25/9/12

കവര്‍ന്നെടുക്കുന്ന നഗ്നത

(ഒളിക്യാമറ ഒരു പ്രശ്നമായി കയറിവന്ന മൂന്നുകൊല്ലം മുൻപ് ബ്ലോഗിലിട്ട പോസ്റ്റാണ്. ഇപ്പൊഴത്തെ ഇതിന്റെ  പ്രസക്തിയേക്കാൾ ഒരോർമ്മപ്പെടുത്തലും, കാണാത്തവർക്ക് കാണുകയും ആവാമല്ലോ.)
03-04-2010

വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മനസ്സിന്‍റെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്ന് ഏതൊക്കെയോ ലോകത്തേക്ക്‌ പറന്നകലുന്നു. ആ ലോകം നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ക്ക്‌ നമ്മെ പ്രാപ്തരാക്കുന്നു എന്ന് തോന്നാറുണ്ട്.

അനില അത്തരം ഒരവസ്ഥയിലാണ്. വികാരം വിവേകത്തിനു മുകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കൗമാരനാളുകളില്‍ പോലും സ്വപ്നങ്ങള്‍ക്ക്‌ കൂടുതല്‍ നിറം ചാര്‍ത്തി പറന്നു നടക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഇന്നിപ്പോള്‍ സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.

അനിലയ്ക്ക് സ്വന്തം നാട്ടിലെ ഉയര്‍ന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെട്ടപ്പോള്‍ വൈശാഖിന് അതൊരിക്കലും ഉള്‍ക്കൊള്ളാനായില്ല. നല്ല ശമ്പളത്തോടെ ലഭിച്ച ആ ജോലി അന്നുകാലത്ത്‌ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ചെയ്യുന്നതായിരുന്നില്ല എന്നാണ്‌ വാദം.
വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച്‌ കൊടുത്തെങ്കിലും തന്നിലെ ബാഹ്യ സൗന്ദര്യം അദേഹത്തിന്‍റെ മനസ്സിലുണ്ടാക്കിയിരുന്ന ഭയം തന്നെയാണ്‌ മറ്റു കാരണങ്ങളായി പുറത്ത്‌ വരുന്നതെന്ന് കഴിഞ്ഞ കുറേ വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസത്തിനിടയില്‍ വ്യക്തമായതാണ്. കലാലയജീവിതത്തിന്‍റെ നല്ല നാളുകളില്‍ പ്രണയത്തിന്‍റെ ഒരു നേരിയ ചലനം പോലും മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നതില്‍ ഇപ്പോള്‍ അതിശയമെങ്കിലും വൈശാഖിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അതിലദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ന്യായീകരണമില്ലാത്തതിനാലാണ്‌ കൂടെ കൂടെ പറഞ്ഞ്‌ തന്‍റെ ഭാഗം ന്യായമാണെന്ന് സമര്‍ത്ഥിക്കാന്‍ മെനക്കെടാതിരുന്നത്. അതൊരുപക്ഷെ ആ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനെ ഉപകരിക്കു എന്ന് അനില ഭയപ്പെട്ടിരുന്നു.

കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ ഈരണ്ട്‌ മാസം മാത്രമാണ്‌ ജീവിക്കാനായത്‌. സ്വന്തം നാടിന്റെ മനോഹാരിത കൈവിട്ട്‌ മണലാര്യണ്യത്തിലേക്ക്‌ ചേക്കേറാന്‍ അദേഹം നിര്‍ബന്ധിച്ചപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിന്റെ മധുരങ്ങള്‍ നുണയുന്നതിനേക്കാള്‍ പിറന്ന നാടിന്റെ ആത്മാവില്‍ മനസ്സ്‌ കുരുങ്ങിക്കിടന്നു. വൈശാഖ്‍ ഓരോ തവണ ലീവു കഴിഞ്ഞ് തിരിച്ച്‌ പോകുമ്പോഴും വേദനയുടെ വിമ്മിട്ടം നെഞ്ചിനകത്ത്‌ നെരിപ്പോടായി വിങ്ങിനിന്നു. വരാനിരിക്കുന്ന ലീവിനെ സ്വപ്നം കണ്ട്‌ ബാക്കിയുള്ള ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ഹോട്ടലിലെ തിരക്ക്‌ വിരസതയ്ക്ക്‌ അയവ്‌ വരുത്തിയിരുന്നു.

"അനില....ഞാന്‍ കുറച്ച്‌ ചിത്രങ്ങള്‍ എടുത്തോട്ടെ.." ഒരു കറുത്ത രാത്രിയില്‍ തെങ്ങിന്‍ പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍ വെച്ച്‌ ഒരു ശീല്‍ക്കാരം പോലെ, അരുതാത്തത്‌ ആവശ്യപ്പെടുന്ന പകപ്പ്‌ നിറഞ്ഞ വാക്കുകള്‍ ചിതറി വീണു.

"പതിനഞ്ച്‌ വര്‍ഷം ഒന്നിച്ച്‌ ജീവിച്ചിട്ടും ഏട്ടനിനിയും എന്നെ മനസ്സിലായില്ലെന്നോ.. ഏട്ടനധികാരമില്ലാത്ത എന്തുണ്ടെന്നില്‍.?"

കൈവിരല്‍ തുമ്പില്‍ കാലഗതി നിര്‍ണ്ണയിച്ച്‌ കുത്തിയൊഴുകുന്ന തിരക്കില്‍ പഴമയുടെ പവിത്രമായ മൂല്യങ്ങള്‍ വലിച്ചെറിയുന്ന ഈ യുഗത്തില്‍ എത്രമാത്രം മനസ്സിലാക്കി എന്നവകാശപ്പെടുന്നവരോടുപോലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒരു ഭയം പിടികൂടുക എന്നത്‌ സ്വാഭാവികമായിരിക്കുന്നു. മനസ്സിലാക്കലുകളിലെ അര്‍ത്ഥമില്ലായ്മ വൈശാഖിനേയും ബാധിച്ചു കഴിഞ്ഞു. പരസ്പരമുള്ള വിശ്വാസത്തില്‍ പോലും അവിശ്വസനീയത നിഴല്‍ പോലെ പിന്തുടരുന്നു.

രാത്രിയുടെ ഇരുട്ടില്‍ മുഖഭാവങ്ങള്‍ കാണാനാകുന്നില്ലെങ്കിലും വാക്കുകളുടെ താളക്രമം എല്ലാം വിളിച്ചു പറയുന്നു.

 "ഞാനാലോചിക്കുകയാണ്‌ അനില...രണ്ട്‌ മാസം കഴിഞ്ഞ്‌ വീണ്ടും പത്ത്‌ മാസം....ഒന്നിക്കുന്ന സുഖം ലഭിക്കുന്നില്ലെങ്കിലും ഒരു നിഴല്‍ ചിത്രത്തിലൂടെയെങ്കിലും ഓര്‍മ്മകളെ താലോലിക്കാന്‍ ഞാനാഗ്രഹിക്കുന്നു അനില.. "

 "എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാപ്പോരെ."

 "മൊബൈലില്‍ നമ്മുടെ കുറച്ച്‌ ചിത്രങ്ങള്‍ എടുത്ത് കയ്യില്‍ വെച്ചാലൊ എന്ന് ചിന്തിക്കുകയാണ്"

അനില മറുത്തൊന്നും പറഞ്ഞില്ല. പരസ്പരം അകന്ന് കഴിയാന്‍ വിധിക്കപ്പെട്ട മനസ്സുകള്‍ക്ക്‌ അതൊരാശ്വാസമാകുമെങ്കില്‍ എതിര്‍പ്പിന്‌ പ്രസക്തി ഇല്ലല്ലൊ...വിവരസാങ്കേതികവിദ്യ മുന്നേറുന്നതിന്‌ സമാന്തരമായി മനുഷ്യന്‍റെ ആഗ്രഹങ്ങളും അതിനോടൊത്തുചേര്‍ന്ന് പോകുന്നതില്‍ തെറ്റ്‌ കണ്ടെത്താനായില്ല. ഒരു കൈപ്പിഴ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന ധാരണ ചെറുതായി അലട്ടിയെങ്കിലും വൈശാഖ്‌ എന്ന വ്യക്തിയെ അവിശ്വസിക്കേണ്ടതായ സന്ദര്‍ഭങ്ങളൊന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

ഭര്‍ത്താവിന്‍റെ ഇംഗിതം സാധിച്ചു കൊടുക്കുന്ന ഉത്തമയായ ഭാര്യ അല്‍പം ജാളൃതയോടെയെങ്കിലും കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ സമ്മതം മൂളി. പകര്‍ത്തിയവ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ചപ്പോള്‍ ജാളൃതയ്ക്ക്‌ പകരം നാണവും സ്വന്തം ശരീരത്തിന്‍റെ ഭംഗിയും ഇട കലര്‍ന്ന വികാരം മനസ്സിലോടിയെത്തി എന്നത്‌ നേരാണ്.

പതിനഞ്ച്‌ വര്‍ഷം പിന്നിടുമ്പോള്‍ അനില അഭിമുഖീകരിച്ചുകൊണ്ടിരുന്നത്‌. ദാമ്പത്യത്തിലെ പുതിയൊരു ഘട്ടമായിരുന്നു. പുത്തന്‍ രീതികളെ മനസ്സിലേക്ക്‌ ആവാഹിച്ച്‌ കുടിയിരുത്തുമ്പോള്‍ അതുമായി ഇഴുകിച്ചേരാനും അതില്‍ ലയിക്കാനും സാധിച്ച മനസികാവസ്ഥ, അനുഭവിക്കാത്ത ഒരു തരം അനുഭൂതികളിലേക്കുള്ള പ്രയാണമായി. അത്തരം ഒരവസ്ഥയിലാണ്‌ താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന മോഹം ഉടലെടുത്തത്. കള്ളത്തരവും വഞ്ചനയും ഏതു സാഹചര്യത്തിലും കണ്ടെത്താനാകുമെന്ന അമിതവിശ്വാസം അനിലയില്‍ അന്തര്‍ലീനമായിരുന്നു.

ലീവവസാനിക്കാറായ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഹോട്ടലില്‍ മുറിയെടുത്ത്‌ അനിലയുടെ മോഹം വൈശാഖ്‌ നിറവേറ്റി.

ഒരു സ്വര്‍ഗ്ഗത്തിലേക്ക്‌ കയറിച്ചെന്ന പ്രതീതി. കണ്ണിനേയും കാതിനേയും ഒപ്പം മനസിനേയും ആഹ്ളാദത്തിന്‍റെ ഉന്നതങ്ങളിലെത്തിക്കുന്ന സംവിധാനം തെല്ലൊന്നുമല്ല ആശ്ളേഷിപ്പിച്ചത്. ചുറ്റും കണ്ണാടി പതിപ്പിച്ച്‌ മനോഹരമാക്കിയ വിശാലമായ ബാത്ത്‌ റൂം. മുന്‍പൊന്നും ഇതിനകം കാണണമെന്നോ അകത്ത്‌ കയറണമെന്നോ നേരിയ ചിന്ത പോലും അനിലക്കില്ലായിരുന്നു.

വൈശാഖ്‌ പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ സ്റ്റെയ്‌റ്റ്സിലുള്ള കൂട്ടുകാരിയായ ശാലിനിയുടെ മെയില്‍ അനിലക്ക്‌ ലഭിക്കുന്നത്. ഏറെ പ്രയാസത്തോടെയാണ്‌ ഞാനിത്തവണ അനിലക്ക്‌ മെയില്‍ ചെയ്യുന്നത്. സമചിത്തതയോടെ ശാന്തമായി വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്‌ വിഷയം. ഞാനറിഞ്ഞിരുന്ന അനിലയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം..! അധികം വര്‍ണ്ണിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക.

ആകാംക്ഷയും ഭയവും പടര്‍ന്നിറങ്ങിയ കൈവിരലുകള്‍ മൌസില്‍ പതിഞ്ഞു. യൂട്യൂബില്‍ ഒരു വീഡിയോ ഫയല്‍ തുറന്നു വന്നു.

കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. മരവിച്ച മസ്തിഷ്ക്കത്തില്‍ കടന്നലുകള്‍ ആഞ്ഞാഞ്ഞ്‌ കുത്തുന്നു. കാലിന്റെ പെരുവിരലില്‍ നിന്ന് അരിച്ചുകയറിയ പെരുപ്പ് ശരീരമാകെ കെട്ടിവരിഞ്ഞ് തലയ്ക്കകത്ത് കയറി താണ്ഡവമാടിയപ്പോള്‍ താങ്ങാനാവാത്ത ഭാരം മൂലം തല താഴ്ന്നു. ബുദ്ധിഭ്രമത്തിന്റെ സ്തായീഭാവം ഹൃദയചലനത്തെ ത്വരിതപ്പെടുത്തിയപ്പോള്‍ ഇടിമുഴക്കം താങ്ങാനാവാതെ മദയാന കൊലക്കളമാക്കിയ പൂരപ്പറമ്പുപോലെ മനസ്സ്‌ വികൃതമായി. ഇറുക്കിയടച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ശരം പോലെ തുളഞ്ഞു കയറുന്ന ചിത്രങ്ങൾ. സഹിക്കാനാകാതെ തൊണ്ട കിടുകിടുത്തു. പൊട്ടിക്കരച്ചിലിനെ നിയന്ത്രിക്കാന്‍ വായ പൊത്തിയപ്പോള്‍ മൂക്കിലൂടെ ചാടിയ വികൃത സ്വരം പരിചയമില്ലാത്തവയായിരുന്നു. നിറഞ്ഞ കണ്ണുകളില്‍ മഞ്ഞപ്പ്‌ പടര്‍ന്നു. താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യതകള്‍ ഇതാ സ്വന്തം കണ്‍മുന്നില്‍ കിടന്ന്‌ കൊഞ്ഞനം കുത്തുന്നു. ലോകമാകെ തന്‍റെ സ്വകാര്യതകള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. മൂടിവെച്ചിരുന്നതെല്ലാം ഒറ്റ നിമിഷംകൊണ്ട്‌ പുറം ലോകം ആഘോഷിക്കുന്നു. ഇനി ഞാനെന്ന അനിലക്കെന്ത്‌ പ്രസക്തി?

വിശ്വാസം ചിറകൊടിഞ്ഞ്‌ വീഴുമ്പോള്‍ അതിരുകടന്ന ആത്മവിശ്വാസത്തിന്‍റെ അഹങ്കാരം മനസില്‍ തീക്കനലായി പടര്‍ന്നു.

" ഈ അമ്മയ്ക്കിതെന്ത്‌ പറ്റി..?" കപടലോകത്തിന്‍റെ കാപട്യങ്ങള്‍ തിരിച്ചറിയാനാകാത്ത നിഷ്ക്കളങ്കയായ പതിമൂന്ന്‌ വയസുകാരി മകള്‍ അമ്മയെ തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണീരുണങ്ങിയ കവിള്‍ത്തടങ്ങള്‍ ഉയര്‍ത്തി ഇരുന്നിടത്തുനിന്ന്‌ എഴുന്നേറ്റത്‌.

"മോള്‌ പോയി പഠിക്ക്. അച്ഛന്റെ ഫോണ്‍ വന്നില്ലല്ലൊ എന്നാലോചിച്ചിരുന്നതാ..."ഒഴിഞ്ഞ്‌ മാറാന്‍ ഒന്നുരണ്ട്‌ വാക്ക്. അവള്‍ അകത്തേക്കു പോയി.

സംഭവിക്കാന്‍ പാടില്ലാത്ത കൈപ്പിഴയൊ അറിഞ്ഞുകൊണ്ട്‌ ചെയ്ത മണ്ടത്തരമൊ എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു ദിവസം പോലും ഒഴിവാക്കാതെ ഫോണ്‍ ചെയ്യാറുള്ള വൈശാഖ്‌ സ്വന്തം ഭാര്യയൊന്നിച്ചുള്ള രതിക്രീഡകള്‍ കൂട്ടുകാരൊത്ത്‌ ആഘോഷിക്കുമ്പോഴും ഒരിക്കലെങ്കിലും ഒരു വാക്കെങ്കിലും സൂചിപ്പിച്ചിരുന്നില്ലല്ലൊ എന്ന വേദന അനിലയെ തളര്‍ത്തി. സ്വന്തം ജീവനേക്കാളുപരി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യനെ ഇനിയും വെറുക്കാന്‍ കഴിയാത്ത മനസ്സിന്‍റെ മായാജാലം പിടി കിട്ടുന്നില്ല. വിശ്വാസം മുതലെടുത്ത്‌ കൂട്ടുകാര്‍ വഞ്ചിച്ചതായിരിക്കണെ എന്ന്‌ സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കണ്‍മുന്നില്‍ തെളിയുന്നത്‌ സ്വന്തം നഗ്നത.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അതില്‍ കണ്ട വൈശാഖിന്റെ ചിത്രത്തിന്‌ ചതിയന്റെ മുഖം. ക്രൂരന്റെ ചേഷ്ടകളടങ്ങിയ മനോരോഗിയുടെ ഭാവം. അനിലയുടെ നെഞ്ചിടിപ്പ്‌ വര്‍ദ്ധിച്ചു.
സങ്കടവും കരച്ചിലും പകയും വെറുപ്പും അറപ്പും ഇടകലര്‍ന്ന ക്ഷോഭത്തോടെ മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ചപ്പോള്‍ ശക്തിയോടെയുള്ള പൊട്ടിക്കരച്ചില്‍ കാതിലലച്ചു. സകല വികാരങ്ങളും വേരറ്റു വീഴുമ്പോള്‍ പറയാന്‍ വാക്കുകള്‍ക്കായി അനില തപ്പിത്തടഞ്ഞു.

ഞാന്‍ പറഞ്ഞു  കഴിഞ്ഞതിനു ശേഷം ഇങ്ങോട്ട്‌ പറഞ്ഞാല്‍ മതി എന്ന മുഖവുരയോടെ തുടങ്ങിയ കരഞ്ഞുണങ്ങിയ വാക്കുകള്‍ അര മണിക്കൂറിന്‌ ശേഷമാണ്‌ നിലച്ചത്.

മൊബൈല്‍ ഓഫായപ്പോള്‍ അഗ്നിസ്പുലിംഗങ്ങള്‍ സമന്വയിച്ച ഭദ്രകാളിയായി അനില. കിടക്കറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആ ഒരൊറ്റ സംഭവം മാത്രമായിരുന്നു കൂട്ടിവായിക്കാന്‍ അനിലക്കുണ്ടായിരുന്നത്. മറിച്ചൊന്ന്‌ ചിന്തിക്കാനോ നെറ്റില്‍ കണ്ട ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ. ഒരു പ്രൊഫഷണല്‍ ജോലിക്കാരന്‍റെ തന്മയത്വത്തോടെ എഡിറ്റു ചെയ്ത്‌ വൃ‍ത്തിയാക്കിയ ചിത്രവും ഹോട്ടല്‍മുറിയുടെ ഉള്‍ഭാഗവും അനില ശ്രദ്ധിച്ചില്ലെ എന്ന വൈശാഖിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു എല്ലാം മനസ്സിലാക്കിയവള്‍ എന്ന അഹന്തയുടെ മുനയൊടിച്ചത്. വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തേക്കാളേറെ നിര്‍ദോഷമായൊരു പുതുമ പുല്‍കാന്‍ കൊതിച്ച തന്റെ കാഴ്ചപ്പാട്‌ തന്നെ എല്ലാത്തിനും വിനയായി.

വര്‍ഷങ്ങളായി ജോലി നോക്കുന്ന ഹോട്ടലില്‍ നിന്നും അനുഭവിക്കേണ്ടിവന്ന നീറ്റല്‍ സ്വന്തം നാടിന്റെ മനോഹാരിതയുടെ ആത്മാവില്‍ കത്തിപ്പടര്‍ന്നു.

സദാചാര മൂല്യങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക്‌ ഓടി മറയാന്‍ അനിലയുടെ മനസ്സ്‌ തിടുക്കം കൂട്ടി.

(ആവശ്യമില്ലാത്ത അവസാന വാചകം ചേര്‍ത്തതിനാല്‍ മറ്റൊരു കഥ തുടര്‍ക്കഥ പോലെ 
 എഴുതേണ്ടി വന്നത് ഇവിടെ വായിക്കാം)

(സൂക്ഷമായി നിരീക്ഷിച്ചാല്‍ പോലും കണ്ടത്താനാകാത്ത ചില ക്യമറക്കണ്ണുകള്‍...)

ഈ ചിതങ്ങളൊട്‌ കടപ്പെട്ടിരിക്കുന്നത്‌ ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ
എന്ന പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മരുപ്പച്ച എന്ന ബ്ളോഗിനൊട്‌.

144 അഭിപ്രായങ്ങൾ:

  1. സ്വന്തം കണ്ണിനെ പോലും വിശ്വസിക്കാൻ പറ്റുന്നില്ല.

    എല്ലാ സാങ്കേതികതയും പഠിച്ചിട്ട്‌ ജീവിക്കാൻ പറ്റുകയില്ല.

    മറുപടിഇല്ലാതാക്കൂ
  2. ശരിക്കും പേടിപ്പിച്ച ഒരു കഥ. ഇത് കഥയായും തോന്നുന്നില്ല.റാംജിയുടെ എഴുത്തില്ന്റെ ശൈലി കൊണ്ട് ഒരു യാധാര്‍ഥ്യം തന്നെ എന്നു തോന്നുന്നു. ബട്ടണ്‍ മുഴുപ്പു പോലുമില്ലാത്ത ക്യാമറകളെ കണ്ടു പിടിക്കാന്‍ ഭൂതക്കണ്ണാടിയും പിടിച്ചു നടക്കേണ്ട് ഗതികേട്.

    മറുപടിഇല്ലാതാക്കൂ
  3. സൂപ്പര്‍ റാംജി സൂപ്പര്‍... !!!

    ഇത്തരം കലാസൃഷ്ടി ബ്ളോഗിനു പുറത്തേക്ക്‌ പറക്കേണ്ടതാണെന്നാണ്‌ എന്‍റെ അഭിപ്രായം. അല്‍പം വൈകിയാണ്‌ എത്തിയതെങ്കിലും കഥകള്‍ വായിച്ച സംതൃപ്തി ലഭിച്ചു. കഥയിലെ പറയാതെ പറയുന്ന കഥകള്‍ എളുപ്പം കാണാന്‍ കഴിയുന്നു എന്നത്‌ ഒരു പ്രത്യേകതയായി എനിക്ക്‌ തോന്നി. ഉദാഹരണത്തിന്‌ വൈശാഖന്‍റെ ജോലിയും ജോലിസ്ഥലവും, പിന്നെ എല്ലാം അറിഞ്ഞുകഴിയുമ്പോള്‍ സദാചാരത്തിന്‌ വിലയില്ലാത്ത നാട്ടിലേക്ക്‌ ഓടിയൊളിക്കാന്‍ കൊതിക്കുന്ന അനിലയുടെ മനസ്സ്‌ ഒറ്റ വരിയില്‍ തീര്‍ത്ത ചിന്ത ശ്രദ്ധേയമായി.
    ചില പഴയ കഥകളും നോക്കിയിരുന്നു. അതില്‍ അച്ഛന്‍ മരിച്ചു എന്ന കഥയും സമൂഹത്തിന്‌ നല്‍കുന്ന ചില ചോദ്യങ്ങള്‍ നന്ന്‌. കുറ്റം കണ്ടുപിടിക്കാന്‍ കഴിയാത്ത അവതരണം മുന്നിട്ട്‌ നില്‍ക്കുന്നു.

    എല്ലാ ഭാവുകങ്ങളും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  4. വളരെ നല്ല ആഖ്യാനം.വളരെ കാലിക പ്രാധാന്യമുള്ള വിഷയം. നന്നായി എഴുതി.
    കുറച്ചു നാള്‍ മുമ്പ് നാട്ടിലേക്ക് പോകാന്‍ വിചാരിച്ചപ്പോള്‍, എന്റെ ഒരു സുഹൃത്ത് "hidden camera detector" വാങ്ങി കൊണ്ട് വരുമോ എന്ന് ചോദിച്ചു. ഞാന്‍ വിസ്മയപ്പെട്ടു.
    നാട്ടില്‍ പോയാല്‍ കള്ളന്മാരുടെ ശല്യത്തെ പേടിച്ചു ജനലും വാതിലും ഒരു പഴുതു പോലും ഇടാതെ അടച്ചു ബന്തവസ്സാക്കുന്നു. അന്ന് ഞാന്‍ മനസ്സില്‍ക്കണ്ടു, എന്താ ഇവരൊക്കെ ഇത്ര paranoid ആയി ചിന്തിക്കുന്നതെന്ന്‍. കുറെ നാള്‍ നാട്ടില്‍ ഇല്ലാത്തതു കൊണ്ട് എന്റെ മനസ്സില്‍ ഇപ്പോഴും നാട് ഒരു കൊച്ചു ഗ്രാമമാണ്. സംഗതികള്‍ മാറിയിരിക്കുന്നു എന്ന തിരിച്ചരിവ് വാര്‍ത്തകളും പിന്നെ ഇങ്ങനെയുള്ള കഥകളും ഓര്‍മ്മപെടുത്തുന്നു. എന്നാലും പിന്നെയും എന്റെ മനസ്സില്‍ ആ പഴയ ബിംബങ്ങള്‍ തിരിച്ചു കുടിയേറും.

