മരിച്ചു കഴിഞ്ഞപ്പോഴാണ് മരിക്കേണ്ടായിരുന്നുവെന്ന് തോന്നുന്നത്. അനാവശ്യമായ ഒരു തീരുമാനം എത്ര പേരെയാണ് വിഷമിപ്പിക്കുന്നത്. വിവേകശൂന്യമായ പ്രവൃത്തിയെന്ന് പൊതുവിൽ. ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് സമൂഹം മുഴുവനായും ചിന്തിക്കുന്നത് മറിച്ചാകാൻ തരമില്ലല്ലൊ. എന്റെ കാര്യത്തിൽ അക്കാര്യം ഒന്നുകൂടി തറപ്പിച്ച് ഉറപ്പിക്കാൻ കഴിയുന്നത് എന്നെ നേരിട്ടറിയുന്നവർക്ക് മാത്രമല്ല കേട്ടറിയുന്ന പുതിയ ആളുകൾക്കു കൂടിയാണ് എന്നത് വാസ്തവമാണ്. കാരണം ഞാനൊരു അസ്സൽ കർഷകൻ എന്നത് തന്നെ.
വലിയ കർഷകനൊന്നുമല്ല, ഒരിടത്തരം. ബങ്കിൽ നിന്ന് ലോണൊന്നും എടുക്കാതെ കൊക്കിലൊതുങ്ങാവുന്ന രൂപത്തിൽ തുടങ്ങിയതാണ്. വിഷമയം ഇല്ലാത്ത പച്ചക്കറി കഴിക്കാനും മിച്ചം വരുന്നത് സ്വന്തം ഗ്രാമവാസികൾക്ക് വിറ്റഴിച്ച് ജീവിക്കാനും മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പിന്നീടത് വികസിച്ചു വളർന്നത് കൃഷിയിൽ നിന്നുള്ള ആദായം കൊണ്ടു തന്നെ.
ശവമടക്കിൽ പങ്കെടുക്കാനെത്തിയവരിൽ കഠിനമായ ദു:ഖമാണ് കാണാനാകുന്നത്. വെളുപ്പിനു തന്നെ പോസ്റ്റ്മാർട്ടം നടത്തിക്കിട്ടി എന്നതും കാലത്തെ പത്രത്തിൽ വളരെ പ്രാധാന്യത്തോടെ വാർത്ത വന്നുവെന്നതും എനിക്ക് നേടിത്തന്ന ‘കർഷകശ്രീപ്പട്ടം’ എന്ന ലേബൽ തന്നെ കാരണം.
‘സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ബഹുമതിയായ കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ അൻപത് വയസ്സ് പ്രായമുള്ള വേലായുധൻനായർ ഭാരിച്ച കടക്കെണി മൂലം സ്വന്തം കൃഷിസ്ഥലത്തെ മാവിൽ കൊമ്പിൽ തൂങ്ങി മരിച്ചു‘
എന്റെ ജീവിതവും കഠിനപ്രയത്നവും അടങ്ങിയ വലിയ വാർത്തയാണ് ആദ്യപേജിൽ തന്നെ നല്‍കിയിരിക്കുന്നത്. കൂടിനിൽക്കുന്നവർക്ക് ഈ വാർത്തയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ് ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലേക്ക് വ്യക്തമായ ഉത്തരവുമായി കാലത്തേത്തന്നെ പത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.
പത്രങ്ങൾ നിരത്തിയ കാരണങ്ങൾ എന്റെ ഗ്രാമവാസികൾ ആദ്യം വിശ്വസിച്ചില്ല. അത്തരം സാദ്ധ്യതകൾ ഒന്നുമില്ലാത്ത വ്യക്തിയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്ത വ്യക്തിത്വമാണെന്നും വളരെ നന്നായറിയാവുന്ന നാട്ടുകാർ പക്ഷെ കൂടുതൽ കൂടുതൽ വായിക്കുന്തോറും എന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആവർത്തിച്ച് വായിക്കുന്ന വാർത്തകളും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ഉരുത്തിരിയുന്ന തീരുമാനവും ഒന്നായിത്തീരാൻ തുടങ്ങിയതോടെ എന്നെ മനസ്സിലാക്കിയിരുന്ന എന്റെ നാട്ടുകാർ ഞാൻ കടക്കെണിയിൽ അകപ്പെട്ടതാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം ധരിച്ചു. അവരറിയാതെ ഞാൻ കടം വാങ്ങിയിരുന്നെന്നും അവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞതാണെന്നും നാളെ തുടർക്കഥ പടരുമ്പോൾ എന്നെ കൂടുതൽ വെറുക്കും എന്നതും പരമാർത്ഥമാണ്.
മരിച്ചില്ലായിരുന്നുവെങ്കിൽ കൂടിനിൽക്കുന്നവരോടെങ്കിലും പറയാമായിരുന്നു വേലായുധൻനായർക്ക് കടക്കെണി ഇല്ലായിരുന്നുവെന്നും ജീവിതത്തിലിന്നുവരെ പണം കടം വാങ്ങിയിട്ടില്ലെന്നും. അപ്പോള്‍ ഇത്തരം ഒരു വാർത്ത വന്നാലും എന്റെ ഗ്രാമവാസികൾ ഞാൻ പറയുന്നത് വിശ്വസിക്കുകയും ഈ വാർത്തയെ തിരസ്ക്കരിക്കുകയും ചെയ്യുമായിരുന്നു. കാരണം എന്റെ ജീവിതവും സ്വഭാവവും അവർക്ക് നേരിട്ടറിയാം എന്നത് തന്നെ. പക്ഷെ ഇതിപ്പോൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നമ്മളറിയാതെ വേലായുധൻനായർക്ക് കടമുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പം. ഈ പത്രങ്ങൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയവും.
ഇതെന്റെ നാട്ടുകാരുടെ ആശയക്കുഴപ്പമെങ്കിൽ ബാക്കി വരുന്ന മുഴുവൻ വായനക്കാർക്കും ആശയക്കുഴപ്പമേ ഉണ്ടാകില്ല. അവർക്ക്; പത്രങ്ങളിലൂടെ അറിഞ്ഞ വേലായുധൻനായർ, കടം തിരിച്ചടക്കാത്തതോ തിരിച്ചടക്കാൻ കഴിയാത്തതോ ആയ കൃഷിക്കാരൻ മാത്രം.
ചത്ത് കിടന്നാലും ചിന്തകൾക്കൊരു പഞ്ഞവുമില്ല. എന്നെക്കുറിച്ച വാർത്തയിലെ വികൃതി വായനക്കാരെക്കൊണ്ട് വായിപ്പിച്ച് എന്റെ വ്യക്തിത്വം തന്നെ അവർക്കു മുന്നിൽ വികൃതമാക്കും എന്നോർത്തപ്പോൾ ശവമാണെങ്കിലും ചിരിച്ചു പോകില്ലേ എന്ന് തോന്നി. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കോമാളിയായും തെമ്മാടിയായും ഗുണ്ടയായും ധാർഷ്ട്യക്കാരനായും നല്ലവനായും ഒക്കെ ഞാൻ കരുതിയിരുന്നത് ടീവികളും പത്രങ്ങളും കൂടി പടച്ചുണ്ടാക്കിയ ഇത്തരം അടിച്ചേല്പിക്കലുകളെ വിശ്വസിച്ചായിരുന്നല്ലോ....ഓരോരുത്തരും അവരവർ കടന്നുവന്ന വഴികളിലെ നേരിട്ട യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സംസാരിക്കുന്നതിലെ ഒരു വാക്കിനെ മാത്രം പൊക്കിയെടുത്ത് അത് ആ വ്യക്തിയുടെ പൊതു സ്വഭാവമായി ചിത്രീകരിക്കുന്നത് ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നത് തെറ്റായിരുന്നെന്ന് മനസിലാക്കാൻ സ്വന്തം അനുഭവത്തിലൂടെ അറിയേണ്ടി വന്നതിൽ ഖേദം തോന്നി.
വലിയ കർഷകനൊന്നുമല്ല, ഒരിടത്തരം. ബങ്കിൽ നിന്ന് ലോണൊന്നും എടുക്കാതെ കൊക്കിലൊതുങ്ങാവുന്ന രൂപത്തിൽ തുടങ്ങിയതാണ്. വിഷമയം ഇല്ലാത്ത പച്ചക്കറി കഴിക്കാനും മിച്ചം വരുന്നത് സ്വന്തം ഗ്രാമവാസികൾക്ക് വിറ്റഴിച്ച് ജീവിക്കാനും മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പിന്നീടത് വികസിച്ചു വളർന്നത് കൃഷിയിൽ നിന്നുള്ള ആദായം കൊണ്ടു തന്നെ.
ശവമടക്കിൽ പങ്കെടുക്കാനെത്തിയവരിൽ കഠിനമായ ദു:ഖമാണ് കാണാനാകുന്നത്. വെളുപ്പിനു തന്നെ പോസ്റ്റ്മാർട്ടം നടത്തിക്കിട്ടി എന്നതും കാലത്തെ പത്രത്തിൽ വളരെ പ്രാധാന്യത്തോടെ വാർത്ത വന്നുവെന്നതും എനിക്ക് നേടിത്തന്ന ‘കർഷകശ്രീപ്പട്ടം’ എന്ന ലേബൽ തന്നെ കാരണം.
‘സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ബഹുമതിയായ കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ അൻപത് വയസ്സ് പ്രായമുള്ള വേലായുധൻനായർ ഭാരിച്ച കടക്കെണി മൂലം സ്വന്തം കൃഷിസ്ഥലത്തെ മാവിൽ കൊമ്പിൽ തൂങ്ങി മരിച്ചു‘
എന്റെ ജീവിതവും കഠിനപ്രയത്നവും അടങ്ങിയ വലിയ വാർത്തയാണ് ആദ്യപേജിൽ തന്നെ നല്‍കിയിരിക്കുന്നത്. കൂടിനിൽക്കുന്നവർക്ക് ഈ വാർത്തയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ് ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലേക്ക് വ്യക്തമായ ഉത്തരവുമായി കാലത്തേത്തന്നെ പത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.
