1/11/10

ചെരുപ്പ്‌

01-11-2010

മരത്തിന്‍റെ നിറമുള്ള രണ്ടു ചെരുപ്പ്‌.

ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരുപ്പ്‌. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരുപ്പുകള്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.

വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരുപ്പ്‌. ഒരു വികാരത്തിന്‌ അന്നത്‌ വാങ്ങി എന്നു പറയുന്നത്‌ തെറ്റാണ്‌. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ്‌ ശരി. അന്നത്‌ പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....

അന്നുകാലത്ത്‌ മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്‌. പിന്നൊന്ന്‌, മരച്ചെരുപ്പ്‌ വാങ്ങി കാലിലിട്ട്‌ നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ്‌ മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന്‍വാങ്ങുകയാണുണ്ടായത്‌. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരുപ്പ്‌ വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട്‌ താലോലിച്ച്‌ ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര്‍ മരച്ചെരുപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ്‌ പരമേശ്വരവാരിയര്‍ മരച്ചെരുപ്പ്‌ വാങ്ങിയത്‌. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്‌. വിവാഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ്‌ ആ ഗ്രാമത്തില്‍ മരച്ചെരുപ്പ്‌ വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു, മങ്ങി, അറ്റുവീണു.

എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക്‌ കൂടുതല്‍ ഉന്‍മേഷം.

ചെരുപ്പ്‌ നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച്‌ ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട്‌ തുന്നിച്ചേര്‍ത്ത്‌ തേച്ച്‌ മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്‍റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട്‌ അല്‍പം ഉയര്‍ത്തിപ്പിടിച്ച്‌ റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത്‌ വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട്‌ ചെരുപ്പിന്‍റെ കഴിവിനെക്കുറിച്ച്‌ വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത്‌ വ്യക്തമാണ്‌. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരുപ്പ്‌ ഉപയോഗിച്ചുതുടങ്ങി. മരച്ചെരുപ്പിന്‍റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത്‌ ആഹ്ളാദമേകി.

മൂത്ത പെണ്‍ക്കുട്ടിയ്ക്ക്‌ പന്ത്രണ്ട്‌ വയസ്സായപ്പോഴാണ്‌ ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്‌. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത്‌ സന്തോഷത്തിന്‍റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണ്ണങ്ങളിലുള്ള റബര്‍ ചെരുപ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. മരച്ചെരുപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരുപ്പുകളെ മനസ്സാ വെറുത്തു.

എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ്‌ കണ്ടെത്താനായത്‌. റബര്‍ ചെരുപ്പിന്‌ വെറും പോളിച്ച മാത്രമാണ്‌. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരുപ്പിനടിയില്‍ കൂടി മുള്ള്‌ പാദങ്ങളില്‍ കയറാനിടയുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്‌.

അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരുപ്പുകള്‍ മാത്രമായിരുന്നു അല്‍പം ആശ്വാസത്തിന്‌ വക നകിയത്‌. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച്‌ ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന്‍ ഒരു തരം ചളിപ്പ്‌ അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരുപ്പ്‌ ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്‍പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.

സദ്യ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ചെരുപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ്‌ ശ്രദ്ധ സ്വന്തം ചെരുപ്പുകളില്‍ പതിഞ്ഞത്‌. ഇടതുകാലിന്‍റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന്‌ ബോദ്ധ്യമായി. ചെരുപ്പിന്‌ സംഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത്‌ 'ഇനി എന്ത്‌' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌. ഉറപ്പ്‌ നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന്‌ മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ്‌ ഇവിടെ ക്ഷതമേറ്റിരിക്കുന്നത്‌.

താല്‍ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന്‌ മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരുപ്പൂരി ആശാരിക്ക്‌ കൊടുത്തു. തന്‍റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി കട്ട വെച്ചു.  ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടോ എന്ന ശങ്ക ആശ്വാസത്തിന്‍റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്‍റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.

വെറുതെയിരുന്ന്‌ ചെരുപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ്‌ തോന്നിയിരുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്‍റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരുപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണോ ഇത്‌. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരുപ്പുകള്‍ ഉപേക്ഷിച്ചില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോഴും ചെരുപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്‍റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ്‌ ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.

കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്‍മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.

പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-

കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത്‌ കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരുപ്പുകളിലുടക്കിനിന്നു.

പെട്ടെന്ന്‌- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരുപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരുപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരുപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

പരിചാരികയായി‍ അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ്‌ ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്‌. ആ കുഞ്ഞിന്‍റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.

ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ മരിച്ചു.

