9/5/12

പതിവ്‌ പതിയാത്ത കുഞ്ഞുമനസ്സ്

ബസ്സിനകത്ത് നല്ല തിരക്കുണ്ടാകുമെന്നാണ്‌ കരുതിയിരുന്നത്. കയറിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടുമെന്നുവരെ തോന്നി. അതുണ്ടായില്ല. കാലിയായി കിടക്കുന്ന സീറ്റുണ്ടായിട്ടും മൂന്നാല്‌ പെങ്കുട്ടികൾ ഡ്രൈവർക്ക് പുറകെ നിൽക്കുന്നുണ്ട്. കോളേജ് കുട്ടികൾ ഇരിക്കുന്നത് കണ്ടാൽ ചില കണ്ടക്ടർമാരുടെ നാവ് ചൊറിഞ്ഞുവരും. അത് കേൾക്കേണ്ടെന്നു വെച്ചാണ്‌ അവർ നിൽക്കുന്നത്.

കുട്ടിബസ്സുകളാണ്‌ ഈ ഗ്രാമപ്രദേശത്തുകൂടെ അധികവും. മുഴുവൻ വളവും തിരിവും ആയതോണ്ട് ചെറിയ ബസ്സുകളേ പറ്റൂ. സാധാരണയായി ആളുകളെ കുത്തിനിറച്ചാണ്‌ പോകാറുള്ളത്. ഇന്നെന്തുപറ്റി എന്നറിയില്ല.

കയറിയപാടേ പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നാണ്‌ നോക്കിയത്. ആരുമില്ല. ഉണ്ടായിരുന്നെങ്കിൽ അവരെ എഴുന്നേല്പിച്ച് അവിടെ ഇരിക്കാമെന്നാണ്‌ കരുതിയത്. പത്തമ്പത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നത് പ്രയാസമായി തീര്‍ന്നിരിക്കുന്നു. കാലിന്റെ മുട്ട് നന്നായി വേദനിക്കുന്നുണ്ട്. ഒരുതരം കഴപ്പാണ്‌. നിൽക്കുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബസ്സിനുള്ളിലെ കുത്തനേയുള്ള കമ്പിയോട് ചേർന്ന് നിന്നു. വലതു വശത്തെ സീറ്റിന്റെ ഓരത്ത് ചന്തികൂടി ചാരിയപ്പോൾ അല്പം ആശ്വാസം.

ആ സീറ്റിൽ ഒരു സ്ത്രീയും എട്ടൊമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാങ്കുട്ടിയും ഇരിപ്പുണ്ട്. കുട്ടി ഈ അറ്റത്തേക്ക് നീങ്ങിയാണ്‌ ഇരിക്കുന്നത്. മറ്റാരും ഇടയ്ക്ക് കയറിയിരിക്കാതിരിക്കാൻ കാലൊക്കെ അകത്തിവെച്ച് വിസ്തരിച്ചാണ്‌ രണ്ടുപേരുടേയും ഇരിപ്പ്. സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവരിവിടെ വന്നിരുന്നതാണ്‌ വിനയായത്. ഇതാണ്‌ എന്റെ കുഴപ്പം. അവരെവിടെയെങ്കിലും ഇരുന്നോട്ടെ. ഈ തരം തിരിവ് പാടില്ലെന്ന് എത്ര തീരുമാനിച്ചാലും മനസ്സിൽ ആദ്യം കടന്നുവരുന്നത് അങ്ങിനെ തന്നെ. എന്റെയീ സ്വഭാവം കൊണ്ട് ഞാൻ തോറ്റു.

എന്റെ മാത്രം തോന്നലാണ്‌ ഇത്തരം സ്വഭാവരൂപീകരണത്തിന്‌ ഹേതു എന്നു പറയുന്നതും ശരിയല്ല. സ്ത്രീകൾ, വികലാംഗർ, വൃദ്ധർ എന്നിങ്ങനെ സംവരണം ചെയ്തുവെച്ചിരിക്കുന്നതുകൊണ്ടാകാം ഞാനങ്ങനെ ആലോചിക്കുന്നത്. നിയമം മൂലം പരിഹാരം വേണ്ടിവരുന്നിടങ്ങളിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണല്ലൊ.

എന്നാലും അവർ ഒന്നൊതുങ്ങിയിരുന്നാൽ എനിക്കും ആ അറ്റത്ത് ഇരിക്കാമായിരുന്നു. കാലിന്റെ കഴപ്പ് കൂടി വരികയാണ്‌. ഇനി അത് കൂടാനാണ്‌ സാദ്ധ്യത. വേറെ ആരും എഴുന്നേൽക്കുന്ന മട്ടൊന്നും കാണാനില്ല. എന്തായാലും സഹിച്ചേ പറ്റൂ. ഇനി ഒരു നിമിഷംപോലും നിൽക്കാൻ വയ്യെന്നായി. ആരോടെങ്കിലും പറയാതെ പറ്റില്ല. ആ കുട്ടിയോട് ഒന്നൊതുങ്ങിയിരിക്കാൻ പറയാം. ആ കൊച്ചുമുഖത്ത് എന്നോടൊരു ദയയുള്ളത് പോലെ തോന്നി. ഞാൻ നോക്കിയിട്ട് അതേ വഴിയുള്ളു. ആ സ്ത്രീയെക്കണ്ടാലും അത്ര ഗൗരവക്കാരിയാണെന്ന് തോന്നുന്നില്ല. ചിലപ്പൊ ഇരിക്കാൻ പറ്റിയേക്കാം.

"മോനെ...ഒന്നൊതുങ്ങി ഇരുന്നാ എനിക്കും കൂടി അവിടെ ഇരിക്കാം. കാല്‌ കഴച്ച് നല്ല വേദന."

അവൻ ഒതുങ്ങിയതും അവന്റെ അമ്മ അവനെപ്പിടിച്ച് തള്ളി അറ്റത്താക്കിയതും ഒരുമിച്ചായിരുന്നു. അവന്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. സഹതാപത്തോടെ നിസ്സഹായനെപ്പോലെ അവന്‍ എന്നെ നോക്കി.

"അവനും ഫുൾ ടിക്കറ്റെടുത്താ യാത്ര ചെയ്യണേ. തനിക്ക് സ്ത്രീകൾ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നാലെ സുഖം കിട്ടൂ...." അവന്റെ അമ്മയുടെ മുഖം വക്രിച്ചു. കള്ളത്തരമില്ലാത്ത കുഞ്ഞുമനസ്സ് അമ്മയെ സംശയത്തോടെ നോക്കി.

ഞെട്ടിപ്പോയി ഞാൻ. ആ സ്ത്രീയിൽ നിന്നും ഇങ്ങിനെ ഒന്നു പ്രതീക്ഷിക്കാത്തതിനാലാണ്‌ അത്ഭുതം തോന്നിയത്. മനസ്സിൽ പോലും ചിന്തിക്കാത്തത് ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ജാളൃത തോന്നി. ബസ്സിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഒരു കുറ്റവാളിയെപ്പോലെ. കാലിന്റെ കഴപ്പും വേദനയും ഇപ്പോൾ അറിയുന്നില്ല. അഭിമാനത്തിനുമേൽ നിഴൽ വീണിരിക്കുന്നു. മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.


അവർ പറഞ്ഞത് ശരിയാണ്‌. രണ്ടാൾക്ക് ഇരിക്കാവുന്ന ചെറിയ സീറ്റ്. രണ്ടുപേരും ടിക്കറ്റെടുത്തവർ. അതിനിടയിൽ മൂന്നമതൊരാൾക്കിരിക്കാൻ വകുപ്പില്ല. സ്ത്രീയിരിക്കുന്ന സീറ്റിൽ പുരുഷനിരിക്കുന്നത് നമ്മുടെ നാട്ടിൽ പതിവില്ലല്ലൊ. പതിവ്‌ തെറ്റിക്കുമ്പോഴാണ് പരാതിയും പ്രശ്നങ്ങളും ഉടലെടുക്കുന്നത്. തെറ്റിക്കുന്ന പതിവിന്റെ ശരി ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും. അതിനുള്ളില്‍ തെറ്റുകാരാകുന്നവര്‍ തൃപ്തി നേടുന്നത് ശരി കണ്ടെത്തിയതിനു ശേഷമായിരിക്കും. വേദനയ്ക്കിടയിൽ ഞാൻ അങ്ങിനെയൊന്നും ഓർത്തില്ല. അതായിരുന്നു എന്റെ തെറ്റ്. എവിടെയെങ്കിലും ഒന്നിരുന്നാൽ മതി എന്നു മാത്രമായിരുന്നു മനസ്സിൽ.

ആരോടെങ്കിലും പറഞ്ഞാലേ എനിക്കിങ്ങിനെയൊരു പ്രയാസമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനാവു. പറഞ്ഞാലും, എനിക്കിരിക്കാൻ വേണ്ടി നുണ പറയുന്നതാണെന്നേ അവർക്ക് തോന്നു. യാതൊരു അംഗവൈകല്യങ്ങളുമില്ലാത്ത ഒത്ത ശരീരമാണ്‌ എന്റേത്. അതുകൊണ്ട് അങ്ങിനെ ഒരു ശ്രമം നടത്തിയിരുന്നാലും ഫലമില്ലാതായേനെ.

ആ സ്ത്രീയുടെ രണ്ടാമത്തെ വാചകം ചിലരൊക്കെ കേട്ടിരുന്നു. കേട്ടവർ എന്നെ ‘ഒരുജാതി’ നോട്ടമാണ്‌ നോക്കിയത്. എന്തെങ്കിലും മിണ്ടാൻ പറ്റോ? മനസ്സിലൊതുക്കി സഹിച്ചു. അതുകേട്ട് സദാചാരപൊലീസുകാരായ ആദർശധീരർ ചാടിക്കയറി ചീത്തവിളി തുടങ്ങിയില്ലല്ലൊ എന്ന് സമാധാനിച്ചു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കാര്യമറിയാതെ ഒരുവനെ ചീത്ത വിളിക്കാൻ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുകയാണ്‌ പതിവ്. ഈ ബസ്സിൽ അങ്ങിനെ ആരും ഇല്ലെന്നത് എന്റെ ഭാഗ്യം.

ആ കുഞ്ഞുമാത്രം ഇടയ്ക്കിടെ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അമ്മയുടെ പ്രവൃത്തി അവന് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തം. എനിക്കാ സീറ്റില്‍ ചാരിനില്‍ക്കാന്‍ അമ്മയറിയാതെ അവന്‍ ഒതുങ്ങുന്നുണ്ട്. 

"ഇത്രേം പറഞ്ഞിട്ടും തനിക്ക് മനസ്സിലായില്ലെ? പിന്നേം ഇവിടെത്തന്നെ ചാരി നിക്കണോ....?"

ആദ്യത്തേതിന്‌ പ്രതികരണമൊന്നും ഉണ്ടാവത്തതിനാൽ സംഭവത്തിന്‌ അല്പം കൊഴുപ്പ് കൂട്ടുകയാണെന്ന് എനിക്ക് തോന്നി. ഇത്തവണ പുരുഷകേസരികൾ ഉണർന്നു. ഒന്നും കാണാതെ മുൻവശത്ത് ഇരുന്ന ഒരുവനാണ്‌ തുടങ്ങിയത്. പിന്നീടത് ബസ്സ് മുഴുവൻ വ്യാപിച്ചു.