    മറുപടിഇല്ലാതാക്കൂ
  5. വളരെ കാലികമായ വിഷയം.നന്നായി ഫീല്‍ ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ
  6. സൂപ്പര്‍ മചൂ.. സൂപ്പര്‍, നല്ല അടിപൊളി എഴുത്ത്.
    നല്ല ഒഴുക്കോടെ വായിച്ചു. ആശംസകള്‍
    ഞാന്‍ ഇത്രയും നല്ല കഥ ഇതു വരെ ബ്ലോഗില്‍ വായിച്ചിട്ടില്ലാ, അത്രക്ക് നല്ല എഴുത്ത്, ഉമ്മ്ഹ..!

    മറുപടിഇല്ലാതാക്കൂ
  7. ഇനി കണ്ണുകളിലേ ക്യാമറ ഫിറ്റുചെയ്യാനുള്ളൂ...

    മറുപടിഇല്ലാതാക്കൂ
  8. നെട്ടി പോയി റാജീ… കഥയും കഥ എഴുതിയ രീതിയും കണ്ട്..!! ഇദ്ദാണ് കഥ ..!! ചങ്കില്‍ കുത്തുന്ന നല്ല കഥ …!!! ഒറ്റയിരുപ്പിനു രണ്ട് പ്രാവശ്യം വായിച്ച കഥ.. നന്ദി റാജീ ഇത്രയും നല്ല ഒരു കഥ സമ്മാനിച്ചതിന്.!!

    മറുപടിഇല്ലാതാക്കൂ
  9. റംജി സാബ്,
    സലൂട്ട്!
    കഥ അസ്സലായി.
    നല്ല പ്രമേയം..
    ആനുകാലികം..
    അവതരണത്തിലും ഒതുക്കം..
    വായിപ്പിക്കുന്നു..

    സുരക്ഷിതത്വമില്ലാത്ത,
    സ്വകാര്യതകളില്ലാത്ത
    വികസനവും പുരോഗതിയും..
    അര്‍മാദിപ്പിന്‍..
    ടൂറിസം വിജയിക്കട്ടെ..
    ഒളിഞ്ഞു നോട്ടത്തിന്റെ 'മല്ലു'കാഴ്ചകള്‍ക്ക്
    മുട്ടുണ്ടാവാതിരിക്കട്ടെ..

    ബേജാറോടെ..

    സഹോദരിമാരോടൊപ്പം
    സുരക്ഷിതത്വത്തിനഅയി പ്രാര്‍ഥിച്ചു കൊണ്ട്....

    മറുപടിഇല്ലാതാക്കൂ
  10. നല്ല ഒഴുക്കോടെ വായിച്ചു റാംജി.
    ജീവിതാവസാനം വരെ ഇവിടെ തന്നെ കഴിഞ്ഞു
    കൂടിയാലോ എന്നോര്‍ക്കാര്ണ്ട്. എവിടെ നോക്കിയാലും
    ക്യാമറ കണ്ണുകള്‍ മാത്രംമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍.
    ,സമാധാനത്തോടെ
    പുറത്തിറങ്ങാന്‍ ഭയം തോന്നുന്നു നമ്മുടെ നാട്ടില്‍..
    ദൈവത്തിന്റെ സ്വന്തം നാടെന്നു പറഞ്ഞു ടി വി യിലും,ഫോട്ടോയിലും
    കണ്ടു ആസ്വദിക്കാനെ നിവര്‍ത്തി ഉള്ളൂ..

    മറുപടിഇല്ലാതാക്കൂ
  11. പേനയില് കേമറയോ..? പണ്ട് ഡിറ്റക്റ്റീവ് നോവലുകളില്‍ അതിശയോക്തിയോടെ മാത്രം വായിച്ചു തള്ളിയിരുന്ന പല ഭാവനകളും ഇന്ന് യാഥാര്‍ത്ഥ്യമാവുന്നു ശാസ്ത്രം അതിവേഗം മുന്നേറുന്നെങ്കിലും,അതോടൊപ്പം മനുഷ്യരെ മൂല്യവ്ല്ക്കരിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നായിരിക്കുന്നു അതിസൂക്ഷ്മ കണ്ടുപിടുത്തങ്ങള്‍ മനുഷ്യനെ കൂടുതല്‍ സ്വാര്‍ത്ഥനും ദുര്‍മാര്‍ഗിയുമാക്കുന്നോ...? ആര്‍ക്കും ആരേയും തെല്ലും വിശ്വസിക്കാന്‍ കൊള്ളാത്ത ദുരവസ്ഥയിലേക്ക് സമൂഹത്തെ വഴിനടത്തുന്നവര്‍ ആരാണെന്ന് മാത്രം ആര്‍ക്കുമറിയില്ല...!! എന്തായാലും,എന്‍റെ ജനനം മുതലുള്ള എല്ലാ കര്‍മങ്ങളും വേണ്ടാതീനങ്ങളും പ്രപഞ്ചത്തിലെങ്ങോ മറഞ്ഞിരുന്ന് ഏതോ ഒരാളുടെ ആജ്ഞാനുസാരം ഒരു വെള്ളിത്തിരയിലെന്നോണം കോപ്പിപേസ്റ്റാവുന്നു എന്ന് ഇനിയും സന്ദേഹിക്കേണ്ടതില്ല...!! “സര്‍വ്വ രഹസ്യങ്ങളും വെളിവാക്കുന്നൊരു ദിനം നാളെ വരാനുണ്ടെന്ന്”വേദഗ്രന്ഥമുല്‍ഘോഷിക്കുന്നത് പരലോകത്തെക്കുറിച്ചാണ്..! ഭൂമിയില്‍ തന്നെ അത്തരം വിചാരണ തുടങ്ങിയോ..?

    മറുപടിഇല്ലാതാക്കൂ
  12. ഹോ ഇത് കഥയല്ല ഇന്നിന്റെ നേര്കഴ്ചയാണ്

    രാംജി വിഷയം വളരെ നന്നായി അവതരിപ്പിച്ചു

    വളരെ പിരിമുറുക്കം ഉണ്ടാക്കിയ കഥ

    ഞാന്‍ വായിച്ചാ ബൂലോക കഥകളില്‍ മികച്ചവയില്‍ ഒന്നാണിത്

    മറുപടിഇല്ലാതാക്കൂ
  13. ഉഗ്രന്‍ കഥ
    നന്നായി അവതരിപ്പിച്ചു
    സമയോചിതമായ നല്ലൊരു പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  14. കാക്കര,
    ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അറിയാന്‍ ശ്രമിക്കാം.

    റോസാപ്പൂക്കള്‍,
    ശരിക്കും പേടിപ്പിക്കുന്ന ഒരു ലോകത്ത്‌ നാമെത്തിപ്പെട്ടിരിക്കുന്നു.

    Krishnan,
    നല്ല വാക്കുകള്‍ക്ക്‌ നന്ദിയുണ്ട്‌.

    വഷളന്‍,
    സ്വകാര്യതകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി മനുഷ്യര്‍..!വിശദവായനക്കും നല്ല വാക്കിനും നന്ദി.

    krishnakumar513,
    നന്ദി സുഹ്ര്‍ത്തേ.

    കൂതറ,
    ഏറെ നന്ദി ഹാഷിം.
    എണ്റ്റെ ഈ കഥ മെയിലുകളായി ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ പ്രത്യേകം നന്ദി പറയുന്നു.

    കൊട്ടോട്ടിക്കാരന്‍,
    നന്ദി.

    ഹംസ,
    നല്ല വാക്കിന്‌ നന്ദി സുഹ്ര്‍ത്തെ.

    mukthar udarampoyil,
    പ്രാര്‍ത്ഥന കൊണ്ടും പരിഹരിക്കാന്‍ പറ്റാതെ പെരുകി കഴിഞ്ഞു. വിലയിരുത്തിപ്പറഞ്ഞ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി മുക്താര്‍.

    lekshmi,
    തീര്‍ച്ചയായും ലക്ഷി. സ്വകാര്യത തെരുവിലാകുമ്പോള്‍ പകപ്പോടെ...

    ഒരു നുറുങ്ങ്‌,
    ശരിയാണ്‌ സുഹ്ര്‍ത്തെ. ദൈവത്തെപ്പോലെ പിശാചുക്കള്‍..

    ഷാിജു,
    നന്ദി ഷിജു.

    സിനു,
    വായനക്ക്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. വളരെ കാലികമായ വിഷയം, നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു
    റാംജി അഭിനന്ദനങ്ങള്‍:)

    മറുപടിഇല്ലാതാക്കൂ
  16. കഴുഗന്‍ കണ്ണുകള്‍ നമ്മുക്ക് ചുറ്റും ഒളിഞ്ഞിരിക്കുന്നത് നമ്മള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ ദുരന്തം നമുക്ക് ഒഴിവാക്കാം .
    എവിടെയും എന്തിനേയും നമ്മള്‍ സംശയിക്കേണ്ടി ഇരിക്കുന്നു.
    അത്തരത്തിലുള്ള ഒരു പുതിയ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുനത്...
    വിശ്വാസം അതെല്ലാം ഇല്ലാതായിരിക്കുന്നു...ഇല്ലാതാക്കിയിരിക്കുന്നു....
    നന്ദി സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  17. വിശ്വാസം നഷ്ടപ്പെട്ട് ഇപ്പോൾ ‘ഒരു വിശ്വാസം അതല്ലെ എല്ലാം’ എന്ന് പറയുന്ന അവസ്ഥയിൽ മലയാളികൾ എത്തി. ഞെട്ടിക്കുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  18. റാംജി,
    നല്ല എഴുത്ത്.
    കഥ അസ്സലായി. അഭിനന്ദനങ്ങള്‍...!!

    മറുപടിഇല്ലാതാക്കൂ
  19. നല്ല കഥ ,വളരെ നന്നായി എഴുതി :)

    മറുപടിഇല്ലാതാക്കൂ
  20. കൊട്ടോടി പറഞ്ഞത് പോലെ ഇനി കണ്ണിലേ ക്യാമറ ഫിറ്റ് ചെയ്യാനുള്ളു. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  21. സമകാലിക മൂല്യച്ചുധികളുടെ ഒരു നേര്‍കാഴ്ച്ച...നന്നായി.

    മറുപടിഇല്ലാതാക്കൂ
  22. കാലത്തിനോടു പ്രതികരിക്കുന്ന കഥ..

    മറുപടിഇല്ലാതാക്കൂ
  23. സത്യത്തിന്റെ വികൃതമായ ഒരു മുഖം സത്യസന്ധമായ് വരച്ചു കാട്ടി റാംജി..എല്ലാ വിശ്വാസങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് ആവിയാകുന്ന ഭീകരമായ അവസ്ഥ..എത്ര ഭയാനകം..

    മറുപടിഇല്ലാതാക്കൂ
  24. റാംജി.. ഇത്തരം ഒരു സംഭവം മുൻപ് കേട്ടിട്ടുണ്ട്.. ഇന്നത്തെ സാഹചര്യത്തിൽ വളരെ ഉചിതമായ ഒരു പോസ്റ്റ്... അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  25. നല്ല കഥ, അവതരണം കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  26. നല്ല സന്ദേശമുള്ള കഥ രാംജി.

    ഇഷ്ടപ്പെട്ടു.

    “വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച്‌ കൊടുത്തെങ്കിലും എന്നിലെ ബാഹ്യ സൌന്ദര്യം അദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടാക്കിയിരുന്ന ഭയം തന്നെയാണ്‌”

    എന്ന വാചകത്തിലെ ‘എന്നിലെ’ എന്നത് ‘തന്നിലെ’ എന്നാക്കിയാൽ കൊള്ളാം.
    കഥ പറയുന്നത് അനില അല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  27. കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
    ജയന്‍റെ നിര്‍ദേശത്തിന് പ്രത്യേകം നന്ദി.

