20/6/10

മോര്‍ച്ചറിയുടെ മരവിപ്പ്

15-06-2010


(എന്‍റെ കഴിഞ്ഞ കഥ ശാപമാകുന്ന ശവങ്ങളുടെ ഒരു തുടര്‍ച്ച ഞാനിവിടെ കുറിക്കുന്നു.)


ഇന്ന്‌ ഞായറാഴ്ചയാണ്‌.

മധുസൂദനന്‍പിള്ളയുടെ മൃതദേഹം അധികം വൈകാതെ വീട്ടിലെത്തും.

ഒരു സാധാരണ ഗ്രാമപ്രദേശം. ഒഴുകിയെത്തുന്ന ജനങ്ങളെ ഉള്‍‍ക്കൊള്ളാനാകാതെ കൊച്ചുഗ്രാമം വീര്‍പ്പ്‌ മുട്ടി നിന്നു. പത്ത്‌ മണിക്ക്‌ വീട്ടിലെത്തിക്കുന്ന മൃതദേഹത്തെ അധികം വൈകിക്കാതെ മറവ്‌ ചെയ്യുമെന്നതിനാല്‍ തിക്കിത്തിരക്കി നേരത്തെ എത്തിയവരാണ് അധികവും. മൌനം പൂണ്ട്‌ ദു:ഖം തളം കെട്ടി നിന്ന നാല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുടുംബത്തെ അനാഥമാക്കിയെത്തുന്ന അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍.

അത്രയൊന്നും അറിയപ്പെടുന്ന വ്യക്തി അല്ലാതിരുന്നിട്ടും മരണവീട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങളില്‍ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചത്‌ നല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പെന്ന്‌ വ്യക്തം. ഞായറാഴ്ച കൂടി ആയതോടെ ആ നാട്ടില്‍ ഒരു നോക്ക്‌ കാണാനെത്തിയവരുടെ ഏറ്റവും വലിയ കൂട്ടമായി മാറി.

ആകാംക്ഷ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വീടിന്‍റെ പുറം കാഴ്ചയിലെ വലിപ്പം നാട്ടുകാരില്‍ ഉളവാക്കിയ പിള്ളയുടെ സാമ്പത്തികനില മുഴച്ചു നില്‍ക്കുന്നതായിരുന്നു.

ശരിയാണ്‌. പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം. സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല. വലിയ ചിന്തകളില്ലാതെ ജീവിക്കാന്‍ മാത്രമായി കുടിയേറുന്ന ഒരു സാധാരണക്കാരന്‍റെ ചിന്തകളെ മായക്കാഴ്ചയുടെ മാസ്മരികത സ്വാധീനിക്കുന്നത്‌ സ്വാഭാവികം മാത്രം. നാട്ടിന്‍പുറത്തെ വിവാഹം, അടിയന്തിരം, പിറന്നാള്‍, പെരുന്നാല്‍, ഓണം, കൃസ്തുമസ്സ്‌ എല്ലാം ഒരു ചടങ്ങുപോലെ ഓര്‍മ്മകളില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജോലിയും പണവും മാത്രമായി രൂപാന്തരപ്പെടുന്ന മനസ്സിലേക്ക്‌ പുതിയ ചിന്തകളുടെ വേലിയേറ്റം സ്വയമറിയാതെ കടന്ന്‌ കയറുമ്പോള്‍ ആഢംബര ജീവിതത്തിന്‍റെ ആലസ്യം അവനില്‍ കുന്നുകൂടുന്നത്‌ ഒരു സാധാരണ ജീവിതത്തിന്‍റെ ഭാഗമായ തോന്നല്‍ ഉളവാക്കുന്നു.

പിള്ളയുടെ ഭാര്യ സരസു നാല്‍പത്തിയാറ്‌ ദിവസം കൊണ്ട്‌ ശക്തി ക്ഷയിച്ച ഒരു രൂപം മാത്രമായി. മുറിഞ്ഞുവീഴുന്ന കരച്ചിലില്‍ നിരാലംബയുടെ നിശ്വാസം പടരുന്നത്‌ ഏവരേയും തളര്‍ത്തി.

അന്ന്‌, മരണവാര്‍ത്ത അറിഞ്ഞ ദിവസം ഓടിക്കൂടിയ ജനങ്ങള്‍ അധികം വൈകാതെ പിരിഞ്ഞു പോയിരുന്നു. രണ്ട്‌ ദിവസം കൊണ്ട്‌ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കായ സരസു കടിച്ചമര്‍ത്തിയ വേദന വിങ്ങിപ്പൊട്ടുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.

ലഭിച്ചേക്കാവുന്ന പണത്തിന്‍റെ അവ്യക്തത മനസ്സില്‍ സംശയം വിതച്ച അപൂര്‍വ്വം ചിലരൊഴികെ മറ്റാരും ഇന്നുവരെ ആ വീടിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു.

ചിന്തിക്കാനാകാതെ സഹായിക്കാനാളില്ലാതെ എന്തുചെയ്യണമെന്നറിയാതെ ചോദ്യമായി മാറിക്കഴിഞ്ഞ മക്കളെ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍ മോര്‍ച്ചറിയുടെ മരവിപ്പ്‌ സരസുവിനെ പിടി കൂടുന്നു. ഇനിയും വറ്റാത്ത കണ്ണുനീര്‍ കവിള്‍ത്തടങ്ങളിലൂടെ അരിച്ചിറങ്ങി. ശ്വാസം നിലച്ച നേര്‍ പാതിയെ കാത്തിരിക്കുന്ന അമ്മയും മക്കളും തിന്നെങ്കിലായി ഉടുത്തെങ്കിലായി കുളിച്ചെങ്കിലായി എന്ന്‌ തിട്ടമില്ലാതെ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നറിയാതെ ജീവച്ഛവങ്ങളായി ജീവിക്കേണ്ടതിന്‍റെ ദുര്യോഗം പേറി ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു.

സഹതപിക്കാന്‍ മാത്രമായി വന്നെത്തുന്ന പലരില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്ന മൂര്‍ച്ചയുള്ള വാക്കുകള്‍ ചിതറിവീണിരുന്നു. എല്ലാം സഹിച്ച്‌ ശവത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ആശ്വാസത്തിനായി കൊതിച്ച അവരെ സാന്ത്വനിപ്പിക്കാന്‍ നൌഷാദിന്‍റെ കുടുംബം വന്നു കയറിയത്‌ വീട്ടുകാരിലും ഒപ്പം നാട്ടുകാരിലും മുറുമുറുപ്പിന്റെ ചീളുകള്‍ ചിതറിച്ചുകൊണ്ടായിരുന്നു.

പിള്ള പറഞ്ഞറിഞ്ഞ ബന്ധങ്ങള്‍ സരംക്ഷണത്തിന്‌ പകരം സംഹരിക്കാനുള്ള വഴി തേടുന്നവരാണെന്ന്‌ മനസ്സിലാക്കിയ നൌഷാദിന്‍റെ നിര്‍ദേശം ഭാര്യ റസിയയും മകനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മരണം കഴിഞ്ഞ്‌ അധികം വൈകാതെ അവരെത്തിയപ്പോള്‍ നഷ്ടപ്പെടലിന്‍റെ തീവ്രത ചുരുങ്ങുന്നത്‌ സരസു കണ്ടെത്തി. അപ്പോഴും വെറുതെയുള്ള കാത്തിരിപ്പ്‌ ചങ്ക്‌ തകര്‍ത്തു കൊണ്ട്‌ തന്നെ.

നേരം വെളുക്കുന്നതും അന്തിയാകുന്നതും ഒന്നും അറിയാതെ ഓരോ ദിവസവും ഇനിയും മരിച്ചിട്ടില്ലെന്ന വിശ്വാസം മനസ്സിലേക്ക്‌ തള്ളിക്കയറ്റിയ നിമിഷങ്ങള്‍ വെറുതെ ആശിപ്പിച്ചുകൊണ്ട്‌ കടന്നു പോകുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നത്‌ പോലെ.

ആദ്യനാളുകളില്‍ റസിയയുടെ സാമിപ്യം ആശ്വാസം നല്‍കിയെങ്കിലും പതിയെപ്പതിയെ ആ ആശ്വാസത്തിന്‍റെ ശക്തി ക്ഷയിക്കുന്നത്‌ കാത്തിരിപ്പിന്‍റെ വേദന തന്നെ. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മരണത്തിന്‍റെ നേരിലേക്ക്‌ ഇനിയും എത്ര നാള്‍... നാല്‍പത്‌ ദിവസം കഴിഞ്ഞിരിക്കുന്നു. ഇനിയും എത്ര മാസം എന്ന് കരുതിയാണ് ഇങ്ങിനെ...

"ഞാനിനി എങ്ങിനെ ജീവിക്കും റസിയ.... ?

"ചേച്ചി വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ?"

"എത്ര ദിവസം....?

പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഈ ചോദ്യത്തിന് ആദ്യമൊന്നും റസിയയ്ക്ക്‌ ഉത്തരമില്ലായിരുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. നൌഷാദുമായി നിരന്തരം ഫോണിലൂടെ സംസാരിച്ച്‌ രണ്ടുപേരും കൂടി ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നു. പെട്ടെന്നാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനത്തിന്‌ സരസുവിന്‍റെ പ്രതികരണം മാത്രമെ ആവശ്യമുള്ളു. നൌഷാദില്‍ നിന്ന്‌ ആദ്യം കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ റസിയ പരിഭവിച്ചെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ ശരിയെന്ന്‌ തോന്നി. ഒന്നുമില്ലെങ്കിലും പറയാനും കേള്‍ക്കാനും മനസ്സറിഞ്ഞ്‌ സ്നേഹിക്കാനും കൂടുതല്‍ പേരെ ലഭിക്കുന്നത്‌ രണ്ട്‌ കൂട്ടര്‍ക്കും ആശ്വാസം തന്നെ. പക്ഷെ ഇപ്പോഴെങ്ങിനെ ഇക്കാര്യം അവതരിപ്പിക്കും? മൃതദേഹം എന്നെത്തുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതുവരെ കാത്തിരിക്കാന്‍ റസിയയ്ക്ക് എന്തുകൊണ്ടോ ആയില്ല.

"ഇനിയുള്ള കാലം നമുക്ക്‌ ഒരേ വീട്ടില്‍ ഒരുമിച്ച്‌ കഴിയാമെന്നാണ്‌ ഇക്ക ഇന്നലെ എന്നോട്‌ പറഞ്ഞത്‌. ചേച്ചിയുടെ അഭിപ്രായം ചോദിച്ച്‌ അറിയിക്കാനും എന്നോട്‌ പറഞ്ഞു."

പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഈ സമയത്ത്‌ പറയണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ സരസുവിന്റെ പ്രയാസം മറ്റാരെക്കാളും മനസ്സിലാക്കിയിരുന്ന റസിയ വ്യക്തമല്ലാത്ത കാത്തിരിപ്പിന് ആശ്വാസം നല്‍കി.

