01-10-2010
അയ്യേ..എന്തൊരു നാറ്റം.
മലമൂത്ര വിസര്‍ജ്യത്തിന്റേയും മറ്റ് സുഗന്ധദ്രവ്യങ്ങളുടേയും സമ്മിശ്രമായ രൂക്ഷഗന്ധം കൊച്ചുവാര്‍ക്കപ്പുര വിട്ട് പടികടന്ന് റോഡിലേക്കിറങ്ങി ചിന്നിച്ചിതറി അന്തരീക്ഷത്തില്‍ ലയിച്ചൂകൊണ്ടിരുന്നു. ഈ നാറ്റമാണ് റോഡിലൂടെ പൊകുന്നവര്‍ ആ വീടിനെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്.
അവിടെ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ അച്ഛനും മാത്രം. ഈ നാറ്റം ആ വീടിന് ചുറ്റും പടര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. അവര്‍ക്കത് ഒരു ശീലമായതിനാല്‍ വേറിട്ടൊരു തിരിച്ചറിയല്‍ ഇല്ലായിരുന്നു. പ്രത്യേകതകളില്ലാതെ ആ നാറ്റത്തെ ഒരു ദിനചര്യ പോലെ എന്നും അവര്‍ പിന്തുടര്‍ന്നിരുന്നു.
ഭര്‍ത്താവിന്റെ അച്ഛന്‍ കിടപ്പിലായിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ഒന്നര വര്‍ഷമായി കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതായിട്ട്. തൂറലും മുള്ളലും കിടന്നിടത്ത് തന്നെ. വര്‍ഷങ്ങളായി അച്ഛന്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ തന്നെയാണ് കിടപ്പ്. കട്ടിലിന്റെ അഴികള്‍ക്കെല്ലാം കറുത്ത നിറം. അത് മരത്തിന്റെ നിറമായിരുന്നില്ല, ദീര്‍ഘനാളത്തെ ഉപയോഗം മൂലം അങ്ങിനെ ആയിത്തീര്‍ന്നതാണ്. കട്ടില്‍ മാറ്റാന്‍ ആവത് ശ്രമിച്ചിട്ടും അച്ഛന്‍ വഴങ്ങിയില്ല.
കിടപ്പിലായ ആദ്യനാളുകളില്‍ ഭര്‍ത്താവ് ജോലിക്ക് പൊകാതെ അച്ഛനെ നോക്കിയിരുന്നു. ക്രമേണ അച്ഛന്റെ കിടപ്പ് ജീവിതത്തിന്റെ ഒരു ഭാഗമെന്ന തോന്നല്‍ സൃഷ്ടിച്ചു.
കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ വയ്യതായപ്പോള്‍ അവളുടെ ജോലിഭാരം കൂടി. എഴുന്നേല്‍പിച്ചിരുത്തി പ്രാഥമിക കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആകെ കുഴങ്ങിയത്. ആദ്യമെല്ലാം അല്‍പം അറപ്പും വെറുപ്പും മനസ്സില്‍ തോന്നിയെങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല. പണിക്ക് പോകാതെ കാത്തുകെട്ടിക്കിടന്ന് ഭാര്യയെ സഹായിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനെ പരിചരിക്കുന്നതില്‍ അവള്‍ക്കൊരു പ്രയാസവും ഇല്ലായിരുന്നു. സ്വന്തം പിതാവിന് നല്‍കുന്ന ശുശ്രൂഷപോലെ കറയറ്റതായിരുന്നു.
കാലത്തെഴുന്നേറ്റാല്‍ ആദ്യം അച്ഛന്റെ മുറി അടിച്ച് തുടച്ച് വൃത്തിയാക്കിയിട്ടേ പല്ലുതേപ്പ് പോലും നടത്തിയിരുന്നുള്ളു. ചന്തനത്തിരി കത്തിച്ചുവെച്ചാല്‍ മണം ഉണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വാക്ക് അനുസരിച്ചു. അപ്പോള്‍ ഒരു മരണവീടിന്റെ മണമായി. പിന്നീടാണ് ഡെറ്റോള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഒരാശുപത്രി മണം പരന്നെങ്കിലും അതൊരാശ്വാസമായി. പയ്യെപ്പയ്യെ ഡെറ്റോള്‍ മണത്തെ ഒതുക്കി രൂക്ഷഗന്ധം ഉയര്‍ന്ന് വന്നു. അച്ഛന്റെ മുറിയിലെ ചുമരിനോട് ചേര്‍ന്ന അലമാരയില്‍ എയര്‍ഫ്രഷ്നറിന്റെ ടിന്നുകള്‍ കുന്നുകൂടിയത് അതേത്തുടര്‍ന്നാണ്. എന്ത് ചെയ്താലും ഒരു പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും എല്ലാം കൂടിച്ചേര്‍ന്ന് ഒരു കുമ്മലായി അവശേഷിച്ചു.
