27/9/12

പരിണാമത്തിലെ പിഴവുകള്‍

                                                               270912

നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിലുപോലെ പരന്നു.

കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്. പല വീടുകളിലേയും വളർത്തുമൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തയ്ക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തുകൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിക്കൊണ്ടിരുന്ന വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.

വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ്‌ ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നുപോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.

ഒറ്റപ്പെട്ട വീടാണ്‌ മേരിയുടേത്. താഴെനിന്നു അല്പം മുകളിലായി മലയിലേക്കു കയറി നില്ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്നപോലെ അവിടെനിന്നു കാണാനാകും. മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടുചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനുമുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്‌.

അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നുവിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തുനിന്ന് മേരി ഒളിഞ്ഞുനോക്കി. അല്പസമയത്തെ നിരീക്ഷണത്തിനുശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.

മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തുനിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മാതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടിവീഴാൻ.

എത്ര സമയം അതേ നില്പ് തുടർന്നുവെന്നറിയില്ല. ആദ്യഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പുനിറത്തിൽ കറുത്ത പുള്ളികളോടുകൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണവിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.

ഇത്രസമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകുമെന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനുമുൻപ് പുലിയെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.

രണ്ടും കല്പിച്ചാണ്‌ മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനീയഭാവമായിരുന്നു അതിന്‌, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.

ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണംകൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി. അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....

പുലി നോട്ടം പിൻവലിച്ച് തളർന്നുകിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി.അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽനിന്നെഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെനിന്നു.

തൊണ്ട വരളുന്നു. ഉമിനീര്‌ വറ്റി. ശ്വാസമെടുക്കാൻപോലും പേടിതോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.

അല്പദൂരം നീങ്ങിയിട്ട് പുലി തലതിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.

മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്‌.

ശ്വാസം നേരെവീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങിനിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ്‌ അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തലമാത്രം വലുതായ ഒരു ജീവി. ഇതിന്‌ ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.

പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന്‍ വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.

അങ്ങിനെയാണ്‌ മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.

"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചുതുടങ്ങിയപ്പോൾ ചോദിച്ചു.

"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"

"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നെറ്റ് പോയി."

"ഹ.ഹ.ഹ. നിന്നെ വെറ്‌തെയല്ല ആളോള്‌ വെടിമേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."

ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽനിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.

നേരം വെളുത്തിട്ടും പുലിയുടെ വിചിത്രസ്വഭാവംതന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മലകയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന അത് വീണ്ടും തിരിച്ചുപോയി.

അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തുനായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടികിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.

ഇതിനെവിടെനിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടികൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായെന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു.

ഒരു ദിവസം സുമുഖനായൊരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.

തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനുപോലും സമയം തരാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചുനിർത്തി.

"കാശെവിടെ?"

"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."

"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.

മേരിക്ക് കണ്ണു മഞ്ഞളിച്ച് തല കറങ്ങുന്നതുപോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് പതിക്കുന്നത് മേരി അവ്യക്തമായി കണ്ടു.

താഴെക്കിടന്ന്‍ പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടംമുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട് മേരിക്ക് ശരീരം തളരുന്നതുപോലെ തോന്നി.

ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നുവീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടുചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.

പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തുകയറി വസ്ത്രം ധരിച്ചു.

ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായ എന്തെങ്കിലും ഭാവഭേദം അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.

നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനൊ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലേ....?

അന്ന്, തുടയില്‍ നക്കിയതുപോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞുപോകും.

ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലേ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.

മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.

പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടുവന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചുകിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തുനുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പിവന്നു.

പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.

നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചുകഴുകി. പുലി അനങ്ങാതെ നിന്നുകൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ചൊന്നു കുടഞ്ഞു.

ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തുകയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽക്കിടന്ന് കുത്തിമറിഞ്ഞു.

രാത്രിയായപ്പോൾ 'പോ' എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയ പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തുപറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.

ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. ആശ്ചര്യം... പുലിയിറങ്ങി പുറത്തേക്കു പോയി.

പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.

ഈ പുലിയെയാണ്‌ നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.

മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതുപോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്. തട്ടിനോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ്‌ നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചുനോക്കി. അടുത്തുണ്ടെങ്കിൽ വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...

തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽനിന്നു പുലി പെട്ടെന്നുയർന്നുചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞുനോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.

ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞുനോക്കി. കുടിലിനോടു ചേർന്ന് പുലി നില്ക്കുന്നു. നന്നായി കിതയ്ക്കുന്നുണ്ട്. ആരുടേയും കണ്ണിൽ പെടാത്ത ഭാഗത്താണ്‌ അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേയുള്ളു.

മേരി അകത്തുപോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തുകടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചുകിടത്തിയ മേരി പുറത്തുകടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”

അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നില്ക്കുന്ന മേരിയെ കണ്ട ജനം സ്തബ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.

പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നുകിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തുകടന്നു. അല്പം ദൂരേക്കു മാറിനിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. കത്തിയുയരുന്ന തീ കണ്ട് പുലി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നതുപോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനീയമായ അതേ നോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...

കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.
തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽരൂപമായ് മലകയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതുപോലെ തിരിഞ്ഞു നോക്കി.“പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

മലയടിവാരം ലക്ഷ്യമാക്കി പുലി സാവധാനം തിരിച്ചുനടക്കുകയായിരുന്നു, തിരിഞ്ഞു പോലും നോക്കാതെ.....

222 അഭിപ്രായങ്ങൾ:

  1. ((((O))))വെടിമേരിയെ പുലി ചതിച്ചോ!!!!.... നല്ല ഭാവന ... ഓരോ രംഗവും മനസില്‍ തെളിഞ്ഞുവരുന്ന അവതരണം .... ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ അഭിപ്രായത്തിനു നന്ദി സുഹൃത്തെ.
      മാറ്റങ്ങള്‍ക്കു വിധേയമാകുന്ന മനുഷ്യനും മൃഗവും ഒന്നിലും തൃപ്തി വരാതെ വിപരീത ദിശയിലേക്ക്...

      ഇല്ലാതാക്കൂ
    2. ഞാനടങ്ങുന്ന സമൂഹത്തിനു ഒന്നിലും തൃപ്തിവരുന്നില്ല എന്നതാണു ഇന്നതെ നമ്മുടെ അപചയത്തിനുള്ള കാരണം....

      ഇല്ലാതാക്കൂ
    3. കഥയെ അറിഞ്ഞു എന്നറിഞ്ഞതില്‍ എനിക്ക് കൂടുതല്‍ സന്തോഷം തോന്നുന്നു.

      ഇല്ലാതാക്കൂ
    4. പ്രിയ റാംജി ചേട്ടാ....

      ബൂലോകത്ത് ഈ പോസ്റ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കണ്ടപ്പോള്‍ അറിയാതെ എഴുതിപ്പോയതാണ്...
      ക്ഷമിക്കുമല്ലോ :)

      പരിണാമത്തിലെ പിഴവുകള്‍ താത്വികമായ അവലോകനം :
      ###########################################


      ക്രിസ്ത്യന്‍ വര്‍ഗീയ വാദി :
      മേരി എന്ന മഹതിയെ
      മോശമായി ചിത്രീകരിക്കാന്‍
      പുലിക്ക് കാഴ്ചവെച്ച കഥാകാരാ
      നിന്നെ ഞങ്ങള്‍ കുരിശിലേറ്റും

      മുസ്ലിം വര്‍ഗീയ വാദി :
      മറിയമിനെ മേരിയാക്കി
      പുലിയോടൊപ്പം കിടത്തി
      അവഹേളിച്ച മത വിരോധീ
      കയ്യും കാലും നോക്കിക്കോ

      ഹിന്ദു വര്‍ഗീയവാദി :
      കാട്ടിലെക്കയച്ച മേരിയെ
      വരച്ചെടുത്തത് സീതയായ്
      തല്ലിക്കൊല്ലും നാറികളെ

      ബ്ലോഗ്ഗര്‍ വര്‍ഗീയവാദി :
      ഉടുത്തുണി അഴിച്ച മേരി കാട്ടിലേക്ക്
      നക്കിയ പുലി നാട്ടിലേക്ക്
      ബ്ലോഗ്ഗര്‍മാര്‍ ചര്‍ച്ചയിലേക്ക്
      അത് കണ്ടവര്‍ പ്രാന്താശുപത്രിയിലേക്ക്


      ക്ഷമിക്കുക.. സ്നേഹത്തോടെ... :)

      ഇല്ലാതാക്കൂ
    5. ക്ഷീരമുള്ളോരകുട്ടിലും കൊതുകിനു ചോര തന്നെ....
      നന്ദി അബ്സര്‍.

      ഇല്ലാതാക്കൂ
  2. ചിത്ര കലയിലും ചെറു കഥയിലും 1920 കളില്‍ പരീക്ഷിക്കപ്പെട്ട ഒന്നാണ് സര്‍ റിയലിസം ..അപ്രതീക്ഷിതവും യുക്തി രഹിതവുമായ കാര്യങ്ങള്‍ സംഭവങ്ങള്‍ റിയലിസ്റ്റിക് എന്നത് പോലെ ചിത്രത്തിലോ സാഹിത്യത്തിലോ ആഖ്യാനം ചെയ്യുന്ന രീതിയാണിത് ..മലയാള ചെറുകഥയില്‍ ടീ വി കൊച്ചുബാവ യായിരുന്നു ഈ ശൈലി ഏറെ ഉപയോഗിച്ചു കണ്ടിട്ടുള്ളത് ..യുക്തിരഹിതമോ അസംഭവ്യമോ എന്ന് തോന്നാവുന്ന കാര്യങ്ങളിലൂടെ ജീവിതത്തെ തത്വ ചിന്താപരമായി വ്യഖ്യാനിക്കാനാണ് സര്‍ റിയലിസ്റ്റിക് കഥകള്‍ ശ്രമിക്കുന്നത് ..ആ വഴിയിലേക്ക് പ്രവേശിച്ചു കൊണ്ടുള്ള രാംജി യുടെ ഈ പരീക്ഷണ കഥ ഒരു പരിധിവരെ വിജയം കണ്ടിരിക്കുന്നു ..
    തുടര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്ങിനെ പറയുമ്പോഴും അത് വായനക്കാരനു മനസ്സിലാകണം എന്നതാണ് ഞാന്‍ കരുതുന്നത്.
      ഈ നല്ല വാക്കുകള്‍ എനിക്ക് പ്രചോദനം ആകുന്നു രമേശ്‌ ഭായ്‌.

      ഇല്ലാതാക്കൂ
  3. ഇഷ്ടപ്പെട്ടു, നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  4. ഇഷ്ടമായി കഥ, നല്ല ഭാവന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. രാംജിയുടെ തൂലികയില്‍ നിന്നൊരു ക്ലാസ്സിക്‌
    രചന...

    ഒരു കാല്പനികതയിലൂടെ ആണ് കഥയുടെ പോക്ക് എങ്കിലും
    ഒരു അക്ഷരം വിടാതെ (മേരി പുലിയെ ആദ്യം കണ്ട അവസ്ഥ
    പോലെ) വായനക്കാരനെ പിടിച്ചിരുത്തുന്ന വായന തന്നു...പുലിയുടെ
    ഭാവനാ സൃഷ്ടിയിലൂടെ തുടരുന്ന ചെയ്തികള്‍ മേരിയുടെയും സമൂഹത്തിന്റെയും
    വികാര വിചാരങ്ങളെ കഥയിലേക്ക് സന്നിവേശിപ്പിക്കാന്‍ ഉള്ള കഥാകാരന്റെ
    ശ്രമം പൂര്‍ണം ആയും വിജയിച്ചു...ആല്മാര്‍ഥം ആയ സൌഹൃദത്തിനു ആര്‍ക്കും
    വേണ്ടാത്ത, വേട്ടക്ക് വേണ്ടി മാത്രം ഇരയാവുന്ന രണ്ടു
    ജീവിതങ്ങളുടെ സുന്ദരമായ സമന്വയം മനുഷ്യനും മൃഗവും തമ്മിലുള്ള സാമീപ്യതിലൂടെ
    സുന്ദരമായി ചിത്രീകരിചിരുക്കുന്നു കഥാകാരന്‍..

    ഒരു സ്വാന്തനം പോലെ കണ്ടു കിട്ടിയ മേരിയുടെ കുടില്‍ തീനാമ്പുകള്‍
    തിന്നുന്നതോടെ പുലിയുടെയും മേരിയുടെയും ജീവിതം ഒരേ പോലെ
    അപകടത്തില്‍പ്പെടുത്തി കഥ അവസാനിക്കുന്നു..രംജിയുടെ കഥകള്‍ പുതിയ
    അര്ഥ തലങ്ങള്‍ തേടുന്ന കാഴ്ച....

    അഭിനന്ദങ്ങള്‍.രാംജി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതുന്നത് അതുപോലെ വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്നു എന്നറിയുമ്പോള്‍ കിട്ടുന്ന സുഖം കണ്ണു നിറക്കുന്നു.
      വളരെ വളരെ നന്ദി വിന്‍സെന്റ്.

