28/4/10

രേഷ്മ എങ്ങോട്ടാണ്‌...... !

18-04-2010
(എന്റെ കഴിഞ്ഞ കഥ കവര്‍ന്നെടുക്കുന്ന നഗ്നത വായിച്ച ചില സുഹൃത്തുക്കളുടെ സ്നേഹത്തോടെയുള്ള ചില നിര്‍ദേശങ്ങളും ആഗ്രഹവും കണക്കിലെടുത്താണ്‌ ഞാനൊരു തുടര്‍ച്ച തയ്യാറാക്കാന്‍ മുതിര്‍ന്നത്‌. വായിച്ച്‌ അഭിപ്രായം പറയേണ്ടത്‌ നിങ്ങളാണ്‌)

കാര്‍പോര്‍ച്ചിലേക്ക്‌ കയറ്റിയിട്ട ആഡംബരക്കാറായ ഹമ്മറില്‍ നിന്ന്‌ രേഷ്മയാണ്‌ ആദ്യം ഇറങ്ങിയത്‌. മുട്ടോളം വരുന്ന ഫ്രോക്കിനു താഴെ വലതുകാല്‍ കാറിനു വെളിയിലേക്ക്‌ നീണ്ടു. രണ്ടിഞ്ച്‌ ഹൈഹീല്‍ ചെരിപ്പ്‌ തറയില്‍ പതിഞ്ഞപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ തിളങ്ങിയ വലത്‌ കാല്‍വിരലുകളൂന്നി അനായാസം ഇടതുകാലും പുറത്തേക്കിഴഞ്ഞു. ചോരച്ചുവപ്പ്‌ പടര്‍ന്ന വെളുത്ത കാലുകള്‍ക്ക്‌ മുകളില്‍ കറുത്ത ഫ്രോക്ക്‌ മനോഹരമാണ്‌.

ഒരു ചെറു ചിരിയോടെ ഷോണ്‍ ഡ്രൈവിങ്ങ്‌ സീറ്റില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ കയ്യിലിരുന്ന കാറിന്‍റെ റിമോട്ട്‌ അടങ്ങിയ കീ ചെയിന്‍ താഴെ വീണു. ആറടിയോളം ഉയരമുള്ള അയാളത് കുനിഞ്ഞെടുത്ത്‌ കാറിന്‍റെ മുന്‍വശത്തുകൂടി രേഷ്മയുടെ അരികിലെത്തി. ഇരു കൈകളും അവളുടെ തോളിലൂടെ കടത്തിയിട്ട്‌ ചേര്‍ത്ത്‌ നിര്‍ത്തി ചുംബിക്കുമ്പോള്‍ അനില വീടിന് വെളിയിലേക്ക്‌ വന്നു.

അരുതായ്ക കണ്ടെന്ന ആശ്ചര്യമൊ അമ്പരപ്പോ ദേഷ്യമൊ ഓടിയെത്താതെ നനഞ്ഞൊരു വികാരം അരിച്ചിറങ്ങിയപ്പോള്‍ മകള്‍ക്കൊ മകളുടെ ബോയ്ഫ്രണ്ടിനൊ അതുപോലും ഇല്ലായിരുന്നു.

'ഹലോ ആന്റി ...ഹൌ ആര്‍ യു.." കെട്ടിപ്പിടുത്തത്തില്‍ നിന്ന്‌ സാവധാനം മുക്തനായി ഷോണ്‍ അനിലയോട്‌ ചോദിച്ചു. അനിലയുടെ തോളിലൂടെ കയ്യിട്ട്‌ അയാള്‍ അകത്തേക്ക്‌ കയറുമ്പോള്‍ വെറുപ്പ്‌ തോന്നിയെങ്കിലും അനുസരിക്കാനെ അനിലക്ക് കഴിഞ്ഞുള്ളൂ. രേഷ്മ പുറകെ നടന്നു.
പേരിനല്പം സൌഹൃദ സംഭാഷണം.
ഷോണ്‍ യാത്ര പറഞ്ഞിറങ്ങി.

"മമ്മി..ആ മരുന്ന്‌ കഴിച്ചിട്ടും അബോര്‍ഷന്‍ ആയില്ലെന്ന്‌ തോന്നുന്നു. വേറൊരു ഡോക്ടറെ കണ്ട്‌ ഒന്ന്‌ ചെക്കപ്പ്‌ ചെയ്താലൊ എന്നെനിക്ക്‌ തോന്നുന്നു."

ഒന്ന്‌ മൂളുക മാത്രം ചെയ്ത അനില ഓര്‍ക്കുകയായിരുന്നു.
ഏഴ്‌ വര്‍ഷം മുന്‍പ്‌ പാശ്ചാത്യസംസ്ക്കാരത്തിന്‍റെ ചിറകിനുള്ളിലൊളിക്കാന്‍ ചാടിയിറങ്ങിയപ്പോള്‍ പുതു സംസ്ക്കാരവുമായി ഒത്തുചേരാനാകുമെന്ന വിശ്വാസം തെറ്റായിരുന്നെന്ന്‌ ബോദ്ധ്യപ്പെടുന്നത്‌ ഇപ്പോഴാണ്. മനസ്സിന്‍റെ സ്ഥായിയായ ഭാവങ്ങള്‍ എത്ര ഒളിച്ചുകളിക്കിടയിലും പുറത്ത്‌ ചാടും. മനസ്സിനെ തൃപ്തിപ്പെടുത്താനാകുന്നില്ലെങ്കില്‍ അത്തരം പുതുമകളെ പുല്‍കുന്നത്‌ സ്വയം ആത്മഹത്യയെ വരിക്കലാണ്‌.

കളങ്കത്തിന്‍റെ നേരിയ കറ പോലും കയറാതെ നിര്‍മ്മലമായിരുന്ന രേഷ്മയെ വേരോടെ പിഴുതെടുത്ത്‌ അന്യസംസ്ക്കാരത്തിന്‍റെ ആഴങ്ങളില്‍ നട്ട്‌ പിടിപ്പിക്കുമ്പോള്‍ അവള്‍ വാവിട്ട്‌ കരഞ്ഞിരുന്നത്‌ ഇന്നും ഓര്‍ക്കുന്നു. പിന്നീട്‌ എത്ര പെട്ടെന്നാണ്‌ അവളീ സംസ്ക്കാരവുമായി ഇണങ്ങിയത്. ജനിച്ച നാടിന്‍റെ ആഴങ്ങളില്‍ നിന്ന്‌ മാറി മാറ്റങ്ങള്‍ക്ക്‌ വിധേയമായി പക്വമാകാത്ത മനസ്സില്‍ പക്വമായ പാശ്ചാത്യ സംസ്ക്കാരം വേരുറച്ചു കഴിഞ്ഞു, അടര്‍ത്തി മാറ്റാനാകാത്ത വിധം. തനിക്ക്‌ പക്ഷെ, നാടിന്‍റെ നന്‍മ വേരുറച്ച മനസ്സിനെ താല്‍ക്കാലികമായി ഒന്നകറ്റാന്‍ കഴിഞ്ഞപ്പോഴും മറ്റൊരു സംസ്ക്കാരത്തിന്‌ കീഴ്പെടാതെ മനസ്സ്‌ കലുഷിതമാകുന്നു. ഇവിടെ എത്തിപ്പെട്ട ആദ്യനാളുകളില്‍ മനസ്സിനല്‍പം ആശ്വാസം കിട്ടിയിരുന്നെങ്കിലും അതെല്ലാം നൈമീഷികമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ സ്വന്തം മകളെ നശിപ്പിച്ചെന്ന കുറ്റബോധം വല്ലാതെ പിന്തുടരുന്നു. അരുതാത്തത്‌ സംഭവിച്ചപ്പോള്‍ കടിഞ്ഞാണിടാന്‍ കഴിയാതിരുന്ന വികാരത്തിനു മുകളില്‍ സ്വയം തീരുമാനം എടുക്കുമ്പോള്‍ വരാനിരിക്കുന്ന തലമുറ വഴിതെറ്റി സഞ്ചരിക്കുന്ന ലോകത്തേക്കാണ്‌ യാത്രയാവുന്നത്‌ എന്ന്‌ നിനച്ചില്ല. നേരുകളെ നേരേ കാണേണ്ടിവരുമ്പോള്‍ പോയ കാലങ്ങളിലെ തീരുമാനങ്ങളില്‍ പച്ഛാത്തപിച്ചാലും പുതുതലമുറയെ തിരിച്ച്‌ കൊണ്ടുവരാന്‍ കഴിയാതെ അവര്‍ വികൃതപ്പെട്ട്‌ ഒരു സ്പോടനത്തിന്‍റെ വക്കിലെത്തിയിരിക്കും എന്നത്‌ സത്യം.