സംസാരിക്കാന്‍കൂടി കഴിയാതായതോടെ എല്ലാം കണ്ടറിഞ്ഞ് ചെയ്യേണ്ടതായി വന്നു. എല്ലാ ദിവസവും രാവിലെത്തന്നെ തുണികള്‍ മാറ്റി, ശരീരം മുഴുവന്‍ ചൂടുവെള്ളത്തില്‍ മുക്കിയ തുണി പിഴിഞ്ഞ് തുടച്ച്, പൌഡര്‍ കുടഞ്ഞ് പുറത്ത് കടന്നാല്‍ തുണികള്‍ കുത്തിപ്പിഴിഞ്ഞ് തോരയിട്ട് വരുമ്പോഴേക്കും ഉച്ചയാകാറാകും.
ദിവസങ്ങള്‍ വളരുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. വീടിനകത്തേക്ക് കയറുമ്പോള്‍ അനുഭവപ്പെടുന്ന മണമാണ് പലരേയും പിന്തിരിപ്പിക്കുന്നതെന്ന് അവര്‍ സംശയിച്ചു. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യപോലും അകത്ത് കയറുന്നത് സാരിത്തലപ്പുകൊണ്ട് മൂക്ക് പൊത്തിയാണ്. സഹോദരന്‍ അന്യനാട്ടിലാണ്. ദോഷം പറയരുതല്ലൊ. മാസാമാസം അഞ്ഞൂറ് രൂപ അച്ഛന്റെ ചിലവിനായി അവര്‍ തന്നുപോരുന്നുണ്ട്. പിന്നെ, സഹായിക്കാന്‍ വരാത്തത് ജേഷ്ഠത്തിക്ക് ഇതൊക്കെ അറപ്പായത് കൊണ്ടാണ്. കഴിവതും വീടിന്റെ ഉമ്മറത്ത് നിന്ന് വല്ലപ്പോഴുമൊക്കെ വിശേഷങ്ങള്‍ തിരക്കാന്‍ അവര്‍ വരാറുണ്ട്.
രണ്ട് പെണ്‍മക്കളേയും അധികം ദൂരത്തേക്കല്ല കെട്ടിച്ചയച്ചിരുന്നതെങ്കിലും വല്ലപ്പോഴുമാണ്. വരവ്. വന്നാല്‍ തന്നെ ഒരു രാത്രി പോലും ഇവിടെ തങ്ങാറില്ല. അച്ഛന്‍ കിടന്നിടത്ത് തന്നെ കിടപ്പായതിന് ശേഷമാണ് തീരെ വരാതായത്. അതിനുമുന്‍പ് വന്നാല്‍ ഒന്നുരണ്ട് ദിവസമൊക്കെ തങ്ങാറുണ്ട്. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ട എന്ന് കരുതിയാണ് ഇപ്പോഴത്തെ വരവുകള്‍..
താഴെ ഉള്ളവള്‍ എത്തിയാലുടന്‍ അച്ഛനെ നോക്കി ഒന്ന് നെടുവീര്‍പ്പിടും. പിന്നെ നാത്തൂനോട് എന്തെങ്കിലും കുശലം പറഞ്ഞ് ജേഷ്ഠത്തിയുടെ വീട്ടിലേയ്ക്ക് പോകും. പോകാന്‍ നേരമെ പിന്നെ തിരിച്ച് വരു. കുറ്റം പറച്ചിലും ചീത്തവിളിയും കേക്കണ്ട എന്നത് ഭാഗ്യം.
മൂത്തവളാണെങ്കില്‍ വന്നാലുടനെ അകവും പുറവും അടിച്ച് വാരും. നേരത്തെ വൃത്തിയാക്കിയതാണെങ്കിലും അതാണ് ആദ്യത്തെ പണി. പിന്നീട് അച്ഛന്റെ മുറിയിലേക്ക്. കയറി മരുമകള്‍ കാലത്ത് മാറ്റിയ തുണികളൊക്കെ നീക്കി വീണ്ടും പുതിയവ വിരിക്കും. ഒപ്പം പിറുപിറുക്കലിലൂടെ കുറ്റങ്ങള്‍ പുറത്ത് ചാടിക്കൊണ്ടിരിക്കും.
"അമ്മായിക്കെന്താ പ്രാന്താ ഒറ്റക്കിരുന്ന് ഭേ...ഭേന്നു പറയാന്‍..?"
"മോനിന്ന് സ്ക്കൂളില്‍ പോയില്ലെ?"
"ഇന്ന് ഞായറാഴ്ച്യാ.."
"മോനിപ്പോ ഏഴിലല്ലെ?"
