22/5/11

കൂട്ടിച്ചേര്‍ക്കലുകള്‍

22-05-2011

പ്രഹരമേറ്റ പ്രതീക്ഷകൾ കലമ്പിക്കൂടിയ മനസ്സ്‌. ഒരൊറ്റ ചിന്തക്കു മേൽ ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും ചേർത്ത്‌ വെച്ച്‌ മൂന്നര കൊല്ലങ്ങൾക്ക്‌ ശേഷം നാട്ടിലെത്തുമ്പോൾ നിറമുള്ള സങ്കൽപങ്ങൾ ഇന്നൊ നാളെയൊ പ്രാവർത്തികമാകുമെന്ന് ഹരിഹരപ്രസാദ്‌ ഉറച്ച്‌ വിശ്വസിച്ചിരുന്നു. അമിതമായ ആ വിശ്വാസമായിരുന്നു തിരിച്ചു പോകാറായപ്പോൾ വേദന വർദ്ധിപ്പിച്ചത്‌.

മാതാപിതാക്കളുടെ സംരക്ഷണയിൽ പാറപോലെ വളർന്നപ്പോഴും ജോലിയൊ ഭാവിയൊ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല. പക്ഷെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയപ്പോൾ ജോലിയും കൂലിയും ഗൗരവം വരുത്തി. അങ്ങിനെയാണ്‌ ജോലിക്ക്‌ വേണ്ടി സൗദി അറേബ്യയിൽ എത്തിയത്‌. ആവേശവും അർത്ഥവും നൽകിയ ആദ്യ ശമ്പളം മുതൽ ഒരു മനുഷ്യനായി എന്ന തോന്നൽ. തുടർന്നങ്ങോട്ട്‌ വിവാഹവും കുടുംബവും സൃഷ്ടിക്കാനുള്ള വ്യഗ്രത.

"നീയിതുവരെ റെഡിയായില്ലേ...?"ഹരിയുടെ കൂട്ടുകാരൻ ജയ്സൺ ബൈക്ക്‌ നിർത്തി താഴെയിറങ്ങിക്കൊണ്ട്‌ ചോദിച്ചു.

പൂമുഖത്തിരുന്ന ഹരി തലയുയർത്തി നിർവ്വികാരതയോടെ ജയ്സനെ നോക്കി. വിഷാദത്തിന്റെ നിഴലുകൾ പടർന്ന മുഖം.

"രണ്ടര മാസം കഴിഞ്ഞു. ഇനി പതിനാലു ദിവസം കഴിഞ്ഞാൽ ഇനിക്ക്‌ തിരിച്ച്‌ പോണം. അതിനിടയിലൊരു പെണ്ണിനെ കൂടി കണ്ടിട്ട്‌ എന്തിനാ ജയ്സൺ?"

"അതെല്ലാം നീ വന്നപ്പഴേ ഓർക്കണമായിരുന്നു. നീ വന്ന അന്നു മുതൽ നടക്കുന്നതല്ലേ? ഒരു എഴുപതിനു മേൽ പെൺകുട്ടികളെ നീ കണ്ടില്ലേ? ഒന്നിനെപ്പോലും നിനക്ക്‌ പിടിച്ചൊ? എനിക്ക്‌ വരെ നാണക്കേട്‌ തോന്നിത്തുടങ്ങി നിന്റെ കൂടെ വരാൻ."

"ശരിയാ ജയ്സൺ. ഇനിക്കും മടുത്തു. അതോണ്ട്‌ ഇനി ഏതായാലും പോകുന്നേനു മുൻപ്‌ ഒന്നും വേണ്ടാന്ന് തീരുമാനിച്ചു. അതോണ്ടാ ഇങ്ങ്നെ ഇരുന്നേ."

"നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ."

"നിന്നെ ഇനിക്ക്‌ അറിയില്ലേടാ. തമ്മിൽ പറയുന്നതിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സുഹൃത്തുക്കളെന്ന് പറയുന്നതിൽ എന്താടാ അർത്ഥം?"

"എല്ലാം മനസ്സിലാക്കാൻ കഴിവുള്ള നീ എങ്ങനെ ഇങ്ങനെയായി എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്നത്‌. സൗദിയിലേക്ക്‌ പോകുന്നതിന്‌ മുൻപ്‌ നീയൊരിക്കൽ തമാശയായി പറഞ്ഞത്‌ ഓർമ്മയുണ്ടൊ?-പെണ്ണിന്റെ സൗന്ദര്യത്തിലല്ല സ്വഭാവത്തിലണ്‌ കാര്യം. ഒത്ത്‌ പോകാവുന്ന ഒരു പാവം കുട്ടി- എന്ന്. ആ നിന്നേയും ഈ നിന്നേയും എനിക്ക്‌ പിടി കിട്ടുന്നില്ലെടാ ഇപ്പൊ."

"ആ ഞാൻ തന്നെയാണ്‌ ഇപ്പോഴും. പക്ഷെ ആ എന്നിൽ ചില കൂട്ടിച്ചേർക്കലുകൾ സംഭവിച്ചിരിക്കുന്നുവെന്നാണ്‌ എനിക്കിപ്പൊ തോന്നുന്നത്‌. ആദ്യം കാണുന്ന കുട്ടിയെ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു എന്റെ ആദ്യ തീരുമാനം. ചിന്തിക്കാൻ നല്ലൊരു തീരുമാനമെങ്കിലും പ്രായോഗികമായി ശരിവരാത്ത ഒന്നാണതെന്ന് കാര്യത്തോടടുക്കുമ്പോൾ തിരിയുന്നു."

"അതാണോ ഇത്രയും പെണ്ണു കണ്ടിട്ട്‌ നിനക്ക്‌ ഒന്നിനേം പിടിക്കാതിരുന്നത്‌?"

"അല്ല. ഇപ്പറഞ്ഞത്‌, വെല്യ ആദർശനത്തിന്‌ വേണ്ടി വികാരം കൊള്ളുമ്പൊ ഉരുത്തിരിയുന്ന തീരുമാനങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയാതെ വരുന്നതിലെ പൊള്ളത്തരത്തെക്കുറിച്ചാണ്‌. എന്റെ ആദ്യ ചിന്തയും ശരിയല്ലെന്ന് മാത്രം പറഞ്ഞതാണ്‌. ഇവിടെ മറ്റൊന്നാണ്‌. അതെന്താണെന്നാണ്‌ ഞാനിപ്പോൾ ആലോചിക്കുന്നത്‌."

"എങ്കിൽ പിന്നെ നീ നേരത്തെ പറഞ്ഞത്‌ പോലെ കൂട്ടിച്ചേർക്കലുകൾ തന്നെ കാരണം. ആ കൂട്ടിച്ചേർക്കലുകൾ എന്താണെന്ന് കണ്ടെത്തിയാപ്പോരെ? ഹരി മാത്രമല്ല, പലരും രണ്ടും മൂന്നും മാസത്തെ ലീവിന്‌ വിവാഹം കഴിക്കാൻ വന്നിട്ട് പെണ്ണിനെ ഇഷ്ടപ്പെടാതെ തിരിച്ച്‌ പോയത്‌ എനിക്കറിയാം."

"ജയ്സൺ പറഞ്ഞത്‌ ശരിയാണ്‌. ഞാനെന്റെ കാര്യം മാത്രമാ ആലോചിച്ചത്‌. ഇപ്പഴാ പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് തന്നെ ഓർക്കുന്നത്‌."

"സൗദിയിലെന്താടാ സുന്ദരികൾ മാത്രേ ഉള്ളോ?"

ജയ്സന്റെ ആ വാക്കുകളില്‍ എന്തോ ഒരു കുരുക്ക് പോലെ ഹരിക്ക് അനുഭവപ്പെട്ടു.  ചില അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആ വരികളില്‍ ഉടക്കി കിടക്കുന്നതായി അനുഭവപ്പെടുന്നു. അവിടെ നടന്ന കാണലുകളെ ഹരി ഓര്‍ത്തു. ശരിയാണ്... സൌന്ദര്യം തന്നെ....
"യെസ്‌...അതാടാ ജയ്സൺ കാര്യം...നീ തമാശക്ക്‌ ചോദിച്ചതാണെങ്കിലും സംഭവം അത്‌ തന്നെ."

"എന്ത്‌?"

"ഞങ്ങൾ അവിടെ കാണുന്നത്‌ സുന്ദരികളെ മാത്രമാണ്‌. അൽപം സൗന്ദര്യം കുറഞ്ഞ ആരേയും കാണാറില്ല. നല്ല വസ്ത്രങ്ങൾ ധരിച്ച സുന്ദരികളായ സ്ത്രീകളെ മാത്രം കണ്ട്‌ മനസ്സിൽ കയറിക്കൂടിയ കൂട്ടിച്ചേർക്കൽ."

"ഞാൻ ഗൾഫിലൊന്നും പോയിട്ടില്ലെങ്കിലും നീയിപ്പറഞ്ഞത്‌ ഒരു നുണ മത്രമായെ എനിക്ക്‌ തോന്നുന്നുള്ളു."

"നുണയല്ലെടാ... സത്യം. നിറങ്ങൾ വിതറി നിഴലുകൾ പോലെ എന്റെ മനസ്സിൽ അള്ളിപ്പിടിച്ച സ്ത്രീ സൗന്ദര്യം. ഒരു നിമിഷം ഒഴിവ്‌ കിട്ടിയാൽ പിന്നെ ഞങ്ങളുടെ ലോകം ടീവിക്ക്‌ മുന്നിലാണ്‌. കഴിഞ്ഞ മൂന്നര കൊല്ലവും ഞാൻ കണ്ടത്‌ ടീവിയിലെ ചായം തേച്ച സൗന്ദര്യമാണ്‌. ക്രമേണ പഴയ രൂപങ്ങൾ മാഞ്ഞു പോയി. അവിടെ തെളിച്ചമുള്ള കൂട്ടിച്ചേക്കലുകൾ നടന്നു. ചെറിയൊരു മോചനം കടന്നു വന്നപ്പോഴേക്കും വീണ്ടും തിരിച്ച്‌ പോകുന്നു."

ഹരിഹരപ്രസാദ്‌ ഒരു നിമിഷം മണൽഭൂമിയുടെ നെഞ്ചിലേക്ക്‌ ചാടി വീണു. തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. ഈർപ്പമില്ലാതെ മഴക്കാറില്ലാതെ നനവില്ലാതെ ഉണങ്ങിക്കിടക്കുന്ന അന്തരീക്ഷം എവിടേയും. കൃത്രിമ പച്ചപ്പുകൾക്ക്‌ നാടിന്റെ ഇരുളിച്ച ലഭിക്കില്ല. ക്രമേണ മനസ്സിൽ പരുവപ്പെടുന്ന തെളിച്ചം നാടിന്റെ ഇരുളിമയെ വെറുക്കാൻ തുടങ്ങും. അനുവാദം ആവശ്യമില്ലാതെ കയറിക്കൂടുന്ന, സ്വയം അറിയാതെ സ്വീകരിക്കുന്ന കൂട്ടിച്ചേർക്കലുകൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ കടിച്ചമർത്തുന്ന വേദന ഒരു പ്രവാസിയുടെ ദുഃഖം മാത്രമായി അവശേഷിക്കുന്നു.

"വെറുതെ പറയല്ലേ ഹരി. ടീവിയിലൂടെ മാത്രമല്ലാതെ പെണ്ണുങ്ങളെ കാണാറില്ലെന്ന് നീ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്‌."


"കാണാറില്ലെന്നല്ല. ഒറ്റയും തറ്റയും കാണാം. എത്ര സൗന്ദര്യം ഇല്ലാത്തവരാണെങ്കിലും തലയിലെ മുടിയടക്കം മൂടിയ കറുത്ത കുപ്പായത്തിനുള്ളിലെ പുറത്ത്‌ കണുന്ന മുഖം ഉദിപ്പുള്ളത്‌ മാത്രം. പണിയെടുക്കുകയും പണം അയക്കുകയും ചെയ്താൽ തൃപ്തിപ്പെടുന്ന മനസ്സ്‌ നാട്ടിലെ ദൈനംദിന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടാതെ ചെത്തിമിനുക്കിയ ടീവി കാഴ്ചകളിലെ നിറങ്ങളിൽ മയങ്ങും. ആ നിറങ്ങളിൽ പൂർണ്ണത കാണുകയും സുഖമുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുകയും ചെയ്യും. നാട്ടിലെ യാഥാർത്ഥ്യങ്ങൾ നേരിടുമ്പോഴാണ്‌ ഉപേക്ഷിക്കാൻ കഴിയാതെ സ്വപ്നങ്ങൾ വേര്‌ പിടിച്ചത്‌ അറിയാതെ വരുന്നത്‌."

"ചിലതൊക്കെ പിടി കിട്ടി. എങ്കിലും കൃത്യമായി എനിക്കങ്ങട്ട്‌ മനസ്സിലാവുന്നില്ല."

"നിനക്ക്‌ മാത്രമല്ല, പലർക്കും മനസ്സിലാവില്ല. അവിടത്തെ അന്തരീക്ഷവും ജീവിതവും അറിയുമ്പോഴെ പൂർണ്ണമായി ഞാൻ പറയുന്നത്‌ ഉൾക്കൊള്ളാൻ കഴിയു. അവൻ ആളായപ്പൊ ഒന്നും പിടിക്കുന്നില്ല എന്ന് മാത്രമെ നിനക്ക്‌ ചിന്തിക്കാനാകു. രണ്ട്‌ വ്യത്യസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഞങ്ങളുടെ ചില ആശയക്കുഴപ്പം."

"എന്ത്‌ ആശയക്കുഴപ്പമാണെങ്കിലും അതിന്റെ കാരണം പിടി കിട്ടിയല്ലോ.അപ്പോൾ ഇനി കാര്യങ്ങൾ എളുപ്പമാണ്‌."

"ഒരു പരിധി വരെ അങ്ങനെ പറയാം. എന്നാലും ഇത്തവണ സംഭവിച്ച ആഗ്രഹങ്ങളുടെ നഷ്ടവും, സമയം വൈകുന്നു എന്ന വേവലാതിയും അടുത്ത ലീവ്‌ വരെ മനസ്സിനെ ആക്രമിക്കും."

"അധികമൊന്നും ചിന്തിക്കണ്ട. അടുത്ത തവണ നീ വരുമ്പോഴേക്കും നിനക്ക്‌ പറ്റിയ ഒരുവളെ ഞാൻ കണ്ടെത്തി വീട്ടുകാരുമായി ആലോചിച്ച്‌ വെക്കാം. നീ ധൈര്യമായി പോയ്ക്കൊ."

"ഇനി അതു തന്നെയാണ്‌ ഞാനും കരുതിയിരിക്കുന്നത്‌."

"ശരി. എങ്കിൽ പിന്നെ കാണാം." ജയ്സൺ ബൈക്കെടുത്ത്‌ തിരിച്ച്‌ പോയി.