എല്ലാം തന്‍റെ തോന്നലണെന്ന്‌ കരുതാന്‍ ശ്രമിച്ചു. വെറുതെ ഒരു പാഴ്ശ്രമം. നേരുകളും സംഭവങ്ങളും എങ്ങിനെ തോന്നലാകും..വര്‍ത്തമാനകാലത്തിലെ നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന്‌ നടിക്കുമ്പോള്‍ വരാനിരിക്കുന്ന കാലം ഭീകരരൂപം പ്രാപിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. അവളെ അവളുടെ വഴിക്ക്‌ വിട്ടാല്‍ തനിക്കെന്നും സമാധാനമില്ലായ്ക മാത്രമായിരിക്കും സംഭവിക്കുന്നത്. അവളെ മറിച്ചൊരു ചിന്തയിലേക്ക്‌ പ്രേരിപ്പിക്കുക എന്നത്‌ അസംഭാവ്യവും. ആകെക്കൂടി നിലയില്ലാക്കയത്തില്‍ അകപ്പെട്ടതു പോലെ അനില പെരുകി. കൂട്ടിയോജിപ്പിക്കാനാകാതെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്ന ചിന്തകളെ അടുക്കിയെടുക്കാനൊ അടുപ്പിക്കാനൊ കഴിയാതെ വീര്‍പ്പ്‌ മുട്ടിയപ്പോള്‍ തല പെരുത്തു.

"വാട്ട്‌ ആര്‍ യു തിങ്കിങ്ങ്‌ മമ്മി? ഇന്നലെ ജെയിംസ്‌ എന്നെ കാണാന്‍ വന്നിരുന്നു. അവനാകെ ചൂടിലാണ്‌. ഞാനവനെ വിട്ട്‌ ഷോണിനോട്‌ കൂടിയത്‌ അവനിഷ്ടമായില്ലെന്ന്. ജയിംസിനെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ റിവെഞ്ച്‌ ചെയ്യുമെന്ന്. ഫൂൾ.... അതിന്‌ അവനെന്തവകാശം എന്നില്‍?"

ഷോണിനു മുന്‍പ്‌ രേഷ്മയുടെ ബോയ്ഫ്രണ്ടായിരുന്നു മലയാളിയായ ജയിംസ്. അതിനുമുന്‍പ്‌ സ്റ്റെറ്റ്സണ്‍, സ്റ്റാഷ്‌, മിഖാസി അങ്ങിനേയും ചിലര്‍...

"നീ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കല്ലെ? അവനില്‍ വെറുപ്പ്‌ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്ക്.അവനൊരു മലയാളിയാണെന്നത്‌ മറക്കരുത്"

മകളെ വഴി തിരിച്ച്‌ വിടാന്‍ ആവത്‌ ശ്രമിക്കുമ്പോഴും എങ്ങുമെത്താതെ പടര്‍ന്നു പെരുകുന്ന അസ്വസ്ഥതകള്‍ മനസ്സിനെ വ്യാകുലപ്പെടുത്താന്‍ മാത്രം കാരണമാകുന്നു. നാട്ടിലേക്ക്‌ തിരിച്ച്‌ പോകാം എന്ന തീരുമാനത്തിലേക്കാണ്‌ മനസ്സ്‌ പായുന്നത്. ഒരിക്കല്‍ സാഹചര്യങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ നാടിനെ ഉപേക്ഷിച്ചതെങ്കിലും, അകാരണമായ തെറ്റിദ്ധാരണ കൊണ്ടുനടക്കാന്‍ കഴിയാത്ത ഒരു പെറ്റമ്മയുടെ വാത്സല്യത്തോടെ തന്നെ സ്വീകരിക്കാന്‍ സ്വന്തം നാടിന്‌ മടിയുണ്ടാവില്ല. വിശ്വാസം അള്ളിപ്പിടിക്കുമ്പോള്‍ തിരിച്ച്‌ പോകുക എന്നതിലേക്കു തന്നെയാണ്‌ അവസാനം എത്തിച്ചേരുന്നത്. അവളെ പറഞ്ഞ്‌ സമ്മതിപ്പിക്കാന്‍ കഴിയുമൊ എന്ന കാര്യത്തില്‍ സംശയമാണ്. വെറും ലൈഗീകത മാത്രമാണ്‌ ജീവിതം എന്ന്‌ വിശ്വസിച്ച്‌ മനസ്സിന്‍റെ ത്രസിപ്പിക്കുന്ന ഭാവങ്ങളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച്‌ ചിത്രം മെനയുന്ന കൌമാരത്തിന്‍റെ കളിവിളയാട്ടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന അവളെ എങ്ങിനെ തിരുത്തും..!

എല്ലാം വിധിയെന്നു കരുതി സമാധാനിക്കാന്‍ കഴിയുന്നില്ല. ഒരഭിശപ്ത മുഹൂര്‍ത്തത്തില്‍ ജീവിതത്തിന്‍റെ താളം തെറ്റിച്ച്‌ തിരിച്ചറിയാത്ത ഒരു മേഖലയെ കെട്ടിപ്പുണരേണ്ടി വന്നതിന്‍റെ വിവരക്കേടിനെ തിരുത്താനാകാതെ കുഴയുമ്പോള്‍ സംഭവിച്ച ദുരന്തത്തെ ശപിക്കാനല്ലാതെ മറ്റൊന്നിനും ആകുന്നില്ല.

ജോലി കഴിഞ്ഞെത്തിയ വൈശാഖിന്‍റെ മുഖത്ത്‌ തൃപ്തിയുടെ ഭാവം കണ്ടെത്താന്‍ പ്രയാസമാണ്. എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നു എന്ന നിഴല്‍ വ്യക്തമാണ്‌.

"പപ്പ ഇന്നെന്താ നേരത്തേ?"

"ഒരു സുഖം തോന്നിയില്ല. ഞാനിങ്ങ്‌ പോന്നു"

"പപ്പാ..ആ ജയിംസ്‌ വെറുതെ പ്രശ്നമുണ്ടാക്കുന്നു."

"ഞാനൊന്നു ഫ്രഷാകട്ടെ..എന്നിട്ട്‌ പോരെ..?"

"എന്‍റെ കാര്യങ്ങള്‍ പറഞ്ഞാല്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ല. എല്ലാര്‍ക്കും തിരക്ക്. മമ്മിയാണെങ്കില്‍ എപ്പോഴും ആലോചന തന്നെ. പണ്ടെന്നൊ ഹോട്ടലില്‍ വെച്ച്‌ അറിയാതെ ഒരു വീഡിയോ ചിത്രം എടുത്തെന്നുവെച്ച്‌... അതിത്ര വലിയ പ്രശ്നമാണോ. ഇപ്പോഴും അതാലോചിച്ച്‌ ഒരുമാതിരി...സൊ ബാഡ്.... ഇത്രയായിട്ടും പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ മമ്മിക്കാകുന്നില്ലല്ലോ..?"

വേദന കിനിഞ്ഞുവരുന്ന രംഗങ്ങളില്‍ നിന്ന്‌ അകലാനായി വൈശാഖ്‌ അകത്തേക്കു പോയി.

പഴയ സംഭവങ്ങളേക്കാള്‍ മകളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളായിരുന്നു അനിലയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നത്. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒന്നും ഇപ്പോള്‍ പ്രയാസമൊ സങ്കടമൊ ആകാറില്ല. സ്വന്തം കുടുംബം ചിന്നിച്ചിതറുന്നു എന്ന നീറ്റല്‍ താങ്ങാനാവുന്നില്ല. ചെറിയ സംഭവങ്ങള്‍ക്കു പോലും ലോകം കീഴടക്കിലിന്‍റെ മാനം കൈവരിക്കുന്ന രേഷ്മയുടെ ചിന്തകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം വര്‍ദ്ധിക്കുന്നു. ജീവിതത്തെ സുഖലോലുപതയില്‍ മാത്രം തളച്ചിടുന്ന യുവതലമുറയുടെ തരംതാഴലിനെ ഉള്‍ക്കൊള്ളാനാകാതെ അനില ഉരുകി.

അപ്രതീക്ഷിതമായ ജയിംസിന്‍റെ വരവ്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. കാണാനിഷ്ടമില്ലാത്ത വസ്തു കണുന്നത്‌ പോലെ രേഷ്മ മുഖം കോട്ടി. വലിയ ഗൌരവമില്ലാത്ത വിഷയം എന്ന അനിലയുടെ ചിന്ത ജയിംസിനെ സ്വീകരിച്ചിരുത്തി. അതൃപ്തി നിറഞ്ഞനിന്ന ജയിംസിനെ നാട്ടുവിശേഷങ്ങള്‍ നിരത്തി അനില സൌഹൃദ സംഭാഷണം കൊണ്ട്‌ വാചാലനാക്കിയപ്പോഴും രേഷ്മയില്‍ എന്തോ തിരയുകയായിരുന്നു അവൻ. സംഭാഷണത്തില്‍ രേഷ്മ കൂടി സഹകരിച്ചതോടെ വിഷയം ഷോണില്‍ എത്തി.

