14/2/11

ഞാനെന്തേ ഇങ്ങിനെ..?

14-02-2011

അമ്പാട്ടെ കേറ്റം കേറുന്ന "തൊഴിലാളി"യുടെ ശബ്ദം എന്റെ തിരക്കുകള്‍ക്ക്‌ വേഗത കൂട്ടി. കാറി വലിച്ചാണ്‌ എല്ലാ വണ്ടികളും ആ കയറ്റം കയറുന്നത്‌. മൂന്ന്‌ കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും വീട്ടില്‍ നിന്നാല്‍ കേള്‍ക്കുന്ന ആ ശബ്ദം ദൈനംദിന ഓഫീസ്‌ യാത്രയിലെ ആദ്യം ലഭിക്കുന്ന സൂചനയായി വന്നെത്തുന്നു


ഒരു പ്രദേശം മുഴുവന്‍ തണല്‍ വിരിച്ച്‌ പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന കൂറ്റന്‍‍ ഞാവല്‍ മരത്തിന്റെ തണലിനടിയിലൂടെ ഇറക്കം ഇറങ്ങി വന്നാല്‍ 'അമ്പല നട' സ്റ്റോപ്പില്‍ വണ്ടി നില്‍ക്കും. കാലത്ത്‌ എട്ടര എന്നതിനാല്‍ കോളേജ്‌ കുട്ടികളും ജോലിക്കാരുമായി ഒരു ബസ്സിനുള്ള യാത്രക്കാര്‍ അവിടെ തന്നെ കാണും. ചെറിയ പാടവും പാലവും പിന്നിട്ട്‌ കപ്പേള സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ എന്റെ ഊഴമാണ്‌.

തിടുക്കപ്പെട്ട്‌ ബാഗെടുത്ത്‌ വീട്ടില്‍ നിന്ന്‌ റോഡിലേക്കിറങ്ങി. റോഡിലേക്കിറങ്ങുന്നത്‌ തന്നെയാണ്‌ സ്റ്റോപ്പ്‌. മുന്നൂറ്‌ മീറ്റര്‍ മുന്നിലേക്കൊ പിന്നിലേക്കൊ നടന്നാല്‍ വേറെ സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും സമയമില്ലല്ലൊ..അതുകൊണ്ട്‌ ഞങ്ങള്‍‍ ചിലര്‍ ചേര്‍ന്ന്‌ രൂപപ്പെടുത്തിയതാണ്‌ ഈ സ്റ്റോപ്പ്‌.

സ്റ്റോപ്പെന്ന്‌ പറയാനൊന്നും ഇല്ല. ആദ്യം കട്ടി കൂടിയ ഒരു പേപ്പറില്‍ ചോക്കുകൊണ്ട്‌ ബസ്‌ സ്റ്റോപ്പ്‌ എന്നെഴുതി വേലിയില്‍ കെട്ടിവെച്ചു. പിന്നെ ഒരു മുളന്തൂണില്‍ പലകയടിച്ച്‌ പെയിന്റോണ്ടെഴുതി കാനയില്‍ കുത്തിനിര്‍ത്തി. ഇപ്പോളത്‌ വണ്ണം കുറഞ്ഞ പൈപ്പില്‍ വട്ടത്തിലുള്ള തകര ഷീറ്റില്‍ ഭംഗിയായി കാനക്ക്‌ മുകളിലായി സ്ഥാപിച്ചു. ബസ്റ്റോപ്പിന്റെ ചെറിയ ഗൌരവവും കൈവന്നു.

പലപ്പോഴും സ്റ്റോപ്പില്‍ ഞാന്‍ മാത്രമെ ഉണ്ടാകാറുള്ളു. ഞാനവിടെ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടാല്‍ പോലും അവിടെ നിന്നുള്ളവര്‍ തൊട്ടടുത്ത സ്റ്റോപ്പുകളിലേക്ക്‌ നടക്കും. പിന്നീട്‌ ഞാന്‍, കുറച്ചു മുന്‍പേ വീട്ടില്‍ നിന്നിറങ്ങി മറ്റു സ്റ്റോപ്പുകളിലേക്ക്‌ പോകുന്നവരെ തടഞ്ഞ്‌ എന്നോടൊപ്പം നിര്‍ത്തി. ഇപ്പോള്‍ ഈ ഭാഗത്തുള്ളവര്‍ ഇവിടെ തന്നെയാണ്‌ നില്‍ക്കുന്നത്‌.

സ്റ്റോപ്പിന്‌ പ്രത്യേകം പേരൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു കുറവ്‌ തോന്നിയിരുന്ന ഘട്ടത്തിലാണ്‌ 'തൊഴിലാളി'യിലെ കിളി "കുപ്പി വളവ്‌" ആളെറങ്ങാനുണ്ടൊ എന്നൊരിക്കല്‍ ചോദിച്ചത്‌. അങ്ങിനെയാണ്‌ 'കുപ്പിവളവ്‌' സ്റ്റോപ്പായത്‌.

ഇവിടെ റോഡിനൊരു ചെറിയ വളവുണ്ട്‌. വളവിന്‌ തൊട്ടടുത്ത വീട്ടിലെ രണ്ടാനമ്മ, ആദ്യ ഭാര്യയിലെ മകന്‌ കുപ്പിച്ചില്ല്‌ അരച്ച്‌ ചോറിലിട്ട്‌ കലര്‍ത്തി കൊടുത്തു. രണ്ടാനമ്മയുടെ ഒരു കണ്ണിന്‌ അല്‍പം കാഴ്ച കുറവായതിനാല്‍ കുപ്പിച്ചില്ല്‌ വേണ്ടവിധം പൊടിഞ്ഞില്ലെന്നത്‌ കാണാനായില്ല. മകന്‍ ചോറ്‌ വാരിയപ്പോള്‍ കരകര ശബ്ദം. ആദ്യമെ രണ്ടാനമ്മയില്‍ സംശയം തോന്നിയിരുന്ന മകന്‍ ചോറ്‌ കഴിക്കാതിരുന്നപ്പോള്‍ നിര്‍ബന്ധിച്ചവര്‍ വായില്‍ കുത്തിക്കയറ്റാന്‍ ശ്രമിച്ചു. അടിപിടി ബഹളം. നാട്ടുകര്‍ ഓടിക്കൂടി. സംഗതി കൈവിട്ടെന്ന്‌ കണ്ട രണ്ടാനമ്മ ചോറെടുത്ത്‌ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു.

ഈ സമയത്താണ്‌ തൊഴിലാളി ബസ്സ്,‌ സംഭവ ദിവസം അന്നവിടെ നിര്‍ത്തിയിരുന്നത്‌. പേര്‌ കിട്ടാന്‍ വേറെന്ത്‌വേണം?

ഒരുവിധം ബസ്സിനകത്തേക്ക്‌ ഞാന്‍ നുഴഞ്ഞ്‌ കയറി. പുറമെ നിന്ന്‌ നോക്കിയാല്‍ ഇനി അതിനകത്തേക്ക്‌ ആര്‍ക്കും കയറാന്‍ പറ്റില്ലെന്ന്‌ തോന്നും. അത്രയും നിറഞ്ഞിരിക്കുന്നു. എന്നിരുന്നാലും അടുത്ത രണ്ട്‌ സ്റ്റോപ്പിലേയും യാത്രക്കാരെ ഇതിനുള്ളില്‍ തന്നെ കുത്തി നിറക്കും. എങ്ങിനെയും കയറിപ്പറ്റാന്‍ യാത്രക്കാരും, എത്ര പേരെ വേണമെങ്കിലും കയറ്റാന്‍ ബസ്സുകാരും തയ്യാറാണെന്നതിനാല്‍ പരിഭവങ്ങള്‍ക്ക്‌ സ്ഥാനമില്ല. അടുത്ത ബസ്സ്‌‌ വരാന്‍ ഇനിയും അര മണിക്കൂറില്‍ കൂടുതല്‍ വേണം.

ഇത്രയും തിരക്കിനുള്ളിലേക്ക്‌ ഇനിയും തിക്കിത്തിരക്കി ഈ ആള്‍ക്കാര്‍ കയറുന്നത്‌ എന്തിനാണെന്ന്‌ ബസ്സിനകത്തായ എനിക്ക്‌ മനസ്സിലാകുന്നില്ല. ഇനിയെങ്കിലും ഇവര്‍ക്ക്‌ ബസ്സ്‌ നിര്‍ത്താതിരുന്നു കൂടെ.

ഈ സ്റ്റോപ്പിലേയും മുഴുവന്‍ യാത്രക്കാരും കേറി. അല്‍പസ്വല്‍പം പഴുത്‌ ഉണ്ടായിരുന്നത്‌ കൂടി നികത്തി. മൂക്ക്‌ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ചാല്‍ ശ്വാസം കിട്ടുമെന്ന അവസ്ഥയായി. വിയര്‍പ്പില്‍ പുഴുകിയ തുണികളിലെ മണവും, പൌഡറിന്റെയും സ്പ്രേകളുടെയും തുളച്ച്‌ കയറുന്ന ഗന്ധവും കൂടി മനമ്പുരട്ടല്‍. താഴെ വെച്ചിടത്ത്‌ നിന്ന്‌ എങ്ങാനും കാലുയര്‍ത്തിയാല്‍ മറ്റാരുടെയെങ്കിലും കാലിനു മുകളില്‍ വെക്കുകയൊ അല്ലെങ്കില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിക്കുകയൊ ചെയ്യെണ്ട സ്ഥിതി.

ഒരഭ്യാസിയെപ്പോലെ ഒരു സൈഡിലേക്ക്‌ തല തിരിച്ച്‌ വെച്ചപ്പോള്‍ അല്‍പം ആശ്വാസം. ബാഗിന്റെ വള്ളി മാത്രമെ തോളിലുള്ളു എന്നറിഞ്ഞപ്പോള്‍ വള്ളിയില്‍ പിടിച്ച്‌ വലിച്ച്‌ ബാഗ്‌ ശരീരത്തോട്‌ അടുപ്പിച്ചു. സീറ്റിന്റെ അരികെ ശരീരം ചേര്‍ത്തുവെച്ച്‌ വളഞ്ഞ്‌ ബാലന്‍സോടെ നിന്നു.

കോളേജ്‌ സ്റ്റോപ്പ്‌ എത്തുന്നത്‌ വരെ ആ നില്‍പ്‌ തുടര്‍ന്നു. കയ്യും കാലും കഴച്ച്‌ വേര്‍പ്പെടുമെന്നു വരെ തോന്നി. ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ ജോലി ഉപേക്ഷിക്കണമെന്നും, ആരെയെങ്കിലും കൊന്നിട്ടായാലും ബൈക്കൊ കാറൊ വാങ്ങണമെന്നും തോന്നാറുള്ളത്‌.

കോളേജ്‌ പിള്ളേര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ്സിനകത്തേക്ക്‌ കാറ്റും വെളിച്ചവും കടന്ന്‌ വന്നു. പുളിച്ച മണം കുറെ പുറത്തേക്ക്‌ ചാടി. ചെറിയൊരാശ്വാസം.

ഞാന്‍ ചാരി നില്‍ക്കുന്ന സീറ്റില്‍ രണ്ട്‌ പേര്‍ ഇരിപ്പുണ്ട്‌. ആരെങ്കിലും ഒരാള്‍ അടുത്തെങ്ങാനും ഇറങ്ങിയാല്‍ അവിടെ കയറി ഇരിക്കാം. മറ്റാരും അവിടം പിടിച്ചടക്കാതിരിക്കാന്‍ കാലൊക്കെ അകത്തി വെച്ച്‌ വിസ്തരിച്ച്‌ നിന്നു. അറ്റത്തിരിക്കുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ നോക്കി ചിരിച്ചു കൊണ്ടിരിപ്പാണ്‌. ഞാന്‍ കാണുന്നത്‌ മുതല്‍ അവന്റെ പണി അതാണ്‌. എന്തൊക്കെയൊ ചിത്രങ്ങള്‍‍ കാണുകയാണ്‌. പിന്നെയുള്ളത്‌ ഒരു വൃദ്ധനാണ്‌. വിഷണ്ണനായി ഇരിക്കുന്ന അങ്ങേരുടെ ഭാവം കണ്ടാല്‍ ഏതൊ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്നു തോന്നുന്നു.

ബസ്സിനകത്തേക്ക്‌ വീണ്ടും യാത്രക്കാര്‍ കയറുകയാണ്‌. കുറഞ്ഞ തിരക്ക്‌ വീണ്ടും കനക്കുന്നു. കുട്ടിയെ എടുത്ത ഒരാള്‍ എവിടെയെങ്കിലും സീറ്റ്‌ കിട്ടുമൊ എന്ന്‌ വെപ്രാളപ്പെടുന്നു‌. അത്ര ചെറിയ കുട്ടിയൊന്നും അല്ല. അയാള്‍ക്ക്‌ ഇരിക്കാന്‍ വേണ്ടിയുള്ള അടവായിരിക്കുമൊ എന്ന്‌ സംശയം തോന്നി.

ഇരിക്കാനുള്ള ഇടം നേടിക്കൊടുക്കാന്‍, നില്‍ക്കുന്ന എനിക്കായിരുന്നു കൂടുതല്‍ ആവേശം. എനിക്കേതായാലും സീറ്റൊന്നും കിട്ടാന്‍ പൊകുന്നില്ല. എങ്കില്‍ പിന്നെ ആരെയെങ്കിലും എഴുന്നേല്‍പിക്കണമെന്ന കുശുമ്പ്‌ നിറഞ്ഞു. വൃദ്ധനോട്‌ എഴുന്നേല്‍ക്കാന്‍ പറയുന്നത്‌ മര്യാദയല്ല. എന്തുകൊണ്ടും കുട്ടിയെ എടുത്തയാളെക്കാള്‍ അവശത വൃദ്ധന്‌ തന്നെ.

