1/4/11

എല്‍സിയും വൃദ്ധനും (അവസാനഭാഗം)

01-04-2011

                        (ഈ കഥയുടെ ആദ്യഭാഗം പൂര്‍ണ്ണമായി ഇവിടെ വായിക്കാം )[ആദ്യഭാഗം ചുരുക്കത്തില്‍......
രണ്ടു മക്കളുടെ അമ്മ നാല്‍പത്‌ കാരിയായ എല്‍സിയുടെ ഭര്‍ത്താവ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരിച്ചു.
താഴെയുള്ള മകന്റെയും ഭാര്യയുടെയും ഒപ്പം താമസിക്കുന്ന പണക്കാരനായ ഒരു വൃദ്ധനെ പരിചരിക്കാന്‍ എല്‍സി ഈയിടെ തയ്യാറായി.
വൃദ്ധനും എല്‍സിയും ഒരു പ്രത്യേകതരം മാനസികാവസ്ഥയിലേക്ക് നീങ്ങുന്നു.
വൃദ്ധനെ സംബോധന ചെയ്യേണ്ടത്‌ എങ്ങിനെയെന്ന് തിട്ടമില്ലാത്ത എല്‍സി......
തുടര്‍ന്ന് അവസാനഭാഗം താഴെ വായിക്കാം]
                   (ആദ്യഭാഗത്തിലെ സംഭാഷണരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്)


"നീയെന്ത്‌ വിളിച്ചാലും അത്‌ വേണ്ടാന്നു ഞാന്‍ പറഞ്ഞില്ലല്ലൊ. നീ തന്നെ കുറച്ച്‌ കഴിയ്മ്പോ വേണ്ടാന്ന്‌ തോന്നണ്‌ത്‌ മാറ്റി വിളിക്കും."

ശരിയാണല്ലൊ. ആദ്യം കാര്‍ന്നോരെന്ന്‌ വിളിച്ചു. കുറച്ച്‌ ദിവസത്തെ ഇടപഴകലില്‍ കൂടി താന്‍ ശുശ്രൂഷിക്കുന്ന ഏതൊ ഒരു വൃദ്ധന്‍ എന്ന ധാരണയില്‍ നിന്ന്‌ ഒരപ്പച്ചന്റെ സാമിപ്യം അറിഞ്ഞു. അപ്പച്ചന്‍ മാത്രമാണൊ...ഒരു സുഹൃത്തും സഹോദരനും ഒക്കെ കൂടിയ എന്തൊ അല്ലെ? എങ്കില്‍പ്പിന്നെ അപ്പച്ച എന്ന്‌ വിളിക്കുന്നതില്‍ പൊരുത്തക്കേടുണ്ട്‌. ചൊല്ലി വിളിക്കാന്‍ വേറഎന്താണ്‌ ശരിയായ വാക്ക്‌?

എല്‍സി ആകെ ആശയക്കുഴപ്പത്തിലായി. ചെറിയൊരു കാര്യത്തിനാണൊ മനസ്സിനെ ഇങ്ങിനെ പുണ്ണാക്കുന്നത്‌. എന്തെങ്കിലും വിളിക്കുക. മാസം തികയുമ്പോള്‍ കിട്ടുന്ന പണം വാങ്ങുക എന്നതിനപ്പുറത്തേക്ക്‌ മറ്റെന്താ. അത്തരം തീരുമാനത്തിലെത്താനും മനസ്സ്‌ സമ്മതിക്കുന്നില്ല.

"ന്താ മോളൊന്നും മിണ്ടാത്തത്‌? നിയ്യിവ്ടെ വന്നതെന്നെ നോക്കാനാ."

"ഞാനൊരു കുറവും വരുത്തുന്നില്ലല്ലൊ. സ്വന്തം അപ്പനെപ്പോലെ നോക്കുന്നില്ലെ?"

"എന്നല്ല...."തുടര്‍ന്ന്‌ പറയാന്‍ വാക്കുകളില്ലാതെ ഒരു ശൂന്യത വൃദ്ധനെ പിടി കൂടി.

പരിചാരിക മാത്രമായി വന്നു കയറിയ എല്‍സി തന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പെരുമാറിയപ്പോള്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിന്‌ ആശ്വാസമായി. സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്നേഹം ഇപ്പോളവളില്‍ നിന്നാണ് ലഭിക്കുന്നത്.

എല്‍സി മാസങ്ങളോളം വൃദ്ധനില്‍ നിന്ന് വേതനം പറ്റി. കൂടുതല്‍ അറിയുകയും അടുക്കുകയും ചെയ്ത്‌ രണ്ടൊറ്റപ്പെട്ട ജന്‍മങ്ങള്‍ പരസ്പരം ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിലൂടെ സഞ്ചരിച്ചു. മാസാമാസം കിട്ടുന്ന ശമ്പളം കൂടാതെ എല്‍സിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ സഹായിക്കുന്നതിലും വൃദ്ധന്‍ സന്തോഷം കണ്ടെത്തി.

വൃദ്ധന്റെ കയ്യില്‍ നല്ലൊരു തുക സമ്പാദ്യമുണ്ട്‌. മക്കളെല്ലാം സ്വന്തമായി ഒരോ വീട്ടില്‍ കഴിയുന്നു. താഴെയുള്ള മകന്റെ കൂടെയാണ്‌ പൊറുതി. മകന്റെ ഭാര്യ ഉദ്യോഗസ്ഥയായതിനാല്‍ മകന്റെ തീരുമാനമാണ്‌ എല്‍സിയെ ഇവിടെ എത്തിച്ചത്‌. അവള്‍ ജോലിക്ക് പോകുന്ന സമയം തനിക്കൊരു കൂട്ടിന്.

മക്കളുടെ സ്ക്കൂള്‍ വിശേഷം തിരക്കുകയും പഠിപ്പിനെക്കുറിച്ച്‌ ചോദിച്ചറിയുകയും ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വബോധം വന്നു ചേരുന്നത്‌ എല്‍സി അനുഭവിക്കുകയായിരുന്നു.

അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും വൃദ്ധന്റെ മനസ്സില്‍ ചില ശങ്കകള്‍ കടന്നു വന്നിരുന്നു. കാഴ്ചക്കുറവിന്റെ അഭാവം മുഖഭാവങ്ങളില്‍ നിന്ന്‌ ഒന്നും ശേഖരിക്കാനാകുന്നില്ലെങ്കിലും കാര്‍ന്നോര്‌, അപ്പച്ചാ വിളികള്‍ നിലച്ചതും പകരം ചില അജ്ഞാതമായ ഏതൊക്കെയൊ ശബ്ദങ്ങളിലൂടെ തന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതി സ്വീകരിച്ചതിലെ അര്‍ത്ഥം തേടി വൃദ്ധന്‍ കുഴഞ്ഞു. ആ അര്‍ത്ഥം തേടല്‍ മനുഷ്യമനസ്സിന്റെ ഇനിയും പിടി കിട്ടാത്ത ചില കെട്ടുപിണച്ചിലിലേക്ക്‌ യാത്രയാക്കി.

അവളിനി ഒരു പകരക്കാരന്റെ സാന്നിദ്ധ്യം തന്നിലൂടെ പ്രതീക്ഷിച്ചു കൂടായ്കയില്ല എന്ന ചിന്തയിലേക്ക്‌ കയറിയത്‌ ചെറിയ അസ്വസ്ഥത ഉളവാക്കി. പ്രായം കൊണ്ടുള്ള പൊരുത്തക്കേടുകള്‍, ജാതി മൂലമുള്ള പൊരുത്തക്കേടുകള്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ ചുറ്റുവട്ടത്തു നിന്നുള്ള എതിര്‍പ്പുകള്‍ ശക്തമാകും. ഇത്രയും പ്രായവ്യത്യാസത്തില്‍ എത്രയോ പേര്‍ പരസ്പരം കൂട്ടെന്ന രീതിയില്‍ വിവാഹിതരാകുന്നു. തന്റെ ഭാഗത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ ശരിയെന്ന്‌ തോന്നാം. മിണ്ടീം പറഞ്ഞ്‌ ഇരിക്കാനും, സഹായത്തിനും ഒരു കൂട്ട്‌. അവിടെ തീരുന്നു തന്റെ ആഗ്രഹം.

ഇത്രയും നാളത്തെ ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ നേടാന്‍ ഒരു പക്ഷെ എല്‍സിയും ആദ്യം അങ്ങിനെ ചിന്തിച്ചേക്കാം. ആദ്യചിന്തകളിലെ അനുഭവം പഴകുന്നതോടെ അവളുടെ ശരീരം ആഗ്രഹിക്കുന്നത്‌ നല്‍കാന്‍, മുരടിച്ച ഈ പടു വൃക്ഷത്തിനാകില്ല. മോഹിച്ചത്‌ നേടിക്കഴിഞ്ഞാല്‍, നേടിക്കഴിഞ്ഞതിലെ കുറവ്‌ തേടി പായുന്ന മനസ്സിന്റെ വികൃതി നല്ലത്‌ പോലെ വൃദ്ധന്‌ അറിയാമായിരുന്നു. എങ്കിലും എല്‍സിയെ നഷ്ടപ്പെടുത്താന്‍ അനുവദിക്കാത്ത മനസ്സും.

ഞാന്‍ ചേട്ടാന്ന്‌ വിളിച്ചോട്ടെ. എന്റെ ഭര്‍ത്താവിനെ ഞാന്‍ അങ്ങിനെയാണ്‌ വിളിച്ചിരുന്നതെന്ന്‌ ഒരിക്കല്‍ എല്‍സി പറഞ്ഞത്‌ മുതലാണ്‌ ഇത്തരം കാട്‌ കയറിയ ചിന്തകള്‍ തെളിഞ്ഞത്‌.

-ചേട്ടന്‍- മറ്റാരും കേള്‍ക്കാതെ എല്‍സിയില്‍ നിന്ന്‌ അത്‌ കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്‌. മരിച്ചു പോയ അനന്ദലക്ഷ്മിയെ ഓര്‍മ്മ വരും. ഒരു വയസ്സന്‍ നാണം നിഴലിക്കും.

ചേട്ടനൊ..ആരും കേള്‍ക്കണ്ട നിന്റെ പ്രാന്തെന്ന്‌ മറുപടി പറയുമ്പോഴും അവള്‍ അങ്ങിനെത്തന്നെ വിളിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, പിന്നീടങ്ങനെ ചോദിച്ചിട്ടില്ല...വിളിച്ചിട്ടില്ല.

"ഇന്നെന്താ...കാര്‍ന്നോര്‌ വെല്യ ചിന്തേലാണാല്ലൊ."

ആ വിളിയിലെ ഹാസ്യം ആസ്വദിച്ചു കൊണ്ടു തന്നെ വൃദ്ധന്‍ എല്‍സിയുടെ ഉള്ളറിയാന്‍ മോഹിച്ചു.

"ഇപ്പൊ എന്ത്ന്നാ വിളിക്കാന്നൊള്ള സംശയം മാറിക്കിട്ടി...അല്ലെ എല്‍സിക്കുട്ടി?"

"ഞാന്‍ തമാശക്ക്‌ പറഞ്ഞതാ. പറയണേന്റെ രീതി കേട്ടാലും മനസ്സിലാവ്‌ല്യേ...എന്ത്‌ വിളിക്കണംന്ന്‌ ഇത്‌വരെ തീരുമാനിച്ചില്ല. തീരുമാനമാകുന്നത്‌ വരെ ഒന്നും വിളിക്കണ്ടാന്ന് വിചാരിക്കാ."