പലരും ചെരുപ്പ്‌ നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും അതിന്‍റെ ആകൃതിയും ഭംഗിയുമാണ്‌ തുടിക്കൊട്ടിയിരുന്നത്‌.

'സ്പുടം' ചെയ്യുന്നതിന്‌ ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക്‌ പാഞ്ഞു.

തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന്‌ ഇറങ്ങിവന്നത്‌ പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരുപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ്‌ ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.

(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ്‌ ചെയ്യുന്നു.)

83 അഭിപ്രായങ്ങൾ:

 1. വ്യതസ്തമായ ഒരു വിഷയം അവതരിപ്പിച്ചതിലെ മികവ് പറയാതെ വയ്യ.
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 2. മുന്‍പ് പ്രസിദ്ധീകരിച്ചതാന്നെങ്കിലും ഞാന്‍ വായിച്ചിട്ടില്ല.... വാ‍യനാസുഖം നല്‍കുന്ന ഒരു കഥ തന്നെ..... ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം, റാംജി.
  വ്യത്യസ്തമായ രചന.

  മറുപടിഇല്ലാതാക്കൂ
 4. ഞാനാദ്യമായാണ്. കൊള്ളാം നല്ലൊരു ആശയം നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 5. വീണ്ടും പോസ്റ്റിയത് നന്നായി...ഒരു നല്ല കഥ കൂടി വായിക്കാന്‍ പറ്റിയല്ലോ....

  മറുപടിഇല്ലാതാക്കൂ
 6. GREAT !!
  ചെരുപ്പ് =മിത്ത്, കാലം, ചിന്ത
  "അച്ചുവാശാന്റെ പട്ടികളെ"ക്കാള്‍ കേമം.

  മറുപടിഇല്ലാതാക്കൂ
 7. മുമ്പ് വായിച്ചിരുന്നില്ല.
  ഇഷ്ടപെട്ടെന്നു പ്രത്യേകം പറയേണ്ടല്ലോ.
  മരചെരിപ്പിനല്ലേ മെതിയടി എന്ന് പറഞ്ഞിരുന്നത്?
  എങ്കില്‍ ആ തലക്കെട്ടായിരുന്നു കൂടുതല്‍ ചേരുക എന്നൊരിഭിപ്രായം എനിക്കുണ്ട്.
  ഏതായാലും പ്രമേയത്തിലെ വിത്യസ്ഥത കഥ ആസ്വാദകരമാക്കി.

  മറുപടിഇല്ലാതാക്കൂ
 8. എത്ര തേഞ്ഞാണെങ്കിലും ചെരുപ്പിലൂടെ പാരമ്പര്യം പേരക്കിടാവിലെത്തി, വെറുതെയല്ലല്ലേ, ഒരു മുഴുവൻ സമയ പരിചാരികയായത്? നന്നായി കഥ!

  മറുപടിഇല്ലാതാക്കൂ
 9. valare nannai.. orupadistapettu.. nalla vayana sammanichathinu nanni

  മറുപടിഇല്ലാതാക്കൂ
 10. നല്ല കഥ വീണ്ടും പോസ്റ്റിയത് നന്നായി.......

  മറുപടിഇല്ലാതാക്കൂ
 11. mayflowers,
  നീര്വിwളാകന്‍,
  jayanEvoor,
  കുസുമം ആര്‍ പുന്നപ്ര,
  ചാണ്ടിക്കുഞ്ഞ്,
  DIV▲RΣTT▲Ñ,
  the man to walk with,
  ചെറുവാടി,
  ശ്രീനാഥന്‍,

  വായനക്കും അഭിപ്രായങ്ങള്ക്കും വളരെ നന്ദി. വീണ്ടും കാണാം.

  മറുപടിഇല്ലാതാക്കൂ
 12. റാംജി,,കഥ നന്നായ്‌...കാലഹരണപ്പെട്ട മറ്റൊരു പൂർവ്വികൻ (മെതിയടി)

  മറുപടിഇല്ലാതാക്കൂ
 13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 14. പേരു കണ്ടപ്പോഴേ തോന്നി ഇതു വായിച്ചതല്ലേ എന്ന്. ഒന്നുകൂടി ഓടിച്ച് നോക്കിയപ്പോ ഉറപ്പിച്ചു. പരമേശ്വരവാരിയരുടെ ചെരുപ്പ്. ഇത് വായിച്ചിരുന്നു റാംജി. റാംജിയുടെകഥകളിൽ ഇഷ്ടപ്പെട്ട ഒന്നാണ് ഇത്. വായിക്കാത്തവർക്ക് വായിക്കാൻ ഒരു അവസരം കൂടി നൽകിയത് നന്നായി.നല്ല സൃഷ്ടികൾ കാണാതെ പോവുന്നത് സങ്കടകരമാണ്.