കുട്ടിയെ എടുത്തയാള്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ ഞാന്‍ വളരെ ഭവ്യതയോടെ ചെറുപ്പക്കാരനോട്‌ പറഞ്ഞു. ഞാന്‍ പറഞ്ഞത്‌ കേട്ടതായൊ, മൊബൈലില്‍ നിന്ന്‌ കണ്ണെടുക്കുകയൊ അയാള്‍ ചെയ്തില്ല. വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ചു. ചെറുപ്പക്കാരന്‍ പരുഷമായി എന്നെ നോക്കി. എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്ത്‌ കാണാം.

"ഞാന്‍ തൃശൂരിലേക്കാണ്‌. ഇനിയും മുക്കാല്‍ മണിക്കൂറ്‍ വേണം അവിടെ എത്താന്‍. സീറ്റിനുവേണ്ടി ബസ്‌ അങ്ങോട്ട്‌ പൊയപ്പഴേ കയറിയതാണ്‌ ഇതില്‍. അതുകൊണ്ട്‌ ഞാന്‍ എഴുന്നേല്‍ക്കുന്ന പ്രശ്നമെ ഉദിക്കുന്നില്ല. തനിക്ക്‌ അത്രയും വിഷമം തൊന്നുന്നുവെങ്കില്‍ ഒരു കാറ്‌ പിടിച്ച്‌ അവരെ കൊണ്ടാക്കിക്കൊടുക്ക്‌. അല്ലെങ്കില്‍ വേറെ എന്തെങ്കിലും വഴി നോക്ക്‌."

സൌമ്യമായി പറഞ്ഞിട്ടും മുഖത്തടിക്കുന്നത്‌ പോലുള്ള വാക്ക്‌ കേട്ടപ്പോള്‍ എന്റെ ശരീരം ഒന്ന്‌ പെരുത്തു. ചുറ്റും നോക്കി. അപഹാസ്യനായൊ എന്നൊരു സംശയം. ആരും ഒന്നും മിണ്ടുന്നില്ല. പറയേണ്ടിയിരുന്നില്ല എന്ന്‌ തോന്നി.

വൃദ്ധന്‍ പതിയെ എഴുന്നേറ്റു. മൊബൈലുകാരന്‍ വൃദ്ധനെ പിടിച്ച്‌ അവിടെത്തന്നെ ഇരുത്തി. എന്നിട്ട്‌ പറഞ്ഞു.
"അതത്ര കൊച്ച്‌ കുട്ടിയൊന്നും അല്ല. താഴെ നിര്‍ത്തിയാല്‍ അവനവിടെ നിന്നോളും. കൊച്ചുകുട്ടിയെന്ന്‌ കരുതി സഹതാപം കൊണ്ട്‌ ആരെങ്കിലും എഴുന്നേറ്റാല്‍ അയാള്‍ക്കവിടെ ഇരിക്കാന്‍ വേണ്ടിയുള്ള വേലയാണിത്‌"

ഇപ്പോള്‍ കുട്ടിയെ എടുത്ത മനുഷ്യനും ഒന്ന്‌ ചമ്മിയെന്നത്‌ നേരാണ്‌. മറ്റാരും ഒന്നും പറയാതിരുന്നതിനാല്‍ പെരുത്ത്‌ തുടങ്ങിയ ഞാന്‍ തണുത്തു. പരിഹാസനോട്ടങ്ങള്‍ തനിക്ക്‌ നേരെയാണൊ നീളുന്നത്‌.

അയാള്‍ കുട്ടിയെ താഴെ ഇറക്കി നിര്‍ത്തിയതോടെ ഞാനാകെ വല്ലാതായി. എങ്ങിനെയും ബസ്സി‍‌ന് പുറത്തേക്ക്‌ ചാടിയാലൊ എന്നായി ചിന്ത. വൃദ്ധനരികെ സീറ്റുകള്‍ക്കിടയിലായി കുട്ടി കയറി നിന്നു. ചെറുപ്പക്കാരന്‍ മൊബൈലിലേക്ക്‌ തന്നെ കൂപ്പുകുത്തി.

തൃശൂരിലേക്ക്‌ എത്താറായതോടെ ബസ്സില്‍ വീണ്ടും തിരക്ക്‌ വര്‍ദ്ധിച്ചു. ഇനി കുറച്ച്‌ ദൂരമെ ഉള്ളു എന്നതാണ്‌ സമാധാനം. മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ച്‌ ചെറുപ്പക്കാരന്‍ എഴുന്നേറ്റു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായിയിരിക്കും. ചെറിയൊരു വിരോധം മനസ്സില്‍ തോന്നിയതിനാല്‍ അവന്റെ എല്ലാ ചെയ്തികളും നിരീക്ഷിക്കാന്‍ കൌതുകം തോന്നി.

"ഒരു മണിക്കൂറിനകത്ത്‌ ഞാനവിടെ എത്തും. വിചാരിക്കാത്ത ഒരു കുരിശല്ലെ കാലത്ത്‌ തന്നെ തലയില്‍ വീണത്‌. കുറച്ച്‌ കാശടയ്ക്കാന്‍ ബാങ്കില്‍ വന്നതാ. ജപ്തി നോട്ടീസ്സ്‌ ബാങ്കീന്ന്‌ വന്നപ്പൊ അപ്പന്‍ എങ്ങാണ്ട്ന്നൊക്കെ ഒപ്പിച്ചതാ. ഇന്ന്‌ തന്നെ അടക്കാതെ പറ്റില്ല. നീയാ സീഡി വാങ്ങീട്ട്‌ വാ. ഞാനിതാ എത്തി." പരിസരം മറന്നാണ്‌ അവന്റെ ഫോണ്‍ സംഭാഷണം.

വേഗത കുറച്ച ബസ്സ്‌, സ്റ്റോപ്പിനോടടുത്തു. മുക്കാല്‍ ഭാഗം ആള്‍ക്കാരും ഇവിടെ ഇറങ്ങും. റെയില്‍വെ സ്റ്റേഷനിലേക്കും ബസ്സ്‌ സ്റ്റാന്റിലേക്കും ചന്തയിലേക്കും പോകേണ്ടവരൊക്കെ ഇവിടെയാണ്‌ ഇറങ്ങുന്നത്‌. അടുത്ത സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ തിരിച്ചുള്ള യാത്രക്ക്‌ തൊഴിലാളി തയ്യാറെടുക്കും.

ഇറങ്ങാനുള്ള തിക്കും തിരക്കും തള്ളിച്ചയും നടക്കുന്നതിനിടെ മതിമറന്നവന്‍ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കയാണ്‌. മറ്റുള്ളവര്‍ കാണുമെന്നൊ അവര്‍ക്കൊരു ശല്യമാകുമെന്നൊ ചിന്തയില്ലാതെ ഫോണ്‍ ചെവിയില്‍ നിന്നെടുക്കാതെ തന്നെ താഴെയിറങ്ങി.

ബസ്സിലെ തിരക്ക്‌ റോഡിലൂടെ ചിതറി നീങ്ങി. ചെറുപ്പക്കാരന്റെ ഫോണ്‍ വിളിയും നിലച്ചിരിക്കുന്നു. അവന്‍ എന്തൊ ഓര്‍ത്ത പോലെ പോക്കറ്റ്‌ തപ്പാന്‍ തുടങ്ങി. നിമിഷം കൊണ്ട്‌ പരിഭ്രമവും പരവശവും മുഖത്ത്‌ നിഴലിച്ചു. ബസ്സില്‍ നിന്നിറങ്ങിയവരുടെ അടുത്തേക്ക്‌ നീങ്ങി സങ്കടവും വേദനയും കലര്‍ന്ന കരച്ചിലോടെ എന്തൊക്കെയൊ ചോദിക്കുന്നു.

സംഗതി ഇനിയും നേരം പോകാന്‍ ഉള്ള വഴിയായിരിക്കുന്നു. ബസ്സ്‌ പോകാന്‍ നോക്കാതെ കണ്ടക്ടര്‍ കാര്യം അന്വേഷിക്കാന്‍ പോയിരിക്കുന്നു.


"മാഷേ..വണ്ടി വിട്. അവന്‍ ശ്രദ്ധിക്കാതെ സംഭവിച്ചതല്ലേ? നമ്മളെന്ത് ചെയ്യാനാണ്? അതവന്‍ നോക്കിക്കോളും. നമുക്ക്‌ പോകാം."ബസ്സിനുള്ളില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലൊന്നില്‍ ഞാന്‍ കയറിയിരുന്നു.

129 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. കഥ ആണോ അനുഭവമാണോ എന്നൊരു കണ്ഫ്യൂഷന്‍,
    വായിച്ചപ്പോള്‍ ഒരു തോന്നല്‍, ആ ഞാന്‍ ഈ ഞാന്‍ തന്നെയല്ലേ എന്ന്!
    ഇവിടെ ഞാന്‍ എന്നതിന് ഏതൊരു ശരാശരി മലയാളിയും ചേരും.

    മറുപടിഇല്ലാതാക്കൂ
  3. റാംജിചേട്ടന്‍..പണ്ട് ബസില്‍ തൂങ്ങി ഇടി കൊണ്ട് യാത്ര ചെയ്തിരുന്ന സമയത്തേക്ക് കൂട്ടി കൊണ്ട് പോയി..അന്ന് നമ്മുടെ കണ്ണില്‍ ഏറ്റവും ഭാഗ്യവാന്‍ മുമ്പത്തെ സ്റ്റോപ്പില്‍ നിന്ന് കയറി സീറ്റ്‌ പിടിച്ചു വരുന്നവനായിരുന്നു..നല്ല വിവരണം.

    (മുന്നൂറ്‌ കിലോമീറ്റര്‍ മുന്നിലേക്കൊ പിന്നിലേക്കൊ നടന്നാല്‍ വേറെ സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും സമയമില്ലല്ലൊ.. മുന്നൂറ് മീറ്ററല്ലേ ഉദ്ദേശിച്ചത്?)

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2/14/2011 06:54:00 AM

    ആ ചെറുപ്പക്കാരനെ സഹായിക്കാമായിരുന്നു..പാവം..
    തിരക്കുള്ള ബസ്സിലെ യാത്രയുടെ സുഖം ശരിക്ക് വിവരിച്ചു..നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  5. പടച്ചോനിപ്പം ന്യൂട്ടന്റെ തേര്‍ഡ് ലൊ എടുത്തിട്ടാ
    കളി !
    എന്നാലും കാശ് പോയത് കഷ്റ്റായി.തിരിച്ച് കിട്ടട്ടെ അത്.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. തിരക്ക്, മാന്യത ഇല്ലാല്ലത്ത പെരുമാറ്റം, പരിസരബോധമില്ലാത്ത സംസാരം,.... ഒക്കെ ശരി.
    എന്നാലും ജപ്തി, അച്ചന്‍ എവിടുന്നോ ഒപ്പിച്ച കാഷ്, പേഴ്സ് നഷ്ട്ടം...!
    അയാളെ സഹായിക്കുകയായിരുന്നു നല്ലത്

    ഇതിപ്പൊ പകരത്തിന്‍ പകരം എന്ന പോലെ ആയി

    ധന നഷ്ട്ടം വലുത് തന്നെ..!!

    (>>പുളിച്ച മണം കുറെ പുറത്തേക്ക്‌ ചാടി<< ഇവ്വിതംസ്കൂള്‍/കോളേജ് കുട്ടികളെ കളിയാക്കണ്ടായിരുന്നു)

    കഥ നല്ല അവതരണം

    മറുപടിഇല്ലാതാക്കൂ
  8. നമ്മള്‍ അങ്ങിനെയായിട്ട് കാലമെത്രയായി.നമ്മള്‍ സുരക്ഷിതരാണെന്ന തെറ്റിദ്ധാരണ അങ്ങിനെ ചിന്തിപ്പിക്കുന്നതാകം.അടുത്ത കാലത്ത് ഒരുത്തന്‍ ട്രെയിനില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തള്ളി താഴെയിട്ട് പൈശാചികമായി പീഡിപ്പിച്ചപ്പോഴും നാം ഇതു തന്നെ പറഞ്ഞു.'നമ്മള്‍ എന്തു ചെയ്യാനാണ്‌.....വണ്ടി വിട്'
    നല്ല കഥ,നന്നായി പറഞ്ഞു ആശംസകള്‍..................

    മറുപടിഇല്ലാതാക്കൂ
  9. തിക്കിലം തിരക്കിലും പെട്ട് വിത്യസ്തമായ അനുഭവങ്ങളിലൂടെ ഒരു ബസ് യാത്ര.
    കുറെ മുഖങ്ങള്‍ . അനുഭവങ്ങള്‍.
    കൂടെ നമ്മളും യാത്ര ചെയ്യുന്നൊരു ഫീലിംഗ് വന്നു.
    ലളിതമായ ആഖ്യാനം. നല്ല കഥ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. കാലത്തേ ബസ് പിടിക്കാനുള്ള തത്ര പ്പാടും പിള്ളേരെ കെട്ടാതെ നിര്‍ത്താതെ പോകുന്ന ബസു തടഞ്ഞതും ഒക്കെ പെട്ടെന്ന് മനസ്സില്‍ വന്നു..

    നല്ല കഥ രാംജി...

    എനിക്കും ഒരു സംശയം...ഇത് അനുഭവം തന്നെ ആണോ ?