"ഞാനൊരു കാര്യം പറയട്ടെ. നിന്റെ പേരില്‌ കുറച്ച്‌ പണം ഞാന്‍ ബാങ്കിലിടാം. അതിന്റെ പലിശ്യോണ്ട്‌ നിനക്കും മക്കള്‍ക്കും കഴിയാം."

താന്‍ കൂടുതല്‍ സുരക്ഷിതയാകുന്നതും ഉത്തരമില്ലാതിരുന്ന ചിലവ സഫലമാകുന്നതും ആവശ്യപ്പെടാതെ സംഭവിക്കുന്നത്‌, വേണ്ടെന്നൊ വേണമെന്നൊ പറയാന്‍ എല്‍സിക്കായില്ല. അത്ഭുതത്തിന്റേയും ആഹ്ളാദത്തിന്റേയും തിരിച്ചറിയാനാകാത്ത വികാരം മനസ്സില്‍ നിറഞ്ഞത്‌ സത്യം.

"മക്കളറിഞ്ഞാല്‍ അത്‌ ബുദ്ധിമുട്ടാകില്ലെ?" എല്‍സി പോലും ചിന്തിക്കാതിരുന്ന വാക്കുകളാണ്‌ പുറത്ത്‌ വന്നത്‌. പണം സ്വീകരിക്കാന്‍ പ്രയാസമില്ലെന്ന്‌ സ്വയമറിയാതെ ആ വാക്കുകളില്‍ പ്രകടമായി.

"മക്കള്‍ക്ക്‌ എന്റെ പണത്തില്‍ കണ്ണില്ല. എല്ലാരും നല്ല നിലയിലാ. പണം ഇണ്ടാക്കണംന്ന്ണ്ടെങ്കിലും മറ്റൊരുത്തന്റെ കൈക്കലാക്കണംന്ന ആര്‍ത്തി ആര്‍ക്കുല്യ. വയസ് കാലത്ത്‌ അവര്‍ക്കെന്നെ നോക്കണംന്ന്ണ്ടെങ്കിലും ആളെണ്ണം കുറഞ്ഞ ഇപ്പഴത്തെ വീടോളിലെ ചിറ്റ്പാടില്‍ അവര്‍ക്ക്‌ പറ്റാഞ്ഞിട്ടാ. അതോണ്ടല്ലെ നിന്നെ കണ്ടെത്തി ഇവ്ടെ കൊണ്ടാക്കിത്‌. എന്റെ ഒറ്റപ്പെടല്‌ അവ്‌രും കാണുന്നൂന്നല്ലെ അതിന്റര്‍ത്തം. അതോണ്ട്‌ പണത്തിന്റെ കാര്യത്തില്‌ മോള്‌ വെഷ്മിക്കണ്ട."

എല്‍സി പണം നിരസിക്കുമെന്ന സംശയം അകന്നത്‌ വൃദ്ധന്‌ തൃപ്തി നല്‍കി. അവള്‍ അന്യയല്ലെന്നും പരസ്പരം കൂടുതല്‍ അടുക്കുന്നുവെന്നും അനുഭവപ്പെടാന്‍ തുടങ്ങി.

ദിവസവും രാവിലെ വന്ന്‌, വൈകീട്ട്‌ വൃദ്ധന്റെ മരുമകള്‍ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍, എല്‍സി തിരിച്ച്‌ പോകുകയാണ്‌ പതിവ്‌. എല്‍സിയുടെ പേരില്‍ പണം ബാങ്കിലായി. അതിനു ശേഷം വൈകീട്ട്‌ തിരിച്ച്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ അവള്‍ക്ക്‌ തോന്നിത്തുടങ്ങി.

വൃദ്ധനോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു. ചെറുപ്പ കാലത്തേക്ക്‌ തിരിച്ച്‌ പോകുന്നതും തന്റെ മനസ്സില്‍ പ്രണയം പുഷ്പിക്കുന്നതും തെല്ലൊരു നാണത്തോടെ മനസ്സിലാക്കി. കൌമാരക്കാരിയുടെ പകപ്പും പരിഭ്രമവും ഈയിടെ വൃദ്ധനുമായി സംസാരിക്കുമ്പോള്‍ കടന്നു വരുന്നു. ആരെങ്കിലും കാണുമൊ കേള്‍ക്കുമൊ എന്നൊക്കെയുള്ള വികാരം.

ഒരു ദിവസം രാത്രി എല്‍സി വൃദ്ധനോടൊപ്പം തങ്ങി. പലപ്പോഴായി വിചാരിക്കുന്നതാണ്‌. ഇതുവരെ കഴിഞ്ഞിരുന്നില്ല.

"എ‍ന്താ.. രണ്ടു പേരും കൂടി ഒരു ശൃംഗാരം." വൃദ്ധനും എല്‍സിയും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വാതില്‍ക്കല്‍ മരുമകളുടെ ശബ്ദം‍.

"അല്ല. ഇതാര്‌? ജോലിക്കാരിയൊ..ഇന്നു ആപ്പീസില്‌ ചുള്ളമ്മാരെയൊന്നും വളയ്ക്കാന്‍ കിട്ടില്യേടി നിനക്ക്‌?" വൃദ്ധന്‍ തിരിച്ച്‌ കൊടുത്തു.

"ഈ അച്ചന്റെ ഒരു കാര്യം? വേറെ ആള്‍ക്കാര്‌ കേള്‍‍ക്കുംന്ന വിജാരേ ഇല്ല."

"നിയും അവളും എനിക്കെന്താ മോളെ വിത്യാസം?"

"എല്‍സിച്ചേച്ചി, കെളവന്‍ ആള്‌ ഭയങ്കരനാ..ഞാനത്‌ ആദ്യം പറയാന്‍ മറന്നു. വായില്‍ നിന്ന്‌ വരുന്നതിന്‌ നൂറ്‌ കിലോ തൂക്കം കാണും." ചിരിച്ചു കൊണ്ടാണ്‌ മരുമോളത്‌ പറഞ്ഞത്‌.

"കെളവന്‍ നിന്റെ നായരാടി. നായരും നായരിച്ചീം കൂടി പകലന്ത്യാവോളം ജോലീന്ന്‌ പറഞ്ഞ്‌ നടന്നൊ. പിന്നെന്റെ പ്രായാകുമ്പൊ പണ്ട്‌ ജീവിച്ചില്ലല്ലൊ എന്നോര്‍ത്ത്‌ വെഷമിക്കാം. ഞാനൊക്കെ ചെറുപ്പത്തില്‌ ഈ പണീം പണീംന്ന്‌ പറഞ്ഞ്‌ നടക്കല്ലായ്‌ര്‌ന്നു."

"നിങ്ങളിരിക്ക്‌. ഇനിക്ക്‌ ഇത്തിരി പണി കൂടി ഇണ്ട്‌. അത്‌ കഴിഞ്ഞ്‌ വരാം." മരുമകള്‍ പോയി.

എല്‍സി കട്ടിലില്‍ വൃദ്ധന്റെ അരികിലേക്ക്‌ ചേര്‍ന്നിരുന്നു. ചുള്ളിക്കമ്പ്‌ പോലുള്ള വൃദ്ധന്റെ കൈകള്‍ മടിയിലെടുത്തുവെച്ച്‌ തഴുകി കൊണ്ടിരുന്നു.

"എന്റെ മരുമോള്‌ പറഞ്ഞ പോലെ നെനക്കെന്താ ഒരു സൃംഗാരം?" എല്‍സി അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു.

"ചേട്ടാ...."അവള്‍ വളരെ സാവധാനം വിളിച്ചു. ഒരിഴച്ചില്‍ പോലെ പ്രത്യേകതരം ശബ്ദമായിരുന്നു ആ വിളിക്ക്.

"കള്ളീടെ മൊകത്തൊര്‌ നാണംണ്ടാവുംല്ലോ ഇപ്പൊ. ഇനിക്കത്‌ കാണാമ്പറ്റ് ണ് ല്യല്ലൊ." ഇങ്ങിനെ ഒരു സന്ദര്‍ഭം നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ വൃദ്ധന്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

"ഒന്ന്‌ പോ ചേട്ടാ..എന്ത്‌ പറഞ്ഞാലും ഒര്‌ തമാശ. ഞാന്‍ കാര്യായിട്ടാ പറഞ്ഞെ. ചേട്ടനെന്നെ കെട്ടാമൊ?" കിളിര്‍ത്ത്‌ വന്ന നാണത്തോടെ എല്‍സി.

നമ്മളൊഴികെ മറ്റാര്‍ക്കും ഇതംഗീകരിക്കാന്‍ പറ്റില്ല. എന്റെ കാശ്‌ തട്ടിയെടുക്കാനുള്ള നിന്റെ അടവ്ന്നായ്‌രിക്യും പുറമേന്ന്‌ ആദ്യം കേള്‍ക്കാ. പിന്നെ ജാതി, നമ്മ്ടെ പ്രായത്തിന്റെ അന്തരം..അങ്ങനെ പല പ്രശ്നം."

വൃദ്ധന്‍ നേരത്തെ തന്നെ ഗൌരവമായി ഇത്തരം ബന്ധത്തില്‍ ഉടലെടുക്കാവുന്ന പ്രശ്നങ്ങളുടെ പല വശങ്ങളെക്കുറിച്ചും ചിന്തിച്ചു വെച്ചിരുന്നതിനാല്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പറയാനായി.

"നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."

എല്‍സിക്ക്‌ പെട്ടെന്ന്‌ ഉള്‍ക്കൊള്ളാനായില്ലെങ്കിലും പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

"നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."
                                                ------------------------

129 അഭിപ്രായങ്ങൾ:

 1. ഒന്നാം ഭാഗം പോലെ തന്നെ മനോഹരം ...(ഒന്നാം ഭാഗത്തേക്കാള്‍ വായന അല്പം കൂടി എളുപ്പമാക്കുന്ന ശൈലി ഇഷ്ടമായി)

  മറുപടിഇല്ലാതാക്കൂ
 2. നര്‍മ്മത്തില്‍ തുടങ്ങി,ശ്രിന്ഗാരത്തിലൂടെ സഞ്ചരിച്ചു യഥാര്ത്യതിലെത്തിയ സുഖകരമായ പരിണാമം.കഥ നന്നായി.ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 3. ഒന്നും രണ്ടും ഭാഗങ്ങള്‍ ഒറ്റയിരിപ്പിനു വായിച്ചു . നന്നായിട്ടുണ്ട്.
  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 4. വീണ്ടും മുഴുവന്‍ വായിച്ചു
  മനോഹരം !

  മറുപടിഇല്ലാതാക്കൂ
 5. ആദ്യഭാഗതെക്കാള്‍ രണ്ടാം ഭാഗം വളരെ മികച്ചതായി...കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പക്വത കൈവന്നിരിക്കുന്നതായി കാണുന്നു...
  സംഭവങ്ങള്‍ക്കുപരിയായി മനസിന്റെ ലോലമായ കാഴ്ചപ്പാടിലൂടെ, അവയുടെ പിരിമുരുക്കങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം കഥകള്‍ രണ്ടു ഭാഗമാക്കാതെ ഒറ്റയടിക്ക് പറയുന്നത് തന്നെ ആണ് വായനാസുഖം കൂടുതല്‍ തരിക എന്നാണു എനിക്ക് തോന്നുന്നത്..
  എന്തായാലും കഥ നന്നായി...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 6. ആശങ്കകള്‍ അകന്ന മനസുകളുമായി വൃദ്ധനും എല്‍സിക്കും ഒപ്പം നമ്മള്‍ക്കും ജീവിക്കാം ...കഥ മികവുറ്റതായി.. മനുഷ്യാവസ്ഥകളുടെ അധിക മാരും പരിഗണിക്കാത്ത തലങ്ങളിലൂടെയുള്ള ഒരു യാത്ര ..ഏതു ബന്ധത്തെയും ആദ്യം വൃത്തികെട്ട കണ്ണുകൊണ്ട് മാത്രം കാണാന്‍ ശീലിച്ച മലയാളികള്‍ തീര്‍ച്ചയായും ഈ കഥയിലൂടെ മനസ് പായിക്കണം എന്നാണു എന്റെ ആഗ്രഹം ...