ഒരു നിമിഷം സ്തംഭിച്ചുപോയ സരസു ഉറച്ച തീരുമാനത്തിനായി ഉഴറി. എന്ത്‌ പറയണമെന്നറിയാതെ മനസ്സ്‌ വികലമായി.

"പെട്ടെന്ന്‌ ഒരുത്തരം പറയണ്ട. ചേച്ചി ആലോചിച്ച്‌ സാവധാനം പറഞ്ഞാ മതി. ഇവിടെയൊ അവിടെയൊ നമുക്ക്‌ ഒരുമിച്ച്‌ ജീവിക്കാം. ആരോടെങ്കിലും ചോദിക്കാനൊ പറയാനൊ ഉണ്ടെങ്കില്‍ അത്‌ കഴിഞ്ഞ്‌ മതി. നാട്ടുകാരുടെ പഴി കുറയ്ക്കാന്‍ ഇവിടെ താമസിക്കുന്നതാണ്‌ നല്ലതെന്നും ഇക്ക പറഞ്ഞു. ചേച്ചി പറയുന്നത്‌ പോലെ ചെയ്യാം എന്നാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ പറയേണ്ടെന്ന് കരുതിയതാണ്. എനിക്ക് പറയാതിരിക്കാന്‍ ആയില്ല ചേച്ചി"

യോജിക്കാനാകാത്ത വിഷയം പോലെ തോന്നിയെങ്കിലും കൂടുതല്‍ ചിന്തിക്കുന്തോറും നേരായ വഴി തെളിഞ്ഞ സംതൃപ്തി നിറഞ്ഞു വന്നു. ഉറച്ചെടുത്ത തീരുമാനത്തിനൊടുവില്‍ അറിയിക്കേണ്ടവരെ അറിയിച്ചപ്പോള്‍ എല്ലാരും ഉറഞ്ഞ്‌ തുള്ളി.

"മുസ്ളീംങ്ങളെ കൂടെ കയറ്റി താമസിപ്പിക്കാനാണ്‌ ഭാവമെങ്കില്‍ ഇനി ഞങ്ങളെ നീ പ്രതീക്ഷിക്കേണ്ട" എല്ലരും കട്ടായം പറഞ്ഞു.

സ്വന്തമായി തീരുമാനമെടുക്കാന്‍ ത്രാണിയില്ലെന്ന്‌ പിള്ള ധരിച്ചിരുന്ന സരസു മറ്റുള്ളവരുടെ എതിര്‍പ്പ്‌ വകവെക്കാതെ നൌഷാദിനെ അറിയിക്കാന്‍ റസിയയ്ക്ക്‌ വാക്ക്‌ കൊടുത്തു. ചെറിയൊരു സഹായത്തിന്‌ പോലും ലഭിക്കാതിരുന്ന സ്വന്തക്കാരും വീട്ടുകാരും അവരുടെ പൊള്ളയായ അഭിമാനം ഉയര്‍ത്തി അക്രോശിക്കുമ്പോള്‍ നാളെയുടെ നീര്‍ച്ചുഴിക്ക്‌ ഒരു കൈത്താങ്ങായി വന്നെത്തിയ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‌ കനിവ്‌ കാണിക്കാത്ത ഭദ്രകാളിയായി സരസു യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

ആബുലന്‍സിന്‍റെ ശബ്ദം കൂട്ടം കൂടി നില്‍ക്കുന്നവരില്‍ അനക്കം സൃഷ്ടിച്ചു. കരച്ചില്‍ അലമുറകളായി പരിണമിച്ചു. ജനങ്ങളെ നിയന്ത്രിക്കാന്‍ അല്‍പം പണിപ്പെട്ടെങ്കിലും ഡെഡ്ബോഡി അടങ്ങുന്ന നീളന്‍ പെട്ടി ഉമ്മറത്ത്‌ തയ്യാറാക്കിയ മേശയിലേക്ക്‌ വെച്ചു.

ചുണ്ടുകള്‍ കടിച്ചുപിടിച്ച്‌ പെട്ടിയിലേക്ക്‌ നോക്കിനില്‍ക്കുന്ന നൌഷാദില്‍ നിന്ന്‌ കണ്ണുനീര്‍ പൊട്ടിയടര്‍ന്നത്‌ ഒരലര്‍ച്ചയോടെയായിരുന്നു.

അര മണിക്കൂറ്‍ നേരത്തെ പൊതു ദര്‍ശനത്തിന്‍ ശേഷം ശവം മറവ്‌ ചെയ്തു.

നൌഷാദിനെ സമീപിച്ച്‌ നല്ല വാക്കുകള്‍ പറയുന്ന നാട്ടുകാര്‍ക്കിടയില്‍ മുഖം വീര്‍പ്പിച്ചവരും നടന്നു നീങ്ങിയപ്പോള്‍ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു.

85 അഭിപ്രായങ്ങൾ:

  1. വേദന തുടരുന്നു,ഒരു വിങ്ങലായ്....

    നന്നായി എഴുതിയിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. സത്യത്തില്‍ ഞാന്‍ കരഞ്ഞു പോയി... ചില ആത്മബന്ധങ്ങള്‍ ഇങ്ങനെയാണ്.. അതിന്റെ ഉദാത്ത ഭാവം കൊണ്ട് നമ്മെ കരയിക്കും... നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  3. മരിച്ചവരെ ആദരിക്കാന്‍ എത്തുന്നെന്ന വ്യാജേന, മരണവീട്ടില്‍ എന്ത് നടക്കുന്നു, ആരൊക്കെ വരുന്നു, അയാളുടെ ഭാര്യ എങ്ങനെ ജീവിക്കും, അയാളുടെ പിള്ളേരുടെ ഗതിയെന്ത് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് കൂടുതലും ആള്‍ക്കാര്‍ മരണവീട്ടില്‍ എത്തുന്നത്‌. അതോടെ അയാളുടെ ജീവിതം കീറി മുറിക്കപ്പെട്ടു, വികൃതമാക്കപ്പെടുന്നു...ഊഹാപോഹങ്ങള്‍ ശക്തമാകുന്നു...കുറ്റപ്പെടുത്തലുകളുടെ ഘോഷയാത്ര...വിധവയോടുള്ള വേറൊരു സമീപനം...ഇതിനൊന്നും മറുപടി കൊടുക്കാന്‍ അയാള്‍ക്കാവില്ലല്ലോ...

    നൌഷാദിന്റെ പുതിയ തീരുമാനം, സംശയത്തിനു വക നല്‍കുന്നതാണ്. എന്താണയാളുടെ ഉദ്ദേശം എന്ന് പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുന്നില്ല...പ്രത്യേകിച്ചും സരസുവിന്റെ വീട്ടില്‍ താമസിക്കാമെന്നു പറയുന്നതിന്റെ...എന്റെ സാധാരണ മനുഷ്യക്കണ്ണ് കൊണ്ട് നോക്കുന്നത് കൊണ്ടാവാം...ഈ ലോകത്തില്‍ ജീവിച്ചു എന്റെയും മനസ്സ് മലിനമാക്കപ്പെട്ടിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. റാംജി....നന്നായി. ചാണ്ടി ....കഥയില്‍ ചോദ്യമില്ല :) ......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. കഴിഞ്ഞ കഥയില്‍ പറഞ്ഞതിലും കുടുതല്‍ ആത്മബന്ധം ഇതില്‍ വ്യക്തമായി
    ഫ്രണ്ട് ഇന്‍ നീഡ്‌ ഈസ്‌ ഫ്രണ്ട് indeed !

    മറുപടിഇല്ലാതാക്കൂ
  6. പ്രായോഗികമാകുമോ എന്ന് സംശയം തോന്നുന്നുവെങ്കിലും കഥയായതു കൊണ്ട് കുഴപ്പമില്ല.

    മറുപടിഇല്ലാതാക്കൂ
  7. ‘ശാപമാകുന്ന ശവങ്ങളുടെ‘ തുടർ കഥയും നന്നായി. എന്നാലും ഒന്നിച്ചൊരു വീട്ടിൽ താമസിപ്പിക്കാൻ തീരുമാനിച്ചതെന്തിനാണെന്നു മാത്രം പിടികിട്ടിയില്ല. സഹോദര കുടുംബങ്ങൾ തന്നെ ഒന്നിച്ചൊരു വീട്ടിൽ താമസിക്കാത്ത കാലത്ത് ഇത് നടക്കൊ? മുൻപത്തെ ഒരു കമന്റിൽ കണ്ട പോലെ കഥയിൽ ചോദ്യമില്ലല്ലോലെ..

    മറുപടിഇല്ലാതാക്കൂ
  8. റാംജി, വളരെ ശക്തമായ പ്രമേയം നന്നായി അവതരിപ്പിച്ചിരിക്കുന്നു!
    ചാണ്ടി, എന്താപ്പോ ഇത് ചെകുത്താന്‍ വേദം ഊതുന്നോ :)

    മറുപടിഇല്ലാതാക്കൂ
  9. നന്നായി എഴുതിയിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  10. വികാരം ഉള്‍ക്കൊണ്ട്‌ കൊണ്ട് എഴുതിയിരിക്കുന്നു ..അതെ വികാരതോട് കൂടി വായിച്ചു ... അപ്പോള്‍ സങ്കടായി

    മറുപടിഇല്ലാതാക്കൂ
  11. അതിരില്ലാത്ത സ്നേഹം തിരിച്ചറിഞ്ഞുവല്ലോ നാട്ടുകാരും വീട്ടുകാരും. കഥ നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. വേർപ്പെട്ട ആത്മമിത്രത്തിന്റെ കുടുംബത്തെ സ്വന്തമായി കാണുന്ന കൂടുകാരൻ....

    ഒന്നരമാസം മരണത്തിന്റെ മരവിപ്പിൽ മരപ്പാവപോലെയായ ഒരു ഭാര്യ....

    സാഹചര്യങ്ങൾക്കിണങ്ങാത ബന്ധുക്കൾ,മതത്തിന്റെ അതിർ വരമ്പുകൾ...

    ഇനിയും അനേകം ടിസ്റ്റുകളായി മാറ്റാവുന്ന,ചുറ്റിനും നട്ന്നുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ദയനീയതകൾ ചിത്രീകരിച്ച ഒരുഗ്രൻ കഥയുടെ സസ്പെൻസ്...
    എല്ലാം കൊണ്ടും ഭംഗിയ്യായി ഭായി

    മറുപടിഇല്ലാതാക്കൂ
  13. രക്തബന്ധങ്ങളേക്കാൾ തീവ്രതയുള്ള സൌഹൃദങ്ങൾ ആത്മബന്ധമായി മാറുന്ന കാഴ്ച.