സംസാരത്തിനിടയില്‍ പകയും വിദ്വേഷവും നിറഞ്ഞ്‌ വന്നു. രണ്ട്‌ പേരേയും നിയന്ത്രിക്കാനാകാതെ അനില വിഷമിച്ചപ്പോള്‍ വൈശാഖ്‌ പുറത്തേക്ക്‌ വന്നു. അല്‍പം ഗൌരവത്തോടെ ജയിംസിനെ താക്കീത്‌ ചെയ്തു. പ്രതികാരവും നിരാശയും കത്തിപ്പടര്‍ന്ന ജയിംസിന്‍റെ മുഖം ചുവന്ന്‌ തുടുത്തു.

ക്ഷണനേരം കൊണ്ട്‌ ജയിംസ്‌ പാന്റിന്‍റെ പോക്കറ്റില്‍ നിന്ന്‌ റിവോള്‍വറെടുത്ത്‌ രേഷ്മയെ വെടിവെച്ചു.
ഒന്നല്ല.
പല തവണ...

തറയില്‍ വീണ്‌ പിടയുന്ന രേഷ്മയെ താങ്ങിയെടുക്കാന്‍ അനില വെപ്രാളപ്പെടുമ്പോള്‍ ജയിംസ്‌ തിരിഞ്ഞ്‌ നടന്നു.

74 അഭിപ്രായങ്ങൾ:

 1. വളര്‍ന്നു വരുന്ന ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്‌ ഓരോരുത്തരുടേയും സംസ്ക്കാരമായി ഉരുത്തിരിയുന്നത്‌. വലിയൊരു വിഷയം ഒരു കഥയുടെ രൂപത്തില്‍ ആവിഷ്ക്കരിച്ചത്‌ ശ്രദ്ധേയമായി. കവര്‍ന്നെടുക്കുന്ന നഗ്നതയുടെ തുടര്‍ച്ച പരാജയമായില്ല.

  അഭിനന്ദനങ്ങള്‍ റാംജി.

  മറുപടിഇല്ലാതാക്കൂ
 2. കഥയുടെ അവസാനം വളരെ ഇഷ്ട്ടപെട്ടു !

  മറുപടിഇല്ലാതാക്കൂ
 3. കവര്‍ന്നെടുക്കുന്ന നഗ്നത വായിച്ചു കഴിഞ്ഞപ്പോള്‍ അനിലയുടെ ഭാവിയെ കുറിച്ച് ഒരു ആശങ്ക മനസ്സില്‍ ഉണ്ടായിരുന്നു. !! രേഷ്മയുടെ വിധിയില്‍ ഒരല്‍പ്പം പോലും സഹതപിക്കാന്‍ കഴിയുന്നില്ല.!! അവള്‍ക്ക് കിട്ടേണ്ടത് തന്നെയാണ് കിട്ടിയത്. !! കഥ നന്നായി എന്നാലും കവര്‍ന്നെടുക്കുന്ന നഗ്നത തന്നെയാണ് ഒന്നാം നമ്പര്‍.

  മറുപടിഇല്ലാതാക്കൂ
 4. വരാനിരിക്കുന്ന അല്ലെങ്കില്‍ വന്ന് കഴിഞ്ഞ കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നതെങ്കിലും
  "മമ്മി..ആ മരുന്ന്‌ കഴിച്ചിട്ടും അബോര്‍ഷന്‍ ആയില്ലെന്ന്‌ തോന്നുന്നു....." എന്ന് വായിച്ചപ്പോള്‍ ഒരുള്‍ക്കിടിലം അറിയാതെ വന്നതിന് മാപ്പ്....

  നന്ദിയോടെ.

  മറുപടിഇല്ലാതാക്കൂ
 5. "കവര്‍ന്നെടുക്കുന്ന നഗ്നത" "രേഷ്മ എങ്ങോട്ടാണ്‌..!" രണ്ടു കഥയും ഒന്നിച്ചാണു വായിച്ചത് .....
  ഇങ്ങനെ ഒക്കെ സംഭവിക്കുമൊ? സംഭവിച്ചാൽഅതിന്റെ ഭവിഷ്യത്ത് എത്ര വലിയ അഘാതം ആണു വരുത്തുന്നത് .. നമ്മുടെ പൈതൃകം നമ്മുടെ മൂല്യങ്ങൾ അവ മക്കളെ പറഞ്ഞു പഠിപ്പിക്കണം. മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ഒരു വീഴ്ച വന്നാൽ അതു മക്കളിൽ വരുത്താൻ പോകുന്ന വ്യതിയാനം പ്രവചിക്കാനാവില്ല.'ഈ രീതിയിൽ യുവതലമുറ ചിന്തിച്ചാൽ'എന്നു പറഞ്ഞിട്ട് കാര്യമില്ല പണ്ടുള്ളവരെക്കാൾ ഡെലിക്കെറ്റ് ആണു ഇന്നുള്ള കുട്ടികൾ .. കാരണം കൂട്ടു കുടുംബത്തിൽ കിട്ടിയ സുരക്ഷിതത്വം ഇന്നു അണുകുടുംബത്തിൽ ഇല്ല. മുത്തശ്ശിയും വല്യമ്മയും ചെറ്യമ്മയും ആമ്മായിമാരും അമ്മാവന്മാരും ഒക്കെ ചേർന്ന കുടുംബം ഒരുക്കിയ സുരക്ഷാവലയവും അതിൻ നിന്നു രൂപപ്പെട്ട വ്യക്തിത്വവും വളരെ ശക്തമായിരുന്നു.. ഈശ്വരചിന്തയിൽ ദിവസം തുടങ്ങുകയും പ്രാർത്ഥനയോടെ ദിവസം അവസാനിപ്പിക്കുകയും ചെയ്തു പടുത്തുയർത്തിയ ജീവിതത്തിനു എന്തും നേരിടാനുള്ള മനക്കരുത്ത് ഉണ്ടായിരുന്നു .. കൂടുതൽ മുന്തിയ നിലവാരമുള്ള ജീവിതത്തിനു പിറകെ പരക്കം പാഞ്ഞ് ചെന്ന് എത്തുന്നത് എവിടെ എന്ന് എല്ലാവരും ചിന്തിക്കണം .. കുറെ പണവും മായാസൗധങ്ങളും കെട്ടി പടുത്ത് അതിനുള്ളിൽ പരസ്പര സ്നേഹവും വിശ്വസ്തതയും സുരക്ഷിതത്വവും ഇല്ലാതെ ജീവിക്കുന്നതിനെ ജീവിതം എന്ന് പറയാമോ? ചിന്തിക്കാൻ ഏറേ ബാക്കി വയ്ക്കുന്നു പട്ടേപ്പാടം റാംജി യുടെ കഥകൾ .. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. കാലിക പ്രാധാന്യമുള്ള കഥ, റാംജീ...
  അതിവേഗത്തില്‍ മാറുന്ന ചിന്താഗതിയാണ് പുതിയ തലമുറയ്ക്ക്. information age -ന്റെ സ്വാധീനമാണത്. മാറ്റങ്ങള്‍ സംഭവിക്കും, അത് പിടിച്ചു നിര്‍ത്താന്‍ പ്രയാസമാണ്. എല്ലാക്കാലത്തും അടുത്ത തലമുറയുടെ രീതികള്‍ പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് തെറ്റും ശരിയും മനസ്സിലാക്കാന്‍ വിധത്തില്‍ അവരെ പാകപ്പെടുത്തുക എന്നത് മാത്രമാണ്.

  "The children now love luxury. They have bad manners, contempt for authority, they show disrespect to their elders.... They no longer rise when elders enter the room. They contradict their parents, chatter before company, gobble up dainties at the table, cross their legs, and are tyrants over their teachers."

  ഈ ഉദ്ധരണി പറഞ്ഞെത് ആണെന്ന് ആലോചിച്ചാല്‍ ഈ പ്രശ്നത്തിന്റെ പഴക്കം മനസ്സിലാകും. ഇത് Socrates (469 BC–399 BC) പറഞ്ഞ വാചകങ്ങളാണ്! ഇപ്പോള്‍ ക്വോട്ട് ചെയ്താലും സംഗതി കിറുകൃത്യം....

  കഥയില്‍ രേഷ്മ ച്യ്തത് ന്യായീകരിക്കുകയല്ല. സംസ്കാരം മാറിക്കൊണ്ടിരിക്കും. നമുക്ക് അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും അതാണ്‌ സത്യം...
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 7. മക്കള് ഇത്തരക്കാരാവുന്പോള് അത്യാവശ്യം കലിയുഗസ്വഭാവ സവിശേഷത ഡാഡിമമ്മിമാരുടെ ജീവിതത്തിലും വരച്ചുകാട്ടാമായിരുന്നു. എന്തായാലും തുടര്ച്ച കലക്കി. നമ്മുടെ നാടിനു മാത്രമേ ഇതില് പുതുമയുള്ളൂ. താമസിയാതെ അതും നമുക്ക് നഷ്ടമാവും.