110 അഭിപ്രായങ്ങൾ:

  1. ഞാനാണോ ആദ്യം?
    ഇനീം കൂട്ടിച്ചേർക്കാനുണ്ടെന്ന് മനസ്സിലായി. മുഴുവനായ കഥാശില്പം വരട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. വെല്യ ആദർശനത്തിന്‌ വേണ്ടി വികാരം കൊള്ളുമ്പൊ ഉരുത്തിരിയുന്ന തീരുമാനങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയാതെ വരുന്നതിലെ പൊള്ളത്തരത്തെക്കുറിച്ചാണ്‌
    ഇതൊരു വല്ല്യ സത്യാ..
    കഥയുടെ കൂട്ടിച്ചേര്‍ക്കലുകള്‍ വരട്ടെ...വെയ്റ്റ് ചെയ്യാം..

    മറുപടിഇല്ലാതാക്കൂ
  3. ഗള്‍ഫു മലയാളിയുടെ അതി തീഷ്ണാനുഭവങ്ങളില്‍
    ഒന്ന് അതേ വികാര തീവ്രതയോടെ പറയുന്നു രാംജി ..ജീവിതത്തിന്റെ രണ്ടറ്റവും വളരെ ഭംഗിയായി കൂട്ടി ചേര്‍ക്കാം എന്ന് വ്യാമോഹിച്ചാണ് പലരും ഗള്‍ഫില്‍ എത്തി പ്പെടുന്നത് !
    അതിനു ശേഷം അവന്റെയും അവനെ ആശ്രയിക്കുന്നവരുടെയും മനസുകളിലും ജീവിതങ്ങളിലും ഉണ്ടാകുന്ന കൂട്ടിച്ചേര്‍ക്കലുക ളും ‍...
    വിട്ടു പോകലുകളും . പ്രവചനാതീതമാണ് ..
    ഗള്‍ഫില്‍ ഇരുന്നു കാണുന്ന ലോകമല്ല നാട് ,,നാട്ടില്‍ ഇരുന്നു കാണുന്ന സ്വര്‍ഗമല്ല ഗള്‍ഫ് ..എല്ലാം മനസുകള്‍ ,,സ്വപ്‌നങ്ങള്‍ ..നടത്തുന്ന വ്യര്‍ഥമായ കൂട്ടിച്ചേര്‍ക്കലുകള്‍ ആണ് ..ഒരു പക്ഷെ എച്മു പറഞ്ഞത് പോലെ കഥാശില്പം കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ അപൂര്‍ണമെന്ന് തോന്നാം ..പക്ഷെ ഗള്‍ഫുകാരന്റെ ചിന്തകള്‍ ഈ കഥ പോലെ അപൂര്‍ണമായി തോന്നാം ..കാരണം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചതൊക്കെ ചേര്‍ന്നോ എന്നൊരു സംശയം ...ഇനിയും ചേര്‍ക്കാന്‍ ഉള്ളതിനെ പറ്റിയുള്ള ആധി..പാളിച്ചകളെ പറ്റിയുള്ള വ്യഥകള്‍ ...അങ്ങനെ ഒന്നും ഒരിടത്തും എത്തിക്കാനാവാതെ എന്നും ഇങ്ങനെ അപൂര്‍ണമായി.....അപൂര്‍ണമായി ......അപൂര്‍ണമായി ......

    മറുപടിഇല്ലാതാക്കൂ
  4. "ചിലതൊക്കെ പിടി കിട്ടി. എങ്കിലും കൃത്യമായി എനിക്കങ്ങട്ട്‌ മനസ്സിലാവുന്നില്ല."
    ഇതാണ് അങ്കിള്‍ ഇപ്പോള്‍ എന്റെയും പ്രശ്നം.

    മറുപടിഇല്ലാതാക്കൂ
  5. കഥ ഇഷ്ട്ടായില്ലാ.
    ഒരു നാടകം പോലെ തൊന്നി.

    അവതരണവും ഇഷ്ട്ടായില്ലാ
    പ്രമേയം തട്ടികൂട്ടിയതായും തോന്നി

    മറുപടിഇല്ലാതാക്കൂ
  6. ഒരു സൗദികാരന്റെ അനുഭവം .നന്നായിരിക്കുന്നു .കഥ മുഴുവനായോ .....ഒരു സംശയം ...

    മറുപടിഇല്ലാതാക്കൂ
  7. ഗള്‍ഫുകാരന്റെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ച..

    നന്നായി പറഞ്ഞു രാംജി..
    കൂട്ടിചെര്‍ക്കലുകള്‍ക്കായി കാത്തിരിക്കുന്നു...

    ആശംസകളോടെ..
    വില്ലേജ് മാന്‍

    മറുപടിഇല്ലാതാക്കൂ
  8. ഞാൻ റാജിയെ ഗൾഫ് മലയാളി എന്നല്ല മറിച്ച് സൌദി മലയാളി എന്നാണ് വിളിക്കുക..ഈ കഥ വയിച്ചാൽ അതേ പറയാൻ പറ്റൂ..കാരണം സൌദിയിൽ മാത്രമെ ഇങ്ങനെയുള്ളൂ..വായിച്ചപ്പോൾ ആണ് മനസ്സിലായത് ശരിക്കുമുള്ള സൌന്ദര്യം കണ്ടിട്ട് കാലങ്ങളായി...അതെ അവസാനം നാട്ടിൽ പോയപ്പോൾ...നന്നായിട്ടുണ്ട്..എന്തായാലും പെണ്ണ് കണ്ട് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ല എനിക്ക് എന്ന് ഞാൻ ആശിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  9. കൂട്ടിച്ചേര്‍ത്ത് ഒരു കൂട്ടുണ്ടാക്കാന്‍ എന്താ പാട്?
    നേര് നേരേ പറഞ്ഞതിനിടയിലെപ്പോഴോ കഥ അത്ര നന്നായില്ല.

    മറുപടിഇല്ലാതാക്കൂ
  10. റാംജി എനിക്കും കഥ അങ്ങട്ട് ദഹിച്ചിട്ടില്ല.
    സത്യായിട്ടും ഒന്നും മനസ്സിലായില്ല.
    അവതരണരീതി മറ്റ് റാംജി കഥകളുടെ അത്ര ഇഷ്ടായില്ല.

    മറുപടിഇല്ലാതാക്കൂ
  11. ആദർശങ്ങൾ പലതും കൂട്ടിച്ചേർക്കും. ജീവിതത്തോടടുക്കുമ്പോൾ നിരാശ മാത്രം ബാക്കിയാവുന്ന അവസ്ഥകളാണ് പലർക്കും.
    കഥ നന്നായിരിക്കുന്നു, വീണ്ടും വീണ്ടും വായിച്ച് പഠിച്ചു.

    മറുപടിഇല്ലാതാക്കൂ
  12. വരട്ടെ വരട്ടെ.
    (വായിച്ചു പോകുന്നു. വിശദമായി പറയാന്‍ പിന്നെ വരും സാബ്)

    മറുപടിഇല്ലാതാക്കൂ
  13. റാംജീ, സൌദി കണ്ടിട്ടില്ല, എന്നാലും കേട്ടിരിക്കുന്നു ഒരുപാട്.... പര്‍ദ്ദക്കുള്ളിലെ കണ്ണുകള്‍ മാത്രം കണ്ടു ജീവിച്ചത് കൊണ്ടോ അതോ ടിവിയിലെ കൃത്രിമ സൌന്ദര്യങ്ങളില്‍ ഭ്രമിച്ചു പോയത് കൊണ്ടോ യാഥാര്‍ത്യത്തിനു നേരെ മുഖം തിരിക്കാന്‍ ഹരിയെ പ്രേരിപ്പിച്ചത്...? സൌദി ജീവിതത്തില്‍ നിന്നും എടുത്ത ഒരേട്‌ വളരെ നന്നായി പറഞ്ഞുവല്ലോ.

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. നന്നായി പറഞ്ഞു ..!എങ്കിലും ..:)

    മറുപടിഇല്ലാതാക്കൂ
  16. റാംജി ഭായ്, എനിക്ക് ഇഷ്ട്ടപ്പെട്ടു.കഥയും അത് പറഞ്ഞ രീതിയും.വേറിട്ട ഒരു രീതി.

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. റാംജി. ഏറെക്കാലം സൌദിയില്‍ ജീവിക്കുന്ന എനിക്ക് ഈ കഥ മനസ്സിലാകും. പര്‍ദ്ദക്കുള്ളില്‍ മൂടി വെക്കപ്പെട്ട സൌന്ദര്യം. അല്ലെങ്കില്‍ വല്ലപ്പോഴും മുഖം മാത്രം തുറന്നിട്ട പൂര്‍ണ ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്ന അറബ് സൌന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവങ്ങള്‍. പിന്നെ tv യില്‍ കാണുന്ന ചായംപൂശിയ മുഖങ്ങള്‍.

    ഈ കാഴ്ചകള്‍ മാത്രം കണ്ടുമടുത്തു യാഥാര്‍ത്ഥ്യത്തിനും കാല്‍പനികതക്കുമിടയില്‍ സഞ്ചരിക്കുന്ന മനസ്സുമായി വിവാഹ സ്വപ്നവുമായി ഹൃസ്വകാല അവധിയില്‍ നാട്ടിലെത്തുന്നവന്റെ മനസ്സിന്റെ അനിശ്ചിതാവസ്ഥ അതിഭാവുകത്വമില്ലാതെ ഹരിയിലൂടെ വരച്ചു കാണിക്കാന്‍ കഥാകാരന് കഴിഞ്ഞു എന്നു ഞാന്‍ പറയുന്നു. ഇതു ഒരു കഥയാവാം. എന്നാല്‍ പലരും അനുഭയിച്ച ഒരു യാഥാര്‍ത്ഥ്യം കൂടിയാണ്.

    നാം ജീവിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ചുറ്റുപാടുകളില്‍ നിന്നാണല്ലോ നല്ല കഥ മെനയുന്നത്. ആ അര്‍ത്ഥത്തില്‍ കഥയോട് തീര്‍ത്തും നീതി പുലര്‍ത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  19. കഥ നന്നായി പറഞ്ഞു.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  20. നന്നായി പറഞ്ഞു മനസ്സിൽ തട്ടി ഒരു പ്രവാസിയുടെ മനസ്സ്

    മറുപടിഇല്ലാതാക്കൂ
  21. katha nannayirikkunu.
    seriyalum parasyavum mathram kanunavaril sthiramayi kanduvarunna oru rogamanitu.
    arabiyade adi kittumpol sariyakarumund.

    മറുപടിഇല്ലാതാക്കൂ
  22. കഥ നന്നായിട്ടുണ്ട് ...
    എനിക്കിഷ്ട്ടായി...

    മറുപടിഇല്ലാതാക്കൂ
  23. ഇങ്ങനെ കൂട്ടിച്ചേർക്കലുകളും കുറച്ചെടുക്കളുകളൂമല്ലെ ദിവസവും മനസ് മാറ്റുന്നത്. അതിനു പ്രവാസിയാവണമെന്നില്ല.കഥാപാത്രം എങ്ങനെ ഈ അവസ്ഥയായീന്നു വ്യക്തമായി കണ്ടു. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  24. നല്ല ആശയം, വാചകങ്ങളുടെ നീളം കുറച്ചുകൂടി കുറച്ചു, ആഖ്യാനം കുറെക്കൂടി ലളിതമാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഭംഗിയാകുമായിരുന്നു. ചില സംഭാഷണങ്ങള്‍ പ്രസ്താവനകള്‍ പോലെ തോന്നുന്നതുകൊണ്ട് പറഞ്ഞതാണ്. എന്നാലും നല്ല കഥ. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവട്ടെ.. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  25. അനുവാദം ആവശ്യമില്ലാതെ കയറിക്കൂടുന്ന, സ്വയം അറിയാതെ സ്വീകരിക്കുന്ന കൂട്ടിച്ചേർക്കലുകൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ കടിച്ചമർത്തുന്ന വേദന ഒരു പ്രവാസിയുടെ ദുഃഖം മാത്രമായി അവശേഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  26. പൊതുവായ ഒരു കാര്യം എന്ന് പറായാന്‍ പറ്റില്ല. എങ്കിലും പ്രവാസികളില്‍ അത് വരെയുണ്ടായിരുന്ന പ്രകൃതത്തിലും, ചിന്തകളിലും, ആദര്‍ശങ്ങളിലും വലിയ മാറ്റങ്ങള് വരുന്നതായി കണ്ടിട്ടുണ്ട്. ഇതുപോലെയുള്ള പല കൂടിചേരലുകള്‍ കാരണമാകാം. അല്ലേ റാംജി.
    എന്തായാലും ചെറുതിന് കഥയില്‍ ഉദ്ദേശിച്ചത് മനസ്സിലായി
    അതുകൊണ്ട് തന്നെ ഇഷ്ടപെടുവേം ചെയ്തു,
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  27. പറയാന്‍ ആഗ്രഹിച്ചത്‌ വായനക്കാരന് വായിച്ചെടുക്കാന്‍ കഴിയണം എന്നത് തന്നെയാണ് ഒരു കഥയുടെ വിജയത്തിന്‍റെ ആദ്യ ഘടകം.
    അത് ഇതില്‍ സാധ്യമായിട്ടുണ്ട് എന്നത് സത്യം.
    പിന്നെ അക്ബറിന്‍റെ അഭിപ്രായത്തില്‍ വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ട് എനിക്ക് പറയാനുള്ളതും.
    കഥ ഇഷ്ടായി.
    അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  28. വിവാഹ സ്വപ്നങ്ങളുമായ്‌ ചെറിയ അവധിക്കു നാട്ടിലെത്തിയാല്‍,പ്രത്യേകിച്ചും ഗള്‍ഫില്‍ നിന്നും,സംഭവിക്കുന്നത്‌ തന്നെ..പൂര്‍ണ്ണമാക്കുന്നതെപ്പോഴാണ്. തുടരും ന്നു കണ്ടില്ല എങ്കിലും ബാക്കി ഉണ്ടെന്നൊരു തോന്നല്‍ .

    മറുപടിഇല്ലാതാക്കൂ
  29. വിവാ‍ഹം ഒരു സ്വപ്നമായി കണ്ട് മണലാരണ്യത്തില്‍ നിന്നും നാട്ടിലെത്തി പെണ്ണ് കണ്ട് സ്വയോ ബന്ധുജനങ്ങളുടേയോ എതിര്‍പ്പുകള്‍ മൂലം ലീവ് കഴിയുന്നതിന്റെ രണ്ടോ മൂന്നോ ആഴ്ച മുന്‍പ് വരെ വിവാഹമൊന്നും ഉറക്കാതെ അവസാനം തട്ടിക്കൂട്ടി ഒരു കല്യാണം നടത്തി ജീവിതം തുലച്ച് കളയുന്നവര്‍ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍. അവരിലേക്ക് വിരല്‍ചൂണ്ടുന്നു ഈ കൂട്ടിച്ചേര്‍ക്കലുകള്‍. പക്ഷെ കഥയില്‍ എന്തോ പൂര്‍ണ്ണതക്കുറവ് ഉണ്ട്. അവസാനം എന്തോ ഒരു ഫിനിഷിങ് വരാത്ത പോലെ.

