16/8/10

സുപ്രഭാതം കാത്തിരിക്കുന്നവള്‍

     16-08-2010

                   കൌസല്യാ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്ത്തതേ
                   ഉത്തിഷ്ടാ നരസാര്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
                   ഉത്തിഷ്ടോത്തിഷ്ട ഗോവിന്ദ ഉത്തിഷ്ട ഗരുഡദ്വജാ
                   ഉത്തിഷ്ട കമലാകാന്താ ത്രൈലോക്യം മംഗളം കുരൂ...

എം.എസ്സ്‌.സുബ്ബലക്ഷ്മിയുടെ ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത ശബ്ദമാധുര്യം ഉറക്കത്തില്‍ നിന്നുണരുന്നതിന്‌ ഒരു തലോടലായി വന്നെത്തി. അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ മര്‍മ്മരങ്ങളും കൂടിക്കലര്‍ന്നപ്പോള്‍ വെളിച്ചം എത്തിനോക്കിയ വെളുപ്പാന്‍ കാലം ഭക്തിയോടെ തഴുകി.


നളിനി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ലൈറ്റ്‌ ഓണാക്കി. ഗ്യാസ്‌ സ്റ്റൌ കത്തിക്കാന്‍ കൈ നീണ്ടെങ്കിലും കുതിച്ചുകയറിയ ഗ്യാസിന്‍റെ വില പുകയില്ലാത്ത അടുപ്പിലേക്ക്‌ വിറകുകള്‍ കുത്തിക്കയറ്റാന്‍ പ്രേരിപ്പിച്ചു. മക്കള്‍ക്ക്‌ കൊണ്ടുപോകേണ്ട ചോറിന്‌ വെള്ളം അടുപ്പത്ത്‌ വെച്ച്‌ മുറ്റത്തേക്കിറങ്ങി. കുറ്റിച്ചൂലെടുത്ത്‌ വീടിന്‍റെ നാല്‌ ഭാഗത്തേയും മുറ്റം അടിച്ച്‌ കഴിഞ്ഞപ്പോള്‍ തണ്ടല്‍ വേദന. ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതാണല്ലൊ എന്ന് കരുതി സമാധാനിച്ചു.

ഉപ്പ്പൊടി ചേര്‍ത്ത്‌ മിക്സ്‌ ചെയ്തിരുന്ന ഉമിക്കരിയെടുത്ത്‌ പല്ലമര്‍ത്തി തേച്ചു. മുറ്റത്ത്‌ വീണു‌ കിടന്നിരുന്ന തെങ്ങോലയില്‍ നിന്ന് ഒരീര്‍ക്കിലി ഒടിച്ചെടുത്ത്‌ പൊളിച്ച്‌ നാവ്‌ വടിച്ചു. പൈപ്പ്‌ തുറന്ന് മുഖം കഴുകി. കൈവിരലുകള്‍കൊണ്ട്‌ പല്ല് വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേട്ടാലേ നളിനിക്ക്‌ തൃപ്തിയാകു. ബ്രഷും പേയ്സ്റ്റും നാക്ക്‌ വടിക്കുന്നതുമെല്ലാം ആദ്യമെ കുറച്ചു നാള്‍ ഉപയോഗിച്ചതോടെ മടുത്തു. എല്ലാം കഴുകി വീണ്ടും ഉപയോഗിക്കുന്നതില്‍ ഒരറപ്പ്‌. ബ്രഷ്‌ പിന്നേയും കഴിച്ച്‌ കൂട്ടാം. പക്ഷെ നാക്ക്‌ വടിക്കുന്ന ആ സാധനം കൈകൊണ്ട്‌ തൊടുമ്പോള്‍ ഓക്കാനം വരും.

അടുപ്പത്ത്‌ വെച്ച വെള്ളം തിളച്ച്‌ മറിയുന്നു. തിടുക്കത്തില്‍ അരി കഴുകി കലത്തിലിട്ടു. ഇന്നലെ അരച്ച് വെച്ചിരുന്ന മാവെടുത്ത് ഇഡ്ഡലിത്തട്ടിലൊഴിച്ച് ഗ്യാസ്‌ സ്റ്റൌവില്‍‍ വെച്ചു. ഫ്രിഡ്ജില്‍ നിന്ന് അഞ്ചെട്ട്‌ കാരറ്റെടുത്ത്‌ കുനുന്നനെ അരിഞ്ഞു.

"ഇന്നും അമ്മേടെ ഈ ക്യാരറ്റ്‌ തന്നെയാണൊ?" പ്ളസ്ടൂവിന്‌ പഠിക്കുന്ന മകന്‍ ബ്രഷില്‍ പേയ്സ്റ്റുമായി അടുക്കളയിലെത്തി.

"വേറെ ഞാനെന്താ ഇണ്ടാക്കാ. മോന്‍ പറഞ്ഞ്‌ താ."

"മിനിയാന്നും ഇതന്നെ. കുട്ടികളെന്നെ കളിയാക്കും."

"അത്‌ സാരംല്യ. അന്നു വാങ്ങിയതില്‍ കുറച്ച്‌ ബാക്കി ഇരുന്നതാ. അതങ്ങ്ട്‌ കഴിഞ്ഞോട്ടെ."

"അമ്മയ്ക്ക്‌ വേറെ എന്തെങ്കിലും വാങ്ങിച്ചൂടെ."

"നിന്‍റെ അച്ഛന്‌ അവിടെ പണം കായ്ക്കുന്ന മരം കുലുക്കി പണം വാരലല്ല പണി. നീ പോയി പല്ല് തേച്ച്‌ എന്തെങ്കിലും പഠിക്കാന്‍ നോക്ക്‌."

ഇഡ്ഡലിത്തട്ടില്‍ നിന്ന് ഇഡ്ഡലിയെടുത്ത്‌ വീണ്ടും മാവൊഴിച്ച്‌ അടുപ്പത്ത്‌ വെച്ചു. ഉള്ളിയും പച്ചമുളകും അരിഞ്ഞ്‌ അല്‍പം നാളികേരം ചിരവി കഴിഞ്ഞപ്പോഴേക്കും ഇഡ്ഡിലി റെഡിയായി. ആ കലം മാറ്റി അവിടെ ചായയ്ക്കുള്ള വെള്ളം വെച്ചു.

 അകമെല്ലാം തൂത്ത് വാരാന്‍ ചൂലെടുത്തു.
"കോത്തിലുച്ചയായാലും എഴുന്നേല്‍ക്കണ്ടടി. നിന്നെപ്പോലെ അല്ലെ അവന്‍. അവനെപ്പഴേ എഴുന്നേറ്റ്‌ പഠിക്കുന്നതാ. നീ ഇത്തവണ പത്തിലാ. അത്‌ മറക്കണ്ട. എടീ ഇങ്ങോട്ടെഴുന്നേല്‍ക്കാന്‍. എനിക്കാ കട്ടിലിന്‍റെ അടിയിലൊക്കെ ഒന്ന് അടിച്ച്‌ വാരണം."

കണ്ണുകളിലവശേഷിച്ച ഉറക്കം തിരുമ്മിയുടച്ച്‌ അവള്‍ മുറിക്ക്‌ പുറത്ത്‌ കടന്നു.

"അയ്യേ..കാലത്തേ കിട്ടിയേ ഉണ്ടക്കണ്ണിയ്ക്ക്‌."

"നോക്യേ അമ്മേ അവന്‍..."അവള്‍ കിണുങ്ങിക്കൊണ്ട്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചെന്നു. അവനെ ഇക്കിളിയാക്കി അവള്‍ പുറത്തേയ്ക്ക്‌ ഓടി.

രണ്ടുപേരും കുളിച്ച്‌ വരുമ്പോഴേക്കും അവര്‍ക്ക്‌ വേണ്ട ഡ്രസ്സുകള്‍ തേച്ച്‌ വെച്ചു. പാത്രത്തില്‍ ചോറാക്കി. രണ്ടാളും ഒരേ സ്കൂളിലായതിനാല്‍ ഒരുമിച്ചാണ്‌ പോകുന്നത്‌. പുറത്തേക്കിറങ്ങിയാല്‍ രണ്ടാളും തല്ല് കൂടാറില്ല. സ്കൂള്‍ അടുത്തായതിനാല്‍ കഥകളും പറഞ്ഞ്‌ നടക്കും.