    മറുപടിഇല്ലാതാക്കൂ
  28. മനുഷ്യന് അവനവന്റെ സ്വന്തം സ്വകാര്യത നഷ്ട്ടപ്പെട്ട കാലഘട്ടത്തിലാണ് നാം എല്ലാവരും ഇപ്പോൾ ജീവിച്ചുപോരുന്നത്.....
    ആർക്കുവേണമെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറാമല്ലോ....
    ഈ സമകാലിക മൂല്യച്ചുധികളുടെ ഒരു നേര്‍കാഴ്ച്ചയാണ് ഭായി ഈ കഥയിൽ കൂടി വരച്ചുകാണിചിരിക്കുന്നത് ....
    വാക്കുകൾ കൊണ്ട്...
    അതും വളരെ ഭംഗിയായി...
    കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  29. ഇതൊന്നും എനിക്കോ എന്‍റെ വേണ്ടപ്പെട്ടവര്‍ക്കോ വരില്ല എന്നാ മിഥ്യാ ധാരണയില്‍ ഇരിക്കാം നമുക്ക് അല്ലെ...

    മറുപടിഇല്ലാതാക്കൂ
  30. പരസ്പരം സ്നേഹത്തിന്റെ പറുദീസയില്‍ പാറിക്കളിച്ച മനസ്സിനുള്ളിലെക്ക് പുതുമയുടെ കച്ചകെട്ടിയ കുറെ വിഷം വമിച്ചപ്പോള്‍ താളം തെറ്റിപ്പോകുന്ന ചിന്തകളും ജീവിതവും രണ്ടു മനസ്സുകളില്‍ എങ്ങിനെ ബാധിച്ചു എന്ന് വളരെ തന്മയത്വത്തോടെ എഴുത്തുകാരന്‍ വരച്ചു വെച്ചു.
    യഥാര്‍ത്ഥ കാരണം കണ്ടെത്താനാവാതെ മനസ്സിലെ
    സംഘര്‍ഷങ്ങളും തോന്നിപ്പിക്കലുകളും മനസ്സില്‍ ഉറങ്ങിക്കിടന്ന സംശയങ്ങളെ പുറത്തെടുക്കുന്നത്
    ഒരു പച്ച മനുഷ്യന്റെ ചിന്തകള്‍ തന്നെ.
    വര്‍ത്തമാനകാലത്തിന്റെ ഒരു നേര്‍രേഖയായി
    കവര്‍ന്നെടുക്കുന്ന നഗ്നത.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  31. റാംജി,
    ആനുകാലിക വിഷയങ്ങള്‍ വളരെ തന്മയത്വതോടുകൂടി അവതരിപ്പിക്കാനുള്ള അങ്ങയുടെ കഴിവ് മുന്നേ കണ്ടിട്ടുള്ളതാണ്..
    മറ്റൊന്നും പറയാനില്ല റാംജി.. അനിലയുടെ വികാരങ്ങളും എന്തിനു മുഖഭാവങ്ങള്‍ അടക്കം കണ്മുന്നില്‍ കാണിച്ചു തന്ന ആ കയ്യടക്കത്തിനു ഒരു സല്യൂട്ട്..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  32. അസാധ്യയിട്ടു എഴുതി ട്ടോ .......കാലിക പ്രസക്തമായ വിഷയം .

    മറുപടിഇല്ലാതാക്കൂ
  33. അഭിനന്ദനീയം തന്നെ.... ഇക്കാലത്ത് സംഭവിക്കാവുന്നത്‌. സ്നേഹബന്ധങ്ങള്‍ക്ക്‌ പുല്ലുവില പോലും കല്‍പ്പിക്കാത്ത കരളില്‍ ചെകുത്താന്‍ കുടിയിരിക്കുന്ന വൃത്തികെട്ട ഇത്തരം വര്‍ഗങ്ങളെ കുറിച്ചു ഇനിയും എഴുതുക. തുറന്നു കാട്ടുക. നമ്മുടെ സഹോദരിമാര്‍ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍. കുറെയൊക്കെ അവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതും ഈ കഥയില്‍ പറഞ്ഞിട്ടുണ്ട്. നല്ല അവതരണം. വീണ്ടും അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  34. റാംജീ, പൊള്ളിക്കുന്ന സത്യം! സാങ്കേതികത വളരുംതോറും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു.... അന്യന്റെ നഗ്നതയെ ആഘോഷമാക്കുന്നവര്‍ ഒരുപക്ഷെ അറിയുന്നുണ്ടാവുമോ നാളെ താനും തനിക്കു വേണ്ടപ്പെട്ടവരും ഇതേ ആഘോഷത്തിനു ഇരയാവാമെന്ന്.....

    മറുപടിഇല്ലാതാക്കൂ
  35. റാംജി സാബ്, കവര്‍ന്നെടുക്കുന്ന നഗ്നത ഒരു സത്യമാണ്.
    ലളിതമായ സത്യം. പക്ഷെ അത്യന്തം ക്രൂരവും.
    ഐന്‍സ്ടീന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ കണ്ടെത്തിയ
    ആണവ ഫോര്‍മുല ഇങ്ങനെ ഉപയോഗിക്കുമെന്നരിഞ്ഞെങ്കില്‍
    ഞാന്‍ അതിനു മുതിരില്ലായിരുന്നു. എന്ന്.
    പല പോസിലുള്ള ഫോട്ടോകള്‍ എന്ന് കെ.ജീ .ഏസ്.
    യന്ത്ര സരസ്വതി നമ്മെ സംബ്രമിപ്പിക്കുമോ എന്ന് കെ.പി.അപ്പന്‍
    പണ്ടേ ആകുലനായിട്ടുണ്ട്. കഥ വിഷയം ഗംഭീരം. പക്ഷെ കഥപറച്ചില്‍
    പറയാന്‍ വേണ്ടി പറഞ്ഞപോലെയായി. ഉദ്ദേശ ശുദ്ധിക്കു നൂറു മാര്‍ക്ക്.
    വിഷയവും ഘടനയും അലിഞ്ഞു നില്‍ക്കണം. നേരിട്ടു നമ്മള്‍ പറഞ്ഞു കൊടുക്കുകയല്ല
    ഒരു ഓര്‍ഗാനിക് യുണിറ്റി ഉണ്ടാവുമ്പോള്‍ അത്‌ താനേ വരും. തത്വങ്ങള്‍ കഥയില്‍ മുഴച്ചുനിക്കരുത്.
    ബിജു.സീ.പീ യുടെ ചരക്കു എന്ന പുതിയ പുസ്തകത്തില്‍ വാതപ്പരു എന്ന കഥ
    റാംജി കൈകാര്യം ചെയ്ത അതെ വിഷയമാണ് പറയുന്നത് .. എന്തായാലും കഥ തുടരുക.

    മറുപടിഇല്ലാതാക്കൂ
  36. പി.വീ. ഷാജികുമാറിന്റെ വെള്ളരിപ്പാടം എന്ന പുസ്തകത്തിലെ വെള്ളരിപ്പാടം എന്ന കഥയിലുമുണ്ട് ഈ വിഷയം.

    മറുപടിഇല്ലാതാക്കൂ
  37. വിമ്മിഷ്ടം വിമ്മിട്ടം എന്ന് തിരുത്തുമല്ലോ

    മറുപടിഇല്ലാതാക്കൂ
  38. കഥയിലൂടെ സത്യം കാണിച്ചു തന്നു.

    മറുപടിഇല്ലാതാക്കൂ
  39. കുറച്ചധികം വര്ഷങ്ങള്‍ക്ക് മുമ്പ് അതായത് ഹിഡ്ഡെന്‍ ക്യാമറയും മൊബൈല് ഫോണുകളും പ്രചാരത്തിലെത്തും മുന്പെ വീഢിയോ ക്യാമറ ഉപയോഗിച്ച് വിസിട്ട് വിസയില് വന്ന ഭാര്യയുടെ ഒപ്പമുള്ള കിടപ്പറ രംഗങ്ങള് ചിത്രീകരിച്ച് ബ്ലൂ ഫിലിം കാസ്സെറ്റ് ആയി ഇറക്കിയ സംഭവം അബുദാബില് ഉണ്ടായിട്ടുണ്ട്, ദുബായിലൊ മറ്റോ ഉണ്ടായിരുന്ന സഹോദരന് (സ്ത്രീയുടെ) കാസ്സറ്റ് കാണാനിടയായി അങ്ങനെ സംഭവം പുറത്ത് അറിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  40. സാമകാലിക വിഷയം ഉൾകൊള്ളിച്ച കഥ....വായിച്ച്‌ എന്തു കമന്റിടും എന്ന് വിചാരിച്ചു പോയി..സത്യം

    മറുപടിഇല്ലാതാക്കൂ
  41. കാലിക പ്രസക്തമായ വിഷയം...സ്വന്തം ജീവനെ പോലും വിശ്വസിക്കാന്‍ കഴിയാത്ത കാലം.
    നല്ല എഴുത്ത്...അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  42. ക്യാമറകളുടെ സ്വന്തം നാട്!!!
    ഈ സശിച്ച മൊബൈൽ ക്യാമറ കാരണം ജീവിതങൾ എത്രയെണ്ണം പൊലിഞ് പോയിരിക്കുന്നു!

    ഇതൊരു കഥയല്ല ഒരു സംഭവമാണ്.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  43. മനസിനെ ഒരുപാടു വിഷമിപ്പിച്ച കഥ.. വല്ലാതെ തോന്നുന്നു.. ആടുത്ത കാലത്തു ഇത്രയും നല്ല സീരിയസ് പോസ്റ്റ് കണ്ടിട്ടില്ല റാംജി സര്‍..

    മറുപടിഇല്ലാതാക്കൂ
  44. ബിലാത്തിപട്ടണം / Bilatthipattanam,
    ഞാന്‍ ഈ പോസ്റ്റ്‌ ഡ്രാഫ്റ്റ്‌ ചെയ്ത് സേവ് ചെയ്തപ്പോള്‍ ആദ്യം പബ്ലിഷ് ആയിപ്പോയി.
    അതുകൊണ്ട് പല കുട്ടുകാര്ക്കും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.ക്ഷമിക്കണം.

    കഥയെ വിലയിരുത്തി അഭിപ്രായപെട്ടതിനു നന്ദി ബിലാത്തി.

    ബിജിത്‌ :|: Bijith,
    പ്രത്യേകം നന്ദിയുണ്ട്.
    നമുക്ക്‌ സമാധാനിക്കാം.

    മനസ്സ്‌,
    നല്ല വാക്കുകള്ക്ക് നന്ദി.

    സുമേഷ് | Sumesh Menon,
    വിലയിരുത്തലിന് നന്ദി സുമേഷ്‌.

    കുട്ടന്‍,
    നന്ദി കുട്ടാ.

    kaanaamarayathu,
    നമ്മാല്‍ കഴിയുന്നത് നമുക്ക്‌ ചെയ്യാം.
    നന്ദി കാണാമറയത്ത്.

    കുഞ്ഞൂസ് (Kunjuss),
    അത്തരം ചിന്തകളില്ലാത്ത ഒരു കൂട്ടം വൃത്തികെട്ട ജന്തുക്കള്‍ നാട് കീഴടക്കിയിരിക്കുന്നു എന്നത് നേരാണ്.
    നന്ദി കുഞ്ഞൂസ്.

    n.b.suresh,
    ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നതിന് ഏറെ നന്ദി മാഷേ.
    വീണ്ടും കാണാം.

    Sukanya
    ശ്രദ്ധിക്കാതെ പോകുന്നു.....
    നന്ദി സുകന്യ.

    Pd,
    ഞാന്‍ ആദ്യം കേട്ട ഒരു സംഭവമായിരുന്നു അത്.
    നന്ദി Pd

    എറക്കാടൻ / Erakkadan,
    എല്ലാവര്ക്കും അറിയുന്നതും എന്നാല്‍ പരയാതിരിക്കുന്നതും ആയ കാര്യങ്ങള്‍.
    നന്ദി മാഷെ.

    മുഫാദ്‌/\mufad ,
    നന്ദി മുഫാദ്‌.

    ഭായി,
    ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു എന്ന ആശങ്ക ഭയം അലട്ടുന്നു.....
    നന്ദി ഭായി. ,

    വിജിത...,
    പായുന്ന ലോക ഗതിയില്‍ ഭയം പിന്തുടരുന്നു എന്നത് സത്യം.
    നന്ദി വിജിത.

