16/12/13

അച്ചുവാശാന്റെ പട്ടികള്‍

o3 ഫെബ്രുവരി 2010

അച്ചുവാശാനിപ്പോള്‍ നായാട്ടുകാരാനാണ്‌. കവിടി നിരത്തലും ജാതകനോട്ടവും കൊണ്ട്‌ വലിയ ഗുണമില്ലാത്ത സമയത്തായിരുന്നു വിവാഹം. അഞ്ച്‌ പെണ്‍കുട്ടികളുടെ അച്ഛനായപ്പോള്‍ ഭാര്യയോട്‌ വെറുപ്പ്‌ തോന്നി. ജീവിതം കൂട്ടിമുട്ടിക്കാന്‍ കഴിയാതായാപ്പോള്‍ ചെറിയ ചെറിയ കളവ്‌ തുടങ്ങി. അയല്‍വീടുകളിലെ ഓട്ടുപാത്രങ്ങളാണ്‌ മോഷ്ടിക്കുന്നതെങ്കിലും കയ്യോടെ പിടികൂടുക സാധാരണ സംഭവമാണ്‌. അങ്ങിനെ അച്ചുവാശാന്‍ കള്ളനാശാനായി.

രാത്രിയില്‍ തെങ്ങില്‍ കയറി കള്ളൂറ്റി കുടിക്കുന്നത്‌ പതിവ്‌ പരിപാടിയാണ്‌. സഹികെട്ട്‌ ചെത്തുകാര്‌ തെങ്ങില്‍ ബ്ളെയിഡ്‌ വെക്കുകയും കള്ളുങ്കുടത്തില്‍ എന്തൊക്കെയോ കലക്കുകയും ചെയ്യാറുണ്ട്. എങ്കിലും ആശാനെ അത്‌ ബാധിക്കാറില്ല. ആരാണ്‌ കള്ള്‌ ഊറ്റി കുടിക്കുന്നതെന്ന്‌ ചെത്തുകാര്‍ക്കറിയാം. പക്ഷേ, പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു നാള്‍ ഭാര്യയെ താഴെ നിര്‍ത്തി ആശാന്‍ തെങ്ങില്‍ കയറി. തെങ്ങിന്റെ മുകളിലെത്തിയ സമയം ഒളിച്ചിരുന്ന ചെത്തുകാര്‌ ഭാര്യയെ പിടിച്ച്‌ തെങ്ങില്‍ കെട്ടിയിട്ട്‌ വായില്‍ തുണി തിരുകി. ഒന്നുമറിയാതെ കള്ളുമായ്‌ ഇറങ്ങിവന്ന ആശാന്‌ നാലെണ്ണം പൊട്ടിച്ച്‌ ഉടുമുണ്ടഴിച്ച്‌ തെങ്ങില്‍ കെട്ടിയിട്ടു. ഭാര്യയും ഭര്‍ത്താവും മുഖത്തോടുമുഖം നോക്കി രണ്ട്‌ തെങ്ങില്‍. നടുവില്‍ കള്ളുങ്കുടം. നേരം വെളുത്ത്‌ നാട്ടുകാരുടെ സന്ദര്‍ശനത്തിനു ശേഷം പത്ത്‌ മണിയോടെ കെട്ടഴിച്ചു വിട്ടു.

സുന്ദരികളായ അഞ്ച്‌ പെണ്‍മക്കള്‍ അയാള്‍ക്ക്‌ തലവേദനയായിരുന്നു. പകലെന്നൊ രാത്രിയെന്നൊ ഭേദമില്ലാതെ റോഡിലൂടെ പോകുന്നവരുടെ കണ്ണുകള്‍ ആശാന്റെ വീട്ടുമുറ്റത്തേക്ക്‌. പലപ്പോഴും റോഡില്‍ സൈക്കിളൊ ബൈക്കൊ കൂട്ടിയിടിച്ച്‌ അപകടങ്ങളും പതിവായിരുന്നു. രാത്രിയിലെ ശല്യങ്ങളില്‍ നിന്ന്‌ ഒഴിവാകാനാണ്‌ തെണ്ടിത്തിരിഞ്ഞു നടന്ന ഒരു ചാവാലി പട്ടിയെ സംരക്ഷിച്ചു തുടങ്ങിയത്‌. ഭക്ഷണവും പരിലാളനവും നല്‍കിയപ്പോള്‍ കറുത്ത നിറമുള്ള പട്ടി ഈറ്റപ്പുലിയായി.

ശല്യങ്ങള്‍ക്ക്‌ അറുതി വന്നു.

ഈ ചാവാലിപ്പട്ടി തന്നെയാണ്‌ ആശാന്റെ ജീവിതം മാറ്റി മറിച്ചതും. ആശാന്‍ നോക്കിയിരിക്കേ ഒരുനാളൊരു പ്രാവിനെ, പതിയിരുന്ന പട്ടി പിടികൂടിയതാണ്‌ പുതിയ ചിന്തകള്‍ക്ക്‌ വഴി വെച്ചത്‌. പട്ടിയെ ഉപയോഗിച്ച്‌ മുയലിനെ പിടികൂടുക എന്നതായിരുന്നു ചിന്ത. ചെറിയ ചെറിയ കുറ്റിക്കാടുകള്‍ക്കിടയില്‍ മുയലുകള്‍ ഉണ്ടാകും. അതിനെ പുറത്തേക്ക്‌ ചാടിച്ച് പട്ടിയെക്കൊണ്ട്‌ പിടിപ്പിക്കുക. പിന്നീട്‌ അതൊരു ഹരമായി.

