10/3/12

ഹോര്‍മോണ്‍ സന്തതികള്‍

10-03-2012
അവരുടെ ഷർട്ടുകളിൽ പറ്റിപ്പിടിച്ച ഉണങ്ങാത്ത ചോര തെറിച്ച പാടുകൾ ഒരു നിഴൽ പോലെ കാഴ്ചയിൽ തങ്ങി.

രണ്ടു പേർ വീതമുള്ള രണ്ടു ബൈക്കുകൾക്ക് പുറകെ ഒരു കാറും പാഞ്ഞുപോയി. കയ്യിലിരുന്ന നാടൻ കോഴിയെ മുറുകെപ്പിടിച്ച് കടന്നുപോയ കാറിനെ തിരിഞ്ഞുനോക്കി. ക്ഷണനേരം കൊണ്ട് കാറ്‌ കാഴ്ചയിൽ നിന്ന് മറഞ്ഞിരുന്നു. അല്ലെങ്കിൽതന്നെ തിരിഞ്ഞ് നോക്കിയിട്ട് എന്ത് ചെയ്യാനാണ്‌? ഇഷ്ടമില്ലാത്തത് കാണുമ്പോൾ പ്രകടമാകുന്ന വെറുപ്പോ, സംഭവിച്ചത് അറിയാനുള്ള ആകാംക്ഷയോ ആയിരിക്കാം ആ വികാരത്തിനു പിന്നിൽ.

കയ്യിലിരുന്ന കോഴി ഒന്നു പിടഞ്ഞു. ഞാനൊരു നസ്രാണി ആണെ. ഞായറാഴ്ച ഇറച്ചി കൂടിയേ തീരു എന്ന് കെട്ട്യോൾക്ക് നിർബന്ധം. അതും നാടൻ കോഴി തന്നെ വേണം. അതിനവൾക്ക് ന്യായങ്ങളും ഉണ്ട്. ഹോർമോൺ കുത്തിവെച്ച കൊഴിയുടെ ഇറച്ചി പെൺകുട്ടികൾക്ക് കൊടുത്താൽ പെട്ടെന്ന് വയസ്സറിയിക്കുമത്രെ. നാല്പത് ദിവസം കൊണ്ട് വളർച്ചയവസാനിക്കുന്ന കോഴിയിറച്ചി ഉള്ളിൽ ചെന്നാൽ മനുഷ്യന്റെ ശരീരവും ത്വരിത വളർച്ചക്ക് വഴിവെക്കുമെന്നാണ്‌ അവൾ മനസ്സിലാക്കിയിരിക്കുന്നത്. നാല്പത് ദിവസത്തിൽ കൂടുതൽ പ്രായമുള്ള കോഴിയുടെ ഇറച്ചി തിന്നാനേ പാടില്ലെന്ന്.

ശരിയും തെറ്റും വിശ്വാസവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞ അവയിൽ മിശ്രിതമാണ്‌ അവളുടെ അറിവുകൾ. റേറ്റ്‌ കൂട്ടാന്‍ വേണ്ടി വാചകമടിക്കാന്‍ കഴിവുള്ളവനെ തെരഞ്ഞു പിടിച്ച് ചര്‍ച്ചകള്‍ തല്ലിക്കൂട്ടുന്ന ടീവികളിലെ അറിവുകാളാണെ അധികവും. ഒൻപതൊ പത്തൊ വയസ്സ് തികയുന്നതിനു മുൻപ് പ്രായപൂർത്തിയാകുന്ന പെൺകുട്ടികളെ ഉൾക്കണ്ഠയോടെയാണവൾ കണ്ടിരുന്നത്. അവർക്ക് ആയുസ്സ് കുറവാണത്രെ. ഇപ്പോള്‍ മനുഷ്യന്റെ ആയുർദൈർഘ്യം കൂടുതാലാണെന്ന് വാദിക്കുന്നവർക്ക് മുന്നിലേക്ക് ഒൻപത് വയസ്സിലെ പ്രായപൂർത്തി ഉയർത്തിക്കാട്ടും. പ്രായപൂർത്തിയുടെ ആറിരട്ടിയാണ്‌ ഒരു വ്യക്തിയുടെ ആയുർദൈർഘ്യത്തിന്റെ മാനദണ്ഡം എന്നതിനാൽ ഒൻപതുകാരി അൻപത്തിനാലിനോട് ചുറ്റിപ്പറ്റി നില്‍ക്കുമെന്ന്. വളർച്ചയുടെ എല്ലാ ഘട്ടങ്ങളും നേരത്തെ സംഭവിക്കുന്നു.

അവളുടെ പല ന്യായങ്ങളും സമ്മതിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു കണക്കിന്‌ ഒന്നുമറിയാതെ അറബിനാട്ടിൽ കിടക്കുന്നതാണ്‌ ഭേദം എന്ന് തോന്നിപ്പോകുന്നു. നേരിട്ടുള്ള കാഴ്ചകളിൽ നിന്നൊഴിയാം.

ഇതാണ്‌ എനിക്കുള്ള കുഴപ്പം. എന്തെങ്കിലും ചിന്തിച്ചാൽ പരിസരം മറന്ന് ഒന്നിനു പുറകെ ഒന്നായി ചിന്തകൾ പെരുകി കാട് കയറും. ഇപ്പോൾത്തന്നെ കോഴിയേയും പിടിച്ച് റോഡിലൂടെയാണ്‌ നടക്കുന്നതെന്നു പോലും മറന്നിരിക്കുന്നു. ചിന്തിച്ച് ചിന്തിച്ച് റോഡിന്റെ നടുവിലേക്ക് നീങ്ങിയാലും അറിയാൻ പോകുന്നില്ല.

റോഡിന്റെ അരികെ തന്നെയാണ്‌ വീട്. ഭാര്യ മുറ്റത്തിറങ്ങി നില്പുണ്ട്. ഞാനിനി കവലയിൽ പോകും എന്നതിനാൽ അവൾ കോഴിയെ വാങ്ങാൻ ഇറങ്ങി നില്‍ക്കുന്നതാണ്‌.

"വേഗം തിരിച്ച് വന്നേക്കണേ... ഇപ്പൊത്തന്നെ ഈ കവലയിൽ വെച്ച് സെയ്താലിക്കുട്ടിയെ ആരൊ കുത്തി എന്ന് പറയ്ണ കേട്ടു. അവ്ടെച്ചെന്ന് ഇനി ആ കേസിലൊന്നും കുടുങ്ങണ്ട. ജോസ്ച്ചായന്‌ തിരിച്ച് പോവാന്ള്ളതാ.“ കോഴിയെ വാങ്ങി തിരിഞ്ഞു നടന്ന ഭാര്യയുടെ താക്കീത്.

ഞാനറിയാതെ എന്റെ നടത്തത്തിന്‌ വേഗത കൂടി. സെയ്താലിക്കുട്ടി ചെറുപ്പം മുതലേ എന്റെ കൂട്ടുകാരനായിരുന്നു. ഓന്നിച്ച് കളിച്ച് വളർന്ന് പഠിച്ചവർ. ഒരേ ആശയത്തെ മുറുകെ പിടിച്ച് പ്രവർത്തിച്ചവർ. വാചകക്കസർത്തും നേതൃപാടവവും അവനെ വിദ്യാർഥിപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്കുയർത്തി. ന്യൂനപക്ഷമെന്ന ഔദാര്യം പ്രസ്ഥാനത്തിന്റെ പടവുകൾ കയറാൻ അവനെ തുണച്ചപ്പോൾ നിശ്ശബ്ദപ്രവർത്തകനായ ഞാൻ ഔദാര്യം പറ്റാൻ അർഹനല്ലാതായി. എനിക്കതിൽ ഒട്ടും പ്രായാസമില്ലായിരുന്നു. വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ സ്വന്തം കഴിവുകൾ പര്യാപ്തമല്ലെന്ന് എനിക്ക് നല്ല നിശ്ചയമായിരുന്നു.

സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരായി തിളക്കുന്ന യൗവ്വനം ശക്തമായി പ്രതികരിക്കുന്നതാണ്‌ പിന്നീട് ഞാൻ കണ്ടത്. പ്രസ്ഥാനത്തിന്‌ തെറ്റിയിട്ടില്ലെന്നും സെയ്താലിക്കുട്ടി ശക്തിയാണെന്നും എനിക്ക് പൂർണ്ണമായി ബോദ്ധ്യപ്പെട്ടു.

പ്രത്യയശാസ്ത്രത്തിനോടും ആശയത്തോടും എനിക്കുള്ള അകൽച്ച സംഭവിച്ചത് സ്വന്തം ജീവിതത്തെ നന്നായി കരുപ്പിടിപ്പിക്കണം എന്ന് തോന്നിയപ്പോഴാണ്‌. അതിനേറ്റവും യോജിച്ചത് എനിക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് വരുത്തിത്തീർക്കലാണ്‌. എത്ര ഇല്ലെന്ന് പറഞ്ഞാലും ഒരിഷ്ടം, ഒരു ചായ്‌വ് മനസ്സിൽ തങ്ങി നില്‍ക്കും. അപ്പോൾപ്പിന്നെ എനിക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് പറയുന്നത് അർത്ഥശൂന്യമാണ്‌.

