8/1/14

ഭണ്ഡാരം

                                                                                                                      08/01/2014

 മാലിന്യ ലായിനിയുടെ ഭണ്ഡാരത്തിലേക്ക് പെരുമ്പാമ്പുകളെപ്പോലെ രണ്ടു പ്ളാസ്റ്റിക്ക് ഹോസുകൾ പൂണ്ടിറങ്ങി. കാസ്റ്റയേൺ കൊണ്ടുള്ള മൂടി തുറന്നപ്പോൾത്തന്നെ ഭണ്ഡാരത്തിൽ നിന്ന് ദുർഗ്ഗന്ധം പൊട്ടിച്ചിതറി. അടപ്പ് തുറന്നില്ലെങ്കിലും ഭണ്ഡാരം നിറഞ്ഞ് വ്രണം പൊട്ടിയൊലിക്കുന്നതുപോലെ ചലം ചുറ്റിനും ഉരുകിയുണങ്ങിക്കൊണ്ടിരിക്കും. സമ്മിശ്രമാണ്‌ ചലത്തിന്റെ ചൂര്‌. കടുകെണ്ണയും ഡോവ്‌ സോപ്പിന്റെ പതയും ചേർന്ന പാക്കിസ്ഥാനിയുടെ പച്ചച്ച നാറ്റം, മുറുക്കാനും വിയർപ്പും കൂടിക്കുഴഞ്ഞ ബംഗാളികളുടെ ഇളം ചുവപ്പ് കള്ളികളുള്ള മുഷിഞ്ഞ മുണ്ടിന്റെ നാറ്റം, വാറ്റുചാരായത്തിന്റെ കൊഴകൊഴ മണവും ചിതമ്പൽ കളയാത്ത പച്ചമീനിന്റെ ഉളുമ്പ് മണവും കലർന്ന ഫിലിപ്പൈനികളുടെ വെളുത്ത നാറ്റം, ഹിന്ദിക്കാരിൽ നിന്നുരുണ്ടുവരുന്ന പാൻപരാഗിന്റേയും തമ്പാക്കുവിന്റേയും മണം കുറ്റവും കുറവുമായി പരദൂഷണത്തിൽ മുഴുകി ടീവിയുടേയും കംബ്യൂട്ടറിന്റേയും മുന്നിൽ പാവകളാകുന്ന മലയാളിയുടെ വീർത്ത വയറ്റിൽ നിന്നു പുറംതള്ളുന്ന കീഴ്ശ്വാസത്തിന്റെ മണവും കലർന്ന നാറ്റം...എല്ലാം കൂടിക്കലർന്ന് അവരുടെ തന്നെ മലമൂത്ര വിസർജ്ജ്യലായനിയിൽ ലയിച്ച് ചെറുയാത്രകൾ അവസാനിപ്പിക്കുന്നത് താഴെയുള്ള മാലിന്യ ഭണ്ഡാരത്തിലാണ്‌. ഭണ്ഡാരത്തിനകത്ത് കുടുങ്ങുന്ന ദുർഗ്ഗന്ധം വീർപ്പുമുട്ടിയാണ്‌ പഴക്കം സമ്മാനിച്ച ചെറു സുഷിരങ്ങളിലൂടെ പുറത്തു ചാടി ചുറ്റും അലയുന്നത്. എത്ര മണമുള്ള പെർഫ്യൂമടിച്ചാലും ഈ ദുർഗ്ഗന്ധത്തെ നേരിടാതെ ഈ വില്ലയില്‍ നിന്ന് ആരും ജോലിക്ക് പോകാറില്ല. എനിക്കാണെങ്കിൽ ഇതൊരു ദുർഗ്ഗന്ധമേ അല്ല, ഒരു ശീലമാണ്‌.

പാമ്പുകൾ ഭണ്ഡാരത്തിൽ നിന്ന് ലായനി നക്കിക്കുടിക്കുകയാണ്‌.

റോഡിന്റെ ഓരം ചേർത്തു നിർത്തിയ ടാങ്കർലോറി. പാമ്പിന്റെ വാലറ്റം ടാങ്കറിന്റെ പിൻഭാഗവുമായി ഘടിപ്പിക്കുകയാണ്‌ പതിവ്‌. ആ ഭാഗത്തായി രണ്ടു മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പുകൾ പ്രവർത്തിപ്പിച്ച് ഭണ്ഡാരത്തിലെ മലിനലായനി ഊറ്റിയെടുത്ത് ടാങ്കർ നിറക്കും.

ആരോ കൊരക്കിൽ ഞെക്കിപ്പിടിച്ചതുപോലെ ഒരു മോട്ടോറിന്റെ ശബ്ദം ആസ്മരോഗിയായി. ഞാൻ മോട്ടോർ ഒഫാക്കി. അല്ലെങ്കിനിനി അത് നേരെയാക്കാൻ ഒരു മണിക്കൂർ കളയേണ്ടിവരും. കൈമുട്ടുവരെ നീളുന്ന ഗ്ലൗസിട്ട് ലായനിയിൽ കുളിച്ച ഹോസിനെ ഭണ്ഡാരത്തിനകത്തുനിന്ന് വെളിയിലേക്ക് വലിച്ചെടുത്തു. തിരക്ക് കൂട്ടുമ്പോഴാണ്‌ ലായനിയുടെ അരികുകൾ ഷർട്ടിലേക്കും പാന്റിലേക്കും തെറിച്ചു വീഴുന്നത്. ഹോസിന്റെ ഒരറ്റത്തെ ഫുട്ട്‌വാൽവിനു പുറത്തായി ഫിൽറ്റർ കൂടിയുണ്ട്. അതിനു വെളിയിലാണ്‌ തുണിയും മറ്റുമുള്ള കച്ചറകൾ ചുറ്റിപ്പിടിച്ചിരിക്കുന്നത്. ഒരു കമ്പിയെടുത്ത് വാൽവിനെ ചുറ്റിയിരുന്ന, മാലിന്യത്തിൽ കുഴഞ്ഞ തുണി നീക്കം ചെയ്യാൻ ആരംഭിച്ചു. ആദ്യം പുറത്തെടുത്തത് ബംഗാളികളുടെ കള്ളിത്തുണിയായിരുന്നു. ഫിൽറ്ററിനുള്ളിലേക്ക് തിങ്ങിക്കൂടിയ മറ്റൊന്നുകൂടി വലിച്ചെടുത്തു. തുളവീണ്‌ കീറിയ ഷഡ്ഡി. അലക്കുവെള്ളം ക്ലോസറ്റിലേക്ക് ചെരിക്കുന്നതിടയിൽ വെള്ളത്തിലൂടെ ചാടിപ്പോയതായിരിക്കണം. അല്ലെങ്കിൽ ആരും കാണാതെ അത് കളയാനുള്ള ഒരു മാർഗ്ഗം ഉപയോഗിച്ചതുമായിരിക്കാം. എന്തായാലും പൊല്ലാപ്പ് എനിക്കു തന്നെ. നിരന്തരമായ ഉപയോഗം മൂലം പച്ച നിറമായിരുന്ന ഹോസിപ്പോൾ മാലിന്യലായനിയുടെ കറുത്തു കുറുകിയ നിറത്തെക്കാൾ കറുത്തതാണ്‌.

