23-03-2010
വേലിക്കുറുപ്പല്ല ശരിക്കും വേലുക്കുറുപ്പാണ്.
ഉണ്ണിക്ക് പക്ഷെ വേലിക്കുറുപ്പാണ്. ഉണ്ണിക്ക് മാത്രമല്ല ആ ഗ്രാമത്തില്‍ എല്ലാരും വേലിക്കുറുപ്പ് എന്നു തന്നെയാണ് വിളിച്ചിരുന്നത്. കുറുപ്പ് എന്നു പറയുമ്പോള്‍ സംശയിക്കേണ്ട. ഇത് അമ്പട്ടന്‍ വിഭാഗത്തില്‍പ്പെട്ട കുറുപ്പാണ്.
വേലിക്കുറുപ്പാണ് അന്ന് മുടി വെട്ടുന്നതില്‍ വിദഗ്ദന്‍. ഉണ്ണി രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് വേലിക്കുറുപ്പ് ആദ്യമായി അവന്റെ മുടിവെട്ടിയത്.
ഒരു പ്രത്യേക തരം മനുഷ്യന്‍. കറുത്തിട്ടാണ്. അതും ഒരു മയമില്ലാത്ത കറുപ്പ്. എണ്ണ തൊടാതെ മൊരി പിടിച്ച കൈകാലുകള്‍. നടക്കുമ്പോള്‍ ഒരു കാല്‍മുട്ടിനു മുകളില്‍ മറ്റേ കാല്‍മുട്ട് പിണഞ്ഞ് വരും. രണ്ട് മുട്ട് കാലുകളും അല്‍പം അകത്തേക്ക് തള്ളിയാണ്. കയ്യുടെ കക്ഷത്തില്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ കത്രികയും ചീര്‍പ്പും. ഉയര്‍ന്നും വളഞ്ഞും ഇരിക്കുന്ന കൈവിരലുകള്‍. കാലിന്റെ വിരലുകള്‍ രണ്ട് ഭാഗത്തേക്കും ചരിഞ്ഞ് വളര്‍ന്നിരിക്കുന്നു. ഷര്‍ട്ടിടില്ല. വെളുത്ത ഒറ്റമുണ്ടാണ് വേഷം. അടിയില്‍ മറ്റൊന്നും ഉപയോഗിക്കില്ല.
അന്നാഗ്രാമത്തില്‍ കുറുപ്പിനെ കൂടാതെ മുടി വെട്ടാനുണ്ടായിരുന്നത് പത്രോസ്സാപ്ളയാണ് (പത്രോസ് മാപ്പിള). ആളല്‍പം ലൂസാണ്. ചെറുപ്പമാണ്. മുടിവെട്ടിയാല്‍ മുഴുവന്‍ കത്തിരപ്പഴുതും. അതുകൊണ്ട് വേലിക്കുറുപ്പ് തന്നെയാണ് അന്നത്തെ താരം. കടകളില്‍ ബോര്‍ഡ് വെച്ച് മുടി വെട്ടില്ലായിരുന്നു അന്ന്. ഓരോ വീട്ടിലും കയറി ഇറങ്ങിയാണ് മുടി വെട്ടിയിരുന്നത്. മുറ്റത്ത് ഒരു സ്റ്റൂളില്‍ കണ്ണാടിയും പിടിച്ച് മുതിര്‍ന്നവര്‍ മുടി വെട്ടാനിരിക്കുമ്പോള്‍ ഉണ്ണിയെപ്പോലുള്ളവര്‍ താഴെ മുട്ടിപ്പലകയിലിരുന്നാണ് തല നീട്ടി കൊടുത്തിരുന്നത്.
താഴെ ഇരിക്കുമ്പോള്‍ കുറുപ്പിന് ഒരു സൌകര്യമുണ്ട്. മുട്ട് കാലുകള്‍ അല്‍പം ഉള്ളിലേക്ക് തള്ളിയിരിക്കുന്നതിനാല്‍ കുട്ടികളുടെ തല കാല്‍മുട്ടുകള്‍ക്കിടയിലാക്കി ഇറുക്കി പിടിക്കും. കുട്ടികളാവുമ്പോള്‍ തല ഇളക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നത്. ഉണ്ണി ഒരു നാള്‍ ഒരു പണി പറ്റിച്ചു. മുടി വെട്ടാനിരിക്കുന്നതിടയില്‍ കുറുപ്പ് ഒന്ന് നടു നിവര്‍ത്തിയപ്പോള്‍ ഉണ്ണി തല ചരിച്ച് മുകളിലേക്ക് നോക്കി. നല്ല രസം. കുറുപ്പ് അതറിഞ്ഞില്ല. കുറേ നാളായി അത്തരം ഒരാഗ്രഹം മനസ്സില്‍ തത്തിക്കളിക്കയായിരുന്നു. ഇതൊന്നും അറിയാതെ വീണ്ടും മുടി വെട്ട് തുടര്‍ന്നു. കുനിഞ്ഞിരിക്കുന്ന ഉണ്ണി മുറ്റത്തെ മണ്ണ് വാരിയും ചെറിയ കല്ലുകളെടുത്തിട്ടും അനുസരണയോടെ ഇരുന്നു കൊടുത്തു. കത്രികക്ക് മൂര്‍ച്ചയില്ലാതെ പലപ്പോഴും മുടി പിടിച്ച് വലിക്കുന്നതു പോലെ അനുഭവപ്പെട്ടു. അപ്പോഴൊക്കെ 'അ' എന്നൊരു ശബ്ദം ഉണ്ണി പുറപ്പെടുവിക്കും. മുടിവെട്ട് തീര്‍ന്നപ്പോള്‍ താഴെ നിന്ന് പൊറുക്കിയ ഒരു കുഞ്ഞിക്കല്ല് ഉണ്ണിയുടെ കയ്യില്‍ ഉണ്ടായിരുന്നു.