-നാണമില്ലേട കെളവാ- തലേം കറപ്പിച്ച് നടക്കണ കോഴി- ആണുങ്ങടെ വെല കളയാൻ കാലത്തേ കുളിച്ചൊരുങ്ങി കേറിക്കോളും- പെണ്ണങ്ങളെ തൊട്ടാ ഇവനൊക്കെ എന്ത് സുഖം കിട്ടാനാ- അമ്മേം പെങ്ങമ്മാരേം തിരിച്ചറിയാൻ പറ്റാത്ത ഇവനെയൊക്കെ തല്ലിക്കൊല്ലണം-

ഇതൊന്നുമല്ല, കേൾക്കാത്ത എത്രയോ തെറികൾ....ഞാനൊരക്ഷരം മിണ്ടിയില്ല. എന്റെ വായ തുറന്നാൽ തല്ല് വീഴും എന്നുറപ്പാണ്‌. ഒന്നും കേൾക്കാത്തവനെപ്പോലെ നിർവ്വികാരനായി തുടരാം. എന്തായാലും ഞാനൊരു സ്ത്രീപീഢനക്കാരനായി, വൃത്തികെട്ടവൻ, പെണ്ണ്‌പിടിയൻ. തെറ്റായ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് ന്യായികരിക്കാൻ ശ്രമിച്ചാൽ സംഭവം കൂടുതൽ വഷളാകുകയേ ഉള്ളു.

ആ  കുഞ്ഞ് മാത്രമേ തന്റെ ഭാഗത്തുള്ളു എന്നൊക്കെ തോന്നാന്‍ തുടങ്ങി. അവന്റെ ചേഷ്ടകള്‍ അത്തരത്തിലുള്ളവയായിരുന്നു. ഓരോന്ന് പറയുന്നവരെ അവന്‍ ദേഷ്യത്തോടെ നോക്കാന്‍ തുടങ്ങി, ഇടയ്ക്ക് അമ്മയേയും.

നല്ലതും ചീത്തയും ഒന്നും മിണ്ടാനിനി എനിക്കവകാശമില്ല. എന്ത് പറഞ്ഞാലും അതിനെതിരെ കൊരച്ച്തുള്ളാൻ കാത്തിരിക്കുന്നവരാണ്‌ അധികവും. അടുത്തിരിക്കുന്ന ചിലർക്കെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥ അറിയാമെങ്കിലും ഒരു പെൺവിഷയം എന്നതിനാൽ തീക്കൊള്ളിയിൽ തൊടാൻ അവരും അറച്ചു. എന്റെ മുഖഭാവങ്ങളെവരെ തെറ്റ് ചെയ്തവന്റെ അഹങ്കാരമായി ചിത്രീകരിക്കുന്നു.

ബസ്സിൽനിന്ന് ഇറങ്ങിപ്പോകുക മാത്രമേ ഇനി പോംവഴിയുള്ളു. അടുത്ത ബസ്സ് കിട്ടണമെങ്കിൽ ഇനിയും ഒരു മണിക്കൂർ കാത്ത് നില്‍ക്കേണ്ടിവരും. നേരം വൈകിയാൽ ഡോക്ടറേയും കാണാൻ കഴിയില്ല. വരുന്നത് വരട്ടെ. അവിടെത്തന്നെ നിന്നു.

ഒന്നൊതുങ്ങിയ കാലിന്റെ വേദന വീണ്ടും കൂടി. കാല്‌ വെട്ടിപ്പൊളിക്കുന്നത് പോലെ. അതിനിടയിൽ ശകാരങ്ങളൊന്നും എന്നെ പ്രകോപിപ്പിച്ചില്ല.

ഇപ്പോൾ സൈഡ് സീറ്റുകളിലൊന്നും തൊടാതെ കുത്തനെയുള്ള കമ്പിയിൽ മാത്രം ചാരി നിന്ന്, രണ്ടു കൈകൊണ്ടും മുകളിൽ പിടിച്ചാണ്‌ നില്പ്. വേദനയുടെ കാഠിന്യം സഹിക്കാനാകാതെ ചാരി നില്‍ക്കുന്ന കമ്പിയിലാക്കി പിടുത്തം. തലയ്ക്ക് മുകളിലൂടെ കൈകൾ പിന്നിലേയ്ക്കാക്കി കമ്പിയിൽ കോർത്ത് പിടിച്ചു. സഹിക്കാനാവുന്നില്ല. കാല്‌ തളരുന്നത് പോലെ അനുഭവപ്പെടുന്നു. കമ്പിയിലൂടെ ഇഴുകി താഴെ ഇരുന്നു. ഇരുന്നതാണോ കമ്പിയിലൂടെ ഇഴുകി താഴെ വീണതാണോ എന്ന് നിശ്ചയമില്ല.


എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചിലരെല്ലാം ചാടിയെഴുന്നേറ്റ് എന്നെ പിടിക്കാനായി ആഞ്ഞു.

"തൊട്ടുപൊകരുത്..."അരുകിലിരുന്ന ഒമ്പതു വയസ്സുകാരന്റെ ശബ്ദം ദൃഢമായിരുന്നു.

ആദ്യം എല്ലാവരും ഒന്നു സ്തംഭിച്ചെങ്കിലും അവന്റെ വാക്കുകൾ കാര്യമാക്കാതെ രണ്ടുപേർ എന്നെ പിടിച്ചെഴുന്നേല്പിക്കാൻ മുന്നോട്ട് വന്നു.

"ആ കുഞ്ഞ് പറഞ്ഞത് നിങ്ങള്‍ കേട്ടില്ലെ...തൊടരുതെന്നെ."

എന്റെ മുഴുവൻ വികാരങ്ങൾക്കും ആശ്വാസം ലഭിച്ചത് അങ്ങിനെ ഒരു വാക്കെങ്കിലും പറയാൻ സാധിച്ചപ്പോഴാണ്‌. ആദ്യമേ പറയണമെന്നുണ്ടായിരുന്നു. പരാശ്രയം കൂടാതെ ഇരുന്നിടത്തു നിന്ന് എഴുന്നേല്ക്കാനാവില്ലെന്ന അറിവ് എന്നെ വാശിക്ക് വശംവദനാക്കിയില്ല. പക്ഷെ, ഇപ്പോൾ ആ കുഞ്ഞിന്റെ നിഷ്ക്കളങ്കമായ ആത്മാർത്ഥതയെ അംഗീകരിക്കാതിരിക്കാനാവില്ല.

എന്റെ ശബ്ദം കേട്ടതും, അവൻ സീറ്റിൽ നിന്നും എഴുന്നേറ്റു. ഒരു കൈ സീറ്റിൽ പിടിച്ച് മറുകൈകൊണ്ട് എന്നെ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഇത്രയും ഭാരമുള്ള എന്നെ ഒന്നനക്കാൻപോലും ആ കുഞ്ഞിനായില്ല. സീറ്റിൽനിന്നും പിടിവിട്ട് രണ്ടു കൈകൊണ്ടും ശ്രമം തുടർന്നു. ബാലൻസ് തെറ്റി അവൻ വേച്ചുവേച്ച് പോയി. പിന്നീട് കണ്ടക്ടർ വന്ന് സഹായിച്ചാണ്‌ എന്നെ എഴുന്നേല്പിച്ചത്.

അതില്പിന്നെ ബസ്സിലെ പല സീറ്റുകളും എനിക്കിരിക്കാൻ പാകത്തിൽ സന്നദ്ധമായിരിക്കുന്നത് ആ സീറ്റുകളിലെ മുഖഭാവങ്ങളിൽ നിന്ന് ഞാൻ വായിച്ചെടുത്തു.

അവനെന്റെ കൈ പിടിച്ച് അവന്റെ സീറ്റിലിരുത്തി. എതിർപ്പൊന്നുമില്ലാതെ ഞാനത് അനുസരിച്ചു. അവന്റെ അമ്മ അറ്റത്തേക്കൊതുങ്ങിയിരുന്ന് സഹകരിച്ചു. നടുവിലായി അവനും ഇരുന്നു.

"അമ്മ പാവാ..അച്ചനുമമ്മേം വഴക്കിട്ടോണ്ട് ഞങ്ങള്‌ അമ്മേടെ വീട്ടീ നിക്കാമ്പോവാ. അതോണ്ടാ..." അവനെന്നെ നോക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചു.

ഞാനവനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ തൊണ്ട വരണ്ടതും രണ്ടു തുള്ളി കണ്ണീര്‌ അവന്റെ തലയിൽ പതിച്ചതും എന്തിനെന്നറിയില്ല. 

191 അഭിപ്രായങ്ങൾ:

  1. ചിലപ്പോഴെങ്കിലും അറിയപ്പെടാതെപോകുന്ന തെറ്റിദ്ധാരണകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെറിയ വലിയ കാര്യം, തിരിച്ചറിയാന്‍ പറ്റാതെ പോവുന്ന ധാരണകള്‍ തന്നെ റാംജി.
      പതിവില്‍ നിന്നും വിത്യസ്തത എനിക്ക് തോന്നി.
      ഇഷ്ടപ്പെട്ടു.

      ഇല്ലാതാക്കൂ
  2. രാംജി മാഷേ, അതിശയിപ്പിച്ചു. അത്രക്ക ഹൃദ്യമായി ആവിഷ്കരിച്ചു. മലയാളിയുടെ കപട സദാചാരബോധത്തിന് ഒരു കൊട്ടും കൊടുത്തു. അത് കൂടുതല്‍ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  3. മാറുന്ന കാലത്തെ ജീവിതങ്ങള്‍....
    ചിത്രം താങ്കള്‍ തന്നെ വരച്ചതാണോ ....
    നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  4. മാഷിന്റെ രണ്ടാമത്തെ ബസ് യാത്രയാണ് 'കഥകളിലൂടെ' വായിക്കുന്നത്. ചെറിയ കഥ, നല്ല വായന.......

    മറുപടിഇല്ലാതാക്കൂ
  5. ചെറിയ കഥ.. വളരെ ലളിതം.. അതോടപ്പം പരിചിതമായ വിഷയവും...
    നന്നായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  6. നമ്പൂതിരിയെ ഓര്‍മ്മിപ്പിച്ചു ചിത്രരചന...അഭിനന്ദനങ്ങള്‍

    സമകാലികകേരളത്തെയും വിവിധസാഹചര്യത്തിലൂടെ കടന്നുപോകുന്ന മന്‍ഷ്യരെയും ഓര്‍മ്മിപ്പിച്ചു കഥാരചന...ആശംസകള്‍

    ഇത്തിരി പരിഗണന കിട്ടണമെങ്കില്‍ ഒന്ന് വീഴണമെന്നായിട്ടുണ്ട്. അല്ലെങ്കില്‍ കള്ളത്തരമെന്നേ വിചാരിയ്ക്കൂ ഈ സമൂഹം. അല്ല, സമൂഹത്തിനെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല. എങ്ങിനെ മറ്റൊരുവനെ കുപ്പിയിലിറക്കാമെന്ന് ആണ് മിക്കവരുടെയും ചിന്ത. അതിനിടയില്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഓരോരുത്തരും സ്വയം തോടിനുള്ളിലേയ്ക്ക് വലിയുകയാണ്. കഥാന്ത്യത്തില്‍ മകന്റെ അമ്മയെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ ശരിക്കും എല്ലാത്തിനെയും മാറ്റിമറിച്ചു. വിചാരിക്കാത്ത തിരിവ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിതേട്ടന്‍ പറഞ്ഞതാണ് സത്യം. എന്തെങ്കിലും സഹായിക്കണം എന്ന് കരുതുന്നവരെ വരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് താനും കബളിപ്പിക്കപ്പെട്ടെന്കിലോ എന്ന ഭയം തന്നെയാണ്. കാലം അങ്ങിനെ മാറിയിരിക്കുന്നു.
      ഈ പ്രോത്സാഹിപ്പിക്കലിനു വളരെ നന്ദി.

      ഇല്ലാതാക്കൂ
  7. ഹൃദയ സ്പര്‍ശി ആയി അവതരിപ്പിച്ചു ...
    കഥയുടെ അവസാനം വളരെ സ്വാഭാവികം
    ആക്കി....
    പലപ്പോഴും മനുഷ്യര്‍ പെരുമാറുന്നത് ഒരു
    മുഖം മൂടി വെച്ചു ആവും...അത് പോലെ നല്ല
    മനസുള്ളവരും ചില സാഹചര്യങ്ങളില്‍ വളരെ
    വിചിത്രം ആയി പെരുമാറും...

