18/3/11

എല്‍സിയും വൃദ്ധനും

18-03-2011

"മൊലേം തലേം ഉണ്ടോടി പെണ്ണെ നിനക്ക്‌...?"


പത്തറുപത്തഞ്ച്‌ വയസ്സായെങ്കിലും കെളവന്റെ മനസ്സിലിരിപ്പ്‌ കൊള്ളാലൊ. ശരീരം ശോഷിച്ചാലും മനസ്സ്‌ ചെറുപ്പമായിരിക്കുമെന്നു പറയുന്നത്‌ ശരിയായിരിക്കും. കൊക്ക് പോലെ ഇരുന്നാലും വായില്‍ നിന്നു വരുന്നത്‌ വലിയ കാര്യങ്ങളാണ്‌. ചിലപ്പൊഴൊക്കെ അസ്ലീലച്ചുവ തോന്നിച്ചാലും വെറുപ്പ്‌ തോന്നാറില്ല. രണ്ടാഴ്ച കൊണ്ട്‌ കുറെയൊക്കെ മനസ്സിലായി.

"നിയിപ്പൊ വിജാരിക്കുന്നത്‌ ഈ കെളവന്റെ ഒരു പൂതീന്നായിരിക്കും അല്ലെ? ചെങ്കണ്ണ്‌ പിടിപെട്ടേനു ശേഷം കണ്ണിന്‌ ആകെ മൂടലായി. ഒരു നെഴല്‌ പോലെ എല്ലാം കാണാം."

മനസ്സില്‍ വിചാരിക്കുന്നത്‌ പോലും കെളവന്‍ തിരിച്ച്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ എല്‍സിക്ക്‌ അത്ഭുതം. പല തവണ ഇങ്ങിനെ സംഭവിച്ചിരിക്കുന്നു.

"നിനക്ക്‌ സൌന്ദര്യം ഇണ്ടോന്നറിയാന്‍ ചോദിച്ചതാ‌." എല്‍സിയില്‍ നിന്ന്‌ മറുപടി കിട്ടാതായപ്പോള്‍ വീണ്ടും ചോദിച്ചു.

"ഇനിക്കെങ്ങനെ അറിയാമ്പറ്റും?"

"ചെറുപ്പത്തില്‌ നിന്നെ ആരെങ്കിലും പഞ്ചാരയടിച്ചിട്ട്ണ്ടൊ."

"അയിനിപ്പൊ സൌന്ദര്യം വേണംന്നില്ല. പെണ്ണെന്ന ഒരു രൂപം മതി."

"അപ്പൊ നീ സുന്ദരിയാണ്‌. അല്ലെങ്കിലും കണ്ണിക്കണ്ട ജന്തുക്കളുടെ എറച്ചി തിന്നുന്ന നസ്രാണിച്ചി നാപ്പത്‌ കഴിഞ്ഞാലും ഒരു മൊതല്‌ തന്നെ ആയിരിക്കും."

"ഈ കാര്‍ന്നോര് ‍ക്ക്‌ വേറെ ഒന്നും പറയാനില്ലെ."

"ഞാന്‍ ഇങ്ങിനെയൊക്കെ പറയുന്നത്‌ എനിക്കിഷ്ടാണെന്നും അത്‌ കേള്‍‍ക്കുന്നത്‌ നിനക്കിഷ്ടാണെന്നും നമ്മ‍ക്ക്‌ രണ്ടുപേര്‍ക്കും അറിയാം. അയിന്റെ കാരണം നിന്റെ മനസ്സിന്റെ നന്‍മയാണ്‌."

ആ വാക്കുകള്‍ എല്‍സിയുടെ മനസ്സില്‍ തട്ടി. തന്റെ മനസ്സറിയാന്‍ സ്വന്തം ഭര്‍ത്താവ്‌ പോലും ശ്രമിച്ചിട്ടില്ലെന്ന്‌ എല്‍സി വേദനയോടെ ഓര്‍ത്തു. അവിടെയാണ്‌ കാഴ്ച കുറഞ്ഞ ഒരു വൃദ്ധന്‍ മായാജാലക്കാരനെപ്പോലെ തന്റെ മനസ്സ്‌ വാരി പുറത്തേക്ക്‌ കുടയുന്നത്‌.

"നിന്റെ മാപ്ള ചത്ത്ട്ട്‌ പത്ത്‌ കൊല്ലം കഴിഞ്ഞില്ലെ? അതീപ്പിന്നെ നിന്നോട്‌ ആരും ഇതേപോലെ പറഞ്ഞിട്ട്ണ്ടാവില്ല. എന്തിനാ ല്ലാം അടക്കിപ്പിടിച്ച്‌ വീര്‍പ്പ്‌ മുട്ടി ജീവിക്കണെ."

വൃദ്ധന്‍ പറയുന്നതെല്ലാം അക്ഷരംപ്രതി ശരിയാണ്‌.
പത്ത്‌ വര്‍ഷം മുന്‍പ്‌ രണ്ട്‌ മക്കളെ സമ്മാനിച്ച്‌ ഭര്‍ത്താവ്‌ മരിക്കുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. ഇത്രയും നാള്‍ എങ്ങിനെയൊക്കെയൊ കഴിഞ്ഞു. നേരിയ തോതിലെങ്കിലും വേറൊരു വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാനാകാതിരുന്നത്‌ മതത്തിന്റെ സ്വാധീനം തന്നെ. ചിന്താശേഷിയില്ലാത്ത മാതാപിതാക്കളില്‍ വിധവയുടെ വേദനകളും ഒറ്റപ്പെടലുകളും വെറും കുമിളകള്‍. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലേക്ക്‌ മാത്രം ജീവിതം ഒതുക്കിയപ്പോള്‍ കെട്ടടങ്ങാത്ത മനസ്സിന്റെ മോഹങ്ങള്‍ പലപ്പോഴും തലപൊക്കി.

ഒരു വിധവ നേരിടേണ്ടി വരുന്ന കുത്തുവാക്കുകളും ശാപവചനങ്ങളും സുരക്ഷിതത്വക്കുറവും മൌനമായി സ്വീകരിച്ചത്‌ അനുഭവിക്കുന്ന വിധിയോടുള്ള ക്രൂരമായ പ്രതികാരം മാത്രമായിരുന്നു. സ്വയം വേദന സ്വീകരിച്ച്‌ നിര്‍വൃതിയടയുക.

മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ആദ്യം ചെറിയൊരു സൂചന ‍പോലും തല പൊക്കിയില്ലെങ്കിലും പോകെപ്പോകെ നഷ്ടപ്പെട്ട കൂട്ടിനും പങ്കിനും പകരം കണ്ടെത്താന്‍ മനസ്സ്‌ തുടിച്ചിരുന്നു. ഒറ്റപ്പെടലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്തോറും പുതിയൊരു കൂട്ട്‌ എന്നതിന്റെ സാധ്യത മങ്ങുന്നത്‌ സമൂഹത്തിന്‌ മറവിയായും, മക്കളുടെ വളര്‍ച്ചയായും കണ്‍മുന്നില്‍ തെളിഞ്ഞു.

മോളെ ഞാന്‍ വേദനിപ്പിച്ചൊ...നിശ്ശബ്ദത ഇനിക്ക്‌ തരുന്ന ഉത്തരം അതാ‌. പഴേത്‌ വെറുതെ ഓര്‍ക്കാനെ പാടുള്ളു. അന്നത്തെ ജീവിതത്തിന്റെ കൂടെ നീന്താന്‍ ഇപ്പോ ശ്രമിക്കരുത്‌. പഴേതും പുത്യേതും കലര്‍ന്ന ഒരുത്തരല്ലായ്ക പ്രയാസണ്ടാക്കും. എന്റെ അനന്ദലക്ഷ്മി മരിച്ചേ‍പ്പിന്നെ മുഴ് വന്‍ സമയോം ഏകാന്തേലായിപ്പോയ ഞാന്‍ ആരേങ്കിലും കിട്ട്യാ‍ വാ തോരാതെ എന്തെങ്കിലൊക്കെ പറയുന്നത്‌ ഒന്നും ഓര്‍ക്കാണ്ടിരിക്കാനാ‌. നഷ്ടപ്പെടുമ്പോ‍ സംഭവിക്കണ ശൂന്യത സൃഷ്ടിക്കണ വേദന സഹിക്കാമ്പറ്റില്ല പലപ്പഴും."

"വേദനിപ്പിക്കണ് ല്യ. വേദനകള്‍ ശീലായോണ്ട്‍ മരവിപ്പാ‌ എപ്പഴും. ഒരാള്‍ അന്നെ മനസ്സിലാക്കുന്നുന്നോള്ള  അറിവ്‌ സന്തോഷാ‌." വൃദ്ധന്റെ വാക്കുകള്‍ക്ക്‌ മുന്നില്‍ എല്‍സിയും വാചാലയായി.

