26/5/14

കരുതലുകള്‍ നഷ്ടപ്പെടുത്താതെ....

                                                                                                                               26/05/2014

രണ്ടാമത്തെ ഡെലിവെറി അല്പം കോമ്പ്ലികേറ്റഡ് ആയിരുന്നു. അതുകൊണ്ടായിരുന്നു ആറു വർഷം പിന്നിട്ട ദാമ്പത്യത്തിനിടയിലേക്ക് അതൃപ്തി എത്തിനോക്കുന്നുവെന്ന് തോന്നിത്തുടങ്ങിയത്. അങ്ങിനെ തോന്നിയതിൽ കുറ്റം കണ്ടെത്താന്‍ കഴിയുന്നില്ല. തീവ്രപ്രണയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നല്ലൊ ഞങ്ങളുടെ വിവാഹം.

ശരീരത്തിന്റെ ഫിസിക്കലായ കുറവുകൾ സ്നേഹത്തിനു മുകളിൽ പതിക്കുന്ന നിഴലുകളാണെന്ന് തോന്നിയതും ശിവേട്ടന്റെ കിടക്കറ രുചികളിലെ മാറ്റങ്ങളോടെയാണ്‌. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ശിവേട്ടനിലെ മാറ്റം. എന്റെ ശരീരത്തെ സ്പർശിക്കാതെ എനിക്കറപ്പുളവാക്കുന്ന ശിവേട്ടന്റെ പ്രവൃത്തികളിൽ ആദ്യകാല പ്രണയത്തിലെ ശോഭ മങ്ങുന്നതായി അനുഭവപ്പെടാൻ തുടങ്ങി. എന്റെ കുറവുകൾ സ്വയം മനസ്സിലാക്കി അറപ്പകറ്റി പൊരുത്തപ്പെട്ടിരുന്നപ്പോഴും ഒരിഷ്ടക്കുറവ് മനസ്സറിയാതെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നുവേണം കരുതാൻ.

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനും പാർവ്വതിയുമെന്ന് കൂടെക്കൂടെ പറയുമായിരുന്ന ശിവേട്ടനിൽ അപകർഷതാബോധത്തിന്റെ അപകട സാദ്ധ്യതകൾ ഏറിവന്നു. ശിവേട്ടന്റെ കറുത്ത നിറവും കാണാനുള്ള ചന്തക്കുറവും വിദ്യാഭ്യാസക്കമ്മിയും പ്രണയാരംഭത്തെ എന്നിൽ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അല്ലെങ്കിൽ സ്നേഹത്തിനിടയിലേക്ക് കടന്നുവരാവുന്ന വില്ലന്മാരായിരുന്നില്ല അതൊന്നുമെന്ന പൂർണ്ണവിശ്വാസം ശക്തവുമായിരുന്നു.

ഒരു സോഫ്റ്റ് വെയർ എഞ്ചിനിയർ എന്നത് ഇക്കാലത്ത് വലിയ സംഭവമൊന്നുമല്ലെന്ന് നന്നായറിയാം. പക്ഷെ, അതേ ശ്രേണിയിലുള്ള സഹപ്രവർത്തകരൊത്തുള്ള സഹവാസവും സൗഹൃദവും ശിവേട്ടനേയും ശിവേട്ടന്റെ സ്നേഹത്തേയും വളരെ പുറകിലേക്ക് നീക്കി നിർത്തുന്നില്ലേ? അപ്ഡേറ്റ് ചെയ്യപ്പെടാത്ത സ്നേഹം പോലെ പഴഞ്ചനായ പ്രതീതി. തൃപ്തിയുടെ രുചികളിൽ കാലോചിതമായ മാറ്റം ആഗ്രഹിക്കുന്ന സ്നേഹം. അതൊരു പക്ഷെ വികലമായ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനകത്ത് സ്നേഹത്തെ നിയന്ത്രിച്ചു നിർത്തിയതിനാലും ആകാം...ആലോചിക്കുന്തോറും തല പെരുക്കുന്നതുപോലെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരവിക്കുന്ന മോഹങ്ങൾ.

സരസനായ സഹപ്രവർത്തകൻ ശ്രീനിയുടെ സംഭാഷണങ്ങളും ചേഷ്ടകളും ആരേയും മോഹിപ്പിക്കുന്നതായിരുന്നു. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലക്ക് ശ്രീനിയുമായുള്ള സൗഹൃദം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരേ സ്ഥാപനത്തിലെ ഒരേ ജോലിക്കാർ. എന്നെപ്പോലെ തന്നെയാണ് ശ്രീനിയുടെ കുടുംബവും. ഭാര്യയും മക്കളും. വിപുലമായ ശ്രീനിയുടെ ആൺപെൺ സൗഹൃദങ്ങൾക്കിടയിൽ എനിക്ക് പ്രത്യേക പരിഗണന വേണമെന്ന് ഞാൻ ഗൂഢമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹ സഫലീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യറായിക്കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും. അത്രയൊന്നും സംഭവിക്കാതെ തന്നെ ശ്രീനിയുടെ പ്രത്യേക പരിഗണനക്ക് ഞാൻ അർഹയായി. എന്തോ നേടിയ അഹംഭാവത്തോടെ ആളൊഴിഞ്ഞിടത്ത് കാണാനും ഏറെ നേരം സസാരിച്ചിരിച്ചിരിക്കാനും സമയം കണ്ടത്തി ഞങ്ങൾ. സൗഹൃദം വേറെ എങ്ങോട്ടോ യാത്ര തുടങ്ങി. സ്വപ്നതുല്യമായി ചിറകുവിടർത്തിയ ജീവിതവുമായി ഞാൻ മതിമറന്നു. ശ്രീനിയുടെ കുടുംബവും, എന്റെ കുടുംബവും എന്റെ രാപ്പകലുകളിൽ നിന്നൊഴിഞ്ഞുപോയി. രാത്രിയിലെ മെസേജുകളും ഫോൺ കോളുകളും അവസാനിച്ച് നേരം പുലരുമ്പോൾ കാണാനും സംസാരിക്കാനും മാത്രമുള്ളതാക്കി ദിനചര്യകളെ ക്രമീകരിച്ചു. കണ്ടില്ല കേട്ടില്ല അറിയില്ല എന്ന എന്റെ നാട്യങ്ങൾ ശിവേട്ടനിൽ സംശയം ബലപ്പെടുത്തി.

“ നീയിതെന്തു ഭാവിച്ചാ ഹേമേ...? ഈയിടെയായി കുടുംബ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലല്ലൊ?” പ്രണയവിവാഹത്തിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ ആവത് ശ്രമിച്ചുകൊണ്ടുള്ള വാക്കുകളായിരുന്നു ശിവേട്ടന്റേത്. ഈയിടെയായി ശിവേട്ടന്റെ ശബ്ദം പോലും ഇറിറ്റേഷൻ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മക്കളുടെ കൊഞ്ചിക്കുഴയലുകൾ സമനില തെറ്റിക്കുന്നു.

“ഞാനെന്തുവേണമെന്നാണ്‌ ശിവേട്ടൻ പറയുന്നത്?” ദേഷ്യപ്പെടരുതെന്ന് മനസ്സിൽ കരുതിയെങ്കിലും ശബ്ദം പുറത്ത് വന്നപ്പോൾ അതിനു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞത് കിടക്കറ രംഗങ്ങൾ മനസ്സിൽ മിന്നിയതിനാലാണ്‌. വാ തുറന്നപ്പോൾ തെങ്ങിൻ പട്ട ചീഞ്ഞ ചൂര്‌ ചുറ്റും വിന്യസിച്ചതു പോലെ...

നെല്ല് പുഴുങ്ങുന്ന മണമായിരുന്നു ശ്രീനിയ്ക്ക്. ഭോഗാലസ്യത്തിന്റെ കെട്ടു പൊട്ടുന്നതിനു മുൻപ് വിയർത്തു കുളിച്ചെഴുന്നേൽക്കുന്ന ശ്രീനി, ഒറ്റവീർപ്പിന്‌ കുടിക്കുന്ന വെള്ളമാണ്‌ മരണവെപ്രാളമാകുന്ന ശ്രീനിയുടെ തോണ്ട വറ്റലിന്‌ ശമനം ൻൽകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് വിയർപ്പാറുന്നതുവരെ ആ ശരീരത്തിൽ തൊടുന്നത് ശ്രീനിക്കിഷ്ടമല്ല.

ചിലപ്പോഴെല്ലാം ബോധമനസ്സിനെ കീഴടക്കി അബോധമനസ്സിലെ ഞാൻ തന്നെ പുറത്തുവന്ന് എന്നെ ചോദ്യം ചെയ്യാറുണ്ട്.

- നിനക്കെന്താ ഹേമേ വട്ടായോ? നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്? ഒന്നിലും പൂർണ്ണമായ സംതൃപ്തി ലഭിക്കാതിരിക്കുന്നതാണ്‌ മനുഷ്യമനസ്സുകളുടെ പ്രത്യേകത. അതുതന്നെയാണ്‌ ജീവിതം മുന്നോട്ട് നയിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന പ്രതീക്ഷയും. പൂർണ്ണ തൃപ്തി കണ്ടെത്താനുള്ള അന്വേഷണം... അവിടെ നീ നിന്റെ ജീവിതം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വലിയ അല്ലലില്ലാതെ ഒരു കുടുംബം മുന്നോട്ട് നീങ്ങുന്നുവെങ്കില്പിന്നെ അവനവന്റെ സ്വന്തം തൃപ്തി തേടി അലയുന്ന മനസ്സ്. അപ്പോഴാണ്‌ കുടുംബത്തെ മറന്നു പോകുന്നത്. കാരണം കുടുംബത്തിന്റെ തൃപ്തി നീ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി അതിനപ്പുറത്തേക്ക്....ഇവിടെ നീ ചിന്തിക്കേണ്ടതായ വസ്തുത നമ്മുടെ നിലനിൽക്കുന്ന സംസ്ക്കാരത്തിന്‌/സമൂഹത്തിന്‌ അനുയോജ്യമായി സഞ്ചരിക്കണൊ അതോ നിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വതന്ത്രമായി ജീവിക്കണൊ എന്നാണ്‌. രണ്ടാമത്തെ വഴിയാണ്‌ തെരഞ്ഞെടുക്കുന്നതെങ്കിൽ നീ ജീവിക്കാൻ പോകുന്നത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറിയാണ്‌. അവിടെ നിനക്ക് പഴയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങിനെയൊരു ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ തെരഞ്ഞെടുക്കുന്ന എതു തരത്തിൽപ്പെട്ട ഇണയാണെങ്കിലും ഇടക്കുവെച്ച് നിനക്ക് നഷ്ടപ്പെട്ടേക്കാം. എന്തുകൊണ്ടെന്നാൽ അവൻ പിന്നേയും പുതിയ ജീവിതം ആഗ്രഹിച്ചുകൊണ്ടേയിരിക്കും, മറിച്ചും. നിനക്കും അതോടൊപ്പം സഞ്ചരിക്കാനായില്ലെങ്കിൽ ഇന്നുണ്ടാവുന്നതുപോലുള്ള വേദന വീണ്ടും അപ്പോൾ നീ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ട് കുടുംബത്തെ നിലനിർത്തിക്കൊണ്ടു തന്നെ അവർക്കൊക്കെ അനുയോജ്യമായ തീരുമാനത്തിലൂടെ, ലഭിക്കാവുന്ന സ്വാതന്ത്ര്യത്തിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ്‌ വിവേകിയായ നീ ചെയ്യേണ്ടത്.-

“ എല്ലാം എനിക്കറിയം. പക്ഷെ കഴിയുന്നില്ല. ആ സ്നേഹം നഷ്ടപ്പെടുത്താൻ പറ്റില്ല.”

