24/12/10

ആഘോഷങ്ങള്‍ക്കിടയില്‍

24-12-2010

ആട്ടവും കൂത്തുമായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ഉയരാന്‍ മടിക്കുന്ന കണ്‍മിഴികളും ചുവടുറക്കാത്ത കാലുകളുമായി അടച്ചിട്ട മുറികളില്‍ നിന്ന്‌ നൃത്തം റോഡിലേക്കൊഴുകി. നഗരമണങ്ങളില്‍ മദ്യത്തിന്റെ മത്ത്‌. ആടിത്തളര്‍ന്ന്‌ അഴിഞ്ഞുലഞ്ഞ ചേലകളോടെ പരസ്പരസഹായത്തോടെ അന്തരീക്ഷം കൊഴുക്കുന്നു. താളമേളങ്ങളും അട്ടഹാസവും പുതുവര്‍ഷത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്നു.


അയാള്‍ ഓടിത്തളര്‍ന്ന്‌ ആള്‍ക്കൂട്ടത്തിന്റെ വഴിമുടക്കില്‍ സംശയിച്ച്‌ നിന്നു. ഇനിയും ഏറെ ദൂരമുണ്ട്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌. അതിനിടയില്‍ എത്ര പുതുവര്‍ഷക്കൂട്ടങ്ങളെ മറികടക്കണം എന്ന്‌ നിശ്ചയമില്ല. അഥവ മറികടന്നാലും അതേ പോലീസ്‌ സ്റ്റേഷനില്‍ തന്നെയാണെന്ന്‌ ഒരുറപ്പും ഇല്ല. പുതുവര്‍ഷപ്രതീക്ഷ പോലെ വെറും ഒരു പ്രതീക്ഷ മാത്രം.

മരണത്തെ എന്തുകൊണ്ടൊ അയാള്‍ക്ക്‌ ഇഷ്ടമില്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ച്‌ വെറുതെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായിരുന്നു പാര്‍ക്കിലെ സംഭവം.

"ചേട്ടാ..നല്ല വിശപ്പ്‌. തിന്നാനെന്തെങ്കിലും കിട്ട്വോ." കുഞ്ഞിനെ മാറോട് അടുക്കിപ്പിടിച്ചുകൊണ്ടവള്‍ കെഞ്ചി.

"ഇന്ന്‌ രാത്രി കിടക്കാന്‍ ഒരിടവും വേണം."

പ്രസവം കഴിഞ്ഞ്‌ രണ്ടാം ദിവസം ഗവന്മേന്റ്‌ ആശുപത്രിയില്‍ നിന്ന്‌ പുറത്താക്കിയതാണ്‌ അവളെ. ഉച്ച മുതല്‍ ഈ പാര്‍ക്കില്‍ വന്നിരിക്കുന്നു. എപ്പോഴും തുറന്ന്‌ കിടക്കുന്ന പാര്‍ക്കായതിനാല്‍ ഇരുന്നും കിടന്നും മോന്തിയാക്കി. ഇരുട്ട്‌ പരക്കുന്നതോടെ ഭയം വര്‍ദ്ധിക്കുന്നു. മൂന്ന്‌ നാല്‌ പേര്‌, കൂടെ പോരുന്നോ എന്ന്‌ ചോദിച്ചതല്ലാതെ മറ്റാരും ശ്രദ്ധിച്ചില്ല.

ഇരുട്ടിന്റെ കറുപ്പിന്‌ കട്ടി കൂടിയതിനാല്‍ പാര്‍ക്ക്‌ കാലിയായി. കാക്കകളും കിളികളും കാഷ്ഠിച്ച്‌ വികൃതമാക്കിയ കായ്യൊടിഞ്ഞ ഗാന്ധിപ്രതിമയ്ക്ക്‌ താഴെ മിന്നിക്കത്തുന്ന ഒരു ബള്‍ബിന്റെ വെട്ടത്തില്‍ മരത്തിന്റെ ചാരുബെഞ്ചില്‍ അയാള്‍ ചാരിയിരുന്ന്‌ ബീഡി വലിക്കുകയായിരുന്നു. വെളിച്ചത്തിന്‌ താഴെ ബീഡിയുടെ പുകച്ചുരുളുകള്‍ കുത്തഴിഞ്ഞ്‌ അലിഞ്ഞില്ലാതാകുന്നു.

ഇരുട്ടിനുള്ളില്‍ പുതഞ്ഞിരുന്ന അവള്‍ വെളിച്ചത്തിന്‌ കീഴിലെ മനുഷ്യനിലേക്ക്‌ എത്തിപ്പെട്ടത്‌ "ഇനി എന്ത്...." എന്ന ചോദ്യമാണ്‌.

രണ്ടും കല്‍പ്പിച്ചാണ്‌ അയാളോട്‌ അത്രയും ചോദിച്ചത്‌. അല്ലെങ്കില്‍ ആ മുഖത്ത്‌ നോക്കി ഒന്നും ചോദിക്കാന്‍ ആര്‍ക്കും തോന്നില്ല.

കലങ്ങിച്ചുവന്ന കണ്ണുകളും ചിരി മാഞ്ഞ കേറ്റിപ്പിടിച്ച മോന്തയും, ബീഡിച്ചൂരും ചാരായത്തിന്റെ നാറ്റവും, മുഷിഞ്ഞ്‌ തുടങ്ങിയ ഇളം നീല ഷര്‍ട്ടും കറുത്ത പാന്‍റും, ചീകിയൊതുക്കാത്ത മുടിയും അന്‍പതിനോടടുത്ത പ്രായവും.

അയാള്‍ തല ചരിച്ച്‌ രൂക്ഷമായൊന്ന്‌ നോക്കി. പ്രസവത്തിന്റെ മണം വിട്ടുമാറിയിട്ടില്ലാത്ത ഒരു കിളുന്ത്‌ പെണ്ണ്‌. ചോരമണം മായാത്ത കൈക്കുഞ്ഞ്‌.

"നീയേതാ..? ഈ നേരത്ത്‌ എന്തിനിവിടെ വന്നു?" രൂപം പോലെ ശബ്ദവും മുഴങ്ങി.

"ഉച്ചക്ക്‌ വന്നതാ. ഇപ്പൊ പേട്യാവുന്നു. അതോണ്ടാ. നല്ല വെശപ്പുണ്ട്‌. ഒന്ന്‌ കിടക്കേം വേണം."

"ദാ..ഇതുണ്ട്‌. ..കഴിച്ചൊ." അയാള്‍ പുറകില്‍ വെച്ചിരുന്ന ബ്രഡിന്റെ നാലഞ്ച്‌ കഷ്ണങ്ങള്‍ നല്‍കി. ബഞ്ചിന്റെ തലക്കിലിരുന്ന്‌ കൊച്ചിനെ മടിയില്‍ കിടത്തി ആര്‍ത്തിയോടെ അവളത്‌ കഴിച്ചു. പ്ളാസ്റ്റിക്ക്‌ കുപ്പിയിലെ വെള്ളവും കുടിച്ച്‌ കഴിഞ്ഞപ്പോള്‍ അല്‍പം ആശ്വാസം. ഒന്നും അറിയാതെ കുഞ്ഞ്‌ ശാന്തമായി അവളുടെ മടിയില്‍ കിടന്നുറങ്ങുകയാണ്‌.

"നിനക്ക്‌ എവിടെയാ പോകേണ്ടതെന്ന്‌ പറഞ്ഞാല്‍ അവിടെ എത്തിക്കാം. ഇനിയും ഇവിടെ ഇരിക്കുന്നത്‌ പന്തിയല്ല."

"എങ്ങും പോകാനില്ല." സാമാന്യം സൌന്ദര്യമുള്ള ഇരുനിറക്കാരി. കുട്ടിത്തം സ്പുരിക്കുന്ന അമ്മ. വൃത്തികേടില്ലാത്ത വസ്ത്രധാരണം. ഇന്നത്തെ രാത്രി സുരക്ഷിതത്വം ലഭിച്ചെന്ന ആശ്വാസത്തോടെ അവള്‍ കുഞ്ഞിന്റെ മുഖത്ത്‌ തന്നെ നോക്കിയിരുന്നു.

"എന്റെ രാത്രികള്‍ പലപ്പോഴും ഈ മരബെഞ്ചിലൊ, റെയില്‍വെ സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലൊ, ബസ്റ്റാന്റിലെ ഈര്‍പ്പത്തിലൊ അല്ലെങ്കില്‍ കടത്തിണ്ണകളിലൊ ആയിരിക്കും." അവളുടെ ആശ്വാസത്തിന്‌ ബലം നല്‍കിയ വാക്കുകള്‍ അയാളെ വിശ്വസിക്കാന്‍ കരു‍ത്തേകി.

രാത്രിയുടെ കറുപ്പിന്‌ നിറം വര്‍ദ്ധിച്ചു. എല്ലാം മറന്ന്‌, ബള്‍ബിന്റെ നേര്‍ത്ത പ്രകാശത്തില്‍ അമ്മയും കുഞ്ഞും മരബെഞ്ചില്‍ കിടന്നുറങ്ങി. ക്ഷീണവും അലച്ചിലും അത്രമേലായിരുന്നു.

