1/8/14

ഗര്‍ഭജാഥകള്‍

                                                                                                                                       01/08/2014        
അവിഹിതഗർഭം എന്നു കേട്ടാൽ സാധാരണ ഒരു പുളകമൊക്കെ തോന്നാറുള്ളതാണ്‌. ഗർഭസ്വീകരണത്തിന്‌ നിദാനമായ കാരണങ്ങളന്വേഷിച്ചും സ്വീകരണസമയത്ത് അവരിൽ സംഭവിക്കുന്ന തരളിതമായ ഭാവചലങ്ങളുടെ ഭാവന ആവാഹിച്ചെടുത്തും സംഭവിക്കുന്ന പുളകം. വന്നുവന്ന്, കേട്ടുകേട്ട് ഇപ്പോഴത് പുളകം പോയിട്ട് ഒരു സംഭവമേ അല്ലാതായി.

ഇത്തരം ഗർഭങ്ങളിൽ പോലും സവർണ്ണനും അവർണ്ണനും ആകുന്നതിനനുസരിച്ച് അതിന്റെ പരസ്യ വിസ്തീർണ്ണത്തിലും ആരോഹണാവരോഹണക്രമങ്ങൾ താളം പിടിച്ചിരുന്നു.

ഇവിടെയിപ്പോൾ ഒരു പുലയപ്പെണ്ണിന്റെ അവിഹിത ഗർഭമാണ്‌ ചർച്ചയായത്. വിഹിതമാണൊ അവിഹിതമാണൊ എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്‌. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല, ഗർഭം ധരിച്ചവൾക്കും ധരിപ്പിക്കുന്നവനുപോലും...! അതുകൊണ്ട് അവിഹിതം കളഞ്ഞ് വെറും ഗർഭമാക്കുകയാണിവിടെ.

വാസന്തിയെന്ന പുലയപ്പെണ്ണിന്റെ ഗർഭം പത്തരമാറ്റൊന്നുമല്ല. നായര്‌ചെക്കന്റെ ബീജവും പുലയപ്പെണ്ണിന്റെ അണ്ഡവും സംയോജിച്ചതിനെ പൂർണ്ണമായും പുലയഗർഭമെന്ന് പറയാൻ കഴിയില്ലല്ലൊ. വേണമെങ്കിൽ നായര്‌-പുലയ ഗർഭമെന്ന് പറയാം. വാർത്തക്ക് പഴയ പുളകമൊന്നുമില്ലെങ്കിലും ഗർഭകാരണമന്വേഷിക്കാനും പെണ്ണിന്റെ പൂർവ്വ ചരിത്രം മെനഞ്ഞെടുക്കാനും ഇപ്പോഴും രസം തന്നെയാണ്‌. കൂടുതൽ വിദ്യാഭ്യാസം നേടിയ ഹരിജൻ പെൺകുട്ടിയാണെങ്കിൽ രസം ഒന്നുകൂടി വർദ്ധിക്കും. നട്ടുനടപ്പിന്റെ അസൂയയേയും അടിച്ചമർത്തലിനേയും ശക്തിയാർജ്ജിപ്പിക്കാൻ സിവിൽ എഞ്ചിനിയർ പെലിച്ചിപ്പെണ്ണിന്‌ പള്ളേലായി എന്നു പറഞ്ഞാൽ....കൊള്ളാം.

വാസന്തിയുടെ പൂർവ്വ ചരിത്രം അപ്പോഴേക്കും ഒന്നിനു പുറകെ മറ്റൊന്നായി മിച്ചഭൂമി കോളനിയിലെ ഇടവഴികളിലും പഞ്ചായത്ത് കിണറിന്റെ ചുവരെഴുത്തുകളിലും നിറം തെളിഞ്ഞു. വാസന്തിയുടെ ആദ്യ ഗർഭമായിരുന്നില്ല ഈ സങ്കര ജാതി ഗർഭമെന്നതാണ്‌ ഒന്നാമത്തെ ന്യൂസ്. നസ്രാണിഗർഭവും മാപ്ളഗർഭവും നമ്പൂരിഗർഭവുമെല്ലാം ഇതിനുമുൻപ് പൂപോലെ വാസന്തി നുള്ളിക്കളഞ്ഞിട്ടുണ്ടത്രെ. പോലീസുകാർ ചവ്ട്ടിക്കലക്കിയ ഗർഭം വേറെയും.. എത്ര വേഗമാണ്‌ ഗർഭജാഥകൾ കോളനി ഉഴുതു മറിച്ചിട്ടത്. പ്രായോഗികതയേക്കാൾ പ്രയോഗത്തിൽ വരുന്നത് ഭാവനകളാണ്‌... എളുപ്പവും... ശക്തവും..!

സ്വജാതിസംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്‌ വാസന്തിയുടെ അച്ഛൻ നാരായണൻ. ജാതിയുമായി പുലബന്ധം പോലുമില്ലാത്ത പേര്‌. ജാതിയുടെ തലപ്പത്തിരിക്കുന്നവനാകുമ്പോൾ പേരിനും ഒരു എടുപ്പൊക്കെ വേണം. കറുത്ത് കറുത്ത് കരിവീട്ടിയുടെ നിറമാണ്‌. പൊണ്ണത്തടി. കുംഭവയർ. ഉയരം കുറവ്. അലക്കിത്തേച്ച ഖദർ മുണ്ടും ജുബ്ബയും. കരിവീട്ടി, തൂവെള്ള തുണികൾ കൂടി അണിയുമ്പോൾ പ്രത്യേക കാഴ്ചയാണ്‌. മൂക്കിന്റെ ഇടതുഭാഗത്തായി കറുത്ത അരിമ്പാറ കൂടിയായപ്പോൾ പറയേം വേണ്ട.

