9/8/10

അവള്‍ വെറുതെ കിടന്നതാണ്‌

03-08-2010

"വേണ്ട..ഞാനുണ്ടാക്കിക്കോളാം...ഒരു ചായയുടെ കാര്യമല്ലെ. അതിനി തന്‍റെ മൂഡ്‌ നശിപ്പിക്ക‍ണ്ട."

നേരിയ തണുപ്പിന്‍റെ സുഖം നുകര്‍ന്ന്‌ മക്കളെ രണ്ടുപേരേയും ചേര്‍ത്ത്‌ പിടിച്ച്‌ കമ്പിളിക്കടിയില്‍ വീണ്ടും ചുരുണ്ടു കൂടി അവള്‍.

കൃത്യം ഏഴരക്ക്‌ തന്നെ അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങാറുള്ളതാണ്‌. ഇന്നല്‍പം ലേറ്റാകുന്നതിന്‍റെ വെപ്രാളം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. അലാറം അടിച്ചെങ്കിലും മറ്റുള്ളവര്‍ സുഖമായി കിടക്കുന്നത്‌ കണ്ടപ്പോള്‍ വെറുതെ ഒന്നുകൂടി കിടന്നതാണ്‌.

സ്റ്റൌ കത്തിച്ച്‌ വെള്ളം വെക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു.

കാലത്തെഴുന്നേറ്റ്‌ കുളികഴിഞ്ഞ്‌ ഏറ്റവും ആദ്യം അടുക്കളയിലെത്തിയിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വിദ്യാഭ്യാസം വരുത്തിയേക്കാവുന്ന ആഢംബരങ്ങളുടെ അണുക്കള്‍ ബാധിക്കാതിരുന്ന അയളുടെ ഭാര്യ. കുടുംബത്തെ സ്വര്‍ഗ്ഗമാക്കി സംരക്ഷിച്ചിരുന്ന വീട്ടമ്മ.

പിന്നെ എവിടെയാണ്‌ തെറ്റിയത്‌?

അവളെ ഗല്‍ഫിലേക്ക്‌ വലിച്ചിട്ട തന്‍റെ തീരുമാനമൊ? പഞ്ഞമില്ലാതെ എത്തിച്ചേരുന്ന പണത്തിനിടയില്‍ മോഹങ്ങള്‍ക്ക്‌ മൂക്ക്‌ കയറിടാന്‍ ചിന്തകള്‍ അനുവദിക്കില്ലല്ലൊ...പുതിയവയെ കൈനീട്ടി വരവേല്‍ക്കുമ്പോഴും പഴയതെല്ലാം ആവിയായ്‌ തീരുന്നത്‌ മനസ്സിന്‍റെ കോണിലെവിടെയൊ അറിയാതെ അടിഞ്ഞ്‌ കൂടുന്നുണ്ടായിരുന്നു.

ഏതൊരു പെണ്ണിനേയും പോലെ ഭര്‍ത്താവൊത്ത്‌ ഒരുമിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഗള്‍ഫിലെ ഭാര്യയാകാന്‍ എന്തുകൊണ്ടൊ ആദ്യം മുതലെ അവള്‍ക്കിഷ്ടമല്ലായിരുന്നു. അവളുടെ ഇഷ്ടത്തേക്കാള്‍ തന്‍റെ ആഗ്രഹമായിരുന്നു അവളെ ഇവിടെ എത്തിച്ചത്‌.

പ്രവാസ ഭൂമിയുടെ തനിനിറം നേരിട്ട്‌ കണ്ടപ്പോഴാണ്‌ അവള്‍ കൂടുതല്‍ അസ്വസ്ഥയായത്‌. ദൂരങ്ങളോളം നീണ്ട്‌ കിടക്കുന്ന മണലാരണ്യങ്ങള്‍. മരുഭൂമിയെ പകുത്ത്‌ കേടുപാടുകളില്ലാതെ കറുത്ത റോഡ്‌ നീളത്തില്‍. പച്ചപ്പുകള്‍ അവശേഷിക്കുന്ന ഈന്തപ്പനകള്‍ അങ്ങിങ്ങ്‌. ആട്ടിന്‍പറ്റം പോലെ ചിലയിടത്ത്‌ കെട്ടിടങ്ങള്‍. തീര്‍ന്നു...അവളുടെ കാഴ്ചകള്‍.

അവളെ കുറ്റപ്പെറ്റുത്തുന്നതില്‍ ന്യായമില്ലെന്ന്‌ അയാള്‍ക്കും തോന്നിയിരുന്നു. ചെടികളും പൂക്കളും മഞ്ഞും മഴയും തിക്കിത്തിരക്കിയ നാട്ടന്തരീക്ഷം അകന്ന്‌ പോയപ്പോള്‍ പെട്ടെന്ന്‌ ഉള്‍‍ക്കൊള്ളാനായില്ലെന്നത്‌ നേര്‌.

കലുഷിതമായ മനസ്സുമായി അവളുടെ ആദ്യനാളുകള്‍ കടന്നുപോയി.

അയാളുടെ ആഹാരക്രമത്തിലെ അടുക്കും ചിട്ടയും തിരികെ കിട്ടി. ഫ്രീസറിനകത്തെ തണുത്ത്‌ മരവിച്ച കോഴിയെ അവള്‍ കറി വെച്ചെടുക്കുമ്പോള്‍ നാടന്‍ സ്വാദ്‌. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന്‌ മുക്തി നേടി.

അടഞ്ഞ മുറിക്കുള്ളിലെ സുലഭമായ വെളിച്ചത്തിന്‍റെ തെളിച്ചവും കാര്‍പ്പെറ്റ്‌ നിരത്തിയ തറയും ഒട്ടും ഈര്‍പ്പമില്ലാത്ത അന്തരീക്ഷവും അവള്‍ക്കിഷ്ടപ്പെട്ടുവന്നു. കൊടുംചൂടും തണുപ്പും നിയന്ത്രിക്കുന്ന ഏസിയുടെ ശീതളിമയില്‍ മണ്ണുമായുള്ള ബന്ധം വേര്‍പ്പെട്ട കാലുകള്‍ പശിമയോടെ ഫ്ലാറ്റിനകത്ത്‌ സുഖിച്ചു. ഭര്‍ത്താവ്‌ മാത്രമായ കുടുംബത്തില്‍ തിരക്കൊഴിഞ്ഞ ശാന്തത ലഭിച്ചു. വെറുതെയാകുന്ന സമയത്തെ തള്ളിനീക്കാന്‍ ഉറക്കത്തേയും ടീവിയേയും കൂട്ട്‌ പിടിച്ചു. പതിവില്ലാതിരുന്ന രണ്ട്‌ സ്വഭാവം ക്രമേണ പതിവായി.

മഴയുടെ നനവും വീട്ടുപണിയുടെ വേവലാധിയും അകന്നുകൊണ്ടിരുന്ന മനസ്സില്‍ അവളറിയാതെ കയറിക്കൂടിയത് ഒന്നും ചെയ്യാനില്ലാതെ, ചിന്തകളെ തുരുമ്പെടുപ്പിക്കുന്ന അലസതയായിരുന്നു. ഫിലിപ്പൈനികളും പാക്കിസ്ഥാനികളും മാറ്റ് അറബ് വംശജരും അയല്‍വക്കക്കാരായതിനാല്‍ ഫ്ലാറ്റില്‍ നിന്ന് പുരത്തിറങ്ങേണ്ടി വരാറില്ല. ഇരുപത്തിനാല് മണിക്കൂറും അടഞ്ഞ മുറിയുടെ അകത്ത്‌ തന്നെ.  സമയാസമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും തോന്നിക്കാത്ത കിടപ്പ് തന്നെ ശരണം.

ആദ്യമായി നാട്ടിലേക്ക്‌ പോകുന്നത്‌ പ്രസവത്തിന്‌ വേണ്ടിയാണ്‌. മനസ്സില്‍ പതുങ്ങിക്കിടന്നിരുന്ന നാടും തോടും കാറ്റും മഴയും എല്ലാം കാര്‍മേഘങ്ങളായ്‌ ഉരുണ്ട്‌ കൂടി. പ്രസവം എന്നതിനേക്കാള്‍ നാടിനെ കെട്ടിപ്പുണരാന്‍ കൊതിച്ചു.

വിമാനത്താവളത്തില്‍ നിന്ന്‌ പുറത്ത്‌ കടന്നപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. ചെളി പിടിച്ച തറയിലേക്ക്‌ കാലെടുത്ത്‌ വെച്ചപ്പോള്‍ എന്തോ ഒരു വേണ്ടായ്ക അനുഭവപ്പെട്ടു. നാട്ടിലെ കാറുകള്‍ക്കെല്ലാം ഭംഗി കുറഞ്ഞെന്ന്‌ തോന്നി. തീരെ ഷെയ്പ്പില്ലാതെ ഒരു വക കാറുകള്‍. ഗള്‍ഫില്‍ പോകുന്നതിന്‌ മുന്‍പ്‌ ഈ കാറുകളെല്ലാം ഭംഗിയുള്ളവ ആയിരുന്നല്ലൊ...?

കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകള്‍ നിറയെ വളവും തിരിവും. വീടിനോട്‌ അടുക്കുന്തോറും പരിചയമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത്‌ പോലെ.

"ചേച്ചി നല്ലോണം തടിച്ചു. പഴേ സ്ളിം തന്നെയായിരുന്നു ഭംഗി."

അഭിപ്രായങ്ങള്‍ക്ക്‌ ചിരി സമ്മാനിക്കുമ്പോഴും ഒരതൃപ്തി കൂട്ടിനുണ്ടായിരുന്നു..

സാമാന്യം ഭേദപ്പെട്ട ആശുപത്രിയിലാണ്‌ പ്രസവം നടന്നത്‌. എന്നിട്ടും ആ ആശുപത്രി പരിസരവുമായി പൊരുത്തപ്പെടാനാകാതെ കുഴഞ്ഞു. പതിയെ നാടിന്‍റെ രുചിയില്‍ അലിഞ്ഞ്‌ ചേരാന്‍ തുടങ്ങി. അപ്പോഴും എന്തോ ഒരു കുറവ്‌ അലട്ടിക്കൊണ്ടിരുന്നു.

അവളുടെ നിര്‍ബന്ധം നേരത്തെയുള്ള തിരിച്ച്‌ പോക്കിന്‌ വഴിവെച്ചു.

മണല്‍ക്കാറ്റേറ്റ്‌ അവള്‍ ഉണര്‍ന്നു. ഉന്‍മേഷം ഉയര്‍ന്ന്‌ പൊങ്ങി.

കുഞ്ഞിന്‍റെ പരിചരണത്തില്‍ മുഴുകിയപ്പോള്‍ സമയമില്ലെന്ന പരിഭവം. ഭക്ഷണ കാര്യങ്ങളില്‍ നോട്ടമില്ലാതായി. എല്ലാം മറന്നുള്ള ഉറക്കം നഷ്ടപ്പെട്ടതിലെ പ്രയാസം.

കാത്ത്‌ നില്‍ക്കാതെ കടന്ന്‌ പോയ വര്‍ഷങ്ങള്‍ക്കിടയില്‍ അലസത പെരുകിക്കൊണ്ടിരുന്ന ദിനങ്ങള്‍....

രണ്ടാമത്തെ പ്രസവത്തിന്‌ നാട്ടിലേക്ക്‌ പോകാന്‍ അവള്‍ കൂട്ടാക്കിയില്ല. വല്ലപ്പോഴുമുള്ള നാട്ടില്‍ പോക്ക്‌ സുഖയാത്രപോലെ ചുരുങ്ങി. ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത്‌ വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി.

അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങുന്നതിനുശേഷം ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാതെ അവള്‍ എഴുന്നേല്‍ക്കും. മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതോടെ ഒരു ദിവസത്തെ ഭാരം തീര്‍ന്നു എന്ന തോന്നല്‍. പേരിനെന്തെങ്കിലും വീട്ട്‌ ജോലികള്‍ ആകാമെന്ന്‌ വെച്ചാല്‍ തന്നെ കഴിയാറില്ല. വീണ്ടും കട്ടിലിലേക്ക്‌....

വെറുതെ ഇരുന്ന്‌ സമയം പോകാത്ത ഭാര്യക്ക്‌ അയാള്‍ കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തിരുന്നു. ഒന്നും ചിന്തിക്കാനില്ലാതെ കണ്ണടച്ച്‌ കിടക്കുന്നതിന്‍റെ സുഖം കമ്പ്യൂട്ടര്‍ അവള്‍ക്ക്‌ നല്‍കിയില്ല.

വളരെ ഫാസ്റ്റായി ഉണ്ടാക്കാവുന്ന ഭക്ഷണം തയ്യാറാക്കി ശീമപ്പന്നിയെപ്പോലെ തടിച്ച്‌ കൊഴുത്ത്‌ കഴിഞ്ഞ ശരീരത്തില്‍ തണുത്ത വെള്ളം കോരിയൊഴിച്ച്‌ കുളിക്കും.

കുറേ കാലമായി ഭക്ഷണത്തിലെ അരുചി അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. അതിന്‌ അയാളവളെ കുറ്റപ്പെടുത്തിയില്ല. പകരം ചിലപ്പോഴൊക്കെ ഹോട്ടലില്‍ പോയിരുന്നു എല്ലാരുമൊത്ത്‌. പിന്നീട്‌ രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നാക്കുന്നതില്‍ അവള്‍ ഉത്സാഹിച്ചു.

"ഇന്നെന്ത്‌ പറ്റി? ചായപ്പാത്രം തീ പിടിക്കുമല്ലൊ..ആശാനിതെവിടെയാ....ഓഫീസില്‍ പോകണ്ടെ..ചായ ഏട്ടന്‍ ഉണ്ടാക്കിക്കോളാം എന്ന്‌ പറഞ്ഞിട്ടല്ലെ ഞാന്‍ എഴുന്നേല്‍ക്കാതിരുന്നത്‌."തൊട്ട്‌ പുറകില്‍ അവള്‍.

