11/3/10

വിയര്‍ക്കുന്ന ജന്‍മങ്ങള്‍......!

11-03-2010
നട്ടുച്ച.
തലനാരിഴ പോലും കരിഞ്ഞു പോകാന്‍ ശക്തിയുള്ള ചൂട്‌.
പറഞ്ഞറിഞ്ഞതില്‍ നിന്ന്‌ ഏറെ വ്യത്യാസമുണ്ട്‌ അനുഭവിച്ചറിയുമ്പോള്‍.
എത്ര വെള്ളം കുടിച്ചിട്ടും ദാഹത്തിന് ശമനമില്ല.
കുറെ നേരമായി
പൊടിക്കാറ്റിലിങ്ങിനെ നിലയുറപ്പിച്ചിട്ട്‌ . ചൂടിനെക്കുറിച്ചും തണുപ്പിനെക്കുറിച്ചും പലരും പറഞ്ഞിരുന്നെങ്കിലും ഇത്രയും ക്രൂരമായിരിക്കുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയില്ല. നാട്ടില്‍ വെച്ച്‌ കണ്ണെത്താ ദൂരത്ത്‌ കാണാനായിരുന്ന മരിചിക ഇവിടെ തൊട്ടുമുന്നില്‍ നൃത്തം ചെയ്യുന്നു. നീണ്ടു കിടക്കുന്ന മണലാരണ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഈന്തപ്പനകളും കെട്ടിടങ്ങളും.

വെള്ളിയാഴ്ച ആയതിനാല്‍ ഫാക്ടറികളില്‍ നിന്നുള്ള രൂക്ഷ ഗന്ധത്തിന്‌ അയവുണ്ട്‌. അരമണിക്കൂറിലേറെയായി മനു വെയിലിനോട്‌ മല്ലിട്ട്‌ ഈ നില്‍പ്‌ തുടരുന്നു. ഇതിനിടയില്‍ പല വാഹനങ്ങളും കടന്നു പോയി. ഒന്നുപോലും നിറുത്തിയില്ലെന്നു മാത്രം.
കൂട്ടുകാര്‍ എന്നും തന്റെ ദൌര്‍ബല്യമായിരുന്നു.
അതുകൊണ്ടുതന്നെ ഞാനവനെക്കാണാന്‍ പോകുന്നു.
മരുഭൂമിയേയും ഇവിടത്തെ മനുഷ്യരേയും കൂടുതലറിയാന്‍ ഒരുപക്ഷെ ഈ സന്ദര്‍ശനം ഉപകരിച്ചേക്കാം. ഈ ഭാഗത്ത്‌ ടാക്സികളും മറ്റും കുറവായതിനാലാകണം ഇന്നേ ദിവസം യാത്രക്കാരെ കാണാനാകാത്തത്‌.

ഇവിടം പുതുമുഖമായ തനിക്ക്‌ യാത്രകളിലെ വിരസതയും അലസതയും കാത്തുനില്‍പും പുത്തനാണല്ലൊ. എല്ലാം അറിയാനുള്ള ആകാംക്ഷ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ കാത്തുനില്‍പ്‌ വിരസമാകുന്നില്ല.
ചൂടേറ്റിട്ടും വിയര്‍ക്കുന്നില്ലെന്നത്‌ ആശ്വാസം.
പഴയൊരു വെളുത്ത കാര്‍ ബ്രേക്കിട്ടു.
മനുവിന്റെ മനസ്സില്‍ പുതിയ ആശങ്കകള്‍ വിരിഞ്ഞു. കൂട്ടുകാരുടെ ഉപദേശം മനസ്സില്‍ തെളിഞ്ഞു. ഒരാള്‍ മാത്രമുള്ള കാറില്‍ കയറരുത്‌. പേഴ്സും പൈസയും പുറത്ത്‌ കാണിക്കരുത്‌. ഒറ്റക്ക്‌ ആര്‌ ക്ഷണിച്ചാലും എങ്ങോട്ടും പോകരുത്‌-ഉപദേശങ്ങളുടെ പട്ടിക ഇനിയും നീണ്ടതാണ്‌.

