14/9/10

പവന് പതിനയ്യായിരം രൂപയാ...(അനുഭവ കഥ)

14-09-2010

രേഖ ആദ്യമായാണ്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്നത്‌. അതിന്റേതായ പരിഭ്രമവും പരവശതയും മുഖത്ത്‌ വ്യക്തമാണ്‌. കേട്ടറിവിലൂടേയും പത്രക്കാഴ്ചയിലൂടേയും മനസ്സില്‍ കോറിയിട്ട പോലീസ്‌ ചിത്രം ക്രൂരന്മാരുടേതാണ്‌. പകപ്പ്‌ വിട്ടുമാറിയിട്ടില്ലെങ്കിലും നഷ്ടപ്പെട്ടതിന്റെ നീറ്റലില്‍ മറ്റെല്ലാം നിസ്സാരം. ചാലിട്ടൊഴുകുന്ന കണ്ണീരില്‍ നിസ്സഹായതയും പിടിപ്പു കെട്ടവളെന്ന പഴിയും ഇണ പിരിയുന്നു.


ഏത്‌ നശിച്ച നേരത്തായിരുന്നു തനിക്ക്‌ സ്ക്കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ നടക്കാന്‍ തോന്നിയത്‌. രക്ഷാകര്‍ത്താക്കളുടെ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഓണം പ്രമാണിച്ച്‌ മോള്‍ക്ക്‌ ലഭിക്കുന്ന അഞ്ച്‌ കിലോ അരിയും വാങ്ങി സ്ക്കൂളില്‍ നിന്ന്‌ പുറത്ത്‌ കടക്കുമ്പോള്‍ സഫിമോള്‍ടെ ഉമ്മയും കൂട്ടിനുണ്ടായിരുന്നു. ഒന്നോ രണ്ടോ പുരുഷന്മാരൊഴികെ ബാക്കിയെല്ലാം അമ്മമാരായിരുന്നു യോഗത്തിലുണ്ടായിരുന്നത്‌.

ഒരു കിലോമീറ്ററോളം നടന്നാലെ വീട്ടിലേക്ക്‌ ബസ്സിന്‌ പോകാന്‍ പറ്റു. പിന്നെ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന സമയവും. അതിനേക്കാള്‍ നല്ലത്‌ രണ്ടര കിലോമീറ്റര്‍ നേരിട്ട്‌ വീട്ടിലേക്ക്‌ നടക്കുന്നതാണ്‌. ഒറ്റയ്‌ക്കല്ലല്ലൊ, വീടിന്റെ അടുത്ത്‌ വരെ കൂട്ടിന്‌ ആളുണ്ട്‌. എങ്കിലും അല്പനേരം സ്ക്കൂളിന്റെ പഠിക്കല്‍ ഓട്ടോറിക്ഷ കാത്ത്‌ നിന്നു. ചെറിയ യു.പി.സ്ക്കൂള്‍ ആയതിനാല്‍ ഓട്ടോ സ്റ്റാന്റോന്നും ഇല്ലായിരുന്നു. അല്പം കാത്ത്‌ നിന്ന്‌ മടുത്തപ്പോള്‍ 'നമുക്ക്‌ നടക്കാം ചേച്ചി' എന്ന്‌ സഫിമോള്‍ടെ ഉമ്മ പറഞ്ഞു. രണ്ടുപേരും അഞ്ചു കിലോ വരുന്ന സഞ്ചിയും തൂക്കിപ്പിടിച്ച്‌ നടന്നു. സമയം ഉച്ചക്ക്‌ രണ്ട്‌ മണി ആയതേ ഉള്ളു. നല്ല ചൂട്‌.

പോലീസ്‌ സ്റ്റേഷനിലാണ്‌ നില്‍ക്കുന്നതെന്ന ഓര്‍മ്മ പോലും ഇല്ലായിരുന്നു അപ്പോള്‍. ഓരോന്ന്‌ ചിന്തിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നം പോലെ മനസ്സിനെ ശിഥിലമാക്കിക്കൊണ്ടിരുന്നു.

"കരയല്ലെ മോളെ...മോളാ ബഞ്ചില്‍ പോയിരിക്ക്‌."
പോലീസുകാരന്റെ സാന്ത്വനത്തില്‍ ഏന്തലിന്റെ ശക്തി വര്‍ദ്ധിച്ചതേ ഉള്ളു. രേഖയുടെ അവസ്ഥ കണ്ട പോലീസുകാരനും വല്ലാതായി. നില്‍ക്കാനൊ ഇരിക്കാനൊ സാധിക്കുന്നില്ലെങ്കിലും അയാളുടെ വാക്കുകള്‍ അനുസരിച്ചു.

"മോളെ..എന്തും നമ്മള്‍ക്ക്‌ സംഭവിക്കുമ്പോഴാണ്‌ കൂടുതല്‍ പ്രയാസം തോന്നുക. പത്രം വായിക്കാറില്ലെ? ഓരോ ദിവസവും എത്ര സംഭവങ്ങളാണ്‌?"

"ഞാനിന്നുവരെ ജീവനെക്കാളുപരി സൂക്ഷിച്ചിരുന്ന എന്റെ താലിയെങ്കിലും തിരികെ തരാമായിരുന്നില്ലെ....അവന്‍ വലിച്ച്‌ പൊട്ടിച്ചത്‌ എന്റെ കെട്ട്‌ താലിയാണ്‌"
അമാന്തിച്ചുനിന്ന കണ്ണീരും കരച്ചിലും അണപൊട്ടിയൊഴുകി. ഏതൊരുവന്റേയും മനസ്സലിയിക്കുന്ന ഹൃദയത്തിന്റെ ഞരക്കമായിരുന്നു അത്‌. എല്ലാരും പുറത്ത്‌ വന്ന്‌ നോക്കി.

"കള്ളന്‍മാര്‍ക്ക്‌ മന:സ്സാക്ഷി എന്നൊന്നില്ല. അന്യന്റെ ദു:ഖം അവര്‍ക്ക്‌ സന്തോഷമാണ്‌. മനസ്സിന്‌ നല്ല വേദന ഇണ്ടാവും. ഇനി വേണ്ടത്‌ ധൈര്യമാണ്‌. എല്ലാം നേരിടാനുള്ള ചങ്കൂറ്റം. മുസ്ലിംസ്‌ താലി കെട്ടിയാണൊ വിവാഹം കഴിക്കുന്നത്‌. അവരുടേയും മാല പൊട്ടിക്കാറില്ലെ..? വിവാഹ ജീവിതത്തില്‍ താലിയൊന്നുമല്ല പ്രശ്നം. പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ്‌. വെറുതെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ വീട്ടിലിരിക്കുന്ന മോള്‍ടെ പിള്ളേരെ കൂടി വിഷമിപ്പിക്കണ്ട."

"എനിക്ക്‌ സഹിക്കാന്‍ പറ്റുന്നില്ല സാറെ." വിങ്ങിപ്പൊട്ടി.

"പെട്ടെന്ന്‌ പറ്റ്ല്യാന്ന്‌ അറിയാം. എന്നാലും സഹിക്കണം. വേറെ ഒന്നും പറ്റിയില്ലല്ലൊ. എത്രയോ പേര്‍, പിടിച്ച്‌ വലിക്കുമ്പോള്‍ താഴെ വീഴുന്നു. കഴുത്ത്‌ കുരുങ്ങുന്നു. മുറിവ്‌ പറ്റുന്നു. ഇവിടെ അങ്ങിനെ ഒന്നും ഉണ്ടായില്ലല്ലൊ? അത്‌ ഭാഗ്യം എന്ന്‌ കരുതി സമാധാനിക്കുക. നഷ്ടപ്പെട്ടത്‌ പലതും തിരിച്ച്‌ കിട്ടിയീട്ടുണ്ട്‌. ഇതും നമുക്ക്‌ തിരിച്ച്‌ കിട്ടും."

"ഞങ്ങള്‍ റോഡിലെ കാനയോട്‌ ചേര്‍ന്നാണ്‌ നടന്നിരുന്നത്‌. ബൈക്ക്‌ പിന്നിലൂടെ തീരെ ശബ്ദമില്ലാതെ വന്നു. പിന്നിലിരുന്നവന്‍ കൈ നീട്ടുന്നത്‌ സഫിമോള്‍ടെ ഉമ്മ കണ്ടു. അവള്‍ വിചാരിച്ചത്‌ പരിചയക്കാര്‍ ആരെങ്കിലും പറ്റിക്കാന്‍ തോണ്ടുന്നതാണ്‌ എന്നാണ്‌. ഒരു നിമിഷം കൊണ്ട്‌ എന്റെ മാല പോയി എന്ന തിരിച്ചരിവ്‌ സ്ഥലകാലബോധം നഷ്ടപ്പെടുത്തി."

"മോള്‍ടെ ഭര്‍ത്താവിനെന്താ ജോലി?"

"ചേട്ടന്‍ അല്‍പം ദൂരെയാണ്‌. ആഴ്ചയില്‍ ഒരിക്കലെ വീട്ടില്‍ വരു."

"വിവരം അറിയിച്ചില്ലെ?"

"അപ്പൊത്തന്നെ അറിയിച്ചു"

"എന്ത്‌ പറഞ്ഞു?"

"നിനക്ക്‌ ഒന്നും പറ്റിയില്ലല്ലൊ? പോയത്‌ പോട്ടെ. കിട്ടിയാല്‍ കിട്ടി എന്ന്‌ പറഞ്ഞു. അതാണ്‌ ആകെ കൂടി ഒരു സമാധാനം."

"വേറെ എന്ത്‌ വേണം? അങ്ങിനെ വേണം കാര്യങ്ങള്‍ കാണേണ്ടത്‌. ബാക്കിയെല്ലാം വഴിയേ  നമുക്ക്‌ അന്വേഷിക്കാം."
അവര്‍ രേഖയുടെ കഴുത്ത്‌ പരിശോധിച്ചു. എന്തെങ്കിലും മുറിവുകളൊ പാടുകളൊ ഉണ്ടായിരുന്നില്ല.

"സാധാരണ എന്തെങ്കിലും മുറിവ്‌ പറ്റേണ്ടതാണ്‌. ഇനി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമൊ?"

"ഞാന്‍ ഒന്നും കണ്ടില്ല. മാല പോയതോടെ എനിക്ക്‌ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായി. ഉച്ചത്തില്‍ കാറി വിളിച്ചെങ്കിലും റോക്കറ്റിന്‍റേത്‌ പോലുള്ള ബൈക്കിന്റെ ശബ്ദത്തില്‍ അതൊന്നും ആരും കേട്ടിരിക്കാന്‍ വഴിയില്ല. രണ്ട്‌ പേര്‌ ഉണ്ടായിരുന്നെന്നും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നില്ലെന്നും ഒരാളുടെ നീളന്‍ മുഖമാണെന്നും ഇരുപത്‌ വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും സഫിമോള്‍ടെ ഉമ്മ പറഞ്ഞു. "

"ഒരു കേസായി കിടന്നോട്ടെ. എങ്കിലെ ആരെയെങ്കിലും പിടിക്കുമ്പോള്‍ നമ്മുടെ ആഭരണങ്ങള്‍ ലഭിക്കാന്‍ എളുപ്പം ഉണ്ടാകു. സാധാരണ ആള്‍ക്കാര്‍ കേസൊന്നും ആക്കാറില്ല. അത്‌ അറിവില്ലായ്മയാണ്‌. പിന്നീട്‌ സാധനം ലഭിച്ചാലും ഉടമസ്ഥന്‌ ലഭിക്കുന്നതിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ തടസ്സമാകും."

"എങ്ങിനെ‍ എങ്കിലും സാറ്‌ വേഗം ഒന്ന് കണ്ടെത്തണം.'
"മോള്‌ വിഷമിക്കണ്ട. പെട്ടെന്ന് നമുക്ക്‌ കണ്ടെടുക്കാം. പോലീസുകാരുടെ എല്ലാ സഹായവും ഉണ്ടാകും. ഈ സ്റ്റേഷന്‍ പരിധിക്കകത്ത്‌ ഇതിപ്പോള്‍ നാലാമത്തെ കേസാണ്‌. ആദ്യത്തെ രണ്ടെണ്ണം കണ്ടുപിടിച്ച്‌ ഉടമസ്ഥര്‍ക്ക്‌ മാല ലഭിച്ചു. ഇവിടെ ഇങ്ങിനെ പിടിച്ചുപറി കൂടുമ്പോള്‍ മേലധികാരികളുടെ ചോദ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ ഉത്തരം പറയണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ പിടിക്കും."