അടുത്ത കാലങ്ങളിലായാണ്‌ ശരീരം ഇമ്മാതിരി പരുവപ്പെട്ടത്. പന്നിമലത്തും കള്ളുകുടിയുമായി നടന്ന ചെറുപ്പകാലത്ത് ഒരെലുമ്പൻ. അന്ന് നാരായണൻ മാക്കോതയായിരുന്നു. വെറും മാക്കോതയല്ല, അട്ട മാക്കോത. പന്നിമലത്തുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...കള്ള് കുടിക്കുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...എന്നുവേണ്ട എല്ലാത്തിലും മാക്കോത അട്ട തന്നെ. ചോര ഊറ്റിയെടുത്തിട്ടേ കടി വിടു. അട്ട മാക്കോത കെട്ടിയത് കാർത്തുവിനെ. കാർത്തുവും അന്നൊരു മൊതലായിരുന്നു, വായാടിയും. കാർത്തുവിന്റെ നാക്കായിരുന്നു മാക്കോതയുടെ ശക്തി വർദ്ധിപ്പിച്ചത്. ആരോടും തുറന്നടിച്ച് എന്തും പറയാൻ കാർത്തുവിന്‌ ലൈസൻസ് വേണ്ടായിരുന്നു. രണ്ടുപേരും നല്ല കമ്മ്യൂണിസ്റ്റുകാരും.

ഇല്ലായ്മയായിരുന്നു കമ്മ്യൂണിസത്തിൽ അവരെ ആകൃഷ്ടയാക്കിയത്. പാരമ്പര്യമായിട്ടും അത്തരം സമീപനം നിലനിന്നിരുന്നു എന്നും കൂട്ടിക്കോളു.

മിച്ചഭൂമി സമരമൊക്കെ സ്വന്തം അവകാശം പിടിച്ചുവാങ്ങുന്ന തർക്കമായി മാക്കോതയുടെ കൂടെക്കൂടി. പൊലീസിന്റെ അടി കിട്ടുമ്പോഴൊക്കെ ചെരങ്ങൻ തവളയെപ്പോലെ ശ്വാസം പിടിച്ച് വീർത്ത് നിന്നു. തക്കം കിട്ടുമ്പോൾ ഇരക്കുമേൽ ചാടിവീഴാൻ കാത്തു നിൽക്കുന്ന സിംഹത്തെപ്പോലെ മാക്കോത മാറി.

അന്നത്തെ സമരം വിജയിച്ചു. പുല്ലാനിവളപ്പിൽ തൊമ്മി മുതലാളിയുടെ കണ്ണായ മണ്ണ്‌ പത്ത് സെന്റ് വീതം പകുത്ത് കിട്ടിയപ്പോൾ മാക്കോതക്കും കാർത്തുവിനും സ്വന്തമായി ഭൂമിയായി. പത്ത് സെന്റിന്റെ അവകാശികൾ.

ശേഷിക്കുന്നവർക്കും ഭൂമിയെന്ന സമരവുമായി പാർട്ടി മുന്നേറിക്കൊണ്ടിരുന്നു. മാക്കോതയുടെ ആവശ്യം പത്തു സെന്റിൽ ഇനിയോരു വീടാണ്‌. മറ്റുള്ളവർക്കുകൂടി ഭൂമി വാങ്ങിക്കൊടുക്കാൻ സമരം ചെയ്യാനിറങ്ങി നടന്നിട്ട് കാര്യമില്ലെന്ന് മാക്കോതക്ക് തോന്നാൻ തുടങ്ങി. അട്ട പതിയെ കടി ലൂസാക്കാൻ തുടങ്ങി. പുതുരക്തം തേടി മാക്കോത ഭൂതകാല കടി വിട്ടു. ഭരണമുന്നണിയിലെ ഒരു ചെറുപാർട്ടിയെ സാവധാനത്തിൽ കടിക്കാൻ തുടങ്ങി. കടി മുറുകിയപ്പോൾ തൊമ്മി മുതലാളിയുടെ ഒരു പത്തു സെന്റിൽ കണ്ണായ മണ്ണിൽ എണ്ണം പറഞ്ഞൊരു കൊച്ചു ടെറസ് വീട് മാക്കോതക്കും കാർത്തുവിനും സ്വന്തം.

കറുത്ത് കരഞ്ഞ വാസന്തിയെ കടിഞ്ഞൂൽ പ്രസവത്തിൽ കാർത്തു പെറ്റിട്ടത് ടെറസ് വീട്ടിൽ. വാസന്തി വളർന്ന് ബ്ലാക്ക് ബ്യൂട്ടിയായി. അച്ഛന്റെ കുരുട്ടു ബുദ്ധിയും അമ്മയുടെ വായാടിത്തവും ഇഴ പിരിഞ്ഞ വാസന്തി ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് മിച്ചഭൂമി കോളനിയിൽ നട്ടുച്ച പോലെ തെളിഞ്ഞു. ഇതിനിടയിൽ പഴയ കടികൾ ഉപേക്ഷിച്ചും പുതിയതിനെ കടിച്ചുപിടിച്ചും അട്ട ചീർത്തുകൊണ്ടിരുന്നു.

സംവരണാനുകൂല്യങ്ങൾ കുത്തിയൊഴുകി മാക്കോതയുടെ പത്ത് സെന്റ് നിറഞ്ഞു കിടന്നു. വാസന്തി ഒന്നാം ക്ലാസ്സോടെ പത്താം തരം പാസ്സായപ്പോൾ മാക്കോതയും കനം വെച്ച് തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് ഒരു പോക്കായിരുന്നു മാക്കോതയുടെ തടി. അട്ട എന്നൊ മാക്കോത എന്നൊ വിളിക്കാൻ കോളനിക്കാർ ഭയപ്പെട്ടുതുടങ്ങി. മാക്കോതക്കും, ഹരിജൻ പേരായി തുടരുന്ന മാക്കോതയെ വെറുപ്പ് തോന്നാൻ തുടങ്ങി. അവിടെയാണ്‌ അട്ട മാക്കോത മരിക്കുന്നതും നാരായണൻ പിറവി കൊള്ളുന്നതും.