പത്രങ്ങൾ നിരത്തിയ കാരണങ്ങൾ എന്റെ ഗ്രാമവാസികൾ ആദ്യം വിശ്വസിച്ചില്ല. അത്തരം സാദ്ധ്യതകൾ ഒന്നുമില്ലാത്ത വ്യക്തിയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്ത വ്യക്തിത്വമാണെന്നും വളരെ നന്നായറിയാവുന്ന നാട്ടുകാർ പക്ഷെ കൂടുതൽ കൂടുതൽ വായിക്കുന്തോറും എന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആവർത്തിച്ച് വായിക്കുന്ന വാർത്തകളും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ഉരുത്തിരിയുന്ന തീരുമാനവും ഒന്നായിത്തീരാൻ തുടങ്ങിയതോടെ എന്നെ മനസ്സിലാക്കിയിരുന്ന എന്റെ നാട്ടുകാർ ഞാൻ കടക്കെണിയിൽ അകപ്പെട്ടതാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം ധരിച്ചു. അവരറിയാതെ ഞാൻ കടം വാങ്ങിയിരുന്നെന്നും അവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞതാണെന്നും നാളെ തുടർക്കഥ പടരുമ്പോൾ എന്നെ കൂടുതൽ വെറുക്കും എന്നതും പരമാർത്ഥമാണ്.
മരിച്ചില്ലായിരുന്നുവെങ്കിൽ കൂടിനിൽക്കുന്നവരോടെങ്കിലും പറയാമായിരുന്നു വേലായുധൻനായർക്ക് കടക്കെണി ഇല്ലായിരുന്നുവെന്നും ജീവിതത്തിലിന്നുവരെ പണം കടം വാങ്ങിയിട്ടില്ലെന്നും. അപ്പോള്‍ ഇത്തരം ഒരു വാർത്ത വന്നാലും എന്റെ ഗ്രാമവാസികൾ ഞാൻ പറയുന്നത് വിശ്വസിക്കുകയും ഈ വാർത്തയെ തിരസ്ക്കരിക്കുകയും ചെയ്യുമായിരുന്നു. കാരണം എന്റെ ജീവിതവും സ്വഭാവവും അവർക്ക് നേരിട്ടറിയാം എന്നത് തന്നെ. പക്ഷെ ഇതിപ്പോൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നമ്മളറിയാതെ വേലായുധൻനായർക്ക് കടമുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പം. ഈ പത്രങ്ങൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയവും.
ഇതെന്റെ നാട്ടുകാരുടെ ആശയക്കുഴപ്പമെങ്കിൽ ബാക്കി വരുന്ന മുഴുവൻ വായനക്കാർക്കും ആശയക്കുഴപ്പമേ ഉണ്ടാകില്ല. അവർക്ക്; പത്രങ്ങളിലൂടെ അറിഞ്ഞ വേലായുധൻനായർ, കടം തിരിച്ചടക്കാത്തതോ തിരിച്ചടക്കാൻ കഴിയാത്തതോ ആയ കൃഷിക്കാരൻ മാത്രം.
ചത്ത് കിടന്നാലും ചിന്തകൾക്കൊരു പഞ്ഞവുമില്ല. എന്നെക്കുറിച്ച വാർത്തയിലെ വികൃതി വായനക്കാരെക്കൊണ്ട് വായിപ്പിച്ച് എന്റെ വ്യക്തിത്വം തന്നെ അവർക്കു മുന്നിൽ വികൃതമാക്കും എന്നോർത്തപ്പോൾ ശവമാണെങ്കിലും ചിരിച്ചു പോകില്ലേ എന്ന് തോന്നി. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കോമാളിയായും തെമ്മാടിയായും ഗുണ്ടയായും ധാർഷ്ട്യക്കാരനായും നല്ലവനായും ഒക്കെ ഞാൻ കരുതിയിരുന്നത് ടീവികളും പത്രങ്ങളും കൂടി പടച്ചുണ്ടാക്കിയ ഇത്തരം അടിച്ചേല്പിക്കലുകളെ വിശ്വസിച്ചായിരുന്നല്ലോ....ഓരോരുത്തരും അവരവർ കടന്നുവന്ന വഴികളിലെ നേരിട്ട യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സംസാരിക്കുന്നതിലെ ഒരു വാക്കിനെ മാത്രം പൊക്കിയെടുത്ത് അത് ആ വ്യക്തിയുടെ പൊതു സ്വഭാവമായി ചിത്രീകരിക്കുന്നത് ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നത് തെറ്റായിരുന്നെന്ന് മനസിലാക്കാൻ സ്വന്തം അനുഭവത്തിലൂടെ അറിയേണ്ടി വന്നതിൽ ഖേദം തോന്നി.
സംശയങ്ങൾക്ക് സ്ഥാനമില്ലാതെ, അടിച്ചേല്പിക്കപ്പെടുന്ന നുണകളെ ചേർത്തുവെക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ വ്യക്തിത്വം തന്നെയായിരുന്നു. മുൻപ് നടന്ന എത്ര നുണകൾ പിന്നീട് തൊലിയുരിക്കപ്പെട്ട് പുറത്ത് വന്നാലും വർത്തമാന കാലത്തിലെ പുതിയ നുണകൾക്ക് നൽകുന്ന വിശ്വസനിയമെന്ന് തോന്നിപ്പിക്കാവുന്ന തെളിവുകളിൽ എന്റെ മനസ്സും കുരുങ്ങിപ്പോകാറുണ്ട്. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് എന്റെ ശ്വാസഗതി പോലും മനപ്പാഠമായ ഭാര്യയുടെ മുഖത്തിപ്പോൾ കാണുന്നത് സങ്കടത്തേക്കാളേറെ സംശയം തന്നെ. ഇത്രയും തെറ്റിദ്ധരിപ്പിക്കൽ നടത്താൻ കഴിയുന്ന മാധ്യമ ശക്തിയെ തിരിച്ചറിയാൻ ഇത്ര കാലവും എനിക്ക് കഴിയാതിരുന്നത് പഴതെല്ലാം പെട്ടെന്ന് മറന്നു പോകുന്ന എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരുന്നു. ഇപ്പോൾ നടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വൈകൃതം. പരോക്ഷമായെങ്കിലും എനിക്കെന്തെങ്കിലും നഷ്ടപ്പെടുന്നോ എന്ന് ചിന്തിക്കാത്ത വികാരപ്രകടനം.
മരണാനന്തര ക്രിയകൾ പെട്ടെന്ന് നടത്തി സ്ഥലം വിടാനാണ് പലരും ആഗ്രഹിക്കുന്നത്. ആരും അത് പ്രകടമാക്കുന്നില്ലെന്നേ ഉള്ളു. മരിച്ചു കിടക്കുന്നത് എത്ര വേണ്ടപ്പെട്ടവനായാലും ശവത്തെ നോക്കിയിരുന്ന് സമയം കളയാൻ ഇന്നെവിടെ സമയം?
എന്റെ ഉറ്റ ചങ്ങാതിയാണ് പ്രാഞ്ചീസ്. ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകൾ അവൻ ധാരാളം കണ്ടിട്ടുണ്ട്. ആധികാരികമായി ഒന്നും അറിയില്ല. എന്ത് കാര്യവും ‘ചടപടാന്ന്’ നടത്തുന്നവനാണ്. ഇക്കാര്യത്തിൽ അതിനാവില്ലല്ലോ? അല്പം മാറിയിരിക്കുന്ന മൂനാലാളുകള്‍ക്കിടയിൽ അവനും ഇരിപ്പുണ്ട്. വേദനയും മൗനവുമാണ് സ്വതവേ വാചാലനായ അവന്റെ ഭാവമിപ്പോൾ.
ഇടക്കിടയ്ക്ക് ജീവനില്ലാത്ത എന്റെ മുഖത്തേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്. നനവ് പടർന്ന കണ്ണുകളിൽ അവിശ്വസനിയത. അവൻ പത്രമെടുത്ത് ഞാൻ മരത്തിൽ തൂങ്ങിക്കിടക്കുന്ന ചിത്രം നോക്കുകയാണ്. അത് കാണാനാവാതെ അവൻ കണ്ണ് വെട്ടിക്കുന്നു.
ശരിയാണ്.....വേണ്ടപ്പെട്ടവരുടെ മനസ്സിൽ മായാത്ത ഒരോർമ്മയായി തൂങ്ങിക്കിടക്കുന്ന ഈ ചിത്രമെങ്കിലും ഞാൻ ഒഴിവാക്കേണ്ടതായിരുന്നു. വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു? ആ സമയത്ത് അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. മരിക്കുക എന്ന ഒറ്റ ചിന്ത മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.
കർഷകശ്രീപ്പട്ടം കിട്ടിയപ്പോഴാണ് ആദ്യമായി എന്റെ മുഖം ടീവിയിൽ വന്നത്. അന്ന് എന്തൊരു സന്തോഷമായിരുന്നു. ടീവിയിൽ മുഖം വരുത്താനുള്ള എന്തെങ്കിലും കഴിവുകൾ എനിക്കുണ്ടായിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച അറിയപ്പെടൽ കൂടുതൽ ശ്രദ്ധേയനാക്കി. അധികം വൈകാതെ അറിയപ്പെടൽ തല്ലിക്കെടുത്തിയതും അറിയപ്പെടൽ പരസ്യമാക്കിയ അതേ വഴികൾ. ആ വഴികളിലൂടെ ഞാൻ രണ്ടാമതായി പ്രത്യക്ഷപ്പെട്ടത് കുപ്രസിദ്ധി എന്ന നിലയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു വളരെ നിസ്സാരമായ ആ സംഭവം അരങ്ങേറിയത്.
‘കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ വേലായുധൻ നായർ വർഷങ്ങളായി തൊട്ടടുത്ത സഹകരണ ബാങ്കിനെ വഞ്ചിച്ചു കൊണ്ടിരിക്കയാണ്. കടമെടുത്ത തുക തിരിച്ചടക്കാതെ മുതലും പലിശയും ചേർന്ന് ഇരട്ടിയോളമായിരിക്കുന്നു.’ വാർത്ത പ്രത്യക്ഷപ്പെട്ടത് ടീവിയിലായിരുന്നു. കേട്ടപ്പോൾ അത്ഭുതം തോന്നി.
