1/12/11

പേടി

01-11-2011

"ഈയമ്മക്കെന്തിന്റെ കേടാ? പഠിക്കാനും സമ്മതിക്കില്ല....."ടീവിയിൽ നിന്ന് കണ്ണെടുത്ത്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ നിവർത്തിക്കൊണ്ട്‌ അനൂപ്‌ പിറുപിറുത്തു.

"സ്കൂളീന്ന് വന്നാ പുസ്തകം തുറന്നു നോക്കാത്ത നിനക്കിന്നെന്താ ഒരു പഠിപ്പ്‌? കരിന്തിരി കത്തുന്ന ആ വെളക്കെടുത്ത്‌ അകത്ത്‌ വെക്കാൻ പറഞ്ഞതിനാണൊ നിന്റെ ഈ ദേഷ്യം?" നാളെ കലത്ത്‌ കറി വെക്കാനുള്ള പയറ്‌ നന്നാക്കുന്നതിനിടയിൽ ടീവി സീരിയലിൽ നിന്ന് കണ്ണെടുക്കാതെ അമ്മ കോപിച്ചു.

വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കാത്തതിൽ അമ്മക്കുള്ള നീരസം വാക്കുകളിൽ വ്യക്തമാണ്‌. തന്നെ സംബന്ധിച്ച്‌ ടീ വി കാണൽ നിർബന്ധമുള്ള കാര്യമല്ല. പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണോടിക്കുമ്പോൾ തോന്നുന്ന ഭയമാണ്‌ പ്രശ്നം. ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു. 

മടിച്ച്‌ മടിച്ചെങ്കിലും ഉമ്മറത്ത്‌ നിന്ന് പതിയെ നിലവിളക്കെടുത്തു. പുകഞ്ഞുകൊണ്ടിരുന്ന തിരിയെടുത്ത്‌ പുറത്തേക്കെറിഞ്ഞു. അറിയാതെ ഇരുട്ടിലേക്ക്‌ നോക്കിപ്പോയി. ദേഹമാസകലം ഒരു കുളിര്‌, ഭയം.

പറമ്പിന്റെ തെക്ക്‌കിഴക്ക്‌ ഭാഗത്തായി ഇരുട്ടിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. പിൻതിരിയാതെ പുറകോട്ട്‌ നടന്ന് അകത്ത്‌ കയറി കതകടച്ചു. മുറിയിലെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്ന് മോചനം കിട്ടി. എങ്കിലും മനസ്സിൽ കട്ടപിടിച്ച ഇരുട്ട്‌. ടീവിയിൽ നോക്കിയിരുന്നിട്ടും ശ്രദ്ധ മറ്റെങ്ങോ സഞ്ചരിച്ചു.

ഒരു കൊല്ലം മുൻപ്‌ പതിനൊന്നില് പഠിക്കുമ്പോഴാണ്‌ അപ്പൂപ്പൻ മരിക്കുന്നത്‌. തെക്കേപ്പുറത്തെ അതിരിനോട്‌ ചേർന്ന് വീടായതിനാൽ  കെഴക്കേപ്പുറത്ത്‌ തെക്കോട്ട്‌ നീക്കിയാണ്‌ ശവം ദഹിപ്പിക്കാൻ തീരുമാനിച്ചത്‌. 'സ്പുടം' ചെയ്യുകയായിരുന്നു.

തെക്കുവടക്കായി ആറടി നീളത്തിൽ ചെറിയൊരു തോട്‌ കീറി. പോള മാറ്റാത്ത വാഴപ്പിണ്ടി രണ്ടു വശത്തും നീളത്തിൽ വെച്ചു. അതിനു മുകളിൽ നാലഞ്ച്‌ കൈതത്തണ്ട്‌ കുറുകെ നിരത്തി. പിന്നെ, ഉണങ്ങിയ ചെറിയ വിറകും, ചാണവർളിയും, ചിരട്ടയും ചെറുതായി വിരിച്ച്‌ കിടക്ക പോലെ വരുത്തി രാമച്ചം വിരിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കിടത്തി. ചിരട്ട കൊണ്ടു തീർത്ത വലിയ മാലകൾ ദീർഘവൃത്താകൃതിയിൽ മൂന്ന് തട്ടുകളായി ചുറ്റും വെച്ചു. മൃതശരീരം മുഴുവനായി മൂടിയതിനു ശേഷം പഞ്ചസാരയും നെയ്യും രാമച്ചവും വിതറി മുകളിൽ ചാണവർളി നിരത്തി. പുറംഭാഗം കനം കുറച്ച്‌ വക്കോൽ നിരത്തി മുകളിൽ നനച്ച ചാക്കുകൊണ്ട്‌ മുഴുവനും മൂടി. പിന്നീട്‌ ചവുട്ടിക്കുഴച്ച കളിമണ്ണുകൊണ്ട്‌ പൂർണ്ണമായും തേച്ചുപിടിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക്‌ ഒന്നും കാണാൻ കഴിയില്ല. ഏറ്റവും മുകളിലായി കളിമണ്ണും ചാക്കും തുരന്ന് മൂന്നിടത്ത്‌ വൃത്തത്തിൽ ദ്വാരമുണ്ടാക്കി.

അന്തരീക്ഷത്തിന്‌ പച്ചമാംസം കരിഞ്ഞ മണം. ആളുകളെല്ലാം ഒഴിഞ്ഞു. മൂന്ന് ദ്വാരങ്ങളിലൂടെ കട്ടപിടിച്ച പുക മുകളിലേക്ക്‌ ഉയരുന്നതൊഴിച്ചാൽ മറ്റ്‌ കാഴ്ചകളൊന്നും ഇല്ലായിരുന്നു. ചുറ്റും മതിൽ ഉണ്ടായിരുന്നെങ്കിൽ അയൽവക്കക്കാർക്കെങ്കിലും ഈ കാഴ്ചകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു.

വർഷമൊന്ന് കഴിഞ്ഞിട്ടും എല്ലം ഇന്നലെ കണ്ടതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു. പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതിനാലാണൊ ഇത്രയും ഭയം? ടീവി കാഴ്ചകളിലെ നേരിൽ കാണാത്ത പ്രേതങ്ങളും പിശാചുക്കളും മനസ്സിനെ കഴിവ്‌ കെട്ടതാക്കുന്നതാണോ? ഭയവും, ഭയം മൂലം രൂപപ്പെടുന്ന മടിയും മറച്ചുവെക്കാൻ നുണ പറയാൻ ശീലിക്കുന്നുവൊ? ന്യായമായ സംശയങ്ങൾ.

അമ്മയുടെ ശകാരം കേട്ടാണ്‌ കാലത്തെഴുന്നേറ്റത്‌. അതൊരു ശീലമായി. അമ്മ ദേഷ്യപ്പെട്ടില്ലെങ്കിൽ എഴുന്നേൽക്കാൻ സമയമായില്ലെന്ന് തോന്നും.

അടുത്ത വീട്ടിലെ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചിരിക്കുന്നു. അവിടെ പോകാനാണ്‌ അമ്മ വിളിച്ചെഴുന്നേൽപിക്കുന്നത്‌.

മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.

അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി. അച്ഛൻ സ്ഥലത്തില്ലാത്ത നിലക്ക്‌ അമ്മ പറയുന്നതും കാര്യമാണ്‌. താൻ തന്നെയാണ്‌ പോകേണ്ടത്‌.

മണിക്കുട്ടൻ നന്നായി കരയുന്നുണ്ട്‌. അമ്മൂമ്മക്ക്‌ അവനെ ജീവനായിരുന്നു, അവന്‌ അമ്മൂമ്മയേയും. തന്നെക്കാൾ പേടിത്തൊണ്ടനെങ്കിലും ആ ഭയമൊന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. നഷ്ടപ്പെട്ടതിന്റെ വേദനയാണ്‌ അവന്റെ മുഖത്ത്‌.

അഞ്ചു സെന്റ്‌ സ്ഥലം. ഒരു ചെറിയ പുര. തൊട്ടടുത്തായി ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഒരു വർഷത്തിനുശേഷം അവിടേയും  നിറയെ മാറ്റങ്ങൾ കടന്നുവന്നിരിക്കുന്നു. ചാണവർളിയും, വക്കോലും, ചാക്കും, കളിമണ്ണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. സമയവും പണവും ലാഭിക്കാൻ പല മാറ്റങ്ങളും...

കനം കുറഞ്ഞ ഇരുമ്പ്‌ പട്ടികകളും കമ്പികളും വെൽഡ്‌ ചെയ്ത ആട്ടുതൊട്ടിൽ പോലെ ഒന്ന്. ആറടിയോളം നീളം വരുന്ന അതിന്റെ അടിഭാഗത്ത്‌ നാല്‌ ചെറിയ കാലുകൾ. കുറച്ച്‌ ഉണക്കവിറക്‌, കുറച്ച്‌ ചകിരിമടൽ, കുറച്ച്‌ ചിരട്ട. എല്ലാം ഒരു പെട്ടിവണ്ടിയിൽ നിന്ന് താഴെ ഇറക്കി.

പുരയുടെ തൊട്ടരുകിലായി കുറച്ച്‌ സ്ഥലം നിരപ്പാക്കി അവിടെ തൊട്ടിൽ എടുത്ത്‌ വെച്ചു. ശരിയാണ്‌, അതിനകത്ത്‌ കത്തിത്തീരുമ്പോൾ ചാരമെല്ലാം അഴികൾക്കിടയിലൂടെ താഴെ വീഴും. രണ്ടുപേർ ചേർന്ന് തൊട്ടിൽ തറയിൽ നന്നായി ഉറപ്പിക്കുകയാണ്‌.

ശരീരം പെരുത്ത്‌ വരുന്നത്‌ പോലെ തോന്നി. കൺമുന്നിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. കരയുന്ന മണിക്കുട്ടന്റെ ദയനീയഭാവം. ഭയം കൊണ്ടവൻ തന്നെ കെട്ടിപ്പിടിക്കുന്നതായി തോന്നി. ദേഹമാസകലം ഒരു വിറയൽ.

പെട്ടെന്നായിരുന്നു എല്ലാം. തൊട്ടിലിന്റെ ഒരു തല പിടിച്ചുയർത്തി അനൂപ്‌ താഴേക്ക്‌ മറച്ചിട്ടു. കൂടി നിന്നവരെല്ലാം ഓടി അകന്നതിനാൽ ആരുടേയും ദേഹത്ത്‌ തട്ടിയില്ല.


ഒരു കാരണവർ ഓടിവന്ന് അനൂപിനെപ്പിടിച്ച്‌ തല്ലി, താഴേക്ക് തള്ളിയിട്ടു. എല്ലാരും ഓടിക്കൂടി. അമ്മ അവനെ പിടിച്ചെഴുന്നേൽപിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു.

അവന്‍ കരഞ്ഞില്ല. അവന്‌ കണ്ണീര്‌ വന്നില്ല. കിതച്ചുകൊണ്ടിരുന്നു. ചിലർ ചേർന്ന് അനൂപിനെ അനുനയിപ്പിച്ച്‌ മാറ്റി നിർത്തി. ആർക്കും ഒന്നും പിടി കിട്ടിയില്ല.
പലരും അനൂപിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തൊട്ടിൽ സൂക്ഷിച്ചു നോക്കി അവന്‍‍ കിതച്ചുകൊണ്ടിരുന്നു.