ആഡംബരത്തിന്റെ ഇഴകൾ കൊരുത്തെടുക്കാൻ അറബ്നാട്ടിൽ എത്തിപ്പെട്ടപ്പോഴും കൂട്ട് ഇന്നലേകളിലെ സുഖമുള്ള ഓർമ്മകൾ തന്നെ. എന്തൊക്കെയൊ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് നീളം വെക്കുന്നതല്ലാതെ തിരികെ നേടാൻ കഴിയാതാവുന്നു.

സെയ്താലിക്കുട്ടിയുമായുള്ള സൗഹൃദം കത്തെഴുത്തിലൂടെ കൂടുതൽ മധുരമാക്കി. ചെറുപ്പത്തിലേ എം എൽ എ സ്ഥാനാർത്ഥിയാകാൻ അവന് അവസരം ലഭിച്ചപ്പോൾ എന്റെ സന്തോഷം അവനില്ലായിരുന്നുവെന്നത് കത്തുകളിൽ കൂടി വായിച്ചറിഞ്ഞു. അധികാര സ്ഥാനങ്ങളിൽ കയറിയിരുന്നാൽ മോഹങ്ങൾ കുതിക്കുമെന്നും അവനവലിലേക്ക് ചുരുങ്ങാനുമുള്ള ത്വര വർദ്ധിക്കുമെന്നും അവന്‌ സംശയമുണ്ടായിരുന്നു. അത്തരം ത്വ്വരയെ അടക്കിക്കൊണ്ടു തന്നെ ഒന്നാം വട്ടം അവസാനിപ്പിച്ചത് രണ്ടാം വട്ടത്തെ ഊഴത്തിന്‌ കൂടുതൽ കരുത്ത് നൽകി.

സ്വന്തം അഭിഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളെ സ്വീകരിച്ചും സ്വീകരിക്കാതേയും മനുഷ്യർ ജീവിച്ചുകൊണ്ടിരുന്നു.

സെയ്താലിക്കുട്ടിയുടെ ഫോൺ വിളികളിൽ ഇപ്പോൾ നിരാശയും വിഷാദവും ഇടകലർന്നിരുന്നത് ഞാൻ കാര്യമാക്കിയില്ല. കാര്യമാക്കേണ്ട കാര്യമില്ലല്ലോ. അവന്‍ എം എല്‍ എ ആണ്. എങ്കിലും ഗൾഫുകാരന്‌ ജോലി നഷ്ടപ്പെടാൻ പോകുന്നു എന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന വെപ്രാളം പോലെ തോന്നിച്ചു.

കാലത്ത് തന്നെ റോഡ് സജീവമായിരുന്നു. ആകാംക്ഷയോടെ തിരക്കു പിടിച്ചോടുന്ന ജനങ്ങൾ. എന്തെങ്കിലും കേട്ടാൽ മതിയല്ലൊ ജനങ്ങൾക്ക് ഓടിത്തുടങ്ങാൻ. പാഞ്ഞ് പോയ ബൈക്ക്കാരിലെ ചോരക്കറ തെറിച്ച പാടുകൾ മനസ്സിൽ ഒന്ന് മിന്നി. കൊട്ടേഷൻ പണി തീർത്ത് പോയവരായിരിക്കും അവർ.

ഇത്തവണ ഞാന്‍ ലീവിലെത്തിയപ്പോൾ സെയ്താലിക്കുട്ടി മറ്റൊരു മനുഷ്യനായാണ്‌ എന്നെ കാണാൻ വന്നത്.

"നീ പാർട്ടി വിട്ടത് ശെര്യായില്ല. നീയൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. നമ്മളെടയ്ക്ക് ഫോൺ ചെയ്യാറൊള്ളതല്ലെ. തീരുമാനത്തിനു മുമ്പ് നിനക്കതെന്നോട് പറയായിരുന്നില്ലെ?"

"ജോസിനറിയാലൊ, ഞാനൊരു സാധാരണ മനുഷ്യനാ. വിദ്യാഭ്യാസം കഴിഞ്ഞൊടനെ എം എൽ എ ആയി. തൊടർച്ചയായി പത്ത് കൊല്ലം. മറ്റൊരു പണിയും ഞാൻ ചെയ്തിട്ടില്ല, അറിഞ്ഞുംങ്കൂട. ഭാര്യയും രണ്ട് മക്കളും ആയി. ഇന്നുവരെ ആരുടെ കയ്യീന്നും കൈക്കൂലി വാങ്ങിട്ടില്ല. മാസത്തില് കിട്ട്ണേന്ന് പാർട്ടിക്ക് കൊടുക്കേണ്ട വിഹിതം കഴിച്ചാ കയ്യിലെത്തുന്നോണ്ട് ചെലവ് നടക്കാണ്ടായി. ജോസ്ന്നല്ല, എന്റെ ഭാര്യാന്നല്ല, എന്നെ ഇഷ്ടപ്പെട്ണ ആരും ഇതംഗീകരിക്കില്യാന്ന് അറിഞ്ഞോണ്ട് ഞാൻ അഭിപ്രായം ചോയിച്ചോണ്ടെന്ത് പ്രയോജനം?"

"നീയിന്നൊരു വ്യക്ത്യല്ല. ഒരു പറ്റം മനുഷ്യര്ടെ പ്രതീക്ഷയാ. അവര് നിന്നെക്കാൾ സാമ്പത്തികായും അല്ലാണ്ടും താഴെയാ. അതെല്ലാം മറന്ന് നീ നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു."

"നടപ്പിലാക്കാൻ കഴിയാത്ത വാക്കുകള്‍ പ്രയോഗിക്കാൻ നിന്നെപ്പോലുള്ളോർക്ക് എളുപ്പാ. ഒരു പാർട്ടീലും ഇല്ലെന്നല്ല, ഒരു രാഷ്ട്രീയത്തിലുമില്ലെന്ന് പറഞ്ഞാ മതിയല്ലൊ. ചെല അസാധാരണ വ്യക്തിത്വങ്ങളെ ഒഴിച്ചു നിർത്തിയാ ബാക്കിയെല്ലാം ചപലതകളുള്ള മനുഷ്യര് തന്നെ."

"പിന്നെ നീയെന്തിന്‌ ഇതിലേക്കെറങ്ങി? വേറെ വെല്ല ജോലീം നോക്കിക്കൂടായിരുന്നൊ?"

"ഓരോ പ്രായത്തിലും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കണ്‌ണ്ട്, തിരുത്തലും നിരാശേം ഒക്ക്യായി. എം എൽ എ എന്നത് എനിക്കന്ന് ആവേശായിരുന്നു. ഭാര്യേം കുട്ട്യോളും ചെലവും വർദ്ധിച്ചു. ക്രമേണ എം എൽ എ സ്ഥാനം ജോല്യായി രൂപാന്തരം പ്രാപിക്കണത് ഇനിയ്ക്ക്  മനസ്സിലായിരുന്നില്ല. ഇന്നിനിയ്ക്ക്, അറിയണ പണി  നഷ്ടപ്പെട്ണേന്റെ മാനസിക സംഘര്‍ഷാ‌. എന്റെ പാർട്ടി ഒരാളെ രണ്ടു തവണെക്കൂടുതൽ തുടർച്ചയായി എം എൽ എ ആക്കില്ലെന്ന് അറിയാല്ലൊ?"   

"ഇത്തരം ചിന്ത്യോള് നിനക്ക് മാത്രാ ശരി. തെകഞ്ഞൊരു സ്വാർത്ഥനാകാൻ നിനക്കെങ്ങനെ കഴിഞ്ഞു?"

"ഏറ്റക്കൊറച്ചിലോടെ സാർത്ഥത എല്ലാരിലും ഇണ്ട്. കാലങ്ങളായി നീ ചെയ്യണ ഗൾഫിലെ നിന്റെ പണി നഷ്ടപ്പെടുന്നൂന്ന് വരുമ്പോ നിന്റ മനോഭാവം എന്താരിക്കും?"

"നീ എം എൽ എ സ്ഥാനം ജോല്യായി കാണുന്നു."

"അല്ലെ?"

"എങ്കിലെനിക്കൊന്നും പറയാനില്യ."

"ഇരുവത്തിനാല്‌ മണിക്കൂറും പാർട്ടിപ്രവർത്തനാവ്മ്പോ ഞാൻ വേറെന്ത് ജോല്യാ ചെയ്യുക? അഥവാ എന്തെങ്കിലും ജോലി ചെയ്താ നീയടക്കം അയ്നെ എങ്ങ്നെ കാണും? നിനക്ക് ലോണെടുത്ത് കുട്ട്യോളെ പഠിപ്പിക്കാം വീടുവെക്കാം. ഏതു മാർഗ്ഗത്തിലൂടേയും കാശ്ണ്ടാക്കി ലോണടക്ക്യാം. ഇനിക്കൊ?"