"പിടിക്കുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ അറിയും? വേറെ സ്റ്റേഷനിലാണ്‌ പിടിക്കുന്നതെങ്കിലൊ?"

"അതിനല്ലെ കേസാക്കുന്നത്‌. ഞങ്ങള്‍‍ നിങ്ങളെ അറിയിക്കും. ഇത്തരം കേസുകള്‍ കേരളത്തിലെ ഏത്‌ സ്റ്റേഷനില്‍ പിടിച്ചാലും അപ്പോള്‍ തന്നെ നമ്മുടെ എല്ലാ സ്റ്റേഷനുകളിലും എത്തുന്ന സംവിധാനം ഇപ്പോള്‍ നമുക്കുണ്ട്‌. അതുകൊണ്ട്‌ ആ നിമിഷം തന്നെ എല്ലാം അറിയാന്‍ കഴിയും."

"വേഗം കിട്ടിയാല്‍ മതിയായിരുന്നു."

"ഒരു പവന്‌ ഇപ്പോള്‍ പതിനയ്യായിരം രൂപയോളം ആയി. ഒരു ബൈക്കുണ്ടെങ്കില്‍ അധികം പ്രയസമില്ലാതെ പണമുണ്ടാക്കാന്‍, മനസ്സക്ഷിയില്ലാത്തവര്‍ക്ക്‌ കഴിയുന്ന എളുപ്പവഴി. ശക്തമായ ശിക്ഷകളിലൂടെ ഇത്‌ ഞങ്ങള്‍‍ അവസാനിപ്പിക്കും. അതിന് നിങ്ങളും കൂടി സഹകരിക്കണം. സ്വര്‍ണ്ണത്തിന്‌ പകരം മുത്ത്‌ മാലകള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. അതിന്‌ കഴിയാത്തവര്‍ റോള്‍ഡ്‌ ഗോള്‍ഡ്‌ ഉപയോഗിച്ചാല്‍ പണനഷ്ടം കുറയ്‌ക്കാം. സ്വര്‍ണ്ണം തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍‍ വളയൊ മറ്റൊ ആയി ധരിച്ചാല്‍ ഈസിയായ പിടിച്ച്‌ പറിയില്‍ നിന്ന് രക്ഷപ്പെടാം."

ഒപ്പിട്ട്‌ കൊടുത്ത്‌ വീട്ടിലേക്ക്‌ തിരിക്കുമ്പോള്‍ രേഖയുടെ മനസ്സ്‌ കലുഷിതമായിരുന്നു. നാട്ടിലുള്ളവരെ എങ്ങിനെ‍ നേരിടും. അവരുടെ വാക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സംഭവിച്ച നഷ്ടത്തേക്കാള്‍ മനസ്സിനെ മുറിപ്പെടുത്തും.

വീട്ടിലേക്ക്‌ കയറുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി. ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവും പെയ്തിറങ്ങിയ ആ ദിവസത്തിന്‌ ഇരുട്ട്‌ വീണു.

പിന്നീടുള്ള ഓരോ ദിവസം പിന്നിടുമ്പോഴും ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവുമെല്ലാം കുത്തുവാക്കുകളും പരിഹാസവുമായി തിരി‍ച്ച്‌ വന്നത്‌ മൂകമായ കരച്ചിലിലൂടെ രേഖ മനസ്സിലൊതുക്കി. ചിരിച്ച്‌ കാണിക്കുന്ന പല മുഖങ്ങളിലേയും മനസ്സിലിരിപ്പ്‌ ഈ ദിവസങ്ങളില്‍ പുറത്ത്‌ ചാടി.

-എന്തായിരുന്നു അവളുടെ ഒരു നെഗളിപ്പ്‌. എല്ലാം മാറിയില്ലെ. മാലേം പുറത്തിട്ട്‌ അവളുടെ ഒരു ഗമ. അവസാനിച്ചല്ലൊ..അഞ്ച്‌ പവന്റെ മാലയൊക്കെ കഴുത്തിലിട്ട്‌ നടക്കുമ്പോള്‍ പരിസരബോധം വേണ്ടെ എന്ന് പറഞ്ഞ്‌ പത്ത്‌ പവന്റെ മാല ധരിച്ച്‌ ഞെളിഞ്ഞ്‌ നടക്കുന്ന ഒരുവള്‍ കുറ്റപ്പെടുത്തി. പോയെങ്കില്‍ കണക്കായിപ്പോയി. അവള്‍ക്കങ്ങനെ വേണം. അവളുടെ കണ്ണിലെന്താ 'മത്ത കുത്തിയിട്ടുണ്ടോ' മാല പൊട്ടിക്കാന്‍ വരുമ്പോള്‍ നിന്ന് കൊടുക്കാന്‍. അഹങ്കാരം.. അല്ലാണ്ടെന്താ...അല്ലെങ്കില്‍ ആ വണ്ടിയുടെ നമ്പറെങ്കിലും നോക്കി വെക്കില്ലായിരുന്നൊ?-

വിവരമില്ലാത്ത കുറ്റപ്പെടുത്തലുകളില്‍ ‍രേഖ ആദ്യമെല്ലാം കണ്ണീരൊഴുക്കിയെങ്കിലും ഭര്‍ത്താവിന്റെ പ്രതികരണങ്ങളില്‍ നിന്ന്‌ അവള്‍ കരുത്താര്‍ജ്ജിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപ്പെടലിന്റെ വേദനയില്‍ നിന്ന്‌ മനസ്സ്‌ മുക്തമായില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്തി എന്ന്‌ സമാധാനിച്ചു. ആയിരങ്ങള്‍ വെറുതെ കൊടുത്താലും പത്ത്‌ പൈസ കയ്യില്‍ നിന്ന്‌ നഷ്ടപ്പെട്ടാല്‍ അതൊരു നീറ്റലായി എന്നും കൂടെ ഉണ്ടാകും.

പത്രം വായിക്കാറില്ലായിരുന്ന രേഖ പത്രം നോക്കുന്ന ഒരുവളായി. ദിവസവും പത്രത്തില്‍ കാണുന്ന മോഷണ വാര്‍ത്തകള്‍‍ വായിച്ച്‌ ഭയവും വേദനയും നേര്‍ത്ത്‌ വന്നു. ക്രമേണ മറ്റ്‌ വാര്‍ത്തകളിലേക്ക്‌ സഞ്ചരിച്ചു തുടങ്ങി.

ഒരാഴ്ച മുന്‍പാണ്‌ അടുത്ത പ്രദേശത്തു നിന്ന്‌ രണ്ടുപേരെ മാല മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്‌. അതും പത്രത്തിലൂടെയാണ്‌ അറിഞ്ഞത്‌. നല്ല ഡ്രസ്സുകളും ബൈക്കും ഒക്കെയായി അടിച്ച്‌ പൊളിച്ച്‌ സിനിമാ സ്റ്റൈലില്‍ ജീവിക്കാന്‍ കണ്ടെത്തിയ വഴി. പ്ളസ്സ്‌ ടൂവിന്‌ പഠിക്കുന്ന നാല്‌ പിള്ളേരുടെ സംഘമാണ്‌ പിടിച്ചുപറി നടത്തിയിരുന്നത്‌. എല്ലാം ഗള്‍‍ഫ്‌കാരുടെ മക്കള്‍. പിടി കൂടുന്ന ഓരോ പിടിച്ചുപറി സംഘത്തിനും വ്യത്യസ്ഥ ഉദ്ദ്യേശങ്ങളാണെങ്കിലും ആഢംബര ജീവിതത്തിന്റെ ആസക്തി തന്നെ മുഖ്യം.

ഫോണ്‍ ബെല്ലടിച്ചപ്പോള്‍ പത്രം മടക്കി എഴുന്നേറ്റു.

"ഹലോ..രേഖയുടെ വീടല്ലെ? ഇത്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്നാണ്‌."
"അതെ..എന്താ സാറെ കാര്യം?"

"ഒരു മാസം മുന്‍പ്‌ നിങ്ങളുടെ ഒരു ചെയിന്‍ നഷ്ടപ്പെട്ടിരുന്നില്ലെ? ഒരു സംഘത്തെ കഴിഞ്ഞ ആഴ്ച പിടികൂടി. അവരുടെ കയ്യില്‍ നിന്ന്‌ കണ്ടെടുത്ത ആഭരണങ്ങളില്‍ നിങ്ങളുടെ ചെയിന്‍ ഉണ്ടൊ എന്ന് തിരിച്ചറിയാന്‍ നാളെ സ്റ്റേഷനില്‍ വരെ ഒന്ന് വരണം."

ഒന്നും മിണ്ടാനാവാതെ റിസീവറും പിടിച്ച്‌ സ്തബ്ധയായി നിന്നു രേഖ. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് കേട്ടത്പോലെ.

സ്റ്റേഷനിലെത്തുമ്പോള്‍ വേറെയും ചിലര്‍ അവിടെ ഉണ്ടായിരുന്നു. വര്‍ദ്ധിച്ച ചങ്കിടിപ്പോടെ ആഭരണം തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞുപോയി. മുന്‍പ്‌ സമാധാനിപ്പിച്ചിരുന്ന പോലീസുകാരനെ കണ്ട് നന്ദി പറയുമ്പോള്‍ പ്രതികളെ ഒന്ന് കാണാന്‍ പറ്റുമോ എന്നന്വേഷിച്ചു. രേഖയെ ഒരു സെല്ലിന് മുന്നിലെത്തിച്ചു. അകത്ത്‌ നാലഞ്ച് ചെറുപ്പക്കാര്‍. ഇതില്‍ ആരാണെന്ന് എങ്ങിനെ തിരിച്ചറിയും?
പെട്ടെന്ന് വെളുത്ത്‌ മെലിഞ്ഞ ഒരുവനില്‍ രേഖയുടെ കണ്ണുകള്‍ ഉടക്കി നിന്നു.
അവന്‍ തന്നെ....
ഞങ്ങള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ വഴിയില്‍ നിര്‍ത്തിവെച്ചിരുന്ന ബൈക്കില്‍ എന്തോ തിരഞ്ഞുകൊണ്ടിരുന്ന അവന്‍ തന്നെ ഇത്.
ശരീരമാകെ ഒരു തരിപ്പ് കയറിയ രേഖ അവന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ച് തുപ്പിയത് പോലീസുകാരന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

[ഇക്കഴിഞ്ഞ ഓണത്തിന് രണ്ടു ദിവസം മുന്‍പ്‌ സംഭവിച്ച കാര്യം ഞാന്‍ കഥയിലൂടെ പങ്കുവെക്കുന്നു. അവസാനഭാഗം ഒഴിച്ച് നിര്ത്തിയാല്‍ പൂര്‍ണ്ണമായും ഞാന്‍ നേരിട്ട സംഭവം. കഥ എന്ന രൂപത്തിലുള്ള പോരായ്മകളും കുറവുകളും അറിയിക്കണം.]

94 അഭിപ്രായങ്ങൾ:

  1. എനിക്ക് യാതൊരു പോരായ്മയും തോന്നിയില്ല. മനോഹരമായ അവതരണം. പക്ഷെ, കളവ് പോയ മാല തിരികെ കിട്ടുക.. അതും നമ്മുടെ നാട്ടില്‍, അത് ചിലപ്പോള്‍ സംഭവിക്കില്ല റാംജി. എന്റെ ചേട്ടന്റെ ഭാര്യയുടെ മാല കളവ് പോയിട്ട് ഇപ്പോള്‍ വര്‍ഷം 8 ആയി. ചേച്ചിയെ തന്നെ കള്ളിയാക്കാനാണ് നമ്മുടെ പോലീസുകാര്‍ ശ്രമിച്ചത്..

    മറുപടിഇല്ലാതാക്കൂ
  2. നല്ല അവതരണം. കേരളത്തില്‍ സാധാരണ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഒരു വ്യത്യാസം; പലപ്പോഴും ഭര്‍ത്താക്കന്മാരുടെയും, പോലീസുകാരുടെയും പക്ഷത്തുനിന്നും നല്ല സപ്പോര്‍ട്ട് ഉണ്ടാവാറില്ല..