  മറുപടിഇല്ലാതാക്കൂ
 15. കഥ ആദ്യം വായിച്ചിരുന്നില്ല.. ചെറുവാടി പറഞ്ഞ പോലെ “മെതിയടി” എന്ന പേരിലല്ലെ ഈ ചെരിപ്പ് അറിയപ്പെട്ടിരുന്നത് ... മെതിയടി ഉപയോഗിക്കുന്ന ഒരാളെ മാത്രമേ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ.. അവരും കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപെട്ടു... എന്‍റെ വലിയുമ്മയേക്കാള്‍ പ്രായമുള്ള അവര്‍ അസുഖത്തില്‍ കിടക്കുമ്പോള്‍ ഞാന്‍ വലിയുമ്മയുടെ കൂടെ അവിടെ പോയി . കഥയില്‍ പറയും പോലെ അവരുടെ കട്ടിലിന്‍റെ അടിയില്‍ ആ മെതിയടി ഉണ്ടായിരുന്നു.. അപ്പോള്‍ അതിലായിരുന്നു എന്‍റെ ശ്രദ്ധ മുഴുവന്‍

  റാംജീ.. കഥക്ക് വിത്യസ്തയുണ്ട്...
  അഭിനന്ദനങ്ങള്‍ :)

  മറുപടിഇല്ലാതാക്കൂ
 16. വ്യത്യസ്തമായ മറ്റൊരു കഥ കൂടി... നന്നായി മാഷേ

  മറുപടിഇല്ലാതാക്കൂ
 17. പകര്‍ന്നുകിട്ടുന്ന അവകാശങ്ങള്‍. പകുത്തു നല്‍കുന്ന അവകാശങ്ങള്‍. പതിച്ചു പോയ അവകാശങ്ങള്‍. നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 18. മുമ്പ് വായിച്ചിരുന്നില്ല...വീണ്ടും പോസ്റ്റിയത് നന്നായി...

  മറുപടിഇല്ലാതാക്കൂ
 19. വ്യത്യസ്തമായ രചന ......ലാസ്റ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 20. മുന്‍പ് വായിച്ചിരുന്നില്ല റാംജി. വളരെ വ്യത്യസ്തമായ ഒരു രചന തന്നെയിത്. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. ചെരിപ്പ് എന്നതിനേക്കാള്‍ മെതിയടി, പാദരക്ഷ എന്നീ പേരുകള്‍ ആയിരുന്നു ഉചിതം എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 21. വ്യത്യസ്തതയോടെ അവതരിപ്പിച്ചിരിക്കുന്നു. നന്നായി എന്നു പ്രത്യേകം പറയേണ്ടല്ലോ. ഒരു സാധ്യത മനസ്സിൽ തോന്നിയതു പറയട്ടെ? മരണശയ്യയിൽ കിടക്കുന്ന വാര്യർക്കു ചെരിപ്പുകളെക്കുറിച്ചൊരു ആധി വരാനുള്ള സാധ്യതയില്ലേ?.. അതിനെക്കുറിച്ചും അല്പം പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നി. ഒരു സാധ്യത തോന്നിയതു പറഞ്ഞതാണു കേട്ടോ. നല്ല കഥ കാണുമ്പോൾ കഥാകാരിയാവാനൊരു കൊതി!

  മറുപടിഇല്ലാതാക്കൂ
 22. നേരത്തെ വായിച്ചിട്ടുണ്ട്.
  ഇഷ്ടപ്പെട്ട ഒരു കഥയാണ്. ഇപ്പോൾ വീണ്ടും വായിച്ചു.

  മറുപടിഇല്ലാതാക്കൂ
 23. വീണ്ടും പോസ്റ്റിയത് നന്നായി, മുന്‍പ്‌ വായിച്ചിരുന്നില്ല.
  വ്യത്യസ്തമായ രചന, നന്നായിട്ടെഴുതി.

  മറുപടിഇല്ലാതാക്കൂ
 24. റാംജി,
  വാ‍യനാസുഖം നല്‍കുന്ന വ്യത്യസ്തമായ ഒരു കഥ
  വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 25. കട്ടിലിനടിയിലെ ചെരിപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരിപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

  നല്ല കഥ "സമകാലിക സംഭവങ്ങളുടെ കൂട്ടെഴുത്തു "ആണ് രാംജിയുടെ മിക്ക കഥകളും ..അഭിനന്ദനങള്‍

  മറുപടിഇല്ലാതാക്കൂ
 26. റാംജി ചേട്ടാ..റീ പോസ്റ്റ് ചെയ്തത് നന്നായി...മുമ്പ് വായിച്ചിരുന്നില്ല...
  നല്ല വായനാ സുഖമുണ്ടായിരുന്നു ട്ടോ...നന്ദി...