"ഇനി എന്‍റ്റോ" എന്ന് പറഞ്ഞ് കുറുപ്പ് നിവര്‍ന്ന് നിന്നു.
കുനിഞ്ഞിരുന്ന ഉണ്ണി മടക്കിക്കുത്തിയ കുറുപ്പിന്റെ മുണ്ടിനടിയിലൂടെ താഴെനിന്ന് മുകളിലേക്ക് കല്ല് തെറിപ്പിച്ചു. കല്ല് തെറിപ്പിച്ചതും ശരം വിട്ടതുപോലുള്ള ഉണ്ണിയുടെ പാച്ചിലും ഒന്നിച്ചായിരുന്നു. കുറുപ്പ് കൈകൊണ്ടൊന്നുഴിഞ്ഞ്, ഉണ്ണിയെ പിടിക്കാന്‍ നോക്കിയെങ്കിലും അവന്റെ പൊടി പോലും കാണാനായില്ല.
വൈകുന്നേരം അഞ്ചു മണിയായാല്‍ കുറുപ്പ് കള്ള് ഷാപ്പിലേക്ക്. രണ്ട് കുപ്പി അകത്താക്കും. കുറുപ്പ് ചെല്ലുന്ന എല്ലാ സമയത്തും പത്രോസ്സാപ്ള അവിടെ ഉണ്ടാകും. പത്രോസിന് കുറുപ്പിന്റെ വക രണ്ട് ഗ്ളാസ്സ് എപ്പോഴും ഫ്രീ ആണ്. അത് കഴിഞ്ഞ് ആടിയാടി "കായലരികത്ത്...."എന്ന പാട്ട് കുറുപ്പിന്റെ ഈണത്തില്‍ ഉറക്കെ പാടി റോഡിലൂടെ നടന്നു നീങ്ങും. കുറുപ്പിന്റെ പാട്ട് കേള്‍ക്കാന്‍ പലരും റോഡുവക്കിലേക്ക് ശ്രദ്ധിക്കാറുണ്ട്. യാതൊരു ശല്യവുമില്ലാത്ത കുറുപ്പിനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.
നാലാംതരം കഴിഞ്ഞതോടെ മകന്‍ പുരുഷന്‍ ഒരു നിഴലായി കുറുപ്പിന്റെ കൂടെ കൂടി. അവന്‍റെ അമ്മയെ ആരും കണ്ടിട്ടില്ല. അതാരും അന്വേഷിച്ചിട്ടില്ലതാനും. പുരുഷന്‍ പക്ഷെ വെളുത്തിട്ടാണ്. നല്ല മുഖം. വള്ളിട്രൌസറുമിട്ട് അച്ഛന്റൊപ്പം നടന്നു നടന്ന് മുടിവെട്ട് പഠിച്ചു. കുറുപ്പിനത് കുറെ സഹായമായി.
എവിടെ പോണേലും കുറുപ്പിന് പുരുഷന്‍ വേണം, പുരുഷന് കുറുപ്പും......
അവന്‍ കുറുപ്പിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ഒഴിവു സമയം ധാരാളമായി. കള്ളുകുടിയുടെ ദൈര്‍ഘ്യം കൂടി. ഇടക്കൊക്കെ പുരുഷനും ലഭിച്ചിരുന്നു കള്ള്. അവന്‍ പിന്നീട് ഒരു പലചരക്കുകടയുടെ ചെരുവില്‍ ഒരു കസേരയും കണ്ണാടിയും സ്ഥാപിച്ച് മുടിവെട്ടിന് ഒരാസ്ഥാനം ഉണ്ടാക്കി. വീടുകളില്‍ പോയി വെട്ടുന്നത് കുറക്കുകയൊ അല്ലെങ്കില്‍ ആ ജോലി കുറുപ്പ് ഏറ്റെടുക്കുകയൊ ചെയ്തു. വരുമാനം വര്‍ദ്ധിച്ചു.
സ്ഥലങ്ങള്‍ മാറിക്കൊണ്ടേ ഇരുന്നു. കറങ്ങുന്ന കസേര, മേശ, മുന്നിലും പിന്നിലും കണ്ണാടി ഒക്കെ വന്നപ്പോല്‍ ഹെയര്‍ കട്ടിങ്ങ് സലൂണ്‍ ആയി. കുറിപ്പിനേക്കാള്‍ വേഗത്തില്‍ മുടി വെട്ടുന്നതിനാല്‍ പുരുഷന് മതിപ്പ് കൂടി. കുറുപ്പ് വൈകുന്നേരം അല്‍പം അകത്താക്കി മകന്റെ കടയില്‍ വന്നിരിക്കും. അപ്പോള്‍ പാട്ട് പാടാറില്ല. അതൊരിക്കല്‍ മകന്‍ തന്നെ വിലക്കിയതാണ്.