    മറുപടിഇല്ലാതാക്കൂ
  11. എന്റെ കോളേജില്‍ പോകുന്ന കാലത്തെ ബസ്സ് യാത്രയാണ് ഇത് വായിച്ചപ്പോള്‍ മനസ്സിലൂടെ കടന്നു പോയത്.വളരെ നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  12. കോളേജ്‌ പിള്ളേര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ്സിനകത്തേക്ക്‌ കാറ്റും വെളിച്ചവും കടന്ന്‌ വന്നു. പുളിച്ച മണം കുറെ പുറത്തേക്ക്‌ ചാടി. ചെറിയൊരാശ്വാസം.
    റാംജീ..പിള്ളേരറിയണ്ട..
    നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  13. ബസ്സിൽ യാത്ര ചെയ്യ്തിട്ട് വർഷങ്ങൾ കഴിഞ്ഞു
    പക്ഷെ,നിത്യവും കാണുന്നു ബസ്സിലെ സർക്കസ്.
    നല്ല വിവരണം.

    മറുപടിഇല്ലാതാക്കൂ
  14. ഞാനെന്തേ ഇങ്ങനെ? ഈ ചോദ്യം എല്ലാവരിലും എപ്പോഴെങ്കിലും ഉയര്‍ന്നുവന്ന ഒന്നാണ്.
    ഒരു വ്യത്യസ്ത കഥ.

    മറുപടിഇല്ലാതാക്കൂ
  15. Pranavam Ravikumar a.k.a. Kochuravi,
    നന്ദി രവി.

    വഴിപോക്കന്‍,
    തീര്ച്ചകയായും യാസര്‍. നമ്മള്‍ ഓരോരുത്തരും അഹങ്കരിക്കുമ്പോഴും നമ്മുടെ മനസ്സില്‍ കുടികൊള്ളുന്ന നമ്മള്‍ മനസ്സിലാക്കാത്ത ചില വികാരങ്ങളുണ്ട്.
    നന്ദി സുഹൃത്തെ.

    ഹാഷിക്ക്,
    പണ്ട് മാത്രമല്ല. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതാണ്. ഇതിലെല്ലാം പല വികാരങ്ങളും അടങ്ങിയിരിക്കും.
    നല്ലൊരു തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി ഹാഷിഷ്‌.

    ഞ്ഞുതുള്ളി (priyadharsini),
    തിരക്കും സുഖം അല്ലെ?
    നന്ദി മഞ്ഞുതുള്ളി.

    മുല്ല,
    നന്ദി മുല്ല.

    കൂതറHashimܓ,
    പുളിച്ച മണം കൊണ്ട് കളിയാക്കല്‍ അല്ല ഉദ്യെശിച്ഛത്. ബസ്സിനകത്തെ തിരക്കും പുഴുക്കവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു മണം എന്നെ ഉള്ളു. സ്കൂള്‍ കുട്ടികള്‍ ഇറങ്ങിയപ്പോള്‍ എന്നാല്‍ തിരക്ക്‌ കുറഞ്ഞപ്പോള്‍ എന്നേ വിചാരിക്കെണ്ടു. ഹാഷിം ചിന്തിച്ച വഴിയല്ല ഞാന്‍ പറയാന്‍ നോക്കിയത്. ഹാഷിം പറഞ്ഞപ്പോഴാണ് അങ്ങി ഒരര്ത്ഥം ഉണ്ടെന്നു തന്നെ എനിക്ക് തോന്നിയത്‌. അതിന്റെ നല്ല വശം ചിന്തിച്ചാല്‍ മതി.
    പകരത്തിന് പകരം എന്ന ഒരു ചിന്ത നമ്മള്‍ അറിയാതെ നമ്മില്‍ വരുന്നു എന്ന് തന്നെയാണ് പറയാന്‍ ശ്രമിച്ചത്‌.
    നന്ദി ഹാഷിം.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌.

    നാട്ടുവഴി,
    സഹിക്കാനും ക്ഷമിക്കാനും സഹായിക്കാനും തീരെ സാധിക്കാത്ത ഒരു തരം അവസ്ഥ.
    നന്ദി മാഷേ.

    ചെറുവാടി,
    തിക്കും തിരക്കും മാത്രമല്ല. നമുക്കൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് തിരക്കിനിനയിലും.
    നന്ദി ചെറുവാടി.

    Villagemaan,
    വായിക്കുമ്പോള്‍ അനുഭവം ആയി തോന്നുണ്ടോ...എങ്കില്‍ അത് ശരിയായിരിക്കും.
    പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് നമ്മള്‍ അറിയുന്നില്ല.
    നന്ദി സുഹൃത്തെ.

    jyo ,
    ബസ്സ്‌ യാത്രയൊക്കെ ഇപ്പോഴും ഇത് തന്നെ.
    നന്ദി ജ്യോ.

    Jishad Cronic ,
    നന്ദി ജിഷാദ്.

    കുസുമം ആര്‍ പുന്നപ്ര ,
    ഈ അര്ത്ഥം ആണോ അത് വായിക്കുമ്പോള്‍ കിട്ടുന്നത്‌. ഇങ്ങിനെ ഒരര്ത്ഥം ഇപ്പോഴാണ് എനിക്ക് തോന്നിയത്‌. ഹാഷിമും ഇങ്ങിനെ എഴുതി കണ്ടു. തിരക്ക്‌ കുഞ്ഞപ്പോള്‍ മണവും കുറഞ്ഞു എന്ന് കാണാന്‍ പറ്റുന്നില്ലേ.
    ബസ്സിനകത്തെ സാഹചര്യം വിവരിച്ഛതാണ്. അതിനു കളിയാക്കല്‍ അര്ത്ഥം ഒന്നും ഇല്ല കേട്ടോ.
    നന്ദി ടീച്ചര്‍.

    മറുപടിഇല്ലാതാക്കൂ
  16. തിരക്കുള്ള ബസ്സ് യാത്ര വായിക്കാന്‍ രസമുണ്ടായിരുന്നു.....

    മറുപടിഇല്ലാതാക്കൂ
  17. കൊള്ളാം ...കഥയില്‍ ഒന്നും ഇല്ല എങ്കിലും കഥ എഴുതാം അല്ലെ ...അതാണ്‌ ഈ കഥ ....
    ഒരു തിരകഥ പോലെ ....

    കുപ്പി വളവ് ....:

    മറുപടിഇല്ലാതാക്കൂ
  18. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിടുണ്ട്.ഇതിപ്പോ മുല്ല പറഞ്ഞ പോലെ ന്യുടന്റെ ലോ കൂടെത്തന്നെ.സമാധാനം ആയി അല്ലെ ആ പാവത്തിന്റെ നില്പ് കണ്ടപ്പോള്‍ ..ഹും അനുഭവം ആണെങ്കില്‍ അവന്റെ
    കാശ് പോയിരുന്നെങ്കില്‍ എന്ന് കരുതി കഥ ആക്കിയാതാവും.. ഒരു ആശ്വാസം ..ഹ ..ഹ ...

    ബസ് യാത്രയുടെ വിവരണം അസ്സല്‍ ആയി ...വീണ്ടും ഞാന്‍ കോളേജില്‍ ഒന്ന് പോയി വന്നു....ഇതില്‍ എല്ലാം ഉപരി, വേണം എന്നുള്ളവര്‍ക്ക് ചിന്തിക്കാന്‍
    ഒത്തിരി നല്ല ഉപദേശങ്ങള്‍..നന്നായി എഴുതി രാംജി..കഥ എന്ന നിലയിലും നല്ല നിലവാരം പുലര്‍ത്തി.അതെ ഞാന്‍ എന്തെ ഇങ്ങനെ എന്ന് പരസ്പരം നമുക്ക് ചിന്തിക്കാം. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  19. ഞാന്‍ ഞാന്‍ പിന്നെയും ഞാന്‍. ആപത്തില്‍ പെടുമ്പോള്‍ മാത്രം നമ്മള്‍ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  20. മനുഷ്യ രുടെ ചില നേരങ്ങളിലെ സ്വഭാവ വൈചിത്ര്യം വളരെ സൂക്ഷ്മമായി വിശകലം ചെയ്തിരിക്കുന്നു ഈ കഥയില്‍..വിവരണം ഒക്കെ അനുഭവിപ്പിക്കുന്ന തരത്തിലായി.പക്ഷെ സഡന്‍ ബ്രേക്ക് ഇട്ടതു പോലെ കഥ നിന്ന് പോയില്ലേ എന്നൊരു തോന്നല്‍ ആദ്യ വായനയില്‍...ഒരു കൊച്ചു വാചകം കുറഞ്ഞു പോയോ ? :)

    മറുപടിഇല്ലാതാക്കൂ
  21. എല്ലവരും പറഞ്ഞതു പോലെ പരിചയമുള്ള ബസ് യാത്ര.രണ്ടു സ്റ്റോപ്പുകൾക്കിടയിൽ വീട് വരുന്നതു വല്ല്യ പ്രയാസം തന്നെ. സ്വന്തമായി ബസ് സ്റ്റോപ് ഉണ്ടാക്കാതെന്തു ചെയ്യും.(അങ്ങനൊരു ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിച്ചു, ചിലപ്പോൾ ബസ് നിർത്താതെ പോയി ചമ്മിയ അനുഭവം ഉണ്ട്).

    മറുപടിഇല്ലാതാക്കൂ
  22. ആയാസരഹിതമായ വായനാ സുഖം നല്കുന്ന രചന.
    ഒരു ബസ് യത്രയുടെ എല്ലാ തീഷ്ണതയോടും കൂടി അവതരിപ്പിച്ചു..അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  23. ഇതിലിപ്പെ ആരുടെ കൂടെ കൂടണം...
    വളരെ നന്നായി എഴുതി റാംജീ...

    മറുപടിഇല്ലാതാക്കൂ
  24. അങ്ങനെ തിരക്കിലൂടെയുള്ള ഒരു ബസ്‌ യാത്രയും കഴിഞ്ഞു.
    പുറത്ത് പിള്ളേര്‍ കയ്യില്‍ കല്ലും പിടിച്ച് റാംജിയെ കാത്തുനില്‍പ്പുണ്ട്‌ ["പുളിച്ച മണത്തിന്" പകരം ചോദിക്കാന്‍ .. ഹ.. ഹാ.....]

    മറുപടിഇല്ലാതാക്കൂ
  25. ഇതു പോലെ തിരക്കുള്ള ബസ്സില്‍ പണ്ട് കുറെ യാത്ര ചെയ്തിരുന്നു. അത് പോലെ ഒരു യാത്ര വീണ്ടും ചെയ്തതു പോലെ.
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  26. ബസ്സിലെ തിക്കും തിരക്കും കണ്ടിട്ടുണ്ട് , എനിക്ക് സ്കൂള്‍ ബസ്‌ ആയതിനാല്‍ ഇതൊന്നും അറിയാന്‍ പറ്റിയിട്ടില്ല ..നല്ല കഥയാണ്‌ അങ്കിള്‍ ,ഇനി എക്സാം കഴിഞ്ഞേ എന്റെ പോസ്ടുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  27. നല്ല കഥ,വയിച്ചു തീർന്നതറിഞ്ഞില്ല. ആ ബസ്സ് യാത്രയിലെ സുഖം അനുഭവിച്ചു.

    മറുപടിഇല്ലാതാക്കൂ
  28. കഥ എന്നതിനേക്കാള്‍ ഒരു അനുഭവ വിവരണം എന്ന ലേബലായിരിക്കും ഇതിനു ചേരുക.മനോഹരമായ ഒഴുക്കുള്ള എഴുത്ത്.ഒരു യഥാര്‍ഥ തിങ്ങിഞെരുങ്ങിയ ബസ്സ് യത്ര ഫീലു ചെയ്തു.പക്ഷേ അവസാനം എനിക്കെന്തോ ഒരു ചെറിയ കല്ലുകടി പോലെ തോന്നി.ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പരിസരം മറന്നു മൊബൈലില്‍ സംസാരിക്കുന്നതും ആരെയും വകവയ്ക്കാത്തതുമൊക്കെ സാധാരണം തന്നെ.പക്ഷേ ഒരു ചെറുപ്പക്കാരന്‍ അതും നിന്നു തിരിയാന്‍ സ്ഥലമില്ലാത്തത്ര ആള്‍ക്കാരെയും കുത്തിനിറച്ചുവരുന്ന ബസ്സില്‍ മറ്റുള്ളവര്‍ കേള്‍ക്കെ താന്‍ ബാങ്കില്‍ പൈസ അടയ്ക്കാനായി പോവുകയാണെന്നും മറ്റും ഉറക്കെ വിളിച്ചു പറയുമെന്നതു വിശ്വസനീയമാണോ.പോക്കറ്റടിക്കാരുടേയും മറ്റും വിഹാരകേന്ദ്രങ്ങളാണു ബസ്സുകളെന്നറിയാത്തതാര്‍ക്കാണു. അത്ര ബുദ്ധിയില്ലാത്തവനോ ആ ചെറുപ്പക്കാരന്‍.സീറ്റൊഴിഞ്ഞുകൊടുക്കാതിരുന്നതിനു ആ ചെറുപ്പക്കാരനോടു തോന്നിയ ദേക്ഷ്യം ഈ രീതിയിലവതരിപ്പിച്ചതാണോ എന്നെനിക്കു സംശയമുണ്ടു.ഇനി ഒരു വേള ഇതു നടന്നതാണെങ്കില്‍ അവന്റെ മൊബൈലുകൂടി അടിച്ചുകൊണ്ടുപോവേണ്ടതായിരുന്നു.ഇഡിയറ്റ് ഫൂള്‍.....

    മറുപടിഇല്ലാതാക്കൂ
  29. nalla ozhukkote vayichu

    kayyile paisa sookhikkaathe sancharikkunna dhaaralam pere kantittuntu
    kashtam...

    മറുപടിഇല്ലാതാക്കൂ
  30. sm sadique,
    നന്ദി മാഷെ.

    Sukanya,
    ചിലപ്പോഴൊക്കെ ഓര്ക്കാതെ അറിയാതെ സംഭിക്കുന്നത് എന്നും വരുന്നു.
    നന്ദി സുകന്യ.

