23/5/10

മീസാന്‍ കല്ലുകള്‍ കാത്തിരിക്കുന്നു

15-05-2010

വെളുത്ത തുണികൊണ്ട്‌ മൂടി ഇട്ടിരിക്കയാണ്‌ എന്‍റെ മയ്യത്ത്‌.

മയ്യത്ത്‌ കട്ടില്‍ കൊണ്ടുവരാന്‍ നാല്‌ പേര്‌ പള്ളിയിലേയ്ക്ക് പോയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്ന് ആദ്യമായി ഹജ്ജിനുപോയ മൂസാ ഹാജിയാണ്‌ മയ്യത്ത്‌ കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കിയത്‌. നാല്‌ പതിറ്റാണ്ട് മുന്‍പ്‌ ഒരു കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കുക എന്നാല്‍ അതൊരു വലിയ സംഭവമാണ്‌. ഹാജിയാര്‍ക്ക്‌ അന്നതിനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അല്‍പം തലയെടുപ്പും ഹാജിയാര്‍ക്കുണ്ടായിരുന്നു.

ഏഴടിയോളം നീളം വരുന്ന മയ്യത്ത്‌ കട്ടില്‍ വരാന്തയ്ക്ക്‌ താഴെ ഉമ്മറത്ത്‌ കൊണ്ടുവെച്ചപ്പോള്‍ എന്‍റെ ബീവി കരച്ചിലിന്‍റെ ശബ്ദത്തിന്‌ വേഗത കൂട്ടി. അവള്‍ മാത്രമാണ്‌ ഉച്ചത്തില്‍ കരയുന്നത്‌. മറ്റുള്ളവര്‍ അവാര്‍ഡ്‌ സിനിമപോലെ ശബ്ദമുണ്ടാക്കാതെ മുഖത്ത്‌ ദയനീയഭാവം വരുത്തി മറ്റെന്തൊക്കെയൊ ചിന്തിച്ചിരിപ്പാണ്‌. മൂക്ക്‌ പിഴിയുന്നവരേയും കണ്ണ് തുടയ്ക്കുന്നവരേയും പലരും ശ്രദ്ധിക്കുന്നുണ്ട്‌. ഇതിനിടയിലും മരണവീട്ടിലെ നിശ്ശബ്ദദയെ കീറി മുറിക്കുന്നത്‌ അവളുടെ എണ്ണിപ്പെറുക്കിയുള്ള നിലവിളിയാണ്‌. ഇനിയൊരിക്കലും ഇത്രയും കരയേണ്ടിവരില്ലല്ലൊ എന്നതായിരിക്കാം ഉച്ചത്തില്‍ അലമുറയിടാന്‍ പ്രേരിപ്പിക്കുന്ന വികാരം. ഇതിനുമുന്‍പും ഞാനവളെ ഒരുപാട്‌ കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം.

ഇന്നലെ രാത്രി മുതല്‍ ഇതേ ഇരിപ്പാണ്‌ എല്ലാരും. പലരുടേയും മുഖത്ത്‌ ഉറക്കച്ചടവ്‌ ദൃശ്യമാണ്. ഇന്നലെ രാത്രി വന്നെത്തിനോക്കിപ്പോയ പലരും സുഖമായുറങ്ങി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്‌. ഇനിയീപണ്ടാരത്തെ എങ്ങിനെയും ഖബറിസ്ഥാനിലെത്തിക്കണമെന്നാണവരുടെ ചിന്ത. എന്നാലെ സ്വന്തം കര്യത്തിനായി തിരിയാന്‍ പറ്റു.

ഒരു മരണവീട്ടിലെ ഗന്ധം അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നുണ്ട്‌. പലരും കൂട്ടമായ്‌ നിന്ന് സ്വകാര്യം പറച്ചില്‍ പോലെ സംസാരിക്കുന്നു‌. മരണവീടാവുമ്പോള്‍ അങ്ങനെയാണല്ലൊ വേണ്ടതും. ഉച്ചത്തില്‍ സംസാരിക്കുകയൊ ചിരിക്കുകയൊ ചെയ്യെരുതെന്നാണല്ലൊ അലിഖിത നിയമം. അത്‌ പാലിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്‌. സമയം ഇനിയും വൈകിക്കാതെ എന്നെ, മയ്യത്ത്‌ കട്ടിലിനകത്താക്കാനാണ്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. പോകാന്‍ തിരക്കുള്ളവരാണ്‌ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്‌. ചത്തെങ്കിലും ഈ കാത്തുകിടപ്പ്‌ എനിയ്ക്കും അരോചകമാണ്‌.

എത്ര മണിക്കൂറുകളാണ്‌ അവള്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടിരിക്കുന്നത്‌. ഒരു മടുപ്പുപോലും തോന്നുന്നില്ല. ശല്യം ഒഴിവായി എന്നു കരുതി സമാധാനിക്കേണ്ടതിനു പകരം കരച്ചിലോടുകരച്ചില്‍. അവള്‍ക്കങ്ങനെ കരുതാന്‍ കഴിയുമായിരിക്കില്ലായിരിക്കാം. വര്‍ഷങ്ങളോളം ഒരുമിച്ച്‌ ജീവിച്ചതല്ലെ. രണ്ടു തരം സ്വഭാവമായിരുന്നെങ്കിലും രണ്ട് പിള്ളേരുണ്ടായല്ലൊ.

പണം സമ്പാദിക്കാനുള്ള ത്വര കൂടിയതിനാല്‍ മറ്റുള്ളവരുടെ സങ്കടവും പ്രയാസവും കാണാന്‍ എനിക്കായില്ല. പണം സമ്പാദിക്കണമെങ്കില്‍ മനസ്സില്‍ ദയ പാടില്ലെന്നാണ്‌ എന്‍റെ പോളിസി. അതുകൊണ്ടുതന്നെ വളരെയേറെ സമ്പാദിക്കാനും എനിക്കായി. ആരേയും സഹായിക്കാന്‍ തുനിയാഞ്ഞതാണ് അവളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഒരു കാരണം.

അയല്‍ വീട്ടിലെ മൊയ്തുക്കയുടെ ഏഴ് മക്കളില്‍ മൂത്തവളായ ആയിഷയുടെ നിക്കാഹ്‌ നടത്താന്‍ പണ്ട് അവളെന്നോട്‌ അയ്യായിരം രൂപ്‌ കൊടുത്ത്‌ സഹായിക്കന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കലി തുള്ളി. ഞാനവളെ അടിക്കുകയും ഇടിക്കുകയും ചെയ്തു. പണമില്ലാതെ ആ നിക്കാഹും മുടങ്ങി.

വീടുവീടാന്തിരം കയറി ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന ഒരു തമിഴന്‍റെ കൂടെ ആയിഷ പിന്നീട്‌ ഓടിപ്പോയി. ഒന്നരവര്‍ഷം കഴിഞ്ഞ്‌ ഒരു കൈക്കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തി. കാണാന്‍ മൊഞ്ചത്തിയായ ആയിഷ പേറ് കഴിഞ്ഞപ്പൊ ഒന്ന് കൂടി പെരുത്തു. പ്രായധിക്യം കൊണ്ടു വളഞ്ഞുതുടങ്ങിയ മൊയ്തുക്ക അപ്പോഴും കുട്ടയും മുറവും കാവില്‍ തൂക്കി വില്‍പനയ്ക്കിറങ്ങുമായിരുന്നു. കൈ കാലുകള്‍ സാധാരണയില്‍ കവിഞ്ഞ നീളമുള്ള മൊയ്തുക്ക കറുത്തതാണെങ്കിലും പല്ലുകള്‍ നഷ്ടപ്പെട്ട്‌ മെലിഞ്ഞിരുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ ഗാന്ധിജിയെപോലിരിക്കും.

മൂക്ക്‌ പിഴിയുന്നവരുടെ കൂട്ടത്തില്‍ ആയിഷയെ കണ്ടപ്പോള്‍ അല്‍പം വേദന തോന്നി. അന്നൊന്ന് സഹായിച്ചിരുന്നെങ്കില്‍ ആയിഷയ്ക്കൊരു ജീവിതം ഉണ്ടായേനെ. ആയിഷ തന്തയില്ലാത്ത കൊച്ചിനെ നോക്കി ജീവിക്കേണ്ട ഗതികേടിനുത്തരവാദി ഞാനും കൂടിയാണ്‌.