പയ്യെപ്പയ്യെയല്ല, പെട്ടെന്നാണ്‌ നാരായണൻ സ്വന്തം സമുദായത്തിന്റെ മേലേക്ക് ചാടിക്കയറിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെയാണ്‌ അപ്പോൾ അട്ട കടിച്ചിരുന്നത്. ഹരിജനങ്ങൾക്ക് നാരയണൻ അങ്ങുന്നായി സാറായി മൊതലാളിയായി...പിന്നെ എമ്മെല്ലെയായി മന്ത്രിയായി. സ്വത്തുവകകൾ കുന്നുകൂടി.

സിവിൽ എഞ്ചിനിയറിങ്ങ് പാസ്സായ വാസന്തി സർക്കാരിൽ എഞ്ചിനിയറാകാനായി ശ്രമം ആരംഭിച്ച സമയത്താണ്‌ തൂക്കുമന്ത്രിസഭയിൽ നിന്ന് നാരായണൻ രാജി വെക്കുന്നത്. ആദ്യത്തെ ലാവണമായ കമ്മ്യൂണിസ്റ്റുകാരാണ്‌ രാജിക്കു പിന്നിലെന്ന് ഒരു ശ്രുതിയുണ്ട്. ഒരാളെ ഇപ്പുറത്തേക്കു കിട്ടിയാൽ മതി മന്ത്രിസഭ താഴെ വീഴുമെന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്‌. അതുകൊണ്ട് ചിലപ്പോൾ സംഗതി ശരിയാകാനും വഴിയുണ്ട്. ഒരു മനുഷ്യായുസ്സിനകത്ത് നേടേണ്ടതെല്ലാം നേടിയ നാരായണന്‌ സ്വന്തം നാട്ടിലൊരു സൽപ്പേര്‌ മെരുക്കിയെടുക്കാൻ കമ്മ്യൂണിസ്സം തന്നെയാണ്‌ നല്ലതെന്നു തീരുമാനിച്ചതാണെന്നും കിംവദന്തിയുണ്ട്. രണ്ടായാലും നാരായണൻ രാജി വെച്ചു.

വെറുതെ രാജിവെച്ചതുകൊണ്ടായില്ല. ആദ്യം പാർട്ടി മാറിയതിൽ പഴയ കമ്മ്യൂണിസ്റ്റുകാർക്കുള്ള വൈരാഗ്യവും പുതുതലമുറയിലെ യുവാക്കൾക്കുള്ള പുച്ഛവും അവസാനിപ്പിക്കാതെ അതിനകത്തേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് നാരായണന്‌ നല്ല ബോധ്യമുണ്ട്. തന്ത്രങ്ങൾ ഒന്നും ലഭിക്കാതെ രാവും പകലും ഒന്നാക്കി പാദം വരെ വളർന്നു കിടന്ന വെരിക്കോസിന്റെ വേരു പടലങ്ങളിൽ തലോടിക്കൊണ്ടിരുന്നു.

ഒരു ദിവസം കാലത്തുതന്നെ ടെറസ്സിനകത്തെ വാഷ്ബെയ്സിനിൽ വാസന്തി വളഞ്ഞുകുത്തി ഛർദ്ദിക്കുന്നത് കാർത്തു കണ്ടെത്തിയ വിവരം നാരായണനെ അറിയിക്കുന്നത് ആയിടക്കാണ്‌. ഐഡിയാ...നാരായണൻ മനസ്സിൽ പറഞ്ഞു. നായര്‌ചെക്കനാണെന്നും മറ്റാരും അറിഞ്ഞിട്ടില്ലെന്നുമൊക്കെ നിസ്സാരമായി മോള്‌ പറഞ്ഞെന്നും കാർത്തു നാരായണനെ ധരിപ്പിച്ചു. നന്നായൊന്ന് കടിക്കാൻ കിട്ടിയ അവസരം അട്ടയുണ്ടോ വേണ്ടെന്നു വെക്കുന്നു? അതിനിപ്പോൾ മോളാണ്‌ എന്നതൊന്നും വലിയ തടസ്സമല്ല. ഇത്രേം നല്ലൊരു ചാൻസ് ഇനി കിട്ടാൻ വഴിയില്ലെന്ന് നാരായണൻ കണക്കു കൂട്ടി. നായര്‌ചെക്കൻ പുലയപ്പെണ്ണിനെ പെഴപ്പിച്ചു. സംഗതി നിസ്സാരമല്ല. ഹരിജനങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സംഭവമാണ്‌. ഒന്നു കൊഴുപ്പിച്ചാൽ സംഗതി ഏറ്റതുതന്നെ. പാർട്ടി പ്രവേശനം എളുപ്പം. വാസന്തി അറിഞ്ഞാൽ ഒന്നിനും സമ്മതിക്കില്ലെന്ന് നാരായണന്‌ നന്നായറിയാം.

കട്ടും ചതിച്ചും കൊന്നും നശിപ്പിച്ചും അല്ലാതെ വല്യേ വല്യേ മോഹങ്ങൾ സാധിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് നാരായണൻ പഠിച്ചിരിക്കുന്നു. ചിലപ്പോൾ അതിനുവേണ്ടി തമ്മിൽ തമ്മിൽ ചതിക്കേണ്ടി വരും. പൂച്ചയെപ്പോലെ കണ്ണടച്ച് കക്കും. എല്ലാവരേയും ചതിക്കും. ഭാര്യയെ മക്കളെ ഒക്കെ.

അനുസരണകൊണ്ട് അടിമകളായ സ്വന്തം സമുദായത്തിലെ വിശ്വസ്തരായ തീവ്രാനുഭാവികളെ നാരായണൻ കാര്യം ധരിപ്പിച്ചു. അധികവും സ്ത്രീകളടങ്ങുന്ന ഇരുപതംഗ സംഘത്തെ ചട്ടം കെട്ടി. കാർത്തുവിനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു. പഴഞ്ചൻ ഏർപ്പാടാണെങ്കിലും പെട്ടെന്ന് രക്തം തിളപ്പിക്കാൻ ഇതൊക്കെയാണ്‌ ഇപ്പോഴും നല്ല മാർഗ്ഗം.

