27/6/11

ശങ്കരങ്കുട്ടിക്കൊരു ജോലി വേണം.

27-06-2011

സിക്കീം ഭൂട്ടാൻ ലോട്ടറികൾ ഇല്ലാതായതോടെ ലോട്ടറി ടിക്കറ്റ്‌ വിറ്റുള്ള ജീവിതം ശങ്കരങ്കുട്ടിയെകൊണ്ട്‌ പറ്റാതായി. വരുമാനം വളരെ കുറഞ്ഞു. കേരള ഗവൺമന്റിന്റെ ടിക്കറ്റെടുക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. സിക്കീമിന്റേയും ഭൂട്ടാന്റേയും ആണെങ്കിൽ ഒരാൾ തന്നെ പലരിൽ നിന്നും വാങ്ങും. ശങ്കരങ്കുട്ടിയിൽ നിന്ന് വാങ്ങുന്ന ടിക്കറ്റില്‍ ഇടയ്ക്കിടക്ക് പ്രൈസ്‌ വീഴുന്നതിനാല്‍ നല്ല ചിലവായിരുന്നു. ടിക്കറ്റ്‌ ബാക്കി വന്നാലും ചിലപ്പോൾ അയ്യായിരമോ പതിനായിരമോ ആ ടിക്കറ്റിൽ കിട്ടാറുണ്ട്‌.

ഇനി പറഞ്ഞിട്ടെന്താ?

ടിക്കറ്റ്‌ നിരത്തി വെക്കാനുള്ള പലക പിടിപ്പിച്ച സൈക്കിൾ അധിക സമയവും തള്ളിക്കൊണ്ടാണ്‌ ശങ്കരങ്കുട്ടി വിൽപന നടത്തിയിരുന്നത്‌. സാധാരണയിൽ കവിഞ്ഞ തടിയുള്ളതിനാൽ 'ആന സൈക്കിൾ ചവിട്ടുന്നു' എന്നു പറഞ്ഞ്‌ എല്ലാവരും കളിയാക്കും. അത്രയൊന്നും ഇല്ലെങ്കിലും അൽപം തടി കൂടുതലാണ്‌.

ഭാര്യയും മക്കളുമുള്ള ഒരു മുപ്പത്തഞ്ചുകാരൻ തടിയന്‌ മറ്റെന്ത്‌ ജോലിയാണ്‌ പറ്റുക? ഇപ്പോള്‍ ആ പ്രതീക്ഷയും നശിച്ചു. ഇനിയെന്ത്‌..എന്നാലോചിച്ചിട്ട്‌ ഒരു പിടിയുമില്ല ശങ്കരങ്കുട്ടിക്ക്‌.

തറവാട്ടുവക അമ്പലത്തിലെ ഉത്സവമാണിന്ന്. പത്തറുപത്‌ കുടുംബം ഉണ്ടെങ്കിലും അമ്പലം നോക്കി നടത്താന്‍ ആർക്കും അത്ര താൽപര്യമില്ലായിരുന്നു. ഇടയ്ക്ക്‌ ആർക്കെങ്കിലും തോന്നുമ്പോൾ ഒരനക്കമൊക്കെ കുറച്ചുനാൾ ഉണ്ടാകും. പിന്നെ വീണ്ടും പഴയ പടി. എന്നിരുന്നാലും നോട്ടീസ്‌ അടിക്കുന്നത്‌ പോലെ ആണ്ടുതോറും നടത്തിവരാറുള്ള ഉത്സവം ഇത്തവണയും വിപുലമായ കാര്യപരിപാടികളോടെ കൊണ്ടാടുന്നു.

ഗോവിന്ദമാമയാണ്‌ ഇപ്പോൾ അമ്പലത്തിന്റെ പ്രമാണി. എല്ലാം നോക്കുന്നതും നടത്തുന്നതും അങ്ങേര്‌ തന്നെ. ഗോവിന്ദമാമ പറയുന്നതിനപ്പുറം മറുത്തൊരു വാക്ക്‌ മറ്റാർക്കുമില്ല.

നാലു കൊല്ലം മുൻപ്‌ അച്ഛൻ മരിക്കുന്നത്‌ വരെ എല്ലാം അച്ഛനായിരുന്നു. അന്നൊക്കെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്‌ വലിയ ജനക്കൂട്ടമെത്തും. ദൂരസ്ഥലങ്ങളിൽ നിന്നുപോലും അച്ഛന്റെ 'തുള്ളൽ' കാണാൻ ആളുകളെത്തുക പതിവാണ്. ശേഖരന്റെ ദേഹത്ത്‌ ദേവി കേറിയാൽ അതൊരു കാഴ്ചയായിരുന്നെന്നാണ്‌‍ ഓരോരുത്തരും പറയാറ്‌. മെലിഞ്ഞ ശരീരത്തിൽ ചുവന്ന കച്ച ചുറ്റി അരമണിയും കിലുക്കി ഉയരത്തിൽ ചാടിത്തുള്ളി, തല വെട്ടിപ്പൊളിച്ച്‌ ചോരയൊലിപ്പിക്കുന്ന രൗദ്രഭാവത്തിനു മുന്നിൽ ഭയവും ഭക്തിയും നിറഞ്ഞ ഒരന്തരീക്ഷം പിറവി കൊള്ളും. ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം വാളിന്റെ രണ്ടറ്റത്തും ഓരോ കൈകൊണ്ട്‌ പിടിച്ച്‌ ഒരു കാലുയർത്തി ചുവടു വെച്ചുള്ള നൃത്തം കണ്ടുനിൽക്കാൻ ശേലാണ്‌.

കലിയിറങ്ങിയാൽ ചുറ്റമ്പലത്തിനകത്ത്‌ കയറ്റി തലയിലെ മുറിവുകളിൽ മഞ്ഞൾപ്പൊടി പൊത്തി വെച്ച്‌ പുറത്ത്‌ നിന്ന് പൂട്ടും. പിന്നീടവിടെ നിൽക്കാറില്ല. എന്തൊക്കെയായാലും അച്ഛനല്ലേ?

പിന്നെ കുറച്ചു നേരത്തേക്ക്‌ ഭ്രാന്ത്‌ കയറിയത്‌ പോലെയാണെന്ന് ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതുകൊണ്ടാണത്രെ ചുറ്റമ്പലത്തിനകത്താക്കി പൂട്ടുന്നത്‌. ശങ്കരങ്കുട്ടിക്കെന്തോ അതത്ര ഉൾക്കൊള്ളാനായില്ല.

തുടർന്ന് ജീവിക്കാനുള്ള വഴി മുട്ടിയതിനാലാണ്‌ തുള്ളലിൽ ആദ്യം അത്ര വിശ്വാസമില്ലായിരുന്നെങ്കിലും ഭാര്യയുടെ നിർബന്ധത്തിന്റെ പേരിലെന്ന വ്യാജേന ദേവിയുടെ കോമരമാകാൻ തയ്യാറായത്‌.

അവൾ പറയുന്നതിലും കാര്യമുണ്ട്‌. കാശുള്ളവരും ഇല്ലാത്തവരുമായി ഏറെ കുടുംബങ്ങൾ ചേർന്നതാണ്‌ തറവാട്‌. അവരെ മുഷിപ്പിക്കാതെ അവരുടെ ഇഷ്ടങ്ങൾക്കൊത്ത്‌ നീങ്ങിയാൽ ഒരു ഭാവി ഉണ്ടായിക്കൂടെന്നില്ല. വെളിച്ചപ്പാട്‌ എന്ന നിലയിൽ പേരുകേട്ട ശേഖരന്റെ മകൻ മറ്റുള്ളവരെ നിഷേധിച്ചാൽ ഒരു നിഷേധി എന്ന പേര്‌ സമ്പാദിക്കാം എന്നല്ലാതെ.....

ക്ഷേത്രത്തിനു കിഴക്കു വശത്ത്‌ പത്തിരുന്നൂറ്‌ അടി ദൂരെ ക്ഷേത്രത്തിനഭിമുഖമായാണ്‌ എഴുന്നുള്ളിപ്പിനു വേണ്ട സജ്ജീകരണങ്ങളുടെ ആരംഭം. കലശക്കുടവും അരമണിയും വാളും ചിലമ്പും ചുവന്ന കച്ചയും ചൂരൽ വടിയും ഒക്കെയായി ഏറ്റവും കിഴക്കെ അറ്റത്ത്‌ ഒരു നിര. അവർക്കു തൊട്ടുമുന്നിലായി സാവധാനത്തിൽ തുടങ്ങിയ കൊമ്പു വിളികളും ചെണ്ടമേളവും ആരംഭിച്ചിരിക്കുന്നു. നാലു മണിയായിട്ടും പൊള്ളുന്ന ചൂട്. ചെണ്ടമേളം മുറുകിയാൽ ദേവി നൃത്തത്തിൽ വരും.

എല്ലാ കണ്ണുകളും ശങ്കരങ്കുട്ടിയിലേക്ക്‌.

കുളിച്ച്‌ കുറി തൊട്ട്‌ വെളുത്ത ഒറ്റമുണ്ടുടുത്ത്‌ കൈകെട്ടി അനങ്ങാതെ നിലപാണ്‌ ശങ്കരങ്കുട്ടി. ഒരു ഭാവവ്യത്യാസവുമില്ല. കൂടി നിൽക്കുന്നവരിൽ പരിചയക്കാരെ കണ്ടപ്പോൾ ചമ്മൽ തോന്നാതിരുന്നില്ല. തന്നെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ്‌ ആവേശമായി.

തുള്ളലിൽ ഒരു കന്നിക്കാരൻ എന്നതിനാൽ ശങ്കരങ്കുട്ടിയുടെ തൊട്ടടുത്തായി പരിചയ സമ്പന്നരായ രണ്ട്‌ മദ്ധ്യവയസ്ക്കരും, അൽപം കരുത്തുള്ള മൂന്ന് ചെറുപ്പക്കാരും നിലയുറപ്പിച്ചിരുന്നു. അവരാണ്‌ പുതിയ കോമരത്തിന്റെ സുരക്ഷ നോക്കേണ്ടത്‌.

ശങ്കരങ്കുട്ടിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കാണാതിരുന്നത്‌ എല്ലാവരിലും നിരാശ പരത്തി. കിഴക്കു നിന്നു പടിഞ്ഞാട്ട്‌ തിരിഞ്ഞു നിൽക്കുന്ന ശങ്കരങ്കുട്ടി നേരെ അമ്പലത്തിലേക്ക്‌ നോക്കി. അമ്പലത്തിന്റെ ഇരുട്ട്‌ നിറഞ്ഞ ശ്രീകോവിലിൽ കിഴക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദേവി വിഗ്രഹം, ചുറ്റും കത്തുന്ന വിളക്കുകളുടെ പ്രകാശത്തിൽ നന്നായി ശോഭിച്ചു.

ദേഹമാസകലം ഒരു തരിപ്പ്‌ അനുഭവപ്പെട്ടു. പെട്ടെന്ന് കണ്ണുവെട്ടിച്ച്‌ ശ്രീകോവിലിനു പുറത്തായി മരത്തിന്റെ അഴികൾ കൊണ്ട്‌ നിർമ്മിച്ച ചുറ്റമ്പലത്തിന്‌ പുറത്തേക്ക്‌ നോക്കി. ചുറ്റും ചെറിയ മുല്ലത്തറകളിൽ വ്യത്യസ്ഥമായ മൂർത്തികൾ വേറെയും. മുത്തപ്പൻ, വിഷ്ണുമായ, കണ്ഠാകർണ്ണൻ, ഹനുമാൻ എന്നിങ്ങനെ തിരിച്ചറിയാൻ പേരെഴുതിവെച്ചിരിക്കുന്നു ഓരോന്നിലും. വീണ്ടും ദേവിയിൽ തന്നെ കണ്ണുടക്കി.

കള്ള്‌ കുടിച്ചവനെപ്പോലെ ബാലൻസ്‌ തെറ്റുന്നതായി തോന്നി. നിന്നനിൽപിൽ നിന്ന് കാലുകൾ അനങ്ങാതെ, കൈകൾ അഴിക്കാതെ ശരീരത്തിന്റെ നടുഭാഗം പിന്നിലേക്ക്‌ വളഞ്ഞു പോയി. ബാലൻസ്‌ തെറ്റും എന്നാകുന്നതിനു മുൻപ്‌ സുരക്ഷക്കാർ പിന്നിലൂടെ പിടിച്ചു.

പരിചയസമ്പന്നർ നീളത്തിലുള്ള കച്ചയെടുത്ത്‌ തിടുക്കത്തിൽ ശങ്കരങ്കുട്ടിയെ അണിയിച്ചു. എല്ലാം ശ്രദ്ധയോടെ നോക്കിയിരുന്ന ചെണ്ടമേളത്തിലെ മൂപ്പൻ കൊട്ട്‌ കൊഴുപ്പിച്ചു. അലറുന്ന കൊമ്പുവിളിക്കൊപ്പം 'തുള്ളട്ടങ്ങനെ...തുള്ളട്ടങ്ങനെ...' എന്ന താളത്തിലായി ചെണ്ടയിൽ നിന്നുള്ള ശബ്ദം. അരമണി കൂടി കെട്ടിയതോടെ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മ നഷ്ടപ്പെടുന്നത്‌ പോലെ തോന്നി.

ശ്രീകോവിലിലെ വെളിച്ചവും ദേവി വിഗ്രഹവും ചെണ്ടയുടെ ഭ്രമാത്മകമായ താളവും മാത്രമായി ശങ്കരങ്കുട്ടിയിൽ. കയ്യും കാലും അനങ്ങാതെ വെള്ളമുണ്ട് മാത്രം വിറക്കുന്നത്‌ ഇപ്പോൾ കാണാം. ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടു.

പെട്ടെന്ന് ഇളകിമറിഞ്ഞ്‌ ഉയർന്ന് ചാടി. കിണ്ടിയിൽ പിടിച്ചിരുന്ന വെള്ളം വാങ്ങി തലയിലൂടെ കമഴ്ത്തി. നാക്കുനീട്ടി, പള്ളിവാളും ചിലമ്പും പിടിച്ചു വാങ്ങി. ഇത്രയും വലിയ നാക്കോ ശങ്കരങ്കുട്ടിക്ക്‌?

