5/7/14

അമ്മീമ്മക്കഥകളുടെ കഥാകാരി.

                                                                                                                                  5/7/2014

അഗ്രഹാരങ്ങളുടെ അടരുകളിൽ അസ്തമിച്ചിട്ടില്ലത്ത ആകുലതകൾ വിങ്ങിക്കൊണ്ടിരിക്കുന്നു... സവർണ്ണതയിൽ ഒരിക്കലും സമരസപ്പെടാത്ത ജാതിവൈര്യത്തിന്റെ വലിഞ്ഞുമുറുകിയ ചോരക്കുഴലുകളിൽ രക്തസമ്മർദം നിലച്ചിട്ടില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്‌. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു.

അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരി തന്നെയാണ്‌ “അമ്മീമ്മക്കഥകൾ”ടെ കഥാകാരിയായ എച്ചുമുക്കുട്ടി എന്ന കല എന്നതിൽ സംശയത്തിന്‌ സ്ഥാനമുണ്ടെന്നു തോന്നുന്നില്ല.

മുഖ്യധാരാ എഴുത്തുകാരെ നമ്മൾ വല്ലപ്പോഴും വായിക്കുന്നു. എന്നാൽ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു. തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ. വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും ഒരു പരിധി വരെ അടുത്തറിയുന്നുണ്ട്.

നമുക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്‌ എച്ചുമുക്കുട്ടിയുടേത്.

ബ്ലോഗ് പോസ്റ്റുകളെല്ലാം വായിച്ചതാണെങ്കിലും കഴിഞ്ഞ ദിവസമാണ്‌ അമ്മീമ്മക്കഥകൾ പുസ്തക രൂപത്തിൽ ഞാൻ വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറിപ്പെഴുതണമെന്നു തോന്നി. കാരണം അതൊരു ഓർമ്മപ്പുസ്തകമല്ലെ.., കഥകളല്ലല്ലൊ?  നമ്മുടെ പല സുഹൃത്തുക്കളും അമ്മീമ്മക്കഥകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും ഒരാവർത്തനം എന്നതിലുപരി എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകളിലൂടെ ഞാനൊന്ന് കണ്ണോടിക്കുവാൻ ശ്രമിക്കുകയാണ്‌.

അമ്മീമ്മക്കഥകളിലെ കഥാകാരിയുടെ ചില വാക്കുകൾ ഇതാ.... “വേരുകളുടെ പടലങ്ങളില്ലാതെ...” എന്ന ഒർമ്മക്കുറിപ്പിൽ നിന്ന്.

“വേരുകളെക്കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാൻ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാപ്പുരകളുമില്ലാത്ത ഒരാളാണു ഞാൻ. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛൻ വീട്, എന്റെ ബന്ധുവീടുകൾ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാൻ ഇല്ല. എന്തിന്‌, എല്ലാവരും എന്റെ ജാതി എന്ന് പറയുന്നത് പോലെ ഞാൻ ഒരു നമ്പൂതിരിയാണെന്നോ.....എന്നോ അല്ലെങ്കിൽ ഞാൻ ഒരു ചോവനാണെന്നോ അതുമല്ലെങ്കിൽ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാൻ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതിയിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളിൽ പതിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കൂ, ഇതാണ്‌ എന്റേത് ’ എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും ‘നമ്മുടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്‌.“    

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പൊള്ളല്‍ സമ്മാനിച്ച ജനനവും, ജനനത്തോടെ നികൃഷ്ടജീവികളെപ്പോലെ അകറ്റി നിർത്തപ്പെട്ട ബാല്യവും ബ്ലോഗിന്റെ തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തലായി പ്രത്യക്ഷപ്പെട്ട പോസ്റ്റുകളായിരുന്നു. പെണ്ണെന്ന അവജ്ഞയെ പുല്ലുപോലെ നേരിട്ടത് മുൻവിധികളെ കുടഞ്ഞെറിഞ്ഞ തുടക്കം മുതലുള്ള തുറന്നു പറച്ചിലിലൂടെയാണ്‌. എന്റെ ജാതിയറിഞ്ഞാൽ, നിറമറിഞ്ഞാൽ, സൗന്ദര്യമറിഞ്ഞാൽ, ജീവിതമറിഞ്ഞാൽ അങ്ങിനേയുമിങ്ങനേയും ധരിക്കുമെന്ന വേവലാതികളില്ലാതെ തികഞ്ഞ ബോധ്യത്തോടെയുള്ള എഴുത്ത്. അവനവനെത്തന്നെ ബലികൊടുക്കാൻ തയ്യാറല്ലാത്ത എഴുത്തുകാരന്‌/കാരിക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന കാഴ്ചപ്പാട് നിറഞ്ഞുനിൽക്കുന്ന എഴുത്ത്.

ബാല്യകാലജീവിതം സമ്മാനിച്ച കയ്പുനീരിന്റെ അനുഭവങ്ങളും ഒറ്റപ്പെടലുമാണ്‌ കുട്ടികളുടെ മനസ്സും അവരുടെ വേദനകളും ഇത്രയും തന്മയത്വമായി പകർത്താൻ എച്ചുമുക്കുട്ടിയെ പ്രാപ്തമാക്കിയിരിക്കുക. ഒരു കുട്ടി ജന്മം കൊള്ളുന്നതിനുവേണ്ടി വളർന്നു വികസിക്കുന്ന സാഹചര്യം മുതൽ പ്രസവം ബാല്യം കൗമാരം ജീവിതം എന്നത് പോലെ ആരംഭം മുതൽ പടിപടിയായാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകൾ വളർന്നു രൂപം പ്രാപിക്കുന്നതെന്ന് കാണാം.

സർവ്വ പ്രായങ്ങളിലും സമരം ചെയ്ത് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട അവസ്ഥകളാണ്‌ തുടർന്നുള്ള എഴുത്തുകളിൽ ഉടനീളം നിഴലിച്ചു കിടക്കുന്നത്. അത്തരം എഴുത്തുകളിലാണ്‌ എച്ചുമുക്കുട്ടിയുടെ അപാരമായ കഴിവ് നമ്മെ അസൂയപ്പെടുത്തുന്നത്. അനുഭവങ്ങള്‍  കണ്ടെത്തുന്നതിനായുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നായിരിക്കാം... ആ യാത്രക്കുവേണ്ട ഊർജ്ജം സമ്പാദിച്ചെടുത്തത് അമ്മീമ്മയിൽ നിന്നായിരുന്നുവെന്ന് വ്യക്തം.

ഒരൗദാര്യം പോലെ ഭിക്ഷപോലെ അമ്മീമ്മക്ക് നൽകുന്ന വീടും പറമ്പും പുരുഷാധിപത്യത്തിന്റേയോ സവർണ്ണാധിപത്യത്തിന്റേയോ കാർക്കശ്യങ്ങൾക്കുള്ള അവകാശമായി ഒരു കൂട്ടം മനുഷ്യർ സ്ഥാപിച്ചെടുക്കുന്നത് അമ്മീമ്മക്കഥകളിലെ “സ്വത്ത്, ധനം, സമ്പാദ്യം.....പെണ്ണിന്റെ കാര്യമാണു പറയുന്നത്...”എന്ന ഓർമ്മക്കുറിപ്പിൽ  കാണാം. അമ്മീമ്മയുടെ മരണശേഷം വീടിന്റേയും പറമ്പിന്റേയും അവകാശം സഹോദരന്റെ മകനു നൽകുന്ന നിബന്ധന എഴുതിച്ചേർക്കുന്നതോടെ അവകാശങ്ങൾക്ക് അർഹരല്ല സ്ത്രീകളെന്നും വെറുമൊരു കാവൽക്കാരി മാത്രമാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം പുരുഷാവകാശത്തിന്റെ നെറികേടിനെതിരെ ഉയരുന്ന ഗർജ്ജനവും കൂടി ആകുന്നുണ്ട് ആ ഭാഗങ്ങൾ.

