7/6/10

ശാപമാകുന്ന ശവങ്ങള്‍

02-06-2010

മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച്‌ വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ്‌ അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത്‌ കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.

ഏത്‌ നിമിഷവും പിടി മുറുക്കിയേക്കാവുന്ന മരണത്തെ കണ്‍മുന്നില്‍ കാണുമ്പോഴും ഇരുപത്തിമൂന്ന്‌ വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ യൌവ്വനവും ദാമ്പത്യവും ശരീരവും നഷ്ടപ്പെട്ട ഒരു മനുഷ്യായുസ്സിനെക്കുറിച്ച്‌ ആലോചിക്കാതെ ജീവിച്ചിരിക്കുന്ന സ്വന്തങ്ങള്‍ക്ക്‌ ഒന്നും കരുതിവെയ്ക്കാന്‍ കഴിയാതിരുന്നതിന്‍റെ നിസ്സഹായത മധുസൂദനന്‍ പിള്ളയില്‍ ചുറ്റിത്തിരിഞ്ഞു നിന്നു. തുച്ഛമായി ലഭിക്കുന്ന വേതനം മാസാമാസം നാട്ടിലേക്കെത്തിച്ചുകൊണ്ടിരുന്നപ്പോഴും നാളെ നന്നാവും എന്ന വിശ്വാസം ഇപ്പോഴവസാനിച്ചിരിക്കുന്നു. ഒന്ന്‌ കഴിയുമ്പോള്‍ മറ്റൊന്നായി കുമിഞ്ഞുകൂടുന്ന വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുമ്പോള്‍ മനസ്സില്‍ നാളെ ഒരു നീറ്റലായി എന്നും അയാളില്‍ കുരുങ്ങിക്കിടന്നിരുന്നു. നേരിയ തോതിലെങ്കിലും വേതനത്തിന്റെ വര്‍ദ്ധനവ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ലഭിക്കില്ലെന്നറിയുമ്പോള്‍ രോഷവും വേദനയും പുറത്ത്‌ കാണിക്കാനാവാതെ ഒതുങ്ങിക്കൂടി പണിയെടുക്കേണ്ട സാഹചര്യം വീടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അയാളില്‍ വന്ന്‌ ചേരുകയായിരുന്നു.

അറിയാതെ അല്‍പനേരം മയങ്ങിപ്പോയ അയാള്‍ കണ്ണ്‌ തുറന്ന്‌ ആശകള്‍ കൈവിടാതെ ചുറ്റും കണ്ണോടിക്കുമ്പോള്‍ യന്ത്രങ്ങളുടെ ഭയപ്പെടുത്തുന്ന ചെറു മര്‍മ്മരമല്ലാതെ സാന്ത്വനത്തിന്റെ നേരിയ കണിക വിരിക്കാന്‍ ഭാര്യയോ സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കളുമായി‌ മക്കളോ സഹായത്തിന്റെ മനസ്സുമായി സുഹൃത്തുക്കളോ അരികിലില്ലെന്ന തിരിച്ചറിവ്‌....ക്രൂരം തന്നെ.

ഓര്‍മ്മകളില്‍ നിഴലായ്ക്കൊണ്ടിരിക്കുന്ന ഭാര്യയേയും മക്കളേയും അവസാനമായി കാണണമെന്ന മോഹം പ്രവാസദു:ഖത്തിന്‍റെ അവസാന നെരിപ്പോടായ്‌ അവശേഷിക്കുകയാണോ...

മൂത്ത മകളേയും താഴെയുള്ള മകനേയും വേണ്ട വിധത്തില്‍ പഠിപ്പിക്കാന്‍ പോലും കഴിയാതെവന്ന അയാളില്‍ ധര്‍മ്മസങ്കടത്തേക്കാള്‍ മൈനസായ ബാങ്ക്‌ ബാലന്‍സും ഇനിയും തവണകള്‍ അവസാനിച്ചിട്ടില്ലാത്ത ലോണും ആധി പടര്‍ത്തി. ആറ്‌ മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം സ്വപ്നഭൂമിയിലേക്ക്‌ ചേക്കേറുമ്പോള്‍ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ മനസ്സിനെ ഉന്‍മാദാവസ്ഥയില്‍ എത്തിച്ചിരുന്നു. തന്റെ അഭാവത്തില്‍ സ്വന്തം നിലനില്‍പിനുവേണ്ടി എന്തെങ്കിലും ചെയ്ത്‌ ജീവിക്കാന്‍ ഇനിയും ത്രാണിയില്ലാത്ത ഭാര്യയുടെ മുഖം അയാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.

"എന്താ പിള്ളച്ചേട്ടാ...ഉഷാറായല്ലൊ?" മലയാളി എന്ന പരിഗണന നേടിത്തന്ന ആശ്വാസം. തന്നെ പരിചരിക്കുന്ന ഈ മലയാളി നേഴ്സിന്റെ വാക്കുകള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വന്തമായി അവശേഷിക്കുന്നത്‌.

"അല്‍പം ആശ്വാസം തോന്നുന്നുണ്ട്‌. ഇന്ന്‌ തന്നെ എന്നെ വാര്‍ഡിലേക്ക്‌ മാറ്റാന്‍ മോള്‌ ഡോക്ടറോട്‌ ഒന്ന്‌ പറയണം. ആശുപത്രിയിലെ ചെലവ്‌ കമ്പനി വഹിക്കില്ല."

"ഞാന്‍ സംസാരിക്കാം..."

സ്നേഹവും ബഹുമാനവും കലര്‍പ്പില്ലാതെ വാരിവിതറുന്ന പരിചാരിക പുഞ്ചിരിയോടെ മൊഴിയുമ്പോള്‍ സ്വന്തം നാടിന്റെ നന്‍മ അല്‍പം പോലും നഷ്ടപ്പെടുത്താതെ സഹജീവിയോട്‌ കാണിക്കുന്ന സഹതാപത്തിന്റെയൊ സഹായിക്കാന്‍ കഴിയാത്തതിന്റെ പരിമിതികളോ മുഖത്ത്‌ ദൃശ്യമാക്കാതെ മറ്റൊരു ജീവന്‍ മുറി വിടുന്നത്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

ഇനിയും നന്‍മകള്‍ വറ്റിവരണ്ടിട്ടില്ലാത്ത നേഴ്സ്‌ നേടിത്തന്ന ഔദാര്യത്തിന്റെ ആനുകൂല്യം ജനറല്‍ വാര്‍ഡിലേക്കുള്ള മാറ്റത്തിന്‌ സഹായമായപ്പോള്‍ മാത്രമാണ്‌ കാലങ്ങളായി ഒരുമിച്ചുണ്ട്‌ ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത്‌ നൌഷാദിനെ കാണാനായതും മനസ്സിനിത്തിരി അയവ്‌ ലഭിച്ചതും.