രണ്ടും മൂന്നും സുരക്ഷക്കാർ ഓരോ കയ്യിലും ബലമായി പിടിച്ചു. ഇടതു കയ്യിൽ വാളും, വലതു കയ്യിൽ ചിലമ്പുമായി വന്യമായ ആവേശത്തോടെ മുന്നോട്ട്‌ കുതിക്കുമ്പോൾ പിടി വിടാതെ സുരക്ഷക്കാരും ഒപ്പം പാഞ്ഞു. ഈ സമയം അടുത്ത്‌ കാണാനായി ഉള്ളിലേക്ക്‌ കയറിയ ജനങ്ങൾ തനിയെ പിൻവാങ്ങി.

ഒരു ഞൊടിയിടയിലൊരു കുതറൽ. അപ്പോഴത്തെ ശങ്കരങ്കുട്ടിയുടെ ശക്തിക്കു മുന്നിൽ എല്ലാവരും നിഷ്പ്രഭരായി. ഇടതു കയ്യിലെ വാൾ നെറ്റിക്കു മുകളിലായി വെച്ച്‌ വലതു കയ്യിലെ ചിലമ്പു കൊണ്ട്‌ ആഞ്ഞടിക്കുന്നതിനു മുൻപ്‌ അവർ വീണ്ടും പിടിച്ചു. ചിലമ്പിന്റെ ആച്ചലിൽ അവരുടെ പിടുത്തത്തിന്‌ വേണ്ടത്ര ബലം കിട്ടിയില്ല.

വീതി കൂടിയ നെറ്റിയിലൂടെ ചോര ഇഴഞ്ഞിറങ്ങി. നെറ്റിയിൽ നിന്നിറങ്ങിയ ചോര മൂക്കിന്റെ രണ്ടു ഭാഗത്തു കൂടെ താഴോട്ട്‌ നീണ്ടു.‌ നാക്ക്‌ പുത്തേക്ക്‌ നീട്ടി ചോര നക്കിക്കൊണ്ടിരുന്നപ്പോൾ ആ മുഖത്തെ ഭീഭൽസരൂപം ശങ്കരങ്കുട്ടിയുടേതായിരുന്നില്ല.

ചോര നുണഞ്ഞ്‌ കഴിഞ്ഞപ്പോൾ ശാന്തമായി. കുതറലും ബഹളവും അവസാനിച്ചു. പിടിച്ചിരുന്നവരെല്ലാം പിടി വിട്ടു. സ്വതന്ത്രയായ ദേവി ചെണ്ടമേളക്കാർക്കു മുന്നിൽ പ്രത്യേക താളത്തിൽ നൃത്തം വെച്ചു. നൃത്തത്തിന്‌ വലിയ ഭംഗി ഒന്നും ഇല്ലായിരുന്നെങ്കിലും നെഞ്ചത്തെ കനം തൂങ്ങിയ ഭാഗങ്ങൾ മേലോട്ടും കീഴോട്ടും തുളുമ്പുന്നത്‌ കാണാൻ ചന്തമായിരുന്നു. ചുവന്ന കച്ചയും, ഇരു കയ്യിലെ വാളും ചിലമ്പും, മുഖത്തെ ഉണങ്ങിത്തുടങ്ങുന്ന ചോരയുടെ ചിത്രവും ഭീകരതയെക്കാൾ ഭക്തിസാന്ദ്രമാക്കി അന്തരീക്ഷം.

ചെണ്ടമേളത്തിനിടക്ക്‌ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മകൾ തിരിച്ചു കിട്ടി. എന്നിട്ടും മേളത്തിനൊപ്പം നൃത്തം വെക്കാനെ കഴിഞ്ഞുള്ളു. തറയിൽ കാലുറപ്പിച്ച്‌ നിലക്കണമെന്ന് തോന്നി. പറ്റുന്നില്ല. നെറ്റിയിൽ വേദന തോന്നുന്നു. കയ്യും കാലും കഴക്കുന്നുണ്ടൊ? വ്യക്തമല്ലാത്ത പരിചയമുള്ള മുഖങ്ങൾ കാണുന്നു. തനിക്കെന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...ഓർമ്മ വീണ്ടും നഷ്ടപ്പെട്ടു.

തുള്ളിക്കൊണ്ട്‌ പാഞ്ഞു കയറിയത്‌ ക്ഷേത്രത്തിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള അലപം ഉയർന്ന ഒരു തറയിലേക്കാണ്‌. ജനങ്ങളോട്‌ ദേവിയുടെ വെളിപാട്‌ വിളിച്ചു പറയുന്നത്‌ ആ തറയിൽ നിന്നായിരുന്നു. സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പരാതികൾ ദേവിക്കു മുന്നിൽ കെട്ടഴിച്ച് ജനങ്ങൾ കാണിക്ക നൽകി ആശ്വാസപ്പെടുന്നത്‌ 'ഞാനുണ്ടെന്ന'ദേവിയുടെ വാക്കുകളിൽ വിശ്വാസം കണ്ടെത്തിക്കൊണ്ടായിരുന്നു.

സാവധാനത്തിൽ തുള്ളിക്കൊണ്ടിരുന്ന ശങ്കരങ്കുട്ടിയിൽ വീണ്ടും ഓർമ്മകൾ തിരിച്ചെത്തി. അൽപം കൃത്യമായ ഓർമ്മകൾ... താൻ ദേവിയായി പ്രത്യക്ഷ്പ്പെട്ടിരിക്കയാണെന്നും, ദേവി മക്കളോട്‌ കൽപന നടത്തുകയാണെന്നും വ്യക്തമായി. വിഷാദം നിറഞ്ഞ മുഖത്തോടെ അൽപം മാറി നില്‍ക്കുന്ന ഭാര്യ. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പിശുക്കൻ രമണേട്ടനെ കണ്ടതും, ഇയാളെ ഒരു വേല വെച്ചെങ്കിലോ എന്നു മനസ്സിൽ തോന്നിയതും ഒന്നിച്ചായിരുന്നു. ഓർമ്മ അപ്രത്യക്ഷമായി.

അമ്പലത്തിന്റെ പുനരുദ്ധാരണത്തിന്‌ പതിനായിരത്തൊന്നു രൂപ നൽകണമെന്ന് ദേവി കൽപിച്ചപ്പോൾ ഒന്നും മിണ്ടാതെ തല കുലുക്കാനെ രമണേട്ടന്‌ ആയുള്ളു. വേറേയും നലഞ്ചു പേരോട്‌ അത്തരത്തിൽ കൽപിച്ചു. സാമ്പത്തികമായി അൽപം ഉയർന്നവരായിരുന്നതിനാൽ ദേവിയുടെ കൽപന മറ്റുള്ളവർക്ക്‌ ശരിയായി തോന്നി.

-----------------------------------------------------------------------------------------

എഴുന്നുള്ളിപ്പ്‌ അവസാനിച്ചതോടെ അമ്പലപ്പറമ്പിലെ തിരക്ക്‌ കുറഞ്ഞു. ഭയത്തോടെ കുറച്ച്‌ കുട്ടികളും സഹതാപത്തോടെ യുവാക്കളും തെല്ലൊരഭിമാനത്തോടെ പ്രായമായവരും ചുറ്റമ്പലത്തിനകത്തേക്ക്‌ ആകാംക്ഷയോടെ നോക്കി നിൽക്കയാണ്‌. ശങ്കരങ്കുട്ടിയുടെ തലയിൽ മഞ്ഞൾപ്പൊടി പൊത്തിവെച്ചിരിക്കുന്നു‌. ചുറ്റമ്പലം പുറത്ത്‌ നിന്ന് പൂട്ടിയിരിക്കുന്നു.

കാഴ്ചബംഗ്ലാവിനകത്തെ സിംഹമാണൊ താനെന്ന് തോന്നിപ്പോയി ശങ്കരങ്കുട്ടിക്ക്‌. തലക്കൊരു കനവും ദേഹമാസകലം വേദനയുമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല. ഭ്രാന്ത്‌ പിടിച്ച അവസ്ഥയൊന്നും ഇല്ലായിരുന്നു.

അമ്പലമുറ്റത്ത്‌ ഒരു മേശയിട്ട്‌ ഗോവിന്ദമാമയും മറ്റ്‌ ചിലരും ഇരിപ്പുണ്ട്‌. സംഭാവന സ്വീകരിക്കുകയും പുസ്തകത്തിൽ വരവ്‌ വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവർ പതിവിൽ കൂടുതൽ ഉത്സാഹഭരിതരായി കാണപ്പെട്ടു.

"ഈ പൂട്ടൊന്ന് തുറക്ക്‌ മാമ"

"സ്വൽപനേരങ്കൂടി കഴിഞ്ഞോട്ടെ..."

"ഇനിക്ക്‌ കൊഴപ്പൊന്നുംല്ലാ"

താഴ്‌ തുറന്ന് പുറത്ത്‌ കടന്നപ്പോൾ ചിലരൊക്കെ ഭവ്യതയോടെ എഴുന്നേറ്റു. നോക്കിനിന്നവരൊക്കെ അമ്പലമുറ്റത്തേക്ക്‌ അടുത്തു. ഗോവിന്ദമാമ ചീത്ത വിളിച്ചപ്പോൾ എല്ലാം തിരിച്ച്‌ പോയി.

ഒരു കസേര വലിച്ചിട്ട്‌ അവരോടൊപ്പം ഇരുന്നു. അഭിനന്ദനങ്ങളും പുകഴ്ത്തലുമായി ഓരോരുത്തർക്കും നൂറ്‌ നാവായിരുന്നു. ഭാര്യയും മകനും അവിടേക്കെത്തി. പൊടി നിറഞ്ഞ ഭാര്യയുടെ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകൾ തെളിഞ്ഞു കിടന്നു.

"ദാ..ഇതിരിക്കട്ടെ" മേശ തുറന്ന് ഒരു നൂറിന്റെ നോട്ടെടുത്ത് ശങ്കരങ്കുട്ടിക്ക്‌ നേരെ നീട്ടിക്കൊണ്ട്‌ ഗോവിന്ദമാമ പറഞ്ഞു.

"മാമൻ അത്‌ മേശയിൽ തന്നെ വെക്ക്‌"

"സാരമില്ലെടാ. നിനക്കിപ്പോൾ കാര്യമായ വരുമാനമൊന്നും ഇല്ലല്ലൊ. തുള്ളക്കാർക്ക്‌ പൈസ കൊടുക്കുന്ന കീഴ്‌വഴക്കം ഇല്ലെങ്കിലും നീയത്‌ കാര്യമാക്കണ്ട."

"അതല്ല മാമ. ഇതുകൊണ്ടെന്താവാനാ? അതു പോലെ ഒരു പത്തെണ്ണം കൂടി ഇങ്ങോട്ടെടുക്ക്‌. വല്ലാത്ത ക്ഷീണം. പോയൊന്ന് കെടക്കട്ടെ."

ഭാര്യയടക്കം മുഴുവൻ പേരും വിശ്വസിക്കാനാവാതെ ശങ്കരങ്കുട്ടിയെ നോക്കി. മറുത്തെന്തെങ്കിലും പറയാൻ തുനിയാതെ ഗോവിന്ദമാമ പണം കൊടുത്തു.

ശങ്കരങ്കുട്ടിക്കൊപ്പം വീട്ടിലേക്ക്‌ നടക്കുമ്പോൾ കണക്കു പറഞ്ഞ്‌ കാശ്‌ വാങ്ങിയതിനെക്കുറിച്ചുള്ള പ്രയാസമായിരുന്നു ഭാര്യയുടെ മനസ്സിൽ.

-------------------------------------------------------------------------------------------

ചെറിയ ചെറിയ പണികൾ നടത്തി പെയിന്റടിച്ച്‌  അമ്പലത്തെ പുതുക്കികൊണ്ടിരുന്നു. ഗോവിന്ദമാമയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി മുഴുവൻ കാര്യങ്ങളും ശങ്കരങ്കുട്ടി ഏറ്റെടുത്തു. ആഴ്ചയിലൊരിക്കൽ അമ്പലം നിറയെ ഓരോരോ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ എത്തുന്നവരാൽ നിറഞ്ഞുകൊണ്ടിരുന്നു.

പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലിരുന്ന് വരാൻ പോകുന്ന പ്രശ്നങ്ങളും അതിന്റെ പ്രതിവിധികളും ശങ്കരങ്കുട്ടി പറഞ്ഞു കൊണ്ടിരുന്നു. മുഖത്ത്‌ സ്പുരിക്കുന്ന ഭാവങ്ങൾ ആവശ്യാനുസരണം ക്രമീകരിച്ച്‌ ചോർത്താവുന്നത്ര പണം ചോർത്തുന്നതിന്‌ പഠിച്ചു. സിനിമാപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടുതൽ പ്രശസ്തി ലഭിക്കാൻ ഇടയാക്കി.

ലക്ഷങ്ങൾ ചിലവഴിച്ച്‌ നിർമ്മിക്കുന്ന ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടായിരുന്നു ശങ്കരങ്കുട്ടി  പണിയിച്ചു കൊണ്ടിരിക്കുന്ന പുതിയ വീട്.

(ഇനി ഒരു ലീവ് കഴിഞ്ഞ് വന്നായിരിക്കും പുതിയ പോസ്റ്റ്‌. അത്രയും നാള്‍  വല്ലപ്പോഴും മാത്രമെ ഇവിടെയൊക്കെ കാണു)

153 അഭിപ്രായങ്ങൾ:

 1. ഇത് വരെ കേള്‍ക്കാത്ത മൂര്‍ത്തികള്‍, പൂജകള്‍, വഴിപാടുകള്‍, തീര്‍ഥയാത്രകള്‍. എല്ലാത്തിലും നിറഞ്ഞു വരുന്ന ആളുകള്‍. ഭംഗിയായി കച്ചവടം ചെയ്‌താല്‍ ഭക്തിയോളം മാര്‍ക്കറ്റ് വേറെ ഒന്നിനും ഇല്ല.
  ഇനിയൊരു സാമുഹികഅവസ്ഥ കൂടെ റാംജി ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു...