ഇത്തരം ഓർമ്മകളുടെ ചിറകേറി പറക്കുന്ന എഴുത്തുകാരി മാതൃത്വത്തിന്റെ കനി തട്ടിപ്പറിക്കപ്പെടുന്ന ക്രൂരതയെക്കുറിച്ചും എഴുതുന്നത് പല പോസ്റ്റുകളിലും നമുക്ക് വായിക്കാനാവും.  സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന കോടതിവിധിയിൽ ബോധംകെട്ടു വീഴുന്ന നായികയെപ്പറ്റി എഴുതുന്നത് "പൂച്ചമ്മ" എന്ന കഥയിലാണ്‌. നമ്മുടേതെന്നു കരുതി നാം സർവ്വസമയവും കൂടെ കൊണ്ടുനടക്കുന്നത് ഒരു സുപ്രഭാതത്തിൽ അന്യമായി തീരുമ്പോൾ ചങ്ക് കഴയ്ക്കുന്ന വേദന മനുഷ്യനായി ജീവിക്കുന്നവർക്കെല്ലാം തുല്യമാണ്‌. അതൊരു തിരിച്ചറിവാകുന്നതോടെ നേടി എന്നു കരുതി സ്വന്തമാക്കിയതെല്ലാം ഇട്ടെറിയുകയും തന്നെക്കാൾ കൂടുതൽ നഷ്ടപ്പെടലുകളോടെ ജീവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുക എന്നത് തുടർന്ന് ജീവിക്കാൻ പ്രേരക ശക്തിയാവുകയും ഇല്ലായ്മയെ നേടിയെടുക്കാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം ശക്തി നേടിയെടുക്കുക എന്നത് അതീവ ശ്രമകരമായ ഒരദ്ധ്വാനവും പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്തതുമാണ്‌..!

തുടർന്നുവരുന്ന കഥകളിലും ലേഖനങ്ങളിലും കുറിപ്പുകളിലും എല്ലാം തന്നെ അശരണരും ദരിദ്രരും ആയവരുടെ അനുഭവങ്ങൾ പതിഞ്ഞിരിക്കുന്നതിൽ നിന്ന് അത്തരമൊരു ശക്തിയെ വായിച്ചെടുക്കാനാവുന്നു. വിശിഷ്യ പെൺപക്ഷങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെയുള്ള ഈറ്റപ്പുലിശക്തി....

ഒന്നുകൂടി വ്യക്തമാക്കിയാൽ ബ്രാഹ്മണ്യത്തിലെ സാമ്പത്തിക സമ്പന്നതയേയും സവർണ്ണ സമ്പന്നതയേയും തിരസ്ക്കരിച്ചിറങ്ങിപ്പോകുന്ന ഒരു ശക്തിയെ എച്ചുമുക്കുട്ടിയുടെ പോസ്റ്റുകളിലുടനീളം കാണാനാവുന്നു. ആ തിരസ്ക്കരണ ശക്തിയുടെ ഇന്നത്തെ രൂപത്തിലുള്ള ചില സൂചനകൾ ഈയിടെ പുറത്തിറങ്ങുന്ന കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വായിച്ചെടുക്കാനാവുന്നുണ്ട്. കുറച്ചുനാൾ മുമ്പെഴുതിയ ‘ചങ്ങാതി’ എന്ന കഥയിലെ നായികയുടെ വർത്തമാനകാല ചിത്രം ഒരുദാഹരണം മാത്രമാകാനാണ്‌ വഴി. അതിലെ രണ്ടു വരികൾ ഇപ്രകാരമാണ്‌. “ജീവിതം അടിച്ച് പതം വരുത്തിയ അവളുടെ ദാരിദ്ര്യം അവനിന്നു കണ്ടു മനസ്സിലാക്കുകയാണ്‌. നീലനിറമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റ്, ചുരുട്ടിയ പുല്പായ, മൂന്നു അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക്ക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ടു സാൽവാർ കമ്മീസുകൾ......“ കഴിഞ്ഞു സമ്പാദ്യം!

അമ്മീമ്മക്കഥകളുടെ പരിചയപ്പെടുത്തൽ ഈ-മഷിയിലൂടെ നടത്തിയ നിഷയുടെ വക്കുകൾ കേൾക്കു. അമ്മീമ്മ കാണിച്ച വഴികളിലൂടെ, അവർ പകർന്നു കൊടുത്ത നന്മയും സ്നേഹവും മുതൽകൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്‌ അവരുമായുള്ള എന്റെ പരിമിതമായ ഇടപഴകലിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്.“ സൗഹൃദത്തിന്റെ തലത്തിൽ നിന്ന് നിഷക്ക് അത്തരം യാഥാർഥ്യങ്ങൾ കാണാനായിട്ടുണ്ടെങ്കിൽ എഴുത്തിലൂടെ സ്വന്തം ജീവിതത്തിനു ജീവൻ നൽകുന്ന കഥാകാരിയാണ്‌ എച്ചുമുക്കുട്ടി എന്നു കരുതുന്നതിൽ തെറ്റില്ല.

ആറു മാസത്തേക്ക്, മാധ്യമം ദിനപ്പത്രത്തിലെ വെള്ളിയാഴ്ചകളില്‍ പുറത്തിറങ്ങുന്ന കുടുംബമാധ്യമത്തില്‍ സ്വകാര്യം എന്ന കോളം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ മുഖ്യധാരയിൽ നിലനിൽക്കേണ്ട പൊതുബോധത്തെക്കുറിച്ച് വാചാലയായത് നാം കണ്ടതാണ്‌. ആ എഴുത്തിനുള്ള ജനങ്ങളുടെ സ്വീകാര്യതയായിരുന്നു ആറുമാസം എന്ന കാലവധി രണ്ടര വർഷമായി നീണ്ടുപോകാൻ കാരണം. ആളും അർത്ഥവും സമ്മർദവും ആവശ്യമില്ലാതെ പ്രസിദ്ധികരിക്കപ്പെടാവുന്ന അച്ചടി മാധ്യമങ്ങളിൽ ഇതിനോടകം തന്നെ എച്ചുമുക്കുട്ടിയുടേതായ രചനകൾ കാണാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ആഴത്തിലുള്ള വിപുലമായ വായനയും അതുമൂലം സ്വായത്തമാക്കിയ അറിവും മാത്രമല്ല യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുടെ തീഷ്ണമായ കണ്ടെത്തലുകളും സ്വന്തം ജീവിതം തന്നെയും പകർത്തിയെഴുതുമ്പോൾ എച്ചുമുക്കുട്ടിയെന്ന എഴുത്തുകാരി നേടിയ ബിരുദാനന്തരബിരുദമെന്ന അക്കാദമിക്ക് ഡിഗ്രിയേക്കാൾ എത്രയോ ഉയരത്തിലാണിന്നവർ.