പോയ വര്‍ഷങ്ങളിലെ സഹവാസം നേടിത്തന്ന സ്നേഹത്തിന്റെ മാസ്മരികമായ കരുത്ത്‌ രക്തബന്ധത്തേക്കാള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ നൌഷാദ്‌ അന്യനല്ലാത്തതുപോലെ അയാള്‍ക്കവനും അന്യനല്ലെന്ന തിരിച്ചറിവ്‌ പരസ്പരം തിരിച്ചറിയാന്‍ അധിക കാലം വേണ്ടിവന്നിരുന്നില്ല. ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ മൂന്ന്‌ ദിവസം ആപ്സന്റാകുന്ന കമ്പനി നിയമങ്ങളെ അവഗണിച്ച്‌ ഒരു രോഗിക്ക്‌ കൂട്ടിരിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷം അവനിലുണ്ടാക്കിയിരുന്ന നിരാശയുടെ കരിനിഴല്‍ മുഖത്ത്‌ നിന്ന്‌ മാഞ്ഞുപോയിട്ടില്ല. പരിമിതമായി ലഭിക്കുന്ന ശബളംകൊണ്ട് ആശുപത്രിയിലെ ഇത്രയും ഭീമമായ തുക എങ്ങിനെ കൊടുക്കാനായി എന്നതിന്‌ ലഭിച്ച മറുപടി ഗല്‍ഫ്‌ രാജ്യങ്ങളില്‍ മാത്രം കാണുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്നേഹസ്പര്‍ശത്തിന്റെ നനവാണ്.

ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അടുത്ത്‌ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ സമീപിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ച്‌ അവരുടെ സുഹൃത്തുക്കളെ കൂടി കണ്ട്‌ അങ്ങിനെ അങ്ങിനെ ഓരോ ദിവസവും....

ചിലയിടങ്ങളില്‍ നിന്ന്‌ കേട്ടിരുന്ന പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകളടക്കം അവന്‍ സ്വരുപിച്ച പണമായിരുന്നു ഇപ്പോള്‍ മരണത്തില്‍ നിന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും തന്നെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. സ്വന്തം കൂടപ്പിറപ്പ്‌ പോലും തിരിഞ്ഞ്‌ നോക്കാതായിരിക്കുന്ന കാലത്താണ്‌ ഒരു പബ്ളിസിറ്റിക്കോ നാലാളെ അറിയിക്കാനോ ആഗ്രഹിക്കാതെ സാദ്ധ്യമാകില്ല എന്ന്‌ കരുതാവുന്ന ഒന്നിന്‌ വേണ്ടി സമയവും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നത്‌. അടുത്തുള്ള ആര്‍ക്കും സഹായം വേണ്ട ഘട്ടങ്ങളിലെല്ലാം സ്വന്തം സാമ്പത്തിക പരിമിതിയോ സമയമോ കണക്കിലെടുക്കാതെ സാദ്ധ്യമാകുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന ദൃഢനിശ്ചയത്തെ നൌഷാദില്‍ കാണാന്‍ പ്രയാസമില്ല. ആരും അറിയാതെ പോകുന്ന അല്ലെങ്കില്‍ അറിയാനാഗ്രഹിക്കാത്ത എത്രയോ നല്ല മനസ്സുകളുടെ കനിവാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന നിരവധി മനുഷ്യരെ സഹായിച്ചവരുടെ കൂട്ടത്തില്‍ നൌഷാദും നിറഞ്ഞുനില്‍ക്കുമ്പോള്‍ മധുസൂദനന്‍ പിള്ളക്ക്‌ അഭിമാനം തോന്നി.

അസൂയയുടേയും പകയുടേയും നേരിയ നിഴല്‍ പോലും വീഴാതെ വ്യത്യസ്ഥ ജില്ലകളില്‍ താമസിക്കുന്ന രണ്ട്‌ കുടുംബങ്ങളും സ്വന്തബന്ധങ്ങളേക്കാള്‍ കൂടിക്കഴിച്ചിലുകള്‍ തുടരുമ്പോള്‍ അവരറിയാത്ത രോഗിയായ മധുസൂദനന്‍ പിള്ള അവരെ ഓര്‍ത്ത്‌ ദു:ഖിക്കുന്നത്‌ അയാള്‍ക്ക്‌ മാത്രം അറിയാവുന്ന സത്യം. പ്രതീക്ഷകള്‍ക്ക്‌ ആശ്വാസം നല്‍കി ഉണര്‍വ്വിന്റെ ഉന്മേഷം എത്തിനോക്കിയ മധുസൂദനന്‍ പിള്ളയുടെ സന്തോഷം നുകര്‍ന്ന്‌ നൌഷാദ്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം രാത്രി പത്ത്‌ കഴിഞ്ഞിരുന്നു. നൌഷാദിന്റെ സാമിപ്യം പോലും സാന്ത്വനമാകുന്ന അയാളിലെ അപ്പോഴത്തെ അവസ്ഥ ശൂന്യത പടര്‍ന്ന ഇരുട്ടായി പരിണമിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ഇറിക്കിയടച്ചു.

പിറ്റേന്ന്‌ പതിവ്‌ പോലെ കമ്പനിയിലെത്തിയ നൌഷാദ്‌ മധുസൂദനന്‍ പിള്ളക്ക്‌ ഫോണ്‍ ചെയ്യാന്‍ മുതിര്‍ന്നപ്പോഴാണ്‌ ചങ്ക്‌ തകര്‍ന്ന വാര്‍ത്ത കേട്ടത്‌.

ഇന്നലെ രാത്രി പതിനൊന്നു മണിക്ക്‌ ഹെവി അറ്റാക്ക്‌ മൂലം പിള്ള മരിച്ചു.

തിരിച്ചറിയാനാകാത്ത വികാരത്തിനടിമപ്പെട്ട്‌ തറയില്‍ തളര്‍ന്നിരുന്ന നൌഷാദിന്റെ തലച്ചോറില്‍ നിന്ന്‌ അരിച്ചിറങ്ങിയ മൂളല്‍ ദേഹമാസകലം ഉഴിഞ്ഞ്‌ പുറത്തേക്ക്‌ പ്രവഹിച്ചത്‌ ഉണ്ടായിരുന്ന ശക്തിയും ക്ഷയിപ്പിച്ചു കൊണ്ടായിരുന്നു. അല്‍പം വെള്ളം കുടിച്ച്‌ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചത്‌ ചിന്തകളുടെ അവസാനിക്കാത്ത പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കണ്ണുനീര്‍ കയത്തിലേക്കായിരുന്നു.

പിള്ളയുടെ ഭാര്യയും മക്കളും...? മറ്റൊരു ചിന്തയും നൌഷാദിനെ സ്വാധീനിച്ചിരുന്നില്ല അപ്പോള്‍.

സ്ഥലകാലബോധം വീണ്ടെടുത്ത്‌ അടുത്ത നടപടികളുടെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ വഴി തേടിയെത്തിയത്‌ കാരുണ്യ പ്രവര്‍ത്തകരുടെ സംഘടന എന്നിടത്താണ്‌. മൃതശരീരം ഇവിടെ മറവ്‌ ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ എത്രയും വേഗം നാട്ടിലെത്തിക്കുകയാണ്‌ ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ത്തന്നെ ജീവനോടെ ജീവിതമാര്‍ഗ്ഗം തേടിപ്പൊയ മനുഷ്യന്റെ ജീവനറ്റ ശരീരത്തേയെങ്കിലും ഒരു നോക്ക്‌ നേരില്‍ കാണാതെ ഏത്‌ മനസ്സുകള്‍ക്കാണ്‌ സമാധാനിക്കാനാകുക.... !