ഒരീച്ച മൂക്കില്‍ വന്നിരുന്നു.ആരൊ കൈവീശി അതിനെ ഓടിച്ചു. വീണ്ടും അതേ സ്ഥാനത്തുതന്നെ ഈച്ച പിന്നേയും വന്നിരുന്നു. ഏറെ കോപം വരേണ്ടതാണ്‌. എന്തുകൊണ്ടൊ യാതൊരു വികാരവും തോന്നിയില്ല. ബീവി ഇടയ്ക്കിടെ ദയനീയമായി എന്‍റെ മുഖത്തേക്ക്‌ നോക്കുന്നുണ്ട്‌. പാവം...കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നിരിക്കുന്നു.

കരഞ്ഞ്‌ തളര്‍ന്നിരിക്കുന്ന ഈ മുഖം ഇതിനുമുന്‍പ്‌ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്‌. പക്ഷെ അപ്പോഴൊന്നും ഇനി തനിച്ചായി എന്ന ഭാവം ആ മുഖത്ത്‌ കാണാറില്ലായിരുന്നു. ഇപ്പോള്‍ ചന്ദ്രേട്ടന്റെ ഭാര്യ ലീലേച്ചിയാണ് അവളെ സമാധാനിപ്പിക്കുന്നത്.

ചന്ദ്രേട്ടന്‍ ക്യാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വിവരം ഒരിക്കല്‍ ബീവി പറഞ്ഞത് ഓര്‍ക്കുന്നു. വെറുതെ പറഞ്ഞതല്ല. അവര്‍ക്കും അല്‍പം സാമ്പത്തിക സഹായം വേണമത്രെ! ലീലേച്ചി കരഞ്ഞുകൊണ്ടോടിയെത്തിയത്‌ എന്‍റെ ബീവിയുടെ അരികില്‍. മനസ്സലിഞ്ഞ അവള്‍ പണം കൊടുക്കാമെന്നേറ്റു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ ഡ്രൈവറായിരുന്നുങ്കിലും മൂന്ന് പെണ്‍മക്കളുടെ വിവാഹത്തോടെ ചന്ദ്രേട്ടന്‍ പാപ്പരായി. കിടപ്പാടം പണയത്തിലായി ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ പെന്‍ഷനും ആയി. ഇതിനിടയിലാണ്‌ ക്യാന്‍സര്‍ എത്തിപ്പെട്ടത്‌.

പണത്തെച്ചൊല്ലി ഞാനും ബീവിയും ശണ്ഠ കൂടി.

“കൊടുക്കുന്ന പണം തിരിച്ചുതരാന്‍ ചന്ദേട്ടനിനി എങ്ങിനെ കഴിയും-“

“ലീലേച്ചി അതെങ്ങിനേയും തന്ന് വീട്ടിക്കോളും” ബീവി വീറോടെ വാദിച്ചു.

“എങ്ങിനെ എന്നുകൂടി നീ തന്നെ പറയണം. മാത്രമല്ല ഈ പണം ബാങ്കില്‍ കിടന്നാല്‍ സുരക്ഷിതവുമാണ്‌, പലിശയും കിട്ടും”

“പലിശപ്പണം നമുക്ക്‌ ഹറാമല്ലെ?”

ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വെളുത്ത കവിള്‍ത്തടം ചുവന്ന് തുടുത്തു.പലപ്പോഴും ഉത്തരം കിട്ടാതെ വരുമ്പോള്‍ ബീവിയുടെ കവിള്‍ത്തടമായിരുന്നു ആശ്വാസം. അവളുടെ വിട്ടുമാറാത്ത പല്ലുവേദനയുടെ കാരണവും എന്‍റെ പലപ്പോഴായുള്ള ഉത്തരം മുട്ടലായിരുന്നു.

“നിങ്ങളെ ഖബറിലേക്കെടുക്കുമ്പോള്‍ ഈ പണവും കെട്ടിപ്പിടിച്ച്‌ കിടക്കാം” കണ്ണീരൊഴുകിയ കവിള്‍ത്തടം തലയിണയിലമര്‍ത്തി തേങ്ങി.

ഒരു വെളുപ്പാങ്കാലത്ത്‌ ചന്ദ്രേട്ടന്‍ ചത്തു. വീട്ടിലെത്തിയ മൃതദേഹത്തില്‍കെട്ടിപ്പിടിച്ച് ലീലേച്ചിയും മക്കളും ഭ്രാന്തമായ ആവേശത്തോടെ അലറി വിളിച്ചു. എന്‍റെ ബീവി നിസ്സംഗയായി ജനാലിലൂടെ നോക്കി നിന്നു, നേരിയ കണ്ണീര്‍ ചാലുകളോടെ. അന്നല്‍പം സഹായിച്ചിരുന്നെങ്കില്‍ ചന്ദ്രേട്ടന് കുറച്ചു കാലം കൂടി ജീവിച്ചിരിക്കാമായിരുന്നു.

വളരെ ശ്രദ്ധയോടെ എന്നെ തൂക്കിയെടുത്ത്‌ മയ്യത്ത്‌ കട്ടിലില്‍ കിടത്തി. ഇപ്പോള്‍ പല താളത്തില്‍ കരച്ചില്‍ ഉയരുന്നു. ബീവി കരച്ചില്‍ മൂലം തളര്‍ന്നു വീണു.

ശവമഞ്ചം പതിയെ പള്ളിയിലേക്ക്‌ നീങ്ങി.

ഖബറ്‌ തയ്യാറായിരിക്കുന്നു.

പച്ച മാംസത്തിന്‍റെ ഗന്ധമുള്ള കമ്മ്യൂണിസ്റ്റ്‌ പച്ച കാട്‌ പിടിച്ച്‌ കറുത്തിരുണ്ട് നില്‍ക്കുന്നു. അതിനോട്‌ ചേര്‍ന്നാണ്‌ ആറടി നീളമുള്ള എന്‍റെ കുഴി. കുഴിയ്ക്കിരുവശവും കറുത്ത മണ്ണ് കോരി വെച്ചിക്കുന്നു. മീസാന്‍ കല്ല് ഊഴവും കാത്ത്‌ കിടക്കുന്നു.

ഇനി അധികം താമസമില്ല. കുഴിയിലേക്കിറക്കിയാല്‍ പിന്നെ എല്ലാം പെട്ടെന്നാകും. എല്ലാരും മണ്ണ് വാരി എന്‍റെ മേലെ ഇടും.

-പടച്ചോനെ- ഇതിനായിരുന്നോ ദേഹത്ത്‌ അഴുക്ക്‌ പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച്‌ സമ്പാദിച്ചുകൂട്ടിയത്‌...! സമ്പാദിച്ച പണമത്രയും വെറുതെ ആയല്ലോ.

മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.


(ഞാന്‍ ബ്ലോഗ്‌ ആരംഭിച്ച് ആദ്യമായി [19-01-2009] പ്രസിദ്ധീകരിച്ച കഥ വീണ്ടും റീ പോസ്റ്റ്‌ ചെയ്യുന്നതാണ്.)

89 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2/25/2009 10:17:00 AM

  blog opened seen your photo and title seen some small boxes instead of letters what is this?
  kader pattepadam

  മറുപടിഇല്ലാതാക്കൂ
 2. In fact I opened this blog to see Nilavelicham, Basheer's short storry related songs or so, as it was seen in Madyamam Daily. Alas to say I was disappointed. When can I visit the site to see those..............................
  Regards:- subyrekakkassery@gmail.com

  മറുപടിഇല്ലാതാക്കൂ
 3. റാംജീ ഇപ്പോള്‍ പകുതിയെ വായിച്ചുള്ളൂ,, നാളെ മുഴുവന്‍ വായിക്കാം പകുതി വായിച്ചപ്പോള്‍ തന്നെ നിറുത്താന്‍ തോനുന്നില്ല പക്ഷെ എന്താ ചെയ്യാ എന്നെ കാത്ത് 2 കൂട്ടുകാര്‍ പുറത്ത് നില്‍ക്കുന്നു. ബാക്കി വായിച്ചിട്ട് കഥയെ കുറിച്ചുള്ള കമാന്‍റ് പറയാം .!

