26/11/09

കുഷ്ണാറക്കുളത്തിന്‍റെ തീരത്ത്‌

26-11-2009
കുഷ്ണാറക്കുളത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നുരണ്ടാവര്‍ത്തി മുങ്ങി നിവര്‍ന്നപ്പോള്‍ മൃണാളിനിയുടെ ക്ഷീണം പമ്പ കടന്നു. ആറാം തരം വരെ പഠിച്ചു. രണ്ടുകൊല്ലമായി അച്ചനേയും അമ്മയേയും സഹായിച്ച്‌ വീട്ടില്‍ തന്നെ. വെളുത്ത കൊച്ചുസുന്ദരി. അരപ്പാവാടയും നീണ്ട ബ്ളൌസും വേഷം. പ്രായത്തിനേക്കാള്‍ വളര്‍ന്ന ശരീരം.

നേരം പരപരാന്ന്‌ വെളുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കറ്റ(മുറിച്ചെടുക്കുന്ന നെല്‍ച്ചെടികള്‍ ചെറിയ കെട്ടാക്കി വെക്കുന്നത്‌.)മെതിക്കല്‍ ഒന്നൊതുങ്ങിയത്‌ ഉച്ചയായപ്പോഴാണ്‌. രണ്ടു ദിവസം മുന്‍പ്‌ കൊയ്ത്‌ അടുക്കി വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ മുളച്ചു തുടങ്ങുമെന്ന അച്ഛന്‍റെ മുന്നറിയിപ്പ്‌ വകവെക്കാതിക്കാനായില്ല. അച്ഛന്‍ അങ്ങിനെയാണ്‌. കണിശക്കാരന്‍. ദേഷ്യം വന്നാല്‍ പരിസരം മറക്കും. പിന്നെ ഈറ്റപ്പുലിയാണ്‌. കൊയ്തവ സൂക്ഷിക്കാനും മെതിക്കാനും നെല്ല്‌ ചേറ്റാനുമൊക്കെ വേണ്ടിയാണ്‌ പറമ്പിന്‍റെ ഒരറ്റത്ത്‌ കൊയ്തുപുര ഉണ്ടാക്കിയിരിക്കുന്നത്‌.

കൊയ്ത്ത്‌ സമയം മുതല്‍ നെല്ലളന്ന്‌ മാറ്റുന്നതുവരെ കൊയ്ത്തു പുര സജീവമാണ്‌. ബഹളവും ആട്ടവും പാട്ടുമായ്‌-നല്ല രസമാണ്‌. അയല്‍ വക്കത്തെ നാണിയമ്മായിയും പാത്തുത്തായും ഉഷച്ചേച്ചിയും തങ്ക വെല്ലിമ്മയും അന്നമാപ്ളിച്ചിയുമാണ്‌ കൊയ്ത്തുകാര്‍. അവരെ സഹായിക്കാന്‍ അവരുടെ മക്കളൊ ഭര്‍ത്താക്കന്‍മാരൊ ഉണ്ടാകും.

ചേമ്പും കൊള്ളിയും(കപ്പ) ചേര്‍ത്ത്‌ അമ്മ വെക്കുന്ന കറിയും കഞ്ഞിയും കാലത്തു തന്നെ പാടത്തേക്കെത്തിക്കുന്നത്‌ എന്‍െറ പണിയായിരുന്നു. കഞ്ഞി കുടിക്കുമ്പോഴും അന്നമാപ്ളിച്ചി കൊയ്ത്തു പാട്ട്‌ പാടികൊണ്ടിരിക്കും. ഉഷച്ചേച്ചി ഉടുമുണ്ട്‌ കാല്‍മുട്ടിനു മുകളിലാക്കി ചൊറിഞ്ഞുകൊണ്ടിരിക്കും.

ചേറ്‌ വികൃതമാക്കിയ വയല്‍ വരമ്പിലൂടെ മാംസം നഷ്ടപ്പെട്ട ഞവിണിത്തൊണ്ടുകള്‍ തട്ടിക്കൊണ്ട്‌ നാണിയമ്മായിയുടെ മകന്‍ ശാരങ്ങരതന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇടക്കിടെ ഞണ്ടിന്‍റെ ഉണങ്ങിയ തോടുകള്‍ അവന്‍ പൊറുക്കിയെടുക്കും. സമപ്രായക്കാരാണെങ്കിലും അല്‍പം മൂത്തത്‌ അവനായതുകൊണ്ട്‌ ചാരുച്ചേട്ടന്‍ എന്നാണ്‌ മൃണാളിനി വിളിച്ചിരുന്നത്‌. മൂട്‌ കീറിയ ചുവന്ന ട്രൌസര്‍ തുന്നിച്ചേര്‍ത്താണ്‌ ഇട്ടിരുന്നത്‌. മുണ്ടുടുക്കേണ്ട വളര്‍ച്ചയെത്തിയിട്ടും അവന്‌ ട്രൌസര്‍ തന്നെ. ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്നു. സ്ക്കൂളില്‍ പോയിരുന്നതും ഒന്നിച്ചാണ്‌. എന്‍റടുത്തു വന്നാല്‍ അവനെന്നെ പിച്ചുകയും നുള്ളുകയും ഇക്കിളിയാക്കുകയും ആണ്‌ പണി. എനിക്കതില്‍ പരിഭവമില്ലായിരുന്നു. അത്തരം വികൃതികള്‍ ഞാനും ആഗ്രഹിച്ചിരുന്നു.

