11/4/12

പടക്കപ്പരമു

11-04-2012
കാലം തെറ്റി കടന്നെത്തുന്ന കാലാവസ്ഥ കണിക്കൊന്നയുടെ കണക്കുകളും തെറ്റിക്കുന്നു. പലതും നേരത്തെ പൂത്തുകൊഴിഞ്ഞു. ചിലതിൽ മാത്രം പേരിനുണ്ട് പൂക്കൾ. വിഷുവാണ്‌ വരുന്നത്, പരമുവിന്‌ സന്തോഷത്തിന്റെ നാളുകളാണ്‌.

പടക്കപ്പണിക്കാരനാണ്‌ പരമു. കറുത്ത എല്ലിച്ച മനുഷ്യൻ. എത്ര സമയം പണിയെടുത്താലും മുഷിവില്ലാത്തവൻ. എല്ലാവരേയും വിശ്വസിക്കുന്ന മനസ്സ്. എവിടെ, ആർക്കെന്തു സഹായത്തിനും ഉടനെ ഓടിയെത്തുന്ന പ്രകൃതം. സ്വന്തം ശരീരത്തെക്കാൾ മറ്റുള്ളവരുടെ ശരീരം നോവുന്നത് കാണുമ്പോള്‍ പ്രയാസപ്പെടുന്ന പരോപകാരി.

ഒരു കുഴപ്പമേയുള്ളു. വെള്ളത്തിനു പകരം പട്ടച്ചാരായമാണ്‌ പഥ്യം എന്നു മാത്രം കൂടെ കാജാ ബീഡിയും. ഇവ രണ്ടും വീട്ടിൽ സ്റ്റോക്കുണ്ടാകും. രണ്ടു പൊതി കാജാ ബീഡിയും ഒരു തീപ്പെട്ടിയും എപ്പോഴും ഇടതു കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കും. പോക്കറ്റിലോ മടിയിലോ ഒന്നും വെയ്ക്കില്ല, വിയർപ്പിന്റെ നനവ് ബീഡിയിൽ പടർന്നിരിക്കും.

ഗന്ധകം കലർന്ന വെടിമരുന്നിന്റെ മണവും, വാറ്റ് ചാരായം കുടിച്ച് വിയർക്കുമ്പോഴുണ്ടാകുന്ന നാറ്റവും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത ദുർഗ്ഗന്ധമാണ്‌ പരമുവിനെപ്പോഴും. പീടികച്ചായ കുടിക്കൽ ഒരു ശീലമായതിനാൽ നൂറ്‌ മീറ്റർ ദൂരെയുള്ള കവലയിലെ ചായക്കടയിലേയ്ക്ക് ഇടയ്ക്കിടെ പോയ്ക്കൊണ്ടിരിക്കും. ചായ കുടിക്കണം എന്നു തോന്നിയാൽ ഉടനെ പണി നിർത്തി എഴുന്നേല്‍ക്കും. നല്ല വേഗത്തിൽ ഒറ്റ നടത്തം. കറുത്ത ദേഹത്ത് പടക്കത്തിന്റെ മരുന്ന് പറ്റിപ്പിടിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണാം. മരുന്നെടുക്കുന്ന കൈകൊണ്ട് ശരീരത്തിന്റെ എവിടെയെങ്കിലും ഒന്നു തൊട്ടാല്‍ അതവിടെ മിനുസത്തോടെ വെളുത്ത പാണ്ടായി കിടക്കും. തുടച്ചു കളയാൻ ശ്രമിച്ചാൽ കൂടുതൽ പരക്കും എന്നല്ലാതെ പ്രയോജനമുണ്ടാകില്ല. കഴുകിയാൽ മാത്രമെ പിന്നീടത് പോകു. ചായകുടി കഴിഞ്ഞ് ഒരു ബീഡിയും വലിച്ച് തിരികെ പോരും.

ഷർട്ടിടാതെ മുണ്ട് മടക്കിക്കുത്തിയാണ്‌ പണിക്കിരിക്കുക. മടക്കിക്കുത്തിയ മുണ്ടിന്റെ മടക്ക് പിന്നെ വൈകീട്ടേ അഴിയൂ. വെടിമരുന്നും അഴുക്കും ചേർന്ന് മുണ്ടും ഒരു കോലത്തിലാണ്‌. ആഴ്ചയിൽ ഒരിക്കലേ ആ തുണി കഴുകു എന്നതിനാൽ പരമുവിനെക്കാൾ നാറ്റമാണ്‌ ആ തുണിക്ക്. പണിക്കിറങ്ങിയാൽ ഭക്ഷണം കഴിക്കാൻ മാത്രമേ കൈ കഴുകു. മറ്റ് സന്ദർഭങ്ങളിൽ ഉടുതുണിയിൽ കൈ തുടക്കുക എന്നതാണ്‌.

അമിതലാഭവും മൂലധനക്കുറവും മാത്രമല്ല ഈ കുടിൽ വ്യവസായം സ്വീകരിക്കാൻ പരമുവിനെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായി തുടർന്നുപോന്ന തൊഴിലിനെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് വിശ്വസിച്ച് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ് മുഖ്യ കാരണം.  വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും, കൂടുതൽ ശ്രദ്ധ വേണ്ടതാണെന്നും മറ്റാരേക്കാളും പരമുവിന്‌ നല്ല ബോദ്ധ്യമുണ്ടായിരുന്നു. കർശനമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കർക്കശക്കാരനായിരുന്നു.

അടുത്ത് പനകളുള്ള വീടുകളിൽ നിന്ന് അവ കച്ചോടം ചെയ്ത് പനയോല വെട്ടി താഴെയിറക്കി വെയിലത്ത് വിരിച്ചിടുന്നത് പരമു തന്നെ. ഉണങ്ങിയ പനയോലകൾ കെട്ടാക്കി തലച്ചുമടായി വീട്ടിലെത്തിക്കുന്നത് പരമുവും ഭാര്യയും ചേർന്നാണ്‌. നാളത്തെ ആവശ്യത്തിനുള്ള പനയോലകൾ ഇന്ന് രാത്രി തന്നെ മുറ്റത്ത് വീണ്ടും വിരിച്ചിടും. രാത്രിയിലെ ചെറിയ മഞ്ഞിൽ ഓലയ്ക്ക് പശിമ കിട്ടും. നേരം നന്നായി വെളുക്കുന്നതിനു മുൻപേ ആ ഓലയെല്ലാം ഓലപ്പടക്കം കെട്ടുന്നതിനു വേണ്ട സൈസിൽ ചെറുതായി വാർന്നു* വെക്കും. വാർന്നു വെച്ച ഓലകൾ ചെറിയ കെട്ടുകളാക്കി വെള്ളം തളിച്ചോ, നനച്ച ചാക്കിൽ പൊതിഞ്ഞു വെച്ചോ വൈകുന്നേരം വരെ അതിന്റെ പശിമ നിലനിർത്താം. വെയിലുദിച്ചാൽ ഓല ഒടിയും എന്നതിനാലാണ്‌ നേരത്തേ വാര്‍ന്നു വെക്കുന്നത്. ഓല വാർന്നു വെക്കലും, പടക്കം പേണലും*, ചെങ്കല്ല് ഇടിച്ചുപൊടിച്ചത്  ഈർക്കിലിപ്പടക്കത്തിന്റെ കുറ്റിയുടെ ഒരറ്റത്ത് ഇടിച്ച് നിറയ്ക്കുന്നതും പരമു തന്നെ.

'തിരി'ക്കാവശ്യമായ കരിമരുന്ന് ഇടിച്ചെടുക്കുന്നത് മരത്തിന്റെ ഉരലിലാണ്‌. അരമീറ്റർ നീളത്തിൽ വേണ്ടത്ര വണ്ണത്തിൽ തരംതിരിച്ചെടുക്കുന്ന നൂലിൽ, കഞ്ഞിവെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയ കരിമരുന്ന് തേച്ചുപിടിപ്പിച്ച് വെയിലത്തുവെച്ച് ഉണക്കിയെടുക്കുന്ന പണി പരമുവിന്റെ ഭാര്യക്കാണ്‌. പിന്നീടവ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും.

മൂന്നാല്‌ കുട്ടികളും ഒന്നുരണ്ട് സ്ത്രീകളുമാണ്‌ ഓലപ്പടക്കം കെട്ടാൻ വരുന്നത്. ഗന്ധകവും(ഫോസ്ഫറസ്), പൊട്ടാസും(പൊട്ടാസ്യം ക്ലോറൈറ്റ്), അലുമിനിയം പൗഡറും(അലിമിനിയം ഓക്സൈഡ്) കൂട്ടിയോജിപ്പിച്ച പൊടി വളരെ സൂക്ഷിച്ചാണ്‌ ഓരോരുത്തർക്കും നല്‍കുക. മണ്ണിന്റെ ചെറിയൊരംശംപോലും കയറാതെ കടലാസ്സിലാണ്‌ മരുന്ന് എടുക്കുക. മണ്ണിന്റെ തരി വീഴണമെന്നില്ല, ചെറിയൊരു ഘര്‍ഷണം മതി അത് കത്തിപ്പിടിക്കാന്‍. ഏറ്റവും അപകടകാരിയാണ് പൊട്ടാസ് എന്ന് വിളിക്കപ്പെടുന്ന പൊട്ടാസ്യം ക്ലോറൈറ്റ്. മരുന്ന് മിക്സ് ചെയ്യുമ്പോള്‍ വെറുതെ തിരിക്കുകയും മറിക്കുകയും മാത്രമെ ആകാവു എന്നാണ്. കൈകൊണ്ട് തിരുമ്മി മിക്സ് ചെയ്‌താല്‍പോലും കത്തിപ്പിടിക്കാം. നിയമപ്രകാരം ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. പക്ഷെ നല്ല ശബ്ദത്തോടെ പൊട്ടുന്നതിനു വേണ്ടി എല്ലാവരും ഇതു തന്നെയാണ് ഉപയോഗിക്കുക. പടക്കം കെട്ടുന്നതിനുള്ള മരുന്ന് കോരിയെടുക്കാൻ പനയോല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു കോരിയും ഉണ്ടാകും.