ഞാനിത്രയും പറഞ്ഞുവെച്ചത് അമ്മീമ്മക്കഥകളെക്കുറിച്ച് മറ്റുള്ളവർ സൂചിപ്പിക്കാത്ത എന്റെ ചില ചിന്തകൾ ധ്വനിപ്പിക്കാനാണ്‌. എന്തുകൊണ്ട് എച്ചുമുക്കുട്ടി വായിക്കപ്പെടണം എന്നിടത്തേക്കാണ്‌.

സാധാരണ പുസ്തകങ്ങളേയും എഴുത്തുകാരേയും പറ്റിയുള്ള പരിചയപ്പെടുത്തൽ നമ്മൾ വായിക്കാറുണ്ട്. ഒരു ബ്ലോഗറെന്ന നിലക്ക് നമ്മുടെയെല്ലാം സുഹൃത്തായ പ്രിയപ്പെട്ട എഴുത്തുകാരി സഹജീവികളുടെ വേദന സ്വന്തം ജീവിത ലക്ഷ്യമാക്കുമ്പോള്‍ ലഭിക്കുന്ന ഏക മനസ്സമാധാനവും എഴുത്താണെന്ന് കാണാവുന്നതാണ്. ചിലര്‍ ജീവിത പ്രയാസങ്ങളെ ഒന്നുമല്ലാതാക്കാൻ ചില കണ്ടെത്തലുകള്‍ നടത്തും. തന്നെക്കാളേറെ പീഡനങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതം കണ്ടെത്തി അവരുടെ ഇടയിലേക്ക് ഊഴ്ന്നിറങ്ങുക എന്ന മനസ്സിനെ ബലപ്പെടുത്തുന്ന തന്ത്രം ഉപയോഗിക്കുന്ന രീതി. അത്തരം പേടിപ്പെടുത്തുന്ന ചുറ്റുപാടുകൾക്ക് വലിയ ഉദാഹരണങ്ങളാണ്‌ ഇപ്പോൾ തുടർക്കഥയായി ബ്ലോഗിൽ പ്രസിദ്ധികരിക്കുന്ന 'ഇച്ചാക്കയുടെയും' 'പൂജയുടെയും' 'സ്വന്‍സലിന്റെയും' 'ഗരുവിന്റെയും' 'സീമയുടെയും' കഥകൾ. ജീവിതത്തെ ശക്തിപ്പെടുത്താൻ എഴുത്തുകാരി തെരഞ്ഞെടുത്തതെന്നു തോന്നാവുന്ന  അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ്‌ പറഞ്ഞത് അവനവനെ തന്നെ ബലികൊടുക്കാൻ തയ്യാറാവാത്തവർക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന്.

ബ്ലോഗർ കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് ജീവിതം ചീന്തിയെടുത്ത് തയ്യാറാക്കിയ എച്ചുമുക്കുട്ടിയുടെ രചനകൾ കേരളമാകെ വ്യാപിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്നെനിക്ക് തോന്നുന്നു. അതിനുവേണ്ടി നമുക്കോരോരുത്തർക്കും ചെയ്യാനാകുന്നത് നമ്മൾ ചെയ്യണം. നമ്മുടെ മറ്റ് സുഹൃത്തുക്കളെക്കോണ്ട് അമ്മീമ്മക്കഥകൾ വായിപ്പിക്കാനും വ്യപകമായ പുസ്തകലഭ്യതക്ക് വഴിയൊരുക്കുവാൻ കഴിയാവുന്നവർ അത് ചെയ്യുകയും വേണം. അമ്മീമ്മക്കഥകളിൽ വന്നതിനേക്കാൾ മഹത്തായ സൃഷ്ടികളാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗുകളിൽ ഇനിയും ധാരാളമായി കാണാൻ കഴിയുന്നത്. അതെല്ലാം പുസ്തകരൂപത്തിൽ സമാഹരിക്കുന്നതിന്‌ കൂടുതൽ ഔട്ട്ലെറ്റുകളുള്ള പ്രസാധകരെ പരിചയപ്പെടുത്താനും അതിനാവശ്യമുള്ള സൗകര്യങ്ങൾ ചെയ്യാനും കഴിയുന്നവർ അങ്ങിനേയും നമ്മുടെ കുടുംബാംഗത്തിന്റെ മാനസ്സികോല്ലാസം വർദ്ധിപ്പിച്ച് എല്ലാ തലത്തിലും ദരിദ്രമായ സഹജീവികൾക്ക് ആശ്വാസം ലഭിക്കേണ്ടുന്ന എഴുത്തിലേക്ക് എച്ചുമുക്കുട്ടിയെ നയിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യണമെന്നുമാണ്‌ എനിക്ക് തോന്നുന്നത്, പ്രത്യേകിച്ചും അറിവു കൊണ്ടുമാത്രം കാര്യങ്ങൾ നടത്താൻ കഴിയാത്ത ഇന്നത്തെ കാലത്ത്. ലാഭവും പണവും പ്രശസ്തിയും ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിനകം തന്നെ എച്ചുമുക്കുട്ടിയുടെ പുസ്തകങ്ങൾ വിപണികൾ കീഴടക്കിയേനെ എന്നും ഞാൻ വിശ്വസിക്കുന്നു.

അമ്മീമ്മക്കഥകൾ ലഭ്യമാകുന്ന ഇടങ്ങൾ:-

1. http://indulekha.com/ വഴി ഒൺലൈൻ വഴി വിദേശത്ത് പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ പോയാല്‍ ലഭിക്കും . ഇന്ദുലേഖയില്‍ പോയി Ammeemma Kathakal എന്ന് സേര്‍ച്ച്‌ ചെയ്താലും കാണാം.

2. ഇന്ത്യയില്‍ എവിടെയും വി പി പി ആയി സി എല്‍ എസ് പബ്ലിക്കേഷനില്‍ നിന്ന് ബുക്ക് അയച്ചു തരും.
മാനേജർ, സി എൽ എസ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ, 670 141 എന്ന വിലാസത്തിൽ ആവശ്യപ്പെട്ടാലും മതി.
അല്ലെങ്കിൽ clsbuks@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അഡ്രസ്സും ഫോൺ നമ്പറും മെയിൽ ചെയ്യാം.
09747203420 ഈ മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ആയി മെസേജ് അയച്ചാലും ബുക്ക് ലഭിക്കും.

3. തൃശൂർ വടക്കേച്ചിറ ബസ്സ്സ്റ്റാന്റിലെ ജോർജ്ജേട്ടന്റെ പെട്ടിക്കടയിൽ പുസ്തകം വില്പനക്കുണ്ട്.

4. തിരുവനന്തപുരത്തെ കേശവദാസപുരത്ത് കേദാരം ഷോപ്പിങ്ങ് കോബ്ലക്സിലുള്ള എക്സെൽ ബുക്ക്ഷോപ്പിലും (ഷോപ്പ് നമ്പർ- 70) അമ്മീമ്മക്കഥകൾ കിട്ടും.

പരിചയപ്പെടുത്തലിനു എച്ചുമുക്കുട്ടിയോടു ചോദിച്ചപ്പോള്‍ തന്ന ചിത്രങ്ങള്‍ ആണ്.