    ഇവിടെ അദ്ദേഹത്തെ ആരും കൈ വെയ്ക്കാത്തത്‌
    തന്നെ ഭാഗ്യം എന്ന് കരുതാം..ഇന്നത്തെ നാടിന്റെ
    അവസ്ഥ അതാണ്‌..വളരെ ലളിതം ആയ ഭംഗി ആയ
    നിരീക്ഷണങ്ങള്‍ ഈ കഥയെ മികവുറ്റ ഒരു രചന
    ആക്കി..അഭിനന്ദനങ്ങള്‍ രാംജി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല മനുഷ്യര്‍ നല്ലത് ചെയ്യുമ്പോഴും പഴി കേള്‍ക്കേണ്ടി വരുന്ന കാലം.
      നന്ദി വിന്‍സെന്റ്.

      ഇല്ലാതാക്കൂ
  8. കപടസടാചാരക്കാരല്ലേ നമ്മുടെ നാട്ടില്‍ കൂടുതലും !

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ.
    നല്ല പരിസമാപ്തി.
    അഭിനന്ദനങ്ങൾ റാംജി!

    മറുപടിഇല്ലാതാക്കൂ
  10. പതിവു പോലെ കയ്യൊതുക്കത്തൊടെ പറഞ്ഞ കഥ...ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  11. ഇത്തരം ഒരു യാത്രാനുഭവത്തിനു ഞാന്‍ ദൃക്സാക്ഷിയിട്ടുണ്ട്. പക്ഷെ അത് നല്ല തിരക്കുള്ള ഒരു രാത്രി വണ്ടിയായിരുന്നു. ഒരു സ്ത്രീമാത്രം. നൂറോളം പുരുഷന്മാരും. സ്ത്രീയുടെ സമീപത്ത് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരുന്ന വൃദ്ധനെ ആ സ്തീ എഴുന്നേല്പിച്ചു.കമ്പിയില്‍ തൂങ്ങി നിന്ന പുരുഷന്മാര്‍ ഒന്നടങ്കം പ്രതിഷേധിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോള്‍ ആരെ വിശ്വസിക്കണം വിശ്വസിക്കണ്ട എന്ന സംശയം ഒരു തീരുമാനത്തിനു സാധിക്കാതെ വരുന്നു.
      നന്ദി ഉടയപ്രഭന്‍.

      ഇല്ലാതാക്കൂ
  12. വളരെ നല്ല കഥ,, ഒറിജിനൽ കാല് വേദനയും കാല് വേദന അഭിനയിക്കുന്നതും തിരിച്ചറിയാനാവാത്ത കാലമാണല്ലൊ.
    പിന്നെ ഒരു സംശയം,, ആ ബസ്സിൽ ‘സീനിയർ സിറ്റിസൺ’ ന് സംവരണം ചെയ്ത സീറ്റൊന്നും ഇല്ലെ? അത് ചോദിച്ച് വാങ്ങണം എന്നല്ലെ പറയുന്നത്,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സംവരണം എന്നത് ശരിയാണോ എന്നാണ് സംശയം. മനുഷ്യന്റെ മനസല്ലേ മാറേണ്ടത്? നിയമം എന്നാല്‍ ഒരു തരം വാഷിയല്ലേ ഉണ്ടാക്കുക എന്ന് തോന്നാറുണ്ട്.
      നന്ദി ടീച്ചര്‍.

      ഇല്ലാതാക്കൂ
  13. വളരെ നല്ല കഥ. അവസരങ്ങൾ മുതലെടുക്കുന്നവർ കാരണം, അർഹരായവരെ തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. ദയനീയമായ, നാടിന്റെ അവസ്ഥ

    മറുപടിഇല്ലാതാക്കൂ
  14. റാംജി,കഥ നന്നായി.നമ്മള്‍ മലയാളികളെപ്പോലെ നാണംകെട്ട ഒരു കപട സമൂഹം മറ്റെങ്ങുമുണ്ടാവില്ല. എല്ലാം ഒളിവില്‍ ചെയ്യാനാണ് നമുക്ക് വാസന.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. ഒരുത്തനെ ചുമ്മാ കൈ വയ്ക്കാൻ കിട്ടുന്ന അവസരം നമ്മുടെ നാട്ടുകാർ പാഴാക്കാത്തതാണ്. ഏതു കാര്യത്തിനും കപട സദാചാരക്കാർ മുൻ‌പന്തിയിൽ തന്നെ കാണും, പ്രത്യേകിച്ച് മറുഭാഗത്ത് സ്ത്രീകളാകുമ്പോൾ...
    നന്നായിരിക്കുന്നു റാംജീ.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  16. ചെറിയ നല്ല കഥ. ഇവിടെ ഇരുനോളൂ എന്ന് പറയുന്ന സ്ത്രീകളും ഉണ്ട് കേട്ടോ. കഥ നന്നായി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  17. റാംജിയണ്ണാ!!!!!
    ബ്ലോഗ്‌വായനയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ശൈലിയും പോസ്റ്റുകളും താങ്കളുടേതാണു.
    പടക്കപ്പരമുവിനേക്കാൾ ഇഷ്ടമായി ഇത്...

    സംശയാലുക്കളും, മുഖംമൂടികളുമായ നമ്മളടങ്ങിയ ഇന്നത്തെ സമൂഹത്തേക്കുറിച്ച് വളരെ സിമ്പിളായി പറഞ്ഞിരിക്കുന്നു

    വര പഴയ മാത്യഭൂമിയിലൊക്കെ കണ്ട് ശീലിച്ച് നമൂതിരിയുടെ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  18. ബസില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രാമായവര്‍ വരുമ്പോള്‍ എഴുന്നേറ്റ് കൊടുക്കാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്. ഈയൊരു കാലം എലാവര്‍ക്കും നമുക്കൊക്കെ വരുമല്ലോ. നാം ചെയ്യാത്ത, ആലോചിക്കാത്ത കുറ്റത്തിന് തൂക്കാന്‍ വിധിക്കപ്പെടുന്ന ഒരവസ്ഥ പലപ്പോഴും സങ്കല്പിക്കാരുണ്ട്. പതിവ് പോലെ നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  19. നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാ നാട്ടില്‍...
    റാംജി ചേട്ടാ...കഥ നന്നായി പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  20. അവതരണ മികവുകൊണ്ട് ചെറിയൊരു സംഭവത്തെ നല്ലൊരു കഥയാക്കി മാറ്റിയിരിക്കുന്നു, അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  21. ചെറിയ സംഭവം. നല്ല കഥ. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  22. കഥ നന്നായി പറഞ്ഞു.അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  23. നാട്ടിന്‍ പുറത്തെ ബസ് യാത്ര നന്നായി ആവിഷ്കരിച്ചു
    യാത്രകളില്‍ പ്രായത്തിന്റെ അര്‍ഹതകള്‍ ഒന്നും നമ്മുടെ നാട്ടില്‍ പതിവില്ലാലോ
    എപ്പോഴത്തെയും പോലെ റാംജി ചേട്ടന്‍ നന്നായി പറഞ്ഞു ഈ കഥയും
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  24. നല്ലൊരു കഥ താങ്കളുടെ വ്യത്യസ്ഥ ശൈലിയില്‍ പറഞ്ഞു...നല്ല വായന തരുന്ന അപൂര്‍വ്വം ബ്ലോഗര്‍മാരില്‍ ഒരാള്‍ ആയ താങ്കളുടെ എഴുത്തിനെക്കുറിച്ചു വേറെ എന്ത് പറയാനാ ഭായീ....

    മറുപടിഇല്ലാതാക്കൂ
  25. നന്നായി പറഞ്ഞു.. ചെറിയ കഥ.. താങ്കളുടെ വരയും ഏറെ ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  26. റാംജി റാവ്, ചെറിയ ഒരു സംഭവത്തില്‍ നിന്ന്‍ നല്ല ഒരു കഥ!

    പട്ടേപ്പാടം, കുതിരത്തടം, വേളൂക്കര, ചന്തക്കുന്ന് വഴി ഇരിഞ്ഞാലകുട ......... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പട്ടേപ്പാടവുമായി ബന്ധമുണ്ടെന്നു തോന്നുന്നു.
      നന്ദി ബിജു.

      ഇല്ലാതാക്കൂ
  27. ഒമ്പതു വയസ്സുകാരന്റെ 'തൊട്ടുപോകരുത്..' എന്ന ആക്രോശം അത്രകണ്ട് ഉള്‍ക്കൊള്ളാനായില്ല. ആ കഥാപാത്രത്തിന് അത്രയ്ക്ക് ഊന്നലില്ലാതെതന്നെ ഈ കഥ ഇത്രയോളം നന്നാകുമായിരുന്നു.

    അവസാനം കലക്കി! ആര്‍ കെ നാരായണ്‍ മാല്‍ഗുഡി കഥകളുടെ അവസാനം കൊടുക്കാറുള്ള പഞ്ചിനോളം തന്നെ നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവിടെ ഒരു സ്‌ട്രെസ് വേണമെന്ന് തോന്നിയതാണ് കാരണം.
      താങ്കളുടെ അഭിപ്രായം എനിക്ക് പ്രചോദനമാണ്.
      നന്ദി.

      ഇല്ലാതാക്കൂ
  28. റാംജീടച്ചോടെ മികച്ചൊരു കഥ...സ്വാഭാവികമായ കഥാന്ത്യവും...
    നന്നായി റാംജീ, ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
  29. “പതിവ് പതിയാത്ത കുഞ്ഞുമനസ്സ് “ പേര് തന്നെ കഥപറയുന്നു...!
    വരയും പ്രേരിപ്പിക്കുന്നു വായിക്കാന്‍... നല്ലകഥ റാംജി ജി.

    മറുപടിഇല്ലാതാക്കൂ
  30. നല്ല കഥ.ആ കുഞ്ഞിന്റെ വ്യക്തിത്വം അതു തീരെയില്ലാത്ത ബസ് യാത്രക്കാരിൽ നിന്ന് വേറിട്ടുകാണാം. ചെറിയ ഒരു കഥയിൽ മനുഷ്യന്റെ സ്വഭാവത്തിന്റെ പല വശങ്ങളും നന്നായി ആവിഷ്ക്കരിച്ചു.

    മറുപടിഇല്ലാതാക്കൂ
  31. സുപ്രഭാതം..
    ഗ്രാമീണ ചിന്തകളും മനസ്സുകളും കലര്‍പ്പില്ലാതെ ആസ്വാദിയ്ക്കണമെങ്കില്‍ ഇങ്ങ് വരണം..
    ഇത്തവണയും വളരെ സന്തോഷം തരുന്ന വായനാസുഖം നല്‍കി..
    അനുഭവ കഥയെന്ന് തോന്നിപ്പിച്ചു..
    നന്ദി...ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
  32. നമുക്കെല്ലാം ചിരപരിചിതമായ ഒരു വിഷയം വളരെ തന്മയത്തോടെ അവതരിപ്പിച്ചു. മനോഹരമാ‍യ നരേഷന്‍ റാംജി..

