12/11/10

വിശ്വസിച്ചാലും ഇല്ലെങ്കിലും....

12-11-2010

ഇരുട്ട്‌ വീണ് തുടങ്ങുന്നതേ ഉള്ളു. എങ്കിലും ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്‌, പ്രത്യേകിച്ചും ആ ക്ഷേത്ര പരിസരത്ത്‌.


കുന്നിന്‍ ചെരിവ്‌ പോലെ താഴ്ന്ന പ്രദേശത്താണ്‌ ക്ഷേത്രം. സമതലനിരപ്പില്‍ നിന്ന്‌ ഒരിറക്കം ഇറങ്ങിച്ചെല്ലുന്നത്‌ ക്ഷേത്രത്തിന്റെ പൂമുഖത്തേക്കാണ്‌. ചുറ്റുവട്ടത്തെങ്ങും വീടുകള്‍ ഇല്ല. ആളും അനക്കവും ഇല്ലാതെ കിടന്നതിനാല്‍ പരിസരമാകെ കമ്മ്യൂണിസ്റ്റ്‌ പച്ചയും പുല്ലാനിവള്ളികളും കെട്ടുപിണഞ്ഞ്‌ കിടന്നിരുന്നു. കടുത്ത കരിമ്പച്ച നിറം അന്തരീക്ഷത്തിന്‌ ഭീകരരൂപം നല്‍കുന്നു. ഒറ്റക്കൊരാള്‍ ആ പരിസരത്ത്‌ കൂടെ തനിച്ച്‌ പോകാറില്ലെന്നത്‌ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഒന്നുരണ്ട്‌ മുത്തശ്ശന്‍ മരങ്ങള്‍ കൂടി ഈ ഭയത്തിന്‌ എരിവ്‌ പകരുന്നു. ക്ഷേത്രത്തില്‍ നിന്ന്‌ കയറിച്ചെല്ലുന്ന സമതല നിരപ്പില്‍ തന്നെയാണ്‌ ഒരു പഴയ ആല്‍വൃക്ഷം. പൊട്ടിപ്പൊളിഞ്ഞ ആല്‍ത്തറയും അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന കുറ്റിച്ചെടികളും പ്രത്യേക ശ്രദ്ധയൊന്നും അവിടേക്കില്ലെന്ന്‌ വ്യക്തമാക്കുന്നു. തൊട്ട്‌ തന്നെ ചെറിയ ഇടവഴി. ആലിന്റെ അരികില്‍ വരെ കാറ്‌ കടന്ന്‌ വരാവുന്ന വഴി പിന്നീടങ്ങോട്ട്‌ ആള്‍ സഞ്ചാരമില്ലാതെ പുല്ല്‌ പിടിച്ച്‌ കിടക്കുന്നു.

ആലിന്റെ അരികിലെത്തിയ തെങ്ങുകയറ്റക്കാരന്‍ കുമാരന്‍ ഇടവഴി തിരിഞ്ഞ്‌ അമ്പലപ്പറമ്പിലേക്ക്‌ കയറി. അയാള്‍ക്ക്‌ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വെള്ള സാരിയുടുത്ത ഒരു സ്ത്രീ രൂപം അമ്പലത്തിനടുത്ത്‌ നിന്ന്‌ കയറ്റം കയറി വരുന്നു.

അയാള്‍ ഏണി ചരിച്ച്‌ തൊട്ടടുത്ത പറമ്പിലേക്ക്‌ കയറി. വേലിയോട്‌ ചേര്‍ത്തി ഏണി താഴെ കിടത്തിവെച്ചു. വേലിപ്പടര്‍പ്പില്‍ ഒളിഞ്ഞിരുന്ന്‌ ആ രൂപത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. വെളുത്ത സാരി മാത്രമാണ്‌ കാണാന്‍ കഴിയുന്നത്‌. പിന്നെ ആകെ ഒരു കറുത്ത രൂപം.

ഇരുട്ടായാലും അമ്പലപ്പറമ്പിലൂടെ തന്റെ വീട്ടിലേക്ക്‌ ഒറ്റയ്ക്ക് പോകുന്ന ധൈര്യവാനാണ്‌ കുമാരന്‍. എത്ര വൈകിയാലും രണ്ട്‌ കുപ്പി കള്ള്‌ അകത്താക്കി ഇരുപതടി നീളം വരുന്ന ഏണിയും ചുമലില്‍ വെച്ചാല്‍ ധൈര്യം താനെ വരും. പിന്നെ എല്ലാം പുല്ലാണ്‌.

മറ്റൊന്നും ശ്രദ്ധിക്കാതെ ആലിനെ ലക്ഷ്യം വെച്ച്‌ ചെറിയ കയറ്റം കയറുന്ന രൂപത്തെ കുമാരന്‍ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. കള്ളിന്റെ വീര്യം നഷ്ടപ്പെട്ടെങ്കിലും ഇല്ലാത്ത ധൈര്യം സംഭരിച്ച്‌, അടുത്ത്‌ വരുന്ന രൂപത്തിന്റെ മുഖം കാണാന്‍ ശ്രമിച്ചു.

ദേവിയാണ്‌ പ്രതിഷ്ഠ. ഇതിന്‌ മുന്‍പും പലരും കണ്ടീട്ടുണ്ടത്രെ, രാത്രി അല്ലെന്ന്‌ മാത്രം. ഉച്ച സമയങ്ങളില്‍ ചിലപ്പോള്‍ അമ്പലത്തില്‍ നിറുത്താതെയുള്ള മണിയടി ഒച്ച കേട്ടാല്‍ അന്ന്‌ ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ജനങ്ങള്‍ ഓടിക്കൂടുമ്പോഴേക്കും മുടി അഴിച്ചിട്ട്‌ കടും ചുവപ്പ്‌ നിറത്തിലുള്ള സാരിയുമായി തുറന്നു കിടക്കുന്ന അമ്പലവാതിലിലൂടെ അകത്ത്‌ കയറുന്ന ദേവിയുടെ പിന്‍ഭാഗം പലരും കണ്ടിട്ടുണ്ട്‌. കൂപ്പ്‌ കൈകളോടെ അടഞ്ഞ വാതിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്ന ഭക്തര്‍, പത്ത്‌ മിനിറ്റിന്‌ ശേഷം തുറക്കപ്പെടുന്ന ശ്രീകോവിലിനുള്ളിലെ ജ്വലിച്ചു നില്‍ക്കുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ദേവി വിഗ്രഹം വണങ്ങി സായൂജ്യമടയും. പൂജാരി നല്‍കുന്ന പ്രസാദം വാങ്ങി തിരിച്ച്‌ പോകും.

ഈയിടെയാണ്‌ ക്ഷേത്രത്തിന്‌ അല്‍പം ജീവന്‍ വെച്ചത്‌. അതും ചെറുപ്പക്കാരനായ പൂജാരിയുടെ വരവോടെ. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം അമ്പലം നിറയെ ജനങ്ങളാണ്‌, പെണ്ണുങ്ങളും കുട്ടികളും പുരുഷന്‍മാരുമായി. ശാന്തിയുടെ കൈപ്പുണ്യമാണെന്ന്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ദേവി തിരിച്ചെത്തിയതാണെന്ന്‌ മറ്റൊരു കൂട്ടര്‍. ദേവി ഒരിക്കലും വെള്ള വസ്ത്രം ധരിക്കില്ലെന്നാണ്‌ ഒരു ന്യായം. എങ്ങിനെ ആയാലും ജനങ്ങള്‍ക്ക്‌ ഈ ക്ഷേത്രത്തിനോടുള്ള മതിപ്പ്‌ വര്‍ദ്ധിച്ചിരിക്കുന്നു.

അങ്ങ്‌ തെക്കാണ്‌ പൂജാരിയുടെ നാട്‌. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയുമാണ്‌ ശാന്തിപ്പണി സ്വീകരിക്കാന്‍ കാരണം. രണ്ട്‌ കൊല്ലം മുമ്പ്‌ ഈ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ആരും അത്ര ഗൌനിച്ചിരുന്നില്ല. വിവാഹം കഴിക്കാത്ത ഒരു പയ്യന്‍ എന്നേ കരുതിയിരുന്നുള്ളു. കുറെ നാള്‍ പൂജയൊക്കെ മുറയ്ക്ക്‌ നടന്നെങ്കിലും ജനങ്ങള്‍ അത്ര അടുത്തിരുന്നില്ല.

ഒരിക്കല്‍ അലഞ്ഞുതിരിഞ്ഞ്‌ നടന്നിരുന്ന ഒരു ഭ്രാന്തി അമ്പലപ്പറമ്പില്‍ കിടന്നുറങ്ങിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു. രാത്രിയില്‍ ക്ഷേത്രവളപ്പില്‍ യക്ഷിയെ കണ്ടെന്ന വാര്‍ത്ത ചുറ്റുവട്ടം പരന്നു. കുമാരന്‍ മാത്രമായിരുന്നു അവരെ ആ സ്ഥലത്ത്‌ നേരില്‍ കണ്ടത്‌. അന്നത്‌ കുമാരന്‍ കള്ള്ഷാപ്പില്‍ എടുത്തിട്ടപ്പോള്‍ ഉണ്ടായ പുകില്‌ പറയാതിരിക്കുന്നതാണ്‌ ഭംഗി. അവിടെ നിന്നാണ്‌ ഭ്രാന്തി യക്ഷിയെന്ന ധാരണ പരന്നത്.

ആ സംഭവത്തിന്‌ ശേഷം ഒറ്റയും തറ്റയുമായി ജനങ്ങള്‍ അമ്പലത്തില്‍ എത്തി. പൂജാരിക്ക്‌ അതൊരാശ്വാസമായെങ്കിലും ജനങ്ങളില്‍ കടന്നു വന്ന വിശ്വാസത്തിന്‌ അടിത്തറയിട്ട് നിര്‍ത്താന്‍ മറ്റെന്തെങ്കിലും ചെയ്തേ പറ്റു എന്ന ചിന്ത കലശലായി.

