2/1/13

അമ്മയുടെ കുഞ്ഞ്

                                                                                                02/01/2013

 മതിലിനോടു ചേർത്തി നീളമുള്ള ഏണി കിടത്തിവെച്ച് കണ്ടാരൻ വലിയ ഗയിറ്റ് തുറന്നു. ഗൾഫു പണത്തിന്റെ പൊലിമ പൊലിപ്പിക്കുന്ന മുറ്റം പിന്നിട്ട്  ഇരുനില വീടിന്റെ സിറ്റൗട്ടിലെ ഗ്രാനൈറ്റു പതിച്ച തറയിൽ കണ്ടാരന്റെ സങ്കോചമില്ലാത്ത നഗ്നപാദങ്ങൾ പതിഞ്ഞത് ചിരപരിചിതനെപ്പോലെ. ചെരുപ്പുപയോഗിക്കാത്ത കാലുകളിലെ അഴുക്കിന്റെ ബാക്കികൾ ഗ്രാനൈറ്റ് മടി കൂടാതെ സ്വീകരിച്ചു.

കണ്ടാരനല്ലാതെ മറ്റൊരാളായിരുന്നെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തിയുള്ള തറയിൽ അഴുക്കുപുരണ്ട പാദങ്ങളെ തൊടുവിക്കാൻ ഒന്നു ശങ്കിക്കുകയെങ്കിലും ചെയ്തേനെ. ശീലിച്ചു പോന്ന ശീലങ്ങളിൽ ഗ്രാനൈറ്റിനോളം ഉയർച്ച ലഭിക്കാത്തതുകൊണ്ടോ, ലഭിക്കാനിടയില്ലാത്ത ഗ്രാനൈറ്റിന്റെ സുഖം അനുഭവിക്കുന്നവരോടുള്ള പ്രധിഷേധം വൃത്തിയില്ലാത്ത കാലുകൾ ചവുട്ടിത്തീർക്കുന്നതോ? രണ്ടിലേതായാലും കണ്ടാരൻ അങ്ങിനെയാണ്‌. ഒരു ഹരിജനായതുകൊണ്ടോ ഹരിജൻ കോളനിയിൽ താമസിക്കുന്നതുകൊണ്ടോ തൊഴിൽ തെങ്ങുകയറ്റമായതുകൊണ്ടോ അല്ല. ഉള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവിന്റെ വിദ്വേഷമാണത്.

തെങ്ങുമ്പൂവ്വിന്റെ തുണ്ടുകളും, കോഞ്ഞാട്ടയുടെ ഇറമ്പലും മൊരിയും വിയർപ്പുണങ്ങിയപ്പോൾ പശവെച്ചൊട്ടിച്ചതുപോലെ കുറിയ കറുത്ത മനുഷ്യന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. തെങ്ങുകയറ്റം കഴിഞ്ഞു വരുന്ന വരവായതിനാൽ കയറുകൊണ്ടുള്ള തളപ്പ് തലേക്കെട്ടുപോലെ തലയിൽ ഇരിപ്പുണ്ട്. വിയർപ്പു നാറ്റവും തെങ്ങിൽ ചൂരും കലർന്ന സമ്മിശ്ര ഗന്ധമാണ്‌ കണ്ടാരന്. നടുവിനു വീതി കൂടിയ വെട്ടുകത്തി, തോളിൽ കാലൻകുട ഞാത്തിയിടുന്നതുപോലെ പുറത്ത് ഞാന്നു കിടപ്പുണ്ട്.

അല്പം പോലും ശങ്കയില്ലാതെ മുൻവാതിൽ തുറന്ന് കണ്ടാരൻ അകത്തു കടന്നു.

മുഴുവൻ ശ്രദ്ധയും കമ്പ്യൂട്ടറിലെ ഫെയ്സ്ബുക്കില്‍ കേന്ദ്രീകരിച്ചിരുന്നതിനാൽ അന്‍വര്‍ കണ്ടാരന്റെ അപ്രതീക്ഷിതമായ ആഗമനത്തിൽ ഞെട്ടിപ്പോയി. തലേ ദിവസം കണ്ടാരന്റെ ഭാര്യ കാർത്തുവുമായുണ്ടായ സംഭവങ്ങൾ ഓർത്തുകൊണ്ടായിരുന്നു സന്ദേഹത്തോടെ അന്‍വര്‍ സീറ്റിൽ നിന്നെഴുന്നേറ്റത്. വേണം എന്നു വിചാരിച്ചല്ല, അങ്ങിനെയൊക്കെ സംഭവിക്കുകയായിരുന്നു.

ഉമ്മയും ഉപ്പയും ഇല്ലാതിരുന്നതു മാത്രമായിരുന്നില്ല, തനിക്കിന്നലെ കോളേജിൽ പോകാൻ തോന്നാതിരുന്നതും സാഹചര്യം അനുകൂലമാക്കിയിരുന്നു. കാർത്തു എത്രയോ നാളായി ഈ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നു? ചുരുക്കത്തിൽ ഒരു കുടുംബാംഗത്തെപ്പോലെ. കറുത്തതാണെങ്കിലും അംഗവടിവൊത്ത ലാവണ്യം കാർത്തുവറിയാതെ ഏറെ ആസ്വദിച്ചിരുന്നു. തന്നേയും ഉമ്മയേയും ഉപ്പയേയും പെരുത്തിഷ്ടമായിരുന്നു ഇന്നലെവരെ.   ഹരിജൻ കോളനിയിലെ സ്വഭാവദൂഷ്യങ്ങളേതുമില്ലാത്ത ഒരേയൊരു പെണ്ണായിരുന്നു കാർത്തു.

പിന്നെ എവിടെയാണ്‌ പിഴച്ചത്? വിവാഹം കഴിഞ്ഞ് പത്തുപതിനഞ്ചു വർഷം കഴിഞ്ഞിട്ടും അവർക്ക് കുട്ടികളുണ്ടായില്ലെന്ന കുറവു നികത്താൻ ഏതു വിട്ടുവീഴ്ചക്കും കാർത്തു തയ്യാറാകുമെന്നു കരുതിയിരുന്നുവോ? കണ്ടാരനിലും കാർത്തുവിലും ആർക്കാണ്‌ ശേഷിയില്ലാത്തതെന്ന്‍ തനിക്കറിയാമായിരുന്നോ? ഇല്ലല്ലോ...അപ്പോൾ അതല്ല കാര്യം. ചെയ്ത തെറ്റിനെ സ്വയം ന്യായീകരിക്കാൻ വഴി തേടുന്നതാണ്. പൂച്ചയെപ്പോലെ ആരും കാണാതെ കാർത്തുവിന്റെ ശരീരസൗന്ദര്യം ആവോളം കവര്‍ന്നെടുത്തപ്പോൾ അറിയാതെ മനസ്സിൽ പെരുത്ത ആഗ്രഹം അനുകൂല സാഹചര്യത്തിൽ മുതലെടുക്കുകയായിരുന്നില്ലേ? എന്തൊക്കെ ന്യായീകരണം കണ്ടെത്തിയാലും തെറ്റ് തെറ്റ് തന്നെ.

അകത്തു കയറിയ കണ്ടാരന്റെ മുഖത്ത് കോപം തിരയിളക്കം നടത്തി. വാതിലടച്ച് തോളിനു പുറകിൽ തൂക്കിയിരുന്ന വെട്ടുകത്തിയെടുത്ത് കണ്ടാരന്‍ വിറച്ചു. കാർത്തുവിനെപ്പോലെത്തന്നെ ശാന്തസ്വഭാവക്കാരനായിരുന്ന കണ്ടാരന്റെ പേശികൾ കോപംകൊണ്ടു വലിഞ്ഞു മുറുകുന്നത് ഇതാദ്യമാണ്‌.

“എന്താ ക..ണ്ടാ...രാ...?”പരിഭ്രമം അന്‍വറിന്റെ വാക്കുകളെ നന്നേ ക്ഷയിപ്പിച്ചിരുന്നു.

“നിനക്കൊന്നുമറീല്ലേടാ ചെള്‌ക്കേ?” കണ്ടാരൻ വെട്ടുകത്തിയോങ്ങി അന്‍വറിനോടടുത്തു. അഴുക്ക് പുരണ്ട ഇടതു കൈകൊണ്ട് അവന്റെ ഷർട്ടിനു കുത്തിപ്പിടിച്ച് കുലുക്കി. മുഴുവൻ ശക്തിയും വാർന്നു പോയ അന്‍വര്‍ മരണത്തെ മുന്നിൽ കണ്ടു. തടയാനോ ഒന്നെതിർക്കാനോ സാധിക്കാത്തത്ര ദുർബ്ബലനായി തീർന്നിരുന്നു അന്‍വറപ്പോൾ.

“പെലയന്മാര്‌ടെ മേത്ത് എന്തും ആകാന്നാണോ നിന്റെയൊക്കെ വിജാരം? ജീവിതത്തില്ന്ന്‌വരെ കണ്ടാരൻ ആര്‌ടിം മെക്കട്ട് കേറീറ്റ്ല്ല. വേണ്ടാദീനം കാട്ട്യാ ഈ വെട്ടോത്തി ആ തലിട്‌ക്കും. നിന്നെ ഇണ്ടാക്ക്യോരെ ഞാനൊന്ന് കാണട്ടെ” വെട്ടുകത്തി അന്‍വറിന്റെ കഴുത്തിനോടു ചേർത്തി വെച്ചാണ്‌ അത്രയും പറഞ്ഞത്.

കണ്ടാരൻ പിൻതിരിഞ്ഞു. അന്‍വറിനു ശ്വാസം നേരെ വീണു. തിരിച്ചു കിട്ടിയ പുതിയ ജന്മത്തില്‍ പൂണ്ടിറങ്ങുമ്പോഴും ഉമ്മയും ഉപ്പയും അറിഞ്ഞാലുള്ള കുഴപ്പങ്ങളിൽ വേവലാതി പൂണ്ടു.

കണ്ടാരനെപ്പോലെ പറയുകയായിരിക്കുകയല്ല അവർ ചെയ്യുന്നത്. തല കണ്ടിച്ച് താഴെയിടും. ഓർത്തപ്പോൾ ആധി കൂടി. എങ്ങിനേയും അവരെ അറിയിക്കുന്നതിൽ നിന്നും കണ്ടാരനെ തടയണം.

“ഉമ്മ്യേം ഉപ്പയേം അറീക്കര്‌ത്. ഞാൻ കണ്ടാരന്റെ കാല്‌ പിടിക്ക്യാം.” പുറകിൽ നിന്നുള്ള തൊണ്ടയിടറിയ കേഴൽ കണ്ടാരനെ രൂക്ഷമായൊന്നു തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചു.

അസാധാരണമായതൊന്നും സംഭവിക്കാത്തതുപോലെ കണ്ടാരൻ പടിയിറങ്ങി. ഗെയ്റ്റു കടന്ന് ഏണിയെടുത്തു തോളിൽ വെച്ചതും കാർത്തുവിനെക്കുറിച്ചോർത്തതും ഒരുമിച്ചായിരുന്നു.

സാഹചര്യം എന്തായിരുന്നാലും അന്യപുരുഷനോടൊത്ത് അല്പനേരമെങ്കിലും കഴിഞ്ഞവളാണ് കാര്‍ത്തു. അതവള്‍ക്കു നേരിട്ടു പറയേണ്ടിവന്നത് സഹിക്കാൻ തനിക്കാകും. പിന്നെപ്പിന്നെ സംശയത്തിനു വഴിവെയ്ക്കും. എല്ലാം തുറന്നു പറയുന്ന ശീലം, തന്നെ ദൈവതുല്യമായി കാണുന്ന വിശ്വാസം തന്നെ. ഇപ്പോഴിത് അവളെന്നെ അറിച്ചില്ലെങ്കിൽ നാളെ താനിതു കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയായിരിക്കുമോ?

കഴിഞ്ഞ പതിനാലു വർഷവും ഒരു കുഞ്ഞിക്കാലിനുവേണ്ടി മുട്ടാത്ത ദൈവങ്ങളോ ആശുപത്രികളോ ബാക്കിയില്ല. നേർച്ചകളും വഴിപാടുകളും ടെസ്റ്റുകളും മരുന്നുകളുമൊക്കെയായി ഇത്രയും വർഷങ്ങൾ. ഒടുവിൽ മാത്രമാണറിയുന്നത് തനിക്കൊരച്ഛനാകാൻ കഴിയില്ലെന്ന്. കാർത്തുവിനു കുഴപ്പമൊന്നും ഇല്ലെന്ന്. ഈ വിവരം കാർത്തുവിനെ അറിയിച്ചപ്പോൾ അവൾ പറഞ്ഞത് ‘നമുക്ക് നമ്മൾ മാത്രം മതിയെന്ന്‌’. സാമ്പത്തിക പരാധീനതകൾ തുടർന്നുള്ള ആശുപത്രി പരീക്ഷണങ്ങളിൽ നിന്ന്‍ വിലക്ക് കല്പിച്ചു. എങ്കിലും ഒരു കുഞ്ഞിനുവേണ്ടി മനസ്സ് വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു.

തനിക്കച്ഛനാകാൻ കഴിയില്ലെന്ന അവളുടെ അറിവായിരിക്കുമോ ഇനി ഇങ്ങിനെയൊരു സാഹസത്തിന്‌ അവളെ പ്രേരിപ്പിച്ചിരിക്കുക എന്നു കരുതുന്നതിലും തെറ്റ് കണ്ടെത്താനാകുമോ?

കാടു കയറുന്ന ചിന്തകൾക്കു വിരാമമിട്ട് കണ്ടാരൻ വീട്ടിലേക്കു നടന്നു.

മൂന്നുനാലു ദിവസങ്ങൾക്കു ശേഷമാണ്‌ കാർത്തു അന്‍വറിന്റെ വീട്ടിൽ വീണ്ടും പണിക്കു പോയിത്തുടങ്ങിയത്. മാതാപിതാക്കളെ വിവരം അറിയിക്കാത്തതിലുള്ള ആശ്വാസം അന്‍വറിനു ലഭിച്ചു. എന്നിട്ടും കാർത്തുവിനെ കാണുമ്പോഴുള്ള ഭയവും വേണ്ടായ്കയും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. നേരിട്ടുള്ള ദർശനം ഒഴിവാക്കാൻ പരമാവധി അന്‍വര്‍ ശ്രമിച്ചിരുന്നു. കാർത്തു ആരും കാണാതെ അന്‍വറിനു നേരെ വെറുപ്പ് പ്രകടിപ്പിച്ചു. അപ്പോഴും അറിയപ്പെടാത്ത കൊതിയുടെ നാമ്പുകൾ മനസ്സിൽ ഉയരുന്നത് കാർത്തു അപ്പപ്പോൾ നശിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ കാർത്തുവിന്റെ മനസ്സിൽ പെരുമ്പറ മുഴക്കി.