"നീ സുഖസൗകര്യങ്ങളെക്കുറിച്ചാണ്‌ പറയുന്നത്."

"അതെ."

"നമ്മ്ടെ ജനാധിപത്യരീതീലെ അധികാര രാഷ്ട്രീയത്തിൽ പത്ത് കൊല്ലത്തെ ജീവിതം എന്നില് ചെല ശീലങ്ങള് സമ്മാനിച്ചു. അവ്ടന്ന് താഴേയ്ക്ക് വര്ണത് ഇനിക്ക് ചിന്തിക്കാൻ കഴിയാത്തത."

"ഞാനടക്കൊള്ള ഒര് വെല്യ വിഭാഗത്തിന്‌, ഒള്ളത് നഷ്ടപ്പെട്ത്താനൊ താഴ്ന്ന് ജീവിക്കാനൊ കഴിയാത്തതാ പ്രശ്നം. പലേ ആത്മഹത്യക്ക് പിന്നിലും ഇത്തരം ദുരഭിമാനാണെന്ന് കാണാം. പക്ഷെ, നീയിങ്ങ്നെ ആയതിലാ എനിക്കത്ഭുതം."

"ഏച്ച് കൂട്ടുമ്പോ പൊട്ടിപ്പോകുന്നത് ഒരു പൂർണ്ണതയിലേക്കല്ലെന്ന തോന്നൽ."

"എനിക്കൊന്നേ നിന്നോട് പറയാനുള്ളു. കൊറച്ച്നാള് നോക്കീം കണ്ടും ശ്രദ്ധിച്ച് ജീവിക്കുക. എന്റെ കെട്ട്യോള് പറയാറുള്ളത് പോലെ അവസാനഘട്ടങ്ങൾ പെട്ടെന്നാക്കുന്ന ഹോർമോൺ പ്രക്രിയ മനുഷ്യന്റെ ചിന്തേലും പ്രവർത്തിക്കുന്നു എന്നാണ്‌. വിചാരങ്ങളും ചിന്തകളും ഒതുക്കി വികാരം കുതിച്ചു ചാടാൻ അധിക സമയം വേണ്ട."

രണ്ടു ദിവസം മുൻപാണ്‌ അവനുമായി ഇത്തരം സംസാരം നടന്നത്. അവന്‍ പറയുന്നതിനെ അപ്പാടെ തള്ളിക്കളയാന്‍ ആവില്ല. ഒരു കണക്കിന് ഞാനും ചെയ്യുന്നത് ഇതൊക്കെ തന്നെ. ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു.

ആംബുലൻസിനു പുറകെ രണ്ടു മൂന്ന് പോലീസ് ജീപ്പുകളും സംഭവസ്ഥലം വിട്ട് പോകുന്നു. അല്പം കൂടി നേരത്തെ എത്തേണ്ടതായിരുന്നു. നിറയെ ജനങ്ങളും പോലീസും തടിച്ചു കൂടിയിട്ടുണ്ട്. മുഴുവനുണങ്ങാത്ത ചോര ടാറിങ്ങ് റോഡിൽ അവശേഷിച്ചിരിക്കുന്നു.


മരിച്ചെന്നും ഇല്ലെന്നും രണ്ട് പക്ഷം. നേരിട്ട് കണ്ടവരായിരിക്കില്ല അഭിപ്രായം പറയുന്നത്. പാർട്ടി വിട്ടതിലുള്ള വൈരാഗ്യവും ഇനിയുള്ളവർക്ക് ഒരു മുന്നറിയിപ്പ് എന്ന രീതിയിലും പഴയ പാർട്ടിക്കാർ ചെയ്തതാണെന്ന് ഒരു വിഭാഗം. പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് ലഭിച്ചേക്കാവുന്ന സ്ഥാനത്തിന്‌ മറ്റൊരാൾ കടന്നു വരുന്നതിനെ ഇല്ലായ്മ ചെയ്യാനും, അതിനെ പഴയ പാർട്ടി ചെയ്തതാണെന്ന് വരുത്തിത്തീർക്കാനും മറ്റവര്‍ കൊട്ടേഷൻ കൊടുത്തതാണെന്ന് മറുഭാഗം.

ന്യായവാദങ്ങള്‍ക്കിടയിൽ സത്യം അറിയാനാകാതെ ഞാൻ തിരിച്ച് നടക്കുമ്പോൾ ഒന്നുറപ്പായിരുന്നു. അവനെ സ്നേഹിച്ചിരുന്ന പ്രവർത്തകർക്ക് ഇത്തരം ഒരാക്രമണത്തിന്‌ കഴിയില്ലായിരുന്നു, ആഗ്രഹിക്കില്ലായിരുന്നു.

134 അഭിപ്രായങ്ങൾ:

  1. സമകാലീക വിഷയങ്ങളുടെ നേര്‍ക്ക് കണ്ണാടി പിടിക്കുന്നവന്‍ ശരിയായ എഴുത്തുകാരന്‍.. റാംജി ചുരുങ്ങിയ സമയത്തില്‍ അത് ചെയ്തതിലൂടെ കഴിവ് തെളിയിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. "ന്യായവാദങ്ങള്‍ക്കിടയിൽ സത്യം അറിയാനാകാതെ ഞാൻ തിരിച്ച് നടക്കുമ്പോൾ ഒന്നുറപ്പായിരുന്നു. അവനെ സ്നേഹിച്ചിരുന്ന പ്രവർത്തകർക്ക് ഇത്തരം ഒരാക്രമണത്തിന്‌ കഴിയില്ലായിരുന്നു, ആഗ്രഹിക്കില്ലായിരുന്നു."

    അനുയോജ്യമായ അവസാനം.

    മറുപടിഇല്ലാതാക്കൂ
  3. :) ഹോര്‍മോണ്‍ തന്നെ..
    കോഴിക്കച്ചവടം, നടക്കട്ട് നടക്കട്ട്, കാത്തിരുന്നു കാണാം കഥയും കളിയും!

    പ്രതികരണം നന്നായി!!

    മറുപടിഇല്ലാതാക്കൂ
  4. കൃത്യസമയത്തു തന്നെപറഞ്ഞു.......
    കഥ........
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. കുതിരക്കച്ചവടമായാലും കോഴിക്കച്ചവടമായാലും
    കഥ നന്നായി..!

    മറുപടിഇല്ലാതാക്കൂ
  6. ..... വേണ്ടുന്ന സമയത്ത് വേണ്ടതുപോലെ വിളമ്പി. സത്യം ആരറിയുന്നു??! നിരന്തരം സംഭവിക്കുന്ന ഏത് ചെയ്തികളും ചരിത്രത്തിൽ രേഖപ്പെടുത്തും. അതിലൊന്നുതന്നെ ഈ ‘ഹോർമോൺ സന്തതികൾ’. രാഷ്ട്രീയ പുഴുക്കുത്തുകൾക്ക് ഒരു ‘എൻഡോസൾഫാൻ’. ഭാവുകങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  7. ഇന്നത്തെ കാലത്ത് ഒരു പാര്‍ട്ടി വിട്ടു പോകാനും ആളുകള്‍ സമ്മതിക്കില്ലേ.......ആ സെല്‍വരാജിന്റെ ഗതി അധോഗതി തന്നെയായിരിക്കും അല്ലെ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  8. സമകാലികമായ കുറെ വിഷയങ്ങള്‍ ഈ കഥയ്ക്കുള്ളില്‍ ഒതുങ്ങിക്കിടക്കുന്നുണ്ട് ,നന്നായി,റാംജി ടച്ച് ശെരിക്കും അനുഭവ്യം.

    മറുപടിഇല്ലാതാക്കൂ
  9. പെട്ടന്ന് അറവിനു തയ്യാറാവാനാണല്ലോ ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നത്. കൂടുതലെണ്ണത്തിനെ അറത്താലല്ലേ 'ബിസന്‍സിന്' ലാഭള്ളൂ.

    "നടപ്പിലാക്കാന്‍ കഴിയാത്ത വാക്കുകള്‍ പ്രയോഗിക്കാന്‍ നിന്നെപ്പോലുള്ളോര്‍ക്ക് എളുപ്പാ. ഒരു പാര്‍ട്ടീലും ഇല്ലെന്നല്ല, ഒരു രാഷ്ട്രീയത്തിലുമില്ലെന്ന് പറഞ്ഞാ മതിയല്ലൊ." ഈ രണ്ടുവാചകങ്ങള്‍ക്കിടയില്‍നിന്ന് ഒരു വാചകം വിട്ടുപോയിയെന്നു തോന്നീല്ലോ റാംജീ - ഇന്നത്തെക്കാലത്തെ നേതാക്കന്‍മാരെപ്പറ്റി എന്തോ ആയിരിക്കണം അത് അല്ലേ?