    മറുപടിഇല്ലാതാക്കൂ
  3. അനുഭവാവതരണം ആയതുകൊണ്ട് ആസ്വാദ്യത കൂടിയതു പോലെ റാംജി....

    മറുപടിഇല്ലാതാക്കൂ
  4. സ്വര്‍ണ്ണത്തിനു വിലകൂടിയപ്പോള്‍ ചെറുപ്പക്കാര്‍ക്ക് ഒരു വരുമാനമുള്ള തൊഴിലായിമാറിയിരിക്കുന്നു ഈ മാലമോഷണം.

    മറുപടിഇല്ലാതാക്കൂ
  5. Ithupole, exactly ithupole mala nashTappetta aalaanu njaanum. Athukondu katha vegam manassilaayi..

    മറുപടിഇല്ലാതാക്കൂ
  6. നന്നായിരിക്കുന്നു റാംജി..
    വളരെ നല്ല തുടക്കവും നല്ലൊരു അവസാനവും..
    എങ്കിലും പോലീസ് സ്റ്റേഷനിലെ വിവരണങ്ങള്‍ കുറച്ചു കൂടി മനോഹരമാക്കാമായിരുന്നു എന്ന് തോന്നി..

    "ഒന്നും മിണ്ടാനാവാതെ റിസീവറും പിടിച്ച്‌ സ്തബ്ധയായി നിന്നു രേഖ. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് കേട്ടത്പോലെ. "
    നഷ്ടപ്പെട്ടു പോയ മാല തിരിച്ചു കിട്ടാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ സ്തബ്ധയായി എന്ന് എഴുതുന്നതിലും നല്ലത് സന്തോഷം സൃഷ്ടിക്കുന്നതായിരുന്നു എന്ന് തോന്നുന്നു...

    കൂടുതല്‍ പുതുമകള്‍ നിറഞ്ഞ, വിത്യസ്തങ്ങളായ കഥകള്‍ റാംജിയില്‍ നിന്നും പ്രതീക്ഷിച്ചു കൊണ്ട് അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  7. റാംജി ഭായി ,നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു .നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് മാലമോഷണം വളരെ എളുപ്പം പണം കിട്ടുവാനുള്ള ഒരു വഴിയായി മാറിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. എനിക്കിഷ്ടപ്പെട്ടു . ഒരുപാടൊരുപാട്.
    കണ്ടുകൊണ്ടിരിക്കുന്ന പോലെയുള്ള അവതരണം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. Manoraj,
    ആദ്യവായനക്ക് നന്ദി മനു.
    ഞാതില്‍ പറഞ്ഞ പോലീസുകാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. കളിയാക്കലല്ല മറിച്ച് ആശ്വസിപ്പിക്കലായിരുന്നു നടന്നത്. സാധാരണ നഷ്ടപ്പെട്ടത്‌ നഷ്ടപ്പെട്ടത്‌ തന്നെ. പക്ഷെ ഇത്തരം പിടിച്ചുപറിക്കാര്‍ കുറച്ച് കിട്ടിയാല്‍ പിന്നീട് കൂടുതലിനു വേണ്ടി വീണ്ടും പണി തുടരും. എന്നെങ്കിലും പിടിക്കും എന്ന കാര്യവും ശരിയാണ്. ഞങ്ങളുടെ അടുത്ത്‌ മൂന്ന് പേര്ക്ക്ട ഇത്തരത്തില്‍ നഷ്ടപ്പെട്ടത്‌ അഞ്ചും ഒന്പിതും മാസങ്ങള്ക്ക് ‌ ശേഷം തിരിച്ച് കിട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്.

    ദിവാരേട്ടന്‍,
    ഒരു സാധാരണ സംഭവം പോലെ ആയിത്തീര്ന്നിെരിക്കുന്നു. സ്വര്ണ്ണാ ഭരണം ഒഴിവാക്കുക എന്നത് തന്നെ ഏറ്റവും നല്ല പോംവഴി.
    നന്ദി ദിവാരേട്ടാ.

    the man to walk with,
    നന്ദി സുഹൃത്തെ.

    krishnakumar513,
    നന്ദി മാഷെ.

    Jishad Cronic.
    വഴി തെറ്റിയുള്ള സഞ്ചാരം.
    നന്ദി ജിഷാദ്.

    മുകിൽ,
    തുല്യ ദു:ഖിതര്‍ അല്ലെ?
    നന്ദി മുകില്‍.

    മഹേഷ്‌ വിജയന്‍,
    ഒരിക്കലും പ്രതീക്ഷിക്കാത്തത് കേള്ക്കും പോഴുണ്ടാകുന്ന പെട്ടെന്നുള്ള സമ്മിശ്രവികാരമാണ് സ്തബ്ധയാക്കിത്തീര്ക്കു ന്നത്, ഒരു നിമിഷത്തേക്ക്. വിശദമായ അഭിപ്രായത്തിനു
    നന്ദി മഹേഷ്‌.

    Renjith,
    നന്ദി രഞ്ജിത്

    noonus,
    നന്ദി സുഹൃത്തെ.

    ചെറുവാടി,
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  10. " നല്ല ഡ്രസ്സുകളും ബൈക്കും ഒക്കെയായി അടിച്ച്‌ പൊളിച്ച്‌ സിനിമാ സ്റ്റൈലില്‍ ജീവിക്കാന്‍ കണ്ടെത്തിയ വഴി. പ്ളസ്സ്‌ ടൂവിന്‌ പഠിക്കുന്ന നാല്‌ പിള്ളേരുടെ സംഘമാണ്‌ പിടിച്ചുപറി നടത്തിയിരുന്നത്‌. എല്ലാം ഗള്‍‍ഫ്‌കാരുടെ മക്കള്‍. പിടി കൂടുന്ന ഓരോ പിടിച്ചുപറി സംഘത്തിനും വ്യത്യസ്ഥ ഉദ്ദ്യേശങ്ങളാണെങ്കിലും ആഢംബര ജീവിതത്തിന്റെ ആസക്തി തന്നെ മുഖ്യം. "
    ആനുകാലിക സംഭവം..
    നന്നായി അവതരിപ്പിച്ചു..
    എനിക്കിഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  11. നല്ല കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു
    പോലീസ് സ്റ്റേഷന്‍ ഒരു മാതൃക സ്റ്റേഷന്‍ പോലെ തോന്നി ... ഇവിടെ ഇങ്ങനെ കാണുമോ ?

    മറുപടിഇല്ലാതാക്കൂ
  12. കഥയും അതിന്റെ അവതരണവും നന്നായി. അവസാന ഭാഗം കൂട്ടി ചേര്‍ത്തു എന്നു പറഞ്ഞത് മാല തിരിച്ചു കിട്ടിയതോ അതോ കാര്‍ക്കിച്ചു തുപ്പിയതോ?

    മറുപടിഇല്ലാതാക്കൂ
  13. മാഷേ കള്ളന്മാരെ പേടിച്ചു ആഭരണം ഒഴിവാക്കുന്നത് ഒരു പരിഹാരം ആണോ, ഒളിച്ചോടല്‍ പോലെ അല്ലെ... എന്തായാലും അവര്‍ക്ക് മാല തിരിച്ചു കിട്ടിയില്ലേ, നന്നായി.
    വെറും കഥകള്‍ മാത്രമല്ല ഇത് പോലെ സമൂഹത്തിന്റെ അവസ്ഥയെ തുറന്നു കാണിക്കുന്ന രചനകളും... ഒരു സമ്പൂര്‍ണ ബ്ളോഗ് ആവട്ടെ ഇത്..

    മറുപടിഇല്ലാതാക്കൂ
  14. പോരായ്മകലോന്നുമില്ല, നല്ല രചന.
    ടൈറ്റില്‍ കണ്ടപ്പോള്‍ ഹാസ്യമാണോ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  15. നല്ല കഥ...ആനുകാലിക പ്രസക്തിയുള്ളത്...

    മറുപടിഇല്ലാതാക്കൂ
  16. എന്റെ വീടിന്റെ പരിസരത്ത് മാലമോഷ്ടാക്കൾ ബൈക്കിൽ ചെത്തി നടക്കുകായാ. കഴിഞ്ഞ ദിവസം ഒരു മാന്യൻ ബൈക്കിൽ നിന്നിറങ്ങി വന്ന് എന്റെ സ്നേഹിതയോട്, ആരുടെയോ വീട് ഏതാണെന്ന് ചോദിച്ചപ്പോൾ; ചോദ്യത്തിനു ഉത്തരം പറയാതെ ‘സ്വന്തം താലി മുറുകെ പിടിച്ച് അവൾ പേടിച്ച് ഓടി.
    പിന്നെ കഴുത്ത് വേദനിപ്പിക്കാതെ രണ്ട് കൈകൊണ്ടും ചെയിനിന്റെ ഇരുവശത്തും പിടിച്ച് വലിച്ചു പൊട്ടിക്കലാണ് പ്രൊഫഷനൽ കള്ളന്മാർ ചെയ്യുന്നത്. മാലയുടെ വിലയെക്കാൾ മാനസീകപ്രയാസമാണ് അസഹനീയം.
    പിന്നെ കഥയുടെ ഒടുവിൽ കൂട്ടത്തിൽ സ്വന്തം ബന്ധു കൂടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു.

    മറുപടിഇല്ലാതാക്കൂ
  17. കഥയുടെ അവസാനം ഞാന്‍ പ്രതീക്ഷിച്ചത് സ്വന്തം അനുജനേയോ, അടുത്ത ബന്ധുക്കളേയോ സംഘത്തില്‍ കണ്ടു എന്നായിരുന്നു.... നിത്യേന കേള്‍ക്കുന്ന സംഭവമായതുകൊണ്ടാവാം... കഥയാണെങ്കില്‍ കൂടി അത്ര തീവ്രത എനിക്ക് ഫീല്‍ ചെയ്തില്ല.... കഥക്കു വേണ്ട കാതലായ മാറ്റം മോഷണം എന്ന ത്രെഡില്‍ നിന്ന് ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറെ കൂടി നന്നയേനനെം.... അതിന് ഉദാഹരണമാണ് ഞാന്‍ പറഞ്ഞ കഥയുടെ അവസാനം തുപ്പലിനു പകരം അടുത്തറിയാവുന്ന ഒരു വ്യക്തിയെ സംഘത്തില്‍ അവതരിപ്പിക്കുക എന്നത്... ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  18. ഓരോ അനുഭവവും ഓരോ ജീവിതങ്ങളെ കാണിച്ചുതരുന്നു. നമ്മുടെ പോലിസുകാര് ആശ്വസിപ്പിക്കുന്നവരായി മാറിയെങ്കില് അവരെ അനുമോദിക്കണം. മാറിവരുന്ന സര്ക്കാരുകള്ക്കനുസരിച്ച് നിറംമാറുന്ന പോലിസില് നിന്നു വ്യത്യസ്തമായിക്കണ്ട ആ പോലിസ് സ്റ്റേഷന് ഏതാണ്.

    മറുപടിഇല്ലാതാക്കൂ
  19. നീർവിളാകന്റെ തോന്നലുകൾ തന്നെയെന്തേ എനിക്കും തോന്നിയത് ?:)

    കാരണമെന്തെന്നോ ?

    ഈ നോമ്പിന് (കൊച്ചനൂർ-കുന്ദംകുളം)ഒരു വീട്ടിൽ മോഷണം നടത്തിയത് പുറമെ ആരുമായിരുന്നില്ല. പെങ്ങളുടെ മകൻ തന്നെ..

    തൊണ്ടിമുതൽ കിട്ടിയാൽ പോലീസുകാർ തൊണ്ടതൊടാതെ വിഴുങ്ങുന്നതാണ് പലയിടത്തും അനുഭവം; ഇവിടെ മറിച്ചായത് നന്നായി

    മറുപടിഇല്ലാതാക്കൂ
  20. മാല പൊട്ടിക്കാനായി മാത്രം പുതിയ ബൈക്കും ഹെൽമെറ്റും വാങ്ങി ജോലി തുടങ്ങിയ രണ്ട് പയ്യന്മാരെ പോലീസ് പൊക്കിയത് എന്റടുത്ത നാട്ടിൽ നിന്നാണ്. നമ്മുടെ യുവത്വം ആർഭാടത്തിനു പിറകെ പായുകയാണ്. അതിനവർ എന്തുമാ‍ർഗ്ഗവും സ്വീകരിക്കും എന്ന അവസ്ഥയായിക്കഴിഞ്ഞു.

