12-04-2013
പെട്ടെന്ന് രണ്ടുകൈകൊണ്ടും ഉടുപ്പല്പം പൊക്കിപ്പിടിച്ച് സംഗീത പിന്നിലേക്കു ചാടി. അപകടം മണത്ത ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. ക്ഷണനേരം കൊണ്ട് ഉടുപ്പ് ശക്തിയായി കുടയാന്‍ തുടങ്ങിയെങ്കിലും വെപ്രാളം കൂടിക്കൊണ്ടിരുന്നു. ശരീരത്തിലേക്ക് പഴുതാരയോ തേരട്ടയോ മറ്റോ കയറിയോ എന്ന സംശയം കൃത്യമായി ദുരീകരിക്കാൻ സാധിക്കാതെയായി.
പകൽ സമയമാണെങ്കിലും കിടപ്പുമുറിയിലെ ജനലകൾ അധികം തുറന്നിരുന്നില്ല. ആവശ്യത്തിനു വെട്ടമുണ്ടെങ്കിലും വേണ്ടത്ര വ്യക്തതയ്ക്ക് തീരെ അപര്യാപ്തം. വഴുവഴുത്ത എന്തോ കാലിൽ തട്ടിയെന്നു വ്യക്തം. ഇനി വല്ല അരണയോ എലിയോ ആകാനും മതി. അധികം പഴക്കമില്ലാത്ത കോൺഗ്രീറ്റ് വീടിന്റെ അടച്ചുറപ്പുള്ള മുറിയിലെ ഗ്രാനൈറ്റ് തറയിൽ ഇത്തരം ഇഴജന്തുക്കൾ കയറില്ലെന്നായിരുന്നു വിശ്വാസം.
നേരിയ ഭയത്തിന്റെ സമ്മർദത്തോടെ സംഗീത ലൈറ്റ് ഓണാക്കി. മേശയ്ക്കടിയിലും കട്ടിലിനടിയിലും അലമാരയ്ക്കടിയിലും ഒന്നും കണ്ടില്ല. മുറിയ്ക്കു മൂലയിലായി കഴുകാനായി മാറിയിട്ട തുണികളിലെ അനക്കം കേട്ട് ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.
വലിയൊരു മൂർഖൻ പാമ്പ് പത്തി വിരിച്ച് ഉയർന്നു നിൽക്കുന്നു.‘യു’ ആകൃതിയിലുള്ള അടയാളത്തിനു മുകളിലെ രണ്ടുവരി ശല്‍ക്കങ്ങൾക്ക് കറുത്ത നിറം.പാമ്പ് ചെറുതായി അങ്ങോട്ടുമിങ്ങോട്ടും തലയാട്ടി രസിക്കുന്നു.
മുഖാമുഖം നോക്കിയപ്പോള്‍ ശേഷിച്ചിരുന്ന ധൈര്യവും ചോർന്നു പോകുന്നതു തിരിച്ചറിയാന്‍ കഴിഞ്ഞത് അരിച്ചുകയറിയ വിറയൽ ശരീരമാസകലം വ്യാപിച്ചപ്പോഴാണ്. ഒരുൾവിളിയാലെന്നവണ്ണം ധൃതിയിൽ പുറത്തു കടന്ന് വാതിലടച്ചു കുറ്റിയിട്ടു.
അപ്രതീക്ഷിതമായ ഭയം തികട്ടി വന്ന നിലവിളി, അടഞ്ഞ കോൺഗ്രീറ്റ് ഹാളിനകത്തെ ചുവരുകളിൽ തട്ടി പ്രതിഫലിച്ചതല്ലാതെ അയൽവക്കങ്ങളിലേക്കെത്താൻ പര്യാപ്തമായില്ല. തുറന്നുകിടന്നിരുന്ന ജനൽ കതകുകൾ പുറത്തിറങ്ങി ഭദ്രമായി അടച്ചു. പുറമെ നിന്ന് ‘പാമ്പ് പാമ്പ്’ എന്നു പറഞ്ഞ് ഉച്ചത്തിൽ വിളിച്ചു കൂവി. തനിക്കെവിടെ നിന്നാണ് ഇത്രയും ശബ്ദം വരുന്നതെന്ന് സംഗീത അതിശയപ്പെട്ടു. ശരീരമാസകലം പെരുത്തു കയറി ശബ്ദമായി പ്രവഹിക്കുകയായിരുന്നു.
പല വീടുകളിലും അന്നേരം പുരുഷന്മാരുണ്ടായിരുന്നില്ല. എന്തൊക്കെപ്പറഞ്ഞാലും പാമ്പിനെ കൊല്ലണമെങ്കിൽ പുരുഷന്മാർ തന്നെ വേണം. രണ്ടുപേർ വടികളുമായെത്തി. അഞ്ചാറു സ്ത്രീകളും ഒന്നുരണ്ടു കുട്ടികളും കാഴ്ചക്കാരായെത്തി. അകത്തേക്കു കയറാൻ ധൈര്യപ്പെടാതെ ‘വീടിനകത്ത് പാമ്പോ’ എന്ന അതിശയത്തോടെ സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ അകത്തേക്കു നോക്കി നിന്നു.
പണ്ടു കാലത്തായിരുന്നെങ്കിൽ ഓലകൊണ്ടും ഓടുകൊണ്ടും നിർമ്മിച്ച വെളിച്ചം കുറഞ്ഞ വീടുകൾക്കകത്ത് പാമ്പുകൾക്കിരിക്കാൻ സൗകര്യമായിരുന്നു. അന്നുപക്ഷെ ഇപ്പോഴത്തേതു പോലെ പാമ്പുകൾ ഓടിക്കയറിയിരുന്നതായി കേട്ടിരുന്നില്ല. ഇന്നിപ്പോൾ സർവ്വസാധാരണമാണ്. അടച്ചുറപ്പുള്ള പ്രകാശം കൂടിയ വീടുകളുടെ വാതിൽ തുറന്നിട്ടാൽ ഇരയെ ഓടിച്ച് അകത്ത് കയറുന്ന പാമ്പുകൾ ധാരാളമാണ്. മിനുസമുള്ള പ്രതലത്തിൽ പാമ്പുകളുടെ സഞ്ചാരം കഠിനമെങ്കിലും ഇരകളുടെ ദൗർലഭ്യം അവറ്റയെ നിർബന്ധിതമാക്കുന്നു. മണ്ണിനടിയിലെ മാളങ്ങൾ നഷ്ടപ്പെട്ടത് ഭൂപ്പരപ്പിലെ ഊഷരതയിൽ അലയാൻ അവറ്റകളെ ശീലിപ്പിച്ചു.
തീരെ പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടപ്പോഴുണ്ടായ വെപ്രാളം മാറ്റി നിറുത്തിയാൽ സംഗീതയ്ക്ക് പാമ്പുകളെ ഇഷ്ടമായിരുന്നു. സർപ്പക്കാവുകളുടെ പരിരക്ഷയും പൂജയും മുറപോലെ നടത്തിയിരുന്ന തറവാട്ടിലായിരുന്നു ചെറുപ്പകാലം. പുല്ലാനിവള്ളികളും നീരോലിയും പേരറിയാചെടികളും കെട്ടുപിണഞ്ഞ കൊച്ചുകൊച്ചു കാടുകൾ പോലുള്ള വെഷക്കാവുകളിൽ വർഷത്തിലൊരിക്കൽ പാലും നൂറും കൊടുക്കുന്നതിനുള്ള ഏഴു ദിവസത്തെ അടിച്ചുതെളി നടത്തിയിരുന്നത് സംഗീതയായിരുന്നു. അതുകൊണ്ടു തന്നെ സർപ്പക്കാവുകൾ സംഗീതയുടെ മനസ്സിൽ ഭീതിയ്ക്കൊ, പേടിക്കേണ്ട ജീവികളാണ് സര്‍പ്പങ്ങളെന്ന ധാരണയ്ക്കൊ ഇടയില്ലായിരുന്നു.
നഗര ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യന്റെ ആഡംബരപൂര്‍ണ്ണമായ ജീവിത സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും അനുസരിച്ച് പ്രകൃതിയെ വരുതിയിലാക്കാന്‍ പ്രയത്നിക്കുന്നതിന്റെ പരിണതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരില്‍ നാഗങ്ങളെ മാത്രം എങ്ങിനെ ഒഴിവാക്കും? അപ്പോഴവ നഗരങ്ങളില്‍കൂടി കടന്നു കയറേണ്ടിയിരിക്കുന്നു അതിജീവനത്തിന്.
വടിയുമായി അയൽവക്കക്കാരൻ അകത്തു കയറി. തൊട്ടു പിറകെ മറ്റയാളും. ആദ്യ ഭയം വിട്ടൊഴിഞ്ഞ സംഗീതയും അവരോടൊപ്പം അകത്തു കയറി. ‘അതിനെ കൊല്ലണ്ട, ഓടിച്ചു വിട്ടാൽ മതി‘ എന്നു പറയണമെന്നുണ്ടായിരുന്നു. കൂടി നിൽക്കുന്നവരുടെ മുഖത്തെ ഭയവും അതിശയവും അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
വാതിൽ തുറന്നു. പാമ്പ് അതേ സ്ഥാനത്തു തന്നെ ചുരുണ്ടുകൂടി അനങ്ങാതെ കിടന്നു. അതിന്റെ കിടപ്പു കണ്ടപ്പോൾ സംഗീതക്ക് ദയ തോന്നി. എന്തെങ്കിലും ഇര വിഴുങ്ങിയതുകൊണ്ടാവും അതങ്ങിനെ കിടക്കുന്നത്. ഉപദ്രവിക്കരുതെന്ന് വീണ്ടും പറയണമെന്നു തോന്നി. പക്ഷെ നാവനങ്ങിയില്ല. കവളമ്പട്ടയുടെ ഓരം ചെത്തി ഒറ്റയടിയ്ക്ക് കൊല്ലാൻ പാകത്തിലാക്കിയ പട്ട വടിയുമായി ആദ്യം കടന്നയാൾ ഒരു പാമ്പിനെക്കൊല്ലൽ വിദഗ്ദനെപ്പോലെ പതിയെ ചുവടു വെച്ചു. പാമ്പനങ്ങിയാൽ അയാൾ വിറച്ച് താഴെ വീഴുമെന്നാണ് തോന്നിയത്. സംഗീതയ്ക്ക് പക്ഷെ ഭയം നിശ്ശേഷം മാറിയിരുന്നു.
അയാൾ പട്ട വടിയുയർത്തി സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചു. വട്ടത്തിൽ ചുരുണ്ടു കൂടിയിരുന്ന പാമ്പിന്റെ അടിയേറ്റ ഭാഗങ്ങള്‍ ഗ്രാനൈറ്റിനോടു ചേര്‍ന്ന് പരന്നൊട്ടി. തോലു പൊട്ടി മാംസം പുറത്തായെങ്കിലും തലയുയര്‍ത്തി ഫണം വിടര്‍ത്തി പിന്നെ സാവധാനം പത്തി താഴ്ത്തി താഴേക്കു താണു. തറയിലും താഴെക്കിടന്ന തുണികളിലും ചോരയും മാസത്തുണ്ടുകളും ചിതറിത്തെറിച്ചു. സംഗീത കണ്ണുകളടച്ച് മുഖം തിരിച്ചു.
വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഭർത്താവിനോടു വിവരങ്ങൾ ധരിപ്പിക്കുമ്പോൾ തൊണ്ട ഇടറിയിരുന്നു, പുറത്തു വരുന്ന ശബ്ദത്തിനു വേദനയുടെ നനവുണ്ടായിരുന്നു. മൂർഖൻ പാമ്പുമൊത്ത് കിടപ്പു മുറിക്കത്ത് പെട്ടുപോയ ഭാര്യയുടെ അപ്പോഴത്തെ മാനസികാവസ്ഥ അയാളിൽ നടുക്കം സൃഷ്ടിച്ചു. കഴിഞ്ഞ ഒരു വർഷത്തിടയിൽ നാലു തവണയാണ് വീടിനു പുറത്ത് ഇതുപോലെ പാമ്പുകളെ കണ്ടെത്തി കൊന്നിരുന്നതെന്ന ഓർത്തെടുക്കൽ അയാളിൽ നടുക്കത്തിന്റെ ആക്കം കൂട്ടി. പുറത്തെ കേൾവികളിൽ നിന്ന് സർപ്പക്കാവുമായി ബന്ധപ്പെട്ടാണ് പാമ്പു വിഷയം സംജാതമാകുന്നതെന്ന ധാരണ അയാളിൽ തല പൊക്കിയപ്പോഴൊക്കെ തൊട്ടടുത്ത് ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പ് അതിനെ ഖണ്ഡിച്ചു കൊണ്ടിരുന്നു. പാമ്പിനെ കണ്ടെത്താനും നശിപ്പിക്കാനും കഴിഞ്ഞതിൽ അയാൾ ആശ്വാസം കൊണ്ടു.
വീടിനു പുറത്ത് പാമ്പുകളെ കൊന്നതു പോലായിരുന്നില്ല മുറിക്കകത്തെ പാമ്പിനെ ചതച്ചുപൊട്ടിച്ചു കൊന്ന കാഴ്ച സംഗീതയിൽ നിറഞ്ഞു നിന്നത്. മാസങ്ങളോളം ആ കാഴ്ച ഉണങ്ങാത്ത മുറിവു പോലെ വിങ്ങിക്കൊണ്ടിരുന്നു. സ്വതവേ പ്രസന്നവതിയായ സംഗീതയിൽ മൗനത്തിന്റെ നിഴലാട്ടം കടന്നു കൂടിയത് ആ സംഭവത്തിനു ശേഷമായിരുന്നു. ഒറ്റയ്ക്കിരിക്കാനും ചിന്തിക്കാനും സമയത്തെ മെരുക്കിയെടുത്തു.
നിലനിന്നിരുന്ന ആവാസവ്യവസ്ഥ തകിടം മറിയുന്നതിനു കാരണമായ പ്രപഞ്ചത്തിലെ നേരുകള്‍ തലകീഴായതും കാരുണ്യം നഷ്ടപ്പെടുന്നതും, തനിച്ചാകുമ്പോള്‍ സംഗീത ചിന്തിച്ചുകൂട്ടി. പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന, ഭയമില്ലാതിരുന്ന കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍ എന്നാശിച്ചു. സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷ എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്.
തുലാവർഷവും കാലവർഷവും ഭൂമിക്കു മുകളിൽ തകര്‍ത്തുപെയ്തിരുന്ന ആദ്യ നാളുകളിൽ തളം കെട്ടിക്കിടന്ന പറമ്പുകളിലെ കലക്കവെള്ളത്തിൽ തവളകളും ചെറുജീവികളും തിമിർത്താടി മതി മറന്നിരിക്കുമ്പോൾ അറിയാതെ ചിലവയെല്ലാം പാമ്പുകളുടെ ഇരയായി തീരാറുണ്ട്. തവളകളുടെ മാക്രോം വിളികളും ചിവീടുകളുടെ കരച്ചിലും പോലുള്ള നാനാതരം ശബ്ദങ്ങൾ പ്രപഞ്ചത്തിൽ നേർത്തതോടെ ഒറ്റയും തറ്റയുമായി അവശേഷിക്കുന്നവയെ എവിടെയാണെങ്കിലും ഓടിച്ചിട്ടു പിടിച്ചു ഭക്ഷിക്കാൻ സ്ഥലവും കാലവും നോട്ടമില്ലെന്നായി. സംഗീത ഇടയ്ക്കിടയ്ക്ക് നെടുവീർപ്പിട്ടു കൊണ്ടിരുന്നു.