    മറുപടിഇല്ലാതാക്കൂ
  33. കഥ കേമമായല്ലോ....അഭിനന്ദനങ്ങൾ കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  34. എല്ലാം കൈമുതലായി ഉണ്ട് എന്നവകാശപ്പെടുന്ന ഒരു ജനസമൂഹം ആണ് കേരളത്തിലുള്ളത്. പക്ഷെ മനുഷ്യത്വത്തിന്റെ കണിക പോലും ചില അവസരങ്ങളില്‍ കാണാന്‍ കിട്ടില്ല. രാംജിയുടെ ഈ കഥയും അത്തരം ഒരു സന്ദര്‍ഭത്തിന്റെ പുനരാഖ്യാനം... ബസ്സുകളില്‍ ഞരമ്പ്‌ രോഗികളും, കാമവേറിയന്മാരും സൃഷ്ട്ടിച്ചു വെച്ച കയ്പുള്ള അനുഭവങ്ങള്‍ ഇന്ന് സത്യ സന്ധരെ വരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ശിക്ഷിക്കുന്നു. പിന്നെ സദാചാര പോലീസ് എന്ന് സ്വയം പ്രഖ്യാപിച്ചവര്‍ മുംബയ്‌ പോലൊരു നഗരത്തില്‍ വന്നു ഒരു ബസ്സ് യാത്ര നടത്തട്ടെ. ആണും പെണ്ണും യാതൊരു തരം തിരിവും ഇല്ലാതെ എല്ലാ സീറ്റുകളിലും ഇരുന്നു യാത്ര ചെയ്യുന്നത് കണ്‍ തുറന്നു കാണട്ടെ.. തെറ്റായി ഒരു വിരല്‍ അനങ്ങിയാല്‍ ആ വിരല്‍ അനക്കിയവന് പിന്നീട് കൈ പോലും ഉപയോഗിക്കാന്‍ പറ്റാത്ത വിധമായിരിക്കും സമൂഹ പ്രതികരണം. അത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആരും വേണ്ടാവൃത്തിക്ക് മിനക്കെടില്ല. പിന്നെ രോഗികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുക എന്നത് ഇവിടെ സന്തോഷ പൂര്‍വം മനുഷ്യര്‍ ചെയ്യുന്ന ഒരു സല്‍പ്രവൃത്തി കൂടിയാണ് .. ഇതൊന്നും അഭ്യസ്തവിദ്യരുടെ സംസ്ഥാനന്മായ നമ്മുടെ നാട്ടില്‍ ചിലയിടങ്ങളില്‍ കാണാന്‍ പോലും കിട്ടുന്നില്ല !!!

    കഥ ഇഷ്ടപ്പെട്ടു ശ്രീ രാംജി ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "പിന്നെ രോഗികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുക എന്നത് ഇവിടെ സന്തോഷ പൂര്‍വം മനുഷ്യര്‍ ചെയ്യുന്ന ഒരു സല്‍പ്രവൃത്തി കൂടിയാണ് .."
      നമ്മുടേത്‌ പോലെ അവിടെ സംവരണം ഒന്നും ഇല്ല എന്നാണു എന്റെ ഓര്‍മ്മ. അത്തരം പ്രവൃത്തി ആരും സമ്മര്‍ദം ചെലുത്താതെ മനുഷ്യന്‍ സ്വയം എടുക്കേണ്ടതാണ്. നേരായതിനെ പ്രതികരിക്കാന്‍ ഭയമില്ലാതെ ഇടപെടാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാവേണ്ടിയിരിക്കുന്നു.
      നന്ദി വേണുജി.

      ഇല്ലാതാക്കൂ
  35. പലപ്പോഴും വൃദ്ധന്മാര്‍ നേരിടുന്ന പ്രശ്നം തന്നെ ഇത് .
    കൂടെ സദാചാര പോലീസ് കളിക്കുന്നവരും.
    വളരെ ഭംഗിയായി പറഞ്ഞു റാംജി ഭായ് . തികച്ചും ലളിതമായ ആഖ്യാനം.

    മറുപടിഇല്ലാതാക്കൂ
  36. പലപ്പോഴും പലര്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഒരവസ്ഥ റാംജിയുടെ തനത് ശൈലിയില്‍ ...

    പക്ഷേ ആദ്യഭാഗം ഒരു ലേഖനത്തിന്റെ ശൈലിയില്‍ ആയിപ്പോയോ എന്ന്‍ ഒരു സംശയം ... എന്റെ മാത്രം സംശയം ആവാം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനില്‍കുമാര്‍ . സി. പി.,
      ജയരാജ്‌മുരുക്കുംപുഴ

      അഭിപ്രായങ്ങള്‍ക്ക് നന്ദി.

      ഇല്ലാതാക്കൂ
  37. ഓരോ നിത്യജീവിതാനുഭവങ്ങളെയും തന്മയത്വത്തോടെ എല്ലാതരം വായനക്കാര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ അവതരിപ്പിക്കാനുള്ള ആ കഴിവാനല്ലോ റാംജിയേട്ടനെ വ്യത്യതനാക്കുന്നത്.
    അത്തരത്തിലുള്ള കമെന്റ്റ്‌ ബസ്സില്‍ ഒരു സ്ത്രീ ഉയര്‍ത്തിയാല്‍ മുന്നും പിന്നും നോക്കാതെ തൊലിയുരിച്ചു വിടുന്നവരാന് നമ്മുടെ സമൂഹം. യാത്രയിലും പൊതു സ്ഥലത്തും പ്രായമായവരെ, അധ്യാപകരേ, ഗര്‍ഭിണികളെ, ഒക്കെ മാനിക്കുന്ന ആ കാലം മുന്പേ കഴിഞ്ഞു പോയി എന്ന് തോന്നുന്നു.

    എനിക്കിഷ്ടമുള്ള വരയിലെ നമ്പൂതി ടച്ചിനെ പറ്റി ആദ്യം അഭിപ്രായപ്പെട്ടതിന്റെ ക്രെഡിറ്റ്‌ എനിക്കാണ് എന്നാണ് വിശ്വാസം. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതാണ് പറയുന്നത് വിശ്വാസം പലപ്പോഴും തെറ്റാറുണ്ടെന്നു. പല സുഹൃത്തുക്കളും ആദ്യം മുതലേ ജോസെലെറ്റിന്റെ അഭിപ്രായം സൂചിപ്പിക്കാറുണ്ടായിരുന്നു.
      എനിക്ക് തോന്നുന്നത് എല്ലാത്തിനും സംവരണം എന്നത് ഒരു കുഴപ്പമാണ് എന്നാണ്. ഇവിടെ സീറ്റിന്റെ കാര്യത്തില്‍ തന്നെ, ആരോടെങ്കിലും ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ അവിടെ സീറ്റ്‌ ഉണ്ടല്ലോ(വൃദ്ധര്‍) എന്നായിരിക്കും പ്രതികരണം. എല്ലാ കാര്യത്തിനും ഈ ന്യായികരണമാണ് കണ്ടുവരുന്നത്. പിന്നൊന്ന്, മുന്‍ധാരണകളോടെ കാര്യങ്ങള്‍ കാണുന്ന ഇന്നത്തെ രീതി.
      നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  38. റാംജീ...നല്ല കഥ. പലപ്പോഴും സര്‍ക്കാരു ബസ്സുകളിലും സംഭവിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  39. നല്ല ക്ഥ... റാംജീ....

    ഇത്തരം ശബ്ദിക്കാനാവാത്ത അവസ്ഥ പലർക്കും പലപ്പോഴും സംഭവിക്കാറുണ്ട്... മാന്യത കൊണ്ട് ന്യായീകരിക്കാൻ നിന്നാൽ തടി കേടാവുമെന്നതിനാൽ അതേ മാന്യത മൗനത്തിനു വഴിമാറുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു കാര്യത്തിന്റെ ഒരു വശം മാത്രം എപ്പോഴും എഴുതുകയും പറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ പല മനസ്സുകളിലും പതിയുന്ന ശരി ഒന്നുമാത്രമായി കാണുന്നതാണ് പ്രശ്നം.
      നന്ദി സമീര്‍

      ഇല്ലാതാക്കൂ
  40. നന്നായി പറഞ്ഞു..അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  41. ഒരു യാത്രയില്‍ അനേകം മുഖങ്ങള്‍ കാണാം പല തരക്കാര്‍ വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ ആരുമാരേയും കാണുന്നില്ല കണ്ടില്ലെന്ന് നടിക്കുന്നു..
    ഭാവുകങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പലപ്പോഴും ബസ്സില്‍ കാണുന്ന ഒരു പ്രവണത!
      ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ ഓരോസ്ത്രീ വീതം ഇരിക്കുക. തൊട്ടടുത്ത സീറ്റില്‍ മാനം ഭയന്ന് പുരുഷന്മാര്‍ ഇരിക്കാതിരിക്കുക. അഥവാ ഇരുന്ന് പോയാല്‍ അടുത്തിരിക്കുന്ന സ്ത്രീയുടെ (അവര്‍ വല്യമ്മ ആയാലും ശരി,)ഭീഷണി കലര്‍ന്ന നോട്ടം അഭിമുഖീകരിക്കേണ്ടി വരുക.നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കനുകൂലം. സഹിച്ചല്ലേ പറ്റൂ.
      ആശയം കാലിക പ്രസക്തം. അഭിനന്ദനങ്ങള്‍

      ഇല്ലാതാക്കൂ
    2. സഹയാത്രികന്‍ I majeedalloor,
      എല്ലാവരും കാണുന്നുണ്ട്. അധികമായാല്‍ അമൃതും വിഷം എന്നത് പോലെ ഓരോ കാര്യങ്ങളും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുന്നില്ലേ എന്നാണ് ഞാന്‍ സംശയിക്കുന്നത്.
      നന്ദി സഹയാത്രികന്‍.

      ഷെരീഫ് കൊട്ടാരക്കര,
      സഹയാത്രികന് പറഞ്ഞ മറുപടി തന്നെയാണ് എനിക്കുള്ളത്. ഒരുപക്ഷെ ആ സ്ത്രീയില്‍ അങ്ങിനെ ഒരു ഭയം ഉണ്ടാക്കിയതിനു കാരണം? വളരെ കുറച്ചുപേര്‍ മാത്രമേ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. അതിനെ പൊതുവായ രൂപത്തില്‍ എത്തിക്കുന്നത് എന്താണ് എന്നതാണ്?
      നന്ദി ഷെരീഫിക്കാ

      ഇല്ലാതാക്കൂ
  42. ചിത്രം വരയ്ക്കും
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  43. സമൂഹത്തിനു മുന്നില്‍ സ്വന്തം മാന്യത തെളിയിക്കാന്‍ അവനെക്കാലും മുന്തിയവാന്‍ ഞാനെന്നു കാണിക്കാന്‍ അധിക്ഷേപിക്കാന്‍ പറ്റിയ ശരീരത്തെ കാണുന്ന കണ്ണുകള്‍ ആണ് നമുക്ക് ചുറ്റും അതിലേക്ക് എത്താത്ത ബാല്യത്തിന്റെ നിഷ്കളങ്കത യില്‍ മാത്രമായി സ്നേഹവും കരുണയും ചുരുങ്ങുന്നു കാര്യവും കാരണവും അറിയാതെ സദാചാര പോലീസ് കളിക്കുന്ന ഈ കാലത്ത് ഈ കഥയുടെ പ്രസക്തി എടുത്തു പറയേണ്ട ഒന്നാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബാല്യത്തിന്റെ നിഷ്ക്കളങ്കതയില്‍ പല പതിവുകളും അവന് പരിചയമല്ല. അവന് ന്യായത്തെക്കുറിച്ച് മാത്രമേ അറിയൂ. അതില്‍ ആണെന്നും പെണ്ണെന്നും അവന് തിരിക്കാന്‍ കഴിയില്ല. ഇന്ന് നമ്മള്‍ അത്തരം ബാല്യങ്ങള്‍ ആകേണ്ടിയിരിക്കുന്നു.
      കഥയില്‍ ഇറങ്ങിയുള്ള അഭിപ്രായത്തിനു വളരെ നന്ദി കോമ്പാ.

      ഇല്ലാതാക്കൂ
  44. Arif Zain,
    jijo moolayil,
    മലര്വാoടി ആര്‌്ട് സ് ക്ലബ്ബ്,
    Nassar Ambazhekel,
    Varun Aroli,
    ലീല എം ചന്ദ്രന്‍..,
    ജിത്തു,
    ആയിരങ്ങളില്‍ ഒരുവന്‍,
    കുഞ്ഞൂസ് (Kunjuss),
    ishaqh ഇസ്‌ഹാക്,
    Manoraj,
    Echmukutty,

    തുടര്‍ച്ചയായി എവിടെ എത്തുന്നതിനും എന്നെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ സുഹൃത്തുക്കള്‍ക്കും
    വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  45. രാംജിയുടെ മനസ് കഥകളുടെ അക്ഷയ ഖനിയാണ് ..അത് അനര്ഗ്ഗളം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു ..പതിവ് പോലെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് ഇവിടെയും വായിക്കാനായി ..

