13/7/12

ഇഷ്ടമില്ലാത്തിഷ്ടം






ഫെയ്സ്ബുക്കിലിടാൻ പഴയ ചില ചിത്രങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ സെൽഫൊൺ പാടാൻ തുടങ്ങിയത്. പരിചയമില്ലാത്ത നമ്പറാണ്‌. രണ്ടുമാസത്തെ ലീവിനുവേണ്ടി പുതിയ സിമ്മെടുത്തതിനാൽ അധികം ആർക്കും നമ്പർ കൊടുത്തിരുന്നില്ല. ലാന്റ് ഫോണിന്റെ നമ്പറും വീട്ടിലെ മൊബൈലിന്റെ നമ്പറും എല്ലാവർക്കുമറിയാം. ഇതൊന്നും അറിയാത്ത വ്യക്തിയാണ്‌ വിളിക്കുന്നത്. തിരിച്ചുപോകാൻ ഒരാഴ്ച ബാക്കിയുള്ള ഈ സമയത്ത് ആരായിരിക്കും വിളിക്കുന്നതെന്ന് ചിന്തിച്ചാണ്‌ ഫോണെടുത്തത്. 

"എടാ..ഭുവനാടാ ഇത്.." 

പെട്ടെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. പഴയ സ്വഭാവത്തിന്‌ ഒട്ടും മാറ്റമില്ല. അല്ലെങ്കിൽ ഇരുപത് വർഷം കഴിഞ്ഞിട്ടും പഴക്കമുള്ള പരിചയ ശബ്ദത്തിന്‌ നേരിയ വ്യതിയാനമെങ്കിലും സംഭവിക്കേണ്ടതായിരുന്നു. 

"ടാ..നിയ്യായിരുന്നോടാ..? ഇതിപ്പൊ എവടെ നിന്നാ? ഇപ്പൊ നാട്ടിലാണൊ? എന്താ പരിപാടി?" അറിയപ്പെടാത്ത നിരവധി വികാരങ്ങൾ ഇഴപിരിഞ്ഞ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം കൊണ്ട് തിക്കുമുട്ടി. തുടക്കത്തിൽത്തന്നെ ഭുവനാണ്‌ എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ അല്പം പാടുപെട്ടേനെ എന്നതായിരുന്നു വാസ്തവം. കാരണം ബോംബെ സൗഹൃദം പോലുള്ള പുറത്തെ സൗഹൃദങ്ങൾ അവിടം വിടുന്നതോടെ, പുതിയ മേച്ചില്പുറങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങളിൽ നിഷ്പ്രഭമായിത്തീരാറുണ്ട്. എന്നാലുമൊരു സൂചനയിലൂടെ പെട്ടെന്നോർക്കാൻ കഴിയുന്നത് അന്നത്തെ അതിന്റെ വ്യാപ്തി തന്നെ. 

ഇടവേളക്കൊരവസാനം, ഒരു തമാശക്കെങ്കിലും ഇത്തരം പുതുക്കലുകളിൽ പരസ്പരം ഓർക്കുന്നുണ്ടോ എന്ന പരീക്ഷണം നടത്താൻ ആദ്യ സംഭാഷണങ്ങളിൽ ശ്രദ്ധിക്കാറുള്ളതല്ലെ? അതാണ്‌ ഭുവന്റെ പഴയ സ്വഭാവത്തിൽ മാറ്റമില്ലെന്ന് പറഞ്ഞത്. പരീക്ഷിക്കാതേയും വളച്ചുകെട്ടാതേയും നേരേ പറയുക. 

"എടോ..തന്റെ രവിച്ചേട്ടനാ നിന്റെ നമ്പർ ഇനിയ്ക്ക് തന്നത്. ഞങ്ങളെടയ്ക്ക് കാണാറ്‌ണ്ട്. രവി നിന്നോടൊന്നും പറഞ്ഞില്ലെ"?

 പ..റഞ്ഞിരുന്നു. നിന്റെ നമ്പറില്ലാത്തോണ്ടാ വിളിക്കാൻ പറ്റാഞ്ഞേ. പിന്നെ നിന്റെ വീടെവടാന്നും അറിയില്ലല്ലോ?" രവിച്ചേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല. രവിച്ചേട്ടനത് ഓർത്തിണ്ടാകില്ല. ഭുവനോട് അങ്ങിനെ പറയേണ്ടെന്ന് തോന്നി. 

"ഞാൻ പലവഴിക്കും പലതവണ നിന്നേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒന്നുകിൽ നീ ഗൾഫിലാണ്‌ അല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച തിരിച്ചുപോയി എന്നാ അറിഞ്ഞിരുന്നത്. ഇത്തവണ എന്തായാലും കാണണമെന്നു തോന്നി. നീയെന്നാ തിരിച്ച് പോകുന്നത്? അതിനുമുൻപ് നിന്നെ ഒന്നു കണ്ടാമതി എനിക്ക്..." 

നിന്റെ വീടോ ഫോൺ നമ്പറോ നേരത്തേ അറിഞ്ഞിട്ടാണോ നിന്നെ ഞാനിപ്പോൾ വിളിക്കുന്നതെന്നാണ്‌ സാധാരണ നിലയിൽ തിരിച്ച് ചോദിക്കേണ്ടത്. അവനതിനുപകരം കേൾക്കാത്തത് പോലെ തിരസ്ക്കരിച്ചു. ഓരോ പ്രവൃത്തിയിലും അവന്റെ പ്രത്യേകതകൾ ഇത്തരത്തിലായിരുന്നു. മറ്റുള്ളവരെപ്പോലെ പകരത്തിനുപകരം എന്ന് ചിന്തിക്കാതെ മനസ്സിൽ നിന്ന് നല്ലത് മാത്രം തെരഞ്ഞെടുത്ത് പ്രവൃത്തിക്കുക. അധികം ആരിലും കാണാത്ത ഈ സ്വഭാവ വിശേഷങ്ങളാണ്‌ ഭുവനെ വ്യക്തതയോടെ ഓർമ്മപ്പെടുത്തുന്ന ഒരു ഘടകം. 

"അടുത്താഴ്ച പോകും. അതിനുമുൻപ് കാണാം. ഇനിയ്ക്കും തെരക്കായി നിന്നെ കാണാൻ. നിന്റെ പെണ്ണും മോളും എന്ത് പറയുന്നു? അവരും കൂടെ ഇല്ലേ?" ഒറ്റയടിക്ക് എല്ലാം അറിയാനായിരുന്നു തിടുക്കം.

"അതൊക്കെ വെല്യ കഥയാ..നമ്ക്ക് നേരിട്ട് പറയാം. ഇത് വേറൊരാൾടെ ഫോണാ. കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാം." ഫോൺ കട്ടായി. 

തിരിച്ചു വിളിച്ചാലോ. വേണ്ട. അവൻ തിരിച്ച് വിളിക്കാം എന്നല്ലെ പറഞ്ഞത്. ആകാംക്ഷ പെരുകി. അപ്രതീക്ഷിതമായി വന്നെത്തിയ പഴയ സൗഹൃദത്തിന്റെ ഓർമ്മയില്‍ കഴിഞ്ഞുപോയ യുവത്വത്തിന്റെ നാളുകൾ തെളിമയോടെ ഉദിച്ചുവന്നു. മൂടപ്പെട്ടു കിടന്നിരുന്ന ആ നല്ല നാളുകൾ ഇനിയും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന മനസ്സിലൂടെ മിന്നിമറിഞ്ഞു. 

ഭുവൻ വിളിക്കുന്നതിനുമുൻപ് രവിച്ചേട്ടനെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.

"ഹലോ..രവിച്ചേട്ടാ.."

"ഹലോ...എന്താടാ അത്യാവശ്യായ വിളി പോലെ..."

"ചുമ്മാ വിളിച്ചതാ..നമ്മ്ടെ ആ ഭുവന്റെ വിവരം അറിയാനാ." 

"ഓ...ഞാനത് പറയാൻ വിട്ട്പോയി. പല തവണ ഭുവൻ പറഞ്ഞിരുന്നതാ. നിന്നോട് സംസാരിക്കുമ്പോ ഞാനത് വിട്ട്പോകും. എന്തേ..അവൻ നിന്നെ വിളിച്ചിരുന്നോ?" 

"അതെ. ഇപ്പൊത്തന്നെ വിള്‍ച്ചിരുന്നു. കൊറച്ച്കഴിഞ്ഞ് വീണ്ടും വിളിക്കാന്ന് പറഞ്ഞിട്ട്ണ്ട്. രവിച്ചേട്ടൻ എന്നോട് ഭുവനെപ്പറ്റി പറഞ്ഞിരുന്നൂന്ന്‍ ഞാൻ നൊണ്യും പറഞ്ഞുപോയി അവനോട്. ഇനി വിളിക്കുമ്പോ എന്തെങ്കിലും പറയണല്ലോന്നു കര്‌ദ്യാ ഞാനൊടനെ രവിച്ചേട്ടനെ വിളിച്ചത്." 