    മറുപടിഇല്ലാതാക്കൂ
  30. ഈ വിവാഹ വിപണി സമ്പ്രദായം എന്നാ ഒന്നു മാറുക ! സാമ്പത്തിക വളർച്ച മാത്രമാണോ വിവാഹത്തിനുവേണ്ട യോഗ്യത . മനസ്സു കൂടി പക്വമായിട്ടു പോരെ .
    സൌദിയിലെ കാര്യം അറിയില്ലാട്ടോ . എന്നാൽ നാട്ടിലെ സൌന്ദര്യം കണ്ടിട്ട് ടിവി ഓൺ ചെയ്താൽ ശർദ്ദിക്കാനാ തോന്നുക ;)
    സ്വദേശത്തായാലും വിദേശത്തായാലും അവനവന്റെ മനസ്സല്ലേ പ്രധാനം . ഒരുവൻ പ്രവാസി ആയിപ്പോയെന്ന കാരണത്താൽ മാത്രം ഇങ്ങനെയൊക്കെ ആവുമോ ? ഓരോരുത്തരുടേയും മനോവിചാരങ്ങൾക്കനുസരിച്ചായിരിക്കും അല്ലേ !
    റാംജീ , കഥ അത്രയ്ക്കങ്ങട് നന്നായോന്നൊരു സംശയം ഇല്ലാതില്ല .

    മറുപടിഇല്ലാതാക്കൂ
  31. വിവാഹം കഴിക്കാന്‍ നാട്ടില്‍ പോവുന്നവരില്‍ മിക്കവാറും പേര് ഇങ്ങനെ സ്വന്തം സങ്കല്പത്തിന് പെണിനെ കിട്ടാതെ തിരിച്ചു വരുന്നത് ഇപ്പോള്‍ വളരെ സ്വഭാവികമായിട്ടുണ്ട് .അത് രാംജി പറഞ്ഞ പോലെ യഥാരത്യങ്ങള്മായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന പ്രവാസിയുടെ പ്രശ്നങ്ങള്‍ തന്നെ..പിന്നെ എല്ലാ കഥകളും പൂര്‍ണമാകണം എന്നില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  32. ശരിയാണ് റാംജീ..ഇന്നെല്ലാം ഒരു മായിക ലോകമാണ്. ടിവി ചാനലുകളിലും സിനിമയിലും കാണുന്നതപ്പാടെ അനുകരിയ്ക്കുകയല്ലേ ചെയ്യുന്നത്.
    കഥയിലെ കുട്ടിച്ചേരല്‍ അല്ലെങ്കില്‍ചേര്‍ക്കല്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  33. മാറുന്ന ജീവിതസാഹചര്യങ്ങളിൽ വന്നു ചേരുന്ന കൂട്ടിച്ചേർക്കലുകൾ അടുത്ത ബന്ധത്തിലുള്ളവർക്ക് പോലും മനസ്സിലായിക്കോളണമെന്നില്ല. കൂട്ടിച്ചേർക്കലുകൾ നന്നായി. റാംജിയുടെ മറ്റ് കഥകളുടെ അത്രയെത്തിയില്ല എന്നൊരു അഭിപ്രായം ഉണ്ട്ട്ടൊ. കാണാം.

    മറുപടിഇല്ലാതാക്കൂ
  34. എന്താണോ പറയാന്‍ ശ്രമിച്ചത് അതില്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ഈ കഥ ഒന്നുകൂടെ മനസ്സിലാകും എന്നാണെന്റെ വിശ്വാസം. കുറേ കൂട്ടുകാര്‍ ഈ വിഷയം പറഞ്ഞ് കേട്ടിട്ടുണ്ട്. ഗള്‍ഫിലെത്തിയ ആദ്യ നാളുകളില്‍ വെളുത്ത് തുടുത്ത സുന്ദരികളെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. ഒരു മൂന്ന് മാസം വരെ, അതു കഴിഞ്ഞ് വെച്ചുകെട്ടലുകള്‍ ഇല്ലാത്ത, വെളുപ്പും കറുപ്പുമായ നാടന്‍ പെണ്‍കുട്ടികളെ കാണാനായിരുന്നു ആഗ്രഹം. വളരെ അപൂര്‍വ്വമായി എവിടെ നിന്നെങ്കിലും കാണാം.. ;)

    മറുപടിഇല്ലാതാക്കൂ
  35. പറയാനുദ്ദേശിച്ചത് ശരിക്കും കിട്ടി.
    പക്ഷെ,,ഇത്രയും പെണ്ണുകാണല്‍ കഴിഞ്ഞ സ്ഥിതിക്ക് കല്യാണം കഴിപ്പിച്ചു തിരിച്ചയക്കാമായിരുന്നു......

    മറുപടിഇല്ലാതാക്കൂ
  36. Echmukutty,
    ആദ്യ വരവിന് ആദ്യമേ നന്ദി.
    അവസാനമില്ലാതെ കൂടിച്ചേരുകയും പിന്നീട് അഴിഞ്ഞുമാറുകയും പുതിയ കൂടിച്ചേരലുകള്‍ തുടരുകയും ചെയ്യുന്ന ജീവിതം പൂര്ണമാകാതെ...

    Angela....,
    നന്ദി സുഹൃത്തെ.

    കുഞ്ഞൂട്ടന്‍|NiKHiL,
    ആദ്യത്തെ ഒരു കൂട്ടിച്ചേര്ക്കല്‍ മാത്രം പറയാന്‍ നോക്കിയതാ. അതിവിടെ അവസാനിക്കുന്നു. അറിയാത്ത പല കൂട്ടിച്ചേര്ക്കലുകളും പ്രവാസികളില്‍ സംഭവിക്കുന്നു.
    നന്ദി കുഞ്ഞുട്ടാ.

    രമേശ്‌ അരൂര്‍,
    സത്യം മാഷേ.
    പലപ്പോഴും മനസ്സിലാകാതെ വരുന്ന ചില സംഭവങ്ങള്‍, അതിനെ ചേര്ക്കാാനും ചെര്ക്കാ തിരിക്കാനും കഴിയാതെ തിരിച്ചു പോകേണ്ടി വരുമ്പോഴും കാത്തിരിക്കുന്ന പുതിയ കൂട്ടിച്ചേര്ക്ക്ലുകള്‍ എന്തെന്നറിയാതെ നഷ്ടം ചിന്തിച്ച് അപൂര്ണ്ണ മായി...അപൂര്ണ്ണ മായി...
    പ്രവാസി മനസ്സ്‌ കണ്ട അഭിപ്രായത്തിനു നന്ദി.

    നേന സിദ്ധീഖ്,
    പ്രവാസിയല്ലാത്ത കൂട്ടുകാരന്‍ ജ്യ്സന് പിടി കിട്ടിയില്ല എന്ന് ഞാന്‍ കഥയില്‍ അവതരിപ്പിച്ചത്‌ അത് തന്നെ നേനക്കുട്ടി. കുറെ എഴുതിയാലേ അത് അങ്ങോട്ട്‌ മനസ്സിലാവു. ഇവിടത്തെ സാഹചര്യവും, ജോലിയും, ഒഴിവു സമയത്തിന്റെ ചിലവഴിക്കളും എല്ലാം വിശദമായി പറയേണ്ടി വരും. ഈ കഥയില്‍ ഞാന്‍ പറഞ്ഞത്‌ പോലെ ആയിത്തീരുന്ന നിരവധി മനസ്സുകള്‍ കൊണ്ട് നടക്കുന്നവരാണ് പലരും.
    നന്ദി നേന.

    കൂതറHashimܓ,
    അവതരണം പഴയത് പോലെ അത്ര ഒഴുക്ക് വന്നില്ല അല്ലെ. ചില സംഭവങ്ങള്‍ ഒഴുക്ക് കുറച്ച് ഒരു തരം നിര്‍വികാരത ഉണ്ടാക്കും. അതിവിടെയും സംഭവിച്ചു എന്ന് തോന്നുന്നു. അടുത്ത തവണ നേരെ ആക്കാം.

    പ്രമേയം തട്ടിക്കൂട്ടിയതോന്നുമല്ല. ഒന്നും ഇഷ്ടപ്പെടുന്നില്ല എന്ന് ഹരിക്ക് അറിയാം. എല്ലാവര്ക്കും അറിയാം. അവന്‍ ആളായപ്പോള്‍ അവന് ഒന്നും പിടിക്കുന്നില്ല. എന്ന് മാതമല്ലേ തോന്നു. എന്തുകൊണ്ട് പിടിക്കുന്നില്ല എന്ന് ചിന്തിക്കാറുണ്ടോ? അവിടെ ഹരി എന്ന ഗള്ഫുകാരന്‍ എങ്ങിനെ കഴിഞ്ഞിരുന്നു എന്ന് കാണേണ്ടിയിരിക്കുന്നു. ഇത് ഗല്ഫ് അനുഭവമുള്ള ഒരു വ്യക്തിക്ക് കൃത്യമായി അറിയാം. അത് മറ്റുള്ളവരില്‍ ഹരിയുടെ മാനസികസംഘര്ഷം എത്തിക്കുന്നതില്‍ എന്റെ എഴുത്തിന് ആയില്ല എന്ന് ഞാന്‍ കരുതുന്നു അഭിപ്രായങ്ങളില്‍ നിന്ന്. ഹാഷിം വായിക്കുമ്പോള്‍ ഹരിയുടെ ചുറ്റുപാടുകള്‍ ഹാഷിമിലെക്ക് വരണം. അതിനു എന്റെ എഴുത്തിന് ആയില്ല എന്ന് കരുതാം. നാട്ടിലെ ചുറ്റുപാടുകള്‍ ഒന്നുമില്ല ഹരിക്ക് ചുറ്റും. ഇന്ന് ഫോണ്‍ ആയപ്പോള്‍ കുറെ വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് കരുതാം. അതും വെറും സംഭാഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നു. കാണലുകള്‍ വേറെ തന്നെ ഇപ്പോഴും തുടരുന്നു.
    എഴുതുമ്പോള്‍ കുറെ എഴുതേണ്ടി വരും ഹാഷിം. അതുകൊണ്ട് പിന്നെ ആവാം.
    നന്ദി ഹാഷിം.

    വിശ്വസ്തന്‍,
    കഥ മുഴുവന്‍ ആക്കി. മൂന്നരക്കൊല്ലം മറ്റൊരു സാഹചര്യത്തില്‍ കഴിയേണ്ടി വന്നപ്പോള്‍ സംഭവിക്കുന്ന ചില മാറ്റം ഒരു ചെറിയ സംഭവത്തിലൂടെ പറയാന്‍ നോക്കിയതാണ്.
    നന്ദി സുഹൃത്തെ.

    Villagemaan,
    നന്ദി മാഷെ.

    തൂവലാൻ,
    ഇത്തരം ഒരു മാനസിക അവസ്ഥ ഒരു പക്ഷെ നമ്മള്‍ മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ മനസ്സില്‍ വരുന്നില്ല. ഒന്നും നടക്കാതെ വരുമ്പോള്‍ നമ്മുടെ ജാതകദോഷം എന്ന് പറഞ്ഞു സമാധാനിക്കുന്നു.
    നേരത്തെ കണ്ടു വെച്ച് കാര്യങ്ങള്‍ ശരിയാക്കി വെച്ചിരിക്കയാണ് കൊച്ചു കള്ളന്‍.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  37. ഈ അപൂരനത ആണ്‌ ഈ കഥയുടെ
    കാതല്‍ ...എന്നാല്‍ ഈ ചിന്തയുടെ
    കാതല്‍ വളരെ ഗഹനം ആയ ഒരു സത്യം
    ആണ്‌ ..സൗദി കാഴ്ച എന്ന് ഒറ്റ വായനയില്‍
    തോന്നാം എങ്കിലും ഇത് കാഴ്ചപ്പാടിന്റെ തന്നെ
    വേറൊരു ലോകത്തിന്റെ കഥ ആണ്‌ .പ്രവാസിക്കും,ജീവിതത്തിലെ മാറ്റങ്ങളില്‍ ചിന്തിക്കുന്ന ഏതൊരുവനും,.അത് സൌന്ദര്യമോ ജീവിത വീക്ഷണമോ വിവാഹമോ മനുഷ്യ ബന്ധങ്ങളോ എന്നൊന്നും ഇല്ല ..ചിന്തകളിലെ
    മാറ്റം ജീവിതത്തിന്റെ പൂര്‍ണതയിലേക്കുള്ള കാല്‍ വയ്പ് ആണ്‌ .ഈ കഥയുടെ അപൂര്‍ണത, ചിന്തകളുടെ പൂര്‍ണതയിലേക്കുള്ള കാല്‍ വയ്പ്പും ..ആശംസകള്‍ രാംജി .....

    മറുപടിഇല്ലാതാക്കൂ
  38. പതിവു റാംജി ടച്ചില്ലെങ്കിലും പറയാൻ ഉദ്ദേശിച്ച കാര്യം നേരെ തന്നെ പറഞ്ഞു എന്നാണ്‌ എനിക്കു തോന്നുന്നത്...അതു തന്നെയാണ്‌ ചെറിയ പോരായ്മയും.

    മറുപടിഇല്ലാതാക്കൂ
  39. വികാരം വിവേകത്തിനു വഴി മാറുമ്പോള്‍ സംഭവിക്കാവുന്നത്‌...
    കൊള്ളാം റാംജി....

    മറുപടിഇല്ലാതാക്കൂ
  40. ഉള്‍ക്കാഴ്ച്ചകള്‍ നന്നായിരിയ്ക്കുന്നൂ.

    മറുപടിഇല്ലാതാക്കൂ
  41. Fousia R,
    പോരായ്മകള്‍ മനസ്സിലാക്കുന്നു. ചിലപ്പോള്‍ എഴുത്തിന്റെ ഭംഗിയെക്കാള്‍ സംഭവങ്ങള്‍ പറയാന്‍ ശ്രമിച്ചു പോകുന്നു. അവസാനം പെണ്ണുകാണല്‍ പോലെ അവിടെയും ഇവിടെയും ഇല്ലാതെ വരുന്നു.
    നന്ദി ഫൌസിയ.

    ചെമ്മരന്‍,
    ഈ കഥ ഗല്ഫ് ചുറ്റുപാടുകളിലെ പ്രത്യേക സാഹചാര്യത്തില്‍ സംഭവിക്കുന്ന ഒരു മാനസിക സമ്മര്ദം ആണ്. നമ്മുടെ നാടിനെക്കാള്‍ വളരെ വ്യത്യസ്ഥമായ ഒരവസ്ഥ. അതിനെ കുറച്ചെങ്കിലും നമുക്ക്‌ കാണാന്‍ കഴിഞ്ഞാലേ കഥയിലേക്ക് എത്താന്‍ കഴിയു. ഗല്ഫ് കാരന്റെ ബുദ്ധിമുട്ടുകള്‍ അല്ല ഞാന്‍ പറഞ്ഞത്‌. അവനില്‍ സംഭവിക്കുന്ന മാനസികമായ മാറ്റങ്ങള്‍. അതിനു കാരണമാകുന്ന അവന്റെ ദിനചര്യകള്‍.
    നന്ദി സുഹൃത്തെ നല്ല വായനക്ക്.

    mini//മിനി ,
    ആദര്ശങ്ങള്ക്ക്ക പലപ്പോഴും പ്രായോഗികതയുമായി ഒത്തു പോകാന്‍ കഴിയാറില്ല സ്വന്തം അനുഭവം വരുമ്പോള്‍.
    നന്ദി ടീച്ചര്‍.

    K@nn(())raan*കണ്ണൂരാന്‍.! ,
    മതി മതി പതിയെ വന്നാല്‍ മതി.
    നന്ദി സുഹൃത്തെ.