വിഷു കൂടാതെ കല്യാണങ്ങൾക്കും ചെറിയ അമ്പലപ്പരിപാടിക്കും ചെറിയ പള്ളികളിലേക്കും ചന്ദനക്കുടത്തിനും ഒക്കെ പരമുവിന്റെ പടക്കം ഉപയോഗിച്ചു വന്നിരുന്നു. കൂടുതലുണ്ടാക്കുന്ന പടക്കം 'ചന്തക്കുന്നിലെ കടയിൽ' കൊണ്ടുപോയി കൊടുക്കും.

പതിനഞ്ച് കിലോമീറ്ററിനുള്ളിൽ ആകെയുള്ള ഒരേയൊരു പടക്കക്കടയാണ്‌ ചന്തക്കുന്നിലേത്. ശിവകാശിയിൽ നിന്നു കൊണ്ടുവരുന്ന എല്ലാത്തരം പടക്കങ്ങളും അവിടെ കിട്ടും. പരമുവിനെപ്പോലെ ആ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന പടക്കങ്ങൾ മുഴുവൻ ആ കടയിലാണ്‌ കൊടുക്കുക.  ചെറിയ തോതിൽ ഡൈനയും ഗുണ്ടും ഏറ്‌പടക്കവും ഉണ്ടാക്കാൻ തുടങ്ങിയതോടെ പരമുവിനെ തേടി പൊലീസെത്തി. ലൈസൻസില്ലാതെയോ താമസിക്കുന്ന വീട്ടിൽ വെച്ചോ ഇപ്പണി നടപ്പില്ലെന്ന്‌ പൊലീസ് കർശനമായി താക്കീത്‌ ചെയ്തു.

നാട്ടുകാരുടെ മദ്ധ്യസ്ഥതയിൽ പൊലീസുമായി ഒത്തുതീർപ്പുണ്ടാക്കി. ഒരു മാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കണം. പരമുവിന്റെ ജീവിതമാർഗ്ഗം എന്ന രീതിയിൽ നാട്ടുകാർ അലിവോടെ കാര്യങ്ങൾ ആലോചിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനും ലൈസൻസ് സംഘടിപ്പിക്കുന്നതിനും നാട്ടുകാര്‍ ശ്രമം തുടങ്ങി. നാട്ടുകാര്‍ക്ക്‌ പരമുവിനോടുള്ള താല്പര്യമായിരുന്നു അതിനു പിന്നില്‍.

പ്രസാദ് എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത് ഈ സമയത്താണ്‌. പരമു പണിയും മേൽനോട്ടവും നടത്തിയാൽ മതി. മറ്റെല്ലാം പ്രസാദ് ഏറ്റെടുത്തു. ചെറുപ്പത്തിന്റെ ആവേശവും, പുതിയ ബിസ്സിനസ്സിന്റെ കണക്കുകൂട്ടലുകളും കൂടിച്ചേർന്നത് പുതിയ പടക്കക്കമ്പനിയുടെ ഉദയത്തിനായിരുന്നു. പ്രസാദിന്റെ ഭാവനക്കനുസരിച്ച് ഷെഡ്ഡ് തീർത്തപ്പോൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതിൽ പരമുവിന്‌ എതിർപ്പുണ്ടായിരുന്നു.

പരമുവിന്റെ എതിര്‍പ്പ് നോക്കിയിരുന്നാല്‍
ഷെഡ്ഡ് പണിത്‌ ലൈസെന്‍സെടുക്കുന്ന കാര്യം നടപ്പില്ലെന്ന് പ്രസാദിനറിയാമായിരുന്നു. കുറഞ്ഞത് നാല് ഷെഡ്ഡുകള്‍ വേണം. ഓരോ ഷെഡ്ഡുകള്‍ തമ്മിലും നാല്‍പത്‌ മീറ്റര്‍ അകലമെന്കിലും ഉണ്ടായിരിക്കണം. മരുന്ന് തയ്യാറാക്കാനും ഉണക്കാനും പ്രത്യേകം തറ. പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്ത്‌ വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ല. പകല്‍ വെളിച്ചത്തിലേ നിര്‍മ്മാണം നടത്താവു. പൊട്ടുന്നതും പൊട്ടാത്തതുമായവ വെവ്വേറെ സൂക്ഷിക്കണം. ഷെഡ്ഡില്‍ നിന്നും നൂറ് മീറ്റര്‍ അകലെ മാത്രമേ വീടുകള്‍ ഉണ്ടാവാന്‍ പാടുള്ളൂ. അങ്ങിനെ പോകുന്നു നിബന്ധനകള്‍....

പ്രസാദിന്റെ  സ്വാധീനം ഉപയോഗപ്പെടുത്തി സ്വന്തം പുരയിടത്തിന്റെ ഒരറ്റത്ത് ഒറ്റഷെ
ഡ്ഡില്‍ ലൈസന്‍സ്‌ നേടിയെടുത്തു. വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. വീട്ടില്‍ നിന്ന് ഒളിവില്‍ വൈദ്യുതി തരപ്പെടുത്തി.

പരിമിതമായ അധികാരത്തിൽ പരമുവിന്‌ വിഷമമില്ലായിരുന്നു. അത്യാവശ്യം വേണ്ടവ നിസ്സാരമാക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. കുട്ടികളെ ഒഴിവാക്കി മുതിർന്നവരെ പണിക്ക് വെച്ചതിനു പിന്നിൽ പ്രസാദിന്റെ ചിന്തകളായിരുന്നു. അത് നന്നെന്ന് പരമുവിനും തോന്നി.

കേമന്മാരായ പണിക്കാരെത്തിയപ്പോൾ കമ്പനിയിൽ 'നില'യമിട്ടുകൾ വിരിയാൻ തുടങ്ങി.

ആകാശത്തിനു  കീഴെ തിളങ്ങുന്ന വര്‍ണ്ണങ്ങള്‍ വാരിവിതറി കാഴ്ചയില്‍ അസൂയ നിരത്തി. നിരനിരയായി ഉയര്‍ന്നു പൊങ്ങി പൊട്ടിവിരിയുന്ന മനോഹരമായ കാഴ്ച.

പൊട്ടി വിരിയാന്‍ തയ്യാറെടുക്കുന്ന വര്‍ണ്ണങ്ങളുടെ നിര്‍മ്മിതിയില്‍ അറിയപ്പെടാതെ പതിയിരിക്കുന്ന അപകട കാരണങ്ങള്‍ പല തീപ്പിടുത്തത്തിലേയും ഒന്നാം പ്രതിയാണ്. വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍ തയ്യാറാക്കുന്ന മിശ്രിതം തറയില്‍ പരത്തിവെച്ച് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കും. വയലറ്റ്‌ പോലുള്ള നിറങ്ങളുടെ ഉണക്കി സൂക്ഷിക്കുന്ന ചെറു തുണ്ടുകള്‍ അന്തരീക്ഷത്തിന്റെ മാറുന്ന ഊഷ്മാവില്‍ തനിയെ കത്തുന്നു എന്നാണ് കാണപ്പെടുന്നത്. ചില ശ്രദ്ധക്കുറവുകള്‍ മൂലം ഉപയോഗിച്ച് മിച്ചം വരുന്ന കഷ്ണങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് പൊട്ടുന്ന പടക്കങ്ങള്‍ക്കരുകില്‍ തല്‍ക്കാലത്തേയ്ക്ക് എടുത്തു വെയ്ക്കാറുണ്ട്. പല പൊട്ടിത്തെറികള്‍ക്കും കാരണമായിട്ടുള്ളത് ഈ ശ്രദ്ധക്കുറവ് തന്നെ.

ഓർഡറുകൾ പിടിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും പ്രസാദിന്‌ പ്രത്യേക കഴിവായിരുന്നു. ഇടത്തരം വെടിക്കെട്ടുകൾ നടത്തിക്കഴിയുമ്പോൾ എല്ലാവരുടേയും ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു.

പണിക്കിടയിൽ ചാരായം കുടിക്കാൻ പാടില്ലെന്ന പ്രസാദിന്റെ താക്കീത് മാത്രമായിരുന്നു പ്രയാസം. അത് നന്നെന്ന് പരമുവിന്‌ പിന്നീട് ബോദ്ധ്യമായി. കാലത്തിനനുസരിച്ച ചില മാറ്റങ്ങൾ അംഗീകരിക്കേണ്ടതാണെന്ന് സ്വയം തീരുമാനിച്ചു.

കുറച്ചു നാളുകളിലെ പ്രവര്‍ത്തനം മൂലം കമ്പനിക്കുണ്ടായ പുരോഗതി വിലയിരുത്തിയാല്‍, കര്‍ക്കശമായ തീരുമാനത്തേക്കാള്‍ നല്ലത് പ്രായോഗികമായ വേഗമാണ് ഉചിതമെന്ന് പരമു മനസ്സിലാക്കി. പ്രസാദിന്റെ തീരുമാനങ്ങളാണ് കമ്പനിയുടെ വളര്‍ച്ചക്ക്‌ ഗുണം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈസന്‍സ് പോലും തരപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഒളിവില്‍ വൈദ്യുതി എടുക്കാതിരുന്നെന്കില്‍ തിരക്ക്‌ സമയങ്ങളില്‍ പണികള്‍ ബാക്കിവന്നേനെ. പകല്‍ വെളിച്ചത്തില്‍ മാത്രം പണിയണമെന്ന നിയമം പാലിച്ചിരുന്നെങ്കില്‍ എത്ര വെടിക്കെട്ടുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു?

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. നാളെയാണ്‌ വിഷു. അങ്ങിങ്ങ് പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കാം. കവലയിൽ എല്ലാവരും സന്തോഷത്തിലാണ്‌. പരമുവിന്റെ ഇത്തവണത്തെ വിൽപന ആ കവലയിലാണ്‌. നല്ലോണം ‘വീശി’ സന്തോഷത്തോടെയാണ്‌ പുള്ളിക്കാരന്റെ നില്പ്.

പെട്ടെന്നാണ്‌ കാതടപ്പിക്കുന്ന ശബ്ദവും കൂട്ടപ്പൊരിച്ചിലും കേട്ടത്. പരിഭ്രമത്തോടെ പടക്കക്കമ്പനി ലക്ഷ്യമാക്കി ജനങ്ങള്‍ ഓടി. ഒരലർച്ചയോടെ വെളിവില്ലാതെയാണ്‌ പരമു പായുന്നത്.

