24/1/11

കുറച്ച് രക്തം വേണമായിരുന്നു.

21-01-2011

അത്ര വലിയ അപകടം എന്നൊന്നും പറയാനില്ല. കാറിന്റെ മുന്‍ഭാഗം ഇലക്ട്രിക്‌ പോസ്റ്റില്‍ ഒന്ന്‌ തട്ടി എന്നേ തോന്നു. പക്ഷെ പോസ്റ്റ്‌ വളഞ്ഞു. ഡ്രൈവിംഗ്‌ സീറ്റ്‌ ആകെ തകര്‍ന്നത്‌ പോലെയാണ്‌. മറ്റ്‌ വാഹനങ്ങളൊന്നും പരിസരത്ത്‌ ഇല്ല.

ഇതെങ്ങിനെ സംഭവിച്ചു എന്നതാണ്‌ എല്ലാവര്‍ക്കും അത്ഭുതം. ടാറിംഗ്‌ റോഡാണ്‌. ഒരു ചെറിയ കുഴിയുണ്ടെന്നതൊഴിച്ചാല്‍ മറ്റ്‌ പ്രശ്നങ്ങളൊന്നും റോഡിനില്ല. ചിലപ്പോള്‍ കാറിന്റെ മുന്‍വശത്തെ വലതു ചക്രം കുഴിയില്‍ വീണ്‌ നിയന്ത്രണം തെറ്റിയതായിരിക്കാം. കാറൊരു പഴഞ്ചന്‍ അംബാസിഡര്‍ ആയതിനാല്‍ അത്ര നഷ്ടമൊന്നും പറയാനില്ല.

കുഞ്ഞുവര്‍ക്കിക്ക്‌ അറുപത്തഞ്ച്‌ കഴിഞ്ഞെന്നും പറഞ്ഞ്‌ പഴഞ്ചനാണ്‌, നഷ്ടമില്ല എന്നൊന്നും പറയാനൊക്കില്ലല്ലൊ? ഈ കാര്‍ന്നോരെന്തിനാ വയസ്സ്‌ കാലത്ത്‌ വണ്ടിയോടിക്കാന്‍ നടക്കുന്നതെന്ന്‌ വേണമെങ്കില്‍ ചോദിക്കാം. ഇന്നത്തെ കാലത്ത്‌ അങ്ങിനെ ചോദിക്കുന്നതിലും കഴമ്പില്ല.

ആണും പെണ്ണുമായി അഞ്ചെട്ടെണ്ണത്തിന്റെ അപ്പനായത്‌ പാടത്തും പറമ്പിലും എല്ലുമുറിയെ പണി ചെയ്ത്‌ തന്നെ. മക്കള്‍ വലുതായി എല്ലാം പച്ച പിടിച്ചു. അമേരിക്കയിലും, ഗള്‍ഫിലും, നാട്ടില്‍ ബിസ്സിനസ്സും ഒക്കെയായി നല്ല നിലയിലാണ്‌. അധികം പഠിപ്പൊന്നും ഇല്ലെങ്കിലും എല്ലാത്തിനും കാശുണ്ടാക്കാന്‍ അറിയാം. കാശായാല്‍പ്പിന്നെ പഴയത്‌ പോലെ തവ്ടും കപ്പയും കഞ്ഞിയും കുടിച്ച്‌ നടന്നാല്‍ പോരല്ലൊ. പണത്തിന്റെതായ ചുറ്റുപാടില്‍ ജീവിക്കണ്ടെ? അപ്പോള്‍പ്പിന്നെ പുത്തന്‍ ബംഗ്ളാവും കാറുമൊക്കെ ആകുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലല്ലൊ.

ഏത്‌ തവ്ട്‌ തിന്നിരുന്ന അപ്പനാണെന്ന്‌ പറഞ്ഞാലും ഇതൊക്കെ കണ്ടാല്‍ ഒരു പൂതി ഇല്ലാതിരിക്കൊ? എന്നാലും കുഞ്ഞുവര്‍ക്കിക്ക്‌ പഴയ കൈക്കോട്ടും ചെളിയും തന്നെയായിരുന്നു ഇഷ്ടം. കാറൊക്കെ കാണുമ്പോള്‍ കൌതുകത്തോടെ നോക്കും എന്നല്ലാതെ അതോടിക്കാന്‍ വലിയ കൊതിയൊന്നും ഇല്ലായിരുന്നു എന്ന്‌ പറഞ്ഞാല്‍ തെറ്റായിപ്പോകും. മനുഷ്യനല്ലെ. ആഗ്രഹങ്ങള്‍‍ എപ്പൊഴൊക്കെയാണ്‌ മാറുന്നതെന്ന്‌ പറയാന്‍ പറ്റില്ലല്ലൊ?

ബിസ്സിനസ്സുകാരന്‍, മൂത്തമകന്‍ ആദ്യമായി വാങ്ങിയ കാറാണ്‌ അംബാസിഡര്‍. അപ്പന്റെ ചെളിപിടിച്ച കയ്യോണ്ട്‌ അത് മ്മെ തൊട്ട്‌ ചീത്യാക്കണ്ടാന്ന്‌ അന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇപ്പോളത്‌ കുഞ്ഞുവര്‍ക്കി മാത്രെ തൊടു. മറ്റുള്ളവര്‍ക്കൊക്കെ വില കൂടിയ ഒന്നാന്തരം കാറുകളായി.

തൂറോളം പേടിയായിരുന്ന ഇളയമകള്‍ മേരിക്കുട്ടിവരെ കാറോടിച്ച്‌ പഠിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ മക്കള്‍ക്കൊരു പൂതി, അപ്പനും കൂടി പഠിക്കണമെന്ന്‌. അപ്പോള്‍ കുടുംബത്തിന്‌ ഒരു പേരായി.

അങ്ങിനെയാണ്‌ കുഞ്ഞുവര്‍ക്കിയും ഡ്രൈവിംഗ്‌ പഠിച്ചത്‌. പഠിച്ച്‌ കഴിഞ്ഞപ്പോള്‍ അതൊരാവേശമായി. ഷര്‍ട്ടിടാതെ കള്ള് കുടിക്കാന്‍വരെ കുഞ്ഞുവര്‍ക്കി കാറോടിച്ച്‌ പോയി. ബൈക്കിലെ മീന്‍ വില്‍പന പോലെ അംബാസിഡറിലെ കുഞ്ഞുവര്‍ക്കിയുടെ ഷര്‍ട്ടിടാത്ത ഡ്രൈവിങ്ങാണ്‌ കാറിന്റെ തരം താഴലിന്‌ കാരണമെന്ന്‌ ചിലരൊക്കെ കുശുമ്പ്‌ പറഞ്ഞു.

ഇത്തവണ കൃസ്തുമസ്സ്‌ തലേന്ന്‌ ചില മക്കളും പേരക്കുട്ടികളുമായി വീട്‌ നിറഞ്ഞു. വല്ലപ്പോഴുമെ ഇങ്ങനെ സംഭവിക്കാറുള്ളു. കൃസ്തുമസ്സിന്‌, തികയാത്ത ഒന്നുരണ്ട്‌ കുപ്പി കൂടി ഒപ്പിക്കാന്‍ പോയതാണ്‌ കുഞ്ഞുവര്‍ക്കി.

വണ്ടി ഇടിച്ചതും, എവിടെ നിന്നെന്നറിയില്ല റോഡ്‌ മുഴുവന്‍ ജനങ്ങള്‍. യുവതലമുറ മുഴുവന്‍ മൊബൈലെടുത്ത്‌ ഫോട്ടൊ കീച്ചുന്ന തിരക്കിലാണ്‌. ഇലക്ട്രിക്‌ പോസ്റ്റ്‌ 'റ' പോലെ വളഞ്ഞ്‌ നില്‍പ്പുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു. സ്റ്റിയറിംഗ്‌ നെഞ്ചോട്‌ ചേര്‍ന്ന്‌ അമര്‍ന്നിരുന്ന കുഞ്ഞുവര്‍ക്കിയുടെ തല പൊളിഞ്ഞ്‌ ചോര മുഖത്ത്‌ മുഴുവന്‍ പരന്നു. ഡോറ്‌ തുറക്കാന്‍ പറ്റാത്തതിനാല്‍ അത്‌ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. വഴിയെ വന്ന ഓട്ടോയില്‍ കയറ്റുമ്പോള്‍ കുഞ്ഞുവര്‍ക്കിക്ക്‌ ബോധം ഇല്ലായിരുന്നു.

അറിയപ്പെടുന്ന ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലാണ്‌ കുഞ്ഞുവര്‍ക്കി ഇപ്പോള്‍. ബോധം ഇല്ലാതിരുന്നതിനാലാണ്‌ സ്വകാര്യ ആശുപത്രിയില്‍ ആക്കാന്‍ കഴിഞ്ഞത്‌. അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേ കുഞ്ഞുവര്‍ക്കി പോകു. നാല്‌ കാശിന്‌ വഴിയുള്ളവരാണെന്ന്‌ അറിഞ്ഞാല്‍ അവരുടെ അടി വരെ കുഴിച്ചിട്ടേ സ്വകാര്യക്കാര്‍ രോഗികളെ പേര്‌ വെട്ടി പറഞ്ഞ്‌ വിടു എന്നായിരുന്നു കുഞ്ഞുവര്‍ക്കിയുടെ പക്ഷം.

ബിസ്സിനസ്സുകാരന്‍ മകനാണ്‌ ആദ്യം ആശുപത്രിയില്‍ ഓടിയെത്തിയത്‌. അത്യാഹിതവിഭാഗത്തില്‍ വേറെയും രോഗികള്‍ ഉള്ളതിനാല്‍ മുന്‍വശം അല്‍പം തിരക്കിലായിരുന്നു. വന്നപാടെ പെട്ടെന്നുള്ള ആകാംക്ഷ കൊണ്ട്‌ എല്ലാം വെറുതെ ഒന്നെത്തിനോക്കി‍ അയാള്‍ ഒഴിഞ്ഞുകിടന്ന ഒരു കസേരയില്‍ ചെന്നിരുന്നു.

ഡ്യൂട്ടി നേഴ്സ്മാരുടെ തിരക്ക്‌ പിടിച്ച ഓട്ടവും, പ്രിയപ്പെട്ടവരുടെ വേദന പങ്കിടാനെത്തുന്ന ഉറ്റവരുടെ വേവലാതികളും, ഗ്ളാസ്സിനകത്തേക്ക്‌ എത്തിനോക്കുന്നവരുടെ ആകാംക്ഷയും, സ്നേഹത്തിന്റെ കാഠിന്യം കവിഞ്ഞൊഴുകിയ കണ്ണുകളുമൊന്നും അയാളുടെ കാഴ്ചയില്‍ പെട്ടില്ല. ഒരു കടമ പോലെ അയാള്‍ എന്തിനൊ വേണ്ടി കസേരയില്‍ ഇരുന്ന് സ്വന്തം ബിസ്സിനസ്സിനെക്കുറിച്ചോര്‍ത്തു‌.

നാളെ കൃസ്തുമസ്സ്‌ കഴിഞ്ഞ്‌ പോകാനിരുന്നതാണ്‌. സ്വന്തം അനിയനെയാണ്‌ ഏല്‍പിച്ചിരുന്നതെങ്കിലും വിസ്വാസമില്ല. പോയേ തീരു. സ്വന്തം കാര്യം അവതാളത്തിലാക്കിയിട്ട്‌ അപ്പന്‌ കാവലിരിക്കാന്‍ പറ്റുമൊ? ഏത്‌ നേരത്താണാവൊ തനിക്ക്‌ കൃസ്തുമസ്സിന്‌ വരണം എന്ന്‌ തോന്നിയത്‌. സ്വന്തം മക്കള്‍‍ അപ്പൂപ്പനെ കാണണം എന്ന്‌ വാശി പിടിച്ചപ്പോള്‍ രണ്ടു ദിവസമല്ലെ എന്ന്‌ കരുതിയാണ്‌ മൂളിയത്‌. ഇതിങ്ങിനെ ആയിത്തീരുമെന്ന്‌ ആരറിഞ്ഞു? ആരെങ്കിലും വന്നാല്‍ ഇവിടെ നിന്ന്‌ രക്ഷപ്പെടണം.

മനസ്സ്‌ മുഴുവന്‍ ബിസ്സിനസ്സ്‌ സ്ഥലത്തായ അയാളെഴുന്നേറ്റ്‌ ഡെറ്റോള്‍ മണം നിറഞ്ഞ്‌ നിന്ന ഹാളിനകത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മരുന്നിന്റെ നേരിയ മണത്തിനിടയില്‍ പലരുടെയും ആശകളും ഭയവും ചിതറിക്കിടന്നിരുന്നു.

മുഖത്ത്‌ ദു:ഖം വരുത്തി ഓടിക്കിതച്ചെത്തുന്ന സഹോദരിമാരെ കണ്ടപ്പോള്‍ അല്‍പം ആശ്വാസം തോന്നി. നിമിഷം കൊണ്ട്‌ അയാള്‍ ബിസ്സിനസ്സില്‍ നിന്ന്‌ മനസ്സിനെ പറിച്ചെടുത്ത്‌ അത്യാഹിതവിഭാഗത്തിന്‌ മുന്നിലെ വിഷാദങ്ങളില്‍ കലര്‍ത്തി. അപ്പോഴും മറ്റ്‌ പുരുഷന്മാര്‍‍ ആരും വരാതിരുന്നത്‌ അയാളെ പ്രയാസപ്പെടുത്തി. സ്വന്തം ഭര്‍ത്താക്കാന്‍മാരെ അവരവരുടെ കാര്യങ്ങള്‍‍ക്ക്‌ പറഞ്ഞയച്ച്‌ കുറ്റങ്ങള്‍ക്ക്‌ ഇട നല്‍കാതെ വന്നെത്തിയ സഹോദരിമാര്‍ കേമികള്‍ തന്നെ. അയാള്‍ മനസ്സില്‍ ഓര്‍ത്തു.

"കുഞ്ഞുവര്‍ക്കിയുടെ കൂടെ ആരെങ്കിലും ഉണ്ടൊ?" ഒരു ചെറിയ തുണ്ടുകടലാസുമായി വാതില്‍ തുറന്ന്‌ പ്രത്യക്ഷപ്പെട്ട നേഴ്സിന്റെ ശബ്ദം ചിതറിക്കിടക്കുന്നവരെയെല്ലാം അങ്ങോട്ടടുപ്പിച്ചു. ചെറിയൊരു തിക്കിത്തിരക്കോടെ ആകാംക്ഷയോടെ ഓരോരുത്തരും വിവരങ്ങള്‍ അറിയാന്‍ അങ്ങോട്ടേക്ക്‌ നീങ്ങി. കൂട്ടത്തില്‍ നിന്ന്‌ അയാള്‍ നേരെ നേഴ്സിന്റെ മുന്നിലേക്ക്‌ ചെന്നു.

"ഏബി നെഗറ്റീവ്‌ രക്തം ഉടന്‍ വേണം. ഇവിടെ സ്റ്റോക്കില്ല" കൂടുതലൊന്നും പറയാതെ മറ്റാരേയും ശ്രദ്ധിക്കാതെ തുണ്ടുകടലാസ്സ്‌ അയാള്‍ക്ക്‌ കൊടുത്ത്‌ നേഴ്സ്‌ അകത്തേക്ക്‌ പോയി. പ്രതീക്ഷ മാത്രം ബാക്കിയാക്കി കൂട്ടം വീണ്ടും ചിതറി.

കയ്യിലിരുന്ന കടലാസ്സിലേക്ക്‌ നോക്കി 'മാരണം' എന്നയാള്‍ പിറുപിറുത്തു. ഇതിനുവേണ്ടി ഇനി എവിടെ പോകണം എന്ന്‌ നിശ്ചയമില്ലായിരുന്നു. മൊബൈലെടുത്ത്‌ ചിലരെ വിളിച്ചു. കയ്യിലിരുന്ന കടലാസ്‌ കഷ്ണവുമായി അയാള്‍ പുറത്തേക്കിറങ്ങി.