കരിഞ്ഞുണങ്ങുന്ന പുല്ലിലിരുന്ന്‌ അയാള്‍ ഒന്നിനുപുറകെ ഒന്നായി ബീഡികള്‍ വലിച്ച്‌ തള്ളി. ബീഡിക്കുറ്റികള്‍ ചറപറാ വലിച്ചെറിയാതെ അരികില്‍ തന്നെ കൂട്ടിവെച്ചു. ഉറക്കം തൂങ്ങികൊണ്ടിരുന്ന അയാളുടെ തല വല്ലപ്പോഴും ചാരുബെഞ്ചിലേക്ക്‌ ചായുമ്പോള്‍ അവളുടെ ശ്വാസോച്ഛാസത്തില്‍ നിഷ്ക്കളങ്കതയുടെ മണം അയാള്‍ അറിഞ്ഞു. രണ്ട്‌ കെട്ട്‌ ബീഡി തീര്‍ന്നപ്പോള്‍ ഇരുട്ട്‌ മാറി വെളിച്ചത്തിന്റെ വരവ്‌ കണ്ടു.

അവള്‍ ഇന്നലെ ചിന്തിച്ച "ഇനി എന്ത്‌..." എന്നത്‌ നേരം വെളുത്തപ്പോള്‍ അയാളിലേക്ക്‌ തിരിഞ്ഞിരിക്കുന്നു.അവളുമായി ആലോചിച്ചതുകൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കിയ അയാള്‍ അവളേയും കൂട്ടി പാര്‍ക്ക്‌ വിട്ടു.

മെയിന്‍ റോഡിന്റെ അരികിലുള്ള പഞ്ചായത്ത്‌ ഓഫീസിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ കീറത്തുണികള്‍ വിരിച്ച്‌ മറയുണ്ടാക്കി കുടില്‍ തീര്‍ത്തു. ഭക്ഷണം തേടി അയാള്‍ നഗരത്തിലേക്കിറങ്ങി. അവള്‍ കുഞ്ഞിനെ സ്നേഹിച്ച്‌ മാതൃസ്നേഹത്തില്‍ അഭയം തേടി. വൈകീട്ടെത്തുന്ന അയാള്‍ അവളെ ഊട്ടി, കുഞ്ഞിനെ താലോലിച്ചു.

അയാളുടെ കണ്ണുകളിലെ ചുവപ്പ് മാഞ്ഞു. ബീഡിച്ചൂര് അകന്നു.മുഖത്ത്‌ സന്തോഷത്തിന്റെ നേര്‍ത്ത അലകളായി ചെറുപുഞ്ചിരിയുടെ താളം.

ഒരു കുടുംബത്തിന്റെ സന്തോഷം എത്തിനോക്കിയ കുടിലിനകത്ത്‌ അവള്‍ ഓര്‍മ്മകളെ പുണരാതെ ഇന്നിന്റെ തൃപ്തിയില്‍ മാത്രം ലയിച്ചു. വഴിവക്കിലെ ആദ്യമായുണ്ടായ എത്തിനോട്ടങ്ങളിലെ കൌതുകം പിന്നീട്‌ പല സൌഹൃദങ്ങളായും രൂപാന്തരപ്പെട്ടു.

അവള്‍ അവിടത്തുകാരിയായി മാറുമ്പോള്‍ നിറം പിടിപ്പിച്ച കഥകള്‍ പഞ്ചായത്ത്‌ പരിസരത്ത്‌ പരന്നൊഴുകാന്‍ തുടങ്ങി. അവള്‍ അയാളോട്‌ പറയുകയൊ അയാള്‍ അവളോട്‌ അന്വേഷിക്കുകയൊ ചെയ്തിട്ടില്ലാത്ത വിവരങ്ങള്‍ പരിസരങ്ങളില്‍ നിന്ന്‌ കാതിലെത്തിയപ്പോള്‍ മറ്റൊരിടം തേടേണ്ട സമയം ആയിരിക്കുന്നു എന്നയാള്‍ക്ക്‌ ബോധ്യപ്പെട്ടു. നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണെന്ന്‌ അയാള്‍ വിഷമത്തോടെ ഓര്‍ത്തു.

ഈ വര്‍ഷം ഇന്നവസാനിക്കുന്നു. നാടും നഗരവും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. നഗരസഭയുടെ ജീപ്പ്‌ തെരുവിലുറങ്ങുന്നവരോട്‌ നഗരം വിടാന്‍ മൈക്ക്‌ കെട്ടിപ്പറഞ്ഞ്‌ നഗരം ചുറ്റി. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ നിറഞ്ഞു.

അന്നം തേടിപ്പോയ അയാള്‍ അല്‍പം വൈകി തിര്‍ച്ചെത്തിയപ്പോള്‍ കുടില്‍ ഇരുന്നിടം ശൂന്യം. അവിടെ മതിലില്‍നിന്ന്‌ കോണ്‍ക്രീറ്റ്‌ അടര്‍ന്നിടത്ത്‌ തെറിച്ച്‌ നില്‍ക്കുന്ന തുരുമ്പിച്ച കമ്പിയില്‍ ഒരു കഷ്ണം കീറിയ സാരിത്തുണ്ട്‌ കാറ്റില്‍ ഇളകിയാടുന്നു.

അമ്മയേയും കുഞ്ഞിനേയും പോലീസുകാര്‍ കൊണ്ടുപോയി. നഗരമാലിന്യങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു.

അയാള്‍ പൊട്ടിക്കരഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതികള്‍ താഴെ വീണ്‌ ചിതറി. മണ്ണില്‍ കിടന്നുരുണ്ടു. കൊച്ചുകുട്ടികളെപ്പോലെ അലറി വിളിച്ചു. തലയിലും മുഖത്തും പറ്റിപ്പിടിച്ച മണ്ണ്‌ തട്ടിക്കളയാതെ ഒരു ഭ്രാന്തനെപ്പോലെ അയാളെഴുന്നേറ്റ്‌ ഓടി, എന്തിനെന്നറിയാതെ എങ്ങോട്ടെന്നില്ലാതെ.

ഓട്ടത്തിനിടക്ക്‌ എപ്പോഴോ ഒരു വെളിപാട്‌ പോലെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ഓര്‍മ്മയില്‍ എത്തിയത്‌. പുതുവര്‍ഷലഹരിയില്‍ കുളിച്ച്‌ നില്‍ക്കുന്ന നഗരത്തിന്റെ പ്രഭയില്‍ അയാളുടെ അണപ്പും കിതപ്പും കാണാനൊ കേള്‍‍ക്കാനൊ ആരുമില്ലായിരുന്നു.

ആലോചിച്ച്‌ നിലക്കാന്‍ സമയമില്ല. രാത്രി പന്ത്രണ്ട്‌ മണി ആകാന്‍ പോകുന്നു. അവളും കുഞ്ഞും നഷ്ടപ്പെട്ടത്‌ ഇന്നാണ്‌, ഇക്കൊല്ലമാണ്‌. ഇക്കൊല്ലം തന്നെ അവളേയും കുഞ്ഞിനേയും ഞാന്‍ നേടിയെടുക്കും.

കാലുകള്‍ തറയിലുറപ്പിക്കാന്‍ പോലും കഴിയാതെ മസ്തിഷ്ക്കങ്ങളില്‍ ലഹരി പടര്‍ത്തി റോഡില്‍ ആടിക്കൊണ്ടിരിക്കുന്ന ഉന്‍മാദങ്ങളെ തള്ളിമാറ്റിക്കൊണ്ട്‌ പുതുവര്‍ഷത്തിന്‌ കാത്തിരിക്കാതെ അയാളോടി.

115 അഭിപ്രായങ്ങൾ:

 1. തിരിച്ചറിയല്‍ കാര്‍ഡും വോട്ടവകാശവും ഇല്ലാത്ത അവരെ ആര്‍ക്കു വേണം. ചേരികളിലെ മനുഷ്യരെ പറ്റി ഈ ആഘോഷവേളയില്‍ ഓര്‍മ്മിച്ചതിനു എന്റെ ഒരായിരം ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. പലപ്പോഴും തോന്നിയിട്ടുണ്ട് രണ്ടു ജാതിയേ ഉള്ളൂ മനുഷ്യര്‍ക്കിടയില്‍ എന്ന്.ഉള്ളവനും ഇല്ലാത്തവനും.
  നന്നായി എന്നു ഞാനെങ്ങെനെ പറയും,കാരണം ഇത് വെറുമൊരു കഥയല്ലല്ലോ,ജീവിതമല്ലെ.
  ആശംസകള്‍ റാംജിജീ..നല്ലൊരു വായനക്ക്.

  മറുപടിഇല്ലാതാക്കൂ
 3. സമ്പന്നർആഘോഷങ്ങളിൽമുഴുമ്പോൾജീവിക്കാൻ നെട്ടോട്ടമോടുന്ന പാവങ്ങളുടെ വേദനക്കു എന്തു വില അല്ലേ റാംജീ...?
  പതിവുപോലെ ഉള്ളിൽതൊടുന്ന എഴുത്തിനു ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 4. ആഘോഷങ്ങള്‍ക്കിടയില്‍ ഇങ്ങനെയും ചിലര്‍ നമ്മുക്കിടയില്‍ ഉണ്ടെന്നു വിശ്വസിക്കാന്‍ മടിയുള്ളവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍.
  സ്ലം ഡോഗ് മില്ലനെയര്‍ ഇഷ്ടപ്പെടാതിരുന്നത് സ്വന്തം രാജ്യത്ത് അങ്ങിനെയൊക്കെ നടക്കുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണോ എന്ന് ചോദിച്ച അമേരിക്കന്‍ കൂട്ടുകാരനെ ഓര്‍മ വന്നു

  മറുപടിഇല്ലാതാക്കൂ
 5. എന്തായാലും രാംജിക്ക് പുതു വത്സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. നല്ല കഥ; അല്ല, ജീവിതം. വളരെ നല്ല അവതരണം.

