15-02-2012
സുലൈമാനെ മീഞ്ചൂരടിക്കണ്. മീങ്കച്ചോടക്കാരനെ പിന്നെ അത്തറ് മണക്കൊ.
കക്ക പറക്കിയും ഞണ്ടിനെ പിടിച്ചും ചെറുപ്പകാലം. കടൽക്കാറ്റേറ്റ് കറുത്ത ശരീരം. വഞ്ചിയും വലയും അറിഞ്ഞ മുക്കുവജീവിതം നല്ല പരിചയം. പഠിക്കുന്നതിനേക്കാൾ ചൂണ്ടയിടാനായിരുന്നു ഇഷ്ടം. ഉപ്പയും ഉമ്മയും എതിർത്തില്ല. കടൽക്കരയിലെ ജീവിതം ഇങ്ങിനെയെന്ന വിശ്വാസം. സ്ലെയിറ്റ് തല്ലിപ്പൊട്ടിച്ച് മൂന്നാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. കടലിന്റെ ചൂടും ചൂരും ആവാഹിച്ചെടുത്തു. ഉപ്പുവെള്ളത്തിൽ കുത്തിമറിഞ്ഞു.
കടൽത്തിര കഴുകിയ കലർപ്പില്ലാത്ത മണൽ ചുട്ടുപഴുത്ത് കിടക്കുന്നു. അകലെ കടൽ വെള്ളത്തിനു മുകളിൽ വര പോലെ വഞ്ചികൾ കാണാറായി. ഉയരുകയും താഴുകയും ചെയ്യുന്നു. മീനും കൊണ്ടുള്ള വരവാണ്. ആഹ്ലാദവും കൂവലുമായി വഞ്ചികൾ കരക്കെത്തി.
കൂരകളിൽ നിന്ന് പെണ്ണുങ്ങൾ പുറത്ത് ചാടി. കാക്കക്കൂട്ടം പോലെ വഞ്ചികൾക്ക് ചുറ്റും കൂടി. നിശ്ശബ്ദമായിരുന്ന കടൽത്തീരം പെട്ടെന്ന് തിരക്ക് പിടിച്ചു. ആകെ കലപില ബഹളം. ഉറക്കെയാണ് വർത്താനങ്ങൾ. അല്ലെങ്കിൽ കടൽത്തിരയുടെ ശബ്ദത്തിൽ മുങ്ങിപ്പോകും. സൈക്കിളുകളും പെട്ടിവണ്ടികളും ഓട്ടൊറിക്ഷകളും അങ്ങിങ്ങായി പരന്നു കിടന്നു. അപൂർവ്വം ബൈക്കുകളും കാറുകളും. വട്ടകകളും കുട്ടകളും വഞ്ചിക്കു ചുറ്റും. ചില പെണ്ണുങ്ങൾ വട്ടക കയ്യിൽ തന്നെ പിടിച്ചിരിക്കുന്നു. താഴെ വെച്ചാൽ മാറിപ്പോയാലോ.
വഞ്ചികളിൽ നിറയെ ചാളയും അയിലയുമാണ്. ചിലതിൽ കുറച്ച് ചെമ്മീനുണ്ട്. ചിലതിൽ പലവകയാണ്. വലിയ മീനുകളൊന്നും ഇല്ല. മുകളിൽ കാക്കകളും കിളികളും വട്ടം പറക്കുന്നു.
സുലൈമാൻ കുട്ടിയല്ലെ. അതുകൊണ്ട് അവന്റെ ഊഴം അവസാനമാണ്. എന്നും കാണുന്നതാണവൻ. എന്നാലും ആകാംക്ഷയ്ക്ക് കുറവൊന്നും ഇല്ല. അറിയാതെ തിക്കിത്തിരക്കി കയറിപ്പോകും. ആരെങ്കിലും തലയ്ക്ക് കിണുക്കുമ്പോൾ പിൻവലിയും.
കാക്കകളും കിളികളും ഇപ്പോൾ താഴ്‌ന്ന് പറക്കുന്നു. ചില കാക്കകൾ വഞ്ചികളിൽ തൊട്ട് പറക്കുന്നു.
കാല് കൊണ്ട് തട്ടി വട്ടക വഞ്ചിക്കരുകിലേക്ക് നീക്കി വെച്ചു. ഒരു പാവം കണക്കെ നിന്നു. കുറച്ച് അടിയും പൊടിയും വാരിയിട്ട് കൊടുത്തു. അൽപം അല്ലേ..അതിന് പൈസ കൊടുക്കണ്ട. തലയിലെടുത്തു വെച്ച് വെട്ടോഴിയിലേക്ക് കേറി. രണ്ട് മണിക്കൂർ ഓടിനടന്ന് വട്ടക കാലിയാക്കി. അന്നത്തെ വരുമാനം പതിനേഴ് ഉറുപ്പിക. ഉമ്മാനെ ഏൽപിച്ചു.
വലുതായിക്കൊണ്ടിരുന്നപ്പോൾ കച്ചോടത്തിൽ അൽപാൽപ്പം പുരോഗതി വന്നു. പൈസ കൊടുത്ത് മീൻ വാങ്ങി. സൈക്കിൾ വാങ്ങിച്ചു. പന്ത്രണ്ട് കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക് സൈക്കിൾ ചവിട്ടി.
ഗ്രാമം സുലൈമാനെ കാത്തിരിയ്ക്കാൻ തുടങ്ങി. വഴിയിലിറങ്ങി നിന്ന് പെണ്ണുങ്ങൾ മീൻ വാങ്ങി. സ്ഥിരം വാങ്ങുന്നവരെ കണ്ടില്ലെങ്കിൽ വിളിച്ച് കൊടുത്തു. മിതമായ ലാഭം മാത്രം എടുത്തു. ഗ്രാമത്തിലേക്കുള്ള സുലൈമാന്റെ മീൻ തികയാതായി.
ഗ്രാമത്തിന്റെ നടുക്ക് ഒരു ചെറിയ കവലയാണ്. രണ്ടുമൂന്ന് പീടികകൾ. തലമുടി വെട്ടുന്ന ഒരു കട. സുബ്രേട്ടന്റെ ചായപ്പീടിക. അന്തോണ്യാപ്ലേടെ പലചരക്ക് പീടിക. പിന്നെ പഴയ ഒരു ക്ലബ്ബ്, നടുക്ക്. പുറമ്പോക്കിലാണ് ക്ലബ്ബ്. അതിന് മുന്നിൽ ഇച്ചിരി സ്ഥലം കൂടി ബാക്കിണ്ട്.
അവിടെ സുലൈമാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. മീനതിൽ കൂട്ടിയിട്ടു. ഇരുന്നായി വിൽപന. ഒന്നുരണ്ടു ദിവസം കച്ചോടം അൽപം കുറഞ്ഞു. പിന്നെ കൂടി. എല്ലാരും അവിടെ വന്ന് മീൻ വാങ്ങാൻ തുടങ്ങി. വാടക കൊടുക്കുന്ന പെട്ടിവണ്ടിയിലായി പിന്നെ മീന്റെ വരവ്.
കുറെ ദിവസം കഴിഞ്ഞു. ചിലർക്കൊക്കെ മുറുമുറുപ്പ്. മീനിലെ ഐസുരുകി വെള്ളം താഴെ പോകുന്നതാണ് കാര്യം. താഴെ പോകാതെ പാത്രത്തിൽ കോരിയെടുത്ത് അകലെ കളയാറുണ്ട് സുലൈമാൻ. എന്നാലും താഴെ വീഴും. മുഖത്ത് നോക്കി ആരും പറഞ്ഞില്ല. കാരണം എല്ലാവർക്കും സുലൈമാനെ ഇഷ്ടമാണ്.
അല്പം തെക്ക് മാറിയാണ് ഗൽഫുകാരന്റെ പുതിയ കടമുറികൾ. പുതിയ എന്നു പറഞ്ഞാൽ രണ്ടു കൊല്ലം കഴിഞ്ഞവയാണ്. നാലഞ്ച് മുറികൾ കാണും. ആരും വാടകക്ക് എടുത്തിട്ടില്ല. ഈ കുഗ്രാമത്തിൽ എന്ത് കച്ചോടം നടത്താനാണ്? തെക്കേ അറ്റത്തേത് ചെറിയ മുറിയാണ്. ആദ്യം അവിടെ സ്റ്റുഡിയോ തുടങ്ങി. വൈകാതെ അത് പൂട്ടി. പിന്നെ ലേഡീസ് ബ്യൂട്ടി പാർലർ തുടങ്ങി. അതും അടച്ചു. അതുകഴിഞ്ഞ് മൊബൈൽ റിപ്പയറിംഗ്. അതും കൂടി പൂട്ടിയപ്പോൾ സുലൈമാൻ കട നോട്ടം വെച്ചു.
ഇപ്പോൾ മീങ്കച്ചോടം ആ മുറിയിലായി. അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയ വലിയൊരു തട്ട്. കടയുടെ മുന്നിൽ നാലു കാലിൽ ഉറപ്പിച്ചിരിക്കുന്നു. അത് നിറയെ മീൻ. മുകളിലെ ഷീറ്റിൽ നിന്ന് താഴേക്ക് ഒരു ട്യൂബ്. അഴുക്ക് വെള്ളം ട്യൂബിലൂടെ താഴെ ബക്കറ്റിൽ നിറയും. നിറയുമ്പോൾ അതെടുത്ത് ദൂരെ കളയും.
സുലൈമാൻ പുതിയ പെട്ടിവണ്ടി വാങ്ങി. വണ്ടി ഓടിക്കാനും സഹായത്തിനുമായി ഒരാളെ വെച്ചു. അഞ്ചാറു സ്ഥലത്ത് മീനെത്തിച്ചു കൊടുക്കുന്ന വാടക വേറെ കിട്ടും. ആറ് പ്ലാസ്റ്റിക്ക് പെട്ടി നിറയെ മീനാണ് ഗ്രാമത്തിലേക്കിപ്പോൾ ആവശ്യം. മുന്തിയ തരം മീനുകളും ഇപ്പോൾ സുലൈമാന്റെ ഷീറ്റിനു മുകളിൽ കാണാം. പുറമെ നിന്നും ആളെത്തുന്നുണ്ട് മീൻ വാങ്ങാൻ. നല്ല തിരക്കാണ്. ധാരാളം മീനും.