കാറോടിച്ച്‌ പോകുമ്പോഴും നാളെ കഴിഞ്ഞ്‌ തിരിച്ച്‌ പോകുന്നതിനെക്കുറിച്ചായിരുന്നു ചിന്ത.

റോഡിനോട്‌ ചേര്‍ന്ന പുറമ്പോക്കില്‍ ഓല കെട്ടി മേഞ്ഞ കുടില്‍ പോലെ തോന്നിക്കുന്ന ഒരിടത്ത്‌ അയാള്‍ കാര്‍ നിര്‍ത്തി. കോണ്‍ക്രീറ്റിന്റെ ഒടിഞ്ഞ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ മുന്‍ഭാഗത്ത്‌ ബെഞ്ച്‌ പോലെ സ്ഥാപിച്ചിട്ടുണ്ട്‌. ഇറയില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന തകരത്തില്‍ ചുവന്ന പെയ്ന്റ്‌ കൊണ്ട്‌ ആര്‍ട്ട്സ്‌ &‌ സ്പോര്‍ട്ട്സ്‌ ക്ലബ്ബ്‌ എന്നെഴുതിയിരിക്കുന്നു. ആ പരിസരം എന്തൊ, അയാള്‍ക്കിഷ്ടപ്പെട്ടില്ല. വല്ലാതെ ഇടുങ്ങിയ, ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥ. ഇതാണൊ ഇത്ര വലിയ ക്ലബ്ബെന്നയാള്‍ മനസ്സിലോര്‍ത്തു.

കാറില്‍ നിന്നിറങ്ങി ക്ലബ്ബിലേക്ക്‌ നടന്നു. ക്യാരന്‍സ്‌ കളിച്ചുകൊണ്ടിരുന്നവര്‍ പരിചയമില്ലാത്ത മുഖം കണ്ട്‌ കളി നിര്‍ത്തി അയാളെ ശ്രദ്ധിച്ചു.

"ഷെരീഫ്‌...?" ചെറിയൊരു സങ്കോചത്തോടെ അയാള്‍ ചോദിച്ചു.

"ഞാനാണ്‌ ഷെരീഫ്‌. ക്ലബ്ബിന്റെ സെക്രട്ടറി."കൂട്ടത്തില്‍ താടി വെച്ചവന്‍ പറഞ്ഞു. സൌമ്യമായ മുഖം.

"ഡേവിസ്‌ മാഷ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ വന്നത്‌. അത്യാവശ്യമായി അല്‍പം രക്തം വേണ്ടിയിരിക്കുന്നു. അപ്പനൊരു ആക്സിഡന്റ്‌ പറ്റി." ഒറ്റ ശ്വാസത്തിനാണ്‌ പറഞ്ഞത്‌. കടലാസ്സിലെ കുറിപ്പ്‌ ഷെരീഫിന്‌ നല്‍കി.

"റെയര്‍ ഗ്രൂപ്പാണ്‌. ഞങ്ങളുടെ ലിസ്റ്റില്‍ രണ്ട്‌ പേരുണ്ട്‌. കൂലിപ്പണിക്കാരാണ്‌. ജോലിക്ക്‌ പോയിരിക്കുന്നു. സാരമില്ല. നമുക്കവരെ വിളിക്കാം." കുറിപ്പ്‌ നോക്കിക്കൊണ്ട്‌ ഷെരീഫ് പറഞ്ഞു.

കാര്യം നടക്കുമെന്ന്‌ ഡേവിസ്‌ മാഷ്‌ പറഞ്ഞത്‌ ശരിയാണെന്ന്‌ അയാളോര്‍ത്തു. ഒരു പൊല്ലാപ്പിന്‌ പരിഹാരമായി എന്നതില്‍ ആശ്വസിച്ചു. എത്രയും വേഗം അവരെയും കൂട്ടി പുറപ്പെടാന്‍ അയാള്‍ തയ്യാറായിരുന്നു.

"സാറിന്റെയും ബന്ധുക്കളുടെയും രക്തം നോക്കിയില്ലെ സാറെ. സാധാരണ ബന്ധുക്കളുടെ രക്തം ചിലപ്പോള്‍ ഒരേ ഗ്രൂപ്പില്‍ പെട്ടതായിരിക്കാറുണ്ട്‌." ഷെരീഫ്‌ ഒരു സംശയം ചോദിച്ചു.

പെട്ടെന്നയാള്‍ക്ക്‌ മറുപടി പറയാന്‍ കഴിഞ്ഞില്ല. ഒന്ന്‌ പരുങ്ങി. അല്ലെങ്കിലും കള്ളം പറയേണ്ടിവരുമ്പോള്‍ ഒരു പരുങ്ങല്‍ സ്വാഭാവികമാണല്ലൊ. ഒരിക്കല്‍ അമ്മയ്ക്ക്‌ രക്തത്തിന്‌ വേണ്ടി എല്ലാ മക്കളേയും ടെസ്റ്റ്‌ ചെയ്തിരുന്നത്‌ അയാള്‍ ഓര്‍ത്തു. തന്റെയും രണ്ട്‌ സഹോദരിമാരുടെയും രക്തം അതേ ഗ്രൂപ്പാണെന്ന്‌ ഇവരോടെങ്ങനെ പറയും? അല്ലേങ്കില്‍ തന്നെ തന്റെ രക്തം എടുത്തിട്ടുള്ള കളി ഒന്നും വേണ്ട. ഇവര്‍ക്ക്‌ എത്ര പണം വേണമെങ്കിലും കൊടുക്കാമല്ലൊ. പിന്നെന്തിനാ ഇവര്‍ വേണ്ടാത്ത കാര്യം അന്വേഷിക്കുന്നത്‌?

"ഇല്ല. തിരക്കിനിടയില്‍ അതോര്‍ത്തില്ല." അയാള്‍ പറഞ്ഞൊപ്പിച്ചു.

"പെട്ടെന്ന്‌ ചെയ്യേണ്ടതെല്ലാം മറക്കുന്നവരാണ്‌ ഇപ്പോള്‍ വരുന്നവരില്‍ അധികവും. സാറൊരു കാര്യം ചെയ്യ്‌. പെട്ടെന്ന്‌ തിരിച്ച്‌ പോയി സാറിന്റെയും ബന്ധുക്കളുടെയും ടെസ്റ്റ്‌ ചെയ്ത്‌ നോക്ക്‌. ചേരുന്നില്ലെങ്കില്‍ എനിക്ക്‌ ഫോണ്‍ ചെയ്യ്‌. അഞ്ച്‌ മിനിറ്റിനകം ഞങ്ങളെത്താം. വെറുതെ എന്തിനാ പണിക്ക്‌ പോയവരെ ബുദ്ധിമുട്ടിക്കുന്നത്‌?" അയാളുടെ മറുപടിയില്‍ സംശയം തോന്നിയ ഷെരീഫ്‌ പോംവഴി നിര്‍ദേശിച്ചു.

മറുത്തൊന്നും പറയാന്‍ അയാള്‍ക്കില്ലായിരുന്നു. തല കുമ്പിട്ട്‌ കാറിനടുത്തേക്ക്‌ തിരിച്ച്‌ നടന്നു.

പറഞ്ഞത്‌ അല്‍പം കൂടിപ്പോയൊ എന്ന്‌ ഷെരീഫിന്‌ തോന്നാതിരുന്നില്ല. ഇതിനെക്കാള്‍ ചെറുതാക്കി ഇത്തരക്കാരോട്‌ എന്താണ്‌ പറയുക? എങ്കിലും മനസ്സില്‍ പ്രയാസം തോന്നി. അധികം ആലോചിക്കാതെ ഓട്ടൊ വിളിച്ച്‌ രണ്ടാളേയും ജോലിസ്ഥലത്ത്‌ നിന്ന്‌ വിളിച്ച്‌ ആശുപത്രിയിലേക്ക്‌ പോയി. അവിടെ എത്തിയപ്പോഴാണ്‌ മനസ്സിന്‌ ആശ്വാസം കിട്ടിയത്‌.

ഹോസ്പ്പിറ്റലിന്‌ മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ മുന്‍വശത്ത്‌ തന്നെ മറ്റാരാടൊ സംസാരിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു. ചെറിയൊരു പന്തികേട്‌ അയാളില്‍ ദൃശ്യമായിരുന്നു. ഷെരീഫിനെ കണ്ടതും അയാള്‍ അടുത്തേക്ക്‌ വന്നു.

"രക്തം വേണ്ടിവന്നില്ല ഷെരീഫ്‌. അതിന്‌ മുന്‍പ്‌ അപ്പന്‍ പോയി."

പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാത്ത അയാളുടെ മറുപടി ഷെരീഫും കൂട്ടരും പ്രതീക്ഷിച്ചിരുന്നൊ എന്തൊ...

135 അഭിപ്രായങ്ങൾ:

  1. ഇത് തന്നെയല്ലേ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
    ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമ ഓര്‍ത്തു പോകുന്നു.
    ഇത്രയും കാലം കഴിഞ്ഞിട്ടും എം ടിയുടെ ആ കഥ ഇന്നും പ്രസക്തമാണ്.
    ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം തിര്‍ക്കുപിടിച്ച ജന്മങ്ങള്‍ പക്ഷെ ഒടുങ്ങുന്നത് മറ്റാരുമറിയാതെ.. പുഴുത്ത് പഴയ അശ്വത്ഥാമാവിനെ പോലെയാവും. കഥ നന്നായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  3. പശയും‌ പശിമയുമില്ലാത്ത രക്തഗ്രൂപ്പുകൾ... നിർവ്വികാരതയും നിസ്സംഗതയും വരെയെത്തിയ സ്നേഹരാഹിത്യം. കഥ നന്നായി റാംജി.

    മറുപടിഇല്ലാതാക്കൂ
  4. രക്തബന്ധം എന്ന വാക്ക് നിഘണ്ടുവില്‍ മാത്രമായി അവശേഷിക്കുന്ന കാലമാണ്‌ വരാന്‍ പോകുന്നത് അല്ലേ?

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചു
    നന്നായി പറഞ്ഞിരിക്കുന്നു

    >>അല്ലേങ്കില്‍ തന്നെ തന്റെ രക്തം എടുത്തിട്ടുള്ള കളി ഒന്നും വേണ്ട. ഇവര്‍ക്ക്‌ എത്ര പണം വേണമെങ്കിലും കൊടുക്കാമല്ലൊ<<
    ..........................!!!
    പണം കൊണ്ട് എന്തും ആവുമെന്ന മിത്യാ ധാരണയുടെ വക്കുകള്‍...
    നേരിട്ട് കേട്ടിരുന്നെങ്കില്‍ എനിക്കയാളുടെ ചെള്ളക്കിട്ട് ഒന്ന് കൊടുക്കണമായിരുന്നു

    സേവനത്തിന്, സ്നേഹത്തിന് വിലയിടാന്‍ ആര്‍ക്ക് കഴിയും?

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല കഥ. നല്ല ആശയം.
    നല്ല ഒഴുക്കുണ്ട് താങ്കളുടെ ശൈലിക്ക്.
    Illustration നന്നായി. (ഒരു 'നമ്പൂതിരി'ത്തം!)
    :)

    മറുപടിഇല്ലാതാക്കൂ
  7. -എന്ന് പറഞ്ഞ് ഒരു വലിയ ഭാരം ഇറക്കി വച്ചത് പോൽ അയാൾ ആശ്വാസം കൊണ്ടു.

    മാമ്പൂ കണ്ടും മക്കളെ കണ്ടും....
    എന്നല്ലെ.

    സിമ്പിൾ എന്നാൽ പ്രസക്തവും.

    മറുപടിഇല്ലാതാക്കൂ
  8. എന്താ പറയ മാഷെ ? ഇത്തരക്കാരോട് എങ്ങനെയാ പ്രതികരിക്കേണ്ടേ ?!!!

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ. പണം എത്ര വേണമെങ്കിലും കൊടുക്കാം
    അച്ഛനെയും അമ്മയേയും നോക്കാന്‍ പറ്റുകയില്ല. അവരുടെ കൂടെ താമസിപ്പിക്കാനും പറ്റുകയില്ല. ഇന്നത്തെ
    മനോഭാവം നന്നായിട്ട് വരച്ചു കാട്ടി.

    മറുപടിഇല്ലാതാക്കൂ
  10. ഇതിനിപ്പോ എന്താ പറയുക.. കാശ് കൊടുത്താല്‍ എന്തും കിട്ടും, കാശിനു വേണ്ടി എന്തും കൊടുക്കും എന്നത് ഇന്നത്തെ രീതി തന്നെ അല്ലെ...

    ഭാര്യ ആശുപത്രിയില്‍ പ്രസവിക്കാന്‍ കിടക്കുമ്പോഴും കാണാന്‍ വരാതെ വരാന്‍ പോകുന്ന കുഞ്ഞിനു വേണ്ടി പണം ഉണ്ടാക്കാന്‍ പോയ ഭര്‍ത്താവിനെ എനിക്കറിയാം. അയാള്‍ അന്ന് പോയില്ലെങ്കിലും അവരുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കുഴപ്പവും വരില്ല. എങ്കിലും ബിസിനെസ്സ് വിട്ടു, വെറും നാല് കിലോമീറ്റെര്‍ അപ്പുറം ഉള്ള ഹോസ്പിറ്റലില്‍ അയാള്‍ പോയില്ല... പാവം അമ്മായി അച്ഛന്‍ മാത്രം അവിടെ, അവരുടെ ഇളയ കുഞ്ഞിനേയും നോക്കി...

    ആരാണ് ശരി, അല്ലെങ്കില്‍ ആരാണ് കുറവ് തെറ്റ്...

    മറുപടിഇല്ലാതാക്കൂ
  11. puthiya kaalathinte vedanippikkunna chithram nannaayi varachu kaatti.

    മറുപടിഇല്ലാതാക്കൂ
  12. എത്ര പണം കൊടുത്താലും, കിട്ടാത്ത പലതും ഈ ഭൂമിയില്‍ ഉണ്ടെന്നിരിക്കേ,പണത്തിന്റെ പിന്നാലെ ഓടുന്നവരാണ് നമ്മില്‍ പലരും!
    അറുപതു കഴിയുംപോഴായിരിക്കും പലര്‍ക്കും തിരിച്ചറിവ് ഉണ്ടാകുന്നത്. അപ്പോഴേക്കും സമയം വളരെ വൈകിയിട്ടുണ്ടാകും!
    കാലിക പ്രസക്തിയുള്ള ഈ എഴുത്തിന് അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  13. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. വയസ്സായ അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ തള്ളുന്ന കാലമല്ലേ.ഇതൊക്കെ പ്രതീക്ഷിക്കാം.
    നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  15. mayflowers,
    സ്വന്തം സുഖത്തിനപ്പുരത്തെക്ക് മറ്റൊന്നും പ്രശ്നമാല്ലാതാകുന്ന കാലത്തിന്റെ പോക്ക്.
    ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.

    Manoraj,
    നാളെ എന്താവും എന്നൊന്നും ചിന്തയില്ലാത്ത്തവര്‍.
    നന്ദി മനു.

    പള്ളിക്കരയില്‍,
    നിർവ്വികാരതയും നിസ്സംഗതയും വരെയെത്തിയ സ്നേഹരാഹിത്യം
    നന്ദി മാഷെ.

    ബിഗു,
    വരാന്‍ പോകുന്നതല്ല. നടന്നുകൊണ്ടിരിക്കുന്നത്.
    നന്ദി ബിഗു.

    കൂതറHashimܓ,
    സേവനം എന്ന വാക്ക്‌ നിഘണ്ടുവില്‍ പോലും ഇല്ലാത്തവര്‍.
    നന്ദി ഹാഷിം.

    നന്ദു | naNdu | നന്ദു,
    നല്ല വാക്കുകള്ക്ക് നന്ദി നന്ദു.

    OAB/ഒഎബി,
    നന്ദി ബഷീറിക്ക.

    ഉമേഷ്‌ പിലിക്കൊട്,
    അവരെപ്പോലുള്ളവരെ വിഷമിപ്പിക്കരുതെന്നാനല്ലോ!!
    നന്ദി ഉമേഷ്‌.