ദേവി പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയെന്ന വാര്‍ത്ത പിന്നീട്‌ പരിസരപ്രദേശങ്ങളില്‍ കാട്ടുതീ പോലെ പടരന്നു. ആദ്യം കണ്ടത്‌ പൂജാരിയാണ്‌. ദേവിയെ കാണാന്‍ ജനങ്ങള്‍ക്ക്‌ ആകാംക്ഷ വര്‍ദ്ധിച്ചു. മുടി അഴിച്ചിട്ട്‌ അമ്പലത്തിനകത്തേക്ക്‌ കയറിപ്പോകുന്ന ദേവിയെ ചിലരൊക്കെ കണ്ടതോടെ ക്ഷേത്രം ഉണര്‍ന്നു. ദേവീമാഹാത്മ്യം കുഞ്ഞു മനസ്സുകളിലും മറ്റുള്ളവരിലും ആഴ്ന്നിറങ്ങി തൊട്ടടുത്ത ക്ഷേത്രത്തിലെ ദേവിയില്‍ ചെന്നെത്തിനിന്നു. അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി.

വീടുകളിലെ പൂജയും ഹോമവും മറ്റുമായി പൂജാരി കേമനായി. സംഭാവനയിലൂടെ ലഭിച്ച കാറിലാണ്‌ പൂജാരി ഇപ്പോള്‍ ക്ഷേത്രത്തില്‍ വരുന്നത്‌.

ക്ഷേത്രാങ്കണം ആളും അ‍നക്കവും വെളിച്ചവും വന്നതോടെ ദേവിയുടെ പ്രത്യക്ഷപ്പെടല്‍ നിലച്ചു എന്നു പറയാം. ഇപ്പോഴാരും ദേവിയെ കാണാറില്ലെങ്കിലും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ ക്ഷേത്രം ആഴ്ചയിലൊരിക്കല്‍ തിളങ്ങി നിന്നു. മറ്റ്‌ ദിവസങ്ങളില്‍ ഇപ്പോഴും ആരും അങ്ങോട്ട്‌ പോകാറില്ല, പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. വല്ലപ്പോഴുമൊക്കെ രാത്രിയില്‍ കാണുന്ന യക്ഷി തന്നെ പ്രശ്നം. ഒരു നിഴലായി എന്തെങ്കിലും കണ്ടാല്‍ പോലും പെട്ടെന്ന്‌ പ്രചാരം ലഭിക്കുന്നു എന്നത്‌ യക്ഷിക്കഥകളുടെ പ്രത്യേകതയാണല്ലൊ.

ആലിനോട്‌ അടുക്കുന്ന രൂപത്തെ ഒരു നിലയ്ക്കും തിരിച്ചറിയാന്‍ കഴിയാതെ കുമാരന്‍ വിഷമിച്ചു. മുന്‍പ്‌ തോന്നിയിരുന്ന നേരിയ ഭയം ഇപ്പോള്‍ ഒരു കണ്ടെത്തലിന് ‍സാക്ഷ്യം വഹിക്കുന്ന ആകാംക്ഷയായി പരിണമിച്ചിരിക്കുന്നു.

പെട്ടെന്നുള്ള ഇടിമിന്നലില്‍ ആ രൂപം ഒന്ന്‌ ഞെട്ടി. കുമാരന്‍ അവിശ്വസനീയമായ കാഴ്ച കണ്ട് വിശ്വാസം വരാതെ തരിച്ച് നിന്നു. ഒരു സൈഡ്‌ മാത്രമെ കണ്ടുള്ളുവെങ്കിലും കുമാരന്‌ ഉറപ്പായി.

നാളികേരക്കൊലയും പട്ടയും വെട്ടിയിടുന്ന അറ്റം വളഞ്ഞ വെട്ടുകത്തിക്കായി അയാള്‍ ഇരുട്ടില്‍ തപ്പി. ചെറിയ ഒരനക്കം ശ്രദ്ധയില്‍പ്പെട്ട രൂപം ആ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോഴാണ്‌ വീണ്ടും മിന്നല്‍.

കുമാരനെ കണ്ടെത്താന്‍ ആ രൂപത്തിന്‌ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്കെല്ലാം വ്യക്തമായി.

-സീരിയലില്‍ അഭിനയിക്കാന്‍ ഓടിപ്പോയ നമ്മുടെ പേങ്ങന്റെ മോള്‌....-

ചാടിയിറങ്ങി ആ ചെള്‌ക്കേടെ കഴുത്ത്‌ കണ്ടിക്കാനാണ്‌ തോന്നിയത്‌. ഇത്രേം പാവങ്ങളുടെ വിശ്വാസത്തിന്മേല്‍‍ അന്ധവിശ്വാസത്തിന്റെ അലകള്‍ സൃഷ്ടിച്ച്‌ പണം ഉണ്ടാക്കുന്ന കൂട്ടരുടെ കൂട്ടത്തില്‍ അവിളിനി ഉണ്ടാകാന്‍ പാടില്ല.

അയാള്‍ വെട്ടുകത്തിയില്‍ പിടി മുറുക്കിയതും ഇടവഴിയിലൂടെ റിവേഴ്സായി ഒരു കാറ്‌ വന്നതും ഒരുമിച്ചായിരുന്നു. വേലിപ്പടര്‍‍പ്പിലേക്ക്‌ ഒതുങ്ങി നിന്നു. കുമാരനെ അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

ആലിനോട്‌ ചേര്‍ന്ന് കാര്‍ നിന്നു. ലൈറ്റ്‌ ഓഫായി. ഡോര്‍ തുറന്നു. അടഞ്ഞു. വേഗത്തില്‍ കാര്‍ മുന്നോട്ട്‌ നീങ്ങി.

കുമാരന്‍ ഏണിയെടുത്ത്‌ തോളില്‍ വെച്ച്‌ തൊട്ടടുത്ത പറമ്പില്‍ നിന്ന് പുറത്ത്‌ കടന്നു. അമ്പലത്തിന്‌ നേരെ നടന്നു. ഇരുട്ടിലും അയാള്‍ക്ക്‌ വഴി കൃത്യമായിരുന്നു.

"കുമാരേട്ടാ ഏണി ഇപ്പോള്‍ എന്റെ തല പൊളിച്ചേനെ. ഭാഗ്യത്തിണ്‌ ഞാന്‍ മാറി." അമ്പലത്തില്‍ നിന്ന് നടന്നു വരികയായിരുന്ന പൂജാരിയുടെ ശബ്ദം.

"ശാന്തിയെന്താ ഈ നേരത്ത്‌? നിന്റെ കാറ്‌ പോയല്ലൊ..."

"അല്‍പം വൈകി. അവര്‍ മെയിന്‍ റോഡില്‍ നില്‍ക്കും. ഇവിടെ ആകെ ഇരുട്ടല്ലെ?"

"എന്നാ മോന്‍ ചെല്ല്..."

കുമാരന്‍ ഇരുട്ടിലൂടെ പിന്നേയും മുന്നോട്ട്‌.

104 അഭിപ്രായങ്ങൾ:

 1. സത്യം. ഇതിപ്പോ നമ്മടെ നാട്ടിലെ സ്ഥിരം പരിപാടിയാ. നല്ല കഥ :)

  മറുപടിഇല്ലാതാക്കൂ
 2. ഞാന്‍ മുന്‍പ് പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നോ റാംജി ? ഇരിഞാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇപ്പോള്‍ കര്‍ക്കിടകമാസത്തിലെ നാലമ്പലം ആഘോഷം... ദേവന്റെ ചൈതന്യത്തില്‍ മാറ്റം വരില്ല എങ്കിലും അവിടുത്തെ ശാന്തിമാരിലും മറ്റും മാറ്റം തീര്‍ച്ചയായും ഉണ്ട്.
  ഏതെങ്കിലും ഇട ദിവസം പോയാല്‍ നമ്മുക്ക് ഭഗവാനെ തനിച്ചു കിട്ടും, ആരും പുറകില്‍ നിന്നും തള്ളി മാറ്റുകയുമില്ല...
  ബിസിനെസ്സ്, അതെല്ലേ എല്ലാം

  മറുപടിഇല്ലാതാക്കൂ
 3. ശാന്തിക്കാരന്‍ ഒരു ഉഗ്രന്‍ അവതാരം ഇന്നത്തെ രിതിക്ക് ചേര്‍ന്നവന്‍

  കഥ കൊള്ളാം എന്നല്ല വളരെ നന്നായി !

  മറുപടിഇല്ലാതാക്കൂ
 4. നല്ല കഥ. ഇതൊക്കെയാണ് ഇപ്പോഴത്തെ ട്രെന്റ്

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം രംജി.അവിശ്വസനീയമായ സംഭവങ്ങളുടെ കൂടെ
  ആ സീരിയല്‍ പേരുകള്‍ കൂടി അകമ്പടി സേവിച്ചപ്പോള്‍
  ഭക്തി വില്‍ക്കുന്ന അന്നം മുട്ടിയ പൂജാരിയും കാല്‍പനിക
  കടം കഥകളുടെ വിഡ്ഢി പെട്ടിക്കു മുന്നില്‍ കണ്ണും പൂട്ടി
  തപസ്സു ഇരിക്കുന്ന മൂന്നാം കിട ബുദ്ധി മാന്ധ്യതയും വ്യക്തം
  ആയി പറഞ്ഞിരിക്കുന്നു. അവസാനം പൂജാരിയുടെ വക
  ഒരു പഞ്ച് കൂടി...

  മറുപടിഇല്ലാതാക്കൂ
 6. മറ്റെന്തും പോലെ ഭക്തിയും ഇന്നെന്നല്ല എന്നും ഒരു വില്പന ചരക്കു തന്നെയായിട്ടാണ് തോന്നിയിട്ടുള്ളത് .നിത്യവും കഴിക്കുന്ന ഉപ്പില്‍ പോലും വൈറ്റമിന്‍ എ മുതല്‍ ഇസഡ് വരെ ഇല്ലെങ്കില്‍ കഴിക്കാത്ത കാലത്ത് ശാന്തിക്കും അത്ഭുതമാന്ത്രിക പരസ്യങ്ങള്‍ വേണ്ടിവരും .ജനസേവനം ചെയ്യുന്നവര്‍ ചെയ്യുന്നത്ര ദോഷമൊന്നും ദൈവസേവ ചെയ്യുന്ന ഇക്കൂട്ടര്‍ ചെയ്യുന്നില്ലല്ലോ . പിന്നെ വിശ്വാസം ; അതുള്ളവന് ക്ഷേത്രത്തില്‍ പോയില്ലെങ്കിലും വിശ്വാസങ്ങള്‍ക്കോ പ്രവര്‍ത്തികള്‍ക്കോ ഒന്നും സംഭവിക്കുന്നില്ല .വിശ്വാസിക്ക്(?) എല്ലാ സുഖങ്ങളും അനുഭവിക്കാം, എന്നാല്‍ വിശ്വാസത്തെ പൂജിക്കുന്ന ശാന്തിക്ക് അതൊന്നും പാടില്ലെന്ന് വാശിപിടിക്കാമോ .അയാളും ഈ ഭൂമിയില്‍ സുഖിച്ച് വാഴട്ടെ .“ലോകാസമസ്താ സുഖിനോ ഭവന്തു “.