"ചെലപ്പഴൊക്കെ അവന്‍ എന്റട്ത്ത് വരും. വളരെ ദയനീയമാണ്‌ ഇപ്പഴവന്റെ സ്ഥിതി." രവിച്ചേട്ടന്റെ സംസാരത്തില്‍നിന്ന് കാര്യങ്ങള്‍ മോശമാണെന്ന് മനസ്സിലാവുന്നു.

"ബോംബെയിലെ ജോലിയൊക്കെ വിട്ടോ? നല്ല ജോലിയായിരുന്നല്ലോ." 

"വിട്ടതല്ല, ആ കമ്പനി അവനെ ഒഴിവാക്കി. മറാത്തിയും ഹിന്ദിയും നന്നായി സംസാരിക്കാനറിയാം എന്നല്ലാതെ അവനെന്താ വേറൊരു യോഗ്യത? അങ്ങിനെയൊള്ള ഒരാക്ക് ഇത്രേം നല്ല ജോലി കിട്ടിത് കളയാണ്ട് നോക്കണ്ടത് അവനവൻ തന്ന്യല്ലേ? നാളേയ്ക്ക് വേണ്ടി ഒന്നും കര്‌താതെ ഇന്നാഘോഷായി നടന്നിര്‌ന്ന അവന്‌ മോന്ത്യായാ വെള്ളടിക്കണംന്നല്ലാതെ വെല്ല ചിന്തയും ഇണ്ടായിര്‌ന്നോ? അവന്റെ ഭാര്യും അവനെപ്പോലെ ബോംബെ സ്റ്റൈലീ അല്പം ‘മിനുങ്ങി’ ജീവിക്കാൻ തൊടങ്ങിതോടെ അവര്‌ടെ ജീവിതം തന്നെ നിയന്ത്രണം വിട്ടിര്‌ന്നില്ലെ?"

"ഞാൻ ഗൾഫീന്ന് ആദ്യത്തെ ലീവിന്‌ വന്നപ്പോ ബോംബെലിറങ്ങി അവന്റെ വീട്ടീ പോയിരുന്നു. പിന്നീടൊള്ള ഒരു വിവരോം ഇനിയ്ക്കറിയില്ല."

"അച്ചനുമമ്മേം ഇങ്ങിന്യായോണ്ട് മോളും മോൾടെ വഴിക്ക് പോയി. അതിനെടേലാ ഭുവന്റെ ജോലീം നഷ്ടായേ. ജോലി ഇല്യാണ്ടായ ഭുവനെ അമ്മേം മോളുങ്കൂടി അടിച്ചിറക്കീന്നാ കേട്ടേ. ഗത്യന്തരല്യാതെ ആറ്‌ കൊല്ലം മുമ്പ് അവൻ നാട്ട്ലെത്തി. അമ്മ്യേം മോളും സുഖായി ബോംബേല്‌ കഴിയണ്ണ്ട്ന്നാ അറിഞ്ഞെ." 

"അവര്‌ടെ ജീവിതം കണ്ട് അസൂയ തോന്നിട്ട്ണ്ട്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല. ഭുവനിവിടെ എന്താ ചെയ്യണേ?"

"ഭുവനല്ല, ഭുവനേന്ദ്രൻ നമ്പൂരി. പേരിനൊരു നമ്പൂരി കൂടി ഇണ്ടായത് ഇപ്പോ ഭാഗ്യായി. പണ്ട് പരിചയൊള്ള ഒരു നമ്പൂരി ഇപ്പൊ കല്യാണങ്ങക്കും അടിയന്തിരങ്ങക്കും ഒക്കെ സദ്യ നടത്തിക്കൊടുക്ക്ന്ന്‍ണ്ട്. അവര്‌ടെ കൂട്ടത്തിലാ. ഒരിയ്ക്കലിവ്ടെ അട്ത്തൊരു കല്യാണത്തിനെടേലാ ഞങ്ങ കണ്ടുമുട്ടിത്." 

"ആ പണി എന്നും ഇണ്ടാവില്ലല്ലോ?" 

"എന്തിനാ എന്നും പണി? അവനിപ്പഴും മൊന്ത്യായാ വെള്ളടിക്കണംന്ന് മാത്രേ ഒള്ളു. ഒരു കുടുംബണ്ടായിരുന്നൂന്നൊള്ള അങ്കലാപ്പോ വെഷമോ ഒന്നും ഇപ്പഴവനില്ല. കാശില്ലെങ്കി ആരോട് കൈനീട്ടാനും ഒരു മടിയൂല്യ ഇപ്പഴും. പഴയ അതേ സ്വഭാവം. എന്റടുത്തവന്‍ വര്‌ന്നന്ന് ഒരു ഷർട്ടും മുണ്ടും ഞാനവന്‌  കൊടുക്കണം, പോകുമ്പോ വണ്ടിക്കൂലിക്കുള്ള പൈസയും. അവനെ അറിയാവുന്നതോണ്ട് എത്ര സഹായിക്ക്യാനും ഇനിക്ക് മടിയില്ലട്ടോ, വിഷമവും. പക്ഷെ മറ്റൊരാള് അവനെക്കുറിച്ച് എന്ത് വിജാരിയ്ക്കുംന്ന പ്രയാസം തോന്നാറ്‌ണ്ട്." 

"രവിയേട്ടാ..സത്യത്തിൽ ഈയവസ്ഥ അറിഞ്ഞപ്പോ പ്രയാസം തോന്നുന്നു." 

"ആദ്യം മുതലേ നിന്നെയവൻ ചോദിക്കാറ്‌ണ്ടായിര്ന്നു. നിന്റെ നമ്പറ്‌ ഞാൻ മന:പ്പൂർവ്വം  കൊട്ക്കാതിര്‌ന്നതാ. അവസാനം കൊടുക്കാതിരിക്കാൻ പറ്റാതായപ്പഴാണ്‌ കൊടുക്കേണ്ടി വന്നത്. നീ ഇവിട്യില്ലെങ്കിലും നിന്റെ വീടന്വേഷിച്ച് അവൻ എത്തുന്നറിയാം. നമ്മേപ്പോലെ ആവുല്യല്ലൊ നമ്മ്ടെ ഭാര്യമാര്‌. പണ്ട് കൂത്താടി നടന്ന ഒരു കൂട്ടുകാരൻന്ന് പറഞ്ഞാ അവര്‌ക്ക് പുച്ചായിരിക്കും, പ്രത്യേകിച്ചും എല്ലാം അറിയാവ്ന്ന നെലയ്ക്ക്." 

രവിയേട്ടൻ പറയുന്നത് സത്യമാണ്‌. പക്ഷെ അതങ്ങിനെ സമ്മതിക്കാൻ മനസ്സ് അനുവദിച്ചില്ല. 

"നീയും ഭുവനും ഒന്നായിരുന്നല്ലോ. എന്നേക്കാൾ കൂടുതല് അവനാ നിനക്ക് വേണ്ടി എല്ലാം ചെയ്തു തന്നത്. ആ അടുപ്പം വെച്ചോണ്ട് നീയവന്‌ എന്തെങ്കിലും ചെയ്തുകൊടുക്കേണ്ടിവരും എന്നെനിയ്ക്ക് തോന്നി. ഇപ്പഴത്തെ നിന്റെ ചുറ്റുപാടില് ആ പഴയ ബന്ധം പുതുക്കുന്നത് യോജിക്കില്ലെന്നെനിയ്ക്ക് തോന്നി. ശരി...ഞാൻ പിന്നെ വിളിക്കാടാ."

ഫോൺ കട്ടായപ്പോൾ ഉത്തരമില്ലാത്ത ഒരുപാട് ശരികളും തെറ്റുകളും കലമ്പൽ കൂട്ടി. രവിയേട്ടനോട് സംസാരിക്കുന്നതുവരെ ഭുവനെ എങ്ങിനെയെങ്കിലും കാണണം, അവനെ കെട്ടിപ്പിടിച്ച് പഴയ സൗഹൃദം പുതുക്കണം എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷെ രവിയേട്ടൻ സൂചിപ്പിച്ചതുപോലുള്ള വസ്തുതകൾ പരിഗണിക്കുന്നതാണ്‌ തുടർന്നുള്ള ജീവിതത്തിനു ഗുണകരം എന്ന ഒരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി. 

കൃത്യസമയത്തു തന്നെ ഭുവൻ തിരിച്ചു വിളിച്ചു. ഫോൺ എടുക്കേണ്ടെന്നുവരെ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല. 

"ഭുവനല്ലെ?" 

"പിന്നാരാടാ നിന്നെ വിളിക്കാൻ?" ഒരു തരി ചോരാത്ത അവന്റെ സ്നേഹം പഴയപടി അനുഭവിക്കുന്നതായി തോന്നി. കാലത്തിനനുസരിച്ച് സ്വഭാവം മാറുമെന്ന് പറയുന്നത് വെറുതെ. ആഗ്രഹവും സ്വാർത്ഥതയുമാണ്‌ പെരുകുന്നത്! അവൻ തുടർന്നു. 

