9/6/11

വല കെട്ടാനറിയാത്ത ചിലന്തി.

09-06-2011

"ഈ ഭാര്യമാര്‌ ചാവാന്‍ കാത്തിരിക്കയാണ്‌ ചെല ആണുങ്ങള്‌. എങ്ങിനെയെങ്കിലും ചത്ത്‌ കിട്ടിയാല്‍ വേറെ ഒന്ന് കെട്ടാലോ. കെട്ടി, കൂടെ കെടക്കാന്നല്ലാണ്ട്‌ വേറൊരു വിചാരൊല്യ ഇവറ്റകള്‍ക്ക്‌."

അകന്ന ബന്ധത്തിലുള്ള ചന്ദ്രേട്ടന്റെ രണ്ടാം വിവാഹത്തിന് പോയി തിരിച്ചു വരുന്ന അമ്മയെ കണ്ടപ്പോള്‍ ഗൗരി പറഞ്ഞു.

"ആറും എട്ടും പ്രായമായ രണ്ടെണ്ണത്തിനെ നോക്കാനും ജോലിക്ക് പോയി കുടുംബം നോക്കാനും ഇക്കാലത്ത് ഒറ്റയ്ക്ക് കഴിയുമോ പെണ്ണെ?"

അമ്മക്കതിനും ന്യായമുണ്ടായിരുന്നു

ഭാര്യ മരിച്ച് ഒരു കൊല്ലം കഴിയുമ്പോഴേക്കും കേട്ടണമെന്നുണ്ടോ അതിന്??

എന്തോ ഗൌരിക്ക് അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .

അവളുടെ ഭര്‍ത്താവ്‌ മരിച്ചിട്ട്‌ രണ്ട്‌ വർഷം കഴിഞ്ഞു. ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു . മുപ്പത്‌ വയസ്സ്‌ പോലും തികയുന്നതിനു മുന്‍പേ ‌ വിധവയാകാനയിരുന്നു വിധി. എന്നിട്ടും ഇക്കാലമത്രയും വേറെ ഒരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുക പോലും ചെയ്തില്ല. ഈ കടുത്ത ഏകാന്തതയിലും അദ്ദ്യേഹം കൂടെ ഉണ്ടായിരുന്ന സമയങ്ങളിലെ ഓര്‍മ്മകളുമായി ജീവിക്കാനായിരുന്നു മനസ് വാശിയോടെ കൊതിച്ചത് !

അത്യാവശ്യം വിദ്യാഭ്യാസം ഒക്കെയുണ്ടെങ്കിലും ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ല .ഭാര്യയുടെ ജോലിയും വരുമാനവും ഒന്നും കൊതിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ആ മുഖം, അദ്ദേഹത്തോടൊപ്പം പങ്കിട്ട മധുരമായ ഓര്‍മ്മകള്‍, അതില്‍ മാത്രം മുഴുകി കഴിയാനാണ് എന്നും ആഗ്രഹിച്ചത്‌ .

കോളേജില്‍ പഠിക്കുമ്പോള്‍ തെക്കേ വീട്ടിലെ സജീവന്‍ കുറെ നാള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രേമാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്നതാണ്‌. സജീവന് അന്നേ അദ്ധ്യാപക ജോലിയും ഉണ്ടായിരുന്നു. അവനെയെങ്ങാനും കെട്ടാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് വിധവ ആകില്ലായിരുന്നു എന്നു വെറുതെ തോന്നി.

പിളുന്തന്‍ ശരീരം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇഷ്ടപ്പെട്ടു പോയേനെ. ഇല്ല...മുഖത്ത്‌ നോക്കുമ്പോള്‍ ഒരു തരം വെറുപ്പ്‌ തോന്നിച്ചിരുന്നു. അയാളുടെ അന്നത്തെ പ്രേമാഭ്യര്‍ത്ഥന ഒരു മന്ദബുദ്ധിയുടെ രൂപമാണ് മനസ്സില്‍ പതിപ്പിച്ചത്.

വളരുന്ന വർഷങ്ങള്‍ക്കിടയില്‍ ഓര്‍മ്മകള്‍ക്ക് തുരുമ്പ്‌ പിടിക്കുന്നു. ഒത്തുകൂടല്‍ നഷ്ടപ്പെടുന്നത്‌ സ്നേഹത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. അങ്ങനെ ഒരു തുരുമ്പു തന്റെ മനസിനെയും കാര്‍ന്നു തുടങ്ങിയോ എന്ന് ഈയിടെയായി തോന്നാറില്ലേ !

ഒറ്റപ്പെടുന്ന സമയങ്ങളില്‍ ഓടിയെത്തുന്ന ഓര്‍മ്മകളെ നിയന്ത്രിക്കാന്‍ കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം സഹായിച്ചു. ഓണ്‍ ലൈനില്‍ പരതുന്നതിനിടയിലാണ് ചിലന്തി എന്ന നാമം ശ്രദ്ധയിൽ പെട്ടത്‌, ഒരു വെല്ലുവിളി പോലെ. വല നെയ്ത്‌ ഇരയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ചിലന്തിയെക്കുറിച്ചോർത്തു. ഒരാകാംക്ഷ...അത്‌ മാത്രമായിരുന്നു ചിലന്തിയുമായി ഓൺ ലൈൻ ബന്ധം തുടങ്ങുന്നതിനുള്ള കാരണം. അദ്ദ്യേഹത്തിന്റെ 'ചിലന്തിവല' എന്ന ബ്ലോഗിലെ കാച്ചിക്കുറുക്കിയ വരികളിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിന്റെ വേറൊരു മേഖലയിലേക്ക്‌ കയറുന്നതായി തോന്നി.

ബ്ലോഗ്‌ എന്തെന്നറിയാനും ഒന്ന് ആരംഭിക്കാനും പ്രേരണയായത് ചിലന്തി തന്നെ.

ഈമെയിലിലൂടെ തന്റെ ഇംഗിതത്തിനനുസരിച്ചുള്ള മറുപടി ലഭിക്കുമ്പോൾ ഒരിഴുകിയ ഇഴചേരൽ സംഭവിച്ചു കൊണ്ടിരുന്നു. ഇരയ്ക്ക്‌ വേണ്ടി വല നെയ്യുന്ന ചിലന്തിയെപ്പോലെ ഒരു സൂചന പോലും തരാതെ അജ്ഞാതനായി തുടർന്ന ചിലന്തിക്കു മുന്നിൽ ഒന്നുപോലും ഒളിച്ചു വെക്കാതെ എല്ലാം എഴുന്നുള്ളിക്കാൻ ആവേശമായിരുന്നു,വിശ്വാസമായിരുന്നു.

തന്റെയുള്ളില്‍ ഇതുവരെ മെരുങ്ങിക്കിടന്ന ഒരു വ്യാഘ്രം സട കുടഞ്ഞ് ഉണര്‍ന്നത് പോലെ !

ചാറ്റിങ്ങിൽ എത്തിയിട്ടും ഒരിക്കൽ പോലും ശബ്ദം കേൾക്കാനൊ മുഖം കാണാനൊ ആഗ്രഹിക്കാതിരുന്നത്‌ അയാളോടുള്ള മതിപ്പ്‌ വർദ്ധിപ്പിച്ചതേ ഉള്ളു.

ചിലന്തിയെക്കുറിച്ചോർക്കാൻ സമയം തികയാതായി ഗൗരിക്ക്‌. പൂർവ്വകാലം വിസ്മൃതിയിൽ അകപ്പെട്ടത്‌ പുത്തൻ ആവേശത്തിന്റെ അലകളിൽ. സ്വയം ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്ത്‌ പൂർണ്ണത കൈവരിച്ചപ്പോൾ എവിടെ നിന്നെങ്കിലും സമ്മതമൊ അനുവാദമൊ വേണമെന്ന് ഗൗരിക്ക്‌ തോന്നിയില്ല. ഇല്ലെന്ന് പുറമെ പറഞ്ഞെങ്കിലും ചിലന്തിക്ക്‌ വല കെട്ടാൻ അകത്തിടം നല്‍കണമെന്ന് മനസ് ഉത്ക്കടമായി ആഗ്രഹിച്ചു ..

അകത്ത്‌ വല കെട്ടാൻ ചിലന്തിക്കു സമ്മതമാണൊ എന്നത്‌ ഗൗരിക്ക്‌ അറിയണ്ടായിരുന്നു.  സമ്മതം ആയിരിക്കും എന്ന ചിന്തയാണ് ‌ അതിനടിസ്ഥാനം. സ്വയം തോന്നിയ ആ ഉറപ്പിലായിരുന്നു ഗൗരിയുടെ നീക്കം. ചേരാത്ത വാക്കുകളും, ചേർച്ചയില്ലാത്ത വിവരങ്ങളും ചേർത്തു വെച്ച്‌ മാത്രം ചിന്തിച്ചു. നേരിടുന്ന സാഹചര്യങ്ങളും കടന്നു പോകുന്ന പ്രായവും വരുത്തിവെക്കുന്ന ചിന്തകളാണതെന്ന് മനസ്സിലാക്കിയില്ല. അത്‌ ചിലന്തിയുടെ കുഴപ്പം കൊണ്ടായിരുന്നില്ലെന്ന് വ്യക്തം.

നേരം വളരെ വൈകി. കമ്പ്യൂട്ടര്‍ അടച്ചുവെച്ച് കിടക്കാന്‍ തോന്നിയില്ല. തന്റെ മെയില്‍ വായിച്ചത് കൊണ്ടായിരിക്കണം ചിലന്തി ഇന്ന് ചാറ്റില്‍ വരാത്തതെന്ന് തോന്നി. ചാറ്റ് ബോക്സില്‍ വെറുതെ 'ഹെലോ' അടിച്ചു. 'ദാ അയക്കുന്നു' എന്ന മറുപടി തിരിച്ചു കിട്ടിയപ്പോള്‍ ചങ്കിടിക്കാന്‍ തുടങ്ങി. ആകാംക്ഷക്കറുതി വരുത്തി മെയിലെത്തി.

ഗൗരി,
അയച്ച മെയിൽ വായിച്ചിട്ട്‌ എന്ത്‌ മറുപടി എഴുതണം എന്നിപ്പോഴും എനിക്കറിയില്ല. എന്നിൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ..വ്യക്തമായ മറുപടി പറയാൻ എനിക്കറിയില്ല. വേണം...വേണ്ട..എന്ന വികാരം. വാക്കുകളിലെ സൗന്ദര്യം, നേരിട്ടുള്ള കാഴ്ചയിൽ നഷ്ടപ്പെട്ടെങ്കിലൊ എന്ന ഭയം. അതാണിപ്പോൾ എന്നിൽ.

ഞാൻ മുൻപെഴുതിയ ഒരു ബ്ലോഗിൽ പറഞ്ഞിരുന്നത്‌ പോലെ എന്റെ അജ്ഞാതവാസം പുറത്തായാൽ ഓഫ്‌ ലൈൻ ആകാനാണ്‌ ആഗ്രഹം. ഗൗരി ഇപ്പോൾ ശ്രമിക്കുന്നതും എന്നെ പുറത്ത്‌ ചാടിക്കാനാണ്‌.

തമ്മിൽ കാണാതെ എഴുതിയും പറഞ്ഞുമുള്ള ഈ സൗഹൃദത്തിനല്ലെ കൂടുതൽ സന്തോഷം ലഭിക്കുക. അങ്ങിനെ തുടരാനാണ്‌ ഞാനിഷ്ടപ്പെടുന്നത്‌. ഗൗരിയുടെ ജീവിതത്തിലേക്ക്‌ എന്നെ ക്ഷണിച്ചത്‌ എന്റെ വാക്കുകളുടെ ആകർഷണീയത മാത്രം പരിഗണിച്ചാണ്‌. ഞാൻ വിവാഹിതനാണൊ അവിവാഹിതനാണൊ എന്നു പോലും പറഞ്ഞില്ലല്ലോ. അതും എന്റെ എഴുത്തുകളിൽ നിന്ന് സ്വയം തീരുമാനിക്കുന്നു. വലിയ തെറ്റാണത്‌. അതുകൊണ്ട്‌....ഈ വിഷയം ഗൗരി എനിക്കെഴുതിയിട്ടില്ല, ഞാനത്‌ കണ്ടിട്ടുമില്ല എന്ന് കരുതാം. പഴയ സൗഹൃദം തുടരാം.

എതിർ ലിംഗത്തിൽ പെട്ടവരോടുള്ള ആകർഷണം എന്നിൽ ഉള്ളതുകൊണ്ടുതന്നെയാവാം ഞാനിത്രയും നീട്ടി എഴുതിയത്‌. ആ ആകർഷണത്തെ വികാരപരമാക്കി മാറ്റാൻ എനിക്കാഗ്രഹമില്ല. മനുഷ്യനെ ഉയരങ്ങളിലേക്ക്‌ നയിക്കുന്നത്‌ അനുഭവങ്ങളാണെന്ന് തോന്നിപ്പോകുന്നു. അൽപം കൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

എങ്കിലും ഗൗരി അയച്ച മെയിലിലെ വരികൾ എന്നിൽ ആശയക്കുഴപ്പമായി തുടരുന്നു.