യജമാനന്‍ പറയുന്നതുപോലെ അനുസരിക്കാന്‍ പട്ടി പഠിച്ചു കഴിഞ്ഞിരുന്നു. ചെത്തുകാരെ കാണുമ്പോള്‍ വര്‍ഗ്ഗ ശത്രുവിനെ കാണുന്നതുപോലെ പട്ടി കുരക്കും.
നേരം വെളുത്താല്‍ പട്ടിയുമായി പുറത്തിറങ്ങുന്ന ആശാന്‍ ഒന്നൊ രണ്ടൊ മുയലുമായി തിരിച്ചെത്തും. വെയിലത്ത്‌ ഓടിയോടി തളര്‍ന്നു തുടങ്ങുന്ന പട്ടി, വായില്‍ നിന്ന്‌ വെള്ളമൊലിപ്പിച്ച്‌ വീട്ടിലെത്തുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും എല്ലിന്‍ കഷ്ണങ്ങളും നല്‍കും. പട്ടിക്കത്‌ അമൃത് പോലെയായിരുന്നു.

അച്ചുവാശാന്‍ നായാട്ടു സംഘം വിപുലീകരിച്ചു. ഇപ്പോള്‍ ആറേഴു പട്ടികളും പണിയില്ലാതെ നടക്കുന്ന മൂന്നുപേര്‍ അനുയായികളുമായി. പട്ടികള്‍ക്ക്‌ എല്ലിന്‍ കഷ്ണങ്ങളും അനുയായികള്‍ക്ക്‌ കള്ളും കഞ്ചാവും. ലഹരി മൂത്ത്‌ നടക്കുന്ന അനുയായികള്‍ ആശാന്റെ ആജ്ഞ അനുസരിക്കാന്‍ സദാസമയവും തയ്യാര്‍ . എണ്ണം കൂടിയപ്പോള്‍ പട്ടികള്‍ തമ്മില്‍ കടിപിടി കൂടുന്നത്‌ നിത്യ സഭവം. അനുയായികള്‍ തമ്മത്തമ്മില്‍ വാക്കേറ്റവും വഴക്കും.

ഇരകളെ കൂടുതല്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സന്തോഷം ഏറി. ആശാന്‍, യജമാനന്‍ ചമഞ്ഞരിക്കുകയും അനുയായികളും പട്ടികളും നായാട്ട്‌ നടത്തുകയും പതിവ്‌. ലഹരി പിടിച്ച അനുയായികളെ വെട്ടിച്ച്‌, കിട്ടിയ ഇരകളില്‍ നല്ലൊരു പങ്ക്‌ കുറ്റിക്കാട്ടിലിരുന്ന് പട്ടികള്‍ ഭക്ഷിക്കും. വഴിക്കുവെച്ച്‌, ബാക്കിയുള്ളവയില്‍ നിന്ന് ചിലതിനെ അനുയായികള്‍ വിറ്റ്‌ കാശാക്കും.

ഒരിരയെ ഓടിച്ചിട്ട്‌ പിടിക്കുന്ന വേട്ടപ്പട്ടി അതിനെ കൊന്നതിനു ശേഷമെ താഴെ വെക്കു. കൊല്ലാതെ ലഭിക്കണമെന്നുണ്ടെങ്കില്‍ ഇരയെ പിടിച്ച ഉടനെ നായാട്ടുകാര്‍ പട്ടികളില്‍ നിന്ന്‌ വാങ്ങിയെടുക്കുകയാണ്‌ പതിവ്‌.

നായാട്ടുസംഘത്തിന്റെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. ചെറിയ കുറ്റിക്കാട്ടില്‍ നിന്ന് വനത്തിലേക്ക്‌ കയറി. സംഘബലം കൂടി. നായാട്ടിടം വികസിച്ചു. കൊച്ചുകൊച്ചു സംഘങ്ങള്‍ ചേര്‍ത്ത്‌ സംഘടന ഉണ്ടാക്കി ആശാന്‍ മുന്തിയവനായി. ചെത്തുകാരേയും നാട്ടുകാരേയും കാണുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ടിരുന്നു. അനുയായികള്‍ മുഷ്ക്ക്‌ കാട്ടി. ആശാന്‍ നെഞ്ച്‌ വിരിച്ച്‌ നടന്നു. പെണ്മക്കള്‍ അനുയായികളൊത്ത്‌ ഉല്ലസിച്ചു കഴിഞ്ഞു. കണ്ടത്‌ കാണാതെയും കാണാത്തത്‌ അന്വേഷിച്ചും അയാള്‍ വീര്‍പ്പ്‌ മുട്ടി.

ഭക്ഷണമായി നല്‍കിയിരുന്ന എല്ലിന്‍ കഷ്ണങ്ങളിലെ ചതി തിരിച്ചറിഞ്ഞ പട്ടികള്‍ മോങ്ങാന്‍ തുടങ്ങി. ചിലവ മുരണ്ടും കാലുകള്‍ കൊണ്ട്‌ തട്ടിമാറ്റിയും പ്രതിഷേധിച്ചപ്പോള്‍ ചിലര്‍ ഒരു കാലുയര്‍ത്തി ‍തെങ്ങിന്റെ താഴെ മുള്ളിയാണ്‌ രോഷം കാണിച്ചത്‌. തല്ല് കിട്ടിയപ്പോള്‍ അടക്കിപ്പിടിച്ച ഓലിയിടലോടെ അവ ചുരുണ്ടു കൂടി. പട്ടികളുടെ തിരിച്ചറിവ്‌ സംഘബലം കുറച്ചെങ്കിലും ആശാന്‌ കൂശലുണ്ടായില്ല. പക്ഷെ ചെത്തുകാരെ കാണുമ്പോഴുണ്ടായ കുരയുടെ ശക്തി നേര്‍ത്തത്‌ മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരിക്കല്‍ നായാട്ട്‌ കഴിഞ്ഞ്‌ തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന്‌ ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത്‌ നിലത്ത്‌ കിടന്ന് പിടഞ്ഞു. താഴെ ചിതറിയ ചോരയില്‍ മണത്തു നോക്കി ചിലവ ഒറ്റക്കുതിപ്പിന് ആശാന്റെ മേലെ ചാടി വീണു. ബാക്കിയുള്ളവയും ഒത്തുകൂടി ഒരു കാട്ടുമൃഗത്തെ കടിച്ചു കീറുന്നതു പോലെ.....