ഒരിക്കൽ ഒരു 'കടല്‍ബ്രാലി'നെ വിറ്റു. മൂന്നര കിലോയോളം തൂക്കം വരും. ബൈക്കിൽ വന്ന ഒരു മദ്ധ്യവയസ്ക്കൻ വില പറയാതെ തന്നെ എടുത്ത് സഞ്ചിയിലാക്കി. സുലൈമാൻ കൂടുതൽ വാങ്ങില്ല എന്ന് എല്ലാവർക്കും അറിയാം. അയാൾ ആയിരത്തിന്റെ ഒരു നോട്ട് കൊടുത്തു. സുലൈമാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. നൂറുംങ്കൂടി...പൊക്കറ്റിൽ കയ്യിട്ട് നൂറും കൂടി എടുത്ത് കൊടുത്തു. ബൈക്ക് തിരിച്ച് അയാൾ പോയി. സലിയുടെ കണ്ണ് തള്ളി.
സലി ആരെന്നു പറഞ്ഞില്ലല്ലോ അല്ലെ. ബീരാനിക്കാടെ മോനാണ് സലി. ബീകോം ജയിച്ചതാണ്. ബീരാനിക്കക്ക് കല്ല് വെട്ടലാണ് പണി. ഒറ്റ മോനാ. കഷ്ടപ്പെട്ട് നല്ലോണം പഠിപ്പിച്ചു. പഠിപ്പിനൊത്ത പണി കിട്ടിയില്ല. ചുമ്മാ തെക്കുവടക്ക് നടക്കും. ജോലിയ്ക്ക് കാത്തിരിക്യാ.
സലിക്ക് മീങ്കച്ചോടം കണ്ടിരിക്കണം. അത്രേയുള്ളു. ഈയിടെ എപ്പോഴും സുലൈമാന്റെ അരികെ സലിയെ കാണാം. സംശയങ്ങളും ചോദിക്കും സുലൈമാനോട്. സുലൈമാനിക്കാ ഈ മീന്റെ പേരെന്താ...ആ മീൻ നന്നാക്കുമ്പൊ തൊലി പൊളിക്കണൊ...ഈ മീനിനാണൊ രുചി കൂടുതൽ...അങ്ങിനെ...
ഒരു മീന് ആയിരത്തിയൊരുന്നൂറ് രൂപ!
അന്നുമുതലാണ് സലി സ്വപ്നം കാണാൻ തുടങ്ങിയത്. രാത്രിയിൽ ഉറക്കം കുറഞ്ഞു. ചിന്തകൾ തന്നെ. ജോലി കിട്ടിയാൽ തന്നെ ഇത്രേം പൈസ എവിടന്ന് കിട്ടാനാ? സുലൈമാനിക്ക ആറ് പെട്ടി മീൻ വിക്കും. കുറഞ്ഞത്ത് ഇരുപത്തിഅയ്യായിരം രൂപ. ഒരു ദിവസം! അതും ഈ ഗ്രാമത്തിൽ നിന്ന്. തിരിഞ്ഞും മറിഞ്ഞും കിടന്നു. എവിടെ....ഉറങ്ങാൻ പറ്റുന്നില്ല. കണ്മുന്നിൽ ഒരു മീനും ആയിരത്തൊരുന്നൂറ് രൂപയും.
പത്ത് പൈസക്ക് വകയില്ല. ബീരാനിക്ക കല്ലുവെട്ട് മടയിൽ പോയാലേ ഇപ്പോഴും കഞ്ഞി വെക്കാനാവു. പാവത്തിന് വയ്യാതായി. എന്നാലും മുടങ്ങാതെ പോകും. ബീകോം വല്യ് പഠിപ്പാണെന്നാണ് ബീരാനിക്കാടെ വിചാരം.
ഇനി എപ്പഴാണാവൊ ഉറക്കം വരുന്നത്.... മീങ്കച്ചോടം തന്നെ തുടങ്ങിയാലോ..ഏയ്..അത് വേണ്ട. ഇത്രേം പഠിച്ചിട്ട് അതിനൊത്ത ജോലിയെങ്കിലും വേണ്ടെ? ആളോള് കളിയാക്കില്ലെ. മീനെടുത്ത് കൊടുക്കുമ്പൊ ഒരു ജാളൃത തോന്നും. അതിനൊരാളെ വെക്കണം. എന്നിട്ട് മേൽനോട്ടം മാത്രം നോക്കി നിന്നാപ്പോരെ. എന്നാലും ഒരകൽച്ച. അങ്ങിനെ നോക്കിയാ കാശുണ്ടാക്കാൻ പറ്റ്വോ?
നല്ല മീൻ കൊണ്ടരാം. കാശ് കൊറച്ച് വിക്കാം. അപ്പോൾ സുലൈമാനിക്കയെക്കാൾ നല്ല കച്ചോടം കിട്ടും. കൊറച്ച് നാളോണ്ട് നല്ല കാശും ഇണ്ടാക്കാം. ഒന്നുരണ്ട് ദിവസം പരിചയം ഉള്ള ആളെ കൊണ്ടോകാം മീൻ വാങ്ങാൻ. പിന്നെ തനിച്ചാകാം. പതിയെ വണ്ടി വാങ്ങിയാൽ പിന്നെ പ്രശ്നമില്ല. മീൻ എടുത്ത് കൊടുക്കാൻ ഒരാളെ വെക്കാതെ തരമില്ല. ഗള്‍ഫുകാരന്റെ അടച്ചിട്ട ഒരു മുറി തരപ്പെടുത്തണം. ചുളു വാടക കൊടുത്താൽ മതി. അടിപൊളി ഡെക്കറേഷൻ നടത്തണം. ഗ്ലാസ്സൊക്കെ പതിപ്പിച്ച് നല്ല സ്റ്റൈലിൽ. ഒന്നൊ രണ്ടൊ ലക്ഷം ലോണെടുക്കാം. മാസാമാസം അടച്ചാൽ മതി. കച്ചോടം തുടങ്ങിയാൽ ദിവസോം അടക്കാം. അത് വലിയ പ്രശ്നമല്ല.
ലാഭവും വളർച്ചയും മാത്രം ചിന്തകളിൽ തെളിഞ്ഞ് നിന്നു. ബാക്കിയെല്ലാം ഒത്തുതീർപ്പ് പോലെ അവസാനിപ്പിച്ചു.
ഗൾഫുകാരന്റെ അടഞ്ഞു കിടന്ന മുറികളിൽ നടുമുറി. വലിയ മുറിയാണ്. കാലത്ത് തന്നെ തുറന്നു. പാന്റും ഷർട്ടും ധരിച്ച് സലി. ഒന്നും മനസ്സിലാകാതെ ബീരാനിക്ക. കാണുന്നവർക്ക് അതിശയം. സുബ്രേട്ടന്റെ കടയിൽ നിന്ന് ചായയും പരിപ്പുവടയും. മീൻ വണ്ടിയെത്തി. സഹായികൾ ഇഷ്ടം പോലെ. പുത്തൻ മേശകളിൽ മീൻ നിരന്നു. സലിയുടെ മുഖം നിറയെ സന്തോഷം. ഉത്ഘാടനം കഴിഞ്ഞതോടെ വന്നവരൊക്കെ മീൻ വാങ്ങി. കണക്കും തൂക്കവും കാര്യമാക്കാതെ കച്ചോടം നടന്നു. ഉച്ചക്ക് മുൻപ് പകുതിയിലധികം മീനും തീർന്നു.
സുലൈമാൻ ഉച്ച തിരിഞ്ഞാണ് കച്ചോടം തുടങ്ങുന്നത്. രണ്ടു മണി മുതൽ ആറര വരെ. അതിനിടയിൽ മുഴുവനും വിറ്റ് തീർക്കും. ബാക്കി വരുത്തില്ല. ഇന്നാണെങ്കിൽ സുലൈമാൻ വന്നതുമില്ല.
നാലു മണിയോടെ സലിയുടെ മീനെല്ലാം തീർന്നു. നിറഞ്ഞ സന്തോഷം. ലാഭം കണക്ക് കൂട്ടാൻ കഴിഞ്ഞില്ല. കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞായിരുന്നു.
-സുലൈമാനെ മലർത്തിയടിച്ചു. പൂച്ചയെപ്പോലെ ഇരുന്നവൻ എല്ലാം പഠിച്ചു. സുലൈമാനോടാ അവന്റെ കളി. ഇന്നത്തെ കച്ചോടം നോക്കണ്ട. എന്നാലും അവൻ ആള് ഭയങ്കരനാ. നോക്കിയിരുന്നവൻ പണി പറ്റിച്ചല്ലോ. ഇന്നവന് ലാഭമൊന്നും കാണില്ല. നിസ്സാര വെലക്കെല്ലേ എല്ലാം വിറ്റത്. സുലൈമാന്റെ അടുത്ത് മത്സരിക്കാൻ ഇവനാവൊ. അല്ലെങ്കിത്തന്നെ പാന്റും ഷർട്ടും ഇട്ട് അവന്റെ ഒര് കച്ചോടം. ഇവിടെ കച്ചോടത്തിന് ഇത്രേം കാട്ടിക്കൂട്ടണ്ട കാര്യം എന്താ. അതും മീങ്കച്ചോടം. അറിയാത്ത ഓരോ പണിക്ക് ഇറങ്ങും. എത്ര കാശാ വെറുതെ കളഞ്ഞേക്കണത്. പാവം, ബീരാനിക്ക രക്ഷപ്പെട്ടാ മത്യായിരുന്നു- നാട്ടുകാരുടെ അഭിപ്രായങ്ങൾ നീണ്ടു പോയി.
ഇന്നലത്തേക്കാൾ ഇരട്ടി മീൻ. ഒറ്റയും തറ്റയുമായി കച്ചോടം ഇഴഞ്ഞു. സലിയിൽ ചെറിയൊരു ആവലാധി രൂപപ്പെട്ടു. ഉച്ച കഴിഞ്ഞ് സുലൈമാനും എത്തി. ആവലാധി ആധിയായി.
സുലൈമാന്റെ കച്ചോടം പഴയത് പോലെ നടന്നു. മീനൽപം കുറച്ചായിരുന്നു. അതുകൊണ്ടു തന്നെ പെട്ടെന്നു തീർന്നു.