അല്ലെങ്കിലും ഈയിടെയായി അച്ഛനോടുള്ള മമത അല്‍പം കുറഞ്ഞിട്ടുണ്ട്. ബീഡി പോലും വലിക്കാത്ത അച്ഛന്റെ കള്ളുകുടി ഇഷ്ടമല്ലാതായിത്തുടങ്ങി. പാന്റും ഇസ്തിരിയിട്ട ഷര്‍ട്ടുമായ് നടന്നു. കുറുപ്പിന്റെ തുറന്നു കിടക്കുന്ന ശരീരം കണ്ട് അവജ്ഞ തോന്നിത്തുടങ്ങി. വല്ലാത്തൊരു വെറുപ്പ്.
പയ്ക്കറ്റ് കണക്കിന് പനാമ സിഗരറ്റും വിസ്ക്കിയുമാണ് പുരുഷന് താല്‍പര്യം. കള്ളിനോട് പുച്ഛം. വളരുന്തോറും കുറുപ്പിനോടുള്ള അകല്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കുറുപ്പ് നടക്കാന്‍ പാടില്ല, ആടാന്‍ പാടില്ല, നിക്കാന്‍ പാടില്ല, പാടാന്‍ പാടില്ല. എന്നുവേണ്ട പുറത്തിറങ്ങാന്‍ പാടില്ല എന്നു വരെയായി.
ഉണ്ണിയുടെ അച്ഛന്‍ എപ്പോഴും പറയും... "നിയാ പുരുഷനെ കണ്ട് പഠിക്ക്. ഇത്ര ചെറുപ്പത്തിലേ അവനെത്രയാ സമ്പാദിക്കുന്നത്? അവനെന്തു പഠിച്ചിട്ടാ...? നീയോ... ഒരു ഡിഗ്രീം കൈയ്യീപ്പിടിച്ച് ജോലിക്ക് തെണ്ടി നടക്കുന്നു. എന്നിട്ടെന്തായി..? ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്ക്."
ഈ ഒരു പുരുഷന്‍ കാരണം ഞങ്ങള്‍ക്ക് കണ്ണും ചെവിയും പൊത്തേണ്ടി വന്നിരിക്കുന്നു. ഇവനെ ഇങ്ങിനെ വിട്ടാല്‍ നമ്മള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. അവനെ പുരുഷ കുറുപ്പെന്ന് ആരും വിളിക്കുന്നുമില്ല. ഒരമ്പട്ടനാണെന്ന് അവന്‍ പോലും മറന്നിരിക്കുന്നു. അവന്റെ കടയില്‍ ഇപ്പോള്‍ അഞ്ചുപേരാണ് ജോലിക്കാര്‍.
പുരുഷന്‍ അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.
യാത്ര തുടര്‍ന്നു....ഇത്തവണ ടൌണില്‍ തന്നെ ഒരു മുറി ഒപ്പിച്ചെടുത്തു. നല്ല സ്ഥലസൌകര്യമുള്ള ഒരു മുറി. അപാരമായ ഗ്ളാസ്സൊക്കെ പതിപ്പിച്ച് പുതുപുത്തന്‍ ഡിസൈനോടു കൂടിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി ഒരടിപൊളി ഫാഷന്‍ ഹോമാക്കി മാറ്റി.
സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അക്ഷരങ്ങളില്‍ 'ഐശ്വര്യ ബ്യൂട്ടിപാര്‍ലര്‍ കം മസാജ് സെന്റര്‍' എന്ന് തിളങ്ങി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍. കസ്റ്റമേഴ്സിന് സ്വര്‍ഗ്ഗത്തിലെത്തുന്ന പ്രതീതി. നിറയെ ജോലിക്കാര്‍. വൃത്തിയായ ഡ്രസ്സുകളും സുഗന്ധപൂരിതമായ അന്തരീക്ഷവും. ഒരിക്കല്‍ കയറിയവന്‍ വീണ്ടും വീണ്ടും കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നു. പുരുഷന് തീരെ സമയമില്ല. തിരക്കോട് തിരക്ക്. ആവശ്യക്കാരുടെ തള്ളിച്ച ആവേശമായി. ജോലിക്കാരുടെ എണ്ണം കൂട്ടിയും തൊട്ടടുത്ത സ്ഥലം കൈക്കലാക്കിയും പ്രസ്ഥാനം വികസിച്ച് മുന്നേറിക്കൊണ്ടിരുന്നു.
വീട്ടില്‍ പോക്ക് വല്ലപ്പോഴുമൊക്കെയായി. ഇത്രയൊക്കെയായിട്ടും കുറുപ്പ് മുടിവെട്ട് നിറുത്തിയിരുന്നില്ല. പക്ഷ് ഇപ്പോള്‍ വെട്ടുന്നത് പ്രായമായി നടക്കാന്‍ വയ്യാത്തവരുടെ മുടി ആണെന്നുമാത്രം. മകന്‍ ഇത്രയും ഉയരത്തിലെത്തിയിട്ടും കുറുപ്പ് മുടിവെട്ടുന്നതിനെ നാട്ടുകാര്‍ പരിഹസിച്ചിരുന്നു. പണ്ടത്തെ മധുരമില്ലെങ്കിലും കുറുപ്പിന് കള്ള് കുടിക്കാന്‍ മറ്റൊരു വഴിയും ഇല്ലായിരുന്നു. മകന്‍ എപ്പോഴെങ്കിലും വന്നെങ്കിലായി. എന്തെങ്കിലും കൊടുത്തെങ്കിലായി. പുരുഷനെ കാണാതെ പലപ്പോഴും കുറുപ്പ് ഐശ്വര്യയില്‍ പോകാറുണ്ട്. ഷര്‍ട്ട് ഇടാത്തതിനാല്‍ അകത്ത് കയറാന്‍ ശ്രമിക്കാറില്ല. ദൂരെ നിന്ന് മകനെ കണ്ട് സംതൃപ്തിയോടെ മടങ്ങും. നേരിട്ട് കണ്ടാല്‍ അവന്‍ വഴക്ക് പറയുമെന്നറിയാം. ചിലപ്പോള്‍ രണ്ടടിയും തന്ന് ചവുട്ടി പുറത്താക്കുമെന്നും നിശ്ചയമുണ്ടായിരുന്നു.
