19-07-2010
ഷാഫി പമ്മിപ്പമ്മിയാണ് ഇറച്ചിപ്പുരയോട് ചേര്‍ന്നുള്ള തോട്ടരുകില്‍ എത്തിയത്.
വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത വെളുപ്പാന്‍ കാലം. ആരും അറിയാതെയാണ് എഴുന്നേറ്റു പോയത്.
കുറച്ചിട ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാട്ടുചെടികള്‍ ചോര കുടിച്ച് വീര്‍ത്തു നില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം തുറസ്സായി കിടക്കുന്നു. നെഞ്ചിടിപ്പുണ്ടെങ്കിലും കാട്ടുചെടികള്‍ക്കിടയിലെ അരിക്കിലാമ്പിന്‍റെ വെളിച്ചം ഭയത്തെ നേര്‍പ്പിച്ചു.
"ആരടാ അത്?" ആ നേരത്ത് ഒന്നു ഞെട്ടിക്കാന്‍ വറീതാപ്ളയുടെ ചുക്കിച്ചുളിഞ്ഞ ശബ്ദത്തിനു കഴിഞ്ഞു.
"ഞാനാ വറീതാപ്ളെ..ഷാഫി"
"ങേ..മോനായിരുന്നോ...എന്താ ഈ നേരത്ത്?"
"ഒന്നു കാണാന്‍ വേണ്ടിയാ....."
"അതിനെന്താ..? മോനാ മരത്തിന്‍റെ കടയ്ക്കലേക്ക് നീങ്ങി നിന്നോ..പേടീണ്ടോ?"
"ഇച്ചിരീശ്ശെ ഇണ്ട്"
മരത്തിന്‍റെ കടയോടു ചേര്‍ന്ന് ആകാംക്ഷയോടെ നിന്നു.
മൂന്നുനാലു പേരുണ്ട് അവിടെ.
ചോര ചീറ്റിയപ്പോള്‍ മൂരി ഒന്നു പിടഞ്ഞു. ബന്ധിച്ചിരുന്ന കൈകാലുകള്‍ ശക്തിയോടെ കുതറി വിറച്ചു.
വെളിച്ചം വീണു തുടങ്ങിയ ഇരുട്ടിലൂടെ പന്ത്രണ്ടു വയസുകാരന്‍റെ കുസൃതിയോടെ വീട്ടിലേക്ക് കുതിച്ചു. ഭയപ്പെട്ടതു പോലെ സംഭവിച്ചിരിക്കുന്നു. അയല്‍ വീടുകളില്‍ ജോലിക്കു പോകാനായി ഉമ്മ നേരത്തേ എഴുന്നേറ്റിരിക്കുന്നു. തന്നെ കാണാതുള്ള പരിഭ്രമം ഉമ്മയുടെ കയ്യിലിരിക്കുന്ന ചിമ്മിനി വെട്ടത്തില്‍ തെളിയുന്നുണ്ട്.
ഉമ്മ കാണാതെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പതുങ്ങി നിന്നപ്പോള്‍ ക്ഷയരോഗിയായ ഉപ്പായുടെ ചുമ ചെമ്പുകുടം തറയില്‍ വീണതു പോലെ കുലുങ്ങി.
മൂത്തവര്‍ മൂന്നു പേരും സഹോദരികളാണ്. ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത മൂത്തവള്‍ ഉമ്മയോടൊപ്പം പോകും. ഉപ്പായുടെ നിറം മങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നും പുറത്തു വരുന്ന കുപ്പായങ്ങള്‍ക്ക് ബട്ടന്‍സ് തുന്നി രണ്ടാമത്തവളും ജീവിക്കാനുള്ള സഹായം നല്‍കി വീട്ടില്‍ തന്നെ. മൂന്നാമത്തവള്‍ക്കാണ് വീട്ട് ജോലികള്‍. പരിചയമുള്ള എല്ലാവരും ഒരു സഹായം പോലെ തുണികള്‍ തുന്നാന്‍ ഉപ്പായെ ഏല്‍പിക്കും. വീട്ടിലിരുന്നാണ് തയ്ച്ചു കൊടുക്കുന്നത്. അസഹ്യമായ ചുമ വരുമ്പോള്‍ മാത്രം തുന്നല്‍ മെഷീനില്‍ നിന്ന് അല്‍പനേരം വിട്ടു നില്‍ക്കും.
മൂന്നാമത്തേതും പെണ്ണായതുകൊണ്ടാണ് നാലാമതും ഉമ്മാക്ക് പെറേണ്ടി വന്നത്. തലമുറകളായി താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന പത്തു സെന്‍റ് സ്ഥലം കൃസ്ത്യന്‍ പള്ളിക്കാര്‍ കുടികിടപ്പവകാശം തന്നതാണ്.
വീട്ടുകാരെ സഹായിക്കണമെന്ന ചിന്ത കൌമാര മനസ്സില്‍ കലശലായി. വറീതാപ്ളയുടെ സഹായിയായി. സൈക്കിളില്‍ പല വീടുകളിലും ഇറച്ചി എത്തിച്ചു കഴിഞ്ഞാല്‍ അല്ലറ ചില്ലറ എല്ലു പറക്കലായി ഞായറാഴ്ചകളില്‍ ചെറിയ വരുമാനം. പണം ഉപ്പായെ ഏല്പിക്കുമ്പോള്‍ അഭിമാനം തോന്നി.
പഠിത്തത്തില്‍ ഒന്നാമനായിരുന്ന ഷാഫി സ്ക്കൂളിലും നാട്ടിലും വേണ്ടപ്പെട്ടവനായി മാറി.
എട്ടില്‍ പഠിക്കുമ്പോള്‍ തന്നെ ഉപ്പ മരിച്ചു.
അനാഥമായ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നപ്പോള്‍ പഠിപ്പ് നഷ്ടപ്പെട്ടു. ചുമട്ടു തൊഴിലാളിയായി പരിണാമം സംഭവിച്ചപ്പോള്‍ ഇറച്ചിക്കട വിട്ടു. പകരം സ്വന്തമായി ആടുകളെ വാങ്ങി ഞായറാഴ്ചളില്‍ അവയെ അറുത്തു വിറ്റും സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യത്നിച്ചു.
അല്പം മെച്ചപ്പെട്ട കുടുംബാന്തരീക്ഷം എല്ലാവരിലും ആവേശമുണര്‍ത്തി. സഹോദരിമാരുടെ ശരീരത്തില്‍ എണ്ണമയം തിളങ്ങി. ചിന്തകളന്ന ചിരികളില്‍ സൗന്ദര്യം തുടിച്ചു.
താമസിയാതെ സഹോദരിമാരുടെ വളര്‍ച്ച ഷാഫിയുടെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി. ചെയ്യുന്ന ജോലിയുടെ വരുമാനത്തില്‍ ഒതുങ്ങി നിന്ന് സഹോദരി മാരെ കെട്ടിച്ചയയ്ക്കാന്‍ ആകില്ലെന്ന ചിന്ത സദാസമയവും...
വല്ലപ്പോഴും മാത്രം എത്തിച്ചേരുന്ന ലോഡിങ്ങിനെ മാത്രം ആശ്രയിക്കാതെ ആടിനെ അറവ് ഞായറാഴ്ച എന്ന ഒറ്റ ദിവസത്തിലൊതുക്കാതെ ഇട ദിവസങ്ങളിലേക്കും ഉയര്‍ത്തിനോക്കി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അലട്ടുന്ന ചിന്തകള്‍ തന്നെ ബാക്കിയായി.
വാചാലമായിരുന്ന ഷാഫിയുടെ സ്വരത്തില്‍ വിളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയത് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ വാക്കുകളിലെ അനുഭാവം തൃപ്തി നല്‍കാതെ പണത്തിനു വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു മനസ്സ്.
എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..!!
രണ്ടു ദിവസം കാണാതിരുന്ന ഷാഫി തിരിച്ചെത്തിയത് ഗ്രാമവാസികളെ അത്ഭുതപ്പെടുത്തിയായിരുന്നു. പുത്തന്‍ ബൈക്കും പുത്തന്‍ ഡ്രസ്സുമായി ഗ്രാമത്തിന്‍റെ നെഞ്ചില്‍ ഊക്കോടെ ചാടിയിറങ്ങി.
പുതിയ ജോലി ലഭിച്ചെന്നറിഞ്ഞതില്‍ സഹപ്രവര്‍ത്തകരില്‍ സന്തോഷം. ചുമട്ടുതൊഴിലാളി പട്ടം തിരിച്ചു നല്‍കിയതും ആടിന്‍റെ ചുടുചോര അറപ്പായതും പിന്നീട് സംഭവിച്ചത്.
സഹോദരിമാര്‍ നല്ല കുപ്പായങ്ങളിട്ട് സുന്ദരികളായി. നിഴലായി കൂടിയിരുന്ന വിഷാദ ഭാവങ്ങള്‍ ഓടിയകന്നു. ഉമ്മയോട് വീട്ടു ജോലികള്‍ക്ക് ഇനി പോകെണ്ടെന്നു പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. പക്ഷെ തരിശായി കിടന്നിരുന്ന പത്തു സെന്റില്‍ വലിയ വീടായപ്പോള്‍ അയല്‍വക്കങ്ങള്‍ തന്നെ ഉമ്മയെ ജോലിയില്‍ നിന്ന് ഒഴിവാക്കി.
അപ്പോഴും ഷാഫിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതെ ഗ്രാമം ഉണര്‍ന്നെണീറ്റുകൊണ്ടിരുന്നു.
അധിക സമയവും ബൈക്കില്‍ കറങ്ങി നടക്കുന്ന ഷാഫി വല്ലപ്പോഴും ഒരാഴ്ചയൊ രണ്ടാഴ്ചയൊ തുടര്‍ച്ചയായി മാത്രമാണ് നാടു വിട്ട് ജോലിക്കു പോയ്ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള ഷാഫിയുടെ ഉയര്‍ച്ചയില്‍ ആദ്യം ഗ്രാമം അത്ഭുതപ്പെട്ടിരുന്നെങ്കിലും പിന്നീടത് ചുരുങ്ങി വന്നു. അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത് പണത്തിന്‍റെ ശക്തി തന്നെ.
ഗ്രാമവാസികളില്‍ ഷാഫിയെന്ന വ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയപ്പോഴും പുറം കാഴ്ചകളിലെ ഭ്രമത്തില്‍ ഗ്രാമം കുടുങ്ങിക്കിടന്നു...
വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ.
അപ്പോഴും ഷാഫി ഇടക്കെല്ലാം ദൂരെ ജോലിക്ക് പോയ്ക്കൊണ്ടേയിരുന്നു. ബൈക്കിന് പകരം മുന്തിയ കാറായെന്ന് മാത്രം.....
രണ്ടു സഹോദരിമാരുടെ വിവാഹം ഒരുമിച്ചാണ് നടത്താന്‍ തീരുമാനിച്ചത്. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത ആഡംബരക്കല്യാണം.
"അവനെ സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വാപ്പ മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നേനെ. ആരേയും ദ്രോഹിക്കാതെ അവന്‍ കഷ്ടപ്പെട്ട് വലിയ നിലയിലായി. നമ്മളൊക്കെ അവനെ കണ്ടാണ് പഠിക്കേണ്ടത്....." വിവാഹത്തിനെത്തിയവര്‍ വിലയിരുത്തി.