  മറുപടിഇല്ലാതാക്കൂ
 27. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 28. എനിക്ക് അഭിപ്രായങ്ങള്‍ എഴുതി എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ നന്ദി.
  കൂട്ടത്തില്‍ പലരും സൂചിപ്പിച്ച എല്ലാ വിവരങ്ങളും ഞാന്‍ കണക്കിലെടുക്കുന്നു. അതെല്ലാം തുടര്‍ന്നുള്ള എഴുത്തുകളില്‍ എനിക്ക് ഉപകരിക്കും.
  ഇനിയും നമുക്ക്‌ കാണാം.
  പരസ്പരം സംസാരിച്ചുകൊണ്ടിരിക്കാം..
  എല്ലാവര്ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 29. റാംജി ഭായി മെതിയടി നന്നായി അവതരിപ്പിച്ചു.മുന്‍പ് ഇത് വായിച്ചിട്ടില്ലായിരുന്നു നന്ദി

  മറുപടിഇല്ലാതാക്കൂ
 30. ഇഷ്ട്ടായി! വാ‍യനാസുഖം നല്‍കുന്ന ഒരു കഥ

  മറുപടിഇല്ലാതാക്കൂ
 31. എന്റെവലിയുമ്മാക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു മര ചെരുപ്പ് (അതിന് മെതിയടി എന്നാഞങ്ങൾ പറഞ്ഞിരുന്നത്)കഥ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 32. പട്ടണത്തില്‍ നാനാവിധത്തില്‍ ഉള്ള ചെരുപ്പുകള്‍
  കണ്ടപ്പോള്‍ ഇവരൊക്കെ എന്ന് മരചെരുപ്പിന്റെ
  മാഹാത്മ്യം മനസ്സില്ല്ക്കും എന്ന് വേവലാതി.
  പുതുമയോടുള്ള ഉള്ളിലെ അപരിചിതത്വവും
  കൈവിട്ടു പോകുന്ന പഴമയുടെ തിരിച്ചറിവും
  രണ്ടും കലര്‍ന്ന വേദന ഭംഗിയായി ചിത്രീകരിച്ചു.

  മറുപടിഇല്ലാതാക്കൂ
 33. എഴുത്തിന്‍റെ വ്യത്യസ്ഥമായ ശൈലി !!അസ്സലായി. മുറിയാതെ വായിക്കാന്‍ പ്രേരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 34. ഒരു ‘മെതിയടി’യെ വച്ച് ഒരു കഥ എഴുതി അല്ലെ...!! വളരെ നന്നായിരിക്കുന്നു...!

  (പരമേശ്വര വാര്യർ ‘ചത്തു‘എന്നെഴുതിയത് എന്തിനെന്നു മനസ്സിലായില്ല. അദ്ദേഹം മൃഗമൊന്നുമല്ലല്ലൊ.പിന്നെ അദ്ദേഹം ക്രൂരനുമല്ലന്നാണ് കഥയിൽ കാണുന്നത്. സാധാരണ മൃഗങ്ങളെയും ക്രൂരന്മാരേയുമാണ് അങ്ങനെ പറയാറുള്ളത്.)

  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 35. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 36. ചെരുപ്പ് കിട്ടിയാലും രാംജി കഥ ഉണ്ടാക്കിക്കളയും... പക്ഷെ നല്ല കഥ ശരിക്കും ആസ്വദിച്ചു
  മരചെരിപ്പ് അഥവാ മെതിയടിയെ പറ്റി നാട്ടിലെ പ്രായമായവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് , അതു ഉപയോഗിക്കാന്‍ വേണ്ട പരിചയവും ഇട്ടു നടക്കുമ്പോഴുള്ള ശബ്ദവും ....

  മറുപടിഇല്ലാതാക്കൂ
 37. ഞാനാ‍ാദ്യമായാണ് താങ്കളുടെ ഈ മരമെതിയടിയെ വായിക്കുന്നത് കേട്ടൊ...
  കാലത്തിനേയും-മിത്തിനേയും കൂട്ടിയോജിപ്പിച്ചൊരു കഥ
  “മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു...”