"നീയിപ്പോള്‍ ഇള്ളക്കുട്ടിയല്ല. ഒത്ത പെണ്ണായി. തലേം മൊലേം വളര്‍ന്ന പെണ്ണ്‌. തൊട്ടും പിടിച്ചും കളി ഇനി വേണ്ട. ചാരുവും മുത്തനാണായി." ഞങ്ങളുടെ കളി കണ്ടപ്പോള്‍ ഒരിക്കല്‍ അമ്മ താക്കീതു നല്‍കി.

പിന്നെപ്പിന്നെ അമ്മ കാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അത്‌ പക്ഷെ നിര്‍വൃതിയുടെ മറ്റൊരു മേഘലയിലേക്കുള്ള പ്രയാണമായിരുന്നു. ഒരിക്കല്‍ പാടത്ത്‌ വളം ചേര്‍ക്കുന്നതിനു വേണ്ടി ഉഷച്ചേച്ചി ചാണകപ്പൊടി തയ്യാറാക്കുകയായിരുന്നു. നിലം ഉഴുന്നതിനുവേണ്ടി രണ്ട്‌ മൂരി(കാള)കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ ചാണകം വാങ്ങേണ്ടതില്ല. വീടിന്‍റെ പടിഞ്ഞാറ്‌ വശത്തായിട്ടായിരുന്നു തൊഴുത്ത്‌. തൊഴുത്തിനോടുചേര്‍ന്ന്‌ ചാണകക്കുഴി. ദിവസവും തൊഴുത്ത്‌ വൃത്തിയാക്കി ചാണകവും മൂത്രവും കൂടി ചാണകക്കുഴിയിലേക്ക്‌ മാറ്റും. തൊഴുത്തിനോട്‌ ചേര്‍ന്ന്‌ ഒരു വലിയ കുഴി മാത്രമാണ്‌ ചാണകക്കുഴി. കുഴിയുടെ പുറം ഭാഗത്ത്‌ ചാണകം ഉണങ്ങിയിരിക്കും. ഉള്ളിലേക്ക്‌ നിങ്ങുന്നതിനനുസരിച്ച്‌ ചാണകത്തിന്‌ നനവ്‌ കൂടികൊണ്ടിരിക്കും. ഉഷച്ചേച്ചി പുറത്തെ ഉണങ്ങിയ ചാണകവും ചാരവും ചേര്‍ത്താണ്‌ പൊടി തയ്യാറാക്കുന്നത്‌. ഉണങ്ങിയതിനാല്‍ കട്ടയായ ചാണകം രണ്ടു കൈകളിലെടുത്ത്‌ തിരുമ്മി ഉടക്കും. നനവ്‌ വിട്ടുമാറിയിട്ടില്ലാത്ത ചാണകത്തിന്‍റെ ഉള്ളില്‍ അല്‍പം തടിച്ച്‌ വീര്‍ത്ത്‌ ഭംഗിയുള്ള തൂവെള്ള പുഴുക്കളെ കാണാന്‍ എന്ത്‌ രസമാണെന്നൊ.

കുറെ നേരം നോക്കിയിരുന്നപ്പോള്‍ മടുപ്പ്‌ തോന്നി. ഉഷച്ചേച്ചിയെ സഹായിക്കാമെന്നുവെച്ചു. ചേച്ചിക്ക്‌ അഭിമുഖമായി കുന്തുകാലിലിരുന്നു.


"പാവാട നേരെയിട്ടിരിക്കെടി. തറവാട്‌ മുഴുവന്‍ എനിക്ക്‌ കാണാല്ലൊ..."കള്ളച്ചിരിയോടെ ഉഷച്ചേച്ചി.

ഒന്ന്‌ ചൂളിയെങ്കിലും അത്‌ കാര്യമാക്കാതെ ചാണകം തിരുമ്മിയുടക്കാന്‍ തുടങ്ങി.