കഞ്ചാവിന്റെ ലഹരി വിട്ടുമാറിയിട്ടില്ലാത്ത അനുയായികള്‍ വേട്ടക്കിരയാകുന്ന ഒരു മൃഗത്തിന്റെ ചേഷ്ടകള്‍ കണ്ട് രസിച്ചിരുന്നു.........


.


ആജ്ഞകള്‍ കിട്ടാതെ...


എന്തു ചെയ്യണമെന്നറിയാതെ........!

(2010 ഫെബ്രുവരിയില്‍ പോസ്റ്റ്‌ ചെയ്ത കഥയാണ്. വായിക്കാത്താവര്‍ക്കായി വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. വായിച്ചവര്‍ ക്ഷമിക്കുക.)

111 അഭിപ്രായങ്ങൾ:

 1. വളരെ വ്യത്യസ്ഥമായ ഒരു കഥാനുഭവം..

  മറുപടിഇല്ലാതാക്കൂ
 2. നല്ല ഒരു കഥ, വേട്ടക്കാരുടെ അന്ത്യം ഒടുക്കം ഇങ്ങനൊക്കെ തന്നെ.

  മറുപടിഇല്ലാതാക്കൂ
 3. കുമാരന്‍,
  മിനിടിച്ചര്‍,
  മനോരാജ്,
  സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. ചാപം കുലക്കുന്നു പിന്നിൽ
  പാപബോധം മൃഗയാ വിനോദം....

  മറുപടിഇല്ലാതാക്കൂ
 5. ആക്രമിക്കുന്നവന്റെയും,അതിന് ഉത്തരവിടുന്നവന്റെയും അവസാനം ഇത് തന്നെയാകും!

  നല്ല രചന.

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം ലളിതമായി പറഞ്ഞ ശക്തമായ കഥ .ചിന്തിക്കാൻ വക നൽകുന്നു

  മറുപടിഇല്ലാതാക്കൂ
 7. ആശാനും പട്ടികളും എന്തൊക്കെയോ ഓര്മിപ്പിച്ചു. തുടക്കത്തില് പശ്ചാത്തലം ഒരുക്കിയത് കേമം തന്നെ... ഇനിയും കാണാം.

  മറുപടിഇല്ലാതാക്കൂ
 8. റാം ജി നല്ല കഥയാണ് കെട്ടോ.........

  മറുപടിഇല്ലാതാക്കൂ
 9. താരകന്‍,
  ഭായി,
  ഉമേഷ്‌ പിലിക്കൊട്‌,
  vinus,
  പള്ളിക്കരയില്‍,
  mukthar udayampoyil,
  ബിജിത്‌,
  chanumelattur,

  എണ്റ്റെ ബ്ളോഗ്‌ സന്ദര്‍ശിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി.

  മറുപടിഇല്ലാതാക്കൂ
 10. റാംജീ...കഥ വളരെ നന്നായി..അവതരണവും നന്ന്
  നല്ല സന്ദേശം
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 11. കൊള്ളാം മാഷേ. വ്യത്യസ്തമായ ഒരു കഥ തന്നെ.

  മറുപടിഇല്ലാതാക്കൂ
 12. വ്യത്യസ്ഥതയുള്ളതും ഗുണപാടമുള്ളതുമായ ഒരു കഥ.

  ഇതു വായിച്ചപ്പോള്‍ സ്കൂളില്‍ കളിച്ച ഒരു നാടകം ഓര്‍മവന്നു. കൊല്ലാന്‍ കൊണ്ടുപോകുന്ന കാളക്കൂട്ടത്തിലൊരു കറുത്ത കാള തന്റെ അന്ത്യം നേരുത്തെ തന്നെ മനസ്സിലാക്കുന്നതും മറ്റുള്ളവയെ ബോധവല്‍ക്കരിക്കുന്നതും. പക്ഷെ അവര്‍ക്കു ഒന്നിച്ചു നിന്നു എതിര്‍ക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും തരുന്ന യജമാനനെ സംശയിക്കുന്നതും ചിലക്കു ബുദ്ധിമുട്ടായിരുന്നു.
  ഒടുവില്‍ ആ കറുത്ത കാളയെ അറുക്കുന്ന നേരത്തു മറ്റുള്ളവര്‍ തങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്നതിനെ തിരിച്ചറിഞ്ഞു യജമാനനേ വകവരുത്തുന്നു.