- ഇത് സ്നേഹമല്ല... സ്നേഹം കൊണ്ട് നീ സ്വയം നിർമ്മിച്ച ഒരുതരം ലഹരിയാണ്‌. ആ ലഹരിക്കടിപ്പെട്ടു കിടക്കാൻ നീ മാത്രമാണ്‌ ആഗ്രഹിക്കുന്നത്... ശ്രീനിയല്ല. ശ്രീനി അവസാനമായി നിന്നോടെന്താണ്‌ പറഞ്ഞത്? -

“ഇന്നെനിക്ക് എന്റെ കുടുംബം തകരരുത് എന്നതാണ്‌ മുഖ്യം. നാളെ ഹേമയെ എനിക്കെങ്ങനെ കാണാനാകും എന്നിപ്പോൾ പറയാനാവില്ലെന്നും പരസ്പരം സുഹൃത്തുക്കളായി കഴിയാം എന്നുമാണ്‌. പക്ഷെ, എനിക്കറിയാം എന്റെ ശ്രീനിയെ...“

- കണ്ടൊ .....ഇതാണ്‌ ശ്രീനി. ശ്രീനി പറയുന്നതല്ല യഥാർത്ഥ ശ്രീനിയെന്നും, നീ വിചാരിക്കുന്നതാണ്‌ ശരിയായ ശ്രീനിയെന്നും തെറ്റിദ്ധരിച്ചുകൊണ്ട് നീ നിന്റെ മനസ്സിനെ പരുവപ്പെടുത്തി വെച്ചിരിക്കുന്നു. കുടുംബത്തിന്‌ പ്രാധാന്യം നൽകി ജീവിക്കുന്ന ശ്രീനി നിന്റെ ഫോൺ കോളുകൾപോലും അറ്റന്റ് ചെയ്തു എന്ന് വരില്ല. കുടുംബത്തെക്കാൾ പ്രാധാന്യം ശ്രീനിയ്ക്ക് നൽകുന്ന നിനക്കത് വേദനകൾ മാത്രമായിരിക്കും സമ്മാനിക്കുക. ഈ വിരോധാഭാസം മനസ്സിലാക്കാനായില്ലെങ്കിൽ നീ നിന്റെ ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടുപോകും. ശ്രീനി പറഞ്ഞതുപോലെ ഒന്നും ആഗ്രഹിക്കാത്ത സുഹൃത്തുക്കൾ ആയിരിക്കുന്നതാണ്‌ തുടർന്ന് സംഭവിച്ചേക്കാവുന്ന വാശിയും വൈരാഗ്യവും ഇല്ലാത്തതാക്കാൻ പോലും പര്യാപ്തമാകുക.-

” അപ്പോൾ എന്റെ സ്നേഹമൊ..?“

-സ്നേഹം എന്നത് നിർവ്വചിക്കാൻ കഴിയാത്ത ഒരനുഭൂതിയാണ്‌. ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്...അവരെ സ്നേഹിക്കാൻ നിനക്ക് ശ്രമിച്ചുകൂടെ? എന്തുകൊണ്ട് നിനക്കതിനു കഴിയുന്നില്ല? നിനക്ക് നിന്റെ മാത്രം എന്ന സ്വാർത്ഥത -

“ ഒന്നാണെന്ന് ഉറപ്പിച്ച ബന്ധത്തെ കേവലം ഒരു സുഹൃദ്ബന്ധമായി കാണാൻ എനിക്കെങ്ങനെ കഴിയും?”

- സുഹൃദ്ബന്ധങ്ങൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലൊ... അതാണ്‌ ആ സ്നേഹത്തിന്‌ കൂടുതൽ മധുരം ലഭിക്കുന്നത്. ദു:ഖങ്ങളെ സങ്കടങ്ങളെ ബലപ്രദമായി ആശ്വസിപ്പിക്കാൻ കഴിയുന്നിടം സുഹൃദ്ബന്ധങ്ങളിലല്ലേ? കാരണം യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നത് സമാന ആശയങ്ങളുടെ തിരിച്ചറിവുകളിലൂടെയാണ്‌. അല്ലാതെ വിട്ടുവീഴ്ചകളിൽ മാത്രം നിലനിൽക്കുന്ന വിവാഹബന്ധങ്ങൾ പോലെയല്ല. പക്ഷെ, ഒരു യുദ്ധത്തിന്റെ സംഘർഷങ്ങൾ നിറഞ്ഞ ആദ്യഘട്ടം പോലെയാകരുത് നിന്റെ ജീവിതം. പുതിയൊരു സസ്ക്കാരത്തിന്റെ പിറവി നേരിടുന്ന പേറ്റുനോവിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കേണ്ടത് വിവേകമുള്ളവരാണ്‌. വളരെ പെട്ടെന്ന് മറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്‌ നീയിപ്പോൾ ജീവിക്കുന്നത്. മാറ്റങ്ങൾക്കനുസൃതമായി ജീവിക്കുന്ന നിന്റെ മനസ്സിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്‌. ആ സ്വാഭാവികത ഉൾക്കൊള്ളാൻ കഴിയാത്ത മണ്ടിയൊന്നുമല്ലല്ലൊ നീ? അതുകൊണ്ടുതന്നെ ഈ ബന്ധത്തെ, നിലനിൽക്കുന്ന സംസ്ക്കാരത്തിനുസൃതമായി കെട്ടിപ്പടുത്ത ജീവിതത്തിനിടയിലേക്കു വലിച്ചിട്ടാൽ നിലനിൽക്കുന്ന ബന്ധത്തേക്കാൾ കൂടുതൽ എന്തു മേന്മയാണ്‌ ലഭിക്കുക എന്ന് നീ തന്നെ പറയൂ. നിലനിൽക്കുന്ന ബന്ധത്തിന്റെ ഒരു പുനരവതാരം മാത്രമല്ലെ ആകുന്നുള്ളു. തൽക്കാലത്തേക്കുള്ള ഓട്ടയടക്കൽ എന്നല്ലാതെ മറ്റെന്താണ്‌?-

“എന്തൊ...എന്നാലും ഒരു തൃപ്തി ലഭിക്കാത്തത് പോലെ തോന്നുന്നു....കൈപ്പിടിയിൽ ഒതുങ്ങിയത് അകന്നു പോകുന്നതുപോലെ നിരശ പടരുന്നു.”

- കൈപ്പിടിയിലൊതുങ്ങി എന്നത് നിന്റെ മോഹം മാത്രമായിരുന്നു. സ്വന്തം കുടുംബം നഷ്ടമായേക്കുമൊ എന്ന വല്ലാത്ത ഭയം നിന്റെ അമിത സ്നേഹപ്രകടനങ്ങളിൽ ശ്രീനിയെ അതൃപ്തനാക്കുന്നുണ്ട്. നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു. ഇപ്പോൾ ജീവിതത്തിലെ ചില കരുതലുകളെ നഷ്ടപ്പെടുത്തിയാൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പ്രയാസപ്പെടുകയും ആയിരിക്കും സംഭവിക്കുക. അല്ലെങ്കിൽ ആ കരുതലുകളെ ഒന്നായിക്കാണാനും സംരക്ഷിക്കാനുമുള്ളൊരു വ്യവസ്ഥ നീയടങ്ങുന്ന സമൂഹത്തിൽ സംജാതമാകണം. -

“പിന്നെന്തുകൊണ്ടാണ്‌ ശ്രീനിയെപ്പോലെ എനിക്ക് ഭയം തോന്നാത്തത്?“

- നിനക്ക് ഭയമില്ലെന്ന് ആരു പറഞ്ഞു? നീയും നന്നായി ഭയക്കുന്നുണ്ട്. അതേക്കാൾ കൂടുതൽ നീ ശ്രീനിയെ ഇഷ്ടപ്പെടുന്നു. അതിന്റെ കാരണമാണ്‌ നീ കണ്ടെത്തേണ്ടത്? നിന്റെ വിവാഹത്തിനു മുൻപുള്ള സാഹചര്യങ്ങളിലെ പ്രയാസങ്ങൾക്കിടയിൽ നീ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന നിന്റെ ശിവേട്ടനെ ഒന്നോർത്തുനോക്കു. അന്നതായിരുന്നു നിന്റെ ജീവിതത്തിലെ വലിയ ലക്ഷ്യം. വിവാഹത്തിൽ എത്തിയതോടെ അന്നത്തെ സങ്കടങ്ങൾക്ക് പ്രതിവിധി ലഭിച്ചു. പിന്നീട് കുടുംബത്തിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളിൽ പ്രണയത്തിന്റെ തോത് കുറയുന്നതായി അനുഭവപ്പെട്ടു. ക്രമേണ നിന്റെ ജോലിയിൽ നിനക്ക് ലഭിച്ച കയറ്റവും സ്വീകാര്യതയും സൗഹൃദങ്ങളും നീയറിയാതെ നിന്റെ മനസ്സിനെ സ്വപ്നലോകത്തേക്ക് നയിക്കുന്നു. സമൂഹക്കാഴ്ചകളാണ്‌ ശരിയെന്നും അതിനൊത്ത ഒരു ബന്ധമാണ്‌ നിനക്കിപ്പോൾ ആവശ്യമെന്നും നീ നിന്റെ നമസ്സിനെ ദിനംപ്രതി പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടെ നീയറിയാതെ നിന്റെ കുടുംബത്തെ നീ ബോധപൂർവ്വം മറന്നിരിക്കുന്നു. നിന്റെ കുടുംബമൊ ശ്രീനിയുടെ കുടുംബമൊ നിന്റെ കാഴ്ചയിൽ നിന്ന് അകലാൻ തുടങ്ങുന്നു. ഇതാപത്താണ്‌.-

” എല്ലാം അറിയാം. മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.“

- നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം? നേരത്തെ പറഞ്ഞല്ലൊ, നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അതിശീഘ്രം പായുന്ന പരിണാമഘട്ടങ്ങളിലൂടെ ആണെന്ന്. അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക-
---------------


ഇന്ന്‍ ഹേമ ഓഫീസിലെത്തിയത് ചിരിക്കുന്ന മുഖത്തോടെയാണ്‌. മലയാള സിനിമയിലെ ചെറുപ്പകാലത്തുള്ള ഊർവ്വശിയെപ്പോലെ അവൾ പ്രസന്നവതിയായിരുന്നു. സ്കൂട്ടി നിർത്തി സീറ്റുയർത്തിപ്പിടിച്ച് ചോക്ലേറ്റ് പാക്കറ്റ് എടുത്തു. സഹപ്രവർത്തകരിൽ അഹ്ളാദവും അത്ഭുതവും ഒരുപോലെ. ആദ്യ ചോക്ലേറ്റ് ശ്രീനിയ്ക്കു നേരെ നീട്ടുമ്പോൾ കൈ വിറച്ചിരുന്നില്ല.

ഉച്ചക്കു ശേഷം എല്ലാവർക്കുമുള്ള ചായ ഹേമയുടെ വകയായിരുന്നു. ചായ കുടി കഴിഞ്ഞ് ഹേമ പട്ടുപാടി. ഇന്നലെവരെ മൂഡിയായി മൂടിപ്പുതച്ചിരുന്ന ഹേമയുടെ ചെറുപ്പകാലത്തിന്റെ കുസൃതികളും പൊട്ടിച്ചിരിയും ഓഫീസിലെ കസേരകളിൽ പൊസിറ്റീവ് എനർജി അലതല്ലിയൊഴുകി. ശ്രീനിയോടെന്ന പോലെ എല്ലാവരോടും കളിചിരികളിൽ മുഴുകിയപ്പോൾ സ്നേഹത്തിന്റെ ഒരു വൻമല തന്നെ ഹേമയിൽ പതിക്കയായിരുന്നു.

ഓറഞ്ചും ജിലേബിയുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ശിവേട്ടന്റേയും മക്കളുടേയും മുഖത്തെ ആകാംക്ഷയുടെ സ്നേഹസ്പർശം ഹേമയുടെ കരുതലുകൾക്ക് കരുത്തേകി.