  മറുപടിഇല്ലാതാക്കൂ
 7. ലിവിംഗ് ടുഗതര്‍..അവര്‍ ജീവിക്കട്ടന്നേയ് അവരുടെ ജീവിതം. നമുക്കത് കണ്ട് സന്തോഷിക്കാം,കുറ്റപ്പെടുത്താതെ.

  എഴുത്ത് വളരെ നന്നായി.എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 8. റാംജീ, ഉള്ളതു പറയാമല്ലോ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ആ വരയാണ്. നമ്പൂതിരിയുടെ വരപോലെയാണ് എനിയ്ക് അനുഭവപ്പെട്ടത്. റാംജീ , കഥയും ഒരുപാടിഷ്ടമായി. ഇപ്പോഴത്തെ അണു കുടുംബങ്ങലിലെ അവസ്ഥ.

  മറുപടിഇല്ലാതാക്കൂ
 9. വായിച്ചു. സമൂഹത്തിന്റെ ബന്ധനത്തില്‍ നിലച്ച് പോയ കൂടിചേരല്‍
  "നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."
  സമൂഹത്തിന്റെ പറഞ്ഞ് പഠിപ്പിക്കല്‍

  മറുപടിഇല്ലാതാക്കൂ
 10. Rajasree Narayanan,
  ആദ്യ വായനക്കും അഭിപ്രായത്തിനും
  നന്ദി രാജശ്രീ.

  ഹാഷിക്ക്,
  നന്ദി ഹാഷിക്‌.

  SHANAVAS,
  നന്ദി മാഷെ.

  Varun Aroli,
  നന്ദി വരുണ്‍.

  ramanika,
  നന്ദി സുഹൃത്തെ.

  മഹേഷ്‌ വിജയന്‍,
  ഇനി അധികവും രണ്ടു ഭാഗം ആക്കാതെ നോക്കാം..
  നന്ദി മഹേഷ്‌.

  Pranavam Ravikumar a.k.a. Kochuravi,
  നന്ദി രവി.

  രമേശ്‌ അരൂര്‍,
  വിശദമായ വിലയിരുത്തലിനു
  നന്ദി മാഷെ.

  മുല്ല,
  നന്ദി മുല്ല.

  കുസുമം ആര്‍ പുന്നപ്ര,
  വര ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ കൂടുതല്‍ സന്തോഷം.
  നന്ദി ടീച്ചര്‍.

  കൂതറHashimܓ,
  നന്ദി ഹാഷിം.

  ഉമേഷ്‌ പിലിക്കൊട്,
  നന്ദി ഉമേഷ്‌.

  മറുപടിഇല്ലാതാക്കൂ
 11. മോഹിച്ചത്‌ നേടിക്കഴിഞ്ഞാല്‍, നേടിക്കഴിഞ്ഞതിലെ കുറവ്‌ തേടി പായുന്ന മനസ്സിന്റെ വികൃതി ::: ഇതിലുണ്ട് എല്ലാം... പക്ഷെ, എല്ലാം അറിഞ്ഞിട്ടും അറിയുന്നില്ല എന്ന് വക്കേണ്ടി വരുന്ന അവസ്ഥയുണ്ടല്ലോ.. ഏറ്റവും വലിയ ദുരന്തമാണ് അതു.

  എന്നത്തെയു പോലെ നല്ല ഒരു രചന..

  മറുപടിഇല്ലാതാക്കൂ
 12. രണ്ടാം ഭാഗവും വായിച്ചു. കഥ നന്നായി അവസാനിച്ചു എന്ന് തോന്നി.. ആശംസകള്‍ രാംജി സാര്‍..:)

  മറുപടിഇല്ലാതാക്കൂ
 13. "നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."

  മനോഹരം..

  മറുപടിഇല്ലാതാക്കൂ
 14. മുഴുവനും ശെരിക്കും ഇന്നാണ് വായിച്ചത് അങ്കിള്‍ ,അവരങ്ങിനെ സുഖമായി ജീവിക്കാന്‍ പ്രാര്‍ഥിക്കുന്നു..എനിക്ക് ഒരുപാട് ഇഷ്ടമാന്നു അങ്കിളിന്റെ കഥകള്‍ എല്ലാം.

  മറുപടിഇല്ലാതാക്കൂ
 15. ചെറുപ്പത്തില്‍ ആവുമ്പോള്‍ പ്രണയിക്കുന്നവരെ നാം പറയുക സങ്കല്‍പ്പജീവികള്‍ എന്ന്. എല്‍സിയുടെയും വൃദ്ധന്റെയും പ്രണയം പ്രായോഗികബുദ്ധിയോടെ, അല്ലെ?

  മറുപടിഇല്ലാതാക്കൂ
 16. അജ്ഞാതന്‍4/01/2011 12:19:00 PM

  പ്രണയത്തിന് പ്രായഭേദമില്ല അതിന് ജീവിതത്തെക്കാള്‍ സുഖമുണ്ടെന്ന്‍ ഈ കഥ പറയുന്നു..എനിക്ക് ഒരുപാടിഷ്ടപ്പെട്ടു..നല്ലൊരു വാക്ക്..പരിഗണന..ഇതൊന്നും കൊതിക്കാത്തവരായി ആരുമില്ല...മനുഷ്യന്‍റെ മാനസികതലങ്ങളെ മനോഹരമായി അവതരിപ്പിച്ചു...അഭിനന്ദനങള്‍ മാത്രം..

  മറുപടിഇല്ലാതാക്കൂ
 17. ഒരു പേരിടാന്‍ ഞാനും പണ്‍റ്റ് ബുദ്ധിമുട്ടിയതാ.
  "പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു"
  എന്ന് വിനയചന്ദ്രന്‍ എഴുതിയിട്ടുണ്ട്.

  അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 18. വായിച്ചു. സമൂഹത്തിന്റെ ബന്ധനത്തില്‍ നിലച്ച് പോയ കൂടിചേരല്‍
  "നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."
  സമൂഹത്തിന്റെ പറഞ്ഞ് പഠിപ്പിക്കല്‍

  മറുപടിഇല്ലാതാക്കൂ
 19. വളരെ നന്നായി .
  കഥ വായിച്ച് തീര്‍ന്നിട്ടും കഥാപാത്രങ്ങള്‍ മനസ്സിലുണ്ട്.
  അവരുടെ സംസാരം, ജീവിതം , നേരമ്പോക്കുകള്‍ എല്ലാം.
  അതൊരു നല്ല കഥ വായിച്ചാലേ കിട്ടൂ. എല്‍സിയുടെയും വൃദ്ധന്‍റെയും കഥയിലൂടെ അത് കിട്ടി .
  അഭിനന്ദനങ്ങള്‍ റാംജി ഭായ്

  മറുപടിഇല്ലാതാക്കൂ
 20. രണ്ടാം ഭാഗവും വായിച്ചു. മരുമകളോടുള്ള സംഭാഷണത്തില്‍ ഒരു കൃത്രിമത്വം തോന്നി. മരുമകളുടെ മറുപടിയിലും.
  വൃദ്ധന്‍ സ്വതവേ ഒരു വായാടി ആണെന്ന impression ഉണ്ടാകി അത്.
  ജീവിതത്തില്‍ വളരെ വിരളമായി മാത്രം നമ്മില്‍ നിന്ന് പുറത്ത് വരുന്ന യഥാര്‍ത്ഥ വികാരങ്ങളെയാണ് ഞാന്‍ എല്സിയും വൃദ്ധനിലും(ആദ്യ ഭാഗം)
  കണ്ടത്. അങ്ങനെ ആകുമ്പോള്‍ അത് വളരെ മനോഹരവും യഥാര്‍ഥവും ആയിരുന്നേനെ...

  എന്റെ അഭിപ്രായവും വായനയും മാത്രമാണേ.. ചിലപ്പോള്‍ താങ്കള്‍ ഉദ്ദേശിച്ചത് എനിക്ക് പിടികിട്ടി കാണില്ല.
  കഥ ആകെ മൊത്തം ഇഷ്ടമായി. ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 21. ഒറ്റപ്പെടലിനെ മറികടക്കാൻ വാർദ്ധക്യം പ്രണയത്തിന്റെ തണൽ തേടുന്നത് ഭംഗിയായി ഈ കഥയിൽ വന്നു. സത്യത്തിൽ സമൂഹത്തെ ഭയന്ന് മനുഷ്യൻ പരിശുദ്ധമായ ഇത്തരം ബന്ധങ്ങൾ പോലും മനസ്സിൽ കുഴിച്ചു മൂടാൻ നിർബ്ബന്ധിതനാകുന്നു. ഇത്തരമൊരു വിഷയം നല്ല ഒതുക്കത്തിൽ തന്നെ കഥാകൃത്ത് കൈകാര്യം ചെയ്തിരിക്കുന്നു. അഭിനന്ദനം!

  മറുപടിഇല്ലാതാക്കൂ
 22. രാംജിയേട്ടാ നന്നായിരിക്കുന്നു ഈ ഭാഗം...മനുഷ്യന്റെ എത്ര അവസ്ഥകളിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്, സംഭാഷണങ്ങള്‍ ലളിതമായപ്പോള്‍ വായനാ സുഖം കൂടി.
  ശരിക്കും ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
 23. മുകിൽ,
  നന്ദി സുഹൃത്തെ.

  Bijith :|: ബിജിത്‌,
  തീര്ച്ച:യായും
  നന്ദി ബിജിത്‌.

  Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി,
  നന്ദി ശ്രീജിത്.

  mayflowers,
  നന്ദി സുഹൃത്തെ.

  നേന സിദ്ധീഖ്,
  നന്ദി നേനക്കുട്ടി.

  Sukanya,
  അങ്ങിനെയും പറയാം.
  നന്ദി സുകന്യ.

  മഞ്ഞുതുള്ളി (priyadharsini),
  നന്ദി പ്രിയദര്ശിനി.

  Fousia R,
  നന്ദി ഫൌസിയ .

  അതിരുകള്‍/പുളിക്കല്‍,
  നന്ദി സുഹൃത്തെ.

  ചെറുവാടി,
  എന്നുമുള്ള ഈ പ്രോല്സാഹനത്തിനു
  നന്ദി ചെറുവാടി.

  ശാലിനി,
  വൃദ്ധന്‍ മറ്റുള്ളവരെ അറിഞ്ഞുകൊണ്ട് തന്നെ പെരുമാറുന്ന വ്യക്തിത്വമാണ്.
  ഉള്ക്കൊണ്ട വായനയില്‍ നന്ദി ശാലിനി.