100 അഭിപ്രായങ്ങൾ:

  1. പതിനഞ്ചോളം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുള്ള ഒരു പാവം എഴുത്തുകാരാനണാണ് ഞാൻ. ചന്തു നായർ എന്ന തിരുവനന്തപുരത്ത്കാരൻ നായർ. എചുമു തിരുവനതപുരത്താണ് ഇപ്പൊൾ താമസം എങ്കിലും ഇതുവരെ ഞങ്ങൾക്ക് കണ്ട്മുട്ടാനായില്ലാ. തിരുവനതപുരത്ത് നിന്നും 25 കി.മി. മാറിയാണ് കാട്ടാക്കട. എങ്കിലും...എചുമുവിനെ ഞാൻ അടുത്തറിഞ്ഞത് അമ്മീമ്മ കഥകൾക്ക് ആമുഖം എഴുതാൻ വേണ്ടിയായിരുന്നു. സി.എൽ.എസ് ഉടമ ലീലാ.എം.ചന്ദ്രന്റെ നിർബ്ബന്ധത്താലാണ് ഞാന്ത് ചെയ്തതും. ഒരു പക്ഷേ ഞാൻ എഴുതിയ എറ്റവും നല്ല അവതാരികകളിൽ ഒന്നും അതാകാം...റാംജി പറഞ്ഞത് വളരെ സത്യമാണ് നാളെത്തെ തലമുറയിൽ ഈ എഴുത്തുകാരിയുടെ സ്ഥാനം ഉയർന്ന സോപാനത്തിലായിരിക്കും... ഒരു കാര്യം കൂടി പറയട്ടെ ഈ അടുത്ത കാലത്ത് ഒരു മാസികയുടെ പത്രാധിപ സമിതിയിൽ ഞാനും അംഗമായി ,അടുത്തലക്കത്തിൽ റാംജിയുടേയും,എചുമുവിന്റേയും ഓരോ കഥകൾ ഈ മാസം ഇറങ്ങുന്ന ഭാരതീയത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇരുവർക്കും എന്റെ നല്ല നമസ്കാരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി ചന്തുവേട്ടാ

      ഇല്ലാതാക്കൂ
  2. nandi patteppaadam ...iniyum vendathra prothsahanam echmukkuttiykkum bloginum ammeemakkathakalkkum kittiyittilla.ee parichayappeduthal valare nannaayi.njanith eduthukondu pokunnu.ok?

    മറുപടിഇല്ലാതാക്കൂ
  3. അമ്മീമ്മക്കഥകള്‍ക്ക് ഒരു നല്ല പരിചയപ്പെടുത്തലായി റാംജിയുടെ ഈ കുറിപ്പ്

    മറുപടിഇല്ലാതാക്കൂ
  4. 'അവനവനെത്തന്നെ ബലികൊടുക്കാൻ തയ്യാറല്ലാത്ത എഴുത്തുകാരന്‌/കാരിക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന കാഴ്ചപ്പാട് നിറഞ്ഞുനിൽക്കുന്ന എഴുത്ത്...'
    വാസ്തവം.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. ഒന്നാം തരം എഴുത്തുകാരി..... നമ്മുടെ കൂട്ടുകാരി!
    നന്മകൾ..... നന്മകൾ......നന്മകൾ....!

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല ഒരു അവലോകനം ..രണ്ട് പേർക്കും ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  7. എന്റെ ജീവിതമാണു എന്റെ സന്ദേശം.
    എച്മുവിനെ വായിക്കുമ്പോൾ അതാണു അനുഭവപ്പെടുന്നത്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ ശരിയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ജോസ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  8. എഴുത്തുകാർ - അവർ എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും നമ്മളിൽ നിന്ന് ഒരു അകലം തോന്നാറുണ്ട്. എന്നാൽ എച്ചുമുക്കുട്ടി എന്ന എഴുത്തുകാരിയോട് ഈ അകലം തോന്നിയിട്ടില്ല. എഴുതാൻ താൽപ്പര്യമുള്ള ബ്ളോഗിലൂടെ പങ്കുവെക്കുന്ന ചിന്തകൾ അഭിപ്രായം അറിയിക്കാനും ,പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുകയും, സ്വന്തം രചനകൾ വിനയപൂർവ്വം വായനക്കുവെക്കുകയും ചെയ്യുന്ന എച്ചുമുക്കുട്ടിയോട് സ്വന്തം കുടുംബാംഗം എന്ന രീതിയിലുള്ള അടുപ്പം തോന്നിപ്പോവും. അല്പം എഴുതാൻ തുടങ്ങി ചെറിയ അംഗീകാരം ലഭിക്കുമ്പോഴേക്കും, തന്നിലും ചെറിയ മറ്റ് എഴുത്തുകാരെ പരിഗണിക്കാതെ മാറിനിൽക്കുന്ന എഴുത്തിലെ അഭിനവ ഹിമാലയങ്ങൾ എച്ചുമുക്കുട്ടിയെ കണ്ടു പഠിക്കണം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന സമീപനം എച്ചുമുവിന്റെ എഴുത്തിൽ ശക്തമാണ്. പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങൾ തന്റെ ലേഖനങ്ങളിലൂടെയും, കഥകളിലൂടേയും, യാത്രാവിവരണങ്ങളിലൂടെയും എച്ചുമു പങ്കുവെക്കുമ്പോൾ അത് ശക്തമായി വായനക്കാരിലേക്കും പടരുന്നു. എച്ചുമുവിന്റെ ശൈലി അതിന് അനുയോജ്യമാണ്. എഴുത്തിലും, വ്യക്തിത്വത്തിലും പുലർത്തുന്ന ഈ നന്മയാണ് എച്ചുമുക്കുട്ടി എന്ന എഴുത്തുകാരിയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സവിശേഷത....

    എച്ചുമുക്കുട്ടിയുടെ രചനാലോകവും, വ്യക്തിജീവിതത്തിലെ ചില ഘട്ടങ്ങൾ അനാവരണം ചെയ്ത ലേഖനങ്ങളും നന്നായി വിലയിരുത്തിയിരിക്കുന്നു.....

    കൂടതുതൽ നന്മകളിലേക്ക് നമ്മുടെ ഈ കൂട്ടുകാരി വളർന്നുയരട്ടെ എന്നു പ്രാർത്ഥിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഴിവുകളുടെ പുറത്തുള്ള താല്‍പര്യവും സ്നേഹവും തുടര്‍ന്നും നിലനില്‍ക്കുന്നത് അവരവരുടെ വ്യക്തിത്വത്തെ കൂടി മനസ്സിലാക്കുന്നതോടെയാണ്. പ്രതീപ് മാഷ്‌ പറഞ്ഞതാണ് കാര്യം. ചെറിയ ഒരംഗീകാരം ലഭിക്കുമ്പോഴേക്കും പഴയതെല്ലാം മറക്കുന്ന ഒരു പ്രവണത. അത് മനുഷ്യസഹജമാണ്, എന്നിരുന്നാലും എച്ചുമുക്കുട്ടിയില്‍ അത്തരം ഒരു വേര്‍തിരിവ് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ഒരു കുടുംബാഗത്തെപ്പോലെ കരുതാന്‍ കഴിയുന്നതെന്ന് ഇപ്പോള്‍ മാഷ്‌ പറഞ്ഞപ്പോഴാണ് എനിക്കും തോന്നുന്നത്. സ്നേഹവും കരുണയും മാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു ഒരെഴുത്തുകാരി.
      നന്ദി മാഷെ ഈ വിശദമായ വിലയിരുത്തലിന്.