അയാള്‍ വാച്ച്‌ നോക്കി. സമയം എട്ടര ആയിരിക്കുന്നു.

"ഏട്ടന്‍ പോയി കുളിച്ച്‌ വാ. ചായ ഞാന്‍ റെഡിയാക്കാം."

ചായപ്പാത്രത്തിലേക്ക്‌ വീണ്ടും വെള്ളം ഒഴിക്കുമ്പോള്‍ അയാള്‍ കുളിമുറിയില്‍ കയറി. തണുത്ത വെള്ളം കൊരിയോഴിച്ചുക്കൊണ്ടിരുന്നിട്ടും തലയിലെ പെരുപ്പ്‌ അടങ്ങിയില്ല. തിരക്ക്‌ കൂട്ടാതെ അയാള്‍ ഡ്രസ്സ്‌ മാറി ഹാളിനകത്ത്‌ വന്നിരുന്നു. ടീവി ഓണ്‍ ചെയ്തു. അവള്‍ ചായയുമായി എത്തി.

"ടീവി കണ്ടിരുന്നാല്‍ മതിയൊ? ഓഫീസ്സിലൊന്നും പോകണ്ടെ?"

"ഇന്ന്‌ പോകുന്നില്ല. ഇനി എന്നും ഓഫീസ്സിലേ പോകണ്ട എന്ന്‌ തീരുമാനിച്ചു. നമുക്ക്‌ നാട്ടില്‍ പോകാം. മതി സമ്പാദിച്ചത്‌. ജീവിക്കാനുള്ളതിലും അപ്പുറം ഉണ്ടല്ലൊ. ഇനി നാട്ടില്‍ എന്തെങ്കിലും ചെയ്യാം."

അവളില്‍ ഒരു ഞെട്ടല്‍. വിശ്വസിക്കാനായില്ല.

"ഏട്ടനെന്താ ഭ്രാന്ത്‌ പറയുന്നൊ? നാട്ടില്‍ ഇത്രേം എങ്ങിനെ‍ കിട്ടാനാ. മണ്ടത്തരം കാണിക്കല്ലെ. അല്ലെങ്കില്‍ തന്നെ നാട്ടില്‍ പോയിട്ട്‌ ഈ തിരക്കും ബഹളത്തിനും ഇടയില്‍ എങ്ങിനെ‍ ജീവിക്കാനാ...എനിക്ക്‌ വയ്യ. ഞാനില്ല."

"ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും" അയാള്‍ കൂടുതലൊന്നും പറഞ്ഞില്ല.

നാട്ടിലേക്ക്‌ പോകേണ്ട കാര്യങ്ങള്‍ ശരിയാക്കിവരാം എന്ന്‌ പറഞ്ഞ്‌ കാറിന്‍റെ ചാവിയെടുത്ത്‌ അയാള്‍ പുറത്തേക്കിറങ്ങി.

142 അഭിപ്രായങ്ങൾ:

  1. കഥ വായിച്ചു
    ഇതില്‍ തെറ്റ് ആരുടെ ഭാഗത്താണ് എന്ന് തിരുമാനിക്കുക വിഷമം തന്നെ

    മറുപടിഇല്ലാതാക്കൂ
  2. ഇത് തികച്ചും മനുഷ്യസഹജമായ കാര്യമല്ലേ? ഇതില്‍ തെറ്റ് കണ്ടെത്താന്‍ പ്രയാസമാണ്.

    മറുപടിഇല്ലാതാക്കൂ
  3. കഥ വളരെ നന്നായിരിയ്ക്കുന്നു. തികച്ചും പ്രസക്തം.
    ഇത്തരം ആര്‍ത്തി മൂത്ത കൊഴുപ്പുഭാണ്ഡങ്ങളെ ഗള്‍ഫിലെമ്പാടും കണ്ടെത്താം. ഏതും എന്തും ആവശ്യത്തിനേ ആകാവൂ. അധികമായാല്‍ അമൃതും വിഷമാണല്ലോ? ഇരുപതും മുപ്പതും വര്‍ഷമായി ആവശ്യത്തിലധികം സമ്പാദിച്ചു കൂട്ടിയിട്ടും ഇന്നും ഗള്‍ഫില്‍ കെട്ടിക്കിടക്കുന്ന എത്രയോ പേരെ എനിയ്ക്കറിയാം. മരിയ്ക്കാത്തതു കൊണ്ടുമാത്രം ജീവിയ്ക്കുന്നവര്‍ .ബന്ധങ്ങളും കടപ്പാടുകളും പിറന്ന മണ്ണും വായുവും മറന്നവര്‍ ....

    മറുപടിഇല്ലാതാക്കൂ
  4. റാംജി സാബ്,

    മനോഹരമായിരിക്കുന്നു.തികഞ്ഞ സത്യം.പിറന്ന നാടിനേയും ബന്ധങ്ങളേയും മറ്റെല്ലാത്തിനേയും പാടേ മറന്ന്‍ ഈ ഊഷരഭൂമിയില്‍ കെട്ടിക്കിടന്ന്‍ മനസ്സിലെ നന്മ മുഴുവന്‍ വറ്റിവരണ്ട് യന്ത്രങ്ങളെപ്പോലെ ചലിക്കുകയും ജീവിക്കുകയും(?) ചെയ്യൂന്ന ഇന്നിന്റെ പ്രവാസത്തെ വ്യക്തമായി വരച്ചുകാട്ടി.

    പിന്നെ അവസാനം ശടപടേന്ന്‍ അവസാനിപ്പിച്ചതുപോലെ തോന്നി.

    മറുപടിഇല്ലാതാക്കൂ
  5. ഓരോരുത്തര്‍ക്കും അവരവരുടെ ശരികള്‍. തെറ്റ് എന്ന ഒന്ന് എവിടെയും ഇല്ല.
    ആശയം convey ചെയ്യുന്ന ക്രാഫ്റ്റ്. ലളിതമായ അവതരണം...

    മറുപടിഇല്ലാതാക്കൂ
  6. പ്രവാസജീവിത കഥകളില്‍ അധികമാരും കേട്ടിട്ടില്ലാത്ത വലിയ ഒരു സത്യം താങ്കള്‍ നന്നായിട്ടു വരച്ചുകാട്ടി . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. പല കാര്യങ്ങളും പരിചിതമായ ഒരു ചുറ്റുപാടില്‍ കണ്ടതുപോലെ. .
    ഈ കഥയുടെ വിജയവും അതാണ്‌.
    നന്നായി പറഞ്ഞു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. വായിച്ചപ്പോള്‍ അടുത്തറിയാവുന്ന ഒരാളുടെ അനുഭവം ഓര്‍ത്തുപോയി..!
    പറിച്ചുനടല്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന മുരടിപ്പ് വളരെ വലുതാണ്,
    യാന്ത്രികമായ ജീവിതക്രമങ്ങള്‍ (അതോ ക്രമക്കേടോ...?) വരുത്തിവയ്ക്കുന്ന താളപ്പിഴകളാകട്ടെ അതിലും വലുതും.
    റാംജി വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു..!

    മറുപടിഇല്ലാതാക്കൂ
  9. originality undu.ithanu life.thettu arude ennathil oru prasakthiyumilla

    മറുപടിഇല്ലാതാക്കൂ
  10. അവളറിയാതെ അവളില്‍ ഉണ്ടായ അലസത, നിസ്സംഗത, അത് വരുത്തി വെച്ച ബന്ധങ്ങളിലെ വിള്ളല്‍ എല്ലാം നന്നായി വരച്ചു കാട്ടി.

    മറുപടിഇല്ലാതാക്കൂ
  11. പ്രവാസജീവിതം -പണം,സുഖസൌകര്യങ്ങള്‍ പലരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നന്നായി അവതരിപ്പിച്ചു.-

    മറുപടിഇല്ലാതാക്കൂ
  12. റാം ജി,
    വളരെ വളരെ നന്നായിരിക്കുന്നു.
    കലക്കി. സൂപ്പര്‍ കഥ. ഇത് എല്ലാര്ക്കും സംഭവിക്കുന്നതല്ലേ?
    ഇതിലെ ഏറ്റവും പ്രസക്തമായി തോന്നിയത് "നാട്ടിലേക്ക്‌ പോകേണ്ട കാര്യങ്ങള്‍ ശരിയാക്കിവരാം" എന്നതാണ്.
    പലരും ഇത്തരം ഒരു തീരുമാനം എടുക്കാനാവാതെ അവിടെ തന്നെ കഴിച്ചു കൂട്ടുന്നു.
    കഴിഞ കഥയിലെ അവ്യക്തതയോ ഒന്നുമില്ല, എല്ലാം ലളിതം സുന്ദരം മനോഹരം.
    ഹാട്സ് ഓഫ് ടു യു.
    ഹാപ്പി ബാച്ചിലേര്‍സ്
    ജയ് ഹിന്ദ്‌.

    മറുപടിഇല്ലാതാക്കൂ
  13. ramanika,
    ആദ്യ കമന്റിന് നന്ദി.
    തെറ്റ് ആരുടെ ഭാഗത്ത്‌ എന്നത് ഒരു പ്രശ്നമാണോ.
    അല്ലെങ്കില്‍ തന്നെ ഇതില്‍ ആരെടെയെന്കിലും ഭാഗത്ത്‌ തെറ്റ് ഉണ്ടോ?
    നമ്മള്‍ അറിയാതെ നമ്മില്‍ എത്തിച്ചേരുന്ന ചില പ്രവണതകള്‍.

    അരുണ്‍ കായംകുളം,
    എന്തിനാ അരുണ്‍ ഇതിലൊരു തെറ്റ് കണ്ടെത്തുന്നത്.
    മനുഷ്യമനസ്സിന്റെ ചില പിടിച്ഛടക്കലുകളില്‍ നാം അറിയാതെ സംഭവിക്കുന്ന യാഥാര്ത്ഥ്യം .
    നന്ദി അരുണ്‍.

    ബിജുകുമാര്‍ alakode,
    മനുഷ്യന്റെ ആര്ത്തിി അവസാനിക്കുന്ന ഒരു കാലം ഉണ്ടോ.
    സംഭവിക്കുന്ന സംഭവിച്ചുകൊണ്ടിരിക്കുന്ന ചില പരമാര്ത്ഥ ങ്ങള്‍.
    നന്ദി ബിജു.

    ശ്രീക്കുട്ടന്‍,
    ഇന്നിന്റെ നേരിന്റെ ചില താളുകള്‍.
    നന്ദി ശീക്കുട്ടാ.

    ÐIV▲RΣTT▲∩,
    തെറ്റോ ശരിയോ..
    സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ മാത്രം.
    നന്ദി ദിവാരെട്ടാ.

    രസികന്‍,
    നമ്മള്‍ നിസ്സാരമാക്കി തള്ളിക്കളയുന്ന ഒരു പാട് കാര്യങ്ങള്‍ നാമറിയാതെ നമ്മിളെ മാറ്റിമറിച്ചുക്കൊണ്ടിരിക്കുനുണ്ട്.
    നന്ദി സുഹൃത്തെ.

    ചെറുവാടി,
    മറ്റുള്ളവര്‍ മനസ്സിലാക്കാതെ പോകുന്ന ഗല്ഫ്കാരുടെ കഥ.
    നന്ദി ചെറുവാടി.

    A.FAISAL,
    തീര്ച്ചLയായും ഫൈസല്‍..
    നാമറിയാതെ നമ്മില്‍ എത്തിച്ചേരുന്ന താളപ്പിഴകള്‍.
    വളരെ നന്ദി.

    pournami,
    ശരിയാണ്,
    ഇവിടെ തെറ്റ് എന്നതിന് തീരെ പ്രസക്തിയില്ല.
    നാമറിയാതെ നമ്മില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍
    നന്ദി പൌര്ണമമി.

    മറുപടിഇല്ലാതാക്കൂ
  14. പരമേശ്വര വാരിയരുടെ ചെരിപ്പ് കണ്ടു. അതും ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  15. ഇങ്ങനത്തെ സംഭവങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട് . അടച്ചിട്ട ഫ്ളാറ്റില്‍ താമസിക്കുന്ന സ്ത്രീകളുടെ വേദന കൂടി കണക്കാക്കുമ്പോള്‍ ഇതില്‍ ആരെയും കുറ്റം പറയാന്‍ കഴിയുന്നില്ല.

    നല്ല കഥ തന്നെ റാജീ...

    മറുപടിഇല്ലാതാക്കൂ
  16. ആദ്യം മരവിപ്പ്, പിന്നെ മുരടിപ്പ്...എല്ലാത്തിന്നും മീതെ അലസത..
    എന്താ പോംവഴി? നാട്ടില്‍ പോയാല്‍...?!!

    കഥ ജോറായി.

    മറുപടിഇല്ലാതാക്കൂ
  17. റാംജീ.......പ്രവാസ ജീവിതത്തിന്റെ നോവും നൊമ്പരങ്ങളും സംഭവങ്ങളും സ്വാനുഭവ സമ്പന്നതയുടെ വെളിച്ചത്തിലെന്ന പോലെ അതി മനോഹരമായി എഴുതിയിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ അനുവാചക ഹ്ര്'ദയത്തില്‍ അദമ്യമായ ആകാംക്ഷയും പ്രവാസികളുടെ മനസ്സില്‍ എന്നെക്കുറിച്ചണോ എന്ന സംശയവും ജനിപ്പിക്കുന്ന വിധത്തില്‍ സ്വതസിദ്ധമായ അനുഗ്രഹീത ശൈലിയില്‍ തന്‍മയത്വത്തോടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  18. പ്രവാസഭൂമിയുടെ സുഖശീതളിമകളിൽ ഉണ്ടും ഉറങ്ങിയും ഉരുണ്ട് കൊഴുത്ത് ജനിച്ചുവളർന്ന സ്വന്തം നാടിനെ ശപിക്കുന്നത് കേൾക്കുമ്പോഴെക്കെ പുത്തൻ പ്രവാസികൾ വിളിച്ചു പറഞ്ഞു ...മന്ത് കാലൻ/മന്ത് കാലി !