"നിനക്കിപ്പോ‍ വേറൊരു വിവാഹം വേണംന്ന്‌ തോന്നുന്നു അല്ലെ."

"ഇപ്പഴില്ല. ചെലപ്പഴൊക്കെ തോന്നിരുന്നു. മക്കള്‍ വളരുന്തോറും ആ ആഗ്രഹങ്ങ‍ക്ക്‌ മൊരടിപ്പ്‌ വരണ്."

"മൊരടിച്ചാലും അതൊരു നീറ്റലായി എപ്പഴും കുത്തി നോവിച്ചോണ്ടിരിക്കും."

"ഉം."

"നിന്റെ ചട്ട്യേം മുണ്ടും ഇനിക്കിഷ്ടാ. അലക്കിത്തേച്ച്‌ ഒതുക്കി വെച്ച പിന്നാമ്പോറത്തെ ഞൊറീള്ള വാല്‌ അന്സരണ്യോള്ള മയിലിനെ ഓര്‍മ്മിപ്പിക്കും." വൃദ്ധന്‍ മന:പ്പൂര്‍വം വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തി.

"കണ്ണ്‌ കാണില്യാന്ന്‌ പറഞ്ഞിട്ട്‌ എല്ലാം കൃത്യയി കാണ് ണ്ണ്ടല്ലോ ."

"ഞാമ്പറഞ്ഞില്ലെ ഒരു നെഴല്‌ പോലെ കാണാംന്ന്‌. മെഴുക്ക്‌ കലര്‍ന്ന പേപ്പറിലൂടെ നോക്കണത്‌ പോലെ. ബാഹ്യരൂപം കിട്ടിയാ‍ ബാക്ക്യെല്ലാം ഞാന്‍ നേരത്തെ കണ്ട്ട്ടൊള്ള തെളിഞ്ഞ കാഴ്ച്യോളിലെ ചിത്രങ്ങള്‍ ചേര്‍ത്ത്‌ വെക്കുന്നതാ‌. കൃസ്ത്യാനിക്കുട്ട്യോള്ടെ നല്ല വേഷം."

"കൃസ്ത്യാനി, നസ്രാണി എന്നൊക്കെ കൂടെക്കൂടെ പറയുന്നതെന്തിനാ?"

"കൂടുതല്‍ ഇഷ്ടം തോന്നുന്നവരെയാ ജാതിപ്പേര്‌ കൂട്ടി വിളിക്കുക. അടുത്തവരോട്‌ വര്‍ത്താനം പറയുന്ന പോലെ തൊന്നും ഇനിക്ക്‌. നിനക്ക്‌ ദേഷ്യം തോന്നുന്നെങ്കി ഇഞ്ഞി ഞാന്‍ പറയില്ല."

"അയ്യൊ, എനിക്ക്‌ ദേഷ്യം ഒന്നുംല്യ. ആദ്യം കേട്ടപ്പൊ ഒരു പ്രയാസം തോന്നി. ഇപ്പൊ ഇങ്ങിനെയൊക്കെ കേക്കുന്നതാ കൂടുതല്‍ ഇഷ്ടം."

എല്‍സി കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ശോഷിച്ച്‌ പൊക്കം കുറഞ്ഞ്‌ എല്ലുന്തിയ ശരീരത്തിന്‌ ഒരാവരണം പോലെ ചുക്കിച്ചുളിഞ്ഞ തൊലിയുമായുള്ള രൂപം ആദ്യം കണ്ടപ്പോള്‍ ഒരു സാധാരണ വൃദ്ധന്‍ എന്നേ തോന്നിയിരുന്നുള്ളു. വാശിയും ദേഷ്യവും ചേക്കേറിയ, തേരട്ട പോലെ ഞരമ്പുകള്‍ പിണഞ്ഞ ഒരു വൃദ്ധന്‍. ഒരു വ്യക്തിയെ കാണുന്ന മാത്രയില്‍ അയാളെക്കുറിച്ച്‌ ഗണിച്ചെടുക്കുന്ന തോന്നലുകള്‍ തെറ്റാവുമെന്ന്‌ ചുരുങ്ങിയ സമയം കൊണ്ട്‌ വൃദ്ധന്‍ തെളിയിച്ചിരിക്കുന്നു. ആ തോന്നലുകളില്‍ അശേഷം ശരിയില്ലായിരുന്നെന്ന്‌ അനുഭവങ്ങളില്‍ നിന്ന്‌ തിരിച്ചറിയുന്നു.

വൃദ്ധനെ, അല്ല..അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചത്‌ തന്റെ ഭാഗ്യമായി മാത്രമെ കാണാനാകുന്നുള്ളു. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനവും ചെറിയ സാമ്പത്തിക പ്രയാസങ്ങളും ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നു. കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോള്‍ പണക്കാരായ മക്കള്‍ അച്ഛന്‌ നല്‍കിയ ഔദാര്യമാണ്‌ താന്‍. ഒരു വേലക്കാരിയായി അല്ലെങ്കില്‍ ഹോം നേഴ്സ്‌ ആയി ഇവിടെ എത്തിപ്പെടുമ്പോള്‍ അത്‌ തന്റെ വേദനകള്‍ക്ക്‌ ശമനമായിരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

"ഇനി പേടിക്കാതെ ഇനിക്ക്‌ സംസാരിക്കാം....ല്ലെ എല്‍സിക്കുട്ടി."

'എല്‍സിക്കുട്ടി' ആരും അറിയാതെ മനസില്‍ സൂക്ഷിച്ചിരുന്ന,കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കായിരുന്നു അത്‌.

"അതെ അപ്പച്ചാ. എന്ത്‌ വേണെങ്കിലും..."

"നീ ആളാകെ മാറിയല്ലൊ...അന്യത നിഴലിക്കോങ്കിലും നമ്മ്ടെ പ്രായം കണക്കിലെടുത്താ‍ കാര്‍ന്നോര്‌ന്ന്‌ വിളിക്കുന്നതീ‍ തെറ്റില്ല. പരിജയോള്ളതും ശീലിച്ചതും ആയ കേള്‍വ്യോള്‍ക്ക്‌ പൊറത്ത്‌ അപ്പച്ചന്‍ എന്നേനെ പൂര്‍ണ്ണ തൃപ്ത്യോടെ സ്വീകരിക്കാന്‍ ഹിന്ദ്വായ എന്റെ മനസ്സ്‌ മടിക്കും. സ്വന്തം അച്ഛനും മോളും എന്നത് പോലും പൊറത്തേക്ക്‌ കേ‍പ്പിക്കാനുള്ള വിളികള്‍ മാത്രായി പരിണമിച്ചിരിക്കുന്ന ഇന്നില്‍ ഒരന്യ വ്യക്ത്യെ അപ്പച്ചാന്ന്‌ വിളിക്കുന്നത്‌ അര്‍ത്ഥശൂന്യതാ‌. വിളികളിലൊത്ങ്ങണ മധുരം മാത്രം."

"ഞാന്‍ മധ് രിപ്പിക്കാനല്ല വിളിച്ചത്‌. ശരിക്കും ഇഷ്ടം കൊണ്ടാ."

"ആയിരിക്കാം. എനിക്ക്‌ കൂടി അങ്ങിനെ തോന്നണ്ടെ? ആദ്യം നീ കാര്‍ന്നോര്‌ന്നെന്നെ ‌ വിളിച്ചിരുന്നു. പിന്നെ നിന്റെ പ്രയാസങ്ങള്‍ ഞാനൊരു കേള്‍വിക്കാരനെപ്പോലെ കേട്ടിരുന്നപ്പോ‍ അപ്പനെപ്പോലെ ഇഷ്ടപ്പെടുന്നു. അതിനര്‍ത്ഥം നിന്നില്‍ മയങ്ങിക്കെടക്കണ മോഹങ്ങള്‍ ഉണരുന്നൂന്നാ. അറിഞ്ഞ്‌ ഇഷ്ടപ്പെടാനും സ്നേഹിക്കാനുമുള്ള നിന്റെ കഴിവ്‌ നല്ലത്‌ന്നെ."

"ഞാന്‍ തര്‍ക്കത്തിനൊന്നും ഇല്ല. വേറെ എന്താ ഞാന്‍ വിളിക്കാ?"