"സൂക്ഷിച്ച്‌ തിരുമ്മ്‌. നിന്‍റെ മൊല കൂടി ചാണത്തിലേക്ക്‌ വീഴൂല്ലോ ഇപ്പൊ."
വെട്ടിത്തുറന്ന്‌ പറയാന്‍ മടിയില്ലാത്ത ഉഷച്ചേച്ചി ബ്ലൌസിനുള്ളില്‍ തിങ്ങിയമര്‍ന്ന മാറിടം കഴുത്തിനു താഴെ തുടിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു. ചേച്ചിയുടെ വാക്കുകളില്‍ അസൂയയുടെ ചുവ ഉണ്ടായിരുന്നു. കൊയ്ത്ത്‌ കഴിഞ്ഞ്‌ രണ്ടു ദിവസത്തിനുശേഷമാണ് കറ്റ മതിക്കുന്നത്‌. കുണ്ട(കറ്റകളുടെ കൂന)കൂട്ടിയിരിക്കുന്ന കറ്റകള്‍ രണ്ടു ദിവസം കൊണ്ട്‌ പുഴുകി ആവിയെടുക്കും. അതിനുശേഷം മെതിക്കാന്‍ തുടങ്ങിയാല്‍ നെല്‍മണികള്‍ പെട്ടെന്ന്‌ വേര്‍പെട്ട്‌ കിട്ടും. കൊയ്ത്തവസാനിച്ചാലുടനെ അച്ഛന് നിലം പാടത്ത്‌ തന്നെയായിരിക്കും. കാലത്ത്‌ ചായ കുടിച്ച്‌ മൂരികളുമായിറങ്ങിയാല്‍ വൈകിട്ടെ തിരിച്ചെത്തു. അതിനിടയില്‍ ചായയും ചോറും പാടത്തെത്തിക്കും. വൈകീട്ട്‌ ഉഴവ കഴിഞ്ഞ്‌ മൂരികളെ കുഷ്ണാറക്കുളത്തില്‍ കൊണ്ടുപോയി തേച്ച്‌ കഴുകി സന്ധ്യയോടുകൂടി തിരിച്ചെത്തും.

അന്ന്‌ ഉച്ചയൂണ്‌ കഴിഞ്ഞ്‌ അമ്മ കൊയ്ത്ത്‌ പുരയിലേക്ക്‌ പോയി. പണിക്കിടയില്‍ സൊറ പറഞ്ഞിരിക്കുന്നത്‌ അമ്മക്കും പണിക്കാര്‍ക്കും സന്തോഷമായിരുന്നു. അച്ഛന് ചോറ്‌ കൊടുത്ത്‌ തിരികെ വന്നപ്പോള്‍ തൊഴുത്തിനരുകില്‍ ചാരുച്ചേട്ടന്‍ എന്തൊ തിരയുന്നു. പാത്രങ്ങള്‍ അകത്തുവെച്ച്‌ അവള്‍ തൊഴുത്തിനരുകിലെത്തി.

"ചേട്ടനെന്താ തിരയുന്നത്‌?"

"നിന്റച്ഛന്‍ കോവിന്ദന്‍ മൂരികളെ തല്ലുന്ന വടി എടുത്തോണ്ട്‌ വരാന്‍ പറഞ്ഞു. തൊഴുത്തിന്‍റെ ഇറയില്‍(ഓല മേഞ്ഞ ഇറക്ക്‌)വെച്ചിട്ടുണ്ടത്രെ"

ഉഴു
ത്‌

മറിക്കാതെ ഉറക്കം വരില്ല.
ഒരാഴ്ച
പുല്ലട്ടിനു(പുല്ലുകൂട്‌-തൊഴുത്തില്‍ പുല്ലും വൈക്കോലും കാളകള്‍ക്ക്‌ കൊടുക്കാന്‍ കെട്ടിയുണ്ടാക്കുന്ന കൂട്‌)മുകളിലെ ഓലകള്‍ക്കിടയില്‍ ഉണക്കിയെടുത്ത കണലി വടി തിരുകിവെച്ചിരിക്കുന്നത്‌ അവള്‍ കണ്ടു. പുല്ലൂട്ടിനു മുകളില്‍ കയറി നിന്ന്‌ അവള്‍ വടിയെടുക്കാന്‍ കൈ നീട്ടിയപ്പോള്‍ പിടി വിട്ട്‌ താഴേക്ക്‌ മറിഞ്ഞു. താഴെ നിന്ന ചാരുവിന്‍റെ ദേഹത്ത്‌ തട്ടി രണ്ടുപേരും കൂടി പുല്ലൂട്ടിലേക്ക്‌ വീണു. അള്ളിപ്പിടിച്ച്‌ അവര്‍ പുല്ലൂട്ടിലൊതുങ്ങിക്കൂടി. വിമുക്തരാവണമെന്ന്‌ രണ്ടുപേര്‍ക്കും തോന്നിയില്ല. കുറെ നിമിഷം അവരനുഭവിക്കാത്ത അനുഭൂതികളിലേക്ക്‌ ഊളയിട്ടു. സമയം പോയ്ക്കൊണ്ടിരുന്നതവരോര്‍ത്തതേയില്ല.