അടുത്തടുത്ത് വീടുകൾ ഉണ്ടായിരുന്നിട്ടും അന്‍വറിന്റെ കീഴ്പ്പെടുത്തലിൽ ഒന്നൊച്ചയിടാൻ തോന്നാതിരുന്നതെന്താണ്‌? നിലനിർത്തിപ്പോന്ന നല്ല പേരിനു മുകളിൽ കളങ്കം പടർന്നെങ്കിലോ എന്ന ഭയമോ? കണ്ടാരനോടു പറഞ്ഞാൽ എല്ലാം മനസ്സിലാക്കാൻ കഴിവുള്ള ആളെന്ന അമിതവിശ്വാസമോ? അപ്രതീക്ഷിതമായ ബലപ്രയോഗത്തിന്റെ പകപ്പ് കെട്ടങ്ങുമ്പോഴേക്കും കണ്ടാരന്‌ അച്ഛനാകാൻ കഴിയില്ലെന്ന സത്യം ഒരു വിങ്ങലായി പതുങ്ങിക്കിടന്നിരുന്നതോ? ആഗ്രഹിക്കാത്ത ഒരാഗ്രഹത്തിന്റെ സാദ്ധ്യതകൾ വീണുകിട്ടിയപ്പോൾ മുൻതൂക്കക്രമങ്ങളിൽ മാറ്റം വന്നതോ? നിർവ്വചിക്കാനാവാത്ത പുതിയൊരു സമ്മിശ്രവികാരത്തിന്റെ ആകെത്തുകയായിരുന്നു ആ സംഭവം.

ആശുപത്രിചികിൽത്സ അവസാനിപ്പിച്ച് കണ്ടാരനും കാർത്തുവും കുറച്ചുനാൾ തള്ളിനീക്കി. പിന്നീട് ഒരു കുഞ്ഞെന്ന ആഗ്രഹം രണ്ടുപേരിലും ശക്തമായത് ദത്തെടുക്കുക എന്ന ആശയവുമായാണ്. ഇടയിൽ സംഭവിച്ച അരുതാത്ത സംഭവം ദത്തെടുക്കലിനെ ഒന്നു തളർത്തിയിരുന്നു. കുട്ടിയെ നേടണമെന്ന മോഹം മനം മടുപ്പിക്കുന്ന അലച്ചിലിനെ ഒരു തരത്തിലും ബാധിച്ചില്ല. നാളെയത് നേടാനാകുമെന്ന വിശ്വാസം കൂടിക്കൊണ്ടിരുന്നു. നൂലാമാലക്കൾ പരിഹരിച്ച് ദത്തെടുക്കുക എന്നത് ശ്രമകരമായ കാര്യമാണെന്ന ഉപദേശങ്ങൾ കണ്ടാരനും കാർത്തുവും തള്ളിക്കളഞ്ഞു. പല സ്ഥാപനങ്ങളുടെ പടിയിറങ്ങിയിട്ടും ശ്രമം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല.

ഒരു മാസം കഴിഞ്ഞു. രണ്ടു മാസം കഴിഞ്ഞു..
ദത്തെടുക്കൽ പരിപാടിയും ഉപേക്ഷിക്കേണ്ട നിലയിലായി. ജാതിയാണ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കുട്ടിയെ നൽകാൻ സന്നദ്ധരായ പല സ്ഥാപനങ്ങളും  അവരുടെ മുഖങ്ങളിൽ നിന്നു ജാതി ഗണിച്ചെടുത്ത് മറ്റു കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോൾ ചിലർ ജാതി നേരിട്ടു ചോദിച്ച് ഉറപ്പുവരുത്തിയാണ്‌ തിരിച്ചയച്ചത്.

മനുഷ്യനും സ്നേഹവും എന്ന പരിഗണനയ്ക്കപ്പുറത്തേക്ക് ഒരു കുഞ്ഞു വളരേണ്ട അന്തരീക്ഷത്തിന്‌ മേൽക്കോയ്മയുടെ അധികാര സ്വരം ഈ വക സ്ഥാപനങ്ങളുടെ എഴുതപ്പെടാത്ത വ്യവസ്ഥകളായിരുന്നു എന്നവര്‍ നേരിട്ടറിഞ്ഞു. എഴുതിവെക്കാൻ സ്വത്തില്ലെന്ന ന്യായം നിരത്തുമ്പോൾ അതൊന്നുമല്ല കാര്യമെന്നു കണ്ടാരനും കാർത്തുവും തീർച്ചപ്പെടുത്തിയത് കുറഞ്ഞ സമയത്തെ അനുഭവങ്ങളിലൂടെ ആയിരുന്നു.

“ഇനിക്കൊര്‌ സംസ്യം?” കാർത്തു കണ്ടാരനോടായി പറഞ്ഞു.

“ന്താ കാർത്തു?”

“രണ്ട് മാസായിറ്റ് ഞാൻ പൊറത്തായ്റ്റ്ല്ല....”

“അപ്പൊ നിനക്ക് വയ്റ്റ്ല്‌ണ്ടോ?”

“ഒറപ്പല്ല.മ്മ്ക്ക് ആസ്പത്രില്‌ ഒന്ന് പോയാലൊ?” കാർത്തു സന്തോഷത്തോടെയല്ല അതു പറഞ്ഞത്.

ആശുപത്രിയിൽ നിന്നുള്ള സ്ഥിരീകരണം പുതിയ ചിന്തകൾക്കും തീർച്ചയില്ലാത്ത വിവിധ വികാരങ്ങൾക്കും ഹേതുവായി.

“നമ്‌ക്ക്തിനെ കള്യാം.”രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കണ്ടാരനെ ചേർത്തുപിടിച്ചുകൊണ്ട് കാർത്തു പറഞ്ഞു.

എന്തു പറയണമെന്ന് തീര്‍ച്ചയില്ലാതെ കണ്ടാരന്‍ ആശയക്കുഴപ്പത്തിലായി. ഒരറ്റവും പിടിയില്ലാതെ വ്യക്തമായ തീരുമാനം കണ്ടത്താനാവാതെ ഇരുട്ടിന്റെ ആഴത്തില്‍ മുങ്ങാംകുഴിയിട്ടുകൊണ്ടിരുന്നു.

“നിങ്ങളെന്താ ന്നോട് ഒന്നും മിണ്ടാത്തെ? ന്നോട് വെറ്‌പ്പായൊ കേട്ടപ്പൊ?"കാര്‍ത്തുവില്‍ സംശയം പുളിച്ചുതേട്ടലായി.

"നിന്നിനിയ്ക്ക് വെറ്‌ക്കാമ്പറ്റോടി ഈജമ്മം? അങ്ങനൊക്കെണ്ടായത് നിന്റെ തോന്ന്യാസങ്കൊണ്ടല്ലല്ലൊ? അത്പ്പൊ ഇങ്ങ്നൊക്കെണ്ടാവ്‌ന്ന് കര്‌തില്ലല്ലൊ. യിനി യെന്താ വേണ്ടേന്ന് മ്മ്ക്ക് ആലോയിക്കാം“

”ന്തായാലും ഒര്‌ മേത്തന്റെ കുഞ്ഞിനെ മ്മ്ക്ക് വേണ്ട. മ്മ്ക്കും നണോം മാനോംല്ലെ?“ ഒരു കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിൽ കാർത്തു നേരിടേണ്ടിവന്ന പൊള്ളിക്കുന്ന വാക്കുകളോടുള്ള പ്രതിഷേധമായിരുന്നു നിറഞ്ഞുനിന്നത്.

ഒരമ്മയാവണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. പക്ഷെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാൽ താനിത് കരുതിക്കൂട്ടി ചെയ്തതാണെന്ന് അങ്ങോര്‌ സംശയിക്കില്ലേ? എല്ലാ വഴിയും അടഞ്ഞപ്പോൾ ഭാഗ്യം കൊണ്ടാണ്‌ ഇതു സംഭവിച്ചത് എന്നും കരുതാം. എന്തു പറഞ്ഞാലും കുടുംബസമാധാനം ഇല്ലാണ്ടായിട്ട് ഒരു കുഞ്ഞുണ്ടായിട്ടെന്തിനാ...വേണ്ട.

“കാര്‍ത്തു പറഞ്ഞതാ ശരി. ഇല്ലെങ്കി ഇല്ലാന്നല്ലൊള്ളു. വേറെ വെഷമൊന്നും ഇണ്ടാവ്‌ല്ലല്ലൊ. നമ്മ്ക്കതിനെ ഒഴിവാക്കാം” കണ്ടാരനും കാർത്തുവിനെ അനുകൂലിച്ചു.

കണ്ടാരന്റെ തീരുമാനത്തില്‍ കാർത്തുവിന്റെ മനസ്സൊന്നു പിടഞ്ഞു.
നശിപ്പിക്കണം എന്നു പറഞ്ഞെങ്കിലും മനസ്സാഗ്രഹിച്ചിരുന്നത് അമ്മയാകാനുള്ള അടങ്ങാത്ത മോഹം തന്നെയായിരുന്നു. കണ്ടാരന്റെ തീരുമാനം കേട്ടപ്പോൾ ശമിക്കാത്ത ദാഹം വേദനയായി മാറി. നശിപ്പിക്കണം എന്ന് ചാടിക്കേറി പറയേണ്ടായിരുന്നു.

പെട്ടെന്നുൾക്കൊള്ളാൻ കണ്ടാരനും സാധിച്ചില്ല. തന്റേതല്ലാത്ത ഒരു കുഞ്ഞിനെ തന്റെ ഭാര്യ പ്രസവിക്കുക...ഓർക്കുന്തോറും കാർത്തുവിനോട് വെറുപ്പനുഭവപ്പെടുന്നതായി തോന്നി. അന്നവള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ അറിഞ്ഞെങ്കിലോ എന്നു ഭയപ്പെട്ടിരിക്കാം. എന്നാലും അവള്‍ എതിര്‍ക്കേണ്ടാതായിരുന്നില്ലേ. അവളെതിര്‍ത്തില്ലെന്നു എങ്ങിനെ കരുതാമ്പറ്റും? നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടി വന്നുവെന്നതൊക്കെ ശരിയാണെങ്കിലും അന്‍വറിന്റെ ഒരു കുഞ്ഞിനെ അവൾ പ്രസവിക്കുന്നു എന്നോർക്കുമ്പോൾ അകല്‍ച്ച അടുത്തു വരുന്നതുപോലെ. എത്ര ശ്രമിച്ചിട്ടും അംഗീകരിക്കാൻ കഴിയുന്നില്ല.

ഒരു കുഞ്ഞെന്ന ചിന്തയിലേക്ക് കണ്ടാരൻ എത്തിനോക്കി. മറ്റെല്ലാ വഴികളും അടഞ്ഞിരിക്കുന്നു. നിരാശ്രയർക്ക് ദൈവം കാട്ടിത്തന്ന വഴിയായിരിക്കുമോ ഇത്? മൂന്നു പേർക്കല്ലാതെ മറ്റാർക്കും ഈ സംഭവം അറിയില്ല. അതിൽതന്നെ അന്‍വറിന്‌ ഇങ്ങിനെയൊരു ചിന്ത ഉണ്ടാകാനും വഴിയില്ല. താനൊരു ഷണ്ഡനാണെന്ന് അവനറിയില്ലല്ലൊ. കാർത്തുവിനു മാത്രമെ അതറിയാവു. അപ്പോൾപ്പിന്നെ കുഞ്ഞിന്റെ പിതൃത്വം അറിയാവുന്നവർ താനും കാർത്തുവും മാത്രം. മറ്റുള്ളവർക്കു മുന്നിൽ താനൊരു ഷണ്ഡനല്ലെന്നും കാർത്തുവൊരു മച്ചിയല്ലെന്നും തെളിയിക്കാൻ കിട്ടിയ സന്ദർഭം. ഒരു കുഞ്ഞിനെ ദത്തെടുത്താൽ അത് വളരുമ്പോൾ ഹരിജനാക്കി മാറ്റിയതിന്‌ ആ കുഞ്ഞ് പിന്നീട് വളര്‍ത്തിയവരെ കുറ്റപ്പെടുത്തിയേക്കാം. ആദ്യം മുതലേ ദത്തുസന്തതിയാണെന്നു പറഞ്ഞ് നാട്ടുകാരുടെ പരിഹാസം കേൾക്കേണ്ടി വരും.

മറിച്ചാകുമ്പോൾ പരിഹാസത്തിനു വഴിയില്ല. പരിഹാസത്തിനപ്പുറം കാർത്തുവിന്റെ കുഞ്ഞല്ലെന്നു തനിക്കും പറയാന്‍ കഴിയില്ലല്ലൊ? ദത്തെടുത്താൽ വളർത്തച്ഛനും വളർത്തമ്മയുമാണ്. കാർത്തുപോലും യഥാർത്ഥ അമ്മയാകുന്നില്ല. ഇവിടെയിപ്പോൾ കുഞ്ഞിന്റെ അമ്മ കാർത്തുവാണെന്ന നിഷേധിക്കാനാവാത്ത സത്യം സംശയാതീതവുമാക്കുന്നു, നാട്ടുകാർക്കു മുന്നിൽ തന്റെ കുഞ്ഞെന്ന ധാരണയും. ഇതല്ലെ കൂടുതൽ നല്ലത്? അന്‍വറാണെങ്കിൽ തൽക്കാലം ഇത്തരം ചൂഴ്ന്നു കിടക്കുന്ന ചിന്തകളിലേക്ക് കടന്നു വരില്ലെന്നു വ്യക്തം. അവനിനി തന്റേയോ കാർത്തുവിന്റേയോ മുഖത്തു നോക്കാൻ ധൈര്യപ്പെടില്ല. പ്രായത്തിന്റെ കാട്ടിക്കൂട്ടലുകളിൽ പൊങ്ങുതടി പോലെ ഒഴുകാനല്ലാതെ മറ്റെന്തറിയാൻ?

“കാർത്തു ഒറങ്ങ്യൊ?”

