10/12/10

കാണാക്കാഴ്ചകള്‍

10-12-2010

വളരെ നാളായി വൃദ്ധന്റെ മനസ്സില്‍ ഒരാഗ്രഹം. ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ പോകുന്ന മഹാബലിയെപ്പോലെ ഒരു യാത്ര.


നാട്ടിലെ മുഴുവന്‍ ജനങ്ങളേയും കാണുന്നത്‌ പോരാതെ, വര്‍ഷാവര്‍ഷം നടത്തുന്ന സന്ദര്‍ശനത്തില്‍ എത്ര രാജ്യങ്ങളിലാണ്‌ കയറി ഇറങ്ങുന്നത്. അല്പം കുടവയറും തടിയും ഉള്ളവരൊക്കെ ഓലക്കുടയും പിടിച്ച്‌ മാവേലിമാരാകുന്ന കാഴ്ചയും പലയിടത്തും കാണാം.

വൃദ്ധന്‌ അത്രയൊന്നും ആഗ്രഹമില്ല. ഒരിക്കല്‍ മാത്രം ഒന്ന്‌ പോണം. മക്കളുടെ മക്കളേയും പിന്നെ അല്പം ചില വീട്ടുകാരേയും ഒക്കെ ഒന്ന്‌ കാണണം. അത്ര ചെറിയ ആഗ്രഹമാണ്‌. മവേലിയെപ്പോലെ ആര്‍പ്പും കുരവയും ഒന്നും വേണ്ട. ആരുമറിയാതെ ഒന്ന്‌ കണ്ട്‌ തിരിച്ച്‌ പോരുക.

അങ്ങിനെയാണ്‌ നാല്പതാം ചരമവാര്‍ഷികത്തില്‍ വൃദ്ധന്‍ തന്റെ ഗ്രാമം വീണ്ടും കാണുന്നത്‌. മൊത്തം മാറിയിരിക്കുന്നു. ഒന്നും തിരിച്ചറിയാന്‍ തന്നെ പറ്റുന്നില്ല. താന്‍ താമസിച്ചിരുന്നത്‌ പോലുള്ള ഒരൊറ്റ വീടും ഇപ്പോള്‍ കാണാനില്ല. സൂക്ഷ്മമായി നോക്കിയിട്ടും വീടിരുന്ന സ്ഥലം പോലും കണ്ടുപിടിക്കാന്‍ ആവുന്നില്ല.

തൊട്ടുള്ള രണ്ടുനില വീട്ടിലേക്ക്‌ കയറാം. അകത്ത്‌ കടന്നപ്പോള്‍ എല്ലാം പുതിയ കാഴ്ചകള്‍. അത്ഭുതത്തോടെ ഓരോന്നും കണ്ട്‌ നടന്നു. അടുക്കളയില്‍ ഒരു പെണ്ണ്‌ പാത്രങ്ങള്‍ കഴുകുന്നു. ചുരിദാറാണ്‌ വേഷം. ഇറുകിയ ചുരിദാറിന്‌ മുകളില്‍ ശരീരവടിവുകള്‍ കൂടുതല്‍ മുഴച്ച്‌ നിന്നു. മകന്റെ മകന്റെ ഭാര്യയായിരിക്കണം. പ്രായം ഇരുപത്തഞ്ചേ തോന്നിക്കു എങ്കിലും അതിനെക്കാളൊക്കെ വളരെ കൂടുതലാണ്‌. കണ്ടാല്‍ തോന്നാതിരിക്കാന്‍ സര്‍വ്വ പണികളും നടത്തിയിട്ടുണ്ട്‌.

അടുക്കളയിലാണെങ്കിലും ശ്രദ്ധ മുഴുവന്‍ ടീവി ഇരിക്കുന്ന മുറിയിലേക്കാണ്‌. സൌന്ദര്യ സംരക്ഷണത്തിന്റെ ചര്‍ച്ചയാണ്‌ വിഷയം.

ഒന്ന്‌ ചുറ്റിനടന്ന്‌ പുരയൊക്കെ കണ്ടു. മൂന്ന്‌ മുറി, അടുക്കള, ഹാള്‍... എല്ലാം താഴെയുണ്ട്‌. മുകളിലും രണ്ട്‌ മുറിയുണ്ട്‌. പുറത്തിറങ്ങാതെ കാര്യം സാധിക്കാന്‍ അകത്ത്‌ തന്നെ കുളിമുറിയും കക്കൂസും.

തനിക്ക്‌ എന്തുണ്ടായിരുന്നു? മണ്ണു‍കൊണ്ട്‌ ഇഷ്ടിക ഉണ്ടാക്കി ചുവരുകള്‍ തീര്‍ത്ത ഓലമേഞ്ഞ ഒരു വീട്‌. നടുവിലകം കൂടാതെ ഒരു മുറിയും ചായ്പും. കിഴക്കും പടിഞ്ഞാറും വടക്കും വിശാലമായ ഇറയം. ചാച്ചിറക്കില്‍ അടുക്കളപ്പുര. ഒരുവിധം പ്രായമായപ്പോള്‍ ആങ്കുട്ട്യോള്‍ക്ക്‌ കിടക്കാന്‍ പടിഞ്ഞാറും കിഴക്കും ഉള്ള ഇറയം. മഴക്കാലത്ത്‌ കാറ്റടി തട്ടാതിരിക്കാന്‍ ചരിച്ചിറക്കിയ പുരയുടെ ഇറയില്‍ ഓല കൊണ്ടുണ്ടാക്കിയ തട്ടിക കെട്ടിയിടും. അന്ന് ഇറയത്തൊക്കെ കിടക്കുന്നത്‌ കൊണ്ട്‌ പേടി കുറവായിരുന്നു. മൂത്രമൊഴിക്കാനും തൂറാനുമൊക്കെ വിശാലമായ പറമ്പില്‍ നല്ല സുഖം.

വെറുത പറമ്പിലൊക്കെ ചുറ്റിക്കറങ്ങി. മറ്റ്‌ രണ്ടുമൂന്ന്‌ വീടുകളിലും പോയി. തിരിച്ച്‌ ആദ്യത്തെ വീട്ടില്‍ വന്നു. പണത്തിനനുസരിച്ച്‌ ഉണ്ടാകുന്ന മാറ്റങ്ങള്‍‍ മാത്രം എല്ലായിടത്തും.

സ്കൂള്‍ വിട്ട്‌ കുട്ടികള്‍ എത്തിയിരുന്നു. ഒരാണും ഒരു പെണ്ണും. പന്ത്രണ്ടിലും പതിനൊന്നിലുമാണ്‌ പഠിക്കുന്നത്‌. നല്ല ഭംഗിയുള്ള കുട്ടികള്‍. അമ്മയും മക്കളും സുഹൃത്തുക്കളെപ്പോലെ തമാശ പറഞ്ഞ്‌ ചിരിച്ച്‌ അങ്ങിനെ...നല്ല സന്തോഷം. കാണുന്നവര്‍ക്ക്‌ അസൂയ തോന്നും. ജീവിക്കണമെങ്കില്‍ ഇങ്ങിനെ ജീവിക്കണം. ആണെന്നൊ പെണ്ണെന്നൊ ചിന്തകളില്ലാതെ കെട്ടിമറിഞ്ഞ്‌ തല്ലുകൂടി ചിരിച്ച്‌ കളിച്ച്‌....

തനിക്കും ചെറുപ്പകാലം ഉണ്ടായിരുന്നു. അഞ്ച്‌ സഹോദരങ്ങളും മൂന്ന്‌ സഹോദരികളും അടങ്ങിയ ചെറുപ്പം. സഹോദരികള്‍ വയസ്സറിയിച്ചതിന്‌ ശേഷം അവരെ കാണാനും തൊടാനും അതിര്‍ വരമ്പുകള്‍ വന്നു. അതോടെയാണ്‌ ഞങ്ങള്‍ ആമ്പിള്ളേരെ ഇറയത്തേക്ക്‌ ചവുട്ടിത്തള്ളിയത്‌. തീണ്ടാരി ആയാപ്പിന്നെ ആങ്ങളമാരായാലും ഒരകലം സൂക്ഷിക്കണമെന്നാ അന്നച്ഛന്‍ അമ്മക്ക്‌ കൊടുത്തിരുന്ന നിര്‍ദേശം. ഓരോരോ കാലം.

-ദേ..ഇപ്പൊ ഇവിടെ കണ്ടില്ലെ..എല്ലാം മറന്ന്‌ ആര്‍മ്മാദിച്ച്‌ നടക്കണേ.അതോണ്ട്‌ എന്ത്‌ കൊഴപ്പാ വരണെ. പണ്ടത്തെ ആള്‍ക്കാരുടെ ഓരോരു നെയമങ്ങള്‌. ഇപ്പൊ ജനിച്ചാ മതിയാര്‍ന്നൂന്ന്‌ കൊതി തോന്നാ.-

"എടി പെണ്ണേ..മോന്ത്യായ നേരത്ത്‌ അവന്റടുത്ത്‌ കളിച്ച്‌ കളിച്ച്‌ കളി കാര്യാക്കല്ലെ. പറഞ്ഞേക്കാം." അമ്മ.

"അമ്മ അമ്മേടെ പണി നോക്ക്‌. പോയി വല്ല ക്രീമും പൊരട്ടി സുന്ദരി ആവാന്‍ നോക്ക്‌. ഇപ്പഴും മധുരപതിനേഴാന്നാ വിചാരം. പാവം അച്ഛന്‍. അതാ ഗള്‍ഫില്‍ കെടന്ന്‌ വെയില്‌ കൊള്ള്അ. മോത്ത്‌ ചന്തം വരു‍ത്തി നാളെ ആരെക്കാണിക്കാനാ?"

"പെണ്ണേ, നിന്റെ നാക്ക്‌ ഇത്തിരി കൂട്ണ്ണ്ട്..പറഞ്ഞേക്കാം"

അവള്‍ എഴുന്നേറ്റ്‌ ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കവിളില്‍ ഉമ്മ വെച്ചു. "എന്റെ പഞ്ചാരക്കുട്ടിയല്ലേടി അമ്മെ നീ"

ഒന്നു കൊഞ്ചാതെ പോയിരുന്ന്‌ പഠിക്കെടി എന്ന്‌ പറഞ്ഞ്‌ അമ്മ അവളുടെ തോളത്ത്‌ തട്ടി. പരിഭവത്തോടെ അവള്‍ എഴുന്നേറ്റ്‌ പഠിച്ചുകൊണ്ടിരുന്ന മകന്റെ അരികിലെത്തി സങ്കടം ഉണര്‍ത്തിച്ചു.

"നോക്ക്യേടാ നിന്റെ അമ്മക്കുട്ടി എന്നെ അടിച്ചത്"

അവന്‍ അവളുടെ കൈപ്പല പിടിച്ച്‌ തിരിച്ച്‌ നോക്കി. "അത്‌ സാരല്യടി കോതേ. പിന്നിലല്ലെ അടിച്ചത്‌. മുന്നിലായിരുന്നെങ്കിലൊ"

"അയ്യട പഠിപ്പിസ്റ്റേ..ചെക്കന്റെ പൂതി കൊള്ളാലൊ" അവന്റെ മൂക്കിനുപിടിച്ച്‌ വലിച്ച്‌ അവളോടി.

ഓടിച്ചിട്ട്‌ പിടിച്ചപ്പോള്‍ രണ്ടൂപേരും കെട്ട്പിണഞ്ഞ്‌ താഴെ വീണു. കെട്ടിമറിഞ്ഞ്‌ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ട്‌ ചവിട്ട്‌ കൂടി.

"മതി മതി. രണ്ടുപേരും എഴുന്നേറ്റ്‌ പോ" അമ്മ ഇടപ്പെട്ടു.

കിതപ്പോടെ രണ്ടാളും എഴുന്നേറ്റ്‌ പുസ്തകമെടുത്ത്‌ കസേരയില്‍ ചെന്നിരുന്നു. പരസ്പരം അടുത്തിരുന്ന്‌ പഠിക്കുന്നതിനിടയില്‍ പുസ്തകത്തില്‍ നോക്കിക്കൊണ്ട്‌ അവള്‍ വളരെ പതുക്കെ പറഞ്ഞു

"ഇതിന് പകരം നാളെ നിന്നെ ഞാന്‍ കാണിച്ച്‌ തരാം. നാളെ ഞായറാഴ്ചയല്ലെ. അമ്മ കാലത്ത്‌ കല്യാണത്തിന്‌ പോകും. നീ എന്നെ ഒരു ചവിട്ട്‌ കൂടുതല്‍ ചവിട്ടി. അതിന്‌ ഞാന്‍ പകരം വീട്ടും"

"നോക്ക്യേ അമ്മേ ഇവ്‌ള്‌ പിന്നേം തല്ല്‌ പിടിക്കാന്‍ ഓരോന്ന്‌ പറയണ്‌"

"ഇല്ലമ്മെ. അവന്‍ വെറുതെ പറയാ"

"രണ്ടെണ്ണവും മിണ്ടാണ്ടിരുന്നൊ..അല്ലെങ്കില്‍ എന്റെ കയ്യീന്ന്‌ വേടിക്കും"

സ്വയം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതെല്ലാം കണ്ട്‌ തിരിച്ച്‌ പോകണം എന്നേ തോന്നുന്നില്ല. ചെറുപ്പകാലം ഇത്രയും സുന്ദരമെന്ന്‌ അന്നൊന്നും തോന്നിയതേ ഇല്ല. വീട്ടുപണിയും, പഠിപ്പും, സ്വാതന്ത്ര്യം കുറഞ്ഞ വീട്ടന്തരീക്ഷവും കുഴഞ്ഞുമറിഞ്ഞ ഒരു വകയായിരുന്നു...എന്തായാലും വന്നതല്ലെ. നാളത്തെ ഒരു ദിവസവും കൂടി കഴിഞ്ഞിട്ട്‌ തിരിക്കാം.

സംഗതിയൊക്കെ ശരിയാ. എന്നാലും ഞായറാഴ്ചയാന്നും പറഞ്ഞ്‌ ഉച്ചയാകുന്നത്‌ വരെ കിടന്നുറങ്ങുന്നത്‌ പഠിക്കുന്ന കുട്ട്യോള്‍ക്ക്‌ നല്ലതല്ല. അമ്മക്ക്‌ അതൊന്നും പ്രശ്നമല്ല. ഉടുത്തൊരുങ്ങി കല്യാണത്തിന്‌ പോകാനുള്ള തിരക്കിലാണ്‌. രണ്ടെണ്ണത്തിനേയും തട്ടിവിളിച്ച്‌ എഴുന്നേല്‍പിച്ച്‌ അമ്മ കണ്ണാടിക്ക്‌ മുന്നില്‍ എത്തി. വേഗം‍ എഴുന്നേറ്റ്‌ തിരക്ക്‌ പിടിച്ച്‌ പല്ല്‌ തേച്ചെന്ന്‌ വരുത്തി ഉടനെ പുസ്തകമെടുത്ത്‌ പഠിക്കാനിരുന്നു.

വൃദ്ധന്‍ വാപൊളിച്ച്‌ നിന്നു. ചായപോലും കുടിക്കാതെ പഠിപ്പ്‌ തന്നെ. പഠിപ്പും ഉറക്കവും അല്ലാതെ വേറെ പണിയൊന്നും ഈ പീള്ളേര്‍ക്കില്ലെ? ഇന്നലെ സ്ക്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം മുറ്റത്തേക്കൊന്ന്‌ ഇറങ്ങുക പോലും ചെയ്തിട്ടില്ല രണ്ടും.