കുറുപ്പ് ഇന്ന് ഷര്‍ട്ടിടാന്‍ ഒരു കാരണമുണ്ട്. ഐശ്വര്യയില്‍ കയറാനും മകനെ കാണാനും കുറുപ്പ് തീരുമാനിച്ചു. സെക്യൂരിറ്റിക്കാരെ ധിക്കരിച്ച് അകത്ത് കയറാന്‍ കഴിയാതെ വന്ന സമയത്താണ് പുരുഷന്റെ വരവ്. ചുവന്ന കണ്ണുകള്‍ കോപം കൊണ്ട് വിറച്ചു.
"എന്നെ നാറ്റിച്ചേ അടങ്ങു ഈ കിഴവന്‍. ഇവിടെ വരരുതെന്ന് ഞാനെത്രവട്ടം പറഞ്ഞു. ഇന്ന് ഞാന്‍ വീട്ടിലേക്ക് വരുന്നുണ്ട്. അപ്പൊ കാണിച്ചു തരാം" എന്നു പറഞ്ഞ് കുറുപ്പിനെ തള്ളി താഴെ ഇട്ടു
..........
ഐശ്വര്യയുടെ മുന്നില്‍ ജനക്കൂട്ടം. പതിവില്ലാതെ ബ്യൂട്ടി പാര്‍ലര്‍ പോലീസ് വളഞ്ഞിരിക്കുന്നു. ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം ഓരോ ചലങ്ങളും നിരീക്ഷിക്കുന്നു. കൈയ്യാമം വെച്ച് പുരുഷനെ പുറത്തേക്ക് കൊണ്ടുവന്നു. ഐശ്വര്യയില്‍ നിന്നും പുറത്തു വന്ന സ്ത്രീകളേയും പുരുഷന്‍മാരേയും വരിവരിയായി ജീപ്പുകളിലേക്ക് കയറ്റി. ഐശ്വര്യയുടെ വാതില്‍ പോലീസുകാര്‍ പൂട്ടി സീല്‍ ചെയ്തു. വേലിക്കുറുപ്പിന്റെ കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാര്‍ക്ക് ബോണസായി ലഭിച്ചതായിരുന്നു അനാശാസ്യത്തിന്റെ ഇരകളെ.
പുരുഷന്റെ കണ്ണുകള്‍ അപ്പോഴും ചുവന്നു തന്നെ ഇരുന്നു....

അർത്ഥത്തിനാർത്തിവന്നാൽ അച്ഛനായ വേലികുറുപ്പും വേലിക്കുപുറത്ത് !
മറുപടിഇല്ലാതാക്കൂപുരുഷാർത്ഥമില്ലാത്ത മകൻ പുരുഷനും ഇപ്പോഴത്തെ ആധുനിക പുരുഷോത്തമന്മാർ തന്നെ...
കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കഥ തന്നെ ഭായി.
നല്ല കഥ റാംജി..
മറുപടിഇല്ലാതാക്കൂപ്രായമായ മാതാപിതാക്കളെ മറക്കുന്ന യൌവ്വനം
വാര്‍ധക്യം കടന്നു വരുന്നത് അറിയുന്നില്ല..hmm
ഒരു മകനെ കാണാന്‍ ഒരപ്പന് ഇത്രയും സഹിക്കേണ്ടി വരികയോ .
മറുപടിഇല്ലാതാക്കൂ.കഷ്ടം , ശരിക്കും വെദേനിച്ചു.
കഥയുടെ അവസാനം പെട്ടെന്ന് തീര്ന്നതു പോലെ.
.
ചിലര്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി ഇഞ്ചിഞ്ചായി കൊല്ലുന്നു.
മറുപടിഇല്ലാതാക്കൂഈ കഥയിലുള്ളതുപോലെയും സംഭവിക്കുന്നുണ്ടാവും ഇക്കാലത്ത്...അല്ലേ?
നല്ല കഥ സാര്‍. എനിക്കിഷ്ടായി.
റാംജീ, നല്ല കഥനം. തികച്ചും സംഭവിക്കാവുന്ന ഒരു കഥ.
മറുപടിഇല്ലാതാക്കൂപണ്ട് മുടിവെട്ടാന്‍ പോകുമ്പോള്‍ തലമുടി കടിച്ചു തിന്നുന്ന പല്ലുകളുള്ള ഒരു ഉപകരണം ഉണ്ടായിരുന്നു (clipper-ന്റെ ഒരു പഴയ പതിപ്പ്). എനിക്കതിന്റെ പേര്‍ അറിയില്ല. അതിന്റെ വേദന ഇപ്പോഴും മറന്നിട്ടില്ല.
ജാഡകളേതുമില്ലാത്ത നല്ല കഥ..!