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  14. മരണവീട്ടിലെ വേദനനിറഞ്ഞ നിസ്സഹായാവസ്ഥ നന്നായി അവതരിപ്പിച്ചു.
    സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഉദാത്തഭാവം മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന വിധത്തില്‍ പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. കഥ നന്നായി തന്നെ എഴുതി ആദ്യ പകുതിയില്‍ നിന്നും തികച്ചും വിത്യസ്ഥമായി തന്നെ. ബന്ധങ്ങള്‍ ലാഭങ്ങള്‍ക്ക് വേണ്ടിമാത്രം കാണുന്നവര്‍ക്ക് സൌഹൃദ സ്നേഹത്തിന്‍റെ വിലയെന്തെന്ന് അറിയിക്കുന്ന കഥ .! നന്നായിരിക്കുന്നു റാംജീ..

    മറുപടിഇല്ലാതാക്കൂ
  16. ശ്രീ പറഞ്ഞപോലെ പ്രായോഗികമാണൊ എന്ന ചോദ്യം കഥയിൽ ഇല്ലാത്തതിനാൽ, പറഞ്ഞ രീതി കഥക്ക് ഉദകുന്നതാകുന്നതിനാലും മറുചോദ്യങ്ങൾ എനിക്കുമില്ല. ഇങ്ങനെയൊക്കെ നല്ല മനുഷ്യർ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. a friend in need is a friend indeed-ജാതിമതമില്ലാത്ത ഇത്തരം സൌഹൃദങ്ങള്‍ ധാരാളം ഉണ്ടാവട്ടെ.നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  18. "പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം. സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല."

    ഒരു വര്‍ത്തമാന ചിത്രം.വലിപ്പം പുറംകാഴ്ചകളില്‍ ഒതുങ്ങുന്നു..

    റാംജി നന്നായിപറഞ്ഞിരിക്കുന്നു..!

    മറുപടിഇല്ലാതാക്കൂ
  19. ജീവിതത്തില് സംഭവിക്കാവുന്നതുതന്നെ.ഇത്തരമൊരയല് വാസിയെയാണ് കഴിഞ്ഞ ശതകത്തില് നമുക്കു നഷ്ടമായത്.

    നന്ന്, റാംജി

    മറുപടിഇല്ലാതാക്കൂ
  20. നന്നയി പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  21. krishnakumar513,
    ആദ്യ അഭിപ്രായത്തിന് നന്ദി സുഹൃത്തെ.

    Nisha K S / നിഷ കെ എസ്,
    കറയില്ലാത്ത ആത്മബന്ധങ്ങള്‍ കുറയുന്നു... എന്നാലും.....
    നന്ദി നിഷ.

    ചാണ്ടിക്കുഞ്ഞ്,
    നേരായ കാര്യങ്ങള്‍ നേരെ പറഞ്ഞതിന് വളരെ വളരെ നന്ദിയുണ്ട് ചാണ്ടിക്കുഞ്ഞേ.

    “മരിച്ചവരെ ആദരിക്കാന്‍ എത്തുന്നെന്ന വ്യാജേന, മരണവീട്ടില്‍ എന്ത് നടക്കുന്നു, ആരൊക്കെ വരുന്നു, അയാളുടെ ഭാര്യ എങ്ങനെ ജീവിക്കും, അയാളുടെ പിള്ളേരുടെ ഗതിയെന്ത് തുടങ്ങിയ കാര്യങ്ങള്‍ ചര്ച്ചെ ചെയ്യാനാണ് ഇന്ന് കൂടുതലും ആള്ക്കാ ര്‍ മരണവീട്ടില്‍ എത്തുന്നത്‌. അതോടെ അയാളുടെ ജീവിതം കീറി മുറിക്കപ്പെട്ടു, വികൃതമാക്കപ്പെടുന്നു...ഊഹാപോഹങ്ങള്‍ ശക്തമാകുന്നു...കുറ്റപ്പെടുത്തലുകളുടെ ഘോഷയാത്ര...വിധവയോടുള്ള വേറൊരു സമീപനം...ഇതിനൊന്നും മറുപടി കൊടുക്കാന്‍ അയാള്ക്കാ വില്ലല്ലോ...”

    വളരെ ശരിയാണ്. ഇതിനൊന്നും ഉത്തരം കൊടുക്കാന്‍ അയാള്ക്കാ വില്ല.

    “......തുടങ്ങിയ കാര്യങ്ങള്‍ ചര്ച്ച ചെയ്യാനാണ്”
    വെറും ചര്ച്ചടയും അയ്യോ പാവം എന്ന സഹതാപവും. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ സഹായിക്കാനോ എത്ര പേരുണ്ട്? നൌഷാദ് മറിച്ച് ചിന്തിച്ചപ്പോള്‍ നമ്മള്‍ ചിന്തിക്കുന്ന കാര്യങ്ങള്ക്ക് അയാള്‍ മറുപടി തരണം എന്ന് പറയുന്നതിലെ യുക്തി എന്താണ്? എന്തിനുവേണ്ടി? സരസുവിന്റെ ജീവിതം കരുപിടിപ്പിക്കാനോ...അതോ നമ്മള്ക്ക്ു ചര്ച്ച് ചെയ്യാനുള്ള വിഷയത്തിനൊ? ഒരു കുടുംബം ഒന്നായി അശരണരെ സഹായിക്കാനെത്തുമ്പോള്‍ അവരെ പിന്തിരിപ്പിക്കാനുള്ള ചര്ച്ച്കള്‍ എത്രമാത്രം ഗുണം ചെയ്യും? അല്ലെങ്കില്‍ നിലനില്ക്കു്ന്ന ഒരു നാട്ടുനടപ്പിന് എതിരായി നന്നായി ജീവിക്കണം എന്ന തീരുമാനം എടുക്കുന്നതിനെ എതിര്ക്കാനോ? ജീവിക്കാന്‍ സാധിക്കാതെ ഒന്നിച്ച് ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്കില്‍....കുടുമ്പം പുലര്ത്താന്‍ വഴിയില്ലാതെ ശരീരം വില്ക്കാീന്‍ തീരുമാനിച്ചാല്‍...അപ്പോഴും ചര്ച്ചനകള്‍ തകൃതിയായി നമ്മള്ക്ക് നടത്താം.

    ഇതൊന്നുമല്ല ഞാന്‍ ഉദ്യെശിച്ചത്. പറഞ്ഞുവന്നപ്പോള്‍ പറഞ്ഞെന്നേയുള്ളൂ.

    പഴയ കൂട്ടുകുടുംബത്തിന്റെ ഒരു പുത്തന്‍ രൂപം ഇപ്പോഴത്തെ ഈ സഹൃദങ്ങളിലൂടെ പുതിയ ഭാവത്തില്‍ തിരിച്ച് വരുന്നു എന്ന എന്റെ തോന്നലാണ് ഈ കഥക്ക് ആധാരം.

    “എന്താണയാളുടെ ഉദ്ദേശം എന്ന് പൂര്ണ്മായി ഗ്രഹിക്കാന്‍ കഴിയുന്നില്ല...”

    എന്റെന ഈ രണ്ടു കഥകളില്‍ കൂടി നൌഷാദിനെ ഒരുവിധം ഞാന്‍ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. ഇനി വായിക്കുന്നവര്ക്ക് നൌഷാദിനെ ഒരു മുതലെടുപ്പുകാരന്‍ എന്നതിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എങ്കില്‍ അത് എന്റെ എഴുത്തിന്റെദ പോരായ്മ തന്നെയാണ്. ഞാനത് കൂടുതല്‍ ശ്രദ്ധിക്കും മേലില്‍.
    പോസ്റ്റുകള്‍ കൂടുതല്‍ നന്നാക്കുന്നതിന് ഇത്തരം അഭിപ്രായങ്ങളാണ് പ്രയോജനപ്പെടുക.
    മേലിലും ഇത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ചാണ്ടിക്കുഞ്ഞില്‍ നിന്ന് പ്രതീക്ഷിക്കും.

    ഒരിക്കല്ക്കൂടി നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  22. ഒരു യാത്രികന്‍,
    ഇവിടെ കഥകള്ക്ക്്‌ ചോദ്യവും ആകാം എന്നാണ് എനിക്ക് തോന്നുന്നത്.
    നമ്മുടേത് ഒരു സൌഹൃതകൂട്ടായ്മയല്ലേ...അപ്പോള്‍ ചോദ്യങ്ങള്‍ നല്ലതല്ലേ.
    നന്ദി സുഹൃത്തെ.

    ramanika,
    നാളെ സൌഹൃദത്തിന് ഒരു പുതിയ രൂപം കൈവരിക്കട്ടെ.
    നന്ദി.

    ശ്രീ,
    പ്രായോഗികമാകുമോ എന്നതിനേക്കാള്‍ പ്രായോഗികമാക്കാന്‍ സമ്മതിക്കാത്ത ഒരു നാട്ടുനടപ്പിനോപ്പം എല്ലാരും ഒഴുകുകയാണ്.
    നന്ദി ശ്രീ.

    കുഞ്ഞാമിന,
    “സഹോദര കുടുംബങ്ങൾ തന്നെ ഒന്നിച്ചൊരു വീട്ടിൽ താമസിക്കാത്ത കാലത്ത് ഇത് നടക്കൊ?”
    അവിടെയാണ് ഈ കഥയുടെ ക്ലൈമാക്സ്. കൂട്ടുകുടുമ്പം എന്ന പഴയ രീതി ഇനി തിരിച്ച് വരും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അത്തരം ഒരു കുടുമ്പം ഉണ്ടായിരുന്നെങ്കില്‍ സരസു പ്രയാസപ്പെടേണ്ടി വരില്ലായിരുന്നു. ഇവിടെ പുതിയ സൌഹൃദങ്ങളിലൂടെ ഒരു പുതിയ രീതി വരും എന്ന എന്റെക തോന്നലാണ് കഥ.
    നന്ദി കുഞ്ഞാമിന.

    ഒഴാക്കന്‍.,
    നല്ല വാക്കുകള്ക്ക്ന നന്ദി ഒഴാക്കന്‍.

    Naushu,
    നന്ദി.

    എറക്കാടൻ / Erakkadan,
    നമ്മള്‍ കാണാത്ത വേദനകള്‍ ചുറ്റും പടര്ന്ന് കിടക്കുന്നു.
    നന്ദി എറക്കാടന്‍.

    Sukanya,
    വായനക്ക് നന്ദി സുകന്യ.

    മറുപടിഇല്ലാതാക്കൂ
  23. friendship എന്ന topic നന്നായി പറഞ്ഞ കഥ ശരിക്കും ഇഷ്ട്ടായി. എങ്കിലും sadness ആയ കഥ ഇനി വേണ്ടാട്ടോ. last commentല്‍ ഇത് request ചെയ്തിരുന്നു. എല്ലാ ആശംസകളും നേരുന്നു. വീണ്ടും വരാമേ..

    മറുപടിഇല്ലാതാക്കൂ
  24. റാംജീ, കഥയുടെ രണ്ടാം ഭാഗം എവിടെ എന്ന് ചോദിച്ചു ഒരു കമന്റിടണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു...