"ദോശേം ചായേം അട്ക്കളേല്ണ്ട്‌. ഇട്ത്ത്‌ കഴിച്ചൊ..ഞാന്‍ പുവ്വാ."

"അതൊക്കെ ഞങ്ങള്‌ കഴിച്ചോളാം. അമ്മ പൊക്കൊ" അവള്‍ക്കാണ്‌ അല്‍പം നാവ്‌ കൂടുതല്‍.

അമ്മ പടിയിറങ്ങിയപ്പോള്‍ അവള്‍ മുറ്റത്തിറങ്ങി നോക്കി. കണ്ണില്‍ നിന്ന്‌ മറയുന്നത്‌ വരെ അമ്മയെ നോക്കിനിന്ന അവള്‍ പെട്ടെന്ന്‌ ഓടി അകത്ത്‌ കയറി. ഓടിച്ചെന്ന്‌ അവന്റെ കാലില്‍ ഒരു ചവിട്ട്‌ കൊടുത്ത്‌ അവള്‍ മുകളിലേക്ക്‌ ഓടിപ്പോയി.

തലേദിവസത്തെ പകരം വീട്ടലാണെന്ന്‌ മനസ്സിലാക്കിയ അവനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവനും പിന്നലെ ഓടിക്കയറി.

മുറിയിലൊളിച്ച അവളെ പിടികൂടി. പിടിവലിയില്‍ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ടുള്ള അങ്കം തുടര്‍ന്നു. രണ്ടുപേരും ചരിഞ്ഞ്‌ കിടന്ന്‌ ചവിട്ട്‌ കൂടുന്നതിന്‌ ശക്തി പോരാന്ന്‌ തോന്നിയതിനാല്‍ പരസ്പരം പിന്‍കഴുത്തില്‍ ഓരോ കൈകള്‍ കൊണ്ട്‌ പിടിച്ച്‌ ചെമ്മീന്‍ പോലെ വളഞ്ഞാണ്‌ അഭ്യാസം. ഇടക്ക്‌ കഴുത്തില്‍ നിന്ന്‌ കൈ വിടുവിക്കാന്‍ തല വെട്ടിക്കുകയും കഴുത്തിന്‌ ബലം നല്‍കി പുറകിലേക്ക്‌ തള്ളി നോക്കുകയും ചെയ്യുന്നുണ്ട്‌.

രണ്ടാളും വാശിയിലാണ്‌. കളി കാര്യമാകുമൊ എന്നാണ്‌ വൃദ്ധന്‌ പേടി. പിടിച്ച്‌ മാറ്റാനുള്ള കഴിവില്ലല്ലൊ. എല്ലാം കണ്ട്‌ നില്‍ക്കാം എന്ന്‌ മാത്രം.

പെട്ടെന്നുള്ള കുതറിച്ചയില്‍ അവന്റെ കൈ അവളുടെ പിന്‍കഴുത്തില്‍ നിന്ന്‌ പിടി വിട്ടു. പിടി വിട്ടതും അവളുടെ തല പുറകോട്ട്‌ നീങ്ങിയതും ക്ഷണനേരം കൊണ്ടാണ്‌. അവന്റെ കൈ ബ്ലൌസില്‍ കുരുങ്ങിയതും, മാറിടത്തില്‍ നഖക്ഷതങ്ങള്‍ പരന്നതും, ബ്ലൌസ്‌ കീറി മാറിടം നഗ്നമായതും എല്ലാം ഒറ്റ നിമിഷം കൊണ്ട്‌.

പ്രതീക്ഷിക്കാതെ, അറിയാതെ സംഭവിച്ച്‌ പോയത്‌....

അതേ നിമിഷം അവന്റെ കൈകളിലൂടെ വൈദ്യുതി തരംഗം പൊലെ എന്തോ ഒന്ന്‌ ശരീരം മുഴുവന്‍ നിറഞ്ഞത്‌ പോലെ, അവളിലും അവളറിയാത്ത എന്തോ ഒരു ഉണര്‍വ്വ്‌ തല പെരുപ്പിച്ചു. എല്ലാം മറന്ന്‌ അതേ കിടപ്പിലുള്ള രണ്ടുപേരുടെയും നോട്ടത്തിന്‌ തീഷ്ണതയേറി.

ബന്ധങ്ങളെ ആട്ടിയോടിച്ച് കൗമാരവികാരങ്ങള്‍ അവരില്‍ ആധിപത്യം നേടിയപ്പോള്‍ വൃദ്ധന്‍ തലകുനിച്ച്‌ സ്റ്റെയര്‍കെയ്സിറങ്ങി.

കൈമുട്ടുകള്‍ മേശയില്‍ ഊന്നി കസേരയിലിരുന്ന വൃദ്ധന്‍ കൈപ്പത്തികളില്‍ മുഖം താങ്ങി അല്‍പനേരം... ഒന്നും സംഭവിക്കാത്തത്‌ പോലെ ചിരി മായാതെ അവര്‍ പടികളിറങ്ങി വന്നു. നേരെ അടുക്കളയില്‍ പോയി ചായയും ദോശയും എടുത്ത്‌ കൊണ്ടുവന്ന്‌ രണ്ടാളും കഴിച്ചുകൊണ്ടിരുന്നു.

കാണാത്ത കാഴ്ചകളിലെ നല്ലതും ചീത്തയും തിരിച്ചറിയാനാകാതെ വൃദ്ധന്‍ പടിയിറങ്ങി നടന്നു.

145 അഭിപ്രായങ്ങൾ:

 1. ഇതാണ്‌ റാംജി ആധുനിക ലോകം :( . താങ്കള്‍ അത് തുറന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി. അഭിനന്ദങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. കാണാന്‍ പാടില്ലാത്ത കാഴ്ച ....

  മറുപടിഇല്ലാതാക്കൂ
 3. ആധുനികതയുടെ ഒരു പ്രത്യക്ഷ ആവിഷ്കാരം...നന്നായി അവതരിപ്പിച്ചു... എന്റെ ആശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 4. എന്നാലും രാംജി....സത്യമായ ചില കാര്യങ്ങള്‍ ആണീ കഥയില്‍ എങ്കിലും .ഇങ്ങനെയൊക്കെ സംഭവിക്കുന്നില്ല എന്ന് മനസിനെ ആവര്‍ത്തിച്ചു പറഞ്ഞു വിശ്വസിപ്പിക്കാനാണ് എനിക്കിഷ്ടം .....മദ്യത്തിന്റെ ലഹരിയിലും മറ്റും പവിത്രമായ സഹോദരീ സഹോദര ബന്ധങ്ങള്‍ മറക്കുന്ന മനുഷ്യര്‍ (?)ഉണ്ട് .എന്റെ മൂത്ത സഹോദരിയുടെ വീടിനു സമീപം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് ..ആ ഹീന ബന്ധത്തില്‍ ജനിച്ച പെണ്‍കുട്ടി ഇപ്പോള്‍ വിവാഹ പ്രായമായി നില്‍ക്കുന്നു . ഇങ്ങനെ യും സംഭവിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ആ പെണ്‍കുട്ടി ...

  മറുപടിഇല്ലാതാക്കൂ
 5. കാലത്തിനനുസരിച്ച് എല്ലാം മാറി. ആളുകളുടെ വേഷം മാറി ഭാവം മാറി. പണം വന്നതോടെ ചിന്താഗതിയും മാറി.കൌമാരക്കാരില്‍ പ്രത്യേകം ശ്രദ്ധ മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം എന്ന കഥയിലെ സന്ദേശം വളരെ കാളികമാണ്. നന്ദി റാംജി

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. റാംജീ രമേശ് പറഞ്ഞ അഭിപ്രായത്തിനോട് ഞാനും യോജിയ്ക്കുന്നു.
  പണ്ടത്തെ ആള്‍ക്കാര്‍ എല്ലാത്തിനും അതിര്‍ വരമ്പുകള്‍ കല്പിച്ചിരുന്നു.ഇപ്പോളതെല്ലാം മാറി.അതിന്‍റ ദോഷവശങ്ങളും ഉണ്ട്

  മറുപടിഇല്ലാതാക്കൂ
 8. ആദ്യത്തേത് കഥ പറഞ്ഞ രീതി. രണ്ടാമത്തേത് പറഞ്ഞ വിഷയം. രണ്ടും ഇഷ്ട്ടപ്പെട്ടു. ഈ അടുത്ത് കുമാരന്റെ ആഗമ്യഗമനം എന്ന കഥ വായിച്ചിട്ട് ഇത് വേണമായിരുന്നോ എന്ന് ഒരുപാട് പേര്‍ ചോദിച്ചു കണ്ടിരുന്നു. ഒരുപക്ഷെ, സത്യമാണ് എന്ന് ഉള്ളുകൊണ്ട് അറിയാമെങ്കിലും അത് പരസ്യമായി വിളിച്ചു പറയുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ മടിക്കുന്ന 'ആവറേജ് മലയാളി' എന്ന ലേബലാവാം കാരണം. ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 9. കാണാത്ത കാഴ്ച ...കാണരുത് എന്ന് കരുതുന്ന കാഴ്ച .....
  ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടാവാം....
  മകളെ പീഡിപ്പിക്കുന്ന അച്ഛന്‍മാരുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത് .

  മറുപടിഇല്ലാതാക്കൂ
 10. കുട്ടികള്‍ ആണായാലും പെണ്ണായാലും അവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അതിന്റേതായ അതിര്‍ വരമ്പ് തന്നെ വേണം."ഉടുപ്പ് മര്യാടക്കിട്ട്‌ ഇരിക്കെടീ " എന്ന അടക്കമില്ലാതെ ഇരുന്ന ഒരു കൌമാരക്കാരിയോടു അതിന്റെ അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.അമ്മയുടെ സാന്നിധ്യത്തില്‍ തന്നെ.
  "എന്താ ഇവളിങ്ങനെ..?"എന്ന് ഞാന്‍ മറ്റൊരമ്മയോട് ചോദിച്ചപ്പോള്‍"ഓ..ഇവളോന്നും ഒന്നുമല്ല ഇവളുടെ ക്ലാസ്സിലുള്ളതുങ്ങലെയൊക്കെ കണ്ടാല്‍ മതി"എന്നായിരുന്നു ആ അമ്മയുടെ കമന്റ്"

  ആണ്‍ പെണ്‍ സമത്വത്തെ നമ്മള്‍ പുതിയ മാതാപിതാക്കള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു കൂട്ടരേ...

  മറുപടിഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 13. ഇതൊക്കെ തുടരാതിരിക്കാട്ടെ എന്ന്‍
  വെറുതെ മോഹിക്കാം അല്ലെ സര്‍
  വായന സുഖാനുഭവം
  മനോഹരം

  മറുപടിഇല്ലാതാക്കൂ
 14. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ഭയപ്പെട്ട സദസ്സില്‍ നിഷ് ക്കളങ്കതയോടെ ഒരു കുട്ടി വിളിച്ച് പറഞ്ഞു ആ സത്യം. നമുക്ക് ചുറ്റും നടമാടുന്ന അരുതായ്മകളെ കണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തില്‍ ആര്‍ജ്ജവത്തോടെ കഥാകാരന്‍ ഒരു വലിയ സത്യം ഉറക്കെ വിളിച്ച് പറയുന്നു ഈ കഥയിലൂടെ .ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ സംസ്കാരം , മഹത്തായ നമ്മുടെ പൈതൃകം തകര്‍ന്നു കൊണ്ടിരിക്കുന്നു . ആര്‍ഭാടവും , ആരവങ്ങളുമില്ലാതെ വേറിട്ട വഴിയിലൂടെ അവതരിപ്പിച്ച ഈ കഥ( യാഥാര്‍ത്ഥ്യം ) യും കഥാകാരനും അഭിനന്ദന മര്‍ഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 15. ബിഗു,
  ഒരപ്രീയ സത്യം. അത് കേള്ക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നില്ല.
  പക്ഷെ സംഭവിക്കുന്നു.
  നന്ദി ബിഗു, തുടര്ന്നും ഉള്ള ആദ്യ അഭിപ്രായത്തിന്.

  ramanika,
  കാനാന്പാടില്ലാത്തതെന്കിലും പലപ്പോഴും കണ്ണില്‍ തടയുന്നത്.
  നന്ദി സുഹൃത്തെ.

  Pranavam Ravikumar a.k.a. Kochuravi,
  നന്ദി രവി.

  രമേശ്‌അരൂര്‍,
  ഇങ്ങിനെയൊക്കെ സംഭവിക്കുന്നില്ല എന്ന് നമ്മുടെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം പണ്ടത് നമ്മുടെ പൂര്വിികര്‍ മുന്കൂ്ട്ടി കണ്ടിരുന്നു എന്നല്ലേ വരുന്നത്. അത്തരം ഒരു കാഴ്ചക്ക്‌ ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു. അതും ഒരു കാരണം ആകുന്നില്ലേ.
  വിശദമായ അഭിപ്രായത്തിന് നന്ദി മാഷേ.

  റ്റോംസ് | thattakam.com,
  തീര്ച്ചരയായും ടോംസ്. ഞാനും അത് തന്നെയാണ് പറയുന്നതും.
  നന്ദി റ്റോംസ്.

  കുസുമം ആര്‍ പുന്നപ്ര,
  അതിര്വറരമ്പുകള്‍ പ്രായോഗികമല്ലെങ്കിലും കൌമാരപ്രായത്തിന്റെ ചിന്തകള്‍ നമ്മള്‍ ഓര്ക്കേണ്ടതുണ്ട്.
  നന്ദി ടീച്ചര്‍.

  ആളവന്താന്‍,
  പല അപ്രീയമായ കാര്യങ്ങളും പറയാതിരിക്കാണോ മൂടിവെക്കാനോ ശ്രമിക്കുന്തോറും അത് വര്ദ്ധിക്കുകയെയുള്ളു എന്നാണ് എന്റെ ഒരു തോന്നല്‍. ഇഷ്ടപ്പെട്ടവര്ക്ക് മുഷിച്ചില്‍ ആവുമോ എന്ന ഭയം. തുറന്ന അഭിപ്രായത്തിന് ഒരുപാട് നന്ദി സുഹൃത്തെ.

  ഒറ്റയാന്‍,
  സംഭവിച്ച് കൊണ്ടിരിക്കുന്നു.
  ആര്ക്കും ആരെയും ശ്രദ്ധിക്കാന്‍ കഴിയാത്ത തിരക്ക്‌ പിടിച്ച ജീവിതവും സാഹചര്യങ്ങളും എല്ലാം അതിന് കാരണമാകുന്നുന്ടെന്നാണ് എനിക്ക് തോന്നുന്നത്.
  നന്ദി സുഹൃത്തെ.

  റോസാപ്പൂക്കള്‍ ,
  സമത്വത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതിനേക്കാള്‍ ഞാന്‍ കാണുന്നത് മക്കളോടുള്ള അമിതമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആഴത്തിനിടയില്‍ അവര്‍ ഇപ്പോഴും കുട്ടികളാണ് എന്ന ചിന്തയല്ലേ.
  പിന്നെ ഇപ്പോഴയ്ത്തെ തിരക്കും കുടുമ്പ ചുറ്റുപാടുകളും.
  വളരെ വിശദമായ അഭിപ്രായത്തിന്, ആദ്യം മുതല്‍ എന്റെ എല്ലാ കഥകളും വായിച്ച് അഭിപ്രായങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നതിനു വളരെ നന്ദി റോസ്.

  haina,
  വായനക്ക് നന്ദി ഹൈന.