"ഇന്നത്തെ ജോലി കഴിഞ്ഞെടോ. പോകുവാന്‍ നിക്കാ. ഒരു വാനിലാ എല്ലാരും കൂടി പോക്വാ. ഇവ്ടന്ന് ഏതാണ്ട് അഞ്ചു കിലോമീറ്ററല്ലെ ഒള്ളു നിന്റെ വീട്ടിലേയ്ക്ക്‌... അതുകൊണ്ട് ഞാനവരുടെ കൂടെ പോകണ്ടാന്നു വെച്ചു. യിപ്പൊത്തന്നെ ഞാനങ്ങോട്ട് വരാം." 

"അയ്യോ..ഇപ്പൊ വേണ്ട....ഭാര്യയും മക്കളുമൊത്ത് ഞാൻ ഭാര്യവീട്ടിലേയ്ക്ക് പോകാനെറങ്ങി. നാളെയൊ മറ്റന്നളോ ഞാൻ വിളിക്കാം."

"കഷ്ടായിടാ..വിളിക്കണം. മറക്കരുത്. നിന്നെ കാണാത്തോണ്ട് ചങ്കിനകത്ത് ഒരു പ്രയാസം. എത്ര കൊല്ലായിടാ നമ്മള് കണ്ടിട്ട്..? എന്നാ ഞാനവരുടെ കൂടെ പോട്ടെടാ." 

തൊണ്ട കിടുകിടുത്ത് കരച്ചിൽ വന്നെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കി. നുണ പറഞ്ഞതാണെന്ന് ഭുവന്‌ മനസ്സിലായി കാണുമോ? അവനെ ഒഴിവാക്കുകയാണെന്ന് തോന്നിയിരിക്കുമോ? ഇല്ല.. അവനങ്ങനെ ചിന്തിക്കാനാവില്ല.

മറ്റന്നാളാണ്‌ തിരിച്ചു പോകേണ്ടത്. ഇതിനിടയിൽ ഭുവനെ വിളിച്ചില്ല എന്ന കുറ്റബോധത്തേക്കാൾ കൂടുതൽ അവൻ വിളിച്ച കോളുകൾ അറ്റന്റു ചെയ്തില്ലെന്ന മനോവേദനയോടെ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ്‌ രവിയേട്ടന്റെ ഫോൺ. 

"എന്താ രവിയേട്ടാ..?" 

"ഇത്ര വേഗം ഉറക്കായോ?" 

"ഇത്ര വേഗോ..?മണി പതിനൊന്ന് കഴിഞ്ഞു. എന്തേ വിശേഷിച്ച്?" 

"മറ്റന്നാ നീ പോകല്ലേ എന്ന് പെട്ടെന്നോർത്തപ്പോ ഒടനെത്തന്നെ വിളിച്ചതാ. എങ്കി ഒറങ്ങിക്കോ. നാളെ കാണാം." 

പോകുന്നതോർത്ത് വിളിച്ചതാകാൻ വഴിയില്ല. എന്തിനായിരിക്കും ഈ നേരത്ത് വിളിച്ചിരിക്കുക? ഇനി ഭുവനെങ്ങാനും വിളിച്ച് പരാതി പറഞ്ഞു കാണുമോ? അങ്ങിനെ ഉണ്ടെങ്കിൽ പറഞ്ഞേനെ. 

നാളെ പോകണമല്ലൊ എന്ന ചിന്ത കാരണം നേരത്തേ ഉണർന്നു. ചായകുടി കഴിഞ്ഞില്ല, അതിനുമുൻപേ രവിയേട്ടന്റെ വിളി വന്നു. 

"പറയ് രവിയേട്ടാ." 

"ഒരു ദു:ഖ വാർത്തയിണ്ട്. ഇന്നലെ അത് പറയാനാ വിളിച്ചേ. പിന്നെ നിന്റെ ഒറക്കം കളയണ്ടാന്ന് കര്‌ദി. നമ്മ്ടെ ഭുവൻ ഇന്നലെ രാത്രി മരിച്ചു." 

സ്തബ്ധനായിപ്പോയി. ഉമിനീര്‌ വറ്റി. തലച്ചോറിനകത്ത് കടന്നലുകൾ കുത്തിക്കയറുന്നു. ചങ്ക് പൊട്ടിപ്പോകുമോ എന്ന് ഭയന്നു. 

"എ..ങ്ങ..നെ...?" മർമ്മരം പോലെ വാക്കുകൾ കെട്ടുപിണഞ്ഞു. 

"ഇന്നലെ രാത്രി എല്ലാരുംങ്കൂടെ വര്‍ത്താനം പറഞ്ഞിര്‌ന്നപ്പോ നെഞ്ച് പൊത്തിപ്പിടിച്ച് താഴെ വീണു. പിന്നെ അനങ്ങില്യ. ഇന്ന് പത്ത് മണിയ്ക്കും ഒരു മണിയ്ക്കും എടേല് ശവം മറവ് ചെയ്യും. നിന്നെ അറിയിക്കണ്ടാന്ന്  കര്‌ദീതാ ആദ്യം. അത് ശര്യല്ലല്ലൊ." 

"നിങ്ങൾ കാരണമാണ്‌ എനിക്കവനെ കാണാൻ പറ്റാഞ്ഞത്..."താക്കീതും ഭീഷണിയും പോലുള്ള സ്വരം അല്പം ഉയര്‍ന്നു പോയി. 

"കുറ്റപ്പെട്ത്തലൊക്കെ പിന്നെ. ഞാനിപ്പൊ ബൈക്കുമായി അവ്ടെ വരാം. നീ തയ്യറാവ്. ഇപ്പൊ പോയാ പതിനൊന്നു മണിക്കുമുമ്പ് അവ്ടെ എത്താം. ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും അവ്ടെ എത്താൻ. ഞാനിതാ പൊറപ്പെടുന്നു." 

എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. നെറികേടും കുറ്റബോധവും ആകെ ഉലച്ചു. ഒന്നും സംസാരിക്കാതെ രവിയേട്ടന്റെ ബൈക്കിനു പുറകിലിരിക്കുമ്പോൾ കലുഷിതമായ മനസ്സ് വ്യക്തമല്ലാത്ത കാഴ്ചകളിലൂടെ പാഞ്ഞു. 

മൗനമായി നിൽക്കുന്ന കുറച്ചാളുകൾക്കു പുറകെ ചെറിയൊരു വീട്ടുമുറ്റം നിശ്ശബ്ദമായ ദു:ഖത്തിലാഴ്ന്നു കിടക്കുന്നു. ആരേയോ പ്രതീക്ഷിക്കുന്നതുപോലെ ചിലരെല്ലാം ബൈക്കിൽ നിന്നിറങ്ങുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

"രവി എത്ത്യോ? കൂടെള്ളത് ആരാ?" പ്രായമുള്ള തിരുമേനിക്ക് രവിച്ചേട്ടനെ അറിയാമെന്ന് തോന്നുന്നു. 

"ഇവനെന്റെ ബന്ധുവാ."

"നിങ്ങള് പോയി കണ്ടിട്ട് വാ. അത് കഴിഞ്ഞുവേണം ചടങ്ങ്കള് തീർക്കാൻ." 

രവിച്ചേട്ടനൊത്ത് മൃതദേഹത്തിനടുക്കലേക്ക് നീങ്ങുമ്പോൾ കുറ്റബോധം പെരുകിക്കൊണ്ടിരുന്നു. നീണ്ടുനിവർന്ന തടി കുറഞ്ഞ ശരീരം. ഒറ്റ മുടി പോലും നരക്കാത്തതാണ്‌ ഇത്രയും വർഷം കഴിഞ്ഞിട്ടും കാര്യമായ വ്യത്യാസം തോന്നാതിരിക്കാൻ കാരണം. 

തിരിച്ച് നടക്കുമ്പോൾ ബോംബെ ജീവിതം കൂടുതൽ തെളിഞ്ഞു വന്നു. ഒപ്പം നന്ദികേടിന്റെ ഭാരം പരിസരബോധം നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. തിരുമേനിയോട് രവിച്ചേട്ടൻ കാര്യങ്ങൾ തിരക്കുകയാണ്‌. 

"ഭാര്യയും മോളും വന്നില്ലെ തിരുമേനി?" 

"ന്ന്ലെ രാത്ര്യന്നെ അറീച്ചു. ഞങ്ങ്ളെ പ്രതീക്ഷിക്ക്‌ണ്ടാന്നും അയാളായി ബന്ധല്യാന്നും പറഞ്ഞു. പിന്നാരും വാരാല്യാലൊ." 

"പിന്നെന്തേ ഇത്രേം വൈകിച്ചേ? വെളുപ്പിനേ എല്ലാം കഴിക്കായിരുന്നില്യെ?" 

"അങ്ങ്ന്യാ ഞങ്ങ്ള്‌ കര്‌ദ്യേ. ന്ന്ലെ രവ്യേ വിളിച്ച് പറയണേന്‌ മുന്നെ മരിച്ച് കെട്‌ക്ക്‌ണ ഭുവന്റെ ഷർട്ടിന്റെ പോക്കറ്റ്ലൊരു പഴേ ഫോട്ടോ കാണെണ്ടായി.  ഫോട്ടോയില്ള്ള ആളെ ആർക്കും പരിച്യം ഇല്യാത്തോണ്ട് ഒര്‌ മണ്യരെ കാക്കാന്ന് എല്ലാരുങ്കൂടീ തീര്‌മാനിക്കണ്ടായേ." 