പിറ്റേന്ന് കാലത്ത് വാസന്തി കെട്ടിയൊരുങ്ങി പുറത്തിറങ്ങി. വാസന്തി ബസ്സ് കയറി പോയെന്ന് ഉറപ്പു വരുത്തിയ കാർത്തുവും സംഘവും ഒരു ജാഥ പോലെ യാത്രയായി. നാരായണന്റെ നിർദ്ദേശപ്രകാരം കാർത്തു പോകുന്ന പോക്കിൽ സംഭവം വിളമ്പി. കേൾക്കുന്നവർ കേൾക്കുന്നവർ പ്രത്യേക ഉന്മേഷത്തോടെ ജാഥക്കൊപ്പം കൂടി.

അപ്രതീക്ഷിതമായി നായരുടെ വീട്ടുപടിക്കലെ സമരം കണ്ട് ജനം അത്ഭുതംകൂറി എത്തി നോക്കി.

“പെലിച്ച്യായാലും നായര്‌ച്ച്യായാലും കുണ്ടാണം കുണ്ടാണം തന്ന്യാടി വെള്ളച്ചി” വായിലെ മുറുക്കാനും തുപ്പലും പുറത്തേക്ക് ചിതറിപ്പിച്ച് കാർത്തു ഭദ്രകാളിയായി. രണ്ടും കല്പിച്ചാണ്‌. നാരായണന്‌ ഒത്ത പെണ്ണ്‌.

ഇനിയും പോരട്ടെ എന്ന ആഗ്രഹത്തോടെ പെണ്ണിന്റെ വായിൽ നിന്നു വീണ തെറി ആസ്വദിച്ച ജനക്കൂട്ടം ‘ഛെ..ഛെ..’ എന്ന് പ്രദർശിപ്പിച്ചു.

“വെള്‌ത്ത ചെക്കനെ കണ്ട് കറമ്പി മലന്ന് കെടന്ന് സുകിച്ചപ്പൊ ഓർത്തില്ലേടി ചെള്‌ക്കെ ഇങ്ങ്ന്യൊക്കെ വരുംന്ന്” ജനത്തിന്റെ ആഗ്രഹ സഫലീകരണമെന്നോണം നായര്‌ചെക്കന്റെ അമ്മ മുണ്ടല്പം തെരുത്ത് കേറ്റി തണ്ടല്‌ മുന്നിലേക്കുന്തിച്ച് ഒന്നാട്ടിക്കാണിച്ച് നീട്ടിത്തുപ്പി.

സംഭവം അത്ര രഹസ്യമല്ലെന്ന് ജനത്തിന്‌ പിടികിട്ടി. നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലൊ എന്നൊരു പ്രയാസമെ അവർക്കുള്ളു.

രാഷ്ട്രീയകാർ ഇടപെട്ട് ഒതുക്കാനും പടർത്താനും പ്രയത്നം തുടങ്ങി. പെണ്ണിനോടും ചെറുക്കനോടും ചോദിച്ച് തീരുമാനിക്കാമെന്ന പൊതുജനാഭിപ്രായം സ്വീകരിക്കാതെ തരമില്ലെന്നായി. സമദൂരസമുദായ സംഘടനയും ദൂരമേതുമില്ലാത്ത സംഘടനയും തണുത്തു. തൽക്കാലം അന്നത്തെ ഭരണിപ്പാട്ടിന്‌ അറുതിയായി. ജാഥ പിൻവാങ്ങി.

തിരിച്ചുപോകുന്ന ജാഥാംഗങ്ങളും ബസ്സിറങ്ങി വരുന്ന നായര്‌ചെക്കനും കോളനിക്കടുത്ത റോഡിൽ നേർക്കുനേർ കണ്ടുമുട്ടി. ജാഥാംഗങ്ങളുടെ രക്തം തിളച്ചു. സംഭവം മനസ്സിലാകാതെ പകച്ചു നിന്ന അവനെ പിടിച്ച് റോഡ് സൈഡിലുള്ള പോസ്റ്റിൽ കെട്ടിയിട്ടു. ചിലർ അവന്റെ പാന്റടക്കം ലിംഗത്തെ മുറുകെപ്പിടിച്ച് ഞെരിക്കുകയും തിരിക്കുകയും ചെയ്തു. പള്ളക്ക് കുത്തി രസിച്ചു. തലയിൽ ഞോണ്ടി പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

അവനും വാസന്തിയും ഒരേ ബസ്സിലാണ്‌ വന്നിറങ്ങിയത്. കോളനി പരിസരത്ത് ഇത്തരം സംഭവം നടക്കുന്നതായി ഇരുവർക്കും അറിയില്ലായിരുന്നു. വാസന്തി കോളനിക്കകത്തേക്ക് നടക്കുന്നതിനിടയിലാണ്‌ സംഭവത്തെക്കുറിച്ചറിയുന്നത്. അവനെ പിടിച്ചുകെട്ടി മർദ്ദിക്കുന്നുവെന്ന് അറിഞ്ഞ വാസന്തി തിരിച്ച് റോഡിലേക്കോടി. അവളുടെ വ്യക്തി ജീവിതത്തിൽ നാരായണന്റെ ജൈവ സംജ്ഞകൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിലെത്തിയ വാസന്തി അവന്റെ കെട്ടുകളഴിച്ച് പോസ്റ്റിൽനിന്ന് സ്വതന്ത്രനാക്കി. തല്ലുകൊണ്ട ക്ഷീണം അവന്റെ മുഖത്ത് പ്രകടമായിരുന്നു.

“ഇത്തരം ഞരമ്പ് രോഗികളെ വെറുതെ വിടരുത് മോളെ.” ആൾക്കൂട്ടം.

“ഞാനൊന്ന് ഛർദ്ദിച്ചുവെന്നത് നേരാ. അതിനാ കാലത്ത് തന്നെ ആസ്പത്രീ പോയെ. മരുന്നും കഴിച്ചു. ഇപ്പൊ ഛർദ്ദീം മാറി. പിന്നെ നിങ്ങൾക്കെന്താ കൊഴപ്പം?” വാസന്തി അവന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തോടായി പറഞ്ഞു.