ജീവിതത്തിൽ ഇന്നുവരെ ലോണെടുക്കുകയോ കടം വാങ്ങുകയോ ചെയ്യാത്ത എന്നെ പ്രതിയാക്കിയ വാർത്ത. തുകയോ ബാങ്കിന്റെ പേരോ പരാമർശിക്കാത്ത ആരോപണം കണ്ട ഉടനെ തൊട്ടടുത്ത ബങ്കിൽ പോയി തിരക്കി. ഒന്നും ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ഒരന്വേഷണം. ബഹുമാനത്തോടെ ബാങ്ക് ജീവനക്കാർ എന്നെ തിരിച്ചയക്കുമ്പോൾ അവർ പറഞ്ഞത് ഒർത്തെടുത്തു. കടമെടുത്ത് തിരിച്ചടക്കാത്തവരെക്കുറിച്ച അന്വേഷണവുമായി ടീവിക്കാർ വന്നെന്നും പറയത്തക്ക സംഖ്യ ആരും തരാനില്ലെന്നും പറഞ്ഞപ്പോൾ സിമ്പിൾ ലോണിനെക്കുറിച്ചു ചോദിച്ചെന്നും പറഞ്ഞു. കൂട്ടത്തിൽ ഞാന്‍ ജാമ്യം നിന്നു വാങ്ങിക്കൊടുത്ത ലോൺ അബ്ദുള്ള തിരിച്ചടയ്ക്കാതെ ഇരട്ടിയായെന്നും സൂചിപ്പിച്ചിരുന്നു.
അബ്ദുള്ളയെപ്പോലെ പലർക്കും ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ആരും മുടക്ക് വരുത്തിയതായി അറിയില്ല. ആൾ ജാമ്യത്തിൽ പെട്ടെന്ന് ലഭിക്കാവുന്ന അയ്യായിരം രൂപയുടെ ലോൺ സാധാരണക്കാർക്ക് എളുപ്പം ലഭ്യമാകുന്ന ഒന്നാണ്. അവർക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ തിരിച്ചടച്ച് തീർക്കും എന്ന തീരുമാനത്തോടെയാണ് ജാമ്യമായി നിൽക്കാറുള്ളത്. എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും അബ്ദുള്ള പറയാതിരുന്നത്. എന്നാലും ഇതത്ര വലിയ പ്രശ്നമാണോ? വാർത്ത കൊടുത്തതിൽ അവർക്കെന്തെങ്കിലും പിഴവ് സംഭവിച്ചതാകാം എന്ന് കരുതി സമാധാനിച്ചു.
അവിടം കൊണ്ടവസാനിക്കാതെ വലിയൊരു ചർച്ചയായി ടീവിക്കാർ ആഘോഷം തുടങ്ങി. ഞാനൊരു തട്ടിപ്പുകാരനെന്ന് ജീവിതത്തിലാദ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. സത്യം അതല്ലെന്ന് ബോധ്യപ്പെടുത്താൻ ആകുമെങ്കിലും 'എത്ര പേരെ' എന്ന ചിന്ത ആധി വർദ്ധിപ്പിച്ചു. തെറ്റായാലും ശരിയായാലും ആദ്യം കേൾക്കുന്ന വാർത്ത എല്ലാവരുടെ മനസ്സിലും ഉറച്ചു പോകും. പിന്നീടൊരു തിരുത്ത് വെറും പ്രഹസനമാണ്.
പ്രാഞ്ചീസുമായി എന്റെ പ്രയാസങ്ങൾ പങ്കിട്ടു. അവന്റെ ആശ്വസിപ്പിക്കൽ എനിക്കാശ്വാസം നല്‍കിയില്ല. എത്രയൊക്കെ പറഞ്ഞിട്ടും നാട്ടുകാരിൽ ചിലർ എന്നെ സംശയിക്കുന്നു എന്നുകൂടി പ്രാഞ്ചി കൂട്ടിച്ചേർത്തപ്പോൾ കൂടുതൽ വേദനക്ക് കാരണമായി. എന്തിന്, സ്വന്തം ഭാര്യ പോലും ഇപ്പോൾ വിശ്വസിക്കുന്നത് ഞാനൊരു തട്ടിപ്പുകാരനെന്നാണ്.
മറ്റു വഴികളൊന്നും എന്റെ മുന്നിൽ തുറന്നു കണ്ടില്ല. കാണുന്നവർക്ക് പറയാം ഞാൻ മണ്ടത്തരമാണ് കാണിച്ചതെന്ന്. ചങ്കൂറ്റത്തോടെ എന്തും നേരിടാനുള്ള നിങ്ങളുടെ കഴിവാണ് അങ്ങിനെ തോന്നാൻ കാരണം. അല്ലെങ്കിൽ സത്യവും നീതിയും നിയമവും വെറും പറച്ചിൽ മാത്രമാകുന്നതുകൊണ്ട്.
ഒരനക്കം സംഭവിക്കുന്നുണ്ട്. മറവു ചെയ്യാനുള്ള സമയം ആയിരിക്കും. അല്ലല്ലോ...ഒരു കാറ് വന്നു നിന്നതിന്റെ ആകാംക്ഷയാണ്. നാലഞ്ചുപേർ ക്യാമറയുമായി ഇറങ്ങി. എന്നെ നാറ്റിച്ചവളും ഉണ്ടല്ലോ കൂട്ടത്തിൽ. ഇവൾക്കൊന്നും മന:സ്സാക്ഷി എന്നൊന്നില്ലേ? എന്റെ ശവത്തിൽ ചവുട്ടിനിന്ന് പുതിയ കഥ മെനയാൻ എത്തിയതായിരിക്കും.
പ്രാഞ്ചിയുടെ മുഖം ചുവന്നു തുടുത്തു. ചുഴലി കയറിയവനെപ്പോലെ വിറച്ചുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. കൊടുങ്കാറ്റുപോലെ പാഞ്ഞുചെന്ന് അവൾക്കു മുന്നിൽ വിലങ്ങനെ നിന്നു.
ഇവനെന്താണീ കാണിക്കുന്നത്? നാളെ, മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്തയുണ്ടാക്കാനാണോ വെറുതേ...
"നിങ്ങൾ ചർച്ച നടത്തി വേലായുധനെ കൊന്നത് പോരാഞ്ഞ് ഇനി അവന്റെ ശവം കാണിച്ച് അധിക്ഷേപിക്കാനാണോടീ പരിപാടി?" പ്രാഞ്ചിയുടെ രോഷം എടീ എന്ന വിളിയിൽ ഒതുക്കി.
"കൃഷി ചെയ്താൽ ചിലപ്പോ നഷ്ടവും സംഭവിക്കാം. കടം വാങ്ങിയത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരാം." അമ്പടീ...അവളുടെ തൊലിക്കട്ടി സമ്മതിക്കണം. അത് തന്നെയാണ് അവളുടെ കഴിവും. അസത്യങ്ങളും അർദ്ധസത്യങ്ങളും തങ്കപ്പെട്ട സത്യങ്ങളായി കാഴ്ചക്കാരനിൽ സന്നിവേശിപ്പിക്കാനുള്ള അവളുടെ കഴിവ്. നടന്ന, നടക്കുന്ന സംഭവം പോലെ അവതരിപ്പിക്കുന്ന സംസാരത്തിലെ ആധികാരിക ഭാവവും ദൃഢതയും.
"കൃഷി ചെയ്യാനുള്ള പണം കടം വാങ്ങിയല്ലെടീ അവൻ ചത്ത് കിടക്കുന്നത്. നീ കാണിച്ച അയ്യായിരം ഉലുവേടെ നൊണയിലാടി."
"അല്പം മര്യാദയ്ക്ക് സംസാരിക്കണം. എടീ പോടീന്നൊക്കെ വിളിച്ചാൽ താൻ വിവരം അറിയും. വേലായുധൻനായരെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും കരുതാം. അത് ഞങ്ങളുടെ വിഷയമല്ല." അവളും വിടുന്ന ലക്ഷണമില്ല.
"എല്ലാം ഞങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്ക്യ. ഒന്നുരണ്ട് പേര് കുത്തിയിര്ന്ന്‍ ഏഴ്തിയിണ്ടാക്കണ നിങ്ങടെ പൂതികള്, സ്വന്തം എജമാനന് വേണ്ടി ഒര് പൊത്കാര്യാണെന്ന നെലയ്ക്ക് ഏഴ്ന്ന്‍ള്ളിക്കണത്...അതൊര് രാജ്യത്തെയാകെ വിശ്വസിപ്പിക്ക്യ. നിങ്ങള് പറയണത് നൊണയാണെന്ന് ഇപ്പൊ ഞങ്ങക്ക് ബോദ്ധ്യായിത്തൊടങ്ങി. നേരിട്ട് അനുഭവിക്കണോരാ കമ്പ്യൂട്ടറിക്കൂടെ ഇപ്പോ കാര്യങ്ങള് പറഞ്ഞു തരണേ. ഇനി നിങ്ങടെ നൊണ വിശ്വസിക്കാന്‍ ആരേം കിട്ടില്ല കൊറച്ച് നാളുംകൂടി കഴിഞ്ഞാ....കഴിഞ്ഞ ദെവസം നിങ്ങള് കണ്ടത് അതാ."
"ഞങ്ങളെന്തു കണ്ടെന്ന്...?"
"ഞങ്ങളെപ്പോലുള്ളോര് സര്‍ക്കാരിന് കൊട്ക്കണ നികുതിപ്പണം താമസിക്കാനൊള്ള വീടെന്ന വ്യാജേന നിങ്ങ കൊള്ളയടിച്ചത്...പന്ത്രണ്ട് വർഷായി ഒരൊറ്റ അടവ് പോലും തിരിച്ചടക്കാതിര്ന്നത്...നിങ്ങളീ പലരും ആ വായ്പ എട്ത്തോരല്ലേ? അതെന്താ സത്യല്ലേ? ജീവിക്കാൻ വേണ്ടിട്ട് അയ്യായിരം ഉലുവ എടുത്തേന് മറ്റൊരാള്‍ടെ പേരില് കള്ളക്കഥ പ്രചരിപ്പിക്കണ നിങ്ങള് ഓരോര്ത്തരും ലക്ഷങ്ങൾ കടം വാങ്ങി തട്ടിച്ചെട്ത്ത വീടുകള് വാടകയ്ക്ക് കൊട്ത്ത് വഞ്ചിച്ച കഥ എത്ര ആൾക്കാര്‍ക്കറിയാം?"
"അതെല്ലാം ഞങ്ങൾ തിരിച്ചടയ്ക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ലേ?"