121 അഭിപ്രായങ്ങൾ:

  1. വായിക്കാം വൈകിട്ട്,എന്നിട്ട് അഭിപ്രായങ്ങള്‍ കുറിക്കാം.... സ്നേഹത്തോടെ ജെ പി ഫ്രം തൃശ്ശിവപേരൂര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേഗം വായിച്ചോ. അല്ലെങ്കില്‍ ചൂടാറും.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  2. നല്ല കഥ മാഷേ...തിരിച്ചറിവുകള്‍!!! അതാണ് എല്ലാത്തിലും പ്രധാനം.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല കഥ മാഷേ. സ്നേഹം അതിന്റെ വില പരിണാമം എല്ലാം വളരെ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  4. തത്വചിന്താപരമായ നീണ്ട സംഭാഷണങ്ങൾ കഥകളുടെ നല്ല വായനക്ക് തടസ്സമാണെന്നു കേട്ടിട്ടുണ്ട്. ഇന്ദുലേഖയിലെ ശപിക്കപ്പെട്ട പതിനെട്ടാം അദ്ധ്യായത്തെക്കുറിച്ച് പി.കെ ബാലകൃഷ്ണൻ എഴുതിയത് അതുകൊണ്ടാണ്. ഇവിടെ അബോധമനസ്സും, ബോധമനസ്സുമായുള്ള ആ സംവാദം ഈ കഥയുടെ ഒഴുക്കിനെ ചെറുതായി ബാധിക്കുന്നു എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം. എന്നാൽ മറിച്ചൊന്നു ചിന്തിച്ചാൽ മനസ്സിന്റെ വിവിധ തലങ്ങൾ തമ്മിൽ നടക്കുന്ന ആ സംഘർഷമാണ് ഈ കഥയുടെ കാതൽ . സഹജമായ ജൈവപരവും, സാമൂഹികവുമായ പ്രേരണകളെ നിയന്ത്രിച്ച് കുടുംബം എന്ന സാമൂഹ്യസ്ഥാപനത്തെ എങ്ങിനെ കെട്ടുറപ്പോടെ നിലനിർത്താം എന്ന് ആ വീട്ടമ്മ നമുക്ക് കാണിച്ചു തരുന്നു. സ്വന്തം ആത്മാവുമായി സംവദിക്കാനുള്ള കഴിവില്ലായ്മയാണ് പലപ്പോഴും വ്യക്തിയുടേയും, കുടുംബത്തിന്റേയും, സമൂഹത്തിന്റേയും തകർച്ചക്ക് കാരണമാവുന്നത് എന്ന നല്ല സാമൂഹ്യപാഠംകൂടി ഈ കഥ പറഞ്ഞു തരുന്നു.

    വായനക്കാരിലേക്ക് ജീവിതത്തിലേക്ക് പകർത്തേണ്ട നല്ലൊരു സന്ദേശമെത്തിക്കുന്നു എന്നതാണ് ഈ കഥയുടെ മികവ്. കഥാകൃത്തിന് അഭിനന്ദനങ്ങൾ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലതെല്ലാം കേള്‍ക്കുമ്പോഴും കാണുമ്പോഴും നമുക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ നാം നിസ്സഹായാരായി തീരാറുണ്ട്. അപ്പോള്‍ എന്തുകൊണ്ട് ഇതൊക്കെ എന്ന് സ്വയം ചോദിക്കുകയും ചെയ്ത് ഉത്തരം കിട്ടാതെ മനസ്സ് കലുഷിതമാകാറുണ്ട്. ചില ജീവിതങ്ങളെ അറിയുമ്പോള്‍ അത് കൂടുതല്‍ വേദന സമ്മാനിക്കുകയും ചെയ്യുന്നു.

      മാഷ്‌ പറഞ്ഞത് ശരിയാണ്. ഒരു കഥയുടെ നേരായ രീതിക്ക് തടസ്സം നില്‍ക്കുന്ന സംഗതികള്‍ വന്നു ചേരുന്നത് അറിഞ്ഞുകൊണ്ടാണെങ്കിലും അതൊഴിവാക്കാന്‍ കഴിയാതെ വരുന്നത് കഥയുടെ ഭംഗിയെക്കാള്‍ അതിന്റെ ആശയം മാത്രം എന്നായി തീരുമ്പോഴാണ്. അങ്ങിനെ ഒരു കുഴപ്പം എന്റെ പല കഥകളിലും സംഭവിക്കുന്നുണ്ട്.

      നന്നായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒന്നുകൂടി ശ്രമിക്കണം. മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ചിലപ്പോള്‍ ഈ കഥ പോലെയും ആവാം അല്ലെ മാഷെ, കുറെ തത്വചിന്തകള്‍ ഒക്കെ അടങ്ങിയ ഒന്ന് പോലെ....
      മാഷുടെ വായന എപ്പോഴും എനിക്ക് സന്തോഷം നല്‍കുന്നു.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  5. പുറംലോകത്തെ കടുംവര്‍ണ്ണങ്ങളില്‍ ഭ്രമിച്ചു പോയ ഒരു മനസ്സിന്‍റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന വിത്യസ്തമായ കഥ. കഥയില്‍ പരമാര്‍ശിച്ച പോലെ 'രണ്ടാമത്തെ വഴി' തെരഞ്ഞെടുത്ത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറി ജീവിതം നശിപ്പിക്കുന്നവരാണ് മിക്ക ഹേമമാരും. സ്വന്തം മനസ്സിനോട് ആരോഗ്യപരമായി സംവദിച്ച് സ്വയം ഉത്തരം കണ്ടെത്തിയ കഥയിലെ ഹേമയെപ്പോലെ ഒരാളെ കണ്ടെത്തുക അപൂര്‍വ്വമാണ്. എങ്കിലും അങ്ങിനെയുള്ളവര്‍ ഇനിയെങ്കിലും സമൂഹമായി വളര്‍ന്നുവരണം എന്ന സദുദ്ദേശ്യപരമായ ഒരു സന്ദേശം ഈ കഥ പകര്‍ന്നു തരുന്നുണ്ട്. അതാണ്‌ കഥയെ വ്യതസ്തമാക്കിയതും .ചിന്തകളേയും നിരീക്ഷണങ്ങളെയും അതിനായി പാകപ്പെടുത്തി കഥാകാരന്‍ തന്‍റെ ധര്‍മ്മം യഥാവിധി നിറവേറ്റിയിരിക്കുന്നു. വളരെ സന്തോഷം.
    (റാംജിയുടെ കഥയെ നിരൂപിക്കാനൊന്നും അറിയില്ല..കഥവായിച്ചപ്പോള്‍ തോന്നിയ വികാരം കുറിച്ചുവെന്ന് മാത്രം.)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മളൊക്കെ അന്യോന്യം കുറ്റങ്ങളും കുറവുകളും സ്നേഹവും ഒക്കെ പരസ്പരം കൈമാറി ഇങ്ങിനെ കഴിയുമ്പോള്‍ അതില്‍ വലിയവനെന്നോ ചെറിയവനെന്നോ ഒന്നും കരുതേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. വായിക്കുമ്പോള്‍ തോന്നുന്ന അഭിപ്രായം തന്നെയാണ് കഥ എഴുതുന്ന വ്യക്തി ആഗ്രഹിക്കുന്നത്. അതാണ്‌ ശരിയും.

      ചിലതെല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കണം. തല്ലിപ്പഴുപ്പിച്ചാല്‍ അതിന്റെ സ്വാഭാവിക നഷ്ടമാകും. അത്തരം തല്ലിപ്പഴുപ്പിക്കലുകള്‍ ജീവിതത്തിന്റെ സ്വാഭാവികതകളിലേക്കും കടന്നു കയറുന്നോ എന്നൊരു സംശയം.

      നല്ല വാക്കുകള്‍ക്ക് നന്ദി മാഷെ.

      ഇല്ലാതാക്കൂ
  6. കഥ നന്നായിരിക്കുന്നു റാംജി. ചില തിരിച്ചറിവുകളും തിരിച്ച് വരവുകളും ജീവിതത്തിൽ അത്യാവശ്യമാണ്. നല്ല സന്ദേഷം നൽകുന്ന കഥ

    മറുപടിഇല്ലാതാക്കൂ
  7. കാലികമായ വിഷയം കൈകാര്യം ചെയ്യുമ്പോഴും കയ്യടക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാറുള്ള രാംജി ഈ കഥയില്‍ കുറച്ചു കൂടി സൂക്ഷിക്കെണ്ടിയിരുന്നു എന്ന് തോന്നുന്നു ..പ്രമേയത്തിലെ തെരഞ്ഞെടുപ്പും കുറച്ചു സൂക്ഷ്മത പുലര്‍ത്താമായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിയാമായിരുന്നു സിയാഫ്.
      ചില സാധാരണ ജീവിതങ്ങള്‍ കഥകള്‍ ആകാത്തത് പോലെ അല്ലെ?
      നന്ദി സിയാഫ്.

      ഇല്ലാതാക്കൂ
  8. മഹാഭാരത യുദ്ധ പശ്ചാത്തലം പോലെ.....കൃഷ്ണനും അര്‍ജുനനും ധര്‍മ്മത്തെപ്പറ്റി തര്‍ക്കിക്കുന്നതുപോലെ..... നമ്മുടെ സംസ്ക്കാരവും മൂല്യച്ച്യുതികളും നേര്‍ക്കുനേര്‍...........കഥയിലുപരി ഒരു നല്ല സന്ദേശമാണ് രാംജിയെട്ടന്റെ ഈ ശ്രമം....! ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
  9. പ്രദീപ്‌ മാഷ്‌ പറഞ്ഞതാണ് എനിക്കും തോന്നിയത് -
    തത്വചിന്തപരമായ സംഭാഷണങ്ങൾ തീര്ച്ചയായും ഒഴുക്കിനെ ബാധിച്ചിട്ടുണ്ട് -
    ഒരു സ്റെട്മെന്റ്റ് പോലെ -
    കഥയിലെക്കെത്താൻ പലപ്പോഴും വൈകുന്നു - എന്റെ വായന എന്റെ മാത്രം വായന
    എന്റെ അഭിപ്രായം എന്റെ മാത്രവും :ഡി
    രാംജിയെട്ടനു ആശംസകൾ - നന്ദിയും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ശിഹാബ്.
      കഥ വായിച്ചു പോകുന്ന രീതിയില്‍ നിന്നുള്ള ഒരു തെന്നിപ്പോക്ക് അല്ലെ?
      എല്ലാം നേരെ ആക്കണമെന്ന് വിചാരമുണ്ട്.
      വായിക്കുമ്പോള്‍ തോന്നുന്നത് തന്നെയാണ് അഭിപ്രായവും ആകേണ്ടത്.
      വളരെ നന്ദി ശിഹാബ്.

      ഇല്ലാതാക്കൂ

  10. ഒരു കഥയുടെ വിജയം അതിന്റെ പരിണാമഗുപ്തിയിലാണെന്ന വസ്തുത റാംജിക്ക്‌ നന്നായി അറിയാമെന്ന്‌ ഈ കഥയും സ്ഥിരീകരിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  11. അർഹിക്കപ്പെടുന്ന സ്നേഹത്തിന്റെ അളവ്‌ കുറയുന്ന സാഹചര്യങ്ങളിൽ അത്‌ കിട്ടുന്നിടത്തേയ്ക്ക്‌ കാന്തശക്തിയെന്നോണം ആകർഷിക്കപ്പെടുന്നതും പ്രകൃതിയുടെ വികൃതി തന്നെ..
    മതിയവോളംതേനോ അമൃതോ നുകർന്ന് കഴിയുമ്പോഴായിരിക്കാം സ്ഥലകാലബോധവും സ്ഥാനങ്ങളും കൺകളിൽ തെളിയാ..
    നെല്ലും പതിരും ഒരുപോലെ വായനക്കാരനിൽ ആസ്വാദ്യമാക്കിയിരിക്കുന്നു..
    ഫാസ്റ്റ്‌ ഫുഡും ജോലികളുമൊക്കെ പോലെതന്നെ ഇന്നത്തെ ജീവിതവും..
    ഒരു ഘട്ടത്തിൽ തിരിച്ചറിവുകൾ സാധ്യമാകുന്നതു തന്നെ ജീവിതത്തിന്റെ മേന്മയും..
    നന്ദി ട്ടൊ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രകൃതിയുടെ സ്വാഭാവികതയില്‍ മനുഷ്യര്‍ നടത്തുന്ന കൈകടത്തലുകള്‍ എന്നും പറയാം അല്ലെ?