അതേക്കാള്‍ മനുവിനെ അപ്പോള്‍ അലട്ടിയിരുന്നത്‌ ഇയാളുമായി എങ്ങിനെ ആശയവിനിമയം നടത്തും എന്നതായിരുന്നു. അറബി ഭാഷ കേട്ടു തുടങ്ങുന്നതേ ഉള്ളു. ഇംഗ്ളീഷും ഹിന്ദിയുമാണെങ്കില്‍ അയാള്‍ക്കറിയണമെന്നില്ലല്ലൊ. ഡ്രൈവര്‍ ഒരു മലയാളി ആയിരിക്കണമേ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാറിനകത്തേക്ക്‌ നോക്കി.
'മലയാളി ആണോ? എവിടേക്കാ..?' താടി തടവിക്കൊണ്ട്‌ ഡ്രൈവര്‍.
സന്തോഷവും സമാധാനവും ഒരുമിച്ച്‌ ലഭിച്ചു മനുവിന്‌.
'അസിസിയ..'
'ഞാന്‍ വിട്ടു തരാം.' ഡോര്‍ തുറന്ന്‌ മുന്നില്‍ കയറി. ചെറുചിരിയോടെ അയാള്‍ മനുവിനെ എതിരേറ്റു . വൃത്തിയായി ചെത്തി മിനുക്കിയ കുറ്റിത്താടിയുള്ള ഡ്രൈവറെ നല്ല പരിചയം തോന്നി. ചിലപ്പോള്‍ അങ്ങിനെയാണ്‌, ചില മുഖങ്ങള്‍ക്ക്‌ പരിചയത്തിന്റെ ആവരണം....

മിനിറ്റുകള്‍ക്ക്‌ ശേഷമാണ്‌ ചൂടിന്റെ വലയത്തില്‍ നിന്നും മുക്തി തേടി കാറിനകത്തെ ശീതളിമയില്‍ ഒത്തുചേരാനായത്‌.

'അസിസിയായില്‍ എവിടെയാണ്‌ പോകേണ്ടത്‌..'
'കൃത്യമായ സ്ഥലം എനിക്കറിയില്ല. കൂട്ടുകാരന്‍ അവിടെകാത്തുനില്‍ക്കാംഎന്നാണ്‌പറഞ്ഞിരിക്കുന്നത്.'
'സൌദിയില്‍ വന്നിട്ട്‌ എത്ര നാളായി..?'
'രണ്ട്‌ മാസം ആകുന്നതേ ഉള്ളു.'
'അപ്പോള്‍ കൂട്ടുകാരന്‍ ഇങ്ങോട്ട്‌ വരുന്നതല്ലായിരുന്നൊ നല്ലത്‌..'
'വെറുതെ അവനെ എന്തിന്‌ ബുദ്ധിമുട്ടിക്കണം എന്ന്‌ കരുതി. ഞാനാണെങ്കില്‍ പുതിയ ആള്‍ എന്ന നിലക്ക്‌ കാര്യമായ പരിപാടികളൊന്നും ഇല്ലല്ലൊ. ചേട്ടന്‍റെ നാട്‌ എവിടെയാ?'
'കണ്ണര്. മണിയറ എന്ന്‌ പറയും. കേട്ടിട്ടുണ്ടൊ'
'മണിയറ കേട്ടിട്ടില്ല. ഞാന്‍ തൃശ്ശൂര്‍. നെല്ലായി എന്ന സ്ഥലത്ത്‌. പേര്‌ മനു. ബീകോം കഴിഞ്ഞ്‌ കംബ്യൂട്ടറും പഠിച്ച്‌ അങ്ങിനെ ഇരിക്കുമ്പോഴാണ് വിസ തരപ്പെട്ടത്‌. ഒന്നര ലക്ഷം കൊടുത്തെങ്കിലും നല്ല കമ്പനിയാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ ലേബറാണ്‌. ക്രമേണ മാറിക്കിട്ടും എന്നാണ്‌ പറഞ്ഞത്‌. പന്തീരായിരം രൂപ മാസം കിട്ടും. ഇപ്പോള്‍ പണി അല്‍പം കഠിനമാണെങ്കിലും പിന്നീട്‌ ശരിയാവും എന്ന്‌ ഏജെന്റ്റ് പറഞ്ഞിരുന്നു. '

' പ്രതീക്ഷകളാണ് മനു മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌. ഈ മണല്‍ ഭൂമിയെക്കുറിച്ച്‌ ഏറെ അറിയാന്‍ കിടക്കുന്നതേ ഉള്ളു. ഞാനിവിടെ പതിനേഴു വര്‍ഷമായി. പലപല ജോലി ചെയ്തു. രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തായ് ലാന്റ് ലോട്ടറിയെക്കുറിച്ചറിയാമൊ..? നമ്മുടെ നാട്ടിലെ സിക്കിം ബൂട്ടാന്‍ ലോട്ടറി പോലെ മാസത്തില്‍ രണ്ടു തവണ ഇവിടേയും ഒളിവില്‍ നടത്തുന്ന ചൂതാട്ടം. ഇതിന്റെ ഏജന്‍റുമാര് കോടിക്കണക്കിനാണ്‌ പണമുണ്ടാക്കുന്നത്‌. ഇതിന്‍റെയെല്ലാം ഇരകള്‍ പ്രതീക്ഷകള്‍ നശിച്ചു തുടങ്ങുന്ന ഒട്ടനേകം സ്വപ്നാടകര്‍. സ്വപ്നങ്ങള്‍ തകരുന്നത്‌ ഉള്‍ക്കൊള്ളാനാകാതെ നിലയില്ലാക്കയത്തില്‍ അകപ്പെട്ടവര്‍. പ്രതീക്ഷകള്‍ വെറും പ്രതീക്ഷ മാത്രമായി അസ്തമിക്കുമ്പോള്‍ നിരവധി രോഗങ്ങള്‍ കൂട്ടിനായി കൂട്ടിക്കൊണ്ടു പോകുന്നവര്‍.'

