09-06-2011
"ഈ ഭാര്യമാര് ചാവാന്‍ കാത്തിരിക്കയാണ് ചെല ആണുങ്ങള്. എങ്ങിനെയെങ്കിലും ചത്ത് കിട്ടിയാല്‍ വേറെ ഒന്ന് കെട്ടാലോ. കെട്ടി, കൂടെ കെടക്കാന്നല്ലാണ്ട് വേറൊരു വിചാരൊല്യ ഇവറ്റകള്‍ക്ക്."
അകന്ന ബന്ധത്തിലുള്ള ചന്ദ്രേട്ടന്റെ രണ്ടാം വിവാഹത്തിന് പോയി തിരിച്ചു വരുന്ന അമ്മയെ കണ്ടപ്പോള്‍ ഗൗരി പറഞ്ഞു.
"ആറും എട്ടും പ്രായമായ രണ്ടെണ്ണത്തിനെ നോക്കാനും ജോലിക്ക് പോയി കുടുംബം നോക്കാനും ഇക്കാലത്ത് ഒറ്റയ്ക്ക് കഴിയുമോ പെണ്ണെ?"
അമ്മക്കതിനും ന്യായമുണ്ടായിരുന്നു
ഭാര്യ മരിച്ച് ഒരു കൊല്ലം കഴിയുമ്പോഴേക്കും കേട്ടണമെന്നുണ്ടോ അതിന്??
എന്തോ ഗൌരിക്ക് അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .
അവളുടെ ഭര്‍ത്താവ് മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു . മുപ്പത് വയസ്സ് പോലും തികയുന്നതിനു മുന്‍പേ വിധവയാകാനയിരുന്നു വിധി. എന്നിട്ടും ഇക്കാലമത്രയും വേറെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തില്ല. ഈ കടുത്ത ഏകാന്തതയിലും അദ്ദ്യേഹം കൂടെ ഉണ്ടായിരുന്ന സമയങ്ങളിലെ ഓര്‍മ്മകളുമായി ജീവിക്കാനായിരുന്നു മനസ് വാശിയോടെ കൊതിച്ചത് !
അത്യാവശ്യം വിദ്യാഭ്യാസം ഒക്കെയുണ്ടെങ്കിലും ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ല .ഭാര്യയുടെ ജോലിയും വരുമാനവും ഒന്നും കൊതിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ആ മുഖം, അദ്ദേഹത്തോടൊപ്പം പങ്കിട്ട മധുരമായ ഓര്‍മ്മകള്‍, അതില്‍ മാത്രം മുഴുകി കഴിയാനാണ് എന്നും ആഗ്രഹിച്ചത് .
കോളേജില്‍ പഠിക്കുമ്പോള്‍ തെക്കേ വീട്ടിലെ സജീവന്‍ കുറെ നാള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രേമാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്നതാണ്. സജീവന് അന്നേ അദ്ധ്യാപക ജോലിയും ഉണ്ടായിരുന്നു. അവനെയെങ്ങാനും കെട്ടാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് വിധവ ആകില്ലായിരുന്നു എന്നു വെറുതെ തോന്നി.
പിളുന്തന്‍ ശരീരം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇഷ്ടപ്പെട്ടു പോയേനെ. ഇല്ല...മുഖത്ത് നോക്കുമ്പോള്‍ ഒരു തരം വെറുപ്പ് തോന്നിച്ചിരുന്നു. അയാളുടെ അന്നത്തെ പ്രേമാഭ്യര്‍ത്ഥന ഒരു മന്ദബുദ്ധിയുടെ രൂപമാണ് മനസ്സില്‍ പതിപ്പിച്ചത്.
വളരുന്ന വർഷങ്ങള്‍ക്കിടയില്‍ ഓര്‍മ്മകള്‍ക്ക് തുരുമ്പ് പിടിക്കുന്നു. ഒത്തുകൂടല്‍ നഷ്ടപ്പെടുന്നത് സ്നേഹത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. അങ്ങനെ ഒരു തുരുമ്പു തന്റെ മനസിനെയും കാര്‍ന്നു തുടങ്ങിയോ എന്ന് ഈയിടെയായി തോന്നാറില്ലേ !