"ത്ഫൂ....തീരുമാനിച്ചു! അധികഭാഗോം എഴുതിത്തള്ളി. രണ്ടു കൂട്ടരും കൂടി ഒത്ത് കളിച്ച് വീണ്ടും ഞങ്ങളെ പറ്റിച്ചു. നിങ്ങള് മൂടിവെയ്ക്കണതും നൊണ പ്രചരിപ്പിക്കണതും ഞങ്ങള് കണ്ട്പിടിക്കാന്‍ തൊടങ്ങി. പലരും പല രൂപത്തില് പ്രതികരിച്ചെന്ന്‍ വരും സഹികെടുമ്പോ. നിങ്ങളെ കൊറേ വിശ്വസിച്ചതാ ഞങ്ങക്കു പറ്റിയ തെറ്റ്. ഇനി അതാവർത്തിക്കുന്ന് കര്തണ്ട."
"ഞങ്ങള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എടുത്തിട്ട് പോയ്ക്കൊള്ളാം."
"ഏതദ്ദേഹത്തിന്റെ...? അയാളിനി ടീവീ സ്വന്തം പടം കണ്ട് കോൾമയിർക്കൊള്ളാവ്വേണ്ടി ജീവിച്ചിരിപ്പില്യല്ലോ. ഞങ്ങക്കും നിങ്ങടെ അത്തരം ഔദാര്യം ആവശ്യല്യ. പോകുന്നതാ നിങ്ങക്കു നല്ലത്." മരണ വീട്ടിലെ ജനങ്ങൾ ഒത്തു കൂടിയപ്പോൾ അവർ പിന്തിരിഞ്ഞ് നടന്നു.
ശബ്ദമില്ലാത്ത വീഡിയോയിൽ കയർത്ത് സംസാരിക്കുന്ന പ്രാഞ്ചീസിനേയും, കൂട്ടം കൂടിയ മരണ വീട്ടിലെ ജനങ്ങളേയും മാറിമാറി കാണിക്കുന്നതിനിടയിൽ ടീവിയിൽ വാർത്ത വായിക്കുകയാണ്. ‘വേലായുധൻനായരുടെ മരണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അവിടെ തടിച്ചു കൂടിയ ഒരു കൂട്ടം ആളുകൾ തെറി പറഞ്ഞും ചീത്ത വിളിച്ചും അടിച്ചോടിച്ചു. കേട്ടാലറക്കുന്ന...."
-മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം- എന്ന ഫ്ലാഷ് ന്യൂസ് ടീവികളിൽ മിന്നിക്കൊണ്ടിരിക്കുമ്പോൾ വേലായുധൻ നായരുടെ ശവശരീരത്തിൽ അഗ്നി ആളിപ്പടരുകയായിരുന്നു.
മാധ്യമ നുണകൾ മനുഷ്യജീവിതം തകർക്കുകയാണല്ലൊ,,,
മറുപടിഇല്ലാതാക്കൂആദ്യമായി എത്തിയതില്‍ സന്തോഷം.
ഇല്ലാതാക്കൂമാധ്യമങ്ങള്ക്ക് ഇട്ടാണല്ലേ കൊട്ട് ....കൊള്ളാം.
മറുപടിഇല്ലാതാക്കൂമരിച്ചു കിടക്കുന്ന വേലായുധന്‍ നായരേകൊണ്ട് കഥ പറയിച്ചത് നന്നായി.
പ്രചരണം മാത്രം ലക്ഷ്യമാക്കുന്നത്...
ഇല്ലാതാക്കൂഎന്ത് ചെയ്യാം, മാധ്യമ സിണ്ടിക്കെട്ട്!! രൂപ്പര്‍ മര്‍ഡോക്കുമാര്‍ കയ്യാളുന്ന മാധ്യമ ഭീകരത, സെന്‍സേഷന് വേണ്ടി എന്തും ചെയ്യുന്ന തന്തയില്ലായ്മ!
മറുപടിഇല്ലാതാക്കൂസത്യവും നീതിയും ഒന്നും ബാധകമാല്ലാതെ....
ഇല്ലാതാക്കൂമാദ്ധ്യമങ്ങൾ ചിലപ്പോഴെങ്കിലും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്നത് സത്യം... അത് നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂഅപ്പോൾ കൊല്ലേരി തറവാടിയുടെ ഒപ്പം റാംജിയും ഉണ്ടല്ലേ മാദ്ധ്യങ്ങളെ ആക്രമിക്കാനായി....? :)
ആക്രമിക്കലൊന്നുമല്ല വിനുവേട്ടാ..ചിലത് കാണുമ്പോള്‍ ഇവര്‍ ആര് എന്ന് തോന്നിപ്പോകുന്നു.
ഇല്ലാതാക്കൂസെന്സേഷന് മാധ്യമ പ്രവര്‍ത്തനമാണ് എവിടെയും , അതല്ലാതെ നിലനില്‍ക്കാന്‍ നമ്മള്‍ മലയാളികള്‍ വിടില്ല എന്നാ ഒരു സത്യം കൂടെ ഉണ്ട് , സത്യവും ധര്‍മവും നീതിയും പ്രസംഗിച്ചു നടപ്പാക്കാന്‍ ഇരുന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും
മറുപടിഇല്ലാതാക്കൂസമകാലികമായ ഈ കഥ ഇഷ്ടമായി രാംജി സാര്‍ ,,,,,,ആശംസകള്‍
അതെ. സെന്‍സേഷന്‍ എന്ന് മാത്രമായി വട്ടം തിരിയുന്നു.
ഇല്ലാതാക്കൂറിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ വാർത്തകൾ സത്യമല്ലാതാകുന്നു എന്ന് ആരോ പറഞ്ഞത് ഈ അടുത്തകാലത്താണ് കേട്ടത്, അതു തന്നെയല്ലെ റാംജി വേലായുധൻ നായരുടെ ആത്മഹത്യയിലൂടെ വെളിപ്പെടുത്തുന്നത് . ഇന്നത്തെ പ്രശ്നങ്ങളിൽ മാധ്യമങ്ങളുടെ പ്രാതിനിധ്യം വിസ്മരിക്കാൻ കഴിയില്ലല്ലോ !
മറുപടിഇല്ലാതാക്കൂവിസ്മരിക്കാന് കഴിയാത്തതു കൊണ്ടാണ് ചിലപ്പോള്‍ ഇങ്ങിനെയൊക്കെ സൂചിപ്പിക്കാനെങ്കിലും തോന്നുന്നത്.
ഇല്ലാതാക്കൂചൂടുള്ള വാര്‍ത്ത. അതിലൊതുങ്ങുന്നു എല്ലാം, സത്യവും അസത്യവും അര്‍ത്ഥമില്ലാത്ത വാക്കുകള്‍ മാത്രം..
മറുപടിഇല്ലാതാക്കൂഒരര്ത്ഥവും ഇല്ലാതെ വരുന്നു...
ഇല്ലാതാക്കൂതലച്ചോറില് കയറി നിരങ്ങുന്നത് ചാനലുകള്‍ മാത്രമാകുന്ന കാഴ്ചയാണു എവിടേയും. രാവിലെ മുതല്‍ രാത്രി വരെ.. ഉത്സവങ്ങള്‍ മുതല്‍ ഹര്‍ത്താലാഘോഷങ്ങള്‍ വരെ.. ചാനലുകള്‍ പറയുന്നതിനനുസരിച്ചാണു.
മറുപടിഇല്ലാതാക്കൂനമ്മുടെ ചിന്തകളെ കൂടി മരവിപ്പിക്കുന്നു.
ഇല്ലാതാക്കൂമാധ്യമ ഭീകരത.......
മറുപടിഇല്ലാതാക്കൂഹ ഹ ഹ
ഇല്ലാതാക്കൂലേഖനം കഥയാക്കിയോ ?
മറുപടിഇല്ലാതാക്കൂകഥയായും കിടക്കട്ടെ.
ഇല്ലാതാക്കൂഹതഭാഗ്യനായ വേലായുധൻനായരും,
മറുപടിഇല്ലാതാക്കൂതങ്ങളുടെ TRP നിരക്ക് വര്‍ദ്ധിപ്പിക്കാന്‍
ഏതു നുണയും തല്ലിക്കൂട്ടി പ്രേക്ഷകരെയും
വായനക്കാരെയും കബളിപ്പിക്കുന്ന മാദ്ധ്യമക്കൂട്ടം
മറു വശത്തും, കൊള്ളാം മാഷേ പുതിയ കഥ തന്തു അസ്സലായിട്ടുണ്ട്.
ആശംസകള്‍.
വീണ്ടും കാണാം
എല്ലാത്തിലും ലാഭം മാത്രം കണക്കു കൂട്ടുമ്പോള്‍.
ഇല്ലാതാക്കൂഇവിടെ സംഘടിതമായി മാധ്യമപ്രവര്‍ത്തകരെ തകര്‍ക്കാന്‍ ഒരു ബ്ലോഗ് സിണ്ടിക്കേറ്റ് അമേരിക്കന്‍ പണം വാങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ക്കീ മാദ്ധ്യമത്തെപ്പറ്റി ഒരു “ചുക്കു”മറിയില്ല.
മറുപടിഇല്ലാതാക്കൂഅജിതെട്ടാ...ഹ ഹ ഹ
ഇല്ലാതാക്കൂസത്യം
മറുപടിഇല്ലാതാക്കൂനുണയെ സത്യമാക്കാനുള്ള വഴികള്‍.
ഇല്ലാതാക്കൂകഥ മാധ്യമങ്ങളുടെ വാര്‍ത്തക്ക് വേണ്ടിയുള്ള ദുരയെപറ്റി ആണല്ലോ .പക്ഷെ കര്‍ഷക ആത്മഹത്യകള്‍ ഒരു യാഥാര്‍ത്ഥ്യമല്ലേ ?അത് ഇത്തരം ചാനല്‍ ജീവികളുടെ ഒണക്കചര്‍ച്ച കേട്ടോന്നും സംഭവിക്കുന്നതല്ല .കഥാ തന്തുവില്‍ കര്‍ഷക ആത്മഹത്യകളെ ലഘൂകരിച്ചു കാണാന്‍ ശ്രമിച്ചത് പോലെ തോന്നിയത് കൊണ്ട് പറഞ്ഞതാ കേട്ടോ .പതിവ് പോലെ കഥ വളരെ നന്നായി.