  മറുപടിഇല്ലാതാക്കൂ
 7. മനുഷ്യന്റെ വിശ്വാസത്തേയും അന്ധവിശ്വാസത്തേയും മുതലെടുത്ത്‌ ജീവിക്കുന്ന പാവങ്ങള്‍!(വെറും പാവങ്ങള്‍ അല്ലാട്ടോ...കുശാഗ്ര ബുദ്ധിയുള്ള, ഇന്നത്തെ ട്രെന്‍ഡ് തിരിച്ചറിഞ്ഞവര്‍)...നമ്മുടെ നാടിന്‍റെ മറ്റൊരു ദയനീയ മുഖം കൂടി തുറന്നു കാണിക്കുന്നു റാംജീയുടെ ഈ കഥ......

  മറുപടിഇല്ലാതാക്കൂ
 8. റാംജീ ഇപ്പം ആള്‍ക്കാര്‍ക്ക് വിശ്വാസം കൂടുതലുള്ള കാലമാ...ആ തേങ്ങാവെട്ടുകാരനെ..മുഹമ്മദു കുട്ടിയ്ക്ക് ഒന്നു വിട്ടു കൊടുക്കുക. എന്‍െറ കഥയിലെ കമന്‍റില്‍
  അദ്ദേഹത്തിന് തേങ്ങാവെട്ടാനാളില്ലാഞ്ഞ് തേങ്ങയെല്ലാം പൊഴിഞ്ഞു പോകുന്നെന്നു പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 9. അന്ധവിശ്വാസങ്ങള്‍ ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അടിത്തറ ആണെന്ന് തന്നെ പറയാം....കച്ചവടങ്ങള്‍ നടക്കുന്നു എന്നത് സത്യം തന്നെ.... പക്ഷേ ബഹുഭൂരിപക്ഷം വരുന പൂജാര്‍ വര്‍ഗ്ഗം ഇന്നു പട്ടിണിയിലാണെന്ന് നാം വിസ്മരിക്കാതിരിക്കുക... ആഡ്യന്മാര്െന്നു പഴിചാരി അവരെ ഇന്നു മാറ്റി നിര്‍ത്തുകയാണ് സമുഹം.... ജോലിയില്ലാതെ ഭക്ഷണത്തിനു വകയില്ലാതെ നരകിക്കുന്ന നൂറുകണക്കിന് പൂജാരികുടുഃബങ്ങള്‍ നമ്മുടെ കേരളത്തിലുണ്ട്....

  മറുപടിഇല്ലാതാക്കൂ
 10. തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി ഒരു പ്രേതകഥയാണെന്ന്.ഇത് വിശ്വസിക്കാന്‍ പറ്റുന്നത് തന്നെ.നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 11. ബിഗു,
  ആദ്യവായനക്കും അഭിപ്രായത്തിനും
  നന്ദി ബിഗു.

  ബിജിത്‌ :|: Bijith,
  അതെ ബിജിത്‌. ജീവി പറഞ്ഞത്‌ പോലെ എല്ലായിടത്തും പരസ്യം.
  നന്ദി.

  ramanika,
  പണം ഉണ്ടാക്കാന്‍ ഒന്നും പ്രസ്നാമാകുന്നില്ല.
  നന്ദി സുഹൃത്തെ.

  നിശാഗന്ധി പൂക്കുന്ന രാത്രി,
  അതെ.
  നന്ദി സുഹൃത്തെ.

  ente lokam,
  നമ്മള്‍ ഇപ്പോള്‍ കാണുന്നതും കേള്ക്കു്ന്നതും എല്ലാം ഒരേ രീതിയില്‍.
  നന്ദി സുഹൃത്തെ.

  ജീവി കരിവെള്ളൂര്‍,
  തമ്മില്‍ ഭേദം തൊമ്മന്‍ എന്നതിനോട് എനിക്ക് യോജിപ്പില്ല. തോമ്മനായാലും വഞ്ചന വഞ്ചന തന്നെ. ഇതിലും വലിയത് അപ്പുറത്ത്‌ നടക്കുന്നു എന്നതിനാല്‍ ഇതിനെ കണക്കിലെടുക്കേണ്ട എന്നത് ശരിയാണോ ജീവി?
  വളരെ നന്ദിയുണ്ട് ജീവി.

  കുഞ്ഞൂസ് (Kunjuss),
  നന്ദി കുഞ്ഞൂസ്.

  കുസുമം ആര്‍ പുന്നപ്ര,
  ചിരിപ്പിച്ചു കളഞ്ഞു ടീച്ചര്‍. എന്തായാലും കുമാരനോട് ഒന്ന് ചോദിച്ച് നോക്കട്ടെ. ഒഴിവു കാണുമോ എന്നാ കാര്യത്തില്‍ സംശയമുണ്ട്. ഒഴിവുണ്ടെങ്കില്‍ മുഹമ്മദ്‌ കുട്ടിക്കാടെ അവിടേക്ക് പറഞ്ഞു വിടാം. വഴി അല്പം കൂടുതലാണ്. ജോര്ജ്ജുട്ടി അല്പം കൂടുംട്ടോ.
  നന്ദി ടീച്ചര്‍.

  നീര്‍വിളാകന്‍,
  തീര്ച്ചീയായും. അതെല്ലാം സത്യങ്ങളാണ്. സമൂഹത്തില്‍ ഇന്ന് നടമാടുന്ന പുഴുക്കളില്‍ ഇവിടെയും അത്തരത്തില്‍ ദുഷിപ്പ് കടന്നു കൂടിയിരിക്കുന്നു എന്ന് മാത്രം. എന്നാലും അധികവും ഇന്നും ജീവിക്കാന്‍ വഴിയില്ലാതെ നേരായ മാര്ഗിത്തില്‍ ശാന്തിപ്പണി തുടരുന്നവര്‍ തന്നെ. അതൊക്കെയാനെന്കിലും ഇത്തരത്തിലുള്ള മുതലെടുപ്പുകളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ഇന്ന്.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 12. "കുമാരന്‍ ഇരുട്ടിലൂടെ പിന്നേയും മുന്നോട്ട്‌."

  നമ്മളോ????

  മറുപടിഇല്ലാതാക്കൂ
 13. ഒരു കഥ എന്നതിലുപരി ചില അന്ധവിശ്വാസങ്ങളെ മതിയാവോളം പരിഹസിക്കുന്നുണ്ട് ഈ ആവിഷ്കാരം.
  പിന്നെ നല്ല രസമായി വായിച്ചിരിക്കാനും പറ്റി. ആശംസകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 14. വിശ്വാസ ത്തെ മുതലെടുത്ത്‌ കാശുണ്ടാക്കുന്നതു നമ്മുടെ നാട്ടിലെ സ്ഥിരം പരിപാടിയാണ് ഇപ്പോള്‍....ആള്‍ദൈവങ്ങളുടെ കഥ ഇപ്പോള്‍ ഒരു പുതുമ അല്ലാതായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 15. തട്ടിപ്പും വെട്ടിപ്പും പലവിധത്തില്‍. ദൈവങ്ങളെ സാക്ഷിയാക്കിയാല്‍ ആരെയും ഭയക്കേണ്ടല്ലോ കഷ്ടം. കഥ നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 16. വിശ്വസിച്ചാലും ഇല്ലങ്കിലും

  മറുപടിഇല്ലാതാക്കൂ
 17. "അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി. "
  വിശ്വാസം അതാണല്ലോ എല്ലാം....
  രാംജിയുടെ സാധാരണ രീതിയില്‍ ഹൃദ്യമായ അവതരണം .
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 18. റാംജി ഭായി ഇന്നുകളുടെ കഥ നല്ല രീതിയില്‍ അവതരിപ്പിച്ചു .

  (കുറച്ചു നാളുകള്‍ക്കു മുന്‍പ് ആരോ പറയുന്നത് കേട്ടിരുന്നു ഇപ്പോള്‍ അമ്പലത്തില്‍ പോയി ദേവിയുടെ നടയില്‍ കണ്ണടച്ച് നില്‍ക്കുമ്പോള്‍ ദേവിക്ക് പകരം പ്രവീണയാണ് മനസ്സില്‍ വരുകയെന്നു -ദേവി മഹാത്മ്യം സീരിയല്‍- ആളുകളുടെ ഭക്തി വ്യവസായ വല്ക്കരിക്കുന്നതിന്റെ ഒരു ഉദാഹരണം )

  മറുപടിഇല്ലാതാക്കൂ
 19. രാംജീ കഥയും സന്ദേശവും ഇഷ്ടപ്പെട്ടു..ക്ഷേത്രങ്ങളില്‍ പൂജാരി വേഷത്തില്‍ അവതരിച്ചു (ചിലര്‍ ബ്രാഹ്മണര്‍ ആണെന്നും അവകാശപ്പെടും. )അമ്പല കമ്മറ്റിക്കാരെയും ജനങ്ങളെയും പോക്കറ്റിലാക്കി അമ്പലം വിഴുങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഹൈകോടതി ജഡ്ജിമാരെയും നമ്മുടെ പ്രിയ സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി സ്വാമിയെയും വരെ പറ്റിച്ച ഒരു വിരുതന്‍ ശാന്തിയെ എനിക്ക് നേരിട്ടറിയാം.(ആരോടും പറയണ്ട അയാള്‍ എന്നെയും പറ്റിച്ചിട്ടുണ്ട് ).ക്ഷേത്രങ്ങളില്‍ ഗജമേള സംഘടിപ്പിച്ചു ലക്ഷങ്ങള്‍ അടിച്ചു മാറ്റുന്നതാണ് ഒരു രീതി.പിന്നെ വെറ്റില ജ്യോതിഷം .പരിഹാരത്തിനായി സ്വര്‍ണ ലോക്കറ്റ് ..അത് അദ്ദേഹം പറയുന്ന കടയില്‍ മാത്രം ലഭിക്കും .ഒടുവില്‍ മറ്റു വിരുതന്മാരെ പോലെ അയാളും കുടുങ്ങി ..പിന്നെ ഈ കഥയുടെ അവസാന ഭാഗം അത്ര എളുപ്പത്തില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക .കാര്യം വായിച്ചെടുക്കാം ..എന്നാലും എന്തോ ഒരു തടസം പോലെ ...