പഞ്ചമിയിൽ മരിച്ചതിന്റെ അനർത്ഥം തുടങ്ങി എന്ന് ആൾക്കൂട്ടത്തിൽ പിറുപിറുപ്പ്‌.

തൊട്ടിൽ വീണ്ടും പഴയപടി വെച്ചു. അവന്റെ മുഖം ചുവന്നു. ശ്വാസഗതി വർദ്ധിച്ചു. ഭ്രാന്തമായ ആവേശത്തോടെ കുതിച്ചു ചെന്ന് തൊട്ടിലെടുത്തുയർത്തി വീണ്ടും മറിച്ചിട്ട്‌ അലറി. താഴെനിന്ന് കനം കൂടിയ വിറകു കൊള്ളിയെടുത്ത്‌ ശക്തിയോടെ ആഞ്ഞുവീശി. "കൊന്നുകളയും" എന്നലറി നടന്നു. പെട്ടെന്നാരും അടുക്കാൻ ധൈര്യപ്പെട്ടില്ല. കരഞ്ഞുകൊണ്ട്‌ ഓടിയടുത്ത അമ്മയെ കണ്ടപ്പോൾ വിറക്‌ താഴെയിട്ടു. അമ്മയെ കെട്ടിപ്പിടിച്ച്‌ തോളിൽ തല ചായ്ച്ച്‌ പൊട്ടിക്കരഞ്ഞു.

അനൂപിനേയും ചേർത്ത്‌ പിടിച്ച്‌ അമ്മ വീട്ടിലേക്ക്‌ നടന്നു. അവന്‍ പതിയെ തിരിഞ്ഞ്‌ നോക്കി അമ്മയോട്‌ കരഞ്ഞു പറഞ്ഞു. "അമ്മേ, മണിക്കുട്ടന്‌ പേട്യാവും...."


129 അഭിപ്രായങ്ങൾ:

  1. ചില കാഴ്ചകള്‍ മനസ്സിനെ പോറലേല്പിക്കും. മനസ്സിന്റെ വിഭ്രാന്തിയെ നന്നായി വരച്ചിട്ട കഥ. നല്ല ആഖ്യാനം.

    മറുപടിഇല്ലാതാക്കൂ
  2. പാവം.ഒരു മനസ്സ്. അതിന്റെ ഭയപ്പാടും വിഭ്രാന്തിയും മനോഹരമായി പകർത്തി. നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  3. നല്ല കഥ, നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  4. "ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു"

    റാംജി മാഷെ, ഈ ഒരു ഭാഗം സത്യം തന്നെ ആണ്, കാരണം എന്റെ ബാല്യത്തിലും മരണ വീട്ടില്‍ പോകാന്‍ മടിയായിരുന്നു. അതിങ്ങനെ കൂടെ കൂടെ വേട്ടയാടും. ബാല്യത്തിലെ ഈ മുറിവ് മനസ്സില്‍ എന്നും കിടക്കും മായാതെ.

    എനിക്ക് കഥ പെട്ടന്ന് അവസാനിപ്പിച്ചപോലെ തോന്നി.

    മറുപടിഇല്ലാതാക്കൂ
  5. ആ പാവം കുട്ടിയുടെ മനസ്സ്‌ ആര് കാണാന്‍..?

    കുറെ നാള്‍ കൂടി റാംജിയുടെ ഒരു കഥ വായിച്ചതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  6. റാംജി...വളരെ നന്നായി അനൂപിന്റെ മാനസികാവസ്ഥ വരച്ചു കാട്ടി....

    മനുഷ്യമനസ്സുകള്‍ക്ക് പൊതുവേ ഉണ്ടാകുന്ന അവസ്ഥയാണിത്,മരണം ഒരു സത്യമാണെന്നറിഞ്ഞിട്ടും വ്യര്‍ത്ഥമായ് ഭയക്കുന്നു മാനുജര്‍ ....

    അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  7. ആശുപത്രിയും മരണവീടും ഞാന്‍ ഒഴിവാക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ പ്രിയപ്പെട്ടൊരാള്‍ ആശുപത്രിയില്‍ വച്ചു എന്നെ കാണണം എന്ന് പറഞ്ഞു. അവിടെ പോകാനുള്ള മടി കൊണ്ടു വീട്ടില്‍ വന്നിട്ട് കാണാം എന്ന് ഞാനും. വീട്ടിലേക്കു പക്ഷെ വെള്ള പുതപ്പിച്ചാണ് കൊണ്ടു വന്നത്. അന്ന് ഉപേക്ഷിച്ചതാ ആശുപത്രിയില്‍ പോകില്ല എന്ന വാശി. പ്രിയപ്പെട്ടവരെ അവര്‍ ആഗ്രഹിക്കുമ്പോള്‍ അരികത്തില്ലായെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ...

    മറുപടിഇല്ലാതാക്കൂ
  8. നല്ല കഥ....
    നന്നായിട്ടുണ്ട് !

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ.....
    ഒരു കുട്ടിയുടെ മനസ്സ് ഒരു കാലത്ത് നമുക്കുമുണ്ടായിരുന്നു.
    ഇപ്പോള്‍ , നാം ആ കുട്ടിയുടെ മനസ്സ് കാണുന്നില്ലേ?

    മറുപടിഇല്ലാതാക്കൂ
  10. പേടി ഒരു പ്രത്യേക അനുഭവം തന്നെയണ്. നന്നായി പറഞ്ഞു .. നല്ല കഥ.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  11. പ്രീപ്പെട്ട റാംജീ...മനോഹരമായ ഒരു കഥ എന്ന് മാത്രം പറഞ്ഞ് ഞാൻ നിർത്തുന്നില്ലാ... പലപ്പോഴും ഞാൻ എന്റെ ബ്ലോഗിൽ എഴുതുന്നതിനേക്കാൾ കാര്യങ്ങളും,അബനുഭവങ്ങളും കുറിക്കുന്നത് പലരുടേയും കമന്റു ബോക്സിലാണ്... ഇവിടെ താങ്കൾ വരച്ചുകാട്ടിയ"പേടി" എല്ലാവരുടേയും മനസ്സിൽ കുടിയേറിയിരിക്കുന്നഒന്നാണൂ..താങ്കൾ പറഞ്ഞത് പോലെ"മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി..... സത്യമാണു...ഇതിലെ അമ്മ പറയുന്നപൊലെ എന്റെ അമ്മയും ഈ വാക്ക് ഇന്നലെ പറഞ്ഞു.ഇന്നലെ എന്റെ ഒരടുത്ത ബന്ധുവും, ഏറ്റവും അടുത്ത ഒരു സ്നേഹിതനും മറിച്ച ദിവസമായിരുന്നൂ..ബന്ധുവിനു എൺപത് വയസ്സായി...പക്ഷേ എന്റെ സുഹൃത്തായ "സ്വരാജിനു" എന്റെ പ്രായം..നാലു സിനിമകൾ നിർമ്മിച്ചവൻ,ഒരു ചിത്രത്തിൽ എന്നോടോപ്പം സഹനിർമ്മാദാവായിരുന്നയാൾ,ആ ചിത്രത്തിലാണു.കെ.എസ്.ചിത്ര ആദ്യമായി പാടിയത്..അവൻ നടനുമായിരുന്നൂ..ഒരുപാട് ഭൂസ്വത്തുണ്ടായിരുന്നൂ.. പക്ഷേ 'സ്വരാജ്'മരിച്ചത് മേഡിക്കൽ കോളേജിൽ ബെഡ് കിട്ടാതെ തറയിൽ കിടന്നാണു...കുറേക്കാലമായി ഞാൻ അയ്യാളെ കണ്ടിട്ട്...മരിച്ച് കിടന്നത് അനാഥപ്രേതമായിട്ടായിരുന്നൂ...ആരോ എന്നെ വിളിച്ച് കാര്യമപറഞ്ഞപ്പോൾ ബാക്കി കാര്യങ്ങളെല്ലാം ചെയ്യാനുള്ള ആളൂം അർത്ഥവും ഞാൻ നൽകി..പൊതുശ്മശാനത്തിൽ അയ്യാളെ അടക്കം ചെയ്തു...ഞാൻ അവന്റെ മൃത മേനികാണാൻ പോയില്ലാ...താങ്കൾ പറഞ്ഞത് പോലെ എനിക്ക് പേടിയായിരുന്നൂ...എന്തെന്നറിയാത്ത പേടി....താങ്കളുടെ ഈ നല്ല കഥ എന്നെ വല്ലാതെ സ്പർശിച്ചു...മനസ്സിലൊരു വിങ്ങൽ... ഒരു കഥ,അല്ലെങ്കിൽ കവിത അത് വായിക്കുമ്പോൾ , വായനക്കാരനിൽ ആ സമയത്തുണ്ടാകുന്ന വികാര വിചാരങ്ങൾ സമൻവയിക്കുമ്പോഴാണു ആ രചന ഉൽകൃഷ്ടമാകുന്നത്...അങ്ങനെ നോക്കുമ്പോൾ..എനിക്കീ രചന മഹത്തരമായി തൊന്നുന്നു...അങ്ങേക്ക് എന്റെ വലിയ നമസ്കാരം.....

    മറുപടിഇല്ലാതാക്കൂ
  12. നല്ല രചന...ഭാവുകങ്ങള്‍.എനിക്ക് നല്ല മഴ ഉള്ളപ്പോള്‍ ഇരുട്ടത് ഇരിക്കാന്‍ ഇഷ്ടം ആണ്. ഉമ്മറത്ത്‌ ചുമ്മാ മഴയെ നോക്കി കിന്നാരം പറയാന്‍..

    മറുപടിഇല്ലാതാക്കൂ
  13. വായിക്കുന്ന ആര്‍ക്കും കുട്ടിക്കാലത്ത് സ്വന്തം കുടുംബത്തില്‍ മുത്തശ്ശന്‍, മുത്തശ്ശി മരിക്കുമ്പോള്‍ ഇത്തരം അനുഭവം ഉണ്ടായിരിക്കും. അനൂപിന്റെ വ്യഥകള്‍ നന്നായി പകര്‍ത്തി.

    മറുപടിഇല്ലാതാക്കൂ
  14. സ്പുടം' ചെയ്യുന്നത് ഞാനും കണ്ടിട്ടുണ്ട്..വല്ലാത്ത ഒരു പേടിയാണ് ആ നീറിപുകയ്ക്കൽ കാണുമ്പോൾ..
    റാംജിയുടെ കയ്യൊപ്പു പതിഞ്ഞ മനോഹരമായ കഥ...
    സസ്നേഹം,
    പഥികൻ

    മറുപടിഇല്ലാതാക്കൂ
  15. ചില കാര്യങ്ങള്‍ അതെന്തായാലും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടാവയാണ്. മനുഷ്യന്റെ ജീവിതരീതിക്കനുസരിച്ച് സംഭവിക്കേണ്ട മാറ്റങ്ങള്‍. അത് ജീവിതത്തെ കൂടുതല്‍ സുഖകരമാക്കും. അദ്ദ്യകാലങ്ങളില്‍ വീടുകളില്‍ മൃതദേഹം സംസ്ക്കരിക്കാന്‍ ധാരാളം സ്ഥലം ഉണ്ടായിരുന്നു. ഒന്നോ ഒന്നരയോ രണ്ടേക്കറോ എന്ന കണക്കിന്. ഇന്നതെല്ലാം മാറി ഒന്നോ രണ്ടോ സെന്റ്‌ സ്ഥലമായി എല്ലായിടത്തും. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലായിടത്തും വരുത്തേണ്ടിയിരിക്കുന്നു.