-വലിയ മീനൊന്നും ഇവിടെ പോകില്ല. ചാളയും അയിലയും, കുറച്ച് പൊടിമീനും. അതുമതി. മോന്ത്യായാൽ ഇനി കച്ചോടം നടക്കില്ല. ഐസിട്ട് വെച്ചില്ലെങ്കിൽ എല്ലാം കേടാവും- സലിയുടെ അരികില്‍ ചെന്ന സുലൈമാന്‍ ചെറിയൊരു ഉപദേശം കഴിഞ്ഞ് തിരിച്ച് പോയി.
അവന്റെയൊരുപദേശം! തല്ലിക്കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. ഉള്ളിൽ ഒതുക്കി. ബാക്കി വന്നാലോ എന്നൊരു ധാരണ ഇല്ലായിരുന്നല്ലോ. ഒന്നും കരുതാഞ്ഞത് അതാണ്. ഇനിയിപ്പൊ എന്താ ചെയ്യാ?
പിറ്റേന്ന് ഉച്ചക്ക് സുലൈമാൻ മീനുമായി എത്തി. സലിയുടെ കട അടഞ്ഞു കിടന്നിരുന്നു.

അപ്പോ കച്ചോടം പൂട്ടി അല്ലേ....?
മറുപടിഇല്ലാതാക്കൂഅപ്പൊ രണ്ടു ദിവസം കൊണ്ട് വെടിതീര്‍ന്നു ... ഇത് നാട്ടില്‍ നടക്കുന്ന സാധാരണ സംഭവം തന്നെ.എന്റെ ഒരു സുഹൃത്തിന് മുമ്പ് ഇത് പോലെ ഒരനുഭവം ഉണ്ട്. ചുളുവില്‍ കയ്യില്‍ വന്നുപെട്ട ഒരു ഗള്‍ഫുകാരന് സ്ഥലം വാങ്ങി കൊടുത്ത വകയില്‍ നാഴി കാശ് കയ്യില്‍കിട്ടി. പിറ്റേ ദിവസം വടി പോളീഷ് ചെയ്ത വെളുത്ത ഷര്‍ട്ടും, വെള്ളമുണ്ടുമായി സ്വകാര്യ കമ്പനിയിലെ ഉണ്ടായിരുന്ന ജോലി കളഞ്ഞ് ബ്രോക്കര്‍പണിക്ക് ഇറങ്ങി. സലിയുടെ മീന്‍കടയുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ അതിന്. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് , അല്ലേ?
മറുപടിഇല്ലാതാക്കൂഇവിടെ ഗള്‍ഫിലെത്തിയപ്പോഴാണ് ഒരേ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കൂട്ടത്തോടെ ഒരിടുത്തു കണ്ടു തുടങ്ങിയത്. അങ്ങനെ മൊബൈല്‍ സൂഖ്, ഡിഷ് സൂഖ് എന്നൊക്കെയായി.
മറുപടിഇല്ലാതാക്കൂപിന്നെ ഒരിടത്ത് നാല് ഇല്കട്രിക്ക് കടകള്‍. അതു നാലും ഒരാളുടേത് തന്നെയാ.. ഇതൊക്കെ ഇവിടെത്ത ബിസിനസ് ട്രിക്ക്.
നാട്ടില്‍ ഇങ്ങനെ തുടങ്ങിയാ അതിന്റെ പേരാണ് അസൂയ.
നല്ല കഥ. ഒറ്റയിരിപ്പിനു വായിച്ചു.. അഭിനന്ദനങ്ങള്‍.
ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഅത് നന്നായി സംവദിച്ചു..കഥ പെട്ടെന്ന് തീര്‍ന്നു
പോയപ്പോള്‍ രണ്ടാം ഭാഗം ഉണ്ടോ എന്ന് തോന്നിച്ചു...
സാധാരണക്കാരുടെ വികാര വിചാരങ്ങള്‍ മനോഹരമായി
രാംജി 'ടച്ചോടെ' പകര്‍ത്തിയ കഥ നല്ല വായനാ
സുഖം തന്നു...
എങ്കിലും ഒരു പ്രത്യേകത തോന്നി എന്ന് പറയാന്‍ മാത്രം
കഥയില്‍ ഒന്നുമില്ല എന്നും തോന്നി രാംജിയുടെ
കഥകളില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടു
ആവാം...ആശംസകള്‍..
നാട്ടിലെ ചെറു കച്ചവടക്കാര്‍ തകരുന്നത് ഇതുപ്പോലെയാണ്
മറുപടിഇല്ലാതാക്കൂഅസൂയ ഒരു വിജയവും നല്‍കില്ല അതിനു കഠിനാധ്വാനം തന്നെ വേണം
നല്ല കഥ
ഇതൊരു പാഠമായി ഉള്‍കൊള്ളുന്നു.
മറുപടിഇല്ലാതാക്കൂ'പയ്യെത്തിന്നാല്‍ പനയും തിന്നാം'
മറുപടിഇല്ലാതാക്കൂഎന്നല്ലെ!സലിമിന് ധൃതി കൂടിപ്പോയി.
വിദ്യാഭ്യാസം ഉണ്ടായാല്‍ മാത്രം പോരാ
പ്രായോഗിക ബുദ്ധിയും,സാമ്പത്തിക
ഭദ്രതയും ഉണ്ടാവണം.ഇതുരണ്ടിലും
പിന്നാക്കമാണല്ലൊ സലീം?!!
നന്നായിരിക്കുന്നു രചന.
ആശംസകള്‍
കഥ പെട്ടെന്ന് തീര്‍ത്തല്ലോ..
മറുപടിഇല്ലാതാക്കൂഒരു ക്ലൈമാക്സ് പ്രതീക്ഷിച്ച വകേല് കഥാകാരന്‍ ഇങ്ങോട്ട് കായി തരണം..!
Vp Ahmed പറഞ്ഞതുപോലെ, പാഠമായിത്തന്നെ ഉള്‍ക്കൊള്ളാം :)
നടക്കുന്ന സംഭവം കഥയായി പറഞ്ഞു,, നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഇതു പണ്ട് കാക്ക ഏകാദശി നോറ്റ കഥ പോലെയായി,അല്ലെ...?
മറുപടിഇല്ലാതാക്കൂഒരു സാധാരണ സംഭവം ഭംഗിയായി എഴുതി.. അവസാനം എന്തെങ്കിലും പ്രതീക്ഷിച്ചു... എങ്കിലും കുഴപ്പമില്ല... വായനക്കാരന് മനസിലാക്കാനുള്ളത് കഥയില്‍ ഉണ്ട്... അല്ലെ..... അതാണല്ലോ കഥയുടെ വിജയവും...
മറുപടിഇല്ലാതാക്കൂകൊള്ളാം വിചാരിക്കാത്ത ട്രാക്ക്....ആശംസകൾ...
മറുപടിഇല്ലാതാക്കൂപക്ഷേ ഇതിനു റാംജിയുടെ മറ്റുകഥകളുടെ ഒരു പൂർണ്ണതയുണ്ടോ ?
ponmalakkaran | പൊന്മളക്,
മറുപടിഇല്ലാതാക്കൂആദ്യ വായനക്ക് നന്ദി സുഹൃത്തെ.
Hashiq,
എല്ലാം പെട്ടെന്ന് വേണം എന്നായി.
നന്ദി ഹാഷിക്.
എം.അഷ്റഫ്.,
ആകെ കുഴഞ്ഞു മറിഞ്ഞ രീതി.
നന്ദി അഷറഫ്.
ente lokam,
നിര്ദേശങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. തുറന്നെഴുത്തുകള്‍ ഇനിയും തുടരണം. ഞാന്‍ അത് പ്രതീക്ഷിക്കുന്നു.
വളരെ നന്ദി വിന്സെന്റ്.
ente lokam,
നന്ദി സുഹൃത്തെ.
Vp Ahmed ,
നന്ദി മാഷേ.
c.v.thankappan,chullikattil.blogspot.com ,
നന്ദി സുഹൃത്തെ.
നിശാസുരഭി ,
വെറുതെ പ്രതീക്ഷ വെച്ചിട്ടല്ലേ.
അടുത്തേല് നേരെയാക്കാം.
നന്ദി നിശാസുരഭി.
mini//മിനി,
നന്ദി ടീച്ചര്‍.
സേതുലക്ഷ്മി,
അങ്ങിനെയും ആകാം.
നന്ദി സേതു.
khaadu..,
ഒരു പോരായ്ക അല്ലെ.
നന്ദി സുഹൃത്തെ.
പഥികൻ,
തുറന്നു പറച്ചിലുകള്‍ ഇനിയും ഞാന്‍ ആഗ്രഹിക്കുന്നു.
വളരെ നന്ദി പഥികൻ.
പാവം സുലൈമാൻ... ഇത്തരം സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നതുതന്നെ...ആക്രാന്തം പിടിച്ച സലീമിനെ വിളപ്പിൽശാലയിലെ ക്ലീനർ ജോലിയിൽ നിയമിക്കണം.....
മറുപടിഇല്ലാതാക്കൂഎല്ലാത്തിനും ഒരു നയം വേണം അല്ലേ...?
മറുപടിഇല്ലാതാക്കൂമില്ക്ക് മൈഡിന്റെ കഥ പോലെയായി സലീമിന്റെ അവസ്ഥ, പെട്ടെന്ന് പണക്കാരന്‍ ആവാനുള്ള അതിമോഹം വരുത്തി വെച്ച വിന.
മറുപടിഇല്ലാതാക്കൂറാംജി, കഥ ഇഷ്ട്ടമായി, ആശംസകളോടെ,
തുടര്‍ന്നും എഴുതുക
കേരളത്തില്‍ കഴിഞ്ഞ ലീവിന് പോയപ്പോള്‍ മനസ്സിലായതാണ് ഈ സലീമിന്‍റെ പോലെയാണു ഇന്ന് മലയാളി .ഒറ്റ രാത്രി കൊണ്ട് പണക്കാരാനാകണം, എന്ത് ചെയ്തിട്ടും ( അദ്ധ്വാനം ഒഴികെ) .നല്ല കഥ .കാലിക പ്രസക്തം. പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ച പോലെ. എങ്കിലും കുഴപ്പമില്ല . സലീമിന്‍റെ ബാക്കി ജീവിതം വായനക്കാരന്‍റെ മനോധര്‍മ്മം പോലെ വായിച്ചെടുക്കട്ടെ , ലോണ്‍, കട വാടക , പഠനം , വാപ്പ യുടെ അവസ്ഥ ............. മനസ്സിന് അത്ര കട്ടിയില്ലാത്തവക്ക് അല്‍പ്പം സഹതാപവും തോന്നാം ആ പാവത്തിനോട്.