അമ്മയോട്‌ യാത്ര പറഞ്ഞ്‌ രണ്ടുപേരും മുറ്റത്തിറങ്ങി. കണ്ണില്‍ നിന്ന് മറയുന്നത്‌ വരെ നോക്കിനിന്ന നളിനി വീണ്ടും അടുക്കളയിലേക്ക്‌ നടന്നു. പാത്രങ്ങളെല്ലാം കഴുകി അടുക്കിപ്പെറുക്കിവെച്ച്‌ സോപ്പ്പൊടി കലക്കിയ ബക്കറ്റിലെ വെള്ളത്തില്‍ ബ്രഷ്‌ മുക്കി പുരയ്ക്കകവും പുറവും തുടച്ച്‌ വൃത്തിയാക്കി. അല്‍പം പട്ടയും ചൂട്ടും കിടന്നിരുന്നതിനെ വെട്ടിയുരിഞ്ഞ്‌ ചെറിയ കെട്ടുകളാക്കി കഴിഞ്ഞപ്പോഴേക്കും സമയം കുറെ ആയി.

തുണി ഇനി നാളെ അലക്കാം എന്ന് മനസ്സില്‍ കരുതി. മേലൊക്കെ കുറച്ച്‌ എണ്ണ പുരട്ടി കുളി കഴിഞ്ഞപ്പോള്‍ സമയം പത്താവാറായി.

പത്ത്‌ മണിക്കുള്ള ബസ്സ്‌ പോയാല്‍ പിന്നെ പതിനൊന്ന് മണിക്കേ ബസ്സുള്ളു. അതില്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം അടച്ചിട്ടുണ്ടാകും. കരണ്ട്‌ ബില്ല് അടക്കേണ്ടതിന്‍റെ അവസാന ദിവസമാണിന്ന്. അത്‌ കഴിഞ്ഞ്‌ കരണ്ടോഫീസിന്‍റെ അടുത്ത്‌ തന്നെയുള്ള മാവേലിസ്റ്റോറില്‍ നിന്ന് കുറച്ച്‌ സാധനങ്ങളും വാങ്ങാം. വന്നിട്ട്‌ വേണം ആ മരണവീട്ടില്‍ പോയി ഒന്ന് മുഖം കാണിക്കാന്‍.

സാധനങ്ങളും വാങ്ങി തിരികെ എത്തിയപ്പോള്‍ മണി മൂന്ന് കഴിഞ്ഞു. എന്തൊരു തിരക്കായിരുന്നു സ്റ്റോറില്‍. ഇനിയിപ്പൊ പിള്ളേര്‌ സ്കൂളില്‍ നിന്ന് എത്താറായി. അവര്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കണം. മരണ വീട്ടില്‍ ഇനി എപ്പഴാ ഒന്ന് പോകാന്‍ പാറ്റ്ക ആവൊ.

ഓരോന്ന് ചിന്തിച്ചിരുന്നപ്പോള്‍ ഏട്ടന്‍റെ അമ്മ വന്നു. അമ്മ തറവാട്ടില്‍ അനിയന്‍റെ കൂടെയാണ്‌ നില്‍ക്കുന്നത്‌. അമ്മയെ കണ്ടപ്പോള്‍ ഭയം. അമ്മേടെ വായേന്ന് ഇനി എന്തൊക്കെയാണാവൊ വീഴാന്‍ പോകുന്നത്‌. എന്തായാലും നല്ലതൊന്നും കേള്‍ക്കില്ലെന്ന് ഉറപ്പ്‌.

"മരിച്ചോടത്ത്‌ പോയില്ലെ നിയ്യ്‌..?"

"ഇതുവരെ പോകാന്‍ പറ്റീട്ടില്ല അമ്മെ"

"കാലത്തേ ഉടുത്തൊരുങ്ങി പോണത്‌ കണ്ടല്ലൊ? ഏതവന്‍റെ അടുത്തേക്കാടി എന്നും നിന്‍റെ ഈ തുള്ളിച്ച. എന്‍റെ മോന്‍ അറബി നാട്ടീക്കെടന്ന് മാസാമാസം അയച്ചുതരുന്നുണ്ടല്ലൊ അല്ലെ. നിനക്കിവിടെ പൌഡറും പൂശി കുണ്ടീം കുലുക്കി നടന്നാ മതീല്ലൊ. മേലനങ്ങാതെ തിന്ന് മുടിച്ചാ മതി. അല്ലെങ്കില്‍ നേരം വെളുത്തിട്ട്‌ ഇത്രേ ആയി. ആ മരിച്ചോടത്തൊന്ന് കടന്ന് പോകാന്‍ ഇതുവരെ സമയം കിട്ടീലാന്ന് നീ ആരോടാ പറയണെ. അതിനെങ്ങിനെയാ..അവനൊരു പെണ്‍കോന്തന്‍. അവധിക്ക്‌ വന്നാ നിന്‍റെ മൂടും താങ്ങിയല്ലെ അവന്‍റെ നടപ്പ്‌. അപ്പോ നിനക്ക്‌ തോന്നിയത്‌ പോലെ ജീവിക്കാലൊ. അഴിഞ്ഞാട്ടക്കാരി...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട." ഇത്രയും പറഞ്ഞ്‌ അവര്‍ തിരിച്ച്‌ പോയി.

നളിനിയ്ക്ക്‌ കരച്ചില്‍ വന്നു. എന്ത്‌ ചെയ്താലും പഴിമാത്രം കേള്‍ക്കെണ്ടിവരുന്ന വിധിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. ഏട്ടന്‍ അയച്ച പൈസയെടുക്കാന്‍ മിനിയാന്ന് പോയി. ഇന്നലെ ഫോണ്‍ ബില്ലടയ്ക്കാന്‍ പോയി. ഇന്നിപ്പൊ ഇങ്ങിനേം കഴിഞ്ഞു. ഇതെല്ലാം ആരോട്‌ എങ്ങിനെ പറഞ്ഞാ മനസ്സിലാക്കാ. പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....! കാലം മാറിയപ്പോള്‍ ഗള്‍ഫ്കാരോടും അവരുടെ കുടുംബത്തോടും ഉള്ള നാട്ടുകാരുടേം വീട്ടുകാരുടേം തോന്നല്‍ മാറി എന്ന് പറയുന്നത്‌ വെറുതെ...

സ്കൂളില്‍ നിന്നെത്തിയ മക്കള്‍ക്ക്‌ ചായ കൊടുത്ത്‌ മരിച്ചോടത്ത്‌ പോയി ഒന്ന് മുഖം കാണിച്ച്‌ തിരിച്ച്‌ വന്നു. മുറിയെല്ലാം തൂത്ത്‌ വാരി വിളക്ക്‌ വെക്കുമ്പോള്‍ ഏട്ടന്‍റെ ഫോണ്‍ വന്നു.

നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.

ഇന്നത്തെ അലച്ചില്‍ കാരണം പെട്ടെന്ന് ഉറങ്ങിപ്പോകും എന്ന് കരുതിയത്‌ വെറുതെയായി. ഏട്ടന്‍റെ ഫോണ്‍ വന്നാല്‍ അങ്ങിനെയാണ്‌. അന്ന് പിന്നെ ഉറക്കം കണക്കാ. എന്നാലും എപ്പോഴോ ഉറങ്ങിപ്പോയി.

"അമ്മേ..അമ്മേ..ദേ വാതിലില്‍ ആരോ മുട്ടുന്നു." മകന്‍റെ അടക്കിപ്പിടിച്ച പരിഭ്രമം കലര്‍ന്ന ശബ്ദം കേട്ട്‌ നളിനി ഉണര്‍ന്നു. സമയം രാത്രി ഒന്നൊന്നര ആയിക്കാണും.

നല്ല മഴ പുറത്ത്‌. ശക്തിയായ കാറ്റ്‌. ഇടിമിന്നലും ഇടിവെട്ടും. വര്‍ദ്ധിച്ച ഭയത്തോടെ നളിനി കാതോര്‍ത്തു. ശരിയാണ്‌...പരിചയമുള്ള ആരോ വാതിലില്‍ മുട്ടുന്നത്‌ പോലെ.. മെല്ലെ മെല്ലെ... ചങ്കിടിപ്പ്‌ പെരുകി. കട്ടിലില്‍ നിന്ന് അനങ്ങാനൊ എഴുന്നേല്‍ക്കാനൊ കഴിയുന്നില്ല. കൈകാല്‍ വിറക്കുന്നു. മകന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ശബ്ദം പോലും പുറത്ത്‌ വരാതായി.