  മറുപടിഇല്ലാതാക്കൂ
 4. സമ്പാദിക്കാനുള്ള അത്യാർത്തി കടിഞ്ഞാണില്ലാതെ മുന്നോട്ടു പായുമ്പോൾ തന്നെക്കാത്ത് മീസാൻ കല്ലുകൾ കാത്തുനിൽക്കുന്നതു മറക്കുന്നവർക്കൊരു സന്ദേശം.

  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 5. മനുഷ്യബന്ധങ്ങള്‍ക്കു വിലയില്ലാതെ കാശിന്റെ പുറകേ പോകുന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍....

  മറുപടിഇല്ലാതാക്കൂ
 6. റാംജി.. കൊള്ളാം...നല്ലൊരു സന്ദേശം ഉള്‍കൊള്ളിച്ചു
  കഥ നന്നായീ പറഞ്ഞിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 7. റാമ്ജീ ,
  താങ്കളെ ഇപ്പോഴും വായിക്കുന്നുണ്ട്. കമന്റാറില്ല എന്ന് മാത്രം.
  പക്ഷേ, ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ കമന്റാതെ പറ്റില്ലന്നായി.
  അസ്സലായി എന്ന് പറഞ്ഞാല്‍ ഒട്ടും കൂടുതലാവില്ല.
  ഒരു നല്ല കഥ വായിച്ച സംത്രപ്തി. നന്ദി.

  മറുപടിഇല്ലാതാക്കൂ
 8. റാംജി ആദ്യമായാണ്‌ താങ്കളുടെ കഥ വായിക്കുന്നത്.
  ചില കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കി വരുമ്പോള്‍ വല്ലാണ്ട് താമസിചിട്ടുണ്ടാകും.
  അങ്ങനെ വരാതിരിക്കാന്‍ ഇതുപോലുള്ള കഥകള്‍ ആവശ്യമാണ്....

  മറുപടിഇല്ലാതാക്കൂ
 9. റാംജീ.. ഇന്നലെ പകുതിവായന കഴിഞ്ഞുപോയതാണ് ഇന്ന് മുഴുവന്‍ വായിച്ചു.! കഴിഞ്ഞ കഥ ഭ്രൂണം ജനിക്കും മുന്‍പെയുള്ള ചിന്തകള്‍ ആയിരുന്നുനെങ്കില്‍ ഈ കഥ മരണ ശേഷമുള്ള ചിന്തകള്‍ രണ്ടും ഒന്നിനൊന്ന് മെച്ചപ്പെട്ട കഥകള്‍. അത്യാര്‍ത്തി മൂലം മനുഷ്യന്‍ വാരിക്കൂട്ടുന്ന സമ്പാദ്യമെല്ലാം ഖബറിലേക്കെടുമ്പോള്‍ കൂടെ കൊണ്ട് പോവുമോ എന്നൊരു ചോദ്യം സാധാരണമാണ്. ഒരു മയ്യത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോല്‍ ചെയ്ത് വെച്ച കാര്യങ്ങളെകുറിച്ചുള്ള വേദനയുമായിട്ടുള്ള മടക്കം മാത്രം.! കഥ അസ്സലായി. നന്നായി എന്നൊന്നും ഒറ്റവാക്കില്‍ പറഞ്ഞാല്‍ പോര ചിന്തിക്കേണ്ട കഥയാണിത്.!

  (മൂക്ക്‌ പിഴിയുന്നവരുടെ കൂട്ടത്തില്‍ ആയിഷയെ കണ്ടപ്പോള്‍ അല്‍പം വേദന തോന്നി. അന്നൊന്ന് സഹായിച്ചിരുന്നെങ്കില്‍ ആയിഷയ്ക്കൊരു ജീവിതം ഉണ്ടായേനെ.)

  ഈ ഭാഗം വായിച്ചപ്പോള്‍ എന്തോ മനസ്സിനൊരു വിങ്ങല്പോലെ തോനി.!!

  മറുപടിഇല്ലാതാക്കൂ
 10. ഇങ്ങനൊരവസ്ഥ ആലോചിക്കാതെ എന്തെല്ലാം ചെയ്യുന്നു മനുഷ്യര്‍...
  കണ്ണ് തുറപ്പിക്കാനുതകുന്ന കഥ..

  മറുപടിഇല്ലാതാക്കൂ
 11. മുന്നെ വായിച്ചിട്ടുണ്ടെന്നാണ് ഓർമ്മ.

  അന്ന് അങ്ങിനെചെയ്തിരുന്നെങ്കിൽ എന്ന് മനുഷ്യർ ചിന്തിക്കുന്ന സമയമെത്തുന്നതിനു മുന്നെ കഴിയുന്നത് ചെയ്യുക. മീസാൻ കല്ലുകൾ കാത്തിരിക്കുന്നു. അല്ലാഹ്..ഇനിയെത്ര നാളുകൾ ആ ദിനത്തിനെന്ന ചിന്തയുണ്ടാക്കാൻ ഇടയ്ക്ക് ഇത്തരം വായനകൾക്ക് അവസരമൊരുക്കിയതിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 12. abdul wahab,
  അജ്ഞാത,
  subyre Kakkassery,
  subyre,
  ആദ്യം പോസ്റ്റ്‌ ചെയ്തപ്പോള്‍ അഭിപ്രായം അറിയിച്ചതിന് നന്ദി.

  ഹംസ,
  രണ്ടു തവണ വായിച്ച് അഭിപ്രായം പറഞ്ഞു എന്നെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് വളരെ വളരെ നന്ദിയുണ്ട്.

  അലി,
  ഒരോര്മ്മ പ്പെടുത്തലാനെന്നു അറിയിച്ചതിന് നന്ദി അലി.

  Typist | എഴുത്തുകാരി,
  മനസ്സിലാകുന്നില്ലെന്നു നടിക്കുന്നവരാണ് പലരും.
  നന്ദി.

  Geetha,
  നന്ദി ഗീത.

  റ്റോംസ് കോനുമഠം,
  നന്ദിയുണ്ട് ടോംസ്.

  Anoop,
  സന്ദര്ശണനത്തിനും അഭിപ്രായത്തിനും നന്ദി അനൂപ്‌.

  junaith,
  നന്ദിയുണ്ട് ജുനൈത്.

  ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
  അഭിപ്രായങ്ങള്ക്ക് ഏറെ നന്ദി ബഷീര്‍.

  മറുപടിഇല്ലാതാക്കൂ
 13. ആര്‍ത്തി പൂണ്ട മനുഷ്യന്‍ ഇത്തിള്‍ക്കണ്ണി പോലെ ജീവിക്കുന്നു. അവന്റെ അവസാനം വളരെ ദയനീയവും. ധനം അവനു ഉപകരിക്കുന്നില്ല. മരുന്ന് അവന്റെ ശരീരം സ്വീകരിക്കുന്നില്ല. അവന്‍ സമ്പാദിച്ചത് മറ്റുള്ളവര്‍ അനുഭവിക്കുന്നു. ധനികനായി മരിക്കാന്‍ വേണ്ടി ദരിദ്രനായി അവന്‍ ജീവിക്കുന്നു. അവസാനം കീശയില്ലാത്ത കുപ്പായവുമായി ഖബറില്‍ ചെന്ന് കിടന്നു പുഴുവായി തീരുന്നു.
  ഒരുപാട് പാഠങ്ങള്‍ ഉള്ള കഥ. പക്ഷെ ഇതാര് കേള്‍ക്കാന്‍ ചേട്ടാ. എല്ലാവരും ഓട്ടത്തിലാണ്. എവിടേക്കാണ് ഈ ഓട്ടം?

  മറുപടിഇല്ലാതാക്കൂ
 14. റാംജി കഥ നന്നായിരിക്കുന്നു. അന്ത്യ ഭാഗത്തോട് അത്ര അഭിപ്രായമില്ല. അവിടെ മീസാന്‍ കല്ലിന്‍റെ നിസ്സംഗതക്കോ പരേതന്‍റെ വ്യര്‍ത്ഥതക്കോ പൂര്‍ണത വന്നില്ല. എങ്കിലും ഒരു വെത്യസ്ഥതയുണ്ട്. തുടര്‍ന്നും എഴുതുക.

  മറുപടിഇല്ലാതാക്കൂ
 15. നേരം വൈകി .നാളെ വായിച്ച് പറയാം

  മറുപടിഇല്ലാതാക്കൂ
 16. ഒരു മരണാനന്തരകുറുപ്പുകളിൽ കൂടി അനേകം ദുരിതങ്ങൾ ചുമക്കുന്ന കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നൂ..
  ഒപ്പം നല്ല ഒരു സന്ദേശവും !