(തുടരും)

104 അഭിപ്രായങ്ങൾ:

  1. പലപ്പോഴും ഒരു കേള്‍വിക്കാരന്റെ റോള്‍ ഞാന്‍ ഒരിക്കലും ചിന്തിക്കാത്ത, അറിയാത്ത ഒരു ലോകത്തേക്ക് എന്നെ കൊണ്ടു പോയിട്ടുണ്ട്. മനസ്സില്‍ വേറെ ഒരു ലോകം അടക്കി പിടിച്ചു കൊണ്ടു നടക്കുന്നവരാണ് പലരും എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അടക്കി വച്ചത് അണ പൊട്ടി ഒഴുകുന്നത്‌ കാണുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെ.

    വൃദ്ധനും എല്സിയും ഇനി ഏത് ലോകമാണ് തുറന്നു വക്കാന്‍ പോകുന്നത് എന്നറിയാന്‍ കാത്തിരിക്കുന്നു.

    പലപ്പോഴും ഹെവി മെറ്റല്‍ പാട്ടുകളുടെ കൂടെ നമ്മളെ പാടിക്കുന്നത് നമ്മുടെ ഉള്ളിലെ രാക്ഷസ ഭാവങ്ങള്‍ക്ക് അവര്‍ പകരുന്ന രൂപം ഇഷ്ടപ്പെടുന്നത് അല്ലെ...

    മറുപടിഇല്ലാതാക്കൂ
  2. തുടരനാണല്ലെ. വരട്ടെ ബാക്കിയും

    മറുപടിഇല്ലാതാക്കൂ
  3. ഒടുക്കം എല്‍സി തനി നിറം കാണിച്ചു തലക്കടിക്കുമോ മാഷെ !
    ഹിഹിഹി ...

    മറുപടിഇല്ലാതാക്കൂ
  4. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. രാംജി മിടുക്കനായിരിയ്ക്കുന്നുവല്ലോ.... നല്ല ഭംഗിയായി എഴുതിയിട്ടുണ്ട്.എഴുത്ത് തെളിഞ്ഞ് വരുന്നത് കാണുമ്പോൾ വലിയ ആഹ്ലാദം.....

    തുടരനാക്കിയത് കഷ്ടമായി....കാത്തിരിയ്ക്കാൻ പ്രയാസം..
    സാരമില്ല, ബാക്കി ഭാഗം ഇനിയും ഉഷാറായി വരട്ടെ. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  6. വളരെ നന്നായി പറഞ്ഞു.....തുടരും വേണ്ടായിരുന്നു.. കാത്തിരിക്കുന്നു..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ചിന്താശേഷിയില്ലാത്ത മാതാപിതാക്കളില്‍ വിധവയുടെ വേദനകളും ഒറ്റപ്പെടലുകളും വെറും കുമിളകള്‍. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലേക്ക്‌ മാത്രം ജീവിതം ഒതുക്കിയപ്പോള്‍ കെട്ടടങ്ങാത്ത മനസ്സിന്റെ മോഹങ്ങള്‍ പലപ്പോഴും തലപൊക്കി.
    റാംജീ. ഞാനൂഹിയ്ക്കുന്ന. നല്ല ഒഴുക്കോടെ വായിച്ചു. കൊള്ളാം. അടുത്തഭാഗം പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  8. അവതരണം ഇഷ്ടായി....
    തുടര്‍ച്ച എന്തിനായിരുന്നു
    ഒരു ദിവസം അധികം എടുത്ത് അതും കൂടി ഈ പോസ്റ്റില്‍ തന്നെ ഇട്ടൂടായിരുന്നോ... :)

    സസ്നേഹം
    വഴിപോക്കന്‍

    മറുപടിഇല്ലാതാക്കൂ
  9. അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ്‌ ചെയ്യൂ.
    വായിക്കാന്‍ കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  10. “മൊതലാളി“ എന്ന് വിളി.
    ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. പ്രിയ സുഹൃത്തേ, നല്ല ഒഴുക്കുണ്ട് എഴുത്തിനു.ആസ്വദിച്ചു കൊണ്ടിരിക്കുന്നു.അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട്.. സംഭാഷണ ശൈലിയിലെ stability സൂക്ഷിക്കുക.

    മറുപടിഇല്ലാതാക്കൂ
  13. തുടക്കം നന്നായി.

    വ്ര്‌ദ്ധന്റെ സംസാരത്തിലെ പ്രസംഗശൈലി ഒരു കല്ലുകടിപോലെ...

    വ്ര്‌ദ്ധന്റെ ആ ശുഷ്ക്കിച്ച രൂപത്തിനകത്ത് സടകൊഴിഞ്ഞ ഒരു സംഹം ഇപ്പോഴും ബാക്കിയുണ്ടെന്നു തോന്നുന്നു. ബാക്കി ഭാഗത്തിനു കാത്തിരിക്കുന്നു...)

    മറുപടിഇല്ലാതാക്കൂ
  14. എഴുത്തു നന്നാവുന്നുണ്ട്. ഒറ്റപ്പെട്ടവരുടെ ജീവിതം. തുടരൂ. കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  15. ആഖ്യാന ശൈലി കൊള്ളാം മാഷേ ...

    തുടരന്റെ അടുത്ത ഭാഗം വരട്ടെ !!

    മറുപടിഇല്ലാതാക്കൂ
  16. നല്ല രീതിയില്‍ തുടങ്ങി. ബാക്കി കൂടി വേഗം എഴുതൂ മാഷേ... എഴുത്ത് മാത്രമല്ല; ചിത്രവും ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  17. Bijith :|: ബിജിത്‌,
    ആദ്യവായനക്കും അഭിപ്രായത്തിനും ആദ്യമേ നന്ദി.
    മറ്റുള്ളവരുടെ മനസ്സും പ്രയാസവും കാണാന്‍ കഴിയാത്തത് പലപ്പോഴും പല പ്രശ്നങ്ങളും സംഭവിക്കുന്നതിനു കാരണമാകാറുണ്ട്.

    khader patteppadam,
    നന്ദി മാഷെ.

    pushpamgad kechery,
    ഒന്നും പറയാന്‍ പറ്റില്ല.
    നന്ദി സുഹൃത്തെ.

    ബിഗു,
    നന്ദി ബിഗു.

    Echmukutty,
    വലിയ സന്തോഷം.
    നീളം അധികം കൂടുന്നത് കൊണ്ടാണ് രണ്ടാക്കിയത്‌.
    നന്ദി എച്മു.

    Pranavam Ravikumar a.k.a. Kochuravi,
    നന്ദി സുഹൃത്തെ.

    കുസുമം ആര്‍ പുന്നപ്ര,
    നന്ദി ടീച്ചര്‍.

    വഴിപോക്കന്‍,
    അധികം നീളം വരുന്നത് വായനക്ക് അല്പം പ്രയാസം വന്നെങ്കിലോ എന്ന തോന്നലാണ് രണ്ടാക്കിയത്‌.
    നന്ദി മാഷെ.

    അനൂപ്‌ .ടി.എം.,
    നന്ദി അനൂപ്‌.

    sm sadique,
    മൊതലാളി എന്നാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.
    നന്ദി മാഷെ.

    SHANAVAS,
    വായനക്കും അഭിപ്രായത്തിനും
    നന്ദി മാഷെ.

    ദിവാരേട്ടn,
    ചൂണ്ടിക്കാണിക്കല്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    നന്ദി ദിവാരേട്ടാ.

    പള്ളിക്കരയില്‍,
    ദിവാരേട്ടനും പള്ളിക്കരയിലും സൂചിപ്പിച്ചത്‌ തുടര്ന്നു ള്ള എന്റെ എഴുത്തില്‍ പ്രതിഫലിക്കും.
    തുടര്ന്നും നിര്ദേശങ്ങള്‍ അറിയിക്കാന്‍ മറക്കരുത്.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  18. നന്നായിട്ടുണ്ട് നാളെതന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണേ !

    മറുപടിഇല്ലാതാക്കൂ
  19. വൃദ്ധന്മാരെ സൂക്ഷിക്കുക ...

    അടുത്ത ലക്കത്തിനായ് കാത്തു നില്‍ക്കുന്നു...
    ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  20. വായിച്ചിടത്തോളം ഇഷ്ടമായി. ബാക്കി പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  21. ഇവര്‍ ഇങ്ങനെയാണ് അല്ലെ? ഇങ്ങനെയല്ലാതെയും ഇരിക്കാമല്ലോ എന്ന് തോന്നി. തുടര്‍ന്ന് വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  22. രസായിട്ടുണ്ട്.
    കഥാപാത്രങ്ങള്‍ടെ ഭാഷ ഇടയ്ക്ക് മാറുന്ന പോലെ തോന്നി.
    ഇക്ക വന്ന് സംസാരിക്കുന്നതായും. അത് ശര്യാക്കാം അല്ലെ.
    അടുത്ത വരിക്ക് കാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  23. പലപ്പോഴും അങ്ങനെയാണൂ. പുറമേ കാണുന്നത് പോലെത്തന്നെയായിരിക്കണമെന്നില്ല...