    പിന്നീടവരുടെ കാലിലും മന്ത് പിടിച്ചു..കേട്ടൊ !

    ഇത് മറ്റുരാജ്യങ്ങളിൽ കുടിയേറ്റക്കാരായതീർന്ന ഓരൊ പ്രവാസിയുടേയും നേർക്കാഴ്ച്ചകൾ തന്നെയാണ് കേട്ടൊ റാംജി ഭായ്...

    മറുപടിഇല്ലാതാക്കൂ
  19. വളരെ വളരെവളരെ നല്ല അവതരണം!!! ..ഇതുപോലെ അവതരിപ്പിക്കാന്‍ ഉള്ള കഴിവ് അനുഗ്രഹം തന്നെ ..ഈ കഥയില്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒന്ന് പറയാം .
    അവളെ കുറ്റപ്പെറ്റുത്തുന്നതില്‍ ന്യായമില്ലെന്ന്‌ അയാള്‍ക്കും തോന്നിയിരുന്നു. ചെടികളും പൂക്കളും മഞ്ഞും മഴയും തിക്കിത്തിരക്കിയ നാട്ടന്തരീക്ഷം അകന്ന്‌ പോയപ്പോള്‍ പെട്ടെന്ന്‌ ഉള്‍‍ക്കൊള്ളാനായില്ലെന്നത്‌ നേര്‌.

    കലുഷിതമായ മനസ്സുമായി അവളുടെ ആദ്യനാളുകള്‍ കടന്നുപോയി.

    അയാളുടെ ആഹാരക്രമത്തിലെ അടുക്കും ചിട്ടയും തിരികെ കിട്ടി. ഫ്രീസറിനകത്തെ തണുത്ത്‌ മരവിച്ച കോഴിയെ അവള്‍ കറി വെച്ചെടുക്കുമ്പോള്‍ നാടന്‍ സ്വാദ്‌. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന്‌ മുക്തി നേടി.
    ഇത് വായിക്കുന്നവര്‍ ക്ക് ഈ കഥയില്‍ നിന്നും എന്താവും കിട്ടിയത് ആവോ?എന്തൊക്കെ ആയാലും സൂപ്പര്‍ പോസ്റ്റ്‌, റാംജി ഭായി

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍8/03/2010 05:26:00 PM

    സത്യത്തില്‍ റാം ജി താങ്കളുടെ ഓരോ പോസ്റ്റിലും ഉണ്ട് എല്ലാരുടെയും അനുഭവങ്ങള്‍ ...ചുറ്റുപാടിലും കാണുന്ന ജീവിതങ്ങളെ തനിമ നഷ്ട്ടപെടാതെ വളരെ മനോഹരമായി അവതര്പ്പിക്കുന്നു ...അതും അവരുടെ ജീവിതങ്ങിലേക്ക് ഇറങ്ങി കൊണ്ട് ചെന്ന് തന്നെ ...ഇതിലെ പല നിമിഷങ്ങളും നമ്മളും കാണുന്നു അനുഭവിക്കുന്നു ...ഈ കഥയിലെ ചില വരികള്‍ എന്‍റെ മനസ്സിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നു ....

    "പഞ്ഞമില്ലാതെ എത്തിച്ചേരുന്ന പണത്തിനിടയില്‍ മോഹങ്ങള്‍ക്ക്‌ മൂക്ക്‌ കയറിടാന്‍ ചിന്തകള്‍ അനുവദിക്കില്ലല്ലൊ"..ഒരിക്കലും ഇല്ല ...മോഹങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ എല്ലാം വിജയിച്ചു കഴിഞ്ഞു ...


    "പുതിയവയെ കൈനീട്ടി വരവേല്‍ക്കുമ്പോഴും പഴയതെല്ലാം ആവിയായ്‌ തീരുന്നത്‌ മനസ്സിന്‍റെ കോണിലെവിടെയൊ അറിയാതെ അടിഞ്ഞ്‌ കൂടുന്നുണ്ടായിരുന്നു."-എത്ര സത്യം നിറഞ്ഞ വരികള്‍ ...മനസ്സിന്റെ കോണില്‍ ഇനി സ്ഥലം തന്നെയില്ല..അത്രയ്ക്ക് അടിഞ്ഞു കൂടി കഴിഞ്ഞു ഈ കൊച്ചു പ്രവാസ ജീവിതം കാരണം ....

    "വെറുതെയാകുന്ന സമയത്തെ തള്ളിനീക്കാന്‍ ഉറക്കത്തേയും ടീവിയേയും കൂട്ട്‌ പിടിച്ചു. പതിവില്ലാതിരുന്ന രണ്ട്‌ സ്വഭാവം ക്രമേണ പതിവായി." "മഴയുടെ നനവും വീട്ടുപണിയുടെ വേവലാധിയും അകന്നുകൊണ്ടിരുന്ന മനസ്സില്‍ അവളറിയാതെ കയറിക്കൂടിയത് ഒന്നും ചെയ്യാനില്ലാതെ, ചിന്തകളെ തുരുമ്പെടുപ്പിക്കുന്ന അലസതയായിരുന്നു."
    -എന്‍റെ ആദ്യ പ്രവാസ ജീവിതം ഏറെ കുറെ ഇങ്ങിനെ തന്നെയായിരുന്നു..പക്ഷെ അടിമ പെട്ട് പോകുന്നതിനു മുന്നേ ഞാന്‍ സ്വയം മാര്‍ഗ്ഗം കണ്ടെത്തി ..എന്‍റെ തൊഴില്‍ ഞാന്‍ ടെക്നോളജിയുടെ സഹായത്തോടെ തിരികെ പിടിച്ചു ...ഓണ്‍ലൈന്‍ ടീച്ചിംഗ് ...


    "ഇരുപത്തിനാല് മണിക്കൂറും അടഞ്ഞ മുറിയുടെ അകത്ത്‌ തന്നെ. സമയാസമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും തോന്നിക്കാത്ത കിടപ്പ് തന്നെ ശരണം."-പക്ഷെ കിടപ്പ് ഞാന്‍ പണ്ട് മുതലേ ഇഷ്ട്ടമിലാത്ത കുട്ടത്തില്‍ ആയിരുന്നു ...അനാവശ്യമായി അസ്സമയങ്ങളില്‍ കിടന്നാല്‍ നല്ല അടിയോ വഴക്കോ ഉമ്മ പറയുമായിരുന്നു ..അത് കൊണ്ട് ആ ധുസ്വഭാവത്തിനു ഇതുവരെ പിടി കൊടുത്തിട്ടില്ല ....

    "വല്ലപ്പോഴുമുള്ള നാട്ടില്‍ പോക്ക്‌ സുഖയാത്രപോലെ ചുരുങ്ങി. ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത്‌ വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി"-പലപ്പോഴും പ്രവാസികളില്‍ കണ്ടു വരുന്ന ഒരു മാറ്റം ആണ് ഇത് ..എനിക്ക് പേടിയാ ..ഇങ്ങിനെ ഒന്നും ഒരിക്കലും ആവരുത് ഞങ്ങള്‍ എന്നാ പ്രാര്‍ത്ഥന മാത്രം ...

    "നമുക്ക്‌ നാട്ടില്‍ പോകാം. മതി സമ്പാദിച്ചത്‌. ജീവിക്കാനുള്ളതിലും അപ്പുറം ഉണ്ടല്ലൊ. ഇനി നാട്ടില്‍ എന്തെങ്കിലും ചെയ്യാം."-ഈ ടയലോഗ് ഞാന്‍ ഇപ്പോഴും ഇവിടെ പറയും ..ഞെട്ടുന്നത് ഭര്‍ത്താവും ..തിരിച്ചുള്ള മറുപടി 'നീയെന്താ " ഭ്രാന്ത്‌ പറയുന്നൊ? നാട്ടില്‍ ഇത്രേം എങ്ങിനെ‍ കിട്ടാനാ. മണ്ടത്തരം കാണിക്കല്ലെ. അല്ലെങ്കില്‍ തന്നെ നാട്ടില്‍ പോയിട്ട്‌ ഈ തിരക്കും ബഹളത്തിനും ഇടയില്‍ എങ്ങിനെ‍ ജീവിക്കാനാ...എനിക്ക്‌ വയ്യ. ഞാനില്ല."..നാട്ടില്‍ പോയ്യി നിന്നാല്‍ എന്നാ തിരിച്ചു പോക്ക് ..പോയ്യിലെങ്കില്‍ പോയ്യിപിക്കും നാട്ടുകാര്‍ ...അതും സത്യം ..എന്തിനു വെറുതെ നമ്മള്‍ അവരുടെ സ്വസ്ഥത കളയണം..ല്ലേ !!..താങ്കളുടെ കഥകള്‍ സ്വന്തം ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ പലപ്പോഴും കഥയിലുടെ ഞാന്‍ ജീവിക്കുകയാണ് എന്ന് തോന്നും ...ഇനിയും എഴുതുക ...ജീവിതങ്ങള്‍ എല്ലാര്‍ക്കും ഒന്ന് തന്നെ ..ചില വിത്യാസങ്ങള്‍ മാറ്റിവെച്ചാല്‍ എന്നാ പാഠം തരുന്നു ഈ പോസ്റ്റ്‌ ..ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  21. നാടിന്റെ വിശുദ്ധി ഒരിക്കലും എവിടെയും കിട്ടില്ലെന്ന് പ്രവാസികള്‍ മനസ്സിലാക്കുമ്പോള്‍ ഇവിടെ വീണ്ടും അക്കര നോക്കി വെള്ളമിറക്കുന്നവര്‍ ഒട്ടേറെ.. എന്നിരിക്കിലും ഇതിലെ നായകന്റെയും നായികയുടെയും ഭാവങ്ങള്‍ തികച്ചും റിയലിസ്ടിക് ആണ്‌. കഥ നന്നായി..

    മറുപടിഇല്ലാതാക്കൂ
  22. റാംജി ,
    ഇവിടെ മനസ്സാണ് ചതിയ്കുന്നത് , ഇരുവരെയും ...
    മക്കള്‍ക് വേണ്ടി, പണത്തിനു വേണ്ടി , ദാമ്പത്യത്തിനു വേണ്ടി ,
    പറിച്ചു നടലുകള്‍ നടക്കുമ്പോള്‍ , അവരറിയാതെ അവരുടെ മനസ്സുകളില്‍ മാറ്റങ്ങള്‍ സംഭവിയ്കിന്നു,
    ജീവിതത്തെ മരവിപ്പിയ്കുന്ന മാറ്റങ്ങള്‍ ,..
    ആ മാറ്റങ്ങള്‍ മാറ്റ് കുറയാതെ എഴുതി ഫലിപ്പിച്ചു....
    പിന്നെ ഇന്ത കാലത്ത് ...ഇത്തിരി എഴുത്തും വായനയും ഒക്കെ ഉണ്ടെങ്കില്‍ ഇതൊക്കെ മാറിക്കോളും അല്ലെ രാംജി ...
    എന്താ അനുഭവം ??? ചുമ്മാ പറയെന്നെ !!!

    മറുപടിഇല്ലാതാക്കൂ
  23. വളരെ നല്ല ഒരു കഥ. രസകരമായി അവതരിപ്പിച്ചു.
    പ്രവാസജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ച ഒരു കഥ. കഥാകാരന് ഭാവുകങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  24. Sukanya,
    വ്യക്തമായ അഭിപ്രായങ്ങള്ക്ക്
    നന്ദി സുകന്യ.

    jyo,
    അഭിപ്രായത്തിന് നന്ദി ജ്യോ.

    ഹാപ്പി ബാച്ചിലേഴ്സ്,
    എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് എല്ലാരും പിന്നെയും തുടരുന്നത്.
    ഓരോ മനുഷ്യന്റെ സാഹചര്യവും അവനെ തളച്ചിടുന്നതാണ്.
    ചെരുപ്പ്‌ എന്ന കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ഛതിലും വളരെ സന്തോഷം.
    നല്ല വാക്കുകള്ക്ക്സ നന്ദി ബാച്ചിലേഴ്സ്.

    ഹംസ,
    ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല ഹംസ. ഓരോ വ്യക്തിയും അവനവന് അല്പമെങ്കിലും സന്തോഷം ലഭിക്കാവുന്ന കാര്യങ്ങള്‍ ശരിയായത് എന്ന് തോന്നി ചെയ്യുമ്പോഴും അവരറിയാതെ ജീവിത സാഹചര്യങ്ങള്‍ അവരില്‍ വരുത്തുന്ന വ്യതിയാനം മാത്രമാണ് പറഞ്ഞത്‌.
    നന്ദി ഹംസ.

    വരയും വരിയും : സിബു നൂറനാട്,
    ഒന്നിനും ഉത്തരമില്ല സിബു.
    പക്ഷെ എല്ലാം സംഭവിക്കുന്നുണ്ട്..!
    നന്ദി.

    Abdulkader kodungallur,
    എന്റെ ചുറ്റും ഞാന്‍ കാണുന്ന കാഴ്ചകള്‍.
    പലപ്പോഴും വേദനയും തോന്നാറുണ്ട്.