മറുപടിഇല്ലാതാക്കൂയാഥാര്ത്ഥ്യങ്ങളില് ഇല്ലാക്കഥ ചേര്‍ക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ വേദന തന്നെ ചോദ്യം ചെയ്യപ്പെടുന്നില്ലേ? കര്‍ഷക ആത്മഹത്യകളെ ലഘൂകരിക്കുന്നത് പോലെ വായനയില്‍ അനുഭവപ്പെടുന്നുണ്ടോ? കര്‍ഷക ആത്മഹത്യകളില്‍ ചിലത് പിന്നീട് മറ്റ് കാരണങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്തതാണ് എന്ന് വായിച്ച ഓര്‍മ്മ വെച്ചുകൊണ്ട് എഴുതിയതാണ്. ഇവിടെ വിഷയവും കര്‍ഷക ആതഹത്യ അല്ലല്ലോ. സിയാഫിന് അങ്ങിനെ തോന്നിയിട്ടുണ്ടെങ്കില്‍ അതെന്റെ എഴുത്തിന്റെ പോരായ്മ ആണ്.
ഇല്ലാതാക്കൂഎല്ലാവര്ക്കും തിമിരം!!!
മറുപടിഇല്ലാതാക്കൂഅതെ.....
ഇല്ലാതാക്കൂചാനല് പറഞ്ഞാല്‍ നടുവെ ഓടണം...!
മറുപടിഇല്ലാതാക്കൂഅല്ലെങ്കില് പ്രശ്നമാ.
ഇല്ലാതാക്കൂഇതാണോ പിണറായി സഖാവ് പറയാറുള്ള സിണ്ടിക്കേറ്റ് ? കഥ നന്നായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂപതിവ് പോലെ തെളിമയുള്ള ഭാഷ .
എങ്കിലും വേലായുധന്‍ നായര്‍ മരിക്കുവാന്‍ തീരുമാനിച്ചത് ദുര്‍ബലമായ വിവരണം കൊണ്ടാണ് രാംജി പറഞ്ഞത്.
വ്യക്തിത്വം നഷ്ടപ്പെട്ടത് കുറച്ചു കൂടി ശക്തമായ വരകളിലൂടെ സൂചിപ്പിച്ചിരുന്നെങ്കില്‍ എന്ന് തോന്നി.
രണ്ടുമൂന്നു വരികളില്‍ ഒതുക്കിയ വിവരണം പോരായിരുന്നു അല്ലെ. ആ വ്യക്തിയുടെ ദുര്‍ബലമായ മനസ്സ് കാണിക്കാന്‍ ചെറുതായി ശ്രമിച്ചിരുന്നു.
ഇല്ലാതാക്കൂനമ്മുടെ മാധ്യമരംഗം ഒരു പൊളിച്ചെഴുത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.പല വാര്‍ത്തകളും വെറും സെന്‍സേഷന്‍ ഉണ്ടാക്കാനുള്ള ശ്രമമാണ്.രാഷ്ട്രീയത്തിലെ അപചയതെക്കുറിച്ചു വാതോരാതെ പറയുന്ന മാധ്യമങ്ങളും കോടതികളുമാണ് യഥാര്‍ത്ഥത്തില്‍ ആദ്യം ശുദ്ധീകരിക്കേണ്ടത്.റാംജിയുടെ പതിവ് പഞ്ച് ഇല്ലേ എന്നൊരു സംശയം.
മറുപടിഇല്ലാതാക്കൂകച്ചവടക്കണ്ണ് തന്നെ കാരണം.
ഇല്ലാതാക്കൂസംശയം കണക്കിലെടുക്കുന്നു.
കൊട്ടിഘോഷിക്കപ്പെടുകയാണ് ഇവിടെ പല ചെറിയ സംഭവങ്ങളും.
മറുപടിഇല്ലാതാക്കൂആരിതില് വേദനിക്കപ്പെടുന്നു എന്നവര്‍ക്ക് അറിയേണ്ടതില്ലെന്നും! ഹാ കഷ്ടം.
നന്നായി എഴുതി.
വേദനയും വിഷമവും സത്യവും അല്ല കാര്യം, വാര്‍ത്ത കാത്തിരിക്കുന്നവര്‍ക്ക് ചൂടുള്ള വാര്‍ത്ത മാത്രം!
ഇല്ലാതാക്കൂചാനലുകള് തട്ടിവിടുന്നതൊന്നും പൂര്‍ണ്ണമായി വിശ്വസിക്കാതിരിക്കാന്‍ കാഴ്ചക്കാരും പഠിച്ചുവരുന്നു :) കഥ വായിച്ചുവന്നപ്പോള്‍ കഥ മെനയാനെത്തിയ പെങ്കൊച്ചിനു രണ്ടു കൊടുക്കാന്‍ തോന്നി.
മറുപടിഇല്ലാതാക്കൂ(തൂങ്ങിമരിച്ച പടമൊക്കെ പത്രത്തില്‍ ഇടാറുണ്ടോ ,ഒരു സംശയം )
ഒരു പടം കണ്ടതിന്റെ പേരില്‍ രണ്ടു കൊടുക്കാന്‍ തോന്നിയോ...ഞാനിവിടെ അഞ്ച് ബംഗ്ലാദേശികളെ (റോഡില്‍) കെട്ടിത്തൂക്കി കൊല്ലുന്നത് വീഡിയോ കണ്ടിരുന്നു.
ഇല്ലാതാക്കൂക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ വാര്ത്തയ്ക്ക് കൌതുകം
മറുപടിഇല്ലാതാക്കൂതന്നെ...
ഇല്ലാതാക്കൂഈ വരികളില്‍ മൂന്ന് കാര്യങ്ങള്
മറുപടിഇല്ലാതാക്കൂവളരെ ഭംഗിയായ് റാംജീ ചേര്‍ത്ത് വച്ചൂ ...
മാധ്യമസംസ്കാരത്തിന്റെ അധപതനം ..
സ്കൂപ്പിന് വേണ്ടീ എന്തു തന്തയില്ലാത്തരവും
കാണിക്കുവാന്‍ ഓടി നടക്കുന്ന മാധ്യമപട......
അപ്രധാന്യമെന്ന് തൊന്നാമെങ്കിലും ഞെട്ടലൊടെ
നാം വിസ്മരിക്കുന്ന കര്‍ഷകരുടെ വിയോഗങ്ങള്‍ ..
കൂടെ പാടവും , കൃഷിയിടവും അപ്രത്യക്ഷ്യമാകുന്നതും ..
പിന്നെ ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല എന്നതും ..
കാരണം നമ്മുടെ ശരി തെറ്റുകളേ ഒന്നു ചൂണ്ടി കാണിക്കാനാവാതെ
ആ ആത്മാവിന്റെ വിങ്ങലുകള്‍ പകര്‍ത്ത്പെട്ടിട്ടുണ്ട് വരികളില്‍ ..
സ്വന്തം ഭാര്യ പൊലും സംശയത്തിന്റെ കൂര്‍ത്ത നോട്ടം
ജീവനില്ലാത്ത ദേഹത്ത് നല്‍കുമ്പൊള്‍ , പ്രാഞ്ചിയേ പൊലൊരു
നല്ല കൂട്ടുകാരനില്ലാതായി പൊയാല്‍ ഒരാളുടെ പേര്‍
എന്തു പെട്ടെന്നാണ് ഇല്ലാതായി പൊകുന്നത് , അതിനേ മറികടക്കാന്‍
സ്വരമുയര്‍ത്തീ നിരപരാധിത്വം തെളിയിക്കാന്‍ നാവുകള്‍ ചലിച്ചേ
മതിയാകൂ , അവിടെയാണ് വേലായുധന്‍ നായരുടെ പരാജയവും ..
നമ്മുടെ മനസ്സിന്റെ ലോലഭാവങ്ങളേ , രക്ഷപെടലിനേ ഒക്കെ
ആത്മഹത്യ എന്ന തലം പതിയെ പുണരുന്നുണ്ട് ...
ഒടുവില്‍ ഇട്ടേച്ച് പൊകാം എന്നൊരു ചിന്ത മനസ്സില്‍
വളരെ നേരത്തെ ഉരുകൂട്ടി വയ്ക്കുന്നു സമൂഹം ..
ശുഭകരമല്ലാത്ത ചിത്രങ്ങള്‍ പെരുകുന്നു , കൂടെ അസത്യത്തിന്റെ
കൂടപിറപ്പുകള്‍ വാക്കുകളും തെളിവുകളും കൊടുത്ത്
അന്നം തേടുന്നു ................................ എന്നത്തേയും പൊലെ ..
കഥയേക്കാള്‍ തെളിമയോടെ അഭിപ്രായത്തിലൂടെ റിനി അവതരിപ്പിച്ചു.
ഇല്ലാതാക്കൂവളരെ സന്തോഷം.
ഇവിടെ ആരും ഉടുത്തിട്ടില്ല. പറയേണ്ടത് നന്നായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂപറയല് മാത്രമേ നടക്കുന്നുള്ളൂ അല്ലെ അഷ്‌റഫ്.
ഇല്ലാതാക്കൂകൊച്ചു കൊച്ചീച്ചി has left a new comment on your post "ശിക്ഷയില്ലാത്ത കൊലപാതകികള്‍":
മറുപടിഇല്ലാതാക്കൂDead men tell no tales (മരിച്ചവര്‍ കഥ പറയില്ല) എന്നൊരു ചൊല്ലുണ്ട്. ഇതിപ്പോള്‍ മരിച്ചയാളേക്കൊണ്ട് കഥപറയിച്ചിരിക്കുകയാണല്ലോ. രാംജിയുടെ കഥകളില്‍ എല്ലായ്പോഴും ഒരു ദൃക്സാക്ഷി പതിവുണ്ട് - ഇത്തവണ അതൊരു ആത്മാവിനെ ഏല്പിച്ചു അല്ലേ?
If you repeat a lie often enough, it becomes the truth എന്ന് ഗീബല്‍സും ലെനിനും അംഗീകരിച്ചിട്ടുള്ളതാണ്. ഇക്കാലത്തെ മാധ്യമങ്ങള്‍ ഓരോ നിക്ഷിപ്ത താല്പര്യക്കാരുടെ ഉച്ചഭാഷിണികളാണ്. അവരുടെ താല്പര്യങ്ങള്‍ നടത്താന്‍ അവര്‍ എന്തും ചെയ്യും.
