24/7/15

ചെരിപ്പ്‌


മരത്തിന്‍റെ നിറമുള്ള രണ്ടു ചെരിപ്പ്‌.

ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരിപ്പ്‌. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരിപ്പുകള്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.

വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരിപ്പ്‌. ഒരു വികാരത്തിന്‌ അന്നത്‌ വാങ്ങി എന്നു പറയുന്നത്‌ തെറ്റാണ്‌. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ്‌ ശരി. അന്നത്‌ പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....

അന്നുകാലത്ത്‌ മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്‌. പിന്നൊന്ന്‌, മരച്ചെരിപ്പ്‌ വാങ്ങി കാലിലിട്ട്‌ നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ്‌ മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന്‍ വാങ്ങുകയാണുണ്ടായത്‌. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരിപ്പ്‌ വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട്‌ താലോലിച്ച്‌ ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര്‍ മരച്ചെരിപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ്‌ പരമേശ്വരവാരിയര്‍ മരച്ചെരിപ്പ്‌ വാങ്ങിയത്‌. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്‌. വിവഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ്‌ ആ ഗ്രാമത്തില്‍ മരച്ചെരിപ്പ്‌ വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.


പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു,-മങ്ങി,-അറ്റുവീണു.-


എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക്‌ കൂടുതല്‍ ഉന്‍മേഷം.

ചെരിപ്പ്‌ നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച്‌ ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട്‌ തുന്നിച്ചേര്‍ത്ത്‌ തേച്ച്‌ മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്‍റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട്‌ അല്‍പം ഉയര്‍ത്തിപ്പിടിച്ച്‌ റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത്‌ വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട്‌ ചെരുപ്പിന്‍റെ കഴിവിനെക്കുറിച്ച്‌ വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത്‌ വ്യക്തമാണ്‌. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരിപ്പ്‌ ഉപയോഗിച്ചുതുടങ്ങി. മരച്ചെരിപ്പിന്‍റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത്‌ ആഹ്ളാദമേകി.

മൂത്ത പെണ്‍ക്കുട്ടിയ്ക്ക്‌ പന്ത്രണ്ട്‌ വയസ്സായപ്പോഴാണ്‌ ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്‌. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത്‌ സന്തോഷത്തിന്‍റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണങ്ങളിലുള്ള റബര്‍ ചെരിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. മരച്ചെരിപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരിപ്പുകളെ മനസ്സാ വെറുത്തു.

എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ്‌ കണ്ടെത്താനായത്‌. റബര്‍ ചെരുപ്പിന്‌ വെറും പോളിച്ച മാത്രമാണ്‌. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരിപ്പിനടിയില്‍ കൂടി മുള്ള്‌ പാദങ്ങളില്‍ കയറാനിടയുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്‌.

അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരിപ്പുകള്‍ മാത്രമായിരുന്നു അല്‍പം ആശ്വാസത്തിന്‌ വക നകിയത്‌. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച്‌ ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന്‍ ഒരു തരം ചളിപ്പ്‌ അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരിപ്പ്‌ ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്‍പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.

സദ്യ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ചെരിപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ്‌ ശ്രദ്ധ സ്വന്തം ചെരിപ്പുകളില്‍ പതിഞ്ഞത്‌. ഇടതുകാലിന്‍റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന്‌ ബോദ്ധ്യമായി. ചെരിപ്പിന്‌ സഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത്‌ 'ഇനി എന്ത്‌' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌. ഉറപ്പ്‌ നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന്‌ മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ്‌ ഇവിടെ ക്ഷതമേറ്റിരിക്കുന്നത്‌.

താല്‍ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന്‌ മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരിപ്പൂരി ആശാരിക്ക്‌ കൊടുത്തു. തന്‍റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി ചെരിപ്പിന്‌ കട്ട വെച്ചു.  ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടൊ എന്ന ശങ്ക ആശ്വാസത്തിന്‍റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്‍റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.

വെറുതെയിരുന്ന്‌ ചെരിപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ്‌ തോന്നിയിരുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്‍റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരിപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണൊ ഇത്‌. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരിപ്പുകള്‍ ഉപേക്ഷിച്ചില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോഴും ചെരിപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്‍റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ്‌ ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.

കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്‍മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.

പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-

കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത്‌ കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരിപ്പുകളിലുടക്കിനിന്നു.

പെട്ടെന്ന്‌- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരിപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരിപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരിപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

പരിചാരികയായി‍ അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ്‌ ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്‌. ആ കുഞ്ഞിന്‍റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.

ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ ചത്തു.

പലരും ചെരിപ്പ്‌ നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും ചെരിപ്പിന്‍റെ ആകൃതിയും ഭംഗിയുമാണ്‌ തുടിക്കൊട്ടിയിരുന്നത്‌.

'സ്പുടം' ചെയ്യുന്നതിന്‌ ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക്‌ പാഞ്ഞു.

തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന്‌ ഇറങ്ങിവന്നത്‌ പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരിപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ്‌ ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.

(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ്‌ ചെയ്യുന്നു.)

80 അഭിപ്രായങ്ങൾ:

  1. വേദനയോടെ ചെരിപ്പൂരി ആശാരിക്ക്‌ കൊടുത്തു. തണ്റ്റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി ചെരിപ്പിന്‌ കട്ട വെച്ചു തന്നു. ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടൊ എന്ന ശങ്ക ആശ്വാസത്തിണ്റ്റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു.. എന്റെ തലമുറക്ക് കാണാന്‍ പോലും കഴിയതിരിന്ന സാധനമാന്ണ് മരചെരിപ്പ്....

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍4/02/2009 10:11:00 PM

    nannayirunnu sASI THIRUVAMKULAM

    മറുപടിഇല്ലാതാക്കൂ
  4. ജിഷ്ണു ചന്ദ്രന്‍
    ശശി തിരുവാങ്കുളം
    പണ്യന്‍ കുയ്യി
    അഭിപ്രാങ്ങള്‍ക്ക്‌ വളരെയധികം നന്ദി

    മറുപടിഇല്ലാതാക്കൂ
  5. valare nannayeettundu. kalaharana pettupoya pala sadangal iniyum undu innathe thalamura kanathathayeettu (kalavandi etc.). Athinepattiyellam ezhuthuka.

    മറുപടിഇല്ലാതാക്കൂ
  6. oru cherippil koodi oru thalamuraye kanichathinu nandhi

    മറുപടിഇല്ലാതാക്കൂ
  7. VASAHEER
    unnimol
    khader pattepadam
    ശ്രീ
    അഭിപ്രായങ്ങള്‍ അറിയിച്ചതിന്‌ വളരെ നന്ദിയുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  8. Dear Blogger

    Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://pattepadamramji.blogspot.com

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    vtjfml@gmail.com

    മറുപടിഇല്ലാതാക്കൂ
  9. വായിച്ചു തുടങ്ങിയിട്ടില്ല. അതിനു മുമ്പ്. പല സ്ഥലങ്ങളില്‍ കമെന്റുകള്‍ കണ്ടിരുന്നു.
    പക്ഷെ കമെന്റ് കണ്ടപ്പോള്‍ ഉദ്ദേശിച്ച ആളല്ല എന്ന് ഇവിടെ വന്നപ്പോള്‍ മനസിലായി. ഒരുപാട് നല്ല കഥകള്‍ എഴുതിയിട്ടുണ്ടാല്ലേ.
    ഫോളോ ചെയ്യുന്നു ഞാന്‍. ഇനിയും വരും.

    മറുപടിഇല്ലാതാക്കൂ
  10. റാംജിയേട്ടാ...എത്ര കാലമായി നോക്കിയിരിക്കുന്നു.വായിക്കുന്നതിനു മുൻപ്‌ ഒരു കമന്റിരിക്കട്ടെ.ഇനി വായിച്ചിട്ട്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോഴും പുതിയതൊന്നും ആയില്ല സുധി.
      ബ്ലോഗ്‌ തുടങ്ങിയ സമയത്തെ ഒരു കഥയാണ്.