    മറുപടിഇല്ലാതാക്കൂ
  10. വര്‍ത്തമാനകാലത്തെ ലളിതമായി കഥയിലേക്ക്, ചിന്തകളിലേക്കു സംക്രമിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. സാധാരണ പറയാത്ത ഒരു ചിന്തയാണ് ഈ കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ ദുരയാണ് സെയതാലിക്കുട്ടിയുലൂടെ ഇവിടെ പറഞ്ഞത്‌ എന്ന് മനസ്സിലാക്കുന്നു. ആശയങ്ങള്‍ ഉപേക്ഷിച്ച് ജീവിതം മോടിയാക്കാന്‍ തീരുമാനിക്കുന്ന ഭാവം. മറ്റെല്ലാത്തിനെക്കാളും ഇത്രയും നാള്‍ ഒന്നും ഉണ്ടാക്കാന്‍ ആയില്ലല്ലോ എന്ന ധാരണ മനസ്സില്‍ വരുത്തുന്ന ചലനങ്ങള്‍. അതാണ്‌ മുഖ്യ കാരണം എന്ന് കഥയിലൂടെ വിളിച്ചു പറയുന്നു.
    കാലുമാറാന്‍ പ്രേരിപ്പിക്കുന്ന ഒരുത്തന്റെ സാധാരണ ഭാവം അവതരിപ്പിച്ചത്‌ മികച്ചതായി.

    മറുപടിഇല്ലാതാക്കൂ
  12. "ഒരു കണക്കിന്‌ അറബിനാട്ടിൽ കിടക്കുന്നതാണ്‌ ഭേദം എന്ന് തോന്നിപ്പോകുന്നു. നേരിട്ടുള്ള കാഴ്ചകളിൽ നിന്നൊഴിയാം."

    റാംജി, വിഷയത്തിന്റെ കാലിക പ്രസക്തി ഈ കഥയെ ശ്രദ്ധേയമാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. ഇത്രപെട്ടെന്ന് എഴുതിയോ?പാര്‍ട്ടിക്കാരനായാലും ,ഗള്‍ഫുകാരനായാലും ഓരോരുത്തരും ഓരോ വ്യക്തിമാത്രമാണ്.അവന്‍റെ ചോദനകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും മാത്രമാണു പ്രാധാന്യം.

    മറുപടിഇല്ലാതാക്കൂ
  14. "ഓരോ പ്രായത്തിലും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കണ്‌ണ്ട്, തിരുത്തലും നിരാശേം ഒക്ക്യായി..സമകാലിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം ഇന്നത്തെ സമൂഹത്തില്‍ ഓരോ വ്യക്തിയും നേരിടേണ്ടി വരുന്ന ഒന്നിലും തൃപ്തി കണ്ടെത്താന്‍ ആവാത്ത മാനസിക അവസ്ഥയെ ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു.

    കഥ അവസാനിക്കുന്നത് മനോഹരമാക്കി.... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  15. ചേട്ടാ...ആദ്യമേ അഭിനന്ദനങ്ങൾ...

    ഭാര്യമാരുടെ ഉത്കണ്ട ഭംഗിയായി ട്ടോ പാർട്ടിക്കാരന്റെ മാനസികവ്യാപാരങ്ങളും..വിശദീകരിച്ചു.അതും നല്ല പൊസ്റ്റിലേക്ക് എത്തിച്ചു.സ്ന്മാർഗികതകളെ കുറിച്ചു പറഞ്ഞ ഈ പൊസ്റ്റ് ബൊഗ്ഗ് സാഹിത്യതിനു മികവ് എകും..

    മറുപടിഇല്ലാതാക്കൂ
  16. റംജി,
    കച്ചവടല്‍കരിക്കപ്പേട്ട സമകാലിക സമൂഹത്തിന്‍റെ ദുരവസ്ഥ കോറിയിട്ടത് നന്നായിട്ടുണ്ട്..
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  17. നല്ല കഥ റാംജീ...
    സമകാലികം!

    മറുപടിഇല്ലാതാക്കൂ
  18. വായിച്ചു...
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  19. രാംജി..ഇഷ്ടപ്പെട്ടു....

    ഒരു മനുഷ്യന്റെ ജീവിത വീക്ഷണവും രാഷ്ട്രീയ
    സാഹചര്യങ്ങള്‍ അവനില്‍ വരുത്തുന്ന മാറ്റങ്ങളും
    ഒരേ ആശയങ്ങള്‍ ഉള്ള കൂട്ടുകാരുടെ രണ്ടു ദിക്കില്‍
    ഉള്ള ജീവിത ഗതികളെ കോര്‍ത്തിണക്കി ഭംഗി ആയി അവതരിപ്പിച്ചു...

    പറയാതെ പറയുന്ന ഒത്തിരി സത്യങ്ങള്‍ കഥയില്‍
    സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.... രാംജിയുടെ തൂലികയില്‍ നിന്നൊരു നല്ല രചന...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  20. കഥയുടെ അവസാനത്തെ വരികള്‍ ആണ് കൂടുതല്‍ ഇഷ്ടപെട്ടത്‌..

    മറുപടിഇല്ലാതാക്കൂ
  21. കാര്യമാത്ര പ്രസക്തമായ സന്ദേശങ്ങള്‍ ലളിത സുന്ദര ശൈലിയിലൂടെ അവതരിപ്പിച്ചു അനുവാചകന് അനായാസ വായന പ്രദാനം ചെയ്യുമ്പോഴാണ് കൃതികള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത് . റാംജിയുടെ ഈ കൃതി ഞാന്‍ ആ ഗണത്തില്‍ പെടുത്തുന്നു . ഫലങ്ങള്‍ കായ്ച്ചുകിടക്കുന്ന ഈ ചെറു മരം കാലാനുവര്‍ത്തിയാണ്. ഇതിലെ കയ്പ്പും മധുരവും കലര്‍ന്ന ഫലങ്ങളാകട്ടെ എക്കാലത്തും ഭക്ഷ്യ യോഗ്യവുമാണ് . ഇതില്‍ ഇന്നിന്‍റെ പ്രസക്തിക്കുമപ്പുറം ഇന്നലെകളുടെ പോഷകങ്ങളുണ്ട് .നാളെയുടെ കാമ്പുകളുണ്ട്. ഇത് അടുത്ത ദിവസം കേരളത്തില്‍ നടന്ന രാഷ്ട്രീയ സംഭവത്തിനെ ആസ്പദമാക്കി എഴുതിയതാണെന്ന് എനിയ്ക്ക് മുമ്പേ അഭിപ്രായം പറഞ്ഞവര്‍ വിശ്വസിക്കുന്നു . ഞാന്‍ വിശ്വസിക്കുന്നില്ല . അങ്ങിനെയായിരുന്നുവെങ്കില്‍ ഈ കൃതി ഇത്രയും കരുത്തുറ്റതാകുമായിരുന്നില്ല. സത്യം റാംജി തന്നെ വെളിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  22. ഒരു സാധാരണക്കാരന്റെ ജീവിത ചുറ്റുപാടുകളില്‍ നിന്നും തുടങ്ങിയ കഥ വളര്‍ന്നു വികസിച്ചു അതിനു ഇന്നിന്റെ രാഷ്ട്രീയ പിശാചിന്റെ വികൃത മുഖം കൈ വരുമ്പോള്‍ വായനക്കാരന്‍ നാടിന്റെ തകിടം മറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലെങ്കിലും ഒരു വിശകലനം നടത്തും എന്നത് തന്നെയാണ് ഈ കഥയുടെ വിജയം.

    നന്നായി പറഞ്ഞു .. അടുത്ത രചനക്കായ്‌ കാക്കുന്നു

    മറുപടിഇല്ലാതാക്കൂ
  23. അവസാനം ഉചിതമായ രീതിയില്‍ കലാശിപ്പിച്ചു. കഥ അങ്ങിനെയേ അവസാനിപ്പിക്കാന്‍ പറ്റൂ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  24. പറയാനുള്ളത് പറഞ്ഞിരിക്കുന്നു. കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  25. സമകാലിക പ്രാധാന്യമർഹിക്കുന്ന കഥ എന്നുമാത്രം പറഞ്ഞാൽ പൂർണ്ണമാവില്ല. ആധുനിക ലോകത്തിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനുണ്ടാകുന്ന മാറ്റം എന്നതിലപ്പുറം സുഖലോലുപതയിൽ ആകൃഷ്ടനായി സ്വന്തം ആദർശങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു മനുഷ്യനേയും കാണാൻ കഴിയുന്നു.

    റാംജിയുടെ തൂലികയിൽ നിന്ന് ഹൃദയസ്പർശിയായ മറ്റൊരു കഥ.

    മറുപടിഇല്ലാതാക്കൂ
  26. കാലത്തിനനുസരിച്ച്‌ ചിന്തകള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും മാറ്റം സംഭവിക്കുന്നത്‌ സ്വാഭാവികം. മനുഷ്യ സഹജം.... ഹോര്‍മോണുകള്‍ കുത്തി വെച്ച്‌ കോഴിയെ ഭക്ഷിച്ചാല്‍ ചില മാറ്റങ്ങള്‍ ഉണ്‌ടാവുമെന്നതും സ്പഷ്ടമാണ്‌. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു റാംജി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. “ഏത് പ്രത്യയശാസ്ത്രത്തിനോടും ആശയത്തോടും
    നമുക്കുള്ള അകൽച്ച സംഭവിക്കുന്നത്
    സ്വന്തം ജീവിതത്തെ നന്നായി കരുപ്പിടിപ്പിക്കണം എന്ന് തോന്നുമ്പോഴാണ്..