  PS : നാട്ടില്‍ ആണല്ലേ... നമുക്കൊന്ന് കൂടെണ്ടേ ;)

  മറുപടിഇല്ലാതാക്കൂ
 2. അതെ ഏറ്റവും നല്ല വരുമാന മാര്‍ഗം ഇത് തന്നെ.
  മനുഷ്യനെ ഉങ്ങനെ എങ്കിലും ദൈവങ്ങള്‍ സഹായിചില്ലേല്‍ പിന്നെങ്ങനാ..?
  റാംജി,കഥ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 3. Ramji...Excellent Writing skill.
  Am jealous of you.Flying to homeland...
  Happy Holidays.
  http://www.boolokamonline.com/archives/25112
  If possible Ramji pls try to attend d function representing Riyadh Blog Group.
  Regards to allllll.....
  With respect,
  Sheeba Ramachandran.

  മറുപടിഇല്ലാതാക്കൂ
 4. ശങ്കരന്കുട്ടിക്ക് ജോലി ആയല്ലോ...
  നല്ല അവതരണം.

  മറുപടിഇല്ലാതാക്കൂ
 5. റാംജീ..നല്ല കഥ. അവസാനഭാഗം നന്നായി. ഇപ്പോഴിതാണേറ്റവും നല്ല വരുമാന മാര്‍ഗ്ഗം

  മറുപടിഇല്ലാതാക്കൂ
 6. രാംജി സാറേ പറഞ്ഞേക്കാം, സൌദിയില്‍ പണിയെടുക്കുന്നതിനെക്കാള്‍ സാമ്പത്തികമായി നല്ലത് നാട്ടില്‍ ഒരു വെളിപാട്/സിദ്ധന്‍ ആവലാണ് എന്നും പറഞ്ഞു അവിടെ തന്നെ കൂടിയെക്കരുത്... ഓണമൊക്കെ കഴിഞ്ഞ് ഇങ്ങു വരണം.

  മറുപടിഇല്ലാതാക്കൂ
 7. ഇത്തരം ശൻകരൻകുട്ടിമാർ നമുക്ക്ചുറ്റുമുണ്ട്. ശൻകരൻകുട്ടി എന്നപേരും മാറി വല്ല ശൻകരാനന്ദസ്വാമികൽ എന്നോ മറ്റോ ആകും.
  നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 8. ദൈവ വിളി കച്ചവടം ആക്കിയ ദിവ്യന്മാരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി ..രാംജിയുടെ ശങ്കരന്‍ കുട്ടി യും ..കഥ നന്നായി ..
  അങ്ങനെ ഒടുവില്‍ ലീവ് ഒപ്പിച്ചു അല്ലെ ...:)

  മറുപടിഇല്ലാതാക്കൂ
 9. നന്നായി ഇഷ്ടപ്പെട്ടു റാംജി ഭായ് , ഈ ശങ്കരന്‍ കുട്ടി വക കഥ.
  തുള്ളല്‍ ഞാനും കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു ചിത്രവും കിട്ടി .
  പിന്നെ ഇടയിലെ പിശുക്കനിട്ടുള്ള പണി.
  അവസാനം കാശ് വാരുന്നവര്‍ക്കിട്ടു ഒരു കൊട്ടും.
  എല്ലാം ചേര്‍ന്ന് നല്ലൊരു അവതരണം. .
  അവധിക്കാലം ആഘോഷമാവട്ടെ.
  എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 10. ജീവിക്കാന്‍ ഓരോരുത്തര്‍ക്ക് ഓരോ വഴി, മരിക്കാന്‍ കഴിയാത്തവര്‍ക്ക്.
  ചിലരെ ദൈവം പോറ്റുന്നു, ചിലര്‍ ദൈവത്തെക്കൊണ്ടു കുടുംബം പോറ്റുന്നു.
  നിരാശ ബാധിച്ചു മരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്.
  വെളിച്ചപ്പാടിലേയ്ക്കുള്ള ലോട്ടറിക്കച്ചവടക്കാരന്റെ രൂപാന്തരണം, അയാളുടെ മാനസികാവസ്ഥകള്‍ നന്നായി അവതരിപ്പിച്ചു.
  തരികെ വരുമ്പോഴെയ്ക്കും അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. ശുഭയാത്ര.

  മറുപടിഇല്ലാതാക്കൂ
 11. Bijith :|: ബിജിത്‌,
  ആദ്യവായനക്കും അഭിപ്രായത്തിനും
  നന്ദി ബിജിത്‌.
  അടുത്ത മാസം ആദ്യമെ നാട്ടില്‍ പോകു.
  വരുമ്പോള്‍ അറിയിക്കുക. നമുക്ക്‌ കാണാം.

  റോസാപൂക്കള്‍,
  നന്ദി റോസ്.

  SheebaRamachandran,
  നന്ദി ടീച്ചര്‍.
  ഞാന്‍ ശ്രമിക്കാം എന്ന് മാത്രം പറയുന്നു.

  ദിവാരേട്ടn,
  നന്ദി ദിവാരേട്ടാ.

  ചങ്കരന്‍,
  നന്ദി സുഹൃത്തെ.

  കുസുമം ആര്‍ പുന്നപ്ര,
  നന്ദി ടീച്ചര്‍.

  വഴിപോക്കന്‍ | YK,
  അത് എല്ലാവര്ക്കും ഒന്നും പറ്റില്ല. അതിനൊക്കെ ചിലരുണ്ട്.
  നന്ദി സുഹൃത്തെ.

  Srikumar,
  ഇത്തരം വ്യക്തികള്‍ അങ്ങിനെ തന്നെ തുടരുന്നവരാന്. സാധാരണ കാണാന്‍ കഴിയുന്നത്.
  നന്ദി ശ്രീകുമാര്‍.

  രമേശ്‌ അരൂര്‍,
  അങ്ങിനെ അതൊപ്പിച്ചെടുത്തു
  നന്ദി മാഷെ.

  ചെറുവാടി,
  ഈ തുള്ളല്‍ പല ഭാഗങ്ങളിലും പല തരത്തിലാണ്. ഇത് പോലെ ആയിരിക്കണം മറ്റു ഭാഗങ്ങളില്‍ എന്നില്ല..
  നന്ദി ചെറുവാടി.

  - സോണി -,
  വെളിച്ചപ്പാടിന്റെ മാനസിക അതസ്ഥ തൊട്ടറിഞ്ഞ അഭിപ്രായം. ചിലപ്പോള്‍ സാഹചര്യങ്ങള്‍ മാത്രം ഓരോ വ്യക്തിയെയും അവന്റെ ചിന്തകളെയും നിയന്ത്രിക്കുന്നു.
  വിശദമായ അഭിപ്രായത്തിന് നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 12. റാംജി ഭായ്, അതീവ സുന്ദരമായി പറഞ്ഞു ഈ കഥ...ആസ്വദിച്ചു...ആശംസകള്‍..കൂടെ ഒരു ശുഭ യാത്രയും നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 13. പരസ്യം നന്നെങ്കിൽ ചാണകവും നല്ല വിലയ്ക്ക് വിൽക്കാം.

  മറുപടിഇല്ലാതാക്കൂ
 14. കഥ നന്നായിട്ടുണ്ട് ...
  ഇഷ്ട്ടപ്പെട്ടു !!

  മറുപടിഇല്ലാതാക്കൂ
 15. ഉദരനിമിത്തം...പ്രാകൃത വേഷം...

  ഈശ്വരനെയും വിൽക്കേണ്ടി വരും...ശങ്കരങ്കുട്ടിമാരെത്രയോ എവിടെയൊക്കെയൊ ഇന്നും ...

  നന്നായി പറഞ്ഞു ഏട്ടാ...നല്ല ശൈലിയിൽ ബോറടിക്കാതെ...

  അപ്പോ പ്രവാസ ജീവിതത്തിനു തൽക്കാലം അവധി കൊടുക്കുന്നു അല്ലേ...നന്നായി...നാടിന്റെ മണമറിഞ്ഞു വരൂ....എത്രയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് നമ്മുടെ മണ്ണ് പ്രിയം തന്നെ...ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 16. ഭക്ത ജനങ്ങളുടെ ശ്രെദ്ധയ്ക്ക് .....

  മറുപടിഇല്ലാതാക്കൂ
 17. ഇപ്പൊ ഏറ്റവും സ്കോപ്പുള്ള ബിസിനസ്സ്! കാലികം..
  പിന്നെ അവധി ആസ്വദിക്കൂ...!

  മറുപടിഇല്ലാതാക്കൂ
 18. ഭക്തി ഇപ്പോൾ നല്ലൊരു വരുമാന മാർഗ്ഗമാണ്.വിഷയം കാലിക പ്രസക്തമായതുകൊണ്ട് കഥ ഏറെ ഇഷ്ടപ്പെട്ടു.
  അവതരണത്തിന്റെ റാംജി ശൈലി കേമം..

  മറുപടിഇല്ലാതാക്കൂ
 19. കഥ നന്നായി.
  ഭക്തി എന്നും കുറച്ച് പേർക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ഭൂരിപക്ഷത്തിന്റെ വിശ്വാസമായിരുന്നു. ലോട്ടറിക്കാരൻ വെളിച്ചപ്പാടായത് കേമമായിട്ടുണ്ട്.

  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 20. ഞാൻ ഇതുവരെ തുള്ളൽ നേരിട്ടു കണ്ടിട്ടില്ല. എങ്കിൽ പോലും, വാളും ചിലമ്പുമായി, നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ചോര രുചിയ്ക്കാൻ ഒരുങ്ങുന്ന ശങ്കരൻ കുട്ടിയുടെ വ്യക്തമായ ഒരു ചിത്രം റാംജിയുടെ എഴുത്തിലൂടെ കിട്ടി. വളരെ ഇഷ്ടപെട്ടു.

  btw, ഇതൊരു തൊഴിലായി സ്വീകരിച്ചതു കൊണ്ട്‌, ശങ്കരൻ കുട്ടിയുടെ തടിയും കുറഞ്ഞു കാണും.

  മറുപടിഇല്ലാതാക്കൂ
 21. ഇതുപോലെ പ്രശസ്തിയിലേക്ക് (മാത്രമല്ല വലിയ സാമ്പത്തിക നിലയിലേക്ക്) ഉയര്‍ന്ന എത്ര സാധാരണ മനുഷ്യര്‍? അവരുള്ള നാടിലെത്തിയോ റാംജി?

  മറുപടിഇല്ലാതാക്കൂ
 22. വൈകാതെ അഴിമതിക്കെതിരെയുള്ള ഒരു നിരാഹരപന്തലിൽ ശങ്കരങ്കുട്ടിയെ കാണാം!!

  ശുഭയാത്ര നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 23. വളരെ എളുപ്പത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നായി ആത്മീയ രംഗം മാറിക്കഴിഞ്ഞിരിക്കുന്നു....! ആ തിരിച്ചറിവ് ശങ്കരകുട്ടിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.

  രാംജിയെട്ടാ....
  ഇന്നത്തെ ചില ചൂഷണ ചിന്തകള്‍ വളരെ നന്നായി വരച്ചുക്കാട്ടി.
  യാത്രാ മംഗളങ്ങള്‍ നേരുന്നു....

  മറുപടിഇല്ലാതാക്കൂ
 24. റാംജി കഥ നന്നായി പറഞ്ഞു .ശങ്കരന്‍ കുട്ടി നല്ലൊരു പ്രതീകം ആയി.
  കൊള്ളേ ണ്ടിടത് എല്ലാം അമ്പ്‌ കൊണ്ടിരിക്കും.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. ഹല്ലാ... റാംജി... എന്റെ നാട്ടിൽ വന്നിരുന്നോ... കാട്ടാക്കടക്കടുത്ത് കീഴാറൂർ എന്നൊരു സ്ഥലമുണ്ട്... അവിടെ ഇപ്പോൾ വലിയോരു അമ്പലവും അതിനടുത്തായി തുള്ളൽക്കാരൻ ശേഖരന്റെ മകൻ ശങ്കരൻ ഒരു കൊട്ടാരവും വച്ചുകൊണ്ടിരിക്കുന്നൂ...ശങ്കരൻ ഇപ്പോൾ പേരുമാറ്റീ..ദേവീദത്തൻ... ബാക്കി കഥാപാത്രങ്ങളുടെ പേരുകളൊക്ക ഇതു തന്നെ..എന്തായലും ഈ നല്ല സറ്റയറിന് എന്റെ എല്ലാ ഭാവുകങ്ങളും

  മറുപടിഇല്ലാതാക്കൂ
 26. കോളേജ് ദിനങ്ങളില്‍ വായിച്ചു പോന്നിരുന്ന നോവലെറ്റുകളെ പോലെ..
  നല്ല വായനാ സുഖം തരുന്ന കഥകള്‍ റാംജിയില്‍ നിന്ന് സസ്നേഹം സ്വീകരിയ്ക്കുന്നൂ..ആശംസകള്‍..
  നല്ല ഒരു സന്തോഷ അവധിക്കാലവും ആശംസിയ്ക്കുന്നൂ..

  മറുപടിഇല്ലാതാക്കൂ
 27. കഷ്ടപ്പെടുന്നവന്റെ മുന്നിൽ ദേവി ഇങ്ങനെയും പ്രത്യക്ഷപ്പെടും.

  കഥ നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 28. പാവം ശങ്കരന്‍ കുട്ടി.സമ കാലീക
  സാമൂഹ്യ സ്ഥിതി വളരെ നന്നായി
  വരച്ചു കാട്ടി രാംജി..