മറുപടി കാത്തിരിക്കയാണെന്ന് അറിയാം.
സമയം രാത്രി പന്ത്രണ്ടാകുന്നു. ഞാനുറങ്ങട്ടെ.

വല കെട്ടാനറിയാത്ത
         ചിലന്തി.

സങ്കടവും കരച്ചിലും ദേഷ്യവും എല്ലാം ഒന്നിച്ചു കൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയതിനാല്‍ പ്രയാസം ഏറി. പുറത്തറിയാതിരിക്കാന്‍ ഏന്തലൊതുക്കി. കണ്ണ് നിറഞ്ഞതിനാല്‍ അക്ഷരങ്ങള്‍ നേരെ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരിച്ചും മറിച്ചും പിന്നേയും വായിച്ചു. 'വേണം...വേണ്ട...എന്ന വികാരം.' എന്ന ഒറ്റ വാക്കില്‍ വീണ്ടും പ്രതീക്ഷകള്‍ നിലനിര്‍ത്തി. അല്പം ആശ്വാസം. എത്ര നേരം കസേരയില്‍ അതെ ഇരിപ്പ്‌ തുടര്‍ന്നു എന്നറിയില്ല.

സ്ഥലകാലബോധം തിരിച്ചെടുത്ത്‌ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ വേറൊരു മെയില്‍ കൂടി
കണ്ടപ്പോള്‍ അരിശം തോന്നി. ദേഷ്യത്തോടെ ഓഫാക്കി ചെന്നുകിടന്നു.

നല്ല ഉറക്കത്തിൽ ആയതിനാൽ ഗൗരി ഒന്നു ഞെട്ടി. അയൽവക്കത്തെ കരച്ചിലും ബഹളവും കേട്ട്‌ ചാടിപ്പിടഞ്ഞെണീറ്റ്‌ ഉമ്മറത്ത്‌ ചെന്ന് നോക്കി. നേരം നന്നായി വെളുക്കുന്നതേ ഉള്ളു. തെക്കേ വീട്ടിലാണ്‌. ആളുകൾ ഓടിക്കൂടുന്നു. ആദ്യം അവിടെ എത്തിയത്‌ അമ്മയാണെന്ന് തോന്നുന്നു.

ഉറക്കച്ചടവോടെ മുഖം പോലും കഴുകാതെ പടി കടന്ന് ഓടിച്ചെന്നു. സജീവൻ മാഷ്‌ മരിച്ചു. അമ്മയും സഹോദരിയും അലമുറയിട്ട്‌ കരയുന്നു. പ്രത്യേക അസുഖമൊന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റില്ല. അറ്റാക്കാണെന്നാണ്‌ നിഗമനം.

തിരിച്ച്‌ വീട്ടിലെത്തി ഗൗരി മുഖം കഴുകുമ്പോൾ പഴയ പ്രേമാഭ്യർത്ഥന ഓർത്തു. അന്നു തോന്നിയ വെറുപ്പ്‌ മാറിയത്‌ ഇപ്പോഴാണൊ എന്നൊരു സംശയം....ആദ്യം തന്നെ ഒരാളെ വെറുക്കുകയൊ ഇഷ്ടപ്പെടുകയൊ ചെയ്താൽ ആ ഒരു വികാരം പിന്നീട്‌ മാറ്റാൻ വലിയ പ്രയാസമാണെന്ന് തോന്നി. ഇനി മാറിയാലും ഒരു മുഴപ്പ്‌ അങ്ങിനെ നിന്നേക്കാം.

മരണവീട്ടിൽ പോകുന്നത്‌ സ്വതവെ മടിയാണ്‌. ഒഴിച്ചുകൂടാൻ പറ്റാത്തതാകുമ്പോൾ പോയല്ലേ പറ്റൂ. കുറേ നേരം കഴിഞ്ഞാണ്‌ വീണ്ടും അങ്ങോട്ട്‌ പോയത്‌.

അലറിക്കരച്ചിലില്ലാത്ത വരിഞ്ഞു മുറുക്കിയ നീറ്റലുകളുടെ നിശ്വാസങ്ങൾ ചെറിയ മർമ്മരം പോലെ മഴക്കാറിന്റെ പ്രതീതി ജനിപ്പിച്ച അവസ്ഥയാണിപ്പോൾ. നേർത്ത ഞരക്കങ്ങളും നെടുവീർപ്പുകളും. സ്കൂൾ കുട്ടികളും അദ്ധ്യാപകരുമായി ജനങ്ങൾ കൂടിക്കൊണ്ടിരുന്നു. ചുമരിനോട്‌ ചേർന്ന ഒരു മൂലയിൽ നിന്ന് ഗൗരി ജനങ്ങളെ ശ്രദ്ധിച്ചു.

തിരക്കിൽ നിന്നകന്ന് പറമ്പിന്റെ ഒരറ്റത്ത്‌ നിന്നിരുന്ന നാലഞ്ചു പേരിൽ കണ്ണുടക്കിനിന്നു. ഒന്നൊരു സ്ത്രീയാണ്‌, മറ്റുള്ളവർ പുരുഷന്മാരും. എല്ലാവരേയും നല്ല പരിചയം തോന്നി. എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

ഗൗരി പതിയെ അവരുടെ അടുത്തേക്ക്‌ നടന്നു. ഗൗരിയുടെ വരവ്‌ പരിചിതഭാവത്തോടെ എതിരേൽക്കുന്ന അവരുടെ ഭാവത്തിൽ നിന്ന് ബ്ലോഗേഴ്സാണെന്ന് പിടികിട്ടി. മരണവീടിന്റെ മൗനം അവരുടെ കൂടിക്കാഴ്ചയിലെ ആഹ്ലാദം ഒതുക്കി നിർത്തിയിരുന്നു.

"ഗൗരിയും, ചിലന്തിയും അയൽവക്കക്കാരായിരുന്നു അല്ലേ?"

കാലിൽ നിന്ന് ഒരു തരിപ്പ്‌ കയറി ദേഹം മുഴുവൻ പടർന്നപ്പോൾ ഗൗരി പഞ്ഞി പോലെ ഭാരമില്ലാതായി. മുഴുവൻ കേൾക്കുന്നതിന്‌ മുൻപേ വീട്ടിലേക്കോടി ഒരു ഭ്രാന്തിയെപ്പോലെ....

ഒരു യന്ത്രം കണക്കെ മുറിക്കകത്ത്‌ കയറിയ ഗൗരി കമ്പ്യൂട്ടര്‍ തുറന്നു. ചിലന്തിയുടെ തുറക്കാത്ത അവസാന മെയിലിന്‌ മൗനം. ശക്തി ക്ഷയിച്ച കൈവിരലുകളിൽ മൗസ്‌ ചലനമറ്റു. എത്ര ശ്രമിച്ചിട്ടും മൗസിനെ ചലിപ്പിക്കാൻ ഗൗരിയുടെ കൈകൾക്കാവുന്നില്ല.

തുറക്കാത്ത മെയിലിലേക്ക്‌ തറപ്പിച്ച്‌ നോക്കിയപ്പോൾ 'പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ' എന്ന മുൻ മെയിലിലെ വരികൾ തെളിഞ്ഞു. കയ്യൽപം ചലിപ്പിക്കാമെന്നായപ്പോള്‍ കൈ വിറക്കുന്നുണ്ട്‌.

മൗസിന്റെ വലത്‌ ഭാഗം അമർത്തി, തുറക്കാത്ത മെയിൽ എന്നേക്കുമായി നീക്കം ചെയ്യുമ്പോൾ ഒഴുകുന്ന കണ്ണീരിന്‌ നല്ല ചൂടായിരുന്നു.

133 അഭിപ്രായങ്ങൾ:

 1. അറിയാനുള്ള ആകാംക്ഷയെക്കാള്‍ അറിയുമ്പോഴുണ്ടാകുന്നത് വേദന ആയെങ്കിലോ......

  മറുപടിഇല്ലാതാക്കൂ
 2. മിത്ര് മൈ ഫ്രണ്ട് ഓര്‍ത്ത് പോകുന്നു.
  ഓണ്‍ ലൈന്‍ സൌഹൃദങ്ങളില്‍ ഒരിക്കലും ആഴ്ന്ന് പോകരുതെന്ന് ഗുണപാഠം.

  മറുപടിഇല്ലാതാക്കൂ
 3. നല്ല കഥ ...,
  (എന്റെ മുഖമൊന്ന് കാണാന്‍ കൊതിക്കുന്നു സുന്ദരികളായ ആരാധകരെത്രപറഞ്ഞതാ ... { അപകടകാരിയല്ലാത്ത ചെകുത്താന്‍ })

  മറുപടിഇല്ലാതാക്കൂ
 4. ബ്ലോഗിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കഥകള്‍ വരട്ടെ.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. എന്നാലും ആ അവസാനത്തെ തുറക്കാത്ത മെയില്‍... ശരിയാണ്... അറിയാനുള്ള ആകാംക്ഷയെക്കാള്‍ അറിയുമ്പോഴുണ്ടാകുന്നത് വേദന ആയെങ്കിലോ...
  കഥ ഇഷ്ടായി റാംജീ ...

  മറുപടിഇല്ലാതാക്കൂ
 6. കഥാവതരണം ഇഷ്ട്ടായി

  ബ്ലോഗറ് എന്നൊക്കെ കഥയില്‍ കണ്ടപ്പോ സബ്ജെക്റ്റ് എന്തോ ഒതുങ്ങിക്കൂടിയതായി ഫീല്‍ ചെയ്തു (എന്റെ തോന്നലാവാം). ഓണ്‍ലൈന്‍ സൌഹൃദം എന്ന നിലയില്‍ അവതരിപ്പിചിരുന്നേല്‍ ഇത്തിരി കൂടി വിശാലത ഉണ്ടായേനെ എന്നു തോനുന്നു.

  ചിലന്തി എന്ന് കണ്ടപ്പോ ട്രാപ്പ് ഐഡി ആണെന്ന് കരുതി. സ്വന്തം പേരും അഡ്രെസ്സും വരെ വെളിപ്പെടുത്തി വല വിരിക്കുന്നവര്‍ ആവോളം ഉള്ള ബ്ലോഗേഴ്സ് ഉള്ളതോണ്ടാവാം അങ്ങനെ തോന്നിയത്.

  മറുപടിഇല്ലാതാക്കൂ
 7. പ്രവാസിയുടെ കഥകളില്‍ നിന്നും സൌഹൃദ വലയിലെ കഥയിലേക്ക്‌. കൊള്ളാം റാംജി. കണ്ണുകള്‍ കൊണ്ടു മാത്രം ഒരാളെ അളക്കുന്നതിന്റെ പരിമിതി അല്ലെ ഗൌരിക്ക്. അവസാന കത്ത് വായിക്കാതെ വിട്ടത് ശരിയായില്ലകേട്ടോ

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍6/09/2011 07:13:00 AM

  കഥ വായിച്ച് നൊമ്പരം ബാക്കിയായി..
  വീണ്ടും ഗൌരിയെ വേദനിപ്പിക്കേണ്ടിയിരുന്നില്ല...ഒരു ജീവിതം ആഗ്രഹിക്കുന്നത്‌ തെറ്റല്ലല്ലോ ഇവിടെ അതൊരു വലിയ അപരാധമായി എഴുതിയത്പോലെ തോന്നി.........
  വിധവകളെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാട് ഈ കഥയിലും പ്രതിഫലിച്ചു...മനപൂര്‍വ്വം ഉണ്ടാക്കപ്പെടുന്ന ഒരു അവസ്ഥയല്ല ഇത്.. കൂടുതല്‍ വിവരിക്കുന്നില്ല.. :)

  മറുപടിഇല്ലാതാക്കൂ
 9. റാം ജീ..നല്ല കഥ..ഒഴുക്കോടെവായിച്ചു. എനിക്ക് വായിച്ചു വന്നപ്പോള്‍ തോന്നി.ചിലന്തീടെ വല എവിടെയാണെന്നുള്ളത്.ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്കൊരു മുന്നറിയിപ്പ് കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 10. വ്യത്യസ്തമായ ഒരു തീം. കഥ പറച്ചിലിന്റെ മറ്റൊരു രീതി. നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 11. mayflowers,
  ആദ്യ അഭിപ്രായത്തിനു ആദ്യമേ നന്ദി സുഹൃത്തെ.

  ചെകുത്താന്‍,
  അലകടകാരിയല്ലാത്ത്ത ചെകുത്താന് നന്ദി.

  അനില്‍@ബ്ലോഗ് // anil,
  നന്ദി മാഷെ.

  Lipi Ranju,
  നന്ദി ലിപി.

  കൂതറHashimܓ,
  നന്ദി ഹാഷിം.