വൃത്തിയാക്കിയ ഹോസ് വീണ്ടും ലായനിയിലേക്കിറക്കി. ചരടു വലിച്ച് എഞ്ചിൻ സ്റ്റാട്ടാക്കി മോട്ടോർ പ്രവർത്തിപ്പിച്ചു. ആസ്മ രോഗിയുടെ രോഗം മാറി. ശറേന്ന് പാമ്പ് ദ്രാവകം വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പതിനഞ്ചു മിനിറ്റിനകം ടാങ്കർ നിറഞ്ഞു. പെരുമ്പാമ്പുകളും മോട്ടോറും തമ്മിലുള്ള ബന്ധം വേർപ്പെടുത്തി. ഭണ്ഡാരത്തിൽ നിന്ന് പാമ്പുക്കളെ വലിച്ചെടുത്ത് പുറത്തേക്കിട്ടു. ടാങ്കറിന്റെ അടിഭാഗത്തായി രണ്ടോരങ്ങളിലും സ്ഥാപിച്ചിരുന്ന നീളമുള്ള പൈപ്പുകൾക്കുള്ളിലേക്ക് പാമ്പുകളെ തള്ളിക്കയറ്റി. മൂടിയെടുത്ത് ഭണ്ഡാരം അടച്ചു.

ടാങ്കർ ലോറിയോടിച്ച് നേരെ പോയത് ആൾത്താമസമില്ലാതെ നീണ്ടുകിടക്കുന്ന മരുഭൂമിയിലേക്കായിരുന്നു. ചുറ്റും കണ്ണോടിച്ച് നേരിയ ഭയത്തോടെ മരുഭൂമിയുടെ മാറിലേക്ക് ടാങ്കറിന്റെ ഔട്ട്ലെറ്റുകൾ തുറന്നു. മല-മൂത്ര-മാലിന്യ ലായനി ഝടിതിയിൽ ചുട്ടുപഴുത്ത മണലിനു മുകളിലേക്ക് തലതല്ലി വീണുകൊണ്ടിരുന്നു. പട്ടിണി കിടക്കുന്നവന്‌ ഒരു നാൾ ആഹാരം ലഭിച്ചതുപോലെ ലായനിയെ മണൽത്തരികൾ നക്കിത്തോർത്തി. ഞാൻ ചുറ്റും നോക്കി. ആരെങ്കിലും കണ്ടാൽ പെട്ടതുതന്നെ. ഇതൊക്കെ ഒഴുക്കിക്കളയാൻ ചില സ്ഥലങ്ങളുണ്ട്. അവിടെ മാത്രമേ ആകാവൂ. പിടിക്കപ്പെട്ടാൽ പിഴ കടുത്തതാണ്‌. വണ്ടി സ്വന്തമാണ്‌. കൂടുതൽ ട്രിപ്പെടുത്താലേ മെച്ചം കൂടൂ. അതുകൊണ്ടുതന്നെ നിയമവിരുദ്ധമെങ്കിലും ഇത്തരം സൂത്രപ്പണികൾ ചെയ്യാതെ നാട്ടിലാളാവാൻ പറ്റില്ല. കാലിയായ ടാങ്കറിന്റെ വാൽവുകൾ അടച്ചു.

നെഞ്ചോടു ചേർന്ന വിറയിലിനൊപ്പം ബാങ്ക് വിളി. മൊബൈലെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറാണ്‌. ചെവിയോടു ചേർത്തുവെച്ചപ്പോൾ ഞാനാണ്‌ ഹദ്രമാനിക്ക, സലീമെന്ന് അങ്ങേത്തല. ഏതു സലീമെന്നു ചോദിക്കാനാണ്‌ തോന്നിയത്. സ്വന്തം മോന്റെ സ്നേഹത്തോടെയുള്ള മൊഴിപോലെ സലീമെന്ന പറച്ചിൽ കാതിൽ പ്രകമ്പനം കൊണ്ടിരുന്നതിനാൽ എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും നാട്ടുവാസി എന്തെങ്കിലും സഹായത്തിനായിരിക്കും. ഏതു സലീമെന്നു ചോദിച്ച് ഒഴിവാക്കുന്നതായിരുന്നു ബുദ്ധി. അനാവശ്യമായ ഓരോ പൊല്ലാപ്പുകൾ.

മൊബൈലുമായുള്ള ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുമ്പോഴായിരുന്നു ഹദ്രമാനിക്കയിപ്പോൾ എവിടെയാണെന്നും അത്യാവശ്യമായി ഒന്നു കാണണമെന്നുമുള്ള തുടർച്ച കാതിലേക്കെത്തിയത്. ആരെന്നറിയാതെ ഞാനിവനോട് എന്താ പറയാ...നാട്ടിൽ എത്രയോ സലീമുമാരുണ്ട്. അവരെയൊക്കെ എപ്പോഴും ഓർത്തിരിക്കാൻ പറ്റോ? രാവും പകലും മലമൂത്ര ഗന്ധത്തെ പുണർന്നിക്കുന്ന ഞാനെങ്ങനെ ഓർക്കാനാണിതൊക്കെ. കാര്യമായ എന്തോ സഹായം തന്നെയെന്ന് സംസാരത്തിന്റെ തിടുക്കം സൂചിപ്പിക്കുന്നു.

എനിക്കങ്ങോട്ട് നേരെ മനസ്സിലായില്ല സലി എന്നു പറഞ്ഞതിന്‌ അറവക്കാരൻ പോക്കറിന്റെ മോനെ ഇത്രവേഗം മറന്നോ എന്നായി അവൻ.

വാപ്പയും പോക്കറിക്കയും ഒന്നുപോലെ കഴിഞ്ഞിരുന്നവരായിരുന്നു. എന്റെ ദുർഗ്ഗന്ധത്തിനോടുള്ള സഹവാസം ആരംഭിച്ചതോടെയാണ്‌ വാപ്പയുടെ ദാരിദ്രത്തിന്റെ രൂക്ഷത കുറയാൻ ഇടയായത്. വാപ്പ മരിച്ചു. പോക്കറിക്കയിപ്പോഴും ചുമച്ചുതുപ്പി പഴയതിലും മോശമായി. അദ്ദേഹത്തിന്റെ മോൻ സലി ഇവിടെ ഉണ്ടെന്ന് ഒരു തവണ കെട്ടിയോൾക്ക് ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.

നീയവിടെ നിൽക്ക്, ഞനിതാ എത്തിക്കഴിഞ്ഞു എന്നു പറഞ്ഞ് ആക്സിലേറ്ററിൽ കാലമർത്തി. കാണേണ്ടെന്നാണ്‌ ആഗ്രഹമെങ്കിലും കാണണമെന്നുള്ള ത്വര മനസ്സിൽ ശക്തമാണ്‌.

സ്വന്തം വില്ലക്ക് അല്പം മുൻപായി വണ്ടിയൊതുക്കി. ഈ വണ്ടിയെങ്ങാനും അവൻ കണ്ടാമതി നാട്ടിൽ പാട്ടാവാൻ. അതോടെ തീർന്നു എല്ലാം. തീട്ടവണ്ടിയോടിക്കുന്ന ഹദ്രമാൻ എന്നറിഞ്ഞാൽ പോയില്ലെ മാനം....പിന്നെ കൊട്ടാരമുണ്ടായിട്ടെന്താ കാറുണ്ടായിട്ടെന്താ...? കൊല്ലങ്ങളോളം കഷ്ടപ്പെട്ടതിന്റെ പുറത്ത് നാട്ടുകാർ വെളിക്കിരിക്കുന്നതുപോലെയാവില്ലെ അത്.

ദൂരെ നിന്നുതന്നെ അവനെന്നെ കണ്ടിരുന്നു. എനിക്കങ്ങോട്ട് വ്യക്തമായില്ലെങ്കിലും ഒർമ്മകളിലെ നരുന്ത് ചെക്കന്റെ രൂപവുമായി സാദൃശ്യപ്പെടുത്തി തീരുമാനിക്കയായിരുന്നു. ഇതൊരു കുരിശാകും എന്ന് മനസ്സിൽ നിനച്ചാണ്‌ അവനരുകിലെത്തിയത്.