ഒരു കണക്കിന്‌ എഴുന്നേറ്റ്‌ പുറത്തെ ലൈറ്റിട്ടു. എമര്‍ജന്‍സിയെടുത്ത്‌ കയ്യില്‍ പിടിച്ച്‌ ഹാളിനകത്തേക്ക്‌ കടന്നു. കുറച്ചുനേരം കാത്ത്‌ നിന്നിട്ടും പിന്നെ അനക്കമൊന്നും കേട്ടില്ല. കുറേ നേരം കൂടി ശ്വാസം അടക്കിപ്പിടിച്ച്‌ ശ്രദ്ധിച്ചു. ഇല്ല. ഒന്നുമില്ല.

 കാറ്റ് ജനല്പാളികളില്‍ അടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണെന്ന് മനസ്സിലായി. എന്നിട്ടും തിരിച്ച്‌ വന്ന് കിടക്കുമ്പോള്‍ ഭയം ഒരു സംശയം പോലെ പരന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ കേള്‍‍ക്കുന്ന സുപ്രഭാതത്തിന്‌ കാതോര്‍ത്ത്‌ മയങ്ങിയോ...

നിശ്ചയമില്ല.

83 അഭിപ്രായങ്ങൾ:

 1. >> ഗ്യാസ്‌ സ്റ്റൌ കത്തിക്കാന്‍ കൈ നീണ്ടെങ്കിലും കുതിച്ചുകയറിയ ഗ്യാസിന്‍റെ വില പുകയില്ലാത്ത അടുപ്പിലേക്ക്‌ വിറകുകള്‍ കുത്തിക്കയറ്റാന്‍ പ്രേരിപ്പിച്ചു <<

  :-)

  ആശംസകള്‍:...

  മറുപടിഇല്ലാതാക്കൂ
 2. വളരെ മനോഹരമായിഎഴുതി നളിനിയുടെ ദിനചര്യ

  മറുപടിഇല്ലാതാക്കൂ
 3. "നിന്‍റെ അച്ഛന്‌ അവിടെ പണം കായ്ക്കുന്ന മരം കുലുക്കി പണം വാരലല്ല പണി. നീ പോയി പല്ല് തേച്ച്‌ എന്തെങ്കിലും പഠിക്കാന്‍ നോക്ക്‌".

  അമ്മയെ ഓര്‍ത്തു...... ചേട്ടന്‍റെ കഥകള്‍ക്ക് വല്ലാത്ത ഒരു നോവിന്റെ സുഖമാണ് എന്ന് തോന്നാറുണ്ട്. ഇതും വ്യതസ്തമല്ല. നല്ല കഥ. എന്നാലും അവസാനം ആകെ ഒരു കണ്ഫ്യൂഷന്‍. ഒരു പക്ഷെ എന്‍റെ ആസ്വാദന രീതിയുടെ പരിമിതികള്‍ കൊണ്ട് തോന്നിയതാവാം.

  മറുപടിഇല്ലാതാക്കൂ
 4. ഒരു സാധാരണ കുടുംബിനിയുടെ ഒരു ദിവസം .

  ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിക്കുന്നതിനേലും അറപ്പുണ്ടോ നാക്കു വടിക്കാന്‍ :(

  മറുപടിഇല്ലാതാക്കൂ
 5. റാംജി സർ,
  കഴിഞ്ഞ കഥ പോലെ തന്നെ വളരെ വളരെ മനോഹരമായ ഒരു കഥ. കുടുംബത്തിന്റെ നന്മയെക്കരുതി അക്കരെയും ഇക്കരെയും നിന്ന് ജീവിതം തീർക്കുന്നവർ ജീവിതത്തിന്റെ മനോഹര മുഹൂർത്തങ്ങൾ തങ്ങളറിഞ്ഞും അറിയാതെയും കടന്ന് പോവുന്നത് മനോഹരമായി വരച്ചു കാട്ടി. കുടുബത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടും സമൂഹത്തിൽ നിന്നും കിട്ടുന്നതോ, ഇവിടെ അമ്മായിയമ്മ പറയുന്നത് പോലെയുള്ള കുത്തുവാക്കുകളും പരിഹാസങ്ങളും മാത്രം.. റാംജി, അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 6. പ്രവാസികളുടെ നോവ് റാംജിയുടെ കഥകളില്‍ വല്ലാതെ ഫീല്‍ ചെയ്യുന്നു.. കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 7. വെറുതെ ഒരു സംശയം ............മനുഷ്യ മനസിന്റെ ഒരു വ്യഥ..........
  വിശദമായി ഒരു വിവരിച്ചിരിക്കുന്നു ....ബട്ട്‌ ഒരു കഥ ആയോ എന്ന് ചോദിച്ചാല്‍
  ക്ലൈമാക്സ്‌ ഇല്ല ..
  വിവരണത്തിന് അപുറം കടന്നോ എന്ന് സംശയം ..
  കഥാകാരന്‍ പറയുമ്പോലെ വെറുതെ ഒരു സംശയം ഈ വിനീത വായനകാരനും

  മറുപടിഇല്ലാതാക്കൂ
 8. മനസ്സില്‍ തട്ടുന്ന വേദന.നന്നായിരിക്കുന്നു,റാംജി സാബ്

  മറുപടിഇല്ലാതാക്കൂ
 9. നളിനിയ്ക്ക്‌ കരച്ചില്‍ വന്നു. എന്ത്‌ ചെയ്താലും പഴിമാത്രം കേള്‍ക്കെണ്ടിവരുന്ന വിധിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. ഏട്ടന്‍ അയച്ച പൈസയെടുക്കാന്‍ മിനിയാന്ന് പോയി. ഇന്നലെ ഫോണ്‍ ബില്ലടയ്ക്കാന്‍ പോയി. ഇന്നിപ്പൊ ഇങ്ങിനേം കഴിഞ്ഞു. ഇതെല്ലാം ആരോട്‌ എങ്ങിനെ പറഞ്ഞാ മനസ്സിലാക്കാ. പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....! കാലം മാറിയപ്പോള്‍ ഗള്‍ഫ്കാരോടും അവരുടെ കുടുംബത്തോടും ഉള്ള നാട്ടുകാരുടേം വീട്ടുകാരുടേം തോന്നല്‍ മാറി എന്ന് പറയുന്നത്‌ വെറുതെ... nannyi feel kitti.

  മറുപടിഇല്ലാതാക്കൂ
 10. ശീലങ്ങള്‍ക്ക്‌ തടവുകാരായി പോകുന്ന മനുഷ്യരെ പറ്റി പറഞ്ഞ കഴിഞ്ഞ കഥയ്ക്ക് ശേഷം, ഒന്നും ശീലമാക്കാന്‍ സാഹചര്യം സമ്മതിക്കായ്കയാല്‍ കരയിലെടുത്തിട്ട മത്സ്യത്തെ പോലെ ജീവിക്കുന്ന മറ്റൊരു സ്ത്രീ, നളിനി. പ്രവാസ സാഹചര്യങ്ങളാണ് ഈ രണ്ടു കഥകളുടെയും പശ്ചാത്തലമെങ്കിലും അതിനുമപ്പുറമുള്ള തലങ്ങളിലേക്ക് ഈ കഥകള്‍ ഉയരുന്നു.

  ആശയവും അവതരണവും മനോഹരം റാംജി..

  മറുപടിഇല്ലാതാക്കൂ
 11. റാംജീ വളരെ മനോഹരമായി എഴുതി .സുബ്ബലക്ഷ്മിയുടെ സുപ്രഭാതത്തില്‍ നിന്നുള്ള തുടക്കം ഗംഭീരം.പ്രഭാതങ്ങളില്‍ ക്ഷേത്രങ്ങളില്‍ നിന്നുയരുന്ന ആ കീര്‍ത്തനം അവാച്യമായ അനുഭുതിയാണ് പ്രദാനം ചെയ്യുന്നത് . താങ്കളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഒരു സാധാരണ ഗള്‍ഫുകാരന്റെ നാട്ടിന്‍ പുറത്തുകാരിയായ ഭാര്യയുടെ ദിനചര്യകളും മനോവ്യാപാരങ്ങളും വ്യഥകളും ഇതിനേക്കാള്‍ ഭംഗിയായി അവതരിപ്പിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല . തികച്ചും ഗൃഹാതുരത്വമുണ ര്‍ത്തുന്ന നാട്ടുമ്പുറത്തെ പ്രയോഗങ്ങളും ശൈലിയും അസ്വാഭാവികതകളില്ലാതെ അതി മനോഹരമാക്കിയിരിക്കുന്നു.