    Akbar,
    ആദ്യ അഭിപ്രായത്തിനു നന്ദി..
    ഒരിക്കലും മായാതെ നില്ക്കുന്ന ഓര്മ്മികള്‍ മനസ്സില്‍ അങ്ങിനെ കിടക്കും.

    Echmukutty,
    നന്ദി എച്മു.

    ശ്രീ,
    നന്ദി ശ്രീ.

    രാജീവ്‌ .എ . കുറുപ്പ്,
    മനസ്സില്‍ ഉണ്ടാക്കുന്ന ആ മുറിവിനെ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.
    നന്ദി സുഹൃത്തെ.

    റോസാപൂക്കള്‍,
    കുട്ടികളില്‍ സൃഷ്ടിക്കുന്ന ആ ഭയം പെരുകുന്നത് കാണേണ്ടവര്‍ ഇനിയെങ്കിലും കാണണം എന്നാഗ്രഹിക്കുന്നു.
    നന്ദി റോസ്.

    റാണിപ്രിയ,
    മരണത്തെ ഭയമെന്കിലും മരണാനന്തരം രൂപപ്പെടുന്ന ഭയത്തെ ചെറുതായെങ്കിലും ഒതുക്കി നിര്ത്താന്‍ ചിന്തിക്കാം.
    നന്ദി റാണി.

    Bijith :|: ബിജിത്‌,
    നന്ദി ബിജിത്‌.

    naushad kv,
    നന്ദി നൌഷു.

    Naveen,
    ആ കുട്ടിയുടെ ഭയം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്.
    നന്ദി നവീന്‍.

    Naseef U Areacode,
    നന്ദി നസീഫ്.

    ചന്തു നായർ,
    നല്ല വാക്കുകള്ക്ക് നന്ദി മാഷേ.

    അക്ഷി,
    ഇരുട്ടത്ത് മഴയെ മാത്രം നോക്കിയിരിക്കാന്‍ രസമാണ്. അപ്പോള്‍ മൃതദേഹം ദിഹിപ്പിച്ചിടത്തെക്ക് നോക്കിപ്പോയാലോ.
    നന്ദി അക്ഷി.

    മറുപടിഇല്ലാതാക്കൂ
  16. എനിക്ക് ഇന്നും പേടിയാണ്... എന്തിനാണ് പേടിക്കുന്നത് എന്നൊക്കെ പകല്‍ ധൈര്യം വിചാരിക്കും.. രാത്രി ആയാല്‍ പേടി ആകും... മരിച്ച വീട്ടില്‍ പോകുന്നതും പേടി...
    ആ കുട്ടിയുടെ മനസ്സ് നന്നായി പകര്‍ത്തി...

    മറുപടിഇല്ലാതാക്കൂ
  17. നാളുകള്‍ക്കു ശേഷം വീണ്ടും ... നന്നായി മാഷേ ..

    മറുപടിഇല്ലാതാക്കൂ
  18. വ്യത്യസ്തമായ ആവിഷ്കാരമാണ് ഈ കഥയുടെ ഭംഗി.
    കുറെ നാളായല്ലോ കണ്ടിട്ട്.
    വന്നത് നല്ലൊരു കഥയുമായി .
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  19. റാംജീ നല്ല കഥ. പക്ഷെ സംസ്ക്കരിക്കുമ്പോള്‍
    ഞങ്ങളുടെ നാട്ടില്‍ ഈ പഞ്ചസാര വിതറാറില്ല.
    അതിന്‍റ ശാസ്ത്രം എന്താണാവോ...

    മറുപടിഇല്ലാതാക്കൂ
  20. വളരെ മനോഹരമായ ഒരു കഥ..
    ആശംസകള്‍ രാംജി

    മറുപടിഇല്ലാതാക്കൂ
  21. കുസുമം, സഹോദരീ മൃതദേഹം പെട്ടെന്ന് നീറിപ്പിടിക്കുവാനാണു പഞ്ചസാരയിടുന്നത്. ..എല്ലുകൾപോലും കമത്തിപ്പോകും...ഞങ്ങടെ നാട്ടിലും ആ പതിവുണ്ട്...

    മറുപടിഇല്ലാതാക്കൂ
  22. മനസ്സിലെ സംഘര്‍ഷങ്ങളുടെ ലോകം തുറന്നു കാട്ടുന്ന രചന.ചില രംഗങ്ങള്‍ വളരെ സമര്‍ത്ഥമായി വ്യാഖാനിക്കപ്പെട്ടു.വളരെ നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  23. വല്ലാത്ത ഒരു അനുഭവം തന്നെ, എനിക്കും പേടിയാണ്,, എന്നാലും പലപ്പോഴായി പോകേണ്ടി വരുന്നു. ഹൃദ്രോഗിയാണെന്ന കാരണം പറഞ്ഞ് സ്ക്കൂൾ അദ്ധ്യാപകർ പലപ്പോഴും എന്നെ ഒഴിവാക്കുമെങ്കിലും മറ്റുള്ളവർ അങ്ങനെയല്ല.
    എന്നാൽ,
    മരണവീട്ടിൽ ഒരു ആഘോഷം പോലെ പോകുന്ന നാട്ടിൻ‌പുറത്തുകാരായ സ്ത്രീകളെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  24. ഈ കഥയെ മികച്ച കഥ എന്ന് ഞാന്‍ പറയും കാരണം ഒരു പരിധി വരെ ഞാനും ഒരു അനൂപായിരുന്നു
    മരിച്ച വീടുകളില്‍ പോകുന്നതോ ബോഡി കാണുന്നതോ ഒക്കെ ഭയങ്കര പേടിയാ പേടി എന്ന് പറഞ്ഞാല്‍ അത്കാനുന്നതില്‍ അല്ല അതുകണ്ട് കഴിഞ്ഞു ആ രൂപം നമ്മെ വല്ലാതെ വേട്ടയാടി തുടങ്ങും ഒറ്റക്കിരിക്കുമ്പോള്‍ രാത്രി ഉറങ്ങുമ്പോള്‍ എല്ലാം

    മറുപടിഇല്ലാതാക്കൂ
  25. ബുദ്ധിയും പക്വതയും ധൈര്യവുമൊക്കെയുള്ള മുതിര്‍ന്നവര്‍ക്കു പോലും മരണാനന്തരകര്‍മ്മങ്ങളെ ഭയത്തോടെ കാണുമ്പോള്‍ കുഞ്ഞുമനസ്സിനെ അതെത്രെത്തോളം ബാധിക്കും എന്നു പറയണോ.കുട്ടിയുടെ ആ വിഭ്രാന്തിയിലകപ്പെട്ട മനസ്സിനെ കഥയില്‍ വ്യക്തമാക്കാന്‍ കഴിഞ്ഞു.അതു പോലെ മരണാനന്തരകര്‍മ്മങ്ങള്‍ വിശദമായ വിവരണം നല്‍കിയതോടെ കഥക്ക് ജീവന്‍ കൈവന്നു..

    മറുപടിഇല്ലാതാക്കൂ
  26. പ്രായവ്യത്യാസമില്ലാതെ പലര്‍ക്കും തോന്നുന്ന വികാരമാണ് ഇവിടെ ഒരു കഥയുടെ രൂപത്തിലൂടെ പറഞ്ഞിരിക്കുന്നത്. ഈ സ്ഫുടം ചെയ്യുന്ന രീതി ഞാന്‍ ആദ്യമായി കാണുന്നതും റാംജി ചേട്ടന്റെ തന്നെ നാടായ തൃശൂര്‍ ജില്ലയില്‍ തന്നെയാണ്. പക്ഷേ, ഇരുവശത്തും ദ്വാരങ്ങള്‍ ഉണ്ടായിരുന്നത് പോലെ തോന്നുന്നു.

    വളരെ നല്ല രീതിയില്‍ പറഞ്ഞു. ഇടവേളയ്ക്കു ശേഷമുള്ള വരവില്‍ സന്തോഷം ....

    മറുപടിഇല്ലാതാക്കൂ
  27. Sukanya,
    നന്ദി സുകന്യ.

    പഥികൻ,
    സ്പുടം ചെയ്യുന്നത് പിന്നെയും കുഴപ്പം ഇല്ല എന്നാണ് തോന്നുന്നത്. കത്തുന്ന തീ പുറത്ത്‌ കാണുന്നതാണ് കൂടുതല്‍ ക്ലേശം.
    നന്ദി പഥികന്‍.

    Manju Manoj,
    കുട്ടികളുടെ മനസ്സ്‌ എന്ന് പറയുമെങ്കിലും നമ്മുടെ ഒക്കെ മനസ്സ്‌ എന്ന് തന്നെയാണ് ഞാന്‍ കാണുന്നത്.
    നന്ദി മഞ്ചു.

    ഉമേഷ്‌ പിലിക്കോട്,
    നന്ദി ഉമേഷ്‌.

    ഷാജു അത്താണിക്കല്‍,
    കൂടുതല്‍ തെളിമയോടെ ഓര്മ്മി
    ക്കുന്ന ഓര്മ്മെകള്‍.

    ചെറുവാടി,
    നന്ദി ചെറുവാടി.
    നാട്ടിലായിരുന്നു. കഴിഞ്ഞ ദിവസം എത്തിയതെ ഉള്ളു.

    കുസുമം ആര്‍ പുന്നപ്ര,,
    ടീച്ചറുടെ സംശയത്തിനു ചന്തു മാഷ്‌ അഭിപ്രായം ഇട്ടിട്ടുണ്ട്.
    നന്ദി ടീച്ചര്‍.

    Ismail Chemmad,
    നന്ദി ഇസ്മായില്‍.

    ചന്തു നായർ,
    പിന്തുടരുന്നുണ്ട് അല്ലെ?
    ഈ സ്നേഹത്തിന് നന്ദി.

    ആറങ്ങോട്ടുകര മുഹമ്മദ്‌,
    നന്ദി മുഹമ്മദ്‌.

    mini//മിനി,
    ഒരു കണക്കിന് ആഘോഷം പോലെ പോകുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
    നന്ദി ടീച്ചര്‍.

    കൊമ്പന്‍,
    സത്യത്തില്‍ അനൂപിന്റെ ഇത്തരം മാനസിക പ്രയാസങ്ങള്‍ അകറ്റത്തക്ക രീതിയില്‍ കാര്യങ്ങള്‍ വരേണ്ടിയിരിക്കുന്നു.
    നന്ദി കൊമ്പന്‍.

    മറുപടിഇല്ലാതാക്കൂ
  28. ചില മരണങ്ങള്‍ക്കായി നമ്മള്‍ മനസ്സുകൊണ്ട് തെയ്യാറെടുത്തിരിക്കും.... പക്ഷേ പറയാതെ വരുന്നവ വല്ലാതെ തളര്‍ത്തിക്കളയും..... പ്രത്യേകിച്ച് കുഞ്ഞ് മനസ്സുകളെ ........ നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  29. കാണാന്‍ ഇഷ്ടമില്ലാത്ത കാഴ്ചകള്‍

    മറുപടിഇല്ലാതാക്കൂ
  30. നന്നായിട്ടുണ്ട്...
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  31. എത്ര കാലായ് ഇങ്ങനെ നല്ലൊരു കഥ വായിച്ചിട്ട്..അഭിനന്ദനങ്ങള്‍.