"അവനെപ്പോലെ ഒരു ജോലി നമുക്കും കിട്ടിയാല്‍ നമ്മളും ഇങ്ങിനെയൊക്കെ ആവും. ശരിക്കും അവന്‍റെ ജോലി എന്താ..? ഏത് സ്ഥലത്താ അവന്‍റെ ജോലി..?"
"അതൊക്കെ എന്തിനാ നോക്കണേ... നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മളെന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്.....!"
"വാ.. നമുക്ക് ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."
അപ്പോഴും ഷാഫി ആരോടൊ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു....!!!
ഷാഫി പമ്മിപ്പമ്മിയാണ് ഇറച്ചിപ്പുരയോട് ചേര്‍ന്നുള്ള തോട്ടരുകില്‍ എത്തിയത്.
വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത വെളുപ്പാന്‍ കാലം. ആരും അറിയാതെയാണ് എഴുന്നേറ്റു പോയത്.
കുറച്ചിട ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാട്ടുചെടികള്‍ ചോര കുടിച്ച് വീര്‍ത്തു നില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം തുറസ്സായി കിടക്കുന്നു. നെഞ്ചിടിപ്പുണ്ടെങ്കിലും കാട്ടുചെടികള്‍ക്കിടയിലെ അരിക്കിലാമ്പിന്‍റെ വെളിച്ചം ഭയത്തെ നേര്‍പ്പിച്ചു.
"ആരടാ അത്?" ആ നേരത്ത് ഒന്നു ഞെട്ടിക്കാന്‍ വറീതാപ്ളയുടെ ചുക്കിച്ചുളിഞ്ഞ ശബ്ദത്തിനു കഴിഞ്ഞു.
"ഞാനാ വറീതാപ്ളെ..ഷാഫി"
"ങേ..മോനായിരുന്നോ...എന്താ ഈ നേരത്ത്?"
"ഒന്നു കാണാന്‍ വേണ്ടിയാ....."
"അതിനെന്താ..? മോനാ മരത്തിന്‍റെ കടയ്ക്കലേക്ക് നീങ്ങി നിന്നോ..പേടീണ്ടോ?"
"ഇച്ചിരീശ്ശെ ഇണ്ട്"
മരത്തിന്‍റെ കടയോടു ചേര്‍ന്ന് ആകാംക്ഷയോടെ നിന്നു.
മൂന്നുനാലു പേരുണ്ട് അവിടെ.
ചോര ചീറ്റിയപ്പോള്‍ മൂരി ഒന്നു പിടഞ്ഞു. ബന്ധിച്ചിരുന്ന കൈകാലുകള്‍ ശക്തിയോടെ കുതറി വിറച്ചു.
ചോര കണ്ട് രണ്ടു കൈകൊണ്ടും കണ്ണുപൊത്തി. കൈവിരലുകള്‍ക്കിടയിലൂടെ എന്നിട്ടും കണ്ണ് പുറത്തേക്കു നീണ്ടു. ഇരുട്ടിനുള്ളിലെ അരിക്കിലാമ്പിന്‍റെ വെളിച്ചത്തില്‍ ചോരയ്ക്കു കറുപ്പു നിറം. അത് ഭീകരതയുടെ കാഠിന്യം കുറച്ചു.
തോലു നീക്കം ചെയ്ത് ചെറിയ ഭാഗങ്ങളായി പിന്നീട് ഇറച്ചിപ്പുരയിലേക്ക്. ഓല വെച്ചുകെട്ടിയ ഒരു താല്‍ക്കാലിക ഷെഡ്ഡാണ് ഇറച്ചിപ്പുര. വീടിരിക്കുന്ന പറമ്പിന്‍റെ തെക്കേ മൂലയിലാണ്.
വെളിച്ചം വീണു തുടങ്ങിയ ഇരുട്ടിലൂടെ പന്ത്രണ്ടു വയസുകാരന്‍റെ കുസൃതിയോടെ വീട്ടിലേക്ക് കുതിച്ചു. ഭയപ്പെട്ടതു പോലെ സംഭവിച്ചിരിക്കുന്നു. അയല്‍ വീടുകളില്‍ ജോലിക്കു പോകാനായി ഉമ്മ നേരത്തേ എഴുന്നേറ്റിരിക്കുന്നു. തന്നെ കാണാതുള്ള പരിഭ്രമം ഉമ്മയുടെ കയ്യിലിരിക്കുന്ന ചിമ്മിനി വെട്ടത്തില്‍ തെളിയുന്നുണ്ട്.
ഉമ്മ കാണാതെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പതുങ്ങി നിന്നപ്പോള്‍ ക്ഷയരോഗിയായ ഉപ്പായുടെ ചുമ ചെമ്പുകുടം തറയില്‍ വീണതു പോലെ കുലുങ്ങി.
മൂത്തവര്‍ മൂന്നു പേരും സഹോദരികളാണ്. ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത മൂത്തവള്‍ ഉമ്മയോടൊപ്പം പോകും. ഉപ്പായുടെ നിറം മങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നും പുറത്തു വരുന്ന കുപ്പായങ്ങള്‍ക്ക് ബട്ടന്‍സ് തുന്നി രണ്ടാമത്തവളും ജീവിക്കാനുള്ള സഹായം നല്‍കി വീട്ടില്‍ തന്നെ. മൂന്നാമത്തവള്‍ക്കാണ് വീട്ട് ജോലികള്‍. പരിചയമുള്ള എല്ലാവരും ഒരു സഹായം പോലെ തുണികള്‍ തുന്നാന്‍ ഉപ്പായെ ഏല്‍പിക്കും. വീട്ടിലിരുന്നാണ് തയ്ച്ചു കൊടുക്കുന്നത്. അസഹ്യമായ ചുമ വരുമ്പോള്‍ മാത്രം തുന്നല്‍ മെഷീനില്‍ നിന്ന് അല്‍പനേരം വിട്ടു നില്‍ക്കും.
മൂന്നാമത്തേതും പെണ്ണായതുകൊണ്ടാണ് നാലാമതും ഉമ്മാക്ക് പെറേണ്ടി വന്നത്. തലമുറകളായി താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന പത്തു സെന്‍റ് സ്ഥലം കൃസ്ത്യന്‍ പള്ളിക്കാര്‍ കുടികിടപ്പവകാശം തന്നതാണ്.
വീട്ടുകാരെ സഹായിക്കണമെന്ന ചിന്ത കൌമാര മനസ്സില്‍ കലശലായി. വറീതാപ്ളയുടെ സഹായിയായി. സൈക്കിളില്‍ പല വീടുകളിലും ഇറച്ചി എത്തിച്ചു കഴിഞ്ഞാല്‍ അല്ലറ ചില്ലറ എല്ലു പറക്കലായി ഞായറാഴ്ചകളില്‍ ചെറിയ വരുമാനം. പണം ഉപ്പായെ ഏല്പിക്കുമ്പോള്‍ അഭിമാനം തോന്നി.
പഠിത്തത്തില്‍ ഒന്നാമനായിരുന്ന ഷാഫി സ്ക്കൂളിലും നാട്ടിലും വേണ്ടപ്പെട്ടവനായി മാറി.
എട്ടില്‍ പഠിക്കുമ്പോള്‍ തന്നെ ഉപ്പ മരിച്ചു.
അനാഥമായ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നപ്പോള്‍ പഠിപ്പ് നഷ്ടപ്പെട്ടു. ചുമട്ടു തൊഴിലാളിയായി പരിണാമം സംഭവിച്ചപ്പോള്‍ ഇറച്ചിക്കട വിട്ടു. പകരം സ്വന്തമായി ആടുകളെ വാങ്ങി ഞായറാഴ്ചളില്‍ അവയെ അറുത്തു വിറ്റും സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യത്നിച്ചു.
അല്പം മെച്ചപ്പെട്ട കുടുംബാന്തരീക്ഷം എല്ലാവരിലും ആവേശമുണര്‍ത്തി. സഹോദരിമാരുടെ ശരീരത്തില്‍ എണ്ണമയം തിളങ്ങി. ചിന്തകളന്ന ചിരികളില്‍ സൗന്ദര്യം തുടിച്ചു.
താമസിയാതെ സഹോദരിമാരുടെ വളര്‍ച്ച ഷാഫിയുടെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി. ചെയ്യുന്ന ജോലിയുടെ വരുമാനത്തില്‍ ഒതുങ്ങി നിന്ന് സഹോദരി മാരെ കെട്ടിച്ചയയ്ക്കാന്‍ ആകില്ലെന്ന ചിന്ത സദാസമയവും...
വല്ലപ്പോഴും മാത്രം എത്തിച്ചേരുന്ന ലോഡിങ്ങിനെ മാത്രം ആശ്രയിക്കാതെ ആടിനെ അറവ് ഞായറാഴ്ച എന്ന ഒറ്റ ദിവസത്തിലൊതുക്കാതെ ഇട ദിവസങ്ങളിലേക്കും ഉയര്‍ത്തിനോക്കി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അലട്ടുന്ന ചിന്തകള്‍ തന്നെ ബാക്കിയായി.
വാചാലമായിരുന്ന ഷാഫിയുടെ സ്വരത്തില്‍ വിളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയത് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ വാക്കുകളിലെ അനുഭാവം തൃപ്തി നല്‍കാതെ പണത്തിനു വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു മനസ്സ്.
എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..!!
രണ്ടു ദിവസം കാണാതിരുന്ന ഷാഫി തിരിച്ചെത്തിയത് ഗ്രാമവാസികളെ അത്ഭുതപ്പെടുത്തിയായിരുന്നു. പുത്തന്‍ ബൈക്കും പുത്തന്‍ ഡ്രസ്സുമായി ഗ്രാമത്തിന്‍റെ നെഞ്ചില്‍ ഊക്കോടെ ചാടിയിറങ്ങി.
പുതിയ ജോലി ലഭിച്ചെന്നറിഞ്ഞതില്‍ സഹപ്രവര്‍ത്തകരില്‍ സന്തോഷം. ചുമട്ടുതൊഴിലാളി പട്ടം തിരിച്ചു നല്‍കിയതും ആടിന്‍റെ ചുടുചോര അറപ്പായതും പിന്നീട് സംഭവിച്ചത്.
സഹോദരിമാര്‍ നല്ല കുപ്പായങ്ങളിട്ട് സുന്ദരികളായി. നിഴലായി കൂടിയിരുന്ന വിഷാദ ഭാവങ്ങള്‍ ഓടിയകന്നു. ഉമ്മയോട് വീട്ടു ജോലികള്‍ക്ക് ഇനി പോകെണ്ടെന്നു പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. പക്ഷെ തരിശായി കിടന്നിരുന്ന പത്തു സെന്റില്‍ വലിയ വീടായപ്പോള്‍ അയല്‍വക്കങ്ങള്‍ തന്നെ ഉമ്മയെ ജോലിയില്‍ നിന്ന് ഒഴിവാക്കി.
അപ്പോഴും ഷാഫിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതെ ഗ്രാമം ഉണര്‍ന്നെണീറ്റുകൊണ്ടിരുന്നു.
അധിക സമയവും ബൈക്കില്‍ കറങ്ങി നടക്കുന്ന ഷാഫി വല്ലപ്പോഴും ഒരാഴ്ചയൊ രണ്ടാഴ്ചയൊ തുടര്‍ച്ചയായി മാത്രമാണ് നാടു വിട്ട് ജോലിക്കു പോയ്ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള ഷാഫിയുടെ ഉയര്‍ച്ചയില്‍ ആദ്യം ഗ്രാമം അത്ഭുതപ്പെട്ടിരുന്നെങ്കിലും പിന്നീടത് ചുരുങ്ങി വന്നു. അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത് പണത്തിന്‍റെ ശക്തി തന്നെ.