    യാഥാർത്ഥ്യമായി ചേർന്നു നിൽക്കുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  21. റിയാസ് (മിഴിനീര്ത്തു ള്ളി),
    നന്ദി റിയാസ്‌.

    ramanika,
    ഇവിടെ ആ സ്റേഷനില്‍ (ഇരിഞ്ഞാലക്കുട) പോലീസുകാര്‍ പെരുമാറിയ രീതിയാണ് ഒരക്ഷരം പോലും കൂട്ടിച്ചെര്ക്കലുകളില്ലാതെ പറഞ്ഞത്.
    നന്ദി രമണിക.

    Mohamedkutty മുഹമ്മദുകുട്ടി,
    പത്രം നോക്കാന്‍ തുടങ്ങുന്നത് മുതലുള്ള സംഭവം കൂടുതലായി ചേര്ത്ത താണ്.
    നന്ദി മാഷെ.

    ബിജിത്‌ :|: Bijith ,
    പല കാര്യങ്ങളും നമുക്ക്‌ പറയാനും ചിന്തിക്കാനും കഴിഞ്ഞെന്നിരിക്കും. അത് പ്രാവര്ത്തികമാക്കാന്‍ നമ്മുടെ വ്യവസ്ഥിതിയെകൂടി അനുകൂലമാക്കിത്തീര്ക്കെണ്ടിയിരിക്കുന്നു. സ്വര്ണ്ണം ഉപയോഗിക്കുക എന്നത് നമ്മള്‍ മലയാളികള്ക്ക് മാത്രമുള്ള ഒരു ശീലം ആണ്. മറ്റുള്ളവരെ പ്രലോപിക്കുന്ന തരത്തിലുള്ള എന്തും ഒഴിവാക്കുക എന്നത് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
    നന്ദി ബിജിത്‌.

    തെച്ചിക്കോടന്‍ ,
    ഒരു ഓര്മ്മടപ്പെടുത്തലാണ് കഥയുടെ പേരിലൂടെ ഞാന്‍ ഉദ്യേശിച്ചത്.
    നന്ദി സുഹൃത്തെ.

    ചാണ്ടിക്കുഞ്ഞ് ,
    നന്ദി സുഹൃത്തെ.

    mini//മിനി ,
    സ്വന്തം അനുഭവമാകുമ്പോള്‍ കഥയേക്കാള്‍ കൃത്യമായ സംഭവങ്ങള്‍ പകര്ത്താന്‍ ശ്രമിച്ചു. സ്വര്ന്നഭാരണം അണിഞ്ഞ് പുറത്തിറങ്ങാനോ ബസ്സില്‍ യാത്ര ചെയ്യാനോ കഴിയാതെ ആയിരിക്കുന്നു. അത് ഒഴിവാക്കുന്നത് തന്നെയാണ് മനസ്സമാധാനത്ത്തിനു നല്ലതെന്നു തോന്നുന്നു.
    നന്ദി ടീച്ചര്‍.

    നീര്വിടളാകന്‍ ,
    കഥ അല്ലാത്തതിനാലാണ് അത്ര കൊഴുപ്പിക്കാന്‍ എന്റെ മനസ്സ്‌ അനുവദിക്കാതിരുന്നത്. യഥാര്ത്ഥ സംഭവം ഒട്ടും അതിശയോക്തി കലര്ത്താതെ പറയുക എന്ന് ഞാന്‍ ഉദ്യെശിച്ചിരുന്നു. ഒരു കഥ എന്ന നിലക്കുള്ള ആ കുറവ് തുറന്നു പറഞ്ഞത്തില്‍ വളരെ സന്തോഷം ഉണ്ട്.
    നന്ദി സുഹൃത്തെ.

    സലാഹ്,
    അനുഭവങ്ങള്‍ തന്നെ ഓരോന്നും പഠിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട പോലീസ്‌ സ്റേഷന്‍ ആണ്.
    പത്രം വായിക്കുന്നത് വരെ മാത്രമേ സംഭവം ഉള്ളു. പിന്നെയുള്ളത് കഥ അവസാനിപ്പിച്ചതാണ്.
    നന്ദി സലാഹ്.

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ,
    സാധാരണ ഒറ്റപ്പെട്ട കേസുകളില്‍ സംഭവിക്കുന്നത് സ്വന്തം ആള്ക്കാര്‍ തന്നെയാണ് മോഷണം നടത്തുന്നത്. ഇവിടെ ഒരു ഗാങ്ങിന്റെ തൊഴില്‍ ആണ് സംഭവം. പോലീസിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണു ഈ സംഭവത്തില്‍ നിന്നും എനിക്ക് ബോധ്യമായത്‌.
    നന്ദി ബഷീര്‍.

    മറുപടിഇല്ലാതാക്കൂ
  22. "നിനക്ക്‌ ഒന്നും പറ്റിയില്ലല്ലൊ? പോയത്‌ പോട്ടെ. കിട്ടിയാല്‍ കിട്ടി എന്ന്‌ പറഞ്ഞു. അതാണ്‌ ആകെ കൂടി ഒരു സമാധാനം."

    കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് കിട്ടാത്ത ഒന്ന്... സാന്ത്വനം..!
    പതിവുപോലെ പതിരില്ലാത്ത പറച്ചില്‍..!

    ഇഷ്ടമായി..!!

    മറുപടിഇല്ലാതാക്കൂ
  23. തലക്കെട്ട് മുതൽ മറ്റുപലതും ഭായിയുടെ മറ്റ് കഥകളെ അപേഷിച്ച് ,ഇതിന് തീവ്രത കുറവായിരുന്നു എന്നു പറയാം...

    ഇതൊക്കെ ഞാൻ സംഭവങ്ങൾ ജസ്റ്റ് പറഞ്ഞൂപോകുന്ന പോലുള്ള ഒരനുഭവം മാത്രം...!

    നിങ്ങളെപ്പോലെ കഴിവുള്ളവർ ആയതിന്റെ സ്റ്റാൻഡേർഡ് നിലനിറുത്തുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്...കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  24. ""ഞാനിന്നുവരെ ജീവനെക്കാളുപരി സൂക്ഷിച്ചിരുന്ന എന്റെ താലിയെങ്കിലും തിരികെ തരാമായിരുന്നില്ലെ....അവന്‍ വലിച്ച്‌ പൊട്ടിച്ചത്‌ എന്റെ കെട്ട്‌ താലിയാണ്‌""
    ഇതില്‍ ഉടക്കി എന്റെ കണ്ണുകള്‍ ...

    മറുപടിഇല്ലാതാക്കൂ
  25. ബൌദ്ധിക തലങ്ങളിലേക്ക് കോണിപ്പടി കയറി ചിന്താ സരണികളെ ചൂടുപിടിപ്പിക്കാതെ നാട്ടില്‍ അനുദിനം നടമാടിക്കൊണ്ടിരിക്കുന്ന യുവത്വങ്ങളുടെ അധാര്‍മ്മിക വിളയാട്ടങ്ങളെയും അതിനിരയാകേണ്ടി വന്ന തികച്ചും ഗ്രാമ്യമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ വ്യഥകളും ,വേദനകളും , അവള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങളും ആലങ്കാരികതകകളുടെ അകമ്പടികളില്ലാതെ അതി മനോഹരമായി വിവരിച്ചിരിക്കുന്നു . അതോടൊപ്പം തന്നെ നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന പോലീസ് കഥകളില്‍ നിന്നും വ്യത്യസ്തമായി നന്മയുടെയും സാന്ത്വനത്തിന്റെയും പ്രതീകമായി പോലീസുകാരനേയും അവതരിപ്പിക്കുമ്പോള്‍ അത് സമൂഹത്തിനു പുതുമയുള്ള ഒരു സന്ദേശമായി മാറുന്നു. അവിടെ അനുഭവം കഥയുടെ രൂപം പ്രാപിക്കുന്നു .ഒപ്പം വ്യത്യസ്തമായ വായനാനുഭവവും . സ്വന്തം കരവിരുതില്‍ മിനഞ്ഞെടുത്ത ചിത്രം അതിമനോഹരം .

    മറുപടിഇല്ലാതാക്കൂ
  26. 20 കൊല്ലത്തോളമായി എന്റെ ഭാര്യ കാത്തിരിക്കുന്നു. ഒരു പത്രത്തിലും വന്നില്ല. പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിളിയും വന്നില്ല.

    അരപ്പവന്റെ മാലയല്ലെ പോവട്ടേന്ന് ഞാനും. എന്നാലും...

    ഒന്നേ അന്നും ഇന്നും ഞാൻ പറയാറുള്ളു. പുറത്ത് പോവുമ്പോൾ കുട്ടികൾക്ക് മാലയിട്ട് കൊടുക്കരുത്. എത്ര ശ്രദ്ധിച്ചാലും ഒരവസരത്തിൽ പിടിച്ച് പറി നടക്കുമെന്ന് തീർച്ച. അതിനാൽ മുക്കു പണ്ടമിട്ട് പുറത്തിറങ്ങുക.
    എന്നാലും ഇന്ന് വരെ കേട്ടിട്ടില്ല.
    ആകെ ഒരു പവനിലധികം ഉണ്ടാവാറില്ല. എന്നാലും
    പവനു പതിനയ്യായിരം രൂപയാ...

    മറുപടിഇല്ലാതാക്കൂ
  27. മുല്യ ബോധമില്ലാത്ത അടിപൊളി തലമുറ ...!
    അനുഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നു ..
    മാല തിരിച്ചു കിട്ടിയല്ലോ ..ഭാഗ്യം...!

    മറുപടിഇല്ലാതാക്കൂ
  28. അവന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ച് തുപ്പിയത്...........................

    ഇങ്ങനെ പ്രതികരിക്കുന്ന രേഖമാര്‍ ഇനിയും ഉണ്ടാകട്ടെ

    മറുപടിഇല്ലാതാക്കൂ
  29. എനിക്ക് നിരാശയാണ് മാഷേ... മാഷിന്റെ മറ്റു കഥകളെ വച്ച് നോക്കിയാല്‍ അതിന്‍റെ അടുത്തൊന്നും ഇല്ല ഇത് എന്ന് എന്‍റെ അഭിപ്രായം. ചേട്ടന്‍റെ, സാധാരണ കഥ പറച്ചിലിന്റെ ആ ഒരു സുഖം എവിടെയൊക്കെയോ നഷ്ട്ടപ്പെട്ട പോലെ.

    മറുപടിഇല്ലാതാക്കൂ
  30. മനസ്സാക്ഷിയുള്ളവര്‍ക്ക് ഇന്ന് ചെയ്യാന്‍ പറ്റുന്ന ജോലിയെന്തെങ്കിലുമുണ്ടോ ! മോഷണം തൊഴിലാക്കിയവരുടെ കാര്യം പ്രത്യേകിച്ച് പറയാനില്ലല്ലോ .
    പിന്നെ താലിയുടെ മഹത്വം സൂക്ഷിക്കാനാണോ അഞ്ചുപവന്റെ മാലയില്‍ കോര്‍ത്തുകെട്ടി നടക്കുന്നത് .കയ്യിലുള്ള പണ്ടങ്ങള്‍ നാട്ടാരെ കാണിക്കാന്‍ കൂടിയല്ലേ .അപ്പോ ആ ചെക്കനെ എങ്ങിനെ കുറ്റം പറയാനാകും അവന്റെ ആവശ്യവും അതുതന്നെയായിരുന്നില്ലേ .പിന്നെ മനസ്സാക്ഷിയും സമ്പൂര്‍ണ്ണ മാന്യരുമുള്ള നാട്ടിലുമൊന്നുമല്ലല്ലോ നമ്മള്‍ ജീവിക്കുന്നത് .തെറ്റുകളെ ന്യായീകരിച്ചതല്ല ,കൊള്ളക്കാരായ ഭരണകര്‍ത്താക്കളും ജനനായകരുമുള്ള നാട്ടില്‍ ഈ വക കുട്ടികള്ളന്മാരുടെ സ്ഥാനം ഏറ്റവും പുറകിലല്ലേ വേണ്ടത് .പക്ഷേ ഇവിടെ ഇരുട്ടുകൊണ്ട് ഓട്ട അടക്കുക മാത്രമല്ലേ ചെയ്യുന്നത് . റാംജീ വിഷയങ്ങളുടെ വ്യത്യസ്ഥത തുടരട്ടെ ....