മറുപടിഇല്ലാതാക്കൂവൃദ്ധരോട് നവ”പുരുഷന്മാര്‍“സ്വീകരിക്കുന്ന
വൃത്തികെട്ട സമീപനത്തിന്‍റെ പരിഛേതം..!
“ചുവന്ന കണ്ണുകളി”ല് പരപുച്ചം തിളക്കുന്നു..!
"എന്നെ നാറ്റിച്ചേ അടങ്ങു ഈ കിഴവന്‍. ഇവിടെ വരരുതെന്ന് ഞാനെത്രവട്ടം പറഞ്ഞു. ഇന്ന് ഞാന്‍ വീട്ടിലേക്ക് വരുന്നുണ്ട്. അപ്പൊ കാണിച്ചു തരാം" എന്നു പറഞ്ഞ് കുറുപ്പിനെ തള്ളി താഴെ ഇട്ടു
.......... “
കഥ തീര്‍ന്നു....അല്ല,തീര്‍ത്തു...കര്‍ട്ടണ്‍
പെട്ടെന്നു താഴ്ത്തിയ പോലൊരു തോന്നല്‍....
റാംജിയുടെ കഥകള്‍ക്ക് ജീവിതത്തിന്റെ ഗന്ധമാണ്..
മറുപടിഇല്ലാതാക്കൂനമുക്ക് ജീവനും,ജീവിതവും നല്‍കിയ മാതാപിതാക്കളെ തിരിഞ്ഞുപോലും നോക്കാത്തത് എത്ര ക്രൂരമാണ്.
നല്ല കഥ. എനിക്കിഷ്‌ടപ്പെട്ടു.
റാംജി,
മറുപടിഇല്ലാതാക്കൂനല്ല തുടക്കം. കഥ അവസാനിക്കുന്ന ഭാഗം കുറച്ചുകൂടി narrative ആയാല്‍ നന്നാവുമെന്ന് തോന്നി. താങ്കളെപ്പോലുള്ളവര്‍ ആണ് ഈ മീഡിയത്തെ [ബ്ലോഗിങ്ങ്] വായിക്കാന്‍ കൊള്ളാവുന്നവ ആക്കുന്നത്. അതുകൊണ്ട് താങ്കളുടെ രചനകള്‍ കൂടുതല്‍ ശ്രദ്ധിച്ചു വായിക്കുന്നു, അഭിപ്രായം പറയുന്നു. മുഷിയില്ലല്ലോ... സസ്നേഹം..
നന്നായിട്ടുണ്ട് മാഷേ. വേലിക്കുറുപ്പും പുരുഷനും... നല്ല വര്‍ണ്ണന, ഒതുക്കമുള്ള കഥ.
മറുപടിഇല്ലാതാക്കൂകഥയെന്ന് സഹിയ്ക്കാം.
മറുപടിഇല്ലാതാക്കൂജീവിതമെങ്കിലും സഹിയ്ക്കുന്നോർ കാണുമല്ലോ.
അപ്പോൾ പിന്നെന്തു പറയാൻ?
നല്ല ഭാഷയും എഴുത്തുമാണ് രാംജിയുടേത്. എങ്കിലും ഇത്തിരി കൂടി മിനുക്കാമായിരുന്നു എന്നു തോന്നുന്നു.
അനുകമ്പാപൂര്‍വ്വം സംരക്ഷിക്കേണ്ട വ്യദ്ധ മനസ്സുകളെ വ്യദ്ധസദനങ്ങളിലാക്കുന്നവരെ നമുക്ക് വെറുക്കാം . ഇത്തരക്കാരെയും . വളരെ നല്ല കഥ .
മറുപടിഇല്ലാതാക്കൂഈ കഥയ്ക്ക് ബിലാത്തിപട്ടണം കമന്റ് വളരെ ആപ്റ്റ് ആയി തോന്നി.
മറുപടിഇല്ലാതാക്കൂനന്നാവുമ്പോള് മക്കള്‍ക്ക് അച്ഛനമ്മമാരോട് മമത കുറയാന്‍ പാടുണ്ടോ ?
വൃദ്ധജനങ്ങള്‍ക്ക് വീട്ടില്‍ തന്നെ ശത്രുക്കള്‍. കഥ/സംഭവങ്ങള്‍ നൊമ്പരം ഉണ്ടാക്കുന്നത്.
"റാംജി, പഴയ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തിലെ പുത്രന്മാര്‍ എന്നാ ചൊല്ല് എത്രയോ അന്വര്‍ത്ഥം " നല്ല കഥ!
മറുപടിഇല്ലാതാക്കൂഇന്നിന്റ്റെ നേര്‍ക്കാഴ്ച. അസലായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂപഴുത്ത പ്ലാവില വീഴുമ്പോള്‍ .........
മറുപടിഇല്ലാതാക്കൂറാംജി , വീണ്ടും ടച്ചിംഗ് വണ്‍
പുതുമയുണ്ടായിരുന്നു. ഇത്തിരി വേഗത കൂടിപ്പോയോന്നൊരു സംശയം.
മറുപടിഇല്ലാതാക്കൂബിലാത്തിപട്ടണം / Bilatthipattanam,
മറുപടിഇല്ലാതാക്കൂആദ്യവായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.
junaith,
ശരിതന്നെ...
റ്റോംസ് കോനുമഠം,
ഇതിലപ്പുറവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് toms.
സ്വപ്നസഖി,
തീര്‍ച്ചയായും.