എല്ലം കേട്ടിരുന്ന മനുവില്‍ നിന്ന്‌ ഒരു നിശ്വാസമുയര്‍ന്നു. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവ കേട്ടതുപോലെ. തന്റെ വിശ്വാസങ്ങള്‍ക്കപ്പുറത്ത്‌ ക്രൂരമായ ഒരു മുഖം കൂടി ഇവിടെ കുടിയിരിക്കുന്നു. മനുവിന്റെ ചിന്തകളില്‍ ഒരിക്കലും എത്തിപ്പെടാത്തവ.
കട്ടാല്‍ കട്ടവന്റെ കൈ വെട്ടുന്ന നാട്‌. കൊന്നാല്‍ കൊന്നവന്റെ തല വെട്ടുന്ന നാട്‌.

മനസ്സില്‍ സംശയങ്ങള്‍ പെരുകി.
'അപ്പോള്‍ പുറമെ കാണിക്കുന്ന ചിരി കാപട്യം നിറഞ്ഞതാണോ?' മനു ചോദിച്ചു.

' എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. നന്‍മകള്‍ ശേഷിക്കുന്നവര്‍ ഇനിയും നമുക്ക്‌ ചുറ്റുമുണ്ട്‌. പക്ഷെ നന്‍മ നശിച്ചവരും നശിപ്പിക്കുന്നവരുമാണ്‌ അധികവും. ലോകമാകെ പണത്തിനു വേണ്ടി പരക്കം പായുന്നു. ഈ പാച്ചിലിനിടയില്‍ മനുഷ്യന്റെ മനുഷ്യത്വം നശിക്കുന്നതാണ്‌.
ഇവിത്തന്നെ നമുക്ക്‌ കാണാം.
വര്‍ഷങ്ങളായി പണിയെടുക്കുന്നവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ അവനെ കൊത്തിവലിക്കുന്നു. കഴിഞ്ഞത്‌ ഓര്‍ക്കാതെ ഭാവിക്ക്‌ വേണ്ടി കൈ നീട്ടുന്നവരുടെ ഒരു പട തന്നെ അവനെ വീണ്ടും പിടിച്ചു വലിക്കുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയുമൊന്നും ബാധകമല്ലാത്തവരാണല്ലൊ പ്രവാസികള്‍...!'

പക്ഷെ മനുവിലെ ആശകള്‍ പുഷ്പിക്കാന്‍ തന്നെ വെമ്പിനിന്നു. ധരിച്ചുവെച്ചിരിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാന്‍ മനസ്സിന്‌ കഴിയുന്നില്ല. മനസ്സിലെ വിശ്വാസങ്ങള്‍ക്ക്‌ എതിരാണ്‌ വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ എന്ന്‌ കണ്‍മുന്നില്‍ കാണുമ്പോഴും അതംഗീകരിക്കാന്‍ തയ്യാറാകാത്ത മനസ്സ്‌.
കാറ്‌ നിന്നു.
അസിസിയ എത്തിയിരിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ഡോര്‍ തുറന്ന്‌ പുറത്തിറങ്ങി. ഡ്രൈവറെ നോക്കി പുഞ്ചിരിച്ച്‌ പുറം തിരിഞ്ഞ്‌ നടക്കുമ്പോള്‍"മനു" എന്ന വിളി.
കൂട്ടുകാരനായിരിക്കും എന്ന്‌ കരുതി തിരിഞ്ഞുനോക്കിയത്‌ ഡ്രൈവറുടെ മുഖത്ത്‌.
'രണ്ട്‌ റിയാല്‍ തന്നില്ല'
വൃത്തിയുള്ള താടിക്കുള്ളിലെ മന്ദസ്മിതം കലര്‍ന്ന ഡ്രൈവറുടെ നിര്‍വ്വികാരതയില്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍രേഖ തനിക്കുനേരെ തുറിച്ചു നോക്കുന്നതായി മനു തിരിച്ചറിയുകയായിരുന്നു.

രണ്ട്‌ റിയാല്‍ കൈ നീട്ടി വാങ്ങുമ്പോഴും അയാളുടെ മുഖത്ത് മന്ദസ്മിതത്തില്‍ അലിഞ്ഞ നിര്‍വ്വികാരത അതേപടി നിലനിന്നിരുന്നു. ചുറ്റും കണ്ണോടിച്ച് കൂട്ടുകാരനെ തിരഞ്ഞു.