  ശ്രീനാഥന്‍,
  മാഷടക്കം നാലഞ്ചുപേര്‍ കഴിഞ്ഞ ഭാഗത്തിലെ സംഭാഷത്തില്‍ ചില പോരാംയ്മ പോലെ സൂചിപ്പിച്ചിരുന്നതിനാല്‍ അവിടെ സംഭാഷണം ഞാന്‍ തിരുത്തിയിരുന്നു. തുടര്ന്നും ഇത്തരം നിര്ദേപശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
  വളരെ നന്ദി മാഷെ.

  junaith,
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ജുനൈത്.
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 24. മറ്റൊരാള്‍ ഗാഡമായി ഇഷ്ട്ടപെടുന്നത് നമ്മെ ശക്തമാക്കും ..മറ്റൊരാളെ ഗാഡമായി സ്നേഹിക്കുന്നത് നമുക്ക്‌ ധൈര്ര്യം നല്‍കും സൌഹ്രദം ചിലപ്പോള്‍ പ്രണയത്തിലെത്തി നില്‍ക്കും
  എന്നാല്‍ സൌഹ്രദത്തിലെ പ്രണയം എന്നും നിലനില്‍ക്കും ....
  പ്രണയത്തിന്റെ പല ഘട്ടങ്ങളും ഭംഗിയായി ഈ കഥയിൽ വന്നു.
  അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 25. ഒറ്റയ്ക്കാവുന്പോണ് നാം കൂട്ടുതേടുന്നത്. ആശംസകള്

  മറുപടിഇല്ലാതാക്കൂ
 26. റാംജി, ഇതിന്റെ ആദ്യഭാഗം വായിച്ചു ഞാന്‍ എഴുതിയത് തിരുത്തിപ്പറയേണ്ടി വന്നില്ല. എന്ന് തന്നെയല്ല കൂടുതല്‍ മികവ് പുലര്‍ത്തി. സമൂഹത്തിന്റെ മുന്‍വിധികള്‍ക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരുന്ന മനുഷ്യാവസ്ഥ, പിന്നെ വ്യത്യസ്തമായ ഒരു പ്രണയം എല്ലാം എല്ലാം നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 27. വരച്ചു കാണിച്ചു,പറഞ്ഞ് അനുഭവിപ്പിക്കുകയും ചെയ്തു.. ലളിതമായ വര , ഹൃദ്യമായ വായന
  അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 28. ഓര്‍മകളും കെട്ടിപ്പിടിച്ചു ജീവിക്കുക എന്നതൊക്കെ ഒരു സുഖത്തിനു പറയാമെന്നല്ലാതെ .. ..മോഹങ്ങള്‍ മനുഷ്യനെ വിട്ടോഴിയില്ലല്ലോ ..നന്നായി

  മറുപടിഇല്ലാതാക്കൂ
 29. "നമ്മളൊഴികെ മറ്റാര്‍ക്കും ഇതംഗീകരിക്കാന്‍ പറ്റില്ല. എന്റെ കാശ്‌ തട്ടിയെടുക്കാനുള്ള നിന്റെ അടവ്ന്നായ്‌രിക്യും പുറമേന്ന്‌ ആദ്യം കേള്‍ക്കാ. പിന്നെ ജാതി, നമ്മ്ടെ പ്രായത്തിന്റെ അന്തരം..അങ്ങനെ പല പ്രശ്നം." അതെ,നേരിട്ട് ഇത്തരമൊരു സംഭവം കേട്ടാൽ ഇങ്ങനെ തന്നെ പറയും. പക്ഷെ റാംജിയെന്ന കഥാകാരൻ പറഞ്ഞപ്പോൾ അങ്ങനെ പറയാൻ പാടില്ലാന്നു തോന്നി.എന്തു മനോഹരമായിട്ട് എഴുതുന്നു!

  മറുപടിഇല്ലാതാക്കൂ
 30. വളരെ മനോഹരം അന്ത്യം

  മറുപടിഇല്ലാതാക്കൂ
 31. പാവം വയസ്സന്‍ !
  ഒടുവില്‍ ഹൃദയവും പണയത്തിലായി ...
  ഹിഹിഹി ...
  നന്നായി മാഷെ !
  ആശംസകള്‍ ......

  മറുപടിഇല്ലാതാക്കൂ
 32. കഥ നന്നായിരിക്കുനു....
  അവസാന ഭാഗത്തെ ഒളിച്ചും പതുങ്ങിയുമുള്ള തീരുമാനത്തോട് അത്ര യോജിപ്പില്ല. മറ്റെന്തെങ്കിലും ഒരവസാനം കാണാമായിരുന്നു....

  ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 33. സമൂഹം എഴുതിവെച്ച മുൻ‍വിധികൾക്കപ്പുറം സഞ്ചരിക്കുന്ന മനസ്സുകളുടെ കഥ...
  റാംജിയുടെ മികച്ച രചനകളിലൊന്ന്.

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 34. ഒരുപാട് ഇഷ്ടമായി ഈ കഥ ..എഴുതിയ രീതിയും ..

  മറുപടിഇല്ലാതാക്കൂ
 35. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലിലൂടെയുള്ള ഒരു തീര്‍ത്ഥയാത്ര.. പരസ്പരപൂരകങ്ങളായ രണ്ട് പേര്‍.. നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 36. വളരെ ഇഷ്ടായി...എത്സിയേക്കാള്‍ വൃദ്ധനെ മനസ്സിലാക്കാന്‍ സാധിച്ചൂ, നല്ല ഭാഷ...ശൈലി..വയനാ സുഖം നല്‍കി..അഭിനന്ദങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 37. "നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."

  ഹൃദയത്തെ, ഹൃദയംകൊണ്ട് നോക്കിക്കാണുമ്പോള്‍, അറിയാതെ സംഭാവിച്ചുപോകുന്നതാണ് പ്രണയം. ആത് ആര് ആരോടെന്നോ,എപ്പോള്‍ എവിടെ എന്നോ, സ്ഥല കാല ഭേദമില്ലാതെ സംഭവിച്ചുപോകുന്നു.

  ഇവിടെ കാര്നോരുടെയും എല്സിയുടെയും
  പ്രണയത്തെയും,അന്ഗീകരിക്കാം എന്കിലും, കാ ര്നോരുടെ മരുമകളോടുള്ള സംസാരം
  അതിഭാവുകത്വമോ,കൃത്രിമത്വമോ,ആയി.

  കഥ വായിച്ചുകഴിയുമ്പോള്‍,മനസ്സില്‍ പതിയുന്നത് കഥയുടെ ചെറിയൊരു സത്ത മാത്രം. കഥ പരത്തി പറയുമ്പോള്‍ വായനക്കാരന് സംഭവിക്കുന്നത് ഇതാണ്.

  എഴുത്തിന്‍റെ, ലാളിത്യം കൊണ്ട് വായന സുഖമുള്ളതാക്കി.വായിച്ചുകഴിയുമ്പോള്‍ പ്രത്യേകിച്ചോന്നുമില്ലെന്കിലും

  ഭാവുകങ്ങളോടെ,
  --- ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 38. റാംജി കഥ നന്നായി പറഞ്ഞു തീര്‍ത്തു.പുതുമയുണ്ട് ഇതിവൃത്തത്തില്‍.പക്ഷെ ഇപ്പോഴും എന്റെ സംശയം ഈ അവസാന ഭാഗം പോസ്റ്റ് ചെയ്യാനെന്തിനിത്ര വൈകിച്ചു എന്നതാണ്?.ഏതായാലും കഥ അസ്സലായി,അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 39. നവാസ് കല്ലേരി...,
  പ്രണയത്തിന്റെ ശക്തി നമ്മള്‍ കാണുന്നതിനും മുകളില്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നവാസ്‌ പറഞ്ഞത്‌ ശരിതന്നെ.
  നന്ദി നവാസ്‌.

  സ്വലാഹ്,
  അതെ സ്വലാഹ്.
  നന്ദി.

  Salam,
  എല്ലാം നമ്മുടെ സുഹൃത്തുക്കളുടെ അനുഗ്രഹത്തോടെ.
  നന്ദി സലാം.

  ishaqh ഇസ്‌ഹാക്,
  നന്ദി ഇഷ്ഹാക്ക്.

  AFRICAN MALLU,
  മരിക്കുമ്പോഴും മോഹങ്ങള്‍ ബാക്കി തന്നെ അല്ലെ.
  നന്ദി സുഹൃത്തെ.

  sreee,
  ഞാനല്ല പറഞ്ഞത്‌. ആ കതാപാത്രമല്ലേ പറഞ്ഞത്‌? അങ്ങിനെയല്ലേ നമുക്ക്‌ അവതരിപ്പിക്കാന്‍ പറ്റു.
  നന്ദി ശ്രീ.

  ajith,
  നന്ദി മാഷെ.

  pushpamgad kechery,
  ഹൃദയം പണയത്തിലായില്ല. ഹൃദയം ഒന്ന് തുറന്നു എന്ന് മാത്രം. ഹ ഹ
  നന്ദി സുഹൃത്തെ.

  വീ കെ,
  നന്ദി മാഷെ.

  അലി,
  നന്ദി അലി.

  ധനലക്ഷ്മി,
  നന്ദി ധനലക്ഷ്മി.

  Manoraj,
  നന്ദി മനു.

  വര്ഷിണി,
  നന്ദി വര്ഷി്ണി.

  khader patteppadam,
  വായനക്ക് നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 40. ഇന്നാണ് എല്ലാം വായിച്ചത്. അഭിനന്ദനങള്‍

  മറുപടിഇല്ലാതാക്കൂ
 41. F A R I Z,
  വിശദമായ വിലയിരുത്തലിനു വളരെ നന്ദി ഫാരിസ്‌.
  നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത ചില കഥാപാത്രങ്ങളെ നമ്മില്‍ പലരും പലയിടത്തും കാണുന്നുണ്ട്. അത് മറ്റാരും അംഗീകരിക്കാത്തതും നമുക്ക്‌ തന്നെ അവരുടെ ചെയ്തികളില്‍ അത്ഭുതവും തോന്നാറുണ്ട്. അത്തരം ഞാന്‍ കണ്ട ഒരു ഒരു കാരണവരാണ് നമ്മുടെ കഥാപാത്രം. സ്വന്തം ഭാര്യയും മക്കളും കൂടി കള്ളുഷാപ്പില്‍ കയറിയിരുന്ന് കള്ളു കുടിക്കുകയും (കള്ളുഷാപ്പ് മാത്രം. ബാര്‍ അല്ല.) ഒരു നിയത്രണമോ പരിധിയോ ഇല്ലാതെ സംസാരിക്കുന്നത് എന്റെ ചെറുപ്പത്തില്‍ ഞാന്‍ ദിവസേന കണ്ടിരുന്നു. അവിടെ വന്ന മരുമക്കളും ഇതേ പോലെ തന്നെ തിരിച്ചും പെരുമാറുന്നത് കണ്ടപ്പോള്‍ ഇവര്‍ എന്ത് ആള്ക്കാളരാണെന്ന് എനിക്കും തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അതെക്കുറിച്ച് ആലോചിക്കുമ്പോള്‍ അവരുടെ ആ രീതിയാണ് മാനസിക സംഘര്ഷടങ്ങള്‍ ലഘൂകരിക്കുന്ന ജീവിതത്തിനു സഹായകമാകുന്നെന്ന്. ഇതൊരു കൃത്രിമ സ്നേഹം ആണോ എന്ന് എനിക്ക് അന്ന് തോന്നിയിട്ടുണ്ട്. അതാണ്‌ ഞാന്‍ അവിടെ സൂചിപ്പിച്ചത്‌, അതുഭാവുകത്വം പോലെ മുഴച്ചു നില്ക്കു ന്നത്‌.
  പിന്നെ താങ്കളുടെ നിര്ദേനശങ്ങള്‍ തുടര്ന്നുള്ളവയില്‍ സ്വീകരിക്കാന്‍ ശ്രമിക്കും. എഴുതി എഴുതി ശരിയാവുമായിരിക്കും അല്ലെ? വീണ്ടും നന്ദി.

  Mohamedkutty മുഹമ്മദുകുട്ടി,
  എല്ലാവരും ജോലിക്കിടയിലും തിരക്കിലും ഒക്കെ അല്ലെ ഇങ്ങിനെ വായിക്കാന്‍ എത്തുന്നത്. നമ്മള്‍ അതൊരു കൂടുതല്‍ ഭാരമാക്കരുതല്ലോ കുട്ടിക്കാ.
  കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
  നന്ദി മാഷെ.