  മറുപടിഇല്ലാതാക്കൂ
 16. കഥ പറയുന്നതിലെ റാംജിയുടെ ധീരമായ സമീപനം അഭിനന്ദനീയം തന്നെ. ഈ കഥയും അവതരിപ്പിച്ച രീതിയും നന്നായി.
  മരിച്ചുപോയൊരു വൃദ്ധന്റെ കണ്ണിലൂടെ പകര്‍ത്തിയ ഈ കഥക്ക് പുതിയ കുടുംബ വ്യവസ്ഥിതിയില്‍ സംഭവിച്ചേക്കാവുന അപകടങ്ങളിലെക്കുള്ള മുന്നറിയിപ്പുണ്ട്. ഒപ്പം ഇങ്ങിനെയൊന്നും കേള്‍ക്കരുതെ എന്ന പ്രാര്‍ഥനയും.

  മറുപടിഇല്ലാതാക്കൂ
 17. naam enthellaam kaanaanirikkunnu alee ramji? good story in a good way

  മറുപടിഇല്ലാതാക്കൂ
 18. സത്യം ..സത്യം ..അപ്രിയ സത്യം ..

  നന്നായി പറഞ്ഞു

  മറുപടിഇല്ലാതാക്കൂ
 19. ഉണ്ടായിരിക്കാം. പക്ഷെ പവിത്രമായ ബന്ധങ്ങള്‍, ത്യാഗം, സ്നേഹം, നന്മ, അതും ഈ സമൂഹത്തിലുണ്ടെന്നുവയോധികന്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. Rasheed Punnassery,
  എവിടെയും എപ്പോഴും സംഭവിക്കാവുന്നത്. തിരക്കിനിടയില്‍ അല്പം ശ്രദ്ധ എല്ലാവര്ക്കും വേണ്ടിയിരിക്കുന്ന കാലം. എല്ലാം കണ്ടും കേട്ടും വളര്ന്നു് വരുന്ന ഒരു തലമുറയുടെ മനസ്സ്‌ നമ്മള്‍ കാണേണ്ടിയിരിക്കുന്നു.
  നന്ദി റഷീദ്‌.

  Abdulkader kodungallur,
  എപ്പോഴും താങ്കളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമാണ്. അറിഞ്ഞിട്ടും പലപ്പോഴും വേണ്ടത്ര ശ്രദ്ധ നല്കാതിരിക്കുകായോ അല്ലെങ്കില്‍ അങ്ങിനെയൊന്നും നമ്മുടെ മക്കളില്‍ നിന്ന് ഉണ്ടാകില്ല എന്ന വിശ്വാസമോ,അവരുടെ ഇന്നത്തെ കാഴ്ചകളിലെ വളര്ന്നു വരുന്ന ചിന്തകള്‍ നമ്മള്‍ അറിയാതെ പോകുന്നില്ലേ.
  നന്ദി സാര്‍.

  ചെറുവാടി,
  ശ്രദ്ധിക്കപ്പെടാതെ പോകുന്ന അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന ചില ചെറിയ വലിയ കാര്യങ്ങള്‍.
  നന്ദി മാഷെ.

  the man to walk with,
  പ്രിയപ്പെട്ടവര്ക്ക് അപ്രീയമായത്.
  നന്ദി സുഹൃത്തെ.

  ജോഷി പുലിക്കൂട്ടില്‍ .,
  നന്ദി ജോഷി.

  ഭൂതത്താന്‍,
  അതെ. അപ്രീയമായ നേരുകള്‍.
  നന്ദി സുഹൃത്തെ.

  Sukanya,
  മുഴുവന്‍ കാര്യങ്ങളും ഇങ്ങിനെ തന്നെയാണ് എന്ന് കരുതേണ്ട കാര്യം എന്താണ്. ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളില്‍ പഴയതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. അപ്പോഴും ചിലതെല്ലാം കണ്ടില്ല എന്ന് നടിക്കുന്നു എന്ന് മാത്രം.
  തുറന്നെഴുത്തിനു നന്ദി സുകന്യ.

  മറുപടിഇല്ലാതാക്കൂ
 21. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 22. ഇപ്പോഴത്തെ ഈ അനു കുടുംബത്തില്‍ ,മക്കളെ നോക്കാന്‍ സമയം ഇല്ലാത്ത അച്ഛനമ്മമാര്‍ ,പണ്ടൊക്കെ എന്‍റെ തറവാടില്‍ തന്നെ എല്ലാവരും കൂടി പത്തു പതിനഞ്ചു ആള്‍ക്കാരും ,പിന്നെ പണിക്കാരും എല്ലാം ഉണ്ടാകും ,ആണ്‍കുട്ടികള്‍ വേറെ ,പെണ്‍കുട്ടികള്‍ വേറെ ,ഇപ്പോള്‍ നമുക്ക് തന്നെ തിരിച്ചറിയുന്നില്ലല്ലോ ആണേതാ ,പെണ്ണ് ഏതാന്നു അല്ലെ? പ്രായ പൂര്‍ത്തിയായ കുട്ടികളെ തനിച്ചാക്കി പോകുന്ന മാതാപിതാക്കള്‍,സാഹചര്യത്തെ കുറ്റം പറഞ്ഞാല്‍ മതിയല്ലോ എല്ലാവര്‍ക്കും എന്തെ?ആ സാഹചര്യം ഉണ്ടാക്കുന്നവര്‍ കുറ്റക്കാര്‍ തന്നെ .
  --

  മറുപടിഇല്ലാതാക്കൂ
 23. തന്‍കാര്യം മാത്രം നോക്കുന്ന മാതാപിതാക്കള്‍ക്ക് സംഭവിക്കാവുന്നത്‌..കഥ പറഞ്ഞ രീതി ഇഷ്ടായി..ആരാത്മാവിന്റെ കണ്ണില്‍ കൂടി..അതെ തലമുറകളുടെ വത്യാസം അറിയണമെങ്കില്‍ മരിച്ചവര്‍ വന്നു പറഞ്ഞു തരണം

  മറുപടിഇല്ലാതാക്കൂ
 24. വായിച്ചപ്പോള്‍ ഒരു അസ്വസ്ഥത . ഇങ്ങനൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു പോയി .

  മറുപടിഇല്ലാതാക്കൂ
 25. 'കലി കാലം' അല്ലാതെ എന്ത് പറയാന്‍ ?
  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട................
  നല്ല പോസ്റ്റ്‌.....ഇങ്ങനെ ഒരു കാര്യം തുറന്നു എഴുതാനുള്ള ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 26. റാംജി സാര്‍,വളരെ നന്നായിരിക്കുന്നു..ഇതൊരു നല്ല മുന്നറിയിപ്പാണ്..മാതാപിതാക്കള്‍ അശ്രദ്ധ കാണിച്ചാല്‍ ഏത് വീട്ടിലും SAMBHAVIKKAAN SAADHYATHAYULLA KAARYAM..EE KATHAYILOODE MIKKAVARUM BODAVAANMAARAAKATTE..EE നല്ല SHRAMATHINU ABHINANDANANGAL...(SORRY MALAYALAM FONT IS NOT WORKING..)

  മറുപടിഇല്ലാതാക്കൂ
 27. എന്ത് പറയാനാ പട്ടേപ്പാടം സര്‍ ....ഇതൊക്കെ അങ്ങ് സൌദിയിലായിരുന്ന കാലത്ത് കേട്ടിരുന്നു ....എനിക്കറിയില്ല ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് ...എന്നാലും ഇങ്ങനെ ഒന്നും നമ്മുടെ കുടുംബങ്ങളില്‍ സംഭവിക്കാതിരിക്കട്ടെ ......

  പിന്നെ ഇത് പറയാന്‍ എടുത്ത ചങ്കൂറ്റം അതിലേറെ ഇത് പറഞ്ഞ രീതി എനിക്കൊരു പാട് ഇഷ്ട്ടമായി ..........


  നിങ്ങളുടെ മാറ്റെതു പോസ്റ്റും പോലെ ഇതും നന്നായി ...

  മറുപടിഇല്ലാതാക്കൂ
 28. കഥ പറയാനുപയോഗിച്ച രീതിയ്ക്ക് പുതുമയുണ്ട്.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 29. സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതും!

  റാംജി, അസത്യമല്ലാത്ത വിഷയം. നന്നായി.

  മറുപടിഇല്ലാതാക്കൂ
 30. ആചാര്യന്‍,
  നമ്മള്‍ ഇന്ന് മക്കളെ സംശയിക്കുംപോള്‍ അല്ലെങ്കില്‍ എന്തിനെന്കിലും കുറ്റപ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. പെട്ടെന്നു രോഷാകുലരാകും. ഭാര്യക്കും ഭര്ത്താകവിനും ജോലി ഉണ്ടെങ്കിലും ഇന്ന് ജീവിച്ച് പോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ പലതും വിസ്മരിക്കുകയോ മറക്കുകയോ ചെയ്യുമ്പോള്‍ അരുതായ്ക എന്തെങ്കിലും സംഭവിച്ചതിനു ശേഷം നമ്മള്‍ വാവിട്ട് പോകുന്നു. അത്തരം ഒരു കാഴ്ചയിലേക്ക് ഞാന്‍ എത്തി നോക്കിയെന്നു മാത്രം.
  നന്ദി സുഹൃത്തെ.

  junaith,
  പണ്ടത്തെ ചില നിര്ബ്ന്ധങ്ങളില്‍ ചില നന്മകള്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ നമുക്ക്‌ അംഗീകരിക്കാന്‍ അല്പം പ്രയാസമാനെന്കിലും. മനുഷ്യമനസ്സുകള്‍ ഓരോ പ്രായത്തിനനുസരിച്ച് ചിന്തകള്‍ വിചാരങ്ങള്‍ അപ്ടേറ്റ്‌ ചെയ്തു കൊണ്ടിരിക്കും.
  നന്ദി ജുനൈത്.

  sreee,
  അതെ. വിശേഷബുദ്ധിയുള്ള മനുഷ്യനായി പിറന്ന ആരും ആഗ്രഹിക്കാത്തത്. പക്ഷെ നമ്മുടെ ചിന്തകള്‍പ്പറമുള്ള ചില വികാരങ്ങള്‍ ഉണ്ടെന്നത് സത്യം. അവിടെ മൃഗമായി തീരുന്ന മനുഷ്യര്‍.
  നന്ദി sreee,

  റാണിപ്രിയ,
  ചന്കൂറ്റമല്ല റാണി. സത്യത്തില്‍ പ്രയാസം ആണ്. നമ്മള്‍ കാണുന്ന പല കാഴ്ചകളും അപ്രീയമായി തീരാറുണ്ട്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതിനാല്‍ പലരും പ്രതികരിക്കാറില്ല. അങ്ങിനെ വരുമ്പോള്‍ അത് കൂടുതല്‍ വഷളിലെക്ക് നീങ്ങുകയെ ഉള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അല്പം പ്രയാസത്തോടെ തന്നെ എഴുതിയതാണ്.
  നന്ദി റാണിപ്രിയ.

  jazmikkutty,
  അശ്രദ്ധ എന്ന് പറയാമെങ്കിലും ഇന്നത്തെ തിരക്ക്‌ പിടിച്ച ജീവിതവും ശോഷിച്ച അണുകുടുമ്പ രീതിയും ഒരു പരിധി വരെ കാരണമാകുന്നുണ്ട്. അതായത്‌ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്ന ഒരു തരം തിരക്ക്‌. തിരക്കിനിടയിലും നമ്മുടെ ചില ശ്രദ്ധകള്‍ കൈവിടരുത്‌.
  നന്ദി ജാസ്മിക്കുട്ടി.

  faisu madeena,
  നടക്കുന്നു ഫൈസു. അതുകൊണ്ട് എല്ലായിടത്തും ഇത് തന്നെ നടക്കുന്നു എന്ന് കരുതണ്ട. നല്ല ബന്ധവും സ്നേഹവും തുടരുന്ന നിറയെ ഇടം ഉണ്ട്. ഈ കഥയില്‍ സംഭവിച്ചിരിക്കുന്നത് പോലെ അപ്രതീക്ഷിതമായ ചില വികാരങ്ങള്‍ ബുദ്ധിയെ മരവിപ്പക്കാരുണ്ട് എന്നത് മനുഷ്യസഹജമാണ്.
  എന്റെ നാട്ടില്‍ എന്റെ അടുത്ത്‌ സഹോദരിയെ വിവാഹം കഴിച്ച് ഇപ്പോഴും ജീവിക്കുന്നത് ഞാന്‍ കാണുന്നു.
  നന്ദി ഫൈസു.

  Echmukutty,
  നന്ദി എച്മു.

  കണ്ണൂരാന്‍ / K@nnooraan,
  നന്ദി കണ്ണൂരാന്‍.

  മറുപടിഇല്ലാതാക്കൂ
 31. ആദ്യമായിട്ടാ ഞാനിവിടെ വരുന്നത്. ഇതുപോലുള്ള സംഭവങ്ങള്‍ ധാരാളം കേള്‍ക്കുന്നുണ്ട്.എന്ത് ചെയ്യാനാ,ധാര്‍മികതയും സദാചാരവുമെല്ലാം ഇന്നത്തെ തലമുറയില്‍ കുറവാണു,അതിനു അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ഇന്നത്തെ കുട്ടികള്‍ വല്ലാതെ എക്സ്പോസ്ഡ് ആണു എല്ലാറ്റിലും. നമ്മളെത്ര നിയന്ത്രണങ്ങള്‍ വെച്ചാലും നെറ്റിലൂടെയും മൊബൈലിലൂടെയും എല്ലാം അവരെ തേടി വരും.മാതാപിതാക്കള്‍ വളരെ ഫ്രണ്ട് ലി ആവുന്നതോടൊപ്പം തെറ്റും ശരിയും കൂടെ മക്കളെ പറഞ്ഞു മനസ്സിലാക്കണം.ദൈവം കാക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 32. ഈ നെറികെട്ട കാലത്തില്‍ സംഭവിക്കാവുന്നത്‌

  ആശംസകള്‍ മാഷേ

  മറുപടിഇല്ലാതാക്കൂ
 33. റാംജീ.. കഥയിലെ വിഷയം പറയാന്‍ സ്വീകരിച്ച രീതി പുതുമയുള്ളതാണ്. അത് റാംജി എന്ന കഥാകരന്‍റെ പ്രത്യേക കഴിവു തന്നെയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല .
  കഥയിലെ വിഷയം നമ്മള്‍ എത്ര തന്നെ “ഹേയ് അങ്ങനെ ഒന്നുമുണ്ടാവില്ല” എന്ന് പറയാന്‍ ശ്രമിച്ചാലും ഉണ്ട് എന്ന് മനസ്സുകൊണ്ട് ഉറക്കെ പറയുന്നുമുണ്ട്.

