28-03-2012
ആട് രാമ, ചാട് രാമ..
ആടിക്കളിയെട കൊച്ചുരാമ...
ആടിക്കളിയെട കൊച്ചുരാമ...
താളത്തിനനുസരിച്ചാണ്
അയാളത് വിളിച്ചു പറയുന്നത്. വട്ടത്തിലുള്ള ചെറിയ അലുമിനിയപ്പാത്രം തലയിൽ
വെച്ച് രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച്
കുട്ടിക്കുരങ്ങൻ കാണികൾക്കു മുന്നിലൂടെ നടന്നു. ചില്ലറകൾ പാത്രത്തിൽ
വീണുകൊണ്ടിരുന്നു. അരക്കിട്ട് കുടുക്കിയ കയറിന്റെ ഒരറ്റം അയാള്‍ കയ്യിൽ
പിടിച്ചിരുന്നു. വലതു കയ്യിൽ ചെറിയൊരു വടിയാണ്. ആ വടി കൊണ്ടാണ് കുരങ്ങനെ
നിയന്ത്രിച്ചിരുന്നത്. തലയിൽ പാത്രം വെച്ചുള്ള ചടുലമായ നടത്തം കാണാൻ ശേല്
തന്നെ. ചിലരൊക്കെ പോക്കറ്റിൽ കയ്യിടുമ്പോൾ കുരങ്ങൻ അവിടെ നിൽക്കും. സ്വയം
നില്‍ക്കുന്നതാണോ അയാളുടെ നിയന്ത്രണം അനുസരിക്കുന്നതാണോ എന്നറിയില്ല.
നട്ടുച്ചയാണ്.
നല്ല ചൂടാണ്. ബസ്റ്റാന്റിന് തൊട്ടടുത്തായതിനാൽ ജനങ്ങൾ ധാരാളം. ബസ്സ്
വരുന്നതിനിടയിലുള്ള സമയം ചിലവഴിക്കാൻ നല്ല നേരമ്പോക്ക്. കുട
നിവർത്തിപ്പിടിച്ചും തലയിൽ ടവലുകൊണ്ട് മറച്ചും ചൂടിനെ
പ്രതിരോധിച്ച്
ജനങ്ങൾ കാഴ്ച കണ്ടുനിന്നു. കണ്ടു തഴമ്പിച്ച കാഴ്ച എന്നിരുന്നാലും അപൂർവ്വമായിക്കൊണ്ടിരിക്കുന്നു എന്നത് ആകാംക്ഷ നിലനിർത്തി.
കൃഷ്ണവേണി സാരിത്തലപ്പെടുത്ത് തലവഴി മൂടി ആൾക്കൂട്ടത്തിലൊരുവളായി. ഇന്നലെക്കണ്ട സീരിയലിലെ നടി ഉടുത്തിരുന്ന അതേ സാരി
വാങ്ങാൻ ഇറങ്ങിയതാണ്.
സാരിയെന്നാൽ ഭ്രാന്താണ്. ഇങ്ങിനെയൊരു ഭ്രാന്ത് ആർക്കെങ്കിലും കാണ്വൊ എന്നു സംശയാ.
അയാൾ കുരങ്ങന്റെ അരയിൽ കെട്ടിയിരുന്ന കയറൊന്ന് ചെറുതായി വലിച്ചു.
കൃഷ്ണവേണിയുടെ മനസ്സൊന്നു പിടഞ്ഞു. ചെറുപ്പത്തിന്റെ ചില മോഹങ്ങളും ചിന്തകളും നഷ്ടപ്രണയവും ഭര്‍ത്താവും മനസ്സില്‍ ഓടിയെത്തി.
അയാൾക്കെന്റെ ഭർത്താവിന്റെ നിഴൽരൂപം. കയറിന്റെ വലിച്ചിലിൽ എന്റെ ശരീരമാണോ ചെറുതായി വേദനിക്കുന്നത്? ചെറുതായല്ല, നന്നായി വേദനിക്കുന്നു.
കൃഷ്ണവേണിയുടെ മനസ്സൊന്നു പിടഞ്ഞു. ചെറുപ്പത്തിന്റെ ചില മോഹങ്ങളും ചിന്തകളും നഷ്ടപ്രണയവും ഭര്‍ത്താവും മനസ്സില്‍ ഓടിയെത്തി.
അയാൾക്കെന്റെ ഭർത്താവിന്റെ നിഴൽരൂപം. കയറിന്റെ വലിച്ചിലിൽ എന്റെ ശരീരമാണോ ചെറുതായി വേദനിക്കുന്നത്? ചെറുതായല്ല, നന്നായി വേദനിക്കുന്നു.
ബന്ധങ്ങളോടുള്ള
കടപ്പാടുകൾക്ക് കണക്കു തീർക്കാൻ വിധിക്കപ്പെട്ടത് പ്രണയവർണ്ണങ്ങളുടെ നിറം
നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. സങ്കല്പസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം
തല്ലിട്ട്
നേടാൻ തന്റേടം
തയ്യാറാകാതിരുന്നത് അന്നത്തെ ബന്ധങ്ങളുടെ തീവ്രത. പെണ്ണായ് പിറന്നതിനെ
ശപിച്ച ദിനങ്ങൾ. വിവാഹത്തിന്റെ ആദ്യനാളുകൾ നിർവ്വികാരത ആശ്വാസം നൽകി.
അപ്പോഴൊക്കെ താനൊരു വഞ്ചകിയാണോയെന്ന സംശയം മനസ്സിൽ കലശലായിരുന്നു.
നഷ്ടബോധം-
നിരാശ- വെറുപ്പ്- മടുപ്പ്- ഇഷ്ടപ്പെടായ്ക- ദേഷ്യം-
നിസ്സംഗത എന്നിങ്ങനെ
മാറിമറിഞ്ഞ ഭാവങ്ങളിലൂടെ അവസാനത്തിലേക്ക് എത്തിനിൽക്കുന്നുവെന്ന
തോന്നൽ....അവസാനത്തോടടുക്കുമ്പോഴുണ്ടാകുന്ന ആശങ്കകളും അപൂര്‍ണ്ണതകളും
ആശയക്കുഴപ്പമായി തലപൊക്കുന്നു.
ജീവിതം
മടുത്തത് പോലെ. അതുകൊണ്ടായിരിക്കാം മരണത്തെക്കുറിച്ച് ആലോചിക്കുന്നത്.
കൂടെയുള്ളവരുടെ
ഇനിയുള്ള
ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ് മരണഭയം ഉണ്ടാകേണ്ടത്. അത്തരം ഭയം
തീരെയില്ല. ജീവിച്ചു തീരുന്നുവെന്ന അറിവ്, സഫലമാകാത്ത ആശകളെ പുല്‍കാൻ
ഇനിയും മോഹിക്കുന്നതാവാം അതിന് കാരണം. നടക്കില്ലെന്നറിഞ്ഞുകൊണ്ട്
മോഹിച്ചുമോഹിച്ചൊരവസാനം.
വിവാഹത്തിനു
മുൻപു കണ്ട സ്വപ്നങ്ങൾ
ഓർക്കാതിരിക്കാൻ
പഠിച്ചു കഴിഞ്ഞു, പ്രണയത്തിന്റെ നല്ല ഓർമ്മകള്‍ അയവിറക്കാനും.
കാലപ്പഴക്കത്തിൽ സ്വപ്നങ്ങൾ വിസ്മരിക്കപ്പെട്ടെങ്കിലും
അസ്തമയത്തോടടുത്തപ്പോൾ പുതിയ സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്നു, കാണുന്നു.
ഒതുക്കിയ മോഹങ്ങൾ പൂർണ്ണതയ്ക്ക് വേണ്ടി കേഴുമ്പോലെ...
മകളുടെ
വിവാഹാലോചനയെക്കുറിച്ച് ഭർത്താവ്
സൂചിപ്പിക്കുമ്പോഴൊക്കെ അലക്ഷ്യമായ മൂളൽ എന്നിൽ നിന്നും പുറത്ത്
വരുന്നതിനാലാണ് ‘ഈയിടെയായി കൃഷ്ണവേണി എന്തായിങ്ങനെ’ എന്നദ്ദേഹം പലപ്പോഴും
ചോദിച്ചിട്ടുള്ളത്.
‘എങ്ങിനെ’
എന്ന മറുചോദ്യം കൊണ്ട് തടയിടുമ്പോൾ, ചോദിച്ചത് വിഢ്ഢിത്തമായോ എന്നദ്ദേഹം
കരുതിയിരിക്കും.
ഒരിക്കലും പിടികൊടുക്കാതെ
കുതറിമാറുന്ന ഒരു കള്ളിയാണ് താനെന്ന് ഒരിക്കലും തോന്നിയിരിക്കില്ല.
അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പിന്നെ മനസ്സ്...വെറുതെ പറയാം, എന്റെ
മനസ്സിൽ അങ്ങു മാത്രമേ ഉള്ളുവെന്ന്. അല്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഒരുപാട്
തവണ പറയുകയും ചെയ്തിട്ടുണ്ട്.
പ്രായം മനസ്സിനെ
ബാധിക്കാത്തതിനാലാകണം ഇന്നലെ കണ്ട
സ്വപ്നത്തിന് പതിനേഴിന്റെ മികവ്. അല്ലെങ്കിൽ പ്രായത്തെ കീഴ്പ്പെടുത്തി പ്രണയം ജ്വലിക്കുന്നതാവാം.
വെളുത്ത ഷർട്ടും കറുത്ത പാന്‍റും സോമേട്ടന്റെ പ്രായം കുറച്ചിരിക്കുന്നു. ഇപ്പോഴും സുന്ദരൻ തന്നെ. എന്നേക്കാൾ പ്രായം കുറവേ തോന്നു.