    ശരിയാണ്, മരണവും ഇന്നൊരു കാഴ്ചവസ്തുവാണ്. ചത്തവന്റെ ചെയ്തുകള്‍ ചികഞ്ഞു ചര്‍ച്ചയ്ക്കു വീണുകിട്ടിയ ഒരു സന്ദര്‍ഭം... ചാണ്ടിക്കുഞ്ഞ് പറഞ്ഞ പോലെ ആരെയും വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല. എന്താണാവോ ഇനി?
    വേഗം കഥ പറഞ്ഞു തീര്‍ത്തപോലെ തോന്നി. കഴിഞ്ഞ ഭാഗം ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

    മറുപടിഇല്ലാതാക്കൂ
  25. എന്തെന്നറിയില്ല കഥ വായിച്ചപ്പോള്‍ വല്ലാത്തൊരു വിഷമം...
    എവിടെയൊക്കെയോ തട്ടുന്നു എന്ന തോന്നല്‍

    മറുപടിഇല്ലാതാക്കൂ
  26. "ഇനി വായിക്കുന്നവര്ക്ക് നൌഷാദിനെ ഒരു മുതലെടുപ്പുകാരന്‍ എന്നതിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എങ്കില്‍ അത് എന്റെ എഴുത്തിന്റെ പോരായ്മ തന്നെയാണ്. ഞാനത് കൂടുതല്‍ ശ്രദ്ധിക്കും മേലില്‍."
    ഞാനത് ഒരിക്കലും പറയില്ല റാംജീ...കാരണം അതിനുള്ള ഉത്തരവും ഞാന്‍ ആ കമന്റില്‍ പറഞ്ഞു കഴിഞ്ഞു...

    "എന്റെ സാധാരണ മനുഷ്യക്കണ്ണ് കൊണ്ട് നോക്കുന്നത് കൊണ്ടാവാം...ഈ ലോകത്തില്‍ ജീവിച്ചു എന്റെയും മനസ്സ് മലിനമാക്കപ്പെട്ടിരിക്കുന്നു..."
    ആ ഒരു കമന്റിലൂടെ ഇന്നത്തെ ലോകാവസ്ഥയിലെക്കൊരു കണ്ണാടി പിടിക്കാനും, അതില്‍ എന്റെ മുഖവും ദർശിക്കപ്പെടുന്നുണ്ടെന്നു കാണിക്കാനാണുമാണ് ഞാന്‍ ശ്രമിച്ചത്.

    താങ്കളുടെ പ്രതിഭാശേഷി ഞാന്‍ മനസ്സിലാക്കുന്നു..ഞങ്ങളെ പോലുള്ളവര്‍, ഉണ്ടായ സംഭവങ്ങള്‍ ഒന്ന് പൊലിപ്പിച്ചെഴുതുമ്പോള്‍, താങ്കളെപ്പോലുള്ളവര്‍ വളരെ ക്രിയേറ്റിവ് ആയി കഥകള്‍ എഴുതുന്നു...അഭിനന്ദനാര്‍ഹമായ പ്രതിഭാശേഷി...

    പിന്നെന്തോ, കൊലുസ് പറഞ്ഞ പോലെ, വിഷാദമയമായ കഥകള്‍ എനിക്ക് അക്സെപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്...ഇതേ കാരണം കൊണ്ട് തന്നെ, ഇസ്മായില്‍ കുറുമ്പടിയുടെ കഥാ പ്രമേയങ്ങളുമായും എനിക്ക് യോജിക്കാന്‍ കഴിയാറില്ല...

    എന്റെ കുറവ് കൊണ്ടാണതന്നെനിക്കറിയാം, ഒരു പക്ഷെ, ഇങ്ങനെയുള്ള വേദനകള്‍ അനുഭവിക്കാനോ മനസ്സിലാക്കാനോ എനിക്കിട വന്നിട്ടില്ല. അത് കൊണ്ട് തന്നെ ജീവിതത്തെ ഒരു തമാശ ലൈനില്‍ കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  27. സ്വന്തമായി തീരുമാനമെടുക്കാന്‍ ത്രാണിയില്ലെന്ന്‌ പിള്ള ധരിച്ചിരുന്ന സരസു മറ്റുള്ളവരുടെ എതിര്‍പ്പ്‌ വകവെക്കാതെ നൌഷാദിനെ അറിയിക്കാന്‍ റസിയയ്ക്ക്‌ വാക്ക്‌ കൊടുത്തു.
    nalla theerumanam
    nalla kadha ramji

    മറുപടിഇല്ലാതാക്കൂ
  28. ഓരോരുത്തരുടെയും വീക്ഷണകോണുകള്‍ വ്യത്യസ്തങ്ങളാണ് . സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. സാഹിത്യ സൃഷ്ടികളും പലവിധം.എല്ലാരും ദുഖകഥകള്‍ എഴുതിയാല്‍ മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പോയ തോന്നല്‍ വരാം. ഇനി എല്ലാരും നര്‍മ്മകഥകള്‍ എഴുതിയാലോ അതും പ്രശ്നമാണ്.മാനസിക രോഗാശുപത്രിയില്‍ പോയ തോന്നല്‍ ആണ് ഉണ്ടാകുക.
    അതിനാല്‍ എനിക്ക് പറയാന്‍ ഉള്ളത്- നര്‍മ്മം അത്യാവശ്യമാണ്. ഒപ്പം ഗൌരവ സ്വഭാവമുള്ള,ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന കഥകളും വേണ്ടതാണ്. ഇത് രണ്ടും ബൂലോകത്ത് സുലഭവുമാണ്. ജീവിതം മൊത്തം മുഴു തമാശയായി എടുക്കാന്‍ കഴിയുമോ?
    നര്‍മ്മം അറിയുന്നവര്‍ എഴുതട്ടെ നമുക്ക് വായിക്കാം പ്രോത്സാഹിപ്പിക്കാം. ഒപ്പം സെന്റി എഴുതുന്നവര്‍ എഴുതട്ടെ അതും നമുക്ക് വായിച്ചു നിര്‍ദേശങ്ങള്‍ നല്‍കാം. അങ്ങനെ'നാനാത്വത്തില്‍ ഏകത്വം' ഇവിടെയും പുലരട്ടെ..

    കഥ നന്നായി.ഇനി റാംജി ഒരു നര്‍മ്മ കഥ എഴുതി പോസ്റ്റൂ . അതിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  29. ജീവിതത്തില്‍ ഇങനെ സംഭവിക്കുമോ
    എന്ന് സംശയം ആണു.ഇതു വായിക്കുമ്പോ
    സരസു എന്ന സ്ത്രീയില്‍ ഞാന്‍ കണ്ടത്
    എന്‍റെ അമ്മയെ ആണു...വളരെ ഹൃദയ
    സ്പര്‍ശിയായ കഥ.ബന്ധങ്ങളെക്കാള്‍
    എന്നും സുഹൃത്ത് ബന്ധങ്ങള്‍ തന്നെയാകും
    കൂട്ടിനു എന്ന് ഞാനും വിശ്വസിക്കുന്നു.വളരെ ഹൃദയ
    സ്പര്‍ശിയായ കഥ

    മറുപടിഇല്ലാതാക്കൂ
  30. ഒത്തിരി വേദനയാണ് ഈയിടെയായി റാംജിയുടെ കഥകളില്‍... പക്ഷെ ആര്‍ക്കും സംഭവിക്കാം എന്നുള്ളത് കൊണ്ടോ എന്തോ വേദനയെക്കാള്‍ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു ഇത്...

    സ്നേഹം ഉപാധികള്‍ ഇല്ലാത്തതു തന്നെ ആവണം. മുസ്ലിം ആയതിന്റെ പേരില്‍ ആവരുത്, തീരുമാനത്തിന്റെ ശരിയില്‍ ആവണം നമ്മള്‍ ഉറ്റവരെ സപ്പോര്‍ട്ട് ചെയ്യേണ്ടത്

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍6/16/2010 05:01:00 PM

    പ്രവാസ്ത്തിന്റെ മറ്റൊരു നൊംബരം ചാണ്ടിക്കുഞ്ഞിനു തോന്നിയ സംശയം ഇന്നത്തെ ഈ ലോകത്ത് ആർക്കും തോനുന്നതേയുള്ളൂ പക്ഷെ ജീവിതത്തെ അന്വർത്തമാക്കുന്ന ചില ബന്ധങ്ങൾ ഉണ്ട് കുടുംബ ബന്ധങ്ങളേക്കാളും സ്വന്തം മക്കളേക്കാളും വലിയ ചില സുഹൃദ് ബന്ധങ്ങൾ... പക്ഷെ നൌഷാദിനോട് സമൂഹം എങ്ങിനെ പെരുമാറും എന്നത് മറ്റൊരു വശം റസിയ തന്നെ എങ്ങിനെയാകുമെന്നത്.. ആർക്കറിയാം എല്ലാം നല്ല രീതിയിൽ ചിന്തിക്കുന്നവർക്ക് നല്ലൊരു പര്യവസാനം അതല്ല ചിന്തകൾക്ക് മറ്റു അർഥം നൽകുന്നവർക്കു കുഴപ്പങ്ങളും നൊംബരങ്ങളും സരസുവിന്റെ ജീവിതത്തിൽ കാണാൻ കഴിയും ഏതായാലും കഥാകാരൻ പറഞ്ഞതു പോലെ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു...ആ ഉദയം തന്നെ പുലരട്ടെ നമുക്കും പ്രാർതിക്കാം... വളരെ നന്നായി പറഞ്ഞിരിക്കുന്നു കൊലുസെ സങ്കടവും അറിയണം നമ്മൾ സന്തോഷം മാത്രം അറിഞ്ഞു ജീവിച്ചാൽ അന്യന്റെ സങ്കടങ്ങൾ എന്തെന്നു നമുക്കു മനസിലാക്കാൻ കഴിയില്ല... അതും അറിഞ്ഞാലെ ജീവിതത്തിനു ഒരു പൂർണ്ണതയുണ്ടാകൂ... അതല്ലെ ഇന്നത്തെ ലോകത്ത് കൂടുതലും ഉള്ളതും..

    മറുപടിഇല്ലാതാക്കൂ
  32. പലരും ചിന്തിക്കാത്ത ചില കാര്യങ്ങള്‍.
    വലിയ വീട്ടിനുള്ളിലെ പട്ടിണീ നാട്ടുകാരന് തമാശയായിരിക്കും.
    സഹായിക്കാന്‍ മനസ്സില്ലാത്തവര്‍ കുറ്റം കണ്ടെത്തുക പതിവ്.

    വായിച്ച് കഴിഞ്ഞപ്പോള്‍ എന്തോ..പറയാന്‍ അറിയാത്ത ഒരു....

    മറുപടിഇല്ലാതാക്കൂ
  33. ബിലാത്തിപട്ടണം / BILATTHIPATTANAM,
    കഥയില്‍ ഇറങ്ങിച്ചെന്ന അഭിപ്രായം.
    നന്ദി ബിലാത്തി.