  റ്റോംസ് | thattakam.com,
  നന്ദി റ്റോംസ്.

  മറുപടിഇല്ലാതാക്കൂ
 42. കഥ ഒത്തിരി ഇഷ്ടമായി റാംജി.അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 43. വളരെ നന്നായി പറഞ്ഞുവെച്ചു, ഇഷ്ടപ്പെട്ടുപോകുന്ന അവതരണരീതി.

  "നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."

  മറുപടിഇല്ലാതാക്കൂ
 44. മോഹിച്ചത്‌ നേടിക്കഴിഞ്ഞാല്‍, നേടിക്കഴിഞ്ഞതിലെ കുറവ്‌ തേടി പായുന്ന മനസ്സിന്റെ വികൃതി............
  kollaaam nalla avatharanam

  മറുപടിഇല്ലാതാക്കൂ
 45. നല്ല അവതരണം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 46. "നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. "

  അതെ അവര്‍ ജീവിക്കട്ടെ, പ്രണയിക്കട്ടെ...
  അവര്‍ സന്തോഷമായിരിക്കട്ടെ....
  ചേട്ടാ...ഒന്നാം ഭാഗത്തേക്കാള്‍ മനോഹരമായി രണ്ടാം ഭാഗം

  മറുപടിഇല്ലാതാക്കൂ
 47. ഓഫീസ് ബോയ് കൊണ്ടുവന്ന ചായ ഈ പോസ്റ്റിന്റെ കൂടെ പെട്ടൊന്നു തീർന്നു..

  മറുപടിഇല്ലാതാക്കൂ
 48. കഥ നന്നായിട്ടുണ്ട് ...

  മറുപടിഇല്ലാതാക്കൂ
 49. കഥയുടെ ആദ്യഭാഗം എത്സിയുടെ ചിന്തകളിലൂടെയും രണ്ടാം ഭാഗം വൃദ്ധന്റെചിന്തകളിലൂടെയും കടന്നു പോയി..സംഭാഷണപ്രാധാന്യത്തോടെയുള്ള
  കഥാഘടനയായതു കൊണ്ട് രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ക്ക് ജിവന്‍ കൈവന്നിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 50. moideen angadimugar,
  നന്ദി മൊയ്തീന്‍.

  ഷമീര്‍ തളിക്കുളം,
  നന്ദി ഷമീര്‍.

  ജോഷി പുലിക്കൂട്ടില്‍ .,
  നന്ദി ജോഷി.

  ബിഗു,
  നന്ദി ബിഗു.

  റിയാസ് (മിഴിനീര്ത്തു ള്ളി),
  നന്ദി റിയാസ്‌.

  ബെഞ്ചാലി,
  വീണ്ടും ചായ കുടിക്കേണ്ടി വന്നോ.
  നന്ദി സുഹൃത്തെ.

  Naushu,
  നന്ദി നൌഷു.

  Muneer N.P,
  നന്ദി മുനീര്‍.

  മറുപടിഇല്ലാതാക്കൂ
 51. nannai, katha paranju.
  abhinandanangal!

  randu bhaagavum cherthu vaikkumpol zarikkum oru thrupthi untaakunnund.

  മറുപടിഇല്ലാതാക്കൂ
 52. വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന കഥ....അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 53. വളരെ ലളിതമായ സംഭാഷണ ശകലങ്ങളിലൂടെ
  മനുഷ്യ മനസ്സിന്റെ സങ്കീര്‍ണത വിശകലനം
  ചെയ്ത ആഘ്യായാന രീതി വളരെ വായനാ സുഖവും
  ഒപ്പവും ചിന്തകളും പ്രദാനം ചെയതു...അഭിനന്ദനങ്ങള്‍
  രാംജി...

  മറുപടിഇല്ലാതാക്കൂ
 54. റാംജീ.... വയസ്സിന്റെ ഗുണം വൃദ്ധന്‍ കാണിച്ചു.... പ്രണയിച്ചുകൊണ്ടിരിക്കുക... നല്ല തീരുമാനം... നല്ല മനോഹരമായ കഥ....

  മറുപടിഇല്ലാതാക്കൂ
 55. നന്നായിട്ടുണ്ട്.
  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 56. നല്ല അവതരണ ശൈലി...താങ്കളുടെ മുഖമുദ്ര....
  കഥയിൽ കണ്ണുപോലും കാണാൻ കഴിയാത്ത വൃദ്ധനോട്‌ മദ്ധ്യവ്യസ്കയായ നായികക്കുതോന്നുന്ന പ്രണയത്തെ മഹത്വവൽക്കരിക്കുമ്പോൾ ഉൾക്കൊള്ളാൻ ഒരു പ്രയാസം.
  അതൊരു മുതലെടുപ്പിന്റെ തലത്തിലാവാതെ തരമില്ല എന്നു കരുതുന്ന എന്റെ കാഴ്ച്ചയുടെ കുഴപ്പമാവാം.
  അതുകൊണ്ടുതന്നെ വ്യത്യസ്ഥതക്കു വേണ്ടിയുള്ള ഏച്ചുകെട്ടലായി വൃദ്ധൻ മുഴച്ചുനിൽക്കുന്നതു പോലെ തോന്നുന്നു.
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 57. വളരെ നന്നായിരിക്കുന്നു. അവർ അങ്ങനെ സുഖമായി ജീവിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 58. വളരെ മനോഹരമായി കഥ മുന്നോട്ട് പോയി. അവസാനം ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയില്ല. പലരും മുന്‍വിധി എഴുതിയ ക്ലൈമാക്സ് വളരെ പക്വതയോടെ അവസാനിപ്പിച്ചു.

  ഒരുപാട് ഇഷ്ടമായി.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 59. നന്നായി രാംജി ഭായ്...ഒന്നാം ഭാഗതെക്കളും നന്നായിരിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്..

  മറുപടിഇല്ലാതാക്കൂ
 60. Echmukutty,
  നന്ദി എച്മു.

  ചാണ്ടിക്കുഞ്ഞ്,
  നന്ദി സുഹൃത്തെ.

  ente lokam,
  നന്ദി വിന്സെന്റ്.

  thalayambalath,
  നന്ദി സുഹൃത്തെ.

  colorvibes,
  വരവിനും വായനക്കും അഭിപ്രായത്തിനും
  നന്ദി സുഹൃത്തെ.

  nikukechery,
  ആദ്യം തോന്നുക മുതലെടുപ്പ്‌ പോലെ തന്നെയാകും. ഇത്ര കാലവും മറ്റൊന്നിനും പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ വരുമ്പോള്‍ അവസാനം ജീവിതത്തോട് ഒരു തരം വെറുപ്പും വിദ്വേഷവും കലര്ന്ന് വരുന്ന അവസ്ഥയില്‍ തുടര്ന്നുള്ള ജീവിതത്തിനു തന്നെ മുന്തൂക്കം ലഭിക്കുന്നു. അപ്പോഴും സ്നേഹം തോന്നുന്നതിന് എന്തെങ്കിലും ഒരു വ്യക്തിയില്‍ കണ്ടെത്തുമ്പോള്‍ അവിടെ പ്രായം പ്രശ്നമാകുന്നില്ല എന്ന് എനിക്ക് തോന്നി. മുന്തൂക്കം ലഭിക്കുന്നതിനുള്ള സംഗതികള്‍ ഉള്ള വ്യക്തി ആകുമ്പോള്‍ പ്രത്യേകിച്ചും. വെറുതെ രണ്ടുപേരുടെ മാനസികമായ സംഭവങ്ങള്‍ മാത്രം പറയുന്നതിന് പകരം അത് ഒരു കഥ ആക്കുമ്പോള് എന്ന് മാത്രം കരുതിയാല്‍ മതി.
  നല്ല അഭിപ്രായത്തിന് നന്ദി സുഹൃത്തെ.

  Typist | എഴുത്തുകാരി,
  നന്ദി ചേച്ചി.

  ഷബീര്‍ (തിരിച്ചിലാന്‍),
  അപ്പോള്‍ ഞാന്‍ ഷബീറിനെയും പറ്റിച്ചു അല്ലെ? ആട്ടെ ഷബീര്‍ അവസാനം എന്താകണമെന്നാണ് ആഗ്രഹിച്ചിരുന്നത്?
  നാന്ദി ഷബീര്‍.

  Villagemaan ,
  നന്ദി മാഷെ

  മറുപടിഇല്ലാതാക്കൂ
 61. ഇന്നത്തെ കുടും‌ബസാഹചര്യത്തില്‍ വാര്‍ദ്ധക്യം ഒരു ഒറ്റപ്പെടലാ‍കുന്നു . പ്രണയത്തിന് പ്രായത്തിന്റെ അതിരുകളില്ലെന്ന ചിന്തയും ഒപ്പം . പക്ഷേ ഇന്നത്തെ കപടമായ ചുറ്റുപാടുകളില്‍ നിസ്വാര്‍‌ത്ഥമായ പ്രണയമെന്നത് ഒരു ചോദ്യചിഹ്നമായി തോന്നിയാ‍ല്‍ ....

  ശുഭാപ്തി വിശ്വാസത്തോടെ വായിക്കുമ്പോള്‍ ഒട്ടും രസക്കേടില്ല റാംജീ കഥയ്ക്ക് .

  മറുപടിഇല്ലാതാക്കൂ
 62. പ്രണയം മാത്രമല്ല ഇത് കേട്ടൊ....

  ഒറ്റപ്പെടുന്ന ഏതൊരു മനുഷ്യന്റേയും ഉള്ളിന്റെയുള്ളിൽ ഒളീഞ്ഞിരിക്കുന്ന ആഗ്രഹങ്ങളാണിത്...
  തുണക്ക് ഒരു ഇണ..!


  ഇവിടെയൊക്കെ യൂറോപ്പ്യൻസ് നടപ്പാക്കികൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്..
  ഏത് പ്രായത്തിലും ഒറ്റക്കു താമസിക്കാതെ വർഗ്ഗവും,കളറൂം,മതവും,ലിംഗവുമൊന്നും നോക്കാതെ പരസ്പരം ഇഷ്ട്ടം ഇല്ലാതാകുന്നതുവരെ ഒന്നിച്ച് താമസിക്കുക...!

  മറുപടിഇല്ലാതാക്കൂ
 63. നല്ല കഥ,
  ആദ്യഭാഗത്തെക്കാള്‍
  കൂടുതല്‍ രണ്ടാം ഭാഗം
  ഇഷ്ടമായി...

  മറുപടിഇല്ലാതാക്കൂ
 64. ആഗ്രഹങ്ങള്‍ക്ക് [വേണമെങ്കില്‍ പ്രണയത്തിന് എന്ന് പറഞ്ഞോളു] അങ്ങനെ പ്രത്യേകിച്ച് പ്രാസവും, വൃത്തവും ഒന്നും ഇല്ല കൂട്ടുകാരെ...
  രാംജി അത് നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 65. ഇഷ്ടായി...
  സംഭാഷണങ്ങള്‍ വളരെ ലളിതമാക്കിയതിനാല്‍ നല്ലൊരു വായനാ സുഖം കിട്ടി.

  സസ്നേഹം
  വഴിപോക്കന്‍

  മറുപടിഇല്ലാതാക്കൂ
 66. മാഷേ... 'ആശുപത്രി, പാലുകാച്ചല്‍... പാലുകാച്ചല്, ആശുപത്രി... അവസാനം അവര്‍ ഒന്നിക്കുന്നൂ...' എന്ന പോലത്തെ ഒരു ക്ലൈമാക്സ് ആവരുതേ എന്നായിരുന്നു ആഗ്രഹിച്ചത്. ആഗ്രഹം പോലെ തന്നെ വന്നു. വെത്യസ്തത ഉണ്ടായി, പ്രണയവും...