ഒരു വേനല്‍ക്കാലത്ത്, ഈർപ്പമില്ലാത്ത മണ്ണിനു മുകളിൽ കത്തുന്ന വെയിൽ പുരയ്ക്കു ചുറ്റും ദാക്ഷിണ്യമില്ലാതെ ജ്വലിച്ചു നിന്ന ഒരുച്ച നേരത്ത് കുളി കഴിഞ്ഞ് മുറ്റത്ത് നിൽക്കുകയായിരുന്നു സംഗീത. തല ഒരു വശം ചരിച്ചു പിടിച്ച് മുടിയിഴകളിലെ നനവുകളിലൂടെ കൈവിരലുകളോടിച്ച് മുടിയുടെ ഇട വിടർത്തി കോതിയൊരുക്കുമ്പോഴായിരുന്നു ഒരു തവളയുടെ അന്തം വിട്ട കരച്ചിൽ കേട്ടത്. രണ്ടു ചാട്ടത്തിനു പുരയ്ക്കകത്തു കടന്ന തവളയ്ക്കു പുറകെ ശരവേഗത്തിലായിരുന്നു പാമ്പും ഓടിക്കയറിയത്. മറ്റു മുറികളുടെ വാതിലടഞ്ഞു കിടന്നതിനാൽ തവളയ്ക്കൊളിക്കാൻ സുരക്ഷിതസ്ഥാനം കിട്ടാതെ പുറത്തേക്കു തന്നെ തിരിച്ചു പോയി, പുറകെ പാമ്പും. തവളയുടെ പരാക്രമവും പാമ്പിന്റെ നിശ്ചയദാര്‍ഢ്യവും അല്പനേരം നോക്കിനിന്ന സംഗീത അവ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ അകത്തു കയറി പുറത്തേക്കു നോക്കിയിരുന്നു.
സംഗീത ഓർക്കുകയായിരുന്നു. ഭക്ഷണവും പാർപ്പിടവും സകല ജീവികൾക്കും പ്രധാനപ്പെട്ടതു തന്നെ. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നത് പോലെ ഭക്ഷണത്തിനു വിഘ്നം വന്നാൽ എവിടേയും അതിക്രമിച്ചു കടക്കാൻ ആരും പഠിപ്പിക്കേണ്ടതില്ല. മണ്ണിനടിയിലെ മാളങ്ങൾ തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ ‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടിലെ വരികൾ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. വിഷത്തിന് വിഷം ചികിത്സ എന്നാവുമ്പോൾ അതിക്രമിച്ചുള്ള ഇത്തരം കടന്നു കയറ്റങ്ങളെ തടയിടാൻ കടന്നു കയറ്റക്കാരെ തന്നെ കാവലേർപ്പെടുത്തുന്നതാണ് വഴി, അല്ലാതെ കൊല്ലലല്ല. എന്തിന്റെ പേരിലായാലും അതിനെ ന്യായികരിക്കാന്‍ വയ്യ.
അതേ തവള തന്നെ വീണ്ടും അകത്തേക്ക് ചാടിക്കയറി വന്നു. ഇത്തവണ ചാടിവീണിടത്തുനിന്നും തുടർന്നു ചാടാൻ അതിനു വയ്യാതായിരിക്കുന്നു. തവളയുടെ മരണത്തിനു മുന്നുള്ള ഏതാനും നിർണ്ണായക നിമിഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെ വീർത്തും ചുരുങ്ങിയും കിതച്ചുകൊണ്ടായിരിക്കാം; തളർന്നിരുന്നു. ഇത്ര സമയവും പാമ്പിൽ നിന്നുള്ള രക്ഷപ്പെടലിന്റെ ചെറുത്തു നില്പേല്പിച്ച ക്ഷീണം.
അതാ...പാമ്പും മുറ്റത്ത് നിൽക്കുന്നു. തവള അകത്തു കയറി എന്ന സംശയമോ, തന്റെ സാന്നിധ്യം മനസിലാക്കിയ ശങ്കയോ പാമ്പിനുണ്ടായിരുന്നതായി സംഗീതക്കു തോന്നി. അതിനെ അകത്തു കയറ്റാതിരിക്കാൻ വാതിലിനോടു ചേർന്നിരുന്ന് കാലുകൾ നീട്ടി വെച്ചു. സാരി വലിച്ചിട്ട് കാലിന്റെ പാദം മൂടി. സൂക്ഷ്മ നിരീക്ഷണം പാമ്പിനു സാദ്ധ്യമല്ലെന്നറിയാമായിരുന്നു. തറയിലെ ഘര്‍ഷണങ്ങളിലൂടേയും നാവു നീട്ടിയുള്ള ഘ്രാണത്തിലൂടേയും അതുപക്ഷെ സഹചര്യം വ്യക്തമായി മനസ്സിലാക്കും.
അനങ്ങാതിരുന്നപ്പോൾ പാമ്പ് പതിയെ അകത്തേക്കു കയറാൻ ശ്രമം തുടങ്ങി. നേരിയ ഭയം തോന്നിച്ചു. ഇറയത്തു കയറിയ പാമ്പ് തല ഉയർത്തി അകത്തേക്കു നോക്കിയതും തവളയെ കണ്ടതും സംഗീതയുടെ കാലിലൂടെ കയറി അകത്തു കടന്നതും തവളയെ പിടിച്ചതും ഞൊടിയിടയിലായിരുന്നു. തവളയുടെ ശുഷ്ക്കിച്ച കരച്ചിൽ പാമ്പിന്റെ വായിലൂടെ താഴേക്കിറങ്ങിക്കൊണ്ടിരുന്നു.
കിട്ടാക്കനിയായ ഭക്ഷണം മാത്രമാണ് അതിനിപ്പോള്‍ ആവശ്യമെന്ന് സംഗീതക്ക് തോന്നി. പ്രകൃതി അതിനു നല്‍കിയ ന്യായമായ ഭക്ഷണത്തെ, തടസ്സപ്പെടുത്തുന്നത് തെറ്റാണ്. പ്രകൃതിവിരുദ്ധമായി പെരുമാറാന്‍ സംഗീതക്ക് കഴിയുന്നില്ല.
ഇനി ബഹളമുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി ദാരുണമായതിനെ തല്ലിക്കൊല്ലുന്നത് ഒരിക്കൽ കൂടി കാണാൻ ത്രാണിയില്ലാതെ എഴുന്നേറ്റ് അകത്തേക്കു മാറി നിന്നു. വലിയ തിടുക്കം കൂട്ടാതെ അതിഴഞ്ഞ് ചുമരരികു ചേർന്ന് വാതിൽക്കലെത്തി. തലയുയർത്തി ചരിഞ്ഞ് സംഗീതയെ നോക്കി. പുറത്തേക്കു പോകേണ്ടതിനു പകരം തല താഴ്ത്തി പതിയെ സംഗീതയുടെ നേർക്ക് മിനുസമുള്ള പ്രതലത്തിലൂടെ തെന്നിത്തെന്നി ഇഴഞ്ഞു. തെന്നിത്തെന്നിയുള്ള ഇഴച്ചിലിൽ വേഗത കൂടുതലെന്ന പ്രതീതി സൃഷ്ടിച്ചത് ഭയം ജനിപ്പിക്കാതിരുന്നില്ല.
രണ്ടും കല്പിച്ച് അവിടെ തന്നെ നിന്നു. കാലിനരുകിലെത്തിയ പാമ്പ് നാവു നീട്ടി മണപ്പിച്ചു. നേരത്തുവന്ന ഭയം പാമ്പിനോടുള്ള സ്നേഹത്തിന്റെ തോതുയര്‍ത്തി. തന്റെ മണം അതിനു പകരാനായി സംഗീത സാരിയല്പം ഉയർത്തി കണങ്കാലുകൾ വെളിയിലാക്കി. പാമ്പിന്റെ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് അനങ്ങാതെ നിന്നു. ഇപ്പോള്‍ നേരിയ ഭയം പോലും അകന്നകന്നു പോകുന്നു. കാൽവിരലുകളിലെല്ലാം തല മുട്ടിച്ച് മണത്ത പാമ്പ് സാവധാനം കോണിച്ചോട്ടിലേക്കു കയറി ചുരുണ്ടു കൂടി.
കുട്ടിക്കാലത്തെ സർപ്പക്കാവും അടിച്ചുതെളിയും മനസ്സിലോടിയെത്തിയപ്പോൾ സ്റ്റോർ മുറിക്കകത്തു പോയി ഒരു ചാക്കെടുത്ത് പാമ്പിനരുകിലേക്ക് നീക്കിയിട്ടു കൊടുത്തു. കോണിച്ചോട്ടിലെ ചുമരിനോടു ചേർന്ന മൂലയിലായിരുന്നതിനാൽ മറ്റാരുടെയെങ്കിലും നോട്ടം അങ്ങോട്ടെത്തുമെന്ന പേടി വേണ്ട.
വാവ സുരേഷ്* പറഞ്ഞതുപോലെ ചവച്ചിറക്കലും കുടിയുമില്ലാതെ വിഴുങ്ങല്‍ മാത്രമായ പാമ്പിന്, എന്തു ഭക്ഷണം കൊടുക്കുമെന്ന സംശയം പിടികൂടി. പാലും നൂറും കൊടുക്കുന്നു എന്നല്ലാതെ അത് കഴിക്കുന്നതു കണ്ടവരാരും ഇല്ലാത്തതിനാല്‍ വാവ സുരേഷ് പറഞ്ഞതിനെ വിശ്വസിക്കാം. അങ്ങിനെയെങ്കില്‍ ജീവനില്ലാത്തവയെ ഭക്ഷിക്കുമെന്നു കരുതാനും വയ്യ. അതെന്തെങ്കിലുമാകട്ടെ....
മാസങ്ങളോളം പാമ്പ് ആ വീട്ടിൽ ഒരതിഥിയായിട്ടും സംഗീതയല്ലാതെ ഒരു കുഞ്ഞുപോലും അതറിഞ്ഞിരുന്നില്ല. ഭർത്താവിനെ അറിയിക്കാതെ കുറ്റബോധം കനത്തു വിങ്ങുമ്പോഴും അറിയിച്ചാലുണ്ടാകുന്ന തീരുമാനത്തെ ഭയന്ന് അടക്കിയിരുന്നു. അകത്തുവെച്ച് പാമ്പിനെ തല്ലിക്കൊന്നതിനു ശേഷമുണ്ടായ സംഗീതയുടെ മൗനം ഈയിടെയായി അവളെ വിട്ടൊഴിഞ്ഞത് അയാൾക്കനുഭവപ്പെട്ടിരുന്നു. അതൊരു സ്വാഭാവിക മാറ്റത്തിലുപരിയായി മറ്റെന്തെങ്കിലും ചിന്തിക്കാൻ അയാൾക്ക് കാരണങ്ങളൊന്നുമില്ലായിരുന്നു.
വിഷപ്പാമ്പിനെ മെരുക്കിയെടുത്ത കഴിവിന്റെ അഭിമാനം മനസ്സിലങ്ങനെ തിക്കുമുട്ടിയപ്പോൾ സംഗീത ഭർത്താവിനു മുന്നിൽ വിഷയം അവതരിപ്പിച്ചു. ഇത്രയും നാൾ വലിയൊരു ഒളിച്ചുവെപ്പിന് സംഗീതക്കെങ്ങിനെ കഴിഞ്ഞുവെന്നയാൾ അത്ഭുതപ്പെട്ടു. വിശ്വാസം വരാത്ത സംശയഭാവം അയാളുടെ മുഖത്ത് പ്രകടമായി. വളര്‍ത്തു മൃഗത്തെപോലെ ഒരു പാമ്പിനെ വീടിനകത്തു പരിപാലിക്കുന്നതില്‍ അയാള്‍ അതൃപ്തി കാട്ടി. അവിസ്വസനീയതയും അമ്പരപ്പും അയാളെ കോപിഷ്ടനാക്കി. സംഗീത അയാളുടെ കൈ പിടിച്ചെഴുന്നേല്പിച്ച് കോണിച്ചോട്ടിലേക്കു കൊണ്ടുപോയി. ഭാര്യയുടെ സ്നേഹത്തിനു മുന്നില്‍ അയാള്‍ക്ക് അനുസരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കാല് തറയിലൂന്നാൽ പോലും അയാൾക്ക് ഭയം തോന്നി. കൊണിച്ചോട്ടിലെ വെളിച്ചത്തിന്റെ നേർപ്പ് ഭയം വർദ്ധിപ്പിച്ചു. സംഗീത കൈ നീട്ടി പാമ്പിനെ തൊട്ടു. അത് തല നീട്ടി പതിയെ പുറത്തു വന്നു. ഫണം വിടർത്തി ഉയർന്നു നിന്നു. അയാൾ ഭയന്ന് പുറകോട്ടു മാറി.
“പേടിക്കണ്ട...അതൊന്നും ചെയ്യില്ല.”
“മതിമതി..അതിനെ ഇപ്പോത്തന്നെ തല്ലിക്കൊന്ന് കളയണം."
“ഇതിനേം കൂടി തല്ലിക്കൊന്നാൽ വേറെ വരില്ലേ? പിന്നെ അതിനേം കൊല്ലണ്ടേ...? പിന്നേം....!”
“എന്നാ...കൊല്ലാനേതായാലും ഞാൻ പറയുന്നില്ല. പക്ഷെ വീടിനകത്തുനിന്ന് പുറത്താക്കിയേ തീരു. സൂക്ഷിക്കണം..വെഷപ്പാമ്പാ." ഇനി ഈ പാമ്പ് ഇത്രയും നാള്‍ അകത്തുണ്ടായത് കൊണ്ടായിരിക്കുമോ മറ്റു പാമ്പുകള്‍ കുറെ കാലാമായി വീടിനകത്ത് കയറാതിരുന്നതെന്ന സംശയമായിരുന്നു അയാളില്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് കാരണമായത്.
പിറ്റേന്ന് സംഗീത കുളിക്കാൻ കയറിയ സമയത്തായിരുന്നു അയൽവീട്ടിലെ അമ്മുക്കുട്ടി കളിക്കാനെത്തിയത്. കുട്ടികൾക്ക് സംഗീതയേയും, സംഗീതക്ക് കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. സംഗീതച്ചേച്ചിയൊത്ത് കളിക്കുകയെന്നതാണ് കുട്ടികളുടെ പ്രിയ വിനോദം, മറിച്ചും.
”അമ്മുക്കുട്ടി നേരത്തേ വന്നോ?“ കുളിമുറിയിൽ നിന്ന് സംഗീത വിളിച്ചു ചോദിച്ചു.