മറുപടിഇല്ലാതാക്കൂഗള്ഫുകാരന്റെ മീന് കക്കോടം പാളിയെങ്കിലും കഥ നന്നായി.എന്തും കാണുമ്പോള്‍ എടുത്തു ചാടുന്നവര്‍ക്കൊരു താക്കീതും കൂടിയുണ്ടിതില്‍,പ്രത്യേകിച്ച് പ്രവാസികള്‍ക്കായി!..
മറുപടിഇല്ലാതാക്കൂകച്ചോടം അടിച്ചപ്പോള്‍ കക്കോടമായി. ആധാരം എഴുതുമ്പോലെ “കമന്റിലെ ആദ്യ വരിയില്‍ രണ്ടക്ഷരം തിരുത്തി!”.
മറുപടിഇല്ലാതാക്കൂകച്ചോടം നോറ്റ സലിം......കൊള്ളാം കേട്ടൊ. ഇതിപ്പോൾ എല്ലാവരും ചെയ്യുന്നതും എല്ലാവർക്കും പറ്റുന്നതുമാണ്.
മറുപടിഇല്ലാതാക്കൂകഥ ഒന്നും കൂടി ഉഷാറാക്കാമായിരുന്നു, രാംജിയ്ക്ക്.
ആ പാവം സുലൈമാന്‍ ജീവിച്ചു പൊയ്ക്കോട്ടേ.
മറുപടിഇല്ലാതാക്കൂസലി കുളിച്ചാല്‍ സുലൈമാനാകുമോ?
ഒരു ഗ്രാമക്കാഴ്ച മൊത്തമായി ഹൃദയത്തിലോട്ട് ആവാഹിച്ചെടുക്കാന്‍ ഈ കഥയ്ക്കു കഴിഞ്ഞു. ഒപ്പം ഒരു പാഠവും
മറുപടിഇല്ലാതാക്കൂകഥയും ചിത്രവും ഇഷ്ടമായി ,എന്നാലും ഒരു റാംജി ടെച്ചിന്റെ കുറവ് അനുഭവപ്പെടുന്ന പോലെ,എന്റെ തോന്നലാവാം..മനസ്സീ തോന്നിയത് പറഞ്ഞെന്നെയുള്ളൂ..ആശംസകള്‍ .
മറുപടിഇല്ലാതാക്കൂഅനുഭവം പാഠം...
മറുപടിഇല്ലാതാക്കൂ>>-വലിയ മീനൊന്നും ഇവിടെ പോകില്ല. ചാളയും അയിലയും, കുറച്ച് പൊടിമീനും. അതുമതി. മോന്ത്യായാൽ ഇനി കച്ചോടം നടക്കില്ല. ഐസിട്ട് വെച്ചില്ലെങ്കിൽ എല്ലാം കേടാവും- <<
മറുപടിഇല്ലാതാക്കൂഇത്രയും മതി ഈ കഥാപാത്രത്തെ മനസ്സിലാക്കാന്‍ .
ദിവാരേട്ടന് കഥ നന്നായി തോന്നി.
എന്റെയൊരു സുഹ്രുത്തുമുണ്ട് നല്ല വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് സ്റ്റാറ്റസുനോക്കാതെ എം 80യിൽ മീൻ കച്ചവടത്തിനിറങ്ങിയത്.പക്ഷെ അവൻപൊട്ടിയില്ലകേട്ടൊ അന്തസായി ജീവിക്കുന്നു.
മറുപടിഇല്ലാതാക്കൂറാംജീടെ പാർട്ടിപൊട്ടിയല്ലെ കഷ്ടം ....
കൈ നനയാതെ മീൻപിടിയ്ക്കാനോക്കുമോ ?
മറുപടിഇല്ലാതാക്കൂകൈനാറാതെ മീൻ കച്ചോടവും ?
നല്ല കഥ. കഥയെക്കാള്‍ ഇത് ശരിക്കും നടക്കുന്ന സംഭവം തന്നെ. എന്‍റെ നാട്ടില്‍ ഒരു ഇരുമ്പ് കച്ചവടക്കാരന്‍ ഉണ്ടായിഉരുന്നു. ആണിയും കുറ്റിയും കൊളത്തും ഒക്കെ വിക്കുന്ന ഒരു കൊച്ചു കട. കാലങ്ങള്‍ക്ക് ശേഷം മറ്റൊരു വലിയ ഹാര്‍ടവെയര്‍ ഷോപ്പ് വന്നു. അങ്ങിനെ ആ പാവത്തിന്റെ കഞ്ഞി കുടി മുട്ടും എന്നു കരുതി. പക്ഷെ കട ഇപ്പോഴും പഴയ പോലെ പോകുന്നു .
മറുപടിഇല്ലാതാക്കൂഈ കഥ വായിച്ചപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. റാംജിയുടെ ആഖ്യാനത്തിലെ ലാളിത്യം കഥയ്ക്ക് വായനാസുഖം നല്കി.
കഥ നന്നായി ട്ടോ റാംജി ഭായ്.
മറുപടിഇല്ലാതാക്കൂവളരെ ലളിതമായ ആഖ്യാനമാണ് ഇതില്‍. കഥയോടൊപ്പം കാര്യവും.
അഭിനന്ദനങ്ങള്‍
നല്ല കഥ .... ഇഷ്ട്ടായി...
മറുപടിഇല്ലാതാക്കൂഒന്നുമൊന്നുമാവാത്തതു പോലെ നിര്‍ത്തിക്കളഞ്ഞല്ലേ...സാരമില്ല..നല്ല മനോഹരമായ അവതരണമായിരുന്നു...അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂറാംജി യുടെ കഥകൾ എനിക്ക് ഇഷ്ടമാകുന്നത് അതിന്റെ ലാളിത്യം കൊണ്ടാണു. നമുക്ക് ചുറ്റൂംകാണുന്ന ആൾക്കാരെയാണു അദ്ദേഹം കഥാപാത്രമാക്കുന്നത്.അതുകൊണ്ട് തന്നെ അതു കഥയല്ലാ,നടന്ന സംഭവമാണെന്നുവായനക്കാർക്ക് തോന്നും .അത്തരം തോന്നലുകൾ ഉളവാക്കുന്ന രചനകൾക്കാണു എന്നും നിലനിൽപ്പുണ്ടാക്കുന്നത്. സുലൈമാൻ,സലി എന്നീ കഥാപാത്രങ്ങൾ നമുക്കിടയിലുള്ളവരാണു..അവരിലൂടെ ഒരു കഥ വികാസം പ്രാപിക്കുമ്പോൾ..അതിൽ, കഥയിലെ കാമ്പിനേക്കാൾ ഒരു സാരോപദേശ ചിന്തയും ഇഴത്തുന്നിച്ചേർന്നിരിക്കുന്നത് നാമറിയാതെ തന്നെ അറിയുന്നൂ... എഴുത്തുകാരനെന്ന നിലയിലല്ലാതെ റാംജിയും നമ്മളിൽ ഒരാളാകുന്നൂ.... സഹോദരാ എല്ലാ നന്മകളും....
മറുപടിഇല്ലാതാക്കൂലാളിത്യമാര്ന്ന കഥ. തെളിച്ചത്തോടെ പറഞ്ഞു. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂഘട്ടം ഘട്ടമായി വളര്‍ന്ന സുലൈമാനെവിടെ ഇന്നലെ കുരുത്ത സലി എവിടെ...?നല്ല ഗുണ പഠമുള്ള കഥ.ഒരു തടസ്സവുമില്ലാതെ നല്ല ഒഴുക്കോടെ വായിച്ചു. ഈ കഥ ഇങ്ങനെ തന്നെയാണ് അവസാനിപ്പിക്കെണ്ടതും.
മറുപടിഇല്ലാതാക്കൂമുന്നറിയിപ്പ്: പേജിലെ ആ പൂച്ചേനെ കെട്ടി ഇട്ടോളീ..അത് സുലൈമാന്റെ മീനെല്ലാം കട്ട് തിന്നും.
വി.എ || V.A,
മറുപടിഇല്ലാതാക്കൂനന്ദി വിഎ.
ajith,
നന്ദി മാഷേ.
elayoden,
നന്ദി സുഹൃത്തെ.
സത്യമേവജയതേ,
താങ്കള്‍ സൂചിപ്പിച്ചത് പോലെ നമ്മുടെ കൂടെ കൂടിയിരിക്കുന്ന ഒരു സംഭവം.
നന്ദി സുഹൃത്തെ.
Mohamedkutty മുഹമ്മദുകുട്ടി said...,
മനുഷ്യന്റെ ആര്ത്തി വരുത്ത്തിത്തീര്ക്കുന്നത്.
നന്ദി കുട്ടിക്കാ.
Echmukutty,
നന്ദി എച്മു.
mayflowers,
നന്ദി സുഹൃത്തെ.
കുസുമം ആര്‍ പുന്നപ്ര,
നന്ദി ടീച്ചര്‍.
sidheek Thozhiyoor,
അടുത്തതില്‍ കുറവ് നമുക്ക് പരിഹരിക്കാം സിദ്ധിക്കാ. നന്നായി എന്ന് മാത്രം പറയാതെ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന അഭിപ്രായം ഇതുപോലെ തുറന്നു പറയുകയും വേണം. അപ്പോഴേ എനിക്ക് തിരുത്തലുകള്‍ സാധ്യമാകു.
വളരെ നന്ദി.
ആത്മരതി,
അതെ
നന്ദി സുഹൃത്തെ.
ദിവാരേട്ടN,
നന്ദി ദിവാരേട്ടാ.
സങ്കൽപ്പങ്ങൾ,
ചെയ്യുന്ന ജോലിയല്ല പ്രധാനം, ചെയ്യുന്നവന്റെ മനസ്സാണ്. പൊട്ടാനുള്ള കാരണവും ലാഭവും വളര്ച്ചയും മാത്രം കണക്ക് കൂട്ടുംപോഴാണെന്ന് തോന്നുന്നു.
നന്ദി മാഷെ.
Kalavallabhan,
കവിത വരികള്‍ ഇഷ്ടായി.
നന്ദി സുഹൃത്തെ.
Akbar,
എനിക്ക് വളരെ അടുത്ത് പരിചയമുള്ള കഥാപാത്രങ്ങള്‍ ആയതിനാല്‍ ഇങ്ങിനെയെ എഴുതാന്‍ സാധിച്ചുള്ളൂ.