  പ്രായപൂര്‍ത്തിയായ മകന്‍ അമ്മയുടെ അടുത്തും, മകള്‍ അച്ഛന്‍റെ അടുത്തും കിടന്നുറങ്ങുന്നതിനെ പഴമക്കാര്‍ വിലക്കുമ്പോള്‍ , നമ്മള്‍ പുഛിച്ച് തള്ളിക്കളയും , എന്നാല്‍ അതിനിടയില്‍ പിശാചിനു ഒരു സുവര്‍ണാവസരം നാം മനപ്പൂര്‍വം ഉണ്ടാക്കി കൊടുക്കുകയാണ് എന്ന വസ്തുത മനസ്സിലാക്കുന്നില്ല...

  ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു തെറി പഴഞ്ചൊല്ലുണ്ട് പറയാന്‍ ചമ്മലുണ്ട് എങ്കിലും അവസരത്തില്‍ പറയേണ്ടത് തന്നെയാണു “.................. നു കുടുംബ ബന്ധമില്ല”

  കഥ നന്നായി.. ഇങ്ങനയുള്ള വിഷയങ്ങള്‍ എഴുത്തിലൂടെ സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാന്‍ ശ്രമിക്കുന്ന റാംജിയെ എന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 34. ചില കഥകള്‍ എനിക്ക് എത്ര വായിച്ചിട്ടും മനസ്സിലാവുന്നില്ല ,പക്ഷെ അങ്കിളിന്റെ എല്ലാ കഥകളും വളരെ ലളിതവും വായനാ സുഖമുല്ലതുമാണ് ഈ കഥയും എനിക്ക് വളരെ ഇഷ്ടമായി..ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ
 35. ശ്രദ്ധ മുഴുവനും കഥയിലുണ്ടായിരുന്നു.
  വായിച്ചുതീര്‍ന്നതറിഞ്ഞില്ല!
  അവസാനം എന്തൊക്കെയോ കിടുങ്ങിമറിയുന്നപോലെ.
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 36. ഇതാണ് കഥയുടെ പ്രത്യേകത.ഞെട്ടിപ്പിക്കുന്ന
  ഒരു കാര്യം തന്നെ കഥാന്ത്യത്തില്‍ വെറുതെയങ്ങു
  ഞെട്ടിപ്പോകാതെ വ്യക്തമായ സന്ദേശവും നല്‍കുന്നു.
  റാംജി ലക്ഷ്യം വളരെ സുന്ദരമായി നിറവേറ്റി.
  വളരെ വ്യക്തമായി നമ്മുടെ കണുമുന്നില്‍
  തന്നെ ബന്ധങ്ങളുടെ പിടിവിട്ട് അപചയങ്ങളിലേക്ക്
  നീങ്ങിത്തുടങ്ങുന്ന ആധുനിക കുടുംബങ്ങളെ
  ചിത്രീകരിച്ചിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 37. പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങള്‍. അത് ആളവന്താന്‍ പറഞ്ഞപോലെ വളരെ വ്യത്യസ്തമായി റാംജി പറഞ്ഞു. ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഇന്ന് ഒന്നിനും തടസ്സമാവാതിരിക്കുമ്പൊള്‍ പലതും സംഭവിക്കുന്നു. പലതും കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നു.

  മറുപടിഇല്ലാതാക്കൂ
 38. ഇത് കാലത്തിന്റെ കുഴപ്പമോ തലമുറയുടെ കുഴപ്പമോ ? പഴയ സാഹചര്യങ്ങളില്‍ വളര്‍ന്ന രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ വളരുന്ന തലമുറയിലല്ലേ ഇത് കാണുന്നത് ! അങ്ങനെയുള്ള അച്ഛന്മാരല്ലേ സ്വന്തം മകളെ ...... .എല്ലാകാലത്തും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നു തോന്നുന്നു .ഇന്നതിന്റെ വ്യപ്തി കൂടിയിരിക്കുന്നു ;അല്ലെങ്കില്‍ നടന്ന കാര്യങ്ങള്‍ കൂടുതല്‍ വെളിച്ചത്ത് വരുന്നു .മാധ്യമങ്ങള്‍ പരക്കം പായുകയാണല്ലോ എക്സ്ക്ലൂസീവിനായി !

  റാംജീ , കഥയെന്നു മാത്രമായി കാണാ‍ന്‍ കഴിയുന്ന കാര്യങ്ങളല്ലല്ലോ റാംജീയുടെ വിഷയങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 39. ഇതു ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു സ്വയം വിശ്വസിക്കാന്‍ (ആശ്വസിക്കാന്‍) ശ്രമിക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 40. കുടുംബങ്ങളില്‍ ഒരു കാരണവരുടെ ആവശ്യം ശരിക്കും ബോധ്യപ്പെടുത്തി തരുന്ന കഥ... അത് മനസ്സിലാക്കാന്‍ ആ ആംഗിളിലൂടെ കഥ പറഞ്ഞ രീതിയും നന്നായി...

  മറുപടിഇല്ലാതാക്കൂ
 41. ഇക്കഥയിൽ ഒരു ടൈം മെഷീയനിലൂടെ പിറകോട്ടുസഞ്ചരിച്ച പിതാമഹനിലൂടെ ആധുനിക ലോകത്തെ നോക്കി കണ്ടത് ഒരു നവാനുഭൂതി പകർന്നു തന്നു...

  ഒപ്പം ഇപ്പോൾ നടമാടികൊണ്ടിരിക്കുന്ന സംഗതികളുടെ ചില പച്ചയായ നേർക്കാഴ്ച്ചകളും ...!

  കുറച്ചുകാലം മുമ്പ് അണുകുടൂംബങ്ങളേ കുറിച്ച് നടത്തിയ ഒരു പഠന റിപ്പോർട്ട് വയിച്ചതിൽ വ്യക്തമായി എഴുതിയിരുന്നു .....
  ‘ഇത്തരം പുത്തൻ തലമുറയിലെ 40 ശതമാനത്തോളം കൌമാരക്കാരെല്ലാം ആദ്യം സെക്സ് എന്താണെന്നനുഭവിച്ചത് സ്വന്തം, ഏറ്റവും അടുത്ത ബന്ധുജനങ്ങളിൽ കൂടിയാണെന്ന്.....!!‘

  അതിമനോഹരമായി പറഞ്ഞിരിക്കുന്നു ...കേട്ടൊ റാംജി.

  മറുപടിഇല്ലാതാക്കൂ
 42. ഇന്നത്തെ സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി പോലെ...കഥ വ്യത്യസ്തമായി, നന്നായി പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 43. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 44. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 45. ithiri kunjanu pinnaale veendum nalla oru post. kaalathinte adayaalam pathinjittundu ee kadhayil

  മറുപടിഇല്ലാതാക്കൂ
 46. മുല്ല,
  ആദ്യമായ വരവിന് സ്വാഗതം. വിശദമായ വായനക്കും അഭിപ്രായത്തിനും
  വളരെ നന്ദി മുല്ല. വീണ്ടും കാണാം.

  ഉമേഷ്‌ പിലിക്കൊട് ,
  അതെ ഉമേഷ്‌. നന്ദി.

  ഹംസ,
  ഇതൊരു സത്യമാണ്. പൊതുവേ നമ്മള്‍ അംഗീകരിക്കാത്ത ഇഷ്ടപ്പെടാത്ത വിഷയം. കൂടുതല്‍ മൂടി വെക്കുന്തോറും അത് വിക്രുതമാകാനാണ് സാദ്ധ്യത എന്നെനിക്ക് തോന്നുന്നു. ഇങ്ങിനെയൊന്നും സംഭവിക്കല്ലേ എന്ന് നമ്മള്‍ ആഗ്രഹിക്കുമ്പോഴും സംഭവിക്കുന്നു. ഹംസ സൂചിപ്പിച്ചത്‌ പോലുള്ള പഴഞ്ചൊല്ല് ശരിയാണ് എന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ കണ്ടില്ലെന്നു ഭാവിക്കുന്നത് ശരിയല്ല എന്നാണു എനിക്ക് തോന്നുന്നത്.
  നന്ദി ഹംസ.

  jayarajmurukkumpuzha ,
  നന്ദി ജയരാജ്‌.

  നേന സിദ്ധീഖ് ,
  വിശദമായ വായനക്കും നല്ല വാക്കുകള്ക്കും
  നന്ദി നേനക്കുട്ടി.

  pushpamgad,
  സുഖമില്ലാത്ത ചിലത് കേള്ക്കുവമ്പോള്‍ നമ്മുടെ ഒരവസ്ഥ അല്ലെ.
  നന്ദി സുഹൃത്തെ.

  Muneer N.P,
  പലപ്പോഴും ഇന്നത്തെ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത തിരക്കിനിടയിലും വേണ്ടത്ര ഗൌരവം കാണാതെ വിട്ട് കളയുന്ന ചില കാര്യങ്ങളില്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം.
  നല്ല വായനക്കും അഭിപ്രായത്തിനും നന്ദി മുനീര്‍.

  Manoraj,
  എന്തിന് അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട്‌ മനുഷ്യന്റെ വില കളയുന്നു എന്ന ഒരിത് അല്ലെ.
  നന്ദി മനു.

  ജീവി കരിവെള്ളൂര്‍,
  ഈ വിഷയങ്ങള്‍ പണ്ടും ഉണ്ടായിരുന്നു. അന്ന് വെറും വികാരം എന്നതിനപ്പുരത്തെക്ക് അല്പം ഭയം കൂടി അവനെ കീഴടക്കിയിരുന്നു. ഇന്ന് ആ ഭയം നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു വ്യത്യാസം നമുക്ക്‌ കാണാവുന്നതല്ലേ.
  പഴയ തലമുറയിലെ സംരക്ഷണത്തില്‍ എന്ന് പറയുമ്പോള്‍ ഇപ്പോഴത്തെ കുടുംപങ്ങള്‍ എന്നല്ലേ വരുന്നത്. നമ്മള്‍ എങ്ങിനെ കുടുമ്പത്തെ ശ്രദ്ധിക്കുന്നു എന്നിടത്ത് തന്നെ കാര്യങ്ങള്‍.
  പലരും പറയാന്‍ മടിക്കുന്നത് ഞാന്‍ പറയാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. എന്റെ കാഴ്ചകളെ അല്പം ഭാവന ചേര്ത്ത്ഷ‌ അവതരിപ്പിക്കുന്നു എന്ന് മാത്രം.
  ആഴത്തിലുള്ള ചിന്തകള്ക്ക് ‌ നന്ദി ജീവി.

  ഷാ,
  വ്യാപകമായ ഒരു സംഭവം എന്നൊന്നും ഇതിനര്ഥമില്ല മാഷെ. വളരെ നല്ല ബന്ധങ്ങളില്‍ ജീവിക്കുന്ന കുടുംപങ്ങലാണ് ഭൂരിഭാഗവും. അതിനിടയില്‍ ചില പുഴുക്കുത്തുകള്‍ പോലെ...
  നന്ദി മാഷെ.

  thalayambalath,
  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബഹുമാനവും അച്ഛന്‍ അമ്മ മക്കള്‍ എന്നതിലെ വേര്തിരിവുകള്‍ ഒന്നാകുന്നതും എല്ലാം ചേര്ത്ത് ‌ വായിക്കേണ്ടി വരുന്നു.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 47. കഥ പറഞ്ഞ രീതി വളരെ നന്നായിരിക്കുന്നു...
  എങ്കിലും കഥയുടെ ക്ലൈമാക്സ് എങ്ങനെ ആണെന്ന് അവസാനമെത്തുന്നതിനു മുന്‍പേ മനസ്സിലായിരുന്നു. ക്ലൈമാക്സിനെ ലാക്കാക്കി എഴുതിയ ചില വരികളിലെ വ്യഗ്രത ചിലയിടങ്ങളില്‍ തെളിഞ്ഞു കിടഞ്ഞു. ഒരു പോരായ്മ ആയി തോന്നിയത് ഇത് മാത്രമാണ്.
  എങ്കിലും ഈ വിഷയം തുറന്നെഴുതാന്‍ റാംജി കാണിച്ച തന്റേടം അങ്ങേയറ്റം അഭിനന്ദനീയമാണ്...

  മറുപടിഇല്ലാതാക്കൂ
 48. I wish if this were just a story. But the knowledge that it's not just a piece of imagination makes my mind unsettled. Incest has always been there since the day one of human history. Arundhati Roy has beautifully portrayed it in her booker winner work.

  മറുപടിഇല്ലാതാക്കൂ
 49. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
  ഒന്നും പറയാന്‍ കഴിയാതെ ഏതു കാര്യവും നമ്മള്‍ പറയുന്നത് കേള്ക്കുക എന്നതല്ലാതെ (ഒരു ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ കളയുക) കുട്ടികളില്‍ ഒന്നും സംഭവിക്കുന്നില്ല എന്നൊരു തോന്നല്‍. മൂത്തവര്‍ എന്നതിന്റെ പ്രതലം നഷ്ടപ്പെട്ടിരിക്കുന്നോ എന്ന....അത്തരം ചില തോന്നലുകള്‍ കൂട്ടിവായിക്കുംപോഴും ചില കാഴ്ചകള്‍ കാണുമ്പോഴും തോന്നുന്ന ഒന്ന് ഒരു കഥയാക്കി എന്ന് മാത്രം.
  വിശദമായ അഭിപ്രായത്തിന് നന്ദി മുരളിയേട്ടാ.

  mini//മിനി,
  നന്ദി ടീച്ചര്‍.

  വരയും വരിയും : സിബു നൂറനാട്,
  നന്ദി സിബു.

  നിശാസുരഭി,
  ഒന്നും പറയാന്‍ കഴിയാതാക്കുന്ന സംഭവങ്ങള്‍....
  നന്ദി നിശാസുരഭി.

  സുജിത് കയ്യൂര്‍,
  നന്ദി മാഷെ.

  മഹേഷ്‌ വിജയന്‍ ,
  വിശദമായ വായനക്കും അഭിപ്രായത്തിനും
  നന്ദി മഹേഷ്‌.

  salam pottengal ,
  പണ്ട് മുതലേ തുടരുന്ന ഒന്ന് തന്നെ. ഇപ്പോള്‍ അതിനു അല്പം കൂടി വളര്ച്ച വന്നിരിക്കുന്നു എന്ന എന്റെ തോന്നലാണ് ഈ കഥ.
  അഭിപ്രായത്തിന് വളരെ നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 50. ശ്രദ്ധയാണ് ഏറ്റവും നല്ല വളം എന്നൊരു ചൊല്ലുണ്ട് .
  ആധുനിക അണുകുടുംബ വ്യവസ്ഥിതിയില്‍ ടീവിയും നെറ്റും അപഹരിക്കുന്ന സമയത്തിനിടയില്‍ മക്കളെ ശ്രദ്ധിക്കാന്‍ തന്നെ മാതാപിതാക്കള്‍ക്ക് സമയമില്ല! മറ്റൊന്ന് , ഇന്ന് അസംഭവ്യം എന്നൊരു വാക്ക് തന്നെ അപ്രസക്തമായിരിക്കുന്നു എന്നതാണ്.
  വികലമായ ഒരു സാമൂഹിക ജീര്‍ണതയെ വളരെ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 51. റാംജി ഭായി,
  കഥകള്‍ക്ക് തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ എല്ലാം കാലിക പ്രാധാന്യം ഉള്ളവയാണ്,.ഇത്തവണയും കഥ നല്ല രീതിയില്‍ അവതരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 52. ഈ വഴിവരാൻ ഞാനല്പം വൈകിപ്പോയി റാംജി.
  ശ്രദ്ധേയമായ അവതരണം.അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 53. പഴയ തലമുറയുടെ തെറ്റുകള്‍ പുതിയ തലമുറയുടെ ശരികള്‍ ആവുന്നു..
  പലരും പറയാന്‍ മടിക്കുന്ന ഒരു കാര്യം..
  നന്നായി അവതരിപ്പിച്ചു..
  അഭിനന്ദനങ്ങള്‍ രാംജി

  മറുപടിഇല്ലാതാക്കൂ
 54. ചൂടാവണ്ട..ഞാന്‍ കമന്റ്റുകള്‍ വായിക്കാന്‍ വന്നതാ ...വായിച്ചിട്ട് പൊയ്ക്കോളാം ....!!