"എട്ടിലാ"
"എന്തൊര് നാറ്റാ അച്ചാച്ചന്റെ മുറീല് മോനെ"
"തീട്ടത്തിനും മൂത്രത്തിനും പൊട്ട മണാ അമ്മായി. ഈ അച്ചാച്ചനെന്താ ചാവാത്തെ...?"
അവളോടിവന്ന് മകന്റെ ചെവിക്ക് പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. മൂത്തോരോട് ഇങ്ങിന്യാ വര്‍ത്താനം പറയാന്ന് ചോദിച്ച് രണ്ടടിയും കൊടുത്തു.
വൈകുന്നേരത്തോടെ വെള്ളം നിറച്ച കിടക്കയില്‍ അച്ഛനെ കിടത്തി. അങ്ങിങ്ങ് ശരീരത്തിലെ തൊലി പോയിരുന്നു. അവിടമെല്ലാം വ്രണം പോലെ പൌഡര്‍ കട്ടപിടിച്ച് കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും മറിച്ച് കിടത്തുമ്പോള്‍ തൊലി നഷ്ടപ്പെടുന്നതിനാലാണ് പലരുടേയും അഭിപ്രായം കണക്കിലെടുത്ത് വെള്ളം നിറച്ച കിടക്ക വാങ്ങിയത്. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ പലരും ഈ കിടക്ക കണ്ടിട്ടില്ലാത്തതിനാല്‍ അയല്‍വക്കക്കാരൊക്കെ സഹായത്തിന് എത്തിയിരുന്നു.
"രണ്ട് കൊല്ലത്തോളമായി ഈ കിടപ്പ് തുടരുന്നു. ഇനിയും എത്രനാള്‍ കിടക്കുമെന്ന് അറിയില്ല. എത്ര സ്നേഹമെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു പരിധിയില്ലെ? അതുകൊണ്ട് എനിക്ക് തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. വീടിനോട് തൊട്ടുള്ള ആ മുറിയിലേക്ക് മാറ്റുന്നതില്‍ എന്താ തകരാറ്?"
എല്ലാവരും കൂടിച്ചേര്‍ന്നപ്പോള്‍ സംസാരത്തിനിടയില്‍ അയല്‍വക്കക്കാരില്‍ ഒരു കാരണവര്‍ ചോദിച്ചു. ആ വീടിന്റെ അവസ്ഥ കണക്കിലെടുത്ത് അതൊരു തെറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല. സഹോദരന്റെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും എല്ലാവര്‍ക്കും ഉചിതമായ ഒരു പോംവഴിയായി തോന്നി അത്.
വീടിനോട് ചേര്‍ന്ന് തന്നെ. പണ്ടതൊരു തൊഴുത്തായിരുന്നു. പിന്നീടതിനു മാറ്റങ്ങള്‍ വരുത്തി വരുത്തി ഇപ്പോഴവിടെ നല്ലൊരു മുറിയാക്കിയും ബാക്കി ഭാഗം വിറക് വെക്കാനായി കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കിയും ഇട്ടിട്ടുണ്ട്. മുറിയിലാണെങ്കില്‍ പ്രത്യേകിച്ച് ഒന്നുമില്ല. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന കിണ്ടി, മൊന്ത, ഓട്ടുപാത്രങ്ങള്‍, ഉരുളി തുടങ്ങിയ ചില വസ്തുക്കള്‍ മാത്രമാണ് അതിനകത്തുള്ളത്. പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍.
നേരം വൈകിയ രാത്രി, കിടക്കറയില്‍ വെച്ച് അവള്‍ ഭര്‍ത്താവിനെ പകലുണ്ടായ തീരുമാനങ്ങളിലെ അതൃപ്തി അറിയിച്ചു.
"അച്ഛനെ മുറിയിലേക്ക് മറ്റുന്നത് എല്ലാര്‍ക്കും സഹായമാണെങ്കിലും അത് അവസാനം വലിയ പരാതിയിലെ അവസാനിക്കു എന്നെനിക്ക് തോന്നുന്നു."
"പരാതി പറയുന്നവരാണല്ലൊ തീരുമാനിച്ചത്. അപ്പോള്‍ പ്രശ്നമൊന്നും ഇല്ല."
"ഞാന്‍ പറഞ്ഞെന്ന് മാത്രം."
കാലത്തുതന്നെ മുറിയിലെ പഴയ സാധനങ്ങള്‍ മാറ്റി ചുമരുകള്‍ പെയിന്റ് ചെയ്തു. നല്ലൊരു ഫാന്‍ ഫിറ്റ് ചെയ്തു. ഉച്ചയോടെ പുതിയ മുറിയിലേക്ക് അച്ഛനെ മാറ്റി. ഒരാഴ്ച കഴിയുന്നതിന് മുന്‍പേ അവിടേയും ഇവിടേയും നിന്നുമായി കുശുകുശുപ്പുകള്‍ എത്തിത്തുടങ്ങി. തീരുമാനങ്ങള്‍ എടുത്തവരില്‍ നിന്ന് തന്നെ നിയന്ത്രണമില്ലാത്ത ആരോപണങ്ങള്‍ ഉതിര്‍ന്ന് വീണു.
കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി ഓരോന്നിനേയും ഓരോ നിലക്ക് എത്തിച്ച് അവസാനം തളര്‍ന്ന് അവശനായ കാര്‍ന്നോരെ കെട്ട്യോനും കെട്ട്യോളും കൂടി നാല്‍ക്കാലിയെപ്പോലെ തൊഴുത്തിലേക്ക് നടതള്ളി സുഖിച്ച് വാഴുകയാണ് എന്ന് കേട്ടതോടെ അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അച്ഛനെ വീണ്ടും വീടിനകത്തേക്ക് മാറ്റി.
ഇപ്പോള്‍ ശരീരം മുഴുവന്‍ നനഞ്ഞ തുണികൊണ്ട് തുടയ്ക്കാന്‍ പോലും കഴിയുന്നില്ല. നേരിയതായി തൊടുമ്പോള്‍പോലും തൊടുന്ന ഭാഗത്തെ തൊലി പൊളിഞ്ഞ് പോകുന്നു. വെറും എല്ലും തോലുമായ രൂപം. മരിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു തരം ഭീതി പരത്തുന്ന ശബ്ദം തുറന്നിരിക്കുന്ന പല്ല് പോയ വായില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. ചെറിയൊരു അനക്കം മാത്രമായി അവശേഷിച്ചിട്ട് നാളേറെയായി. പലരും മാറിമാറി വെള്ളം തൊട്ട് കൊടുക്കുന്നെങ്കിലും നില അതേ പടി തുടരുന്നു.
രാത്രിയില്‍ രാമായണപാരായണവും തുടങ്ങി. മരണത്തെക്കുറിച്ച ഭാഗങ്ങള്‍ വായനയില്‍ വരുന്നതോടെ കിടപ്പിലായ രോഗി മരിക്കും എന്നതാണ് അതിന് നിദാനമായുള്ളത്. അടച്ചു വെച്ചിരിക്കുന്ന പുസ്തകം കയ്യിലെടുത്ത് നിവര്ത്തുമ്പോള്‍ തുറന്നു വരുന്ന ഭാഗം മുതലാണ് വായന തുടങ്ങുന്നത്. ഇനിയും ഈ കിടപ്പ് തുടരാതെ മരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടായിരുന്നില്ല.
നേരം വെളുത്തപ്പോള്‍ അവളുടെ മകന് സംശയങ്ങള്‍ ബാക്കിയായി. അവന്‍ അമ്മയുടെ അരികിലെത്തി.
"ഇന്നലെ രാത്രി എന്തിനാമ്മേ രാമായണം വായിച്ചെ?"
"അതിനി എല്ലാ ദിവസവും വായിക്കും. അച്ചാച്ചന് സുഖവും സന്തോഷവും ആയി മരിക്കാന്‍ വേണ്ടിയാണ്."
"അപ്പോഴെന്ത്യെ നേര്‍ത്തെ വായിക്കാണ്ടിര്ന്നേ?"
"ഇപ്പോഴല്ലെ ആകെ വയ്യാതായത്?"
"അതൊന്നുല്ല. ഇനിക്കറിയാ. അച്ചാച്ചനെ വേഗം കൊല്ലാന്‍ വേണ്ടിയാ വായിക്കുന്നേന്ന്. പുസ്തകം വായിച്ചാലൊന്നും അച്ചാച്ചന്‍ ചാവ്‌ല്യ. അതിലും നല്ലത് ഒറക്ക ഗുളിക കൊടുക്കുന്നതാ. അല്ലെങ്കിലും ഇങ്ങിനെ കെടന്ന്‍ട്ടെന്താ കാര്യം? വെര്‍തെ നാറാന്നല്ലാതെ."
അവന്‍ കളിക്കാനായി ഓടിപ്പോയി.
(ഇത്തരം അവസ്ഥയില്‍ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ എന്നിടത്തേക്കുള്ള ചിന്തയിലേക്കാണ് ഞാന്‍ പറഞ്ഞു വന്നത്. ആരും അത്തരത്തില്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല. എല്ലാരും ഇത്തരം ഒരവസ്ഥയില്‍ മനസ്സില്‍ അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു എന്നത് സത്യം. അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല എന്നതും നേര്. ഇത്തരം ചിന്തകളിലേക്കാണ് ഈ കഥ ഞാന്‍ അവതരിപ്പിച്ചത്. ഒരു സങ്കട കഥ എന്ന് മാത്രമായി ചുരുക്കരുത്.)