    ഈ സ്ഫുടം ചെയ്യല്‍ ഞാന്‍ ആദ്യം കേള്‍ക്കുകയാണു. ഇപ്പോഴും ഉണ്ടോ അങ്ങനെ..

    മറുപടിഇല്ലാതാക്കൂ
  32. ഒരു ശാസ്ത്രത്തിനും മനസ്സിലാക്കാന്‍ കഴിയാത്ത മനസ്സിനെ ചെറുതായൊന്നു മനസ്സിലാക്കി. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  33. മൃത ശരീരം അടക്കം ചെയുന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ് ഇത്തരം ചിന്തകള്‍ .പക്ഷെ കുട്ടികള്‍ അതിനോട് പ്രതികരിക്കുന്നത് ഭയത്തോടെയായിരിക്കും .

    മറുപടിഇല്ലാതാക്കൂ
  34. റാംജി,

    കുറേ നാളുകള്‍ക്ക് ശേഷം ഒരു കഥ. അത് നന്നായി. മരണം , മരണക്രിയ, പേടി ഇതൊക്കെ ഇന്നും ഉണ്ട്. ഇന്നെന്നല്ല എന്നും ഉണ്ടാവും. വളരെ സിമ്പിളായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  35. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ മനസ്സിനെ രൂപപ്പെടുത്തുന്നു. കണ്ടു പേടിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ കേട്ട് പേടിക്കുന്ന കുട്ടികളാണ്. കഥകളും അന്ധവിശ്വാസങ്ങളും മറ്റും പറഞ്ഞ് പേടി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവിടെ പക്ഷെ കുട്ടി സ്വന്തം പിതാവിന്റെ തന്നെ ചിത കണ്ടു പേടിക്കുന്നു. ആ ഭയം ഒരു വര്ഷം കഴിഞ്ഞ് സമാന സന്ദര്‍ഭത്തില്‍ ഒരു വിഭ്രാന്തിയായി പുറത്തു വരുന്നു. മനശാസ്ത്ര ചികിത്സകള്‍ക്ക് ഒരു പക്ഷെ ഇത്തരം വിഭ്രാന്തികള്‍ക്ക് പരിഹാരം കാണാന്‍ ആയേക്കും.

    കഥയില്‍ എടുത്തു പറയേണ്ട ഒരു കാര്യം, സമൂഹത്തിന്‍റെ അബദ്ധജടിലമായ പോതുധാരനയെ തുറന്നു കാണിക്കുന്നു എന്നതാണ്. കുട്ടിയുടെ ഈ മാനസിക വിഭ്രാന്തിയെ,സഹതാപത്തോടെ കാണുന്നതിനു പകരം അവനെ ക്രൂരമായി മര്‍ദിക്കുകയും പഞ്ചമിയില്‍ മരിച്ചത് കൊണ്ടുള്ള അനര്‍ത്ഥം കൊണ്ടാണെന്ന അന്ധ വിശ്വാസം എഴുന്നള്ളിക്കുകയും ചെയ്തത് ഉദാഹരണം.

    സാമൂഹ്യപരിഷ്കരണം ലക്ഷ്യമാക്കിയുള്ള കഥകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  36. കുട്ടിക്കാലത്ത് ഞാനും ഒരു പേടിത്തൊണ്ടനായിരുന്നു...
    കഥ നന്നായി.

    മറുപടിഇല്ലാതാക്കൂ
  37. എല്ലാവരുടേയും കൂടെ ഞാനും തിരിഞ്ഞോടി എന്‍റെ ബാല്യത്തിലേയ്ക്ക്..

    സമപ്രായക്കാരുടെ പേടി കണ്ടിട്ടാകാം,അല്ലെങ്കില്‍ അവരുടെ ഇടയില്‍ വലിയ ആളാകാന്‍ ആകാം അന്നേ മനസ്സിനെ തിട്ടപ്പെടുത്തി മരണം പ്രകൃതി നിയമമാണ്‍ ഭയക്കാനുള്ളതല്ല എന്ന്..
    പക്ഷേ ,അതിലുപരി വേണ്ടപ്പെട്ടവരുടെ മരണവും അതിനെ സംബന്ധിച്ചുള്ള ചടങ്ങുകളും മറ്റും മനസ്സിനെ പാകപ്പെടുത്തി എന്നു വേണം പറയാന്‍..

    എന്നെ എങ്ങനെ സ്വീകരിയ്ക്കും എന്നെനിയ്ക്കറിയില്ലാ..പക്ഷേ എനിയ്ക്ക് മരണത്തോടുള്ള പേടി സത്യത്തോടുള്ള പേടി പോലെയാണ്‍...അതില്‍ കൂടുതല്‍ ഒന്നും ഇല്ല..അന്നും ഇന്നും..!

    അന്യ ദേശത്ത് കഴിയുന്നതു കൊണ്ടാകാം മരണ വീടുകള്‍ സന്ദര്‍ശിയ്ക്കുന്നത് ഇന്ന് വളരെ അപൂര്‍വ്വമാണ്‍...
    ബാല്യത്തില്‍ ശ്വസിച്ചിട്ടുള്ള ആ മണങ്ങളാണ്‍ ഇന്നും എനിയ്ക്ക് മരണത്തിന്‍റെ ഗന്ധം..!

    പറയാന്‍ വിട്ടു..നല്ല എഴുത്ത് ട്ടൊ..
    ഒരു നല്ല എഴുത്തിനു മാത്രമേ മനസ്സ് തുറപ്പിയ്ക്കാനാകൂ..അഭിനന്ദനങ്ങള്‍....!

    മറുപടിഇല്ലാതാക്കൂ
  38. കുട്ടിയുടെ ഭയവും വിഭ്രാന്തിയും മനോഹരമായി എഴുതി ....കുട്ടിക്കാലത്ത് ഞാനും ഇങ്ങനെ തന്നിരുന്നു ...അടുത്ത് ആരേലും മരിച്ചാല്‍ പിന്നെ അമ്മയ്ക്കാണ് പാട് , അങ്ങോട്ടും ഇങ്ങോട്ടും തിരിയുക പോയിട്ട് ഒന്ന് ബാത്രൂമില്‍ പോകാന്‍ പോലും സാധിക്കില്ലായിരുന്നു ..കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയി ... നല്ല കഥ...നന്നായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  39. Murali Polassery12/01/2011 08:34:00 PM

    Ramjiyude kadhakal epozhum marannupoya oru kaalaghattathe ormappeduthunnu. ee kadhayum orupaad ormakal thirichu konduvannu.

    മറുപടിഇല്ലാതാക്കൂ
  40. റാംജി,നല്ല കഥ നന്നായി പറഞ്ഞു.അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  41. കുട്ടിയുടെ മാന്‍സികാവസ്ഥ കഥയില്‍ നന്നായി പ്രതിഫലിച്ചു. ഭാവുകങ്ങള്‍!.

    മറുപടിഇല്ലാതാക്കൂ
  42. മുനീര്‍ തൂതപ്പുഴയോരം,
    കുട്ടിക്കാലം മുതല്‍ ഇപ്പോഴും തുടരുന്ന ആ ഭയം വീണ്ടും കുട്ടികളില്‍ വന്നു കൂടുമ്പോള്‍ അതിനെ അകറ്റാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
    നന്ദി മുനീര്‍ നല്ല വായനക്ക്.

    Hashiq,
    അതെ ഹാഷിക്ക്, പ്രായഭേദമില്ലാതെ തുടരുന്ന ഈ ഭയം കുറക്കുന്നതിന് ചില നടപടികള്‍ അല്പം ചില സ്ഥലങ്ങളില്‍ പൊതുശ്മശാനങ്ങള്‍ എന്ന രൂപത്തില്‍ വന്നു തുടങ്ങിയിരിക്കുന്നു. തുടര്ന്ന് പോരുന്ന ഒരു രീതി എന്നതില്‍ ചെറുതായി മാത്രമേ മാറ്റങ്ങള്‍ അംഗീകരിക്കു. അതാണ്‌ ശരിയും.

    സ്പുടം ചെയ്യുന്നത് ഓരോ സ്ഥലത്തും അതിനു നേതൃത്വം നല്കു്ന്ന വ്യക്തിയുടെ മനോധര്മ്മം അനുസരിച്ചായിരിക്കും. പുക പുറത്തേക്ക്‌ പോകുന്നതിനു സൗകര്യം പോലെ തുളകള്‍ ഉണ്ടാകും. അതിനു പ്രത്യേക കണക്കൊന്നും ഇല്ല.

    പ്രയാണ്‍ ,
    നന്ദി ചേച്ചി.

    mottamanoj ,
    ഇഷ്ടമില്ലാത്ത കാഴ്ചകളും നമ്മള്‍ അംഗീകരിക്കേണ്ടി വരുന്ന സന്ദര്ഭങ്ങള്‍.
    നന്ദി മനോജ്‌.

    khaadu.. ,
    നന്ദി സുഹൃത്തെ.

    മുല്ല
    ‘സ്പുടം’ ,ചെയ്യല്‍ തെക്കോട്ടാണ് കൂടുതല്‍ എന്ന് തോന്നുന്നു.
    ആദ്യമൊക്കെ മരിക്കുന്ന വ്യക്തി ഒരു മാവ് എനിക്ക് എന്ന് പറഞ്ഞുവെക്കുകയാണ് പതിവ്.. വടുക്കോറത്ത് നില്ക്കുന്ന മുവാണ്ടന്‍ മാവ് എന്നെ കത്തിക്കാനായ്‌ വെക്കണം എന്ന് മുന്കൂട്ടി പറഞ്ഞു വെക്കും. അല്ലെങ്കില്‍ ഏതെങ്കിലും മാവ്‌ വെട്ടി അതിന്റെ മുഴുവന്‍ വിറകും കത്തിക്കാന്‍ ഉപയോഗിക്കും, അതിന്റെ ഒരു ചീള് പോലും കളയാതെ. അന്ന് പക്ഷെ മൂത്തവര്‍ മരിച്ചിട്ടില്ലെന്കില്‍ താഴെ ഉള്ളവരാണ് മരിക്കുന്നതെന്കില്‍ അവരെ ദഹിപ്പിക്കാന്‍ പാടില്ല. അതാണ്‌ അലിഖിതനിയമം.

