7/1/11

കാളിപ്പെലിയെ പട്ടി കടിച്ചു.

07-01-2011

"അമ്മ്മ്മേ..അമ്മ്മ്മേ.."

കടയില്‍ നിന്ന്‌ വാങ്ങിയ ഒന്നുരണ്ട്‌ പൊതികളുമായി റോഡിലൂടെ നടന്നിരുന്ന കാളിപ്പെലി തിരിഞ്ഞു നോക്കി. സ്കൂള്‍ വിട്ടുവരുന്ന റോണിയും സഫറുവും ബാഗും തൂക്കിപ്പിടിച്ച്‌ ഓടിയടുത്തു. അഞ്ചാം ക്ളാസിലാണ്‌ രണ്ടുപേരും.

"അമ്മ്മ്മേ, പട്ടി കടിച്ചത്‌ എവ്ട്യ?"

കൈത്തണ്ട നീട്ടി കെട്ടഴിച്ച്‌ കാണിച്ച്‌ കൊടുത്തു. കടിച്ചുപൊളിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്ന്‌ പല്ല്‌ ഏറ്റിട്ടുണ്ട്‌.

"ആസൊത്രി പോയ്.ല്ലെ? വെഷംണ്ടാവുന്ന്‌ അപ്പനും അമ്മേം ന്നലെ രാത്രി  പറയ്.ണ്ണ്ടാര്‍ന്നു"

"നീ പോട മണ്ട. പട്ടി കടിച്ചാ വെഷല്ലണ്ടാവ. പേയെളകും. ഉപ്പ പറഞ്ഞത്‌ അങ്ങ്നാ. നീ സില്‍മേല്‌ കണ്ട്ട്ട്.ല്ലെ, വായേന്ന്‌ പത വന്ന്‌ പട്ട്യേപ്പോലെ കൊരക്കണത്‌ മന്ഷ്യമ്മാര്‌."

"മൊക്കള് പേടിക്കണ്ട. അമ്മ്മ്മക്ക്‌ കൊഴപ്പൊന്നും ണ്ടാവ് ല്ല. പത്തറ്പത്‌ വയസിന്റെടേല് ഒര്‌ ജലദോശപ്പനിപ്പോലും വന്ന്റ്റ്.ല്ല."

"ഞാന്ന്.ലെ അപ്പനോട്‌ പറഞ്ഞതാ അയ്.നെ കൊന്നളയാന്‍. എനിക്കയ്.നെ ഇശ്റ്റാണെങ്കിലും ആളോളെ കടിച്ചാ കൊല്ലന്നെ വേണം."

"പട്ടീനെ കൂട്ടീ കേറ്റണേലും മുന്ന്‌ ഞാന്‍ വന്നോണ്ടല്ലെ കടിച്ചേ. അത്‌ പോട്ടെ. കുട്ടമ്മാര്ടെ വിസേസം പറയ്‌."

"ഞങ്ങള്‌ അമ്മ്മ്മേന്ന്‌ വിളിക്കണോണ്ട്‌ ചെലരൊക്കെ ഞങ്ങ്‌ളെ കളിയാക്ക്.ണ്ണ്ട്‌. ആ തുറുകണ്ണന്‍ തോമക്കാ കൂടുതല്‌ എളക്കം. റൂള്‍ പെന്‍സ്‌ലോണ്ട്‌ കണ്ണിലൊര്‌ കുത്ത്‌ കൊട്ക്കാന്‍ അറിയാണ്ടല്ല."

"മൊക്കളും കാളിപ്പെലീന്ന്‌ വിളിച്ചാ മതി. തല്ല്‌ കൂടാനൊന്നും പോണ്ട. ഇപ്പൊ രാമന്നായരേം, ചങ്ക്രന്‍ നമ്പൂരിയേം, മൊയ്തു ഹാജിയേം ആരാനും ചേട്ടാന്നൊ ഇക്കാന്നൊ വിളിക്കാറ്‍ണ്ടൊ? അത്പോലാ കാളിപ്പെലീന്നും."

ആ ഗ്രാമത്തിലെ കൊച്ചുകുട്ടികളടക്കം എല്ലാവരും കാളിപ്പെലീന്നാ വിളിക്കാറ്‌. അതില്‍ അവര്‍ക്കൊരു പ്രയാസവും ഇല്ല. അതൊരു ബഹുമതി പോലെയാണ്‌. വിളി കേള്‍ക്കുന്നതില്‍ അവര്‍ക്കും, വിളിക്കുന്നതില്‍ ഗ്രാമീണര്‍ക്കും എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല. അപൂര്‍വ്വം ചിലരെല്ലാം പ്രമാണിത്തം കാണിക്കാന്‍ കാളീന്നും, ചില പിള്ളേരൊക്കെ അമ്മൂമ്മേന്നും വിളിക്കും. കാളി എന്ന വിളിയില്‍ അധികാരവും അമ്മൂമ്മെ എന്ന വിളിയില്‍ സ്നേഹവും വിരിയും. കാളിപ്പെലീന്നുള്ള വിളിയില്‍ ഇത്‌ രണ്ടും ഉണ്ടാകാറില്ല.

"പേര്‌ വിളിക്കുമ്പൊ ഞങ്ങക്കൊര്‌ വെഷ്മം പോലെ. അതോണ്ടാ... ഈ സഫറൂന്‌ തന്നെ അമ്മ്മ്മേന്ന്‌ വിളിക്കാന്‍ മട്യാര്‍ന്ന്‌. മാപ്‌ളമാരൊക്കെ ഉമ്മുമ്മാന്നും, എളീമ്മാന്നും, വല്യുമ്മാന്നും വിളിക്കണ പോലെ ഒരിതില്ലല്ലൊ അമ്മ്മ്മാന്ന്‌ വിളിയ്ക്യാന്‍. ഇമ്മ്ക്കും അങ്ങ്നന്നെ."

"അപ്പൊ നസ്രാണികള്‌ മാമാനെ അച്ചാന്ന്‌ വിളിക്കണതൊ" സഫറുവും വിട്ട്‌ കൊടുക്കാന്‍ തയ്യാറായില്ല.

"യെങ്ങ്നെ വിളിച്ചാലും സ്നേഹംണ്ടായാ മതി. കുട്ടമ്മാര്‌ തല്ല്‌ കൂടണ്ട."

"അമ്മ്മ്മക്ക്‌ യിതൊക്കെ പൊറത്ത്ട്ട്‌ നടക്കാന്‍ നാണാവ് ല്ലെ? ജാക്കറ്റ്‌ ഇട്ടൂടെ..?"റോണിനായിരുന്നു സംശയം.

"നിക്ക്പ്പൊ അറ്പത്‌ ആയില്ലെ. ഞ്ഞിപ്പൊ ന്ത്‌ നാണംണ്ടാവാനാ?"

"നീയൊരു പൊട്ടന്‍ തന്നാ റോണി. വയസമ്മാരായാ നാണംണ്ടാവ് ല്യാന്ന്‌ ആര്‍ക്കാ അറിയാത്തെ?" അതും പറഞ്ഞ്‌ സഫറു അമ്മ്മ്മേടെ തൊറന്ന്‌ കെട്ക്കണ അതുമ്മെ ഒന്ന്‌ തൊട്ട്‌ നോക്കി.

ശരീരം മൊത്തമുള്ള കറുത്ത നിറത്തിന്‌ എണ്ണമയം തോന്നിച്ചിരുന്നു. ഒന്ന്‌ പോലും നഷ്ടപ്പെടാത്ത പല്ലുകള്‍ക്ക്‌ നല്ല വെളുപ്പ്‌ നിറം. അതുകൊണ്ടുതന്നെ കാളിപ്പെലിയുടെ ചിരിക്ക്‌ ഇപ്പോഴും സൌന്ദര്യമുണ്ട്‌. കുട്ടികളെ വലിയ ഇഷ്ടമായിരുന്ന അവര്‍ ഒറ്റമുണ്ട്‌ മാത്രം ഉടുത്തെ കാണാറുള്ളു. ആദ്യമെല്ലാം ബ്ളൌസ്‌ ഉപയോഗിച്ചിരുന്നെങ്കിലും പിന്നെ അത്‌ മാറ്റി. പകരം ഒരു തുണി മുന്‍ഭാഗത്തിട്ട്‌ അതിന്റെ തലഭാഗം കഴുത്തിന്‌ പിന്നില്‍ കെട്ടിവെക്കും. കുമ്പിട്ട്‌ നിന്ന്‌ പണിയെടുക്കുമ്പോള്‍ അതൊരു തടസ്സമായതിനാല്‍ പിന്നീടതും മാറ്റി. കറുത്ത നിറമുള്ള മൂരിനാക്ക്‌ പോലെ നെഞ്ചിനൊരലങ്കാരമായി അത്‌ രണ്ടും ഞാന്ന്‌ കിടക്കുന്നതല്ലാതെ പ്രത്യേകതകളൊന്നും ഇല്ലായിരുന്നു.

ചെറുപ്പം മുതലെ പണിയെടുത്ത്‌ ഉറച്ച ശരീരം. ഇപ്പോഴും അതേ ആവേശത്തോടെ ജോലി ചെയ്യും. സ്ഥിരമായി ഒരു സ്ഥലത്ത്‌ പണിയില്ല. നേരം വെളുത്താല്‍ എല്ലാ വീട്ടിലും കയറി ഇറങ്ങും. ചെല്ലുന്ന സമയത്ത്‌ ആ വീട്ടില്‍ എന്ത്‌ പണിയാണൊ നടക്കുന്നത്‌ അതിനൊപ്പം ചേരും. ഊണ്‌ കഴിക്കുന്ന നേരത്താണ്‌ ചെല്ലുന്നതെങ്കില്‍ അവിടെനിന്ന്‌ ചോറ്‌ വാങ്ങി പുറത്തിരുന്ന്‌ കഴിക്കും.

എതിരെ സൈക്കിളില്‍ വന്ന ദാമോദരന്‍ അവര്‍ക്ക്‌ മുന്നില്‍ സൈക്കിള്‍‍ നിര്‍ത്തി. 'ചുന്ദരിക്കാളീടെ എവ്ട്‌യാ പട്ടി കടിച്ചെ..?"

കാല്‌ തറയില്‍ കുത്തി സൈക്കിളില്‍ ഇരുന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു. കൈത്തണ്ട നീട്ടി കടിച്ച സ്ഥലം അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു.

"ന്ന്‌ എവ്ടേം വാര്‍ക്കപ്പണില്ലെ. പെണ്ണ്‍ങ്ങടെ വായേ നോക്കാന്‍ പുവ്വാന്‍."

വാര്‍ക്കപ്പണി നടക്കുന്നിടത്ത്‌ ചെന്ന്‌ പെണ്ണ്ങ്ങള്‍ടെ വായില്‍ നോക്കിയിരിക്കിലാണ്‌ പ്രധാന പണി. വേറെ ഉപദ്രവം ഒന്നും ഇല്ലാത്തതിനാല്‍ ആരും ഒന്നും പറയാറില്ല.

"ആസോത്രീ പോയി കൊറച്ച്‌ ഇഞ്ചെശ് ണം കുത്തിക്കൊ. അല്ലെങ്കി പേയെളകും. ചെലപ്പൊ തള്ളേടെ മൊല കണ്ട്ട്ടാവും പട്ടിക്ക്‌ പ്രാന്ത്‌ വന്നത്‌. ഈ ചെരനാക്കിന്റെ മോളീക്കൂടെ യെന്ത്ങ്കിലും ഇട്ത്ത്‌ ഇട്ടൂടെ തള്ളയ്ക്ക്‌."

"നീ പോട വായേനോക്കി. ഞാന്‍ ബോഡീം ജാക്കറ്റും ഇട്ട്‌ കുന്തം മായ്‌രി നിര്‍ത്തിറ്റ്‌ വേണം നെന്നെപ്പോലുള്ളോര് ‍ക്ക്‌ രാത്രി വന്നെന്നെ കൊല്ലാന്‍..?"

"ഉവ്വ. നല്ല മൊതല്‌ തന്നെ. കുഴില്‍ക്ക്‌ ഇട്ക്കാറായ നിങ്ങ്ടെ അട്ത്ത്‌ ആര്‌ വരാനാ..?"

"മൊലകുടി മാറാത്ത കൊച്ച്ങ്ങ്‌ളെ വരെ വെറ്‌തെ വിടാത്തോരാ നിങ്ങള്‌ കൊറെ ആണ്ങ്ങ്‌ള്‌.
എങ്ങ്ന് ത്ത് യാലും പെണ്ണാന്ന്‌ കണ്ടാ മിറ്‍ഗങ്ങളാകണോര്‌. നീ പോയി നെന്റെ പാട്‌ നോക്കട ചെക്കാ. വാ മക്കളെ."

അവര്‍ മുന്നോട്ട്‌ നടന്നു.

കൈകാലുകള്‍ പോലെ ശരീരത്തിന്റെ ഒരു ഭാഗം എന്നതില്‍ കവിഞ്ഞ പ്രത്യേകതളൊന്നും അവര്‍ക്ക്‌ തോന്നിയിരുന്നില്ല. ബ്ളൌസ്‌ ഉപയോഗിക്കാത്തതിനാല്‍ ശരീരത്തില്‍ നിറവ്യത്യാസം ഇല്ലായിരുന്നു. ആകെ കറുപ്പ്‌ മാത്രം. ചിലര്‍ക്കൊക്കെ തമാശ തോന്നും എന്നല്ലാതെ അങ്ങിനെ നടക്കുന്നതുകൊണ്ട്‌ ഗുണമെ ഉള്ളു എന്നായിരുന്നു കാളിപ്പെലിയുടെ തിയറി.