    അതിനേറ്റവും യോജിച്ചത് നമുക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് വരുത്തിത്തീർക്കലാണ്‌..
    എത്ര ഇല്ലെന്ന് പറഞ്ഞാലും ഒരിഷ്ടം, ഒരു ചായ്‌വ് മനസ്സിൽ തങ്ങി നില്‍ക്കും...
    അപ്പോൾപ്പിന്നെ നമുക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് പറയുന്നത് അർത്ഥശൂന്യമാണ്‌...” - സത്യം..!


    സമൂഹത്തിലെ പല തട്ടുകളിളെ
    കാലിക പ്രസക്തിയുള്ള വിഷയങ്ങളിലൊക്കെ തൊട്ടുതലോടികൊണ്ട് ഒരു സഞ്ചാരം നടത്തുകയാണ് റാംജി ഈ കഥയിലൂടെ...

    നമ്മളോ,അതോ ചുറ്റുപാടുള്ളവരോ
    ഒക്കെയാണ് ഇതിലെ യഥാർത്ഥ കഥാപാത്രങ്ങൾ...!

    അഭിനന്ദനങ്ങൾ...കേട്ടോ ഭായ്

    മറുപടിഇല്ലാതാക്കൂ
  28. അതെ നമ്മുടെ എം എൽ എയും ഒരു ഹോർമോൺ സന്തതിയാണല്ലോ അല്ലെ ...നല്ല കഥ ...ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  29. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  30. Manoraj,
    ആദ്യ അഭിപ്രായത്തിന് നന്ദി മനു.
    സമകാലിക വിഷയങ്ങളുമായി യോജിച്ചു പോകുന്നു അല്ലെ?

    ajith,
    നന്ദി മാഷേ.

    *നിശാസുരഭി,
    കഥ തുടരും, കളിയും. നമ്മള്‍ പരഞ്ഞുംകൊണ്ടേയിരിക്കും.
    നന്ദി നിശാസുരഭി.

    ponmalakkaran ,
    എഴുതിയത് നേരത്തെയാണ്. പക്ഷെ പോസ്റ്റ്‌ ചെയ്തത് കൃത്യസമയത്ത്‌ ആയിപ്പോയി.
    നന്ദി സുഹൃത്തെ.

    ishaqh ഇസ്‌ഹാക്,
    എല്ലാം കച്ചോടം തന്നെ.
    നന്ദി ഭായി.

    വി.എ || V.A,
    നേരത്തേ പാകം ചെയ്തെങ്കിലും വിളമ്പല്‍ സമയത്തായി അല്ലെ?
    നന്ദി മാഷേ.

    പഞ്ചാരകുട്ടന്‍ -malarvadiclub ,
    പന്ചാരക്കുട്ടാ..കാര്യം അതൊന്നുമല്ല കേട്ടോ.ഹോര്മോ്ണാ....
    നന്ദി സുഹൃത്തെ.

    sidheek Thozhiyoor,
    നന്ദി സിദ്ധീക്കാ.

    കൊച്ചു കൊച്ചീച്ചി,
    നേതാക്കളും നേതൃത്വവും മാറ്റങ്ങള്ക്ക് ‌ നേരേ കണ്ണടക്കരുത് എന്നതാണ് പൊതു ആശയം വരുന്നത്.
    നന്ദി മാഷേ.

    മുകിൽ,
    കഥയെ എങ്ങിനെ കാണണമോ അങ്ങിനെ മനസ്സിലാക്കി എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി മുകില്‍.

    മനസ്സ്‌,
    കഥയെ അറിഞ്ഞുള്ള വിലയിരുത്തല്‍..
    നന്ദി സുഹൃത്തെ.

    അനില്കുുമാര്‍ . സി. പി.,
    നന്ദി മാഷെ.

    vettathan,
    തീര്ച്ചയായും വ്യക്തികള്‍ മാത്രമാണ്....
    നേരത്തേ എഴുതിയതാണ്. കഥയിലെ ചിത്രം തയ്യാറാക്കാന്‍ രണ്ടു ദിവസം വൈകി. അല്ലെങ്കില്‍ നേരത്തേ പോസ്റ്റ്‌ ചെയ്യേണ്ടതായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  31. DEJA VU,
    "ഇന്നത്തെ സമൂഹത്തില്‍ ഓരോ വ്യക്തിയും നേരിടേണ്ടി വരുന്ന ഒന്നിലും തൃപ്തി കണ്ടെത്താന്‍ ആവാത്ത മാനസിക അവസ്ഥ”
    കഥയുടെ സത്ത ആവാഹിച്ചെടുത്ത അഭിപ്രായം കുളിര്മ്മി നല്കുന്നു.
    നന്ദി സുഹൃത്തെ.

    Pradeep paima,
    കഥയില്‍ അവതരിപ്പിച്ചത്‌ അതേപടി മനസ്സിലാകുന്നു എന്നറിയുമ്പോള്‍ ഏറെ സന്തോഷമാണ്.
    നന്ദി പ്രദീപ്‌.

    സഹയാത്രികന്‍ I majeedalloor,
    നേരേ വിലയിരുത്തുന്നത് കാണുമ്പോള്‍ എന്റെ എഴുത്തിന് അത് പ്രചോദനമാകുന്നു.
    നന്ദി മാഷെ.

    jayanEvoor,
    തുടര്ച്ചകളുടെ ആത്മാവ് തേടുമ്പോള്‍.
    നന്ദി ഡോക്ടര്‍.

    Naushu,
    നന്ദി നൌഷു.

    ente lokam,
    വിന്സെന്റിന്റെ തുറന്നു പറച്ചിലുകള്‍ എനിക്കേറെ ഗുണം ചെയ്യുന്നു.
    നന്ദി സുഹൃത്തെ.

    Abdulkader kodungallur,
    ഇന്നിന്റെ പ്രസക്തി, പോസ്റ്റ്‌ ചെയ്തതിനു ശേഷം വന്നു ചേര്ന്നതാണ്. ഇന്നലെകളെയായിരുന്നു ഞാന്‍ തയ്യാറാക്കിയത്‌. പോസ്റിയപ്പോള്‍ ഇന്നിലേക്ക് എത്തിയെന്ന് മാത്രം. 8-ന് പോസ്റ്റ്‌ ചെയ്യേണ്ടതായിരുന്നു. കഥക്കുള്ള ചിത്രം തയ്യാറായിരുന്നില്ല. പിന്നെ രണ്ടു ദിവസത്തെ മുടക്ക്‌ സ്കാന്‍ ചെയ്തെടുക്കാന്‍ പറ്റാതായി. അല്ലെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിനു മുന്പേക ഈ കഥ വായിക്കെണ്ടാതായിരുന്നു. ചിത്രം മാത്രമാണ് സംഭവത്തിനു ശേഷം ചേര്ത്തവത്.
    നന്ദി ഭായ്‌.

    വേണുഗോപാല്‍,
    എല്ലാം പെട്ടെന്ന് വേണമെന്ന നേടണമെന്ന ഹോര്മോണ്‍ ചിന്ത.
    നന്ദി മാഷേ.

    sherriff kottarakara,
    കഥയില്‍ മാത്രമെന്ന് ഞാന്‍ കാണുന്നില്ല. പെട്ടെന്നുള്ള ഒരു വൈരാഗ്യവും ചീത്ത പറച്ചിലും ഉണ്ടായേക്കാം. അതിനപ്പുറത്തെക്ക് സാധാരണക്കാര്‍ ചിന്തിക്കില്ല എന്നാണു ഞാന്‍ കാണുന്നത്.
    നന്ദി മാഷേ.

    khader patteppadam,
    നന്ദി മാഷേ.

    മറുപടിഇല്ലാതാക്കൂ
  32. നന്നായി രാംജി, സമകാലികരാഷ്ട്രീയം ഭംഗിയായി കഥയിലെത്തി.

    മറുപടിഇല്ലാതാക്കൂ
  33. അവസരോചിതമായ ഒരു സൂചന കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  34. മീനിനു ശേഷം കോഴിക്കഥയുമായി തുടങ്ങി
    സമകാലീനതയില്‍ തൊട്ടുരുമ്മി
    രാഷ്ട്രീയക്കണിയില്‍ വന്നു നിന്ന
    കഥ തികച്ചും കാലോചിതമായി.
    പക്ഷെ! അതൊരു abrupt end ആയി
    പ്പോയില്ലേ എന്നൊരു സംശയം
    ബാക്കിയില്ലാതെയുമില്ല. ഒരു പക്ഷെ തോന്നലാകാം.
    ഇനിയെന്താണാവോ അടുത്ത വിഭവം ?
    കാത്തിരിക്കുന്നു.
    തിരക്കിനിടയിലും എന്റെ ലോകത്തില്‍
    വന്നു ഒരു അഭിപ്രായം പറഞ്ഞതില്‍ വീണ്ടും
    പെരുത്ത നന്ദി.
    വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  35. തികച്ചും സമകാലീകം. നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  36. വളരെ നല്ല കഥയും..അവതരണവും..ഇഷ്ടപ്പെട്ടു.
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  37. വളരെ നന്നായി പറഞ്ഞു റാംജി.
    സമകാലികം...!