ചാരുവിനെ കാണാതെ അന്വേഷിച്ചെത്തിയ ഗോവിന്ദന്‍ പുല്ലൂട്ടിലെ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. ഭ്രാന്ത്‌ കയറിയ അയാള്‍ കണലി വടിയെടുത്ത്‌ തൊഴിച്ചു. പുല്ലൂടിന്‍റെ അഴികളില്‍ തട്ടിയ വടി ഒടിഞ്ഞു. തല്ല്‌ കൊള്ളാതെ അവളെഴുന്നേറ്റ്‌ പുറത്ത്‌ ചാടി. പുലൂട്ടില്‍ കുടുങ്ങിയ അവന്‍ അയാളുടെ ചവിട്ടിനോടും തൊഴിയോടും മല്ലിടുമ്പോള്‍ അവള്‍ കാളത്തൊട്ടിക്ക്‌ പുറകിലായി ഒളിച്ചു.

അയാളുടെ കൈകളില്‍ നിന്ന്‌ രക്ഷപ്പെട്ട അവന്‍ വീട്ടിലേക്കോടി. ഇര നഷ്ട്പ്പെട്ട അയാളുടെ കോപം വര്‍ദ്ധിച്ചു. തൊഴുത്തിനു പുറത്തിറങ്ങിയ അയാള്‍ കോപം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു. ഒളിച്ചിരിക്കുന്ന മൃണാളിനിയുടെ കണ്ണുകളില്‍ ഭയവും പകപ്പുമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന്‌ ആശ്വസിക്കാമെങ്കിലും അച്ചനത്‌ വിശ്വാസമാകില്ല.

കാളത്തൊട്ടിക്കു പിന്നില്‍ നിന്ന്‌ മുടിക്കുത്തിനു പിടിച്ച്‌ അവളെ അയാള്‍ പുറത്തെടുത്തു. രൌദ്രഭാവത്തോടെ ഗോവിന്ദന്‍ അവളെ പിടിച്ചു വലിച്ച്‌ കൊയ്ത്ത്‌ പുരക്കരുകിലെത്തി. കൊയ്ത്തു പുരയുടെ അരികു ചേര്‍ന്ന്‌ നില്‍ക്കുന്ന പഴയ മുവാണ്ടന്‍ മാവിന്‍റെ താഴെ അവരെത്തി. എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാതെ പണിക്കാരെല്ലാം സ്തംഭിച്ചുനിന്നു. അവളെ മാവില്‍ കെട്ടിയിട്ടു. പിന്‍ഭാഗം പുറത്തേക്കായി മുഖം മാവിനോട്‌ ചേര്‍ത്താണ്‌ കെട്ടിയത്‌.

"ഗോവിന്ദേട്ടന്‍ എന്ത്‌ പ്രാന്താ ഇക്കാണിക്കുന്നത്‌?"ഉഷച്ചേച്ചി ഇടപെട്ടു.

"മിണ്ടല്ലെടി കൂത്തിച്ചി. പ്രാന്ത്‌ നിന്റച്ഛനാ." കനത്ത ശബ്ധത്തില്‍ അയാളലറി.