      നന്ദി വര്‍ഷിണി.

      ഇല്ലാതാക്കൂ
  12. - നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം? നേരത്തെ പറഞ്ഞല്ലൊ, നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അതിശീഘ്രം പായുന്ന പരിണാമഘട്ടങ്ങളിലൂടെ ആണെന്ന്. അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക-
    കരുതലുകള്‍ നഷ്ടപ്പെടുത്താതെ തിരച്ചറിവിലൂടെയുള്ള പ്രയാണം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. Kudubabendhangale kuruchulla sangalpoangal mari varunnu malayalikalkku...valate nannayi avadharippichu,,bavukangal..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഭാവികത നഷ്ടപ്പെടാതെ മാറ്റങ്ങള്‍ സംഭവിക്കട്ടെ എന്നാശിക്കാം.
      നന്ദി അല്‍ജു

      ഇല്ലാതാക്കൂ
  14. പ്രദീപ് മാഷ് പറഞ്ഞതിനോട് കുറച്ചു കൂട്ടി ചേർത്തൽ നടത്തിയാൽ എന്റെ അഭിപ്രായമായി.
    സംഭാഷണങ്ങളിലൂടെ ( അത് കഥാപാത്രങ്ങൾ തമ്മിലാവാം, അവനവനോടു തന്നെയാവാം ) കഥ ചിത്രീകരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാനും. പക്ഷേ അത് ഒരു പരിധി കടക്കുമ്പോൾ, കഥാപാത്രങ്ങളിലൂടെ എഴുത്തുകാരൻ ത പ്രസംഗിക്കുന്ന തലത്തിലേക്ക് എത്തും എന്നാണ് തോന്നുന്നത്. ഒരു ചിന്ത എന്ന രീതിയിൽ അത് ചർച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും, കഥയ്ക്ക് അത് അനുയോജ്യമല്ല എന്നാണ് വിശ്വസിക്കുന്നത്. കഥ വായിച്ചതിനു ശേഷം, വായനക്കാരന്റെ മനസ്സിൽ അത്തരം ചിന്തകളും ചർച്ചകളും തുടരുമ്പോഴാണ് എഴുത്തുകാരൻ വിജയിക്കുന്നത്. റാംജിയെ മാത്രമല്ല ഞാനുമോർത്തു വെക്കേണ്ടതാണ് ഈ കാഴ്ച്ചപ്പാട് എന്ന് എന്റെ ചില കഥകൾ ഇപ്പോൾ വായിക്കുമ്പോൾ തോന്നുന്നുണ്ട്. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മനോജ്‌.
      ചിലതെല്ലാം എത്ര ശ്രമിച്ചാലും ഇങ്ങിനെ ഒക്കെ ആയിത്തീരുന്നു.
      ശരിയാകുമായിരിക്കും

      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  15. നന്നായിട്ടുണ്ട്. കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  16. കഥ അവസാനിപ്പിച്ച രീതി ഭംഗിയായി.അതൊഴിച്ചാല്‍ ഒരു മുറുക്കമില്ലായ്മ അനുഭവപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം അറിയാവുന്ന സംഭവങ്ങള്‍ ആണെന്ന ഒരു പ്രശ്നവും ഉണ്ടല്ലോ അല്ലെ.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  17. ചില തിരിച്ചറിവുകളിലൂടെ വീണ്ടും ജീവിതത്തിലേക്ക് കഥാന്ത്യം ശുഭസൂചകമായി അവസാനിപ്പിച്ചു . കഥയെ കുറിച്ച് മുകളിലെ അഭിപ്രായങ്ങളില്‍ നിന്നും എനിക്കും ഒരു പാടുണ്ട് പഠിക്കാന്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാ ജീവിതങ്ങളും നന്നായി തീരണമെന്നാണല്ലോ നമ്മളൊക്കെ ആഗ്രഹിക്കുന്നത്.
      അതുപോലെ തന്നെ സംഭവിക്കട്ടെ.
      നന്ദി ഫൈസല്‍

      ഇല്ലാതാക്കൂ
  18. ജീവിതം തിരിച്ചറിവുകളുടേതാണല്ലോ.......... നല്ല കഥ റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  19. രാംജി..കഥ രാവിലെ തന്നെ വായിച്ചിരുന്നു..ചില
    ഭാഗങ്ങളിൽ രണ്ടാമത് ഒരു വായന ആവശ്യം എന്ന് തോന്നി .
    അത് കൊണ്ട് തന്നെ വിശദം ആയ വായനക്ക് ശേഷം അഭിപ്രായം
    എഴുതാം എന്ന് കരുതി....

    ഒറ്റ വായനയിൽ ചില പൊരുത്തക്കേടുകൾ കഥയിൽ ഉണ്ടെന്നു
    തോന്നുമെങ്കിലും അത്യന്തികം ആയി പറയ്യാൻ ഉദ്ദേശിച്ചത് വായനക്കാരിൽ
    എത്തി എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്.

    കഥാ നായിക അനുഭവിക്കുന്ന മാനസിക സംഘർഷം വ്യക്തം
    ആയി പകർത്തുമ്പോൾ വന്ന അല്പം വലിച്ചു നീട്ടൽ കഥയെ
    സംബന്ധിച്ചിടത്തോളം ഒഴിവാക്കാൻ പറ്റുമായിരുന്നില്ല.അല്ലെങ്കിൽ
    അതു കഥയോടു ചെയ്യുന്ന നീതി കേടു ആവും.കാരണം ആ ഒരു
    ഭാഗം ആണു നായികയെ ഒരു തീരുമാനത്തിലേക്ക് നയിക്കുന്നതു.

    ആധുനിക കാലത്തിന്റെ ചിത്രവും കുടുംബ ജീവിതത്തിന്റെ
    യാധാർത്യങ്ങളും നന്നായി പ്രതിഫലിപ്പിച്ചു കഥയിൽ.എന്നാലും
    വായനയിൽ എവിടെയോ എന്തോ ഇനിയും ബാക്കിയുള്ളത് പോലെ
    തോന്നുന്നു...അഭിനന്ദനങ്ങൾ രാംജി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മള്‍ അറിയാത്ത ഒന്നും തന്നെ ഈ കഥയില്‍ ഇല്ല എന്നൊരു കുറവ് നന്നായി ഉണ്ട്. എങ്കിലും ചിലപ്പോള്‍ ചില വട്ടംതിരിയലുകളില്‍ ഈ കഥയിലെ വരികള്‍ ചെറുതായി മാറി ചിന്തിക്കാന്‍ വക നല്‍കിയെങ്കിലോ എന്നൊരു തോന്നല്‍. അതൊരു പക്ഷെ വരാനിരിക്കുന്ന വലിയൊരു ഒറ്റപ്പെടലില്‍ നിന്നുള്ള മുക്തി കൂടി ആയെങ്കിലോ അല്ലെ?

      വിന്‍സെന്റിന്റെ വിശദമായ വിലയിരുത്തലും കഥയെ അറിഞ്ഞുകൊണ്ടുള്ള അഭിപ്രായങ്ങളും എന്നും എനിക്ക് സന്തോഷം നല്‍കുന്നുണ്ട്.
      വളരെ നന്ദി പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  20. പലരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു. വിഷയത്തെപറ്റി നമ്മുടെ നിലപാടുകള്‍ മുഴുവന്‍ പ്രകടമാക്കാണമെന്ന് ഉറപ്പിക്കുമ്പോള്‍ ഒരു വരിപോലും മുറിച്ചു നീക്കാന്‍ എഴുത്തുകാരന് തോന്നുകില്ല. സംഭാഷണങ്ങള്‍, തത്വചിന്തകള്‍ ഒക്കെ വരുമ്പോള്‍ നേരിടേണ്ടി വരുന്നൊരു പ്രശ്നമാണ് അത്. ഒരു സ്ത്രീ (സുഹൃത്ത്) കഥാപാത്രത്തെ കൂടി ഉള്പെടുത്തിയിരുന്നേല്‍ കഥയുടെ ഒഴുക്ക് കൂടുതല്‍ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാമായിരുന്നു എന്നാണ്. അല്ലെങ്കില്‍ മനസിന്‍റെ വിഹ്വലതകള്‍ ആദ്യം അവതരിപ്പിച്ച് അതിലൂടെ കഥയിലേക്ക് കടന്നാലും ഇനിയും നന്നാകുമായിരുന്നു എന്നും അഭിപ്രായമുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണ്‌ സംഭവം ജോസ്. ചിലതൊക്കെ കഥയുടെ ചട്ടക്കൂട്ടില്‍ ഒതുക്കി നിറുത്താന്‍ എത്ര ശ്രമിച്ചാലും പറ്റാതെ വരുന്നു.
      നിര്‍ദേശങ്ങള്‍ എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കും.
      വളരെ നന്ദി ജോസ്.

      ഇല്ലാതാക്കൂ
  21. കഥാന്ത്യം വളരെ നന്നായി. വളരെ സന്തോഷം.
    എങ്കിലും നായിക പുതിയ കാമുകനുമൊത്ത് തെറ്റു ചെയ്തുപോയത് ഇനിയുള്ള കാലം അവളെ കുത്തി നോവിക്കുമെന്ന് ഉറപ്പ്. വിദ്യാഭ്യാസമില്ലാത്ത,കറുത്തവനും ചന്തക്കുറവുമുള്ളവനുമായ ഭർത്താവിനെ സ്നേഹിച്ച് സ്വന്തമാക്കിയ മനസ്സിനുടമയാണ് നായിക. ആ മനസ്സ് പിന്നീട് കാണുന്നില്ല. സാഹചര്യങ്ങൾക്കിടയിൽ‌പ്പെട്ടാലും ചില കാര്യങ്ങളിലെ നിശ്ചയദാർഢ്യം കുടുംബ ഭദ്രതക്ക് മുറുകെപ്പിടിക്കേണ്ടത് അത്യാവശ്യമായിരുന്നു.

    ഐട്ടി മേഖലയിൽ ഒന്നിച്ചു പണിയെടുക്കുന്നത് വഴിവിട്ട ബന്ധങ്ങൾക്ക് കാരണമാകുമോ എന്നുള്ളത് വലിയ പ്രസക്തി ഇന്നില്ല. സ്വന്തം ഭർത്താവിനേയും കുഞ്ഞുങ്ങളേയും വരെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തുന്ന മനസ്സുകൾ നമ്മുടെ നാട്ടിലിന്ന് സുലഭമാണല്ലൊ. എന്തായാലും സന്തോഷത്തോടെ ഹേമയുടെ മനസ്സ് മാറി തിരിച്ചു വന്നത്, ആ മനസ്സിൽ ഒരു കുറ്റബോധവും കാണാത്തത് ഏറെ ആശ്ചര്യം തോന്നിയെങ്കിലും സുഖപര്യവസായി ആയി കഥാന്ത്യം പരിണമിച്ചതിൽ സന്തോഷം.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണ്ട് മുതല്‍ ഇത്തരം കാര്യങ്ങള്‍ ധാരാളമായി തന്നെ ഉണ്ടായിരുന്നു. മാറ്റങ്ങള്‍ക്കനുസരിച്ച് അന്നുണ്ടായിരുന്ന ആ തെറ്റുകള്‍ എന്നത് ഇന്ന് ശരി എന്നിടത്തെക്കാണു മനുഷ്യര്‍ സഞ്ചരിക്കുന്നത്. അന്നത്തെ അത്രയും തീവ്രത ഇന്നത്തരം സംഭവങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നതും സര്‍വ്വസാധാരണം എന്ന രൂപത്തിലേക്ക് വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. എനിക്കിതില്‍ തോന്നുന്നത് കഥയില്‍ തന്നെ ഒരു വരിയായി "നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. " ചേര്‍ത്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെയാണ്‌ മാറ്റം സംഭവിക്കേണ്ടത് എന്നും ഞാന്‍ കരുതുന്നു.