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോവെടുത്ത് തിരുമേനി രവിയേട്ടനു നേരെ നീട്ടി. അതു വാങ്ങി നോക്കിയ രവിയേട്ടൻ പരിഭ്രമവും സഹതാപവും കലർന്ന കണ്ണുനീരോടെ എന്നെ ദയനീയമായി നോക്കുമ്പോൾ എന്റെ ശരീരം വിറക്കുന്നതായി തോന്നി. തിടുക്കപ്പെട്ട് രവിയേട്ടനിൽനിന്ന് ഫോട്ടോ പിടിച്ചുവാങ്ങി. 

ഞെട്ടിപ്പോയി! 

130 അഭിപ്രായങ്ങൾ:

  1. നല്ല കഥ. ഭുവനന് ആത്മശാന്തി നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. "മരിക്കുമ്പോൾ പോലും ഹൃദയത്തോടു ചേർത്തുവെച്ച നിന്റെ സ്നേഹം എന്റെ സ്വാർത്ഥതയ്ക്കു മുന്നിൽ എന്നെയൊരു മനുഷ്യനാക്കുന്നില്ല.' വല്ലാത്തൊരു നോവനുഭവമായി ഭുവന്റെ കഥ ചങ്കില്‍ തറയ്ക്കുന്നു. കഥകളിലെ ഇത്തരം അനുഭവങ്ങള്‍ സഹോദരങ്ങളുമായുള്ള നമ്മുടെ അകലം ഇല്ലാതാക്കട്ടെ... വളരെ നന്ദി റാംജീ ഈ പങ്കുവയ്ക്കലിന്...

    മറുപടിഇല്ലാതാക്കൂ
  3. ഞെട്ടിപ്പോയി! .. ഇവിടെ കഥ അവസാനിപ്പിക്കാമായിരുന്നു റാംജി. അതിലും മികച്ച ഒരു ക്ലാസ് എന്‍ഡിങ് ഈ കഥക്കില്ല..

    മനോഹരമായി അവതരിപ്പിച്ചു. സിമ്പിള്‍ പ്രമേയം. വായിച്ചുകൊണ്ടിരുന്നപ്പോള്‍ എന്ത് കൊണ്ട് ഇത് എന്റെ മനസ്സില്‍ ഇത് വരെ വന്നില്ല എന്ന് തോന്നിപ്പോകുമാറ് നമ്മുടെ പലരുടേയും ചുറ്റുപാടുകളില്‍ തിരക്കില്‍ പെട്ട് സംഭവിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുവിന്റെ നിര്‍ദേശം പരിഗണിച്ച് അങ്ങിനെ ആക്കിയിരിക്കുന്നു.
      നന്ദി മനു ഈ നിര്‍ദേശത്തിന്.

      ഇല്ലാതാക്കൂ
  4. വളരെ നന്നായിരിക്കുന്നു കഥ ,അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. പറയാന്‍ വാക്കുകളില്ല. വീടും കുടുംബവും നഷ്ടമായ ഭുവനന്‍ ആകെ ആശ്വാസമായി നെഞ്ചോട്‌ ചേര്‍ത്ത ഒരു സൗഹൃദം. കാണാന്‍ ഏറെ കൊതിച്ചത് ഏറെ കാലത്തിനു ശേഷം. "നിങ്ങൾ കാരണമാണ്‌ എനിക്കവനെ കാണാൻ പറ്റാഞ്ഞത്..." എന്ന് പറഞ്ഞു നായകന്‍ സ്വന്തം ആത്മനിന്ദയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു. കാര്യങ്ങള്‍ പലപ്പോഴും അങ്ങിനെയാണ്. ഹൃദയം കാണാന്‍ മാപിനികള്‍ ഒന്നും ഇല്ലാതെ പോയില്ലേ. അധികപേരും എല്ലാ കണ്ടുമുട്ടലുകളെയും വിട വാങ്ങലിനെയും ധനലാഭത്തിന്റെ തുലാസില്‍ അറിയാതെയെങ്കിലും അളക്കുന്നു. ഈ ഒരു അവസ്ഥ അതീവ ഭംഗിയോടെ ലളിതമായി ഈ കഥയില്‍ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മളൊക്കെ എന്തേ ഇങ്ങിനെ ആവുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് സലാം ഭായി.

      ഇല്ലാതാക്കൂ
  6. വായിച്ചു തുടങ്ങിയപ്പോള്‍ സീരിയസ് അല്ല എന്നാണു തോന്നിയത്..
    നന്നായി ക്ലൈമാക്സ് !

    ഫോണ്ടിനു എന്തോ പ്രശ്നമുണ്ടോ അതോ എന്‍റെ കമ്പ്യൂട്ടര്‍ അതെന്റെതോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫോണ്ടില്‍ വലിപ്പ ചെറുപ്പം ഉണ്ടായിരുന്നു.
      എന്റെ സിസ്റ്റത്തിന്റെ ആയിരിക്കും എന്ന് കരുതിയാണ് പോസ്റ്റ്‌ ചെയ്തത്.
      റാണിപ്രിയ സൂചിപ്പിച്ചപ്പോള്‍ ഞാനത് മാറ്റിയിട്ടുണ്ട്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  7. കഥ വായിച്ചു,, പൊള്ളുന്ന അനുഭവങ്ങൾ

    മറുപടിഇല്ലാതാക്കൂ
  8. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ സ്വാര്ഥതകള്‍ എങ്ങിനെ ഒക്കെ കടന്നു കൂടുന്നു എന്ന് വളരെ നന്നായി പറഞ്ഞു. ജീവിതത്തോടു ഒട്ടി നില്‍ക്കുന്ന ഒരു കഥയല്ല, ജീവിതത്തിന്റെ ഉള്ളില്‍ നില്‍ക്കുന്ന ഒരു കഥ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിസ്സാര കാര്യങ്ങള്‍ എന്ന് തോന്നുന്നവയെപ്പോലും നമ്മള്‍ ഒന്ന് വിശകലനം ചെയ്‌താല്‍ എന്തായിരിക്കുന്നു കാലത്തിന്റെ കുതിപ്പ്‌ എന്ന് കണ്ടെത്താനാകും.

      ഇല്ലാതാക്കൂ
  9. സൌഹൃദങ്ങള്‍ക്കിടയിലേക് സാമ്പത്തികം കയറിവരുമ്പോള്‍ സ്വാര്‍ത്ഥത കടന്നുകൂടുന്നു. ധനലാഭാത്തിന്റെ തുലാസില്‍വെച്ചു സ്നേഹബന്ധങ്ങള്‍ അളന്നു നോക്കരുതെന്നു ഈ കഥ ഓര്‍മപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്ന് അങ്ങിനെ കഴിയാത്തതാണ് എല്ലാ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

      ഇല്ലാതാക്കൂ
  10. നല്ല ഒരു പ്രമേയം വൃത്തിയായി പറഞ്ഞു ...

    പലരും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്താന്‍ ഇത് പോലെ ഒരു തവണയെങ്കിലും പഴയ സൌഹൃദങ്ങളെ വേലിക്കു പുറത്തു നിര്‍ത്താറുണ്ട്. തികച്ചും നിര്‍ദോഷകരം എന്ന് നാം സ്വയം കരുതി സമാധാനിക്കുന്ന അത്തരം ചെയ്തികള്‍ ദുഖത്തില്‍ കലാശിക്കുന്നത് അന്ത്യം ഇതുപോലെ ആവുമ്പോള്‍ ആണ്. ഇത് പോലെ നിരവധി ഭുവനന്മാരെ ഞാന്‍ മുംബയില്‍ കണ്ടിട്ടുണ്ട്. പിന്നീട് നാട്ടിലേക്ക് പറിച്ചു നടപ്പെട്ട അവരില്‍ ചിലരുടെ ജീവിതവുമായി ഈ കഥക്ക് ഏറെ സമാനതകള്‍ തോന്നി.

    ആശംസകള്‍ ശ്രീ രാംജി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാഹചര്യങ്ങളും പ്രായവുമാണ് മനുഷ്യനെ സ്വന്തം തീരുമാനങ്ങളില്‍ നിന്ന് പലപ്പോഴും പിടിച്ചു വലിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.

      ഇല്ലാതാക്കൂ
  11. ചില നേരങ്ങളില്‍ നമ്മള്‍ ഇങ്ങനെ ഒക്കെ ആയി മാറുന്നു .
    നല്ല കഥ മിഴിവോടെ തന്നെ പറഞ്ഞു വെച്ചു.ആശംസകള്‍ ............

    മറുപടിഇല്ലാതാക്കൂ
  12. സ്വന്തം തെറ്റുകള്‍ നമ്മള്‍ എത്രപെട്ടെന്നാണ്‌ മറ്റുള്ളവരുടെതാക്കി ഒഴിയാന്‍ ശ്രമിക്കുന്നത് അല്ലേ . ആ തെറ്റ് ഒരിക്കലും ഒഴിയില്ല നമ്മളില്‍ നിന്ന് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും..സ്വന്തം മരണം വരെ കുറ്റബോധം പിന്തുടരും..