”ചേച്ചി കുളിയ്ക്കാൻ നേരം വൈകിയതാ“
”മോളവിടെ നിക്ക്. ചേച്ചിയിപ്പൊ വരാം“
അമ്മുക്കുട്ടിപ്പിന്നെ പുറത്തേക്കിഴഞ്ഞു പോകുന്ന പാമ്പിനെ കണ്ട് ഒച്ച വെച്ചതും, അമ്മുക്കുട്ടിയുടെ അനക്കം കേട്ട് പാമ്പ് തിരികെ വന്ന് കോണിച്ചോട്ടിൽ കയറിയതും, ഭയന്നു വിറച്ച് അമ്മുക്കുട്ടി കാറിക്കാറി കരഞ്ഞതും വെള്ളം തുറന്ന് ധൃതിവെച്ച് കുളിക്കുന്നതിനിടയിൽ സംഗീത കേൾക്കുന്നുണ്ടായിരുന്നില്ല. പാമ്പെന്ന ശബ്ദം വ്യക്തമല്ലാതെ കേള്‍ക്കുന്നതായി തോന്നിയതിനാൽ വെള്ളം ഓഫാക്കി പുറത്തേക്കു ശ്രദ്ധിച്ചു. പുറത്ത് ആരുടെയൊക്കെയോ തിരക്കു പിടിച്ച സംസാരങ്ങളും വടിയെടുക്കെന്ന ആജ്ഞകളും കേട്ടതോടെ ചങ്കിനകത്ത് കൊള്ളിയാൻ മിന്നി. കയ്യിൽ തടഞ്ഞതെടുത്ത് വാരിച്ചുറ്റി പെട്ടെന്ന് കുളിമുറിക്കു പുറത്തിറങ്ങി. പിന്നെ കോണിച്ചോട്ടിലേക്കൊരോട്ടമായിരുന്നു.
പാമ്പിനെ അടിക്കാന്‍ കൈപ്പാങ്ങ് നോക്കിനിന്ന കോണിച്ചോട്ടിലുള്ളവരെ സംഗീത തള്ളിമാറ്റി.
“അതിനെ കൊല്ലണ്ട!” കുളി മുഴുവിക്കാതെ ഈറനോടെയെത്തിയ സംഗീതയുടെ ഉന്മാദാവസ്ഥയിലായിരുന്ന വാക്കുകൾ കേട്ട് എല്ലാവരും സ്തബ്ധരായി. സംഗീതയുടെ ഭാവം കണ്ടവർ പുറകോട്ടു മാറി.
കുനിഞ്ഞിരുന്ന് കോണിച്ചോട്ടിലേക്കു കയ്യിട്ട് സംഗീത പാമ്പിനെ പിടിച്ചു. സാമാന്യം ഭേദപ്പെട്ടൊരു മൂർഖൻ കയ്യിൽ ചുറ്റിവരിഞ്ഞ് പത്തി വിടർത്തി നിന്നു. അത്ഭുതവും ഭയവും കലർന്നെല്ലാരും പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
“അത് വെറും പാമ്പല്ല....സർപ്പമാണ് സർപ്പം...” കൂട്ടത്തിൽ പ്രായം കൂടിയൊരു മുത്തശ്ശി പറഞ്ഞു. പലരിലും ഭക്തിയുടെ പ്രകാശം പൊഴിയാൻ തുടങ്ങി. ചിലർ അറിയാതെ കൈകൂപ്പി വണങ്ങി നിന്നു.
“അവള് പറഞ്ഞതാ ശെരി. കൊല്ലണ്ട. അവള്‌ടെ മൊകം കണ്ടൊ ചൊമന്നത്...? സർപ്പസുന്ദരിയാ അവള്...” മുത്തശ്ശി തുടർന്നു.
‘ഈ തള്ള്യ്ക്ക് പ്രാന്താ..എവിട്യാ അവൾടെ മൊകം ചൊമന്നേ?’ എന്നു പറഞ്ഞ് കയ്യിലിരുന്ന വടി ദൂരേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെക്കൊല്ലൽ വിദഗ്ദൻ നിരാശയോടെ നടന്നു നീങ്ങി.
മനസ്സിൽ ഊറിക്കൂടിയ ചിരി പുറത്തേക്കു ചാടാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് സംഗീത പാമ്പിനെയുമെടുത്ത് അകത്തേക്കു തിരിച്ചു നടന്നു.
-----------------
*വാവ സുരേഷ്:- പാമ്പുകളെ സ്നേഹിക്കുന്ന അവയെ ഉപദ്രവിക്കാതെ
പിടികൂടി ഒഴിവാക്കിത്തരുന്ന കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വ്യക്തി.

>>കിട്ടാക്കനിയായ ഭക്ഷണം മാത്രമാണ് അതിനിപ്പോള്‍ ആവശ്യമെന്ന് സംഗീതക്ക് തോന്നി. പ്രകൃതി അതിനു നല്‍കിയ ന്യായമായ ഭക്ഷണത്തെ, തടസ്സപ്പെടുത്തുന്നത് തെറ്റാണ്.<<
മറുപടിഇല്ലാതാക്കൂശരി തന്നെ. വിശപ്പ് അനുഭവിക്കുന്നവന്, ഭക്ഷണം ദൈവമാണ് ..
നല്ല എഴുത്ത്.
പിന്നെ എഴുത്തിനോടൊപ്പം ഉള്ള ആ കോറൽ [വര] ഉണ്ടല്ലോ, പറയാതിരിക്കാൻ വയ്യ, അത് ഗംഭീരം !!
ആദ്യവായനക്ക് നന്ദി ദിവാരേട്ടാ.
ഇല്ലാതാക്കൂവര ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം.
കഥകൾ പിറക്കുന്ന വഴികൾ
മറുപടിഇല്ലാതാക്കൂനന്നaയി
വിഷു ആശംസകൾ
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂപുലി,പശു,പാമ്പ്....!
മറുപടിഇല്ലാതാക്കൂകഥ നന്നായി വരയും...
വിഷു ആശംസകള്.
ഇടയ്ക്കൊരു വവ്വാല്‍ കൂടി ഉണ്ടായിരുന്നു.
ഇല്ലാതാക്കൂപ്രാസം ഒപ്പിച്ച് പറഞ്ഞതാവും അല്ലേ?
നന്ദിയുണ്ട്.
എവിടേക്കും വഴുതിപ്പോകാതെ അകത്തേക്ക് പോകുന്ന സംഗീതയുടെ കയ്യില്‍ കഥ സുരക്ഷിതമായത് വളരെയധികം ഇഷ്ടപ്പെട്ടു.വായനക്ക് ശേഷവും ചിന്തിക്കാനുള്ള വിഷയങ്ങളും ഉണ്ടായി.വായിക്കുമ്പോള്‍ തന്നെ ഭയവും സന്തോഷവും ആശ്വാസവും തോന്നി.
മറുപടിഇല്ലാതാക്കൂനന്ദി മാഷെ ഈ വാക്കുകള്‍ക്ക്.
ഇല്ലാതാക്കൂപ്രിയപ്പെട്ട റാംജി മാഷെ,
മറുപടിഇല്ലാതാക്കൂനല്ല കഥ. വളരെ ഇഷ്ടമായി
മാഷിനു എഴുത്ത് മാത്രമല്ല വരയും വശമുണ്ടല്ല്ലേ?
മുമ്പുള്ള കഥകളിലും ശ്രദ്ധിച്ചിരുന്നു
എഴുത്ത് പോലെ വരയും നന്നായി ശോഭിക്കുന്നുണ്ട് :)
വിഷു ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ്
ആദ്യം വന്നത് വരയാണ് ഗിരീഷെ.
ഇല്ലാതാക്കൂപിന്നെയാണ് എഴുതിത്തുടങ്ങിയത്.
നന്ദി സുഹൃത്തെ.
സംഗീത,ഗ്രാമത്തിൽ വളർന്ന കുട്ടിയാണ്.....വിവാഹിതയായി എത്തിയത്...നഗരത്തിൽ...അവൾക്ക് സർപ്പങ്ങളെ ഇഷ്ടമാണ്...സർപ്പം...കാമത്തിന്റെ പ്രതീകമാണ്........ഭർത്താവിനാണെങ്കിൽ പാമ്പുകളെ പേടിയുമാണ്......... അവൾ പാമ്പിനെ വളരെയേറെ സ്നേഹിച്ചു.....ഒരു മരണം കണ്ടപ്പോൾ അവൾ മൂകയായി...എന്നാൽ അടുത്ത പാമ്പ് വീട്ടിൽ അവളോടൊപ്പം എത്തിയപ്പോൾ അവൾ സന്തോഷവതിയായി..............അവസാനം അയല്പക്കക്കാരുയായ മുത്തശ്ശി പറഞ്ഞു അവൾ സർപ്പ സുന്ദരിയാണ്................... കാമം പ്രതീകമാകുന്ന മറ്റൊരു കഥയായിട്ട് ഞാനിതിനെ കാണുന്നൂ...മേരിയേയും,പുലിയേയും പോലെ......റാം ജീ കഥ ഇഷ്ടമായി.... എനിക്ക് ഇനിയും ഒരു വരവ് വരേണ്ടി വരും എന്ന് തോന്നുന്നൂ...........
മറുപടിഇല്ലാതാക്കൂആഴങ്ങളിലേക്കിറങ്ങിയുള്ള ചിന്തകള്‍ക്ക് നന്ദി മാഷെ.
ഇല്ലാതാക്കൂjaivavyavasthayekkurichu vivaranam nalkunnu, kathakkidayilum Ramji. Manassinte palabhavangaleyum sparsichu pokunnu katha. nannayi.
മറുപടിഇല്ലാതാക്കൂപ്രപഞ്ചത്തെ താളം തെറ്റിക്കുന്ന പ്രവൃത്തികള്‍ എന്തോ എന്നില്‍ പ്രയാസം ഉണ്ടാക്കുന്നു.
ഇല്ലാതാക്കൂനന്ദി മുകില്‍
വർഷങ്ങൾക്കുമുമ്പ് ബോംബെയിൽ വെച്ച് ''കോണ്‍സെപ്റ്റ് ഓഫ് നോർമൽ ബെഹേവിയർ'' എന്നൊരു സിമ്പോസിയം അറ്റൻഡ് ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ, ഒരാൾക്ക് നോർമൽ എന്ന് തോന്നുന്നത് വേറൊരാൾക്ക് അബ്നോർമൽ ആയി തോന്നാം. മറിച്ചും. അതിനുപിന്നിൽ മതിയായ കാരണങ്ങൾ ഉണ്ടാകും. ഇത് വായിച്ചപ്പോൾ സംഗീതയെ സംബധിച്ചേടത്തോളം ഇത് ''നോർമൽ'' തന്നെ എന്ന് കഥാകാരൻ വരച്ചുകാണിക്കുന്നു - അക്ഷരാർത്ഥത്തിൽ! ഞാൻ എഴുതിയ ഈ ''വര'' അടക്കം!
മറുപടിഇല്ലാതാക്കൂഭാവുകങ്ങൾ.
തീര്‍ച്ചയായും. ഡോക്ടര്‍ ചൂണ്ടിക്കാണിച്ചതാണ് സത്യത്തില്‍ എല്ലാ കാര്യത്തിലും സംഭവിക്കുന്നത്. അപ്പോഴും ഞാന്‍ പറഞ്ഞതാണ് ശരി എന്ന പിടിവാശി സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ തന്നെ എല്ലാം.
ഇല്ലാതാക്കൂവളരെ നന്ദി.
കഥ അസ്സലായി റാംജി ഏട്ടാ . കുഞ്ഞിലെ മുതല്‍ പാമ്പുകളെ എനിക്ക് വലിയ ഇഷ്ടമാണ് . അതുകൊണ്ട് തന്നെ അവയെ കൊല്ലുന്നത് സങ്കടമാണ് . അതിന്റെ ജീവന് ഭീഷണിയെന്ന് തോന്നാതെ അതാരെയും കടിക്കില്ല . പിന്നെ ഒറ്റയടിക്ക് പാമ്പിന്റെ മാംസം പുറത്തു വരില്ല . പാമ്പിന്റെ തോലിയ്ക്ക് നല്ല കട്ടിയാണ് . അടിയ്ക്കുമ്പോള്‍ വാലില്‍ ആയാല്‍ പെട്ടെന്ന് ചാവില്ല എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത് . ഓരോ നിമിഷവും മനുഷ്യന്‍ പ്രകൃതിയെ കൊന്നു കൊണ്ടിരിക്കുമ്പോള്‍ പല ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥകള്‍ കൂടിയാണ് നഷ്ടപ്പെടുന്നത് . കാടും മേടും നഷ്ടമാകുമ്പോള്‍ ഒളിക്കാനുള്ള ഇടങ്ങളും ഇല്ലാതാകുന്നു . ഏറ്റവും അതികം പാമ്പ് കടിക്കുന്നത് ചൂട് കാലത്ത് ആണെന്ന് കേട്ടിട്ടുണ്ട് .തണുപ്പ് തേടിയാവണം വീടിനകത്ത് അവ കയറി പറ്റുന്നത് . കഥാനായികയും പാമ്പും തമ്മില്‍ ഉടലെടുക്കുന്ന ആത്മബന്ധം കേവലമൊരു സഹജീവി പരിഗണനയായാണ് ഞാന്‍ വായിക്കുന്നത് . എന്തായാലും നല്ല കഥയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂചില കാര്യങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ ഒന്നും അറിയില്ലെങ്കിലും സ്വയം വിദഗ്ദര്‍ എന്ന ഭാവേന ചിലരുണ്ടാകും. അവര്‍ക്ക് അവരുടേതായ രീതിയില്‍ ചില രീതികളും ചെയ്തുകളും ഉണ്ട്. അതിനെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് അവര്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്ന സംഗതിയാണ്. ഇവിടെ പാമ്പിനെ കൊല്ലാനും അങ്ങിനെ ഒരുവന്‍ ആയിരുന്നു. പട്ടവടി എന്ന് പറഞ്ഞാല്‍ തെങ്ങിന്റെ പട്ടയുടെ പച്ചയായ നടുഭാഗം ആണ്. അത് രണ്ടു ഓരവും ചെത്തി ഏകദേശം ക്രിക്കറ്റ് ബാറ്റ് പോലെ ആകിയിരിക്കും. പട്ട ആയതിനാല്‍ പിടി ആക്കിയിരിക്കുന്ന ഭാഗം അല്പം മുകളിലേക്ക് വളഞ്ഞിരിക്കും. ഉറച്ച തറയില്‍ (ഗ്രാനൈറ്റ്) ഏതാണ്ട് പലക കൊണ്ട് അടിക്കുന്നത് പോലെ.... ഒറ്റ അടിക്ക് ചത്തില്ലെങ്കില്‍ തന്റെ കാര്യം പോക്കാണ് എന്ന ആവേശത്തോടെ പേടിച്ച് വിറച്ചാണ് ഒള്ള ജീവന്‍ മുഴുവനെടുത്ത് ആഞ്ഞടിക്കുന്നത്. ഏത് പൊട്ടാത്ത തൊലിയും പൊട്ടാതിരിക്കുമോ? സാധാരണ പാമ്പിനെ തല്ലിയാല്‍ അത് പൊട്ടില്ല. അത്രയും ഉറപ്പാണ് തൊലിക്ക്. പാമ്പിനെ കൊല്ലുന്നത് വരെയുള്ള ആദ്യഭാഗം രണ്ടു മാസം മുന്പ് എന്റെ വീട്ടില്‍ നടന്നതാണ്. തൊലി പൊട്ടിയതും ചോര തെറിച്ചതും ഒക്കെ. പാവം എന്റെ കെട്ടിയോള്. പേടിച്ച് വിറച്ചെങ്കിലും എനിക്കൊരു കഥയായി.