    മറുപടിഇല്ലാതാക്കൂ
  38. ഇന്ന് എന്തിനേയും കച്ചവടമനസ്സോടെ
    നോക്കിക്കാണുന്ന സമൂഹത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ഭംഗിയായി
    അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  39. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെല്ലാം ചേരുവയാക്കിയ വസ്തുനിഷ്ഠമായ കഥ...പിന്നെ, പെണ്മക്കളുള്ള എല്ലാ വീട്ടിലും കേൾക്കാറുണ്ട് ഈ ഹോർമോൺ പ്രശ്നം..

    മറുപടിഇല്ലാതാക്കൂ
  40. Prins//കൊച്ചനിയൻ,
    വിശദമായ അഭിപ്രായത്തിനും നല്ല വാക്കുകള്ക്കും
    നന്ദി സുഹൃത്തെ.

    Mohiyudheen MP,
    കുഴപ്പമില്ലാതെ പോട്ടെ.
    നന്ദി മൊഹി

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    BILATTHIPATTANAM.,
    തുറന്ന് പറയാനും സമ്മതിക്കാനുമുള്ള ശീലം ഇനിയും നാം സ്വായത്തമാക്കെണ്ടിരിയിക്കുന്നു എന്ന് തോന്നുന്നു.
    നന്ദി മുരളിയേട്ടാ.

    സങ്കൽ‌പ്പങ്ങൾ,
    കഥയില്‍ വ്യക്തിയല്ല ഹോര്മോണ്‍, ശരീരവും അവന്റെ ചിന്തകളും ആണ്.
    നന്ദി സുഹൃത്തെ.

    ശ്രീനാഥന്‍,
    നന്ദി സാര്‍.

    Vp Ahmed,
    നന്ദി മാഷേ.

    കൊച്ചുബാബുവിന്റെ ബ്ലോലോകം,
    പുതിയത് എന്തെങ്കിലും വരും.
    നന്ദി സുഹൃത്തെ.

    കുസുമം ആര്‍ പുന്നപ്ര,
    നന്ദി ടീച്ചര്‍.

    ആറങ്ങോട്ടുകര മുഹമ്മദ്‌,
    നന്ദി സുഹൃത്തെ.

    Sneha,
    നന്ദി സ്നേഹ.

    c.v.thankappan,
    നന്ദി മാഷേ

    junaith,
    ഹോര്മോണ്‍ ശരീരത്തില്‍ മാത്രമല്ല ഇപ്പോള്‍ പ്രവര്ത്തിണക്കുന്നത്. മനുഷ്യന്റെ ചിന്തകളിലും ആഗ്രഹങ്ങളിലും കടന്നു കൂടിയിട്ടില്ലേ എന്നൊരു സംശയം.
    നന്ദി ജുനൈത്.

    മറുപടിഇല്ലാതാക്കൂ
  41. "എന്തെങ്കിലും ചിന്തിച്ചാൽ പരിസരം മറന്ന് ഒന്നിനു പുറകെ ഒന്നായി ചിന്തകൾ പെരുകി കാട് കയറും." ഇത് നമ്മള്‍ മലയാളികളുടെ ഒരു പൊതു സ്വഭാവം ആണെന്ന് തോന്നിയിട്ടുണ്ട്. കാലിക പ്രാധാന്യമുള്ള ഈ കഥ ഇഷ്ടായി ചേട്ടാ.

    മറുപടിഇല്ലാതാക്കൂ
  42. ചിലത് ഒക്കെ കൂട്ടി വായിക്കാം ,
    കഥ പതിപ്പ് പോലെ നല്ല ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു .....

    മറുപടിഇല്ലാതാക്കൂ
  43. varthamanakalathinte yadarthyangalude ner kazhcha..... abhinandanangal...... BLOGIL PUTHIYA POST.....URIMIYE THAZHANJAVAR ENTHU NEDI..... vayikkumallo........

    മറുപടിഇല്ലാതാക്കൂ
  44. ശരിയാണ്. പല സ്ഥാനങ്ങളും ഇന്ന് ജോലിയായി കണക്കാക്കപ്പെടുന്നു.
    ആരെയും കുറ്റപ്പെടുത്താനാവില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണക്കുകള്‍ തെറ്റുന്നത് അങ്ങിനെയാണ്.
      നന്ദി സുകന്യ.

      ഇല്ലാതാക്കൂ
  45. എത്താന്‍ വൈകിയോ?
    സമകാലിക വിഷയത്തെ അതിന്റെ വിവിധങ്ങളായ അര്‍ത്ഥ തലങ്ങളില്‍ നിന്നുകൊണ്ട് കഥയായി ഞങ്ങള്‍ക്ക് തന്ന പ്രിയ രാംജിക്ക് അഭിനന്ദനങ്ങള്‍,
    എങ്കിലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചീത്ത മാത്രം ആഗ്രഹിക്കുന്ന ഒരു കൂട്ടം നമുക്ക്‌ ചുറ്റും ഉണ്ട്...
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  46. കഥ വായിച്ചപ്പോള്‍ ശെല്‍വ രാജിലെക്ക് ആണ് മനസ്സ് സഞ്ചരിച്ചത് സംഗതി ഉഷാറായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ ഒന്ന് കൂടി ഇപ്പോള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ സംഭവിക്കുന്നു.
      നന്ദി കൊമ്പന്‍.

      ഇല്ലാതാക്കൂ
  47. ആനുകാലിക വിഷയങ്ങളും മനുഷ്യ ജീവിതങ്ങളും കാണണമെങ്കില്‍ ഇവിടെ തന്നെ വരണം..നന്ദി ട്ടൊ..!

    മറുപടിഇല്ലാതാക്കൂ
  48. പലപ്പോഴും പറയേണ്ട സമയത്ത് പറയാന്‍ മടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ റാംജി നമ്മുടെ മുന്നിലെക്കിട്ടു തന്നു.തികച്ചും അവസരോചിതം ..അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോള്‍ ഏതു സംഭവത്തിനു പിന്നിലും യാഥാര്‍ത്ഥ്യം അല്ല കാണാന്‍ കഴിയുക. അനാവശ്യമായ വാദപ്രതിവാദങ്ങള്‍.
      നന്ദി ടീച്ചര്‍.

      ഇല്ലാതാക്കൂ
  49. ഹോര്‍മോണ്‍ കോഴികളും അതുണ്ടാക്കുന്ന വിപത്തിലും തുടങ്ങി രാഷ്ട്രീയത്തിന്റെ ഹോര്‍മോണ്‍ കുത്തിവയ്പിലേക്ക് കണ്ണ് തുറപ്പിച്ച കഥ. വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  50. മനോഹരമായ ലിങ്കിങ്ങ് ..അതും ച്ഉരുങ്ങിയ വാക്കുകളിൽ..ഈ കയ്യടക്കത്തിന് ആയിരം അഭിനന്ദനങ്ങൾ...

    സസ്നേഹം,
    പഥികൻ

    മറുപടിഇല്ലാതാക്കൂ
  51. റാംജി,

    സമകാലികം,

    "നടപ്പിലാക്കാൻ കഴിയാത്ത വാക്കുകള്‍ പ്രയോഗിക്കാൻ നിന്നെപ്പോലുള്ളോർക്ക് എളുപ്പാ. ഒരു പാർട്ടീലും ഇല്ലെന്നല്ല, ഒരു രാഷ്ട്രീയത്തിലുമില്ലെന്ന് പറഞ്ഞാ മതിയല്ലൊ. ചെല അസാധാരണ വ്യക്തിത്വങ്ങളെ ഒഴിച്ചു നിർത്തിയാ ബാക്കിയെല്ലാം ചപലതകളുള്ള മനുഷ്യര് തന്നെ."

    അതെ അന്യം നിന്ന് പോകുന്ന ഇത്തരം ചുരുക്കം ചിലരില്‍ മാത്രം ഇനി പ്രതീക്ഷ. എല്ലാം കച്ചവടവല്ക്കരിക്കപെട്ടു.

    നല്ല രചന, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  52. അപ്പോ രാഷ്ട്രീയവും കഥയാക്കാമല്ലെ? പരോക്ഷമായി സമകാലിക രാഷ്ട്രീയം പറഞ്ഞൊപ്പിച്ചത് അസ്സലായി. പിന്നെ പാത്ര രചനയിലും നാമകരണത്തിലും ചില സാമ്യങ്ങള്‍ സ്വാഭാവികം അല്ലെ?.....ഞാനും രാഷ്ട്രീയമില്ലാത്തവനാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം കൂടി ചേര്‍ത്ത്‌ ഒരു അവയില്‍ കുട്ടിക്കാ.
      നന്ദി.