  പഴയ കാവ്കാരായ കച്ചവടക്കാരേയും സ്മരണയിൽ നിറപ്പിച്ചു..കേട്ടൊ റാംജി അത്യുഗ്രൻ വരയിലൂടേയും

  മറുപടിഇല്ലാതാക്കൂ
 17. പണം സമ്പാദിച്ചു കൂട്ടുന്ന തിരക്കില്‍ ജീവിക്കാന്‍ മറന്നു പോയ ഒരു മനുഷ്യന്റെ കഥ എത്ര ലളിതമായ ഭാഷയിലാണ്‌ എഴുതിയിരിക്കുന്നത്. നമ്മളൊന്ന് മനസ്സുവെച്ചാല്‍ ഒരാള്‍ക്ക് പുതിയൊരു ജീവിതം നല്‍കാന്‍ കഴിയുമെന്ന സന്ദേശവും ഈ കഥയിലുണ്ട് . നന്ദി റാംജി. ഈ കഥയും ഇഷ്ടമായി. :)

  മറുപടിഇല്ലാതാക്കൂ
 18. റാംജി , കഥയിൽ ഒത്തിരി സന്ദേശം ഉണ്ട്.. വളരെ മനോഹരമായ നരേഷൻ.. ഒരു മയ്യത്തിന്റെ ചിന്തകളിലൂടെ കൈപിടിച്ച് നടത്തിയല്ലോ താങ്കൾ.. അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 19. പണം... എനിക്ക് നിന്നെ കുറിച്ച് ചിന്തിക്കാന്‍ സൌകര്യമില്ല എന്ന് വച്ചാലും എവിടെയോ തന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന മായക്കാരന്‍...

  മറുപടിഇല്ലാതാക്കൂ
 20. kathayum avatharanavum nannayi. manassilekku erangichennu. jeevichirikkumpol lokavasaanam vare namuntaakum ennalle ellavaruteyum chintha. nga avanum avalum marikkum. njano, njan chiranjeevi. ethanu ellavaruteyum manassil. pinne chathi, vanchana, vettipituththam, yuddham...

  മറുപടിഇല്ലാതാക്കൂ
 21. ആറടി മണ്ണിന്റെ ജന്മിമാരല്ലേ റാംജീ നമ്മളൊക്കെ

  മറുപടിഇല്ലാതാക്കൂ
 22. എല്ലാം തെറ്റായിരുന്നെന്നു മനസ്സിലാവണമെങ്കില്‍ മുഖത്ത് വെള്ള പുതപ്പിക്കണം ..

  മറുപടിഇല്ലാതാക്കൂ
 23. നല്ല്ലൊരു സന്ദേശം ഉള്ള കഥ ...

  മറുപടിഇല്ലാതാക്കൂ
 24. റാംജീ, അസ്സല് പോസ്റ്റ്‌. ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ക്ക് പുറകെ നടക്കുന്ന ജീവിതത്തിന്റെ സാരോപദേശം! ഒറ്റയിരിപ്പിനു വായിച്ചു. നല്ല കാമ്പുള്ള സംഗതി.

  "ഇതിനുമുന്‍പും ഞാനവളെ ഒരുപാട്‌ കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം." മര്‍മ്മത്തില്‍ തറച്ച വാക്കുകള്‍...

  മറുപടിഇല്ലാതാക്കൂ
 25. നല്ല്ലൊരു സന്ദേശം ഉള്ള കഥ ...

  മറുപടിഇല്ലാതാക്കൂ
 26. ഇസ്മായില്‍ കുറുമ്പടി ( തണല്‍),
  അതെ ഇസ്മായില്‍...എല്ലാവരും ഓട്ടത്തിലാണ്.
  ആര്ത്തിപിടിച്ച ഓട്ടത്തില്‍...
  പണത്തിന് വേണ്ടിയുള്ള ഓട്ടത്തില്‍.
  നന്ദി.

  ഖാലിദ്‌ കല്ലൂര്‍ ,
  നിര്ദേനശങ്ങള്ക്ക് നന്ദിയുണ്ട് മാഷെ.

  OAB/ഒഎബി,
  തിരക്ക്‌ പിടിച്ച് എത്തിയതിന് നന്ദി.

  ബിലാത്തിപട്ടണം /BILATTHIPATTANAM,
  നല്ല വാക്കുകള്ക്ക്ള നന്ദി.

  Vayady ,
  തീര്ച്ചകയായും കഴിയും.
  നന്ദി വായാടി.

  Manoraj ,
  മനു, നന്ദി.

  ബിജിത്‌ :|: Bijith,
  പണം തന്നെ എവിടേയും.
  നന്ദി ബിജിത്‌.

  ഭാനു കളരിക്കല്‍,
  അഭിപ്രായങ്ങള്ക്ക് നന്ദി ഭാനു.

  ജീവി കരിവെള്ളൂര്‍ ,
  നന്ദി ജീവി.

  ശാന്ത കാവുമ്പായി ,
  ബ്ലോഗ്‌ സന്ദര്ശ്നത്തിനും അഭിപ്രായത്തിനും നന്ദി ടീച്ചര്‍.

  krishnakumar513,
  നന്ദി കുമാര്‍.

  വഷളന്‍ | Vashalan,
  വിശദമായ വിലയിരുത്തലിന് നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 27. ഇതൊന്നും ശ്വാശ്വതമല്ല എന്നത് മനസ്സിലാക്കാന്‍ പലരും വൈകും-

  മറുപടിഇല്ലാതാക്കൂ
 28. 'മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.'
  നല്ല എഴുത്ത്..
  നല്ല കഥ..


  ഈ പഴയ കഥ വായിച്ച ശേഷം
  റാംജിയുടെ പുതിയ കഥകളെ വായിക്കുമ്പോള്‍
  മനസ്സിലാവും..
  റാംജിയുടെ കഥകള്‍ എത്രമാത്രം വളര്‍ന്നിട്ടുണ്ടെന്ന്..
  റാംജിയിലെ കഥാകാരനും..

  ഭാവുകങ്ങള്‍
  കഥാകാരാ...

  മറുപടിഇല്ലാതാക്കൂ
 29. >>>അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം.<<<
  തിരിച്ചറിവുകള്‍ ഉപകാരപ്പെടാത്ത നിമിഷങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 30. വെളുത്ത തുണികൊണ്ട്‌ മൂടി ഇട്ടിരിക്കയാണ്‌ എന്‍റെ മയ്യത്ത്‌..
  ഇവിടെ തുടങ്ങി ഒടുവില്‍..
  മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു..
  ഇവിടെ എത്തുമ്പോഴേക്കും ഒരുപാട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു.'ഭ്രൂണം' പോലെ മറ്റൊരു ലോകത്തെ കാഴ്ചകള്‍.പക്ഷെ നാം പഠിച്ചിരിക്കേണ്ട കുറെ പാഠങ്ങള്‍.
  ആദ്യത്തെ കഥയെങ്കിലും എന്നത്തേയും പോലെ നല്ല എഴുത്ത്...

  മറുപടിഇല്ലാതാക്കൂ
 31. റാംജി.....ഇഷ്ടമായി കേട്ടോ.....സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 32. lekshmi,
  നന്ദി.

  the man to walk with,
  വായനക്ക് നന്ദി.

  നിയ ജിഷാദ്,
  നന്ദി

  jyo,
  മരണത്തെ ഭയക്കുമ്പോള്‍ ഓര്ക്കുുന്നു.
  നന്ദി.

  »¦ മുഖ്‌താര്‍ ¦ udarampoyil ¦«,
  ശരിയാണ് മുഖ്താര്‍ പറഞ്ഞത്‌.
  എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളും നിര്ദേyശങ്ങളും
  എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്.
  നന്ദി മുഖ്താര്‍.

  കൂതറHashim,
  അത്തരം നിമിഷങ്ങളില്‍ പോലും തിരിച്ചറിയാത്തവര്‍.....
  നന്ദി ഹാഷിം.

  മുഫാദ്‌/\mufad,
  എന്നെ എപ്പോഴും പ്രോല്സാിഹിപ്പിച്ചുകൊണ്ടിരിക്കുന്ന മുഫാദ്‌,
  നല്ല വാക്കുകള്ക്ക് ഏറെ നന്ദി.