  എനിക്കിഷ്ട്ടപ്പെട്ടു..കേട്ടൊ

  മറുപടിഇല്ലാതാക്കൂ
 38. പേര്‌ കണ്ടപ്പോഴെ ഇതു മുൻപ് വായിച്ചതല്ലെ എന്നു സംശയം തോന്നിയതാണ്‌. എന്നാലും ഒരിക്കൽ കൂടി വായിച്ചു.
  .
  തടി ചെരുപ്പ് promote ചെയ്യാൻ വല്ല ഉദ്ധേശ്യവും ഉണ്ടോ? :)

  മറുപടിഇല്ലാതാക്കൂ
 39. മനോഹരം,വത്യസ്തം റാംജി സര്‍ ...

  മറുപടിഇല്ലാതാക്കൂ
 40. "ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ ചത്തു."

  "പമേശ്വരവാരിയര്‍ മരിച്ചു" എന്നാക്കുന്നതല്ലേ കൂടുതല്‍ ഭം‌ഗി.

  റാംജി, പഴയമയില്‍ നിന്ന് തുടങ്ങിയ കഥ പറച്ചില്‍ പുതുമയില്‍ കൊണ്ടുചെന്നു അവസാനിപ്പിച്ചത് നന്നായി. വ്യത്യസ്തമായൊരു കഥ. ഒരുപാടിഷ്ടമായി. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 41. അനായാസേന വായിച്ചു തീര്‍ത്തു. പുതിയ ഒരു പ്രമേയം. പുതുമയുടെ തള്ളലില്‍ പഴഞ്ചെരിപ്പുകള്‍ തേഞ്ഞു പോകുന്നത് സ്വാഭാവികം, എന്നാലും കുഞ്ഞു മനസ്സിലേക്കുള്ള മരച്ചെരിപ്പു പാരമ്പര്യത്തിന്റെ പകര്‍ന്നാട്ടം മനസ്സില്‍ മായാതെ നില്‍ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 42. "ചെരിപ്പ്" നന്നായിട്ടുണ്ട് .മരചെരിപ്പിനു ഞങ്ങള് മെതിയടി എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് .കുറച്ചുകാലം മുന്‍പ്

  പഴയ മെതിയടി മോഡല്‍ റബ്ബര്‍ ചെരിപ്പ് വീണ്ടും മാര്‍കെറ്റില്‍ വന്നിരുന്നു .ഈ ചെരിപ്പിനെ വച്ചുള്ള കഥപറച്ചില്‍ എനിക്ക് വളരെ നന്നായി തോന്നി .അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 43. വളരെ നല്ല കഥ... വിഷയം വളരെ വ്യത്യസ്തമാണ്...ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 44. കഥയും ആശയവും നന്ന് ,പക്ഷെ വാക്ക്യങ്ങളുടെ
  ഘടനയിലും,പ്രയോഗങ്ങളിലും കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.അക്ഷരത്തെറ്റും ഉണ്ട്.
  വിരോതമില്ലെങ്കില്‍ ഞാന്‍ തിരുത്തി അയക്കാം
  ചന്തുനായര്‍ കാട്ടാക്കട

  മറുപടിഇല്ലാതാക്കൂ
 45. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 46. മെതിയടിയുടെ കാലമൊക്കെ എന്നോ കഴിഞ്ഞു.എങ്കിലും കണ്ട ഒരു അനുഭവം വിവരിക്കുന്നത് പോലെ വളരെ നന്നായി താങ്കള്‍ കഥ അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 47. അതേ, മെതിയടി തന്നെ പ്രമേയം.മുമ്പ് വായിച്ചിരുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 48. നല്ല കഥ. ഒത്തിരി ഇഷ്ടമായി.
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 49. പരമേശ്വരവാരിയർക്ക്‌ ചെരുപ്പിനൊടുള്ള വൈകാരികമായ അടുപ്പം വരച്ചുകട്ടുന്നതിൽ വിജയിച്ചു.ഏന്റെ കൂട്ടുകരന്റെ ഉപ്പായ്ക്ക്‌ ഈ മെതിയടി ഉണ്ടായിരുന്നു.അതുമായി ബന്ധപെട്ട ബാല്യകാലം ഓർമ്മപെടുത്തി.നന്ദി.........