ഹൈദ്രമാനിക്ക, എന്തോരം നാളായി കണ്ടിട്ട് എന്നു പറഞ്ഞ് കൈ തന്നു. നന്നായി വെളുത്ത് തടിച്ചിട്ടുണ്ട്. പെട്ടെന്നൊരു അടുപ്പം കാണിക്കാൻ ഞാൻ മടിച്ചു. അവന്റെ ഓരോ വാക്കുകളും സുഖിപ്പിക്കലായി തോന്നി. ഇവനെ ഒഴിവാക്കാൻ ഇനി എന്താണൊരു വഴി?

ഞാനൊന്നും കഴിച്ചില്ല, നമുക്കെന്തെങ്കിലും കഴിക്കാം, റൂമിലൊന്നും ഇരിപ്പില്ല എന്നു പറഞ്ഞ് അവന്റെ കൈ പിടിച്ച് തൊട്ടുള്ള ഹോട്ടലിലേക്ക് കയറി. റൂം പരിചയപ്പെടുത്തുന്നത് ഒഴിവാക്കാൻ തൽക്കാലം ഇതേ വഴിയുള്ളു.

സ്വന്തം വീട്ടിലെ ഇല്ലായമകളുടേയും വല്ലയ്മകളുടേയും ദാരിദ്ര്യത്തിന്റേയും കടങ്ങളുടേയും ഭാണ്ഡം, ഹോട്ടലിനകത്തെ നേരിയ ശീതളിമയിലെ ആവി പറക്കുന്ന ബിരിയാണിക്കൊപ്പം അവൻ കെട്ടഴിച്ചു. ചുമച്ചുതുപ്പി എല്ലും കോലുമായ പോക്കറിക്കയുടെ രൂപത്തേക്കാൾ ദയനീയമായിരുന്നു അവന്റെ വാക്കുകൾ. ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു. അന്ത്യമില്ലാത്ത അവന്റെ നീണ്ടകഥ ഇപ്പോഴൊന്നും അവസാനിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ കൈ കഴുകാനായി ഞാൻ വാഷ്ബെയ്സിനടുത്തേക്ക് നീങ്ങി.

“ഇപ്പോഴെന്താ പ്രശ്നം? അത് പറ സലി”

ഒരു നിമിഷം അവനെന്റെ മുഖത്തേക്കു നോക്കി. അവൻ പറഞ്ഞുവന്നതിന്റെ തുടർച്ചക്ക് എന്റെ വാക്കുകൾ വിഘ്നമായി. അനാവശ്യമായ അവന്റെ പഴങ്കഥകൾ കേൾക്കാൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. എല്ലാം അറിയാവുന്നവ തന്നെ.

“ഞാനിവിടെയെത്തിയിട്ട് ആറു കൊല്ലം ആകുന്നുവെന്ന് പറഞ്ഞല്ലോ. ഗൾഫ് രാജ്യങ്ങളിൽ ഓരോ പൗരന്റെ കയ്യിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇക്കാമ പോലും ( ആധാർ കാർഡ് പോലെ ഒന്ന്. ഒരു വ്യക്തിയുടെ എല്ലാ രേഖകളും ഈ കാർഡുവഴി അറിയാം. ഇതില്ലാതെ പിടിക്കപ്പെട്ടാൽ ജയിലും പിഴയും നിശ്ചയം ) എനിക്ക് കിട്ടിയിട്ടില്ല. നിതാഖാത്തിന്റെ ( പരിധി എന്നാണ്‌ ഈ വാക്കിന്റെ ശരിയയ അർത്ഥം. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നിയമനിർമ്മാണങ്ങൾക്ക് അനുസൃതമല്ലാത്ത കമ്പനികളോ വ്യക്തികളോ ഉണ്ടെങ്കിൽ അവർക്ക് രേഖകൾ എല്ലാം ശരിയാക്കാനുള്ള പരിധി ) ആനുകൂല്യത്തിൽ നാട്ടിലേക്ക് കയറിപ്പോകാം എന്നാണ്‌ കരുതിയിരുന്നത്. കഴിഞ്ഞില്ല!! എല്ലാ തവണത്തേയും പോലെ ഇത്തവണയും ഇവിടത്തെ ഭരണകൂടം പുതിയ നിയമങ്ങൾ അവസാന സമയമാകുമ്പോൾ ഉപേക്ഷിക്കും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ നിയമവിരുദ്ധമായി താമസിക്കുന്നവരെ പിടികൂടാൻ ഇവരിപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കയാണെന്ന് ഹദ്രമാനിക്കക്ക് അറിയാലൊ. ഈ ആഴ്ചയിൽ രണ്ടു തവണ ചെക്കിങ്ങ് നടന്നപ്പൊ ഒരുകണക്കിന്‌ ഞാൻ ഓടി രക്ഷപ്പെട്ടതാ. കഴിയില്ലിക്ക.... ഇങ്ങനെയിവിടെ പിടിച്ചു നിക്കാൻ....”

അവന്റെ ശബ്ദം വിറക്കാൻ തുടങ്ങി. ശബ്ദത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു, ദയനീയതയുണ്ടായിരുന്നു, എല്ലാം അവസാനിച്ചെന്ന തോന്നലുണ്ടായിരുന്നു, പരാജയം സമ്മതിക്കുണ്ടായിരുന്നു. ഞാനിവിടെ പതറാൻ പാടില്ലെന്ന് ഉപബോധമനസ്സെനിക്ക് താക്കീത് നൽകിക്കൊണ്ടിരുന്നു.

”എനിക്കിപ്പോൾ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും സലി? ഇവിടുത്തെ നിയമങ്ങൾ നിനക്കറിയാവുന്നതല്ലേ..ഇനിയും വൈകിക്കാതെ പോലീസിന്‌ പിടികൊടുത്ത് കയറിപ്പോകാൻ നോക്കുന്നതല്ലേ നല്ലത്...“എനിക്ക് വേറൊന്നും പറയാനില്ലായിരുന്നു. അവനെ ഒഴിവാക്കുക മാത്രമായിരുന്നു എന്റെ ആവശ്യം.

”ഇപ്പോഴെങ്കിലും നമുക്കൊന്ന് കാണാനൊത്തല്ലൊ ഹദ്രമാനിക്ക. അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നെങ്കിലും അകൽച്ചയോടെയയിരുന്നു നമ്മൾ കഴിഞ്ഞിരുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇക്കാക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടത്തെ സാഹചര്യം എന്റെ വീട്ടിലൊന്ന് അറിയിക്കണം. ഞാൻ പറയുമ്പോൾ നുണയാണെന്നാ അവരുടെ ധാരണ. നമുക്കിനി പിന്നെ കാണാം“

മേശപ്പുറത്തുനിന്ന് ഒരു പല്ലുകുത്തിയെടുത്ത് പല്ലിട കുത്തി ഹോട്ടലിനു വെളിയിൽ കടന്നു. കൈപിടിച്ച് യാത്ര പറഞ്ഞു. അവന്റെ വാക്കുകളിൽ എന്നെക്കുറിച്ച എന്തൊക്കെയോ സൂചനകൾ കിട്ടി എന്ന സംശയം തോന്നി. സഹായവാഗ്ദാനം നടത്താത്തതിന്റേയും മുറിയിലേക്ക് ക്ഷണിക്കാത്തതിന്റേയും കുറ്റബോധം നിഴലായി അങ്ങിങ്ങ് കനത്തെങ്കിലും കാറുംകോളും ഒഴിഞ്ഞ തെളിമാനമായിരുന്നു മനസ്സുനിറയെ.

രേഖകളില്ലാത്തവരെ കൂടെത്താമസിപ്പിക്കുകയോ അവർക്ക് ജോലി നൽകുകയോ ചെയ്താൽ, ചെയ്യുന്നവർ പോലും അകത്താകുന്ന നിയമമാണ്‌. വെറുതേയെന്തിനാ വയ്യാവേലി വലിച്ചുവെക്കുന്നത്? തന്നെയുമല്ല, എന്റെ ദുർഗ്ഗന്ധകഥ നാട്ടിൽ പരക്കുകയും ചെയ്യും. ദൂരെ, ഏതെങ്കിലും അറബിയുടെ കീഴിൽ ശരിയാക്കിക്കൊടുക്കാം. അതുപിന്നെ കടമയുടെ വായ്ത്താരിയുമായ്  എന്നെത്തന്നെ ചുറ്റിത്തിരിയും. തൽക്കലം ഇത് തന്നെയാണ്‌ ശരി.

മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കൂടെ കഴിയുന്ന രണ്ടുപേരും എത്തിയിരുന്നു. സ്ഥിരം കേൾക്കുന്നതായതിനാൽ ‘നാറ്റം എത്തിയൊ’ എന്ന അവരുടെ പരിഹാസത്തിന്‌ മൂർച്ച തോന്നിയില്ല.

“നെരത്തില്‌ അദ്രമാന്റെ ഒര്‌ നാട്ടാരൻ ചങ്ങായിനെ കണ്ടിന്‌. നിന്നെ അറ്യോന്ന് ചോയ്ച്ചു. അറീന്നും പറഞ്ഞിന്‌”

ചന്ദ്രന്റെ വാക്കുകൾ എന്റെ സിരകളിൽ കടന്നലായി. വേറെ എന്തെങ്കിലും ചോദിച്ചോ എന്ന എടുത്തടിച്ചതുപോലുള്ള എന്റെ ചോദ്യം ചന്ദ്രനിൽ എന്തെങ്കിലും സംശയം സൃഷ്ടിച്ചിരിക്കുമോ.....

“ചോയ്ച്ചിനി, എന്താ പണീന്ന്?”

“എന്നിട്ട്...”

“സ്വന്തം ടാങ്കർ ഓടിക്ക്യാന്നും വെയ്സ്റ്റ്‌വാട്ടർ വലിച്ചെട്ക്കണ പണ്യാന്നും പറഞ്ഞിന്‌“

“നിയ്യെന്തിനാ അങ്ങനെ പറഞ്ഞെ? നിയ്യാരാ...എന്റെ തന്തയൊ? വിവരോം വെള്ള്യാഴ്ച്യും ഇല്ലാതെ പാസ്പോട്ടും തൂക്കി എറങ്ങിക്കോളും, സൗദി അറേബ്യയ്ക്ക്, എല്ലാരും പോണ്‌, ഞാനും പോണ്‌....ബുദ്ധില്ലാത്ത തെണ്ടി”

സമനില തെറ്റിയവനെപ്പോലെ ഞാൻ ചന്ദ്രനെ തല്ലാൻ ചെന്നതും മമ്മദെന്നെ പിടിച്ചു മാറ്റി കട്ടിലിരുത്തിയതും അല്പനിമിഷത്തിനു ശേഷമാണ്‌ എനിക്ക് ബോദ്ധ്യമായത്. ചന്ദ്രനും മമ്മദും ഇവനിതെന്തു പറ്റിയെന്ന ഭാവത്തോടെ സ്തംഭിച്ചിരുന്നു.

കക്ക്വൊന്നല്ലല്ലൊ..കഷ്ടപ്പെട്ട് പണീട്ക്കണതല്ലെ...അതെന്ത് പണ്യായാലും കൊറവ്വൊന്നല്ലാന്ന് പറഞ്ഞ് ചന്ദ്രൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

”നീയിനി മിണ്ടര്‌തെട മൈരേ!“

പിന്നീടാരും ഒന്നും പറഞ്ഞില്ല.

ഒരാഴ്ച കഴിഞ്ഞു...രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയിൽ സലി വിളിച്ചില്ലല്ലൊ വന്നില്ലല്ലൊ എന്നോർത്തിരിക്കുമ്പോഴായിരുന്നു മൊബൈൽ ബെല്ലടിച്ചത്.

ഭാര്യയുടെ വിളിയാണ്‌. മോന്ത്യായ നേരത്ത് അവൾ വിളിക്കാറില്ലല്ലൊ എന്നോർത്താണ്‌ മൊബൈൽ ചെവിയോടടുപ്പിച്ചത്. ”പതിവില്ലാതെ നിയ്യെന്താ ഈ നേരത്ത്?“

ആദ്യമെല്ലാം വീട്ടിൽനിന്നൊരു ഫോൺവിളി വന്നാൽ പരിഭ്രമമാണ്‌. എന്തോ അത്യാഹിതം സംഭവിച്ചിട്ടാണ്‌ വിളിക്കുന്നതെന്ന ഒരു തരം വെപ്രാളമായിരിക്കും. ഞാൻ വെപ്രാളപ്പെടും എന്നവൾ മനസ്സിലാക്കിയപ്പോൾ ഹലോ ഒഴിവാക്കി വെറുതെ വിളിച്ചതാണിക്ക എന്നാക്കി തുടക്കം തന്നെ. പിന്നെപ്പിന്നെയാണ്‌ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാര്യയായിരിക്കില്ല വിളിക്കുകയെന്നും എന്റെ വിളി വൈകിയതുകൊണ്ട് അന്വേഷണം നടത്തുകയാണെന്നുമൊക്കെ എനിക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ വിളി അത്തരത്തിലൊന്നുമല്ല. സ്വന്തം വീട്ടിലല്ലെങ്കിലും പരിസരത്തെ എന്തോ വിവരം അറിയിക്കാനാണെന്നു വ്യക്തമാണ്‌.

“നമ്മ്ടെ പോക്കറിക്ക ഇന്നു കാലത്ത് മയ്യത്തായിക്ക. മയ്യത്ത് ഇത് വരെ പള്ളിക്കാട്ടിലേക്ക് എട്ത്ത്ട്ടില്ല. കാലത്ത് മൊതല്‌ സലീനെ വിളിക്കണതാ. ഇതുവരെ അവനെ ഫോണീ കിട്ടിട്ട്ല്ല. അതാപ്പൊ ഞാൻ ഇക്കാക്ക് വിളിച്ചേ, ഇക്കാക്ക് എന്തെങ്കിലും അറിയോന്നറിയാൻ?”

“ശരി ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം” അരുതാത്തതെന്തോ കേട്ടതായി എനിക്ക് തോന്നി. എവിടെയൊക്കെയൊ തിരിച്ചറിയാനാകാത്ത കൊളുത്തിപ്പിടുത്തം. പോക്കറിക്കായും വാപ്പയും ഇണപിരിയാത്ത ചങ്ങാതിമാരായിരുന്ന ചെറുപ്പകാലം കൂടുതൽ തെളിമയോടെ കണ്മുന്നിൽ അതാ....സ്നേഹവും വിശ്വാസവും സഹായവും എനിക്ക് മാത്രം ലഭിക്കേണ്ടതല്ലെന്നും ഞാൻ മാത്രം അനുഭവിക്കേണ്ടതല്ലെന്നും ചിന്തിച്ചെടുക്കാൻപോന്ന ചങ്ങാത്തം. അറിയാതൊരു നെടുവീർപ്പ് മുറിക്കുള്ളിൽ ശ്വാസം മുട്ടി പിടഞ്ഞു.

ജനൽകതകുകൾ തുറന്നു. കരുവാളിച്ചു തുടങ്ങിയ വെയിലിഴകൾ. പകലന്തിയോളം കടുത്ത ചൂടിൽ വെന്തെരിഞ്ഞ ധൂമധൂളികൾ ചേർന്ന ചെറുകാറ്റ് ഒരാശ്വാസത്തിനെന്ന പോലെ തിടുക്കം കൂട്ടി മുറിയിലേക്കിടിച്ചു കയറി. ഏസിയുടെ തണുപ്പ് പറ്റിപ്പിടിച്ച തലയുടെ മുകൾഭാഗം അല്പം ഉയർന്നതായി അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച പൊറോട്ട ദഹിക്കാതെ കുളുകുളു പാടി. കുടലിനകത്തുകൂടി നീങ്ങിയ ഒരാരവം പുറത്തേക്ക് തെറിക്കാൻ തിടുക്കം കൂട്ടി. ചന്തികൾ ഇറുക്കിപ്പിടിച്ച് ആരവത്തിനെ ശ്വാസം മുട്ടിച്ചു കൊന്നു. ആരും അറിയാതെ ആരവത്തിന്റെ ഗന്ധം സ്വയം ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്ക് അലോസരമുണ്ടാക്കി ദുർഗ്ഗന്ധം മുറിയിലാകെ ചിതറി.