      ഒരു പൊതു കാര്യത്തിനു ഒരു ജോഡി എന്ന നിലക്ക് മാത്രമാണ് ഐ.ഡി. മേഖല തെരഞ്ഞെടുത്തത്. എല്ലാ രംഗങ്ങളിലും ഇന്നിപ്പോള്‍ സര്‍വ്വസാധാരണമാണ്.
      വിശദമായ അഭിപ്രായത്തിന് നന്ദി വീകെ.

      ഇല്ലാതാക്കൂ
  22. തിരിച്ചറിവിൽ നിന്നും ഒരു തിരിച്ച് വരവ് ...!

    പിന്നെ


    ‘ഒന്നിലും പൂർണ്ണമായ സംതൃപ്തി ലഭിക്കാതിരിക്കുന്നതാണ്‌
    മനുഷ്യമനസ്സുകളുടെ പ്രത്യേകത. അതുതന്നെയാണ്‌ ജീവിതം
    മുന്നോട്ട് നയിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന പ്രതീക്ഷയും.
    പൂർണ്ണ തൃപ്തി കണ്ടെത്താനുള്ള അന്വേഷണം...
    അവിടെ അവരുടെ ജീവിതം , കുറ്റുംബം എന്നിവയെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ‘

    സ്നേഹം,പ്രണയം എന്നൊക്കെ പറയുന്നത് കാമ പൂരണത്തിന്റെ മറുവശകളാനെന്നറിയാമല്ലോ
    എല്ലാ മനുഷ്യരിലുമുണ്ട് ഈ ചേതനകളെല്ലാം ,പണ്ട് കാലത്ത് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഇതൊന്നും
    ഫല പ്രാപ്തിയിലെത്തിക്കുവാൻ ഒട്ടുമിക്കവർക്കും സാധിച്ചിരുന്നില്ല ,അല്ലെങ്കിൽ സമൂഹം അനുവദിച്ചിരുന്നില്ല...

    പക്ഷേ ന്യൂജനറേഷനിൽ ഇന്നതെല്ലാം സാധ്യമാണ്, സമയവും ,സന്ദർഭവും
    കൈവന്നാൽ മിക്കവർക്കും രുചിച്ച് നോക്കുവാൻ പറ്റിയ അവസരങ്ങളാണ് ഇന്നത്തെ
    അണു കുടുംബങ്ങൾക്ക് ചുറ്റുമുള്ളത്, ഇതിലെ തെറ്റും ശരിയും നോക്കുന്നവർ വളരെ വിരളം..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റും ശരിയും നോക്കുന്നവര്‍ വിരളം തന്നെ മുരളിയേട്ടാ.

      "രണ്ടാമത്തെ വഴിയാണ്‌ തെരഞ്ഞെടുക്കുന്നതെങ്കിൽ നീ ജീവിക്കാൻ പോകുന്നത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറിയാണ്‌. അവിടെ നിനക്ക് പഴയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും."
      ഇതാണ് വ്യക്തമാക്കാന്‍ ശ്രമിച്ചത്. നിലനില്‍ക്കുന്ന രീതി മാറുന്നു, മാറിക്കൊണ്ടിരിക്കുന്നു, മാറാതെ തരമില്ല. പക്ഷെ അതിനു പാകമാകാത്ത ഒരന്തരീക്ഷത്തില്‍ എടുത്ത് ചാടുന്ന രീതി തുടര്‍ന്നു സംഭവിക്കുന്ന ഒറ്റപ്പെടലുകള്‍ കൂടുതല്‍ വേദന നല്‍കില്ലേ എന്ന ചിന്തയാണ്. ഒരുപക്ഷെ, ആ പകമില്ലായ്മയാണ്‌ ഇന്ന് സംഭവിക്കുന്ന കൂട്ടമരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുഖ്യകാരണം എന്ന് കണ്ടുകൂടെ?

      കഥയില്‍ പറഞ്ഞത് പോലെ "പക്ഷെ, ഒരു യുദ്ധത്തിന്റെ സംഘർഷങ്ങൾ നിറഞ്ഞ ആദ്യഘട്ടം പോലെയാകരുത് നിന്റെ ജീവിതം. പുതിയൊരു സസ്ക്കാരത്തിന്റെ പിറവി നേരിടുന്ന പേറ്റുനോവിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കേണ്ടത് വിവേകമുള്ളവരാണ്‌." "അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക" പാകമാക്കെണ്ടാതിന്റെ സംയമനത്തിലെക്ക് ചിന്തിക്കുക എന്ന് മാത്രം.

      വിശദമായ വായനക്ക് നന്ദി മുരളിയേട്ടാ.

      ഇല്ലാതാക്കൂ
  23. രൂപത്തിലെ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും അവിഹിത പ്രണയബന്ധങ്ങൾ ഇന്നത്തെ കാലത്തിന്റെ മാത്രം അവസ്ഥയല്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ ഇന്നത്തെ രൂപത്തെ നന്നായി വരച്ചുകാട്ടി എന്നതും ആ കുരുക്കുകളിൽ അകപ്പെട്ടുപോയ ഈ സമൂഹത്തിൽ മറഞ്ഞിരിക്കുന്ന അനേകരുടെ പ്രതീകമായ ഹേമയിലൂടെയും ശ്രീയിലൂടെയും വായനക്കാരന്റെ മനസ്സിൽ വെളിച്ചം വിതറാൻ കഴിയുന്നു എന്നതും ഈ കഥയുടെ മേന്മയായി ഞാൻ കാണുന്നു.. അതുകൊണ്ട് തന്നെ കഥ വളരെ ഇഷ്ടപെട്ടു .

    ആശംസകൾ റാംജി സാർ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു കഥ എന്നതിനേക്കാള്‍ കഥയുടെ ആശയം വ്യക്തമാക്കുക എന്നാതായിരുന്നു എന്റെ ആദ്യ പരിഗണന. വിചാരങ്ങളെക്കാള്‍ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന തോന്നലാണ് ഈ കഥ. ഗിരീഷ്‌ പറഞ്ഞത് ശരിയാണ്. പണ്ട് മുതലേ നിലനില്‍ക്കുന്ന ഒന്ന്. അതിന്റെ ഗതി അല്പം കൂടിയിരിക്കുന്നു. മനുഷ്യന്റെ പ്രത്യേകത, മാറ്റങ്ങള്‍ എല്ലാം എന്റെ ആയുസ്സില്‍ തന്നെ കാണണം അനുഭവിക്കണം എന്ന വ്യഗ്രതയാണ്. ആ ഒരു തിടുക്കം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലേ എന്നൊരു സംശയം.
      നല്ല വായനക്ക് വളരെ നന്ദി ഗിരീഷ്‌.

      ഇല്ലാതാക്കൂ
  24. ഇന്ന് കൂലി വേലയ്ക്കു പോകുന്ന ഭർത്താവും, തൊഴിലുറപ്പ് പദ്ധതിക്ക് ജോലിക്ക് പോകുന്ന ഭാര്യയും ലൈംഗിക കാര്യങ്ങളിൽ ഐ ടി മേഖലയിൽ പണി എടുക്കുന്നവരാണ്. അത് കൊണ്ട് ഇതൊരു ഐ ടി കഥ എന്നുള്ളതിനപ്പുറം നമ്മുടെ സമൂഹത്തിൽ, എന്തിനു നാം ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നിത്യ പ്രശ്നം തന്നെയാണ്. കഥ വായിച്ചു (പ്രദീപ്‌ ഭായ് പറഞ്ഞ പ്രശ്നം ശരിയാണ്) അവിടെ ഒന്ന് ഓടിച്ചു വായിക്കേണ്ടി വന്നു) . എന്നാലും മനസ്സിനെ ഒരു മനശാസ്ത്രന്ജനെ പോലെ റാംജി ഭായ് അപഗ്രഥിക്കുകയും ചെയ്തു എന്നാലും ഒരു സത്യം തുറന്നു പറയട്ടെ പ്രണയം ഒരു തിരിച്ചു പോക്ക് പലപ്പോഴും ആഗ്രഹിക്കുന്നില്ല ജീവിതം നഷ്ടപ്പെടുത്തിയാലും,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "പ്രണയം ഒരു തിരിച്ചു പോക്ക് പലപ്പോഴും ആഗ്രഹിക്കുന്നില്ല ജീവിതം നഷ്ടപ്പെടുത്തിയാലും,"

      ജീവിതം നഷ്ടപ്പെടുത്തിയാലും പ്രണയം തുടരും എന്നത് ശരിയാണ്. അത് ജീവിതം നഷ്ടപ്പെടുത്താതെ നേടിയെടുക്കാന്‍ ശ്രമിക്കാമല്ലോ. എനിക്ക് തോന്നിയത് സംയമനം ഇല്ലാതെ വരുമ്പോഴാണ് ജീവിതം നഷ്ടപ്പെടുന്നത് എന്നാണ്.

      ബൈജുവിന്റെ നല്ല വായന എനിക്ക് പ്രചോദനമാണ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  25. കഥ നന്നായിരിക്കുന്നു മാഷേ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  26. thiricharivukal. innathe kaalathu palarum onnum chinthikkaaathe eduthuchaattathiloode nashippikkunna jeevithangal, kudumbangal. ethra anubhavangal kanmunniloode kadannu poyaalum aarum onnum padikkunnilla. jeevitha moolyangalellaam nashtappeduthi manushyar santhoshangalkkaayi paanju nadannu avasaanam duranthangal ettu vaangunnu. katha nannaayi.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ.
      ചില എടുത്തുചാട്ടങ്ങള്‍ ഒന്നിനും പ്രതിവിധി ആകുന്നില്ല.
      നന്ദി അംബിക.

      ഇല്ലാതാക്കൂ
  27. കഥ പറയുകയായിരുന്നില്ല ലക്‌ഷ്യം, കഥയിലൂടെ പറയുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍. അതിലെത്ര ശരി/തെറ്റ് എന്നൊന്നും അളക്കാന്‍ എന്റെ കയ്യില്‍ ഒത്ത പാത്രങ്ങളും ഇല്ല. സ്വന്തത്തോട്‌ ചോദിക്കുകയും പറയുകയും ചെയ്യുന്ന ചേല്ക്ക് വികസിക്കുന്ന കഥ പലയിടങ്ങളിലും കഥ പ്രസ്താവങ്ങളായി മാറുന്നുണ്ട്. നാവില്‍ വെച്ചുകൊടുക്കുന്നതുപോലുള്ള ഒരു യാന്ത്രികത കഥാവായനയെ പിറകോട്ട് വലിക്കുന്നുണ്ട്. ഒരുപക്ഷെ, മറ്റൊരു പാത്ര സൃഷ്ടിയിലൂടെ പരിഹൃതമാകുന്ന ഒരു പ്രശ്നമേ ഇവിടെ ഒള്ളൂ... ഇത്രയുമാണ് ഇത് വായിച്ച ഒരാളെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കുന്നത്.