  "കോത്തിലുച്ചയായാലും എഴുന്നേല്‍ക്കണ്ടടി.

  "കാലത്തേ ഉടുത്തൊരുങ്ങി പോണത്‌ കണ്ടല്ലൊ? ഏതവന്‍റെ അടുത്തേക്കാടി എന്നും നിന്‍റെ ഈ തുള്ളിച്ച.
  എന്‍റെ മോന്‍ അറബി നാട്ടീക്കെടന്ന് മാസാമാസം അയച്ചുതരുന്നുണ്ടല്ലൊ അല്ലെ.
  നിനക്കിവിടെ പൌഡറും പൂശി കുണ്ടീം കുലുക്കി നടന്നാ മതീല്ലൊ. മേലനങ്ങാതെ തിന്ന് മുടിച്ചാ മതി.
  അല്ലെങ്കില്‍ നേരം വെളുത്തിട്ട്‌ ഇത്രേ ആയി. ആ മരിച്ചോടത്തൊന്ന് കടന്ന് പോകാന്‍ ഇതുവരെ സമയം കിട്ടീലാന്ന് നീ ആരോടാ പറയണെ. അതിനെങ്ങിനെയാ..അവനൊരു പെണ്‍കോന്തന്‍. അവധിക്ക്‌ വന്നാ നിന്‍റെ മൂടും താങ്ങിയല്ലെ അവന്‍റെ നടപ്പ്‌. അപ്പോ നിനക്ക്‌ തോന്നിയത്‌ പോലെ ജീവിക്കാലൊ. അഴിഞ്ഞാട്ടക്കാരി...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.
  ഒരു ദൌത്യം പോലെ അത്രയും പറഞ്ഞു അമ്മ അപ്രത്യ്ക്ഷയാകുന്നു. അത് വായനക്കാരന്റെ മനസ്സില്‍ പിരിമുറുക്കം സൃഷ്ടിക്കുമ്പോള്‍ കഥാകാരന്‍ വിജയിക്കുന്നു.
  അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 14. ഇഡ്ഡലിത്തട്ടില്‍ നിന്ന് ഇഡ്ഡലിയെടുത്ത്‌ വീണ്ടും മാവൊഴിച്ച്‌ അടുപ്പത്ത്‌ വെച്ചു. ഉള്ളിയും പച്ചമുളകും അരിഞ്ഞ്‌ അല്‍പം നാളികേരം ചിരവി കഴിഞ്ഞപ്പോഴേക്കും ഇഡ്ഡിലി റെഡിയായി. ആ കലം മാറ്റി അവിടെ ചായയ്ക്കുള്ള വെള്ളം വെച്ചു.

  ഇതുപോലുള്ള നേര്‍ക്കാഴ്ചകളാണ് രാംജിയുടെ കഥകളുടെ ജീവന്‍..!!
  ഒരു സത്യന്‍അന്തിക്കാട്‌സിനിമ
  കാണുന്നതുപോലെ..!!

  മറുപടിഇല്ലാതാക്കൂ
 15. എന്‍റെ ഭാഗ്യം, എന്‍റെ അമ്മായിഅമ്മ എന്‍റെ അമ്മയെ പോലെ എന്നെ സ്നേഹിച്ചു, ഞാന്‍ തിരിച്ചും. ഈയിടെയാണ് ആ ഭാഗ്യവും വിട്ടുപിരിഞ്ഞത്.

  അമ്മായിഅമ്മ മരുമകള്‍ ബന്ധം പക്ഷെ പൊതുവില്‍ ഇങ്ങനെ തന്നെ. നളിനിയുടെ വ്യഥകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 16. ആശയവും അവതരണവും നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 17. കഥപറച്ചില്‍ പതിവുപോലെ നന്നായി.

  മറുപടിഇല്ലാതാക്കൂ
 18. Pranavam Ravikumar a.k.a. Kochuravi,
  ആദ്യവായനക്കും അഭിപ്രായത്തിനും
  നന്ദി സുഹൃത്തെ.
  r
  amanika,
  നന്ദി രമണിക.

  ആളവന്താമന്‍,
  കണ്ഫ്യൂഷന്റെത കാര്യമൊന്നുമില്ല സുഹൃത്തെ.
  എല്ലാ പണിയും കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നിട്ടും ഒറ്റയ്ക്ക് ഒരു അണുകുടുമ്പമായി കഴിയുമ്പോള്‍ രാത്രിയില്‍ ഇപ്പോള്‍ നടക്കുന്ന കള്ളന്മാരുടെ ശല്യത്തിന്റെ കഥകള്‍ മനസ്സില്‍ തങ്ങിനില്ക്കു ന്നതിനാല്‍ ഒരു കാറ്റിന്റെ അനക്കം പോലും ഭയപ്പെടുത്തുന്നതിനാല്‍ ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നു മാത്രം.
  നന്ദി സുഹൃത്തെ.

  ജീവി കരിവെള്ളൂര്‍,
  നന്ദി ജീവി.

  ഹാപ്പി ബാച്ചിലേഴ്സ്,
  നന്ദി ബാച്ചിലേഴ്സ്.

  Manoraj,
  പ്രവാസത്തിന്റെ നല്ലതും ചീത്തയും ഞാന്‍ അനുഭവിക്കുന്നു.
  നന്ദി മനു.

  MyDreams,
  നാട്ടില്‍ ജീവിക്കുന്ന ഒരു ഗള്ഫുനകാരന്റെ ഭാര്യയുടെ ഇന്നത്തെ ഒരു ദിവസം. അത്രമാത്രം.
  നന്ദി സുഹൃത്തെ.

  krishnakumar513 ,
  നന്ദി മാഷെ.

  Jishad Cronic ,
  നന്ദി ജിഷാദ്.

  pournami ,
  നന്ദി പൌര്ണ്മി.

  ഷൈന്‍ നരിതൂക്കില്‍ ,
  മനസിലാക്കലുകള്‍ എനിക്ക് ആഹ്ലാദം നല്കുനന്നു സുഹൃത്തെ.
  നന്ദി ഷൈന്‍.

  Abdulkader kodungallur,
  വളരെ വിശദമായ വിലയിരുത്തലോടെ നല്കികയ തലോടലുകള്‍
  എന്റെ യാത്രക്ക് പ്രചോദനം നല്കു്ന്നു ഭായി.
  എല്ലാ കഥകള്ക്കും വിശദമായ അഭിപ്രായം നല്കിി പ്രോത്സാഹിപ്പിക്കുന്നതിന്
  ഞാന്‍ താങ്കളോട് ഏറെ നന്ദി പ്രകടിപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 19. കഥ വളരെ നന്നായി റാം ജി.കഴിഞ്ഞ കഥയുടെ നേരെ വിവരീതം ..ഒരു കൈതാങ്ങില്ലാതെ തനിച്ചു ജിവിക്കുന്ന ഗള്‍ഫു കാരന്റെ ഭാര്യയെ നന്നായി വരച്ചു കാട്ടി

  മറുപടിഇല്ലാതാക്കൂ
 20. നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.
  കഥയല്ല ഇത് ജീവിതത്തിന്‍റെ നേര്‍കാഴ്ച ..വളരെ നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 21. ജീവിതമറിയുന്നു, എഴുത്തിലൂടെ, റാംജിയുടെ.
  പ്രവാസം എത്ര പഴികേള്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 22. എല്ലാം ഉണ്ടായിട്ടും ഉള്ളിന്റെ ഉള്ളിൽ ഇല്ലായ്മയിൽ ജീവിക്കുന്ന നിഷ്ക്കളങ്കയായ പെൺകൊടിയുടെ ജീവിതത്തിന്റെ നിശ്ശൂന്യഭാവം നന്നായി ആവിഷ്ക്കരിക്കാൻ കഴിഞ്ഞു.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 23. സുന്ദരമായ കഥ. വായിച്ചു. വീണ്ടും വായിച്ചു.
  ഒറ്റപെടലിന്റെ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ നൊമ്പരം നന്നായി അവതരിപ്പിച്ചു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 24. ഒരു ഗള്‍ഫ്‌ കാരന്റെ ഭാര്യയുടെ ഒരു ദിവസം. ഇപ്പോഴും ഇത്തരം അമ്മായി അമ്മമാര്‍ക്ക് ഒന്നും വംശനാശം വന്നിട്ടില്ല അല്ലെ...