“പോയൊന്ന് തൂറിട്ടു വാട ഹദ്രമാനെ. എന്തൊരു നാറ്റാടാ ഇത്? നിന്റെ അകത്തും പൊറത്തും ഇതേ നാറ്റാണോ?” മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് നിർദ്ദോഷമായ ഒരു ഫലിതമെന്നോണം മമ്മദ് പറഞ്ഞു.

മറ്റുള്ളവർ അറിയില്ലെന്ന മൂഢധാരണ കൂടു തുറന്ന് പുറത്തു വന്നതിൽ ഞാൻ ഖിന്നനായി. ചവ്ട്ടിത്തുള്ളി മുറിക്കു പുറത്തേക്കു കടന്നു.

അല്പം കോപത്തോടെ ടാങ്കർ ലോറി സ്റ്റാട്ടാക്കി. വിശാലമായ റോഡിലൂടെ നൂറ്റിപ്പത്തിൽ പാഞ്ഞു. നാലഞ്ചു തവണ സലീമിനെ വിളിച്ചു. സ്വിച്ചോഫ് തന്നെ മറുപടി.

രണ്ടു ടാങ്കുകൾ കൂടി ഇനിയും കാലിയാക്കേണ്ടതുണ്ട്. ഒന്നാമത്തെ ടാങ്കിനകത്തേക്ക് പൈപ്പുകൾ ഇറക്കുമ്പോൾ സലീമും പോക്കറിക്കയും അവരുടെ കുടുംബവും ദൈന്യതയോടെ സ്വൈര്യം കെടുത്തിക്കൊണ്ടിരുന്നു. മരണവീട്ടിലെ കാത്തിരിപ്പും ആകാംക്ഷകളും ജോലി ഒരു യാന്ത്രികമെന്നോണം തുടരാൻ ഇടയാക്കി. മോട്ടോർ പ്രവർത്തിക്കുന്നതിന്റെ തുരുമ്പിച്ച ശബ്ദങ്ങൾക്കിടയിലും മനസ്സ് പോക്കറിക്കയുടെ വീട്ടുമുറ്റത്തായിരുന്നു. ടങ്കർ നിറഞ്ഞത് അറിഞ്ഞില്ല.  പെട്ടെന്ന് മോട്ടോർ ഓഫ് ചെയ്യാൻ ടാങ്കറിനു പിന്നിലേക്ക് ഓടിച്ചെന്നു. ടാങ്കർ നിറഞ്ഞുകവിഞ്ഞ് മല-മൂത്ര-മാലിന്യ ലായനി തലയിലൂടെ ദേഹമാകെ പൊതിഞ്ഞ് തറയിലൂടെ ഒലിച്ചുകൊണ്ടിരുന്നു.

183 അഭിപ്രായങ്ങൾ:

 1. അത്ഭുതപ്പെടുത്തുന്ന എഴുത്ത്..!


  മനോഹരം എന്ന വാക്ക് മത്യാകില്ല..!

  മറുപടിഇല്ലാതാക്കൂ
 2. മൂടിവെക്കുന്നതൊക്കെ വീർപ്പുമുട്ടിച്ചോണ്ടിരിക്കും അല്ലേ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എത്ര നാള്‍/സമയം കഴിയും അല്ലെ...
   നന്ദി ജീവി.
   ഒന്ന് ഉഷാറാവെന്റെ സുഹൃത്തെ.

   ഇല്ലാതാക്കൂ
 3. കഥ ഉഷാറായിട്ടുണ്ട് .. രാംജി.
  ഈ മാതിരി ജീവിതങ്ങള്‍ ഇവിടെ ചെന്നൈയില്‍ ധാരാളം. അവര്‍ ഈ മാലിന്യത്തില്‍ ശ്വാസം മുട്ടി മരിക്കും.. കൃഷി ലാഭമല്ലാത്തതുകൊണ്ട് ചെന്നൈയില്‍ ജീവിതം തേടി വരുന്നവരാണ്.. ഒടുവില്‍ ഒരു സൌകര്യവുമില്ലാതെ ഈ നഗരത്തില്‍ അവര്‍ ശ്വാസം മുട്ടി മരിക്കുന്നു..
  കഥ അവരെ ഓര്‍മ്മിപ്പിച്ചു.. അലയുന്ന അനവധി ജന്മങ്ങളെ ഓര്‍മ്മിപ്പിച്ചു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ക്ക് നന്ദി എച്മു.

   ഇല്ലാതാക്കൂ
  2. എച്ച്മുക്കുട്ടിയുടെ കമന്റിനടിയിൽ ചെന്നൈയിൽ നിന്നുള്ള എന്റെയും ഒരൊപ്പ്....

   ഇല്ലാതാക്കൂ
 4. കഥയുടെ തുടക്കമാണ് ഏറ്റവും നന്നായത് - ഇതരഭാഗങ്ങൾ പതിവായി വായിക്കാറുള്ള പ്രവാസനൊമ്പരങ്ങളുടെ കഥയാണെങ്കിലും തുടക്കത്തിൽ വിവിധ സംസ്കാരങ്ങളുടെ മാലിന്യങ്ങളെ നിരീക്ഷിച്ച രീതിക്ക് പുതുമയുണ്ട്.... കഥയുടെ ശക്തി ആ തുടക്കമാണ്.

  മറുപടിഇല്ലാതാക്കൂ
 5. അറിയാതൊരു നെടുവീർപ്പ് മുറിക്കുള്ളിൽ ശ്വാസം മുട്ടി പിടഞ്ഞു................

  മറുപടിഇല്ലാതാക്കൂ
 6. ആദ്യത്തെ പാര വായുച്ചപ്പോള്‍ തന്നെ ഓക്കാനം വന്നു. അത്രയ്ക്കുണ്ട് ഒറിജിനാലിറ്റി. വാല്‍ വിനെ ചുറ്റിയ കുഴഞ്ഞതുണിയുടെ ഉത്ഭവമൊക്കെ പലയിടത്തും സംഭവിക്കുന്നത് തന്നെ.(കൊല്ലങ്ങളോളം കഷ്ടപ്പെട്ടതിന്റെ പുറത്ത് നാട്ടുകാർ വെളിക്കിരിക്കുന്നതുപോലെയാവില്ലെ അത്.)ഹദ്രമാന്റെ ചിലയിടങ്ങളിലെ പ്രയോഗങ്ങളൊക്കെ ബഹുകേമം. പക്ഷെ സലിയുടെ പഴങ്കഥ പറയലിന്റെ തുടക്കത്തിലെ അച്ചടി സംസാരം ഒട്ടും ഭംഗിയായില്ല. പ്രവാസികള്‍ തങ്ങള്‍ക്ക് കിട്ടിയ ജോലിയുടേ പോരായ്മകള്‍ നാട്ടില്‍ അറിയിക്കാതിരിക്കാന്‍ പെടുന്ന പങ്കപ്പാടുകള്‍ ഭംഗിയായി അവതരിപ്പിച്ചു. തന്റെ ജോലിയുടെ രഹസ്യം ഒരു നാട്ടുകാരന്‍ അറിഞ്ഞത്, അവസാനം ടാങ്കറില്‍ ദുര്‍ഗന്ധത്തോടെ ഒളിച്ചിരുന്ന മാലിന്യം പുറത്തേക്ക് ഒഴുകിപ്പടര്‍ന്നത് പോലെയായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്തരം നിര്‍ദേശങ്ങള്‍ എഴുത്തിനെ കൂടുതല്‍ സഹായിക്കും. തുടര്‍ന്നും ഇത്തരം നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
   നന്ദി തുമ്പി.