    മറ്റൊന്ന്, കഥ ചര്‍ച്ചക്കെടുന്ന വിഷയമാണ്. മൊത്തം ജീവിതത്തില്‍ വളരെ ചെറിയ ഒരു സമയം മാത്രമുള്ള ലൈംഗീകതയെ കുറിച്ചാലോചിച്ചും ആസൂത്രണം ചെയ്തും വിഷമിച്ചും സങ്കടപ്പെട്ടും തീര്‍ക്കുകയാണ് മിച്ചമുള്ള വലിയ സമയങ്ങളത്രയും. അതേസമയം ജീവിതത്തില്‍ ലൈംഗീകത ഒട്ടും നിസ്സാരമല്ല താനും. കുറഞ്ഞത്, 'പ്രണയ രഹിതമായ രതി മരണമാണ് ' എന്നെങ്കിലും ശീലമാക്കിയാല്‍ നമുക്ക് ജീവിതം മുഴുക്കെ ജീവിക്കാം. അല്ലെങ്കില്‍... മരിക്കാം. അപ്പോള്‍, ചോദ്യം കൃത്യമാണ്, നിങ്ങള്‍ മരിക്കുന്നോ ജീവിക്കുന്നോ.? ചോദ്യം നമ്മള്‍ ചോദിച്ചു കഴിഞ്ഞു... ഹേമയുടെ കയ്യിലെ മധുരം മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നത് അവരുടെ പ്രണയം നിശ്ചയിക്കട്ടെ.!


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് നമൂസ്. കഥ എന്നില്ലായിരുന്നു എന്നത് ശരി തന്നെ.

      അവരവര്‍ തീരുമാനിക്കട്ടെ എന്നത് ശരിയാണെങ്കിലും അങ്ങിനെ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരുന്നതാണ് പ്രശ്നങ്ങള്‍. അവിടെ ഒരുപക്ഷെ അവര്‍ കാണാത്ത ചില സൂചനകള്‍ ലഭിച്ചെങ്കിലോ.
      നന്ദി നമൂസ്.

      ഇല്ലാതാക്കൂ
  28. കഥയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് വായനക്കാര്‍ക്ക് മനസിലായത് കൊണ്ട് വായനയുടെ ഒഴുക്ക് ചിലയിടങ്ങളില്‍ തടസ്സപ്പെട്ടത് ഒരു കുറവോ എന്ന് പറയാന്‍ വയ്യ.. എന്നാല്‍ രാംജിയെട്ടന്റെ എഴുത്തിനു ഇതിലും നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് :)
    കഥ കാലിക പ്രസക്തിയുള്ളത് തന്നെ -അവസാനം നാമൂസ് പറഞ്ഞത് പോലെ മധുരം എന്തിലേക്കാണ്‌ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിര്‍ദേശങ്ങള്‍ ഞാന്‍ സൂക്ഷിക്കുന്നുണ്ട്.
      ചിലപ്പോള്‍ കഥയും കഥ അല്ലാതെ വരും അല്ലെ.
      നന്ദി ആര്‍ഷ

      ഇല്ലാതാക്കൂ
  29. മനസ്സിലെ സംഘര്‍ഷങ്ങള്‍ കഥയുടെ സുഖകരമായ വായനയെ ബാധിച്ചുവെന്ന് എനിക്ക് തോന്നി റാംജിയേട്ടാ... (ചിലപ്പോ എന്‍റെ വായനയുടെ പോരായ്മയാവും). കഥ അവതരണവും അവസാനിപ്പിച്ച രീതിയും ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് മുബി.
      ഞാന്‍ മനസ്സിലാക്കുന്നു.
      അടുത്തതില്‍ പരിഹരിച്ചേക്കാം അല്ലെ.
      നന്ദി സുഹൃത്തേ.

      ഇല്ലാതാക്കൂ
  30. ഹേമയുടെ അബോധ മനസ്സിലൂടെ ഇന്നത്തെ പ്രണയ മനസ്സുകള്‍ക്ക് കുറേ നല്ല പാഠങ്ങള്‍ പകര്‍ന്നിരിക്കുന്നു. എപ്പോഴും സംഭവിക്കാവുന്ന മാനുഷിക ഭാവങ്ങള്‍ തന്നെയാണ് ഇവിടെ കഥക്ക് ആധാരമായിട്ടുള്ളത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതും കഥക്ക് ഒരു പോരായ്മ വരുത്തി.
      അടുത്തത് അങ്ങ് കേമമാക്കാന്‍ നോക്കാം.
      പറ്റ്വാവോ....
      നന്ദി തുമ്പി.

      ഇല്ലാതാക്കൂ
  31. ആശയം വായനക്കാരനിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിക്കാന്‍ സ്വീകരിച്ച പല കാര്യങ്ങളും വിജയകരമായതായി തന്നെ വന്നിട്ടുണ്ട് (എന്റെ തോന്നല്‍ . പിന്നെ പറയാന്‍ ഉള്ളതു എങ്ങനെ വേണമെങ്കിലും പറയാം .കഥ എന്നത് നടന്നതും,ബാക്കി പറയുന്നത് എന്നത് വര്‍ത്തമാനവും ആണെന്നതു വേര്‍തിരിച്ചു കാണുബോള്‍ കഥയുടെ ആശയം, ഉദേശ്യവും വ്യക്തം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്കും അങ്ങിനെ ഒക്കെ തോന്നിയപ്പോള്‍ ഇമ്മാതിരി ഒരു കഥ ആയി.
      വളരെ നന്ദി അനീഷ്‌.

      ഇല്ലാതാക്കൂ
  32. എനിക്കിഷ്ടമായില്ല, റാംജി. ഒരൂട്ട് കുര്‍ബ്ബാനപ്രസംഗം പോലെ തോന്നി.

    ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ചില വിഷയങ്ങള്‍ ഈ കുറിപ്പിലുണ്ട്. ഈ കഥക്കൂട്ട് അതിന് രുചി പകരുന്നില്ല എന്നാണ് എനിക്കു തോന്നിയത്.

    എഴുത്തൊക്കെ കുറഞ്ഞുവോ? ഏറെക്കാലമായിട്ടാണെന്നു തോന്നുന്നു ഒരു പോസ്റ്റിട്ടത്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുര്‍ബ്ബാനപ്രസംഗം അല്ല, കുര്‍ബ്ബാനക്കഥ.
      ശരിക്കും ശരിയാ മാഷെ.
      രണ്ടു മാസമായി പോസ്റ്റൊന്നും ഇട്ടിരുന്നില്ല. അല്പം പണിത്തിരക്കില്‍ ആയിപ്പോയി. തിരക്ക് കുറഞ്ഞിട്ടില്ല ട്ടോ.
      നന്ദി പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  33. പ്രദീപ്‌ മാഷ്‌ പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .ഒട്ടുമിക്ക കുടുബങ്ങളിലും കഥയോട് സമാനമായ ജീവിതം തന്നെയാണ് എന്നതാണ് വസ്തവം .കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയാണ് പലരും .പക്ഷെ ചിലര്‍ക്ക് ബന്ധങ്ങളിലെ താളപിഴകള്‍ പൊരുത്തപെട്ടു പോകുവാന്‍ കഴിയാതെ വരുമ്പോഴാണ് വിവാഹമോചനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് .നല്ലൊരു സന്ദേശം ഈ കഥയില്‍ പറയുന്നുണ്ട് .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീരുമാനം എടുക്കാന്‍ കഴിയാത്ത ചില പ്രതിസന്ധികള്‍ നടപ്പുകാലത്തിന്റെ ചലനമാണ്.
      നന്ദി സുഹൃത്തെ

      ഇല്ലാതാക്കൂ
  34. ഇതൊരു ലൈംഗീക ചികിത്സകൻ/മനസ്സാശ്ത്രഞ്ഞൻ കഥയെഴുതിയ പോലുണ്ട്. എന്നാൽ താങ്കൾ ചിന്തിച്ച് കൂട്ടിയതൊക്കെ ഉപദേശ രൂപത്തിൽ കഥാപാത്രം അനുഭവിക്കുമ്പോൾ ചിലയിടങ്ങളിലെങ്കിലും വിരസത (ഇത് ഒരു പുസ്ഥകമായി വായിക്കുമ്പോൾ ആ തകരാറ് ഉണ്ടാവാൻ സാധ്യതയില്ലെന്ന് തോന്നുന്നു. ഇതിലാവുമ്പോൾ ഒന്നിനും നേരമില്ലല്ലൊ) അനുഭവപ്പെടുന്നതായി തോന്നുന്നു. എല്ലാവരും മനസ്സിലാക്കേണ്ടതും, ജീവിതത്തിൽ പകർത്തേണ്ടതുമായ ഒരു സംഗതി തന്നെയാണ് കഥ. പ്രത്യേകം ശ്രദ്ധിക്കുക:- ഞാൻ മുകളിലുള്ള കമന്റൊന്നും വായിക്കാതെയാണീ പറഞ്ഞതൊക്കെയും, അവർ പറഞ്ഞതിനെ പിന്തുടരുന്ന സ്വഭാവം എനിക്കില്ല എന്നറിയാലൊ. അപ്പൊ ഇനിയും ഇടക്ക് വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബഷീറിക്ക എന്നെ മനസ്സാശ്ത്രജ്ഞന്‍ ആക്കി അല്ലെ? നല്ലൊരു പട്ടം കൂടി ഇരിക്കട്ടെ അല്ലെ.
      ഫെയ്സ്ബുക്ക്, ബ്ലോഗ്‌, ഗ്രൂപ്പ് മാസികള്‍, പ്രിന്റെഡ്‌ പത്രങ്ങള്‍, ആഴ്ചപ്പതിപ്പുകള്‍, മാസികള്‍, മാറ്റ് പ്രിന്റെഡ്‌ പുസ്തകള്‍ എല്ലാം വായിക്കുമ്പോള്‍ ഒരേ വിഷയം തന്നെ ഓരോന്നിലും വരുന്നതിനുസരിച്ച് നമ്മുടെ മനസ്സില്‍ പതിയുന്ന ചിന്തകള്‍ക്കും വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് തന്നെയാണ് എന്റെ തോന്നലും ബഷീറിക്ക.

      രണ്ടാമതും വന്ന് വിശദമായ വായനയും അഭിപ്രായവും സമ്മാനിച്ചതിന് വളരെ നന്ദി പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  35. എല്ലാം ആഗ്രഹങ്ങളല്ലേ ? ഇവിടെ കിട്ടാത്ത സ്നേഹം അവിടെ കിട്ടിയതുകൊണ്ടല്ല നായിക അങ്ങോട്ട് പോയതെന്നാണ്െന്റെ വായനയിൽ തോന്നിയത്. താൻ അവിടെ നിന്നുംമെന്തൊക്കെയോ ആഗ്രഹിക്കുന്നു , പ്രതീക്ഷിക്കുന്നു , അതിനു വേണ്ടുന്ന വിട്ടുവീഴ്ചകൾ നടത്തുന്നു. തന്റെ മോഹങ്ങളാണ് താൻ ‌കൊതിക്കുന്ന സ്നേഹവും സാമീപ്യവും എന്ന് പറഞ്ഞുവയ്ക്കുന്നുണ്ടോ റാംജീ ?

    കഥയും കാഴ്ചകളും ‌മാത്രമേ ഇപ്പോ കൂട്ടിയിണക്കാൻ ‌നിർവ്വാഹമുള്ളൂ. അനുഭവങ്ങളുടെ വെളിച്ചം വരാനിരിക്കുന്നതേയുള്ളൂ... അതുകൊണ്ട് വീണ്ടും കാണാം ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില സ്നേഹവും പ്രണയവും താല്‍ക്കാലികമായ മോഹങ്ങള്‍ മാത്രമാണ് എന്ന് തോന്നുന്നു. സാഹചര്യങ്ങള്‍ വഴി കാട്ടിയാകുന്ന മോഹങ്ങള്‍. പക്ഷെ അതെത്തുടര്‍ന്ന്‍ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ സമ്മാനിക്കുന്നത് എല്ലായിടത്തു നിന്നുമുള്ള ഒറ്റപ്പെടുത്തലാണ്.