ഒറ്റപ്പെടുന്ന സമയങ്ങളില്‍ ഓടിയെത്തുന്ന ഓര്‍മ്മകളെ നിയന്ത്രിക്കാന്‍ കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം സഹായിച്ചു. ഓണ്‍ ലൈനില്‍ പരതുന്നതിനിടയിലാണ് ചിലന്തി എന്ന നാമം ശ്രദ്ധയിൽ പെട്ടത്, ഒരു വെല്ലുവിളി പോലെ. വല നെയ്ത് ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ചിലന്തിയെക്കുറിച്ചോർത്തു. ഒരാകാംക്ഷ...അത് മാത്രമായിരുന്നു ചിലന്തിയുമായി ഓൺ ലൈൻ ബന്ധം തുടങ്ങുന്നതിനുള്ള കാരണം. അദ്ദ്യേഹത്തിന്റെ 'ചിലന്തിവല' എന്ന ബ്ലോഗിലെ കാച്ചിക്കുറുക്കിയ വരികളിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിന്റെ വേറൊരു മേഖലയിലേക്ക് കയറുന്നതായി തോന്നി.
ബ്ലോഗ് എന്തെന്നറിയാനും ഒന്ന് ആരംഭിക്കാനും പ്രേരണയായത് ചിലന്തി തന്നെ.
ഈമെയിലിലൂടെ തന്റെ ഇംഗിതത്തിനനുസരിച്ചുള്ള മറുപടി ലഭിക്കുമ്പോൾ ഒരിഴുകിയ ഇഴചേരൽ സംഭവിച്ചു കൊണ്ടിരുന്നു. ഇരയ്ക്ക് വേണ്ടി വല നെയ്യുന്ന ചിലന്തിയെപ്പോലെ ഒരു സൂചന പോലും തരാതെ അജ്ഞാതനായി തുടർന്ന ചിലന്തിക്കു മുന്നിൽ ഒന്നുപോലും ഒളിച്ചു വെക്കാതെ എല്ലാം എഴുന്നുള്ളിക്കാൻ ആവേശമായിരുന്നു,വിശ്വാസമായിരുന്നു.
തന്റെയുള്ളില്‍ ഇതുവരെ മെരുങ്ങിക്കിടന്ന ഒരു വ്യാഘ്രം സട കുടഞ്ഞ് ഉണര്‍ന്നത് പോലെ !
ചാറ്റിങ്ങിൽ എത്തിയിട്ടും ഒരിക്കൽ പോലും ശബ്ദം കേൾക്കാനൊ മുഖം കാണാനൊ ആഗ്രഹിക്കാതിരുന്നത് അയാളോടുള്ള മതിപ്പ് വർദ്ധിപ്പിച്ചതേ ഉള്ളു.
ചിലന്തിയെക്കുറിച്ചോർക്കാൻ സമയം തികയാതായി ഗൗരിക്ക്. പൂർവ്വകാലം വിസ്മൃതിയിൽ അകപ്പെട്ടത് പുത്തൻ ആവേശത്തിന്റെ അലകളിൽ. സ്വയം ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്ത് പൂർണ്ണത കൈവരിച്ചപ്പോൾ എവിടെ നിന്നെങ്കിലും സമ്മതമൊ അനുവാദമൊ വേണമെന്ന് ഗൗരിക്ക് തോന്നിയില്ല. ഇല്ലെന്ന് പുറമെ പറഞ്ഞെങ്കിലും ചിലന്തിക്ക് വല കെട്ടാൻ അകത്തിടം നല്‍കണമെന്ന് മനസ് ഉത്ക്കടമായി ആഗ്രഹിച്ചു ..