      ഇല്ലാതാക്കൂ
  6. അവസാനം കാട് കൊതിച്ചു മേരിയും നാട് കൊതിച്ചു
    പുലിയും ഒരിക്കലും തൃപ്തി വരാതെ അപകടത്തിലേക്ക്
    അല്ലെ?...രാംജി ഇടയ്ക്കു രണ്ടു മൂന്നു പാരഗ്രഫ്
    അക്ഷരം ചെറുത്‌ ആയിപ്പോയി..ഒന്ന് ശ്രദ്ധിക്കുക..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അതുതന്നെ.
      ഇവിടെ നോക്കിയിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ല.
      എങ്കിലും ഒന്നുകൂടി നോക്കട്ടെ.
      ഈ അറിയിപ്പിന് പ്രത്യേകം നന്ദിയുണ്ട് കെട്ടോ.

      ഇല്ലാതാക്കൂ
  7. അജ്ഞാതന്‍9/27/2012 11:01:00 AM

    നല്ല ഭാവന, മനോഹരമായ വിവരണങ്ങള്‍. ഏതോ ഒരു മലയടിവാരത്തിലേക്ക് കൈപിടിച്ച് നടത്തി ചൂണ്ടിക്കാണിച്ച് കഥ പറയഞ്ഞ് കേള്‍ക്കുന്ന പ്രതീതി.

    എല്ലാം ഒരു വേട്ട തന്നെയാണിന്ന് മനുഷ്യര്‍ക്ക്. താത്പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വേട്ട, നശിപ്പിക്കാനും ഉണ്ടാക്കാനുമുള്ള വേട്ട.

    മറുപടിഇല്ലാതാക്കൂ
  8. ഒരു എലിയോട് ആഭിമുഖ്യം തോന്നുന്ന യുവതിയുടെയും എലിയില്‍ സൌന്ദര്യവും സ്നേഹവും തോന്നുന്നതും കാവ്യരൂപത്തില്‍ ഡ്രാഫ്റ്റ് ചെയ്ത് വച്ചിട്ട് മാസം രണ്ടായി. ഓരോ ദിവസവും തിരുത്തുകള്‍ വരുത്തിയിട്ടും തൃപ്തി വരാതെ അതങ്ങനെ തന്നെ കിടക്കുന്നു. അപ്പോഴാണ് വളരെ സാമ്യമുള്ള ഈ കഥ വായിയ്ക്കുന്നത്. ഈ പുലിയുടെ മുമ്പില്‍ അത് വെറും എലി എന്ന് തിരിച്ചരിയുകയാണ് ഞാന്‍.
    റാംജികഥകളുടെ വേറൊരു മാനത്തിലേയ്ക്കുള്ള യാത്രയുടെ ടേക്-ഓഫ് ആണ് ഈ കഥ.
    വളരെ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ..ഹ..ഹ...അജിതേട്ടാ...
      എന്തായാലും എലിയെ തുറന്നു വിടുമല്ലോ അല്ലെ?
      വളരെ സന്തോഷം.

      ഇല്ലാതാക്കൂ
  9. മേരി കാട്ടിലേക്കും പുലി നാട്ടിലേക്കും...
    കഥ വളരെ നന്നായി
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  10. ‘എന്റെ ലോകം’ പറഞ്ഞ അഭിപ്രായം കൂടി ചേർത്തു വായിക്കണം.വായനക്കാരന് കഥയെഴുത്തുകാരന്റെ ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിക്കുക എന്ന കടമ ഭംഗിയായിത്തന്നെ റാംജി നിർവഹിച്ചിട്ടുണ്ട്.ലളിതവും ഒഴുക്കുള്ളതുമായ രചനയിൽ കഥ അവതരിപ്പിക്കുമ്പോഴും അതിന്റെ അർത്ഥതലങ്ങൾ വ്യത്യസ്ഥമാകുന്ന രീതി മികച്ചതായി.അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  11. ഭാവനകല്‍ക്കപുരത്തു
    നിന്നുള്ള മനോഹരമായ എഴുത്ത് എന്നെ ഞാന്‍ ഇതിനു വിളിക്കൂ
    അവസാനം വരെ ഒരു സെകന്ദ് വിടാതെ ആകംശയോട് വായിച്ചു തീര്ര്‍ത്തു സൂപ്പെര്‍ കഥ രാംജി ബിഗ്‌ സല്യൂട്ട്

    മറുപടിഇല്ലാതാക്കൂ
  12. ഭാവനയുടെ ലോകത്തിലൂടെ, പിടിച്ചിരുത്തുന്ന അവതരണം. സാധാരണ കഥകളില്‍ നിന്നും വേറിട്ടൊരു വായന.. അഭിനന്ദനങ്ങള്‍ രാംജിയേട്ടാ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഴപ്പമില്ലാത്ത മാറ്റങ്ങള്‍ സംഭവിക്കട്ടെ അല്ലെ ജെഫു.

      ഇല്ലാതാക്കൂ
  13. ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല, അതിനാല്‍ വേട്ടയും തുടര്‍ന്ന്‍ കൊണ്ടിരിക്കും. ഭാവനാസമ്പന്നമായ കഥ. അഭിനന്ദിക്കുന്നു, റാംജീ

    മറുപടിഇല്ലാതാക്കൂ
  14. യുക്തിക്കുനിരക്കാത്ത കാര്യങ്ങൾ കാല്പനികതയുടെ
    ഭാവനചാലിച്ചെഴുതുമ്പോഴാണല്ലോ അവ സർറിയലിസം എന്ന് വിളിക്കപ്പെടുന്നത്...

    ഇത്തരം എഴുത്തുകൾ പലകോണിൽ നിന്നും
    വയിച്ചൂഹിച്ചെടുക്കുവാൻ സാധിക്കുമെന്നതാണിതിന്റെ മഹിമ..


    ഈ കഥാതന്തുതന്നെ കുര്യച്ചന്റെ രണ്ടാമഭിപ്രായമായിട്ടൊ..

    കാടുമടുത്ത് നാടെത്തുന്ന മൃഗത്തിന്റേയും ,നാടുമടുത്ത് കാട്
    കയറുന്ന മനുഷ്യന്റേയും അവസ്ഥാവിശേഷങ്ങളെകുറിച്ചോ ...

    സ്ഥിരം വേട്ടക്കിരയാകുന്ന മനുഷ്യജീവിയും,വന്യജീവിയും തമ്മിലുള്ള
    പൊരുത്തങ്ങളാൽ പരസ്പരം ഇണങ്ങി പോകുന്നതായോ ....

    പോരാത്തതിന് പ്രണയം ,രതിമൂർഛ,സ്വാതന്ത്ര്യം,....,....
    അങ്ങിനെ എന്തുവേണമെങ്കിലും ആയിട്ട് സങ്കൽ‌പ്പിക്കുവാൻ പറ്റുന്ന തരത്തിലേക്ക് ആവഹിച്ച്
    ഓരോ വായനക്കാരേയും ഒരു വരിപോലും വിട്ടുപോകാതെ ഒട്ടും മുഷിപ്പിക്കതെ വായിപ്പിച്ച് ഭായിവിടെ ,
    കഥയുടെ കാല്പനികതയുടെ പടവുകൾ കൊത്തിമിനുക്കി അതിമനോഹരമായ ഒരു ചത്വരം നിർമ്മിച്ചു വെച്ചിരിക്കുകയാണല്ലോ ..!

    നൂറുന്നൂറഭിനന്ദനങ്ങൾ ....!

    താങ്കൾ ഛായം പൂശി കുട്ടപ്പരാക്കിയ
    ബൂലോഗരുടെ ചിത്രങ്ങൾക്കും കൂടിയാണിത് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ.
      വിശദമായ വിശദീകരണങ്ങള്‍ എല്ലാം കൃത്യമാണ്.
      വളരെ വളരെ സന്തോഷം.
      രണ്ടു മാസത്തോളം ഫോട്ടോഷോപ്പിനു പിന്നാലെ ആയിരുന്നു.

      ഇല്ലാതാക്കൂ
  15. റാംജി കഥ വളരെ ഇഷ്ടപ്പെട്ടു.പുലിയും മേരിയും വഴി പിരിഞ്ഞത് സങ്കടമായി.പുലി നാട് ജീവിതം ആഗ്രഹിച്ചാണല്ലോ മേരിയോടു കൂട്ട് കൂടിയത്.അവള്‍ കാട്ടിലേക്ക്‌ പോയത് പുലിക്ക് ഇഷ്ടപ്പെട്ടില്ലല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന്‍ മൃഗമാകുമ്പോള്‍ മൃഗങ്ങള്‍ മനുഷ്യരാകുമോ എന്നാണു സംശയം.

      ഇല്ലാതാക്കൂ
  16. റാംജി ചേട്ടാ, എത്ര മനോഹരമായി സമൂഹത്തോട് ഒരിക്കലും അടങ്ങാത്ത ആര്‍ത്തിയെ കുറിച്ച് വിളിച്ചു പറഞ്ഞു , വിപ്ലവ ഗാനവും, തൊള്ള പൊളിച്ചുള്ള വാക്കേറ്റവും കൂടാതെ ഇങ്ങനെയും ചില കാര്യങ്ങളില്‍ വെല്ലു വിളി ഉയര്‍ത്താം എന്നു ലളിതമായി എഴുതി തെളിയിച്ചു. ഒത്തിരി ഇഷ്ട്ടമായി ഈ വേറിട്ട രീതി, ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  17. പതിവ് ശൈലിയില്‍ നിന്നുള്ള മാറ്റം,പ്രമേയത്തിലും അവതരണത്തിലും..മനോഹരമായി.അതിന്‍റെ പുതുമ ആസ്വദിച്ചു..

    മറുപടിഇല്ലാതാക്കൂ
  18. കഥയുടെ ആശയങ്ങളോ, അന്തരാര്‍ത്ഥങ്ങളോ ഒന്നുമല്ല,
    ആഖ്യാന മികവിലൂടെ കണ്മുന്നില്‍ നിറയുന്ന ഒരു കാഴ്ച്ചയായി പുലിയും,മേരിയും പിന്നെ ആ മലയടിവാരവും മാറുന്ന അത്ഭുതമാണ് എനിക്ക് ഏറ്റവുമിഷ്ട്ടമായത്..!
    തൊപ്പിയൂരി നമിക്കുന്നു മാഷേ..!
    ആശംസകളോടെ...പുലരി

    മറുപടിഇല്ലാതാക്കൂ
  19. നാടും കാടും മേടും കടന്ന്‍ റാംജിച്ചേട്ടന്റെ ഭാവനകള്‍ പുതിയ (അര്‍ത്ഥ)തലങ്ങള്‍ തേടുകയാണ്.
    രചനയിലെ യഥാര്‍ത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന വര്‍ണ്ണന വര്‍ണ്ണനാതീതം!!!!

    മറുപടിഇല്ലാതാക്കൂ
  20. ഒരു കുഞ്ഞ്‌ പുലിയെ കണ്ട്‌ പകച്ചു നിൽക്കും പോലെ വായന തുടങ്ങി..
    പിന്നെയത്‌ കൗതുകമായി..ആകാംക്ഷയായി..
    ഇപ്പോഴിതാ വായന പൂർണ്ണതയിൽ എത്തിയിരിക്കുന്നു..

    തീർത്തും വ്യത്യസ്ഥമായ വായനാനുഭവം..

    നന്ദി ട്ടൊ..അഭിനന്ദനങ്ങൾ.,!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യം മുതല്‍ അവസാനം വരെയുള്ള വായന എനിക്ക് സന്തോഷം നല്‍കുന്ന വാക്കുകളായി.
      നന്ദി വര്‍ഷിണി.

      ഇല്ലാതാക്കൂ
  21. മാറ്റം നന്നായി ഉൾക്കൊള്ളൻ കഴിഞ്ഞു.തികച്ചും വേറിട്ടൊരു തലത്തിലേയ്ക്ക് കഥ എത്തിപ്പെടുന്നത് കാണാൻ കഴിയുന്നു.കൊള്ളാം റാംജി....തുടരുക..അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  22. റാംജി,താങ്കളുടെ ഏറ്റവും നല്ല രചന.മല കയറിപ്പോകുന്ന മേരിയുടെ കഥ മനോഹരമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  23. പ്രിയപെട്ട റാംജി മാഷെ,

    കഥ വളരെ ഇഷ്ടമായി. ആസ്വദിച്ചു വായിച്ചു.

    "നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി."
    ഈ വരികള്‍ ഞാന്‍ എന്റെ മനസ്സില്‍ കുറിച്ചു വച്ചിട്ടുണ്ട്.

    വളരെ മനോഹരമായ എഴുത്ത്. ആശംസകള്‍ മാഷേ.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  24. എങ്ങിനെ പറയുമ്പോഴും അത് വായനക്കാരനു മനസ്സിലാകണം എന്നതാണ് ഞാന്‍ കരുതുന്നത്.
    ഈ നല്ല വാക്കുകള്‍ എനിക്ക് പ്രചോദനം ആകുന്നു രമേശ്‌ ഭായ്‌.

    ശരിക്കും... ഈ കഥയില്‍ താങ്കള്‍ പറഞ്ഞതും പറയാനാഗ്രഹിച്ചതും വായനക്കാരന് മനസ്സിലാവുന്നു.. കഥയുടെ നാമം എനിക്ക് ഇശ്ശി പിടിച്ചു..
    പുലിയും മേരിയും തമ്മിലുള്ള ബന്ധം ശരിക്കും ഒരു ജന്തുശാസ്ത്രം ബന്ധം മാത്രമാണല്ലോ.. അപ്പോള്‍ പിന്നെ ഈ നാമത്തെക്കാള്‍ മികച്ച മറ്റൊരു നാമമില്ല..
    പുലിയില്‍ ഒരു കൌമാരക്കാരന്റെ ഭാവം തിളങ്ങി നില്‍ക്കുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിഴവു സംഭവിക്കാത്ത മാറ്റങ്ങള്‍ മനുഷ്യനില്‍ സംഭവിക്കട്ടെ, മൃഗമാവാതെ.