‘ഇല്ല’

“യെന്തിനാങ്ങ്നെ ആലോയിച്ച് കൂട്ട്ണേ? അതൊക്കെ വിട്ട്കള. കെടന്നൊറങ്ങാൻ നോക്ക്.”

"യെത്ര കൂട്ടിട്ടും കൂട്ണ്‌ല്ല ഒറങ്ങാൻ. കൊല്ലല്ലേന്നും പറഞ്ഞ് ഒര്‌ കുഞ്ഞിന്റെ നെറോളി ചെവ്ട്ടിലിങ്ങ്നെ മൂളാ." കാർത്തു കണ്ടാരനെ വരിഞ്ഞുമുറുക്കി ചേർത്തുപിടിച്ചു.

”എല്ലാത്തിനും ഒര്‌ വഴീണ്ടാവും. നീ സമാദാനായി ഒറങ്ങ്. സമയംണ്ടല്ലൊ. നാളെ നേരം വെള്‌ക്കട്ടെ. അന്ന്ട്ട് ഇന്തൂട്ടെങ്കിലും ചെയ്യാ.“

കൂരിരുട്ടിൽ അലിഞ്ഞിറങ്ങി അവരുറങ്ങി നാളത്തെ പുതുപ്രഭാതത്തിനു വേണ്ടി.

179 അഭിപ്രായങ്ങൾ:

  1. ജീവിതങ്ങളുടെ വ്യത്യസ്തതകള്‍ ...നന്നായി പറഞ്ഞു..

    മറുപടിഇല്ലാതാക്കൂ
  2. നല്ല കഥ ന്ന് മാത്രം പറഞ്ഞു പോയാല്‍ പിന്നെ പുണ്യവാളനു ഒരു മനസമാധാനം ഉണ്ടാവില്ല. വല്ലാതെ ഇഷ്ടായി , കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെ കയറി ഇറങ്ങുമ്പോള്‍ ഒരകാംഷ ഉണ്ടായിരുന്നു.
    സ്നേഹാശംസകളോടെ സ്വന്തം @ punyavaalan

    മറുപടിഇല്ലാതാക്കൂ
  3. റാംജിഭായ്... കണ്ടാരന്റെയും കാർത്തുവിന്റെയും മാനസിക സംഘർഷങ്ങൾ ഹൃദയഹാരിയായി അവതരിപ്പിച്ചു... പറയാതെ പറഞ്ഞു വച്ച പര്യവസാനം തെളിനീർ പോലെ വ്യക്തം...

    മറുപടിഇല്ലാതാക്കൂ
  4. പുലി ഇറങ്ങി എന്ന് കരുതി വന്നതാ....ഇത് റാംജി സാര്‍ പറഞപോലെ പൂച്ചകുട്ടി!!

    മറുപടിഇല്ലാതാക്കൂ
  5. നല്ല കഥ ചേട്ടാ, ഇഷ്ടപ്പെട്ടു.ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  6. കഥ വളരെ നന്നായിരിയ്ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. “അമ്മയുടെ കുഞ്ഞ്“ പുതുവര്‍ഷത്തിലെ ആദ്യത്തെ റാംജിക്കഥ...
    കഥവര്‍ഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  8. മനുഷ്യമനസ്സ്‌ സ്വാർത്ഥമാണു..
    പ്രത്യേകിച്ചും സ്വന്തമെന്ന് അവകാശപ്പെടുന്ന എന്തിനോടും..
    രണ്ട്‌ മനസ്സുകളേയും തുറന്ന് അവതരിപ്പിച്ചു..
    കഥയുടെ ഗതി എങ്ങോട്ടെന്ന് ആകാംക്ഷയോടെ കാണുകയായിരുന്നു..
    നല്ല കഥ..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സംഭവിക്കുന്നതിന് പെട്ടുന്നുള്ള പ്രതികരണം പലപ്പോഴും തെറ്റായിത്തീരാരുണ്ട്.
      നന്ദി വര്‍ഷിണി.

      ഇല്ലാതാക്കൂ
  9. അനുകൂലസാഹചര്യം ലഭിച്ചപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതിന്‍റെ കുറ്റബോധത്തോടെ ചുളുങ്ങുന്ന
    അന്‍വറിനേയും,കോപംകൊണ്ടു പൊട്ടിത്തെറിക്കും ഘട്ടത്തിലും തന്നിലെ നന്മയെ പരിരക്ഷിക്കാനുള്ള ത്വരയും,ക്ഷമയും കാണിക്കുന്ന കണ്ടാരനെയും,മാനസ്സിക സംഘര്‍ഷത്തില്‍ പെട്ടുകഴിയുന്ന കാര്‍ത്തുവിനെയും അനുവാചകന് ഉള്‍കൊള്ളാന്‍ പാകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു കഥാകൃത്ത്‌.,.
    അഭിനന്ദനങ്ങള്‍ റാംജി മാഷെ.
    സ്നേഹാശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  10. പുതുവര്‍ഷത്തില്‍ ആദ്യമായി വായിക്കുന്ന ബ്ലോഗ്‌ പോസ്റ്റ്‌...

    തുടക്കം മോശമായില്ല....

    ഇഷ്ടപ്പെട്ടു!!!

    :)

    മറുപടിഇല്ലാതാക്കൂ
  11. മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  12. കാമ്പുള്ള വിഷയം.ഒരു സാധാരണക്കാരന്റെ
    വികാര വിചാരങ്ങള്‍ നന്നായി ഒപ്പി എടുത്ത
    കഥ...

    ചില വരികള്‍ നന്നേ ഇഷ്ടപ്പെട്ടു...'അടുത്ത്
    വരുന്ന അകലം പോലെ'....

    രാംജിയുടെ കഥകളില്‍ കഥാ പാത്രങ്ങളുടെ തൊഴിലിനോട്
    നീതി പുലര്‍ത്തുന്ന വിവരണങ്ങള്‍ എന്നെ എപ്പോഴും
    ആകര്‍ഷിക്കാറുണ്ട് .....അത് എഴുത്തുകാരന്റെ ഒരു നല്ല
    ഉത്തരവാദിത്വവും വിജയവും തന്നെ..

    എന്നാലും രാംജിയുടെ കഥ എന്ന് പറയാന്‍ മാത്രം ഇതില്‍
    ഒന്നുമില്ല കേട്ടോ..(നല്ല കഥാകാരന് വെല്ലുവിളികള്‍
    കൂടും..അത് വായനക്കാരന്റെ അത്യാഗ്രഹം എന്ന്
    കൂട്ടിയാല്‍ മതി)

    പുതു വര്‍ഷ ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോഴൊക്കെ അങ്ങിനെയാണ്. മനസ്സില്‍ ഒന്നുമില്ലാതാകുന്ന അവസ്ഥ.
      അടുത്തതില്‍ നമുക്ക് ശരിയാക്കാം.
      നന്ദി വിന്‍സെന്റ്.

      ഇല്ലാതാക്കൂ
  13. മാനുഷ്യന്റെ മനോ വിചാരങ്ങളെ വളരെ തന്മയത്തത്തോടെയും സൂക്ഷ്മമായും പകർത്തി വെച്ചിരിക്കുന്നു... വളരെ വ്യക്തമായി നിരീക്ഷിച്ച് എഴുതിയതുപോലെ, ഇങ്ങനെയും ഒരു കഥ ജനിപ്പിക്കാമോ എന്നോർത്തപ്പോൾ തെല്ലസൂയ തോന്നി.

    കഥയുടെ അവസാനം വായനക്കാരനായി വിട്ടു കൊടുക്കുകയും ചെയ്തു. വായനക്കാരന്റെ ഇഷ്ടം പോലെ കണ്ടാരന്റെയും കാർത്തുവിന്റെയും തീരുമാനം വായിക്കാം..

    അതി മനോഹരം...! ആശംസകള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന്റെ മനസ്സ് ചിലപ്പോള്‍ പെട്ടുന്നുള്ള വികാരങ്ങളില്‍ പ്രതീക്ഷിക്കാത്തതുപോലെ പ്രവര്‍ത്തിക്കും. ഒന്ന് തണുത്താല്‍ തെറ്റും ശരിയും തിരയും. പൂര്‍ണ്ണമായി തെറ്റാണെന്ന് വിചാരിക്കുന്നതു പോലും നല്ല ശരിയായി തീരാറുണ്ട് അല്ലേ.
      നന്ദി റെയ്നി.

      ഇല്ലാതാക്കൂ
  14. കണ്ടരന്റെയും കാര്‍ത്തുവിന്റെയും കഥ ,എനിക്കും ഇഷ്ടായി ,,അവസാന ഭാഗത്ത് വായന എത്തുമ്പോള്‍ ആകാംക്ഷ നിലനിര്‍ത്തുന്നു ,കഥാ പ്രമേയത്തില്‍ പുതുമയുണ്ടോ എന്നൊരു സംശയം , പുതുവത്സരാശംസകള്‍ രാംജി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില സംഭവങ്ങള്‍ ആദ്യത്തെ ചിന്തകളില്‍ നിന്ന് പിന്നീട് തിരിയുന്നത് കാലത്തിന്റെ പ്രയാണത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്.
      നന്ദി ഫൈസല്‍.

      ഇല്ലാതാക്കൂ
  15. നല്ല ഒഴുക്കുള്ള ഭാഷയില്‍ അവസാനം വരെ കഥ പറഞ്ഞു.
    ആശയത്തോടെനിക്ക് അത്ര യോജിപ്പില്ല. ഒരു പുരുഷന്റെ മനസ് ഇങ്ങിനെയാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൊതുവില്‍ പുരുഷന്റെ മനസ്സ് ഇങ്ങിനെ ആവില്ലെന്നല്ല, അല്ല. പക്ഷെ മനുഷ്യന്‍ ഇന്ന് അവന്റെ ആഗ്രഹങ്ങള്‍ നേടാന്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാണ്. പഴതുപോലെ അതേ ആഴത്തില്‍ നമ്മള്‍ കാണുന്നത് ശരിയാകുന്നില്ലെന്നാണ് തോന്നുന്നത്. അറിയപ്പെടാത്ത പലതിനെയും നമ്മള്‍ ധരിക്കുന്നത് അതിന്റെ ശരിയായ രൂപത്തില്‍ മാത്രമാണ് എന്നും പറയാം. ഈ കഥയിലും അവരെ നമ്മള്‍ അറിയാതിരിക്കുമ്പോള്‍ അവരുടെ മനസ്സ്(ചിന്തകള്‍,ചെയ്തികള്‍ ) നമ്മള്‍ക്ക് കാണാന്‍ കഴിയുന്നില്ല.
      നന്ദി സേതു നല്ല വായനക്ക്.

      ഇല്ലാതാക്കൂ
    2. സാധാരണ പുരുഷന്മാരെ പോലെ ഒരാളാണ് കണ്ടാരനും എങ്കില്‍ ഈ കഥയില്‍ ഒന്നുമില്ല ..ക്ലീഷേ ആവുകയും ചെയ്യും !!!..പക്ഷെ കണ്ടാരനെ പോലുള്ള അപൂര്‍വ്വം മനുഷ്യരുമുണ്ടെന്നു ഈ കഥ പറഞ്ഞു തരുന്നു ..അത് കേവലം അനപത്യ ദുഃഖം മൂലമുള്ള ആഗ്രഹം കൊണ്ട് സംഭവിക്കുന്ന സ്വഭാവമാറ്റം ആകണം എന്നില്ല ...ഉള്ളില്‍ ഉരുവം കൊണ്ട ഒരു കുഞ്ഞു ജീവനെ ഇല്ലാതാക്കരുത് എന്ന മനുഷ്യ സ്നേഹപരമായ ഉള്‍വിളി കൊണ്ട് കൂടിയാണ് ...കഥ എഴുതിയ ഭാഷയോ ,പ്രമേയ വൈവിധ്യമോ ,ക്രാഫ്ട്ടോ ചര്‍ച്ചാ വിധേയം ആകുന്നതില്‍ ഉപരി അന്യം നിന്ന് പോകുന്ന ആര്‍ദ്ര ഭാവങ്ങള്‍ നിറഞ്ഞു കിനിയുന്ന ഇത്തരം മനുഷ്യരെ ഈ ആസുര കാലത്തിനു പരിചിതമാക്കുന്നു എന്ന പുണ്യ പ്രവൃത്തികൂടി യാണ്‌ കഥാകാരന്‍ ചെയ്യുന്നത് ...അത് കൊണ്ട് മാത്രമാണ് ഈ കഥ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും വായനാ സമൂഹത്തിനു മുന്നില്‍ വയ്ക്കാന്‍ രാംജി തയ്യാറാകുന്നത് എന്ന് എനിക്ക് നിശ്ചയമുണ്ട് ..കണ്ടാരനെ പോലുള്ള നന്മയുള്ള മനുഷ്യര്‍ രാംജിയുടെ തൂലികയില്‍ നിന്ന് ഇനിയും ജനിക്കട്ടെ ..

      ഇല്ലാതാക്കൂ
    3. ഒന്നുമറിയാതെ ഇത്തരം കുഞ്ഞുമായി സുഖമായി ജീവിക്കുന്ന കുടുംബത്തെ എനിക്കറിയാം. അവസാനം ചിലരെങ്കിലും ഇങ്ങിനെയെങ്കിലും എന്ന് ചിന്തിക്കുന്നത് പലരില്‍ നിന്നും ഞാന്‍ കേട്ടിട്ടുള്ളതാണ്. ഇതിനു മുന്‍പെഴുതിയ ചില കഥകള്‍ വായിക്കുന്ന ചിലരില്‍ നിന്ന് ഇത്തരം അനുഭവം (ആ കഥയിലെ കാര്യം) അവരുടെ അനുഭവമാണ് എന്ന് മെയില്‍ വരാറുണ്ട്. ഇന്നലെ ഈ കഥ പോസ്റ്റ്‌ പോസ്റ്റു ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു സുഹൃത്തിന്റെ മെയിലില്‍ അവസാനം ഞാനും കഥയില്‍ പറഞ്ഞതുപോലെ ചിന്തിച്ചുപോയിട്ടുണ്ട് എന്നാണ്.