    മറുപടിഇല്ലാതാക്കൂ
  46. എനിക്ക് വളരെ ഇഷ്ടായി ഈ കഥ.
    എല്ലാവരുടെയും മനസ്സില്‍ നന്മ കുറച്ചെങ്കിലും ഉണ്ടാവും.
    അത് പുറത്തു വരുന്നത് തെറ്റിദ്ധാരണകള്‍, മുന്‍വിധികള്‍
    മാറുമ്പോഴാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും.
      ചില മുന്‍വിധികള്‍ രൂപപ്പെടുന്നതിന് അമിതമായ ചര്‍ച്ചകള്‍ കാരണമാകുന്നു എന്നും എനിക്ക് തോന്നുന്നു.
      നന്ദി സുകന്യ.

      ഇല്ലാതാക്കൂ
  47. നല്ല കഥ! പിഞ്ചു മനസ് ആരും തൊടാത്ത കളിമണ്ണ് പോലെയാണ്. അതില്‍ ഒരു കളങ്കവും ഇല്ല. അതിനു രൂപവും ആകൃതിയും കൊടുക്കുന്നത് അവന്‍റെ ചുറ്റുമുള്ളവരും, സാഹചര്യവുമാണ്.സമ്പൂര്‍ണ സാക്ഷരരായ മലയാളികള്‍ എന്നാണു സമ്പൂര്‍ണസംസ്കാരമുള്ളവരാവുന്നത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പരിധി വരെ സ്വന്തം, എന്റെ, എനിക്ക് എന്ന ആര്‍ത്തി കുറഞ്ഞാല്‍ കുറെ എളുപ്പമാകും എന്ന് തോന്നുന്നു.
      നന്ദി ടീച്ചര്‍.

      ഇല്ലാതാക്കൂ
  48. സ്ത്രീകള്‍ക്കും, സീനിയര്‍ സിറ്റിസണിനും, വികലാംഗര്‍ക്കും ബസില്‍ സീറ്റ്‌ സംവരണമുണ്‌ട്‌, മറ്റു സീറ്റുകള്‍ ജനറല്‍ സീറ്റുകളാണ്‌ അവിടെ ലിംഗഭേദമന്യേ ആര്‍ക്കുമിരിക്കാം... കഥയെ കുറിച്ച്‌, വളരെ ലളിതമായ ഭാഷയിലും ശൈലിയിലുമുള്ള കൊച്ചു കഥ.... ആ ഒമ്പതുകാരന്‌ മുന്‍ വിധികളില്ല അതാണ്‌ ആ കുട്ടിയില്‍ കാണുന്ന നന്‍മ, മറ്റുള്ളവര്‍ക്കെല്ലാം അതുണ്‌ട്‌ താനും.... ആശംസകള്‍ ഭായ്‌....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുന്‍വിധികളാണ് പല പ്രശ്നങ്ങള്‍ക്കും കാരണം.
      നന്ദി മോഹി.

      ഇല്ലാതാക്കൂ
  49. തികച്ചും നിഷ്കളങ്കമായ കഥ .. നന്മക്ക് പ്രായ വ്യത്യാസമില്ല .. ചില അസ്വസ്ഥതകള്‍ നമ്മെ മറ്റുള്ളവരെപ്പോലും തെറ്റി ധരിപ്പിക്കാന്‍ ഇടവരുത്തും . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  50. സുന്ദരമായി എഴുതി റാംജി ഭായ്...യാത്രയില്‍ കുട്ടികളില്‍ എങ്കിലും പ്രതീക്ഷ വെക്കാമല്ലോ?

    മറുപടിഇല്ലാതാക്കൂ
  51. റാംജി:നല്ല ആശയം ..അനുഭവ സമ്പത്തുനിറഞ്ഞ ഒരു നല്ല ചെറുകഥ ...ഇങ്ങിനെയാര്‍ക്കും സംഭവിക്കാവുന്ന കഥ .ആ ഒന്‍പതുവയസ്സുകാരനുള്ള വിവേകംപ്പോലും പലപ്പോഴും പ്രായവും പക്വതയുമുള്ളവര്‍ കാട്ടാറില്ല എന്നതാണ് സത്യം .

    മറുപടിഇല്ലാതാക്കൂ
  52. സത്യസന്ധമായ ഒരു കഥ എന്ന് പറയാനാണ് ഇഷ്ടം. ഇതിലെ "എന്‍റെ" മനസ്സും ചിന്തകളും ഓരോ മധ്യവയസ്കന്റെയും മനസ്സും ചിന്തകളുമായി പൊരുത്തപ്പെട്ടു പോകുന്നുണ്ടെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്.ലളിതമായ അവതരണം അനുയോജ്യവുമായി .അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  53. സ്നേഹം എവിടെല്ലാം എങ്ങനെയെല്ലാമാണ് നമ്മെ ആശ്വസിപ്പിക്കുകയെന്നത് നമുക്കറിയാനാവില്ല.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  54. ആ ഒമ്പത് വയസ്സുകാരനിലൂടെ സദ്മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന സന്ദേശമാണ് എനിക്കേറെ സംതൃപ്തി
    നല്‍കിയത്‌.ബസ്സ് യാത്രകളില്‍ സര്‍വ്വ സാധാരണയായി അനുഭവപ്പെടുന്ന വിഷയം വളരെ തന്മയത്വത്തോടെ
    ലളിതമായ ശൈലിയില്‍ റാംജി മാഷ് അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  55. ഒരു കുഞ്ഞു സംഭവത്തില്‍ നിന്ന് വലിയ ഒരു സമകാലിക സമസ്യയുടെ ഹൃദയം തുറന്നു കാണിക്കുന്ന നല്ല കഥ.
    കൊചീച്ചി പറഞ്ഞപോലെ ആ കുട്ടിയുടെ "തൊട്ടുപോകരുത്‌" കല്പനയെ മറ്റൊരു രീതിയില്‍ രംഗാവിഷ്കാരം ചെയാമായിരുന്നു എന്ന് തോന്നി.
    എല്ലാം പുരുഷപീഡനം എന്ന് പറയാന്‍ തിടുക്കപ്പെടുന്ന ഒരു കാലത്ത് കഥയില്‍ പറഞ്ഞ കാര്യം പറയാന്‍ എളുപ്പമല്ല എന്നുള്ളത് മറന്നുപോവുന്നില്ല.
    നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സലാം സൂചിപ്പിച്ചത്‌ പോലെ ഒരു തെറ്റിദ്ധാരണ വായനക്കാരില്‍ വന്നേക്കുമോ എന്ന് പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ്‌ ഞാന്‍ ഭയന്നിരുന്നു. ആര്‍ക്കും അത്തരം ഒരു തെറ്റിദ്ധാരണ വന്നില്ല എന്നതില്‍ വലിയ സന്തോഷമാണ് അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്‌. "തൊട്ടുപോകരുത്" എനിക്കും തോന്നിയതാണ്. സത്യം പറഞ്ഞാല്‍ അതിനു പകരം വേറെ വാക്ക്‌ അപ്പോള്‍ കിട്ടിയില്ല. അവിടെ ഒന്ന് സ്‌ട്രെസ് ചെയ്യണം എന്നും ഉണ്ടായിരുന്നു.
      നന്ദി സലാം.

      ഇല്ലാതാക്കൂ
  56. അനുഭവങ്ങളുടെ ചൂടുള്ള ഒരു കഥ. നന്നായിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  57. ബസ്സ്‌ യാത്രകളില്‍ ഒഴിഞ്ഞ സീറ്റ് ഉണ്ട്നെകിലും ഇരിക്കാന്‍ അറയ്ക്കുന്ന പ്രായമായവരെ കണ്ടിട്ടുണ്ട്. മകളുടെയോ ചെറുമകളുടെ പ്രായം ആണെങ്കില്‍ പോലും രൂക്ഷമായ നോട്ടം നേരിടേണ്ടി വരും എന്നത് തന്നെ കാരണം. തന്‍കാര്യം നോക്കി സ്വഭാവ ഏറ്റവും അധികം കാണാന്‍ ആവുകയും ബസ്സ്‌ യാത്രകളില്‍ ആണ്. പിഞ്ചു കുഞ്ഞുങ്ങളെ തൂക്കി ബാലന്‍സ് ഇല്ലാതെ നില്‍ക്കുന്ന അമ്മമാരെ കണ്ടാല്‍ പോലും പുറം കാഴ്ചകളില്‍ മുഖം പൂഴ്ത്തുന്ന എത്ര പേര്‍! അപ്പോഴും സീറ്റ് ഒഴിഞ്ഞു കൊടുക്കുക പലപ്പോഴും പുരുഷന്മാര്‍ ആയിരിക്കും.. കഥയെങ്കിലും രാംജി നേര്‍ കാഴ്ച ആണ് പറഞ്ഞു പോയത്!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പതിവ്‌ തെറ്റിച്ച്, നമ്മേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നവര്‍ എന്ന ഒരു കീഴ്വഴക്കം ഉണ്ടാവേണ്ടിയിരിക്കുന്നു.
      നന്ദി കാട്ടുകുറിഞ്ഞി

      ഇല്ലാതാക്കൂ
  58. പുതിയ തലമുറ ഇങ്ങനെയാവട്ടേ........ പട്ടാപ്പകൽ നടുറോഡിൽ ഒരുവനെ കള്ളനെന്ന് സംശയിച്ച് തല്ലിക്കൊല്ലുന്ന നാട്ടിൽ.. നല്ലത് മനസ്സിലാക്കാൻ കുട്ടികൾ ഉണരട്ടേ..........കഥക്കും താങ്കൾക്കും എന്റെ നമസ്കാരം......

    മറുപടിഇല്ലാതാക്കൂ
  59. സ്ത്രീയിരിക്കുന്ന സീറ്റിൽ പുരുഷനിരിക്കുന്നത് നമ്മുടെ നാട്ടിൽ പതിവില്ലല്ലൊ.
    പതിവ്‌ തെറ്റിക്കുമ്പോഴാണ് പരാതിയും പ്രശ്നങ്ങളും ഉടലെടുക്കുന്നത്....!
    തെറ്റിക്കുന്ന പതിവിന്റെ ശരി ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും....
    അതിനുള്ളില്‍ തെറ്റുകാരാകുന്നവര്‍ തൃപ്തി നേടുന്നത് ശരി കണ്ടെത്തിയതിനു ശേഷമായിരിക്കും

    മലയാളിയുടെ സദാചാരബോധത്തിനിട്ട് നല്ലോരു ആട്ട് ആയിട്ടുണ്ടീക്കഥ കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ നിന്ന് തല്‍ക്കാലത്തേക്ക് ലീവ് ആണെന്ന് പറഞ്ഞിട്ട് പറ്റുന്നില്ല അല്ലെ?
      നന്ദി മുരളിയേട്ടാ.

      ഇല്ലാതാക്കൂ
  60. താങ്കളുടെ കഥയെ പറ്റി പുകഴ്ത്തിപ്പറയേണ്ട ആവശ്യമില്ലല്ലൊ,എല്ലാവര്‍ക്കും അറിയാം താങ്കളിലെ മികച്ച കഥാകൃത്തിനെ.
    അഭിനന്ദനങ്ങള്‍.
    ചിലപ്പോള്‍ ഇങ്ങനേം സംഭവിക്കാം,നമ്മിലെ ചെറിയ അസ്വസ്ഥതകള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാം. അന്നേരത്ത് അതിനെ തിരുത്താനും തോന്നില്ല. പിന്നെ ഒരു സീറ്റില്‍ ഒന്നടുത്തിരുന്ന് അഡ്ജസ്റ്റ് ചെയ്യാനുള്ള പ്രവണതയും മനസ്സുമൊക്കെ തുലോം കുറഞ്ഞിരിക്കുന്നു ഇക്കാലത്ത്, വിശാലമായി കാലുകള്‍ കവച്ഛ് വെച്ച് ഇരുന്നു കളയും പലരും.