ഒടിഞ്ഞ കണലി വടി കൊണ്ടവളുടെ പുറത്തയാള്‍ അടിക്കാന്‍ തുടങ്ങി. ഉഷച്ചേച്ചി വടി വങ്ങി ഒടിച്ചു കളഞ്ഞു. അച്ഛന്‍ ഉഷ്ച്ചേച്ചിയെ തള്ളി താഴെയിട്ടു. വര്‍ദ്ധിച്ച വീര്യത്തോടെ വേലിയില്‍ നിന്ന്‌ നീരോലി വടിയൊടിച്ച്‌ പാഞ്ഞടുത്തു. ചറപറാ പുറത്തടിച്ചു. എത്ര അടിച്ചിട്ടും മൃണാളിനിയില്‍ നിന്ന്‌ പ്രതികരണമൊന്നും വരാതായപ്പോള്‍ അയാള്‍ക്ക്‌ കലി കയറി. അയാള്‍ ഇടതു കൈ കൊണ്ട്‌ അരപ്പാവാടയും അടിയുടുപ്പും താഴെനിന്ന്‌ മുകളിലേക്ക്‌ ഉയത്തി പിടിച്ചു. കറുത്ത ഷഡ്ഡിക്കു മുകളില്‍ ചന്തികള്‍ നഗ്നമായി. പിന്നീട്‌ വടികൊണ്ടയാള്‍ ആഞ്ഞാഞ്ഞടിച്ചു. അവള്‍ നിയന്ത്രണം വിട്ട് അലറി കരഞ്ഞു. വെളുത്ത തുടകള്‍ ചുവന്നു തുടുത്തു. മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതം കൂറിയ പെണ്ണുങ്ങള്‍ ശ്വാസം വിടാതെ നിന്നു. വടിയൊടിഞ്ഞ്‌ അകത്തുട പൊട്ടി ചോര വന്നപ്പോള്‍ അയാള്‍ നിറുത്തി. അപമാനവും ജാളൃതയും സഹിക്കാനാവാതെ മൃണാളിനി ബോധം നഷ്ടപ്പെട്ടതു പോലെ തല കുമ്പിട്ട്‌ നിന്നു.

മൃണാളിനിയെ കാണാനില്ലെന്ന തിരിച്ചറിവോടെയാണ്‌ നേരം വെളുത്തത്‌. കിണറുകളും കുറ്റിക്കാടുകളും തോടുകളും കുളങ്ങളും നാട്ടുകാര്‍ അരിച്ചുപൊറുക്കി.

കുഷ്ണാറക്കുളം തെരഞ്ഞ്‌ വരുന്നവരോടായി നാണിയമ്മായി വിളിച്ചു പറഞ്ഞു-
"അവനും അവളും കൂടി പൊറപ്പെട്ടു പോയി. "

28 അഭിപ്രായങ്ങൾ:

 1. ആദ്യത്തെ തേങ്ങ ഞാന്‍ ഉടച്ചിരിക്കുന്നു. ഠോ!!!!

  വാക്കുകളും വാചകങ്ങളും കുട്ടിക്കാലത്തേക്ക്‌ കൊണ്ടുപോയി.
  അമ്മേടെ വീട്ടില്‍ പോകുമ്പോഴുള്ള കറ്റയും മെതിയുമെല്ലാം ഓര്‍ത്തുപോകുന്നു. കൊയ്‌ത്തുപുരയും പത്തായവും കറ്റയും കതിരുമെല്ലാം ഇന്ന്‌ ഓര്‍മ്മകള്‍ മാത്രമാണ്‌. മുത്തച്ഛന്‍ പോയതോടെ എല്ലാം നിന്നു. അവസാന കണ്ണിയായിരുന്ന ചെറിയമ്മാവനും അകാലത്തില്‍ പൊലിഞ്ഞപ്പോള്‍ പാടത്തെല്ലാം പേരിന്‌ കൃഷിയായി. ഇപ്പോ അതുമില്ല. കപ്പയും വാഴയും തെങ്ങുമെല്ലാമാണ്‌ അവിടെ.
  കഥ നന്നായിട്ടുണ്ട്‌. ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്‌ നന്ദി!!!

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍11/30/2009 04:39:00 PM

  പഴയകാലത്തെ കുഞ്ഞുകുഞ്ഞു കുസ്ര്‍തികളും നൊമ്പരങ്ങളും വളരെ ചെറിയ വക്കുകളില്‍ അതിമനോഹരമായി പകര്‍ത്തിവെച്ചിരിക്കുന്നത്‌ ഗംഭീരമയിരിക്കുന്നു. അഛന്‍ അവളുടെ ചന്തിക്ക്‌ തന്നെ തല്ലിയത്‌ ക്രൂരമല്ലെ കൂട്ടുകാരാ...അതിമനോഹരം. ഇനിയും പ്രതീക്ഷിക്കുന്നു.
  REGU PALAKKAD

  മറുപടിഇല്ലാതാക്കൂ
 3. പഴയ കാലത്തേക്കൊരു തിരിച്ചു പോക്ക്.
  കറ്റമെതിയും നിലമുഴലും ഒക്കെയായി.... നന്നായിട്ടുണ്ട് കഥ... ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. പഴയകാല കര്‍ഷകജീവിതത്തെ ഓര്‍മ്മിപ്പിചെങ്കിലും കഥക്കൊരു പൈങ്കിളി ടച്ചാണ് എന്നിക്കു തോന്നിയത്.