  ഒരു സാദ ഭക്തി തട്ടിപ്പ് കാരനില്‍ നിന്നും
  ഉയര്‍ന്ന നിലവാരത്തിലേക്ക്, ജീവിക്കാന്‍
  പ്രയാസപ്പെടുന്ന ഒരു സാധരണക്കാരന്റെ
  യഥാര്‍ത്ഥ തലത്തിലേക്ക് കഥയെ കൊണ്ട് പോവുക
  വഴി ശങ്കരേട്ടന് ഒരു യഥാര്‍ത്ഥ ഭക്തന്റെ നിലവാരംനല്‍കി സംരരക്ഷിക്‌ുക കൂടി ചെയ്തു ഈ കഥയില്‍..അതോടൊപ്പം സമൂഹത്തിലെ പുഴുകുതുകള്‍ നന്നായി അവതരിപ്പിക്കുകയും...
  അഭിനന്ദനങ്ങള്‍ രാംജി...നല്ല അവധിക്കാലം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 29. SHANAVAS,
  നന്ദി മാഷെ.

  Kalavallabhan,
  അതെ
  നന്ദി സുഹൃത്തെ.

  Naushu,
  നന്ദി നൌഷു

  സീത*,
  ചിലരൊക്കെ അങ്ങിനെ വേണം എന്ന് തീരുമാനിച്ച് ഇറങ്ങുന്നതല്ല. പണത്തിന്റെ ഒഴുക്ക് കണ്ടു അന്ധാളിച്ച് ആയിതീരുന്നതാണ്.
  നമ്മുടെ മണ്ണിനോളം മറ്റൊന്നും ഇല്ല ലോകത്ത്‌.
  നന്ദി സീത.

  ഉമേഷ്‌ പിലിക്കോട്,
  ഏതു ഭക്തിക്കിടയിലും ഒരു ശ്രദ്ധ വേണം.
  നന്ദി ഉമേഷ്‌.

  ആളവന്താമന്‍,
  നന്ദി സുഹൃത്തെ.

  moideen angadimugar,
  വരുമാനം മാത്രമാണ് ഇന്ന് എവിടെയും ലക്‌ഷ്യം.
  നന്ദി മാഷെ.

  Echmukutty,
  നല്ല വാക്കുകള്ക്ക്ഇ നന്ദി എച്മു.

  Biju Davis,
  അറിയാത്ത ഒരു ജോലി ആദ്യം ചെയ്യുമ്പോള്‍ അല്പം പ്രയാസം ഉണ്ടാകും.
  പിന്നീട് ഒരു വഴിപാട്‌ പോലെ ആയിരിക്കും ചെയ്യുക. ശങ്കരന്കുട്ടിയുടെ തടി കുറയാന്‍ വഴിയില്ല ബിജു.
  നന്ദി സുഹൃത്തെ.

  Sukanya,
  അതെ. ധാരാളം മനുഷ്യര്‍. എന്റെ ഒരു കൊച്ചു ചുറ്റുവട്ടത്ത് തന്നെ എനിക്കറിയാവുന്ന എത്രയോ പേര്‍. അപ്പോള്‍ കേരളം മൊത്തം എത്രയോ അല്ലെ? അവരുടെ നാട്ടില്‍ അടുത്ത ആഴ്ച എത്തും.
  നന്ദി സുഹൃത്തെ.


  ,

  മറുപടിഇല്ലാതാക്കൂ
 30. സാമൂഹിക ചുറ്റുപാടുകളെ നന്നായി വരച്ചിരിക്കുന്നല്ലോ റാംജീ. ഇനി ഇയാള്‍ടെ പേര് മാറ്റി ശ്രീനാരായണ റാംജി ഗുരു എന്നാക്കേണ്ടിവരുമോ!

  ഹഹഹാ..!

  മറുപടിഇല്ലാതാക്കൂ
 31. കാലീക പ്രസക്തമായ വിഷയം,നല്ല അവതരണം, വായിക്കാന്‍ സുഖമുള്ള ഭാഷ, ശങ്കരന്‍ കുട്ടിമാരെ പൊളിച്ചടുക്കി, അവധി കഴിഞ്ഞു വന്നിട്ട് വേണം നമുക്ക് ഈ ഭക്തിയുടെ മറവില്‍ വിദ്യാഭ്യാസ കച്ചവടം നടത്തിയും , വിശുദ്ധ മുടി അവതരിപ്പിച്ചും ഒക്കെ വിലസുന്നവരെ കൂടി ഒന്ന് മെരുക്കാന്‍, പിന്നെ നാട്ടിലേക്കാണ് പോകുന്നത് എന്നതുകൊണ്ട്‌ വളരെ സൂഷിക്കുക .ശുഭയാത്ര.

  മറുപടിഇല്ലാതാക്കൂ
 32. ഭക്തി വിറ്റു കാശുണ്ടാക്കുന്ന ആള്‍ ദൈവങ്ങള്‍ പെരുകുന്ന ഈ കാലത്തെ കഥ നന്നായി അവതരിപ്പിച്ചു രാംജി നല്ലൊരു വായന സമ്മാനിച്ചതിന് നന്ദി

  മറുപടിഇല്ലാതാക്കൂ
 33. അലി,
  ഇവരൊന്നും അത്തരത്തിലെക്ക് ഉയരുന്നവരല്ല.. അതൊക്കെ അല്പം കൂടി മാറ്റമുള്ള ഒരു കൂട്ടം ആണ്. അവരെക്കാള്‍ താഴെയുള്ളവരാണ് ഇവര്‍. എന്നാലും ഒരേ വര്ഗ്ഗറത്തില്‍ പെടുത്താം.
  നന്ദി അലി.

  ഷമീര്‍ തളിക്കുളം,
  അതെ ഷമീര്‍, ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്നിടത്താണ് തട്ടിപ്പുകള്ക്ക് ‌ എളുപ്പം. ഈ വക കാര്യങ്ങളെ എതിര്ക്കുമ്പോള്‍ എതിര്ക്കുന്നവരെ ദൈവനിന്ദ എന്ന വജ്രായുധം ഉപയോഗിച്ച്
  പ്രരോധിക്കാന്‍ എളുപ്പമാണ്.
  നന്ദി ഷമീര്‍

  ലീല എം ചന്ദ്രന്‍..,
  അമ്പല്ല ടീച്ചറെ, വാളാണ്ട്ടോ.
  നന്ദി.

  ചന്തു നായര്‍,
  അപ്പൊ..മാഷ്‌ടെ അടുത്തും ഇവര്‍ കുടുംബസമേതം എത്തി അല്ലെ? സാധാരണ ഇത്തരം സംഭവങ്ങള്‍ എല്ലായിടത്തും (രീതികളില്‍ വ്യത്യാസം ഉണ്ടെങ്കിലും) ഒന്നുപോലെ തന്നെ. എന്നാലും പേരുകളിലെ സാമ്യം അല്ലെ?
  നന്ദി മാഷെ.

  വര്ഷി ണി,
  നല്ല വാക്കുകള്ക്ക് നന്ദി വര്ഷിണി.

  പള്ളിക്കരയില്‍,
  ഭദ്രകാളി, ഭഗവതി, ദേവി എല്ലാം ഒന്ന് തന്നെ. ഇനിയും കുറെ ഉണ്ട് ഈ വിഭാഗത്തില്‍ പെട്ടത്. എല്ലാം എനിക്കറിയില്ല. തല വെട്ടിപ്പോളിക്കുന്നത് ഇവരാണ് എന്നാണ് അറിവ്. ഹനുമാന്‍ തുള്ളിയാല്‍ മരത്തില്‍ കയറും എന്നൊക്കെ കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. എല്ലാത്തിലും എന്തോ അവ്യക്തതകള്‍ ഉണ്ട് എന്നത് സത്യമാണ്.
  നന്ദി മാഷെ.

  ente lokam,
  ഇത്തരം വ്യക്തികള്‍ തട്ടിപ്പ്‌ നടത്തി ജീവിക്കാം എന്ന് ഉദേശിച്ചല്ല ഇവിടെ എത്തിപ്പെടുന്നത്. ശങ്കരങ്കുട്ടിയെപ്പോലെ ഒരു ചുറ്റുപാടില്‍ നിന്നുകൊടുക്കേണ്ടി വരുന്നതാണ്. പിന്നീട് ചക്കരക്കുടം കാണുമ്പോള്‍ വാരണമെന്നു തോന്നുന്നതും പിന്നീട് അത് സ്വന്തമാക്കണമെന്നു ചിന്തിക്കുന്നതും മാറുന്ന മനുഷ്യന്റെ ആര്ത്തി് തന്നെ. ആഴത്തില്‍ ഇറങ്ങിയുള്ള അഭിപ്രായങ്ങള്ക്ക്
  നന്ദി വിന്സെന്റ്.

  K@nn(())raan*കണ്ണൂരാന്‍!,
  ആ പേരിന് ഒരു ഗുമ്മില്ല കണ്ണൂരാനെ. എന്തായാലും ഒരു ജി ഇവര്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
  നന്ദി സുഹൃത്തെ.

  സത്യമേവജയതേ,
  ഈ സിനിമാ നടന്മാരോക്കെ വന്നു തുടങ്ങിയാലാണ് ഇവരെ പിടിച്ചാല്‍ കിട്ടാതെ വരുന്നത്. അല്ലെങ്കില്‍ അല്പം തട്ടിപ്പോക്കെ നടത്തി നാട്ടിലോരുവനെപ്പോലെ മര്യാദക്കാരനായി നടന്നോളും. കുറെയൊക്കെ ഈ ഭക്തിയുടെ അതിപ്രസരം കയറി ഒന്നും ആലോചിക്കാതെ അമ്പലവും പള്ളിയും കയറി ഇറങ്ങുന്നവരെ ആണ് പറയേണ്ടത്‌. ആവശ്യത്തിലധികം ആയാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ.
  നന്ദി സുഹൃത്തെ.

  കൊമ്പന്‍ ,
  നന്ദി കൊമ്പന്‍.

  മറുപടിഇല്ലാതാക്കൂ
 34. കഥ നന്നായി .പ്രത്യേകിച്ചും ഒടുക്കം .അമ്പലവും ആചാരങ്ങളും വിശദീകരണങ്ങളും എല്ലാം .
  ഓ .ടോ ഞങ്ങള് കൊളെജ്ജില്‍ പഠിക്കുമ്പോള്‍ ഒരു ഹിറ്റ് സിനിമ ആയിരുന്നു ശങ്കരന്കുട്ടിക്കൊരു പെണ്ണ് വേണം :-)

  മറുപടിഇല്ലാതാക്കൂ
 35. കഷ്ടപ്പാടില്‍ എങ്ങിനെയെങ്കിലും ഉപകരിച്ചില്ലെങ്കില്‍ പിന്നെ എന്ത് ദേവി

  മറുപടിഇല്ലാതാക്കൂ
 36. വായിച്ചു.
  എല്ലാവരും ജീവിക്കാനുല്ല പെടാപാടില്‍ തന്നെ

  മറുപടിഇല്ലാതാക്കൂ
 37. പിന്നല്ലാതെ, കരുകരാ പഷ്ണിയുമായി കഴിയുന്നതിനേക്കാൾ നല്ലത് ഒരു പ്രൊഫഷണലാവുകായാണ്. അമ്മേ, മഹാമായേ, കാർത്യായനീ, ശങ്കരൻ കുട്ടിയെ കാത്തുകൊള്ളണേ, നല്ല കഥ റാംജി, അധികം ലീവു വേണ്ടാട്ടോ, കഥയുടെ വെളിച്ചപ്പെടലുണ്ടാവട്ടേ ഇനിയും!

  മറുപടിഇല്ലാതാക്കൂ
 38. ഇപ്പോഴുള്ള നാട്ടിലേ ഇത്തരം അവസ്ഥവിശേഷങ്ങളിൽ ശങ്കരകുട്ടിമാരാവുന്നവരുടേയും/ആക്കുന്നവരുടേയും കഥ തൊട്ടറിയുന്ന പോലെ വിവരിച്ച് നല്ലൊരു ബോധവൽക്കരനമാണ് ഭായ് നടത്തിയിരിക്കുന്നത്
  ...
  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  നാട്ടിലെത്തിയാൽ, മൂന്ന് ബൂലോഗസംഗമങ്ങളിലും പങ്കെടുക്കുമല്ലോ അല്ലേ

  മറുപടിഇല്ലാതാക്കൂ
 39. സമകാലിക വിഷയങ്ങളെ കോര്‍ത്തിണക്കിയ ഈ കഥ ഇഷ്ടമായി.ഞാനും നാട്ടിലുണ്ട്. വിലക്കയറ്റത്തിന്റെ നടുവിലേക്ക് സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 40. ഈ ഡോക്യുമെന്ററി (കഥയെന്ന് പറയുന്നതിനേക്കാള്‍ ഉചിതമായത്) വളരെ ഇഷ്ടമായി. ആസ്വദിച്ചു. അഭിനന്ദനങ്ങള്‍......

  മറുപടിഇല്ലാതാക്കൂ
 41. മാലോകരുടെ ശ്രദ്ധക്ക് :- ഭാവി-ഭൂത-വർത്തമാനങ്ങൾക്ക് “ശങ്കരങ്കുട്ടി ചേട്ടൻ” ഇതൊന്നും വായിച്ചാൽ ആർക്കും ഒന്നും മനസ്സിലാവില്ല മാഷേ. അത് കൊണ്ടല്ലേ ചിലർ ഇവിടെ കോടികൾ കൊണ്ട് കളിക്കുന്നത് , സേവൻപ്രവർത്തനങ്ങൾ നടത്തുന്നത്, ആശുപത്രികളും, വമ്പൻ കോട്ടകൊത്തളങ്ങളിൽ വിശ്രമം (അന്ത്യവിശ്രമവും)കൊള്ളുന്നതും. പാദപൂജചെയ്യുന്നതും മറ്റും മറ്റും..... നല്ല കഥ. ആശംസകൾ..........