      ഇല്ലാതാക്കൂ
  13. തീരെ ചെറിയ ചെയ്തികള്‍ തീരാദുഃഖങ്ങളാകുന്നതിങ്ങനെ...! നല്ല പാഠം,നല്ലകഥ...:)

    മറുപടിഇല്ലാതാക്കൂ
  14. നന്നായി പറഞ്ഞ ഒരു കഥ.ഇത് കഥയായിട്ടല്ല എനിക്ക് തോന്നിയത്. നമുക്കുമുണ്ടാകുന്ന ഒരു അനുഭവം. ലളിതമായ ആവിഷ്ക്കാരം. റാംജിക്ക് ഒരു നമസ്കാരം

    മറുപടിഇല്ലാതാക്കൂ
  15. ഭുവൻ മനസ്സിൽനിന്നും പോകുന്നില്ല... ഇന്നിനെക്കുറിച്ചും തന്നെക്കുറിച്ചും ചിന്തിക്കാതെ മരിച്ചു പോകുന്ന മറന്നു പോകുന്ന എത്രയോ ഭുവന്മാർ......

    മറുപടിഇല്ലാതാക്കൂ
  16. മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ച ഒരു കഥ... കഥ തന്നയോ ഇത്??
    ചുറ്റുപാടും ഉള്ള ജീവിതം ആണ് റാംജി എപ്പോഴും എഴുതി വയ്ക്കുന്നത്.... നന്ദി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചുറ്റുപാടും ഉള്ളത് കാണാതെ നമ്മള്‍ വലിയ കാര്യങ്ങള്‍ പറഞ്ഞിട്ട് എന്ത് കാര്യം അല്ലെ.

      ഇല്ലാതാക്കൂ
  17. മാഷേ വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞു.
    എന്നാലും ഭുവനനെ ഒഴിവക്കിയെല്ലോ എന്ന
    കുറ്റബോധം കഥാകാരന്റെ മനസ്സിനെ
    മദിക്കുന്നത് വളരെ നന്നായി അവതരിപ്പിച്ചു,
    ധനവും മാനവും വര്‍ദ്ധിക്കുമ്പോള്‍ പലര്‍ക്കും
    ഉണ്ടാകാറുള്ള ഒരു attitudile മാറ്റം, വളരെ
    നന്നായവതരിപ്പിച്ചു, സത്യത്തില്‍ ഒരു കഥയായി
    തോന്നിയില്ല, അനുഭവ പാഠം പോലെ തോന്നി.
    വീണ്ടും പോരട്ടെ!!! ഇത്തരം പാഠം പറയുന്ന, അല്ല
    എല്ലാവരും ഉള്‍ക്കൊള്ളേണ്ടതും പ്രാവര്‍ത്തികം
    ആക്കേണ്ടതും, ആയ സന്ദേശ കഥകള്‍

    മറുപടിഇല്ലാതാക്കൂ
  18. കഥവായിച്ചു പകുതിയായപ്പോഴാണു അപ്രതീക്ഷിതമായി വരുന്ന ഭുവന്റെ ദുരന്തം ,,പെട്ടന്നുള്ള കഥയിലെ വഴിത്തിരിവ് ശേരിക്കും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു ,,ഇത് കഥാകാരന്‍റെ വിജയം .
    --------------------------------------
    ചില സൌഹൃദങ്ങള്‍ രക്തബന്ധത്തെക്കാള്‍ തീവ്രമാണ് എന്ന സന്തേശം നല്‍കിയ കഥ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വന്തം കാര്യങ്ങളിലേക്ക് എന്ന ചുരുങ്ങല്‍ ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള മരണം വരെ തുടരുന്ന കുറ്റബോധത്തിലേക്ക് മനസ്സിനെ വലിച്ചിഴക്കും.

      ഇല്ലാതാക്കൂ
  19. ബന്ധങ്ങള്‍ വിലക്ക് വാങ്ങാനാവില്ല. നല്ലൊരു കഥ ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  20. ബന്ധങ്ങള്‍ തകരും വീണ്ടും ഇണങ്ങും!!

    മറുപടിഇല്ലാതാക്കൂ
  21. ഹൃദയത്തില്‍ തൊട്ടതു...

    മറുപടിഇല്ലാതാക്കൂ
  22. രാംജി, നല്ലൊരു ചെറുകഥാകൃത്തായിക്കഴിഞ്ഞിരിക്കുന്നു! അഭിനന്ദനങ്ങള്‍. നൊമ്പരപ്പെടുത്തുന കഥയാണെങ്കിലും രാംജിയുടെ എഴുത്തിന്‍റെ മേന്മയില്‍ വളരെ സന്തോഷം തോന്നുന്നു.
    കഥ ഇഷ്ടമായി കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  23. പലപ്പോഴും നാം ആത്മബന്ധങ്ങളെ തിരച്ചറിയുന്നില്ല എന്നതാണ് സത്യം.മനസ്സിലാക്കാന്‍ ശ്രമിക്കുന്നുമില്ല.
    മനസ്സിലാക്കി വരുമ്പോള്‍ ഇങ്ങിനികാണാത്തവിധം മറഞ്ഞുപോയിരിക്കും! മനസ്സില്‍ നൊമ്പരവും
    കുറ്റബോധവും സൃഷ്ടിച്ചുകൊണ്ട്.......ഇത്തരം അനുഭവങ്ങള്‍ എന്‍റെ മനസ്സിലും പോറലുകള്‍
    ഉണ്ടാക്കിയിട്ടുണ്ട്...........
    അവതരിപ്പിച്ചത് നന്നായിരിക്കുന്നു.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന്റെ ചിന്തകള്‍ പണവും പണം ഉണ്ടാക്കാനുള്ള സമയവും മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

      ഇല്ലാതാക്കൂ
  24. നമസ്ക്കാരം...കുറച്ചുകാലമായി ഇവിടെ വന്നീട്ടു.
    വരുംബോഴെക്കെ എന്തെങ്കിലും കിട്ടാറുണ്ട് ..അതുപോലെ തന്നെ ഇപ്പോഴും ...
    ചെറുകഥ എന്നാ സാഹസികമായ കല വീണ്ടും പട്റെപടത്ത്തിന്റെ കൈകളിലൂടെ ഒന്ന് കയറി ഇറങ്ങിയിരിക്കുന്നു .
    ഞാന്‍ വായിച്ച നല്ല ചെറുകഥകളുടെ കൂടെ ഇതും ചെര്ത്തുവക്കുന്നു .
    ഇത്രമാത്രം

    മറുപടിഇല്ലാതാക്കൂ
  25. ഇക്കഴിഞ്ഞ ദിവസം ചുമ്മാ ഓര്‍ത്തു. റാംജിയൊക്കെ ബൂലോകം വിട്ടു പോയല്ലോ എന്ന്.
    അപ്രതീക്ഷിതമായി മെയില്‍ കിട്ടിയപ്പോള്‍ സന്തോഷായി.
    എത്ര നാളായി ഭായീടെ ഒരു കഥ വായിച്ചിട്ട്.
    എച്ച്മു ചേച്ചി പറഞ്ഞത് കേട്ടില്ലേ.
    അത് തന്നെ ആവര്‍ത്തിക്കുന്നു.
    നല്ല കഥ!

    മറുപടിഇല്ലാതാക്കൂ
  26. ചിലപ്പോഴൊക്കെ ഞാനും അങ്ങിനെതന്നെയല്ലേ എന്ന് ചിന്തിച്ചു..
    സാഹചര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ട് ഒഴിവാക്കിവിടും
    അടുത്തേയ്ക്ക് വരാന്‍ ശ്രമിക്കുമ്പോള്‍ ഒഴിഞ്ഞുമാറും
    പിന്നെ ഒളിച്ചിരിക്കും
    ദാരിദ്ര്യം അഭിനയിക്കും
    അയ്യോ ഇപ്പോള്‍ വേറൊരാള്‍ക്ക് കൊടുത്തതേയുള്ളുവല്ലോ എന്ന് പറയും
    .
    .
    ഇക്കഥ വായിച്ചു തീര്‍ന്നപ്പോള്‍ എനിക്ക് മറ്റൊരാളിനെ കാണാന്‍ കഴിഞ്ഞില്ല

    രാംജി നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏറിയും കുറഞ്ഞും നമ്മളൊക്കെ ഭുവന്റെ സുഹൃത്തിനെപ്പോലെ തന്നെ അല്ലെ.

      ഇല്ലാതാക്കൂ
  27. ഫോണ്ടു പ്രശ്നം കാരണം കഴിഞ്ഞ പ്രാവശ്യം മുതൽ താങ്കളുടെ ബ്ലോഗിലെ പോസ്റ്റുകൾ ഒന്നും വായിക്കാൻ പറ്റുന്നില്ല. മറ്റുള്ള ബ്ലോഗുകളിലോ ഇവിടുത്തെ കമന്റുകളിലോ ഈ പ്രശ്നം കാണുന്നില്ല. മുകളിൽ വേറൊരാളും(റാണിപ്രിയ) ഇതേ പ്രശ്നം പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. പകുതി മാത്രം മലയാളം അക്ഷരങ്ങളും ബാക്കി മറ്റു ക്യാരക്റ്ററുകളും(രണ്ടും കൂടിക്കുഴഞ്ഞ്) ആയാണ് എനിക്ക് കാണുന്നത്. ഫോണ്ട് അഞ്ജലി ഓൾഡ് ലിപി ആക്കിയാൽ ശരിയാവുമന്നു തോന്നുന്നു.