      ഇല്ലാതാക്കൂ
  53. കഥ ഭംഗിയായി പറഞ്ഞു. ആദ്യഭാഗം വായിയ്ക്കുമ്പോൾ ഒരു കിടുകിടുപ്പുണ്ടായി. സമകാലികത നിറഞ്ഞു നിൽക്കുകയാണല്ലോ കഥയിൽ, എന്നിട്ടും പ്രവചനാത്മകമാകാൻ സാധിയ്ക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ , രാംജി. നല്ല കഥയായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാധാരണക്കാരന് മനസ്സിലാകുന്നില്ലെന്കില്‍ പ്രവചിക്കാന്‍ കഴിയില്ലല്ലോ.
      നന്ദി എച്മു നല്ല വാക്കുകള്‍ക്ക്.

      ഇല്ലാതാക്കൂ
  54. വളരെ രസകരമായതും കാലികപ്രസക്തിയുള്ള ഒരു പോസ്റ്റ്‌ ,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  55. ഈ കഥയില്‍ ന്യൂനപക്ഷന്‍ എന്ന ഒഴിവില്‍ നേതൃ സ്ഥാനത്തേക്ക് കയറിപ്പോയി എന്നു പറയുമ്പോള്‍ കഥാനായകനും ന്യൂനപക്ഷം ആണ് എന്നത് രാംജി മറന്നു പോയെന്നു തോന്നുന്നു. പുതിയ കാലം ഹോര്‍മോണ്‍ സന്തതികളുടെ ആണെന്നുള്ള കണ്ടെത്തല്‍ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ടു പേരും ന്യൂനപക്ഷം തന്നെ. അതവിടെ പറഞ്ഞിരുന്നു.
      നന്ദി സുഹൃത്തെ

      ഇല്ലാതാക്കൂ
  56. റാംജി......
    വളരെ വ്യത്യസ്തമായ ഒരു ചിന്ത.., എന്നാൽ ഒരു നടുക്കത്തോടേ വായിച്ചു തുടങ്ങാനും അവസാനിപ്പിക്കാനും സാധ്യമായ ഈ കഥ ആർക്കൊക്കെയോ ഉള്ള മുന്നറിയിപാകുന്നു......റംജി സർ എത്ര ലളിതമായി എഴുതിയിരിക്കുന്നു പക്ഷേ വായിക്കുന്ന ഏതൊരാളുടേയും നെഞ്ചിൽ ഇതൽ‌പ്പം കട്ടിയായിട്ടു തന്നെ കിടക്കും....അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാലുമാറ്റത്തില്‍ കാണാതെ പോകുന്ന ഒരു വസ്തുത എന്ന തോന്നലാണ് ഈ കഥ.
      നന്ദി ജാനകി.

      ഇല്ലാതാക്കൂ
  57. ലളിതമായി എഴുതിയിരിക്കുന്നു ..ഇതിനു മുന്നത്തെ കഥ പോലെ തന്നെ..സമകാലികം ..

    മറുപടിഇല്ലാതാക്കൂ
  58. കഴിഞ്ഞ തവണ ഇത്തവണ നന്നാക്കാം എന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു. വളരെ ലാളിത്യഭംഗിയോടെ നല്ല രീതയില്‍ കഥ പറഞ്ഞു,..

    മറുപടിഇല്ലാതാക്കൂ
  59. വായിച്ചു
    ഇഷ്ട്ടായി
    ചില ചിന്തകളും സംഭാഷണങ്ങളും ഓർത്തു വെക്കാൻ തോന്നുന്നു.
    അവതരണം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  60. സാധാരണ റാംജി കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥ. കഥ മാത്രമല്ല പറഞ്ഞ രീതിയിലും ഉണ്ട് പുതുമ. ഇന്ന് കാണുന്ന സംഭവങ്ങളിലേക്ക് എത്തി നോക്കി എഴുതിയ മനോഹരമായ കഥ.
    ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  61. അതിനേറ്റവും യോജിച്ചത് നമുക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് വരുത്തിത്തീർക്കലാണ്‌..
    എത്ര ഇല്ലെന്ന് പറഞ്ഞാലും ഒരിഷ്ടം, ഒരു ചായ്‌വ് മനസ്സിൽ തങ്ങി നില്‍ക്കും...
    അപ്പോൾപ്പിന്നെ നമുക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് പറയുന്നത് അർത്ഥശൂന്യമാണ്‌...”
    വളരെ ശരിയാണ്. എനിക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നു പറയുന്നവൻശുദ്ധ നുണയനായിരിക്കും..
    നന്നായിരിക്കുന്നു റാംജീ...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  62. റാംജീ...അല്പം താമസിച്ച് പോയി.....കഥ നന്നായി പറഞ്ഞിരിക്കുന്നൂ...ഈ കഥ്യുടെ തുടക്കമാണു ഒടുക്കം വരെ ആൾക്കരെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്...പുതിയ എഴുത്തുകാർ ഇതൊരു പാഠം ആക്കണം...സമകാലികമായ കാര്യങ്ങൾ..ഇദ്ദേഹം ഇവിടെ നന്നായി അവതരിപ്പിച്ചിരിക്കുന്നൂ..അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  63. വരാന്‍ വൈകി. പ്രസക്തമായ കഥ.

    മറുപടിഇല്ലാതാക്കൂ
  64. സമകാലിക പ്രസക്തിയുള്ള ഈ കഥ ഏറെ ഇഷ്ടമായി.
    ആസംസകള്‍

    മറുപടിഇല്ലാതാക്കൂ
  65. പറയേണ്ട സമയത്ത് പറഞു പോയ കഥ!!നന്നാ‍യി....

    മറുപടിഇല്ലാതാക്കൂ
  66. രാംജിയുറെ പതിവ് രീതികളില്‍ നിന്നും മാറി ഒരു കഥ. ഇന്നിന്റെ മുഖം ഇതില്‍ പ്രതിഫലിക്കുന്നുണ്ട് . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  67. ചിന്തകളില്‍ കൂടി കോര്‍ത്തിണക്കി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.

    സംതൃപ്തമായ ഒരു വായന നല്‍കിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  68. നല്ല.കഥ.രാംജിയുറെ ഓരോ കഥയും വായിച്ചു തീര്‍ന്നാലും വായനക്കാരെ ചിന്തിപ്പിച്ചു കൊണ്ടിരിക്കും. ഇതും അതില്‍ നിന്നും വ്യസ്ത്യസ്തമല്ല

    മറുപടിഇല്ലാതാക്കൂ
  69. സംഭവിക്കേണ്ടത് സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കും എന്നു പറയുന്നത് ഇതാണ്...

    കഥ നന്നായിരിക്കുന്നു ചേട്ടാ....

    മറുപടിഇല്ലാതാക്കൂ
  70. നല്ല കഥ രാംജി ഭായ്..

    നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇടയില്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്നു സൈതാലിക്കുട്ടിമാര്‍. പണവും സ്വാധീനവും എങ്ങനെ നിലനിര്‍ത്താം എന്ന് രാഷ്ട്രീയക്കാര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടി വരുന്നില്ല ഇന്ന്..
    എല്ലാ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സെയ്താലിക്കുട്ടിമാര്‍ കൂടിക്കൊണ്ടിരിക്കുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  71. നടപ്പു കാലത്തിന്റെ ആകുലതകള്‍ നിസ്സഹായനായ ഒരാളുടെ മനസ്സ് കൊണ്ട് വായിച്ച ഒരു നല്ല കഥ നല്ലണം ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  72. ചിന്തിപ്പിക്കുന്ന വിഷയം ...മനോഹരമായ അവതരണം .

    മറുപടിഇല്ലാതാക്കൂ
  73. കാമ്പുള്ള ഒരു കൂര്‍ത്തകഥ. വായിക്കുന്നവര്‍ക്ക് കൊള്ളും.

    മറുപടിഇല്ലാതാക്കൂ
  74. സമകാലിക രാഷ്ട്രീയവും ജീവിതവും ഉള്ചെര്‍ത്തു ഒതുക്കി പറഞ്ഞ കഥ വളരെ നന്നായി. സൈതാലിക്കുട്ടിമാര്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ രംഗം എല്ലാ പ്രതീക്ഷകളും കെടുത്തിക്കളയുന്നു. പ്രത്യയ ശാസ്ത്രം എന്നൊക്കെ പറയുന്നത് ജീവനില്ലാത്ത അക്ഷരങ്ങളും വാക്കുകളും ആയി മാറിയിരിക്കുന്നു. ഇവന്റ് മാനേജ്‌മന്റ്‌കാര്‍ ഇടതും വലതും വന്നു കാര്യങ്ങളെ എളുപ്പത്തിലാക്കി കൊടുക്കുമ്പോള്‍ കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയാണ്.
    നല്ല കഥകളുമായി ഇനിയും വരൂ റാംജി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രത്യയ ശാസ്ത്രം എന്നൊക്കെ പറയുന്നത് ജീവനില്ലാത്ത അക്ഷരങ്ങളും വാക്കുകളും ആയി മാറിയിരിക്കുന്നു.
      നന്ദി സലാം.