    മറുപടിഇല്ലാതാക്കൂ
  31. ഞങ്ങളുടെ ജീവിതത്തിലും ബോബേയില്‍ വെച്ച് ഇത് പോലൊരു സംഭവം ഉണ്ടായിട്ടുണ്ട്. പോലീസ്സില്‍ പരാതിപെട്ടില്ല-അവിടെ കയറി ഇറങ്ങേണ്ട ബുദ്ധിമുട്ട് ഓര്‍ത്ത്.
    നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
  32. @ ആളവന്താന്‍:
    ഇയാള്‍ക്ക് നിരാശ തോന്നും. കാരണം ഇത് കഥയല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റാംജിയുടെ ശ്രീമതിയുടെ മാല ബൈക്കില്‍ വന്ന ചിലര്‍ തട്ടിപ്പറിച്ചു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അന്ന് തന്നെ ഈ വിഷമം ചാറ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു. പിറ്റേന്ന് മെയില്‍ വഴി കണ്ണൂരാന്‍ ഈ വിവരം അന്വേഷിച്ചെങ്കിലും 'നിരാശ'യായിരുന്നു ഉത്തരം. ആകെയുള്ള ഒരു മാല എന്ന് കൂടി രാംജി പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. എത്ര അദ്ധ്വാനിച്ചാലാണ് പ്രവാസിക്ക് ഒരു സന്തോഷം ലഭിക്കുന്നത്! ഉള്ളിലെ ദുഃഖം കടിച്ചമര്‍ത്തി അതൊരു കഥയായി അവതരിപ്പിച്ച അദ്ദേഹത്തെ അഭിനന്ദിക്കുകയല്ല, ആശ്വസിപ്പിക്കാനാണ് നമുക്ക് കഴിയേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  33. കഥയായോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയാനാകൂ. പക്ഷേ, കഥയേക്കാള്‍ ഒരു സംഭവം അതേപടി റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു. അതും നേരിട്ടു കാണുന്നതു പോലെ ഉള്ള അനുഭവം വായനക്കാര്‍ക്ക് പകര്‍ന്നു തരാന്‍ കഴിഞ്ഞിട്ടുണ്ട്.

    സാധാരണയില്‍ നിന്നും വ്യത്യസ്തരായ ആ പോലീസുകാര്‍ക്കും ഒരു സല്യൂട്ട്.

    മറുപടിഇല്ലാതാക്കൂ
  34. നല്ല കഥ. വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ആദ്യമായിട്ടാണ്‌ ഇവിടെ. ഇനി മറ്റു പോസ്റ്റുകള്‍ വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  35. ഒപ്പിട്ട്‌ കൊടുത്ത്‌ വീട്ടിലേക്ക്‌ തിരിക്കുമ്പോള്‍ രേഖയുടെ മനസ്സ്‌ കലുഷിതമായിരുന്നു. നാട്ടിലുള്ളവരെ എങ്ങിനെ‍ നേരിടും. അവരുടെ വാക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സംഭവിച്ച നഷ്ടത്തേക്കാള്‍ മനസ്സിനെ മുറിപ്പെടുത്തും.
    രാംജീ.. രാംജീ ഈഎഴുതിയത് സത്യം.
    കഥ നന്നായിട്ടുണ്ട്. ഇപ്പോള്‍ പിടിച്ചു പറിയുടെ സ്റ്റൈല്‍
    ഇതാണ്.

    മറുപടിഇല്ലാതാക്കൂ
  36. റാം ജീ :- ഒത്തിരി സത്യങ്ങള്‍ തനിമയോടെ പകര്‍ത്തി ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  37. വീട്ടില്‍ വന്നു വരെ മല പൊട്ടിക്കുന്നവരുണ്ട്. നാടിന്റെ ഒരു ശാപം ആണിവര്‍.

    പക്ഷെ നമ്മള്‍ ആപത്തില്‍പ്പെടുമ്പോള്‍ ആണ് പലരെയും തിരിച്ചറിയുക. രേഖയെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചവര്‍ അവര്‍ക്ക് വാക്ക് തിരിച്ചെടുക്കാന്‍ കഴിയുമോ?

    മറുപടിഇല്ലാതാക്കൂ
  38. അജ്ഞാതന്‍9/15/2010 02:00:00 PM

    കഥ വളരെ നനയിടിണ്ട്.... പക്ഷെ ഇതു സ്വന്തം അനുഭവ കഥ ആണ് എന്ന് അറിയുനത്തില്‍ വിശേമവും ഉണ്ട ...സ്വന്തം അനുഭവം നല്ല ഒരു കഥയകി മാറ്റി നകളോട് പക്കുവച്ചതില്‍ വളരെ നന്ദി......

    എന്നും നലതു മാത്രം വരട്ടെ....

    സ്നേഹത്തോടെ


    നിതിന്‍ പ്രേം ( നിതി )

    മറുപടിഇല്ലാതാക്കൂ
  39. റാംജീ, അനുഭവങ്ങള്‍ കഥകളായി രൂപാന്തരപ്പെടുത്തുമ്പോള്‍ അത് വായനക്കാരന്റെ കൂടി അനുഭവങ്ങളായി മാറുന്നു...... ഇവിടെയും അത് സംഭവിക്കുന്നു.... നന്നായി അവതരിപ്പിച്ചു...... അഭിനന്ദനങ്ങള്‍.... ഇല്ലസ്‌ട്രേഷനും നന്നായി.

    മറുപടിഇല്ലാതാക്കൂ
  40. അലി,
    അതെ എന്തും ചെയ്യാവുന്ന ഒരവസ്ഥ വന്നുപെട്ടിരിക്കുന്നു.
    നന്ദി അലി.

    A.FAISAL,
    ആദ്യമെല്ലാം സഹതാപം പെയ്തിറങ്ങും. പിന്നെപ്പിന്നെ അത് കൂരമ്പുകളാകും
    നന്ദി ഫൈസെല്‍.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    BILATTHIPATTANAM,
    ഇത്തരം അനുഭവങ്ങള്‍ കഥയാക്കുമ്പോള്‍ സംഭവിക്കുന്ന പോരായ്മകള്‍
    അല്ലെ മുരളിയേട്ടാ.
    നമുക്ക് അടുത്തതില്‍ പോരായ്മ തീര്ക്കാം .
    നന്ദി മുരളിയേട്ടാ.

    MyDreams,
    അത്തരം ഒരു മാനസിക പ്രയാസമാണ് പണത്തേക്കാള്‍ അവരെ പ്രയാസപ്പെടുത്തുന്നത്.
    നന്ദി സുഹൃത്തെ..

    Abdulkader kodungallur,
    കഥയേക്കാള്‍ ശക്തമായ അഭിപ്രായങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുന്നതില്‍
    വളരെ സന്തോഷം. പോലീസ്‌ അനുഭവം സംഭവിച്ചത്‌ തന്നെ.
    നന്ദി ഭായി.

    OAB/ഒഎബി ,
    അന്നത്തെതില്‍ നിന്നും അല്പം ചില മാറ്റങ്ങളൊക്കെ ഇപ്പോള്‍ പോലീസില്‍ സംഭാവിച്ചിട്ടുനെന്നാണ് തോന്നുന്നത്. എന്റെ അറിവില്‍ രണ്ടു പേര്ക്ക് ആഭരണങ്ങള്‍ തരിച്ച് കിട്ടിയത്‌ എനിക്കറിയാം. അതും എട്ട്‌ മാസത്തിനു ശേഷം.
    നന്ദി ബഷീറിക്ക.

    Sneha ,
    പത്രം വായന തുടങ്ങുന്നത് വരെ മാത്രമേ സംഭവം ഉള്ളു. പിന്നെ എന്റെ ആഗ്രഹം ആണ്.
    നന്ദി സ്നേഹ.

    ആയിരത്തിയൊന്നാംരാവ് ,
    നന്ദി സുഹൃത്തെ.

    ആളവന്താുന്‍.
    ഇത്തരം സംഭവങ്ങള്‍ കഥകള്‍ ആക്കുമ്പോള്‍ സംഭവിക്കുന്ന കുറവുകള്‍ അല്ലെ. നമുക്ക്‌ നേരെ ആക്കാം.
    നന്ദി വിമല്‍.

    ജീവി കരിവെള്ളൂര്‍ ,
    ചെറിയ കള്ളന്മാര്ക്ക് സ്ഥാനം പുറകിലല്ലേ എന്ന തത്വത്തോദ്‌ യോജിക്കാന്‍ കഴിയില്ല. ചെറുതായാലും വലുതായാലും കള്ളന്മാര്‍ കള്ളന്മാര്‍ തന്നെ. അതിനു ഒരുവിധ ന്യായീകരണവും ന്യായമല്ല എന്നുതന്നെ ഞാന്‍ കരുതുന്നു. എല്ലാരും കള്ളന്മാരും കൊള്ളക്കാരും ആകുന്നില്ല. ഈ കഥയില്‍ ബിജിത്‌ ഒരഭിപ്രായം എഴുതിയിരുന്നു “സ്വര്ണ്ണം ഉപയോഗിക്കാതിരിക്കുക എന്നത് കള്ളന്മാരെ പേടിച്ച് ഒളിച്ചോടലല്ലേ” എന്ന്. ജീവിയുടെ വിലയിരുത്തളിനെക്കാള്‍ ബിജിത്‌ പറഞ്ഞതല്ലേ കൂടുതല്‍ ചേരുക. അത്തരം ചില പ്രധിരോധങ്ങള്ക്ക് നമ്മള്‍ തയ്യാറെടുക്കലല്ലേ വേണ്ടത്‌? സ്വര്ണ്ണം ഉപയോഗിക്കണോ വേണ്ടയോ എന്നത് മറ്റൊരു മേഘലായാണ്. മലയാളികളുടെ മാത്രം ഒരു ശീലമാണ് സ്വര്ന്നഭ്രമം. വ്യക്തിപരമായി സ്വര്ണ്ണം് ഉപയോഗിക്കുന്നതിനോട് ഞാന്‍ എതിരാണ്. മനുഷ്യന്റെ സാഹചര്യങ്ങള്‍ പലപ്പോഴും പലതില്‍ നിന്നും വേറിട്ട്‌ ചിന്തിക്കാന്‍ അവനെ പ്രേരിപ്പിക്കും. അതിന്റെ കാരണം അത്തരം ഒരു സാമൂഹിക ചുറ്റുപാട് നമുക്ക്‌ ആയിട്ടില്ല എന്നത് തന്നെ.
    അഭിപ്രായങ്ങള്ക്ക്ര വളരെ വളരെ നന്ദി ജീവി.

    മറുപടിഇല്ലാതാക്കൂ
  41. തുപ്പുവല്ല അവനെ ഒക്കെ ഞെക്കി കൊല്ലണം

    മറുപടിഇല്ലാതാക്കൂ
  42. jyo,
    നന്ദി ജ്യോ.

    കണ്ണൂരാന്‍ / K@nnooraan,
    കഥ എന്ന രൂപത്തില്‍ അഭിപ്രായം അറിയിക്കണം എന്ന് ഞാന്‍ പോസ്റ്റില്‍ ചേര്ത്തിരുന്നു.
    അതുവെച്ച് പഴയ കഥകളെ മുന്‍നിര്‍ത്തി വിമല്‍ (ആളവന്താന്‍) അഭിപ്രായം അറിയിച്ചതാണ്.
    നിന്റെ സ്നേഹം ഞാന്‍ മനസ്സിലാക്കുന്നു കണ്ണൂ....
    നന്ദി കണ്ണൂരാന്‍.

    ശ്രീ,
    പോലീസുകാര്ക്ക്്‌ ആദ്യത്തേതില്‍ നിന്നും അല്പം ചില നല്ല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്‌.
    നന്ദി ശ്രീ.

    chandni,
    സന്ദര്ശ്നത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി.
    വീണ്ടും കാണാം.