    കുസുമം ആര്‍ പുന്നപ്ര,
    സുഖിക്കാനുള്ള കാശുണ്ടാക്കാനുള്ള സമയം പോലും തികയുന്നില്ല. പിന്നല്ലേ അച്ഛനും അമ്മയും!!
    നന്ദി ടീച്ചര്‍.

    Bijith :|: ബിജിത്‌,
    കൂടുതല്‍ കുറവ്‌ തെറ്റുകള്‍ എന്നതിനേക്കാള്‍ മനസ്സ്‌ എന്നൊന്നില്ലേ.
    നന്ദി ബിജിത്‌.

    സുജിത് കയ്യൂര്‍,
    സത്യത്തില്‍ വേദനയെക്കാള്‍ നിര്വ്വികാരതായാണ്. സേവനം ചെയ്യാന്‍ എങ്ങിനെ കഴിയും എന്ന പ്രയാസം.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  16. ഒരു ബന്ധവുമില്ലാത്ത ,പരിചയവുമില്ലാത്തവർ ഒന്നും മോഹിക്കാതെ രക്തം നൽകാൻ തയ്യാറായി നിൽക്കുന്നതു കണ്ടിട്ടുണ്ട്. ഇങ്ങനെ ആളുകൾ ഉണ്ടാകുമല്ലേ. രക്തബന്ധം അർഥശൂന്യമായി തുടങ്ങി എന്ന് ഓർമ്മിപ്പിചു.കഥ ഇഷ്ട്ടമായി.

    മറുപടിഇല്ലാതാക്കൂ
  17. bigu പറഞ്ഞത് ആവര്‍ത്തിക്കുന്നു! ഇനിയുള്ള കാലം എന്തൊക്കെ പേടിക്കണം!
    എന്നത്തേയും പോലെ ഒഴുക്കോടെ പറഞ്ഞു ഇതും.

    മറുപടിഇല്ലാതാക്കൂ
  18. വളരെ നന്നായിരുന്നു. പല സമകാലിക ദുഷിപ്പുകളും നന്നായി പറഞ്ഞു. ഒരു ചിന്ന സംശയം... "ആണും പെണ്ണുമായി അഞ്ചെട്ടെണ്ണത്തിന്റെ അപ്പനായത്‌ പാടത്തും പറമ്പിലും എല്ലുമുറിയെ പണി ചെയ്ത്‌ തന്നെ"... ഇതെന്താ ടെക്നിക്‌?

    മറുപടിഇല്ലാതാക്കൂ
  19. ഇന്ന്, എനിക്കെന്തു ലാഭമെന്ന ചോദ്യത്തിന്നുത്തരമാണ് ബന്ധത്തിന് മൂല്യം കല്പിക്കുന്നത്.വേഗതയുടെ ലോകത്ത് ഇത് നിത്യക്കാഴ്ചയാണ്. എങ്കിലും അല്പം ആശ്വാസമായി ശരീഫുമാരും ഉണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു.

    {നാട്ടില്‍'കസാവേ'എന്നൊരു സാംസ്കാരിക വേദി ഉണ്ട്. രക്ത ബാങ്കും, ഐ പി എം സേവനവും, മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങളും, കളിപ്പള്ളിക്കൂടവുമോക്കെയായി പ്രവര്‍ത്തിക്കുന്നു. മിക്കപ്പോഴും, രക്തം ആവശ്യപ്പെട്ടു വരുന്നവര്‍ അവരുടെ രക്ത ഗ്രൂപ്പ് നോക്കുകയോ, ചിലര്‍ സ്വന്തത്തിന്നായാലും രക്തം നല്‍കാന്‍ തയ്യാറാകാറില്ല. പകരം രക്തം സംഘടിപ്പിച്ചു തരാമെന്ന കരാറില്‍ മാത്രമേ അത്തരക്കാരുടെ ആവശ്യം 'കസാവേ'നിവര്‍ത്തിച്ചു കൊടുക്കാറൊള്ളൂ..}

    മറുപടിഇല്ലാതാക്കൂ
  20. എന്തു ബന്ധമാണ് രക്തത്തിന് ഏതെങ്കിലും കാലത്ത് ആരോടെങ്കിലും ഉണ്ടായിരുന്നത്? മനസ്സിൽ തൊടുന്ന വല്ല ബന്ധവും ഉണ്ടെങ്കിൽ ഭാഗ്യം, ജിവിതത്തിൽ നല്ല വാക്കോ പുഞ്ചിരിയോ ഒക്കെ കിട്ടിയേയ്ക്കും.
    ബാക്കി രക്തബന്ധത്തിന്റെ മാഹാത്മ്യമൊക്കെ സ്വത്ത് വിതരണവുമായി ബന്ധപ്പെട്ടു നിർമ്മിയ്ക്കപ്പെട്ട രാഷ്ട്രീയ സാമൂഹിക തമാശകളല്ലേ?........

    രാംജി കഥ നന്നായി കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  21. റാംജി ചേട്ടാ..
    കാലം അതാണ്...ഇതല്ല ഇതിലപ്പുറവും നടക്കും.
    വളര്‍ന്നു വന്ന വഴികള്‍ മറക്കുന്നവര്‍, എന്ത് കണ്ടാലും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍,കുറച്ച് കാശ് കയ്യില്‍ വരുമ്പോള്‍ മാതാപിതാക്കളെ വിലകല്‍പ്പിക്കാത്തവര്‍ ,എല്ലാവര്‍ക്കുമിട്ട് ഒരു കൊട്ട്.
    വളരെ നന്നായി നല്ല ഒഴുക്കോടെ വായിച്ചു....

    മറുപടിഇല്ലാതാക്കൂ
  22. ഓ.. നമ്മളെന്തിനാ കൃഷി ചെയ്യുന്നേ,
    തമിഴ്നാട്ടിൽ നിന്ന് വരുന്നുണ്ടല്ലോ ?
    പൈസ ഉണ്ടാക്കിയാൽ പോരേ ?
    ഈ നാട്ടിൽ ഇത്രയൊക്കെയേ നടക്കൂ,
    അപ്പനല്ല, മോനായാലും...

    മറുപടിഇല്ലാതാക്കൂ
  23. പ്രിയ റാംജി,
    മാറുന്ന മനുഷ്യന്റെ കൂടുന്ന സ്വാര്‍ഥത നല്ല രീതിയില്‍ വരച്ചു കാട്ടിയിരിക്കുന്നു..
    പക്ഷെ, ഒരു വേറിട്ട അഭിപ്രായം ഉണ്ട്..
    ഒരുപാട് കഴിവുള്ള താങ്കള്‍ എന്നുമിങ്ങനെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ മാത്രം എഴുതുന്നതു എന്തോ ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല. കഥകളിലൂടെ, താങ്കള്‍ നല്‍കുന്ന നല്ല സന്ദേശങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു..പക്ഷെ, കഥകളില്‍ കഴിവതും വിത്യസ്തതകള്‍ ഉണ്ടായിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.. എന്നും സഞ്ചരിക്കുന്ന വഴികള്‍, മാറി നടന്നേ പറ്റൂ...പുതിയ രീതികള്‍, പുതിയ പാതകള്‍, പുതിയ ആശയങ്ങള്‍, ഭാവനകള്‍ അവ നേരിട്ട് പറയാതെ പറയുന്ന സന്ദേശങ്ങള്‍..അങ്ങനെ..

    രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ ഇന്നയാളുടെ കഥകള്‍ എല്ലാം ഇന്ന രീതിയിലാണ് എന്ന അഭിപ്രായം ജനിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം എന്നാണു എന്റെ പക്ഷം.. ഒരുപക്ഷെ, ഇതൊക്കെ എന്റെ തോന്നലുമാവാം..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  24. മൂല്യങ്ങള്‍ കൈമോശം വന്നുപോയ ഒരു സമൂഹത്തിന്റെയും കടപ്പാടുകള്‍ മറന്നുപോയ ഒരു ബന്ധത്തിന്റെയും നേര്‍ക്കാഴ്ച വരച്ചുക്കാട്ടി. 
    സുഖമുള്ള വായന; 
    നൊമ്പരമായി ഒരു കഥയും...

    മറുപടിഇല്ലാതാക്കൂ
  25. രക്തബന്ധത്തിന്റെ മൂല്യം ചോർന്നുപോയ കാലത്തിന്റെ മാറ്റത്തെ നമുക്ക് ശപിക്കാം.
    കഥയുടെ അവതരണം ഭംഗിയായി.

    മറുപടിഇല്ലാതാക്കൂ
  26. ബന്ധങ്ങളോക്കെയും വ്യര്‍ത്ഥമായി തുടങ്ങിയ ഒരു കാലഘട്ടത്തിന്‍റെ ബാക്കി പത്രം ..നന്നായിപ്പറഞ്ഞ റാംജി ശൈലി നല്ല ഒഴുക്കോടെ വായിച്ചു .

    മറുപടിഇല്ലാതാക്കൂ
  27. കുടുമ്പബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്,,
    എന്‍റെ കുടുമ്പം കെട്ടുറപ്പുള്ളതാണ്,
    സ്നേഹത്താല്‍ വലയം ചെയ്തതാണ് എന്നൊക്കെ അഹങ്കരിക്കുംപോഴും,
    ഭാവിയില്‍ നമ്മുടെ മക്കള്‍ എന്ത്,,എങ്ങനെ,എന്നൊക്കെ ഒരു വേവലാതി ഓരോരുത്തരുടെ ഉള്ളിലും
    ഉണ്ടെന്ന സത്യം ആര്‍കും നിഷേധിക്കാനാവുമെന്നു തോന്നുന്നില്ല.

    പണത്തിന്‍റെ പിറകെ ഓടുന്ന
    തിരക്ക്പിടിച്ച ജീവിതത്തിനിടയില്‍, ബന്ധങ്ങളില്‍ വന്നു ചേരുന്ന മൂല്യച്ച്യുതിയിലേക്കുള്ള ഒരു
    എത്തിനോട്ടമായി താങ്കളുടെ കഥ.
    അഭിനന്ദനങ്ങള്‍..
    ഭാവുകങ്ങള്‍,

    മറുപടിഇല്ലാതാക്കൂ
  28. പ്രിയ രാംജി.
    കഥ വായിച്ചു. കാലിക പ്രസക്തമായ വിഷയം.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  29. appachanozhakkal,
    പണത്തിന് പിന്നാലെ പായുമ്പോള്‍ ബോധവും നഷ്ടപ്പെടുന്നു അല്ലെ. പണം മാത്രം എന്ന് വരുന്നിടത്താണ് എല്ലാം തകിടം മറിയുന്നത്.
    നന്ദി അപ്പച്ചാ.

    jyo,
    പ്രശ്നം അതല്ല. എന്തെങ്കിലും സഹായം ചെയ്യുന്നവരെ വരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രവൃത്തികള്‍.
    നന്ദി ജ്യോ.

    sreee,
    സ്നേഹത്തോടെ മാത്രം സേവനത്തിന് തയ്യാറായിരിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക്‌ ചുറ്റും ഉണ്ട്. പക്ഷെ അവരെക്കൂടെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.
    നന്ദി സുഹൃത്തെ.

    K@nn(())raan കണ്ണൂരാന്‍...!,
    മനുഷ്യരുടെ മനോഭാവത്ത്തിലെ വ്യതിയാനങ്ങള്‍.
    നന്ദി കണ്ണൂരാന്‍.

    വേണുഗോപാല്‍ ജീ,
    പലരെയും നന്മയില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ദുഷിപ്പുകള്‍.
    പാവം കുഞ്ഞുവര്ക്കിയെ പാടത്തും വിടില്ലേ ഗോപാല്ജി.
    നന്ദി സുഹൃത്തെ.

    നാമൂസ്,
    ഇത്തരക്കാരുടെ വരവ് വര്ദ്ധിച്ചപ്പോള്‍ രക്തം കൊടുപ്പ് അവസാനിപ്പിച്ച സംഭവം എനിക്കറിയാം.
    നന്ദി നാമൂസ്.

    Echmukutty,
    ചിലപ്പോള്‍ ചില അനുഭവങ്ങള്‍ നമ്മളെ നിരാശരാക്കിയേക്കാം. എല്ലാം അങ്ങിനെ തന്നെ എന്ന് വിചാരിക്കുന്നതില്‍ തെറ്റ്‌ പറ്റുന്നില്ലേ? എന്റെ ചെറുപ്പത്തില്‍ രക്തബന്ധത്തിന് തീവ്രത അനുഭവപ്പെട്ടിരുന്നു, സ്നേഹം ഇഴുകികിടന്നിരുന്നു. ഒരു രക്തബന്ധത്തിനപ്പുറത്തെക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കാലത്തിലേക്കാണ് ഞാന്‍ ഇവിടെ ചിന്തിച്ചത്‌.
    നന്ദി എച്മു ഈ വാക്കുകള്ക്ക്.

    റിയാസ് (മിഴിനീര്ത്തു ള്ളി) ,
    പല പുതുമകളും ചെയ്യലുകളും പലതിനെയും ഇല്ലാതാക്കുന്നു.
    നന്ദി റിയാസ്‌.

    Kalavallabhan,
    അത് തന്നെയാണ് നമ്മുടെ മനോഭാവം.
    നന്ദി സുഹൃത്തെ.

    മഹേഷ്‌ വിജയന്‍,
    മഹേഷിന്റെ തോന്നല്‍ മാത്രം അല്ല. വ്യത്യസ്ഥതയും മാറ്റങ്ങളും അനിവാര്യം തന്നെ. മഹേഷിന്റെ നിര്ദേശങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നു. വായിക്കാന്‍ ഇഷ്ടമില്ലാത്തവരെ കൂടി വായനയിലേക്ക് ആകര്ഷി ക്കുക, ഇവിടെ വായിക്കുന്ന എല്ലാവര്ക്കും (കഥ, കവിത, ലേഖനം, മാറ്റ്‌ എഴുത്തുകള്‍ എല്ലാവരും) വായിക്കാന്‍ തോന്നാതിരിക്കരുത് എന്ന എന്റെ ഒരു തോന്നലാണ് എഴുത്ത്‌ ഇങ്ങിനെ തുടരുന്നതിന് കാരണം എന്ന് തോന്നുന്നു. കഥ എന്ന വിഭാഗം മാത്രം ചിന്തിക്കുമ്പോള്‍ മഹേഷ്‌ പറഞ്ഞിടത്തെക്കാന് സഞ്ചരിക്കേണ്ടത്.
    എന്നാല്‍ കഴിയുന്ന വിധത്തില്‍ ഞാന്‍ ശ്രമിക്കും.
    നന്ദി മഹേഷ്‌.

    മറുപടിഇല്ലാതാക്കൂ
  30. കറുത്ത ഫലിതത്തിന്‍റെ കാന്തിക സ്പര്‍ശത്തോടെ കഥ പറഞ്ഞു പോകുമ്പോള്‍ ഇത് കഥയല്ല സമകാലിക ജീവിതത്തിന്റെ നേര്‍ചിത്രമാണെന്ന് അനുവാചകന്‍ അറിയുന്നു. ഈ കോളത്തില്‍ ചിലര്‍ അഭിപ്രായം പറഞ്ഞപോലെ എല്ലാ ബന്ധങ്ങളും ഇങ്ങിനെയാണെന്നും എല്ലാം സ്വത്തുമായി ബന്ധപ്പെടുത്തിയാണെന്നും പറയാനാവില്ലെന്ന് കഥയില്‍ തന്നെയുണ്ട്. ശരീഫ്‌ എന്നാ കഥാപാത്രം. ഈ ഒറ്റക്കഥാപാത്രത്തെക്കൊണ്ട് ഇവിടെ നന്മയുടെ നാമ്പുകളും ബാക്കിയുണ്ട് എന്ന് പറയുമ്പോള്‍ അത് ഒരു യാഥാര്‍ത്യമാണ് എന്നത്പോലെ തന്നെ, കഥ പറയുന്നയാളുടെ ശുഭാപ്തി പ്രതീക്ഷയും വായനക്കാരനിലേക്ക് അത് പങ്കു വെക്കാനുള്ള സന്മാനസ്സുകൂടിയാണ്. അവിടെയാണ് ഈ പറച്ചില്‍ പൂര്‍ണത പ്രാപിയ്ക്കുന്നത്. അല്ലാതെ ചിലര്‍ പറയുന്ന പോലെ ഒന്നിലും ഒരര്‍ത്ഥവുമില്ല എന്ന് വരികില്‍ എല്ലാവരും suicide point ലേക്ക് മാര്‍ച്ച് ചെയ്യേണ്ടി വരില്ലേ.