നന്ദി അക്ബര്‍.
മന്സൂ ര്‍ ചെറുവാടി,
നന്ദി ചെറുവാടി.
ഉം .. കഥ കൊള്ളാം :)
മറുപടിഇല്ലാതാക്കൂകഥ നന്നായി...
മറുപടിഇല്ലാതാക്കൂകട പൂട്ടിച്ചതില്‍ ആഗോള വല്‍ക്കരണത്തിന്റെ കയ്യുണ്ടോ ന്നൊരു സംശയം :)
പ്രായോഗികമായ അറിവാണ് ഏറ്റവും നല്ല അറിവ്. നല്ല കഥ.
മറുപടിഇല്ലാതാക്കൂവായിച്ചു..
മറുപടിഇല്ലാതാക്കൂഅല്പന് അര്ത്ഥം വന്നാല്‍ അര്‍ത്ഥത്തിനു അല്പായുസ്സ് എന്നൊരു പുതിയ ചൊല്ലുണ്ടാക്കി.
മറുപടിഇല്ലാതാക്കൂഅവസാനഭാഗം ഒന്നുകൂടി പൊലിപ്പിക്കാമായിരുന്നു.
ഇഷ്ടമായി ....ഇന്നാലും ഒന്നൂടി മനസ്സിരുത്താമായിരുന്നു .....ആശംസകള്‍ ..പട്ടേ പാടം.............
മറുപടിഇല്ലാതാക്കൂകഥ നല്ല രസകരമായിപ്പറഞ്ഞു.ലാഭം മാത്രം നോക്കി ചാടിപ്പുറപ്പെട്ടപ്പോള്‍ സലി ഇതിരു വയ്യാവേലിയാകുമെന്നു കരുതിയിട്ടുണ്ടാകില്ല.. കച്ചവടത്തിലല്പം നൈപുണ്യം വേണം പിടിച്ചു നില്‍ക്കാന്‍.കാണുമ്പോലെ അത്ര എളുപ്പമല്ല അതു ചെയ്യാന്‍.
മറുപടിഇല്ലാതാക്കൂഇരുന്നിട്ട് കാല് നീട്ടാത്തതിന്റെ പ്രശ്നമാണ് കട പൂട്ടാൻ കാരണം. സുലൈമാന് ജീവിതാനുഭവങ്ങളിൽ നിന്നും ഒരുപാട് പാടങ്ങൾ കൈമുതലായുണ്ട് സാലിക്ക് ഇല്ലാതെ പോയതുമതാണ്.
മറുപടിഇല്ലാതാക്കൂപക്ഷെ ഇക്കഥ ചേട്ടന്റെ പതിവ് ഫോമിലേക്ക് ഉയർന്നില്ല എന്നൊരു തോന്നൽ മറച്ച് വെക്കുന്നുമില്ല. അത് പറയാൻ എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് യോഗ്യതയൊന്നുമില്ലേലും സ്നേഹം കൊണ്ട് പറയുന്നു.
അതിലാഭം ഉള്ളോടത്ത് ഒഴിഞ്ഞോടൊ ..തോമാ എന്നൊരുചൊല്ലുണ്ടല്ലോ അല്ലേ..
മറുപടിഇല്ലാതാക്കൂഅതെന്ന്യേ..ഇത്..!
നമ്മുടെ നാട്ടുമ്പുറങ്ങളിലെ കാഴ്ച്ചകളൂടെ നല്ലൊരു ആവിഷ്കാരം കേട്ടൊ ഭായ്.
പിന്നെ ഭായിയുടെ കഥകൾ നല്ല പ്രതീക്ഷയോടെയാണ് എല്ലാ വായനക്കാരും എത്തിനോക്കുന്നത് ..
എന്നതിന്റെ പ്രതിഫലനങ്ങളും അഭിപ്രായങ്ങളിൽ നിഴലിക്കുന്നുണ്ട് ..
അല്ലേ..!
Naushu,
മറുപടിഇല്ലാതാക്കൂനന്ദി നൌഷു.
ശ്രീക്കുട്ടന്‍,
നന്ദി ശ്രീക്കുട്ടന്‍.
ചന്തു നായർ,
കഥയില്‍ എന്താണോ ഉദേശിക്കുന്നത് അത് അതുപോലെ തന്നെ വായിക്കുന്നവര്ക്ക് മനസ്സിലാകുന്നു എന്നറിയുമ്പോഴാണ് സന്തോഷം തോന്നുന്നത്.
വളരെ നന്ദി മാഷെ.
മുല്ല,
നന്ദി മുല്ല.
റോസാപൂക്കള്‍,
നല്ല വാക്കുകള്ക്ക് നന്ദി റോസ്.
പിന്നെ, പൂച്ചയെ ഞാന്‍ ഓടിച്ചു കൊണ്ടിരിക്കയാണ്. കുറെ നാളായി അവിടെ ഇരുത്തിയിട്ട്. അതുകൊണ്ട് പിടി തരാതെ ഓടുകയാണ്. ഈ പൂച്ച കട്ട് തിന്നില്ല. അതുകൊണ്ട് ഭയക്കേണ്ട. എന്നാലും കെട്ടാന്‍ നോക്കാം.
umesh pilicode,
നന്ദി ഉമേഷ്.
ഓക്കേ കോട്ടക്കല്‍,
ഹ ഹ ഹ ഹ
നന്ദി സുഹൃത്തെ.
ബെഞ്ചാലി,
നന്ദി ബെഞ്ചാലി.
സഹയാത്രികന്‍ I majeedalloor said...,
നന്ദി മാഷെ.
Sukanya,
കുറവുകള്‍ മനസ്സിലാക്കുന്നു.
നന്ദി സുകന്യ.
ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍,
നന്ദി ഇസ്മായില്‍.
മുനീര്‍ തൂതപ്പുഴയോരം,
ലാഭം മാത്രമാണ് ഇന്ന് മുഖ്യം.
നന്ദി മുനീര്‍.
Mohiyudheen MP,
വായിക്കുമ്പോള്‍ മനസ്സിലാവുന്ന വിധത്തില്‍ അഭിപ്രായം പറയാന്‍ ഒരു എഴുത്തുകാരന്റെ ലേബല്‍ ആവശ്യമില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വായിക്കുമ്പോള്‍ എനിക്ക് തോന്നുന്ന മനസ്സിലാവുന്ന അര്ത്ഥം വെച്ച് അഭിപ്രായം ശരിയായി പറയുക. അപ്പോഴാണ് ഒരെഴുത്ത് വായനക്കാരന് എങ്ങിനെ അനുഭവമാകുന്നു എന്നത് എഴുതുന്ന വ്യക്തിക്ക് അറിയാന്‍ കഴിയുക. അതിവിടെ മൊഹി സൂചിപ്പിച്ചത് എനിക്ക് പ്രയോജനപ്പെടുന്നതാണ്. അതാണ് വേണ്ടതും.
വളരെ നന്ദി.
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATT,
“നമ്മുടെ നാട്ടുമ്പുറങ്ങളിലെ കാഴ്ച്ചകളൂടെ നല്ലൊരു ആവിഷ്കാരം കേട്ടൊ ഭായ്.”
ഇതാണ് ഈ കഥയിലും സംഭവിച്ചത് എന്ന് ഞാന്‍ കാണുന്നു. കണ്ടത് മാത്രം എഴുതാനെ കഴിഞ്ഞുള്ളൂ എന്ന കുറവ് സംഭവിച്ചു എന്ന് തോന്നുന്നു. അത് തുറന്നു പറഞ്ഞു സുഹൃത്തുക്കളാണ് എന്റെ ആവേശം.
നന്ദി മുരളിയേട്ടാ.
മീന് ചാട്യാ എത്രത്തോളം ?
മറുപടിഇല്ലാതാക്കൂസുലൈമാനെ കണ്ടു സലി ചാടരുത്..
ഇത് ഇന്നത്തെ സലിമാര്‍ക്ക് ഒരു പാഠമായിരിക്കട്ടെ ...
നല്ല കഥ.
ആശംസകള്‍.
ലാഭവും വളർച്ചയും മാത്രം ചിന്തകളിൽ തെളിഞ്ഞ് നില്‍ക്കുന്ന ഒരു ലോകം.
മറുപടിഇല്ലാതാക്കൂഇന്നത്തെ ലോകക്കാഴ്ച്ച.നല്ലൊരു നാടന്‍ കഥ.അഭിനന്ദനങ്ങള്‍
മീഞ്ചൂരടിക്കുന്ന കഥ. ബിസിനെസ്സിന്റെ ഗുട്ടൻസ് മനസ്സിലാക്കി തരുന്ന ഒന്ന്. കച്ചൊടമെരു തമാശയല്ല, അല്ലേ, ഇഷ്ടമായി കഥ.
മറുപടിഇല്ലാതാക്കൂപച്ച മനുഷ്യന്മാരുടെ കഥ പറയുന്ന രീതി എന്നത്തേയും പോലെ മനോഹരം..
മറുപടിഇല്ലാതാക്കൂഒരു നോവലൈറ്റ് വായനാ സുഖം തരുന്ന റാംജിയ്ക്ക് ഇച്ചിരി കൂടി കൊണ്ടുപോകാമായിരുന്നു...
ആശംസകള്‍ ട്ടൊ.
കഥയെക്കാള്‍ നമ്മുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന കഥാപാത്രങ്ങളാണ് എന്റെ പ്രിയപ്പെട്ട ഈ കഥാകൃത്തിന്റെ പ്രത്യേഗത .അത് ഈ കഥയിലും ആവര്‍ത്തിച്ചു .കഥ വായിച്ചു കഴിയുമ്പോഴേക്കും സുലൈമാനും സലിമും നമ്മുടെ ഉള്ളിലും ജനിച്ചു കഴിഞ്ഞിരിക്കും .
മറുപടിഇല്ലാതാക്കൂആശംസകള് .
എങ്ങെനയും പെട്ടെന്നു പണവും പ്രശസ്തിയും നേടണമെന്ന് വിചാരം ആണ് ഇന്നത്തെ തലമുറക്കു......!!