  Bijith :|: ബിജിത്‌,
  ഗൌരി അവസാനം കാര്യങ്ങള്‍ ഗൌരവത്തോടെ കാണാന്‍ ശ്രമിക്കുകയാനെന്കിലോ. വെറുതെ എന്തിന് വേണ്ടാത്തത് അന്വേഷിക്കണം എന്ന് കരുതിയേക്കാം.
  നന്ദി ബിജിത്‌.

  മഞ്ഞുതുള്ളി (priyadharsini),
  പലപ്പോഴും വാക്കും പ്രവൃത്തിയും രണ്ടാകുന്നു എന്ന് മാത്രമേ ഉദ്യെശി ച്ചുള്ളു. വിധവയെ കുറ്റപ്പെടുത്തുന്നു എന്ന് വായനയില്‍ തോന്നി എങ്കില്‍ അതെന്റെ അവതരണത്തിന്റെ പാളിച്ചയാണ്. എന്റെ സഹോദരി രണ്ടു മക്കളുമായി വിധവയായി കഴിയുന്നത് കഴിഞ്ഞ പതിനഞ്ചു വര്ഷെമായി കാണുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ ആ വേദന കൂടുതല്‍ ഞാന്‍ മനസ്സിലാക്കുന്നവനാണ്.. അങ്ങിനെ വിധവയുടെ ഒരു ജീവിതം എന്നൊക്കെ ഞാന്‍ കഥയില്‍ കരുതിയില്ല. ഓണ്‍ ലൈന്‍ ബന്ധത്തില്‍ ഒരു ചെറിയ ശ്രദ്ധ എന്നെ ഞാന്‍ വിചാരിച്ചുള്ളൂ.
  വിശദമായ അഭിപ്രായത്തിനു നന്ദി മഞ്ഞുതുള്ളി..

  മറുപടിഇല്ലാതാക്കൂ
 12. മികച്ച കഥ.
  എനിക്കിതൊരു വെറും കഥയായി മാറ്റി വെക്കാന്‍ തോന്നുന്നില്ല . ഓണ്‍ലൈന്‍ സൌഹൃദങ്ങളില്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ചേക്കാവുന്നതിനെ വളരെ വിശാലമായി കൈകാര്യം ചെയ്തിട്ടുണ്ട് ഇതില്‍. മികച്ച കൈയടക്കത്തോടെ.
  അഭിനന്ദനങ്ങള്‍ ഈ മനോഹരമായ കഥയ്ക്ക്.

  മറുപടിഇല്ലാതാക്കൂ
 13. പുതിയ പശ്ചാത്തലത്തിലെ കഥ നന്നായി..

  >>ഗൗരിയുടെ വരവ്‌ പരിചിതഭാവത്തോടെ എതിരേൽക്കുന്ന അവരുടെ ഭാവത്തിൽ നിന്ന് ബ്ലോഗേഴ്സാണെന്ന് പിടികിട്ടി<<

  അതില്‍ എന്തോ ഒരു പന്തികേട്‌ പോലെ തോന്നി..ചിലപ്പോ എന്റെ തോന്നലാകാം രാംജിഭായ്

  മറുപടിഇല്ലാതാക്കൂ
 14. നല്ലൊരു കഥ തന്നെ സാബ്.അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 15. കുസുമം ആര്‍ പുന്നപ്ര,
  അതെ ടീച്ചര്‍. അത് മാത്രമാണ് കാര്യം.

  ദിവാരേട്ടn,
  എന്തെങ്കിലും ചെറിയ വ്യത്യാസം ഇല്ലെങ്കില്‍ ബോറടി ആയെങ്കിലോ.
  നന്ദി ദിവാരേട്ടാ.

  ചെറുവാടി,
  കഥാപാത്രങ്ങള്‍, കഥക്ക് വേണ്ടിയുള്ള ചില രൂപങ്ങള്‍ മാത്രമാണ്. നമ്മള്‍ ഇപ്പോള്‍ എല്ലായിടത്തും ജാഗരൂകരായിരിക്കുന്നത് പോലെ ഇവിടെയും നമ്മള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട് എന്നത് മാത്രമാണ്.. നല്ല ചിന്തകള്ക്ക് ‌ നന്ദി ചെറുവാടി.

  Villagemaan,
  അവിടെ പന്തികെടിന്റെ കാര്യം ഒന്നും ഇല്ലല്ലോ. കാണാത്തവര്‍ തമ്മില്‍ കാണുമ്പോള്‍ (ബ്ലോഗേഴ്സ് മീറ്റ്‌ പോലെ) ഒരു മരണവിടാകുമ്പോള്‍ പാലിക്കേണ്ട ഒതുങ്ങലുകള്‍ അടങ്ങിയ സന്തോഷം.. അത്രമാത്രം. ഞാന്‍ ഒന്നുകൂടി വായിച്ച് നോക്കട്ടെ.
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 16. കഥയും, അവതരണവും, ഗുണപാOവും ഇഷ്ടായി. ആദ്യമായാണ് ഈ വഴിക്ക്. പിന്‍തുടരാനും തീരുമാനിച്ചു.

  മറുപടിഇല്ലാതാക്കൂ
 17. കഥ ഒരു ചെറിയ ആകാശത്തില്‍ കിടന്ന് വട്ടം കറങ്ങിയ പോലെ. എന്തിനാ ആ പാവം മാഷിനെ കൊന്നത്. അയാള്‍ വിവാഹിതനായിരുന്നു എന്നതിനു കഥയില്‍ സൂചനയൊന്നും കണ്ടില്ല. താന്‍ നെരത്തെ നിരസിച്ച സജീവനാണു ചിലന്തി എന്നറിഞ്ഞാല്‍ ഗൌരി അയാളെ സ്വീകരിക്കില്ലാ എന്നു വിചാരിച്ചാണൊ? അതൊ ഒന്നു കെട്ടിയ പെണ്ണിനെ ഒരവിവാഹിതന്‍ കെട്ടാന്‍ പാടില്ലാന്നാണോ?

  ജീവിതത്തില്‍ അവിചാരിതമായ് ഒറ്റപ്പെട്ട് പോകുന്നവര്‍ ബാക്കിയുള്ള ജീവിതത്തില്‍ ഒരാളെ കൂടെകൂട്ടുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമല്ലെ.ആണായാലും പെണ്ണായാലും.അതെത്ര പ്രായമായിട്ടാണെലും.അവരുടെ ഒറ്റപ്പെടല്‍ മാറുന്നത് കണ്ട് നമുക്കും സന്തോഷിച്ചൂടെ.അതല്ലെ അതിന്റെ ശരി.

  ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 18. സമൂഹത്തിന്റെ നേര്‍ക്ക്‌ പിടിക്കുന്ന കണ്ണാടികളാണ് രാംജിയുടെ ഓരോ കഥയും ..ചുറ്റിലും കാണുന്ന ജീവിതങ്ങളെ അതിന്റെ വൈകാരികതയും സ്വാഭാവികതയും ചോരാതെ പകര്‍ത്തി വയ്ക്കാന്‍ രാംജി ശ്രദ്ധിക്കാറുണ്ട് ..ഇക്കുറിയും വായനക്കാര്‍ക്ക് ആ പ്രത്യേകതകള്‍ ഉള്ള രചന തന്നെ വായിക്കാനാവുന്നു എന്നാണു എന്റെ വിശ്വാസം..അതങ്ങനെ തന്നെ ആയിരിക്കാന്‍ രാംജി നടത്തുന്ന ശ്രമങ്ങളും പുലര്‍ത്തുന്ന നിഷ്കര്‍ഷയും അഭിനന്ദനാര്‍ഹം തന്നെ ..ആശംസകള്‍ ...ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യം നേരിടുന്നവരെ ഇടിച്ചു താഴ്ത്താന്‍ ഈ കഥയില്‍ ശ്രമം ഉണ്ട് എന്ന് പറയാന്‍ ആവില്ല ..ചില സാഹചര്യങ്ങളെ നേരിടാന്‍ ,മൂല്യങ്ങള്‍ എന്ന് ചിലര്‍ വിശ്വസിക്കുന്ന കാര്യങ്ങളെ മുറുകെ പിടിക്കാനുള്ള ശ്രമത്തിനിടയിലും സ്നേഹവും സാന്ത്വനവും പരിഗണനയും ആശിക്കുന്ന 'മനസ് ' എന്ന പ്രതിഭാസത്തെ ,കാണാതെ പോകാന്‍ ഒരാള്‍ക്കും കഴിയില്ല ...വിധവകളും മനുഷ്യരാണ് എന്ന സത്യം ഈ കഥ മറന്നിട്ടില്ല എന്നാണു എന്റെ തോന്നല്‍ ...:)

  മറുപടിഇല്ലാതാക്കൂ
 19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 20. റാംജി, "അലറിക്കരച്ചിലില്ലാത്ത, വരിഞ്ഞു മുറുക്കിയ നീറ്റലുകളുടെ നിശ്വാസങ്ങളുടെ, ചെറിയ മർമ്മരം പോലെ" ഒരു കഥ.

  മറുപടിഇല്ലാതാക്കൂ
 21. കഥ വളരെ ഇഷ്ടപ്പെട്ടു.നല്ല പ്രമേയം

  മറുപടിഇല്ലാതാക്കൂ
 22. അവതരണം ഇഷ്ടായി മാഷേ....
  മനോഹരമായിട്ടുണ്ട്
  നല്ല കഥ

  മറുപടിഇല്ലാതാക്കൂ
 23. റാംജി,
  നല്ല എഴുത്ത്.
  തുടരുക...
  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 24. കൈയൊതുക്കത്തോടെ,മനസ്സിന്റെ ചിന്താധാരകളിലൂടെ,ഒരു കഥ പറഞ്ഞി രിക്കുന്നൂ...റാംജി....വലകെട്ടാനറിയാത്ത സജീവന്‍ എന്ന ചിലന്തിയും,വിധവയായ ഗൗരിയും മൻസ്സിന്റെ കോണിലെവിടെയോ നൊമ്പരമുണർത്തുന്നൂ..... മൗസിന്റെ വലത്‌ ഭാഗം അമർത്തി, തുറക്കാത്ത മെയിൽ എന്നേക്കുമായി നീക്കം ചെയ്യുമ്പോൾ ഒഴുകുന്ന കണ്ണീരിന്‌ നല്ല ചൂടായിരുന്നു....ഈ നല്ല കഥക്ക് എല്ലാ ഭാവുകങ്ങളും

  മറുപടിഇല്ലാതാക്കൂ
 25. ശ്രീക്കുട്ടന്‍,
  നന്ദി ശ്രീക്കുട്ടന്‍.

  സത്യമേവജയതേ,
  സ്വാഗതം സുഹൃത്തെ. നമുക്ക്‌ കാണാം.
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
  നന്ദി മാഷെ.

  മുല്ല,
  കുറെ ചോദ്യങ്ങള്‍ അല്ലെ മുല്ലേ?

  “ജീവിതത്തില്‍ അവിചാരിതമായ് ഒറ്റപ്പെട്ട് പോകുന്നവര്‍ ബാക്കിയുള്ള ജീവിതത്തില്‍ ഒരാളെ കൂടെകൂട്ടുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമല്ലെ.ആണായാലും പെണ്ണായാലും.അതെത്ര പ്രായമായിട്ടാണെലും.അവരുടെ ഒറ്റപ്പെടല്‍ മാറുന്നത് കണ്ട് നമുക്കും സന്തോഷിച്ചൂടെ.അതല്ലെ അതിന്റെ ശരി.”

  തീര്ച്ചയായും. ഇവിടെ മുല്ല പറഞ്ഞതല്ലാതെ മറ്റൊന്നും ശരിയല്ല എന്ന് ഞാനും വിശ്വസിക്കുന്നു. ഓണ്‍ ലൈന്‍ ബന്ധത്തില്‍ ഒരു ശ്രദ്ധ എന്നത് പറയാന്‍ കഥാപാത്രത്തെ ഒരു വിധവ ആക്കി എന്നിടത്താണ് പിഴവ്‌ പറ്റിയത് അല്ലെ? ഗൌരി ചിന്തിക്കുന്നത് പോലെയാണ് എല്ലാവരും ചിന്തിക്കുക എന്ന് തീരുമാനിച്ചാല്‍ ഒന്നും പറയാനില്ല. ചില ബന്ധങ്ങള്‍ ഇഷ്ടങ്ങള്‍ മരണം വരെ ചിലര്ക്ക് മറക്കാനാവില്ല സജീവന്‍ മാഷേപ്പോലെ. എന്തൊക്കെ തത്വങ്ങള്‍ പറഞ്ഞാലും ചിലപ്പോള്‍ ആത്മഹത്യ വരെ ചെയ്തേക്കാം എന്നെക്കുമായുള്ള മോചനത്തിന്.

  തുടര്ന്ന് ശ്രദ്ധിക്കെണ്ടുന്ന ചില നിര്ദേശങ്ങള്‍ ആയി മുല്ലയുടെ അഭിപ്രായത്തെ കാണുന്നു.
  വളരെ നന്ദി.