      ഇല്ലാതാക്കൂ
  75. സെയ്താലിക്കുട്ടിമാരുടെ കേരളം.. നല്ല കഥ.. നമ്മുടെ അത്ഭുതക്കുട്ടിയോട് സെയ്താലിക്കുട്ടിക്ക് സാമ്യമുണ്ടോ? കുത്തുകൊണ്ടിട്ടില്ലെങ്കിലും... പട്ടികയില്‍ ആളുകൂടുന്നുണ്ട്.. നല്ലകഥയുടെ ക്രാഫ്റ്റിന് ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  76. കഥ വായിച്ചു. സമകാലിക സംഭവം, എഴുതി വെച്ച കഥയിലേക്ക്‌ വന്നു ചേര്‍ന്നതാണെന്നു റാംജി കമന്ടുകള്‍ക്കിടയില്‍ പറയുന്നു. അതു വേണമെങ്കില്‍ പറയാതിരിക്കാമായിരുന്നു. ഈ സത്യ സന്ധതക്ക് അഭിനന്ദനം. ഈ ആത്മ വിശ്വാസത്തിനും. നല്ല കഥാ കഥന രീതി. മുഷിപ്പിക്കാത്ത അവതരണം.

    മറുപടിഇല്ലാതാക്കൂ
  77. നന്നായി പറഞ്ഞു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  78. ആദ്യമായാണു താങ്കളുടെ പേജിലെത്തുന്നത്.......പിടിച്ചിരുത്താന്‍ കഴിയുന്ന വളരെ ഒഴുക്കുള്ള കഥപറ്ച്ചില്‍..... ഗംഭീരം... വരയും കൊള്ളാം... നമ്പൂതിരിയുടെ വര പോലെ...

    മറുപടിഇല്ലാതാക്കൂ
  79. കഥ നന്നായി. ഏത് കാലത്തും പ്രസക്തിയുള്ള ഒരു വിഷയം.

    മറുപടിഇല്ലാതാക്കൂ
  80. കാലിക പ്രസക്തിയുള്ള കഥ. ഇഷ്ടമായി. അവസാനവരികള്‍ പ്രത്യേകിച്ച്...

    മറുപടിഇല്ലാതാക്കൂ
  81. ശകലം വൈകി റാംജീ .. പക്ഷേ പറ്റിപിടിച്ചിരിക്കുന്ന
    ചൊര കറകള്‍ ഇപ്പൊഴും ഉണ്ട് .. ഉണങ്ങാതെ ..
    പ്രസ്ഥാനങ്ങള്‍ ഉരുക്കു മുഷികള്‍ ചുരുട്ടി ,മനസ്സില്‍ ആവേശം
    കാത്ത് ഉറക്കേ വിളിക്കുമ്പൊള്‍ , പിന്നില്‍ മറഞ്ഞു പൊകുന്ന,
    അല്ലെങ്കില്‍ മായ്ക്കുന്ന ആയിരങ്ങള്‍ .. എന്തു നേടുന്നുവോ എന്തോ ?
    ഈ വരികളിലൂടെ കുറെ ആഴമുള്ള ചിന്തകള്‍ റാംജീ പങ്കു വയ്ക്കുന്നുണ്ട്
    മനുഷ്യന്‍ സ്വയം ഉള്ളിലേക്ക് ഒതുങ്ങുന്നതിന്റെ , അവന്റെ ബന്ധങ്ങളിലും
    അവനിലുമായീ , അവനു വേണ്ടീ ജീവിക്കുന്നതിന്റെ തെളിവുകള്‍ ..
    അതല്ലയെങ്കില്‍ , അവന്‍ ഒന്നും നേടുന്നില്ല എങ്കില്‍ ഈ ജീവിതം
    അവനെ പുച്ഛിച്ച് പുറം തള്ളുന്ന പ്രവണത ഒരുപാട് കണ്ടു വരുന്നു ..
    അവന്‍ ചുറ്റിലുമായി ജീവിക്കുന്നവരെ അവന് തള്ളി കളയാന്‍ ആവില്ല തന്നെ
    ജനസേവകന്‍ , അതു പണിയായ് കാണുകയും , അതില്‍ നിന്നും വരുമാനം
    കാക്കുകയും ചെയ്താല്‍ അത് അവനുള്ളതല്ല തന്നെ ..
    പക്ഷേ ഇന്നാരെയാണ് നമ്മുക്ക് അങ്ങനെ കാണാന്‍ കഴിയുക
    കര കളഞ്ഞ മനസ്സുകള്‍ മറഞ്ഞു കൊണ്ടിരിക്കുന്നു
    ഇന്നിന്റെ കാലം ദുഷിച്ച വര്‍ഗങ്ങളുടെ കുതിച്ചു ചാട്ടമാണ്
    അവര്‍ക്ക് മാത്രമേ നിലനിപ്പും ഉള്ളു ഈ ഭൂമിയില്‍ ..
    എല്ലാ പ്രസ്ഥാനങ്ങളും മനുഷ്യനേ സ്വസ്ഥമായി ജീവിക്കുവാന്‍
    വേണ്ടീ , അവരുടെ ഉന്നമനത്തിന് വേണ്ടീ , കഷ്ടപാടുകള്‍ ഇല്ലാതാകുവാന്‍
    വേണ്ടീ രൂപം കൊണ്ടതാണ് , അല്ലാതെ അവരുടെ നാശത്തിനല്ല ..
    അതില്‍ ആരും പെടും , പൊതു ജനം മുഴുവനും ..
    മനസ്സിനുള്ളില്‍ രാഷ്ട്രീയ ചായ് വ് നിലനിര്‍ത്തുകയും
    വെളിയില്‍ ഒരു രാഷ്ട്രീയ ബോധമില്ലെന്ന് വരുത്തി തീര്‍ക്കുകയും
    ചെയ്യേണ്ട അവസ്ഥ സംജാതമായിരിക്കുന്നു എന്ന് റാംജിയുടെ
    വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു ..
    മറ്റൊരാള്‍ക്ക് വേണ്ടീ മറ്റൊരുവനും , അവനു വേണ്ടീ ഇവനും ഒക്കെ
    ചെയ്തു കൂട്ടുന്നത് , കെടുത്തി കളയുന്നത് ആരുടെയൊക്കെ ഉള്ളിലേ വിളക്കുകളാണല്ലെ ?
    എന്നത്തേയും പൊലെ റാംജി ഈ വരികളില്‍ ചിന്തകളുടെ , മനസ്സിനെ ചിന്തിപ്പിക്കുവാന്‍
    പ്രാപ്തമാക്കുന്ന വരികള്‍ നിറച്ചിരിക്കുന്നു...
    സ്നേഹപൂര്‍വം ... റിനി ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയായി എന്തെങ്കിലും തീര്മാനിക്കാന്‍ കഴിയാത്ത അവസ്ഥ. നല്ലവനായി മുന്നോട്ട് പോകുമ്പോള്‍ അവസാനം ആ നന്മകള്‍ അവസാനിപ്പിച്ച് സ്വന്തം ജീവിതത്തിന്റെ സുഖങ്ങളിലെക്ക് തിരിയുന്ന കാഴ്ചകള്‍. സാഹചര്യം ഒരുപക്ഷെ നമ്മളെയും അങ്ങിനെ ആക്കിത്തീര്‍ക്കുമെന്നു തോന്നുന്നു. അത്തരം ചെറിയൊരു ഭയം.
      വിശദമായ അഭിപ്രായത്തിനു
      നന്ദി റിനി.

      ഇല്ലാതാക്കൂ
  82. കഥയിലെ ചില സംഭാഷണങ്ങള്‍ statmentകള്‍ ആയി ഉപയോഗിക്കാവുന്ന വിധം എഴുതി ചേര്‍ത്തിരിക്കുന്നു. അതിമനോഹരം. അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത ഒരു സാധാരണക്കാരന്റെ ചിന്തകള്‍..റാംജിയേട്ടാ അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  83. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ നല്ലൊരു രചന..
    തുടക്കം കണ്ടപ്പോള്‍ എവിടെക്കാണ്‌ പോകുന്നതെന്ന് മനസിലായില്ല... പതുക്കെ വിഷയത്തിലേക്ക്.. പിന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു...
    ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമായ വിഷയം...

    മറുപടിഇല്ലാതാക്കൂ
  84. ഉത്തരം ഞാനോ ജോസേട്ടനോ പറയേണ്ട കാര്യമില്ല.
    നമ്മള്‍ നമ്മുടെ ചിന്തക്കനുസരിച്ച് ഒരു രാഷ്ട്രീയക്കാരന്‍ എന്തായിരിക്കണമെന്ന് ചിന്തിച്ചാല്‍ കിട്ടാവുന്നതാണ്.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....