മറുപടിഇല്ലാതാക്കൂകഥ നന്നായി പറഞ്ഞു..:)
കഥയിലെ കഥ/കാര്യം വളരെ നന്നായി അവതരിപ്പിച്ചു
മറുപടിഇല്ലാതാക്കൂരാംജി മാഷേ, കഥയുടെ intimation മെയിലില്‍ കിട്ടുമായിരുന്നു
ഈ കഥയുടെ intimation കിട്ടിയില്ല എന്താണോ ആവോ,
വെറുതെ ഒന്ന് വന്നു നോക്കിയതാ, എല്ലാത്തിനും മുന്‍ പിന്‍പ്
ആലോചിക്കാതെ എടുത്തു ചാടുന്നവര്‍ക്കൊരു നല്ല പാഠം
സലിയിലൂടെ താങ്കള്‍ ഇവിടെ അവതരിപ്പിച്ചത് പലര്‍ക്കും
ഒരു പാഠം ആകും എന്നതില്‍ സംശയം വേണ്ട.
വീണ്ടും follow button അമര്‍ത്തണോ എന്തോ !!!
എന്റെ ബ്ലോഗില്‍ വന്നൊരു അഭിപ്രായം പാസ്സാക്കിയത്തില്‍
നന്ദി
കഥ അവസാനം ഒരു പരിണാമഗുപ്തിയില്ലാതെ അവസാനിച്ച പോലെ തോന്നി, റാംജി. അവസാനം വരെ വന്ന ഒഴുക്കു കണ്ടു കുറച്ചു കൂടെ പ്രതീക്ഷിച്ചു.
മറുപടിഇല്ലാതാക്കൂഎന്നാലും വായനാസുഖം ഉണ്ട്.
വേണുഗോപാല്‍,
മറുപടിഇല്ലാതാക്കൂചില തിടുക്കം ഒന്ന് സൂചിപ്പിക്കണമെന്നു തോന്നി.
നന്ദി മാഷെ.
ആറങ്ങോട്ടുകര മുഹമ്മദ് said.,
അതെ. ലാഭവും വളര്ച്ചയും ഒഴികെയുള്ളതിനെ ഒത്തുതീര്പ്പ് പോലെ ഒഴിവാക്കി മുന്നോട്ടു പോകുന്നവര്‍.
നന്ദി സുഹൃത്തെ.
ശ്രീനാഥന്‍,
കാണുമ്പോള്‍ എല്ലാം ഈസിയാണ്.
നന്ദി സാര്‍.
വര്ഷി ണി* വിനോദിനി,
ഇനിയും നീട്ടിയാല്‍ ബോറടിച്ചാലോ?
നന്ദി വര്ഷിണി.
വിശ്വസ്തന്‍ (Viswasthan) said,
നല്ല വാക്കുകള്ക്ക്
നന്ദി സുഹൃത്തെ.
Sneha,
ചിന്തകള്‍ ഇല്ലാത്ത പ്രവൃത്തികള്‍ ആണിന്ന് അധികവും.
നന്ദി സ്നേഹ.
കൊച്ചുബാബുവിന്റെ ബ്ലോലോകം said...,
നന്ദി ബാബു.
മുകിൽ,
രണ്ടു ദിവസം കൊണ്ട് കടയും പൂട്ടി പൊളിഞ്ഞു പോയാല്‍ പിന്നെന്ത് പറയും.
നന്ദി മുകില്‍.
റാംജി . ജി ... സാധാരണ നിലയിലുള്ള ഒരു കഥയെ മനോഹരമായി അവതരിപിച്ചു ......ആശംസകള്‍
മറുപടിഇല്ലാതാക്കൂഓരോരുത്തര്ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഅത് ഭൂലോകത്തായാലും ബൂലോകത്തായാലും ഈ ലോകത്തായാലും പരലോകത്തായാലും.
ഇനി ഇതുപോലെ പെട്ടെന്ന് അവസാനിപ്പിച്ചാല്‍ ഈ ബ്ലോഗിന് തീയിടും! ഓര്‍മ്മയിലിരിക്കട്ടെ.
സുലൈമാനും സലിക്കും നല്ലത് വരട്ടെ .......):
മറുപടിഇല്ലാതാക്കൂകഥയല്ലിതു........... ജീവിതം.....!
മറുപടിഇല്ലാതാക്കൂഅതി മോഹമാണു മോനേ ദിനേശാ...അതിമോഹം...
മറുപടിഇല്ലാതാക്കൂകഥ ആസ്വദിച്ചു. പക്ഷേ അവസാനിച്ചപ്പോള്‍ ആഗ്രഹിച്ചത് കിട്ടാത്തപോലെ.. പെട്ടന്നങ്ങു തീര്‍ന്നുപോയി. ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലേ?
മറുപടിഇല്ലാതാക്കൂഎല്ലാ ഗ്രാമങ്ങളിലും നടക്കുന്ന സംഭവം താങ്കള്‍ ലളിത മനോഹരമായി എഴുതി. അതുകൊണ്ട് തന്നെ പെട്ടന്ന് നിര്‍ത്തിക്കളഞ്ഞതുപോലെ ഒരു തോന്നലും ഉളവായി...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസുലൈമാന്റെ കഥാപാത്രത്തെ ഏറെ മിഴിവാര്‍ന്ന രൂപത്തില്‍ അവതരിപ്പിച്ചു. സലീമിന്റെ തുടക്ക അവതരണവും വളരെ നന്നായി. സലിം കച്ചവടം നിര്‍ത്തുന്ന ഭാഗം ഒന്ന് കൂടി വിശദമാക്കി പറയാമായിരുന്നു എന്ന് തോന്നുന്നു. കടപ്പുറത്തു മീന്‍ തോണിയടുക്കുന്ന രംഗങ്ങള്‍ തിരശീലയിലെന്ന പോലെ ദൃശ്യമായി. ആകെ നോക്കിയാല്‍ കഥ അതീവ ഹൃദ്യമായി.
മറുപടിഇല്ലാതാക്കൂമഹറൂഫ് പാട്ടില്ലത്ത്,
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
K@nn(())raan*خلي ولي,
കച്ചോടം പൂട്ട്യപ്പിന്നെ എന്ത് ചെയ്യും.
നന്ദി കണ്ണൂരാന്‍.
Jinto Perumpadavom s,
എല്ലാം നന്നാവട്ടെ.
നന്ദി ജിന്റോ.
Abdulkader kodungallur,
നന്ദി മാഷെ.
junaith,
നന്ദി ജുനൈത്.
ശ്രീജിത്ത് മൂത്തേടത്ത്,
നമുക്ക് അടുത്തതില്‍ പരിഹരിക്കാം.
നന്ദി ശ്രീജിത്.
മനോജ് കെ.ഭാസ്കര്‍,
പെട്ടെന്നു തന്നെ കഴിയാവുന്നത്ര പണം വേഗം നേടണം എന്നാണല്ലോ.
നന്ദി മനോജ്.
(പേര് പിന്നെ പറയാം),
എങ്ങിനെയാണോ ഞാന്‍ ഉദ്യെശിച്ചത് അതേ
അഭിപ്രായം വിശദമായി പറഞ്ഞപ്പോള്‍ അത് വളരെ സന്തോഷം നല്കി.
നന്ദി സുഹൃത്തെ.
Salam,
മുന്‍പ് എങ്ങിനെ ഒരു വ്യക്തി ഒരു ജോലി സ്വീകരിക്കുന്നു എന്നതും ഇന്ന് അത് എങ്ങിനെ നേടാന്‍ ശ്രമിക്കുന്നു എന്നതും പറയുമ്പോള്‍ വരുന്ന തിരക്ക് എഴുത്തിലും സംഭവിച്ചു അല്ലെ?
വിശദമായ വിലയിരുത്തലിനു നന്ദി സലാം.
പൂട്ട്യ കച്ചോടം എന്നും കച്ചോടം പൂട്ടി എന്നും പറയുന്നതിലെ വ്യത്യാസം കണ്ടറിയാന്‍ ....
മറുപടിഇല്ലാതാക്കൂറാംജിഭായിയുടെ മറ്റു കഥകളുടെ ലെവലില്‍ എത്തിയോ എന്നൊരു സംശയം
മറുപടിഇല്ലാതാക്കൂഒരു റാംജി ടച്ച് ഇല്ലാത്ത കഥ!
മറുപടിഇല്ലാതാക്കൂകഥയേക്കാള് കാര്യം പറഞ്ഞു എന്ന് തോന്നി.
മീന് കച്ചോടത്തിനാണെങ്കിലും വേണം മാര്‍ക്കറ്റിംഗ് അറിയാ...
മറുപടിഇല്ലാതാക്കൂനല്ലൊരു നാട്ട്കാഴ്ച കഥയാക്കി പറഞ്ഞു..ഭായി..:)
പ്രിയപ്പെട്ട റാംജി,
മറുപടിഇല്ലാതാക്കൂഞാന് താമസിക്കുന്നത് കടലോരത്ത്....!പോസ്റ്റില്‍ എഴുതിയതെല്ലാം എന്നും കാണുന്നത്! വളരെ നന്നായി തന്നെ,കഥ പുരോഗമിച്ചു...!പക്ഷെ, വളരെ പെട്ടെന്ന് അവസാനമായല്ലോ...!ക്ലൈമാക്സില്‍ എവിടെയോ എന്തോ കുറവ്...!
കടലോരകഥകള്‍ എത്ര പറഞ്ഞാലും മതിയാകില്ല.
അല്പം കൂടി നീട്ടാമായിരുന്നു. പതിവ് പോലെ,ചിത്രം നന്നായി!
ആശംസകള്‍ !
സസ്നേഹം,
അനു
നല്ല കഥ.... മുന്നൊരുക്കമില്ലാതെ പെട്ടുപോവുന്ന സാലിമാരുടേതാണിന്നത്തെ ലോകം...
മറുപടിഇല്ലാതാക്കൂഇങ്ങനെ പലരും തുടങ്ങുന്നു അവസാനിക്കുന്നു..സമകാലിക സാഹചര്യത്തില്‍ മുന്‍ പിന്‍ നോക്കാതെ ചെയ്യുന്ന പണികള്‍ അവന്‍ അവനു പാര ആകുന്നു അല്ലെ ഒരു കഥയില്‍ ചിന്തിക്കാന്‍ വളരെ ഏറെ...
മറുപടിഇല്ലാതാക്കൂപെട്ടെന്ന് തീര്ന്നതില്‍ ദുഃഖം തോന്നിയെങ്കിലും അതിന്റെ സാരാംശം, പറഞ്ഞതിന്‍റെ ലാളിത്യം ഏതൊക്കെ എല്ലാത്തവണത്തെയുംപോലെ മനോഹരം.
മറുപടിഇല്ലാതാക്കൂഗള്ഫുകാര്ക്ക് സ്ഥിരം പറ്റുന്ന പറ്റ്!