      ഇല്ലാതാക്കൂ
  11. മാറിമറിയുന്ന മനുഷ്യജീവിതസാഹചര്യങ്ങളിലേക്ക് കഥ വിരല്‍ചൂണ്ടുന്നു.
    (നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണൊ ഇത്‌...) മുതലായ കഥാനായകന്റെ ആശങ്ക സഹൃദയരിലെക്കും പകരാന്‍ കഴിയുന്നുണ്ട്.
    (ഇങ്ങിനെ പലതും ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നില്‍ക്കുന്നവര്‍ക്ക്) സമാശ്വസിക്കാനായി പാരമ്പര്യങ്ങള്‍ കൈവെടിയാതെ കാത്തുസൂക്ഷിക്കുന്ന പുതുതലമുറയില്‍ പെട്ട ചിലരെങ്കിലും മുന്നോട്ടുവരുന്ന ആ കാഴ്ച്ച വളരെ ഹൃദയഹാരിയായി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പല മാറ്റങ്ങളിലും ആ മാറ്റങ്ങളെ നാം സ്വീകരിക്കുമ്പോള്‍ അതിലെ നല്ലതിനെ മാത്രമാണ് കാണുന്നത്. അതോടൊപ്പം നാം അറിയാതെ നമ്മില്‍ കുടിയേറുന്ന ചില ദോഷങ്ങള്‍ ഉണ്ട്. മാറ്റങ്ങളെ നാം സ്വീകരിക്കുന്ന സമയത്ത് ഈ ദോഷങ്ങള്‍ അറിഞ്ഞാലും ഹേയ്..സാരമില്ല എന്ന് നിസ്സാരമാക്കുന്നു. പലതിലേയും ഈ ദോഷങ്ങള്‍ കുന്നുകൂടി അവസാനം തിരിച്ചു നടക്കാന്‍ കഴിയാതെ വിഷമിക്കുന്നു. ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നതിനും വളരെ വര്‍ഷം മുന്‍പെഴുതിയ ഒരു കഥയാണ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  12. പഴമയും പുതുമയും തമ്മിലുള്ള ആത്മസംഘർഷം!

    മറുപടിഇല്ലാതാക്കൂ
  13. ജീവിതത്തില്‍ നാമൊക്കെ കണ്ടു മുട്ടുന്ന പലതരം ആളുകളില്‍
    ചിലര്‍ മനസ്സില്‍ ചില അപ്രധാനമായ പ്രത്യേകതകള്‍ കൊണ്ട്
    മായാതെ നില്‍ക്കും .. മരചെരിപ്പ് വായിക്കുമ്പൊള്‍ തന്നെ
    വലിയ മുത്തച്ഛനേ ഓര്‍മ വന്നു എനിക്ക് .. ഇടപ്പുര കഴിഞ്ഞ്
    വരുമ്പൊള്‍ തന്നെ കാതിലേക്ക് കടന്ന് വരുന്ന മുഴുത്ത റ്റിക്ക്
    റ്റിക്ക് ശബ്ദം .. അദ്ധേഹം പുറത്തേ പൊകുന്നു എന്നതിന്റെ
    തെളിവായിരുന്നു അത് .. അന്നൊക്കെ ഞാന്‍ പൊയിട്ട് വരാം
    എന്ന ചൊല്ലില്ല .. വലിയ മുത്തച്ഛന്‍ മെതിയടിപൊലത്തെ
    ചെരുപ്പിട്ട് നടന്ന് വരുന്ന ശബ്ദം കേട്ടാലേ ഊഹിച്ചൊളണം
    പുറത്തേക്ക് അന്ന് യാത്രയുണ്ടെന്ന് .. പഴമയുടെ ഗര്‍വ്വ് ഇന്നിന്റെ
    പരിഹാസമാകുമ്പൊഴും , അവര്‍ അതിനേ അവരുടെ മനസ്സില്‍
    വലിയ സ്ഥാനമാണ് കൊടുത്തിരുന്നതെന്ന് റാംജിയേട്ടന്റെ കഥ
    അടിവരയിടുന്നു ... ഒരു നാട്ടില്‍ ഇല്ലാതിരിക്കുന്ന ഒന്നിനേ എടുത്തണിയുകയും
    അതിട്ട് , അതിലോ നാട്ടുകാരെ കാണിക്കുവാന്‍ ഇറങ്ങുകയും ചെയ്യുന്നത്
    അന്നിന്റെയും ഇന്നിന്റെയും മനുഷ്യന്റെ സഹജമായ സ്വഭാവമാണ്
    ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാത്രം മാറ്റം വന്നുന്ന് മാത്രം . അതൊടൊപ്പൊം
    തന്നെ തന്നിലുള്ളതില്‍ നിന്നും വ്യത്യസ്ഥമായ് മറ്റു പലരും ഉപയോഗിക്കുമ്പൊള്‍
    അത് കാണുമ്പൊള്‍ മനസ്സിന് തൊന്നുന്ന ആകുലതയും ആശങ്കയും ..
    ചിലര്‍ ഇന്നും ആന്റി പീസായ് ചിലത് കൊണ്ട് നടക്കുന്നുണ്ട് , അതിനേ
    ഒരു വാക്ക് കൊണ്ട് മറ്റുള്ളവര്‍ പുകഴ്ത്തിയാല്‍ താന്‍ തന്നെ അറിയാതെ
    ഭൂമിയില്‍ നിന്ന് പൊങ്ങി പൊകുന്നവരുമുണ്ട് ... ഇന്നിലേക്ക് ഈ കഥയേ
    കൂട്ടി കൊണ്ട് വരാം വളരെ എളുപ്പത്തില്‍ തന്നെ , മരചെരുപ്പിന് പകരം
    മറ്റ് പലതും സ്ഥാനം പിടിക്കുമെന്ന് മാത്രം .. എന്നും വരികളില്‍ പറായാതെ
    പറയുന്ന പലതും കൂട്ടി വയ്ക്കുന്ന ഏട്ടന്റെ എഴുത്തിനോട് എന്നുമെന്നും ഇഷ്ടം
    പക്ഷേ കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടുന്നുണ്ട് .. കഥകള്‍ കാത്തിരിക്കുന്നു ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറെ നാളായി ബ്ലോഗില്‍ എഴുതിയിട്ട് എന്നതിനാല്‍ ആദ്യത്തെ ഒരു കഥ പോസ്റ്റ്‌ ചെയ്തതാണ് റിനി. ഇതിനിടയില്‍ പത്തെണ്ണമെങ്കിലും എഴുതി ഇഷ്ടപ്പെടാതെ ഒഴിവാക്കിയിട്ടാണ് ഈ കഥ റീപോസ്റ്റ്‌ ചെയ്തത്. 24 വര്‍ഷം മുന്പ് എഴുതിയ കഥയാണ് റിനി. ഞാന്‍ ഇപ്പോള്‍ വായിച്ചപ്പോളും ആ പഴമ എനിക്ക് ഫീല്‍ ചെയ്യാത്തതിനാല്‍ അഭിപ്രായം അറിയാം എന്ന് കരുതിയാണ് പോസ്റിയത്.

      റിനിയെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാനും പ്രതീകത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അറിയുമ്പോള്‍ വളരെ സന്തോഷം റിനി.
      നന്ദി ഏറെ.

      ഇല്ലാതാക്കൂ
  14. ടപ്പ്‌ ടപ്പ്‌ എന്ന ചവിട്ടടി നാദം ചെവിട്ടില്‍ മുഴങ്ങുന്നു,ഓര്‍മ്മകളില്‍നിന്ന്.
    ആശംസകള്‍ റാംജി സാര്‍

    മറുപടിഇല്ലാതാക്കൂ
  15. ഒരിക്കൽ മാറ്റത്തിന്റെ വക്താക്കളായിരുന്നവർ പോലും പിന്നീട് മാറ്റത്തിന്റെ കുത്തൊഴുക്കിൽ വീണുപോകുന്നു.
    ഇഷ്ടമായി റാംജി സാർ.

    മറുപടിഇല്ലാതാക്കൂ
  16. ഈ ചെരിപ്പ് വെറുമൊരു ചെരിപ്പല്ല എന്ന് വായനയില്‍ നിന്ന് അറിയുന്നു.

    മറുപടിഇല്ലാതാക്കൂ
  17. അതിമനോഹരം ഈ ചെരിപ്പ്..പുതിയ രചനകള്‍ വേണം കേട്ടോ ,,

    മറുപടിഇല്ലാതാക്കൂ
  18. കാലത്തിനനുസരിച്ച് മാറ്റാൻ കഴിയാത്ത മനസ്സ് നന്നായിട്ടുണ്ട്. മുമ്പ് എന്ത് കൊണ്ട് ഇത് കണ്ടില്ലാ എന്നാലൊജിക്കാ പ്പൊ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 2009 ഏപ്രില്‍ മാസത്തില്‍ പോസ്റ്റ്‌ ചെയ്തതാണ്.
      അന്ന് ഇത്രയും സാധ്യതകള്‍ ഇല്ലായിരുന്നു.
      അതായിരിക്കും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  19. വളരെ ഇഷ്ടപ്പെട്ടു റാംജി.. ആശയങ്ങളുടെ വൈവിധ്യം റാംജി കഥകളുടെ പ്രത്യേകതയാണ് ..