ഇല്ലാതാക്കൂനന്ദി ആമി.
ഹൃദയത്തില്‍ നിന്നും പ്രീയ ജേഷ്ടനും കുടുംബത്തിനും വിഷുവാശംസകള്‍ ...!
മറുപടിഇല്ലാതാക്കൂഎന്റെ ഏട്ടന്‍ എപ്പൊഴും ഇങ്ങനെയാണ് പ്രകൃതിയോട് ഒട്ടിച്ചേര്‍ന്നേ
എന്തുമെഴുതൂ , അതില്‍ നമ്മുക്ക് ഗ്രഹിക്കാന്‍ പാകത്തില്‍ ചിലതുണ്ടാകും ..
പാമ്പുകളുടെ ആവാസവ്യവസ്ഥിതി അമ്പേ മാറി പൊയിരിക്കുന്നു ..
" രാജവെമ്പാല " പാമ്പുകളുടെ രാജാവ് , മഴക്കാടുകളില്‍ , തണലുള്ള
ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ഏറ്റം കാണാറുള്ളത് , ജനവാസമുള്ളടുത്തേക്ക്
വന്നതായി കേട്ടു കേള്വിയില്ല , ഇന്ന് സ്ഥിതി എന്തായീ ?
ഇന്ന് ദിവസ്സവും നമ്മുക്ക് കേള്‍ക്കാന്‍ വാവ സുരേഷിന്റെ കരവിരുതില്‍
രാജവെമ്പാല പിടിയില്ലെന്ന് , വനങ്ങളില്‍ ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും
രക്ഷയില്ലാണ്ടായിരിക്കുന്നു , കാട് കൈയ്യേറി കൈയ്യേറി ജനം എന്തൊക്കെയോ
നേടുകയാണ്.. മഴ വെള്ളം തങ്ങി നില്‍ക്കുവാന്‍ മരങ്ങള്‍ കുറവാകുന്നതും
അടിക്കടിയുള്ള കാട്ട് തീകളും , മഴയുടെ ദൗര്‍ലഭ്യതയും വേനലാകുന്നതിന്
മുന്നേ തന്നെ കാടിറങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു .....!
നാട്ടിലും സ്ഥിതി ഇത് തന്നെ , ജനപ്പെരുപ്പമാണ് ഇതിനെല്ലാം മൂല കാരണമെന്ന്
എത്ര വട്ടം അലമുറയിട്ടാലും ആരു കേള്‍ക്കാന്‍ , മാളങ്ങളും പൊത്തുകളും
കാണാണേയില്ല , മണ്ണ് കാണാനില്ല കേരളത്തില്‍ .. ഒരു മഴ വന്നാല്‍
പകര്‍ച്ചവ്യാധികളാണ് .. കാവുകള്‍ വിസ്മൃതിയിലാണ് ..
ചെറിയ പൊന്തകള്‍ മൂലും നമ്മേ മാനസിക സമ്മര്‍ദ്ധത്തിന്
അടിമപെടുത്തും , പിന്നെ അതു നശിപ്പിക്കപെടും , എല്ലാവര്‍ക്കും
ഈ ഭൂമിയില്‍ തുല്യ അവകാശമുണ്ടെന്ന് ഈ കഥ അടിവരയിടുന്നു
അതു ഒരു പ്രകൃതി സ്നേഹിയുടെ മനസ്സിനേ പൊലെ സംഗീതയേ
വലം വയ്ക്കുന്നു ..കണ്ണു തുറന്ന് കാത് കൂര്‍പ്പിച്ച് ഇരിക്കേണ്ട
കാലം അതിക്രമിച്ച് വരുന്നു എന്ന് ഈ മനസ്സിന്റെ ചിന്തകളിലൂടെ
റാംജി എടുത്ത് പറയുന്നു , അഭിനന്ദനങ്ങള്‍ പ്രീയ ഏട്ടാ
വാക്കുകള്‍ വരികള്‍ , ഗുണകരമാകുന്ന ,ചിന്തൊദീപമായ
തലങ്ങളിലേക്ക് എത്തിക്കുന്നതിന്........
റിനിയുടെ വിലയിരുത്തല്‍ എപ്പോഴും ഇങ്ങിനെയാണ് , എഴുതുന്ന വ്യക്തി എന്താണോ മനസ്സില്‍ വിചാരിക്കുന്നത് അത് അതുപോലെ വായനയിലൂടെ കണ്ടെത്തുന്നു എന്നത്. സത്യത്തില്‍ എന്താണോ കരുതി എഴുതിയത് എന്നത് വായനക്കാരന്‍ തിരിച്ചു പറയുന്നത് കേള്‍ക്കുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷം തോന്നാറുള്ളത്.
ഇല്ലാതാക്കൂപ്രകൃതിയെ ആകെ വികൃതമാക്കുന്നത് കാണുമ്പോള്‍ വളരെ വളരെ പ്രയാസം തോന്നാറുണ്ട്. അതുകൊണ്ടാണ് ഈയിടെ എഴുത്തില്‍ കൂടുതലായി അത് കടന്നു വരുന്നതും. ഒരുതരം വിഷമാവസ്ഥയിലെത്തിക്കുന്ന ഒരിത് സംഭവിക്കുന്നു.
വളരെ നന്ദി റിനി ഈ സ്നേഹത്തിന്
കഥ ഇഷ്ടമായി... വിഷു ആശംസകൾ... വിളിക്കുന്നുണ്ട് റാംജി ഭായ്...
മറുപടിഇല്ലാതാക്കൂനന്ദി സുമേഷ്.
ഇല്ലാതാക്കൂവിളി കാത്തിരിക്കുന്നു.
ആസ്വദിച്ച് വായിച്ചു. കഥയുടെ രചനാ കൌശലം ഒന്നാംതരമായി.
മറുപടിഇല്ലാതാക്കൂനന്ദി ചേട്ടാ.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂവായനക്കാരെ മുൾമുനയിൽ നിർത്തുന്ന രചന. പാമ്പുകൾക്ക് സ്ത്രീകളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരിക്കാം, പൂച്ചകൾക്കുള്ളതുപോലെ. വിഷു ആശംസകൾ
ഈ ആണുങ്ങളെ സ്നേഹിക്കാന്‍ ഒരു പൂച്ചയും പാമ്പും ഇല്ല അല്ലേ മാഷെ.ഹ.ഹ.
ഇല്ലാതാക്കൂഎല്ലാത്തിനും പെണ്ണുങ്ങളെയാണ് ഇഷ്ടം. അതുകൊണ്ട് പെണ്ണുങ്ങള്‍ക്ക് എന്താ ഒരു ഗമ അല്ലേ..ഹ.ഹ.
വളരെ നന്ദി മാഷെ.
കഥ നന്നായി.
മറുപടിഇല്ലാതാക്കൂപാമ്പ് അരിയ്ക്കുമ്പോള്‍ വഴുവഴുപ്പല്ല ഉണ്ടാവുക എന്ന് തോന്നുന്നു. ശല്ക്കങ്ങള്‍ മൃദുവല്ല.
വിഷു ആശംസകള് ......
വഴുവഴുപ്പാകില്ല എന്ന് തോന്നുന്നു അല്ലേ. ചിലപ്പോള്‍ തണുപ്പ് തോന്നുമായിരിക്കും
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വളരെയേറെ അര്‍ത്ഥതലങ്ങളുള്ള കഥയാണ് റാംജി മാഷെ
മറുപടിഇല്ലാതാക്കൂഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു
ഐശ്വര്യം നിറഞ്ഞ വിഷുആശംസകള്‍ നേരുന്നു
നന്ദി തങ്കപ്പേട്ടാ.
ഇല്ലാതാക്കൂകുറച്ച് തിരക്കിലായതുകാരണം ഇപ്പോള്‍ ആണ് ഈ കഥ കാണുന്നത്
മറുപടിഇല്ലാതാക്കൂപിന്നത്തെ വായനയ്ക്കായി മാറ്റി വയ്ക്കട്ടെ
ഇപ്പോള്‍ വിഷു ആശംസകള്
സാവധാനം മതി
ഇല്ലാതാക്കൂഎന്താണാവോ പരിപാടി?
പുലിക്കഥപോലെ പാമ്പ് കഥയും വായനയുടെ മൂന്നാംകണ്ണ് തുറന്നുവെച്ചു വായിക്കേണ്ടിവന്നു.. നന്നായി റാംജിസാബ് ,വരയും കലക്കി.
മറുപടിഇല്ലാതാക്കൂനന്ദി സിദ്ധിക്കാ
ഇല്ലാതാക്കൂകഥയുടെ ആദ്യവും അവസാനവും വളരെ നന്നായി , പകുതിക്ക് ഒരു ലേഖനത്തിന്റെ കയ്പ്പ് അനുഭവപ്പെട്ടു എങ്കിലും പെട്ടെന്ന് അതിൽ നിന്നും പുറത്തുവരാൻ റാംജിക്ക് കഴിഞ്ഞു.
മറുപടിഇല്ലാതാക്കൂവിഷു ആശംസകൾ ....
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂകാണാനും കേൾക്കാനും പേടിയും അറപ്പും ഉള്ള ഒന്നാണ് എനിക്ക് പാമ്പ് . വാവാ സുരേഷ് ഒരിക്കൽ പാമ്പുകളേയുമായി കൈരളി ടീവിയിൽ വന്നത് കണ്ടിരുന്നു .
മറുപടിഇല്ലാതാക്കൂപക്ഷെ റാംജി ഭായിയുടെ കഥയിൽ പാമ്പുകളോട് ഇഷ്ടം തോന്നി . പൊതുവെ സർപ്പ കഥകളിലും മറ്റും ഇതിനോട് ഇണങ്ങുന്നതും പിണങ്ങുന്നതും സ്ത്രീകൾ തന്നെയാണ് . ഇവിടെ സംഗീതയും അതാണ് . ഒരു പാമ്പിനെ കൊന്നതും വേറൊന്നിനോടുള്ള ഇഷ്ടവും അതിനിടയിലെ സംഘർഷങ്ങളും എല്ലാം നന്നായി പകർത്തിയ നല്ല കഥ
--
നന്ദി മന്‍സൂര്‍
ഇല്ലാതാക്കൂവായനക്കാരന്റെ അനുഭവങ്ങൾ ചേര്ത്തു വെക്കുമ്പോൾ ഓര്ത്തു വായിക്കാവുന്ന ഒരു കഥ.
മറുപടിഇല്ലാതാക്കൂഏതായാലും ഈ 'പാമ്പു സ്നേഹം' വ്യത്യസ്തമായി
കഥയെ സ്വീകരിക്കുന്ന രീതി വായിക്കുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു.
ഇല്ലാതാക്കൂനന്ദി മനാഫ്.
അങ്ങനെ പാമ്പും പുലിയും എല്ലാം രാംജിയുടെ കഥാലോകത്തെ മനുഷ്യരുടെ ഇഷ്ട്ടമാകുന്നു. ലോകം നടക്കുന്നതിന്നു എതിര് ദിശയിൽ നടക്കുകയാണ് എഴുത്തുകാരന്റെ നിയോഗം. അവിടെയാണ് പുതിയ ലോകത്തിന്റെ ദാര്ശനിക പരിസരത്തിലേക്ക് വായനക്കാരനെ എഴുത്തുകാരൻ എത്തിക്കുന്നത്. ആശംസകൾ.
മറുപടിഇല്ലാതാക്കൂനന്ദി ഭാനു.
ഇല്ലാതാക്കൂസംഗീതയുടെ ഭര്‍ത്താവായിരുന്നെങ്കില്‍ ഞാനും അതു തന്നെയാവും പറയുക.. പാമ്പുകളെ എനിക്കും പേടിയാ.. എങ്കിലും ഈ പാമ്പിനെ ഇഷ്ടപ്പെട്ടു..
മറുപടിഇല്ലാതാക്കൂനന്ദി ജെപി.
ഇല്ലാതാക്കൂപുലിക്കഥയും പിന്നെ പശുവിന്റെ കഥയും ഇതാ വീണ്ടുമൊരു പാമ്പിന്റെ കഥയും ഒപ്പം ഞങ്ങൾ സ്ത്രീ ജനങ്ങളും. കൊള്ളാം മാഷെ ഈ കഥയും ഇഷ്ടമായി. പാമ്പുകൾ അവയെ ഉപദ്രവിക്കാതിരിക്കൂ അവയേയും നമുക്കൊപ്പം ജീവിക്കാൻ അനുവദിക്കാം അല്ലെ! കൊള്ളാം ഫിലിപ്പേട്ടൻ തിരക്കിലാണ് അതാണ് ഞാൻ ഈ കുറിയുമായി വന്നത്. ഒപ്പം വിഷു ആശംസകളും നേരുന്നു.
മറുപടിഇല്ലാതാക്കൂവളരെ നന്ദി അഭിപ്രായവുമായി ഇവിടെ കണ്ടതില്‍
ഇല്ലാതാക്കൂപുതിയ പോസ്റ്റുകളുമായി ഇനി ചേച്ചിയെയും പ്രതീക്ഷിക്കാമല്ലോ.
വളരെ സന്തോഷം.
പ്രപഞ്ചത്തിന്റെ താളം തെറ്റിക്കുന്നതിലുള്ള ദുഖവും അമർഷവും പ്രകൃതിസ്നേഹവും സഹജീവി സ്നേഹവും ഒക്കെ മനപ്പൂർവ്വം കുത്തിത്തിരുകുമ്പോൾ ഒരു നല്ല കഥ എന്ന നിലയിൽ ഇതൊരു പരാജയമാകുന്നു, പ്രത്യേകിച്ച് അതും റാംജി എന്ന നല്ല കഥാകാരനിൽ നിന്നും ആകുമ്പോൾ. ഒപ്പം റാംജി പങ്കുവെക്കുന്ന ആകുലതകൾ,നേരുകൾ ഉള്ളുലക്കുന്നവയും ആശങ്കപ്പേടുത്തുന്നവയും.
മറുപടിഇല്ലാതാക്കൂനല്ല കഥ....?
ഇല്ലാതാക്കൂഎനിക്കിന്നും അറിയാത്ത കാര്യമാണ് ഇത്.
അത്ര പരാജയമാണെന്ന് എനിക്ക് തോന്നുന്നില്ല.
നന്ദി അനിലേട്ടാ.
ഭൂമിയുടെ അവകാശികൾ വായിച്ച മലയാളികൾക്ക് മുന്നിൽ ഇത് പോലെ ഒരു കഥ ,എന്ത് കൊണ്ടോ കഥ എന്നനിലയിൽ ഉഴർന്നില്ല
മറുപടിഇല്ലാതാക്കൂപ്രകൃതി സ്നേഹിയായ റാംജിയെ ഇങ്ങനെ ഒരു കഥ എഴുതാൻ കാണിച്ച സദുശേത്തെ മാനിക്കുന്നു അതോടെപ്പം ഈ ചിത്രം കണ്ടാൽ
കഥ വായിക്കുന്ന ആരിലും ഒരു ഭയത്തിന്റെ ഉൾവിളി എന്തായാലും ഉണ്ടാവും
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂപുലിയും, പശുവും പാമ്പുമായി പ്രകൃതിയിലേക്കും മനസ്സുകളിലേക്കും റാംജി ആഴത്തിലാഴത്തിൽ ഇറങ്ങുകയാണല്ലോ. ചന്തു നായരുടെ നിരൂപണം കൂടുതൽ ഉപകരിച്ചു. കഥ വായിക്കുമ്പോൾ എന്റെ മനസ്സിലും ഈ ഇമേജറീസ് വന്നിരുന്നു.