    ഒരു ചെറിയ സംഭവം ഞാന്‍ പറയാം. എന്റെ ഒരു സുഹൃത്ത്‌. ഒരു കുട്ടി. അവന്‍ നാലില്‍ പഠിക്കുന്നു. ഞാന്‍ ഈ കഥയില്‍ പറഞ്ഞപോലെ ഇവിടം ഉപേക്ഷിച്ച് പോകുന്നു. നാട്ടില്‍ കുട്ടിയെ മലയാളം മീഡിയത്തില്‍ ചേര്ക്കു ന്നു. അവിടെ ആ കുട്ടിക്ക്‌ ഒരു നിലക്കും ഒത്ത് പോകാന്‍ കഴിഞ്ഞില്ല. മാറ്റി ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്ത്തു . അവിടെയും പറ്റുന്നില്ല അവന്. ഭാര്യക്കാണെങ്കില്‍ ആരുമായി ഒത്തു പോകാന്‍ കഴിയുന്നില്ല. പ്രത്യേകിച്ചും ഭര്തൃത വീട്ടുകാരുമായി. അവസാനം അവന്‍ അവരെ കൂട്ടി എട്ട്‌ മാസത്തിന് ശേഷം വീണ്ടും ഇങ്ങെത്തി.
    നല്ല വാക്കുകള്ക്ക്യ നന്ദി ഭായി.

    ബിലാത്തിപട്ടണം / BILATTHIPATTANAM.,
    നമുക്ക്‌ പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ നമ്മുടെതായ എല്ലാം ഉപേക്ഷിച്ച് പോരുത്തപ്പെടെണ്ടി വരുമ്പോള്‍ അറിഞ്ഞുകൊണ്ട് സ്വീകരിക്കുന്ന നഷ്ടങ്ങള്‍.
    നന്ദി മാഷെ.

    siya,
    വളരെ സന്തോഷം.
    അയാളുടെ ആഗ്രഹവും അതുതന്നെയായിരുന്നു. പക്ഷെ പിന്നീട് നടന്നത് അയാള്ക്ക് ‌ മുന്കൂണട്ടി ചിന്തിക്കാന്‍ പോലും കഴിയാതിരുന്നത്, അവള്ക്കും .. ആരെയും കുറ്റപ്പെടുത്താന്‍ കഴിയാത്ത മാറ്റങ്ങള്‍ സാഹചര്യം സമ്മാനിക്കുന്നു. നമ്മളില്‍ ഉണ്ടായ എല്ലാം അടര്ത്തിമാറ്റി മറ്റൊന്ന് കുടിയിരിക്കുന്നു, പഴതിനെ ഓര്ക്കാനന്‍ പോലും കഴിയാതെ.
    വളരെ നന്ദി സിയ.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌.

    മറുപടിഇല്ലാതാക്കൂ
  25. കഥയും കഥാപാത്രങ്ങളും പരിചതമാണ്. പ്രവാസജീവിത ശീലങ്ങള്‍ ഈ നാടിനനുസരിച്ചതാകുന്നത് സ്വഭാവികം. ഇതിന്റെ പേരിലൊക്കെ ഓടിയൊളിക്കാന്‍ നമ്മുടെ നാട് അത്രയൊന്നും നന്‍‌മ്മ നിറഞ്ഞതൊന്നുമല്ല.........

    മറുപടിഇല്ലാതാക്കൂ
  26. ആദില,
    വളരെ വളരെ നന്ദി.
    ഓരോ വാചകങ്ങളും എടുത്ത്‌ അതിനെ പൂര്ണ്ണമായി വിലയിരുത്തി സ്വന്തം ജീവിതത്തിലെ ചലനങ്ങളും നിരത്തി വളരെ വിശദമായി തന്നെ നല്കിയ അഭിപ്രായം എനിക്ക് കൂടുതല്‍ പ്രചോദനം നല്കുന്നു.
    ഇവിടെ എന്റെ ചുറ്റിലും സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഞാന്‍ പകര്ത്തിയത്‌.
    മുന്പ്‌ അബ്ദുള്ഖാദര്‍ എഴുതിയ കമന്റിനുള്ള മറുപടിയില്‍ ഞാന്‍ എന്റെ സുഹൃത്തിന്റെ ഒരു കഥ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ സുഹൃത്ത്‌ വീണ്ടും ഇവിടെ എത്തി ജോലി നോക്കുന്നു. നാട്ടില്‍ ജീവിക്കാന്‍ പറ്റുന്നില്ല എന്നത് തന്നെ.
    നന്ദി ആദില.

    Manoraj,
    മാനസികമായ പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്നവരാണ് പ്രവാസികള്‍ എന്നിരുന്നാലും നമ്മുടെ നാടിന്റെ വ്യവസ്ഥിതി അനുസരിച്ച് പലര്ക്കും പലയിടങ്ങളിലെക്കും പായേണ്ടി വരുന്നു എന്ന് മാത്രം.
    ഇവിടെ നമ്മുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ് എന്നതാണ് വസ്തുത.
    നന്ദി മനു.

    അക്ഷരം,
    മടിപിടിക്കുന്ന മനസ്സാണ് വില്ലന്‍.
    ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ എന്ത് ചെയ്യാനാ.?
    നന്ദി സുഹൃത്തെ.

    റഷീദ്‌ കോട്ടപ്പാടം,
    നല്ല വാക്കുകള്ക്ക്ട
    നന്ദി റഷീദ്‌.

    കുമാരന്‍ | kumaran
    നന്ദി കുമാര്ജി.

    Jishad Cronic™,
    നന്ദി ജിഷാദ്.

    perooran,
    നന്ദി സുഹൃത്തെ.

    ആര്ദ്ര ആസാദ്,
    പ്രവാസജീവിത ശീലങ്ങള്‍ ഈ നാടിനനുസരിച്ചതാകുന്നത് സ്വഭാവികം തന്നെ എന്നാണ് ഉദ്യെശിച്ചതും. എന്നാല്‍ അത്തരം ശീലം നമുക്ക്‌ പൂര്ണ്ണനമായി ആവാഹിക്കാന്‍ കഴിയില്ല. അതിന് ചില പരിമിതികളുണ്ട്. അതും ഇതുമായ ഒരു അഴകൊഴമ്പന്‍ ശീലം ആകുന്നില്ലേ ആസാദ്‌. അങ്ങിനെ വരുമ്പോള്‍ നമുക്ക്‌ നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും നഷ്ടപ്പെടുന്നില്ലേ? നമ്മുടെ ശരിരം തന്നെ നല്ല ഉദാഹരണമല്ലേ? എന്തുകൊണ്ട് നമ്മുടെത് പോലുള്ള രോഗങ്ങള്‍ അറമ്പികള്ക്ക്ര കുറയുന്നു? എഴുതിയെഴുതി വെറുതെ എന്തൊക്കെയോ ആയിപ്പോയി...
    നന്ദി ആസാദ്‌.

    മറുപടിഇല്ലാതാക്കൂ
  27. കാലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് വ്യക്തികളുടെ സ്വഭാവവും രീതികളും മാറും. നാട്ടിലേയ്ക്ക് മടങ്ങിയാലും പഴയ ഭാര്യയെ ഒരു പക്ഷെ അയാള്‍ക്ക് തിരിച്ചു കിട്ടിയില്ലെന്നു വരാം.
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  28. അതെ... ഇതില്‍ ആരുടെ തെറ്റ് എന്നൊനും പറയാന്‍ ഒക്കില്ല

    മറുപടിഇല്ലാതാക്കൂ
  29. നന്നായി പറഞ്ഞു ഒരു പ്രവാസ ജീവിതം

    മറുപടിഇല്ലാതാക്കൂ
  30. തെറ്റും ശരിയും ആരുടെ ഭാഗത്തായാലും ഇതു സംഭവ്യം തന്നെ. പ്രവാ‍സ ജീവിതത്തിനിടയിൽ കണ്ട ഒട്ടേറെ അവസ്ഥകളിലൊന്ന്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും ഇറക്കിയ ഒരു മാഗസിനു വേണ്ടി രചനകൾ ക്ഷണിച്ചപ്പോൾ ഒരു പ്രവാസി വീട്ടമ്മ നർമ്മത്തിൽ പൊതിഞ്ഞ് എഴുതിയ അനുഭവ കഥയും ഏതാണ്ട് ഇതേ പോലെയായിരുന്നു.

    റാംജിഭായ്,
    വളരെ നന്നാ‍യി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  31. വളരെ നന്നായി കഥ പറഞ്ഞിരിക്കുന്നു. നഷ്ടബോധങ്ങള്‍ ഇടക്കെങ്കിലും ആരെയെങ്കിലും അലട്ടുന്നുണ്ടെങ്കില്‍ അയാളില്‍ പൈതൃകം ബാക്കിയുണ്ടെന്നു കരുതാം. സമ്പാദ്യവും പ്രവാസ ജീവിതവുമൊക്കെ എവിടെ നിര്‍ത്തണമെന്നാര്‍ക്കും അറിയില്ല എന്നതാണ് മുഖ്യപ്രശ്നം.

    മറുപടിഇല്ലാതാക്കൂ
  32. ജീവിതം സാഹചര്യങ്ങളും ചുറ്റുപാടുകളും ചേര്‍ന്നുണ്ടാക്കുന്ന ഒന്നാണ് ..
    പോസ്റ്റ്‌ ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  33. കഥ കൊള്ളാം ......നന്നായി എഴുതി റാംജി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  34. നല്ല കഥയുടെ സുഗന്ധം പരക്കുന്നുണ്ടല്ലോ..
    വിശദമായ വിശകലനത്തിനു തീര്‍ച്ചയായും ഞാന്‍ തിരികെയത്താം റാംജി..
    അല്പ്പം തിരക്കിലായ്തുകൊണ്ടാ..
    (( ഫോള്ളോ ചെയ്യാന്‍ മറന്നിരുന്നു..ഇപ്പോള്‍ ചെയ്തിട്ടുണ്ട്.)

    മറുപടിഇല്ലാതാക്കൂ
  35. ഇതേ പോലൊരാള്‍ എന്റെ കൂട്ടുകാരനായിട്ടുണ്ട് ...പാവം ..നമ്മടെ ഗതി എന്താകുമോ എന്തോ

    മറുപടിഇല്ലാതാക്കൂ
  36. റാംജീ...ലളിതമല്ല പ്രവാസം അല്ലെ

    മറുപടിഇല്ലാതാക്കൂ
  37. റാംജീ
    ഒരു പ്രവാസി വീട്ടമ്മയെ വരച്ചുവെച്ചിരിക്കുന്നു... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  38. സങ്കടം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ ഞാനിപ്പം മുഴുവനും കരഞ്ഞു തീര്‍ക്കും

    മറുപടിഇല്ലാതാക്കൂ
  39. ആശകളുടേയും സുഖങ്ങളുടെയും ഇടയില്‍ പെട്ട മനുഷ്യന്‍ പുലിപ്പുറത്ത് കയറിയത് പോലെയാണ്.
    കഥ നന്നായി. പറയുന്ന രീതിയില്‍ ഒഴുക്കുണ്ട്

    മറുപടിഇല്ലാതാക്കൂ
  40. Vayady,
    അറിയാതെ സംഭവിക്കുന്ന മാറ്റങ്ങള്‍.
    നന്ദി വായാടി.

    കണ്ണനുണ്ണി,
    ആരെടെയും തെറ്റല്ല .
    നമ്മില്‍ വന്നു ചേരുന്ന നാമറിയാത്ത മാറ്റങ്ങള്‍.
    നന്ദി കണ്ണാ.

    ഭൂതത്താന്‍,
    നന്ദി സുഹൃത്തെ.

    അലി ,
    നാം ചിന്തിക്കാത്തത് നമ്മള്‍ അറിയാതെ വന്നു ചേരുന്നത്.
    നന്ദി അലി.

    പഥികന്‍,
    നിര്ത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ പണത്തിന്റെ തിളക്കം കണ്ണ് മഞ്ഞളിപ്പിക്കുന്നും ഉണ്ട്.
    നന്ദി സുഹൃത്തെ.

    Echmukutty,
    നന്ദി എച്മു.

    the man to walk with,
    അതെ. അത് നമുക്ക്‌ മുന്കൂ്ട്ടി കാണാന്‍ കഴിയുന്നില്ല.
    നന്ദി സുഹൃത്തെ.

    MyDreams ,
    നന്ദി സുഹൃത്തെ.

    നൗഷാദ് അകമ്പാടം,
    വീണ്ടും കാണാം.
    നന്ദി സുഹൃത്തെ.

    എറക്കാടൻ / Erakkadan,
    കല്യാണത്തിനു മുന്പേ പേടി തുടങ്ങിയോ?
    നന്ദി എറക്കാടാ.

    ആയിരത്തിയൊന്നാംരാവ്,
    തീരെ ലളിതമല്ല.
    നന്ദി സുഹൃത്തെ.

    thalayambalath,
    എന്റെ ഓഫീസില്‍ വരുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.
    നന്ദി മാഷേ.

    ഒഴാക്കന്‍.,
    കണ്ണീര് മുഴുവന്‍ വറ്റിച്ചെക്കല്ലേ...
    നന്ദി ഒഴാക്കാന്‍.

    മറുപടിഇല്ലാതാക്കൂ
  41. അക്കരപ്പച്ച തോന്നുന്നത് മനുഷ്യസഹജമാണല്ലോ .ഓരോ നാടിനും നാട്ടു ജീവിതത്തിനും അതിന്‍റേതായ സവിശേഷതയുണ്ടാവുമല്ലോ .എവിടെ ചെന്നാലും “ലോകമേ തറവാട് ...“ എന്നുകരുതി അവിടം സ്വര്‍ഗ്ഗതുല്യമാക്കാവുന്നതല്ലേ... അനുഭവങ്ങളുടെ അഭാവം കൊണ്ടാ ഇത്രയും പറഞ്ഞത് .ചിലപ്പോള്‍ എന്നെങ്കിലും എനിക്കും ഇതൊക്കെ തോന്നിയേക്കാം .....