  രമേശ്‌ അരൂര്‍,
  പൊതുവായ ഒരു വിഷയത്തെ ഒരു കഥയാക്കി അവതരിപ്പിച്ചു. ഒരു ഭാഗത്തെ മാത്രം എടുത്ത്‌ ചിന്തിക്കുമ്പോള്‍ മുഴച്ച് വരാവുന്ന സംശയങ്ങള്‍. ഒരു ശ്രദ്ധ എന്നതിലേക്ക് മാത്രം പറഞ്ഞതാണ്.
  കഥയെ മനസ്സിലാക്കി പറഞ്ഞ അഭിപ്രായത്തിന് നന്ദി മാഷെ.

  അനില്കുസമാര്‍ . സി.പി,
  അതെ മാഷെ.
  നന്ദി.

  ആറങ്ങോട്ടുകര മുഹമ്മദ്‌,
  നന്ദി സുഹൃത്തെ.

  Naushu,
  നന്ദി സുഹൃത്തെ.

  കലാം,
  നന്ദി കലാം ഭായി.

  മറുപടിഇല്ലാതാക്കൂ
 26. അലറിക്കരച്ചിലില്ലാത്ത വരിഞ്ഞു മുറുക്കിയ നീറ്റലുകളുടെ നിശ്വാസങ്ങൾ ചെറിയ മർമ്മരം പോലെ മഴക്കാറിന്റെ പ്രതീതി ജനിപ്പിച്ച അവസ്ഥയാണിപ്പോൾ.ഈ വരികള്‍ ഒരുപാടിഷ്ടപ്പെട്ടു ,പിന്നെ വായിച്ചു വരുമ്പോഴേ ഏകദേശം ഇതെങ്ങനെ അവസാനിക്കും എന്നൊരു മുന്‍ധാരണ ലഭിക്കുന്നു. ചിലപ്പോ വായനക്കാരനെ അധികം ചുറ്റിക്കാതെ വളരെ സ്ട്രെയിറ്റ് ആയ രചനാ രീതി കൊണ്ടാവാം.

  മറുപടിഇല്ലാതാക്കൂ
 27. ബ്ലോഗ് പാശ്ചാത്തലമാക്കിയുള്ള കഥ.വളരെ വ്യത്യസ്തമാണ്.നല്ല ഒഴുക്കോടെയുള്ള റാംജിയുടെ അവതരണ ശൈലി, കഥ വായിച്ചു തീർന്നതറിഞ്ഞില്ല.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 28. ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ നമ്മുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. പലരും ചാറ്റിംഗിലും, ഫേസ്ബുകിലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റിലുമായി ദിവസത്തിന്റെ വലിയ പങ്കും ചിലവഴിച്ചുകൊണ്ടിരിക്കുന്നു. ഒരു അഡിക്ഷന്‍ തന്നെയാണത്.

  മനോരമയിലെ പി. അജയകുമാര്‍ സാറിന്റെ ഒരു കഥയുണ്ടായിരുന്നു. 'കാണാന്‍ വേണ്ടി വീടിന്റെ ഉമ്മറത്ത് വന്നിരിക്കുന്ന ബാല്ല്യകാല സുഹൃത്തിനെ അവഗണിച്ച് ഫേസ്ബുക്കിലെ കണ്ടിട്ടില്ലാത്ത കൂട്ടുകാരനോട് ചാറ്റ് ചെയ്യുന്ന നായകന്‍ ' ഒരു അകലം നമ്മള്‍ ഈ സൗഹൃദങ്ങളില്‍ പാലിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ല.

  സന്ദേശമടങ്ങുന്ന നല്ല കഥ.. ഇഷ്ടായി..

  മറുപടിഇല്ലാതാക്കൂ
 29. ഇതങ്ങിഷ്ടപ്പെട്ടു .....കൂടുതല്‍ പറയാനില്ല.
  ഇനിയും പുതിയ മേച്ചില്‍ പ്പുറ ങ്ങളില്‍ കൈവച്ചു കൊള്ളു .... അഭിനന്ദനങ്ങള്‍....

  മറുപടിഇല്ലാതാക്കൂ
 30. തൃപ്പുണുത്തുറ സ്റ്റൌലില് പറഞ്ഞാല്...ആള് കൊള്ളാലോ..കഥ അങ്ങ് ഇഷ്ടായിരിക്കുണു...എന്തൊരു കഥയാ ഇത്...ശിവ..ശിവാ..
  ഞാനായിട്ടൊന്നും പറയിന്നില്യ....

  മറുപടിഇല്ലാതാക്കൂ
 31. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 32. valare nalla kadha.
  janlinarikil mazhayum aaswadichu ee blog vaayikkan nalla sukhamayirunnu......

  Cheers!!!

  മറുപടിഇല്ലാതാക്കൂ
 33. ചിന്തിപ്പിക്കുന്ന കഥ,
  കഥയുടെ ആദ്യഭാഗത്ത് പറഞ്ഞ്തുപോലുള്ള സംശയങ്ങൾ എനിക്ക് ഇനിയും മാറിയിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 34. ചേട്ടാ..നല്ല എഴുത്ത്.ഒത്തിരി ഇഷ്ടായി..

  മറുപടിഇല്ലാതാക്കൂ
 35. റാംജി ഭായ്, നല്ല ഈടുറ്റ ഒരു കഥ സമ്മാനിച്ചതിന് വളരെ നന്ദി. വ്യത്യസ്തം ആയ ഒരു അനുഭവം ആണ് റാംജിയുടെ കഥകള്‍ സമ്മാനിക്കുന്നത്. ഈ ശൈലി ഞാന്‍ ഒത്തിരി ഇഷ്ട്ടപ്പെടുന്നു. എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 36. ചന്തു നായര്‍,
  രണ്ടുവരിയില്‍ എന്റെ വലിയ കഥയെ നന്നാക്കി അവരിപ്പിച്ഛല്ലോ മാഷെ.
  നന്ദി.

  AFRICAN MALLU,
  ചിലന്തിയെയം സജീവനെയും കുറെയെങ്കിലും കാണിക്കണമെങ്കില്‍ ഒരു സസ്പ്പെന്സ് പോലെ അവതരിപ്പിക്കാന്‍ പ്രയാസമാണെന്ന് തോന്നി.
  നന്ദി സുഹൃത്തെ.

  moideen angadimugar,
  നല്ല വാക്കുകള്‍ക്ക് നന്ദി മാഷെ.

  ഷബീര്‍ (തിരിച്ചിലാന്‍),
  പല നല്ല മനസ്സുകളും ആണ് ഇത്തരത്തില്‍ കുടുങ്ങന്നത് എന്നാതാണ് വിഷമം. അവരുടെ ആ നല്ല മനസ്സ് പോലെ മറ്റുള്ളവരോട് അതെ മനസ്സോടെ നിഷകളങ്കമാകുന്നിടത്താണ് അകപ്പെടുന്നത്.
  നന്ദി ഷെബീര്‍.

  ശ്രീ,
  നന്ദി ശ്രീ.

  ലീല എം ചന്ദ്രന്‍..,
  ചെറിയ ചില മാറ്റങ്ങള്‍ ഇല്ലെങ്കില്‍ ബോറടിക്കും.
  നന്ദി ടീച്ചര്‍.

  sketch2sketch,
  നന്ദി സ്കെച്ച്ചേ.
  നമ്മുടെ മീറ്റിലെ ആരെയെങ്കിലും കാണാറുണ്ടോ?

  Rajesh BK,
  ഞങ്ങള്‍ മഴ ടീവിയിലും ബ്ലോഗിലും കാണും. അങ്ങിനെ മാഷ്‌ മാത്രം കണ്ടാല്‍ പോരല്ലോ.
  കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
  നന്ദി.

  mini//മിനി,
  ആദ്യഭാഗങ്ങളില്‍ ഗൌരിയുടെ മനസ്സിന്റെ ചില ചിന്തകള്‍ മാത്രം.
  നന്ദി ടീച്ചര്‍.

  അണ്ണാറക്കണ്ണന്‍,
  നന്ദി അണ്ണാറക്കണ്ണാ.

  SHANAVAS,
  ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 37. ariyanulla akamshayekkal ariyumbozhundakunna vedana..... assalayi..... bhavukangal......

  മറുപടിഇല്ലാതാക്കൂ
 38. കഥാവസഅനം വരെ കൊണ്ടുപോയി.
  ആശസകള്‍

  മറുപടിഇല്ലാതാക്കൂ
 39. കഥ നല്ല രീതില്‍ അവതരിപ്പിക്കാനും നല്ല ക്ലൈമാക്സില്‍ എത്തിക്കാനും സാധിച്ചു .....എനാലും ചിലന്തിയെ കുറിച്ച് കുറച്ചു പേര്‍ക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്നെ ചോദ്യം ബാക്കി കിടക്കുന്നു ..............

  മറുപടിഇല്ലാതാക്കൂ
 40. @@MyDreams :ഡ്രീം എന്നപേരില്‍ എഴുതുന്ന താങ്കളുടെ പുതിയ പോസ്റ്റിന്റെ കമന്റില്‍ ഒരു വായനക്കാരി താങ്കളെ 'ദില്‍ജിത്ത് '
  എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു ,ഇതൊരു പക്ഷെ താങ്കളുടെ പേര് ആണെങ്കില്‍ അതെത്ര പേര്‍ക്ക് അറിയാം ? അത് കൊണ്ടുതന്നെ ചിലന്തി എന്ന ബ്ലോഗറുടെ പേര് സജീവന്‍ ആണെന്ന രഹസ്യം കുറച്ചു പേര്‍ക്കെങ്കിലും അറിയാന്‍ പറ്റും .കഥയിലെ നായിക തന്നെ ഒരിക്കലും തിരിച്ചറിയരുത് എന്ന് അവസാന നിമിഷം വരെ ആഗ്രഹിച്ച ചിലന്തി അക്കാര്യം ഗൌരിയില്‍ നിന്ന് മറച്ചു വച്ചു..അത്ര തന്നെ ..ഇതില്‍ ദുരൂഹത ഒന്നും ഇല്ല :)

  മറുപടിഇല്ലാതാക്കൂ
 41. ബ്ലോഗും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഓണ്‍ ലൈനും പശ്ചാത്തലവും അവതരണവും ഏറെ പുതുമനിരഞ്ഞത് അസ്വധകരമായ ഒരു വായന നല്‍കി താങ്ക്സ് രാംജി

  മറുപടിഇല്ലാതാക്കൂ
 42. ദൈവമേ ചിലന്തിയെന്ന പേരില്‍ ഒരു ബ്ലോഗറുണ്ടേന്നാണ് എന്റെ ഓര്‍മ്മ.. അങ്ങേര്‍ കാണണ്ട.. :):) കഥ നന്നായി റാംജി. ആദ്യം തോന്നിയത് ട്രാപ്പില്‍ പെടുത്തുന്ന ഒരു ചിലന്തിയാവും എന്നാണ്. അപ്പോള്‍ പേരുമായി പൊരുത്തമില്ലല്ലോ എന്നോര്‍ത്തു. പിന്നീട് കരുതി ഒരു പക്ഷെ സ്ത്രീ തന്നെയാവും എന്ന്.. പക്ഷെ അതിനിടയില്‍ അയ‌ല്‍‌വക്കത്തെ സജീവന്‍ മാഷ് മരിച്ചു എന്ന ഭാഗമെത്തിയപ്പോള്‍ എല്ലാം മനസ്സിലായി. ബ്ലോഗിനെ ബെയ്സ് ചെയ്ത് കഥ പറഞ്ഞത് നന്നായി. പക്ഷെ ചിലന്തി പൂര്‍ണ്ണമായും അഞ്ജാതനായിരുന്നില്ല എന്നതും ഗൌരിയും പ്രശസ്തയായ ബ്ലോഗര്‍ ആയിട്ടും ചിലന്തിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതും (മരണവീട്ടിലെ ബ്ലോഗര്‍മാരുടെ സാമീപ്യം) ഒരു ചെറിയ കല്ലുകടി തന്നെ. പക്ഷെ അതിലൂടെയേ കഥ ഡവലപ്പാവൂ എന്നതിനാല്‍ അത് ഒകെയുമാണ്..

  മറുപടിഇല്ലാതാക്കൂ
 43. കൈ വിരലുകളില്‍ രക്തോട്ടം ഉള്ള ഒരു ബ്ലോഗറേയും വിശ്വസിക്കരുത് .അവര്‍ നിങ്ങളെ വാക്കുകള്‍ കൊണ്ട് അമ്മാനമാടും.
  നല്ല രചന .

  ഇത് ബൂലോകതിനിട്ടൊരു താങ്ങാണല്ലോ...

  മറുപടിഇല്ലാതാക്കൂ
 44. ബ്ലോഗുമായി ബന്ധപ്പെട്ട അവതരണം വളരെ മികച്ചതായി റാംജി.കഥ വായിച്ചു തീർന്നതറിഞ്ഞില്ല.