നിരവധി ദിവസത്തെ കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ നാല്‍പത്തിയാറാമത്തെ ദിവസം എല്ലാ പേപ്പറുകളും തയ്യാറാക്കി ഡെഡ്ബോഡി നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറായി. കൂടെ അനുഗമിക്കാനുള്ള നൌഷാദിന്റെ തീരുമാനം അംഗീകരിക്കാതിരുന്ന കമ്പനിയില്‍ നിന്ന്‌ ജോലി ഉപേക്ഷിച്ച്‌ സ്വന്തം ശരീരത്തോട്‌ ഇഴുകിച്ചേര്‍ന്ന ഹൃദയ ബന്ധത്തിന്റെ തീവ്രത കാത്ത്‌ സൂക്ഷിക്കാനുള്ള തീരുമാനത്തിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല.

ഒരു മരീചിക പോലെ നീണ്ട്‌ കിടക്കുന്ന രണ്ട്‌ കുടുംബങ്ങളുടെ നാളെയെക്കുറിച്ചോര്‍ത്ത്‌ വീമാനത്താവളത്തിലെ ഒഴുക്കിനിടയില്‍ ശൂന്യമായ മനസ്സോടെ നാട്ടിലേക്കുള്ള ഊഴം കാത്തിരിക്കുന്ന നൌഷാദില്‍ ശവം പോലും ശാപമാകുന്ന പ്രവാസി ഭവനങ്ങളിലെ വേദന തളം കെട്ടുമ്പോള്‍ മരിച്ചാലും മരിക്കാത്ത മുറിവുകള്‍ നല്‍കാന്‍ വിധിക്കപ്പെട്ട മധുസൂദനന്‍ പിള്ളയുടെ മൃതശരീരവും ഒരു നിയോഗം പോലെ...... !
     
      തുടരും....

78 അഭിപ്രായങ്ങൾ:

 1. മറുനാടൻ മലയാളീകളുടെ , പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ഉള്ളവരുടെ സ്നേഹം പറഞ്ഞ് കേട്ട് എനിക്കും അറിയാം. അവിടെ വെച്ച് അസുഖം വന്നിട്ട് നാട്ടിൽ പോലും അറിയിക്കാതെ 9 മാസത്തോളം എന്റെ കസിൻ ബ്രദറിനെ പരിചരിച്ചവരാണ് അവിടെയുള്ള പുള്ളിക്കാരന്റെ കൂട്ടുകാർ.. അവരുടെ ഒരു ചിത്രം വരച്ചു കാട്ടി തന്നു. സ്നേഹം നീരുറവയാണെന്ന് തിരിച്ചറിവും..

  മറുപടിഇല്ലാതാക്കൂ
 2. കഥ ഹൃദയസ്പര്‍ശിയായി...പ്രവാസികളുടെ എന്നുമുള്ള ഒറ്റപ്പെടലിലേക്കുള്ള തിരനോട്ടം വളരെ ഭംഗിയായി ചെയ്തു റാംജി...
  ഒരു കഥയുടെ ആഖ്യാനത്തിനപ്പുറം ഒന്ന് പറഞ്ഞു കൊള്ളട്ടെ...
  യഥാര്‍ത്ഥ ജീവിതത്തില്‍, ജോലി ഉപേക്ഷിച്ചുള്ള നൌഷാദിന്റെ തിരിച്ചുപോക്കിനെക്കാള്‍ അഭികാമ്യം, അയാളുടെ ഇനിയുമിനിയുമുള്ള സഹായം പ്രവാസികള്‍ക്ക് കിട്ടുക എന്നുള്ളതായിരുന്നു; അതായിരുന്നു വിവേകമുള്ള നൌഷാദ് ചെയ്യേണ്ടിയിരുന്നത്...ജീവനുള്ള കാലത്ത് തന്നാലാവുന്നതെല്ലാം ചെയ്തില്ലേ മധുസൂദനന്‍ നായര്‍ക്ക്‌...അത് മതിയെന്നാ എനിക്ക് തോന്നുന്നത്...കേവലം ഒരു ശവശരീരത്തെ അനുഗമിക്കാന്‍ വേണ്ടി ജോലി കളയുക എന്നത് തികച്ചും ബാലിശമെന്നെ പറയേണ്ടൂ..

  മറുപടിഇല്ലാതാക്കൂ
 3. രക്ത ബന്ധങ്ങളെക്കാള്‍ ആഴമുള്ള സൌഹൃദങ്ങള്‍ ഗള്‍ഫിന്റെ ഒരു പ്രത്യേകതയാണ്. പലപ്പോഴും സാന്ത്വനമായെത്തുന്ന ഈ ബന്ധങ്ങള്‍ അനുഗ്രഹമാണ്.
  നല്ല അവതരണം റാംജി. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. കഥയെന്നതിനേക്കാളുപരി കേട്ടറിഞ്ഞ പലരുടെയും അനുഭവങ്ങളുമായി സാമ്യമുള്ള ഒരു സംഭവമായാണെനിക്ക് തോന്നിയത്. ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 5. റാംജി, രക്ത ബന്ധങ്ങളെക്കാള്‍ പലപ്പോഴും നമ്മെ തിരിച്ചറിയുന്നത്‌ സുഹൃത്ത് ബന്ധം തന്നെയാണ് .. ഒറ്റപെടലിന്റെ വേദനയിലും ജീവിതം സന്തോഷമാക്കിതരുന്നതും ഈ സുഹൃത്തുക്കള്‍ആണ്

  മറുപടിഇല്ലാതാക്കൂ
 6. ഇന്നലെ രാത്രി പതിനൊന്നു മണിക്ക്‌ ഹെവി അറ്റാക്ക്‌ മൂലം പിള്ള മരിച്ചു.

  തിരിച്ചറിയാനാകാത്ത വികാരത്തിനടിമപ്പെട്ട്‌ തറയില്‍ തളര്‍ന്നിരുന്ന നൌഷാദിന്റെ തലച്ചോറില്‍ നിന്ന്‌ അരിച്ചിറങ്ങിയ മൂളല്‍ ദേഹമാസകലം ഉഴിഞ്ഞ്‌ പുറത്തേക്ക്‌ പ്രവഹിച്ചത്‌ ഉണ്ടായിരുന്ന ശക്തിയും ക്ഷയിപ്പിച്ചു കൊണ്ടായിരുന്നു. അല്‍പം വെള്ളം കുടിച്ച്‌ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചത്‌ ചിന്തകളുടെ അവസാനിക്കാത്ത പ്രാരബ്ധങ്ങള്‍ നിറഞ്ഞ കണ്ണുനീര്‍ കയത്തിലേക്കായിരുന്നു.
  ഹ്ര്ദയസ്പർശിയായി......

  മറുപടിഇല്ലാതാക്കൂ
 7. സ്നേഹവും പരിഗണനയും ഒരിടത്ത് നിന്നല്ലെങ്കില്‍ മറ്റൊരിടത്ത് നിന്ന് കിട്ടികൊണ്ടെയിരിക്കും :)

  മറുപടിഇല്ലാതാക്കൂ
 8. നല്ല അവതരണം..
  ഇത് വെറുമൊരു കഥയായി കാണാന്‍ കഴിയില്ല..