      നന്ദി മാഷെ ഈ സ്നേഹത്തിന്‌

      ഇല്ലാതാക്കൂ
    4. സമാനമായ ഒത്തിരി സംഭവങ്ങള്‍ ഉണ്ടാകാം ..പക്ഷെ മൂവരുടെയും മനോഗതങ്ങളെ വളരെ വൃത്തിയായി ഇവിടെ കഥാ കരുത്ത് അവതരിപ്പിച്ചിരിക്കുന്നു ..പത്തിരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭര്‍ത്താവിന്റെ കൂലിക്കാരന്റെ ആഗ്രഹത്തിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ എനിക്ക് പരിചയമുള്ള ആ ഇത്താക്കും മനസ്സില്‍ ഒരു കുഞ്ഞികാല്‍ എന്നാ മോഹം മാത്രമായിരുന്നു ..പക്ഷെ കുഞ്ഞിന്റെ ചലനം അവളില്‍ സൃഷ്ടിച്ചത് കുട്ടാ ബോധം കൊണ്ടുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ . ഒടുവില്‍ ഭൂമിയുടെ ആ അവകാശിയെ ഭൂമി കാണാന്‍ അനുവദിക്കാതെ അവര്‍ പറഞ്ഞയച്ചുവെങ്കിലും അവരുടെ ജീവിതത്തില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും പൂര്‍വ്വാധികം സന്തോഷത്തോടെ പോകുന്നത് കാണുമ്പോള്‍ അവരോടു ഒരു ആദരവു തോന്നുന്നു.
      മനുഷ്യര്‍ (പ്രുഷന്‍ മാത്രമല്ല )പലരും പല തരത്തില്‍ ചിന്തിക്കുന്നവര്‍ തന്നെ .

      ഇല്ലാതാക്കൂ
  16. ഒരു കുഞ്ഞിക്കാലു കാണ്മാന്‍ ആറ്റ് നോറ്റിരുന്ന കണ്ടാരനും കാർത്തുവും
    ഒടുവില്‍ അന്‍വറിന്റെ കുട്ടിക്കു......കൊള്ളാം ഇവിടെ കണ്ടാര്ന്‍ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ആ ചിന്തകള്‍ ആണ് എനിക്കു ഇഷ്ടായത് എങ്കിലും സേതുലക്ഷ്മി ടീച്ചര്‍ പറഞ്ഞതുപോലെ ഒരു പുരുഷന്
    ഇങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുമോ? അവിശ്വസനീയം അല്ലെ!! എങ്കിലും ഒരു കുഞ്ഞിക്കാല്‍....
    എന്ന വിഷയം വരുമ്പോള്‍ എന്തു ത്യാഗം സഹിക്കാനും തയ്യാര്‍. കൊള്ളാം. ഇവിടെ രഹസ്യം
    ഇവര്‍ മൂവര്‍ക്കും ഇടയില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂള്‍ അല്ലെ? പിന്നെ അമ്മയുടെ കുഞ്ഞോ അതോ അന്‍വറിന്റെ കുഞ്ഞോ ????? nice സംഗതി കലക്കി മാഷെ, പുതു വത്സര കഥ ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനവറിന്റെ കുഞ്ഞെന്നത് നമ്മള്‍ക്കറിയില്ല കേട്ടോ. ഏരിയല്‍ പറഞ്ഞത് കണ്ടാരനും കാര്ത്തുവും കേള്‍ക്കണ്ട. വെട്ടുകത്തിയെടുക്കുമേ.
      നന്ദി മാഷെ

      ഇല്ലാതാക്കൂ
  17. അഭിനന്ദനങ്ങൾ ഭായ്.. പക്ഷേ കണ്ടാരനേപ്പോലൊരാൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞേക്കുമോ എന്ന് സംശയമുണ്ട്. ജാതിയോ ദാരിദ്രമോ ഒന്നുമല്ല, അത്തരം ആളുകൾ ചുറ്റും കാണുക ഒരു സംശയമെങ്കിലുമുണ്ടായാൽ പോലും വെട്ടുകത്തി എടുക്കുകയും തല്ലുകൂടുകയും ചെയ്യുന്ന ആളുകളെയാവും. കണ്ടാരൻ വ്യത്യസ്തനാകുമോ.. ആവുമായിരിക്കും ലെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുമേഷ്,
      നമ്മള്‍ എന്തൊക്കെ പറയുമ്പോഴും നമുക്ക് ചില മുന്‍ധാരണകള്‍ ഉണ്ട്. നടക്കുന്നത് ഇങ്ങിനെയാണ്‌ എന്ന്. അത് വെച്ചു തന്നെയാണ് തെറ്റും ശരിയും തീരുമാനിച്ചു പോരുന്നത്. അങ്ങിനെയല്ല ഇങ്ങിനെയാണ്‌ നടന്നത് എന്ന സത്യം അറിഞ്ഞാലും നമ്മുടെ വിശ്വാസം നാം ശരിയാക്കി വെക്കുന്ന ഒരു രീതി. മാറ്റി ചിന്തിക്കാനോ അങ്ങിനെയും നടന്നിരിക്കാം എന്ന് ചിന്തിക്കാനോ പഴയ ധാരണകളെ മുന്‍നിര്‍ത്തി നമുക്ക് കഴിയാതെ വരുന്നു. കഥയിലെ ഈ സംഭവത്തില്‍ മാത്രമല്ല മനുഷ്യന്റെ എല്ലാ കാര്യത്തിലും ഇപ്പോള്‍ സംഭവിക്കുന്നത് അങ്ങിനെയാണ്. അതാണ്‌ ലൈംഗീക പീഡനങ്ങളില്‍ സ്ത്രീകളുടെ വസ്ത്രധാരനമാണ് കാരണമെന്ന് ചിലരെങ്കിലും പറയുന്നത് എന്നെനിക്കു തോന്നുന്നു.
      വളരെ നന്ദി സുമേഷ്.

      ഇല്ലാതാക്കൂ
  18. കാര്‍ത്തു ആ കുട്ടിയെ പ്രസവിച്ചാല്‍ വരാനിരിക്കുന്ന ഒരു പാട് സമസ്സ്യകളെ ബാക്കി നിര്‍ത്തി കഥ മനോഹരമായി നിര്ത്തേണ്ടിടത്തു തന്നെ നിര്‍ത്തി. തന്നെയുമല്ല. തീരുമാനം ക്ലിപ്തമായി പറഞ്ഞിട്ടുമില്ല. രണ്ടു സാധ്യതയും ബാക്കി നിര്‍ത്തി. ഒരു നിമിഷം അരുതാത്ത കാര്യം എന്ന് മനസ്സുറപ്പിച്ചു കടുത്തു പ്രതികരിച്ച ശേഷം അതെ കാര്യം കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും പ്രിയതരമാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. മനുഷ്യന്റെ ചഞ്ചലമായ ഈ മാനസികാവസ്ഥയെ അതീവ ഹൃദ്യമായി ഇവിടെ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  19. ഒഴുക്കുള്ള ഭാഷയില്‍ കഥ പറഞ്ഞു.
    പുതുവത്സരാശംസകള്‍ രാംജി

    മറുപടിഇല്ലാതാക്കൂ
  20. റാംജി ,വിശദീകരണം മനസ്സിലാക്കുന്നു.

    ഇത് ശരിക്കും അമ്മയുടെ കുഞ്ഞല്ല,കണ്ടാരന്റെ കുഞ്ഞാണ്,അല്ലെ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. കണ്ടാരന്റെ തന്നെ. അതല്ലേ കണ്ടാരനും നമുക്കും നല്ലത്.
      നന്ദി സേതു.

      ഇല്ലാതാക്കൂ
  21. കണ്ടാരന്റെയും കാർത്തുവിന്റെയും മനസ്സിലെ പിരിമുറുക്കങ്ങള്‍ ആകാംക്ഷയോടെ വായിച്ചു ..
    കഥ മനോഹരമായി എഴുതി...
    പുതുവത്സരാശംസകള്‍ റാംജി

    മറുപടിഇല്ലാതാക്കൂ
  22. പുതിയ കാലഘട്ടത്തിൽ ഈ കഥ പ്രോത്സാഹിക്കപ്പെടേണ്ടതല്ല. അൻ‌വർ എന്ന കഥപാത്രങ്ങൾക്ക് വരുന്ന പരിവേഷം അംഗീകരിക്കാൻ മനസ്സു മടിക്കുന്നു. ഇതിലും ഭേദം ദത്തെടുക്കലായിരുന്നു നല്ലത്. ഒന്നുമില്ലെങ്കിലും ഒരു മനുഷ്യജീവിയെ പ്രായപൂർത്തിയാകുന്നതു വരെയെങ്കിലും വളർത്തിയെന്ന അഭിമാനം ഉണ്ടാകുമയിരുന്നു. അതിനു പകരം ഒരു ജീവിതകാലം മുഴുവൻ കുറ്റബോധത്തോടെ കഴിയേണ്ടിവരുന്ന മാനസ്സികാവസ്ഥ എത്ര വലുതായിരിക്കും രണ്ടു പേർക്കും....?
    ഇതൊരു കഥയല്ലെ...കഥയിൽ ഇത്തരം ചിന്തകൾക്ക് പ്രസക്തിയില്ല. നന്നായിരിക്കുന്നു റാംജിഭായ്.
    എങ്കിലും അതൊരു കറുത്ത കുട്ടിയായി ജനിച്ച് ജീവിതകാലം മുഴുവൻ അവർക്ക് അഭിമാനിക്കാൻ കഴിയട്ടെയെന്ന് വെറുതെ ആശിക്കുന്നു...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയിലും ചോദ്യമൊക്കെ ആകാം വീകെ. ആ ധാരണയും നമുക്കങ്ങു മാറ്റിയാലോ. എന്താ സംഭവിക്കാ?
      അന്‍വറിനെ എന്തിനാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നത്? മനുഷ്യമനസ്സില്‍ ചിലപ്പോള്‍ തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കഴിയുമ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നുന്നതോ അല്ലെങ്കില്‍ കൃത്യമായ ഒരു കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലോ അല്ലാതെ സംഭവിക്കുന്നവ. അത്തരം സംഭവങ്ങളില്‍ രണ്ടു പേരുടെയും മാനസിക അവസ്ഥയാണ് അങ്ങിനെ സംഭവിക്കാന്‍ ഇട വരുത്തുന്നത്(മൂന്ന് പേരുടെയും മനസിലെ ചിന്തകള്‍ ചെറുതായി കഥയില്‍ സൂചിപ്പിച്ചുണ്ട്), വ്യക്തമല്ലാത്ത മനസ്സുകളില്‍ ഇനി എന്താവും എന്ന സംശയം കൂടെക്കൂടെ കൊണ്ടുനടക്കുന്നവരില്‍ . എല്ലാ വഴികളും (ദത്തെടുക്കല്‍ വരെ) അടഞ്ഞപ്പോള്‍ എന്തിന്റെ പേരിലായാലും സംഭവിച്ചുപോയ ഒന്നിനെ പോസിറ്റീവായി കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തുടര്‍ന്നേക്കാവുന്ന സംഘര്‍ഷങ്ങളെ വരെ ലഘൂകരിക്കാന്‍ പര്യാപ്തമല്ലേ? അവര്‍ക്ക് ഉണ്ടാകാം എന്ന് തോന്നുന്ന കുറ്റബോധം ഒരിക്കലും ലഭിക്കാന്‍ ഇടയില്ലാത്ത ഒരു കുഞ്ഞിനെ ലഭിച്ച് അതിന്റെ കളിചിരിയില്‍ അലിയുമ്പോള്‍ നിഷ്പ്രഭമാകുന്നതല്ലേ.
      നന്ദി വീകെ വിശദമായ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  23. കണ്ടാരന്റെ തീരുമാനത്തില്‍ ഒരത്ഭുതവും തോന്നിയില്ല.തെറ്റേറ്റു പറഞ്ഞ കാര്‍ത്തുവിന്റെ കുഞ്ഞിനെ അയാള്‍ക്ക്‌ കളയാനാകുമോ. ഒരു കുഞ്ഞിനെ ദത്ത് കിട്ടുവാന്‍ പോലും പ്രയാസപ്പെടുന്ന പാവം ഇങ്ങനെ തന്നെ ചിന്തിക്കും. കുഞ്ഞുങ്ങളില്ലാതെ പ്രയാസപ്പെടുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. ഓരോ മനുഷ്യന്റെയും തെറ്റും ശരിയും അവനവന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഓരോരുത്തരും തീരുമാനിക്കുന്നത്. മറ്റുള്ളവര്‍ക്ക് അത് തെറ്റുമാവാം ശരിയുമാവാം.
      നന്ദി റോസ്.

      ഇല്ലാതാക്കൂ
  24. ഒരു സാധാരണ വിഷയത്തില്‍ നിന്നും വ്യത്യസ്തമായ ചിന്തകള്‍ രൂപപ്പെടുതിയതിലാണ് എഴുത്തിന്റെ മികവ്. ഇങ്ങനെയും ആളുകള്‍ ലോകത്തു വേണമല്ലോ..അല്ലെ റാംജി?

    കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടര്‍ന്നു വരുന്ന കാലം സന്തോഷത്തോടെ ജീവിക്കാനുള്ള വഴികള്‍ക്കാണ് മനുഷ്യന്‍ മുന്‍‌തൂക്കം നല്‍കുന്നത് എന്ന് തോന്നുന്നു. പ്രകൃതിയിലെ ചില പരിണാമങ്ങളില്‍ സംഭവിച്ച അല്ലെങ്കില്‍ മനുഷ്യന്റെ ആര്‍ത്തിയില്‍ സംഭവിച്ച പ്രകൃതിയുടെ നാശത്തില്‍ മനുഷ്യന് കാലങ്ങളായി പ്രകൃതിയില്‍ നിന്നു കിട്ടിക്കൊണ്ടിരുന്ന ചില നേട്ടങ്ങള്‍ മങ്ങിത്തുടങ്ങുമ്പോള്‍ അത് നേടാനുള്ള മറുവഴികളിലെ രീതികള്‍ പൂര്‍ണ്ണമായും ശരിയാകണമെന്ന് ചിന്തിക്കാന്‍ ഇപ്പോള്‍ ഒരു പക്ഷെ പ്രയാസമായിരിക്കും.
      നന്ദി ടീച്ചര്‍.