    മറുപടിഇല്ലാതാക്കൂ
  45. നമ്മുടെ ചുറ്റുപ്പാടുകളിൽ നിന്നും ഒപ്പിയെടുത്ത രണ്ടുകഥാപാത്രങ്ങൾ
    നന്നായിരിക്കുന്നു
    റാംജി

    മറുപടിഇല്ലാതാക്കൂ
  46. നേരെ നോക്കിയാല്‍ കാണാത്തപലതും ഒളിഞ്ഞുനോട്ടത്തില്‍ തെളിയുന്നു . ഒളി ക്യാമറകള്‍ പല വമ്പന്‍ രഹസ്യ ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ട് വന്നിട്ടുണ്ട് ;നല്ല കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് .അതിലെ ഏറ്റവും പുതിയ കാര്യമല്ലെങ്കിലും ഇപ്പോഴാണല്ലോ ഇതിത്രയും ശ്രദ്ദേയമായത് .അപ്പോ കാലിക പ്രസക്തിയുള്ള വിഷയം തന്നെ .പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ പല പ്രശസ്തരുടേയും സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കപ്പെട്ടിട്ടുണ്ട് ;സാങ്കേതികമായി ഇത്രയും വളര്‍ച്ച പ്രാപിക്കും മുമ്പേ തന്നെ .
    ഇപ്പോള്‍ കാര്യങ്ങള്‍ കുറേ കൂടി സിമ്പിള്‍ ആയി .കുരങ്ങന്റെ കൈയ്യില്‍ പൂമാലകിട്ടിയപോലെ എന്ന ചൊല്ല് നമ്മുടെ നാട്ടില്‍ തന്നെയല്ലെ പ്രചാരത്തിലുള്ളത് .
    ഇവിടെ വില്ലന്‍ ഒളിഞ്ഞിരിക്കുന്ന സദാചാരമൂല്യങ്ങള്‍ തന്നെ .അപ്പോള്‍ നമ്മുടെ സഹോദരിമാര്‍ (ഭാര്യമാരും ) ഇവിടെനിന്നും പലായനം ചെയ്യേണ്ട നാളുകള്‍ അതിക്രമിച്ചിരിക്കുന്നൂ ...
    ദൈവത്തിന്റെ സ്വന്തം നാട്ടില്‍ “എല്ലാം ഒരു വിശ്വാസം “ മാത്രമാകുന്നു .വിശ്വാസത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഒട്ടും പിറകില്ലല്ലോ ,ആ വഴിയിലും കുറേ നീല ചിത്രങ്ങള്‍ റിലീസായില്ലേ .പക്ഷേ കുടുംബത്തിലെ പരസ്പര വിശ്വാസം അതൊന്നുമല്ലാതാകുന്നു എന്നു വേണം കരുതാന്‍ (ഇതു ചിലപ്പോള്‍ എന്റെ മാത്രം കണ്ടെത്തലാകാം )

    ഇന്നത്തെ പതിമൂന്നു വയസ്സുകാരി കപടലോകത്തിന്റെ കാപട്യം മനസ്സിലാക്കാന്‍ കഴിയാത്ത നിഷ്കളങ്കയായിരുന്നാല്‍ അടുത്ത ഇര ആരെന്ന് നോക്കി നടക്കേണ്ട കാര്യമില്ല .ആ നിഷ്കളങ്കത സൃഷ്ടിക്കുന്നത് നമ്മുടെ സദാചാരമൂല്യം തന്നെയെന്നു വേണം കരുതാന്‍ .ഈ മൂല്യവും കൊണ്ട് നടക്കുന്നവരാണല്ലോ കൌമാരവിദ്യാഭ്യാസത്തിനെ എതിര്‍ക്കുന്നത് .പകര്‍ന്നു നല്‍കേണ്ടവ നല്‍കേണ്ടുന്ന സമയത്ത് നല്‍കിയില്ലെങ്കില്‍ കിട്ടുന്ന വഴിയിലൂടെ നേടുന്ന അറിവ് ഒരു പക്ഷേ നേരായതാവണമെന്നില്ല .[കുറച്ച് നാള്‍ മുമ്പ് വായിച്ച ഫലിതബിന്ദുക്കള്‍ ഇവിടെ കുറിക്കുന്നു -
    മകന്‍ അമ്മയോട് : ഞാന്‍ എങ്ങനെയാ ഉണ്ടായത്
    അമ്മ : (അല്പം പകച്ച്) അത് മോനെ ,ഞാന്‍ പുഴയില്‍ കുളിച്ചോണ്ട് നിന്നപ്പോ നീ പുഴയിലൂടെ ഒഴുകി വരികയായിരുന്നു .
    മകന്‍ : അപ്പോ അമ്മയെങ്ങനാ ഉണ്ടായത്
    അമ്മ :(പിന്നേം പകച്ച് ഉത്തരം ആവര്‍ത്തിക്കുന്നു ) ...
    ...

    മകന്‍ : അപ്പോ തലമുറകളായി നമ്മുടെ തറവാട്ടില്‍ മറ്റേ പരിപാടി നടക്കുന്നില്ല ,കഷ്ടം]

    ചുറ്റിലും നടക്കുന്നത് പോലെ കഥാനായികയും അവസാനം ജീവിതത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ നിര്‍ബന്ധിതയാകുന്നു എന്നത് അല്പം പോരായ്മ ആയോ എന്ന് തോന്നി .(ഒരു നേര്‍ക്കാഴ്ചയാണെങ്കിലും കഥയിലൂടെയെങ്കിലും ഇനിയെന്ത് ചെയ്യാം എന്ന് സഹോദരിമാര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ... എന്റെ മാത്രം തോന്നലായിരിക്കാം .!)

    മറുപടിഇല്ലാതാക്കൂ
  47. വായിക്കാന്‍ വൈകി. കാലികപ്രസക്തിയുള്ള വിഷയത്തെ നല്ലൊരു കഥയായ് അവതരിപ്പിച്ചിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  48. റാംജി,
    സാങ്കേതിയ വിദ്യയില്‍ എത്രമാത്രം നമ്മള്‍ പുരോഗമിക്കുന്നുവോ അതിലും വേഗത്തില്‍ നമ്മള്‍ സംസ്‌കാരശൂന്യരായിക്കൊണ്ടിരിക്കുന്നു. ഈ ഞരമ്പു രോഗികള്‍ക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം.

    കഥ വായിച്ചിട്ട് പേടി തോന്നുന്നു.
    കാലിക പ്രാധാന്യമുള്ള ഈ കഥയെഴുതിയ റാംജിക്ക് എന്റെ അഭിനന്ദങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  49. പ്രിയപ്പെട്ട റാംജി,

    കഥ വളരെ ഇഷ്ടപ്പെട്ടു. മറ്റൊരാളുടെ സ്വകാര്യതയും ഇന്ന് വിലയേറിയ ഒരു ഉല്‍പനമാണല്ലോ.... അഭിനന്ദനങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
  50. റാംജി, നിഷ്കളങ്കമായ ചില തമാശകള്‍ പോലും വിവര സാങ്കേതിക വിദ്യയുടെ മുമ്പില്‍ കൊടും ക്രൂരതകളായി തീരുന്നത് ഒരുപാട് വായിക്കുന്നുണ്ട് നാം. ഈ കഥയിലൂടെ (പലരും പറഞ്ഞ പോലെ ഞാനിതിനെ സംഭവകഥ എന്ന് വിളിക്കാനിഷ്ടപ്പെടുന്നു) വായനക്കാരുടെ മുമ്പില്‍ ഒരു അപായ ചിഹ്നം ഉയത്തിക്കാട്ടുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ജീവിതം തന്നെ തകര്‍ന്നു പോവുമെന്ന് ഓര്‍മിപ്പിച്ചതിനു ഒരായിരം നന്ദി.

    മറുപടിഇല്ലാതാക്കൂ
  51. റാംജി, സത്യത്തിന്‍റെ മുഖം വിരൂപമാണ് :(

    മറുപടിഇല്ലാതാക്കൂ
  52. കഥ വായിച്ചു...
    മനുഷ്യന്‍ സൊയം കുഴിച്ച കുഴിയില്‍ വീണു..നിസഹായതയുടെ കയങ്ങളില്‍ മുങ്ങി താഴുന്ന
    അവസ്ഥ,,,വളരെ ഭംഗിയായി അവതരിപ്പിച്ചു..

    സൊന്തം എന്ന് കരുതിയവര്‍ പലരും തനി നിറം കാട്ടുമ്പോള്‍ പകച്ചുപോവുന്നു ..
    സ്വാര്‍ത്ഥ മോഹങ്ങളും അതിന്‍റെ വികൃത മുഖവും പച്ചയായി കാണിച്ചിരുക്കുന്നു
    ഈ കഥയില്‍ ശ്രി. റാംജി.

    സഹധര്മിനിയുടെ നഗ്നത പൊതുജങ്ങളുടെ വിനോദ വസ്തുവാക്കി അഭിമാനം കൊള്ളുന്ന
    അനേകം മാനസിക രോഗികള്‍ സമൂഹത്തില്‍ പെരുകുഗയാണ്.. സൊന്തം ഭാരിയയെ മറ്റൊരുവന്
    കഴ്ചവെച്ചും, പരസ്പരം മാറ്റം നടത്തിയും കഴിയുന്ന അനേകം ഞരമ്പ്‌ രോഗികള്‍ ഇന്ന് നമുക്ക്
    ചുറ്റും ധാരാളം ഉണ്ട്. അതില്‍ ഒരുവന്‍ മാത്രമാണ് വൈശാക് ......

    സുനില്‍

    മറുപടിഇല്ലാതാക്കൂ
  53. അയ്യേ.. കഥ നന്നായി വായിക്കാതെ ഇട്ട കമന്റുകള്‍...
    ഇവിടെ വൈശാക് അല്ല പ്രതി, അവളുടെ ഹോട്ടലില്‍ ഒളിപ്പിച്ച് വെച്ച കാമറയാണ് വില്ലന്‍.
    എല്ലാരും ഒന്നൂടെ കഥ വായിക്ക്. അവസാന പാരഗ്രാഫില്‍ എല്ലാം ഉണ്ടല്ലോ, ഒന്നൂടെ വായിക്ക് സുനിലേ...

    മറുപടിഇല്ലാതാക്കൂ
  54. അനൂപ്‌
    നന്ദി.

    ജീവി കരിവെള്ളൂര്‍,
    അറിവ്‌ ലഭിക്കുന്ന വഴികള്‍ തന്നെയാണ് പ്രശനമെന്നു തോന്നുന്നത്.
    വിശദമായ വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.

    ആര്ദ്രയ ആസാദ്,
    നന്ദി ആസാദ്‌.

    Vayady,
    അശ്രദ്ധ ഒരു പരിധിവരെ കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്.
    മനുഷ്യന്റെ മനോഭാവത്തില്‍ വരുന്ന മാറ്റവും പ്രശ്നം തന്നെ.
    അഭിപ്രായങ്ങള്ക്ക് നന്ദി.

    ബിഗു,
    ഏറ്റവും വലിയ ഉല്പന്നം എന്ന് പറയണം....
    നന്ദി ബിഗു.

    ശ്രദ്ധേയന്‍ | shradheyan,
    ഈ അശ്രദ്ധ മനുഷ്യന്‍ മനപ്പൂര്വ്വം വരുത്ത്തിവെക്കുന്നതല്ലേ എന്ന് ഞാന്‍ ശങ്കിക്കുന്നു.
    വിശദമായ വിലരുത്തലിനു നന്ദി മാഷെ.

    ഒഴാക്കന്‍.,
    തീര്ച്ച്യായും....

    ഇസ്മായില്‍ കുറുമ്പടി ( തണല്‍),
    നന്ദി.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌.

    Sunil,
    അവസാന ഭാഗം ഒന്നുകൂടി വായിച്ചു നോക്കു സുനില്‍.
    സന്ദര്ശാനത്തിനും വായനക്കും നന്ദി.

    കൂതറHashimܓ,
    എന്നെ വിടാതെ പിന്തുടരുന്നുണ്ട് അല്ലെ.?

    മറുപടിഇല്ലാതാക്കൂ
  55. കാലിക പ്രസക്തമായ ഒന്ന് വളരെ നന്നായി എഴുതി അനിലയുടെ അവസ്ഥ പേടിയായി ഭീതിയായി മനസ്സിൽ നിൽക്കുന്നു

    മറുപടിഇല്ലാതാക്കൂ
  56. മറന്നു ടൈറ്റിൽ നന്നായി കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  57. വിശ്വാസങ്ങള്‍ തകര്‍ന്നടിയുന്ന ഈ ലോകത്ത് ആരും ആരെയും വിശ്വസിക്കാതായിരിക്കുന്നു.മൂല്യങ്ങള്‍ മഞ്ഞപ്പത്രത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡില്‍ പകര്‍ത്തിവായിക്കുമ്പോള്‍ ഭര്‍ത്താവും അന്യനാണെന്ന് വിശ്വസിക്കേണ്ടി വരുന്ന ഭാമ്പത്യം..!

    വളരെ നന്നായി..വരികള്‍ക്കിടയില്‍ വായിക്കാവുന്ന ഈ കഥ..!