വഷളന്‍ (Vashalan),
അതിണ്റ്റെ പേരെനിക്കറിയില്ല. മുടിവെട്ട് യന്ത്രം എന്നാണ് അന്ന് പറയാറ്.
ഒരു നുറുങ്ങ്,
പിടിച്ചടക്കാനുള്ള ഓട്ടത്തിനിടയില്‍ മറ്റെല്ലാം മറക്കുന്നു.
Vayady,
നല്ല വാക്കുകള്‍ക്ക് നന്ദി വായാടി.
Divarettan ദിവാരേട്ടന്‍,
ശ്രമിക്കാം ദിവാരേട്ടാ.
ശ്രീ,
നന്ദി ശ്രീ.
Echmukutty,
അഭിപ്രായം പരിഗണിക്കുന്നു.
sm sadique,
ഒപ്പം നഷ്ടപ്പെടുന്ന ബന്ധങ്ങളില്‍ ദുഖിക്കാം.
Sukanya,
പണം തന്നെ എല്ലാത്തിലും വില്ലന്‍.
ഒഴാക്കന്‍,
നന്ദി.
ഷംസു ചേലേമ്പ്ര,
അഭിപ്രായത്തിന് നന്ദി.
കൊലകൊമ്പന്‍,
നന്ദി കൊമ്പാ.
കുമാരന്‍ | kumaran,
അടുത്തതില്‍ ശ്രമിക്കം കുമാരന്‍.
ഒരിക്കല്‍കൂടി എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
വ്യത്യസ്തമായ ഒരു കഥ, നന്നായിട്ടുണ്ട് റാംജി:-)
മറുപടിഇല്ലാതാക്കൂനന്നായിരുക്കുന്നു.
മറുപടിഇല്ലാതാക്കൂറാംജിയുടെ കഥയിലെ കഥാപാത്രങ്ങള്‍ .. നമ്മളെപ്പോഴോ കണ്ടു മറന്ന.. മുഖങ്ങളെപ്പോലെയാണ്... എന്റെ കുഞ്ഞു നാളിലും.. വീട്ടില്‍ വന്നൊരാള്‍ മുടി വെട്ടുമായിരുന്നു... 'ഒരു കുറുപ്പ്'... പിന്നെഇത്രയും നല്ലൊരു പ്രമേയത്തെ ഇങ്ങനെ .. ബിംബങ്ങളില്‍ കൂടി വ്യ്ക്തമായും വരച്ചു വെച്ചിരിക്കുന്നു... നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂകൊള്ളാം മാഷെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂപുതുമയുള്ള കഥ ,നന്നായിരുക്കുന്നു.
മറുപടിഇല്ലാതാക്കൂഇതു കഥയാണെങ്കിലും നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു തന്നെ.
മറുപടിഇല്ലാതാക്കൂറാം ജി വരാന്‍ വൈകിയതില്‍ ക്ഷമിക്കുക - നഷ്ടം എനിക്ക് തന്നെ നല്ലൊരു കഥ / കാര്യം വായിക്കാന്‍ വൈകി ഇനി ഇങ്ങനെ സംഭവിക്കാതെ ഇരിക്കാന്‍ ശ്രമിക്കും തീര്‍ച്ച
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് റാംജി..
മറുപടിഇല്ലാതാക്കൂRenjith,
മറുപടിഇല്ലാതാക്കൂനന്ദി.
mini//മിനി,
നന്ദി ടീച്ചര്‍.
Nisha K S / നിഷ കെ എസ്,
വിശദമായ അഭിപ്രായത്തിന് നന്ദിയുണ്ട്.
ഉമേഷ് പിലിക്കൊട്,
നന്ദി.
Radhika Nair,
നന്ദി.
Typist | എഴുത്തുകാരി,
നേര്‍ക്കാഴ്ചകള്‍ തന്നെ.
Pd,
സമയം എല്ലവര്‍ക്കും പ്രശ്നമാനിപ്പോള്‍.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
റാംജീ തിരക്കിനിടയില്‍ വരാന്‍ വൈകി ക്ഷമിക്കുക.
മറുപടിഇല്ലാതാക്കൂകഥ നന്നായി ശരിക്കും മനസ്സില്‍ കൊണ്ടു.
വേലിക്കുറുപ്പ്. മനസിനെ നൊമ്പരപ്പെടുത്തുന്ന ഒരു കഥാപാത്രമാണ്.
രംജിയുടെ കഥന ശൈലി അനായാസം തന്നെ... എത്രയെളുപ്പതിലാ ഗ്രാമത്തിന്റെ കാഴ്ചയില്‍ നിന്നും നഗരത്തിലേക്ക് പോന്നത്... അതും ഒട്ടും പൊലിമ കുറയാതെ...
മറുപടിഇല്ലാതാക്കൂകൊള്ളാം ..
മറുപടിഇല്ലാതാക്കൂവരാൻ വൈകി.. വൈകിയെങ്കിൽ എന്താ നല്ല കഥയും മനോഹരമായ കുറേ കമന്റുകളും വായിച്ചു. കഥയോട് ചേർന്ന് നിൽക്കുന്ന കമന്റ് പറഞ്ഞത് ബിലാത്തിപട്ടണം ആണെന്ന് തോന്നുന്നു.. ഇന്നിന്റെ നേർകാഴ്ചകളിലേക്ക് ഗ്രാമം വഴി നഗരത്തിലേക്ക് ഒരു പതർച്ചയുമില്ലാതെ കഥ പറഞ്ഞുപോകാൻ കഴിഞ്ഞതിനു അഭിനന്ദനങ്ങൾ..