      ഇല്ലാതാക്കൂ
  25. കാണ്ടാരന്മാരും കാര്‍ത്തുമാരും ഇന്നലെയും ഇന്നും ഇവിടെയുണ്ട്...നാളെയും അവരുണ്ടാകും ജാതീയ കോമരങ്ങള്‍ അവര്‍ക്ക് മുന്നില്‍ ആഞ്ഞു തുള്ളുന്നു......പ്രമേയത്തിന്‍റെ സ്വീകാരിയതെക്കാള്‍ അവതരണത്തിന്‍റെ മേന്മയെ അംഗീകരിക്കുന്നു റാംജിയേട്ടാ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും കുട്ടന്‍. .
      ഇന്നലെയുമുണ്ട് ഇന്നുമുണ്ട് നാളെയും ഉണ്ടാകും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  26. കഥയുടെ ആശയമല്ല ശൈലി ആണ് എനികിഷ്ടമായത് . ഒരച്ഛന്‍ ആകുക എന്നകണ്ടാരന്റെ സ്വാര്‍ത്ഥതയുടെ, സ്വപ്നത്തിന്റെ മുന്‍പില്‍ ഭാര്യയുടെ കളങ്കം കുഴപ്പമില്ലെന്നാണോ..? .സമൂഹത്തിനു മുന്‍പില്‍ വിജയിക്കാന്‍ മനുഷ്യന്‍ മനസാക്ഷിയെ വഞ്ചിക്കാന്‍ തയ്യാറാകുമോ? എന്തുകൊണ്ടോ ആശയത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല . പക്ഷെ കഥയെന്ന രീതിയില്‍ മികച്ച ഒരു രചന ആണ് രാംജിയെട്ടാ . രണ്ടുപേരുടെയും മനസ്സംഘര്‍ഷങ്ങള്‍ മനോഹരമായി തന്നെ പറഞ്ഞു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാ മനുഷ്യനിലും ഏറിയും കുറഞ്ഞുമുള്ള സ്വാര്‍ത്ഥത അവനവന്റെ ജീവിതവും ചിന്തകളുമായി കുഴഞ്ഞു കിടക്കുന്നു. ഒരു കുഞ്ഞുവേണമെന്ന മുന്‍തൂക്കത്തിനു മുന്നില്‍ കളങ്കമെന്നത് ആപേക്ഷികമാക്കി മാറ്റാന്‍ (പ്രത്യേകിച്ചും മറ്റാരും അറിയാത്ത നിലക്ക്) അവര്‍ക്കാകുമെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ തൃപ്തി നല്‍കുമെങ്കില്‍ നമുക്കെന്താ അനാമികേ. പ്രകൃതിദത്തമായ എല്ലാത്തിലും മാറ്റം സംഭവിക്കുമ്പോള്‍ (മനുഷ്യന്‍ മാറ്റിമറിക്കുമ്പോള്‍ ) കരുതിപ്പോരുന്ന മനുഷ്യന്റെ സംകാരത്ത്തിലും മാറ്റം സംഭവിക്കില്ല എന്ന് കരുതുന്നത് ശരിയാണോ? ഒരു കുഞ്ഞിനെ ലഭിക്കാനുള്ള എല്ലാ വഴിയും അടയുമ്പോള്‍ ഇങ്ങിനെയുള്ള ചിന്ത ചിലരിലെങ്കിലും ഉണ്ടാകും എന്നാണ് ഞാന്‍ കാണുന്നത്.
      എന്റെ ചില അറിവുകള്‍ മുകളിലെ കുട്ടന്റെ കമന്റുമായി പൊരുത്തപ്പെടുന്നു.
      വിശദമായ അഭിപ്രായത്തിന് വളരെ നന്ദി അനാമിക.

      ഇല്ലാതാക്കൂ
  27. ഒരു സാധാരണ മനുഷ്യന്റെ വിചാര വികാരങ്ങള്‍ ഭംഗിയായി വരച്ചിട്ടിരിക്കുന്നു .

    നല്ല രചന..

    പുതുവത്സരാശംസകളോടെ

    വില്ലേജ്മാന്‍

    മറുപടിഇല്ലാതാക്കൂ
  28. മനോഹരമായ കഥ,,, നന്നായി പറഞ്ഞു,,,

    മറുപടിഇല്ലാതാക്കൂ
  29. ജാതി ഉള്ളത് മനുഷ്യനാണ്
    മനുഷ്യ ശരീരത്തിലോ ലിംഗത്തിനോ
    ഗര്‍ഭാശയത്തില്‍ ഊറുന്ന ജീവന്‍റെ കണികക്കോ
    ജാതിയില്ല

    നല്ല കഥ ആശംസകള്‍ രാംജി

    മറുപടിഇല്ലാതാക്കൂ
  30. രമേശ്‌ അരൂര്‍ പറഞ്ഞത്‌, അതാണ്‌ ഈ കഥയുടെ സവിശേഷത.

    മറുപടിഇല്ലാതാക്കൂ
  31. ഒരു സാധാരാണത്വം റാംജി...ഇഷ്ട്ടായി.

    മറുപടിഇല്ലാതാക്കൂ
  32. താമസിച്ച് പോയി ഇവിടെ എത്താൻ.... സാധാരണ റാംജിയുടെ കഥകൾ വായിച്ചിട്ട് ഞാൻ കമ്ന്റ്ചെയ്യുന്നത് മറ്റൊരു കഥയായിട്ടായിരിക്കും.ഇത്തവണയും അങ്ങനെ തന്നെയാകട്ടെ.ജാതി വ്യതാസമില്ലെങ്കിലും എന്റെ ഒരു കൂട്ടുകാരന്റെ ജീവിതവുമായി ഈ കഥ വളരെ ബന്ധപ്പെട്ട് കിടക്കുന്നൂ.വിവാഹിതനായി 10 വർഷം കഴിഞ്ഞിട്ടും കുട്ടികളില്ലാതായപ്പോൾമയ്യാളും ഭാര്യയും ഡോക്ടറെ കണ്ടു.അയ്യാൾക്ക് കുഞ്ഞങ്ങളുണ്ടാകില്ലെന്നറിഞ്ഞപ്പോൾ എനെ മുൻപിൽ വന്ന് അയ്യാൾ പൊട്ടിക്കരഞ്ഞൂ.എനിക്കും കുഞ്ഞിങ്ങളില്ലാ വിഷമിക്കാതിരിക്കുക എന്ന് പറഞ്ഞാശ്വസിപ്പിച്ചു.ഒന്ന്,രണ്ട് വർഷങ്ങൾക്ക് ശേഷം അയ്യാൾ ഞെട്ടിപ്പിക്കുന്ന ഒരു സത്യവുമായിട്ടാണ് എന്റെ അടുത്ത് വന്നത്.അയ്യാളുടെ ഭാര്യ് ഗർഭിണീയാണ്.ഒരു ബലാൽക്കാരത്തിലൂടെ ആ സ്ത്രീയെ കീഴ്പ്പെടുത്തിയതോ അയ്യാളുടെ ചേട്ടന്റെ മകൻ.ഇന്ന് ആ സ്ത്രീ പ്രസവിച്ച കുട്ടി എന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നൂ.ഞങ്ങൾ മൂന്നാൾക്കും...(ആ പയ്യന്റെ കുട്ടിയാണെന്ന് അയ്യാൾക്ക് പോലും അറിയില്ലാ) ആ കുട്ടിക്കുക്കും ഈ കഥ അറിയില്ലാ......പിന്നെ കഥയെക്കുറിച്ച് രമേഷിന്റെ അഭിപ്രായം തന്നെ എന്റേതും.............ഈ നല്ല കഥക്ക് എന്റെ നമസ്കാരം ....ഇനിയും വരാം............

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറഞ്ഞതു പോലെ ചന്തുവേട്ടന്‍ മറ്റൊരു അനുഭവ കഥ കൂടി പറഞ്ഞു.
      നമ്മള്‍ കാണുന്നില്ലെങ്കിലും ചില സംഭവങ്ങള്‍ ഇല്ല എന്ന് പറയാന്‍ കഴിയില്ല.
      മറ്റുള്ളവര്‍ അറിഞ്ഞാല്‍ മാത്രമേ അതില്‍ സംസ്ക്കാരശൂന്യമെന്നും ശരിയല്ല എന്ന വാദവും ഉണ്ടാകുന്നുള്ളൂ. അല്ലെങ്കില്‍ അവര്‍ അല്പമെങ്കിലും ലഭിക്കാനിടയില്ലാത്ത സന്തോഷത്തില്‍ സന്തോഷം കണ്ടെത്തുക തന്നെയായിരിക്കും എന്ന് കരുതുന്നു.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  33. പ്രിയപ്പെട്ട മാഷെ, കഥ ഇഷ്ടമായി . ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  34. കഥ ഇഷ്ടമായി ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  35. കുമാരനെ മനസ്സിലാക്കാനാവുന്നുണ്ട്. സ്നേഹമാണ് അയാളുടെ അന്തർധാര..അതുകൊണ്ടു തന്നെ മറിച്ചൊരു തീരുമാനമെടുക്കാൻ അയാൾക്കാവുമായിരുന്നില്ല. മറ്റൊരുവനോടോപ്പം പുറപ്പെട്ടു പോയ ഭാര്യയെ വീണ്ടും സ്വീകരിക്കുന്ന ഒരു ഭർത്താവിനെ കുറിച്ച് ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിൽ ഓർക്കുന്നുണ്ട്. കുട്ടികൾക്ക് ഒരമ്മയുണ്ടാവുമല്ലൊ എന്നാണ് അയാളുടെ ന്യായം. ഇനിയവൾ പട്ടിയെ പോലെ തന്നെ സ്നേഹിക്കുമെന്നും. ഓരോരുത്തർക്കും ഓരോ കാരണങ്ങൾ സ്വഭാവങ്ങൾ . എല്ലാ മനുഷ്യരും ഒരേ പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നെങ്കിൽ, കഥകൾ തന്നെ ഉണ്ടാവുമായിരുന്നോ എന്നു സംശയമാണ്.
    സൂക്ഷ്മമായ കഥാപാത്ര ചിത്രീകരണവും പുതുമയുള്ള ചിന്താശൈലിയും. ആശംസകൾ റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണ്‌ കാര്യം. എല്ലാവരും ഒരേപോലെ ചിന്തിച്ചാല്‍ ....
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  36. ദെവൂട്ടിക്ക് ഇഷ്ടായി ആശംസകള്‍ ! ഈ ലോകത്ത് സംഭവിക്കുന്ന ചില സത്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദേവുട്ടിക്ക് ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം.
      നന്ദി റാണിപ്രിയ

      ഇല്ലാതാക്കൂ
  37. ഒരു ഹരിജന്‍ തെങ്ങുകയറ്റ തൊഴിലാളി ഇങ്ങനെ ചിന്തിക്കാന്‍ പാടില്ല എന്ന് എങ്ങനെ പറയും.. അന്‍വര്‍ ഏതോരാണിന്റെയും പ്രതിനിധി.. നല്ല കഥ...

    മറുപടിഇല്ലാതാക്കൂ
  38. വളരെ നല്ല കഥ. ആശംസകള്‍. എപ്പോഴും ഇപ്പോഴും സംഭവിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  39. ലളിത-സുന്ദരമായ കഥ. നന്ദി.... റാംജിയുടെ ഈ പുതുവര്‍ഷസമ്മാനത്തിന്............

    മറുപടിഇല്ലാതാക്കൂ
  40. കൊള്ളാം..കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ നന്നായി എഴുതിയിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  41. ഒരു ജീവനെ നശിപ്പിക്കണ്ടാ....അവർ അതിനെ സ്വന്തം കുഞ്ഞായി വളർത്തട്ടെ

    മറുപടിഇല്ലാതാക്കൂ
  42. സ്വാര്‍ഥതക്കപ്പുറം വളരണം നന്മ..
    സ്നേഹം തെറ്റുകളെ മായ്ച്ചു കളയുന്നതാകണം
    മനുഷ്യന്‍ എങ്കില്‍ ദേവന് തുല്യം..
    ആശയത്തിനു മുന്നില്‍ നിറഞ്ഞ മനസ്സ് മാത്രം
    എഴുത്തും ശൈലിയും ലളിതം
    പക്ഷെ ഗഹനമാണാ നന്മ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, സ്നേഹം തെറ്റുകളെ മായ്ച്ചു കളയുന്നതാകണം
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  43. നല്ലൊരു കഥ തുടക്കം മുതല്‍ ആകാംക്ഷയോടെ വായിച്ചു തീര്‍ത്ത താങ്കളുടെ വേറിട്ടൊരു രചന...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  44. ഉണങ്ങാത്ത മുറിവുമായി ഉണരുന്ന പ്രഭാതങ്ങൾക്കായി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുറിവൊക്കെ ഉണങ്ങുമെന്നെ..മാറ്റങ്ങള്‍ വാരിവിതറി കാലം മുന്നോട്ടല്ലേ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  45. അവനവന്റെ ഉള്ളിലുള്ള സ്ത്രീയേയും പുരുഷനേയും വിലയിരുത്തുമ്പോഴാണ് ഇങ്ങനെയൊരു സ്ത്രീയോ/പുരുഷനോ? എന്നൊക്കെ ചോദിച്ചു പോകുന്നതെന്ന് തോന്നുന്നു. ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വം ഉണ്ടാവുമല്ലോ!
    സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ആധുനികലോകത്ത് കൃത്രിമ ബീജസങ്കലനമൊക്കെ ഉള്ളപ്പോൾ കണ്ടാരന്റേയും കാർത്തുവിന്റെയും കാർത്തുവിന്റെയും മാനസിക നിലകളിലൂടെ പോകുമ്പോൾ അസ്വാഭാവികതയൊന്നും തോന്നുന്നില്ല.

    ആദ്യഭാഗത്ത് അക്ഷരപിശാച് പിടികൂടിയോ എന്നു സംശയമുണ്ട് റാംജീ (സങ്കോചം)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുറത്തറിഞ്ഞാലേ അതൊരു സംഭവം ആകുന്നുള്ളൂ.

      എഴുതി രണ്ടുമൂന്നു വായന കഴിഞ്ഞാല്‍ പിന്നെ ഒരു തെറ്റും കണ്ടെത്താന്‍ എനിക്കാകാറില്ല. ഇതുപോലെ എന്തെങ്കിലും സുഹൃത്തുക്കള്‍ കാണിക്കുമ്പോള്‍ ആണ് വായ പൊളിക്കുന്നത്. തിരുത്തിയിട്ടുണ്ട്.
      വളരെ നന്ദി ജീവി.

      ഇല്ലാതാക്കൂ
  46. നല്ല കഥയാണു, ഇഷ്ടമായി, സ്നേഹിക്കട്ടെ എല്ലാവരും...