      ഇല്ലാതാക്കൂ
  25. ഒരു പുലി കഥ ...:)
    അവതരണം നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  26. ഇതിമ്മക്കൊരു സില്മേക്ക്യാലോ സാറേ ... ഒന്നൊന്നര ജോറ് കഥ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനയിക്കാന്‍ പുലിയെക്കിട്ടാനാണ് പാട്.
      എന്നാലും ഒരു കൈ നോക്കാം അല്ലെ?

      ഇല്ലാതാക്കൂ
  27. ഒരുപാടിഷ്ടമായി...ഇനിയും കഥകളുടെ വസ്ന്തവുമായി വരിക.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  28. തുടക്കം മുതല്‍ ഒടുക്കം വരെ മടുപ്പില്ലാത്ത വായന......അഭിനന്ദനങ്ങള്‍ റാംജി ചേട്ടാ..... പുലിയെ പ്രേമിച്ച് ഇല്ലം ചുട്ട മേരി..... അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച തേടുന്നവരുടെ പ്രതീകം.........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോഴത്തെ ഏറ്റവും വലിയ കുഴപ്പവും അത് തന്നെ.
      നന്ദി ഹാഷിക്‌.

      ഇല്ലാതാക്കൂ
  29. പുലിയെ സ്നേഹിച്ച മേരി
    നല്ല ഭാവന

    മറുപടിഇല്ലാതാക്കൂ
  30. പുലിയും മേരിയും പുലി തന്നെ ..,,...

    മറുപടിഇല്ലാതാക്കൂ
  31. എന്നാലും എന്റെ പുലിയച്ചാ,, മേരിപ്പെണ്ണെ ഇത് പുലിവാലാകുമോ?

    മറുപടിഇല്ലാതാക്കൂ
  32. കാഴ്ചക്കാരന്‍
    ഓ...ഞാന്‍ എന്നാ പറയാനാ..!
    mini//മിനി

    അഭിപ്രായങ്ങള്‍ക്കു നന്ദി.

    മറുപടിഇല്ലാതാക്കൂ
  33. അജ്ഞാതന്‍9/27/2012 06:14:00 PM

    ഒന്നിലും തൃപ്തിവരാത്ത മനുഷ്യമനസ്സിനെ വരച്ചു കാട്ടുന്ന കഥ

    മറുപടിഇല്ലാതാക്കൂ

  34. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം.
    റാംജിയുടെ ഞാന്‍ വായിച്ച കഥകളില്‍ നിന്നും
    വേറിട്ടൊരു അവതരണ ശൈലി.
    നന്നായി പറഞ്ഞു മാഷേ
    മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തിലേക്ക്
    കടന്നു വന്ന പുലി ഇവിടെ ചില കാര്യങ്ങള്‍
    ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കടന്നു പോയി. ഒപ്പം
    മേരിയേയും കഥാകൃത്ത്‌ പുലിക്കൊപ്പം പറഞ്ഞു വിട്ടു!!! :-)

    മറുപടിഇല്ലാതാക്കൂ
  35. മനോഹരമായ കഥ..
    ഏറെക്കാലമായി ഒരു നല്ല കഥ വായിച്ച സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  36. വളരെ നന്നായി കഥയും അവതരണവും. ഈ കഥക്ക് പല തലങ്ങള്‍ ഉണ്ട്. ഇത്തരം കഥകള്‍ ബ്ലോഗ്‌ ലോകത്തെ ശക്തമാക്കുന്നു ...
    അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. nishasagi
      Valanjavattom P V Ariel
      viddiman
      kanakkoor

      തുടര്‍ന്നെഴുതാന്‍ പ്രോത്സാഹനം നല്‍കുന്ന ഈ വരികള്‍ക്ക് നന്ദി.

      ഇല്ലാതാക്കൂ
  37. ആര്‍ക്കും അമ്പ് എയ്യാം എന്നാല്‍ കുറിക്കു കൊള്ളാന്‍ അര്‍ജുനന്‍ വേണം.റാംജി മാഷേ, മനുഷ്യന്‍റെ പ്രവര്‍ത്തിഫലമായി കാടും ഇരയും നഷ്ട്ടപ്പെട്ട പുലി നാട്ടിലേക്ക്.പുലിയെ ഇഷ്ട്ടപ്പെട്ടു മേരി (മനുഷ്യന്‍) കാട്ടിലേക്ക്.മനുഷ്യനില്‍ നഷ്ട്ടമാകുന്ന ഗുണം മേരി ആക്രമിക്കപ്പെടുമ്പോള്‍ പുലി പ്രകടിപ്പിക്കുന്നു- സഹജാവബോധം. മനുഷ്യന് (മേരിക്ക്) പുലിയെ സംരക്ഷിക്കുന്നത് സ്നേഹ വിചാരങ്ങളാല്‍. ഒരു പക്ഷെ പുലി അക്രമകാരിയായിരുന്നുവെങ്കില്‍ തീര്‍ച്ചയായും മേരി അങ്ങിനെ പ്രവര്‍ത്തിക്കുകയില്ല. ഏതു കോണില്‍ നിന്ന് വീക്ഷിച്ചാലും ഒരു പാട് മാനദണ്ഡങ്ങള്‍ ഈ കഥയ്ക്ക് ഉണ്ട്. ബ്ലോഗില്‍ വായിച്ചതില്‍ ഇഷ്ടപ്പെട്ട ചുരുക്കം കഥകളില്‍ ഒന്ന്.

    മറുപടിഇല്ലാതാക്കൂ
  38. രാംജിയുടെ എല്ലാ കഥകളും ഗംഭീരമാണ്.

    പക്ഷെ വ്യത്യസ്തമായ അവതരണം കൊണ്ടും ആഖ്യാന ശൈലി കൊണ്ടും മറ്റുള്ളവയില്‍ നിന്ന് ഈ കഥ അല്‍പ്പം മാറി നില്‍ക്കുന്നു എന്ന് വേണം പറയാന്‍. ബൂലോകത്ത് വല്ലപ്പോഴും മുള പൊട്ടാറുള്ള ചുരുക്കം ചില കഥകളില്‍ ഒന്ന്..

    മനുഷ്യന്‍ അപചയത്താല്‍ കാട് കയറുമ്പോള്‍ മൃഗങ്ങള്‍ കാടിറങ്ങുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്തി വായിപ്പിച്ച കഥ. സുന്ദരം !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മാഷെ
      നമ്മള്‍ ചുറ്റിനും നോക്കുമ്പോള്‍ അതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ നമുക്ക്‌ സ്വയം കണ്ടെത്താനാകുന്നവ.

      ഇല്ലാതാക്കൂ
  39. ഞാന്‍ ആദ്യമായാണ്‌ താങ്കളെ വായിക്കുന്നത്... അസ്സലായിട്ടുണ്ട്.. ഇരുന്നു വായിച്ചു.. ആശംസകള്‍ .. വീണ്ടും സന്ദര്‍ശിക്കാം.

    മറുപടിഇല്ലാതാക്കൂ
  40. വളരെ നാളുകള്‍ക്ക്‌ ശേഷം നല്ല ഒരു കഥ വായിച്ച സന്തോഷം. ദുരൂഹത ഒട്ടുമില്ലാതെ ലളിതമായ ആഖ്യായനം.

    മറുപടിഇല്ലാതാക്കൂ
  41. കുറച്ചു വൈകി ഇവിടെ എത്തിപ്പെടാന്‍ .. പുലി തന്നെ.. ബ്ലോഗിലെ പുലി ബ്ലോഗിലെ പുലി എന്ന് കുറെ ആയി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇപ്പഴാ കണ്ടത്..

    മറുപടിഇല്ലാതാക്കൂ
  42. എനിക്കും സംശയം പുലി മേരിയെ ചതിച്ചോ എന്ന് തന്നെയാ ...നല്ല കഥ .അത് നല്ല രീതിയില്‍ വായനക്കാരില്ലെക് എത്തുന്ന രീതിയില്‍ അവതരിപ്പിച്ചു ..ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  43. പുലി ചതിച്ച മേരി അഥവാ മേരിയെ ചതിച്ച പുലി, നല്ല കഥ. ഫ്രെയം ബൈ ഫ്രെയം ആയി എല്ലാം മനസ്സില്‍ കണ്ടു. ഇത് എങ്ങനെ ചിന്തിച്ചു????? സംഭവം കിടുക്ക്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉദയപ്രഭന്‍
      Dinesan Kaprasery
      Sangeeth Vinayakan
      VIGNESH J NAIR

      എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ നന്ദി.
      കാണാം നമുക്ക്‌.

      ഇല്ലാതാക്കൂ
  44. ബ്ലോഗില്‍ സജീവമായ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഇത്രയും പ്രാവശ്യം ഞാന്‍ വായിച്ച കഥ വേറെ ഉണ്ടായിട്ടില്ല. പല മാനങ്ങള്‍ നല്‍കാം ഈ കഥക്ക് എന്ന് തോന്നും.. വെറുതെ ഒരു വായനയില്‍ പുലിയും സ്ത്രീയും തമ്മില്‍ ഉരുത്തിരിഞ്ഞു വരുന്ന ഒരു ബന്ധം. ഒരു ഫാന്റസി.. അത്ര മാത്രം. പിന്നെയാണ് ആന്തരികാര്‍ത്തങ്ങള്‍ മനസ്സ് തേടുന്നത്. അതിനാല്‍ ഒരു പുനര്‍ വായന വേണ്ടി വന്നു. കാട്, നാട് , മനുഷ്യന്‍ , മൃഗം വായനയില്‍ ഇപ്പോള്‍ കഥാപാത്രങ്ങളും പശ്ചാത്തലവും മാറി. ആദ്യത്തെ ഫാന്റസിയുടെ സ്ഥാനത്ത് യാഥാര്‍ത്യങ്ങള്‍ . പിന്നെയും ചിന്തിക്കണം. കഥാകാരന്‍ പറഞ്ഞു വെക്കുന്ന ആശയം എന്തെന്ന്? വായന തന്നെ വെല്ലു വിളിയാകുന്നത് ഏറെ ഇഷ്ടമാണ് എനിക്ക്. ഇനിയും പറഞ്ഞു ഞാന്‍ കാട് കയറുന്നില്ല. മികച്ച ഒരു രചന എന്ന് നിസ്സംശയം പറയാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെറുതെയുള്ള വായനയല്ല, അതിന്റെ ആഴത്തില്‍ കടന്നുള്ള ചിന്തകളിലേക്ക്‌ മനസ്സിനെ നയിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  45. ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ റാം ജി ശൈലി, എനിക്ക് പറയാൻ മനസ്സിലുള്ളതെല്ലാം ഇതിനകം തന്നെ പറഞ്ഞ് കഴിഞ്ഞു, മനോഹരമായ കഥ റാംജിയേട്ടാ..

    കാല്പനികതയും യാഥാർത്ഥ്യങ്ങളും സമന്വയിപ്പിച്ച് കൊണ്ടുള്ള എഴുത്ത് ഇഷ്ടപ്പെട്ടു, കാട്ടിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്ന വെടി മേരിയും നാട്ടിൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്ന പുലിയും!!! ധാരാളം നിർവ്വചനങ്ങൾ കൊടുക്കാമെന്ന് തോന്നുന്നു....തോന്നലല്ല കൊടുക്കാം...

    വായന സുഖവും വായനക്കാരനെ പിടിച്ചിരുത്തുന്ന മിനിമം ഗ്യാരണ്ടിയുള്ള എഴുത്തുകാരനാണ് താങ്കൾ ഇപ്രാവശ്യവും നിരാശപ്പെടുത്തിയില്ല.

    മറുപടിഇല്ലാതാക്കൂ
  46. രാംജി കഥകളില്‍ ,എനിക്ക് ഇഷ്ട്ടമായ മറ്റൊരു കഥ കൂടി ,മൃഗയ എന്ന സിനിമയിലെ കുറെ രംഗങ്ങള്‍ ആയിരുന്നു ഇത് വായിക്കുമ്പോള്‍ ,അതിലെ ചില കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ,കഥ പറഞ്ഞ രീതി ഒരു പാട് നന്നായി ,ഫാന്‍റസി യാണെന്ന് അവസാനം വരെ വായനക്കാരനു മനസ്സിലാവാത്ത വിധത്തില്‍ ഉള്ള കഥ പറഞ്ഞ രീതി ,എന്ത് കൊണ്ടും സൂപ്പര്‍ !!