    കുഞ്ഞൂസ് (Kunjuss) ,
    അത് മാത്രമാണ് കഥ. യാഥാര്ത്ഥ്യത്തിനു നേരെ കണ്ണടച്ച്ചതല്ല. മൂന്നരക്കൊല്ലം കൊണ്ട് ചില ചേര്ക്കലുകള്‍ ഹരി അറിയാതെ കടന്നു കൂടിയതാണ്. തിരിച്ഛരിയുംപോഴേക്കും തിരികെ പോകാറായി. ഇനിയും വീണ്ടും തിരിച്ച് വരാറാകുമ്പോഴേക്കും പുതിയ കൂട്ടിച്ചേര്ക്കാലുകള്‍ കടന്നു വരും. തീര്ച്ച.
    നന്ദി കുഞ്ഞൂസ്.

    Faizal Kondotty,
    ആ എങ്കിലും കൂടി മുഴുവനാക്കണ്ടേ? എങ്കിലല്ലേ എനിക്ക് അത് ഉപകരിക്കു.
    നന്ദി ഫൈസല്‍.

    SHANAVAS ,
    നന്ദി മാഷെ.

    Akbar ,
    ഇവിടെ ജീവിക്കുന്നവര്ക്ക് മാത്രം മനസ്സിലാകുന്നു എന്നത് കഥ പറച്ചിലിന്റെ പോരായ്കയായി എനിക്ക് തോന്നുന്നു അക്ബര്‍. ഞാന്‍ എഴുതിയ അതെ വികാരത്തോടെ അക്ബര്‍ മനസ്സിലാക്കി എന്ന് വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ഈ അവസ്ഥ മറ്റുള്ളവരും മനസ്സിലാക്കണം എന്നതായിരുന്നു ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍. അതിനു കഴിയാത്തതില്‍ ചെറിയ പ്രയാസം.
    ഉള്ള് കണ്ടെത്തിയ അഭിപ്രായത്തിനു നന്ദി അക്ബര്‍.

    ജുവൈരിയ സലാം ,
    കാണാറില്ലല്ലോ.
    നന്ദി ജുവൈരിയ.

    സീത*,
    അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ കുറച്ച് കൂടി വിശദീകരിക്കണം എന്ന് തോന്നി.
    നന്ദി സീത.

    pushpamgad kechery ,
    ഇതിനു അറബിയുമായി ബന്ധമൊന്നും ഇല്ല. അല്ലെങ്കില്‍ അത്തരത്തില്‍ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല ഹരി. ഹരിയുടെ മനസ്സ്‌ മാറുന്നതിനു കാരണമായ ചില കാഴ്ചകള്‍ അറിയപ്പെടാതെ സ്വീകരിക്കുന്നു എന്ന് മാത്രം. ഒഴിവു സമയം മുഴുവനും ടീവി എന്ന് വരുമ്പോള്‍ സീരിയല്‍ കാണാതെ തരമില്ല. പ്രത്യേകിച്ചും ചൂടും തണുപ്പും മാറിമാറി വരുമ്പോള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാതെ വരുമ്പോള്‍.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  42. പ്രവാസം പരുവപ്പെടുത്തിയ പ്രതീക്ഷകള്‍ കലഹിക്കുന്ന മനസ്സിന്റെ മോഹങ്ങളും സ്വപ്നങ്ങളും ഏച്ച്കൂട്ടലാവാതെ കൂട്ടിച്ചേര്‍ക്കാനായതാ‍ണ് ഈ കഥയുടെ ഭംഗി..!
    റാംജി വരയിലെ കഥയും മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  43. കൂട്ടിച്ചേര്‍ക്കല്‍ വായനക്കാരെ ഏല്‍പ്പിച്ച് റാംജി കഥ പറഞ്ഞു നിര്‍ത്തിയതാണോ? ടിവിയില്‍ കാണുന്ന സുന്ദരമുഖങ്ങള്‍ മാത്രം കണ്ടുകണ്ട് യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു പ്രവാസിയുടെ മാനസികവ്യാപാരങ്ങളും അതൊന്നുമനുഭവിക്കാത്ത നാട്ടിലെ കൂട്ടുകാരന്റെ മുന്‍ വിധികളുമായി വ്യത്യസ്തമായൊരു പ്രമേയം ഇഷ്ടപ്പെട്ടു. രാംജിയുടെ ബ്ലോഗില്‍ ഞാന്‍ കാണുന്ന ഒരു നല്ല കാര്യം അതിഭാവുകത്വമില്ലാത്ത വിഷയങ്ങളും സാധാരണക്കാരായ പാത്രങ്ങളുമാണ്. അതിലേറെ എടുത്ത് പറയേണ്ടത് സൂകരപ്രസവം പോലെ പോസ്റ്റുകള്‍ ഇറക്കാതെയിരിക്കുന്ന ഔചിത്യവും. പക്ഷെ ഈ കഥ ഒരു കഥയെന്ന രീതിയില്‍ മനസ്സിനോട് സംവദിക്കുന്നില്ല. അച്ച ടിഭാഷയിലെ ചെത്തിയൊരുക്കിയ വാക്കുകള്‍ കഥയുടെ ഭംഗി ചോര്‍ത്തിക്കളയുന്നു എന്നെന്റെ അഭിപ്രായം. ഇതിനു മുമ്പ് ചില രചനകളില്‍ ഈയൊരു പ്രത്യേകത ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രാംജി പറഞ്ഞ മറുപടി ഞാന്‍ ഓര്‍ക്കുന്നുണ്ട്. (ചില സാമൂഹികവിഷയങ്ങള്‍ കഥയില്‍ കൂടി പറയാന്‍ ശ്രമിക്കുന്നതുകൊണ്ട് ആ ശൈലി വന്നുപോകുന്നതാണെന്ന്)സമ്മതിക്കുന്നു. എന്നിരുന്നാലും കഥാപാത്രങ്ങളെക്കൊണ്ട് നെടുനെടുങ്കന്‍ പ്രസ്താവനകള്‍ പറയിക്കുന്നത് എഴുത്തുകാരന്‍ വിചാരിച്ചാല്‍ മാറ്റിക്കൂടേ? ( അങ്ങിനെ മാറ്റം വരുത്തിയ മുമ്പത്തെ കഥയിലെ ആദ്യഭാഗത്തെക്കാള്‍ സംഭാഷണങ്ങള്‍ രണ്ടാം ഭാഗത്തില്‍ ആകര്‍ഷകമായിരുന്നു)

    മറുപടിഇല്ലാതാക്കൂ
  44. Naushu,
    നന്ദി നൌഷു.

    sreee,
    പ്രവാസി ആകണമെന്നില്ല എന്ന് പറഞ്ഞത്‌ ശരിയാണ്. പക്ഷെ ഇവിടെ ഹരിക്ക് സംഭവിക്കുന്നത് പ്രവാസി ആയതിനാല്‍ മാത്രമാണ്. സാഹചര്യങ്ങള്‍ മറ്റെല്ലാം ഒളിപ്പിക്കുന്നു. അത്തരം അന്തരീക്ഷമാണ് ഇവിടെ എന്നതാണ് പ്രശ്നം. രണ്ടു സംസ്കാരങ്ങളും.
    നന്ദി sreee,

    നജിം കൊച്ചുകലുങ്ക്,
    നിര്ദേരശങ്ങള്‍ പരിഗണിക്കുന്നു. പ്രസ്താവനകള്‍ എന്നത് ആ ഒരു പാരഗ്രാഫില്‍ എനിക്കും തോന്നിയിരുന്നു. തുടര്ന്നും നിര്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
    നന്ദി മാഷെ.

    ലീല എം ചന്ദ്രന്‍..,
    നന്ദി ടീച്ചര്‍.

    ചെറുത്*,
    ചെറുതിന്റെ വിലയിരുത്തല്‍ വളരെ കൃത്യമാണ്. ചെറിയതോതിലെങ്കിലും നമ്മള്‍ ആഗ്രഹിക്കാത്തത് ഇവിടെ നിന്ന് തിരിക്കുമ്പോള്‍ എല്ലാരിലും കൂടിച്ചെരാറുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
    നന്ദി സുഹൃത്തെ.

    ചെറുവാടി,
    ഇത്തരം അഭിപ്രായങ്ങള്‍ എനിക്ക് കൂടുതല്‍ സന്തോഷം നല്കുന്നു. പറയാന്‍ ഉദ്യെശിച്ഛത് വായിക്കുന്നവര്ക്ക് മനസ്സിലാകുന്നു എന്ന് കേള്ക്കു്മ്പോള്‍.
    നന്ദി ചെറുവാടി.

    junaith,
    ഗല്ഫ് ജീവിതം പൂര്ണമാകുന്നില്ലല്ലോ. ഒരു ചെറിയ സംഭവവും അതിന്റെ മാനസ്സിക നിലയും മാത്രം. അതവിടെ അവസാനിപ്പിക്കുന്നു.
    നന്ദി ജുനൈത്.

    Manoraj,
    പൂര്ണ്ണുത കുറവ് തന്നെ ഗല്ഫ് ജീവിതം മനു. കഥ അവസാനിക്കുന്നു എങ്കിലും ഹരി തിരിച്ചു പോകുന്നുണ്ട്. സംഭവിച്ച കൂട്ടിച്ചേര്ക്കല്‍ മനസ്സിലാക്കി ഏതാണ്ട് പഴയ അവസ്ഥയില്‍ എത്തിയിട്ടാണ് പോകുന്നത്. തിരിച്ച് വരുമ്പോള്‍ പുതിയ ചേര്ക്കലുകള്‍ സംഭവിക്കും. അത് തുടര്ന്ന് കൊണ്ടേയിരിക്കും...അപൂര്ണ്ണമായിത്തന്നെ.
    നന്ദി മനു.

    ജീവി കരിവെള്ളൂര്‍,
    “സ്വദേശത്തായാലും വിദേശത്തായാലും അവനവന്റെ മനസ്സല്ലേ പ്രധാനം . ഒരുവൻ പ്രവാസി ആയിപ്പോയെന്ന കാരണത്താൽ മാത്രം ഇങ്ങനെയൊക്കെ ആവുമോ ?”

    അത് തന്നെയാണ് ഞാനിവിടെ പറയാന്‍ തുനിഞ്ഞത്‌. രണ്ടു സാഹചര്യങ്ങള്‍, രണ്ടു സംസ്കാരങ്ങള്‍. നമ്മള്‍ ശീലിച്ചതില്‍ നിന്നും വളരെ വ്യത്യാസം. ഇഷ്ടമല്ലെങ്കിലും ടീവി കാണേണ്ടി വരിക. വെറുക്കപ്പെട്ട സീരിയല്‍ സമയം കളയാനെന്കിലും നോക്കി കിടക്കുക. ക്രമേണ പണിയെടുക്കുക ടീവി കാണുക എന്ന് മാത്രമായി ചുരുങ്ങുന്ന ചിന്തകളില്‍ കയറിക്കൂടുന്ന സ്വപ്ന ചിന്തകള്‍ മറ്റെല്ലാത്തിനെയും ഒരു നിഴലാക്കി നിലനിര്ത്തും . ഇവിടുത്തെ ജീവിതം കൃത്യമായി മനസ്സിലാകുമ്പോള്‍ മാത്രമാണ് കഥയില്‍ എത്താന്‍ കയിയൂ. അവിടെ എന്റെ രചനക്ക് പോരായ്ക സംഭവിച്ചത്‌ അഭിപ്രായങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നു.
    വിശദമായ അഭിപ്രായത്തിനു നന്ദി ജീവി.

    AFRICAN MALLU,
    മാനസികമായ ചില മാറ്റങ്ങള്‍ സാഹചര്യങ്ങള്ക്കിനുസരിച്ച് സംഭവിക്കുന്നതിനെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിച്ചതാണ്.
    നന്ദി സുഹൃത്തെ.

    കുസുമം ആര്‍ പുന്നപ്ര,
    ചെറിയ തോതിലെങ്കിലും സ്വയം അറിയാതെ കൂട്ടിച്ചേര്ക്ക്ലുകള്‍ സംഭവിക്കാതെ ഒരു പ്രവാസിയും ഒരിക്കലും ഒരു ലീവിന് പോകുന്നില്ല എന്റെ തോന്നലാണ് ഈ കഥ.
    നന്ദി ടീച്ചര്‍.

    ഹാപ്പി ബാച്ചിലേഴ്സ്,
    പഴയ ഒഴുക്ക് കിട്ടിയില്ല അല്ലെ.
    കഥയുടെ തീം ഒരു പ്രവാസിയുടെ മാനസിക അവസ്ഥ ആയതിനാലും, ആ അവസ്ഥ ഈ സാഹചര്യങ്ങള്‍ കൃത്യമായി അറിയാത്ത ഒരു വ്യക്തി വായിക്കുകയും ചെയ്യുമ്പോള്‍ ഇങ്ങിനെ മാറ്റം സംഭവിക്കുമോ എന്നും തോന്നാം. അതും ഒരു കാരണമാകും. അടുത്തത് നമുക്ക്‌ കൂടുതല്‍ നന്നാക്കാം.
    നന്ദി ബാച്ചിലേഴ്സ്.

    മറുപടിഇല്ലാതാക്കൂ
  45. ഗള്‍ഫിലെ പ്രവാസത്തിലെ പച്ചയായ ചില യാധാര്ത്യങ്ങളിലോന്നു ഇവിടെ വരച്ചിടുന്നു
    കഥ പറഞ്ഞത് ഒരു പെണ്ണ് കാണലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു എങ്കിലും ഇത് കൈകാര്യം ചെയ്ത വിഷയം, ടെലിവിഷന്‍ എന്നാ ഒരൊറ്റ വിനോധാപാധിക്ക് മുന്‍പില്‍ തളച്ചിടുന്ന ഗള്‍ഫ്‌ ജീവിതം ഒരു പക്ഷെ പ്രവാസിയല്ലാത്ത വായനക്കാര്‍ക്ക് എത്രത്തോളം ഇത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും എന്ന് അറിയില്ല. കാരണം ഗള്‍ഫ് ഇന്നും സ്വപ്നം വിരിയ്ന്ന സ്വര്‍ഗം ആണെന്ന് കരുതുന്നവര്‍ ഇന്നും നില നില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. ആശംസകള്‍ രാംജി

    മറുപടിഇല്ലാതാക്കൂ
  46. കഥ വായിച്ചു. ഒരു കഥക്കപ്പുറമുള്ള വായന നിര്‍ബന്ധിക്കുന്നു ഈ "കൂട്ടിച്ചേര്‍ക്കലുകള്‍". ഒരു സാധാരണ പ്രവാസിയുടെ ജീവിതാനുഭവങ്ങളില്‍ ഒട്ടും അതിശയോക്തിക്ക് വകയില്ലാത്ത സ്വാഭാവികമായ ഒരേട്‌. ചിലതിനോടുള്ള വര്‍ദ്ധിതാഭിനിവേശം മറ്റു പലതിനോടുമുള്ള വിരക്തിയിലേക്കും നയിച്ചേക്കാം.
    ഇവിടെ, ഇന്നലെകളോട് പോരുത്തപ്പെടനാവാത്ത വിധം 'ഇന്ന്' സ്വാധീനം ചെലുത്തിയിരിക്കുന്നു.