    മറുപടിഇല്ലാതാക്കൂ
  47. കഥാപാത്രങ്ങള്‍ വിത്യസ്തരാവുന്നത് ഇങ്ങിനെയൊക്കെയാണ്.നിത്യജീവിതത്തില്‍ കാണുന്ന പലജീവിതങ്ങളിലും ഇതിലും കൂടുതല്‍ നാടകീയതയുണ്ടായിരിക്കും.ഒരു കഥ വികസിച്ചുവരുമ്പോള്‍ ഒരുപാട് ജീവിതങ്ങള്‍ അതില്‍ സമന്വയിച്ചിട്ടുമുണ്ടാകും.വായനക്കാരന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് യോജിക്കാതെ കഥതുടര്‍ന്നതും അവസാനിപ്പിച്ചതും വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും മാഷെ.
      സങ്കല്‍പ്പങ്ങളും നേരിടുന്ന ജീവിതപ്രശ്നങ്ങളും രണ്ടായി തീരുന്നതാണ് അധികവും സംഭവിക്കുന്നത്.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  48. റാംജിയുടെ കഥകള്‍ ഞാന്‍ എപ്പോഴും വായിക്കുന്നത് വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ടാണ്. ഈ കഥ അത്തരത്തില്‍ എന്നെ നിരാശനാക്കി. കഥ എന്ന നിലയില്‍ രമേശ് പറഞ്ഞത് പോലെ ഇത് ക്ലീഷേ ആണ്. പിന്നെ ചില സന്ദേശങ്ങള്‍ , ആശയത്തിലെ ചില വ്യത്യസ്തതകള്‍., സംഭാഷണങ്ങളിലും അവതരണത്തിലും ചിലയിടങ്ങളിലെങ്കിലും പുലര്‍ത്തിയ ആത്മാര്‍ത്ഥത അതൊക്കെ ഇഷ്ടമായി. പിന്നെ ഒരു ചെറിയ തിരുത്ത് സൂചിപ്പിക്കട്ടെ. കഥയില്‍ ഒരിടത്ത് കണ്ടാരന്റെ തൊഴില്‍ തെങ്ങുകയറ്റമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റൊരിടത്ത് പെലയന്മാരുടെ മേത്ത് എന്തുമാകാമെന്നാണോ നിന്റെ വിജാരം എന്ന് ചോദിക്കുന്നുമുണ്ട്. ആര്‍ക്കും ഏത് തൊഴിലും ചെയ്യാമെങ്കില്‍ പോലും കുലത്തൊഴില്‍ എന്ന നിലയില്‍ വേട്ടുവ അല്ലെങ്കില്‍ കണക്ക (ചിലയിടങ്ങളില്‍ ഗണക എന്ന് പറയുമെന്ന് തോന്നുന്നു) സമുദായമാണ് തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴാണെങ്കില്‍ അവര്‍ പോലും ചെയ്യുവാന്‍ കൂട്ടാക്കുന്നില്ല എന്നത് മറ്റൊരു സത്യം :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതീക്ഷകള്‍ ചിലപ്പോഴൊക്കെ തെറ്റുന്നു അല്ലേ? മനുവിന്റെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു.
      കുലത്തൊഴില്‍ എന്ന കണക്ഷനൊന്നും ഇവിടെ വരുന്നില്ല. തെങ്ങുകയറ്റം തൊഴിലാക്കിയ ഒരു ഹരിജന് . അത്രയേയുള്ളൂ.
      തൊട്ടുമുകളില്‍ അറങ്ങോട്ടുകര മുഹമ്മദ്‌ നല്‍കിയ കമന്റ് "വായനക്കാരന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് യോജിക്കാതെ കഥതുടര്‍ന്നതും അവസാനിപ്പിച്ചതും'"പ്രസക്തമെന്നു തോന്നുന്നു.
      തുടര്‍ന്നും ഇത്തരം നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
      വളരെ നന്ദി മനു.

      ഇല്ലാതാക്കൂ
  49. "മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ....." എന്ന് കണ്ടപ്പോള്‍ ആലോചിച്ചു നോക്കി ശരിക്കും മനസ്സിലെന്താ തോന്നിയത് എന്ന്, സന്തോഷം ആണെന്ന് തോന്നുന്നു;കഥ ഇഷ്ടമായി , ഒരുപാട്..

    മറുപടിഇല്ലാതാക്കൂ
  50. നല്ല ആശയം - അവതരണം. വിവരണത്തിന്റെ മേന്മ എടുത്തു പറയേണ്ടതായ പല ഭാഗങ്ങളും ഉണ്ട്. അഥവാ, രചനാ പാടവം വിളിച്ചറിയിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  51. എനിക്ക് വളരെ ഇഷ്ടായി ഈ കഥ ..നല്ല ഉള്ളടക്കവും..ഒരുകുടുംബത്തിന്റെആശയും നിരാശയും പരിഹാരവും എല്ലാം ഈ കഥയില്‍ ഉണ്ട് ..നല്ല അവതരണ ശൈലി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇഷ്ടമായീന്നറിഞ്ഞതില്‍ സന്തോഷം
      നന്ദി ടീച്ചര്‍

      ഇല്ലാതാക്കൂ
  52. മനുഷ്യരിലെ ആ മനസ്സ് നല്ല പോലെ കാണിച്ചു തരുന്ന കിടിലന്‍ എഴുത്ത്..
    മനുഷ്യ ജീവിതത്തില്‍ ഇപ്പോഴും സംഭവിക്കാവുന്ന സംഭവിക്കാന്‍ പാടില്ലാത്ത അപകടങ്ങള്‍..
    അവസാനത്തില്‍ പറയാതെ പറഞ്ഞ കാര്യങ്ങള്‍..
    എല്ലാം കൂടി ഉഷാറായി ഭായീ.. ഉഷാറായി.

    മറുപടിഇല്ലാതാക്കൂ
  53. വീണ്ടും നല്ലൊരു കഥ, സന്തോഷം റാംജീസാബ്

    മറുപടിഇല്ലാതാക്കൂ
  54. വീണ്ടും നല്ല ഒരു കഥ...
    രമേശ് ഭായിയുടെ ക്ലീഷേയും ,ചന്തുവേട്ടന്റെ സമാനമായ
    അനുഭവസാക്ഷ്യവുമൊക്കെ തന്നെയല്ലെ ഇത്തരം മനുഷ്യനന്മ
    തുടിച്ചുനിൽക്കന്ന കഥാപാത്രങ്ങളെ പടച്ചുവിടുന്ന താങ്കളുടെ കഴിവിനെ
    തിരിച്ചറിയുവാൻ അല്ലേ...

    മറുപടിഇല്ലാതാക്കൂ
  55. നന്നായിര്‍ക്കുന്നു.. കഥാപാത്രങ്ങളുടെ മനോ വികാരം വളരെ പ്രകടം..
    തെറ്റും ശരിയും ആപേക്ഷികമാവുന്നു...

    മറുപടിഇല്ലാതാക്കൂ
  56. സംഭവിച്ചത്, സംഭവിക്കുന്നത്, സംഭവിച്ചു കൊണ്ടിരിക്കുന്നത് . ആശംസകൾ സാർ.

    ഒരു സംശയം കുഞ്ഞ് ചില സമയത്ത് “മകനായി“ പോയോ?

    >>>മുന്നിൽ തന്റെ മകനെന്ന ധാരണയും. ഇതല്ലെ കൂടുതൽ നല്ലത്?>>>

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിഴവ് ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദിയുണ്ട്. തിരുത്തിയിട്ടുണ്ട്.
      എഴുതിക്കഴിഞ്ഞ്‌ കുറെ വായിച്ചാലും ചിലപ്പോള്‍ ഇത്തരം പിഴുകള്‍ കണ്ണില്‍ പെടാറില്ല.
      ബ്ലോഗിലെ സൌഹൃദങ്ങള്‍ ഇത്തരം സ്നേഹം പങ്കിടുമ്പോഴാണു കൂടുതല്‍ സന്തോഷം നല്‍കുന്നത്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  57. രണ്ടു സാധു ജന്മങ്ങളുടെ സ്നേഹതീരത്ത്‌ മുള പൊട്ടിയ അശാന്തിയുടെ വിത്ത്‌., അസ്വസ്ഥതകളുടെയും, ആശങ്കളുടെയും, പ്രതീക്ഷകളുടെയും കാറ്റും കോളും തീത്തുകൊണ്ട് കയ്പ്പായും മധുരമായും മിന്നി മറയുന്നത് കഥാകാരന്‍ തന്മയത്വത്തോടെ പറഞ്ഞു.

    എല്ലാ കഥകളിലും റാംജി കാഴ്ച വെക്കുന്ന ഓരോ സംഭവാനന്തരമുള്ള മനുഷ്യ മനസ്സുകളുടെ നിരീക്ഷണം ഇതിലും കൃത്യമായി നടത്തി. അതു കൊണ്ടാണ് കഥ ഇങ്ങിനെ പറഞ്ഞു നിര്‍ത്താന്‍ കഥാകാരന്‌ കഴിയുന്നത്‌.,

    "യെത്ര കൂട്ടിട്ടും കൂട്ണ്‌ല്ല ഒറങ്ങാൻ. കൊല്ലല്ലേന്നും പറഞ്ഞ് ഒര്‌ കുഞ്ഞിന്റെ നെറോളി ചെവ്ട്ടിലിങ്ങ്നെ മൂളാ." കാർത്തു കണ്ടാരനെ വരിഞ്ഞുമുറുക്കി ചേർത്തുപിടിച്ചു.

    ”എല്ലാത്തിനും ഒര്‌ വഴീണ്ടാവും. നീ സമാദാനായി ഒറങ്ങ്. സമയംണ്ടല്ലൊ. നാളെ നേരം വെള്‌ക്കട്ടെ. അന്ന്ട്ട് ഇന്തൂട്ടെങ്കിലും ചെയ്യാ.“

    അവരുടെ തീരുമാനം എന്താകും എന്ന ചിന്ത വായനക്കാര്‍ക്ക് വിട്ടിട്ടു കഥാകാരന്‍ വായനക്കാരോപ്പം ചേരുകയാണ് ഇവിടെ. അതു കഥാകാരനും തീര്‍ച്ചയില്ല. അവിടെയാണ് കഥയുടെ സൌന്ദര്യവും വിജയവും. നന്നായി റാംജി. കഥ ഇഷ്ടമായി.
    --------------------------------------

    ഇനി വായനക്കിടയില്‍ ശ്രദ്ധയില്‍ പെട്ട ചിലത്.

    കഥയുടെ തുടക്കം അല്പം ഇഴഞ്ഞു പോയി എന്ന് തോന്നുന്നു. കണ്ടാരന് അന്‍വറിന്റെ അടുത്തെത്താന്‍ അത്ര സമയം വേണ്ടിയിരുന്നോ എന്ന് തോന്നാന്‍ കാരണം അവിടം മറികടക്കുംബോഴേ എന്റെ വായന കഥയുടെ ഒഴുക്കിലേക്ക്‌ എത്തിയുള്ളൂ എന്നത് കൊണ്ടാണ്.

    കണ്ടാരനല്ലാതെ മറ്റൊരാളായിരുന്നെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തിയുള്ള തറയിൽ അഴുക്കുപുരണ്ട പാദങ്ങളെ തൊടുവിക്കാൻ ഒന്നു ശങ്കിക്കുകയെങ്കിലും ചെയ്തേനെ.<<< ഇവിടെ കണ്ടാരന്‍ ആയതു കൊണ്ടല്ല. അത്തരം ഒരു മാനസികാവസ്ഥയില്‍ ആരും പെരുമാറുന്ന രീതി ഇത് തന്നെ ആവും, ഇപ്പോഴത്തെ കണ്ടാരന്‍ മറ്റൊരാളാണ്. വിവേകം വികാരത്തിനു കീഴ്പ്പെട്ട കണ്ടാരന്‍

    >>>അങ്ങിനെ ഒരു മാനസികാവസ്ഥയില്‍ അല്ലായിരുന്നെങ്കില്‍ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തിയുള്ള തറയിൽ അഴുക്കുപുരണ്ട പാദങ്ങളെ തൊടുവിക്കാൻ കണ്ടാരന്‍ ഒന്നു ശങ്കിക്കുകയെങ്കിലും ചെയ്തേനെ >>> ഇങ്ങിനെ അല്ലെ അവിടെ യോജിക്കുക എന്ന് എന്റെ സന്ദേഹം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ അക്ബര്‍,
      നല്ല വാക്കുകള്‍ക്ക് വളരെ സന്തോഷം.

      ചില വ്യക്തികളെ മനസ്സില്‍ വെച്ച് എഴുതുമ്പോള്‍ സംഭവിക്കുന്നതാണ് ആദ്യഭാഗത്തിലെ ആ ഇഴച്ചില്‍ സംഭവിക്കാന്‍ കാരണം. മനസ്സിലുള്ള സ്ഥലവും തൊഴിലും വ്യക്തിയും വ്യക്തമാക്കുക എന്ന ഒരു വാശിപോലെ..മിക്കതിലും ഞാനങ്ങനെ ചെയ്യാറുണ്ടെങ്കിലും അങ്ങിനെ ഒരു സൂചന എവിടെനിന്നും കിട്ടാത്തതിനാല്‍ തുടര്‍ന്നതാണ്. ഇനി ചിലപ്പോള്‍ ശ്രദ്ധിക്കും. എന്നാലും ബ്ലോഗൊരു ഓര്‍മ്മക്കുറിപ്പ് പോലെ സൂക്ഷിക്കുന്നതിനാല്‍ ചിലപ്പോള്‍ ഇനിയും സംഭവിക്കുമോ എന്നൊരു സംശയം.

      രണ്ടാമത് സൂചിപ്പിച്ചത് ആ ഒരു പാരഗ്രാഫ് മുഴുവന്‍ അതേക്കുറിച്ചാണ് പറഞ്ഞത്. അക്ബര്‍ പറഞ്ഞത് ശരിയാണ്, കണ്ടാരന്റെ അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ച്. ഞാനവിടെ കണ്ടാരന്റെ അപ്പോഴത്തെ മാനസികാവസ്ഥ ആയിരുന്നില്ല പറഞ്ഞത്. ആ നിലയില്‍ കഥക്ക് അതവിടെ എഴുതിയത് ഒരു പിഴവാണ്. കാരണം അപ്പോള്‍ പറയേണ്ടിയിരുന്നത് അപ്പോഴത്തെ കണ്ടാരനെയാണ്.
      നിര്‍ദേശങ്ങള്‍ക്ക് വളരെ നന്ദി അക്ബര്‍

      ഇല്ലാതാക്കൂ
  58. വായിച്ചുവെച്ച കഥക്ക് അഭിപ്രായം പറയാനാകാതെ മാറി നിൽക്കുകയായിരുന്നു...