  മറുപടിഇല്ലാതാക്കൂ
 20. സാര്‍ ഇതെഴുതിയത് നന്നായി.
  അന്ധവിശ്വാസങ്ങളില്‍ മുങ്ങിക്കിടക്കുന്ന ആരെങ്കിലും ഇതൊന്നു വായിച്ചെങ്കില്‍..

  മറുപടിഇല്ലാതാക്കൂ
 21. :)
  ഇംഗ്ളീഷ് വാക്കുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.

  ഞാൻ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു..കുമാരന്റെ വെട്ടേറ്റ് യക്ഷി വീഴുന്നതും..പകലിൽ പൂജാരിയുടെ മൃത ദേഹവും..

  വളരെ ശ്രദ്ധയോടെ എഴുതി തുടങ്ങി അവസാനം പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി..എന്റെ തോന്നൽ മാത്രമാണ്‌..

  മറുപടിഇല്ലാതാക്കൂ
 22. ഇപ്പോള്‍ ഭക്തിയാണ് ഏറ്റവും നല്ല ബിസിനസ് എന്ന് ശാന്തിക്ക് മനസ്സിലായ്,തൊഴിലില്ലാതെ കുറെ അലഞ്ഞതല്ലേ..ഒടുവില്‍ കിട്ടിയ പണിയില്‍ പുള്ളി മിടുക്കന്‍ തന്നെ..

  മറുപടിഇല്ലാതാക്കൂ
 23. മഴ ആയാലും മഞ്ഞു ആയാലും കൊച്ചു വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റു കുളിച്ചു , രണ്ടു നേരം മുടങ്ങാതെ ശാന്തി ചെയ്യുന്നവര്‍ക്ക് പണ്ട് വരുമാനം ഉണക്കചോറ് മാത്രമായിരുന്നു . ലീവില്ലാത്ത ജോലി. ഇപ്പോള്‍ അവരും സുഖമായി ജീവിക്കട്ടെ . കള്ള നാണയങ്ങള്‍ എവിടെയും ഉണ്ടല്ലോ

  മറുപടിഇല്ലാതാക്കൂ
 24. jyo,
  വിശ്വസിക്കാന്‍ പറ്റിയതെന്ന് അറിയിച്ചതില്‍ കൂടുതല്‍ സന്തോഷം തോന്നി
  നന്ദി ജ്യോ.

  DIV▲RΣTT▲Ñ,
  നമ്മള്‍???കണ്ടില്ലെന്നു നടിക്കുന്നു...വെറുതെ ഭയക്കുന്നു.
  നന്ദി ദിവാരേട്ടാ.

  ചെറുവാടി,
  നമ്മള്‍ പലതിനെയും പരിഹസിക്കുംപോള്‍ പ്രവര്ത്തി്ക്കാന്‍ മടിക്കുണ്ട്.
  നന്ദി ചെറുവാടി.

  ഒറ്റയാന്‍,
  നമ്മള്‍ ഇപ്പോഴും എപ്പോഴും പുതുമക്ക് പിറകെ പായുകയല്ലേ...
  നന്ദി ജിനു.

  ഉമേഷ്‌ പിലിക്കൊട്,
  നന്ദി ഉമേഷ്‌.

  Sukanya,
  അത് തന്നെ കാര്യം.
  നന്ദി സുകന്യ.

  ജുവൈരിയ സലാം,
  ജാതിമാതങ്ങള്‍തീതമായി നമ്മളൊക്കെ മനുഷ്യരാണ്. തിന്മ എവിടെ കണ്ടാലും പ്രതിഷേധിക്കുന്നതില്‍ തെറ്റില്ല.
  സന്ദര്ശങനത്തിന് നന്ദി ജുവൈരിയ സലാം.

  haina,
  നന്ദി ഹൈന.

  ഇസ്മായില്‍ കുറുമ്പടി (തണല്‍),
  എല്ലാം വിശ്വാസമാക്കുന്നു.
  നന്ദി ഇസ്മായില്‍.

  Renjith,
  നന്ദി രഞ്ജിത്.

  രമേശ്‌അരൂര്‍,
  ഞാന്‍ ആരോടും ഒന്നും പറയാന്‍ പോകുന്നില്ല. മാഷ്‌ പേടിക്കണ്ട.
  നിര്ദേരശങ്ങള്ക്ക് നന്ദിയുണ്ട്. തുടര്ന്നും പ്രതീക്ഷിക്കുന്നു.
  നന്ദി മാഷെ.

  mayflowers,
  വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാതെ കുഴച്ചുമറിച്ച ഒരു ചുറ്റുപാടില്‍ നാം ജീവിക്കുന്നു.
  നന്ദി സുഹൃത്തെ.

  Sabu M H,
  സാബു പറഞ്ഞ അവസാനം തന്നെയാണ് കഥ കൂടുതല്‍ നന്നാക്കാന്‍ സാധിക്കുന്നത്. പൂജാരി ദേവി തന്നെയാണ്. പിന്നീട് പൂജാരിക്കും വളര്ച്ചന വരേണ്ടേ. കൂടുതല്‍ സംമ്പാദിക്കെണ്ടേ. പുതിയ വഴികള്‍ സ്വാഭാവികമായും കൈവരുന്നു. വലിയ മേഖലയിലേക്ക്‌ തിരിയുന്നു. അതിന് വിശ്വാസത്തിന്റെ കൂട്ട് കൂടുതല്‍ സുക്ഷിതത്വം നല്കുമന്നു. അത് ഉപയോഗപ്പെടുത്തുന്നു. അവിടെ പൂജാരി യക്ഷിയാകുന്നത് ഒരു കുറവ്‌ വരുത്തും എന്ന് തോന്നി.
  റിവേഴ്സ് എന്ന വാക്കാണ്‌ ഉദ്യേശിച്ചത് അല്ലെ.
  അഭിപ്രായങ്ങള്ക്ക് വളരെ നന്ദി സാബു.

  junaith,
  മിടുക്കന്മാരുടെ കാലം അല്ലെ ജുനൈത്.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 25. അവിശ്വാസികളെ...വിശ്വസിക്കുക...!

  അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി സീരിയലുകളും,മറ്റും മലയാളി മനസ്സുകള്‍ കീഴടക്കി പസ്യക്കാരും/താന്ത്രികരും/മാന്ത്രികരും/...
  മുതൽ ഭക്തിയുടെ കച്ചവടക്കാർ കീശവീർപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഇതിനെതിരെ നല്ലൊരു കാഹള സന്ദേശമുയർത്തിയ ഈ കഥ നല്ല വായനക്കാരുള്ള മാധ്യമങ്ങളിലേക്ക് അയച്ചുകൊടുക്കൂ ..ഭായ്

  മറുപടിഇല്ലാതാക്കൂ
 26. പലപ്പോഴും അന്ദവിശ്വാസങ്ങൾ നേരായ വിശ്ശ്വാസങ്ങളേ കാർന്നു തിന്നു കൊണ്ടിരിക്കുന്നു.പോസ്റ്റ് നന്നയി.അവിടെ വരുന്നതിനും അഭിപ്രായ നിർദേശങ്ങൾ നൽകുന്നതിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 27. ശാന്തിക്കാരൻ അല്പം താമസിച്ചുപോയത് നന്നായി, അല്ലെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നില്ല? കൊള്ളാം അന്ധവിശ്വാസനിർമ്മാർജ്ജനകഥകളിൽ ഒന്നുകൂടിയായി. ആശംസകൾ......,

  മറുപടിഇല്ലാതാക്കൂ
 28. കഥ രസ്സകരമായി ..ഒന്ന് പേടിക്കാമെന്നു കരുതിയതാണ് ..
  അത് പറ്റിയില്ല ...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 29. അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി.

  അന്ധവിശ്വാസങ്ങളുടെ പ്രവാചകരാണ് ഇന്നത്തെ ദൃശ്യമാധ്യമ വര്‍ഗം .

  ഏത് മതത്തിലാണെങ്കിലും പല അന്ധവിശ്വാസങ്ങള്‍ക്കും പിന്നില്‍ ചിലരുടെ സ്വാര്‍ത്ത താല്പര്യം തന്നെയാണ്

  വിശ്വാസങ്ങളെ തകര്‍ക്കുന്ന അന്ധവിശ്വാസം സ്വീകരിക്കുന്ന വിഡ്ഡികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കഥയാണിത് .

  മറുപടിഇല്ലാതാക്കൂ
 30. ഇതാണോ ഈ വെടി വഴിപാടും ശാന്തി പൂജയും :)

  മറുപടിഇല്ലാതാക്കൂ
 31. കഥ കലക്കി.
  ഒഴാക്കന്‍ കല കലക്കി..!

  മറുപടിഇല്ലാതാക്കൂ
 32. റാംജി ചേട്ടാ....നന്നായിരിക്കുന്നു...
  ഇതുപോലൊരു സംഭവം എനിക്കറിയാം...
  ഒരാഴ്ചയോളം വേണ്ടി വന്നു...അതു വിശ്വസിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍
  എല്ലാം കയ്യോടെ പിടി കൂടി...

  മറുപടിഇല്ലാതാക്കൂ
 33. നല്ല കഥ.. ഭക്തി ഒരു വരുമാനമാര്‍ഗ്ഗം തന്നെ.

  പിന്നെ കഥയുടെ അവസാന ഭാഗത്തെപ്പറ്റി ശ്രീ. രമേശ് അരൂര്‍ പറഞ്ഞതു പോലെ എനിക്കും തോന്നി.

  മറുപടിഇല്ലാതാക്കൂ
 34. ഒഴാക്കാ..അതാണ്...ലത്
  ഇപ്പൊ എല്ലാം മനസ്സിലായല്ലോ..ല്ലേ...