    അലി,
    പ്രതീക്ഷ നല്കുന്ന സൌഹൃതങ്ങള്‍.
    നന്ദി അലി.

    തെച്ചിക്കോടന്‍,
    നല്ല വാക്കുകള്ക്ക്ങ
    നന്ദി സുഹൃത്തെ.

    ഹംസ,
    പണത്തിനു പിന്നാലെ പായുന്ന മനുഷ്യരാണ് എങ്ങും.
    നന്ദി ഹംസ.

    Manoraj,
    പ്രായോഗികമാണോ എന്നതിനേക്കാള്‍ പ്രായോഗികമാക്കാന്‍ സമ്മതിക്കില്ല എന്നതല്ലേ ശരി?
    കാറ്റിനൊപ്പം ചലിക്കുക എന്നതില്‍ കവിഞ്ഞ് കാറ്റിനെ തടയാനോ ഗതി തിരിച്ചു വിടാനോ ശ്രമിക്കാറില്ല എന്നതല്ലേ സത്യം.
    നന്ദി മനു.

    jyo,
    തീര്ച്ചനയായും. ഒരു പുതിയ പ്രതീക്ഷ....
    നന്ദി jyo

    A.FAISAL,
    നിരവധി പ്രവാസി ഭവനങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ സത്യം...!
    നന്ദി ഫൈസല്‍.

    സലാഹ്,
    നമുക്കാഗ്രഹിക്കാം.
    നന്ദി സലാഹ്.

    കൂതറHashimܓ,
    നന്ദി ഹാഷിം.

    മറുപടിഇല്ലാതാക്കൂ
  34. നാട്ടുനടപ്പിന്റെ മാലക്കണ്ണ് കാഴ്ചകളെ മൂടുന്നു.പ്രായോഗിക ജീവിതത്തിന് ഈ നാട്ടുനടപ്പ് അത്യന്താപേക്ഷിതമാണെന്ന കാഴ്ചപ്പാടുള്ള ലോകത്താണല്ലോ നാം ജീവിക്കുന്നത് .നാട്ടുനടപ്പുകളെന്ന ഇരുണ്ടമൂലകളിലേക്ക് വെളിച്ചം എന്നെങ്കിലും വീഴും എന്നു പ്രത്യാശിക്കാം .മാറ്റത്തിനായ് ”സ്നേഹത്തിന്റെ തീവ്രവാദികള്‍ “ ആകാം നമുക്ക് .

    സ്വാര്‍ത്ഥതാല്പര്യങ്ങളില്‍ കുരുങ്ങാത്ത സൌഹൃദങ്ങള്‍ എന്നും നന്മമരം തന്നെ .പക്ഷേ ....

    നൌഷാദിന്റെ മനസ്സിന്റെ വലുപ്പം നമുക്കെല്ലാം ഉണ്ടായിരുന്നെങ്കില്‍ ...

    മറുപടിഇല്ലാതാക്കൂ
  35. മതം ഏതായാലും മനുഷ്യൻ നന്നായാൽ പോരെ..
    അതിൽ സംശയത്തിന്റെ വിത്തുകൾ പാകണ്ട...

    ഒരു കഥയാണെങ്കിൽ പോലും നാം അതിന്റെ വരും വരായ്മകൾ സംശയത്തോടെ വീക്ഷിക്കുന്നു....!!!
    നന്നായി പറഞ്ഞിരിക്കുന്നു റാംജി...
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  36. ആത്മബന്ധങ്ങള്‍ കഥമാത്രമാകുന്ന കാലമായത് കൊണ്ടാകും ചില സംശയങ്ങള്‍.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാമെല്ലാവരും അങ്ങിനെയായി പോയി.കഥ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  37. perooran,
    നന്ദി.

    (കൊലുസ്),
    സങ്കടങ്ങളും പ്രയാസങ്ങളും നമ്മള്‍ പറയുമ്പോഴും അറിയുമ്പോഴും അല്ലെ നമ്മള്ക്ക് അതെക്കുറിച്ച് ചിന്തിക്കാനും സഹായിക്കാനും അതിനുള്ള പര്ഹാ്രം തേടാനും കഴിയു.
    ഒഴിവാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ....
    നന്ദി ഷെബു.

    വഷളന്‍ | Vashalan,
    ശരിയാണ്...തിരിച്ചറിയാന്‍ പറ്റാത്തവിധം നിറം മാറിയ മനുഷ്യര്‍.
    നന്ദി വഷളന്‍.

    വഴിപോക്കന്‍,
    പരുക്കനായ പച്ചയായ യാഥാര്ത്ഥ്യങ്ങള്‍..
    നന്ദി വഴിപോക്കന്‍.

    ചാണ്ടിക്കുഞ്ഞ്,
    വായിക്കുമ്പോള്‍ തോന്നുന്ന അതെ അഭിപ്രായം എന്തായാലും അത് തുറന്ന് പറയുന്നാതാണ് ശരിയായ കമന്റ്.
    അത് അടുത്ത പോസ്റ്റുകളെ കൂടുതല്‍ നന്നാക്കാനെ ഉപകരിക്കു. ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതും അതുതന്നെ.
    തലോടി സന്തോഷിപ്പിച്ച് പോകാതെ സത്യസന്ധമായി പറയുന്ന ചാണ്ടിക്കുഞ്ഞിന്റെ അഭിപ്രായങ്ങള്‍ എനിക്ക് ഏറെ സന്തോഷമായി.
    വളരെ വളരെ നന്ദി സുഹൃത്തെ.

    കുസുമം ആര്‍ പുന്നപ്ര,
    ഒറ്റക്കാകുന്ന എന്ന തോന്നല്‍ ഒരു മനുഷ്യനെ എങ്ങനെ ശക്തനാക്കുന്നു എന്നതാണ് സരസു.
    നന്ദി ടീച്ചര്‍.

    ഇസ്മായില്‍ കുറുമ്പടി ( തണല്‍,
    നര്മ്മകഥ നോക്കട്ടെ....
    നന്ദി ഇസ്മായില്‍.

    lekshmi. lachu,
    “ജീവിതത്തില്‍ ഇങനെ സംഭവിക്കുമോ
    എന്ന് സംശയം ആണു”
    സംശയിക്കണ്ട. സംഭവിക്കാന്‍ സമ്മതിക്കില്ല...അതാണ്‌ നമ്മുടെ ദയ...!
    നാലാള് ഒന്നിച്ച് പറയുമ്പോള്‍ തെറ്റാണെന്നറിഞ്ഞും അവരോടൊപ്പം ചേരാനാണ് നമ്മളും ഉത്സാഹം കാട്ടുക.
    പിന്നെന്ത് നടക്കാന്‍..?
    പക്ഷെ ഇത്തരത്തിലുള്ള ചില നൌഷാദ്മാരെന്കിലും നമുക്കിടയിലുണ്ട്.
    ഒരു നേരിയ വെളിച്ചം എങ്ങോ ഞാന്‍ കാണുന്നു.
    നന്ദി ലക്ഷ്മി.

    ബിജിത്‌ :|: Bijith,
    വേദന ഒരിക്കലും സുഖം തരുന്നില്ല ബിജിത്ത്‌.
    പച്ചയായ സത്യങ്ങള്‍ നേരില്‍ കാണുമ്പോള്‍ അസ്വസ്ഥത സ്വാഭാവികം.
    നന്ദി ബിജിത്‌.

    മറുപടിഇല്ലാതാക്കൂ
  38. റാംജി, അവിശ്വസനീയത തോന്നിയെങ്കിലും കഥ നന്നായിട്ടുണ്ട്.
    എനിക്ക് മനസ്സിലായി ഈ കഥയിലൂടെ പകരാന്‍ ഉദ്ദേശിച്ച സന്ദേശം മതസൗഹാര്‍ദ്ദവും, സൗഹൃദത്തിന്റെ പ്രാധാന്യവും, വിധവകളോട് സമൂഹം കാണിക്കേണ്ട പരിഗണനയുമാണെന്ന്. നന്നായി എഴുതുന്നുണ്ട്. എഴുത്ത് തുടരൂ..

    മറുപടിഇല്ലാതാക്കൂ
  39. sir ന്‍റെ എല്ലാ കഥയും വായികാറുണ്ട്‌. എല്ലാ കഥയിലും ഓരോ tragedy ഉണ്ടല്ലോ. ഞാന്‍ ഇന്ന് രാവിലെയാണ് മോര്‍ചെറിയുടെ മരവിപ്പ് വായിച്ചതു . ഇനി ഇന്നത്തെ ദിവസം പിള്ളയും കുടുംബവും ആയിരിക്കും മനസ്സില്‍ . എന്തായാലും അവര്‍ക്ക് പുത്തന്‍ പ്രതിക്ഷയായി നൌഷാദും കുടുംബവും ഉണ്ടല്ലോ എന്നാ ആശ്വാസം . ഇനിയും തുടരുക . . tragedy stories നിന്ന് ഒന്ന് മാറി ചിന്തിച്ചു കൂടെ എന്നാ ഒരു അപേക്ഷയുമുണ്ട് ..?

    മറുപടിഇല്ലാതാക്കൂ
  40. റാംജീ ഹ്ര്'ദ്യമായ അഭിനന്ദനങ്ങള്‍ ആദ്യമേ അറിയിക്കട്ടെ. കഥ ഹ്ര്'ദയസ്പര്‍ശിയായി.കഥയിലൂടെ വലിയ സന്ദേശങ്ങളാണ്' താങ്കള്‍ സമൂഹത്തിനു കൈമാറിയത്.
    ചാണ്ടിക്കുഞ്ഞിന്റെ സംശയം തികച്ചും ന്യായമാണ്'. അത്തരം സംശയങ്ങളും ചോദ്യങ്ങളൂം ഉരുത്തിരിയുമ്പോഴാണ്' കഥ വിജയിക്കുന്നതും കഥാകാരന്‍ ലക്ഷ്യത്തിലെത്തുന്നതും .ചാണ്ടിക്കുഞ്ഞിനുള്ള മറുപടിയില്‍ തങ്കളെഴുതി എഴുത്തിന്റെ പോരായ്മ കൊണ്ടാകാം അത്തരം സംശയങ്ങള്‍ ഉണ്ടാകുന്നതെന്ന്'. ആ അഭിപ്രായത്തോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു.അവിടെ തെളിയുന്നത് എഴുത്തിന്റെ ശക്തിയല്ലെ. കഥയാകുന്ന ശരീരത്തിന്' സൌന്ദര്യവും തുടിപ്പും മതിപ്പും കൂടുതല്‍ തോന്നിയതുകൊണ്ടല്ലെ കാമുകവേഷത്തില്‍ വന്ന ചാണ്ടിക്കുഞ്ഞ്' ഒന്നടിമുടി ഉഴിഞ്ഞത്'.മേനകപ്പെങ്കൊച്ചിനു പകരം ഷീലയോ ജയഭാരതിയോ ആയിരുന്നെങ്കില്‍ വിശ്വാമിത്രമഹര്‍ഷിയുടെ തപസ്സിളക്കാന്‍ കഴിയുമായിരുന്നോ...? തിലകനെതിരേ പറവൂര്‍ ഭരതനോ മാമുക്കോയയോ ആയിരുന്നെങ്കില്‍ നമ്മുടെ അഴീക്കോട് സാറ്'പ്രതികരിക്കുമായിരുന്നോ..
    അപ്പുറത്ത് മോഹന്‍ലാലായതുകൊണ്ടല്ലേ..സാറ്'സടകുടഞ്ഞത്. റാംജിക്കും ചാണ്ടിക്കുഞ്ഞിനും ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  41. ഉമ്മുഅമ്മാർ,
    കഥയില്‍ ഇറങ്ങിച്ചെന്ന് വ്യക്തമാക്കിയ അഭിപ്രായങ്ങള്ക്ക് വളരെ സന്തോഷം.
    നന്ദി ഉമ്മുഅമ്മാര്‍.