  മറുപടിഇല്ലാതാക്കൂ
 9. കഥ ഹൃദയസ്പര്‍ശിയായി. പിള്ളയുടെ കഥ വേദന പകരുന്നു
  മരിച്ചവരുടെ ബോഡിയും കാത്തു പത്തു നാല്പതു ദിവസം
  നാട്ടില്‍ കഴിയുന്നവരുടെ അവസ്ഥ അതിലും വേദന പകരുന്നതാണ്

  മറുപടിഇല്ലാതാക്കൂ
 10. പ്രവാസം തന്നെ ജീവിതം,

  തുടക്കത്തിലെ വാചകം മുറിച്ചുകൊടുക്കാമായിരുന്നോ (വല്ലാതെ ദൈര്ഘ്യംവന്നോയെന്നു സംശയം).

  പതിവുപോലെ നന്ദി, വായിപ്പിച്ചതിന്

  മറുപടിഇല്ലാതാക്കൂ
 11. അറിയാവുന്ന ചില സംഭവങ്ങള്‍ ഓര്‍മ്മ വന്നു.വളരെ ടച്ചിംഗായി പറഞ്ഞിരിക്കുന്നു, സിംപ്ലി സൂപ്പര്‍ അവതരണം

  മറുപടിഇല്ലാതാക്കൂ
 12. ‌ വര്‍ഷങ്ങളിലെ ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ യൌവ്വനവും ദാമ്പത്യവും ശരീരവും നഷ്ടപ്പെട്ട മനുഷ്യായുസ്സുകളെ കുറിച്ചുള്ള ഒരു ദുരിത കഥ കൂടി...
  രക്തബന്ധത്തേക്കാൾ കെട്ടുറപ്പൂള്ള ,വേറിട്ട ,ഒരു ആത്മമിത്രത്തിന്റെ ചിത്രീകരണം വരയിലും,വരിയിലും എടുത്തുകാണിച്ചതും നന്നായിട്ടുണ്ട്....
  ഒറ്റപ്പെടലുകളുടെ നഷ്ട്ടബോധങ്ങൾ തന്നെ !

  മറുപടിഇല്ലാതാക്കൂ
 13. ഇതൊരു കഥ മാത്രമല്ല...ഇങ്ങനെ എനിക്കറിയാവുന്ന സംഭവങ്ങളും ഉണ്ട്..
  നല്ല അവതരണം..റാംജി

  മറുപടിഇല്ലാതാക്കൂ
 14. ഇതു പോലെ എത്ര എത്ര പിള്ളമാരും നൌഷാദുമാരേം ഇവിടങ്ങളിൽ കാണാനാകും...
  കഥ നന്നായി പറഞ്ഞിരിക്കുന്നു....

  ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 15. Manoraj,
  നിരവധി പ്രയാസങ്ങള്ക്കിൊടയില്‍ കഴിഞ്ഞുകൂടുന്ന പ്രവാസജീവിതം ഒരു കഥയില്‍ ഒതുങ്ങുന്നില്ല.
  ആദ്യ അഭിപ്രായത്തിനു നന്ദി മനു.

  ചാണ്ടിക്കുഞ്ഞ്,
  നൌഷാദ് ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല....അതുകൊണ്ടാണ് ഈ കഥയുടെ അവസാനം ഇങ്ങിനെ കൊണ്ടുവന്നത്.
  വളരെ വ്യക്തമായ അഭിപ്രായം അറിയിച്ചതിനു നന്ദി. വീണ്ടും കാണാം.

  ചെറുവാടി,
  മറിച്ചൊന്നും ആഗ്രഹിക്കാത്ത സൌഹൃതങ്ങള്‍ ഗള്ഫി ല്‍ തന്നെ എന്നാണെന്റെ തോന്നല്‍.
  നന്ദി ചെറുവാടി.

  കുഞ്ഞാമിന,
  തീര്ച്ചിയായും.
  അനുഭവങ്ങള്‍ തന്നെ.
  നന്ദി കുഞ്ഞാമിന.

  ഒഴാക്കന്‍.,
  സൌഹൃതം. അതൊരനുഭവം തന്നെ.
  നന്ദി ഒഴാക്കന്‍.

  sm sadique,
  നന്ദി സാദിക്ക്‌.

  വല്യമ്മായി,
  നന്ദി.

  Naushu,
  ഗള്ഫിuല്‍ സാധാരണയായിക്കഴിഞ്ഞ സംഭവങ്ങള്‍ തന്നെ.
  നന്ദി നൌഷു.

  കൂതറHashimܓ ,
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 16. സത്യം.... പ്രവാസികള്‍ക്കിടയില്‍ മാത്രം കാണുന്ന ഒരു ആത്മ ബന്ധം ഉണ്ട് ...അത് നാട്ടില്‍ കാണാന്‍ പറ്റില്ല ...
  കുടുംബവുമായി അകന്നു കഴിയുമ്പോള്‍ ...ഇവരൊക്കെ ആണല്ലോ നമ്മുടെ കുടുംബക്കാര്‍ ....
  അതെ! ഇതിവിടെ അവസാനിക്കുന്നില്ല ...തുടരുന്നു ...അല്ലെ റാംജി ? നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 17. ചിത്രം വിചിത്രമല്ല.അനുഭവങ്ങള്‍ ഏറെയുണ്ട്.


  ഇരുപത് കൊല്ലമായി രാവിലെ 8 മണിക്ക് തുടങ്ങുന്ന ജോലി രാത്രി 10 മണിക്ക് അവസാനിക്കുമ്പോള്‍ ഞാനൊക്കെ എങ്ങനെ ഒരു നൌഷാദായി മാറും !! സങ്കടങ്ങള്‍ ബാക്കി വച്ച് ഞാനും ഒരു നാള്‍,,,

  മറുപടിഇല്ലാതാക്കൂ
 18. ഹൃദയത്തില്‍ തൊടുന്ന കഥ!പിള്ളയും നൌഷാദും ഇവിടെ ഗള്‍ഫില്‍ തിരഞ്ഞാല്‍ ഇഷ്ടം പോലെ കാണാനാകും. പ്രവാസിയുടെ കഥ പറഞ്ഞാല്‍ തീരില്ല.
  ഗള്‍ഫിലേക്കുള്ള ഒഴുക്കിന്റെ ആദ്യ ഘട്ടത്തിലെ നമ്മുടെ സഹോദരങ്ങളുടെ കഥകളാണ് സത്യത്തില്‍ തിരശീല അഴിക്കേണ്ടത്. അവരുടെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ നാം ഒന്നുമല്ല എന്ന് പറയേണ്ടി വരും. എന്നാല്‍ പലപ്പോഴും എന്നിന്റെ പ്രവാസികളുടെ പ്രയാസങ്ങള്‍ ആണ് കഥകളും കവിതകളും സിനിമകളും ആകുന്നത്!
  ഇന്നും ഒന്നുമാകാതെ നമ്മുടെ ഇടയില്‍ അവര്‍ ജീവിക്കുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 19. റാംജീ, പതിവു പോലെ ഹൃദയസ്പര്‍ശിയായ കഥ (അതോ ജീവിതം തന്നയോ?)