  മറുപടിഇല്ലാതാക്കൂ
 8. "കവര്‍ന്നെടുക്കുന്ന നഗ്നത" ക്ക് മുമ്പില്‍ ഈ കഥ കൂതറ കഥ, എനിക്ക് ഇഷ്ട്ടായില്ലാ.. സത്യം!!

  "കവര്‍ന്നെടുക്കുന്ന നഗ്നത" എഴുതിയ റാംജിക്ക് ഉമ്മ്ഹ ഉമ്മ്ഹ... :)
  നല്ല അവതരണം ആയിരുന്നു ആ കഥ, എനിക്ക് നല്ലോണം ഇഷ്ട്ടായി

  മറുപടിഇല്ലാതാക്കൂ
 9. "മനസ്സിന്‍റെ സ്ഥായിയായ ഭാവങ്ങള്‍ എത്ര ഒളിച്ചുകളിക്കിടയിലും പുറത്ത്‌ ചാടും. മനസ്സിനെ തൃപ്തിപ്പെടുത്താനാകുന്നില്ലെങ്കില്‍ അത്തരം പുതുമകളെ പുല്‍കുന്നത്‌ സ്വയം ആത്മഹത്യയെ വരിക്കലാണ്‌. "

  എന്നേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വരികള്‍. ഈ വരികള്‍ തന്നതിന് നന്ദി റാംജി ....

  മറുപടിഇല്ലാതാക്കൂ
 10. ജീവിതം ആസ്വവതിക്കുക എന്ന തത്വശാസ്ത്രം പിന്തുടരുമ്പോള്‍ (?) തോക്കെടുക . ജൈയംസിനെ പോലെ ?

  മറുപടിഇല്ലാതാക്കൂ
 11. ആദ്യ കഥ മനസ്സിനെ ഉലച്ചിരുന്നു.ഇവിടെ കുറെ സംഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും വല്ലാതെയൊന്നും അലട്ടാതെ കടന്നു പോയ പോലെ...

  മറുപടിഇല്ലാതാക്കൂ
 12. 'കവര്‍ന്നെടുക്കുന്ന നഗ്നത'യുടെ ബാകിയായി കൂട്ടി വായിക്കാമെങ്കിലും രേഷ്മയുടെ കഥ അത്രയ്ക്ക് വന്നില്ല,
  മുന്പ് വായിച്ചിട്ടുള്ള തീം ആയതു കൊണ്ടാവാം..പക്ഷെ പല മറുരാജ്യങ്ങളിലെയും പുതു മലയാളി തലമുറയില്‍ ചിലരെങ്കിലും ഇങ്ങനെയൊക്കെയാവുമല്ലേ..

  മറുപടിഇല്ലാതാക്കൂ
 13. ചില അപ്രിയ സത്യങ്ങള്‍, രണ്ടു കഥകളുടെയും തീമുകള്‍ ആലോസരപ്പെടുത്തുന്നതാണ്.

  ജീവിതാവസ്തകളാണ് ഓരോരുത്തരുടെയും സ്വഭാവ രൂപീകരണത്തില്‍ സ്വാധീനിക്കുന്നത്, അതില്‍ മാതാപിതാക്കളുടെ പങ്കു വളരെ വലുതാണ്‌.

  നല്ല കഥകള്‍ക്ക് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 14. കഥ നന്നായീ കഥ മാത്രമാകട്ടെ എന്നാഗ്രഹിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 15. മനസ്സ്‌,
  ആദ്യത്തെ അഭിപ്രായത്തിന് നന്ദി.
  മാറി വരുന്ന സംസ്ക്കാരം ആശങ്കകളും വിതക്കുന്നു.

  ramanika,
  സന്ദര്ശaനത്തിനും അഭിപ്രായത്തിനും നന്ദി.

  ഹംസ,
  വളരെ നന്ദി ഹംസ.

  OAB/ഒഎബി,
  പാശ്ചാത്യസംസ്ക്കാരം അതേപടി മനസ്സിലാവാഹിച്ചെടുത്ത രേഷ്മയുടെ ചെയ്തികള്‍ പഴയ തലമുറക്ക്‌ ഉള്ക്കൊമള്ളാനാകാതെ വരുമ്പോള്‍ തന്നെ പഴയ തലമുറയെ മനസിലാക്കാനും പുതുതലമുറക്ക് കഴിയാതെ വരുന്നു.
  അഭിപ്രായത്തിന് നന്ദി മാഷെ.

  മാണിക്യം,
  രേഷ്മ എങ്ങോട്ടാണ്....! എന്നതില്‍ 13 വയസ്സ് മാത്രം പ്രായമായ രേഷ്മയെ കൂട്ടി പാശ്ചാത്യ രാജ്യത്ത്‌ ചേക്കേറാന്‍ വിധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ മാനസിക സംഘര്ഷമങ്ങളാണ് പറയാന്‍ ശ്രമിച്ചത്‌.
  വിവരസാങ്കേതികവിദ്യയുടെ കുതിച്ചുകയററത്തില്‍ അതിലെ തെറ്റായ വശങ്ങള്‍ സ്വരൂപിച്ച് ഒരു വിഭാഗം നടത്തുന്ന ചതിയില്‍ അകപ്പെട്ട അനില മരണത്തെ പുല്കാതെ ജീവിക്കാന്‍ തീരുമാനിക്കുന്നതാണ്. ആ തീരുമാനം വരാന്‍ പോകുന്ന തലമുറയില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ അന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് പ്രശ്നം. തിരിച്ചറിഞ്ഞപ്പോഴേക്കും പിടി വിട്ടിരുന്നു. അനിലയുടെ ഒരു തെറ്റായി അതിനെ കണക്കാക്കാന്‍ കഴിയില്ല. വേറിട്ടൊരു സംസ്ക്കാരം നിലനില്ക്കു ന്നിടത്ത് ജീവിക്കേണ്ടി വരുമ്പോള്‍ അതിന്റെ സ്വാധീനം നമ്മിലും പ്രകടമാവുംപോള്‍ അനിലയെപ്പോലെ ഒരു സ്തീ അതിനെ അതിജീവിക്കും. അപ്പോഴും രേഷ്മയുടെ മനസ്സിലാക്കല്‍ ആരംഭിച്ച് തുടങ്ങുന്ന മനസ്സ്‌ ആ സംസ്ക്കാരത്തില്‍ ചുരുണ്ട് കൂടുക സ്വാഭാവികം.
  ചേച്ചി പറഞ്ഞത്‌ ശരിയാണ്. പഴയ കൂട്ടുകുംബത്തിന്റെ ഇല്ലായ്മ തന്നെ ഏറ്റവും വലിയ പ്രശ്നം.
  വിശദമായ അഭിപ്രായത്തിന് ഏറെ നന്ദി ചേച്ചി.

  മറുപടിഇല്ലാതാക്കൂ
 16. ഈ കഥയിൽ പല ഉൾക്കാമ്പുകളും ഉണ്ട് ഭായി..
  ഞങ്ങളേപ്പോലെ സകുടുംബം ഇവിടെ പടിഞ്ഞാറൻ നാടുകളിൽ എത്തി, ചുറ്റും കാണുന്ന സംസ്കാരം പുത്തൻ തലമുറ പകർത്തിക്കൊണ്ട് -പലരും രേഷ്മമാരായി അഭിരമിക്കുന്നത് കാണുമ്പോൾ ....
  ഒരുവിധം എല്ലാം നന്നായി പറഞ്ഞിരിക്കുന്നു...കേട്ടൊ ഭായി.

  മറുപടിഇല്ലാതാക്കൂ
 17. ഈ കഥ ഇഷ്ട്ടമായി ,എന്നിരുന്നാലും ആദ്യ കഥയായിരുന്നു കൂടുതല്‍ ഇഷ്ട്ടമായത് :)

  മറുപടിഇല്ലാതാക്കൂ
 18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 19. വഷളന്‍ (Vashalan) പറഞ്ഞു...
  "അതിവേഗത്തില്‍ മാറുന്ന ചിന്താഗതിയാണ് പുതിയ തലമുറയ്ക്ക്. information age -ന്റെ സ്വാധീനമാണത്. മാറ്റങ്ങള്‍ സംഭവിക്കും, അത് പിടിച്ചു നിര്ത്താ ന്‍ പ്രയാസമാണ്. എല്ലാക്കാലത്തും അടുത്ത തലമുറയുടെ രീതികള്‍ പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് തെറ്റും ശരിയും മനസ്സിലാക്കാന്‍ വിധത്തില്‍ അവരെ പാകപ്പെടുത്തുക എന്നത് മാത്രമാണ്."

  ഈ പാകപ്പെടുത്തല്പോലും ഇന്ന് അസാദ്ധ്യമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌.