  ഒരു യാത്രികന്‍.
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 33. അജ്ഞാതന്‍5/18/2010 08:17:00 AM

  ആർത്തി പൂണ്ട് മനുഷ്യൻ ആർക്കും ഒന്നും നൽകാതെ വാരി കൂട്ടുന്നതെല്ലാം ഒരിക്കൽ ഉപേക്ഷി ച്ച് അവൻ പോകുന്നു ആറടി മണ്ണിലേക്ക് .. അങ്ങിനെ അങ്ങോട്ടേക്കുള്ള വരവും കാത്ത് കിടക്കുമ്പോൾ അന്നു ഞാൻ അങ്ങിനെ ചെയ്തിരുന്നെങ്കിൽ എന്ന് ... പിന്നീട് ചിന്തിചിട്ടെന്തു കാര്യം ... നമ്മുടെ നന്മ കനം തൂങ്ങാനുള്ള പ്രവർത്തനങ്ങൾ നമ്മിൽ നിന്നുണ്ടാകണം.. അതു ചിന്തിക്കാൻ നമുക്കെവിടെ സമയം ആർത്തിയോടെ ഓടുകയെല്ലെ നമ്മൾ ചിന്തിപ്പിച്ചു ... നമ്മളും ഇങ്ങനെയൊക്കെ ആകും ആർക്കും ഒഴിഞ്ഞു മാറാൻ കഴിയാത്ത ഒരവസ്ഥ നമ്മേയും കാത്തു കിടപ്പുണ്ട് ഒരു മീസാൻ... ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 34. അജ്ഞാതന്‍5/18/2010 06:39:00 PM

  kathayute pookkaalathinu ente aasamsakal...thanks

  മറുപടിഇല്ലാതാക്കൂ
 35. "ഇതിനുമുന്‍പും ഞാനവളെ ഒരുപാട്‌ കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം".

  "ഇതിനായിരുന്നോ ദേഹത്ത്‌ അഴുക്ക്‌ പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച്‌ സമ്പാദിച്ചുകൂട്ടിയത്‌".

  റാംജി ഭായ് വളരെ നല്ല കഥ , ഒരുപാടു ഇഷ്ട്ടപ്പെട്ടു ...

  മറുപടിഇല്ലാതാക്കൂ
 36. തറവാടി,
  നന്ദി.

  ഉമ്മുഅമ്മാർ,
  മരണമില്ലെന്ന് ധരിക്കുന്ന കുറെ മനുഷ്യര്‍.
  സന്ദര്ശലനത്തിനും അഭിപ്രായത്തിനും നന്ദി ഉമ്മുഅമ്മാര്‍.

  യറഫാത്ത്,
  നന്ദി.

  perooran,
  നന്ദി.

  Renjith,
  നല്ല വാക്കുകള്ക്ക് നന്ദി രഞ്ജിത്.

  മറുപടിഇല്ലാതാക്കൂ
 37. നർമ്മത്തിന്റെ ഒരു ലൈറ്റ് ഷേഡ് ഈ കഥാ ചിത്രത്തിന്റെ ബായ്ക്ക് ഗ്രൌണ്ടിൽ കൊടുത്തിട്ടുള്ളത് ശ്രദ്ധേയമാണു.

  മറുപടിഇല്ലാതാക്കൂ
 38. എന്റെ ദൈവമേ, ബ്ലോഗ് ആരംഭിച്ചതേ ഈ മരണകഥയില്‍ നിന്നോ?
  എന്തായാലും കഥ പറയാനായി ഉയിര്‍ത്തെഴുന്നേറ്റല്ലോ. സമാധാനം.

  കണ്ണുതുറപ്പിക്കുന്ന കഥ.

  മറുപടിഇല്ലാതാക്കൂ
 39. റാംജി കഥ കലക്കി. നല്ല ആശയം നല്ല അവതരണ രീതി. ലളിതം മനോഹരം

  മറുപടിഇല്ലാതാക്കൂ
 40. ജീവിച്ചിരിക്കുമ്പോൽ ആർത്തി പൂണ്ട മനുഷ്യർ ഇതൊന്നും ഓർക്കാറില്ല.
  ആറടി മണ്ണ് പോലും ഇന്ന് ഇല്ല....
  ഒന്നും കൊണ്ടു പോകാനും ആവില്ല. ഇതൊന്നും മനുഷ്യർക്ക് അറിയാത്തതാണൊ...?
  അല്ല...

  മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ല. കാരണം അവന്റെ ജീവിതം അവന്റെ മാത്രം വിധിയായി കാണാനാണ് നമ്മളിൽ ഏറെ പേർക്കും ഇഷ്ടം.

  എന്റെ വിധി അങ്ങനെ ഒന്നു മാവില്ലാന്ന് അവസാന നിമിഷം വരേയും വിശ്വസിക്കുന്നു...
  പാവം മനുഷ്യർ.....!!

  നല്ല കഥാതന്തു മാഷെ...

  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 41. മീസാന്‍ കല്ലുകള്‍....മീസാന്‍ കല്ലുകള്‍.... പള്ളിപ്പറമ്പു നിറയെ മീസാന്‍ കല്ലുകള്‍.. ഞാന്‍ ഞാന്‍ എന്നു മേനി നടിച്ചു ഭൂമി കുലുക്കി നടന്ന മഹാ ഖോജാക്കന്‍മാരെയൊക്കെ കാല്‍ ചുവട്ടില്‍ ഞെരിച്ചമര്‍ത്തി മീസാന്‍ കല്ലുകള്‍ ചിരിക്കുന്നു!

  മറുപടിഇല്ലാതാക്കൂ
 42. ആദ്യമായി ഇന്നാണ് ഇവിടെ എത്തുന്നത് അസ്സലായി,ബാക്കി കഥകള് സാവധാനത്തില് വായിച്ചുകൊള്ളാം നല്ല ക്ളാരിറ്റിയിലുള്ള ആഖ്യാനം.

  മറുപടിഇല്ലാതാക്കൂ
 43. വരാൻ വൈകിപ്പോയി.
  ഞാൻ... ഞാൻ... എന്റെ...എന്റെ...
  എന്നു മേനി നടിച്ചവരൊക്കെ ഇപ്പോൾ എവിടെ?

  കഥ വളരെ നന്നായിട്ടുണ്ട്.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 44. കുറച്ച് തിരക്ക് കാരണമാണ് വരാന്‍ വൈകിയത്..
  കഥ വളരെ നന്നായി....
  മരണം വരെ നിര്‍ത്താതെ ഓടുന്ന നമുക്കൊരോരുത്തര്‍ക്കുമുള്ള മികച്ച സന്ദേശമാണ് ഈ കഥ.
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 45. Kalavallabhan,
  നന്ദി സുഹൃത്തെ.

  ഗീത,
  അഭിപ്രായങ്ങള്ക്ക് നന്ദി.

  ബിഗു,
  നന്ദി ബിഗുള്‍.

  വീ കെ,
  ആര്ത്തിി നശിക്കാത്ത മനുഷ്യന്‍ ആറടി മണ്ണില്‍ അഭയം തേടുമ്പോള്‍ മാത്രമേ അവന്റെ വിശ്വാസവും അവസാനിക്കുന്നുള്ളു എന്നതാണ് കഷ്ടം...
  നന്ദി. വീ.കെ.

  khader patteppadam,
  നന്ദി ഇക്കാക്ക.

  റിയാസ് കൊടുങ്ങല്ലൂര്,
  സന്ദര്ശനത്തിനും അഭിപ്രായത്തിനും നന്ദി റിയാസ്‌.

  Echmukutty,
  അവസാനം എല്ലാരും മണ്ണിലെക്കുതന്നെ.
  നന്ദി എച്മു.

  എ.ആർ രാഹുൽ,
  നല്ല വാക്കുകള്ക്ക്ത നന്ദി രാഹുല്‍.

  മറുപടിഇല്ലാതാക്കൂ
 46. കഥ വളരെ നന്നായി .. മരണം ഒരു സുഖമില്ലാത്ത ഒരു സബ്ജക്ടായിരുന്നിട്ടുകൂടി.