കടല്‍ക്കരയിൽ
മറ്റാരും ഇല്ല. ഞങ്ങൾ രണ്ടുപേർ മാത്രം. ചിരിച്ച മുഖങ്ങളിൽ ശോകത്തിന്റെ
നിഴൽ തെളിഞ്ഞിരുന്നത് ഞങ്ങള്‍ പരസ്പരം തിരിച്ചറിയുന്നുണ്ടായിരുന്നു.
കുറ്റപ്പെടുത്തലുകളില്ലാതെ അടുത്തറിഞ്ഞ മനസ്സുകൾ വാചാലമാകാൻ തയ്യാറെടുക്കുന്നതായി എനിക്ക് തോന്നി.
"സുഖമല്ലേ കൃഷ്ണേ..?" സോമേട്ടനാണ്
തുടങ്ങിയത്.
"ഏട്ടനെന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടൊ എപ്പോഴെങ്കിലും....ഞാൻ വഞ്ചിച്ചുവെന്നും...?"
"എല്ലാമറിയുന്ന ഞാനെന്തിന് കൃഷ്ണയെ വെറുക്കണം? പക്ഷെ, മറ്റൊരു വിവാഹത്തിന്
നിനക്കെങ്ങനെ കഴിഞ്ഞുവെന്നോർത്ത് ആദ്യം
പലപ്പോഴും അറപ്പ് തോന്നിയിട്ടുണ്ട്."
ആ
വാക്കുകൾ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സങ്കല്പങ്ങളിൽ
വേറൊരാൾക്ക് സ്ഥാനമില്ലായിരുന്നല്ലോ. പെട്ടെന്ന് മറ്റൊരാളെ
സ്വീകരിക്കുമ്പോൾ സോമേട്ടന് അറപ്പ് തോന്നുന്നത് സ്വാഭാവികം. എന്നാലും ആ
വാക്കുകൾ വല്ലാതെ നോവിച്ചു.
"കൃഷ്ണേ...പഴയത്
നമുക്ക് വിട്ടേക്കാം. നമ്മളും മനുഷ്യരാണ്. അസൂയ- കുശുമ്പ്- വാശി- ദേഷ്യം
എല്ലാമുള്ള മനുഷ്യർ. കൂടിയും കുറഞ്ഞും അത്തരം അവസ്ഥകളിലൂടെ നമ്മൾ
സഞ്ചരിക്കും. അതിലുപരി നമ്മിൽ രൂപപ്പെട്ടിരുന്ന സ്നേഹവും പരസ്പരവിശ്വാസവും
സ്ഥായിയായി നിലനിൽക്കും. അങ്ങിനെയാണിപ്പോൾ
നമ്മൾ.."
"ഏട്ടൻ പറഞ്ഞത് ശരിയാണ്."
"കൃഷ്ണക്കെത്രയാ കുട്ടികൾ?"
"ഒരു പെൺകുട്ടി. വിവാഹം
ആലോചിക്കുന്നു."
"അപ്പോൾ സുഖമാണ്...പിന്നേ..നമ്മളൊരുമിച്ചൊരു ചിത്രം ഞാൻ മൊബൈലിൽ എടുത്തോട്ടെ?"
"അതിനെന്താ?"
സംശയങ്ങളില്ലാത്ത വിശ്വാസം. വിശ്വാസം മാത്രമല്ല, എന്റെ ആഗ്രഹം
സോമേട്ടനിലൂടെ പ്രകടമാകുന്നത് ഗൂഢമായ നിർവൃതി നല്‍കുന്നു. ആവശ്യപ്പെടാതെ,
ആഗ്രഹിച്ച ആനന്ദം അനുഭവിക്കാം. ശരിയല്ലെന്നോ മോശമെന്നോ
തോന്നാവുന്നവ ആവശ്യപ്പെട്ടില്ലെന്ന തൃപ്തിയും ലഭിക്കും. എല്ലാം ഞങ്ങളുടെ
മോഹങ്ങളായിരുന്നല്ലൊ...അതുകൊണ്ടായിരിക്കാം ഒരുമിച്ചൊരു
ഫോട്ടോ...ഒട്ടിച്ചേർന്നിരിക്കൽ...അത്തരം മോഹങ്ങൾ പെരുകുമ്പോലെ...
സോമേട്ടൻ പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു. ഫ്രണ്ട് ക്യാമറയാണ് ഓണാക്കിയത്.
എന്നോട്
ചേർന്ന് നിന്നു. വലതു കൈകൊണ്ട് മൊബൈൽ മുന്നിലേക്ക് അകത്തിപ്പിടിച്ചു.
സോമേട്ടന്റെ സംസാരത്തിനും കൈകൾക്കും ചെറിയ വിറയൽ. കൂടുതൽ ചേർന്ന്
നിൽക്കുന്തോറും വിറയൽ വർദ്ധിക്കുന്നു. ഞാൻ വെറുതെ നിൽക്കുന്നതിനാൽ എന്നിലെ
പ്രകടമായ ഭാവങ്ങൾ സോമേട്ടനറിയാൻ കഴിയുന്നില്ല. എന്റെ
മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ എല്ലാം
അറിയാം. അതിനുപോലും പറ്റുന്നില്ലായിരിക്കും. അങ്ങെത്തിയിട്ടും ചെറുതിലെ
വികാരം അതേപടി എന്നത് ശരിക്കും തിരിച്ചറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
ഒരുപക്ഷെ പിരിയേണ്ടി വന്നപ്പോഴത്തെ സമയവും കാലവും കഴിഞ്ഞുള്ളത്
അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സിന്റെ പിടിവാശിയും ആകാം ഇത്തരം
വികാരങ്ങൾക്ക് നിദാനം.
ഞാനല്പംകൂടി
അടുത്ത് നിന്നു. സോമേട്ടന്റെ ഇടതു കൈമുട്ട് മാറിടത്തിൽ അമർന്നു.
ശരീരമാസകലം ഒരു പെരുപ്പ് കയറി. ഞാന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞുനിന്നു.
സോമേട്ടനിത് അനുഭവപ്പെടുന്നില്ലായിരിക്കും. അല്ലെങ്കിൽ എന്നെപ്പോലെത്തന്നെ
അറിയാത്തതുപോലെ കൈമുട്ട് അമർത്തുന്നുണ്ടായിരിക്കും. കുറെ നേരം
അങ്ങിനെത്തന്നെ
നിന്നിരുന്നെങ്കിലെന്ന് മോഹിച്ചുപോയി.
രണ്ടുമൂന്ന്
ഫോട്ടൊ എടുത്തു. സാധാരണപൊലെ സംസാരിച്ചു തുടങ്ങാൻ സോമേട്ടൻ പാടുപെടുന്നത്
മനസ്സിലായി. ഫോട്ടോകൾ ഒന്നും ശരിയായില്ല. എന്നെ കാണിച്ചു തന്നു. ഇതുമതി
എന്നും പറഞ്ഞ് മൊബൈൽ പോക്കറ്റിലാക്കി.
ആഗ്രഹപൂർത്തീകരണം
സ്വപ്നങ്ങളിലാകുമ്പോൾ പരിസരം മറക്കുന്നത് സംഭവിക്കുന്നതാണ്.
അയാൾ
കുരങ്ങന്റെ കയറിൽ പിടിച്ചും, വടികൊണ്ട് നിർദ്ദേശിച്ചും കളി
തുടരുന്നുണ്ടായിരുന്നു. വന്നുകൊണ്ടിരിക്കുകയും പോയ്ക്കൊണ്ടിരിക്കുകയും
ചെയ്യുന്ന യാത്രക്കാർ രസം പിടിച്ച് തലയാട്ടുന്നു.
കൃഷ്ണവേണിയുടെ മനസ്സ് വലിഞ്ഞുമുറുകി. ആകെ ഒരുതരം അസ്വസ്ഥത. ശരീരത്തിൽ കയറ് മുറുകുകയും അയയുകയും ചെയ്യുന്നുണ്ടായിരുന്നു. തല പെരുത്തു.
"നിറുത്തെടൊ...!" കൃഷ്ണവേണിയില്‍ നിന്ന് പുറത്തു വന്നത് പേടിപ്പിക്കുന്ന ഒരു
ശബ്ദമായിരുന്നു.
എല്ലാവരുടേയും
ശ്രദ്ധ കൃഷ്ണവേണിയിലേക്കായി. കാര്യം എന്തെന്നറിയാതെ അയാളും പകച്ചു.
കളിച്ചുകൊണ്ടിരുന്ന കുരങ്ങൻ കൈകൾ രണ്ടും മുഖത്തിനു മുകളിലൂടെ ഉയർത്തി തല
പൊത്തിപ്പിടിച്ച് അയാളുടെ കാലിനരുകിൽ കുമ്പിട്ടിരുന്നു.
"അരയിൽ നിന്നതിന്റെ കയറഴിക്കെടൊ.!"
അതൊരാജ്ഞയായിരുന്നു.
ആ മിണ്ടാപ്രാണിയെങ്കിലും അയാളിൽ നിന്ന് രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. കുരുക്കഴിച്ചാൽ അതിന് ഓടിപ്പോകുകയെങ്കിലും ചെയ്യാമല്ലൊ?
‘അത് ശരിയാ’ എന്ന് മുറുമുറുത്ത ജനം അതിനെ
സ്വതന്ത്രമാക്കണമെന്നും പറഞ്ഞു.
കുടുക്കില്ലാത്ത കുരങ്ങന്റെ കളി കാണാനാണ് രസം എന്നുള്ളവർ സമ്മതഭാവത്തിൽ ചിരിച്ചൊഴിഞ്ഞു.