    മറുപടിഇല്ലാതാക്കൂ
  47. വളരെ വളരെ വ്യത്യസ്തമായ റാംജിയുടെ ഈ കഥ വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  48. നിലനില്പിനായിരിക്കാം ആദ്യം പുലിയിറങ്ങിയത് . പിന്നെ ആ ലോകത്തിലേക്ക് പതുക്കെ പറിച്ചുനടപ്പെടുന്നു ആ ജീവൻ . അക്കരപ്പച്ചതേടുകയാണോ , ആവസവ്യവസ്ഥ നഷ്ടപ്പെടുന്നതിന്റെ ആകുലതകളാണൊ ആ മാറ്റത്തിനു കാരണം ? മേരിയുടെ മലകയറ്റവും അതുപോലെ ചോദ്യം ആവർത്തിക്കപ്പെടുന്നു . പരിഷ്കൃതയായ മനുഷ്യനിൽ നിന്ന് അപരിഷ്കൃതയുടെ ലോകത്തേക്കൊരു തിരിഞ്ഞു നടത്തം . ഇനി അക്കരപ്പച്ച തേടിയുള്ളതാണോ ഈ യാത്ര . രണ്ടുപേർക്കും നിലനില്പിനായുള്ള വെല്ലുവിളികളേറെ അവശേഷിക്കുകയും ചെയ്യുന്നു . രണ്ടുപേരും സ്വന്തം ആവാസവ്യവസ്ഥ മടുത്തു തുടങ്ങിയിരിക്കുന്നു അല്ലേ .

    സ്വന്തം ശൈലിയിൽ നിന്നുകൊണ്ട് തന്നെ ആ ഭാവനാലോകത്തേക്ക് കൊണ്ടുപോയി റാംജീ . നല്ല പരീക്ഷണം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എവിടെയും തൃപ്തിയില്ലാതെ ഒന്നും പോരാതെ
      അപ്പോഴും വിശപ്പ്‌ വെല്ലുവിളിയാകുന്നത് നേര്‍ക്കുനേര്‍ എത്ത്തിപ്പെടുമ്പോള്‍ മാത്രം.
      നന്ദി ജീവി.

      ഇല്ലാതാക്കൂ
  49. കഥാകാരന്‍ എന്ന നിലയ്ക്ക് റാംജിയുടെ ഈ പരിണാമത്തില്‍ പിഴവുകളില്ല, കേട്ടോ. ഒന്നു നീട്ടിയെഴുതിയിരുന്നെങ്കില്‍ കഥയിലെ പരിണാമങ്ങള്‍ക്ക് ഒരു സ്വാഭാവികമായ സമയക്രമം ഉണ്ടായേനേ എന്നൊരു കുറവുമാത്രമേ പറയാനുയുള്ളൂ. അതുസാരമില്ല, ബ്ലോഗ് വായനയ്ക്കുവേണ്ടി എഴുതിയതല്ലേ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനിത് എഴുതിയപ്പോള്‍ ഇതിന്റെ ഇരട്ടിയില്‍ അധികം ഉണ്ടായിരുന്നു. പിന്നീട് അത് കുറച്ചു കുറച്ച് പകുതിയില്‍ താഴെ മാത്രം ആക്കിയതാണ്. ശരിക്കും ഒരു നോവല്‍ ആക്കാനുള്ളത് ഉണ്ട്. ബ്ലോഗിലെ വായനയും ഒരു ചെറുകഥയില്‍ ഒതുക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  50. തികച്ചും വ്യത്യസ്തമായ പ്രമേയം. മനോഹരമായ ആഖ്യാനം. കഥ നന്നായി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

  51. ഭ്രമാത്മകമായ രചന. അധികം കഥാപാത്രങ്ങളില്ലാത്ത രംഗസംവിധാനം. ഒരു സ്ത്രീയും ഒരു പുലിയും തന്നെ മുഖ്യ വേഷത്തിൽ. സ്ത്രീയും പൂച്ചയും തമ്മിൽ നൈസർഗ്ഗികമായ ഒരു ആത്മബന്ധം ചരിത്രം കുറിച്ചിട്ടുണ്ട്‌. പൂച്ചവർഗ്ഗത്തിൽപ്പെട്ട പുലിയെ മെരുക്കാൻ ഒരു സ്ത്രീക്ക്‌ എളുപ്പം കഴിയുമെന്നത്‌ വാസ്തവമാകാം. എങ്കിലും അതിനപ്പുറം മനുഷ്യന്റെയും മൃഗത്തിന്റെയും പ്രകൃതിയുടെയും നിലനിൽപിനെത്തന്നെ ബാധിക്കുന്ന പലതും ഈ കഥയിലുണ്ട്‌. മനോഹരമായിരിക്കുന്നു ഈ സൃഷ്ടി. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  52. നല്ല ഭാവന...!
    മനോഹരമായ കഥ ഇഷ്ടായി റാംജി...

    മറുപടിഇല്ലാതാക്കൂ
  53. യുകതിക്ക് നിരക്കാത്തത് എങ്കിലും മനോഹരമായ കഥ.തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് താങ്ങളുടെ എഴുത്തില്‍ ഉണ്ട് .ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിപിച്ചു കൊണ്ട് നിര്‍ത്തി .ഒരു പക്ഷെ അതാണ്‌ കഥയുടെ വിജയവും .കഥാപാത്രങ്ങള്‍ ചോദ്യങ്ങളുമായി മനസ്സില്‍ നിറഞ്ഞു നില്കും .

    മറുപടിഇല്ലാതാക്കൂ
  54. നല്ല വായനക്ക് മാറ്റി വെച്ച കഥ. രാംജിയെ വായിക്കുമ്പോള്‍ ഞാന്‍ അങ്ങിനെയാണ്. ഒരിക്കലും നിരാശ നല്‍കാത്ത ഒരുആദ് നല്ല വായന നല്‍കിയ കഥാകാരന്‍ .
    പരിണാമത്തിലെ പിഴവുകള്‍ വായിച്ചു ഇവിടെ എന്ത് എഴുതണം എന്ന് എനിക്കറിയില്ല. കഥ അര്‍ഹിക്കുന്ന ഒരു അഭിപ്രായം കുറിക്കാന്‍ പരാജയമായാലോ.
    നല്ലൊരു വായന നല്‍കി എന്നൊരു സന്തോഷം അറിയിക്കുന്നു. . വിത്യസ്തത തേടുന്ന വായനക്കാരന് നല്ലൊരു വിഭവം.
    അഭിനന്ദനങ്ങള്‍ റാംജി ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമുക്കിവിടെ വായിക്കുമ്പോള്‍ തോന്നുന്ന അഭിപ്രായങ്ങള്‍ പറയാം എന്നതാണ് നല്ല ഗുണം. നമ്മള്‍ മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മന്‍സൂര്‍ വായിക്കുമ്പോള്‍ തോന്നുന്നത് തന്നെയാണ് എനിക്കും തോന്നിയത.ഒരു സഭവം (പുലിയിറങ്ങുന്നത് തന്നെ)നമ്മള്‍ കാണുമ്പോള്‍ അതെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ എത്തിച്ചേരുന്നത് ഇങ്ങിനെ ഒക്കെ ആകില്ലേ എന്നാണ്? എന്തുകൊണ്ട് പുലി നാട്ടില്‍ ഇറങ്ങുന്നു? അപ്പോള്‍ മനുഷ്യനോ...അങ്ങിനെയൊക്കെ.
      നന്ദി മന്‍സൂര്‍

      ഇല്ലാതാക്കൂ
  55. പതിവിൽ നിന്നും തികച്ചും വത്യസ്ഥമായ അഖ്യാന ശൈലിയിലുള്ള റാംജിയേട്ടന്റെ ഈ കഥ ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  56. റിയലിസ്റ്റിക് ആയി തുടങ്ങി ഫാന്റസിയിലേയ്ക്ക് വളര്‍ന്ന കഥയുടെ ആഖ്യാനരീതി ആകര്‍ഷകം. രചനയിലെ ഇത്തരം സങ്കേതങ്ങള്‍ ബ്ലോഗ്‌ എഴുത്തുകാര്‍ അധികം പരീക്ഷിച്ചു കണ്ടിട്ടില്ല [ചെറിയ തോതില്‍ ഇതേ രീതി, റാംജിയുടെ തന്നെ മറ്റൊരു കഥയില്‍ ("വേട്ടനായ്ക്കള്‍ "? പേര് കൃത്യമായി ഓര്‍മ്മയില്ല) അവലംബിച്ചതായി ഓര്‍ക്കുന്നു]. ഭാഷയും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തിരിക്കുന്നു. നല്ല ഒരു രചന.
    ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ചുവാശാന്റെ പട്ടികള്‍ എന്ന കഥയില്‍ ചെറുതായ സൂചന മാത്രമായിരുന്നു. കൊല്ലങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ എഴുതിയത് ഇപ്പോഴും ഒര്ത്തിരിക്കുന്നല്ലോ എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി ദിവാരേട്ടാ.
      വിലയേറിയ ഈ അഭിപ്രായത്തിന് വളരെ നന്ദി.

      ഇല്ലാതാക്കൂ
  57. റാംജി, ഈ നല്ല കഥയുടെ വിവിധമാനങ്ങള്‍ അജത് മുതല്‍ എന്റെ ലോകം വരെയുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. കൂടുതലായി എനിക്ക് പറയാനുള്ളത് പെണ്‍മനസ്സിലേക്കിറങ്ങിചെല്ലാന്‍ റാംജിക്ക് ഇക്കഥയിലൂടെ കഴിഞ്ഞു എന്നുള്ളതാണ്. അതീവ ഹൃദ്യമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതുമ്പോള്‍ ഞാന്‍ പുലിയായും മേരിയായും ലാസറായും ചെറുപ്പക്കാരനായും നാട്ടുകാരായും ആ മലയുടെ താഴ്വാരത്തില്‍ ജീവിക്കുകയായിരുന്നു.
      നന്ദി സലാം.

      ഇല്ലാതാക്കൂ
  58. ഗൾഫിൽ കൊടുംചൂടിലും തണുപ്പിലും കിടന്ന് കഷ്ടപ്പെട്ടിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ തിരിച്ചു നാട്ടിലേക്ക് വരുന്ന പ്രവാസി, തന്റെ സ്വന്തക്കാരും അയല്പക്കക്കാരും നാട്ടുകാരും മറ്റും ഗാൽഫിൽ പോകാൻ ഏജന്റിന്റെ കയ്യിൽ ഇല്ലാത്ത കാശും ഉണ്ടാക്കിക്കൊടുത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സഹതാപ കാഴ്ചയാണ് എന്റെ മനസ്സിൽ ഈ കഥ തന്നത്. എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരവസ്ഥയല്ലെ അത്..? അനുഭവിച്ചു തന്നെ തീരണം...!
    പുതിയ കഥാരീതി നന്നായിരിക്കുന്നു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അനുഭവിച്ച് തന്നെ തീരണം. വികെയുടെ ഈ വേറിട്ട ചിന്തയിലൂടെയും കഥക്ക് സഞ്ചരിക്കാനാകുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  59. സുന്ദരമായ കഥ വായിച്ചതില്‍ സന്തോഷിക്കുന്നു..........
    ഇനിയും ഉണ്ടാകട്ടെ നല്ല എഴുത്തുകള്‍...........

    സ്നേഹത്തോടെ മനു...........

    മറുപടിഇല്ലാതാക്കൂ
  60. വേറിട്ട ഈ രീതി കൌതുകമുണര്‍ത്തി റാംജി.അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  61. വളരെ മികച്ച ഒരു കഥ വായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  62. മികച്ച കഥ ..അതിമനോഹരം.നിങ്ങളെ ക്കുറിച്ച് അഭിമാനം കൊള്ളുന്നു ,ഞങ്ങള്‍ ബൂലോകത്തുള്ളവര്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Manu,
      krishnakumar513,
      ധനലക്ഷ്മി പി. വി.,
      സിയാഫ് അബ്ദുള്‍ഖാദര്‍

      വായിച്ച് അഭിപ്രായം അറിയിച്ചതിന് എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

      ഇല്ലാതാക്കൂ
  63. ബ്ലോഗുകളിൽ മികച്ച കഥകളുണ്ടാവുമ്പോൾ അഭിമാനം അഭിമാനം അഭിമാനം......
    സർറിയലിസത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി താങ്കൾ വ്യത്യസ്ഥമായൊരു രീതിയിൽ കഥ പറഞ്ഞിരിക്കുന്നു. വ്യത്യസ്ഥമായ വായനാനുഭവം തന്നതുകൊണ്ട് ഈ കഥ താങ്കളുടെ മറ്റു കഥകളിൽ നിന്ന് ഒരു പിടി മുന്നിലാണെന്ന് ഞാൻ പറയും......