"അമ്മ്മ്മ ഈ കൈയ്യെടോയീക്കൂടെ പോട്ടെ. മൊക്കള്‌ നടന്നൊ"

"അമ്മ്മ്മ പോയി ഇഞ്ചെഷം ചെയ്തൊട്ടൊ. അല്ലെങ്കി അയാള്‌ പറഞ്ഞ പോലെ പേയെളഗ്യാലൊ" റോണിക്കാണ്‌ ആശങ്ക.

"അമ്മ്മ്മ പുവ്വാം. മൊക്കള്‌ പറഞ്ഞതല്ലെ."

നടക്കുന്തോറും റോണിയുടെ മനസ്സില്‍ സംശയം. സഫറുവിന്റെ ഉപ്പയുടെ വാക്കുകളും ദാമോദരന്റെ വാക്കുകളും കൊച്ചുമനസ്സില്‍ ഭയത്തിന്റെ കൂട്‌ കെട്ടി.

വീട്ടിലേക്ക്‌ കയറിയപ്പോള്‍ കറുപ്പും വെളുപ്പും നിറത്തോടുകൂടിയ പട്ടി കൂടിനകത്ത്‌ കിടന്ന്‌ വാലാട്ടി മുരണ്ടു. അതിനെ ഏറ്റവും ഇഷ്ടം റോണിക്കായിരുന്നു. സ്ക്കൂള്‍ വിട്ട്‌ വരുമ്പോള്‍ തന്നെ കൂടിനടുത്ത്‌ പോയി പട്ടിയെ ഒന്ന്‌ തലോടിയിട്ടേ വീടിനകത്ത്‌ പോലും കയറുമായിരുന്നുള്ളു. ഇന്നല്‍പം ദേഷ്യത്തോടെ ഒന്ന്‌ തല ചരിച്ച്‌ നോക്കിയതല്ലാതെ അതിനടുത്തേക്ക്‌ പോകാന്‍ റോണിക്കായില്ല. അകത്ത്‌ കടന്ന് ബാഗ്‌ വെച്ച്‌ കട്ടിലില്‍ പോയികിടന്നു. എന്ത്‌ പറ്റിയെന്ന അമ്മയുടെ ചോദ്യത്തിന്‌ തലവേദന എന്ന്‌ പറഞ്ഞൊഴിഞ്ഞു.

കനത്ത ഇരുമ്പഴികളോടെ നിര്‍മ്മിച്ച ഒരു മുറിക്കുള്ളില്‍ അമ്മ്മ്മയെ പൂട്ടിയിട്ടിരിക്കുന്നു. പട്ടിയെപ്പോലെ ചാടിച്ചാടി നടന്ന്‌ നിലത്ത്‌ വീഴുന്നു. മുറിക്കുള്ളില്‍ വെച്ചിരുന്ന ഭക്ഷണത്തിലൂടെ ചാടിമറിഞ്ഞ്‌ ചിറിയില്‍ നിന്ന്‌ പതയൊലിപ്പിച്ച്‌ വല്ലാത്ത ഒരു രൂപം. പട്ടി കുരക്കുന്നത്‌ പോലുള്ള ഭയപ്പെടുത്തുന്ന ശബ്ദം. മൊക്കളെ എന്ന്‌ വിളിച്ച്‌ അഴികള്‍ക്കിടയിലൂടെ കൈ പുറത്തേക്ക്‌ നീട്ടിയപ്പോള്‍ റോണിക്ക്‌ ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. അപ്പനും അമ്മയും കൂടി പിടിച്ച്‌ വെച്ചിരുന്നതിനാല്‍ ആയില്ല. കൈനീട്ടി വിളിച്ചിട്ടും ചെല്ലാതായപ്പോള്‍ ഇരുമ്പഴികളില്‍ അമ്മ്മ്മ തലയടിച്ച്‌ പൊളിച്ചുകൊണ്ടിരുന്നു. തലയില്‍ നിന്ന്‌ ചോര ചീറ്റി. മുഖത്തും ദേഹത്തും ഒറ്റമുണ്ടിലും എല്ലാം ചുവന്ന ചോര ചാലിട്ടൊഴുകി. റോണി സര്‍വ്വശക്തിയുമെടുത്ത്‌ കുതറിയപ്പോള്‍ കട്ടിലില്‍ നിന്ന്‌ താഴെ വീണു. ആരും കാണാതെ എഴുന്നേറ്റു.

അവന്റെ മനസ്സ്‌ ആകെ അസ്വസ്ഥമായിരുന്നു. കനത്തു കനത്തുവന്ന ഭീതി ഭീമാകാരം പൂണ്ട് അവനു ചുറ്റും നൃത്തം ചവിട്ടാന്‍ തുടങ്ങി. തനിക്കു ചുറ്റും കറങ്ങുന്ന ലോകം. അതില്‍ നിറയെ പേ പിടിച്ച പട്ടികള്‍. നടുവില്‍ ഇരയെപ്പോലെ താന്‍ അമ്മൂമ്മയെന്നു വിളിക്കുന്ന കാളിപ്പെലി. അവന്റെ ശരീരം തളര്‍ന്നു. കൈകാലുകള്‍ വിറപൂണ്ടു. മനസ്സ്‌ പിന്നെയും കാടു കയറാന്‍ തുടങ്ങി. ആ ദാരുണ രംഗം അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"ടാ..ആ വെട്ടിക്കൂട്ട്‌ ഇട്ത്ത്‌ പട്ടിക്ക്‌ കൊടുത്തേ.." റോണിയുടെ അനക്കം കേട്ടപ്പോള്‍ അമ്മ പറഞ്ഞു.

കാലത്ത്‌ ഇറച്ചിവെട്ടുകാരുടെ അരികില്‍ നിന്ന്‌ എല്ലും ഇറച്ചിക്കഷ്ണങ്ങളും പൊടിയും ഒക്കെ കലര്‍ന്ന വെട്ടിക്കൂട്ട്‌ പട്ടിക്ക്‌ വേണ്ടി വാങ്ങി വെച്ചിരുന്നതാണ്‌.

റോണി അതെടുത്ത്‌ പുറത്ത്‌ കൊണ്ടുവെച്ചു. ഇപ്പോള്‍ വലിയ പരിഭ്രമമാണ്‌ മുഖത്ത്‌. കയ്യും കാലും വിറക്കുന്നു. വീടിന്‌ അരികിലൂടെ നടന്ന്‌ ഒരു ചെറിയ കുപ്പിയുമായി തിരിച്ച്‌ വന്നു. വിറക്കുന്ന കൈകളോടെ കുപ്പി തുറന്ന്‌ അതിലേക്കൊഴിച്ചു. കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.

പതിയെ പാത്രവുമായി പട്ടിക്കൂടിനടുത്തേക്ക്‌ നടന്നു. കൂടിനകത്ത്‌ വലാട്ടിക്കൊണ്ട്‌ പട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പട്ടിയെ നോക്കാതെ കൂട്‌ തുറന്ന്‌ പാത്രം അകത്തേക്ക്‌ വെച്ചു.

കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‌ തുടച്ചുകൊണ്ട്‌ റോണി പിന്‍തിരിഞ്ഞ്‌ നടക്കുമ്പോള്‍ പട്ടി ആര്‍ത്തിയോടെ വെട്ടിക്കൂട്ട്‌ കഴിക്കുന്നതിന്റെ ഒച്ച കേള്‍ക്കാമായിരുന്നു.

130 അഭിപ്രായങ്ങൾ:

  1. റാം ജി,
    അവതരണം,ആശയം, രണ്ടും കലക്കി ട്ടോ!
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. സങ്കടം തോന്നിച്ച കഥ.
    എന്റെ ചെറുപ്പത്തില്‍ കുറത്തി എന്ന് പേരുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു ഇത് പോലെ ബ്ലൌസ് ധരിക്കാതെ.ആര്‍ക്കും അവരെക്കണ്ടിട്ട് ഒന്നും തോന്നിയിരുന്നുമില്ല.
    ഇന്നാണെങ്കില്‍..

    മറുപടിഇല്ലാതാക്കൂ
  3. റാംജീ സ്നേഹം മുതിരുന്നതിനുസരിച്ച് കുറയുന്ന ഒരു സാധാനമാണല്ലേ ?

    നല്ല കഥ. ഭാവുകങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  4. മനോഹരം ആയി എഴുതി.
    1.കഥയുടെ ക്ലൈമാക്സ്‌ പ്രതീഷിക്കാത്തത്.അത് തന്നെ കഥയുടെ
    ആദ്യ വിജയം.2 .കാളി പുലയിയുടെ ഭാഷ ആവശ്യത്തിനു ഉപയോഗിക്കുകയും
    പിന്നെ ബോര് അടിപ്പിക്കാതെ പകുതിയില്‍ നിര്‍ത്തുകയും ചെയ്തത് വായനക്ക്
    സുഖം പകര്‍ന്നു. 3. "മുല കുടി മാറാത്ത കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത
    നിങ്ങള്‍ കാളി പുലയിയുടെ ചിരവ നാകിലേക്ക് നോക്കിയാലും വെറുതെ വിടില്ല"
    സമൂഹ മനസാഷിയോടുള്ള ധീരമായ ഒരു ചോദ്യം.മഹത്തായ സന്ദേശവും.
    4 .അവഗണിക്കപ്പെട്ട വാര്‍ദ്ധക്യവും അവരോടു സ്നേഹം കാണിക്കുന്ന കുട്ടികളും.
    5 .അവസാനം അമ്മംയെന്നു വിളിക്കുന്ന അവരോടു ഉള്ള സ്നേഹം എങ്ങനെ തിരികെ
    നല്‍കുമെന്ന confusion ഇല്‍ താന്‍ സ്നേഹിക്കുന്ന പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തെ ഉപേക്ഷിക്കുന്ന കുട്ടിയുടെ ആര്‍ദ്രമായ മനസ്സ്.അവിടെ വായനക്കാരന്റെ കണ്ണ് നിറയുന്നു
    ഒരലപം സ്നേഹം എവിടെയോ ആര്‍ക്കോ ആയി കരുതി വെച്ച ഓര്‍മ്മകള്‍ ഉള്ള ഏത്
    വായനക്കാരന്റെയും.അഭിനന്ദനങ്ങള്‍ രാംജി.

    മറുപടിഇല്ലാതാക്കൂ
  5. കഥ നന്നായി.... ആശയം നന്നായപ്പോള്‍ അവതരണം അല്‍പ്പം കൂടി നന്നാവാമായിരുന്നു എന്നു തോന്നി...

    മറുപടിഇല്ലാതാക്കൂ
  6. നല്ല കഥ റാംജീ.. ഈ കാളിപ്പുലയിയുടെ വേഷം പോലെ മാറു മറയ്ക്കാത്ത ഒരു മുത്തശ്ശി എനിയ്ക്കുണ്ടായിരുന്നു. ഒരു കറുത്ത പുളിയിലക്കരയന്‍
    നേര്യതിട്ട് ചുറ്റിപ്പുതയ്ക്കം.ഈ കഥ വായിച്ചപ്പോള്‍ ഓടിയെത്തിയത് മരിച്ചു പോയ മുത്തശ്ശിയുടെ മുഖമായിരുന്നു.. പിന്നെ എന്‍റ ചെറുതിലെയും ജാതിപ്പേരു കൂട്ടിയാണ് വിളിച്ചിരുന്നത്. ഇപ്പോഴും ഗ്രാമത്തില്‍ ഒരുപാടിഷ്ടമുള്ള ചിലരെ അങ്ങിനെ വിളിയ്ക്കും അവര്‍ക്ക് പിണക്കവുമില്ല.

    മറുപടിഇല്ലാതാക്കൂ
  7. "ഞങ്ങള്‌ അമ്മ്മ്മേന്ന്‌ വിളിക്കണോണ്ട്‌ ചെലരൊക്കെ ഞങ്ങ്‌ളെ കളിയാക്ക്.ണ്ണ്ട്‌. ആ തുറുകണ്ണന്‍ തോമക്കാ കൂടുതല്‌ എളക്കം. റൂള്‍ പെന്‍സ്‌ലോണ്ട്‌ കണ്ണിലൊര്‌ കുത്ത്‌ കൊട്ക്കാന്‍ അറിയാണ്ടല്ല."

    അതെയതെ. റാംജിക്ക് മാത്രം കഴിയുന്ന ശൈലി തന്നെ.

    മറുപടിഇല്ലാതാക്കൂ
  8. അതിക്രമിച്ചുകടന്ന അവരെ കടിച്ചതിന്റെ പേരില്‍ ആ മിണ്ടാപ്രാണിയെ കൊല്ലെണ്ടായിരുന്നു... മനസ്സില്‍ തട്ടി.......

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ .എല്ലാവര്‍ക്കും ഓര്‍മയില്‍ കാണും ...ഇങ്ങനെ ഒരു മുത്തശ്ശി

    മറുപടിഇല്ലാതാക്കൂ
  10. മനോഹരമായ കഥ ...നല്ല ക്ലൈമാക്സ്...താങ്ക്സ് രാംജി സര്‍...