    വാല്‍: പര്‍ദക്കുള്ളില്‍ പുറം ലോകം കാണുന്ന കണ്ണുകളിലുള്ള നിഗൂഡത. അതത്രേ ലോകത്തിലെ സൗന്ദര്യങ്ങളില്‍ {രഹസ്യാത്മകമായ} ഒന്ന്. {മുമ്പെങ്ങോ വായിച്ചു തള്ളിയ ഒരു പേപ്പര്‍ തുണ്ടില്‍ നിന്നും[

    മറുപടിഇല്ലാതാക്കൂ
  47. വികാര തീവ്രതയോടെ നേർകാഴ്ചകൾ പറഞ്ഞു.റാംജി സാറിന്റെ പതിവുശൈലിയിലുള്ള നല്ല അവതരണം.ഒത്തിരി ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  48. ഒരു ജീവിതയാദര്‍ത്തം മാത്രം എന്നെ എനിക്ക് തോനിയത് ഇഷ്ടമായീ കഥ

    മറുപടിഇല്ലാതാക്കൂ
  49. പെണ്ണുകെട്ടാനായി ലീവിന് നാട്ടിലേക്ക് വരുന്ന സമയം സുഹൃത്തുക്കള്‍ പറയുമായിരുന്നു, "ഗള്‍ഫിലെ കളേര്‍സ് കണ്ടു കണ്ടു നാട്ടിലെ നമ്മുടെ നാടന്‍പെണ്ണുങ്ങളെ നിനക്ക് ഇഷ്ടപെടാന്‍ പോകുന്നില്ല എന്ന്."
    പക്ഷെ, എനിക്കെന്തോ അങ്ങിനെയൊന്നും ഫീല്‍ ചെയ്തില്ലട്ടോ.

    കഥ ഇഷ്ടായി, അവതരണവും.

    മറുപടിഇല്ലാതാക്കൂ
  50. ഗൾഫ്, ടിവീ ഒക്കെ പെണ്ണിനെക്കുറിച്ചുള്ള സങ്കൽ‌പ്പത്തിൽ വരുത്തുന്ന മാറ്റം, യാഥാർത്ഥ്യവുമായുള്ള പൊരുത്തക്കേട് ഒക്കെ സംഭാഷണത്തിലൂടെ നന്നായി പുറത്തു കൊണ്ടു വരുന്നുണ്ട്. എങ്കിലും കഥയെന്ന നിലയിൽ എന്തോ അപൂർണ്ണത തോന്നി.

    മറുപടിഇല്ലാതാക്കൂ
  51. ഇതിനെ ഒരു സംഭവമായി കാണാതെ കഥയായി കാണാന്‍ ശ്രമിക്കണം.ചില അനുഭവങ്ങളുടെ ഒരു ഭാഗമായല്ലാതെ പൂര്‍ണ്ണമായ ഒരു ചരിത്രം ഇത്തരം കഥകളില്‍ പ്രതീക്ഷിക്കരുത്. ഒരു ഗള്‍ഫുകാരന്റെ പെണ്ണു കാണലും തിരിച്ചു പോക്കും ,അത്രയേ കഥയില്‍ പ്രമേയമായി വരുന്നുള്ളൂ. അതു നന്നായി പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഇപ്പോള്‍ പലര്‍ക്കും കൂട്ടുകാരാണ് പെണ്ണിനെ കാണുന്നത്,അതു കൊണ്ടുള്ള പൊല്ലാപ്പ് ധാരാളം.പിന്നെ ധൃതി പിടിച്ചുള്ള പെണ്ണു കാണലുകളും കല്യാണങ്ങളും സാധാരണമായിരിക്കുന്നു. അതും പല പ്രശ്നങ്ങല്‍ക്കും വഴിയൊരുക്കാറുണ്ട്. ഗള്‍ഫു കാര്‍ക്കു പറ്റാറുള്ള മറ്റൊരു പ്രശ്നമുണ്ട്. കല്യാണം കഴിഞ്ഞ് അതിന്റെ വീഡിയോ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തു അവസാനം പെണ്ണു നന്നായില്ല എന്ന കമന്റ് വാങ്ങി അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍. ഇനിയും പെണ്ണു കെട്ടാത്തവരുണ്ടെങ്കില്‍ ഒന്നു രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പെണ്ണു കാണാന്‍ കൂടെ കൂട്ടുകാരെ കൊണ്ടു പോവാതിരിക്കുക.അവനവനു മാത്രമായി പെണ്ണു കാണുക. അത്യാവശ്യം വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ തയ്യാറാവുക. പുറം മോഡിയില്‍ മയങ്ങാതെ കുടുംബ ജീവിതത്തെ മാത്രം മനസ്സില്‍ കാണുക.റാംജീ ,അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  52. കുടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകും ....
    ജീവിതം തന്നെ പല കൂട്ടിച്ചെര്‍കകലുകലാണ്....

    മറുപടിഇല്ലാതാക്കൂ
  53. ഈ കഥ ഒരു ശരാശരി പ്രവാസിയുടെ- പ്രത്യേകിച്ച് സൗദിയിലുള്ളവരുടെ ചിന്തകളെ എടുത്ത്‌ കാണിക്കുന്നതാണ്. അങ്ങനെ നോക്കിയാല്‍ ഈ രചന പൂര്‍ണവിജയമായിരുന്നു എന്ന് തന്നെ പറയാം. അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  54. സൌദിയില്‍ മൂന്നരവര്‍ഷം ജീവിച്ച ഒരാളുടെ ചിന്തകള്‍ക്ക് വാക്കുകള്‍ കൊടുത്തു റാംജി. നന്നായിരിക്കുന്നു. കല്യാണക്കാര്യത്തില്‍ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും അവന്‍ വല്ലാതെ മാറിപ്പോകും.
    ഒരു അസൈന്‍മെന്റുമായി ദിവാരേട്ടന്‍ കുറച്ചു മാസങ്ങള്‍ റിയാദില്‍ ഉണ്ടായിരുന്നു. എത്ര കാശ് തന്നാലും ഇനി ആ പഞ്ചായത്തിലേക്കേ ഇല്ലെന്നു തീരുമാനിച്ചു.

    മറുപടിഇല്ലാതാക്കൂ
  55. റാംജീ, എനിക്കിത് ശരിക്കും ഇഷ്ടായി...
    പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായും മനസിലായി... പലരും പറഞ്ഞപോലുള്ള ഒരപൂര്‍ണ്ണതയും എനിക്കിതില്‍ തോന്നുന്നില്ലാ....

    മറുപടിഇല്ലാതാക്കൂ
  56. 20 വര്‍ഷം സൌദിയില്‍ ജോലിചെയ്ത് എനിക്ക് ഇതിന്റെ തീവ്രത ശരിക്കും അറിയാം ........നന്ദി...ഒരായിരം ...

    മറുപടിഇല്ലാതാക്കൂ
  57. പ്രവാസിയുടെ മറ്റൊരു 'നെടുവീര്‍പ്പ്' നന്നായി പറഞ്ഞു. പക്ഷെ ഒരു കഥ എന്നാ നിലയില്‍ റാംജിയുടെ മറ്റ്‌ കഥകളോടു നീതി പുലര്‍ത്തുന്നില്ല എന്ന് പറയേണ്ടിവരുന്നു.

    മറുപടിഇല്ലാതാക്കൂ
  58. ഒന്നുകില്‍ എന്റെ വായനയുടെ തകരാര്‍.സത്യമായും എനിക്കൊന്നും മനസ്സിലായില്ല.ഇതിനൊരു തുടര്‍ച്ചകാണുമോ.പിന്നെ ഗള്‍ഫില്‍ പോയി എന്ന ഒറ്റക്കാരണത്താല്‍ പത്തെഴുപത് പെണ്ണ്‍ കണ്ടിട്ടും ഒന്നിനേയും പിടിക്കാത്തവന്റെ രോഗം വേറെയാ.അവനെന്തു മുടന്തന്‍ ന്യായം എഴുന്നള്ളിച്ചാലും...

    മറുപടിഇല്ലാതാക്കൂ
  59. മുഹമ്മെദ് കുട്ടിയെ പോലെ അനുഭവം ഇല്ലാത്തവര്‍ക്ക് ഇതിനെ എങ്ങിനെയും കാണാം കഥയായും കവിതയായും ..അനുഭവിച്ചവനറിയാം ഇതിന്റെ വെഷമം ......

    മറുപടിഇല്ലാതാക്കൂ
  60. മിക്ക ഗള്‍ഫുകാരുടെയും അവസ്ഥ ഇതു തന്നെയാണ്‌. സ്വന്തം കുടുംബത്തിനായി എരിഞ്ഞു തീരുന്ന മെഴുകുതിരികള്‍ :)

    ക്രാഫ്‌റ്റില്‍ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  61. പ്രിയ റാംജി,
    മറ്റുള്ളവര്‍ മുന്‍പേ ചൂണ്ടിക്കാട്ടിയ ചില പോരായ്മകള്‍, അത് നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന് താങ്കള്‍ക്ക് ആയി എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്.
    അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്തി എഴുതാന്‍ സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട്...

    മറുപടിഇല്ലാതാക്കൂ
  62. ഞാൻ വരാം റാംജീ... ഒന്നു കൂടെ വായക്കണം...എന്നിട്റ്റാകാം അഭിപ്രായം..

    മറുപടിഇല്ലാതാക്കൂ
  63. പ്രവാസിയുടെ മനസ്സ് അടുത്തറിയാന്‍ ശ്രമിച്ചാല്‍ കിട്ടും ഒരു പതിനായിരം കഥ അല്ലെ റാംജി...
    അനുഭവിച്ച കഥകള്‍ക്ക് എല്ലാതിനെക്കാളും തിളക്കം കൂടും എന്ന് പതിവ് പോലെ ഇവിടെ വന്നപ്പോള്‍ മനസ്സിലായി.

    മറുപടിഇല്ലാതാക്കൂ
  64. നന്നായി എഴുതി .സൗദി അറേബ്യ യില്‍ ജീവിക്കുന്ന എനിക്ക് എളുപ്പം ഉള്‍ക്കൊള്ളാനായ തിത്ല്‍ അത്ഭുതമില്ല .കണ്ണുകള്‍ മാത്രം പുറത്തു കാണുന്നുള്ളൂ എങ്കിലും ഇവിടെ ഉള്ള സ്ത്രീ കളുടെ സൌന്ദര്യം വല്ലാത്ത ആകര്ഷനീയം തന്നെയാണ് ..ഇവരെ മാത്രം കണ്ടു ശീലിച്ചു നാട്ടിലെത്തുന്ന എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട് "കേരളത്തിലെ സ്ത്രീകള്‍ ഒട്ടും കാണാന്‍ കൊള്ളതവരാനെന്നു ".അപ്പോള്‍ പിന്നെ പെന്നന്വേഷിച്ചു നടക്കുന്നവരുടെ കാര്യം പറയണോ!!പറയാന്‍ ശ്രമിച്ചതിനെ അതിന്റ്റെതായ രൂപത്തില്‍ ആളുകളിലെക്കെതിക്കാന്‍ കഴിന്നിട്ടുണ്ട് എഴുത്ത്കാരന് ..ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  65. റാംജിയുടെ കഥകളുടെ പതിവ് നിലവാരത്തിലേക്കെത്തി എന്നെനിക്കും തോന്നിയില്ല.അതോ ഒരപൂർണ്ണത തോന്നിയതു കൊണ്ടാണോ?

    മറുപടിഇല്ലാതാക്കൂ
  66. കഥ നന്നായി കേട്ടൊ.സത്യം പറഞ്ഞാ കഥ എന്ന് വിളിക്കാന്‍ എനിക്ക് തൊന്നണില്ല.കാരണം പറഞ്ഞതത്രയും നടക്കുന്ന കാര്യങ്ങളാണു. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ പ്രതീക്ഷകള്‍ വാനോളമാണു.നല്ല പാതിയെ തിരഞ്ഞെടുക്കുന്ന സമയത്ത് അതിനു ഒരു നീക്കുപോക്കുമില്ല.ഞങ്ങളുടെ ഒരു മരുമകനു പെണ്ണു തിരഞ്ഞ് ഞങ്ങള്‍ മടുത്തു.ആള്‍ ഗള്‍ഫിലാണു.ഒരു മാസത്തെ ലീവിനു പലവട്ടമായ് വരുന്നു.കാണുന്ന പെണ്‍കുട്ടികളെയൊന്നും അവനു പിടിക്കുന്നില്ല.എന്തൊക്കെയോ പറയുന്നു.ഇപ്പഴല്ലേ മനസ്സിലായത് ഇത് ഗള്‍ഫുകാരുടെ സൂക്കേടാണെന്ന്.
    മാനസികമായ വിളക്കിച്ചേര്‍ക്കലുകള്‍ ഇല്ലാതെ സൌന്ദര്യം മാത്രം കണ്ട് കൂടിച്ചേര്‍ന്നാല്‍ ആ ബന്ധം എത്രനാള്‍ പോകും?

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  67. ഈ പോസ്റ്റ് ഗൾഫുകാർക്ക്, പ്രത്യേകിച്ച് സൌദിയിലുള്ളവർക്ക് ഡെഡികേറ്റ് ചെയ്യേണ്ടതാണ്.

    പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്ക് വരുമ്പോ പെൺകുട്ടികൾ എന്നല്ല, നാടും വഴികളും എല്ലാം വൃത്തിയില്ലാത്തത് പോലെ തോന്നും. അമ്ബാസിഡറ് കാറ് കാണുന്നത് തന്നെ അരോചകരമായി തോന്നും. എല്ലാം ദിവസങ്ങൾക്ക് മാത്രം...നാം നമ്മുടെ ഭൂമിയിൽ ഇഴകിചേരുന്നതോടെ ഇല്ലാതായി തീരും, അല്ല, നാം അതിന്റെ ഭാഗഭാക്കാകുമ്പോ ഒന്നും മോശമായി തോന്നില്ല.

    പ്രവാസിയെ സംബന്ധിച്ച് ഈ കഥ പൂർണ്ണമാണ്.

    മറുപടിഇല്ലാതാക്കൂ
  68. kadha nannyittund....ozhukulla kadha thanneyaanu...ramji sprasham ithilum und....

    മറുപടിഇല്ലാതാക്കൂ
  69. നല്ല വായനാസുഖം, എന്നത്തെയും പോലെ.

    വായിക്കുന്നൊരാള്‍ എന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം, വിവരണങ്ങളില്‍, അത് കഥാപാത്രത്തിന്റെ വിചാരങ്ങള്‍, പൊതുവായ വിവരണങ്ങള്‍ തുടങ്ങിയവയില്‍ തത്വചിന്ത(വെല്ല്യ വെല്ല്യ കാര്യങ്ങളെയ്.)യാവാം. സംഭാഷണങ്ങളിലൂടെ അവ വരുമ്പോള്‍ ഒരു സുഖമില്ലായ്മ എനിക്കനുഭവപ്പെടുന്നുണ്ട്.