കഥ തെറ്റില്ല.
ഈ അഭിപ്രായം മെയിലില്‍ വന്നിരുന്നു. ഇവിടെ വന്നു കണ്ടില്ല. അതിനാല്‍ ഇവിടെ ചേര്‍ത്തതാണ്.
ഇല്ലാതാക്കൂആത്മാവ് ആയിത്തീരുമ്പോഴാണ്(ഒന്നും ഉണ്ടാക്കിയിട്ട് പിന്നെ കാര്യമില്ലല്ലോ)തിരിച്ചറിയാതെ പോകുന്ന പലതും നേരെ കാണുക...
ശിക്ഷയില്ലാത്ത കൊലപാതകികൾ...!!!
മറുപടിഇല്ലാതാക്കൂഇതവരുടെ കാലം....
നമ്മുടെ കാലവും വരുമെന്നു പ്രത്യാശിക്കാം...
കൊലപാതകികള്‍ ശിക്ഷക്ക് അര്‍ഹരല്ലേ....
ഇല്ലാതാക്കൂകലര്പ്പില്ലാത്ത യാഥാര്‍ത്യങ്ങള്‍!
മറുപടിഇല്ലാതാക്കൂഎന്ത് കാര്യം അല്ലെ. ഇതിങ്ങിനെ തുടരും.
ഇല്ലാതാക്കൂനല്ല കഥ..അഭിനന്ദനങ്ങള്‍ റാംജി സാബ്..
മറുപടിഇല്ലാതാക്കൂസ്വീകരിച്ചിരിക്കുന്നു ശ്രീക്കുട്ടാ.
ഇല്ലാതാക്കൂമാധ്യമങ്ങളുടെ പതനം സമൂഹമനസ്സാക്ഷിയുടെ പതനത്തിനു വഴി വയ്ക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ ഈ കഥയിലുണ്ട്........ അതു തന്നെയാണ് ഈ രചനയുടെ പ്രസക്തിയും. മാധ്യമങ്ങളും രാഷ്ട്രീയവും ഇന്നു കയ്യാളുന്നത് ആരാണ്? ...
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയ ഈ കഥയ്ക്ക് നമസ്ക്കാരം.
വോട്ട് ചെയ്യാനല്ലാതെ മറ്റൊന്നിനും അധികാരമില്ലാത്ത നമ്മള്‍.....
ഇല്ലാതാക്കൂമനോഹരമായ ആഖ്യാനം.ലളിതമായ ശൈലി.ഫലിതപൂര്‍ണമായ ചിന്താശകലങ്ങള്‍ അര്‍ഹമായ ഇടങ്ങളില്‍ ചെന്നു തറക്കുന്നുണ്ട്.അഭിനന്ദനങ്ങളോടെ..
മറുപടിഇല്ലാതാക്കൂകാര്യമൊന്നും ഇല്ല...എന്നാലും.
ഇല്ലാതാക്കൂപട്ടേപ്പാടം റാംജി താങ്ങളുടെ ഈ ചെറുകഥ വളരെ നന്നായി താങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു നമ്മുടെ സമുഹത്തില്‍ നടക്കുന്ന ചെറു സംഭവങ്ങള്‍ പത്രങ്ങള്‍ വളച്ചൊടിച്ചും ഇല്ലാത്ത നുണകള്‍ എഴുതി എത്രയോ ജീവിതങ്ങള്‍ ഇവര്‍ നശിപ്പിച്ചു എന്നിരുന്നാലും നല്ല ഒരു എന്തോ ഒന്ന്‍ വളരെ മികച്ച ഒന്ന് തങ്ങളെ എനിക്ക് അസുയആണ് എത്രയോ മനോഹരമായി താങ്ങളുടെ ചെറുകഥഇല്‍ അടങ്ങിഇരിക്കുന്ന സന്ദേശങ്ങള്‍))))) ഇനിയും താങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ ഇനിയും ഒരുപാട് നങ്ങളെ പോലുള്ള ബ്ലോഗ് വായനക്കാര്‍ പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂസന്ദര്ശനത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂചുട്ടുപൊള്ളിക്കുന്ന ഒരു സമകാലീക വിഷയം ..നന്നായി റാംജിസാബ്
മറുപടിഇല്ലാതാക്കൂപൊള്ളി പൊള്ളി....
ഇല്ലാതാക്കൂവാര്ത്തകളില് കുരുങ്ങിപ്പോകുന്ന ജീവിതങ്ങള്‍ ...
മറുപടിഇല്ലാതാക്കൂകുരുക്കുന്നു ജീവിതങ്ങളെ.
ഇല്ലാതാക്കൂസുപ്രഭാതം..
മറുപടിഇല്ലാതാക്കൂന്റ്റേം അഭിനന്ദനങ്ങള്‍ അറിയിയ്ക്കട്ടെ..
കഥയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം പ്രാധാന്യം അര്‍ഹിയ്ക്കുന്നു...നന്ദി.
പ്രാധാന്യം കൂടി കൂടി വരുന്നു.
ഇല്ലാതാക്കൂമാധ്യമഭീകരത...21ആം നൂറ്റാണ്ടിന്റ്റ്റെ ഏറ്റവും വലിയ ശാപം..
മറുപടിഇല്ലാതാക്കൂശാപങ്ങള് കുന്നുകൂടുന്നു.
ഇല്ലാതാക്കൂനല്ല കഥ. ആനുകാലികം. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂവാര്ത്തകള്
ഇല്ലാതാക്കൂകഥ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഎന്റേയും ഇഷ്ടം.
ഇല്ലാതാക്കൂസത്യത്തിനു നേരെ തുറന്നു പിടിച്ച കണ്ണുകള്‍ .
മറുപടിഇല്ലാതാക്കൂതുറന്നിരിക്കട്ടെ.
ഇല്ലാതാക്കൂനേര്ക്കാഴ്ചകള് ,,,വായിക്കാന്‍ നല്ല രസമുള്ള രചന ...
മറുപടിഇല്ലാതാക്കൂവായന രസമാക്കാനാനിഷ്ടം
ഇല്ലാതാക്കൂവാര്ത്തകള് ആഘോഷമാക്കുന്ന മാധ്യമ സംസ്കാരം ...... എവിടെചെന്നവസനിക്കാന്‍ ഇതെല്ലം?
മറുപടിഇല്ലാതാക്കൂകഥ നന്നായിരുന്നു.
ഒരവസാനം ഇല്ലാതിരിക്കുമോ...
ഇല്ലാതാക്കൂപതിവു ശൈലിയിൽ നിന്ന് വേറിട്ട് പറഞ്ഞല്ലോ.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു. മീഡിയ,ജുഡീഷ്യറി,പൊളിടിക്സ് എല്ലാം കറപ്റ്റഡ് ആയിത്തീർന്നിരിക്കുന്നു.
മാധ്യമരംഗവും സമ്പൂർണ്ണകച്ചവടം തന്നെ,
അതെ. കച്ചവടം തന്നെ പ്രശ്നം.
ഇല്ലാതാക്കൂhmmm..............
മറുപടിഇല്ലാതാക്കൂമൂളുക ആണല്ലോ.
ഇല്ലാതാക്കൂഎഴുതാന് മടി,അതാ ........
ഇല്ലാതാക്കൂനന്നായിട്ടുണ്ട്.മാധ്യമങ്ങളുടെ ഇടപെടൽ കുറച്ചധികം തന്നെ.
മറുപടിഇല്ലാതാക്കൂഎവിടെ നോക്കിയാലും
ഇല്ലാതാക്കൂആനുകാലിക സംഭവങ്ങളെ അതിന്‍റെ അന്ത:സത്ത തീരെപ്പോവാതെ വിമര്‍ശനാത്മക രീതിയില്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ റാംജിക്കു കഴിഞ്ഞു, അഭിനന്ദനങ്ങള്‍.......
മറുപടിഇല്ലാതാക്കൂദിനവും കാണുന്നതല്ലേ.
ഇല്ലാതാക്കൂകാലിക പ്രസക്തം..
മറുപടിഇല്ലാതാക്കൂകാര്യങ്ങള് വ്യക്തം..
വിമര്‍ശനം ശക്തം..
നല്ല രചന...
ഇങ്ങിനെ ഒക്കെയാണല്ലോ നമ്മളെ അറിയിക്കുന്നത് എന്ന പ്രയാസം
ഇല്ലാതാക്കൂസമകാലിക വിഷയം നല്ല എഴുത്ത്..
മറുപടിഇല്ലാതാക്കൂഎവിടെയൊക്കെയോ ചില പൊരുത്തക്കേടുകള്‍ ഉണ്ടോ എന്നൊരു തോന്നല്‍.. ഒരു സ്വാഭാവികത ഇല്ലാത്ത പോലെ, എന്റെ മാത്രം തോന്നലായിരിക്കാം
കണക്കിലെടുക്കുന്നു.
ഇല്ലാതാക്കൂനന്നായി കഥ പറഞ്ഞു ട്ടോ റാംജി ഭായ്.
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി മന്‍സൂര്‍.
ഇല്ലാതാക്കൂഇഷ്ടായി ..
മറുപടിഇല്ലാതാക്കൂകഥയും പറഞ്ഞ രീതിയും !
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഇപ്പോള് ഇത് മാത്രമല്ലെ സംഭവിക്കുന്നുള്ളൂ..ആടിനെ പട്ടിയാക്കുക .എന്നിട്ടതിനെ പെപ്പട്ടിയാനെന്നു പറഞ്ഞു തല്ലിക്കൊല്ലുക..
മറുപടിഇല്ലാതാക്കൂശരിക്കും അത് തന്നെ.
ഇല്ലാതാക്കൂസമകാലിക പ്രസക്തിയുള്ള വിഷയം........ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............
മറുപടിഇല്ലാതാക്കൂസമയം പോലെ നോക്കാം.
ഇല്ലാതാക്കൂസാമൂഹിക നന്മക്കെന്നു പറഞ്ഞു തുടങ്ങിയ സകലതും സമൂഹത്തിലെ വലിയ കച്ചവട സ്ഥാപനങ്ങള്‍ തന്നെയായി തീരുന്നു..... ഇരകള്‍ എന്നും കെണികളിലും ....