  മറുപടിഇല്ലാതാക്കൂ
 42. വളരെ ഇഷ്ടപ്പെട്ടു...ശങ്കരന്‍ കുട്ടിയുടെ ബുദ്ധി...ഇന്നേറ്റവും എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റിയ ചരക്കാണല്ലോ കപട ദൈവവിശ്വാസം...
  ലീവിന് പോവുകയാണെങ്കില്‍, ജൂലൈ ഒന്‍പതിലെ എറണാകുളം മീറ്റിനു വന്നു കൂടേ....

  http://www.jayanevoor1.blogspot.com/

  മറുപടിഇല്ലാതാക്കൂ
 43. ഭക്തി വില്‍പ്പനയാക്കുന്നവര്‍ക്ക് ഒരു കൊട്ട് അല്ലെ !!ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ ഉള്ള രണ്ടു ബിസിനെസ്സ് ആണ് ഭക്തിയും മദ്യവും..രണ്ടും ലഹരിയാണ് മാത്രമല്ല കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗവും!!!

  നാട്ടില്‍ പോയി കുറെ നല്ല കഥകളുമായി വാ..എല്ലാ വിധ ആശംസകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 44. AFRICAN MALLU,
  ആ സിനിമയുടെ പേര് എന്താ ഇതുവരെ ആരും പറയാതിരുന്നത് എന്ന് ആലോചിക്കയായിരുന്നു. ഞാനിവിടെ സൌദിയില്‍ എത്തിയതിനു ശേഷം ടീവിയില്‍ കണ്ടിരുന്നു ആ പടം.
  നന്ദി സുഹൃത്തെ.

  Fousia R,
  കഷ്ടപ്പാട്‌ തീര്ക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാ ദൈവങ്ങള്‍ അല്ലെ?
  നന്ദി ഫൌസിയ.

  കൂതറHashimܓ,
  ‘എങ്ങിനെയും’ ജീവിക്കാനുള്ള എന്ന് കൂടി ചേര്ക്ക്ണം ഹാഷിം.
  നന്ദി സുഹൃത്തെ.

  ശ്രീനാഥന്‍,
  ഒരു നാല് കൊല്ലം മുന്പ് ‌ എന്റെ ഭാഗങ്ങളില്‍ തുള്ളാന്‍ പ്രൊഫഷണലുകള്‍ വന്നിരുന്നു. അന്നവര്ക്ക് ഒരു ദിവസം ആയിരം രൂപയും ചിലവും കൂടാതെ അയാള്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ പത്ത്‌ ശതമാനവും ആയിരുന്നു കൂലി. ഇപ്പോള്‍ അറിയില്ല.
  നാട്ടില്‍ കുറെ ബ്ലോഗ്‌ മീറ്റുകളൊക്കെ ഉണ്ടല്ലോ. അതൊക്കെ കഴിഞ്ഞ് വരാം മാഷെ.
  നന്ദി.

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം ,
  പങ്കെടുക്കാന്‍ പറ്റുന്നതിലൊക്കെ പങ്കെടുക്കണം എന്ന് വിചാരിക്കുന്നു.
  നന്ദി മുരളിയേട്ടാ.

  ഹാഷിക്ക് ,
  അപ്പോള്‍ ബ്ലോഗ്‌ മീറ്റുകളില്‍ കാണാമല്ലോ അല്ലെ?
  നന്ദി ഹാഷിക്‌.

  Vp Ahmed ,
  നല്ല വാക്കുകള്ക്ക നന്ദി മാഷെ.

  sm sadique,
  എന്തൊക്കെ പറഞ്ഞാലും ചില അന്ധമായ ധാരണകള്‍ മാറ്റാന്‍ പ്രയാസമാണ് അല്ലെ സാദിക്ക്‌ ഭായി. എന്നാലും ചില ആശാകിരണങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കാം അല്ലെ..
  നന്ദി

  ചാണ്ടിച്ചന്‍ ,
  ശങ്കരങ്കുട്ടി ആദ്യമൊന്നും അങ്ങിനെ ചിന്തിച്ചിരിക്കില്ല. പിന്നെ കയ്യില്‍ കിട്ടിയപ്പോള്‍ മുറുകെ പിടിച്ചു.
  നാട്ടിലുള്ളപ്പോള്‍ നടക്കുന്ന മീറ്റുകളില്‍ ഉണ്ടാകും.
  നന്ദി സുഹൃത്തെ.

  ഒരു ദുബായിക്കാരന്‍ ,
  രണ്ടിനും വീര്യം കൂടുതലാണല്ലോ. അപ്പോള്‍ എളുപ്പമാണ് കച്ചവടത്തിന്.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 45. ഭക്തി ഇന്ന് നല്ല ഒരു വരുമാനമാര്‍ഗ്ഗമാണ്. അതിലൂടെ അങ്ങട് വളരല്ലേ ഒരോരുത്തന്മാര്‍. ശങ്കരങ്കുട്ടി നാളെ സ്വിസ് ബാങ്കില്‍ അകൌണ്ടുള്ള ഏക്കറുകണക്കിന് സ്ഥലവും മെഡിക്കല്‍ കോളേജും ഒക്കെയുള്ള അഴിമതിക്കെതിരെ സത്യാഗ്രഹം നയിക്കുന്ന സ്വാമിയാവില്ലെന്നാരു കണ്ടു. ഈശ്വരോ രക്ഷതു!

  മറുപടിഇല്ലാതാക്കൂ
 46. എന്തായാലും ശങ്കരൻകുട്ടിക്ക് ഒരു സ്ഥിരം ജോലിതന്നെ കിട്ടി, അതിനാൽ, പിശുക്കനെ ഒന്നു കശക്കാനും മാളിക ഒന്നു പണിയാനും നിഷ്പ്രയാസം സാധിച്ചു. നല്ല ആനുകാലികപ്രസക്തിയുള്ള ആശയവും അവതരണവും. നാട്ടിലെ വിശ്രമസുഖവേളകൾ തൃപ്തികരമാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 47. ലോട്ടറികച്ചവടക്കാരനെ ഇന്നത്തെ നിലയിലെത്തിച്ച കഥയും, അവതരണവും ശ്ശി ഷ്ടപെട്ട്. മുകളില്‍ പറഞ്ഞത് പോലെ ഒരു തുള്ളല്‍ ചെറുതും കാണുന്നതിത് ആദ്യായിട്ടാ.

  അപ്പൊ അവധിക്കാലം സന്തോഷം നിറഞ്ഞതാവട്ടെ, ആശംസകള്‍ റാംജി. കാണാം

  മറുപടിഇല്ലാതാക്കൂ
 48. അപ്പോ ശങ്കരന്‍ കുട്ടിയ്ക്ക് ഭൂട്ടാന്‍ ലോട്ടറി അടിച്ച പോലെയായി !.കഥ നന്നായി.അഭിനന്ദനങ്ങള്‍!.

  മറുപടിഇല്ലാതാക്കൂ
 49. രാംജി സാര്‍.. കഥയുടെ അവതരണം വളരെ അധികം ഇഷ്ടപ്പെട്ടു. ഭക്തിക്കച്ചവടം പൊടിപൊടിക്കുന്ന ഇക്കാലത്ത് ഇത്തരം വിഷയങ്ങള്‍ പ്രസക്തമാണ്.

  മറുപടിഇല്ലാതാക്കൂ
 50. ജീവിക്കാന്‍ വേണ്ടി ആള്‍ദൈവത്തിന്റെ വേഷം കെട്ടേണ്ടി വന്ന ശങ്കരന്‍‌കുട്ടിയെ നന്നായി അവതരിപ്പിച്ചു. സമ്പൂര്‍‌ണ്ണ സാക്ഷരത കേരളം ഇപ്പോള്‍ അന്ധ വിശ്വാസത്തിന്റെ പിടിയിലാണ്‌. ആള്‍ദൈവങ്ങള്‍, ജോല്‍‌സ്യം തുടങ്ങീ അന്ധവിശ്വാസങ്ങള്‍ നമ്മള്‍ എന്നാണ്‌ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക? ഈ കള്ളനാണയങ്ങളെ എന്നാണ്‌ ജനങ്ങള്‍ തിരിച്ചറിയുക?

  നല്ല കഥ റാംജീ. കാലിക പ്രസക്തമായ വിഷയം തിരഞ്ഞെടുത്തതിന്‌ പ്രത്യേക അഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 51. എക്കാലവും വളരെ നല്ലൊരു ബിസിനസ് ആണല്ലോ ഈ ഭക്തി...
  വളരെ നന്നായി പറഞ്ഞു ട്ടോ, റാംജീ ... നല്ലൊരു അവധിക്കാലം ആശംസിച്ചു കൊള്ളുന്നു.

  മറുപടിഇല്ലാതാക്കൂ
 52. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും !
  ഒരു സാധാരണക്കാരന്റെ ജീവിത പ്രയാസങ്ങള്‍ അനായാസേന അവതരിപ്പിച്ചു.
  നാട്ടില്‍പോയി മഴയും തണുപ്പും ആസ്വദിക്കൂ...ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 53. മലയാറ്റൂരിന്റെ ആറാംവിരല്‍ എന്ന നോവലിലില്‍ ഉരുളിക്കള്ളന്‍ വേദരാമന്‍ ,വേദന്‍ ബാബ ആയി വളരുകയാണു,അല്ല വളര്‍ത്തുകയാണു അയാളെ.നല്ല കച്ചവടമല്ലെ.

  കഥ നന്നായി.പതിവ് പോലെ.ദുര്‍മ്മേദസ്സ് തീരെയില്ലെ.അളവുകള്‍ കൃത്യം.
  അഭിനന്ദനങ്ങള്‍ റാംജി ജീ..

  മറുപടിഇല്ലാതാക്കൂ
 54. റാംജി ഭായ്,കഥ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 55. ഭക്തി ഇപ്പോൾ നല്ലൊരു വരുമാന മാർഗ്ഗമാണ്.

  നല്ല അവതരണം

  മറുപടിഇല്ലാതാക്കൂ
 56. പറ്റിക്കാനും പറ്റിക്കപ്പെടാനും മലയാളി സദാ സന്നദ്ധനായിരിക്കുമ്പോള്‍ എല്ലാ ശങ്കരന്‍ കുട്ടിമാര്‍ക്കും ജോലിക്കൊരു മുട്ടുമുണ്ടാവില്ലെന്നു നന്നായി പറഞ്ഞു വെച്ചു രാംജി സാബ് , താങ്കള്‍....

  മറുപടിഇല്ലാതാക്കൂ
 57. ഇത് കഴിഞ്ഞേ ഇനി സര്‍ക്കാര്‍ ജോലിപോലും ഉള്ളൂ ശങ്കരന്‍ കുട്ടീ...റാംജി നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 58. പ്രിയ റാംജി സര്‍
  കഥ വളരെ ഇഷ്ടമായി. :) കുറച്ചു നര്‍മവും കലര്‍ന്നിട്ടുണ്ടല്ലോ.. വര ഗംഭീരമായിരിക്കുന്നു... കൊച്ചി മീറ്റില്‍ കാണാമെന്നു പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 59. ഇതാ പറഞ്ഞത് ഇങ്ങനെയും ജീവിക്കാം അല്ലേ
  കൊള്ളാം നല്ല കഥ

  മറുപടിഇല്ലാതാക്കൂ
 60. കഥ ഇഷ്ട്ടായീ യേട്ടാ..!
  അങ്ങനെയും ഒരു ഭക്ത പരിപോഷണം ആ ദേവി നടത്തിയെന്ന് വിശ്വാസികള്‍ക്ക് ആശ്വസിക്കാം..!
  ഭക്തിയുടെ മറവില്‍ കാശുണ്ടാക്കുന്നു എന്ന് മറു പക്ഷവും..!
  എന്തായാലും മോഷണമല്ലല്ലോ..!
  “വിശ്വാസം അതല്ലേ എല്ലാം..!”

  ആഖ്യാനം വളരെയിഷ്ട്ടായീ കേട്ടോ..
  ഒത്തിരിയാശംസകള്‍...!
  ഒപ്പം നല്ല ഒരവധിക്കാലവും ആശംസിക്കുന്നു..!

  പോണേനുമുന്‍പ് ഇതൊന്നു നോക്കിക്കോളൂ
  http://pularipoov.blogspot.com/2011/02/blog-post.html

  മറുപടിഇല്ലാതാക്കൂ
 61. ഭക്തിയല്ലേ ഇപ്പഴത്തെ ഏറ്റവും നല്ല കച്ചവട മാര്‍ഗ്ഗം!

  മറുപടിഇല്ലാതാക്കൂ
 62. നന്നായി .വ്യത്യസ്തമായ കഥ .കാലിക പ്രസക്തമായ വിഷയം അവതരിപ്പിച്ചിരിക്കുന്നു.അവതരണവും ഇഷടപ്പെട്ടു.കുറെ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടിയിരിക്കുന്നു.ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 63. ഭക്തിയോളം പറ്റിയ മറ്റൊരു കച്ചവട ഉപാധിയില്ല!

  നന്നായി എഴുതി റാംജി.

  മറുപടിഇല്ലാതാക്കൂ
 64. ലോട്ടറി,ഭക്തി...കാശ് വാ‍രാന്‍ വേറെന്ത് വേണം?

  നാട്ടില്‍ പോയി അവധിക്കാലം സന്തോഷമായി ആഘോഷിക്കുക. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 65. Manoraj,
  പലരും കരുതിക്കൂട്ടിയല്ല ഈ രംഗത്തേക്ക്‌ വരുന്നത്.
  നന്ദി മനു.

  വി.എ || V.A,
  എല്ലാം സംഭവിപ്പിക്കുന്നു നമ്മള്‍.
  നന്ദി മാഷെ.

  ചെറുത്*,
  ഈ തല വെട്ടുന്ന ഏര്പ്പാടുള്ള തുള്ളല്‍ കണ്ടില്ലെങ്കില്‍ ഒന്ന് കാണുന്നത് നല്ലതാണ് ചെറുതെ.
  നന്ദി.

  Mohamedkutty മുഹമ്മദുകുട്ടി,
  നന്ദി കുട്ടിക്കാ.