    പ്രണാമം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്കും ആഴത്തിലുള്ള വിലയിരുത്തലിനും
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  64. അമ്ജതിന്റെ ഒരു ലിങ്കിലൂടെ ഇവിടെ എത്തി. ശരിക്കും ഇഷ്ട്ടപ്പെട്ടു. റാംജി പറഞ്ഞത് ശരിയാണ്. ഒരു നോവലിനുള്ള വകുപ്പുണ്ടായിരുന്നു. മേരിയും പുലിയും ഓര്‍മയില്‍ തങ്ങി നില്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  65. വേറിട്ട ശൈലി റാംജീ ..
    പതിവ് കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ത്ഥം ..
    വായിച്ച് തുടങ്ങുമ്പൊള്‍ ഒരു പുലി കഥക്കായി
    മനം പതിയേ രൂപപെടുത്തി വന്നൂ ..
    പിന്നെ ഇത്തിരി നേരത്തേക്ക് വേറൊറു ലോകത്തേക്കാണ്
    വരികള്‍ കൂട്ടി കൊണ്ട് പൊയത് .. വളച്ചു കെട്ടില്ലാതെ
    പറയേണ്ടത് വളരെ ഭംഗിയായ് പറഞ്ഞിരിക്കുന്നു ..
    വാക്കുകളേ ഉപമകളില്‍ തളക്കാതെ നേരിട്ടുള്ള
    പ്രയൊഗങ്ങള്‍ കൊണ്ട് നിറച്ചു വച്ചു ഈ ഭാവനയേ ..
    മനുഷ്യ മനുസ്സുകളുടെ ഉള്ളറകള്‍ വെളിവാക്കുന്നുണ്ട്
    വരികളിലൂടെ പലയിടത്തും റാംജീ .. അവസ്സാനം ഒഴിവാക്കാനാവാതേ
    തന്നിലേക്ക് അടുപ്പിക്കുകയും , അടുക്കാതെപൊകുകയും ചെയ്യുന്ന നേരുകള്‍ ..
    ഉള്ളിന്റെ ഉള്ളില്‍ അതും എന്നും പൂക്കുന്ന മരത്തിനും
    ആശയുടെ ഒരു കൊമ്പ് നീര്‍ത്തീ, ആകാശം പ്രണയം നിറച്ച് പൊലെ ..
    സ്വപ്നതുല്യമെന്ന് തൊന്നിപ്പിക്കുമെങ്കിലും മറ്റൊരു വായനയില്‍
    ചില്‍ അചിത്രങ്ങളും തെളിയുന്നുണ്ട് , ബ്ലൊഗ് കഥകളുടെ -
    വേറിട്ട വസന്തകാലം പിറക്കുന്ന പൊലെ ..
    പ്രീയ റാംജി ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യമനസ്സുകളുടെ ഉള്ളറകള്‍ റിനി പറഞ്ഞതുപോലെ പല വരികളിലൂടെയും തെളിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സില്‍ കരുതിയത്‌ അതുപോലെ ഓരോ സുഹൃത്തുക്കളും അഭിപ്രായമായി അറിയിക്കുമ്പോള്‍ നല്ല സന്തോഷം.
      നന്ദി റിനി.

      ഇല്ലാതാക്കൂ
  66. റാംജിയുടെ തീര്‍ത്തും വ്യത്യസ്തമായ കഥ. കഥയുടെ വഴികളില്‍ റാംജി ഏറെ സഞ്ചരിച്ചു കഴിഞ്ഞു..

    മറുപടിഇല്ലാതാക്കൂ
  67. റാംജി സാബ്,

    കഥക്കളരിയില്‍നിന്ന് ലിങ്ക് കിട്ടിയാണ് എത്തിയത്. എന്താ കഥ! ഇതിനുമുന്‍പ് പണ്ട് വായിച്ചിട്ടുള്ള കഥകളില്‍നിന്നൊക്കെ ഒരുപാട് റാംജിക്കഥകള്‍ മാറിയിരിക്കുന്നു. പുലിയും മേരിയും കണ്ടുമുട്ടി പരിചിതരാവുന്ന, അവര്‍ തമ്മില്‍ ആഴമുള്ളൊരു ബന്ധം ഉടലെടുക്കുന്ന സര്‍റിയലിസ്റ്റിക്ക് ആയ ആ കഥാഘടന അപാരമായിരിക്കുന്നു! ബൂലോകത്ത് വിരളമായേ കണ്ടിട്ടുള്ളു ഇത്തരമൊരു ട്രീറ്റ്മെന്റ്. ഇത് വായിക്കാന്‍ പറ്റിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വ്യത്യസ്തമായ ഒരു സങ്കേതം കുറച്ചുകൂടി അടുത്തറിയാനായിരിക്കുന്നു. പ്രകൃതി, മനുഷ്യന്‍ എന്നീ സങ്കല്‍പ്പങ്ങളുടെ പല മാനങ്ങള്‍ സ്പര്‍ശിയ്ക്കുന്നുണ്ട് ഈ കഥ. തേടലുകളുടെയും.

    സന്തോഷമുണ്ട്.
    സ്നേഹപൂര്‍വ്വം ബിനു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിനുവിന്റെ വളരെ വിശദമായ അഭിപ്രായം ഏറെ സന്തോഷിപ്പിക്കുന്നു. കഥയുടെ വലിയ ലോകമൊന്നും എനിക്ക് പരിചയമില്ല. കഥകളെക്കുറിച്ചുള്ള ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ക്കിടയിലാണ് ഞാന്‍ ഈ കഥ മുഴുവന്‍ ആക്കുന്നത്. അവിടെ നിന്നുള്ള പല സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ ഈ കഥയുടെ അവസാന മിനുക്കുപണികളില്‍ എനിക്ക് ഉപകരിച്ചിട്ടുണ്ട്. ആഴത്തിലുള്ള ബിനുവിന്റെ ഈ പ്രോത്സാഹനത്തിനു വളരെ നന്ദി.

      ഇല്ലാതാക്കൂ
  68. ഞാന്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടാകും. വര്‍കിലായിരിക്കും..ഒക്കെ ഒന്ന് നോക്കി പോകും...ഈ കഥ പക്ഷെ ഒരുപാട് തവണ ആയിട്ടാണെങ്കിലും വായിച്ചു...അല്ല്ലെങ്കില്‍ വായിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് വാസ്തവം...കഥ വളരെ ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ വായിക്കാന്‍ തുടങ്ങുമ്പോള്‍ വായിക്കുന്ന വ്യക്തിയെ അത് മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിക്കണം എന്നത് ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ മുന്നിട്ടു നില്‍ക്കുന്ന കാര്യമാണ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  69. രാംജി സാര്‍,

    ഇത് ഇപ്പോഴാണ്‌ വായിക്കുന്നത്. റിയലിസവും ഫാന്റസിയും നല്ലവണ്ണം ഇഴ ചേര്‍ന്നിരിക്കുന്നു. വളരെ നന്നായി. ഞാന്‍ കണ്ട ഒരു ചെറിയ കാര്യം സൂചിപ്പിചോട്ടെ.
    'ചെങ്കല്ലിന്റെ ചുവപ്പു നിറത്തിൽ കറുത്ത വരകളോടു കൂടിയ ഒത്തൊരു പുലി.'
    ഇതു കടുവയല്ലേ? പുലിക്ക് പുള്ളി പുള്ളിയാണ് ഉണ്ടാവുക എന്ന് തോന്നുന്നു.
    ഇങ്ങിനെ മനപൂര്‍വം കൊടുത്തതാനെങ്കില്‍ ക്ഷമിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മള്‍ വായിക്കുമ്പോള്‍ നമുക്കനുഭവപ്പെടുന്നത് പറയുമ്പോഴല്ലേ എനിക്കത് മനസ്സിലാക്കാന്‍ കഴിയു. അതില്‍ വിമര്‍ശനവും പോരയകകളും പറയണം. അതിനെയെല്ലാം അതിന്റെ നല്ല വശത്തുകൂടെ മാത്രമേ ഞാന്‍ കാണു. അതിന് നമ്മള്‍ ബോഗേഴ്സ്‌ തമ്മില്‍ ക്ഷമ പറയുന്നതിന്റെ ആവശ്യമൊന്നും ഇല്ലല്ലോ.
      ഇവിടെ പുലി പുള്ളിയാണോ വരയാണോ എന്നതല്ലേ? അതെന്തായാലും കാര്യമാക്കണ്ട. ഞാന്‍ ഈ ഗള്‍ഫില്‍ നിന്നുള്ള പുതപ്പിന്റെ നിറം മനസ്സില്‍ കണ്ടാണ് അങ്ങിനെ എഴുതിയത്. അതത്ര ചേര്‍ന്നില്ല.
      വളരെ നന്ദി ശ്രീജിത്.

      ഇല്ലാതാക്കൂ
  70. മുള്‍മുനയില്‍ നിര്‍ത്തിയ എഴുത്ത് ..ഇത് ഷെയര്‍ ചെയ്തു തന്ന സുഹൃത്തിന് നന്ദി ...തുടരുക

    മറുപടിഇല്ലാതാക്കൂ
  71. ഒരൽപ്പം വൈകി,മനപ്പൂർവ്വമല്ല, വീടുമാറ്റവും ഒക്കെയായി തിരക്കില്പെട്ടു. അല്ലെങ്കിൽ റാംജിഭായുടെ കഥ കണ്ടാൽ ചാടി വായിക്കുന്നതാണു.

    കഥ ഇഷ്ടപെട്ടു ഭായ്, പുതിയ ആശയം, പുതിയ ശൈലി, പക്ഷേ ഭായുടെ പഴയ കഥകളുടെ ആ ശൈലി ആണെനിക്കു കൂറ്റുതലിഷ്ടം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. anweshi,
      നന്ദി സുഹൃത്തെ.
      Haseen,
      നന്ദി ഹസീന്‍.
      sumesh vasu,
      ശൈലിയില്‍ വലിയ മാറ്റമൊന്നും ഇല്ലല്ലോ സുമേഷ്‌.
      നന്ദി.

      ഇല്ലാതാക്കൂ
  72. റാംജി സര്‍, ഇക്കുറി കലക്കി!

    റിയലിസം തന്നെ ആയാണ് എന്നിക്ക് തോന്നിയത്..

    പ്രവാസം മടുത്ത് തുടങ്ങിയ ഒരു പ്രവാസി!
    പ്രവാസിയുടെ ഗുണഫലങ്ങള്‍ അനുഭവിച്ച അല്ലെങ്കില്‍ കണ്ടു മോഹിച്ച വേണ്ടപ്പെട്ടവര്‍ അല്ലെങ്കില്‍ നാട്ടുകാര്‍!

    പ്രവാസം അവസാനിപ്പിച്ച് തൃശൂരിലെത്താനോരുങ്ങുന്ന പുലി!
    വീട് വിറ്റും പ്രവാസത്തിലേക്ക് എടുത്തുചാടാനൊരുങ്ങുന്ന വെടിമേരി!

    :)

    ബ്രേവ് അറ്റംപ്റ്റ്, റാംജി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നേരത്തെ വികെയും ഇങ്ങിനെ ഒരഭിപ്രായം സൂചിപ്പിച്ചിരുന്നു.
      ബിജു പറഞ്ഞതും ശരിയാണ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  73. പുതിയ ഒരു വായനാനുഭവം തന്ന കഥ. അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  74. മറുപടികൾ
    1. Mohamedkutty മുഹമ്മദുകുട്ടി,
      കുമാരന്‍ | kumaaran

      നന്ദിയുണ്ട്.

      ഇല്ലാതാക്കൂ
  75. ഒറ്റ വാക്കില്‍ മാസ്മരികം എന്നെ പറയാന്‍ പറ്റു, മേരിയും പുലിയും തമ്മിലുള്ള ആ സൌഹൃദം (?!) കണ്ടിട്ട് അവസാനം ആകുമ്പോ മേരി വീടും കത്തിച്ചു മലയുടെ മുകളിലേക്ക് കയരിപോകുന്നത് വായിച്ചപ്പോ ഒരു സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന പോലെ ആണ് തോന്നിയത്. . അപ്പൊ ഇത്രയും നേരം കണ്ടതൊക്കെ ഒരു സ്വപ്നം ആയിരുന്നോ എന്ന് തോന്നി. . . .

    റിയാലിസ്ടിക് ആയ sunjects ഉപയോഗിച്ച് ഒരു ഫാന്റസി. . വളരെ നേര്‍ത്ത ഒരു വര മാത്രമേ റിയല്‍ വേള്‍ഡും ഫാന്റസിയും തമ്മിലുള്ളൂ ഈ കഥയില്‍ അത്രയ്ക്ക് വിശ്വസനീയം ആയാണ് മേരിയും പുലിയും തമ്മിലുള്ള ബന്ധത്തെ ക്രാഫ്റ്റ്‌ ചെയ്തിരിക്കുന്നത്. . . . അവസാനം അവള്‍ മല കയറി പോകുന്നത് വഴി നമ്മള്‍ ഇത്ര നേരം കണ്ടതൊന്നും റിയല്‍ അല്ല എന്ന് പറഞ്ഞു വയ്ക്കുന്ന ഒരു അന്യായ എഴുത്ത്. . . ഒരു സിനിമയെ കാണുന പോലെ ആണ് ഞാന്‍ ഇത് കണ്ടത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സൂക്ഷ്മതയോടെ അറിയിക്കുന്ന ഈ അഭിപ്രായം എനിക്ക് വളരെ വിലപ്പെട്ടതാണ്.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  76. ബൂലോകത്തെ ബഹുദൂരം പിന്നിലാക്കിയ പോസ്റ്റ്‌. റാംജിയുടെ വിസ്മയകരമായ ചുവടുവെയ്പ്പ്. ഇനിയും പുതിയ പരീക്ഷണമേഖലകള്‍ താണ്ടി യാത്ര തുടരട്ടെ...

    മറുപടിഇല്ലാതാക്കൂ
  77. മല കയറിപോകുന്ന മേരിയും മലയിറങ്ങി നാട്ടിലേക്ക് പോകുന്ന പുലിയും.
    ആ അവസാനം പ്രതീകാത്മകം.

    മറുപടിഇല്ലാതാക്കൂ
  78. രാംജി
    ഫാന്റസിയും റിയാലിറ്റിയും ഇത്ര തന്മയത്വത്തോടെ മിക്സ്‌ ചെയ്യാന്‍ താങ്കള്‍ക്ക് കഴിഞ്ഞതില്‍ അഭിനന്ദനം അറിയിക്കട്ടെ. ലളിതമായ ഭാഷ, നല്ല ഒഴുക്കുള്ള ശൈലി. ഇഷ്ടമായി സഹോദരാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെള്ളിക്കുളങ്ങരക്കാരന്‍,
      നന്ദി സുഹൃത്തെ.
      Sukanya,
      നന്ദി സുകന്യ.
      Thahir KK,
      നന്ദി സുഹൃത്തെ ഈ വാക്കുകള്‍ക്ക്.