മറുപടിഇല്ലാതാക്കൂഎല്ലാ രംഗങ്ങളിലും മനുഷ്യന്റെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആര്‍ത്തി തന്നെ. നേരും നെറിയും കെട്ട ആര്‍ത്തി.
ഇല്ലാതാക്കൂഫ്ലാറ്റ് തട്ടിപ്പ് നടത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്ത പലരും മുക്കിയെങ്കിലും അത് കെടാതെ നില നിന്നത് ചില ബ്ളോഗേഴ്സിന്‌റെ അവസരോചിത പൊസ്റ്റുകളിലൂടെയായിരുന്നു.... മാധ്യമങ്ങള്‍ക്ക് ആടിനെ പട്ടിയാക്കാനും അതിനെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ അനുവാദം കൊടുക്കാനും അത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പട പൊരുതാനും നിമിഷങ്ങള്‍ മതിയെന്ന അവസ്ഥയിലാണ് ആധുനിക ലോകം... മരിച്ചു പോയ വേലായുധന്‍ നായരെ ഇനിയെങ്കിലും വെറുതെ വിടുക...
മറുപടിഇല്ലാതാക്കൂആദ്യത്തെ പ്രചാരണമാണ് നിലനില്‍ക്കുന്നത്. പിന്നെ അതങ്ങിനെയല്ല ഇങ്ങിനെയാണ് എന്ന് പറയുന്നതില്‍ ആദ്യം മനസ്സിലാക്കിയതില്‍ നിന്നും കൂടുതല്‍ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
ഇല്ലാതാക്കൂറാംജിയുടെ ഒരു വിത്യസ്തമായ കഥ ..ശവത്തെ കൊണ്ട് കഥ പറയിക്കുന്നു ....ആനുകാലിക പ്രസക്തമായ വിഷയം ,നല്ല അവതരണം
മറുപടിഇല്ലാതാക്കൂനമ്മള് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇല്ലാതാക്കൂഞാൻ ഇവിടെ വന്നൂ.ഈ നല്ലകഥ വായിച്ചൂ.അഭിപ്രായം ഇട്ടെന്ന് വിചാരിച്ചു, ഇവിടെ അത് കാണത്തത് കൊണ്ട് വീണ്ടും....എല്ലാ ഭാവുകങ്ങളും
മറുപടിഇല്ലാതാക്കൂസുഖം തന്നെയല്ലേ.
ഇല്ലാതാക്കൂസമകാലികമായ വിഷയം ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചു ..!
മറുപടിഇല്ലാതാക്കൂഇഷ്ടായി റാംജി ..!!
നന്ദി കുങ്കുമം.
ഇല്ലാതാക്കൂഒരുപാട് ഇഷ്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂകൊള്ളാമ്ം കേട്ടൊ
മറുപടിഇല്ലാതാക്കൂവേലായുധൻ നായരുടെ
വേതാളത്തേക്കൊണ്ട് നാട്ടിലെ മാധ്യമങ്ങളൂടെ
‘പാപ്പരാസിത്വം’ശരിക്കും വലിച്ചെടുത്തിട്ടു അല്ലേ ഭായ്
പുതിയ ലണ്ടന്‍ വിശേഷങ്ങള്‍ എന്തൊക്കെ.
ഇല്ലാതാക്കൂപതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി രാംജി കഥ പറഞ്ഞു ഇത്തവണ. ആദ്യ ഭാഗത്തുണ്ടായിരുന്ന ഏകാഗ്രത പിന്നീട് കുറഞ്ഞു പോയി എന്ന് തോന്നി. കഥ നന്നായി.കാലിക പ്രസക്തിയുള്ള വിഷയം.
മറുപടിഇല്ലാതാക്കൂതിടുക്കം കൂട്ടിയത് പോലെ അല്ലെ? ഇത്തരം അഭിപ്രായങ്ങളാണ് ആവശ്യം.
ഇല്ലാതാക്കൂനന്ദി സേതു.
വേലായുധന്‍ നായര്‍ പറഞ്ഞ കഥ ഇന്നത്തെ മാധ്യമ ലോകത്തിന്റെ മുഖം അനാവരണം ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂമാധ്യമധര്മ്മം കച്ചവട കണ്ണുകള്‍ക്ക് മുന്നില്‍ ചൂളുന്ന ഈ അവസ്ഥാ വിശേഷം...
കഥ ബോധിച്ചു. ആശംസകള്‍
കച്ചവടം തന്നെ പ്രധാനം.
ഇല്ലാതാക്കൂമരിക്കാനുള്ള തീരുമാനം മോശമായിപ്പോയെന്നുപറഞ്ഞ ആദ്യവരികളില്‍ത്തന്നെ ഇരുത്തിക്കളഞ്ഞു.
മറുപടിഇല്ലാതാക്കൂവെറുതെ വായിച്ചുപോവണമെന്നെ വിചാരിച്ചിരുന്നുള്ളൂ..
സമകാലികവിഷയമാണല്ലോ..
നന്നായി..
ആശംസകള്‍...
എഴുതുവാനുപയോഗിക്കുന്ന ചില ടെക്നിക്കുകള്‍ ഇത്തരം അഭിപ്രായങ്ങള്‍ കാണുമ്പോഴാണ് ശരിയെന്നു ബോധ്യപ്പെടുന്നത്.
ഇല്ലാതാക്കൂനന്ദി ശ്രീജിത്.
അഭിമാനിയും,സ്ഥിരോത്സാഹിയും,പരോപകാരതല്പരനുമായിരുന്ന ആ നല്ല മനുഷ്യന്‍റെ പേരിന്
മറുപടിഇല്ലാതാക്കൂകളങ്കപ്പെടുത്തുന്നതായിരുന്നു മാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്ത.ഇത്തരം സൃഷ്ടികളില്‍ അല്പമെങ്കിലും
പങ്കുള്ളവര്‍ക്കാണെങ്കില്‍ ഒട്ടും കൂസലുണ്ടവുകയില്ലോ?!!എങ്കില്‍ എത്രയോ ആത്മഹത്യകള്‍......
പാവം വേലായുധന്‍ നായര്‍ അഭിമാനക്ഷതമേറ്റ്.......
വിവിധതലങ്ങളുമായി കൂട്ടിചേര്‍ക്കാന്‍ പറ്റുംതരത്തിലുള്ള വിത്യസ്തശൈലിയാണ് കഥയ്ക്ക്.
ആശംസകളോടെ
കച്ചവടം മുഖ്യമാകുമ്പോള്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ അവര്‍ക്ക് ബാധകമല്ല!
ഇല്ലാതാക്കൂമാധ്യമങ്ങള്ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കാനുള്ള പ്രഷര്‍ മനസിലാക്കുന്നു എങ്കിലും അത് എത്ര പേരുടെ ജീവിതങ്ങളെ ബാധിക്കുന്നൂ എന്ന് ചിന്തിപ്പിക്കുന്ന കഥ. ഒരു വീണ്ടു വിചാരവും ഇല്ലാതെ കേള്‍ക്കുന്നതെല്ലാം വാര്‍ത്തയാക്കി പുറത്തിറങ്ങുന്നതാണ് കുഴപ്പം.ഉത്തരെന്ധ്യയില്‍ ഉള്ള മഞ്ഞപത്രം പോലത്തെ ഗോസ്സിപ്പ് ചാനലുകളിലും ഇത് പോലെ വാര്‍ത്തകള്‍ സ്രിഷ്ടിക്കപെടാരുന്ടെങ്കിലും അതൊന്നും ആരും ചെവി കൊടുക്കാറില്ല. എന്നാല്‍ കേരളം എന്ന ഇട്ടാ വട്ടത്തില്‍ അത് പോലത്തെ സെന്സേഷനാല്‍ ന്യൂസുകള്‍ സമൂഹത്തെ കാര്യമായി ബാധിക്കും മാത്രവുമല്ല കേരളത്തില്‍ വിശ്വസനീയം എന്ന് കരുതുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഇത് പോലെ ന്യുസുകള്‍ പടച്ചു വിടുന്നത് .
മറുപടിഇല്ലാതാക്കൂവാര്ത്തകള് പണ്ടുമുതലേ മലയാളിയുടെ ദിനചര്യയുടെ ഒരു ഭാഗമാണ്. അത് അറിഞ്ഞുകൊണ്ടുള്ള മുതലെടുപ്പാണ് ഇന്ന് മാധ്യമങ്ങള്‍ നടത്തുന്നത്.
ഇല്ലാതാക്കൂlike u...plz call 9048101313, shafi chaliyam
മറുപടിഇല്ലാതാക്കൂസന്തോഷം.
ഇല്ലാതാക്കൂഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ കഥ, മാഷേ
മറുപടിഇല്ലാതാക്കൂനമ്മള് അനുഭവിക്കുന്നത്.
ഇല്ലാതാക്കൂകഥ വളരെ നന്നായി.
മറുപടിഇല്ലാതാക്കൂമാധ്യമങ്ങളെ പറ്റി കഥയില്‍ പറഞ്ഞത് അക്ഷരംപ്രതി ഞാനും ശരി വെയ്ക്കുന്നു.
എനിക്ക് ഒന്ന് കൂട്ടി ചേര്‍ക്കാനുണ്ട്. രാഷ്ട്രീയക്കാരെ പറ്റി മാധ്യമങ്ങള്‍ പറയുന്നത് മിക്കതും കെട്ടുകഥകള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.
ഉദാഹരണത്തിന് ടി പി കൊല. അത് പാര്‍ട്ടിയുടെ താല്‍പര്യത്തില്‍ ചെയ്തതല്ല എന്ന് പാര്‍ട്ടി പറയുന്നത് കളവാണെന്ന് ഞാന്‍ കരുതുന്നു.
കാതലായ അര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ആണ് ആ കാര്യത്തില്‍ ശരി പറയുന്നത്.
അതെ സമയം ഓരോ മാധ്യമവും സത്യമായ ആ വാര്‍ത്തയെ അവരുടെ താല്പര്യം അനുസരിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ക്കുകയും അനവസരത്തിലും കൂടുതല്‍ ചര്ചിക്കുകയും ചെയ്യുന്നുണ്ട്.
സലിം ഭായിയുടെ ചേര്‍ക്കലില്‍ എനിക്ക് ചേര്‍ക്കാനുള്ളത് തെറ്റും ശരിയും തിരിച്ചറിയിക്കാതെ ജനത്തെ കുഴയ്ക്കുന്നതോടോപ്പം ചിലത് മാത്രം പ്രൊജെക്റ്റ് ചെയ്യുകയും സമാനമായ പലതും മറക്കുന്ന രീതിയും....