അകത്ത് വല കെട്ടാൻ ചിലന്തിക്കു സമ്മതമാണൊ എന്നത് ഗൗരിക്ക് അറിയണ്ടായിരുന്നു. സമ്മതം ആയിരിക്കും എന്ന ചിന്തയാണ് അതിനടിസ്ഥാനം. സ്വയം തോന്നിയ ആ ഉറപ്പിലായിരുന്നു ഗൗരിയുടെ നീക്കം. ചേരാത്ത വാക്കുകളും, ചേർച്ചയില്ലാത്ത വിവരങ്ങളും ചേർത്തു വെച്ച് മാത്രം ചിന്തിച്ചു. നേരിടുന്ന സാഹചര്യങ്ങളും കടന്നു പോകുന്ന പ്രായവും വരുത്തിവെക്കുന്ന ചിന്തകളാണതെന്ന് മനസ്സിലാക്കിയില്ല. അത് ചിലന്തിയുടെ കുഴപ്പം കൊണ്ടായിരുന്നില്ലെന്ന് വ്യക്തം.
നേരം വളരെ വൈകി. കമ്പ്യൂട്ടര്‍ അടച്ചുവെച്ച് കിടക്കാന്‍ തോന്നിയില്ല. തന്റെ മെയില്‍ വായിച്ചത് കൊണ്ടായിരിക്കണം ചിലന്തി ഇന്ന് ചാറ്റില്‍ വരാത്തതെന്ന് തോന്നി. ചാറ്റ് ബോക്സില്‍ വെറുതെ 'ഹെലോ' അടിച്ചു. 'ദാ അയക്കുന്നു' എന്ന മറുപടി തിരിച്ചു കിട്ടിയപ്പോള്‍ ചങ്കിടിക്കാന്‍ തുടങ്ങി. ആകാംക്ഷക്കറുതി വരുത്തി മെയിലെത്തി.
ഗൗരി,
അയച്ച മെയിൽ വായിച്ചിട്ട് എന്ത് മറുപടി എഴുതണം എന്നിപ്പോഴും എനിക്കറിയില്ല. എന്നിൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ..വ്യക്തമായ മറുപടി പറയാൻ എനിക്കറിയില്ല. വേണം...വേണ്ട..എന്ന വികാരം. വാക്കുകളിലെ സൗന്ദര്യം, നേരിട്ടുള്ള കാഴ്ചയിൽ നഷ്ടപ്പെട്ടെങ്കിലൊ എന്ന ഭയം. അതാണിപ്പോൾ എന്നിൽ.
ഞാൻ മുൻപെഴുതിയ ഒരു ബ്ലോഗിൽ പറഞ്ഞിരുന്നത് പോലെ എന്റെ അജ്ഞാതവാസം പുറത്തായാൽ ഓഫ് ലൈൻ ആകാനാണ് ആഗ്രഹം. ഗൗരി ഇപ്പോൾ ശ്രമിക്കുന്നതും എന്നെ പുറത്ത് ചാടിക്കാനാണ്.
തമ്മിൽ കാണാതെ എഴുതിയും പറഞ്ഞുമുള്ള ഈ സൗഹൃദത്തിനല്ലെ കൂടുതൽ സന്തോഷം ലഭിക്കുക. അങ്ങിനെ തുടരാനാണ് ഞാനിഷ്ടപ്പെടുന്നത്. ഗൗരിയുടെ ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചത് എന്റെ വാക്കുകളുടെ ആകർഷണീയത മാത്രം പരിഗണിച്ചാണ്. ഞാൻ വിവാഹിതനാണൊ അവിവാഹിതനാണൊ എന്നു പോലും പറഞ്ഞില്ലല്ലോ. അതും എന്റെ എഴുത്തുകളിൽ നിന്ന് സ്വയം തീരുമാനിക്കുന്നു. വലിയ തെറ്റാണത്. അതുകൊണ്ട്....ഈ വിഷയം ഗൗരി എനിക്കെഴുതിയിട്ടില്ല, ഞാനത് കണ്ടിട്ടുമില്ല എന്ന് കരുതാം. പഴയ സൗഹൃദം തുടരാം.