  മറുപടിഇല്ലാതാക്കൂ
 7. പതിവ് പോലെ നന്നായിരിക്കുന്നു ...

  ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. പതിവു പോലെ നല്ലൊരു വായന തന്നു. നന്ദി മാഷേ.

  മറുപടിഇല്ലാതാക്കൂ
 9. ബിഗു,
  എപ്പോഴുമുള്ള ഈ പ്രല്സാഹനങ്ങള്ക്ക്
  വളരെ നന്ദി ബിഗു.

  മുല്ല,
  അഭിപ്രായങ്ങളില്‍ സന്തോഷം. തോന്നുന്ന പോരായ്മകള്‍ കൂടി ചൂണ്ടിക്കാണിക്കാം.
  വളരെ നന്ദി മുല്ല.

  കുഞ്ഞൂസ് (Kunjuss),
  വിലയില്ലാത്ത ജന്മങ്ങള്‍.
  നന്ദി കുഞ്ഞൂസ്.

  ബിജിത്‌ :|: Bijith,
  ചെറിയൊരു ഓര്മ്മ്പ്പെടുത്തല്‍.
  നന്ദി ബിജിത്‌.

  DIV▲RΣTT▲Ñ,
  നന്ദി ദിവാരേട്ടാ.

  ഉമേഷ്‌ പിലിക്കൊട്,
  നന്ദി ഉമേഷ്‌.

  റഈസ്‌,
  നന്ദി സുഹൃത്തെ.

  hafeez
  നന്ദി ഹഫീസ്‌.

  ശ്രീ,
  നന്ദി ശ്രീ.

  മറുപടിഇല്ലാതാക്കൂ
 10. തെരുവ് നമുക്കെപ്പോഴും വളരെ വളരെ അകലെയായൊരിടമാണ്.അവിടെ ജീവിക്കുന്നവരുമതെ..
  ആ അകലത്തിലേക്ക് നടത്തിയ ഈ എത്തി നോട്ടം അഭിനന്ദനമര്‍ഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. “നഗര മാലിന്യങ്ങളെ” നീക്കം ചെയ്ത കഥ വളരെ ശക്ത്മാണ്‌.

  മറുപടിഇല്ലാതാക്കൂ
 12. കൂടുതല്‍ എന്ത് പറയാന്‍..!? ഇരുത്തി വായിപ്പിച്ചു.പലവട്ടം.
  ഒരുപാടിഷ്ടമായി.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. അയാൾക്ക് ഈ വർഷം തന്നെ അവരെ കണ്ടെത്താൻ കഴിയും. അത്രയും നല്ലവനാണയാൾ

  പുത്തൻ തലമുറയുടെ പുതു ആഘോഷങ്ങളിൾക്ക് സമയം കണ്ടെത്തുമ്പോൾ തെരുവു മക്കൾ സ്നേഹബന്ധങ്ങൾക്ക് വില കൽ‌പ്പിക്കുന്നു!

  പതിവു പോലെ ഇതും മനോഹരം.
  ആശംസകളോടെ...

  മറുപടിഇല്ലാതാക്കൂ
 14. "എന്റെ രാത്രികള്‍ പലപ്പോഴും ഈ മരബെഞ്ചിലൊ, റെയില്‍വെ സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലൊ, ബസ്റ്റാന്റിലെ ഈര്‍പ്പത്തിലൊ അല്ലെങ്കില്‍ കടത്തിണ്ണകളിലൊ ആയിരിക്കും."

  നമ്മളവരെ മനപ്പൂര്‍വ്വം മറക്കുന്നു!
  നന്ദി റാംജി.

  മറുപടിഇല്ലാതാക്കൂ
 15. മറ്റുള്ളവര്‍ കാണാത്തതിനെയും കേള്‍ക്കാത്തതിനെയും പ്രതിഭാധനര്‍ കാണുന്നു ,കേള്‍ക്കുന്നു ,തിരിച്ചറിയുന്നു . തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ടവരുടെ വിലാപങ്ങള്‍ സമൂഹം അവഗണിക്കുമ്പോള്‍ ജീവിതത്തിന്റെ വ്യത്യസ്തമായ ഒരു കോണില്‍ മാറി നിന്നുകൊണ്ട് റാംജിയിലെ കഥാകാരന്‍ എല്ലാം വീക്ഷിക്കുന്നു . അത് നൊമ്പരപ്പൂക്കളായി അനുവാചകര്‍ക്കു സമ്മാനിക്കുന്നു . ഇത്തരം പ്രമേയങ്ങളുള്ള കവിതകളും കഥകളും ധാരാളമുണ്ടെങ്കിലും അവതരണത്തിന്റെ മാസ്മരികത ഇതില്‍ വേറിട്ടുകാണാം. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത് ഗെയിംസിന് കളമൊരുക്കാന്‍ ഡല്‍ഹിയിലെ ഭവനരഹിതരെ ഒറ്റ രാത്രികൊണ്ട് ഷവലില്‍ കോരി എവിടെ കൊണ്ട് തള്ളിയെന്ന് ദൈവത്തിനു പോലും അറിയില്ല .അവര്‍ പിന്നെ പട്ടണം കണ്ടിട്ടില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . അവിടേക്കും ഈ കഥ വിരല്‍ ചൂണ്ടുന്നു . റാംജിക്ക് അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 16. അയാളുടെ ഓട്ടത്തിന് ഫലപ്രാപ്ത്തി കിട്ടിയെന്നു കരുതട്ടെ....
  എപ്പോഴത്തെയും പോലെ നല്ല കഥ.....

  മറുപടിഇല്ലാതാക്കൂ
 17. ആഘോഷങ്ങളുടെ വേഗതയിലും ആരവത്തിലും അലിഞ്ഞു കേള്‍ക്കാന്‍ കഴിയാതാകുന്ന രോദനങ്ങള്‍ . ജനനായകരുടെ ശകുനമുടക്കികളാകുന്ന ജന്മങ്ങള്‍ . സ്വന്തം ഉള്ളിലുള്ള മാലിന്യങ്ങള്‍ ഇല്ലെന്നു വരുത്തിതീര്‍ക്കുന്ന കുടിയൊഴിപ്പിക്കലുകള്‍ ,ശുചീകരണം !

  നമുക്കാഘോഷിക്കാം പുതുവര്‍ഷങ്ങള്‍ ; കോടികളൊഴുക്കാം സെഞ്ച്വറികള്‍ക്കായ് , അധികാരങ്ങള്‍ക്കായ് .

  മറുപടിഇല്ലാതാക്കൂ
 18. അവളെയും കുഞ്ഞിനേയും നേടി എടുക്കാന്‍ ഇനിയും എത്ര പ്രതിസന്ധികള്‍ അയാള്‍ തരണം ചെയ്യണം, ഈ കഥയില്‍ അവളെ രക്ഷിക്കാന്‍ അയാളുണ്ട്,നമ്മുക്കിടയില്‍ ഇങ്ങനെയും ചിലര് ഉണ്ട്അല്ലേ,, ഈ കഥയില്‍ അവളെ രക്ഷികാന്‍ അയാളുണ്ട്, യഥാര്ത്യ ജിവിതത്തിലും അങ്ങനെ ഒരാള്‍ ഉണ്ടാവുമോ

  മറുപടിഇല്ലാതാക്കൂ
 19. ഒരിടത്ത് പെട്ടെന്ന് പോകാനുള്ളത് കൊണ്ട് പിന്നെ വായിക്കാമെന്ന് കരുതി, ആദ്യ വരിമാത്രം ഒന്ന് വായിച്ചതാണ്. പിന്നെ ഞാന്‍ എന്റെ യാത്ര മറന്നു മുഴുവന്‍ വായിക്കേണ്ടി വന്നു. റാംജിയുടെ തൂലികയുടെ മസ്മരസ്പര്‍ശം എന്റെ തിടുക്കത്തെ freeze ചെയ്തു നിര്‍ത്തി എന്ന് പറയണം.

  "നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണെന്ന്‌ അയാള്‍ വിഷമത്തോടെ ഓര്‍ത്തു. "

  how true! you have put in simple short words the innermost realities of human beings.

  ഇതാ ഒരു മനുഷ്യന്‍, എന്ന് ബഷീര്‍ പറഞ്ഞപോലെ ഈ കഥയിലെ നായകനെ നമുക്ക് വിളിക്കാം.

  മറുപടിഇല്ലാതാക്കൂ
 20. നന്നായിരിക്കുന്നു

  ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 21. അയാൾ അവരെ കണ്ടത്തി കാണും.എനിക്ക് ഉറപ്പാണ്..