ഗ്രാമവാസികളില്‍ ഷാഫിയെന്ന വ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയപ്പോഴും പുറം കാഴ്ചകളിലെ ഭ്രമത്തില്‍ ഗ്രാമം കുടുങ്ങിക്കിടന്നു...
വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ.
അപ്പോഴും ഷാഫി ഇടക്കെല്ലാം ദൂരെ ജോലിക്ക് പോയ്ക്കൊണ്ടേയിരുന്നു. ബൈക്കിന് പകരം മുന്തിയ കാറായെന്ന് മാത്രം.....
രണ്ടു സഹോദരിമാരുടെ വിവാഹം ഒരുമിച്ചാണ് നടത്താന്‍ തീരുമാനിച്ചത്. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത ആഡംബരക്കല്യാണം.
"അവനെ സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വാപ്പ മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നേനെ. ആരേയും ദ്രോഹിക്കാതെ അവന്‍ കഷ്ടപ്പെട്ട് വലിയ നിലയിലായി. നമ്മളൊക്കെ അവനെ കണ്ടാണ് പഠിക്കേണ്ടത്....." വിവാഹത്തിനെത്തിയവര്‍ വിലയിരുത്തി.
"അവനെപ്പോലെ ഒരു ജോലി നമുക്കും കിട്ടിയാല്‍ നമ്മളും ഇങ്ങിനെയൊക്കെ ആവും. ശരിക്കും അവന്‍റെ ജോലി എന്താ..? ഏത് സ്ഥലത്താ അവന്‍റെ ജോലി..?"
"അതൊക്കെ എന്തിനാ നോക്കണേ... നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മളെന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്.....!"
"വാ.. നമുക്ക് ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."
അപ്പോഴും ഷാഫി ആരോടൊ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു....!!!
കഥ നന്നായിട്ടുണ്ട്. ഇന്നിന്റെ നേര്‍ക്കാഴ്ച എന്നു തന്നെ പറയാം. (കഥാവസാനം ഷാഫിയുടെ തൊഴിലിനെപ്പറ്റി ഒരല്പം കൂടി വ്യക്തത ആവാമായിരുന്നു എന്നെനിയ്ക്ക് തോന്നി.) ആശംസകള്‍
മറുപടിഇല്ലാതാക്കൂമനുഷ്യര് എത്ര വിചിത്രമായി ചിന്തിക്കുന്നു.....
മറുപടിഇല്ലാതാക്കൂനമുക്ക് ശല്യമില്ലങ്കില്‍ പിന്നെ വഴിവിട്ടതോ തെറ്റായതൊ നമ്മെ ബാധിക്കില്ല എന്നോ അതോ പണത്തിനു മേലെ പരുന്തും പറക്കില്ല എന്നോ?
നമ്മള്‍ എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......?"
"വാ.. നമുക്ക് ബിരിയാണി കഴിക്കാം...... !":)
കേരളത്തില്‍ ചില ഇടങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാഷ പതിവുപോലെ മനോഹരം. പക്ഷെ, end up ല്‍ clarity കുറഞ്ഞുവോ എന്ന് ഒരു സംശയം. All the Best....
മറുപടിഇല്ലാതാക്കൂകഥ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഎന്തായാലും കുഴപ്പമില്ല, നമ്മുടെ സ്വൈര്യം പോകാതിരുന്നാൽ മതി എന്ന സാധാരണ മനുഷ്യരുടെ കാഴ്ചപ്പാട് ഭംഗിയായി ചിത്രീകരിച്ചു.
അഭിനന്ദനങ്ങൾ.
ഒഴുക്കോടെ വന്നതാണ്..പക്ഷെ അവസാനം എന്തൊക്കെയോ സംശയങ്ങള്‍ അവശേഷിക്കുന്നു.. പിന്നെ, കഥ ഒരു നെഗറ്റീവ് സന്ദേശം വായനക്കാര്‍ക്ക് കൊടുക്കില്ലേ എന്ന് തോന്നിപ്പോകുന്നു.. ആശംസകള്‍
മറുപടിഇല്ലാതാക്കൂറാംജി സാര്‍,
മറുപടിഇല്ലാതാക്കൂകഥയില് ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നില്ലേ എന്നൊരു സംശയം. എങ്ങനെ ഷാഫി വലിയ പണക്കാരനായി എന്ന്‍ ഊഹിക്കുക അല്ലേ. ഊഹം ചെന്നെത്തി നില്‍ക്കുന്നത്..?????
പിന്നെ കഥയുടെ അവസാനം ഒരു തെറ്റായ സന്ദേശം നല്‍കുന്നുണ്ടോ എന്നെനിക്കു തോന്നുന്നു.ചിലപ്പോള്‍ തോന്നല്‍ മാത്രമായിരിക്കാം.എഴുത്ത് നല്ല ഒഴുക്കുള്ളതായിരുന്നു.
റാ൦ജിയുടെ കയ്യൊപ്പുള്ള അതേ കഥ
മറുപടിഇല്ലാതാക്കൂനമുക്ക് ചുറ്റും സംഭവിക്കുന്നത്. ഏത് നിലയിലായാലും പൈസയുണ്ടാക്കിയാൽ പിന്നെ നാട്ടിലും വീട്ടിലും വിലയായി.പിന്നെ അയാൾ പറയുന്നതായി നാട്ടിലെ നിയമവും. ഉറവിടത്തെപറ്റി ആകുലപ്പെടാൻ അധികമാരുമുണ്ടാവില്ല. ഈ കഥയിൽ പക്ഷെ സംശയങ്ങൾ സംശയങ്ങളായി തന്നെ അവസാനിക്കുകയാണ്.
മറുപടിഇല്ലാതാക്കൂകഥ വളരെ നന്നായി .. ആരോരു തണയില്ലാതെ സഹോദരിമാരെ എങ്ങിനെ കെട്ടിക്കും എന്നും ആലോച്ചിച്ചിരിക്കുമ്പൊൾ ആരും ഉണ്ടായില്ല ഒന്നും അന്വെഷിക്ക്ൻ കുറച്ചു കാശായപ്പോൽ അതിന്റെ ഉറവിടം തേടാൻ എത്ര ആളുകളാ.. .. ആശംസകൾ..
മറുപടിഇല്ലാതാക്കൂറാംജി ഭായ്
മറുപടിഇല്ലാതാക്കൂകഥ പതിവുപോലെ മനോഹരം പിന്നെ നമ്മള്‍ എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......അല്ലേ?
"വാ.. നമുക്ക് ബിരിയാണി കഴിക്കാം"
ഗ്രാമാന്തരീക്ഷത്തിലെ ദരിദ്രമായ കുടുംബത്തിന്റെ ആകുലതകളും വ്യാകുലതകളും പച്ചയായി പകര്‍ത്തിയ ശ്രേഷ്ടമായ രചന. അങ്ങിനെ എത്രയെത്ര ഷാഫിമാരുടെ നടുക്കാണ്' നാം ജീവിക്കുന്നത്."വാ.. നമുക്ക് ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."
മറുപടിഇല്ലാതാക്കൂഅധികം നീട്ടി വലിച്ച് പറയാതെ കഥാകാരന്‍ ഒരു വാചകത്തില്‍ ഒരു പാട് കാര്യങ്ങളൊതുക്കി. അതാകട്ടെ കവണയില്‍ കല്ലു വെച്ച് അനുവാചക ഹ്ര്'ദയത്തിലേക്ക് ലക്ഷ്യം വെച്ച് വലിച്ചുവിട്ടപ്പോള്‍ ക്ര്'ത്യമായും ലക്ഷ്യത്തില്‍ തന്നെ പതിച്ചു.പറയാനുണ്ടായിരുന്ന ഒരുപാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞു. അഭിനന്ദനങ്ങള്‍
കൊള്ളാം പതിവ് പോലെ തന്നെ. നല്ല ഒരു കഥ പ്രതീക്ഷിച്ചു വന്ന ഞാന്‍ നിരാശനല്ല. എന്നാലും പറയട്ടെ, അവസാനം വന്ന വ്യക്തതക്കുറവു കഥയുടെ ആകെ തുകയെ ബാധിച്ചില്ലേ എന്നൊരു സംശയം. മുകളില്‍ പലരും പ്രകടിപ്പിച്ച അതേ സംശയം.
മറുപടിഇല്ലാതാക്കൂകൊള്ളാം റാംജി.പറയാതെ പറഞ്ഞ സത്യങ്ങള്‍..
മറുപടിഇല്ലാതാക്കൂപക്ഷെ കഥയ്ക്ക് എന്തോ ഒരു മിസ്സിംഗ് പോലെ.
ആശംസകള്‍!
കഥ വളരെ നന്നായി ..
മറുപടിഇല്ലാതാക്കൂനാടുവിട്ട് വടക പ്രയോഗങ്ങൾ നടത്തുന്ന..ഒരു വ്യക്തിയെ, അവന്റെ വളർച്ചയെ..അവൻ വളർന്ന സാഹചര്യത്തിലൂടെ വരച്ചു കാട്ടൻ കഥാകാരനു കഴിഞ്ഞിരിക്കുന്നു..ആശംസകൾ
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു സര്‍..
മറുപടിഇല്ലാതാക്കൂനമ്മള് എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......അല്ലേ?
മറുപടിഇല്ലാതാക്കൂ"വാ.. നമുക്ക് ബിരിയാണി കഴിക്കാം"
ഇവിടെയാണ് ഈ കഥയുടെ പരിണാമഗുപ്തി !
നാട്ടിൽ കൂണുപോലെ പോലെ മുളച്ചുപൊന്തുന്ന ഷാഫിമാരേയും,വാസുമാരേയുമൊക്കെ ഇക്കഥയുടെ പിന്നാമ്പുറത്ത് കണ്ടൂട്ടാ..റാംജി ഭായ്...
നമ്മൾ അന്വേഷിക്കാത്തിട്ത്തോളം കാലം ഇവർവളർന്നുവലുതായി, ഭരണപക്ഷവും,മറ്റുമായി എന്നും നമ്മളെ ഇത്തരം ബിരിയാണികളും മറ്റും തന്ന് അവരുടെ വാലാട്ടി പട്ടികളാക്കി കൊണ്ടിരിക്കും ...കേട്ടൊ !
നാടിന്റെ വ്യവസ്ഥിതി മാറണം. അതിലൊന്ന്, പെണ്‍കുട്ടികളുടെ കല്യാണം നടത്താന്‍ പെടാപ്പാട് പെടുന്ന അവസ്ഥ
മറുപടിഇല്ലാതാക്കൂനമ്മള് എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......?"
മറുപടിഇല്ലാതാക്കൂ"വാ.. നമുക്ക് ബിരിയാണി കഴിക്കാം..
:)
റാംജി, ബിരിയാണി നന്നായിരിക്കുന്നു!
മറുപടിഇല്ലാതാക്കൂപിന്നെ എല്ലാരും പറഞ്ഞപോലെ അവസാനം ഒരു അവെക്തത അത് എനിക്കും അനുഭവപെട്ടു
റാംജി ഭായ്...തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു ..എനിട്ട് ബിലാത്തി യുടെ കൂടെ തന്നെ നില്‍ക്കുന്നു .