    മറുപടിഇല്ലാതാക്കൂ
  42. മാറ്റമാണ് മാറ്റമില്ലാത്തത്... ആളുകള്‍ മാറിക്കൊണ്ടിരിക്കും. എന്നും ഒരുപോലെയായിരിക്കും എന്ന് കരുതുന്നത് മൂഢത്വമാണ്.
    വളരെ പിടിപ്പോടെ പറഞ്ഞു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  43. "ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത്‌ വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി."
    സത്യം.. മനുഷ്യജീവിതം തികച്ചും യാന്ത്രികമാകുന്നു !!..
    എഴുത്ത് ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  44. ഞാനും രണ്ടു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തതാണു,ദുബായില്‍. അതിനു ശേഷം അവസാനിപ്പിച്ചു.
    തിരിച്ചു പൊരാനുള്ള് തീരുമാനം എടുക്കാന്‍ ഈ ക്ഥയിലെ നായകനെപൊലെ ഞാനും കുറ്ച്ചു കഷ്ട്ടപെട്ടു.

    ഇപ്പൊള്‍ സസുഖം നാട്ടില്‍.

    ഇങനെ ഒരു situation ല്‍ എത്ര മലയാളികള്‍ നാട്ടിലെക്കുള്ള് റ്റിക്കെറ്റു എടുക്കും.

    ഗള്‍ഫു മലയാളികളെ ചിന്തിപിക്കുന്ന കഥ.

    very good
    &
    thanks

    മറുപടിഇല്ലാതാക്കൂ
  45. ആര്‍ക്കും ഇഷ്ടപ്പെടുന്ന വളരെ നല്ല അവതരണം,
    ഗള്‍ഫ് മാത്രമല്ല, ഇവിടെയും അവസ്ഥ മറ്റൊന്നല്ല. കാശിനു വേണ്ടി-to get social security benefits- ഇവിടത്തെ പൌരത്വമെടുക്കുന്ന ഒരു ഇന്ത്യക്കാരന്‍ തന്റെ മക്കള്‍ക്ക്‌ നിഷേടിക്കുന്നത് ഒരു സംസ്കാരത്തിന്റെ തന്നെ അടിവേരുകളാണ്. അവസാനം നാട്ടിലും വിദേശത്തും വെറുമൊരു വിദേശിയായി മക്കള്‍ കഴിയേണ്ടി വരുന്നു.

    മറുപടിഇല്ലാതാക്കൂ
  46. കഥവളരനന്നായിരിയ്ക്കുന്നു..സുഖസൌകര്യങ്ങള്‍ പലരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നന്നായി അവതരിപ്പിച്ചു..ഇങ്ങനത്തെ സംഭവങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട് ഇതു വായിക്കുമ്പോ പലമുഖങ്ങളും
    മനസ്സിലൂടെ വന്നു പോയി..റാംജി പറഞ്ഞത്
    വളരെ ഏറെ ശെരിയാണ്.ഇങ്ങനെയും ഉണ്ട് ..
    ഉറങ്ങി തീര്‍ക്കുന്ന ജെന്മങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  47. ഭാനു കളരിക്കല്‍,
    നന്ദി ഭാനു.

    ജീവി കരിവെള്ളൂര്‍,
    നമ്മുടെ കഴിവുകള്‍ നഷ്ടപ്പെടുന്ന തരത്തില്‍ സ്വര്ഗുതുല്യമാകുമ്പോഴോ...
    നന്ദി ജീവി.

    വഷളന്‍ ജേക്കെ ★ Wash Allen JK,
    നന്ദി ജെക്കെ.

    തൃശൂര്കാകരന്‍.....,
    നന്ദി സുഹൃത്തെ.

    വിശ്വസ്തന്‍,
    മനുഷ്യന് പണം എത്ര കിട്ടിയാലും ആര്ത്തി അടങ്ങില്ല.
    നന്ദി സുഹൃത്തെ.

    വഴിപോക്കന്‍,
    ചിന്തിച്ചാല്‍ ഭീകരമായ അവസ്ഥ തന്നെ.
    നന്ദി വഴിപോക്കന്‍.

    lekshmi. lachu,
    നന്ദി ലക്ഷ്മി.

    മറുപടിഇല്ലാതാക്കൂ
  48. രംജി
    എല്ലാ കഥകളും പോലെ ഇതും നനായിരിക്കുന്നു.
    കഥാനായിക പറഞ്ഞത് ശരിയാണ് നാട്ടില്‍ വന്നാല്‍
    ഇപ്പോഴത്തെ
    അവസ്ഥയില്‍
    നല്ല പാടാണ് ജീവിക്കാന്‍

    മറുപടിഇല്ലാതാക്കൂ
  49. ഇവിടെ ഇനിയും അവളുമാര്‍ വെറുതെ കിടക്കട്ടെ.

    ഇതൊന്ന് കൊണ്ട് മാത്രമല്ല ഞാന്‍ കുടുംബത്തെ നാട്ടില്‍ വിട്ടത്. :)

    മറുപടിഇല്ലാതാക്കൂ
  50. ആദ്യമായിട്ടാണു ഇതുവഴി വരുന്നത്. കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ. വളരെ മനോഹരമായ അവതരണം. നന്നായിരിക്കുന്നു മാഷേ.....
    ഇനിയും വരാം...

    മറുപടിഇല്ലാതാക്കൂ
  51. റാംജി ഭായ്...
    പ്രവാസ ജീവിതം വളരെ വ്യക്തമായി വരച്ചു കാട്ടി..
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  52. കഥ വളരെ നന്നായി റാംജി....
    തിരുത്തുവാന് കഴിവില്ലാത്ത ഭര്ത്താക്കന്മാരുടെ അവളുമാര് ഇങ്ങനെ കാണിച്ചതില് പ്രത്യേകിച്ചു അതിശയമൊന്നും തോന്നുന്നില്ല. ഇതില് പാതി കുറ്റം ഭാര്യയുടേത്. പാതി ഭര്ത്താവിന്റേത്. പരസ്പരമുള്ള കുറവുകള് പറഞ്ഞു തിരുത്താതെ എന്തിനു മുള്ളു വിഴുങ്ങി ജീവിക്കണം..?

    മറുപടിഇല്ലാതാക്കൂ
  53. റാംജി,കഥ വായിച്ചു ഇത്‌ വെറും കഥയല്ല നാം തൊട്ട്‌ മുൻപിൽ കണ്ട അനേക ജീവിതങ്ങളിലൊന്നു മാത്രം........
    നന്നായിരിരിക്കുന്നു.ആശംസകൾ.........

    മറുപടിഇല്ലാതാക്കൂ
  54. തെറ്റ് പറയാന്‍ പറ്റില്ല രണ്ടു പേരെയും.

    മറുപടിഇല്ലാതാക്കൂ
  55. ..
    നല്ല കഥ, ഇഷ്ടമായീട്ടൊ :)
    ..

    മറുപടിഇല്ലാതാക്കൂ
  56. കുസുമം ആര്‍ പുന്നപ്ര,
    അങ്ങിനെ ഒരവസ്ഥയിലെക്ക് കാര്യങ്ങള്‍ വളര്ന്നാല്‍ നാട്ടിലേക്ക്‌ തിരിക്കുന്നതാണ് ശരി എന്ന് തോന്നുന്നു.
    നന്ദി ടീച്ചര്‍.

    OAB/ഒഎബി,
    വെറുതെ കിടക്കുന്നത് പുറത്ത് ഇറങ്ങാനോ അല്ലെങ്കില്‍ മറ്റൊന്നും ചെയ്യാന്‍ ഇല്ലാതെ വരുമ്പോള്‍ ഇവിടത്തെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതാണ്. കുറ്റപ്പെടുത്തുന്നതില്‍ കഴമ്പില്ല ബഷീറിക്ക.
    നന്ദി സുഹൃത്തെ.

    ഷിജു,
    ബ്ലോഗ്‌ സന്ദര്ശനത്തിനും നല്ല വാക്കുകള്ക്കും നന്ദി ഷിജു.
    വീണ്ടും കാണാം.

    മിഴിനീര്ത്തു ള്ളി ,
    മൂന്നാല് കഥകള്‍ വായിച്ച് എല്ലാത്തിനും അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം
    വളരെ നന്ദി സുഹൃത്തെ. വീണ്ടും കാണാം.

    റോസാപ്പൂക്കള്‍,
    പറഞ്ഞു തീര്ക്കാവുന്ന തെറ്റുകള്‍ എന്നത് ശരിയാവുമോ എന്ന് തോന്നുന്നില്ല.
    ഗള്ഫിന്റെ പ്രത്യേക സാഹചര്യത്തില്‍ അറിയാതെ വന്നുചേരുന്ന അലസത വളരുന്നതാണ്.
    വളരെ മുന്കൂ ട്ടി കാണേണ്ട ഒന്നാണ്. അത് പക്ഷെ നിസ്സാരമാക്കുന്നതാണ്. ഇവിടത്തെ സാഹചര്യം പറയാന്‍ ശ്രമിച്ചതാണ്.
    നന്ദി റോസ്.

    നാട്ടുവഴി,
    ചിലരുടെ ജീവിതം നേരില്‍ കണ്ടപ്പോള്‍ എഴുതിയതാണ്.
    നന്ദി ആശ.

    ആളവന്താശന്‍,
    നന്ദി സുഹൃത്തെ..

    രവി,
    നന്ദി രവി.

    മറുപടിഇല്ലാതാക്കൂ
  57. പറഞ്ഞു മാത്രം കേട്ടറിവുള്ള ഒരു പ്രവാസിയുടെ ജീവിതത്തിലെ ഒരുപിടി സങ്കടങ്ങള്‍ നേരിട്ട് അനുഭവപ്പെട്ട പോലെ തോന്നി. അത്രയ്ക്ക് നന്നായിരുന്നു.
    അഭിനന്ദനങള്‍....

    മറുപടിഇല്ലാതാക്കൂ
  58. ഞാന്‍ കുറെ നാളുക്കള്‍ക്ക് ശേഷം വീണ്ടും ഇവിടെ വന്നു ..പതിവ് പോലെ കഥ നന്നായിരിക്കുന്നു ...reflections of today's life.
    പ്രവാസികളെ മാത്രമേ രംജി യുടെ കഥയിലെ കഥാപാത്രങ്ങള്‍ ആകു എന്നുണ്ടോ..?

    മറുപടിഇല്ലാതാക്കൂ
  59. നല്ലൊരു കഥ നന്നായവതരിപ്പിച്ചു.
    കേരളം വിടുന്നവരുടെ ജീവിതവും തോന്നലുകളും.

    മറുപടിഇല്ലാതാക്കൂ
  60. നല്ല കഥ,ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  61. പണത്തോടുള്ള ആര്‍ത്തി മൂത്ത് ഭ്രാന്താവുന്ന മനുഷ്യരെത്രയുണ്ട് നമുക്കിടയില്‍! ഭംഗിയുള്ള കഥ.

    മറുപടിഇല്ലാതാക്കൂ
  62. അതെ ആഗ്രഹിക്കിന്നില്ല എങ്കില്‍ കൂടി പലതും മാറുകയാണ് ..കഥ വളരെ നന്നായിരിക്കുന്നു. എവിടെയൊക്കെയോ കണ്ടു മുട്ടിയ കഥാപാത്രങ്ങളാണിതെന്ന് തോന്നിപ്പോകുന്നു..

    മറുപടിഇല്ലാതാക്കൂ
  63. മഹേഷ്‌ വിജയന്‍,
    നല്ല വാക്കുകള്ക്ക്
    നന്ദി മാഷെ.

    Sneha,
    ഞാന്‍ വര്ഷങ്ങളായി പ്രവാസജീവിതം നയിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
    ഇപ്പോള്‍ കൂടുതല്‍ അടുത്തറിയുന്നത് ഇത്തരം ജീവിതമാണ്.
    എന്നുവെച്ച് എഴുതുന്നത് എല്ലാം പ്രവാസവുമായി ബന്ധപ്പെട്ടതല്ല.
    കഴിഞ്ഞ കഥ വായിച്ചില്ലെന്നു തോന്നുന്നു.
    നന്ദി സ്നേഹ.

    Kalavallabhan,
    നന്ദി സുഹൃത്തെ.

    പ്രദീപ്‌ പേരശ്ശന്നൂര്‍,
    വരവിനും വായനക്കും
    നന്ദി സുഹൃത്തെ.

    shajiqatar,
    നന്ദി ഷാജി.

    കണ്ണൂരാന്‍ / Kannooraan,
    നന്ദി കണ്ണൂരാനെ.

    മറുപടിഇല്ലാതാക്കൂ
  64. മക്കളുടെ കൂടെ ഗൾഫിൽ 3 മാസത്തെ താമസത്ത്നുശേഷം തിരിച്ചെത്തിയ ഒരു അമ്മ നമ്മുടെ നാട്ടിനെ കുറ്റം പറയുന്നത് കേട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ആർത്തി മൂത്താൽ അങ്ങനെ,

    മറുപടിഇല്ലാതാക്കൂ
  65. കഥ നന്നായി അവതരിപ്പിച്ചു. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  66. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  67. "ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും"..........

    മറുപടിഇല്ലാതാക്കൂ
  68. എനിക്കു അറിയാവുന്ന ഒരു ഇത്തയുണ്ട് അവർ പറയുന്നതും ഇതു തന്നെ യാണ്‌ നട്ടിൽ അയാൽ മഴയും ചളിയും ഒകെ യാണ്‌ ഇവിടെയാൺ`സുഖം അവർ നട്ടിൽ വന്നിട്ട് ഇപ്പോൾപത്ത് വർഷമെങ്കിലും ആയി കാണും

    മറുപടിഇല്ലാതാക്കൂ
  69. കഥ വായിച്ചു...
    ഇപ്പറഞ്ഞതിലധികവും അനുഭവിക്കുന്നത്,കേള്‍ക്കുന്നത്, അറിയുന്നത്...
    ആകയാല്‍ വാക്കുകള്‍ക്കും സംഭാഷണങ്ങള്‍ക്കും വരേ നല്ല സുപരിചിതത്വം.