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞിരിയ്ക്കുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തും നന്നായി..
മറുപടിഇല്ലാതാക്കൂനല്ല കഥ
മറുപടിഇല്ലാതാക്കൂശരിക്കും വളരെ ഇഷ്ട്ടായി
എവിടെയൊക്കെയോ കണ്ടു മറന്ന കഥാപാത്രങ്ങള്‍..
ചങ്കരന്‍,
മറുപടിഇല്ലാതാക്കൂനന്ദി.
ഹംസ,
അഭിപ്രായത്തിന് നന്ദി മാഷേ.
ചങ്കരന്‍,
ഗഹനമായ വായനക്ക് നന്ദി.
Jishad Cronic™,
സന്തോഷം.
Manoraj,
കഥയിലേക്ക് ഇറങ്ങി നിന്ന അഭിപ്രായങ്ങള്‍ക്ക്
നന്ദി മനു.
കൊട്ടോട്ടിക്കാരന്‍...,
നന്ദി.
സിനു,
നമുക്ക് ചുറ്റും ജീവിക്കുന്ന ചില ദുഷിപ്പുകള്‍...
നന്ദി.
റാംജി മാഷെ കൊള്ളാം നന്നായിട്ടുണ്ട്. പക്ഷെ
മറുപടിഇല്ലാതാക്കൂകഥ പെട്ടെന്ന് തീര്ന്നതു പോലെ തോന്നി
റാംജീ,
മറുപടിഇല്ലാതാക്കൂവൈകി ആണ് വായിച്ചതു. കാലിക പ്രാധാന്യമുള്ള കഥ.നന്നായിട്ടുണ്ട്.
ഞങ്ങളുടെ നാട്ടിലുമുണ്ട് ഒരച്ചനും മകനും. പക്ഷെ അവരിതുപോലെയായിരുന്നില്ല, പരസ്പരം നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യ്‌ത് മുടിവെട്ടാന്‍ വരുന്നവരെ സന്തോഷിപ്പിചിരുന്നവര്‍.
മറുപടിഇല്ലാതാക്കൂപഴുത്തില വീഴുമ്പോ ചിരിക്കുക മാത്രമല്ല വീഴാത്തവയെ തള്ളിയിടുകയും കൂടി അല്ലേ ...
മറുപടിഇല്ലാതാക്കൂപാൽ ചുരത്തുന്നത് നിന്ന പശുവിനെ അറുക്കാൻ കൊടുക്കുന്ന നാടല്ലേ , ഇതൊക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ .
കഥയുടെ അവസാനമെത്തിയപ്പോൾ എന്തോ സമയക്കുറവുണ്ടായതു പോലെ തോന്നി .
പ്രിയപ്പെട്ട രംജി ,
മറുപടിഇല്ലാതാക്കൂകഥ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ , മാതാ പിതാക്കളെ സ്നേഹിച്ചു കൊതി തീരാത്തവര്‍ ഉള്ള ഒരു നാട്ടില്‍ , ഇങ്ങനെയും സംഭാവിയ്കുന്നു എന്നറിയുന്നു , ആ അറിവ് ഈ വായന കഴിയുമ്പോള്‍ ആഴത്തില്‍ ഒരു മുറിവായി അവശേഷിയ്കുന്നു ...സ്നേഹിച്ചു കൊതി തീരത്തിന്റെ വിങ്ങല്‍...

ബിഗു,
മറുപടിഇല്ലാതാക്കൂനന്ദി.
ദിപിന്‍,
വായനക്ക് നന്ദി.
ആര്‍ദ്ര ആസാദ്,
പലതരം മനുഷ്യര്‍.
ജീവി കരിവെള്ളൂറ്‍,
അഭിപ്രായത്തിന് നന്ദി. വീണ്ടും കാണാം.
Readers Dais,
തീര്‍ച്ചയായും നിര്‍മ്മല്‍.
എന്തൊക്കെയോ എത്തി പിടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മാതാ പിതാക്കള്‍ പോലും ബാധ്യത ആണെന്ന് ചിന്ദിക്കുന്ന യുവ തലമുറ ..........കഥ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട് ....എന്നാലും ജീവി കരിവെള്ളൂര്‍ പറഞ്ഞ പോലെ പെട്ടന്ന് നിര്‍ത്തിയ പോലെ .....
മറുപടിഇല്ലാതാക്കൂറാംജി.. നല്ല അവതരണം..
മറുപടിഇല്ലാതാക്കൂകഥ
മറുപടിഇല്ലാതാക്കൂനന്നായി..
കുട്ടിക്കാല്‍ത്ത്
മുടിവെട്ടാന്‍ വന്നിരുന്ന
ഒസ്സാന്‍ കാക്കയെ ഓര്‍ത്തു..
തുടരുക.
ഭാവുകങ്ങള്‍..
റാംജി പറഞ്ഞത് കഥയായിരിക്കാം. പക്ഷെ, എന്റെ നാട്ടിലെ ഒരു ബാര്‍ബര്‍ പയ്യന്‍ ഉണ്ടായിരുന്നു. നല്ലൊരു തടിമാടന്‍. അവന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പില്‍ അച്ഛനെ കൊന്നു ജയിലില്‍ പോയി. മദ്യപിച്ചു ബഹളമുണ്ടാക്കിയ അച്ഛനെ അബദ്ധത്തില്‍ കൊന്നുപോയി എന്നാണു പറയപ്പെടുന്നത്. ഏതായാലും ഇത് അസംഭാവ്യമല്ല എന്ന് പറഞ്ഞുവെന്നുമാത്രം!