ചിതറിത്തെറിച്ച പടക്കപ്പുരയുടെ അവശിഷ്ടങ്ങൾ ദൂരെക്കിടന്ന് കത്തുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില പൊട്ടലുകൾ മാത്രം കേൾക്കാം. ഷെഡ്ഡില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പ്രസാദിന്റെ അമ്മ പറഞ്ഞു. വൈദ്യുതി കണക്ഷനെടുക്കാനുപയോഗിച്ച വയറെല്ലാം ഈ സമയത്തിനിടക്ക് പ്രസാദ് മാറ്റിയിരുന്നു. തളർന്നു വീണ പരമുവിനെ പ്രസാദിന്റെ വീട്ടിൽ കിടത്തി. "ഇനി ഞാനില്ല..ഇനി ഞാനില്ല" എന്ന് ശബ്ദം കുറച്ച് പരമു മന്ത്രിക്കുന്നുണ്ടായിരുന്നു.

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതൽ തുടങ്ങിയതാണ്‌. ഇതുവരെ ഒരപകടവും സംഭവിച്ചിട്ടില്ല. പിന്നെന്താണ്‌ ഇപ്പോഴിങ്ങനെ സംഭവിക്കാൻ? ലാഭം കൂട്ടാൻ വേണ്ടി ശ്രദ്ധിക്കേണ്ട പലതും വിസ്മരിക്കുന്നതാണോ? മരുന്നുകളിലും മായം കലർന്നിരിക്കുമോ? കൈക്കൂലിയുടെ കരുത്തില്‍ നിയമത്തിന്റെ താളം തെറ്റിക്കുന്നോ.... എന്തായാലും പരമു പടക്കപ്പണി നിർത്തി.

ആരില്ലെങ്കിലും ഇട്ട് പോകാൻ പ്രസാദ് തയ്യാറായില്ല. ഒരാഴ്ചക്കുള്ളിൽ പുതിയ ഷെഡ്ഡ്  ഉയർന്നു. തൊഴിലാളികളുടെ ജീവൻ കള്ളക്കണക്കായി ചേർത്ത് പുതിയ ലാഭക്കണക്കുകൾ മെനഞ്ഞ പ്രസാദിനു തെറ്റിയത് ഗ്രാമീണര്‍ വിവരമില്ലാത്തവരെന്ന തോന്നലാണ്, വളരുന്ന ഗ്രാമത്തെക്കുറിച്ച ബോധമില്ലായ്മയാണ്.

നേരം വെളുക്കുന്നതിനു മുൻപേ നാട്ടുകാർ കത്തിച്ച പുതിയ ഷെ
ഡ്ഡ് പിന്നീടുയർത്താൻ പ്രസാദും ശ്രമിച്ചില്ല.

എന്നാല്‍, അടുത്ത മാസത്തില്‍ത്തന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ 'ചന്തക്കുന്നിലെ' പടക്കക്കടക്കാരന്റെ പുതിയ പടക്കനിര്‍മ്മാണശാലയ്ക്കുള്ള ഷെ
ഡ്ഡ് ഉയര്‍ന്നുകഴിഞ്ഞിരുന്നു.  

*വാര്‍ന്ന് എടുക്കുക= വാരല്‍ എന്നും പറയും. ഉണങ്ങിയ പനയോല പടക്കം കെട്ടേണ്ട രീതിയില്‍ മുറിച്ചെടുക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. അല്പം പരിചയം ഉള്ളവര്‍ക്കേ അത് കഴിയു.

*പടക്കം പേണുക= കയറില്‍ ഓരോ പടക്കങ്ങളും ചേര്‍ത്ത്‌ വെച്ച് മാല കേട്ടുന്നതിനെയാണ്
പടക്കം പേണുക എന്ന് പറയുന്നത്.

162 അഭിപ്രായങ്ങൾ:

  1. തനി പൊട്ടാപടക്കമായ പരമുവിന്റെ
    ജീവിതത്തിലൂടെ പടക്കനിർമ്മാണമടക്കം
    കേരളത്തിൽ നിന്നും വേരറ്റ് പോയിക്കൊണ്ടിരിക്കുന്ന
    ഒരു കുടിൽ വ്യവസായമായ കരിമരുന്ന് കമ്പനികളുടേയും
    മറ്റും നല്ലൊരു ആവിഷ്ക്കാരം കാഴ്ച്ചവെച്ചിരിക്കുകയാണ് ഭായ് ഇവിടെ ...
    നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമായി മുരളിയേട്ടന്‍ ആണല്ലോ.
      എന്നും കേള്‍ക്കുന്ന ഒരു ദുരന്തത്തിന്റെ തുടര്‍ക്കഥയായി മാറിയിരിക്കുന്നു ഇതും.
      ആ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.
      നന്ദി മുരളിയേട്ടാ..

      ഇല്ലാതാക്കൂ
  2. വിഷു ആശംസകള്‍..
    ബ്ലോഗിന്റെ പശ്ചാത്തലം കണ്ട് കണ്‍ കുളിര്‍ന്നു, കുളിരുന്നു, കുളിര്‍ന്ന് കൊണ്ടേയിരിക്കുന്നു!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ വിഷു ബ്ലോഗില്‍ അല്ലെ ആഘോഷിക്കേണ്ടത്.
      തല്‍ക്കാലം കുറച്ച് പൂക്കളെന്കിലും ആയിക്കോട്ടെ.

      ഇല്ലാതാക്കൂ
  3. കഥ കഥയായില്ലെന്ന പരാതിയുണ്ട്
    മ്.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു കഥ എന്നതിനേക്കാള്‍ ഇന്നത്തെ ദുരന്തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.
      പരാതി പരിഗണിച്ചിരിക്കുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  4. പരമു നമ്മുടെ പടക്കം ജയനെ ഓര്‍മ്മിപ്പിച്ചു. പാവം , ഒരു ദിവസം രാത്രിയില്‍ വീടിണ്റ്റെ കോലായയില്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിന്റെ പണിപ്പുരയില്‍ മുഴുവന്‍ അദ്ദേഹം എന്നെക്കൂടെ ഉണ്ടായിരുന്നു.

      ഇല്ലാതാക്കൂ
  5. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു അപകടത്തിന്‍റെ കഥയാണെന്ന് കരുതി.ഭാഗ്യം,അപകടം ആളെക്കൊണ്ടുപോയില്ലല്ലോ.പരമുവിനെപ്പോലെ എത്രപേരാണ് ഓരോ ഗ്രാമത്തിലും.എന്തൊക്കെ കുറവുകളുണ്ടെങ്കിലും നാടിന്റെ മനസ്സില്‍ അവരും അവരുടെ നന്മയുമുണ്ട്.(കൊന്നയില്‍ പൂ ഇല്ലെങ്കിലും ബ്ലോഗില്‍ മുഴുവന്‍ പൂക്കള്‍).നന്നായി ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ
  6. കൊന്നപ്പൂവൊക്കെ കൊഴിഞ്ഞു പോയി.....കാലം തെറ്റി പൂത്ത കൊന്ന, പിന്നെ മഴ.... എന്നാലും ബ്ലോഗിൽ വിഷുക്കണിയുടെ പ്രസാദം.

    കഥ വായിച്ചു. അപകടത്തീന്ന് രക്ഷപ്പെട്ടല്ലോ പരമു എന്ന ആശ്വാസം....

    മറുപടിഇല്ലാതാക്കൂ
  7. കൊന്നപ്പൂവിനൊരു ക്ഷാമവുമില്ലാല്ലെ...
    ബ്ലോഗ് മൊത്തം വിഷുമയം..
    പടക്കപ്പരമു വായിച്ചു...വിഷു ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ കയ്യില്‍ ഇത്തരം കുന്ത്രാണ്ടാങ്ങള്‍ ഉള്ളിടത്തോളം വിരല്‍ത്തുമ്പില്‍ എല്ലാം...

      ഇല്ലാതാക്കൂ
  8. പരമു ഒടുക്കം തനി കച്ചവടക്കാരന്‍
    ആയി ഒരു ദുരന്തത്തിലേക്ക് കൂപ്പു
    കുത്തും എന്ന് പേടിച്ചു...നന്നായി
    അവസാനിപ്പിച്ചല്ലോ..
    പരമുവിലൂടെ ഒരു ഗ്രാമത്തിന്റെയും
    പുതിയ കാഴ്ച്ചപ്പാടുകളുടെയും കഥ
    പറഞ്ഞു..നാട്ടുകാര്‍ കത്തിച്ച കട വീണ്ടും
    അടുത്ത ഗ്രാമത്തില്‍ തുടരുമ്പോള്‍ ഇന്നിന്റെ
    നിസ്സഹായതയും നന്നായി വരച്ചു കാണിച്ചു..

    പരമുവിലൂടെ പടക്ക നിര്‍മാണവും അടുത്തറിഞ്ഞ
    എഴുത്ത്. ...രാംജി ഇതും ആയി നല്ല അടുപ്പം ഉണ്ടല്ലോ
    എഴുത്ത് കണ്ടിട്ട്..ഒരു യഥാര്‍ഥ കഥാകാരന്റെ നിരീക്ഷണ
    പാടവം തെളിയിക്കുന്ന രചന...അഭിനന്ദനങ്ങള്‍..പിന്നെ
    ബ്ലോഗ് കണ്ടു കണ്ണ് ചിമ്മി പ്പോയി....നന്ദി..കാണാന്‍ നല്ല
    സുഖം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ അടുത്ത്‌ തന്നെ ഇത്തരം നിര്‍മ്മാണ പരിപാടി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല.
      അവിടെ നിന്നറിഞ്ഞ വിവരങ്ങള്‍ ആണ്.
      വിഷു കഴിയുന്നത് വരെ കണ്ണിന് ഒരു തിളക്കം കിട്ടട്ടെ.
      അത് കഴിഞ്ഞു മാറ്റാം.

      ഇല്ലാതാക്കൂ
  9. റാംജിഭായ് സത്യം പറയ്.... ങ്ങളു ബോംബുണ്ടാക്കാറുണ്ടോ ?

    ഈ കഥാപാത്രങ്ങളൊക്കെ ജീവിച്ചിരിക്കുന്നവരാകും അല്ലെ...
    അല്പ്പലാഭത്തിനു വേണ്ടി എന്തു മാന‌ദണ്‍‌ട്ങ്ങളും ആളുകള്‍ മനപ്പൂര്വ്വം ഒഴിവാക്കും, പിന്നീട് തനിക്ക് തന്നെ എന്തെങ്കിലും സംഭവിച്ച് കഴിയുന്നതു വരെ അത് തുടരും....കഥ നന്നായി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യായിട്ടും ഞാന്‍ ബോംബുണ്ടാക്കിയിട്ടില്ല സുമേഷേ. ബോംബ്ന്ന് കേട്ടാ പേട്യാ...