    മഴവിൽ മാഗസിനിൽ കഥ വായിച്ചു. നന്നായിട്ടുണ്ട്. അഭിപ്രായം അവിടെ എഴുതിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫോണ്ടിന് പ്രശ്നങ്ങള്‍ എന്തെങ്കിലും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല നാസ്സര്‍.

      ഇല്ലാതാക്കൂ
  28. കഥയായി തോന്നിയില്ല.. ജീവിതം പകര്‍ത്തി വെച്ചത് പോലെ...

    മറുപടിഇല്ലാതാക്കൂ
  29. സ്നേഹബ്നധങ്ങള്‍ക്ക് ഓരോ മനുഷ്യനും കൊടുക്കുന്ന നിര്‍വചനങ്ങളുടെ വൈവിധ്യമാണ് ഈ കഥയിലൂടെ രാംജി പറഞ്ഞുവയ്ക്കുന്നത് ...എല്ലാം എല്ലാവരോടും പങ്കുവയ്ക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല ..ആ ശൂന്യത നികത്തുന്നത്
    നല്ല സൌഹൃദങ്ങള്‍ വഴിയാണ് ..മനസിലാക്കുന്ന ,നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരു സുഹൃത്തിലൂടെ ഒരാള്‍ അനുഭവിക്കുന്ന ആശ്വാസവും ആനന്ദവും വേറെ ഒരാളെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ് ..ജീവിതം ഒരു ദുരന്തമായി ഒടുങ്ങുമ്പോഴും ഭുവന്‍ അയാളുടെ സുഹൃത്തിന്റെ ആഴത്തില്‍ സ്നേഹിച്ചു കൊണ്ടേയിരുന്നു ഒരു പക്ഷെ ആ സുഹൃത്ത് പോലും ഇത്ര തീവ്രത അയാളുടെ സ്നേഹത്തിനുണ്ടായിരുന്നുവെന്ന് ഭുവന്റെ മൃതദേഹത്തില്‍ നിന്നുകിട്ടിയ നിറം മങ്ങിയ ആ ചിത്രം ഇല്ലായിരുന്നുവെങ്കില്‍ മനസിലാക്കുമായിരുന്നില്ല ...വേദനയും ,സ്നേഹത്തിന്റെ വിങ്ങലും .ജീവിത ദുരന്തവും പരസ്പരം ഇഴപാകിയ ഈ കഥ രാംജിയുടെ കുറ്റമറ്റ കഥാരചനയുടെ നല്ല ഉദാഹരണമാണ് ..മഴവില്‍ മാസികയില്‍ ഈ കഥ ആദ്യമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിത്രം ഇല്ലായിരുന്നെങ്കില്‍ ആ സുഹൃത്ത്‌, ഒരു നിഴല്‍ പോലെയെങ്കിലും കരുതിയിരുന്ന സഹായത്തിനു വേണ്ടിയാണ് തന്നെ കാണുന്നതെന്നുതന്നെ കരുതി തൃപ്തി അടയുമായിരുന്നു. അല്ലെങ്കില്‍ ഒരു നിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തും.

      ഇല്ലാതാക്കൂ
  30. നല്ല കഥ രാമജീ ... പച്ചയായ ജീവിതങ്ങളെ കോര്തുവേക്കുന്ന ഈ കഴിവിനെന്റെ ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  31. വല്ലാതെ നോവിച്ചല്ലോ റാംജീ.
    കഥ അവസാനിപ്പിച്ച രീതി നന്നായി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  32. ഉം. ചിലതൊക്കെ ഓര്‍മ്മിപ്പിച്ചു. രാംജി എഴുതിയ അത്രയും നന്നായില്ലെങ്കിലും ഒരിക്കല്‍ അതിനേപ്പറ്റി എഴുതണം. എല്ലാം ഒന്നാറട്ടെ.

    @benji ആ അവസാനവാചകം ഉദ്ധരിച്ചതിനു നന്ദി. ഒരു വെറും സാധാരണക്കാരനായ എന്റെ വായന ആ വാചകംകൂടി ചേര്‍ത്തപ്പോഴാണ് പൂര്‍ത്തിയായത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ മറക്കാന്‍ തുടങ്ങുന്നത് തിരിച്ച് വരട്ടെ.

      ഇല്ലാതാക്കൂ
  33. മഴവില്ലിൽ വായിച്ചിരുന്നു.... ഇഷ്ടെപ്പെട്ടു കഥ.

    മറുപടിഇല്ലാതാക്കൂ
  34. കുറെ നാളേക്ക് ശേഷം രാംജിയേട്ടന്റെ തൂലികയിൽ നിന്നുള്ള പുതിയ ഒരു കഥ, സ്വാർത്ഥതക്കും വെട്ടിപ്പിടിക്കുന്നതിനുമിടയിൽ നേട്ടങ്ങളല്ലാതെ ചെറിയ കോട്ടങ്ങൾ പോലും അനുഭവിക്കാൻ തയ്യാറാകാത്ത മനുഷ്യത്വമേ,, നിന്റെ പേരോ മനുഷ്യൻ!!!!!എന്നാൽ ഭുവനെ പോലുള്ള സ്നേഹസമ്പന്നരായ മനുഷ്യരും കൂടി ചേർന്നാണ് ഈ ഭൂമിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നത്. അല്ലെങ്കിൽ ഈ ഭൂമി എന്നേ നശിക്കുമായിരുന്നു... ലളിതമായ കപട ബുജി നാട്യങ്ങളില്ലാത്ത റാംജി ചേട്ടന്റെ കഥക്ക് നൂറ്റൊന്നാശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൂര്‍ണ്ണമായി നശിച്ചിട്ടില്ലാത്ത സ്നേഹം ഇപ്പോഴും അവിടേയും ഇവിടേയും ഒക്കെയായി തങ്ങി നില്പുണ്ട്.

      ഇല്ലാതാക്കൂ
  35. മനസ്സില്‍ തട്ടിയ നല്ലൊരു കഥ നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  36. സുപ്രഭാതം..
    സത്യം...ഞാന്‍ തരിച്ചിരിയ്ക്കുകയാണ്‍..
    വായനയുടെ അന്ത്യം അടുക്കുന്തോറും ഒരു പിരിമുറുക്കം അനുഭവപ്പെട്ടു.
    നന്ദി അറിയിയ്ക്കട്ടെ ഒരു നല്ല വായനന്യ്ക്ക്..!

    മറുപടിഇല്ലാതാക്കൂ
  37. ഭുവനെപ്പോലുള്ളവര്‍ ചുറ്റുമുണ്ട് .ജീവിതം ആഘോഷം ആക്കിയവര്‍,ആരെയും സഹായിക്കുന്നവര്‍,അവസാനം ഒറ്റപ്പെട്ടു,ജീവിതം തന്നെ ഹോമിക്കുന്നവര്‍.രചന നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒറ്റപ്പെട്ടു എന്ന് നമുക്ക്‌ തോന്നുമ്പോഴും അവര്‍ക്കങ്ങനെ ഒരു ചിന്ത ഉണ്ടാകില്ലായിരിക്കും.

      ഇല്ലാതാക്കൂ
  38. മനസ്സില്‍ തട്ടിയ നല്ല ഒരു കഥ...!
    ക്ലൈമാക്സ് നന്നായി റാംജി ..!
    അഭിനന്ദനങള്‍ !!

    മറുപടിഇല്ലാതാക്കൂ
  39. തലക്കെട്ടും കഥയും അസ്സലായി.....ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തിനാ ജയരാജ്‌ എല്ലാ കമന്റിലും ഇതുപോലെ വായിക്കണേ എന്നെഴുതുന്നത്?

      ഇല്ലാതാക്കൂ
  40. പതിവ് പോലെതന്നെ കഥ തുടക്കം മുതല്‍ അവസാനം വരെ ഒഴുക്കോടെ വായിച്ചു സ്വാര്‍ത്ഥതയുടെ അന്ധകാരത്തില്‍ മനസ്സുകളില്‍ ഒതുങ്ങി ഇരിക്കുന്ന സ്നേഹവും നന്മയും കാണാന്‍ കഴിയാതെ പോകുന്നു ഒരു പരിധി വരെ പറഞ്ഞാല്‍ മാനവ രാശിയുടെ പരാജയവും അത് തന്നെ ആണ് മനോഹരമായി പറഞ്ഞ കഥ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വന്തം എന്നത് എങ്ങിനെ നമ്മില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ചെറുതായി നമുക്ക്‌ തോന്നുന്ന ഇത്തരം സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

      ഇല്ലാതാക്കൂ
  41. വായിച്ചു , മനസ്സില്‍ ചെറിയൊരു വിങ്ങല്‍ .....

    മറുപടിഇല്ലാതാക്കൂ
  42. ഇഷ്ട്ടം കുറിക്കുന്നു....
    സസന്തോഷം ...