ഇനി അവന്‍ വരാതിരിക്കുമൊ എന്ന സംശയം ആദ്യമായി മനസ്സില്‍ ഓടിയെത്തി.

മൊബൈലെടുത്ത്‌ വിളിച്ചു നോക്കി.

സ്വിച്ച്‌ ഓഫ്‌..!
ഇപ്പോള്‍ വെയിലിന്റെ ചൂടില്‍ വിയര്‍ക്കാനും തുടങ്ങി.

65 അഭിപ്രായങ്ങൾ:

  1. 'സൌദിയില്‍ വന്നിട്ട്‌ എത്ര നാളായി..?'
    'രണ്ട്‌ മാസം ആകുന്നതേ ഉള്ളു.'
    'അപ്പോള്‍ കൂട്ടുകാരന്‍ ഇങ്ങോട്ട്‌ വരുന്നതല്ലായിരുന്നൊ നല്ലത്‌..'


    "ആദ്യമായി മനസ്സില്‍ ഓടിയെത്തി.

    മൊബൈലെടുത്ത്‌ വിളിച്ചു നോക്കി.

    സ്വിച്ച്‌ ഓഫ്‌..!"

    ....കഥയുടെ സ്വിച്ചും ഓഫിലാ,ചേര്‍ത്ത
    ചിത്രം ഒരു ജീവനുള്ള കഥ പറയുന്നു...
    നന്നായിട്ടുണ്ട്ട്ടോ,ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ ചൂടിനെ കുറിച്ച്‌ മാത്രമെ കേട്ടിരുന്നുള്ളു!!!
    ----

    ഭൂതവും വര്‍ത്തമാനവും ഭാവിയുമൊന്നും ബാധകമല്ലാത്തവരാണല്ലൊ പ്രവാസികള്‍...!‘

    എനിക്കും തോന്നിയിട്ടുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  3. ഓരൊ പ്രവാസിയുടേയും നൊമ്പരങ്ങളുടെ കാഴ്ച്ചപ്പാടുകൾ തന്മയത്വമയി ,ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളിലൂടെ കാണിച്ചുതന്നിരിക്കുന്നു...!
    വളരെ നന്നായിട്ടുണ്ട് കേട്ടൊ ഭായി,ഈ വിയർക്കുന്ന ജന്മങ്ങൾ !

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം സത്യം തന്നെ.കഥയുടെ അവസാനം...കഥ പൂര്‍ണ്ണമായതായ ഒരു ഫീലനുഭവപ്പെട്ടില്ല. എന്റെ കുഴപ്പമാണോ.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍3/11/2010 04:08:00 PM

    When a man with money meets a man with experience, man with experience gets the money and man with money gets experience !

    മറുപടിഇല്ലാതാക്കൂ
  6. എന്റെ കൂട്ടുകാരന്‍ ജോലി ഇല്ലാതെ 3 മാസം ഗള്‍ഫില്‍ 12 ദിവസം പഴക്കംചെന്ന റൊട്ടി വെള്ളത്തില്‍ മുക്കി കഴിച്ചതും, ഒരു ഇന്റെര്‍വ്യൂ വിനു പോകാന്‍ ആകെ ഉള്ള 8 റിയാലിനു ടാക്സി കിട്ടാതെ വന്നപ്പോല്‍ നടക്കാന്‍ തീരുമാനിച്ചതും നല്ലവനായ ബഗാളി 10 റിയാലിന്റെ ഓട്ടം 8 റിയാലിനു സമ്മതിക്കുകയും കൊണ്ടു വിടുകയും ചെയ്തു.
    വണ്ടിയില്‍ നിന്നിറങ്ങിയ അവന് 1റിയാല്‍ തിരിച്ചു കൊടുത്തു ഒരു പെപ്സി വാങ്ങി കുടിച്ച് ഫ്രെഷായി ഇന്റെര്‍വ്യൂ വിന് പൊക്കോളാന്‍ പറഞ്ഞാപ്പോ അവന്റെ കണ്ണ് നിറഞ്ഞുപോയി
    ഈ കാര്യം എന്നോട് പറഞ്ഞപ്പോള്‍ എന്റേയും

    മറുപടിഇല്ലാതാക്കൂ
  7. എന്തായാലും പ്രവാസത്തിന്റെ അനുഭവങ്ങൾ വിങ്ങളാണെന്ന് ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നു ഈ കഥ

    മറുപടിഇല്ലാതാക്കൂ
  8. കഥ കൊള്ളാം മാഷേ.