  മറുപടിഇല്ലാതാക്കൂ
 35. കഥയും ആശയവും നന്നായി.
  എളുപ്പവഴിയിൽ ക്രിയ ചെയ്യാനാണ് അധികം പേരും തുനിയുന്നത്.
  കഥയുടെ അവസാനഭാഗത്ത് ഇത്തിരി തിരക്കു കൂടിയോ എന്നൊരു സംശയം.
  അതുകൊണ്ട് വേണ്ടത്ര മിഴിവായില്ല എന്നൊരു പരാതി പറയാൻ എനിയ്ക്ക് ആഗ്രഹം തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 36. -സീരിയലില്‍ അഭിനയിക്കാന്‍ ഓടിപ്പോയ നമ്മുടെ പേങ്ങന്റെ മോള്‌....

  മറുപടിഇല്ലാതാക്കൂ
 37. ശക്തമായ കഥ ... റാംജി സര്‍ ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 38. വിശ്വാസങ്ങല്‍ ചൂഷണം ചെയ്യപ്പെടുന്നത് സത്യത്തില്‍ നമ്മുടെയൊക്കെ കുഴപ്പം കൊണ്ട് തന്നെയാണ്. കഥ നന്നായി പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 39. sreee,
  സുഖമായി ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന വഴികളെക്കുറിച്ചാണ് അഭിപ്രായ വ്യത്യാസം വരുന്നത്.
  നന്ദി ശ്രീ.

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
  നല്ല മനസ്സിന് മുന്നില്‍ എന്റെ
  നന്ദി മുരളിയേട്ടാ.

  ജുവൈരിയ സലാം,
  ഇതൊക്കെയാണ് ബൂലോക സൗഹൃദം.
  നന്ദി ജുവൈരിയ.

  ജോഷി പുലിക്കൂട്ടില്‍ ,
  നന്ദി ജോഷി.

  വി.എ || V.A,
  നന്ദി വി.എ.

  the man to walk with,
  പേടിക്കാന്‍ ടീവി കാണാം....ഹ ഹ ഹ തമാശ...
  നന്ദി സുഹൃത്തെ.

  ഹംസ,
  ടീവി കാണുന്ന കുട്ടികള്‍ (കുട്ടികള്‍ മാത്രമല്ല) വീടിന്റെ പുറത്തേക്ക്‌ എന്തിന് അകത്തെ ബാത്ത്റൂമില്‍ വരെ ഒറ്റയ്ക്ക് പോകാറില്ലെന്നു മനസിലാക്കുമ്പോള്‍ അതിന്റെ ഭീകരത എത്രയാണ്?
  നന്ദി ഹംസ.

  Dipin Soman,
  നന്ദി ദിപിന്‍.

  ഒഴാക്കന്‍.,
  ഹ..ഹ..ഹ തന്നെ......തന്നെ.......
  നന്ദി ഒഴാക്കന്‍.

  കുമാരന്‍ | kumaran,
  നന്ദി കുമാരന്‍.

  മറുപടിഇല്ലാതാക്കൂ
 40. റാംജീ...
  കഥയുടെ തുടക്കം ഒരു ഡിറ്റക്ടീവ് നോവലിന് ചേരുന്നവിധമായിരുന്നു.... കപട ആത്മീയതയ്ക്കുള്ള ആഞ്ഞുവെട്ടലായി ഇത്തവണത്തെ കഥ. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 41. റിയാസ് (മിഴിനീര്ത്തു ള്ളി),
  നമ്മള്‍ അറിയാത്ത എത്രയോ സംഭവങ്ങള്‍ അല്ലെ....
  നന്ദി റിയാസ്.

  ഷാ,
  മനസിലാക്കുന്നു ഷാ. തുടര്ന്നും നിര്ദേശങ്ങള്‍ പറയണം.
  വളരെ നന്ദി ഷാ.

  Echmukutty,
  പറയണം എച്മു. അതാണ്‌ എനിക്ക് കൂടുതല്‍ താല്പ്പര്യം.
  വളരെ നന്ദി എച്മു.

  perooran,
  നന്ദി സുഹൃത്തെ.

  pournami
  നന്ദി പൌര്ണ്ണെമി.

  Nisha..,
  നന്ദി നിഷ.

  Manoraj,
  ഇത്തരം മനസിലാക്കലുകള്‍ കഥ വായിക്കുന്നതില്‍ നിന്ന് ലഭിക്കുന്നു എന്ന് കേള്ക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്. കുമാരന്‍ എന്ന കഥാപാത്രം ആദ്യം ഭാന്തിയെ കണ്ടത്‌ പറഞ്ഞപ്പോള്‍ ഉണ്ടായ അനുഭവം......പറയുന്ന കാര്യത്തിന്റെ കമ്പിനേക്കാള്‍ പറയുന്ന വ്യക്തിയുടെ ജാതകം തിരക്കലാണ് പ്രധാനം, എല്ലാ കാര്യത്തിലും ഇന്ന് നടക്കുന്നത്.
  നന്ദി മനു.

  മറുപടിഇല്ലാതാക്കൂ
 42. nalla katha.....ramji chetta ithu sarikkum nadannathano?

  മറുപടിഇല്ലാതാക്കൂ
 43. കഥാകാരനായാലും, കവിയായാലും , ലേഖകനായാലും സമൂഹത്തോട് പ്രതിബദ്ധതയുണ്ട് . ആ പ്രതിബദ്ധത സത്യസന്ധമായി നിറവേറ്റുമ്പോഴാണ് അയാള്‍ അനുവാചക ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നതും , സ്വയം സായൂജ്യമടയുന്നതും . ഇവിടെ ഈ മഹത്തായ സന്ദേശത്തിലൂടെ റാംജി ഒരെഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത ആത്മാര്‍ഥമായും നിറവേറ്റിയിരിക്കുന്നു. ഇത്തരം മഹത്തായ സന്ദേശങ്ങളാണ് റാംജി എന്ന എഴുത്തുകാരനില്‍ നിന്നും അദ്ദേഹത്തിന്റെ അനുവാചകര്‍ പ്രതീക്ഷിക്കുന്നത് . ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 44. ഭക്തി, ഭയം ഇവ പലപ്പോഴും മുതലെടുപ്പിനായ്‌ ഉപയോഗിക്കപ്പൊടുന്നു..നന്നയ്‌ പറഞ്ഞിരിക്കുന്നു

  എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 45. റാംജീ, പറയാന്‍ മറന്നു,എന്റെ പഴയൊരു പോസ്റ്റ്‌, കര്‍ത്താവും ഭര്‍ത്താവും ഇത് പോലെ വിശ്വാസം ചൂഷണം ചെയ്യുന്ന കഥയായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 46. പാവങ്ങളുടെ വിശ്വാസം കച്ചവടച്ചരക്കാക്കുന്ന വരെ നന്നായി കൊട്ടിയിരിക്കുന്നു എനിക്കിഷ്ടായി
  കഥയുടെ ഒഴുക്കും പരിഹാസവും നന്നായി രസിച്ചു
  ഒപ്പം ആരെയും വേദനിപ്പിക്കാത്ത ആക്ഷേപഹാസ്യം - ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 47. നന്നായി കഥ, ഭക്തി ഒരു തട്ടിപ്പു കച്ചവടമാണെന്ന് പറഞ്ഞ ഈ കഥയിലെ പരിസരസൃഷ്ടി വളരെ നന്നായി. ആദ്യഭാഗത്തിന്റെ ഭംഗി പിന്നീട് വേണ്ടത്ര നിലനിർത്തിയില്ലെങ്കിലും.

  മറുപടിഇല്ലാതാക്കൂ
 48. പാവപ്പെട്ടവരുടെ വിശ്വാസത്തെ വ്യഭിചരിച്ച് സ്വന്തം കാര്യം നടത്തുന്ന പൂജാരിമാരും മറ്റെല്ലാവരും ഇന്നിന്റെ വ്യവസ്ഥിതിയുടെ ശാപങ്ങളാണ്. നല്ല കഥ റാംജി സാബ്. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 49. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു... എന്തായാലും ട്രെന്റിന് അനുസരിച്ചുള്ള കഥ.

  മറുപടിഇല്ലാതാക്കൂ
 50. അജ്ഞാതന്‍11/13/2010 08:43:00 AM

  ജീവിക്കാൻ വേണ്ടി ഏത് വേഷവും കെട്ടാൻ മടിക്കാത്ത പാവങ്ങൾ എന്നു ഇവരെ വിളിക്കാൻ പ്രയാസം .. പാവം മൻഷ്യരെ പമ്പര വിഡ്ഡികളാക്കുന്ന വിശ്വാസത്തെ തെറ്റിദ്ധരിപ്പിക്കുന്ന അതിനെ കച്ചവടവത്ക്കരിക്കുന്ന (അവിശ്വാസി…) അന്ധവിശാസത്തെ ഒരു കളിയാക്കലിലൂടെ തുറന്നു കാട്ടാൻ ശ്രമിച്ചിരിക്കുന്നു "അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി ഇതും ഒരുകാരണം അല്ലെ…വിശ്വാസത്തിൽ പോലും മാധ്യമങ്ങൾ മായം കലർത്തിയിരിക്കുന്നു. വിശ്വാസം അതല്ലെ എല്ലാം…. നല്ലൊരു കഥ … ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 51. അല്ലെങ്കിലും നേര്‍ച്ച കൊടുത്തു അനുഗ്രഹം മേടിക്കാന്‍ നടക്കുന്ന ഒരു പാട് പേരുണ്ട് എല്ലാ മതങ്ങളിലും...അവരുടെ കണ്ണ് തുറക്കട്ടെ...

  ശബരിമല ജയമാല പ്രശ്നമാണോ റാംജിയെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്??

  മറുപടിഇല്ലാതാക്കൂ
 52. വിശ്വസിക്കാനും ഇപ്പോള്‍ അന്ധവിശ്വാസം വേണം!

  മറുപടിഇല്ലാതാക്കൂ
 53. റാംജിഭായ്‌... കൊട്‌ കൈ... അന്ധവിശ്വാസങ്ങള്‍ക്ക്‌ നല്ലൊരു കൊട്ട്‌ കൊടുത്തതിന്‌...

  ഞാന്‍ ആദ്യമായിട്ടാണ്‌ ഇവിടെ വരുന്നത്‌... ആശംസകള്‍ റാംജിഭായ്‌...

  മറുപടിഇല്ലാതാക്കൂ
 54. കണ്ടും കേട്ടും മടുത്തിട്ടും ആളുകള്‍ ഉപേക്ഷികാത്ത മേഖല
  ആ പിന്നെ ആരേലും ജീവിച്ചു പോട്ടെ .