  ശ്രീജിത് കൊണ്ടോട്ടി.,
  എന്തൊക്കെ പറഞ്ഞാലും കണ്ടാലും അനുഭവിച്ചാലും അന്ധവിശ്വാസം പെരുകുക മാത്രമാണ് സംഭവിക്കുന്നത്.
  നന്ദി ശ്രീജിത്.

  Vayady,
  നാള്ക്കു നാള്‍ പെരുകുന്നതല്ലാതെ കുറവൊന്നും വരാത്ത അന്ധവിശ്വാസം. അനുഭവിച്ചവര്‍ തന്നെ വീണ്ടും വീണ്ടും അതിനടിമപ്പെടുന്നത് ഒരു നിത്യ കാഴ്ചയായ്‌ മാറിയിരിക്കുന്നു. എന്ത് പറഞ്ഞാലും പറയുന്നവര്‍ ഒറ്റപ്പെടുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന സമൂഹം. ആ സമൂഹത്തിനോപ്പം കൂടാനാണ് അധികവും ഇപ്പോഴും താല്പര്യം കാണിക്കുന്നത് എന്ന് വരുമ്പോള്‍ പ്രയാസം തോന്നാറുണ്ട്.
  നന്ദി വായാടി.

  കുഞ്ഞൂസ് (Kunjuss),
  നന്ദി കുഞ്ഞൂസ്.

  mayflowers,
  നല്ല മനുഷ്യരും ചിലപ്പോള്‍ സാഹചര്യങ്ങല്ക്കടിപ്പെട്ടു ചീത്തയാകുന്നതും കാണാം.
  നന്ദി സുഹൃത്തെ.

  മുല്ല,
  അതെ മുല്ല. അവര്‍ വളരുന്നു എന്ന് പറയുന്നതിനേക്കാള്‍ വളര്ത്തുന്നു എന്ന് പറയുന്നതാണ് ശരി.
  വളരെ നന്ദി.

  krishnakumar513,
  നന്ദി മാഷെ.

  ബിഗു,
  നന്ദി ബിഗു.

  Noushad Koodaranhi,
  പലപ്പോഴും തിരിച്ചറിവുകള്‍ വരെ നഷ്ടപ്പെടുന്നു.
  നന്ദി സുഹൃത്തെ.

  Areekkodan | അരീക്കോടന്‍,
  സര്ക്കാdര്‍ ജോലിയൊക്കെ ഇതിനു മുന്നില്‍ എന്ത്?
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 66. ശാലിനി,
  ഫോട്ടോഷോപ്പ്‌ ഉപയോഗിക്കാന്‍ അല്പം ശ്രമിക്കുന്നു. വരയുടെ ഈ പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചു തുടങ്ങുന്നു. കൊച്ചിയില്‍ കാണാന്‍ കഴിയും എന്ന് വിചാരിക്കുന്നു.
  നന്ദി ശാലിനി.

  MyDreams
  നന്ദി സുഹൃത്തെ.

  ഷാജു അത്താണിക്കല്‍,
  ഇപ്പോഴത്തെ ജീവിതങ്ങള്‍ എല്ലാം ഇത്തരത്തില്‍ തന്നെ.
  നന്ദി ഷാജൂ.

  പ്രഭന്‍ ക്യഷ്ണന്‍,
  എന്തും അധികമാകുന്നതാണ് ഏറ്റവും കുഴപ്പം. വിശ്വാസം ആവാം. അന്ധവിശ്വാസമാണ് കുഴപ്പം.
  നന്ദി സുഹൃത്തെ.

  Typist | എഴുത്തുകാരി,
  നന്ദി ചേച്ചി.

  sankalpangal,
  നന്ദി സുഹൃത്തെ.

  തെച്ചിക്കോടന്‍,
  നന്ദി സുഹൃത്തെ.

  ajith,
  കാശ് വാരാനുള്ള വഴി മാത്രമാണ് എവിടെയും നോട്ടം. അതിനു തെരഞ്ഞെടുക്കുന്ന വഴി ഇന്നൊരു പ്രശ്നം അല്ലാതായിരിക്കുന്നു.
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 67. വാങ്ങാൻ ആളുണ്ടാവുന്നത് മാർക്കറ്റിങ്ങ് മിടുക്കു മാത്രമാണോ ? നമ്മുടെ സാമൂഹിക ചുറ്റുപാടിൽ പെട്ടെന്നൊരുനാൾ പൊട്ടിമുളച്ചതൊന്നുമല്ലല്ലോ ഈ പ്രസ്ഥാനം . വർഷങ്ങൾക്ക് മുൻപേ ഈ വ്യവസ്ഥിതി ഇവിടെ ഉണ്ടായിരുന്നു . അന്ന് ഉണ്ടായിരുന്ന വെളിപാടുകാരോ പൂജാരിമാരോ മണിമാളികകളിൽ കഴിഞ്ഞിരുന്ന ആത്മീയനേതാക്കളായിരുന്നില്ല . ഇങ്ങനെ എങ്ങനെയൊക്കെയോ ജീവിതം തള്ളിനീക്കുന്ന വിഭാഗമായിരുന്നു . ഇന്ന് അത് ഇത്രയധികം ഭീകരമായിട്ടുണ്ടെങ്കിൽ അതിനീ സമൂഹത്തിൽ ആർക്കും ഒഴിഞ്ഞു നിൽകുവാനുകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല . ഏതു മേഖലയിലാണു മുതലെടുപ്പുകാർ ഇല്ലാത്തത് ? അധികാരത്തിന്റെ സപ്രമഞ്ചത്തിലേറിയവർ ഇവരിൽ നിന്നു വ്യത്യസ്തരാണോ ? ഒരു പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത് “ശർക്കര കുടത്തിൽ കയ്യിട്ടവൻ നക്കാതിരിക്കുമോ “ .

  പിന്നെ റാംജീ കൊട്ടിക്കയറിയ ആ രംഗം നന്നായി ആസ്വദിച്ചു . വിശ്വാസങ്ങൾ ഏറെ ഇല്ലെങ്കിലും മേളവും തുള്ളലുമൊക്കെ നന്നായി ആസ്വദിക്കാറുണ്ട് .

  മറുപടിഇല്ലാതാക്കൂ
 68. നല്ല വിവരണം...വർത്തമാനത്തിലേക്ക് ഇറങ്ങിയ അവസാനം..
  :))

  മറുപടിഇല്ലാതാക്കൂ
 69. പൂര്‍വ്വാശ്രമത്തില്‍ ശങ്കരന്‍കുട്ടിയുടെ തൊഴിലായി "ലോട്ടറി വില്‍പ്പന" തെരഞ്ഞെടുത്തത് മനഃപൂര്‍വ്വമാണോ, അതോ യാദൃശ്ചികമാണോ? മനഃപൂര്‍വ്വമാണെങ്കില്‍ ആ ഭാവനയുടെ മുന്‍പില്‍ നമിക്കാതെ വയ്യ. കുറഞ്ഞ ചിലവില്‍ വലിയൊരു അനുഗ്രഹവര്‍ഷത്തിനായുള്ള പ്രതീക്ഷയാണല്ലോ ലോട്ടറിക്കാരന്റേയും ദിവ്യന്റേയും തൊഴില്‍വിജയത്തിന്റെ അടിസ്ഥാനം. ആ നിലയ്ക്ക് ഒരു വ്യവഹാരത്തില്‍നിന്ന് മറ്റൊന്നിലേയ്ക്കുള്ള ശങ്കരന്‍കുട്ടിയുടെ പരിണാമം വളരേ സ്വാഭാവികം മാത്രം, ശരിതന്നെ.

  മധ്യഭാഗത്തുകണ്ട ഭാഷാനൈപുണ്യവും ആഖ്യാനസൌന്ദര്യവും തുടക്കവും ഒടുക്കവും ഉണ്ടായില്ലെന്നു തോന്നി. വീട്ടില്‍ പോകാന്‍ തിരക്കായി, അല്ലേ :)

  മറുപടിഇല്ലാതാക്കൂ
 70. ഓളപ്പരപ്പുകളുടെ ആരവങ്ങളില്ലാത്ത നിശ്ചലമായ ജലാശയത്തിലൂടെ കളി വള്ളം തുഴഞ്ഞുപോകുന്ന സുഖമാണ് ഈ വായനയില്‍ നിന്നും അനുഭവപ്പെട്ടത് . അത് എഴുത്തിന്റെ ലാളിത്യം . ഇരു തല മൂര്‍ച്ചയുള്ള പടവാളിന്റെ തിളക്കം കഥാ തന്തുവിന്. ദര്‍ശന സുഖവും സ്പര്‍ശന സുഖവും പ്രദാനം ചെയ്യുന്ന വ്യത്യസ്തമായ നല്ല കഥ .

  മറുപടിഇല്ലാതാക്കൂ
 71. ശങ്കരന്കുട്ടിയും സ്വയം തൊഴില്‍ കണ്ടെത്തി
  വളരെ മനോഹരമായി ഈ കഥ
  വിഷ് യു എ ഹാപ്പി വെക്കേഷന്‍ !

  മറുപടിഇല്ലാതാക്കൂ
 72. "ഇത്രയും വലിയ നാക്കോ ശങ്കരങ്കുട്ടിക്ക്‌?" കലക്കീട്ടൊ റാംജിച്ചേട്ടാ. "നാട്ടില്‍ വന്നാല്‍ നമുക്കൊന്ന് കൂടെണ്ടേ" എന്ന് ആരോ ഒരാള്‍ പറഞ്ഞല്ലോ. അതിലൊന്നും വീഴാതെ, 'തുള്ളാതെ' ജീവിക്കുക. 'തുള്ളിയാല്‍' ഇതുപോലുള്ള തുള്ളല്‍ക്കഥകള്‍ പുറത്തു വരില്ല.

  മറുപടിഇല്ലാതാക്കൂ
 73. വേഷം കെട്ടാനായി ജീവിക്കുന്നവര്‍ നന്നായി പറഞ്ഞു , റാംജി സാബിന്റെ നല്ല ശൈലിയില്‍ തന്നെ.

  മറുപടിഇല്ലാതാക്കൂ
 74. ജീവി കരിവെള്ളൂര്‍,
  മാര്ക്കറ്റിങ്ങില്‍ മിടുക്കും ഒരു ഘടകമാകുന്നില്ലേ?
  എല്ലാവരും ഒന്നാണ് എന്നാണോ ജീവി അര്ത്ഥിമാക്കുന്നത്?
  അങ്ങിനെ എങ്കില്‍ അതിനോടു ഞാന്‍ യോജിക്കുന്നില്ല.
  മേളവും താളവും ഭാവാഭിനയവും എനിക്കിഷ്ടമാണ്.
  നന്ദി ജീവി.

  നികു കേച്ചേരി,
  നന്ദു സുഹൃത്തെ.

  കൊച്ചു കൊച്ചീച്ചി,
  തെരഞ്ഞടുപ്പുകള്‍ ഓരോ വ്യക്തിയുടെയും സ്വഭാവത്തിന്റെ ഒരംശം നിഴലിക്കുന്നതായിരിക്കും. അത്തരം ഒരു ചിന്ത എനിക്കുണ്ടായിരുന്നു.
  കുറെ കാലം ഇവിടെ ആയതിനാല്‍ പോകാന്‍ തിരക്കൊന്നും തോന്നാറില്ല.
  നന്ദി മാഷെ.

  Abdulkader kodungallur,
  കുറെ ആയല്ലോ ഈ വഴിക്കൊക്കെ കണ്ടീട്ട്.
  നല്ല വാക്കുകള്ക്ക് നന്ദി. മാഷെ.

  ramanika,
  നന്ദി മാഷെ.

  ശങ്കരനാരായണന്‍ മലപ്പുറം,
  അയ്യോ ഞാനില്ലേ തുള്ളാന്‍. കുറെ കാലമായി പോയി വരുന്നതിനാല്‍ തുള്ളലൊന്നും തീരെ ഇല്ല.
  നന്ദി സുഹൃത്തെ.

  സിദ്ധീക്ക..,
  നന്ദി സിദ്ധിക്കാ.

  മറുപടിഇല്ലാതാക്കൂ
 75. ഇത്ര നല്ല വരുമാന മാര്‍ഗം ഉള്ളപ്പോ വേറെ ജോലിയെന്തിനാ !!!
  കഥ ഇഷ്ടായിട്ടോ.... :) അപ്പൊ നാട്ടില്‍ പോയി ആഘോഷിച്ചിട്ട് വരൂ...

  മറുപടിഇല്ലാതാക്കൂ
 76. സാഹചര്യങ്ങൾ സൃഷ്ടിച്ച് ആചാരങ്ങളെ വിറ്റു ജീവിക്കുന്നവർ എവിടെയും കൂടികൊണ്ടിരിക്കുന്നു... ഇന്ന് ഏറ്റവും വരുമാനമുള്ള ബിസിനസ്… കാലിക പ്രസ്ക്തമായ കഥ.

  മറുപടിഇല്ലാതാക്കൂ
 77. കഥ ഇഷ്ടായി രാംജി ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 78. ഭക്തിയോളം നല്ലൊരു ബിസിനസ് തല്‍ക്കാലം വേറെയില്ല.അതറിയുന്ന ശങ്കരന്‍കുട്ടിമാര്‍ ഇനിയും വാളും ചിലമ്പും എടുക്കും നാം ഭയ ഭക്തി ബഹുമാനത്തോടെ കൈ കൂപ്പുകയും ചെയ്യും.കഥ മനോഹരം.
  ആശംസകള്‍............

  മറുപടിഇല്ലാതാക്കൂ
 79. ഒരു സമകാലികാവസ്ഥയെ അതീവ ഹൃദ്യമായി കഥയാക്കി. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ ഒന്നും ആത്മീയ ലോട്ടറിയുടെ മുന്‍പില്‍ ഒന്നുമല്ല എന്ന വസ്തുത. റാംജിയുടെ ഓരോ കഥകളും ശരിക്കും ഓരോ കഥകള്‍ പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 80. എന്തുകൊണ്ട് ലോട്ടറിവില്‍പ്പനക്കാരനായി ആദ്യം ശങ്കരന്‍ കുട്ടിയെ അവതരിപ്പിച്ചു എന്നാലോചിച്ചിരിക്കുവാരുന്നു. ഭക്തിയും ഭാഗ്യവും... നല്ല പൂരണം..