    മൈത്രേയി ചേച്ചിയുടെ കമന്റും ഇഷ്ടപ്പെട്ടു :)

    മറുപടിഇല്ലാതാക്കൂ
  9. പ്രവാസിയുടെ വേദന ഒപ്പിയെടുത്ത കഥ.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  10. 35 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഉപ്പ പറയാറുണ്ട്‌ അവിടത്തെ ഓരോ കഥകള്‍..കേള്‍ക്കുമ്പോ കണ്ണ് നിറയും.
    പ്രവാസ ജീവിതത്തിന്റെ ചില കാഴ്ചകള്‍ അവതരിപ്പിച്ച കഥ നന്നായി.

    മറുപടിഇല്ലാതാക്കൂ
  11. ഹൃദയസ്പര്‍ശിയായ കഥ , ആസംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട് ഭായി, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. സിമ്പിള്‍ ബട്ട് ടച്ചിങ്ങ്.

    മറുപടിഇല്ലാതാക്കൂ
  14. ചൂടില്ലങ്കിലും വിയര്‍ക്കുന്നതാണ് ജീവിതം . വിയര്‍പ്പ്മണികള്‍ക്ക് പകരം ചോരതുള്ളികളിറ്റുന്ന ജീവിതം . ജീവിതത്തിന്റെ പച്ചപ്പ്‌ പടര്‍ന്ന കഥ .

    മറുപടിഇല്ലാതാക്കൂ
  15. പ്രവാസികഥകള്‍ നൊമ്പരപ്പെടാതെ വായിയ്ക്കാനും ചിന്തിയ്ക്കാനും കഴിയില്ലല്ലോ....

    മറുപടിഇല്ലാതാക്കൂ
  16. ഒരു നുറുങ്ങ്,
    കാക്കര - kaakkara,
    ബിലാത്തിപട്ടണം / Bilatthipattanam,
    ശ്രീക്കുട്ടന്‍,
    maithreyi,
    കൂതറHashim,ܓ
    എറക്കാടൻ / Erakkadan,
    ശ്രീ,
    Manoraj,
    മുഫാദ്‌/\mufad,
    Radhika Nair,
    ഒഴാക്കന്‍.,
    കുമാരന്‍ | kumaran,
    sm sadique,
    കൊട്ടോട്ടിക്കാരന്‍...

    അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  17. കഥ വായിച്ചപ്പോള്‍ എന്റെ ജിദ്ദയിലെ ആദ്യ വെള്ളിയാഴ്ച ഓര്‍ത്ത് ചിരിച്ച് പോയി.
    അന്ന് ‘കൊറച്ച് തെരക്കിലാണെ‘ എന്നത് സ്വിച്ചോഫാക്കാന്‍ കഴിയുന്നേടത്തേക്ക് കാലം മാറിയെങ്കിലും രണ്ടും തരത്തില്‍ ഒന്ന് തന്നെ...

    മറുപടിഇല്ലാതാക്കൂ
  18. പതിനഞ്ച് വര്‍ശം മുന്‍പ് എനിക്കുണ്ടായ ഒരു അനുഭവം റാംജി കഥാ രൂപത്തില്‍ പറഞ്ഞപ്പോള്‍ ഒരുവേള ആ മനു ഞാന്‍ ആയിരുന്നോ എന്ന് സംശയിച്ചു പോയി. ഇപ്പോള്‍ ഇതുപോലെ ഒരുപാട് മനുവിനെ നേരില്‍ കാണാനും കഴിയാറുണ്ട്. ഗള്‍ഫ് സ്വപ്നവുമായി കയറി വരുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു കഥ തന്നെ . നന്നായിരിക്കുന്നു റാംജി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. കഥ നന്നായിരിക്കുന്നു

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  20. നല്ല രസത്തിലങ്ങു വായിച്ചു വന്നപ്പൊള്‍ പെട്ടന്നങ്ങു തീര്‍ന്നുപോയപോലെ..ഇത്ര പെട്ടെന്നു തീര്‍ക്കേണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  21. അനാർഭാടമായ ഭാഷയിൽ,അതിശയോക്തികളൊന്നു മില്ലാത്ത ജീവിതഗന്ധിയായ മറ്റൊരു റാംജി കഥ...ഒരു നല്ലകഥ...

    മറുപടിഇല്ലാതാക്കൂ
  22. ഓരോ പ്രതീക്ഷകളല്ലെ നമ്മുടെയൊക്കെ ജീവിതം .
    ഒറ്റപ്പെട്ട് പോകുമ്പോൾ അതിന്റെ തീവ്രത കൂടുകയല്ലെയുള്ളൂ...

    "ഇവിത്തന്നെ നമുക്ക്‌ കാണാം."-റാംജീ ,അക്ഷരപിശാചിനെ ശ്രദ്ധിച്ചില്ലേ ?