    റാംജീ...വളരെ നന്നായി കഥ പറഞ്ഞതിനു അഭിനന്ദനങ്ങള്‍..
    പണ്‍ടൊക്കെ ഗള്‍ഫ്കാരന്റെ ഭാര്യയുടെ വിരഹ കദന കഥകളായിരുന്നു എവിടെയും എഴുത്തുകാരനു
    ഇഷ്ടവിഷയം..പിന്നെയത് മാറി പെങ്ങന്മാരെ കെട്ടിച്ചു വിട്ട് ഒടുവില്‍ വഴിയാധാരമായ പൊന്നാങ്ങളയുടെ
    കഥകള്‍...
    ഇപ്പോഴാകട്ടെ..അങ്ങിനെയങ്ങ് ജീവിതം ഹോമിക്കാന്‍ തയ്യാറല്ലാത്ത ശരാശരി ഗല്‍ഫുകാരന്‍ എവ്വിധേനേയും
    ഫാമിലിയെ ഗള്‍ഫിലേക്ക് കൊണ്ടുവരുന്നു...
    കുട്ടികളുടെ കുസൃതിത്തരങ്ങള്‍ക്കും ബാല്യലീലാ വിനോദങ്ങള്‍ക്കും നഷ്ടപ്പെടുത്തി(പുഴ,തോട്,പറമ്പ്,കോഴി,പൂച്ച,പന്തുകളി,ഒളിച്ചുകളി ) ഭാര്യക്ക് നല്‍കുന്നത് ഫുള്‍റ്റൈം സ്വന്തമായ ഭര്‍ത്താവിനെ..അമ്മായിമ്മ പൊരില്ല നാത്തൂന്‍ ഇളയച്ചിമൂത്തച്ചി പ്രശനങ്ങളില്ല..അയല്പക്ക പരദൂഷണ സംഘങ്ങളില്ല..അവര്‍ക്കുള്ളത് ഭര്‍ത്താവ് കുട്ടികള്‍ ആഹാരം പാകം ചെയ്യല്‍..ടീവി റിയാലിറ്റി ഷോ, വ്യാഴാഴ്ച്ചകളിലെ ഔട്ടിംങ്...സ്ത്രീകള്‍ക്ക് തന്റെ ലോകം ചുരുങ്ങുമ്പോള്‍ ബാധ്യതകളും ചുരുങ്ങുന്നു..
    ചിലര്‍ ഉറക്കത്തെ കൂട്ടുപിടിക്കുന്നു..ചിലര്‍ ടീവിയെ..

    നമ്മള്‍ ആണുങ്ങള്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം നടപ്പില്‍ വരുത്തുമ്പോള്‍ മറ്റു ചിലത് മറ്റുള്ളവര്‍ക്ക്
    നഷ്ടമാവുന്നു..ചിലപ്പോള്‍ ചില സ്വകാര്യതകള്‍ സ്വന്തമാക്കാന്‍ കഴിയുമെങ്കിലും..

    ഫ്ലാറ്റുകളില്‍ ആവര്‍ത്തനവിരസമാവുന്ന ദിനചര്യകളുടെ മടുപ്പിനേക്കാള്‍ നിലനില്‍‌പ്പിനു
    അത്യാവശ്യമായാല്‍ തിരിച്ചു നല്‍കാവുന്ന നമ്മുടെ നാടിന്റെ പരിസരം തന്നെ നല്ലത്..
    ഭാര്യ സാഹചര്യങ്ങളോട് ഏറ്റുമുട്ടി വീട്ടമ്മയാവുന്നതും കുട്ടികള്‍ സാമൂഹിക സാഹചര്യത്തില്‍ ജീവിച്ച് അന്യഗ്രഹ ജീവികളല്ലാതാവുന്നതിനും നാട് തന്നെ ഉത്തമം...

    കഥാനായകന്റെ ചെയ്തി ശരി തന്നെ..

    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  70. ഇത് കഥയൊന്നുമല്ല!
    തികച്ചും കാര്യം മാത്രം.
    90 % പ്രവാസി ഭാര്യമാരും ഇങ്ങിനെ തന്നെ.
    കഥയിലെ നായകന്‍ അവസാനം എടുത്ത തീരുമാനം, എടുക്കാന്‍ ധൈര്യമില്ലാത്ത 90 % പ്രവാസി ഭര്‍ത്താക്കന്മാരും.

    മറുപടിഇല്ലാതാക്കൂ
  71. mini//മിനി,
    നന്ദി ടീച്ചറെ.

    Pranavam Ravikumar a.k.a. Kochuravi,
    നന്ദി സുഹൃത്തെ.

    sajid,
    നന്ദി സാജിദ്‌.

    SAMAD IRUMBUZHI,
    നന്ദി മാഷെ.

    haina,
    കുറെ നാള്‍ നമ്മള്‍ ഇവിടെ നിന്നിട്ട് നാട്ടില്‍ ചെല്ലുമ്പോള്‍ ചെളിയിലൊക്കെ ചവിട്ടാന്‍ നമുക്ക്‌ വിഷമം തോന്നാറില്ലേ. അത് നമ്മള്‍ അറിയാതെ നമ്മില്‍ ഉണ്ടാകുന്ന മാറ്റമാണ്.
    നന്ദി ഹൈനക്കുട്ടി.

    നൗഷാദ് അകമ്പാടം,
    ഗല്ഫ് ജീവിതത്തിന്റെ ചുറ്റുപാടുകളേയും ഇന്നലത്തെ ചിന്തയും ഇന്നത്തെ ചിന്തയും മനുഷ്യനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളേയും കുറിച്ചൊക്കെ വളരെ വിശദമായി വിവരിച്ച് അഭിപ്രായം അറിയിച്ചതിനു
    വളരെ നന്ദി നൌഷാദ് ഭായി.

    കലാം,
    മനുഷ്യന്റെ മോഹങ്ങള്‍ അവസാനിക്കുന്ന സമയം എപ്പോഴാണോ ആവോ അല്ലെ.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  72. റാംജി-പ്രവാസവുമായി ബന്ധപ്പെട്ട ഒത്തിരി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടീ കഥ. ശരിയും തെറ്റും എന്ന ബൈനറി സൊലൂഷനിൽ ഒതുക്കാനാവുന്നതല്ലല്ലോ ജീവിതത്തിന്റെ സമസ്യ. ഉത്തരങ്ങൾക്ക് ശ്രമിക്കാതെ പ്രശ്നത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, താങ്കളുടെ കഥ, വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  73. adhyamayi anu thangalude oru ktha vayikkunnathu eshtamayi bakki kathakalum samayam pole vayikkam..thanks

    മറുപടിഇല്ലാതാക്കൂ
  74. വളരെ നന്നായി റാംജി ഈ പ്രവാസി കഥ.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  75. ശ്രീനാഥന്‍,
    മാഷിന്റെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമായി.
    നന്ദി മാഷെ.

    മഴ,
    അഭിപ്രായങ്ങള്ക്ക് നന്ദി സുഹൃത്തെ.
    വീണ്ടും കാണാം.

    സോണ ജി,
    നന്ദി സോണ.

    krishnakumar513,
    നന്ദി സുഹൃത്തെ.

    ഷാഹിന വടകര,
    സന്ദര്ശനത്തിനും വായനക്കും അഭിപ്രായത്തിനും
    നന്ദി ഷാഹിന.

    മറുപടിഇല്ലാതാക്കൂ
  76. കഥ എനിക്കെന്തോ ബോധിച്ചില്ല. നല്ല രീതിയിൽ വികസിപ്പിക്കാമായിരുന്നു. അത് പതിവുപോലെ ഫ്ലാഷ്ബാക്കിൽ ചിന്തകൾ കൊണ്ട് നിറച്ച് ഒടുവിൽ അപൂർണ്ണതയിൽ അവസാനിപ്പിച്ചു. എന്തൊക്ക് ദൈനം ദിനകാര്യങ്ങൾ പറഞ്ഞ് കഥ ലൈവ് ആക്കാം. റാംജി ചിന്തകൾ അല്ല, കഥ പ്ലയിൻ ആകട്ടെ, സംഭവങ്ങൾ വരട്ടെ, സംഭാഷണങ്ങൾ വരട്ടെ, സമഘർഷങ്ങൾ വരട്ടെ. മക്കളെ പറ്റി കഥയിൽ പറയുന്നതല്ലാതെ മക്കൾ എവിടെ? ഭാര്യം ഭർത്താവും തമ്മിലുള്ള പൊരുത്തക്കേട് ചിന്തകളിലൂടെയല്ലാതെ സംഭവങ്ങളിലൂടെ പറഞ്ഞൂടെ? ഈ ഫ്ലാഷ് ബാക്ക് നിർത്തൂ.

    മറുപടിഇല്ലാതാക്കൂ
  77. റാംജി ഇപ്പോഴും അറബി നാട്ടില്‍ തന്നെ ആണല്ലേ... തിരിച്ചെടുക്കാന്‍ ആവാത്ത വിധം പ്രിയപ്പെട്ടത് നഷ്ടപ്പെടുത്താന്‍ ഇടയാക്കല്ലേ..

    മറുപടിഇല്ലാതാക്കൂ
  78. വെറും ചിന്തകളിലൊതുക്കിയോ ഇത്തവണ? ചലനങ്ങളിൽ ഒതുക്കിയതു നന്നായെങ്കിലും ആകാംക്ഷയ്ക്കുവേണ്ടി എന്തെങ്കിലുംകൂടി...അതുകൂടി ചേർത്ത് അടുത്തതിൽ, അല്ലേ...? ഓണാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  79. >ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും<

    സത്യം.

    പലർക്കും സംഭവിച്ച കാര്യം.. ഇവിടെ പക്ഷെ അയാൾക്ക് നാട്ടിൽ പോകാനുള്ള തീരുമാനമെടുക്കാൻ ആർജ്ജവവും അതിനുള്ള ആസ്തിയും ഉണ്ടായി.. മറ്റ് പലർക്കും അതിനാവാറില്ല.

    ബ്രോയിലർ ജീവിതത്തിന്റെ മരവിപ്പിൽ മടിപിടിച്ച് കിടക്കുന്നവർക്ക് ഒരു സന്ദേശമാ‍കട്ടെ

    മറുപടിഇല്ലാതാക്കൂ
  80. panam vaarikkottanulla vyagrathayil jeevikkaan marakkunnavarude jeevithathilaekkoru ethi nottam, nannaayittundu raamjiii

    മറുപടിഇല്ലാതാക്കൂ
  81. ഹായ് രാംജി,

    വളരെ സഹജമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചാന്നു അങ്ങ് ചെറുതായി എഴുതിയിരിക്കുന്നത്....നന്നായി.

    മറുനാട്ടില്‍ ആദ്യമായി വരുന്ന (ഭാര്യമാര്‍) പലരും ഇങ്ങനെത്തന്നെ! കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അവര്‍ തോന്നുന്ന പോലെ എന്തെകിലും ഉണ്ടാകി തരും. (അവള്‍ എന്തെകിലും ജോലിക്കൂടി ചെയുന്നുന്ടെകില്‍ പിന്നത്തെ പുകില് പറയേണ്ട ! നാടും വീടും ബന്ധുക്കാരും വേണ്ടായെന്നു വിച്ചരിചെന്നും വരും!...

    മറുപടിഇല്ലാതാക്കൂ
  82. ഹായ് രാംജി, കഥാ കഥനം നന്ന് ...."കൊള്ളാം,ഉഗ്രന്‍" എന്നൊക്കെ പറയുന്നതിനേക്കാള്‍ ഞാന്‍ പറയുന്നു .നന്നായിട്ടുണ്ട്. പക്ഷെ അന്ത്യത്തിനു്
    അന്ത്യമില്ലാത്തഅവസ്ഥ അതൊന്നു മാറ്റിയാല്‍
    നന്നായിരുന്നു.അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍
    ക്ഷമിക്കുക.
    സസ്നേഹം,
    ചന്തുനയര്‍

    മറുപടിഇല്ലാതാക്കൂ
  83. കേവല മനുഷ്യനില്‍ രൂഡമൂലമായ സ്വഭാവ 'ഗുണങ്ങള്‍' ....എഴുത്ത് നന്നായിട്ടുണ്ട്!!

    മറുപടിഇല്ലാതാക്കൂ
  84. പലയിടത്തും കണ്ട സത്യങ്ങൾ.. സൗന്ദരമായ വിവരണവും..

    മറുപടിഇല്ലാതാക്കൂ
  85. ഫാമിലിയുമായി ജീവിക്കാന്‍ കഴിയുന്ന ഗള്‍ഫുകാര്‍മുഴുവന്‍ ഭാഗ്യവാന്‍മാര്‍ എന്ന പൊതു ധാരണ മാറ്റാന്‍ സഹായിക്കും .
    നന്നായി പറഞ്ഞിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  86. ഭംഗിയായി എഴുതിയിരിക്കുന്നു . റിയലിസ്റ്റിക് ആയ ശൈലിയില്‍ പരിചിതമായ ജീവിതപരിസരത്തു നിന്ന് കണ്ടെടുത്ത ഈ കഥ നല്ല വായനാനുഭവമായി....