      പക്ഷെ, പൊട്ടാത്ത ഓലപ്പടക്കത്ത്തിന്റെ മരുന്ന് ഒരു വലിയ കല്ലില്‍ ഇട്ടിട്ട് അതിന്റെ മുകളില്‍ ഒരു ഇച്ചിരിക്കോണംപോന്ന കല്ലിന്റെ നുറുങ്ങു വെച്ച് അകന്നു നിന്ന് മറ്റൊരു കല്ല്‌ അതിനു മുകളിലേയ്ക്ക് ഏറിയും. നല്ല ഒച്ചയോടെ അത് പൊട്ടും. ചെയ്തിട്ടില്ലെങ്കില്‍ പരീക്ഷിച്ച് നോക്കാം. ഇങ്ങിനെ ഒക്കെ തന്നെയാവും ബോംബ്‌ ഉണ്ടാക്കുക. ചാക്ക് നൂല് ചുറ്റിയ ഗുണ്ട് ഏകദേശം ഒരു ബോംബ്‌ തന്നെയല്ലേ.

      മെയിന്‍ കഥാപാത്രം മരിച്ച് പോയി.
      നന്ദി സുമേഷ്‌.

      ഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. പരമു ചാരായം കുടിക്കുന്നവനാണ്. കാജാ ബീഡി വലിക്കുന്നവനാണ്.
    പരമുവിന് ഭാവനയും കുറവാണ്.
    പ്രസാദ് നേരെ മറിച്ചു സമര്‍ത്ഥനാണ്. വിജയം നേടാനുള്ള വഴികള്‍ അയാള്‍ക്കറിയാം.
    പ്രത്യക്ഷത്തിലുള്ള ചിത്രത്തിനപ്പുറം പക്ഷെ പരമു മനസ്സില്‍ നന്മയുള്ളവനാണെന്ന്
    കഥയുടെ അവസാനം വെളിപ്പെടുന്നു.
    പലപ്പോഴും അതു അങ്ങിനെയാണ്.
    പടക്കശാല പൊട്ടിത്തെറിയുടെ സമകാലിക പരിസരത്തു നിന്ന് ലളിതമായി പറഞ്ഞ കഥ ഇഷ്ടമായി.
    വിഷു ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  12. ...പലയിടത്തും കാണ്ണാനാവുന്ന പാവം പരമു. അയാളുടെകൂടെയുള്ള ഒരു പടക്കനിർമ്മാണത്തൊഴിലാളിയുടെ അനുഭവം പോലെ എഴുതിയിരിക്കുന്നു. ‘അനുഭവംതന്നെ ഗുരു’വെന്ന് മനസ്സിലാക്കി പിന്തിരിയുമ്പോഴും ചരിത്രം ആവർത്തിക്കുന്നു എന്നത് അവസരോചിതമായി. എന്റെവകയായി ഐശ്വര്യപൂർണ്ണമായ ‘വിഷു ആശംസകൾ’. (ഇത്രയും കൊന്നപ്പൂക്കൾ ഒന്നായി..!!! തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്തോ?).

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ വളരെ നന്ദിയുണ്ട് മാഷേ.
      എല്ലാം നമ്മുടെ വിരല്‍ തുമ്പിലല്ലേ.

      ഇല്ലാതാക്കൂ
  13. ഗ്രാമീണ പശ്ചാത്തലത്തിൽ അതിന്റെ എല്ലാ നന്മയും നിറഞ്ഞു നില്ക്കുന്നു. ഒപ്പം ലാഭക്കൊതിയുടെ പുതുരീതിയും, പൊട്ടിത്തെറിയുമെല്ലാം സമകാലികമായി..

    നാട്ടിൽ ചെന്ന ഒരു പ്രതീതി ബ്ളോഗിലെത്തിയപ്പോൾ.. :)

    മറുപടിഇല്ലാതാക്കൂ
  14. കര്‍ണ്ണികാരം പൂത്തുവിടര്‍ന്നൂ
    കല്പനകള്‍ താലമെടുത്തൂ...

    വിഷു ആശംസകള്‍, പിന്നെ ശരിക്കും ഹോംവര്‍ക്ക് ചെയ്ത കഥയ്ക്കും ആശംസകള്‍. (കഥയില്‍ നിന്ന് കഥ ഇത്തിരി ചോര്‍ന്നുപോയി എന്ന് പറയട്ടെ)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലത് കാണുമ്പോഴും കേള്‍ക്കുമ്പോഴും പ്രയാസവും ഒപ്പം നിസ്സഹായവസ്ഥയും...
      അത്രമാത്രം.

      ഇല്ലാതാക്കൂ
  15. ഒരു അപ്കടം ഞാന്‍ പ്രതീക്ഷിച്ചു......... വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപകടം തന്നെ
      വെറുതെ എന്തിനാ ആളെ കൊള്ളുന്നത് എന്ന് കരുതി.

      ഇല്ലാതാക്കൂ
  16. പരമുവും പ്രസാദുമൊക്കെ എനിക്കും പരിചയമുള്ള ആളുകളാണ്...

    അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിഷുക്കാലം പാശ്ചാത്തലമാക്കി എഴുതിയ കഥ ....ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ ചുറ്റിനും ഉള്ളവര്‍.
      ഒപ്പം ചില നിസ്സഹായവസ്ഥയും.
      നന്ദി മാഷേ.

      ഇല്ലാതാക്കൂ
  17. ഇതൊരു രണ്ടുമൂന്നാവർത്തി വായിച്ചെടുത്താൽ ഒരു പടക്കക്കമ്പനി തുടങ്ങാല്ലൊ ഭായി..!!
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടന്നല്ലെ പ്രമാണം. അധിക ലാഭം അപകടം വിളിച്ചു വരുത്തും.
    നന്നായിരിക്കുന്നു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  18. പരമു ..എന്ന പേരു അയാൾക്ക് നന്നായി ചെരുന്നു..അയാളുടെ ശാരീരിക പ്രക്രതിയെ നന്നായി കാണിച്ചു...ദുഷ്ട്ട്ന്റെ രൂപമാണു ആദ്യം തോന്നിയത്..പടക്കത്തെ കുറിച്ച് ഇത്ര അറിവു എവിടെന്ന് കിട്ടി...കട തുടങ്ങാൻ പ്ലാൻ ഉണ്ടല്ലേ...

    അവസാനം അത്ര പോരാ ട്ടോ...

    മറുപടിഇല്ലാതാക്കൂ
  19. പടക്ക നിര്‍മ്മാണത്തിന്റെ വിവരണം അസ്സലായി. കഥയെന്ന നിലയില്‍ ആസ്വദിച്ചില്ലെങ്കിലും ഒരു സമകാലിക പ്രശ്നം നന്നായി അവതരിപ്പിച്ചു.പിന്നെ പശ്ചാത്തലത്തിലെ കൊന്നപ്പൂക്കള്‍ അവസരോചിതമായി. റാംജിയ്ക്കും കുടുംബത്തിനും വിഷു ദിനാശംസകള്‍ അഡ്വാന്‍സായി തന്നെ നേരുന്നു!..

    മറുപടിഇല്ലാതാക്കൂ
  20. സുപ്രഭാതം...ന്റ്റേം വിഷു ആശംസകള്‍....!
    കൊന്നപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പാശ്ചാത്തലത്തില്‍ വിഷു പോസ്റ്റ് വായന സുഖം നല്‍കി..!
    പച്ച മനുഷ്യനെ പുറത്തു കൊണ്ടു വരുന്ന സ്ഥിരം എഴുത്ത് എന്നത്തേയും പോലെ പ്രശംസനീയം...ആശംസകള്‍ ട്ടൊ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിഷുവിന് അല്പം പൂക്കളും പടക്കവും ആയിക്കോട്ടെ എന്ന് കരുതി.

      ഇല്ലാതാക്കൂ
  21. വിഷുവിന്റെ ഓർമ്മകൾക്ക് കണ്ണീരിന്റെ ഉപ്പുണ്ട് ഓർമിപ്പിച്ചതിനാശംസകൾ...പരമുമാരും പ്രസാദുമാരുമാറി വലിയ ഫാക്ടറികളായും മറ്റും പടക്കങ്ങൾ വീണ്ടും പുനർജ്ജനിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പടക്കം പൊട്ടുന്നതും മറ്റും കാണാന്‍ രസമാണ്....അതിന്റെ പിന്നില്‍.

      ഇല്ലാതാക്കൂ
  22. വിഷു ആശംസകൾ.......
    പടക്കങ്ങൾ പൊട്ടട്ടെ..
    പടക്കപ്പുരകൾ കത്താതെ..

    മറുപടിഇല്ലാതാക്കൂ
  23. ഇത് വായിച്ചപ്പോള്‍ പടക്കം ജയേട്ടന്റെ ഓര്‍മകളാണ് മനസ്സിലേക്ക് ഓടി വന്നത്,നന്ദി രാംജി പഴയ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോയതിനു....

    മറുപടിഇല്ലാതാക്കൂ
  24. പടക്ക നിര്‍മാണ രീതി അടുത്തറിയാന്‍ കഴിഞ്ഞ ഈ കഥയിഷ്ടായി...വിഷു ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  25. പടക്ക കഥ ഇഷ്ടപ്പെട്ടു, റാംജിഭായ്, പരമുവിനെയും.. വിഷു ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  26. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഒരപകടം ഫീല്‍ ചെയ്തിരുന്നു...
    അതില്‍ പരമുവും കൂടി ഉള്‍പ്പെടുമെന്നു കരുതി...
    എന്തായാലും പരമു രക്ഷപ്പെട്ടല്ലോ....?
    പടക്കമുണ്ടാക്കുന്ന രീതി മനസിലാക്കാന്‍ കഴിഞ്ഞു....

    ****************************************

    റാംജി ചേട്ടനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഒരായിരം ***വിഷു ആശംസകള്‍***

    മറുപടിഇല്ലാതാക്കൂ
  27. കഥ വായിച്ചു. രക്ഷപ്പെട്ടല്ലോ പരമു
    ആശ്വാസം..
    ആശംസകള്‍....
    വിഷു ആശംസകള്‍......./

    മറുപടിഇല്ലാതാക്കൂ
  28. അടുത്തിടെ വായിച്ച പത്രവാര്‍ത്തകള്‍ മനസ്സിലേക്ക് ഓടിയെത്തി.