    മറുപടിഇല്ലാതാക്കൂ
  23. ഏതൊരു പ്രവാസിക്കാണ് ഇതുപോലൊരു വെള്ളിയാഴ്ച്ച ദിനാനുഭവം ഉണ്ടാകാത്തത്?

    മറുപടിഇല്ലാതാക്കൂ
  24. ‘നന്‍മ നശിച്ചവരും നശിപ്പിക്കുന്നവരുമാണ്‌ അധികവും’- എവിടേയും അതു തന്നെയാണല്ലോ.
    പാവം മനു.

    കഥാവതരണം വളരെ മനോഹരം. ലളിതമായ ഭാഷയും. നന്നായിട്ടുണ്ട് റാംജി.

    മറുപടിഇല്ലാതാക്കൂ
  25. OAB/ഒഎബി ,
    ഹംസ,
    രഘുനാഥന്‍,
    ശ്രീനന്ദ ,
    the man to walk with,
    റോസാപ്പൂക്കള്‍ ,
    താരകൻ,
    ഉമേഷ്‌ പിലിക്കൊട്,
    ജീവി കരിവെള്ളൂര്‍,
    ആര്‍ദ്ര ആസാദ് / Ardra Azad,
    ഗീത

    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  26. റാംജീ, നല്ല അവതരണം. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കു എടുത്തെറിയപ്പെട്ട നിഷ്കളങ്കനായ മനുവിന്റെ കൂടെ സഞ്ചരിക്കാനായി.
    കൂട്ടത്തില്‍ എനിക്ക് സൌദിയില്‍ പോകാതെ പോകാന്‍ കഴിഞ്ഞു...ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  27. ഇഷ്ടായീട്ടോ കഥ.. പാവം മനു.

    അല്ല മാഷേ, ആരാ ഈ നെല്ലായീന്നു് ഞാനറിയാത്തൊരു മനൂ? :):)‍

    മറുപടിഇല്ലാതാക്കൂ
  28. കഥ ഇഷ്ട്ടപ്പെട്ടു .നാളെ ഒരു കാലത്ത് മനുവും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെക്കും.

    മറുപടിഇല്ലാതാക്കൂ
  29. ലളിതമായ ഭാഷയിലുള്ള നല്ലൊരു കഥ...

    വളരെ വളര ഇഷ്ടായി സാര്‍..

    മറുപടിഇല്ലാതാക്കൂ
  30. ഇഷ്ടായി ഇഷ്ടാ (ഇടക്ക് പ്രവാസി ആയിരുന്നു ഈ ഞാനും)

    മറുപടിഇല്ലാതാക്കൂ
  31. ഗള്‍ഫിലുള്ള--- എന്റെ കൂട്ടുകാര്‍ നാട്ടില്‍ ലീവിന് വരുമ്പോള്‍ പറയും--അവിടെ എത്തുമ്പോള്‍ ഉള്ളുള്ള അനുഭവങ്ങള്‍--- ഓരോ ഗള്‍ഫുകാരനും-- ഗള്‍ഫുകാരന്‍ ആകാന്‍ പോകുന്നവനും-- വായിക്കേണ്ട കഥ--ലളിതമായ വാചകങ്ങളിലൂടെ പറഞ്ഞിരിക്കുന്നു --- അഭിനന്ദനങള്‍---

    മറുപടിഇല്ലാതാക്കൂ
  32. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  33. ഭൂതവും ഭാവിയും
    വര്‍ത്തമാനവും
    ഇല്ലാത്ത പ്രവാസികള്‍...

    ചിലരെങ്കിലും
    അങ്ങിനെയല്ല.

    നല്ല കഥ തന്നതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  34. വഷളന്‍ (Vashalan),
    Typist | എഴുത്തുകാരി,
    vinus,
    സ്വപ്നസഖി,
    mazhamekhangal,
    അരുണ്‍ കായംകുളം,
    വെമ്പല്ലൂര്‍ വിഷ്ണു,
    akhi
    എല്ലാ കുട്ടുകാര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  35. നൊമ്പരങ്ങളില്ലാത്ത ഒരു പ്രവാസിക്കഥ...!!
    അങ്ങനെ ഒരു കഥ ഉണ്ടാകുമോ...?!!

    ബിലാത്തി പറഞ്ഞതു പോലെ ‘എല്ലാം വിയർക്കുന്ന ജന്മങ്ങൾ..’