    OAB/ഒഎബി,
    സത്യം കാണാത്ത വിമര്ശനങ്ങാളാണ് പലപ്പോഴും പുറമേ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍.
    നന്ദി സുഹൃത്തെ.

    ജീവി കരിവെള്ളൂര്‍,
    നൌഷാദിന്റെ മനസ്സിന്റെ വലിപ്പം നമുക്ക്‌ വേണ്ട,
    പക്ഷെ അവരെ നിരുല്സാഹപ്പെടുത്തുന്ന പ്രവൃത്തികള്‍ നമ്മില്‍ നിന്ന് ഉണ്ടാകിരുന്നെങ്കില്‍...
    അത് തന്നെ വലുതല്ലേ.
    നന്ദി ജീവി.

    വീ കെ,
    അതാണ്‌ സുഹൃത്തെ നമ്മുടെ ഇന്നിന്റെ നേര്ചി്ത്രം.....
    നന്ദി വീ കെ.

    നാട്ടുവഴി,
    നന്ദി ആഷ.

    Vayady,
    നമ്മള്ക്ക് ഉള്ക്കൊള്ളാനാകാത്ത സംഭവങ്ങള്‍ കാണുമ്പോള്‍ അവിശ്വസനീയത തോന്നാം.
    പക്ഷെ അനുഭവിക്കുന്നവര്‍ അതിനെ പുല്കുനന്നു എന്നും വരുന്നില്ലേ?
    കഥയുടെ ഉള്ക്കാമ്പ് കണ്ടെത്തിയ അഭിപ്രായത്തില്‍ സന്തോഷമുണ്ട്.
    നന്ദി വായാടി.

    Sneha,
    ട്രാജടിക്ക് ശേഷം ജീവിക്കേണ്ട ജീവിതങ്ങള്‍....അതിനല്ലേ നമ്മള്‍ മുന്ഗ്ണന കൊടുക്കേണ്ടത്‌.
    സംഭവങ്ങളെ കഥയിലേക്ക് കൊണ്ടുവരുന്നത് കൊണ്ടായിരിക്കും അങ്ങിനെ സംഭവിക്കുന്നത്.
    ചുറ്റിനും കാണുന്ന കാഴ്ചകള്‍......
    എല്ലാ കഥകളും വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി സ്നേഹ.

    ÐIV▲RΣTT▲∩ ദിവാരേട്ടന്‍,
    നന്ദി ദിവാരേട്ടാ.....

    Dipin Soman,
    നന്ദി ദിപിന്‍.

    മറുപടിഇല്ലാതാക്കൂ
  42. അജ്ഞാതന്‍6/17/2010 02:30:00 PM

    "സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല." റാംജി ഇത് എപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമാണ് ...അടുപ്പ് പുകഞ്ഞില്ലെങ്കിലും ആര്‍ഭാടം വേണം ഇന്ന് ജീവിക്കാന്‍ എന്ന അവസ്ഥയാ എല്ലാടത്തും.വീടുകള്‍ നമുടെ ആവശ്യത്തിനു എന്നതില്‍ ഉപരി അനാവശ്യത്തിന് എന്ന് തോന്നിപോകും ...എനിട്ടോ അതില്‍ ചിലപ്പോള്‍ ഒറ്റക്കും ...

    "സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു."...ഇതും വലിയ ഒരു സത്യം ..മനുഷ്യരുടെ സ്വാര്‍ഥത .അതിന്നു പിടിപെടുന്ന ഒരു മാറാരോഗം തന്നെ ...

    "ബന്ധങ്ങള്‍ സരംക്ഷണത്തിന്‌ പകരം സംഹരിക്കാനുള്ള വഴി തേടുന്നവരാണെന്ന്‌ മനസ്സിലാക്കിയ.." പലപ്പോഴും ഈ പറഞ്ഞ വരികള്‍ ഒരു തിരിച്ചറിവു തന്നെ ...സംരക്ഷകര്‍ സംഹരിക്കാന്‍ കച്ചകെട്ടി നടക്കുന്നു ..ബന്ധുവാര് ശത്രുവാര് എന്നറിയാത്ത അവസ്ഥ ...

    "ചെറിയൊരു സഹായത്തിന്‌ പോലും ലഭിക്കാതിരുന്ന സ്വന്തക്കാരും വീട്ടുകാരും അവരുടെ പൊള്ളയായ അഭിമാനം ഉയര്‍ത്തി അക്രോശിക്കുമ്പോള്‍ നാളെയുടെ നീര്‍ച്ചുഴിക്ക്‌ ഒരു കൈത്താങ്ങായി വന്നെത്തിയ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‌ കനിവ്‌ കാണിക്കാത്ത ഭദ്രകാളിയായി സരസു യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. "...സരസ്സുവിനെ പോലെ ധൈര്യം വേണം പലപ്പോഴും ജീവിക്കണമെങ്കില്‍ ...എന്നലെങ്കില്‍ നാളെ എല്ലാരും പോവെണ്ടാവരാണ് താനും ...എങ്ങിനെ ഇപ്പോള്‍ എവിടെ എന്ന് അറിയില്ല ആര്‍ക്കും ..അതിനിടയില്‍ എന്തിന് വെറുതെ ...എല്ലാര്‍ക്കും എല്ലാം അറിയാം ..എനിട്ട്‌ പോലും പലപ്പോഴും നമ്മള്‍ :(

    വേദനകള്‍ ആണ് പലപ്പോഴും നമ്മളെ മനുഷ്യരാകി നിലനിര്‍ത്തുന്നത് ..വേദന അറിഞ്ഞു വളര്‍ന്നവര്‍ പലപ്പഴും മറ്റുള്ളവരുടെ വേദകള്‍ അറിയാന്‍ ഒരു പക്ഷെ ശ്രമിക്കുകയെങ്കിലും ചെയ്യും ...

    മറുപടിഇല്ലാതാക്കൂ
  43. കരയുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍..
    ചിരിക്കുന്നവരെ നിങ്ങളും ഭാഗ്യവാന്മാര്‍...
    എന്തുകൊണ്ടെന്നാല്‍.
    കരയുന്നവരെ ചിരിപ്പിക്കാന്‍ ബ്ലോഗില്‍ മരുന്നുണ്ട്.
    ചിരിപ്പിക്കുന്നവരെ കരയിക്കാന്‍ ബ്ലോഗില്‍ റാംന്ജിയുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  44. നൌഷാദിനെ സമീപിച്ച്‌ നല്ല വാക്കുകള്‍ പറയുന്ന നാട്ടുകാര്‍ക്കിടയില്‍ മുഖം വീര്‍പ്പിച്ചവരും നടന്നു നീങ്ങിയപ്പോള്‍ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു.


    റാംജിയുടെ തൂലികയില്‍ നിന്ന് മനസ്സില്‍ തട്ടുന്ന ഒരു കഥ കൂടി.

    മറുപടിഇല്ലാതാക്കൂ
  45. റാംജിഭായി
    നന്നായി എഴുതിയിരിക്കുന്നു.
    ശ്രീ പറഞ്ഞതുപോലെ കഥയായതു കൊണ്ട് കുഴപ്പമില്ല.

    മറുപടിഇല്ലാതാക്കൂ
  46. "ശരിയാണ്‌. പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം"

    ഇതു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സില്‍ വരുന്നു.. നമ്മള്‍ മലയാളികളുടെ ഒരു കുഴപ്പം ആണെന്ന് തോന്നുന്നു.. ജീവിതം മുഴുവന്‍ അദ്ധ്വാനിച്ചു കിട്ടുന്ന മുഴുവന്‍ കാശ് കൊണ്ടു നമ്മള്‍ ഒരു വീട് പണിയും.. പിന്നെ അത് മെയിന്‍ടെയിന്‍ ചെയ്യാനുള്ള കാശില്ലാതെ അവിടെ കിടന്നു നരകിച്ചു മരിക്കുന്നു !

    വിചിത്രം നമ്മള്‍ !!

    സൌഹൃദത്തിന്റെ ആഴം നന്നായിരിക്കുന്നു .. റാംജിയുടെ എഴുത്ത് എന്നത്തേയും പോലെ മനോഹരം..

    പക്ഷെ മരണ വീടിന്റെ ഒരു മൂകത മിസ്‌ ചെയ്തോ എന്നൊരു സംശയം ..

    എല്ലാ ആശംസകളും ...

    മറുപടിഇല്ലാതാക്കൂ
  47. റാംജി..കഥ നന്നായീ...
    സൌഹൃതത്തിന്റെ മഹത്വം

    മറുപടിഇല്ലാതാക്കൂ
  48. വെറുതെ നന്നായിരുന്നു എന്നുപറഞ്ഞാല്‍ അത് വെറും വാക്കാകും. തികച്ചും മനസ്സില്‍ തട്ടിയ കഥ. പ്രത്യേകിച്ചും ഒരു നീണ്ട നാള്‍ പ്രവാസിയായ എനിക്ക് ആ കഥയുടെ ഉള്‍കാംബ് മനസ്സിലാകും. സ്നേഹത്തിന് ഒറ്റ മുഖമേ ഉള്ളൂ. അത് എപ്പോഴും തെറ്റിദ്ദരിക്കപ്പെടാന്‍ ഇടയുണ്ടെങ്കിലും. ചിന്തിക്കാന്‍ കുറച്ചു പഴുതുകളിട്ടുകൊണ്ടുള്ള രചനാ ശയ് ലി. നന്നായിരിക്കുന്നു. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  49. Abdulkader kodungallur,
    വിശദമായ അഭിപ്രായത്തിനു
    നന്ദി മാഷെ.

    Aadhila,
    കഥയുടെ ഓരോ വരിയിലും കയറിയിറങ്ങി വിശദമാക്കിയ
    അഭിപ്രായങ്ങള്ക്ക് ഏറെ നന്ദി ആദില.