    മറുപടിഇല്ലാതാക്കൂ
  31. ഡ്രൈവിംഗ്‌ സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊ.ബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു.

    ഈ പ്രയോഗമാണ് വളരെ ഇഷ്ടമായത് .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  32. രക്തബന്ധം.....
    അർഥശൂന്യമായ,സ്നേഹരാഹിത്യവാചകം.....
    ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  33. രാംജി പാവപ്പെട്ടവരും പണക്കാരും വ്യത്യാസമില്ലാതെ ഒരത്യാവശ്യ ഘട്ടത്തില്‍ ചിന്തിക്കുന്ന ,,പ്രവര്‍ത്തിക്കുന്ന കാര്യം അതേപടി കുറിച്ചിട്ടിരിക്കുന്നു..മനോഹരമായി ഒതുക്കി പറഞ്ഞു.പലര്‍ക്കും വേണ്ടി രക്തം ഒപ്പിക്കാന്‍ നടന്ന പഴയകാലം ഓര്മപ്പെടുത്തി ആ ഷെരീഫ് .
    നാട്ടിലെ പുരോഗമന പാര്‍ട്ടിയിലെ ചുമട്ടു തൊഴിലാളിയുടെ ഭാര്യയ്ക്ക് വേണ്ടി രക്തം കൊടുക്കാന്‍ ഏറണാകുള ജനറല്‍ ആശുപത്രിയില്‍ പോയതും സംഭവം കഴിഞ്ഞു പുറത്തു വന്നപ്പോള്‍ അവരുടെ ബന്ധു ബലം കണ്ടു പരുഷമായി സംസാരിച്ചു പോയതും ഓര്‍ക്കുന്നു..കഥയിലെ ചില പ്രയോഗങ്ങള്‍ സമൂഹത്തിന്റെ നേര്ചിത്രമായി ...ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  34. 1,യുവതലമുറ മുഴുവന്‍ മൊബൈലെടുത്ത്‌ ഫോട്ടൊ കീച്ചുന്ന തിരക്കിലാണ്‌. 2,പറഞ്ഞത്‌ അല്‍പം കൂടിപ്പോയൊ എന്ന്‌ ഷെരീഫിന്‌ തോന്നാതിരുന്നില്ല,3,നാല്‌ കാശിന്‌ വഴിയുള്ളവരാണെന്ന്‌ അറിഞ്ഞാല്‍ അവരുടെ അടി വരെ കുഴിച്ചിട്ടേ സ്വകാര്യക്കാര്‍ രോഗികളെ പേര്‌ വെട്ടി പറഞ്ഞ്‌ വിടു4,മനസ്സിനെ പറിച്ചെടുത്ത്‌ അത്യാഹിതവിഭാഗത്തിന്‌ മുന്നിലെ വിഷാദങ്ങളില്‍ കലര്‍ത്തി....തുടങ്ങിയ പ്രയൊങ്ങൾ, ന്ന്നായിട്ടുണ്ട്.. ഒരു കഥ,അല്ലെങ്കിൽ കവിത എഴുതപ്പെടുമ്പോൾ.വായിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ഗൂഡാർത്ഥം,വായനക്കാരെ ചിന്തിപ്പിക്കുന്നൂ..പക്ഷേ അത്തരത്തിൽ ചിന്തിക്കേണ്ടവർ, ഇന്ന് ഒന്നും വായിക്കുന്നില്ല എന്നതാണ്സത്യം.വായന അന്യം നിന്ന് പോകുന്നോ????? റാംജിക്ക് അഭിനന്ദനങ്ങൾ...ചന്തുനായർ( ആരഭി )

    മറുപടിഇല്ലാതാക്കൂ
  35. പതിവു പോലെ വളരെ നന്നായിത്തന്നെ
    കഥയിലെ ധര്‍മ്മം നിറവേറ്റി..
    എല്ല്ലാത്തിനെയും കാശ് കൊണ്ട്
    അതിജീവിക്കുന്ന ചിലര്‍ക്കു രക്തബന്ധങ്ങള്‍
    പോലും തിരക്കിനിടയില്‍ അലസോരം
    സൃഷ്ടിക്കും..സമൂഹത്തില്‍ സേവന സന്നദ്ധരായ
    കുറേയാളുകളുടെ മാനുഷികത രക്ത്ബന്ദങ്ങളേക്കാള്‍
    ഉയര്‍ന്നു നില്‍ക്കുന്നതും കാണിക്കുന്നു കഥയില്‍..
    കഥയിലെ അവസാന വാചകം തന്നെഎല്ലാം
    വിളിച്ചോതുന്നുണ്ട്..‘രക്തം കൊടുക്കേണ്ട ബുദ്ധിമുട്ടുണ്ടായില്ല..കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കവസരമുണ്ടാക്കാതെ അപ്പന്‍ പോയിക്കിട്ടി’എന്നൊക്കെ ആ കഥാപാത്രം പറയാതെ പറയുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  36. നല്ല കഥ , സ്നേഹ ബന്ധങ്ങളുടെ വില നഷ്ടപ്പെട്ട ഇന്നിന്റെ കഥ

    മറുപടിഇല്ലാതാക്കൂ
  37. പതിവ് പോലെ വ്യക്തതയുള്ള കഥ..കുടുമ്പ ബന്ധങ്ങള്‍ ,അതിലെ പൊള്ളയായ കാഴ്ചകളും..
    റാംജി സാറിന്റെ ക്ളീഷേ കഥ എന്ന് ഞാന്‍ പറയും.

    മറുപടിഇല്ലാതാക്കൂ
  38. ഷമീര്‍ തളിക്കുളം,
    എല്ലായിടത്തും പലതും നഷ്ടപ്പെടുന്നു എന്ന ഒരു തോന്നല്‍.
    നന്ദി ഷമീര്‍.

    moideen angadimugar,
    നന്ദി മാഷെ.

    സിദ്ധീക്ക..,
    വളരെ നന്ദി സിദ്ധീക്ക.

    ~ex-pravasini*,
    എല്ലാം അറിയാമെന്കിലും ഒന്നും പിടിയില്ലാത്ത ഒരു ഭാവം നമുക്ക്‌ ചുറ്റും വന്നു പെട്ടിരിക്കുന്നു.
    നന്ദി സുഹൃത്തെ.

    Villagemaan,
    നന്ദി മാഷെ.

    Salam,
    വളരെ വിശദമായ അഭിപ്രായം അറിയിച്ചതില്‍ ഏറെ സന്തോഷമുണ്ട്. രക്തം കൊടുക്കുകയോ വാങ്ങുകയോ അല്ല കാര്യം. നമുക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളിലെ മനുഷ്യത്വമില്ലായമായും നേരില്ലായ്മയും കാണുമ്പോള്‍ തോന്നുന്ന വേദനയും, സേവനത്തിന് സന്നദ്ധരായവരെ വെറുപ്പിക്കുകയും ചെയ്യുന്ന ചില കാരണങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന പ്രയാസവും.
    വളരെ നന്ദി സലാം ഭായി.

    the man to walk with,
    വഴി മാറിപ്പോകുന്ന മനുഷ്യത്വം.

    നാട്ടുവഴി,
    നന്ദി മാഷെ.

    രമേശ്‌അരൂര്‍,
    പലപ്പോഴും കൊടുക്കാന്‍ ഒരു കൂട്ടരും വാങ്ങാന്‍ ഒരു കൂട്ടരും എന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. അത് തന്നെയാണെന്ന് തോന്നുന്നു നമ്മുടെ സമൂഹത്തിലെ പലതും വേരറ്റു പോകുന്നതെന്നും തോന്നിയിട്ടുണ്ട്.
    നന്ദി മാഷെ.

    ചന്തു നായർ,
    വളരെ വിശദമായി തന്നെ വായിച്ച് വിലയിരുത്തി രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഏറെ സന്തോഷിപ്പിക്കുന്നു. എല്ലാം തിരക്കാണു. ഒന്നിനും ആര്ക്കും സമയം ഇല്ല. സ്വന്തം കാര്യങ്ങള്ക്ക് തന്നെ സമയം തികയാതായിരിക്കുന്നു. എങ്ങിനെയും ഓടിനടന്ന് എന്ത് ചെയ്തും പണം ഉണ്ടാക്കണം. സ്വന്തം സുഖം മാത്രം അതിന്റെ അങ്ങേത്തിക്കണം എന്ന ചിന്തയില്‍ വായിക്കാന്‍ പോയിട്ട് ഒന്നിനും നേരമില്ല.
    നന്ദി മാഷെ.

    Muneer N.P,
    സ്വന്തം മരണമൊഴിച്ച് മറ്റെല്ലാ മരണവും ആശ്വാസമാക്കുന്ന ഒരു തരം മനുഷ്യര്‍. മനുഷ്യത്വം മരവിക്കുന്ന പലരും പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതുമ്പോഴും അവന്‌ ചുറ്റും മരണം കറങ്ങുന്നുന്ടെന്നത് ഓര്ക്കുന്നത് നന്നായിരിക്കും. വിഷമിപ്പിക്കുന്ന പല കാഴ്ച്ചകള്ക്കിടയിലൂടെയും കാലം കുതിക്കുന്നു.
    നന്ദി മുനീര്‍.

    ismail chemmad,
    നന്ദി ഇസ്മൈല്‍.

    മറുപടിഇല്ലാതാക്കൂ
  39. രക്തബന്ധത്തെക്കുറിച്ച് ഒരു വശം മാത്രമെഴുതിയ അഭിപ്രായം ശരിയായില്ലെന്നു തോന്നി, പെട്ടെന്ന് ചില മുഖങ്ങൾ മനസ്സിലുയർന്നു. അതുകൊണ്ട് എല്ലാം സംഭവിയ്ക്കാൻ സാധ്യതയുള്ള ഈ പ്രപഞ്ചത്തിൽ തീർത്തൊരു അഭിപ്രായം പറയാൻ ഞാനാരുമല്ലല്ലോ എന്നും ഓർത്തു.

    കഥകൾ കൂടുതൽ ഉഷാറായി തിളങ്ങട്ടെ....പുതിയ വിഷയങ്ങൾ, പുതിയ രീതി, പുതിയ ഭാവുകത്വം എല്ലാം കടന്നു വരട്ടെ...
    അഭിനന്ദനങ്ങൾ രാംജി.

    മറുപടിഇല്ലാതാക്കൂ
  40. "രക്തം വേണ്ടിവന്നില്ല ഷെരീഫ്‌. അതിന്‌ മുന്‍പ്‌ അപ്പന്‍ പോയി."

    ഈ വരികള്‍ ......പറയുമ്പോള്‍ അയാളുടെ മനസ്സിന്റെ കോണില്‍ ഒരിറ്റു സ്നേഹത്തിന്റെ കണിക പോലും ഉണ്ടായില്ല.....അല്ലേ??

    തനിക്കും ഈ ഗതി വരില്ലാന്നു അയള്‍ ഓര്‍ത്തുകാനുമോ എന്തോ???

    നന്നായി പോസ്റ്റ്....

    മറുപടിഇല്ലാതാക്കൂ
  41. നല്ല കഥ അങ്കിള്‍ , എനിക്ക് ഒരു പാട് ഇഷ്ടായി .

    മറുപടിഇല്ലാതാക്കൂ
  42. രക്തബന്ധത്തിലൊന്നും ഒരു കാര്യ്‌വുമില്ല എന്ന് ഈ കഥ ഓർമിപ്പിക്കുന്നു. ഷെരീഫിനെപ്പോലുള്ളവർ ഇനിയുമുണ്ടിവിടെ എന്ന് രാംജി പറഞ്ഞതിലാണെന്റെ സ്ന്തോഷം. ആ തൊഴിലാളികളിൽ ഭൂമിയുടെ പച്ചയുള്ളതും, നന്നായി കഥ.

    മറുപടിഇല്ലാതാക്കൂ
  43. രക്തം കൊടുക്കാന്‍ പോവുമ്പോഴെല്ലാം ശ്രദ്ധിക്കാറുണ്ട് അവരുടെ ബന്ധു ബലം . പ്രത്യേകിച്ചും എറണാകുളത്തെ IMA ബ്ലഡ്‌ ബാങ്കില്‍ നമുക്ക് ആവശ്യമുള്ള രക്തം അവര്‍ തരും പക്ഷെ പകരം വേറെ ഏതെങ്കിലും ബ്ലഡ്‌ ഗ്രൂപ്പ്‌ തിരിച്ചു കൊടുക്കണം .എന്നാല്‍ അതിനു പോലും ബന്ധുക്കള്‍ ‍ ആളെ അന്വേഷിച്ചു നടക്കും.ഇത് വെറും കഥയല്ല രംജി.

    മറുപടിഇല്ലാതാക്കൂ
  44. ബോധം ഇല്ലാതിരുന്നത് കൊണ്ടാണ് പ്രൈവറ്റ് ആശുപത്രിയില്‍
    കൊണ്ടു പോയത് .ബോധം ഉണ്ടായിരുന്നെങ്കില്‍ കുഞ്ഞു വര്കി
    സമ്മതിക്കില്ലായിരുന്നു..

    അതും ആര്‍ക്കു വേണ്ടി ചിന്തിച്ചു ?..ഈ രക്തം കൊടുക്കാത്ത രക്ത ബന്തക്കാര്‍ക്ക് വേണ്ടി ..

    എന്‍റെ ഭാര്യ പിതാവിന്റെ ഒപെരഷന് ഇത് പോലെ ആശുപത്ര്യില്‍
    രക്തം പകരം കൊടുക്കേണ്ടി വന്നു. നാട്ടില്‍ ഒരു സുഹൃത്തിനെ വിളിച്ചു
    പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ നാല് പേരെ കൊണ്ടു വന്നു. യുവാക്കള്‍. അവര്‍ക്ക് പോകുമ്പോള്‍ കുറച്ചു രൂപ കൊടുക്കാന്‍ ഞാന്‍ വിളിച്ചു പറഞ്ഞു അപ്പോള്‍ അവരെ കൊണ്ടു വന്ന പയ്യന്‍ പറഞ്ഞു. കോളേജ് കുട്ടികള്‍ ആണ്.
    ക്ലാസ്സ്‌ ഉണ്ട്. ഇനി ഊണ് കഴിക്കാന്‍ ക്ലാസിനു മുമ്പ് സമയം കിട്ടില്ല. ഇവിടുത്തെ കാന്റീനില്‍ നിന്നു എന്തെങ്കിലും കഴിച്ചാല്‍ മതി എന്ന്..ചെത്ത് പിള്ളാരല്ലേ അവര്‍
    ആരും ബൈകിനു പെട്രോള്‍ അടിക്കണം എന്നോ ഗള്‍ഫ്‌ കാരന്റെ ഭാര്യ അല്ലെ kurachu ഇങ്ങു വാങ്ങിക്കോ എന്നും പറഞ്ഞില്ല. (എന്‍റെ കൂട്ടുകാരനെ അവര്‍ക്ക്
    നേരിട്ട് പരിചയവും ഇല്ല). നന്മ ഇപ്പോളും ഉണ്ട്. നാം പലപ്പോഴും തിരിച്ചു അറിയുന്നില്ല എന്ന് മാത്രം. ഇത് പോലെ അതിനെ ചൂഷണം ചെയ്യുന്ന "നല്ല ബന്ധുക്കളും " കുറവ് അല്ല..

    അഭിനന്ദനം രാംജി..