      ഇല്ലാതാക്കൂ
  9. എച്ചുമുവിന്റെ ബ്ലോഗ്‌ ഞാന്‍ ആദ്യം വായിക്കുന്നത് അമ്മീമ്മയുടെ ഒരു കഥയാണ്‌ ഇല്ലിയരി പായസത്തിന്റെ കഥ. അത് 2010 ല്‍ ആണെന്ന് തോന്നുന്നു.ആരാ ഈ എഴുത്തുകാരി എന്ന് അന്നറിയില്ലായിരുന്നു. അത് വായിച്ചതോടെ ആ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഞാന്‍ എടുത്തു വായിച്ചു. ആ സമയത്ത് 'എച്ചുവിന്റെ ഉലകത്തില്‍' അത്രയധികം പോസ്റ്റുകളും ഉണ്ടായിരുന്നില്ല. ഇത്രയും നല്ല എഴുത്ത് എന്തെ എന്റെ കണ്ണില്‍ പെട്ടില്ല എന്ന് ഞാന്‍ അമ്പരന്നു പോയി . പിന്നെയാണ് എച്ചുമു എന്ന കൂട്ടുകാരിയെ പരിചയപ്പെടുന്നത്. കഥയായാലും അനുഭവമായാലും മനസ്സിനെ തൊട്ടുണര്‍ത്തുന്ന എച്ചുവിന്റെ എഴുത്തുകള്‍ മുഖ്യധാരയില്‍ സജീവമാകേണ്ട സമയം എപ്പോഴേ കഴിഞ്ഞു. അമ്മീമ്മക്കഥകള്‍ ഞാന്‍ പലവട്ടം വായിച്ചു കഴിഞ്ഞു.എച്ചുമുവിന്റെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം സ്നേഹത്തിന്റെ കഥ പറഞ്ഞ ഒരു മനുഷ്യന്റെ കഥയാണ്‌ ഒരു വീട്ടമ്മയെ സംഗീത ഉപകരണം പഠിപ്പിക്കാന്‍ വന്ന ഒരു മനുഷ്യന്റെ കഥ. പേര് മറന്നു.

    മറുപടിഇല്ലാതാക്കൂ
  10. നമ്മുടെ എച്മുവിന് അലങ്കാരമായി ഈ എഴുത്ത് തിളങ്ങുന്നു. സന്തോഷം, റാംജി!

    മറുപടിഇല്ലാതാക്കൂ
  11. മലയാളം ‍ബ്ളോഗേഴ്സിൽ പരിചയപ്പെടുത്തൽ വേണ്ടാത്തൊരു എഴുത്തുകാരിയാണ് എച്മു. എങ്കിലും റാംജിയേട്ടന്റെ ഈ എഴുത്ത് കൂടുതൽ ഉചിതമായി.

    മറുപടിഇല്ലാതാക്കൂ
  12. നല്ലൊരു അവലോകനം ..
    നല്ല എഴുത്ത് കാരിയുടെ എഴുത്തിലേക്ക് ഒരെത്തി നോട്ടം ..
    പച്ചയായ ജീവിതത്തിൽ നിന്നും എടുത്തെഴുതുന്ന കഥാകാരി യാണ് അവർ
    ,,,,,,,,,,,,,
    ആശംസകൾ സർ

    മറുപടിഇല്ലാതാക്കൂ
  13. Nannayi ee vaayippikkal Ramji.. Echmu orupaadu uyarangalilekkethenda kathaakaariyaanu.

    മറുപടിഇല്ലാതാക്കൂ
  14. Aksharangaliloode jeevikkunna oro ezhuthukarkkum ...!
    .
    Manoharam ee parichyappeduthal, Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ
  15. ഒന്നാം തരം എഴുത്തുകാരി..... നമ്മുടെ കൂട്ടുകാരി!
    നന്മകൾ..... നന്മകൾ......നന്മകൾ....!

    മറുപടിഇല്ലാതാക്കൂ
  16. അറിയുന്നരോളെകുറിച്ച് ഇങ്ങനെ വായിക്കുന്നതും, അറിയുന്നതും ഒരു സുഖം തന്നെ...കാലം ഇതിലും നന്നായി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ട ഒരാളാണ് എച്മു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും.
      നന്ദി ഗൌരിനാഥന്‍

      ഇല്ലാതാക്കൂ
  17. nalla parichayappedathal. , nannayi varatte. ivide pongumoodu anu thamasikkunnathennanu ennanu ennodu paranjathu.kanan pattiyittilla.

    മറുപടിഇല്ലാതാക്കൂ
  18. അറിയാത്തല്ലയീ ആരാമത്തെ
    നുകരാത്തതല്ലയീ സൌഗന്ധവും..
    എങ്കിലും മാരുതനാ ഗന്ധമിങ്ങനെ
    മനം നിറയ്ക്കും കുളിരിൽ
    ചാലിച്ച നല്കീടിൽ പടരുമീപെരുമ
    ഈ ലോകമാകെ...:) ഇഷ്ടം നന്ദിയും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ ആഗ്രഹിക്കുന്നു ഷബീര്‍.
      നന്നായിരിക്കുന്നു ഈ വരികള്‍.
      നന്ദു സുഹൃത്തെ.

      ഇല്ലാതാക്കൂ
  19. shinekumar vettackal7/06/2014 07:02:00 PM

    Ammeemmakkadhakal vaayichu. nannaayittundu. cheriya chariya sambhavangalil ninnu kadha menanjedukkunna reethi valare nannaayi.

    മറുപടിഇല്ലാതാക്കൂ
  20. എച്ച്മു എന്ന എഴുത്തുകാരിയുടെ പ്രൌഢിയ്ക്കു ചേരുന്ന ഒരു പരിചയപ്പെടുത്തലായി, ഈ ലേഖനം. ഇതെടുക്കുകയാണെന്ന് ടീച്ചര്‍ പറഞ്ഞതുതന്നെ ഈ ലേഖനത്തിന്റെ നിലവാരത്തിനുള്ള അംഗീകാരമാണ്.

    പക്ഷേ എച്ച്മുവിന്റെ സുനിശ്ചിതമായ സാഹിത്യവിജയത്തില്‍ ഈ വായനക്കാരന്റെ പങ്ക് ഉണ്ടാകില്ല. എച്ച്മു കൈ പിടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ ചെല്ലാന്‍ എനിക്കിഷ്ടമല്ല. അവര്‍ തുറന്നിടുന്ന ജാലകങ്ങളിലൂടെ പുറത്തേയ്ക്കുനോക്കാന്‍ എനിക്കു പേടിയാണ്. ശീതീകരിച്ച ഇടങ്ങളില്‍ മാത്രം ഇരുന്നു ശീലിച്ച എനിക്ക്, എച്ച്മു നില്‍ക്കുന്ന കൊടും വെയിലില്‍ ഒരു നാഴികപോലും നില്‍ക്കാനാവില്ല. റാംജി സൂചിപ്പിച്ചതുപോലെ ഒരാള്‍ നിരന്തരം 'ബലി നല്‍കുന്നത്' - ആത്മപീഡനം ഏറ്റുവാങ്ങുന്നത് എനിക്കു കണ്ടുനില്‍ക്കാനാവില്ല. അതുകൊണ്ട് ഞാന്‍ ഈ പുസ്തകം വാങ്ങുകയോ, എനിക്കു പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുകയോ ചെയ്യില്ല.