    “വേദന അറിഞ്ഞു വളര്ന്നവര്‍ പലപ്പഴും മറ്റുള്ളവരുടെ വേദകള്‍
    അറിയാന്‍ ഒരു പക്ഷെ ശ്രമിക്കുകയെങ്കിലും ചെയ്യും ...”
    വളരെ ശരിയാണ്.

    കണ്ണൂരാന്‍ / Kannooraan,
    ചിരിക്കുന്നവരെ കരയിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല.
    ഇത്തരം പ്രയാസങ്ങളെ അറിയിക്കാന്‍ ശ്രമിച്ചതാണ്.
    നന്ദി കണ്ണൂരാന്‍.

    ബിഗു ,
    നമുക്ക്‌ പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാമല്ലോ.
    നന്ദി ബിഗു.

    Renjith ,
    കഥ അല്ലെങ്കില്‍ കുഴപ്പമായേനെ അല്ലെ.
    അതാണ്‌ നമ്മുടെ സമൂഹം.
    നന്ദി രഞ്ജിത്.

    കൊലകൊമ്പന്‍ ,
    ശരിയാണ്.
    മരണവീടിന്റെ മൂകതയെക്കാള്‍ ഞാന്‍ ശ്രമിച്ചത്‌
    അവശേഷിക്കുന്ന കുടുമ്പത്തിന്റെ നാളെയെക്കുറിച്ച് ഓര്മ്മിപ്പിക്കാനാണ്.
    നന്ദി കൊലകൊമ്പന്‍.

    Geetha,
    നന്ദി.

    ഖാലിദ്‌ കല്ലൂര്‍ ,
    കഥയുടെ ഉദ്യേശം മനസ്സിലാക്കി പറഞ്ഞതില്‍ സന്തോഷം
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  50. റാംജീ, ചില തിരക്കുകള്‍ കാരണം വരാന്‍ വൈകി....കഥ വായിച്ചപ്പോള്‍ ചാണ്ടിക്കുഞ്ഞിനുണ്ടായ സംശയം എന്റെ മനസ്സിലേക്കും വന്നതാണ്‌,എന്നാല്‍ താഴെ അങ്ങയുടെ മറുപടി കണ്ടപ്പോള്‍ അത് മാറി.

    ഇന്നത്തെ ലോകത്തില്‍ സഹോദരങ്ങള്‍ പോലും ഒന്നിച്ചു താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, അഥവാ അങ്ങിനെയൊക്കെ ചെറുപ്പത്തില്‍ ചിന്തിക്കുന്ന സഹോദരങ്ങള്‍ പോലും ഒരു കുടുംബമായിക്കഴിയുമ്പോള്‍ സ്വാര്‍ത്ഥരാവുന്നു. പിന്നെ, താന്‍, തന്റെ എന്ന ചിത മാത്രം! അതിനാലാവും നൌഷാദിന്റെ ഈ സ്നേഹം,കരുതല്‍ ഒക്കെ അരുതാത്ത ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടു വരുന്നത്. എന്നാല്‍ സൌഹൃദത്തിന്റെ, കരുണയുടെ ഒക്കെ പ്രതീകമായ് നൌഷാദും റസിയയും, ഹൃദയത്തില്‍ ഒരു കുളിര്‍ക്കാറ്റു പോലെ....ഉറവ വറ്റാത്ത ഇത്തരം അപൂര്‍വ സൌഹൃദങ്ങള്‍ വായനക്കാരിലും പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു.

    നന്നായിരിക്കുന്നു റാംജീ...

    മറുപടിഇല്ലാതാക്കൂ
  51. നന്നായി.
    തീവ്രമായ എഴുത്ത്..
    പൊള്ളുന്നു...

    മറുപടിഇല്ലാതാക്കൂ
  52. വളരെ നന്നായിരിയ്ക്കുന്നു റാംജി.

    മറുപടിഇല്ലാതാക്കൂ
  53. റാംജീ...തീം നന്നായി.പക്ഷേ ഈ കഥക്ക് എനിക്ക് റാംജിയുടെ മറ്റുകഥകളുടെ തൃപ്തി കിട്ടിയില്ല. റാംജിയുടെ മറ്റുകഥകളെല്ലാം എനിക്ക് അത്രക്ക് ഇഷ്ടമാണ് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  54. കുഞ്ഞൂസ് (Kunjuss),
    അതിശയോക്തി തോന്നാമെന്കിലും അത്തരം ഒരു നേരിയ പ്രതീക്ഷ...അതമാത്രം.
    നന്ദി കുഞ്ഞൂസ്.

    the man to walk with,
    വരവിന് നന്ദി.

    »¦മുഖ്‌താര്‍¦udarampoyil¦«,
    നന്ദി മുക്താര്‍.

    ബിജുകുമാര്‍,
    വരവിനും വായനക്കും
    നന്ദി ബിജു.

    റോസാപ്പൂക്കള്‍,
    വായിക്കുമ്പോള്‍ തോന്നുന്നത് എഴുതണം.
    അതാണ്‌ ശരിയായ കമന്റ്.
    വളരെ നന്ദി റോസ്.

    മറുപടിഇല്ലാതാക്കൂ
  55. ഇന്നാണ് ഈ വഴി വരാനായത്..രണ്ടാം ഭാഗം വായിച്ച് ഇഷ്ടപ്പേട്ടപ്പോള്‍ റിവേറ്സില്‍ ഒന്നും വായിച്ചു...നല്ല കഥ..ഇനിയും തുടരിപ്പിച്ച് കൂടെ?

    മറുപടിഇല്ലാതാക്കൂ
  56. റാംജി കഥ വായിച്ചു
    മരിച്ചവരോടോ അതോ ജീവിക്കുന്നവരോടോ
    നമുക്ക് ഉത്തരവാദിത്വം ?
    അറിയില്ല....
    എന്തിനും രണ്ടു വശം പറയുന്ന ജനം!!
    ഉപാധികള്‍ ഇല്ലാതെ പരിമിതികള്‍ ഇല്ലതെ
    തിരികെ കിട്ടാന്‍ പോകുന്ന ലാഭം കണക്കാക്കാതെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ ഏതു നേരത്തും ശരിയായ സഹായം ചെയ്യാനാവൂ, ശാപമാകുന്ന ശവങ്ങള്‍, മോര്‍ച്ചറിയുടെ മരവിപ്പ് ഈ രണ്ടു കഥകളും നിസ്വാര്‍ദ്ധമായ സ്നേഹത്തിന്റെ വശങ്ങള്‍,
    മനുഷ്യന്റെ നിസ്സഹായതകള്‍ ഇവ വെളിപ്പെടുത്തി..

    മറുപടിഇല്ലാതാക്കൂ
  57. വളരെ നന്നായി പറഞ്ഞു. നല്ല വായന സുഖം .
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  58. റാംജി. കഥയുടെ രണ്ടു ഭാഗങ്ങളും വായിച്ചു.മനുഷ്യത്വവും നിസ്സഹായതയും, ദൈന്യതയും ദുരന്തജീവിതങ്ങളും ഒറ്റപ്പെടലും അങ്ങനെ നമ്മൽ മദ്ധ്യവർഗ്ഗസമൂഹം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ കഥയിൽ കടന്നു വരുന്നുണ്ട്.
    ജാതിക്കും മതത്തിനും അതീതമാണ് പ്രപഞ്ചത്തിന്റെ ഇച്ഛകൾ എന്ന് നൌഷാദിലൂടെ നിങ്ങൾ തെളിച്ചു പറഞ്ഞു.

    ജീവിക്കാനല്ല, അതിജീവിക്കാൻ ഗൾഫിലേക്ക് എടുത്തെറിയപ്പെടുന്ന ഓരോ മനുഷ്യനും ഇത്തരം അവസ്ഥകളെ നേരിടേണ്ടി വരും.

    കഥ ഇതിനേക്കാൾ എത്രയോ നന്നാക്കാമായിരുന്നു. ചില പ്രശ്നങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ.

    കഥ ആരുടെ കാഴ്ചപ്പാടിൽ പറയണമെന്ന കൺഫ്യൂഷൻ. ഇവിടെ മൂന്നുപേരായി.

    പിന്നെ കഥ പറയുന്നതിനെക്കാൾ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലങ്ങളെയും മാനസികാവസ്ഥകളെയും വളരെ വിശാലമായി വിശദീകരിക്കാൻ റാംജി എല്ലാ കഥകളിലും മുതിരുന്നു. കഴിവതും അത്തരം നീണ്ട വിശദാംശങ്ങൾ ഒഴിവാക്കുക. അത്തരം വിശദാംശങ്ങളിലേക്ക് പോയത് കൊണ്ടാണ് കഥ ഒരു ഭാഗത്തിൽ ഒതുങ്ങാതെ രണ്ടിലേക്ക് നീണ്ടത്.
    ഞാൻ മുൻ‌പ് പറഞ്ഞിട്ടുള്ളതുപോലെ, വളരെ നീണ്ട വാക്യങ്ങൾ വരുന്നത് അതിവിശദീകരണത്തിനുള്ള പ്രവണത മൂലമാണ്.

    ബിംബങ്ങൾ ഒരുക്കുമ്പോൾ പുതുമയുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുക. അല്ലങ്കിൽ ഒഴിവാക്കുക.
    ഉദാഹരണത്തിന് നിരാശയുടെ കരിനിഴൽ പോലുള്ള പ്രയോഗങ്ങൾ എത്രയോ ദശകങ്ങൾക്ക് മുൻപ് നാം കേട്ടതാണ്. അത്തരം പ്രയോഗങ്ങൾ വായനക്കാർക്ക് പുതിയ ആനുഭവം പകരില്ല. മാത്രമല്ല ചെടിപ്പുണ്ടാക്കുകയും ചെയ്യും.

    നാം എഴുതുമ്പോൾ നമ്മുടെ മനസ്സിൽ വികാരങ്ങൾ ജനിക്കുന്നെങ്കിൽ മാത്രം ആ പ്രയോഗങ്ങൾ കഥയിൽ വയ്ക്കുക. പുതുമയുള്ള വിഷയവും അവതരണവുമാണ് കഥയുടെ ജീവൻ.

    ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  59. നന്നായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  60. poor-me/പാവം-ഞാന്‍,
    രണ്ടു കഥകളും വായിച്ച് അഭിപ്രായം അറിയിച്ചതിന്
    നന്ദി സുഹൃത്തെ.
    ഇനിയും തുടര്പ്പിച്ചാല്‍ അത് ബോറാകും.

    മാണിക്യം,
    ജീവിച്ചിരിക്കുന്നവരെ സഹായിക്കുക എന്നതുതന്നെ കരണീയമായിട്ടുള്ളത്.
    കഥകളെല്ലാം വായിച്ച് വിശദമായി അഭിപ്രായം അറിയിക്കുന്നതിനു
    വളരെ നന്ദി ചേച്ചി.

    ചെറുവാടി,
    നല്ല വാക്കുകള്ക്ക്
    നന്ദി സുഹൃത്തെ.