  കടലിനക്കരെയുള്ള പച്ചപ്പു കാക്കാന്‍ ഗള്‍ഫ് മരീചികയില്‍ ഉഴലുമ്പോള്‍ അവര്‍ക്ക് കൂട്ടിനു ഒരേ ലക്ഷ്യമുള്ള യാത്രക്കാര്‍ മാത്രം. സന്തോഷത്തിലും സങ്കടത്തിലും ആ ബന്ധം സുദൃഡമായിരിക്കും ... ഗള്‍ഫ് ജീവിതത്തിന്റെ നൊമ്പരങ്ങളും കൂട്ടുകെട്ടിന്റെ നന്മയും നന്നായി പറഞ്ഞു. രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. ഇത് ശരിക്കുമൊരു കഥയാണോ? അതോ നടന്ന സംഭവമാണോ? മരിച്ചവരെ ഒരു നോക്കു കാണാനായി ആഴ്ചകളോളം കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍. അവരുടെ മാനസികാവസ്ഥ ഒന്നാലോച്ചിച്ചു നോക്കൂ. എത്ര വേദനാജനകമാണ്‌ ആ അവസ്ഥ.

  ഹൃദയസ്പര്‍ശിയായൊരു കഥ.

  മറുപടിഇല്ലാതാക്കൂ
 21. മനസില്‍ വേദന .. അവശേഷിപ്പിക്കുന്നു...കഥയല്ലിത്... ജീവിതം തന്നെ... നാളെ നന്നാവും എന്നു കരുതി ജീവിക്കുന്ന പ്രവാസികളുടെ വേദന....

  മറുപടിഇല്ലാതാക്കൂ
 22. പലരും പലപ്പൊഴും പറഞ്ഞതാണെങ്കിലും ഗള്‍ഫ് പ്രവാസിയുടെ തീരാത്ത നൊമ്പരങ്ങളുടെ കഥ ഒരു വട്ടം കൂടി ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ റാംജിക്ക് കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 23. റാംജീ കഥ ഇന്നലെ തന്നെ വായിച്ചു. കമന്‍റാന്‍ പറ്റിയില്ല. . എത്രയോ പ്രവാസികളുടെ ജീവിതത്തിന്‍റെ നേര്‍ചിത്രമാണീ കഥ. കണ്ടതും കേട്ടതുമായ അനുഭവങ്ങള്‍ . ബാക്കി കൂടി വായിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 24. പ്രവാസത്തിന്റെ നേർക്കാഴ്ചകൾ ഹൃദയത്തിലെത്തും വിധം നന്നായി പറഞ്ഞു. രക്തബന്ധങ്ങളേക്കാൾ സുഹൃദ്ബന്ധങ്ങൾ താങ്ങാവുന്ന കാഴ്ച ഈ പ്രവാസജീവിതത്തിലെത്രയോ..

  മറുപടിഇല്ലാതാക്കൂ
 25. വിലമതിക്കാനാവാത്ത സൌഹൃദത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥ വളരെ ഭംഗിയായി പറഞ്ഞു ഹൃദയത്തില്‍ തട്ടും വിധം. ഇത് നമുക്ക് ചുറ്റും കാണുന്ന ജീവിതങ്ങള്‍ തന്നെ.

  മറുപടിഇല്ലാതാക്കൂ
 26. ramanika,
  കാത്തിരിക്കേണ്ടി വരുന്ന കുടുമ്പത്തിന്റെ പ്രയാസം പറഞ്ഞാല്‍ തീരുന്നതല്ല.
  നന്ദി.

  സലാഹ്,
  കഥകള്ക്ക് ‌ പഞ്ഞമില്ലാത്ത നാട്.
  നിര്ദേരശങ്ങള്‍ ധൈര്യമായി പറഞ്ഞോളു സലാഹ്. അഭിപ്രായം എന്നത് കൊണ്ട് ഞാന്‍ ഉദ്യേശിക്കുന്നത് അത് തന്നെയാണ്. ഞാന്‍ പരിഗണിക്കുന്നു സലാഹിന്റെ അഭിപ്രായത്തെ.
  വളരെ നന്ദി സലാഹ്.

  അരുണ്‍ കായംകുളം,
  നല്ല വാക്കുകള്ക്ക്യ
  നന്ദി അരുണ്‍.

  ബിലാത്തിപട്ടണം / BILATTHIPATTANAM,
  ഒരു പരിധി കഴിഞ്ഞാല്‍ ഒറ്റപ്പെടലുകള്‍ നഷ്ടബോധം തന്നെ..
  നന്ദി ബിലാത്തി.

  വരയും വരിയും : സിബു നൂറനാട്,
  നൂറ് നൂറ് സംഭവങ്ങള്‍ സിബു.
  നന്ദി.

  വീ കെ,
  തീര്ച്ചറയായും വീകെ.
  നന്ദി.

  Readers Dais,
  “പ്രവാസികള്ക്കിുടയില്‍ മാത്രം കാണുന്ന
  ഒരു ആത്മ ബന്ധം ഉണ്ട് ...അത് നാട്ടില്‍ കാണാന്‍ പറ്റില്ല ...”
  വളരെ ശരി.
  നന്ദി നിര്മ്മ്ല്‍.

  OAB/ഒഎബി,
  സുഹൃത്ത്‌ പറഞ്ഞത് ശരിയാണ്, ഉറങ്ങാന്‍ പോലും സമയം കിട്ടാത്ത ജീവിതം അല്ലെ?
  നന്ദി ഒഎബി.

  ഇസ്മായില്‍ കുറുമ്പടി ( തണല്‍,
  ഗല്ഫ് കഥകള്ക്ക്്‌ ഇന്നലെയും ഇന്നും ആദ്യഘട്ടവും എല്ലാം ക്ലേശങ്ങള്‍ തന്നെ, തീരാത്ത ക്ലേശങ്ങള്‍...
  നന്ദി ഇസ്മായില്‍..

  മറുപടിഇല്ലാതാക്കൂ
 27. വഷളന്‍ | Vashalan,
  “സന്തോഷത്തിലും സങ്കടത്തിലും
  ആ ബന്ധം സുദൃഡമായിരിക്കും ...”
  മറ്റെങ്ങും കാണാനാകാത്തത്.
  ഏറെ നന്ദി മാഷെ.

  Vayady,
  “ആഴ്ചകളോളം കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍.
  അവരുടെ മാനസികാവസ്ഥ ഒന്നാലോച്ചിച്ചു നോക്കൂ.”
  അവിടേക്കുള്ള യാത്ര തുടരുന്നു.
  നന്ദി വായാടി.

  Nisha K S / നിഷ കെ എസ്,
  “നാളെ നന്നാവും എന്നു കരുതി
  ജീവിക്കുന്ന പ്രവാസികളുടെ വേദന....”
  എവിടെയും പ്രതീക്ഷ മാത്രം ബാക്കിയാകുന്ന ജീവിതങ്ങള്‍....!
  നന്ദി നിഷ.

  അനില്കുിമാര്‍. സി.പി.,
  നൊമ്പരങ്ങള്‍ മാത്രം എപ്പോഴും കൂടെ സഞ്ചരിക്കുന്ന സ്വപ്നഭൂമി.
  നന്ദി മാഷെ.

  ഹംസ,
  ഒരുപാട് അനുഭവങ്ങള്‍.
  നന്ദി ഹംസ.

  അലി,
  പ്രവാസ ജീവിതത്തിലെ ഒറവ
  നന്ദി അലി.