  മറുപടിഇല്ലാതാക്കൂ
 67. അവസാനം വൃദ്ധനെക്കൊണ്ട് എല്സിയെ കെട്ടിക്കുമോ എന്ന് പേടിച്ചു.

  മറുപടിഇല്ലാതാക്കൂ
 68. ജീവി കരിവെള്ളൂര്‍,
  കപടമായ ചുറ്റുപാടില്‍ മുഴുവനും കപടം എന്ന് കരുതുന്നത് എത്രത്തോളം ശരിയെന്ന് സംശയമുണ്ട്‌.
  നന്ദി ജീവി.

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
  അതെ, അത് തന്നെയാണ്. തുണക്ക് ഒരു ഇണ.....അത് കഴിഞ്ഞേ പിന്നീട് സംഭവിക്കുന്ന വികാരങ്ങള്ക്ക് അല്പമെങ്കിലും സ്വാധീനം ഇത്തരം ബന്ധങ്ങല്ക്കിടയിലെക്ക് കടന്നു വരുന്നുള്ളൂ. പ്രായവും ജാതിയും ഒന്നും ഒറ്റപ്പെടലിനിടക്ക് ഒരു പ്രശ്നമാകുന്നു എന്ന് തോന്നുന്നില്ല. നമ്മുടെ പറയപ്പെടുന്ന സംസ്ക്കാരത്തിന്റെ രീതി അനുസരിച്ച് ഒന്നിച്ച് കഴിയാന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില പ്രശ്നങ്ങള്‍ കാണുന്നതിനാല്‍ അവസാനം ഇങ്ങിനെ ആക്കിയതാണ്. കഥയില്‍ ഒന്നിച്ച് കഴിയുന്നു എന്ന് വരുത്തുന്നതിനേക്കാള്‍ വായിക്കുമ്പോള്‍ വായിക്കുന്നവര്ക്ക്് അവര്‍ ഒന്നിച്ച് കഴിയണം എന്ന് തോന്നുന്നതല്ലേ നല്ലത് എന്നതിനാലാണ് ഇങ്ങിനെ അവസാനിപ്പിച്ചത്.
  വളരെ നന്ദി മുരളിയേട്ടാ.

  Lipi Ranju,
  നന്ദി ലിപി.

  ദിവാരേട്ടn,
  ദിവാരേട്ടന്‍ പറഞ്ഞത്‌ പോലെ ആഗ്രഹങ്ങള്ക്ക് (അത് ഒറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആഗ്രഹങ്ങള്‍ ആണെങ്കിലും) പ്രത്യേക അലിഖിത നിയമങ്ങള്‍ ഒന്നും ബാധകമല്ലതന്നെ.
  നന്ദി ദിവാരേട്ടാ.

  വഴിപോക്കന്‍,
  എന്നുമുള്ള ഈ പ്രോല്സാഹനങ്ങള്ക്ക് നന്ദി സുഹൃത്തെ.

  ഷബീര്‍ (തിരിച്ചിലാന്‍) ,
  ഷബീര്‍ വീണ്ടും എത്തിയല്ലോ. സന്തോഷമുണ്ട് ഇത്തരം അഭിപ്രായങ്ങള്‍ വീണ്ടും വീണ്ടും അറിയിക്കുമ്പോള്‍ ഷബീെറ.
  വീണ്ടും നന്ദി.

  റഷീദ്‌ കോട്ടപ്പാടം ,
  സത്യത്തില്‍ അവര്‍ ഒന്നിച്ച് ജീവിക്കുകയല്ലെ വേണ്ടത്‌.
  നന്ദി റഷീദ്‌.

  മറുപടിഇല്ലാതാക്കൂ
 69. വായിച്ചു. ഈ കാർന്നോർമാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ...നല്ല മനസ്സില്ലാത്തതുകൊണ്ടാവാം ഈ പ്രണയത്തിലെനിക്കു പവിത്രതയൊന്നും കാണാൻ പറ്റാത്തത്.

  മറുപടിഇല്ലാതാക്കൂ
 70. എന്നത്തേയും പോലെ വൈകി എത്താന്‍..ഇന്നലെ തുടങ്ങിയ വായന ഇന്നാണ് കഴിഞ്ഞത്...ഈ ഭാഗം കൂടുതല്‍ മിഴിവുള്ളതായി തോന്നുന്നു...നല്ല സമാപ്തി...കൂടുതല്‍ വൈകാതെ അടുത്തത് കിട്ടുമെല്ലോ ...

  മറുപടിഇല്ലാതാക്കൂ
 71. അവസാനഭാഗവും നന്നായി.
  അവരങ്ങനെ അതിരുകളില്ലാതെ പരസ്പര ബാധ്യതകളാകാതെ പ്രണയിച്ചു ജീവിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 72. "എല്‍സിയും വൃദ്ധനും (അവസാനഭാഗം)"മാനസിക സങ്കര്‍ഷം നന്നായി വരച്ചു വെച്ചിരിക്കുന്നു ...എന്നാല്‍ മരുമകളും വൃദ്ധനും തമ്മില്‍ ഉള്ള സംഭാഷണം എന്തോ അങ്ങ് ശരിയില്ല എന്ന് തോനുന്നു ...എന്തോ ഒരു ഇത്

  മറുപടിഇല്ലാതാക്കൂ
 73. ആദ്യഭാഗം വായിച്ചിട്ടാണിതിലേക്ക് വന്നത്....മടുപ്പ് തോന്നാത്ത എഴുത്ത്...പവിത്രമായ ബന്ധങ്ങളെപ്പറ്റി ഇനിയെങ്കിലും മനുഷ്യമനസ്സുകളോർക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 74. കഥയ്ക്ക് ചേര്‍ന്ന അവസാനം ആയല്ലേ ?ഇനിയും ഇതുപോലെ കഥകളുമായി വരാന്‍ സാധിക്കട്ടെ .

  മറുപടിഇല്ലാതാക്കൂ
 75. രണ്ടാം ഭാഗവും വളരെ നന്നായി റാംജി.
  പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചു കളഞ്ഞോ എന്നൊരു സംശയം

  മറുപടിഇല്ലാതാക്കൂ
 76. കഴിഞ്ഞ ദിവസം തന്നെ വായിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു!

  മറുപടിഇല്ലാതാക്കൂ
 77. ആര്ദ്രമ ആസാദ് / Ardra Azad,
  ഒറ്റപ്പെട്ടവരുടെ പ്രനയമല്ലേ...നമുക്ക്‌ സഹിക്കാം.
  നന്ദി ആസാദ്‌.

  സിദ്ധീക്ക..,
  നീളം കൂടുതല്‍ ആയിരുന്നോ സിദ്ധിക്കാ...തോന്നുന്നത് പറഞ്ഞേക്കണേ.
  നന്ദി.

  MyDreams,
  അംഗീകരിക്കാന്‍ ഒരു വിഷമം പോലെ അല്ലെ. മുകളില്‍ ഞാന്‍ ഒരു മറുപടി എഴുതിയിട്ടുണ്ട് അങ്ങിനെ ചേര്ക്കാമനുള്ള കാരണത്തെക്കുറിച്ച്.
  നന്ദി സുഹൃത്തെ.

  സീത*,
  രണ്ടും വായിച്ചെത്താന്‍ കുറച്ച് സമയം എടുത്ത്തിരിക്കുമം അല്ലെ.
  സന്ദര്ശനത്തിനും അഭിപ്രായത്തിനും നന്ദി സീത.

  siya,
  നന്ദി സിയ.

  റോസാപൂക്കള്‍,
  രണ്ടു ഭാഗവും വായിച്ചു അല്ലെ? പെട്ടെന്ന് അവസാനിച്ചതായി തോന്നിയോ. ഞാന്‍ കരുതിയത്‌ നീണ്ടു വലിഞ്ഞു പോയെന്നാണ്.
  ആദ്യം മുതലുള്ള ഈ പ്രോല്സാഹത്ത്തിനു ഒരുപാടൊരുപാട് നന്ദിയുണ്ട് റോസ്.

  ശങ്കരനാരായണന്‍ മലപ്പുറം,
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 78. വയ്കിയാനെങ്കിലും നല്ലൊരു വായന സമ്മാനിച്ചു ഈ പോസ്റ്റ്‌.
  ഒവി വിജയന്‍റെ ചില കഥകളെപോലെ അനുഭവപ്പെട്ടു.

  നന്ദി പറച്ചിലൊക്കെ കഴിഞ്ഞു വിശ്രമിക്കുകയാവും അല്ലെ.
  രാംജി ഭായ്‌ അടുത്ത കഥ വയ്കല്ലേ..
  വായിക്കാന്‍ നേരത്തെ എത്താം.
  ഇത് കാണാന്‍ വയ്കി.

  മറുപടിഇല്ലാതാക്കൂ
 79. നല്ലൊരു ഫിനിഷിങ്ങ്...

  കഥ നന്നായി, മാഷേ

  മറുപടിഇല്ലാതാക്കൂ
 80. adhya bhagam ploe thanne manoharamayittundu avassana bhagavum.... bhavukangal...........

  മറുപടിഇല്ലാതാക്കൂ
 81. റാംജി, എല്ലാവരും അഭിപ്രായം പറഞ്ഞുതീരട്ടേയെന്നുകരുതി മാറിനില്ക്കുകയായിരുന്നു ഞാന്‍. കാരണം എനിക്കെന്തോ gaps ഉള്ളതായി തോന്നി, ഈ കഥയില്‍.

  ഒരു narrativeഉം conclusionഉം മനസ്സില്‍ കണ്ടുകൊണ്ടായിരിക്കുമല്ലോ എഴുതിയത്. പക്ഷേ narrativeല്‍ conclusionലേക്കു നയിക്കുന്നതായ പ്രബലമായ വാദങ്ങളൊന്നും കണ്ടില്ലെന്നാണ് തോന്നിയത്. വളരേ സ്വാഭാവികമാണ് conclusion എങ്കില്‍ narrativeല്‍ അതിനെ ന്യായീകരിക്കേണ്ടതില്ല, പക്ഷേ ഇതൊരു സ്വാഭാവികമായ conclusion ആണെന്ന്, എന്തോ, എനിക്കുതോന്നിയില്ല. ഒരു പക്ഷേ അതെന്റെ വായനയുടെ പ്രശ്നമായിരിക്കും.

  കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ കഥാകാരന്‍ ഇടപെട്ടു വ്യഖ്യാനിച്ചതും എന്റെ വായനയെ ബാധിച്ചെന്നാണ് തോന്നിയത്.

  റാംജി വളരേ നല്ല എഴുത്തുകാരനാണ്. ഈ കഥ നല്ലതാണെന്നാണ് ഇതുവരെ വായിച്ച എല്ലാവരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് എന്റെ അഭിപ്രായം ഗൌരവമായിട്ടെടുക്കേണ്ട കേട്ടോ. മനസ്സില്‍ വന്നത് പറഞ്ഞെന്നേയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 82. ആദ്യമായാണിവിടെ....
  നല്ലൊരു കഥവായിച്ച സുഖം..
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 83. വൈകി എത്തുന്നതില്‍ നിരാശയുണ്ട്.എന്റെ വായനക്ക് പഴയ സ്വാതന്ത്ര്യം ഇല്ല.
  ഇനി ഞാനായിട്ട് എന്ത് പറയാനാ
  എല്ലാവരും വിചാരിച്ചതില്‍ നിന്നും കഥാവസാനത്തെ മാറ്റിയത് നന്നായി.
  വായനാ സുഖം ലഭിച്ചു എന്നത് എടുത്തു പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 84. ഒന്നാം ഭാഗത്തിനേക്കാള്‍ ഇത് കൂടുതല്‍ മനോഹരം ആയി തോന്നി റാംജി ഭായി .