   ഇല്ലാതാക്കൂ
 7. വളരെ മനോഹരമായ ഒരു ത്രെഡ് ,.,.,ചെറിയ ഒരു തീം കൊണ്ട് ഒരു ജീവിതം മൊത്തം പറഞ്ഞു ,.,.,വളരെയധികം ഇഷ്ടമായി ആശംസകള്‍ ,.,.രാംജി

  മറുപടിഇല്ലാതാക്കൂ
 8. കയ്യിൽ റോത്ത്മാൻ സിഗററ്റും സ്വർണ്ണവാച്ചും മറ്റും പഴയ ഗൾഫുകാരന്റെ ചിത്രമാണ്. ഇന്നും വലിയ മാറ്റമൊന്നുമില്ലെങ്കിലും അത്തരക്കാർ സർവ്വവ്യാപി ആയതുകൊണ്ട് ഇന്നതിന് വിലയില്ല. ഇത്തരക്കാർ പലരും ഇത്തരം ജോലികളും ചെയ്ത് കാശുണ്ടാക്കിയിട്ടുണ്ടാകും. ശരീരത്തിലെ മണം സെന്റിൽ മുക്കിക്കൊല്ലാം.
  എങ്കിലും കഷ്ടപ്പെടാതെ ഒരാൾക്കും കാശുണ്ടാക്കാനാകില്ല. കാശുണ്ടാക്കാൻ കക്കാനൊ മോഷ്ടിക്കാനോ പോയില്ലല്ലൊ. അന്തസ്സായി നിയമം അംഗീകരിക്കുന്ന എന്ത് ജോലി ചെയ്തും കാശുണ്ടാക്കുന്നതിന് ആരുടെ മുന്നിലും ജാള്യത തോന്നേണ്ട കാര്യമില്ല.
  അദ്രമാന് നാട്ടുകാരനെ കഴിയുന്ന രീതിയിൽ സഹായിക്കാമായിരുന്നു. ഇവിടെ നമ്മൾക്ക് നമ്മളൊക്കെത്തന്നെയല്ലെ ഉള്ളു എന്നർത്ഥത്തിൽ കഥ അവസാനിപ്പിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നൊരു തോന്നലാണ് എനിക്ക്.
  കഥ നന്നായിരിക്കുന്നു.
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓരോ വ്യക്തികളുടെയും ഓരോരു മനസ്സുകള്‍. ചിലപ്പോള്‍ അനുഭവങ്ങള്‍ അവരെ മാറ്റിയിരിക്കാം. അല്ലെങ്കില്‍ ചെയ്യുന്ന ജോലിയിലെ തൃപ്തിയില്ലായമ. അങ്ങിനെ വിവിധ കാരണങ്ങള്‍ കണ്ടേക്കാം.
   നന്ദി വീകെ

   ഇല്ലാതാക്കൂ
 9. എന്താ പറയുക....................ജീവിതത്തിന്റെ മറു വശം....നല്ല എഴുത്തിനു നമസ്കാരം.....................

  മറുപടിഇല്ലാതാക്കൂ
 10. നിഷ്ക്കളങ്കമായ ചില പച്ചയായ സാധാരണ കാരുടെ കഥ .അന്നം തേടിയുള്ള യാത്രയില്‍ എത്തിപെടുന്ന ചിലരുടെയെങ്കിലും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ് .പ്രിയപെട്ടവരെയും നാടും വേര്‍പിരിഞ്ഞു പ്രവാസിയായി ജീവിക്കുവാന്‍ ആരാണ് ആഗ്രഹിക്കുന്നത് .നല്ല കഥ അസഭ്യം നിറഞ്ഞ വാക്കുകള്‍ കഥയ്ക്ക് അനിവാര്യമാകുന്നു എങ്കിലും കഥയില്‍ അവ ഒഴിവാക്കുന്നതാണ് ഉത്തമം എന്ന് എനിക്ക് തോന്നി . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത്തരം വാക്കുകള്‍ പരമാവുധി ഞാന്‍ ഒഴിവാക്കുറുണ്ട്. എന്നാലും ചിലയിടത്ത് അത് തന്നെ വന്നില്ലെങ്കില്‍ അതിന്റെ ഒരിത് പോകും എന്ന തോന്നലാണ്.
   വിശദമായ അഭിപ്രായത്തിനു നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ
 11. സത്യമുള്ളത്... നന്നായിരിക്കുന്നു റാംജിയേട്ടാ

  മറുപടിഇല്ലാതാക്കൂ
 12. അകത്തും പുറത്തും മാലിന്യം വഹിച്ചുകൊണ്ട് ജീവിതയാത്രചെയുന്ന മനസ്സുകളുടെ ചിന്തകള്‍ . പലതും പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴച്ചകള്‍ തന്നെ. ഒരു ഭാഗത്ത് തീട്ടവണ്ടിയോടിക്കുന്ന ഹദ്രമാന്‍റെ നിസ്സഹായത. മറ്റൊരു ഭാഗത്ത് ഹദ്രമാനെ പരിഹസിക്കുന്ന മേല്‍ത്തട്ടുകാരന്റെ പ്രാമാണികത. ഇനിയൊരു ഭാഗത്ത് അദ്രമാനെ ആശ്രയിക്കേണ്ടി വരുന്ന സാധാരക്കാരന്റെ ദയനീയത. അദ്രമാന്റെ മനസ്സിലെ പല ചിന്തകളിലും മനുഷ്യത്വത്തിന്റെ ഒരു സുഗന്ധമുണ്ട്. അതുകൊണ്ട് അദ്രമാന് മാലിന്യത്തില്‍ കുളിക്കേണ്ടി വന്നപ്പോഴും ഒരു ദുര്‍ഗന്ധവും തോന്നിയില്ല.കഥാകാരന്‍ ഏതൊക്കെയോ ജീവിതാനുഭവങ്ങള്‍ ഈ കഥയില്‍ സന്നിവേശിപ്പിച്ചി ട്ടുണ്ടെന്നു തോന്നുന്നു. ചിലയിടങ്ങളില്‍ അത്ര സൂക്ഷമമായ കണ്ടെത്തലുകള്‍ . അതുകൊണ്ടൊക്കെ തന്നെ കഥ ചെറുതായിപ്പോയോ എന്നും തോന്നി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സുഖങ്ങളും ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി മേലാളരുടെ ആജ്ഞകള്‍ മറുത്തൊന്നും പറയാതെ അനുസരിച്ച് മനസ്സിനെ വെറും കല്ലാക്കി അങ്ങിനെ...അങ്ങിനെ...
   ഞങ്ങള്‍ താമസിക്കുന്ന വില്ലകളുടെ താഴെ എന്നും നാലോ അഞ്ചോ വണ്ടികള്‍ ഇതുപോലെ കാണാം. മാലിന്യം നിറഞ്ഞുകവിഞ്ഞു പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നാലും ചില കമ്പനികള്‍ പണം ലാഭിക്കാന്‍ പലപ്പോഴും വളരെ വൈകിയാണ് ഇതോഴിവാക്കാന്‍ മുതിരുന്നത് തന്നെ. ഇപ്പോള്‍ ഇവിടെ പുതിയ ചില പദ്ധതികള്‍ പ്രകാരം വലിയ പൈപ്പുകള്‍ വഴി എല്ലായിടത്തുനിന്നും നേരെ പൈപ്പിലേക്ക് കണക്ഷന്‍ കൊടുക്കുന്നതിനുള്ള പരിപാടികള്‍ തിരക്കൊടെ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് റോഡുകളൊക്കെ വെട്ടിപ്പൊളിച്ച് ഇട്ടിരിക്കയാണ്.
   വിശദമായ അഭിപ്രായത്തിന് വളരെ നന്ദി മാഷെ.