കുടുക്കഴിച്ചാൽ കുരങ്ങൻ ഓടിപ്പോകുമോ എന്ന ഭയം അയാളെ നിശ്ശബ്ദനാക്കിയെങ്കിലും ഒന്നിച്ചുള്ള ആരവത്തിനിടയിൽ പിടിച്ചു നിൽക്കാനായില്ല.
അയാൾ
കുരങ്ങിന്റെ അരയിലെ കുരുക്കഴിച്ചു. ജനങ്ങൾ സന്തോഷത്തോടെ ആർത്തുവിളിച്ചു.
കുരുക്കിൽ നിന്ന് വിമുക്തനായി കൂടുതൽ ഉന്മേഷത്തോടെ കളി തുടങ്ങി. വർദ്ധിച്ച
സന്തോഷത്തോടെ അയാൾ പ്രോത്സാഹിപ്പിച്ചു. അയാൾക്കരുകിൽ കൂടുതൽ
പറ്റിച്ചേർന്നാണ് കുരങ്ങനിപ്പോൾ കളിക്കുന്നത്. ഒരിക്കൽപ്പോലും ഓടിപ്പോകാൻ
ശ്രമിച്ചില്ല. അയാളുടെ ഭയം വെറുതെ...
കൃഷ്ണവേണിയുടെ വേവലാതികളും വെറുതെയാണോ? അതിന് രക്ഷപ്പെടണ്ടെ?
അദൃശ്യബന്ധനങ്ങളെപ്പറ്റി തീവ്രതയേറിയ ഒരു കഥ. വളരെ നന്ന്
മറുപടിഇല്ലാതാക്കൂആദ്യവായനക്ക് നന്ദി മാഷെ
ഇല്ലാതാക്കൂബന്ധങ്ങളുടെ കാണാക്കയങ്ങളില്‍ നിന്നുള്ള മോചനം സാധ്യമോ...?
മറുപടിഇല്ലാതാക്കൂഹൃദ്യമായ രചനക്ക് ഭാവുകങ്ങള്‍ റാംജീ...!
നല്ലൊരു കഥയാണല്ലോ. അഭിനന്ദനങ്ങൾ കേട്ടൊ.
മറുപടിഇല്ലാതാക്കൂകഥ നന്നായി,കുരങ്ങന്റെ കളിയും അയാളുടെ കയ്യിലിരിക്കുന്ന കയറും!. അതങ്ങിനെ അഴിച്ചു വിട്ടാല്‍ പിന്നെ കളി നടക്കുമോ? ഒട്ടേറെ അര്‍ത്ഥങ്ങളോടെ വ്യാഖാനിക്കേണ്ട വിഷയമാണ്......ഇനിയും മറ്റുള്ളവര്‍ പറയട്ടെ.
മറുപടിഇല്ലാതാക്കൂമനസ്സ് ഒരു വലിയ സംഭവം തന്നെ അല്ലെ കുട്ടിക്കാ.
ഇല്ലാതാക്കൂനന്ദി
മോചനം ഒരു സ്വപ്നം മാത്രം, കഥ നന്നായി.
മറുപടിഇല്ലാതാക്കൂകഥ നന്നായി പറഞ്ഞിരിക്കുന്നു. ഭാവുകങ്ങള്‍!
മറുപടിഇല്ലാതാക്കൂചില ബന്ധങ്ങള്‍ അങ്ങിനെയാണ്. ഇടയില്‍ മുറിഞ്ഞാലും വീണ്ടും ഒന്നാകാന്‍ മനസ്സിനെ ത്രസിപ്പിച്ചു കൊണ്ടിരിക്കും.
മറുപടിഇല്ലാതാക്കൂഎന്റെ വേവലാതികളും വെറുതെയാണോ? അതിന് രക്ഷപ്പെടണ്ടെ?
എങ്ങോട്ട്..എന്തിന്...? ഇത് വായനക്കാരന്‍ പൂരിപ്പിക്കട്ടെ
നല്ല കഥ.. ആശംസകള്‍ ശ്രീ റാംജി
ശരിയാണ് ചില ബന്ധങ്ങള്‍.
ഇല്ലാതാക്കൂനന്ദി മാഷെ
കഥ ഇഷ്ടപ്പെട്ടു.സത്യത്തില്‍ ആ പാവം ഭര്‍ത്താവിന്റെ അരയിലല്ലെ കയര്‍? മനസ്സില്‍ മറ്റൊരാളെ നിറച്ചു ഭര്‍ത്താക്കന്മാരെ വലയ്ക്കുന്ന കാമുകിമാരുടെ ഓരോ ലീലാവിലാസങ്ങള്‍.
മറുപടിഇല്ലാതാക്കൂആണായാലും പെണ്ണായാലും മനസ്സ് എന്താണെന്ന് ആര്‍ക്കറിയാന്‍ പറ്റും?
ഇല്ലാതാക്കൂനന്ദിയുണ്ട്.
മനസ്സുപ്പോലെയാണ് ബന്ധങ്ങളും എന്ന് ചിന്തിപ്പിച്ച കഥ .സുഖമുള്ളിടത്തുനിന്നും മാറാൻ ഒരിക്കലുമാവില്ല.ബന്ധനങ്ങളാണെങ്കിലും ചില സുരക്ഷിതത്ത്വങ്ങളങ്ങനെയാണ് .ആശംസകൾ.
മറുപടിഇല്ലാതാക്കൂബന്ധങ്ങളെക്കാള് കൂടുതല്‍ സുരക്ഷിതത്വം തേടുന്നു..രണ്ടും വേണം എന്നിടത്താണ് ചില പ്രയാസങ്ങള്‍ സംഭവിക്കുന്നത്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
മനുഷ്യൻ മാരുടെ ഓരൊ കുരങ്ങു കളി....
മറുപടിഇല്ലാതാക്കൂകഥ നന്നായി റാംജി. ബന്ധങ്ങളുടെ തീവ്രത അങ്ങിനെ തന്നെയാണ്. വൈവാഹിക ജീവിതം ഒരു ചരട് മാത്രമാണെന്ന മിഥ്യാ ധാരണയില്‍ കഴിയുന്നവരോടുള്ള ഒരു മറുപടിയായി തോന്നി. ആ ചരടിന്റെ കെട്ട് അഴിച്ചാലും പെട്ടന്ന് ഇട്ടെറിഞ്ഞ് പോകാന്‍ കഴിയാത്ത ഒട്ടേറെ കെട്ടുപാടുകള്‍ അത്തരം ജീവിതങ്ങള്‍ക്കുണ്ട് എന്ന സത്യം. സ്വപ്ന ലോകത്തു നിന്നും അല്ലെങ്കില്‍ ഓര്‍മ്മയുടെ ഒഴുക്കില്‍ നിന്നും കൃഷ്ണവേണി തിരിച്ചു കുരങ്ങുകളിയിലേക്ക് വരുന്നതിന് എന്തെങ്കിലും ഒരു ശബ്ദത്തിന്റെയോ മറ്റോ സാന്നിദ്ധ്യം ആവാമായിരുന്നു. സ്ഥിരം ക്ജീഷേ ആവും അതെങ്കിലും അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പെട്ടന്ന് അവിടെ ഒരു ഏച്ചുകെട്ട് തോന്നില്ല എന്ന് തോന്നി.
മറുപടിഇല്ലാതാക്കൂമനു സൂചിപ്പിച്ച പോലെ ഒരു മാറ്റം നടത്തിയിട്ടുണ്ട്.
ഇല്ലാതാക്കൂനന്ദി മനു ഈ നിര്‍ദേശത്തിന്
റാംജിയുടെ പതിവ് ശൈലിയില്‍ നിന്നും കഥക്ക് ഒരു വ്യസ്ത്യസ്തത തോന്നി.
മറുപടിഇല്ലാതാക്കൂമനസ്സ് എന്നത് നിര്‍വചിക്കാന്‍ പ്രയാസമുള്ള ഒരു സംഭവം തന്നെ.
സത്യത്തില്‍ എനിക്ക് നായികയോട് സഹതാപമാണ് തോന്നിയത്.
ചിലപ്പോള്‍ ചില കുറ്റങ്ങള്‍ അനുഭവപ്പെടുന്നത് അപ്പോഴത്തെ വികാരത്തിന്റെ പുറത്തായിരിക്കും. ക്രമേണ യാഥാര്‍ത്ഥ്യം അനുഭവപ്പെടുമ്പോള്‍ പഴയവയിലെക്ക് തിരിച്ച് പോകുകയും ചെയ്യും.
ഇല്ലാതാക്കൂനന്ദി റോസ്
Wonderful story
മറുപടിഇല്ലാതാക്കൂwith best wishes,
Yasar
കൃഷ്ണവേണി ശരിക്കും ബന്ധനത്തില്‍ അല്ലെ ??വിവാഹപൂര്‍വ പ്രണയത്തിന്റെ കുരുക്കും വിവാഹത്തിന്റെ കുരുക്കും. ഇതില്‍ ഏതാണ് അവള്‍ അഴിച്ചു കളയാന്‍ ആഗ്രഹിക്കുന്നത് ?? കുരുക്കുകള്‍ അഴിച്ചാലും രക്ഷപെടാന്‍ ആവാത്ത നിസ്സഹായത നിറഞ്ഞ കഥാപാത്രംമായി തോന്നി കൃഷ്ണവേണി....കഥ നന്നായി രാംജി അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂചില ജീവിതങ്ങള്‍ അങ്ങിനെയാണ്. നിസ്സഹായമായി തുടരുന്നത്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ശരിക്കും മനോഹരമായ കഥ. പല രീതിയിലും വ്യാഖ്യാനിക്കാനാവുന്ന കഥാ തന്തു...കെട്ടിയിടപ്പെട്ട കുരങ്ങനും അയാളും കൃഷ്ണവേണിയും സോമേട്ടനും ഫോട്ടോയും എല്ലാമെല്ലാം ......കളിപ്പാവകളാകാന്‍ വിധിക്കപ്പെട്ട കുരങ്ങനും ചിലപ്പോളിനി കൃഷ്ണവേണിയും...അഭിനന്ദനങ്ങള്‍ റാംജി...