  "കഥയില്‍ രേഷ്മ ച്യ്തത് ന്യായീകരിക്കുകയല്ല. സംസ്കാരം മാറിക്കൊണ്ടിരിക്കും. നമുക്ക് അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും അതാണ്‌ സത്യം..."

  രേഷ്മ ശീലിച്ച ശീലങ്ങള്‍ നോക്കുമ്പോള്‍ അവളെ കുറ്റപ്പെടുത്തനാകില്ല. പഴയ മനസ്സുകള്‍ ആ ശീലങ്ങളെ എത്ര ഉള്ക്കൊള്ളാന്‍ ശ്രമിച്ചാലും മുഴച്ചിരിക്കും. ആ ഒരു വ്യത്യാസം തന്നെയാണ് ഞാന്‍ സൂചിപ്പിച്ചതും. മലയാളിയായ ജയിംസിന്പോലും അവിടുത്തെയും ഇവിടുത്തെയും ശീലങ്ങള്‍ കൂടിക്കുഴഞ്ഞ ഒരവസ്ഥ. അതിന് മുന്പുള്ള ബോയ്‌ ഫ്രണ്ടുകള്ക്കോ ഷോണിനോ ജയിംസിന്റെ വികാരം അല്ലായിരുന്നുതാനും. രേഷ്മയുടെ വികാരം ഇവര്ക്കൊപ്പമായിരുന്നതിനാലാണ് ജയിംസില്‍ നിന്ന് ഒരു ക്രൂരത അവള്‍ കാനാതിരുന്നതും.

  കഥയില്‍ ആഴത്തിലിറങ്ങിയുള്ള അഭിപ്രായത്തിന് വളരെ നന്ദി. അതെനിക്ക് പ്രചോദനമാണ്. .

  മറുപടിഇല്ലാതാക്കൂ
 20. സലാഹ്,
  നന്ദിയുണ്ട്.

  കൂതറHashimܓ,
  ഇവിടെ ഞാന്‍ മൂന്ന് സംസ്ക്കാരങ്ങളെ പറയാന്‍ ശ്രമിച്ചതാണ്.
  തുറന്ന അഭിപ്രായത്തിന് പ്രത്യേക നന്ദി ഹാഷീം.

  Divarettan ദിവാരേട്ടന്‍,
  അഭിപ്രായത്തിന് നന്ദി ദിവാരെട്ടാ.

  sm sadique,
  ആസ്വദിക്കുക എന്നതിനപ്പുറത്തെക്ക് ചിന്തിക്കാത്ത കുറുകുന്ന ചിന്തകള്‍.
  നന്ദി സുഹൃത്തെ.

  മുഫാദ്‌/\mufad,
  രണ്ടും രണ്ട് പശ്ചാത്തലത്തില്‍ നടക്കുന്ന കഥകള്‍ എന്ന വ്യത്യാസവും ഉണ്ട്.
  അഭിപ്രായങ്ങള്ക്ക് നന്ദി മുഫാദ്‌.

  junaith,
  രണ്ടു സംസ്ക്കാരങ്ങളും രണ്ടും കൂടിക്കലര്ന്ന സംസ്ക്കാരവും (ജയിംസ്) പറയാന്‍ നോക്കിയതാണ്.
  നന്ദി ജുനൈത്ത്.

  തെച്ചിക്കോടന്‍,
  മാഷ്‌ പറഞ്ഞത്‌ ശരിയാണ്. അപ്രീയസത്യങ്ങള്‍. അതുകൊണ്ടുതന്നെ വായിക്കുന്നവര്ക്ക് പെട്ടെന്ന് ഉള്ക്കൊ്ള്ളാന്‍ പ്രയാസവും ഉണ്ടാകും. നമ്മള്‍ എപ്പോഴും വായിക്കുമ്പോള്‍ ആഗ്രഹിക്കുന്നത് നല്ല ബിംബങ്ങള്‍ കാണാന്‍ മാത്രമായിരിക്കും.
  വളരെ നന്ദി തെച്ചിക്കോടന്‍.

  Pd,
  നന്ദി സുഹൃത്തെ.

  ബിലാത്തിപട്ടണം / Bilatthipattanam,
  എനിക്ക് തീരെ അറിയാത്ത ഒരു മേഖലയെക്കുറിച്ച് കേട്ടറിവ് വെച്ച് പറഞ്ഞ കാര്യങ്ങലാണ്.
  ഒരു സാഹസം.
  ഏറെ നന്ദി ബിലാത്തി.

  Renjith,
  രണ്ട് തരത്തിലാണ് പറഞ്ഞത്‌ രഞ്ജിത്.
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 21. റാംജിയെ എനിക്കൊന്ന് പരിചയപ്പെടണമെന്നുണ്ട്...ജിദ്ദയിൽ എവിടെയാ..പട്ടേപ്പാടം അടുത്താൺ! ഞാ‍നും...എന്ന് സ്നേഹപൂർവ്വം തൂവലാൻ...

  മറുപടിഇല്ലാതാക്കൂ
 22. റാംജീ, മറുപടിയ്ക്ക് നന്ദി.

  ജെയിംസ്‌ രേഷ്മയെ വെടിവെച്ചു കൊന്നത് കുറച്ചു ഭീകരമായി തോന്നി. അതുകൊണ്ടാണ് ആ അഭിപ്രായം എഴുതിയത്. പറിച്ചു നട്ട തൈകള്‍ പരാഗണം ചെയ്യുന്നത് കൂട്ടത്തിലുള്ള ചെടികളുമായാണല്ലോ, അല്ലാതെ മുളപൊട്ടിയ തോട്ടത്തില്‍ നിന്നല്ലല്ല്ലോ... തോട്ടക്കരനല്ലേ അതിനുത്തരവാദി? അതുകൊണ്ട് പറഞ്ഞതാ... :)

  മറുപടിഇല്ലാതാക്കൂ
 23. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 24. നല്ലത്‌ ....അല്ലാതെ ഒന്നും പറയാനില്ല

  മറുപടിഇല്ലാതാക്കൂ
 25. "പണ്ടെന്നൊ ഹോട്ടലില്‍ വെച്ച്‌ അറിയാതെ ഒരു വീഡിയോ ചിത്രം എടുത്തെന്നുവെച്ച്‌...അതിത്ര വലിയ പ്രശ്നമാണോ.".....nice. അതില്‍ തന്നെ കാലം മാറിയത്‌ നന്നായി പറയാതെ പറഞ്ഞിരിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 26. റാംജി, എന്റെ കഴിഞ്ഞ കമന്റിന് റാംജി തന്ന മറുപടി ഓര്‍മയുണ്ട്. എന്നിരുന്നാലും, നാല്‍ സംബവങ്ങള്‍ കണ്ടെത്താന്‍ റാംജിക്കു കഴിയുന്നു. പക്ഷെ കഥ വേഗം പറഞ്ഞു തീര്‍ക്കനുള്ള വെമ്പല്‍ ആണ് ഒരു പ്രശ്നം. ആദ്യം മനസ്സില്‍ കഥ കെട്ടിപ്പടുക്കുക. പിന്നെ അത് പേപ്പറിലേക്ക് പകര്‍ത്തുക. എം.ടി. കാഥികന്റെ പണിപ്പുരയില്‍ പറഞ്ഞ കാര്യമാണിത്.

  ഇവിടെ കഥ എന്താണ്, നാട്ടില്‍ നിനും മറുനാട്ടിലേക്ക് പറിച്ചു നടപ്പെട്ട പെണ്‍കുട്ടി. അവള്‍ അവിടുത്തെ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നു. ഒരുപാട് ആ‍ാണ്‍കുട്ടികലുമായി എല്ലാ തരത്തിലുമുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അമ്മക്കു അതില്‍ വിഷമം തോന്നുന്നു. അബോര്‍ഷന്റെ കാര്യം വരെ അവള്‍ അമ്മയ്യൊട് മറയില്ലാതെ സാംസാരിക്കുന്നു. ഉപേക്ഷിച്ച പഴയ കാമുകനെത്തി അവളെ വെടിവച്ചു കൊല്ലുന്നു.
  അനിലയുടെ ചിന്തയിലുള്ള കാര്യങ്ങള്‍ പറയാനാണ് ഈ കഥ പറയുന്നത്. പക്ഷെ ചിന്ത തുടങ്ങുമ്പോള്‍ കഥ നില്‍ക്കുന്നു. അനില നെടു നീളന്‍ പാരഗ്രാഫുകളില്‍ പറയുന്ന കാര്യങ്ങള്‍ വായനക്കാര്‍ കഥയില്‍ നിന്നു ഊഹിച്ചെടുത്തു കൊള്ളും. ആ രീതിയില്‍ സംഭവങ്ങളെ അടുക്കിയാല്‍ മതി. ഇവിടെ അനില അല്ല റാംജിയാണ് കഥയില്‍ നിറഞ്ഞു നില്‍കുന്നത്. അതു പാടില്ല.
  കഥാപാത്രങ്ങളുടെ പ്രവൃത്തിയില്‍ നിന്നും മനസിലാകണം.
  അന്നു കൂടി ക്ഷമയോടെ ഈ ത്രെഡിനെപ്പറ്റി ധ്യാനിച്ചിരുന്നെങ്കില്‍ ഒരു തട്ടും തടവുമില്ലാതെ കത ആളുകളുടെ മന്നസ്സില്‍ കയരുമായിരുന്നു.
  എം.ടി.യുടെ ഷെര്‍ലക്ക്, സക്കറിയയുടെ സലാം അമേരിക്ക, കാക്കനാറന്റെ ബ്രസ്സല്‍സ്, അങ്ങനെ ധാരാളം കഥകള്‍ പാശ്ചാത്യ സംസ്കാ‍രത്തെപ്പറ്റി വന്നിട്ടുണ്ട്. കഥയുടെ ക്രാഫ്റ്റില്‍ കൈയടക്കം നേടിയാല്‍ റാംജിക്ക് ഒന്നാംതരം കഥകള്‍ ഇനിയും പറയാന്‍ കഴിയും.
  അനിലയുടെ നീണ്ട ചിന്തക്കളെ ഒന്നോ രണ്ടോ വാക്യങ്ങളിലേക്കു ചുരുക്കിയാല്‍ എങ്ങനെയിരിക്കും എന്നൊന്നാലോചിച്ചു നോക്കൂ. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 27. "കഥ നന്നായി എന്നാലും 'കവര്‍ന്നെടുക്കുന്ന നഗ്നത' തന്നെയാണ് ഒന്നാം നമ്പര്‍" എന്ന് ഹംസ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്.....