    Naushu,
    നന്ദി നൌഷു.

    MyDreams,
    ചില ചെറിയ ചെറിയ കാര്യങ്ങളാണ് വലുതിന്റെ തുടക്കം.
    നന്ദി സുഹൃത്തെ.

    ente lokam,
    പലപ്പോഴും നിസ്സാരം എന്ന് തോന്നാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനം.
    നന്ദി വിന്സെസന്റ്.

    ബിഗു,
    ഓരോരോ അവസ്ഥകള്‍.
    നന്ദി ബിഗു.

    രമേശ്‌അരൂര്‍,
    അത്തരം സ്വഭാവത്തിലൂടെ അവന്‍ തന്നെയല്ലേ അത്. ശരിക്കും എന്താണോ അവന്‍, അതല്ലേ?
    അങ്ങിനെ ഒരു തോന്നലാണ് കഥക്ക് ആധാരം.
    നന്ദി മാഷെ.

    sreee,
    രണ്ടു സ്റൊപ്പുകള്ക്കിടയില്‍ ദൂരം കുറവെങ്കില്‍ അല്പം നടക്കാതെ, ബസസുകാരുടെ വിഷമം ഇവിടെ കാണാതെ പോകുന്നില്ലേ...
    നന്ദി സുഹൃത്തെ.

    ManzoorAluvila,
    നന്ദി സുഹൃത്തെ.

    ചാണ്ടിക്കുഞ്ഞ്,
    ഒരു ഭാഗത്തും ചേരണ്ട. കാര്യം മനസ്സിലായല്ലോ.
    നന്ദി മാഷെ.

    ദിവാരേട്ടn,
    നന്ദി ദിവാരേട്ടാ.

    Varun Aroli,
    പരിചയമുള്ള ഒരു യാത്ര.
    നന്ദി വരുണ്‍.

    നേന സിദ്ധീഖ്,
    നന്ദി നേനക്കുട്ടി.
    പരീക്ഷയൊക്കെ നന്നായി എഴുതിക്കഴിഞ്ഞ് ഇനി നെറ്റ് തുറന്നാല്‍ മതി.

    moideen angadimugar,
    നന്ദി മാഷെ.

    ശ്രീക്കുട്ടന്‍,
    സാധാരണം തന്നെ. ഒരു പുതുമയല്ല പറഞ്ഞതും. അധികം ആള്ക്കാരും അങ്ങിനെ തിരക്കുള്ളിടത്ത് ഫോണ്‍ പോലും എടുക്കില്ല. അതിനു വ്യത്യസ്ഥമായി ചിലരെ കണ്ടിട്ടില്ലേ? പിന്നെ ഫോണ്‍ ചെയ്യുന്ന സമയത്ത്‌ ആ വ്യക്തിയോട് നമ്മള്‍ ഒന്ന് സംസാരിച്ച് നോക്ക്, പ്രത്യേകിച്ചും ശാന്തമാല്ലാത്ത ഒരന്തരീക്ഷത്ത്തില്‍. സ്വാഭാവികമായും ഫോണ്‍ ചെയ്യുന്ന വ്യക്തി തലയാട്ടുകയും മൂളുകയും ഒക്കെ ചെയ്താലും ഫോണ്‍ കട്ട് ചെയ്‌താല്‍ നമ്മള്‍ പറഞ്ഞത്‌ എന്താണെന്ന് ചോദിക്കും. അതെന്താണ്? ശ്രദ്ധ അതില്‍ മാത്രം ആയിരിക്കും. പിന്നെ പറയുന്നത് ഒക്കെ പരിസരം മറന്നു തന്നെ. പലരും ഇത്തരത്തിലല്ലെന്കിലും നമ്മുടെ കഥാപാത്രം പോലുള്ള കുറെ പേരെയും നമ്മള്‍ കാണാറില്ലേ? എല്ലാവരും നമ്മെപ്പോലെ തന്നെ ചിന്തിക്കുന്നു എന്ന് വിചാരിച്ചാല്‍ ശരിയാവുമോ? ദേഷ്യം കാണിക്കല്‍ തന്നെയാണ് കഥയില്‍ പറഞ്ഞത്‌. അത്തരം ചില ദേഷ്യങ്ങള്‍ നമ്മളിലോക്കെ സംഭവിക്കാറില്ലേ? വിഷയം ഇതാവണമെന്നില്ല. പക്ഷെ ആരും സമ്മതിക്കില്ലെന്ന് മാത്രം.
    വിശദമായ അഭിപ്രായം തുറന്നെഴുതിയത്തിനു നന്ദി ശ്രീക്കുട്ടാ.

    മറുപടിഇല്ലാതാക്കൂ
  31. ഈ മൊബൈല്‍ ഫോണ്‍ വന്നതോടെ പോക്കെറ്റടിക്കാര്‍ക്കൊക്കെ കുശാലായി.

    പതിവ് പോലെ നല്ല അവതരണമാണ് രാംജീ..വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  32. ആദ്യം പേപ്പറില്‍ പേരെഴുതി പിന്നീടങ്ങ്‌ വളര്‍ന്നു. കുപ്പിവളവ് പേരും കിട്ടിയ ബസ്‌സ്റ്റോപ്പും, വളവും, കുപ്പിച്ചില്ല് അരച്ച രണ്ടാനമ്മയെയും മോബിലുകാരനെയും എല്ലാം ശരിക്കും മനസ്സില്‍ കണ്ടു നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  33. "ഞാനെന്തേ ഇങ്ങിനെ..?" നല്ല ചോദ്യം തന്നെ..ഈ കഥയിലെ ഞാന്‍ എല്ലാവരിലുമുണ്ട്:..
    “അവനങ്ങിനെതന്നെ വേണം’ എന്നൊരു നാട്ടു പറച്ചിലുണ്ടല്ലോ..പൊതുവേ ഔചിത്യമില്ലാതെ പെരുമാറുന്നവരെക്കുറിച്ചായിരിക്കും
    ഏല്ലാവര്‍ക്കും ഇതേ ചിന്ത വരിക... കഥ വളരെ സൂക്ഷ്മമമായി കാര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.. തിരക്കു പിടിച്ച ബസ്സിലെ യാത്രയും
    യാത്രക്കാരുടെ മനോഭാവങ്ങളുമൊക്കെ പ്രത്യേകിച്ചും..റാംജിയുടെ കഥകള്‍ കഥയെഴുതാന്‍ ശ്രമിക്കുന്നവര്‍ക്കൊരു പരിശീലന കേന്ദ്രമാണ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  34. എന്റെ വീടിന്റെ അടുത്തും ഇതെപോലെ ഒരു സ്റ്റോപ് വന്നു.സ്റ്റോപിന്റെ പേര് എന്താണെന്ന് അലോചിച്ചിട്ട് എത്തും പിടുത്തവും കിട്ടാതെ വന്നപ്പോൾ സ്റ്റോപ്പ് ഒരു തട്ടാന്റെ പടിക്കൽ ആയതിനാൽ അതിന് ‘തട്ടാപ്പടി’ എന്ന് പേരിട്ടു. കുറച്ച് നാളെയ്ക്ക് റാംജി പറഞ്ഞ പൊലെ ഒരു വടിയിൽ ബോർഡ് എഴുതി വച്ചു.വായിച്ചത് കണ്ടിട്ട് അനുഭവമാണെന്ന് തോന്നുന്നു.എന്നാലും അവസാനം അയാളെ സഹായിക്കാമായിരുന്നു.ക്രൂരനാകരുത് കെട്ടോ. അമ്പലനട എന്ന സ്റ്റോപ്പ് എന്റെ ഓർമ്മയിൽ വരുന്നു.കുതിരത്തടം പള്ളി കഴിഞ്ഞിട്ടുള്ള സ്റ്റോപ്പാണോ?

    മറുപടിഇല്ലാതാക്കൂ
  35. റാംജി ചേട്ടാ..
    ബസ്സില്‍ യാത്ര ചെയ്തിട്ടു ഒരുപാട് നാളുകളായിട്ടുണ്ട്
    ഇതു വായിച്ചപ്പോ കോളേജിലേക്കുള്ള യാത്രകളാണോര്‍മ്മ വന്നത്...
    നന്ദി ചേട്ടാ..ആ പഴയ കാലത്തേക്ക് കൊണ്ട് പോയതിനു...

    മറുപടിഇല്ലാതാക്കൂ
  36. പാഠശാല പോലെയാണ് രാംജിയുടെ കഥകള്‍. ഓരോന്നിലും ചില കാര്യങ്ങള്‍ പഠിക്കാനുണ്ടാവും.

    മറുപടിഇല്ലാതാക്കൂ
  37. റോസാപ്പൂക്കള്‍,
    നന്ദി റോസ്.

    Shukoor,
    നന്ദി മാഷെ.

    nikukechery,
    ഇങ്ങനെ ചില കുശുമ്പുകള്‍ നമ്മുടെ ഒക്കെ ഉള്ളില്‍ ഇല്ലേ എന്ന തോന്നല്‍.
    നന്ദി സുഹൃത്തെ.

    സാബിബാവ,
    നന്ദി സാബിറ.

    Muneer N.P,
    അതെ എല്ലാരിലുമുള്ള ചെറിയ ചെറിയ ചില കുഴപ്പങ്ങള്‍ അല്ലെ? അറിഞ്ഞുകൊണ്ടല്ലെന്കിലും അറിയാതെ സംഭവിച്ചു പോകുന്നതാണ് അധികവും എന്ന് തോന്നുന്നു.
    നല്ല വാക്കുകള്ക്ക്പ നന്ദി മുനീര്‍.

    തൂവലാൻ,
    എല്ലാവര്ക്കും അനുഭവം പോലെ തോന്നാനാണ് സാധ്യത കൂടുതല്‍.
    ഞാന്‍ ക്രൂരനോന്നും അല്ല കെട്ടോ
    കഥാപാത്രം ഞാനല്ല.. തൂവാലന്‍ വായിക്കുമ്പോള്‍ ഞാനെങ്ങിനെ ആകും? ഹ ഹ
    നന്ദി ഡല്വിവന്‍

    റിയാസ് (മിഴിനീര്ത്തുള്ളി),
    നന്ദി റിയാസ്‌.

    ajith,
    നല്ല വാക്കുകള്ക്ക് നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  38. കൊള്ളാം. ആ ബസിൽ ഞാനും യത്രചെയ്തൂ. പരിസരബോധമില്ലാത്ത ഒരുവനു പരിസരബോധമുള്ള ഒരാൾ നൽകിയ കമന്റ് ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  39. നമ്മളെന്തേ..ഇങ്ങനേ..!

    യാത്രയിലെ യാത്രക്കാരും...
    ഒപ്പം ശരാശരി മലയാളിയുടെ സ്വഭാവവിശേഷങ്ങളും കോർത്തിണക്കിയ അനുഭവങ്ങളുടെ ആവിഷ്കാരങ്ങൾ...വളരെ തന്മയത്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  40. വീണ്ടും നല്ലൊരു വിഷയം കണ്ടെത്തി കഥയാക്കിയപ്പോള്‍ ശെരിക്കും പുറകോട്ടൊരു തിരിഞ്ഞു നോട്ടം അനിവാര്യമായി വന്നു , ബസ്സിലെ തിക്കിലും തിരക്കിലും പെട്ടുള്ള ആ യാത്രകളില്‍ ഇങ്ങിനെ എന്തൊക്കെ അനുഭവങ്ങള്‍ ..കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും താന്കള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്നത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  41. ശരിയ്ക്കുമൊരു ബസ് യാത്ര..!!
    അനുഭവിച്ചു,ആസ്വദിച്ചു വായിച്ചു,
    നല്ലകഥ.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  42. ഒരു ബസ്സ് യാത്ര വളരെ ശ്രദ്ധയോട് വരച്ചിട്ടു, ഒരു കഥ ആയോ എന്നു സംശയമുണ്ടെങ്കിലും. ആ ചെറുപ്പക്കാരന്റെ രൂപം വളരെ കൃത്യമായി.

    മറുപടിഇല്ലാതാക്കൂ
  43. തുറന്നു പറയുന്നതില്‍ വിരോധം തോന്നരുത്. സാധാരണ റാംജി കഥകളുടെ നിലവാരം ഈ കഥയ്ക്ക് കിട്ടിയിട്ടില്ല. പിന്നെ കിളിയുടെ “കുപ്പി വളവ് ” എന്ന പേരിടല്‍ നന്നായി.പല സ്റ്റോപ്പുകള്‍ക്കും അങ്ങിനെയാണ് പേരുകള്‍ വരുന്നത്!.പയ്യന്റെ സംസാരവും മറ്റും നിരീക്ഷിച്ച കഥാകാരന്റെ പോക്കറ്റാണടിക്കേണ്ടിയിരുന്നത്. എന്നാലും കഥയ്ക്കൊരു ട്വിസ്റ്റാവുമായിരുന്നു!

    മറുപടിഇല്ലാതാക്കൂ
  44. സ്കൂള്‍ - കോളേജ് കാലത്തെ ബസ്‌യാത്ര അനുസ്മരിപ്പിച്ച എഴുത്ത്. എങ്കിലും എന്തോ ഒന്നു മിസ്സിംഗ്‌...ഒരുപക്ഷേ, എന്റെ തോന്നലാവാം .റാംജീ കഥകളുടെ നിലവാരത്തിലേക്ക് എത്തിയില്ല എന്നൊരു തോന്നല്‍ ....

    മറുപടിഇല്ലാതാക്കൂ
  45. നല്ല അവതരണം..
    ദിവസേനയുള്ള ബസ് യാത്രയുടെ കലിപ്പ് മഴുവൻ കാണുന്നു.ഓരോ യാത്രയും ഓരോ ജീവിതം തന്നെ എന്നു തോന്നും ചിലപ്പോ..ബാഗും ഡ്രെസ്സും വലിച്ചെടുത്ത് മറ്റൊരു ജന്മത്തിലേക്കെന്ന പോലെ ഒരിറക്കം...
    നല്ല ഒഴുക്കുള്ള എഴുത്ത്.. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  46. സ്വന്തം കാര്യം സിന്ദാബാദ്..
    അല്ലെ?