    മറുപടിഇല്ലാതാക്കൂ
  29. അന്യം നിന്ന് പോകുന്ന ഒരു കുടില്‍ വ്യവസായം

    വളരെ വിദഗ്നമായി കഥയിലൂടെ അവതരിപ്പിക്കാന്‍

    കഥാകാരന് കഴിഞ്ഞു

    ഒപ്പം പടക്ക നിര്‍മ്മാണത്തിന്റെ

    പലര്‍ക്കും അറിയാന്‍ പാടില്ലാത്ത

    കാര്യങ്ങളുടെ ഒരറിവും ലഭിച്ചു.

    പിന്നെ പുറത്തിന്റെ പുതിയ പശ്ചാത്തല സംഗീതം

    അല്ല,സംഗീതം പോലെ തന്നെ സാദ്രമായ കണിക്കൊന്ന
    പൂക്കള്‍ വിരിച്ച അല്ല പൂക്കളാല്‍ ഉള്ള ആവിഷ്കരണം

    നയനന്ദകരവും ആയിരിക്കുന്നു

    എന്ന് കുറി ക്കുന്നതില്‍ പെരുത്ത സന്തോഷം
    മുന്‍‌കൂര്‍ വിഷു ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെറുപ്പത്തില്‍ എന്റെ വീടിന്റെ അടുത്ത്‌ ഉണ്ടായിരുന്നു. ഇപ്പോഴില്ല.

      ഇല്ലാതാക്കൂ
  30. പടക്ക കഥ എന്നതില്‍ ഉപരി പടക്ക നിര്‍മ്മാണം വിവരിക്കുന്നു ...എന്നാലും രാമ്ജിയുടെ ബാക്കി ഉള്ള കഥ പോലെ ആയിട്ടില്ല ...വിഷ്ണു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  31. കഥയല്ലിത് ജീവിതം അത്രേ പറയാനുള്ളൂ.., പൂക്കളാല്‍ മൂടപ്പെട്ട ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു; നന്നായിയിരിക്കുന്നു ..വിഷു ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില സംഭവങ്ങള്‍ കഥയാക്കാന്‍ പ്രയാസമാണ്.
      നന്ദി സിദ്ധിക്ക.

      ഇല്ലാതാക്കൂ
  32. രാംജി പടക്കനിർമ്മാണത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടാണല്ലോ കഥയെഴുതിയത്. നന്നായി. അവസാനം അൽപ്പം തിരക്കു കൂടിയോ എന്ന സംശയം മാത്രം. ആരെയും കൊല്ലാത്തത് നന്നായി. വിഷു ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിഞ്ഞ ചില കാര്യങ്ങളുടെ ഒരു കുറിപ്പ്‌ മാത്രം
      നന്ദി സാര്‍.

      ഇല്ലാതാക്കൂ
  33. പടക്കത്തിന്റെ ചേരുവകളൊക്കെയുണ്ടായിരുന്നു, പക്ഷേ അല്പം നനഞ്ഞുപോയി. പേണല്‍ അങ്കട് ശരിയായില്ല എന്നും തോന്നി.

    എന്നാലും നന്നായി പഠിച്ചിട്ട് എഴുതിയതാണെന്ന് മനസ്സിലാകുന്നുണ്ട്, അതിന് ഒരു സല്യൂട്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉണങ്ങാത്ത കാരണം പടക്കം തൂറ്റിപ്പോയി അല്ലെ.
      നമുക്ക്‌ ശരിയാക്കാം

      ഇല്ലാതാക്കൂ
  34. padakka nirmaanathe kurichu nalloru class kitti kathayiloode.
    vishu aasamsakal.

    മറുപടിഇല്ലാതാക്കൂ
  35. പടക്കം പൊട്ടിയില്ല ,,വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോട്ടാസിനു പകരം ചിലപ്പോള്‍ വെടിയുപ്പ് ഉപയോഗിക്കും. അപ്പോള്‍ അധികം പടക്കവുംപൊട്ടില്ല. തമാശ പറഞ്ഞതാണെങ്കിലും ഉള്ളതാട്ടോ.
      നിര്‍ദേശം പരിഗണിക്കുന്നു.
      നന്ദി സിയാഫ്‌

      ഇല്ലാതാക്കൂ
  36. നന്നായി മാഷേ.

    വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  37. പടക്ക പുരാണം..
    ഓ ബ്ലോഗാകെ വിശുക്കൊന്ന പൂത്തു നില്‍പ്പാണല്ലോ
    നല്ലൊരു വിഷു ആശംസ എന്റെ വക...

    ..! വെറുമെഴുത്ത് !..

    മറുപടിഇല്ലാതാക്കൂ
  38. സമകാലികമായ ഒരു പൊട്ടിത്തെറിയാണല്ലോ മാഷേ?

    ഇതു കുറിക്കുമ്പോള്‍ നാടൊട്ടുക്കും പരമുമാരുടെ പടക്കം പൊട്ടുകയാണ്‌.....
    ആശംസകള്‍.........

    മറുപടിഇല്ലാതാക്കൂ
  39. നല്ലൊരു കണി തന്നല്ലോ രാംജിയെട്ടാ.....
    പുരകത്തിയെന്കിലും വിഷുവിനുള്ള പടക്കം പോട്ടിക്കാതിരിക്കാന്‍ പറ്റുമോ? ആ കര്‍മം ഞാന്‍ അങ്ങ് നിര്‍വഹിചെക്കാം.....
    ശ്....ശ്........ഡോ....ടോ......പിസ്.(((൦)))

    ആ പീക്ക്‌ എന്ന ശബ്ദം രണ്ടെണ്ണം ചീറ്റിയതിന്റെ യാ........ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോട്ടാസിനു പകരം ചിലപ്പോള്‍ വെടിയുപ്പ് ചേര്‍ക്കും. അപ്പോള്‍ അധികവും ചീറ്റും.

      ഇല്ലാതാക്കൂ
  40. ബ്ലോഗില്‍ കാലുകുത്തിയതും കണ്ണ് മഞളിച്ചതും ഒരുമിച്ചാ....വിഷുവിനു മറക്കാതെ ഒരു പടക്കം പൊട്ടിച്ചല്ലെ...

    മറുപടിഇല്ലാതാക്കൂ
  41. പടക്കപ്പരമു വായിച്ചു,ഇഷ്ടമായി. കണിക്കൊന്ന കൺകുളിർക്കെ കണ്ടു.
    ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ..!

    മറുപടിഇല്ലാതാക്കൂ
  42. കഥ കഥയായില്ലെന്ന ചെറിയ പരാതി എനിക്കുമുണ്ട് റാംജി.. വിഷു ദിനാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയില്‍ കഥയില്ലായ്ക അല്ലെ.
      ഇനി അടുത്തതില്‍ നോക്കാം.

      ഇല്ലാതാക്കൂ
  43. പടക്കം നിര്‍മ്മിക്കുന്ന രീതി മനസ്സിലാക്കാന്‍ സാധിച്ചു ...!
    കൊന്നപ്പൂ കൊണ്ട് മൂടപ്പെട്ട ബ്ലോഗ് നന്നായിട്ടുണ്ട് ....!
    ഹൃദയം നിറഞ്ഞ വിഷു ദിനാശംസകള്‍ റാംജി...!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കേണ്ട രീതിയും...

      ഇല്ലാതാക്കൂ
  44. അതേ, ഇത് കഥയായില്ല; പടക്കനിര്‍മ്മാണത്തെക്കുറിച്ചുള്ള സാങ്കേതിക വിവരണം മാത്രം റാംജി.
    വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  45. ചുറ്റും കാണുന്ന കഥ ഒട്ടും അതിശയം ചേര്‍ക്കാതെ പറഞ്ഞത്‌ ഒരു അനുഭവം ആയി തോന്നിച്ചു. അതായിരിക്കാം ഒരുപക്ഷെ ഒരു കഥ അല്ലെന്ന് ചില കൂട്ടുകാര്‍ക്ക് തോന്നാനുള്ള കാരണം. പണ്ട് സമാധാനത്തോടെ അധികം ആഗ്രഹങ്ങള്‍ ഇല്ലാതെ ചെയ്തിരുന്ന ഒരു സംരഭം കാലത്തിന്റെ പോക്കിനനുസരിച്ച് ചെറുതായി സംഭവിക്കുന്ന മാറ്റം ഈ കഥയില്‍ വ്യക്തമാണ്. പ്രസാദ് ഒരു ചെറുകിടക്കാരനാകുമ്പോഴും പണം ഉണ്ടാക്കാനുള്ള തിരക്കില്‍ പലതും സ്വാഭാവികമായും വിസ്മരിക്കുന്നു. വലിയ കാര്യങ്ങള്‍ പറയുന്ന നമ്മിലും ഒരു പ്രസാദ്‌ ഉണ്ട്. എങ്കിലും അടുത്ത ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ പ്രസാദിന് കഴിയുന്നു എന്നത് വീണ്ടും പുതിയത് തുടങ്ങാന്‍ മുതിരുന്നില്ല എന്നതില്‍ നിന്നും അറിയാനാകുന്നു. തടയാനാകത്തത് പുറകെ വരുന്നു എന്നത് അവസാനം നന്നാക്കി.
    പടക്ക നിര്‍മ്മാണത്തെക്കുറിച്ചും സംഭവിക്കാവുന്ന അപകട കാരണങ്ങളെക്കുറിച്ചും ഒരു ധാരണ എന്നില്‍ ഉണ്ടാക്കാന്‍ ഈ കഥ എന്നെ സഹായിച്ചു. പഠിച്ച് അവതരിപ്പിച്ച കഥ എനിക്കിഷ്ടപ്പെട്ടു.
    വിഷു ആശംസകള്‍.
    ഇനിയും വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിര്‍മ്മാണവും ഇന്ന് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച ചില സൂചനകളും അത്രമാത്രം.
      നന്ദി ഈ വരവിനും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  46. ദുരന്തത്തിന്റെ ഒരു നേര്‍ചിത്രം.ചിന്തിപ്പിക്കുന്നത്..