മറുപടിഇല്ലാതാക്കൂനമ്മള് എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......അല്ലേ?
"വാ.. നമുക്ക് ബിരിയാണി കഴിക്കാം.. ഇതുപോലെ അവസാനിപ്പിച്ചത് തന്നെ ആണ് ഏറ്റവും നല്ലതായി തോന്നുന്നതും ....
ബിരിയാണി കഴിക്കാന്‍ വരട്ടെ...!!
മറുപടിഇല്ലാതാക്കൂവല്ല കേന്ദ്രഏജന്‍സികളും അന്വേഷിച്ച് എത്തുന്നതിനു മുന്‍പ്, നമ്മള്‍ തന്നെ അന്വേഷിക്കുന്നതല്ലേ നല്ലത്.!
mone , katha nannaayittundu..pinne avante joliye patti oohikkaamenkilum ..bijukumar paranjathu thanneyaanu enikkum parayaanullathu
മറുപടിഇല്ലാതാക്കൂബിജുകുമാര് alakode,
മറുപടിഇല്ലാതാക്കൂആദ്യവായനക്ക് ആദ്യമേ നന്ദി.
ഇന്നിന്റെ നേര്ക്കാേഴ്ച തന്നെ.
ഷാഫിയുടെ തൊഴില്‍ തെറ്റായ ഒന്നാണെന്ന് വ്യക്തം.
അത്തരം നിരവധി ജോലികള്‍ ഇന്ന് നടക്കുന്നു.
ഒന്നാക്കി ചുരുക്കിയാല്‍ ഗ്രാമങ്ങളുടെ കാഴ്ചയില്‍ കുറവ് വരില്ലേ?
നന്ദി ബിജുകുമാര്‍.
മാണിക്യം,
വേണ്ടാത്തതൊക്കെ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവ അന്വേഷിക്കാന്‍ അല്പം സമയം പോലും ചിലവഴിക്കാനില്ലാതെ എന്റെ മാത്രം എന്ന ചിന്തയിലേക്ക് മനുഷ്യര്‍ എത്തിച്ചെര്ന്നാതാണ് ഇന്ന് പല പ്രശ്നങ്ങള്ക്കും കാരണമായി തീര്ന്നിനരിക്കുന്നത്.
നന്ദി ചേച്ചി.
ÐIV▲RΣTT▲∩ ദിവാരേട്ടന്‍ ,
വിവാഹത്തോടെ അവസാനിപ്പിച്ചതാണോ അങ്ങനെ തോന്നാന്‍ ഇടയായത് ദിവാരേട്ടാ.
നന്ദി.
Echmukutty,
നല്ല വാക്കുകള്ക്ക്പ നന്ദി എച്മു.
നല്ല വാക്കുകള്‍ മാത്രം പോര.....
മഹേഷ് വിജയന്‍,
അവസാനം ഉണ്ടായ സംശയങ്ങളും,
തോന്നിയ നെഗറ്റീവ് സന്ദേശവും ചൂണ്ടിക്കാനിക്കാമായിരുന്നല്ലോ മഹേഷേ. അപ്പോഴല്ലേ എനിക്ക് അക്കാര്യം കണ്ടെത്താനാകു.
വളരെ നന്ദി മഹേഷ്.
ശ്രീക്കുട്ടന്‍,
സംശയമല്ല ശ്രീക്കുട്ടന്‍.
ചോദ്യങ്ങള്‍ തന്നെയാണ്. ഗ്രാമങ്ങള്‍ (നമ്മുടെ നാട്) ഉത്തരം കണ്ടെത്തേണ്ട നിരവധി ചോദ്യങ്ങള്‍....നെഗറ്റീവായി തോന്നിയ സന്ദേശം എന്തായിരുന്നു എന്ന് പറയാതിരുന്നത് എന്താ?
നന്ദി ശ്രീക്കുട്ടന്‍.
കഥ വ്യക്തമായി തന്നെ അവസാനിച്ചു...
മറുപടിഇല്ലാതാക്കൂജോലിയുടെ നിറം, അത് വായനക്കാർ തീരുമാനിക്കട്ടെ, അല്ലേ...
ഒരു കാര്യം നമ്മുക്കെല്ലാവർക്കും അറിയാം... ഇത്തരം പുതുപണക്കാരുടെ തൊഴിൽ വെറും ആട് വെട്ടൽ മാത്രമല്ല...
കഥയിൽ ഒത്തിരി ചോദ്യങ്ങൾ അവശേഴിപ്പിച്ചു. ഒരു പരിധി വരെ അത് നന്നായി എന്ന് എന്റെ അഭിപ്രായം. കാരണം ഇപ്പോൾ വായനക്കാരൻ കഥയെ എങ്ങിനെ വേണമെങ്കിലും കൊണ്ട് പോകാം. എനിക്ക് പെട്ടന്ന് തോന്നിയത് കഥയുടെ ആദ്യഭാഗങ്ങൾ വായിക്കുമ്പോൾ ഒരു പക്ഷെ അയാൾ നഗരത്തിനെ അറിയപ്പെടുന്ന ഒരു കൊട്ടേഷൻ കാരനാവും എന്നാണ്. ഡ്യുയൽ പേർസണാലിറ്റിയുള്ള ഒരു വ്യക്തി. ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂഷാഫി കള്ളനോട്ടടിക്കാരനാണോ?
മറുപടിഇല്ലാതാക്കൂഎറക്കാടൻ / Erakkadan,
മറുപടിഇല്ലാതാക്കൂപതിവ് പോലെ നന്ദി എറക്കാടാ
ബഷീര്‍ പി.ബി.വെള്ളറക്കാട് ,
ജോലി എന്താണ് എന്നുള്ള സംശയം ആണെങ്കില്‍ ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥയില്‍ ഒരു ജോലിയെ മാത്രമായി ഒതുക്കിനിര്ത്താന്‍ കഴിയുമോ? അപ്പോള്‍ നമ്മുടെ യുക്തിക്കനുസരിച്ച് അതില്‍ ഏതെന്കിലും ഒരു ജോലി അയാള്‍ കൈക്കലാക്കി എന്ന് കരുതിക്കൂടെ.....
നന്ദി ബഷീര്‍.
ഉമ്മുഅമ്മാർ,
അമിതമായി കുന്നുകൂടുന്ന പണത്തിന്റെ ഉറവിടം തേടാതിരിക്കുന്നതല്ലേ തെറ്റ്. അത് നാടിന്റെ അശാന്തിക്ക് തന്നെ കാരണമായാലോ..പിന്നെ ഉമ്മുഅമ്മാര്‍ പറഞ്ഞത് പോലെ സഹോദരിമാരെ കെട്ടിക്കാന്‍ പോലും കഴിയാതെ വരുന്ന നമ്മുടെ നാടിന്റെ, ദരിദ്രരെ കൂടുല്‍ ദാരിദ്രരാക്കുന്ന വ്യവസ്ഥിതിയാണ് മാറേണ്ടത്.
നന്ദി ഉമ്മുഅമ്മാര്‍.
Renjith,
ഞാന്‍, എന്റെ, എന്റേത് എന്നതിലേക്ക് ചുരുങ്ങിയ ഇന്നത്തെ മനുഷ്യര്‍...അല്ലെ?
നന്ദി രഞ്ജിത്
Abdulkader kodungallur,
നല്ല വാക്കുകള്ക്ക് നന്ദി ഭായി.
കഥയുടെ ഉള്ളിലൂടെ സഞ്ചരിച്ച് എല്ലാം തുരന്നുനോക്കി
പുറത്തെടുത്തിട്ടു അല്ലെ.....?
നന്ദി കാദര്‍ ഭായി.
ആളവന്താാന്‍,
ചിലര്‍ പ്രകടിപ്പിച്ച അവ്യക്തതക്കുറവ് എന്താണെന്ന് ആരും പറയുന്നില്ല. എങ്കിലല്ലേ എനിക്കെന്തെങ്കിലും പറയാന്‍ കഴിയു. ജോലിയെക്കുറിച്ചാണെങ്കില്‍ ഞാന്‍ ബഷീറിന്റെ അഭിപ്രായത്തിനുള്ള മറുപടിയില്‍ സൂചിപ്പിച്ച്ചുണ്ട്.
നന്ദി ആളാവാന്താപന്‍.
Dipin Soman,
വളരെ നന്ദി ദിപിന്‍.
Naushu ,
നന്ദി സുഹൃത്തെ.
ManzoorAluvila,
തീര്ച്ചAയായും.
നന്ദി മന്സൂiര്‍.
junaith,
നന്ദി ജുനൈത്.
ബിലാത്തിപട്ടണം / BILATTHIPATTANAM. ,
ബിരിയാണി കഴിച്ച് സ്വന്തം വയറ് നിറക്കുന്നതിനപ്പുറത്തേക്ക് നമുക്ക് തോന്നേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നന്ദി ബിലാത്തി.
നമ്മള്‍ എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......"
മറുപടിഇല്ലാതാക്കൂ"വാ.. നമുക്ക് ബിരിയാണി കഴിക്കാം. അല്ലെങ്കില്‍ അവസാനം അടിയും പൊടിയും മാത്രേ കാണൂ."
-----------------------------
പിന്നെ ബിരിയാണി കഴിച്ചു കഴിഞ്ഞതിനു ശേഷം പല്ലിന്റെ ഇടയില്‍ കുരുങ്ങിയ ഇറച്ചി നാരുകള്‍ കുത്തി കളഞ്ഞു കൊണ്ട് ചോദിക്കും ,അല്ലാ ശരിക്കും എന്താ അവന്‍റെ പണി...?
അതാണ് എന്‍റെ വീക്ഷണത്തില്‍ മലയാളി.
ഞാനൊരു അഭിപ്രായം പറഞ്ഞെന്നു മാത്രം.
കഥാന്ത്യത്തിലെ സുഖകുറവു മറച്ചു വക്കുന്നില്ല.
പതിവ് പോലെ ഇതിലും റാംജി ടച്ചു നിറഞ്ഞു നില്‍ക്കുന്നു .
അഭിനന്ദനങ്ങള്‍
റാംജീ, ഇന്നിന്റെ നേര്‍ക്കാഴ്ച മനോഹരമായി വരച്ചിട്ടിരിക്കുന്നു ഈ കഥയിലൂടെ.... വായനക്കാരന് ചിന്തിക്കാന്‍, വ്യാഖ്യാനിക്കാന്‍ ഒക്കെ അവസരം നല്‍കിയ കഥാന്ത്യം ഏറെ നന്നായി.
മറുപടിഇല്ലാതാക്കൂചിന്തകളന്ന ചിരികളില്‍ സൌന്ദര്യം തുടിച്ചു....മനോഹരമായ വരി
മറുപടിഇല്ലാതാക്കൂചുറ്റും നടക്കുന്നത് കണ്ടില്ല എന്ന് നടിക്കുമ്പോള്‍ കാണേണ്ടാത്തത് പലതും നാട്ടില്‍ കാണും ....
നല്ല കഥ റാംജി
shafi ,Is he a smuggler?
മറുപടിഇല്ലാതാക്കൂകഥ നന്നായി
മറുപടിഇല്ലാതാക്കൂഎന്നാലും എങ്ങനെ ഷാഫി പണക്കാരനായി എന്നത് നാടിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു
നമ്മള്‍ എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......അല്ലേ?
"വാ.. നമുക്ക് ബിരിയാണി കഴിക്കാം"
തൊഴിലെന്തായാലും അത് നല്ല വഴിയില്‍ അല്ലാ എന്ന് കഥയില്‍ വ്യക്തം.