  മറുപടിഇല്ലാതാക്കൂ
 25. A.FAISAL,
  നല്ല വാക്കുകള്ക്ക്
  നന്ദി ഫൈസല്‍.
  Sukanya,
  എല്ലാ അമ്മായിയമ്മമാരും ഭയങ്കരികള്‍ ഒന്നുമല്ല. പഴയതിനേക്കാള്‍ അല്പം മെച്ചപ്പെട്ട അമ്മായിയമ്മമാരാണ് ഇപ്പോഴത്തേത്. മുരുമകള്മാരും അത്ര മോശക്കാരല്ല പലരും.
  നന്ദി സുകന്യ.

  ഉമേഷ്‌ പിലിക്കൊട് ,
  നന്ദി ഉമേഷ്‌.

  ഭാനു കളരിക്കല്‍ ,
  നന്ദി ഭാനു.

  റോസാപ്പൂക്കള്‍,
  അതെ. കഴിഞ്ഞത് അങ്ങിനെ എഴുതിയപ്പോള്‍ ഇങ്ങിനെയും ഒന്ന് ആയിക്കോട്ടെ എന്ന് കരുതി.
  നന്ദി റോസ്.

  ആചാര്യന്‍,
  നടക്കുന്ന ജീവിതം തന്നെ.
  നന്ദി ആചാര്യന്‍.

  സലാഹ്,
  നല്ല വാക്കുകള്ക്ക്
  നന്ദി സലാഹ്.

  പള്ളിക്കരയില്‍,
  പ്രചോദനം നല്കുകന്നതിന്
  നന്ദി മാഷെ.

  ചെറുവാടി,
  അണുകുടുംമ്പങ്ങളിലെ ഇപ്പോഴത്തെ ഭയവും സമയമില്ലായ്മയും..
  നന്ദി ചെറുവാടി.

  മറുപടിഇല്ലാതാക്കൂ
 26. പതിവ് പോലെ മനോഹരം. (കുടുംബസിനിമ കാണുന്ന പ്രതീതി അനുഭവപ്പെട്ടു)

  മറുപടിഇല്ലാതാക്കൂ
 27. പതിവുപോലെ നല്ല അവതരണം. ജീവിതം സ്വപ്നങ്ങളും ഓര്‍മ്മകളുമായി ജീവിച്ചു തീര്‍ക്കുന്നവര്‍! പ്രവാസികള്‍!

  മറുപടിഇല്ലാതാക്കൂ
 28. റാംജി,
  ജീവനുള്ള കഥ, ജീവിതമുള്ള കഥ.
  എല്ലാ തവണത്തയും പോലെ ഇത്തവണയും..ഗംഭീരം.

  മറുപടിഇല്ലാതാക്കൂ
 29. valare manoharamaayi avatharippichirikkunnu ee katha...naliniyude dinachalanangal...ishtamaayi.

  മറുപടിഇല്ലാതാക്കൂ
 30. "നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌" വളരെ നല്ല വാക്യം...

  തുടക്കം വായിച്ചപ്പോള്‍ തന്നെ ഞാനും അല്പം പുറകോട്ടു പോയി.
  പണ്ട് വെളുപ്പാന്‍ കാലത്ത്, റേഡിയോയുടെ തുടര്ച്ചയായ മൂളലും പിന്നതിന്റെ പുറകെയുള്ള സുപ്രഭാതവും..

  പഴമയെ സ്നേഹിക്കുന്നവര്‍ ഇന്നെത്രപേരുണ്ടാകും...? തുലോം തുച്ഛം.

  കാറ്റ് ജനല്പാളികളില്‍ അടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാക്കാതെ, ആ ഭയം തുടര്‍ന്നിരുന്നു എങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 31. ഒറ്റയ്ക്ക് ജീവിതം ഉന്തേണ്ടി വരുന്ന പെണ്ണിന്റെ ഒരു ദിവസത്തെ നന്നായി അവതരിപ്പിച്ചു. ഓർമ്മ, വേദന, ദുരിതം, പഴികേൾക്കൽ, തിരക്ക്, നഷ്ടമാകുന്ന വർഷങ്ങൾ, സ്വകാര്യ ജീവിതത്തിന്റെ മരവിച്ച അവസ്ഥ, മക്കൾക്കായി നീക്കി വയ്ക്കേണ്ടി വരുന്ന മണിക്കൂറുകൾ, എത്ര ഓടിയാലും എങ്ങുമെത്താത്ത ജീവിതം, ഉത്തരവാദിത്വം മുഴുവൻ ഒറ്റയ്ക്ക് പേറേണ്ടി വരുന്നതിന്റെ തരിപ്പ്, എന്നാൽ രാത്രിയിൽ ഭയം വന്നു മൂടുന്നതിനാൽ ഉറക്കം പോവുന്ന യാമങ്ങൾ.
  ഒക്കെയും നന്നായി.കഥ ലൈവ് ആയി.
  എങ്കിലും നാട്ടിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ഗൾഫ് കാരന്റെ ഭാര്യയുടെ കനൽ പൊള്ളുന്ന ജീവിതമ ഒന്നുകൂടി തീവ്രമാക്കാമായിരുന്നു. സംഭവങ്ങൾ വേറേ കുറച്ചുകൂടി ചേർത്ത്. എത്ര പിടിച്ചെടുക്കാൻ ശ്രമിച്ചാലും കൈവിട്ടുപോകുന്ന നിമിഷങ്ങളെ പറ്റി. അവളുടെ വൈകാരികജീവിതത്തെ പറ്റി. അനുഭവത്തിന്റെ ചൂട് വന്നപ്പോൾ കഥയും നന്നായി.

  മറുപടിഇല്ലാതാക്കൂ
 32. കഥ വായിച്ചത് മുതല്‍ മനസ്സ് ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ തന്നെ
  അതോ... എന്റെ ഗ്രാമം രാംജിയുടെ കഥയില്‍കൂടി എന്റെ മനസ്സില്‍ കയറിക്കൂടിയോ..

  മറുപടിഇല്ലാതാക്കൂ
 33. റാംജി പതിവു പോലെ ലളിതമായ ഭാഷയില്‍ നല്ല ഒഴുക്കോടെ കഥ പറഞ്ഞു. ഞാന്‍ പറയാറില്ലേ, റാംജിയുടെ കഥകള്‍ക്ക് ജീവിതത്തിന്റെ ഗന്ധമാണെന്ന്.
  നാട്ടില്‍ എന്റെ വീടിനടുത്ത് ഇതുപോലൊരു നളിനിയുണ്ട്‌. ഇങ്ങിനെ എത്രയെത്ര നളിനിമാര്‍ അല്ലേ?

  അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതം കഥകളില്‍ വായിക്കാന്‍ രസമാണെങ്കിലും ജീവിതത്തില്‍ ചിലസമയത്ത് അതൊരു ശല്യമായിട്ട് തോന്നാറുണ്ട്,ട്ടോ. :)

  മറുപടിഇല്ലാതാക്കൂ
 34. ÐIV▲RΣTT▲∩,
  വംശനാശമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും അവശേഷിക്കുന്നു അങ്ങിങ്ങായി.
  നന്ദി ദിവാരേട്ടാ.

  കണ്ണൂരാന്‍ / Kannooraan,
  നന്ദി കണ്ണൂരാന്‍.

  Dipin Soman,
  നന്ദി ദിപിന്‍.

  വരയും വരിയും : സിബു നൂറനാട്,
  നന്ദി സിബു.

  വിജയലക്ഷ്മി,
  നന്ദി ചേച്ചി.