    മറുപടിഇല്ലാതാക്കൂ
  36. വിയര്‍ക്കുന്ന ജന്‍മങ്ങള്‍ ... അങ്ങനെ വിയര്‍ത്തൊലിച്ചു കിട്ടുന്ന പണം കൊണ്ട്‌.. നാട്ടില്‍ ജീവിക്കുന്ന നമ്മള്‍..ആ വിയര്‍പ്പിനെക്കുറിച്ചോര്‍ക്കറുണ്ടോ.. ഇല്ല.. അവിടെ നിന്നും വരുന്ന പണത്തിനെയേ നമ്മള്‍ അറിയൂ.. അവിടത്തെ പെര്‍ഫ്യുമിനൊരിക്കലും ഈ വിയര്‍പ്പിന്റെ നാറ്റമുണ്ടാവാറില്ല... (ഓരൊ മലയാളിയുടെ വീട്ടിലും ഒരു ഗള്‍ഫുകാരനെങ്കിലും ഉണ്ടാകും... )

    മറുപടിഇല്ലാതാക്കൂ
  37. മാഷെ പലതും ഓര്‍മ വന്നു. ഞാനും ഒരു പഴയ പ്രവാസി തന്നെ, പ്രവാസിയുടെ അതും ആദ്യമായി മണലാരണ്യത്തില്‍ എത്തുന്ന മനുവിനെ പോലുള്ള എത്ര ജീവിതങ്ങള്‍, എനിക്കും മനസ് പൊള്ളുന്നു, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  38. നന്നായിരിക്കുന്നു, കഥ. പലപ്പോഴും തോന്നിയിട്ടുണ്ട്, ജീവിതത്തിലെ തിക്താനുഭവങ്ങളാണ് പിന്നീട് ജീവിതത്തിന്റെ തന്നെ സ്വത്തായി മാറുന്നതെന്ന്.

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  39. വീ കെ,-നന്ദി

    Nisha K S / നിഷ കെ എസ്,-നന്ദി

    കുറുപ്പിന്‍റെ കണക്കു പുസ്തകം-നന്ദി

    സ്നേഹതീരം-തീര്‍ച്ചയായും...

    മറുപടിഇല്ലാതാക്കൂ
  40. നന്നായിരിക്കുന്നു റാംജി !
    കഥ വായിച്ച് ഇത്തിരി സങ്കടോം വന്നു .. എന്തോ ! !

    മറുപടിഇല്ലാതാക്കൂ
  41. സ്വിച്ച്‌ ഓഫ്‌..!

    ഒരു ഞെട്ടല്‍ ഉളവാക്കി...

    കൂടുതലൊന്നും പറയാനില്ല... പച്ചയായ കഥ...

    മറുപടിഇല്ലാതാക്കൂ
  42. റാംജി, ഇത്ര പോരാ ട്ടോ. full swing -ഇല്‍ ആകണം.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  43. ഒരുപാടിഷ്ടായി ! ചെറിയ നൊമ്പരങ്ങള്‍ പോലും ഇപ്പോള്‍ വേദനയായി തോന്നുന്നു !! എന്തോ :-(

    മറുപടിഇല്ലാതാക്കൂ
  44. ജീവിതഗന്ധിയായ കഥ....
    ഒരുപാട്
    പറയാനുണ്ട്.....
    കഥ വായിച്ചു തീരുമ്പോഴേക്കും....
    എന്‍റെ നിശ്വാസങ്ങള്‍ എന്നെ പൊള്ളിച്ചു തുടങ്ങി......
    ജീവിതത്തിന്റെ നേരറിയിക്കുന്ന വാക്കുകള്‍....
    തിരിഞ്ഞു നോക്കുമ്പോഴും......, വഴികാട്ടിയാകാനും...
    ആരുമില്ലാതെ വരുന്ന യാത്രകള്‍.....
    ജീവിതമാണെന്ന് തിരിച്ചറിയുമ്പോള്‍......
    ഇഷ്ട്ടപ്പെട്ടു പോകുന്നു.... ജീവിതത്തിനിടയില്‍ നിന്ന്.... കീറിയെടുത്ത ഈ കഥയെ........

    മറുപടിഇല്ലാതാക്കൂ
  45. Mahesh | മഹേഷ്‌ ™
    അഭിപ്രായത്തിന് നന്ദിയുണ്ട്.

    സുമേഷ് | Sumesh Menon
    കുറെ കാര്യ്ങ്ങള്‍ക്കെങ്കിലും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ് പ്രതിവിധി.

    Divarettan ദിവാരേട്ടന്‍
    ശ്രമിക്കാം ദിവാകരേട്ടാ.

    കൊലകൊമ്പന്‍
    നന്മ നശിക്കാത്ത മനുഷ്യമനസ്സ് അങ്ങിനെയാണ്.

    janet rose
    യാത്രകളില്‍ ഒറ്റപ്പെടുമ്പോഴും ജീവിക്കാനുള്ള മനുഷ്യരുടെ മോഹങ്ങള്‍ ഒറ്റപ്പെടിന്നില്ല.
    വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  46. ജീവിത ഗന്ധിയായ കഥ, നന്നായി അവതരിപ്പിച്ചു കേട്ടോ.അഭിനന്ദനങ്ങള്‍ സര്‍

    മറുപടിഇല്ലാതാക്കൂ
  47. നല്ല എഴുത്ത്..