നന്ദി റാംജി.
എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെ രാംജി വാകുകളാല്‍ ഫോട്ടോ എടുത്തു എന്ന് തോന്നി ,ആശംസകള്‍
മറുപടിഇല്ലാതാക്കൂവിജയത്തിലേക്ക് കുറുക്കു വഴികൾ ഇല്ല. കഥ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂസത്യം പറയണേ! ആ സലിയോടൊപ്പം സുലൈമാന്റെ കടയില്‍ പോയിരുന്ന് മീന്‍ കച്ചവടത്തിന്റെ ഗുട്ടന്‍സ് പഠിച്ചു അല്ലേ? അല്ലാതെങ്ങിനാ ഇത്ര കൃത്യമായി മത്സ്യ വ്യാപാരത്തിന്റെ വിവരണവും രംഗസജ്ജീകരണവും ഒപ്പിച്ചു. അഭിനന്ദനങ്ങള്‍...ആശംസകളും.
മറുപടിഇല്ലാതാക്കൂനാരദന് ,
മറുപടിഇല്ലാതാക്കൂകച്ചോടത്തിലെ വ്യത്യാസം.
നന്ദി സുഹൃത്തെ.
Renjith,
നന്ദി രഞ്ജിത്.
അനില്കുമാര്‍ . സി. പി.,
നന്ദി മാഷെ.
ishaqh ഇസ്‌ഹാക്,
നന്ദി ഭായി.
anupama,
ഞാന്‍ കടലോരം കണ്ടിട്ടേ ഉള്ളു.
നന്ദി അനുപമ.
Sameer Thikkodi,
സത്യം.
നന്ദി സമീര്‍.
ആചാര്യന്‍,
ആലോചന ഇല്ല.
നന്ദി സുഹൃത്തെ.
ജോസെലെറ്റ് എം ജോസഫ്,
നന്ദി സുഹൃത്തെ.
സിയാഫ് അബ്ദുള്ഖാംദര്‍ s,
എല്ലായിടവും കാണുന്നവര്‍ തന്നെ.
നന്ദി സിയാഫ്.
കുമാരന്‍ | kumaaran,
നന്ദി മാഷെ.
അങ്ങിനെയും ഉണ്ട് മനുഷ്യരും കച്ചവടവും ..
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്
ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാന്‍ പൊളിക്കരുത്.
മറുപടിഇല്ലാതാക്കൂഎന്നാ എല്ലാം കൂടെ ഒരു പുസ്തകമാക്കുക ??
ഇതാണ് നാം സായത്തമാക്കുന്ന വിദ്യാഭ്യാസത്തിന്റെ ദോഷം.. അത് നിത്യജീവിതത്തിന് ഉപകരിക്കില്ല...!
മറുപടിഇല്ലാതാക്കൂആശംസകൾ...
ഒരു സാധാകഥ. ഞാന്‍ ഇവിടെ വരുന്നത് അല്പം കാര്യായി വായിക്കാനുള്ള മനസ്സും ഒഴിവും ഒക്കെ ആയിട്ടാണ്. എപ്പഴും കിട്ടാറുള്ള ഒരു ഒരു എന്തോ ഉണ്ടല്ലൊ.,ആ ..അതിവിടെ കിട്ടിയില്ലാന്ന് പറയുന്നു..ന്നാലും കഥ മോശായിട്ടൊന്നുമില്ലാട്ടൊ. കൊള്ളാം.പക്ഷെ,...അടുത്തതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു...
മറുപടിഇല്ലാതാക്കൂന്നാട്ടിൽ നടക്കുന്ന കാര്യം തന്നെ.
മറുപടിഇല്ലാതാക്കൂകഥ എനിക്കിഷ്ടമായി. ലളിതമായൊരു കഥാതന്തുവിനെ ഭംഗിയായി അവതരിപ്പിച്ചു. പാവം ബീരാനിക്ക.
മറുപടിഇല്ലാതാക്കൂഅപ്പൊ ബീരാനിക്ക ഇനിയും എടങ്ങേറാകേണ്ടി വരും ല്ലേ..
മറുപടിഇല്ലാതാക്കൂഎപ്പം പൂട്ടീന്നു ചോദിച്ചാമതി..!
മറുപടിഇല്ലാതാക്കൂനാട്ടിൻപുറത്തിന്റെ ഇടവഴികളിലൂടെ,നടത്തിയെങ്കിലും,ഒട്ടും ക്ഷീണം തോന്നിയില്ല..!
സാധാരണ ശൈലിയലെഴുതിയ അസാധാരണ
മല്ലാത്ത സംഭവം.
ആസ്വദിച്ചുവായിച്ചു
ആശംസകളോടെ..പുലരി
Joy Verghese,
മറുപടിഇല്ലാതാക്കൂനന്ദി ജോയ്.
വരയും വരിയും : സിബു നൂറനാട് said...,
പുസ്തകമാക്കണം....
നന്ദി സിബു.
വീ കെ ,
നന്ദി വികെ.
അനശ്വര ,
അടുത്തത് നമുക്ക് കൂടുതല്‍ നന്നാക്കാം.
നന്ദി സുഹൃത്തെ.
Typist | എഴുത്തുകാരി ,
നന്ദി ചേച്ചി.
ശ്രീനന്ദ ,
നന്ദി ശ്രീനന്ദ.
മെഹദ് മഖ്‌ബൂല്‍ said...,
കഷ്ടപ്പെടുന്നവര്ക്ക് എന്നും കഷ്ടപ്പാടുകള്‍ തന്നെ.
നന്ദി മെഹദ്
പ്രഭന്‍ ക്യഷ്ണന്‍ ,
അസാധാരണമല്ലാത്ത സംഭവങ്ങള്‍ ശ്രദ്ധിക്കാതെ പോകുമ്പോള്‍ സംഭവിക്കുന്നത്.
നന്ദി പ്രഭന്‍
ഇതോരല്‍പ്പം നര്‍മ്മം നിറഞ്ഞ കഥ തന്നെ .വളരെ നന്നായി .
മറുപടിഇല്ലാതാക്കൂനല്ല അവതരണം...അവസാനം പെട്ടന്ന് തീര്‍ന്ന പോലെ തോന്നി... അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകഥയും ചിത്രവും നന്നായി, എങ്കിലും എന്തോ ഒരപൂര്‍ണത റാംജീ... ഒരുപക്ഷേ,റാംജി കഥകളില്‍ ഒരുപാടു പ്രതീക്ഷകള്‍ ഉള്ളത് കൊണ്ടാവാം.
മറുപടിഇല്ലാതാക്കൂഎളുപ്പം കാശുണ്ടാക്കാനുള്ള മലയാളി മനസ്സ് .
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടമായി
നാട്ടു നടപ്പ് സംഭവം കഥയായി പറഞ്ഞു പതിവ് രാംജി സ്റ്റൈല്‍ ഒക്കെ തുടക്കത്തില്‍ ഉണ്ടെങ്കിലും അവാസാനം ക്ലൈ മാക്സിനു ഒരു മൊന്ച് കുറഞ്ഞ പ്പോലെ തോന്നി
മറുപടിഇല്ലാതാക്കൂഅവിവേകം എങ്കില്‍ എന്നോട് ക്ഷമിക്കുക
പ്രിയ റാംജി, മലയാളിയുടെ ഒരു തനത് സ്വഭാവവിശേഷമാണിത്.ഒരാള്‍ വിജയിച്ചെന്ന് കണ്ടാല്‍ പിന്നെ തകൃതിയായി ഒരു നിര തന്നെ വരും.
മറുപടിഇല്ലാതാക്കൂആധുനികതയും പൌരാണികവുമായ ചിന്തകള്‍ നല്ലവണ്ണം സമന്വയിപ്പിച്ച് പെര്‍ഫക്ഷനോടെ പറഞ്ഞു എന്നാണ് എന്റെ അഭിപ്രായം. ലാളിത്യം ഹൃദയത്തെയും കധാസംഭവം തലച്ചോറിനും വിരുന്നേകി.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് രാംജി.
പ്രീയപ്പെട്ട റാംജി.. കഥ നന്നായിരിക്കുന്നു. സൂക്ഷ്മാംശങ്ങള്‍ വരെ ഭംഗിയായി വിവരിച്ചു . അവസാന വരിക്കു മുന്‍പുള്ള " അവന്റെയൊരുപദേശം! തല്ലിക്കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്................................................../........................................................ ."
മറുപടിഇല്ലാതാക്കൂതുടങ്ങിയുള്ള ഭാഗങ്ങള്‍ അല്പം മാറ്റിയെഴുതിയാല്‍ കൂടുതല്‍ ഭംഗിയാകും എന്നും തോന്നി .
AFRICAN MALLU,
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
DEJA VU,
സന്ദര്ശനത്തിനും അഭിപ്രായത്തിനും
നന്ദി സുഹൃത്തെ.
കുഞ്ഞൂസ് (Kunjuss),
നന്ദി കുഞ്ഞൂസ്.
ധനലക്ഷ്മി പി. വി.,
നന്ദി ടീച്ചര്‍.
കൊമ്പന്‍,
അടുത്തതില്‍ മൊഞ്ചല്പം കൂട്ടിയേക്കാം അല്ലെ?
നന്ദി കോമ്പാ.
krishnakumar513,
അതെ. ഒന്നും അറിയണമെന്നില്ല. സ്വപ്നം നെയ്ത് അങ്ങട് തോടങ്ങന്നെ.
നന്ദി മാഷെ.
പൊട്ടന്‍,
നല്ല വാക്കുകള്ക്ക്
നന്ദി സുഹൃത്തെ.
kanakkoor,
ഇന്നത്തെ മനസ്സുകളില്‍ പെട്ടെന്ന് വരുന്ന വൈരാഗ്യത്തിന്റെ ഒരു കാരണം സൂചിപ്പിക്കാനാണ് ആ വാക്കുകള്‍ ചേരത്തത്.
നന്ദി മാഷെ.
സലി അത്ര പെട്ടെന്ന് നിര്ത്തിപ്പോയോ? ഒരാഴ്ചയെങ്കിലും അവനെ അവിടെ നിര്ത്താമായിരുന്നു. അല്ലെങ്കിലും നീര്‍നായയെയാണോ നീന്തല്‍ പഠിപ്പിക്കുന്നത്?!
മറുപടിഇല്ലാതാക്കൂകഥ നന്നായിട്ടുണ്ട്.