മറുപടിഇല്ലാതാക്കൂമനസ്സിന്റെ ഓരോരു കളികള്‍.
ഇല്ലാതാക്കൂനന്ദി ശ്രീക്കുട്ടന്‍.
കഥ നന്നായി.
മറുപടിഇല്ലാതാക്കൂറാംജി ആശംസകൾ.
സസ്നേഹം,
കഥ നന്നായി റാംജി...!
മറുപടിഇല്ലാതാക്കൂകുരങ്ങു കളിയും കൃഷ്ണവേണിയുടെ മാനസിക പിരിമുറുക്കവും നന്നായി എഴുതി ...!
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുമ്പോള്‍ അതില്‍ നിന്നും ഒരു മോചനം കിട്ടുമോ ..!!
ചില ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുക എന്നത് മാത്രമായി തീരുന്നുണ്ട്.
ഇല്ലാതാക്കൂനന്ദി കുങ്കുമം
കാണാച്ചരടും കരകാണാ ജീവിതവും. സാധാരണ കാഴ്ചകളില്‍ കാണതെ പോയത് കാട്ടിത്തന്ന നല്ലൊരു കഥ.
മറുപടിഇല്ലാതാക്കൂപിടികിട്ടാത്ത കാണാനാകാത്ത മനസ്സുകളാണ് പലതും.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വളരെ നല്ല കഥ. ഇഷ്ടമായി. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂബന്ധങ്ങള് ബന്ധനങ്ങള്‍ ആയിപ്പോയ ജീവിതങ്ങള്‍. മനോഹരമായി പറഞ്ഞു..
മറുപടിഇല്ലാതാക്കൂനല്ല കഥ ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് :)
നല്ല കഥ..നല്ല ആഖ്യാനം..നല്ല ഉപമകള്‍ ..നല്ല ചിത്രങ്ങള്‍
മറുപടിഇല്ലാതാക്കൂകുഞ്ഞൂസ് (Kunjuss),
മറുപടിഇല്ലാതാക്കൂEchmukutty,
mini//മിനി,
khader patteppadam,
പടന്നക്കാരൻ ഷബീർ,
വഴിപോക്കന്‍ | YK,
ലീല എം ചന്ദ്രന്‍..,
മുല്ല,
Jefu Jailaf,
Naushu,
ആറങ്ങോട്ടുകര മുഹമ്മദ്,
വായനക്കും അഭിപ്രായത്തിനും എല്ലാ സുഹൃത്തുക്കള്ക്കും നന്ദിയുണ്ട്.
നല്ല ഉപമ.. വളരെ നല്ല കഥ.. നമ്മളെല്ലാം ഒരു തരത്തില്‍ കുരങ്ങന്മാരു തന്നെ
മറുപടിഇല്ലാതാക്കൂനല്ല കഥ. ഇഷ്ടമായി!
മറുപടിഇല്ലാതാക്കൂഹാഫ് ഡോർ തുറന്ന് അവൾ ചോദിച്ചു"മെ..ഐ കമിൻ സർ" ഒരു കൊച്ചുസ്ഥാപനമാണെങ്കിലും മേശപ്പുറത്തിരിക്കുന്ന 'മാനേജിംഗ് ഡയറക്റ്റർ'എന്ന ബോഡിന്റെ അഹന്തയിൽ ഞാൻ പറഞ്ഞു..."തീർച്ചയായൂം"..എച്ചുമുകൂട്ടിയുടെ ഒരു ലേഖനത്തിനു സേതുലക്ഷ്മി എഴുതിയ കമന്റിനു മറുപടി എഴുതുകയായൂരുന്നൂ..ഞാൻ.."ഇരിക്കൂ" ഇത് പറഞ്ഞതിനു ശേഷമാണു ഞാൻ മുഖമുയർത്തിയത്....എന്റെ മുന്നിൽ കസേരയിൽ അവളിരുന്നൂ...എന്റെ പ്രീയ..ഒരു കാലത്ത് പ്രീയപ്പെട്ടവളായിരു ന്നവൾ...വർഷങ്ങൾക്ക് ശേഷമാണു കാണുന്നത്...തെല്ലീട ...ഞങ്ങൾക്കിടയിൽ മൌനം കനത്തൂ....ഞാൻ ഓർമ്മിക്കുകയായിരുന്നൂ പ്രീയയും.....ഋതുമതിയായതിനു ശേഷവും ആദ്യമായി അവളുടെ കൂമ്പി വരുന്ന മർവ്വിടത്തിൽ തൊട്ടത് ഞാൻ മാത്രമായിരുന്നൂ..രക്തം കിനിയും വരെ ആ ചെഞ്ചുണ്ടിൽ മുത്തം നല്കിയതും ഞാനായിരുന്നൂ...പരിരംഭ ണത്തിന്റെ ഉച്ഛസ്ത്ഥായിൽ ഇതു അവൾ അന്ന് എന്നോട് പറഞ്ഞിരുന്നൂ...പക്ഷേ..വിവാഹാലോചന വന്നപ്പോൾ അവൾ കൈവിട്ടു..കാരണം അജ്ജാതം..എന്റെ ഭാര്യക്ക് അവളൂടെ മാർവ്വിടത്തെ ഇഷ്ടമല്ലായിരുന്നൂ....ക്ഷീരം ചുരക്കാത്ത മാർവ്വിടത്തെ അവൾ വെറുത്തിരുന്നത്..എന്നേയും വിഷമിപ്പിച്ചിരുന്നൂ...അവളുടെ ഇളം കറുപ്പുഌഅ ചുണ്ടുകലേയും അവൾക്ക് വെറുപ്പായിരുന്നൂ...തന്റേതായ ഒരു കുഞ്ഞിന്റെ കവിളിൽ മുത്തം കൊടുക്കാൻ കഴിയാഞ്ഞതിലുള്ള വെറുപ്പ്.."ഭാര്യ വന്നില്ലേ" പ്രീയ മൌനം വെടിഞ്ഞു….ഇല്ലാ…. പ്രീയക്ക് ഒരു മാറ്റവുമില്ലാ അന്ന് കണ്ടത് പോലെ തന്നെയുണ്ട്….ഒരിക്കൽ എന്നെ മാത്രമേ കല്ല്യാണം കഴിക്കൂ എന്ന് പറഞ്ഞിരുന്ന് ഇവൾ 22 വയസ്സായപ്പ്പ്പോഴേക്കും എന്നെ തഴഞ്ഞ മറ്റൊരാളൂടെ ഭാര്യയായി….കാരണം ഇന്നും ഇപ്പോഴും അജ്ഞാതം. അവളുടെ മകൾക്ക് എം.സി.യെ പഠിക്കുവാൻ വേണ്ടിയുള്ള അപേക്ഷക്കാണു എന്റെ അടുത്തെത്തിയത്...അവളൂടെ കഴുത്തിൽ റാംജി പറഞ്ഞത്പോലെ ഒരു കയർ ചുറ്റപ്പെട്ടിരിക്കുന്നൂ... പ്രീയ നല്ലവളാണോ...അവൾക്ക് ആ കയർ ഊരിമാറ്റനാകുമോ?എന്നിലുമില്ലേ തെറ്റുകൾ,. എന്റെ ഭാര്യയുടെ കഴുത്തിലുമുണ്ട് ഒരു കയർ...അവൾക്കും തു ഉരിമാറ്റണമെന്ന് തോന്നാറില്ലേ?....സംശയങ്ങളുടേയും,ചിന്തകളുടേയും ഒരു സാഗര സംഗമം ഈ കഥയിൽ ഞാൻ ദർശിച്ചു...അവരോരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുവാൻ ഈ കഥ നിമിത്തമാകുന്നൂ...ചാടിക്കളിയെടാ കൊച്ചുരാമാ........... പ്രീയപ്പെട്ട റാംജീ അങ്ങേക്കെന്റെ പ്രണാമം
മറുപടിഇല്ലാതാക്കൂഅഭിപ്രായം ഒരു വലിയ കൊച്ചു കഥ അല്ലെ?
ഇല്ലാതാക്കൂഓരോ സമയത്തേയും നമ്മുടെ ചിന്തകള്‍ മാത്രമാണ് സംശയം എന്ന് തോന്നുന്നു. അത് കഴിഞ്ഞാല്‍ യാഥാര്‍ത്ഥ്യം തേടിയുള്ള അലച്ചില്‍ ആയിരിക്കും മനസ്സ്. അപ്പോള്‍ നല്ല ചിന്തകളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ പ്രയാസം കുറയുന്നതായി അനുഭവപ്പെടും.
നന്ദി മാഷെ
ബ്ലോഗിൽ കഥ്യോ കവിതയോ എഴുതുന്നതിനേക്കാൾ ഞാൻ എഴുതിയിട്ടുള്ളത്..കമന്റുകളാണു...അതിൽ അറിയാതെ കഥയും വന്നുപോകുന്നൂ...പ്രെത്യേകിച്ച് താങ്കളെപ്പൊലുള്ളവരുടെ കഥകൾ എനിക്ക് എന്നും ഇഷ്ടമാണു...കമന്റിടാൻ അതിൽ എന്റെങ്കിലും ഉണ്ടാകും...അതുപോലെ മറ്റുള്ളവരുടെ കമന്റുകൾ വായിക്കുന്നതും ഇഷ്ടമാണു...അതുകൊണ്ട് തന്ന്യാണു ഇതിനെ പിന്തുടരുന്നത്.....വളരെ നന്ദി....