  തെച്ചിക്കോടന്‍,
  അതെ. ജീവിക്കാന്‍ മാത്രം.
  നന്ദി തെച്ചിക്കോടന്‍.

  മറുപടിഇല്ലാതാക്കൂ
 28. കൊള്ളാം മാഷെ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 29. റാംജി, വളരെ ഹ്ര്'ദയസ്പര്‍ശിയായ ഒന്നാണ്' ശാപമാകുന്ന ശവങ്ങള്‍. ഇത്തരം വേദനജനകമായ പല സംഭവങ്ങള്‍ക്കും സാക്ഷിയാകാന്‍ വിധിക്കപ്പെട്ടവനാണീ കുറിപ്പുകാരന്‍.അതുകൊണ്ടുതന്നെ എഴുത്തിന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധത്യേയും വിശിഷ്യാ എഴുത്തിന്റെ ഒഴുക്കിനെയും താങ്കളുടേ കഴിവിനേയും ഹ്ര്'ദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
  അബ്ദുള്‍ഖാദര്‍.

  മറുപടിഇല്ലാതാക്കൂ
 30. ഹൃദയസ്പര്‍ശിയായ കഥ. നന്നായി പറഞ്ഞിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 31. പ്രവാസ ജീവിതത്തിന്‍റെ ബാക്കി പത്രം..
  നന്നായി റാംജി..

  മറുപടിഇല്ലാതാക്കൂ
 32. റാംജി ഭായ്
  ഹൃദയസ്പര്‍ശിയായ ഒരു കഥ കൂടി ..പ്രവാസികളുടെ ജീവിതം നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ മരുഭൂമിയില്‍ സുഹൃത്ത് ബന്ധങ്ങള്‍ വളരെ ദൃഢമാണ്.
  ഇവിടെ സങ്കടമായാലും സന്തോഷമായാലുംപങ്ക് വക്കുവാന്‍
  സുഹൃത്തുക്കള്‍ മാത്രം ..
  വളരെ ടച്ചിംഗായി പറഞ്ഞിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 33. കൊള്ളാം വളരെ നന്നായിട്ടുണ്ട് ...മറുനാടൻ മലയാളിയുടേ ഏകാന്തതയുടെ അവസ്സാനം എല്ലാം ഇതു പോലൊക്കെ തന്നെ ആ‍യിരിക്കും നല്ല ഫീൽ

  മറുപടിഇല്ലാതാക്കൂ
 34. റാംജിയുടെ തൂലികയില്‍ നിന്ന് ഒരു പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യം കൂടി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 35. ഒരോ പ്രവാസിയ്ക്കും ഉണ്ടാകുമവന്റെ സുഖ ദുഖങ്ങളീൽ താങ്ങും തണലുമായി ആ മണലാരണ്യത്തിൽ ഒരാൾ.
  മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു
  ഈ കഥയുടെ ഒഴുക്ക്.

  മറുപടിഇല്ലാതാക്കൂ
 36. പ്രവാസി സുഹൃത്ത് ബന്ധത്തിന്റെ കഥ നന്നായി പറഞ്ഞിരിക്കുന്നു
  എല്ലാവരും പറഞ്ഞ പോലെ തന്നെ..ഇത് വായിച്ചപ്പോള്‍ നടന്ന സംഭവം പോലെ തോന്നുന്നു
  അടുത്ത ഭാഗത്തിനായി കാത്തിരിക്കാം...

  മറുപടിഇല്ലാതാക്കൂ
 37. ഒരു ഓണക്കാലത്താണ് എന്റെ അച്ഛന് ഗള്‍ഫില്‍ വെച്ചു കാര്‍ ആക്സിടെന്റ്റ് ഉണ്ടായത് 2000 ഇല്‍.
  ഒരാഴ്ചയോളം കോമയില്‍ ആയിരുന്നു . അതിനു ശേഷവും ഒന്ന് രണ്ടാഴ്ച ആശുപത്രി കിടക്കയില്‍ തന്നെ കഴിയേണ്ടി വന്നു.
  ഞങ്ങളെ അപകട വിവരം ഒന്നും അറിയിക്കാതെ... അച്ഛനെ സുശ്രൂഷിച്ചതും എല്ലാം സുഹൃത്തുക്കളായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 38. പ്രവാസത്തിന്റെ നേർക്കാഴ്ച്ചയിലെക്കു വലിച്ചുകൊണ്ട് പോകുന്ന അവതരണം.ഹ്യദയസ്പർശിയായ വരികളും നന്നായിട്ടുണ്ട്.
  ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കൻണെ
  ഞാൻ ഇവിടെയുണ്ട്.http://serintekinavukal.blogspot.com

  മറുപടിഇല്ലാതാക്കൂ
 39. ശരിക്കും നമുടെയൊക്കെ അനുഭവം ...അല്ലാതെന്താ നല്ല അവതരണം രാം ജി

  മറുപടിഇല്ലാതാക്കൂ
 40. രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 41. ഉമേഷ്‌ പിലിക്കൊട്,
  നന്ദി.

  Abdulkader kodungallur,
  എന്റെ ബ്ലോഗ്‌ സന്ദര്ശരനത്തിനും നല്ല വാക്കുകള്‍
  നല്കി അഭിനന്ദിച്ചതിനും വളരെ നന്ദി കാദര്ഭാ്യി.

  krishnakumar513,
  നന്ദി

  Dipin Soman,
  നന്ദി

  Renjith,
  സൌഹൃദത്തിന്റെ പച്ചപ്പില്‍.....
  നന്ദി രഞ്ജിത്.

  നാടകക്കാരന്‍,
  നന്ദി സുഹൃത്തെ.

  ബിഗു,
  നല്ല വാക്കുകള്ക്ക്പ നന്ദി ബിഗു.

  അനൂപ്‌ കോതനല്ലൂര്‍,
  സൗഹൃദം.....
  നന്ദി അനൂപ്‌.

  സിനു,
  നന്ദി സിനു.

  കണ്ണനുണ്ണി,
  അതെ, അതൊരു ഗള്ഫി്ലെ സത്യം.
  നന്ദി കണ്ണാ.

  SERIN ABRAHAM CHACKO / ,
  സന്ദര്ശBനത്തിനും അഭിപ്രായത്തിനും
  നന്ദി സുഹൃത്തെ.

  റോസാപ്പൂക്കള്‍,
  സംഭവങ്ങള്‍ തന്നെ.
  നന്ദി.

  എറക്കാടൻ / Erakkadan,
  നമ്മുടെ “സുഖം” മറ്റുള്ളവരും അറിയട്ടെ.
  നന്ദി എറക്കാടന്‍.

  Echmukutty ,
  നന്ദി എച്മു.

  മറുപടിഇല്ലാതാക്കൂ
 42. കഴിഞ്ഞ ദിവസം അങ്കിള്‍ onlineല്‍ ഈ storyയുടെ link തന്നപ്പോള്‍ വായിക്കാന്‍ വന്നതാ. complete ആക്കിയില്ല. ഇപ്പോള്‍ finish ചെയ്തു. uncleന്‍റെ story വായിച്ചു കഴിഞ്ഞാല്‍ സന്കടാകും. ശരിക്കും heart touching ആയാണ് എഴുതുന്നെ. അടുത്ത story ചിരിപ്പിക്കുന്നത് ആവണെന്നു ആഗ്രഹം. എന്താ uncle,ഇപ്പോള്‍ sadness തന്നതിന് പകരമായി അങ്ങനെയൊരു story തരുമല്ലോ അല്ലെ..