    മറുപടിഇല്ലാതാക്കൂ
  11. നല്ല കഥ.
    എല്ലാ നാട്ടിലും ഇങ്ങനെ കാളിപ്പെലയിയെ പോലെ ഒരാളെങ്കിലും ഉണ്ടാകും.

    ഇനിയുള്ള തലമുറയ്ക്ക് ഇങ്ങനെയൊരു കഥാപാത്രത്തെ വെച്ച് കഥഎഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല,
    റോണിനെയും സഫറുവിനെയും പോലെ ഇങ്ങനെയൊരാളെ സ്നേഹിക്കാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് കഴിയുകമില്ല.

    എന്‍റെ കുട്ടിക്കാലത്ത് ഇരുട്ടുനിറഞ്ഞ ഒരു കൊച്ചു വീട്ടില്‍ താമസിച്ചിരുന്ന ഒരു വല്ല്യുമ്മ ഉറിയിലെ മണ്‍കുടുക്കയില്‍ നിന്ന് ശര്ക്കരപ്പൊടി കൈവെള്ളയില്‍ ഇട്ടു തരുമായിരുന്നു,
    ശര്‍ക്കര ഇഷ്ട്ടമില്ലാത്ത ഞാന്‍ അതിനു വേണ്ടി മാത്രം അങ്ങോട്ട്‌ പോകുമായിരുന്നു,
    അത്രയ്ക്ക് രുചിയായിരുന്നു,,കൈവെള്ളയില്‍ നിന്നും ആ ശര്ക്കരയങ്ങനെ നക്കിതിന്നുമ്പോള്‍,,

    മറുപടിഇല്ലാതാക്കൂ
  12. റാംജി ചേട്ടാ...
    നല്ല ആശയം, അടിപൊളി അവതരണം...
    എന്റെ ലോകം പറഞ്ഞതിനു താഴെ ഞാനും ഒപ്പ് വെക്കുന്നു

    മറുപടിഇല്ലാതാക്കൂ
  13. രാംജി അതി മനോഹരമായ കഥ ..എന്റെ കുട്ടിക്കാലത്തെ രണ്ടു സ്ത്രീകളെ ഓര്‍മിപ്പിച്ചു ഈ കഥ .അതിലൊരാളുടെ പേരും കാളി പെലി എന്ന് തന്നെയായിരുന്നു .മറ്റൊരാള്‍ ഞങ്ങള്‍ അമ്മാമ്മ എന്ന് വിളിച്ചിരുന്ന കുഞ്ഞി അരയിയും .
    ഞങ്ങളുടെ വീട്ടില്‍ ഓല മേടയാനും തഴപ്പാ നെയ്യാനും വരുമായിരുന്നു കവിളില്‍ എഴുന്നു നില്‍ക്കുന്ന കറുത്ത അരിമ്പാറ മറുകും വീട്ടി തടിയുടെ കറുപ്പഴകും കരുത്തും ഉണ്ടായിരുന്ന മാറ് മറയ്ക്കാത്ത കാളി പെലി .
    പഴയ കാലം ഒന്നും മറക്കാന്‍ പറ്റുന്നില്ല
    അല്ലെ രാംജി ..സ്നേഹത്തിനു ജാതിയും മതവും ഒന്നും ഇല്ല എന്ന് ഈ കരുത്തുള്ള കഥ ഒരിക്കല്‍ കൂടി വിളിച്ചു പറയുന്നു .
    കഥയുടെ ഒടുക്കം നൊമ്പര പ്പെടുത്തി എന്ന് പറയേണ്ടല്ലോ ..ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  14. വളരെ മനോഹരമായ ഭാഷ

    ഇഷ്ട്ടപ്പെട്ടു !!!!

    മറുപടിഇല്ലാതാക്കൂ
  15. ബൂലോകത്തെ പാരവെപ്പും കുതികാല്‍ വെട്ടലും അന്യനെ ചീത്ത പറയലും ഒക്കെ കണ്ട് വളരെ വിഷമിച്ച ഇരിക്കുകയായിരുന്നു ഞാന്‍.ഇനി ഞാന്‍ ഇങ്ങൊട്ടേക്കില്ല എന്നു വരെ തോന്നിയെനിക്ക്.ഏറ്റവും കഷ്ടം മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കേണ്ട അഭ്യസ്ഥവിദ്യര്‍ തന്നെയാണു ഇതൊക്കെ ചെയ്യുന്നത് എന്നാണു.
    ഇനിയില്ലാന്നു തീരുമാനിച്ച് ഇരിക്കുമ്പോഴാണു റാംജിജിയുടെ ഈ കഥ കാണുന്നത്.സ്നേഹമുള്ളൊരു മനസ്സീന്നെ ഇങ്ങനൊരു കഥ വരൂ.അതെനിക്ക് കണ്ടില്ലാന്നു വെക്കാനകില്ലല്ലോ.ഈ സ്നേഹത്തെ ഞാന്‍ നമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. നന്നായി.... പുലയി എന്ന സംബോധന, ഹരിജനങ്ങൾക്കും, ( ക്ഷെമിക്കണം-ഇപ്പൊൾ പട്ടികജാതി,പട്ടിക വർഗ്ഗം)സാരമേയത്തെ( പട്ടി)കൊന്നതിന് മേനകാഗന്ധിയും കേസ്സ് കൊടുക്കാതെ നോക്കണം..(?) കഥ നന്നേ ബോധിച്ചു..ഭാവുകങ്ങൾ....ചന്തുനായർ

    മറുപടിഇല്ലാതാക്കൂ
  17. എഴുത്തിലെ റാംജി റ്റച്ച്..വളരെ മനോഹരമായ പ്രയോഗങ്ങൾ...കാലഹരണപ്പൊടുന്ന കഥാപാത്ര പുനരവിഷ്ക്കരണം..നിഷ്കളങ്ക സ്നേഹം.
    റാംജിക്കും കുടുംബത്തിനും എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു

    സസ്നേഹം
    മൻസൂർ ആലുവിള

    മറുപടിഇല്ലാതാക്കൂ
  18. കഥയെക്കാൾ കാളിപൈലിയുടെ മറയ്ക്കാത്ത മാറിനെ കുറിച്ചാണല്ലോ കൂടുതലും എഴുതിയിരിക്കുന്നത്‌..

    സത്യം പറയാം..ഇഷ്ടമായില്ല.
    ഇതിൽ കഥയില്ല എന്നു വരെ തോന്നിപ്പോയി..എന്റെ വിഷമം പറഞ്ഞന്നേയുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  19. appachanozhakkal,
    ആദ്യ വായനക്ക് വളരെ നന്ദി, പ്രോത്സാഹനത്തിനും.
    നന്ദി അപ്പച്ചാ.

    mayflowers,
    കാലം വളരെ മാറിയിരിക്കുന്നു.
    നന്ദി സുഹൃത്തെ.

    ബിഗു,
    അതെ. അങ്ങിനെയും സംഭവിക്കുന്നു.
    നന്ദി ബിഗു.

    the man to walk with,
    നന്ദി സുഹൃത്തെ.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌.

    DIV▲RΣTT▲Ñ,
    ഈ പ്രോത്സാഹനത്തിനു എന്നും നന്ദിയുണ്ട് ദിവാരേട്ടാ.

    ente lokam,
    വളരെ വിശദമായി ഓരോ വാചകങ്ങളും ചൂണ്ടിക്കാനിച്ച്ചുള്ള ഇത്തരം അഭിപ്രായം കൂടുതല്‍ പ്രോല്സാഹനം നല്കുംന്നു. ഒപ്പം തെറ്റുകളും ചൂണ്ടിക്കാണിക്കണം. എന്റെ ഒരു സന്ദേഹത്തിനുള്ള ഉത്തരവും കൂടി ഈ വരികളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞു. കാളിപ്പെലിയുടെ ഭാഷ വായനക്ക് പ്രയാസം വരുത്തുമോ എന്ന പേടി. ഞാന്‍ അറിയാന്‍ ആഗ്രഹിച്ചത്‌ ഒരഭിപ്രായമായി കിട്ടിയാപ്പോള്‍ ഏറെ സന്തോഷം. പിന്നെ ഭാഷ ഞാന്‍ അതെ പടി ഉപയോഗിച്ചിട്ടില്ല. അതിനു രണ്ടു കാരണമാണ്. ഒന്നാമതായി ബ്ലോഗെന്ന കമ്പ്യൂട്ടര്‍ വായനയും രനടാമത് ഭാഷ അതേപടി ഉപയോഗിക്കുമ്പോള്‍ വായിക്കുമ്പോള്‍ വരുന്ന മനസ്സിലാകായ്കയും. അത് മുഴുവന്‍ ശരിയല്ല എങ്കിലും വായിക്കുക എന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുമ്പോള്‍ അങ്ങിനെ ആയിപ്പോകുന്നു.
    കഥയെ മുഴുവനായി വിലയിരുത്തിക്കൊണ്ടുള്ള അഭിപ്രായത്തിനു ഒരിക്കല്‍ കൂടി
    നന്ദി വിന്സെന്റ്.

    നീര്വിവളാകന്‍,
    ഇത്തരം നിര്ദേശങ്ങള്‍ തുടര്ന്നും അറിയിക്കുമല്ലോ?
    വളരെ നന്ദി അജിത്‌.

    കുസുമം ആര്‍ പുന്നപ്ര,
    അതെ. ഇപ്പോഴും പലരെയും ജാതിപ്പേര് ചൊല്ലി വിളിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. അതൊരു കുറച്ച് കാണിക്കല്‍ അല്ല എന്നാണു തോന്നിയിട്ടുള്ളത്‌. പകരം ഒരു ശീലം പോലത്തെ തുടര്ച്ച എന്നെ തോന്നിയിട്ടുള്ളൂ.
    നന്ദി ടീച്ചര്‍.

    കണ്ണൂരാന്‍ / K@nnooraan,
    പ്രോല്സാഹനത്തിനു
    വളരെ നന്ദി സുഹൃത്തെ.

    വേണുഗോപാല്‍ ജീ,
    എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ അവസാനിപ്പിക്കാന്‍ കഴിയില്ലല്ലോ. ഹ ഹ ഹ
    നന്ദി വേണു.

    വിശ്വസ്തന്‍,
    നന്ദി സുഹൃത്തെ.

    faisu madeena,
    നന്ദി ഫൈസു.

    മറുപടിഇല്ലാതാക്കൂ
  20. നല്ല ഒരു കഥ വായിച്ചു . ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  21. കഥ നന്നായി..മുല കുടി മാറാത്ത കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത
    നിങ്ങള്‍ കാളി പുലയിയുടെ ചിരവ നാകിലേക്ക് നോക്കിയാലും വെറുതെ വിടില്ല..ഈ വാക്കുകള്‍
    സമകാലിക യഥാര്ത്യങ്ങളെ ഓര്‍മിപ്പിക്കുന്നത്..ആശംസകള്‍ രാംജി.. ..

    മറുപടിഇല്ലാതാക്കൂ
  22. റാംജിയുടെ കഥാപാത്രങ്ങള്‍ എപ്പോഴും പുതുമയുള്ളതാണ്. ഇതിലെ അമ്മയാണോ, അതോ റൊണിയാണോ കൂടുതല്‍ ഉള്ളില്‍ കൊണ്ടത്‌ എന്ന് പറയാന്‍ പറ്റുന്നില്ല. ഒത്തിരി ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  23. റാംജി
    വീണ്ടും സ്നേഹവുമായി വന്നു
    കീഴ്പ്പെടുത്തിയിരിക്കുന്നു.
    കഥ യുടെ റാംജി ടച്
    അനുഭവിച്ചറിയാം ഇവിടെ
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  24. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  25. കറുത്തവളുടെ വായില്‍ നിന്നും വരുന്ന തീയും വെളുത്തവള്‍ക്ക് മത്താപ്പ് തന്നെ..!!

    "ഈ വാല് മുറിക്കാന്‍ തനിക്കായില്ലാ എങ്കില്‍, ഞാനും ആ വാലില്‍ ജീവിക്കും... കാളിപ്പുലയി".

    മറുപടിഇല്ലാതാക്കൂ
  26. നല്ലൊരു വിഷയവും അതിലും നന്നായ അവതരണവും കഥയെ ആസ്വാദ്യമാക്കി
    പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് അതിന്റെ മാറ്റ് കൂട്ടി
    (പറയുന്നതു വായിച്ചപ്പോളുണ്ടായ എന്റെ തോന്നല്‍, അല്ലതെ കഥയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല)

    പുതുവല്‍സരാശംസകള്‍
    സസ്നേഹം
    വഴിപോക്കന്‍

    മറുപടിഇല്ലാതാക്കൂ
  27. sankata kathayanallo, ellaam kondum.
    bhaashyilum vyathyasthayunt.

    aazamsakal.

    മറുപടിഇല്ലാതാക്കൂ
  28. എന്താണ് റാംജി പറയേണ്ടത്...നന്നായി...വളരെ....കൂടുതല്‍ പറയാന്‍ വാക്കുകളില്ല.

    മറുപടിഇല്ലാതാക്കൂ
  29. എനിക്ക് ശെരിക്കും മനസ്സിലാവുന്ന കഥകളാണ് അങ്കിളിന്റെതു സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ പഴയ കഥകളും വായിക്കാറുണ്ട് , ഇത് വായിച്ചു എനിക്ക് കരച്ചില്‍ വന്നു..ഇനിയും അറിയിക്കണേ ..