ഇല്ലാതാക്കൂതാങ്കളുടെ എവിടെ കാണുന്ന കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. തുറന്ന് പറച്ചിലുകള്‍ ചിലയിടത്തൊക്കെ തെറ്റിദ്ധാരണകള്‍ക്ക് വഴി വെക്കുന്നതും കണ്ടിട്ടുണ്ട്. വീണ്ടും എത്തിയതില്‍ സന്തോഷം.
ഇല്ലാതാക്കൂസ്നേഹ ബന്ധ ത്തിന്റെ കഥ .......അത് എത്ര പറഞ്ഞാലും തീരില്ല ...ആ ബന്ധം ഒരികളും ബന്ധനമല്ല ....ആ ബന്ധത്തില്‍ ഒന്ന് കൂടി അമരാനാണ് ഓരോതരും കൊതിക്കുക ...നന്നായി വളരെ അര്ദമായി കഥ പറഞ്ഞു ഇഷ്ട്ടായി
മറുപടിഇല്ലാതാക്കൂമനസ്സിനെ മനസ്സിലാക്കാന്‍ കഴിയുമോ?
മറുപടിഇല്ലാതാക്കൂമനസ്സിനെ മനസ്സിലാക്കാന്‍ കഴിയാത്തത് തന്നെ പ്രശ്നം. മനസ്സിനെ നന്നാക്കാന്‍ നല്ല ചിന്തകള്‍ക്ക് കഴിയും.
ഇല്ലാതാക്കൂനന്ദി മാഷെ
ഇക്കാലത്ത് നടന്നു കൊണ്ടിര്‍ക്കുന്ന കാര്യം തന്നെ വ്യത്യസ്ഥ അവതരണത്തിലൂടെ മനോഹരമാക്കി..ബന്ധനങ്ങളെ വിമര്‍ശിച്ച രീതി മികച്ചു നില്‍ക്കുന്നു..മേധാവിത്വത്തിലൂടെ ചവിട്ടിമെതിക്കുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്ദി മുനീര്‍
ഇല്ലാതാക്കൂഇന്നലെ രാത്രി തന്നെ ഈ കഥ വായിച്ചിരുന്നു..
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ട്ടപ്പെട്ടത് കൊണ്ടു കമന്റ് വിശദമായി
ഇടാം എന്ന് കരുതി ഇന്നത്തേക്ക് മാറ്റി വെച്ചു...
ഇത്ര ലളിതവും സുന്ദരവും ആയി അനായാസേന
മാനസിക വികാരങ്ങള്‍ അപഗ്രഥിച്ചു എഴുതിയ
ഒരു കഥ മുമ്പ് വായിച്ചത് മാനസിയുടെ ബ്ലോഗില്‍
ആണ്..
ഇവിടെ ഏത് തരം ബന്ധനത്തില് എന്ന് പോലും
മനസ്സിലാക്കാതെ ബന്ധനത്തില്‍ നിന്നും മോചനം
നേടാന്‍ കൊതിക്കുന്ന നായിക...കൌമാര പ്രായത്തിലെ
ചിന്തകളും ആഗ്രഹങ്ങളും മനസ്സില്‍ ഒരു നിധി ആയി
സൂക്ഷിക്കുന്ന മനുഷ്യ ഹൃദയത്തില്‍ നിന്നും അത്
ഏത് പ്രായത്തിലും അതെ തീവ്രതയോടെ പുറത്തു
എടുക്കപ്പെടുന്ന അവസ്ഥ എത്ര സൂക്ഷ്മം ആയ
നിരീക്ഷണ പാടവത്തോടെ രാംജി ആലേഖനം ചെയ്തിരിക്കുന്നു..
ഭൂത കാലത്തിലെ പ്രണയവും കുറ്റബോധവും വിങ്ങല്‍ ഉണ്ടാക്കിയ
മനസ്സിന്റെ ബന്ധനത്തില്‍ നിന്നും വെറുതെ മോചനം കൊതിക്കുന്ന
കൃഷ്ണ വേണി തന്നെത്തന്നെ തിരിച്ചു അറിയുന്ന രംഗം വളരെ
മനോഹരം ആയി അവതരിപ്പിച്ചിരിക്കുന്നു...അതിനു കൊടുത്ത
സാന്ദര്‍ഭിക സൂചന വായനക്കാര്‍ക്ക് വിശകലനത്തിന് ഭംഗി ആയ
അവസരത്തിലൂടെയും...ജീവിതം എന്ന കുരങ്ങു കളി..അഭിനന്ദനങ്ങള്‍
രാംജി....
വിശദമായ വിലയിരുത്തല്‍
ഇല്ലാതാക്കൂഅതും പറയുവാന്‍ ആഗ്രഹിച്ചത് അതേപോലെ ഗ്രഹിക്കുന്നു എന്ന് കാണുമ്പോള്‍
ഏറെ സന്തോഷമാണ് നല്‍കുന്നത്. കഥയേക്കാള്‍ മനോഹരമായി തന്നെ നടത്തിയ
ചുരുക്കെഴുത്ത് എനിക്ക് പ്രചോദനമാണ്.
വളരെ നന്ദി വിന്‍സെന്റ്.
avatharippicha reethi nannayi.
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂമനോഹരമായിരിയ്ക്കുന്നു...
മറുപടിഇല്ലാതാക്കൂബന്ധങ്ങളെ ബന്ധിച്ചിരിയ്ക്കുന്ന ചരടുകൾ മുറുകുന്നതും വലിയുന്നതും വായനയിലൂടെ അനുഭവിച്ച പ്രതീതി..
അഭിപ്രായങ്ങളിലൂടെ പോയി...
ഇത്രയും വിലയേറിയ വിലയിരുത്തുകൾ അറിയിച്ച എഴുത്തിന് അഭിനന്ദനങ്ങൾ...!
കുരങ്ങു കളി കുറച്ച് പുറകിലോട്ട് കൊണ്ടുപോയി..
വല്ലപ്പോഴും വീട്ടു മുറ്റത്തോ അമ്പല മുറ്റത്തൊ ഉത്സവങ്ങളിലൊ മാത്രം കണ്ടു രസിച്ചിരുന്നു ആ ആനന്ദം ഇന്നത്തെ മക്കൾക്ക് എവിടെ കിട്ടാൻ..
കുരങ്ങു കളിയുടെ അകവും പുറവും അറിയിച്ച എഴുത്തുകാരന് ഒരിയ്ക്കൽ കൂടി ആശംസകൾ...!
മുകളില്‍ ഒരു സുഹൃത്ത് പറഞ്ഞ അഭിപ്രായം ഞാനിവിടെ ചേര്‍ക്കുന്നു.
ഇല്ലാതാക്കൂ'മനസ്സിനെ മനസ്സിലാക്കാന്‍ കഴിയുമോ?'
ഈ അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും
വളരെ നന്ദിയുണ്ട്.
അവസരമാകുന്ന കയര്‍വലികളില്‍ ആടിത്തീര്‍ക്കേണ്ടുന്ന ജീവിതം എന്നും ആവാം....
മറുപടിഇല്ലാതാക്കൂഉള്ളിരിപ്പാണ് കഥ..നല്ലകഥ.
ഓരോരോ ചിന്തകളാണല്ലോ ഓരോ വ്യക്തിക്കും...അങ്ങിനെയും ആവാം.
ഇല്ലാതാക്കൂനന്ദി ഭായി.
ജീവിതമേല്പിക്കുന്ന വിധിയുടെ വിളയാട്ടത്തില്‍ അഞ്ജാത ബന്ധനങ്ങളില്‍ അകപ്പെട്ടവരുടെ കോപ്രായങ്ങള്‍,നിസ്സഹായ അവസ്ഥകള്‍,നിസ്സംഗതകള്‍,കുട്ടിക്കരണം മറിഞ്ഞും,ചാടിയും,
മറുപടിഇല്ലാതാക്കൂതുള്ളിയും,പല്ലിളിച്ചും കാണിക്കുന്ന കളികള്‍ ഈ കഥയില്‍ വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.
നന്നായിരിക്കുന്നു രചന.
ആശംസകള്‍
നമ്മുടെ മനസ്സ് തന്നെ നമുക്ക് പിടി കിട്ടാതെ വരുന്നു അല്ലെ...
ഇല്ലാതാക്കൂനന്ദി മാഷെ.
ഈ കഥയിലെ പ്രത്യേക ട്രീറ്റ്മെന്‍റ് ഏറെ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂകുസുമം ആര്‍ പുന്നപ്ര,
മറുപടിഇല്ലാതാക്കൂramanika,
MyDreams,
മുകിൽ,
*നിശാസുരഭി,
അനില്‍കുമാര്‍ . സി. പി.
ആശയത്തിലെ എതിര്‍പ്പോ അവതരണത്തിലെ പോരായ്മയോ തോന്നിയാല്‍ തുറന്ന് എഴുതുന്നതില്‍ പ്രയാസം ഒന്നും ഇല്ല കേട്ടോ. അത് കൂടുതല്‍ നന്നെന്ന അഭിപ്രായമാണ് എനിക്ക്.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
റാംജി മനശാസ്ത്രം വര്‍ക്ക് ഔട്ട് ചെയ്ത നല്ല ഒരു കഥ പറഞ്ഞല്ലോ. ഒരു പട്ടിയെ ഒരു ചങ്ങലയില്‍ കുറെ കാലം തളച്ചിട്ടാല്‍ ആ പട്ടി പിന്നെ ആ ചങ്ങലയെ തന്നെ സ്നേഹിച്ചു തുടങ്ങും എന്നാണു പറയാറ്.