  മറുപടിഇല്ലാതാക്കൂ
 22. രാംജിക്ക് പുതു വത്സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 23. mayflowers,
  എപ്പോഴും ഒരകലത്ത്തില്‍.
  നന്ദി സുഹൃത്തെ.

  Kalavallabhan,
  നന്ദി സുത്രുത്തെ.

  ലീല എം ചന്ദ്രന്‍..,
  നന്ദി ശേച്ചി.

  OAB/ഒഎബി,
  നന്ദി ബഷീറിക്ക.

  കണ്ണൂരാന്‍ / K@nnooraan,
  സ്വന്തം കാര്യം കഴിഞ്ഞ് മറ്റൊന്നിനും സമയമില്ലാതാകുന്ന മനുഷ്യര്‍.
  നന്ദി കണ്ണൂരാന്‍.

  Abdulkader kodungallur,
  ഭായി പറഞ്ഞത്‌ പോലെ കോമണ്വെസല്ത്ത് ‌ ഗെയിംസിലെ ആ സംഭവങ്ങള്‍ പലപ്പോഴും കഥയാക്കണമെന്നു തോന്നിയിരുന്നെങ്കിലും പറ്റിയില്ല. പക്ഷെ അതില്‍ നിന്നുള്ള ചില അംശങ്ങള്‍ പ്രത്യക്ഷമായല്ലെന്കിലും സൂചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
  ഭായിയുടെ ഈ പ്രോല്സാഹനങ്ങള്ക്ക് എന്നും നന്ദിയുണ്ടായിരിക്കും.

  ചാണ്ടിക്കുഞ്ഞ്,
  നന്ദി സുഹൃത്തെ.

  ജീവി കരിവെള്ളൂര്‍,
  കണ്ടില്ലെന്നു നടിക്കുന്ന ചിലതുകള്ക്കി ടയിലൂടെ കാണാതെ ഒഴുകുന്ന കൊടികളും....
  നന്ദി ജീവി.

  Aneesa,
  നമ്മള്‍ കാണാത്ത പലതും നമുക്ക്‌ ചുറ്റും നടക്കുന്നുണ്ട്.
  നന്ദി അനീസ.

  salam pottengal,
  താങ്കളുടെ പ്രോല്സാഹനങ്ങള്ക്ക്
  വളരെ നന്ദി മാഷെ.

  സുജിത് കയ്യൂര്‍,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 24. ഇവിടെ ..ഉള്ളവന് ഒരു നിയമം..ഇല്ലാത്തവന് നിയമമെ ഇല്ല എന്നായിരിക്കുന്നു..ഈ നശ്വരം ആയ ലോകത്ത് ..ഈ വേര്‍തിരിവ് ഉണ്ടെങ്കിലും..മരിച്ചു മന്നടിഞ്ഞാല്‍ എല്ലാരും കണക്ക് തന്നെയാണ് എന്ന ബോധ്യം ആര്‍കും ഇല്ല..എന്തേ?
  വി വി ഐ പികളുടെ..അവരെ വരവേല്‍ക്കാന്‍ സര്‍ക്കാരുകള്‍ പൊടിക്കുന്ന അനാവശ്യ കോടികളുടെ ഒരു അംശം മതി ഇത്തരക്കാരെ സംരക്ഷിക്കാന്‍ എന്തേ?

  മറുപടിഇല്ലാതാക്കൂ
 25. ഇന്ന് സ്കൂള്‍ അവധി ആയതിനാല്‍ അങ്കിളിന്റെ കഥ പെട്ടെന്ന് വായിക്കാന്‍കഴിഞ്ഞു , കഥ വായിച്ചപ്പോള്‍ ഇങ്ങിനെയും കുറെ മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ടല്ലോ എന്നോര്‍ത്ത് ഒരു വിഷമം , പിന്നെ ഇങ്ങിനെ ഒരു നല്ല കഥ എന്നാണാവോ എനിക്ക് എഴുതാന്‍ കഴിയുക എന്ന ചിന്തയും എനിക്ക് മെയില്‍ അയച്ചതിനു ഒരു പാട് നന്ദി ട്ടോ ..

  മറുപടിഇല്ലാതാക്കൂ
 26. ramji anadharkkuvendi paranja ee kadha enikkishtamayi.
  baavukangal...

  മറുപടിഇല്ലാതാക്കൂ
 27. ജാതിയും,മതവും,വോട്ടുമൊന്നുമില്ലാത്ത ...
  ആഘോഷങ്ങളിലൊന്നും നമ്മൾ തീരെ അവഗണിച്ചിടുന്ന... സഹജീവികളുടെ ജീവിതങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം നാന്നായിരിക്കുന്നു....
  ഒപ്പം കഥയുടെ പര്യവസാനം എന്തോ പോരായ്മകളിൽ ഉഴലുകയായിരുന്നുവോ എന്ന് ഒരു സംശയം ?
  താങ്കളുടെ നല്ലൊരു അനുവാചകൻ എന്ന നിലയിൽ പറയുന്നതാണിത് കേട്ടൊ

  മറുപടിഇല്ലാതാക്കൂ
 28. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കീറി എടുത്ത ഒരു ചീന്ത്.

  മറുപടിഇല്ലാതാക്കൂ
 29. നിസ്സഹായരായ ജനങ്ങളുടെ വേദനകള്‍ പറഞ്ഞ് , ഒറ്റപ്പെടുന്നവരുടെ നൊമ്പരങ്ങള്‍ പകര്‍ത്തി, റാംജിയുടെ സുന്ദരമായ മറ്റൊരു കഥ കൂടി.
  പലപ്പോഴും അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ശബ്ദമാകാറുണ്ട് റാംജിയുടെ കഥകള്‍.
  ഇതും മികച്ചതായി.

  മറുപടിഇല്ലാതാക്കൂ
 30. ജീവിതം നിസ്സഹായമാവുമ്പോള്‍ കൈതാങ്ങാവേണ്ടവര്‍ തന്നെ അത് തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ. പക്ഷെ, പല സ്ഥലങ്ങളിലും ഇത്തരം റോഡുവക്കിലെ വീടുകള്‍ ബിനാമികളുടേതാവുന്ന കാഴ്ച അറിയാട്ടോ. അതും ലോകം. കഥ നന്നായി പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 31. അയാളിലെ നന്മ
  ആഘോഷ വേളയിലെ ധൂര്‍ത്ത്‌
  തെരുവോര ജീവിതം
  എല്ലാം കണ്മുന്നില്‍

  ഹാപ്പി ക്രിസ്മസ് !

  മറുപടിഇല്ലാതാക്കൂ
 32. ഇങ്ങനെയും ആഘോഷങ്ങൾ.....

  നന്നായി.

  മറുപടിഇല്ലാതാക്കൂ
 33. സ്നേഹമാണഖിലസാരമൂഴിയില്‍......

  യഥാര്‍ഥസ്നേഹം മനുഷ്യരില്‍ വരുത്തുന്ന രൂപാന്തരം എന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. വലിയ അലങ്കാരങ്ങളില്ലാതെ ഒരു മഹല്‍ സ്നേഹത്തെപ്പറ്റി രാംജി വര്‍ണ്ണിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 34. കഥയില്‍ യാഥാര്‍ത്യമുണ്ട് റാംജീ..

  ആഘോഷങ്ങളില്‍ ആര്‍മാദിക്കുന്നവര്‍ക്ക് ഇല്ലാത്തവന്‍റെ വേദന അറിയില്ല. നേതാവിന്‍റെ യാത്രക്ക് വഴിയൊരുക്കാന്‍ കിടപ്പാടമില്ലാത്തവന്‍റെ കൂര പൊളിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത് ...

  നന്മ നശിച്ചിട്ടില്ലാത്ത ഒരു മനുഷ്യന്‍ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു.

  കഥ നന്നായി റാംജി പറഞ്ഞു.

  ക്രിസ്മസ് പുതുവത്സരാശംസകള്‍ :)

  മറുപടിഇല്ലാതാക്കൂ
 35. എപ്പോഴും വ്യത്യസ്തത നിറഞ്ഞ
  കഥകളുമായി വരാറുള്ള
  റാംജി ചേട്ടന്റെ പൊന്‍തൂലികയില്‍
  പിറന്ന കഥ..പതിവു പോലെ മനോഹരമായിരിക്കുന്നു...

  എന്റെ സ്നേഹം നിറഞ്ഞ
  ക്രിസ്മസ്-പുതുവത്സരാശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 36. നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണ്

  മറുപടിഇല്ലാതാക്കൂ
 37. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 38. കഥയില്‍ യാഥാര്‍ത്യമുണ്ട്. ആഘോഷങ്ങളില്‍ കേള്‍ക്കാന്‍ കഴിയാതാകുന്ന രോദനങ്ങള്‍ ....

  ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ റാംജി

  മറുപടിഇല്ലാതാക്കൂ
 39. വേറിട്ടൊരു ലോകം നമ്മുടെ മുൻപിൽ ഉണ്ടു. മനപൂർവം ആരും കാണാത്ത ലോകം..... ശൈലിയും പ്രമേയവും പതിവു പോലെ നന്നായി.ക്രിസ്തുമസ് ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 40. അജ്ഞാതന്‍12/24/2010 08:35:00 PM

  വളരെ നന്നായി പറഞ്ഞിരിക്കുന്നു.. തെരുവിന്റെ മക്കളെന്ന് മുദ്ര കുത്തപ്പെട്ടവർ ..അവരുടെ രോദനങ്ങൾ കേൾക്കാൻ അഘോഷങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്നവർക്കെവിടെ സമയം.. എല്ലാരും കോടികൾ പൊടിപൊടിച്ച് ആർമ്മാദിക്കുകയല്ലെ... ഉള്ളവന്റെ ലോകമല്ലെ ഇന്നിൽ പ്രകടമാകുന്നത്.. അവിടെ ഇല്ലായ്മകൾക്കെന്തു സ്ഥാനം ... എങ്കിലും അവരെ കാണാനും മനസ്സിലാക്കാനും ആരെങ്കിലും വന്നാൽ ആ മാലിന്യങ്ങളെ നീക്കം ചെയ്യാനും ആളുകൾ കാണും .. ഒരു നല്ല സന്ദേശം വായനക്കാരിൽ എത്തിച്ചതിനു അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 41. വളരെ നല്ല കഥ ,അല്ല ചുറ്റിലും നടക്കുന്ന
  ഒരു യാഥാര്‍ത്ഥ്യം നന്നായി പറഞ്ഞു.
  ക്രിസ്തുമസ് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 42. ഹൈന,
  നന്ദി ഹൈന..

  ആചാര്യന്‍,
  ഒന്നും ചെയ്യില്ലെന്ന് വന്നാല്‍....
  നന്ദി ഇംതിയാസ്‌.

  നേന സിദ്ധീഖ്,
  അവധി നോക്കി ഇട്ടതാണ്, നേനക്കുട്ടിക്ക് വായിക്കാന്‍ കണക്കാക്കി.
  നമ്മള്‍ കാണാത്ത കുറെ ദുരിതങ്ങള്‍ നമുക്ക്‌ ചുറ്റും ഉണ്ട്.
  എല്ലാം കഴിയും നേന, നന്ദി.

  pushpamgad ,
  അനാഥമല്ലാത്ത ഒരു ബാല്യം അവര്ക്കും ഉണ്ടായിരുന്നിരിക്കാം. ഏതെന്കിലും ചതിക്കുഴികളില്‍ പെട്ട് അവര്‍ എത്തപ്പെട്ടതായിരിക്കാം
  നന്ദി സുഹൃത്തെ.

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  BILATTHIPATTANAM,
  ഞാന്‍ മനസിലാക്കുന്നു
  നന്ദി മുരളിയേട്ടാ.

  sherriff kottarakara,
  നന്ദി മാഷെ.

  ചെറുവാടി,
  പ്രോല്സാഹനങ്ങള്ക്ക് വളരെ നന്ദി ചെറുവാടി. ചെറുവാടി.

  Manoraj,
  ചുരുക്കിപ്പറഞ്ഞാല്‍ റോഡുവക്ക് പോലും കിടക്കാന്‍ കിട്ടാതയിരിക്കുന്നു എന്ന് ചുരുക്കം.
  നന്ദി മനു.

  Sabu M H,
  നന്ദി സാബു.

  ramanika,
  നന്ദി സുഹൃത്തെ.

  Echmukutty,
  നന്ദി എച്മു.

  ajith,
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 43. ഹംസ,
  ഇനിയും നന്മ നശിച്ചിട്ടില്ലാത്ത ഒരുപാട് മനുഷ്യര്‍ നമുക്ക്‌ ചുറ്റും ഇപ്പോഴും ഉണ്ട്. പക്ഷെ അവരെപ്പോലും തളര്ത്തുന്ന ഒരു വിഭാഗം പിന്നെയും...
  നന്ദി ഹംസ.

  റിയാസ് (മിഴിനീര്ത്തുള്ളി),
  നന്ദി റിയാസ്‌.

  Srikumar,
  നന്ദി ശ്രീകുമാര്‍.

  റോസാപ്പൂക്കള്‍,
  നന്ദി റോസ്.

  sreee,
  നന്ദി sreee.

  ഉമ്മുഅമ്മാർ,
  എന്തെങ്കിലും ചെയ്യാന്‍ മനസ്സുള്ള നല്ല മനുഷ്യനെപ്പോലും ക്രൂശിക്കാന്‍ കാത്തിരിക്കുന്ന ഒരു കാലം...
  നന്ദി ഉമ്മു.

  lekshmi. lachu,
  നന്ദി ലക്ഷ്മി.

  മറുപടിഇല്ലാതാക്കൂ
 44. തന്റെ ദുഃഖമാണ് ഏറ്റവും വലിയ ദുഃഖമെന്നും സ്വന്തം കാര്യമാണ് ഏറ്റവും പ്രധാനമെന്നും കരുതി പരക്കംപായുന്ന ഇന്നത്തെ കാലത്തിലേക്കാണ് റാംജിയുടെ കഥ കടന്നുചെല്ലുന്നത്... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 45. ‘സ്നേഹം’ഏതു മുരടനേയും മാറ്റിമറിക്കും..
  അതിനായി ഹൃദയത്തിന്റെ ലോലതന്ത്രികളിൽ വീണമീട്ടാൻ പറ്റിയ ഒരു സന്ദർഭം അപ്രതീക്ഷിതമായി വീണു കിട്ടണമെന്നു മാത്രം..!

  നന്നായിരിക്കുന്നു റാംജി ഭായ്...
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 46. വേദനിപ്പിച്ച കഥ പാവം പെണ്ണും കുഞ്ഞും
  ഒന്നും നേട്ടമില്ലെങ്കിലും പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത ദുഷ്ട്ടന്മാര്‍
  കഥ പുതുവര്‍ഷ പശ്ചാത്തലത്തില്‍ ആയത് ഒന്ന് കു‌ടി മികവു തോന്നി
  എന്‍റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകളോടെ ..

  മറുപടിഇല്ലാതാക്കൂ
 47. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 48. പുതു വത്സര തലേന്ന്. പ്രസവത്തിന്റെ മണം വിട്ടുമാറിയിട്ടില്ലാത്ത ഒരു കിളുന്ത്‌ പെണ്ണ്‌. ചോരമണം മായാത്ത കൈക്കുഞ്ഞ്‌. ആരോരുമില്ലാത്ത മധ്യവയസ്കന്‍ . കഥക്ക് വേണ്ട ശക്തമായ ബിംബങ്ങള്‍.
  അത് മാത്രമോ, സ്വന്തം ജീവനല്ലാതെ ഒന്നും ക്രയവിക്രയം ചെയ്യാനില്ലാത്തവരുടെ കഥ പറയാന്‍ തിരഞ്ഞെടുത്ത ഈ സമയം മാത്രം മതി ഹൃദയമുള്ളവര്‍ക്ക് ഈ കഥയെ നെഞ്ചിലേറ്റാന്‍.
  കഥനവും പതിവ് രംജി സ്റ്റൈലില്‍ ഹൃദ്യമായി.

  മറുപടിഇല്ലാതാക്കൂ
 49. ക്രിസ്മസ്-പുതുവത്സരദിനങ്ങളിൽ മധുചഷകങ്ങളിൽ നിന്ന് കഷ്ടപ്പെടുന്നവന്റെ പാനപാത്രത്തിലേക്ക്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്നേഹത്തിലേക്ക് ശ്രദ്ധ തിരിക്കാൻ ഈ ശക്തമായ കഥക്ക് കഴിഞ്ഞിട്ടുണ്ട്. പുതുവത്സരാശംസകൾ!

  മറുപടിഇല്ലാതാക്കൂ
 50. വന്നു കമന്റ് ഇടാറില്ലെങ്കിലും രീടര്‍ വഴി എല്ലാ അക്ധയും വായിക്കാറുണ്ട്..
  ഇതിനു ഇവിടെ തന്നെ വരണമെന്ന് തോന്നി..
  വളരെ ടച്ചിംഗ് റാംജി

  മറുപടിഇല്ലാതാക്കൂ
 51. പതിവുപോലെ തന്നെ നല്ലൊരു വായനസുഖം തന്നു... ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 52. റാംജിഭായി , ആദ്യ കമന്റില്‍ ബിഗു പറഞതിനോടു യോജിക്കുന്നു
  പതിവ് പോലെ നല്ല അവതരണം
  ക്രിസ്തുമസ് പുതുവത്സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 53. നല്ല കഥ. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 54. ഹൃദയത്തിൽ തൊട്ടു ഈ രചനാ വൈഭവം..നന്നായ് തെരുവിന്റെ വേദന അവതരിപ്പിച്ചു.

  പുതുവത്സരാശംസകൾ

  എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 55. ആഘോഷങ്ങള്‍ക്കിടയില്‍ അവഗണിക്കപ്പെട്ടു പോകുന്ന ഹതഭാഗ്യരായ മനുഷ്യരുടെ ജീവിത യാദാര്‍ഥ്യത്തിന്റെ കഥ ഭംഗിയായി അവതരിപ്പിച്ചു.


  'നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണെന്ന്‌ അയാള്‍ വിഷമത്തോടെ ഓര്‍ത്തു'
  വളരെ സത്യം തന്നെ.