    മറുപടിഇല്ലാതാക്കൂ
  47. ഇഷ്ട്ടപെട്ടു
    സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ ഇതുപ്പോലെ അനുഭവിക്കും .
    നന്നായി പറഞ്ഞു ....

    മറുപടിഇല്ലാതാക്കൂ
  48. കഥയോ അനുഭവമോ എന്നു സംശയം തോന്നി പോയി..

    അനുഭവം കഥയാക്കിയതാണോ ?

    മറുപടിഇല്ലാതാക്കൂ
  49. "വണ്ടി വിട്. അവന്‍ ശ്രദ്ധിക്കാതെ സംഭവിച്ചതല്ലേ? നമ്മളെന്ത് ചെയ്യാനാണ്? അതവന്‍ നോക്കിക്കോളും. നമുക്ക്‌ പോകാം."
    ടിം..ടിം ..
    ഞാന്‍ ബസ്സിനുള്ളിലെ ബെല്‍ വലിച്ചടിച്ചു.
    ഞാനായിരുന്നെങ്കില്‍ ഇതായേനെ കഥ !
    മാഷായത് ഭാഗ്യം !.

    മറുപടിഇല്ലാതാക്കൂ
  50. ലളിതമായ അവതരണം....വലരെ നന്നായി....നമ്മുടെ നാട്ടില്‍ പോകുംബോള്‍ ഇരിഞാല്ലക്കുടയില്‍ നിന്ന് ഞാനും ത്രിശൂര്‍ പോയിട്ടുണ്ട്...പ്രൈവറ്റ് ബസ്സിലെ തിക്കും തിരക്കും ഭംഗിയായി വിവരിച്ചിരിക്കുന്നു....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  51. Srikumar,
    നന്ദി ശ്രീകുമാര്‍.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
    നന്ദി മുരളിയേട്ടാ.

    സിദ്ധീക്ക..,
    നല്ല വാക്കുകള്ക്ക് നന്ദി മാഷെ.

    ishaqh,
    നന്ദി ഇഷ്ഹാക്ക്.

    ശ്രീനാഥന്‍,
    അഭിപ്രായത്തിന് വളരെ വളരെ നന്ദിയുണ്ട് മാഷെ.

    Mohamedkutty മുഹമ്മദുകുട്ടി,
    ബസ്സില്‍ യാത്ര ചെയ്യുന്നവര്ക്ക്ക‌ മാത്രം അനുഭവപ്പെടുന്ന കാര്യങ്ങള്‍ ചെറുതായി ഒന്നവതരിപ്പിച്ചതാണ്. നമ്മള്‍ ട്വിസ്റ്റ്‌ മാത്രം നോക്കി കഥ മെനഞ്ഞാല്‍ അത് നേരെ ആവുമെന്ന് തോന്നുന്നില്ല.
    വിശദമായ അഭിപ്രായത്തിന് നന്ദി കുട്ടിക്കാ.

    സുജിത് കയ്യൂര്‍,
    നന്ദി സുചിത്.

    കുഞ്ഞൂസ് (Kunjuss),
    ഒരാളുടെ കഥകള്‍ സ്ഥിരമായി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തോന്നാവുന്ന സംശയങ്ങള്‍ അല്ലെ?
    പേടിക്കാതെ ധൈര്യമായി എന്ത് അഭിപ്രായം ആണെങ്കിലും എഴുതണം. അത് കൊണ്ട് എനിക്ക് പ്രയാസം ഒന്നും തോന്നില്ല. മറിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഞാന്‍ ശ്രമിക്കും.
    നന്ദി കുഞ്ഞൂസ്.

    സുഗന്ധി,
    അഭിപ്രായത്തിന് വളരെ നന്ദിയുണ്ട് സുഗന്ധി.

    mayflowers,
    സ്വന്തം കാര്യത്തിന് ഒരു തടസവും വരരുത്.
    നന്ദി സുഹൃത്തെ.

    ramanika,
    നന്ദി രമണിക.

    Sabu M H,
    കാണുന്ന അനുഭവങ്ങള്‍ കഥകളിലൂടെ.
    നന്ദി സാബു

    pushpamgad,
    ബഹുജനം പലവിധം എന്നല്ലേ.
    നന്ദി സുഹൃത്തെ.

    ഗിരീശന്‍,
    അപ്പോള്‍ നമ്മള്‍ നാട്ടുകാര്‍ ആണല്ലേ? അത് ഞാനിതുവരെ ശ്രദ്ധിച്ചിരുന്നില്ല.
    നന്ദി ഗിരീശന്‍.

    മറുപടിഇല്ലാതാക്കൂ
  52. കോളേജ് കാലത്തെ ബസ്സ് യാത്ര കണ്ണില്‍ വന്നു,
    ഓരോ സ്റ്റോപ്പ് എത്തുമ്പോഴും എത്തി നോക്കുന്നത് കുട്ടിയെ എടുത്ത് ആരേലും കേറുന്നുണ്ടോ എന്നായിരിയ്ക്കും..അതിനിടയിലെ ഓരോ കഥാപാത്രങ്ങളും....രസകരായിരിയ്ക്കുണൂ ട്ടൊ..നന്ദി.

    മറുപടിഇല്ലാതാക്കൂ
  53. റാംജി ഭായി ,നാട്ടിലെ ബസ് യാത്ര .അതൊക്കെ ഓര്‍മ വന്നു ,ബസില്‍ ഇരുന്ന് ഒരു യാത്ര തന്നെ ചെയ്തു കേട്ടോ ,ഓരോ ബസിന്റെ സ്റ്റോപ്പ്‌ ,ആ പേരുകള്‍ എല്ലാം മറന്ന് തുടങ്ങിയിരിക്കുന്നു ,ഇനിപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ ബസില്‍ കയറാന്‍ എത്ര രൂപ കൊടുക്കണം ,അതും സംശയം ആയി .

    ഇതൊക്കെ ഓര്‍ക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണ്ടി വന്നു ,,നല്ല പോസ്റ്റ്‌ !!

    മറുപടിഇല്ലാതാക്കൂ
  54. പ്രതിഭയുള്ളവര്‍ക്ക് ഒരു ബസ്സ് യാത്രയും മതി അല്ലെ ഒരു നല്ല കഥയെഴുതാന്‍. അവസാനത്തെ ട്വിസ്റ്റില്‍ ഞാന്‍ ആദ്യം കരുതിയത്‌ വേറൊരു രൂപത്തില്‍ ആയിരുന്നു. ബസ്സിനകത്തെ രംഗങ്ങള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. റിയല്‍ ലൈഫ് കാര്യങ്ങള്‍ ഒബ്സേര്‍വ് ചെയ്തു നന്നായി എഴുതുവാന്‍ രാംജിക്ക് നല്ല കഴിവുണ്ടെന്ന് കാണുന്നു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  55. ആ ചെറുപ്പക്കാരനാളു കൊള്ളാമല്ലോ. അങ്ങനെയൊക്കെയാണ് ഇക്കാലത്ത് മിക്കവരും...

    യാത്ര നന്നായി വിവരിച്ചു.

    മറുപടിഇല്ലാതാക്കൂ
  56. പ്രശാന്തമായി പറഞ്ഞത് പ്രസക്തമായ വിഷയം!
    തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ മറന്നുവെക്കുന്നത് സ്വബോധം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  57. കൂടെ ഞാനും ആ ബസ്സിലിരുന്നു യാത്രചെയ്ത പോലെ തോന്നി...
    ഒത്തിരി അനുഭവങ്ങള്‍ സമ്മാനിക്കുന്ന യാത്രകള്‍ പോലെ ഈ ബസ്സുയാത്രയും.
    വളരെ നന്നായിട്ടോ...,

    മറുപടിഇല്ലാതാക്കൂ
  58. ശരിക്കും നാട്ടിലെ ബസ്സ് യാത്ര അനുഭവിച്ചു.

    മറുപടിഇല്ലാതാക്കൂ
  59. പ്രിയ റാംജി,
    നിത്യ ജീവിതത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ എഴുതുമ്പോള്‍ ഒരുപാട് വിവരണം നല്‍കേണ്ട ആവശ്യമില്ല എന്നാണു എന്റെ പക്ഷം..
    അവ വളരെ പെട്ടന്ന് തന്നെ മനസ്സില്‍ കാണാന്‍ വായന്കാര്‍ക്കാകും..
    ഉദാഹരണത്തിന്
    "ഈ സ്റ്റോപ്പിലേയും മുഴുവന്‍ യാത്രക്കാരും കേറി. അല്‍പസ്വല്‍പം പഴുത്‌ ഉണ്ടായിരുന്നത്‌ കൂടി നികത്തി. മൂക്ക്‌ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ചാല്‍ ശ്വാസം കിട്ടുമെന്ന അവസ്ഥയായി. വിയര്‍പ്പില്‍ പുഴുകിയ തുണികളിലെ മണവും, പൌഡറിന്റെയും സ്പ്രേകളുടെയും തുളച്ച്‌ കയറുന്ന ഗന്ധവും കൂടി മനമ്പുരട്ടല്‍. താഴെ വെച്ചിടത്ത്‌ നിന്ന്‌ എങ്ങാനും കാലുയര്‍ത്തിയാല്‍ മറ്റാരുടെയെങ്കിലും കാലിനു മുകളില്‍ വെക്കുകയൊ അല്ലെങ്കില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിക്കുകയൊ ചെയ്യെണ്ട സ്ഥിതി.

    ഒരഭ്യാസിയെപ്പോലെ ഒരു സൈഡിലേക്ക്‌ തല തിരിച്ച്‌ വെച്ചപ്പോള്‍ അല്‍പം ആശ്വാസം. ബാഗിന്റെ വള്ളി മാത്രമെ തോളിലുള്ളു എന്നറിഞ്ഞപ്പോള്‍ വള്ളിയില്‍ പിടിച്ച്‌ വലിച്ച്‌ ബാഗ്‌ ശരീരത്തോട്‌ അടുപ്പിച്ചു. സീറ്റിന്റെ അരികെ ശരീരം ചേര്‍ത്തുവെച്ച്‌ വളഞ്ഞ്‌ ബാലന്‍സോടെ നിന്നു.

    കോളേജ്‌ സ്റ്റോപ്പ്‌ എത്തുന്നത്‌ വരെ ആ നില്‍പ്‌ തുടര്‍ന്നു. കയ്യും കാലും കഴച്ച്‌ വേര്‍പ്പെടുമെന്നു വരെ തോന്നി.
    ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ ജോലി ഉപേക്ഷിക്കണമെന്നും, ആരെയെങ്കിലും കൊന്നിട്ടായാലും ബൈക്കൊ കാറൊ വാങ്ങണമെന്നും തോന്നാറുള്ളത്‌"

    ടി വാക്യങ്ങള്‍ വളരെ ചുരുക്കി ഏതാനും വരികളില്‍ ഒതുക്കി എഴുതി, ഇതേ ഫീലിംഗ് വായനക്കാരന് നല്‍കാന്‍ സാധിക്കും..
    അതായത് എല്ലാം കഥ ഏറ്റെടുക്കരുത്, കുറെ കാര്യങ്ങള്‍ വായനക്കാരുടെ ഭാവനയിലേക്ക് വിടണം..

    ഞാന്‍ താങ്കള്‍ എഴുതിയതിനെ മാറ്റിയെഴുതാന്‍ ഒരു ശ്രമം നടത്തിയത് ശ്രദ്ധിക്കുക..
    "തീപ്പട്ടി നിറയെ തിക്കി നിറച്ചു വെച്ചിരിക്കുന്ന കോലുകള്‍ കണക്കെ യാത്രാക്കാരാല്‍ നിറഞ്ഞിരിക്കുന്ന ബസില്‍, പിന്നെയും പിന്നെയും ആള്‍ക്കാരെ കുത്തി നിറച്ച് ബസ് മുന്നോട്ടു നീങ്ങുമ്പോള്‍ , തിരക്ക് മൂലം, ആകാശത്തും ഭൂമിയിലും അല്ല എന്ന മാതിരി നിലം തൊട്ടും തൊടാതെയും ബസിനുള്ളില്‍ ശരീരം കൊണ്ടും ബാഗും കൊണ്ടും ഒരു സര്‍ക്കസുകാരനെ പോലെ കാട്ടിക്കൂട്ടുന്ന അഭ്യാസപ്രകടനങ്ങള്‍ ഇപ്പോള്‍ എനിക്ക് ഒരു ശീലമായിരിക്കുന്നു.. എന്നിട്ടും പൌഡറിട്ട, സ്പ്രേ പൂശിയ ശരീരങ്ങളിലെക്കൊഴുകി ഇറങ്ങുന്ന വിയര്‍പ്പു തുള്ളികള്‍ ജനിപ്പിക്കുന്ന അസഹനീയമായ ഗന്ധം സാധാരണക്കാരന്റെ യാത്ര ദുരിതത്തിന്റെ ബാക്കിപത്രം ആകുമ്പോഴാണ് ജോലി ഉപേക്ഷിക്കണമെന്നും, ആരെയെങ്കിലും കൊന്നിട്ടായാലും ബൈക്കൊ കാറൊ വാങ്ങണമെന്നും തോന്നാറുള്ളത്‌"

    സംഭവങ്ങള്‍ അതേപടി എഴുതാതെ, അതില്‍ ഭാവനയും ഉപമയും ആവശ്യത്തിനു കലര്‍ത്തി, വിത്യസ്തമായ രീതിയില്‍ ചുരുക്കി എഴുതുമ്പോഴാണ് ഒരു യഥാര്‍ത്ഥ കഥാകാരന്‍ ജനിക്കുക..
    തീര്‍ച്ചയായും താങ്കള്‍ക്ക് അതിനു സാധിക്കും..ശ്രമിച്ചു നോക്കൂ..