    മറുപടിഇല്ലാതാക്കൂ
  58. ഇന്നത്തെകാലത്ത് നടക്കാവുന്ന സംഭവം ഹൃദയസ്പര്‍ശിയായി എഴുതി..... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  59. കഥയുടെ മേന്മയും കഥ പറച്ചിലിന്റെ ശൈലിയും പുകഴ്ത്തിപ്പറയാൻ കഴിയുന്നില്ല. കാരണം. ഇത് വെറും കഥയല്ല. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. ഇതിൽ ഒളിക്കാമറയാണ് വില്ലൻ എങ്കിൽ സ്വന്തം ഭർത്താവ് തന്നെ വില്ലനായി അവസാനം ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. സ്വന്തം ഭാര്യയുടെ നഗനത മൊബൈലിൽ പകർത്തി ആസ്വദിക്കുന്നവരെ അംഗീകരിക്കാൻ എന്തോ കഴിയുന്നില്ല. ഒരുത്തൻ തന്റെ സ്വന്തം ഭാര്യയുടെ നഗ്നത നാട്ടിൽ നിന്ന് പകർത്ത്കൊണ്ട് വന്നത് മൊബൈൽ റിപ്പയറിംഗിനായി ഷോപ്പിൽ കൊടുത്ത വഴി ചോരുകയും അത് പിന്നെ മൊബൈലുകൾ വഴി പരക്കുകയും ചെയ്ത ഒരു സംഭവം അടുത്തയിടെ ഉണ്ടായി (ഇവിടെ മുസ്വഫയിൽ) . അന്ന് അവനെ ആ ഭർത്താവ് എന്ന വിഡ്ഡിയെ കയ്യിൽ കിട്ടിയെങ്കിൽ രണ്ടെണ്ണം ചെള്ളയ്ക്ക് പൊട്ടിക്കാനാണ് തോന്നിയത്.

    ഒരു പാഠമായിരിക്കട്ടെ സഹോദരിമാർക്ക്, മന്ദബുദ്ധികൾ ഇതിനെയും ന്യായീകരിക്കും. അത് കാര്യമാക്കണ്ട

    മറുപടിഇല്ലാതാക്കൂ
  60. അഭിനന്ദനങ്ങൾ ഈ ശ്രമത്തിന്

    മറുപടിഇല്ലാതാക്കൂ
  61. മനസ്സിലേക്കും ശരീരത്തിലേക്കും ഉള്ള ഒരു കടന്നുകയറ്റം! നന്നായിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  62. നമ്മുടെ നാടിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖം വളരെ നന്നായി വരച്ച് കാണിച്ചിരിക്കുന്നു.കൊള്ളം റാംജി

    മറുപടിഇല്ലാതാക്കൂ
  63. റാംജീ.. വളരെ ഒഴുക്കത്തോടെ ഈ സംഭവം വിവരിച്ചിരിക്കുന്നു..വളരെ നല്ല രചന..എല്ലാ..ആശംസകളും

    മറുപടിഇല്ലാതാക്കൂ
  64. ഇന്നുകളില്‍ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു കാര്യം. പക്ഷെ അത് അതിന്റെ എല്ലാ വിധ കാഠിന്യത്തോടെയും കൂടി റാംജി അവതരിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  65. റാംജി പറഞ്ഞ കഥ വളരെ കാലിക പ്രസക്തിയുള്ളത് തന്നെ , എഴുത്തിന്റെ ശൈലിയും നമ്മെ വായനയുടെ ഒഴുക്കില്‍ കൂട്ടി കൊണ്ട് പോകുന്നുണ്ട്...നന്നായിരിക്കുന്നു...
    പിന്നെ , അവസരം ഉണ്ടായിട്ടും നാടിനോടുള്ള സ്നേഹം എന്നൊക്കെ പറഞ്ഞു കുടുംബജീവിതം രണ്ടു മാസത്തില്‍ ഒതുക്കിയത് ശെരിയായില്ല എന്ന് തോന്നി , മക്കളുടെ വിദ്യാഭ്യാസം വല്ലതും മതിയയിരിന്നു നാട്ടില്‍ തങ്ങാനുള്ള കാരണമായിട്ടു ....ഒരു ചെറിയ അഭിപ്രായം ആണേ.......
    :)

    മറുപടിഇല്ലാതാക്കൂ
  66. vinus,
    കണ്ണും കാതും മനസ്സും ഒരുപോലെ കൂര്പ്പി ച്ച് വെക്കേണ്ട സമയം.....
    വളരെ നന്ദി വീനസ്.

    ലക്ഷ്മി~,
    ആഴങ്ങളിലിറങ്ങിയുള്ള അപ്രായത്തിനു നന്ദി ലക്ഷ്മി.

    thalayambalath,
    അഭിപ്രായത്തിന് വളരെ നന്ദി സുഹൃത്തേ.

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
    ബഷീര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. അറിവില്ലായ്മ കൊണ്ട് പുറത്താകുന്നതും അറിഞ്ഞുകൊണ്ട് പുറത്താക്കപ്പെടുന്നതും ആയ ധാരാളം സംഭവങ്ങള്‍ നടക്കുന്നു.
    നന്ദി ബഷീര്‍.

    ചങ്കരന്‍,
    നന്ദി സുഹൃത്തേ.

    അനിയൻ തച്ചപ്പുള്ളി,
    ഇവിടെ എത്തിയത്തിനും അഭിപ്രായം പറഞ്ഞതിനും നന്ദി സുഹൃത്തേ.
    വീണ്ടും കാണാം.

    ManzoorAluvila,
    നന്ദി മന്സൂiര്‍.

    Divarettan ദിവാരേട്ടന്‍,
    നന്ദി ദിവാരേട്ടാ.

    Readers Dais,
    അത്തരം പോരായ്മ എനിക്കും തോന്നാതിരുന്നില്ല.
    ചൂണ്ടിക്കാട്ടലിനു പ്രത്യേകം നന്ദി നിര്മ്മനല്‍.

    മറുപടിഇല്ലാതാക്കൂ
  67. വളരെ നല്ല എഴുത്ത്‌.സമകാലീന പ്രശ്നങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    ക്യാമറയുടെ ലെന്‍സ്‌ എത്രമാത്രം ചെറുതാവാം എന്നറിയണമെങ്കില്‍ ലാപ്ടോപ്പിലെയോ വെബ്കാമിലെയോ ലെന്‍സ് (ഏറ്റവും അകത്തുള്ള കുഞ്ഞു വട്ടം)നോക്കു.
    സ്വന്തം വീട്ടിലല്ലാതെ മറ്റെല്ലായിടത്തും കരുതല്‍ പാലിക്കുക.അതു തന്നെയാണ് ഏറ്റവും നല്ല വഴി.

    മറുപടിഇല്ലാതാക്കൂ
  68. ഈ കാലഘട്ടത്തിൽ എന്തും ഏതും ഉൽ‌പ്പന്നങ്ങളാണല്ലൊ...എങ്ങനേയും കാശുണ്ടാക്കുക... !!

    കഥ വളരെ നന്നായിരിക്കുന്നു...
    അനില മനസ്സിൽ തട്ടി...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  69. ഞാനൊന്നു പേടിച്ചു, മാഷേ. ഇതു ഒരു സംഭവകഥയാണെന്ന് തന്നെ ധരിച്ചു പോയി!

    മറുപടിഇല്ലാതാക്കൂ
  70. ഒരു സംഭകഥ, ഓർക്കൂട്ടിലും ഗ്രൂപ്പ് മെയിലിലും വിശ്വാസം പകർത്തിയ ഒരു ഭർത്താവിനെ അതും ഒരു പ്രവാസി മലയാളിയെ ഓർത്തുപോയി. ഓർക്കുക തമാശയ്ക്ക് പോലും ഇത്തരം പ്രവർത്തികൾ അരുത് കാരണം നിങ്ങൾ ഡിലീറ്റ് ചെയ്താലും അത് പുനർജ്ജനിക്കും. ഒരിക്കലും വറ്റാത്ത ഉറവപോലെ, നിങ്ങളുടെ മെമ്മറിസ്റ്റിക്കുകൾ ആർക്കും കൈമാറാതിരിക്കാൻ ശ്രദ്ധിക്കുക. റാംജി കഥ നന്നായിരുന്നു ....

    മറുപടിഇല്ലാതാക്കൂ
  71. Prasanth Iranikulam,
    അതെ സുഹൃത്തേ, കരുതല്‍ തന്നെ വഴി.
    നന്ദി.

    വീ കെ,
    പണം തന്നെ പ്രശ്നം.
    നന്ദി.

    Domy,
    സംഭവിക്കുന്ന കഥ തന്നെ.
    നന്ദി സുഹൃത്തേ.

    വെള്ളത്തൂവൽ,
    നന്ദി വെള്ളത്തൂവല്‍.

    മറുപടിഇല്ലാതാക്കൂ
  72. എന്ത് പറയാന്‍ സൂഷിച്ചാല്‍ ദുക്കിക്കേണ്ട......
    ദൈവം എല്ലാവരെയും കാക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  73. വായിച്ചിട്ട് പേടിയായി.
    പതിമൂന്നുകാരിയുടെ നിഷ്കളങ്കതയും ഭീതിപ്പെടുത്തുന്നു.
    ഇതു കഥ തന്നെയോ?

    മറുപടിഇല്ലാതാക്കൂ
  74. അജ്ഞാതന്‍4/09/2010 09:58:00 AM

    കഥ വായിച്ചപ്പോൾ എന്തൊ ഒരു പേടി ഈ ലോകത്ത് നാം ആരെ വിശ്വസിക്കണം .... ഇത് കഥ തന്നെയോ??????? കാലിക പ്രാധാന്യമുള്ള വിഷയം ഇനിയും പ്രതീക്ഷിക്കുന്നു.... ആശംസകൾ പ്രാർഥനകൾ.

    മറുപടിഇല്ലാതാക്കൂ
  75. അജ്ഞാതന്‍4/09/2010 09:58:00 AM

    കഥ വായിച്ചപ്പോൾ എന്തൊ ഒരു പേടി ഈ ലോകത്ത് നാം ആരെ വിശ്വസിക്കണം .... ഇത് കഥ തന്നെയോ??????? കാലിക പ്രാധാന്യമുള്ള വിഷയം ഇനിയും പ്രതീക്ഷിക്കുന്നു.... ആശംസകൾ പ്രാർഥനകൾ.

    മറുപടിഇല്ലാതാക്കൂ
  76. നല്ല എഴുത്ത്. മനസ്സില്‍ പേടി, ദേഷ്യം, നിസഹായത എല്ലാം..എല്ലാം.. വന്നു.

    മറുപടിഇല്ലാതാക്കൂ
  77. സത്യമാവാന്‍ വിരോധമില്ലാത്ത ഒരു കഥ. എങ്ങിനെയാ ഈ ലോകത്ത് ജീവിക്കുക.

    മറുപടിഇല്ലാതാക്കൂ
  78. the man to walk with,
    Abinu,
    Echmukutty,
    ഉമ്മുഅമ്മാർ,
    Captain Haddock,
    Typist | എഴുത്തുകാരി

    കഥ വായിച്ച് എല്ലാരും പേടിച്ചെന്നു തോന്നുന്നു. സംഭാവിക്കാവുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്നതും തന്നെയാണ്. ഭയപ്പെടുന്നതിനേക്കാള്‍ തിരിച്ചറിയാന്‍ ശ്രമിക്കാം.
    എല്ലാവര്ക്കും നന്ദിയുണ്ട്.
    വീണ്ടും കാണാം.

    മറുപടിഇല്ലാതാക്കൂ
  79. ദിവസവും നമുക്ക് ചുറ്റും ഇത്തരം ഒരുപാട് കാര്യങ്ങള്‍ നടക്കുന്നു..നിര്‍ഭാഗ്യമെന്നു പറയട്ടെ ഇവയെ തടയാന്‍ നമുക്കാര്‍ക്കും സാധിക്കില്ല,ഓരോരുത്തരും സ്വയം ശ്രമിക്കാതെ..

    കഥ വളരെ നന്നായി.മനോഹരമായി അവതരിപ്പിച്ചു.
    അഭിനന്ദനങള്‍

    മറുപടിഇല്ലാതാക്കൂ
  80. എനിക്കിഷ്ടമായി...ഇന്നത്തെ കാലത്തിന്റെ പല ആകുലതകളില്‍ ഒന്ന് കൃത്യമായി പകര്‍ത്തി......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  81. മാഷേ അതിമനോഹരം, ഈ ആഖ്യാനം....

    മറുപടിഇല്ലാതാക്കൂ
  82. എ.ആർ രാഹുൽ,
    സന്ദര്ശകനത്തിനും അഭിപ്രായത്തിനും നന്ദി.

    jayarajmurukkumpuzha,
    നന്ദി.