    മറുപടിഇല്ലാതാക്കൂ
  45. ബൈക്കിലെ മീന്‍ വില്‍പന പോലെ അംബാസിഡറിലെ കുഞ്ഞുവര്‍ക്കിയുടെ ഷര്‍ട്ടിടാത്ത ഡ്രൈവിങ്ങാണ്‌ കാറിന്റെ തരം താഴലിന്‌ കാരണമെന്ന്‌ ചിലരൊക്കെ കുശുമ്പ്‌ പറഞ്ഞു...

    [ഒരു ഹാസ്യം]

    പിന്നെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഇതൊരുപാട് അകലേയ്ക്ക് നടത്തിച്ചു.

    ആഖ്യാനം അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു.

    [ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, യുവജനപ്രസ്ഥാനങ്ങള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍, ഇന്നവ ശോഷിച്ച് പൊയിരിക്കുന്നു നാട്ടിന്‍പുറങ്ങളില്‍. അല്ലെങ്കില്‍ വെറും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊടിപിടിക്കാന്‍ മാത്രവും. നാട്ടില്‍ പണ്ടും ബദ്ധശത്രുത ഉണ്ടായിരുന്നു, പക്ഷെ ആപത്തില്‍ പാര്‍ട്ടിയോ മതമോ നോക്കാതെ ഒറ്റക്കെട്ടായ് നിന്ന തലമുറ നമുക്കന്യമായ് എന്ന് വേദനയോടെ ഓര്‍മ്മിപ്പിച്ചു ആ ക്ലബിന്റെ പരാമര്‍ശം. കഥയ്ക്കൊരു ഓഫ് ടോക്കാണിതേ..]

    വര ആരാ??
    RJ എന്ന് കാണുന്നു, റാംജിജി തന്നെയോ?
    വളരെ നന്നായിട്ടുണ്ട്, മറ്റു പോസ്റ്റുകളിലും ശ്രദ്ധിച്ചിരുന്നു. നന്ദു | naNdu | നന്ദു പറഞ്ഞ പോലെ ഒരു “നമ്പൂതിരിത്തം”

    മറുപടിഇല്ലാതാക്കൂ
  46. തനിക്കു ചുറ്റുമുള്ള സമൂഹത്തെ നന്നായി വീക്ഷിക്കുന്ന ഒരാളില്‍ നിന്ന് മാത്രം വരുന്ന ഒരു കഥ. ആ ക്ലബും ഷെരീഫും ഒത്തിരി ഇഷ്ടപ്പെട്ടു റാംജി. ഇവിടെ സല്‍മാനിയ ഹോസ്പിറ്റലില്‍ എന്റെയൊരു സുഹൃത്തിന് രക്തം വേണ്ടിവന്നപ്പോള്‍ രാത്രി രണ്ടരമണിക്ക് ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാരെ ഓര്‍ത്തു. കുഞ്ഞുവര്‍ക്കിമാര്‍ അധികരിച്ച് വരുന്നു. ഒട്ടും അതിശയോക്തിയില്ലാത്ത പാത്രസൃഷ്ടി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  47. നല്ല കഥ, കാലിക പ്രസക്തിയുള്ള വിഷയം.കാലം ചെല്ലുന്തോറും മനുഷ്യൻ തന്നിലേക്ക് തന്നെ ചുരുങ്ങികൊണ്ടിരിക്കുന്നു. അല്ലെങ്കിൽ സമൂഹം അവനെ അങ്ങനെയാക്കിമാറ്റുന്നു. എല്ലാത്തിനും പിന്നിലെ കാരണക്കാരൻ പണമാണ്. പണമില്ലാതെ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ തത്വശാസ്ത്രങ്ങൾ ഓരോന്നായി ഉപേക്ഷിക്കാൻ തുടങ്ങും. ഇല്ലെങ്കിൽ ഈ ലോകം നിങ്ങളെ ഒരു ഭ്രാന്തനായി നോക്കി ചിരിക്കാൻ തുടങ്ങും...

    മറുപടിഇല്ലാതാക്കൂ
  48. പണം കൊടുത്താൽ എന്തും കിട്ടുമെന്ന ധാരണയാണ് ചിലർക്കു്. ഇല്ലെന്നു മനസ്സിലാവുമ്പോഴേക്കും വൈകിയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  49. junaith,
    നല്ല വാക്കുകള്ക്ക്് നന്ദി ജുനൈത്.

    Echmukutty,
    മറക്കാന്‍ കഴിയാത്ത കഠിനമായ ഓര്മ്മ്കള്‍ എപ്പോഴും ഒരു തേങ്ങലായി നിലനില്ക്കും .
    നന്ദി എച്മു.

    റാണിപ്രിയ,
    അന്യന് സംഭവിക്കുന്നതു നാളെ തന്നിലെക്കും കടന്നുവരുമെന്ന് ചിന്തിക്കാന്‍ കഴിയാത്ത ഓട്ടമാണ്.
    നന്ദി രാണിപ്രിയ.

    നേന സിദ്ധീഖ്,
    വായനക്ക് നന്ദി നേനക്കുട്ടി.

    ശ്രീനാഥന്‍,
    തട്ടിയും മുട്ടിയും ഇപ്പോഴും പലതും അവശേഷിക്കുന്നുണ്ട്. സ്നേഹം മാത്രമാണ് ഇപ്പോഴത്തെ ആകെയുള്ള ഒരു ബന്ധം. അവിടെ രക്തമോ ജാതിയോ മതമോ കൂട്ടുകാരോ ഒന്നും പ്രശനമാകുന്നില്ല.
    നന്ദി മാഷേ വിലയിരുത്തലിന്.

    AFRICAN MALLU,
    ഇത് സാധാരണ നടക്കുന്നതാണ്. സഹായത്തിന് തയ്യാറുള്ളവരെ വരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ചില സംഭവങ്ങള്‍.
    നന്ദി സുഹൃത്തെ.

    mini//മിനി,
    നന്ദി ടീച്ചര്‍.

    ente lokam,
    കുഞ്ഞുവര്ക്കി ചെയ്തിരുന്നത് പോലെ ചെറുതായി പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതെ മേലനങ്ങാതെ എല്ലാം വേണം എന്നതില്‍ എത്തിയിരിക്കുകയല്ലേ നാം. അഞ്ച് മിനിറ്റ്‌ പോലും മേലനങ്ങാതെ കാര്യം നടക്കാന്‍, എന്ത് കൊടുത്താലും അത് സാധിച്ചു കഴിഞ്ഞ്‌ നമ്മള്‍ ഇറങ്ങിനിന്നു ഘോരം ഒച്ചയെടുക്കും.
    വിശദമായ വായനക്ക് നന്ദി വിന്സെന്റ്.


    നിശാസുരഭി,
    വായനക്ക് സൌന്ദര്യം വര്ദ്ധി്പ്പിക്കാന്‍ ചില പോടികൈകളൊക്കെ പരീക്ഷിച്ചതാണ്.
    ഇന്നും പല സ്ഥലത്തും ക്ലബുകള്‍ നല്ല രീതിയില്‍ പ്രവര്ത്തി്ക്കുന്നുണ്ട്. അവിടെ ജീവകാരുണ്യപ്രവര്ത്ത്തനങ്ങള്‍ കുറഞ്ഞിരിക്കുന്നു എന്നത് നേര്. അതിന് പല കാരണങ്ങളും കാണാം. എന്നാലും ഒരു ഗ്രാമത്തിന്റെ ജീവനാണ് ഇപ്പോഴും.
    എല്ലാ കഥകള്ക്കും ഞാന്‍ തന്നെയാണ് വരച്ചിരിക്കുന്നത്.
    സന്തോഷമുണ്ട് നല്ല വാക്കുകള്ക്ക് സുഹൃത്തെ.

    ajith,
    അതെ. നമുക്ക്‌ ചുറ്റും നാം കണ്ടുകൊണ്ടിരിക്കുന്നത്.
    ഇനിയും നന്മകള്‍ കൈമോശം വരാത്ത മനസുകള്‍ ധാരാളം നമുക്കിടയിലുണ്ട്.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  50. അപ്പൻ പോയി..
    അപ്പൻnറ്റെ ഭാഗ്യം.
    നാളെ ഏവരേയും കാത്തിരിക്കുന്ന ഭാഗ്യം!
    കഥ നന്നായി. അവസാനത്തെ നിറുത്തലിൽ കഥയുടെ സൌന്ദര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  51. കഥ നല്ലത് തന്നെ. ഇതേ വിഷയം തന്നെ ഇന്നലെയും ഒരു ബ്ലോഗില്‍ വായിച്ചു.

    മറുപടിഇല്ലാതാക്കൂ
  52. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  53. നഷ്ട്ടപ്പെടുന്ന രക്തബന്ധങ്ങളുടെ കഥ വളരെ ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു...

    പകിട്ടുള്ള ജോലിയും,അതിനൊത്ത ബന്ധുക്കളൂമുള്ള എന്റെ റിലേറ്റിവിന് ഡയാലിസ് നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ...
    ഒരു കരൾ ദാനം ചെയ്യാൻ വിസമ്മതിച്ച സ്വന്തക്കാർക്ക് പകരം ലക്ഷങ്ങൾ മുടക്കി തമിഴ്നാട്ടിൽ നിന്നും ഒരുവനെ കൊണ്ട് വന്ന് ടെസ്റ്റ് കൾ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ...!


    ഈ കാലഘട്ടത്തിലെ നമ്മുടെയും സ്ഥിതിഗതികൾ ഇതൊക്കെ തന്നെയല്ലേ എന്നോർക്കുമ്പോൾ സ്വയം ഒരു പുച്ഛം തോന്നുന്നു...!

    മറുപടിഇല്ലാതാക്കൂ
  54. പ്രസ്ക്തമായ പ്രമേയം
    അതിനകത്ത് കാലികപ്രാധാന്യമുള്ള മറ്റു വിഷയങ്ങൾ
    നന്നായിട്ടുണ്ട് റാംജിയേട്ടാ.

    മറുപടിഇല്ലാതാക്കൂ
  55. വളരെ നന്നായിരിക്കുന്നു.രക്തബന്ധങ്ങളുടെ കഥ രക്തം അനിവാര്യമായ ഒരു സാഹചര്യത്തെ അടിസ്ഥാനമാക്കി തന്നെ പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  56. വളരെ നന്നായി എഴുതി...നല്ലകഥ,നല്ല അവതരണം. ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  57. സമൂഹത്തിന്റെ ഒരു നേര്ചിത്രം.
    സൂക്ഷിച്ചു കൊള്ളൂ നാമെല്ലാം ഇവിടെത്തന്നെയാണ് ജീവിച്ചു മരിക്കുവാന്‍ പോകുന്നത്.
    പ്രിയ രാംജിക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  58. രക്തബന്ധങ്ങളുടെ കഥ വളരെനന്നായി അവതരിപ്പിച്ചിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  59. ഡ്രൈവിംഗ്‌ സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു
    വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു ഇന്നത്തെ അവസ്ഥ
    അതുതന്നെ വേണ്ടപെട്ടവര്‍ക്ക്‌ രക്തം കൊടുക്കുമ്പോഴും ..........

    മനോഹരം !!!!

    മറുപടിഇല്ലാതാക്കൂ
  60. കഥ നന്നായിട്ടുണ്ട് ...എല്ലാ ഭാവുകങ്ങളും ...!!!

    മറുപടിഇല്ലാതാക്കൂ
  61. ഒറ്റപ്പെട്ടവരും നിരാലംബരും തിരസ്ക്കരിക്കപ്പെട്ടവരും
    അവരുടെവേദനകളും വിഷയമാക്കികൊണ്ടുള്ള കഥയെഴുത്തിന് ഒരു പ്രണാമം.
    വീണ്ടുവിചാരം ഉണ്ടാക്കുന്ന പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ
  62. mone "banthamenna vaakkinentharttham" ee gaanam enthartthavatthaanu alle?
    katha valare ishtappettu.

    മറുപടിഇല്ലാതാക്കൂ
  63. വളരെ നന്നായി എഴുതി .
    ഇന്നത്തെ മക്കള്‍ക്ക്‌ ചോരയല്ല പച്ചവെള്ളമാണ് സിരകളില്‍ ഒഴുകുന്നത്‌!

    മറുപടിഇല്ലാതാക്കൂ
  64. ഏതോ ഷെരിഫ് {പണത്തിനു വേണ്ടി ആണെങ്കില്യും} കാണിച്ച ആ ഒരു mentality സ്വന്തം മകന് തോന്നിയില്ലല്ലോ, കഷ്ട്ടം

    കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു, കഥയില്‍ അല്പം ഹസ്യമൊക്കെ ഉണ്ടായിരുന്നു, പിന്നെ സ്വോകര്യ ആശുപത്രികളെ കുറിച്ചുള്ള ആക്ഷപവും നന്നായി

    മറുപടിഇല്ലാതാക്കൂ
  65. sreekumar,
    അതെ. അത്തരം ചുരുങ്ങലിനിടക്ക് നമുക്ക്‌ പലതും ഉള്ക്കൊള്ളാന്‍ കഴിയാതെ വരുന്നില്ലേ? അല്ലെങ്കില്‍ മനസ്സിലാകാത്ത നഷ്ടങ്ങള്‍ മറ്റുള്ളവര്ക്ക് കാണാന്‍ കഴിയുന്നു. ഈ നഷ്ടങ്ങള്‍ കാണുന്നവരില്‍ ഇത്തരം ചുരുങ്ങലുകള്‍ സംഭവിക്കുന്നില്ലേ എന്ന ആശങ്ക. ആകെ കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥ.
    നന്ദി ശ്രീ കുമാര്‍ നല്ല വായനക്ക്.

    Typist | എഴുത്തുകാരി,
    എല്ലാം വൈകി മനസ്സിലാക്കുന്ന ഒരു നിലയില്‍ എത്തി നമ്മള്‍ അല്ലെ ചേച്ചി.
    വളരെ നന്ദി.

    മുകിൽ,
    നന്ദി മുകില്‍.

    ആളവന്താുന്‍,
    നന്ദി സുഹൃത്തെ.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    BILATTHIPATTANAM,
    എന്തൊക്കെ ആയിത്തീര്ന്നിരിക്കുന്നു എന്ന് മനസ്സിലാകാത്ത അവസ്ഥ.
    നന്ദി മുരളിയേട്ടാ.

    nikukechery.
    നന്ദി സുഹൃത്തെ.

    ഹാഷിക്ക്,
    നന്ദി ഹാഷിക്‌.

    പ്രഭന്‍ ക്യഷ്ണന്‍,
    നന്ദി സുഹൃത്തെ.

    റോസാപ്പൂക്കള്‍,
    നന്ദി റോസ്.

    Jishad Cronic,
    നന്ദി ജിഷാദ്.

    Naushu,
    നന്ദി സുഹൃത്തെ.

    ramanika,
    കാണുമ്പോള്‍ പ്രയാസം തോന്നുന്ന ചില പ്രവൃത്തികള്‍.
    നന്ദി സുഹൃത്തെ.

    ഒരു മഞ്ഞു തുള്ളി,
    നന്ദി മഞ്ഞുതുള്ളി.

    മറുപടിഇല്ലാതാക്കൂ
  66. രകതബന്ധത്തിന് എന്തു വിലയാണിന്നുള്ളത്, പണത്തിനു വേണ്ടിയാണെങ്കില്‍ പോലും ഷെറിഫിനും കൂട്ടുകാര്‍ക്കും ഉള്ള മനസാക്ഷി പോലും മക്കള്‍ക്കില്ലാതെ പോയല്ലോ...സമാനമായ ഒരു കവിത ,പാവപ്പെട്ടവന്റെ ബ്ലോഗിലും കണ്ടു.

    മറുപടിഇല്ലാതാക്കൂ
  67. നല്ല കഥ റാംജി.

    മനുഷ്യകുലം മുഴുവൻ നല്ല അഭിനേതാക്കളായി മാറിയിരിക്കുന്നു! ഞാനും നിങ്ങളു ഉൾപ്പടെ!
    അതിനിടയിൽ നന്മയുടെ ചില പച്ചത്തുരുത്തുകൾ.... നമ്മൾ അവയെ കഴിയുന്നത്ര ചൂഷണം ചെയ്യുന്നു!