  മറുപടിഇല്ലാതാക്കൂ
 81. റാംജി ഭായി നല്ല കഥ ,നല്ല രീതിയില്‍ അവതരിപ്പിച്ചു ,ഇഷ്ട്ടമായി

  (ശുഭ യാത്ര)

  മറുപടിഇല്ലാതാക്കൂ
 82. അങ്ങിനെ ശങ്കരന്‍കുട്ടി രക്ഷപ്പെട്ടു !
  സ്വാമിയായി ഒരു കൈ കൂടി നോക്കാന്‍ ശങ്കരന്‍ കുട്ടിക്കിനിയും ബാല്യം ബാക്കി !
  നന്നായിരിക്കുന്നു !
  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 83. തട്ടിപ്പു പെരുകുന്ന ലോകത്ത് ‘നിരുപദ്രവമായ തട്ടിപ്പുമായി’ ശങ്കരൻകുട്ടിയും ജീവിക്കട്ടെ. കഥ നന്നായി.

  മറുപടിഇല്ലാതാക്കൂ
 84. അമ്പലവുമായി ബന്ധപ്പെട്ട് ഞാനും പ്രവർത്തിച്ചിട്ടുള്ളതു കൊണ്ട് തുള്ളലിന്റെ ഉള്ളുകള്ളികൾ ചിലതൊക്കെ അറിയാം.

  അതോടൊപ്പം ചിലപ്പോൾ മാത്രം സംഭവിക്കുന്ന ചില അത്ഭുത മുഹൂർത്തങ്ങൾക്കും സാക്ഷിയായിട്ടുണ്ട്.

  ഇന്നത്തെ കാലത്ത് എല്ലാം ഉണ്ടായിട്ടും സമാധാനം കിട്ടാതെ അലയുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ ഇത്തരത്തിൽ ഭക്തി ആയുധമാക്കി കാശുണ്ടാക്കുന്നവർ കോടീശ്വരന്മാരായി വാഴുന്നത് നാം കാണുന്നതാണല്ലൊ...

  നന്നായെഴുതി....
  ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 85. Lipi Ranju,
  നന്ദി ലിപി.

  ബെഞ്ചാലി,
  സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ആചാരങ്ങളെ വിറ്റ്‌ ജീവിക്കുന്നവര്‍.
  വളരെ ഇഷ്ടപ്പെട്ടു.
  നന്ദി സുഹൃത്തെ.

  the man to walk with,
  നന്ദി സുഹൃത്തെ.

  നാട്ടുവഴി,
  നന്ദി മാഷേ.

  Salam,
  തീര്ച്ചായായും.
  നന്ദി സലാം ഭായി.

  കുഞ്ഞൂട്ടന്‍|NiKHiL,
  നന്ദി സുഹൃത്തെ.

  Renjith,
  നന്ദി രഞ്ജിത്.

  അനുരാഗ്,
  നന്ദി അനുരാഗ്.

  pushpamgad kechery,
  നന്ദി മാഷേ.

  sreee,
  ‘നിരുപദ്രവമായ തട്ടിപ്പ്‌’ അത് കൊള്ളാം.
  നന്ദി സുഹൃത്തെ.

  വീ കെ,
  ചൂഷണങ്ങള്ക്ക് വിധേയമാകുന്നവരും ചൂഷണം നടത്തുന്നവരും.
  നന്ദി വീ കെ.

  മറുപടിഇല്ലാതാക്കൂ
 86. പാവം ആ മനുഷ്യന്‍ ജീവിച്ചു പൊയ്ക്കോട്ടേ..! കഥ നന്നായി പറഞ്ഞു.. :)

  മറുപടിഇല്ലാതാക്കൂ
 87. കഥ ഇഷ്ടപ്പെട്ടു.

  യാത്രാ മംഗളങ്ങള്‍ നേരുന്നു....

  നാട്ടില്‍ കാണാം !

  മറുപടിഇല്ലാതാക്കൂ
 88. ഒരുപാട് സര്‍പ്പ കാവുകളും സര്‍പ്പം തുള്ളലും ഒക്കെ നടക്കുന്ന നാടാണ് എന്റേത്..വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി ഇതുപോലെ ഒരു നാട്ടിലാണ് രാംജി സാറും വളര്‍ന്നതെന്ന്..അല്ലെങ്കില്‍ പ്രെതിഷ്ട്ടകള്‍ ആയ ഘണ്ടാ കര്‍ണ്ണനും മറ്റും ഈ കഥയില്‍ വരില്ലാരുന്നു..നാഗരാജാവും നാഗയക്ഷിയും ഗന്ധര്‍വച്ചനും ഒക്കെ ഉണ്ട് ഞങ്ങടെ നാട്ടിലെയും സര്‍പ്പ കളങ്ങളില്‍...ഭക്തിയുടെ പേരില്‍ ഒത്തിരി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്...രണ്ടു കയ്യും കൂട്ടി അടിക്കാതെ ശബ്ദം ഉണ്ടാകില്ലല്ലോ..അമിത വിശ്വാസം പലരും മുതലെടുക്കും...എല്ലാം നിയന്ത്രിക്കുന്ന ഒരു അധ്രിശ്യ ശക്തി ഉണ്ടന്ന് ഞാന്‍ വിശ്വസിക്കുന്നു...നമ്മുടെ ശാസ്ത്രത്തിനു നിര്‍വചിക്കാനാവാത്ത പലതും ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 89. ചില്ലറ തരികിടകള്‍ ഇല്ലാത്ത ആളുകള്‍ ഉണ്ടാവുമോ ?

  പതിവുപോലെ,ലാളിത്യമാര്‍ന്ന കഥനരീതി വളരെ ഹൃദ്യമായി.

  മറുപടിഇല്ലാതാക്കൂ
 90. നന്നായിട്ടുണ്ട് ഇഷ്ട്ടായി എന്റെ ആശംസകള്‍

  ബൈ എം ആര്‍ കെ http://apnaapnamrk.blogspot.com/

  മറുപടിഇല്ലാതാക്കൂ
 91. പ്രിയപ്പെട്ട റാംജി,
  പവിഴമല്ലിയുടെ സൌരഭ്യം നിറഞ്ഞ ഈ സുപ്രഭാതത്തില്‍,താങ്കളുടെ കഥ വായിച്ചു വളരെ സന്തോഷിക്കുന്നു! ഹൃദ്യമായ ഒരു വിഷയം വളരെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു!
  വര,ഒരു പാട് ഇഷ്ടമായി!അപ്പോള്‍,ശങ്കരന്‍ കുട്ടി ജീവിക്കാന്‍ പഠിച്ചു,അല്ലെ?അനുഭവമല്ലേ ഗുരു?
  ശുഭ യാത്ര!
  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 92. ഈ ആഴ്ച്ചയിലെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ ഈ കഥയുടെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്

  https://sites.google.com/site/bilathi/vaarandhyam

  മറുപടിഇല്ലാതാക്കൂ
 93. നല്ലൊരു കഥ...ഭക്തിയുടെ വ്യാപാരങ്ങള്‍..നാട്ടില്‍ പോകുവല്ലേ അവിടെ ചെന്നാല്‍ കാണാം പുകിലുകള്‍ എന്തേ ....ഞാന്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ നാട്ടീന്നു കേട്ടാ

  മറുപടിഇല്ലാതാക്കൂ
 94. പ്രിയദര്ശിയനി[മഞ്ഞുതുള്ളി],
  അതെ ജീവിച്ച് പൊക്കോട്ടെ.
  നന്ദി സുഹൃത്തെ.
  പരിണീത മേനോന്‍.
  നന്ദി പരിണീത.

  jayanEvoor,
  അടുത്ത മീറ്റിന് കാണാം.
  നന്ദി മാഷെ.

  Odiyan,
  വിശദമായ അഭിപ്രായത്തിനു
  നന്ദി ഒടിയന്‍.

  ഇസ്മായില്‍ കുറുമ്പടി (തണല്‍),
  ചിലപ്പോള്‍ നല്ലവരും സാഹചര്യങ്ങള്ക്ക നുസരിച്ച് ചീത്തയാകും.
  നന്ദി ഇസ്മായില്‍.

  mrk,
  നന്ദി സുഹൃത്തെ.

  anupama,
  അനുഭവങ്ങള്‍ ആണ് പലരെയും പലതും ആക്കുന്നത്.
  വളരെ നന്ദി.

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം,
  പ്രോത്സാഹനത്തിന്
  വളരെ നന്ദി മുരളിയേട്ടാ.

  ആചാര്യന്‍,
  ഇപ്പോള്‍ നിധിയും കൂടി കിട്ടിയിരിക്കുകയല്ലേ. അപ്പോള്‍ പുകില് കൂടും.
  നന്ദി ഇംതിയാസ്‌.

  മറുപടിഇല്ലാതാക്കൂ
 95. കഥയുടെ തന്മയീ ഭാവം മനസിലാക്കി.. ഇഷ്ടപ്പെട്ടു.. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 96. നാളികേരം പൊതിക്കാന്‍ നടന്നിരുന്ന ആലപ്പുഴക്കാരനല്ലേ നമ്മുടെ വടക്കേ അമ്പലത്തില്‍ കുറേക്കാലം ശാന്തിക്കാരനായിരുന്നിരുന്നത്‌!

  മറുപടിഇല്ലാതാക്കൂ
 97. കഥ വളരെ നന്നായി,

  എന്നാണോ ഇനി ശങ്കരന്‍ കുട്ടി ഫാസ്റ്റനിംഗ് ആരംഭിക്കുന്നതെന്നൂടി അരിഞ്ഞിരുന്നേല്‍..

  മറുപടിഇല്ലാതാക്കൂ
 98. ഇനി ശങ്കരങ്കുട്ടി കൊടുത്തോളും പണി..
  റാംജീ,ശുഭയാത്ര.

  മറുപടിഇല്ലാതാക്കൂ
 99. കൊള്ളാം .. താങ്കലുടെ മറ്റ് കഥകള്‍ പോലെ തന്നെ കാലിക പ്രസക്തം...
  എന്നാലും ഒരു പാട് പറഞ്ഞ് പതിഞ്ഞ വിഷയമല്ലേ എന്നൊരു നിരാശ.......

  മറുപടിഇല്ലാതാക്കൂ
 100. ഇത്ര ബുദ്ധിയുള്ള വെളിച്ചപ്പാടന്മാരെ ആദ്യായിട്ട് കാണുകയാണ്.....:)

  മറുപടിഇല്ലാതാക്കൂ
 101. റാംജി സര്‍ , കഥ കൊള്ളാം നന്നായി അവതരിപിച്ചു ..ലീവ് കഴിഞ്ഞോ?

  മറുപടിഇല്ലാതാക്കൂ
 102. എല്ലാവരും അഭിപ്രായപെട്ടത് പോലെ. കഥ ഇഷ്ട്ടായി...ശുഭയാത്ര....

  മറുപടിഇല്ലാതാക്കൂ
 103. ജീവിതം വഴിമുട്ടിയ ശങ്കരന്കുട്ടിക്കു ദേവി ഒരു വഴികാന്നിച്ചതകാം
  ഇന്ന് കാശുണ്ടാകാന്‍ ഏറ്റവും നല്ലമാര്‍ഗം ഭക്തി തന്നെ.
  നല്ല അവതരണം. വലിച്ചപാടിനെകുറിച്ച്
  വിശദീകരിച്ചത് വളരെ നന്നായിരിക്കുന്നു .

  anu

  മറുപടിഇല്ലാതാക്കൂ
 104. നാട്ടിലായിരുന്നതിനാല്‍ ഇവിടെയെത്താന്‍ വൈകി.വളരെ നന്നായി കഥ പറഞ്ഞു.നാട്ടില്‍ പാമ്പിന്‍കളം കാണാന്‍ പോയപ്പോള്‍ കണ്ട ഒരു വെളിച്ചപ്പാട് ഓര്‍മ്മയിലെത്തി.

  മറുപടിഇല്ലാതാക്കൂ
 105. പട്ടേപ്പാടം മാഷേ’
  നന്നായിരിക്കുന്നു.
  അവധിയാഘോഷിച്ച് വേഗം മടങ്ങി വരൂ...

  മറുപടിഇല്ലാതാക്കൂ
 106. ഇപ്പോ നാട്ടിലാവും ല്ലെ? മഴയൊക്കെ കൊണ്ട് രമായണമാസവും കഴിഞ്ഞ്.........
  രസകരമായ ഒരു കഥ കൂടി...എത്റ മനോഹരമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്..! തുള്ളല്‍ നേരിട്ട് കണ്ടത് പോലെ തോന്നി..വിഷയവും കൊള്ളാം...

  മറുപടിഇല്ലാതാക്കൂ
 107. Pranavam Ravikumar a.k.a.,
  നന്ദി രവികുമാര്‍.

  khader patteppadam,
  എല്ലാം അങ്ങിനെ തന്നെ.
  നന്ദി മാഷേ.

  നിശാസുരഭി,
  നന്ദി നിശാസുരഭി.

  ishaqh ഇസ്‌ഹാക്,
  നന്ദി ഭായി.
  അജേഷ് ചന്ദ്രന്‍ ബി സി,
  പറഞ്ഞു പതിഞ്ഞതാണെന്കിലും അസ്തമിക്കാത്ത തുടര്ച്ച നേരില്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നു.
  നന്ദി അജേഷ്‌.

  പ്രയാണ്‍,
  ഇപ്പോള്‍ ബുദ്ധി കൂടിയവര്‍ ഇത്തരങ്ങള്‍ ആണെന്ന് തോന്നിപ്പോകുന്നു.
  നന്ദി ചേച്ചി.

  INTIMATE STRANGER,
  നന്ദി സുഹൃത്തേ.
  ലീവ് തുടങ്ങിയിട്ടേ ഉള്ളു.
  നവമ്പര്‍ ആദ്യവാരത്തിലെ ലീവ് മുഴുവന്‍ ആകുകയുള്ളൂ.