  മറുപടിഇല്ലാതാക്കൂ
 55. അന്ധമായുള്ള എന്തു വിശ്വാസവും അന്ധവിശ്വാസമാണ്. റാംജി ഈ കഥയിലൂടെ അന്ധവിശ്വാസികളുടെ മര്‍‌മ്മത്തിനിട്ട്‌ നല്ലൊരു കൊട്ടു തന്നെയാണ്‌ കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ എല്ലായിടത്തും ഭക്തി ഒരു ബിസിനസ്സായി മാറി കൊണ്ടിരിക്കയാണ്‌‌. നമ്മുടെ സമൂഹത്തില്‍ നിന്നും ഇതൊക്കെ എന്നാണാവോ തുടച്ചു നീക്കാന്‍ കഴിയുക? അങ്ങിനെയൊരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.

  മറുപടിഇല്ലാതാക്കൂ
 56. പാവം ഭക്തർ :(
  ദൈവത്തെ പോലും ബ്ലാക്കിന് വിറ്റ് പുട്ടടിക്കുന്ന കാലം!!

  മറുപടിഇല്ലാതാക്കൂ
 57. Thalayambalath
  നന്ദി സുഹൃത്തെ.

  anju nair,
  നടന്നുകൊണ്ടിരിക്കുന്നത്.
  നന്ദി അഞ്ചു.

  Abdulkader kodungallur,
  താങ്കളുടെ നിര്ദേശങ്ങള്‍ എപ്പോഴും ഞാന്‍ കണക്കിലെടുക്കുന്നു.
  നന്ദി ഭായി.

  ManzoorAluvila,
  ഭക്തി ഭയം എന്നിവ മുതലെടുപ്പിന് എളുപ്പവഴിയാണ്.
  നന്ദി മന്സൂനര്‍.

  കുഞ്ഞൂസ് (Kunjuss),
  ഞാന്‍ കണ്ടിരുന്നില്ല. ഓര്മ്മിംപ്പിച്ചത്‌ നന്നായി.
  നന്ദി കുഞ്ഞൂസ്.

  വഴിപോക്കന്‍,
  ആരെയും വേദനിപ്പിക്കാതെ നമുക്ക്‌ പരയുള്ളത് പറയാം അല്ലെ....
  നന്ദി സുഹൃത്തെ.

  ശ്രീനാഥന്‍,
  കഥ മനസ്സില്‍ കയറണമെങ്കില്‍ പരിസരസൃഷ്ടി അനിവാര്യമെന്ന് തോന്നി. തുടര്ന്ന് കാര്യം അവതരിപ്പിക്കുമ്പോള്‍ പിന്നീടവ തുടരാന്‍ ആയില്ല അല്ലെ..
  നിര്ദേശത്തിന് നന്ദി മാഷെ.

  ശ്രീക്കുട്ടന്‍,
  സ്വന്തം നേട്ടത്തിന് എന്തും ചെയ്യാമെന്ന സ്ഥിതി.
  നന്ദി ശ്രീക്കുട്ടന്‍.

  dul Jishad,
  നന്ദി ജിഷാദ്.

  ഉമ്മുഅമ്മാർ,
  ഒരുപക്ഷെ അവിശ്വാസികള്‍ എന്ന് നമ്മള്‍ സങ്കല്പിക്കുന്നവരാന് ഇത്തരം അക്രമങ്ങള്ക്കെടതിരെ കൂടുതല്‍ പ്രതികരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. കുമാരന്‍ കൂടുതല്‍ പ്രതികരിക്കാതിരുന്നതും കപട വിശ്വാസത്തെ ഭയന്നിട്ടാണ് എന്നും കണ്ടുകൂടെ? വിശ്വാസത്തെ ചൂഷണം ചെയ്ത് പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം നേടുന്നതില്‍ വിശ്വാസികളും അവിശ്വാസികളും പെടും.
  ഇന്ന് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തി മനുഷ്യമനസ്സിനെ കലുഷിതമാക്കുന്നതില്‍ മുഖ്യപങ്ക് ടീവികള്ക്കാണ് എന്ന് നിസ്സംശയം പറയാം.
  വിശദമായ അഭിപ്രായത്തിന് നന്ദി ഉമ്മു.

  മറുപടിഇല്ലാതാക്കൂ
 58. ഞാന്‍ വിശ്വസിച്ചു .................നല്ല കഥ.ചെറിയ കഥ ...
  വായനകാരെ മടുപ്പിക്കില്ല

  മറുപടിഇല്ലാതാക്കൂ
 59. സ്ഥലത്തെ കുറിച്ചുള്ള വിവരണം ഏറെ ഇഷ്ട്ടപെട്ടു . വായിച്ചപ്പോള്‍ അവിടെ പോയാല്‍ കൊള്ളാമെന്നു തോന്നി..അങ്ങനെ ഒരു സ്ഥലം യദാര്‍ത്ഥത്തില്‍ ഉണ്ടോ രാംജി..?

  ഭക്തിയെ കച്ചവട വല്ക്കരിച്ചു ഇപ്പോ വന്നു വന്നു മനസിന്‌ അല്പം ശാന്തിക്കായി അമ്പലത്തില്‍ പോലും പോവാന്‍ താല്പര്യം ഇല്ലാതായിരിക്കുന്നു .എല്ലാം കച്ചവടം ആണ്..
  അത് നല്ല രീതിയില്‍ രാംജി അവതരിപ്പിച്ചു ..പക്ഷെ അന്ത്യം ഒരു sudden ബ്രേക്ക്‌ ഇട്ടതു പോലെ തോന്നി.

  മറുപടിഇല്ലാതാക്കൂ
 60. വളരെ നന്നായിട്ടുണ്ട് റാംജി സര്‍ ,,,താങ്കളുടെ ആ ടച്ച് അത് ഈ കഥയില്‍ (യാധാര്ത്യത്തില്‍)നന്നായി ആസ്വദിച്ചു ..താങ്കളെ പോലുല്ലവര്‍ക്കെ ഇത്തരത്തില്‍ എഴുതാന്‍ കഴിയൂ..പ്രവാസത്തിന്‍റെ ആവിയില്‍ വേവുന്ന,നാട്ടിലെ കൊള്ളരുതായ്മകള്‍ കണ്ടും കേട്ടും മനം മടുത്ത ,അതിലുപരി ,എല്ലാം കച്ചവട കണ്ണോടെ മാത്രം കാണുന്ന ഇന്നത്തെ അനീതികള്‍ക്കെതിരെ ഇനിയും പ്രതീക്ഷിക്കുന്നു ..

  മറുപടിഇല്ലാതാക്കൂ
 61. റാംജി,
  വരാന്‍ വൈകി.
  താങ്കളുടെ signature പതിപ്പിചിരിക്കുന്നു കഥയില്‍.
  പക്ഷെ അത്ര ക്ലിയര്‍ ആയില്ല. നോക്കട്ടെ ഒന്നൂടെ വായിച്ചാല്‍ മനസ്സിലാവും.
  ബിസിനസ്‌ മെച്ചപ്പെടാന്‍ മാര്‍ക്കറ്റിംഗ് ആണോ സംഭവം?

  മറുപടിഇല്ലാതാക്കൂ
 62. റാംജി,

  "ഉച്ച സമയങ്ങളില്‍ ചിലപ്പോള്‍ അമ്പലത്തില്‍ നിറുത്താതെയുള്ള മണിയടി ഒച്ച കേട്ടാല്‍ അന്ന്‌ ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ജനങ്ങള്‍ ഓടിക്കൂടുമ്പോഴേക്കും മുടി അഴിച്ചിട്ട്‌ കടും ചുവപ്പ്‌ നിറത്തിലുള്ള സാരിയുമായി തുറന്നു കിടക്കുന്ന അമ്പലവാതിലിലൂടെ അകത്ത്‌ കയറുന്ന ദേവി..........."
  ജീവിക്കാന്‍ ഭക്തിയും ഒരു മാര്‍ഗം!
  നല്ല കഥ ...

  മറുപടിഇല്ലാതാക്കൂ
 63. ഭക്തിയാണല്ലോ ഇന്ന് നാട്ടില്‍ എളുപ്പം വിറ്റഴിയുന്ന ചരക്ക്!

  കഥയിലെ ആശയം വളരെ കാലികം. പക്ഷെ അവസാനഭാഗം ഒരല്പം തിരിക്കിട്ട് പറഞ്ഞ് നിര്‍ത്തിയത് കൊണ്ടാണോ എന്നറിയില്ല രാംജി ഉദ്ദേശിച്ചരീതിയില്‍ അത് വായനക്കാരനിലെത്തിക്കാന്‍ കഴിഞ്ഞോ എന്ന് സംശയം.

  മറുപടിഇല്ലാതാക്കൂ
 64. പണ്ടത്തെ ശാന്തിമാർ ആത്മാർത്ഥമായും പൂജകൾ നടത്തിയിരുന്നു. അവർക്ക് ദാരിദ്ര്യമായിരുന്നു തിരിച്ചു കിട്ടിയിരുന്നത്...!

  ഇന്നത്തെ ശാന്തിമാർ ആതാർത്ഥമായും പൂജകൾ നടത്തുന്നത് ദക്ഷിണകൾക്കു വേണ്ടിയാണ്. അതു കൊണ്ട് അവരെല്ലാം നല്ല നിലയിൽ ജീവിച്ചു പോകുന്നു.

  പിന്നെ ജനങ്ങൾക്ക് കാശ് കണ്ടമാനം കയ്യിൽ വരുന്നു.സൌകര്യങ്ങൾ കൂടുന്നു. പക്ഷേ,സമാധാനം തീരെയില്ല.

  സമാധാനത്തിനും ചെയ്തു പോയ തെറ്റുകൾ പൊറുത്തു കിട്ടാനും നോട്ടിന്റെ കെട്ടുകൾ കാണിക്കയായി സമർപ്പിച്ച് ആശ്വാസം കൊള്ളുന്നു...!!എന്നിട്ടും സമാധാനം കിട്ടാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു തീർത്ഥയാത്രകൾ...!!?

  കഥ കൊള്ളാം റാംജി...
  ഒരു വിധ തരികിടകളില്ലാതെ ഇന്നത്തെ കാലത്ത് ജീവിച്ചു പോകില്ല...

  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 65. നല്ല കഥ.
  മൂപരു വെറും പൂജാരിയല്ല,
  പ്രേം പൂജാരിയാ..!!