മറുപടിഇല്ലാതാക്കൂ"പറയാതെ പറയുക.." ശൈലി നന്നായിരിക്കുന്നു.
കഥ റാംജിയുടെ സ്ഥിരം കഥകള്‍ പോലെ മനോഹരം . കൂടുതല്‍ പേരും പറഞ്ഞ് പോലെ കഥയിലെ ക്ലൈമാക്സില്‍ വേണ്ട രീതിയില്‍ ആയില്ലെ എന്നൊരു സംശയം എനിക്കും വന്നു. ബ്ലോഗില്‍ ആയതുകൊണ്ട് റാംജിക്ക് മറുപടി പറയാന്‍ കഴിഞ്ഞു. ബ്ലോഗും വിട്ട് ഈ കഥ പറയുമ്പോള്‍ അതില്‍ ആ അവ്യക്തത അതുപോലെ തന്നെ ഉണ്ടാവും.
മറുപടിഇല്ലാതാക്കൂഎന്നിരുന്നാലും ഷാഫി ശരിയായ മാര്‍ഗത്തില്‍ അല്ല കാശുണ്ടാക്കുന്നത് എന്നും കന്നുകാലികളെ കൊന്ന് പരിചയമുള്ള അളായതിനെ രക്തം കണ്ടാല്‍ പേടി ഇല്ലാത്തവനാണെന്നും മനസ്സിലാക്കുമ്പോള്‍ അവന്‍റെ തൊഴില്‍ എന്തെന്ന് നമുക്ക് ഊഹിക്കാവുന്നത് തന്നെയുള്ളൂ... കാശിനു വേണ്ടി എന്തും ചെയ്യുമ്പോള്‍ അതില്‍ പലര്‍ക്കും പല ന്യായങ്ങള്‍ ഉണ്ടാവും .
തനിക്ക് ജീവിക്കാന്‍ അപരന്‍റെ മരണം നിസ്സരമാക്കുന്ന കാലഘട്ടത്തില്‍ തന്നെയാണ് നമ്മള്‍. ആ രീതിയില്‍ കഥയില്‍ നല്ല ഒരു ആശയം ഒളിഞ്ഞു കിടക്കുന്നു.
നമുക്ക് ബിരിയാണി തിന്നും മുമ്പ് ആലേചിക്കാം…….
മറുപടിഇല്ലാതാക്കൂഎന്ത്……? എങ്ങനെ…..?
തീർച്ചയായും ആലേചിക്കേണ്ടവിഷയം തന്നെ.
തിരിച്ചറിവ് തരുന്ന ഇന്നിന്റെ നേർക്കാഴ്ച തന്നെ ഈ കഥ.
Sukanya,
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം സുകന്യ.
കഥ മറ്റൊരാള്‍ മനസ്സിലാക്കി എന്നറിയുമ്പോഴാണ് എഴുതിയത് വെറുതെ ആയില്ല എന്ന് തോന്നുന്നത്. അതിനൊരു പ്രത്യേക സന്തോഷമാണ്. നന്ദി.
ഞാന്‍ ഇതില്‍ അധികവും പറഞ്ഞത് ഷാഫിയുടെ പഴയ കാലത്തെയാണ്. അതില്‍ നിന്ന് മാറി അവന്‍ തെറ്റായ പുതിയ വഴി തെരഞ്ഞെടുക്കാതിരിക്കാന്‍ നമ്മുടെ നാടിന്റെ സാമൂഹ്യ വ്യവസ്ഥിതി തന്നെയാണ് മാറേണ്ടത്.
the man to walk with,
നന്ദി സുഹൃത്തെ.
ഒഴാക്കന്‍.,
അവ്യക്തത തോന്നേണ്ട കാര്യമില്ലല്ലോ ഒഴാക്കാന്‍.
നന്ദി സുഹൃത്തെ.
siya,
എന്തിനാ വെറുതെ എന്ന മനുഷ്യരുടെ ഇപ്പോഴത്തെ ചിന്ത തന്നെ
എല്ലാത്തിനും വളം വെച്ച് കൊടുക്കുന്നു അല്ലെ സിയാ.
നല്ല വാക്കുകള്ക്ക് നന്ദി.
A.FAISAL,
തീര്ച്ചLയായും ഫൈസല്‍.
നമ്മളുടെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ടത് മറ്റാരെക്കാളും നമ്മള്‍ തന്നെ.
നന്ദി ഫൈസല്‍.
വിജയലക്ഷ്മി ,
ഏതെന്കിലും ഒരു ജോലി എന്ന് ചൂണ്ടുന്നത് ശരിയാകുമോ ടീച്ചറെ.
തെറ്റായ നിരവധി ജോലികളില്‍ പണമുണ്ടാക്കാന്‍ മാത്രം എത്രയോ നിഷ്കളങ്കര്‍
പെട്ടുപോകുന്നു, ഊരി പോരാന്‍ കഴിയാത്ത വിധം കുടുങ്ങിപ്പോകുന്നു.
നന്ദി ടീച്ചര്‍.
കാക്കര kaakkara,
കാക്കര പറഞ്ഞത് തന്നെയാണ് ചെയ്തിരിക്കുന്നത്.
വായിക്കുന്നവര്ക്ക് അവരുടെ യുക്തം പോലെ തീരുമാനിക്കാം.
നന്ദി കാക്കര.
Manoraj,
ചോദ്യങ്ങള്ക്കുകള്ള ഉത്തരം ഗ്രാമങ്ങള്‍ കണ്ടെത്തട്ടെ.
അതല്ലേ നല്ലത്.
ഷാഫി കൊട്ടേഷന്‍കാരനാണ്......!
ഷാഫി എന്ന ബിംബം അങ്ങിനെ എല്ലാം ആകുന്നില്ലേ.....?
നന്ദി മനു.
കുമാരന്‍ | kumaran,
ഷാഫി കല്ലനോട്ടടിക്കാരനാണ്.......!
അങ്ങിനെ എല്ലാം ആകുന്നില്ലേ.....?
നന്ദി കുമാരന്‍.
ഹലോ റാംജി സര്‍,
മറുപടിഇല്ലാതാക്കൂഅവസാനത്തെ ഒരു വ്യക്തതകുറവ് മൊത്തം കഥയെ ബാധിച്ച പോലെ തോന്നി.
കഥയുടെ ആദ്യ പകുതി വല്ലാതെ ഇഷ്ടപ്പെട്ടു.കൊച്ചു ഷാഫിയും അവന്റെ പ്രാരബ്ദങ്ങളും മനസ്സില്‍ തട്ടി.ഉപ്പയെയും പെങ്ങന്മാരുടെയും ഉമ്മയുടെയും കഷ്ടതകള്‍ ഇല്ലാതാക്കാന്‍ ഒരു പന്ത്രണ്ട്കാരന്റെ മനസ്സില്‍ തോന്നിയ വികാരം appreciate ചെയ്യേണ്ടതാണ്.
ഇനിയും കാണാം...
ജയ് ഹിന്ദ്..
ലാസ്റ്റ്, വായനക്കാരന് വിട്ടതിനാല്‍ കഥ ഒന്നും കൂടെ നന്നായെന്ന് എനിക്ക് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഅതിനാണല്ലൊ കന്നിനെ അറുക്കുന്നത് കാണാനായി ആദ്യമെ കഥാപാത്രത്തെ കഥാകാരന്‍ ആദ്യമെ പറഞ്ഞയച്ചത്.
അല്ലാതെ ഒരവ്യക്തതയും ഉളതായി എനിക്ക് തോന്നുന്നില്ല.
"അതൊന്നും ഇതുവരെ ചികഞ്ഞിട്ടില്ല. നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹമൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മള്‍ എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്......"
മറുപടിഇല്ലാതാക്കൂസാധാരണ നേരെ മറിച്ചല്ലേ റാംജി. ഒരാള്‍ പെട്ടെന്ന് പണക്കാരനായാല്‍ അതിന്റെ ഉറവിടം അറിയാതെ ജനം ഉറങ്ങുമോ?
അല്ലെങ്കില്‍ ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്? ദേ, ഞാനും വരുന്നു ബിരിയാണി കഴിക്കാന്‍..:)
കഥയുടെ ക്ലൈമാക്സ് വ്യക്തതക്കുറവുണ്ടെന്ന് എല്ലാവരും പറയുന്നു. എങ്ങിനെ പണമുണ്ടാക്കുന്നു എന്നറിയാത്ത ഷാഫിയെപ്പോലുള്ള ധാരാളം പുതുപ്പണക്കാർ നമ്മുടെ ഇടയിലുള്ളപ്പോൾ കഥയിലും വ്യക്തത വേണമെന്ന് വാശിപിടിക്കണതെന്തിന്...
മറുപടിഇല്ലാതാക്കൂനമുക്ക് ബിരിയാണി കഴിക്കാം.
മനസ്സ് വെച്ചാല്‍ ... അതിനനുസരിച്ച് നീങ്ങിയാല്‍ എല്ലാം നേടിയെടുക്കാം... ഷാഫിമാരുടെ മനസ്സിന് ഇനിയും നന്മ നല്‍കട്ടെ ദൈവം
മറുപടിഇല്ലാതാക്കൂ(ആദ്യം തോന്നിയത് ഷാഫിക്ക് എന്തെങ്കിലും തരികിട(കൊട്ടേഷന്‍ പോലെ) ജോലി ആയിരിക്കും എന്നാണ്.... വേണ്ടാ നല്ലത് മാത്രം ചിന്തിക്കാം നമുക്ക് )
hi,
മറുപടിഇല്ലാതാക്കൂnice writting
visit this sit
http://gk-myvisual.blogspot.com
good storys are avilable
വിശ്വസ്തന്‍,
മറുപടിഇല്ലാതാക്കൂസുഹൃത്ത് സൂചിപ്പിച്ചത് തന്നെ കാര്യങ്ങള്‍.
നന്ദി വിശ്വസ്തന്‍.
കുഞ്ഞൂസ് (Kunjuss) ,
വയറ് നിറയെ ഭക്ഷണം കഴിഞ്ഞെങ്കിലും ചുറ്റും ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതല്ലേ.
നന്ദി കുഞ്ഞൂസ്.
Readers Dais ,
കാണേണ്ടത് കാണാതെ വരുന്നു.
നന്ദി നിര്മ്മാല്‍.
perooran ,
സ്മഗ്ലര്‍ തന്നെ.....!
അതുപോലെ എല്ലാം അല്ലെ....?
നന്ദി പെരൂരാന്‍.
ramanika ,
നമ്മള്‍ വെറുതെ എന്തിനാ എന്ന് കരുതുമ്പോള്‍ പലതും കാണാതെ പോകുന്നില്ലേ?
നന്ദി രമണിക.
വരയും വരിയും : സിബു നൂറനാട് ,
നന്ദി സിബു.
ഹംസ ,
ഞാന്‍, എന്റെ എന്നുമാത്രം നോക്കി പ്രവര്ത്തി ക്കുന്നവര്‍.
സ്വന്തം നിലനില്പ്പിന് വേണ്ടി എന്തും സ്വീകരിക്കാന്‍ തയ്യാറാകുന്ന ഒരു യുവത്വം.
പരിസരങ്ങളിലെ നഷ്ടങ്ങള്‍ അവന് കാണാന്‍ കഴിയാതെ വരുന്ന അവസ്ഥ.