    മറുപടിഇല്ലാതാക്കൂ
  47. വിഷു ആഘോഷിക്കുവാന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് പടക്കം . വിഷുക്കണിയോടൊപ്പം ജീവസ്സുറ്റ പരമുവിനെയും വരച്ചുവെച്ചപ്പോള്‍ ബ്ലോഗ്‌ പടക്ക നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കുന്ന ക്ലാസ് റൂം പോലെയായി . ഈ വിഷുവിനു പടക്കം പൊട്ടിക്കുക മാത്രമല്ല , പടക്ക നിര്‍മ്മാണത്തിന്റെയും, പടക്കശാല പൊട്ടിത്തെറിക്കുന്നതിന്റെയും "ഗുട്ടന്‍സ് " പിടി കിട്ടി . പൊതുവേ നന്നായി എന്നു പറയാമെങ്കിലും ശക്തമായ വിമര്‍ശകര്‍ ഇല്ലാത്തതിന്റെ കുഴപ്പം എഴുത്തില്‍ തെളിഞ്ഞു കാണാം . വിഷു ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാമ്പുള്ള വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യാനാണെനിക്കിഷ്ടം.
      അത് സന്തോഷവുമാണ്.
      വിഷു ആശംസകള്‍.

      ഇല്ലാതാക്കൂ
  48. കാലികപ്രസക്തിയുള്ള കഥ.അരുതായ്കള്‍ക്ക് കൂട്ടുനില്‍ക്കാന്‍ മടിക്കുന്ന പഴഞ്ചനായപരമുവിനെയും,
    ലാഭത്തെപറ്റി കണക്കുകൂട്ടുന്ന പ്രസാദിനെയും അവതരിപ്പിച്ചത് മികവുപുലര്‍ത്തി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  49. കേട്ടുകേള്‍വി മാത്രമുള്ള ഒരുപാട് ദുരന്തകഥകളുടെ ഓര്‍മ്മയ്ക്ക്.
    പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കണ്ടും രസിക്കുമ്പോഴൊന്നും അവയ്ക്ക് പിന്നില്‍ ജീവന്‍ പണയപ്പെടുത്തി പണിയെടുക്കുന്നവരെ ഓര്‍മ്മിക്കാറില്ല.
    ഒരു വിഷു ഓര്‍മ്മയ്ക്ക് ചേര്‍ന്ന പോസ്റ്റ്‌. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ..അത്തരം ഓര്‍മ്മകളുടെ ഓരോര്മ്മപ്പെടുത്തല്‍.

      ഇല്ലാതാക്കൂ
  50. കാലികമായ ചില ഓർമ്മപ്പെടുത്തലുകൾ. നന്നായിട്ടുണ്ട്. സാങ്കേതിക വിവരണങ്ങൾ കഥയിൽ ഇത്രയ്ക്കു വേണ്ടിയിരുന്നില്ലെന്നു തോന്നി. വിഷു ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വലിയ വിവരണങ്ങള്‍ അല്ലല്ലോ. സാധാരണ ഒരു കത്തുപിടിക്കാലോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ പറയുക ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെങ്കില്‍ ആരെങ്കിലും ബീഡി വലിച്ചിട്ടുണ്ടാകും എന്നായിരിക്കും. ഇവിടെയും പോട്ടിത്തെറിച്ച ഉടനെ പ്രസാദ്‌ വയറുകള്‍ എടുത്ത്‌ മാറ്റുന്നു. അപ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരാള്‍ തന്നെ ഇങ്ങിനെ മാത്രമേ കാണുന്നുള്ളൂ. അതൊക്കെയായിരുന്നു എന്റെ ഉദേശങ്ങള്‍. പക്ഷെ വേണ്ടത്ര ആയില്ല. ഞാനത് മനസ്സിലാക്കുന്നു.

      ഇല്ലാതാക്കൂ
  51. പടക്ക നിര്‍മ്മാണത്തെ കുറിച്ച്‌ നല്ല ജ്ഞാനമുണ്‌ടല്ലോ റാംജി ഭായ്‌, നമ്മുടെ നാട്ടിലേക്ക്‌ (മലപ്പുറം) കാര്യമായ പടക്കത്തിന്‌റെ ഒഴുക്ക്‌ പാലക്കാടിന്‌റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണെന്ന് തോന്നുന്നു. ഇടക്ക്‌ വെച്ച്‌ പൊട്ടിയെങ്കിലും പ്രസാദിന്‌റെ മാനജ്മെന്‌റ്‌ മികവ്‌ സമ്മതിച്ച്‌ കൊടുക്കണമല്ലേ... പടക്ക പരമുവിനെ പരമാവധി യൂട്ട്‌ ലൈസ്‌ ചെയ്യാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു. ഷെഡ്‌ കത്തിച്ച നാട്ടുകാര്‍ ഉയര്‍ന്ന സാമൂഹ്യ ബോധമുള്ളവരാണെന്ന് മനസ്സിലായി :) ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  52. ഓര്‍മകളുടെ ഓര്‍മ്മപ്പെടുത്തല്‍ രസകരമായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  53. പ്രിയ രാം ജി,

    ബ്ലോഗിലേക്ക് നോക്കുമ്പോള്‍ തന്നെ കണ്ണു കുളിര്‍ത്തു. കന്നികൊന്നകളാല് സമൃദ്ധം.

    നല്ല കഥ. ഇതു വായിക്കുമ്പോള്‍ യാഥാര്‍ത്യം ആയാണ് തോന്നിയത്. നല്ല ഒരു പടക തൊഴിലാളിയുടെ കഥ. ഒത്തിരി ഇഷ്ട്ടമായി.

    വൈകിയിട്ടാണെങ്കിലും എന്റെ വിഷു ആശംസകള്‍...

    സസ്നേഹം

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ
  54. റാംജീ നല്ല background. എല്ലാവരും വിശകലനം ചെയ്തല്ലോ. താമസിച്ചാണേലും വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  55. വളരെ താമസിച്ച് പോയി ഇവിടെ വരാൻ അതിനൊരു ക്ഷമാപണം സഖേ.....പക്ഷേ അതിൽ നിന്നു എനിക്ക് കുറെ അറിവുകൾ ലഭിച്ചൂ...ഓരോരുത്തരും കഥയെ നോക്കി കാണുന്നരീതി...പലർക്കും ഇത് കഥയായിട്ട് തോന്നിയില്ലാ എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നൂ....റാംജിയുടെ നല്ല കഥകളിൽ ഒരെൺനമായി ഞാനിതിനെ കാണുന്നൂ...കാരണമുണ്ട്..അദ്ദേഹം പറയാനുദ്ദേശിച്ച കഥയിലെ പശ്ചാത്തലത്തെക്കുറിച്ച് നല്ലവണ്ണം പഠിച്ചിട്ടാണു ഈ കഥ എഴുതിയിരിക്കുന്നത്....പടക്കമുണ്ടാക്കുന്ന രീതി,അല്ലെങ്കിൽ ആ ചെയ്തിയെക്കുറിച്ച് ഇതിൽ എത്രപേർക്ക് അറിവുണ്ട്....പണ്ടെങ്ങോ ഞാൻ വായിച്ച് ഒരു നോവൽ"കരിമരുന്ന്" എന്നതിൽ നിന്നും എനിക്ക് അതിന്റെ അല്പജ്ഞാനം കിട്ടിയിരുന്നൂ....അത് മറന്നും പോയിരുന്നൂ...ഇതാ ഇപ്പോൾ അത് വ്യക്തമായി...സാധാരണ തിരക്കഥാകൃത്തുക്കളാണു ഇത്തരം കാര്യങ്ങൾ ആഴത്തിൽ പഠിക്കാറുള്ളത്... കഥാകാരന്മാരും അതു ചെയ്യണം എനാണെന്റെ പക്ഷം....കാലികമായൊരു പ്രശ്നവും..പടക്കപ്പരമൂ എന്ന് നല്ലോരു കഥാപാത്രത്തേയും എന്റെ പ്രീയ സോദരൻ ഇവിടെ നന്നായ് വരച്ച് കാട്ടിയിരിക്കുന്നൂ...റാംജീ താങ്കൾക്ക് ഒരു വലിയ നമസ്കാരം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു വായന പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുക.
      നന്ദി മാഷെ നല്ല വാക്കുകള്‍ക്ക്.

      ഇല്ലാതാക്കൂ
  56. നാട്ടിലും ഇപ്രാവശ്യം കൊന്നപ്പൂവിന്റെ ധാരാളിത്തമായിരുന്നു.............അത് ബ്ലോഗിലും കണ്ടതില്‍ സന്തോഷം ......പിന്നെ കഥ ഇഷ്ടമായി ,ചിലപ്പോള്‍ ഒരു സംഭവവിവരണം മാത്രമായി പോകുന്നോ എന്ന് സംശയം (തോന്നിയത് പറഞ്ഞതാണ്).

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തോന്നുന്നതാണ് പറയേണ്ടത്‌. അങ്ങിനെ ആയിരിക്കണം അഭിപ്രായം. അപ്പോഴേ വായിക്കുന്നവര്‍ക്ക് എങ്ങിനെ തോന്നി എന്ന് എഴുതുന്ന വ്യക്തിക്ക് മനസ്സിലാക്കാന്‍ കഴിയു.
      വളരെ നന്ദി സന്തോഷ്‌ സാബു.

      ഇല്ലാതാക്കൂ
  57. മാര്‍ഗം അല്ല ലക്‌ഷ്യം ആണ് പ്രധാനം എന്ന പോളീസി ആണ് എല്ലാരും ഫോളോ ചെയ്യുന്നത് അതില്‍ അവനവന്‍ തന്നെ നശിക്കുന്നു എന്ന് ഓര്മ പലര്‍ക്കും ഉണ്ടാവാറില്ല

    കഥ പതിവ് പ്പോലെ തന്നെ നന്നായി

    മറുപടിഇല്ലാതാക്കൂ
  58. സൂക്ഷമമായ വിവരണത്തോടെ പടക്കക്കാരന്റെ കഥ ഭംഗിയായി അവതരിപ്പിച്ചു.പടക്ക ശാലകള്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ പതിവായി കാണുന്ന നമ്മുടെ നാട്ടില്‍ അതിന്റെ പിന്നിലെ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ് വായനക്കുള്ള അവസരം കൂടി കഥ നല്‍കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  59. ഒരു പടക്കക്കാരന്റെ മനസ്സിനും ജീവിതതിനുമൊപ്പം പടക്കത്തിന്റെ ജനന രഹസ്യങ്ങളും വരച്ചു കാട്ടി തന്ന രചനക്ക് അഭിനന്ദനങ്ങള്‍ ...... വരാന്‍ വൈകിയതില്‍ ക്ഷമാപണവും .....ഇന്നിപ്പോ ഒരു പടക്കം ഉണ്ടാക്കാനുള്ള വിദ്യയൊക്കെ ഞാനും പഠിച്ചു....... :))

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്ര എളുപ്പമല്ല, എന്നാലും രസമാണ്.
      നന്ദി ഷബീര്‍ ഈ വരവിനും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  60. vyathyasthamaya vishayam, valare nannayi..... aashamsakal...... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane......