  മുന്നേ ചോദിക്കണം എന്ന് വിചാരിച്ചതാ, ആ പൂച്ചകുട്ടിയെ എവിടുന്നു വാങ്ങിച്ചതാ?
  നല്ല രസമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 66. റാംജീ, ഇപ്പൊ നടക്കുന്നതെല്ലാം അപ്പടി തുറന്നടിച്ചു. എന്തുകണ്ടാലും പഠിക്കാത്ത ആളുകളല്ലേ? നമ്മള്‍ പുറകോട്ടു നടന്നു ബാലന്‍സ് തെറ്റി കെടക്കുവാണല്ലോ. ഇത്തരം ഒരു പ്രമേയം കൊണ്ടുവന്നതിനു അഭിനന്ദനങ്ങള്‍

  പിന്നെ, എനിക്കിതൊക്കെ കാണുമ്പോള്‍ ആകെ ഹാലിളകും..രണ്ടു മൂന്നു ദിവസം മുന്‍പ് വായിച്ചു തനിക്കു ദോഷം വരുമെന്ന് വിചാരിച്ചു കൊച്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ഒരു തന്തയുടെ ന്യൂസ്‌. (ഇവനൊക്കെ തന്തയാണോ?) വളരെ വേദനയുണ്ട് ഇത്തരം അന്ധവിശ്വാസങ്ങള്‍ പെരുകുന്നത് കാണുമ്പോള്‍

  മറുപടിഇല്ലാതാക്കൂ
 67. ചാണ്ടിക്കുഞ്ഞ്,
  പ്രത്യേക കാര്യങ്ങള്‍ ഒന്നും ഇല്ല.
  നന്ദി മാഷെ.

  റഷീദ്‌ കോട്ടപ്പാടം,
  അതും ഒരു കാര്യമാണ്.
  നന്ദി സുഹൃത്തെ.

  വിനുവേട്ടന്‍|vinuvettan,
  സന്ദര്ശ്നത്തിനും അഭിപ്രായത്തിനും
  നന്ദിയുണ്ട് വിനുവേട്ടാ.

  സാബിബാവ,
  ജീവിച്ചു പോകാന്‍ തെരഞ്ഞെടുക്കുന്ന വഴികള്‍......?
  നന്ദി സാബിബാവ.

  Vayady,
  വെറുതെ കാത്തിരിക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് തോന്നുന്നു.
  നന്ദി വായാടി.

  ഭായി,
  ബ്ലാക്കിനാണ് ഇപ്പോള്‍ മാര്ക്കലറ്റ്.
  നന്ദി ഭായി.

  MyDreams,
  നന്ദി സുഹൃത്തെ.

  Sneha,
  അത്തരം സ്ഥലങ്ങള്‍ ഉള്ള ഏറെ ക്ഷേത്രങ്ങള്‍ എന്റെ നാട്ടിലുണ്ട്.
  പെട്ടെന്നു അവസാനിച്ചു എന്ന് തോന്നിയോ.
  ഒരു കള്ളന്‍ ചെറിയ കളവുകള്‍ തുടങ്ങി പിന്നെപ്പിന്നെ വലിയ കലവുകളില്‍ ചെന്നെത്തും. അപ്പോള്‍ പിടിക്കപ്പെടുമ്പോള്‍ അയാള് കളവുകള്‍ ചെയ്യാന്‍ അവസാനം നടത്തുന്ന രീതികളെപ്പറ്റി പറയുന്നത് കേള്ക്കു്മ്പോള്‍ നമുക്ക്‌ ചിന്തിക്കാനും വിശ്വസിക്കാനും കഴിയാത്ത രീതിയില്‍ അയാള്‍ എത്തിയിരിക്കും.
  നന്ദി സ്നേഹ.

  ആചാര്യന്‍ ,
  അതെ. മരവിക്കുന്ന നല്ല മനസ്സുകളെങ്കിലും മരവിപ്പില്‍ നിന്നും ഇനിയും ഉണരെണ്ടിയിരിക്കുന്നു.
  നന്ദി ആചാര്യന്‍.

  ഹാപ്പി ബാച്ചിലേഴ്സ്,
  വിശ്വാസത്തെ വഞ്ചിച്ച് മുതലെടുപ്പ്‌ നടത്തുന്ന മാര്ക്കരറ്റ്‌ തന്ത്രവും......പിന്നെ
  നന്ദിഹാപ്പി ബാച്ചിലേഴ്സ്.

  മാണിക്യം ,
  ഏറ്റവും അധികം വികാരത്താല്‍ വന്ചിക്കപ്പെടാവുന്ന മേഖല.
  നന്ദി ചേച്ചി..

  മറുപടിഇല്ലാതാക്കൂ
 68. ഉദരനിമിത്തം ബഹുകൃതവേഷം.
  അത്ഭുത പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നത്
  പൊതുസമൂഹം തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 69. അനില്കുീമാര്‍. സി.പി.,
  അതെ. ഏറ്റവും എളുപ്പവഴി.
  നിര്ദേശത്തിന് വളരെ നന്ദി മാഷെ.

  വീ കെ,
  തരികിടകള്‍ പാവം മനുഷ്യരെ ചതിച്ചാനെന്നു തിരിച്ചറിയാതെ ചെന്ന് ചാടുന്നവരെക്കുറിച്ച് ഓര്ക്കുളമ്പോള്‍....
  നന്ദി വികെ.
  വീ കെ,

  വഷളന്‍ജേക്കെ ⚡ WashAllenⒿⓚ,
  ശരിക്കും എല്ലാം കാണുമ്പോള്‍ എന്തൊക്കെ വികാരങ്ങളാണ് പാഞ്ഞുപോകുന്നത് അല്ലെ?
  നന്ദി ജെകെ.

  Simil Mathew ,
  സന്ദര്ശaനത്തിന് നന്ദി.

  ആദൃതന്‍
  നന്ദി.

  വില്സ്ണ്‍ ചേനപ്പാടി ,
  വിശ്വാസത്തിന് വികാരത്തിന്റെ രൂപം പലപ്പോഴും സംഭവിക്കുന്നു.
  നന്ദി മാഷെ.

  meenu ,
  നന്ദി മീനു.

  മറുപടിഇല്ലാതാക്കൂ
 70. രാംജീ...

  തലക്കെട്ട്‌ വായിച്ചപ്പോള്‍ ലച്ചുവിന്‍റെ കഥയെ പോലെ ഒരു സര്‍പ്പ കഥയാണോ എന്ന് വിചാരിച്ചു... ആ കഥ പോലെ ഇതിനെയും വിശ്വസിച്ചേ പറ്റു...

  ബിജിത്‌ പറഞ്ഞതുപോലെ ഇപ്പോള്‍ എല്ലാത്തിലും കാണാം ഈ വക ബിസിനെസ്സ്‌ മനോഭാവം... അമ്പലങ്ങളെ ടൂറിസ്റ്റ്‌ കേന്ദ്രമാക്കി ഭക്ത ജനങ്ങളുടെ പ്രവാഹം വര്‍ധിപ്പിക്കാന്‍ ഇത് പോലത്തെ പല പരിപാടികളും ഇപ്പോള്‍ ഭക്തിയുടെ പേരില്‍ നടക്കുന്നു.

  കഥ നന്നായിട്ടുണ്ട്...

  വീണ്ടും വരാം...

  മറുപടിഇല്ലാതാക്കൂ
 71. ഞാന്‍ സിദ്ധീഖ് തൊഴിയൂരിന്റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് അങ്കിളിന്റെ , എല്ലാം വായിച്ചശേഷം അഭിപ്രായം എഴുതാം..ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി ചിപ്പി.അഭിപ്രായം അറിയിക്കണേ.

  മറുപടിഇല്ലാതാക്കൂ
 72. nalla pole aaswadichaanu vaayichathu. samoohya vimarshanathinte thuruthilaanu ethiyath.nalla rasathil karyangal avatharipichu.ashamsakal.

  മറുപടിഇല്ലാതാക്കൂ
 73. വിശ്വാസം ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഒരു മുഖം.
  അപ്രിയ സത്യം മനോഹരമായി തന്നെ പറഞ്ഞിരിക്കുന്നു .
  നന്മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 74. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 75. ഉദര നിമിത്തം ബഹുഹൃത വേഷം ...

  റാംജീ കഥ ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 76. വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നവരെ വളരെ ഭംഗിയായി ഇവിടെ വരച്ചുകാട്ടി.

  മറുപടിഇല്ലാതാക്കൂ
 77. .."വിശ്വസിച്ചാലും ഇല്ലെങ്കിലും...."
  എന്ന പേരില്‍ അന്ധവിശ്വാസങ്ങളെ ഊട്ടിവള്ര്ത്തുന്ന ഒരു ചാനല്‍ പരിപാടിയുമുണ്ടല്ലോ..

  രസകരമായ രീതിയിലുള്ള അവതരണത്തിലൂടെ അന്ധവിശ്വാസങ്ങളുടെ പിന്നിലുള്ള കപടത വരച്ചു കാട്ടി.

  മറുപടിഇല്ലാതാക്കൂ
 78. മുനീര്‍ പറഞ്ഞതു പോലെ ആ ചാനല്‍ പരിപാടി ഞാനും കണ്ടിരുന്നു.

  നല്ല സന്ദേശമുള്‍ക്കൊളളുന്ന കഥ. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നതു തന്നെ.

  മറുപടിഇല്ലാതാക്കൂ
 79. കുസുമം പറഞ്ഞപോലെ ആ തേങ്ങാ വെട്ടുകാരനെ ഇങ്ങോട്ട് വിട്ടേക്ക്.ബീരാന്‍ കുട്ടി(ജോര്‍ജ്ജ് കുട്ടി-നിങ്ങളുടെ ഭാഷയില്‍!) കൂടുകയാണെങ്കില്‍ തേങ്ങ മുഴുവന്‍ അയാളെടുത്തോട്ടെ,എന്നാലും കുട്ടികളുടെ തലയില്‍ വീഴില്ലല്ലോ?.പിന്നെ യക്ഷിയെ പൂജാരിയും റാംജിയും എടുത്തോളൂ.(നല്ല വരുമാനവും പിന്നെ.....).ഈ പ്രമേയത്തിനു പുതുമ അവകാശപ്പെടാനില്ല.സിനിമയിലും കഥകളിലും ധാരാളം വന്നവ.കുഞ്ഞൂസിന്റെ പോസ്റ്റിലും ഉണ്ടായിരുന്നു ”വിഷയം“.അതിപ്പോ കര്‍ത്താവായിട്ടും ജിന്നായിട്ടും പലരൂപത്തില്‍ വരാറുണ്ട്.പിന്നെ റാംജിയുടെ അവതരണം കൊള്ളാം.ആദ്യം വളരെ സ്ലോ മോഷനില്‍ തുടങ്ങി പിന്നെ സ്പീഡല്പം കൂടി.