  മറുപടിഇല്ലാതാക്കൂ
 47. എത്താന്‍ കുറച്ചു വൈകി.
  ഈ സന്ദേശം, ഓര്‍മ്മപ്പെടുത്തല്‍, നന്നായി. എപ്പോഴും ഓരോരുത്തരുടെയും തൊട്ടു പുറകില്‍ അത് ഉണ്ട്. "മരണം"

  മറുപടിഇല്ലാതാക്കൂ
 48. മീസാന് കല്ലുകള് നമ്മുടെ മനസ്സിനു മുകളിലാണു പാകിയിട്ടിരിക്കുന്നത്. റാംജി, വൈകിയെത്തി വായിച്ച പുതിയ കഥ, മീസാന് കല്ലുകള് കാത്തിരിക്കുന്നു- ഇതാണ് എന്റെ മനസ്സില്ത്തട്ടിയ കഥ. ഉള്ഭയത്തോടെ വായിച്ചുതുടങ്ങി നിര്ത്തിയത് വല്ലാത്തൊരു മാനസികാവസ്ഥയോടെയാണ്. മരണവീടിന്റെ എല്ലാ നിറങ്ങളും ചാലിച്ച കഥ, നാടിന്റെ നേര്ക്കാഴ്ച തന്നെ.

  മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.

  എനിക്കുമുകളിലും കല്ലുവരുമല്ലോ.

  മറുപടിഇല്ലാതാക്കൂ
 49. ഗോപീകൃഷ്ണ൯.വി.ജി,
  നന്ദി സുഹൃത്തെ.

  Divarettan ദിവാരേട്ടന്‍,
  നന്ദി ദിവാരെട്ടാ.

  ബോബന്‍,
  നന്ദി.

  സലാഹ്,
  നല്ല വാക്കുകള്ക്ക്വ നന്ദി സലാഹ്.

  മറുപടിഇല്ലാതാക്കൂ
 50. മീസാന്കല്ലുകളെ പറ്റി ചോദിച്ചറിഞ്ഞു. അതിന്റെ xplanation ഇപ്പോഴാ മനസ്സിലായത്‌. പിന്നെ story ഫുള്‍ വായിച്ചു. very touching lines.

  മറുപടിഇല്ലാതാക്കൂ
 51. “കൊടുക്കുന്ന പണം തിരിച്ചുതരാന്‍ ചന്ദേട്ടനിനി എങ്ങിനെ കഴിയും-“

  അയാളുടെ സ്വാഭാവം വെച്ച് ചന്ദ്രേട്ടന്‍ എന്ന് വിളിക്കാന്‍ സാധ്യതയില്ല. കഥ സൂപ്പര്‍.

  മറുപടിഇല്ലാതാക്കൂ
 52. ഇത് വായിച്ചിട്ടുണ്ട് രാംജി .....പണ്ട് തന്നെ

  മറുപടിഇല്ലാതാക്കൂ
 53. "-പടച്ചോനെ- ഇതിനായിരുന്നോ ദേഹത്ത്‌ അഴുക്ക്‌ പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച്‌ സമ്പാദിച്ചുകൂട്ടിയത്‌...! സമ്പാദിച്ച പണമത്രയും വെറുതെ ആയല്ലോ."
  ഈ കഥ വായിക്കുന്നത് ആദ്യമായാണ്‌..

  ചിന്തിക്കേണ്ട കഥയാണിത്.
  നന്നായിരിക്കുന്നു!!
  ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 54. റാംജി, സ്നേഹ ബന്ധത്തിന്റെ വിലപറയുന്ന ഒരു ഹൃദയ സ്പര്‍ശിയായ കഥ! നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 55. ഭ്രൂണമാണു ആദ്യം വായിച്ചത്. ഇപ്പോൾ ഇതും. വളരെ നല്ല സന്ദേശമുള്ള കഥ. വ്യത്യസ്തമായ അവതരണം. എല്ലാ കഥകളും വായിച്ചിട്ടില്ല. വായിച്ചു അഭിപ്രായം തീർച്ചയായും അറിയിക്കാം. ആശംസകൾ!!!

  മറുപടിഇല്ലാതാക്കൂ
 56. റാംജീ.... ഇപ്പോഴാണ് ഈ പോസ്റ്റ് വായിച്ചത്....
  ഗംഭീരന്‍ കഥ... വ്യത്യസ്തമായ അവതരണം... കഥയ്ക്കുവേണ്ടി താങ്കള്‍ തന്നെ വരച്ച ചിത്രങ്ങളും അസ്സലായി.... എന്റെ തകര്‍പ്പന്‍ അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 57. ($nOwf@ll),
  അഭിപ്രായത്തിന് നന്ദിയുണ്ട്.

  ramanika,
  നന്ദി.

  കുമാരന്‍ | kumaran,
  ചിലരെ ചേട്ടന്‍ എന്നും ഇക്ക എന്നും പ്രായഭേദമന്യേ വിളിക്കുന്ന ഒരു ശൈലിയുണ്ടല്ലോ, അതാണ്‌ ഉദ്യെശിച്ചത്.
  നന്ദി മാഷെ.

  എറക്കാടൻ / Erakkadan,
  നന്ദി.

  ജോയ്‌ പാലക്കല്‍,
  നല്ല വാക്കുകള്ക്ക്ല നന്ദി മാഷെ.

  ഒഴാക്കന്‍.,
  നന്ദി ഒഴാക്കന്‍.

  ശാലിനി,
  സന്ദര്ശനത്തിനും അഭിപ്രായത്തിനും നന്ദി ശാലിനി.

  മഴയുടെ മകള്‍,
  നന്ദിയുണ്ട്.

  thalayambalath,
  വളരെ വളരെ നന്ദിയുണ്ട് തലയമ്പലത്ത്.

  മറുപടിഇല്ലാതാക്കൂ
 58. അജ്ഞാതന്‍5/26/2010 10:31:00 PM

  മരണം എന്നും ഒരു നല്ല പാഠമാണ്- ജീവിതത്തിന്റെ ..പക്ഷെ പരീക്ഷ കഴിഞ്ഞു പാഠം മനസ്സ് തുറന്നു പഠിച്ചിട്ടു എന്ത് കാര്യം അല്ലെ ? അത് പോലെയാണ് മരണം, ഒരു പക്ഷെ നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ...പലതും കണ്ടു പഠിക്കുക ...അറിഞ്ഞു പെരുമാറുക ...ജീവിതം വെറും ഒരു നേരം പോക്ക് അല്ലെങ്കില്‍ ഒരു കളിയായി മാത്രം കാണാതിരിക്കുക ...ജീവിതം പഠിപ്പിക്കുന്ന കൊച്ചു കൊച്ചു പാഠങ്ങളിലൂടെ വരാന്‍ പോകുന്ന പരീക്ഷക്ക്‌ മനസ്സിരിത്തി പഠിക്കാനും ,മീസാന്‍ കല്ലുകള്‍ ട്രോഫിയായി നമുടെ മേല്‍ വെക്കുന്നതിനു മുന്‍പ് ആ പരീക്ഷയില്‍ വിജയിക്കാനുള്ള കഷ്ട്ടപാട് നമ്മള്‍ നടത്തുക ....സത്യത്തില്‍ ഈ കഥ ഒരു വലിയ സത്യത്തെ കാണിക്കുന്നു ...എല്ലാം ഇട്ടേറിഞുള്ള ഒരിക്കലും തിരിച്ചു വരാത്ത യാത്ര ...അതാണ്‌ സത്യം ...അതിനിടയില്‍ പറഞ്ഞതും പറയിപ്പിച്ചതും .ചെയിതതും ചെയ്യിപ്പിച്ചതും വെറും വെള്ളത്തില്‍ വരച്ച വര പോലാവതിരിക്കാന്‍ നമ്മള്‍ ശ്രമിക്കുക തന്നെ ...സത്യത്തില്‍ ആ മയ്യത്തും കട്ടിലില്‍ മേല്‍ കിടന്നു ആ പള്ളിതൊടുവരെ ഒന്ന് അകക്കണ്ണില്‍ യാത്ര നടത്തി ....സത്യങ്ങള്‍,നന്മകള്‍ മാത്രം വാഴുന്ന ഒരിടം ...വൈകിയിട്ടില്ല ഇല്ല നമ്മള്‍ക്ക് ...ഇനിയും സമയം ഉണ്ട് നമ്മള്‍ക്ക് ...ഓരോ ശ്വാസവും പശ്ചാത്താപവും പ്രാര്‍ഥനയും നന്മയും ആകട്ടെ ....ഹൃദയസ്പര്‍ശി ആയ പോസ്റ്റ്‌ ....ഇനിയും ജീവിത സത്യങ്ങളെ വിളിച്ചു പറഞ്ഞുള്ള ഇത്തരം പോസ്റ്റുകള്‍ ക്കായി കാത്തിരിക്കുന്നു .....ആശംസകള്‍ .....