    അനപത്യദുഃഖം പലതരം വിട്ടുവീഴ്ചകൾക്കും മനുഷ്യനെ പ്രേരിപ്പിക്കും എന്ന് അറിയാമായിരുന്നു. എന്നിട്ടും കഥ ജീവിതം പോലെ മുന്നിൽ വന്നു നിന്നപ്പോൾ എന്തുകൊണ്ടോ അതിലെ സംഭവവികാസങ്ങൾ ഉൾക്കൊള്ളാനാവാതെ ഞാൻ കുഴങ്ങി. കഥയിൽ എനിക്ക് യോജിപ്പും,വിയോജിപ്പുമുള്ള ഇടങ്ങളുണ്ടായിരുന്നു. ഒരു ദളിത് സ്ത്രീയോട് ചെയ്ത അനീതി ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത് ശരിയായോ, ഇത്രയും വിശാലഹൃദയരായ മനുഷ്യർ ഉണ്ടാവുമോ,യുവാവ് കീഴടക്കിയതോ അതോ ഏതോ അന്തഃപ്രേരണയാൽ അവൾ വിധേയ ആയതോ, വിശാലമനസ്കനായ പുരുഷനെ ആ സ്ത്രീ മനപ്പൂർവ്വം വഞ്ചിക്കുകയായിരുന്നോ,സാധാരണ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമോ, മൃഗവും മനുഷ്യനും കഥാപാത്രമായ കഴിഞ്ഞ കഥയിൽ നിന്ന് ക്രാഫ്ടിന്റെ കാര്യത്തിൽ ഈ കഥ ഒരൽപ്പം പിന്നോട്ടു പോയോ.... തുടങ്ങിയ പലതരം ചിന്തകൾ പെട്ടെന്ന് ഒരഭിപ്രായം എഴുതുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചു.

    ചന്തുനായർ സാറിന്റെ അഭിപ്രായം എന്റെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നു....
    വിയോജിപ്പുകൾ എന്റെ അറിവിന്റെ പരിമിതിയാണെന്ന് മനസ്സിലാവുന്നു....

    താങ്കളെപ്പോലുള്ളവരോടൊപ്പം ഈ കൂട്ടായ്മയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്താഭിപ്രായമായാലും ധൈര്യമായി എഴുതിക്കോ മാഷെ. സന്തോഷമാണ്. ഇതൊക്കെയല്ലേ ഈ സൌഹൃദത്തിന്റെ മേന്മ.

      ദളിത് സ്ത്രീയോട് ചെയ്ത അനീതി എന്നതിന് എന്റെ തോന്നല്‍ ഞാന് പറയട്ടെ.
      വിഷയം കഥയുമായി ബന്ധമില്ലെങ്കിലും മാറ്റത്തില്‍ മാറിമറിയുന്ന ബന്ധങ്ങളും ചിന്തകളും എന്ന വിധത്തില്‍ കഥ പറയാന്‍ ശ്രമിക്കുമ്പോള്‍ ഈ അനീതിയിലും മാറ്റങ്ങള്‍ കാണണ്ടേ. അങ്ങിനെ വരുമ്പോള്‍ അനീതി എന്നത് അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദ്യം തോന്നണ്ടേ? അവര്‍ക്കങ്ങിനെ തോന്നുന്നില്ലെങ്കില്‍ അവരുടെ അന്നേരങ്ങളിലെ മാനസിക നില മറ്റൊരു നിലക്കാണെങ്കില്‍ മാറ്റാരേയും അറിയിക്കാതെ സംഭവം ഒതുക്കുമ്പോള്‍ നമ്മള്‍ എന്തു ചെയ്യാനാണ്? വിശാലഹൃദയര്‍ എന്നതിനേക്കാള്‍ സംഭവിച്ച കാര്യത്തെ പ്രാക്ടിക്കലായി എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന ചിന്ത (മറ്റൊരു വഴിക്കും അവര്‍ക്ക് നേടാന്‍ കഴിയില്ല എന്ന അറിവ്) അങ്ങിനെയൊക്കെ.
      ഞാനിപ്പോഴും കഥയെഴുതാന്‍ എന്തെങ്കിലും രീതി എന്നത് കാണാത്തതുകൊണ്ടാകും ചില കുഴപ്പങ്ങളൊക്കെ സംഭവിക്കുന്നത് എന്നു തോന്നുന്നു.
      വിശദമായ തുറന്ന അഭിപ്രായം എനിക്ക് പ്രയോജനം ചെയ്യും.
      വളരെ നന്ദി മാഷെ.

      ഇല്ലാതാക്കൂ

  59. കഥാപാത്രങ്ങള്‍ തകര്‍ത്ത് അഭിനയിച്ചുകൊണ്ടിരിക്കുന്ന നാടകത്തിലെ അവസാന രംഗത്തിനു തിരശീല ഉയാരാന്‍ കാത്തിരിക്കുന്ന കാണിയെപ്പോലെ ഞാന്‍ ഇരിക്കുന്നു.........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാത്തിരുന്നു കാണാന്‍ അല്ലേ?
      നന്ദി ജോസെലെറ്റ്‌.

      ഇല്ലാതാക്കൂ
  60. ചെന്നെയിലെ നട്ടുച്ച വെയിലില്‍ തല കത്തി ഹോട്ടല്‍ റൂമില്‍ വന്നതും ഒരാഴ്ചയായി കാര്യമായി വായിക്കാന്‍ സമയമില്ലാത്ത സങ്കടത്തോടെ ബ്ലോഗ്ഗ് വായനക്കിറങ്ങി. ശലീരിന്റെ മികച്ച ഒരു കവിതയും .. രാംജിയുടെ ഈ കഥയും ഏറെ ഇഷ്ട്ടമായി. ഇങ്ങിനെയൊക്കെ നടക്കുമോ എന്ന ചോദ്യം ഒരു വശത്തും ഇതൊക്കെ പലയിടത്തും നടക്കുന്നതല്ലേ എന്ന മറു ചോദ്യം അതിനുത്തരമായും കണ്ടെത്തുന്ന മനസ്സ്.

    അമ്മയാകാനുള്ള തൃഷ്ണ മറ്റേതൊരു സ്ത്രീയെയും പോലെ കാര്‍ത്തുവിലുമുണ്ട്. അപ്രതീഷിതമായ ഒരു നിമിഷം അവളില്‍ വിതച്ച അശാന്തി ക്രമേണ കണ്ടാരനും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ കഥക്ക് ഒരു അപ്രതീഷിത വഴിത്തിരിവ് കൈവരുന്നു.
    ഇത്തരം കണ്ടാരന്മാര്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് അയാളുടെ നിസ്സഹായത തന്നെയാണ് അയാളിലെ മാറ്റത്തിന് കാരണം എന്ന് എന്നിലെ വായനക്കാരന്‍ ഉള്‍കൊള്ളുന്നു. കഥാപാത്രങ്ങളെ തൊട്ടറിഞ്ഞു കഥ പറയാനുള്ള രാംജിയുടെ മികവ് ഇവിടെയും പ്രകടമാണ്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബന്ധങ്ങളും ചിന്തകളും ഒക്കെ മാറിക്കൊണ്ടിരിക്കുന്നതയാണ് പല സംഭവങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. നമുക്കത് എന്തുകൊണ്ടോ അംഗീകരിക്കാന്‍ ഒരു പ്രയാസം പോലെ അല്ലേ?
      നന്ദി വേണുവേട്ടാ.

      ഇല്ലാതാക്കൂ
  61. വിഷയത്തേക്കാളുപരി കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ഭാഷാശൈലി തിരഞ്ഞെടുത്തതാണ് എനിക്കേറെ ഇഷ്ടമായത് റാംജീ.

    മറുപടിഇല്ലാതാക്കൂ
  62. ഗൊച്ചു ഗള്ളാ..., അങനെ ആ പ്രശ്നം അങ് ഒതുക്കി ലെ. ഒന്ന് കൈവിട്ട് പോയിരുന്നെങ്കി റാംജി ഇവ്ടെ കിടന്ന് തല്ല് കൊറേ കൊണ്ടേനെ ;). ഒരു പെണ്ണിനെ പിഴപ്പിച്ചിട്ട് അതിനെ അക്ഷരങ്ങള്‍ കൊണ്ട് മനോഹരാക്കി വച്ച് വായിക്കാന്‍ ഇട്ട് എല്ലാരേം പറ്റിച്ച്. ഉം ഉം!

    ന്തായാലും കഥ ഇഷ്ടപ്പെട്ടു. സി പി മാഷ് പറഞ്ഞപോലെ ആ സംസാര ശൈലീം :)
    ആശംസോള്ട്ടാ!

    മറുപടിഇല്ലാതാക്കൂ
  63. നല്ല ശൈലി.

    ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....

    മറുപടിഇല്ലാതാക്കൂ
  64. മിനി പിസി1/09/2013 10:20:00 AM

    നല്ല കഥ.ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  65. അനാഥനായി വളരുന്നതാണ് ഒരു ദളിതന്റെ മകനായി വളരുന്നതിനേക്കാള്‍ ഭേദം എന്ന് പറയാതെ പറഞ്ഞു. സമൂഹത്തിലെ തിന്മകളും വേര്‍തിരിവുകളും ഇപ്പോളും നിലനില്‍ക്കുന്നു എന്നത് സത്യമാണ്. നല്ല കഥ, ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില സത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു അല്ലേ.
      നന്ദി സുഹൃത്തെ

      ഇല്ലാതാക്കൂ
  66. അജ്ഞാതന്‍1/10/2013 08:26:00 AM

    കഥ നന്നായി. തുടക്കം കുറച്ച് നീട്ടിവലിച്ചപോലെ തോന്നി. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ വർണ്ണിച്ചത് നന്നായെങ്കിലും അൽപ്പം കൂടി ഇറങ്ങിച്ചെല്ലാമായിരുന്നു.
    അക്ഷരത്തെറ്റുകൾ കാണുന്നുണ്ട്.
    പിന്നെ, അൻവർ...അവൻ പാവമാണ്. ഇതുവരേ അങ്ങിനെയൊന്ന് ആലോചിച്ചിട്ട് കൂടിയില്ല!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആലോചനയൊക്കെ പിന്നീടല്ലേ ചീരമുളകേ....തല്‍ക്കാലം കാര്‍ത്തു പ്രസവിക്കോ എന്ന് നോക്കാം.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  67. ഞാന്‍ ആദ്യമായാണ്‌ ഈ ബ്ലോഗ്‌ കാണുന്നത്.വായിക്കാന്‍ സമയം അധികം കിട്ടാറില്ല. നല്ല കഥ.അവരെന്താവും തീരുമാനിച്ചത്? വളര്‍ത്താനാവും ഇല്ലേ? ഇങ്ങനെയൊരു സാഹചര്യത്തില്‍ ഭാര്യ എന്ന സ്ഥാനം മറന്ന് സ്ത്രീ വെറും അമ്മ മാത്രമാകുന്നു! പ്രകൃതി അങ്ങനെ ആക്കുന്നു! ആശംസകള്‍
    അനിത

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ എത്തിയതിലും വായിച്ച് അഭിപ്രായം അറിയിച്ചതിലും
      വളരെ നന്ദി.
      വീണ്ടും കാണാം.

      ഇല്ലാതാക്കൂ
  68. എന്നത്തേയും പോലെ വളരെ നന്നായിരിക്കുന്നു റാംജിയേട്ടാ..

    മറുപടിഇല്ലാതാക്കൂ
  69. വൈകിപ്പോയ ഈ വായന....... ക്ഷമിക്കുക.

    കഥ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  70. കഥാ തന്തുവും, ബിന്ദുവും അസംഭവ്യമല്ല . കാലാ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നു . ഇനിയും തുടര്ന്ന് കൊണ്ടേയിരിക്കും. പക്ഷെ അത് കഥാരൂപത്തില്‍ മിനഞ്ഞെടുത്ത് കഥാപാത്രങ്ങളുടെ മനോവ്യാപാരത്തെ തനത് ശൈലിയില്‍ അയത്ന ലളിതമായി അവതരിച്ചപ്പോ ള്‍ കഥയും മനോഹരമായി . കാഥികന്റെ കീര്ത്തികയും വര്ദ്ധിചതമായി. കഷായത്തിനു മേമ്പൊടി പോലെ, പുട്ടിനു പീരപോലെ, പാലിലല്പ്പംോ പഞ്ചാര പോലെ ഒന്നും കണ്ടില്ല കഥയില്‍ . കയ്പ്പുള്ള മരുന്ന് കുട്ടികള്ക്ക് കൊടുക്കുമ്പോ ള്‍ കൂട്ടത്തില്‍ ഒരു തുണ്ട് ചക്കര കൊടുക്കുംപോല്‍ തരാമായിരുന്നു അനുവാചകര്ക്കെന്തെങ്കിലും.വരയും അഭിനന്ദനീയം. ഭാവുകങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു തുണ്ട് ചക്കര കിട്ടാത്ത പ്രയാസം അല്ലേ, അത് കിട്ടാന്‍ ഇപ്പോള്‍ ഭയങ്കര പാട്. അതല്ലേ ഇങ്ങിനെ. അല്ലേല്‍ ചക്കര ഇല്ലാതിരിക്കുമോ?
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  71. അറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞതു പോലെ "വായനക്കാരന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് യോജിക്കാതെ കഥതുടര്‍ന്നതും അവസാനിപ്പിച്ചതും'" തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടത്. ..
    പരമ്പരാഗതമായി നമ്മള്‍ കല്പിച്ചു വെച്ച ചില ചിന്തകളില്‍ നിന്ന് വേറിട്ട്‌ പോരാന്‍ നമുക്ക് കഴിയുന്നില്ല എന്ന് മാത്രമേ ചില അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കുന്നുള്ളൂ . എന്നാല്‍ നമ്മള്‍ കാണുന്ന പലരും ഇത്തരം നിരവധി സംഘര്‍ഷങ്ങള്‍ പേറി ജീവിക്കുന്നവരാണ് എന്ന് ചില മനസ്സു വായനകളില്‍ ബോധ്യപ്പെടാറുണ്ട്.
    അത്തരത്തില്‍ ഒരു മനസ്സ് വായനയിട്ടാണ് എനിക്ക് ഈ കഥ അനുഭവപ്പെട്ടത് .
    അത് കൊണ്ട് തന്നെയാണ് കഥയില്‍ അവിഭാജ്യമാല്ലെങ്കിലും അന്‍വ രിനോടുള്ള വെറുപ്പിനിടയിലും കാര്‍ത്തുവില്‍ ഇടയ്ക്ക് മുളക്കുന്ന കൊതിയുടെ നാമ്പുകളെ വരെ കഥാകൃത്ത്‌ കാണാതെ പോകാതിരുന്നതും എന്ന് തോന്നുന്നു.
    എങ്കിലും ഇത്തരം ജീവിത പരീക്ഷണങ്ങള്‍ ആരും നേരിടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയുടെ വ്യക്തത കാണുമ്പോള്‍ പറയുന്നത് അതേപോലെ മനസ്സിലാവുന്നു എന്ന അറിവ് കൂടുതല്‍ സന്തോഷം നല്‍കുന്നു. വന്ധ്യത അനുദിനം കൂടിവരുന്നതായി തോന്നുന്നു.
      നന്ദി അഷറഫ് നല്ല വായനക്ക്.