ഇല്ലാതാക്കൂഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂവിത്യസ്തശൈലി!!!
നന്ദി മാഷെ
ഇല്ലാതാക്കൂഇപ്പൊ എല്ലാം ബിസ്സിനെസ്സ് അല്ലെ. കഥയിലൂടെ പറഞ്ഞ കാര്യങ്ങള്‍ ബോധിച്ചു.
മറുപടിഇല്ലാതാക്കൂഅതെ.
ഇല്ലാതാക്കൂനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂഅറിയിപ്പിന് നന്ദി.
ഇല്ലാതാക്കൂഞാന് ആദ്യമായാണ്‍ ഈ ബ്ലോഗ് കാണുന്നത്. കഥ പറഞ്ഞ ശൈലി എനിയ്ക്ക് ഇഷ്ടമായി . തുടര്‍ന്നും നല്ല നല്ല സ്രഷ്ടികള്‍ പ്രതീക്ഷിക്കുന്നു . സ്നേഹത്തോടെ PRAVAAHINY
മറുപടിഇല്ലാതാക്കൂസ്വാഗതം.
ഇല്ലാതാക്കൂഇനിയും കാണാം.
നന്നായി എഴുതി
മറുപടിഇല്ലാതാക്കൂനല്ല ഒഴുക്കുള്ള കഥ
ഓണാശംസകള്‍
നന്ദി ഗോപന്.
ഇല്ലാതാക്കൂഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ് ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............
മറുപടിഇല്ലാതാക്കൂപുതിയ പോസ്റ്റുകള്‍ അറിയിക്കാന്‍ ഈ സ്ഥലം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഇല്ലാതാക്കൂരാംജി ഹൃദയം നിറഞ ഓണാശംസകള്‍
മറുപടിഇല്ലാതാക്കൂ-------------------------------------
പതിവ് പോലെ ഇത്തവണയും കഥ വായിക്കാന്‍ വൈകി ,മുമ്പുള്ള കഥകളില്‍ നിന്നും കഥാശൈലി വ്യത്യസ്ത പുലര്‍ത്തി ,ഇഷ്ടമായി ഈ ആത്മാവിന്റെ കഥപറച്ചില്‍ .
നന്ദി ഫൈസല്‍.
ഇല്ലാതാക്കൂഞാനും വന്നു വായിച്ചു. ഇഷ്ട്ടപെട്ടു. ഓണാശംസകള്‍.
മറുപടിഇല്ലാതാക്കൂസന്തോഷം.
ഇല്ലാതാക്കൂഒര് കഥാകാരന്‍ മാധ്യമ കാപട്യത്തെ ഇങ്ങനെ ഒര് രചനയിലൂടെ വിമര്‍ശിച്ചത് തികച്ചും വിസ്മയകരമായി തോന്നി. എഴുത്തിന്റെ ശക്തി സാമൂഹ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ ങ്ങള് കാണിച്ച ശ്രമം ശ്ലാഘനീയമാണ്. പക്ഷെ, കഥ എന്ന നിലയില്‍ ചില പോരായ്മകള്‍ വന്നിട്ടുണ്ട്, എന്ത് എവിടെ എങ്ങനെയെന്നോന്നും കൃത്യമായി പറയാനുള്ള പരിജ്ഞാനം എനിയ്ക്കില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു..
മറുപടിഇല്ലാതാക്കൂസുഹൃത്തിന്റെ നിരീക്ഷം ശരിയാണ്. ഞാനത മനസ്സിലാക്കുന്നു.
ഇല്ലാതാക്കൂവീണ്ടും കാണാം.
മാധ്യമ കുതുഹൂലത്തിനെ എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു കഥ
മറുപടിഇല്ലാതാക്കൂവരാന് അല്‍പ്പം വൈകി ക്ഷമിക്കുമ
ക്ഷമയുടെ കാര്യമൊക്കെ എന്തിനാ?
ഇല്ലാതാക്കൂനന്നായിരിക്കുന്നു. ഒരു നുണ പല ആവര്‍ത്തിച്ചാല്‍ സത്യമായി തീരും എന്ന ഗീബല്‍സിയന്‍ തന്ത്രമാണല്ലോ മാധ്യമങ്ങള്‍ കാലാകാലമായി പിന്തുടരുന്നത്.
മറുപടിഇല്ലാതാക്കൂഇപ്പോഴത് നിയന്ത്രണമില്ലാതെ എറിയിരിക്കുന്നു.
ഇല്ലാതാക്കൂവായിക്കാന് വൈകി
മറുപടിഇല്ലാതാക്കൂസമകാലീക വിഷയം കഥയായി മാറുമ്പോള്‍ തന്നെ കാര്യങ്ങള്‍ അങ്ങിനെ തന്നെ പറഞ്ഞു വെച്ചിരിക്കുന്നു..
സത്യവും നീതിയും നഷ്ടപ്പെട്ട നമ്മുടെ മാധ്യമങ്ങളെ,
പട്ടിയെ പേപട്ടിയാക്കുന്ന ചില ശൈലികളെ
നല്ല ഭാഷയും ആംഗ്യങ്ങളും കൊണ്ട് ഏതു കളവും സത്യമാക്കി നമ്മളിലേക്ക് കുത്തി വെക്കുന്ന അവതാരകരെ
എല്ലാം അറിഞ്ഞിട്ടും വീണ്ടും
അവരെ വിശ്വസിക്കുന്ന നമ്മളെ എല്ലാം ഈ കഥയില്‍ കണ്ട്
സന്തോഷം
ആശംസകള്‍
അതെ. അതാണ് കാര്യം.
ഇല്ലാതാക്കൂഅവരെ നമ്മള്‍ അറിഞ്ഞിട്ടും വീണ്ടും വീണ്ടും കേള്‍ക്കുന്നു, വിശ്വസിക്കുന്നു.
ഒറ്റയിരുപ്പില്‍ എന്റെ ആറു കഥകള്‍ വായിച്ച് അഭിപ്രായം അറിയിച്ചതിന്
വളരെ വളരെ നന്ദിയുണ്ട്.
എനിക്കത് കൂടുതല്‍ പ്രചോദനം നല്‍കുന്നു.
നന്ദി.
കഥ ഇഷ്ടായി ..
മറുപടിഇല്ലാതാക്കൂസ്വാഗതം.
ഇല്ലാതാക്കൂഇഷ്ടമായി ഈ ആത്മാവിന്റെ കഥപറച്ചില്‍ .
മറുപടിഇല്ലാതാക്കൂഫ്ലാഷ് ന്യൂസ് ടി.വിയില്‍ ആളിപ്പടരുന്ന അഗ്നി മറ്റൊരിടത്ത്. നല്ല രണ്ടു ബിംബങ്ങള്‍.കഥ ഇഷ്ടായി
മറുപടിഇല്ലാതാക്കൂആളിപ്പടരുന്ന അഗ്നിയാണ് അവരുടെ നോട്ടം...
ഇല്ലാതാക്കൂസമകാലീന സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ച.
മറുപടിഇല്ലാതാക്കൂഒരു സ്ക്രീനിലെന്നപോലെ മാറിമറയുന്ന ചിത്രങ്ങളുടെ, അക്ഷരരൂപം അതിമനോഹരമായി വരച്ചിട്ട രചന..!
പറയേണ്ടതു പറഞ്ഞ് അതി വിദഗ്ദമായി പര്യവസാനിപ്പിച്ച ഈ നല്ല എഴുത്തിനെ,
തൊപ്പിയൂരി നമിക്കുന്നു..!
ആശംസകളോടെ..പുലരി
നന്ദി പ്രഭന്
ഇല്ലാതാക്കൂമാധ്യമങ്ങള് പറയുന്നതിനനുസരിച്ച് ചലിക്കുന്ന സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞു.. കാരണങ്ങളും തീരുമാനങ്ങളും എല്ലാം അവര്‍ സൃഷ്ടിക്കുന്നത്.. വളരെ നല്ല എഴുത്ത്.. ഇവിടെ ഞാന്‍ ആദ്യം
മറുപടിഇല്ലാതാക്കൂഅതെ. അത്തരം ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇല്ലാതാക്കൂസ്വാഗതം സുഹൃത്തെ.
കാണാം.
ഒരുടോക്കുമെണ്ടാരി പോലെ ..
മറുപടിഇല്ലാതാക്കൂപിന്നെ ഒരു കഥയുടെ രീതിയും ...
നന്നായി .
ഇക്കാലത്ത് പ്രത്യേകിച്ചും .
നന്ദി സുഹൃത്തെ
ഇല്ലാതാക്കൂവര്ത്തമാന കാലത്തിന്റെ കഥ ... വളരെ മനോഹരമായി മാധ്യമ രംഗത്തെ കച്ചവട മനോഭാവം വരച്ചിട്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി അമ്പിളി.
ഇല്ലാതാക്കൂആശംസകള്................. ബ്ലോഗില്‍ പുതിയ പോസ്റ്റ്....... മലയാള സിനിമ റോക്ക്സ്....... വായിക്കണേ...............
മറുപടിഇല്ലാതാക്കൂഇത് എത്രാമത്തെ തവണയാണ് ഈ പോസ്റ്റില്‍ ജയരാജിന്റെ അറിയിപ്പ്.....?
ഇല്ലാതാക്കൂനേരോടെ നിര്‍ഭയം നിരന്തരം...
മറുപടിഇല്ലാതാക്കൂആശംസകള്
ദദാണ് കാര്യം.
ഇല്ലാതാക്കൂസമകാലീന ചിത്രീകരണം ഭംഗിയായി ഒരു പാടിഷ്ടപ്പെട്ടു. ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂസ്വാഗതം
ഇല്ലാതാക്കൂനന്ദി മാഷെ.
മാധ്യമരംഗം അനാവരണം ചെയ്തു കാട്ടിയതിന് നന്ദി.കഥ എനിക്കിഷ്ടമായി
മറുപടിഇല്ലാതാക്കൂസ്വാഗതം.
ഇല്ലാതാക്കൂനന്ദി നബിത.
kathayude shyli orupaadu ishtamaayi..bhavukangal etta.....
മറുപടിഇല്ലാതാക്കൂ