    മറുപടിഇല്ലാതാക്കൂ
  30. ~ex-pravasini*,
    ഇത്തരത്തില്‍ ഒരു കഥാപാത്രത്തെയോ അത്തരത്തില്‍ സ്നേഹിക്കാന്‍ കുട്ടികളോ ഉണ്ടാവില്ല എന്നത് വളരെ ശരിയാണ്. കാലത്തിന്റെ വ്യതിയാനങ്ങള്‍ എല്ലായിടത്തും ബാധിക്കുമല്ലോ. ഇത്തരം അഭിപ്രായങ്ങള്‍ എന്നെ കൂടുതല്‍ പ്രോല്സാഹിപ്പിക്കുന്നു.
    നന്ദി സുഹൃത്തെ.

    Dipin Soman,
    നന്ദി മാഷെ.

    റിയാസ് (മിഴിനീര്ത്തു ള്ളി),
    നന്ദി റിയാസ്‌.

    രമേശ്‌അരൂര്‍,
    നമ്മുടെ ഈ കഥയിലെ നായികക്കും മൂക്കിനു താഴെ ഒരു കറുത്ത പുള്ളി ഉണ്ടായിരുന്നു. അതവരെ കൂടുതല്‍ സൌണ്ടാര്യവതിയാക്കിയിരുന്നു. വിവരണം കൂട്ടി ബോറടിപ്പിക്കണ്ടല്ലോ എന്ന് കരുതി കുറെ ഒഴിവാക്കിയതാണ്.
    വിശദമായ വായനക്ക് നന്ദി മാഷെ.

    ramanika,
    നന്ദി സുഹൃത്തെ.

    മുല്ല,
    എല്ലാവിടെയും നല്ലതും ചീത്തയും ഉണ്ടല്ലോ. അതൊക്കെ കണ്ടു ഓടിപ്പോകുകയല്ല വേണ്ടത്‌. അതൊക്കെ കണ്ടു നമ്മളാല്‍ കഴിയുന്ന എന്തെങ്കിലും തരത്തില്‍ അതിന് ചെറിയൊരു ശമനം ഉണ്ടാക്കാന്‍ കഴിയുന്നെങ്കില്‍ അതല്ലേ നല്ലത്. ആദ്യത്തേതില്‍ നിന്നും വളരെ വ്യത്യാസങ്ങള്‍ നാള്ക്കു നാള്‍ ഇവിടെ സംഭവിക്കുന്നുണ്ട്, തിരുത്തുന്നുണ്ട്. പെട്ടെന്നുള്ള പ്രതികരണങ്ങളില്‍ പലപ്പോഴും ഒരു രേഖ പോലെ കുറിച്ചിടപ്പെടുട്ന്നതാണ് ബൂലോകം. അത് സ്വയം മനസ്സിലാക്കാന്‍ കുറെ സഹായിക്കും.
    പോസ്റ്റുകള്‍ വായിച്ച് ഇതുപോലെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മുല്ല ഇവിടെ വേണം.
    അഭിപ്രായങ്ങള്ക്ക് നന്ദിയുണ്ട്.

    ചന്തു നായർ ,
    എല്ലാരും കൂടി കേസ്‌ കൊടുത്താല്‍ ഞാന്‍ കുടുങ്ങും. ഹ ഹ
    അഭിപ്രായത്തിന് നന്ദി മാഷെ.

    ManzoorAluvila ,
    നല്ല പ്രോല്സാഹനങ്ങള്‍ സന്തോഷം നല്കു്ന്നു. തെറ്റുകളും ചൂണ്ടിക്കാണിക്കണം.
    നന്ദി സുഹൃത്തെ.

    Sabu M H,
    ഒരു വ്യക്തിയും അവരുടെ ചലങ്ങളും മനസ്സില്‍ നിന്ന് പകര്ത്തുമ്പോള്‍, അവരെ മറ്റുള്ളവര്‍ ഞാന്‍ കാണുന്നത് പോലെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന എന്റെ ആഗ്രഹം ആയിരിക്കാം അത്തരം വര്ണ്ണന വന്നത് എന്നാണു തോന്നുന്നത്. എന്തായാലും ഇത്തരം തുറന്നു പറച്ചിലുകള്‍ തുടര്ന്നുല്ലവയില്‍ പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞെന്കിലോ. ഇത്തരം തുറന്നു പറച്ചിലുകള്‍ തുടര്ന്നും ഞാന്‍ ആഗ്രഹിക്കുന്നു.
    വളരെ നന്ദി സാബു.

    sreee,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  31. ഇഷ്ട്ടപ്പെട്ടു !!!!

    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  32. അയ്യോ !'മുല്ലയ്ക്ക്' വാട്ടം തട്ടാന്‍ വിധം ബൂലോകത്ത് എന്തുണ്ടായി ? ഞാനൊന്നും അറിഞ്ഞില്ലല്ലോ .മുല്ലയെപ്പോലെ കാമ്പുള്ള വായനക്കാര്‍ ഇല്ലെങ്കില്‍ എന്ത് കഥ ? എന്ത് കവിത ? അയ്യോ മുല്ലേ പോകല്ലേ !! അയ്യോ മുല്ലേ പോകല്ലേ !!

    മറുപടിഇല്ലാതാക്കൂ
  33. കാളിപൈലി യെ പോലെ മാറ് മറക്കാത്ത ഒരു 'നീലി' ഞ‍ങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. ഇത് വായിച്ചപ്പോ അവരും മാറ് മറക്കാത്തത് ആളുകളെ ഭയന്നായിരിക്കുമെന്നു തോന്നി.

    രാംജി, നിങ്ങളെ കഥയും അവതരണവും, ഇഷ്ട്ടമായി..

    മറുപടിഇല്ലാതാക്കൂ
  34. ആചാര്യന്‍,
    വായനക്കും അഭിപ്രായത്തിനും
    നന്ദി ഇംതിയാസ്‌.

    ബിജിത്‌ :|: Bijith,
    കറകളഞ്ഞ സ്നേഹത്തിന്റെ ചില മുഖങ്ങള്‍.
    നന്ദി ബിജിത്‌.

    Rasheed Punnassery,
    നന്ദി റഷീദ്‌.

    നാമൂസ്,
    എത്ര ശ്രമിച്ചാലും മാറാതെ പലതും നിലനില്ക്കും്.
    നന്ദി സുഹൃത്തെ.

    വഴിപോക്കന്‍,
    അതെ. വായിക്കുമ്പോള്‍ എന്ത് തോന്നുന്നോ അത് തന്നെയാണ് ശരിയായ അഭിപ്രായം.
    നമ്മള്‍ വായിക്കുമ്പോള്‍ നമുക്കനുഭവപ്പെടുന്ന വികാരം, അതാണ്‌ ശരിക്കും അറിയിക്കേണ്ടതും.
    വളരെ നന്ദി സുഹൃത്തെ.

    Echmukutty,
    ചെറിയ വ്യത്യാസങ്ങളൊക്കെ കിടക്കട്ടെ?
    ഫോണ്ട് എവിടെപ്പോയി.
    നന്ദി എച്മു.

    ആളവന്താന്‍ ,
    നന്ദി സുഹൃത്തെ.

    ലീല എം ചന്ദ്രന്‍.. ,
    നല്ല വാക്കുകള്ക്ക്് നന്ദി ടീച്ചര്‍.

    നേന സിദ്ധീഖ് ,
    എല്ലാം സമയം പോലെ വായിച്ച് എല്ലാത്തിന്റെയും അഭിപ്രായം ഒരുമിച്ച് എനിക്ക് മെയില്‍ ചെയ്ത മതിട്ടോ നേനക്കുട്ടി
    നന്ദിയുണ്ട് കേട്ടോ.

    റാണിപ്രിയ,
    നന്ദി രാനിപ്രിയ.

    രമേശ്‌അരൂര്‍ ,
    മുല്ല അങ്ങിനെ ഒന്നും പറഞ്ഞില്ലല്ലോ.
    ഇവിടെ കാണുന്ന സംഭവങ്ങള്‍ പറഞ്ഞതല്ലേ, നമ്മളൊക്കെ കാണുന്നത് തന്നെ.

    elayoden ,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  35. റാംജിയുടെ കഥകളില്‍ സമൂഹ മനസ്സാക്ഷിക്കു നേരെയൊരു ഒളിയമ്പുണ്ടാവും. അതു കാലിക പ്രസക്തവും വായിക്കുന്നവനു ഒരു നിമിഷമെങ്കിലും ചിന്തിക്കാനുള്ള വക നല്‍കുന്നതുമാണ്.’വിലയില്ലാത്ത ജന്മങ്ങള്‍..അവഗണനയില്‍ പൊതിഞ്ഞ
    ജീവിതങ്ങള്‍’ സമൂഹം അകറ്റി നിര്‍ത്തിയിരിക്കുന്ന ഭൂലോകത്തിന്റെ അവകാശികള്‍..അവരെക്കുറിച്ചു പറയാനും സന്ദേശം നല്‍കാനുമുള്ള
    ശ്രമത്തെ അഭിനന്ദിച്ചേ മതിയാവൂ..തുടരട്ടേ ഈ കഥകളുടെ വിപ്ലവം..

    മറുപടിഇല്ലാതാക്കൂ
  36. നല്ല കഥ റാംജി ഭായി ,വീണ്ടും നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു ,എന്റെ ലോകം പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  37. റോണിക്കുട്ടനെ എടുത്തൊരുമ്മ കൊടുക്കാന്‍ തോന്നുന്ന വിധത്തില്‍ വരച്ചു. സ്നേഹം ഏത് തരത്തില്‍ എഴുതിയാലും വായിക്കാന്‍ ഇമ്പമുണ്ടാകും അല്ലേ റാംജി? അപ്പോള്‍ വാക്കുകളിലെ പോരായ്മയോ, ശൈലിയിലെ വിഷമമോ ഒന്നും തടസ്സമായി തോന്നുകയില്ല.

    മറുപടിഇല്ലാതാക്കൂ
  38. ഇതേ പേരിലുള്ള മാറ് മറയ്ക്കാത്ത ഒരു വൃദ്ധ എന്റെ നാട്ടില്‍ ഉണ്ടായിരുന്നു. എനിക്കവരെ ഓര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍. കഥ അതിന്റെ തനിമയില്‍ പറഞ്ഞു. ശരിക്കും ജീവനുള്ള ഒരു കാളിപ്പെലി വരികളില്‍ വിടര്‍ന്നു. നിഷ്കളങ്കരായ കുട്ടികളും. മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്ത കുട്ടികള്‍. ഇടയ്ക്കു ഏറെ പ്രസക്തമായ സമകാലിക സാമൂഹ്യവിമര്‍ശനവും.

    മറുപടിഇല്ലാതാക്കൂ
  39. രാംജിയുടെ കഥക്ക് ഞാന്‍ എന്നും നുറു മാര്‍ക്കിടും എനിക്കിഷ്ട്ടമാകാറുണ്ട് മിക്കതും.
    ഈ കഥ വായിച്ചു കഥയുടെ പശ്ചാത്തലം അസ്സലായി വായനയിലൂടെ കണ്ടു.
    എന്‍റെ നാട്ടിലുണ്ട് കാളിപ്പെലീണെ പോലെ ഒരു ചെറണ്ണ എന്ന സ്ത്രീ ഈ കഥയില്‍ പറഞ്ഞ എല്ലാ അവസ്ഥകളും ഉണ്ട്‌
    എന്തായാലും റാംജിയുടെ ഈ കഥയും മികവ് പുലര്‍ത്തി

    മറുപടിഇല്ലാതാക്കൂ
  40. ഡിയര്‍ റാംജി,
    നമ്മുടെ Sabu M H, പറഞ്ഞതിനോട് ഞാന്‍ യോചിക്കുന്നില്ല. ആധുനിക കാലത്തെ കഥയുടെ സ്കോപ് ആയി പരിഗണിക്കപ്പെടുന്നത് കേവലം ആദി മധ്യാന്തം ഉള്ള ഒരു സംഭവകഥനം മാത്രമല്ല. നിശ്ചലമായി നില്‍ക്കുന്ന ഒരു സീന്‍ കാവ്യാത്മകമായി വിവരിച്ചു കൊണ്ട് പോലും കഥകള്‍ എഴുതാം. അത്പോലൊരെണ്ണം ഒരു പ്രശസ്ത മാഗസിനില്‍ ഞാന്‍ ഈയിടെ വായിച്ചു. എന്തിന്, ചെക്കോവ് പോലും മനോഹരമായി ഇങ്ങിനെ എഴുതിയിട്ടുണ്ട്.അദ്ദേഹത്തിന്‍റെ അതിപ്രശസ്തമായ the beauties എന്ന കഥ നോക്കുക. രണ്ടു സുന്ദരികളുടെ അംഗലാവണ്യ വര്‍ണന മാത്രമാണതില്‍.
    രാംജിയുടെ കാളിപ്പെലിയുടെ സ്തനവര്‍ണന ഈ കഥയുടെ ഒരു പ്രത്യേക പോയിന്റില്‍ അത്യാവശ്യ ഘടകവുമാണ്. അതില്ലാതെ ഈ കഥയെ സാധ്യമല്ല.