  മറുപടിഇല്ലാതാക്കൂ
 85. ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്നവര്‍ കണ്ടു മുട്ടുമ്പോള്‍ അവിടെ പുതിയൊരു ബന്ധം ആരംഭിക്കുകയായി.ആ ബന്ധത്തിനെ നമ്മള്‍ എന്ത് പേരിട്ടു വിളിക്കും.....?

  മറുപടിഇല്ലാതാക്കൂ
 86. ~ex-pravasini*,
  എന്തിനാ എല്ലാവരും വൈകി എന്ന് പറയുന്നത്? അങ്ങിനെ കരുതേണ്ട കാര്യം ഉണ്ടോ? ഇതു മാത്രമല്ലല്ലോ നമ്മുടെ പണി. ചിലപ്പോള്‍ നേരത്തെ കണ്ടെന്നു വരും ചിലപ്പോള്‍ കണ്ടില്ലെന്നു വരും. അതൊക്കെ സ്വാഭാവികം അല്ലെ. അതുകൊണ്ട് വൈകി എന്നൊന്നും തോന്നേണ്ട കാര്യമില്ല.
  നന്ദി പ്രവാസിനി.

  ശ്രീ,
  നന്ദി ശ്രീ.

  jayarajmurukkumpuzha.
  നന്ദി ജയരാജ്‌.

  കൊച്ചു കൊച്ചീച്ചി,
  ഓരോരുത്തരും വായിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നത് തുറന്നു എഴുതുന്നതാണ് അഭിപ്രായം. സുഹൃത്തിന്റെ ഈ അഭിപ്രായം തുടര്ന്നുള്ള എന്റെ എഴുത്തുകള്ക്ക് വളരെ ഉപകരിക്കും. മേലിലും ഇത്തരം അഭിപ്രായങ്ങള്‍ എന്നെ അറിയിക്കാന്‍ മടിക്കരുത്.
  നന്ദി സുഹൃത്തെ.

  comiccola / കോമിക്കോള,
  നന്ദി സുഹൃത്തെ,
  വീണ്ടും കാണാം.

  OAB/ഒഎബി,
  നേരം വൈകിയൊന്നും ഇല്ല ബഷീറിക്ക. എല്ലാം നോക്കി വേണ്ടേ നമുക്ക്‌ ഓരോ കാര്യങ്ങളും ഇവിടെ ചെയ്യാന്‍? അപ്പോള്‍ സമയവും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അതൊക്കെത്തന്നെ ഇവിടുത്തെ ജീവിതം.
  നന്ദി ബഷീറിക്ക.

  Renjith,
  നന്ദി രഞ്ജിത്.

  yaachupattam,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 87. അവസാനം തീരെ പ്രതീക്ഷിച്ചില്ല. എന്ത് വില കൊടുത്തും ഒന്ന് ചേരുമെന്ന് പ്രതീക്ഷിച്ചു. ഇതിപ്പോ... ശ്ശെ. ഒരു ഉറപ്പില്ലാത്ത ഇപ്പോഴും തകര്‍ക്കപ്പെടാവുന്ന ഒരു ബന്ധം...

  ആ... ജീവിതമാണല്ലോ വരച്ചു കാണിക്കുന്നത്. പറയുമ്പോള്‍ യാഥാര്‍ത്ഥ്യം പറയണമല്ലോ. നമ്മുടെ ആഗ്രഹങ്ങള്‍ എവിടെ, ജീവിതമെവിടെ!

  കഥ വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 88. ഇഷ്ടമായി ഈ കഥ.... ഈയൊരു അവസാനമാണ് നന്നയതും...അവര് കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് സാധാരണമായൊരു കഥയായി മാറുമായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 89. പ്രിയപ്പെട്ട റാംജി,

  മനോഹരമായ ആത്മബന്ധങ്ങളുടെ കഥ..വളരെ ഇഷ്ടമായി...

  ഇങ്ങിനെയൊക്കെ സംഭവിക്കുമായിരിക്കും.....സ്നേഹത്തിനു പ്രായം തടസ്സമല്ല..

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
 90. ശരിക്കും വൃദ്ധന്റെ ചിന്തകളെ പകര്‍ത്തി.
  കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 91. കഥ വായിച്ചു. വളരെ ഇഷ്ടായി. വൃദ്ധന്‍ അമാനുഷികനാണെന്ന് തോനിച്ചു.

  സര്‍വസാധാരണമായ കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു ആഖ്യാനരീതിയാണ് ഇവിടെ സ്വായത്തമാക്കിയിരിക്കുന്നത്.

  ഒന്നാം ഭാഗം വായിച്ചപ്പോള്‍ ബാക്കി വായിക്കാനുള്ള പ്രചോദനം ഉണ്ടായി എന്നതാണ് സത്യം.

  പ്രണയം അന്‍ശ്വരമാണ്!

  അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 92. മനോഹരം...സുഖമുള്ള വായനക്ക് നന്ദി..
  അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 93. "നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."

  ഈ വരികളില്‍ എല്ലാമുണ്ട്. സമൂഹത്തെ ഭയന്ന്‌ പ്രണയം പുറത്തു പറയാനാകാതെ ഒരു ജീവിതം മുഴുവനും ഏകാന്തതയുടെയും അസംതൃപ്തിയുടെയും തടവറയില്‍ കഴിച്ചുകൂട്ടേണ്ടി വരുന്ന എത്രയോ മനുഷ്യജന്മങ്ങള്‍. നമ്മുടെ സമൂഹം പ്രണയത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ആ അവസ്ഥ എന്നെങ്കിലും മാറുമെന്നും പ്രണയത്തെ ഉള്‍ക്കൊള്ളുമെന്നും നമുക്കാശിക്കാം. നല്ല കഥ റാംജി.

  മറുപടിഇല്ലാതാക്കൂ
 94. രണ്ട് ഭാഗങളും വായിച്ചു.
  പതിവ് പോലെ നല്ലൊരു കഥ! വളരെ നന്നായി മാഷേ...!

  മറുപടിഇല്ലാതാക്കൂ
 95. Shukoor,
  മാഷ്‌ പറഞ്ഞ പോലെ പ്രതീക്ഷകള്ക്ക് അപ്പുറമാണല്ലോ ജീവിതം.
  നന്ദി ഭായി.

  Manju Manoj,
  സന്ദര്ശനത്തിനും അഭിപ്രായത്തിനും
  നന്ദി മഞ്ചു.

  anupama,
  ഇങ്ങിനെ സംഭവിക്കുന്നത് ആരും അറിയുന്നില്ലല്ലോ.
  നന്ദി അനുപമ.

  Sulfi Manalvayal,
  നന്ദി സുല്ഫി.

  ചെമ്മരന്‍,
  വൃദ്ധന്‍ അമാനുഷനാണെന്നു തോന്നിയോ? അത് രസമായല്ലോ.
  നന്ദി സുഹൃത്തെ.

  കമ്പർ,
  നന്ദി കമ്പർ.

  Vayady,
  എല്ലാം മനപ്പൂര്വ്വംന മറന്നത് പോലെ ജീവിക്കുന്ന ഒന്നും മറക്കാതെ കുറെ ജന്മങ്ങള്‍ അല്ലെ.
  നന്ദി വായാടി.

  ഭായി,
  കുറെ നാളായല്ലോ സുഹൃത്തെ കണ്ടിട്ട്. ലീവില്‍ ആയിരുന്നു അല്ലെ?
  നന്ദി ഭായി.

  മറുപടിഇല്ലാതാക്കൂ
 96. സ്നേഹിക്കാന്‍ പ്രായം ഒരു വിലങ്ങുതടിയല്ല.നന്നായി എഴുതി.
  വിഷു ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 97. അതി മനോഹരമായി കഥ .
  രാംജി..

  ആശംസകള്‍ വിഷുവും മനോഹരമാവട്ടെ എന്ന് ആശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 98. അതീവ ഹൃദ്യമായ ആഖ്യാനം.ചില സന്ദര്‍ഭങ്ങളിലെ അസ്വാഭാവികമായ രംഗങ്ങള്‍ പോലും രചനാഗുണം കൊണ്ട് സ്വാഭാവികമായി തോന്നി.
  അഭിനന്ദങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 99. ഹെന്റമ്മോ!!! ആദ്യായിട്ടാ ഈ ഭാഗത്തേക്കൊക്കെ!!

  മറുപടിഇല്ലാതാക്കൂ
 100. റാംജി... ആദ്യം പരിഭവം.. രണ്ടാം ഭാഗം പോസ്റ്റ് ചെയ്യ്തപ്പോൾ, എന്നെ അറിയിക്കാത്തതിനു... ഇനി കഥയിലേക്ക്.വൃദ്ധനെ സംബോധന ചെയ്യേണ്ടത്‌ എങ്ങിനെയെന്ന്നുള്ള ചോദ്യമാണു കഥയിലെ ഉള്ളടക്കം.. ഒരു കഥയുടെ അന്തസത്തയെക്കാൾ കഥാകാരൻ ഇവിടെ ഒരു സന്ദർഭത്തെ അല്ലെങ്കിൽ ഒരു വാക്കിനെ കഥയാക്കുന്നൂ.ഇവിടെയാണു ഈ കഥാകാരന്റെ വിജയം ഒരു വിളിയോശയിൽ ഒരാൾക്ക് ഒരാളൊടുള്ള അടുപ്പത്തിന്റെ തീഷ്ണത അളക്കാൻ പറ്റും. കാർന്നോർ എന്നവിളിയിൽ നിന്നും ചേട്ടാ എന്ന വിളിപ്പേരിലേക്ക് വരാൻ എത്സിക്ക് ദിവസങ്ങൾ വേണ്ടിവന്നൂ.. ആ സമയക്കൂടുതലാണ് കഥയേയും ഇത്രയും നീളമുള്ളതാക്കിയത്..അതിൽ തെറ്റില്ലാ എന്നണെന്റെ പക്ഷം.. വീണ്ടും ചില സംഭാഷണങ്ങൾ(എനിക്ക് ഇഷ്ടപ്പെടാത്തവ) എടുത്തെഴുതട്ടെ“"അല്ല. ഇതാര്‌? ജോലിക്കാരിയൊ..ഇന്നു ആപ്പീസില്‌ ചുള്ളമ്മാരെയൊന്നും വളയ്ക്കാന്‍ കിട്ടില്യേടി നിനക്ക്‌?" ഇങ്ങനെ ഒരു അമ്മാവൻ മരുമകളോട് ചോദിക്കുമോ..വായില്‍ നിന്ന്‌ വരുന്നതിന്‌ നൂറ്‌ കിലോ തൂക്കം കാണും... എന്ന് അവളെക്കോണ്ട് പറയിക്കുന്നുണ്ടെങ്ക്ങ്കിലും.. അത് മറ്റേതെങ്കിലും രീതിയിലാക്കാമായിരുന്നൂ...പിന്നെ തങ്കളുടെ ചില നല്ല പ്രയോഗങ്ങളെ ഞാൻ വാഴ്ത്തുന്നൂ..‘ ഒരു വയസ്സന്‍ നാണം നിഴലിക്കും.‘ പോലുൾലവ.. എല്ലാം ഞാൻ എടുത്തെഴുതുന്നില്ലാ..‘ വൃദ്ധന്‍ നേരത്തെ തന്നെ ഗൌരവമായി ഇത്തരം ബന്ധത്തില്‍ ഉടലെടുക്കാവുന്ന പ്രശ്നങ്ങളുടെ പല വശങ്ങളെക്കുറിച്ചും ചിന്തിച്ചു വെച്ചിരുന്നതിനാല്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പറയാനായി“ അതിനു ശേഷം പറഞ്ഞ സംസാരത്തിലെ. വാക്കുകളാണ് ഈ കഥയുടെ കാതൽ.. അവിടെ റാംജിടെച്ച്... നന്നായി സഹോദരാ..വളരെ ഇഷ്ടപ്പെട്ടു.. ഇതിനെക്കുറിച്ച് ഞാൻ വീണ്ടും എഴുതാം എല്ലാ ഭാവുകങ്ങളും.........