104 അഭിപ്രായങ്ങൾ:

  1. ഈ നാട്ടുകൂട്ടങ്ങളുടെ ഓരോരോ വികൃതികൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വികൃതികളല്ല ഹരി. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് പാഞ്ഞു കയറി സദാചാരം തീരുമാനിക്കുന്ന കമ്മിറ്റിക്കാര്‍.
      ആദ്യ വായനക്ക് നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  2. സംഭവബഹുലം ...!
    ക്ലൈമാക്സ് വേണ്ടായിരുന്നു ..കാരണം ഗര്‍ഭജാഥകള്‍ അവസാനിക്കുന്നില്ലല്ലോ !!
    ഒരുപാട് ഇഷ്ടായി ..<3

    മറുപടിഇല്ലാതാക്കൂ
  3. ലക്ഷ്യം കാണാത്ത ചില ജാഥകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതിയുടെ ലക്‌ഷ്യം ശരിയാകുമ്പോള്‍ ജാഥയുടെ ലക്‌ഷ്യം തെറ്റും.
      നന്ദി അജിതേട്ടാ.

      ഇല്ലാതാക്കൂ
  4. ഒരു റാംജിക്കഥയുടെ ലെവലിലേക്ക് എത്തിയില്ല.എന്തായാലും ആകെ ജഗപൊകയായി

    മറുപടിഇല്ലാതാക്കൂ
  5. ഇന്നലെയിവിടെ കൊണ്ടാടിയ ബന്ദ്‌ ഓർമ്മിപ്പിച്ചു..
    നല്ല കഥ..
    നാടും നാട്ടാരും അറിഞ്ഞിരിക്കേണ്ടതു തന്നെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരാള്‍ എന്ത് ചെയ്യണമെന്നു നാട്ടുകാര്‍ തീരുമാനിക്കുന്ന സ്ഥിതി.
      നന്ദി വര്‍ഷിണി.

      ഇല്ലാതാക്കൂ
  6. വൈകുന്നേരം ടി.വി ചാനലുകളിൽ ഒരു ചർച്ച കൂടി ആവാമായിരുന്നു റാംജി... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചര്‍ച്ച കൂടി അയാലെ വിവരങ്ങള്‍ വ്യക്തമാകു വിനുവേട്ടാ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  7. കാളപെറുന്നതുംനോക്കി കഷത്തിൽ കയറും വച്ച് കണ്ണിമവെട്ടാതെ കാത്തിരിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ..

    രസകരമായി അവതരിപ്പിച്ചു.. .
    ആശംസകൾ രാംജി സാർ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാള പെറ്റത് തന്നെ ഗിരീഷ്‌.
      കാള തനിനിറം കാണിച്ചപ്പോള്‍ സദാചാരം പൊളിഞ്ഞു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  8. കഥ തുടക്കം മുതൽ ഒടുക്കംവരെ കഥയായില്ല ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആക്ഷേപഹാസ്യത്തിന് ഒരു പരിശ്രമം നടത്തിയതാണ്.
      നന്ദി മാഷേ.

      ഇല്ലാതാക്കൂ
  9. മാധ്യമങ്ങളുടെ ഒരു കുറവുണ്ടായിരുന്നു.... ഇന്ന് നടക്കുന്നതും ഇതൊക്കെ തന്നെയാണല്ലോ! ആശംസകള്‍ റാംജിയേട്ടാ...

    മറുപടിഇല്ലാതാക്കൂ
  10. അട്ടമാക്കോത നാരായണന്‍... ചിലരുണ്ട്, ഇങ്ങിനെ.

    നല്ല കഥ, മാഷേ...

    മറുപടിഇല്ലാതാക്കൂ
  11. വതൃസ്തമായ അവതരണം. കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  12. പണവും,പദവിയും നേടാനുള്ള ഇന്നിന്‍റെ ദുരപിടിച്ച സമൂഹത്തിന്‍റെ നേര്‍കാഴ്ചകള്‍...
    സാംസ്കാരികാധഃപതനം.....മൂല്യശോഷണം....
    പെണ്ണുങ്ങളുടെ ഭാഷ അല്പം കടുപ്പമായിപ്പോയി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ചെറുപ്പത്തില്‍ വളരെ ചെറുപ്പത്തില്‍ തൊട്ടടുത്ത് ഭര്യ ഉള്ള ഒരാള്‍ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ട് ഗര്‍ഭിണി ആയപ്പോള്‍ അയാള്‍ സ്വീകാരിക്കാതെ വന്നപ്പോള്‍ അവര്‍ അവരുടെ വീട്ടുകാരെയും കൂട്ടി അയാളുടെ വീട്ടില്‍ വന്നു. ആ സമയം ഞാന്‍ അവിടെ ഉണ്ടായിരുന്നു. അയാളുടെ ഭാര്യ അവരെ കണ്ടപ്പോള്‍ അകത്ത് നിന്ന് ഒരു വരവ് വന്നു. എന്നിട്ട് പറഞ്ഞത് ഒന്നും ഇവിടെ എഴുതാന്‍ പറ്റില്ല. പക്ഷെ അന്നവിടെ പറഞ്ഞ ഓരോന്നും ഇപ്പോഴും എന്റെ ചെവിയില്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. അത്തരം ഒരു ഉന്മാദത്തിലായിരുന്നു അയാളുടെ ഭാര്യ. ഇത് കേട്ട് മറുഭാഗത്തുള്ളവര്‍ മിണ്ടാതെ നില്‍ക്കുമോ? പിന്നീട് അച്ഛന്‍ വന്നെന്നെ തല്ലി ഓടിച്ചു. ആ അവസ്ഥ അങ്ങിനെയാണ് തങ്കപ്പേട്ടാ.
      വിശദമായ വായനക്കും അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്.