മറുപടിഇല്ലാതാക്കൂബന്ധങ്ങളും പലപ്പോഴും ബന്ധനങ്ങളാവുന്നു. കുരുക്കാഴിച്ചാലും വിട്ടു പോവാനാവാതെ ആജീവനാന്തം സ്വയം ബന്ധനസ്ഥനാവുന്നു. കഥ നല്ല കയ്യടക്കത്തോടെ ഭംഗിയായി അവതരിപ്പിച്ചു.
കുരുക്കാഴിച്ചാലും വിട്ടു പോവാനാവാതെ ആജീവനാന്തം സ്വയം ബന്ധനസ്ഥനാവുന്നു.
ഇല്ലാതാക്കൂനന്ദി സലാംഭായി.
വായന വൈകി .കാരണം വായിക്കുമ്പോള്‍ അത് ഉള്‍ക്കൊണ്ടു വായിക്കണമെന്ന നിര്‍ബന്ധം ,ഒരു ഓട്ടപ്രതിക്ഷണം ഇഷ്ട്ടമല്ല,അതുകൊണ്ട് മാത്രമാണ് ക്ഷമിക്കുക, സ്നേഹത്തിന് മുന്നില്‍ വിധേയത്വം മനുഷ്യ ദൗര്‍ബല്യത്തിന്‍റെ ഒരു ഉത്തമ ഉദാഹരണമാണല്ലോ! അവിടെ എത്ര ശ്രമിച്ചാലും ചിലപ്പോള്‍ നമ്മള്‍ തോറ്റുപോകും..മനസ്സിന്റെ പിരിമുറുക്കങ്ങള്‍ നന്നായി പറഞ്ഞു റാംജീ സാബ്.
മറുപടിഇല്ലാതാക്കൂസ്നേഹത്തിന് മുന്നില്‍ വിധേയത്വം മനുഷ്യ ദൗര്‍ബല്യത്തിന്‍റെ ഒരു ഉത്തമ ഉദാഹരണമാണല്ലോ!
ഇല്ലാതാക്കൂനന്ദി സിദ്ധിക്കാ
വിവാഹ ബന്ധം ബന്ധനമാകുന്ന അപൂര്‍വ്വ നിമിഷങ്ങള്‍... തെറ്റിലേക്ക് വഴുതി പോകാതിരിക്കാനെങ്കിലും ഈ ബന്ധനം കൊണ്‌ട് കഴിഞ്ഞു എന്ന് കരുതാം. തെറ്റുകള്‍ അവര്‍ മനസ്സ് കൊണ്‌ട് ഇനിയും ചെയ്യട്ടെ മോഹിക്കട്ടെ, കാമിക്കട്ടെ പൂര്‍വ്വ കാമുകനെ... പറയാതെ എന്തൊക്കെയോ വായനക്കാരിലേക്ക് പകര്‍ന്ന് കൊടുക്കുന്ന ഈ ശൈലിക്ക് അഭിനനദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂനന്ദി മോഹി.
ഇല്ലാതാക്കൂപതിവുപോലെ ക്രാഫ്റ്റ് ഉജ്ജ്വലം. പലര്‍ക്കും വിഷയവും ഇഷ്ടപ്പെട്ടതായി കാണുന്നു. എനിക്കു പക്ഷേ വൈകാരിക തലത്തില്‍ അത്രയ്ക്ക് കണക്റ്റ് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെ പിരിഞ്ഞുമുറുകേണ്ട കാര്യമൊന്നും ഇതില്‍ ഇല്ലെന്നാണ് തോന്നിയത്. ഞാന്‍ പ്രേമിക്കാത്തതുകൊണ്ടാകും (കണ്ടാല്‍ പ്രേമം തോന്നുന്ന ഷേപ്പൊന്നുമല്ലേയ്, എന്റേത്).
മറുപടിഇല്ലാതാക്കൂമനസ്സ് തന്നെ ഒരു കുരങ്ങാണു.....
ഇല്ലാതാക്കൂഅത് പ്രേമിക്കാത്തത് കൊണ്ട് തന്നെ...ഷേപ്പോന്നു കണ്ടാല്‍ പറയാം. ഷേപ്പിലൊന്നും ഒരു കാര്യവും ഇല്ല ഭായി.
ഇല്ലാതാക്കൂനന്ദി മാഷെ
നന്ദി ഷെരീഫിക്ക.
"അയാൾക്കരുകിൽ കൂടുതൽ പറ്റിച്ചേർന്നാണ് കുരങ്ങനിപ്പോൾ കളിക്കുന്നത്.
മറുപടിഇല്ലാതാക്കൂഒരിക്കൽപ്പോലും ഓടിപ്പോകാൻ ശ്രമിച്ചില്ല. അയാളുടെ ഭയം വെറുതെ...
അതിന് രക്ഷപ്പെടണ്ടേ? എങ്ങോട്ട്..എന്തിന്...? ..."
കുരുക്കുകള്‍ കുരുക്കുകള്‍ ആണെന്നറിഞ്ഞും ആ കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ പോലും ശ്രമിക്കില്ല.
ചില കുരുക്കുകളായിരിക്കും ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍...
ഇല്ലാതാക്കൂനന്ദി ചേച്ചി.
എനിക്ക് വളരെ ഇഷ്ടമായി ഈ കഥ. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂശരിയാണ്... അദൃശ്യ ബന്ധനങ്ങള്‍ തന്നെ.
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടമായി, മാഷേ
നന്ദി ശ്രീ
ഇല്ലാതാക്കൂgood post
മറുപടിഇല്ലാതാക്കൂനന്ദി പൈമ
ഇല്ലാതാക്കൂവേണിയായാലും വേണ്ടില്ല വേണുവായാലും വേണ്ടില്ലാ ലോകത്തിലെ 90%
മറുപടിഇല്ലാതാക്കൂദമ്പതിമാരും എത്ര സന്തുഷ്ട്ടകുടുംബമാണെങ്കിലും 100% വും പരസ്പരം സാറ്റിസ്ഫൈഡ് അല്ലാ
എന്നാണ് രണ്ട്കൊല്ലം മുമ്പ് ലോകാരോഗ്യ സംഘടന നടത്തിയ ലോകോത്തരമായ ഒരു സർവ്വേക്ക്
ശേഷം വെളിപ്പെടുത്തിയ കാര്യങ്ങൾ ...
നഷ്ട്ടബൊധങ്ങളെ കുറിച്ചോർത്ത് അവർ എന്നും വ്യാകുലപ്പെട്ടുകൊണ്ടിരിക്കും ...!
ഒരു പ്രത്യേക സർക്കിളിനുള്ളിൽ ചരടിനനുസരിച്ചൊ,
അല്ലാതെയൊ രക്ഷപ്പെട്ടുപോകാനാകാതെ ബാക്കിയുള്ള
ജീവിത കാലം മുഴുവൻ ചാടിക്കളിച്ച് കൊണ്ടിരിക്കും...അല്ലേ
അടുക്കിയൊതുക്കി അസ്സലായി പറഞ്ഞിരിക്കുന്ന വൈവാഹിക ജീവിതത്തിലെ
യാഥാർത്ഥ്യങ്ങളായ പരമാർത്ഥങ്ങളാണ് ഭായ് ഈ കഥയിലൂടെ പരമാർശിച്ചിട്ടുള്ളത്..
ഈ നല്ല കഥക്ക് പ്രത്യേക അഭിനന്ദനങ്ങൾ...
സാന്ദര്‍ഭികമായി വന്നുചേരുന്നതാണ് സംശയങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്. പിന്നീട് ആലോചിക്കുമ്പോള്‍ വെറുതെ സംശയിച്ചു എന്നും തോന്നും. നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി മുരളിയേട്ടാ.
കഥ ഇഷ്ടമായി, മാഷേ
മറുപടിഇല്ലാതാക്കൂനന്ദി മാഷെ
ഇല്ലാതാക്കൂ...അരയിൽ കെട്ടിയ ചരടിനൊപ്പം കളിക്കുന്ന പെണ്ണിന്റെ മനസ്സ് സുന്ദരമായി വരച്ചുവച്ചിരിക്കുന്നു. എത്ര നല്ലത് നമുക്കുകിട്ടിയാലും മറ്റൊന്നുമായി താരതമ്യംചെയ്യാനുള്ള പ്രതിപത്തി എല്ലാവരിലുമുണ്ടാവും. അങ്ങനെമാത്രമേ ‘കൃഷ്ണവേണി’യും ചെയ്തുള്ളൂ. അപ്പോൾ, സ്വാതന്ത്ര്യമാഗ്രഹിക്കുന്ന സ്ത്രീ, ആ മറ്റൊന്നിനോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം. അതുമാത്രമല്ല, ഒരു ചരടിന്റെ ബന്ധനമില്ലെങ്കിലും തന്നെ നിയന്ത്രിക്കുന്ന ഒരു മനുഷ്യനോടുള്ള വികാരവായ്പ്, ഒരു അധീനത, ഒരു വിധേയത്വം...അതാണ് അവസാനം ആ കുരങ്ങ് കാണിച്ച വിനീതത്വം. അതുതന്നെ ആ സ്ത്രീയും- പൊതുവേ സ്ത്രീകളും - കാട്ടിപ്പോരുന്നത്. ഈ തത്വം ഒരു ചെറിയ രംഗത്തിലൂടെ ആവിഷ്കരിച്ച ശ്രീ. റാംജിക്ക് എത്ര അഭിനന്ദനങ്ങളാണ് അർപ്പിച്ചാൽ മതിയാവുക? കൃഷ്ണവേണിയുടെ മനസ്സിനെ അപഗ്രഥിച്ചുള്ള വരികൾക്ക് അപാര തേജസ്സ്...!!! ഭാവുകങ്ങൾ.....
മറുപടിഇല്ലാതാക്കൂഇത്തരം വിലയിരുത്തലുകള്‍ എനിക്ക് കൂടുതല്‍ പ്രചോദനമാകുന്നു.