    Pranavam Ravikumar a.k.a. Kochuravi,
    അഭിപ്രായം ഞാന്‍ വായിച്ചിരുന്നു.
    നന്ദി രവികുമാര്‍.

    കുസുമം ആര്‍ പുന്നപ്ര,
    കൂട്ടിച്ചെര്ക്കmലുകളില്ലാതെ ഒരു സംഭവം പറഞ്ഞതാണ്.
    നന്ദി ടീച്ചര്‍.

    പേടിരോഗയ്യര്‍ C.B.I,
    നന്ദി സുഹൃത്തെ.

    Sukanya,
    വാക്കുകള്കൊ്ണ്ട് മുറിവേല്പിക്കുന്നവര്ക്ക് ഒരു തരം ക്രൂരമായ തൃപ്തി ലഭിക്കും.
    നന്ദി സുകന്യ.

    നിതി,
    നന്ദിയുണ്ട് നിതി.

    thalayambalath,
    “അനുഭവങ്ങള്‍ കഥകളായി രൂപാന്തരപ്പെടുത്തുമ്പോള്‍ അത് വായനക്കാരന്റെ കൂടി അനുഭവങ്ങളായി മാറുന്നു”
    വളരെ സന്തോഷം തോന്നി ഇത് വായിച്ചപ്പോള്‍.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  43. കഥയുടെ അവസാനം ഞാന്‍ പ്രതീക്ഷിച്ചത് സ്വന്തം അനുജനേയോ, അടുത്ത ബന്ധുക്കളേയോ സംഘത്തില്‍ കണ്ടു എന്നായിരുന്നു..മാഷിന്റെ മറ്റു കഥകളെ വച്ച് നോക്കിയാല്‍ അതിന്‍റെ അടുത്തൊന്നും ഇല്ല ഇത് എന്ന് എന്‍റെ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  44. റാംജീ , കള്ളന്മാരെ ന്യായീകരിക്കാന്‍ ശ്രമിച്ചതല്ല .ഇത്തരം പ്രവണതകളോടുള്ള പ്രതികരണം ഇതില്‍ മാത്രം ഒതുങ്ങരുതെന്ന് ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചെന്നു മാത്രം. പിന്നെ ഒളിച്ചോടുകയൊന്നും വേണ്ട .ഈ ആഭരണഭ്രമത്തോടുള്ള ചെറിയൊരു വിയോജിപ്പു മാത്രം .നേരത്തെ പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലല്ല താങ്കള്‍ ഉള്‍ക്കൊണ്ടതെന്ന് തോന്നിയതിനാല്‍ വീണ്ടും കമന്റിയതാണ് .

    മറുപടിഇല്ലാതാക്കൂ
  45. ഒഴാക്കന്‍,
    നന്ദി ഒഴാക്കന്‍.

    lekshmi. lachu,
    ഇത്തരം അനുഭവം കഥ ആക്കുമ്പോള്‍ സംഭവിക്കുന്ന കുറവുകള്‍ അല്ലെ?
    നന്ദി ലക്ഷ്മി.

    ജീവി കരിവെള്ളൂര്‍,
    വീണ്ടും വന്നതിന് നന്ദി ജീവി.

    മറുപടിഇല്ലാതാക്കൂ
  46. അനുഭവങ്ങള്‍ ആകുമ്പോള്‍ തീവ്രമായ് എഴുതാം...ആലോചിച്ചു വിഷമിക്കേണ്ടതില്ല...
    മനോഹരം റാംജി സര്‍..

    മറുപടിഇല്ലാതാക്കൂ
  47. അനുഭവ കഥ വായിക്കാന്‍ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു ആള്‍ ആണ് ഞാന്‍ .അതിലെ തീവ്രത തന്നെ കാരണം ,ഇത് വായിച്ചപോള്‍ ,രേഖയുടെ വിഷമവും ,പിന്നെ സന്തോഷവും മനസ്സിലായി .അതിനിടയില്‍ ഈ വാക്കുകളും ...

    അഞ്ച്‌ പവന്റെ മാലയൊക്കെ കഴുത്തിലിട്ട്‌ നടക്കുമ്പോള്‍ പരിസരബോധം വേണ്ടെ എന്ന് പറഞ്ഞ്‌ പത്ത്‌ പവന്റെ മാല ധരിച്ച്‌ ഞെളിഞ്ഞ്‌ നടക്കുന്ന ഒരുവള്‍ കുറ്റപ്പെടുത്തി. പോയെങ്കില്‍ കണക്കായിപ്പോയി. അവള്‍ക്കങ്ങനെ വേണം. അവളുടെ കണ്ണിലെന്താ 'മത്ത കുത്തിയിട്ടുണ്ടോ' മാല പൊട്ടിക്കാന്‍ വരുമ്പോള്‍ നിന്ന് കൊടുക്കാന്‍. അഹങ്കാരം.. അല്ലാണ്ടെന്താ...അല്ലെങ്കില്‍ ആ വണ്ടിയുടെ നമ്പറെങ്കിലും നോക്കി വെക്കില്ലായിരുന്നൊ?-

    മാല പോയ ആളുടെ വിഷമം മനസ്സിലാക്കാതെ കുറ്റം പറയുന്നവരും .............

    എന്തായാലും ഭായ് ടെ കഥകളില്‍ നല്ല അവതരണം എന്നും നിലനിര്‍ത്തുന്നു !!

    മറുപടിഇല്ലാതാക്കൂ
  48. ഒരു ‘അനുഭവത്തിന്റെ‘നല്ല അവതരണം. പിന്നെ, ആ വിവരണത്തില്‍ പറയുന്നത് പോലെ സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്ന പോലീസുകാര്‍ കേരളത്തിലുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  49. റാംജി ഈ കഥയ്ക്ക് ഒരു പോരായ്മയും എനിക്ക് തോന്നിയില്ല. പതിവു പോലെ നന്നായി അവതരിപ്പിച്ചു.

    ഒരു കാര്യം പറയുന്നതില്‍ എന്നോട് നീരസം തോന്നരുത്. കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും അവസരങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ എന്തിനാണ്‌ സ്ത്രീകള്‍ സ്വര്‍‌ണ്ണം കഴുത്തിലിട്ടു നടക്കുന്നത്. താലി ധരിക്കണമെന്ന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ അതൊരു മുത്തുമാലയില്‍ ആയാല്‍ എന്താണ്‌ പ്രശ്‌നം? കേരളത്തിലെ സ്ത്രീകളുടെ സ്വര്‍‌ണ്ണ ഭ്രമം കുറഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങളും കുറയും എന്നാണ്‌ എന്റെ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  50. വേദനിപ്പിയ്ക്കുന്ന അനുഭവം.

    മറുപടിഇല്ലാതാക്കൂ
  51. അനുഭവാവതരണം വളരെ നന്നായിട്ടുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  52. junaith,
    നന്ദി ജുനൈത്.

    siya,
    അനുഭവം അതേപോലെ കൃത്യമായി അവതരിപ്പിക്കുമ്പോള്‍ കഥയുടെ സൌന്ദര്യം ചിലപ്പോഴൊക്കെ നഷ്ടപ്പെടാന്‍ വഴിയുണ്ട്. ഇവിടെയും വളച്ചുകെട്ടാതെ അനുഭവം പറഞ്ഞു എന്ന് മാത്രം.
    നന്ദി സിയാ.

    അനില്കുിമാര്‍. സി.പി.,
    ഇത്തരം പോലീസുകാരെ ഇപ്പോള്‍ നമ്മുടെ ചില സ്റേഷനുകളില്‍ കാണാം എന്നത് സത്യമാണ്. ഞാനതില്‍ പറഞ്ഞത്‌ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട പോലീസ്‌ സ്റേഷനിലെ പോലീസുകാര്‍ പെരുമാറിയ രീതിയാണ്.
    നന്ദി മാഷേ.

    perooran,
    നന്ദി പെരൂരാന്‍.

    Vayady,
    കേരളത്തിലെ സ്ത്രീകളുടെ ശീലവും ഒരു തരം ഭ്രമവും തന്നെ. പലപ്പോഴും പുരുഷന്മാരും അതിനായി കൂട്ട് നില്ക്കെശണ്ടാതായി വരാറുണ്ട്. കാലങ്ങളായി തുടരുന്ന ഒന്നാണ് താലി. പക്ഷെ അത് ധരിക്കാന്‍ സ്വര്ണ്ണം വേണമെന്നില്ല. വായാടി പറഞ്ഞത്‌ ശരിതന്നെ. സ്വര്ണ്ണ ഭ്രമം അവസാനിപ്പിക്കുന്നത് തന്നെയാണ് വഴി. ഞാനിതില്‍ പോലീസുകാരനിലൂടെ സൂചിപ്പിച്ചിരിക്കുന്നതും അതുതന്നെ.
    അഭിപ്രായം എന്തായാലും എഴുതാം. അതിനൊന്നും യാതൊരു പ്രയാസവും ഉണ്ടാകില്ല.
    നന്ദി വായാടി.

    Echmukutty
    നന്ദി എച്മു.

    വരവൂരാൻ,
    നന്ദി വരവൂരാന്‍.

    മറുപടിഇല്ലാതാക്കൂ
  53. റാംജി,കുറച്ച് വൈകിപ്പോയി.കഥയുടെ അഭിപ്രായം പറയുമ്പോൾ, പൊട്ടിച്ചി വായിച്ച ഒരാൾക്ക് കുറേ കൂടി നന്നാക്കാം എന്ന് തോന്നും. ശീർഷകത്തിൽ നിന്നും പലരുടെയും കമന്റുകളിൽ നിന്നും മനസ്സിലായത് ഇത് താങ്കൾ നേരിട്ട ഒരു അനുഭവമെന്നാണ്. ആ വ്യൂവിൽ കുഴപ്പമില്ലാ എന്ന് തോന്നുന്നു. അത് തിരിച്ച് കിട്ടിയോ? ഇത് ഒരു തമാശ പോസ്റ്റാണെന്ന് ശീർഷകം വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തോന്നൽ കഥയുടെ അവസാനം വരെ നിലനിൽക്കുന്നുണ്ട്. റാംജി കളം മാറ്റി ചവിട്ടി തമാശ എഴുതിയോ എന്ന് ഒരു സംശയം ആദ്യം തോന്നി. പൊട്ടിച്ച് പോലുള്ള തകർപ്പൻ കഥകൾ ഇനിയും പ്രതീക്ഷിച്ച് കൊണ്ട്.. കാണാം.. കാണും. ജയ് ഹിന്ദ്. ഹാപ്പി ബാച്ചിലേഴ്സ്.

    മറുപടിഇല്ലാതാക്കൂ
  54. എന്തായാലും ആ ‘പോലീസുകാർക്ക് ഒരു സല്യൂട്ട്‘

    ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരേ ഒരു വഴിയേ ഞാൻ കാണുന്നുള്ളു.
    വില കൂടിയ സ്വർണ്ണമിട്ടു ചെത്തുന്നതിനു പകരം അതു പോലെ തോന്നിപ്പിക്കുന്ന മറ്റു ആഭരണങ്ങൾ ധരിക്കാൻ ശ്രമിക്കുക.

    ഭാര്യമാർ താലി കനം കൂടിയ സ്വർണ്ണമാലയിൽ തന്നെ വേണമെന്നു വാശി പിടിക്കുന്നതും ഇത്തരം ചെറുപ്പക്കാർക്ക് പ്രചോദനമകും...!

    പിന്നെ അവസാന ഭാഗത്ത് ആ ‘തുപ്പൽ‘ അത്ര ശരിയായിട്ടു തോന്നിയില്ല. മനസ്സാക്ഷി ഉള്ളവർക്കല്ലെ ആ തുപ്പലിന്റെ അർത്ഥം മനസ്സിലാകുകയുള്ളു. അവനെ പോലെ ബൈക്കും വാങ്ങി കറങ്ങി നടക്കുന്നവർക്ക് ‘ഞാൻ പുറത്തോട്ടൊന്നിറങ്ങട്ടടി.. നിന്നെ കാണിച്ചു തരാം..’എന്നു തോന്നാനാണു സാദ്ധ്യത.....!!