    ഒരു യാത്രികന്‍,
    നന്ദി സുഹൃത്തെ.

    Ranjith Chemmad / ചെമ്മാടന്‍,
    നല്ല വാക്കുകള്ക്ക്ക നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  83. വെറുമൊരു കഥ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്ത ഒരു പോസ്റ്റ് മാഷേ. ഇന്നത്തെ കപട ലോകത്തിന്റെ ഭീകര മുഖം ഒന്നു കൂടെ ഓര്‍മ്മപ്പെടുത്തുന്നു അനിലയുടെ കഥ.

    എഴുത്തിന്റെ ശൈലി വളരെ മികവു പുലര്‍ത്തുന്നു.



    വിഷു ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  84. അതി ഭയാനകം അല്ലാതെന്തു പറയാനാ :(

    മറുപടിഇല്ലാതാക്കൂ
  85. -കമന്റുകള്‍ വായിച്ചല്ല കമന്റ് എഴുതുന്നത്-
    അതിനൊന്നും നേരമില്ല.
    ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ കഥയുടെ പോക്ക് ഏകദേശം ഊഹിച്ചു. പിന്നെ ഹോട്ടല്‍ റൂമിനെ കുറിച്ച് വര്‍ണ്ണിച്ചപ്പോള്‍ വഴി മാറി ചിന്തിച്ചു. അവസാനം രണ്ടിലൊന്ന് തന്നെ സംഭവിച്ചു.
    പക്ഷെ അതൊന്നുമല്ല എന്നെ പിടിച്ച് കുലുക്കിയത്!


    "എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാല്‍ പോരെ."
    എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.എന്നാ കലക്കന്‍ എഴുത്താ എഴുതീക്കണെ എന്റിഷ്ടാ..

    ഇവിടെ വൈകിയ, ഒരഭിനന്ദനം. വിരസതയാവുമെന്നാലും....

    മറുപടിഇല്ലാതാക്കൂ
  86. ശ്രീ,
    നല്ല വാക്കുകള്‍ക്ക്‌ നന്ദി ശ്രീ.

    ഒഴാക്കന്‍,
    വളരെ നന്ദി.

    നിയ ജിഷാദ്‌,
    സന്ദര്‍ശനത്തിനു നന്ദി.

    OAB/ഒഎബി,
    നമ്മളൊക്കെ മനുഷ്യരല്ലെ?
    സമയവും ഒത്തുവരണ്ടെ.
    വൈകലൊക്കെ സ്വാഭാവികം.
    വിശദമായ വായനക്കും അഭിപ്രായത്തിനും
    ഏറെ നന്ദി സുഹ്ര്‍ത്തെ.

    മറുപടിഇല്ലാതാക്കൂ
  87. mone kathayaanennu vishwasikkaan pattunnilla..shwaasamvidaatheyanu vaayichutheertthathu.kaaranam nammude swantham daivatthinte naadinte visheshavum ingine pokunnoo..
    mone ee varsham sampalsamruddhavum nanmmakal niranjathumaavatte..vishu dinaashamsakal!!!

    മറുപടിഇല്ലാതാക്കൂ
  88. കഥയും സിനിമയും ജീവിതവും പരസ്പരം തിരിച്ചറിയാതായി. ഒഴുക്കനെഴുത്ത് പെരുത്തിഷ്ടായി

    മറുപടിഇല്ലാതാക്കൂ
  89. റാംജീ, എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  90. നേരത്തെ വായിച്ചിരുന്നു, കമന്‍റിടാന്‍ മറന്ന് പോയതാ.അവസാനം വരെ ആ ഭര്‍ത്താവിനെ ഞാനും തെറ്റിദ്ധരിച്ചിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  91. വിജയലക്ഷി,
    സമകാലീന കേരളത്തിണ്റ്റെ മുഖം വളരെ
    ക്രൂരമായ വികൃത രൂപം പൂണ്ടിരിക്കുന്നു. വായനക്കും അഭിപ്രായത്തിനും നന്ദി ചേച്ചി.

    സലാഹ്‌,
    നല്ല വാക്കുകള്‍ക്ക്‌ നന്ദി.

    വഷളന്‍,
    ആശംസകള്‍ സുഹൃത്തെ.

    അരുണ്‍ കായംകുളം,
    വളരെ നന്ദി അരുണ്‍.

    മറുപടിഇല്ലാതാക്കൂ
  92. രാംജി--- കാലിക പ്രാധാന്യമുള്ള ഒരു വിഷയം തന്മയത്വം ഒട്ടും പോകാതെ കൈകാര്യം ചെയ്തിര്‍ക്കുന്നു, അഭിനന്ദനങള്‍---

    മറുപടിഇല്ലാതാക്കൂ
  93. രണ്ടു കഥയും വായിച്ചു,കമന്റ്‌ ഇവിടെ തന്നെ വേണമെന്ന് തോന്നി. അത്രക്കും ഇഷ്ടപ്പെട്ടു ,അടുത്ത കാലത്ത് ബ്ലോഗില്‍ വായിച്ചതില്‍ വെച്ച് ഏറ്റവും നല്ല കഥ. നല്ല ഭാഷ നല്ല ആഖ്യാനരീതി. അഭിനന്ദനങ്ങള്‍ . ഞാന്‍ ഈ ബ്ലോഗ് കാണാന്‍ എന്തെ ഇത്ര വൈകിയെന്നു മനസ്സിലാവുന്നില്ല.

    ഷാജി ഖത്തര്‍.

    മറുപടിഇല്ലാതാക്കൂ
  94. റാംജീ അല്പം വൈകിയാണ് ബൂലോകത്തെത്തുന്നത്. കഥ ഒന്നാന്തരമായിട്ടുണ്ട് റാംജീ

    മറുപടിഇല്ലാതാക്കൂ
  95. ഇതു വെറും കഥയല്ല ...ഒരു പക്ഷെ എവിടെയെങ്കിലും സംഭവിച്ച അല്ലെങ്കിൽ ഇനി സംഭവിച്ചെക്കാവുന്ന ഒരു സത്യം...ഈയിടെ ഒരു പരസ്യം കണ്ടു .. പേനയുടെ ക്യാപ്പിൽ ക്യാമെറ.. വളരെ തുച്ഛമായ വിലക്ക്...!!!

    മറുപടിഇല്ലാതാക്കൂ
  96. വളരെ നന്നായി പറഞ്ഞിരിക്കുന്നു.
    പ്രസക്തമായ ഒരു ആശങ്ക പങ്കു വയ്ക്കുന്നു കഥയിലൂടെ
    അഭിനന്ദനങള്‍

    മറുപടിഇല്ലാതാക്കൂ
  97. ഈ വിഷയം ഇത്ര പെട്ടന്ന് മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ച റാംജി അണ്ണന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  98. ഓരോ വരികളും ശ്വാസം പോലും നിര്‍ത്തി വചെന്നപോലെ വായിച്ചു തീര്‍ത്തു ഞാന്‍ ....
    നേരിന്റെ കഥകള്‍... അല്ല കഥയാണെന്ന് തോന്നുന്നില്ല... ഒരു യാഥാര്‍ത്ഥ്യം കഥയുടെ പുറം മോടിയില്‍ വന്നതാണ്‌...
    ഇത് എല്ലാവരും വായിക്കേണ്ടതാണ്... ഈ മെസേജുകള്‍ എല്ലാവരിലും എതെണ്ടാതാണ്....
    നന്ദി....
    നല്ല നാളെകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്.....
    നിഷ....

    മറുപടിഇല്ലാതാക്കൂ
  99. വെമ്പല്ലൂര്‍ വിഷ്ണു,
    നന്ദി വിഷ്ണു.

    ഷാജി.കെ
    സന്ദര്ശിനത്തിനും നല്ല വാക്കുകള്ക്കും നന്ദി ഷാജി.

    മന്സു്,
    നന്ദിയുണ്ട് മന്‍സു

    Sranj,
    നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത എല്ലായിടത്തും ക്യാമറ തന്നെ.
    നന്ദി.

    കണ്ണനുണ്ണി,
    നന്ദി കണ്ണനുണ്ണി.

    വിശ്വസ്തന്,
    വളരെ നന്ദി സുഹൃത്തെ.

    janet rose,
    നല്ല നാളേക്ക് വേണ്ടി നമുക്കെല്ലാം ആഗ്രഹിക്കാം.
    നല്ല വാക്കുകള്ക്ക്ട നന്ദി നിഷ.

    മറുപടിഇല്ലാതാക്കൂ
  100. ആഡംബരങ്ങളില്ലാത്ത ജീവിതഗന്ധിയായ പ്രയോഗം . ഒരു കറുത്ത രാത്രിയില്‍ തെങ്ങിന്‍ പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍
    ശ്രദ്ദേയം , കാലികപ്രസക്തം 

    മറുപടിഇല്ലാതാക്കൂ
  101. റാംജി, അന്ന് തന്ന ലിങ്കിൽ നിന്നാണ് ഇപ്പോൾ വന്നത്. ഇത്തരം കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. ട്രാൻസ്പാരന്റ് ആയ കണ്ണാടി, കുന്നിക്കുരുവോളം വലിപ്പമുള്ള ക്യാമറകൾ അങ്ങനെ എന്തെല്ലാം? ഈ കഥ ഇപ്പോൾ റാംജി എഴുതിയിരുന്നെങ്കിൽ ഒന്നു കൂടി നന്നാക്കുമായിരുന്നു എന്ന് സംശയമില്ല.സ്ത്രീ എവിടെയായാലും സുരക്ഷയല്ലാ എന്ന് വിളിച്ചോതുന്ന ഈ കഥയിൽ തീർച്ചയായും റാംജിയുടേതായ സിഗ്നേച്ചർ പതിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  102. തൃശ്ശൂരിനപ്പുറമുള്ള പട്ടണത്തിലെ ഹോട്ടലില്‍ ഇത്തരം സംഭവം നടന്നതായി കേട്ടിരുന്നു.ഇതൊക്കെ ഒരിയ്ക്കലും ആവര്‍ത്തിക്കാത്ത വിധത്തില്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനിതെഴുതുന്ന സമയത്ത് കാഴിക്കോട് ഒരു ഹോട്ടലില്‍ അവിടത്തെ ജോലിക്കാരന്‍ ബാത്ത് റൂമില്‍ ക്യാമറ വെച്ച സംഭവം ആയിരുന്നു എന്ന് തോന്നുന്നു.

      ഇല്ലാതാക്കൂ
  103. ഒന്നിച്ചു ജോലി ചെയ്യുന്ന പാകിസ്ഥാനി കൂട്ടുകാരന്‍ ഈ അടുത്ത് അയാളുടെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവം പറഞ്ഞത് ഓര്‍ത്തുപോകുന്നു ,,ദുബായില്‍ ജോലി ചെയ്യുന്ന അയാളുടെ നാട്ടുകാരന്‍ തന്‍റെ മകളുടെ തന്നെ അശ്ളീല രംഗങ്ങള്‍ കണ്ടിട്ട് സഹിക്കാനാവാതെ നാട്ടില്‍ പോയി മകളെ കൊലപ്പെടുത്തിയ സംഭവം ..പിന്നീട് ആണത്രേ അയാള്‍ക്ക് മനസ്സിലായത്‌ അത് വെറും മോര്‍ഫിംഗ് ആയിരുന്നു എന്ന് .പഴയ മൊബൈല്‍ പണ്ടെങ്ങോ അയാള്‍ തന്നെ വിറ്റപ്പോള്‍ അതിലുള്ള ഫോട്ടോ ആയിരുന്നു പിന്നീട് അയാള്‍ അശ്ലീലതയില്‍ കണ്ടത് .എല്ലാം തിരിച്ചറിഞപ്പോഴേക്കും അയാള്‍ വൈകിയിരുന്നു !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഗിനി.

      ഫൈസല്‍ ബാബു
      ഈ ക്യാമറ സംഭവത്തിന്റെ തുടക്കത്തില്‍ അധികവും ഫൈസല്‍ പറഞ്ഞതുപോലുള്ള തെറ്റായ ധാരണകള്‍ ആയിരുന്നു കൂടുതലും എന്ന് തോന്നുന്നു. ഇപ്പോള്‍ കുറെയൊക്കെ അറിയാം.

      ഇല്ലാതാക്കൂ
  104. ഈ കഥ മനസ്സിൽ തങ്ങി നില്ക്കുന്നു. രണ്ടാം ഭാഗം ആ പ്രതീക്ഷ തെറ്റിച്ചു.

    മറുപടിഇല്ലാതാക്കൂ
  105. കമെന്റുകളിലൂടെ ഒന്ന് സഞ്ചരിച്ചു. രണ്ട് വർഷം മുമ്പ് ബ്ലോഗിൽ ഉണ്ടായിരുന്നവയിൽ പലരും ഇപ്പോഴില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.