  ഇവിടെയും ഒരു കറുത്തപട്ടി. ചില സാമ്യം തോന്നിയപ്പോള്‍ മറവിയിലായിരുന്ന കഥ ഓര്‍മവന്നുവെന്നു മാത്രം.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. റാംജീ...കഥ വളരെ നന്നായി..
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 14. കാലിക പ്രസക്തമായ കഥ.
  അധിനിവേശത്തിന്റെ മുഷ്ടികളില്‍ ഞെരിഞ്ഞമാരുന്ന ഇരകള്‍ ഒരിക്കല്‍ തിരിച്ചടിക്കുമായിരിക്കുമല്ലേ..?
  താഴെ ചിതറിയ ചോരയില്‍ മണത്തു നോക്കി
  ചിലവ ഒറ്റക്കുതിപ്പിന് ആശാന്റെ മേലെ ചാടി വീണു.
  ചാടി വീഴാന്‍ ഏതെന്കിലും ഇരകള്‍ വരുമായിരിക്കും വഴികളിലെവിടെയോ..?
  പ്രത്യാശ നല്‍കുന്ന വരികള്‍.
  മനസ്സില്‍ തറച്ചു കയറി.

  മറുപടിഇല്ലാതാക്കൂ
 15. നേതാവിന്റെയും,തലവന്റേയും,...ഒക്കെ മുഖമുള്ള ആശാൻ .
  ഗുണഗണങ്ങൾക്കെല്ലാം നിമിത്തമാകുന്ന ,തല്ലും,എല്ലും,എച്ചിലും മാത്രം കിട്ടുന്ന ചാവാലി പട്ടികൾ ....

  അവ ,പീഡനത്തിന്റങ്ങേതലത്തിലെത്തിയപ്പോൾ ,എല്ലാരും ഒത്തു/ആശാന്റെ അവസാനം!

  എല്ലാചാവാലിപട്ടികൾക്കും...ഇതുപോലൊരു അവസരം വന്നിരുന്നെങ്കിൽ...
  അതെ റാംജി,തിരിച്ചറിവുകളിലേക്കുനയിക്കുന്ന കഥ തന്നെ !

  മറുപടിഇല്ലാതാക്കൂ
 16. യജമാനനും പട്ടികളും ശിങ്കിടികളും...
  എല്ലാം ഈ കാലഘട്ടത്തിന്റെ ചിത്രം തന്നെ...
  നല്ല ഒരു കഥാനുഭവം ഒരുക്കിയ രാംജി ചേട്ടന് നന്ദി...

  മറുപടിഇല്ലാതാക്കൂ
 17. കാലിക പ്രസക്തമായ നല്ല കഥ. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 18. കൊള്ളാം . എന്റെ ഭാവുകങ്ങള്‍ :).

  മറുപടിഇല്ലാതാക്കൂ
 19. റോസാപ്പൂക്കള്‍,
  ശ്രീ,
  റ്റോംസ്കോനുമഠം,
  ഗിരീശന്‍ കാങ്കോലിയില്‍,
  jayarajmurukkumpuzha,
  തെച്ചിക്കോടന്‍,
  ബിഗു,

  ബ്ളോഗ്‌ സന്ദര്‍ശനത്തിനും
  അഭിപ്രായങ്ങള്‍ക്കും
  ഏറെ നന്ദിയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 20. പഥികന്‍,
  വിശദമായ അഭിപ്രായത്തിന്‌ നന്ദി.
  കഥയെഴുതി മൂന്നുനാല്‌ ആവര്‍ത്തി വായിച്ചുകഴിഞ്ഞപ്പോഴാണ്‌ ഞാന്‍ 'ആദ്യത്തെ പട്ടി' എന്ന പ്രയോഗം മാറ്റി 'കറുത്ത പട്ടി' എന്നാക്കിയത്‌. ആദ്യം ചാവാലിപ്പട്ടി എന്ന് മാത്രമായിരുന്നു. പിന്നീടാണ്‌ അടുത്ത വരിയില്‍ കറുത്ത നിറമുള്ള പട്ടി എന്നാക്കിയത്‌. എനിക്കിഷ്ടപ്പെട്ട നിറം കറുപ്പായതുകൊണ്ടാണ്‌ കറുത്തതായിപ്പോയത്‌.
  കഥയെ മുഴുവന്‍ വിലയിരുത്തിക്കൊണ്ടുള്ള അഭിപ്രായത്തിന്‌ ഒരിക്കല്‍ കൂടി നന്ദിയുണ്ട്‌.

  മുഫാദ്‌,
  കഥയുടെ കഥാംശം വ്യക്തമാക്കിയുള്ള അഭിപ്രായം എണ്റ്റെ എഴുത്തിനെ ഒന്നുകൂടി പോഷിപ്പിക്കാന്‍ ഉതകുന്നതാണ്‌. വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു. നന്ദിയുണ്ട്‌ മുഫാദ്‌.

  ബിലാത്തിപട്ടണം,
  വളരെ ലളിതമായി എണ്റ്റെ കഥയുടെ ശരിയായ ചിത്രം തുറന്നു കാണിച്ച്‌ അഭിപ്രായം പറഞ്ഞപ്പോള്‍ അതെനിക്ക്‌ ഏെറെ പ്രചോദനമേകുന്നു. ഒപ്പം വിമറ്‍ശനങ്ങളും ആകാം.
  വളരെ വളരെ നന്ദി ബിലാത്തി.

  മറുപടിഇല്ലാതാക്കൂ
 21. രാംജി,
  വിത്യസ്തമായൊരു കഥയാണ് കേട്ടോ..!!
  ആനുകാലികവുമായി ബന്ധിപ്പിക്കാം എന്നുതോന്നുന്നു..:)

  മറുപടിഇല്ലാതാക്കൂ
 22. വിത്യസ്ഥമായ കഥ. വേട്ടകാരനും കുരുക്കില്‍ അകപെടുന്ന ദിനം വരട്ടെ.