  മഹേഷ്‌ വിജയന്‍,
  മഹേഷിന്റെ അഭിപ്രായം ഞാന്‍ കണക്കിലെടുക്കുന്നു.
  നന്ദി.

  ഒഴാക്കന്‍.,
  നന്ദി ഒഴാക്കന്‍.

  എന്‍.ബി.സുരേഷ്,
  സമയ പരിമിതികള്ക്കിംടയിലും എന്റെ എല്ലാ കഥകള്ക്കും അഭിപ്രായങ്ങളും നിര്ദേിശങ്ങളും നല്കുന്ന മാഷിന്റെ അഭിപ്രായങ്ങള്‍ എപ്പോഴും എന്റെ മനസ്സിലുണ്ട്.
  വളരെ നന്ദി മാഷെ.

  വഴിപോക്കന്‍,
  നല്ല വാക്കുകള്ക്ക്ള
  നന്ദി സുഹൃത്തെ.

  Vayady,
  നല്ലതും പലപ്പോഴും ശല്യമായി തീരാറുണ്ട്. എല്ലാം സാഹചര്യങ്ങള്‍.
  നന്ദി വായാടി.

  perooran,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 35. നളിനിയുടെ ചുമതലകള്‍ നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 36. നല്ല കഥ റാംജി...
  ലളിതമായ ഭാഷ; തനിമയുള്ള ശൈലി.
  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 37. റാംജി ഭായി..ഇത് വായ്ച്ചിട്ട് എന്തെഴുതണമെന്ന് ആലോചിച്ച് അങ്കലാപ്പിൽ ഇരിക്കുകയായിരുന്നു ഞാൻ......

  ശരിക്കും ജീവനുള്ള ഈ കഥ എന്റെ സ്വന്തം അനുജത്തിയുടേത് തന്നെയാണ്..കേട്ടൊ !

  ജോലിക്കാരിയായ അവളെയും ,മക്കളെയും ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ അമ്മയുടെ അടുത്ത് ആക്കിയിരിക്കുകയാണ്.അളിയൻ ഗൾഫിൽ നിന്നും വരുമ്പോൾ മാത്രം അവരുടെ വീട്ടിലേക്ക് പൊകും...

  എനിക്ക് പറയുവാനുള്ളത് മുഴുവൻ സുരേഷ് മാഷ് മുകളിൽ പറഞ്ഞുകഴിഞ്ഞു !

  മറുപടിഇല്ലാതാക്കൂ
 38. വളരെ നല്ല കഥ. ഒരു പ്രവാസിയെന്ന നിലയ്ക്ക് നന്നായറിയുന്ന കാര്യം.
  കഥാകാരന് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 39. റാംജി സാര്‍,

  ഈയിടെ മാത്‍സ് ബ്ലോഗില്‍ കണ്ട ഒരു കമന്റിലൂടെയാണ് ഇവിടെയെത്തിയത്. നല്ലൊരു കലാസമൂഹത്തെ റാംജി സാറിനൊപ്പം കാണാന്‍ കഴിഞ്ഞു. ഇനി അവരിലൊരാളായി ഞാനുമുണ്ടാകും.

  രാപകലില്ലാതെ കുടുംബനാഥന്റേതടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ ചെയ്യേണ്ടി വരുന്ന ഒരു ഭാര്യ എന്നും ഒരുപാട് റഡാര്‍ കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനെയെല്ലാം അതിജീവിച്ച്, ചുമതലകള്‍ ചെയ്യേണ്ടി വരുമ്പോഴും അവള്‍ കേള്‍ക്കേണ്ടി വരുന്ന പഴികള്‍ക്ക് കയ്യും കണക്കുമുണ്ടാകണമെന്നുമില്ല. അത്തരമൊരു ജീവിതത്തെ ഭംഗിയായി വരച്ചു കാട്ടുകയെന്നത് അയത്നലളിതമായ ഒരു കര്‍മ്മമല്ല.

  പതിവുകഥകളിലേതു പോലൊരു ക്ലൈമാക്സില്ലെന്നതു തന്നെ ആഖ്യാനത്തിന്റെ ഒരു ക്ലൈമാക്സായി എനിക്കു തോന്നി. അതുപോലെ തന്നെ ആഖ്യാനജാഡകളും എങ്ങും കണ്ടില്ല. നാടന്‍ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുമ്പോഴെല്ലാം എവിടെയൊക്കെയോ നാം കേട്ടിട്ടുള്ള നാടന്‍ പ്രയോഗങ്ങള്‍ കഥയിലെങ്ങും പ്രകമ്പനം കൊള്ളുന്നത് കാണാനായി. ചുരുക്കത്തില്‍ ഒരു തനി നാടന്‍ കഥ. ഒരു വേറിട്ട കഥ.

  മറുപടിഇല്ലാതാക്കൂ
 40. രാംജി, ഇത് കഥയല്ലല്ലൊ... പച്ചയായ ജീവിതം.

  “നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.“

  - തനിച്ചായിപ്പോകുന്ന പ്രവാസിയുടെ വേദന ഇതിലും നന്നായി പകര്‍ത്താന്‍ ആവില്ല.

  മറുപടിഇല്ലാതാക്കൂ
 41. മനോഹരം,
  ലളിതമായ വാക്കുകളിലൂടെ പച്ചയായ ജീവിതം വരച്ചു കാണിക്കുവാൻ കഴിഞ്ഞു.
  (ജീവിതം ചിത്രത്തിലും ഭംഗിയായി)
  ആശംസകളൊടെ........

  മറുപടിഇല്ലാതാക്കൂ
 42. റാംജി ഭായ്
  വീണ്ടും മനോഹരമായ ഒരു കഥ കൂടി. കഥ എന്ന് പറയാമോ എന്നറിയില്ല ,നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കാണുന്ന ചില ജീവിതങ്ങള്‍ അങ്ങനെയാണ് തോന്നുന്നത്.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 43. ആളവന്താന്‍ പറഞ്ഞ പോലെ ഒരു നോവിന്റെ സുഖം

  മറുപടിഇല്ലാതാക്കൂ
 44. jyo,
  നന്ദി ജ്യോ.

  jayanEvoor,
  നന്ദി മാഷെ.

  ബിലാത്തിപട്ടണം / BILATTHIPATTANAM.,
  അനുഭവങ്ങള്‍ പലപ്പോഴും കഥകളെക്കാള്‍ ഭീകരമാണ്.
  നന്ദി ബിലാത്തി.

  ബിജുകുമാര്‍ alakode,
  നന്ദി ബിജു

  Hari | (Maths),
  ഇവിടെയുള്ള സൌഹൃദങ്ങള്‍ നമുക്ക്‌ ഇങ്ങിനെ തുടരാം.
  കഥയെ വളരെ വിശദമായി വിലയിരുത്തി നല്കി്യ അഭിപ്രായങ്ങാല്‍
  മേലിലുള്ള എന്റെ എഴുത്തിനെ സഹായിക്കും.
  വളരെ വളരെ നന്ദിയുണ്ട് മാഷെ.
  വീണ്ടും കാണാം.

  അനില്കു മാര്‍. സി.പി.,
  നമുക്കറിയാവുന്ന നമുക്ക്‌ ചുറ്റുമുള്ള ജീവിതങ്ങള്‍.
  നല്ല വാക്കുകള്ക്ക്
  നന്ദി മാഷെ.

  നാട്ടുവഴി,
  നന്ദി മാഷെ.

  Renjith
  തീര്ച്ചായായും. നമുക്ക്‌ ചുറ്റുമുള്ള ജീവിതങ്ങള്‍ തന്നെ.
  നന്ദി രഞ്ജിത്.

  എറക്കാടൻ / Erakkadan,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 45. ഒരു സാധാരണക്കാരിയായ വീട്ടമ്മയെ, അതിഭാവുകത്വത്തിന്റെ മേക്കപ്പില്ലാതെ വളരെ നന്നായി അവതരിപ്പിച്ചു. നമുക്കിടയില്‍ ഇതുപോലെ എത്രയെത്ര നളിനിമാര്‍! മറ്റുള്ളവരുടെ പഴി കേട്ടും നെടുവീര്‍പ്പിട്ടും ജീവിച്ചു തീര്‍ക്കുന്നവര്‍.....