      ഇല്ലാതാക്കൂ
  13. ‘വിഹിതമാണൊ അവിഹിതമാണൊ
    എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്‌.
    അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല,
    ഗർഭം ധരിച്ചവൾക്കും ധരിപ്പിക്കുന്നവനുപോലും...! ‘
    ഇന്ന് നാട്ടിലൊക്കെ ഇത്തരം ഗർഭം മാത്രമല്ല ഭായ് , ഒരുമിച്ച്
    മറ്റൊരു പെണ്ണിന്റെ കൂടെ സഞ്ചരിച്ചാൽ പോലും നാട്ടുകൂട്ടങ്ങളിലെ
    സദാചാര വാദികൾ ഒത്തുകൂടി ഇതുപോലെ പണി തരും...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതുകൊണ്ടാണല്ലോ ഛർദ്ദി മരുന്നുകൊണ്ട് കാര്യം അവസാനിപ്പിച്ചത്. അത്രയും നിസ്സാരമാക്കേണ്ട കാര്യങ്ങള്‍ സ്വന്തം കാര്യത്തിനുവേണ്ടി വളച്ചു തിരിക്കുമ്പോള്‍ അതില്‍ പെടുന്ന ശുദ്ധര്‍!

      നന്ദി മുരളിയേട്ടാ.

      ഇല്ലാതാക്കൂ
  14. കൊള്ളാമല്ലോ രാംജി..

    ആക്ഷേപവും പരിഹാസവുമൊക്കെ ഉഷാറായിട്ടുണ്ട്.
    ഇടയ്ക്ക് ഇങ്ങനെയുമാവാം..


    കിട്ടുന്ന അവസരത്തില്‍ തെറി പറയാന്‍ പെണ്ണുങ്ങള്‍ക്കും പേടിയൊന്നുമില്ല അല്ലേ..

    മറുപടിഇല്ലാതാക്കൂ
  15. ഇടക്ക് നമ്മുടെ പാറശാല എം.എല്‍.എ യെ ഓര്‍ത്തുപോയി. പതിവില്ലാതെ അല്പം നര്‍മ്മത്തിന്റെ മേമ്പൊടി വിതറിയിട്ടുണ്ട് അല്ലേ,

    മറുപടിഇല്ലാതാക്കൂ
  16. അവള്‍ക്ക് പയ്യനോട് ആത്മാര്‍ത്ഥമായ സ്നേഹമുണ്ട്. ഇല്ലെങ്കില്‍ തിരിച്ചുവന്ന് കെട്ടഴിച്ചു വിട്ട് സദാചാര പോലീസുകാരോട് നാലു വര്‍ത്തമാനം പറയില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കപടസദാചാരത്തിനു മുന്നില്‍ സ്നേഹം ഒക്കെ ആര് നോക്കാന്‍.
      നന്ദി മാഷേ.

      ഇല്ലാതാക്കൂ
  17. കഥ രസമുള്ളതുതന്നെ റാംജി.

    ആദ്യത്തെ മൂന്നു ഖണ്ഡികകള്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നി.

    ബ്ലോഗിനുള്ള ഒരു കുഴപ്പമെന്തെന്നാല്‍ വായന വളരേ പെട്ടെന്നാണെന്നതാണ്. അതുകൊണ്ട് കുറേയധികം ഈവന്റ്സ് അതില്‍ കടന്നുവരുമ്പോള്‍ 'ആകെ ബഹളം' എന്നൊരു തോന്നല്‍ വരും. ഒന്ന് സാവധാനം വായിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ, പക്ഷേ ബ്ലോഗ് വായനയില്‍ അതു പതിവില്ല. അതുകൊണ്ട് എഴുതുന്നയാള്‍ അധികം സംഭവങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളിക്കാതിരിക്കുന്നതാണ് വായനയ്ക്ക് നല്ലതെന്നു തോന്നുന്നു.

    (പെലിച്ചി, നായരിച്ചി, മാപ്ല....എന്നാണ് ഈ തിരിവൊക്കെ ഒന്നു നശിച്ച് പണ്ടാരടങ്ങുക! ഒരു സമൂഹത്തില്‍ ഒരുമയുണ്ടാവണമെങ്കില്‍ ഒരു നല്ല നായകനോ അല്ലെങ്കില്‍ ഭീകരനായ ഒരു ശത്രുവോ ഉണ്ടാകണമെന്ന് എവിടേയോ കേട്ടതോര്‍ക്കുന്നു)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാരെയും അടക്കി വാഴാന്‍ കഴിയുന്ന ഒരു മായശക്തിയായി മാറുന്നത് ദിവാസ്വപ്നം കാണാറുണ്ട്‌.
      എല്ലായിടത്തും മൊത്തം തിരക്കാണ്. ഒന്നിനും ആര്‍ക്കും സമയമില്ല.
      ഇതൊക്കെ അവസാനിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നു തോന്നാറുണ്ട്, വെറുത്തിട്ട്...
      വിശദമായ അഭിപ്രായത്തിനു നന്ദി പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  18. സദാചാരമാണല്ലോ വർത്തമാനദുരാചാരം ല്ലേ മാഷെ .:) കഥ ഇഷ്ടായി ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  19. ഒക്കെ ഇന്നിന്റെ കാഴ്ചകള്‍ !!! .. പലര്‍ക്കിട്ടും കൊട്ടിയ ഒരു പൊളിറ്റിക്സ് സറ്റയര്‍ . കൊള്ളാം .