  മറുപടിഇല്ലാതാക്കൂ
 56. കണ്ണുകള്‍ തുറന്നുപിടിച്ചെഴുതിയ കഥ!
  കണ്ണുനീരണിയിക്കുന്ന സന്ദേശം!
  ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുന്നു
  ഇല്ലാത്തവന്‍ എന്നും ഇല്ലാത്തവന്‍ തന്നെ !!

  മറുപടിഇല്ലാതാക്കൂ
 57. നന്നായിട്ടുണ്ട് മാഷെ.....

  ക്രിസ്തുമസ് ആശംസകള്‍ .....

  മറുപടിഇല്ലാതാക്കൂ
 58. "പലപ്പോഴും തോന്നിയിട്ടുണ്ട് രണ്ടു ജാതിയേ ഉള്ളൂ മനുഷ്യര്‍ക്കിടയില്‍ എന്ന്.ഉള്ളവനും ഇല്ലാത്തവനും.!!"

  ഒരു കടങ്കഥ അവശേഷിപ്പിക്കുന്നുണ്ട് വായനയില്‍, ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 59. ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം. ഇല്ലാത്തവരുടെ ഇല്ലായ്മകള്‍ ആര് കേള്‍ക്കാന്‍...

  "എന്റെ രാത്രികള്‍ പലപ്പോഴും ഈ മരബെഞ്ചിലൊ, റെയില്‍വെ സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലൊ, ബസ്റ്റാന്റിലെ ഈര്‍പ്പത്തിലൊ അല്ലെങ്കില്‍ കടത്തിണ്ണകളിലൊ ആയിരിക്കും."

  റാംജി: ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 60. thalayambalath,
  സ്വന്തം എനിക്ക് ഞാന്‍ എന്നായിക്കഴിഞ്ഞിരിക്കുന്നു എല്ലാം...
  നന്ദി സുഹൃത്തെ.

  വീ കെ,
  എല്ലാ മനുഷ്യരും നല്ലവരാണ്, എല്ലാ മനുഷ്യരും ചീത്തയുമാണ്.
  നന്ദി വി.കെ.

  സാബിബാവ,
  വിഭജിക്കപ്പെട്ട്‌ കിടക്കുന്ന മനുഷ്യജന്മങ്ങള്‍.
  നന്ദി സാബിബാവ.

  സലീം ഇ.പി.,
  നല്ല വാക്കുകള്ക്ക് നന്ദി മാഷെ.

  ശ്രീനാഥന്‍,
  ഒന്നിനും അര്ഹാകമാല്ലാത്ത കുറെ മനുഷ്യകോലങ്ങള്‍
  നന്ദി മാഷെ.

  കണ്ണനുണ്ണി,
  കണ്ണന്‍ എവിടെയോ യാത്രയില്‍ ആണെന്ന് കരുതിയിരിക്കയായിരുന്നു.
  നന്ദി കണ്ണാ.

  Jishad Cronic,
  നന്ദി ജിഷാദ്.

  Renjith,
  നന്ദി രഞ്ജിത്.

  khader patteppadam,
  കാണാറില്ലല്ലോ. എവിടെയാ മാഷെ.
  നന്ദിയുണ്ട്.

  ManzoorAluvila,
  നന്ദി മാഷെ.

  Muneer N.P,
  നന്ദി മുനീര്‍.

  ഇസ്മായില്‍ കുറുമ്പടി (തണല്‍),
  നന്ദി ഇസ്മായില്‍.

  Naushu,
  നന്ദി നൌഷു.

  നിശാസുരഭി,
  ആ ഒരു വ്യത്യാസം തന്നെ എല്ലാത്തിനും കാരണം.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 61. പുതുവത്സരാശംസകള്‍
  ഹൃദയപൂര്‍വ്വം
  നിശാസുരഭി :)

  മറുപടിഇല്ലാതാക്കൂ
 62. നന്നായിരിക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട കഥ. Happy NewYear

  മറുപടിഇല്ലാതാക്കൂ
 63. എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി ...
  നല്ല കഥ രാംജി ...ഭാഷ കുറച്ചു കൂടി ചടുല മാക്കാമായിരുന്നു..

  മറുപടിഇല്ലാതാക്കൂ
 64. ജീവിതം ആഘോഷിക്കുന്ന ഒരു ഒരു ലോകം..ജീവിതം അന്വേഷിക്കുന്ന മറ്റൊരു ലോകം..ഒരു ചില്ലു വാതിലിനിരുപുറത്തും അത് മുഖത്തോട് മുഖം നോക്കിനില്‍ക്കുന്നുണ്ട് ഈ കഥയില്‍..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 65. എത്ര ദയനീയനമായ സത്യം. ആഘോഷത്തിനിടയില്‍ ഈ കഥയും
  കാണാന്‍ സമയം കിട്ടാത്തവന്‍ ഞാനും..സഹതാപിക്കുന്നതോടൊപ്പം
  ഒരു തുള്ളി കണ്ണീര്‍ മാത്രം പൊഴിച്ച് അത് തീര്‍ക്കുന്നതില്‍ വിഷമവും.
  നന്ദി രാം ജി ഈ പുതു വര്‍ഷ ചിന്തക്ക്..

  മറുപടിഇല്ലാതാക്കൂ
 66. അംബാനിമാരുടെ ഇന്ത്യയില്‍
  കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസ്സുള്ള
  ഭായിയെ പോലുള്ളവര്‍ പക്ഷെ
  പൊള്ളുന്ന അനുഭവങ്ങളുമായി
  പ്രവാസത്തിലാണ്.
  നാട് പുരോഗമിക്കട്ടെ.പട്ടിണി നമുക്ക്
  പിഴുതെറിയാം

  ആശംസകള്‍ .ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 67. വളരെ നല്ല കഥ.ആശംസകള്‍ രാംജി!

  മറുപടിഇല്ലാതാക്കൂ
 68. പുതുവര്‍ഷ കഥ ...കൊള്ളാം നല്ല രീതിയില്‍ എഴുതിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 69. ആഘോഷങ്ങളില്‍ നാം മനപ്പൂര്‍വം മറക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ കഥ പതിവുപോലെ മനോഹരമായി.

  റാംജിക്കും കുടുംബത്തിനും ഹൃദ്യമായ ക്രിസ്മസ് പുതുവല്‍സര ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 70. വായിച്ചപ്പോൾ പെട്ടന്ന് കേശവദേവിന്റെ ഓടയിൽനിന്ന് എന്ന നോവലിലെ പപ്പുവിനെ ഓർമ്മ വന്നു. ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് എന്ന സിനിമയിലെ നായകനെയും നായികയെയും.

  ലോകം ഇരച്ചുപാഞ്ഞുപോകുമ്പോൾ ആരൊക്കെ ചതഞ്ഞരയുന്നു എന്ന് ആരും നോക്കാറില്ല.

  സ്നേഹത്തിന്റെ നാൺനയത്തുട്ടുകൾ കൈലുള്ളവർക്കാകട്ടെ ഈ സമൂഹത്തെ നേർവഴിക്ക് നടത്താൻ കഴിയുന്നുമില്ല.

  അസാധാരണമായി നന്മയ്ക്ക് വേണ്ടി മിടിക്കുന്ന ഒരു ഹൃദയം കഥയിൽ കാണുന്നു.

  കഥയുടെ ക്രാഫ്റ്റിൽ ചില പാളിച്ചകൾ ഉണ്ട്.
  ഒരുപാട് സംഭവങ്ങൾ കാലങ്ങൾ ഇടങ്ങൾ കഥയിലേക്ക് റാംജി നിക്ഷേപിക്കുന്നു.

  അത് പലപ്പോഴും നല്ല വിഷയങ്ങളെ ആഴമില്ലാത്തതാക്കുന്നുണ്ട്.

  കഥയിൽ അവസാനഭാഗത്ത് അവ്യക്തത നിലനിൽക്കുന്നു. എന്തോ തുറന്നു പറയാൻ കഥാകാരൻ മടിക്കുന്നു.

  പാർക്കിൽ നിന്നും അവളെ കൂട്ടിക്കൊണ്ടു വന്നു കുടിലു കെട്ടാൻ നടത്തുന്ന ശ്രമത്തിൽ മാത്രം കഥയുടെ പ്ലോട്ടിനെ ചുരുക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 71. റാംജി യുടെ കഥ വായിക്കാന്‍ കാത്തിരിക്കുകയായിരുന്നു . ഓരോ തവണയും സാങ്കേതിക പ്രശ്നം കാരണം വായന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല....

  മനസ്സില്‍ ഒരിത്തിരി നൊമ്പരം പടര്‍ത്തി ഈ കഥ ...

  പുതുവത്സരആശംസകള്

  മറുപടിഇല്ലാതാക്കൂ
 72. അവസാനിക്കാത്ത
  ആഘോഷങ്ങൾ പോലെ!!
  അയാളുടെ ഓട്ടം??

  മറുപടിഇല്ലാതാക്കൂ
 73. elayoden,
  ഇല്ലാത്തവന്‍ എന്നും ഇല്ലാത്തവന്‍ തന്നെ.
  നന്ദി സുഹൃത്തെ.

  എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും,
  നന്ദി വനിത.

  രമേശ്‌അരൂര്‍,
  നിര്ദേവശങ്ങള്‍ പരിഗണിക്കുന്നു.
  നന്ദി മാഷേ.