  മറുപടിഇല്ലാതാക്കൂ
 101. ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

  മറുപടിഇല്ലാതാക്കൂ
 102. jyo,
  നന്ദി ജ്യോ.

  the man to walk with,
  നന്ദി സുഹൃത്തെ.

  ആറങ്ങോട്ടുകര മുഹമ്മദ്‌,
  നന്ദി മാഷെ.

  -സു‍-|Sunil,
  അതെന്താ മാഷെ ഭയപ്പെട്ട പോലെ. റിയാദ്‌ മീറ്റ്‌ കഴിഞ്ഞതിന്റെ ആണോ?
  സന്ദര്ശനത്തിനും അഭിപ്രായത്തിനും നന്ദി മാഷെ.

  അനില്കുമാര്‍.സി.പി,
  നന്ദി മാഷെ.

  ചന്തു നായര്‍,
  ചില വിവരങ്ങള്ക്ക് ഞാന്‍ മുകളില്‍ അഭിപ്രായം എഴുതിയതിനാല്‍ ആവര്ത്തിക്കുന്നില്ല. വിശദമായ വായനയും വിലയിരുത്തലും നിര്ദേശവും തുടര്ന്നും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം നിര്ദേശങ്ങള്‍ കൂടുതല്‍ അറിയിക്കണം എന്നൊരു അഭ്യര്ത്ഥന കൂടി മുന്നോട്ട്‌ വെക്കുന്നു.
  വളരെ വളരെ നന്ദി മാഷെ.

  വി.കെ.ബാലകൃഷണന്‍,
  സംശയിക്കാതെ..നമുക്കെല്ലാം ഒന്നായ്‌ ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം.
  നന്ദി സുഹൃത്തെ.

  സുജിത് കയ്യൂര്‍,
  പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലാത്തതെന്താ?
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 103. ഇവിടെ വന്നു. വായിച്ചു. നന്നായിട്ടുണ്ട്. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

  മറുപടിഇല്ലാതാക്കൂ
 104. www.chemmaran.blogspot.com

  ഈ വഴി കണ്ടതേ ഇല്ലല്ലോ..

  മറുപടിഇല്ലാതാക്കൂ
 105. ജാതിഭേദമന്യേ...പ്രായഭേദമന്യേ...ആര്‍ക്കും ആരോടും തോന്നാവുന്ന വികാരമാണ് പ്രണയമെന്ന് വെളിവാക്കുന്ന കഥ. വ്യത്യസ്തമായ പ്രണയകഥ. ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 106. ഒന്നാം ഭാഗത്തേക്കാള്‍ നന്നായി രണ്ടാം ഭാഗമെന്നു തോന്നുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ വായിച്ചിരുന്നു. ഇത്തവണ ഒന്നോടിച്ചു നോക്കി. കഥ ഇഷ്ടമായി.
  :)

  മറുപടിഇല്ലാതാക്കൂ
 107. പ്രണയം എപ്പോഴും എവിടെ വെച്ചും സംഭവിക്കാം...ഇനി പ്രണയം പടര്ന്നു പന്തലിക്കുമ്പോള്‍ മുമ്പ് പത്രത്തിലൊക്കെ വായിച്ച പോലെ കൊലപാതകത്തില്‍ കലാശിക്കുമോ? കാത്തിരുന്നു കാണാം...

  മറുപടിഇല്ലാതാക്കൂ
 108. എന്നത്തേയും പോലെ ഇതിലും താങ്കളുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു.
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 109. Sorry for not coming here more frequently...Feel like missed some good ones.

  മറുപടിഇല്ലാതാക്കൂ
 110. ഇതുവരെ ഞാന്‍ വായിച്ച റാംജിയുടെ കഥകളില്‍ വെച്ച് മികച്ചതെന്നു പറയാന്‍ തോന്നുന്നു.
  വളരെയധികം ഇഷ്ടമായി.
  രണ്ടു ഭാഗങ്ങളും ഒന്നിച്ച വായിച്ചേ.

  പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം.. അതിനു അതിരുകള്‍ ഇല്ല എന്ന് റാംജി ഈ കഥയിലൂടെ പ്രകടമാക്കുന്നു.

  അടുത്ത കഥക്കായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 111. വായനയ്ക്ക് ഒരു സുഖം തരുന്നു. നല്ല ഒഴുക്ക്.
  ഈ പ്രായത്തിലും സമൂഹത്തിനെപ്പറ്റി ചിന്തിക്കുന്നു. ഇന്നില്ലാതായിക്കൊണ്ടിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 112. "നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."


  നേരിനു നേരെ പിടിച്ച എഴുത്ത്...അങ്ങനെ പറയാനാണ് തോന്നിയത്. എന്നാല്‍ സൈക്കോളജിക്കലായി നോക്ക്യാലും ഇതു സത്യം തന്നെ.

  ആശംസകള്‍സ്..!

  മറുപടിഇല്ലാതാക്കൂ
 113. രണ്ടു ഭാഗങ്ങളും ഒന്നിച്ചാണ് വായിച്ചത്.വിരസത തോന്നിയില്ല...നല്ല താളം....നല്ല വായന സുഖം...നല്ല ഫിനിഷ്‌....വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 114. നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 115. നജിം കൊച്ചുകലുങ്ക്,
  നന്ദി മാഷെ.

  ചെമ്മരന്‍,
  എത്തിയല്ലോ.

  സ്വപ്നസഖി,
  നന്ദി സുഹൃത്തെ.

  നന്ദു | naNdu | നന്ദു,
  നന്ദി മാഷെ.

  ഐക്കരപ്പടിയന്‍,
  കുഴപ്പം ഒന്നും ഇല്ല.
  നന്ദി മാഷെ.

  (റെഫി: ReffY),
  നന്ദി റെഫി.

  Thommy,
  കാണാറില്ലല്ലോ.
  നന്ദി സുഹൃത്തെ.

  Sneha,
  അതിരുകള്‍ ഇല്ലാതാവുമ്പോള്‍ സ്നേഹത്തിന് സൌന്ദര്യം വര്ദ്ധിക്കും.
  നന്ദി സ്നേഹ.

  Kalavallabhan,
  അതെ.
  നന്ദി സുഹൃത്തെ

  ലക്~,
  ഒളിഞ്ഞ ചില സത്യങ്ങള്‍.
  നന്ദി സുഹൃത്തെ.

  ഷംസീര്‍ melparamba,
  നന്ദി ഷംസീര്‍.

  lekshmi. lachu,
  നന്ദി ലക്ഷ്മി.

  മറുപടിഇല്ലാതാക്കൂ
 116. കഥ പറഞ്ഞ രീതിയിഷ്ടപ്പെട്ട് പക്ഷേ അവസാനം വേണ്ടുന്ന രീതിയിൽ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു .ഒരു ഉഴപ്പൻ മട്ടിൽ അവസാനിപ്പിക്കാൻ തിടുക്കമുള്ളതുപോലെ.
  ഒറ്റപ്പെട്ട രണ്ടുമനസുകൾ നന്നായി അവതരിപ്പിക്കാൻ റാംജിക്ക് കഴിഞ്ഞ്.

  മറുപടിഇല്ലാതാക്കൂ
 117. എത്ര പ്രായക്കൂടുതലായാലും ശരീരത്തിന്റെ ഭാവ-രൂപമാറ്റങ്ങൾ അറിയുന്ന മനസ്സ് ചെറുപ്പമായിത്തന്നെ ഭവിക്കും.ഏകാന്തതയുള്ള മനസ്സിനെ ആശ്വസിപ്പിക്കുന്നതെന്തും അവ സ്വീകരിക്കും,ജാതി-മത-പ്രായഭേദമില്ലാതെ. തത്ത്വം നന്നായി എഴുതി ഫലിപ്പിച്ചു. ഒന്നാം ഭാഗം കഴിഞ്ഞ് ബാക്കി ഇത്രയിൽ ഒതുക്കുമെന്ന് വിചാരിച്ചില്ല. മറ്റാരും തുണയില്ലാത്ത, വിധവയുടെ രണ്ടു മക്കളെപ്പറ്റി വീണ്ടും സൂചിപ്പിക്കാമായിരുന്നു, ആരും അവരെ ഓർത്തതുമില്ല. നല്ല രചനാശൈലി, അഭിനന്ദനങ്ങൾ....

  മറുപടിഇല്ലാതാക്കൂ
 118. നന്നായിട്ട്ണ്ട് റെജിച്ചേട്ടാ,,,

  മറുപടിഇല്ലാതാക്കൂ
 119. എന്റെ ആദ്യവരവാണ്‌..2 ഭാഗവും ഇപ്പോൾ വായിച്ചു..ഒരു നല്ല ഒഴുക്കോടെ കഥ പറഞ്ഞു..ഒരു നല്ല കഥ വായിക്കുമ്പോൾ കിട്ടുന്ന satisfaction കിട്ടി എന്ന് തുറന്ന് പറയാം..

  മറുപടിഇല്ലാതാക്കൂ
 120. പാവപ്പെട്ടവന്‍
  വരവിനും വിശദമായ വായനക്കും നന്ദി മാഷേ.

  വി.എ || V.A,
  നാട്ടില്‍ പോയി തിരിച്ചെത്തി അല്ലെ.
  കഥയില്‍ മക്കള്‍ കാര്യമല്ലല്ലോ. അതുകൊണ്ടാണ് അവരെ അധികം പറയാതിരുന്നത്.
  നന്ദി മാഷേ.

  റാണിപ്രിയ ,
  നന്ദി സുഹൃത്തെ.

  കുഞ്ഞൂട്ടന്‍|NiKHiL ,
  നന്ദി കുഞ്ഞുട്ടാ.

  അനശ്വര ,
  ആദ്യവരവിനും വായനക്കും
  നന്ദി അനശ്വര.

  മറുപടിഇല്ലാതാക്കൂ
 121. നാളുകള്‍ക്കു ശേഷമുള്ള കാത്തിരിപ്പിന് ശേഷം
  രണ്ടാം ഭാഗവും പ്രത്യക്ഷപ്പെട്ടു കണ്ടത്തില്‍ സന്തോഷം.
  ആദ്യ ഭാഗത്തെ അരുചി തികച്ചും
  അകറ്റി വളരെ സഭ്യമായ ഭാഷയില്‍
  തന്നെ കഥ പര്യവസാനിപ്പിച്ചതില്‍ വീണും സന്തോഷം.
  പക്ഷെ മരുമകളുടെയും വൃദ്ധന്റെയും
  സംഭാഷണത്തില്‍ അല്പം കൃത്രിമത്വവും അസ്വാഭാവികതയും
  കടന്നു കൂടിയില്ലേ എന്നൊരു സംശയം ബാക്കി.
  ആശംസകള്‍
  വളഞ്ഞവട്ടം പി വി ഏരിയല്‍
  സിക്കന്ത്രാബാദ്

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....