  മറുപടിഇല്ലാതാക്കൂ
 50. മുന്‍പ് വാ‍യിച്ചില്ലായിരുന്നു. വെറുമൊരു ചെരിപ്പില്‍ നിന്നാണ് കഥയുടെ ജനനം. താങ്കളിലെ കഥാകാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 51. റാംജി , ബ്ലോഗില്‍ എനിയ്ക്ക് ഗുരുതുല്യനാണ് താങ്കള്‍ . അതുകൊണ്ടുതന്നെ ഇതിനെ വിമര്‍ശനമായി കാണരുത് . കഥ ഞാന്‍ വായിച്ചു . രണ്ടുവട്ടം മനസ്സിരുത്തി .കഥാ കഥനരീതി, പ്രമേയം എല്ലാം തനതായ റാംജി സ്റ്റൈലില്‍ തിളങ്ങുന്നു . കഥാകാരന്റെ ലക്ഷ്യ ത്തിലേക്കെത്താന്‍ എത്ര ശ്രമിച്ചിട്ടും എനിക്കായില്ല . എന്‍റെ അറിവുകുറവുകൊണ്ടാണെങ്കില്‍ പോലും എവിടെയൊക്കെയോ പോരായ്മകള്‍ മുഴച്ചു നില്‍ക്കുന്നത് പോലെ . "മുത്തി ചത്തു കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന " വലിയൊരു സന്ദേശവും താങ്കള്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടിതില്‍. അനിര്‍വാര്യമാല്ലാത്ത, അതിശയോക്തിപരമായ ചിലതൊക്കെ തലപൊക്കി നില്‍ക്കുന്നു .
  ഇത് താങ്കള്‍ സ്വയം വിമര്‍ശനത്തിനു വിധേയമാക്കണം എന്നാണെന്റെ വിനീതമായ അഭിപ്രായം . ഹായ് നന്നായിരിക്കുന്നു .
  ദീപസ്തംഭം മഹാശ്ചര്യം എന്ന് പറയാന്‍ എനിക്കാകുന്നില്ലല്ലോ റാംജി .മാപ്പ് .

  മറുപടിഇല്ലാതാക്കൂ
 52. അഭിപ്രായങ്ങള്‍ നല്‍കി എന്നെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 53. Abdulkader kodungallur,
  ഞാന്‍ ബ്ലോഗ്‌ തുടങ്ങി രണ്ടാമതായി പോസ്റ്റ്‌ ചെയ്തത് വീണ്ടും പോസ്ടിയത്.കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ എഴുതിവെച്ചിരുന്ന ഒരു കുറിപ്പ്‌.അന്ന് ഞാനതിന് നല്‍കിയിരുന്ന ഒരര്‍ത്ഥം പഴമ തന്നെ പുതുമയായി വരുന്നു എന്നതാണ്.സിംപിളല്ലേ കാര്യം?

  എന്റെ കഴിവിനനുസരിച്ച്, സൂചിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതാന്‍ പരമാവധി ഞാന്‍ ശ്രമിക്കും. അതിനപ്പുറത്തേക്ക് എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത്.
  താങ്കളുടെ ഉദേശശുദ്ധി ഞാന്‍ മനസ്സിലാക്കുന്നു.
  ഇനിയും നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കും.
  നന്ദി ഖാദര്‍ ഭായി.

  മറുപടിഇല്ലാതാക്കൂ
 54. മരച്ചെരിപ്പ് കാലിലിട്ട് തളപളാ കടത്തി ഏന്തിവലിഞ്ഞ് നടക്കുന്ന കുട്ടികളാണ് ഇന്ന് നാം.... റാംജിയുടെ മികച്ച ഒരു കഥ.... എന്റെ അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 55. ഈ കഥ ഇപ്പോഴാണ് വായിക്കുന്നത്. പുതുമ തോന്നി. ഇതെന്റെ ഭൂത കാലത്തേക്ക് കൊണ്ടു പോയി. പലരും കണ്ടിട്ടില്ലാത്ത ഈ ചെരുപ്പ് ഞാന്‍ കാണുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് എന്റെ ഉപ്പയും മറ്റും നിസ്ക്കരിക്കാന്‍ “വുളു” എടുക്കാന്‍ പൊകുമ്പോള്‍ ഓടിന്റെ കുടയുള്ള(വിരലിനിടയില്‍ കിടക്കുന്ന വസ്തു)മെതിയടിയാണുപയോഗിച്ചിരുന്നത്. അതു കണ്ടു ഞാനും വീട്ടില്‍ ഇതുപയോഗിച്ചിരുന്നു. അതിട്ട് വീട്ടില്‍ ബാലന്‍സ് തെറ്റാതെ നടക്കാനും പഠിച്ചിരുന്നു. കുറെ കാലങ്ങള്‍ക്കു ശേഷം ഇതേ മെതിയടി തുകലിന്റെ വാറു( പട്ട ) വെച്ചു പ്രത്യക്ഷപ്പെട്ടിരിന്നു. അതും വാങ്ങി ഉപയോഗിച്ചിട്ടുണ്ട്.മറന്നു പോയിരുന്ന ഇതെല്ലാം വീണ്ടും ഓര്‍ക്കാന്‍ ഇക്കഥ നിമിത്തമായി. ഇതു പോലെ പാളച്ചെരുപ്പ് ഉണ്ടായിരുന്നു. അതും പോസ്റ്റില്‍ പരീക്ഷിക്കവുന്നതാണ്!.അതു പോലെ പാള വിശറി,കോളാ‍മ്പി, കിണ്ടി അങ്ങിനെ ഒത്തിരി സാധനങ്ങള്‍ ( കളിയാക്കുകയല്ല കെട്ടോ!,റാം ജി ക്ഷമിക്കണം.).ഗൃഹതുരത്വം ഉണര്‍ത്തുന്ന താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 56. മരച്ചെരുപ്പുകള്‍ കാലിലിട്ടും തലയിലേന്തിയും നടക്കുന്ന പുതു തലമുറക്കാര്‍ ഇപ്പോഴുമുണ്ട്.പിന്നെ അതൊക്കെ തട്ടിയേടുക്കാന്‍ പലരുമിപ്പോള്‍ മരണം വരെയൊന്നും കാത്തു നില്‍ക്കാരില്ലെന്നു മാത്രം.