  മറുപടിഇല്ലാതാക്കൂ
 59. ഓടി ഓടി തളരുന്ന മനുഷ്യനെക്കുറിച്ചുള്ള നാടന്‍ കഥ ....എന്തേ ഇപ്പോള്‍ റീ പോസ്റ്റ്‌ ചെയ്യാന്‍ ..

  മറുപടിഇല്ലാതാക്കൂ
 60. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 61. ജീവിതത്തെയും മരണത്തേയും താത്വികമായി , ഈ കഥയിലൂടെ സമീപീച്ചതും ...മീസാന്‍ കല്ല് എന്ന പേരിലൂടെ അന്വര്‍ത്ഥമാക്കിയതും നന്നായി..!!പണത്തിന്‍റെ നിസ്സഹായവസ്ഥയും,അതുണ്ടാക്കാനുള്ള ത്വര ഹാസ്യവല്‍ക്കരിച്ചതും ഉചിതം..!!


  ആശംസകള്‍..അഭിനന്ദനങ്ങള്‍..!!

  മറുപടിഇല്ലാതാക്കൂ
 62. ഹലോ റാംജി ..
  എന്റെ ബ്ലോഗില്‍ അപ്ഡേറ്റ് വന്നില്ല അതുകൊണ്ടാണ് വൈകിയത് ,...
  ലേറ്റ് അന്നാലും ലേറ്റസ്റ്റ് താനേ.............
  കഥ പഴയത് എന്ന് റാംജി പറയുമ്പോഴും,
  ഏതു കാലഘട്ടത്തിലും ലേറ്റസ്റ്റ് ആയി നില്കാവുന്ന ഒരു വിഷയവും, അവതരണവും
  ഒഴിഞ്ഞ കയ്യുമായി മീസാന്‍ കല്ലുകള്‍ക്ക് അടുത്തേയ്ക്‌ .....
  നന്നായി.... റാംജി :)

  മറുപടിഇല്ലാതാക്കൂ
 63. കഥ കാണാന്‍ കുറച്ചു വൈകി
  മരണത്തെ കുറിച്ചുള്ള കഥയായത്‌ കൊണ്ട് പേടിച്ചു പേടിച്ചാണ് വായിച്ചത്
  നല്ലൊരു മെസ്സേജ് കഥയിയിലൂടെ പറഞ്ഞിട്ടുണ്ട്
  കഥ ഇഷ്ട്ടപ്പെട്ടു.. ഏതായാലും നല്ല ചിന്തക്ക് വകയുണ്ട്

  മറുപടിഇല്ലാതാക്കൂ
 64. റാംജീ, ലിങ്ക് അയച്ചു തന്നതിന് ആദ്യമേ നന്ദി പറയട്ടെ...ഇല്ലായിരുന്നുവെങ്കില്‍, തിരക്കിനിടയില്‍ ഈ നല്ല പോസ്റ്റ്‌ കാണാതെ പോയേനെ... എന്റെ പേജില്‍ അപ്ഡേറ്റ് വന്നതുമില്ല.

  ജീവിച്ചിരിക്കുമ്പോള്‍ എല്ലാം വാരിപ്പിടിച്ചു കൈക്കുള്ളില്‍ ഒതുക്കി വെക്കുന്നവര്‍, മരണ ശേഷം ഒഴിഞ്ഞ കൈകളുമായി പോകേണ്ടി വരുമെന്ന് ചിന്തിക്കുന്നില്ല. കണ്ണു തുറപ്പിക്കാനുള്ള ചിന്തക്കുതകുന്ന ഒരുപാട് നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പോസ്റ്റ്‌, ഒരിക്കലും പഴയതാവുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 65. അയ്യോ ഇതിത്രയും കാലമായി വായിക്കാതെ പോയതിൽ മാപ്പ് ...ചോദിക്കുന്നു കിടിലൻ കഥ കെട്ടോ ലളിതാമായി സുന്ദരമായ ഒരാശയം പറഞ്ഞു

  മറുപടിഇല്ലാതാക്കൂ
 66. റാംജി...വൈകിയെത്തിയതില്‍ ക്ഷമ...
  ഹൃദയസ്പര്‍ശിയായ കഥ...ഈ ലോകത്ത് നിന്ന് മടങ്ങുമ്പോള്‍ സല്കൃത്യങ്ങളുടെ കണക്കല്ലാതെ വേറൊന്നും കൊണ്ട് പോകാനില്ലെന്ന് ഒന്ന് കൂടി ഓര്‍മിപ്പിച്ചു...

  മറുപടിഇല്ലാതാക്കൂ
 67. Aadhila,
  പരീക്ഷ കഴിഞ്ഞു പാഠം പഠിക്കുന്നത് കൊണ്ട് ഒന്നും നേടാനില്ല......
  ഇവിടെയെത്തി വായിച്ച് വളരെ വിശദമായി തന്നെ അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട്.

  ആയിരത്തിയൊന്നാംരാവ്,
  അധികം ആരും കാണാത്തതിനാല്‍ ഒന്നുകൂടി പോസ്റ്റിയതാ.
  നന്ദി.

  ലക്ഷ്മി~,
  പണം തന്നെ എവിടെയും പ്രശനം...!
  നല്ല വാക്കുകള്ക്ും നന്ദി ലക്ഷ്മി.

  Readers Dais,
  അപ്ഡേറ്റ് വരാതിരുന്നത് എന്റെ തെറ്റ്‌ തന്നെയാണ്. പഴയ പോസ്റ്റിനെ പുതിയ പോസ്റ്റായി ചേര്ക്കാ ത്തത് കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്.
  നന്ദി നിര്മ്മ്ല്‍.

  സിനു,
  മരണം എന്ന് കേട്ടപ്പഴെ ഭയന്നോ...കൊള്ളാം.
  നന്ദി സിനു.

  kunjuss,
  ജീവിതത്തിലെ ആര്ത്തി മരിച്ചാലെ അവസാനിക്കു എന്നായിരിക്കുന്നു.
  വളരെ നന്ദി.

  നാടകക്കാരൻനാടകക്കാരൻ,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 68. ശല്യം ഒഴിവായിഎന്നു കരുതി സമാധാനിക്കേണ്ടതിനു പകരം
  dear patteppadom,
  ithu korachchu kaduththupoyi
  this is the view point about the 'beevi's? pavom bharyamar.....ellam sahichu jeevikkunnu....
  kollam-- "meesan kallukal"-- oru meesan kallil nammalute jeevithom theerunnathu arenkilum chinthikkunnundo???????????????????

  മറുപടിഇല്ലാതാക്കൂ
 69. നല്ല കഥ..നല്ല ചിന്ത... നല്ലതുപോലെ ചിന്തിക്കാനുള്ള കഥ !!

  മറുപടിഇല്ലാതാക്കൂ
 70. പ്രിയ റാംജി,
  താങ്കളൂടെ ഞാൻ വായിക്കുന്ന അദ്യത്തെ കഥയാണ്, ഇഷ്ടമായി ഏറെ.

  മരണം കാത്ത് കിടക്കുമ്പോഴാണെന്ന് തോന്നുന്നു മനുഷ്യൻ കഴിഞ്ഞകാലത്തെപശ്ചാത്താപ്ത്തോടെ നോക്കിക്കാണുന്നത്. ഇവിടെ ഒരു പരേതന്റെ വാക്കുകളിലൂടെ പണത്തിന് പിന്നാലെയുള്ള മനുഷ്യന്റെ വ്യർത്ഥമായ പരക്കം പാച്ചിലിന്റെ ഒരു നേർചിത്രം വരച്ച് വെക്കാൻ താങ്കൾക്ക് കഴിഞ്ഞു.