    മറുപടിഇല്ലാതാക്കൂ
  41. നല്ല ആശയം,നല്ല കഥ,നല്ല അവതരണം
    ഒരുപാ‍ട് ഇഷ്ടായി :0)

    മറുപടിഇല്ലാതാക്കൂ
  42. വേദനിപ്പിക്കുന്ന കഥ...
    നന്നായി പറഞ്ഞു....

    മറുപടിഇല്ലാതാക്കൂ
  43. നല്ല കഥ,ക്ലൈമാക്സ്‌

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  44. കാളിപ്പെലിയെ പെട്ടെന്ന് മറന്ന് റോണിയിലേക്കുള്ള ദൂരം ചെറുത്. ചിലപ്പോല്‍ ഇതൊരു പരീക്ഷണമാണോ? ആധുനിക കഥകള്‍ വായിച്ചധികം ശീലമില്ല, കാരണം വായനയുടെ കുറവ് ഇക്കഴിഞ്ഞ 6-7 വര്‍ഷമായി.

    അതുകൊണ്ടായിരിക്കാം കഥയിഷ്ടമായി എന്നതിനൊപ്പം കഥയുടെ ട്വിസ്റ്റ് പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല എന്നും പറയേണ്ടി വരുന്നത്.

    കഥയുടെ അവതരണം ഒന്നുകൂടി മെച്ചമാക്കാമായിരുന്ന പോലെ തോന്നുന്നു. salam pottengal ന്റെ വരികളിലൂടെ പൊകുമ്പോള്‍ പക്ഷെ ഒന്ന് മനസ്സിലാകുന്നു, ഇത് തന്നെ കഥ പറച്ചിലിന്റെ രീതി.

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  45. കാളിപ്പെലിയുടെ രൂപം റാംജി എഴുത്തിലൂടെ വരച്ചുകാട്ടിയപ്പോള്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ചക്കിയെ ആണ് ഓര്‍മ വന്നത് ... കഴുത്തു നിറയെ പ്ലാസിറ്റിക മുത്തുകളുള്ള മാലയിട്ട് മാറ് മറക്കാതെ അവരെ മാത്രമേ കണ്ടിട്ടുള്ളൂ... .

    പുതുവര്‍ഷത്തിലെ ആദ്യ കഥ ഒട്ടും മോശമല്ലാതെ നന്നായി റാംജി പറഞ്ഞു

    അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  46. കൃത്രിമമായ മുലകള്‍ പട്ടില്‍ പൊതിഞ്ഞ്‌ പൊടിപ്പും തൊങ്ങലും കൊടുത്ത് കൂര്‍പ്പിച്ചു നിര്‍ത്തി ആളുകളെ കബളിപ്പിക്കുന്ന കഥകളും കവിതകളും ഉള്ള ഈ ലോകത്ത് കാളിപ്പെലിയുടെ മറയ്ക്കാത്ത മാറുപോലെ നഗ്നമായ യാഥാര്‍ത്ഥ്യം തെളിഞ്ഞു പുളഞ്ഞു നില്‍ക്കുന്നു റാംജിയുടെ കഥയില്‍. ആശയം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും അനുവാചക ഹൃദയത്തില്‍ നൊമ്പരങ്ങള്‍ പടര്‍ത്തുന്നു ഈ കഥ . ഇതിനെ തുലനം ചെയ്യേണ്ടത് പട്ടണത്തിലെ പകിട്ടുകളോടല്ല. ഗ്രാമാന്തരീക്ഷത്തിലെ ശ്യാമ മുഹൂര്‍ത്തങ്ങളോടാണ്. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  47. ഇതില്‍ എനിക്ക് ഏറ്റവും അധികം ഇഷ്ടമായത് കാളിപെല പറയുന്ന ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ പൊള്ളുന്ന ആ യാദാര്‍ത്ഥ്യമാണ്. ബോഡിസ് ധരിച്ച് കൂര്‍മ്പിച്ച് വെച്ചിട്ട് വേണം നിനക്കൊക്കെ രാത്രിയില്‍ വന്ന് കൊല്ലാന്‍.. കുറച്ചേ പറഞ്ഞുള്ളെങ്കിലും അതിലൂടെ ഒട്ടേറെ പറഞ്ഞു. അത് പോലെ തന്നെ ക്ലൈമാക്സ് പ്രതീക്ഷിക്കാത്തതായി.

    മറുപടിഇല്ലാതാക്കൂ
  48. "ഞങ്ങള്‌ അമ്മ്മ്മേന്ന്‌ വിളിക്കണോണ്ട്‌ ചെലരൊക്കെ ഞങ്ങ്‌ളെ കളിയാക്ക്ണ്ണ്ട്‌".
    കുഞ്ഞുമനസ്സിലെ സ്നേഹത്തിനു എവിടെയൊക്കെയാണ് അതിരുകള്‍ എന്ന് നിഷ്പ്രയാസം റാംജി വരച്ചുകാണിച്ചിരിക്കുന്നു !
    മുതിരും തോറും അവരെ എന്ത് പാടുപെട്ടാണ് നമ്മള്‍ മാറ്റിയെടുക്കുന്നത് എന്നു ചിന്തിച്ചുപോകുന്നു!

    മറുപടിഇല്ലാതാക്കൂ
  49. Muneer N.P,
    കഥയെ വായിച്ച് വിലയിരുത്തിക്കൊണ്ടുള്ള മുനീറിന്റെ ഇത്തവണത്തെയും അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനം നല്കു്ന്നു. നമുക്ക്‌ ചുറ്റും കാണുന്ന ലോകത്തിലൂടെ ഒരു ഇറങ്ങി നടത്തം.
    നന്ദി മുനീര്‍.

    Renjith,
    നന്ദിയുണ്ട് എപ്പോഴുമുള്ള ഈ വരവിനും അഭിപ്രായത്തിനും.

    ajith,
    എന്നാലും എന്ത് തോന്നിയാലും പറയാന്‍ മടിക്കരുത്.
    നന്ദി മാഷെ.

    salam pottengal,
    പല സ്ഥലങ്ങളിലും ഇപ്പോഴും കാണുന്ന സ്നേഹത്തിന്റെ സ്തൂപം.
    വിശദമായ വിലയിരുത്തലിന് നന്ദി മാഷെ.

    സാബിബാവ,
    കഥ പറയുമ്പോള്‍ കഥയുടെ ചുറ്റുപാട് വായിക്കുന്നവരും നേരെ മനസ്സിലാക്കണം എന്ന എന്റെ സ്വന്തം ഒരു നിര്ബന്ധമാണ് വിവരണം. പല സുഹൃത്തുക്കള്ക്കും അത് ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
    നന്ദി സാബിറ.

    salam pottengal,
    ഞാന്‍ മറ്റുള്ളവരുടെ കഥയുടെ രീതി പോലാണോ എന്റെ കഥകള്‍ എന്നൊന്നും നോക്കാറില്ല. ഞാന്‍ പറയുന്ന കഥ, വായിക്കുന്ന എല്ലാവര്ക്കും മനസ്സിലാകണം എന്നും വായിക്കുമ്പോള്‍ വെറുപ്പ്‌ തോന്നാതെ വായിക്കാന്‍ കഴിയണം എന്നും മാത്രമേ നോക്കാറുല്ള്ളു . കഥ ഇന്നത്‌ പോലെ മാത്രമേ എഴുതാവു എന്ന് ഞാന്‍ കരുതുന്നില്ല. സലാം ഭായി പറഞ്ഞത്‌ പോലെ വെറും വര്ണ്ണാനകള്‍ മാത്രം നിറഞ്ഞ കഥകള്‍ വലിയവരുടെ ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ അതൊന്നും നോക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ബ്ലോഗിലൂടെയുള്ള വായനാരീതി അനുസരിച്ചുള്ള എഴുത്തിനാണ് ഇപ്പോള്‍ മുന്തൂ്ക്കം നല്കേരണ്ടത് എന്നാണ് എന്റെ ഒരു തോന്നല്‍. ചിലപ്പോള്‍ തെറ്റായിരിക്കാം. സാബു പറഞ്ഞ രീതിയിലും പറയാം. കാര്യം മാത്രം പറഞ്ഞുകൊണ്ടുള്ള സാബുവിന്റെ രചനകള്‍ പോലെ ചെയ്യാം. കഥകള്‍ മാത്രം വായിക്കുന്നവരല്ല ബ്ലോഗ്‌ വായനക്കാര്‍ എന്നതിനാല്‍ കഥകളെ ഇഷ്ടപ്പെടാത്തവരും കഥകളെ സ്നേഹിക്കണം എന്ന വിചാരം എന്റെ കഥകളുടെ എഴുത്തിനെ സ്വാധീനിക്കുന്ന ഘടകമാണ്.
    നന്ദി സലാം ഭായി വീണ്ടും എത്തിയതിന്.

    ഗന്ധർവൻ,
    നന്ദി സുഹൃത്തെ.

    Sneha,
    സ്നേഹത്തില്‍ പലപ്പോഴും വേദന അനുഭവപ്പെടുന്നില്ലേ.
    നന്ദി സ്നേഹ.

    ismail chemmad
    നന്ദി ഇസ്മായില്‍.

    മറുപടിഇല്ലാതാക്കൂ
  50. ഗ്രാമങ്ങളുടെ സൌന്ദര്യം മറയ്ക്കാതെ തൂക്കിയിടുന്ന നിഷ്കളങ്കതയില്‍ തന്നെയാണെന്ന് റാംജി ഓര്‍മ്മപ്പെടുത്തുന്നു .

    ഒന്നു കൂടി.ഇത് കഥയെക്കുറിച്ചല്ല ,ഒരു കമന്റിനോടുള്ള ഒരു ചെറിയ ചോദ്യം. ഇപ്പഴത്തെ കുട്ടികള്‍ക്ക് സ്നേഹം കുറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ മാത്രം കുറവു കൊണ്ടാണോന്ന് ചിന്തിക്കുക ?

    മറുപടിഇല്ലാതാക്കൂ
  51. നിശാസുരഭി,
    പരീക്ഷണമാണ് എന്നൊന്നും തെറ്റിദ്ധരിക്കണ്ട. മനസ്സിലാവാത്ത ഒന്നും ഞാനിതില്‍ ചേര്ത്തി ട്ടില്ല. പക്ഷെ ഒരു ഗാമീണ അന്തരീക്ഷത്തിലൂടെ നടന്നു പോകുമ്പോള്‍ നമുക്ക്‌ ചുറ്റും കാണുന്ന ചില കാഴ്ചകള്‍ കാണുന്നു എന്ന് മാത്രം. അതിനെ നമുക്ക്‌ വേണമെങ്കില്‍ ഇന്നുമായി ബന്ധിപ്പിക്കാം. അല്ലെങ്കില്‍ വെറും കാഴ്ചകള് മാത്രമായി നടന്നു നീങ്ങാം. രണ്ടായാലും കുഴപ്പം ഇല്ലല്ലോ.
    സുഹൃത്തിന്റെ നിര്ദേതശങ്ങള്‍ അടുത്ത എന്റെ എഴുത്തിനെ സഹായിക്കും. ഇത്തരം പോരായ്കള്‍ കൂടി ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണ് അഭിപ്രായം പൂര്ത്തിയാകുന്നത്.
    നന്ദി നിശാസുരഭി.

    ഹംസ ,
    അതെ. നമ്മില്‍ പലര്ക്കും നമ്മുടെ ചുറ്റുവട്ടത്ത് നേരിട്ട് കാണാനാകുനത്.
    നന്ദി ഹംസ.

    Abdulkader kodungallur,
    നമ്മള്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇപ്പോഴും നിഷ്ക്കളങ്കമായ സ്നേഹത്തെ അനുഭവിക്കുന്നു. പലപ്പോഴും അതിനു മീതെ ചാടിവീഴുന്ന അട്ടഹാസങ്ങളും നാമിപ്പോള്‍ കേള്ക്കുന്നുണ്ട്. ഈ പ്രോല്സാഹാനങ്ങള്ക്ക്് നന്ദിയുണ്ട് ഭായി.

    Manoraj ,
    സ്നേഹം മാത്രം നല്കുന്നവരെപ്പോലും വെറുതെ വിടാത്ത കാലം.
    നന്ദി മനു.

    pushpamgad ,
    സത്യം സുഹൃത്തെ. നിഷ്ക്കളങ്കത നഷ്ടപ്പെടുത്തുന്ന, ഇന്നിന്റെ ആര്ത്തി എല്ലാം നശിപ്പിക്കുന്നു.
    നന്ദി സുഹൃത്തെ.

    ജീവി കരിവെള്ളൂര്‍ ,
    ഈ നല്ല വാക്കുകള്ക്ക് നന്ദി ജീവി.

    ഹൈന ,
    നന്ദി ഹൈന.

    സുജിത് കയ്യൂര്‍ ,
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  52. പട്ടി ചത്തശേഷം ഈ നാട്ടുമ്പുറത്തുകാരെല്ലാം കൂടി കാളി പുലയിയെ നോക്കി കാണുന്ന വിധം ചിത്രീകരിച്ചുകൊണ്ട്..., ഇക്കഥക്കൊരു രണ്ടാം ഭാഗത്തിനും സ്കോപ്പുണ്ട് കേട്ടൊ ഭായ്...