  മറുപടിഇല്ലാതാക്കൂ
 45. ഓൺ ലൈൺ ചിലന്തി അസ്സലായി. ഒരു മുന്നറിയിപ്പായി. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമായി.ആശംസകൾ...........

  മറുപടിഇല്ലാതാക്കൂ
 46. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 47. ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. റാംജിയോട് അസൂയയും തോന്നുന്നു. കഥയുടെ സ്വാതന്ത്ര്യം എടുത്തുകൊണ്ട് പല diversions എടുത്തു കഥയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. ബ്ലോഗ്‌ സൌഹൃദത്തിലൂടെ തികച്ചും സംഭവ്യമായ ഒരു പശ്ചാതലം തന്നെ ഒരുക്കി റാംജി. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 48. അറിയാനുള്ള ആകാംക്ഷയെക്കാള്‍ അറിയുമ്പോഴുണ്ടാകുന്നത് വേദന ആയെങ്കിലോ....സത്യാണ്‍....ആശംസകള്‍..വളരെ ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 49. ഇഷ്ടപ്പെട്ടു, ഇത്തിരിയധികായിട്ട് തന്നെ.. :)

  കഥകള്‍
  ജീവിതങ്ങള്‍..
  ചുറ്റിത്തിരിയുന്ന ലോകമാണിവിടം..

  ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 50. ദില്‍ജിത്
  note the point..
  അരൂര്‍ജി അത് ഇഷ്ടപ്പെട്ടു എന്തായാലും :)

  മറുപടിഇല്ലാതാക്കൂ
 51. വിഷയ ദാരിദ്ര്യം ആയിത്തുടങ്ങിയോ.. ?

  മറുപടിഇല്ലാതാക്കൂ
 52. jayarajmurukkumpuzha,
  നന്ദി ജയരാജ്‌.

  Fousia R,
  നന്ദി ഫൌസിയ.

  MyDreams,
  സജീവന്‍ ഒരു വണ്‍ സൈഡ് പ്രേമവുമായി മരണം വരെ നടന്നവനാണ്. അത്തരം ചിലരെ കണ്ടിട്ടില്ലേ? ഒന്നും തുറന്നു പറയാതെ എല്ലാം മനസ്സില്‍ അടക്കിപ്പിടിച്ച് എന്നാല്‍ എല്ലാവരും അറിഞ്ഞ് അങ്ങനെ ചില വ്യക്തികള്. അവസാനം ആലോചിച്ച് ആലോചിച്ച് ആത്മഹത്യ വരെ ചെയ്യുന്നവര്. ആത്മഹത്യ ചെയ്യുന്നതിന് മുന്പ് എല്ലാവരെയും എല്ലാം അറിയിക്കണം എന്ന് കരുതിയിരിക്കുന്നവര്. അങ്ങിനെ ഒരാള് ആയിക്കൂടെ സജീവന്‍?
  ചിലന്തിയുടെ അവസാന മെയിലില് അത്തരം വിവരങ്ങള്‍ ആയിരുന്നെങ്കിലോ.
  രമേശ്‌ മാഷ്‌ പറഞ്ഞത്‌ പോലെ ചില ബ്ലോഗുകളെ ചിലര്‍ അറിയുകയും ചിലര്‍ അറിയാതിരിക്കുകയും ആവാമല്ലോ.
  ഇനിയും പല വഴികളും വേറെയും കാണാം.
  കഥയില്‍ അതൊരു വലിയ ഭാഗം ആകുന്നുണ്ടോ ഡ്രീംസ്.
  നന്ദി സുഹൃത്തെ.

  രമേശ്‌ അരൂര്‍,
  മാഷ്‌ വീണ്ടും എത്തിയല്ലൊ.
  വീണ്ടും നന്ദി മാഷെ.

  Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...,
  നന്ദി മാഷെ.

  കൊമ്പന്‍,
  നന്ദി കൊമ്പന്‍.

  Manoraj,
  ചിലന്തി എന്ന ബ്ലോഗര്‍ ഉണ്ടോ മനു? ഞാന്‍ കണ്ടിട്ടില്ല. ബ്ലോഗുമായി ബന്ധമില്ലാത്ത ഒരു പെരന്വേഷിച്ച്ചാണ് ചിലന്തിയില്‍ എത്തിയത്‌. ഉണ്ടെങ്കില്‍ ഇതിലെ കഥയുമായി ആ ബ്ലോഗ്‌ ചിലന്തിക്ക് ഒരു ബന്ധവും ഇല്ലെന്നു അറിയിക്കട്ടെ.
  ചിലന്തി പൂര്‍ണ്ണമായും അജ്ഞാതനായിരുന്നില്ല എന്നതിനു സജീവന്‍ എന്ന വ്യക്തിക്ക് ഒരു കഥയുണ്ട് എന്നതാണ്. അത് മുകളിലെ കമന്റില്‍ ചേര്ത്തി ട്ടുണ്ട്.
  ഗൌരി എന്ന ബ്ലോഗര്‍ പ്രശസ്തയല്ല. ഇനി അങ്ങിനെ കരുതിയാലും സജീവനെ വെറുക്കുകയും ചിലന്തിയെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഗൌരി ഒരിക്കലും ആ ചിന്തയിലേക്ക് വരില്ല, മാനസികമായി. കാരണം ഒരു പ്രേമാഭ്യര്ത്ഥന നടത്തി എന്നതൊഴിച്ചാല്‍ ഗൌരിയുടെ മനസ്സില്‍ സജീവന്‍ ഇല്ല. ചിലന്തി മാത്രമെ ഉള്ളു. ചില ഇഷ്ടങ്ങള്‍, ആ ഇഷ്ടങ്ങള്ക്കെതിരായ ഒന്നിനേം സ്വീകരിക്കില്ല., കാണില്ല, വിശ്വസിക്കില്ല.
  പിന്നെ ബ്ലോഗേഴ്സിനെ കാണുന്നത്. അതും ഞാന്‍ തൊട്ട് മുന്പ്‌ എഴുതിയിട്ടുണ്ട്.
  വിശദമായ അഭിപ്രായത്തിനു നന്ദി.

  വിശ്വസ്തന്‍,
  അയ്യോ...താങ്ങോന്നുമല്ല സുഹൃത്തെ.
  നന്ദി.

  krishnakumar513,
  നല്ല വാക്കുകള്ക്ക് നന്ദി മാഷെ

  മറുപടിഇല്ലാതാക്കൂ
 53. ഹമ്മ! എന്നാ കഥയാ ഇത്. വായിച്ച് തീര്‍ക്കാനുള്ള ആവേശം കൂടി വരണുണ്ടായിരുന്നു. എന്തായിരിക്കും ക്ലൈമാക്സ് എന്നറിയാനുള്ളൊരു ആകാംഷ. സൂപ്പര്‍ കഥ റാംജി. ഓണ്‍ലൈന്‍ റിലേഷനുകളെ കുറിച്ച് ഇപ്പൊ മിക്കവരും മനസ്സിലാക്കി വരുന്നു. സൌഹൃദങ്ങള്‍ എന്നതിനപ്പുറത്തേക്ക് അത് വരുത്തിവക്കുന്നത് കൂടുതലും ദുരന്തങ്ങള്‍ തന്നെ.

  ചെറുതിന് ഒരു കല്ലുകടി പോലെ തോന്നിയഭാഗം വില്ലേജ്മാന്‍ സൂചിപ്പിച്ചിരുന്നു.
  “എന്റെ അജ്ഞാതവാസം പുറത്തായാൽ ഓഫ്‌ ലൈൻ ആകാനാണ്‌ ആഗ്രഹം“
  ചിലന്തിയെയും, അയല്‍ക്കാരിയെയും അറിയുന്ന ബ്ലോഗേഴ്സ് ഉള്ളപ്പൊ ഈ വരി അബദ്ധം ആണെന്ന് തോന്നി

  ആശംസകളും അഭിനന്ദങ്ങളും റാംജി. കാണാം!

  മറുപടിഇല്ലാതാക്കൂ
 54. പൊതുവെയുള്ള ഒരു സ്വഭാവം , തനിക്കെന്തെങ്കിലും കുറവുകളുണ്ടെന്ന വിശ്വാസത്തിൽ ജീവിക്കുകയും മറ്റുള്ളവർ തന്നെ അങ്ങിനെ നോക്കുന്നതിൽ കുറ്റം കാണുകയും ചെയ്യുന്നു . സ്വന്തം മനോഭാവം മാറിയാൽ അല്ലാതെ മറ്റുള്ളവരുടെ നോട്ടത്തിലെ അപാകം മാറൂ എന്നു ചിന്തിക്കുന്നില്ല (എന്റെ വികലമായ നിരീക്ഷണമാകാം ഇത് ).


  കഴിഞ്ഞ ഞായറാഴ്ചയാണ് പകൽ‌നക്ഷത്രങ്ങൾ എന്ന ചലച്ചിത്രം കണ്ടത് . അതിൽ സ്വന്തം ഭർത്താവിനെ സ്വരം മാറ്റി ഫോണിലൂടെ അയാളുടെ സങ്കല്പങ്ങളിലെ കാമുകിയായി മാറുന്നുണ്ട് . അയാൾ തന്റെ ദയാവധത്തിനായി അവളെ ക്ഷണിക്കുന്നു . ഒടുവിൽ ആ അന്ത്യ നിമിഷത്തിൽ മാത്രം അയാൾ അതു തന്റെ ഭാര്യയാണെന്ന് മനസ്സിലാക്കുന്നു !

  ഓൺ‌ലൈൻ സൌഹൃദങ്ങളിൽ പലപ്പോഴും പരസ്പരം തിരിച്ചറിഞ്ഞിട്ടുണ്ടാകുക വൈകി ആയിരിക്കുമല്ലോ . എന്നാൽ ഇവിടെ ചിലന്തി നേരത്തേതന്നെ ഗൌരിയെ തിരിച്ചറിഞ്ഞു തന്നെ ആയിരിക്കണമല്ലോ സൌഹൃദം തുടർ‌ന്നത് . അപ്പോൾ വലകെട്ടാനറിയാത്ത ചിലന്തിയാണു താൻ എന്നു പറയുന്നതിലുള്ള യുക്തി എന്തോ ....

  ഈ ഒരു സാധ്യതയാണ് കേട്ടൊ പകൽ‌നക്ഷത്രത്തിന്റെ കാര്യം ഇവിടെ പരാമർശിച്ചത് . ഈ ചിത്രം ഏതോ വിദേശ സാഹിത്യകൃതിയിൽ നിന്നോ മറ്റോ ഉണ്ടാക്കിയതാണെന്നും കേട്ടിട്ടുണ്ട് .

  റാംജി കഥകളിലെ തീവ്രത കുറഞ്ഞുപോയോ എന്നൊരു തോന്നൽ ,ഒരുപക്ഷേ വിഷയത്തിന്റേതാകം .

  മറുപടിഇല്ലാതാക്കൂ
 55. ‘ഗൌരീമാനസം’ നന്നായി അവതരിപ്പിച്ചു. പ്രേമാഭ്യർത്ഥനയുമായി വന്നപ്പോഴുള്ള ഇഷ്ടമില്ലായ്മയും മരിച്ച രാജീവനോടുള്ള സഹതാപപ്രേമവിവശതയും വ്യക്തമായി മനസ്സിൽ പതിപ്പിച്ച ശൈലി. അനുമോദനങ്ങൾ.......

  മറുപടിഇല്ലാതാക്കൂ
 56. നല്ല കഥ ..വളരെ ഒതുക്കത്തോടെ ബോറടിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു..വായിച്ചു കഴിഞ്ഞപ്പോള്‍ പല ചോദ്യങ്ങള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു..ആ പഴയ സജീവന്‍ മാഷാണ് ചിലന്തി എന്നറിഞ്ഞാല്‍ എന്താവും ഗൌരിയുടെ പ്രതികരണം..എന്റെ മനസ്സിലുള്ള ചോദ്യങ്ങള്‍ തന്നെയാണ് താങ്കളുടെ വിജയം..അഭിനദ്ധനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 57. sm sadique,
  ചെറിയൊരു ഓര്മ്മശപ്പെടുത്തല്‍ പോലെ.
  നന്ദി മാഷെ.

  Salam,
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
  നന്ദി സലാം ഭായ്‌.

  വര്ഷിണി,
  ചിലത് സത്യങ്ങള്‍ എന്നറിഞ്ഞുകൊണ്ടുതന്നെ വേദന ഏറ്റുവാങ്ങുന്നു.
  നന്ദി വര്ഷി്ണി.

  നിശാസുരഭി,
  പല രൂപത്തില്‍.
  നന്ദി സുഹൃത്തെ.

  khader patteppadam,
  വിഷയ ദാരിദ്ര്യം എന്ന് പറയാന്‍ പറ്റില്ല.
  നന്ദി മാഷെ.