  റാംജിയുടെ കഥകളെല്ലാം ജീവിതഗന്ധിയാണ്.

  മറുപടിഇല്ലാതാക്കൂ
 46. ഒറ്റക്ക് വീട് നടത്തുക
  അതിന്റെ റ്റെന്‍ഷന്‍ അതോന്നും എഴുതിയാല്‍ തീരില്ല ..
  ചെയ്യുന്നത് ഒക്കെ ആരേലും ഓര്‍ക്കുമോ?

  ചെയ്യാന്‍ വിട്ടു പോകുന്നത് എല്ലാവരും ഓര്‍മ്മിക്കും ..
  1"അമ്മയ്ക്ക്‌ വേറെ എന്തെങ്കിലും വാങ്ങിച്ചൂടെ."
  2"മരിച്ചോടത്ത്‌ പോയില്ലെ നിയ്യ്‌..?"

  .....കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍......
  നളിനിയെ വളരെ ഇഷ്ടമായി ..
  കഥ നന്നായി പറഞ്ഞു ..

  മറുപടിഇല്ലാതാക്കൂ
 47. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 48. ഒറ്റയ്ക്ക് താമസിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ ഒരു ദിനം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  അവസാനം കതകില്‍ തട്ടിയ ശബ്ദത്തിന്റെ ഉറവിടം പ്രറയേണ്ടിയിരുന്നില്ല! ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയല്ലേ എന്നുവച്ച് ചിലര്‍ വാതിലില്‍ മുട്ടിനോക്കാം!

  മറുപടിഇല്ലാതാക്കൂ
 49. ഒരു കഥ എഴുതി കഴിയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് ,,കുറെ വാക്കുകളും ,വാചകവും കൂട്ടി ചേര്‍ക്കാമായിരുന്നു . കുറച്ച് കൂടി എഴുതിയാലും ഈ കഥയില്‍ എന്ത് മാറ്റം ഉണ്ടാവും അല്ലേ?

  റാംജി ഭായി ഈ കഥയും വളരെ നല്ലപോലെ എഴുതി തീര്‍ത്തു .കഴിഞ്ഞ കഥ ഇവിടെ ഒരു ആന്റി വന്നപ്പോള്‍ ഞാന്‍ വായിപ്പിച്ചു കേള്‍പ്പിച്ചു .പിറ്റേന്ന്എന്നെ വിളിച്ച് പറഞ്ഞു ആ കഥ വളരെ സത്യം ത്തനെ .അവരുടെ ജീവിതവും അതുപോലെ ഒക്കെ തന്നെ ആണ് ..രാത്രിയില്‍ ഉറക്കം വന്നും ഇല്ല .കഥ വായിച്ചത് ഓര്‍ത്ത്‌ കിടപ്പ് ആയിരുന്നു എന്നും പറഞ്ഞു .

  എം.എസ്സ്‌.സുബ്ബലക്ഷ്മിയുടെ ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത ശബ്ദമാധുര്യം ഉറക്കത്തില്‍ നിന്നുണരുന്നതിന്‌ ഒരു തലോടലായി വന്നെത്തി'

  ഇത് കേള്‍ക്കുന്ന സുഖം,വേറെ ഒരു പാട്ടിലും കിട്ടില്ല ..

  മറുപടിഇല്ലാതാക്കൂ
 50. റാംജീ, ഒരു പ്രവാസിയുടെ കുടുംബിനിയെ നന്നായി വരച്ചിട്ടു. കുത്തുവാക്കുകളും, നെടുവീര്‍പ്പുകളും, ആകുലതയും നിറഞ്ഞ വിരസമായ ജീവിതത്തിന്റെ തനിയാവര്‍ത്തനം.
  റാംജി സ്റ്റൈലില്‍ ഒഴുക്കോടെ, ലളിതമായി പറഞ്ഞു വച്ചു. പരിഭവിക്കില്ലെങ്കില്‍ പറയാം, പതിവുപോലെ ഒരു പഞ്ച് കണ്ടില്ല. കഥയെക്കാള്‍ ഒരു ചെറിയ ഡോക്കുമെന്ററി പോലെ തോന്നി :)
  ഇനിയും വരാം.

  മറുപടിഇല്ലാതാക്കൂ
 51. അക്കരെ ഇക്കരെ ആകുമ്പോള്‍ ഉള്ള ആ പിടച്ചില്‍... കണ്ടിട്ടുണ്ട് ഗള്‍ഫ്‌ കാരില്‍. രണ്ടറ്റവും കൂട്ടി മുട്ടിക്കെണ്ടേ അല്ലെ റാംജി...

  മറുപടിഇല്ലാതാക്കൂ
 52. കുസുമം ആര്‍ പുന്നപ്ര
  നന്ദി കുസുമം.

  കുഞ്ഞൂസ് (Kunjuss),
  നന്ദി കുഞ്ഞൂസ്.

  മാണിക്യം,
  നന്ദി ചേച്ചി.

  തെച്ചിക്കോടന്‍,
  ഉറവിടം പറയാതെ തന്നെയാണ് എഴുതിയത്.
  പിന്നീട് ഉറവിടം ചേര്ത്തു .
  നന്ദി സുഹൃത്തെ.

  ബിഗു,
  നന്ദി.

  siya,
  ശരിയാ, ആ പാട്ടിന് എന്തോ ഒരു പ്രത്യേകത എന്നും ഇന്നും തോന്നും.
  കഴിഞ്ഞ കഥയും ഇക്കഥയും പലരുടേയും ജീവിതം തന്നെ.
  വളരെ നന്ദി സിയ.

  വഷളന്‍ ജേക്കെ ★ Wash Allen JK,
  അഭിപ്രായം എന്തായാലും പരിഭവം ഇല്ല.
  വിമര്ശനവും നിര്ദേഭശവും അറിയുന്നത് കൂടുതല്‍ സന്തോഷമാണ്.
  നന്ദി ജെകെ.

  ബിജിത്‌ :|: Bijith,
  തീര്ച്ചെയായും.
  നന്ദി ബിജിത്‌.

  മറുപടിഇല്ലാതാക്കൂ
 53. ബ്ലോഗിലെ കഥകളുടെ ആയുസ്സിനെക്കുറിച്ച് സംശയമുണ്ട്‌ .....പക്ഷെ പട്ടേപ്പാടം റാംജിയുടെ കഥ അങ്ങനെയാവില്ല

  മറുപടിഇല്ലാതാക്കൂ
 54. നല്ല ഒഴുക്കുള്ള എഴുത്ത്..the minute details that you put in makes your narration strong..! :-)

  മറുപടിഇല്ലാതാക്കൂ
 55. നല്ല കഥ...

  നളിനിയുടെ ജീവിത ചര്യ വായിച്ചപ്പോള്‍ വെറുതേ ഒരു ഭാര്യ എന്ന സിനിമയിലെ പാട്ടു രംഗം ഓര്‍ത്തുപോയി...

  ഗള്‍ഫുകാരുടെ വേദനയും എല്ലാം നന്നായി... ഒറ്റപ്പെടലിന്റെ നിശ്വാസങ്ങള്‍..
  ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 56. റാംജി സാര്‍,... അവസാന രണ്ടു കഥകളിലൂടെ ഗള്‍ഫുകാരുടെ ഭാര്യമാരുടെ തികച്ചും വ്യത്യസ്തങ്ങളായ രണ്ടു മുഖങ്ങള്‍ വളരെ വ്യക്തമായും, മനോഹരമായും വര്‍ണ്ണിച്ചിരിക്കുന്നു. രണ്ടു കഥകളും വളരെ ഇഷ്ടായി. ഒരു സംശയം...കഥകള്‍ക്കു മാറ്റുകൂട്ടുന്ന ചിത്രങ്ങളും താങ്കള്‍ വരക്കുന്നതാണോ? അഭിനന്ദനങ്ങള്‍!!!

  മറുപടിഇല്ലാതാക്കൂ
 57. റാംജീ......

  ഒരു നല്ല ജീവിതനിരീക്ഷണം ഇതില്‍ ഉണ്ട്.... നന്നായി... താങ്കളുടെ ചിത്രവരയുടെ ശൈലിയും ഇഷ്ടമായി.... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 58. jayarajmurukkumpuzha,
  നന്ദി സുഹൃത്തെ.