    നാനാജാതിമതസ്ഥരായ കേരളത്തിലെല്ലാവരുടേയും സ്വന്തം പൂർവ്വികരുടെ പ്രതിനിധിയായ കാളിപ്പുലയിയിലൂടേ ,ഗ്രാമീണഭാഷ ഒട്ടും കൈമോശം വരാതെ ,എല്ലാകഥകളിലും വ്യത്യസ്ഥത പുലർത്തുന്ന വരയിലും,വരിയിലും കേമനായ റാംജി ഇത്തവണയും നല്ലൊരു കഥയുടെ കെട്ടഴിച്ചു... !

    ഒപ്പം ആ കാളിപ്പെലിയെ വരച്ചിട്ടതിന് ... ഒരു നമ്പൂതിരി കാരിക്കേച്ചറിന്റെ ഛായയുമുണ്ട് ...!

    മറുപടിഇല്ലാതാക്കൂ
  53. നല്ല കഥ. ഇത്തരം കഥാപാത്രങ്ങളെ പരിചയമുള്ളതിനാൽ സാഹചര്യങ്ങളും സംഭവങ്ങളും മനസ്സുതന്നെ സ്യഷ്ടിച്ചു..

    മറുപടിഇല്ലാതാക്കൂ
  54. ഹോ...ഒരു രക്ഷയുമില്ലാത്ത എഴുത്ത്, റാംജീ....
    സലാം പറഞ്ഞതിനോട് വളരെയധികം യോജിക്കുന്നു...ഇതില്‍ കഥയില്ലെന്നു പറഞ്ഞ സാബുവിന്റെ കഥയില്ലായ്മയോടു സഹതാപം തോന്നുന്നു....
    ഈ കഥയുടെ വിജയം വിന്‍സന്റച്ചായന്‍ പറഞ്ഞ പോലെ, ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ക്ലൈമാക്സ് ആണ്....
    ആ പട്ടിയുടെ ദയനീയമായ മരണം മനസ്സില്‍ ഒരുപാട് മുറിവേല്‍പ്പിക്കുന്നു....
    കഥയുടെ തലക്കെട്ട്‌ കുറച്ചു കൂടി ഗൌരവതരമാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്....

    മറുപടിഇല്ലാതാക്കൂ
  55. നേർത്തനൂലുപോലെ പെയ്തിറങ്ങുന്ന് കഥ

    മറുപടിഇല്ലാതാക്കൂ
  56. പതിവുപോലെ മടുപ്പുതോന്നിക്കാതെ ഉള്ളില്ത്തട്ടി പറഞ്ഞുനിര്ത്തി.
    നന്ദി, റാംജിയേട്ടാ.

    മറുപടിഇല്ലാതാക്കൂ
  57. മനസ്സില്‍ കാപട്യം ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് വേറെ എന്താണു ചെയ്യാന്‍ കഴിയുക അല്ലേ...?
    അവതരണ ശൈലി കൊണ്ട് മനോഹരമാക്കിയ കഥ, സങ്കടവും ഉണ്ടാക്കി.

    മറുപടിഇല്ലാതാക്കൂ
  58. എന്റെ കുട്ടിക്കാലത്ത് ഞാൻ അമ്മൂമ്മേന്ന് വിളിച്ചിരുന്നൊരാളെ കേന്ദ്രകഥാപാത്രമാക്കിയാണ് റാംജി കഥ എഴുതിയത്, അവരെ പട്ടി കടിച്ചതിനു പകരം, ‘തൈക്കിൾ’ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഒന്നാന്തരമായി കഥ പറഞ്ഞു. അഭിനന്ദനം!

    മറുപടിഇല്ലാതാക്കൂ
  59. നല്ല കഥ,വളരെ നന്നായി...

    മറുപടിഇല്ലാതാക്കൂ
  60. പാവം ആ മിണ്ടാപ്രാണിയെ കൊല്ലണ്ടായിരുന്നു. :(
    എന്റെ ലോകത്തിന്റെ കമന്റിനടിയില്‍ ഒരൊപ്പ്.
    കഥ നന്നായി. പുതുവല്‍സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  61. റാംജി സാബ്,

    ഇക്കാലത്ത് കാളിപ്പെലിമാര്‍ ഭയക്കുക തന്നെ വേണം.അവരുടെ വാക്കുകള്‍ പോലെ തന്നെ അഞ്ചുതികയാത്തതിനേം അറുപതുകഴിഞ്ഞതിനേം ഒന്നും വെറുതേവിടാന്‍ തയ്യാറല്ലാത്ത സംസ്ക്കാരസമ്പന്നാര്‍ അടക്കാനാവാത്ത കാമദാഹത്തോടെ നമുക്കുചുറ്റും മറഞ്ഞിരിക്കുന്നു.
    എനിക്കു തോന്നിയൊരു അഭിപ്രായം പറയട്ടെ.കാളിപ്പെലിയെക്കുറിച്ച് പറഞ്ഞുവന്നിട്ട് അപ്രതീക്ഷിതമായ മറ്റൊരു അവസാനം കൊണ്ടുവന്നപ്പോള്‍ ഒരപൂര്‍ണ്ണത അനുഭവപ്പെട്ടതുപോലെ തോന്നി.എന്റെ വായനയുടെ കുഴപ്പമോ ആസ്വാദനത്തിന്റെ തകരാറോ ആയിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  62. ആദ്യമായിട്ടാണ് ഇവിടെ.വായിച്ചതോ മനോഹരമായ കഥയും.തനിമയുള്ള എഴുത്ത്.വായിച്ചു തീര്നിട്ടും കഥ തീരുന്നില്ല എന്നൊരു തോന്നല്‍

    മറുപടിഇല്ലാതാക്കൂ
  63. കുട്ടിക്കാലത്ത് മനസ്സില്‍ പതിയുന്ന കാര്യങ്ങള്‍ ജീവിത കാലം വരെ മാഞ്ഞു പോകില്ല , റോണി യുടെ മനസ്സില്‍ പതിഞ്ഞ ആ കാര്യങ്ങള്‍ ഇനി മായില്ലയിരിക്കും


    റാം ജിയുടെ മറ്റു കഥകളുടെ അത്ര ഇഷ്ട്ടമായില്ല ഇത്

    മറുപടിഇല്ലാതാക്കൂ
  64. വളരെ നന്നായി. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  65. കാളിപ്പെലിയുടെ പാത്രസ്ര്‌ഷ്ടി നന്നായിട്ടുണ്ട്. അവരുടെ മറയ്ക്കാത്ത മാറിനെ സംബന്ധിച്ച പരാമർശങ്ങൾ കഥ ആവശ്യപ്പെടുന്നതിലധികം നീ‍ണ്ടുപോയെന്നു തോന്നി. മനുഷ്യസനേഹത്തിന്റെ സന്ദേശം ഹ്ര്‌ദ്യം. ഭാവുകങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  66. കഥ ഇഷ്ടമായി.എന്നാലും അവസാന ഭാഗം കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.
    പണ്ടു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ ചെല്ലമ്മച്ചോത്തിയെ ചെല്ലമ്മേ എന്ന് വിളിച്ചപ്പോള്‍ “എന്താ കൊച്ചെ, മൂത്തവരെ പേര് വിളിക്കുന്നെ..? ചെല്ലമ്മച്ചോത്തീന്നു വിളിക്കാമ്മേലെ ..?”എന്ന് ശാസിച്ചതോര്ക്കുന്നു.
    ബ്ലൌസ് ഇടാത്ത ധാരാളം പേരെ കണ്ടിട്ടുണ്ട്.കഥയിലെ തന്നെ പേരുള്ള “കാളിപെലേത്തി,മീന്‍ കാരി നീലി..അങ്ങനെ പലരെയും.

    മറുപടിഇല്ലാതാക്കൂ
  67. വരാന്‍ ഇത്തിരി വൈകി റാംജി ഭായ്. എന്ന് വെച്ചാല്‍ നല്ലൊരു കഥ വായിക്കാന്‍ വൈകി എന്ന്.
    അവതരണത്തിലും പ്രമേയത്തിലും പുതുമ പുലര്‍ത്തുന്ന മികച്ച കഥ.
    നല്ലൊരു വായനാനുഭവം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  68. കഥയും ക്ലൈമാക്ലും എനിക്കിഷ്ടമായി. റാംജിയുടെ സ്വതസിദ്ധമായ അവതരണ ശൈലി ഇവിടെ കാണാം.

    മറുപടിഇല്ലാതാക്കൂ
  69. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
    മുരളിയേട്ടന്‍ പറഞ്ഞത്‌ ശരിയാണ്, ഒരു തുടര്ച്ച വേണമെങ്കില്‍ നടത്താം അല്ലെ.
    എല്ലാ കഥകള്ക്കും നിര്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്കു്ന്നതിന് വളരെ നന്ദി.

    Srikumar,
    അതെ.
    നന്ദി ശശികുമാര്‍.

    ചാണ്ടിക്കുഞ്ഞ്,
    വായന പലര്ക്കും പല വിധത്തിലും ചിന്തിപ്പിക്കും. നമ്മള്‍ വിചാരിക്കുന്നത് പോലെ മറ്റൊരാള്‍ ചിന്തിക്കണമെന്നില്ലല്ലോ. അതുകൊണ്ട് തന്നെ വിവിധ ചിന്തകളും വരും.
    തലക്കെട്ട്‌ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് മറ്റ് ചിലരും അഭിപ്രായം പറഞ്ഞിരുന്നു. ഇനി ഇപ്പോള്‍ മാറ്റുന്നത് ശരിയല്ല അല്ലെ?
    നന്ദി സുഹൃത്തെ.

    nikukechery,
    നന്ദി സുഹൃത്തെ.

    സലാഹ്,
    നന്ദി സലാഹ്.

    കുഞ്ഞൂസ് (Kunjuss),
    നന്ദി കുഞ്ഞൂസ്.

    ശ്രീനാഥന്‍,
    പല സുഹൃത്തുക്കള്ക്കും പഴയ ഓര്മ്മകള്‍ ഓര്ത്തൊടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.
    നന്ദി മാഷെ.

    Jishad Cronic,
    നന്ദി ജിഷാദ്.

    Vayady,
    കൊന്നിട്ടില്ല. ചിലപ്പോള്‍ അതില്‍ മായം കലര്ന്നത് കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ടാകും.
    നന്ദി വായാടി.

    ശ്രീക്കുട്ടന്‍,
    അതെ. ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ എല്ലാ മനുഷ്യത്വവും നശിച്ചിരിക്കുന്നു.
    നന്ദി ശ്രീക്കുട്ടന്‍.

    സുലേഖ,
    ആദ്യവരവിനും അഭിപ്രായത്തിനും നന്ദി സുലേഖ,
    വീണ്ടും കാണാം.

    അനീസ,
    കുട്ടിക്കാലം തന്നെ എല്ലാം സ്വീകരിച്ച് കുടിയിരുത്തുന്നത്.
    നന്ദി അനീസ.

    Naushu,
    നന്ദി നൌഷു.

    മറുപടിഇല്ലാതാക്കൂ
  70. നിരന്തരമായി പുതിയ കഥകളും പുതിയ ആശയങ്ങളും പുതിയ കഥാ പാത്രങ്ങളെയും കൊണ്ട് വരുന്ന നിങ്ങള്‍ രംജിയെട്ടന്‍ ഏന്നെ അതിശയപെടുതുന്നു.

    മറുപടിഇല്ലാതാക്കൂ
  71. നല്ല കഥ
    നന്നായി എഴുതി
    എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  72. എനിക്ക് കഥ ഇഷ്ടമായി...,
    വളരെ ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ
  73. sheriffkottarakara1/08/2011 09:42:00 PM

    പുതുമ നിറഞ്ഞ ആശയം. അവതരണ രീതി പഴയതല്ലേ എന്ന് സശയം. അവതരണത്തില്‍ ചില പൊടിക്കൈ കാട്ടിയിരുന്നെങ്കില്‍ കഥ ഉഗ്രനായിരുന്നേനെ. എങ്കിലും സാമാന്യത്തിലധികം ഭേദപ്പെട്ട കഥ.

    മറുപടിഇല്ലാതാക്കൂ
  74. >കനത്തു കനത്തുവന്ന ഭീതി ഭീമാകാരം പൂണ്ട് അവനു ചുറ്റും നൃത്തം ചവിട്ടാന്‍ തുടങ്ങി. തനിക്കു ചുറ്റും കറങ്ങുന്ന ലോകം. അതില്‍ നിറയെ പേ പിടിച്ച പട്ടികള്‍<
    പേ പിടിച്ച ലോകത്തെ ബിംബങ്ങളിലൂടെ വരചിടാനുള്ള ശ്രമം അഭിനന്ദനീയമാണ് മിസ്റ്റര്‍.റാംജി

    മറുപടിഇല്ലാതാക്കൂ
  75. വളരെ നന്നായി. ഇത് വായിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലെ 'മാമ' എന്നാ വയസ്സി കഥാപാത്രത്തെയാണ് ഓര്‍മ്മ വന്നത്

    മറുപടിഇല്ലാതാക്കൂ
  76. എന്നത്തേയും പോലെ ഞാന്‍ ഇന്നും വൈകി ,
    സ്നേഹത്തിന് ഏറ്റക്കുറചിലുകള്‍ പലയിടത്തും ഞാന്‍ അനുഭവിച്ചിട്ടുണ്ട് , കയ്യിലിരുപ്പിന്റെ തോതനുസരിച്ച്..നല്ല ആശയം ..വീണ്ടും കാണാം ..