  ആറങ്ങോട്ടുകര മുഹമ്മദ്‌,
  നന്ദി സുഹൃത്തെ.

  ente lokam,
  സത്യം കണ്മുന്നില്‍ കാണുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ....
  നന്ദി സുഹൃത്തെ.

  Rasheed Punnassery,
  നന്ദി റഷീദ്‌.

  Dipin Soman,
  നന്ദി മാഷേ.

  MyDreams,
  നന്ദി സുഹൃത്തെ.

  തെച്ചിക്കോടന്‍,
  നന്ദി സുഹൃത്തെ.

  എന്‍.ബി.സുരേഷ്,
  മാഷുടെ എന്നത്തെയും നിര്ദേശങ്ങള്‍ ഓരോന്ന് എഴുതുമ്പോഴും ഞാന്‍ ഓര്ക്കാറുണ്ട്. എന്നിട്ടും എവിടെയൊക്കെയോ കൈവിട്ട്‌ പോകുന്നു. എങ്കിലും ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു.
  ഒരുപാടൊരുപാട് നന്ദി മാഷെ.

  റാണിപ്രിയ,
  നന്ദി റാണിപ്രിയ..

  nikukechery,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 74. അമ്മയേയും കുഞ്ഞിനേയും പോലീസുകാര്‍ കൊണ്ടുപോയി. നഗരമാലിന്യങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു.

  ഒരുനേരം മനസ്സ് പിടഞ്ഞു.
  (പാവങ്ങൾ മാലിന്യങ്ങൾക്ക് തുല്യം)

  മറുപടിഇല്ലാതാക്കൂ
 75. ക്ഷമിക്കണം റാംജി സാബ് , ഞാന്‍ എവിടെയും ഒരു പണത്തൂക്കം പുറകിലാണ് ,
  ഇവിടുത്തെ ജോലിതിരക്കിന്നിടയില്‍ കൂനിന്മേല്‍ കുരു പോലെ വാര്‍ഷിക കണക്കെടുപ്പും കൂടി
  ആയപ്പോള്‍ കണക്കായി കാര്യങ്ങള്‍ , ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെ ആഴം കാലം കഴിയും തോറും കൂടി വരുന്നു എന്നാണു എനിക്ക് തോനിയിട്ടുള്ളത് , എവിടെയും ബലവാന്റെ പക്കല്‍ നിന്നും നീതി ഇരന്നു വാങ്ങേണ്ട ഗതികേടാണ് നമുക്ക് , നല്ലൊരു കഥ വീണ്ടും , സന്തോഷം

  മറുപടിഇല്ലാതാക്കൂ
 76. ഈ കഥ വായിച്ചപ്പോള്‍ നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ ഊഷമളത എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. അതാണീ കഥയുടെ വിജയം, കഥാകരന്റേയും.

  റാംജിക്കെന്റെ ഹൃദയം നിറഞ്ഞ പതുവല്‍‌സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 77. വളരെ നല്ല വായനാനുഭവം. അഭിനന്ദനങള്‍.

  മറുപടിഇല്ലാതാക്കൂ
 78. വളരെ നന്നായിരിക്കുന്നു,ആശംസകള്‍ റാംജി...

  മറുപടിഇല്ലാതാക്കൂ
 79. റാംജീ..ടച്ചിംഗ്..
  ഇവിടെയില്ലായിരുന്നു. വന്നപാടെ കഥ
  വായിച്ചു. കമന്‍റിടാറായപ്പോള്‍ നെറ്റു പോയി.

  നല്ല കഥ. ശരിയ്ക്കു. വിഷമം വന്നു.

  മറുപടിഇല്ലാതാക്കൂ
 80. വളരെ നന്നായിരുന്നു റാംജീ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 81. രാംജി സര്‍ ...ഞാന്‍ എത്താന്‍ വൈകി ...കഥയെ പറ്റി എന്ത് പറയാന്‍..നിങ്ങളുടെ ഓരോ കഥ വായിക്കുമ്പോഴും കരുതും ഇതാണ് ഏറ്റവും മികച്ചത് എന്ന് ..അടുത്ത കഥ വായിക്കുമ്പോള്‍ അത് പിന്നെയും മാറും....!!!

  മറുപടിഇല്ലാതാക്കൂ
 82. റാംജി, അനഥർ ക്ലാസ്സിക്ക് ആഫ്ടർ പൊട്ടിച്ചി. ഈ കഥയെക്കുറിച്ച്, കഥയിലെ കഥാപാത്രത്തിന്റെ വികാരതലങ്ങളെ കുറിച്ച് ഒരുപാട് പറയണമെന്ന് വായിക്കുമ്പോൾ തോന്നി(തിരക്കായത് കൊണ്ട് എഴുതുന്നില്ല). പറയാതെ ഒരുപാട് കാര്യങ്ങൾ ഈ കഥയിൽ പറഞ്ഞിരിക്കുന്നു. കഥയുടെ തുടക്കത്തിൽ കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി, അങ്ങിങ്ങായി കുറച്ച് അവ്യക്തത സൃഷ്ടിക്കുന്നത് പോലെ അനുഭവപ്പെട്ടു. ആരുമില്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവുമെന്ന് വിശ്വസിക്കാം അല്ലേ? ഈ കഥ വായിച്ചപ്പോൾ കോമൺ‌വെൽത്ത് ഗെയിംസിന്റെ സമയത്ത് ഡെൽഹിയിലെ ഭിക്ഷാടനക്കാരെ സമീപത്തുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ഓടിച്ച് വിട്ടത് ഓർത്തുപോയി. റാംജി ഒരിയ്ക്കൽ കൂടി നന്ദി വളരെ നല്ല ഒരു കഥ പറഞ്ഞതിനു. ഇനിയും ഒരുപാട് കഥകൾ വിരിയട്ടെ, ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 83. moideen angadimugar,
  നന്ദി സുഹൃത്തെ.

  സിദ്ധീക്ക..,
  ഇവിടെ പല ജോലികല്ക്കിടയിലും നമ്മള്ക്ക് ഇങ്ങിനെയോക്കെയെ കഴിയു. അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഇല്ല.
  നന്ദി സുഹൃത്തെ.

  Vayady,
  നന്ദി വായാടി.

  Asok Sadan,
  നന്ദി അശോക്‌.

  krishnakumar513,
  നന്ദി മാഷെ.

  കുസുമം ആര്‍ പുന്നപ്ര,
  നന്ദി ടീച്ചര്‍.

  രസികന്‍,
  നന്ദി സുഹൃത്തെ.

  faisu madeena,
  നല്ല വാക്കുകള്ക്ക്്
  നന്ദി ഫൈസു.

  ഹാപ്പി ബാച്ചിലേഴ്സ്,
  കഥയുടെ അവസാന ഭാഗം കോമന്വെനല്ത് ഗെയിംസ് കണക്കാക്കി തന്നെയാണ് എഴുതിയത്. ആദ്യം കരുതിയത്‌ അത് മാത്രം എഴുതാം എന്ന്. പലതും നമ്മള്ക്ക് അറിയാം എന്നത് കൊണ്ടാണ് ഒരു സൂചന പോലെ നല്കി ഓടിപ്പോയത്. എന്തായാലും നിങ്ങളുടെ നിര്ദേശങ്ങള്‍ ഇനിയുള്ളവയിലെക്ക് എനിക്ക് ഉപകരിക്കും.
  നന്ദി ഹാപ്പി ബാച്ചിലേഴ്സ്.

  മറുപടിഇല്ലാതാക്കൂ
 84. നല്ലൊരു വായനാനുഭവമായി

  അവസരോചിതമായൊരു പോസ്റ്റ്

  രാംജിക്ക് ഒരായിരം പുതുവല്‍സരാശംസകള്‍
  (രാംജി കഥകള്‍ എന്നും എനിക്കു വൈകിയേ കിട്ടുന്നുള്ളൂ)

  മറുപടിഇല്ലാതാക്കൂ
 85. മനുഷത്വം നശിച്ചിട്ടില്ല എന്നയാള്‍ കാണിച്ചു തന്നു. അവള്‍ക്കും കുഞ്ഞിനും തണല്‍ ആയി. നല്ല കഥ.
  കഥാപാത്രത്തിന് പുതുവര്‍ഷത്തിലെങ്കിലും അവരെ കണ്ടെത്താന്‍ കഴിയട്ടെ. കഥാകാരനും കുടുംബത്തിനും പ്രകാശമയമായ പുതുവര്‍ഷം നേര്‍ന്നു കൊള്ളുന്നു.

  മറുപടിഇല്ലാതാക്കൂ
 86. നന്നായിട്ടുണ്ട് ഈ കഥയും............
  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 87. യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട കഥ....