  മറുപടിഇല്ലാതാക്കൂ
 28. തൂവലാൻ,
  എറക്കാടൻ / Erakkadan,
  Captain Haddock,
  കിച്ചന്‍,
  വായനക്കും അഭിപ്രായങ്ങള്ക്കും വളരെ നന്ദി.

  വഷളന്‍ (Vashalan),
  കൂടെക്കൂടെ തരുന്ന നിര്ദേnശങ്ങള്ക്ക് വളരെ വളരെ നന്ദി മാഷെ.

  എന്‍.ബി.സുരേഷ്,
  എനിക്ക് വളരെയധികം പ്രയോചനപ്പെടുന്ന നല്ല നിര്ദേരശങ്ങള്‍ ഞാനുല്കൊള്ളുന്നു മാഷെ.
  മാഷ്‌ സൂചിപ്പിച്ചിരുന്ന പുസ്തകങ്ങള്‍ ഒന്നും തന്നെ ഞാന്‍ വായിച്ചിട്ടില്ല. എന്റെ ഇപ്പോഴത്തെ പരിമിതിക്കുള്ളില്‍ നിന്ന് ഞാനവ സംഘടിപ്പിക്കാന്‍ ശ്രമിക്കും. മേലിലും ഇത്തരം നിര്ദേനശങ്ങള്‍
  പറയാന്‍ മടിക്കരുത്. കഴിയാവുന്ന വിധത്തില്‍ ഞാനവ പോഷിപ്പിക്കാന്‍ നോക്കും.
  വളരെ വളരെ വളരെ നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 29. റാംജി,
  നല്ലൊരു ത്രെഡ് ആയിരുന്നു... എങ്കിലും കവര്‍ന്നെടുക്കുന്ന നഗ്നതയുടെ നിലവാരം പുലര്‍ത്തിയില്ല എന്ന് വ്യസനസമേതം പറഞ്ഞുകൊള്ളട്ടെ... ഒരുപക്ഷെ ധൃതിപിടിച്ച് പോസ്റ്റിയത് കൊണ്ടാവാം.. ആവോളം സമയം എടുക്കാമായിരുന്നില്ലേ, കഥ മനസ്സില്‍ നീറിപ്പുകയട്ടെ, ഒടുവില്‍ ഗത്യന്തിരമില്ലാതെ എഴുതിയേ തീരൂ എന്ന ഘട്ടം വരുമ്പോള്‍ തൂലികയെടുക്കൂ.. ശ്രീ.സുരേഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 30. റാംജീ , കഥ എന്നെ രീതിയില്‍ നൂറു മാര്‍ക്ക്.. അവതരണ ശൈലിയും ഭാഷയും എല്ലാം മികച്ചു നില്‍ക്കുന്നു..
  പക്ഷെ ഇത്തിരി കടുത്തു പോയോ എന്നൊരു സംശയം ! ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ കേള്‍ക്കാനുള്ള റിലക്റ്റന്‍സ് ആയിരിക്കാം..
  ഒരിക്കല്‍ക്കൂടി , അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 31. njettikunna katha.... igane okke nammukku chuttum sherikum sambhavichu kondirirkunnundu...ipozhethe kuttikalku jeevithathil mulyangal illathe poyathinte kuzhapangala... nalla climax... nalla aavishkaranam...

  മറുപടിഇല്ലാതാക്കൂ
 32. പാശ്ചാത്യ സംസ്കാരം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ആളുകള്‍ ഇതൊന്നു വായിക്കുന്നത് നല്ലതാണ്.

  മറുപടിഇല്ലാതാക്കൂ
 33. രണ്ടാം ഭാഗവും നന്നായിട്ടുണ്ട്
  ഹംസക്ക പറഞ്ഞ പോലെ..രേഷ്മയുടെ
  വിധിയില്‍ ഒരല്‍പം പോലും ദുഃഖം തോന്നുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 34. വായിച്ചു. N.B sureshന്റെ അഭിപ്രായത്തിനടിയില്‍ എന്റെയും കൈയ്യൊപ്പ്.

  മറുപടിഇല്ലാതാക്കൂ
 35. റാംജി,
  ഈ കഥയുടെ ആദ്യഭാഗമാണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടമായത്. രണ്ടാം ഭാഗത്തില്‍ കഥാപാത്രങ്ങള്‍ക്ക് ഒരു അസ്വഭാവികത. കടുത്ത ചായത്തില്‍ വരച്ച ചിത്രം പോലെ.. എങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ അനുഭവിക്കുന്ന കള്‍ച്ചറല്‍ ഷോക്ക് ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 36. രണ്ടുകഥകളും ഒരുമിച്ചാണ് വായിച്ചത്. ‘കവര്‍ന്നെടുക്കുന്ന നഗ്നത’ വായിച്ചപ്പോള്‍ ഞെട്ടലുളവാക്കിയെങ്കിലും വളരെ വളരെ ഇഷ്ട്ടായി.

  രണ്ടു തലമുറകള്‍ തമ്മിലുളള അന്തരം വ്യക്തമായി വരച്ചു കാണിച്ചിരിക്കുന്ന രണ്ടാംഭാഗവും നന്നായി അവതരിപ്പിച്ചു. എങ്കിലും, പാശ്ചാത്യസംസ്കാരത്തില്‍ ബന്ധങ്ങള്‍ക്ക് ദൃഢത തീരെ കുറവാണെന്നു ജെയിംസ് മനസ്സിലാക്കേണ്ടതായിരുന്നില്ലേ?...

  മറുപടിഇല്ലാതാക്കൂ
 37. സുമേഷ് | Sumesh Menon,
  വായിക്കുമ്പോള്‍ തോന്നുന്ന അഭിപ്രായം നേരെ പറയുന്നതില്‍ പ്രയാസം തോന്നേണ്ട കാര്യമില്ല സുമേഷ്‌.എനിക്ക് അതാണിഷ്ടം. അടുത്തതില്‍ എനിക്ക് അല്പം കൂടി ശ്രദ്ധിക്കാമല്ലോ.
  നന്ദി സുമേഷ്‌.

  കൊലകൊമ്പന്‍,
  വളരെ നന്ദി കോമ്പാ.

  Sneha,
  ജീവിതം കുട്ടിക്കളിപോലെ......നന്ദി.

  സിനു,
  നമ്മുടെ സംസ്ക്കാരത്തില്‍ നിന്ന് ചിന്തിക്കുമ്പോഴാണ് രേഷ്മ കുട്ടക്കാരിയാകുന്നത്.
  നന്ദി സിനു.

  ആര്ദ്രസ ആസാദ് / Ardra Azad,
  ഞാന്‍ മനസ്സിലാക്കുന്നു.
  നന്ദി ആസാദ്‌.

  Vayady,
  ഞാനല്പം കടുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പശ്ചാത്തലവും അതാണല്ലോ.
  നന്ദി വായാടി.

  സ്വപ്നസഖി ,
  ജയിംസ് പക്ഷെ രണ്ട് സംസ്ക്കാരത്തിന്റെയും വക്താവായിരുന്നു.
  നന്ദി സ്വപ്നസഖി.

  ഒഴാക്കന്‍. ,
  നന്ദിയുണ്ട് ഒഴാക്കാന്‍.