    മറുപടിഇല്ലാതാക്കൂ
  20. കാലത്തിനേയും മിത്തിനേയും
    കൂട്ടിയോജിപ്പിച്ച ഈ മരമെതിയടികളാണ്
    റാംജി ഭായിയുടെ ഞാൻ അദ്യമായി വായിച്ച കഥ ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയാണ് നമ്മള്‍ പരിചയം തുടങ്ങിയത് അല്ലെ.
      സന്തോഷം മുരളിയേട്ടാ.

      ഇല്ലാതാക്കൂ
  21. പഴമയെ താലോലിക്കുന്നവർ ഇന്നുമുണ്ട്. ഗതികേടുകൊണ്ടു മാത്രം പുതിയവ സ്വീകരിക്കുകയും പഴയവയെ കൈവിടാൻ മനസ്സില്ലാതെ വീർപ്പുമുട്ടുന്നവർ. പുതു തലമുറ ‘ഈ അഛനേയും അമ്മയേയും’ കൂടെ കൊണ്ടു നടക്കാൻ കൊള്ളില്ലെന്ന് മനസ്സിൽ ചിന്തിക്കുകയും ചെയ്യും. ഇപ്പോൾ തലമുറകൾ തമ്മിലുള്ള വിടവ് അത്ര വലുതായിരിക്കുന്നു...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് തോന്നിയിട്ടുള്ളത് തലമുറകള്‍ തമ്മിലുള്ള വിടവ് കുറഞ്ഞുവരികയാണ് എന്നാണ്. പഴയത് പോലെ ഉള്ള ബലം പിടുത്തം രണ്ടു കൂട്ടരിലും ഒന്നയഞ്ഞിട്ടുണ്ട് എന്നാണ്. മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ മാറ്റങ്ങളിലെ കാണാപ്പഴുതുകള്‍ മാറ്റങ്ങള്‍ സ്വീകരിക്കുന്ന സമയത്ത് നമുക്ക് കാണാന്‍ പ്രയാസമായിരിക്കും. വളരെ കഴിഞ്ഞാണ് അത് ബോധ്യമാകുക. അപ്പോഴേക്കും തിരുത്താനാകാത്തവിധം വളര്‍ന്നു കഴിഞ്ഞിരിക്കും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  22. ഒരുപക്ഷേ പേരക്കുട്ടിക്കു കിട്ടാൻ വേണ്ടിത്തന്നെയാവും അയാൾ അത് കട്ടിലിന്റെ അടിയിൽത്തന്നെ വച്ചത്. എന്തായാലും മരച്ചെരിപ്പ് ഇവിടെ മരിക്കുന്നില്ല. ഇഷ്ടമായി റാംജിയേട്ടാ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എവിടെ വെച്ചാലും പേരക്കുട്ടി എടുക്കുമായിരുന്നു.
      എല്ലാം തുടര്‍ച്ചകള്‍ ആണ്.
      നന്ദി വിഷ്ണു.

      ഇല്ലാതാക്കൂ
  23. കഥ ആകാംക്ഷയോടെ വായിച്ചു. നന്നായിട്ടുണ്ട്. ക്ലൈമാക്സും നന്നായി. ''പമേശ്വരവാരിയര്‍ ചത്തു.'' എന്ന് പറഞ്ഞത് മരിച്ചു എന്ന് ആവാമായിരുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  24. ഒരു നല്ല കഥാകാരന്‍റെ മിന്നലാട്ടം പ്രകടമാക്കുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  25. വാരിയരുടെ പഴമ കാത്തു സൂക്ഷിക്കലോ അതോ പോങ്ങച്ചമോ? ''മരചെരിപ്പ് പോലെ തോന്നും പക്ഷെ തോന്നലല്ല. മരചെരിപ്പ് തന്നെയാണ്''. എന്താണിതിന്റെ അർത്ഥം? 'വിവേകവും വികാരവും' ചെരുപ്പിന്റെ കാര്യത്തിൽ എന്താണ് പ്രസക്തി? മരചെരിപ്പിന്റെ സാംഗത്യം വായനയിൽ മനസ്സിലായില്ല. അത് എങ്ങിനെ നാട്ടുകാർക്ക് ആകർഷണ വസ്തു ആയതെന്നും. അങ്ങിനെ പലതും. കഥ പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ എന്തെങ്കിലും എഴുതാന്‍ തുടങ്ങിയ സമയത്ത് എഴുതിയ ഒരു പഴയ കഥയാണ്. അതിന്റേതായ കുറവുകള്‍ ഉണ്ടാകും. സാറിന്റെ വായനക്കൊത്ത ഒരു കഥയായില്ല എന്ന് അഭിപ്രായത്തില്‍ നിന്നറിയുന്നു.
      കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്നതായിരിക്കും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ

  26. മാറിവന്നു ജീവിത സാഹചര്യങ്ങൾ. എല്ലാവരും പുതിയവയെ സഹർഷം സ്വീകരിച്ചു. എങ്കിലും പഴയ ചിലതിനോടുള്ള പ്രിയം മറച്ചു വെയ്ക്കാൻ കഴിയുന്നില്ല. സുന്ദരം. പഴയ കഥ ആദ്യമായാണ്‌ വായിക്കുന്നത്. ആശംസകൾ പ്രിയ റാംജി.

    മറുപടിഇല്ലാതാക്കൂ
  27. രാംജിയെട്ടന്റെ കഥകളൊക്കെ പുതുമയുള്ള, മറ്റാരും കാണാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചെറുതായി അസൂയ ഉണ്ട്--മറച്ചു വയ്ക്കുന്നില്ല- നല്ലെഴുത്തിനു ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  28. "മര ചെരുപ്പ് ' വളരെ നന്നായിരിക്കുന്നു
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  29. ഒരു ചെരിപ്പിലൂടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പോയ കഥ ! എന്റെ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  30. ആ മരചെരിപ്പൊരു ജീവിതം തന്നെ, ജീവിതത്തില്‍ പലപ്പോഴും ഇങ്ങനെയാ ഒരിക്കല്‍ അത്യാവശ്യമായിരുന്നതു പൊടുന്നനെ അനാവശ്യമായി മാറും, ഈ യൂസ് ആന്‍ഡ് ത്രോ കാലം പഴ മനസ്സുകള്‍ ഇന്നും സ്വീകരിച്ചിട്ടില്ല, ഈയിടെ എന്റെ കൂട്ടുകാരനും അദ്ദേഹത്തിന്റെ അച്ഛനും കൂടെ തര്‍ക്കിച്ചത് ഇതു പോലെ ഒരു കാര്യത്തിനാണ് , അച്ഛനിപ്പോഴും 20 വര്‍ഷം പഴക്കമുള്ള ഷേവിംങ്ങ് സെറ്റ് ഉപയോഗിക്കുന്നു, മകന്‍ ഒരു തവണ ഉപയോഗിച്ചു കളയാവുന്നതും, അച്ഛനു മകന്റെ ആഡംഭരം സഹിക്കാനാകാത്തതിനാണ് വഴക്ക്, എന്നാല്‍ പേരകുട്ടിക്ക് അപ്പൂപ്പന്റെ ഇതു വരെ കളിക്കാന്‍ തരാത്ത ഷേവിങ്ങ് സെറ്റിനോടാണ് പ്രിയം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലൊരു സാമ്യമായല്ലോ അല്ലെ.
      ശരിയും തെറ്റും തിരിച്ചറിയാന്‍ വിഷമിക്കുക എന്നതാണ് ഇന്നിന്റെ വലിയ പോരായ്മ.
      നന്ദി ഗൌരിനാഥന്‍

      ഇല്ലാതാക്കൂ
  31. വീണ്ടും പോസ്റ്റ് ചെയ്തതു നന്നായി. വായിക്കാനായല്ലോ....
    ചില ആള്‍ക്കാരങ്ങനെയാണ്... ഒന്നും മാറ്റാൻ ഇഷ്ടപ്പെടില്ല. താന്‍ ചെയ്യുന്നത് തന്നെയാണ്‌ ശരി എന്ന ഭാവം.. അല്ലെങ്കില്‍, ഞാനിങ്ങനെയാണ്... ഞാനിങ്ങനെ തന്നെയാണ്.. എന്ന്....
    എല്ലാവർക്കും മുന്‍പേ മരച്ചെരിപ്പ് കൈക്കലാക്കി കട്ടിലിനടിയില്‍ നിന്നും പേരക്കുട്ടി ഇറങ്ങി വരുന്ന സീന്‍ വളരെ രസകരമായി.!!