    മറുപടിഇല്ലാതാക്കൂ
  68. Sukanya,
    നല്ല വാക്കുകള്ക്ക്
    നന്ദി സുകന്യ.

    വിജയലക്ഷ്മി,
    നന്ദി ചേച്ചി.

    ഇസ്മായില്‍ കുറുമ്പടി (തണല്‍),
    നന്ദി ഇസ്മായില്‍.

    അനീസ,
    പണത്തിനു വേണ്ടിയല്ല അവര്‍ രക്തം കൊടുക്കാന്‍ തയ്യാറായത്‌. അത്തരം സേവങ്ങള്‍ ഇപ്പോഴും തുടരുന്ന നമ്മുടെ ഗ്രാമങ്ങളിലെ ക്ലബുകള്‍ പച്ചപ്പായി തുടരുന്നു.
    ഹാസ്യമല്ല. നാം കാണുന്ന കാഴ്ചകള്‍.
    നന്ദി അനീസ.

    കുഞ്ഞൂസ് (Kunjuss),
    ഷെരിഫ് സെക്രട്ടറി ആയിട്ടുള്ള ക്ലബിന്റെ സേവന പ്രവര്ത്തനങ്ങളില്‍ പെട്ടതാണ് രക്തദാനം. അതിന് പണമൊന്നും വാങ്ങിക്കില്ല. അത്തരം നല്ലവരെ വരെ അകറ്റുന്ന പ്രവൃത്തികള്‍ ചുറ്റം നിന്ന് സംഭവിക്കുന്നു. പാവപ്പെട്ടവന്റെ കവിത വായിച്ചിരുന്നു. രണ്ടിലും കുറെ സാമ്യങ്ങള്‍ തോന്നി.
    നന്ദി കുഞ്ഞൂസ്.

    jayanEvoor,
    “നമ്മൾ അവയെ കഴിയുന്നത്ര ചൂഷണം ചെയ്യുന്നു” എന്നിടത്ത് ഇത്തരം പച്ചപ്പുകളും മുരടിക്കുന്നു എന്ന ആശങ്കയാണ് ഈ കഥ.
    നന്ദി ഡോക്ടര്‍.

    മറുപടിഇല്ലാതാക്കൂ
  69. വളരെ നല്ല പോസ്റ്റ്...നന്നായി എഴുതി രാംജി..ഇന്നത്തെ കാലത്ത് നൊന്തു പെറ്റഅമ്മയ്ക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കാത്ത കൂട്ടരാണ്..മക്കളാണ് ഉള്ളത് അല്ലെ..പിന്നെയാ ചോര കൊടുക്കാന്‍ നില്‍കുന്നത്..എന്തും പണം കൊടുത്താല്‍ കിട്ടുന്ന കാലം പക്ഷെ ..ബന്തങ്ങളുടെ കെട്ടുറപ്പ് അത് കിട്ടില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  70. angine paranju kodukku ramji...
    karyangal vruddasadanavum kadannu munnottu pokukayanu.
    atuttha thalamura ethinekkalum svaarttharakillennu aru kandu!
    abinandanangal...

    മറുപടിഇല്ലാതാക്കൂ
  71. സ്വന്തം മക്കള്‍ക്കില്ലാത്ത ബേജാറ് മറ്റുള്ളവര്‍ക്കെന്തിനാ എന്ന് നമുക്ക് ചോദിക്കാം... പക്ഷേ 'വലിയ' നിലയിലെത്തുന്ന മക്കള്‍ മറന്നുപോവുന്ന പലതും മനുഷ്യത്വം ഇനിയും നശിച്ചിട്ടില്ലാത്ത സമൂഹത്തില്‍ ബാക്കിയുണ്ട് എന്ന് കഥ ഓര്‍മ്മിപ്പിക്കുന്നു... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  72. പറയാതെ വയ്യ . എഴുത്തിന്റെ സ്വാഭാവികതയും മാഹാത്മ്യവും കൊണ്ട് സംഭവങ്ങളും കഥാപാത്രങ്ങളും രംഗങ്ങളും കണ്മുന്നില്‍ തെളിയുന്നു .പ്രമേയത്തിന്റെ തീഷ്ണത സമൂഹ മനസ്സാക്ഷിയുടെ നേരെ നീതിയുടെ കൂരമ്പുകളായി തുളച്ചുകയറുന്നു. റാംജിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍കൂടി.

    മറുപടിഇല്ലാതാക്കൂ
  73. റാംജിജീ നന്നായ് പറഞ്ഞു താങ്കള്‍,നല്ല ഒഴുക്കോടെ.ഒരു വരി പോലും ഇതില്‍ അധികമില്ല.അഭിനന്ദനങ്ങള്‍.

    രക്തം കൊണ്ട് കെട്ടിടുന്ന പോലെ മറ്റൊന്നില്ല എന്നാണു.പക്ഷേ അതിപ്പൊ വെറും പഴമൊഴി.

    മറുപടിഇല്ലാതാക്കൂ
  74. നമ്മുടെ സമൂഹത്തിന്റെ ഒരു നേര്‍ചിത്രം തന്നെയാണിക്കഥ.

    പഠിച്ചിരുന്ന കാലത്ത്‌ രക്തധാനത്തിനു പോയിരുന്നത് ഓര്‍മ്മ വരുന്നു. വളരെ കോമണായ ഓ പോസിറ്റിവ് ഗ്രൂപ്പിന് പോലും സ്വന്തം രക്തം നോക്കാതെ ക്ലബ്ബുകളെ-വിദ്യാലയങ്ങളെ ആശ്രയിക്കുന്നത് കണ്ടപ്പോള്‍ അന്ന് മടുപ്പ്‌ തോന്നിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  75. അഭിനന്ദനങ്ങള്‍..
    Nice Story....

    മറുപടിഇല്ലാതാക്കൂ
  76. ഹാക്കര്‍,
    സന്ദര്ശിനത്തിനും അഭിപ്രായത്തിനും നന്ദി ഹാക്കര്‍.
    കാണാം.

    \ആചാര്യന്‍,
    പണം കൊടുത്താല്‍ എന്തും നേടാമെന്നും അതിനു വേണ്ടി എന്തും ചെയ്യാമെന്നും ആയിക്കഴിഞ്ഞിരിക്കുന്ന മനുഷ്യര്‍,
    നന്ദി ഇംതിയാസ്‌.

    pushpamgad,
    നന്ദി സുഹൃത്തെ.

    thalayambalath,
    മനുഷ്യന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ അലകള്‍ അങ്ങിങ്ങ് ഇപ്പോഴും തുടരുന്നതിനെ കാണാതിരിക്കാന്‍ കഴിയില്ല.
    നന്ദു സുഹൃത്തെ.

    മുല്ല,
    പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അല്പം ആശ്വാസത്തിന്റെ നീരൊഴുക്ക്‌ അങ്ങിങ്ങ് കാണുമ്പോള്‍ ചെറിയൊരു കുളിര്മ്മ.
    നന്ദി മുല്ല.

    തെച്ചിക്കോടന്‍,
    അതെ. അത്തരം മടുപ്പുകളിലെക്ക് അല്പം നന്മ അവശേസ്ഷിക്കുന്നവരെ കൂടി തള്ളിവിട്ടുന്ന സംഭാവങ്ങാളാണ് പ്രയാസം ഉണ്ടാക്കുന്നത്.
    നന്ദി സുഹൃത്തെ.

    ഗിനി,
    നന്ദി ഗിനി.

    മറുപടിഇല്ലാതാക്കൂ
  77. മാഷേ കഥ വായിച്ചപ്പോള്‍ വല്ലാതെ വേദനിച്ചു പോയി കാശിനോടുള്ള അമിത ഭ്രമം മനുഷ്യനില്‍ സ്നേഹമെന്ന വികാരത്തെ എടുത്ത്‌ കളയുമെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.സ്വന്തം പിതാവ് മരണപെട്ടാലും തന്‍റെ രക്തം കൊടുക്കാന്‍ സമ്മതമല്ലാത്ത മകനേക്കാളും എത്രയോ ഭേദം തെരുവില്‍ കഴിയുന്നവരും, പാവങ്ങളും.കാശ് കൊടുത്ത് എന്തും വാങ്ങാന്‍ കിട്ടുന്ന കാലം.
    മാഷിന്റെ കഥക്ക് എന്‍റെ ബ്ലോഗ്‌ വായനയില്‍ വായിച്ച നല്ല കഥകളുടെ കൂട്ടത്തില് ഒരൊപ്പ്

    മറുപടിഇല്ലാതാക്കൂ
  78. വളരെ നന്നായി പറഞ്ഞു കഥ.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  79. നാഗരിക മനുഷ്യന്‍ എങ്ങനെ ശൂന്യതയിലേക്ക് തിരിച്ചു സഞ്ചരിക്കുന്നു എന്നതിന്‍റെ ആവിഷ്ക്കാരം കഥ തരുന്നു.
    രക്ത ബന്ധങ്ങള്‍ കേവലം ഭൗതിക വ്യവഹാരങ്ങളില്‍ ചുരുങ്ങിപ്പോകുന്ന ദുസ്ഥിതിയെ സരളമായി അവതരിപ്പിക്കാന്‍ റാംജി ശ്രമിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  80. അപൂര്‍വ്വ ഗ്രൂപ്പല്ലാത്ത രക്തത്തിനായ് പോകുന്ന സ്വന്തക്കാരുമുണ്ട് റാംജീ ...

    മറുപടിഇല്ലാതാക്കൂ
  81. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിവരണം. ഇന്നും നമ്മുക്കിടയിൽ, രക്തദാനത്തെ കുറിച്ച്‌ പലവിധ മിഥ്യാധാരണകൾ വെച്ചു പുലർത്തുന്നവരുണ്ട്‌ എന്നതു ഖേദകരമായ ഒരു കാര്യമാണ്‌.

    ബ്ലോഗേർസിനിടയിൽ ഇതു സംബന്ധിച്ച്‌ ഒരു കൂട്ടായ്മ ഉണ്ടാവുന്നത്‌ നല്ലതല്ലേ?

    പ്രോഫെയിലിൽ, ബ്ലഡ്‌ ഗ്രൂപ്‌ കൂടി എഴുതുന്നതിനെ കുറിച്ച്‌ എന്താണഭിപ്രായം?

    മറുപടിഇല്ലാതാക്കൂ
  82. ഒരു സ്ഥിരം പാറ്റെണ്‍ ആണെങ്കിലും സരസമായി വായിച്ചു പോകാന്‍ പറ്റി. ആശംസകള്‍.

    എബി നെഗറ്റീവ് 'കഥകള്‍' വായിക്കുമ്പോള്‍ ചെറിയൊരു പേടി ഇല്ലാതില്ല. എന്റെ വെക്കേഷനുകളില്‍ ഒരു സ്ഥിരം കലാപരിപാടിയാണ് രക്തദാനം. നാട്ടിലെത്തിയാല്‍ എബി നെഗറ്റീവ് അന്വേഷിച്ചു ആരെങ്കിലും വന്നിരിക്കും. ബ്ലോഗില്‍ ഇതൊരറിയിപ്പാവട്ടെ. അത്യാവശ്യം വന്നാല്‍ ഒരു മെയില്‍ ഇട്ടാല്‍ മതി.

    മറുപടിഇല്ലാതാക്കൂ
  83. നല്ലൊരു വായനാനുഭവം !

    തുടരുക..

    മറുപടിഇല്ലാതാക്കൂ
  84. ബന്ധങ്ങളിലെ തകര്‍ച്ചയും സ്വാര്‍ത്വ താല്‍പ്പര്യങ്ങളും മനുഷ്യരെ മ്രഗങ്ങളേക്കളും തരം താഴ്ത്തുന്നു.
    നല്ല ആശയം!
    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  85. അപകട കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തുന്നവര്‍,
    രക്ത ബന്ധത്തെ മറക്കുന്നവര്‍,
    ജീവിതത്തില്‍ അഭിനയിക്കുന്നവര്‍,
    കുറെ കാര്യങ്ങള്‍ പറഞ്ഞു വെച്ചിട്ടുണ്ട് ഈ മനോഹരമായ കഥയില്‍.
    നല്ലൊരു വായന ഒരുക്കിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  86. റാംജി ..ഇത് വായിച്ചപോള്‍ രക്തദാനം തന്നെ ആണ് മനസ്സില്‍ തോന്നിയത് .കാരണം നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പ്‌ ആയി ജനിച്ചവര്‍ക്ക് ഇത് വായിക്കുമ്പോള്‍ ഒരു പേടി തന്നെ തോന്നും ..ഞാനും അതില്‍ പെടും . .എനിക്ക് രക്തം ആവശ്യം വന്നാല്‍ ഇതുപോലെ ആരെ എങ്കിലും നോക്കി പോകണം കേട്ടോ ...

    കഥ എന്നും പോലെ നന്നായി ..

    മറുപടിഇല്ലാതാക്കൂ
  87. ‘പണത്തിനു മീതെ പരുന്തും പറക്കില്ലെന്നല്ലെ..’ അങ്ങനെ ചിന്തിക്കുന്ന ജനത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു... ജനസേവനം നടത്തുന്നവർ,അർഹതയുള്ളവർക്കു കൊടുക്കാതെ ഈ പണക്കാർ തന്നെ തട്ടിപ്പറിച്ചെടുക്കുന്നു. കഥ നന്നായിരിക്കുന്നു റാംജി. ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  88. എന്തൊരു ജന്മങ്ങള്‍ ....!

    നന്നായി പറഞ്ഞു ഈ കഥ ....

    മറുപടിഇല്ലാതാക്കൂ
  89. ഈ പോസ്റ്റ് ഇപ്പൊളാണ് വായിക്കാൻ കഴിഞ്ഞതു.വളരെ ആത്മാർതമായ എഴുത്തിനു അഭിനന്ദനങ്ങൾ .

    പിന്നെ ഒരുകാര്യം ഓർമ്മപെടുത്തട്ടെ ഒരു വീട്ടിൽ എല്ലാ‍വരുറ്റെയും ഒരു ഇനത്തിൽ ഉള്ള രക്തം ആയിരിക്കില്ല .എന്റെ വീട്ടിൽ എന്റെ പിതാവിന്റെ മാത്രം എ നെഗറ്റീവ് .എന്റെ അമ്മയുടെയും ഞങ്ങൾ മക്കളുടെയും എ പോസ്റ്റിവ്.
    ഹൃദയശുദ്ധിയില്ലാത്ത ഒരു ജനത ഇവിടെ തഴച്ച് വളരുന്നതു ലളിതമായി പറയാൻ റാംജിക്കു കഴിഞ്ഞു

    മറുപടിഇല്ലാതാക്കൂ
  90. പഴഞ്ചനായ ഒരച്ഛന്‍ , രക്തബന്ധത്തേക്കാളും പണത്തിനു മുന്‍തൂക്കം നല്‍കുന്ന മക്കള്‍ , മൊബൈല്‍ ഫോണിന്റെ അതിപ്രസരം, രക്തബന്ധമില്ലാത്തവര്‍ക്കു വേണ്ടിയും, സന്മനസ്സുകാണിക്കുന്ന അപൂര്‍വ്വം നല്ല മനുഷ്യര്‍ .. ... ഇന്നത്തെ സമൂഹത്തിന്റെ നേര്‍കാഴ്ച ഈ കഥ! ആശംസകള്‍ !