    മറുപടിഇല്ലാതാക്കൂ
  61. റാംജീ .. യാത്രയിലായിരുന്നു ..
    വന്നപ്പൊള്‍ വിഷുവിന്റെ പടക്കം
    ഇവിടെ ഏട്ടന്റെ വരികളില്‍ പൊട്ടി തീര്‍ന്നിട്ടില്ലാ ..
    നന്നായി പകര്‍ത്തീ വെടിമരുന്നിന്റെ രാസഘടകങ്ങള്‍ .
    അലക്ഷ്യമായ ഒരൊ ചെയ്തികളും തീര്‍ക്കുന്ന വിപത്തുകള്‍ക്ക്
    പകരം വയ്ക്കുവാന്‍ ഒന്നുമില്ലാതെ പോകും ..
    അന്നത്തേ ലാഭത്തിനായി ജീവനിട്ട് പന്താടുന്ന
    എന്ത്രയോ തുരുത്തുകളിലേ പൊട്ടിത്തെറികള്‍ ദിനവും
    വായിക്കുന്നു , കേള്‍ക്കുന്നു , എന്നിട്ടും അത്യാര്‍ത്തി ബാധിച്ച്
    മനസ്സ്, പാവം ജീവിക്കാനുള്ള ത്വര ഉള്ളില്‍ സൂക്ഷിക്കുന്നവരെ
    തിരഞ്ഞ് പിടിച്ച് ജീവശവമാക്കുമ്പൊള്‍ പണം പറ്റുന്ന
    ഭരണവര്‍ഗ്ഗങ്ങള്‍ കണ്ണടക്കുന്നു . വെണ്ടക്ക അക്ഷരത്തില്‍
    അന്നത്തേ വാര്‍ത്ത പ്രധാന്യത്തൊടെ ചിലത് പൊങ്ങി വരുകയും
    തൊട്ടടുത്ത ദിവസം അതു മാഞ്ഞു പൊകുകയും
    ഇവിടെ പറഞ്ഞ പൊലെ അടുത്തത് ഉയര്‍ന്നു വരുകയും ചെയ്യുന്നു ..
    പരമു ഒരുപാട് പേരുടെ മനസ്സ് പേറുന്നുണ്ട് ..
    കൂടെ അദ്ധേഹത്തേ വിവരിച്ച രീതിയും , ആ ശരീര ഭാഷയും
    ഒരു വെടിമരുന്നുകാരനേ കണ്ട പൊലെ മനസ്സില്‍ പതിയുന്നു
    എന്നത്തേയും പൊലെ സമൂഹികമായ ചിന്തകള്‍ , മാറ്റങ്ങള്‍
    ഉള്‍കൊള്ളേണ്ട ചിലതു വച്ച് നെയ്തെടുത്തിരിക്കുന്നു ഈ കഥയും ..
    അതോ നേരില്‍ കണ്ട നേരുകളൊ ..
    സ്നേഹപൂര്‍വം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാര്ത്താപ്രാധാന്യത്തിനപ്പുറത്തേക്ക് ഒന്നും സംഭവിക്കാതെ തുടരുന്ന അപകടങ്ങള്‍.
      നന്ദി റിനി.

      ഇല്ലാതാക്കൂ
  62. ലാസ്റ്റ് ഒരു പൊട്ടിത്തെറി എല്ലാരും പ്രതീക്ഷിക്കും. ഞാന്‍ മറിച്ചു ചിന്തിച്ചു. എന്നിട്ടും പൊട്ടിത്തെറിച്ചു.
    ആളെ കൊന്നില്ല. നന്നായി
    ഒന്ന് ചീഞ്ഞാല്‍.....
    ഇതോടൊപ്പം ഞാന്‍ പടക്ക നിര്‍മാണവും പഠിച്ചു :)
    ---------------------------
    ഞാന്‍ വീണ്ടും!

    മറുപടിഇല്ലാതാക്കൂ
  63. പതിവുപോലെ നല്ല കഥ. വിഷു ആശംസകള്‍ (താമസിച്ചാണെന്കിലും.)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതിയ പോസ്റ്റുകളൊന്നും കാണാറില്ലല്ലോ ടീച്ചറെ.

      ഇല്ലാതാക്കൂ
  64. അജ്ഞാതന്‍4/20/2012 05:44:00 PM

    nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    മറുപടിഇല്ലാതാക്കൂ
  65. കഥയെക്കാള്‍ എന്നെ അത്ഭുതപെടുത്തിയത്‌ പടക്ക നിര്‍മാണത്തിലുള്ള താങ്കളുടെ അറിവാണ്.. എങ്ങനെ ഇതൊക്കെ പഠിച്ചു വച്ചു...!
    ഇനി കഥയെകുരിചാണെങ്കില്‍ പതിവ് നിലവാരത്തിലേക്ക് വന്നില്ല.. എങ്കിലും ഒരു മെസ്സേജ് കഥയില്‍ ഉണ്ട്.. കൂടാതെ പ്രതീക്ഷിച്ചപോലെ
    പോട്ടിത്തെറിച്ചിട്ടും, ആര്‍ക്കും അപകടം സംഭവിച്ചില്ല എന്നത് വായനക്കാരെയും സന്തോഷിപ്പിക്കും.. അത്തരത്തില്‍ അവസാനിപ്പിച്ചതും നന്നായി..

    സ്നേഹത്തോടെ...

    (വൈകിയെന്നറിയാം.. ഡാഷ് ബോര്‍ഡില്‍ കിട്ടിയില്ല.. ഇന്ന് ഉച്ചക്ക് ഉറക്കമുനര്‍ന്നപ്പോഴാനു ഈ ബ്ലോഗ്ഗിലേക്ക്‌ വരണമെന്ന് തോന്നിയത്... വന്നു നോക്കിയപ്പോള്‍ 3 എണ്ണം വായിക്കാത്തത് കിടക്കുന്നു.. ദയവു ചെയ്തു മെയില്‍ അയക്കണം.. ഇല്ലേല്‍ എഫ് ബിയില്‍ മെസേജ് തന്നാലും മതി..)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില കഥകളൊക്കെ ഓര്‍മ്മകളായി സൂക്ഷിക്കാന്‍ വേണ്ടിയാണ്. തെരഞ്ഞു പിടിച്ചുള്ള വായനക്ക് നന്ദി കാദു.
      മെയില്‍ അയക്കാം.

      ഇല്ലാതാക്കൂ
  66. രംജി മാഷേ നാട്ടിലേക്കുള്ള യാത്രയിലും
    അല്‍പ്പം തിരക്കിലുമായിരുന്നതിനാല്‍
    ഇവിടെ എത്താന്‍ വളരെ വൈകി
    ക്ഷമ. നല്ല കഥ. ഒപ്പം പടക്കത്തിന്‍റെ
    ചരിത്രം പുതിയ അറിവുകളും നല്‍കി
    എന്ന് പറയട്ടെ.
    വീണ്ടും കാണാം
    കഥാ പ്രസിദ്ധീകരണം ഈമെയിലില്‍
    കിട്ടുന്നില്ല
    വേണ്ടത് ചയ്യുമല്ലോ.
    നന്ദി നമസ്കാരം
    പുതിയ കഥ പണിപ്പുരയില്‍ ആയിരിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുഹൃത്തെ.
      ഫോളോ വഴിക്ക്‌ കിട്ടുന്നില്ലേ?
      ഈമെയില്‍ വഴിക്കുള്ളതും എന്തോ വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന് തോന്നുന്നു.
      താങ്കളുടെ മെയില്‍ ഐഡി കാണുന്നില്ല. ഐഡി കിട്ടിയാല്‍ ഞാന്‍ മെയില്‍ ചെയ്യാം.

      ഇല്ലാതാക്കൂ
    2. മാഷേ നാട്ടിലായിരുന്നു ഇന്നെത്തി.
      ഒരാഴ്ച ഒരു മിന്നല്‍ പര്യടനം
      ഫോളോ വഴി കിട്ടുന്നില്ല എന്ന് തോന്നുന്നു
      അത് എന്റെ ഈമെയിലില്‍ ആണല്ലോ
      വരണ്ടത്. ഇല്ല വരുന്നില്ല
      എന്റെ id. pvariel at gmail dot com
      നന്ദി നമസ്കാരം
      വീണ്ടും കാണാം

      ഇല്ലാതാക്കൂ
  67. നല്ല കഥ. നല്ല കഥയെന്നുപരി ശാത്ര്രീയമായി പഠിച്ചെഴുതിയ കഥ . .

    മറുപടിഇല്ലാതാക്കൂ
  68. ഇപ്പോഴാണു വായിക്കുവാന്‍ സമയം കിട്ടിയത്. മനോഹരമായ കഥ..അല്ല നടക്കുന്ന ഒരു യഥാര്‍ത്ഥസംഭവം. അതിസുന്ദരമായ അവതരണവും..പിന്നെ പടക്കനിര്‍മ്മാണത്തെക്കുറിച്ചൊക്കെ പഠിച്ചിട്ടുണ്ടല്ലേ..അഭിനന്ദങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്തുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചൊക്കെ അറിയാം.

      ഇല്ലാതാക്കൂ
  69. ചില അറിവുകള്‍ പകര്‍ന്ന കഥ..ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  70. പടക്കം ഉണ്ടാക്കുന്ന രീതി അതിനു പിന്നിലുള്ള അധ്വാനവുമൊക്കെ ഈ കഥയില്‍ രാംജി വരച്ചു വെച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ് ,,വിഷു വിനിറങ്ങുന്ന നല്ല സിനിമകള്‍ പോലെ വിഷുവിനിറങ്ങിയ ഒരു നല്ല പോസ്റ്റ്‌ .
    ------------------------------------------------------
    ഒരു കാര്യം തുറന്നു പറയുന്നതില്‍ വിഷമം തോന്നരുത് ,,എന്തായാലും ഞാന്‍ പറയും ,,,വൈകിയാണെങ്കിലും വിഷു ആശംസകള്‍ (ഹൃദയത്തില്‍ നിന്നും )!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നാലും നിങ്ങടെ ആ യാത്ര നന്നായി കേട്ടോ. എനിക്ക് കൊതിയായി.