    മറുപടിഇല്ലാതാക്കൂ
  32. ഒരു പാടു പിറകിലേക്ക് നടത്തി ഈ പോസ്റ്റ്.. കുട്ടിക്കാലത്ത് കണ്ട് മറന്നവ ..മെതിയടികൾ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളുമായി ഓർമ്മയിൽ ഇന്നും നിൽക്കുന്നു.. നന്ദി ഈ റീപോസ്റ്റിന്

    മറുപടിഇല്ലാതാക്കൂ
  33. പഴയ പോസ്റ്റ്‌ ഒന്നുകൂടി ഇട്ടതു നന്നായി. പഴയതിലേക്ക് വായനക്കാരെ കൊണ്ടുപോയി. കല്ലോലിനി പറഞ്ഞപോലെ അവസാനം ഉള്ള പേരക്കുട്ടിയുടെ വരവ് അസ്സലായി. ആശംസകൾ സർ

    മറുപടിഇല്ലാതാക്കൂ
  34. അൽപ്പനാളുകൾ ബ്ലോഗ് ലോകത്തു നിന്നും വിട്ടു നിൽക്കേണ്ടി വന്നതു കാരണം വായന വൈകിപ്പോയി....

    എന്റെ അപ്പൂപ്പന് ഒരു മെതിയടിയുണ്ടായിരുന്നു. ഒരു തുകൽച്ചെരുപ്പും. സാധാരണ ആവശ്യങ്ങൾക്ക് തുകൽച്ചെരുപ്പാണ് അദ്ദേഹം ഉപയോഗിച്ചു കണ്ടിട്ടുള്ളത്. മെതിയടി ഒരു അലങ്കാരമായി അദ്ദേഹത്തിന്റെ മുറിയുടെ മൂലയിൽ ഉണ്ടായിരുന്നത് ഓർക്കുന്നു......

    മാറിക്കൊണ്ടിരിക്കുന്ന നാഗരികതയോടൊപ്പം സഞ്ചരിക്കാനാവാതെ മൂല്യങ്ങളും, വഴക്കങ്ങളും പിന്നാക്കം നിൽക്കുമ്പോഴാണ് സാംസ്കാരികമായ വിടവ് സൃഷ്ടിക്കപ്പെടുന്നത്. കഥയിലെ വൃദ്ധനിലൂടെ സൃഷ്ടിക്കപ്പെടുന്നത് ഈ സാംസ്കാരിക വിടവാണെന്നാണ് എന്റെ വായന. സംസ്കാരവും, നാഗരികതയും തമ്മിലുണ്ടാവുന്ന ഈ സംഘർഷത്തെ കഥയിലൂടെ ഭംഗിയായി അവതരിപ്പിച്ചു എങ്കിലും കഥാവസാനം ആ കൊച്ചു കുട്ടിയിലൂടെ പറയാൻ ശ്രമിച്ചത് എന്തെന്ന് മനസിലാക്കാനാവാത്തത് എന്റെ വായനയുടെ കുഴപ്പം.... നാഗരികത വളർച്ചയുടെ ഒരു ഘട്ടത്തിൽ നിന്ന് പഴയതിലേക്ക് തിരിച്ചു പോവുമെന്ന ഒരു സന്ദേശമായിരിക്കും കഥാകൃത്ത് പറയാൻ ശ്രമിച്ചതെന്ന് മനസ്സിലാക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ മുന്പ് എഴുതിയ ഒരു കഥയാണ് മാഷേ.
      പുതുമ എന്ന് പറയുന്നത് പഴമയെ വികൃതവല്‍ക്കരിക്കപ്പെട്ട ഒരു രൂപമല്ലേ എന്ന അന്നത്തെ അന്റെ ചിന്തയാണ് ഈ കഥ.

      ഇല്ലാതാക്കൂ
  35. എന്റെ അച്ഛനെയും ആ ടാക് ടാക് ശബ്ദമുണ്ടാക്കുന്ന മെതിയടിയെയും ഓര്മ വന്നു പഴമയിൽ നിന്നും പുതുമയിലേക്കുള്ള കുതിപ്പ് ..വീണ്ടും പഴമയിലേക്കു തന്നെ തിരിച്ചുള്ള പോക്കും...