  മറുപടിഇല്ലാതാക്കൂ
 55. പഴയ തലമുറയിലും ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടാകില്ലേ....
  അറിയില്ല....

  മറുപടിഇല്ലാതാക്കൂ
 56. വ്യത്യസ്തമായ കഥനരീതിയിലൂടെ സംഭവിക്കാവുന്നതും, സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ പറഞ്ഞ റാംജി, അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 57. റാംജി, കഥ പറഞ്ഞ രീതി വളരെ മനോഹരം. കാരണവന്മാർ തലയ്ക്ക് മുകളിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതായി അത്. വിഷയം തൊടാൻ മടിക്കുന്ന ഒന്ന്, അപ്രിയമായതും സത്യമായതും വിളിച്ച്കൂവുന്ന ഒരു നാവ് കഥാകാരനുണ്ടായിരിക്കണം, രാംജി ആ ധൈര്യം ഈ കഥയിൽ കാണിച്ചിരിക്കുന്നു, സദാചാരമൊക്കെ മനുഷ്യന്റെ സഹജലൈംഗികചോദനക്ക് മുകളിലെ നേർത്തൊരു ആവരണം മാത്രമാണെന്നും അതു നിലനിൽക്കണമെങ്കിൽ ഒട്ടേറേ കരുതൽ വേണമെന്നും കഥ ഓർമ്മിപ്പിക്കുകയും അങ്ങനെ പരോക്ഷമായി മനുഷ്യനന്മയിൽ ചെന്ന് ഊന്നുകയും ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 58. പുതുമയുളള അവതരണ രീതി. വളരെ ഇഷ്ടായി. ഇന്നത്തെ മനുഷ്യര്‍ ഇത്രയും അധഃപതിച്ചു എന്നതു ലജ്ജാവഹം തന്നെ.

  മറുപടിഇല്ലാതാക്കൂ
 59. റാംജി കഥ പറയാന്‍ എടുത്ത വിഷയം എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്. ഇന്നത്തെ മിക്ക പ്രശ്നങ്ങള്‍ക്കും കാരണം ടീനേജേയ്സിനെ ഒരു നിയന്ത്രണവുമില്ലാതെ കയറൂരി വിടുന്നതു കൊണ്ടാണ്. പല സ്ഥലങ്ങളിലും രക്ഷിതാക്കളുടെ ഒരു കണ്ണു വേണം. പിന്നെ കഥ പറഞ്ഞ രീതിയില്‍ എന്തോ ഒരു പന്തി കേടു പോലെ?. വൃദ്ധന്‍ എല്ലായിടത്തും എത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ സാമീപ്യം കഥയില്‍ കാണുന്നില്ല.ഒരു പ്രേതം സഞ്ചരിക്കുന്ന പോലെ!.അതു പോലെ ചിലയിടങ്ങളില്‍ ഇഴഞ്ഞു നീങ്ങുന്ന കഥ ചിലപ്പോള്‍ സ്പീഡിലാവുന്നു. വെറുമൊരു നിരീക്ഷണം മാത്രം.അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 60. വൃദ്ധന്‍ വെറും നിഴല്‍ മാത്രം ആണല്ലോ.മരിച്ചിട്ട് വര്ഷം 40
  കഴിഞ്ഞില്ലേ.ആ അവതരണം കഥയില്‍ രണ്ടു കാലഘട്ടത്തിന്റെ
  യഥാര്‍ത്ഥ ചിത്രം കൊടുക്കുന്നു.ലൈന്ഗീകത അന്നും ഇന്നും ഒരേ
  വെല്ലുവിളി തന്നെ ആണ് കൌമാരത്തിന് കൊടുക്കുന്നത്.ഇന്ന് പക്ഷെ ശരിയും തെറ്റും പറഞ്ഞു കൊടുക്കുന്നതില്‍ പറ്റുന്ന കുറവ് അല്ലെങ്കില്‍ അതിനെ അപഗ്രഥിക്കുന്ന രീതി അതിനു കുട്ടികളെ സ്വാധീനിക്കുന്ന മാധ്യമങ്ങളിലെ exposing പ്രവണത..അതാണ്‌ ആണ് കുടുംബങ്ങളിലെ പരിമിതികള്‍.ഇത് മറച്ചു വെക്കേണ്ട ഒരു വിഷയം അല്ല.counselling
  സെന്ററുകളില്‍ നിരന്തരം വരുന്ന ഒരു ഇഷ്യൂ ആണ്.മുല്ലയുടെ അഭിപ്രായം പ്രസക്തം ആണ് .ചാണ്ടിയുടെ ചോദ്യവും. വ്യതാസം കാലഘട്ടത്തിനാണ്‌.
  അതിന്റെ തിരിച്ചറിവ് മാതാ പിതാക്കളില്‍ ഉണ്ടാവേണ്ട സമയം കഴിഞ്ഞു. ഒരു കഥയെക്കാള്‍ ഉപരി ചര്‍ച്ച ചെയ്യപെടെണ്ട വിഷയം ആയി ഇന്ന് ഇത്.
  അച്ഛന്‍ മകള്‍ ബന്ധവും സഹോദര സഹോദരീ ബന്ധവും സന്മാര്‍ഗതിന്റെ വെല്ലുവിളികള്‍ ആകുന്ന ഈ കാലത്ത് സത്യം തുറന്നു പറഞ്ഞത് പലര്‍ക്കും
  ഒരു വഴി കാട്ടി കൂടി ആണ്.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 61. കൌമാരപ്രായത്തില്‍ നിയന്ത്രണം വിട്ടാല്‍ അപൂര്‍വം ചിലരില്‍ ഇങ്ങിനെ സംഭവിച്ചു കാണും.പക്ഷേ അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 62. ആധുനിക യുഗത്തിലെ ചില കാണാക്കാഴ്ച്ചകള്‍
  പുതിയ അവതരണ രീതി....
  നന്നായിരിക്കുന്നു ചേട്ടാ...
  ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 63. രാംജി, അവതരണം ഗംഭീരം, പ്രമേയം അതിലേറെ ഗംഭീരം...!

  മക്കള്‍ ആയാലും അന്യര്‍ അയാളും പ്രായപൂര്‍ത്തി എത്തിയവര്‍ തമ്മില്‍ നിയന്ത്രണമില്ലാത്ത പെരുമാറാന്‍ അവസരം നല്‍കിയാല്‍ വീടുകളില്‍ പോലും എന്തും സംഭവിക്കും എന്നൊരു താക്കീത് കൂടി ഇതിലുണ്ട്; പഴമയുടെ നന്മകള്‍ ഉള്‍കൊള്ളാന്‍ മടികാട്ടേണ്ട എന്നും !

  മറുപടിഇല്ലാതാക്കൂ
 64. ഇനിയും എന്തെല്ലാം കാണാനും കേള്‍ക്കാനും കിടക്കുന്നു...കുട്ടികള്‍ വളരും തോറും അവര്‍ക്ക് വേണ്ടതായ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ നല്‍കണം... ഇപ്പോളത്തെ അനുകുടുബങ്ങളില്‍ ഒരു മുത്തശിയുടെയോ, മുത്തച്ചന്റെയോ കുറവ് ശരിക്കും അനുബവപെടുന്നു...

  മറുപടിഇല്ലാതാക്കൂ
 65. സംഭവിക്കാൻ പാടില്ലാത്തതു്, പക്ഷേ സംഭവിക്കാവുന്നതു്, സംഭവിച്ചിട്ടുള്ളതു്.

  മറുപടിഇല്ലാതാക്കൂ
 66. നല്ല പോസ്റ്റ്‌.കഥ പറഞ്ഞ രീതിയും നന്നായി..

  മറുപടിഇല്ലാതാക്കൂ
 67. വിഷയം തിരഞ്ഞെടുക്കുന്നതില്‍ റാംജി വീണ്ടും വ്യത്യസ്തത കാട്ടി. കാലികമായ എന്നാല്‍ ഏവരും കൈകാര്യം ചെയ്യാന്‍ ഒന്ന് സംശയിക്കുന്ന വിഷയം.
  കൌമാരക്കാരില്‍ മാതാപിതാക്കള്‍ക്ക്, മുതിര്‍ന്നവര്‍ക്ക് ഉണ്ടാവേണ്ട ശ്രദ്ധയുടെ പ്രാധാന്യം ഇതിലൂടെ വെളിവാകുന്നു.
  അഭിനന്ദനങ്ങള്‍ ഈ എഴുത്തിനു.

  മറുപടിഇല്ലാതാക്കൂ
 68. അസാധ്യം എന്നേ പറയാൻ കഴിയൂ............

  മറുപടിഇല്ലാതാക്കൂ
 69. ഇസ്മായില്‍ കുറുമ്പടി (തണല്‍),
  ഇന്നത്തെ ജീവിത ചുറ്റുപാടില്‍ പല കാരണങ്ങളും കാണാന്‍ കഴിയും. ശ്രദ്ധ കുറഞ്ഞ ചിലയിടത്ത് ചെറിയൊരു ശ്രദ്ധ. അത്രമാത്രം
  നന്ദി ഇസ്മായില്‍.

  Renjith ,
  കുടെകൂടെയുള്ള സന്ദര്ശനത്തിനും പ്രോത്സാഹനത്തിനും നന്ദി രഞ്ജിത്.

  moideen angadimugar ,
  സന്ദര്ശനത്തിനും അഭിപ്രായത്തിനും നന്ദി മൊയ്തീന്‍.
  വീണ്ടും കാണാം.

  Villagemaan ,
  നന്ദി മാഷെ.

  faisu madeena ,
  ഞാനെന്തിനാ വെറുതെ ചൂടാവുന്നത്...ഇത് നല്ല കഥ.
  സുഖമല്ലേ ഫൈസു.

  ചാണ്ടിക്കുഞ്ഞ് ,
  തീര്ച്ച്യായും. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഉണ്ട്. ഇപ്പോഴത്തെ നമ്മുടെ ചുറ്റുപാടുകള്‍ പഴയതിനേക്കാള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നില്ലേ എന്ന എന്റെ തോന്നലാണ് ഈ കഥ. പഴയ കാലത്ത്‌ അല്പം ഭയം (മൂത്തവരോട്) നിലനിന്നിരുന്നു.
  നന്ദി സുഹൃത്തെ.

  കുഞ്ഞൂസ് (Kunjuss) ,
  നന്ദി കുഞ്ഞൂസ്.

  ശ്രീനാഥന്‍ ,
  മാഷടെ അഭിപ്രായം വായിച്ചപ്പോള്‍ ഒരുപാടൊരുപാട് സന്തോഷം തോന്നി.
  എഴുതുന്നത് കൊണ്ട് ചെറുതെങ്കിലും ചില ധാരണകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന എന്ന കേള്ക്കഅല്‍.
  വളരെ വളരെ വളരെ നന്ദി മാഷെ.

  സ്വപ്നസഖി ,
  ഇത് ഇന്നുണ്ടായ ഒരു കാര്യം അല്ല. പണ്ട് മുതലേ ഉള്ളത്. ഇന്നത്തെ ചുറ്റുപാടുകള്‍ അതിനല്പം സാഹചര്യങ്ങള്‍ വര്ദ്ധിപ്പിക്കുന്നില്ലേ എന്ന ചിന്ത മാത്രം..
  നന്ദി സ്വപ്നസഖി.

  Mohamedkutty മുഹമ്മദുകുട്ടി ,
  വിശദമായ അഭിപ്രായത്തിനു നന്ദിയുണ്ട് കുട്ടിക്കാ.
  ഇനി ഒന്നുകൂടി വായിച്ച് നോക്കിയാല്‍ ചിലപ്പോള്‍ വൃദ്ധനെ മനസ്സിലാകാന്‍ ഇടയുണ്ട്.
  വൃദ്ധന്‍ അങ്ങിനെ പ്രത്യക്ഷപ്പെടുന്നില്ല.
  കുട്ടിക്കാ തിരക്ക്‌ പിടിച്ച് വായിച്ചോ എന്ന് എനിക്കൊരു സംശയം.
  തുറന്ന അഭിപ്രായത്തിന് വളരെ നദി ഇക്കാ.

  മറുപടിഇല്ലാതാക്കൂ
 70. ente lokam,
  അതെ.
  കാലഘട്ടത്തിന്റെ വ്യത്യാസം അല്ലെങ്കില്‍ നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ സമയമില്ലായ്കയോ തിരക്കോ (എന്തുവേണമെങ്കിലും പറയാം) പലതും കാണാതെ പോകുന്നു എന്ന ഒരു കാണല്‍ മാത്രം.
  വളരെ വിശദമായ അഭിപ്രായത്തിന് നന്ദി വിന്സെന്റ്.

  jyo,
  വളരെ നദി ജ്യോ.

  റിയാസ് (മിഴിനീര്ത്തു ള്ളി),
  നന്ദി റിയാസ്‌.

  സലീം ഇ.പി.,
  പലപ്പോഴും നിസ്സാരമാക്കുന്ന ചിലവ.
  നന്ദി സലിം.

  അബ്ദുള്‍ ജിഷാദ്,
  നന്ദി ജിഷാദ്.

  Typist | എഴുത്തുകാരി,
  തീര്ച്ചയായും.
  നന്ദി ചേച്ചി.

  krishnakumar513,
  നന്ദി സുഹൃത്തെ.