  മറുപടിഇല്ലാതാക്കൂ
 38. നല്ല ശൈലി മനസ്സിനെ ആര്‍ദ്രമാക്കി പിന്നെ അങ്ങനെ അവസാനിപ്പിച്ചതും നന്നായി അല്ലെങ്കില്‍ പാവം രേഷ്മ പിന്നെയും ............

  മറുപടിഇല്ലാതാക്കൂ
 39. പാശ്ചാത്യസംസ്ക്കാരത്തിന്‍റെ ചിറകിനുള്ളിലൊളിക്കാന്‍ ചാടിയിറങ്ങിയപ്പോള്‍ പുതു സംസ്ക്കാരവുമായി ഒത്തുചേരാനാകുമെന്ന വിശ്വാസം തെറ്റായിരുന്നെന്ന്‌ ബോദ്ധ്യപ്പെടുന്നത്‌ ഇപ്പോഴാണ്‌. മനസ്സിന്‍റെ സ്ഥായിയായ ഭാവങ്ങള്‍ എത്ര ഒളിച്ചുകളിക്കിടയിലും പുറത്ത്‌ ചാടും. മനസ്സിനെ തൃപ്തിപ്പെടുത്താനാകുന്നില്ലെങ്കില്‍ അത്തരം പുതുമകളെ പുല്‍കുന്നത്‌ സ്വയം ആത്മഹത്യയെ വരിക്കലാണ്‌.
  ______________________________
  all the best

  മറുപടിഇല്ലാതാക്കൂ
 40. റാംജി,
  ഇവിടെയും ജയിച്ചത് പുരുഷന്റെ വന്യമായ ആധിപത്യം തന്നെയായി പോയില്ലേ എന്നൊരു സംശയം. മറിച്ച് അവസാനം അവന്റെ നഗ്നത പകർത്തിയ കുറേ വീഡിയോ ടേപ്പുകളുമായി അനില പ്രത്യക്ഷയായിരുന്നെങ്കിൽ.. എന്റെ തോന്നൽ മാത്രം.. പെട്ടന്ന് ഒറ്റ വായനയിൽ തോന്നിയത്..

  മറുപടിഇല്ലാതാക്കൂ
 41. ഉമേഷ്‌ പിലിക്കൊട്,
  നന്ദി ഉമേഷ്‌.

  ( O M R ),
  എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാനും അഭിപ്രായം രേഖപ്പെടുത്താനും സമയം കണ്ടെത്തിയതിന്
  വളരെ നന്ദി.

  jayarajmurukkumpuzha,
  നന്ദി ജയരാജ്‌.

  Manoraj,
  നന്ദി മനു.

  മറുപടിഇല്ലാതാക്കൂ
 42. ഒളിഞ്ഞു നോട്ടം നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്രയാകുമ്പോള്‍ രേഷ്മമാര്‍ ഉണ്ടാകുന്നതിലെന്താ തെറ്റ് .ആ സംസ്കാരത്തിന് ഒളിഞ്ഞുനോട്ടത്തേക്കാള്‍ എന്ത് കുറവാണുള്ളത് ?

  കവര്‍ന്നെടുക്കുന്ന നഗ്നതയില്‍ ഒളിഞ്ഞ് നോട്ടങ്ങളില്‍ നിന്ന് ഒളിച്ചോടേണ്ടി വന്നു .എന്നാല്‍ ഒളിഞ്ഞ്നോട്ടങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ കാഴ്ചകള്‍ പരസ്യമാക്കിയതുകൊണ്ടാണോ രേഷ്മയ്ക്ക് ഈ ശിക്ഷവിധിച്ചത് .എന്നും പുരുഷനുമാത്രമാണല്ലോ ആധിപത്യമുള്ളത് .അല്ലേ .

  “പുതുമകളെ പുല്‍കുന്നത്‌ സ്വയം ആത്മഹത്യയെ വരിക്കലാണ്“ -ആത്മഹത്യ സ്വയം ചെയ്യുന്ന കാര്യമല്ലേ റാംജീ .ഈ “സ്വയം ആത്മഹത്യ “ അല്പം മുഴച്ചുനില്‍കുന്നതായി തോന്നിയത് എന്റെ കുഴപ്പമായിരിക്കും .വിമര്‍ശിച്ചതല്ല കേട്ടൊ .

  മറുപടിഇല്ലാതാക്കൂ
 43. പെറ്റനാട് മറന്നു മറുനാട്ടില്‍ പോകുമ്പോള്‍ , മറക്കാതെ മുറുക്കി പിടിയ്കേണ്ട ഒന്നുണ്ട് നമ്മുടെ മണ്ണിന്റെ സംസ്കാരം ,
  മാതാപിതാക്കള്‍ തന്നെയാണ് അതില്‍ പ്രധാന പങ്കു വഹിയ്കുന്നവര്‍ , രേഹ്മ മാര്‍ , അവരുടെ കയ്യിലൂടെ വരുന്നു ....
  നന്നായി പറഞ്ഞിരിയ്കുന്നു റാംജി

  മറുപടിഇല്ലാതാക്കൂ
 44. ഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ വരിക.
  എന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
  http://vayalpaalam.blogspot.com

  മറുപടിഇല്ലാതാക്കൂ
 45. നൈമിഷികമായ സുഖങ്ങള്‍ നമ്മെ നാശത്തിലേക്കാണ്‌ കൊണ്ടു പോവുന്നതെന്ന് തിരിച്ചറിയത്തവരാണ്‌ ഭൂരിഭാഗം ആളുകളും .
  അനിലയുടെ ജീവിതത്തിലെ വിട്ടുമാറാത്ത ദുരന്തങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍. പക്ഷെ കഥ കുറച്ച് കൂടി നീട്ടാമായിരുന്നു. പെട്ടന്ന് അവസാനിച്ച പോലെ തോന്നി.

  മറുപടിഇല്ലാതാക്കൂ
 46. പ്രൊഫഷണലിസത്തിന്റെ ചട്ടക്കൂടിലല്ലാതെ,
  സമകാലീനമായ ആസുരനിമിത്തങ്ങള്‍
  ലളിതമായി പറഞ്ഞു എന്നത് നല്ല കാര്യം!
  കഥയുടെ ശില്പ്പഘടന സുരേഷേട്ടനും മറ്റും പറഞ്ഞപോലെ
  ഒരു ബാധ്യതയാണ്‌...

  ഇവിടെ മരുഭൂമിയില്‍ കഴിയുന്നവര്‍ക്ക്,
  വേണ്ടത്ര കാലികമായ രചനകളുമായി
  സം‌വേദിയ്ക്കാന്‍ കഴിയാത്തവര്‍ക്ക്,
  പരിമിതമായ വായന ഉള്ളവര്‍‌ക്ക്,
  ഇത്തരം കഥകള്‍ എഴുതാന്‍ കഴിയുന്നു
  എന്നത് തന്നെ അക്ഷരങ്ങളോടുള്ള
  അടങ്ങാത്ത ദാഹത്തിന്റെ അനുരണനങ്ങളാണ്‌
  എന്നു പറയുന്നതില്‍ സന്തോഷമുണ്ട്...

  മലയാളം അറിയപ്പെടുന്ന ഒരു വലിയ കഥാകാരനാകാന്‍
  താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 47. Readers Dais,
  മറക്കാതെ മുറുക്കിപ്പിടിക്കേണ്ടാതാണ്
  എന്ന് അറിയാമെങ്കിലും ചിലപ്പോഴൊക്കെ
  കൈവിട്ട്‌ പോകുന്നു എന്നത് സംഭവിക്കുന്നു, തടുക്കാനാകാതെ.
  വിലയിരുത്തിയുള്ള അഭിപ്രായത്തിന് നന്ദിയുണ്ട് സുഹൃത്തെ.

  ഷുപ്പന്‍/shuppan,
  സന്ദര്ശുനത്തിന് നന്ദി.

  ബിഗു,
  മനുഷ്യരുടെ ചിന്തകള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ ആശങ്കകളും വര്ദ്ധിക്കുകയാണ്.
  എന്റെ എല്ലാ കഥകളും വായിച്ച് എപ്പോളും അഭിപ്രായം പറയുന്ന
  ബ്ഗുവിന് ഏറെ നന്ദിയുണ്ട്.

  Ranjith Chemmad / ചെമ്മാടന്‍,
  കഥയിലെ കാര്യങ്ങള്‍ കണ്ടെത്തി നല്കിുയ ഉപദേശങ്ങള്‍ അംഗീകരിക്കുന്നു.
  ഉള്ളിലെക്കിറങ്ങി ആഴത്തില്‍ അഭിപ്രായങ്ങള്‍ നല്കിയതിനും
  നല്ല വാക്കുകള്ക്കും
  വളരെ നന്ദി രഞ്ജിത്.

  മറുപടിഇല്ലാതാക്കൂ
 48. അജ്ഞാതന്‍4/26/2010 06:35:00 AM

  ക്രൈം ,മുത്തുച്ചിപ്പിയിലൊക്കെ വായിക്കാറുള്ള ടൈപ്പ് കഥ. ഉദ്ദേശം നല്ലതായത് കൊണ്ട് സഹിക്കാം .