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 71. അന്തവും കുന്തവും ഇല്ലാതെ മനുഷ്യന്‍ നെട്ടോട്ടമാണ്. ഒറ്റ ചിന്തയെ ഉള്ളു എങ്ങനേയും പത്ത് കാശ് കൂടുതല്‍ സമ്പാദിക്കുക, തലമുറകളായി ഈ ചിന്താഗതി തുടങ്ങീട്ട്
  അടുക്കള മെലിഞ്ഞാലേ മടിശീല തടിക്കൂ എന്ന് പഴമൊഴി, അടുക്കള നോക്കുന്ന പെണ്ണ് എന്തിനും ഏതിനും ചിലവാക്കരുത് എന്ന് ഉപദേശം ..
  ഒടുവില്‍ ഒരു ശ്വാസം നിലച്ചാല്‍ സമ്പാദിച്ചു കൂട്ടിയതൊക്കെ ഇവിടെ വിട്ട് കയ്യും തുറന്ന് ഒറ്റപോക്കാ എന്ന് ആരും ഓര്‍ക്കുന്നില്ല. ചെയ്യുന്ന കര്‍മ്മത്തിനു ഫലം ഒരു പിടി മണ്ണ്, അതു മേലേയ്ക്ക് നുള്ളിയിടുമ്പോള്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുത്ത് ജീവിച്ചാല്‍ അതു മാത്രമാവും മോക്ഷത്തില്‍ കൊണ്ട് പോകുക എന്ന്‍ ഒന്നു മനസ്സിലാക്കാന്‍ മീസാന്‍ കല്ലുകള്‍ കാത്തിരിക്കുന്നു എന്നാ കഥ ഉപകരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 72. കുസുമം ആര്‍ പുന്നപ്ര,
  സന്ദര്ശദനത്തിനും അഭിപ്രായത്തിനും നന്ദി.

  വരയും വരിയും : സിബു നൂറനാട്,
  നന്ദി സിബു.

  അനില്കുിമാര്‍. സി.പി.,
  എന്റെ ബ്ലോഗ്‌ സന്ദര്ശരനത്തിനും നല്ല വാക്കുകള്ക്കും നന്ദി മാഷെ.

  മാണിക്യം,
  അതെ ചേച്ചി, ഒരു നുള്ള് മണ്ണ് വാരിയിടുംപോഴെന്കിലും ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍......!
  ഏറെ നന്ദി ചേച്ചി.

  മറുപടിഇല്ലാതാക്കൂ
 73. റാജീ ഞാന്‍ ഇതിലൂടെ ഒന്നുകൂടി വന്നു. വന്നപ്പോള്‍ കഥ ഒന്നുകൂടി വായിക്കാം എന്നു തീരുമാനിച്ചു . വായിക്കുകയും ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 74. റാംജി,ചെറിയ വാചകങ്ങളുടെ ഒരു കൂട്ടത്തെ ചിട്ടയോടെ റാംജി അടുക്കി വയ്ക്കുമ്പോള്‍ മനോഹരമായ ചിത്രങ്ങളായി അവ മാറുന്നു.

  മറുപടിഇല്ലാതാക്കൂ
 75. റാംജി.ശവങ്ങള്‍ ആല്ലങ്കില്‍ ശവാസനത്തില്‍ കിടക്കുന്നവര്‍ ആഖ്യാനം ചെയ്യുന്ന ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ശവത്തിന്റെ ചിന്തയ്യിലേക്ക് നമ്മള്‍ ജീവിതത്തെ സംബന്ധിച്ചുള്ള വിചാരങ്ങള്‍ പോസ്റ്റ് ചെയ്യുകയാണല്ലോ.
  ടി.വി.കൊച്ചുബാവയുടെ വിരുന്നു മേശകളിലേക്ക് നിലവിളികളോടെ എന്ന നോവല്‍ ഇത്തരത്തില്‍ ശവത്തിന്റെ ആഖ്യാനമാണ്.

  ഇവിടെ വളരെ ക്രിസ്പ് ആയി പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. അലക്സാണ്ടര്‍ ചക്രവര്‍ത്തി പറഞ്ഞ കാര്യം ഓര്‍മ്മ വരുന്നൂ. മരിക്കുമ്പോള്‍, ശവഘോഷയാത്ര നടതുമ്പോല്‍ എന്റെ കൈകള്‍ ശവപെട്ടിക്കു ഇരുവശത്തേക്കും നീട്ടിവച്ചിരിക്കണം. ഞാന്‍ ലോകം വെടിഞ്ഞു പോകുമ്പോള്‍ വെട്ടിപ്പിടിച്ചതൊന്നും ക്കൊണ്ടുപോയിട്ടില്ല എന്നറിയിക്കാന്‍.
  എന്ന്.
  ഇവ്വിടെ നായകന്‍ മരിച്ചു കിടക്കുമ്പോഴും ദേഹത്ത് മണ്ണുപറ്റുന്നതിനെ ചോല്ലി ഖേദിക്കുന്നു.

  നല്ല സറ്റയര്‍.
  റാംജിയുടെ സമീപകാല കഥകളെക്കാള്‍ ഒതുക്കവും പുതുമയും ഈ കഥയ്ക്കാണന്ന് ഞാന്‍ പറയും. ഏതെങ്കിലും അച്ചടി മാധ്യമത്തിന് അയച്ചുകൊടുക്കൂ.

  മറുപടിഇല്ലാതാക്കൂ
 76. പണത്തിനു മീതെ പരുന്തും പറക്കില്ല, പക്ഷേ പിണത്തിനു മീതെ അത് പറക്കും

  മറുപടിഇല്ലാതാക്കൂ
 77. വായിച്ച മൂന്നു കഥകളും മരണത്തെ അടിസ്ഥാനമാക്കി ആണല്ലോ.
  കഥാകാരന്‍, ഒരു കലാകാരന്‍ ആണ്, ഭാവനകളുടെ കലാകാരന്‍.
  ഒരു കലാകാരന്‍ ഒരേ വിഷയം അവതരിപ്പിക്കുമ്പോള്‍ കാണികള്‍ക്ക് മടുപ്പ് തുടങ്ങും.
  പിന്നെ അവന്‍ ടൈപ്പ് ആയി മാറും. വ്യത്യസ്തമായ മേഖലകളും, കഥാ പാത്രങ്ങളെയും കൈകാര്യം ചെയ്യുമ്പോഴാണ്, കഴിവുള്ള കലാകാരനാവുന്നത്.
  താങ്കള്‍ നല്ല കഴിവുള്ള ഒരാളാണെന്ന് തന്നെയാണെന്റെ വിശ്വാസം, മുന്‍ കഥകളിലെല്ലാം അത് തെളിയിച്ചിട്ടുമുണ്ട്.
  ടൈപ്പ് ആവാതിരിക്കാന്‍ ശ്രമിക്കുക.
  നല്ല കഥ, തീമും എനിക്കിഷ്ടമായി. ഒടുവിലുള്ള ആ തിരിച്ചറിവ്. അതാണ്‌ കഥയുടെ ആകെയുള്ള സാരം. അതിലെതിക്കാന്‍ ഇത്ര നീട്ടെണ്ടിയിരുന്നോ?
  എന്നാലും നന്നായി പറഞ്ഞു. ഭാവുകങ്ങള്‍.
  (ക്ഷമിക്കുക ഇങ്ങിനെ തുറന്നു പറയുന്നതില്‍. കണ്ടത് പറയാതിരിക്കാനാവുന്നില്ല. ഇനി ഇങ്ങനെ പറയാന്‍ ഞാന്‍ വലിയ ആളൊന്നുമല്ല, എന്നല്ല എഴുത്ത് എന്താണെന്ന് പോലും എനിക്ക് അറിയില്ല എന്നതാ വാസ്തവം. കുറെ അബദ്ധങ്ങള്‍ പെറുക്കി വെച്ച് പോസ്റ്റുന്നു അത്ര മാത്രം)
  പ്രധാന കാര്യം, അക്ഷരങ്ങള്‍, കുറച്ചു കൂടെ ചെറുതാക്കി, ബോള്‍ഡ് ബ്ലാക്കില്‍ തെളിഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടെ വായന സുഖം കിട്ടുമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 78. ഹംസ,
  നാട്ടുവഴി,
  എന്‍.ബി.സുരേഷ്,
  അരുണ്‍ കായംകുളം,
  SULFI,
  രാമൊഴി,

  എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 79. സമയം കിട്ടുന്നതനുസരിച്ച് വായ്യിക്കുന്നു ....

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....