    മറുപടിഇല്ലാതാക്കൂ
  61. നിത്യ ജീവിതത്തിലെ ഓരോ സംഭവങ്ങള്‍ .. മനുഷ്യ സ്വഭാവത്തിന്റെ ഓരോ ഭാവപ്പകര്‍ച്ചകള്‍ എല്ലാം വിഷയമായി ഇവിടെ..
    ! വെറുമെഴുത്ത് !

    മറുപടിഇല്ലാതാക്കൂ
  62. തെറ്റിക്കുന്ന പതിവിന്റെ ശരി ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും. അതിനുള്ളില്‍ തെറ്റുകാരാകുന്നവര്‍ തൃപ്തി നേടുന്നത് ശരി കണ്ടെത്തിയതിനു ശേഷമായിരിക്കും...ഇതാണ് ശെരിയായ ശെരി റാംജീസാബ്.

    മറുപടിഇല്ലാതാക്കൂ
  63. പാസഞ്ചര്‍ ട്രെയിനുകളില്‍ തിക്കി തിരക്കി
    നാല് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ പലപ്പോഴും സ്ത്രീകളുള്‍പ്പെടെ ആറും ഏഴും പേരിരുന്നാണ് യാത്ര ചെയ്യുന്നത് .
    ട്രെയിനില്‍ നിന്നും ബസ്സിലെക്കെത്തുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ മനസ്സുമാരുന്നത്?
    ട്രെയിനിലെ ആണ്‍- പെണ്‍ സൌഹൃദത്തിനു ബസിലെത്തുംപോള്‍ എന്താണ് സംഭവിക്കുന്നത്‌?

    മറുപടിഇല്ലാതാക്കൂ
  64. ബസ്സ് പശ്ചാത്തലമാകുന്ന ഒരു മനോഹരമായ കഥ കൂടി..അല്ലെ? എന്തു രസായിരുന്നെന്നൊ വായിക്കാന്‍...! ഒത്തിരി ഇഷ്ടമായി...ആ കുട്ടിയുടെ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവും ഒരു ആശ്ചര്യം വിരിഞ്ഞു മുഖത്ത് ആ ഭാഗം വായിച്ചപ്പോള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സന്തോഷം എനിക്ക് പ്രോത്സാഹനമാണ്.
      നന്ദി അനശ്വര.

      ഇല്ലാതാക്കൂ
  65. നല്ല കഥ, നല്ല നിരീക്ഷണങ്ങള്‍ . വരാന്‍ വൈകി പോയി, ഇനി മുടങ്ങാതെ എത്തും.

    മറുപടിഇല്ലാതാക്കൂ
  66. റാംജിയുടെ കഥ വായിക്കാന്‍ ഞാന്‍ എപ്പോഴും ഒഴിവു സമയത്തേക്ക് മാറ്റി വെക്കാറാണ് പതിവ്. വെറുതെ വായിച്ചു പോകാവുന്ന ഒന്നായിരിക്കില്ല അതെന്നു എനിക്ക് മുന്നറിവുണ്ട്.

    കഥ തുടങ്ങുമ്പോഴേ ഞാന്‍ ബസ്സിനകത്ത് സ്ഥലം പിടിച്ചിരുന്നു. പിന്നെ നടന്നതെല്ലാം എന്റെ കണ്മുബില്‍ വെച്ച്. ഈ വ്യക്തതയാണ് റാംജിയുടെ ആഖ്യാന മികവു എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടിയുടെ അവസാനത്തെ വാക്കുകള്‍ അമ്മയെയും ശത്രു പക്ഷത്തു നിന്നും മാറ്റി നിര്‍ത്തി. അഭിനന്ദനങ്ങള്‍ റാംജി. നല്ല കഥകള്‍ കൊണ്ട് ധന്യമാണ് താങ്കളുടെ എഴുത്തിടം.

    മറുപടിഇല്ലാതാക്കൂ
  67. നല്ല കഥ തുടക്കത്തില്‍ ബസ്സ്‌ ജീവനകര്‍ക്കിട്ടു ഒരു കൊട്ട് . തുടക്കം മുതല്‍ ആ അമ്മയെ നമ്മള്‍ അഹങ്ങരി ആയിട്ടാണ് കാണുക .എന്നാല്‍ അവസാന വാചകം കൊടുത്തു അതിനെയും പോസിട്ടിവേ ആക്കി .ആ ശൈലി ആണ് ഇപ്പോഴും ബ്ലോഗ്‌ വായിപ്പിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  68. നന്നായി പറഞ്ഞു ആ ബസ്സില്‍ കൂടെ യാത്ര ചെയ്തതു പോലെ ഒരു തോന്നല്‍ ................

    മറുപടിഇല്ലാതാക്കൂ
  69. കൊച്ചൂ കൊച്ചീച്ചി പറഞ്ഞ സംശയം എനിക്കുമുണ്ട്..ഒരു ഒമ്പതുവയസ്സുകാരൻ അങ്ങിനെ പറയുമോ എന്നൊരാശങ്ക..

    കഥയുടെ ലാളിത്യം സ്പർശിക്കുന്നു..

    പിന്നെ താങ്കൾ പറഞ്ഞതു പോലെ സംവരണം ! അതൊക്കെ കണക്കു തന്നെ..

    ബസ്സിൽ, വികലാംഗരുടെ സീറ്റ് ആവശ്യപ്പെട്ടാൽ, ലോകത്തെ മറ്റേതോ ഭാഷ കേട്ടതു പോലെ തുറിച്ചു നോക്കുന്നവരെ എത്രയോ കണ്ടിരിക്കുന്നു !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതി പഠിക്കുകയാണ്. ഇവിടെ എത്തി അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്.
      നന്ദി മാഷെ

      ഇല്ലാതാക്കൂ
  70. സാധാരണ ബസ്സ് യാത്രയില്‍ കാണുന്ന ചില കാര്യങ്ങള്‍ കഥാരൂപത്തിലൂടെ അവതരിപ്പിച്ചത് നന്നായി.ക്ലൈമാക്സിലെ സംഭാഷണം കഥക്ക് വ്യത്യ്സ്ഥാത കൊണ്ട് വന്നു.ബസ്സിനുള്ളീലെ ചലനങ്ങളെ വിശദാംശങ്ങളോടെ വ്യക്തത കൊണ്ട് വന്നത്
    കൊണ്ട് കഥക്ക് നല്ല റിയാലിറ്റി ഫീല്‍ ഉണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  71. വായനയില്‍ ബസ്സിനുള്ളില്‍ ഞാനിരുന്നു എല്ലാം കണ്ടപോലെ ..നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  72. വിഷയത്തിലെ വൈവിധ്യവും ഭാഷയിലെ ലാളിത്യവുമാണ് രാംജിയുടെ കഥകളെ പ്രിയപ്പെട്ടതാക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  73. നല്ല കഥ . എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  74. ഒരു സാധാരണ തുടക്കവും, അസാധാരണ ഒടുക്കവും.
    ഹൃദ്യമായിരുന്നു വായനാനുഭവം.അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  75. ഒരു വയസ്സന്റെ കാഴ്ചപാടില്‍ നിന്ന് കൊണ്ട് കഥ പറഞ്ഞു ,നന്നായി ,,,,ഒന്‍പതു വയസുക്കാരന്‍ അങ്ങെനെ പ്രതികരികുമോ എന്നാ യുക്തി മാറി വെച്ച് കഥയെ കഥയായി മാത്രം കാണാം ...

    മറുപടിഇല്ലാതാക്കൂ
  76. വായിക്കാന്‍ വൈകിപോയി .
    ഒന്നൊന്നര കഥ .....

    മറുപടിഇല്ലാതാക്കൂ
  77. രാംജി വളരെ ഹൃദയ സ്പര്‍ശിയായ നല്ല ഒരു ചെറു കഥ ഞാന്‍ ഈ അടുത്ത്‌ വയിച്ചതില്‍ വച്ചേറ്റവും നല്ല ഒരു കഥ ഞങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള ഒരു കഥക്ക്അയി

    മറുപടിഇല്ലാതാക്കൂ
  78. valare nannayitund..........nalla jeevanulla kadha........Realistic..........

    മറുപടിഇല്ലാതാക്കൂ
  79. ഇന്ന് ആളുകൾ ഓരോ പേരിൽ മുദ്രകുത്തപ്പെടുകയാണ്.

    മറുപടിഇല്ലാതാക്കൂ
  80. "അവനും ഫുൾ ടിക്കറ്റെടുത്താ യാത്ര ചെയ്യണേ. തനിക്ക് സ്ത്രീകൾ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നാലെ സുഖം കിട്ടൂ...."


    സ്ത്രീകൾ ഈ രീതിയിൽ പ്രതികരിക്കേണ്ട കാലമാണിത്.ആൺ വർഗ്ഗത്തെ വിശ്വസിക്കാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് അവരെക്കൊണ്ടെത്തിച്ചതിൽ നമുക്കും പങ്കില്ലേ ?
    കഥ ഒരുപാടിഷ്ടപ്പെട്ടു റാംജി സാബ്. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  81. കഥ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍ .
    ഇതൊരു കഥ ആയിരിക്കാം. എങ്കിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാത്തവര്‍ ചുരുക്കം.
    കുഴപ്പം എവിടെയാണ് ?
    സ്ത്രീകള്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെയാണ്. അതാവും ഒരു കാരണം .

    മറുപടിഇല്ലാതാക്കൂ
  82. എത്ര ലളിതമായ ഭാഷയിലാണ് സാമുഹികപ്രസ്ക്തമായൊരു വിഷയം മനസ്സില്‍ കൊള്ളും വിധം റാംജി പറഞ്ഞിരിക്കുന്നത്.. ഞാനുമുണ്ടായിരുന്നു ആ ബസ് യാത്രയില്‍.

    മറുപടിഇല്ലാതാക്കൂ
  83. റാംജി സാ‍ബ്,ഈ കഥ മനസ്സിരുത്തി വായിച്ചു.അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  84. good story..
    kalam anganeyalle? As a lady me too will look on the same line..

    മറുപടിഇല്ലാതാക്കൂ
  85. എന്റെ മാഷേ
    ഇതും മിസ്സ്‌ ആയല്ലോ
    ഇരിപ്പിടത്തിലൂടെയാണ്
    ഇതു കണ്ടെത്തിയത്
    ബ്ലോഗില്‍ ഫോളോ ചെയ്യുന്നുണ്ട്
    എന്നിട്ടും ഇന്ടിമെഷന്‍ കിട്ടുന്നില്ല
    വളരെ മനോഹരമായി അവതരിപ്പിച്ച
    മറ്റൊരു കഥ കൂടി. അസ്സലായി അവതരണം
    പോരട്ടെ ഇനിയും
    മനുഷ്യ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന
    ഇത്തരം കഥകള്‍
    ആശംസകള്‍
    അടുത്തിടെ ഞാനും ഒരു കഥ എഴുതി
    "അന്തപ്പന്‍ മാര്‍ഗ്ഗം" ഒന്ന് നോക്കി അഭിപ്രായം
    എഴുതുമല്ലോ
    നന്ദി നമസ്കാരം
    ഫിലിപ്പ് ഏരിയല്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഴിഞ്ഞ കഥയുടെ അഭിപ്രായത്തില്‍ കൊടുത്തിരുന്ന ഐഡി പ്രകാരം ഈ കഥയുടെ ലിനക് ഞാന്‍ താങ്കള്‍ക്ക് അയച്ചിരുന്നല്ലോ. കിട്ടിയില്ലേ? എങ്കില്‍ ഐഡി തെറ്റിക്കാണും. ഒന്നുകൂടി നോക്കട്ടെ.