  വലിയൊരു കഥയെ ചെറുതാക്കിയപ്പോള്‍ വായനക്കൊരു ഒഴുക്കു നഷ്ട്ടപ്പെട്ട പോലേ..

  പുറപ്പെട്ടുപോയിയെന്നതുകൊണ്ട് അവര്‍ ഒളിചോടിയെന്നാണൊ അതോ മരിച്ചെന്നാണോ ഉദ്ദേശിച്ചത്?

  റാംജിയില്‍ നിന്നു പ്രതീക്ഷിക്കുന്നത് പലരും എഴുതികഴിഞ്ഞ ഈ ടൈപ്പ് പൈങ്കിളികളല്ല....

  മറുപടിഇല്ലാതാക്കൂ
 5. കാലചക്രം,
  പാവത്താന്‍,
  REGHU PALAKKAD,
  എല്ലാവരുടേയും വിശദമായ അഭിപ്രായങ്ങള്‍ക്ക്‌ നന്ദിയുണ്ട്‌.
  ആര്‍ദ്ര ആസാദ്‌,
  ആസാദിണ്റ്റെ വിമര്‍ശനാത്മകമായ കാണിച്ചുതരല്‍ തുടര്‍ന്നുള്ളവയില്‍ എനിക്ക്‌ പ്രയോജനപ്പെടും. തുടര്‍ന്നും ഈ വിധം അഭിപ്രായം അറിയിക്കണം.
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 6. കഥ അവതരണംകൊണ്ടു നന്നായി.

  മറുപടിഇല്ലാതാക്കൂ
 7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. പഴയ കാലത്തിലേക്കൊരു തിരിച്ച് പോക്ക്, വളരെ നന്നായി, ആ കറുപ്പില്‍ വേളുത്ത അക്ഷരങ്ങള്‍??? ചിത്രങ്ങള്‍???

  മറുപടിഇല്ലാതാക്കൂ
 9. കഥ നന്നായി പറഞ്ഞു.
  വര വളരെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 10. കഥ നന്നായിരിക്കുന്നു !
  വീട്ടിലെ പഴയ കൊയ്ത്തുകാലം ഓര്‍മിപ്പിച്ചു , അകെ പൊടിയും ബഹളവും ഒക്കെ ആയി അത് ഒരു രസമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 11. എണ്റ്റെ ബ്ളോഗ്‌ സന്ദര്‍ശിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയ മിനിടീച്ചര്‍, പഥികന്‍, ശ്രീ, അഭി എല്ലാവര്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 12. കൊയ്ത്തും മെതിയുമൊക്കെയുള്ള ആ പഴയകാലം ഓര്‍ത്തു പോയി...

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍12/12/2009 03:38:00 PM

  ഉറക്കം കെടുത്തുന്ന ചില ഓർമ്മകൾ....,
  കഥ നന്നായിപ്പറഞ്ഞു, പിന്നെ കറുത്ത ബാഗ്രൌണ്ടിൽ വെളുത്ത ബോൾഡ് അക്ഷരങ്ങൾ കണ്ണിന് ആയാസമാണ്. വായിക്കാൻ ആൾക്കാർ മടിക്കും, നല്ല കളർ തിരഞ്ഞെടുക്കുക. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 14. ഗീത.
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  നാറാണത്ത്‌.
  തങ്കളുടെ സന്ദര്‍ശനത്തിന്‍ നന്ദി. കഥയെക്കുറിച്ച വിമര്‍ശനങ്ങള്‍ കൂടി താങ്കളില്‍ നിന്ന്‌ പ്രതീക്ഷിക്കട്ടെ?

  വലിയ അക്ഷരങ്ങളും ബ്രൈറ്റ്‌ കളറും ആണ്‌ എണ്റ്റെ കണ്ണിനിപ്പോള്‍ പറ്റുന്നത്‌. അതുകൊണ്ട്‌ ഞാന്‍ എണ്റ്റെ രീതിയില്‍ സെറ്റ്‌ ചെയ്തതാണ്‌. ആദ്യമായി താങ്കള്‍ പഞ്ഞപ്പോള്‍ മാത്രമാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. മറ്റാരും സൂചിപ്പിച്ചിരുന്നില്ല. നിര്‍ദേശത്തിന്‌ നന്ദിയുണ്ട്‌. കുറച്ച്‌ ഞാന്‍ മാറ്റിയിട്ടുണ്ട്‌. ഇനിയും ഇവിടെ എത്തിപ്പെടുമ്പോള്‍ ഒന്നുകൂടി നിര്‍ദേശം നല്‍കണം. നന്ദി..നന്ദി,മാഷെ.