  ആയിരത്തിയൊന്നാംരാവ്,
  നന്ദിയുണ്ട് സുഹൃത്തെ
  ഇഷ്ടപ്പെടുന്നു എന്നരിയുന്നതില്‍.

  രാമൊഴി,
  നന്ദി രാമൊഴി.

  Naseef U Areacode,
  നന്ദി നസീഫ്.

  സ്വപ്നസഖി,
  രണ്ടു കഥകളും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
  ചിത്രങ്ങളെല്ലാം ഞാന്‍ വരക്കുന്നവ തന്നെ.
  നന്ദി സ്വപ്നസഖി.

  thalayambalath,
  നല്ല വാക്കുകള്ക്ക്സ
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 59. അജ്ഞാതന്‍8/21/2010 08:04:00 PM

  മനോഹരം . please visit my blog http://shahalb.blogspot.com

  മറുപടിഇല്ലാതാക്കൂ
 60. ഗള്‍ഫുകാരുടെ ഭാര്യമാരുടെ തികച്ചും
  വ്യത്യസ്തങ്ങളായ രണ്ടു മുഖങ്ങള്‍ വളരെ നന്നായി വരച്ചുകാണിച്ചിരിക്കുന്നു!!

  അഭിനന്ദനങ്ങള്‍!!!

  മറുപടിഇല്ലാതാക്കൂ
 61. [പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....!]

  ഒരുപാടു നല്ല വരികള്‍ക്കൊണ്ടു നിറച്ചിരിക്കുന്നു റാം ജീ .. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 62. അനുഭവിച്ചു വായനയില്‍ ആ വരികള്‍..നന്നായി ..

  മറുപടിഇല്ലാതാക്കൂ
 63. the man to walk with,
  നന്ദി സുഹൃത്തെ.

  ഷഹല്‍ ബി,
  നന്ദി ഷഹല്‍.

  Joy Palakkal ജോയ്‌ പാലക്കല്‍,
  നന്ദി ജോയ്‌,

  gopan m nair,
  നന്ദി ഗോപന്‍.

  രസികന്‍,
  നന്ദി രസികന്‍.

  Readers Dais,
  നന്ദി നിര്മ്മDല്‍.

  മറുപടിഇല്ലാതാക്കൂ
 64. വരാനൊരുപാട് വൈകി.
  കഥ ഇഷ്ടമായി.ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ കഷ്ടപ്പാടുകളും അതു നൽകുന്ന ഭയവും അരക്ഷിതത്വവുമൊക്കെ ഭംഗിയായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 65. രാംജി, സജിവന്‍.
  വായിക്കാന്‍ കുറേയേറേ നല്ല കഥകള്‍ തന്നതിനു നന്ദി...
  ആസ്വദിച്ചു, അതുകൊണ്ടു തന്നെ മറുപടി വൈകി.

  നളിനിയും ഷാഫിയും എല്ലാം ഒരു അപൂര്‍ണ്ണതയുടെ നേര്‍ത്ത തോന്നല്‍ ഉളവാക്കി.
  നിസ്സഹായതയുടെ, ജിജ്ഞാസയുടെ...അതു കഥയുടെ മറ്റൊരു മനോഹാരിത!
  എല്ലാം വളരെ വളരെ നല്ല കഥകള്‍.

  എന്തൊ, ചിത്രങ്ങള്‍‌ക്കു്‌ പഴയ റാംജി ചിത്രങ്ങളുടെ മികവില്ല. (കോമ്പ‌സും സ്കെയിലും ഇല്ലാതെ വട്ടപ്പൂജ്യം പോലും വരക്കാന്‍ അറിയാത്തവനും കുറ്റം പറയാന്‍ തുടങ്ങിയാല്‍..., കാര്യാക്കണ്ട.)

  അഭിനന്ദനങ്ങള്‍ റാംജി, ആശംസകളും.

  പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും കാണുവാന്‍ കഴിഞ്ഞതില്‍ (നേരിട്ടല്ലെങ്കിലും) സന്തോഷം.

  എന്റെ വിശേഷങ്ങള്‍... ഞാന്‍ മെയില്‍ അയക്കാം.

  മറുപടിഇല്ലാതാക്കൂ
 66. റാംജി സര്‍...

  എല്ലാ തവണയും പോലെ ഹൃദയ സ്പര്‍ശിയായ അവതരണം... ഒരു ദിവസത്തെ നിസ്സാരങ്ങളായ നിമിഷങ്ങള്‍ മനോഹരമായ ഒരു മാലയിലെ മുത്തുകളെ പോലെ ചേര്‍ത്ത് വച്ചപ്പോള്‍ അതിമനോഹരം... നോവും, നൊമ്പരവും കലര്‍ന്ന് കിടക്കുന്ന ജീവിതത്തിന്റെ ഒരേട്‌....

  മറുപടിഇല്ലാതാക്കൂ
 67. നിത്യ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ വളരെ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. പക്ഷെ അവസാനം ഒരു അവസാനമില്ലാത്തപോലെ തോന്നി..

  പിന്നെ ഇന്ന് ഗ്യാസിനേക്കാൾ വിലയായിരിക്കുന്നു വിറകിന് എന്നതാണ് യാഥാർഥ്യം :)

  മറുപടിഇല്ലാതാക്കൂ
 68. Echmukutty,
  അഭിപ്രായത്തിനു നന്ദി എച്മു.

  Sajivan,
  എല്ലാം ഒതുക്കി വെറുതെ ഇങ്ങിനെ തുടരുകയായിരുന്നു.
  ചിത്രം വരയോക്കെ അന്നേ എന്നില്‍ നിന്ന് അകന്നിരുന്നു.
  പിന്നെ ഇപ്പോഴാണ് എന്തെങ്കിലും ചെയ്യുന്നത്.
  ബ്ലോഗിന് വേണ്ടി.
  ചെറുതായെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  janet rose,
  നല്ല വാക്കുകള്ക്ക്
  നന്ദി ജാനെറ്റ് റോസ്.

  ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
  എല്ലാ ദിവസവും അങ്ങിനെ തന്നെ,
  അവസാനമില്ലാതെ, സമാധാനമില്ലാതെ...
  നന്ദി ബഷീര്‍.

  മറുപടിഇല്ലാതാക്കൂ
 69. കഥ വായിച്ചു നന്നായിരിക്കുന്നു കുടുതൽ ഒന്നും എഴുതാൻ എനിക്ക് അറിയില്ല

  മറുപടിഇല്ലാതാക്കൂ
 70. ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്ക് മാത്രമല്ല,നാട്ടിലെ തിരക്കുള്ള ഭര്‍ത്താക്കന്മാരുടെ ഉദ്യോഗസ്ഥരായ ഭാര്യമാരുടെയും അവസ്ഥ ഇത് തന്നെ...:)എങ്കിലും ഒരു രേസമുള്ള തിരക്ക് തന്നെയാണ് ഇത്...അതുകൂടി ഇല്ലെങ്കില്‍ സര്‍വ്വം ശൂന്യം !!!!!!!!!!!
  wishes
  joe

  മറുപടിഇല്ലാതാക്കൂ
 71. ജീവിതത്തിന്റെ പച്ചയായ ആവിഷ്കരണം...
  നന്നായീ...പെട്ടന്ന് തീര്‍ന്നു പോയീ എന്നും തോന്നി....

  മറുപടിഇല്ലാതാക്കൂ
 72. ഇങ്ങനെ എത്ര,എത്ര നളിനികള്‍..
  നന്നായി പതിയുന്നു,നളിനിയുടെ ചിത്രം മനസ്സില്‍.

  മറുപടിഇല്ലാതാക്കൂ
 73. നിയ ജിഷാദ്,
  haina,
  Jyotsna P kadayaprath,
  Geetha,
  khader patteppadam,
  smitha adharsh

  വായനക്കും അഭിപ്രായത്തിനും
  എല്ലാ സുഹൃത്തുക്കള്ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 74. ഞാന്‍ സാറിന്റെ ബ്ലോഗില്‍ കയറാന്‍ വൈകിയത് കാരണം ഈ കഥ കാണാനും വൈകി.
  ഞങ്ങളെപ്പോലുള്ള പ്രവാസി ഭാര്യമാരുടെ വ്യഥകള്‍ ഇതിലും നന്നായി എങ്ങിനെ എഴുതാന്‍?
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....