    നല്ല തുടക്കം..
    ബാക്കി കൂടി പോരട്ടെ.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  24. ഒടുക്കത്തിലേക്ക് രസത്തില്‍ വായിച്ചു കേറിയതാണ്..
    ആയ്ക്കോട്ടേ ഇനിയിപ്പോള്‍ തുടരാന്‍ കാത്തിരിക്കുകതന്നെ..
    പീലിയൊതുക്കിയുള്ള എല്‍‌സി നിര്‍ത്തം നന്നായി!
    കാത്തിരിക്കുന്നു തുടക്കം പോലെ നല്ലതുടര്‍ച്ചയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  25. മുകിൽ,
    നന്ദി മുകില്‍.

    ഉമേഷ്‌ പിലിക്കൊട്,
    അധികം വൈകാതെ അടുത്ത ഭാഗം വരും.
    നന്ദി ഉമേഷ്‌.

    നന്ദു | naNdu | നന്ദു,
    നല്ല വാക്കുകള്ക്ക് നന്ദി. ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി മാഷെ.

    ചെകുത്താന്‍,
    നാളെത്തന്നെ വേണോ, മറ്റന്നാള്‍ പോരെ..ഹ ഹ
    നന്ദി സുഹൃത്തെ.

    റാണിപ്രിയ,
    പാവങ്ങളെയും സൂക്ഷിക്കണോ.
    നന്ദി റാണിപ്രിയ.

    sreee,
    നന്ദി ശ്രീ.

    Sukanya,
    ഇങ്ങിനെ മാത്രം അല്ല. ഇതിങ്ങിനെ ഒന്ന്. അത്ര മാത്രം.
    നന്ദി സുകന്യ.

    Fousia R ,
    വായിക്കുമ്പോള്‍ തോന്നുന്ന കുറവുകള്‍ പറയണം. അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. അതില്‍ പ്രയാസമില്ല, സന്തോഷമാണ്.
    നന്ദി ഫൌസിയ.

    കമ്പർ ,
    അകം കാണുന്നതിനേക്കാള്‍ നമ്മുടെ പുറത്തിന്റെ (നിലനില്ക്കുന്ന ചില ധാരണകളുടെ) ശബ്ദമാണ് ശ്രദ്ധിക്കുന്നത്.
    നന്ദി കമ്പര്‍.

    ishaqh ഇസ്‌ഹാക് ,
    അധികം കാത്തിരിപ്പിക്കാതെ പറഞ്ഞേക്കാം.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  26. (ലാസ്യ നൃത്തം)എന്ന് ചേര്‍ക്കാന്‍ മറന്നു പോയി.

    മറുപടിഇല്ലാതാക്കൂ
  27. കഥ നന്നായി വരുന്നുണ്ട്..പൂര്‍ണ്ണമായും വായിച്ചാലേ
    ശരിക്കും വിലയിരുത്താന്‍ പറ്റൂ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  28. വൃദ്ധനും എല്സിയും ഇനി ഏത് ലോകമാണ് തുറന്നു വക്കാന്‍ പോകുന്നത് എന്നറിയാന്‍ കാത്തിരിക്കുന്നു. [ എന്റെ തൂലികാനാമം കോപ്പീറൈറ്റ് എടുക്കാതെ ഉപയോഗിച്ചതിൽ പ്രതിഷേധിക്കുന്നു :) ]

    മറുപടിഇല്ലാതാക്കൂ
  29. ഇതെന്തിനുള്ള പുറപ്പാടാണ് ?????
    ഏതായാലും ഒടുക്കം ഒരു നാടകീയ വൈകാരിക മുഹൂര്‍ത്തം ഉറപ്പാണ് ..:)

    മറുപടിഇല്ലാതാക്കൂ
  30. എല്ലാം തികഞ്ഞ ഒരെഴുത്ത് എന്ന് പറയാമെന്നെനിക്ക് തോന്നുന്നു..തുടരുമ്പോള്‍ അറിയിക്കുമെല്ലോ !

    മറുപടിഇല്ലാതാക്കൂ
  31. നല്ലൊരു കഥ വായിക്കാന്‍ പോകുന്നു എന്നൊരു ഉള്‍ബോധം.

    "അതിനിപ്പൊ സൌന്ദര്യം വേണമെന്നില്ല. പെണ്ണെന്ന ഒരു രൂപം മതി."
    ഈയൊരു സൂചന മുമ്പുള്ള ചില കഥകളിലും കടന്നു വന്നിരുന്നു.
    വൃദ്ധന്റെ ചിലപ്പോളുള്ള പ്രസംഗഭാഷയെക്കാള്‍ നല്ലത് സ്വാഭാവികമായുള്ള സംസാരശൈലിയായിരിക്കുമെന്ന് തോന്നുന്നു.

    ഈ കഥ വിരസമല്ല. അതുകൊണ്ട് പോസ്റ്റ് നീളം കൂടിയാലും പ്രശ്നമാവില്ലായിരുന്നു എന്നും തോന്നുന്നു.

    പിന്നെ,എല്ലാം കഥാകാരന്റെ സ്വാതന്ത്ര്യമാണല്ലോ.

    മറുപടിഇല്ലാതാക്കൂ
  32. വൃദ്ധന്റെ സംസാരത്തിലൊരു സ്പെല്ലിംഗ് misake ?
    കാലം ഇതല്ലേ,ആരെയും വിശ്വസിച്ചൂടാ..

    മറുപടിഇല്ലാതാക്കൂ
  33. “നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ശൂന്യത സൃഷ്ടിക്കുന്ന വേദന സഹിക്കാനാകാറില്ല പലപ്പോഴും."


    നല്ലൊരു ക്രാഫ്റ്റോടുകൂടിത്തന്നെ ഒറ്റപ്പെടുന്നവരുടെ ജീവിതതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് പറയുന്ന പോലെ തോന്നിക്കുന്ന നാടൻ ഡയലോഗുകൾ തന്നെ മതി ഈ കഥയുടെ മാറ്റളക്കുവാൻ...

    വളരെ നല്ലരീതിയിൽ ചിട്ടപ്പെടുത്തിയ ഈ ഒന്നാം ഖാണ്ഡം വായിച്ച് , ഇനി രണ്ടാം ഖാണ്ഡത്തിൽ ആ കാരണവരും,എൽസിയും തമ്മിലുള്ള അടുപ്പം... അവരുടെ വിരഹവേദനകൾ തീർക്കുന്നതിനൊപ്പം,കുറച്ച് മസാലക്കൂട്ടുകളും കൂടി ചേർത്തി വേവിച്ചെടൂത്തൽ സംഗതി കസറും ...!
    കേട്ടൊ റാംജി ഭായ്

    മറുപടിഇല്ലാതാക്കൂ
  34. നല്ല വായന. ബാക്കിയും കൂടെ വേഗം എഴുതൂ..
    ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുന്നവരുടെ വേദന വളരെ നന്നായ് വരച്ചിട്ടിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  35. മനോഹരമായിരിയ്കുന്നൂ, ഒരു നോവല്‍ വായിയ്ക്കുന്ന സുഖം കിട്ടി...നല്ല അടക്കവും ചിട്ടയോടെയും കഥ പറഞ്ഞു, അഭിനന്ദങ്ങള്‍...കാത്തിരിയ്ക്കാണ്‍ ട്ടൊ...

    മറുപടിഇല്ലാതാക്കൂ
  36. "സ്വന്തം അച്ഛനും മകളും എന്നതു പോലും പുറത്തേക്ക്‌ കേള്‍പ്പിക്കാനുള്ള വിളികള്‍ മാത്രമായി പരിണമിച്ചിരിക്കുന്ന ഇന്നില്‍ ഒരന്യ വ്യക്തിയെ അപ്പച്ച എന്ന്‌ വിളിക്കുന്നത്‌ അര്‍ത്ഥശൂന്യതയാണ്‌".ഒരുപാടു നല്ല വരികള്‍ ......എഴുത്ത് നല്ല വ്യത്യസ്തത പുലര്‍ത്തുന്നു ..ബാക്കി വേഗം പോരട്ടെ..