    പിന്നീടാണ് ‘ സ്പുടം’ എന്ന ഏര്പ്പാട്‌ വന്നത്. അപ്പോഴേക്കും മൂത്തവര്‍ എന്നോ ഇളയവര്‍ എന്നോ വേര്തിരിവ്‌ ഒരു പ്രശ്നം അല്ലാതായി. ആരെയും ദാഹിപ്പിക്കാം എന്നായി. ഞാന്‍ പറയുകയാണെങ്കില്‍ ‘സ്പുടം’ തന്നെയാണ് അല്പമെങ്കിലും അഭികാമ്യമായിട്ടുള്ളത് എന്നാണ്. കാരണം അതാവുമ്പോള്‍ ഒന്നും പുറത്ത്‌ കാണില്ല. എല്ലാം കഴിഞ്ഞു വരുമ്പോള്‍ ചളികൊണ്ട് തേമ്പിയ ഒരു ബിംബം മാത്രമേ പുറത്ത്‌ കാണു. കത്തലെല്ലാം നമ്മള്‍ കാണാതെ അകത്ത്‌ നടക്കും. പുറത്ത്‌ പുക മാത്രം കാണും. ചൂളകളില്‍ നിന്ന് പുക ഉയരുന്നത് പോലെ.. ‘സ്പുടം’ ചെയ്യല്‍ ഞാന്‍ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത് പോലെ. ഏകദേശരൂപം കിട്ടിക്കാണുമെന്നു വിചാരിക്കുന്നു. ഇല്ലെങ്കില്‍ ചോദിച്ചാല്‍ വിശദമായി ഞാന്‍ എഴുതാം. ഇതിന് അധികവും ഉപയോഗിക്കുന്നത് ചിരട്ടയും ചാണവര്ളിയുമാണ്{ചാണവര്ളി‍ എന്ന് പറഞ്ഞാല്‍ ചാണകം പപ്പടം പോലെ പരത്തി (അതില്‍ മറ്റെന്തോ ഉപയോഗിക്കും എന്ന് തോന്നുന്നു. അറിഞ്ഞുകൂടാ) ഉണക്കി വെക്കുന്നതാണ്. അത് വാങ്ങാന്‍ കിട്ടും}
    അതും കഴിഞ്ഞ് ഇപ്പോള്‍ ഞാന്‍ പറഞ്ഞ അവസാനം ഉപയോഗിക്കുന്ന തൊട്ടില്‍ പോലെയുള്ള വസ്തുവാണ്. ഒരിടത്ത്‌ കഴിഞ്ഞാല്‍ അത് മറ്റൊരിടത്തേക്ക് ഉപയോഗിക്കാം.

    ഞാന്‍ പറഞ്ഞുവന്നത് ഇപ്പോള്‍ സ്ഥലമില്ലാതെ അടുക്കളയിലും ഇറയത്തും ഒക്കെ ശവം കുഴിച്ചിടുന്ന വാര്ത്തകള്‍ നമ്മള്‍ ടീവിയിലും മറ്റും കാണുന്ന നിരാശ്രയരെക്കുറിച്ചാണ്. അതിനെ ഒന്നുകൂടി ലഘൂകരിച്ച് സ്ഥലം കുറവായവരില്‍ എന്നാക്കി ചുരുക്കി എന്ന് മാത്രം, എല്ലാര്ക്കും പെട്ടെന്ന് സാവധാനത്തില്‍ മനസ്സിലാകാന്‍ മാത്രം.. പേര് നോക്കി അഭിപ്രായങ്ങള്ക്ക് അര്ത്ഥം കല്പിക്കുന്ന ഇന്നത്തെ ലോകത്തില്‍ ഇതില്‍ കൂടുതല്‍ പ്രധികരിക്കാന്‍ എല്ലാരും മടിക്കും, ഈ ഞാനടക്കം.

    നന്ദി മുല്ല.

    മറുപടിഇല്ലാതാക്കൂ
  43. നല്ല സൂക്ഷ്മ നിരീക്ഷണം. ചിതയില്‍ വെയ്ക്കുന്ന ഭാഗങ്ങളൊക്കെ വിവരിച്ചത് നന്നായി. നെക്രോഫോബിയ എന്നാണ് ഈ മാനസികാവസ്ഥയ്ക്ക് പേര് http://en.wikipedia.org/wiki/Necrophobia

    മറുപടിഇല്ലാതാക്കൂ
  44. Vp Ahmed,
    ആര്ക്കും മനസ്സിലാകാതെ എന്ന് തോന്നുന്നില്ല. പൂച്ചക്കാരു മണികെട്ടും എന്നതാണ് പ്രശ്നമെന്ന് തോന്നുന്നു.
    നന്ദി മാഷെ.

    വിശ്വസ്തന്‍,
    ഭയം എന്നതിനപ്പുറം ഇത് (ദാഹിപ്പിക്കല്‍ )മറ്റെവിടെയെങ്കിലും ആകുന്നതില്‍ എന്താണ് കുഴപ്പം എന്ന തോന്നലും ഉണ്ടാകും.
    നന്ദി സുഹൃത്തെ.

    Manoraj,
    നന്ദി മനു.

    Shukoor,
    മാഷുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. ആരംഭം മുതല്‍ തുടര്ന്ന് പോരുന്ന ഒരു രീതി പെട്ടെന്ന് മാറ്റാന്‍ പ്രയാസം ആയിരിക്കും. പടിപടിയായി അതില്‍ മാറ്റങ്ങള്‍ സംഭവിക്കും എന്ന് കരുതാം.
    നല്ല വായനക്ക് നന്ദി മാഷേ.

    ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tiru,
    ഈ പെടിത്തോണ്ടാന്മാരെക്കൊണ്ട് തോറ്റു.
    നന്ദി ഡോക്ടര്‍.

    വര്ഷി ണി* വിനോദിനി,
    മരണത്തെ പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നു തോന്നുന്നു. അത്യാര്ത്തിയാണ് പേടി എന്ന് തോന്നുന്നു. പൊതുവില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചു എന്നെ ഉള്ളു. കുഞ്ഞുമനസ്സുകളില്‍ കുമിഞ്ഞു കൂടുന്ന ഭയം ഒഴിവാകില്ല എന്ന് തോന്നുന്നു.
    നന്ദി വര്ഷിുണി.

    Murali Polassery
    നന്ദി മുരളി.
    നാമ്മള്‍ കാണുന്നതും കഴിഞ്ഞുപോയതും ഇപ്പോള്‍ നടക്കുന്നതും എല്ലാം....

    perooran,
    നന്ദി സുഹൃത്തെ.

    Mohamedkutty മുഹമ്മദുകുട്ടി,
    കുട്ടികളുടെ മാനസികാവസ്ഥ മുതിര്‍ന്നവര്‍ കാണുകയും അതിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യണം.
    നന്ദി കുട്ടിക്കാ.

    കൊച്ചു കൊച്ചീച്ചി,
    മാനസികാവസ്ഥ എങ്കിലും അത് ഉണ്ടാകാതിരിക്കാന്‍ അല്ലെ നോക്കേണ്ടത്.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  45. ചക്രശ്വാസം തോട്ട് തത്സമയം കണ്ട് മരവിച്ച മനസ്സുകള്‍ക്ക് ഇന്നെവിടെ വിഭ്രാന്തി...?!
    കുഞ്ഞുമനസ്സിന്റെ വിഹ്വലതകള്‍ വരച്ചിട്ടകഥ നന്നായി...!
    അവധികഴിഞ്ഞെത്തിയിട്ട് ആദ്യത്തെ കഥ അല്ലെ ഭായീ‍....ആശംസകള്‍, അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  46. പേടിയെ നന്നായി പറഞ്ഞു...
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  47. കുഞ്ഞുമസ്സുകളിലെ ഭീതികളിലൂടെ അന്ത്യയാത്രയുടെ ഒരുക്ക വട്ടങ്ങളായ സ്പുടത്തിന്റേയും,മരണതൊട്ടിലിന്റേയുമൊക്കെ നേർചിത്രങ്ങൾ വരികൾ കൊണ്ട് വരച്ചിട്ടിട്ട്,ഓരൊ വായക്കാരുടെ ഉള്ളിലും ഭയം വരുത്തുന്ന ‘പേടി’യായി മാറി ഇക്കഥ കേട്ടൊ ഭായ്
    സമയമാകുമ്പോൾ നമ്മളെല്ലാം പോകാനൊരുങ്ങുന്ന അവസാനയാത്രയുടെ യാത്രയയപ്പുകളുടെ പരിഛേദങ്ങൾ..!
    ആറടി മണ്ണിന്റെ ജന്മിയെന്ന പദവിയും,സ്വന്തം ദഹനപ്രക്രിയക്ക് വേണ്ടി നമ്മോടൊപ്പം ഇല്ലാതാവുന്ന തൊടിയിലെ മാവുമൊക്കെ പോയിട്ട് സ്പുടത്തിനും,ആട്ടുതൊട്ടിൽ ദഹിപ്പിക്കലുമൊക്കെയായി,മരണ തൊട്ടിൽ വരെ എത്തിക്കഴിഞ്ഞു...
    ഇനിയടുത്ത ഭാവിയിൽ ഇവിടത്തെപ്പോലെയുള്ള ഫ്യൂണറൽ കമ്പനികളൂം - ജെനെറേറ്റർ ഫിറ്റുചെയ്ത വാനിൽ ഡെഡ് ബോഡിയെ അരമണിക്കൂറിനുള്ളിൽ ചാരമാക്കി തരുന്ന അവരുടെ സ്റ്റാഫൊക്കെയായിരിക്കും ഇത്തരം ചടങ്ങുകൾ നടത്തുക അല്ലേ..!

    മറുപടിഇല്ലാതാക്കൂ
  48. ഒരു കൊച്ചുമനസ്സിന്റെ പേടി , ആക്രമണത്തിലേയ്ക്ക് മാറുന്ന ഭാവം വളരെ നന്നായി എടുത്തുകാട്ടി. എങ്കിലും മനസ്സിൽ ഒതുക്കിവയ്ക്കുന്ന പേടിയാണധികം പേർക്കും. അവസാനഭാഗം പിടിച്ചുനിർത്തിയതുപോലെ.... നല്ല ശൈലി.ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  49. ശവദഹനം വല്ലാത്ത ഒരു അനുഭവമാണ്. സ്പുടം ചെയ്യുമ്പോൾ മൂന്നു സുഷിരങ്ങളിലൂടെ പുകയുയരുമ്പോൾ ‘എന്തോ’ പോലെ തോന്നും. രാംജി ശരീരം കത്തിക്കുമ്പോൾ സമനില പ്പോകുന്ന ഒരു മനസ്സിന്റെ ആന്ദോളനങ്ങൾ ഭംഗിയായി ചിത്രീകരിച്ചു ഈ കഥയിൽ. അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  50. ishaqh ഇസ്‌ഹാക്,
    നന്ദി ഭായി.

    Naseef U Areacode,
    നന്ദി സുഹൃത്തെ.

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    BILATTHIPATTAN,
    നാം പ്രതീക്ഷിക്കാത്തതാണ് ഓരോ മാറ്റങ്ങള്ക്ക് പിന്നിലും സംഭവിക്കുന്നത്. മനമില്ല മനസ്സോടെ അത് അംഗീകരിക്കേണ്ടി വരുമ്പോഴും പിന്നീട് അത് തുടരുമ്പോള്‍ ഈ മാറ്റം കുറച്ചുകൂടി നേരത്തെ ആവെണ്ടാതായിരുന്നു എന്നാണ് പിന്നീട് തോന്നുക.
    നന്ദി മുരളിയേട്ടാ.

    വി.എ || V.A,
    നന്ദി മാഷെ.