      അന്തപ്പന്‍ മാര്‍ഗ്ഗം ഞാന്‍ വായിച്ചിരുന്നു എന്നാണ് തോന്നുന്നത്. ബൂലോകകഥകളില്‍ അല്ലെ? ഓട്ടോറിക്ഷ ഐഡിയ? ഒന്നുകൂടി നോക്കട്ടെ.
      വളരെ നന്ദി മാഷേ.

      ഇല്ലാതാക്കൂ
    2. എന്റെ പുതിയ ബ്ലോഗില്‍ വന്നതില്‍ വളരെ സന്തോഷം
      id തെറ്റിയിട്ടില്ല കാരണം ഇന്നൊരു mail കിട്ടി അത് തന്നെ
      അന്തപ്പന്‍ മാര്‍ഗ്ഗം ബൂലോകത്തിലും ചേര്‍ത്തിരുന്നു മെയിന്‍ ആയി
      philipscom മില്‍ ആയിരുന്നു ഇനി അവിടുള്ള മലയാളം എല്ലാ
      പുതിയ ബ്ലോഗിലേക്ക് നീക്കിക്കൊണ്ടിരിക്കുന്നു
      Arielintekurippukal.blogspot.in ലേക്ക്
      വീണ്ടും കാണാം

      ഇല്ലാതാക്കൂ
  86. സംഭവം നടക്കുമ്പോള്‍ അടുത്തുള്ളത് പോലെ ..അങ്ങനെ ഒരു ഫീല്‍ കിട്ടി നല്ല കഥ .ഇഷ്ടായി ..വൈകിയനന്കിലും നല്ലൊരു കഥ വായിച്ചു

    മറുപടിഇല്ലാതാക്കൂ
  87. ചിന്തിപ്പിക്കുന്ന പോസ്റ്റ്‌
    ഞാന്‍ സ്ഥിരം ബസ്‌ യാത്രക്കാരി ആണ്
    ആരാണെന്നു പോലും നോക്കാതെ
    ആര് വന്നാലും നീങ്ങി ഇരിക്കാറുണ്ട് ഞാന്‍
    ഒരിക്കല്‍ ഒരു അപ്പുപ്പന്‍ നില്‍ക്കുന്ന കണ്ടപ്പോള്‍ ഞാന്‍ നീങ്ങി ഇരുന്നു കൊടുത്തു...
    പക്ഷെ അപ്പുപ്പന്‍ ആള് ശെരിയല്ലായിരുന്നു ട്ടോ
    മുട്ടലും തട്ടലും തുടങ്ങി
    ഇനി സുഖായി ഇരുന്നോ
    എന്ന് പറഞ്ഞു എഴുന്നേറ്റു നിന്ന് കൊടുത്തു
    ഇങ്ങനേം ആളുകള്‍ ഉണ്ട് എന്നത് സത്യം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൃത്യമായി ഒന്നും വിലയിരുത്താന്‍ കഴിയാത്ത കാലത്തിലൂടെ ആണ് നാം സഞ്ചരിക്കുന്നത്. ഒരു സംഭവത്തെ പൊതുവത്കരണം നടത്തുമ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സംഭവിക്കുന്നു എന്ന് മാത്രം.
      നന്ദി അനാമിക.

      ഇല്ലാതാക്കൂ
  88. കയ്യൊതുക്കത്തൊടെ പറഞ്ഞ കഥ...ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  89. റാംജി .. ഞാനിപ്പൊഴാണ് കണ്ടത്
    ഇരിപ്പിടം വഴി .. എന്താണ് കാര്യം
    ഡാഷ് ബോര്‍ഡില്‍ നോട്ടിഫികേഷന്‍ വരുന്നില്ല ..
    നിഷ്കളങ്ക ബാല്യങ്ങളില്‍ തളം കെട്ടി കിടക്കുന്ന
    കാരുണ്യവും , അറിവും തെളിയുന്ന വരികള്‍ ..
    അങ്ങയുടെ വരികളില്‍ എപ്പൊഴും നിറയുന്ന
    ചിലതുണ്ട് , അധികമാരും സ്പര്‍ശിക്കാതെ
    പൊകുന്ന ആഴമുള്ള ചിലത് ..
    ഒരെ കണ്ണോടെ കാണുന്ന സമൂഹം കൂടി വരുന്നു
    അത് തിരുത്തുവാന്‍ ഒരു കുഞ്ഞിന്റെ ഉറച്ച
    വാക്കുകള്‍ക്കായത് , മനസ്സില്‍ നന്മയും കാരുണ്യവും
    നഷ്ടമാകുന്നു എന്ന് നാം അലമുറയിടുമ്പൊഴും പുതിയ തലമുറക്ക്
    വേണ്ടി റാംജി എഴുതിയ ഈ കഥക്ക് മാറ്റ് കൂടുന്നുണ്ട് ..
    ഒരു മനസ്സിന്റെ ഉള്ളിലൂടെ സഞ്ചരിക്കുകയും
    മറ്റൊരു കുഞ്ഞു മനസ്സിനേ പക്വമായി ചിത്രീകരിക്കുകയും
    ചെയ്ത ലാളിത്യമുള്ള , നാം മനസ്സിരുത്തേണ്ട ചിലത് ..
    മുന്നേയും റാംജി കാട്ടി തന്ന കുഞ്ഞിന്റെ മനസ്സിന്റെ
    ചൂര് മാറും മുന്നേ .. വിണ്ടും നിറമുള്ള മിഴികളുമായി ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡാഷ് ബോര്‍ഡില്‍ ഇപ്പോള്‍ ഇടക്കിടക്ക്‌ എന്തൊക്കെയോ പരീക്ഷണങ്ങള്‍ നടക്കുന്നു എന്ന് തോന്നുന്നു. എനിക്കും ചിലപ്പോഴൊക്കെ അങ്ങിനെ സംഭവിക്കുന്നുണ്ട്.
      വിശദമായ അഭിപ്രായത്തിനു നന്ദി റിനി.

      ഇല്ലാതാക്കൂ
  90. ചെറിയ കഥ....
    വലിയ ഒരു വേദന ...,
    മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത
    ഒരു കുഞ്ഞു മനസ്സിന്റെ ചിത്രം ....
    ഹൃദയം സ്പര്‍ശിച്ചു എന്നതമാര്തമായി പറയട്ടെ ...

    മറുപടിഇല്ലാതാക്കൂ
  91. ക്ഷമിക്കണം ...."ആത്മാര്‍ഥമായി" എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ ....

    മറുപടിഇല്ലാതാക്കൂ
  92. നല്ല അവതരണം...ഒരു നല്ല ഷോര്‍ട്ട്ഫിലിം കണ്ടതു പോലെ....

    മറുപടിഇല്ലാതാക്കൂ
  93. പലപ്പോഴും അങ്ങനെയാണ്‌ . നമ്മളില്‍ പലരും പലപ്പോഴും മറ്റുള്ളവരെ കുറിച്ച് ഓരോന്ന് ചിന്തിച്ചുറപ്പിച്ചേക്കും , സത്യാവസ്ഥ എന്തെന്നറിയാതെ . വായന അല്പം കുറഞ്ഞിരിക്കുവാ അതാ എത്താന്‍ ഇത്രയും വൈകിയത് . പിന്നെ എന്താ ഇതൊക്കെ ഇവിടെതന്നെ കാണുമല്ലോ എന്ന സമാധാനമാണ്‌ .സൌകര്യം പോലെ വന്നു വായിക്കാലോ ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ ജീവിയെക്കുറിച്ച് ആലോചിക്കാറുണ്ടായിരുന്നു.
      നന്ദി

      ഇല്ലാതാക്കൂ
  94. വൈകിപോയി വായിക്കാന്‍ ....!
    അവതരണം നന്നായി റാംജി...!

    മറുപടിഇല്ലാതാക്കൂ
  95. വൈകിയാണ് വന്നതെങ്കിലും നല്ലൊരു കഥ തന്നെ കിട്ടി,
    ഇപ്പോഴത്തെ ബസ്‌ യാത്രകളില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണിത്,ആര്‍ക്കും കാര്യമറിയാനല്ല പഴിചാരനാണ് തിടുക്കം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതികരിക്കുക എന്ന് മാത്രം ആയിരിക്കുന്നു.
      നന്ദി അജീഷ്‌

      ഇല്ലാതാക്കൂ
  96. വരാൻ വൈകിയതിൽ ഷമചോദിക്കുന്നു.
    നമ്മുടെ വളർന്നുവരുന്ന ഒരു തലമുറ നന്മ ഉള്ളവരായിരിക്കും തിർച്ച

    മറുപടിഇല്ലാതാക്കൂ
  97. അവതരണം മനോഹരം ചേട്ടാ
    ഹൃദയ സ്പര്‍ശിയായിരുന്നു .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  98. ഞങ്ങളുടെ ഗ്രാമത്തില്‍ കൂടി ഓടുന്ന പാരലല്‍ ടാക്സി ജീപ്പുകളില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നു പരസ്പരം ഒട്ടിയിരുന്നു ജീപ്പില്‍ കുത്തി നിറച്ചാണ് യാത്ര ഒരു പ്രശനവുമില്ല ,അതെ സമയം നാട്ടില്‍ തന്നെഓടുന്ന ബസ്സുകളില്‍ ഈ ലേഡീസ് സീറ്റില്‍ ഒന്ന് ഇരുന്നു പോയാലോ ??പുകില്‍ പറയാനുമില്ല ....

    ഇത്തവണ ഞാന്‍ ഇത് വായിക്കാന്‍ വൈകിയല്ലോ രാംജി ...

    മറുപടിഇല്ലാതാക്കൂ
  99. അജ്ഞാതന്‍5/26/2012 11:21:00 AM

    katha valarey nannnayi..aasamsakal...

    മറുപടിഇല്ലാതാക്കൂ
  100. വായിക്കുവാന്‍ താമസിച്ചുപോയി. ഒരവധിക്കാലത്തിലായിരുന്നു...കഥ മനോഹരം...ആ ബസ്സില്‍ ഞാന്‍ കൂടിയുണ്ടായിരുന്നതായി എനിക്ക് തോന്നുന്നു..അത്രയ്ക്ക് യാഥാര്‍ത്യം ജനിപ്പിക്കുന്ന അവതരണരീതി....അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  101. നന്മയുള്ള ഒരു തലമുറ വളരുന്നുണ്ടെന്ന് തന്നെ പ്രതിക്ഷിക്കാം.

    കഥ നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  102. വാണിജ്യവല്‍ക്കരണം തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍..
    വ്യക്തിബന്ധങ്ങളുടെ ശൈഥില്യവും...
    അതെ ഇതിങ്ങനെ..തുടര്‍ന്നുകൊണ്ടേയിരിയ്ക്കും..

    നിഷ്കളങ്ക ബാല്യങ്ങളില്‍..കാരുണ്യവും,അറിവും.....
    സമയോചിതമായ...
    ഒരു നല്ല പോസ്റ്റ്‌!!!

    എല്ലാ ആശംസകളും!!