    മറുപടിഇല്ലാതാക്കൂ
  43. കഥ നന്നായി അവതരിപ്പിച്ചു. അവസാനം ഊഹിക്കുവാന്‍ കഴിഞ്ഞു എങ്കിലും അത് കഥാഗ തിയില്‍ വലിയ പ്രശ്നം ഉണ്ടാക്കിയില്ല. കഥയില്‍ ചൂണ്ടിക്കാണിച്ച പ്രശ്നം ആഴമേറിയതാണ്‌ . കാലം സൌഹൃദങ്ങളില്‍ വരുത്തുന്ന മാറ്റം . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  44. വല്ലാതെ വിഷമിപ്പിച്ചു രാംജി ചേട്ടാ....
    തുടങ്ങിയപ്പോൾ ഞാൻ ഓർത്തു ചാറ്റിങ്ങ് എന്ന ചീറ്റിങ്ങ് ആയിരിക്കുന്ന്.
    .റാംജി ചേട്ടന്റെ മറ്റോരു മികവാർന്ന പോസ്റ്റ്...ഭാവുകങ്ങൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു നിലക്ക് വേണമെങ്കില്‍ ചീറ്റിങ്ങും ആക്കാം ഇല്ലെ?

      ഇല്ലാതാക്കൂ
  45. റാംജി കഥകളില്‍ ചിലതിനോടെല്ലാം പരസ്യമായും ,രഹസ്യമായും കലഹിച്ചിട്ടുള്ള ഈ അനുവാചകനെ, ഇക്കഥയില്‍ തിരിച്ചൊന്നുമുരിയാടാന്‍ കഴിയാത്ത വിധം ദയനീയമായി പരാജയപ്പെടുത്തിക്കൊണ്ട് റാംജി എന്ന കഥാകാരന്‍ വിജയശ്രീലാളിതനായിരിക്കുന്നു . കഥാതന്തുവും , കഥാപാത്രവും അനുവാചക ഹൃദയങ്ങളെ സ്പര്‍ശിക്കും വിധം സ്വത സിദ്ധമായ ലളിത ശൈലിയില്‍ കഥയെ അണിയിച്ചൊരുക്കിയതിന് കഥാകാരന് അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  46. സ്വന്തം അനുഭവമായി തോന്നുന്ന കഥ... നന്നായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  47. ഈ ആഗോള സാമ്പത്തികക്രമത്തിൽ ജീവിക്കുന്നതുകൊണ്ടാകും നമ്മളും സൌഹൃദങ്ങളെല്ലാം പണവുമായി തുലനപ്പെടുത്താൻശ്രമിക്കുന്നത്. ആ പഴയ സൌഹൃദം തുടർന്നാൽ ഉണ്ടാകുന്ന പണനഷ്ടമാണ് ആദ്യം കണക്കു കൂട്ടുന്നത്. ആത്മാർത്ഥത നിറഞ്ഞ, നിഷ്ക്കളങ്കമായ ആ പഴയ സൌഹൃദങ്ങളുടെ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നു തോന്നുന്നു.
    കഥ നന്നായി പറഞ്ഞിരിക്കുന്നു റാംജി.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആത്മാര്‍ത്ഥത നിറഞ്ഞു നിന്നതുകൊണ്ട് പണം ഉണ്ടാക്കാന്‍ ആകില്ലല്ലോ!

      ഇല്ലാതാക്കൂ
  48. നല്ല കഥാകാരനു വീണ്ടും പ്രണാമം.
    നമ്മളും പലപ്പോഴും ഇങ്ങനെയൊക്കെ തന്നെയല്ലെ പെരുമാറാറ്. സ്വാര്‍ത്ഥത പലപ്പോഴും നമ്മെ പലതില്‍ നിന്നും പിന്തിരിപ്പിക്കും.

    മറുപടിഇല്ലാതാക്കൂ
  49. ഭുവന്‍ ഒരു വേദനയായി മനസ്സില്‍ നിറഞ്ഞു..

    രാംജി വളരെ നന്നായി പറഞ്ഞിരിക്കുന്നു..

    എല്ലാ അഭിനന്ദനങ്ങളും..

    മറുപടിഇല്ലാതാക്കൂ
  50. ലളിതമായ കഥ.. ലളിതമായ ഭാഷ..
    വായിച്ചു കഴിഞ്ഞപ്പോള്‍, കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും കാണുന്നവരെ പോലെ..

    നന്മകള്‍ നേരുന്നു.. കഥാകൃത്തിനു..

    മറുപടിഇല്ലാതാക്കൂ
  51. റാംജീ.... കുറേക്കാലമായി ഇതുവഴി വന്നിട്ട്... ഒറ്റവീര്‍പ്പിന് വായിച്ചു... അവസാനിപ്പിച്ചതും നന്നായി... എന്റെ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  52. ശ്ശ്യോ .....എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത്?....!!!
    ഒത്തിരി ഇഷ്ടായിട്ടോ.നല്ല അവതരണം ...ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  53. റാംജി,
    ചെപ്പിനുള്ളില്‍ നിന്നും ഇനിയും കഥകള്‍ പുറ്ത്തു വരട്ടെ,
    ഭാവുകങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  54. ലാളിത്യമാണ് ഈ കഥയുടെ സൗന്ദര്യം, ഭാഷയുടെ കസർത്തുകളും ഏച്ചുകെട്ടുമില്ലാതെ നേർരേഖയിൽ എങ്ങിനെ മനോഹരമായി കഥ പറയാമെന്നതിന് നല്ല ഉദാഹരണം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതുന്നത് വായിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകണം എന്ന ഒരു തോന്നല്‍ എഴുതുമ്പോള്‍ എപ്പോഴും എന്നില്‍ മുന്നിട്ടു നില്‍ക്കുന്നു.

      ഇല്ലാതാക്കൂ
  55. ഓരോ വായനക്കാരന്റെ നേരെയും വിരല്‍ ചൂണ്ടുന്ന കഥ. ഇത്തരം സൌഹൃദങ്ങളില്‍ നിന്നു സ്വാര്‍ഥത കൊണ്ട് മാത്രം ഒളിച്ചോടുന്ന നമ്മുടെയൊക്കെ ഹൃദയം തൊട്ട കഥ. അല്ലെങ്കില്‍, നമ്മിലെത്ര പേര്‍ക്ക് പറയാനുണ്ട് ഇത്തരം സൌഹൃദങ്ങളുടെ കഥ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപക്ഷെ എല്ലാവര്ക്കും ഇത്തരം തിരിച്ചറിയലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും.

      ഇല്ലാതാക്കൂ
  56. വയനാ സുഖം നല്‍കുന്ന ഒരു കൊച്ചു കഥ..വളരെ നാളുകള്‍ക്ക്‌ ശേഷം വായിച്ച ഒരു നല്ല കഥ..

    മറുപടിഇല്ലാതാക്കൂ
  57. വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  58. വായിച്ചു. കഥ നന്നായി ഇഷ്ടപ്പെട്ടു ..

    മറുപടിഇല്ലാതാക്കൂ
  59. കുറെ നാളായല്ലോ റാംജിയെ ബൂലോകത്തില്‍ കണ്ടിട്ട്. കഥകളുടെ എണ്ണവും കുറഞ്ഞു. പതിവ് പോലെ ഈ കഥയും വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൂലോകത്ത് പഴയത് പോലെ ഉണ്ട്. എണ്ണം കുറച്ചു എന്നത് നേര്.

      ഇല്ലാതാക്കൂ
  60. എല്ലാ റാംജി കഥകളെയും പോലെ ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരേട്!
    ഇന്ന്‍ പല ആത്മബന്ധങ്ങളിലെയും ആഴം അളന്നെടുക്കാന്‍ ആവാത്ത വിധം ചുറ്റും മുതലെടുപ്പിന്റെ പൊയ്മുഖങ്ങളാണ്. ഒരു കാലത്തെ ഉറ്റ ബന്ധങ്ങള്‍ നമ്മള്‍ പാടെ വിസ്മരിക്കുന്നു എന്ന് തേങ്ങുമ്പോഴും ഉള്ളില്‍ കറകളഞ്ഞ സൌഹൃദത്തിന്‍റെ നന്മ കാത്തുസൂക്ഷിക്കുന്ന അപൂര്‍വം ചിലരെ എങ്ങനെ തിരിച്ചറിയും? മാറിപ്പോയ കാലത്തിനും സമൂഹത്തിനും നേരെയുള്ള ചോദ്യമാണ്!
    മനോരാജിന്റെ നിര്‍ദേശം പരിഗണിച്ചു കഥ നിര്‍ത്തിയ രീതിയും ഒത്തിരി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തിരിച്ചറിയുക എന്നതിനേക്കാള്‍ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം അവസാനം വരെ കാത്തു സൂക്ഷിക്കുക എന്ന മനസ്സ്‌.