  മറുപടിഇല്ലാതാക്കൂ
 23. കൊള്ളാം റാംജി, വളരെ ലളിതമായ കഥ , മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 24. ആശാനും പട്ടിയുമൊക്കെ...
  മറ്റു പലതും ഓര്‍മ്മിപ്പിക്കുന്നു
  നല്ല കഥ രാംജി

  മറുപടിഇല്ലാതാക്കൂ
 25. പുതുമയുള്ളൊരു കഥ. വെട്ടിപ്പിടിച്ചു വെട്ടിപ്പിടിച്ചു വന്ന വഴി മറന്നവനുള്ള ശിക്ഷ.

  മറുപടിഇല്ലാതാക്കൂ
 26. വന്നവഴി മറക്കുന്നവര്‍ക്കുള്ള ശിക്ഷ നന്നായിരിക്കുന്നു ...

  അതെ, ഇതു തന്നെയാണ്‌ മനുഷ്യനു സംഭവിച്ചുകൊണ്ടിരിക്കുന്നത് .വേട്ടയ്ക്കു പട്ടിയെ ഉപയോഗിച്ചവര്‍ അവയുടെ ശക്തികൊണ്ട് മേലാളന്മാരാകുകയും വന്നവഴി മറന്നു കൊണ്ടുള്ള വെട്ടിപ്പിടിക്കല്‍ ഇന്നും ഞാനുള്‍പ്പെടുന്ന മനുഷ്യകുലം തുടര്‍ന്നുകൊണ്ടിരിക്കുന്നു .

  കഥയിലൊരു ഗുണപാഠവും തന്നതിന്‌ നന്ദി

  മറുപടിഇല്ലാതാക്കൂ
 27. വേട്ടയാടുന്നവന്റെയും, വേട്ടയാടപ്പെടുന്നവന്റെയും അവസാനം എന്ന ഒന്ന് ഇല്ല.. ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. മറ്റൊരു കാലത്തില്‍, രൂപത്തില്‍.. വളരെ നല്ല വായന അനുഭവം.. ആശംസകള്‍ റാംജി...

  മറുപടിഇല്ലാതാക്കൂ
 28. നല്ല ഗുണപാഠമുള്ള കഥ. വാളെടുത്തവന്‍ വാളാല്‍ ..അല്ലേ?

  മറുപടിഇല്ലാതാക്കൂ
 29. വര നന്നായി .കഥ അസ്സലായി .

  മറുപടിഇല്ലാതാക്കൂ
 30. വസുരേഷ്‌ മേനോന്‍,
  ആര്‍ദ്ര ആസാദ്‌,
  Renjith,
  കണ്ണനുണ്ണി,
  എഴുത്തുകാരി,

  ബ്ളോഗ്‌ സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 31. ജീവി കരിവെള്ളൂര്‍,
  വിശദമായി വിലയിരുത്തിക്കൊണ്ടുള്ള അഭ്പ്രായത്തിന്‌ നന്ദിയുണ്ട്‌.

  ദിവാരേട്ടന്‍,
  പ്രതിക്ഷകളാണല്ലൊ ജീവിതത്തിണ്റ്റെ മുന്നോട്ടുള്ള യാത്രക്ക്‌ പ്രേരണ നല്‍കുന്നത്‌.
  നന്ദി ചേട്ട...

  അച്ചുസ്‌,
  അഭിപ്രായത്തിന് ഏറെ നന്ദിയുണ്ട്.

  sm sadique,
  സന്തോഷം മാഷെ,

  മറുപടിഇല്ലാതാക്കൂ
 32. കണ്ടത്‌ കാണാതെയും കാണാത്തത്‌ അന്വേഷിച്ചും അയാള്‍ വീര്‍പ്പ്‌ മുട്ടി.

  Fantastic line.

  മറുപടിഇല്ലാതാക്കൂ
 33. വളരെ ചിന്തനീയമായ, ആനുകാലിക പ്രസക്തിയുള്ള, നല്ലൊരു ഗുണപാഠമുള്ള ഒരു നല്ല കഥ.....

  ഭാവുകങ്ങൾ റാംജി മാഷെ....

  മറുപടിഇല്ലാതാക്കൂ
 34. വളരെ നല്ല കഥ. നല്ല സന്ദേശം. പക്ഷെ അല്പം ചെറുതാക്കാമായിരുന്നു. ആര്‍ക്കും സമയമില്ല-വായിക്കാന്‍ . എല്ലാവര്ക്കും തിരക്കോട് തിരക്ക്‌!!

  മറുപടിഇല്ലാതാക്കൂ
 35. അറിവില്ലായ്മയുടെ ലോകത്തുനിന്ന് തിരിച്ചറിവു നേടുന്നവക്ക് അതില്ലാത്തവന്റെ ലോകത്തേയ്ക്ക് തല ചരിച്ചു നോക്കാം.. വളരെനല്ല പോസ്റ്റ്...

  മറുപടിഇല്ലാതാക്കൂ
 36. ഒറ്റവരി രാമന്‍,
  വെഞ്ഞാറന്‍,
  വി.കെ.,
  തണല്‍,
  കൊട്ടോട്ടിക്കാരന്‍

  കഥയെ വിലയിരുത്തി അഭിപ്രായം അറിയച്ചതിനു
  വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 37. വായിച്ച് മാഷേ, മൊത്തം വായിച്ച് കഴിഞ്ഞപ്പോ ശരിക്കും ഒരു കഥ വായിച്ച സംതൃപ്തി, നന്ദി
  വാളെടുത്തവന്‍ വാളാല്‍

  മറുപടിഇല്ലാതാക്കൂ
 38. പള്ളിക്കരപറഞ്ഞതു പോലെ വാളെടുത്തവൻ വാളാൽ

  മറുപടിഇല്ലാതാക്കൂ
 39. നല്ല കഥ (വായിക്കാൻ വൈകി), അവതരണം വളരെ നന്നായിട്ടുണ്ട്‌.