    കഥയെ കുറിച്ച്, നഗ്നത പകർത്തുന്ന ക്യാമറകൾ നമുക്ക് ചുറ്റുമുണ്ട്. സ്വയം ശ്രദ്ധിക്കുക. ഫോട്ടോകൾ മോർഫ് ചെയ്ത് കയറ്റി നീല ചിത്രങ്ങൾ നിർമ്മിക്കുന്നവരെ തൊട്ടും സൂക്ഷിക്കുക. ഈ കഥയുടെ പ്രസക്തി അവസാനിക്കുന്നില്ല. തുടർന്ന് കൊണ്ടേയിരിക്കും റാംജി.,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Jefu Jailaf
      രണ്ടാം ഭാഗം രണ്ടു സംസ്കാരങ്ങള്‍ തമ്മില്‍ എങ്ങിനെ യോചിക്കും എന്ന് പറയാന്‍ നോക്കിയതാണ്. വേണ്ടത്ര ശരിയായില്ല.

      Mohiyudheen MP
      രണ്ടല്ല മോഹി. മൂന്നായി.രണ്ടു വര്ഷം മുന്പ് എന്നത് ശരിയാ. മൂന്നു വര്ഷം അടുത്ത് എന്നതും. ഈ കഥ എഴുതിയപ്പോള്‍ താഴെ ക്യാമറയുടെ ചിത്രങ്ങള്‍ ചേര്‍ത്ത "മരുപ്പച്ച" എന്ന ലിങ്കില്‍ ഞാന്‍ ഇപ്പോള്‍ നോക്കിയപ്പോള്‍ അത് കിട്ടുന്നില്ല. പഴയ പലരും ഉള്ളപ്പോഴും ചിലര്‍ സജീവമാല്ലാതെയും ചിലര്‍ രംഗത്ത് നിന്ന് മാറിയും പുതിയ ഒരുപാടു പേര്‍ വരികയും ചെയ്യുന്നു. സമയവും സാഹചര്യവും ജോലിയും ഒക്കെ എല്ലാവര്ക്കും ഒരുപോലെ ആകില്ലല്ലോ. അതൊരു സ്വാഭാവിക പ്രക്രീയ.

      നന്ദി മോഹി.

      ഇല്ലാതാക്കൂ
  106. റാംജി, ഇതേ വിഷയം ഇതിനേക്കാള്‍ ഭംഗിയായി താങ്കള്‍ക്ക് ഇപ്പോള്‍ എഴുതാന്‍ ആവും. അങ്ങനെ ഒരു പുതിയ കഥയായിരുന്നു നല്ലത്.

    ഈ കഥയുടെ തുടര്ക്കഥയും വായിച്ചു. താങ്കളില്‍ നിന്ന് ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  107. ഇത് എല്ലാവരും വായിക്കണം എന്നുണ്ട് , ഇന്നതെ എല്ലാ പെൺകുട്ടികളും

    മറുപടിഇല്ലാതാക്കൂ
  108. കഥയാണെന്ന് ലേബൽ നോക്കിയപ്പോഴാണ് മനസ്സിലായത്.....
    ഒരു കഥ എന്നതിനേക്കാൾ ഇന്നത്തെ ദമ്പതികളിൽ പലർക്കും പിണയാൻ സാധ്യതയുള്ള അപകടടത്തിന്റെ നേർച്ചിത്രം എന്നരീതിയിലാണ് ഞാനിതു വായിച്ചത്.....

    പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വായനക്കാരനിൽ എത്തണം എന്ന് എഴുത്തുകാരൻ ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ചിലപ്പോൾ കഥയുടെ ശിൽപ്പഭദ്രതയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാവില്ല.... അത്തരൊരു ചെറിയ പ്രശ്നം വായനയിൽ തോന്നി......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭാനു കളരിക്കല്‍
      പഴയതിനെ ഇനി പുതുക്കണ്ട എന്ന് കരുതി. എഴുതിയ കാലം ഓരോമ്മ പോലെ ഇരിക്കട്ടെ.
      നന്ദി സുഹൃത്തെ.

      ഷാജു അത്താണിക്കല്‍
      നന്ദി ഷാജു.

      Pradeep Kumar
      ഇനിയും ഇത്തരം ചൂണ്ടിക്കാണിക്കലുകള്‍ ഞാന്‍ മാഷില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
      വളരെ നന്ദിയുണ്ട്.


      ഇല്ലാതാക്കൂ
  109. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ .ആധുനികലോകത്തിന്റെ വൃത്തികെട്ട മുഖം വ്യക്തമാക്കുന്ന എഴുത്ത് .

    മറുപടിഇല്ലാതാക്കൂ
  110. വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട പോസ്റ്റ് തന്നെയാണ് ഇത്.
    പുതിയ സാങ്കേതിക വിദ്യകളെ നന്മയ്ക്ക് പകരം കൂടുതലും
    തിന്മയ്ക്ക് ഉപയോഗിക്കുന്ന ഈ കാലത്ത് ഓര്‍മപ്പെടുത്തലുകള്‍
    എപ്പോഴും നല്ലതാണ്. നന്നായി പറഞ്ഞു റാംജി.

    മറുപടിഇല്ലാതാക്കൂ
  111. ഭയപ്പെടുത്തുന്ന വായനയായിരുന്നു. ആധുനികതയുടെ വികൃതമുഖങ്ങളിലൊന്നിനെ സ്പഷ്ടമായി വരച്ചിട്ട രചന..

    മറുപടിഇല്ലാതാക്കൂ
  112. ഒരുപാട് പേരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കഥ . സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ല ഇന്നത്തെ സ്ത്രീ .

    മറുപടിഇല്ലാതാക്കൂ
  113. എന്താണ് പറയേണ്ടതെന്നറിയുന്നില്ല ,.. കണ്ണടച്ചു പിടിച്ചു ജീവിക്കാന്‍ തോന്നുന്നു ,, ഒട്ടകപ്പക്ഷിയെക്കൂട്ട് ...

    മറുപടിഇല്ലാതാക്കൂ
  114. ടെക്നോളജിയല്ല പ്രശ്നം. അത് ദുരുപയോഗം ചെയ്യുന്ന മനുഷ്യന്‍റെ ചിന്തകളാണ് പ്രശ്നം. ഈ കഥ റാംജി ഇപ്പോഴാണ്‌ എഴുതിയിരുന്നതെങ്കില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ കൌതുകമുണ്ട്. പഴയ പല ബ്ലോഗ്ഗര്‍മാരും ഇപ്പോള്‍ കാണുന്നില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  115. എന്താ ചെയ്യാ,ലോകം ഇങ്ങിനെയായിപ്പോയി !സ്വകാര്യതകളിലെക്കുള്ള ഈ ഒളിഞ്ഞുനോട്ടം അരുതെന്ന ബോധം ഇനി എന്നുണ്ടാവുമോ ആവോ ?

    മറുപടിഇല്ലാതാക്കൂ
  116. കഥയായോ ? ഒരു യാഥാർത്ഥ്യം ..അല്ലേ ?

    മറുപടിഇല്ലാതാക്കൂ
  117. ആറങ്ങോട്ടുകര മുഹമ്മദ്‌,
    Salam,
    Rainy Dreamz,
    അനാമിക,
    lishana,
    വിനോദ്,
    മിനി പി സി,
    പഥികൻ

    വായനക്കും അഭിപ്രായത്തിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  118. മനുഷ്യന്‍ ഇന്ന് എല്ലായിടത്തും അവന്റെ ക്യാമറ കണ്ണുകള്‍ തുറന്നു പിടിച്ചു നില്കുന്നു.. അതെ സമയം തിരിച്ചറിവിന്റെ അകക്കണ്ണ് അടച്ചു പിടിക്കുകയും.. നഗ്നത മാത്രമാണോ, നമ്മുടെ ഒരു സ്വകാര്യതയും ഇന്ന് ഒട്ടും സ്വകാര്യം അല്ലാതായി മാറിയിട്ടുണ്ട്.. കാലിക പ്രസക്തി കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട രചന..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ എല്ലാം ഇന്ന് കവര്‍ന്നെടുക്കുന്നു.
      നന്ദി മനോജ്‌.

      ഇല്ലാതാക്കൂ
  119. ഞാനിവിടെ ആദ്യമല്ലെന്നു Follow ചെയ്തതില്‍ നിന്നും മനസ്സിലായി.പ്രിയ സുഹൃത്തിന്റെ ബ്ലോഗില്‍ വരണമെന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെങ്കിലും ഇന്നാണ് ആ ഭാഗ്യം ലഭിച്ചത്.ഇവിടെ വന്നപ്പോള്‍ ഇത്രയും ധാര്‍മ്മികമൂല്യമുള്ള ഒരു വിഷയം വായിക്കാന്‍ കഴിയാതെ വന്നതിലുള്ള കുണഠിതം!
    പ്രസക്തമാണ് വിഷയം.ഒരു സ്ത്രീ (അവള്‍ ഭാര്യയോ ,അമ്മയോ,മകളോ,സഹോദരിയോ ....ആരാവട്ടെ)
    പേടിക്കേണ്ട 'പരിഷ്ക്കാരത്തിന്റെയും സംസ്കൃതിയുടെയും(?) മറ്റും 'തേജോയുഗ'ത്തിലാണ് നാം ഇന്നുള്ളത്.വസ്ത്ര ധാരണം മുതല്‍ നമ്മുടെ പ്രിയപ്പെട്ട കലാ-സാഹിത്യങ്ങള്‍ വരെ 'മൃഗചോദനകളെ'മാനവവല്ക്കരിച്ചിരിക്കായാണ്.അഥവാ ധര്മ്മച്യുതി അത്രമാത്രം ഈ കാലഘട്ടം അനുഭവിച്ചു കൊണ്ടിരിക്കയാണ്.....ഇങ്ങിനെ തുടര്‍ന്നാല്‍ നീണ്ടു പോകുമെന്ന ഭയത്താല്‍ അഭിവാദനങ്ങളോടെ,ഒരു വിനീതന്‍ !(മുകളിലെ കമ്മന്‍റ്സ് വായിക്കാന്‍ പറ്റാതെ വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ ...)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ ഓരോന്ന് കാണുമ്പോഴും കേള്‍ക്കുമ്പോഴും ജീവിക്കാന്‍ തന്നെ പേടിയാകുന്നു. മനുഷ്യന്‍ എവിടെക്കാണ്‌ എന്ന സംശയം ബാക്കിയാകുന്നു. ആര്‍ക്കും എന്തും ചെയ്യാന്‍ ആരേയും പേടിക്കേണ്ട എന്ന അവസ്ഥ ഭീകരം തന്നെ.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  120. കാലികമായ രചന... സ്വകാര്യതകൾ കുറഞ്ഞ് വരുന്ന ഒരു കാലമാണിത്...പ്രക്യതിയിലേക്കല്ലെങ്കിലും മ്യഗതുല്യജീവിതത്തിലേക്കുള്ള ഒരു തിരിച്ച് പോക്കും... മികച്ച ഒരു കഥ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നിനും വിലയില്ലാതെ പേടിയില്ലാതെ കുറെ മനുഷ്യരുടെ ഒരു കൂട്ടം നശിപ്പിക്കലില്‍ മാത്രം.
      നന്ദി സുമേഷ്.

      ഇല്ലാതാക്കൂ
  121. വായിക്കാന്‍ വൈകിപ്പോയി മാഷെ.
    വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു..........
    എഴുത്തിന്‍റെ കരുത്ത് പ്രശംസനീയം.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  122. ഹായ് സോളമന്‍ സര്‍..... തീര്‍ച്ചയായും ബ്ലോഗില്‍ സജീവമായി തുടരും, കൂടുതല്‍ സാമൂഹ്യ പ്രസക്തമായ വിഷയങ്ങളുമായി കൂടുതല്‍ സജീവമാകും..... ഈ കരുതലിന് ഒരായിരം നന്ദി......

    മറുപടിഇല്ലാതാക്കൂ
  123. പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ .....മനോഹരമായ അവതരണം..അഭിനദനങ്ങള്‍ ....റാംജി...

    മറുപടിഇല്ലാതാക്കൂ
  124. ഇങ്ങനെയുള്ള കഥകള്‍ അവസാനിക്കുന്നില്ല .ഈ വൈതാളികര്‍ കഴുകാന്‍ കണ്ണുമായി ചുറ്റിലുമുണ്ട് .
    കാലികം തന്നെ ഈ രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  125. നല്ല പ്രമേയം, അവതരണം.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....