    മറുപടിഇല്ലാതാക്കൂ
  60. അജ്ഞാതന്‍2/16/2011 10:59:00 AM

    വരാൻ വൈകിയെന്നു തോനുന്നു . ബസ്സ് കിട്ടാത്തത് കൊണ്ടാ .കിട്ടിയ ബസ്സിലോ തല്ലും വഴക്കും അതൊക്കെ കഴിഞ്ഞ് ഇവിടെ എത്തിയപ്പോഴേക്കും കുറെ വൈകി .ഇന്നു കാണുന്ന സംഭവങ്ങളൊക്കെ തന്നെ .. എഴുത്ത് നന്നായി അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  61. ഇപ്പോള്‍ നാട്ടില്‍ ഇല്ലെങ്കിലും പഴയ ബസ്‌ യാത്രകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടാല്ലേ. ഇത് വരെ പഠിക്കാന്‍ ബസ്‌ കയറി പോയിട്ടില്ലെങ്കിലും ഇപ്പോള്‍ ഇവിടെ ജോലിക്ക് പോകുന്നത് ബസ്‌ പിടിച്ചാണ്. മൊബൈലുകള്‍ വാഴുന്ന ബസ്സുകള്‍. എല്ലാ ഭാഷയിലെയും പാട്ടുകള്‍ ഒരുമിച്ചു ഉറക്കെ കേള്‍ക്കാം. മൊബൈലിനു മൈക് ഉണ്ടെന്നത് മറന്നു ഉറക്കെ ( എല്ലാ ഭാഷയിലും ) സംസാരിക്കുന്നവരെയും കാണാം. പിന്നെ കളവു... മൊബൈല്‍, ഐ പോഡ് നഷ്ടപ്പെട്ടവരുടെ കണക്കു എടുത്താല്‍തീരില്ല

    മറുപടിഇല്ലാതാക്കൂ
  62. സ്കൂള്‍ ജീവിതത്തിലെ ബസ്സ്‌ യാത്രകളെ ഓര്‍മിപ്പിച്ചു ,,നന്നായി ..ഞങ്ങള്‍ കയറുമ്പോള്‍ ചില സീറ്റുകളില്‍ പത്രമോ..അല്ലെങ്കില്‍ ചിലര്‍ ടവ്വലോ ഇടാരുണ്ടായിരുന്നു...ചിലര്‍ അതെടുത്ത് പുറത്തേക്കിട്ടു അറിയാത്ത മാതിരി അവിടെ ഇരിക്കും ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ലല്ലോ....

    മറുപടിഇല്ലാതാക്കൂ
  63. വര്ഷി ണി,
    നന്ദി വര്ഷികണി.

    siya,
    നന്ദി സിയാ.

    Salam,
    നന്ദി മാഷെ.

    ശ്രീ.
    നന്ദി ശ്രീ.

    feeQ നടുവട്ടം,
    ഇന്നത്തെ തിരക്ക്‌ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു.
    നന്ദി റഫീക്ക്‌,

    ഷമീര്‍ തളിക്കുളം,
    നന്ദി ഷമീര്‍.

    അലി,
    നന്ദി അലി.

    മഹേഷ്‌ വിജയന്‍,
    നന്ദി മഹേഷ്‌
    മഹേഷ്‌ പറഞ്ഞത്‌ മഹേഷിന്റെ രീതിയാണ്. അതെ രീതിയല്‍ തന്നെയായിരിക്കണം മാറ്റ്‌ എഴുത്തുകളും എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഓരോരുത്തര്ക്കും ഓരോ രീതിയുണ്ട്. അത് വിട്ട് അധികം മാറ്റം വരുത്താന്‍ കഴിയുമോ എന്നതും സംശയമാണ്. ഞാന്‍ എഴുതിയതും മഹേഷ്‌ എഴുതിയതും രണ്ടു തരം വായനയാണ് നല്കുന്നത്, ആശയം ഒന്നാണെങ്കിലും. ഒരു ലളിതമായ വായനയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മഹേഷ്‌ അല്പം കട്ടി കൂടിയ വായന ഇഷ്ടപ്പെടുന്നു എന്നും കരുതുന്നു. കൊച്ച് കുട്ടികള്‍ വായിച്ചാലും മനസ്സിലാകണം എന്ന് ഞാന്‍ കാണുന്നു. അതോക്കെയായിരിക്കാം വിവരണങ്ങള്‍ അത്രയും കൂടുന്നത്. എന്തായാലും മഹേഷിന്റെ നിര്ദേ‍ശങ്ങള്‍ എന്റെ പരിഗണനയില്‍ ഉണ്ടായിരിക്കും.

    ഉമ്മു അമ്മാര്‍,
    എന്തായാലും അവസാനം ബസ്സ്‌ കിട്ടി എത്തിയല്ലോ.
    നന്ദി ഉമ്മു.

    Bijith :|: ബിജിത്‌,
    അഭിപ്രായത്തിന് നന്ദി ബിജിത്‌.

    ആചാര്യന്‍,
    രസകരമായ പല കാഴ്ചകളും കാണാം.
    നന്ദി ആചാര്യന്‍.

    മറുപടിഇല്ലാതാക്കൂ
  64. ഞാനും വീടിന്റെ മുന്‍പില്‍ ഒരു ബസ് സ്റ്റോപ്പ് തുടങ്ങാന്‍ ആലോചികുന്നുണ്ട് ...നല്ല കഥ ..ഇഷ്ടപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
  65. കഥ ഇഷ്ടമായി, റാംജി. താങ്കള്‍ മഹേഷിനോടു പറഞ്ഞതുപോലെ, ഈ കഥ ഞാന്‍ എഴുതിയിരുന്നെങ്കില്‍ മറ്റൊരു വിധത്തില്‍ എഴുതിയേനേ - പക്ഷേ താങ്കള്‍ ഇതുപോലെത്തന്നെവേണം എഴുതാന്‍.

    "മൂന്ന്‌ കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും വീട്ടില്‍ നിന്നാല്‍ ആ ശബ്ദം കേള്‍ക്കാനാകുന്നത്‌ ദൈനംദിന ഓഫീസ്‌ യാത്രയിലെ ആദ്യം ലഭിക്കുന്ന സൂചനയായി വന്നെത്തുന്നു" എന്ന വാചകത്തിന് ഒരു അഭംഗി തോന്നി. "മൂന്ന്‌ കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും വീട്ടില്‍ നിന്നാല്‍ കേള്‍ക്കുന്ന ആ ശബ്ദം ദൈനംദിന ഓഫീസ്‌ യാത്രയിലെ ആദ്യം ലഭിക്കുന്ന സൂചനയായി വന്നെത്തുന്നു" എന്നല്ലേ ശരി? ശബ്ദമാണല്ലോ സൂചന, "കേള്‍ക്കാനാകുന്നത്‌" അല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  66. തൊഴിലാളിയിലെ കിളി എന്ന പ്രയോഗവും കുറച്ചുനേരത്തേക്ക് ആശയക്കുഴപ്പം ഉണ്ടാക്കി, കേട്ടോ. 'തൊഴിലാളി'യിലെ എന്ന് എഴുതിയിരുന്നെങ്കില്‍ അതൊരു ബസ്സിന്റെ പേരാണെന്ന ഒരു സൂചന കിട്ടുമായിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  67. ഹലോ രംജി സര്‍. കുറെ നാളായി ഇതിലെ വന്നിട്ട്...
    കഥ ഇഷ്ടമായി.. വളരെ തെളിഞ്ഞ വിവരണം, ലളിതമായ ഭാഷ.
    പിന്നെ ഈ കഥയെ മാറ്റിയെഴുതാന്‍ ഒരു ശ്രമം കണ്ടു.. സത്യം പറഞ്ഞാന്‍ എനിക്ക് അല്പം പോലും ഇഷ്ടപെട്ടില്ല ആ ശ്രമം.(അദ്ദേഹത്തിന്റെ എഴുത്തല്ല, അങ്ങനെ മാറ്റി എഴുതാന്‍ ശ്രമിച്ചത്‌..)
    അതിനു രംജി നല്‍കിയ മറുപടി, എന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കും. വളരെ പക്വമായ മറുപടി. :)

    മറുപടിഇല്ലാതാക്കൂ
  68. റാംജീ....
    വഴിപോക്കന്‍ പറഞ്ഞതുപോലെ മലയാളിയുടെ ഒരു ചിത്രമല്ലേ റാംജീ വരച്ചുവെച്ചത്... വായിക്കുന്ന ഓരോരുത്തര്‍ക്കും അവരുടെ സ്വന്തമായി തോന്നാവുന്ന കാര്യങ്ങള്‍.... എന്റെ അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  69. ഞാന്‍ വന്നപ്പോഴേക്കും,
    ബസ്സിലെ ആളുകളെപ്പോലെ കമന്റ് 'ബസ്സും'നിറഞ്ഞു കവിഞ്ഞല്ലോ..
    എഴുപത്തിനാലാമത്തെ ആളായി ഞാനും കേറിക്കൂടട്ടെ.ഒന്നങ്ങോട്ടു മാറിക്കെ എല്ലാരും.
    ബസ്സ്‌ യാത്ര അത്ര പരിചയമില്ല.ഞങ്ങളൊക്കെ നടന്നാണ് പോയിരുന്നത്.
    കണ്ടും കേട്ടും പരിച്ചയമുള്ളതിനാല്‍ ആആസ്വദിച്ചു തന്നെ വായിച്ചു.
    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  70. റാംജി ഭായി
    ബസ്‌ യാത്ര ഇഷ്ട്ടമായി .എല്ലാതരത്തിലുള്ള ആള്‍ക്കാരെയും ഇവിടെ അവതരിപ്പിച്ചു .മിക്കവാറും യാത്രകളില്‍ കാണുന്ന ഒരു കാഴ്ചയാണ് മൊബൈലില്‍ പരിസരം മറന്നുള്ള സംസാരം .

    മറുപടിഇല്ലാതാക്കൂ
  71. "ഇത്രയും തിരക്കിനുള്ളിലേക്ക്‌ ഇനിയും തിക്കിത്തിരക്കി ഈ ആള്‍ക്കാര്‍ കയറുന്നത്‌ എന്തിനാണെന്ന്‌ ബസ്സിനകത്തായ എനിക്ക്‌ മനസ്സിലാകുന്നില്ല. ഇനിയെങ്കിലും ഇവര്‍ക്ക്‌ ബസ്സ്‌ നിര്‍ത്താതിരുന്നു കൂടെ" ഹ ലഹ.. കൊള്ളാം...

    ബസ്സിലെ യാത്ര നല്ല പല അനുഭവങ്ങളും നല്‍കും.. സ്റ്റുഡെന്‍സിനോടു ബസ്സുകാരുടെ പെരുമാറ്റമൊന്നും പെട്ടന്ന് മറക്കാന്‍ പറ്റില്ല... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  72. കൊള്ളാം റാംജി - ഒരു ബസ്സു യാത്രയിലൂടെ അനാവൃതമാകുന്നത് നമ്മുടെ നിത്യജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതികളുടെ ഒരു പരിഛേദം.

    മറുപടിഇല്ലാതാക്കൂ
  73. കഥയുടെ അവസാനം എന്നില്‍ നടുക്കം ഉണ്ടാക്കി. നമ്മള്‍ ഇങ്ങനെയൊക്കെ ചിന്തിക്കാമോ..?? ചിന്തിച്ചു പോവുന്നു എന്നതാണ് സത്യം...സത്യത്തിന്റെ മുഖം എത്ര വികൃതം.! ആ ചെറുപ്പക്കാരന് നഷ്ട്ടപെട്ട പൈസ തിരിച്ചു കിട്ടിയിട്ടുണ്ടാവണേ..!

    കഥ നന്നായി പറഞ്ഞു..ബസില്‍ യാത്ര ചെയ്ത ഒരു പ്രതീതി.

    മറുപടിഇല്ലാതാക്കൂ
  74. വളരെ നന്നായി എന്ന് ഞാന്‍ പറയണോ ?..ആരെയും കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥയിലാ ഞാന്‍ ....!

    മറുപടിഇല്ലാതാക്കൂ
  75. നമ്മുടെ അഹമ്മതിയൊക്കെ മുകളിലിരുന്നൊരുത്തന്‍ കാണുന്നുണ്ട്‌. അവന്‍ ചിലപ്പോള്‍ പോക്കറ്റടിക്കാരണ്റ്റെ വേഷത്തിലും വരും.

    മറുപടിഇല്ലാതാക്കൂ
  76. വിശ്വസ്തന്‍,
    റോഡു മുഴുവന്‍ സ്റ്റോപ്പ്‌ ഉണ്ടാക്കാനാണ് പരിപാടി അല്ലെ?
    നന്ദി സുഹൃത്തെ.

    കൊച്ചു കൊച്ചീച്ചി,
    ഓരോരുത്തര്ക്കും ഓരോ രീതി ഉണ്ടല്ലോ, ചില വിശ്വാസങ്ങളും.
    നിര്ദേശങ്ങള്‍ തിരുത്തിയിട്ടുണ്ട്.
    വളരെ നന്ദി സുഹൃത്തെ.

    ശാലിനി,
    എന്തേ പുതിയ പോസ്റ്റുകളൊന്നും ഇല്ലാത്തെ. ഇടക്കൊക്കെ ഓരോ പോസ്റ്റ്‌ ആയിക്കൂടെ.
    വായനക്കും അഭിപ്രായത്തിനും നന്ദി ശാലിനി.

    thalayambalath,
    ചിലപ്പോള്‍ നമ്മള്‍ പോലും അറിയാതെ പുറത്ത്‌ ചാടുന്ന ചില കുശുംപുകള്‍.
    നന്ദി സുഹൃത്തെ.