    അപൂര്‍ണ്ണതയില്‍ അവസാനിപ്പിച്ചത് ഇഷ്ടപ്പെട്ടു എന്ന് പറയട്ടെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  70. ഷബീര്‍ (തിരിച്ചിലാന്‍),
    ഉത്തരവാദിത്വത്തെക്കുറിച്ച് വേണ്ടത്ര ചിന്തയില്ലാത്ത സമയത്ത്‌ ഒരു വിവാഹസ്വപ്നം മനസ്സില്‍ വരുമ്പോള്‍ ചെന്നെത്തുന്ന പുതിയ സാഹചര്യത്തിലെ കാണലുകള്‍ മനസ്സില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പെട്ടെന്ന് എടുത്തപടി മായിച്ചു കളയാന്‍ കഴിയാതെ...
    നന്ദി ഷബീര്‍.

    mayflowers,
    ഈ സാഹചര്യത്തില്‍ കല്യാണവും കൂടി കഴിച്ച് തിരിച്ച് പോയാല്‍ ആകെ പ്രശ്നമാകും.
    നന്ദി സുഹൃത്തെ.

    മുകിൽ,
    തുടരാന്‍ അല്ല. അങ്ങിനെ ഒരു സംശയം പലരും പറഞ്ഞു.
    ചുമ്മാ ഒരു മാനസിക സംഘര്ഷം. അത്രമാത്രം.
    നന്ദി മുകില്‍.

    ente lokam ,
    കൂട്ടിച്ചേര്ക്കലുകള്‍ തിരിച്ചറിയുമ്പോഴും അതില്‍ നിന്ന് മോചനം ലഭിക്കാതെ വീണ്ടും പുതിയ കൂട്ടിച്ചേര്ക്ക്ലുകള്‍ വന്നു ചേരുന്നതറിയാതെ അതിനെ നിലനിര്ത്തി മുന്നോട്ട് പോകാന്‍ പെടുന്ന പാട്...
    വന്നു ചേരുന്ന മാറ്റങ്ങളെ തിരിച്ചറിയുമ്പോഴും മോചിതനാകാന്‍ കഴിയാതെ...
    നന്ദി വിന്സെനന്റ്.

    നികു കേച്ചേരി,
    അതെ. നേരെ പറയുമ്പോള്‍ അത് കഥ അല്ലാതാകുന്നു.
    നന്ദി സുഹൃത്തെ.

    ചാണ്ടിച്ചായന്‍,
    ഒരു കണക്കിന് അങ്ങിനേം പറയാം.
    നന്ദി മാഷെ.

    വര്ഷി ണി,
    നന്ദി വര്ഷി്ണി.

    ishaqh ഇസ്‌ഹാക്,
    നന്ദി സുഹൃത്തെ.

    ajith,
    വിശദമായ അഭിപ്രായത്തിനു വളരെ നന്ദി.
    വലിയ എഴുത്തുകാര്‍ അല്ല എന്നതിനാല്‍ ഇത്തരം അഭിപ്രായങ്ങള്‍ തന്നെയാണ് എഴുത്തിനെ കൂടുതല്‍ നന്നാക്കാന്‍ ഉതകുന്നത്. ബ്ലോഗില്‍ പൊതുവില്‍ ഒരാളെ തന്നെ ഒരാള്‍ പല തവണ വായിക്കുമ്പോള്‍ ഉണ്ടാകുന്ന മടുപ്പ്‌ ഒഴിവാക്കാന്‍ മനപ്പൂര്വമല്ലെന്കിലും എഴുത്തില്‍ മാറ്റങ്ങള്‍ കാണിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഇത്തരം പോരായ്മകള്ക്ക് കാരണമാകാറുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇവിടെയും ഒന്നുരണ്ടു സുഹൃത്തുക്കള്‍ സൂചിപ്പിച്ച സംഭാഷണത്തിലെ അസ്വാഭാവികത തുടര്ന്നു വരാതിരിക്കാന്‍ ശ്രമിക്കും. അഭിപ്രായങ്ങള്‍ വായിച്ച് വീണ്ടും കഥ വായിക്കുമ്പോഴാണ് അത് മനസ്സിലാവുന്നത്.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  71. ഇ-smile chemmad,
    ശരിയാണ്, ഒരു പ്രവാസിയല്ലാത്ത അല്ലെങ്കില്‍ പ്രവാസ ജീവിതം ആറിയാത്ത വ്യക്തിക്ക് എത്രമാത്രം ഉള്ക്കൊmള്ളാന്‍ കഴിയും എന്നത് സംശയം തന്നെ.
    നന്ദി ഇസ്മായില്‍.

    നാമൂസ്,
    അതെ. ഇന്നലെകളെ മറവിയിലേക്ക് നയിക്കുന്ന സ്വാധീനം അള്ളിപ്പിടിക്കുന്നത് അറിയാതെ ഇന്നത്തെപ്പോലെ ജീവിക്കാന്‍ മാത്രം കൊതിക്കുന്ന മനസ്സിന്റെ സമാധാനത്തിനു വേണ്ടി പെടാപ്പാട്‌ പെടുന്നു...
    നന്ദി നാമൂസ്‌.

    moideen angadimugar,
    നന്ദി മൊയ്തീന്‍.

    babu,
    നന്ദി ബാബു.

    ഷമീര്‍ തളിക്കുളം,
    കളേഴ്സ് കാണുന്നില്ല എന്നതാണ് കാര്യം. കാണുന്നത് ടീവി മാത്രം. എല്ലാ കാണലുകളും ഇതില്‍ മാത്രം.
    പഴയ കാഴ്ചകള്‍ എല്ലാം ഒരു നിഴലായ്‌ മാത്രം നിലനില്ക്കും. ഇത് കൂടുതല്‍ ചേരുന്നത് ഇവിടെയാണ്‌. മുഴുവന്‍ പ്രവാസികള്ക്കും ഇത് തന്നെയാണ് സ്ഥിതി എന്ന് ധരിക്കണ്ട. ഏതെന്കിലും തരത്തിലുള്ള കൂട്ടിച്ചേര്ക്കലുകള്‍ നമ്മില്‍ സംഭവിക്കുന്നുണ്ട് എന്നത് സത്യമാണ്..
    നന്ദി ഷമീര്‍.

    ശ്രീനാഥന്‍,
    മാഷിന്റെ അഭിപ്രായം വായിച്ചപ്പോള്‍ കഥ ഒന്ന്‌ കൂടി വിശദീകരിച്ച് പറയണമായിരുന്നു എന്ന് തോന്നി. ആദ്യത്തെ ലീവാണ് ഹരിയുടെ. പുതിയ കൂട്ടിച്ചെര്ക്ക ലുമായി അടുത്ത ലീവിനും വരും...അതൊരു തുടര്ച്ച്യാണ്. ഇവിടത്തെ സാഹചാര്യങ്ങള്‍ കൃത്യമായി പറഞ്ഞാല്‍ മാത്രമേ ശരിയാകുമായിരുന്നുള്ളു എന്നിപ്പോള്‍ തോന്നുന്നു.
    വളരെ നന്ദി മാഷെ.

    Mohamedkutty മുഹമ്മദുകുട്ടി,
    “ഒരു ഗള്ഫുകാരന്റെ പെണ്ണു കാണലും തിരിച്ചു പോക്കും “
    ഈ കഥ പറയാന്‍ ഒരു കാരണം കുട്ടിക്ക പറഞ്ഞ ഈ വാക്കുകള്‍ തന്നെ. പുറമേ നിന്ന് നോക്കുന്ന ഒരു വ്യക്തിക്ക് അവന്റെ പെണ്ണ് കാണല്‍ ഒരു പത്രാസ് മാത്രമാണ്. അവന്‍ പോലും അറിയാതെ അവന്റെ മനസ്സില്‍ സംഭവിച്ച മാറ്റങ്ങള്‍ അവനോ, കണുനുന്നവര്ക്കോ വ്യക്തമാകുന്നില്ല എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്‌.
    നന്ദി കുട്ടിക്ക വിശദമായ അഭിപ്രായത്തിന്.

    ramanika ,
    അതെ. കൂട്ടിച്ചേര്ക്കലുകള്‍ തന്നെ ജീവിതം.
    അറിയാതെ കടന്നു കൂടുന്ന കൂട്ടിച്ചേര്ക്കലുകള്‍ നിലനിര്ത്തി പോകാന്‍ പ്രയാസം തന്നെ.
    നന്ദി മാഷെ.

    ഹാഷിക്ക് ,
    മറ്റുള്ളവരിലേക്ക് അതിനെ പകര്ത്താരന്‍ കഴിഞ്ഞില്ല....ശരിയാവും അല്ലെ ഹാഷിക്ക്.
    നന്ദി.

    ദിവാരേട്ടn ,
    ഞാന്‍ ഒരു ഉദാഹരണമായി പെണ്ണുകാണല്‍ ചേര്ത്ത് എന്നേ ഉള്ളു. ഇത്തരം നിരവധി വിഷയങ്ങള്‍...!
    നന്ദി ദിവാരേട്ടാ.

    Lipi Ranju ,
    പഴയതിലേക്ക് പതിയെ തിരിച്ചു വന്ന ഹരി കഥയുടെ അവസാനം തിരിച്ച് പോകാന്‍ തയ്യാറെടുക്കുന്നു,. അടുത്ത ലീവിന് വരുമ്പോള്‍ മറ്റൊരു കൂട്ടിച്ചെര്ക്കയലുമായി വീണ്ടും വരും. അതൊരു തുടര്‍ച്ചയാണ്....
    നന്ദി ലിപി.

    അളിയന്‍,
    ആലോചിക്കുമ്പോള്‍ വളരെ കഠിനമാണ്.
    നന്ദി സുഹൃത്തെ.

    അനില്കുുമാര്‍ . സി.പി,
    നെടുവീര്പ്പുകള്‍ അല്ല മാഷെ. തിരിച്ചറിയാതെ പോകുന്ന കൂട്ടിച്ചേര്ക്കലുകള്‍.
    നന്ദി മാഷെ.

    ശ്രീക്കുട്ടന്‍,
    “പിന്നെ ഗള്ഫി‍ല്‍ പോയി എന്ന ഒറ്റക്കാരണത്താല്‍ പത്തെഴുപത് പെണ്ണ്‍ കണ്ടിട്ടും ഒന്നിനേയും പിടിക്കാത്തവന്റെ രോഗം വേറെയാ”
    ഇതാണ് സാധാരണ പറയുന്ന കാര്യം. ശ്രീക്കുട്ടന് താഴെയായി ബൈലാന്ചിയുടെ അഭിപ്രായം ഒന്ന്‌ വായിക്കു. ഞാന്‍ ഒന്ന്‌ കൂടി പറയാം. ഗള്ഫില്‍ നിന്ന് ലീവിന് വരുന്ന വ്യക്തി ടാക്സി പിടിച്ച് ചെന്നിറങ്ങിയത് മറ്റു വീടിന്റെ പടിക്കല്‍ എന്ന സംഭവങ്ങള്‍ കേട്ടിട്ടുണ്ടോ? അതിനു പറയുന്നത് അവന്റെ അഹങ്കാരം എന്നാണ്. ഞാനും ഗള്ഫില്‍ വരുന്നതിനു മുന്പ് അവന്റെ അഹങ്കാരം എന്നാണ് കരുതിയിരുന്നത്. അങ്ങിനെ മാറിപ്പോകും എന്ന് അനുഭവത്തില്‍ നിന്ന് ഇപ്പോള്‍ മനസ്സിലായി. നമ്മള്‍ നാട്ടില്‍ നിന്ന് പോന്നാല്‍ പിന്നെ തിരിച്ച് ചെല്ലുമ്പോള്‍ നമ്മുടെ മുറ്റത്തെ ഒരു ചെടി രണ്ടു കൊല്ലത്തെ വളര്ച്ച കൊണ്ട് വലുതായിട്ടുണ്ടാകും. അത് പോലും എന്നില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ ആ കാഴ്ച അല്ല എന്നില്‍ ഉള്ളത്. ഞാന്‍ പോന്നപ്പോള്‍ കണ്ട രൂപമാണ് എന്നിലുള്ളത്. നമ്മള്‍ ബോംബെയിലോ മറ്റോ പോയി രണ്ടു കൊല്ലം കഴിഞ്ഞു വന്നാല്‍ ഈ മാറ്റം അനുഭവപ്പെടില്ല. അതിന്റെ കാരണം ഇന്ത്യയിലെയും സൌടിയിലെയും അന്തരീക്ഷം തന്നെ. ഇത് പോലെ തന്നെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഇവിടെ എത്തി ആ സ്വപനങ്ങളുമായി നീങ്ങുമ്പോള്‍ അവനു രണ്ടര കൊല്ലവും കാണാന്‍ പറ്റുന്നത് ടീവിയിലെ നിറമുള്ള ചിത്രങ്ങള്‍ മാത്രം. പഴയത് ഒരു നിഴല്‍ മാത്രം. അങ്ങിനെ മനസ്സില്‍ സ്വരൂപിക്കുന്ന സൌന്ദര്യം യാഥാര്ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തത്‌. അവിടെ എത്തിയാലും ഇത് മനസ്സില്‍ നിന്ന് മാറ്റാന്‍ ഒന്നോ രണ്ടോ മാസം വേണ്ടി വരും. ഇപ്പറഞ്ഞത് വ്യക്തമായി ഉള്ക്കൊള്ളണമെങ്കില്‍ ഇവിടത്തെ സാഹചര്യവും കാലാവസ്ഥയും അന്തരീക്ഷവും കുറെ എങ്കിലും അറിഞ്ഞിരിക്കണം. “രോഗം വേറെയാ” എന്ന് പറഞ്ഞു നിസ്സരമാക്കെണ്ടതല്ല എന്നാണ് എനിക്ക് തോന്നുന്നത്.
    നന്ദി ശ്രീക്കുട്ടാ.

    മറുപടിഇല്ലാതാക്കൂ
  72. "ശരി.എങ്കിൽ പിന്നെ കാണാം." ജയ്സൺ ബൈക്കെടുത്ത്‌ തിരിച്ച്‌ പോയി...വീണ്ടും വരുമായിരിക്കുമല്ലേ?

    കുറെ നാള് നാട്ടില്‍ നിന്ന് മാറി വിദേശത്ത് ജീവിക്കുമ്പോള്‍ തീര്‍ച്ചയായും കാഴ്ചപ്പാടിലും അഭിപ്രായത്തിലും പ്രതികരണത്തിലും സൗന്ദര്യആസ്വാദനത്തിലും ഒക്കെ വിത്യാസങ്ങള്‍ കൂട്ടിചേര്‍ക്കലുകള്‍ അറിയാതെ വന്ന് ചേരും...
    വിദേശത്ത് നിന്ന് വന്നിറങ്ങി എയര്‍പോര്‍ട്ടില്‍ നിന്ന് റോഡിലൂടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ എതിരെയുള്ള വണ്ടിയുടെ വരവ് കണ്ട് ഒരിക്കലെങ്കിലും 'ഹെന്റമ്മേ' എന്നൊന്ന് വിളിക്കാത്തവരുണ്ടാവുമോ? അത് പിന്നെ ഒരാഴ്ച ആ റോഡിലൂടെ പോകുമ്പോള്‍ ശീലമാവും...