  മറുപടിഇല്ലാതാക്കൂ
 15. നല്ല അവതരണം... ചൂടും... ചൂരുമുള്ള കൊയ്ത്തുകാലം.. പോലെ.... ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 16. അവതരണം ഗംഭീരം...
  പക്ഷെ, സംഗതി പൈങ്കിളി ആയിപ്പോയി.

  വരികള്‍ക്കിടയിലെ ബ്രാക്കറ്റുകള്‍ കല്ലുകടിയായി.<> അവ വായനയുടെ രസം കെടുത്തുന്നു. സംഭാഷണത്തിനിടയില്‍ പോലും ഇത്തരമോരു 'ഇറക്ക്' വന്നപ്പോള്‍ കരച്ചില്‍ വന്നു.<< "നിന്റച്ഛന്‍ കോവിന്ദന്‍ മൂരികളെ തല്ലുന്ന വടി എടുത്തോണ്ട്‌ വരാന്‍ പറഞ്ഞു. തൊഴുത്തിന്‍റെ ഇറയില്‍(ഓല മേഞ്ഞ ഇറക്ക്‌)വെച്ചിട്ടുണ്ടത്രെ" >>ചാരുച്ചേട്ടന്‍ എപ്പോഴും ബ്രാക്കറ്റിട്ടാണോ സംസാരിക്കാറ്.. അല്ല, അതിപ്പം ഫാഷനാണല്ലൊ ചിലര്‍ക്ക്...!
  കഥക്കുള്ളിലെ ബ്രാക്കറ്റുകള്‍ കഥക്ക് പുറത്തേക്ക് കൊണ്ടുവന്നാല്‍ നന്ന്... ഇത്തരം ഡിക്ഷ്‌നറിക്കുറിപ്പുകള്‍ കഥക്ക് ശേഷം കൊടുക്കുന്നതാണ് അതിന്റെ ഒരു ഇത്... ചേട്ടന്‍ എന്തു പറയുന്നു...

  മറുപടിഇല്ലാതാക്കൂ
 17. വരവൂരാന്‍, ഉമേഷ്‌ പിലിക്കൊട്‌.
  സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
  മുഖ്താര് ‍ഉദരംപൊയില്‍.
  വിശദമായ അഭിപ്രായത്തിനും നിര്‍ദേശങ്ങള്‍ക്കും ആദ്യമായി നന്ദി പറയുന്നു. ബ്രാക്കാറ്റുകള്‍ ഇനി മുതല്‍ ഒഴിവാക്കാനൊ താഴെയാക്കാനൊ തീരുമാനിച്ചു. എല്ലാത്തിനും നന്നായി എന്നെഴുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. എണ്റ്റെ കഥയെ ഒന്നുകൂടി നന്നാക്കാന്‍ ഇത്തരം അഭിപ്രായങ്ങള്‍ വിലപ്പെട്ടതായി ഞാന്‍ കരുതുന്നു. പഴയ കാലത്തേയും അന്നത്തെ തെറ്റുകള്‍ക്ക്‌ മാതാപിതാക്കള്‍ നല്‍കുന്ന ശിക്ഷയുടെ തീവ്രത കാണിക്കാനുമാണ്‌ ഞാന്‍ ശ്രമിച്ചത്‌. ഒന്നുകൂടി ശരിയാക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാകുന്നു. നന്ദിയുണ്ട്‌. ഇനിയും പ്രതീക്ഷിക്കാമല്ലൊ.....

  മറുപടിഇല്ലാതാക്കൂ
 18. "തറവാട്“ പോലെയുള്ള പ്രയോഗങ്ങൾ കൊച്ചു പുസ്തകങ്ങളെ ഓർമിപ്പിക്കുന്നില്ലേ എന്നൊരു സംശയം. പച്ചയായ ആവിഷ്കാരം എന്നൊക്കെ മറുപടി പ്രതീക്ഷിക്കുന്നതു കൊണ്ട് മറുപടി വേണ്ട. ഒഴുക്കുള്ള അവതരണം.

  മറുപടിഇല്ലാതാക്കൂ
 19. നമസ്കാരം,
  ആദ്യമായിട്ട് വന്നതാന്നു, ഇഷ്ടമായി പ്രത്യേകിച്ച് മണ്ണിന്റെ ഗന്ധമുള്ള ആ രീതി , അത്ര പരിചിതിമല്ല.. എന്നാലും ഇത് വായിക്കുമ്പോള്‍ തന്നെ മണ്ണിന്റെ ഒരു സുഖം കിട്ടുന്നു ,പിന്നെ പൈങ്കിളി ശൈലി മനപ്പൂര്‍വം കലര്തിയത് പോലെ തോന്നുന്നുണ്ട്...