   ഇല്ലാതാക്കൂ
 13. പ്രവാസികള്‍ എപ്പോഴും നിസ്സഹായരാണ്. പ്രത്യേകിച്ചും നിയമവിരുദ്ധമായി അവിടെ തങ്ങുന്നവരുടെ മുന്നില്‍. അവര്‍ക്ക് അല്പം ഭക്ഷണവും, കാശും, സഹതാപവും നല്‍കി പറഞ്ഞയക്കാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. കഥാനായകനും അത് തന്നെ ചെയ്തപ്പോള്‍ ഇതൊരു പച്ചയായ ജീവിത കഥയായി.

  കഥ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യ പാരഗ്രാഫുകളിലെ മിഴിവുറ്റ വിവരണങ്ങള്‍ ശരിക്കും പുതുമയോടെ വേറിട്ടുനില്‍ക്കുന്നുണ്ട്. കാണാമറയത്തെ വേറിട്ടകാഴച്ചകളിലെ അസ്വാരസ്യങ്ങള്‍ അതി വിദഗ്ദ്ധമായി പകര്‍ത്തിയിരിക്കുന്നു.ക്ലൈമാക്സില്‍ ഇനിയുമെന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു എങ്കിലും വായന നിരാശതന്നില്ല. ഈ നല്ലയെഴുത്തിന് ആശംസകള്‍..

   ഇല്ലാതാക്കൂ
  2. സഹായങ്ങള്‍ ചെയ്യാനുള്ള മാനസികാവസ്ഥ പോലും നഷ്ടമാകുന്ന പ്രവാസികള്‍ അല്ലെ...
   നന്ദി ഷബീര്‍

   പ്രഭാ..അധികം പ്രതീക്ഷ വെക്കല്ലേ...
   നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ
 14. നൊമ്പരപ്പെടുത്തുന്ന കഥ. മനുഷ്യന്‍റെ നിസ്സഹായതയുടെ കയ്യൊപ്പ് ചാര്‍ത്തിയ ആഖ്യാനം.അനുമോദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 15. എഴുത്തിന്റെ ഭംഗി കഥയല്ല ഇത് ജീവിതം തന്നെ ഒരു മഹത്തായ തൊഴിലിനെ അതിന്റെ തന്മയത്വത്തോടെ അവതരിപ്പിച്ചു ജീവിത നിരീക്ഷണത്തിന്റെ അപാരമായ പൂര്ണത ഓരോ സംഭാഷണത്തിലും ഫോണ്‍ വരുന്നതും ആദ്യ വാചകം മാറ്റി ഭാര്യ സംസാരം തുടങ്ങുന്നതും എല്ലാം എന്താ പറയുക വാക്കുകൾ ഇല്ല പറയാൻ വരികൾക്കിടയിൽ ജീവിച്ചു ഗംഭീരം റാംജി ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്ഥിരക്കാഴ്ചകള്‍ മറക്കാന്‍ കഴിയില്ലല്ലോ. നല്ല മനസ്സുമായി എത്തിയിട്ട് അവസാനം കല്ലിച്ച മനസ്സുമായി വര്‍ഷങ്ങള്‍ക്കുശേഷം ഒരു മടക്കം.....
   നല്ല വാക്കുകള്‍ക്ക് നന്ദി ബൈജു.

   ഇല്ലാതാക്കൂ
 16. കഥ ഒരുപാടു ഇഷ്ടപ്പെട്ടു. അരുതാത്തത് ആണെന്ന് അറിഞ്ഞിട്ടും പലപ്പോഴും പലരെയും ഒഴിവാകാനാണ് ഇന്നത്തെ സമൂഹം ശ്രമിക്കുന്നത്. ഒരു കണക്കിന് പറഞ്ഞാൽ പലരുടെയും മനസ്സ് ഒരു മാലിന്യകൂമ്പാരം തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും..താന്‍ മാത്രം എന്ന ചിന്ത.
   നന്ദി ശാലിനി.

   ഇല്ലാതാക്കൂ
 17. എന്തൊരു ദയനീയമായ അവസ്ഥയാണിത്..?
  തലയിലും ദേഹത്തും ആസകലം മാലിന്യം പൊതിഞ്ഞ്, മനസാക്ഷിയെ മറന്ന്..
  പ്രവാസത്തിന്റെ പതിവ് ചേരുവക്കിടയിലും ആ സംഘര്‍ഷം നന്നായി പകര്‍ത്തി .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രവാസജീവിതത്തിന് പതിവ് ചേരുവകള്‍ എന്നൊന്നില്ല റോസ്. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ മാത്രമാണ് ഓരോ മനസ്സിന്റെ ഉള്ളിലും.
   നല്ല വാക്കുകള്‍ക്ക് നന്ദി റോസ്.

   ഇല്ലാതാക്കൂ
 18. ജീവിതത്തിലെ മനം മടുപ്പിക്കുന്ന രംഗങ്ങൾ. ജീവിതത്തിനു ഇങ്ങനെയും ഒരു ഗന്ധമുണ്ട് - ഇത്തരം ഗന്ധവാഹികളായ പച്ചയായ മനുഷ്യരുണ്ട്‌ എന്ന് മനസ്സിലാക്കുക..... കഥയല്ല, മറിച്ച് ഒരു യഥാർത്ഥ ചിത്രീകരണം. ആശംസകൾ, റാംജിഭായ്.

  മറുപടിഇല്ലാതാക്കൂ
 19. പ്രവാസത്തിന്റെ പതിവ് ഫോര്‍മുലകളില്‍ , മനം മടുപ്പിക്കുന്ന മാലിന്യഗന്ധം - സ്വകാര്യവും, ചിലപ്പോള്‍ അത്ര സ്വകാര്യമല്ലാത്തതുമായ, ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പ്രവഹിക്കുന്ന മാലിന്യങ്ങളുടെ - കൂടി ചേര്‍ന്ന ജീവിതഭണ്ടാരമായപ്പോള്‍ മികച്ച കഥയായി..

  ആശംസകള്‍.. ചില ഭാഗങ്ങള്‍ ഒത്തിരി ഇഷ്ടായി..

  മറുപടിഇല്ലാതാക്കൂ
 20. സത്യമുള്ളത്... നന്നായിരിക്കുന്നു റാംജിയേട്ടാ

  മറുപടിഇല്ലാതാക്കൂ
 21. കഥ പറഞ്ഞ രീതിക്ക് നല്ല ഒഴുക്ക്. ജീവിതം നേരിട്ടറിഞ്ഞത് പകര്ത്തിയ പോലെ. അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 22. അവതരണം അതിമനോഹരമായി!
  നിസ്സഹായനും,അപകര്‍ഷതാബോധം കൊണ്ട് തപ്തനുമായ ഒരു പ്രവാസിയുടെ ഭാവഹാവാദികള്‍
  തന്മയത്വത്തോടെ പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു ഈ കഥയില്‍.
  അവസാനം അറിയാതൊരു നെടുവീര്‍പ്പ് എന്നുള്ളിലും....................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 23. കഥാപാത്രം നാററമുള്ളതാണെങ്കിലും അതിനെയൊക്കെ പൊതിഞ്ഞ യാഥാര്‍ഥ്യത്തിന്റെ ഒരു സുഗന്ധം .............നന്നായിട്ടുണ്ട്... രാംജി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ലോണം കാശുണ്ടാക്കാന്‍ പറ്റിയ പണിയുമാണ്
   നന്ദി സാബു.

   ഇല്ലാതാക്കൂ
 24. ചിലരുടെ ജീവിതം ദുരഗന്ധമേറ്റുവാങ്ങുന്നതുകൊണ്ടാണ് പലരുടെ ജീവിതം സുഗന്ധിയായിത്തീരുന്നത്.