    ശ്രീനാഥന്‍,
    നന്ദി മാഷെ.

    the man to walk with,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  51. മൂലത്തില്‍ കിടന്ന പേടി, എടുത്തടിച്ചതാണു കുഞ്ഞിനെ. അതു നന്നായി എഴുതി ഫലിപ്പിച്ചു, റാംജി. (റാംജിയുടെ വരകളിലെ ശൈലി എനിക്കിഷ്ടമാണു, കേട്ടോ.)

    മറുപടിഇല്ലാതാക്കൂ
  52. എഴുത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങുന്നു.
    വളരെ നല്ലത്‌.
    ആശം സകൾ

    മറുപടിഇല്ലാതാക്കൂ
  53. നല്ല കഥ. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  54. നാലഞ്ചു മാസങ്ങള്‍ക്ക്ശേഷം വീണ്ടും റാംജി തകര്‍ക്കുന്നു!
    ചിലപ്രയോഗങ്ങള്‍ ഉള്ളില്‍തട്ടി.
    എന്നത്തെയും പോലെ ഇരുന്നു ചിന്തിക്കാന്‍ നല്ലൊരു വിഷയം.

    മറുപടിഇല്ലാതാക്കൂ
  55. ചെറുപ്പകാലം ഓര്‍ത്തുപോയി........ തൊട്ടടുത്ത് ആരെങ്കിലും മരിച്ചാലുണ്ടാകുന്ന അന്തരീക്ഷം... അത് ഇന്നും അസ്വസ്ഥതയുളവാക്കുന്നു.... കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  56. മനസ്സിന്റെ വിഭ്രാന്തികൾ ഏതു വിധത്തിലാണെന്നു പറയാൻ കഴിയില്ല.

    മറുപടിഇല്ലാതാക്കൂ
  57. കഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
    അഭിനന്ദനങ്ങള്‍...............

    മറുപടിഇല്ലാതാക്കൂ
  58. ഇതി വൃത്തം നന്ന്. ക്രാഫ്റ്റ്‌ അല്പംകൂടി മെച്ചപ്പെടുത്തണമെന്നു തോന്നി.

    മറുപടിഇല്ലാതാക്കൂ
  59. കുഞ്ഞു മനസ്സില്‍ കയറി കഥ പറഞ്ഞ എഴുത്തുകാരാ രചനാ പാടവം അഭിനന്ദനീയം

    മറുപടിഇല്ലാതാക്കൂ
  60. ഈ പേടി പോലും വല്ലാതെ പേടിപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  61. നാളുകള്‍ക്ക് ശേഷം ഹൃദയസ്പര്‍ശിയായ മറ്റൊരു രചന.
    അനുമോദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  62. വായിച്ചപ്പോള്‍..എനിക്കും പേടിയാകുന്നു ......പണ്ടേ മരിച്ച വീടുകളില്‍ പോയാല്‍ തന്നെ മരിച്ച ആളെ നോക്കാന്‍ എനിക്ക് പേടിയാണ്

    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  63. എന്താണെഴുതേണ്ടതെന്നറിയില്ല..വായിച്ചു...പിടി കിട്ടാത്ത മനുഷ്യ മനസിനെ നന്നായി പറഞ്ഞു...മരണത്തേയും മരണവീടുകളേയും ഇന്നും പേടിയാണ്..ജീവിതത്തോടുള്ള അത്യാർത്തിയാണോ നഷ്ടപ്പെടലുകളുടെ വേദനയാണോ എന്നറിയില്ല്യാ..പുതിയ കഥയുമായി തിരിച്ചു വരവ് കിടിലമായി.. :)

    മറുപടിഇല്ലാതാക്കൂ
  64. ഏറെനാൾ കൂടി മാഷിന്റെ ഒരു കഥ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മനുഷ്യമനസും അതിലെ വികാരവിചാരങ്ങളും സങ്കീർണ്ണമാണ്. ഭയം അത്തരത്തിലൊരു സങ്കീർണ്ണതയാണ്. അതുനന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ശരിക്കും, ഹൃദയത്തെ സ്പർശിച്ചു...

    മറുപടിഇല്ലാതാക്കൂ
  65. നല്ല കഥ.
    കുട്ടിക്കാലത്ത് ഞാനും ഒരുപാട് വെപ്രാളപ്പെട്ടിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  66. കഥ നന്നായിരിക്കുന്നു എന്നുമാത്രം തല്‍ക്കാലം പറയട്ടെ.

    മറുപടിഇല്ലാതാക്കൂ
  67. ഈയിടെ അടുത്ത ഒരാളുടെ മരണവുമായി ബന്ധപെട്ട് എനിക്കും ഇത്തരം ചിന്തകള്‍ വന്നതാണ്‌.സൂക്ഷ്മത അതാണ് കൂടുതല്‍ ആകര്‍ഷിച്ചത് .

    മറുപടിഇല്ലാതാക്കൂ
  68. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  69. കുറെ നാളുകള്‍ക്കു ശേഷം വീണ്ടും നല്ല ഒരു കഥ ,
    അഭിനന്ദനങ്ങൾ റാംജി ഭായി

    മറുപടിഇല്ലാതാക്കൂ
  70. റാംജി, താങ്കളെ ശ്രദ്ദിക്കാന്‍ തുടങ്ങിയതിന്‌ ശേഷം ആദ്യമായാണ്‌ താങ്കളുടെ ഒരു കഥ വായിക്കുന്നത്‌, അതിലുപരി താങ്കളാണ്‌ എന്‌റെ ഫോളോവേഴ്സില്‍ ആദ്യമായി വന്നയാളും താങ്കളാണെന്നത്‌ താങ്കളെ എനിക്ക്‌ പ്രിയങ്കരനാക്കുന്നു... ആക്ഷേപ ഹാസ്യങ്ങള്‍ എഴുതുന്നവര്‍ മാത്രമല്ല അല്‍പം ക്ളാസിക്‌ ടച്ചുള്ള എഴുത്തുകാരും ബൂലോകത്തുണ്‌ടെന്ന് എനിക്ക്‌ മനസിലായി. താങ്കള്‍ ഈ വരികളിലൂടെ എന്താണ്‌ ഉദ്ദ്യേശിച്ചത്‌ അത്‌ വായനക്കാരിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്‌ട്‌, ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  71. നന്നായി. കുഞ്ഞു മനസിനെ തൊടാനുള്ള ശ്രമം വിജയിച്ചു.......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  72. കുഞ്ഞു മനസ്സിലെ പേടി നന്നായി വരച്ചിട്ടിരിക്കുന്നു രാംജി ഭായ്..

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  73. കുറച്ചു നാള്‍ കൂടിയാണ് റാംജിഭായിയുടെ ഒരു കഥ കിട്ടുന്നത്..അതീവ സുന്ദരമായ രചന..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  74. റാംജീഏട്ടാ....ഒത്തിരിപേര് അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ സത്യമാണ് ഈ കഥയിലൂടെ വെളിപ്പെടുത്തിയത്.നല്ല ഒഴുക്കമുള്ള കഥ..എല്ലാവിത ഭാവുകങ്ങളും.

    മറുപടിഇല്ലാതാക്കൂ
  75. കൊള്ളാം റാംജി..നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  76. പച്ചമാംസം കരിയുന്ന ഗന്ധം പേടിയായതിനാല്‍ മരണവീട്ടില്‍നിന്നും ദഹിപ്പിക്കാനെടുക്കും മുമ്പ് രക്ഷപ്പെടാറാണ് പതിവ്. നല്ല കഥ റാംജി ചേട്ടാ... മനോഹരമായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  77. മുകിൽ,
    പേടി ആയെന്നു മാത്രം അവനറിയാം. അതിന്റെ കാരണം കണ്ടുപിടിക്കാന്‍ ആയിട്ടില്ല. പക്ഷെ കാരണം നമുക്കറിയാം.
    എന്റെ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത് മുകില്‍ ആണെന്ന് തോന്നുന്നു.
    വളരെ നന്ദി മുകില്‍.

    Kalavallabhan,
    നന്ദി സുഹൃത്തെ.

    ബിഗു,
    നന്ദി ബിഗു.

    K@nn(())raan*കണ്ണൂരാന്‍!,
    മാറ്റങ്ങള്‍ സംഭവിക്കേണ്ട ചിലയിടങ്ങള്‍.
    നന്ദി കണ്ണൂരാന്‍.

    thalayambalath,
    നന്ദി സുഹൃത്തെ.

    Typist | എഴുത്തുകാരി,
    തീര്ച്ചയായും. അതിന്റെ കാരണങ്ങള്‍ അറിയാമെന്കിലും ഒന്നും കഴിയാത്ത അവസ്ഥ.
    നന്ദി ചേച്ചി.

    നാട്ടുവഴി,
    നന്ദി ആശ.

    khader patteppadam,
    ശ്രമിക്കാം മാഷെ.
    നന്ദി

    റശീദ് പുന്നശ്ശേരി,
    നന്ദി മാഷെ.

    നാമൂസ്,
    പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പേടി.
    നന്ദി നാമൂസ്.

    ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.co,
    നന്ദി ഇസ്മായില്‍.

    പഞ്ചാരകുട്ടന്‍ -malarvadiclub said...,
    പെടികൊണ്ടുണ്ടാകുന്ന പേടി.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  78. സീത*,
    മരണം നടന്ന വീടാനെന്കിലും ആ ഭയം വളരെ കുറച്ച് ദിവസം മാത്രമേ ഉണ്ടാകു. പക്ഷെ മൃതശരീരം മറവു ചെയ്യുന്ന വീടാകുമ്പോള്‍ ആ ഓര്മ്മ അല്പം നീണ്ടുനിക്കും.
    നന്ദി സീത.

    Prins//കൊച്ചനിയൻ,
    നന്ദി കൊച്ചനിയന്‍.

    jayanEvoor,
    വെപ്രാളം തന്നെ.
    നന്ദി സുഹൃത്തെ.

    kanakkoor,
    നന്ദി സുഹൃത്തെ.

    AFRICAN MALLU,
    നന്ദി മാഷെ.

    Renjith,
    നന്ദി രഞ്ജിത്.

    Mohiyudheen MP,
    വിശദമായ വായനക്ക്
    നന്ദി സുഹൃത്തെ.

    ഒരു യാത്രികന്‍,
    നന്ദി മാഷെ.

    Villagemaan/വില്ലേജ്മാന്‍,
    നന്ദി സുഹൃത്തെ.

    ഗിനി said,
    നന്ദി ഗിനി.

    SHANAVAS,
    ഓര്മ്മയുണ്ടോ ഈ മുഖം.
    നന്ദി ഇക്കാ.

    അതിരുകള്‍/പുളിക്കല്‍,
    നന്ദി സുഹൃത്തെ.

    Dipin Soman,
    നന്ദി മാഷെ..

    ഷബീര്‍ - തിരിച്ചിലാന്‍,
    നന്ദി ഷബീര്‍.

    മറുപടിഇല്ലാതാക്കൂ
  79. പേടി വല്ലാത്ത ഒരിതാണ്‌. അതിനു കാരണം എന്താണെന്നൊന്നും പിടികിട്ടില്ല.
    കഥ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  80. വിഭ്രമിപ്പിക്കുന്ന ചില മരണങ്ങളെക്കുറിച്ച് വേദനിപ്പിക്കുന്നൊരു കഥ.