    അവസാനത്തെ രണ്ടു കഥകള്‍ വായിക്കാതെ വിട്ടതില്‍ ഖേദിക്കുന്നു. കണ്ടില്ലെന്നതാണു സത്യം. ഇപ്പൊ ഒറ്റയിരുപ്പില്‍ മൂന്നുകഥകള്‍ വായിച്ചു. അഭിപ്രായവും ഇട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  91. റാംജി സാബ്,

    ആര്‍ക്ക് വേണം ബന്ധങ്ങള്‍.അച്ഛന്‍ സഹോദരങ്ങള്‍ അമ്മ എല്ലാം വഴിപടു ബന്ധങ്ങളായി മാറിയിരിക്കുന്നു.തിരക്കിന്റെ ഇന്നത്തെ കാലത്ത് ജീവിയ്ക്കുവാനായി നെട്ടോട്ടമോടുമ്പോള്‍ ബന്ധങ്ങളെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടാന്‍ ആര്‍ക്കു സമയം.എനിക്കറിയാവുന്ന ഒരു സംഭവം പറയട്ടെ.തന്റെ വയസായ അമ്മയ്ക്ക് ഒരു അപകടം നടന്നപ്പോള്‍ മകന്റെ കുറച്ചു രക്തം നല്‍കിയിരുന്നു. അന്ന് രക്തം നല്‍കിയതുമൂലം ഇപ്പോഴും തനിക്ക് തലകറക്കവും ക്ഷീണവുമുണ്ടെന്നും പറഞ്ഞ് ആ മകന്‍ മാസാമാസം ആ അമ്മയ്ക്കു കിട്ടുന്ന തുശ്ഛമായ പെന്‍ഷന്‍ തുകയുടെ സിംഹഭാഗവും കൈപ്പറ്റുന്നുണ്ട്.

    കഥ അതിഗംഭീരമായിരുന്നു കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  92. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ രക്ത ബന്ധങ്ങള്‍ക്ക് വിലയില്ല. സ്വന്തം അപ്പന് രക്തം നല്‍കാന്‍ പോലും മനസ്സലിവില്ലാതെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപടുക്കുന്നവര്‍ ഓര്‍ക്കുക, നാളെ തനിക്കും ഈ ഗതി തന്നെ....
    സമൂഹത്തില്‍ ഇന്ന് കാണുന്ന ജീര്‍ണ്ണത തുറന്നു കാണിച്ച കഥ. അപകടത്തില്‍ പറ്റിയ ആളെ രക്ഷിക്കാന്‍ പോലും മൊബൈല്‍ ഇല്ലാത്തവര്‍ വേണമല്ലോ..

    "ഇലക്ട്രിക്‌ പോസ്റ്റ്‌ 'റ' പോലെ വളഞ്ഞ്‌ നില്‍പ്പുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു."

    രാംജി സാബ്, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  93. വരാന്‍ അല്പം വൈകി,
    ചിന്തനീയമായ കഥക്കു പുറമെ കമന്റുകളും ഒരു മുതല്‍ക്കൂട്ടയി
    സത്യത്തില്‍ വൈകു വരുന്നതാണു നല്ലതെന്നു തോന്നുന്നു
    പ്രത്യേകിച്ചും കാലികപ്രസക്തിയുള്ള രാംജി കതകള്‍ വായിക്കാന്‍

    മറുപടിഇല്ലാതാക്കൂ
  94. വളരെ നന്നായി പറഞ്ഞു കഥ.
    ഇന്നത്തെ രീതി തന്നെ
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  95. സര്‍ ..ഇപ്പൊ ആണ് ഞാന കണ്ടത് ...ക്ഷമിക്കണം

    നന്നായി എഴുതിരിക്കുന്നു .........കഥ ഒരു സാദാരണ കഥ മാത്രം പക്ഷെ അതിന്റെ അവതരണം നന്നായി ചെയ്തു
    ഇത് പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു ഒരു കഥാ രൂപത്തിലേക്ക് പകര്‍ത്തി എഴുതാന്‍ സാധിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  96. തിരക്കുകളില്‍ മറയുന്ന ബന്ധങ്ങള്‍.അല്ലെങ്കിലും വയസായവര്‍ ഔട്ട്‌ ഓഫ് ഫാഷന്‍ ആയി.നന്നായി മാഷെ.

    മറുപടിഇല്ലാതാക്കൂ
  97. സാബിബാവ,
    സ്വന്തം, ഞാന്‍, എന്റെ, എന്റേത്, എനിക്കെല്ലാം എന്ന് മാത്രമായി മനുഷ്യന്‍ ചുരുങ്ങിക്കൂടികൊണ്ടിരിക്കുകയാണ്. അവനവനിലെക്ക് മാത്രം ഉള്‍വലിന്ഞ്ഞു കൊണ്ടിരിക്കുന്ന ഒരു വര്ത്തമാനകാലത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.
    നല്ല വാക്കുകള്ക്ക്ത നന്ദി സാബിറ.

    വാഴക്കോടന്‍ ‍// vazhakodan,
    നന്ദി സുഹൃത്തെ.

    rafeeQ നടുവട്ടം,
    സ്നേഹവും രക്തബന്ധങ്ങലുമെല്ലാം വെറും പുറം വാക്കുകളും ഭാഷയുടെ സൌന്ദര്യം കൂട്ടാനും ഉപയോഗിക്കുന്ന ചില മേന്പൊടി പോലെ ആയിത്തീര്ന്നിരിക്കുന്നു. മനുഷ്യന്റെ ശൂന്യതയിലെക്കുള്ള സഞ്ചാരം തന്നെ.
    നന്ദി റഫീക്ക്‌.

    ജീവി കരിവെള്ളൂര്‍,
    ഇത്തരം ചിന്തകള്ക്ക് കിട്ടാത്ത ഗ്രൂപ്‌ എന്നൊന്നും ഇല്ല.
    ഞാന്‍ ഞങ്ങളുടെ ക്ലബുമായി ബന്ധപ്പെട്ട്‌ നടന്നിരുന്ന സമയത്ത്‌ ഞങ്ങള്‍ ഗൂപ്പ്‌ നോക്കി ഒരു ലിസ്റ്റു തയ്യാറാക്കി വെച്ചിരുന്നു. അന്ന് ഞാനും രണ്ടുപേര്ക്ക് ‌ രക്തദാനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഞാന്‍ ലീവിന് പോയിരുന്നപ്പോള്‍ ഒരാള്‍ രക്തത്തിന് വന്നതും അത് സാധിച്ച്ചുകൊടുക്കുന്നതിനു അധികാരപ്പെടുത്തിയിരുന്ന വ്യക്തിയുടെ സംഭാഷണവും അതിനുശേഷം അവര്‍ ആശുപത്രിയിലേക്ക്‌ തിരിച്ചതുമാണ് ഞാനൊരു കഥ രൂപത്തില്‍ പറഞ്ഞത്‌. കുറച്ച് ഭാവനകളും.
    നന്ദി ജീവി.

    Sabu M H,
    അതെ ഇപ്പോഴും പല തെറ്റായ ധാരണകളും നിലനില്ക്കുന്നുണ്ട്. പലതിനെക്കുറിച്ചും പലരും മനസ്സിലാക്കാതിരിക്കുന്നതിന് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത്‌ ഇതൊന്നും എനിക്കോ എന്റെ കൂടെ ഉള്ളവര്ക്കോ സംഭവിക്കില്ല എന്ന ഒരു തരം വിശ്വാസം.
    പ്രൊഫൈലില്‍ ബ്ലഡ്‌ ഗ്രൂപ്‌ നല്കുംന്നത് നല്ലത് തന്നെ എന്ന് ഞാനും കരുതുന്നു.
    നന്ദി സാബു.

    ശ്രദ്ധേയന്‍ | shradheyan,
    പാറ്റേണ്‍ മാറ്റാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പല തവണയും മാറി എഴുതി കീറിക്കളഞ്ഞിട്ടുണ്ട്. കഴിയുമ്പോള്‍ എനിക്കൊരു തൃപ്തി തോന്നില്ല. ശ്രമം തുടരുന്നു.
    ഏബി നെഗറ്റീവ് എന്ന് കേള്ക്കു മ്പോള്‍ പേടി തോന്നുന്നു എന്ന് ശ്രദ്ധേയന്‍ തമാശക്ക് പറഞ്ഞതാനെന്കിലും അത്തരം ഒരു ഭയം ഇപ്പോഴും പലരുടെ ഇടയിലും നിലനില്ക്കുന്നു എന്നത് സത്യമാണ്.
    നന്ദി ശ്രദ്ധേയന്‍.

    ..naj,
    നന്ദി നാജ്.

    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
    കൂട്ടുകുടുമ്പങ്ങളിലെ നാശവും സ്നേഹത്തിന്റെ പുതിയ ഭാഷ്യവും എല്ലാം ചേര്ന്ന് ഒരവസ്ഥ.
    നന്ദി സുഹൃത്തെ.

    ചെറുവാടി,
    അതെ ചെറുവാടി. നമ്മുടെ കണ്ണുകള്‍ നേരെ കാണുന്നതാണല്ലോ ഏറ്റവും നല്ല കഥകള്‍.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  98. siya,
    ചെറിയ തോതില്‍ മാത്രം രക്തം ആവശ്യമുള്ളൂ എങ്കില്‍ ഇന്ന് ഭയപ്പെടാനോന്നും ഇല്ല. അല്ലെങ്കിലും സ്നേഹം നഷ്ടപ്പെടാത്തിടത്ത് ഭയത്തിന്റെ കാര്യമൊന്നും ഇല്ല. ഇത്രേം അകലം ആയ സ്ഥിതിക്ക് മെയില്‍ വഴി രക്തം അയക്കാം അല്ലെ? പിന്നെ എല്ലാ നെഗറ്റീവ്‌ രക്തവും അത്ര റെയര്‍ അല്ല.
    നന്ദി സിയ.

    വീ കെ,
    നമ്മള്ക്ക് തിരിച്ചറിയാനാകാത്തവിധം എന്തൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് എന്റെ തോന്നല്‍.
    നന്ദി അശോക്‌.

    su madeena,
    നന്ദി ഫൈസു

    പാവപ്പെട്ടവന്‍,
    എല്ലാവരുടെയും ഒരേ രക്തം ആവണമെന്നില്ല. അതും പരോക്ഷമായി ഞാനാ കഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അന്ചെട്ട് മക്കളുള്ളതില്‍ രണ്ടു പേര്ക്ക്ക അതേ രക്തം എന്ന് സൂചിപ്പിച്ചത് അവരുടെ മനോഭാവം കൂടി പറയാന്‍ ആയിരുന്നു. ചില ബന്ധുക്കള്ക്ക് അതേ ഗ്രൂപ്‌ രക്തം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
    നന്ദി പാവപ്പെട്ടവന്‍.

    സ്വപ്നസഖി,
    നമ്മുടെ ഇപ്പോഴത്തെ നേര്ക്കാഴ്ചകള്‍ തന്നെ എല്ലാ കഥകളും. നമ്മള്‍ നേരിട്ട് അറിഞ്ഞു കൊണ്ടിരിക്കുന്നവ. എല്ലാം കാണുമ്പോള്‍ ഒരു തരം വിഷമം.
    എപ്പോഴും എല്ലാ സ്ഥലത്തും ഓടിയെത്താന്‍ നമുക്കാര്ക്കും കഴിയില്ലല്ലോ. ജോലി കഴിഞ്ഞ് ലഭിക്കുന്ന ഇടവേളകളില്‍ നമ്മള്‍ വായിക്കുന്നു. ചിലര്ക്ക് സമയം കൂടുതല്‍ കിട്ടും. ചിലര്ക്ക് കുറവും. അതിനിടയില്‍ ചിലതൊക്കെ കണ്ടില്ലെന്നു വരും. അതെല്ലാം സ്വാഭാവികമാണ്. എനിക്കും പലപ്പോഴും പലയിടത്തും എത്താന്‍ കഴിയാറില്ല.
    നന്ദി സ്വപ്നസഖി.

    ശ്രീക്കുട്ടന്‍,
    ഒരു പുറം മോഡിക്ക് പറഞ്ഞു നടക്കാവുന്ന വാക്കുകളായി ബന്ധങ്ങളും സ്നേഹവും എല്ലാം പരണമിച്ചിരിക്കുന്നു എന്നതാണ് സത്യം.
    നല്ലൊരു കഥക്കുള്ള വകയായിരുന്നല്ലോ ശ്രീക്കുട്ടന്‍ പറഞ്ഞ കഥ. അത് നല്ലൊരു കഥ ആക്കിക്കൂടെ ശ്രീക്കുട്ടാ.
    കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണ് അല്ലെ.ഹ ഹ ഹ
    നന്ദി സുഹൃത്തെ.

    elayoden,
    സത്യത്തില്‍ സംഭവിക്കുന്നത് അത് തന്നെയാണെന്ന് തോന്നുന്നു. എനിക്കും എന്റെ വേണ്ടപ്പെടവര്ക്കും ഇങ്ങിനെയൊന്നും സംഭവിക്കില്ലെന്ന ഒരു ധാരണ മറിച്ചൊരു ചിന്തക്ക് വഴിവെക്കുന്നത് ഇത്തരം ഘട്ടങ്ങള്‍ വരുമ്പോഴാനെന്നു തോന്നുന്നു.
    നന്ദി സുഹൃത്തെ.

    വഴിപോക്കന്‍,
    പല സുഹൃത്തുക്കളും പറയുന്നതാണ് വരാന്‍ വൈകി എന്ന്. എനിക്ക് അങ്ങിനെ തോന്നുന്നില്ല. നമ്മള്ക്ക് ഇത് മാത്രം നോക്കിയിരിക്കലല്ലല്ലോ പണി. ജോലി കഴിഞ്ഞു പലതും വായിക്കുന്ന കൂട്ടത്തില്‍ ചിലതെല്ലാം കാണാതെ വരില്ലേ. എനിക്കെത്രയാണ് അങ്ങിനെ സംഭവിക്കുന്നത്. അതൊക്കെ സ്വാഭാവികം.
    എന്നാലും മുഴുവന്‍ അഭിപ്രായങ്ങളും വായിക്കാന്‍ കഴിഞ്ഞല്ലോ.
    നന്ദി സുഹൃത്തെ ഈ സ്നേഹത്തിന്.

    വരവൂരാൻ,’
    നന്ദി വരവൂരാന്‍.

    MyDreams,
    എന്തിനാ സുഹൃത്തെ നമ്മുടെ ബൂലോകത്ത് ഇത്തരം ക്ഷമകളുടെ ഒക്കെ കാര്യം. ഇവിടുത്തെ ഓരോ സുഹൃത്തുക്കളുടെ തിരക്കും ജോലിയും എല്ലാം പരസ്പരം മനസ്സിലാക്കാന്‍ എല്ലാവര്ക്കും കഴിയുന്നതല്ലേ. അതിനിടയില്‍ ചില കാണായകകള്‍ സ്വാഭാവികമാല്ലേ? അതിലൊക്കെ എന്താണ് ഒരു തെറ്റുള്ളത്?
    സ്നേഹത്തിന് നന്ദി സുഹൃത്തെ.

    Dipin Soman,
    അതെ. എല്ലായിടത്തും ഫാഷനും തിരക്കും തന്നെ.
    നന്ദി മാഷെ.

    Vishnupriya.A.R,
    നന്ദി വിഷ്ണുപ്രിയ.

    മറുപടിഇല്ലാതാക്കൂ
  99. ഇത് കഥയല്ല. ഇക്കാലത്ത് സത്യമായ കാര്യം. ഏകദേശം സമാനമായ അനുഭവം എനിക്കറിയാം. അച്ഛനും മക്കളുമല്ല സഹോദരങ്ങളാണ് കഥാപാത്രങ്ങൾ എന്നേയുള്ളൂ. വാക്കുകളിൽ സ്നേഹം വഴിഞ്ഞൊഴുകും. ഇങ്ങനൊരു അവസരം വരുമ്പോൾ എങ്ങനെ വഴുതിമാറാം എന്നായിരിക്കുംചിന്ത.

    മറുപടിഇല്ലാതാക്കൂ
  100. നല്ല ആശയം ഒഴുക്കോടെ പറഞ്ഞു.ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  101. പുറംകാഴ്ചകളാണിതൊക്കെ.
    അകംനന്നാക്കാത്തവരാണ് പുറംനന്നാക്കാനിറങ്ങിയിരിക്കുന്നത്. എത്ര വടിച്ചാലും നീക്കിയാലും പോവാത്ത മാലിന്യങ്ങളുടെ കലികാലം.