      ഇല്ലാതാക്കൂ
  72. തീരുമാനം എന്തായിരിക്കും.. ?? എന്തും ആകാം എന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു എങ്കിലും തൃപ്തികരമായ ഒരു ഉത്തരം കണ്ടെത്തുവാന ആകുന്നില്ല. കഥാപാത്രങ്ങള്‍ ചോദ്യങ്ങളുമായി കൂടെ കൂടുന്നു.

    വായനക്കൊടുവില്‍ വാടകക്കൊരു ഗര്‍ഭപാത്രം, ബീജം നല്‍കുന്ന ബാങ്കുകള്‍ എന്ന വിഷയാങ്ങള്‍ ഈ കഥയുമായി തട്ടിച്ചു നോക്കി. ശാരീരിക ബന്ധമില്ലെങ്കിലും മറ്റൊരു ബീജം ഗര്‍ഭ പാത്രത്തില്‍ ചുമക്കുന്ന സ്ത്രീയുടെ അവസ്ഥയും എന്തായിരിക്കും. ?? സ്ത്രീയെ നീയൊരു സമസ്യ ..

    അഭിനന്ദനങ്ങള്‍ റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  73. Ramji, nannayirikkunnu avatharanam.

    manushya manassukalil jeevitham kondu varunna poraattu naatakangal enthokke, alle...?

    മറുപടിഇല്ലാതാക്കൂ
  74. കണ്ടാരന്റെയും കാർത്തുവിന്റെയും മാനസിക സംഘർഷങ്ങൾ ഹൃദയഹാരിയായി അവതരിപ്പിച്ചു, പറയാതെ പറഞ്ഞു വച്ച പര്യവസാനം തെളിനീർ പോലെ വ്യക്തം. അഭിനന്ദനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ എത്തിയതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും
      നന്ദി ഷാഹിദ

      ഇല്ലാതാക്കൂ
  75. തകഴിയുടെ കഥകളിലാണ് ചിന്തിക്കുന്ന മനുഷ്യരെ നമുക്ക് കാണാന്‍ ആവുക. ഈ കഥ അത്തരം കഥകളെ ഓര്‍മിപ്പിച്ചു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  76. എഴുത്തിന്‍റെ ശൈലി അടിപൊളി ആയി, എനിക്കിഷ്ടപ്പെട്ടു! പിന്നെ കഥയുടെ കാര്യം പറയണ്ടല്ലോ...!

    അബോര്‍ട്ട് ചെയ്‌താല്‍ ക്ലീഷേ, അബോര്‍ട്ട് ചെയ്തില്ലേല്‍ അതിശയോക്തി.
    ഇതിപ്പോ എന്താണ് നാളെ സംഭവിക്കുക എന്ന് മനസിലാകുന്നില്ലല്ലോ! എന്താകും അത്??? അതൊരു കടംകഥ ആയല്ലോ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ടാലൊന്ന് ആവാതെ തരമില്ലല്ലോ അല്ലേ വിഷ്ണു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  77. കഥയും അവതരണവും നന്നായി മാഷേ. അവസാന ഭാഗം വായനക്കാരുടെ യുക്തിയ്ക്കു വിട്ടു ല്ലേ? :)

    മറുപടിഇല്ലാതാക്കൂ
  78. ദത്തെടുക്കുമ്പോഴും ദളിതന്റെ വിധി മാറുന്നില്ല അല്ലെ?
    അന്യജാതിക്കാരന്റെ കുഞ്ഞെന്ന സ്വാഭാവികമായ അകല്‍ച്ചയും സാധാരണക്കാരന്റെ വ്യവഹാരങ്ങളിലെയ്ക്ക് ചൂണ്ടുന്നു.
    അങ്ങിങ്ങായി പറഞ്ഞും പാടിയും കേട്ട വിഷയം ആണെങ്കില്‍ക്കൂടി അവതരണഭംഗി കൊണ്ട് വേറിട്ടുനില്‍ക്കുന്നു കഥ.
    ഭാഷ, പ്രധാനമായും സംസാരഭാഷ, വളരെയേറെ മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തള്ളിക്കളഞ്ഞാലും ചിലത് അള്ളിപ്പിടിച്ചു തന്നെ.
      നന്ദി സോണി.

      ഇല്ലാതാക്കൂ
  79. പ്രീയപെട്ട റാംജീ ,
    എന്നത്തേയും പൊലെ , മാനസിക സംഘര്‍ഷങ്ങള്‍
    അതി സൂക്ഷ്മതയോടെ അവതരിപ്പിച്ചു പ്രീയ ജേഷ്ഠന്‍ ..
    എന്നേ ഇപ്പൊഴും വിട്ടു പൊയിട്ടില്ല ആ " പുലി കഥ "
    ഒരൊ മനസ്സിലും ഇരുന്നു കഥ പറയാനൊരു കഴിവുണ്ട് ഏട്ടന് ..
    അന്‍വര്‍ , ഫേസ് ബുക്കെന്ന ഒരെ ഒരു പദം ഉപയോഗിച്ചതിലൂടെ
    ഇന്നിന്റെ മനസ്സിന്റെ ദൗര്‍ബല്യത്തേ വരച്ചു കാട്ടുന്നു ..
    ഉള്ളിലേ അപകര്‍ഷതാ ബോധത്തില്‍ പലപ്പൊഴും
    ഇടറീ വീഴുന്ന കണ്ടാരന്‍ ...
    മോഹങ്ങളും , ദൗര്‍ബല്യങ്ങളും , സാഹചര്യങ്ങളിലും
    പതറി പൊയ കാര്‍ത്തൂ ...
    ചില നേരം , നമ്മുക് എന്തു തീരുമാനത്തിലെത്തണമെന്നറിയാതെ
    കുഴയും , ഭാവി എന്നത് വെറുതേ ഭയപ്പെടുത്തും ..
    അപ്പൊഴും , ചിലത് നമ്മളേ വല്ലാതെ നയിക്കും ... ഇവിടെയും ..
    ഒരു അമ്മയിലേക്കുള്ള പാത കാര്‍ത്തൂനേയും ...
    സ്വയം ഇല്ലാതത്തിന്റെ ചിന്ത കണ്ടാരനേയും മദിക്കുന്നുണ്ട് ..
    ഇതിനടിനിയുമിടയിലൂടെ റാംജീ സുന്ദരമായൊരു കഥ വിരിയിച്ചൂ ..
    ആ വേവു നല്ലൊണം പകര്‍ന്നു വച്ചു , സ്നേഹാദരങ്ങളൊടെ .. സ്വന്തം അനുജന്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ റിനി.
      ഇത്രയും വിശാലമായ വായനയും മനസ്സിലാക്കലും വായിക്കുമ്പോള്‍ കണ്ണു നിറയുന്ന സന്തോഷം. അന്‍വറും കണ്ടാരനും കാര്‍ത്തുവും എല്ലാം നമുക്ക് ചുറ്റും കൂടെയുള്ളവര്‍ തന്നെ. റിനി പറഞ്ഞ ചിന്തകള്‍ തന്നെ ഓരോ മനസ്സും. നാം അറിയാത്ത ഇത്തരം കഥാപാത്രങ്ങള്‍ എല്ലാം ഉള്ളിലൊതുക്കി സ്വന്തം സന്തോഷത്തില്‍ നമുക്ക് ചുറ്റും ജീവിക്കുന്നു, പുറത്തറിഞ്ഞാല്‍ കുറ്റപ്പെടുത്തലില്‍ സുഖം കണ്ടെത്തുന്നവരെ ഭയന്ന്‍.. .
      ഈ അഭിപ്രായത്തേക്കാള്‍ എന്റെ കണ്ണു നിറഞ്ഞത്‌ ബൂലോകത്തെ ഈ സൌഹൃദത്തിന്റെ വ്യാപ്തി റിനിയുടെ വരികളില്‍ കൂടി എന്റെ മനസ്സില്‍ പതിഞ്ഞപ്പോഴായിരുന്നു.
      പറയാന്‍ വാക്കുകളില്ല റിനി.
      സ്നേഹം മാത്രം........

      ഇല്ലാതാക്കൂ
  80. എന്ത് പറയണം എന്നറിയില്ല .മനുഷ്യ മനസ്സ് ഒരു നിഗൂഡത തന്നെയെന്നു പിനെയും വിളിച്ചു പറയുന്നു ഈ കഥ ...
    കഥാപാത്രങ്ങളെ മൂന്നു പേരെയും ന്യായീകരിക്കാന്‍ മനസ്സ് അനുവടിക്കാതിരിക്കുമ്പോള്‍ ചോദ്യ ചിഹ്നമാകുന്നു കുരുന്നു ജീവന്‍
    മനസ്സിനെ എഴുത്തുകളിലൂടെ സംഘര്‍ഷത്തില്‍ നിറുത്തുവാനുള്ള ഈ കഴിവിനെ നമിക്കുന്നു രാംജി മാഷേ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പലപ്പോഴും നമുക്ക് തന്നെ നമ്മുടെ മനസ്സിലെ മനസ്സിലാക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. അത്രയും നിഗൂഡം തന്നെ മനുഷ്യമനസ്സ്.
      നന്ദി ഷലീര്‍ .

      ഇല്ലാതാക്കൂ
  81. ഒരൊറ്റ കഥ കൊണ്ട് പല പല മനസുകളുടെ ആശയ സംഘര്‍ഷങ്ങള്‍ ഒരേ സമയം വരച്ചു കാട്ടിയിരിക്കുന്നു . വായനക്കാരന്ഒരു പിടി ആശയ സംഘര്‍ഷങ്ങള്‍ വീതം വച്ച് കൊടുക്കുന്ന കഥയാണ്‌ ഇത്.

    ആരെ ന്യായീകരിക്കും ? ആരെ വെറുക്കും ? ആരെ ഉപേക്ഷിക്കും തുടങ്ങീ ഒരുപാട് ചിന്തകള്‍ വന്നു പോയി. കണ്ടാരനെ ഞാന്‍ കുറ്റം പറയില്ല. അന്‍വര്‍ ചെയ്ത തെറ്റിനെ മറക്കാനും ആകില്ല. കാര്‍ത്തുവിനെ ഉപേക്ഷിക്കാനും ആകുന്നില്ല. ഒന്നുമറിയാതെ അവളുടെ വയറ്റില്‍ വളര്‍ന്നു തുടങ്ങുന്ന ആ കുഞ്ഞാണ് ചോദ്യമായത്‌ . കുഞ്ഞിനെ കൊല്ലാന്‍ ആകില്ല. നാളെ ഒരു പക്ഷെ ആ കുഞ്ഞു കാരണം എന്തെങ്കിലും .. അതും അറിയില്ല . ഞാന്‍ ആകെ കുഴഞ്ഞു പോയി രാംജിയെട്ടാ ...

    വ്യക്തമായൊരു അഭിപ്രായം പറയാനാകാതെ മനസ്സ് ഉഴലുന്നു ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു സംഭവം നടക്കുമ്പോള്‍ ഉണ്ടാകുന്ന അപ്പോഴത്തെ വികാരത്തേക്കാള്‍ അതൊന്നു തണുത്തു കഴിഞ്ഞു ചിന്തിക്കുമ്പോള്‍ ഉണ്ടാകാറില്ല. ഇവിടെ തന്നെ ഒരു കുഞ്ഞ് എന്നത് പിന്നീട് അവര്‍ക്കൊരു ആവശ്യമായി വരുന്നു എന്ന് വരുന്നില്ലേ. സംഭവത്തിന്റെ ന്യായന്യായങ്ങളെക്കാള്‍ ഇങ്ങിനെ ഒരു തിരിയല്‍ പിന്നീട് സംഭവിക്കുന്നില്ലേ എന്ന്.
      നന്ദി പ്രവീണ്‍ .

      ഇല്ലാതാക്കൂ
  82. പ്രവീണ്‍ ഗ്രൂപ്പില്‍ ലിങ്ക് ഇട്ടതു നന്നായി, ഇല്ലെങ്കില്‍ ഇത് മിസ്സ്‌ ആയേനെ. ഇതുപോലെയുള്ള ഒരു കുടുംബത്തെ അടുത്തറിയാം. അതുകൊണ്ട് കണ്ടാരന്‍ കുഞ്ഞിനെ വളര്‍ത്താം എന്ന തീരുമാനം എടുക്കും.
    'a child is a child, you don't have to ask who is the father. any couple can make a child if they are normal in health, but to be a good dad and mom, that is a different thing.'
    കൂടുതല്‍ വെള്ളക്കാരും അവരുടെ സ്വന്തം കുഞ്ഞിനെ മാത്രമല്ല, ഭാര്യയുടെ/ഭര്‍ത്താവിന്റെ പഴയ ബന്ധത്തില്‍ ഉള്ള കുട്ടികളെയും നല്ല രീതിയില്‍ തന്നെ നോക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വീകാര്യമായ രീതിയിലേക്ക് കാലഗതിക്കനുസരിച്ച് കാര്യങ്ങള്‍ മാറിവരും. ഒരു മാറ്റം സംഭവിക്കുമ്പോള്‍ പഴയതും പുതിയതുമായ ഒരു മല്‍പ്പിടുത്തം ഒഴിവാക്കാന്‍ കഴിയാത്തതാണ്.
      നന്ദി ശ്രീജിത്.

      ഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....