    മറുപടിഇല്ലാതാക്കൂ
  37. ഇഷ്ട്ടായി
    പറഞ്ഞിടത്തോളം നല്ല വായന

    മറുപടിഇല്ലാതാക്കൂ
  38. നിശ്ശബ്ദത എനിക്ക്‌ നല്‍കുന്ന ഉത്തരം അതാണ്‌. പഴയത്‌ വെറുത ഓര്‍ക്കാനെ പാടുള്ളു. അന്നത്തെ ജീവിതത്തിന്റെ കൂടെ നീന്താന്‍ ഇപ്പോള്‍ ശ്രമിക്കരുത്‌. പഴയതും പുതിയതും കലര്‍ന്ന ഒരുത്തരമില്ലായ്ക പ്രയാസമുണ്ടാക്കും.

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  39. ആദ്യ ഭാഗം വായിച്ചപ്പോള്‍ തന്നെ ഒരു ഉദ്വേഗം ജനിച്ചിരിക്കുന്നു.....നല്ല തുടക്കം മാഷേ...

    മറുപടിഇല്ലാതാക്കൂ
  40. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  41. റാംജി ഭായി ഒന്നാം ഭാഗം ഇഷ്ട്ടമായി,അടുത്തത് ഉടന്‍ കാണുമെന്ന് കരുതുന്നു

    മറുപടിഇല്ലാതാക്കൂ
  42. വേഗം തുടരൂ..
    കാത്തിരിപ്പ് അസഹനീയം.

    മറുപടിഇല്ലാതാക്കൂ
  43. ishaqh ഇസ്‌ഹാക്,
    കൂട്ടിച്ചേര്ക്ക‌ല്‍ അല്ലെ.

    Muneer N.P,
    നന്ദി മുനീര്‍.

    kARNOr(കാര്ന്നോ ര്),
    ഞാനറിഞ്ഞില്ല കാര്ന്നോരെ. ദാ ഇപ്പോള്‍ പെര്മിനഷന് വേണ്ടി അപേക്ഷിച്ചിരിക്കുന്നു.
    നന്ദി സുഹൃത്തെ.

    രമേശ്‌ അരൂര്‍,
    നാടകീയത ഒന്നും ഞാന്‍ പറയുന്നില്ല. നമ്മളൊക്കെ അറിയുന്ന മനസ്സ്‌ ചിലപ്പോള്‍ വിളിച്ച് പറഞ്ഞേക്കും.
    നന്ദി മാഷേ.

    സിദ്ധീക്ക..,
    അങ്ങനെ പറയണ്ട സിദ്ധിക്കാ. ഞാന്‍ ഒരു വിദ്ധ്യാര്ത്ഥിന മാത്രം. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്ധ്യാര്ത്തി.
    നല്ല വാക്കുകള്ക്ക്സ നന്ദി സിദ്ധിക്കാ.

    ajith,
    സംസാരത്തില്‍ സംഭവിക്കുന്ന ചില നാടന്‍ ശീലുകള്‍ എഴുത്തില്‍ വന്നില്ല എന്നത് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചത്‌ ഞാന്‍ പരിഗണിക്കുന്നു. അത് തുടര്ന്നുള്ളവയില്‍ വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇത്തരം നിര്ദ്ദോശങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
    നീളം കൂടുക എന്നത് എന്റെ തോന്നല്‍ മാത്രമാണെന്ന് എനിക്ക് തോന്നുന്നു. സാരമില്ല. ഇനി അങ്ങിനെ ആവാതിരിക്കാന്‍ ശ്രമിക്കും.
    നന്ദി മാഷേ

    mayflowers,
    കുറെ നമ്മുടെ തോന്നലുകളും അറിയാത്തൊരു വ്യക്തിയെക്കുറിച്ച് ഉണ്ടാകുന്ന ആദ്യ ധാരണകളും.
    നന്ദി സുഹൃത്തെ.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    BILATTHIPATTANAM,
    ഒറ്റപ്പെടുന്നവരുടെ മാനസികമായ പ്രയാസങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ നാടിന്റെ പോതുവികാരവും സമൂഹത്തിന്റെ ചില സംസ്ക്കാര സങ്കല്പങ്ങളും അടിച്ചേല്പ്പി്ക്കുന്ന ചില നിയമങ്ങളില്‍ വേവുന്ന മനസ്സുകള്‍. അവിടേക്കാണ് ഞാന്‍ എത്തിനോക്കാന്‍ ശ്രമിച്ചത്‌.
    നന്ദി മുരളിയേട്ടാ.

    മുല്ല,
    നന്ദി മുല്ല.

    വര്ഷിണി,
    നല്ല വാക്കുകള്ക്ക് നന്ദി വര്ഷി്ണി.

    AFRICAN MALLU,
    നമ്മള്‍ പലപ്പോഴും പലതും ഒളിപ്പിച്ച് തേന്‍ പുരട്ടിയ വാക്കുകള്‍ പുറത്തേക്ക്‌ തള്ളുന്നു.
    ഉള്ക്കൊണ്ട വായനയില്‍ നന്ദി സുഹൃത്തെ.

    കൂതറHashimܓ,
    ഹാഷിം പറഞ്ഞാല്‍ മോശമായില്ല എന്ന് കരുതാം.
    നന്ദി ഹാഷിം.

    മുഫാദ്‌/\mufad,
    അതെ മുഫാദ്‌.
    നന്ദി.

    ചാണ്ടിക്കുഞ്ഞ്,
    നന്ദി മാഷെ.

    Renjith,
    അധികം വൈകാതെ പ്രതീക്ഷിക്കാം.
    നന്ദി രഞ്ജിത്ത്..

    മറുപടിഇല്ലാതാക്കൂ
  44. തുടക്കത്തിൽ തന്നെ ഞങ്ങളെ മുനയിൽ നിറുത്തി അല്ലെ..?
    അടുത്തതിനായി കാത്തിരിക്കുന്നു..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  45. റാംജി,
    ബാക്കിയ്ക്കായി
    കാത്തിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  46. ഇഷ്ടമായി എൽസിയേയും ആ കെളവനേയും.
    ബാക്കി കൂടി പോരട്ടെ റാംജി സാബ്.

    മറുപടിഇല്ലാതാക്കൂ
  47. വ്യത്യസ്തമായ ശൈലിയാണല്ലോ എന്ന് തുടക്കത്തിലേ തോന്നി... നന്നായി.
    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  48. പുതിയ ശൈലി നന്നായിട്ടുണ്ട്.സംഭാഷണങ്ങളില്‍ ചില പോരായ്മകള്‍ കാണുന്നു.ഇതു ഒരു തുടരനാക്കാതെ ഒറ്റയടിക്കു തിര്‍ത്താല്‍ പോരായിരുന്നോ?. കാര്‍ന്നോര്‍ക്ക് പഴയ കാര്യങ്ങള്‍ പറയാനും ഓര്‍ക്കാനും അയവിറക്കാനും നല്ല ചാന്‍സായി!.പക്ഷെ അതും വെച്ചു റാംജി ഇതു നീട്ടികൊണ്ടു പോവരുത്.ഇവിടെ പലരും മിനിയും ,കാപ്സ്യൂളും എഴുതുന്ന കാലമാ. വായിക്കാനും സമയം കിട്ടില്ല!

    മറുപടിഇല്ലാതാക്കൂ
  49. ഇവിടം വരെ വളരെ ഇഷ്ടായി, ഇനിയുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗം പോരട്ടെട്ടോ...!

    മറുപടിഇല്ലാതാക്കൂ
  50. തുടരനാക്കണ്ടായിരുന്നു..വൃദ്ധനും എല്സിയും ഇടയ്ക്കു നാടക ഡയലോഗ് പറയുന്നത് പോലൊരു തോന്നല്‍ ..

    മറുപടിഇല്ലാതാക്കൂ
  51. കാത്തിരിപ്പ് അസഹ്യം ...ഒന്ന് വേഗമാകട്ടെ അടുത്തഭാഗം ....

    മറുപടിഇല്ലാതാക്കൂ
  52. അടിപൊളി കഥ അങ്കിള്‍, എക്സാം കഴിഞ്ഞു വായിച്ച ആദ്യത്തെ കഥ അങ്കിളിന്റെയാണ്.

    മറുപടിഇല്ലാതാക്കൂ
  53. പറഞ്ഞ ശൈലി ഇഷ്ടമായി...ബാക്കി ഉടനെ ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  54. നീളമെത്ര കൂടിയാലും നിങ്ങളുടെ കഥകള്‍ വായിക്കാതെ പോകില്ല. ആ കാരണങ്ങള്‍ കൊണ്ട് തുടര്‍ക്കഥ ആക്കിയതിലെ വിഷമമാണ് പറഞ്ഞത്.
    എല്‍സിയേയും അപ്പൂപ്പനെയും ഒക്കെ ഇഷ്ടായി വരുന്നു.