      ഇല്ലാതാക്കൂ
  79. പുലി നാട്ടിലേക്കും .. മേരി കാട്ടിലേക്കും.. ഭാവന കൊള്ളാം..
    കഥയിലൂടെ പറഞ്ഞ ഇന്നിന്റെ അവസ്ഥയും..
    നന്നായി..

    മറുപടിഇല്ലാതാക്കൂ
  80. വളരെ വളരെ നല്ല കഥ. മനുഷ്യന്‍ മൃഗം എന്ന വേര്‍തിരിവ്, മനുഷ്യര്‍ അവനെ മഹത്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയതാണ്. എല്ലാവരും മൃഗങ്ങള്‍ തന്നെ, സംതൃപ്തി കിട്ടാതലയുന്ന മൃഗങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  81. ഓരോ രംഗവും - ആ കുറ്റിക്കാടും, മലയടിവാരവും, പുലിയും, അതിന്റെ രൂപവും, വെടിമേരിയുടെ നൂല്‍ബന്ധംപോലുമില്ലാത്ത ശരീരവും എല്ലാം ഒരു സിനിമയിലെന്നപോലെ കണ്മുന്നിലെത്തിക്കാന്‍ താങ്കള്‍ക്കായി. ഒരു ഉഗ്രന്‍ വിഭവമായിരുന്നു ഈ കഥ എന്ന് ഒരു സംശയവുമില്ലാതെ പറയാം...

    നമിക്കുന്നു മാഷേ... :)

    മറുപടിഇല്ലാതാക്കൂ
  82. ഇന്നലെ ഈ കഥ വായിച്ചു ഇന്ന് കേട്ടു ജീവിതനിഷേധത്തിന്റെ, നിരാശയുടെ, വൈയക്തികതയുടെ ഭാവുകത്വപരിസരത്താണ് ആധുനിക കഥാ രൂപങ്ങളുടെ നിലനില്‍പ്പെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ കാല്‍വെയ്പ് കൊള്ളാം റാംജീസാബ്, കൂടുതല്‍ പ്രതീക്ഷകളോടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കേട്ടിട്ട് കുഴപ്പമൊന്നും തോന്നിയില്ലല്ലോ അല്ലെ?
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  83. വ്യത്യസ്ഥമായ അവതരണം...നല്ല ഭാവന...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  84. പുതുമയുള്ള അവതരണം കൌതുകം നിറഞ്ഞ ആഖ്യാനം .. മനോഹരമായൊരു വായനാനുഭവം തന്നെയെന്നു നിസ്സംശയം പറയട്ടെ.... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഥികൻ,
      ഭാനു കളരിക്കല്‍,
      Shaleer Ali,

      വായനക്കും അഭിപ്രായത്തിനും നന്ദി കൂട്ടുകാരെ.

      ഇല്ലാതാക്കൂ
  85. എഴുതുക്കാരന്റെ ലക്ഷ്യത്തിലേക്ക് വായിക്കുന്നവന്‍ എത്തുമ്പോള്‍, ആ എഴുത്ത് വിജയിച്ചു എന്ന് തോന്നുന്നു.
    താങ്കളുടെ ഭാവനാ സൃഷ്ടി അപാരം എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
    ഓരോ വാചകം വായിക്കുമ്പോഴും, കൂടുതല്‍ ആകാംക്ഷ നല്‍കുന്ന നിലയിലുള്ള ഈ എഴുത്തിന്റെ രീതിക്ക്
    എന്റെ ഹൃദയം നിറഞ്ഞുള്ള ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് പ്രചോദനമാകുന്ന വരികള്‍ക്ക്
      വളരെ നന്ദി അഷറഫ്‌.

      ഇല്ലാതാക്കൂ
  86. അക്രമമായിപ്പോയി റാം..ജീ.എനിക്ക് വട്ടായതാണോ,അതോ നാട്ടുകാര്‍ക്കു മൊത്തം...............:)

    മറുപടിഇല്ലാതാക്കൂ
  87. ഏറെ ആകര്‍ഷിച്ച കഥപറച്ചില്‍..,, തികച്ചും വ്യത്യസ്ഥമായ ഭാവന.. ഈ കഥാ വായന പുതിയൊരനുഭവമായി.

    മറുപടിഇല്ലാതാക്കൂ
  88. റാംജീ സാബ് ....
    മല കയറുന്ന മേരിയും , മലയിറങ്ങുന്ന പുലിയും - വായന നന്നായി ആസ്വദിച്ചു , പക്ഷെ ക്ലൈമാക്സ് .....
    ,ഒരു ശൂന്യതയിലാണ് ഞാനെന്ന വായനക്കാരന്‍ ഇപ്പോഴുള്ളത് . തനിക്കുള്ളതെല്ലാം നഷ്ടപെടുത്തി പുലിയോടൊപ്പം മലകയറുന്ന മേരി ..? എന്റെ ഗ്രഹണ ശേഷിയുടെ കുറവാകാം ..
    വായനക്കാരുടെ ഒരുപാട് വ്യഖ്യാനങ്ങള്‍ കണ്ടു .
    കഥാകാരനില്‍ നിന്നും ലളിതമായ ഒരു വ്യാഖ്യാനം പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വ്യാഖ്യാനം നല്കുന്നുന്നില്ല.
      അത് വായിക്കുന്ന ഓരോ വായനക്കാരനും വ്യാഖ്യാനിക്കുന്നതാണ് ശരി. ഓരോരുത്തര്‍ക്കും അവരവരുടേതായ ചിന്തകളില്‍ അതിനെ കാണാം.
      സെയിന്‍ സൂചിപ്പിച്ച " തനിക്കുള്ളതെല്ലാം നഷ്ടപെടുത്തി പുലിയോടൊപ്പം മലകയറുന്ന മേരി ..? " എന്നതിന് മേരി എന്തിനു മലകയറുന്നു? കഥയില്‍ അതിന്റെ സൂചനകള്‍ പലയിടത്തും കണ്ടെത്താനാകും. ഏതാണ് ശരി എന്നത് നമ്മുടെ (ഓരോരുത്തരുടെയും) മനോധര്‍മ്മം അനുസരിച്ചാണ്.
      ഇനി പുലിയെന്തിനു മേരിയോടൊപ്പം മല കയറാന്‍ തുടങ്ങിയിട്ട് തിരിച്ച് മലയടി വാരത്തിലേക്ക് വീണ്ടും പോകുന്നു?
      അങ്ങിനെ ഉയര്‍ന്നു വരുന്ന കുറെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ശൂന്യത തോന്നുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കഥയുടെ എല്ലാം പറഞ്ഞവസാനിപ്പിച്ചാല്‍ വായനക്കാര്‍ക്ക്‌ കഥയില്‍ പങ്കില്ലാതാകില്ലേ? വായനക്കാര്‍ക്കും കഥയില്‍ പങ്കു നല്‍കിയാല്‍ അതല്ലേ കൂടുതല്‍ നല്ലത്? ഇതൊക്കെ എന്റെ ചില തോന്നലുകള്‍ ആണ് കേട്ടോ.
      നല്ല അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  89. വളരെ നല്ലൊരു കഥ വായിച്ച സന്തോഷം. ഇവിടെ യുക്തിബോധത്തിന് സ്ഥാനമില്ല. പലതും നമ്മുടെ യുക്തിചിന്തകള്‍ക്ക് അതീതമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേണം ഈ കഥ വായിച്ചു തുടങ്ങാന്‍.

    പുലിയും മേരിയും രണ്ടു തരം തിരസ്കൃത ജന്മങ്ങളുടെ പ്രതീകങ്ങള്‍.,. കാട് നശിപ്പിച്ചു ആട്ടിയിറിക്കപ്പെട്ട പുലിയും, ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട മേരിയും ഒരു പോലെ പീഡിതര്‍, . ഇവര്‍ക്കിടയില്‍ ഉരുത്തിരിയുന്ന സൌഹൃദത്തിനായി യുക്തിഭദ്രമായ കഥാ പശ്ചാത്തലം ഒരുക്കുന്നതില്‍ കഥാകാരന്‍ അതീവ ശ്രദ്ധ പാലിച്ചു എന്നത് തന്നെയാണ് ഈ കഥയുടെ വിജയം.

    കഥാന്ത്യത്തില്‍ കാടാണ് സുരക്ഷിതം എന്ന് മേരിയും നാടാണ് സുരക്ഷിതം എന്ന് പുലിയും ചിന്തിക്കാന്‍ അവര്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ട്. അത് അവരുടെ ജീവിതത്തിലെ അനുഭവ സാക്ഷ്യങ്ങളാണ്. അതിന്റെ ന്യായാന്യാങ്ങളെ വായനക്കാര്‍ക്ക് വിട്ടു കൊടുത്തു കൊണ്ട്, ഒന്നിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ താന്‍ ആളല്ലെന്ന നേരോടെ പിന്‍വാങ്ങുകയാണ് കഥാകാരന്‍ . ഇനി തീരുമാനിക്കേണ്ടത് വായനക്കാരാണ്.

    കഥയിലൂടെ കാലോചിതമായ ചിന്തകള്‍ പങ്കു വെച്ചതിനും നല്ല വായാന തന്നതിനും നന്ദി റാംജി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ അക്ബര്‍,
      അകബറിന്റെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് കൂടുതല്‍ കരുത്ത്‌ പകരുന്നു. വായനക്കാരെ കൂടി കഥകളില്‍ പങ്കാളികളാക്കുക എന്ന് തന്നെ ഞാന്‍ ഉദേശിക്കുന്നത്. കഥയുടെ അവസാനം വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് അവസാനിപ്പിച്ചത് എന്ന് വായനയില്‍ തെളിയുന്നു എന്നത് അക്ബറിന്റെ അഭിപ്രായത്തില്‍ നിന്ന് അറിയുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  90. കാലോചിതമായ ചിന്തകളുണർത്തിയ കഥക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  91. മനുഷ്യന്‍ കാട് കയ്യേറിയപ്പോള്‍ കാട്ടില്‍ നിന്നു പുറത്തായ പുലിയും മനുഷ്യന്റെ നീചതയാല്‍ സമൂഹത്തില്‍ നിന്നും പുറത്തായ സ്ത്രീയും തമ്മിലുള്ള പ്രണയത്തെ ആവിഷ്ക്കരിക്കുന്ന ഈ കഥ മൂല്യവത്താണ്. അമൂര്‍ത്തമായ കഥാ സങ്കല്പം കൊണ്ട്‌ സാമൂഹികമായ ഒരു വിപത്തിനെ കഥാകാരന്‍ ചൂണ്ടിക്കാണിക്കുന്നു. അന്യവത്ക്കരിക്കപ്പെടുന്നവരുടെ ഐക്യമാണ് കഥ ചൂണ്ടിക്കാട്ടുന്നത്. വീണ്ടും വീണ്ടും ഈ കഥയെപ്പറ്റി ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്നത്. വീണ്ടും വന്ന്‍ എഴുതുന്നു. നന്ദി. നല്ലൊരു കഥ ഞങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിച്ചതിന്ന്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീണ്ടും എത്തി അല്ലെ?
      കൂടുതല്‍ സന്തോഷം നല്‍കുന്നു.

      ഇല്ലാതാക്കൂ
  92. കഥ ഇഷ്ടായി ..
    ഭാവുകങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  93. സാധാരണ എഴുതുന്നതില്‍ നിന്നും വ്യത്യസ്തമായ കഥ, മാഷേ. ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  94. ഇതാണല്ലേ ആ കഥ!!! വായിച്ചു!!! ഇതിന്റെ പേരില്‍ നല്ലൊചര്‍ച്ച നടക്കുന്നുണ്ട്!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോഴാണ് ഞാന്‍ ആ ചര്‍ച്ച കാണുന്നത്. എല്ലാം വായിച്ചു.
      അവിടെ വരുന്നുണ്ട്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
    2. നന്നായിട്ടുണ്ട്. ആശംസകള്‍ @PRAVAAHINY

      ഇല്ലാതാക്കൂ

  95. ഈ കഥയെ ചൊല്ലി നടക്കുന്ന ഒരു വിവാദ ചര്‍ച്ചയാണ് രാംജിയെട്ടന്റെ ഈ ബ്ലോഗില്‍ ആദ്യമായി വരാനും ഈ കഥ വായിക്കാനും കാരണമായത് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ. തികച്ചും ഭാവനാത്മകമായ കഥ വായനക്കാരന്റെ മനസ്സില്‍ പതിയുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. കഥയെക്കാള്‍ ഉപരി, മനുഷ്യനും മൃഗവും തമ്മിലുള്ള പരസ്പ്പര ആകര്‍ഷണതയില്‍ ഊന്നിക്കൊണ്ട്, പുലിയും മേരിയും എന്നീ കഥാപാത്രങ്ങളെ കൂട്ടിയിണക്കി കൊണ്ട് രണ്ടു വ്യത്യസ്ത വികാര വിചാരങ്ങള്‍ പങ്കു വക്കുകയാണ് ചെയ്തിട്ടുള്ളത്.