ഇല്ലാതാക്കൂവളരെ നന്ദി മാഷെ.
പൊട്ടിച്ചു കടന്നുകളയാൻ പറ്റാത്ത എത്രയോ ബന്ധങ്ങൾ/ബന്ധനങ്ങൾ ഈ ജീവിതത്തിൽ. അതെല്ലാം ചേർന്നതല്ലേ ജീവിതം.
മറുപടിഇല്ലാതാക്കൂനന്ദി ചേച്ചി
ഇല്ലാതാക്കൂബന്ധ ങ്ങളുടെ സുരക്ഷക്ക് ബന്ധനങ്ങള്‍ ആവശ്യമില്ല എന്ന തത്ത്വത്തെ വളരെ മനോഹരമായി പറഞ്ഞു ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി സുഹൃത്തെ
നമുക്ക് ചുറ്റും കാണുന്ന സാധാരണ കാഴ്ചകളില്‍ നിന്നുമാണ് മിക്കവാറും റാംജി കഥകള്‍ ജന്മമെടുക്കുന്നത് . ഈ കഥയും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു . നാട്ടിലുള്ളപ്പോള്‍ ഇതുപോലെ എത്ര കുരങ്ങുകളികള്‍ കണ്ടിട്ടുണ്ട് . പക്ഷെ റാംജി കണ്ടപ്പോള്‍ കളിയിലെ കാര്യമാണ് കണ്ടത് . കണ്ണുണ്ടായാല്‍ പോരാ കാണണം എന്ന പഴമൊഴിയെ റാംജി ഈ കഥയിലൂടെ അന്വര്‍ഥമാക്കി . ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂഎപ്പോഴുമുള്ള ഈ പ്രോത്സാഹനം കൂടുതല്‍ സന്തോഷം നല്‍കുന്നു.
ഇല്ലാതാക്കൂനന്ദി ഭായി.
രാംജി യുടെ മനോഹരമായ ഒരു കഥ ,,,പറഞ്ഞത് ശെരിയാണ് മനസ്സ് വല്ലാത്ത ഒരു സമസ്യ തന്നെ ..ഇന്ന് വായിച്ച കഥ കളില്‍ ഏറ്റവും ഇഷ്ട്ടമായത് ..
മറുപടിഇല്ലാതാക്കൂകടല്ക്കരയിൽ മറ്റാരും ഇല്ല. ഞങ്ങൾ രണ്ടുപേർ മാത്രം. ചിരിച്ച മുഖങ്ങളിൽ ശോകത്തിന്റെ നിഴൽ തെളിഞ്ഞിരുന്നത് പരസ്പരം തിരിച്ചറിയുന്നുണ്ടായിരുന്നു...ഇടയ്ക്ക് കൃഷണ വേണി സ്വയം "ഞാന്‍" ആകുന്നു ,ചിലയിടങ്ങളില്‍ ആ കഥാപാത്രത്തെ ക്കുറിച്ചുള്ള മറ്റൊരാളുടെ കഥ പറച്ചിലും ..ഇതെന്‍റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല ...
ഫൈസല്‍ ചൂണ്ടിക്കാണിച്ച ഭാഗത്ത് തെറ്റ് ഉണ്ടായിരുന്നു. അത് ശരി ആക്കിയിട്ടുണ്ട്. രണ്ടായി തന്നെയാണ് പറഞ്ഞത്.
ഇല്ലാതാക്കൂതുടര്ന്നും ഇത്തരം ചൂണ്ടിക്കാണിക്കലുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.
അഭിപ്രായത്തിനും ചൂണ്ടിക്കാണിക്കലിനും
വളരെ നന്ദി ഫൈസല്‍.
ബന്ധങ്ങളുടെ തീവ്രത നന്നായി തന്നെ അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂബന്ധങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് കുതറിമാറാനൊരുങ്ങുമ്പോഴും പിന്നെയും പിടിച്ചുനിർത്തുന്ന സാഹചര്യങ്ങൾ. ഒരുപക്ഷേ അസഹനീയമെങ്കിലും അവയുമായി പൊരുത്തപ്പെട്ടതിനാൽ ആയിരിക്കാം, സ്വതന്ത്രമാക്കപ്പെട്ടുവെങ്കിലും ഓടിപ്പോകാതിരുന്നത്. അരക്കിട്ട് കുടുക്കിയിരിക്കുന്ന കയറുമായി കാണികൾക്കു മുന്നിലൂടെ നടക്കുന്ന കുട്ടിക്കുരങ്ങൻ മറ്റുള്ളവർക്ക് രസകരമായ കാഴ്ച മാത്രമായി മാറുമ്പോൾ 'കൃഷ്ണവേണി' കാണുന്നത് തന്നെത്തന്നെ. അനുഭവിക്കാനിടയായ ബന്ധനങ്ങളുടെയും ഒരിക്കലും പുറത്തുപോകാനാവാത്ത വിധം മുറുകിയിരുക്കുന്ന ബന്ധങ്ങളുടേയുമിടയിൽ നിർവികാരതയിൽ ആശ്വാസം കണ്ടെത്തുന്ന കഥാപാത്രം.
മറുപടിഇല്ലാതാക്കൂറാംജിയുടെ ഹൃദ്യമായ അവതരണരീതിയും ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരു കഥകൂടി പിറവിയെടുത്തു.
എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞു ജീവിച്ചു തീര്‍ക്കുക എന്നാവുന്നു അല്ലെ?
ഇല്ലാതാക്കൂനന്ദി കൊച്ചനിയാ
ഇതാണു കഥ......പണ്ട് തെറ്റുകള്‍ എന്ന് തോന്നിയിരുന്നവ ചിലപ്പോള്‍ പിന്നീട് നമുക്ക് ശരികളാവും.... ...... മറ്റ് പലരുടേയും ശരികള്‍ നമുക്ക് തെറ്റുകളും....
മറുപടിഇല്ലാതാക്കൂനന്ദി സുമേഷ്.
ഇല്ലാതാക്കൂറാംജി മാഷേ,
മറുപടിഇല്ലാതാക്കൂഇവിടെയെത്താന് അല്‍പ്പം വൈകി,
സത്യത്തില്‍ തിരക്കിലായിരുന്നെങ്കിലും കഥയുടെ intimation ബോക്സില്‍ കിട്ടിയില്ല വേണ്ടും follow button ഞെക്കി നോക്കി അതവിടെ തന്നെ ഉണ്ട് പിന്നെന്താണോ മെയിലില്‍ കിട്ടിയില്ല
കഥയിലേക്ക്:
ഒരു വലിയ സത്യം കൃഷണയിലൂടെയും സോമേട്ടനിലൂടെയും താങ്കള്‍ ഇവിടെ അവതരിപ്പിച്ചു
നല്ലൊരു കഥ വായിച്ച ഒരു പ്രതീതി, വെറും പ്രതീതി അല്ല അതങ്ങനെ തന്നെ!!!
ഈ കഥ പലര്‍ക്കും തങ്ങളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കാന്‍ ഒരു പ്രേരണ നല്‍കും എന്നതിനു സംശയം വേണ്ട
ചന്തു മാഷ് അത് പറയുകയും ചെയ്തു തന്റെ മിനിക്കഥ കമന്റിലൂടെ ചന്തു മാഷേ ആ സംഭവവും കലക്കെന്നു പറഞ്ഞാല്‍ മതി
അല്ലെങ്കിലും ജീവിതം ചിലപ്പോള്‍ വെറും ഒരു കുറഞ്ഞു കളി അല്ലേ എന്ന് തോന്നിപോകും അല്ലേ? ഏതായാലും
റാംജി മാഷേ കഥ തുടരട്ടെ! പുതിയ പുതിയ കുരങ്ങു കളികളുമായി വരുമല്ലോ!
വീണ്ടും വരാം
നന്ദി
ഫോളോവേഴ്സില്‍ ചേര്‍ന്നാല്‍ മെയില്‍ വഴി അറിയിപ്പ് വരില്ല. അതിനു നമ്മുടെ ബ്ലോഗിന്റെ ഡാഷ് ബോര്‍ഡില്‍ പോണം. അപ്പോള്‍ കാണാം.
ഇല്ലാതാക്കൂഒരുതരം അഡ്ജസ്റ്റ്മെന്റ് കളി തന്നെ ജീവിതം.
നന്ദി സുഹൃത്തെ.
നിരാശ തരില്ലല്ലോ ഒരിക്കലും റാംജി കഥകള്‍ .
മറുപടിഇല്ലാതാക്കൂകഥ മനോഹരമായി.
അഭിനന്ദനങ്ങള്‍
നന്ദി മന്‍സൂര്‍
ഇല്ലാതാക്കൂഅസ്സലായി. കുറച്ചു മുന്‍പ് മാത്രമാണ് ഡാഷ് ബോര്‍ഡില്‍ കണ്ടത്.
മറുപടിഇല്ലാതാക്കൂനന്ദി ഹസീന്
ഇല്ലാതാക്കൂവായന വൈകി,റാംജി.
മറുപടിഇല്ലാതാക്കൂഎനിക്ക് തോന്നിയത്,സീരിയല്‍ നടിയുടെ തരം സാരി വാങ്ങാതെ ഉറക്കം വരാത്ത ഒരു പെണ്ണിന് ജീവിതം ഇത്ര ബന്ധനമാകേണ്ട കാര്യമില്ല എന്നാണ്. പോരാത്തതിന് കൃഷ്ണവേണിയുടേത് ഒരു പഞ്ചപാവം ഭര്‍ത്താവും.
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം..!!
ചിലതരം വാശി വരില്ലേ? അങ്ങിനെ ആയിക്കൂടെ കൃഷ്ണവേണിയുടെ സാരിഭ്രമം. തോന്നിയതുപോലെ...എന്നാല്‍ അങ്ങിനെയാണെന്നു മറ്റുള്ളവരെ തോന്നിപ്പിക്കാതെ.