    മറുപടിഇല്ലാതാക്കൂ
  103. കഥ ആയിരുന്നു എങ്കിലും ജീവിത സന്ദര്‍ഭം പോലെ തോന്നി ..... ചിലരിതു പോലെയാണ് ഞാന്‍ ദിനവും കാണുന്ന ഒരു കാഴ്ചയുണ്ട് രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം, അവരുടെ അച്ഛന്‍ അവധിയ്ക്ക് വരുംപോഴാനവര്‍ക്കും മുററതോന്നിറങ്ങാന്‍ പോലും അനുവാദം. ഒരു തരം മാതൃ പീഡനമാണവിടെ ഡോക്ടര്‍ അമ്മ നടത്തി കണ്ടിരിക്കുന്നത് രണ്ടു പെന്‍ കുഞ്ഞുങ്ങളോട് കഷ്ടം , അവരുടെ അച്ഛന്‍ വരുമ്പോ അവരുടെ സന്തോഷം കാണണം ...... പോടാ പട്ടി എന്ന് പറഞ്ഞു അയാളെ അടിച്ചു വീട്ടിന്നു ഇറക്കിയിട്ടും നാണമില്ലാതെ ആയാ കടന്നു വരുന്നത് ആ കുഞ്ഞുങ്ങളെ കരുതിയാവും അല്ലെ ... കഥയും ജീവിതവും ഇഷ്ടമായി ആശംസകള്‍ ബൂലോകത്ത് നിന്നും അവധിയില്‍ ആയിരുന്നു അതാ വൈകിയത് @ PUNYAVAALAN

    മറുപടിഇല്ലാതാക്കൂ
  104. ഒരു ചെറിയ സംഭവത്തെ നല്ല കയ്യടക്കത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  105. കഥ ഉഷാറായി
    ബസ്സിലെ യാത്രക്കിടയിൽ ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ എല്ലാവരും ഇങ്ങനെ തന്നെയേ പ്രതികരിക്കാറുള്ളൂ.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  106. ഫോണ്ടേതാണ്‌ ? എനിക്കു വായിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാക്കുന്നു

    മറുപടിഇല്ലാതാക്കൂ
  107. കൊള്ളം....."ബസ്സിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഒരു കുറ്റവാളിയെപ്പോലെ. കാലിന്റെ കഴപ്പും വേദനയും ഇപ്പോൾ അറിയുന്നില്ല" ഇത് ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എപ്പോള്‍ വേണെങ്കിലും സംഭവിക്കാം. മനോഹരം.......

    മറുപടിഇല്ലാതാക്കൂ
  108. 'അവനവളിസം' എന്ന തലക്കെട്ടില്‍ ഞാന്‍ മുമ്പെഴുതിയ ഒരു ലേഖനത്തില്‍ ബസ്സില്‍ ചിലര്‍ ഇരിക്കാറ് മലമ്പുഴ പൂന്തോട്ടത്തിലെ യക്ഷി ഇരിക്കുമ്പോലെയാണെന്ന് എഴുതിയിരുന്നു. പക്ഷേ, കഥയിലെ കുട്ടി അത്തരം മനസ്സുള്ളവനല്ലെന്ന് പിന്നീട് ബോധ്യമായി. "മറ്റാരും ഇടയ്ക്ക് കയറിയിരിക്കാതിരിക്കാൻ കാലൊക്കെ അകത്തിവെച്ച് വിസ്തരിച്ചാണ്‌ രണ്ടുപേരുടേയും ഇരിപ്പ്"എന്ന വിശേഷണത്തില്‍നിന്നു ആ മുത്തിനെ ഒഴിവാക്കാമായിരുന്നു.
    കഥ വളരെ നന്നായി. കഥാ നായകനെ ഓര്‍ത്ത് വല്ലാതെ സങ്കടപ്പെട്ടു. തെറ്റൊന്നും ചെയ്യാതെ തെറ്റുകാരനായി ക്രൂശിക്കപ്പെടുന്ന അവസ്ഥ ഭയങ്കരം തന്നെ. ആ കുട്ടിയുടെ ദുരവസ്ഥ ആലോചിച്ചപ്പോള്‍ പിന്നെയും സങ്കടം വന്നു.

    മറുപടിഇല്ലാതാക്കൂ
  109. സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ ചിലപ്പോള്‍ നിയന്ത്രിക്കുന്നത്‌. അപ്പോഴത്തെ മാനസീക അവസ്ഥക്ക് അനുസരിച്ച് മറ്റുള്ളവരുടെ വിഷമങ്ങള്‍ അറിയാതെ കയര്‍ത്തു പോകും..പക്വത ഉള്ളവര്‍ എന്ന്‌ കരുതുന്ന മുതിര്‍ന്നവരേക്കാള്‍ മാന്യതനും പക്വതയും കുട്ടികള്‍ കാണിച്ചും..അതിനു നല്ല ഉദാഹരണമാണ് ഈ കഥ..നമ്മുക്കും ഇതു ഒരു പാഠം..
    നല്ല കഥ...ഇഷ്ട്ടമായി..‍

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ
  110. അവസാനനിമിഷത്തിലെ കഥയുടെ ട്വിസ്റ്റിനാണ്. മാര്‍ക്ക്..
    ബസ്സില്‍ യാത്രചെയ്യുമ്പോല്‍ ഇതുപോലെ പല അനുഭവങ്ങളുമുണഅടാവാറുണ്ട്.. അതൊക്കെയോര്‍ത്തിരുന്നുപോയി വായിച്ചുകഴിഞ്ഞപ്പോ.. അതുകൊണ്ട് വായകഴിഞ്ഞിത്തിരിക്കഴിഞ്ഞാണ് കമന്റ്..

    മറുപടിഇല്ലാതാക്കൂ
  111. നല്ലൊരു കഥ. ഇപ്പോഴാ വായിക്കാന്‍ ഒത്തത്.

    മറുപടിഇല്ലാതാക്കൂ
  112. ശരിക്കും ഒരു ബസ് യാത്ര നടത്തിയ പ്രതീതി.....
    "പതിവ്‌ തെറ്റിക്കുമ്പോഴാണ് പരാതിയും പ്രശ്നങ്ങളും ഉടലെടുക്കുന്നത് "...... തീര്‍ച്ചയായും നല്ല ഒരു നിരൂപണം.....
    പിന്നെ കള്ളനാണയങ്ങള്‍ കൂടുതല്‍ ഉള്ള നമ്മുടെ നാട്ടില്‍ നല്ല നാണയങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ് ചില പ്രശ്നങ്ങളുടെ കാരണം.....

    മറുപടിഇല്ലാതാക്കൂ
  113. ഞരമ്പ് രോഗികളുടെ ആധിക്യം അനുഭവപ്പെടുന്ന ബസ്സ് യാത്രകളില്‍ ചിലപ്പോഴെങ്കിലും നിരപരാധികള്‍ ക്രൂശിക്കപ്പെടാറുള്ളത് ഓര്‍മ്മപ്പെടുത്തി ഈ മനോഹര രചന. ആശംസകള്‍.
    ഒരു പാട് വൈകി ഈ വഴിയെത്താന്‍........

    മറുപടിഇല്ലാതാക്കൂ
  114. സാധാരണ ജീവിതത്തില്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഒരു പ്രമേയം നല്ലൊരു ഇതിവൃത്തമാക്കിയിരിക്കുന്നു. നല്ല കഥ. ആളുകള്‍ തെറ്റായി പ്രതികരിക്കാന്‍ എന്തെങ്കിലും ഒരു കാരണമുണ്ടാവും. ആ കാരണം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവരോട് അനുഭാവപൂര്‍വ്വം പ്രതികരിക്കാന്‍ നമുക്കു സാധിക്കും. ഇതാണ് ആ സ്ത്രീയുടെ അനുഭവത്തില്‍നിന്ന് എനിക്കു തോന്നിയത്. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  115. വൃദ്ധന്റെ അവസ്ഥ നന്നായി അവതരിപ്പിച്ചു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും ഇത് ജീവിതാനുഭവം തന്നെ.... വളരെ നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍ , മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്...... വായിക്കണേ....

      ഇല്ലാതാക്കൂ
  116. കഥകള്‍ വായിക്കാന്‍ മടിയാണെങ്കിലും,ലളിതമായ ശൈലിയില്‍ എഴുതുന്ന റാംജിയുടെ കഥകള്‍ മുടക്കാറില്ല.ഇത്തവണ വൈകി.
    പതിവ് പോലെ നല്ല കഥ..നമ്മള്‍ കണ്ടുമുട്ടാനിടയുള്ള രംഗങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  117. കരളയിച്ച കഥ.ഇതുപോലൊരു അനുഭവം പണ്ടുണ്ടയിട്ടുണ്ട്.അന്ന് ഒരു പയ്യനോടെ ഞാന്‍ ചോദിച്ചു മോന്റെ അച്ഛനെവിടെ എന്ന്.നിശബ്ദയായിരുന്ന അമ്മയെ ഒന്ന് thondiyitt അവന്‍ പറഞ്ഞു "പറ ഉമ്മ നമ്മളെ വാപ്പ ഇട്ടിട്ടു പോയെന്ന്."പറയുന്ന വാക്കുകളുടെ ആഴം അന്നൊരു പക്ഷെ അവനറിഞ്ഞു കൂടയിരുന്നിരിക്കാം.പക്ഷെ നൊന്തത് എന്റെ ഹൃദയമായിരുന്നു.ഈ കഥ വായിച്ചപ്പോ ഓര്‍ത്തു .അത്ര മാത്രം.തീവ്രമായ അനുഭവങ്ങളാണ് കഥയാകുന്നത്

    മറുപടിഇല്ലാതാക്കൂ
  118. ചുറ്റുപാടുകളെ അറിയുമ്പോഴാണ്‌ സാമൂഹ്യജീവിയാവുന്നത്‌. അതിന്‌ കാഴ്‌ച മാത്രം പോരാ, ഉള്‍ക്കാഴ്‌ച തന്നെ വേണം.

    കഥയല്ലിത്‌, ജീവിതംതന്നെ,
    നന്ദി, റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  119. നിത്യ ജീവിതത്തില്‍ എന്നും കാണുന്ന ചില കാഴ്ചകള്‍ ,
    ചില സന്ദര്‍ഭങ്ങള്‍ ചിലരെ തെറ്റിദ്ധരിപ്പിക്കുന്നത്,
    ചെറു സഹായങ്ങളെ പോലേ പണം കൊണ്ട് തടുത്ത് വെക്കുന്നത്
    (പണക്കാരി പെണ്ണുങ്ങള്‍ ബസ്സില്‍ കയറിയാല്‍ രണ്ടു വയസ്സ് കാരനും ടിക്കെറ്റ് എടുത്തു ഗമയില്‍ ഇരുത്തുന്നതും പാവപ്പെട്ടവര്‍ പത്തു വയസ്സുകാരനെ അഞ്ച് രൂപ ടിക്കെറ്റ് ലാഭിക്കാന്‍ മടിയില്‍ വെച്ചു ശ്വാസം മുട്ടുന്നതും നമ്മുടെ നാട്ടില്‍ സ്ഥിരം കാഴ്ചയാണ് )
    മനസ്സിലെ സംഘര്‍ഷങ്ങള്‍ മറ്റൊരോടെങ്കിലും തീര്‍ക്കുമ്പോള്‍ വീണുടയുന്ന അന്യന്റെ മനസ്സ്
    എല്ലാം ഇതിലുണ്ട് ,

    മറുപടിഇല്ലാതാക്കൂ
  120. കഥയുടെ തലക്കെട്ടിനും ഉണ്ട് ഒരു കഥയുടെ സുഖം

    മറുപടിഇല്ലാതാക്കൂ
  121. താല്‍പ്പര്യത്തോടെ വായിച്ചു. ഹൃദയസ്പര്‍ശിയായ അവതരണം. ആ കഥാപാത്രം ഞാന്‍ ആകാം, വേറൊരാള്‍ ആകാം. പൊതുജനത്തിന്റെ മനോഭാവം കേരളത്തില്‍ എന്നല്ല, എല്ലാ സ്ഥലത്തും ഒരുവിധം ഇങ്ങിനെതന്നെ ആയിരിക്കും. ഞാന്‍ ഒരുപാട് കാലം ബോംബെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. മൂന്നു സീറ്റ് ഉള്ള ഒരു വരിയില്‍, ഒരു അര സീറ്റ് ഉണ്ടാക്കി ഒരാള്‍ക്ക്‌ അര ചന്തിയില്‍ അറ്റത്ത് ഇരിക്കാം. അതിനു മറ്റുള്ളവരുടെ സഹകരണം ശരിക്കും ഉണ്ടെങ്കില്‍ മാത്രം - അതാണ്‌ എന്നെ ഓര്‍മ്മിപ്പിച്ചത്.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    മറുപടിഇല്ലാതാക്കൂ
  122. nithyajeevithathil kaanunnath manoharamaayi ezhuthi..ishtamaayi..:)

    മറുപടിഇല്ലാതാക്കൂ
  123. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
    വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....