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  55. നന്നായിരിക്കുന്നു റാംജി..

    മറുപടിഇല്ലാതാക്കൂ
  56. കുറച്ച് വര്‍ഷം മുന്‍പ് വീടിന്‍റെ കാര്‍ പോര്‍ച്ചില്‍ നിന്നും എന്‍റെ ഇന്തിക്ക കാര്‍ കളവ് പോയി. എനിക്കായിരുന്നു അതില്‍ ഏറ്റവും സങ്കടം കാരണം ലൈസന്‍സ് ഇല്ലാതെ വണ്ടി ഓട്ടിയിരുന്ന എനിക്ക് ലൈസന്‍സ് കിട്ടി ഒരാഴ്ച തികയും മുന്‍പായിരുന്നു അത് . ഇന്‍ഷൂറന്‍സിന്‍റെ പേപ്പര്‍ എല്ലാം ശരിയാക്കി കൊടുത്തു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സ്റ്റേഷനില്‍ നിന്നും വിളി വന്നു മോഷ്ടാവ് “ചെബ്രശ്ശേരിക്കാരന്‍ ഒരു ബഷീര്‍“ പിടിയിലായിട്ടുണ്ട് നിങ്ങളുടെ കാറും മോഷ്ടിച്ചതവാനാണ് എന്ന്. ഞാനും കൂട്ടുകാരും കൂടി അവനെ കാണാന്‍ സ്റ്റേഷനില്‍ ചെന്നു. അത് ഒരു നോമ്പ് മാസത്തിലായിരുന്നു. അഴികള്‍ക്കുള്ളില്‍ ഇരിക്കുന്ന അവനോട് ഞാന്‍ പുറത്ത് നിന്നും ചോദിച്ചു. “ഞ്ങ്ങളൂടെ കാര്‍ മോഷ്ടിച്ചത് നീയാണൊ“ എന്ന്. അവന്‍ ഉടന്‍ എന്നോട് വളരേ കൂളായി ഏതാ വണ്ടി എന്നു ചോദിച്ചു . തൂതയില്‍ നിന്നും ഒരു ഇന്തിക്ക എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ആലോചിക്കുന്ന പോലെ കുറെ നേരം ഇരുന്നു ഒന്നും മിണ്ടിയില്ല. അവന്‍റെ ഓര്‍മയില്‍ പോലും ഇല്ല അപ്പോള്‍ എത്ര വണ്ടികള്‍ അവന്‍ മോഷ്ടിച്ചിട്ടുണ്ടാവും . എന്‍റെ കൂടെ വന്ന ഒരു സുഹൃത്ത് ഉടന്‍ തന്നെ അവനെ നോക്കി പറഞ്ഞ തെറി കെട്ടപ്പോള്‍ ഞാന്‍ സത്യത്തില്‍ ചിരിച്ചു കൊണ്ട് കൂട്ടുകാരനോട് ചോദിച്ചു ഇത് ഇതിനു മുന്‍പ് കേള്‍ക്കാത്ത തെറിയാണല്ലോ പുതിയതാണൊ എന്ന്. .. അതിനു ശേഷം എന്‍റെ അനുജന്‍ സ്റ്റേഷനില്‍ ചെന്നപ്പോല്‍ പോലീസുകാര്‍ കള്ളനെ കാണിച്ചു കൊടുത്തത് അവനോട് സംസാരിക്കരുതെ എന്ന നിബന്ധനയോടെ ആയിരുന്നു . കാരണം കൂട്ടുകാരന്‍ തെറി വിളിച്ച കാര്യം അവന്‍ പോലീസുകാരോട് പറഞ്ഞിരുന്നു. പോലീസ് ഇടക്കിടക്ക് പിടിക്കുന്ന കള്ളനാ. കുറേ കേസ് വരുമ്പോള്‍ അവനെ പിടിക്കും എന്നിട്ടു കുറച്ച് കഴിയുമ്പോള്‍ വിടും പിന്നെയും പിടിക്കും അവര്‍ക്ക് ഒരു കള്ളനും പോലീസും കളി. ഇതു പറയാന്‍ കാരണം ഈ അടുത്ത ഒരു ദിവസവും ഞാന്‍ പത്രത്തില്‍ വായിച്ചു വാഹന മോഷ്ടാവ് ചെംബ്രശ്ശേരി ബഷീര്‍ പിടിയില്‍ എന്ന്. ( എനിക്ക് എന്‍റെ കാശ് ഇന്‍ഷൂര്‍ കമ്പനിക്കാര്‍ തന്നു. ആ സമയത്ത് വിറ്റാല്‍ കിട്ടാവുന്ന കാശ് ഇന്‍ഷൂറില്‍ നിന്നും കിട്ടി കാരണം രണ്ടാം വര്‍ഷ ഇന്‍ഷൂര്‍ തീരുന്നതിന്‍റെ ഒരു മാസം മുന്‍പാണ് കാര്‍ മോഷണം പോയത് )

    റാംജിയുടെ കഥ വായിക്കുമ്പോള്‍ ആ പോലീസ് സ്റ്റേഷന്‍ അനുഭവമാണ് മനസ്സില്‍ ഉണ്ടായിരുന്നത് അതുകൊണ്ട് അത് തന്നെ കമന്‍റായി എഴുതി.
    കഥ നന്നായിട്ടുണ്ട് റാംജി. വന്നു വായിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  57. ഹാപ്പി ബാച്ചിലേഴ്സ്,
    നന്ദി ബാച്ചിലേഴ്സ്.

    വീ കെ,
    സുഹൃത്ത്‌ പറഞ്ഞതിനോട് യോജിക്കുന്നു.
    നന്ദി വീ കെ.

    ..naj,
    നന്ദി സുഹൃത്തെ.

    Dipin Soman,
    നന്ദി ദിപിന്‍.

    ഹംസ,
    സ്വന്തം അനുഭവം കൂടി പകര്ത്തി ഒന്നുകൂടി കൊഴുപ്പിച്ചു.
    നന്ദി ഹംസ.

    മറുപടിഇല്ലാതാക്കൂ
  58. കഥ വളരെ നന്നായിരിക്കുന്നു റാംജി സര്‍!
    പണിയില്ലാത്ത ചെറുപ്പക്കാരുടെ ഇത്തരം ക്രൂര വിനോദങ്ങള്‍ക്ക് ഇരയാകുന്നത് മിക്കവാറും സാധാരണക്കാരായ സ്ത്രീകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം!

    മറുപടിഇല്ലാതാക്കൂ
  59. anubhava kadha assalayi...... mikacha avatharanavum, bhashayum....... aashamsakal...............

    മറുപടിഇല്ലാതാക്കൂ
  60. റാംജീ,
    കള്ളന്മാര്‍ പെരുകാന്‍ കാരണം തൊഴിലില്ലായ്മയും മൂല്യച്യുതിയും ആണ്. എന്തായാലും കളവു മുതല്‍ തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ട്.
    പല ദുഷ്‌പ്രവണതകളും കൂടി വരികയാണല്ലോ? കൂട്ടത്തില്‍ പണ്ടത്തെക്കാള്‍ പതിന്മടങ്ങ്‌ സ്വര്‍ണ്ണഭ്രമവും. സ്വര്‍ണ്ണഭ്രമം കൂട്ടുന്നതില്‍ സ്വര്‍ണ്ണ വ്യാപാരികളും, അവരുടെ പരസ്യങ്ങളും ജനങ്ങളെ ഒരുപാട് സ്വാധീനിക്കുന്നു. എന്നാണ് മലയാളി ഈ സ്വര്‍ണ്ണഭ്രമം അറബിക്കടലില്‍ താഴ്ത്തുന്നത്?
    പതിവുപോലെ കഥ ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ
  61. കഥ നന്നായിട്ടോ. ആ മാല കിട്ടണേ എന്ന് പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  62. നമ്മുടെ നാട്ടില്‍ ഇത്ര നല്ല പോലീസുകാര്‍ ഉണ്ടോ..
    അയാളെ പ്രത്യേകം കണ്ടു അഭിനന്ദിക്കണം.
    യഥാര്‍ത്ഥ പോലീസുകാരന്റെ മനസ് കാത്ത് സൂക്ഷിക്കുന്ന അദ്ദേഹം പോലീസുകാര്‍ക്ക് മൊത്തം അഭിമാനിക്കാം.
    പിന്നെ ആദ്യം വായിച്ചപ്പോള്‍ എന്തോ കൊലപാതകത്തിന് പിടിച്ചു അകത്താക്കിയ ഒരാളെ പോലെ തോന്നി. അത്രയ്ക്ക് വേണ്ടിയിരുണോ?

    നന്നായി പറഞ്ഞു. അവസാനം വെറുമോറെ തുപ്പലില്‍ നിന്ന് മറ്റെന്തെങ്കിലും നല്ലൊരു ക്ലൈമാക്സ് ആക്കിയിരുന്നെകില്‍ കഥ ഒന്ന് കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി.
    എങ്കിലും നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  63. ഇതൊരു കഥയായി എനിക്കു തോന്നിയില്ല.ഇന്ന്‍ സര്‍വ്വസാധാരണമായി നടക്കുന്ന ഒരു കാര്യം.ഒരു ജോലിയ്ക്കും പോകാതെ ധൂര്‍ത്തടിച്ചുനടക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം മോഷണമല്ലാതെ മറ്റെന്താണുള്ളത്.മാത്രമല്ല സ്വര്‍ണ്ണത്തിനാണെങ്കില്‍ മുടിഞ്ഞ വിലയും.ചേച്ചിമാരും മറ്റും കിലോക്കണക്കിനു സ്വര്‍ണ്ണവും മറ്റുമിട്ടു വഴിയേ അശ്രദ്ധമായി നടക്കുമ്പോള്‍ കള്ളമ്മാര്‍ക്ക് വല്യ ബുദ്ധിമുട്ടുമുണ്ടാകുന്നില്ല.അനുഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നു സാബ്.അതു തിരിച്ചുകിട്ടിയല്ലോ.അതു തന്നെ ഭാഗ്യം.നന്മ നിറഞ്ഞ ആ പോലീസുകാരനു ഒരു കീ ജയ്

    മറുപടിഇല്ലാതാക്കൂ
  64. കഥ അല്ല.അനുഭവ കുറിപ്പ് നന്നായി.
    നേരിട്ട് അനുഭവിച്ച പോലെ...
    പിന്നെ അവസാന ഭാഗം മാറ്റി നിര്‍ത്താന്‍ പറഞ്ഞത് ഏതാ????

    "ശരീരമാകെ ഒരു തരിപ്പ് കയറിയ രേഖ അവന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ച് തുപ്പിയത് പോലീസുകാരന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല."

    ഹി..ഹി..ഹി...

    മറുപടിഇല്ലാതാക്കൂ
  65. ഒരു കാര്യം ചോദിക്കട്ടെ റാംജി.
    അറ്റ്ലസ് രാമചന്ദ്രനെ അറിയുമോ?

    മറുപടിഇല്ലാതാക്കൂ
  66. അജ്ഞാതന്‍9/20/2010 05:53:00 PM

    "വിവാഹ ജീവിതത്തില്‍ താലിയൊന്നുമല്ല പ്രശ്നം. പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ്‌. " ഹോ ഇങ്ങിനെയൊക്കെ നല്ല ഉപദേശങ്ങളും മറ്റും കൊടുക്കുന്ന മനുഷ്യരെ മനസ്സിലാകുന്ന പോലീസ്ക്കാരനോ ? ...വിശ്വസിക്കാന്‍ വയ്യ ..അതും മോളെ എന്നൊക്കെ വിളിക്കുന്ന ...അയാളെ സുല്‍ഫി പറഞ്ഞപോലെ നേരില്‍ ചെന്ന് കണ്ടു അനുമോദിക്കണം ..അയാളെ എല്ലാ പോലീസ്ക്കാരും മാതൃകയായി സ്വീകരിക്കട്ടെ ...

    മിനി ടീച്ചര്‍ പറഞ്ഞ പോലെ അവസാനം ഞാനും കരുതി അവരുടെ തന്നെ ഭര്‍ത്താവോ ബന്ധുവോ ഒക്കെയാവും കള്ളന്‍ എന്ന് ....