    മറുപടിഇല്ലാതാക്കൂ
  77. സ്നേഹബന്ധങ്ങളുടെ കഥ റാംജിയുടെ മനസ്സില്‍ നിന്നും വരുമ്പോള്‍ എപ്പോഴും പ്രത്യേകതയുണ്ട് , ഈ പ്രാവശ്യവും ഒരു മാറ്റവുമില്ല ...
    നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  78. കാളിപ്പെലയിയെ മുന്‍നിര്‍ത്തി ഇന്നിന്റെ നല്ലൊരു ചിത്രമാണ് റാംജി വരച്ചിട്ടത്... കാളിപ്പെലയി എല്ലാവരുടെ മനസ്സിലും കയറിയിരുന്നിട്ടുണ്ടാവും... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  79. പട്ടിയുടെ കാര്യ്ം ഒരു തീരുമാ‍നത്തിലായി.കാളിപ്പെലിക്ക് പേ പിടിക്കുമോ..? പിടിക്കരുത്. പാവം റോണി :(

    കഥ പതിവ് പോലെ നന്നായി മാഷേ.

    മറുപടിഇല്ലാതാക്കൂ
  80. 'കാളിപ്പെലി' !
    ഇതുവരെ കേള്‍ക്കാത്ത പേര്.
    വ്യത്യസ്ത വിഷയം വ്യക്തമായി പറഞ്ഞു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  81. പള്ളിക്കരയില്‍,
    മറക്കാത്ത മാറ് തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. അത് പറയുമ്പോള്‍ വായിക്കുന്നവര്‍ അത് കൃത്യമായി മനസിലാക്കണം എന്ന സംശയമാണ് ഒന്നുരണ്ടു സ്ഥലത്ത്‌ പരാമര്ശിനക്കാന്‍ ഇടയായത് എന്ന് തോന്നുന്നു.
    നന്ദി മാഷേ.

    റോസാപ്പൂക്കള്‍ ,
    ഓര്മ്മകളെ തെടിപ്പിടിക്കാന്‍ ഈ കഥക്കായി എന്നതില്‍ സന്തോഷം.
    നന്ദി റോസ്.

    ചെറുവാടി ,
    വൈകിയോന്നുമില്ല.
    നന്ദി ചെറുവാടി.

    തെച്ചിക്കോടന്‍ ,
    ഈ പ്രോല്സാഹനങ്ങള്ക്ക്
    നന്ദി സുഹൃത്തെ.

    ഷംസീര്‍ melparamba,
    പ്രോത്സാഹനത്തിന് നന്ദി ഷംസീര്‍.

    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ,
    നന്ദി മുഹമ്മദ്കുഞ്ഞി.

    മിസിരിയനിസാര്‍ ,
    നന്ദി സുഹൃത്തെ.

    sheriffkottarakara ,
    നിര്ദേശങ്ങള്ക്ക് വളരെ നന്ദിയുണ്ട് ഷെരിഫ്.
    അടുത്തതില്‍ പരിക്ഷിക്കാന്‍ നോക്കാം.

    (റെഫി: ReffY) ,
    വിലയിരുത്തിയുള്ള വായനക്ക് നന്ദി റെഫി.

    hafeez ,
    പഴയത് ഓര്കാന്‍ കഥ ഉപകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി ഹഫീസ്‌.

    സിദ്ധീക്ക.. .
    നല്ല വാക്കുകള്ക്കു നന്ദി സിദ്ധീക്ക..

    junaith ,
    നന്ദി ജുനൈത്.

    thalayambalath,
    പല സ്ഥലത്തും കാണുന്ന കഥാപാത്രം.
    നന്ദി സുഹൃത്തെ.

    ഭായി ,
    എവിടെയാണ്? കാണാറില്ലല്ലോ. ഓവര്ടൈം ചെയ്തു കാശ് ഉണ്ടാക്കുകയായിരിക്കും.
    നന്ദി ഭായി.

    മറുപടിഇല്ലാതാക്കൂ
  82. "ആസോത്രീ പോയി കൊറച്ച്‌ ഇഞ്ചെശ് ണം കുത്തിക്കൊ. അല്ലെങ്കി പേയെളകും. ചെലപ്പൊ തള്ളേടെ മൊല കണ്ട്ട്ടാവും പട്ടിക്ക്‌ പ്രാന്ത്‌ വന്നത്‌. ഈ ചെരനാക്കിന്റെ മോളീക്കൂടെ യെന്ത്ങ്കിലും ഇട്ത്ത്‌ ഇട്ടൂടെ തള്ളയ്ക്ക്‌."



    ന്ക്ക് വയ്യെന്റെ റാംജി.
    ഇയ് യെന്തുട്ട് അല്ലക്ക അലക്കണേ.
    അതും മ്ടെ തൃശൂര് ഭാഷേല്.
    നീ യാല് പുലിന്യ കെട്ട.
    എന്തുട്ടായാലും കലക്കി മച്ചു.

    മറുപടിഇല്ലാതാക്കൂ
  83. vakkeelkathakal1/09/2011 05:49:00 PM

    എന്റെ വീടിന്നടുത്തും മുല മറക്കാത്ത കാളിത്തള്ള ഉണ്ടായിരുന്നു... കറുത്ത് മിനുസമാർന്ന മേനിയഴക് എനിക്കിഷ്ടവുമായിരുന്നു....

    ജാലകത്തിൽ ചേർക്കാൻ ശ്രമിച്ചു.. കഴിയുന്നില്ല yu ആർ എൽ ശരിയല്ലെന്ന് പറയുന്നു

    മറുപടിഇല്ലാതാക്കൂ
  84. ഞങ്ങളുടെ നാട്ടിലും ഉണ്ടൊരു കല്യാണിപ്പെലി ഇപ്പഴും. പക്ഷേ മാറു മറച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  85. റാംജീ, കാളിപ്പൊലിയെ നേരില്‍ക്കാണാന്‍ കഴിഞ്ഞു. മിഴിവുള്ള ചിത്രം പോലെ...
    വിഷമം തോന്നരുത്.. നല്ല ദൃശ്യഭംഗിയുണ്ടെങ്കിലും, റാംജിയുടെ പഴയ കഥകളുടെ ഓജസ്സില്ലെന്നു തോന്നി. ഒരു ചലച്ചിത്രമല്ല, മേന്മയേറിയ ചില നിശ്ചല ചിത്രങ്ങള്‍ കാണുന്നത് പോലെ തോന്നി. രാംജിയ്ക്ക് ഇനിയും നന്നാക്കാനാവും.

    സ്നേഹപൂര്‍വ്വം പുതുവര്‍ഷ ആശംസകളോടെ...

    മറുപടിഇല്ലാതാക്കൂ
  86. റാംജി, എന്നത്തേയും പോലെ വൈകി. :) പുതുവർഷത്തിലെ കഥ മോശമായില്ല. നല്ല കഥ. (വളരെ നല്ല കഥകൾ ഉള്ളതിനാൽ ഒരു കഥ വായിക്കാൻ വരുമ്പോൾ എല്ലാവർക്കുമുള്ള expectation ആണെന്ന് തോന്നുന്നു അങ്ങനെ പറയാൻ തോന്നുന്നത്) റാംജി ഓരൊ കഥയെഴുതുമ്പോഴും അത് കൂടി കൂടി വരുന്നു!! അത് മീറ്റ് ചെയ്യാൻ പറ്റട്ടെ എന്നാശംസിക്കുന്നു!!

    മറുപടിഇല്ലാതാക്കൂ
  87. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  88. കാളിപെലയിമാര്‍, വാത്സല്യവും സ്നേഹവും മറയില്ലാതെ കുട്ടികള്‍ക്ക് ചൊരിഞ്ഞവര്‍, ഈ തലമുറയില്‍ നിന്ന് മറഞ്ഞു നീങ്ങുന്നു ..എന്തിനും ഏതിനും കൃത്രിമത്വം വന്ന ഈ കാലത്ത് റാംജിയുടെ കഥാപാത്രങ്ങള്‍ തിളങ്ങുന്നു.
    നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷം അറിയിക്കട്ടെ.
    നന്മകള്‍ നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  89. "യെങ്ങ്നെ വിളിച്ചാലും സ്നേഹംണ്ടായാ മതി. കുട്ടമ്മാര്‌ തല്ല്‌ കൂടണ്ട."

    നന്ദി റാംജി, എത്ര അര്‍ദ്ധവര്തായ വരികള്‍

    മറുപടിഇല്ലാതാക്കൂ
  90. ഇപ്പോഴാണ് വായിച്ചത്. നമ്മുടെ അടുത്തുള്ള കാളിപ്പെലിയെ പോലുള്ള അമ്മൂമ്മമാരെ ഓര്‍മിപ്പിച്ചു.
    സംഭാഷണങ്ങള്‍ അതുപോലെ പകര്‍ത്തിയത് വളരെ നന്നായി. നീറ്റല്‍ ഉണ്ടാക്കുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  91. കഥ നന്നായി. സമൂഹത്തിലെ പല അവസ്ഥകളെയും തൊട്ടുതൊട്ടു കൊണ്ടുവന്നു ഒരു കുട്ടിയുടെ മനസ്സിലൂ‍ടെ. നന്നായി.

    മറുപടിഇല്ലാതാക്കൂ
  92. റാംജി ടച്ചുള്ള കഥ..!
    എഴുത്തിന്‍റെ നല്ല വര്‍ഷം ആശംസിക്കുന്നു.


    നവവത്സരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  93. ഹൃദയസ്പര്‍ശിയായി കഥ പറഞ്ഞു.... ആതിലൊക്കെ എന്നെ ആകര്‍ഷിച്ചത് ഇതിലെ തികച്ചും ഗ്രാമീണമായ പദപ്രയോഗങ്ങളാണ്.... ഈ കഥയുടെ ഭംഗിയും അതാണ്... പ്രസിദ്ധീകരണ യോഗ്യമാണ്... അട്ടുത്തു തന്നെ ഏതെങ്കിലും പ്രമുഖ വാരികയില്‍ അച്ചാടി മഷി പുരണ്ട് കാണാന്‍ കഴിയും എന്ന് ആഗ്രഹിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  94. ശാസ്താ റോഡിലെ നമ്മുടെ കാളിപ്പുലയി കുറച്ചു നാളുകള്‍ക്ക്‌ മുമ്പ്‌ കാലം വെടിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  95. ഇസ്മായില്‍ കുറുമ്പടി (തണല്‍),
    കാളി എന്ന് മാത്രമാണ് പേര്. പിന്നെ ജാതിപ്പേര് കൂട്ടി വിളിക്കുന്നതാണ്. ചില സ്ഥലങ്ങളില്‍ അറിയില്ല എന്ന് ഇതെഴുമ്പോള്‍ വായിച്ച ഒരു മലപ്പുറം സുഹൃത്ത്‌ പറഞ്ഞിരുന്നു.
    നന്ദി ഇസ്മായില്‍.

    താന്തോന്നി/Thanthonni,
    ചിലപ്പോളൊക്കെ എടുത്ത്‌ പ്രയോഗിച്ചില്ലെങ്കില്‍ നമ്മള്‍ ഇവിടുന്നു പോകുമ്പോഴേക്കും എല്ലാം മറന്നു പോകും.
    നന്ദി സുഹൃത്തെ.

    Vakkeelkathakal,
    താങ്കളുടെ ബ്ലോഗിലെത്താന്‍ ലിനക് കിട്ടുന്നില്ല.
    മെയിലും അറിയില്ല.
    നന്ദി അഭിപ്രാത്ത്തിന്.

    Typist | എഴുത്തുകാരി,
    പഴയ കാലം മാരിക്കൊണ്ടിരിക്കല്ലേ.
    നന്ദി ചേച്ചി.

    llen ĴK | വഷളന്‍'ജേക്കെ,
    ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
    നിര്ദേശങ്ങള്‍ എന്റെ പരിഗണനയില്‍ ഉണ്ട്.
    നന്ദി ജെ.കെ.

    ഹാപ്പി ബാച്ചിലേഴ്സ്,
    നല്ല വാക്കുകള്ക്ക്
    നന്ദി സുഹൃത്തുക്കളെ.

    മാണിക്യം,
    സ്നേഹത്തിന്റെ അര്ത്ഥം തന്നെ മാറിയിരിക്കുന്നു.
    നന്ദി ചേച്ചി.

    കുറുപ്പിന്റെ കണക്കു പുസ്തകം,
    നന്ദി സുഹൃത്തെ.

    Sukanya,
    നന്ദി സുകന്യ.

    മുകിൽ,
    നന്ദി സുഹൃത്തെ.

    ﺎലക്~,
    നന്ദി ലക്ഷ്മി.

    നീര്വിലളാകന്‍,
    അഭിപ്രായത്തില്‍ സംന്തോഷം തോന്നുന്നു.
    നന്ദി അജിത്‌.

    khader patteppadam,
    ഞാന്‍ അറിഞ്ഞിരുന്നില്ല.
    എന്റെ മനസ്സില്‍ കുറെ നാളായി അവരായിരുന്നു.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  96. എന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന കൊച്ചു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന സ്ത്രീയെയാണ് കാളിപ്പെലി ഓര്‍മ്മപ്പെടുത്തിയത്.വളരെ നന്നായി കഥ പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  97. റാംജി ഭായി,
    പഴയ പോലെ തന്നെ, ഞാന്‍ വീണ്ടും വൈകി.. :-)

    അപ്രതീക്ഷിതമായ ക്ലൈമാക്സ് കഥയെ മനോഹരമാക്കിയിട്ടുണ്ട്...
    പക്ഷെ കാളിപ്പെലിയെ കുറിച്ചുള്ള വര്‍ണ്ണനകള്‍ അല്പം കൂടിപ്പോയോ എന്ന് സംശയം തോന്നി..