    സൗദിയിലെത്തിയ ആദ്യ നാളുകള്‍
    ഓര്‍മയിലെത്തി..

    ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  48. ഈ "മനു"മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും, വേദനകളും നാട്ടിലിക്കുന്ന സ്വന്തക്കാരും, ബന്ധുക്കളും, നാട്ടുകാരും അറിയുന്നുണ്ടോ? ചിലപ്പോള്‍ അറിയിക്കുന്നില്ലായിരിക്കും. ഇങ്ങിനെ സ്വയം എരിഞ്ഞടങ്ങുന്ന എത്രയെത്ര ജന്മങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  49. Ramji-- marubhuumiyile jiivithaanubhavam pankuvechathu valare nannaayi manalkkaatinte choodelkkaan vidhikkappetta orupaadorupaadu janmangaludey anubhavangalil onnu valare lalithamaayi avatharippichirikkunnu .. aashamsakal

    മറുപടിഇല്ലാതാക്കൂ
  50. sir...a real story...

    all the best wishes..
    ee padangal ellam sir varachathaano..?

    മറുപടിഇല്ലാതാക്കൂ
  51. കഥക്ക് പെട്ടന്നൊരു ഫുള്‍ സ്റ്റോപ്പ്‌ വന്നത് പോലെ..സഡന്‍ ബ്രേക്ക്..
    മനോഹരം,
    പുത്തന്‍ പ്രവാസിക്ക് സത്യങ്ങളെക്കാളും ഇപ്പോഴും മുന്നില്‍ നിക്കുന്നത് പ്രതീക്ഷകളാണല്ലോ

    മറുപടിഇല്ലാതാക്കൂ
  52. രാംജി സര്‍, മനോഹരം എന്നുദ്ദേശിച്ചത് കഥയാണ് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  53. krishnakumar513,
    വളരെ നന്ദിയുണ്ട് അഭിപ്രായത്തിന്

    mukthar udarampoyil,
    നന്ദി മുക്താര്‍.

    Vayady,
    സ്വന്തക്കാര്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും
    അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്.
    അതിലവരെ കുറ്റം പറയാന്‍ പറ്റില്ല.

    മരഞ്ചാടി,
    ബ്ലോഗ്‌ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    sneha,
    ചിത്രങ്ങള്‍ എല്ലാം ഞാന്‍ വരച്ചവ തന്നെ.

    junaith,
    തീര്ച്ചയായും ജുനൈത്.

    മറുപടിഇല്ലാതാക്കൂ
  54. താങ്കളെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം , തുടര്‍ന്നും കാണാം..
    നന്ദി .

    മറുപടിഇല്ലാതാക്കൂ
  55. ഒരു പ്രവാസത്തിന്റെ തുടക്കം. ജീവിത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടാൻ തുടങ്ങുകയാണല്ലോ മനു.. കഥ ഇവിടെ അവസാനിക്കുന്നില്ലെന്ന് കരുതട്ടെ

    മറുപടിഇല്ലാതാക്കൂ
  56. റാംജി സര്‍.. ലളിതമായ ശൈലി.. കഥ ഇഷ്ടപെട്ടു..

    മറുപടിഇല്ലാതാക്കൂ
  57. സിദ്ധീക്ക് തൊഴിയൂര്‍,
    വീണ്ടും കാണാം.

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ,
    കഥ ഇവിടെ അവസാനിപ്പിക്കുകയാണെങ്കിലും
    ജീവിതം ആരംഭിക്കുന്നതെ ഉള്ളു.

    വിജിത...,
    വീണ്ടും കാണാം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  58. റാംജി ' വിയര്‍ക്കുന്ന ജന്‍മങ്ങള്‍ ' നല്ലൊരു വായനാനുഭവമായിരുന്നു. പ്രതീക്ഷകള്‍ മാത്രം കൈമുതലായുള്ള ഒരു പാവം മലയാളിയുടെ ഒരു അവധി ദിവസം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രവും നന്നായിട്ടുണ്ട്. :)

    മറുപടിഇല്ലാതാക്കൂ
  59. അസിസിയ എത്തിയിരിക്കുന്നു ..എത്തിയല്ലോ ഇനി കുഴപ്പമില്ല മനസാക്ഷിയുള്ള കുറെ മനുഷ്യരുടെ വാസസ്ഥലമാണത് പറഞ്ഞ ചങ്ങാതി എത്തിയില്ലങ്കിൽ പോലും ഒരു ചങ്ങാതികൂട്ടം അവിടെ കിട്ടും, മനോഹരമായ അവതരണം പച്ചയായ ജീവിതത്തിന്റെ ജാഡകളില്ലാത്ത കഥ ...

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....