  മറുപടിഇല്ലാതാക്കൂ
 43. കഥാകാരന്‍ ഒരു കഥ പറയുമ്പോള്‍ അത് നമ്മുടെ ജീവിതമായി നമുക്ക് തോന്നണം. നമ്മെക്കൊണ്ട് അനുഭവിപ്പിക്കുന്ന വിധത്തിലായിരിക്കണം അതിന്‍റെ രചന. രാംജിയുടെ ഈ കഥ വെറും വാചിക പ്രസ്ഥാവമല്ല., മാന്ത്രിക ശക്തിയുള്ളതാണ്. നമ്മള്‍ ബാലിശമെന്നു വിശേഷിപ്പിക്കുന്ന സംഭവങ്ങളിലാണ് മനുഷ്യത്വത്തിന്റെ സ്ഫുരണങ്ങള്‍ ഉള്ളതെന്ന് സ്ഥാപിക്കുന്നു താന്കള്‍. ഈ വിജയം നിലനില്‍ക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 44. കഥ മനസ്സിനെ തൊട്ടു.
  മാനുഷികത ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം പ്രമേയങ്ങള്‍ കഥയിലും കാര്യത്തിലും സജീവമാകേണ്ടതുണ്ട്. (ഗള്‍ഫില്‍ മാത്രമല്ല; എല്ലായിടത്തും )

  മറുപടിഇല്ലാതാക്കൂ
 45. സന്തോഷത്തിന്റെ മറുപുറം ...

  ഇനിയും എഴുതുക ..

  മറുപടിഇല്ലാതാക്കൂ
 46. ($nOwf@ll),
  ശ്രമിക്കാം ഷെബു.

  ( O M R ),
  ആഴത്തില്‍ വിലയിരുത്തി അറിയിച്ച അപ്രായത്തിനു
  ഏറെ നന്ദിയുണ്ട് O M R

  പള്ളിക്കരയില്‍,
  നിസ്സാരമെന്ന് കരുതുന്ന പലതും ജീവിതത്തെ ഉലയ്ക്കുന്നു.
  ഉള്ക്കാമമ്പ് കണ്ടെത്തിയ അഭിപ്രായത്തിന് വളരെ നന്ദി മാഷെ.

  കൊലകൊമ്പന്‍,
  അധികം വൈകാതെ....
  നന്ദി കോമ്പാ.

  നിയ ജിഷാദ്,
  നന്ദി നിയ.

  vinus,
  തീര്ച്ചയായും....
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 47. നല്ല കഥ.
  (സമയം കിട്ടിയാല്‍ അങ്ങോട്ടെക്കും....)

  മറുപടിഇല്ലാതാക്കൂ
 48. എന്താ പറയുക... എന്‍റെ വാക്കുകള്‍ ആശക്തമാണ് ഈ സൃഷ്ട്ടികളെ പ്രശംസിക്കാന്‍....
  എല്ലാം ഒന്നിനൊന്നു മെച്ചം....
  മറക്കാന്‍ ആഗ്രഹിക്കാതെ... ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ തോന്നുന്ന കഥകള്‍....
  വരച്ചു കാണിക്കുന്ന ജീവിതം..എല്ലായ്പ്പോഴും ജീവിതത്തിന്റെ ഒരു പരിചേദം ആകുന്നു...
  നന്ദി... ഇങ്ങനെ എഴുതുന്നതിന്...

  മറുപടിഇല്ലാതാക്കൂ
 49. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 50. നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 51. കധ നന്നായിരിക്കുന്നു എന്ന് ഞാന് പറയേണ്ടല്ലൊ മുകളിലുള്ള കമ്മെന്റ്റ്സുകള് എല്ലാം അത് തന്നെയാണ് പറയുന്നത്.. താങ്കളുടെ കഴിവിനെ അംഗീകരിച്ചെ മതിയാവു.. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  മറുപടിഇല്ലാതാക്കൂ
 52. ലിങ്ക് തന്നിട്ടും വായിക്കാന്‍ ഒത്തിരി വൈകി.നല്ല കഥ എന്ന് പറയുമ്പോള്‍ അത് വെറുമൊരു ഭംഗി വാക്കായ് ചുരുങ്ങിപ്പോകുമോ എന്ന് തോന്നുന്നു.റാംജീ , ഹൃദയസ്പര്‍ശിയായ കഥ തന്നെ.

  മറുപടിഇല്ലാതാക്കൂ
 53. khader patteppadam,
  നന്ദി മാഷെ.

  കണ്ണൂരാന്‍ / Kannooraan,
  നന്ദി.

  janet rose,
  നല്ല വാക്കുകള്ക്ക്് നന്ദി.

  വശംവദൻ,
  നന്ദി വശംവദന്‍

  Pd,
  അഭിപ്രായങ്ങള്ക്ക്
  നന്ദി മാഷെ.

  ജീവി കരിവെള്ളൂര്‍
  നന്ദിയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 54. എത്ര പ്രവാസികള്‍ നല്ല നാളെയെ സ്വപ്നം കണ്ട് ഒരു ജീവിതകാലം മുഴുവന്‍ ഏകാന്തതയില്‍-തിരിച്ച് വന്ന് വിശ്രമിക്കാമെന്നത് വ്യാമോഹം മാത്രമായി ഒടുങ്ങുന്നു.touching story

  മറുപടിഇല്ലാതാക്കൂ
 55. പ്രവാസികളുടെ തീരാവ്യഥകളില്‍ നിന്നും ഒരേട് കൂടി.

  മറുപടിഇല്ലാതാക്കൂ
 56. അജ്ഞാതന്‍6/08/2010 10:26:00 PM

  മെയില്‍ വഴി ഈ ലിങ്ക് എനിക്ക് എത്തിച്ചതില്‍ നന്ദി റാംജി ...ഇല്ലെങ്കില്‍ ഒരു ഹൃദയ സ്പര്‍ശിയായ ഈ "അനുഭവ" "കഥ" എനിക്ക് നഷ്ട്ടപെട്ടെനെ ... സത്യം " മരിച്ചാലും മരിക്കാത്ത മുറിവുകള്‍"

  മറുപടിഇല്ലാതാക്കൂ
 57. പ്രവാസത്തിന്റെ മുറിവുകള്‍..

  എഴുത്ത് അനുഭവമാവുന്നു...
  തുടരുക..
  മുഴുവന്‍ വായിക്കാം...