    മറുപടിഇല്ലാതാക്കൂ
  87. പ്രവാസം അനുഭവിക്കുന്ന ഏതു കുടുംബത്തിനും സംഭവിക്കാവുന്ന ഒരു ദുരവസ്ഥ കൂടുതല്‍ ഭംഗിയോടെ അവതരിപ്പിച്ചു...ഏറെ കാലത്തിനു ശേഷം ഒരു പ്രവാസ കഥ വായിച്ച അനുഭൂതി പകര്‍ന്നു, ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  88. എന്‍.ബി.സുരേഷ്,
    ശ്രമിക്കുന്നുണ്ട് മാഷെ. അങ്ങോട്ട്‌ വരുന്നില്ല. എന്നാലും ഞാന്‍ ശരിയാക്കും.
    വളരെയേറെ നന്ദിയുണ്ട് എല്ലാ നിര്ദേശങ്ങള്ക്കും .

    ബിജിത്‌ :|: Bijith,
    ഒന്നും നഷ്ടപ്പെടാതെ ഇവിടെ നിന്ന് ആര്ക്കും തിരിച്ച് പോകാന്‍ കഴിയില്ല എന്ന് തോന്നുന്നു.
    നന്ദി ബിജിത്‌.

    വി.എ || V.A,
    നന്ദി മാഷെ

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
    മനുഷ്യന്റെ സാഹചര്യങ്ങള്‍ തന്നെ പലതിനും കാരണം.
    നന്ദി സുഹൃത്തെ.

    mansoor,
    നന്ദി മന്സൂ്ര്‍.

    വിജയലക്ഷ്മി,
    നന്ദി ടീച്ചര്‍.

    ഗിരീശന്‍,
    സാഹചര്യങ്ങള്‍തന്നെ അല്ലെ.
    നന്ദി സുഹൃത്തെ.

    chandunair,
    തുറന്ന അഭിപ്രായങ്ങള്‍ അല്ലെ നല്ലത്.
    നിര്ദേശങ്ങള്ക്ക് നന്ദി മാഷെ.

    subanvengara-സുബാന്വേകങ്ങര said...,
    നന്ദി സുബാന്‍.

    Jefu Jailaf,
    നന്ദി ജെഫു.

    zain,
    പോതുധാരണയിലെ പൊള്ളത്തരം അല്ലെ.
    നന്ദി സെയിന്‍.

    Pradeep Kumar,
    വിലയേറിയ അഭിപ്രായത്തിന് നന്ദിയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  89. കണ്മുന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍...നന്നായി എഴുതി...

    മറുപടിഇല്ലാതാക്കൂ
  90. ചിരപരിചിതമായ ജീവിതങ്ങളിലെ ഒരേട് ഹൃദ്യമായി.. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  91. കഥവളരെനന്നായിരിക്കുന്നു.
    സാഹചര്യങ്ങളാണ്‌ മുഖ്യം.അക്കരെ
    നില്ക്കുമ്പോള്‍ ഇക്കരെപച്ച.ഇക്കരെ
    നില്ക്കുമ്പോള്‍ അക്കരെ പച്ച.ആര്‍ത്തി
    പിടിച്ച് നാട്ടിലെത്തിയവര്‍ രണ്ടുദിവസം
    കഴിയുമ്പോഴേക്കും നാട്ടിനെ പഴിക്കും.
    തിരിച്ചുചെന്നാല്‍ അവിടെയും തഥൈവ.
    എവിടെയായാലും കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഇണങ്ങി ചേരും.അലിഞ്ഞു
    ചേരും.അതാണീകഥയെ അതീവ
    ഹൃദ്യമാക്കുന്നഘടകം.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  92. സ്വര്‍ണ പാത്രം കൊണ്ട് മൂടിയ സത്യത്തിന്റെ മുഖമാണ് റാംജി തുറന്നു കാട്ടിയത്‌..

    ദിവസത്തിന് 24 മണിക്കൂര്‍ തികയാത്ത ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ ആവാത്ത കാര്യം. എന്നാലും വായിച്ചു കഴിഞ്ഞപ്പോള്‍ ഈ അലച്ചില്‍ തന്നെ ഭേദം എന്നും തോന്നി.

    മറുപടിഇല്ലാതാക്കൂ
  93. അജ്ഞാതന്‍1/16/2012 02:09:00 PM

    പേടിപ്പെടുത്തുന്ന ചില സത്യങ്ങള്‍ ഒളിഞ്ഞല്ല, തെളിഞ്ഞു തന്നെ ഇരിപ്പുണ്ട് ഈ കഥയില്‍. കഥയാണോ, പലരുടെയും ജീവിതത്തിലെ കുപ്പായമിട്ട സത്യങ്ങളാണോയെന്ന് പ്രവാസികളായ നമുക്ക് നന്നായറിയാം. നല്ല ഓര്‍മ്മപ്പെടുത്തല്‍.

    മറുപടിഇല്ലാതാക്കൂ
  94. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  95. കഥയല്ലിത് ജീവിതം"
    ആ വാക്ക് ചാനലുകാര്‍ ആരോചകമാക്കി.എങ്കിലും അതിലും നല്ലതൊന്നു പ്രയോഗിക്കാനില്ല.റാംജിയുടെ ചിന്തകളും കൈപ്പടയും തമ്മിലുള്ള പ്രേമം,പ്രമേയം എല്ലാം എപ്പോഴും മികച്ചുനില്‍ക്കുന്നു. ഇതുപോലെ ഇട്ടെറിഞ്ഞു പോകാനൊരു ധൈര്യം തരൂ സര്‍വ്വേശ്വരാ.......
    നന്ദി പ്രിയ റാംജി.

    മറുപടിഇല്ലാതാക്കൂ
  96. കഥ വായിച്ചു. കഥ വെളിച്ചം കണ്‌ടതിന്‌ അഭിനന്ദനങ്ങള്‍ ! പ്രവാസി ഭാര്യമാരെല്ലാം ഇങ്ങനെയാണ്‌. എന്‌റെ ഭാര്യയെ ഇങ്ങോട്ട്‌ കൊണ്‌ട്‌ പോരുമ്പോള്‍ ഒരു അടുക്കും ചിട്ടയുമെല്ലാം ഇനിയെങ്കിലും ജീവിതത്തിലുണ്‌ടാവുമെന്ന് കരുതി. ഞാന്‍ ഒമ്പത്‌ മണിക്കാണ്‌ സ്ഥിരമായി എണീക്കാറുള്ളത്‌, അവളിപ്പോള്‍ എണീക്കുന്നത്‌ പന്ത്രണ്‌ട്‌ മണിക്കും... വന്ന കാലങ്ങളിലെല്ലാം രാവിലെയുള്ള ഭക്ഷണം കഴിപ്പിക്കാതെ എന്നെ വിടാറുണ്‌ടായിരുന്നില്ല. ഇപ്പോള്‍ ഒരു പഴത്തിലൊതുക്കുന്നു ഈ പാവം പ്രവാസി... ഇതൊന്നും കഥയല്ല, യാതാര്‍ത്ഥ്യങ്ങളാണ്‌. അഭിനനന്ദനങ്ങള്‍ റാംജി ഭായ്‌...

    മറുപടിഇല്ലാതാക്കൂ
  97. khaadu..,
    നന്ദി സുഹൃത്തെ.

    ഇലഞ്ഞിപൂക്കള്‍,
    നന്ദി ഇലഞ്ഞിപൂക്കള്‍.

    Cv Thankappan,
    നന്ദി മാഷെ.

    സേതുലക്ഷ്മി,
    ഭേദം എന്ന് തോന്നുമെങ്കിലും വലിയ കുപ്പങ്ങള്‍ നാമറിയാതെത്തന്നെ പെരുകുന്നുണ്ട്.
    നന്ദി സേതു.

    ചീരാമുളക്,
    പ്രവാസികളായ നമുക്കറിയാം അല്ലെ.
    മടിയും അവസാനം ഒരു വെറുപ്പ ജീവിതത്തോട് തന്നെ തോന്നാവുന്ന അവസ്ഥ വരില്ലേ എന്ന് സംശയം തോന്നുന്നു.
    നന്ദി ചീരമുളകേ.

    ജോസെലെറ്റ്‌ എം ജോസഫ്‌ said.,
    ഇട്ടെറിഞ്ഞു പോകാനാകാത്തത് നമ്മള്‍ കൂടുതല്‍ എല്ലാം ചിന്തിക്കുന്നതിനാലാണ്.
    നഷ്ടം മാത്രമാണല്ലോ പ്രവാസികളുടെ ജീവിതം, എല്ലാ തരത്തിലും.
    നന്ദി സുഹൃത്തെ.

    Mohiyudheen MP,
    അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു മുറിക്കുള്ളില്‍ ഒന്നും ചെയ്യാനില്ലാതെ അയല്വക്കങ്ങള്‍ ഇല്ലാതെ എന്ത് ചെയ്യും? അവസാനം ശീലങ്ങള്‍ അറിയാതെ തന്നെ മാറുകയും അത് പിന്നെ മാറ്റാന്‍ ആകാതെ വരികയും കേട്ട്കേള്വിയില്ലാത്ത്ത രോഗങ്ങള്‍ വരികയും ഒക്കെ ചെയ്യുന്ന ഒരവസ്ഥയിലെക്ക് എത്തിപ്പെടില്ലേ എന്നാണ് എന്റെ ആശങ്ക.
    നന്ദി മൊഹി.

    മറുപടിഇല്ലാതാക്കൂ
  98. വര്‍ഷങ്ങളായി നാട്ടില്‍ നിന്ന് മാറി നിന്നാല്‍ ഫ്ലാറ്റു ജീവിതത്തിലേക്ക് ഒതുങ്ങി കൂടിയാല്‍ പിന്നെ പലരും നാട്ടിലേക്കുള്ള വരവ് ചുരുക്കുന്നു.കുടുംബവും ബന്ധുക്കളുംഒക്കെ ഒരു അധികപ്പറ്റ് ആയി തോന്നുന്നു...ഇത് ഗള്‍ഫില്‍ മാത്രമല്ല കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ പിറന്ന നാടിനെ പലരും മറക്കുന്നു.ജീവിക്കാന്‍ വേണ്ടി അന്യനാട്ടിലേക്ക് പറിച്ചു നടുമ്പോള്‍ അവരറിയാതെ തന്നെ അവിടെ കാലുറച്ചു പോകുന്നു. ലളിതമായ അവതരണം.കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  99. വർഷങ്ങൾ നാലു ചുവരുകൾക്കുള്ളിൽ അടച്ചിരുന്നുള്ള ജീവിതത്തിന്റെ ബാക്കി പത്രമാണ് ഈ കഥ.ബഹളമയമായ നാട്ടിലെ ജീവിതം ഇഷ്ടപ്പെടാത്തതു കൊണ്ടല്ല അത്. ഈ ജീവിതത്തിൽ അനുഭവപ്പെടുന്ന ഒരു തരം മടുപ്പ് അല്ലെങ്കിൽ ഒരു തരം മരവിപ്പ് ആണെന്നാണ് തോന്നുന്നത്. അതിനു കീഴടങ്ങി, നാട്ടിലെ ജീവിതവുമായി ഇനിയും പൊരുത്തപ്പെടാൻ കഴിയില്ലെന്നൊരു തോന്നലും ഒരു കാരണമാകാം.
    കഥ നന്നായിരിക്കുന്നു..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  100. ഇടക്ക് ഇങ്ങനെ ഒരു തോന്നല്‍ വരും..ഒരു നല്ല കഥ വായിക്കാന്‍ ..അപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന ബ്ലോഗ് ഇത് തന്നെയാണ്‌..എനിക്കറിയാം ഇവിടെ എന്റെ മനസ്സിനെ തൃപ്തി പെടുത്താന്‍ കഴിയുന്നൊരു കഥ കാണുമെന്ന്...കഥ നന്നായിരുന്നെന്ന് പറയേണ്ടല്ലൊ..ഇന്നലെകളിലൂടെ ഇന്നുകളില്‍ എത്തുംപ്പോഴും വായനക്കാരന് കണക്കുകൂട്ടാന്‍ പിന്നെയും എന്തൊക്കെയോ ബാക്കി വെച്ച് കഥാകാരന്‍ നിശബ്ദനാവുന്നു..nice....

    മറുപടിഇല്ലാതാക്കൂ
  101. ദൈവം (അഥവാ വിധി) ആളുകളെ പലപ്പോഴും അര്‍ഹതയില്ലാത്തതെല്ലാം കൊടുത്ത് അനുഗ്രഹിക്കും. എത്രയോ ആളുകള്‍ ഇതൊന്നുമില്ലാതെ വര്‍ഷങ്ങളോളം നാട്ടില്‍ പോകാന്‍ പോലുമാവാതെ നരകിക്കുന്നു. നല്ല കഥ..ഇനിയും ഇത്തരത്തിലുള്ളത് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  102. നല്ല ആശയം
    അവസാനഭാഗം കുറച്ചു കൂടി മിഴിവുള്ളതാക്കാമെന്ന് തോന്നി

    മറുപടിഇല്ലാതാക്കൂ
  103. കഥ വായിക്കുകയല്ലായിരുന്നു .......കഥയിലൂടെ നടക്കുകയായിരുന്നു .പ്രവാസിയല്ലെങ്കിലും ഒരു പാട് പ്രവാസികളുള്ള ചുറ്റു പാടിലാണ് ജീവിതം .....കഥയല്ല ജീവിതം തന്നെ പറഞ്ഞു വെച്ചു,നിങ്ങളുടെ രചന.....ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  104. റാംജി സർ...,
    അറബ് മെത്തയിലെ കിടപ്പ്.........
    അതെ അതു വളരെ ശരിയാണു........
    മറ്റൊന്നും ചെയ്യാനില്ല അവിടെ... ജോലിയില്ലാത്ത ഒരു സ്ത്രീ അടച്ചിട്ട ഫ്ലാറ്റിനകത്ത് മറ്റെന്തു ചെയ്യും...
    കേട്ടോ റാംജിസർ... കുറച്ചു കാലം ഞാനും അങ്ങിനെയൊരു വ്യക്തിയായിരുന്നു സൌദിയിൽ- ഒരു പക്ഷേ ഞാൻ ഉറങ്ങിയുറങ്ങി മരിച്ചേക്കും എന്നു വരെ ഞാൻ പേടിച്ചിട്ടുണ്ട്. പിന്നെ എനിക്കു തന്നെ തോന്നിയിട്ടാണു എഴുത്തിലേയ്ക്കു തിരിഞ്ഞത്...
    എന്തായാലും എഴുതി വച്ചിരിക്കുന്നത് ഒരു പരിധിവരെ വളരെ ശരിയാണു.... നല്ല നിരീക്ഷണ പാടവം-ഒപ്പം ഗൾഫിലെ ഉറക്കക്കൂട്ടത്തിനൊരു കൊട്ടും അല്ലേ...?