    (കുടുംബമാധ്യമത്തില്‍ വന്ന എച്ച്മുവിന്റെ ലേഖനങ്ങള്‍ മിക്കതും താരതമ്യേന തീവ്രത കുറഞ്ഞതായിരുന്നു - അവ വായിക്കാറുമുണ്ടായിരുന്നു)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചീച്ചി സൂചിപ്പിച്ച ഒരു പൊതുബോധത്തില്‍ നമ്മളെല്ലാം ഉള്‍പ്പെടുന്നു. അതിനെ സ്വയം വിമര്‍ശനപരമായി കാണുന്ന അഭിപ്രായം താങ്കളുടെ മനം ഗ്രഹിക്കാന്‍ കഴിയുന്നു. സ്വയം വിലയിരുത്താന്‍ മനുഷ്യര്‍ കൂടുതല്‍ സന്നദ്ധരായിക്കൊണ്ടിരിക്കുന്നു എന്നും ഇപ്പോള്‍ തോന്നുന്നു. താങ്ങുകള്‍ നഷ്ടമാവുമ്പോള്‍ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാന്‍ ചിലപ്പോഴൊക്കെ ആത്മപീഢനം അനിവാര്യമാകുന്ന എത്രയോ ജീവിതങ്ങള്‍ നാം കാണാതെ പോകുന്നു അല്ലെ...
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  21. താല്പ്പര്യത്തോടെ വായിച്ചു. എച്മുവിന്റെ രചനകൾ വായിച്ചിട്ടുണ്ട്. എന്നും വളരെ നല്ല അഭിപ്രായമേ തോന്നിയിട്ടുള്ളൂ. ഈ പുസ്തകം എന്റെ മുംബെയിലുള്ള വസതിയിൽ എത്തിയിട്ട് കുറെയായി. ഇനി, അടുത്ത്തന്നെ ലീവിൽ പോകുമ്പോൾ വായിക്കണം.

    മറുപടിഇല്ലാതാക്കൂ
  22. നന്നായി മാഷേ, നല്ല പരിചയപ്പെടുത്തല്‍

    മറുപടിഇല്ലാതാക്കൂ
  23. എല്ലാ ആശംസകളും കല ചേച്ചിക്ക്..
    റാംജി സാർ ചെയ്തത് വളരെ നല്ല കാര്യമാണ്..
    അഭിനന്ദനങ്ങൾ !

    മറുപടിഇല്ലാതാക്കൂ
  24. റാംജി പറഞ്ഞപോലെ തീര്‍ച്ചയായും എച്ച്മുകുട്ടി വായിക്കപ്പെടണം
    റാംജിക്കും ഒരു സല്യൂട്ട്.

    മറുപടിഇല്ലാതാക്കൂ
  25. ഇങ്ങനെ ഒരു പരിചയപ്പെടുത്തൽ വളരെ നന്നായി. പ്രത്യേകിച്ച് നമ്മളിലൊരാൾ എന്നാൽ നമ്മളിലും എത്രയോ ഉയരങ്ങളിൽ എത്തിപ്പെട്ടയാളെ എല്ലാരു വായിക്കപ്പെടാൻ ഇതൊരു ചെറിയ കര്യമാണെങ്കിലും എത്രയോ ഉപകാരപ്പടുന്നു. അമ്മീമ്മ ക്കഥകൾ ഈ മാസം തന്നെ നാട്ടിൽ പോകുമ്പോൾ ഒന്ന് വാങ്ങാൻ ഇതിലെ അഡ്ഡ്രസ്സുകളും ഉപകരിച്ചു. നാട്ടിലുണ്ടാവുമ്പോൾ ആഴ്ചയിലൊരിക്കൽ എച്മുവിന്റെ എഴുത്ത് മാധ്യമത്തിൽ വല്ലാത്തൊരു വയന തരുന്നു.
    അഭിനന്ദനത്തിനൊപ്പം നന്ദിയോടെ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാട്ടില്‍ പോകാണല്ലേ.
      ഭാഗ്യവാന്‍
      നന്ദി ബഷീറിക്ക.

      ഇല്ലാതാക്കൂ
  26. എച്ചുമുവോടെ പുസ്തകം ഉടന്‍ സംഘടിപ്പിയ്ക്കും..വായിക്കും..

    മറുപടിഇല്ലാതാക്കൂ
  27. ഞാനിതു വരെ അമ്മീമ്മ കഥകൾവായിച്ചിട്ടില്ല . എത്രയും പെട്ടെന്ന് വായിക്കണം എന്ന് കരുതുന്നു. നന്ദി രാംജി

    മറുപടിഇല്ലാതാക്കൂ
  28. മ്ടെ എച്ച്മൂനെ അസ്സലായി
    പരിചയപ്പെടുത്തിയിരിക്കുന്നു കേട്ടൊ ഭായ്

    ‘നമ്മുടേ ചുറ്റുപാടുമുള്ള പല നീചമായ അവസ്ഥാ
    വിശേഷങ്ങളടക്കം , തന്റെ തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച്
    സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ
    ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരി തന്നെയാണ്‌ “അമ്മീമ്മക്കഥകൾ”ടെ
    കഥാകാരിയായ എച്ചുമുക്കുട്ടി എന്ന കല എന്നതിൽ സംശയത്തിന്‌ സ്ഥാനമുണ്ടെന്നു തോന്നുന്നില്ല.

    ഇന്ന് എച്മു ബൂലോഗത്തിലെ മാത്രമല്ല , പല അച്ചടിമാധ്യമങ്ങളിലും
    വളരെ ഉജ്ജ്വലമായി ഉയർന്ന് വന്നതിന് കാരണം മുകളിൽ പറഞ്ഞ കാരണങ്ങൾ
    തന്നെയാണ്.ഈയിടെയായി മൂപ്പത്തിയാർക്ക് എഴുത്തിൽ നല്ല തഴക്കവും കൈ വന്നിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  29. നന്ദി റാംജി ചേട്ടാ......
    കലര്‍പ്പില്ലാത്ത ആ മനസ്സ് തന്നെ ധാരാളം....
    അമ്മീമ്മ കഥകള്‍ വായിച്ചിട്ട് ബാക്കി പറയാം ഞാന്‍

    മറുപടിഇല്ലാതാക്കൂ
  30. വേറിട്ട രീതിയിലുള്ള ഒരു പരിചയപ്പെടുത്തല്‍. അഭിനന്ദനങ്ങള്‍ ... ഈ എഴുത്തുകാരിയുടെ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട് . കൂടുതല്‍ പരിചയപ്പെടുത്തലിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  31. ഞാൻ ആദരിക്കുന്ന ന്റെ പ്രിയപ്പെട്ട എഴുത്തുകാരി...സ്നേഹം സഖീ..
    വാക്കുകൾക്കതീതമായൊരു പരിചയപ്പെടുത്തൽ...നന്ദി ഏട്ടാ..

    മറുപടിഇല്ലാതാക്കൂ
  32. ""മുഖ്യധാരാ എഴുത്തുകാരെ നമ്മള്‍ വല്ലപ്പോഴും വായിക്കുന്നു.
    എന്നാല്‍ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു.
    തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ
    പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ.
    വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും
    ഒരു പരിധി വരെ അടുത്തറിയുന്നുണ്ട് "" സത്യമാണ് റാംജിയേട്ടാ ..!
    ഭാവനകളുടെ ലോകത്തിലൂടെ സഞ്ചരിക്കാതെ , സ്വന്തം അനുഭവങ്ങളിലൂടെ
    കാഴ്ചകളിലൂടെ നമ്മളേ കൂട്ടികൊണ്ട് പൊകുന്നുണ്ട് ചേച്ചിയുടെ വരികള്‍
    ഈയടുത്തായ് വായിച്ച വരികളൊക്കെ മനസ്സിനേ ഇളക്കി മറിക്കുന്നതാണ് ..
    തിക്താനുഭവങ്ങളുടെ , സവര്‍ണ്ണ മേധാവിത്വങ്ങളുടെ , ഉള്‍ വലിയപെട്ട
    പെണ്‍ മനസ്സുകളുടെ നേര്‍ ചിത്രങ്ങള്‍ .. അതിലൂടെയുള്ള ഈ യാത്ര
    നന്നായിരിക്കുന്നു .. പുസ്തകം കിട്ടാന്‍ നോക്കട്ടെ , സമയം തന്നെ പ്രശ്നം ..!