    മറുപടിഇല്ലാതാക്കൂ
  98. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഇങ്ങനെ ഒരു വൃദ്ധയെ കാണാറുണ്ടായിരുന്നു. റേഷന്‍കടയിലേക്ക് അരി വാങ്ങനായി ഒരു സഞ്ചിയും തൂക്കി അങ്ങനെ നടന്നു പോകും. മാറില്‍ ചുവപ്പും, കറുപ്പും നിറത്തില്‍ കുറെ മാലകള്‍ അണിഞ്ഞിരിക്കും. ഞങ്ങള്‍ അവരുടെ മാറത്തേക്ക്‌ നോക്കുന്നത് അവര്‍ക്കിഷ്ടമായിരുന്നില്ല. നല്ല ചീത്ത പറയും!

    മറുപടിഇല്ലാതാക്കൂ
  99. റാംജി..

    മനോഹരമായിരിക്കുന്നു ഈ കഥ
    തനതായ ശൈലി..
    എല്ലാ ഭാവുകങ്ങളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  100. നല്ല കഥ ...സംസാര ശൈലി ഒട്ടും ചേരുവ ഇല്ലാതെ പച്ചക്ക് പകര്‍ത്തി ..അവസാനം അല്പം വേദന പടര്‍ത്തി ..അനുകാലികത പതിവുപോലെ ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  101. അജ്ഞാതന്‍1/13/2011 09:43:00 PM

    ഈ കഥ ഞാൻ രണ്ടു തവണ വായിച്ച് പക്ഷെ അഭിപ്രായം എഴുതാൻ കഴിഞ്ഞില്ല എന്റെ നെറ്റിന്റെ സ്പീഡ് കാരണം .. അതുകൊണ്ട് എത്താൻ വൈകിയതാണെന്ന് പറയുന്നില്ല വളറ്റെ വ്യത്യസ്തമായ ഒരു പേരു കാളിപ്പൈലി സാറിന്റെ അവതരണവും കഥയെ വ്യത്യസ്തമാക്കുന്നു...ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല വളരെ നന്നായി..ഇതുപോലൊരു ആളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ ഡ്രസ്സില്ലാതെ അതിന്നായിരുന്നെങ്കിൽ... എന്റ്റമ്മോ..

    മറുപടിഇല്ലാതാക്കൂ
  102. jayarajmurukkumpuzha,
    നന്ദി ജയരാജ്‌.

    jyo,
    നന്ദി ജ്യോ.

    മഹേഷ്‌ വിജയന്‍,
    കാളിപ്പെലിയാണല്ലോ മുഖ്യ കഥാപാത്രം. അത് കൊണ്ടായിരിക്കാം.
    നന്ദി മഹേഷ്‌.

    റഷീദ്‌ കോട്ടപ്പാടം,
    ഞാന്‍ അവതരിപ്പിച്ച കഥപാത്രത്തെ മനസ്സിലായി എന്നരിയിച്ച്ചതില്‍ സന്തോഷം.
    നന്ദി സുഹൃത്തെ.

    Joy Palakkal ജോയ്‌ പാലക്കല്‍,
    നന്ദി ജോയ്‌.

    ഭൂതത്താന്‍,
    എവിടെയാണ്? കാണാനില്ലല്ലോ.
    നന്ദി ജയന്‍.

    ഉമ്മുഅമ്മാർ,
    ഒട്ടും വൈകിയിട്ടോന്നും ഇല്ല. പലപല ജോലികള്ക്കി ടയില്‍ എല്ലാം ചിലപ്പോള്‍ കൃത്യമായി തുടരാന്‍ ആര്ക്കും കഴിയില്ല.
    പലര്ക്കും പരിചിതമായ ഒരു കഥപാത്രം അല്ലെ.
    നന്ദി ഉമ്മു.

    മറുപടിഇല്ലാതാക്കൂ
  103. ലളിതമായ ഭാഷ ആണെന്ന് തോന്നുന്നു എന്നെ രാംജിയുടെ പോസ്റ്റുകള്‍ ഇഷ്ടപ്പെടുതുന്നത്...ഒരു കഥ ഇങ്ങനെ ആവും എന്ന ഒരു മുന്‍ വിധി വായനക്കാര്‍ക്ക് കൊടുക്കാതെ കഥ പറഞ്ഞു ടീര്‍ക്കുന്നതിലാണ് ഒരു കഥാകാരന്റെ വിജയം..അതില്‍ താങ്കള്‍ എന്നത്തേയും പോലെ ഇതിലും വിജയിച്ചിരിക്കുന്നു മാഷെ..

    മറുപടിഇല്ലാതാക്കൂ
  104. കഥാകാരാ ..ഞാന്‍ വീണ്ടും വന്നു....വായിച്ചു

    മറുപടിഇല്ലാതാക്കൂ
  105. അജ്ഞാതന്‍1/15/2011 12:04:00 PM

    വളരെ നല്ല കഥ

    http://shiro-mani.blogspot.com/

    മറുപടിഇല്ലാതാക്കൂ
  106. അപ്പുക്കിളിയെപ്പോലെ ചിലത്!!!
    നല്ല പശ്ചാത്തലം കഥാപാത്രങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  107. നന്നായി ഇഷ്ട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  108. നല്ലൊരു കഥ. വല്ലാത്തൊരു ഭീകരമായ അവസ്ഥയാണ് ഈ പേ രോഗം ഇളകിയാല്‍. മലയാറ്റൂരിന്റെ ഒരു കഥയിലും പിന്നെ ഒന്ന് രണ്ടു സിനിമകളിലും അതിന്റെ ഭീകരാവസ്ഥ കണ്ടിട്ടുണ്ട്. നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ
  109. കഥയും,അവതരിപ്പിച്ചരീതിയും മനോഹരമായി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  110. വളരെ വൈകി വായിച്ച നല്ല ഒരു കഥ.വ്യതസ്തമായ അവതരണവും പ്രമേയവും.........

    മറുപടിഇല്ലാതാക്കൂ
  111. ഞാന്‍ ഒരു നല്ല കഥ വായിച്ചു. ദൃശ്യങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  112. നമ്മുടെ മുമ്പിൽ കാണുന്നവരുടെ ഒരു ദിവസം അല്ലെങ്കിൽ ഒരു നിമിഷം മതി ഒരു കഥ മെനയാൻ.
    അതെല്ല്ലാവർക്കും സാധിക്കാത്ത കാര്യമാണ് താനും. എന്നാൽ മുമ്പും റാംജി നമ്മോട് ഇത്തരം കഥകൾ പറഞ്ഞിട്ടുണ്ട്.
    അത്തരത്തിൽ അല്ലെങ്കിൽ അതിനമപ്പുറത്തേക്കുള്ള പറച്ചിലായി ഈ കഥ.

    അഭിനന്ദനങ്ങൾ എന്റെയും.

    മറുപടിഇല്ലാതാക്കൂ
  113. Villagemaan,
    നല്ല വാക്കുകള്ക്ക്r നന്ദി മാഷേ.

    Anees Hassan,
    നന്ദി സുഹൃത്തെ.

    pournami,
    നന്ദി പൌര്ണ്മി.

    ശിരോമണി,
    നന്ദി ശിരോമണി.

    Ranjith Chemmad / ചെമ്മാടന്‍,
    എന്റെ കഥക്ക് അഭിപ്രായം
    അറിയിച്ചതിന് നന്ദി മാഷേ.

    MyDreams,
    നന്ദി സുഹൃത്തെ.

    Shukoor,
    നന്ദിയുണ്ട് മാഷെ അഭിപ്രായത്തിന്.

    moideen angadimugar,
    നന്ദി സുഹൃത്തെ.

    ഹാഷിക്ക്,
    നന്ദി ഹാഷിക്‌.

    Akbar,
    നന്ദി അക്ബര്‍.

    OAB/ഒഎബി,
    നന്ദി ബഷീറിക്ക.
    സുഖമല്ലേ.

    മറുപടിഇല്ലാതാക്കൂ
  114. അജ്ഞാതന്‍1/17/2011 09:41:00 PM

    വളരെ നന്നായി ഈ കാളിപുലയി പഴയ ഓര്‍മകളെ തൊട്ടുണര്‍ത്തി..ഇന്നത്തെ കാലത്ത്‌ ഇങ്ങനെയുള്ളവരെ കാണാന്‍ കിട്ടില്ല..എഴുത്ത്‌ വാക്കുകള്‍ക്കതീതം....

    മറുപടിഇല്ലാതാക്കൂ
  115. ഞാന്‍ ഇപ്പോള്‍ ഇവിടെ വൈകി വരുന്ന ആള്‍ ആയി ല്ലേ ?ഈ പോസ്റ്റ്‌ കണ്ടിരുനില്ലട്ടോ ..

    ഈ കഥ വായിച്ചപോള്‍ മനസ്സില്‍ കൂടി പഴയ കുറെ ചിത്രകള്‍ ആണ് കടന്നു പോയത് .തറവാട്ടിലെ ,ഉരലില്‍ അരി ഇടിക്കുന്ന സ്വരവും ,കൊയ്യാന്‍ വരുന്ന വരെയും ,എനിക്ക് അവരെ കുറിച്ചൊക്കെ വളരെ നല്ല ഓര്‍മ്മകള്‍ ഉണ്ട് .എന്‍റെ വീട്ടില്‍ ഇപ്പോളും ഒരു ചക്കി ഉണ്ട് .മക്കള്‍ ആരും കൂടെ ഇല്ലാതെ അമ്മയ്ക്കും അപ്പനും കൂട്ട് അവര് തന്നെ ........ഈ കഥ ,എന്‍റെ മനസ്സില്‍ വല്ലാതെ വേദനപിച്ചപോലെ ....

    മറുപടിഇല്ലാതാക്കൂ
  116. റാംജീ...
    ഒത്തിരി ഇഷ്ടപ്പെട്ടു.കാളിപ്പെലിയുടെ രൂപം ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ന്നാണിയമ്മയിലൂടെ ഞാന്‍ കാണുകയായിരുന്നു .
    'അഭിനന്ദനങ്ങള്‍'

    മറുപടിഇല്ലാതാക്കൂ
  117. മനോഹരമായ കഥ.
    നല്ല അവതരണം.. നല്ല ശൈലി.
    ഈ അനുഭവം സമ്മാനിച്ചതിന് നന്ദി!!

    മറുപടിഇല്ലാതാക്കൂ
  118. മഞ്ഞുതുള്ളി (priyadharsini),
    പഴയത് പലതും ഓര്മ്മകളാകുന്നു.
    നന്ദി മഞ്ഞുതുള്ളി.

    siya,
    വൈകിയൊന്നും ഇല്ല. എപ്പോഴും നമുക്ക്‌ എല്ലാം കൃത്യമായി കൊണ്ടുനടക്കാന്‍ പറ്റുമോ? പലവിധ കാര്യങ്ങളും നടത്തുന്നതിനിടയില്‍ ചിലപ്പോഴൊക്കെ ചിലത് വൈകാതെ തരമില്ല. അതൊന്നും ഒരു കുഴപ്പമല്ല.
    പഴയ ഇത്തരം മനസ്സുകളില്‍ കളങ്കമില്ലാത്ത സ്നേഹം മാത്രമേ ഉണ്ടാകു, ഇപ്പോള്‍ കാണാന്‍ കഴിയാത്തത്.
    നന്ദി സിയാ.

    അഷ്‌റഫ്‌ ചെമ്മാട് (അറേബ്യന്‍),
    ഇവര്‍ കേരളം മുഴുവന്‍ ജീവിച്ചിരുന്നു. ഇന്ന് കാണാനാകാത്തതും.
    നന്ദി അഷറഫ്.

    നന്ദു | naNdu | നന്ദു,
    ബ്ലോഗ്‌ സന്ദര്ശനനത്തിനും അഭിപ്രായത്തിനും
    നന്ദി നന്ദു.

    മറുപടിഇല്ലാതാക്കൂ
  119. മുഖ്യകഥാപാത്രങ്ങള്‍ രണ്ടും മനസ്സില്‍ പതിഞ്ഞു. കഥയുടെ അവസാനഭാഗം വായിച്ചപ്പോള്‍ ഉള്ളൂപിടഞ്ഞു. നിഷ്ക്കളങ്കമനസ്സിന്റെ സ്നേഹം വരച്ചുകാട്ടിയ കഥ. സാറിനു അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  120. കഥയുടെ അവസാന ഭാഗത്തിൽ, ഒരു കൊച്ചുകുട്ടിയുടെ മനസിൽ ഉണ്ടായേക്കാവുന്ന, ആശങ്കകളും, ആകുലതകളും നന്നായി അവതരിപ്പിച്ചിരിക്കുന്നു, ബാക്കിയൊന്നിലും വലിയ പുതുമ തോന്നിയില്ല, വ്യത്യസ്തത തോന്നിയ ശൈലി ഇഷ്ട്ടമായി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....