  മറുപടിഇല്ലാതാക്കൂ
 58. ആദ്യ ഭാഗം മറക്കുന്നതിനു മുന്‍പേ വേഗം രണ്ടാം ഭാഗം പോസ്റ്റ് ചെയ്യു. കാത്തിരിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 59. jyo,
  കുമാരന്‍ | kumaran,
  lekshmi. lachu,
  Aadhila,
  »¦മുഖ്‌താര്‍¦udarampoyil¦«,
  മഴയുടെ മകള്‍,
  ഗോപീകൃഷ്ണ൯.വി.ജി,
  Vayady,

  അഭിപ്രായം അറിയിച്ചതിന് എല്ലാ സുഹൃത്തുക്കള്ക്കുംu വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 60. ഇത് കഥയോ,അനുഭവക്കുറിപ്പോ,
  ഏതായാലും നേരിയ വേദനയോടെയാണ്
  വായിച്ചുതീര്‍ത്തത്.
  ഇത് വായിക്കുമ്പോള്‍ ബെന്യാമിന്റെ
  "ആട് ജീവിതം" എന്നാ നോവല്‍ ഒര്മയിലെത്തി.
  (ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച നോവല്‍, നോവലല്ല അത്, ശരിക്കും നജീബ് എന്നയാളുടെ ദുരിതജീവിതമാണ്.)
  അത് വായിക്കുമ്പോള്‍ അരബികള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ തോന്നും നമുക്ക് . . . !

  മറുപടിഇല്ലാതാക്കൂ
 61. മറുനാടുകളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമായി നൌഷാദിനെ പോലെ ഇങ്ങനെ കറയില്ലാത്ത സ്നേഹം പകരാന്‍ കഴിയുന്ന ഒരാളെങ്കിലും കാണുമായിരിയ്ക്കും അല്ലേ?

  മറുപടിഇല്ലാതാക്കൂ
 62. റാംജി,
  വളരെ നല്ല അവതരണം. your craftmanship is great. നല്ല theme . കഥയിലെ twist- കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്‌താല്‍ നല്ല ഒരു work ആകും. All the Best...

  മറുപടിഇല്ലാതാക്കൂ
 63. കഥയല്ലിതു ജീവിതം. ഗള്‍ഫിലെ കുറഞ്ഞവരുമാനക്കാരായ എല്ലാ തൊഴിലാളികള്‍ക്കും പറയാനുണ്ടാകും ഇത്തരം കഥകള്‍. റാംജിയേട്ട എഴുതി നിറയൂ...

  മറുപടിഇല്ലാതാക്കൂ
 64. ബാക്കി ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 65. Nalla Katha...
  I am also from Trissur...
  Ente cartoonukal "malayalm news' il kaanarundo...?

  മറുപടിഇല്ലാതാക്കൂ
 66. ഗള്‍ഫ് ജീവിതത്തിന്റെ നൊമ്പരങ്ങളുടെ ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 67. thabarakrahman,
  ആട് ജീവിതം ഇതുവരെ വായിക്കാന്‍ ഒത്തിട്ടില്ല.
  നന്ദി സുഹൃത്തെ.

  ശ്രീ,
  ഒന്നും പ്രതീക്ഷിക്കാത്ത സൌഹൃതം ശരിക്കും ഇവിടെയാണ്‌ എന്നാണെനിക്ക്‌ തോന്നുന്നത്.
  നന്ദി ശ്രീ.

  Divarettan ദിവാരേട്ടന്‍,
  നിര്ദേശം ഞാന്‍ ഉള്ക്കൊള്ളുന്നു ദിവാരേട്ടാ.
  നന്ദി.

  ഭാനു കളരിക്കല്‍,
  പറഞ്ഞാലും അവസാനിക്കാത്ത കഥകള്‍ നിറഞ്ഞ മണല്ഭൂമി.
  നന്ദി ഭാനു.

  കുസുമം ആര്‍ പുന്നപ്ര,
  അധികം വൈകാതെ...
  നന്ദി ടീച്ചര്‍.

  Thommy,
  നന്ദി സുഹൃത്തെ.

  നാട്ടുവഴി,
  നല്ല വാക്കുകള്ക്ക്. നന്ദി ആഷ.

  മറുപടിഇല്ലാതാക്കൂ
 68. ഇപ്പോഴിതും വായിച്ചു. ഇവിടെയും ചില്ലറ അഭിപ്രായ വ്യത്യാസമുണ്ടല്ലോ.
  പലയിടങ്ങളിലും സാഹിത്യ വാക്കുകളുടെ അതിപ്രസരം കാണുന്നു. കുറച്ചു കൂടി ലളിതമായി പറഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടെ ഹൃദ്യമായേനെ എന്ന് തോന്നി.
  (ഇത് മോശമായി എന്നല്ല കേട്ടോ)
  ആശയം നന്നായി വരച്ചു കാണിച്ചു. ഞാനും അനുഭവിച്ചിട്ടുണ്ട്, രണ്ടു പ്രാവശ്യം. അബുദാബിയില്‍ എന്റെ ഉപ്പയുടെ അനിയന്‍ മരിച്ചപ്പോള്‍, ഇതേ അനുഭവം. പക്ഷെ രണ്ടു ദിവസത്തിനകം നാട്ടിലെത്തിച്ചു. ഒരു പാട് പേര്‍ സഹായിച്ചു, ഒന്നല്ല, ഒരുപാട് നൌഷാദ്മാര്‍ അന്നുണ്ടായിരുന്നു.
  കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു ആക്സിടെന്റില്‍ കൂടെ ജോലി ചെയ്ത കൊറിയക്കാരന്‍ മരിച്ചപ്പോള്‍ നേരെ മറിച്ചുള്ള അനുഭവം. ദിവസങ്ങളോളം ഉള്ള കാത്തിരിപ്പ്‌. അവരുടെ കുടുംബത്തെ ഓര്‍ത്തു പോയി. നിയമങ്ങളുടെ നൂലാ മാലകളില്‍ കുടുങ്ങി. പക്ഷെ നൌഷാദിനെ പോലെ ആരുമുണ്ടായിരുന്നില്ല ഇവിടെ. ഒരു പാട് ബുദ്ധിമുട്ടിയാ ഒടുവില്‍ (ഞാന്‍ കമ്പനിയുടെ പി. ആര്‍. ഓ. ആയതിനാല്‍ എനിക്ക് തന്നെയായിരുന്നു ചുമതല) മൃദദേഹം കൊറിയയില്‍ എത്തിച്ചത്. കൂടെയുള്ള കൊറിയക്കാര്‍ക്ക് പോലും ഒരു ചിന്തയുമില്ലായിരുന്നു. അവന്റെ ഡ്യൂട്ടി സമയം കഴിഞ്ഞപ്പോള്‍, ഇനി ഞാന്‍ ഹോട്ടലില്‍ പോയി വിശ്രമിക്കട്ടെ എന്ന് പറഞ്ഞ അവരുടെ മനസ്. സങ്കടം വന്നു പോയി. എന്റെ ആരുമാല്ലാതിരുന്നിട്ടും ഞാന്‍ കൂട്ടിനിരുന്നു, മോര്‍ച്ചറിയുടെ മുമ്പില്‍. (എന്റെ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും) സത്യത്തില്‍ അത് വരെ തോന്നാത്ത പ്രത്യേക ഒരിഷ്ട്ടം അവര്‍ ഒറ്റപ്പെടുത്തിയ ആ മനുഷ്യനോടു തോന്നി എന്നതാ കാര്യം. ഒരു പക്ഷെ സഹാനുഭൂതിയാവാം. അത് വല്ലാത്ത ഒരു അനുഭവം തന്നെ.
  ആശംസകള്‍ ഈ എഴുത്തിനു. കൂടെ എന്നെ ഓര്‍മകളിലേക്ക് പായിച്ചതിനും.

  മറുപടിഇല്ലാതാക്കൂ
 69. ഹൃദയസ്പർശിയായ കഥ. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നു.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....