അങ്ങിനെ വരുമ്പോള്‍, നേരെയല്ലാത്ത നിരവധി ജോലികള്‍ നമുക്കിടയില്‍ നടക്കുന്നുണ്ട്.
അതില്‍ ഏതെന്കിലും ഒന്നല്ല, എല്ലാത്തിന്റെയും ഒരു വക്താവ് എന്ന ഭാവനയാണ് ഷാഫി.
നന്ദി ഹംസ..
sm sadique,
വിശ്വസ്തന്‍ പറഞ്ഞത് പോലെ ബിരിയാണി തിന്നു പല്ലിന്റെ ഇട കുത്തുംപോഴെന്കിലും എന്ത്.....എങ്ങിനെ....? എന്ന് ചിന്തിക്കാനെന്കിലും കഴിയട്ടെ അല്ലെ.
നന്ദി സിദ്ധിക്.
Happy Bachelors,
നന്ദി ബാച്ചിലേഴ്സ്.
OAB/ഒഎബി,
ബഷീറിക്ക പറഞ്ഞത് പോലെ കഥയില്‍ അവ്യക്തത ഇല്ല.
അങ്ങിനെ തോന്നുന്നത് ഷാഫിയെക്കുറിച്ച് മാത്രം ചുരുക്കി കാണുന്നതിനാലാണ്. എന്തും ചെയ്യാവുന്ന നിലയിലേക്ക് മനുഷ്യന്റെ ആര്തി വളര്ന്നതിനെക്കുറിച്ച് നോക്കിക്കാണുമ്പോള്‍ ചിത്രം തെളിയും.
നന്ദി ബഷീറിക്ക.
റാംജി,
മറുപടിഇല്ലാതാക്കൂഅധികം വായനക്കാരും അഭിപ്രായപ്പെട്ടതുപോലെ ദിവാരേട്ടന്‍ ഒരു കഥാപാത്രത്തിന്റെ ജോലിയെപ്പറ്റി ഉള്ള ആശങ്ക അല്ല ഉദ്ദ്യേശിച്ചത്. ജോലി ശരിയായത് അല്ല എന്ന് വിവരണങ്ങളില്‍ നിന്നും വ്യക്തമാണല്ലോ... കഥയെ രണ്ടു ഭാഗങ്ങള്‍ ആക്കി, ആദ്യ പകുതിയും രണ്ടാം പകുതിയും. ആദ്യപകുതിയിലെ ഭാഷാപരമായ തീഷ്ണത രണ്ടാം പകുതിയില്‍ ഫീല്‍ ചെയ്തില്ല എന്ന് മാത്രം [ഇത് ദിവാരേട്ടന്റെ മാത്രം കുഴപ്പം ആണേ...]. വിസ്തരിച്ച് എഴുതിയാല്‍ കമന്റ് നീണ്ടുപോകും എന്ന് ഭയന്നു.
സ്നേഹപൂര്‍വ്വം...
നമുക്ക് ചുറ്റും ഒരായിരം ഷാഫിമാര്‍ പുതിയ വാഹനങ്ങളില്‍ കറങ്ങുകയാണ്.പിന്നെ... പിന്നെ നാം തന്നെ ഷാഫിമാരാകും.അത് കൊണ്ടാണല്ലോ നമ്മള്‍ ബിരിയാണി തന്നെ തിന്നുന്നത്.ആശംസകള്‍.....
മറുപടിഇല്ലാതാക്കൂകഥ നന്നായി.ഷാഫിയുടെ ജോലിയെന്തായിരുന്നു?ഇത്ര പെട്ടെന്ന് പണം ഉണ്ടാക്കുന്ന ജോലി സംശയത്തിടവരുത്തി.
മറുപടിഇല്ലാതാക്കൂഅവ്യക്തത തോന്നി രണ്ടു തവണ വായിച്ചു..
മറുപടിഇല്ലാതാക്കൂപെട്ടന്ന് ഷാഫി പണക്കാരനായി..
പെട്ടന്ന് പണക്കാരനാകാന്‍..കള്ളനോട്ടു,കക്കുക, കൊട്ടേഷന്‍
അങ്ങിനെ എന്തൊക്കെ കിടക്കുന്നു ..
എന്തായാലും പെട്ടന്നുള്ള പണം മനുഷ്യനെ ആപത്തില്‍
കൊണ്ടെത്തിക്കും..നന്നായിരിക്കുന്നു..ഒരു ചെറിയ കഥയിലൂടെ
പലതും പറഞ്ഞു..ഇന്നത്തെ കാലത്ത്
എന്ത് ചെയിതിട്ടായാലും പെട്ടന്ന് പണകാരന്‍ ആകണം എന്ന്
മാത്രം ചിന്തിക്കുന്ന സമൂഹം ആണു ഉള്ളത്..
കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ഷാഫിയുടെ ജോലി അത്ര നല്ല ജോലിയല്ലെന്ന് മനസ്സിലായി... കഥ നന്നായി...
മറുപടിഇല്ലാതാക്കൂനന്നായി വായിച്ചുവന്നു, പക്ഷെ പലരും സൂചിപ്പിച്ചപോലെ അവസാനം കുറച്ചൂടെ നന്നാക്കാമായിരുന്നു
മറുപടിഇല്ലാതാക്കൂആശംസകള്
നന്നായി ആസ്വദിച്ചു , ഒപ്പം ചില നീറ്റലുകളും
മറുപടിഇല്ലാതാക്കൂഒരു സാമകാലിക കഥ
:
:
വാ.. നമുക്ക് ബിരിയാണി കഴിക്കാം...
Vayady,
മറുപടിഇല്ലാതാക്കൂഅന്വേഷിക്കും, വെറുതെ ഒരന്വേഷണം മാത്രം. അന്വേഷണത്തില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടാലും തനിക്ക് അയാളില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടുന്നെങ്കില്‍ മിണ്ടാതിരിക്കുകയാണ് പതിവ്. അധികം ആളുകളും വേണ്ടാത്തത് എന്തിന് അന്വേഷിക്കണം എന്ന നിര്വ്വി കാരതയിലെക്ക് സ്വയം ചുരുങ്ങുന്നുണ്ട്. അതൊരു പ്രശ്നമായി തീരുന്നില്ലേ ഇപ്പോഴത്തെ കാലത്ത്.......
നന്ദി വായാടി.
അലി,
അലി പറഞ്ഞത് ശരിയാണ്.
ഷാഫിയുടെ ജോലി എന്താണെന്ന് കണ്ടുപിടിക്കുക എന്നത് തന്നെ കഥ.
അതാണ് ഗ്രാമങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്....
നന്ദി അലി.
കൂതറHashimܓ,
നല്ലത് മാത്രം ചിന്തിക്കുമ്പോള്‍ നമ്മുടെ അപ്പുറത്ത് കൂടി മാറ്റ് പലതും സംഭവിക്കുന്നു.
നന്ദി ഹാഷിം.
Vimoj,
സന്ദര്ശാനത്തിന് നന്ദി.
ÐIV▲RΣTT▲∩ ദിവാരേട്ടന്‍,
നന്ദി ദിവാരെട്ടാ.
നാട്ടുവഴി,
നമ്മുടെ സാമുഹ്യ വ്യവസ്ഥിതി മാറാത്തിടത്തോളം ഷാഫിമാര്‍ വളര്ന്നു കൊണ്ടേയിരിക്കും.
നന്ദി ആഷ.
jyo,
അതെ. അത് തന്നെയാണ് ഞാനും ചോദിക്കുന്നത്? ഇത്രേം പണമുണ്ടാക്കുന്ന ജോലി എന്താണ്...
നമ്മുടെ നാട്ടില്‍ വെറുതെ കറങ്ങി നടക്കുന്നവര്‍ പോലും ധാരാളം പണം ഉണ്ടാക്കുന്നു.
അത് എവിടെ നിന്നാണെന്ന് നമ്മുടെ ഗ്രാമങ്ങള്‍ അന്വേഷിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.
നന്ദി ജ്യോ.
lakshmi. lachu ,
പെട്ടെന്നുള്ള പണം മനുഷ്യനെ ആപത്തില്‍ കൊണ്ടെത്തിക്കും എന്നതിനേക്കാള്‍ നാടിനെ നശിപ്പിക്കും എന്ന് വരെ ഗ്രാമങ്ങള്‍ കാണേണ്ടിയിരിക്കുന്നു.
നന്ദി ലക്ഷി.
thalayambalath,
നന്ദി തലയംപലത്ത്.
ചെറുവാടി ,
നന്ദി ചെറുവാടി.
വഴിപോക്കന്‍ ,
അതെ. നമ്മള്‍ എല്ലാരുടെയും മനസ്സില്‍ കടന്നു കൂടിയിരിക്കുന്ന നീറ്റല്‍.
നന്ദി വഴിപോക്കന്‍.
nithinprem
മറുപടിഇല്ലാതാക്കൂya its right !!!!
nice story..........
i like it !!!the Story Like to convey a good lesson to the world......... All the best
waiting for the next one
Stay blessed Do rock Always...
അന്യരിലേക്ക് എത്തിനോക്കാനാ നമുക്ക് താല്പര്യം. പണം വരുമ്പോള്‍ പദവി വരും. പണമില്ലാത്തവന്‍ വെറും പിണം! രാംജീ, നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂആദ്യമായാണ് ഇവിടെ..
മറുപടിഇല്ലാതാക്കൂഇങ്ങനെ എത്രയെത്ര ഷാഫിമാര്‍..എവിടെയെല്ലാം..?
നന്നായി എഴുതിയിരിക്കുന്നു.
റാംജി കഥ നന്നായി. നമ്മുടെ ഇടത്തരക്കാരുടെ വേവലാതികള്‍ ചികഞ്ഞു പുറത്തിട്ടു. പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന നിസ്സഹായരെ വലവീശി ഉപയോഗിക്കാന്‍ ചതിക്കുഴികള്‍ ഏറെയുണ്ടല്ലോ.
മറുപടിഇല്ലാതാക്കൂഇനി ഞാന്‍ പറയട്ടെ ഷാഫിയുടെ തൊഴില്‍ - ഇറച്ചി വെട്ടും കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലായത് - കൊട്ടേഷന്‍ സംഘത്തിലെ അംഗം എന്നാണ്. ഇപ്പൊ കൊട്ടേഷന്‍ മുതലാളിയായി കാണും.
Shot cut leads to danger..Here what happened patteppaadam didnt tell us ..then who knows?
മറുപടിഇല്ലാതാക്കൂകഥ നന്നായി, കാലികം. ഒഴുക്കുള്ള ഭാഷ. പക്ഷെ കഥ പാതിവഴിയില്‍ നിര്‍ത്തിയത് പോലെ, അല്ലെങ്കില്‍ ഒരു രണ്ടാം ഭാഗം വരുന്നു എന്ന തോന്നലുണര്‍ത്തുന്നത് പോലെ!
മറുപടിഇല്ലാതാക്കൂNithinprem,
മറുപടിഇല്ലാതാക്കൂസന്ദര്ശiനത്തിനും അഭിപ്രായത്തിനും നന്ദി നിധിന്‍.
(റെഫി: ReffY),
എത്തിനോക്കെണ്ടിടത്ത് എത്തിനോക്കാതിരിക്കുന്ന ഇപ്പോഴത്തെ ജനങ്ങളുടെ ചിന്ത പ്രശ്നമാകുന്നില്ലേ...