എതിർ ലിംഗത്തിൽ പെട്ടവരോടുള്ള ആകർഷണം എന്നിൽ ഉള്ളതുകൊണ്ടുതന്നെയാവാം ഞാനിത്രയും നീട്ടി എഴുതിയത്. ആ ആകർഷണത്തെ വികാരപരമാക്കി മാറ്റാൻ എനിക്കാഗ്രഹമില്ല. മനുഷ്യനെ ഉയരങ്ങളിലേക്ക് നയിക്കുന്നത് അനുഭവങ്ങളാണെന്ന് തോന്നിപ്പോകുന്നു. അൽപം കൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
എങ്കിലും ഗൗരി അയച്ച മെയിലിലെ വരികൾ എന്നിൽ ആശയക്കുഴപ്പമായി തുടരുന്നു.
മറുപടി കാത്തിരിക്കയാണെന്ന് അറിയാം.
സമയം രാത്രി പന്ത്രണ്ടാകുന്നു. ഞാനുറങ്ങട്ടെ.
വല കെട്ടാനറിയാത്ത
ചിലന്തി.
സങ്കടവും കരച്ചിലും ദേഷ്യവും എല്ലാം ഒന്നിച്ചു കൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയതിനാല്‍ പ്രയാസം ഏറി. പുറത്തറിയാതിരിക്കാന്‍ ഏന്തലൊതുക്കി. കണ്ണ് നിറഞ്ഞതിനാല്‍ അക്ഷരങ്ങള്‍ നേരെ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരിച്ചും മറിച്ചും പിന്നേയും വായിച്ചു. 'വേണം...വേണ്ട...എന്ന വികാരം.' എന്ന ഒറ്റ വാക്കില്‍ വീണ്ടും പ്രതീക്ഷകള്‍ നിലനിര്‍ത്തി. അല്പം ആശ്വാസം. എത്ര നേരം കസേരയില്‍ അതെ ഇരിപ്പ് തുടര്‍ന്നു എന്നറിയില്ല.
സ്ഥലകാലബോധം തിരിച്ചെടുത്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ വേറൊരു മെയില്‍ കൂടി
കണ്ടപ്പോള്‍ അരിശം തോന്നി. ദേഷ്യത്തോടെ ഓഫാക്കി ചെന്നുകിടന്നു.
നല്ല ഉറക്കത്തിൽ ആയതിനാൽ ഗൗരി ഒന്നു ഞെട്ടി. അയൽവക്കത്തെ കരച്ചിലും ബഹളവും കേട്ട് ചാടിപ്പിടഞ്ഞെണീറ്റ് ഉമ്മറത്ത് ചെന്ന് നോക്കി. നേരം നന്നായി വെളുക്കുന്നതേ ഉള്ളു. തെക്കേ വീട്ടിലാണ്. ആളുകൾ ഓടിക്കൂടുന്നു. ആദ്യം അവിടെ എത്തിയത് അമ്മയാണെന്ന് തോന്നുന്നു.
ഉറക്കച്ചടവോടെ മുഖം പോലും കഴുകാതെ പടി കടന്ന് ഓടിച്ചെന്നു. സജീവൻ മാഷ് മരിച്ചു. അമ്മയും സഹോദരിയും അലമുറയിട്ട് കരയുന്നു. പ്രത്യേക അസുഖമൊന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റില്ല. അറ്റാക്കാണെന്നാണ് നിഗമനം.
തിരിച്ച് വീട്ടിലെത്തി ഗൗരി മുഖം കഴുകുമ്പോൾ പഴയ പ്രേമാഭ്യർത്ഥന ഓർത്തു. അന്നു തോന്നിയ വെറുപ്പ് മാറിയത് ഇപ്പോഴാണൊ എന്നൊരു സംശയം....ആദ്യം തന്നെ ഒരാളെ വെറുക്കുകയൊ ഇഷ്ടപ്പെടുകയൊ ചെയ്താൽ ആ ഒരു വികാരം പിന്നീട് മാറ്റാൻ വലിയ പ്രയാസമാണെന്ന് തോന്നി. ഇനി മാറിയാലും ഒരു മുഴപ്പ് അങ്ങിനെ നിന്നേക്കാം.