  മറുപടിഇല്ലാതാക്കൂ
 49. ഒന്നാം ഭാഗം നന്നായി

  മറുപടിഇല്ലാതാക്കൂ
 50. ഒരു കഥ എന്നതിലുപരി, ആധുനിക ജിവിതത്തിലെ വ്യക്തിബന്ധങ്ങളെ കൃത്യമായി കാട്ടിത്തരുന്നു.

  വെടിവെയ്ക്കാനുള്ളത്ര സ്നേഹിക്കുന്ന ആളുകള്‍ ഇന്നില്ല. ഒരു പക്ഷേ എഴുത്തുകാരനായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നു എന്ന് കരുതുന്നു...മൊത്തത്തില്‍ ത്രസിപ്പിച്ചുകളഞ്ഞു...ക്ലൈമാക്സ് ഒഴിച്ചുനിര്‍ത്തിയാല്‍...  ഇനി അതൊന്നുമല്ലങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഈ കഥയിലുണ്ട്...

  അഭിനന്ദനങ്ങള്‍...!!

  മറുപടിഇല്ലാതാക്കൂ
 51. കണ്ണനുണ്ണി,
  jyo,
  സന്ദര്ശ്നത്തിനും അഭിപ്രായത്തിനും നന്ദി.

  അജ്ഞാത,
  വിമര്ശശനത്തിന് വേണ്ടിയുള്ള വിമര്ശനം പോലെ തോന്നി അജ്ഞാത സുഹൃത്തെ.
  ഇത്തരം അഭിപ്രായം പറയാന്‍ അജ്ഞാതനാവേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
  സന്ദര്ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ലക്ഷ്മി~,
  പാശ്ചാത്യ സംസ്ക്കാരത്തിന്റെ മനസ്സുള്ള സുഹൃത്തുക്കളും, മലയാളി(ജയിംസ്)പാശ്ചാത്യ സംസ്ക്കാരം കുറെയൊക്കെ ഉള്ക്കൊണ്ട് ജീവിക്കുമ്പോഴും ഉണ്ടാകുന്ന ഒരു വ്യത്യാസം പറയാനാണ് അവസാനം വെടിവെപ്പ്‌ നടത്തിയത്‌.
  അത് വേണ്ടവിധത്തില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത് എന്റെ കുറവായി ഞാന്‍ മനസ്സിലാക്കുന്നു.
  വിശദമായ അഭിപ്രായത്തിന് നന്ദി ലക്ഷ്മി.

  മറുപടിഇല്ലാതാക്കൂ
 52. കൊക്കിലെ കൊത്താവൂ എന്ന് പഴമക്കാര്‍ പറയാറില്ലേ..
  അതോര്‍ത്തു പോയി.

  മറുപടിഇല്ലാതാക്കൂ
 53. kathaathandhu kollaam..valarnnuvarunna kaliyuga makkaludesamskkaara sampannatha(nallathaavaam cheetthayaavam)athi manoharamaayi aavishkkarichittundu.

  ividam onnu pokaamo?http://mashitthullikal.blogspot.com/

  മറുപടിഇല്ലാതാക്കൂ
 54. കഥ ഞെട്ടിച്ചു, പിന്നെ ഞെട്ടലുകള്‍ പതിയെ വഴി മാറി. ചുണ്ടില്‍ ഒരു ചെറു ചിരി വിറിഞ്ഞു.എന്തിനു ഞെട്ടണം..?.. ഇതു പുതു കാലം. അതിരുകളില്ലാത്ത ലോകത്തിണ്റ്റെ കാലം.

  മറുപടിഇല്ലാതാക്കൂ
 55. കഥയുടെ ക്ലൈമാക്സില്‍ കുറച്ചു കൂടി നാടകീയത വരുത്താമായിരുന്നുവെന്നൊരു എളിയ അഭിപ്രായം....ഇപ്പോള്‍ കഥ പെട്ടെന്നവസാനിച്ച പോലെ തോന്നുന്നു...

  മറുപടിഇല്ലാതാക്കൂ
 56. രണ്ടു കഥയും ഒരുമിച്ചാണ് വായിച്ചത്. ഒരു ദുരന്തത്തിന്റെ ഒര്‍മ്മകള്‍ മായ്ക്കാനായി പറന്നിറങ്ങിയത് മറ്റൊരു ദുരന്തഭൂമിയിലേക്ക്. വല്ലാതെ വേദനിപ്പിച്ചു. പാവം അനില.

  മറുപടിഇല്ലാതാക്കൂ
 57. (SHEBBU),
  സന്ദര്ശ)നത്തിനും വായനക്കും നന്ദി.

  വിജയലക്ഷ്മി,
  അഭിപ്രായത്തിന് നന്ദി ചേച്ചി.

  khader patteppadam,
  തീര്ച്ചpയായും.

  ചാണ്ടിക്കുഞ്ഞ്,
  പല സുഹൃത്തുക്കളും ചൂണ്ടിക്കാണിച്ച നിര്ദേിശമാണ്.
  പരിഗണിക്കുന്നു.
  അഭിപ്രായത്തിന് ഏറെ നന്ദി സുഹൃത്തെ.

  ഗീത,
  അഭിപ്രായത്തിന് വളരെ നന്ദി ടീച്ചര്‍.

  മറുപടിഇല്ലാതാക്കൂ
 58. കഥയാണല്ലോ എന്നു് വിശ്വസിച്ച് സമാധാനിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 59. ഒരുപാട് അഭിപ്രായങ്ങള്‍ക്കിടയില്‍ ഒരു പുതിയ വായനക്കാരന്‍

  മറുപടിഇല്ലാതാക്കൂ
 60. ചിന്തകളെല്ലാം മനോഹരമായി പറഞ്ഞു.എന്നാല്‍ എന്തോ എനിക്ക് ക്ലൈമാക്സ് ഇഷ്ടമായില്ല.രേഷ്മ കൊല്ലപ്പെടാതെ വീണ്ടും നാടിന്‍റെ നന്മ മനസിലാക്കാന്‍ ഒരു വഴിയുമില്ലേ?

  മറുപടിഇല്ലാതാക്കൂ
 61. രണ്ടു കഥയും ഒന്നിച്ചാണു വായിച്ചത്. ഒരു സംശയം, ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് സങ്കല്‍പ്പിക്കാന്‍ പറ്റുമോ? രണ്ടു കഥയും ശ്രദ്ധേയം

  മറുപടിഇല്ലാതാക്കൂ
 62. മുന്‍പേ ചിന്തിക്കുന്ന റാംജി..

  മറുപടിഇല്ലാതാക്കൂ
 63. Typist | എഴുത്തുകാരി,
  നന്ദി ചേച്ചി.

  ആയിരത്തിയൊന്നാംരാവ്,
  വായനക്ക് നന്ദി.

  അരുണ്‍ കായംകുളം,
  വ്യക്തികളെ വ്യക്തികളായി കാണാതെ സംസ്ക്കാരമായി സങ്കലപ്പിച്ചു നോക്കിയോ.
  അഭിപ്രായത്തിനു നന്ദി അരുണ്‍.

  വഴിപോക്കന്‍,
  നടക്കുന്ന സംഭവങ്ങള്‍ തന്നെ.
  നന്ദി സുഹൃത്തെ.

  കുമാരന്‍ | kumaran,
  നന്ദി കുമാരന്‍.

  മറുപടിഇല്ലാതാക്കൂ
 64. നല്ല കഥകള്‍ക്ക് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 65. i m very sorry 4 not commenting in malayalam ramjiii because i really dont know how the other people are using maayalam font.
  all of your stories have contemporarily important threads. thats a plus where as all of your stories seems to be ended unexpectedly. what a story is meant for? even if it has not a serious thread, people read story to get a reading enjoyment. please you should care this matter. please prolong your stories little bit so that readers are brought through some dramatic turns and give colours to your story and people should not think stories are shrunk so that it has the duty only to remind readers about the seriousity of the thread.

  മറുപടിഇല്ലാതാക്കൂ
 66. MyDreams,
  Kusumam,
  അഭിപ്രായത്തിനു നന്ദി.
  mansoor ,
  അഭിപ്രായത്തിനു വളരെ നന്ദി മന്‍സൂര്‍.
  മന്‍സൂര്‍ എനിക്ക് ഒരു മെയില്‍ അയക്കാമോ?
  ഇമെയില്‍ അഡ്രസ്സ് ഇല്ലാത്തതിനാല്‍ എനിക്ക് ഒന്നും അറിയിക്കാന്‍ പറ്റുന്നില്ല.
  raghavaramji@yahoo.com

  മറുപടിഇല്ലാതാക്കൂ
 67. പെട്ടെന്നെഴുതിത്തീര്‍ത്തതു പോലെ ഉണ്ടല്ലോ മാഷേ...

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....