മറുപടിഇല്ലാതാക്കൂപലതും ചിന്തിച്ച് അവസാനം ഇന്നത്തെ അവസ്ഥക്ക് ഇണങ്ങുന്നതായി അവതരിപ്പിക്കുമ്പോഴാണ് എനിക്ക് തൃപ്തി തോന്നുന്നത്. എഴുതിതുടങ്ങുമ്പോള്‍ മനസ്സില്‍ കരുതുന്നത് അവസാനമെത്തുമ്പോഴേക്കും ഇന്നിലെക്ക് അറിയാതെ തെന്നുന്നുണ്ട് പലപ്പോഴും.
ഇല്ലാതാക്കൂനന്ദി സലാം ഭായി
വലിയൊരു മൂർഖൻ പാമ്പ് പത്തി വിരിച്ച് ഉയർന്നു നിൽക്കുന്നു.മനുഷ്യനെ പേടിപ്പിച്ചോട്ടാ :) പുലി ,പശു ,വവ്വാല്‍ ,പാമ്പ് ......ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നിറവിന്‍റെയും
മറുപടിഇല്ലാതാക്കൂവിഷു ആശംസകള് നേരുന്നു .
.
വെറുതെയിരുന്നു പേടിച്ചോ കാത്തി. ആ സംഗീതയെ കണ്ടു പഠിക്ക്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
നല്ല ഒരു രചന,പുലി പോലെ ഒരു പാമ്പും, നല്ല വായന കിട്ടിയതിൽ സന്തോഷം, ആശംസകള്
മറുപടിഇല്ലാതാക്കൂനന്ദി റൈനി
ഇല്ലാതാക്കൂവിഷു പ്പുലരിയിൽ ആദ്യം വായിച്ച കഥ ... സന്തോഷം . പുതുവർഷം ഒരു മെച്ചപ്പെട്ട കഥയോടെ തുടങ്ങുവാൻ കഴിഞ്ഞല്ലോ ...
മറുപടിഇല്ലാതാക്കൂവിഷു ആശംസകൾ
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂപാമ്പിനെ പേടിയാണെങ്കിലും കഥകള്‍ കേള്‍ക്കാനും , വായിക്കാനും ഇഷ്ടാണ് ...
മറുപടിഇല്ലാതാക്കൂറാംജിയുടെ പാമ്പ് കഥ നല്ലൊരു വായന സമ്മാനിച്ചു ..
സ്നേഹം നിറഞ്ഞ വിഷു ആശംസകള്.
എനിക്ക് പാമ്പിനേക്കാള്‍ പട്ടികളെയാണ് പേടി.
ഇല്ലാതാക്കൂനന്ദി കുങ്കുമം.
റാംജിച്ചേട്ടാ,
മറുപടിഇല്ലാതാക്കൂഒരുപാട് ചിന്തകളും ആശങ്കയും പങ്കുവെക്കുന്ന മനോഹരമായ കഥ. പതിവുപോലെ ലളിതമായി പറഞ്ഞു. വളരെ ഇഷ്ടമായി. കഥയില്‍ പ്രതിപാദിച്ചത്പോലെ ആവാസവ്യവസ്ഥയുടെ താളം നഷ്ടപ്പെട്ടത്, പ്രകൃതി യുടെ ഭാവം മാറിയത് ഒക്കെ വിവിധ കാരണമാണ്. കുട്ടനാട്ടില്‍ വയല്‍ നികത്താന്‍ കിഴക്ക് നിന്നു ജെ.സി.ബി മാന്തി ടിപ്പറില്‍കൊണ്ട് വരുന്ന മണ്ണിനുള്ളില്‍ പാമ്പും മൊട്ടയും എല്ലാം അടങ്ങുന്നു. അതുകൊണ്ട് നാട്ടില് ഇഷ്ടംപോലെ പാമ്പാണ്. എനിക്ക് പേടിയുള്ള ഒരേയൊരു സാധനം ഇതാകയാല്‍ ചിലതിനെ ഞാനും ചേര്‍ന്ന് പണ്ട് തല്ലിക്കൊന്നിട്ടുണ്ട്. കാലിലൂടെ പാമ്പ് ഇഴഞ്ഞ ഭാഗം വായിച്ചപ്പോള്‍ അറിയാതെ കാലില്‍ ഒരു തരിപ്പ് അനുഭവപ്പെട്ടു എന്നതില്‍ കൂടുതല്‍ എഴുത്തിന്റെ മികവിനെക്കുറിച്ച് ഞാന്‍ എന്ത് പറയാന്‍? കഥാകാരന് പ്രണാമം! :)
ടിപ്പറില്‍ മണ്ണ് കൊണ്ടു വരുമ്പോള്‍ പാമ്പും മുട്ടയും എല്ലാം അടങ്ങുന്നു എന്ന് ഞാന്‍ നേരത്തെ കേട്ടിരുന്നെങ്കില്‍ കഥ ഒന്നുകൂടി മാറ്റിയേനെ. പലതും ചിന്തിക്കുമ്പോള്‍ ഒന്നിനും ഒരു കൃത്യമായ ഉത്തരം കിട്ടാത്തതുപോലെ ജോസ്ലെറ്റ്?
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞപോലെ എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണ്...nalloru കഥ...നന്നായി എഴുതി....
മറുപടിഇല്ലാതാക്കൂനന്ദി നിസാര്‍
ഇല്ലാതാക്കൂലളിതമായ ആഖ്യാനത്തിലൂടെ കഥ നല്ല സന്ദേശം പങ്കു വെക്കുന്നു. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. സ്വന്തം ആവാസ വ്യവസ്ഥ നഷ്ടമാകുമ്പോൾ അവ പുതു വഴികളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുന്നു. ആ കുറ്റത്തിന് മനുഷ്യാർ അവരെ അതി ക്രൂരമായി ഇല്ലാതാക്കുന്നു.
മറുപടിഇല്ലാതാക്കൂ>>>സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷാര്‍ത്ഥം എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്.<<<
ചില കഥകൾ റാംജി വെറുതെ പറഞ്ഞു പോകുകയല്ല. സ്വന്തമായ ഫിലോസഫി കൂടി ചെറുകഥയുടെ വൃത്തത്തിൽ ഒതുക്കി പറയുന്ന കയ്യടക്കം അഭിനന്ദനീയം
നന്ദി അക്ബര്‍
ഇല്ലാതാക്കൂകഥയുടെ നാടകീയത മാത്രമേ എനിക്കിഷ്ടമായുള്ളൂ റാംജി. ആഖ്യാനത്തില്‍ (വാചകങ്ങളുടെ ഘടനയില്‍) വളരേയധികം 'കൃത്രിമത്വം' തോന്നി. പലയിടങ്ങളിലും വ്യാകരണപ്പിശകുകളും പൊരുത്തക്കേടുകളും കണ്ടു. Pacing പ്രശ്നവും ഉണ്ട്
മറുപടിഇല്ലാതാക്കൂഇനി ഞാന്‍ ശരിക്ക് ഒന്നുകൂടി വായിച്ചു നോക്കട്ടെ. ഒന്നുരണ്ടു തവണ വായിച്ചാല്‍ പിന്നെ കുറവുകള്‍ കണ്ടെത്താന്‍ എന്നെക്കൊണ്ടാകില്ല എന്നൊരു കുറവ് എനിക്കുണ്ട്. മെയില്‍ ഞാന്‍ പ്രതീക്ഷിക്കുണ്ട് ട്ടോ.
ഇല്ലാതാക്കൂവളരെ നന്ദി ഭായി.
മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റങ്ങളുടെ ഫലമാണല്ലോ ഇത് പോലെ പല ജീവികളെയും പലയിടത്തും കടന്നു കയറാന്‍ നിര്‍ബന്ധിതമാക്കുന്നത്. സംഗീതയും പാമ്പും തമ്മിലുള്ള സൌഹൃദം വേറിട്ടൊരു സംഭവമായി
മറുപടിഇല്ലാതാക്കൂനന്ദി വേണുവേട്ടാ.
ഇല്ലാതാക്കൂവരയും വരികളും നന്നായി . കഥയിലാണെങ്കിൽ നിറയെ കാമ്പും. ഭാവുകങ്ങൾ . വിഷു ആശംസകൾ
മറുപടിഇല്ലാതാക്കൂനന്ദി ഭായി.
ഇല്ലാതാക്കൂഎവിടെയാണ്?
അനക്കം ഒന്നും കേള്‍ക്കുന്നില്ലല്ലോ.
എന്തൊക്കെപ്പറഞ്ഞാലും പാമ്പിനെ കൊല്ലണമെങ്കിൽ പുരുഷന്മാർ തന്നെ വേണം.
മറുപടിഇല്ലാതാക്കൂനമുക്ക് സംവരണം ഏര്‍പ്പെടുത്താം.എന്താ...ഹ.ഹ.
ഇല്ലാതാക്കൂനന്ദി മാഷെ.
മികച്ച രചന.. സംഗീതയെ പോലെ പാമ്പുകളെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ എനിക്കും അറിയാം..
മറുപടിഇല്ലാതാക്കൂവരയും നന്നായിട്ടുണ്ട് രാംജിയെട്ടാ... :)
ആശംസകള്..,..
നന്ദി മനോജ്.
ഇല്ലാതാക്കൂഒരു കഥയായി ഇതിനെ കാണാന്‍ എനിക്കാവുന്നില്ല. ആവാസവ്യവസ്ഥ തകരുമ്പോള്‍ ജീവികളില്‍ സംഭവിക്കുന്ന സ്വാഭാവിക കുടിയേറ്റങ്ങള്‍ക്കാണ് ഇതില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതില്‍ വിജയിച്ചിരിക്കുന്നു. ഭാഷ ഒരു ലേഖനത്തിന് വേണ്ടി സ്വരുക്കൂട്ടിയത് പോലുണ്ട്. പുലിയുടെ കഥ വായിച്ചിട്ടുള്ളതിനാല്‍, ഇതും അത് പോലൊന്നാക്കണമെന്ന കഥാകാരന്റെ മുന്‍ വിചാരത്തില്‍ ഇതില്‍ കൃത്രിമത്വം' നിഴലിക്കുന്നു.
മറുപടിഇല്ലാതാക്കൂകുറെ മാറ്റാനുണ്ട് അല്ലേ തുമ്പി? അടുത്തതില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാം.പുലി പോലാവരുത് എന്ന ചിന്തയായിരുന്നു ഇതെഴുതിയപ്പോള്‍ തോന്നിയിരുന്നത്, അതുപോലാക്കണമെന്നായിരുന്നില്ല.
ഇല്ലാതാക്കൂവിശദമായ അഭിപ്രായത്തിന് നന്ദി തുമ്പി.
അടിച്ചമർത്തപ്പെട്ട രതിയിൽ നിന്നാണ്
മറുപടിഇല്ലാതാക്കൂസർപ്പസുന്ദരികൾ ഉണ്ടാകുക എന്നാണ് പറയപ്പെടുന്നത്...!
അതൊക്കെ പോട്ടെ..
പുലിക്കും , പശുവിനും ശേഷം പാമ്പിനേയും കഥാപാശ്ചാത്തലത്തിൽ
കൊണ്ടുവന്ന് , എന്റെ മിത്രമായ ഈ പട്ടേപ്പാടത്തും നിന്നുള്ള കഥാകാരൻ ,
ആധുനിക മനുഷ്യ അധിനിവേശങ്ങളാൽ; സത്വം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവജാലങ്ങളൂടെ
ദുരിതങ്ങൾ പങ്കുവെക്കുകമാത്രമല്ല ,അവയെയൊക്കെ പരിരക്ഷിച്ച് ഭൂമിയിൽ ഇപ്പോൾ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന
പ്രകൃതിയുടെ തുലന നിലകൾ നിലനിറുത്തുവാനുള്ള ആഹ്വാനങ്ങളും ഇത്തരം കഥകളിലൂടെ കൊടുത്തുകൊണ്ടിരിക്കുകയുമാണല്ലോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്...
വളരെ നന്നായിട്ടുണ്ട് കേട്ടൊ ഭായ്
ചില കാഴ്ചകള്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ എങ്ങിനെ നേരിടാനാകും എന്ന ഉത്തരമില്ലായ്മയില്‍ നിന്നും ഉടലെടുക്കുന്ന വേവലാധികള്‍ . ഈ കഥയിലെ പാമ്പിനെ കൊല്ലുന്ന ഭാഗം രണ്ടു മാസം മുന്പ് എന്റെ വീട്ടില്‍ സംഭവിച്ചതാണ്.
ഇല്ലാതാക്കൂനന്ദി മുരളിയേട്ടാ.
കഥ നല്‍കുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ നല്ല സന്ദേശം. സന്ദേശത്തിനും കാഴ്ചപ്പാടുകള്‍ക്കും മുന്‍തൂക്കം നല്‍കുമ്പോള്‍ വിശദീകരണത്തിന്റെ തലത്തിലേക്ക് ഇടക്കൊക്കെ കഥ വഴിമാറുന്നുണ്ടെങ്കിലും ക്രാഫ്റ്റിനു മേലുള്ള കൈയ്യടക്കം കൊണ്ട് എഴുത്തുകാരന്‍ അത് അതിജീവിക്കുന്നുണ്ട്...
മറുപടിഇല്ലാതാക്കൂമാഷിന്റെ വിലപ്പെട്ട അഭിപ്രായങ്ങള്‍ എപ്പോഴും എഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടാകാറുണ്ട്.
ഇല്ലാതാക്കൂതുടര്ന്നും ഇത്തരം ഗൌരവപ്പെട്ട നിര്‍ദേശങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുണ്ട്.
വളരെ വളരെ നന്ദി.
വായിച്ചു പോവാന്‍ രസമുള്ള കഥ ,,തുടക്കം മുതല്‍ തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് എപ്പോഴും രാംജി കഥകളില്‍ കാണാം ,,അതാണ് വീണ്ടും വീണ്ടും ഇവിടെ വരാന്‍ തോന്നുന്നത് ,,ക്ല്യ്മാക്സ് ഒന്നും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ,ഹാപ്പി വിഷു .
മറുപടിഇല്ലാതാക്കൂനന്ദി ഫൈസല്‍.
ഇല്ലാതാക്കൂഭൂമിയുടെ സന്തുലിതാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയപ്പോള്‍ ഗതികേടിലായത് പാവം മിണ്ടാപ്രാണികളാണ്. പണ്ട് മുറ്റത്തെ വേലിക്കരികിലും, പറമ്പിലും ഒക്കെ പാമ്പുകളെ കളിക്കിടയില്‍ കണ്ടാലും പേടിയൊന്നും തോന്നിയിരുന്നില്ല... ഇപ്പോള്‍ മണ്ണിന്റെ അവകാശം നഷ്ടപ്പെട്ടപ്പോള്‍ അവയും അലയാന്‍ തുടങ്ങി.