  പണി കൊടുക്കുന്നവന്‌ എവിടെ നിന്നെങ്കിലും പണി കിട്ടുക തന്നെ ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 40. വ്യത്യസ്തമായ ഒരു കഥ....ആശംസകള്‍ റാംജി സാര്‍

  മറുപടിഇല്ലാതാക്കൂ
 41. എറക്കാടന്‍,
  lekshmi,
  വശംവദന്‍,
  രഘുനാഥന്‍,
  രാമചന്ദ്രന്‍ വെട്ടിക്കാട്ട്‌.

  വന്നെത്തി അഭിപ്രായം അറിയിച്ചതിന്‌ നന്ദിയുണ്ട്‌.

  മറുപടിഇല്ലാതാക്കൂ
 42. "അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചു എടുക്കുമ്പോള്‍ ഗുലുമാല്‍"
  ഇങ്ങനെയും പറയാം അല്ലേ രാംജി....

  മറുപടിഇല്ലാതാക്കൂ
 43. തെണ്ടിത്തിരിഞ്ഞു നടക്കുന്ന ചാവാലി പട്ടികളെ ഈറ്റപ്പുലികള്‍ ആക്കാന്‍ വക്കരിഞ്ഞെടുത്ത വേദവാക്യങ്ങളും എരിവുകൂട്ടിയ വിപ്ലവശകലങ്ങളും മതിയെന്ന് തിരിച്ചറിഞ്ഞ വേട്ടക്കാര്‍ക്ക് ഈ കഥയുടെ ഒടുക്കം ഒരു മുന്നറിയിപ്പാണ്. നന്നായി മാഷേ.

  മറുപടിഇല്ലാതാക്കൂ
 44. റാംജി
  ഈ ബ്ലോഗില്‍ ആദ്യമാണ്.നല്ല കഥകള്‍.

  മറുപടിഇല്ലാതാക്കൂ
 45. നല്ല കഥ, വെട്ടിപിടിക്കുന്നവറ്ക്കും മറ്റുള്ളവരെ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നവറ്ക്കും ഒരു വാണിങ്ങ്...

  മറുപടിഇല്ലാതാക്കൂ
 46. പഴയതില്‍ നിന്നും പുതിയതിലെക്കുള്ള ആശാന്റെ മാറ്റം മനസിലാക്കാം. അത് നന്നായി പറഞ്ഞു.
  പക്ഷെ ഈ കഥയുടെ ഉദേശം മാത്രം മനസിലായില്ല.

  മറുപടിഇല്ലാതാക്കൂ
 47. ചിലതൊക്കെ എടുത്താല്‍ .. പിന്നെ ഇങ്ങനെയൊക്കെയാണല്ലോ..

  മറുപടിഇല്ലാതാക്കൂ
 48. വായിച്ചിട്ടില്ലായിരുന്നു.
  നല്ലൊരു ഗുണപാഠകഥ..

  മറുപടിഇല്ലാതാക്കൂ
 49. വായിച്ചിട്ടില്ലായിരുന്നു.
  നല്ലൊരു ഗുണപാഠകഥ..

  മറുപടിഇല്ലാതാക്കൂ
 50. വെറും നായ്കധയല്ല.
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 51. അജ്ഞാതന്‍12/16/2013 07:51:00 PM

  വളരെ നന്നായിട്ടുണ്ട്.....സമൂഹത്തില്‍ നടന്നതും അനുകാലികപ്രസക്തിയുള്ളതും ആയ ഒരു സത്യം കഥ
  രൂപത്തില്‍ വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു...........

  മറുപടിഇല്ലാതാക്കൂ
 52. എക്കാലവും ഒരു വർഗ്ഗത്തേയും എന്തെങ്കിലുമൊക്കെ നക്കാപ്പിച്ച എറിഞ്ഞു കൊടൂത്ത് വശത്താക്കി നിറുത്താമെന്ന് ആരും ചിന്തിക്കണ്ട.... ഒരു നാൾ അവർ സംഘടിത ശക്തിയോടെ തിരിച്ചടിക്കും. അന്ന്, അതുവരെയുള്ള പലതും കട പുഴകി വീഴും.........!
  ആശംസകൾ ഒരിക്കൽ കൂടി റാംജി ഭായ്...

  മറുപടിഇല്ലാതാക്കൂ
 53. വാളെടുത്തവന്‍ വാളാല്‍

  കഥയും ചിത്രങ്ങളും മനോഹരമായി...ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 54. 2010ലെ കഥയ്ക്ക് പുതുമ നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും അവിടെ നിന്നും റാംജിയിലെ കഥപറച്ചില്കാരന്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 55. കഥ നന്നായിത്തന്നെ പറഞ്ഞു ഇത്തിരി തിരക്കുകൂടിയോ എന്നൊരു സംശയം

  മറുപടിഇല്ലാതാക്കൂ
 56. ഇപ്പോള്‍ വായിച്ചു.എല്ലാക്കാലത്തും നടന്നുകൊണ്ടിരിക്കുന്ന കഥ. വേട്ടക്കിരയാകുന്ന മൃഗത്തിന്റെ ചേഷ്ടകള്‍ കണ്ടു രസിക്കുന്ന അനുയായികള്‍ എന്ന വാക്കില്‍ എല്ലാമുണ്ട്..