  തെച്ചിക്കോടന്‍,
  എപ്പോഴുമുള്ള ഈ പ്രോത്സാഹനത്തിന്
  നന്ദിയുണ്ട് സുഹൃത്തെ.

  vakkeelkathakal,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 71. റാംജി കഥ പറയാനുപയോഗിച്ച രീതി എനിക്ക് നന്നായ് ഇഷ്ടമായി നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു..ഏല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 72. റാംജി,
  ഭാവന നന്നായിരിക്കുന്നു.
  മഹാബലിയെ പോലെ വീണ്ടും നാടുകാണാന്‍ വരുന്ന വൃദ്ധന്‍,
  ചുറ്റുമുള്ള മാറ്റങ്ങള്‍ കണ്ടു ഒന്നും ഉള്‍ക്കൊള്ളാനാവാത്ത വൃദ്ധന്‍.
  കുമാരേട്ടന്റെ അഗമ്യഗമനം വായിച്ചപ്പോ അനുഭവിച്ച അതേ ഫീല്‍.
  അടികൂടി അരുതാത്തത് ഒന്നും സംഭവിച്ചില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.
  (അങ്ങനെ ആലോചിക്കാനേ മനസ്സ് സമ്മതിക്കുന്നുള്ളൂ)

  മറുപടിഇല്ലാതാക്കൂ
 73. വീണ്ടും ഒരഭിപ്രായം കുറിക്കുന്നു..
  മൂല്യച്യുതിയില്‍ ആണ്ടു പോയിക്കൊണ്ടിരിക്കുന്ന
  ആധുനിക സമൂഹത്തിലെ ഇത്തരം ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ വേണമെങ്കില്‍ റാംജിക്കു ഒരു മിനിക്കഥയിലൂടെയോ കഥയിലൂടെയോ
  ഒക്കെ പറഞ്ഞ് വായനക്കാരില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി നിസംഗതയോടെ മാറി നില്‍ക്കാമയിരുന്നു.മറിച്ചു ഈ കഥ ശരിക്കും ഒരു സന്ദേശം തരുന്നുണ്ട്..എന്തു കൊണ്ട് ഇത്തരം ചെയ്തികള്‍ ഉണ്ടാകുന്നു..എങ്ങനെ ഈ ദുരന്തങ്ങളെ ഒഴിവാക്കാം..അതു തന്നെയാണ്
  സാമൂഹ്യബോധവും സാംസ്കാരിക മൂ‍ല്യവും ലക്ഷ്യമുള്ള ഒരു കലാകാരന്റെ
  കടമയും.. ഇത്തരം വിഷയങ്ങളെടുത്ത് കഥ മെനക്കുന്ന മറ്റു ബ്ലോഗ്ഗേര്‍സിനും
  ഈ കഥയൊരു പാഠപുസ്തകമാവട്ടെ എന്നാശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 74. ♫♫
  മരണദേവനൊരു വരം കൊടുത്താൽ
  മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ
  കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
  ചിരിച്ചവർ കണ്ണീരു പൊഴിക്കും

  അനുതാപ നാടകവേദിയിൽ നടക്കും
  അഭിനയം കണ്ടവർ പകയ്ക്കും
  അടുത്തവർ അകലും അകന്നവർ അടുക്കും
  അണിയും വേഷം ചിലരഴിക്കും.....♫♫

  പി ഭാസ്കരന്‍ എഴുതിയ ഈ വരികള്‍ ഓര്‍ത്തു പോയി.
  റാംജി ചുറ്റും നടക്കുന്ന ഏറ്റവും ഞെട്ടിക്കുന്ന ഒരു സത്യം തീക്ഷ്ണമായി തന്നെ അവതരിപ്പിച്ചു.
  മനുഷ്യബന്ധങ്ങളുടെ ദൃഢതയും പവിത്രതയും നിലനില്ക്കണമെങ്കില്‍ ചില അച്ചടക്കവും നിയന്ത്രണവും ഏവരും എന്നും പാലിയ്ക്കണം. മക്കള്‍ക്ക് എന്നും മാതൃകയാവാന്‍ റോള്‍മോഡല്‍ ആവാന്‍ തക്ക പെരുമാറ്റമാവണം മാതാപിതാക്കളുടേത്.
  'തെറ്റ്' പറ്റിയിട്ട് അതേ പറ്റി പറയുന്നതിലും നല്ലത് തെറ്റ് സംഭവിക്കാന്‍ സാഹചര്യമുണ്ടാവാതെ കാക്കുന്നതാണ്. മക്കള്‍ക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്നതും ചെയ്യുന്നതുമല്ല, വരുംവരായ്കകള്‍ മുന്‍കൂട്ടികാണുകയും അത് സ്നേഹപൂര്‍വ്വം മക്കളെ മനസ്സിലാക്കുകയുമാണ് അമ്മയുടെ ഉത്തരവാദിത്വം. വലിയ പഠിപ്പും പത്രാസുമില്ലാതിരുന്ന പഴയകാലത്തെ അമ്മമാര്‍ വളരെ അനായാസം മക്കളെ ചൊല്ലും ചോറും ഒപ്പം പറഞ്ഞൂട്ടി വളര്‍ത്തി.
  എല്ലാ കൗമാരക്കാര്‍ക്കുവേണ്ടിയും അവരെ നന്മയിലേയ്ക്ക് നയിക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
  റാംജിക്ക് നന്ദി..

  മറുപടിഇല്ലാതാക്കൂ
 75. ശരിയാ റാംജി പറഞ്ഞത്,ഞാന്‍ തിരക്കിട്ട് വായിച്ചപ്പോള്‍ നാല്പതാം ചരമ വാര്‍ഷികം കാണാതെ പോയി!. അതാണ് കഥ വേണ്ട പോലെ മനസ്സിലാവാതെ പോയത്. എന്റെ വിമര്‍ശനങ്ങള്‍ ഞാന്‍ തിരിച്ചെടുക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം റാംജി എനിക്കു തരുമല്ലോ?(ഒന്നുമില്ലെങ്കില്‍ ഞാനുമൊരു പഴഞ്ചനല്ലെ?)

  മറുപടിഇല്ലാതാക്കൂ
 76. കഥ വായിച്ചു പകുതി ആയപ്പോള്‍ തന്നെ climax പിടികിട്ടിയിരുന്നു , ഇത് വായിച്ചപ്പോ അസ്വസ്ഥത ആണ് അനുഭവപ്പെട്ടത്‌ , സത്യം പറഞ്ഞാല്‍ കരുത്തില്ല ഇനിയും ഇങ്ങനെയൊക്കെ കേള്‍ക്കാന്‍ , i hate this world , ... കാലം മാറിയാലും അല്പമെങ്കിലും വിവരം ഇല്ലേ ഇവര്‍ക്കൊക്കെ , ഈ കഥ എങ്കിലും അങ്ങനെ ഉള്ളവര്‍ക് പ്രചോദനം ആവട്ടെ,

  മറുപടിഇല്ലാതാക്കൂ
 77. മുതിര്‍ന്നവരുടെ നിയന്ത്രണങ്ങള്‍, ഏതു കുട്ടികള്‍ക്കും അരോചകവും, പ്രാകൃതവും ആയിട്ട് തോന്നും. പക്ഷെ, അതെല്ലാം നന്മക്കു വേണ്ടി മാത്രമായിരുന്നു, എന്ന് കാലം തെളിയിക്കും. ചിലര്‍ക്ക് അത് മന്നസ്സിലായി വരുമ്പോഴേക്കും, സമയം വളരെ വൈകിപ്പോകും.

  മറുപടിഇല്ലാതാക്കൂ
 78. ഇതാണ് ഇന്നത്തെ ബാല്യം അല്ലെ .....കൊള്ളാം സര്‍ ..നന്നായി എഴുതി എന്ന് പറയാന്‍ വയ്യ ....കഥ ഒരു നാടകം പോലെ അല്ലെങ്കില്‍ ഒരു സിനിമ പോലെ വരച്ചു വെച്ചിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 79. കാര്യം മലയാളി ഒരു "ക്ഷിപ്ര പ്രസാദി" ആണെങ്കിലും...
  സ്വന്തം സഹോദരിയെ തോണ്ടാനോന്നും നമ്മുടെ യോ-യോ ചെക്കന്മാരും നിക്കില്ല.
  പിള്ളേരൊക്കെ പഴയ മനസ്സുള്ളവര്‍ തന്നെയാണ്, അവരുടെ വേഷത്തില്‍ ചില യോ-യോത്തരങ്ങള്‍ ഉണ്ടെന്നു മാത്രം.
  ആശംസകള്‍ നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 80. ManzoorAluvila,
  ഈ പ്രോല്സാഹനങ്ങള്ക്ക്
  നന്ദി മാഷേ.

  ഹാപ്പി ബാച്ചിലേഴ്സ്,
  നമുക്ക്‌ ഇഷ്ടപ്പെടാത്ത ചില സത്യങ്ങള്‍ ചിലയിടത്തൊക്കെ ഒളിഞ്ഞിരിപ്പുണ്ട്.
  നന്ദി സുഹൃത്തുക്കളെ.

  Muneer N.P,
  വീണ്ടും വന്ന് ഒരഭിപ്രായം പറഞ്ഞതിനും അതിനെക്കുറിച്ചുള്ള ആഴത്തിലേ വിലയിരുത്തലിനും
  വളരെ വളരെ നന്ദിയുണ്ട് മുനീര്‍.

  മാണിക്യം,
  “മക്കള്ക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്നതും ചെയ്യുന്നതുമല്ല, വരുംവരായ്കകള്‍ മുന്കൂട്ടി കാണുകയും അത് സ്നേഹപൂര്വ്വം മക്കളെ മനസ്സിലാക്കുകയുമാണ്…”
  പലപ്പോഴും ഇന്ന് സാധിക്കാതെ വരുന്ന ഒന്നാണ് ചേച്ചി സൂചിപ്പിച്ചത്‌. ഇഷ്ടങ്ങള്‍ എന്തായാലും മക്കള്ക്ക് അത് സാധിപ്പിച്ച് കൊടുക്കുക എന്നത് സ്നേഹമുള്ള മാതാപിതാക്കളുടെ കടമയായും മക്കളുടെ അവകാശവുമായി മാറിത്തീര്ന്ന ഒരന്തരീക്ഷം എങ്ങിനെയോ വന്നുപെട്ടിരിക്കുന്നു എന്ന് കാണാനാകുന്നു. അല്ലെങ്കില്‍ അതിനെ മറുത്ത് പറയാന്‍ മാതാപിതാകള്ക്ക് കഴിയുന്നില്ല,നേടിയെടുക്കാന്‍ മക്കള്ക്ക്ക മടി ഇല്ല എന്നായിരിക്കുന്നു. അവിടെ മാതാപിതാക്കള്‍ നിസ്സഹായരായി തീരുകയോ മക്കള്‍ വാശി പിടിക്കുകയോ ചെയ്യുന്നതിന്റെ, പരിഹാരത്തിന് പ്രശ്നമാകുന്ന ഒരവസ്ഥ സംഭവിക്കുന്നുണ്ട്.
  വിശദമായ വിലയിരുത്തലിന് നന്ദി ചേച്ചി.

  Mohamedkutty മുഹമ്മദുകുട്ടി,
  എല്ലാവരും പഴഞ്ചനും പുതുഞ്ചനും ആണ്. പിന്നെ എല്ലാം ഒരു പുക. അത്ര തന്നെ.
  ഒരു കഥ വായിക്കുമ്പോള്‍ വായിക്കുന്ന എല്ലാവരും അതെക്കുറിച്ച് ഒരു പോലെയല്ല ചിന്തിക്കുക, മനസ്സിലാക്കുക. വായിച്ചപ്പോള്‍ മനസ്സിലായത്‌ കുട്ടിക്കാ സത്യസന്ധതയോടെ നേരെ എഴുതി. പല കാര്യങ്ങള്ക്ക് ഇടയിലാണ് നമ്മള്‍ ചിലപ്പോള്‍ വായിക്കുന്നത്.
  അതുകൊണ്ട് ഇതിലൊന്നും വലിയ കാര്യമില്ലെന്റെ ഇക്ക.
  അങ്ങിനെ എന്തെങ്കിലും എനിക്ക് തോന്നിയാല്‍ ഞാന്‍ ആര്ക്കായാലും മെയിലില്‍ അറിയിക്കും.
  നന്ദിയുണ്ട് ഇക്ക.

  കുമാരന്‍ | kumaran,
  നന്ദി.

  Aneesa,
  വിവരത്തിന്റെ ഒരു പ്രശ്നമല്ല എന്ന് തോന്നുന്നു. അറിയപ്പെടാത്ത ശാരീകവ്യതിയാനങ്ങളെക്കുറിച്ച ചില അറില്ലായ്മകള്‍ എന്നാണ് ഞാന്‍ കാണുന്നത്.
  നന്ദി അനീസ.

  appachanozhakkal,
  നന്ദി മാഷെ.

  MyDreams,
  ഇന്നത്തെ ബാല്യം എന്ന് പറയുന്നത് ശരിയല്ല. മനുശ്യന്‍ ഉണ്ടായ കാലം മുതല്ക്കെ ഉണ്ട്. അതിനിപ്പോള്‍ അല്പം സൗകര്യം കൂടുതല്‍ ലഭിക്കുന്നു എന്ന തോന്നല്‍...
  നന്ദി സുഹൃത്തെ.

  ആദൃതന്‍ | Aadruthan,
  പഴമയോ പുതുമയോ സഹോദരിയെ തോണ്ടലോ ഒന്നുമല്ല വിഷയം.
  പുതുതലമുറ ഇനിനെയാണ് എന്നതും അല്ല.
  ശാരീരിക വളര്ചയില്‍ അറിയാതെ സംഭവിക്കുന്ന ചില അറിവില്ലായമകള്‍.
  അത്രയെ കാണെണ്ടു.
  തെറ്റിദ്ധരിക്കല്ലേ സുഹൃത്തെ.
  വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 81. ഇങ്ങനെയൊക്കെ സഭവിക്കുമോ എന്നു ചോദിച്ചാൽ, ഇനി ഒന്നും പുതിയതായി സംഭവിക്കനില്ലാത്ത ഈ ലോകത്ത് എന്ത് പുതുമ. കാരണവൻമാർ പറയും വ്ളർത്തുദോഷമെന്ന്. മാതാപിതക്കളും ഗുരുക്കന്മാരും ചേർന്ന് പുതു തലമുറയ്ക്ക് പറഞ്ഞുകൊടുത്തതാണ് നമ്മുടെ സംസ്കാരം.

  മറുപടിഇല്ലാതാക്കൂ
 82. റാംജീ, വൃദ്ധന്റെ പുനരാഗമനത്തിലൂടെ കാലഘട്ടങ്ങള്‍ താരതമ്യം ചെയ്ത ആഖ്യാനരീതി ഇഷ്ടമായി.

  എന്റെ അഭിപ്രായത്തില്‍ നമ്മള്‍ എപ്പോഴും പരിദേവനം ചെയ്യുന്ന ഒരു കാര്യമാണ് പുത്തന്‍ തലമുറയുടെ 'വഴിപിഴച്ച' പോക്കുകള്‍. ഞാന്‍ ചത്ത്‌ 40 കൊല്ലം കഴിഞ്ഞു വന്നാല്‍ എനിക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഞാനും കണ്ടുപിടിക്കും. ഇന്നിന്റെ രീതികളാണ് നാളത്തെ സംസ്കാരം അത്ര തന്നെ. ഇപ്പോഴത്തെ പലതിനെയും ആക്ഷേപിക്കുന്ന നമ്മള്‍ ഒരു 20 വര്‍ഷം മുന്‍പത്തെ പോലെ ജീവിക്കാന്‍ തയ്യാറല്ല എന്നതും പരമാര്‍ത്ഥമാണ്.

  നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സോക്രട്ടസ് പറഞ്ഞ വരികള്‍ കടമെടുക്കുന്നു.
  "The children now love luxury; they have bad manners, contempt for authority; they show disrespect for elders and love chatter in place of exercise. Children are now tyrants, not the servants of their households. They no longer rise when elders enter the room. They contradict their parents, chatter before company, gobble up dainties at the table, cross their legs, and tyrannize their teachers."

  ഇതൊരു തുടര്‍ക്കഥയാണ്. അതുകൊണ്ട് ഞാന്‍ ഇപ്പൊ സംസ്കാരത്തിന്റെ 'മൂല്യച്യുതി'യില്‍ അത്ര പരിഭ്രാന്തനാകാറില്ല. പുതിയ തലമുറയില്‍ എനിക്ക് വിശ്വാസമുണ്ട്‌...