മറുപടിഇല്ലാതാക്കൂവിഷു ആശംസകള്
നന്ദി മുബി.
ഇല്ലാതാക്കൂകഥയില് ഒരു സന്ദേശമുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടോ, റാംജീ?
മറുപടിഇല്ലാതാക്കൂഎനിക്കു ഇഷ്ടമായില്ലെന്ന് പറയാനാണ് ഇഷ്ടം... എങ്കിലും ഇത്രയേറെ പേര്‍ ഇഷ്ടപ്പെട്ട നിലക്ക്, ഈ തോന്നല്‍ എന്റെ മാത്രം കുഴപ്പമാകാനേ തരമുള്ളൂ.
:(
മറ്റുള്ളവര്‍ പറയുന്നതിനെ പിന്താങ്ങുന്നതിലല്ല കാര്യം. എന്തായാലും തുറന്ന് പറയുന്നതാണ് മന:സാക്ഷിക്ക് നല്ലത്.
ഇല്ലാതാക്കൂബിജു,
ഇല്ലാതാക്കൂസന്ദേശം ഉണ്ടാകണം എന്നൊന്നുമില്ല. ഞാന്‍ എഴുതി വരുമ്പോള്‍ അങ്ങിനെയൊക്കെ ആയിത്തീരുന്നതാണ്. ബിജുവിന്റെ ഇഷ്ടം ഞാന്‍ മനസ്സിലാക്കുന്നു. നന്ദി ബിജു.
തുമ്പി,
ബിജു, മറ്റുള്ളവര്‍ പറയുന്നതിനെ പിന്താങ്ങിയതാണെന്നു തോന്നുന്നില്ല തുമ്പി.
കൂടെക്കൂടെയുള്ള സന്ദര്‍ശനത്തിനു നന്ദിയുണ്ട് തുമ്പി.
കഥയില്‍ സന്ദേശം ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല...
മറുപടിഇല്ലാതാക്കൂപക്ഷെ കഥയില്‍ ഇത്തരമൊരു സന്ദേശം , വളരെ നല്ലത് .
കാവ് തീണ്ടിയാല്‍ കുളം വറ്റും.
മനുഷ്യനൊപ്പം മറ്റു ജീവികള്‍ക്കും ജീവിക്കാന്‍ അവകാശം ഉണ്ടെന്നു ഓര്‍മിപ്പിക്കാന്‍ ആയിരുന്നു കാവുകള്‍ ... അവയുടെ നിലന്ല്പ്പു ഉറപ്പാക്കാന്‍ മുത്തശ്ശിമാര്‍ നിഗൂഡമായ കഥകളുടെ മേലാപ്പില്‍ പൊതിഞ്ഞിട്ടുണ്ടാവാം.
നന്നായി രാംജി , കഥയും വരയും , വായനക്കാരുടെ നല്ല പ്രതികരണങ്ങളും ...
ജീവിക്കാനുള്ള തിരക്കിനിടയില്‍ ഓര്‍ക്കേണ്ടത് പലതും മറവിയില്‍ സംരക്ഷിക്കുന്ന മനുഷ്യന്റെ ചെയ്തികള്‍ പലതും ദോഷം വരുത്തുന്നു എന്നൊരു തോന്നല്‍
ഇല്ലാതാക്കൂഈ പേരെന്താ ഇങ്ങിനെ തലതിരിച്ച് ഇട്ടിരിക്കുന്നത്. അതുകൊണ്ട് എവിടെ കണ്ടാലും ആളെ പിടികിട്ടും.
നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ.
സംഗീതയെ സമ്മതിക്കണം എന്താ ധൈര്യം . നല്ല കഥ റാംജിയേട്ടാ
മറുപടിഇല്ലാതാക്കൂനന്ദി നീലിമ.
ഇല്ലാതാക്കൂസത്യത്തിൽ ഈ കഥ രണ്ട് തവണ വായിച്ചപ്പോൾ പാമ്പുകളെ ഇഷ്ടപെട്ട് തുടങ്ങിയോ എന്നൊരു തോന്നൽ, എനികീ പാമ്പുകളെ കാണുന്നത് ഒരു തരം എന്തോ ആണ്,
മറുപടിഇല്ലാതാക്കൂപാമ്പുകളെ നോക്കിയിരിക്കാന്‍ രസമല്ലേ ഷാജു. ഇല്ലെന്നോ..എങ്കീ വേണ്ട.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
എന്തായാലും സംഗീതയെ എല്ലാരും കൂടി ദൈവമാക്കിയില്ലല്ലോ... ഭാഗ്യം :)
മറുപടിഇല്ലാതാക്കൂകാലം മാറിത്തുടങ്ങുന്നതിന്റെ ലക്ഷണമാണ് അങ്ങിനെ സംഭാവിക്കാഞ്ഞത്.
ഇല്ലാതാക്കൂനന്ദി ശ്രീ.
ഭൂമിയുടെ അവകാശികൾ ഭൂമിക്കു മുകളില വിഹരിക്കട്ടെ .... അർത്ഥതലങ്ങൾ കൊള്ളാം . ചിലയിടത്ത് കഥയില നിന്ന് ലേഖനമെന്ന തോന്നലുളവാക്കുന്നു ........... ഇഷ്ടം !
മറുപടിഇല്ലാതാക്കൂഈ നിര്‍ദേശങ്ങള്‍ക്ക്
ഇല്ലാതാക്കൂനന്ദി മാഷെ
എത്രയായാലും സംഗീത മിടുക്കിയാ. എനിയ്ക്കു പാമ്പിനെ പേടിയാണു മാഷേ..
മറുപടിഇല്ലാതാക്കൂഇച്ചിരി പേടി നല്ലതാ ടീച്ചറെ.
ഇല്ലാതാക്കൂനന്ദി.
നന്നായി ഇഷ്ടപ്പെട്ടു. പാമ്പിനെ ഭയത്തോടെ മാത്രം കാണുന്ന ഒരാളാണ് ഞാന്‍. എങ്കിലും ഈ കഥ വായിച്ചപ്പോള്‍ അതിനോടൊരു സ്നേഹം തോന്നുന്നു. താളം തെറ്റുന്ന ആവാസവ്യവസ്ഥകള്‍ ഈ ഭൂമിയെ എവിടെ കൊണ്ടെത്തിക്കും.
മറുപടിഇല്ലാതാക്കൂഅത്തരം ചില സന്ദേഹങ്ങള്‍ ഒരു കഥയാക്കാന്‍ ശ്രമിച്ചതാണ്.
ഇല്ലാതാക്കൂനന്ദി ശ്രീനന്ദ.
നല്ല നിലവാരം പുലർത്തിയ കഥ. പ്രകൃതിയെ പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയ രചനകളാണിയ്യിടെയായി ഇവിടെക്കാണുന്നത്. ആദ്യം പുലിക്കഥ, പിന്നെ പശുകഥ ഇപ്പോഴിതാ പാമ്പും.
മറുപടിഇല്ലാതാക്കൂഎനിക്ക് പേടിയാണ് പാമ്പിനെയും ചേരെയെയുമൊക്കെ. ഒരു പാമ്പിനെ തച്ചു കൊന്നിട്ടുമുണ്ട്.
എന്റെ പ്രിയസുഹൃത്തിനെ ഞങ്ങളിൽ നിന്ന് കൊത്തിയെടുത്ത....പാമ്പുകളെ ഇഷ്ടമേയല്ല! പാവങ്ങൾ!!
തീരെ ഇഷ്ടമല്ല അല്ലേ?
ഇല്ലാതാക്കൂനന്ദി ചീരമുളകെ.
പാമ്പിനെ എനിക്ക് വല്ല്യ പേടിയായതോണ്ട് പേടിച്ചു പേടിച്ചാണ് വായിച്ചത് . ഇപ്പോൾ തോന്നുന്നു എല്ലാ ജീവികളുമായും കമ്പനി യാവുന്നതാണ് മനസ്സമാധാനത്തോടെ ജീവിക്കാൻ നല്ല തെന്ന്. ആശംസകൾ ...
മറുപടിഇല്ലാതാക്കൂഅതേതായാലും ആ തീരുമാനം ചിരിപ്പിച്ചു.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ആദ്യം പേടിയും പിന്നെ സങ്കടവും ഒടിവില് സ്നേഹവും ഒക്കെ തോന്നി പാമ്പിനോട് .. പക്ഷെ സംഗീതയുടെ അത്ര ദൈര്യം ഒന്നും ഇല്ല ...
മറുപടിഇല്ലാതാക്കൂഒരുപാടിഷ്ടായി
അത്ര ധൈര്യം കാണിക്യേം വേണ്ട പാമ്പിനോട്.
ഇല്ലാതാക്കൂനന്ദി ദൃശ്യ.
പാമ്പുകളെ എനിക്ക് പണ്ടേ പേടിയാണ്. ഇതിലെ നായികയുടെ പോലെ ചിന്തിക്കുവാന്‍ അതുകൊണ്ട് തന്നെ എനിക്കാവുകയുമില്ല.. കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.. വിഷയങ്ങള്‍ കണ്ടെത്തുന്ന മാര്‍ഗ്ഗവും..:)
മറുപടിഇല്ലാതാക്കൂഇതെന്താ എല്ലാവര്‍ക്കും ഈ പാമ്പുകളെ ഇത്ര പേടി?
ഇല്ലാതാക്കൂഎനിക്ക് പട്ടികളെയാ പാമ്പിനേക്കാള്‍ പേടി.
നന്ദി മനു.
രതിയുടെ പ്രതീകമായും രക്ഷകനായുമൊക്കെ പാമ്പുകളെ ഉപയോഗിക്കുന്ന കുറേ സിനിമകൾ കുറച്ചുകാലം മുൻപ് ഉണ്ടായിരുന്നു. ഇപ്പോ ആ സർപ്പബാധ ഒഴിഞ്ഞെന്ന് തോന്നുന്നു :)
മറുപടിഇല്ലാതാക്കൂപ്രകൃതിയിലെ ആഹാരശൃംഘല നിലനിന്നില്ലെങ്കിൽ സ്വന്തം നിലനില്പിന്റെ കാര്യത്തിലും സ്ഥിതിവ്യത്യസ്ഥമായിരിക്കില്ലെന്നും സംഗീത കരുതിക്കാണും അല്ലേ? പിന്നെ, ആ നാട്ടുകാരെ തീരെ കൊള്ളില്ല. ചുളുവിൽ ഒരു ആൾദൈവത്തെ കിട്ടുന്നതല്ലേ ഇല്ലാണ്ടാക്കിയേ :) ഷജീവി സ്നേഹം എന്നൊക്കെ പറയാമെങ്കിലും, അല്പം മാനസികനില തെറ്റിയോ സംഗീതയ്ക്കെന്ന് നാട്ടുകാർ സംശയിക്കാതിരിക്കില്ല. അതല്ലേ നാട്ടുനടപ്പ്!
എത്ര ധൈര്യമുണ്ടെന്ന് കരുതിയിരുന്നാലും പെട്ടെന്ന് പാമ്പുകളെ കാണുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ഇഷ്ടക്കേടൊ ഇഷ്ടമോ ഇല്ല. എന്തായാലും വീട്ടിനുള്ളിലും തൊടിയിലും പാമ്പ് വേണ്ട. ബാക്കിയുള്ള കാടുകളെങ്കിലും അങ്ങനെത്തന്നെ നിലനിൽക്കട്ടെ. അവർ അവിടെ കഴിഞ്ഞോട്ടെ!
ഈ നാട്ടുനടപ്പാണ് കുറെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തോന്നുന്നു.
ഇല്ലാതാക്കൂപാമ്പ് അതിന്റെ മാളങ്ങളില്‍ തന്നെ ഇരുന്നോട്ടെ അല്ലേ.
നന്ദി ജീവി.
നല്ല കഥ രാംജി സര്‍... ഇഷ്ടായി ... ആശംസകള്
മറുപടിഇല്ലാതാക്കൂനന്ദി അശ്വതി.
ഇല്ലാതാക്കൂകഥ നന്നായി. .
മറുപടിഇല്ലാതാക്കൂപാമ്പിനെ കൊല്ലുന്നത് ഒരിക്കലും ഇഷ്ടപെടാറില്ല.
പക്ഷെ പാമ്പിന്റെ കൂടെ സഹവാസം... സംഗീതയ്ക്ക് എങ്ങനെ???
ചില നേരങ്ങളില്‍ ചില മനുഷ്യര്‍
ഇല്ലാതാക്കൂനന്ദി സുകന്യ.
പണ്ട് തൊട്ടേ എനിക്ക് പാമ്പിനെ ഭയങ്കര പേടിയാണ്.കാല് നിലതുമുട്ടിക്കാതെയും,താഴോട്ട് ഇടയ്ക്കു നോക്കിയും ആണ് വായിച്ചു തീര്‍ത്തത്.ശെരിക്കും പേടിച്ചു പോയി ഞാന്‍ . കഥ കൊള്ളം അഭിനന്ദനങ്ങള്‍ മാഷേ ...
മറുപടിഇല്ലാതാക്കൂഒരാളെയെങ്കിലും പേടിപ്പിക്കാന്‍ പറ്റിയല്ലോ.
ഇല്ലാതാക്കൂഇനി കാലൊക്കെ നിലത്ത് മുട്ടിച്ചോ.
നന്ദി രസ്ല
കഥ വായിച്ചു... എല്ലാ കമന്‍റുകളും കണ്ടു.
മറുപടിഇല്ലാതാക്കൂഎല്ലാവരും ഭംഗിയായി എല്ലാം പറഞ്ഞിട്ടുണ്ട്... കൂടുതല്‍ ഒന്നും പറയാനില്ല.
അഭിനന്ദനങ്ങള്‍ കേട്ടൊ...
നന്ദി എച്മു.
ഇല്ലാതാക്കൂകഥയും കമെന്റുകളും വായിച്ചു. ഇനി ഞാന്‍ കൂടുതലായി എന്ത് പറയാന്‍ . ആശംസകള്.
മറുപടിഇല്ലാതാക്കൂനന്ദി ഉടയപ്രഭന്‍
ഇല്ലാതാക്കൂചില വിശ്വാസങ്ങൾ അപകടങ്ങളിൽ
മറുപടിഇല്ലാതാക്കൂപിടിച്ചു നില്ക്കാൻ മനക്കരുത്ത് കൂടി
നല്കും... അല്ലാത്തവർക്ക് അത് അനാചാരങ്ങൾ
ആവാം..
പ്രകൃതിയുടെ അവസ്ഥ തൊട്ടു അറിഞ്ഞ കഥ .
വിഷുവിനു വായന അസ്സല് ആയി..
ആശംസകൾ രാംജി
വിശ്വാസങ്ങളിലെ ശരിയും തെറ്റും അല്ലേ
ഇല്ലാതാക്കൂനന്ദി വിന്‍സെന്റ്.
‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടിലെ വരികൾ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതു തന്നെ കാരണം.. ആശംസകള്
നന്ദി രാജീവ്
ഇല്ലാതാക്കൂithu vaychathu innanu minuttukalkku munpu innale vaikeetu muttathu nilkkumbol thottathu vannu oru pambu...... murkkan alla.... pavam chera
മറുപടിഇല്ലാതാക്കൂkatha nannayi.... aasamsakal.