    മറുപടിഇല്ലാതാക്കൂ
  33. "എച്മുവോട് ഉലക"ത്തിലൂടെ സഞ്ചാരം ആരംഭിച്ച നാള്‍തൊട്ടേ അതിലൂടെ സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ ഭാഷാസ്വാധീനവും,അനുഭവസമ്പത്തും,ഭാവനയും കൈമുതലുള്ള മുഖ്യധാരാ എഴുത്തുകാരായ ആരെങ്കിലും ആയിരിക്കുമെന്നാണ് വാസ്തവത്തില്‍ ഞാനും കരുതിയിരുന്നത്.രചനകള്‍ ശ്രദ്ധിക്കുകയല്ലാതെ മറ്റുകാര്യങ്ങളൊന്നും ഞാന്‍ ചുഴിഞ്ഞുനോക്കാറില്ല.......
    തൃശൂര്‍ സാഹിത്യഅക്കാദമിയില്‍ സീയെല്ലെസ്സ് ബുക്സ് ബ്ലോഗര്‍മാരുടെ പുസ്തകപ്രകാശനചടങ്ങില്‍ വെച്ചാണ് ആളെ കാണാന്‍ കഴിഞ്ഞത്......
    അവിടെയുണ്ടായിരുന്ന മിക്ക പുസ്തകങ്ങള്‍ വാങ്ങിക്കാനും കഴിഞ്ഞു.താല്പര്യത്തോടെ വായിക്കുകയും ചെയ്തു..........
    രാംജി സാര്‍ എഴുതിയപോലെ "മുഖ്യധാരാ എഴുത്തുകാരെ നമ്മൾ വല്ലപ്പോഴും വായിക്കുന്നു. എന്നാൽ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു. തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ. വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും ഒരു പരിധി വരെ അടുത്തറിയുന്നുണ്ട്."........
    എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്...

    മറുപടിഇല്ലാതാക്കൂ
  34. ഇങ്ങോട്ട് എത്താന്‍ ഒരിത്തിരി വൈകി. എച്ച്മുവോട് ലോകത്തില്‍ പോകാറുണ്ട് എങ്കിലും എച്ച്മുകുട്ടിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. മാധ്യമം പത്രത്തില്‍ വരുന്നതൊക്കെ വായിക്കാറുണ്ട്. എഴുത്ത് എന്നത് നിലക്കാത്ത ഒരു ഗംഗയെ പോലെയാണ് എന്ന് തോന്നിപ്പിക്കും വിധം ആണ് എച്ച്മുവിന്റെ ലേഖനങ്ങളും കഥകളും ഒക്കെ. എത്രയാ എഴുതുന്നത് ? അതും ഒന്നും ഒന്നിനോട് സാമ്യമില്ലാതെ .ബോറടിപ്പിക്കാത്ത വായന സമ്മാനിക്കുന്ന വിധം. എന്തായാലും ഈ പുസ്തകം ഞാന്‍ വാങ്ങുന്നുണ്ട്. എപ്പോള്‍ വായിക്കും എന്നതാണ് എന്റെ പ്രശ്നം. അന്‍വര്‍ക്ക കേള്‍ക്കണ്ട. എന്നെ തട്ടും.

    മറുപടിഇല്ലാതാക്കൂ
  35. എന്നെ അതിശയിപ്പിച്ച് ബ്ലോഗറാണ് എച്ചമു. അവര്‍ മുഖ്യധാരയിലും ശോഭിക്കും എന്നതില്‍ സംശയമില്ല. അവര്‍ക്കതിന് കഴിയട്ടെയെന്ന് അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഈ പോസ്റ്റിലൂടെ വലിയൊരു അംഗീകാരവും പ്രോത്സാഹനവുമാണ് റാംജി ഭായ് നല്‍കിയിരിക്കുന്നത്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  36. ബ്ലോഗ്‌ ലോകത്ത് എച്മു വിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല . തുടക്കം മുതലേ വായിക്കാറുണ്ട് അവരുടെ കഥകള്‍ . മുമ്പൊരിക്കല്‍ ചന്തു നായരുടെ ബ്ലോഗില്‍ ഇതിന്റെ അവതാരിക വായിച്ചിരുന്നു, റാംജി ഒന്ന് കൂടി ആഴത്തില്‍ വായന നടത്തിയിരിക്കുന്നു ഇവിടെ , ബ്ലോഗ്‌ രംഗത്ത് ഇത്തരം വായനകളും പ്രോത്സാഹനങ്ങളും കൂടുതല്‍ ഊര്‍ജ്ജം നല്‍കും . ആശംസകള്‍ രണ്ടു പേര്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  37. എച്ച്മുവിനെ എത്ര നന്നായിട്ടാണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്! അമ്മീമ്മ കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ടെങ്കിലും ബുക്ക് കിട്ടിയിട്ടില്ല. അടുത്ത് തന്നെ കിട്ടും... കാത്തിരിക്ക്യാ ഞാന്‍. ഇനിയുമേറെ എച്ച്മു വായിക്കപ്പെടട്ടെ... ആശംസകള്‍. ഈ കുറിപ്പ് ഒത്തിരി ഇഷ്ടായി റാംജിയേട്ടാ....

    മറുപടിഇല്ലാതാക്കൂ
  38. അമ്മീമ്മക്കഥകളേ പറ്റി എന്തെങ്കിലും എഴുതണം എന്ന് കരുതി ഇരിക്കുയായിരുന്നു കുറേനാളായി. ഇപ്പോഴാണു പുസ്റ്റ്കരൂപത്തിൽ അവ കയ്യിൽ കിട്ടിയത്. എച്മുവിന്റെ കഥകളുടെ ഞാൻ ആലൊചിക്കാത്ത തലങ്ങളിലേക്ക് കൂടി റാംജിയുടെ ഈ ആഴത്തിലുള്ള അവലോകനം എന്നേ കൂട്ടിക്കൊണ്ടുപോയി; ഒപ്പം എച്മു എന്ന കൂട്ടുകാരിയേയും കൂടുതൽ അറിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  39. അവലോകനം നന്നായിരിക്കുന്നു.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  40. രാംജിയുടെ ഈ കുറിപ്പിനു നന്ദി പറയാനുള്ള കഴിവെനിക്കില്ല. അതുകൊണ്ട് മൌനം മാത്രം..
    അഭിപ്രായങ്ങൾ എല്ലാം വായിച്ച് സന്തോഷിക്കുന്നു, ഒപ്പം എന്റെ എഴുത്തിനോടുള്ള ഉത്തരവാദിത്തം ഇനിയും എത്രയോ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും തിരിച്ചറിയുന്നു.
    എനിക്ക് പ്രോത്സാഹനം തരുന്ന എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എച്ച്മുവിനെ കുറച്ചായി ഇവിടെ ഒന്നും കാണാറില്ലായിരുന്നല്ലോ. യാത്രയില്‍ ആയിരുന്നിരിക്കും.