ഇല്ലാതാക്കൂനന്ദി സേതു.
സീരിയൽ നടി ചുറ്റിയ സാരിയുടെ അതേ പതിപ്പു തേടി പോകുന്നവൾ...!
മറുപടിഇല്ലാതാക്കൂപഴയ പ്രണയസാക്ഷാത്ക്കാരത്തിന്റെ തീച്ചൂളയിൽ കാമുകനുമൊത്തുള്ള ഫോട്ടോയെടുപ്പിൽ വികാരം കൊള്ളുന്നവർ...! എന്നു പറഞ്ഞാൽ ഇന്നും സ്വപ്നങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ...! വർത്തമാന യാഥാർത്ഥ്യം ഉൾക്കൊള്ളാത്തവർ...!!
ആശംസകൾ റാംജി.
നല്ല കഥ.
മറുപടിഇല്ലാതാക്കൂമനസ്സ് നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒന്ന് തന്നെ.
അതെ.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വരാന്‍ വൈകി,
മറുപടിഇല്ലാതാക്കൂകഥയുടെ അര്‍ത്ഥതലങ്ങള്‍ വിവരിച്ച രീതി ഇഷ്ടമായി.
എനിക്കറിയാവുന്ന ഒരാള്‍ കഴിഞ്ഞ ആഴ്ചയാ ട്രെയിനിനു തലവെച്ചത്.
ഭാര്യ ഇത്തിരികൂടി ലിബറല്‍ ആയിരുന്നു. അഭ്യസ്ത വിദ്യ, വിദേശത്തു ജോലി. ഭര്‍ത്താവ് കുട്ടിയുമായി നാട്ടില്‍.
"എനിക്ക് വേറെ ഒരാളെയാണ് കൂടുതല്‍ താല്പര്യം അതുകൊണ്ട് ഇനി ഞാന്‍ നിങ്ങളുടെ കൂടെയില്ല" വേണേല്‍ കൊച്ചു ഫ്രീ.......
അത് ഇടക്കിടെ വായനയില്‍ എന്നെ അലോസരപ്പെടുത്തുത്തി.
ജീവിതവും മനസും ഒരെത്തുംപിടിയുമില്ലാത്ത കടലാ......
ചിലനേരത്തെ മനസ്സ് മാത്രം എന്നെ ഇവിടെ പറയുന്നുള്ളൂ. മറ്റൊന്നും സംഭവിക്കാത്ത മനസ്സിന്റെ ഒരു ഭാവം മാത്രം.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കൃഷ്ണവേണിമാർ എല്ലായിടത്തുമുണ്ട്...സ്ത്രീയിലും പുരുഷനിലും.....
മറുപടിഇല്ലാതാക്കൂകഥ നന്നായി...പക്ഷേ വായിച്ചു മറന്ന ഒരു പ്രമേയത്തിന്റെ ഒരു ഫീലിങ്ങ്..ഇനി അതാണോ ഈ കഥയുടെ വ്യത്യസ്തത ?
ശരിയാണ്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ചില മനുഷ്യരെ പോലെ ആ കുരങ്ങും. പതിവു പോലെ നന്നായി പ്രിപ്പയർ ചെയ്തൊരു പോസ്റ്റ്.
മറുപടിഇല്ലാതാക്കൂRamjietta, നന്ദി, പതിവുപോലെ ഹൃദയത്തില്‍ത്തൊട്ടതിന്
മറുപടിഇല്ലാതാക്കൂനന്ദി സ്വലാഹ്
ഇല്ലാതാക്കൂചില ബന്ധങ്ങള്‍ അഴിച്ചെറിഞ്ഞാലും അദൃശ്യമായ ബന്ധനമായി അവശേഷിക്കും.നല്ല വിഷയം നന്നായിപ്പറഞ്ഞു.
മറുപടിഇല്ലാതാക്കൂഅതെ.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ജീവിതാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് സാറിന്റെ കഥകൾ ഉരുവം കൊള്ളാറുള്ളത്. വളരെ യാഥാര്‍ത്ഥ്യബോധത്തോടെ അതിഭാവുകത്വത്തിന്റെ അതിപ്രസരമില്ലാതെ നേര്‍രേഖയില്‍ കഥ പറയുന്ന അങ്ങയുടെ രീതി ആകര്‍ഷണീയമാണ്.
മറുപടിഇല്ലാതാക്കൂ- ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ.
നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി മാഷെ.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂsariyanu bhanuu , bhanuvilum ennilum ellam ethupole oroo krishnaveni undavum. bharthavine mathramalla bharyaeum marannu jevikkunna anungaluanu kuduthalum ennu lokathu.bhalyakala premam allathe vasankalathum permikkuna krishnavenanmar...kamadevanmar..
ഇല്ലാതാക്കൂപ്രായഭേദമന്യേ ലിംഗഭേദമന്യേ കുരങ്ങ് എല്ലാരിലും ഉണ്ട്.
ഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക് നന്ദി ഭാനു.
തരം തിരിച്ച കണക്കെടുപ്പുകളെക്കാള്‍ മനസ്സിന്റെ ചില ഭാവങ്ങള്‍ എന്ന് ഞാന്‍ കാണുന്നു.
അജ്ഞാത സുഹൃത്തിന് നന്ദി.
കിടു തന്നെ ചേട്ടാ, നന്നായി പറഞ്ഞിരിക്കുന്നു കഥ
മറുപടിഇല്ലാതാക്കൂനല്ല കഥ , അത് പോലെ തന്നെ നല്ല അവതരണ ശൈലിയും . ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഇത്തിരി വൈകി .ക്രൂരനായ ജയിലര്‍ ........എന്നിട്ടും അയാളെ സ്നേഹിക്കുന്ന പാവം തടവുകാരി .ഇങ്ങനെ ഒരു കഥ എവിടെയോ വായിച്ചതോര്‍ത്തു ........ഈ കഥ വായിച്ചപ്പോള്‍ ............
മറുപടിഇല്ലാതാക്കൂആശംസകള് ...............
നന്ദി ഇസ്മായില്‍.
ഇല്ലാതാക്കൂഇഷ്ടപ്പെട്ടു ഈ കഥ.അവതരണ ശൈലിയും നന്നായി.
മറുപടിഇല്ലാതാക്കൂറാംജി, ആശംസകൾ.
valare nanyittundu RAMJI, vishu aashamsakal...... blogil puthiya post..... ANNAARAKKANNAA VAA .... vayikkane......
ഇല്ലാതാക്കൂഅമ്പിളി
ഇല്ലാതാക്കൂജയകുമാര്.
നന്ദി.
നല്ല അവതരണം.. ഇനിയും പോരട്ടെ..
മറുപടിഇല്ലാതാക്കൂനന്ദി സുനി.
ഇല്ലാതാക്കൂപ്രീയപ്പെട്ട റാംജി.. ചില കുരുക്കുകള്‍ എത്ര അഴിച്ചെറിഞ്ഞാലും സ്വതന്ത്രമാകുവാന്‍ കഴിയില്ല. അദൃശ്യമായ കുരുക്കുകള്‍ അവശേഷിക്കും. നമ്മള്‍ ഓടിപ്പോകുവാന്‍ ആവാതെ നില്‍ക്കും. താങ്കളുടെ ഈ കഥയും പറയുന്നത് അതുതന്നെ. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂനാമെല്ലാവരും കയറില്‍ കെട്ടിയ കുരങ്ങന്മാര്‍ തന്നെ.. ചിലപ്പോള്‍ മനുഷ്യരുടെ, ചിലപ്പോള്‍ വിധിയുടെ, ചിലപ്പോള്‍ സമൂഹത്തിന്റെ.
മറുപടിഇല്ലാതാക്കൂഅതെ.
ഇല്ലാതാക്കൂനന്ദി ടീച്ചര്‍.
ഒന്നല്ലെങ്കില്‍ മറ്റൊന്ന്... എല്ലാവരുടെയും മേല്‍ കുരുക്കുണ്ട്... കാണാകുരുക്ക്.. ഒന്നല്ല ഒരായിരം കുരുക്കുകള്‍....!
മറുപടിഇല്ലാതാക്കൂആരുടെയോ, എന്തിന്റെയോ .. താളത്തിനൊത്ത് തുള്ളൂന്നവരല്ലേ നാമെല്ലാം... !
എങ്കിലും ചില കുരുക്കുകള്‍ ആവശ്യമാണ്..അതൊരു സുഖമാണ്...!
എന്തായാലും... കഥ നന്നായി..
ചില കുരുക്കുകള്‍ ഇല്ലെങ്കില്‍ ആകെ കുഴഞ്ഞുപോകും അല്ലെ.
ഇല്ലാതാക്കൂനന്ദി ഖാദു
മനോഹരം താങ്കളുടെ എഴുത്ത് ..കഥയുടെ അവസാനം വളരെ ഇഷ്ടപ്പെട്ടു ..
മറുപടിഇല്ലാതാക്കൂനന്ദി
നന്ദി സതീശന്.
ഇല്ലാതാക്കൂനന്നായിട്ടുണ്ട് റാംജിയേട്ടാ.................
മറുപടിഇല്ലാതാക്കൂനന്ദി ശ്രീലക്ഷ്മി.
ഇല്ലാതാക്കൂഅറിയാവുന്ന കുരങ്ങിനെ മനസ്സില്‍ വെച്ചാല്‍ മതി. തുറന്നേക്കല്ലേ.
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
നല്ലത് വരട്ടെ..........എന്‍റെ വികൃതികള്‍ ഇവിടെ കാണാം
മറുപടിഇല്ലാതാക്കൂ