    മറുപടിഇല്ലാതാക്കൂ
  81. ഹൃദയസ്പര്‍ശിയായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  82. ഒരു കാര്യം ഉറപ്പാണ് .നാട്ടില്‍ പോയപ്പോള്‍ ഏതോ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.
    ശവദാഹത്തില്‍ വന്ന മാറ്റങ്ങള്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ട് .പരിചയക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
    ആ കുട്ടിയുടെ മനസ് ,അതില്‍ ഉറഞ്ഞു കൂടിയ ഭയം..ഭീതിതമായ കാഴ്ചകള്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിതമായ വിഭ്രാന്തി ഇവയെല്ലാം വായനക്കാരുടെ മനസ്സിലും സന്നിവേശിപ്പിക്കാന്‍ രാംജിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  83. ഞങ്ങളുടെ നാട്ടിലും ഇതുപോലൊക്കെ തന്നെയാണ് ചെയ്യുന്നത്. ഇന്ന് വീടുകളിൽ മാവുമില്ലല്ലൊ കത്തിക്കാൻ.

    ചാണകത്തിൽ ഉമി കൂടി ചേർത്താണ് വർളി ഉണ്ടാക്കുന്നത്.
    ആ കുഞ്ഞു മനസ്സിന്റെ വിഭ്രാന്തി നന്നായി പറഞ്ഞിട്ടുണ്ട്. അത് പേടികൊണ്ടായിരിക്കില്ല. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന അപ്പൂപ്പനെ കത്തിച്ചു കളയാൻ പോകാണെന്നുള്ള തിരിച്ചറിവിൽ സഹിക്കാൻ പറ്റാതെ കാട്ടിക്കൂട്ടുന്നതാവാം.

    മരണത്തൊട്ടിൽ ഇതു വരേക്കും ഞാൻ കണ്ടിട്ടില്ല.
    എല്ലാ മരണങ്ങളും വേദനയാണെങ്കിലും ദഹനപ്രക്രിയ ഏറ്റവും നല്ല സംസ്കരണരീതി ആണെങ്കിലും കണ്ടു നിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് എനിക്ക്.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  84. ഒരുപാട് അനുഭവിച്ചിട്ടുള്ളതാ ഈ പേടി.. ഒരുപാടിഷ്ടായി..

    മറുപടിഇല്ലാതാക്കൂ
  85. ഞാന്‍ കുട്ടിയായിരിക്കുമ്പോ അടുത്ത വീട്ടില്‍ ഒരാള്‍ തൂങ്ങിമരിച്ചു . പോവരുതെന്നു അമ്മ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഞാന്‍ ഒളിച്ചുപോയിക്കണ്ടു. പിന്നെ എത്രയോ കാലം ഇരുട്ടിനെ പേടിച്ചു കഴിഞ്ഞു .



    ഈ കഥ വായിച്ചപ്പോ വീണ്ടും അതൊക്കെ ഓര്‍മയില്‍ വന്നു

    മറുപടിഇല്ലാതാക്കൂ
  86. നന്നായി വരച്ചു വെച്ചിരിക്കുന്നു ....
    മരിച്ച വീട് പണ്ട് എനിക്കും പേടിയായിരുന്നു .പക്ഷെ ഇന്ന് എന്റെ മരണത്തെ ഒരു നിമിഷം എങ്കിലും ഓര്‍ക്കാന്‍ വേണ്ടി മരിച്ച വീടുകളില്‍ പോവാറുണ്ട് ..

    നമ്മള്‍ എന്നും കാണുന്നതില്‍ നിന്ന് കഥകള്‍ മെനെഞ്ഞു എടുത്തിരിക്കുന്നു ,,,റാംജി സര്‍

    മറുപടിഇല്ലാതാക്കൂ
  87. ചെറുപ്പത്തില്‍ ഒരുവിധം എല്ലാവര്‍ക്കും ഈ പേടി തോന്നിയിരിക്കും. പക്ഷെ അത് ഒരു വിഭ്രാന്തിയോളം എത്തുന്നത്‌ റാംജി വളരെ നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  88. Fousia R,
    നന്ദി ഫൌസിയാ.

    കുമാരന്‍ | kumaran,
    നന്ദി സുഹൃത്തെ.

    എ ജെ,
    നന്ദി മാഷെ.

    രമേശ്‌ അരൂര്‍,
    ചില കാഴ്ചകള്‍ മനസ്സില്‍ നിന്ന് മായില്ല, അതിന് എന്തെങ്കിലും പരിഹാരം നിര്ദേശിക്കാനൊ ചെയ്യാനൊ കഴിയാത്ത ഒരു തരം അവസ്ഥയില്‍.
    നന്ദി മാഷെ.

    വീ കെ,
    ഇപ്പോള്‍ തൊട്ടിലാണ് താരം. പണിയും എളുപ്പം.
    നന്ദി വീ കെ.

    സ്വന്തം സുഹൃത്ത്,
    നന്ദി സുഹൃത്തെ.

    Lipi Ranju,
    നന്ദി ലിപി.

    ഒരു വിളിപ്പാടകലെ,
    പെട്ടെന്നൊന്നും മാറാത്ത ഓര്മ്മ കളാണ് അത്.
    നന്ദി സുഹൃത്തെ.

    MyDreams,
    പേടി തന്നെ അല്ലെ.
    നന്ദി സുഹൃത്തെ.

    ദിവാരേട്ടN,
    നന്ദി ദിവാരേട്ടാ.

    മറുപടിഇല്ലാതാക്കൂ
  89. നല്ല സബ്ജക്റ്റ്.. കുറച്ച് കൂടുതൽ ഒതുക്കത്തിൽ പറഞ്ഞു തീർത്തതു പോലെ...(ഉദാ:-തുടക്കത്തിലെ അനൂപിന്റെ പേടിയെപറ്റി പറഞ്ഞ ഭാഗം)

    മറുപടിഇല്ലാതാക്കൂ
  90. റാംജി,
    കഥ വായിച്ചു.
    നമ്മളിൽ പലരുടെയും ജീവിതത്തിലുണ്ടായിട്ടുള്ള അനുഭവം.
    വായനകാരിൽ ഭയത്തിന്റെ, വിഭ്രന്തിയുടെ തണുപ്പ് കയറ്റിവിടുന്നു ഈ ചെറിയ കഥ.

    മറുപടിഇല്ലാതാക്കൂ
  91. പണ്ടൊക്കെ മരനാനന്തര ചടങ്ങുകളിൽ പോലും മരിച്ച ആളോടുള്ള സ്നേഹം പ്രകടമായിരുന്നു. ഇന്നതു വെറും ചടങ്ങായി മാറി. അത് ഒരു കൗമാരക്കാരനിൽ ഉളവാക്കുന്ന വിഭ്രാന്തി നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  92. മനസ്സിനെ വല്ലാതെ അലട്ടിയേക്കാവുന്ന ഒന്നു തന്നെ പേടി .

    മറുപടിഇല്ലാതാക്കൂ
  93. കുട്ടികാലത്ത് ഇങനെ ഉള്ള പല പേടിപിക്കുന കഥകളും എന്‍റെ ജീവിതത്തില്‍ ഇപ്പോളും അലട്ടാറുണ്ട് ......ഇത് വായിച്ചപ്പോള്‍ എന്‍റെ പേടി കുറച്ചു കുടിയോ എന്ന് ഒരു സംശയം ....? എന്തായാലും കഥ എന്നെ ഒന്ന് പെടിപിച്ചു ..):

    മറുപടിഇല്ലാതാക്കൂ
  94. മരണ ഭീതിയുടെ ശക്തമായ ആവിഷ്ക്കാരം

    മറുപടിഇല്ലാതാക്കൂ
  95. കാലം മനസ്സില്‍ പലപ്പോഴായി കോറിയിടുന്ന വിഭ്രാന്തികളെ സ്വത സിദ്ധമായ ശൈലിയില്‍ റാംജി നന്നായി ആവിഷ്കരിച്ചിരിക്കുന്നു .ഒപ്പം ശവദാഹത്തില്‍ പോലും കാലം വരുത്തിയ മാറ്റങ്ങളെയും .നാട്യങ്ങളില്ലാത്ത നാടന്‍ കഥാ കഥന രീതി . ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  96. ബാല്യത്തില്‍ മനസ്സില്‍ പറ്റിചേര്‍ന്ന
    പേടിക്കഥകളും ഭയംജനിപ്പിക്കുന്ന
    കാഴ്ചകളും കാലാകാലം നീണ്ടുനില്ക്കും.ഓര്‍മ്മകളും, അതിനനുസരണമായ പെരുമാറ്റവൈചിത്ര്യങ്ങളും.
    അത്തരമൊരു അവസ്ഥയെ വളരെ
    ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു
    ഈ കഥയില്‍.ശൈലിയും മികവുറ്റതാണ്.
    ഒരു സംശയം:"ഒരുകൊല്ലം മുമ്പ് പതിനൊന്നില്‍ പഠിക്കുമ്പോഴാണ് അപ്പൂപ്പന്‍ മരിക്കുന്നത്" എന്ന് കഥയില്‍
    കണ്ടു.അതാണൊ?
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  97. വായിക്കാന്‍ വൈകിയത് നഷമല്ല.
    വായിക്കതിരുന്നെന്കില്‍ തീരാനഷ്ടമായേനെ.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  98. വിഭ്രാന്തി നിറഞ്ഞ മനസ്സിന്‍റെ നേര്‍ച്ചിത്രം... കഥ വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  99. നികു കേച്ചേരി,
    നീളം കുറക്കണം എന്ന ചിന്ത എഴുതുമ്പോള്‍ ഇപ്പോഴും മുന്നിട്ടു നില്ക്കാറുണ്ട്.
    നന്ദി നികു.

    ആര്ദ്ര ആസാദ് / Ardra Azad,
    കുറെ ആയല്ലോ ഈ വഴിക്കൊന്നും കാണാറില്ലല്ലോ.
    നന്ദി ആസാദ്‌.

    സേതുലക്ഷ്മി,
    മരിക്കുന്നതിന് മുന്പും അതിനുശേഷവും
    നന്ദി ടീച്ചര്‍.

    ജീവി കരിവെള്ളൂര്‍,
    നന്ദി ജീവി.

    Jinto Perumpadavom,
    ഇപ്പോഴും അത് നമ്മുടെ മനസ്സില്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ കാര്യം പറയാനുണ്ടോ.
    നന്ദി ജിന്റോ.

    bhanu kalarickal,
    നന്ദി ഭാനു.

    Abdulkader kodungallur,
    കാണാറില്ലല്ലോ. എവിടെയാണ്?
    നന്ദി മാഷെ.

    c.v.thankappan,chullikattil.blogspot.com said...,
    ഒരു കൊല്ലം മുന്പ്u‌ പതിനൊന്നില്‍ (+1)പഠിക്കുമ്പോള്‍ അപ്പൂപ്പന്‍ മരിച്ചു എന്ന് തന്നെ. ഇപ്പോള്‍ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചു. അപ്പോള്‍ അനൂപ്‌ +2 വിനു പഠിക്കുന്നു. അനൂപ്‌ എന്ന കുട്ടിയുടെ പ്രായം പറഞ്ഞതാണ്. അവിടെ എന്തെങ്കിലും കുഴപ്പം തോന്നിയോ മാഷെ.
    വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.

    പൊട്ടന്‍
    നന്ദി പൊട്ടന്‍.