    മറുപടിഇല്ലാതാക്കൂ
  55. നന്നാവുന്നുണ്ട് കഥ, പ്രത്യ്യ്കതയുണ്ട് കഥാപാത്രങ്ങൾക്ക്. ഇഷ്ടമായി. തുടരട്ടെ. സംഭാഷണങ്ങളിലെ അച്ചടി ശൈലി വേണമായിരുന്നോ?

    മറുപടിഇല്ലാതാക്കൂ
  56. തുടര്‍കഥ ആണല്ലേ.കുറച്ചു പൈങ്കിളി ആകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  57. ഒറ്റപ്പെടലിന്റെ വേദന അസഹനീയം തന്നെയാണു.ചെറുപ്രായത്തിലേ വിധവകളാകുന്നവരുടെ സങ്കടങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല.

    ഇവിടെ കഥ ഒരല്‍പ്പം നീളം കൂടിപ്പോയാലും മുഴുവനാക്കുന്നതായിരുന്നു ഉചിതമെന്നെനിക്കു തോന്നുന്നു.ഇതിപ്പോള്‍ കമന്റിലൂടെയും മറ്റും വായനക്കാര്‍ പലപല അഭിപ്രായം പങ്കുവയ്ക്കുമ്പോള്‍ തുടര്‍‍ച്ചയെഴുതുന്ന സമയത്ത്‍ സ്വാഭാവികമായും താങ്കളുടെ എഴുത്തിനെയതു സ്വധീനിച്ച് യഥാര്‍ഥത്തിലുദ്ദേശിച്ചിരുന്നതില്‍ നിന്നും മാറി വിട്ടുവീഴ്ചചെയ്യേണ്ടിവരും എന്നു ഞാന്‍ ഭയപ്പെടുന്നു.അങ്ങിനെയുണ്ടാവാതിരിക്കട്ടെ.

    എന്തായാലും ആദ്യഭാഗം നന്നായിരുന്നു.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  58. താല്‍പ്പര്യത്തോടെ വായിക്കാന്‍ പറ്റുന്നതരത്തിലുള്ള ആഖ്യാനം, കഥ വ്യത്യസ്തമായ ഒരു വായനാസുഖം നല്‍കുന്നു.

    അടുത്തഭാഗം ഉടനെയുണ്ടാവില്ലേ ?!

    നന്ദി റാംജി

    മറുപടിഇല്ലാതാക്കൂ
  59. ~ex-pravasini*,
    അധികം വൈകില്ല.
    നന്ദി സുഹൃത്തെ.

    വീ കെ,
    മുനയിലോന്നും ആക്കിയില്ലല്ലോ.
    നന്ദി വീകെ

    Lipi Ranju,
    അധികം വൈകില്ല.
    നന്ദി ലിബി.

    moideen angadimugar,
    നന്ദി മൊയ്തീന്‍

    അലി,
    നന്ദി അലി.

    Mohamedkutty മുഹമ്മദുകുട്ടി,
    വായിക്കാനുള്ള സമയം കിട്ടില്ലെന്നത് കണക്കിലാക്കിയാണ് രണ്ടു ഭാഗം ആക്കിയത്. അടുത്ത ഭാഗത്തില്‍ അവസാനിക്കും. അല്പം നീളം കൂടിയതിനാല്‍ രണ്ടാക്കി പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു.
    നന്ദി കുട്ടിക്കാ.

    ഷമീര്‍ തളിക്കുളം,
    നന്ദി ഷമീര്‍.

    junaith ,
    അഭിപ്രായങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നു.
    നന്ദി ജുനൈത്.

    ലീല എം ചന്ദ്രന്‍.. ,
    ഒരു ചെറിയ കാത്ത്തിരിപ്പല്ലേ.
    നന്ദി ടീച്ചര്‍.

    നേന സിദ്ധീഖ് ,
    പരൂക്ഷ കഴിഞ്ഞു എത്തിയോ. എങ്ങിനെയിരുന്നു?
    നന്ദി നേന.

    ഹാഷിക്ക് ,
    തീര്ച്ച്യായും.
    നന്ദി ഹാഷിക്‌.

    ചെറുവാടി ,
    കഥ മുഴുവന്‍ വായിക്കാന്‍ കഴിയാതെ വരുമ്പോഴത്തെ പ്രയാസം മനസ്സിലാക്കുന്നു. നീളം കൂടി എന്നതിനാല്‍ രണ്ടാക്കി എന്നെ ഉള്ളു. ഇനി അങ്ങിനെ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കും.
    ഈ സ്നേഹത്തിന് ഒരുപാട് നന്ദി ചെറുവാടി.

    ശ്രീനാഥന്‍,
    സംഭാഷണങ്ങളിലെ അച്ചടിശൈലി അധികം പേരും ചൂണ്ടിക്കാണിച്ചു. തുടര്ന്നുള്ളവയില്‍ ആ പോരായ്ക പരിഹരിക്കും.
    നിര്ദേശത്തിനു നന്ദി മാഷേ.

    മറുപടിഇല്ലാതാക്കൂ
  60. ഹാ... നല്ല സ്റ്റാര്‍ട്ട്‌. പോരട്ടെ.....

    മറുപടിഇല്ലാതാക്കൂ
  61. റാംജി,

    കുറച്ചായി ബ്ലോഗില്‍ വന്നിട്ട്.. ഹാ ഇത് കൊള്ളാല്ലോ.. തുടരന്‍.. ഇത് കലക്കും.. തുടരനു പറ്റിയ ഒരു പേരുകൊടുക്കാമായിരുന്നു. നോവലാണോ നോവല്ലയോ??

    മറുപടിഇല്ലാതാക്കൂ
  62. കഥാപാത്രങ്ങളുടെ മനോഗതി വായനക്കാരുടെ മനസ്സിൽ വരച്ചിട്ട് മുന്നോട്ട് പോകുന്ന കഥാകഥന ശൈലി അതാണ്‌ ചേട്ടനെ വ്യത്യസ്തനാക്കുന്നത്.ഇവിടേയും താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  63. പറഞ്ഞു വന്നിടത്തോളം രണ്ടു പേരെയും
    അവരുടെ ജീവിത വീക്ഷണത്തിലൂടെ
    മനസ്സില്‍ ഏറ്റി .ഒന്നും പ്രവചിക്കാതെ
    രണ്ടാം ഭാഗത്തിന് ആയി കാത്തിരിക്കുന്നു .
    പോസ്റ്റ്‌ നീളം കൂടും എന്നും തോന്നിയാല്‍
    രണ്ടു ഭാഗം ആക്കുന്നത് തന്നെ ആണ്
    വായനക്ക് concentration നല്‍കുന്നത് .

    മറുപടിഇല്ലാതാക്കൂ
  64. ബാക്കി കൂടെ ഇങ്ങു വരട്ടെ റാംജീ...കാത്തിരിക്കാന്‍ വയ്യ

    മറുപടിഇല്ലാതാക്കൂ
  65. ഫെനില്‍,
    തുടര്ക്കഥ ഒന്നും അല്ല. അടുത്ത ഭാഗത്തോടെ തീരും. പൈങ്കിളി ഒന്നും ആക്കുന്നില്ല. അല്ലെങ്കിലും നമ്മുടെ ഉള്ളിലൊക്കെ ചെറുതായി പൈങ്കിളി പതുങ്ങി ഇരിപ്പുണ്ട്.
    നന്ദി ഫെനില്‍.

    ശ്രീക്കുട്ടന്‍
    ശരിയാണ് ശ്രീക്കുട്ടന്റെ ആശങ്ക. ഞാനിത് മുഴുവന്‍ എഴുതിയിട്ടാണ് പകുതി പോസ്റ്റ്‌ ചെയ്തത്. എന്തായാലും അതില്‍ കാര്യമായ മാറ്റമൊന്നും നടത്തില്ല.
    നന്ദി ശ്രീക്കുട്ടാ.

    തെച്ചിക്കോടന്‍,
    രണ്ടാഴ്ച കഴിഞ്ഞ് പോസ്റ്റ്‌ ചെയ്യും.
    നന്ദി സുഹൃത്തെ.

    ആളവന്താുന്‍,
    നന്ദി സുഹൃത്തെ.

    Manoraj,
    അല്പം നീളം കൂടിയതിനാല്‍ രണ്ടാക്കി എന്നേ ഉള്ളു.
    നന്ദി മനു.

    nikukechery,
    നന്ദി സുഹൃത്തെ നല്ല വാക്കുകള്ക്ക് .

    ente lokam,
    അതാണ്‌ നല്ലതെന്നു തോന്നിയതിനാല്‍ രണ്ടാക്കിയതാണ്.
    അധികം വൈകാതെ അടുത്ത ഭാഗം വരും.
    നന്ദി മാഷെ.