  മറുപടിഇല്ലാതാക്കൂ
 57. പഴയത് വീണ്ടും കൊടുക്കുമ്പോൾ, അല്പം വ്യത്യാസം വരുത്തുന്നത് നല്ലതാണല്ലൊ? ചില ‘വാക്കുകൾ’ ചില ‘വാചകങ്ങൾ‘ ഇന്നത്തെ റാംജി യുടെ ശൈലിയിൽ ആകാമായിരുന്നു. തികച്ചും വ്യത്യസ്ഥതയുണ്ട്, ഒരു രംഗം തെരഞ്ഞെടുക്കുന്ന പ്രത്യേകത. മെതിയടി എന്ന വാക്ക് ഒരിടത്തും പ്രയോഗിച്ചു കണ്ടില്ല. (‘ചെരുപ്പ്’ ആണ് ശരി) അഭിനന്ദനങ്ങൾ......’

  മറുപടിഇല്ലാതാക്കൂ
 58. രാംജി,
  ഞാന്‍ വൈകിയതിനു ക്ഷമിക്കുമല്ലോ !നല്ല കഥ ..രാംജിയുടെ നിരീക്ഷണ പാടവത്തെ സമ്മതിച്ചിരിക്കുന്നു ..തൂണിലും തുരുമ്പിലും പൂവിലും പുഴുവിലും ഒക്കെ ദൈവം ഉണ്ടെന്നു പറയും പോലെ രാംജിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചരാചരങ്ങളിലും ഓരോ കഥയും രാംജി കണ്ടെത്തും ..നല്ല ശില്പി തന്നെ ..പിന്നെ ടൈറ്റില്‍ മെതിയടി എന്ന് തന്നെ മതിയായിരുന്നു .മരചെരുപ്പിനു മാത്രമേ ആ പേ രുള്ളു..ചെരുപ്പ് എന്ന് പറഞ്ഞാല്‍ പ്ലാസ്ടിക്കും റബറും തുകലും ഒക്കെ പെടും .മറ്റൊന്ന്

  "ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു"
  ഈ വാക്കുകള്‍ അനാവശ്യമെന്ന് തോന്നി ..മരം കൊണ്ടുണ്ടാക്കിയ വസ്തു അങ്ങനെ തോന്നിച്ചു എന്ന് പറയുന്നതില്‍ എന്താണ് യുക്തി ?
  തോന്നല്‍ മാത്രമാണ് .വേറൊന്നു
  "അന്ന് കാലത്ത് "എന്ന വാചകത്തിന് പകരം അക്കാലത്ത് എന്ന് പറയാമായിരുന്നു ..ഇല്ലെങ്കില്‍ അര്‍ഥം അല്പനെരത്തെക്കെങ്കിലും മാറും (അന്ന് രാവിലെ എന്ന് ) ബാക്കി എല്ലാം സൂപ്പര്‍ ...ഇനിയും നല്ല കഥകള്‍ വരട്ടെ

  മറുപടിഇല്ലാതാക്കൂ
 59. മെതിയടി ധരിച്ചവരെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല..
  മെതിയടി കണ്ടിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 60. ഇവിടെ വരാന്‍ താമസിച്ചുപോയി....

  നല്ല കഥ...നല്ല അവതരണം.

  മറുപടിഇല്ലാതാക്കൂ
 61. കൊള്ളാം റാംജിയേട്ടാ ..
  ഇതും വ്യത്യസ്തം തന്നെ..
  എഴുത്ത് തുടരുക...

  മറുപടിഇല്ലാതാക്കൂ
 62. thalayambalath,
  നന്ദി മാഷെ.