    മറുപടിഇല്ലാതാക്കൂ
  36. പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌...
    പഴമയുടെ പെരുമ..കാലാനുസ്രുതമായ മാറ്റം എല്ലാം..നന്നായി ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  37. മരച്ചെരിപ്പ് ഒരു പ്രതീകമാണ് ,ജീവിതത്തിന്റെ ,
    "അയാളത് ധരിക്കുമ്പോൾ അത്ഭുതം-പരിഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു,-മങ്ങി,-അറ്റുവീണു....."
    ഇങ്ങനെയൊക്കെ തന്നെ അല്ലെ മറ്റുള്ളവരുടെ ജീവിതത്തെ ചിലർ നോക്കി കാണുന്നത്.പരമേശ്വരവാരിയര്‍ അഭിമാനിക്കുന്നു ആ മരച്ചെരിപ്പ് ധരിക്കുന്നതിൽ.
    അതാണ്‌ നല്ല മനോഭാവം.
    നന്നായിരിക്കുന്നു....
    കുറെ നാൾ കൂടിയാണ് ബ്ലോഗെഴുത്തിലെക്ക് വരുന്നത്,മറ്റ് കഥകൾ സമയം കിട്ടും പോലെ വായിച്ചു കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  38. കുറേ നാള്‍ കൂടിയാണ് ഈ വഴി. പുതുവത്സരാശംസകള്‍, മാഷേ

    മറുപടിഇല്ലാതാക്കൂ
  39. പഴമയുടേ ആവശ്യവം പുതുമയുടെ ആര്‍ഭാടവം .നനായിരിക്കുണു ആശംശകള്‍

    മറുപടിഇല്ലാതാക്കൂ
  40. ആദ്യമായിട്ടാണ് വായിക്കുന്നത്....അമ്പലത്തിൽ നിന്ന് തീർഥം മേടിക്കുന്ന സോപ്പുപെട്ടിടെ അത്രേം പോന്ന അമ്മുമ്മയുടെ ഓടു മൊന്തയിൽ എന്റെ കണ്ണുണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  41. അജ്ഞാതന്‍4/15/2016 02:02:00 PM

    Vrryy nice paHaya kala cinemakalile kadupiduthakaraya appopanmar ingne aarunalo pazhethonm upekshikila ath pole und

    മറുപടിഇല്ലാതാക്കൂ
  42. റാംജിമാഷേ.., കുറേ നാളായല്ലൊ എന്തെങ്കിലും ഇതിൽ എഴുതിയിട്ട്. കഥകൾക്കൊക്കെ പഞ്ഞമായോ...?

    മറുപടിഇല്ലാതാക്കൂ
  43. റാംജീ , "ബൂ"ലോകത്ത് താങ്കളുടെ കഥയ്ക്കു വേണ്ടി കാത്തിരിക്കുന്ന സുമസ്സുകളായ ഒരുപാട് വായനക്കാരുണ്ട് .അതുകൊണ്ടുതന്നെ താങ്കള്‍ തുടര്‍ച്ചയായി എഴുതണം. കഥകള്‍ പരുവപ്പെടുത്തുവാന്‍ എടുക്കുന്ന സമയത്തിന്‍റെ ഇടവേളകളില്‍ അനുവാചകരുമായി അനുഭവങ്ങള്‍ പങ്കുവെക്കുന്നതും അനുഗ്രഹീതമാവും. എഴുത്ത് തുടരുക.

    മറുപടിഇല്ലാതാക്കൂ
  44. എത്ര നല്ല കഥ .
    ഈ കഥ ഇപ്പോഴാണോ എന്റെ കണ്ണില്‍ പെട്ടത്...?

    മറുപടിഇല്ലാതാക്കൂ
  45. പുതുതായി ഒന്നും എഴുതുന്നില്ലേ ഇക്കേ

    മറുപടിഇല്ലാതാക്കൂ
  46. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    മറുപടിഇല്ലാതാക്കൂ
  47. ചില വിശ്വാസങ്ങള്‍ ഇങ്ങനെയാണ്. ആഴത്തില്‍ പതിഞ്ഞ് പോയത്കൊണ്ട് നാം സ്വമേധയാ തിരുത്താന്‍ തയ്യാറാകില്ല. കാലം അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ പോലും.

    മറുപടിഇല്ലാതാക്കൂ
  48. റാംജി മാഷേ, കഥകളൊക്കെ വറ്റിപ്പോയോ...?

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....