  മറുപടിഇല്ലാതാക്കൂ
 57. അര്‍ത്ഥതലങ്ങളിലൂടെ ആണ്ടിറങ്ങുന്ന നല്ലൊരു കഥ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 58. ഈ കഥ വായിച്ചിട്ടില്ലായിരുന്നു....കഥക്ക് ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ല

  മറുപടിഇല്ലാതാക്കൂ
 59. വായിച്ചതാണേലും ഒന്ന് കൂടി വായിച്ചു...
  എന്താണ് ഭായ് , കഥാഭാണ്ഡം തുറന്ന് പുത്തൻ കഥകൾ പുറത്തെടുക്കാത്തത്..?

  മറുപടിഇല്ലാതാക്കൂ
 60. വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

  ആദ്യം കഥ എഴുതുമ്പോള്‍ എത്ര കുറുക്കി എഴുതാം എന്നതായിരുന്നു ചിന്ത.
  അതുകൊണ്ടാണ് പെട്ടെന്ന് പറഞ്ഞു തീര്ത്തതുപോലെ....
  പിന്നെ അല്പം കൂടി വിശദീകരിച്ച് എഴുതാന്‍ തുടങ്ങി.
  പുതിയ കഥകള്‍ വഴിയേ വരും മുരളിയേട്ടാ.

  മറുപടിഇല്ലാതാക്കൂ
 61. വേട്ടക്കാരുടെ കഥ തുടരുന്നു. തികച്ചും കാലിക പ്രസക്തിയുള്ള കഥ......

  മറുപടിഇല്ലാതാക്കൂ
 62. ഞാന്‍ ഇന്നാണ് ഇത് വായിക്കുന്നത്.
  ഏതുകാലത്തിനും യോജിച്ച കഥ

  (പഴയ പോസ്റ്റുകളിലെ കമന്റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു മെമ്മോറിയല്‍ ഗ്രൌണ്ടിലൂടെ സഞ്ചരിക്കുന്ന പ്രതീതി തോന്നും. എത്രയെത്ര ബ്ലോഗര്‍മാരുടെ നിര്‍ജീവമായ പ്രൊഫൈലുകള്‍. ഒരുകാലത്ത് അവ സജീവമായും ചലനാത്മകമായും നിലനിന്നിരുന്നുവല്ലോ. പിന്നെ മൃതമായി, സ്മാരകമായി...സ്മാരകഫലകമായി...)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യത്തില്‍ ഈ കഥ റീപോസ്റ്റ്‌ ചെയ്യുമ്പോള്‍ അജിതേട്ടന്‍ സൂചിപ്പിച്ച ചിന്തകള്‍ ആയിരുന്നു എനിക്ക്. വെറുതെ പഴയ ഒരു പോസ്റ്റ്‌ എടുത്ത് വായിച്ചതാണ്. റീപോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി അല്ല വായിച്ചത്. അതിലെ കമന്റുകള്‍ ഞാന്‍ വായിച്ചപ്പോള്‍ ആദ്യം എത്ര സജീവമായി നിന്ന നമ്മുടെ സുഹൃത്തുക്കളാണ് ഇന്ന് ഒരു വിവരവും തരാതെ ഒളിഞ്ഞുനില്‍ക്കുന്നത് എന്ന് തോന്നി. ഇതാരെങ്കിലും ശ്രദ്ധിക്കുമോ എന്ന് ഞാന്‍ നോക്കിയിരിക്കുകയായിരുന്നു.
   നന്ദി അജിതേട്ടാ.

   ഇല്ലാതാക്കൂ
 63. റീപോസ്റ്റ് ചെയ്തത് എന്തുകൊണ്ടും നല്ലത്....

  കഥ വായിച്ചപ്പോൾ ഞാൻ കൂടുതൽ ചിന്തിച്ചത് രണ്ടായിരത്തിപ്പത്തിൽ നിന്ന് രണ്ടായിരത്തിപ്പതിമൂന്നിലേക്ക് വളർന്ന എഴുത്തുകാരനെക്കുറിച്ചാണ്. സിംബോളിക്ക് ആയ കഥാതന്തു . നല്ല ആശയമാണ്. എന്നാൽ കഥ വികസിപ്പിക്കുമ്പോൾ എന്തോ ചില പോരായ്മകൾ അനുഭവപ്പെടുന്നതായി തോന്നി.

  താങ്കളുടെ പിൽക്കാല കഥകൾ ഭാഷയുടേയും, ഘടനയുടേയും കാര്യത്തിൽ ഈ കഥയേക്കാൾ വളരെ ഉയരത്തിൽ നിൽക്കുന്നു എന്ന് തോന്നിയത് ഒരുപക്ഷേ എന്റെ വായനയുടെ പരിമിതികൾ കൊണ്ടാവാം....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുതാന്‍ അല്പമെങ്കിലും പഠിച്ചുകൊണ്ടിരിക്കുന്നത് ഇവിടെ വന്നതിനു ശേഷമാണ്. ഞാന്‍ ബ്ലോഗില്‍ വന്ന 2008 സമയത്തൊക്കെ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ. തന്നെയുമല്ല ആ സമയങ്ങളിലൊക്കെ ബ്ലോഗിനെക്കുറിച്ച് ഒന്നും അറിയുകയുമില്ല ബ്ലോഗുകളില്‍ എത്തുന്നതിനും പരസ്യം നടത്തുന്നതിനും ഉള്ള വഴികള്‍ പോലും കുറവായിരുന്നു. അതുമാത്രമായിരുന്നില്ല വലിയ പോസ്റ്റുകള്‍ വായിക്കുക എന്നത് ഇന്നത്തേക്കാള്‍ കുറവും. അപ്പോള്‍ അതനുസരിച്ചുള്ള എഴുത്തുകള്‍ ആയിരുന്നു. ശരിയല്ലെങ്കിലും അങ്ങിനെ ഒരു ശീലം വളര്‍ത്തിയിരുന്നു. അതും പഴയ കഥകളില്‍ പ്രകടമാണ്. മാഷുടെ വായനയുടെ പരിമിതി ഒന്നുമല്ല, ശരിക്കും അങ്ങിനെയാണ്.
   വളരെ നന്ദി മാഷെ.