നന്ദി റെഫി.
smitha adharsh,
ആദ്യ സന്ദര്ശsനത്തിനും അഭിപ്രായത്തിനും നന്ദി സ്മിത.
വീണ്ടും കാണാം.
വഷളന്‍ ജേക്കെ ★ Wash Allen JK,
അതെ, അതുതന്നെ. നിസ്സഹായരെ വലവീശി പിടിക്കുക എന്നത് തന്നെ.
നമ്മുടെ നാട്ടില്‍ നടക്കുന്ന പല ശരിയല്ലാത്ത കാര്യങ്ങളിലും കുടുങ്ങുന്ന പാവങ്ങള്‍....!
നന്ദി മാഷെ.
poor-me/പാവം-ഞാന്‍,
അതാണ് നാം നമ്മുടെ ചുറ്റും നോക്കിക്കാണെണ്ടത്...!
നന്ദി സുഹൃത്തെ.
അനില്കുുമാര്‍. സി.പി.,
നമ്മള്‍ കാണാത്ത പലതും നമുക്ക് ചുറ്റും നടക്കുന്നു....
അത് തുടര്ന്ന് കൊണ്ടേ ഇരിക്കുന്നു.
നമ്മള്‍ അത് ശ്രദ്ധിക്കാതെ ബിരിയാണി തിന്ന് വയറ് നിറയ്ക്കുന്നു.
നന്ദി മാഷെ.
ആശാനെ കൊള്ളാം ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല കഥ റാംജി...
മറുപടിഇല്ലാതാക്കൂആളെ കൊണ്ട് കാര്യമുണ്ടാകുമ്പോ അസൂയക്കാരുപോലും അടങ്ങിയിരുന്നോളും....
ആശംസകള്‍ ....
കഥയുടെ തീം വളരെ നല്ലത് എന്ന് തോനുന്നു...
മറുപടിഇല്ലാതാക്കൂഎങ്കിലും അവസാനം കുറച്ചൊരു അവ്യക്തത എനിക്കും തോന്നി
ഹല്ലാ മാഷേ ഇനി ശേരിയ്കും ബിരിയാണി ഇല്ലേ അവിടെ ?
മറുപടിഇല്ലാതാക്കൂസംഗതി ഒരു ഒഴുക്കില്‍ ഒരു കഥയായി അങ്ങ് പറഞ്ഞു എങ്കിലും ...
നമ്മുടെ നാട്ടില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരാന്‍ കാരണം ജനങ്ങള്‍ ചുറ്റും നടക്കുന്നത് കാണാത്തത് കൊണ്ടാണ് ,
പുതിയ ആള്‍കാരെ , പുതിയ രീതികളെ , പുതിയ കൂട്ടങ്ങളെ , എല്ലാം നാടുകാരുടെ കണ്ണില്‍ പെടുന്ന ഒരു കാലം ഉണ്ടായിരിന്നു ,
ബിരിയാണി കഴിച്ചാല്‍ മാത്രം മതി എന്നായപ്പോള്‍ , നമ്മള്‍ തന്നെ അപകടത്തിലും ആയി ...യേത് ? :)
നന്നായിട്ടുണ്ട് റാംജി
ഇനിയും ഉണരാതിരിക്കുന്ന ഗ്രാമങ്ങൾ-പ്രത്യേകിച്ച് യുവാക്കൾ.’മോണ്ടിക്രിസ്റ്റോ’ യിലെ നായകനെപ്പോലെ ഭാഗ്യംകൊണ്ടോ, ‘പാവങ്ങളിലെ‘ വാൾജീനിനെപ്പോലെ കപട സാമർഥ്യംകൊണ്ടോ എങ്ങനെയും പണക്കാരനാകാനാണ് എല്ലാവർക്കും മോഹം. , നല്ലത് ചെയ്യുന്നവർക്ക് ഒരു ശുഭ- ഗുണവും തിന്മയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരു ശിക്ഷയും കിട്ടുന്നതുകൂടി കൊടുക്കുമ്പോൾ, നമ്മളുടെ ആശയത്തിൽനിന്ന് ഒരു സന്ദേശവുംകൂടി വായനക്കർക്ക് ലഭിക്കും. പലരുടേയും നെഗറ്റീവ് ചിന്തകൾക്ക് വിരാമമാവുകയും ചെയ്യും. ഉദ്ദേശ്യവും രചനാരീതിയും വളരെ നല്ലത്. കഥയുടെ പേരിൽത്തന്നെ അർഥവത്തായ സന്ദേശമുണ്ട്. അതും ഏറ്റവും നല്ലത്...
മറുപടിഇല്ലാതാക്കൂറാംജി..എല്ലാവരുടെയും അഭിപ്രായങ്ങളും, റാംജിയുടെ മറുപടിയും വായിക്കാനായി രണ്ടാമതും വന്നതാണ്. അപ്പോഴുണ്ടല്ലോ ബ്ലോഗിന്റെ വലതു വശത്തായി ഒരു കരിമ്പൂച്ച പമ്മിയിരിക്കുന്നു! ആ പൂച്ച ഈ ബ്ലോഗില്‍ ഇരിക്കുന്നിടത്തോളം കാലം ഞാനെങ്ങിനെ മനഃസമാധാനത്തോടെ ഇങ്ങോട്ട് വരും? അടിയന്തിരമായി എന്തെങ്കിലും തീരുമാനം എടുത്തേ പറ്റൂ..:)
മറുപടിഇല്ലാതാക്കൂരാമ്ജിയേട്ട, കഥ പലര്ക്കും മനസ്സിലായില്ല എന്നു തോനുന്നു. കഥയില്‍ ശക്തമായ സുഉചനകള്‍ നല്കുന്നുന്റെന്കിലും. എന്തു ചെയ്യാം അല്ലെ. കാളയെ അറുക്കാന്‍ പോലും മടിചിരുന്നവന്‍ മനുഷ്യനെ അറുക്കുന്ന ഈ കഥക്കു കാലിക പ്രാധാന്യമുന്ട്ട്.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഹായ്..ബിരിയാണി.
മറുപടിഇല്ലാതാക്കൂകഥയും ബിരിയാണീം ഇഷ്ട്ടായി കേട്ടോ. കഴിഞ്ഞ പോസ്റ്റും വായിച്ചു.
ഉമേഷ് പിലിക്കൊട്,
മറുപടിഇല്ലാതാക്കൂനന്ദി ഉമേഷ്.
Naseef U Areacode,
സ്വന്തം കാര്യം സിന്ദാബാദ് അല്ലെ.
നന്ദി സുഹൃത്തെ.
കണ്ണനുണ്ണി,
അവ്യക്തത എന്നതിനേക്കാള്‍ ചോദ്യങ്ങള്‍ എന്നല്ലേ തോന്നുക.
നന്ദി കണ്ണാ.
അക്ഷരം,
അക്ഷരം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.
കഥയെ മനസ്സിലാക്കിയതില്‍ വളരെ സന്തോഷം ഉണ്ട.
നന്ദി സുഹൃത്തെ.
വി.എ || V.A,
എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ അകലാന്‍ വേണ്ടിയാണ് കഥയുടെ പേര് അങ്ങിനെ നല്കിയത്. കഥയില്‍ ഗുണവും ശിക്ഷയും നല്കുേന്നതിനേക്കാള്‍ വായിക്കുന്നവരുടെ യുക്തിക്കും ആലോചനക്കും വിടുകയാണ് നല്ലതെന്നു തോന്നി. അതുകൊണ്ടാണ് ഇങ്ങിനെ ആക്കിയത്.
വിശദമായ അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി വി.എ.
Vayady,
അത് ഇപ്പോഴാണോ കാണുന്നത്.
അത് ചുമ്മാ കരയുമെന്നെ ഉള്ളു. ഒരു പതുങ്ങിപ്പൂച്ച.
അടിയന്തിരമായി വേണമെങ്കില്‍ കരച്ചില് നിര്ത്താം . പക്ഷെ ഒരു കണ്ടീഷന്‍. തത്തമ്മേടെ ചിറക് വെട്ടണം.
ചിറകുന്ടെന്കില്‍ പൂച്ച ഉപദ്രവിക്കാന്‍ വന്നാല്‍ പറന്നു പോകാലോ...
വീണ്ടും പറന്നെത്തിയതിനു ഒരുപാട് നന്ദി.
ഭാനു കളരിക്കല്‍,
നേരെ മനസ്സിലാക്കിയതില്‍ വളരെ സന്തോഷം.
നന്ദി ഭാനു.
കൊലുസ്),
നാട്ടില്‍ പോകാനുള്ള തിരക്കിനിടയിലും എത്തിയതിന്
നന്ദി ഷെബു.
ഷാഫിയെ പരിചയപെട്ടു ...ഷാഫിയുടെ ഗ്രാമവും കുടുംബവും കണ്ടു ...കഥയില്‍ ഒത്തിരി ചോദ്യങ്ങള്‍ ഭാക്കിവച്ചു കൊണ്ട് തന്നെ റാംജി മൌനിയായി ഉത്തരം നല്‍കി, വായനക്കാര്‍ക്ക് ബിരിയാണിയും നല്‍കി സന്തോഷിപ്പിച്ചു .അവസാനം നീട്ടി വലിച്ചു വേണമെങ്കില്‍ ഇതില്‍ പലതും കുത്തി നിറച്ചു ഒരു ചൂടന്‍ ചര്‍ച്ചക്ക് വഴിയോരുക്കാമായിരുന്നു.പക്ഷെ ആ ചര്‍ച്ച ,ഊഹങ്ങള്‍ വായനക്കാരുടെ ചിന്തകളുടെ പരിമിതികള്‍ക്ക് വിട്ടു കൊടുത്തു ഉത്തരം നല്‍കി ...
മറുപടിഇല്ലാതാക്കൂ" അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത് പണത്തിന്‍റെ ശക്തി തന്നെ. " റാംജി ഈ വരികള്‍ നല്‍കുന്ന പാഠം ,അറിവ് വലുത് തന്നെ ...എല്ലാം പണം ...പണമില്ലാത്തവന്‍ ഇന്ന് --- .അപ്പോള്‍ ഷാഫിമാരുടെ മനസ്സ് " പണത്തിന് വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു".
"എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..! "...ഷാഫിമാരെ സര്‍വശക്തന്‍ നേര്‍ വഴിയിലാക്കട്ടെ ....ആ തുടകത്തിലെ അറവു വിവരണം വല്ലാത്ത ഒരു ഭീതിയുണ്ടാക്കി ...ഇന്നലെ പപ്പാ ഞാന്‍ ഫോണ്‍ ചെയിതപ്പോള്‍ വളരെ disturbed ആയിരുന്നു ...എന്ത് പറ്റി സുഖം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ..."അസുഖം ഒന്നും ഇല്ല ..കുട്ടിയാലികാക്കന്റോടെ [അടുത്ത വീട്ടില്‍] കല്യാണമല്ലേ നാളെ ..അവിടം വരെ ഒന്ന് പോയ്യി ..അവിടെ നിന്ന് അറവു കണ്ടു ..അതിനു ശേഷം ഒരു വല്ലായിക ...ഞാന്‍ അവിടുന്ന് ഭക്ഷണം കാര്യമായി കഴിച്ചില്ല ...ഉമ്മ അവിടുന്ന് വന്നിട്ട് വേണം ഒരിത്തിരി കഞ്ഞി ഉണ്ടാക്കിപ്പിക്കാന്‍ ..അവള്‍ക്കു അറിയില്ല ഞാന്‍ ഇങ്ങു പോന്നു എന്ന് " ഈ സന്ദര്‍ഭം ആണ് അത് വായിച്ചപ്പോള്‍ മനസ്സിലേക്ക് ഓടി വന്നത് ....