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 88. പ്രിയ റാംജി..
  വരാന്‍ അല്പം വൈകി...
  എനിക്കിതുവരെ ഉള്ള താങ്കളുടെ രചനകളില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് എന്ന് നിസ്സംശയം പറയാം...
  കഥ ആദ്യ്വാസാനം വരെ മനസ്സില്‍ സിനിമ കണക്കെ ഒഴുകി വന്നു...ഇപ്പോഴും അതിന്റെ പ്രതിധ്വനികള്‍ നിലനില്‍ക്കുന്നു...
  എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 89. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 90. ഒരു പുതിയ പോസ്റ്റുണ്ട് .. വായിയ്ക്കുക ...

  http://ajeshchandranbc1.blogspot.com/2010/12/blog-post.html

  മറുപടിഇല്ലാതാക്കൂ
 91. നല്ല വയന ...വായിച്ചിട്ട് മനസ്സില്‍ നിന്ന് മായാത്ത കഥാപാത്രങ്ങള്‍..പലപ്പോഴും കണ്ടിട്ടും കാണാതെയെന്ന് നടിക്കുന്നവര്‍ക്കിടയില്‍ അയാള്‍ വിത്യസ്തനായി, നല്ല മനസ്സിന്റെ ഉടമയായി പുതു വര്‍ഷത്തില് ഞാന്‍ ആദ്യംവായിച്ച കഥ. അതെ നമുക്കിടയില്‍ നന്മ എന്നും നിലനില്ക്കട്ടെ..

  എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!!

  മറുപടിഇല്ലാതാക്കൂ
 92. വഴിപോക്കന്‍,
  നന്ദി സുഹൃത്തെ.

  Sukanya,
  നന്ദി സുകന്യ.

  അജയനും ലോകവും,
  നന്ദി അജയന്‍.

  Gopakumar V S (ഗോപന്‍ ),
  നന്ദി സുഹൃത്തെ.

  മഹേഷ്‌ വിജയന്‍,
  നന്ദി മഹേഷ്‌.

  the man to walk with,
  നന്ദി സുഹൃത്തെ.

  മാണിക്യം,
  പുതുവര്ഷഹത്തില്‍ ആദ്യം വായിച്ചത് എന്റെ കഥ എന്നറിഞ്ഞപ്പോള്‍ വല്ലാതെ സന്തോഷം തോന്നി ചേച്ചി.
  എല്ലാ സുഹൃത്തുക്കള്ക്കും എന്റെ പുതുവല്സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 93. കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്താന്‍ ആയിരത്തിനു മേല്‍ ഭിക്ഷാടകരെ ഡല്‍ഹിക്ക് പുറത്താക്കിയിരുന്നു.
  "പുനരധിവസിപ്പിക്കാതെ പുറത്താക്കുന്നത് നല്ല പ്രവണത അല്ല !!"
  നല്ല കഥ റാംജി.

  മറുപടിഇല്ലാതാക്കൂ
 94. നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചതന്നെയാണു ഞാന്‍ ഇവിടെ വായിച്ചത്. ബാധ്യതയും ഉത്തരവാദിത്വവും കണ്ടില്ലെന്നു നടിയ്ക്കുന്ന സമൂഹത്തെ തുറന്നു കാണിക്കുന്ന പോസ്റ്റ്. മാനുഷിക മൂല്യം കാത്തു സൂക്ഷിയ്ക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ മാത്രം ബാക്കി....

  മറുപടിഇല്ലാതാക്കൂ
 95. നന്നായി കഥ റാംജി. നമ്മൾ കാണാത്ത അല്ലെങ്കിൽ കാണാൻ മടിക്കുന്ന ജീവിതത്തിന്റെ നെടുംഛേദം. നന്നായിരിക്കുന്നു.

  പുതുവത്സരാശംസകൾ.

  മറുപടിഇല്ലാതാക്കൂ
 96. ഹൃദയത്തിന്റെ ഭാഷയില്‍ പറഞ്ഞ കഥ ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 97. വളരെ നല്ലകഥ.

  നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. നാട്ടിൽ ഊണ്ടെങ്കിൽ/കഴിയുമെങ്കിൽ മാഷും പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  മറുപടിഇല്ലാതാക്കൂ
 98. ആദ്യമായാണ്‌ ഇവിടെ... മനോഹരമായിരിക്കുന്നു..
  പുതുവല്‍സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 99. വരയും വരിയും : സിബു നൂറനാട്.
  നന്ദി സിബു.

  കൊട്ടോട്ടിക്കാരന്‍...,
  നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയാതെ..
  നന്ദി മാഷേ.

  മുകിൽ,
  അതെ കാണാന്‍ മടിക്കുന്ന..
  നന്ദി മുകില്‍.

  എ ജെ,
  നന്ദി മാഷെ.

  jayanEvoor,
  എല്ലാം ഭംഗിയായി നടക്കട്ടെ.
  എനിക്കെത്താനാകില്ല.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 100. കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗെയിംസ് നടക്കുന്ന വേളയില്‍ നഗര സൌന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിനും വേണ്ടി ഗെയിംസ് ഗ്രാമ പരിസരങ്ങളിലെ ചേരികള്‍ കുടി ഒഴിപ്പിച്ച അധികൃതര്‍ നഗരത്തില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെ ഭാവന എന്ന സ്ഥലത്തേക്കാണ് അവരെ കൊണ്ട് പോയത്‌. നൂറു കണക്കിന് ആളുകള്‍ തണുപ്പില്‍ രോഗം ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ടുകള്‍.........
  റാംജി, അഭിനന്ദനങ്ങള്‍............

  മറുപടിഇല്ലാതാക്കൂ
 101. ഞാന്‍ വരാന്‍ കുറെ വയ്കിയോന്നൊരു സംശയം.
  കഥ എനിക്ക് വല്ലാതെയങ്ങ് ഇഷ്ട്ടപ്പെട്ടു..
  പുതുവത്സരാശംസകള്‍,,

  മറുപടിഇല്ലാതാക്കൂ
 102. ആദ്യം തന്നെ പുതുവര്‍ഷാശംസകള്‍ നേരുന്നു ..

  റാംജി ഭായി ,യുടെ കഥകള്‍ എങ്ങനെ ജനിക്കുന്നു എന്ന് ഇപ്പോള്‍ എനിക്ക് അതിശയം ആണ് .ഓരോ വരവിലും കഥയില്‍ മിന്നി മറയുന്ന നിറകള്‍ ,,സമ്മതിക്കാതെ വയ്യ.. ഈ വര്‍ഷം ഒരു ഒരുപാട് എഴുതുവാന്‍ സാധിക്കട്ടെ ..

  മറുപടിഇല്ലാതാക്കൂ
 103. നാട്ടുവഴി,
  നന്ദി മാഷെ.

  ~ex-pravasini*,
  നന്ദി സുഹൃത്തെ.

  poor-me/പാവം-ഞാന്‍,
  നന്ദി മാഷെ..

  siya,
  നല്ല വാക്കുകള്ക്ക്i
  നന്ദി സിയ.

  ഗന്ധർവൻ,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 104. നല്ല കഥ ...നല്ല ഉള്ളടക്കം....ഇന്നത്തെ സമൂഹത്തില്‍ വിലപ്പെട്ട മൂല്യങ്ങള്‍ പലതും മറക്കുന്നു ...ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ കഷ്ടപ്പെടുന്നവര്‍ ഒട്ടനവധിയാണ്.ഇന്നലെ ടീവിയില്‍ കാണിച്ച(വിശ്വസിച്ചാലുമില്ലെങ്കിലും എന്നാ പ്രോഗ്രാമില്‍ )ഒരു പന്ത്രണ്ടുവയസ്സുകാരന്‍ ബാലന്‍ നാല് വയറുപുലര്‍ത്താന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി .തലയ്ക്കു സ്ഥിരതയില്ലാത്ത ,ഇരുപത്തെഴുകാരി അമ്മയും ,നാല്പ്പത്തിഞ്ചുകാരി അമ്മമ്മയും രോഗിയായ ,തൊണ്ണൂറ്കാരിമുത്തശ്ശിയും...ഈ മൂന്നുപേരുടെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ എത്റെടുത്തുചെയ്യാന്‍ ഈ പഠിക്കാന്‍ മിടുക്കനായ കൊച്ചു ബാലനും...

  മറുപടിഇല്ലാതാക്കൂ
 105. വായനയുടെ സരളതയിൽ
  തീർന്നു പോയതറിഞ്ഞില്ല.

  മറുപടിഇല്ലാതാക്കൂ
 106. നല്ല കഥ-പല പാവപ്പെട്ടവരുടെയും അനുഭവം ഇത് തന്നെ.

  മറുപടിഇല്ലാതാക്കൂ
 107. “കലങ്ങിച്ചുവന്ന കണ്ണുകളും ചിരി മാഞ്ഞ കേറ്റിപ്പിടിച്ച മോന്തയും, ബീഡിച്ചൂരും ചാരായത്തിന്റെ നാറ്റവും, മുഷിഞ്ഞ്‌ തുടങ്ങിയ ......”

  ചിലരങ്ങനെയാ...ഒറ്റനോട്ടത്തില്‍ വൃത്തികെട്ടവരാണെന്നു തോന്നുമെങ്കിലും,മനസ്സില്‍ അഴുക്കും,മാലിന്യവും ഇല്ലാത്തവരായിരിക്കും. എന്നാല്‍ മറ്റുചിലര്‍ തിരിച്ചും.

  സ്നേഹമുള്ളിടത്ത് പണമില്ല. പണമുള്ളിടത്ത് സ്നേഹവും! നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 108. എന്നിറ്റ് അയാൾ അവളെ കണ്ടോ?

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....