വലിപ്പവും പെട്ടെന്നുള്ള ഇഴച്ചിലും കാണുമ്പോള്‍ മൂര്‍ഖനെക്കാള്‍ പേടി തോന്നുക ചേരയെ ആയിരിക്കും.
ഇല്ലാതാക്കൂഇന്നലെ പാമ്പിനെ കണ്ടതുകൊണ്ടാണ് ഇന്ന് വായിക്കാന്‍ പറ്റിയത്.
നന്ദി സുഹൃത്തെ.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകഥ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂപാമ്പുകളും ഭൂമിയുടെ അവകാശികൾ തന്നെ .
പെണ്ണുങ്ങളോട് പാമ്പുകൾക്ക് ആകർഷണം
ഉണ്കും എന്ന് പറയുന്നത് കുറേ കേട്ടിടുണ്ട് . ഇതു പോലത്തെ കഥകളും ...
അത് കൊണ്ട് വായിക്കുമ്പോൾ പണ്ട് കേട്ട കഥകൾ ഓർമയിൽ തെളിഞ്ഞു .
വര വളരെ ഇഷ്ട്ടമായി. രചനക്കൊത്ത വര
(അക്ഷര പിശക് മൂലം ആദ്യം ഇട്ട കമന്റ്സ് ഡിലീറ്റ് ചെയ്തത് )
ആശംസകൾ റാം ജി.
നന്ദി ഷൈജു
ഇല്ലാതാക്കൂരാംജിയെട്ടന്റെ ഈ കഥ ഞാൻ വായിക്കാൻ തുറന്നു വച്ചിട്ടു ദിവസങ്ങൾ ഏറെയായി. ഇന്നാണ് സമയം ഒത്തതു . എന്താ പറയ്വാ എനിക്കിഷ്ടമായി ഈ കഥ . പാമ്പ് എന്നത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ പേടിക്കാനും ബഹുമാനിക്കാനും ഒക്കെയുള്ള ഒരു സാധനമാണ് . പാമ്പുകളെ കുറിച്ച് പണ്ട് ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു . എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് . ചിലപ്പോഴൊക്കെ ഞാൻ കാണുമായിരുന്ന സ്വപ്‌നങ്ങൾ ഉണ്ട് , മുറിയിലെ മൂലയിൽ നിന്നോ, കട്ടിലിലെ പുതപ്പിൽ നിന്നോ , അങ്ങിനെ ഞാൻ ഒറ്റപ്പെട്ടു നിൽക്കുന്ന സ്ഥലത്തൊക്കെ ഒരു പാമ്പ് പെട്ടെന്ന് ഇഴഞ്ഞു മാറുന്നുണ്ടായിരുന്നു . ഈ കഥയിലെ സംഗീത അനുഭവിച്ച കാഴ്ച ഞാൻ സ്വപ്നത്തിൽ അനുഭവിച്ചതാണ് . അതാണ് ഈ കഥ വായിക്കാൻ എന്നെ ഏറെ ഉത്സാഹപ്പെടുത്തിയ കാര്യം .
മറുപടിഇല്ലാതാക്കൂസംഗീതയുടെ നിരീക്ഷണങ്ങൾ ശരിയാണ് . പാമ്പുകൾക്ക് മാളമുണ്ട് എന്ന പാട്ടൊക്കെ അർത്ഥ ശൂന്യമായിരിക്കുന്നു ഈ കാലത്ത് . കുന്നും മലയും കാടും ഒക്കെ നശിപ്പിക്കപ്പെടുമ്പോൾ അവര് പിന്നെ എങ്ങോട്ട് പോകും ? അത് കരുതി മനുഷ്യന് അവരെ വീട്ടില് കയറ്റി പാർപ്പിക്കാൻ പറ്റുമോ ? ഇല്ല . എന്നാൽ പണ്ടത്തെ കാലത്ത് അത് മറ്റൊരു തരത്തിൽ സാധ്യമായിരുന്നു . അതിനാണ് കാവുകൾ . കാവുകൾ എന്നത് ഒരു ആവാസ വ്യവസ്ഥിതി കൂടിയായിരുന്നു. പഴയ ആളുകള് പറയുന്നത് കേൾക്കാം , കാവിനുള്ളിലെ ചെടികൾ വെറുതെ പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളികളല്ല മറിച്ചു വിവിധ തരം ഔഷധ ചെടികളും കൂടിയാണ് എന്ന് . സത്യമാണ് അതെന്നു എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് . വിഷ ചികിത്സക്കും മറ്റും വേണ്ടി ദൂരെ നിന്ന് ഔഷധ ചെടികൾ അന്വേഷിച്ചു വരുന്നവർ കാവുകൾക്കുള്ളിൽ നിന്ന് അത് സ്വന്തമാക്കുന്നത് കണ്ടിട്ടുണ്ട് . ഇവിടെ ആ വസ്തുതകളും സംഗീത തന്റെ ഓർമയിലൂടെ പരാമർശിക്കുന്നുണ്ട് .
സ്വന്തം വീട്ടിലെ ഒരു മൂലയിൽ ആരുമറിയാതെ പാമ്പിനു അഭയം കൊടുക്കാനും മറ്റും സംഗീത കാണിച്ച ധൈര്യം കഥയിലെ മാത്രം ഭാഗമാകുമ്പോൾ ജീവിതത്തിൽ പാമ്പിനോട് പേടി മാത്രം സൂക്ഷിക്കുന്ന നമ്മൾ പാമ്പുകളോട് എന്ത് ചെയ്യുന്നു അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന ചിന്ത ഉയരുന്നു . ഒരിക്കലും സംഗീത ചെയ്ത പോലെ ചെയ്യാൻ നമുക്കാവില്ലായിരിക്കാം . പക്ഷെ , പാമ്പിനെ കണ്ട പാടെ തല്ലിക്കൊല്ലുന്ന നിലപാടെങ്കിലും മാറ്റിയാൽ തരക്കേടില്ല എന്ന് തോന്നി പോകുന്നു .
പാമ്പും മനുഷ്യനും നേർക്ക് നേർ തികഞ്ഞ നിശബ്ദതയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന ചിന്തയിലാണ് മറ്റൊരു ശ്രദ്ധേയമായ കഥാ രംഗം ഉടലെടുക്കുന്നത് . വീട്ടിനുള്ളിൽ കയറി കൂടിയ പാമ്പ് ഇരവിഴുങ്ങിയ ശേഷം പുറത്തോട്ടു പോകാൻ ഒരുങ്ങുകയാണ് . ആ സമയം സംഗീത ഭയമില്ലാതെ നിൽക്കുമ്പോൾ കാലിലെ വിരലിൽ ഉരസി കൊണ്ടും മുട്ടി കൊണ്ടും ഒന്നും ചെയ്യാതെ പാമ്പ് പോകുന്നുമുണ്ട് . അവിടെ പാമ്പിന്റെ ചിന്ത എന്തായിരുന്നു സത്യത്തിൽ ? തനിക്കു വിധിച്ചിട്ടുള്ള തവളയെ ഭക്ഷണ യോഗ്യമാക്കുക എന്നൊരു ഉദ്ദേശ്യം മാത്രമേ പാമ്പിനുള്ളൂ . പാമ്പിനു ഇരയാകാൻ വിധിക്കപ്പെട്ട ജന്മമാണ് തന്റേതു എന്ന് തവള പോലും തിരിച്ചറിയുന്നുണ്ടോ എന്ന് തോന്നിക്കുന്ന ഒരു രംഗമാണ് അത് . എന്തയാലും ഒരു കാര്യം ഉറപ്പ് , പാമ്പിനു മനുഷ്യൻ സ്വപ്നത്തിൽ പോലും തന്റെ ഇരയല്ല . പക്ഷെ മനുഷ്യന് അവന്റെ മുന്നിൽ വരുന്നത് ആരോ ആയിക്കോട്ടെ , സ്വന്തം നിലനിൽപ്പ് മാത്രം നോക്കി കൊണ്ട് പലരെയും അവൻ ഇരയായും ശത്രുവായും കാണുന്നു . മനുഷ്യന്റെ ഈ ചിന്താഗതിയെയാണ് രാംജിയെട്ടൻ ആദ്യ ഭാഗത്ത് വിശദീകരിച്ചിട്ടുള്ളതും നിർവചിച്ചിട്ടുള്ളതും . >>(സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷ എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്.)>>>
അമ്മുക്കുട്ടി കരഞ്ഞത് പാമ്പിനെ കണ്ടത് കൊണ്ടു തന്നെ ആകണം എന്നില്ല . കുട്ടിയായ അമ്മുട്ടിക്കു പാമ്പിനെ അത്ര മേൽ പരിചയമില്ലാത്തത് കൊണ്ടുമാകാം . അല്ലെങ്കിൽ മുതിർന്ന ആളുകൾ പാമ്പിനെ കുറിച്ച് പറഞ്ഞു പഠിപ്പിച്ചു കൊടുത്ത പേടി കഥകളുടെ ആദ്യ പ്രതികരണം മാത്രമായിരുന്നിരിക്കാം ആാ കുട്ടിയുടെ കരച്ചിൽ . കഥയുടെ അവസാനം വരുന്ന മുത്തശിയും മറ്റും കഥയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയോ എന്നൊരു സംശയം ഉണ്ട് . എന്തയാലും കഥ ശോക മൂകമാക്കാതെ നല്ല രീതിയിൽ അവസാനിപ്പിച്ചു . അതോടൊപ്പം ഒരു പിടി തുടർ ചോദ്യങ്ങളും തന്നു എന്ന് പറയാം .
ഈ സംഗീത ഇതെന്തു ഭാവിച്ചാണ് ? അവൾ ആ വീട്ടില് വീണ്ടും ഈ പാമ്പിനെ വളർത്താൻ പോവ്വാണോ ? നാളെ എന്തെങ്കിലും അപകടം സംഭവിക്കുമോ ? സംഭവിച്ചാൽ ആരുത്തരം പറയും എന്ന് തുടങ്ങീ ചോദ്യങ്ങളുടെ ഒരു ഘോഷ യാത്രയാണ് കഥ വായിച്ചു കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ വന്നു പോയത് .
ഈ നല്ല എഴുത്തിനു ഒരായിരം ആശംസകൾ രാംജിയെട്ടാ .. വീണ്ടും വരാം ..
ഓരോ വരിയിലൂടെയും വളരെ വിശദമായ വായന നടത്തി എന്നറിയുന്നതില്‍ ഏറെ സന്തോഷം നല്‍കുന്നു.
ഇല്ലാതാക്കൂകാലിലൂടെ പാമ്പ് ഇഴയുമ്പോള്‍ എന്നതൊക്കെ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ സംഭവിച്ച കാര്യങ്ങള്‍ തന്നെ പ്രവീണിനും തോന്നി എന്നൊക്കെ വായിച്ചപ്പോള്‍ എന്തൊക്കെയോ ഒരു തൃപ്തി ലഭിക്കുന്നത് പോലെ തോന്നി എനിക്ക്.
ഈ കഥ എഴുതി കഴിഞ്ഞപ്പോള്‍ നമ്മുടെ ഒരു ബ്ലോഗ് സുഹൃത്ത് പാമ്പിന്റെ വിഷത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. ശരിയോ തെറ്റോ എന്ന് അറിയില്ല. സംഭവം ഇതാണ്. ചില സ്ഥലങ്ങളില്‍ പാമ്പുകള്‍ക്ക് വിഷം ഉണ്ടാകില്ല എന്നാണ്. കാഞ്ഞിരമരം (കയ്പ്പുള്ള ഒരു മരം. ഞങ്ങള്‍ അതിനു കാഞ്ഞിര മരം എന്ന് പറയും) തീരെ ഇല്ലാത്ത ഇടങ്ങളില്‍ പാമ്പുകള്‍ക്ക് വിഷം ഉണ്ടാകില്ലത്രേ. പാമ്പുകള്‍ക്ക് വിഷം ഉണ്ടാകുന്നത് കാഞ്ഞിര മരം മൂലമാണെന്നാണ്. കാഞ്ഞിര മരത്തിന്റെ പുറംതൊലിയും അകംഅകം തൊലിയും കല്ലുകൊണ്ട് ചിരണ്ടിയെടുത്ത് ഉപയോഗിച്ചാല്‍ വിഷത്തിന്റെ ആവശ്യം നടക്കും എന്നാണ്. കത്തി(ഇരുമ്പ്)കൊണ്ടെടുത്താല്‍ പ്രയോജനം ഇല്ലെന്നും പറയുന്നു. എത്രമാത്രം ശരിയാണ് എന്നൊന്നും എനിക്കറിയില്ല. ഇങ്ങിനെ കേട്ടപ്പോള്‍ ഇവിടെ കുറിച്ചെന്നു മാത്രം.
വളരെ നന്ദി പ്രവീണ്‍
"സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷ എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്."
മറുപടിഇല്ലാതാക്കൂമനോഹരിമായിരിക്കുന്നു രാംജിയേട്ടാ :) വളരെ വളരെ ഇഷ്ടമായി :)
നന്ദി വിഷ്ണു.
ഇല്ലാതാക്കൂകഥ മനോഹരമായി.
മറുപടിഇല്ലാതാക്കൂപക്ഷെ ഇത് പോലെ എവിടെ എങ്കിലും സംഭവിക്കുമോ..?
സംഭവിക്കാത്തത് കഥ ആക്കിയാല്‍ എങ്ങിനെയാ അല്ലേ.
ഇല്ലാതാക്കൂനന്ദി റോസ്.
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്ദി ദിലീപ്.
ഇല്ലാതാക്കൂപാമ്പുകളെ സ്നേഹിക്കുന്ന സംഗീതയുടെ കഥ , പ്രകൃതി സ്നേഹം എല്ലാവരിലും നിറയ്ക്കട്ടെ ,ഈ ഭൂമിയില്‍ സര്‍വചരാചരങ്ങളും സ്പര്‍ദ്ധയില്ലാതെ വസിക്കട്ടെ !രാംജി സാറിന് എന്‍റെ ആശംസകള് !
മറുപടിഇല്ലാതാക്കൂനന്ദി മിനി
ഇല്ലാതാക്കൂനമുക്കു abnormal എന്നു തോന്നുന്നതു് മറ്റൊരാള്‍ക്കു normal ആയി തോന്നുന്നുണ്ടാവാം. അതുകൊണ്ടാവുമല്ലോ സംഗീതക്കു ആ പാമ്പിനോടിത്ര സ്നേഹം തോന്നിയതു്. നാട്ടുകാര്‍ ഇനി അവിടെ അമ്പലം പണിതു പൂജ ചെയ്യുമോ ആവോ!
മറുപടിഇല്ലാതാക്കൂനന്ദി ചേച്ചി.
ഇല്ലാതാക്കൂമനസിലുള്ളത് പറയട്ടെ.. ഭയമാണിപ്പോൾ മനസിൽ.. ആ പാമ്പും .. പതിവു പോലെ നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഅങ്ങനെ പെടിക്കല്ലേന്ന്......
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
അനിവാര്യമായ ഒരു കണ്ടീഷനിംഗ് എല്ലായിടത്തും നടക്കുന്നുണ്ട്. അത് പാമ്പിനെന്ന പോലെ മനുഷ്യര്‍ക്കും ബാധകം.