      നന്ദി പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  36. നല്ല കഥ റാംജി . എനിക്കിഷ്ടമായി.

    കഥയെ ഏറ്റവും ആഴത്തിൽ മനസ്സിലാക്കുന്നവൻ അതെഴുതുന്ന കഥാകാരൻ തന്നെയാണ്. അതുകൊണ്ട് തന്നെ എല്ലാം പറഞ്ഞു കൊടുക്കുവാൻ സ്വാഭാവികമായ ഒരു ത്വര കഥാകാരനിൽ ഉണ്ടാവും.അവിടെയാണ് കഥാകാരൻ കയ്യടക്കം പാലിക്കേണ്ടത്. ഒളിപ്പിച്ചു വച്ച രത്നങ്ങളെ വായനക്കാരൻ കണ്ടെത്തുമ്പോൾ അതിലുള്ള അവന്റെ സന്തോഷം കഥയെ വളരെക്കാലം മനസ്സിലേറ്റി നടക്കാൻ അവനെ പ്രാപ്തനാക്കും.

    ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് നന്ദി പ്രദീപ്‌.
      കഥയില്‍ മാത്രമല്ല, എല്ലായിടത്തും ചില ശീലങ്ങള്‍ നാമോരോരുത്തരും പിന്തുടരുന്നുണ്ട്. വായന പലരിലും പല വിധത്തില്‍ ആയിരിക്കുമല്ലോ സ്വാധീനം ചെലുത്തുന്നത്. നിര്‍ദേശങ്ങള്‍ അടങ്ങിയ നല്ല വിലയിരുത്തല്‍ പ്രദീപ്.

      വളരെ സന്തോഷം പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  37. നല്ല കഥ... പക്ഷെ ശ്രീനി എന്നാ പേര് എന്നെ അസ്വസ്ഥനാക്കുന്നു... എന്റെ പേര് ആയതുകൊണ്ടാകും... പ്ലിംഗ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയപ്പോള്‍ പേര് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം അല്ലെ? ആകെ കുഴപ്പമായല്ലോ..പ്ലിംഗ്
      നന്ദി ശ്രീനി.

      ഇല്ലാതാക്കൂ
  38. നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം?

    നല്ല കഥയും ചിന്തയും

    മറുപടിഇല്ലാതാക്കൂ
  39. - കൈപ്പിടിയിലൊതുങ്ങി എന്നത് നിന്റെ മോഹം മാത്രമായിരുന്നു. സ്വന്തം കുടുംബം നഷ്ടമായേക്കുമൊ എന്ന വല്ലാത്ത ഭയം നിന്റെ അമിത സ്നേഹപ്രകടനങ്ങളിൽ ശ്രീനിയെ അതൃപ്തനാക്കുന്നുണ്ട്. നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു. ഇപ്പോൾ ജീവിതത്തിലെ ചില കരുതലുകളെ നഷ്ടപ്പെടുത്തിയാൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പ്രയാസപ്പെടുകയും ആയിരിക്കും സംഭവിക്കുക. അല്ലെങ്കിൽ ആ കരുതലുകളെ ഒന്നായിക്കാണാനും സംരക്ഷിക്കാനുമുള്ളൊരു വ്യവസ്ഥ നീയടങ്ങുന്ന സമൂഹത്തിൽ സംജാതമാകണം. -

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഭായി.
      കാണാറില്ലല്ലോ.
      തിരക്കായിരിക്കും അല്ലെ.

      ഇല്ലാതാക്കൂ
  40. പ്രിയ റാംജി,
    മനസ്സാണ് എന്തിനും ആധാരമെന്ന് കഥയിലുടനീളം താങ്കൾ പറയുന്നു. മനസ്സിനോട് സംവദിച്ച് ഉത്തരം കണ്ടെത്താൻ അല്ലെങ്കിൽ കഥാനായികയ്ക്ക് കഴിയുമായിരുന്നില്ലല്ലോ. ഇതിൽ ഒരിടത്ത് സ്നേഹത്തെ കുറിച്ച് മനസ്സ് പഠിപ്പിയ്ക്കുന്നത് ഏവരും ഉൾക്കൊള്ളേണ്ട കാര്യമാണ്.

    ” അപ്പോൾ എന്റെ സ്നേഹമൊ..?“

    -സ്നേഹം എന്നത് നിർവ്വചിക്കാൻ കഴിയാത്ത ഒരനുഭൂതിയാണ്‌. ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്...അവരെ സ്നേഹിക്കാൻ നിനക്ക് ശ്രമിച്ചുകൂടെ? എന്തുകൊണ്ട് നിനക്കതിനു കഴിയുന്നില്ല? നിനക്ക് നിന്റെ മാത്രം എന്ന സ്വാർത്ഥത -

    എല്ലാർക്കും ഉണ്ടാവട്ടെ തിരിച്ചറിവുകൾ. അല്ലേ റാംജി?

    ആശംസകൾ.




    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നും അറിയാത്തതല്ല അമ്പിളി.
      മനുഷ്യന്റെ ആര്‍ത്തിയും കൊതിയും സ്വാര്‍ഥതയും അതിന്റെ ഏറ്റവും വലിയ തലത്തിലൂടെ കടന്നു പോകുന്ന അവസ്ഥയിലൂടെയാണ്‌ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്...അതാണ്‌ കാര്യം.
      വളരെ നന്ദി നല്ല വാക്കുകള്‍ക്ക്.

      ഇല്ലാതാക്കൂ
  41. ശിവേട്ടനെ സ്നേഹിച്ച് അഥവാ തീവ്രപ്രണയം എന്നുതന്നെ വിശേഷിപ്പിച്ച ആ ബന്ധം എങ്ങിനെ ഉലഞ്ഞു?
    ലൈംഗികത ആണോ വില്ലനായത്? മനുഷ്യന്‍റെ കാമനയുടെ മൂടുപടം ആണ് ഈ കഥയിലൂടെ റാംജി സര്‍ പറയാന്‍ ശ്രമിച്ചത്... അത് വിജയിക്കുകയും ചെയ്തു......
    സ്ത്രീ കഥാപാത്രങ്ങളെ പോലെ തന്നെ പുരുഷരും പ്രധാന പങ്ക് വഹിക്കുന്നു.....ആനുകാലിക സംഭവങ്ങള്‍ എത്ര ഉദാഹരണങ്ങള്‍ ആണ്.....ഏതായാലും മനുഷ്യന്‍റെ തെറ്റ് ചെയ്യാനുള്ള മനസ്സും
    അത് തിരിച്ചറിഞ്ഞ് തിരുത്താനും ഉള്ള മനോഭാവം വരച്ചു കാട്ടിയത് വളരെ നന്നായി....
    കഥാകാരന് ആശംസകള്‍!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യര്‍ ശീലിച്ചു പോന്ന തുടരുന്ന സംസ്കാരമെന്ന കുറെ ശീലങ്ങളുടെ അലിഖിത നിയമത്തില്‍ അടിയുറച്ച് വിശ്വസിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍ സമൂഹത്തെ ഭയന്ന്‍ അവന്‍ അടക്കി നിറുത്തിയിരുന്ന അവന്റെ കാമനകള്‍ കൂട്‌ പൊളിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണേണ്ടി വരും. അവിടെ ആണോ പെണ്ണോ എന്ന വേര്‍തിരിവില്ല. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ജീവിക്കാനെ മനുഷ്യന് കഴിയൂ. അവിടെ കഴിവതും സഹജീവികളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമായിരിക്കും എന്ന് തോന്നി.

      വിശദമായ അഭിപ്രായത്തിന് വളരെ നന്ദി റാണി.

      ഇല്ലാതാക്കൂ
  42. ഹേമയുടെ കഥയ്ക്ക്‌ ഒരു ഹാപ്പി എന്ടിംഗ് ആയതിൽ സന്തോഷിക്കുന്നു
    നല്ലത് റാംജിയെട്ടാ

    മറുപടിഇല്ലാതാക്കൂ
  43. വായിച്ചു. രസിച്ചു വായിച്ചു. അല്ല..വായിപ്പിച്ചു.നന്ദി.

    മറുപടിഇല്ലാതാക്കൂ
  44. കഥ നന്നായി സാര്‍... പല കുടുംബങ്ങളിലും നമ്മള്‍ കാണുന്ന കാര്യങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  45. കഥ ഇഷ്ടപ്പെട്ടു റാംജിയേട്ടാ... തത്വചിന്താപരമായ സമീപനത്തില്‍ ഏറെക്കുറെ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. എന്നാല്‍ കഥാന്ത്യം എങ്ങനെയെന്നതിനെക്കുറിച്ച് കഥാകൃത്തിനും ആദ്യം വ്യക്തതയില്ലായിരുന്നെന്നു തോന്നുന്നു. ഒടുവില്‍ പെട്ടെന്ന് ഒതുക്കിക്കൂട്ടാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഇന്ന് ഇത്തരം സംഭവങ്ങള്‍ നിരവധിയുണ്ട്. അതിനെ കഥയുടെ ഫ്രെയിമില്‍ പരുവപ്പെടുത്തിയ വിരുതിന് അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില സംഭവങ്ങള്‍ നേരെ കണ്ണില്‍ പെട്ടപ്പോള്‍ തോന്നിയ ചില വിവരങ്ങള്‍ മാത്രമായിരുന്നു ശരിക്കും സംഭവിച്ചത്.
      വിലയിരുത്തലിനു വളരെ നന്ദി ബെഞ്ചി.