    എന്‍.ബി.സുരേഷ്,
    വളരെ നന്ദി മാഷേ.
    കഥയെ എഴുതേണ്ട രീതിയും അനുവര്ത്തി ക്കേണ്ട കാര്യങ്ങളും
    എഴുതിത്തുടങ്ങുന്നവര്ക്ക്ര വിജ്ഞാനപ്രദമായ ഉപദേശം നല്കികയ
    താങ്കളുടെ വിലയേറിയ നിര്ദേ്ശങ്ങള്ക്ക് ഏറെ നന്ദിയുണ്ട്.
    മാഷിന്റെെ കമന്റുകള്ക്ക് ‌ ഓരോ തവണയും ഞാന്‍ കാത്തിരിക്കാറുണ്ട്.
    വീണ്ടും കാണാം.

    Mukil,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  61. പ്രമേയത്തിനൊപ്പം വളർന്നില്ല രചനാവൈഭവം എന്ന് എനിക്ക് തോന്നി. അത്യുദാത്തമായ ഒരു സ്നേഹബന്ധത്തെക്കുറിച്ച് പറയുമ്പോൾ കുറച്ച് കൂടി ഒതുക്കവും തീവ്രതയും വേണമെന്നാണ് എന്റെ എളിയ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  62. ഒരു പ്രവാസിയെ, ....വേദനകള്‍ പലതും സഹിച്ചു ജീവിയ്ക്കാന്‍ പഠിച്ച പ്രവാസിയുടെ കുടുംബത്തെ ...,മരണം പോലും, അസഹ്യമായ മരുഭൂമിയുടെ ചൂടിനേക്കാള്‍ വേദനയുള്ള
    പൊള്ളല്‍ എല്പിയ്കുമ്പോള്‍ ‍, അതിന്റെ ചൂട് നെഞ്ച് ഉരുക്കുന്നില്ല , പകരം ഒരു മരവിപ്പ് ....മനസിലാക്കുന്നു റാംജി ആ മരവിപ്പ് ഈ കഥയിലുടെ....

    മറുപടിഇല്ലാതാക്കൂ
  63. നന്നായി എഴുതിയിരിക്കുന്നു.....

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  64. സന്തോഷമായാലും ദുഃഖം അയാലും ആത്മാര്‍ഥമായി പങ്കുവേയ്കാന്‍ ഒരാള്‍ ഉണ്ടാവുന്നത് തന്നെ ഒരു ഭാഗ്യം ,നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  65. Echmukutty,
    അഭിപ്രായം ഞാന്‍ പരിഗണിക്കുന്നു.
    തുടര്ന്നും പ്രതീക്ഷിക്കുന്നു.
    നന്ദി എച്മു.

    വരയും വരിയും : സിബു നൂറനാട്,
    നന്ദി സിബു.

    Readers Dais,
    സത്യം നിര്മ്മരല്‍.
    നന്ദി.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌.

    അക്ഷരം,
    സന്ദര്ശമനത്തിനും വായനക്കും അഭിപ്രായത്തിനും
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  66. എന്താ പറയുക റാംജി.കഥ നന്നായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞ് വേണ്ടല്ലോ അറിയാന്‍ :) ഒരു പാട് ടച്ചിംഗ് ആയി, അതാ സത്യം

    മറുപടിഇല്ലാതാക്കൂ
  67. രക്തബന്ധങ്ങളേക്കാൾ തീവ്രതയുള്ള സൌഹൃദങ്ങൾ ആത്മബന്ധമായി മാറുന്ന കാഴ്ച.

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  68. ramji othiri nannayittundu... manassu aardramakkiya ezhuthu..........aashamsakal.................

    മറുപടിഇല്ലാതാക്കൂ
  69. ഒരിക്കല്‍ കടന്നു പോയിരുന്നു ഇത് പോലെ ഒരു അവസ്ഥയിലൂടെ. ആ ദിവസങ്ങളെ മുന്നില്‍ കാണിച്ചു തന്നു ഒരിക്കല്‍ കൂടി. സത്യം പറഞ്ഞാല്‍ ഓര്‍മിക്കാന്‍ താല്‍പ്പര്യമില്ലാത്ത കാര്യം. പക്ഷെ താങ്കളുടെ എഴുത്തിന്റെ രീതിയുടെ ശക്തി... അതിവിടെ പ്രകടമായി. ഇനിയും വരാം....അല്ല ഞാനും കൂടുന്നു ഒപ്പം.

    മറുപടിഇല്ലാതാക്കൂ
  70. രാംജി. ക്ഷമിക്കണം വായിക്കാന്‍ ഇത്തിര വൈകി പോയി. പഖെ, എനിക്ക് ചില കാര്യങ്ങള്‍ അവ്യക്തമാണ്? നൌഷാദ്, പിന്നെ കേന്ദ്ര കഥാപാത്രം, ഇവര്‍ തമ്മിലുള്ള ബന്ധം ഇവിടെ വിവരിക്കുന്നില്ലേ, (മുന്‍ കഥ ഞാന്‍ വായിച്ചില്ല, ഇതിനു ശേഷം വായിക്കാം, ഇനി അവിടെ വിഷധീകരിചിട്ടുങ്കില്‍ കൂടെ, ഇത് മറ്റൊരു കഥ ആയതിനാല്‍, ചെറിയ ഒരു വരിയിലൂടെ എങ്കിലും അതിനെ പട്ടി പറയാമായിരുന്നു) പിന്നെ ചാണ്ടി പറഞ്ഞ പോലെ, സാധാരണക്കാരന്റെ മനസായതിനാല്‍ ആവാം, എനിക്കിപ്പോഴും നൌഷാദ് എന്താണ് ഉദേശിച്ചത്‌, എങ്ങിനെ സംരക്ഷിക്കും? ഇതെല്ലാം പറയാത്തിടത്തോളം കാലം സംശയമായി തന്നെ നിലനില്‍ക്കുന്നു.
    പുരോഗമന ചിന്താ ഗതി നല്ലത് തന്നെ, എല്ലാം നന്നായി പറഞ്ഞു, എനിക്ക് വളരെ ഇഷ്ടാകുകയും ചെയ്തു. ശരിക്കും ഒരു മരണ വീട്ടിലെ അവസ്ഥ, അതും നാല്പതു ദിവസമൊക്കെ കാത്തിരിക്കുന്നവരെ, ഒടുവില്‍ ആരും ഇല്ലാതെ പോകുന്ന ഭയാനകമായ അവസ്ഥ, അത് ഭംഗിയായി അവതരിപ്പിച്ചു. നന്ദി, ഈ ചിന്തക്കും, ജനങ്ങള്‍ക്ക്‌ നല്‍കിയ പുത്തനുണര്‍വിന്റെ ചീന്തിനും.
    പുതു സമൂഹം ഇനിയെങ്കിലും ചിന്തിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  71. അരുണ്‍ കായംകുളം,
    നന്ദി അരുണ്‍.

    SHAIJU :: ഷൈജു,
    തിരക്ക്‌ കഴിഞ്ഞല്ലോ അല്ലെ...
    നന്ദി ഷൈജു.

    jayarajmurukkumpuzha,
    നന്ദി ജയരാജ്‌.

    ആളവന്തായന്‍,
    സന്ദര്ശനത്തിനും വായനക്കും
    നല്ല വാകുകള്ക്കും നന്ദി മാഷെ.
    വീണ്ടും കാണാം.

    SULFI,
    നിര്ദേംശങ്ങള്‍ പരിഗണിക്കുന്നു സുല്ഫിവ.
    തുടര്ന്നുള്ളവയില്‍ ശ്രദ്ധിക്കും.
    വിശദമായ രണ്ടു കഥകളിലെ
    അഭിപ്രായങ്ങള്ക്കും നന്ദി സുല്ഫിു.

    മറുപടിഇല്ലാതാക്കൂ
  72. ആത്മ ബന്ധങ്ങൾ രക്തബന്ധങ്ങളേക്കാൾ എന്നും മുന്നിൽ നിൽക്കുന്ന അനുഭവങ്ങൾ നമുക്കുണ്ട്. എങ്കിലും ഈ കാലത്ത് എല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവർക്കും അല്ലാത്തവർക്കും മുഴുവൻ ഉൾകൊള്ളാ‍ാനാകാത്ത തീരുമാനമായിരിക്കും നൌഷാദിന്റെത്. ഒരു പക്ഷെ ചുരുക്കം ദിവസങ്ങളിലേക്ക് അവരുടെ തുണ ഒരു ആശ്വാസമാവുമെങ്കിലും കാലക്രമേണ അതിൽ പോറലുകൾ വീഴാനാണ് സാധ്യതകൾ

    ആതമബന്ധങ്ങൾ വിശ്വാസങ്ങൾക്കപ്പുറം വളരട്ടെ..പ്രത്യേകിച്ചും ഈ കലുഷിത കാലത്ത്

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  73. വളരെ നന്നായിരിയ്ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  74. രാംജിയേ ഈ വഴിക്കൊന്നും കണ്ടില്ല.
    ഒന്ന് അങ്ങോട്ടൊക്കെ ഇറങ്ങി നടക്കെന്നെ. ഇത്തിരി ഹരം ഒക്കെ ആവുമെന്നെ. വെറുതെ, ഇങ്ങിനെ ആലോചിചിരുന്നാല്‍ മരണവും അതിന്റെ ചിന്തകലുമേ വരൂ.

    മറുപടിഇല്ലാതാക്കൂ
  75. വായിക്കാന്‍ ഇച്ചിരി വൈകി. പക്ഷെ ശരിക്കും ചിന്തിപ്പിച്ചു. ഇങ്ങനെയും നമ്മുടെ നാട്ടില്‍ നടക്കും.

    മറുപടിഇല്ലാതാക്കൂ
  76. ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
    പുതിയൊരു കൂട്ടുകുടുമ്പസ്വപ്നം.....
    നല്ല വാക്കുകള്ക്ക് നന്ദി മാഷെ.

    Jishad Cronic™,
    നന്ദി ജിഷാദ്.

    jassygift,
    വേദന മാത്രമായ ജീവിതങ്ങള്‍.
    നന്ദി സുഹൃത്തെ.

    SULFI,
    അത് വെറുതെ സുല്ഫിി.
    ഞാന്‍ അവിടെയൊക്കെ വന്നു വോട്ടും ചെയ്തു.

    ഗിനി ,
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  77. >>>ലഭിച്ചേക്കാവുന്ന പണത്തിന്‍റെ അവ്യക്തത മനസ്സില്‍ സംശയം വിതച്ച അപൂര്‍വ്വം ചിലരൊഴികെ മറ്റാരും ഇന്നുവരെ ആ വീടിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു.<<<
    .
    .
    സത്യം!

    മറുപടിഇല്ലാതാക്കൂ
  78. എപ്പോഴത്തേയും പോലെ , ചിന്തിക്കാൻ വക നൽകുന്ന കഥ!! വളരെ നന്നായിട്ടുണ്ട് മാഷേ..താങ്കളിൽ നിന്നും വീണ്ടും ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....