  Mohamedkutty മുഹമ്മദുകുട്ടി,
  അങ്ങിനെ വെറുതെ തെറ്റിദ്ധരിക്കൊന്നും ഇല്ല. ഭയപ്പെടണ്ട.
  നന്ദി ഇക്ക.

  പാറുക്കുട്ടി,
  നന്ദി.

  പാവത്താൻ,
  ക്ഷമയില്ലാതായിരിക്കുന്ന മനുഷ്യര്‍ അല്ലെ..
  നന്ദി സുഹൃത്തെ.

  വി.എ || V.A,
  മെതിയടി എന്നത് ഒഴിവാക്കിയതാണ്.
  നിര്ദേശങ്ങള്‍ തുടര്ന്നും പ്രതീക്ഷിക്കുന്നു.
  നന്ദി വി.എ

  anju nair,
  നന്ദി.

  രമേശ്‌അരൂര്‍,
  വളരെ വളരെ നന്ദി മാഷെ.
  ഇത്തരം അഭിപ്രായങ്ങളാണ് എഴുത്തിനെ കൂടുതല്‍ നന്നാക്കാന്‍ സഹായിക്കുന്നത്.
  ഇനിയും എഴുതുമല്ലോ.

  Jithu,
  നന്ദി.

  റഷീദ്‌ കോട്ടപ്പാടം,
  നന്ദി റഷീദ്‌.

  മാനസ,
  വൈകിയിട്ടൊന്നും ഇല്ല.
  നന്ദി മാനസ.

  അജയനും ലോകവും,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 63. ഒരു നല്ല കഥ കൂടി വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം റാംജിസാബ്!!

  മറുപടിഇല്ലാതാക്കൂ
 64. മൂല്യങ്ങള്‍ എന്നായാലും ഉയര്‍ന്നു തന്നെ നില്കും അല്ലെ റാംജി....
  നല്ല കഥ ..കഥാ കഥന രീതിയും നന്ന്

  മറുപടിഇല്ലാതാക്കൂ
 65. ബ്ലോഗിൽ നിശബ്ദതയെ പുൽകിക്കിടന്നപ്പോൾ ഞാൻ വായിച്ചിരുന്നു ഈ കഥ. കുറേക്കാലത്തിനു ശേഷം പേജിലെത്തിയപ്പോൾ ഒരു സംശയം തോന്നാതെയിരുന്നില്ല. അവസാനം ചേർത്തത് കണ്ടപ്പോൽ മനസ്സിലായി, ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 66. എനിക്ക് വളരെ നന്നായി തോന്നി .
  അവതരണം അതിലേറെ ...

  മറുപടിഇല്ലാതാക്കൂ
 67. ഇവിടെ വരാന്‍ താമസിച്ചുപോയി...വ്യത്യസ്തമായ മറ്റൊരു കഥ കൂടി... നന്നായി മാഷേ

  മറുപടിഇല്ലാതാക്കൂ
 68. അജ്ഞാതന്‍11/09/2010 03:24:00 PM

  പറയാതെ വയ്യ.എനിക്ക് ഒരുപാട് ഇഷ്ട്ടായി വാ‍യനാസുഖം.

  മറുപടിഇല്ലാതാക്കൂ
 69. krishnakumar513,
  ഭൂതത്താന്‍,
  നിശാസുരഭി,
  സാബിബാവ,
  lekshmi. lachu,
  സുറുമി,

  അഭിപ്രായങ്ങള്ക്ക് വളരെ നന്ദി.
  വീണ്ടും കാണുമല്ലോ.

  മറുപടിഇല്ലാതാക്കൂ
 70. തേയാത്ത പൈതൃകം..!
  വേറിട്ട പ്രമേയം ! മികച്ച രചന ..!!

  മറുപടിഇല്ലാതാക്കൂ
 71. ചെരുപ്പുകള്‍ കഥപറയുന്നു ...

  കാലത്തിന്റെ കട്ടില്‍ ബാക്കിയാക്കി ഒഴിഞ്ഞുപോകുമ്പോള്‍ ബാക്കിയാവുന്നവ ഒറ്റപ്പെടാതിരിക്കട്ടെ ...

  മറുപടിഇല്ലാതാക്കൂ
 72. മുന്‍പ് പ്രസിദ്ധീകരിച്ചതാന്നെങ്കിലും ഞാന്‍ വായിച്ചിട്ടില്ല റാംജി.... വാ‍യനാസുഖം നല്‍കുന്ന ഒരു കഥ തന്നെ,വീണ്ടും പോസ്റ്റിയത് നന്നായി!

  മറുപടിഇല്ലാതാക്കൂ
 73. വ്യത്യസ്തമായ ഒരു കഥ...നല്ല അവതരണവും...ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....