മറുപടിഇല്ലാതാക്കൂകുട്ടന്,
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.
ദീപു,
നന്ദി.
mukthar udarampoyil,
ഓര്‍മ്മകള്‍ മരിക്കില്ല.
ശ്രദ്ധേയന്‍ | shradheyan,
കാര്യങ്ങള്‍ പതിയിരിക്കുന്ന കഥകളും....
jyo,
നന്ദി.
തലമുറകള്‍ക്ക് പറയാനുള്ളത്...... കഥ നന്നായി.... കുട്ടിക്കാലത്തെ മുടിവെട്ടല്‍ ഓര്‍മ്മയിലെത്തി...... കഥയ്ക്ക് വരച്ച ഇല്ലസ്‌ട്രേഷനുകളും ഗംഭീരമായി... താങ്കള്‍ക്ക് ഒരു സ്‌റ്റൈലുണ്ട്... എന്റെ അഭിനന്ദനങ്ങള്‍....
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.നല്ല കഥ..
മറുപടിഇല്ലാതാക്കൂവേലുക്കുറുപ്പിന് ആവശ്യമായിരുന്ന തൊഴില്‍ പുരുഷന് അനാശാസ്യമായി.
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു റാംജി.
നല്ല കഥ.....................ഇനിയും പ്രതീക്ഷിക്കുന്നു...........
മറുപടിഇല്ലാതാക്കൂകഥ നന്നായി ട്ടൊ.
മറുപടിഇല്ലാതാക്കൂഞങ്ങടെ നാട്ടിലുമുണ്ട് ഇത് പോലെ ഒരു പയ്യന്‍.
തന്തപ്പടി കുടിച്ച് കുടിച്ച് നേരത്തെയങ്ങ് ഓട്ടോമറ്റിക്കായി തട്ടിപ്പോയി. അത് നന്നായി, അല്ലെങ്കില്‍ മകന്‍ ബാപ്പയെ ?!
thalayambalath,
മറുപടിഇല്ലാതാക്കൂഗോപീകൃഷ്ണ൯,
Shine Narithookil,
Aslam Padinharayil,
OAB/ഒഎബി
എന്റെ കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
ക്ലൈമാക്സ് ഓടിച്ച് പറഞ്ഞതോ അതോ പുതിയ രീതി പരീക്ഷിച്ചതോ?
മറുപടിഇല്ലാതാക്കൂ:)
കഥ നന്നായിരിക്കുന്നു റാംജി
കഥ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂഈ പുതു യുഗത്തിൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അൽഭുതമുള്ളു...
ആശംസകൾ...
ഒരു സര്‍വസാധാരണമായ പ്രമേയമെങ്കിലും എത്ര ഭംഗിയായി റാംജി അതു പറഞ്ഞിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഅവസാനം പെട്ടെന്നു തീര്‍ന്നു. മകനെല്ലാം പെട്ടെന്നു തീര്‍ത്തു എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം.
റാംജി,
മറുപടിഇല്ലാതാക്കൂഎത്താന് വൈകിയതിന് ക്ഷമ ചോദിക്കുന്നു.
ഒതുക്കമുള്ള കഥാകഥനം...
വളരെ ലളിതമായ പ്രമേയത്തില്‍ ആനുകാലിക വിഷയം ഉള്‍ക്കൊള്ളിച്ച അങ്ങയുടെ ശൈലിയെ അഭിനന്ദിക്കാതെ വയ്യ...
ക്ലൈമാക്സ് നന്നായി.. പെട്ടെന്ന് നിര്‍ത്തിയതായി ഫീല്‍ ചെയ്യുമെന്കിലും ഇണങ്ങുന്നുണ്ട്...
ആശംസകള്‍..
അരുണ്‍ കായംകുളം,
മറുപടിഇല്ലാതാക്കൂഓടിച്ച് പറഞ്ഞതല്ല. കഥ അതിനുമുന്‍പ് അവസാനിക്കുന്നുണ്ട്.
വി.കെ.,
നന്ദി വി.കെ.
റോസാപ്പൂക്കള്‍,
നന്ദുയുണ്ട്.
പഥികന്‍,
പെട്ടെന്ന് അവസാനിക്കുന്ന ലോകത്താണ് എല്ലാം.
സുമേഷ്,
വിലയിരുത്തലിന് നന്ദി.
അവസാനരംഗം മനോഹരമായി ...
മറുപടിഇല്ലാതാക്കൂപുതിയ കഥ പോസ്റ്റുചെയ്തിട്ട് പേജു കിട്ടുന്നില്ലല്ലൊ..?

മറുപടിഇല്ലാതാക്കൂനല്ല കഥ. എനിക്കിഷ്‌ടപ്പെട്ടു
മറുപടിഇല്ലാതാക്കൂറാംജി... നന്നായിട്ടുണ്ട് കഥ...
മറുപടിഇല്ലാതാക്കൂമാതാപിതാക്കൾക്ക് സ്റ്റാറ്റസ്സ് പോരായെന്ന് വിശ്വസിക്കുന്ന കാലമാണിത്.
കൊള്ളാം നല്ല കഥ
മറുപടിഇല്ലാതാക്കൂഇഷ്ടമായി