നല്ലൊരു ഗുണപാഠ കഥ, മാഷേ...
മറുപടിഇല്ലാതാക്കൂറാംജി,
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടമായി.
നല്ല രസകരമായ ആഖ്യാനം.
റാംജീ .. നല്ലൊരു നേരു പകര്‍ത്തീ ..
മറുപടിഇല്ലാതാക്കൂഅടിസ്ഥാനമില്ലാത്ത ഒന്നും ശ്വാശതമല്ലാന്ന്
റാംജീ ഈ വരികളിലൂടെ കാണിച്ചു തരുന്നു ..
ഒന്നും ഇന്നുണ്ടായതല്ല എന്ന് നാം
ഓര്‍ക്കാതെ പൊകുന്നു.. ഇന്നലെയുടെ തീഷ്ണമായ
പകലുകളില്‍ വീര്‍ത്ത നേരില്‍ തെളിഞ്ഞതൊക്കെയേ
കാലങ്ങളൊളം വെളിച്ചമേകിയിട്ടുള്ളൂ ..
ഇന്നു നാം കണ്ട മഴയും
വഴിയരുകില്‍ പൂത്തു നിന്ന മരവും
ഇന്നിന്റെ കുളിര്‍മയല്ല , അതിനു പിന്നില്‍
കാലങ്ങളുടെ ആര്‍ജവം ഉണ്ടെന്ന് പുതിയ
തലമുറ മറന്നു പൊകുന്നു എന്ന സത്യം ..
ആഗ്രഹങ്ങളുടെ തോളിലേറീ നേരിന്റെ
മുന്നില്‍ പകച്ചു നില്‍ക്കുന്ന മനസ്സുകള്‍
ഇന്ന് പതിവിലും കൂടുന്നതും ഇതൊക്കെ
കൊണ്ട് തന്നെ .. സുന്ദരമായ ആവിഷ്കരിച്ചു
ഗുണപാഠം പേറുന്ന ഈ വരികള്‍ റാംജീ ..
Ee kathakkulla kamantu Century adichallo maashe
മറുപടിഇല്ലാതാക്കൂCongrats.
adutha kathakkini yethra naal kaakkanam maashe:-)
athaayathu 101 aaman njaan yennu churukkam, kazhinja commentil parayaan vittu poyi athaa veendum 1-2 aamanaayi Chiriyo Chiri!!! :-)
മറുപടിഇല്ലാതാക്കൂCongrats
പെട്ടന്ന് കാശ്കാരനാകാനുള്ള മലയാളികളുടെ നേർക്കാഴ്ച..!! കഥ ഇഷ്ടപ്പെട്ടു..!!
മറുപടിഇല്ലാതാക്കൂകഥ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞ് നന്നാവാതെ പോയൊരു നല്ല കഥ..
മറുപടിഇല്ലാതാക്കൂആദ്യമായിട്ടാണ്. കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഇവിടെ വന്നു ഒന്ന് അഭിപ്രായം പറഞ്ഞു പോണേ.
ചെറു കഥാ ലോകത്തെ രാജാവിന് ആശംസകള്‍.. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി .. സസ്നേഹം
മറുപടിഇല്ലാതാക്കൂTP Shukoor,
മറുപടിഇല്ലാതാക്കൂനന്ദി ഷുക്കൂര്‍
ശ്രീ,
നന്ദി ശ്രീ.
കലാം,
നന്ദി മാഷെ.
റിനി ശബരി,
ഇന്നു നാം കണ്ട മഴയും
വഴിയരുകില്‍ പൂത്തു നിന്ന മരവും
ഇന്നിന്റെ കുളിര്മയയല്ല , അതിനു പിന്നില്‍
കാലങ്ങളുടെ ആര്ജ്വം ഉണ്ടെന്ന് പുതിയ
തലമുറ മറന്നു പൊകുന്നു എന്ന സത്യം ..
ആഗ്രഹങ്ങളുടെ തോളിലേറീ നേരിന്റെ
മുന്നില്‍ പകച്ചു നില്ക്കുെന്ന മനസ്സുകള്‍
ഇന്ന് പതിവിലും കൂടുന്നതും ഇതൊക്കെ
കൊണ്ട് തന്നെ
കഥയേക്കാള്‍ നല്ല അഭിപ്രായം.
നന്ദി റിനി.
കൊച്ചുബാബുവിന്റെ ബ്ലോലോകം ,
അപ്പൊ കറങ്ങി നടക്കുകയാണല്ലേ?
നന്ദി സുഹൃത്തെ.
ആയിരങ്ങളില്‍ ഒരുവന്‍,
നന്ദി സുഹൃത്തെ.
vettathan,
നന്ദി സുഹൃത്തെ.
കൈതപ്പുഴ ,
നന്ദി മാഷെ.
നികു കേച്ചേരി ,
എത്ര പറഞ്ഞാലും നന്നാവാത്തവര്‍ അല്ലെ.
നന്ദി നികു.
Rashid,
കാണാം റഷീദ്.
നന്ദി.
വഴിയോരകാഴ്ചകള്‍....,
നന്ദി സുഹൃത്തെ.
തിരക്കഥയിലെ പോലെ ദ്രുശ്യഭംഗി തരുന്ന കഥ. ഒഴുക്കോടെ എഴുതിയിരിക്കുന്നു. അവസാനം അല്‍പ്പം ധ്രുതിയില്‍ അവസാനിപ്പിച്ചിരിക്കുന്ന പോലെ തോന്നി. അവിടെ കുറച്ച് വരികള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നെനിക്ക് തോന്നി..
മറുപടിഇല്ലാതാക്കൂആശംസകള്
സ്നേഹത്തോടേ അജിത
നന്ദി അജിത.
ഇല്ലാതാക്കൂഎന്നത്തെയും പോലെ ഉള്ളുതൊട്ടു. നന്ദി, ഏട്ടാ
മറുപടിഇല്ലാതാക്കൂനന്ദി സ്വലാഹ്
ഇല്ലാതാക്കൂlalithamaya kadhaparayal, mikacha oru sandesham..... nannayi ramji.... abhinandanangal............
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ
ഇല്ലാതാക്കൂഅസ്സലായി.ഒരു കഥ എടുക്കുമ്പോള്‍ രണ്ടു തരം തോന്നലുകള്‍ ആണ് ഉണ്ടാവാറ്. തുളച്ചു കയറുന്ന ജിജ്ഞാസയോടെ വായിച്ചു തീര്‍ക്കുക. അല്ലെങ്കില്‍ എങ്ങനെയെങ്കിലും മറികടക്കുക . ആദ്യത്തെ അനുഭവം ആയിരുന്നു ഈ കഥ എനിക്ക് നല്‍കിയത്. ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്ക്ക്
ഇല്ലാതാക്കൂനന്ദി സുഹൃത്തെ
സാധാരണ ജീവിതം, അസാധാരണമായി അവതരിപ്പിച്ചു. ആശംസകള്‍ !
മറുപടിഇല്ലാതാക്കൂനന്ദി മിനി.
ഇല്ലാതാക്കൂമീന് .
മറുപടിഇല്ലാതാക്കൂഅതില്ലായെങ്കില് അന്നം താഴോട്ടിറങ്ങില്ല.എന്റെ നാടിന്‍റെ സമീപം ആണു തോട്ടപ്പള്ളിയും തൃക്കുന്നപ്പുഴയും രണ്ടിടത്തും കടലില്‍ പോയ വള്ളങ്ങള്‍ അടുക്കുന്ന സ്ഥലമാണ്.വള്ളം വരുമ്പോള്‍ അവിടെ നില്‍ക്കുന്ന ഒരു പ്രതീതിയാണ്
ഈ മീന്‍ വായിച്ചപ്പോള്‍ ഉണ്ടായത് .അത്രയും മനോഹരമായ ആവിഷ്ക്കാരം .സുലൈമാന്‍റെ ചിത്രം കണ്ടപ്പോള്‍ നമുക്ക് പരിചയമുള്ള ഒരാള്‍ എന്ന് തോന്നി .
അഭിനന്ദനങ്ങള്‍ ഒപ്പം ആശംസകളും
നമ്മുടെ ചുറ്റും കാണുന്നവര്‍ എല്ലാം.
ഇല്ലാതാക്കൂനന്ദി ടീച്ചര്‍.
കച്ചവടം എന്നത് കച്ചകപടം ആണ് എന്നാലും അതിനു അതിന്റേതായ ഒരു നയം ഉണ്ട് ...എടുത്തു ചാടി ന്ടെലും ചെയ്‌താല്‍ അത് നിന്നുകൊണ്ട് കാല്‍ നീട്ടുന്ന പോലാകും ..ഇരുന്നിട്ടെ കാല്‍ നീട്ടാവൂ ന്നു കേട്ടിട്ടുണ്ട് ...ഇതൊരു പാഠമായി തന്നെ കാണണ്ടതാണ്..റാംജിയുടെ ഈ കഥയും നന്നായിട്ടുണ്ട് ട്ടോ ...
മറുപടിഇല്ലാതാക്കൂനന്ദി കൊച്ചുമോള്
ഇല്ലാതാക്കൂനന്ദി കൊച്ചുമോള്
ഇല്ലാതാക്കൂഒരു കൊച്ചു കഥയില്‍ ഒരായിരം കാര്യങ്ങള്‍ ... ആശംസകള്‍ .. വീണ്ടും വരാം .. സസ്നേഹം ..
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ
ഇല്ലാതാക്കൂനാടകീയതകള് ഇല്ലാത്ത പ്രതി രൂപങ്ങളാണ് രാംജിയുടെ കഥകളില്‍. അത് വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചയാണ്. നന്നായിരിക്കുന്നു രാംജി.
മറുപടിഇല്ലാതാക്കൂസാധാരണ ജീവിതം, അസാധാരണമായി അവതരിപ്പിച്ചു
മറുപടിഇല്ലാതാക്കൂപല സ്ഥലത്തും ഇങ്ങനെയൊരു പ്രവണത കണ്ടിട്ടുണ്ട്,ഒരാള്‍ വിജയിച്ച കച്ചവടം ഒരേ സ്ഥലത്ത് പലരും അനുകരിക്കുന്നത്. പക്ഷേ പലപ്പോഴും ഉപ്പിനോളം വരാറില്ല ഉപ്പിലിട്ടത് .
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂnalla kadha..nalla perfestion..ishtamayi..
മറുപടിഇല്ലാതാക്കൂ