   ഇല്ലാതാക്കൂ
 64. ഇന്നാണ് വായിച്ചത്...കഥ ഇഷ്ടായി....

  മറുപടിഇല്ലാതാക്കൂ
 65. റാംജിയേട്ടാ, നേരത്തേ വായിച്ചിരുന്നു, എങ്കിലും ഒന്നുകൂടി ഇപ്പോൾ വായിച്ചിട്ട് പഴയ ഒരു രസം തോന്നിയില്ല, എനിക്കു തോന്നുന്നത് ഈ കഥകൾക്ക് ശേഷം റാംജിയേട്ടന്റെ വളരെയധികം നല്ല കഥകൾ വായിച്ചത് കൊണ്ടാവും..(അതോ എന്റെ ആസ്വാദന നിലവാരം കുറഞ്ഞോ ആവോ...എന്നെ തല്ലണ്ടാ...ഞാൻ നന്നായിക്കോള്ളാ... :) )

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ്.
   എഴുതിക്കൊണ്ടിരിക്കുകയല്ലേ അതോടൊപ്പം പഠിക്കുകയും ചെയ്യുന്നുണ്ട്.
   നന്ദി ജുനൈത്.

   ഇല്ലാതാക്കൂ
 66. ആദ്യമായാണ്‌ ഞാൻ ഈ കഥ വായിക്കുന്നത്.
  ആശയം.നന്നായിട്ടുണ്ട് .സ്വയം കൃതാനർത്ഥം .

  മറുപടിഇല്ലാതാക്കൂ
 67. ക്രൂരക്രുത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ബൂമറാങ്ങ് പോലെ തിരിച്ചടി കിട്ടും.
  പോസ്റ്റിലെ ചിത്രങ്ങള്‍ മനോഹരം.

  മറുപടിഇല്ലാതാക്കൂ
 68. വേട്ടക്കിരയാകുന്ന മൃഗത്തിന്റെ ചേഷ്ടകള്‍ കണ്ടു രസിക്കുന്ന അനുയായികള്‍! നല്ല കഥ. ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം പറ്റുന്നത് നോക്കി രസിച്ചതും കൂടെ ഒരു നാൾ ഉണ്ടായവർ തന്നെ. നന്മ ചെയ്തു നന്മ കൊയ്യൂ! അതാണ്‌ എല്ലാവരും പ്രാവർത്തികമാക്കേണ്ടുന്ന കാര്യം.

  ആശംസകൾ പ്രിയ റാംജി.

  മറുപടിഇല്ലാതാക്കൂ
 69. വേട്ട ക്കഥ ഉഗ്രൻ .കടും .നായ്ക്കളും അനുചരന്മാരും അഞ്ച് പെണ്‍മക്കളും ,ചെത്തുകാരനും
  ..കള്ളും ,കഞ്ചാവും .ഒരു കിടിലൻ സിനിമയ്ക്കുള്ള മുഴുവൻ കോപ്പുമായി

  മറുപടിഇല്ലാതാക്കൂ
 70. താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിചീടുകെന്നേ വരൂ...
  നന്നായിട്ടുണ്ട് മാഷെ

  മറുപടിഇല്ലാതാക്കൂ
 71. ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് നവവത്സര ആശംസകൾ.......

  മറുപടിഇല്ലാതാക്കൂ
 72. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 73. നല്ല വിവരണം, പതിവുപോലെ, ആർത്തിയോടെ വായിച്ചു.
  നന്ദി, ramjiyettaa

  മറുപടിഇല്ലാതാക്കൂ
 74. വാളെടുത്തവന്‍ വാളാല്‍....!!

  മറുപടിഇല്ലാതാക്കൂ
 75. വളരെ മനോഹരമായ..രചന....
  പുതുവത്സരാശംസകള്‍ ......

  മറുപടിഇല്ലാതാക്കൂ
 76. പട്ടേപ്പാടത്ത് പണ്ടേ മൃഗങ്ങളുണ്ടായിരുന്നല്ലേ?..വേട്ടക്കാരനും ഒരുനാള്‍ വേട്ടയാടപ്പെട്ടു. ഓരോ തിന്മകളും , അവസാനം മനസ്സിലെങ്കിലും വേദനയ്ക്ക് ഇരയാകാതിരിക്കില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പട്ടേപ്പാടത്ത് മൃഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഒക്കെ വേട്ടയാടി തീര്‍ത്തു.
   നന്ദി തുമ്പി.

   ഇല്ലാതാക്കൂ
 77. ഓ.ടോ : ഒരു അനക്കവുമില്ലല്ലോ ഇവിടെ എന്ത് പറ്റി ?

  മറുപടിഇല്ലാതാക്കൂ
 78. കഥ കൊള്ളാം...എപ്പഴത്തേയും പോലെ നല്ല ഇഷ്ടായില്ലാന്ന് മാത്രം...കുറച്ച് ഇഷ്ടമായി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നാലു കൊല്ലം മുന്പ് എഴുതിയതല്ലേ.
   അതിന്റെ കുറവ് അനുഭവപ്പെടും.
   നന്ദി അനശ്വര.

   ഇല്ലാതാക്കൂ
 79. വന്ന വഴി മറക്കാതിരിക്കുക! കഥയിലെ ഗുണപാഠം അതിനിടയാക്കട്ടെ!
  നല്ല കഥ!

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....