    എല്ലാ കഥയുംപോലെ ഹൃദ്യം. നന്ദി

    മറുപടിഇല്ലാതാക്കൂ
  102. അജ്ഞാതന്‍1/26/2011 10:20:00 PM

    കഥയെഴുത്തിന്റെ മനോഹാരിത ചോരാതെ പറഞ്ഞിരിക്കുന്നു... മൊബൈലിന്റെ ദുരുപയോഗം പരാമര്‍ശിച്ചതു നന്നായി..മരിച്ചു കിടക്കുന്ന മനുഷ്യനെ മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുന്ന വികലചിന്താഗതിയുള്ള ഒരു സമൂഹമുണ്ട് നമുക്ക്..അവരെയോര്‍ത്തു പോയി...കെട്ടിയിട്ടു ദേഹപരിശോധനയ്ക്ക് വിധേയയായ നാടോടി പെണ്‍കുട്ടിക്ക് നേരെ മൊബൈല്‍ക്യാമറ ‌നീണ്ടതു കണ്ടപ്പോള്‍ സത്യത്തില്‍ അറപ്പ് തോന്നി ഈ സമൂഹത്തോട്....[ഒരു ചാനല്‍വാര്‍ത്തയില്‍ അടുത്തിടെ കണ്ടത് ]

    മറുപടിഇല്ലാതാക്കൂ
  103. കഥ മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചു........!!!
    നല്ല ഒഴുക്കുമുണ്ട്..!!
    അഭിനന്ദനങ്ങള്‍ .....!!

    മറുപടിഇല്ലാതാക്കൂ
  104. നല്ല കഥ
    കഥയിലെ മറ്റൊന്നു കൂടി ശ്രദ്ധിച്ചു, രക്തം കൊടുക്കാനുള്ള ആളുകളുടെ പേടി. സ്വന്തക്കാര്‍ക്കു പൊലും രക്തം കൊടുക്കാന്‍ മടിക്കുന്നവര്‍.... എത്രയോ കാലമായി രക്തം കൊടുക്കുന്നതു ശരീരത്തിനൊരു പ്രശ്നവുമുണ്ടാക്കില്ലെന്ന് കേള്‍ക്കാന്‍ തുടങ്ങിയെങ്കിലും ആളുകള്‍ മാറുന്നില്ല....

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  105. ഇതുവരെ അഭിപ്രായം എഴുതിയിട്ടില്ലെങ്കിലും താങ്കളുടെ എല്ലാ കഥകളും വായിക്കാറുണ്ട് എന്ന് ഒരിക്കല്‍ ഒന്ന് പറഞ്ഞിട്ട് പോകാം എന്ന് കരുതി. എല്ലാം ഒന്നിനൊന്നു മെച്ചം.

    മറുപടിഇല്ലാതാക്കൂ
  106. ആരും ഒന്നും സ്വന്തമല്ലാത്ത കാലത്തിന്റെ കഥ..അച്ഛനെയും അമ്മയെയും നോക്കാന്‍ നേരമില്ലാത്തവര്‍,തങ്ങളുടെ നാളെകള്‍ അങ്ങനെ ആകും എന്ന് ഓര്‍ക്കുന്നതെയില്ല

    മറുപടിഇല്ലാതാക്കൂ
  107. കഥപറയും പോലെയല്ലാതെ കഥപറഞ്ഞശൈലീ വിശേഷം കൊണ്ട്മികവുറ്റതായ കഥ!
    കാലികമായ കഥാ തന്തു!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  108. ഗീത,
    തിരിച്ചറിവുകള്‍ പോലും നഷ്ടപ്പെട്ട് വെറും പണത്തിനു പിന്നാലെ പരക്കം പായുന്ന തിരക്കുകള്‍.
    നന്ദി സുഹൃത്തെ

    Varun Aroli,
    നന്ദി വരുണ്‍.

    സലാഹ്,
    പുറം കാഴ്ചകള്‍ നല്കുന്ന വേദനകള്‍.
    നന്ദി സലാഹ്.

    മഞ്ഞുതുള്ളി (priyadharsini),
    നമ്മള്‍ കാണുന്ന ടീവി കാഴ്ചകളിലെ മത്സരം സാധാരണ ജനങ്ങളിലേക്ക്‌ പടരുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് എന്ത് നടന്നാലും മൊബൈലില്‍ പകര്ത്തിയിട്ടെ മാറ്റ്‌ കാര്യമുള്ളൂ എന്ന ചിന്ത. ആദ്യം പിടിക്കുന്നത്, ചൂടാറാതെ ലഭിക്കാനുള്ള വഴികള്‍ തേടുന്ന മനസ്സുകള്‍.
    നന്ദി മഞ്ഞുതുള്ളി.

    മനു കുന്നത്ത്,
    നന്ദി മനു.

    Naseef U Areacode,
    നമ്മള്ക്ക് സംഭവിക്കില്ലെന്ന തോന്നല്‍ തന്നെ എല്ലാം.
    നന്ദി നസീഫ്.

    കൊച്ചു കൊച്ചീച്ചി,
    വായിക്കാറുന്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം, ഇപ്പോള്‍ കണ്ടതിനും.
    നന്ദി സുഹൃത്തെ.

    Sreedevi,
    അവനവനിലേക്ക് ഉള്വൊലിയുന്ന മനുഷ്യന്റെ ഇന്ന്.
    നന്ദി ടീച്ചര്‍.

    ishaqh,
    നല്ല വാക്കുകള്‍ക്ക് നന്ദി ഇഷ്ഹാക്ക്.

    മറുപടിഇല്ലാതാക്കൂ
  109. റാംജി ഭായി ,
    കുറച്ചു തിരക്കുകള്‍ കാരണം വരുവാന്‍ വൈകി .വീണ്ടും നല്ല ഒരു ജീവിത ഗന്ധിയായ ,കാലിക പ്രസക്തമായ ഒരു കഥ കൂടി തന്നതിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  110. വല്ലതെ മനസ്സ് നൊന്തു.
    വയറ് മുറുക്കി അരപട്ടിണിയും ആയി മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് അവസാനം ഇതേ കിട്ടു.
    നന്നായി,കുഞ്ഞുവര്‍ക്കിക്ക്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല.

    മറുപടിഇല്ലാതാക്കൂ
  111. വീണ്ടും ഒരു റാംജി സ്റ്റൈല്‍ ..
    വളരെ നന്നായിട്ടുണ്ട് റാംജിയേട്ടാ ...
    തിരക്കില്‍ നിന്നും തിരക്കിലേക്ക് പായുന്നവരുടെ ഈ ലോകത്ത് ആര്‍ക്കും ഒന്നിനും വേണ്ടി നില്‍ക്കാന്‍ സമയമില്ല...
    എല്ലാം യാന്ത്രികമായ ഓട്ടം .. ഈ ഓട്ടവും ചിതയിലേക്കാണെന്ന തിരിച്ചറിവില്ലാതെ എല്ലാവരും ഓടിക്കൊണ്ടേയിരിയ്ക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  112. റാംജി ഭായി..ഉണങ്ങി തുടങ്ങിയ മരങ്ങൾക്ക് വെള്ള്മെഴിക്കാൻ മടിയ എല്ലാവർക്കും..കഴിഞ്ഞു പോയല്ലോ..അതു മാത്രമാണു സത്യം

    മറുപടിഇല്ലാതാക്കൂ
  113. സത്യം എന്നും ആരും കാണാതെ പോകുന്നു .അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  114. കാലഘട്ടത്തിന്‍റെ പ്രതിച്ചായകള്‍! സ്വന്തം അച്ചന് രക്തം കൊടുക്കാന്‍ മടികാണിച്ച മകന് ... ആവുന്നക്കാലത്ത് “ താഴത്ത് വെച്ചാല്‍ ഉറുബരിക്കും തലയില്‍ വെച്ഛാല്‍ പേനരിക്കും എന്നു പറഞു വളര്‍ത്തി കൊണ്ടു വരുന്ന മാതാപിതാക്കള്‍ക്ക് “ മക്കള്‍ കൊടുക്കുന്ന അവഗണന... നന്നായി എഴുതിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  115. ദൈവമേ ഒരിക്കലും കൃത്രിമ രക്തം ഉണ്ടാക്കാനുള്ള വിദ്യ ആരും കണ്ടൂ പിടിക്കല്ലേ എന്നാണെന്റ്രെ പ്രാര്‍ഥന..മനുഷ്യര്‍ക്ക് പരസ്പരം വേണ്ടി വരുന്ന അപൂര്‍വ്വം അവസരങ്ങളിലൊന്നാണല്ലൊ അത്..

    മറുപടിഇല്ലാതാക്കൂ
  116. നല്ല ഒഴുക്കില്‍ കഥ പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  117. ഹൃദയത്തില്‍ കുരുക്കുന്ന മുള്ളുകളുമായി ഒരു കഥ!!

    ഹൃദയം നിറഞ്ഞ ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  118. നല്ല കഥ, നല്ല ആശയം. എല്ലാർക്കും ഉൾക്കൊള്ളാൻ കഴിയട്ടെ…

    മറുപടിഇല്ലാതാക്കൂ
  119. ഓഴക്കാനേ, ഇത്തിരി ലേറ്റ് ആയോ? ഞാനല്ല… ;) !!!

    മറുപടിഇല്ലാതാക്കൂ
  120. Renjith,
    നമ്മളൊക്കെ മനുഷ്യരല്ലേ രഞ്ജിത്. എപ്പോഴും ഒരേ പോലെ ആയിരിക്കില്ലല്ലോ?
    നന്ദി രഞ്ജിത്.

    മാണിക്യം,
    ആരെയും കുറ്റപ്പെടുത്താന്‍ കഴിയാത്ത ഒരു തരാം അവസ്ഥ എന്ന് വേണമെങ്കിലും പറയാം അല്ലെ ചേച്ചി.
    നന്ദി ചേച്ചി.

    അജയനും ലോകവും,
    തിരക്ക്‌ പിടിച്ച ഓട്ടം തന്നെ. എന്ത് ലഭിച്ചാലും പോരെന്ന തോന്നല്‍ നിറുത്താതെ ഓടിക്കൊണ്ടിരിക്കുന്നു.
    നന്ദി സുഹൃത്തെ.

    ManzoorAluvila,
    തിരിച്ച് ഒന്നും ലഭിക്കാനില്ലെന്ന കണക്ക്‌ കൂട്ടലുകള്‍ മാത്രമായിരിക്കുന്നു തിരക്ക്‌ പിടിച്ച ജീവിതത്തില്‍.

    ജോഷി പുലിക്കൂട്ടില്‍ .,
    എല്ലാം തിരക്കില്‍ ലയിക്കുന്നു, ലാഭത്തിനും.
    നന്ദി ജോഷി.

    റോസാപ്പൂക്കള്‍,
    അയച്ചിട്ടുണ്ട്.

    jayarajmurukkumpuzha,
    മനുഷ്യന്റെ തിരക്ക്‌.
    നന്ദി ജയരാജ്‌.

    ഗിരീശന്‍,
    പാഞ്ഞുകൊണ്ടിരിക്കുന്ന കാലത്തില്‍ ലാഭം മാത്രം പ്രതീക്ഷിച്ച് കാര്യങ്ങള്‍ തിരിയുന്നു.
    നന്ദി മാഷെ.

    പാവത്താൻ,
    നന്ദി പാവത്താന്‍.

    khader patteppadam,
    നന്ദി മാഷെ.

    Joy Palakkal ജോയ്‌ പാലക്കല്‍,
    നന്ദി സുഹൃത്തെ.

    അന്ന്യൻ,
    വളരെ വളരെ നന്ദി.
    ഒരേ ഇരുപ്പില്‍ അഞ്ച് കഥകള്‍ വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദിയുണ്ട്.
    ഇത്തരം അഭിപ്രായങ്ങള്‍ കൂടുതല്‍ പ്രചോദനം നല്കു ന്നു.
    ഒരിക്കല്‍ കൂടി നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  121. nalla katha.innale veruthe oru private hospitalil blood donate cheyan poyi.vere paniyille ninak ennanu chilar choychath/oru nagna satyamanu katha.bundhangal enna bandhanagl ennu karuthunnavarude koodeyanu namal jeevikunnath

    മറുപടിഇല്ലാതാക്കൂ
  122. 'സാറിന്റെയും ബന്ധുക്കളുടെയും രക്തം നോക്കിയില്ലെ സാറെ.'ശരിയാണല്ലോ

    മറുപടിഇല്ലാതാക്കൂ
  123. നന്നായി പറഞ്ഞിരിക്കുന്നു . കഥ ഇഷ്ടമായി ..........

    മറുപടിഇല്ലാതാക്കൂ
  124. സുലേഖ,
    ഇപ്പോഴും നന്മ അവശേഷിക്കുന്ന നല്ല മനുഷ്യര്‍ ധാരാളം നമുക്ക്‌ ചുറ്റും ഉണ്ട്. അവരെ കൂടെ നിരുല്സാഹരാക്കുന്ന പ്രവൃത്തികള്‍ ചുറ്റുവട്ടത്ത് നിന്നും കണ്ടു വരുന്നു എന്നതാണ് കഷ്ടം. കഴിഞ്ഞ ദിവസം നടന്ന സൌമ്യയുടെ കൊലപാതകത്തിനു പോലും ഇത്തരം നിരുലസാഹപ്പെടുത്തല്‍ നാം കാണുന്നു.
    നന്ദി സുലേഖ.

    ശാന്ത കാവുമ്പായി,
    അറിയാതെയും അറിഞ്ഞും സംഭവിക്കുന്ന ചില വിവരങ്ങള്‍.

    നന്ദി ടീച്ചര്‍.
    arjun karthika,
    നന്ദി അര്ജുiന്‍.

    മറുപടിഇല്ലാതാക്കൂ
  125. രക്തബന്ധത്തെക്കാള്‍ വിലയുള്ള സൌഹൃദങ്ങള്‍ ഉണ്ട്.അടുത്തൊന്നു ആശുപത്രി കയറി ഇറങ്ങിയത്‌ കൊണ്ട് പലതും പരിചിതം

    മറുപടിഇല്ലാതാക്കൂ
  126. ishtapettu nannnayi avatharippichu
    http://apnaapnamrk.blogspot.com/

    മറുപടിഇല്ലാതാക്കൂ
  127. കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോൾ ഞങ്ങളുടെ നല്ലൊരു ക്രിട്ടിക്കായ റാംജിയുടെ കഥ വിസ്തരിച്ച് തന്നെ വായിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു അതാണ് വൈകിയത്. ഞങ്ങൾ ഇല്ലാതിരുന്നപ്പോൾ മൂന്ന് കഥകൾ മാത്രമേ എഴുതിയിരുന്നുള്ളൂ എന്നറിഞ്ഞപ്പോ സന്തോഷായി. :)) ഈ കഥ പതിവ് കഥകൾ പോലെ തന്നെ ഹൃദയസ്പർശിയായി റാംജി. തിരക്കു പിടിച്ച ജന്മങ്ങളും,അവയക്കിടയിൽ കുരുങ്ങുന്ന ബന്ധങ്ങളും എല്ലാം ഈ കഥയിലൂടെ നന്നായി അവതരിപ്പിച്ചു. ആശംസകൾ. ഇനിയും കാണാം

    മറുപടിഇല്ലാതാക്കൂ
  128. കഥയും, അതിന്റെ ആശയവും അവതരിപ്പിച്ച രീതിയും ഒക്കെ ഇഷ്ടമായി.നന്ദി, ഒപ്പം ആശംസകളും!
    ആശുപത്രിയിലെ ചില ജീവിതാനുഭവങ്ങള്‍ ആത്മാര്‍ഥതയുള്ള മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉറ്റവരുടെ കൂട്ടത്തിലെ പല പോയ്മുഖങ്ങളെയും തിരിച്ചറിയാന്‍ ഇടയാക്കും എന്ന ഒരു മറുവശം കൂടിയുണ്ട്. ബ്ലഡ്‌ അന്വേഷിക്കുമ്പോള്‍, ഒപ്പെരെഷ്യന് പണം അന്വേഷിക്കുമ്പോള്‍, അങ്ങനെയങ്ങനെ......

    മറുപടിഇല്ലാതാക്കൂ
  129. കഥ ഒത്തിരി വിഷമിപ്പിച്ചു,,,,ഈ ലോകത്ത് ജീവിക്കാന്‍ തന്നെ പേടിയാ...

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....