മറുപടിഇല്ലാതാക്കൂഅനിവാര്യമായവയില് ആവശ്യമില്ലാത്ത കണ്ടീഷനിങ്ങും ചിലര്‍ക്കുവേണ്ടിയുള്ള കണ്ടീഷനിങ്ങും കൂട്ടിക്കുഴക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാതെയും വരുന്നു.
ഇല്ലാതാക്കൂനന്ദി വിനോദ്.
Kudos to your art of story telling ..
മറുപടിഇല്ലാതാക്കൂfantastic
All the best
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഇക്കാ എന്തൊക്കെ പറഞ്ഞാലും ചിലപ്പോള വല്ല അശ്രദ്ധയും നമ്മുടെ ഭാഗത്ത് നിന്ന് വന്നാൽ കടിക്കില്ലേ...
മറുപടിഇല്ലാതാക്കൂപേടിക്കാതെ..
ഇല്ലാതാക്കൂനന്ദി മനു.
ഇതൊക്കെ വായിച്ചിട്ടു പേടിയാകുന്നു റാംജി ചേട്ടാ
മറുപടിഇല്ലാതാക്കൂപേടിക്കണ്ട. വെറുതെ ഒരു കഥയല്ലേ.
ഇല്ലാതാക്കൂനന്ദി പ്രവാഹിനി.
കഥ വായിച്ചു.
മറുപടിഇല്ലാതാക്കൂഞങ്ങള് കുട്ടികളായിരുന്നപ്പോള്‍ താമസിച്ചിരുന്ന വീട്ടില്‍ ഇടയ്ക്കിടെ പാമ്പുകള്‍ വരുമായിരുന്നു. അതൊക്കെ ഓര്‍മ്മ വന്നു. നല്ല കഥ
നന്ദി അനിത.
ഇല്ലാതാക്കൂഅല്പം വൈകിയാണെങ്കിലും ഒരു പാമ്പിനെ പോലെ തന്നെ ഈ കഥ എന്റെ മുമ്പിൽ പത്തി വിരിച്ചാടി, കഥയിലെ പാമ്പിനെ ഒരു ഗ്ലാസ് ജാലകത്തിലൂടെ പേടി കൂടാതെ കണ്ടതിന്റെ ധൈര്യത്തിലാണ് മനസ്സ്
മറുപടിഇല്ലാതാക്കൂപാമ്പ് കൊണ്ട് പോകുന്ന കഥ ആണെങ്കിലും മനുഷ്യന്റെ മനസിലാണ് അതിന്റെ സ്ഥാനം അതിന്റെ വിഷവും മനുഷ്യമനസ്സ് പോലെ എന്ന് മനസിലായി. കഞ്ഞിരത്തിന്റെ കാര്യം കൂടി കേട്ടപ്പോൾ അത് വളരെ ശരി ആണെന്ന് തോന്നുന്നു. വര വരി രണ്ടും വള്ളിപോലെ കുളിര്മ തന്നെ
ആശംസകൾ
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂകാണാം.
Nice blog.
മറുപടിഇല്ലാതാക്കൂSimply Awesome.
Keep posting .
Waiting for more posts.
All the best
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഅവകാശികൾക്ക് ഭൂമിയില്ല.. കഥ ഇഷ്ടായി.
മറുപടിഇല്ലാതാക്കൂനന്ദി ബെഞ്ചാലി
ഇല്ലാതാക്കൂപ്രകൃതിയും ആവാസ വ്യവസ്ഥിയും കാലത്തിന്റെ കടന്നു കയറ്റത്തിൽ നഷ്ടമാകുന്ന വേവലാതികൽക്കിടയിലും,
മറുപടിഇല്ലാതാക്കൂകാമവും പ്രണയവും ചേര്ത്താണ് കഥ വായിച്ചത് .. കേട്ടറിഞ്ഞ പല കഥകളും വായനക്കിടയിൽ ഓടിയെത്തിയത് കൊണ്ട് തന്നെ വായനയുടെ അവസാനം വരെ ഒരു നെഞ്ചിടിപ്പ് ഉണ്ടായിരുന്നു ..
ഇഷ്ടമായി പൂർണ്ണതയിലെത്തിയ ഈ കഥയും .
കമന്റുകളിലൂടെയാണ് വര ശ്രദ്ധയിൽ പ്പെട്ടത് .. വരയും അസ്സലായി
നന്ദി ആഷ്റഫ്
ഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് അവതരണം .
മറുപടിഇല്ലാതാക്കൂകാലിനിടയിൽ പാമ്പ് ഉള്ള പോലെ തോന്നി.
വരയും സൂപ്പർ
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഇതൊക്കെ വായിച്ചിട്ടിനി പാമ്പിനെ സ്വപ്നംകണ്ടു ഞെട്ടിയുണരുമോ ആവോ!
മറുപടിഇല്ലാതാക്കൂസൂപര് കഥ!
നാട്ടിലാണ് കണ്ണൂരാനെ.
ഇല്ലാതാക്കൂവന്നിട്ട് കാണാം.
റാംജി സാറിന്റെ ഒരു കഥ വായിച്ചിട്ട് നാളുകൾ കുറേ ആയല്ലോ.
മറുപടിഇല്ലാതാക്കൂഇനി ലീവ് കഴിഞ്ഞ് എത്തിയിട്ട് കാണാം.
ഇല്ലാതാക്കൂനാട്ടിൽ പോയിരിക്കുയാണോ ഭായ് ..?
മറുപടിഇല്ലാതാക്കൂഒരാളെനെക്കവും ഇല്ലല്ലോ ഇവിടെ..!
അതെ..അതെ..നാട്ടിലാണെയ്.
ഇല്ലാതാക്കൂഇനി നവംബറില്‍ കാണാം.
പാമ്പ് കഥ നന്നായിട്ടുണ്ട്. ഇഷ്ടായി.
മറുപടിഇല്ലാതാക്കൂനന്ദി കാസിം
ഇല്ലാതാക്കൂഎന്നാലും ഒരു സര്‍പ്പകന്യക! :)
മറുപടിഇല്ലാതാക്കൂനന്ദി ആര്‍ഷ
ഇല്ലാതാക്കൂവാവ സുരേഷ് പാമ്പിനെ പിടിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍ ഷോകാണിക്കാന്‍ പീഡിപ്പിക്കുന്നവനും ആണ്
മറുപടിഇല്ലാതാക്കൂഅങ്ങിനേയും ആയിരിക്കാം.
ഇല്ലാതാക്കൂപാമ്പുകള്ക്കും ജീവിക്കണ്ടേ .. :)
മറുപടിഇല്ലാതാക്കൂകഥ നന്നായി..
രാംജിയേട്ടനെ ഇപ്പൊ കാണാനേ ഇല്ലല്ലോ..
നാട്ടിലാണ് മനോജ്.
ഇല്ലാതാക്കൂഇനി അധികം വൈകാതെ എത്താം.
ലീവ് കഴിയാറായി.
Vaayanakkum ezhuthinum asawkaryam und
മറുപടിഇല്ലാതാക്കൂAthaanu kaanaaththath.
Ee modern katha nannaayi.
Naattilaanennu ishaaq paranjirunnu.
മറുപടിഇല്ലാതാക്കൂBy...
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് ഈ ഒഏബിക്ക് എന്തുപറ്റി എന്ന്.
ഇല്ലാതാക്കൂഇഷ്ഹാക് ഭായിയെ കണ്ടിരുന്നുവോ?
മാഷേ കഥ വായിച്ചിരുന്നു പിന്നെ പുള്ളിക്കാരത്തി ഒരു കമന്റും വീശി
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് പിന്നൊന്നും പറയാൻ വന്നില്ലെന്നു മാത്രം.
അപ്പോൾ പിന്നെ ഇപ്പോൾ എന്തിനു വന്നു? ഹത് കൊള്ളാം നല്ല ചോദ്യം തന്നെ.
അതെല്ലേ ഞാൻ അങ്ങോട്ട് ചോദിക്കാൻ പോകുന്നത്!! :-)
നല്ല കഥകൾ മാത്രം പറയുവാൻ കഴിയുന്ന താങ്കളെപ്പോലുള്ളവരുടെ
വനവാസം സത്യത്തിൽ ഒരു തരം പ്രയാസം/ നഷ്ട ബോധം ഉളവാക്കുന്നു,
വെബ് എഴുത്തിൽ നിന്നും പ്രിന്റ് എഴുത്തിലേക്ക് പോയോ?
അതോ സമയ ദാരിദ്ര്യമോ?
എന്തായാലും ഞങ്ങളെപ്പോലുള്ള ചില വായനക്കാരെ പിണക്കുന്നത്
ഏതായാലും നല്ലതിനല്ല കേട്ടോ! ജാഗ്രതൈ !!!
മൂശയിൽ എന്താണോ ഇപ്പോൾ ഉരുത്തുരിയുന്നത്? എന്തായാലും അത് കൊണ്ടിവിടെ
വേഗം പകരുക. ഞങ്ങൾ ആസ്വദിക്കട്ടെ!
ആശംസകൾ :-)
ഫിലിപ്പ് മാഷെ,
ഇല്ലാതാക്കൂസത്യത്തില് വനവാസം തന്നെയാണ്. എന്റെ ഗള്‍ഫില്‍ നിന്നുള്ള ഓരോ അവധിയും ഇതുപോലെ നീണ്ടതാണ്. ഇനി നവംബറില്‍ മാത്രമേ പുതിയ എഴുത്ത് ഉണ്ടാകു. പുതിയ ലവണങ്ങള്‍ കിട്ടിയാലും നെറ്റും കംബ്യൂട്ടറും സദ്ധ്യമാകുന്നിടത്തോളും ഞാന്‍ ബ്ലോഗില്‍ പഴയതുപോലെ ഉണ്ടാകും. ഇപ്പോള്‍ നെറ്റ് എനിക്ക് ഇല്ല എന്നതാണ് വാസ്തവം. അധികം വൈകാതെ നമുക്ക് വീണ്ടും പഴതുപോലെ ഒത്തുകൂടാം.
ഞാനൊരു പാവമല്ലേ..എന്തിനാ ഫിലിപ്പേട്ടാ ഇങ്ങനെ പേടിപ്പിക്കുന്നത്? അധികം പേടിപ്പിച്ചാല്‍ ഞാന്‍ ടീച്ചറോട് പറഞ്ഞുകൊടുക്കുമേ.....
എന്തൊക്കെ പറഞ്ഞാലും പാമ്പിനെ കണ്ടാല്‍ എനിക്ക് പേടിയാ.
മറുപടിഇല്ലാതാക്കൂIshaqum njaanum randu maasathil orikkal vilikkasrud.
മറുപടിഇല്ലാതാക്കൂKandittilla.
Mobile mushkila khatheer...
മറുപടിഇല്ലാതാക്കൂഎന്തു പറ്റി,ഒരു വിവരവും ഇല്ലല്ലോ.
മറുപടിഇല്ലാതാക്കൂ"ഭക്ഷണവും പാർപ്പിടവും സകല ജീവികൾക്കും പ്രധാനപ്പെട്ടതു തന്നെ. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നത് പോലെ ഭക്ഷണത്തിനു വിഘ്നം വന്നാൽ എവിടേയും അതിക്രമിച്ചു കടക്കാൻ ആരും പഠിപ്പിക്കേണ്ടതില്ല. മണ്ണിനടിയിലെ മാളങ്ങൾ തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ ‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടിലെ വരികൾ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു" ഇങ്ങനെ സംഗീത ഓർത്തത് ശെരിയായ കാര്യം തന്നെയാണ് പ്രിയ റാംജി. കുറെ നാളായി ഈ വഴിയ്ക്കിറങ്ങിയിട്ടു.
മറുപടിഇല്ലാതാക്കൂകഥ നന്നായി. കഥ എന്നതിലുപരി ഇന്നത്തെ തകിടം മറഞ്ഞ പരിസ്ഥിതിയുടെ അവലോകനം കൂടിയാണ് ഈ പോസ്റ്റ്. വെറുതെ ഒരു നടന്ന സംഭവത്തെ ഭംഗിയിൽ വരച്ചു കാണിച്ചപ്പോൾ താങ്കൾ പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം എങ്ങനെ വേണമെന്ന് കൂടി പറയുന്നു.ആശംസകൾ.
അവധിയിലാണല്ലേ? നല്ലൊരു അവധിക്കാലവും പിന്നീട് ഞങ്ങളുമായി പങ്കുവെയ്ക്കാൻ സന്തോഷം നിറഞ്ഞ കഥാകാലവും ആശംസിയ്ക്കുന്നു.
കഥ വായിച്ചു...വളരെ നന്നായിട്ടുണ്ട്...ആശംസകള്... :)
മറുപടിഇല്ലാതാക്കൂകുറേയായല്ലോ മാഷേ പുതിയതെന്തെങ്കിലും എഴുതിയിട്ട്! എന്തു പറ്റി?
മറുപടിഇല്ലാതാക്കൂഈ പാമ്പിന് കഥ പഴയ ഒരു കാലത്തിലേക്ക് കൂട്ടികൊണ്ടുപോയി. മുന്‍പത്തെ ഓടിട്ട വീട്ടില്‍, മൂലയോടിനു ഇടയിലൂടെ എലിയെ പിടിക്കാന്‍ വരുന്ന പാമ്പുകള്‍ ഒരു സ്ഥിരം കാഴ്ച തന്നെയായിരുന്നു. എന്നാലും അതില്‍ കൂടുതലും നിര്‍ദോഷികളായ ചേരകള്‍ ആയിരുന്നു.
മറുപടിഇല്ലാതാക്കൂആശംസകള് മാഷേ, ഒരു നല്ല വായന നല്‍കിയതിനു !!
പാമ്പുകളെ എനിക്ക് വയങ്കര പേടിയാണ്,,,പാമ്പ് കഥയില്‍ ആരെ കടിക്കും എന്ന് പേടിച്ചാണ് വായിച്ചത്,,,അവസനാണ് ശ്വാസം നേരെയായത്...
മറുപടിഇല്ലാതാക്കൂകുറേക്കാലത്തിനു ശേഷമാണ് ഇതുവഴി.. ബ്ലോഗുലോകം വിട്ടമാതിരിയായിരുന്നു. വന്നതു വെറുതെയായില്ല. ഇഷ്ടപ്പെട്ടു. ആശംസകള്..
മറുപടിഇല്ലാതാക്കൂപ്രിയ റാംജി പാമ്പ് ഒരു പേടി സ്വപ്നമായത്കൊണ്ട് കഥ ഒരു പേടിയോടാണു വായിച്ചത്..ഇഷടമായി നല്ല ആഖ്യായനം
മറുപടിഇല്ലാതാക്കൂസര്പ്പത്തെ സ്നേഹിച്ചവള്‍....
മറുപടിഇല്ലാതാക്കൂഎല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ഇല്ലാതാക്കൂഞാനിപ്പഴാണ് മാഷെ ഈ ബ്ലോഗിൽ എത്തിയത്. പ്രകൃതിയും ആവാസ വ്യവസ്ഥിയും കാലത്തിന്റെ കടന്നു കയറ്റത്തിൽ നഷ്ടമാകുന്ന വേവലാതികൽക്കിടയിലും വളരെ നെഞ്ചിടിപ്പോടെയാണ് കഥ വായിച്ചത്.എഴുത്തിനൊപ്പം ഉള്ള വരയും ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