  മറുപടിഇല്ലാതാക്കൂ
 80. ഇത്രേയുള്ളൂ എല്ലാ അന്ധവിശ്വാസങ്ങളുടേയും അടിത്തറ...

  സമാനമായ പരിപാടികളാകാം ഇങ്ങനെ കേള്‍ക്കുന്ന പല കഥകള്‍ക്കും പിന്നില്‍...

  മറുപടിഇല്ലാതാക്കൂ
 81. മോനെ :ഞാന്‍ കരുതി അനുഭവ കഥയാണെന്ന് ...ഫുള്‍ വായിച്ചു തീര്ന്നപ്പോഴാ കഥ യാണെന്ന്അറിഞ്ഞത് ...ആശയം നന്നായിട്ടുണ്ട് .ഇപ്പോള്‍ പണ്ടാത്തെക്കാളും കൂടുതലാണ് അന്ധവിശ്വാസം ...

  മറുപടിഇല്ലാതാക്കൂ
 82. കാച്ചറഗോടന്‍,
  സന്ദര്ശോനത്തിനും അഭിപ്രായത്തിനും
  നന്ദി സുഹൃത്തെ.

  നേന സിദ്ധീഖ്,
  സ്വാഗതം നേന.

  സുജിത് കയ്യൂര്‍,
  അഭിപ്രായത്തിന് നന്ദി സുജിത് .

  Rasheed Punnassery,
  ചൂഷണം അപ്രീയസത്യമെങ്കിലും പറയാതെ വയ്യല്ലോ.
  നന്ദിയുണ്ട് റഷീദ്‌.

  റോസാപ്പൂക്കള്‍,
  നന്ദി റോസ്.

  തെച്ചിക്കോടന്‍,
  നന്ദി സുഹൃത്തെ.

  Muneer,
  ചാനലുകളെല്ലാം മനുഷ്യന്റെ ഇത്തരം ബലഹീനതകളെ മുതലെടുത്ത്‌ പണം ഉണ്ടാക്കുന്നു.
  നന്ദി മുനീര്‍.

  സ്വപ്നസഖി,
  വന്ചിതരാകാന്‍ തയ്യാറായി നില്ക്കുമന്നവര്‍ ഉള്ളപ്പോള്‍ അതിനെ ചൂഷണം ചെയ്യാന്‍ ആള് കൂടും.
  നന്ദി സ്വപ്നസഖി.

  Mohamedkutty മുഹമ്മദുകുട്ടി,
  വീണ്ടും തെങ്ങ് കയറ്റ്ക്കാരനെ അന്വേഷിച്ച് വന്ന നിലക്ക് ഞാന്‍ ഒരാളെ തരാം. പക്ഷെ നമ്മുടെ കുമാരന് തീരെ ഒഴിവില്ല. വേറെ ഒരാളെ തരാം. പേര് ഹംസക്കോയ. പുള്ളിക്കാരന്‍ ഇവിടെ ഉണ്ട് ഹംസക്കോയ മതിയെങ്കില്‍ വിവരം അറിയിക്കാന്‍ മറക്കരുത്.
  നന്ദി കുട്ടിക്കാ.

  Thommy ,
  നന്ദി സുഹൃത്തെ.

  ശ്രീ ,
  നമ്മള്‍ അറിയാതെ എത്രയോ...
  നന്ദി ശ്രീ.

  a.faisal,
  നന്ദി സുഹൃത്തെ.

  വിജയലക്ഷ്മി ,
  മനുഷ്യന്റെ ആര്ത്തി കൂടിക്കൊണ്ടിരിക്കുന്നു.
  നന്ദി ടീച്ചര്‍.

  മറുപടിഇല്ലാതാക്കൂ
 83. ഇതേ പേരിൽ ഒരു ചാനൽ അവതരിപ്പിക്കുന്നതും ഇതുപോലെയാണെന്ന് കേട്ടിട്ടുണ്ട്. എന്റെ നാട്ടുകാർ ഒരിക്കലും കാണാത്ത ഒരു അവതാരപുരുഷനെ സീരിയൽ പരിപാടി വന്നപ്പോൾ പലരും കണ്ടു. പോസ്റ്റ് നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 84. ഇതേ പേരില്‍ വരുന്ന സീരിയലിലെ കഥകളും ഇന്ങ്ങനെ ഒക്കെ തന്നെയാണോ ആവൊ !

  മറുപടിഇല്ലാതാക്കൂ
 85. എന്റെ സ്വപ്നാടനത്തില്‍ വന്നു കണ്ടു അഭിപ്രായം പറഞ്ഞതിനു നന്ദി.ഒരു പരീക്ഷണ പരാജയം ആയിരുന്നു അത്, പിക്കാസയില്‍ നിന്നു നേരിട്ടി ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാം എന്ന വാചകത്തിനു പുറകേപോയപ്പോള്‍ പറ്റിപ്പോയി. പിന്നെ എന്റെ 5 ബ്ലോഗുകളില്‍ ആരും തന്നെ വായിക്കാന്‍ വരാറില്ലല്ലോ എന്ന സങ്കടം, മറുമൊഴികളില്‍ എന്റെ പോസ്റ്റുകള്‍ ആരും കാണുന്നില്ലെ? എല്ലാം നഷ്ടങ്ങള്‍ തന്നെ...... 94 പൊയിട്ട് 4 പേരുപോലും വായിക്കാന്‍ വരാറില്ല!!!!

  മറുപടിഇല്ലാതാക്കൂ
 86. റാംജി ഭായി,
  കഥ നന്നായിരിക്കുന്നു... ഈ ഭക്തി കച്ചവടം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ..
  ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു...
  അവസാന ഭാഗം മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടി.. എന്റെ വിവരമില്ലായ്മ കൊണ്ടാകാം..:-)

  കുറെ നാള്‍ ബൂലോകത്തുണ്ടായിരുന്നില്ല..
  അത് കൊണ്ട് ഒന്ന് രണ്ടു കഥകള്‍ വായിക്കാന്‍ പറ്റിയില്ല.. ഉടന്‍ വായിക്കുന്നതാണ്..

  മറുപടിഇല്ലാതാക്കൂ
 87. ഭക്തി കച്ചവടം തന്നെ. കഥയുടെ വിഷയം നന്നായി.
  കഥയുടെ ഗ്രാഫ് അവസാനഭാഗത്തു അല്പം താഴ്ന്നുവോ എന്നു തോന്നി. നടുഭാഗം വളരെ സമ്പുഷ്ടം ആണ്. അവസാനം ആ രീതിയിൽ അവസാനിച്ചില്ലല്ലോഎന്നു സംശയം.
  നല്ല വഴക്കമുള്ള പേനയുണ്ട് റാംജിയുടെ കയ്യിൽ. എല്ലാവിധ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 88. വരാന്‍ വൈകി!

  നല്ല കഥ, ഈ പൊളിച്ചെഴുത്ത് നന്നായി. യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കുള്ള കൂരമ്പ് പതിയുന്നത് പേങ്ങനെ പെങ്ങളുടെയോ പൂജാരിയുടേയോ നേരെയല്ല.

  കഥയിലൂടെ പറയാതെ പറയുന്ന ‘ടെക്നിക്’ ഇഷ്ടപ്പെട്ടു, ശരിക്കും!

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 89. കഥയല്ലിത്, ജീവിതം.

  നന്നായി റാംജിയേട്ടാ.
  നന്ദി

  മറുപടിഇല്ലാതാക്കൂ
 90. mini//മിനി,
  നമ്മളെ വിശ്വസിപ്പിക്കുന്ന ചാനലുകാര്‍.
  നന്ദി ടീച്ചര്‍.

  Villagemaan,
  ചാനലുകാര്ക്ക് വളരെ എളുപ്പമാണ്.
  നന്ദി സുഹൃത്തെ.

  Sapna Anu B.George,
  സന്ദര്ശnനത്തിനു നന്ദി സ്വപ്ന.

  Sureshkumar Punjhayil,
  നന്ദി സുഹൃത്തെ.

  മഹേഷ്‌ വിജയന്‍,
  എന്തെല്ലാം കാണുകയും കേള്ക്കു കയും ചെയ്യുന്നു അല്ലെ,
  നന്ദി മഹേഷ്‌.

  മുകിൽ,
  അവസാന ഭാഗത്ത്‌ കച്ചവടം എത്തുമ്പോള്‍ വളരെ ഉയരങ്ങളില്‍ എത്തുന്നു. നമ്മുടെ ചിന്തകളുടെ ഒക്കെ അപ്പുറത്തേക്ക് നീളുന്നു.
  നന്ദി മുകിൽ.

  നിശാസുരഭി,
  എന്ത് പറയുമ്പോഴും നമ്മള്‍ തന്നെ മനസ്സിലാക്കാന്‍ വിട്ട് പോകുന്ന കാര്യങ്ങള്‍....
  നന്ദി നിശാസുരഭി.

  സലാഹ്,
  നന്ദി സലാഹ്.

  മറുപടിഇല്ലാതാക്കൂ
 91. റാംജി,

  അന്ധവിശ്വാസങ്ങള്‍ ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അടിത്തറ ആണെന്ന് തന്നെ പറയാം.
  ആള്‍ദൈവങ്ങളുടെ കഥ ഇപ്പോള്‍ ഒരു പുതുമ അല്ലാതായിരിക്കുന്നു.കഥ കൊള്ളാം എന്നല്ല വളരെ നന്നായി.

  റ്റോംസ്‌ || thattakam .com

  മറുപടിഇല്ലാതാക്കൂ
 92. കഥ കൊള്ളാം എന്നല്ല വളരെ നന്നായി !

  ഇതാണ് ലോകം.ലോകാ സമസ്താ സുഖിനോ ഭവന്തുവിലേക്കിനിയെത്രദൂരമുണ്ടെത്രദൂരം....? സ്നേഹത്തോടെ...ചന്തുനായർ

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....