  മറുപടിഇല്ലാതാക്കൂ
 20. കൊയ്ത്ത്‌, മെതി, കുണ്ട , ഇറ ... ഇതൊന്നും അറിയാത്ത തലമുറയാണ് ഇന്നുള്ളത്‌ . ഇന്നത്തെ മിക്ക സൃഷ്ടികളിലും കമ്പ്യുട്ടര്‍ യുഗ പുതു മൊഴികളാണ് . പഴമ യിലെക്കൊരു വലിച്ചു കൊണ്ട് പോക്ക് താങ്കള്‍ നടത്തി.നന്ദി!
  കറുപ്പിലെ വരകള്‍ വേറിട്ട്‌ നില്‍ക്കുന്നു. കൊള്ളാം!

  ( പിന്നെ താങ്കളെ പ്പറ്റി എഴുതിയതില്‍ 'പാടുപെട്ടു ജീവിക്കുന്നു' എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട് കേട്ടോ . താങ്കളുടെ ഫോട്ടോ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല)

  മറുപടിഇല്ലാതാക്കൂ
 21. പള്ളിക്കുളം.

  സന്ദര്‍ശത്തിന്‍ നന്ദി.
  പച്ചയായ ആവിഷ്ക്കാരം എന്ന അഭിപ്രായത്തിനു വേണ്ടിയാണെന്ന താങ്കളുടെ കണ്ടുപിടുത്തം എങ്ങിനെയാണ്‌ എന്നെനിക്കറിയില്ല. അത്‌ സ്വന്തം ആഗ്രഹപ്രകടനമായി ഞാന്‍ മനസിലാക്കുന്നു. സ്ഥിരമായി കൂലിപ്പണിക്ക്‌ പോകുന്ന ചിലരുടെ മാത്രം സംസാരഭാഷയെ എടുത്തു കാട്ടിയതാണ്‌ 'തറവാട്‌' പ്രയോഗം.അത്‌ കൊച്ചു പുസ്തക ഭാഷയാണെന്ന് എനിക്കറിയില്ലായിരുന്നു.
  ഇനിയും കാണാം...

  Readers Dais
  പൈങ്കിളി ശൈലി മന:പ്പൂര്‍വ്വം എന്നു പറയുന്നതില്‍ തെറ്റില്ല. പഴയ കാലത്തെ ശിക്ഷ അവതരിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം, അതാണ്‌ ഞാനുദ്ദ്യേശിച്ചത്‌. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ISMAIL KURUMPADI
  കഥ വായിച്ച്‌ അഭിപ്രായം പ്രകടിപ്പിച്ചതിന്‌ നന്ദി. പോരായ്മകളും വിമര്‍ശനങ്ങളും കൂടി ആകാം.

  (പടുപെട്ട്‌ ജീവിക്കുന്നു എന്നത്‌ 100% ശരിയാണ്‌. എന്നെ കണ്ടാലും പരിചയപ്പെട്ടാലും വിശ്വാസം വരാത്തതു തന്നെയാണ്‌ എന്നിക്ക്‌ പാരയാകാറുള്ളതും. )

  മറുപടിഇല്ലാതാക്കൂ
 22. ഇനിയും തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ വീണ്ടും വന്നെത്തി. പാടവും കൊയ്തും മെതിയും കാള പൂട്ടലും കള പറിക്കലും എല്ലാം മധുര നിനവുകള്‍ മാത്രം. വളരെ നന്നായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 23. റാംജി, താങ്കൾ വരയിലും,കഥയിലും കേമൻ തന്നെ.പുല്ലൂറ്റിലെ പ്രണയ കേളികൾക്കൊപ്പം ആ നാട്ടുമ്പുറൊം,ഭാഷേം,..എല്ലാം കലക്കീട്ടാ‍ാ..

  മറുപടിഇല്ലാതാക്കൂ
 24. പുതിയ കഥകളെക്കാള്‍ താങ്കളുടെ പഴയ കഥകള്‍ വായിക്കട്ടെ എന്ന് കരുതി.
  നല്ല കഥ. എല്ലാവരും പറഞ്ഞ പോലെ തന്നെ. പഴയ കാല വയലും കൊയ്തും എല്ലാം വീണ്ടും ഓര്‍മിപ്പിച്ചു. മണ്ണിനെ ഓര്‍മിപ്പിക്കുന്ന നല്ല വരികള്‍.
  അത് സുന്ദരമായി, ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും ഓരോന്ന് ഓരോന്നായി സാവധാനം വായിക്കാം.

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....