  ചെറുത്*,
  “എന്റെ അജ്ഞാതവാസം പുറത്തായാൽ ഓഫ്‌ ലൈൻ ആകാനാണ്‌ ആഗ്രഹം“
  കുറച്ച് വിശദമായി കുറെ വിവരങ്ങള്‍ ഞാന്‍ മുകളിലുള്ള മറുപടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
  “ഓഫ് ലൈന്‍” എന്നത് മരിക്കുക എന്ന് തന്നെയാണ് ചിലന്തി ഗൌരിക്ക്‌ എഴുതിയത് അല്ല സജീവന്‍ ഗൌരിക്ക്‌ എഴുതിയത്.
  നന്ദി ചെറുതെ വിശദമായ അഭിപ്രായത്തിനു. സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 58. രാംജി, പതിവുപോലെ നല്ലൊരു കഥ. കമന്റുകളും വായിച്ചു. പ്രമേയവും പശ്ചാത്തലവും പാത്രങ്ങളുമൊക്കെ മികച്ചത്. എഴുത്തിന്റെ ശൈലി പോലും വളരെ ആസ്വാദ്യകരമായി മാറ്റിയിരിക്കുന്നു. തൊട്ടപ്പുറത്ത് സ്നേഹഹൃദയവുമായി ഒരു ചിലന്തി. എനിക്കീ കഥയില്‍ ഒരു കുറവും കാണുവാന്‍ കഴിഞ്ഞില്ല.

  മറുപടിഇല്ലാതാക്കൂ
 59. കഥപറയാനറിയുന്ന റാംജിയുടെ “വലകെട്ടാനറിയാത്തചിലന്തി”പ്രമേയത്തില്‍ പുതുമപുലര്‍ത്തി, വായനാകൌതുകം തന്ന കഥാഗതിയും ഹൃദ്യമായി,ഇഷ്ടം രേഖപ്പെടുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 60. നല്ല കഥ ...വ്യത്യസ്തമായ പ്രമേയം ...നന്നായി പറഞ്ഞിരിക്കുന്നു ...:))

  മറുപടിഇല്ലാതാക്കൂ
 61. സസ്പെൻസ് നിലനിറുത്തി ഒതുക്കത്തോടെ കഥ പറഞ്ഞു.

  ഭാവുകങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 62. സമൂഹത്തിനു മുന്നില്‍ വിധവയുടെ ശിരോവസ്ത്രമണിഞ്ഞ് ജീവിക്കുന്നവള്‍ക്ക് അയാളുടെ സൗഹൃദം ഏകാന്തതയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും ആശ്വാസമായിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അവള്‍ പോലുമറിയാതെ അത് പ്രണയമായി മാറി. മാനസികമായി അടുപ്പം തോന്നിയ ഒരാളില്‍ നിന്നും സ്നേഹവും, സാന്ത്വനവും ലഭിക്കുമെന്നവള്‍ സ്വപ്‌നം കാണുന്നു..ഒടുവില്‍ കാലം അവളെ അവിടേയും തോല്‍‌പിക്കുന്നു.

  ഭര്‍ത്താവ് നഷ്ടപ്പെട്ടവള്‍ ഒരു സ്ത്രീയാണെന്നും അവളുടെ ഉള്ളിലും വേദനിക്കുന്ന, സ്നേഹം കൊതിക്കുന്ന ഒരു മനസ്സുണ്ടെന്നും സമൂഹവും, വീട്ടുകാരും മറക്കുന്നു. ആ അവസ്ഥ എത്ര വേദനാജനകമാണ്‌ എന്നോര്‍ത്തു നോക്കു.

  പ്രമേയത്തില്‍ പുതുമയില്ലെങ്കിലും അവതരണം നന്നായി റാംജി.

  മറുപടിഇല്ലാതാക്കൂ
 63. തമ്മിൽ കാണാതെ എഴുതിയും പറഞ്ഞുമുള്ള ഈ സൗഹൃദത്തിനല്ലെ കൂടുതൽ സന്തോഷം ലഭിക്കുക......
  അങ്ങിനെ തുടരാനാണ്‌ പ്രത്യേകിച്ച് വല കെട്ടാനറിയാത്ത ഓൺ ലൈൻ വലയിലെ പല ചിലന്തികളും ഇഷ്ട്ടപ്പെടുന്നതും..അല്ലേ..?

  നമ്മൂടെയൊക്കെ ബൂലോഗതട്ടകത്തിൽനിന്നും ആറ്റികുറുക്കിയെടുത്ത ഈ കഥയിൽനിന്നും , സമൂഹത്തിലെ ചില കാഴ്ചപ്പാടുകളടക്കം,ഒരിക്കലും കാണാത്ത/കേൾക്കാത്ത പുത്തൻ ഇന്റെ-നെറ്റ് സൌഹൃദങ്ങളില്‍ ഒരിക്കലും ആഴ്ന്ന് പോകരുതെന്ന ഗുണപാഠമടക്കം പലതും ഉൾക്കൊള്ളിച്ച് എല്ലാവർക്കും നല്ലൊരു ബോധവൽക്കരണം കൂടി കൊടുക്കാൻ സാധിച്ചതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ കേട്ടൊ ഭായ്.
  അഭിനന്ദനങ്ങൾ....!

  മറുപടിഇല്ലാതാക്കൂ
 64. ഒരു വലപോലും ശരിക്ക് കെട്ടാനറിയാത്ത ,
  പിളുന്താനും ബുദ്ധിക്കുറവു തോന്നിപ്പിക്കുന്നവനുമായ ആ പാവം ചിലന്തിയെ ഒടുവില്‍ ഗൌരി ശരിക്കും പ്രണയിച്ചുപോയി എന്ന് കരുതുന്നു .
  എങ്കിലും എല്ലാം കഴിഞ്ഞുപോയില്ലേ !
  പിന്നെ ബ്ലോഗര്‍മാരുടെ രഹസ്യമടങ്ങുന്ന ആ അവസാനത്തെ മെയില്‍ ഡിലീറ്റായിപോയതില്‍ ഖേദവുമുണ്ട് ...
  പക്ഷെ എന്ത്ചെയ്യാം ,
  എല്ലാം വിധിയുടെ വിളയാട്ടം തന്നെ !

  മറുപടിഇല്ലാതാക്കൂ
 65. കഥ നന്നായിട്ടുണ്ട് റാംജി സര്‍ , ഒടുക്കം ദുഖമായി പോയി അല്ലെ..

  മറുപടിഇല്ലാതാക്കൂ
 66. ജീവി കരിവെള്ളൂര്‍,
  സജീവന്‍ എന്ന ചിലന്തി ഗൌരി എന്ന ഇരയെ പിടിക്കുന്നതില്‍ പാരജയപ്പെട്ടുമ്പോള്‍ വല കെട്ടുന്നതില്‍ വന്ന കുഴപ്പം കൊണ്ടാണെന്ന് ധരിക്കുന്നത് സ്വയം കുറവുകള്‍ ഉണ്ടെന്ന തോന്നല്‍ തന്നെ.
  ജീവി പറഞ്ഞത്‌ പോലെ ചിലപ്പോള്‍ വിഷയത്തിന്റെ സ്വഭാവം ആകാം തീവ്രത എന്ന് തോന്നുന്നു.
  നന്ദി ജീവി.

  വി.എ || V.A ,
  നന്ദി മാഷെ.

  ഒരു ദുബായിക്കാരന്‍,
  ചിലന്തി സജീവന്‍ തന്നെ എന്നറിയുമ്പോള്‍ ഗൌരിയില്‍ ഉണ്ടായേക്കാവുന്ന പ്രതികരണം തന്നെ മരണത്തിന് വഴി വെച്ചിരിക്കാം.
  നന്ദി സുഹൃത്തെ.

  ajith ,
  നല്ല വാക്കുകള്ക്ക് നന്ദി മാഷെ.
  ishaqh ഇസ്‌ഹാക് ,
  നന്ദി ഭായി.

  അബ്ബാസ്‌ നസീര്‍ ,
  നന്ദി സുഹൃത്തെ.

  അലി ,
  നന്ദി അലി

  Vayady ,
  വിധവയുടെ ജീവിതം മാത്രമായി കഥ കാണുമ്പോള്‍ വായാടി പറഞ്ഞ അഭിപ്രായത്തില്‍ എത്താം. ഓണ്‍ ലൈനില്‍ ആദ്യമായി സൗഹൃദം ആരംഭിക്കുന്ന പുതിയ കടന്നു വരവുകാര്‍ എത്തിപ്പെടാവുന്ന ഒരു സാഹചര്യം എന്ന രീതിയിലേക്ക്‌ കഥയെ നോക്കാന്‍ കഴിഞ്ഞാല്‍ വിധവയുടെ ജീവിതമല്ല കഥ എന്ന് വരില്ലേ.
  നന്ദി വായാടി.

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം ,
  ചില ചിന്തകള്‍. ചില കാണലുകള്‍.
  നന്ദി മുരളിയേട്ടാ.

  pushpamgad kechery ,
  അവസാന മെയില്‍ ഒഴിവാക്കാതെ തുറന്നിരുന്നന്കില്‍ കഥ വഴിമാറി പോയേനെ അല്ലെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ അറിയണ്ട എന്നത് തന്നെ നല്ലത് അല്ലെ.
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 67. റാംജി..കഥ വളരെ ഇഷ്ടമായി.
  സൂപ്പര്‍ ക്ലൈമാക്സ്‌ .
  തുടക്കത്തിലെ ആകാംഷ അവസാനം വരെ നില നിറുത്താനായി

  മറുപടിഇല്ലാതാക്കൂ
 68. തീര്‍ത്തും മികച്ച കഥ മാഷേ...
  കഥ വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയത് അടുത്തിടെ ബൂലോകത്തില്‍ നടന്ന ഒരു സംഭവമാണ് പ്രചോദനം എന്നാണ്...
  പക്ഷെ പ്രതീക്ഷിക്കാത്ത കഥാന്ത്യം...വളരെ ഇഷ്ട്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 69. കഥയും അവതരണവും നന്നായി.ബ്ലോഗ് സൌഹൃദത്തിന്റെ പശ്ചാതലത്തില്‍ എഴിതിയ കഥക്ക് യാഥാര്‍ത്യത്തിന്റെ ഫീല്‍ ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 70. നല്ല കഥ, അവസാനംവരെ ആകാംക്ഷയോടെ വായിച്ചു. ഓണ്‍ലൈന്‍ സൌഹൃതങ്ങളുടെ കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും ബ്ലോഗ്ഗിന്റെ പാശ്ചാത്തലത്തില്‍ വളര്‍ന്ന ഒരുഗ്രന്‍ തീം. അവസാനം ഒത്തിരി നൊമ്പരപ്പെടുത്തി.

  മറുപടിഇല്ലാതാക്കൂ
 71. കാലാനുസൃതമായ കഥ...മനോഹരമായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 72. ഗൌരിയുടെ മനസ്സ്! നല്ല കഥ. ബ്ലോഗ്‌ ആധാരമാക്കി ഗൗരവമുള്ള ഒരു കഥ ഇപ്പോഴാണ് വായിക്കുന്നത്. കാണാതെ കാണുന്ന ബ്ലോഗിന്റെ സ്വഭാവത്തിലെ അപകടം പുറത്തുകൊണ്ടു വരുന്നു കഥ.

  മറുപടിഇല്ലാതാക്കൂ
 73. ഈ കഥ അന്ന് തന്നെ വായിച്ചിരുന്നു. പക്ഷെ ഗൂഗിള്‍ മലയാളം പണി മുടക്കിയതിനാല്‍ അപ്പോള്‍ ഒന്നും എഴുതാന്‍ പറ്റിയില്ല. തിരികെ വീണ്ടും വന്നപ്പോള്‍ ഒരുപാട് വൈകി പോയി. റാംജി ചേട്ടന്‍, കഥ വളരെ നന്നായി. ഈ കഥക്ക് ബ്ലോഗിന്റെ മാത്രമല്ല, ആദ്യകാലം തൊട്ടുള്ള എല്ലാ ഓണ്‍ലൈന്‍ സൌഹൃദങ്ങളുടെ പശ്ചാത്തലത്തിലും പ്രസക്തിയുണ്ടെന്നു തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 74. കഥ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 75. റാംജീ പേരു നന്നായിട്ടുണ്ട് : "വല കെട്ടാനറിയാത്ത ചിലന്തി." ഓണ്‍ലൈന്‍ വലകള്‍ വിരിച്ചും ഇരപിടിച്ചും കാലം കഴിക്കുന്നവരില്‍നിന്ന് വ്യത്യസ്തനായ ഒരു പാവം ചിലന്തിയുടെ കഥ. നന്നായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 76. നല്ല കഥ..മനസ്സിലൊരു നൊമ്പരം ബാക്കിയാക്കി വല കെട്ടാനറിയാത്ത ചിലന്തിയും ഗൌരിയും...വ്യത്യസ്തമായ പോസ്റ്റ്

  മറുപടിഇല്ലാതാക്കൂ
 77. കഥ നന്നായി പറഞിരിക്കുന്നു.വലകള്‍ ഓരേ പൊലെ തോന്നാമെങ്കിലും ഇക്കാലത്ത് ചിലന്തികല്‍ വല കെട്ടുന്നത് പലരീതിയിലാണ്‌ കേട്ടൊ ജി....
  ആശംസകള്‍......