    മറുപടിഇല്ലാതാക്കൂ
  20. നല്ല കഥ
    അവതരണം കൊള്ളാം..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  21. മകളുടെ ഛർദ്ദിൽ പോലും തന്റെ രാഷ്ട്രീയവനവാസം അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന അഛന്മാർ ഉള്ള നാട്....! വെറും രാഷ്ട്രീയക്കോമരങ്ങൾ...!
    കഥ നന്നായിരിക്കുന്നു...
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  22. ഇന്നത്തെ സമൂഹത്തിലെ ഒരു സത്യമാണ് നേര് ചിത്രം ചില നിസ്സാര കാര്യങ്ങൾ എത്ര ഭീകരമായി പെരുപ്പിക്കുന്നു അങ്ങിനെ കാണേണ്ട അഴിമതി പലതും നിസ്സാര വൽക്കരിക്കുന്നു നന്നായി അത് കൊണ്ട് തന്നെ എഴുത്ത് ജാതിയും മതവും സ്വന്തം സ്ഥാനമാനങ്ങൾക്ക്‌ വേണ്ടി കുടുംബത്തിന്റെ സല്പേര് പോയാലും ഉപയോഗിക്കുന്ന ആൾക്കാർ

    മറുപടിഇല്ലാതാക്കൂ
  23. കഥ ഇഷ്ടപ്പെട്ടു.അവതരണവും നന്നായി.ചില സ്ഥലങ്ങളിലെ ഭാഷ അല്പം കടന്നുപോയെന്ന് തോന്നി.
    തങ്കപ്പേട്ടൻ സൂചിപ്പിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  24. സംവരണവും കുടികിടപ്പും അനര്‍ഹം എന്ന ഒരു ധ്വനി വരികളില്‍ ചിലയിടത്ത് തെളിഞ്ഞു,അതൊരു നല്ല സന്ദേശമല്ല.

    കാള പെറ്റെന്നു കേട്ടു കയറെടുക്കുന്ന സമൂഹത്തെ നന്നായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കയ്യൂക്കുള്ളവര്‍ ചതിക്കുന്നു എന്നിടത്തെക്ക്...
      നന്ദി സാജന്‍.

      ഇല്ലാതാക്കൂ
  25. ugran drishya valkkaranam ...avarkkidayil pranayamundo..athoo verum maamsa badhamo?..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്നത്തെ തെറ്റുകള്‍ നാളെ ശരിയായി വരുന്നു. അതുപോലെ ഇപ്പോഴത്തെ മനസ്സ് നാളെ ഉണ്ടാകും എന്നും പറയാന്‍ കഴിയില്ല. ചിന്തകള്‍ മാറിക്കൊണ്ടിരിക്കയാണ്. കുടുംബബന്ധങ്ങളും ഇന്നത്തെ നിലയില്‍ തുടരും എന്നും പറയാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച യുക്തിയോടെ മാത്രമേ മുന്നോട്ട് ജീവിക്കാന്‍ കഴിയു. പ്രണയവും മാംസബന്ധവും ആ രണ്ടു വ്യക്തികള്‍ക്ക് വിടുന്നതല്ലേ നല്ലത്.
      നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  26. സംഗതി ഇത്രേയുള്ളൂ.. അതിനെന്തൊക്കെ പുകിലാണാങ്ങേറിയത് !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ഛര്‍ദ്ദി ചികിത്സ കൊണ്ട് അവസാനിക്കാവുന്ന അത്രയും നിസ്സാരമായ സംഗതി.
      നന്ദി ബഷീര്‍.

      ഇല്ലാതാക്കൂ
  27. സ്ത്രീയല്ലേ വെറുതെ പോലും ശര്ദി പാടില്ല ...സമൂഹം വളരെ മോശമാണ് ..അതോ നമ്മളോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു സാദാ ഛര്‍ദ്ദി മരുന്ന് നല്‍കി അവസാനിപ്പിക്കേണ്ട വിഷയം....
      നന്ദി ദീപ.

      ഇല്ലാതാക്കൂ
  28. ജാഥ കൊള്ളാം ..രസകരമായി അവതരിപ്പിച്ചു.. :)

    പ്രായോഗികതയേക്കാൾ പ്രയോഗത്തിൽ വരുന്നത് ഭാവനകളാണ്‌... എളുപ്പവും... ശക്തവും..! (y)

    മറുപടിഇല്ലാതാക്കൂ
  29. താങ്കളുടെ കഥ ആദ്യമായാണ്‌ വായിക്കുന്നത്.
    വളരെ നിലവാരമുള്ള കഥ. ബൂലോകത്ത് താങ്കള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
    സമയംപോലെ എല്ലാം വായിക്കാം. ഇത്തരം ഇടങ്ങള്‍ തേടിയാണ് സഞ്ചാരം

    മറുപടിഇല്ലാതാക്കൂ
  30. ​നമ്മുടെ നാട്ടിൽ മോറൽ പോലീസിന്റെ അത്രിപ്രസരം!!!
    ഇക്കഥ കാണാൻ വൈകി. നന്നായി ഈ ഗർഭ വിവരണം !!
    മാഷേ പിന്നൊരു സംശയം ബാക്കി
    ഈ വാസന്തിയുടെ അച്ഛൻ​ അതായത്
    ഈ നാരായണ വിവരണത്തിൽ
    അയാൾക്ക്‌ "ഉയരം കുറവ് " എന്ന്
    എഴുതിക്കണ്ടു പക്ഷെ ചിത്രത്തിലെ
    നാരായണൻ നല്ല നീളമുള്ള ഒരു
    ആജാന ബാഹു താന്നെ !
    ഇതന്തേ ഇങ്ങനെ!
    ആശംസകൾ ​

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉയരം കുറവ് എന്നേ ഉള്ളു. കുള്ളന്‍ അല്ലാട്ടോ.
      പിന്നെ ഒരു നേതാവ് ആകുമ്പോള്‍ ഒരിതൊക്കെ വേണ്ടേ? ഹ ഹ
      നന്ദി മാഷേ.

      ഇല്ലാതാക്കൂ
  31. സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ നാരയണന്‍മാര്‍ ചെയ്യുന്നതിനൊക്കെ മാത്രമേ വാല്യൂ ഉള്ളൂ എന്നുകാണാം. അവയ്ക്കൊപ്പമേ ആള്‍ക്കൂട്ടവുമുണ്ടാകൂ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആള്‍ക്കുട്ടം തന്നെ പ്രശ്നം അല്ലെ ശ്രീക്കുട്ടാ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  32. പറയാനുള്ളത് പറഞ്ഞു അല്ലെ ..
    ഇഷ്ടായി ..
    ഈ വഴി വീണ്ടും വരാം
    -
    സ്നേഹിതൻ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. വെറും ഒരു ഛര്‍ദ്ദി ആക്കേണ്ട വിഷയാന്നെ..
      നന്ദി അഷ്‌റഫ്‌.