    മറുപടിഇല്ലാതാക്കൂ
  105. yemceepee,
    ഇതൊരു കുറ്റമായി എനിക്ക് തോന്നിയിട്ടില്ല. ഇവിടത്തെ രീതി അനുസരിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നുചേരുന്നുണ്ട്, ഭര്ത്താവ്‌ ജോലിക്ക് പോയാല്‍ മുറിയില്‍ തനിച്ചാകുന്ന ഒരവസ്ഥ. കുറച്ച് നാളൊക്കെ പിടിച്ച് നില്ക്കാന്‍ കഴിഞ്ഞെന്നു വരും. അവസാനം ഉറങ്ങാതെ സമയം നീങ്ങില്ലെന്ന ഒരു സ്ഥിതി വരും. അതൊരു ശീലമാകുന്നതോടെ അതുപേക്ഷിക്കാന്‍ കഴിയാതെ വരുന്നു. മടി കൂടപ്പിറപ്പാകും. മാറ്റ് രാജ്യങ്ങളിലെ ജീവിതവുമായി തട്ടിച്ചു നോക്കിയാല്‍ ഒരിക്കലും ഈ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അറിയാതെ കുടിയേറുന്ന ചില മാറ്റങ്ങള്‍.
    നന്ദി ടീച്ചര്‍.

    വീ കെ,
    സുഹൃത്ത്‌ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. പക്ഷെ, മടുപ്പോ മരവിപ്പോ അല്ല എന്ന് തോന്നുന്നു. കൂട്ടിലടച്ച കിളി എന്നൊക്കെ പറയില്ലേ. അതാണെന്ന് തോന്നുന്നു.
    നന്ദി വീകെ.

    അനശ്വര,
    നമ്മള്‍ ഓരോരുത്തരും നമ്മുടെ ജീവിതത്തിനെ നേരെ നയിക്കാന്‍ ബാദ്ധ്യതപ്പെട്ടവരാണ്. വായിച്ചു പോകുമ്പോള്‍ അങ്ങിനെ എന്തെങ്കിലും ലഭിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
    നന്ദി അനശ്വര.

    ഫിയൊനിക്സ്,
    ഭാഗ്യങ്ങളും നിര്ഭാഗ്യങ്ങളും എന്നല്ലാതെ എന്ത് പറയാന്‍. നല്ല വാക്കുകള്ക്ക്
    നന്ദി സുഹൃത്തെ.

    Ajitha SK,
    നന്ദി അജിത.

    ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍,
    നന്ദി സുഹൃത്തെ.

    ജാനകി....,
    സത്യത്തില്‍ ഉറക്കക്കൂട്ടത്തിനൊരു കുത്ത് എന്ന് ഞാന്‍ ഉദ്യേശിച്ചിട്ടില്ല. കാരണം അതവര്‍ മനപ്പൂര്‍വ്വം വരുത്തുന്നതാണ് എന്നെനിക്ക് തോന്നിയിട്ടില്ല. ഇവിടെ എത്തിക്കഴിഞ്ഞാല്‍ നമ്മള്‍ അറിയാതെ ആണായാലും പെണ്ണായാലും മനസ്സില്‍ കടന്നുകൂടുന്ന മാറ്റങ്ങള്‍ പലതും നാം അറിയാതെ നമ്മില്‍ രൂപപ്പെടുന്നതാണ് എന്നാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതിന് പല കാരണങ്ങളും ഇവിടത്തെ സാഹചര്യം അടക്കം കാരണമാകുന്നുണ്ട്. പറഞ്ഞാല്‍ കുറെ എഴുതിപ്പോകും. അത്രയും പ്രശ്നങ്ങള്‍ ആണ്...ജാനകിക്ക്‌ അറിയാവുന്നതാണല്ലോ.
    നന്ദി ജാനകി.

    മറുപടിഇല്ലാതാക്കൂ
  106. Nalla katha...............thett ennathilupari inganeyum sambhavikkaam enn manassilaakki thannathinu nanni..........

    മറുപടിഇല്ലാതാക്കൂ
  107. മനോഹരമായിരുന്നു ...കഥ ,ഇതുപോലുള്ള ഒരു പാട് പേരുണ്ട് ഗള്‍ഫില്‍ ..''ചിലര്‍ പറയുന്നത് നാട്ടില്‍ പോയാല്‍ കൊതുക് കടിക്കും ''എന്തായാലും പച്ചയായ പ്രവാസ ജീവിതം തുറന്നു കാട്ടിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  108. കഥ വായിച്ചു. ഒരുപാട് ഗള്‍ഫ് മലയാളികള്‍ക്ക് ഇത് വായിക്കുമ്പോള്‍ ഇത് അവരുടെ അല്ലെങ്കില്‍ അടുത്തറിയാവുന്ന ഒരാളുടെ കഥ എന്ന് തോന്നും. സ്വാഭാവികം.
    റാംജിക്ക് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  109. പ്രവാസി ജീവിതത്തിന്റെ ഒരു വശം വളരെ കൃത്യതയോടെ കഥാകാരന്‍ ഇവിടെ അവതരിപ്പിച്ചു,
    ഇവിടെ ആരും ആരെയും പഴി ചാരിയിട്ടു കാര്യമില്ല. ഒരിക്കല്‍ പ്രവാസ ജീവിതം ഒട്ടും ഇഷ്ടപ്പെടാത്ത കഥയിലെ പ്രധാന കഥാപാത്രം കാലത്തിന്റെ നെട്ടോട്ടത്തിനിടയില്‍ അറിയാതെ അതിലേക്കു വഴുതി വീണു. പിന്നെത്ത കഥ പറയണ്ടല്ലോ. ഒരുകാലത്ത് വെറുത്തതു തന്നേ വേണമെന്ന് സാട്യം പിടിക്കുന്ന ഒരവസ്ഥയിലേക്കു വന്നെത്തി,
    കഥ നന്നായി പക്ഷെ അവസാനം അല്‍പ്പം ധൃതിയില്‍ അല്‍പ്പം തണുപ്പിച്ചു തന്നങ്ങവസാനിപ്പിചില്ലേ
    എന്നൊരു തോന്നല്‍. എന്റെ ബ്ലോഗിലേക്ക് വന്നതിലും ചേര്‍ന്നതിലും നന്ദി രാംജി മാഷ്

    മറുപടിഇല്ലാതാക്കൂ
  110. വളരെ വലിയൊരു സത്യം മനോഹരമായി പറഞ്ഞിരിക്കുന്നു. ഇവിടെയാകുമ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ ഒരു സുഖമുണ്ട്, അമ്മായി അമ്മയെ എങ്ങനെ കയ്യിലെടുക്കം, നാത്തൂനോട് എങ്ങനെ ചിരിക്കാം എന്നൊന്നും ആലോചിച്ച് ആധി കൊള്ളേണ്ടതില്ല. നാട്ടിലുള്ള അലവലാതികളെ കാണേണ്ടതില്ല. കുട്ടികളും സര്‍വത്ര നാടിനോടും നാട്ടുകാരോടും അറപ്പോടെയും പുച്ഛത്തോടെയുമാണ് വളരുക. ഗള്‍ഫ്‌ പ്രോഡക്ടുകള്‍ ആയ കുട്ടികള്‍ പിന്നെ നാട്ടില്‍ ചെന്ന് പഠിക്കേണ്ടി വരികയോ മറ്റോ ചെയ്യുമ്പോഴാണ് പിന്നീടതിന്‍റെ വിഷമമറിയുക. നന്ദി റാംജീ.
    കൃത്യാന്തര ബാഹുല്യങ്ങളില്‍ പലപ്പോഴും ബ്ലോഗുകള്‍ വായിക്കാന്‍ സമയം ലഭിക്കാറില്ല. പുതിയ പോസ്റ്റിടുമ്പോള്‍ മെയ്ല്‍ അയച്ചാല്‍ കൊള്ളാം രാംജീ.

    മറുപടിഇല്ലാതാക്കൂ
  111. ഗള്‍ഫ് ജീവിതത്തിന്റെ, ഗള്‍ഫ് വീട്ടമ്മയുടെ ജീവിതത്തിന്റെ നേര്‍ചിത്രം ചാരുത ചോരാതെ വരച്ചിട്ടു.

    മറുപടിഇല്ലാതാക്കൂ
  112. നല്ല കഥ. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  113. പ്രിയപ്പെട്ട റാംജി,
    ജീവിതത്തിന്റെ നേരുകള്‍ വരികളിലൂടെ ഭംഗിയായി പറഞ്ഞു.!അവള്‍ വെറുതെ ഒരു ഭാര്യയായി മാറിയതില്‍ അയാള്‍ക്കും പങ്കുണ്ട് !
    ആശയവിനിമയത്തിന്റെ കുറവ്, സ്നേഹസ്വന്തനമാകാനുള്ള കഴിവില്ലായ്മ, ജീവിത്തിന്റെ നേര്‍ക്ക്‌ പിന്തിരിയല്‍....! കാരണങ്ങള്‍ അനവധി...,മനോഭാവം മാറുവാന്‍ !
    അല്പന്......................
    ഇഷ്ടമായി, ഈ പോസ്റ്റ്‌ !അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  114. കുറച്ചു നാളുകള്‍ക്ക് ശേഷം അന്ന് ഞാന്‍ തങ്ങള്‍ളുടെ കഥ വയിക്കുനത് .....കൊള്ളം ഇഷ്ടപ്പെട്ടു . പക്ഷെ എത്ര ആയലും സ്വന്തം നാട്ടില്‍ ലീവ്നു എങ്ങില്ലും പോകണം എന്നുള്ളത് ഏതു പ്രവാസിയുടെയും ആഗ്രഹമല്ലേ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വര്‍ഷങ്ങളുടെ പഴക്കം നമ്മുടെ സ്വഭാവരീതിയിലും മാറ്റങ്ങള്‍ സമ്മാനിക്കുണ്ട്. നാമറിയാതെ നാമതിനെ കുടിരുത്തുന്നു. ആദ്യം തോന്നില്ല. പഴക്കം സമ്മാനിക്കുന്ന ഒരു മാട്ടമാണത്. ആണുങ്ങളെ അതത്ര ബാധിക്കും എന്ന് തോന്നുന്നില്ല.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  115. നല്ല കഥ. ആരെയും കുറ്റപ്പെടുത്താന്‍ വയ്യ. എല്ലാവരും മനുഷ്യരാണ്. മനുഷ്യരില്‍ മാറ്റം ഉണ്ടാവും. സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കഴിവും. ഇതു കല്പനികതയല്ല, യാഥാര്‍ത്ഥ്യം മാത്രം.

    മറുപടിഇല്ലാതാക്കൂ
  116. ആഖ്യാന ശൈലിയിലുള്ള വശ്യതയാണ്‌ രാംജീയുടെ മുതല്‍ക്കൂട്ടെന്നാണ്‌ ആദ്യവായനയില്‍ തന്നെ (ആദ്യമായാണിവിടെ എത്തുന്നതെന്നതില്‍ ഞാന്‍ സങ്കടപ്പെടുന്നു) എനിക്ക്‌ തോന്നുന്നത്‌. ഈ തോന്നലിന്‌ അരു ചെര്‍ന്നു നില്‍ക്കാന്‍ ഈ ഒരൊറ്റ ഉദാഹരണം മതി:
    "അഭിപ്രായങ്ങള്‍ക്ക്‌ ചിരി സമ്മാനിക്കുമ്പോഴും ഒരതൃപ്തി കൂട്ടിനുണ്ടായിരുന്നു.. "

    പ്രമേയത്തെ കുറിച്ച്‌ പറയാന്‍ മുതിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ എത്തിയതിലും അഭിപ്രായം അറിയിച്ചതിലും വളരെ വളരെ നന്ദിയുണ്ട് സാര്‍.

      ഇല്ലാതാക്കൂ
  117. ഗള്‍ഫുകാരന്‍ എപ്പോഴും ഇങ്ങിനെയാണ്‌.അയാള്‍ക്ക്‌ ഭാര്യ നാട്ടിലായാലും തലവേദന,കൂടെയുണ്ടായാലും തലവേദന..
    അവതരണം നന്നായി.

    മറുപടിഇല്ലാതാക്കൂ
  118. സാഹചര്യങ്ങള്‍ ശൈലീവ്യതിയാനത്തിന് കാരണമാകുന്നു.അനുഭവം പോലെ തോന്നിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാഹചര്യങ്ങള്‍ തന്നെ ഒരുപരിധി വരെ എല്ലാത്തിനേയും തീരുമാനിക്കുന്നത്
      നന്ദി തുമ്പി.

      ഇല്ലാതാക്കൂ
  119. നാലു വർഷത്തിനു ശേഷം വീണ്ടും ഒരു വായന... ഇതിൽ കമന്റിട്ട പലരും ഇന്ന് ബ്ലൊഗെഴുത്തുകളിൽ കാണുന്നില്ലാ എന്നത് സങ്കടമായി തോന്നി,,,,,

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....