    ഇവിടെ വായനക്കാരന് പ്രധാനമായും രണ്ടു തരത്തില്‍ ഈ കഥയെ വിലയിരുത്താന്‍ സാധിക്കും . ഒന്ന്, അപൂര്‍വങ്ങളില്‍ അപൂര്‍വമായി സാഹിത്യ ലോകത്ത് പങ്കു വച്ച് കാണപ്പെടുന്ന ഒരു തരം മഹാ താത്വിക ചിന്തകള്‍ നിറഞ്ഞു നില്‍ക്കുന്ന കഥ. രണ്ട്, അശ്ലീലതകള്‍ കുത്തി നിറച്ച ഒരു മൂന്നാം കിട ഇക്കിളി കഥ. ഇതില്‍ ഏത് അഭിപ്രായം പ്രകടിപ്പിക്കണം എന്ന സ്വാതത്ര്യം എഴുത്തുകാരന്‍ വായനക്കാരന് കഥയില്‍ കൊടുക്കുന്നുണ്ട് എന്ന കാരണത്താല്‍ ഒരിക്കലും എഴുത്തുകാരനെ കുറ്റം പറയാന്‍ പറ്റില്ല. അതിനു വായനക്കാരന് അധികാരമില്ല എന്ന് തന്നെ പറയാം.

    ഒറ്റ നോട്ടത്തില്‍ ഈ കഥയെ മികച്ച കഥ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അതെ സമയത്ത്, വായനക്കാരന്‍ ഈ കഥയുടെ മറ്റൊരു മേച്ചില്‍ പുറം തേടി പോകുകയാണ് എങ്കില്‍, കഥകാരന്റെ മഹത്തായ ഒരു ഭാവന ലോകം ദര്‍ശനീയവുമാണ്. വിമര്‍ശന വിധേയമാക്കേണ്ട ഒരു വിഷയം കാലങ്ങളായി തേടി നടക്കുന്ന ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം ഈ കഥയില്‍ അതിനു പറ്റിയ ഒരു പാട് വിഷയങ്ങള്‍ ഉണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. നേരത്തെ സൂചിപ്പിച്ച പോലെ അതെങ്ങനെ അഭിപ്രായമായി പ്രകടിപ്പിക്കണം എന്നത് വായനക്കാരന്റെ സംസ്കാരത്തെയും ഔചിത്യത്തെയും ആശ്രയിച്ചിരിക്കും. ഒരു കാര്യം പക്ഷെ ഉറപ്പ് പറയാം, ഈ കഥ വായിച്ച ശേഷം ഒരു വായനക്കാരനും അസഹിഷ്ണു ആകേണ്ട വിഷയമേ വരുന്നില്ല.

    ഈ കഥയുടെ മറ്റൊരു സാധ്യതയെ കുറിച്ച് കൂടി ഒന്ന് ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സമൂഹത്തില്‍ മേരിയെ പോലെ ഒറ്റപ്പെട്ടു ജീവിക്കുന്നവരോട് പല വികാര വിചാരങ്ങള്‍ കൊണ്ട് അടുപ്പം കാണിക്കുന്ന അപരിചിതര്‍ ഉണ്ടായേക്കാം. അതില്‍ എല്ലാത്തിലും ലൈംഗികത കടന്നു വന്നു കൊള്ളണമെന്നില്ല. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍, ഈ കഥയിലെ വെടി മേരി എന്ന പെണ്ണിന് പുലിയോട് തോന്നിയത് വെറും ലൈംഗികമായ ആകര്‍ഷണം ആയിരുന്നില്ല എങ്കില്‍ കൂടി കഥയുടെയും ചിന്തയുടെയും നിലവാരം ഒരിക്കലും താഴ്ന്നു പോകില്ലായിരുന്നു, മറിച്ച് കൂടുതല്‍ ഉയരുകയെ ചെയ്യുമായിരുന്നുള്ളൂ.

    ആശംസകളോടെ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദമായ വിലയിരുത്തലിനു വളരെ നന്ദി പ്രവീണ്‍
      പ്രവീണിന്റെ വായനയില്‍ ഒരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്. അത് ഒരു പക്ഷെ എന്റെ എഴുത്തിന്റെ പോരായക ആയിരിക്കാം. പുലിക്ക് മേരിയോടോ, മേരിക്ക് പുലിയോടോ ലൈംഗികമായ ഒന്നും തോന്നുന്നില്ല. മൃഗം അടുക്കുന്നത് മൃഗങ്ങളോടാണല്ലോ. അപ്പോള്‍ മൃഗത്തെ അടുപ്പിക്കണമെങ്കില്‍ മൃഗത്തെപ്പോലെ മേരിയും ആവേണ്ടിയിരിക്കുന്നു എന്ന എന്റെ ചിന്തയാണ് മേരിയെ നഗ്നയാക്കിയത. പല വിധത്തില്‍ വായനക്കാര്‍ക്ക്‌ തോന്നാവുന്ന ഒരു രീതിയാണ് നോക്കിയത്. അത് കുറെയൊക്കെ ശരിയായിരിക്കുന്നു എന്ന് പല അഭിപ്രായങ്ങളില്‍ നിന്നും ഞാന്‍ കാണുന്നു. ഇനി ഈ കഥയില്‍ പലയിടത്തും പുലി പുലിയാവുകയും ചിലപ്പോള്‍ പുലി കരുണയുള്ള മൃഗം മാത്രമാവുകയും ചെയ്യുമ്പോള്‍ മേരി മേരിമാത്രമാവുന്നതും ചിലപ്പോള്‍ മേരി മനുഷ്യന്റെ പല രൂപമാകുന്നതും ഒക്കെ ആക്കി കുറെ ചോദ്യങ്ങള്‍ സ്വയം ചോദിക്കുവാന്‍ ഉള്ള ശ്രമം. അതിനെ ഒരു മനുഷ്യന്‍ എന്ന രൂപത്തില്‍ നാം എങ്ങിനെ കാണുന്നു എന്നതിലേക്ക്.
      വളരെ നന്ദിയുണ്ട് പ്രവീണ്‍

      ഇല്ലാതാക്കൂ
  96. ഞാനും ഈ കഥയെപ്പറ്റിയുള്ള ഗംഭീരൻ ചർച്ചകളുടെ ഫലമായി ഇങ്ങോട്ടെത്തിയത്. എനിക്ക് വലിയ നിരാശയൊന്നും സമ്മാനിച്ചില്ല എന്ന് പറയുന്നതിനോടൊപ്പം തന്നെ ഞാൻ പറയട്ടെ വല്ല്യേ ഒരു സംഭവമായി കാണാനും കഴിയുന്നില്ല. പക്ഷെ ചേട്ടന്റെ ആ ആഖ്യാനവിരുതിനെ,കയ്യടക്കത്തെ ഞാൻ മനസ്സിലാക്കുന്നു,അഭിനന്ദിക്കുന്നു. എനിക്കൊന്നും ഈ ജന്മം മുഴുവൻ ഇരുന്നാലും ഇത്തരമൊരു കഥ എഴുതാൻ സാധ്യമാകും എന്ന് തോന്നുന്നില്ല. ഇതിൽ പലരും രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ കണ്ടു,വായിച്ചു. മുഴുവനായും വായിച്ചിട്ടില്ല.!
    പഷെ എന്റെ വീക്ഷണകോണിലുള്ള അഭിപ്രായം ഇവിടെ ഞാൻ വായിച്ചതായി ഓർക്കുന്നില്ല. ഞാനത് പറയട്ടെ,

    'ഈ കഥയിലെ വെടി മേരി എന്ന പെണ്ണിന് പുലിയോട് തോന്നിയത് വെറും ലൈംഗികമായ ആകര്‍ഷണം ആയിരുന്നില്ല, അത് ഒരു തരം കാമഭ്രാന്ത് ആയിരുന്നു എന്ന് ഞാൻ പറയും.!ഞാനീ പറയുന്നതിനുള്ള വ്യക്തമായ കാരണം ഈ കഥയിൽ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. അതിതാ,
    'ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നു വീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടു ചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.'

    ഈ സംഭവത്തെത്തുടർന്ന് മേരിക്കുണ്ടായ മാനസികാനുഭൂതി ഇങ്ങനെ ആണ്,

    'അന്ന്, തുടയില്‍ നക്കിയതു പോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞു പോകും'

    ഈ സംഭവങ്ങളിൽ നിന്ന് മനസ്സിലാക്കാം, മേരിക്കുണ്ടായത് വെറും കാമമോഹമാണെന്ന്.!

    ഇനി പുലിയെപ്പറ്റി,

    'പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടു വന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചു കിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തു നുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പി വന്നു.' ഇതിൽ നിന്നും,
    'ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലെ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.'

    ഈ വിവരണത്തിൽ നിന്നും മനസ്സിലാക്കാം പുലി പ്രതീക്ഷിച്ചത്,അവയ്ക്ക് കാട്ടുമൃഗങ്ങളിൽ നിന്നും അതുവരെ അനുഭവിക്കാനാകാൻ കഴിയാത്ത ഒരു തരം സ്നേഹവാത്സല്യമാണ്.


    'തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽ രൂപമായ് മല കയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതു പോലെ തിരിഞ്ഞു നോക്കി. “പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

    പുലി മലയടിവാരം ലക്ഷ്യമാക്കി സാവധാനം തിരിച്ചു നടക്കുകയായിരുന്നു, തിരിഞ്ഞു പോലും നോക്കാതെ....'

    ഈ അവസാന വരികളിൽക്കൂടി, താങ്കൾ ഉദ്ദേശിച്ചണോ എന്നറിയില്ലെങ്കിലും വ്യക്തമാകുന്നത് ഒരു കാര്യം മാത്രമാണ്, അത് ഇങ്ങനെയാണ്.
    പുലി, വാത്സല്യവും, കളങ്കമില്ലാത്ത തലോടലും,മനുഷ്യരിൽ നിന്ന് പ്രതീക്ഷിച്ച് മലയടിവാരത്തേക്ക് തിരിച്ച് നടക്കുമ്പോൾ,
    മേരി,ഈ പുലിയിൽ നിന്നല്ലെങ്കിൽ മറ്റൊരു കാട്ടുപുലിയെ തന്റെ ആഗ്രഹസാഫല്യത്തിനായി മയക്കിയെടുക്കാനായി കാട്ടിനുള്ളിലേക്ക് കയറുന്നു.

    ഞാൻ ഇത്രയധികം വലിയൊരു കമന്റിതിനിട്ടത്,തൊട്ട മുകളിലുള്ള പ്രവീണിന്റെ കമന്റിൽ നിന്ന് പ്രചോദനം കിട്ടിയിട്ടാണ്. ഞാനിങ്ങനെ ഒരു കമന്റിട്ടതിനുള്ള എല്ലാ ക്രെഡിറ്റും എന്നിലെ പച്ചമനുഷ്യനും പ്രവീൺ എന്ന കൂട്ടുകാരനുമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദീകരണം നല്‍കുന്നത് ശരിയല്ല എന്നറിഞ്ഞുകൊണ്ട് തന്നെ ബ്ലോഗ്‌ സൗഹൃദം എന്ന കാഴ്ചയില്‍ ചെറിയ ഒരു കുറിപ്പ്‌ ഞാന്‍ ചേര്‍ക്കുന്നു.

      വായിക്കുമ്പോള്‍ തോന്നുന്നത് തന്നെയാണ് പറയേണ്ടത. അതുകൊണ്ട് പ്രയാസമോ വിഷമമോ ഒന്നും ഉണ്ടാകുന്ന വ്യക്തിയല്ല ഞാന്. മറിച്ച് വായിക്കുന്ന വ്യക്തിക്ക് എന്റെ എഴുത്ത്‌ എങ്ങിനെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതനുസരിച്ച് തുടര്‍ന്നുള്ളവയില്‍ എങ്ങിനെ മാറ്റം വരുത്താം എന്നും.
      ഞാനീ കഥ എഴുതുമ്പോള്‍ വായിക്കുന്നവര്‍ ഇതില്‍ നിന്നുരുത്തിരിഞ്ഞു വരുന്ന പല ചോദ്യങ്ങള്‍ക്കും അവരവരുടെ ചിന്തകള്‍ക്കനുസരിച്ച് ഉത്തരം കാണണം എന്ന് തന്നെയാണ്. പല വാചകങ്ങള്‍ക്കും അര്‍ഥം കണ്ടെത്താവുന്ന വിധത്തില്.
      പിന്നെ പുലിയും മേരിയും തമ്മിലുള്ള ബന്ധം. അത് ഞാന്‍ പ്രവീണിന്റെ അഭിപ്രാത്ത്തിനു മറുപടിയായി എഴുതിയതിനാല്‍ ആവര്‍ത്തിക്കുന്നില്ല. അവിടെ ചില പോരായ്മകള്‍ എനിക്കും സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഉദാ;സുഹൃത്ത്‌ സൂചിപ്പിച്ചത്‌ പോലെ അതിലെ 'നിര്‍വൃതി' എന്ന വാക്ക്. വായിക്കുമ്പോള്‍ പെട്ടെന്ന് ആ വാക്കില്‍ നിന്നും സംശയം വരുന്നുണ്ട്. ഇവിടെ അതെടുത്തെഴുതിയപ്പോഴാനു എനിക്കത് തോന്നിയത. അത്തരം ഒരു ലൈംഗികതയെക്കുറിച്ച് ഈ കഥയുമായി ഒരു ബന്ധവുമില്ല. മേരിയും പുലിയും തമ്മിലുള്ളത് എന്താ പറയാ..ആഴത്തിലുള്ള ഒരു തരാം സ്നേഹം മാത്രമാണ്. അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പൂച്ചക്കുട്ടികള്‍ കെട്ടിമാറിയുന്നത് എന്ന് പോലെ പറഞ്ഞത. പുലി മേരിയെ നക്കുന്നത് മേരിയെ മൃഗത്തെപ്പോലെ കാണാന്‍ കഴിഞ്ഞപ്പോഴാണ്.(അതായത്‌ നഗ്നയായപ്പോള്)അത് ഒരു മൃഗത്തിന്റെ സ്നേഹം പ്രകടിപ്പിക്കല്‍ എന്ന് കാണാന്‍ കഴിയും എന്നാണു എനിക്ക് തോന്നിയത.
      അവസാന വരികളില്‍, ഒന്നിലും തുപ്തിയില്ലാത്ത മനുഷ്യന്‍ പുതിയ വഴി കണ്ടെത്തുന്നതും മൃഗങ്ങള്‍ കാട്ടില്‍ ജീവിക്കാന്‍ കഴിയാതെ നാട്ടിലെക്കിറങ്ങുന്നതും ആയി കാണാന്‍ കഴിയുന്നില്ലേ? അതിനുവേണ്ടി പുതിയ സ്നേഹത്തെ ഒഴിവാക്കാതിരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായ നഗ്നമാവല് തുടരുന്നതും മൃഗത്തിനു സ്നേഹത്ത്തെക്കാള്‍ കൂടുതല്‍ വിശപ്പ് തന്നെയാണെന്ന് സ്നേഹത്തിന്റെ തീഷ്ണതയില്‍ മനുഷ്യന്‍ മറക്കുന്നു എന്നും തോന്നിക്കൂടെ?
      ഇങ്ങിനെയൊക്കെയുള്ള ഒരു കുഴഞ്ഞു മറിയലാണ് കഥ.