മരണവീട്ടിൽ പോകുന്നത് സ്വതവെ മടിയാണ്. ഒഴിച്ചുകൂടാൻ പറ്റാത്തതാകുമ്പോൾ പോയല്ലേ പറ്റൂ. കുറേ നേരം കഴിഞ്ഞാണ് വീണ്ടും അങ്ങോട്ട് പോയത്.
അലറിക്കരച്ചിലില്ലാത്ത വരിഞ്ഞു മുറുക്കിയ നീറ്റലുകളുടെ നിശ്വാസങ്ങൾ ചെറിയ മർമ്മരം പോലെ മഴക്കാറിന്റെ പ്രതീതി ജനിപ്പിച്ച അവസ്ഥയാണിപ്പോൾ. നേർത്ത ഞരക്കങ്ങളും നെടുവീർപ്പുകളും. സ്കൂൾ കുട്ടികളും അദ്ധ്യാപകരുമായി ജനങ്ങൾ കൂടിക്കൊണ്ടിരുന്നു. ചുമരിനോട് ചേർന്ന ഒരു മൂലയിൽ നിന്ന് ഗൗരി ജനങ്ങളെ ശ്രദ്ധിച്ചു.
തിരക്കിൽ നിന്നകന്ന് പറമ്പിന്റെ ഒരറ്റത്ത് നിന്നിരുന്ന നാലഞ്ചു പേരിൽ കണ്ണുടക്കിനിന്നു. ഒന്നൊരു സ്ത്രീയാണ്, മറ്റുള്ളവർ പുരുഷന്മാരും. എല്ലാവരേയും നല്ല പരിചയം തോന്നി. എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
ഗൗരി പതിയെ അവരുടെ അടുത്തേക്ക് നടന്നു. ഗൗരിയുടെ വരവ് പരിചിതഭാവത്തോടെ എതിരേൽക്കുന്ന അവരുടെ ഭാവത്തിൽ നിന്ന് ബ്ലോഗേഴ്സാണെന്ന് പിടികിട്ടി. മരണവീടിന്റെ മൗനം അവരുടെ കൂടിക്കാഴ്ചയിലെ ആഹ്ലാദം ഒതുക്കി നിർത്തിയിരുന്നു.
"ഗൗരിയും, ചിലന്തിയും അയൽവക്കക്കാരായിരുന്നു അല്ലേ?"
കാലിൽ നിന്ന് ഒരു തരിപ്പ് കയറി ദേഹം മുഴുവൻ പടർന്നപ്പോൾ ഗൗരി പഞ്ഞി പോലെ ഭാരമില്ലാതായി. മുഴുവൻ കേൾക്കുന്നതിന് മുൻപേ വീട്ടിലേക്കോടി ഒരു ഭ്രാന്തിയെപ്പോലെ....
ഒരു യന്ത്രം കണക്കെ മുറിക്കകത്ത് കയറിയ ഗൗരി കമ്പ്യൂട്ടര്‍ തുറന്നു. ചിലന്തിയുടെ തുറക്കാത്ത അവസാന മെയിലിന് മൗനം. ശക്തി ക്ഷയിച്ച കൈവിരലുകളിൽ മൗസ് ചലനമറ്റു. എത്ര ശ്രമിച്ചിട്ടും മൗസിനെ ചലിപ്പിക്കാൻ ഗൗരിയുടെ കൈകൾക്കാവുന്നില്ല.
തുറക്കാത്ത മെയിലിലേക്ക് തറപ്പിച്ച് നോക്കിയപ്പോൾ 'പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ' എന്ന മുൻ മെയിലിലെ വരികൾ തെളിഞ്ഞു. കയ്യൽപം ചലിപ്പിക്കാമെന്നായപ്പോള്‍ കൈ വിറക്കുന്നുണ്ട്.
മൗസിന്റെ വലത് ഭാഗം അമർത്തി, തുറക്കാത്ത മെയിൽ എന്നേക്കുമായി നീക്കം ചെയ്യുമ്പോൾ ഒഴുകുന്ന കണ്ണീരിന് നല്ല ചൂടായിരുന്നു.