    അതു പോലെ തന്നാ ഈ 'പെണ്ണുങ്ങളും' വാരി വലിച്ച് ഒരു സാരി ചുറ്റി അല്ലങ്കില്‍ നട്ടുച്ച ആയാലും നൈറ്റിയുമിട്ട് ഒരു പെണ്ണിനെയും വിദേശത്തെ വഴിയോരത്ത് കാണില്ല.'പെര്‍ഫക്റ്റ് ലുക്ക്'ആണ് ജോലിസ്ഥലത്തും ഷോപ്പിങ്ങിനും എന്തിന് വീട്ടില്‍ വിസിറ്റിന് ചെന്നാല്‍ പോലും കാണാന്‍ സാധിക്കുന്നത്...
    ഇതു തന്നെ ദിനവും കണ്ടിട്ട് നാട്ടിലെ സ്ത്രീയെ കാണ്ടാല്‍ ഒരു ആകര്‍ഷണവും തോന്നാത്ത അവരുടെ അലസമായ നിലയില്‍ ഒന്ന് പുഞ്ചിരിക്കാന്‍ പോലും മറക്കുന്ന പെണ്ണിനെ കണ്ട് പൊരുത്തപ്പെടാന്‍ പാടുപെടുന്ന മനസ്സ് ‌-ആ മനസ്സിനെ ഹരിയിലൂടെ നന്നായി വരച്ചിട്ടു. റാംജിയുടെ പതിവ് കഥകളില്‍ നിന്ന് ഒരു വ്യതിയാനം ഇവിടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  73. അല്ലെങ്കില്‍ തന്നെ പെണ്ണുകാണല്‍- കല്യാണം അത്രയ്ക്കങ്ങട് ശരിയുള്ള ഒരേര്‍പാടല്ല. പ്രവാസം കൂടിയാകുമ്പോള്‍...
    കഥ നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  74. നന്നായി
    ഓരോ അവസ്ഥകള്‍ ..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  75. ചിലതൊക്കെ പിടി കിട്ടി.കൃത്യമായി മനസ്സിലായില്ല.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  76. വളരേ നല്ലൊരു ആശയം.

    കൂട്ടിച്ചേര്‍ക്കലുകള്‍ ഭ്രമകല്പനകളില്‍നിന്നു മാത്രമാകണമെന്നില്ല, യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്നതില്‍നിന്നും സംഭവിക്കാം. നല്ലൊരു പുസ്തകം വായിച്ചതില്‍നിന്ന്, ഗവേഷണം നടത്തുമ്പോളുള്ള പുതിയ കണ്ടെത്തലുകളില്‍നിന്ന്, വൃത്തിയും അച്ചടക്കവുമുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍നിന്ന്, അധികാരത്തിന്റെ രുചി അനുഭവിച്ചതില്‍നിന്ന് - ഇങ്ങനെയൊക്കെ മനസ്സില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ രൂപപ്പെടാം.

    Emperor of all Maladies എന്ന പുസ്തകമെഴുതിയ സിദ്ധാര്‍ത്ഥ മുഖര്‍ജിയുമായുള്ള ഒരു അഭിമുഖസംഭാഷണത്തിന്റെ ലിങ്ക് ഇവിടെ -
    http://www.cbc.ca/video/news/audioplayer.html?clipid=1661662872 - അതില്‍ (പതിനാറാമത്തെ മിനിറ്റില്‍) അദ്ദേഹം വലിയൊരു കാര്യം പറയുന്നുണ്ട്. നമ്മെ വളരാന്‍ സഹായിക്കുന്ന പ്രക്രിയയായ കോശങ്ങളുടെ വിഭജനവും പെരുകലും തന്നെയാണ് ക്യാന്‍സര്‍ എന്ന മഹാവ്യാധിയും വരുത്തിവെക്കുന്നത്. മനസ്സിലെ കൂട്ടിച്ചേര്‍ക്കലുകള്‍ സ്വഭാവത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍ ആയി രൂപപ്പെടുന്നതും അതുപോലെ സ്വാഭാവികം.

    ആശയത്തിനുണ്ടായിരുന്ന തിളക്കം ആഖ്യാനത്തിലില്ലായിരുന്നു. അതു സാരമില്ല. റാംജിയുടെ ബ്ലോഗ് ഞാന്‍ വായിക്കുന്നത് ജീവിതത്തെക്കുറിച്ച് താങ്കള്‍ നല്കുന്ന പാഠങ്ങള്‍ പഠിക്കാനാണ്. അതിനിത്തി ചിത്രപ്പണി കുറഞ്ഞാലും കുഴപ്പമില്ല.

    മറുപടിഇല്ലാതാക്കൂ
  77. അളിയന്‍,
    അനുഭവിച്ഛവര്ക്ക് മാത്രേ അറിയൂ എന്ന കുഴപ്പം അല്ലെ?
    അളിയന്റെ വീണ്ടുമുള്ള വരവിനു നന്ദിയുണ്ട്.

    ബിഗു,
    മാറ്റങ്ങള്‍ മനസ്സിലാവാതെ...
    ചില കുഴപ്പങ്ങള്‍ മനസ്സിലാക്കുന്നു.
    നന്ദി ബിഗു.

    മഹേഷ്‌ വിജയന്‍,
    നന്ദി മഹേഷ്‌.

    ചന്തു നായര്‍,
    ആയിക്കോട്ടെ.
    നന്ദി മാഷെ.

    Bijith :|: ബിജിത്‌,
    ധാരാളം എന്ന് പറഞ്ഞാല്‍ ഒരു കണക്കുമില്ലാത്തത്ര.
    നന്ദി ബിജിത്‌.

    സൊണറ്റ്,
    സൌദിയില്‍ ആയതിനാല്‍ കാര്യങ്ങള്‍ എളുപ്പം പിടി കിട്ടി അല്ലെ. അറിയാതെ സംഭവിക്കുന്ന ചില മാറ്റങ്ങള്‍.
    നന്ദി സൊണറ്റ്.

    Typist | എഴുത്തുകാരി,
    പറയുന്നതില്‍ അല്പം വ്യത്യാസം ഉണ്ടായിരുന്നു. പിന്നെ കഥയുടെ പശ്ചാത്തലം നാട്ടില്‍ ആണെങ്കിലും സൌദിയുടെ മണ്ണിലാണ് കഥ പൂര്ണ്ണ മായും നീങ്ങിയത്. അവിടെ വായനയില്‍ അറിയാത്ത ഒരു സാഹചര്യം ഉണ്ട്. അതും ഒരു കാരണം ആകുന്നു. എങ്കിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ നമ്മുടെ കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ ആവേശം തരുന്നു.
    നന്ദി ചേച്ചി.

    മുല്ല,
    ഗള്ഫുകാരുടെ സൂക്കേടല്ല മുല്ലേ. പാവം ഞങ്ങള്‍. ഞങ്ങള്‍ പോലും അറിയാതെ ഞങ്ങള്‍ ചേര്ത്ത് പിടിച്ച് ജീവിക്കുന്നത് ഇത്തരം തിരിച്ചറിയലുകള്‍ ഇല്ലായ്മകളെയാണ്.(അതിനെ സൂക്കെടെന്നും പറയാം അല്ലെ) തിരിച്ചറിയുമ്പോഴേക്കും അത് ഞങ്ങളുടെ ഒരു ഭാഗമായി കഴിഞ്ഞിരിക്കും. അതൊക്കെയാണ് സത്യത്തില്‍ പുതിയ വീട് വെക്കുന്നതിനും അതിനു പരമാവധി ആഡംബരങ്ങള്‍ കടം വാങ്ങിയായാലും നടത്തുന്നതും, പുതിയതായി ഇറങ്ങുന്നവ സ്വന്തമാക്കണമെന്നും എല്ലാം സംഭവിക്കുന്നതില്‍ ചില കൂട്ടിച്ചേര്ക്കലുകള്‍ ഇവിടെ നിന്ന് കയറിക്കൂടുന്നുണ്ട്.
    നന്ദി മുല്ല.

    ബെഞ്ചാലി ,
    അതെ. നമ്മള്‍ ഇവിടം ഉപേക്ഷിക്കുമ്പോള്‍ കുറച്ച് നാളുകള്ക്ക് ശേഷം എല്ലാം നമുക്ക്‌ തിരിച്ച് കിട്ടുന്നുണ്ട്‌. അധികകാലം ഇവിടെ കഴിഞ്ഞവര്ക്ക് ‌ പക്ഷെ നാട്ടിലെ ജീവിതം മറ്റൊരു സ്ഥലത്ത്‌ നിന്ന് വന്നു പുതിയ ഒരു സ്ഥലത്ത്‌ ജീവിക്കുന്ന ഒരു ഫീല്‍ വരുത്തുന്നുണ്ട് എന്ന് തോന്നുന്നു.
    നന്ദി സുഹൃത്തെ നല്ല വിവരണത്തിന്.

    ഷംസീര്‍ melparamba ,
    നന്ദി ഷംസീര്‍.

    നിശാസുരഭി ,
    വായിക്കുമ്പോള്‍ തോന്നുന്നത് അതേപടി എഴുതുമ്പോഴാണ് എനിക്ക് അത് ഗുണം ചെയ്യുന്നത്. ഒരാള്‍ എങ്ങിനെ മനസ്സിലാക്കി എന്നും തുടര്ന്നുള്ളവയില്‍ ആ കുറവ് പരിഹരിക്കാനും ശ്രമിക്കാന്‍ പറ്റും.
    അപൂര്ണ്ണതയില്‍ അവസാനിച്ചു എന്ന് പറയാന്‍ കഴിയില്ല. ഇനിയും തിരിച്ച് പോകും. പുതിയ ചെര്ക്ക്ലുകളുമായി തിരികെ വരും. അത് തുടര്ന്നു കൊണ്ടേ ഇരിക്കും....
    നന്ദി സുഹൃത്തെ.

    മാണിക്യം ,
    അതെ ചേച്ചി. ചേച്ചി പറഞ്ഞ വിവരങ്ങള്‍ ആ ക്ലീന്‍ എന്നതും ഈര്പ്പമില്ലായകയും മഴ പെയ്തു ചെളി ഇല്ലാതെയും ഉള്ള ആ ഒരു ഡ്രൈ ആയ ചുറ്റുപാട് നാട്ടില്‍ ഇല്ല. ഇവിടെ അത് മാത്രേ ഉള്ളു. ഒന്ന് രണ്ടു കൊല്ലം ഇവിടെ തുടരുമ്പോള്‍ നമ്മള്‍ ആ ഡ്രൈ നമ്മളില്‍ സ്വീകരിച്ചിരിക്കും. ചെറിയ ലീവില്‍ അതിനു വലിയ മാറ്റം സംഭവിക്കില്ല. തുടര്ന്നു വീണ്ടും അധിക കാലം ഇവിടെ. അങ്ങിനെ രൂപപ്പെടുന്ന മാറ്റങ്ങള്‍....
    നന്ദി ചേച്ചി.

    മറുപടിഇല്ലാതാക്കൂ
  78. ശീർഷകത്തോട് നൂറുശതമാനം നീതിപുലർത്തി. ജീവിതം മുഴുവൻ ഇതുപൊലെ അന്തമില്ലാത്ത കൂട്ടിച്ചേർക്കലുകളാണെന്ന ഒരു ഓർമ്മപ്പെടുത്തൽ ഈ വാചകങ്ങൾക്കിടയിൽ വായിച്ചെടുക്കാൻ കഴിഞ്ഞു.

    ആശംസകൾ.

    satheeshharipad.blogspot.com

    മറുപടിഇല്ലാതാക്കൂ
  79. ചേട്ടാ...
    വരാന്‍ ഒത്തിരി വൈകി.
    പോസ്റ്റ് വായിച്ചു.ഒത്തിരി ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  80. നമ്മൾ സങ്കല്പിക്കുന്ന രൂപഭാവങ്ങളല്ല, ഒന്നും നേരിൽ കാണുമ്പോൾ.അല്പദിവസത്തേയ്ക്ക് ലീവിനുവരുന്ന ഹരിഹരപ്രസാദിന്റെ തോന്നലുകളും അനുഭവങ്ങളും. അത് മനുഷ്യസഹജം. വായിച്ച് അവസാനമെത്തുമ്പോൾ ‘ഇനിയും എന്തോ ഉണ്ട്..’ എന്ന വിചാരം വായനാസഹജവും. ജീവിതത്തിലെ ഒരു മുഹൂർത്തം-നിരാശാരംഗം യഥാതഥമായി,ഭാവാത്മകമായി അവതരിപ്പിച്ചതിന്...അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  81. രണ്ട്‌ വ്യത്യസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മരുഭൂമികളിൽ മരുപ്പച്ച തേടിയെത്തുന്നവരുടെ പല ആശയക്കുഴപ്പങ്ങളിലൊന്നിനെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു...

    ഒരിക്കലും കൂട്ടിചേർക്കാനാകാത്ത,തീരാത്ത വ്യഥകളുമായി ഓരൊ പ്രവാസിയും ഇതുപോലെ സഞ്ചാരം തുടരുകയാണല്ലോ അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
  82. നല്ല ഒരു കഥ സ്വ അനുഭവം പോലെ

    മറുപടിഇല്ലാതാക്കൂ
  83. അനൂപ്‌ .ടി.എം.,
    അതെ. അത് ഒരു ശരിയായ ഏര്പ്പാടല്ല എന്ന് എനിക്കും തോന്നുന്നു.
    നന്ദി അനൂപ്‌.

    the man to walk with ,
    നന്ദി സുഹൃത്തെ.

    jyo ,
    നന്ദി ജ്യോ.

    കൊച്ചു കൊച്ചീച്ചി ,
    കൂട്ടിച്ചേര്ക്കലുകള്‍ പലവിധത്തിലും സംഭവിക്കാം. താങ്കള്‍ സൂചിപിച്ഛത് പോലെ നല്ലതും ചീത്തയും എല്ലാം. അതാവശ്യവുമാണ്. അറിയാതെ ചേര്ക്ക്പ്പെടുന്ന ചിലത് വരുത്തിവെക്കുന്ന ജീവിതക്ലെശങ്ങള്ക്ക് അവസാനം വരെ അന്ത്യമുണ്ടാകില്ലെന്നു മാത്രമല്ല, അത് നിലനിര്ത്തി പോകാന്‍ കഴിയാതെ വട്ടം തിരിയുന്നു. അത്തരം ചില ചേര്ക്കുലുകള്‍ കടന്നു വരുന്നിടമാണ് പ്രവാസ ജീവിതം.
    നന്ദി സുഹൃത്തെ.

    Satheesh Haripad,
    നന്ദി സതീഷ്‌.

    റിയാസ് (മിഴിനീര്ത്തു ള്ളി),
    നന്ദി റിയാസ്‌.

    വി.എ || V.A,
    മനുഷ്യസഹജം എന്ന് മാത്രമായി ചുരുക്കിക്കാണാന്‍ എന്തുകൊണ്ടോ എനിക്കാകുന്നില്ല മാഷേ.
    നന്ദി.

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATT,
    ഒരിക്കലും കൂട്ടിച്ചേര്ക്കാ നാകാത്ത കൂട്ടിച്ചേര്ക്കലുകളാണ് ഏറ്റവും വലിയ പ്രവാസ ദുഃഖം.
    നന്ദി മുരളിയേട്ടാ.