      ഇല്ലാതാക്കൂ
  33. ഇത് മനപ്പൂര്‍വം ആരെയോ കുത്തി പറഞ്ഞതാണല്ലോ മാഷേ......
    ഏതായാലും സംഭവം ഉഷാറായി. സത്യങ്ങള്‍ ആര്‍ക്കെങ്കിലുമൊക്കെ അറിയാമല്ലോ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആകെ മൊത്തം ഇതൊക്കെത്തന്നെ അല്ലെ.
      അപ്പോപ്പിന്നെ ഒരാളെ മാത്രം ആക്കണ്ടല്ലോ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  34. വായിക്കാറുണ്ടെങ്കിലും കമന്റാറില്ല. ഇഷ്ടമാണ്, ഈ എഴുത്തുകൾ

    മറുപടിഇല്ലാതാക്കൂ
  35. മികച്ച ഒരു ആക്ഷേപഹാസ്യം ഈ മനോഹരമായ
    കഥയിലൂടെ അവതരിച്ചു,,

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  36. കൊള്ളാം ഈ ആക്ഷേപ ഗര്‍ഭ കഥ .സര്‍ ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  37. കാള എന്ന് പറയുമ്പൊഴേക്കും കയറെടുക്കുന്ന ചിലര്‍...ഹാസ്യം കൊള്ളാം .ഇതിലും മനോഹരമായ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
    സ്നേഹാശംസകള്‍ രാംജി

    മറുപടിഇല്ലാതാക്കൂ
  38. ആസുര കാലത്ത് അഭിനവ നാരായണന്‍മാര്‍ തകര പോലെ അല്ലെങ്കില്‍ താള് പോലെ മുളക്കും. അവര്‍ക്ക് ഭാര്യയോ മക്കളോ അവരുടെ ആത്മാഭിമാനമോ ഒന്നും പ്രശ്നമേ അല്ല താനും. എന്ത് തന്നെ തള്ളിയായാലും എത്തി പിടിക്കുക. ഉയരങ്ങള്‍. എന്നെങ്കിലും മനസ്സിലെ അളിഞ്ഞ വൃണങ്ങളുമായ് താഴേക്ക്‌ നിപതിക്കാന്‍ .....

    ആക്ഷേപ ഹാസ്യമോ കഥയോ അല്ലാത്ത ഒരു പ്രത്യേക തരം എഴുത്തായിപോയല്ലോ രാംജി ഇത്തവണ. എങ്കിലും വിരസത ഇല്ലാത്ത വായന തന്നു എന്ന് പറഞ്ഞു മടങ്ങട്ടെ.

    മറുപടിഇല്ലാതാക്കൂ
  39. ഗര്‍ഭ ജാഥ സൂപ്പര്‍.. കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്നവര്‍ക്കും, വെടക്കാക്കി തനിക്കാക്കുന്നവര്‍ക്കും വേണ്ടി നല്ലൊരു കൊട്ട്.. അഭിനന്ദനങ്ങള്‍ രാംജീ..

    മറുപടിഇല്ലാതാക്കൂ
  40. സമകാലിക കേരളത്തിന്റെ മുഖം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചത് നന്നായിരിക്കുന്നു റാംജീ ....

    മറുപടിഇല്ലാതാക്കൂ
  41. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും , പണ്ടത്തെ നാട്ടുമ്പുറത്തെ ചട്ടമ്പികല്യാണികള്‍ ഉപയോഗിച്ചിരുന്ന തനിനാട്ടുഭാഷാ പ്രയോഗം ഗംഭീരമാക്കി, കഥ കുഴപ്പമില്ല, അതെഴുതിയ രീതി നന്നായി...

    മറുപടിഇല്ലാതാക്കൂ
  42. ഭംഗിയുണ്ട്..ഭാഷയുടെ , പിന്നെ ഹാസ്യത്തിന്റെ യും

    മറുപടിഇല്ലാതാക്കൂ
  43. ആദ്യമായാണ് ഈ വഴിക്ക്...
    ഇഷ്ടമായി....
    ഒന്നു പോവോ എന്നു ചോദിക്കുന്നതുവരെ
    ഇനിയിവിടെയുണ്ടാവും...
    നല്ല നല്ല ചിത്രങ്ങളെ വിരിയിക്കാനാവട്ടെ..
    ആശംസകള്..

    മറുപടിഇല്ലാതാക്കൂ
  44. ഇപ്പോഴാണ്‌ വായിച്ചത്
    ഇഷ്ടമായി.... പെരുത്ത്
    അടുത്ത കഥക്ക് കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  45. കഥ വായിച്ചു മാഷേ...... നന്നായിരിക്കുന്നു ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  46. മാസ്സ് സൈക്കോളജി രസകരമായി പതിവു രീതി വിട്ടു അവതരിപ്പിച്ചു. രസിച്ചു.

    മറുപടിഇല്ലാതാക്കൂ
  47. വളരെ വയ്കിയനെലും കഥ വായിച്ചു
    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  48. റാംജിയേട്ടാ രണ്ടാംറൗണ്ട് വായന തുടങ്ങി.... ഗര്‍ഭജാഥ കലക്കി..... ഉള്ളില്‍ സദാചാരക്കാരനെ ഒളിപ്പിച്ചവര്‍ ചെകിടത്തടിയായി...... സൂപ്പര്‍.....

    മറുപടിഇല്ലാതാക്കൂ
  49. അജ്ഞാതന്‍4/22/2016 10:53:00 AM

    Ha ha ha kollam ith nalla koothu mattulorde karythl enthaaa nnatuukark ithra thalaparym

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....