  മറുപടിഇല്ലാതാക്കൂ
 83. രാംജി, കുറച്ചു ദിവസം സ്ഥലത്തില്ലയിരുന്നതിനാല്‍ വൈകിയാണെങ്കിലും കഥ മനസ്സിരുത്തി വായിച്ചു
  നമ്മള്‍ പടിഞ്ഞാറന്‍ സംസ്കാരത്തെ കാര്യമായി വിമര്‍ശിക്കും പക്ഷെ, ഇത്തരം കാര്യങ്ങളൊക്കെ നടക്കാന്‍ സാധ്യത ഇല്ലാത്തതല്ല എന്ന് കേള്‍ക്കുമ്പോള്‍
  പടിഞാരന്മാര്‍ നമ്മെ കണ്ടു മോശമായിപ്പോകുമോ എന്ന് അവര്‍ പേടിക്കുന്നതിലാ ന്യായം എന്ന് തോന്നുന്നു.

  അമിത സ്വാതന്ത്ര്യം എന്നതിലുപരി അവിചാരിതമായി കിട്ടുന്ന സ്വാതന്ത്ര്യമാണ് പലപ്പോഴും വില്ലന്‍ ആകുന്നതു എന്നാണ് എന്റെ പക്ഷേം
  പലരും മടിക്കുന്ന കഥ എഴുതാന്‍ കാണിച്ച ആര്‍ജ്ജവത്തിനു മുന്നില്‍ എന്റെ കൂപ്പുകൈ

  മറുപടിഇല്ലാതാക്കൂ
 84. വായനയുടെ സുഖം ഇവിടെ അനുഭവിച്ചു , വിഷയം പരിചയ മുള്ള താനെങ്ങിലും
  ലളിതമായ രചന കൊണ്ടു വിഷയത്തെ ശ്രേദ്ധെയമാക്കി , ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 85. വരാന്‍ ഇത്തിരി വൈകി.
  ഞെട്ടിക്കുന്ന വിഷയം.
  ഇങ്ങനെയൊക്കെ സംഭവിക്കുമോ?
  മാതാപിതാക്കള്‍ക്ക് sixth sense വേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 86. ലക്ഷ്മണരേഖകൾ അപ്രസക്തമാണെന്ന ചിന്താഗതിയുടെ അനർത്ഥം... പഴഞ്ചൻ എന്നു കരുതപ്പെടുന്ന പല അരുതുതളും അരുതായ്മകളും നിലനിൽക്കപ്പെടേണ്ടതിന്റെ ആവശ്യകത... ഇക്കഥ അങ്ങനെ പലതും ഞങ്ങൾക്ക് പറഞ്ഞു തരുന്നു.. കാലഘട്ടം ആവശ്യപ്പെടുന്ന ആശയം കഥയ്ക്കായി സ്വീകരിച്ചതിനു നന്ദി റാംജീ.

  മറുപടിഇല്ലാതാക്കൂ
 87. you have made a story with truths..
  ആശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 88. Srikumar,
  അഭിപ്രായത്തിനു നന്ദി ശ്രീകുമാര്‍.

  Wash'llen ĴK | വഷളന്‍'ജേക്കെ,
  കുറ്റപ്പെടുത്തുന്ന ഒരു രീതിയല്ല ഞാനതില്‍ പറഞ്ഞത്‌. ചില സാഹചര്യങ്ങളും ചില അറിവില്ലായ്മകളും കൂടിച്ചേരുന്ന ഒരു സംഭവം. അതിന് പഴയകാലസാഹചര്യങ്ങളും പുതിയകാല സാഹചര്യങ്ങളും എങ്ങിനെ ആയിരുന്നു എന്ന് മാത്രമാണ്.
  വളരെ നന്ദി ജെകെ.

  വഴിപോക്കന്‍,
  അതെ. സാഹചര്യങ്ങള്‍ വരുത്തിവെക്കുന്ന സ്വാതന്ത്ര്യം.
  നല്ല വാക്കുകള്ക്ക് നന്ദി സുഹൃത്തെ.

  Dipin Soman,
  നന്ദി സുഹൃത്തെ.

  ismail chemmad.
  നന്ദി ഇസ്മായില്‍.

  mayflowers,
  ചില ശ്രദ്ധ നമുക്ക്‌ മാറിപ്പോകുന്നില്ലേ എന്ന സംശയം.
  നന്ദി സുഹൃത്തെ.

  പള്ളിക്കരയില്‍,
  നല്ല വാക്കുകള്ക്ക്
  നന്ദി മാഷെ.

  OAB/ഒഎബി,
  എപ്പോള്‍ എത്തി.?
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 89. ഇന്നത്തെ കാലത്ത് എന്തും കാണാനും അനുഭവിക്കാനും അവസരം കിട്ടുന്ന ഒരു തലമുറയാണ്.അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.നമ്മുടെ സാഹചര്യങ്ങൾ അങ്ങനെയാണ്.

  പണ്ടൊക്കെ സ്ത്രീകൾ പൊതുവെ എല്ലാവരും തന്നെ വീടുകളിൽ കാണും.പെൺകുട്ടികൾക്ക് ഒരു പ്രത്യേക ശ്രദ്ധ അമ്മമാർ കൊടുത്തിരുന്നു. അതു കൊണ്ടു തന്നെ ഇത്തരം കളി തമാശകൾക്ക് അവസരമില്ലായിരുന്നു. ഈ അണുകുടുംബ വ്യവസ്ഥിതിയിൽ സ്ഥിതി അതല്ലല്ലൊ.

  ഇനി ആരെങ്കിലും പറഞ്ഞു മനസ്സിലാക്കാമെന്നു വിചാരിച്ചാൽ മണ്ടത്തരമാകും.കാരണം അതിനെ കുറിച്ചുള്ള അറിവുകൾ നമ്മളേക്കാൾ കൂടുതൽ അവർക്കറിയാം...!!

  റാംജിയുടെ കഥ നന്നായി..
  ഈ കഥയിൽ 40 വർഷം കഴിഞ്ഞു വരുന്ന അപ്പൂപ്പനും ആദ്യം കാണുന്ന സ്ത്രീയുടെ (മരുമകളായിരിക്കും) ശരീര വടിവിനെ ശ്രദ്ധിക്കുന്നത് അത്ര നന്നായില്ലന്നാണ് എനിക്ക് തോന്നുന്നത്.

  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 90. അജ്ഞാതന്‍12/15/2010 06:12:00 AM

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 91. അജ്ഞാതന്‍12/15/2010 06:13:00 AM

  ഇന്നത്തെ കാലം അമ്മമാർ കൂടെയുണ്ടാകണം പണ്ടൊക്കെ എല്ലാം അന്വേഷിക്കാൻ മുത്തശ്ശിമാർ, കൂട്ടുകുടുംബത്തിൽ ധാരാ‍ളം പേർ, ഇന്ന് ആർക്കും ഒന്നിനും സമയമില്ല ...ലജ്ജയുമില്ല .. സംസ്ക്കാരമെന്നത് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു.. ഇന്നത്തെ സമൂഹം ആർഭാടത്തിനും അഹന്തയ്ക്കും പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു.. ചീഞ്ഞളിഞ്ഞ ചിന്താരീതിയും.. ഉറുംബരിച്ച സംസ്ക്കാര ചിന്തയും ഇന്നിന്റെ ദുർ വിധി ..ഇതൊക്കെ നാളത്തെ സമൂഹം തിരിച്ചറിഞ്ഞെങ്കിൽ... ചിന്തിക്കാനുള്ള പോസ്റ്റ് നല്ലൊരു സന്ദേശം വായനക്കാർക്ക് എത്തിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 92. റാംജി, ഞാന്‍ പുതുതായി ചെയ്യുവാന്‍ പോകുന്ന സിനിമയുടെ പേര് "മൈ പപ്പാ സ്വീറ്റ് പപ്പാ" എന്നാണ്. ലണ്ടനില്‍ വെച്ച് ഞാനും മുരളിയുമായി ഇതേ പറ്റി മുരളിയുടെ വീട്ടില്‍ വെച്ച് വിശദമായി സംസാരിക്കുകയുണ്ടായി. കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതാണ് പ്രമേയം.

  റാംജി എഴുതിയത് വെറും കഥയല്ല. മനുഷ്യ സംസ്ക്കാരത്തിന്‍റെ മുന്‍കാല ഏടുകള്‍ പരിശോദിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ പലയിടത്തും പ്രതിപാദിചിട്ടുള്ളതായി കാണാം. പ്രത്യേകിച്ച് ഗ്രീക്ക് പുരാണ കഥാ സാഗരം പോലുള്ള പുസ്തകങ്ങളില്‍.

  ഇന്‍സെസ്റ്റ് ലവ് ഇന്ന് മാരകമായ ഒരു വൈറസ് പോലെ പടര്‍ന്നു പിടിക്കുന്നു. ഡല്‍ഹിയിലും മറ്റും ഇത്തരം സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നു. ഇന്‍റെര്‍നെറ്റ് ചാറ്റ് റൂമുകളില്‍ സഹോദരീ സഹോദര സെക്സ്പീരിയന്‍സ് പരസ്പരം ചാറ്റി നിരവൃതിയടയുന്നവര്‍ ഏറെയാണ്‌.

  റാംജി താങ്കള്‍ എഴുതിയ കഥ മാരകമായ ഉഷ്ണക്കാറ്റിന്‍റെ വരവറിയിക്കുന്ന ഒരു സൂചികയായി മാറുകയാണിവിടെ. വരും കാലത്ത് മനുഷ്യ സംസ്കാരത്തെ കാത്തിരിക്കുന്ന അനേകം വിപത്തുകളില്‍ ഏറ്റവും വിനാശകരമായി മാറിയേക്കാവുന്ന ഒന്ന്. യൌവ്വനം വിട്ടുമാറിയിട്ടില്ലാത്ത പെറ്റമ്മയുടെ നഗ്നത അവരറിയാതെ മൊബയിലില്‍ പകര്‍ത്തുകയും, അത് മറ്റുള്ളവര്‍ക്ക് നല്‍കും എന്ന് ഭീഷണിപ്പെടുത്തി പുറത്ത് പറയാന്‍ അറക്കുന്ന കാര്യങ്ങള്‍ക്ക് അമ്മയെ നിര്‍ബന്ധിക്കുന്ന ടീനേജ് ആണ് ഇന്ന് നമുക്കുള്ളത്. ഭയക്കാന്‍ ഏറെയുണ്ട് .........വരും നാളുകള്‍ അസ്വസ്ഥതകളുടെതാണോ? റാംജി.........

  മറുപടിഇല്ലാതാക്കൂ
 93. സാഹചര്യങ്ങളാണ്‌ കുട്ടികളെ ഇത്തരം പ്രവര്‍ത്തികളില്‍ ചെന്നെത്തിക്കുന്നത്. അതുകൊണ്ട് ഇതുപോലെയുള്ള സാഹചാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാന്‍ മാതാപിതാക്കളും അതുപോലെ കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്‌.

  കഥ മനസ്സിനെ അസ്വസ്ഥമാക്കിയെങ്കിലും ഇതിലൂടെ നല്ലൊരു സന്ദേശമാണ്‌ റാംജി എല്ലാവര്‍ക്കും നല്‍കിയത്. നന്ദി.

  മറുപടിഇല്ലാതാക്കൂ
 94. നല്ല ക്രാഫ്റ്റ്‌. അധികം ആരും കൈകാര്യം ചെയ്യാത്ത വിഷയം. അവതരണത്തില്‍ , വൃദ്ധനെ ഭൂതകാലത്തില്‍നിന്നും വരുത്തിയ രീതിയും പുതുമ ഉളവാക്കി. ബൂലോകത്ത് ഇടക്കെല്ലാം ഇങ്ങനെ നല്ല stuff -കള്‍ വായിക്കാന്‍ കിട്ടുന്നത് സന്തോഷം തരുന്നു.

  മറുപടിഇല്ലാതാക്കൂ
 95. ചില സത്യങ്ങള്‍ ക്രൂരമാണ്, അപ്രിയവും. അത്തരം ഒരു അപ്രിയ സത്യത്തെ നല്ലൊരു കഥയായി രാംജി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 96. വീ കെ,
  ഇവിടെ ഒരു കുറ്റപ്പെടുത്തല്‍ ശരിയാണ് എന്ന് എനിക്കും തോന്നുന്നില്ല. ചില ശ്രദ്ധ ചിലയിടങ്ങളില്‍ നമ്മുടെ ഇപ്പോഴത്തെ തിരക്കിനസരിച്ചുള്ള ജീവിത ശൈലിയില്‍ വിട്ട് പോകുന്നു എന്ന് തോന്നി.
  നന്ദി സുഹൃത്തെ.

  ഉമ്മുഅമ്മാർ,
  എങ്ങിനെയും പണമുണ്ടാക്കി അവനെക്കാള്‍ ആര്ഭാടത്തോടെ നമുക്ക്‌ കഴിയണം എന്ന ചിന്ത തന്നെ മറ്റൊന്നും ശദ്ധിക്കുന്നതിനു കഴിയാതെ ആയിരിക്കുന്നു.
  നന്ദി ഉമ്മു.

  Asok Sadan,
  സത്യത്തില്‍ ഒരു ഭയം ഇല്ലാതില്ല. ഇപ്പോള്‍ തന്നെ ആര്ക്കും എന്തും ചോദിക്കാനും പറയാനും ഒരു ഉളുപ്പും ഇല്ല എന്നായിരിക്കുന്നു. അതൊരുപക്ഷേ ഒരു പുതിയ സംസ്കാരത്തിന്റെ ആരംഭമായിരിക്കാം. പണമുള്ളവന് എന്തും ചെയ്യാം എന്നുള്ളത് പോലെ ധൈര്യമുള്ളവന് എന്തും ആകാമെന്ന ഒരു രീതി. എല്ലാം കാത്തിരുന്നു കാണാം.
  നല്ല വാക്കുകള്ക്ക് നന്ദി മാഷെ.

  Vayady,
  ഒരു പരിധി വരെ സാഹചര്യങ്ങള്‍ തന്നെ പ്രശ്നം.
  നന്ദി വായാടി.

  DIV▲RΣTT▲Ñ,
  ദിവാകരേട്ടനെപ്പോലുള്ളവരുടെ പ്രോത്സാഹനങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമാകുന്നു.
  നന്ദി ദിവാരേട്ടാ.

  അനില്കുമാര്‍. സി.പി.,
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 97. പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് ഉപഭോഗ സംസ്കാരം
  നമ്മെ കൈപിടിച്ച് കൊണ്ട് പോകുമ്പോള്‍
  നമുക്ക് നഷ്ടപെടുന്നത് നമ്മള്‍ അറിയാതെ പോകുകയാണ് !
  കണ്ണ് തുറപ്പിക്കും ഈ യാഥാര്‍ത്ഥ്യം.
  നന്നായിരിക്കുന്നു. റാംജി.

  മറുപടിഇല്ലാതാക്കൂ
 98. അറിയാതെ പോകുന്ന യാഥാര്‍ങ്ങളിലേക്ക് .. ...
  വിരല്‍ ചൂണ്ടുന്നു !

  മറുപടിഇല്ലാതാക്കൂ
 99. മനസ്സിലുള്ളത് ഇവിടെ കുറിക്കുന്നു റാംജി,

  നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചനാത്മാവില്‍ ഒരു മനുഷ്യന്‍ എഴുതി വച്ചു.