      ഇല്ലാതാക്കൂ
  46. കുറച്ചു നാളായി ബ്ലോഗില്‍ ഒക്കെ ഒന്ന് കറങ്ങിയിട്ട്.
    വന്നത് വെറുതെയായില്ല.. നല്ല കഥ. ഒരു സാധാരണ വായനക്കാരന്‍ ആയതുകൊണ്ട് കൂടുതല്‍ പറയാന്‍ അറിയില്ല. എങ്കിലും ചിലയിടത്തൊക്കെ ഉപദേശ പ്രസംഗം പോലെ തോന്നി.. എന്നാലും നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ഉപദേശം തന്നെ ആയിരുന്നു ശ്രീജിത്ത്‌.
      അതിനു ഫലവും കണ്ടു കണ്ടുകെട്ടോ.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  47. കുറെ കാലത്തിനു ശേഷം ആണ് ബ്ളോഗില്‍ വരുന്നത്. ഇന്ന് എച്മുവിന്‍റെ എഫ് ബി പോസ്റ്റ്‌ വായിച്ച് അവിടെ നിന്ന് ഉലകത്തില്‍ പോയി, റാംജിയുടെ ആദ്യ കമന്റ് അവിടെ കണ്ടു. പിന്നെ അവിടെ കമന്റ് ഇടാതെ നേരെ ഇങ്ങോട്ട് പോന്നു. ഇക്കഥ ഏറെ കാലിക പ്രസക്തം തന്നെ. അത് മനോഹരമായി അവതരിപ്പിച്ചു. ആ ജീവിത ഫിലോസഫി ഒരു ലെക്ചര്‍ ആകാതെ അവതരിപ്പിക്കാന്‍ വേറെ ഒരു സങ്കേതം കണ്ടെത്താന്‍ റാംജ്ജിക്ക് കഴിയും. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനി പോലും അവസാനം ഒരു പ്രസംഗം നടത്തുന്നുണ്ട്. പറയുന്ന കാര്യങ്ങള്‍ കാതലുള്ളവ തന്നെ. എന്നാലും മറ്റൊരു സങ്കേതം അതിന് വേണ്ടി വികസിപ്പിക്കേണ്ടിയിരിക്കുന്നു. എളുപ്പമല്ല എങ്കിലും. പിന്നെ കുടുംബം എന്ന വ്യവസ്ഥയെ തകരാതെ കാക്കാന്‍ വെമ്പുന്ന ഒരു യാഥാസ്ഥിതിക പരിപ്രേക്ഷ്യത്തില്‍ ഉള്ള കഥയാണ് ഇതും എന്ന് വേണമെങ്കില്‍ വിമര്‍ശിക്കാം. എന്നാല്‍ കുടുംബങ്ങള്‍ തകര്‍ന്നിട്ടു മനുഷ്യന്‍ സന്തോഷം കണ്ടെത്തിയോ യൂറോപ്പില്‍ എന്ന മറുചോദ്യവും ചോദിക്കാം. കഥ പതിവ് പോലെ മനോഹരമായി റാംജി. ബ്ളോഗ്‌ വായന സീറോ ആയി പോയത് കൊണ്ടാണ് ഇവിടെ കാണാത്തത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് സലാം. യാഥാസ്ഥിതിക പരിപ്രേക്ഷ്യത്തില്‍ ഊന്നിയുള്ള കഥ എന്ന് പറയാം. മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് തികച്ചും സ്വാഭാവികമായി സംഭവിച്ചില്ലെങ്കില്‍ ഒരു മുഴച്ച് നില്പ് ഉണ്ടാകില്ലേ എന്നൊരു തോന്നല്‍. മറ്റൊരു ചിന്തകളിലൂടെ തുടര്‍ന്നു വരുന്ന ഒന്നിനെ അപ്പാടെ പെട്ടെന്ന് ഒഴിവാക്കി മറ്റൊന്നിനെ സ്വീകരിക്കുന്ന രീതി ഉള്‍ക്കൊള്ളാന്‍ ശീലങ്ങള്‍ അനുവദിക്കില്ല എന്നതാണ് പ്രായോഗികത സാക്ഷ്യപ്പെടുത്തുന്നത്. തന്നെയുമല്ല, അങ്ങിനെ സംഭവിക്കുമ്പോള്‍ അവരെ മാത്രം പ്രതീക്ഷിച്ച് തുടരുന്ന പല ഇടങ്ങളിലും വേദനകളും ജീവിതങ്ങള്‍ തന്നെ ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. അതിന് വളര്‍ന്നു വരുന്ന പുതിയ തലമുറ തുടക്കത്തിലെ ശീലിച്ചു വരേണ്ടിയിരിക്കുന്നു എന്നാണ് ഞാന്‍ കാണുന്നത്. അത്തരം മാറ്റങ്ങളോടെയാണ് പുതിയ തലമുറ വളര്‍ന്നു വരുന്നതെന്ന് സൂക്ഷിച്ചു ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നുണ്ട്. ഇടക്ക് വെച്ച് ചാടാന്‍ ശ്രമിക്കുന്നതാണ് പല ദയനീയമായ സംഭവങ്ങള്‍ക്കും കാരണമാകുന്നത് എന്നും തോന്നുന്നു. അങ്ങിനെ ഒക്കെ ഉള്ള ചില ചിന്തകള്‍ ഒരു സംഭവത്തിലെ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് കഥയെന്ന രൂപത്തില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചത്. സലാം ഭായിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്.
      വിശദമായ അഭിപ്രായത്തിന് വളരെ നന്ദി ഭായി.

      ഇല്ലാതാക്കൂ
  48. സമൂഹത്തിനു നേരെ പിടിച്ച ദര്‍പ്പണം ആകണം ഒരു കല എന്നും സമൂഹത്തിലെ അനീതിക്കെതിരെയുള്ള പോരാളിയാവണം ഒരു കലാകാരന്‍ എന്നൊക്കെ പറയുന്നത് ഇവിടെ ശരിക്കും അന്വര്‍ത്ഥമാവുകയാണ്. കഥയും ഉപദേശങ്ങളും ഇഷ്ടപ്പെട്ടു. എങ്കിലും സാധാരണ സാറിന്റെ കഥയില്‍ കാണാറുള്ള ഒരു ഫ്ളോ ഈ കഥക്ക് കിട്ടിയില്ല എന്ന് തോന്നി. പലയിടത്തും പ്രത്യേകിച്ചും ചിന്തകളില്‍ ഒഴുക്ക് നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്, അല്പം ഒഴുക്ക് കുറവ് സംഭവിച്ചിട്ടുണ്ട്.
      നിര്‍ദേശം സൂക്ഷിക്കുന്നു.
      നന്ദി അനശ്വര.

      ഇല്ലാതാക്കൂ
  49. കഥ നന്നായി സാര്‍... പല കുടുംബങ്ങളിലും നമ്മള്‍ കാണുന്ന കാര്യങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  50. നോട്ടം says:
    നോട്ടിഫിക്കേഷന്‍ ഇന്നാണ് കണ്ടത്. താങ്കള്‍ എഴുതുന്നതിന്‍റെ സ്വാരസ്യം ലഭിക്കാന്‍ അല്‍പം സമയമെടുത്തുവായിക്കണം. എന്നിട്ട് എഴുതാം.

    മറുപടിഇല്ലാതാക്കൂ
  51. ഇന്നത്തെ ജീവിതം ...ന്യൂ ജെനെറെഷന്‍ എന്നതില്‍ ഇങ്ങനെയും വരാം ..നല്ല കഥയ്ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയുള്ള മുന്നോട്ടു പോക്കില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച യുക്തിയോടെ ജീവിക്കാനെ കഴിയു എന്ന് തോന്നുന്നു.

      നന്ദി ദീപ.

      ഇല്ലാതാക്കൂ
  52. ഈ ബ്ലോഗിൽ വരുന്ന കഥകളും കമന്റുകളും ശരിക്കും ഒരു പാഠ പുസ്തകം തന്നെ. ഈ കഥയുടെയും ആഴത്തിലുള്ള വിചിന്തനങ്ങൾ നടന്നു കഴിഞ്ഞു. വിശ്വ സാഹിത്യം മുതൽ പ്രണയം, സ്നേഹം, രതി എന്നിവയെ നിര്വചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്..അത് തുടർന്ന് കൊണ്ടേയിരിക്കും. "ഡോണ്‍ ശന്തമായോഴുകുന്നു" എന്നതിൽ രതിയുടെ വിളക്കുകളെ പലപ്പോഴും വിമര്ശിക്കുന്നത് ഓര്മ്മ വരുന്നു...

    മറുപടിഇല്ലാതാക്കൂ
  53. മനുഷ്യമനസ്സ് പലപ്പോഴും നിയന്ത്രണം വിട്ടോടുന്ന ഒരു മാനിനെ പോലെ ആണ് . കുടുംബ ബന്ധങ്ങളിൽ സാധാരണ കാണുന്ന ഒരു അവസ്ഥ പ്രമേയമാക്കിയ ഈ കഥ ഒരു ഗുണപാഠം കൂടിയാണ് .

    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  54. താത്വികമായ ആശയങ്ങൾ മനുഷ്യമനസ്സിലേക്ക് പ്രവേശിപ്പിക്കാൻ നല്ല ഉപാധിയാണ്‌ കഥകൾ. അതിവിടെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. ഈ കഥയിലെ ആശയങ്ങൾ നേരിട്ടുപറഞ്ഞാൽ മിക്കവർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും. തത്വവിചാരം കഥയുടെ ഒഴുക്കിനെ ബാധിച്ചുവെന്ന് ചിലരൊക്കെ കമന്റിൽ അഭിപ്രായപ്പെട്ടിരിക്കുന്നത് വായിച്ചു. എനിക്കതിനോട് യോജിപ്പില്ല. എന്തുകൊണ്ടെന്നാൽ, ഇത് തത്വവിചാരത്തിനായുള്ള കഥയായാണ്‌ ഞാൻ കരുതുന്നത്. വെറുതെ വായിച്ചുരസിച്ചുതള്ളാനുള്ളതല്ല.
    ഏറെ മൂല്യബോധമുള്ള ഈ കഥയ്ക്ക് അഭിനന്ദനങ്ങൾ...

    ഈ വരികൾ തീർച്ചയായും ശ്രദ്ധിക്കപ്പെടണം.

    "ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്..."

    "സുഹൃദ്ബന്ധങ്ങൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലൊ... അതാണ്‌ ആ സ്നേഹത്തിന്‌ കൂടുതൽ മധുരം ലഭിക്കുന്നത്. ദു:ഖങ്ങളെ സങ്കടങ്ങളെ ബലപ്രദമായി ആശ്വസിപ്പിക്കാൻ കഴിയുന്നിടം സുഹൃദ്ബന്ധങ്ങളിലല്ലേ? കാരണം യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നത് സമാന ആശയങ്ങളുടെ തിരിച്ചറിവുകളിലൂടെയാണ്‌. അല്ലാതെ വിട്ടുവീഴ്ചകളിൽ മാത്രം നിലനിൽക്കുന്ന വിവാഹബന്ധങ്ങൾ പോലെയല്ല."

    "നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു."

    മറുപടിഇല്ലാതാക്കൂ
  55. വിശദമായ വായനക്കും കഥയെ അറിഞ്ഞു വിലയിരുത്തിയ
    അഭിപ്രായത്തിലും ഏറെ സന്തോഷം.
    നന്ദി ഹരിനാഥ്.

    മറുപടിഇല്ലാതാക്കൂ
  56. വളരെ ആഴമുള്ളതും എന്നാൽ പലപ്പോഴും ഒട്ടും ആഴം തോന്നിപ്പിക്കാത്തതുമായ ആയ ഒരുപാട് ജീവിത സത്യങ്ങൾ, അനാവരണം ചെയ്യപ്പെടുന്ന നല്ല കഥ,

    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  57. അവതരണം നന്നായ് ..ഇഷ്ടപ്പെട്ടു ..ആദ്യവും ഒടുക്കവും ..

    മറുപടിഇല്ലാതാക്കൂ
  58. മാഷേ, നല്ല കഥ!
    ഇവിടെയെത്തിച്ച ഫൈസൽ ബാബുവിന്‌ നന്ദി.
    എന്റെ ഒരു സുഹൃത്തുണ്ട്.ഹേമയല്ല...ഹേമൻ:)
    പ്രായപൂർത്തിയായ് രണ്ട് കുട്ടികളുമുണ്ട് അദ്ദേഹത്തിന്‌.
    ഭാര്യ കിഡ്നി ട്രാൻസ്പ്ളാന്റേഷൻ കഴിഞ്ഞിട്ട് രണ്ട് മൂന്ന് വർഷമായി.

    ഈ കഥയുമായ് അദ്ദേഹത്തിന്റെ ജീവിതത്തിന്‌ വളരെ സാമ്യം!
    കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന്‌ വേറൊരു സ്ത്രീയുമായ് അടുപ്പം. അവർക്കും ഭർത്താവും വലിയ കുട്ടികളുമൊക്കെയുണ്ട്. ആദ്യ കാലങ്ങളിൽ ഞങ്ങൾ സുഹൃത്തുക്കളെ മറച്ചാണ്‌ ഇവരു തമ്മിലുള്ള ഫോൺ സംസാരം പോലും. കഴിഞ്ഞ കുറച്ചു നാളായ് എല്ലാം ഓപ്പണാണ്‌.
    ഈ കഥ ആ സുഹൃത്ത് വായിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.
    പക്ഷേ അദ്ദേഹം മലയാളിയല്ല:(

    മറുപടിഇല്ലാതാക്കൂ
  59. അജ്ഞാതന്‍4/22/2016 11:02:00 AM

    Ningalude ezhuthukukal chindipikunathanau athe smayama nalla story ath polee kannnu nanayipikunathum

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....