      ഇല്ലാതാക്കൂ
  61. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  62. റാംജി , എഴുതി കണ്ടിട്ട് കുറച്ചായീ ..
    എഴുതുന്നതൊക്കെയും ഹൃത്തില്‍ തൊടുന്നവ ..
    വൈകി പൊകുന്നു കാണുവാന്‍ , ഡാഷ് ബോര്‍ഡില്‍ വരുന്നില്ല ..
    അതു കൊണ്ട് ഒന്നു കൂടി ഫോളവറായി കേട്ടൊ ..
    ചിലപ്പൊള്‍ ഒക്കെ നാമിങ്ങനെയാണ് ..
    മറ്റുള്ളവരുടെ വാക്കുകളില്‍ മനസ്സ് സമ്മതിച്ചില്ലെങ്കിലും
    വെറുതെ ഒരൊ തീരുമാനമെടുക്കും ..
    അതു ചിലപ്പൊള്‍ നമ്മുക്ക് തിരിച്ച് വീട്ടാന്‍ പറ്റാത്ത ചിലത് ..
    ഒന്നു വിങ്ങി , എന്നത്തേയും പൊലെ അങ്ങ് ,
    മനസ്സിലേക്കാണ് വരികള്‍ കുറിച്ചിടുന്നത് ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോള്‍ വരയിലും കുറച്ച് സമയം ചിലവഴിക്കാം എന്ന് കരുതി.

      ഇല്ലാതാക്കൂ
  63. എല്ലാവര്‍ക്കും കാണും ഹൃദയത്തെ പൊള്ളിക്കുന്ന ഇത്തരം ജീവിതാനുഭവങ്ങള്‍.
    മരണം വരെ നമ്മെ പിന്തുടരുന്നവ...
    അറിയാതെ അകം നീറ്റുന്ന കഥകള്‍..
    മറന്നാലും മറക്കാത്ത ജീവിതകഥകള്‍!!

    മറുപടിഇല്ലാതാക്കൂ
  64. ഹൃദയത്തില്‍ കൊള്ളുന്ന കഥ..യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു പോകുന്ന വിധം അവതരിപ്പിച്ചത് കൊണ്ടു കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നു.

    മറുപടിഇല്ലാതാക്കൂ
  65. ലളിതസുന്ദരമായ ഹൃദയത്തെ തൊടുന്ന കഥ..അഭിനന്ദനങ്ങള്‍ റാംജി സാബ്

    മറുപടിഇല്ലാതാക്കൂ
  66. ഒരു നാട്ടു നടപ്പ്‌ സംഭവം.. നന്നായെഴുതി

    മറുപടിഇല്ലാതാക്കൂ
  67. ഹൃദയത്തില്‍ തൊടുന്ന കഥ, ഇതെന്റെ അനുഭവമല്ലേ എന്ന് പലരെയും ഓര്‍മപ്പെടുത്തുന്ന ലളിതസുന്ദര കഥ, നന്നായിരിക്കുന്നു റാംജീ...

    മറുപടിഇല്ലാതാക്കൂ
  68. അനേകം പറയാൻ പറ്റാത്ത പ്രയസങ്ങളും /സാഹചര്യങ്ങളൂമൊക്കെ
    കാരണം ഭുവനെപ്പോലെയുള്ള പല ആത്മമിത്രങ്ങളും നമ്മൾ പ്രവാസികൾക്കുണ്ടല്ലോ അല്ലേ......
    നാട്ടിലെത്തുന്ന ചുരിങ്ങിയസമയവേളകളിൽ ,പണ്ടൊക്കെ ഒത്തൊരുമിച്ച് ഉണ്ടുറങ്ങിയ ഇവന്മാരുടെയടുത്തൊന്നും
    ആശ്വാസമായോ ,സഹായമായോ നമുക്കൊന്നും എത്താൻ പറ്റാത്തതിൻ കുറ്റബോധം ......................
    ഇക്കഥ വായിച്ചപ്പോൾ എന്നേയും വേട്ടയാടുന്നു..!

    മറുപടിഇല്ലാതാക്കൂ
  69. വളരെ സാധാരണമായ ഒരു പ്രമേയത്തെ അവതരണത്തിലെ സത്യസന്ധത കൊണ്ട് പോലിപ്പിച്ച്ചെടുത്തു എന്നെ പറയാനുള്ളൂ .വളരെ ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. നമ്മള്‍ നിസ്സാരമാക്കുന്ന ഒരു സാധാരണ സംഭവം.

      ഇല്ലാതാക്കൂ
  70. നല്ല കഥ റാംജി...
    ലോകത്ത് ഇന്നും ഉണ്ട് ഇത്തരം ചങ്ങാതിമാർ....
    കൂട്ടുകാർ പലപ്പൊഴും കയ്യൊഴിയുന്ന ജന്മങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  71. തുടക്കം മുതല്‍ അവസാനം വരെ ഒറ്റ ഇരിപ്പിനു വായിക്കാന്‍ തോന്നുന്ന റാംജിയുടെ ആഖ്യാനശൈലി വളരെ ഇഷാടമാണ്. ഈ കഥയും എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  72. നല്ല സുഹൃത്ത് ബന്ധം ഉണ്ടാക്കിയ കഥ. നന്നായി അവതരിപ്പിച്ചു.
    ഒരു സംശയം മാത്രം. കഥയോ ജീവിതമോ?

    മറുപടിഇല്ലാതാക്കൂ
  73. പതിവുപോലെ സുന്ദരമായ കഥ.ഭുവനെപ്പോലെയുള്ള ആള്‍ക്കാരെ കണ്ടിട്ടുണ്ട് ; സ്നേഹക്കുറവില്ലെന്കിലും ബാധ്യതയായാലോ എന്ന് ഭയന്ന് അവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരെയും.സത്യസന്ധമായ കഥ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മള്‍ ദിനംപ്രതി നമ്മിലേക്ക്‌ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

      ഇല്ലാതാക്കൂ
  74. ഹൃദ്യമായി അവതരിപ്പിച്ച ഈ കഥയ്ക്ക്‌ പ്രണാമം. കഥയും സത്യവും തമ്മിലുള്ള വേലികൾ അപ്രത്യക്ഷമാവുന്നു. ഇങ്ങനെ എത്രയോ പേർ നമുക്കു ചുറ്റും. ഒറ്റയാന്മാർ. നെഞ്ചകം സ്പർശിക്കുന്നു ഈ ആഖ്യാനം.

    മറുപടിഇല്ലാതാക്കൂ
  75. ഉടനീളം നോമ്പരപ്പോട്ടുകള്‍ അനുഭവ്യമായ ഒരു സുന്ദര കഥകൂടി , നന്നായി റാംജിസാബ്

    മറുപടിഇല്ലാതാക്കൂ
  76. കഥ വായിച്ചു രംജി, നന്നായിരിക്കുന്നു എന്നല്ല വളരെ നന്നായിരിക്കുന്നു. നല്ല വായനാനുഭവം.പലതും നമുക്ക് അര്‍ഹിക്കുന്ന അളവില്‍ തിരിച്ചു കൊടുക്കാന്‍ കഴിയാത്തതിന്‍റെ ഒരു വേദന നന്നായി വരച്ചുകാട്ടി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്ന ഒരു തരം ആത്മാര്‍ത്ഥതയില്ലേ അതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു.

      ഇല്ലാതാക്കൂ
  77. പച്ചയായ ജീവിതം ഈ വരികളില്‍ ഒളിച്ചുകളിയ്ക്കുന്നു..
    ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  78. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രംജി സര്‍ ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍........ പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........

      ഇല്ലാതാക്കൂ
  79. രംജി സര്‍ ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍........ പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........

    മറുപടിഇല്ലാതാക്കൂ
  80. നല്ലൊരു കഥ, റാംജി.
    കുറച്ചു നാള്‍ പലതരം തിരക്കുകളീല്‍ പെട്ടു പോയിരുന്നു. ബ്ലോഗു വായനയെല്ലാം കുറഞ്ഞു പോയി. അതുകൊണ്ടാണു വൈകിയത് വരവ്.

    മറുപടിഇല്ലാതാക്കൂ
  81. നല്ല ഒരു കഥ വളരെ ഇഷ്ടമായി

    ആശംസകള്‍
    http://admadalangal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  82. റാംജിസർ...
    എനിക്കു കരച്ചിൽ വന്നു..
    ഇത്രേ പറയാനുള്ളു

    മറുപടിഇല്ലാതാക്കൂ
  83. വിഷമിപ്പിച്ചു, റാംജിയേട്ടാ!

    മറുപടിഇല്ലാതാക്കൂ
  84. സ്നേഹത്തെ പറ്റിയുള്ള നല്ല കഥകളില്‍ ഒന്നാണ് ഇത്.

    മറുപടിഇല്ലാതാക്കൂ
  85. സമാനമായ ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്
    അത് കൊണ്ട് തന്നെ എനിയ്ക്കു അവസാനം ഒരല്പം കണ്ണ് നനായിതിരിക്കാന്‍ കഴിഞ്ഞില്ല
    ഭുവന്‍ എന്റെ ശങ്കരന്‍ കുട്ടിയായി എന്നോട് സംസാരിക്കുന്നത് പോലേ
    ഒരു അലസതയുടെ പേരില്‍ അവസാനം
    ഒന്നും പകരം ചെയ്യാന്‍ കാഴിയാതെ ഞാനും ഇത് പോലേ നിന്നിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....