    ഇത് ശരിക്കും ഉള്ള അനുഭവ കഥയാണ് എന്നറിഞ്ഞപ്പോള്‍ ഒരിത്തിരി വിഷമം തോന്നി ..നമ്മുടെ നാട്ടില്‍ നഷ്ട്ടപെട്ടവ കിട്ട്യാലും പോലീസ് കാരുടെ ഉത്തരവാദിത്വ ബോധം കൊണ്ട് ഉടമക്ക് കിട്ടുക വലിയ ഭാഗ്യം തന്നെ ..ഈ കഥയിലെ അവസാനം പോലെ റാംജിക്കും നഷ്ട്ടപെട്ട മാല വേഗം കിട്ടട്ടെ ....

    മറുപടിഇല്ലാതാക്കൂ
  67. Mr.പട്ടേപ്പാടം,
    ബ്ലോഗ്ഗില്‍ വന്നതിനും അംഗമായതിനും കമെന്റിച്ചതിനും ഒത്തിരി ഒത്തിരി നന്ദി.

    മറുപടിഇല്ലാതാക്കൂ
  68. റഷീദ്‌ കോട്ടപ്പാടം,
    ഒരു ഭയം കൂടി അവരില്‍ ശ്രുഷ്ടിക്കുന്നു.
    നന്ദി റഷീദ്‌.

    jayarajmurukkumpuzha,
    നന്ദി സുഹൃത്തെ.

    വഷളന്ജേുക്കെ ⚡ WashAllenⒿⓚ,
    സ്വര്ണേഭ്രമം തന്നെ ഇത്തരം സംഭവങ്ങള്ക്ക് നിദാനം.
    പലപ്പോഴും ഭര്ത്താക്കന്മാര്‍ തന്നെ അവരുടെ ഭ്രമത്തിന് കൂട്ട് നില്ക്കെണ്ടാതായും വരാറുണ്ട്, അറിഞ്ഞുകൊണ്ടുതന്നെ.
    നന്ദി ജേകെ.

    കൊലുസ്),
    പെരുന്നാളൊക്കെ നന്നായി ആഘോഷിച്ചോ നാട്ടില്‍?
    നന്ദി ഷെബു.

    SULFI,
    പഴയതില്‍ നിന്നും അല്പം വ്യത്യാസം പോലീസില്‍ സംഭവിക്കുന്നു എന്നാണ് അനുഭവപ്പെടുന്നത്.
    നന്ദി സുല്ഫി .

    Vishnupriya.A.R,
    അതെ..നല്ല വിലയാണല്ലോ.
    നന്ദി വിഷ്ണുപ്രിയ.

    ശ്രീക്കുട്ടന്‍,
    അശ്രദ്ധയോടെ നടക്കണ്ട. അധികം സ്വര്ണ്ണവും വേണ്ട. ഒരു തരിക്ക്‌ തന്നെ എന്താ വില? ഇന്ന് പത്രത്തില്‍ വായിച്ച ഒരു വാര്ത്തണയില്‍ പകല്‍ പതിനൊന്നു മണിക്ക് ഒരു സ്ത്രീയുടെ മുഖത്ത്‌ അടിച്ചു വീഴ്ത്തിയാണ് മാല പൊട്ടിച്ചത്‌. അര പവന്‍ പോലും പിടിച്ച് പറിക്കുന്നു. എങ്കിലും സ്ത്രീകള്ക്ക് കിലോക്കണക്കിന് തന്നെ വേണം. ഈ മലയാളികള്ക്ക് മാത്രേ ഈ സൂക്കേട് ഉള്ളു.
    നന്ദി ശ്രീക്കുട്ടന്‍.

    താന്തോന്നി/Thanthonni,
    അവസാനഭാഗം എന്ന് പറഞ്ഞത്‌ രേഖ പത്രം വായിക്കുന്നത് മുതല്‍.
    അറ്റ്‌ലസ് എന്നതിലെ ധ്വനി എന്താ മാഷെ.
    നന്ദി താന്തോന്നി.

    ആദില,
    പോലീസില്‍ അല്പം ചില മാറ്റങ്ങള്‍ സംഭവിക്കണം എന്നത് നമ്മുടെ ആഗ്രഹം. സംഭവിക്കും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവിടെ പോലീസുകാരന്‍ പെരുമാറിയ രീതി ഒരു മാറ്റവും വരുത്താതെ ആണ് ഞാന്‍ പറഞ്ഞത്‌.
    പെരുന്നാളൊക്കെ നന്നായിരുന്നില്ലേ?
    നന്ദി ആദില.

    മറുപടിഇല്ലാതാക്കൂ
  69. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന കഥ ..പെണ്ണുങ്ങളെ.. സ്ചൂളിലും മറ്റും പോകുമ്പോള്‍ വല്ല സ്വര്‍ണം പൂശിയതോ മറ്റോ ഇട്ടു കള്ളന്മാരെ പറ്റിച്ചൂടെ?

    മറുപടിഇല്ലാതാക്കൂ
  70. നാട്ടിൽ ഇപ്പോൾ എന്നും കേൾക്കുന്ന സംഭവം വളരെ നന്നായ്‌ അവതരിപ്പിച്ചിരിക്കുന്നു..
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  71. എല്ലാ ശ്രമങ്ങളും അനുഭവങ്ങളെ പങ്കു വെക്കാനാണ് ചിലതില്‍ ഭാവനകൂടുമെന്നു മാത്രം

    മറുപടിഇല്ലാതാക്കൂ
  72. നന്നായി, ഈ അനുഭവ പകര്‍ച്ച!
    നീര്‍വിളാകനും ബഷീറും പറഞ്ഞ പോലൊരു ക്ലൈമാക്സ്‌ ഞാനും പ്രതീക്ഷിച്ചു.
    മറ്റു പലരും അങ്ങിനെ പ്രതീക്ഷിച്ചു കാണും.
    അങ്ങിനെ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സ്‌ കൂട്ടി ചേര്‍ക്കാത്തത് ഒരു തരത്തില്‍ നന്നായി.
    ജീവിതം പകര്‍ത്തുമ്പോള്‍ കാവ്യനീതി നോക്കേണ്ട കാര്യമില്ല.
    ജീവിതം കഥയും കവിതയുമല്ലല്ലോ..

    ആ പോലീസുകാരന്റെ നന്മ ഏറെ സന്തോഷിപ്പിച്ചു.
    അപൂര്‍വ്വമായ നന്മകളുടെ രേഖപ്പെടുത്തല്‍ അത്യാവശ്യമാണ്.

    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  73. ആചാര്യന്‍,
    സ്വര്ണ്ണമോ സ്വര്ണ്ണം പൂശിയതോ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
    നന്ദി ആചാര്യന്‍.

    ManzoorAluvila,
    മറ്റുള്ളവര്ക്ക് പ്രചോദനമാകുന്ന വിധത്തില്‍ നടക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
    നന്ദി മന്സൂകര്‍.

    ഷംസീര്‍ melparamba,
    നന്ദി ഷംസീര്‍.

    സുബാബു,
    അതെ. പക്ഷെ അനുഭവങ്ങള്‍ മാത്രം ആകുമ്പോഴാണ് വായനയില്‍ കല്ലുകടി വര്ന്നത് അല്ലെ?
    നന്ദി സുബാബു.

    umfidha,
    നന്ദി സുഹൃത്തെ.

    poor-me/പാവം-ഞാന്‍,
    നന്ദി സുഹൃത്തെ.

    കലാം,
    കള്ളം പറഞ്ഞത്‌ പോലെ “ജീവിതം പകര്ത്തുആമ്പോള്‍ കാവ്യനീതി നോക്കേണ്ട കാര്യമില്ല.”
    അത് തന്നെയാണ് ഇവിടെ സംഭവിച്ചതും. ഒരു കഥ എന്നതിനേക്കാള്‍ സംഭവം കൃത്യമായി അവതരിപ്പിക്കാന്‍ നോക്കി.
    നന്ദി കലാം.

    മറുപടിഇല്ലാതാക്കൂ
  74. അനുഭവകഥ നന്നായി. ടൈപ്കാസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ സാധാരണ കഥകളില്‍പ്പോലും ഇത്ര നല്ല പോലീസ്സുകാരെ കാണാറില്ല. ഏതായാലും അനുഭവമായതില്‍ നല്ല പോലീസുകാരും ഉണ്ട് എന്ന കാര്യം മനസ്സിലാവുന്നു. ഗള്‍ഫ്കാരുടെ മക്കളും പിടിച്ചു പറിക്കാരിലുണ്ട് എന്നത് ഗൌരവം അര്‍ഹിക്കുന്ന കാര്യമാണ്.

    മറുപടിഇല്ലാതാക്കൂ
  75. ശരിയായ വിവരണം.യഥാര്‍ഥ്യങ്ങള്‍ക്കു നേരേ പിടിച്ച കണ്ണാടി.
    വിലകൂറ്റിയ ആഭറ്രണങ്ങല്‍ ധരിച്ചു നടക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെങ്കിലും അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാവണം എന്നു വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  76. അടിപൊളി പോലീസുകാർ മാഷേ!! മാഷിന്റെ ഒരു കതയിലൂടെയെങ്കിലും, കുറച്ച് നല്ല പോലീസേമാന്മാരെ കാണാൻ പറ്റിയല്ലോ..സമാധാനം !! സന്തോഷം..!!

    മറുപടിഇല്ലാതാക്കൂ
  77. അനുഭവമോ കഥയോ. ഏറെക്കുറെ നടക്കുന്നത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  78. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ ,
    എല്ലാ കാര്യങ്ങളും പോതുവല്ക്കരിക്കപ്പെടുമ്പോള്‍ നല്ല മനസ്സുകളും മൌനമാകുന്നു.
    നന്ദി മാഷേ ഈ വരവിന്.

    പാവത്താൻ,
    മറ്റുള്ളവരെ പ്രലോപിപ്പിക്കുന്ന എന്തും ഉപേക്ഷിക്കുന്നതാണ് അഭികാമ്യം.
    നന്ദി മാഷെ.

    ഭായി,
    നല്ലവരും ഉണ്ട്. എവിടെ പോയിരിക്കുന്നു ഭായി?
    നന്ദി സുഹൃത്തെ.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌ .

    Sreedevi,
    നന്ദി ശീദേവി.

    Akbar,
    ഏറെക്കുറെയല്ല പൂര്ണ്ണുമായും....
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  79. എന്നും പത്രത്തിൽ കാണുന്നതു്. (ഇന്നും കണ്ടതു്). ആഡംബര ജീ‍വിതത്തിനു് ഏറ്റവും എളുപ്പമാർഗ്ഗം.പ്ലുസ് ടൂ വിന് പഠിക്കുന്ന കുട്ടികളാണെന്നറിയുമ്പോൾ സങ്കടം തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  80. സ്വന്തം ദുരനുഭവത്തിലും പോലീസിന്റെ നന്മക്ക് ഊന്നല്‍ കൊടുക്കുന്ന എഴുത്തുകാരന്‍!!
    ക്ല്യ്മാക്സില്‍ ഞാനും സംഘത്തില്‍ രേഖയുടെ ഒരു ബന്ധുവിനെ പ്രതീക്ഷിച്ചു.
    കഥയില്‍ മാത്രമാണെങ്കില്‍ പോലും അതൊരു ദുഷ്ചിന്തയാണ്‌; നഷ്ടവും പോരാത്തതിന്‌ അവഹേളനങ്ങളും സഹിച്ച രേഖക്ക് വായനക്കാരന്റെ വക ഒരു ഇരുട്ടടി കൂടെ ഇരിക്കട്ടെ, അല്ലേ?

    മാല കിട്ടട്ടെ എന്ന ആഗ്രഹത്തോടൊപ്പം ആശംസകളും.........

    മറുപടിഇല്ലാതാക്കൂ
  81. റാംജി.., തുടക്കക്കാരിയായ എനിക്ക് തങ്കളുടെ ബ്ലോഗ് വലിയ അൽഭുതമായി തോന്നി... -പവനു പതിനായിരം രൂപയാ- അനുഭവ കഥ നന്നായിരിക്കുന്നു..വായനക്കാരുടെ അറിവിലേയ്ക്കായി.. അനിവാര്യമായ ഒന്നാണു താങ്കൾ എഴുതിവച്ചിരിക്കുന്നത്..

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....