    ~ex-pravasini*,
    ഇടക്കൊക്കെ ഇതുപോലെ തിരക്കുള്ള ബസ്സില്‍ ഒന്ന് കയറിയാല്‍ കാര്യങ്ങള്‍ പിടി കിട്ടും, ഒപ്പം ആ സുഖവും ഒന്ന് അനുഭവിക്കാം.
    നന്ദി സുഹൃത്തെ.

    Renjith,
    നന്ദി രഞ്ജിത്ത്.

    Naseef U Areacode,
    നന്ദി നസിഫ്.

    MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM,
    ചിലപ്പോഴൊക്കെ തെറ്റും ശരിയും പോലും തിരിച്ചറിയാന്‍ കഴിയാതെ.
    നന്ദി മോഹനേട്ടാ.

    Sneha,
    നമ്മളറിയാതെ ചിലപ്പോഴെല്ലാം നമ്മള്‍.
    നന്ദി സ്നേഹ.

    faisu madeena,
    ആരെയും കുറ്റം പറയാതിരിക്കുന്നത് തന്നെ നല്ലത്. ചിലപ്പോള്‍ നമ്മളിലെ കുറ്റം പോലും കണ്ടു പിടിക്കാനാകാതെ...
    നന്ദി ഫൈസു.

    khader patteppadam,
    നന്ദി മാഷെ.

    jayarajmurukkumpuzha,
    നന്ദി ജയരാജ്‌.

    മറുപടിഇല്ലാതാക്കൂ
  77. "ഒരു മണിക്കൂറിനകത്ത്‌ ഞാനവിടെ എത്തും. വിചാരിക്കാത്ത ഒരു കുരിശല്ലെ കാലത്ത്‌ തന്നെ തലയില്‍ വീണത്‌. കുറച്ച്‌ കാശടയ്ക്കാന്‍ ബാങ്കില്‍ വന്നതാ. ജപ്തി നോട്ടീസ്സ്‌ ബാങ്കീന്ന്‌ വന്നപ്പൊ അപ്പന്‍ എങ്ങാണ്ട്ന്നൊക്കെ ഒപ്പിച്ചതാ. ഇന്ന്‌ തന്നെ അടക്കാതെ പറ്റില്ല. നീയാ സീഡി വാങ്ങീട്ട്‌ വാ. ഞാനിതാ എത്തി."

    കലക്കി മാഷേ.

    മറുപടിഇല്ലാതാക്കൂ
  78. ഈ ബസ്സില്‍ സീറ്റില്ലല്ലോ ......കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  79. ആധുനിക കാലത്തെ നമ്മുടെ നിസ്സംഗഭാവത്തിനെ തുറന്നുകാട്ടാനുള്ള ശ്രമമാണെന്ന് അറിയാം, എന്നാലും കുഞ്ഞിനെയുമെടുത്ത്‌ നില്‍ക്കുന്ന സഹയാത്രികന്റെ അവസ്ഥയില്‍ മനസ്സലിഞ്ഞ നായകന്‍ അവസാനം പകരം വീട്ടുന്നത് പോലെ പെരുമാറിയത് ചേരാത്തപോലെ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  80. vaikippoi.

    katha ishttappettu.busyaatra vivaranam okke valare bhangiyaayi.
    manushyamanass inganeyum pravarthikkum. ennaalum katha muzhuvan aakum munpu pettennu nirthiyillennu oru samzayam.

    abhinandanangal.

    മറുപടിഇല്ലാതാക്കൂ
  81. ഏതാണ്ട് ഒരു ബസ്സ്‌ യാത്ര കഴിഞ്ഞ പോലെ ഹ ഹ കൊള്ളം എന്നാലും ഓന്നു ഒരു പുതിയ തലമുറ ചുള്ളനല്ലേ അപ്പൊ അത്രക്കൊക്കെ പ്രതീക്ഷിച്ചാ മയി

    മറുപടിഇല്ലാതാക്കൂ
  82. വായിച്ചു കഴിഞ്ഞപ്പോൾ സ്റ്റോപ്പിലെത്താതെ ഇറങ്ങിയ ഒരവസ്ഥ

    മറുപടിഇല്ലാതാക്കൂ
  83. താന്തോന്നി/Thanthonni,
    നന്ദി സുഹൃത്തെ.

    Anees Hassan,
    എവിടെയും തിരക്ക്‌ തന്നെ.
    നന്ദി അനീസ്‌.

    തെച്ചിക്കോടന്‍,
    സംശയിക്കണ്ട, പലപ്പോഴും ചേരാത്തത് തന്നെ നമ്മില്‍ നിന്ന് പുറത്ത്‌ വരുന്നു എന്ന് തോന്നാറുണ്ട്.
    നന്ദി സുഹൃത്തെ.

    Echmukutty,
    നിര്ദേശം ഓര്മ്മയില്‍ ഉണ്ടാകും.
    നന്ദി എച്മു.

    pournami,
    നന്ദി പൌര്ണ്മി.

    AFRICAN MALLU,
    പുതിയ തലമുറയും പഴയ തലമുറയും കൂടിച്ചേരാന്‍ മടിക്കുന്നത് പോലെ.
    നന്ദി സുഹൃത്തെ.

    Kalavallabhan,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  84. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  85. വളരെ നന്നായി അവതരിപ്പിച്ചു ആശംസകളോടെ എം ആര്‍ കെ

    മറുപടിഇല്ലാതാക്കൂ
  86. പഴയ ബസ്‌ യാത്ര ഓര്‍മ്മവന്നു..അന്ന് instrument boxile യും dissection boxile യുമൊക്കെ കോമ്പസ്സും നീടിലുമൊക്കെ പുറത്തേക്കു നിട്ടി വെച്ചിട്ടാണ് പെണ്‍കുട്ടികള്‍ തിരക്കിനിടയില്‍ യാത്ര ചെയ്തത്..കരി ബസ്സില്‍ നിന്നും വോല്‍വോയിലേക്ക് ബസ്‌ യാത്രയുടെ സുഖം മാറിയെങ്കിലും മലയാളിയുടെ മാനസികാവസ്ഥയ്ക്ക് കാര്യമായ ഒരു മാറ്റവും വന്നില്ല എന്നതാണ് സത്യം..

    അതുകൊണ്ടാണ് നമുക്ക് പലപ്പോഴും "ഞാന്‍ എന്തെ ഇങ്ങനെ " എന്ന് ചോദിക്കാന്‍ തോന്നുന്നത്..വായിക്കാന്‍ സുഖമുണ്ട് ഈ ബസ്സ്‌ യാത്ര റാംജി...

    മറുപടിഇല്ലാതാക്കൂ
  87. റാംജിയുടെ ബ്ലോഗിൽ വേറിട്ടൊരു രചന. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  88. ഇങ്ങനെ ഒരു ബസ്സ് സ്റ്റോപ്പ് ഞങ്ങളും ഉണ്ടാക്കിറ്റുണ്ട്, പ്രത്യേകിച്ച് പേരും ഇല്ലായിരുന്നു, അങ്ങനെ ഇരിക്കുമ്പോഴാണു, ആ സ്റ്റോപ്പിനടുത്തെ ഒരു വീട്ടിൽ, സ്വന്തം മകൻ അച്ഛനെ വീട്ടിൽ നിന്നും പുറത്താക്കിയതു, അങ്ങനെ ആ സ്റ്റോപ്പ് “തന്തയെ തല്ലി മുക്ക്” എന്നു ചില പിള്ളേർ കളിയാക്കി പറായാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  89. ഹ..ഹ..ഹ
    വായിച്ച് കഴിഞ്ഞപ്പോൾ തിരക്കുള്ള ഒരു ബസ്സിൽ യാത്ര ചെയ്ത അനുഭൂതി..
    കലക്കൻ, നല്ല നിരീക്ഷണ പാടവം ഉണ്ട്..
    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  90. ഞാന്‍... ഞാന്‍ മാത്രം എന്നു ചിന്തിക്കുന്ന 'ഞാന്‍' ആണല്ലോ, 99.99% ആളുകളും! കഥ നന്നായി അവതരിപ്പിച്ചു. (കഥ മാത്രം. കഥാപാത്രത്തോട് പരിഭവമുണ്ട്; ആ കഠിനഹൃദയത്തോട്.)

    മറുപടിഇല്ലാതാക്കൂ
  91. very intersting post.

    unable to scribble today as my mal font is sick .
    shall visit once again and tell u some thing later.

    greetings from trichur

    മറുപടിഇല്ലാതാക്കൂ
  92. ബെഞ്ചാലി,
    ഞാന്‍ ഉദ്യെശിച്ഛത് പോലെ വായന അനുഭവപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി മാഷേ.

    the man to walk with,
    നന്ദി സുഹൃത്തെ.

    rasheed mrk,
    നന്ദി റഷീദ്‌.

    ധനലക്ഷ്മി,,
    ബസ്സിന്റെ കാഴ്ച മാറുന്നത് പോലെ മനുഷ്യനും ഇപ്പോള്‍ സ്വയം അവനവനിലെക്ക് കൂടുതല്‍ കൂടുതല്‍ ഉള്വലിയുന്നു എന്ന മാറ്റവും സംഭവിച്ചിരിക്കുന്നു.
    നന്ദി ടീച്ചര്‍.

    കുമാരന്‍ | kumaran,
    നന്ദി കുമാരന്‍.

    അന്ന്യൻ,
    ബസ്സ്‌കാര് ആ പേര് കേട്ടിരുന്നെങ്കില്‍ അത് സ്ഥിരമായേനെ.
    നന്ദി സുഹൃത്തെ.

    നന്ദു | naNdu | നന്ദു,
    കഥാപാത്രത്തോട് നമ്മള്‍ പരിഭവപ്പെടനം..
    നന്ദി മാഷേ.

    yaachupattam,
    നന്ദി സുഹൃത്തെ.

    ജെ പി വെട്ടിയാട്ടില്‍,
    നന്ദി മാഷെ.
    കാണാം.

    മറുപടിഇല്ലാതാക്കൂ
  93. കഥയേക്കാളേറെ കാര്യമുള്ള നല്ലൊരു കഥ.

    മറുപടിഇല്ലാതാക്കൂ
  94. വഴിയില്‍ വച്ച് വണ്ടി കേടായി അതാ വൈകിയത്...
    എന്നത്തേയും പോലെ ലളിതസുന്ദരമായ കഥ.
    പഴയ കാല യാത്ര ഓര്‍മ്മയില്‍ തെളിഞ്ഞു. ഇന്ന് അധികവും ഇരുചക്ര ചതുര്ച്ചക്ര വാഹനവുമായി പറക്കുന്നവരാണല്ലോ അധികവും!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  95. ബസ്സിനകത്തെ രംഗങ്ങള്‍
    വളരെ തന്മയത്വത്തോടെ
    അവതരിപ്പിച്ചു.ലളിതമായും
    ഭംഗിയായും ഉള്ള അവതരണം ...
    (അനുഭവം എന്നത് പൂര്‍ണ്ണമായും
    വിശ്വസിക്കുന്നില്ലട്ടോ, റാംജി എന്തേ ഇങ്ങനെ
    എന്നും ചിന്തിക്കുന്നില്ലാ... :)

    മറുപടിഇല്ലാതാക്കൂ
  96. കഥ വായിച്ചു. ഒരു ട്വിസ്റ്റും ഇല്ലാതെ കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ കേവലം ഒരു വിവരണം എന്ന തലത്തിലേക്ക് സംഗതി മാറുന്നു. ആ നിലക്ക് ഈ വിവരണം ബോറടിപ്പിക്കാതെ അവതരിപ്പിച്ചു എന്നെ എനിക്ക് തോന്നിയുള്ളൂ റാംജി.

    മറുപടിഇല്ലാതാക്കൂ
  97. വൈകിപ്പോയല്ലോ റാംജി, ഇനി ഇവിടെ എന്ത് കമന്റ് പറയാന്‍. സത്യത്തില്‍ കുറച്ച് ദിവസങ്ങളായി ബ്ലോഗില്‍ ശരിക്കൊന്ന് കറങ്ങിയിട്ട്. ഏതായാലും ബസ്സിലെ ദുരിതം സ്ഥിരം അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാന്‍ ഇതിലെ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു.. നല്ല ഒഴുക്കോടെ പറഞ്ഞു.

    മഹേഷ് വിജയന്‍ : റാംജിയുടെ കഥകള്‍ വായിക്കുമ്പോള്‍ റാംജിയുടെ കഥകള്‍ വായിക്കുവാന്‍ ശ്രമിക്കുക. അത് സ്വന്തം കഥയുടെ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതില്‍ കാര്യമില്ല. ചെറിയ സജഷന്‍സ് ഒക്കെ നമുക്ക് പറയാന്‍ കഴിയും. ഞാനും പറയാറുണ്ട്. പക്ഷെ ഒരു കഥയെ തിരുത്തി പറയാതിരിക്കുകയല്ലേ നല്ലത്.

    മറുപടിഇല്ലാതാക്കൂ
  98. ശരാശരി മലയാളിയുടെ പരുക്കൻ ജീവിത പരിച്ഛേദം.
    പോസ്റ്റ് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  99. കഥ നന്നായി, തിരക്കിലുള്ള യാത്രം നന്നായി ചിത്രീകരിച്ചു കഥയില്‍!

    മറുപടിഇല്ലാതാക്കൂ
  100. അനില്കുഭമാര്‍ . സി.പി,
    നന്ദി മാഷെ.

    ഇസ്മായില്‍ കുറുമ്പടി (തണല്‍),
    വണ്ടി കേടായെന്കിലും ഓടി എത്തിയല്ലോ.
    നന്ദി ഇസ്മായില്‍.