    അതിരുകള്‍/മുസ്തഫ പുളിക്കൽ,
    അധികം വൈകിപ്പിക്കില്ല.
    നന്ദി മുസ്തഫാ.

    മറുപടിഇല്ലാതാക്കൂ
  66. രംജിയുടെ കഥാ കരിയറില്‍ ഇത് ഒരു breakthrough ആണെന്ന് പറയാന്‍ എനിക്ക് അടുത്ത ഭാഗം വായിക്കാതെ തന്നെ കഴിയും. അത്രയ്ക്കും നന്നായിരിക്കുന്നു. സ്ത്രീ മനസ്സിന്റെ സൂക്ഷമതലത്തിലേക്ക് കൃത്യമായി ഇറങ്ങി ചെന്ന അസ്സല്‍ രചന.

    മറുപടിഇല്ലാതാക്കൂ
  67. ആശയവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  68. "അപ്പൊ നീ സുന്ദരിയാണ്‌. അല്ലെങ്കിലും കണ്ണിക്കണ്ട ജന്തുക്കളുടെ എറച്ചി തിന്നുന്ന നസ്രാണിച്ചി നാല്‍പത്‌ കഴിഞ്ഞാലും ഒരു മൊതല്‌ തന്നെ ആയിരിക്കും."

    ഒരുപാട് ചിരിച്ചു ഇത് വായിച്ചപ്പോള്‍

    നല്ല അവതരണം... നല്ല ഒഴുക്കോടെ വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  69. കെളവന്‍ ആളു കൊള്ളാല്ലോ..
    നല്ല ഒഴുക്കുള്ളരചന.
    തുടരട്ടെ..

    മറുപടിഇല്ലാതാക്കൂ
  70. എല്‍സി കൊള്ളാല്ലോ റാംജീ.
    തുടര്‍ വായനക്കായി കാത്തിരിക്കുന്നു.
    അല്ലെങ്കിലും ഇത്തരം വായന എന്നും ഹരമുള്ളതല്ലേ
    വൃദന്‍റെയും, എല്‍സിയുടെയും മനോവ്വിചാരങ്ങള്‍ നന്നായി പറഞ്ഞു വരുന്നു.
    കാത്തിരിക്കുന്നു തുടര്‍ ഭാഗത്തിനായി.

    മറുപടിഇല്ലാതാക്കൂ
  71. പ്രായമായിന്ന് വച്ച് മനസ്സിനുള്ളില്‍ തോന്നുന്നത് പറയാതിരുന്നിട്ട് കാര്യമുണ്ടോ?
    അതു കൊണ്ട് കാര്‍ന്നോര് പറയട്ടെ .
    വെള്ള വസ്ത്രത്തില്‍ ഒതുങ്ങിയ വിധവയായ എല്‍സിയും മനസ്സിന്റെ അടച്ചിട്ട ജാലകത്തിന് നേരേ കാര്‍ന്നോരടിക്കുന്ന മിന്നല്‍ ആസ്വദിക്കട്ടെ..

    എന്നിട്ട്..... റാംജീ ബാക്കി പറയൂ

    മറുപടിഇല്ലാതാക്കൂ
  72. തുടക്കത്തില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന ഒരു സംശയം ഉണ്ടായിരുന്നു. അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായൊരു അഭിപ്രായം പറയാം.
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  73. കഥ മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്താം..

    മറുപടിഇല്ലാതാക്കൂ
  74. രാംജി ഭായ് ..ബാക്കിക്കുവേണ്ടി കാത്തിരിക്കുന്നു !

    മറുപടിഇല്ലാതാക്കൂ
  75. Salam,
    നന്ദി സലാം ഭായി.

    Dipin Soman,
    നന്ദി മാഷേ.

    ഷബീര്‍ (തിരിച്ചിലാന്‍),
    എന്തും വെട്ടിത്തുറന്നു മുഖത്ത്‌ നോക്കി പറയുന്ന ചില പ്രായമായവരെ കണ്ടിട്ടില്ലേ. അത്തരം ഒരു വ്ദ്ധനാണ് നമ്മുടെ കഥാപാത്രം.
    നന്ദി ഷബീര്‍.

    ഇസ്മായില്‍ കുറുമ്പടി (തണല്‍),
    നന്ദി ഇഷ്മായില്‍.

    Sulfi Manalvayal,
    നന്ദി സുല്ഫിa.

    മാണിക്യം,,
    അവരുടെ മനസ്സിലുള്ളത് പറയാന്‍ ഒരു എളിയ ശ്രമം.
    നന്ദി ചേച്ചി.

    ശാലിനി,
    അധികം വൈകാതെ അടുത്ത ഭാഗം.
    നന്ദി ശാലിനി.

    മഹേഷ്‌ വിജയന്‍,
    അതുമതി മഹേഷ്‌. മുഴുവന്‍ വായിക്കുമ്പോളെ ശരിയായി അഭിപ്രായം പറയാന്‍ പറ്റു.
    നന്ദി മഹേഷ്‌.

    Villagemaan,
    അധികം വൈകാതെ പ്രതീക്ഷിക്കാം.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  76. http://ienjoylifeingod.blogspot.com/
    ആദ്യമായാണ്‍ ഇവിടെ, കൂട്ടു കൂടാമോ..

    മറുപടിഇല്ലാതാക്കൂ
  77. ഒറ്റപ്പെടലിന്റെ ഭാരം ചിമക്കുന്ന രണ്ടാളുകൾക്കിടയിൽ നന്മയുടെ സൌഹാർദ്ദത്തിന്റെ സ്നേഹകുസുമങ്ങൾ വിരിയുമൊ?
    കാത്തിരുന്ന് കാണാം...
    ഒഴുക്കോടെ വായിച്ചു...
    എല്ലാ ആശംസകളും!

    മറുപടിഇല്ലാതാക്കൂ
  78. തുടക്കം നന്നായി, പക്ഷെ ആ പെട്ടന്നുള്ള വിരാമം അല്‍പ്പം കുഴക്കി, സാരമില്ല, കാത്തിരിക്കാം, ഒടുക്കവും നന്നാകുമെന്ന പ്രതീക്ഷയോടെ. ഏതായാലും കഥയുടെ പോക്ക് കണ്ടിട്ട് ശുഭ പര്യവസാനി ആകും എന്ന് പ്രതീക്ഷിക്കുന്നു. വളഞ്ഞവട്ടം പി വി ഏരിയല്‍

    മറുപടിഇല്ലാതാക്കൂ
  79. ithaanu raamji .. katha ,alla jeevitham ,alla yaadhardhyam.......
    nannayittundu ramji......abhinandanangal

    മറുപടിഇല്ലാതാക്കൂ
  80. ഇഷ്ടായി ഈ കഥ ..തുടര്‍ന്ന് വായിക്കാന്‍ കാത്തിരിക്കുന്നു ..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  81. ആദ്യ ഡയലോഗ് കണ്ട് സത്യത്തില്‍ ഞാനൊന്ന് ഞെട്ടി ..!!
    കഥയിലേക്ക് വന്നപ്പോള്‍ അത് മാറി ....
    തുടര്‍ന്ന് വായിക്കാന്‍ കാത്തിരിക്കുന്നു ..
    ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  82. First Impression is the best impression അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ..

    കഥ നന്നായി..ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  83. ഒറ്റപ്പെട്ട് പോകുന്നവരുടെ വേദനകൾ നന്നായി എഴുതി. തുടരൂ. കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  84. ഇത്രയും ഇല്ലെങ്കിലും ഇതിന്‍റെ അടുത്തു കൂടെയെങ്കിലും എഴുതാന്‍ കഴിഞ്ഞെങ്കില്‍ എന്നൊര്‍ മോഹം..ഹി ഹി അതി മോഹം.

    മറുപടിഇല്ലാതാക്കൂ
  85. ഫന,
    കൂടിയിരിക്കുന്നു.
    സന്ദര്ശിനത്തിനു നന്ദി ഹന.

    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
    നന്ദി മുഹമ്മദ്‌ കുഞ്ഞി.

    Philip Verghese'Ariel',
    പ്രതീക്ഷയാണല്ലോ എല്ലാം.
    നന്ദി മാഷെ.

    സുജിത് കയ്യൂര്‍ ,
    നന്ദി സുഹൃത്തെ.

    ജോഷി പുലിക്കൂട്ടില്‍ . ,
    നമ്മള്ക്ക് പരിചയമുള്ളവര്‍ തന്നെ.
    നന്ദി ജോഷി.

    the man to walk with ,
    നന്ദി മാഷെ.