      ഇല്ലാതാക്കൂ
  41. നല്ല പരിചയപ്പെടുത്തല്‍ റാംജി ..!
    അമ്മീമ്മക്കഥകള്‍ ഒന്ന് രണ്ടു തവണ വായിച്ചു എങ്കിലും ഒന്ന് വിശദമായി എഴുതാനോ ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ കൂട്ടുകാരിയെ കയ്യെത്തുന്ന ദൂരത്ത്‌ എത്തിയിട്ടും രണ്ടുപേരുടെയും അസൗകര്യങ്ങള്‍ മൂലം നേരിട്ട്കാണുവാനോ സാധിക്കാഞ്ഞ വിഷമത്തിലാണ് ഞാന്‍ .

    മറുപടിഇല്ലാതാക്കൂ
  42. മിനി പി.സി8/13/2014 05:54:00 PM

    അമ്മീമ്മ കഥകള്‍ വായിച്ചില്ല തീര്‍ച്ചയായും വായിക്കും .എച്മു വിനും പുസ്തകം പരിചയപ്പെടുത്തിയ റാംജി സാറിനും ആഎല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ..................

    മറുപടിഇല്ലാതാക്കൂ
  43. വളരെ നല്ല പുസ്തകാവലോകനം. അതിലുപരി ഒരു എഴുത്തുകാരിയെ വളരെ അടുത്തറിഞ്ഞ ഒരനുഭവം തന്നെയാണ് താങ്കളുടെ ഈ പോസ്റ്റ്.

    പ്രോത്സാഹനമില്ലെങ്കിൽ കലാസാഹിത്യാദികൾക്ക്‌ നിലനില്പ്പ് ഇല്ലാതാവും. നല്ല എഴുത്തുകാരെ പരിചയപ്പെടുത്താൻ നല്ല വായനക്കാർ ഉണ്ടാകുക എന്നത് എത്ര ആശ്വാസകാരമാണ് .പരിചയപ്പെടുത്തിയ വായനക്കാരനും എഴുത്തുകാരനും മാത്രമല്ല ഈ ആശ്വാസം , അതിലുപരി നന്മ - തിന്മകൾ തിരിച്ചറിയുക പ്രയാസകരമായ ഈ ആധുനിക യുഗത്തിൽ ഇത്തരം ഒരു പരിചയപ്പെടുത്തൽ വായനാശീലമുള്ളവർക്ക് നല്ല പുസ്തകങ്ങൾ രണ്ടാമത് ചിന്തിയ്ക്കാതെ തന്നെ തിരഞ്ഞെടുക്കാൻ ഉതകുന്നതാണ് ഇത്തരത്തിലുള്ള ഒരു പരിചയപ്പെടുത്തൽ.

    പ്രിയ റാംജിയ്ക്ക് എന്റെ നന്ദിയും ആശംസകളും. ഒപ്പം എഴുത്തുകാരിയായ എച്ചുമുക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ. തീര്ച്ചയായും പുസ്തകം വാങ്ങി വായിക്കും. ബാക്കി അഭിപ്രായം എന്നിട്ടാകാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം തരുന്ന അഭിപ്രായങ്ങള്‍ എന്റെ എഴുത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നു. തീര്‍ച്ചയായും അമ്മീമ്മക്കഥകള്‍ തെരഞ്ഞുപിടിച്ചു വായിക്കേണ്ട പുസ്തകം തന്നെ. എച്ചുമുക്കുട്ടിയുടെ ബ്ലോഗില്‍ പോയാല്‍ ആനുകാലികങ്ങളില്‍ വായിക്കുന്നതിനേക്കാള്‍ നല്ല രചനകള്‍ വായിക്കാം എന്നതും വായക്കാര്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമാണ്.
      വിശദമായ അഭിപ്രായത്തിന് വളരെ നന്ദി അമ്പിളി.

      ഇല്ലാതാക്കൂ
  44. നന്നായിട്ടുണ്ട്‌..
    അല്ലെങ്കിലും എച്ച്മുക്കുട്ടിയെ കുറിച്ചെഴുതുമ്പോൾ നന്നാകാതിരിക്കുന്നതെങ്ങിനെ..!

    എച്ച്മുക്കുട്ടിയ്ക്കും റാംജിക്കും ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  45. എച്ച്മുവിന്റെ കഥകള്‍ മാത്രമല്ല ഓരോ കുറിപ്പുകള്‍ പോലും ഓരോ അനുഭവ പ്രപഞ്ചമാണ്‌. നന്നായി പരിചയപ്പെടുത്തല്‍.

    മറുപടിഇല്ലാതാക്കൂ
  46. എച്മുച്ചേച്ചിയുടെ കഥകളിൽ കമന്റ്‌ ഇടാൻ ടൈപ്പ്‌ ചെയ്യുമ്പോൾ കൈ വിറക്കുന്നു.എനിക്കറിയില്ല എന്ന അങ്ങനെയെന്ന്!!
    ഇത്ര കടുകട്ടി ജീവിതാനുഭവങ്ങളിലൊാറ്റെ കടന്നു പോന്ന ചേച്ചിക്ക്‌ ആയിരമായിരം സ്നേഹപ്പൂക്കൾ.
    കൂട്ടത്തിൽ റാംജിച്ചേട്ടനും.



    എച്മുച്ചേച്ചി എനിക്ക്‌ അമ്മീമ്മക്കഥകൾ അയച്ച്‌ തരാന്ന് പറഞ്ഞിട്ടുണ്ട്‌.!!!!!

    മറുപടിഇല്ലാതാക്കൂ
  47. എച്ച്മുവിന്‍റെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ വായിച്ചതൊക്കെയും ഹൃദയസ്പര്‍ശിയായവയാണ്. ഒരു പക്ഷേ അനുഭവങ്ങളുടെ തീച്ചുളയില്‍ വെന്തു പാകമായ വാക്കുകള്‍ തന്നെയാണ് അവരുടെ എഴുത്തിന്‍റെ ശക്തി. ആദരവോടെ, ആശ്ചര്യത്തോടെ വായിക്കുന്നു.

    അമ്മീമ്മ കഥകള്‍ എന്റെ മേശപ്പുറത്ത് എപ്പോഴും ഉണ്ട്. ഇടയ്ക്കിടെ മറിച്ചു നോക്കാന്‍!
    റാംജിയേട്ടന്റെ നല്ല വാക്കുകള്‍ക്ക് നന്ദി!

    മറുപടിഇല്ലാതാക്കൂ
  48. രസകരം...മടുപ്പില്ല... കുറച്ചു വലുപ്പം കുറക്കണം കാരണം ഓണ്‍ലൈന്‍ വയനയെന്നത് ഒരു തരം പരക്കം പാച്ചലാണ്..നന്ദി ...ഇനിയം വരാം ,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പരക്കം പാച്ചിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഹ ഹ
      വായനക്കും അഭിപ്രായത്തിനും സന്തോഷം.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  49. അമ്മീമ്മകഥകളുടെ രാജ്ഞിക്കും..... പരിജയപ്പെടുത്തിയ റാംജിയേട്ടനും ആശംസകൾ..... ഞാനും പിന്തുടരുന്നണ്ട്.....എച്ച്മു ചേച്ചിയേ...... മനസ്സുകളില്‍ മഴവില്‍ ചിത്രങ്ങള്‍ വരക്കുന്ന പ്രിയ കഥകാരിക്ക് ഒരായിരം ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  50. എച്ചുമ്മിന്റെ അമ്മീമ്മക്കഥകൾ വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടം തോന്നിയ എഴുത്തുകാരി. ആശംസകൾ .

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....