    Lipi Ranju,
    ഞാന്‍ അങ്ങിനെ ഒന്നും അല്ല കേട്ടോ.
    വരവിനും അഭിപ്രായത്തിനും നന്ദി ലിബി.

    Akbar,
    വായനയിലെ നമ്മുടെ തോന്നലാണ് അഭിപ്രായം ആയി അറിയിക്കേണ്ടത്. അപ്പോള്‍ പിന്നീട് അങ്ങിനെ ഉള്ളത് എനിക്ക് ശ്രദ്ധിക്കാന്‍ കഴിയും. അക്ബറിന്റെ അഭിപ്രായം നന്നായി.
    നന്ദി സുഹൃത്തെ.

    raadha,
    നന്ദി രാധാജി.

    Manoraj,
    എനിക്ക് അറിയാവുന്നതല്ലേ മനു തിരക്ക്. തിരക്കിനിടയിലും എത്തിയതിന്
    നന്ദി മനു.

    ഷംസു ചേലേമ്പ്ര,
    നന്ദി മാഷെ.

    നിശാസുരഭി,
    നന്ദി നിശാസുരഭി.

    മറുപടിഇല്ലാതാക്കൂ
  101. റാംജി സാബ്,
    എത്ര തന്മയത്വത്തോടെയാണ്, എത്രമാത്രം മനോഹരമായിട്ടാണ് അഹങ്കാരിയായ മനുഷ്യന്‍റെ നിസ്സഹായാവസ്ഥയെ താങ്കള്‍ ചിത്രീകരിച്ചിരിക്കുന്നത്! അപരനെ ശ്രദ്ധിക്കാതെ, തന്റെ മാത്രം സുഖം അന്വേഷിക്കുന്നവന്‍ എത്ര പെട്ടെന്നാണ് എല്ലാം തകരന്നവന്റെ നിലവിളിയായി അവശേഷിച്ചത്! നല്ല സന്ദേശമുള്ള, ഗൗരവമുള്ള ഓര്‍മ്മപ്പെടുത്തലുകളുള്ള ഒരു നല്ല കഥ. ഈ വര്‍ഷത്തെ മികച്ച വായനാനുഭവങ്ങളില്‍ ഒന്ന്. നന്ദി റാംജി ജി... ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  102. @മനോരാജ്,

    കഥ വെറുമൊരു ദൃക്സാക്ഷി വിവരണം പോലെ ആയപ്പോള്‍, അങ്ങനെ ഒരു ഫീല്‍ വായനകാരന് ഉണ്ടാകാതിരിക്കാന്‍ ഏതാനും വരികള്‍ മറ്റൊരു ശൈലിയില്‍ എഴുതി ഒരു ഉദാഹരണമായി ചൂണ്ടി കാട്ടി എന്നേ ഉള്ളൂ..
    കഥയെ മാറ്റണം എന്നോ മാറ്റി എഴുതണം എന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്റേത് കേവലം ഒരു ഒരു അഭിപ്രായ പ്രകടനം മാത്രമാണ്.. അതില്‍ കാംബുണ്ട് എന്ന് കണ്ടാല്‍ സ്വീകരിക്കുക അല്ലെങ്കില്‍ തള്ളി കളയുക..

    പിന്നെ, റാംജിയുടെ ചില വാക്യങ്ങള്‍ മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റി എന്ന് കരുതി, മാറ്റിയെഴുതിയത് എന്റെ ശൈലിക്കനുസരിച്ചാണ് എന്നര്‍ത്ഥമില്ല കാരണം മൂല വാക്യങ്ങള്‍ എന്റെതല്ലാ എന്നത് തന്നെ കാരണം.

    കമന്റു ശ്രദ്ധിച്ചതിന് നന്ദി..

    മറുപടിഇല്ലാതാക്കൂ
  103. നന്നായിട്ടുണ്ട് . നന്നായിട്ട് കഥ പറയും അല്ലെ..കൊളളാം...അനുഭവം തന്നെ ആണോ ?

    മറുപടിഇല്ലാതാക്കൂ
  104. കാണാന്‍ വൈകി.. വളരെ നല്ല എഴുത്ത്.. ആ ബസില്‍ ഞങ്ങളും ഉണ്ടായിരുന്നു എന്നു തോന്നി.. ആ പോട്ടേ.. പോട്ടേ... ണിം ണിം...

    മറുപടിഇല്ലാതാക്കൂ
  105. മനുഷ്യനെ നിര്‍വചിയ്ക്കാന്‍ പുതിയ വാക്കുകള്‍ തേടാം അല്ലേ?...
    സമയോചിതമായ...
    ഒരു നല്ല പോസ്റ്റ്‌!!!
    അഭിനന്ദനങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ
  106. പ്രിയപ്പെട്ട റാംജി,

    സുപ്രഭാതം!

    തൃശൂരില്‍ എവിടെയാ,ഈ സ്ഥലം?ഈ ബസ്‌ സ്റ്റോപ്പ്‌?

    ഇങ്ങിനെ പ്രതികരിക്കേണ്ടായിരുന്നു..കണ്ണുനീര്‍ ഒരിക്കലും കാണാതെ പോകരുത്..

    ചിത്രം മനോഹരമായി വരച്ചിരിക്കുന്നു...ഒരു ബസ്സ് യാത്ര വളരെ നന്നായി അവതരിപ്പിച്ചു.ഒരു ബസ്സില്‍ കയറിയിട്ട് കാലം കുറെ ആയി.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മുന്നില്‍ വന്നു നിന്ന ബസ്സില്‍ ഒന്ന് കയറിയാലോ എന്ന് വിചാരിച്ചതാണ്..പിന്നെ വേണ്ടാന്നു വെച്ചു.

    ഒരു നല്ല ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  107. ഞാന്‍ ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നും തൃശൂര്‍ വരെ യാത്ര ചെയ്ത ക്ഷീണത്തിലാണ് യാത്രക്കിടയില്‍ ഒരാളുടെ പോക്കറ്റടിച്ചു പോയി രാംജി ആ ബസ്സില്‍ ഉണ്ടായിരുന്നോ ??????

    മറുപടിഇല്ലാതാക്കൂ
  108. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  109. Noushad Kuniyil,
    ചിലപ്പോഴൊക്കെ നമ്മള്‍ അറിയാതെ തന്നെ നമ്മില്‍ കുടിയിരിക്കുന്ന ചില ദുഷിപ്പുകള്‍.
    നന്ദി നൌഷാദ്

    മഹേഷ്‌ വിജയന്‍,
    വീണ്ടുമുള്ള വരവിനു
    നന്ദി മഹേഷ്‌.

    ചീരം,
    അനുഭവം ആണെന്ന് തോന്നുന്നോ? എങ്കില്‍ ശരിയായിരിക്കും.
    നന്ദി സുഹൃത്തെ.

    kARNOr(കാര്ന്നോ ര്),
    നമ്മളൊക്കെ യാത്ര ചെയ്യുന്ന ബസ്സ്‌ തന്നെ. കഥ നേരെ കണ്ടത്‌ ഇഷ്ടായി.
    പോട്ടെ...പോട്ടെ...
    നന്ദി സുഹൃത്തെ.

    jayarajmurukkumpuzha,
    ഒന്നുകൂടി നന്ദി.

    ജോയ്‌ പാലക്കല്‍ - Joy Palakkal,
    മനുഷ്യനില്‍ സ്വയം പരിചയമില്ലാത്തത് ഒളിഞ്ഞിരിപ്പുണ്ട്.
    നന്ദി ജോയ്‌.

    anupama,
    ഇടക്കൊക്കെ ബസ്സില്‍ കയറാതിരുന്നാല്‍ പഴതെല്ലാം മറക്കും. സ്റ്റോപ്പ്‌ പറഞ്ഞാല്‍ ചിലപ്പോള്‍ അറിഞ്ഞാലോ. കണ്ണീരു കണ്ടാല്‍ കണ്ണടക്കുന്നതാണ് ഇന്നത്തെ മനുഷ്യന്റെ രീതി. ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി അനുപമ.

    കെ.എം. റഷീദ്,
    നമ്മളെപ്പോലെ പലരും ആ ബസ്സില്‍ ഉണ്ടായിരുന്നിരിക്കാം.
    നമ്മള്‍ അറിയാത്ത പലതും നമ്മള്‍ താങ്ങി നടക്കുന്നുണ്ട്.
    നന്ദി റഷീദ്‌.

    മറുപടിഇല്ലാതാക്കൂ
  110. നല്ല വിവരണം.നല്ല കഥ,നന്നായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  111. റാംജീ ചേട്ടാ...പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം കോളേജു പിള്ളേര്‍ കാത്തിരിക്കുന്നുണ്ട്....ബസ്സിലെ തിരക്കു കുറക്കാന്‍

    മറുപടിഇല്ലാതാക്കൂ
  112. അതേ നമ്മളൊക്കെ ചിലപ്പോൾ ഇങ്ങനെ ആയിപ്പോകും. ആ ബസ്സ് അനുഭവം ഇന്നത്തെ നേർക്കാഴ്ച. അന്യനെ സഹായിച്ചില്ലന്നതോ പോട്ടേ അതിനൊന്ന് ഉപദേശിച്ചയാളോടും തട്ടിക്കയറി പരിസരം മറന്ന് ഇരുന്നതിനു കിട്ടിയ ശിക്ഷ.
    പിന്നെ ഒരു വൈരുദ്ധ്യം തോന്നിയത് ഇങ്ങനെ മൊബൈൽ ചിത്രങ്ങൾ ആസ്വദിക്കുകയും സി.ഡി. വാങ്ങാൻ പറയുകയുമൊക്കെ ചെയ്ത ആളിന്റെ വീടാണോ ജപ്തി ഭീഷണിയിൽ എന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  113. "മാഷേ..വണ്ടി വിട്. അവന്‍ ശ്രദ്ധിക്കാതെ സംഭവിച്ചതല്ലേ? നമ്മളെന്ത് ചെയ്യാനാണ്? അതവന്‍ നോക്കിക്കോളും. നമുക്ക്‌ പോകാം."ഇത്രയും വേണമായിരുന്നോ?

    മറുപടിഇല്ലാതാക്കൂ
  114. ഗിനി,
    നന്ദി ഗിനി.

    അതിരുകള്‍/മുസ്തഫ പുളിക്കൽ,
    നന്ദി മുസ്തഫാ.

    ഗീത,
    ഇന്നത്തെ യുവത്വങ്ങളുടെ ചിന്തയില്‍ അത്തരത്ത്ലുള്ളവ സംഘടിപ്പിക്കുക എന്നതിനേക്കാള്‍ കൂടുതലായി ഒരു ചിന്തയും ഇല്ല. അതെങ്ങിനെയും അവര്‍ ഉണ്ടാക്കും. പക്ഷെ വീട് നിലനിലക്കുന്നത് എങ്ങിനെയെന്ന് അവര്‍ ചിന്തിക്കില്ല. മൊബൈലും മറ്റും പിള്ളേര്‍ സംഘടിപ്പിച്ചാലും, ലോണും മറ്റുമായി പാടുപെടുന്നുണ്ടാവും വീട്ടുകാര്‍.
    നന്ദി ഗീതാജി.

    ശാന്ത കാവുമ്പായി,
    വേണമെന്ന് കരുതിയല്ല, അറിയാതെ സംഭവിച്ച് പോകുന്നതാണ്.
    നന്ദി ടീച്ചര്‍.

    മറുപടിഇല്ലാതാക്കൂ
  115. ഞാനെന്തേ ഇങ്ങനെ....? വരാൻ വൈകി...വന്നപ്പോൾ 126 സ്റ്റോപ്പുകളും(അഭിപ്രായങ്ങൾ) കടന്ന് വണ്ടി മുന്നോട്ടോടിക്കഴിഞ്ഞിരുന്നൂ...കൊള്ളാം റാംജി എനിക്ക് ഇഷ്ടപ്പെട്ടു... മനസ്സ് ഗതകാല സംഭവങ്ങളിലേക്കൂ‍ളിയിട്ടൂ...ബസ്‌ സ്റ്റോപ്പ്‌ ഉണ്ടാകുന്നതും,അതിനൊരു പേരു വീഴുന്നതും..പഴയ മൺപാതകളും, പൊടിപറത്തിയോടുന്ന ബസ്സുകളുമൊക്കെ ഒരു ചലനചിത്രം കണാക്കെ... വീണ്ടും ഓർമ്മയുടെ അഭ്രപാളികളിൽ... നല്ല അവതരണം..കഥാന്ത്യത്തിൽ ചെറുപ്പാകാരനു.. എന്താണു നഷ്ടപ്പെട്ടതെന്ന് പറയാതെ പറയുന്ന ആ യുക്തിക്ക് എന്റെ അഭിനന്ദനങ്ങൾ..ഒരു കഥ അനുഭവമാ‍യി വായനക്കർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ,കഥാകാരൻ വിജയിച്ചിരിക്കുന്നൂ..എന്നാണർത്ഥം..ഇവിടെ കഥയും, താങ്കളും വിജയിച്ചിരിക്കുന്നൂ...എല്ലാ ഭാവികങ്ങളും......

    മറുപടിഇല്ലാതാക്കൂ
  116. യഥാർത്ഥ busയാത്ര തന്നെ..ശരിക്കും ആ ബസ്സിനകത്തെ വീർപ്പുമുട്ടൽ വായനക്കാരും അനുഭവിച്ചു..വളരെ ഭംഗിയായി അവതരിപ്പിച്ചു ഇന്നിന്റെ ചില സത്യങ്ങളെ....

    മറുപടിഇല്ലാതാക്കൂ
  117. ഞാനും എന്തേ ഇങ്ങിനെ???

    ഒരു മലയാളി

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....