    ഷാഹിന വടകര ,
    ഞെട്ടല്‍ മാറിയല്ലോ. നമ്മള്‍ കാണുന്ന ചില കഥാപാത്രങ്ങള്‍.
    നന്ദി ഷാഹിന.

    ധനലക്ഷ്മി,
    നന്ദി സുഹൃത്തെ.

    ബെഞ്ചാലി,
    നന്ദി മാഷെ.

    ഫന ,
    വീണ്ടും വന്നല്ലോ. ശ്രമിച്ചാല്‍ പറ്റാത്തതായി എന്തുണ്ട്. ഇവിടത്തെ സഹകരണവും സൗഹാര്ദ വും നല്ലൊരു എഴുത്ത് കാരിയാക്കി മാറ്റും.
    നന്ദി ഫന.

    മറുപടിഇല്ലാതാക്കൂ
  86. കഥ അവതരണം കൊണ്ടും, പ്രമേയം കൊണ്ടും മികച്ച് നില്‍ക്കുന്നു.. തുടര്‍ഭാഗത്തിനായി കാത്തിരിക്കുന്നു.. :)

    മറുപടിഇല്ലാതാക്കൂ
  87. അടുത്ത ഭാഗം വരുന്നതിനു മുന്‍പ് ഇവിടെ എത്താന്‍ കഴിഞ്ഞു .കഥ വായിച്ചതിലും ,എന്റെ മനസിലൂടെ പോയത് ആ ചട്ടയും ,മുണ്ടും ഉടുത്ത പടം ..കാരണം അതൊക്കെ ഇനി എത്ര നാള്‍ കാണാന്‍ കഴിയും അല്ലേ ? കൃസ്ത്യാനിക്കുട്ടികളുടെ നല്ല വേഷം."
    എന്റെ തറവാട്ടില്‍ ഒക്കെ ഇനി അത് ഉടുക്കുന്ന ആരെയും കാണാന്‍ സാധിക്കില്ല ....

    കഥയില്‍ എല്ലാരും പറഞ്ഞപോലെ .അടുത്ത ഭാഗം എങ്ങനെ അവസാനിപ്പിക്കും എന്ന് കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  88. വൃദ്ധസദനത്തിന്റെ തുടക്കം ഇഷ്ടപ്പെട്ടൂ...ബാക്കിക്കായി കാത്തിരിക്കുന്നൂ...തുടക്കത്തിലെ സംഭാഷണങ്ങളോട് വിയോജിപ്പുണ്ട്...പിന്നെ,,പിന്നെയുള്ള സംഭാഷണത്തിൽ ‘റാംജിടച്ച്‘ വന്നിട്ടുണ്ട് എന്തായാലും ബാക്കി വായിച്ചിട്ടാകാം വിലയിരുത്തൽ...എല്ലാ ഭാവുകങ്ങളൂം

    മറുപടിഇല്ലാതാക്കൂ
  89. കഥ കൊള്ളാമല്ലോ... തുടര്‍ച്ചക്കായി വെയ്റ്റ് ചെയ്യും...

    മറുപടിഇല്ലാതാക്കൂ
  90. നന്നായിരിക്കുന്നു. ബാക്കിക്കായി കത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  91. നല്ല ഒരു കഥയുടെ തുടക്കം ..........നന്നായി വരട്ടെ ...നന്നായി എഴുതാന്‍ കഴിയട്ടെ ,,,,,പക്ഷെ ഈ തുടര്‍ കഥയോട് എന്തോ താല്പര്യമില്ല ......അടുത്ത പോസ്റ്റിന്റെ തുടകത്തില്‍ കഥ ഇത് വരെ എന്ന് കൊടുകന്നെ

    മറുപടിഇല്ലാതാക്കൂ
  92. റാംജി ചേട്ടാ...
    പതിവു പോലെ നല്ല കഥ...
    നല്ല അവതരണ ശൈലി
    ബാക്കി ഭാഗം വേഗം പോസ്റ്റ് ചെയ്യൂ...

    മറുപടിഇല്ലാതാക്കൂ
  93. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  94. ചില കഥകള്‍ ഇങ്ങനെയാണ്.
    ഒന്ന് നീട്ടി പറഞ്ഞെന്കിലെ കഥാകാരന്‍ വിജാരിച്ച പൂര്‍ണതയില്‍ എത്തൂ.
    അത് കൊണ്ട് 'തുടരും' eന്നതില്‍ പരാതിയില്ല.

    സ്നേഹിക്കപ്പെടുന്ന മനസ്സുകള്‍ക്ക് പ്രായത്തിലെന്ത്?
    ഇനി എവിടം കൊണ്ടവസാനിപ്പിക്കുമോ ആവോ
    ബാക്കി വായിക്കാന്‍ വരാം.

    മറുപടിഇല്ലാതാക്കൂ
  95. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി,
    നന്ദി ശ്രീജിത്.

    siya,
    അധികം കാത്ത്തിരിക്കണ്ട. ഈ ആഴ്ച തന്നെ വിട്ടേക്കാം.
    നന്ദി സിയ.

    ചന്തു നായര്‍,
    നന്ദി മാഷേ.

    വാത്സ്യായനന്‍,
    നന്ദി സുഹൃത്തെ.

    ജുബി,
    നന്ദി ജൂബി.

    MyDreams,
    അല്പം വലിപ്പം കൂടിയതിനാല്‍ രണ്ടാക്കിയെന്നെ ഉള്ളു. ഈ ആഴ്ച തന്നെ അടുത്തതും പോസ്റ്റ്‌ ചെയ്യാം. സുഹൃത്ത്‌ പറഞ്ഞത്‌ പോലെ ആദ്യഭാഗം ചുരുക്കി കൊടുക്കാം.
    നന്ദി മാഷെ.

    റിയാസ് (മിഴിനീര്ത്തു ള്ളി),
    നന്ദി റിയാസ്‌.

    ഗിനി,
    നന്ദി ഗിനി.

    OAB/ഒഎബി,
    എങ്ങിനെ അവസാനിപ്പിക്കും എന്നറിയാന്‍ ഒര്ല്ക്ക ണ്ട അല്ലെ? എന്തായാലും നമ്മള്‍ ഒക്കെ ചിന്തിക്കുന്നത് പോലെ അവസാനിക്കും.
    നന്ദി ബഷീറിക്ക.

    മറുപടിഇല്ലാതാക്കൂ
  96. തുടരനാണല്ലോ മാഷേ.

    നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  97. തിരക്കിനിടയില്‍ റാംജിയുടെ കഥകള്‍ വായിക്കാന്‍ മറന്നു പോയതല്ല. മറിച്ച് സമയമെടുത്ത് ആസ്വാദിച്ച് വായിക്കാമെന്ന് കരുതി മാറ്റി വെച്ചതാണ്‌. ഭാഗ്യം, ഞാന്‍ നേരത്തെ ഈ കഥ വായിച്ചിരുന്നെങ്കില്‍ അടുത്ത ഭാഗത്തിനു വേണ്ടി കുറേ ദിവസം കാത്തിരിക്കേണ്ടി വന്നേനെ. ഇനിയിപ്പോള്‍ വെച്ച് താമസിപ്പിക്കണ്ട. അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യൂ. നല്ല കഥ. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. അത്രയ്ക്കും നന്നായിട്ടെഴുതി.

    മറുപടിഇല്ലാതാക്കൂ
  98. അജ്ഞാതന്‍4/01/2011 12:08:00 PM

    എന്ത് പറയണമെന്നറിയില്ല..അസ്സലായി എഴുതി...വേദന തോന്നി..

    മറുപടിഇല്ലാതാക്കൂ
  99. കുറച്ചു ദിവസത്തേക്ക് നെറ്റിനു തടസ്സം വന്നതു കൊണ്ടു രണ്ടാം ഭാഗം പോസ്റ്റു ചെയ്തപ്പോഴാണ് ആദ്യഭാഗം വായിക്കുന്നത്.ആദ്യ ഭാഗം കലക്കി. ഇനി രണ്ടാം ഭാഗം നോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  100. വൈകി എത്തിയവര്‍ക്കും പ്രവേശനം ഉണ്ടല്ലോ അല്ലെ...
    ഒന്നാം ഭാഗം വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഇനി രണ്ടാം ഭാഗം നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  101. വായിച്ചു. അടുത്ത ഭാഗംകൂടി കണ്ടിട്ട് അഭിപ്രായം പറയാം.

    മറുപടിഇല്ലാതാക്കൂ
  102. ഞാന്‍ എത്താന്‍ വൈകി..അടുത്തതും കൂടി വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....