      ഇല്ലാതാക്കൂ
  71. പണമുള്ളവനു മാത്രമായി നാടും നിയമവും.
    പണമുണ്ടെങ്കിലെല്ലാമായി; ്‌അതില്ലാഞ്ഞാലൊന്നുമില്ല.


    യാഥാര്‍ഥ്യം മാത്രം പറയുന്ന കഥ,
    നന്ദി, റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  72. മനോഹരമായ രചനാ ശൈലി...
    ഒത്തിരി ഇഷ്ടായി..ഇനിയും ഇടക്കിടെ വരാം ട്ടോ...

    മറുപടിഇല്ലാതാക്കൂ
  73. താങ്കളുടെ കഥയെ വിലയിരുത്താനുള്ള കഴിവൊന്നും എനിക്കില്ല...എങ്കിലും ഞാന്‍ പറയട്ടെ...ഈ അവതരണ രീതി തീര്‍ച്ചയായും വളരെ മികച്ചതാണ്..കഥ വായിച്ചു തുടങ്ങിയാല്‍ അവസാന വരെ പിടിച്ചിരുത്താന്‍ കഴിയുന്നു...ഈ ഇളയ സഹോദരന്റെ ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കുമ്പോള്‍ എന്ത് തോന്നുന്നു അതാണ് അഭിപ്രായം. അതില്‍ വലിപ്പച്ചെറുപ്പത്തിന്റെ പ്രശ്നം ഒന്നും ഇല്ല, കഴിവിന്റെയും. ഞാന്‍ അങ്ങിനെയാണ് കാണുന്നത്.
      നന്ദി ഷംസീര്‍.

      ഇല്ലാതാക്കൂ
  74. വര്‍ത്തമാന കാലത്തു ഏറെ മരണങ്ങള്‍ സമ്മാനിച്ച അപകടം മുഖമുദ്രയാക്കിയ ഒരു വ്യവസായമാണ് പടക്ക നിര്‍മാണം. ജീവന്‍ ജ്യാമം വെച്ചുള്ള ഈ തീക്കളിയെ കുറിച്ച് പത്രങ്ങളില്‍ വായിക്കുന്ന അറിവ് മാത്രമേ ഉള്ളൂ.

    പടക്ക നിര്‍മാണത്തിന്റെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നു, ഗ്രാമീണതയുടെ കരവിരുതും കരുതലും കൈമുതലാക്കിയ പഴയ തലമുറയും, സാമ്പത്തിക ദുരയുടെ പ്രതിനിധിയായ പുതു തലമുറയും തമ്മിലുള്ള വൈജാത്യങ്ങള്‍ തുറന്നു കാണിച്ചു കൊണ്ട് പുരോഗമിച്ച കഥ, വളരെ ഇഷ്ടമായി.

    കഥകളുടെ സുല്‍ത്താന് നന്ദി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഴങ്ങളില്‍ ഇറങ്ങിയ വായനയും അഭിപ്രായവും എനിക്ക് പ്രചോദനമാണ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  75. ഏതൊരു തൊഴിലിനും അതിന്റേതായ സത്യങ്ങള്‍ ഉണ്ട്. അതില്‍ മായം ചേര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അത് അപകടത്തിലേക്കുള്ള വഴി മരുന്ന് ഇടല്‍ ആകുന്നു . സുരക്ഷിതത്തിന്റെ പേരില്‍ പാവങ്ങളെ നിയമം പഠിപ്പിക്കുന്നവര്‍ നോട്ടു കെട്ടുകള്‍ കയ്യില്‍ എത്തിയാല്‍ അന്ധന്മാര്‍ ആകുന്നു. സത്യ സന്ധമായി പടക്ക നിര്‍മ്മാണം തോഴിലായ്‌ കൊണ്ട് നടന്ന പരമു അതില്‍ കച്ചവട കണ്ണാല്‍ മായം ചേര്‍ത്തത് തിരിച്ചറിഞ്ഞു തന്നെയാണ് ഇനി ഞാനില്ല .. എന്നുരുവിട്ടത്

    ചില നാറുന്ന സാമൂഹ്യ കീഴ്വഴക്കങ്ങളെ തുറന്നു കാട്ടിയതോടൊപ്പം പടക്ക നിര്‍മ്മാണം എങ്ങിനെ എന്ന് വളരെവസ്തുനിഷ്ടമായ ശ്രീ രാംജി ഈ പോസ്റ്റില്‍ കുറിച്ചിട്ടു.. നല്ല കഥ .. ആശംസകള്‍
    (നാട്ടില്‍ ആയിരുന്നു. വന്നു വായിക്കാന്‍ വൈകി . കഷമിക്കുക )

    മറുപടിഇല്ലാതാക്കൂ
  76. വൈകിയാണെത്തിയത്...വിഷു കടന്നു പോയിട്ടും വീണ്ടുമൊരു വിഷുദിനം പ്രദാനം ചെയ്തു ഈ പോസ്റ്റ്...ഒരു പടക്കപ്പുരയുടെ മുന്നിൽ ഇരിക്കണ പ്രതീതിയാണുണ്ടായത്...ലാഭക്കൊതിയോടെ ഓടുന്നവർ അറിയുന്നില്യാല്ലോ ഒടുവിലൊന്നും നേടുന്നില്ലാന്നു...

    ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപാടു വൈകിപ്പോകുന്നു.
      നന്ദി സീത.

      ഇല്ലാതാക്കൂ
  77. നല്ല ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ റാംജി ഭായ്‌, പടക്ക നിര്‍മ്മാണത്തിന്റെ കൂടുതല്‍ അറിവുകള്‍ നല്‍കി.
    പൂത്തുലഞ്ഞുനില്‍ക്കുന്ന ബ്ലോഗ്‌ കണ്ണിനും മനസ്സിനും കുളിരേകുന്നു.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറെ ആയല്ലോ കണ്ടിട്ട്? ഗൂഗിള്‍ പ്ലസ്‌ എന്ന പുതിയ മേച്ചില്‍ പുറത്താണ് അല്ലെ.
      നന്ദി ഈ വരവിനും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  78. മാഷേ, പടക്ക നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളൂം വിശദമായി ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. ഒരു പാടൂ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... നന്ദി.

    മറുപടിഇല്ലാതാക്കൂ
  79. കഥ പതിവുപോലെ നന്നായി.സങ്കേതികമായി ഒരു മികച്ച പരിശ്രമം നടത്തിയല്ലോ റാംജി സാബ്...

    മറുപടിഇല്ലാതാക്കൂ
  80. റാംജി നല്ല മികവോടെ കഥപറഞ്ഞു ...എല്ലാവശങ്ങളും, നീതിയുമനീതിയും തുറന്നുകാട്ടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
  81. ഹായ് സൂപ്പര്‍ ............ അത്രയ്ക്ക് ഇഷ്ടമായ വളരെ മനോഹരം ഭാവുകങ്ങള്‍ ചേട്ടാ വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  82. നല്ല വായനാസുഖമുള്ള കഥ....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  83. വരാൻ വൈകി....നന്നായി..എന്നാലും ഇതൊരു കഥയായോ ?

    മറുപടിഇല്ലാതാക്കൂ
  84. blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane..............

    മറുപടിഇല്ലാതാക്കൂ
  85. വരന്‍ വൈകി .. ഒരു പാട് തയ്യാറെടുപ്പ് നടത്തി എഴുതിയ കഥ എന്ന് മനസ്സിലായി . പണത്തിനോടുള്ള ആര്‍ത്തി സുരക്ഷ മറക്കുന്ന നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  86. പടക്കനിര്‍മ്മാണം ഒരു കഥയാക്കിയാല്‍ ഇങ്ങിനെ ഇരിക്കും ല്ലെ? ശരിക്കും ഒരു വലിയ കഥാകാരനാണ്‌ എന്ന് ഇതിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. ഒരു വലിയ അറിവിനെ ഒട്ടും ബോറടിപ്പിക്കാതെ ഒരു കഥാരൂപ്ത്തില്‍ ആവിഷ്കരിച്ച താങ്കള്‍ കൈയ്യടി അര്‍ഹിക്കുന്നു...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റിദ്ധരിക്കണ്ട.
      വലിയ കലാകാരന്‍ ഒന്നുമല്ലട്ടോ.
      നല്ല വാക്കുകള്‍ക്ക് നന്ദി അനശ്വര.

      ഇല്ലാതാക്കൂ
  87. എവിടെ ആയിരുന്നു?
    കാണാറില്ലല്ലോ. നാട്ടില്‍ ആയിരുന്നോ?
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  88. പച്ചയായ ഒരുമനുഷ്യന്‍റെ യഥാര്‍ത്ഥ ജീവിതാവിഷ്ക്കാരം

    മറുപടിഇല്ലാതാക്കൂ
  89. പടക്ക നിര്‍മ്മാണത്തിന്റെ ഉള്ളറകള്‍ നന്നായി അവതരിപ്പിച്ചു. ഇത്തരം കഥകള്‍ ആകാംക്ഷയോടെ വായിച്ചു തീര്‍ക്കാന്‍ വായനക്കാര്‍ക്ക് കഴിയുന്നത്‌ കഥാകാരന്റെ കരുത്ത് തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  90. ഇത് വിഷു സ്പെഷ്യല്‍ ആയിരുന്നുവല്ലേ ?
    കഥയായി അല്ല വായിച്ചത്
    ജീവിതമായി തന്നെ വായിച്ചു
    അത്രയ്ക്ക് വ്യക്തമായി പറഞ്ഞല്ലോ പരമുവിലൂടെ പടക്ക നിര്‍മ്മാണം എന്ന കുടില്‍ വ്യവസായത്തെ കുറിച്ച്

    മറുപടിഇല്ലാതാക്കൂ
  91. ശിവകാശിയിലെ ദുരന്ത പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടെ വായിച്ചു .........മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  92. ഒരു നാടന്‍ കഥാപാത്രം - പരമു. പശ്ചാത്തലം ശരിക്കും വീക്ഷിച്ചു രചന നടത്തിയപോലെ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  93. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു .

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....