  മറുപടിഇല്ലാതാക്കൂ
 78. ശാലിനി,
  പ്രതീക്ഷിക്കാത്തതാണല്ലോ പലതും സംഭവിക്കുക.
  നന്ദി ശാലിനി.

  റോസാപൂക്കള്‍,
  നന്ദി സുഹൃത്തെ.

  ചാണ്ടിച്ചായന്‍,
  പലപ്പോഴും മെയിലുകള്‍ തുറക്കുക പോലും ചെയ്യാതെ ഒഴിവാക്കണം.
  നന്ദി സുഹൃത്തെ.

  jyo,
  വേണ്ടാത്തത് വേണ്ടെന്നു തന്നെ വെക്കണം.
  നന്ദി ജ്യോ.

  ഷമീര്‍ തളിക്കുളം,
  ഇപ്പോഴത്തെ ചില നൊമ്പരങ്ങള്‍ പിന്നീട് നൊമ്പരം ഉണ്ടാക്കാതിരിക്കാം.
  നന്ദി ഷമീര്‍.

  ശ്രീനാഥന്‍,
  കഥയുടെ ഉള്ളു കണ്ട അഭിപ്രായം.
  വളരെ സന്തോഷം മാഷെ.

  ഹാഷിക്ക്,
  നന്ദി ഹാഷിക്ക്.

  Echmukutty ,
  വളരെ നന്ദി എച്മു.

  കുഞ്ഞൂട്ടന്‍|NiKHiL ,
  പേര് മാത്രേ നന്നായുള്ളു കുഞ്ഞുട്ടാ....ചുമ്മാട്ടോ
  നന്ദി.

  സീത* ,
  നന്ദി സുഹൃത്തെ.

  നാട്ടുവഴി,
  എത്തിയോ? നാട്ടുവഴി ആകുമ്പോള്‍ വലകള് കൂടും...സൂക്ഷിച്ചോ.
  നന്ദി കൂട്ടുകാരാ.

  മറുപടിഇല്ലാതാക്കൂ
 79. അങ്ങനെ റാംജിയില്‍നിന്ന് ഒരു ജീവിതപാഠംകൂടി പഠിച്ചു. ഈശ്വരന്‍ താങ്കള്‍ക്ക് നൂറായുസ്സു തരട്ടെ, എന്നേപ്പോലുള്ളവരുടെ മനസ്സിനെ ഇതുപോലെ ഏറെ സമ്പന്നമാക്കാന്‍...

  നമസ്കാരം.

  മറുപടിഇല്ലാതാക്കൂ
 80. നന്നായി പറഞ്ഞു
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 81. കഥ ഇഷ്ട്ടമായി. ചിലന്തി എന്ന പേരും നന്നായി.

  മറുപടിഇല്ലാതാക്കൂ
 82. ഇതു വരെ വായിച്ചിട്ടുള്ള റാംജി കഥകളില്‍ സൂപ്പര്‍ എന്നു തന്നെ പറയാം.കഥയുടെ പേരും നന്നായി. ഇനി മനോരാജ് പറഞ്ഞ പോലെ “ചിലന്തി”യെന്ന പേരിലും ബ്ലോഗറുണ്ടാവാം!. കമന്റു വരുമ്പോഴറിയാം!.അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 83. വല കെട്ടാനറിയാത്ത ചിലന്തി.

  വൌ..!
  എന്തൊരു കഥ..!!

  അഭിനന്ദൻസ്..


  @ മനോരാജ്..
  -ദൈവമേ ചിലന്തിയെന്ന പേരില്‍ ഒരു ബ്ലോഗറുണ്ടേന്നാണ് എന്റെ ഓര്‍മ്മ.. അങ്ങേര്‍ കാണണ്ട.. :):)-

  :):)

  മറുപടിഇല്ലാതാക്കൂ
 84. രാംജി, കഥ വായിച്ചെങ്കിലും അല്പം തിരക്ക് കാരണം കമന്റ്‌ ഇടാന്‍ വൈകി. നല്ല കഥ.ഒരു വിഷയത്തില്‍ ഊന്നി ആയത് കൊണ്ടാവും സാധാരണ രാംജി ടച്ചില്‍ നിന്നും അല്പം തീക്ഷ്ണത കുറവ് തോന്നി.അത് കഥയുടെ കുഴപ്പം ആയി കരുതുന്നില്ല.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 85. പറയാന്‍ മറന്നു.കഥയുടെ പേര്
  ഒത്തിരി ഇഷ്ടം ആയി കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 86. നന്നായി പറഞിരിക്കുന്നു..ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 87. കൊച്ചു കൊച്ചീച്ചി,
  നന്ദി സുഹൃത്തെ.

  നികു കേച്ചേരി,
  നന്ദി നികു.

  Varun Aroli,
  നന്ദി വരുണ്‍.

  Mohamedkutty മുഹമ്മദുകുട്ടി,
  ഇനി ചിലന്തി എന്ന ബ്ലോഗര്‍ ഉണ്ടെങ്കിലും കുഴപ്പമില്ല കുട്ടിക്ക.
  നമ്മള്‍ കുഴപ്പം ഒന്നും പറഞ്ഞിട്ടില്ലല്ലോ.
  വളരെ നന്ദി.

  ഹരീഷ് തൊടുപുഴ,
  മനോരാജും ഹരീഷും കൂടി എന്തോ ഒരു ഒത്തുകളി?
  നന്ദി ഹരീഷ്.

  ente lokam,
  നന്ദി വിന്സെന്റ്.

  pournami,
  നന്ദി പൌര്ണനമി.

  ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
  നന്ദി ബഷീര്‍.

  മറുപടിഇല്ലാതാക്കൂ
 88. കഥ ലളിതമായ ഭാഷയില്‍ ആകര്‍ഷകമായി പറഞ്ഞു. വൈധവ്യത്തിന്റെ ഏകാന്തതയില്‍ നിന്ന് എഴുത്തിലൂടെ വളര്‍ന്ന ഓണ്‍ലൈന്‍ സൗഹൃദം ഗൌരിയുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓളങ്ങളും വല കെട്ടാനറിയാത്ത ചിലന്തിലേക്ക് ഗൌരിയുടെ മനസ്സ് അറിയാതെ അടുക്കുന്നതും, അയാളുടെ മരണത്തിലൂടെ മുന്‍ ധാരണകള്‍ തിരുത്തിക്കൊണ്ട്‌ തന്നെ മോഹിച്ച സജീവന്‍ എന്ന പഴയ സുഹൃത്തിന്റെ നന്മ നിറഞ്ഞ മനസ്സു കണ്ടെത്തുമ്പോള്‍ അവളിലുണ്ടാകുന്ന ഞെട്ടലും, നിരാശയും, ദുഖവും എല്ലാം
  അനുവാചകരിലേക്ക് പകരാന്‍ കഥാകാരനായി.

  കൃത്യമായ ഒരു പാത ഒരുക്കിയല്ല മനുഷ്യ മനസ്സ് സഞ്ചരിക്കുന്നത്. കഥാകാരന്‍ കഥയ്ക്ക് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊടുത്തു ആ കഥാപാത്രങ്ങളെ നിരീക്ഷിച്ചു പകര്‍ത്തുക മാത്രമേ വേണ്ടൂ. അത്തരം കഥകള്‍ കൃത്രിമത്വമില്ലതെ ജീവിതവുമായി അടുത്തു നില്‍ക്കും. റാംജിയുടെ കഥകള്‍ക്ക് ഈ ഒരു സ്വാഭാവികത ഞാന്‍ കണ്ടിട്ടുണ്ട്. കഥക്ക് നൂതന സങ്കേതങ്ങള്‍ തിരയുന്ന കഥാകാരന് അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 89. ഓൺലൈൻ സൌഹൃദങ്ങൾ പലപ്പോഴും അപകടങ്ങളിലാണ് ചെന്നു പെടാറ്...

  ഗൌരിയെ അപ്പോഴും സ്നേഹിച്ചിരുന്നു സജീവൻ..
  തന്റെ മനസ്സ് കാണാതിരുന്ന ഗൌരിയെ അത് കാണീച്ചു കൊടുത്ത് പിൻ‌വാങ്ങുകയായിരുന്നോ സജീവൻ..?

  ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 90. "അറിയാനുള്ള ആകാംക്ഷയേക്കാള്‍ അറിയുമ്പോള്‍ ഉണ്ടാകുന്ന വേദന..." അതേ, അങ്ങിനെയൊരു വേദന കൂടി വേണ്ടെന്ന ഗൌരിയുടെ തീരുമാനം നന്നായി.
  വളരെ ഇഷ്ടായീ ഈ എഴുത്ത് റാംജീ, പേരും വളരെ നന്നായി.

  മറുപടിഇല്ലാതാക്കൂ
 91. പ്രത്യേകിച്ചും സമകാലിക പ്രസക്തി ഉള്ളതിനാല്‍, നന്നായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ലളിതമായ അവതരണ ശൈലിയും ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 92. കുറെ കാലത്തിന്‌ ശേഷമാണ്‌ ഇന്ന് ബ്ലോഗ്ഗില്‍ എത്തിയത്.ആദ്യം എടൂത്തത് ചേട്ടന്റെ ബ്ലോഗ് ആയിരുന്നു.ഒരു നല്ല കഥ വായിച്ചിട്ട് തുടങാമെന്ന് കരുതി.എന്തായാലും പ്രതീക്ഷ തെറ്റിയില്ല.നല്ല കഥ..നല്ല ഒഴുക്കോടെ എഴുതി.പലരും നമ്മുടെ ചുറ്റിലുമുള്ളവരെ തിരിച്ചറിയാതെയാണ് അതിനേക്കാള്‍ നല്ലതെന്ന് കരുതി നെറ്റില്‍ കാത്തിരിക്കുന്നവര്‍ക്ക് പിന്നാലെ പായുന്നത്.അത്തരക്കാര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെ ഈ കഥ.
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 93. രാംജിയുടെ കഥകള്‍ക്ക് വശ്യമായ ഒരു ശൈലിയുണ്ട്. ആശയവുമുണ്ട് . അതിനാല്‍ തന്നെ ഈ കഥയും 'സമ്പന്ന'മാണ്.
  എന്നാലും കഥകളില്‍ എല്ലാം ഒരേ രചനാശൈലി എനിക്കനുഭവപ്പെടുന്നു എന്ന് പറയാന്‍ എന്നെ അനുവദിക്കുക.
  ശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ കൂടുതല്‍ ആസ്വാദകരമാവും.
  നല്ല കഥയ്ക്ക് ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 94. Akbar,
  നമ്മള്‍ എഴുതുന്നത് കൂടുതല്‍ പേര്‍ വായിക്കണം. അതിനു എഴുത്തിനെ എങ്ങിനെ ഉപയോഗിക്കാം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. വായിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കൂടി വായിക്കാന്‍ താല്പര്യം കാണിക്കണം എന്ന ഒരു ചിന്ത ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോഴൊക്കെ എന്റെ കൂടെ കൂടാറുണ്ട്. അതിനൊന്നും കഴിഞ്ഞില്ലെങ്കിലും ഒരു ശ്രമം നടത്താന്‍ ശ്രമിക്കാറുണ്ട്.
  വിശദമായ അഭിപ്രായത്തിനും നല്ല വാക്കുകള്ക്കും
  നന്ദി അക്ബര്‍.

  വീ കെ,
  സജീവന് സജീവനില്‍ നിന്നും പുറത്ത്‌ വരാന്‍ കഴിയില്ല. ചില ഒതുക്കലുകളില്‍ പലതും ഒളിപ്പിക്കേണ്ടി വരും. സജീവനും അത്തരം ഒരു ഒതുക്കലില്‍ ഒതുങ്ങി.
  നന്ദി സുഹൃത്തെ.

  കുഞ്ഞൂസ് (Kunjuss),
  നന്ദി കുഞ്ഞൂസ്.

  വഴിപോക്കന്‍ | YK,
  നന്ദി സുഹൃത്തെ.

  എ.ആർ രാഹുൽ,
  ഇത്രയും നാള്‍ എവിടെ ആയിരുന്നു എന്ന് പറഞ്ഞില്ലല്ലോ.,
  നന്ദി രാഹുല്‍.