കമന്റുകളിൽ മിസ്സയിപ്പോയി എന്നു പറയുന്ന ക്ലൈമാക്സ് തന്നെയാണ് ഈ കഥയുടെ ശക്തി എന്നെനിക്ക് തോന്നുന്നു.എല്ലാ ചോഗ്ങൾക്കും ഉത്ത്രം നൽകിക്കൊണ്ട് കഥ തീർന്നാൽ വായിക്കുന്നവന് ചിന്തിക്കാൻ ഒന്നുമുണ്ടാകില്ല.വായനക്കാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.
മറുപടിഇല്ലാതാക്കൂആശംസകൾ
കഥ ഇന്നത്തെ കഥയില്ലായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നു..
മറുപടിഇല്ലാതാക്കൂഎന്റെ നാട്ടില്‍ (മലപ്പുറത്ത്) സാധാരണയായി കണ്ടു വരുന്ന സംഗതി.....
മറുപടിഇല്ലാതാക്കൂ"വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ."
മറുപടിഇല്ലാതാക്കൂnaatil decent aavanollo!
പറയാനുള്ളത് വലിച്ചുനീട്ടാതെ കൃത്യമായി പറഞ്ഞു വച്ചു., ശൈലി കൊള്ളാം.
മറുപടിഇല്ലാതാക്കൂGood!
മറുപടിഇല്ലാതാക്കൂആദില,
മറുപടിഇല്ലാതാക്കൂകഥയില് ഉത്തരം കണ്ടെത്തേണ്ടത് ഓരോ ഗ്രാമങ്ങളും ആണ്. നമ്മല്‍ നമ്മുടെ ആശങ്ക മറ്റുള്ളവരുമായി പങ്കുവെക്കുക മാത്രം ചെയ്യുന്നു. ദരിദ്രരെ പിന്നേയും ദരിദ്രര്‍ ആക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറിയാലേ നമ്മുടെ ഷാഫിമാരുടേത് പോലുള്ള പ്രയാസങ്ങല്‍ക്ക് ചെറിയ പരിഹാരം ഉണ്ടാകു എന്നാണ് എനിക്ക് തൊന്നിയിട്ടുള്ളത്. അതുവരെ ഇത്തരം തെറ്റായ പ്രവണതകളിലേക്ക് എത്തിപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തേണ്ടതിണ്റ്റെ ഉത്തരവാദിത്വം ഗ്രാമവാസികളില്‍ നിക്ഷിപ്തമായിരിക്കുന്നു. ഗവന്‍മെണ്റ്റുകള്‍ ചെയ്യുന്നതിന് പരിമിതികളുണ്ട്.
വിശദമായ അഭിപ്രായത്തിന് നന്ദി ആദില.
ഗന്ധര്‍വന്‍,
തീര്‍ച്ചയായും. വായിക്കുന്നവര്‍ ചിന്തിക്കട്ടെ. വെറുതെ അടിയും പൊടിയും ആകാത്ത ബിരിയാണി മാത്രം പ്രതീക്ഷിക്കുന്ന നമ്മള്‍ ചുറ്റും ഒന്ന് കണ്ണോടിക്കട്ടെ.
നന്ദി മാഷെ.
vakkeelkathakal.blogspot.com
തീര്‍ച്ചയായും. ചെറിയ ഒരു ചിന്തയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. അത്രമാത്രം.
നന്ദി വക്കീല്‍.
SAMAD IRUMBUZHI,
മലപ്പുറത്ത് മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം നാമറിയാതെ നടക്കുന്നു.
Sabu M H,
അത് തന്നെ. അവരുടെ വേരുകള്‍ അരിയാതിരിക്കാന്‍ അവര്‍ പയട്ടുന്ന വലിയ തത്രം. അത് തിരിച്ചറിയെണ്ടിയിരിക്കുന്നു.
നന്ദി സാബു.
Kalavallabhan,
നന്ദി സുഹൃത്തെ.
കഥ പതിവുപോലെ മനോഹരം.ഇത്തവണ വരാന്‍ കുറച്ച് താമസിച്ച് പോയി.
മറുപടിഇല്ലാതാക്കൂ..
മറുപടിഇല്ലാതാക്കൂകഥാന്ത്യമാണ് ഇഷ്ടമായത്. ഒരു ചോദ്യചിഹ്നം വായനക്കാര്‍ക്ക് വിട്ട് കൊടുക്കുന്നതില്‍ ഒരു സുഖമുണ്ടല്ലെ??
ആദ്യമായാണിവിടെ :)
ആശംസകള്‍
..
..
മറുപടിഇല്ലാതാക്കൂഹ ഹ ഹ, പൂച്ചയെ ആദ്യമേ കണ്ടു, തത്തമ്മേടെ ഡയലോഗ് ഇപ്പഴാ കാണുന്നെ ;)
പ്യാവം, തത്തമ്മേ പൂച്ച..
..
തീവ്രം ........
മറുപടിഇല്ലാതാക്കൂPranavam Ravikumar a.k.a. Kochurav,
മറുപടിഇല്ലാതാക്കൂനന്ദി മാഷെ.
krishnakumar513,
നന്ദി സുഹൃത്തെ.
രവി,
ഇങ്ങിനെയോക്കെത്തന്നെ സൗഹൃദം.
കഥ വായിക്കുന്നവരുടെ യുക്തിക്ക് വിട്ടതാണ്.
പിന്നെ എന്റെ പൂച്ചക്ക് ഒരു കുഴപ്പമുണ്ട്. മൌസ് പോയിന്‍റ് പൂച്ചേടെ മുഖത്ത് കൊണ്ടുവരരുത്. കൊണ്ടുവന്നാല്‍ പൂച്ച കൈകൊണ്ട് തട്ടിക്കളഞ്ഞ് കരഞ്ഞ് ബഹളം വെക്കും. സംശയമുണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ച് നോക്ക്.
സൌഹൃദത്തിന് നന്ദി രവി.
വീണ്ടും കാണാം.
ആയിരത്തിയൊന്നാംരാവ്,
നന്ദി സുഹൃത്തെ.
കഥനം നന്ന്...ശൈലിയും കൊള്ളാം
മറുപടിഇല്ലാതാക്കൂഒരര്ദ്ധവിരാമത്തില് നിര്‍ത്തിയ പോലെ.
ഞാനും വന്നു
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസത്യത്തില് എന്തായിരുന്നു ഷാഫിയുടെ ജോലി...?
മറുപടിഇല്ലാതാക്കൂഅറിയാന് ചെറിയൊരു ആകാംക്ഷ..അത്രേയുള്ളു...
പണത്തിനു മീതെ ഒന്നും പറക്കില്ല കോടതികളും ഭരണകൂടങ്ങളും ഒന്നും അല്ലെ?...
മറുപടിഇല്ലാതാക്കൂരംജി
മറുപടിഇല്ലാതാക്കൂഈ കഥ യില്‍ വരാന്‍ താമസിച്ചു
നല്ല കഥ ആനുകാലിക പ്രാധാന്യം കാണിക്കുന്നു .
നല്ല കഥ
ഒരു നുറുങ്ങ്,
മറുപടിഇല്ലാതാക്കൂhaina,
മിഴിനീര്ത്തു ള്ളി,
ആചാര്യന്‍,
കുസുമം ആര്‍ പുന്നപ്ര,
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
റാംജി, കഥ കാലികം തന്നെ. ജീവിതം വഴിമുട്ടി നിൽക്കുന്നവരെയാണല്ലോ ചാവേറുകളായി റിക്രൂട്ട് ചെയ്യുന്നത് അല്ലേ. ഒരു തരം ഗാംബ്ലിംഗ് ആയി അവരുടെ ജീവിതം മാറുന്നു. പട്ടാളത്തിൽ ചേരുന്നതും പണ്ട് ഇത്തരമ മനോഭാവം വച്ചായിരുന്നു. ചത്താൽ കിട്ടുമല്ലോ നഷ്ടപരിഹാരം. ഇപ്പോൾ ലക്ഷ്യം മാറി എന്ന് മാത്രം.
മറുപടിഇല്ലാതാക്കൂറാംജി കഥ പറയുന്ന രീതിയിൽ ഒരു മാടവും വരുത്തിയിട്ടില്ല.
വർത്തമാനകാല സംഭവത്തിൽ തുടങ്ങി ഭൂതകാലത്തിലേക്ക് ഓർമ്മകളിലൂടെ, ചിന്തകളിലൂടെ പോകുന്ന രീതി. എല്ലാ കഥകളിലും എന്തിന് ഈ രീതി പയറ്റുന്നു. ഓരോ കഥയും ഓരോ ട്രീറ്റ്മെന്റ് അല്ലേ ആവശ്യപ്പെടുന്നത്.?
എല്ലാ കഥയിലും ഇത് ആവർത്തിക്കുമ്പോൾ സ്ഥിരം വായനക്കാർക്ക് ബോറടിക്കും.
ഉപ്പ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു എന്ന് പറഞ്ഞിട്ട് ഇറച്ചി വെട്ടു കാണാൻ പോയിട്ട്റ്റ് വരുമ്പോൾ ഉപ്പയുടെ ചുമ കേട്ടു എന്ന് എഴുതിയിരിക്കുന്നത് കണ്ടു. കാലം മാറുമ്പോൾ തുടർച്ചയും ശ്രദ്ധിക്കൂ.
Good narration..Well said
മറുപടിഇല്ലാതാക്കൂറാംജീ.
മറുപടിഇല്ലാതാക്കൂഎല്ലാ കഥകളിലും എന്ന പോലെ, ഇതിലും എവിടെയോ, ഒടുവില്‍ അവ്യക്തത. ഒരു പക്ഷേ ആ അവ്യക്തത ആവാം ഈ കഥയുടെ വിജയം.
ഞാനും മറ്റു വായനക്കാരെ പോലെ ഷാഫിയുടെ തൊഴിലിനെ പറ്റി ചിന്തിച്ചു തല പുണ്ണാക്കിയപ്പോള്‍, സാധാരണക്കാരില്‍ വന്ന മാറ്റം, ജനങ്ങള്‍ അതിനെ ഉള്‍കൊണ്ട രീതി എല്ലാം എത്ര ഭംഗിയായി താങ്കള്‍ പറഞ്ഞിരിക്കുന്നു എന്ന കാര്യം മറന്ന് പോയി.
അവസാനത്തിലെ ആ അവ്യക്തത ഒഴിച്ചാല്‍, കഥ നന്നായി.
ഇപ്പോഴാണ് വായിച്ചത്...
മറുപടിഇല്ലാതാക്കൂസ്നേഹാശംസകളോടെ...
കഥാവസാനം എല്ലാം നമ്മുടെ ചിന്തയ്ക്ക് വിട്ടത് ശരിയായി എന്ന് തോന്നിയില്ല. അതുവരെ കഥ പറഞ്ഞ ഒഴുക്കും മട്ടും കൈവിട്ട പോലെ തോന്നി. അതുവരെ മനസ്സില്‍ കണ്ടു വന്ന രൂപം ഒരെത്തും പിടിയും കിട്ടാതെ അവസാനിച്ചപ്പോ ഒരു സങ്കടം. എഴുതിയിടത്തോളം നന്നായി ..
മറുപടിഇല്ലാതാക്കൂ