  Shikandi,
  നന്ദി സുഹൃത്തെ.

  ഉല്ലാസ്‌,
  നന്ദി ഉല്ലാസ്.

  vani,
  നന്ദി വാണി.

  jyo,
  പഴയ കാഴ്ചകള്‍ ഇപ്പോള്‍ ഓര്മ്മ്കളില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
  നന്ദി ജ്യോ.

  വെഞ്ഞാറന്‍,
  ലീവ് കഴിഞ്ഞ ഉടനെ എത്തുന്നതായിരിക്കും.
  നന്ദി സുഹൃത്തെ.

  അനശ്വര,
  അതെ. നാട്ടിലാണ്.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 108. പിന്നെ പാവം എന്ത് വേണമായിരുന്നു ? നല്ല കഥ.വിശ്വാസത്തിന്റെ പേരില്‍ എന്തെല്ലാം നടക്കുന്നു ഇവിടെ.വെളിച്ചപ്പാടന്മാരുടെ കഥകള്‍ നാം കേട്ടിടുന്ടെങ്കിലും ഇത് വേറിട്ട്‌ നില്‍ക്കുന്നു.ആഖ്യാനത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെ.ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 109. കാശുണ്ടാക്കാൻ പറ്റിയ വഴി..

  മറുപടിഇല്ലാതാക്കൂ
 110. പട്ടിണി കിടന്നാൽ ആരെങ്കിലും കാൽ കാശു കടമെങ്കിലും നൽകുമോ? ശങ്കരങ്കുട്ടിയും കുടുംബവും രക്ഷപ്പെട്ടല്ലോ അതു മതി. വിശ്വസിക്കാൻ ആളുണ്ടെങ്കിൽ ബുദ്ധിമാന്മാർ അത് ജീവിതോപാധിയാക്കുന്നതിൽ എന്ത് തെറ്റ്?. വാങ്ങാൻ ആളുണ്ടെങ്കിൽ ഭക്തിയും വിൽക്കപ്പെടും. കൊടിയ ദാരിദ്ര്യം നിലനിൽക്കുന്ന സമൂഹത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം. ശങ്കരങ്കുട്ടിയുടെ ജീവിതം രക്ഷപ്പെട്ടെങ്കിൽ ഇനി അദ്ദേഹം മറ്റൊരു പാവത്തിനു വേണ്ടി വഴിമാറി കൊടുക്കണം. ദാരിദ്ര്യം മാറ്റാൻ ചിലർക്കെങ്കിലും ദൈവമായിട്ട് വച്ചു നീട്ടുന്ന അവസരങ്ങളാണ്. അത് പാഴാക്കരുത്! അല്ലെങ്കിലും ഞാൻ ഒരു മത വിശ്വാസങ്ങളെയും എതിർക്കില്ല. പേടിച്ചിട്ടാണ്!

  റാംജിയ്ക്ക് ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 111. കഥ ഇഷ്ടമായ്. വളരെ നല്ല അവതരണം. പണ്ടെന്നോ കണ്ടു മറന്ന തുള്ളല്‍ വീണ്ടും ഒരിക്കല്‍ കാണുന്നപോലെ തോന്നി. ശങ്കരന്‍കുട്ടി പുതിയ ഭക്തിവ്യവസായത്തിന്‍റെ പ്രതീകമാണ്. കഥയുടെ കാലിക പ്രസക്തി കൊണ്ടും വിഷയത്തിലെ പുതുമ കൊണ്ടും കഥ വേരിട്ടൊരു അനുഭവമായി. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 112. സുലേഖ,
  നന്ദി സുലേഖ.

  കുമാരന്‍ | kumaran,
  നന്ദി മാഷെ

  jayarajmurukkumpuzha,
  നന്ദി സുഹൃത്തെ.

  ഇ.എ.സജിം തട്ടത്തുമല,
  ചിലപ്പോഴെല്ലാം ചില കാണലുകള്‍ പ്രയാസം ഉണ്ടാക്കുന്നു.
  നന്ദി മാഷെ.

  സ്വലാഹ്,
  നന്ദി സ്വലാഹ്.

  Anees Hassan,
  കാണാം സുഹൃത്തെ.

  Akbar,
  വളരെ നന്ദി അക്ബര്‍ ഭായി.

  സതീശ് മാക്കോത്ത്| sathees makkoth പറഞ്ഞു,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 113. പതിവു പോലെ നന്നായി

  ഇവിടെ വന്നിട്ട് ഒത്തിരിനാളാായി

  നാട്ടിൽ തന്നെയാണോ ? ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 114. റാംജീസാബ് , നാട്ടില്‍ തന്നെയാണോ? കാനാരേയില്ല

  മറുപടിഇല്ലാതാക്കൂ
 115. ശങ്കരങ്കുട്ടിക്കൊപ്പം വീട്ടിലേക്ക്‌ നടക്കുമ്പോൾ കണക്കു പറഞ്ഞ്‌ കാശ്‌ വാങ്ങിയതിനെക്കുറിച്ചുള്ള പ്രയാസമായിരുന്നു ഭാര്യയുടെ മനസ്സിൽ.

  ഇക്കാലത്ത് ചെയ്ത ജോലിയ്ക്കു പൈസ കണക്കു പറഞ്ഞ്‌ തന്നെ വാങ്ങണം.... എന്ത് ജോലിയായാലും ശരി....
  വളരെ നന്നായിരിക്കുന്നു...എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 116. നമ്മള്‍ കണ്ണൂരില്‍ മുട്ടിയിരുന്നു..ഓര്‍മ്മയില്ലേ....
  കഥ ഒത്തിരിയിഷ്ട്ടപ്പെട്ടൂട്ടോ...

  മറുപടിഇല്ലാതാക്കൂ
 117. റാംജി, രണ്ടു ദിവസം മുമ്പ് കണ്ടുമുട്ടിയതിന്റെ ഓര്‍മ്മയില്‍ താങ്കളെ പരതി ലാന്റ് ചെയ്തതാണിവിടെ... താങ്കളുടെ ബ്ലോഗ് ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് അറിയിക്കട്ടെ. വിശദമായ വായന പിന്നീട്....
  സസ്നേഹം/മുരളി

  മറുപടിഇല്ലാതാക്കൂ
 118. ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
  നാട്ടില്‍ തന്നെ.
  നന്ദി ബഷീര്‍.

  സിദ്ധീക്ക..,
  നവംബര്‍ എഴിനെ തിരിക്കൂ.

  ഗിരീശന്‍,
  തുള്ളല്‍ ഇപ്പോള്‍ 'ജോലി' ആയി എന്ന് തിരിച്ചറിയുന്നവരും ഇപ്പോഴും തിരിച്ചറിയാത്തവരും.
  നന്ദി സുഹൃത്തെ.

  വാല്യക്കാരന്‍..,
  പെട്ടെന്ന് ഓര്മ്മ വന്നില്ലെങ്കിലും മറക്കുമോ വാല്യക്കാരാ.
  നന്ദിയുണ്ട്.

  മുരളി മേനോന്‍ (Murali K Menon),
  മുരളിയേട്ടാ,
  ഞാന്‍ മെയില്‍ ചെയ്തിരുന്നു.

  മേല്പ്പടത്തൂരാന്‍,
  നന്ദി മേല്പ്പത്തൂരാനെ.

  മറുപടിഇല്ലാതാക്കൂ
 119. ചിലര്‍ ദൈവത്തെക്കൊണ്ടു കുടുംബം പോറ്റുന്നു,ചിലരെ ദൈവം പോറ്റുന്നു,ഇപ്പോഴിതാണേറ്റവും നല്ല വരുമാന മാര്‍ഗ്ഗം...... നല്ല അവതരണം..

  മറുപടിഇല്ലാതാക്കൂ
 120. ആഖ്യാനത്തില്‍ അല്‍പം സ്ഥൂലത തോന്നി. പക്ഷെ, കഥ നന്നായി.

  മറുപടിഇല്ലാതാക്കൂ
 121. ഞാന്‍ ഈ വഴിക്ക് വന്നു. ചുമ്മാ ഒന്ന് എത്തി നോക്കിയിട്ട് പോയി. വീണ്ടും വരാം.

  മറുപടിഇല്ലാതാക്കൂ
 122. നന്നായിട്ടുണ്ട്. ഇനിയും വരാം.

  മറുപടിഇല്ലാതാക്കൂ
 123. ‘ലക്ഷങ്ങൾ ചിലവഴിച്ച്‌ നിർമ്മിക്കുന്ന ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടായിരുന്നു ശങ്കരങ്കുട്ടി പണിയിച്ചു കൊണ്ടിരിക്കുന്ന പുതിയ വീട്.‘ അതു തന്നെ കാര്യം ഭക്തിയെയും വിശ്വാസത്തെയും വില്‍ക്കാന്‍ അറിയുന്നവര്‍ക്ക് ഇതു പോലൊക്കെ നേടാം.എത്ര വികസിച്ചാലും വിദ്യാഭ്യാസം നേടിയാലും അല്‍ഭുതം കാണിക്കുന്ന മനുഷ്യരുടെ പിന്നാലെയാണ് ജനം.കഥ വ്യക്തതയോടെ എഴുതിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 124. "അതല്ല മാമ. ഇതുകൊണ്ടെന്താവാനാ? അതു പോലെ ഒരു പത്തെണ്ണം കൂടി ഇങ്ങോട്ടെടുക്ക്‌. വല്ലാത്ത ക്ഷീണം. പോയൊന്ന് കെടക്കട്ടെ." അത് കലക്കി.. കാലത്തിനനുസരിച്ച് തതുള്ളാന്‍ അറിയണം..ഹല്ലാ പിന്നെ..രസായിട്ടോ കഥ..

  മറുപടിഇല്ലാതാക്കൂ
 125. kochumol(കുങ്കുമം),
  സന്ദര്ശനത്തിനും അഭിപ്രായത്തിനും
  നന്ദി കൊച്ചുമോള്‍.

  സുരേഷ്‌ കീഴില്ലം,
  നന്ദി മാഷെ.

  ജെ പി വെട്ടിയാട്ടില്‍,
  ചുമ്മാ വന്നാ പോരട്ടോ.
  നന്ദി ജെ.പി.

  കുട്ടന്മേ്നൊന്‍,
  സ്വാഗതം മാഷെ.

  jayarajmurukkumpuzha,
  ഒരു മാസവും കൂടി കഴിഞ്ഞ് സജീവമാകാം.

  Muneer N.P,
  അത്ഭുതം എന്ന് തോന്നിപ്പിച്ചാല്‍ മതി....
  നന്ദി മുനീര്‍.

  ഏകലവ്യ,
  മനുഷ്യന് എന്തൊക്കെയോ നഷ്ടപ്പെടുന്നു.
  സന്ദര്ശ്നത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 126. എല്ലാം ഒരു ബിസിനെസ്സ്‌ അല്ലെ..

  മറുപടിഇല്ലാതാക്കൂ
 127. ഒരു ആള്‍ ദൈവം ജനിക്കുന്നത് വളരെ ലളിതവും സുന്ദരവുമായി എഴുതി. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 128. വായിക്കാന്‍ വളരെ വൈകി. കഥ വളരെ നന്നായി. ഭക്തിയിലൂടെ എങ്ങനെ പണം സമ്പാദിക്കാം എന്നത് വ്യക്തമായി വരച്ചു കാട്ടി. ഇന്നത്തെ ഏറ്റവും നല്ല ധനാഗമന മാര്‍ഗം ഭക്തി തന്നെയാണല്ലോ. ഏത് മതത്തിലും ഇത് തന്നെയാണ് മാര്‍ക്കറ്റ്‌.
  വളരെ നല്ല അവതരണം.

  മറുപടിഇല്ലാതാക്കൂ
 129. കൊള്ളാം കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും വായിച്ചതാണ്‌.. ഗ്യാപ് അല്പം കൂടിയല്ലോ..

  മറുപടിഇല്ലാതാക്കൂ
 130. ലീവ് കഴിഞ്ഞു തിരിച്ചെത്തിയോ ?
  പുതിയ കഥകള്‍ ഒന്നും കാണാനില്ലല്ലോ ?

  മറുപടിഇല്ലാതാക്കൂ
 131. കഥ നന്നായിരിക്കുന്നു ...

  നാടിന്റെ നന്മയറിഞ്ഞു വരുമ്പോള്‍
  ഭാഷയുടെ മൂര്‍ച്ച കൂടട്ടെ...

  ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 132. ദൈവം തെരുവില്‍ മരിക്കുന്നു...
  ചെകുത്താന്‍ ചിരിക്കുന്നു...


  ആദ്യമായിട്ടാണ് ഇവിടെ...

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 133. കഥ ഇഷ്ടമായി.ശങ്കരൻ കുട്ടിയുടെ കാലം തെളിഞ്ഞു :)

  മറുപടിഇല്ലാതാക്കൂ
 134. mottamanoj,
  അതെ. നന്ദി സുഹൃത്തെ.

  ഭാനു കളരിക്കല്‍,
  നന്ദി ഭാനു.

  Shukoor,
  നന്ദി ഷുക്കൂര്‍ ഭായി.

  അജയനും ലോകവും,
  നാട്ടില്‍ പോയിരുന്നു.
  നന്ദി സുഹൃത്തെ.

  വിശ്വസ്തന്‍,
  വരും അധികം വൈകാതെ.

  MINI.M.B,
  നന്ദി മിനി.

  നിതിന്‍‌,
  ശ്രമിക്കാം നിതില്‍.
  നന്ദി സുഹൃത്തെ.

  khaadu..,
  നന്ദി മാഷെ.

  ഗീത,
  നന്ദി ടീച്ചര്‍

  മറുപടിഇല്ലാതാക്കൂ
 135. റാംജി...നന്നായി കഥ പറഞ്ഞു...എനിക്കിഷ്ട്ടായി...വര്‍ത്തമാന കാലത്തിന്‍റെ വലിപ്പുകള്‍ തുറന്നിട്ട രചന...അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 136. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....