  ഇസ്മായില്‍ കുറുമ്പടി (തണല്‍),
  വായന സുഖകരം ആയിരിക്കണം എന്ന് ഞാന്‍ എഴുതുമ്പോള്‍ എന്നോടു മൂളിക്കൊണ്ടിരിക്കും. എന്നാലും ചിലതിലൊക്കെ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഉണ്ട്. ഒരേ ശൈലി എന്ന് തോന്നുന്നത് ലളിതമാക്കാന്‍ ശ്രമിക്കുന്നത് ആണോ ഇസ്മായില്‍.
  നന്ദി വളരെ.

  focuzkeralam.tk,
  നന്ദി സുഹൃത്തെ.

  ബിഗു,
  നന്ദി ബിഗു.

  മറുപടിഇല്ലാതാക്കൂ
 95. സെഞ്ചറി എന്റെ കമന്റിലൂടെ ആകട്ടെ
  കഥകൾക്ക് പുതിയ മേച്ചില്പ്പുറങ്ങൾ കിട്ടിത്തുടങ്ങി.

  മറുപടിഇല്ലാതാക്കൂ
 96. നല്ല കഥ റാംജി...വായിക്കാന്‍ വൈകിപ്പോയി എങ്കിലും ...

  മറുപടിഇല്ലാതാക്കൂ
 97. ആദ്യമേ കണ്ടു, എല്ലാവരും പറഞ്ഞുകഴിയട്ടെ എന്ന് കരുതി.

  കഥ നന്നായി, കാലികപ്രസക്തം.
  അവതരണം നന്നായി.
  പേര് അതിലേറെ നന്നായി.

  അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 98. നന്നായി മാഷെ..
  അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 99. സമൂഹത്തിന്റെ നേര്‍ക്ക്‌ പിടിക്കുന്ന കണ്ണാടികളാണ് രാംജിയുടെ ഓരോ കഥയും ..ചുറ്റിലും കാണുന്ന ജീവിതങ്ങളെ അതിന്റെ വൈകാരികതയും സ്വാഭാവികതയും ചോരാതെ പകര്‍ത്തി വയ്ക്കാന്‍ രാംജി ശ്രദ്ധിക്കാറുണ്ട് ..ഇക്കുറിയും വായനക്കാര്‍ക്ക് ആ പ്രത്യേകതകള്‍ ഉള്ള രചന തന്നെ വായിക്കാനാവുന്നു എന്നാണു എന്റെ വിശ്വാസം..അതങ്ങനെ തന്നെ ആയിരിക്കാന്‍ രാംജി നടത്തുന്ന ശ്രമങ്ങളും പുലര്‍ത്തുന്ന നിഷ്കര്‍ഷയും അഭിനന്ദനാര്‍ഹം തന്നെ


  Malayaalam typing pani mudakkiyathinaal ramesh maashinte
  abhipraayam njaan pakartthunnu
  poorna manassode

  മറുപടിഇല്ലാതാക്കൂ
 100. ബ്ലോഗു ബേസ് ചെയ്തുള്ള കഥകള്‍ കുറവാണ് ,ഇത് ഇഷ്ട്ടമായി

  മറുപടിഇല്ലാതാക്കൂ
 101. രാംജി കഥയും അവതരണവും വളരെ ഇഷ്ടായി...

  നോ കമന്റ്സ്!

  മറുപടിഇല്ലാതാക്കൂ
 102. സമകാലികമായ കഥ. എനിക്കിതില്‍ ഇഷ്ടമായത് "വല കെട്ടാനറിയാത്ത ചിലന്തി" എന്ന് പറയുന്ന, ഗൌരിയോട് പക്വതയോടെ കാര്യങ്ങള്‍ കാണണമെന്ന് പറയുന്ന ഭാഗം ആണ്.

  മറുപടിഇല്ലാതാക്കൂ
 103. Kalavallabhan,
  നന്ദി സുഹൃത്തെ.

  Manju Manoj
  നന്ദി മഞ്ചു.

  - സോണി -,
  നന്ദി സോണി.

  the man to walk with,
  നന്ദി സുഹൃത്തെ.

  Dipin Soman,
  നന്ദി മാഷേ.

  റശീദ് പുന്നശ്ശേരി,
  വിശദമായ വായനക്കും വിലയിരുത്തലിനും
  നന്ദി റഷീദു.

  Renjith,
  നന്ദി രഞ്ജിത്.

  വഴിപോക്കന്‍ | YK,
  നന്ദി സുഹൃത്തെ.

  Sukanya,
  നല്ല വായനക്ക് നന്ദി സുകന്യ.

  പുന്നക്കാടൻ,
  വരവിന് നന്ദി സുഹൃത്തെ.

  Pranavam Ravikumar a.k.a. Kochuravi,
  നന്ദി പ്രവീണ്‍.

  മറുപടിഇല്ലാതാക്കൂ
 104. കമന്റ് ബോക്സ് അവനവന്റെ ബ്ലോഗിന്റെ പരസ്യത്തിനുപയോഗിക്കുന്ന പ്രവണത ശരിയല്ലെന്നാണെന്റെ അഭിപ്രായം.സമാന വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ലിങ്കു കൊടുക്കുന്നതില്‍ തെറ്റില്ല.പുന്നക്കാടന്‍ പല ബ്ലോഗിലും ഇങ്ങിനെ ചെയ്തു കാണുന്നു.

  മറുപടിഇല്ലാതാക്കൂ
 105. sundaramaya katha.anayasamayi paranju pokunnu.abhinandanangal

  മറുപടിഇല്ലാതാക്കൂ
 106. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 107. കഥ പറയാന്‍ പുതിയൊരു ശൈലി , നന്നായി ഒഴുക്കോടെ പറഞ്ഞു പോയി.വായനാസുഖവുമുണ്ട് .ചിലന്തികള്‍ എല്ലായിടത് മുണ്ടല്ലോ!

  മറുപടിഇല്ലാതാക്കൂ
 108. റാംജീ,
  എനിക്കിപ്പോഴാണ് വണ്ടി കിട്ടിയത് ഇവിടെ വരാന്‍.!
  നമിച്ചു..! ഇത്തരം ഒരാശയം അതിഗംഭീരമായി അവതരിപ്പിച്ചതിന്..!
  ഒട്ടും മുഷിപ്പിക്കാത്തവിധത്തിലുള്ള എഴുത്തിലൂടെ വായനക്കാരനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു..!
  ഒത്തിരിയാശംസകള്‍..!വൈകിയതിന് ക്ഷമാപണവും..!വീണ്ടും കാണാം.

  മറുപടിഇല്ലാതാക്കൂ
 109. കഥയും പേരും ഇഷ്ടമായി..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 110. അജ്ഞാതന്‍6/20/2011 09:13:00 AM

  നല്ല കഥ....:-)
  ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 111. ശരിക്കും അപ്രതീക്ഷിതമായ ക്ലൈമാക്സ്…ആസ്വദിച്ച് വായിച്ച കഥ…..നനായി എഴുതി റാംജി…അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 112. Mohamedkutty മുഹമ്മദുകുട്ടി,
  സാരമില്ല കുട്ടിക്കാ.
  പതിയെ ശരിയാകും.

  ശങ്കരനാരായണന്‍ മലപ്പുറം,
  നന്ദി സുഹൃത്തെ.

  സുലേഖ,
  നന്ദി സുഹൃത്തെ.

  സിദ്ധീക്ക..,
  നന്ദി സിദ്ധീക്ക.

  പ്രഭന്‍ ക്യഷ്ണന്‍,
  നമ്മുടെ ഈ ലോകത്തെ സൌഹൃദങ്ങല്ക്കിടയില്‍ ഒരു ക്ഷമാപണത്തിന്റെ ആവശ്യം എന്താണ്? മുഴുവന്‍ സമയവും ഇതിനു മുന്നില്‍ ഇരിക്കുന്ന ആരാണ് ഉള്ളത? ചിലപ്പോള്‍ പല പോസ്റ്റുകളും കാണാന്‍ തന്നെ വിട്ടുപോകാറുണ്ട് ഞാന്‍. അത് മനുഷ്യന്റെ ഇന്നത്തെ തിരക്കുകളില്‍ സംഭവിക്കുന്നതാണ്. അതിലൊന്നും കാര്യമില്ല സുഹൃത്തെ.
  വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹിതാ.

  ധനലക്ഷ്മി പി. വി.,
  നന്ദി ടീച്ചര്‍.

  meera prasannan,
  നന്ദി മീര.

  തൂവലാൻ,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 113. റാംജി,
  കഥയിൽ പുതുമയില്ലെങ്കിലും റാംജിയുടെ എഴുത്തിന്റെ ശക്തി കൊണ്ട് കഥ മനോഹരമായിരിക്കുന്നു. കഥ വളരെ വളരെ ഇഷ്ടമായി, അഭിനന്ദനങ്ങൾ.

  [ഇത്തിരി വൈകിയതിൽ ക്ഷമിക്കുമല്ലൊ]

  മറുപടിഇല്ലാതാക്കൂ
 114. വല്ലാത്ത ഒരു പ്രണയകഥ
  മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 115. nannayi avatharippichu Ramji. manushyamanassinte vazhikal sankeernamanallo... nalla kathayaanu.

  മറുപടിഇല്ലാതാക്കൂ
 116. മാഷേ, ഇഷ്ടപ്പെട്ടു. നല്ല കഥ.
  സജീവൻ മാഷിനൊപ്പം ആ മെയിലും ഇല്ലാതായി..

  മറുപടിഇല്ലാതാക്കൂ
 117. വളരെ ഒഴുക്കോടെ കഥ സഞ്ചരിച്ചു..അവസാനം വരെ അതിന്റെ ആകർഷണീയത കാത്തുസൂക്ഷിക്കുകയും ആകാംക്ഷ നിലനിർത്തുകയും ചെയ്തു..മറ്റുള്ളവർ പറഞ്ഞത് പോലെ മരണവീട്ടിലെ bloggers സാന്നിധ്യം അഴികെ മറ്റെവിടെയും ഭാവന പിഴച്ചില്ല..ആശംസകൾ നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 118. ഹാപ്പി ബാച്ചിലേഴ്സ്,
  നന്ദി ബാച്ചിലേഴ്സ്.

  കെ.എം. റഷീദ്,
  നന്ദി റഷീദ്‌.

  ഉമേഷ്‌ പിലിക്കോട്,
  നന്ദി ഉമേഷ്‌

  മുകിൽ,
  പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തത്‌.
  നന്ദി മുകില്‍.

  ഭായി,
  അതെ സുഹൃത്തെ.
  നന്ദി ഭായ്‌.

  അനശ്വര,
  നല്ല വാക്കുകള്ക്ക്
  നന്ദി അനശ്വര..

  മറുപടിഇല്ലാതാക്കൂ
 119. ഞാൻ ഈ കഥ നേരത്തെ കണ്ടിരുന്നു. പക്ഷെ വായിക്കാൻ സാധിച്ചതു ഇപ്പോഴാണ്.

  അന്നെ ഞാൻ ഈ കഥയുടെ ലിങ്ക് എനിക്ക് പരിചയമുള്ള "ചിലന്തി"ക്ക് അയച്ചു കൊടുത്തു. ആ ചിലന്തി ഒരു ബസ്സർ ആണ്. ബ്ലോഗും ഉണ്ട്.

  കഥ ഇഷ്ട്ടായി. പക്ഷെ ഒരു നൊമ്പരം ബാക്കിയായി…
  ഇവിടെ ഒരു കാര്യം ശ്രധയിൽ പെട്ടതു. ഭാര്യ നഷ്ട്ടപ്പെട്ട ഭർത്താവിനു കെട്ടാൻ ഒരു തടസമില്ല. എന്നാലൊ ഭർത്താവു നഷ്ട്ടപ്പെട്ട ഭാര്യക്കു കെട്ടാൻ പല തടസങ്ങൾ ഉണ്ട് താനും. സമൂഹത്തിന്റെ കാഴ്ച പാട് ഇപ്പോഴും പഴയതു തന്നെ. ഓഫ് ലൈൻ എന്ന പ്രയോഗത്തിനു മരണം(ആത്മഹത്യ ) എന്ന അര്‍ത്ഥം കൂടെ ഉണ്ടെന്ന് കമ്മെന്റ് വായിച്ചപ്പോൾ പിടികിട്ടി..
  പിന്നെ
  മൈ ഡ്രീംസ്…ദിലീജ് ആണ്..ദിൽ ജിത്ത് അല്ല.

  ഇനിയും വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ കഥകളാവട്ടെ..!

  മറുപടിഇല്ലാതാക്കൂ
 120. You have got mail സിനിമ ഓർമ വന്നു :)

  മറുപടിഇല്ലാതാക്കൂ
 121. ഹ്രസ്വചിത്രമൊന്നെടുക്കാമീ കഥകൊണ്ട്‌.
  ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്തു.

  നന്ദി, റാംജിയേട്ടാ. :)

  മറുപടിഇല്ലാതാക്കൂ
 122. നന്ദി പ്രിയ റാംജി,
  ഞാന്‍ ഒരറ്റത്തുനിന്ന് വായിച്ചുതുടങ്ങി. ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....