    ഇലഞ്ഞിപൂക്കള്‍,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  100. അല്ല മാഷേ...ഭയപ്പെടുന്നത് കുറ്റമാണോ..? ആണന്നാണ് എന്റെ മതം . കഥ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  101. എല്ലാവരുടേയും കുട്ടിക്കാലത്ത് ഇങ്ങനെയൊക്കെ തന്നെ അല്ലേ? നോക്കണ്ടാന്നു വിചാരിച്ചാലും നോക്കിപ്പോവുന്ന ഇരുട്ടും.. എല്ലാം യഥാതഥമായി വിവരിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  102. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  103. മനസ്സിനെ സ്പര്‍ശിക്കും വിധം എഴുതാനുള്ള താങ്കളുടെ കഴിവിനെ അസൂയയോടെ ആശംസിക്കുന്നു..താങ്കളുടെ ഓരോ കഥ വായിക്കുമ്പഴും ഓരോ ആശയങ്ങളിങ്ങനെ മനസ്സില്‍ തങ്ങി നില്‍ക്കും...
    നല്ല കഥ..വേഗം കഴിഞ്ഞു പോയത് പോലെ ഒരു തോന്നലേ ഉണ്ടായുള്ളു.....good and nice..

    മറുപടിഇല്ലാതാക്കൂ
  104. റാംജീ .. വല്ലാത്തൊരു തലം നല്‍കിയ കഥ ..
    എന്റേ പഴയ കാലത്തേക്ക് കൂട്ടീ ഈ വരികള്‍ ..
    ഒരു ഭയം വന്നു വീണൂ ഈ ശീതകാറ്റിലൂടേ ..
    പറയാതേ ചിലതിവിടേ റാംജീ പങ്കു വയ്ക്കുന്നുണ്ട് ..
    മരണത്തിന്റേ നനുത്ത ഇരുള്‍ വന്നു വീഴുന്നുണ്ട്
    അനൂപിന്റേ ചിന്തകള്‍ എന്റേയും ആയിരുന്നു എന്നോര്‍കുമ്പൊള്‍.. എത്ര പ്രീയമെറിയവരും അന്നു വേര്‍പെടുമ്പൊഴും പൊഴിഞ്ഞു പൊകുമ്പൊഴും വേവിനേക്കാളേറേ ഭയമായിരുന്നുവോ ..?
    മരണത്തിന്റേ കര്‍മ്മങ്ങള്‍ അടുക്കോടേ വരികളില്‍ നിറയുമ്പൊള്‍ ഒരു ഉള്‍ഭയം വന്നു വീഴുന്നുണ്ട് മനസ്സിലെവിടെയോ അനിവാര്യ ചിലത് .. തള്ളികളയാനാവാത്തത് ..
    മണികുട്ടന്‍ അനൂപിനേക്കാള്‍ സ്നേഹിച്ചത് കൊണ്ടാവാം ..അവന് കൂടുതല്‍ വേദനിക്കുക .. അല്ലേ .. ?
    സത്യം .. മനസ്സിന്റേ സഞ്ചാരങ്ങള്‍ ..
    ഇഷ്ടമായീ ഈ എഴുത്തിന്റേ പാതകള്‍ ....

    മറുപടിഇല്ലാതാക്കൂ
  105. അങ്ങനെ രാംജി വീണ്ടും..

    കഥ നേരത്തെ വായിച്ചു..ചില തിരക്കുകള്‍

    കാരണം കമന്റ്‌ ഇടാന്‍ സാധിച്ചില്ല...

    ഇനിയിപ്പോ കൂടുതല്‍ എഴുതുന്നില്ല...
    വായിച്ചു കുറെ നേരം ചിന്തിച്ചു ഇരുന്നു..

    അന്നും ഇപ്പൊ രണ്ടാമതും...

    പേടിക്കും മരണത്തിനും, വലുപ്പ ചെറുപ്പങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍..അഭിനന്ദനങ്ങള്‍ രാംജി...

    മറുപടിഇല്ലാതാക്കൂ
  106. മനസിന്റെ പ്രത്യേക അവസ്ഥ വരച്ചു കട്ടി. പുതിയ ആശയം.

    മറുപടിഇല്ലാതാക്കൂ
  107. തികച്ചും വ്യത്യസ്തമായ ഒരു പ്രമേയം തിരഞ്ഞെടുത്തു എന്നതാണ് ഈ കഥയുടെ പ്രത്യേകത. മനുഷ്യ മനസ്സിന്റെ, പ്രത്യേകിച്ചും കൌമാര മനസ്സിന്റെ വിഭ്രാമകഭാവത്തെ നന്നായി അവതരിപ്പിക്കുകയും ചെയ്തു.

    മറുപടിഇല്ലാതാക്കൂ
  108. താന്തോന്നി/Thanthonni,
    നന്ദി സുഹൃത്തെ.

    പാവപ്പെട്ടവന്‍,
    കുറെ ആയല്ലോ കണ്ടിട്ട്?
    എവിടെ കറങ്ങി നടക്കുന്നു?
    വായനക്ക് നന്ദി.

    ഗീത,
    കുട്ടിക്കാലം കഴിഞ്ഞാലും ചില കാണലുകള്‍ മനസ്സിലങ്ങിനെ മായാതെ കിടക്കും.
    നന്ദി ടീച്ചര്‍.

    (പേര് പിന്നെ പറയാം),
    തിരക്ക്‌ പിടിച്ച ജീവിതത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലെങ്കില്‍ എങ്ങും എത്താന്‍ ആര്ക്കും കഴിയില്ല.
    നന്ദി സുഹൃത്തെ.

    abdul wahab.,
    നന്ദി വഹാബ്.

    വഴിപോക്കന്‍ | YK,
    നന്ദി സുഹൃത്തെ.

    അനശ്വര,
    നീളം കൂടിയ വായന കമ്പ്യൂട്ടറില്‍ എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നാറുണ്ട്. അപ്പോള്‍ ഞാന്‍ തന്നെ നീട്ടിവലിക്കണ്ട എന്ന് കരുതിയാണ്.
    നന്ദി സുഹൃത്തെ.

    റിനി ശബരി,
    ഇത്തരം കാണലുകള്‍ സമ്മാനിക്കുന്ന ഭയം മനസ്സില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. പേടിയില്ലെന്ന് പ്രായം കൂടിയവര്‍ പറയുമ്പോഴും അവരുടെ മനസ്സിലും ഒരു ഉള്ഭയം കുടിയിരിപ്പുന്ടെന്നാണ് എന്റെ തോന്നല്‍.
    വിശദമായ അഭിപ്രായത്തിന് നന്ദി റിനി.

    ente lokam,
    തിരക്കിലാണെന്ന് തോന്നുന്നു.
    നന്ദി വിന്സെ്ന്റ്.

    MINI.M.B,
    ആ അവസ്ഥക്ക് കാരണമാകുന്ന കാര്യങ്ങള്‍.
    നന്ദി മിനി.

    അനില്കുമാര്‍ . സി. പി. ,
    കൌമാര മനസ്സിന്റെ വിഭ്രമത്തെക്കാള്‍ കൌമാര മനസ്സിന്റെ പ്രതിഷേധം എന്ന് പറയാനാണ് എനിക്ക് താല്പര്യം.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  109. കുട്ടിക്കാലത്ത്‌ ഞാനും ഇതുപോലെ ഭയപ്പാടോടെ നിന്നിട്ടുണ്ട്. ഏറ്റവും വലിയ ഭയം മരണഭയം തന്നെയാണ്. കഥ നന്നായി അവതരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  110. വളരെ താമസിച്ചാണ് വായിക്കുന്നത്
    മുഴുവനും വായിച്ചു നന്നായിരിക്കുന്നു
    ഇനിയും പ്രതീക്ഷിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  111. വളരെ താമസിച്ചാണ് വായിക്കുന്നത്
    വളരെ നന്നായി!!!!

    മറുപടിഇല്ലാതാക്കൂ
  112. മനസ്സ് ഒരു വല്ലാത്ത സാധനമാണ്. മാര്‍ക്കടനെ പോലെ അതിങ്ങനെ ചാടി ചാടി നടക്കും. എവിടെങ്കിലും ഒന്ന് പിടിവിട്ടാല്‍...ശൂ..
    കഥ അസ്സല്‍.

    മറുപടിഇല്ലാതാക്കൂ
  113. മരണ വീട്ടില്‍ പോകുക എന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പേടി തന്നെ. മരിച്ചു കിടക്കുന്നവരുടെ മുഖവും ആ വീട്ടിലെ പേടിപ്പെടുത്തുന്നാ മൂകതയും കാലം മായ്ച്ചാലും മനസ്സുകളില്‍ നിന്നും മാഞ്ഞു പോവില്ല, പ്രത്യേകിച്ചും ഇളം മനസ്സില്‍ നിന്ന്.

    രാംജി, കഥ നന്നായി പറഞ്ഞു, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  114. കഥയ്ക്കുപിന്നിൽ ഒരുപാടു പറയുന്നുണ്ടല്ലോ റാംജീ.....

    മറുപടിഇല്ലാതാക്കൂ
  115. വീണ്ടും നല്ലൊരു കഥ വളരെ വൈകാരികമായി പറഞ്ഞിരിക്കുന്നു ,
    മരണത്തെ എനിക്കെന്തോ തീരെ പേടിയില്ല , ഇപ്പോഴും നിഴലായി കൂടെ ഉള്ളതാണല്ലോ !
    എന്നെങ്കിലും ഒരു ദിവസം സംഭവിച്ചല്ലേ മതിയാവൂ എന്ന ചിന്തയില്‍ നിന്നാവാം..
    മരിക്കുമ്പോ മരിക്കണം അത്രതന്നെ ..പേടിയെന്ന വികാരം ഇല്ല എന്നല്ല ഉദ്ദേശിച്ചത് കേട്ടോ /
    ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  116. കഥയും കമന്റുകളും വായിച്ചു. ഇനി എനിക്കൊന്നും പറയാനില്ല. കഥ മനസില്‍ നില്‍ക്കും

    മറുപടിഇല്ലാതാക്കൂ
  117. കുട്ടികളുടെ മനസ്സ്ന്‍കാണാന്‍ നമ്മള്‍ എപ്പോഴും ശ്രമിക്കുന്നില്ല. ഒരു ശകാരത്തിലോ വിലക്കിലോ എല്ലാം നമ്മള്‍ നിയന്ത്രിക്കുന്നു.ചിലപ്പോള്‍ അതിന്‍റെ പരിണിതഭലം പ്രവചനാതീതമാകുന്നു. കഥ യാഥാര്‍ത്ഥ്യത്തോട് ഒരുപാടു ഒട്ടിനില്‍ക്കുന്നു. നന്ദി
    റാംജി.

    മറുപടിഇല്ലാതാക്കൂ
  118. പ്രിയപ്പെട്ട റാംജീ ..ജി..... ശരിക്കും കണ്മുന്നില്‍ കാണുകയായിരുന്നു .........കഥ വേദനിപ്പിച്ചുവെങ്കിലും .അതി മനോഹരമായിരുന്നു വരികള്‍ .....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  119. മനസ്സ് പിടി വിട്ടു പോകും ചില സമയങ്ങളില്‍ .
    ഇത് "മനസ്സറിഞ്ഞ" കഥ

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....