    കൊമ്പന്‍,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  84. പ്രവാസലോകത്തേക്കു വരുമ്പോൾ കാണുന്ന സ്വപ്നങ്ങളൊക്കെയും ഏതാനു ദിവസം മാത്രമെ നിൽക്കുകയുള്ളു. അതു കഴിഞ്ഞാൽ യാഥാർത്ഥ്യത്തിന്റെ തീച്ചൂളയിൽ വെന്തുരുകി അവയെല്ലം നാമാവശേഷമാകും,,, പിന്നീടൊരിക്കലും അങ്ങനെയൊരു സ്വപ്നം കാണാൻ കഴിയില്ല.

    രമേശ്ജീ പറഞ്ഞതു പോലെ നാട്ടിലിരുന്നു കാണുന്ന സ്വപ്നമല്ല ഗൾഫിൽ...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  85. വളരെ വൈകിയാണല്ലോ ഞാനെത്തിയത്. ഗൾഫിലെ, സൌദിയിലെ, പ്രവാസികളായ ഞങ്ങൾക്ക് സ്ത്രീകളെന്നാൽ കറുത്ത പർദ്ദയ്ക്കുള്ളിലെ കൂർത്ത കണ്ണുകളും ചാനലുകളിലെ ചായം വാരിത്തേച്ച മുഖങ്ങളും ആണ്. പൊങ്ങച്ചം പറച്ചിലുകൾക്കപ്പുറം നേർക്കാഴ്ചകൾ പറയാത്തിടത്തോളം കാലം ഇത്തരം കഥകൾ പലർക്കും അന്യമാണ്.

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  86. എനിക്കിവിടെ കൂട്ടിച്ചേര്‍ക്കാന്‍ ഒന്നുമില്ല , പക്ഷെ കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാത്ത ഈ കഥ വളരെ ഇഷ്ടപ്പെട്ടു , പുതിയ അറിവുകള്‍ അനുഭവങ്ങള്‍ , നല്ലൊരു വായന ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ
  87. കഥയും ജീവിതവും ഇവിടെ വേറിട്ട്‌ വായിച്ചെടുക്കാനാവില്ല, വളരെ നല്ല ഉള്ളടക്കം.

    മറുപടിഇല്ലാതാക്കൂ
  88. കഥ പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയായി. പ്രവാസം ഒരു ഊരാക്കുടുക്കു പോലെ ചേര്‍ന്ന് നില്കാത്ത ചിത്രം പോലെ, ജീവിതം ഒരു പ്രഹേളികയാക്കുന്നു. അത് ഭംഗിയായി പറഞ്ഞു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  89. റാംജി ഭായി ..ഒരു പ്രവാസിയുടെ ജീവിതം കൂടി നന്നായി വരച്ചു എന്നാ എന്റെ അഭിപ്രായം ..

    മറുപടിഇല്ലാതാക്കൂ
  90. അനുഭവമുള്ള ഒരു ഗള്‍ഫുകാരനെ ഇത് പോലുള്ള ഒന്ന് എഴുതാനാവൂ.
    എങ്കിലും ഒരു ചെറിയ പരാതി. കഥയുടെ ഇതിവൃത്തം നന്നായെങ്കിലും റാംജിയുടെ മറ്റു കഥ കളുടെ തീവ്രത ഇതില്‍ കാണാനായില്ല.

    മറുപടിഇല്ലാതാക്കൂ
  91. റാംജി ഭായി, മുന്‍പ് വായിച്ച റാംജി കഥകളില്‍ നിന്നും വ്യത്യസ്തം .ഒരു കഥ എന്നതിനേക്കാള്‍ ഇവിടെ എന്നും കാണുന്ന കുറെ കാര്യങ്ങള്‍ ,അങ്ങനെ കാണുവാന്‍ ആണ് എനിക്കിഷ്ട്ടം :)

    മറുപടിഇല്ലാതാക്കൂ
  92. ജീവിതകാലം മുഴവനും നമ്മുടെ കുടെ കഴിയേണ്ട വ്യക്തിയുടെ സ്വാഭാവവും, ചിന്താഗതിയും, കാഴ്ചപാടും ആണ്‌ ബാഹ്യസൗന്ദര്യത്തേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത്. റ്റി. വിയില്‍ കാണുന്ന സൌന്ദര്യ ധാമങ്ങളോട് കമ്പം തോന്നുന്നത് വെറും ഭ്രമമാണെന്നും അത് യാഥാര്‍‌ത്ഥ്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണെന്നും പല ചെറുപ്പക്കാരും മനസ്സിലാക്കുന്നില്ല.

    ഈ അരേഞ്ച്ഡ് മാര്യേജും, പെണ്ണുകാണല്‍ ചടങ്ങും ഒക്കെ പ്രാകൃതമായ ഒരു ഏര്‍പ്പാടാണന്നാണ്‌ എന്റെ അഭിപ്രായം. ഒരു ജീവിതം മുഴുവന്‍ ഒരുമിച്ച്‌ ജീവിച്ചുതീര്‍ക്കേണ്ടവര്‍ പെണ്ണുകാണലിനിടയ്‌ക്കുള്ള അഞ്ചുമിനിട്ടുമാത്രം സംസാരിച്ചാല്‍ മതിയോ? എന്തൊരു ക്രൂരതയാണിത്. ശരിക്കും പറഞ്ഞാല്‍ മനസ്സുകള്‍ തമ്മിലല്ലേ ചേരേണ്ടത്. പത്തെഴുപത് പെണ്ണു കണ്ട് നടക്കുന്ന ഹരി എന്ന കഥാപാത്രത്തോട് എനിക്ക് പുച്ഛം തോന്നുന്നു.

    റാംജി വ്യത്യസ്തമായ കഥ. ഇനിയും കൂട്ടിചേര്‍ക്കാനുണ്ടെന്ന് തോന്നുന്നു. തുടരൂ..

    മറുപടിഇല്ലാതാക്കൂ
  93. അജ്ഞാതന്‍5/29/2011 10:03:00 PM

    എനിക്കിഷ്ടപ്പെട്ടു മാഷെ..നല്ല ഫീല്‍ ഉണ്ടായിരുന്നു....

    മറുപടിഇല്ലാതാക്കൂ
  94. വായിച്ചു..എനിക്ക് ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  95. എന്തോ അത്ര കണ്ടു അങ്ങ് ഇഷ്ട്ടപെട്ടില്ല .....ഒരു ചേര്‍ച്ച കുറവ്

    മറുപടിഇല്ലാതാക്കൂ
  96. വായിച്ചു. പലരും പറഞ്ഞതുപോലെ കഥ പൂർണ്ണമായ ഫോർമാറ്റിൽ എത്തിയിട്ടില്ല. കഥയിലൊരു ‘കൂട്ടിച്ചേർക്കൽ’ ആവശ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  97. ഒരു ഗള്‍ഫ് (സൗദി) ഇതിവൃത്തത്തില്‍ നിന്ന് നോക്കുമ്പോള്‍ വളരെ ശ്രദ്ദേയമായ ഒരു കഥ.

    മറുപടിഇല്ലാതാക്കൂ
  98. വീ കെ
    നാട്ടിലെത്തി കുറച്ചു നാള്‍ നിന്ന് കഴിയുമ്പോള്‍ അവിടത്തെ അന്തരീക്ഷവുമായി താതാത്മ്യം പ്രാപിക്കും എന്നത് ശരി. കുറച്ചു നാള്‍ നിന്ന് കഴിയുമ്പോഴേക്കും തരിച്ചു വരുന്നു. അത് വര്ഷപങ്ങളോളം തുടരുന്നു. അതിനു ശേഷമുള്ള അവസ്ഥ പെട്ടെന്ന് താതത്മ്യം പ്രാപിക്കാന്‍ പറ്റിയ മനസ്സ്‌ ആയിട്ടായിരിക്കില്ല.പ്രത്യേകിച്ചും ഒറ്റയ്ക്ക് ആകുമ്പോള്‍.
    നന്ദി വീകെ.

    jayarajmurukkumpuzha,
    നന്ദി ജയരാജ്‌.

    അലി,
    സ്വപ്നത്തില്‍ പോലും കാണാത്ത ഒരു സാഹചര്യത്തെ ഭാവനയിലൂടെ അല്ലെങ്കില്‍ മറ്റൊരു പറച്ചിലിലൂടെ ഉള്ക്കൊാള്ളാന്‍ പ്രയാസം വരും അലി. അലി പറഞ്ഞത്‌ പോലെ അല്പം ചെത്തി മിനുക്കിയ വാക്കുകളിലൂടെ പലപ്പോഴും സത്യങ്ങള്‍ ഒളിഞ്ഞു പോകുന്നുണ്ട് പല എഴുത്തുകളിലും. അത് മനുഷ്യന്റെ നല്ലത് മാത്രം കേള്ക്കാ നുള്ള ആഗ്രഹം കൊണ്ടായിരിക്കാം.
    നന്ദി അലി.

    ഡി.പി.കെ,
    അറിയാത്തവര്ക്ക്യ അറിവുകള്‍ നല്കണം എന്ന് കരുതിയിരുന്നു. വേണ്ടത്ര ശരി ആയില്ലെങ്കിലും താങ്കളുടെ അഭിപ്രായം എനിക്ക് സന്തോഷം നല്കി.
    നന്ദി സുഹൃത്തെ.

    സിദ്ധീക്ക..,
    കഥ പോലെ ജീവിതം അല്ലെ സിദ്ധിക്ക.
    നന്ദി.

    Salam,
    പ്രവാസം ഒരു ഊരാക്കുടുക്കു പോലെ ചേര്ന്ന് നില്കാത്ത ചിത്രം പോലെ,
    നന്ദി സലാം ഭായി.

    siya,
    ഒരു പ്രവാസിയുടെ ജീവിതത്തിന്റെ തുടക്കം.
    നന്ദി സിയാ.

    റോസാപൂക്കള്‍,
    കഥക്കപ്പുറമുള്ള ചില ജീവിതങ്ങള്ക്കും തീവ്രത കുറയുന്നു റോസ്.
    നന്ദി.

    Renjith,
    നമ്മള്ക്ക് ഇത് കഥ ആകുന്നില്ല രഞ്ജിത്.
    നന്ദി.

    Vayady,
    ഹരി എന്ന കഥാപാത്രത്തോട് വെറുപ്പ്‌ തോന്നാതിരിക്കുന്നത് കാര്യങ്ങള്‍ അനുഭവിച്ച് അറിയുന്ന കറെ പ്രവാസികള്ക്ക് മാത്രം. ഹരി അങ്ങിനെ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അങ്ങിനെ ആയിപ്പോയി. തിരിച്ച്ചരിയുംപോഴേക്കും ലീവ് തീര്ന്നു. പോകറാകുന്നു. അത് ഒരു തുടര്ക്ക ഥ പോലെ....ഞാനിവിടെ പറയാന്‍ ശ്രമിച്ചത്‌ ആ മാറുന്ന മനസ്സിന്റെ അവസ്ഥയാണ്. മുഴുവന്‍ അത് പ്രതിഫലിപ്പിക്കാന്‍ എന്റെ എഴുത്തിന് കഴിഞ്ഞില്ല. പെണ്ണ് കാണലും വിവാഹവും അത് പറയാന്‍ എടുത്ത ഒരു ഉദാഹരണം മാത്രം.
    വിശദമായ അഭിപ്രായത്തിനു നന്ദി വായാടി.

    മഞ്ഞുതുള്ളി (priyadharsini),,
    നന്ദി പ്രിയ.

    jiya | ജിയാസു.,
    നന്ദി ജിയ.
    MyDreams,

    ചില പോരായ്മകള്‍ ഞാന്‍ മനസ്സിലാക്കുന്നു.
    നന്ദി സുഹൃത്തെ.

    ആര്ദ്രസ ആസാദ് / Ardra Azad,
    കൂട്ടിച്ചേര്ക്കല്‍ തുടര്ന്നു കൊണ്ടിരിക്കുന്നു.
    നന്ദി ആസാദ്‌.

    വഴിപോക്കന്‍ | YK,
    പ്രത്യേകിച്ചും സൗദി.
    നന്ദി വഴിപോക്കന്‍.

    മറുപടിഇല്ലാതാക്കൂ
  99. പ്രവാസം ഒരു മനുഷ്യന്റെ ചിന്താ ശേഷിയേയും ചടുല കർമ്മ ശേഷിയേയും എത്രത്തോളം തളർത്തുന്നു എന്ന് വരികളിൽ വ്യക്തം.

    മുൻ കഥകളെ പോലെ ഒരു ഉൾക്കിടിലം വന്നില്ല മാഷേ...! :)

    മറുപടിഇല്ലാതാക്കൂ
  100. കുറച്ചു മനസ്സിലായി, കുറച്ചു മസ്സിലായില്ല. എങ്കിലും ചിലതൊക്കെ മനസ്സിലായി.

    മറുപടിഇല്ലാതാക്കൂ
  101. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
    junctionkerala.com ഒന്ന് പോയി നോക്കൂ. 
    ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  102. പ്രതീക്ഷകളിലവര് ജീവിക്കട്ടെ. ഓരോ അവധിയെത്തുന്നതുംകാത്ത്. ഇഷ്ടപ്പെട്ടു, റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  103. കൂട്ടിച്ചേർക്കലുകൾ; ജീവിതം എന്നും കുറെ ഏറെ ചേർക്കലുകളിൽ കൊരുത്ത എന്തോ ഒന്ന്. ആ കൂട്ടിചേർക്കലുകളിൽ സൌന്ദര്യം ദർശിക്കുമ്പോൾ ജീവിതം സുഖകരമാകുന്നു. സൌന്ദര്യം അതിൽ പ്രധാനമോ അപ്രധാനമോ എന്ന് തീരുമാനിക്കുന്നത് അവനവന്റെ “കാഴ്ച്ചയെ” ആശ്രയിച്ചിരിക്കുന്നു.
    എങ്കിലും പ്രവാസിയും സ്വദേശവാസിയും അഭിമുഖീകരിക്കുന്ന പ്രശനം ഭംഗിയേടെ പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  104. നനയിട്ടുണ്ട് ..
    ആശംസകളോടെ എം ആര്‍ കെ റഷീദ്

    http://apnaapnamrk.blogspot.com/

    മറുപടിഇല്ലാതാക്കൂ
  105. ഇത്‌ കഥയാണോ..യാഥാര്‍ത്ഥ്യമല്ലേ.. ?!

    മറുപടിഇല്ലാതാക്കൂ
  106. വായിച്ചൂട്ടോ..കഥ നന്നായിരിക്കുന്നു..നല്ല അവതരണം...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  107. ഭായി,
    അടുത്തത് ശരിയാക്കാം ഭായി.
    നന്ദി.

    Shikandi,
    നന്ദി സുഹൃത്തെ.

    Neetha,
    നന്ദി നീത.

    സ്വലാഹ്,
    അതെ.
    നന്ദി സലാഹ്.

    sm sadique,
    കൂടിച്ചേര്ന്ന് ലയിക്കാനുള്ള പ്രയാസം അല്ലെ.
    നന്ദി മാഷെ.

    mrk,
    നന്ദി സുഹൃത്തെ.

    khader patteppadam,
    കഥ പോലെ യാഥാര്ത്യം
    നന്ദി മാഷെ.

    ഒരു ദുബായിക്കാരന്‍,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....