      വിശദമായ അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
    2. ഞാനൊരു ബുദ്ധിജീവി അല്ല റാംജിയേട്ടാ, ആതുകൊണ്ട് തന്നെ താങ്കളും മറ്റു വായനക്കാരും പറയുന്ന പോലുള്ള അർത്ഥ തലങ്ങളിലേക്കെന്റെ മനസ്സിനെ കൊണ്ടെത്തിക്കുവാൻ എനിക്ക് കഴിയുന്നില്ല. ഞാൻ സാധാരണ മനുഷ്യന്റെ പച്ചയായ കാമ-വികാരവും പുലി എന്ന മൃഗത്തിന്റെ സ്നേഹത്തിനായുള്ള ദാഹവും മാത്രമേ വായിച്ചുള്ളൂ, മറ്റു കണ്ടുപിടുത്തങ്ങൾ നിങ്ങളേതു വായനക്കാർ,എഴുത്തുകാർ എങ്ങനെ നടത്തിയാലും എനിക്കതുൾക്കൊള്ളാൻ പ്രയാസമുണ്ട്. ഞാൻ ഇപ്പോഴും പറയുന്നത്,ഏട്ടന്റെ ആ കയ്യടക്കത്തിനേയും ആഖ്യാനരീതിയേയും പറ്റി മാത്രമാണ്,പ്രഭേട്ടൻ പറഞ്ഞ പോലെ. അല്ലാതെ നിങ്ങളീ പറഞ്ഞ അർത്ഥതലങ്ങൾ കാണുവാൻ എനിക്ക് കഴിവില്ല,ക്ഷമിച്ചാലും.!

      ഇല്ലാതാക്കൂ
    3. ഇതില്‍ ബുദ്ധിജീവിയും അല്ലാത്തവരും എന്ന പ്രശ്നമൊന്നും ഇല്ലല്ലോ. വെറും സാധാരണമായ ഭാഷയില്‍ സാഹിത്യമൊന്നും ഇല്ലാതെ എല്ലാവര്ക്കും മനസ്സിലാകാവുന്ന രീതിയില്‍ ഉള്ള എഴുത്ത. അത് ഞാന്‍ മുന്‍പ്‌ ഏതോ അഭിപ്രായത്തിനു പറഞ്ഞത് പോലെ പലര്‍ക്കും പല രീതിയിലും വിലയിരുത്താന്‍ പാകത്തില്. അത്രയേയുള്ളൂ.
      നന്ദി സുഹൃത്തെ വീണ്ടും എത്തിയതിന്

      ഇല്ലാതാക്കൂ
  97. എന്ത് പറയണമെന്നറിയില്ല. ഈയിടെ വായിച്ച മികച്ച കഥ . ബാഹ്യര്‍ത്ഥങ്ങളെക്കാള്‍ ആന്തരികാര്ത്ഥത്തിനു പ്രധ്യാനം നല്‍കേണ്ട കഥ.ഒരു പാട് മാനങ്ങള്‍ കൊടുക്കാന്‍ കഴിയുന്ന കഥ. എല്ലാം ഓരോ പ്രതീകമാണ്. അസംതൃപ്തിയുടെ ആഴങ്ങളില്‍ മുങ്ങി താഴുന്ന മനുഷ്യ മനസ്സിന്റെ സഞ്ചാര പദങ്ങള്‍ വളരെ മനോഹരമായി വരച്ചു വെച്ചിരിക്കുന്നു. അതെ, അവന്‍ അലഞ്ഞു കൊണ്ടേയിരിക്കും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഒരിക്കലും കിട്ടാത്ത സുഖത്തിന് വേണ്ടി.

    പറയാനുള്ള കുറെ കാര്യങ്ങള്‍ പറഞ്ഞു ബാക്കി വായനക്കാര്‍ക്ക് വിട്ട് നല്‍കുന്ന ഈ രീതി കൊള്ളാം.ഭാവുകങ്ങള്‍......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിലയിരുത്തല്‍ കൃത്യമാണ്.
      അതെ അവന്‍ അലഞ്ഞുകൊണ്ടിരിക്കും ഒരിക്കലും തൃപ്തി വരാതെ...
      രണ്ടു വരിയില്‍ കഥ പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  98. വളരെ ലളിതം, വായനക്കാരന്റെ ചിന്തകളെ ഉദ്ധീപിപ്പിക്കുന്നത്, അതിലപ്പുറം വിവാദങ്ങള്‍ക്കൊന്നും ഒരു സ്ഥാനവും ഞാന്‍ കാണുന്നില്ല. എഴുത്തുകാരന്റെ കരവിരുത് ഓരോ വരിയിലും തെളിഞ്ഞുനില്‍ക്കുന്ന നല്ലൊരു കലാസൃഷ്ടി. രാംജിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  99. അന്ന്, തുടയില്‍ നക്കിയതു പോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞു പോകും
    =====================================================
    ചിന്തകളില്‍ നിന്നും ഒറ്റ നിമിഷം കൊണ്ട് ഒരു കഥയാവാരുണ്ട്.അതുപോലെ ഒരു വിഷയം ആഴ്ചകളോളം എഴുതാനാവാതെ മനസ്സില്‍ തങ്ങി നില്‍ക്കും.ചിലത് എഴുതിയാലും തൃപ്തിയാവാതെ ചവറ്റു കുട്ടയിലെരിയും.
    വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.ഈ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണവും ,പ്രചോദനവും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാട്ടില്‍ പുലിയിറങ്ങുന്നു എന്നതാണ് കഥക്കുള്ള കാരണം. ആദ്യ വരി എഴുതി വെച്ചിട്ട് തുടര്‍ച്ച കിട്ടാന്‍ ഒരു മാസം കഴിയേണ്ടി വന്നു. അതിനെ മനുഷ്യന്റെ ചിന്തകളുമായി ഇന്നത്തെ മനുഷ്യ മനസ്സിനെ ചേര്‍ത്ത് നിര്‍ത്താന്‍ നോക്കിയതാണ്..
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  100. ഇന്നു നാട്ടിലൊക്കെ മനുഷ്യ മൃഗങ്ങളായി..കാട്ടിലോ മൃഗ മനുഷ്യരും !!
    ആശംസകള്‍
    അസ്രുസ്
    ....
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    മറുപടിഇല്ലാതാക്കൂ
  101. വിലയേറിയ ചർച്ചകൾ നടക്കുന്നത് കൊണ്ട് മാത്രമല്ലാ ഞാനീക്കഥ വായിച്ചത്.(വരാൻ വകിയതിൽ റാംജിയോട് ക്ഷമ)എന്നും റാംജിക്കഥകൾക്ക് ഒന്നിനൊന്നോട് വ്യത്യസ്ത്ഥതയുണ്ട്.മിക്കവാറും റിയലിസിക്ക് കഥകളാണ് അദ്ദേഹം എഴുതുന്നത്.എഴുത്തിലെ ശൈലി എന്നെ ആകർഷിച്ചിട്ടുമുണ്ട്.ഇക്കഥയും അതിന്റെ രചനാചാതുര്യം കൊണ്ട് എന്നെ വളരെ ആകർഷിച്ചൂ..രമേശനിയൻ പറഞ്ഞത് പോലെ...ഇവിടെ റാംജി സര്‍ റിയലിസ്റ്റിക് രീതിയിലേക്ക് കടന്നിരിക്കുന്നൂ.(യുക്തിരഹിതമോ അസംഭവ്യമോ എന്ന് തോന്നാവുന്ന കാര്യങ്ങളിലൂടെ ജീവിതത്തെ തത്വ ചിന്താപരമായി വ്യഖ്യാനിക്കാനാണ് സര്‍ റിയലിസ്റ്റിക് കഥകള്‍ ശ്രമിക്കുന്നത്)ഒരു പരിധിവരെ ബോധ ധാരാ പ്രസ്ത്ഥാന രീതിയിലാണ് ഈകഥ്യുടെ ഘടന.പുലിയും,മേരിയും രണ്ട് ബിംബങ്ങളാണ്.ജീവിച്ചിരിക്കുന്ന എന്തിനോടും നമുക്കിതിനെ വ്യാഖ്യാനിക്കാം.മലയിറങ്ങുന്ന മൃഗങ്ങളും,കാടകമ്പുക്കുന്ന മനുഷ്യരും നാളെയുടെ യാഥാർത്ഥ്യങ്ങളാകാം.ഇവിടെ മേരി ഉടുമുണ്ടുരിഞ്ഞതും,പുലി അവളുടെ തുടകളിൽ നക്കുന്നതും ചില വായനക്കാർക്ക് അത്രക്കങ്ങ് രസിച്ചില്ലെന്ന് തോന്നുന്നു.പെണ്ണിന്റെ യോനീമുഖത്ത് നിന്നും പിറവിയെടുക്കുന്ന പുരുഷൻ.അവൾക്ക് മകനാണ്.ഇവിടെ മേരിയേയും,പുലിയേയും അമ്മയും മകനുമായി ചിന്തിച്ചാലോ... എത് വിധത്തിലും ചിന്തിപ്പിക്കാനുതകുന്ന തരത്തിൽ നല്ലൊരു കഥയാണ് റാംജി ഇവിടെ വായനക്കാർക്കായി വിട്ട് തന്നിരിക്കുന്നത്.അല്ലയോ കഥാകാരാ താങ്കൾക്ക് എന്റെ ഒരു വലിയ്അ നമസ്കാരം (ഞാൻ ഇനിയും വരും)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷെ,
      താങ്കളുടെ ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി.
      എല്ലാ കഥകള്‍ക്കും എപ്പോഴും താങ്കള്‍ നല്‍കുന്ന ഇത്തരം പ്രോത്സാഹനങ്ങള്‍ എന്നും എനിക്ക് ഉന്മേഷം പകരുന്നു. ഒപ്പം അറിയാവുന്ന വിധത്തില്‍ കുറവുകള്‍ കൂടി സൂചിപ്പിക്കാം. സന്തോഷമേയുള്ളൂ.

      ഇല്ലാതാക്കൂ
  102. ഒരു കഥ, അതിനു വേണ്ടതെല്ലമുള്ളതാണിത്‌. ശരിക്കും നല്ലൊരു വായനാനുഭവം തന്നതിനു നന്ദി.
    ഇവിടെ കഥയിൽ പുലിയിറങ്ങിയത്‌ അറിയാതെയാണ്‌ ഞാൻ കവിതയിൽ പുലിയെ ഇറക്കിയത്‌. ബിലാത്തിപ്പട്ടണമാണ്‌ ഇവിടെ പുലിയിറങ്ങിയ വിവരം അറിയിച്ചത്‌.

    മറുപടിഇല്ലാതാക്കൂ
  103. ഇതില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ ഇവിടെ കാണാന്‍ കഴിയില്ല. മറ്റ് എന്തെങ്കിലും വഴികള്‍ ഉണ്ടോ എന്നും എനിക്കറിയില്ല. അതുകൊണ്ട് അഭിപ്രായത്തിനു വേറെ ഒരു പേജ് തുറന്നതാണ്.

    ഇനിയുള്ള അഭിപ്രായങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്തു എഴുതുക.

    മറുപടിഇല്ലാതാക്കൂ
  104. കഥ ഇഷ്ടപ്പെട്ടു. നന്ദിയുള്ള പുലിയും ചതിയന്മാരായ മനുഷ്യരും, നന്മ നിറഞ്ഞ മേരിയും .. മറ്റൊരു തലത്തില്‍ ചിന്തിക്കുന്നവര്‍ ഓര്‍ക്കുക. "ക്ഷീരമുള്ളോരകുട്ടിലും ചോര തന്നെ കൊതുകിനു പ്രിയം "

    മറുപടിഇല്ലാതാക്കൂ
  105. വരാന്‍ വൈകിപ്പോയി. അതിഭാവനയിലൂടെ പറഞ്ഞുവെച്ചത് യാഥാര്‍ഥ്യങ്ങള്‍ മാത്രം. ഒരായിരം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....