  “അധര്‍മ മൂര്‍ത്തി വെളിപ്പെടും, ഇതു വരെ തടുക്കുന്നവന്‍ വഴിയില്‍ നിന്ന് നീങ്ങിപ്പോക മാത്രം വേണം” (Bible, 2 Thessalonians 2: 3~7)

  റാംജി എഴുതിയ വാക്കുകളാണ് “സഹോദരികള്‍ വയസ്സറിയിച്ചതിന്‌ ശേഷം അവരെ കാണാനും തൊടാനും അതിര്‍ വരമ്പുകള്‍ വന്നു. അതോടെയാണ്‌ ഞങ്ങള്‍ ആമ്പിള്ളേരെ ഇറയത്തേക്ക്‌ ചവുട്ടിത്തള്ളിയത്‌. തീണ്ടാരി ആയാപ്പിന്നെ ആങ്ങളമാരായാലും ഒരകലം സൂക്ഷിക്കണമെന്നാ അന്നച്ഛന്‍ അമ്മക്ക്‌ കൊടുത്തിരുന്ന നിര്‍ദേശം. ഓരോരോ കാലം“. ഇതുവരെ തടുത്തിരുന്നത്. എന്ന് വീടുകളില്‍ നിന്ന് ഇത്തരം നിബന്ധനകള്‍ നീങ്ങിപ്പോയോ അന്നു മുതല്‍ അധര്‍മമൂര്‍ത്തി അവിടെ അധികാരം സ്ഥാപിക്കുന്നു. കുറെ നാള്‍ മുമ്പ് ‘വനിത’ യില്‍ ഒരു സര്‍വേ വന്നത് ഓര്‍ക്കുന്നു. ഒരു നല്ല ശതമാനം അമ്മമാര്‍ക്ക് അവരുടെ പെണ്‍കുട്ടികളെ അച്ഛന്‍മാരുടെ അടുക്കല്‍ തനിയെ ആക്കിയിട്ട് പോകാന്‍ മടിയാണത്രെ. ഈ കാലത്തിന്റെ വലിയ ഒരാശങ്ക പങ്കു വയ്ക്കുന്ന ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍. വായിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും സ്വയം ഒരു തീരുമാനമെടുക്കാതിരിക്കുകയില്ല. ഇതൊന്നും ഞങ്ങള്‍ക്ക് സംഭവിക്കുകയില്ല എന്നു ധൈര്യത്തോടെ ആര്‍ക്കും ആശ്വസിക്കാവുന്ന ഒരു വ്യവസ്ഥിതിയല്ല എന്ന് ചുരുക്കം.

  മറുപടിഇല്ലാതാക്കൂ
 100. പറയാന്‍ മടിക്കുന്ന ഒരു വിഷയം കഥ പറച്ചിലിലൂടെ മനസിലേക്കു കടന്നു ചെല്ലുന്ന രൂപത്തില്‍ പഴയ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതു അഭിനന്ദനാര്‍ഹമാണു.
  ഇതിലും ഭീകരമായ ഒരു അനുഭവം ഒരു അമ്മ മകനെ സംബന്ധിച്ചു എന്നോടു പറയുകയുണ്ടായി.17 വയസുള്ള മകന്‍ അവന്റെ ഇളയമ്മ (അമ്മയുടെ സഹോദരി) കുളിക്കുന്ന മുറിയിലേക്കു വെന്റിലേറ്ററില്‍ കൂടി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ കൂടി ഫോട്ടോ എടുക്കാന്‍ തുനിഞ്ഞു. മകന്റെ നേരെ ആ സ്ത്രീ ഏതു നേരവും കാട്ടുന്ന അമര്‍ഷത്തിന്റെ കാര്യം അന്വേഷിച്ചപ്പോഴാണു ഈ സത്യം അവര്‍ പറഞ്ഞതു.
  ഏതു തരത്തിലുള്ള ലൈംഗിക കേളികളും ഇന്റര്‍ നെറ്റിലൂടെ ലഭ്യമായിരിക്കുകയും കൌമാര പ്രായക്കാര്‍ അതു ഏതു നേരവും കണ്ടു കൊണ്ടിരിക്കുകയും ചെയ്താല്‍ ഇതും ഇതിനപ്പുറവും നടക്കും.വീടുകളില്‍ പാലിക്കേണ്ട് ചിട്ടവട്ടങ്ങള്‍ പുതു തലമുറ ഉപേക്ഷിക്കുകയും ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 101. ..naj,
  നന്ദി സുഹൃത്തെ.

  ഉമ്മുഫിദ,
  നന്ദി ഉമ്മുഫിദ.

  poor-me/പാവം-ഞാന്‍,
  നന്ദി മാഷെ.

  ajith,
  പലപ്പോഴും നിസ്സാരമാക്കുന്ന സംഭവങ്ങള്‍.
  വിശദമായ അഭിപ്രായത്തിനു നന്ദി മാഷേ.

  sherriff kottarakara,
  മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ഇന്നത്തെ സാഹചര്യങ്ങളും എളുപ്പങ്ങളും കാരണമാകുന്നുണ്ട്.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 102. താങ്കളുടെ അതിമനോഹര കഥകള്‍ വായിച്ചിട്ട് കാലം കുറച്ചായി. നാട്ടിലായിരുന്നു മാസങ്ങളോളം. ഇപ്പോള്‍ വീണ്ടും താങ്കളുടെ കഥകളിലൂടെ സഞ്ചരിക്കുകയാണ്. ഈ കഥയും ഇതിന്റെ ഇതിവൃത്തവും ചിരപരിചിതം പോലെ തോന്നിക്കുവാനും ഒരുവേള വായനക്കിടെ ഭയം കൊണ്ടുവരാനും താങ്കള്‍ക്കു കഴിയുന്നുണ്ട്. അതാണീ കഥയുടെ വിജയവും. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 103. കലികാലത്തെ വരച്ചു.
  വല്ലാതെ ഭയന്നുപോയി.

  മറുപടിഇല്ലാതാക്കൂ
 104. can you start a blog for children like an online child magazine......I always like to share my experiences and knowledge about traveling destinations
  and tourism trends in world. I am thinking it is very helpful to improve human
  approach and love to Mother Nature.
  Kerala tours
  Kerala Tours – Experience the Beauty of Heaven on Earth

  മറുപടിഇല്ലാതാക്കൂ
 105. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 106. ഒരു നിശ്ചിത പ്രായമായാല്‍ ഉമ്മയും മകനും,ഉപ്പയും മകളും ,ആങ്ങളും പെങ്ങളും തമ്മില്‍ ഏങ്ങനെ ആണ് പെരുമാരേണ്ടത് എന്ന് ഇസ്ലാം കര്‍ശനമായി പറഞ്ഞിട്ടുണ്ട്....താങ്കള്‍ ആരും പറയാത്തത് പറഞ്ഞു...ആരും പറയാന്‍ ധൈര്യം കാണികാത്തത്...ഒരു പാട് സ്ഥലത്ത് ഇതു പോലുള്ളത് നടന്നതായി യെനികറിയാം...ചിലത് ബലമായി.....ദൈവം ഇത്തരം വൃതികെടില്‍നിന്നു ഞമ്മലെയും ഞമ്മുടെ തലമുറയെയും കാത്തുകൊള്ളട്ടെ...

  മറുപടിഇല്ലാതാക്കൂ
 107. വായിച്ചു കഴിഞ്ഞപ്പോള്‍ വായിക്കണ്ടായിരുന്നു എന്നു തൊന്നി.എന്തൊ ആ വൃദ്ധന്റെ മാനസികാവസ്ഥ ഇപ്പോള്‍ ഞാനും അറിയുന്നു.

  മറുപടിഇല്ലാതാക്കൂ
 108. ആരുമറിയാതെ കണ്ട് തിരിച്ച്....

  മറുപടിഇല്ലാതാക്കൂ
 109. njith Chemmad / ചെമ്മാടന്‍,
  നന്ദി സുഹൃത്തെ.

  റെഫി: ReffY),
  യാത്രയൊക്കെ സുഖമായിരുന്നോ.
  നന്ദി സുഹൃത്തെ.

  സലാഹ്,
  നന്ദി സലാഹ്.

  മേഘമല്ഹാാര്‍(സുധീര്‍),
  നന്ദി സുഹൃത്തെ.

  JaiVin,
  നല്ല ചിന്ത
  നന്ദി മാഷെ.

  ഷംസീര്‍ melparamba,
  നന്ദി ഷംസീര്‍ .

  ഉഷശ്രീ (കിലുക്കാംപെട്ടി),
  ഇഷ്ടപ്പെടാത്ത ചില സത്യങ്ങള്‍.
  നന്ദി ടീച്ചര്‍.

  വെഞ്ഞാറന്‍,
  അതെ അതാണ്‌ സത്യം.
  നന്ദി സുഹൃത്തെ,

  പ്രദീപ്‌ പേരശ്ശന്നൂര്‍,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 110. ഇത്തരം സംഭവങ്ങള്‍ വെറും കഥകളായി അവസാനിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 111. ധീരമായ സമീപനം ... ഈ കഥയും അവതരിപ്പിച്ച രീതിയും നന്നായി.

  മറുപടിഇല്ലാതാക്കൂ
 112. വ്യത്യസ്തമായ ഈ ആശയം ഇഷ്ടമായി മാഷേ.

  ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 113. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 114. അപ്രിയ സത്യങ്ങള്‍...ചിന്തിപ്പിക്കുന്നവ....

  മറുപടിഇല്ലാതാക്കൂ
 115. പ്രമേയം വളരെ ഇഷ്ടപ്പെട്ടു റാംജി

  മറുപടിഇല്ലാതാക്കൂ
 116. അതെ കാണാകാഴ്ച്ചകൾ തെന്നെ, പക്ഷേ സംഭവിക്കുന്നുണ്ടോ നമ്മുടെ നാട്ടിൽ ഇങ്ങനൊക്കെ???

  മറുപടിഇല്ലാതാക്കൂ
 117. ഇപ്പോള്‍ കാണുന്ന കാണാക്കാഴ്ചകള്‍ വളരെ അസ്വാസ്ഥ്യം ഉണ്ടാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 118. കഥ വായിച്ചു കഴിഞ്ഞിട്ടും ഉള്ളില്‍ ഒരു അസ്വാസ്ഥ്യം അതുബാകി വെക്കുന്നു എന്നത് കഥയുടെ വിജയം തന്നെയാണ്. ദഹിക്കാത്തതു പോലെ ഉള്ളില്‍ എന്തോ കുരുങ്ങി കിടക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 119. മാറി മറിഞ്ഞ യാന്ത്രിക ജീവിതം , അണുകുടുംബ വ്യവസ്ഥ
  ഇതിന്റെയൊക്കെ ആകെത്തുക എന്ന് പറയാമെങ്കിലും
  ഇത് കഥ മാത്രമായി തന്നെ അവശേഷിക്കട്ടെ ഈനു മനസ്സ്
  പ്രാര്‍ഥിച്ചു പോയി... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 120. ഇവിടെ എത്താനും , ഇതു വായിക്കാനും അല്പം വൈകി , ആധുനികതയുടെ അത്യാധുനിക കാഴ്ച , സംഭവിക്കാന്‍ പാടില്ലാത്തതെങ്കിലും സംഭവിക്കുന്നത് , ഈ എഴുത്ത് വളരെ മുന്നില്‍ നില്‍ക്കുന്നു റാംജി ഭായ് , അബിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 121. വക്കീല്‍,
  വരവൂരാൻ,
  ശ്രീ,
  Gopakumar V S (ഗോപന്‍ ),
  കണ്ണനുണ്ണി,
  അന്ന്യൻ,
  സങ്കൽ‌പ്പങ്ങൾ
  Vp Ahmed,
  എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ കൂട്ടുകാര്ക്കും നന്ദി.

  നോക്കുകുത്തി,
  അതെ. നമ്മള്ക്ക് ദഹിക്കാത്തത് നമുക്ക്‌ ചുറ്റും നടക്കുന്നു.
  നന്ദി സുഹൃത്തെ.

  വേണുഗോപാല്‍,
  നമുക്ക്‌ ആഗ്രഹിക്കാം. പക്ഷെ സത്യമായ കേള്വികള്‍ നമ്മുടെ ആഗ്രഹങ്ങളെ ദുര്ബടലപ്പെടുത്തുന്നു.
  നന്ദി മാഷെ.

  ജിത്തു,
  അതെ സംഭവിക്കുന്നു.
  നന്ദി ജിത്തു.,

  മറുപടിഇല്ലാതാക്കൂ
 122. കാണാകാഴ്ചകള്‍ ആ തലക്കെട്ടില്‍ തന്നെ എല്ലാമുണ്ട് .നമ്മുടെ സമൂഹത്തിന്‍റെ നേര്‍ചിത്രം .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 123. അജ്ഞാതന്‍7/01/2012 01:08:00 PM

  പ്രിയ രാംജി, ജാടകളില്ലാത്ത എഴുത്ത്...സമകാലിക ജീവിതത്തിന്റെ പകര്‍പ്പ് ,,ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 124. എവിടെയോ വായിച്ചത് ഓര്‍ക്കുന്നു :
  ചാറ്റില്‍ മുഴുകിയിരുന്ന മകനെയും മകളെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍
  മകളുടെ സ്ഥാനം മാറിയ വസ്ത്രം നേരെയാക്കാന്‍ പറയുന്ന അമ്മ.
  അപ്പോഴാണ്‌ ഇത്തിരി മുമ്പ് താന്‍ വീഡിയോ ചാറ്റ് ചെയ്തിരുന്ന പെണ്‍കുട്ടിയുടെ
  വസ്ത്രം ഇത് പോലെ തന്നെ ആണല്ലോ എന്ന് മകന്‍ ശ്രദ്ധിക്കുന്നത് .

  അതാണ്‌ കാലം ...കലികാലം ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കലികാലം എന്നല്ലാതെ എന്ത് പറയാന്‍.
   നന്ദി സുഹൃത്തെ.
   കാഴ്ചക്കാരന്‍ എന്നതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ബ്ലോഗ്‌ കിട്ടുന്നില്ല.

   ഇല്ലാതാക്കൂ
 125. ഈ കഥയെഴുതിക്കഴിഞ്ഞ് രണ്ട് കൊല്ലങ്ങൾക്കിടെ എത്രയധികം കഥകളാണ് നമ്മളിതുപോലെ കേട്ടത്!!
  സാഹചര്യങ്ങൾക്ക് വലിയൊരു പങ്കുണ്ട് എന്ന തിരിച്ചറിവും, മൂല്യങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യവും
  അനായസമായി, അസാധാരണ ശൈലിയിൽ താങ്കൾ പറഞ്ഞു വെച്ചു.

  മറുപടിഇല്ലാതാക്കൂ
 126. സത്യമാണെങ്കിലും കേള്‍ക്കാന്‍ ഇഷ്ട്ട്പെടാത്ത കാര്യങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 127. ഈ കഥ വേണ്ടായിരുനനു റാംജി സർ....

  മറുപടിഇല്ലാതാക്കൂ
 128. Thank you very much for seeing 밤알바 information.
  Thank you very much for seeing 밤알바 information.

  മറുപടിഇല്ലാതാക്കൂ
 129. 이 멋진 블로그를 공유 해주셔서 감사합니다. 매우 영감과 도움이되었습니다. 계속해서 더 많은 아이디어를 공유하기를 바랍니다. 먹튀검증

  മറുപടിഇല്ലാതാക്കൂ
 130. Thanks for providing recent updates regarding the concern, I look forward to read more 먹튀폴리스

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....