  കഥ ജീവിതഗന്ധമുള്ളതാണ്!

  മറുപടിഇല്ലാതാക്കൂ
 25. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നവരുടെ കഥ പറയാന്‍ ഇന്നത്തെ സിനിമ സീരിയല്‍ കാര്‍ക്ക് കഴിയില്ല. അവര്‍ ആഡംബരജീവിതം നയിക്കുന്നവരുടെ പിന്നാലെയാണ് ഇപ്പോഴും. വളരെ നൊമ്പരപ്പെടുത്തുന്ന കഥ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എല്ലാര്‍ക്കും കാണാനും സന്തോഷിക്കാനും അത്തരം പൌഡറിട്ട ചമയങ്ങള്‍ തന്നെ ആവശ്യവും. അതുകൊണ്ടുതന്നെ അത്തരം കഥകള്‍ കൂടുതല്‍ ഉദിക്കുന്നു.
   നന്ദി ഉടയപ്രഭന്‍.

   ഇല്ലാതാക്കൂ
 26. ഞാന്‍ ഇപ്പോള്‍ എന്താ പറയുക , പ്രവാസം ഇത്രയും പ്രയാസപെട്ടതാണെന്ന് അറിയില്ലായിരുന്നു ,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഷ്ടപ്പാടുകള്‍ പ്രവാസജീവിതത്തില്‍ മാത്രമല്ല, എല്ലായിടത്തും ഉണ്ട്.
   ഇവിടെ ആകുമ്പോള്‍ എല്ലാം മനസ്സിലൊതുക്കി സ്വയം അനുഭവിക്കണം എന്ന് മാത്രം.
   നന്ദി അല്‍ജു

   ഇല്ലാതാക്കൂ
 27. പ്രവാസത്തിന്റെ തുടക്കം മുതല്‍ കാണുന്ന കാഴ്ചയാണ് രാംജി വരികളില്‍ കൂടി കോറിയിട്ടതു , അത് കൊണ്ട് തന്നെ വരികളില്‍ കൂടി വായന മുന്നേറുമ്പോള്‍ ആ ബയ്യാറക്കാരുടെ ജീവിതം മനസ്സിലേക്ക് പതിഞ്ഞു വന്നിരുന്നു, പ്രവാസ കഥകളില്‍ ഇത്തരം ജീവിതങ്ങള്‍ പ്രമേയമാക്കിയ കഥകള്‍ അധികം വായിച്ചിട്ടില്ല, ആരും കാണാത്ത ഈ ജീവിതം തുറന്നു എഴുതിയത് , രാംജി എന്ന പ്രവാസി എഴുത്തിനോട് കാണിച്ച നീതി ,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്ഥിരം കാണുന്ന കാഴ്ച ആയതിനാല്‍ ഓരോ ദിവസം കാണുമ്പോഴും മനസ്സില്‍ തോന്നുന്ന അവരുടെ മാനസ്സികാവസ്തയെക്കുറിച്ച ഒരിഉ വിങ്ങല്‍....
   നന്ദി ഫൈസല്‍.

   ഇല്ലാതാക്കൂ
 28. ആഖ്യാന ചാരുതയാണ് ഏറെ ആകര്‍ഷിച്ചത്. പ്രവാസത്തിന്‍റെ പലമുഖങ്ങള്‍ വായിച്ചും അറിഞ്ഞും മടുപ്പ് തോന്നിക്കേണ്ട കഥ പറഞ്ഞ രീതികൊണ്ട് തീര്‍ത്തും വ്യത്യസ്തമായി. അത്രയും സ്വാഭാവികതയും ഒഴുക്കുമുണ്ട് കഥ പറച്ചിലിന്. തഴക്കവും കഴിവുമുള്ള ഒരു തൂലികയ്ക്ക് മാത്രം സാധ്യമാവുന്നത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതെഴുതിക്കഴിഞ്ഞ് പോസ്റ്റ്‌ ചെയ്യണോ എന്ന് പലകുറി ആലോചിച്ച് വേണ്ടെന്നു വെക്കുകയും പിന്നെ പോസ്റ്റ്‌ ചെയ്യുകയുമാണ് ചെയ്തത്. ഗള്‍ഫുകാരുടെ ഈ ഒരവസ്ഥ കൂടി അറിഞ്ഞിരിക്കട്ടെ എന്ന് കരുതി. രണ്ടു ദിവസം മുന്പ് നമ്മുടെ നാട്ടില്‍ ഇതുപോലെ മാലിന്യം എടുത്ത് രാത്രിയില്‍ ആരും കാണാതെ ജനങ്ങള്‍ താമസിക്കുന്ന ഒരു സ്ഥലത്തെ തോട്ടില്‍ രാത്രിയില്‍ ആരും കാണാതെ ഒഴുക്കിക്കളയുന്നതിനെക്കുറിച്ച ഒരു വാര്‍ത്ത ടീവിയില്‍ കണ്ടപ്പോഴാണ് പോസ്റ്റ്‌ ചെയ്യാം എന്ന് കരുതിയത്. ഗള്‍ഫില്‍ ഒഴുക്കിക്കളയാന്‍ പ്രത്യേക സ്ഥലമുന്ടെങ്കിലും മരുഭൂമിയില്‍ ഒഴുക്കിയാല്‍ പ്രത്യേക ബുദ്ധിമുട്ടൊന്നും ആര്‍ക്കും ഉണ്ടാക്കുന്നില്ല. നിമിഷംകൊണ്ട് അത് ഉണങ്ങിപ്പോകും. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. അതങ്ങനെ ഒഴുകി എല്ലായിടവും മലിനമാക്കിക്കൊണ്ടിരിക്കും.
   നന്ദി സുഹൃത്തെ നല്ല വാക്കുകള്‍ക്ക്.

   ഇല്ലാതാക്കൂ
 29. വരികളില്‍ മാന്ത്രികത എന്ന് പറയാം ...ഓരോ ജോലിയുടെയും മുഖം വ്യക്തമാണ് ..പൊതുവേ പറയാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ മനോഹരമായ് അവതരിപ്പിച്ചു ...നല്ല നാറ്റം ഉള്ളൊരു നീറ്റല്‍ ഉള്ളൊരു കഥ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജീവിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് അയ്യേ എന്ന് തോന്നാവുന്ന കാര്യങ്ങള്‍ അല്ലെ....
   നന്ദി ദീപ.

   ഇല്ലാതാക്കൂ
 30. നല്ല കഥ...! , ഇഷ്ടം കുറിച്ചു പോകുന്നു സുഹൃത്തെ റാംജീ.... :)

  മറുപടിഇല്ലാതാക്കൂ
 31. ജീവിത പ്രാരാബ്ധങ്ങളിൽ രണ്ടറ്റം കൂട്ടി മുട്ടിക്കുവാൻ പാട്
  പെടുമ്പോഴും സ്വന്തം അഭിമാനവും അന്തസ്സും മൊട്ടത്തോട്‌
  പോലെ മനസ്സില് ചേർത്തു വെയ്ക്കുന്ന ഒരു നിസ്സഹായത
  ഈ കഥയില ഉടനീളം കാണുന്നു..

  അതിനിടയിൽ വന്നു പോവുന്ന കഥാ പാത്രങ്ങളും സാഹചര്യങ്ങളും
  ഇതിനെ സത്യത്തിന്റെ പരുപരുത്ത പരവതാനിയിൽ മലർക്കെ
  വിരിച്ചു ഇട്ടിരിക്കുന്നു..മനസ്സിന്റെ അടിത്തട്ടിൽ നിന്നുയരുന്ന
  തിളയ്ക്കുന്ന സംഭാഷണ ശകലങ്ങൾ കറ പുരളാതെ പകർന്നു
  തന്നു വായനക്കാർക്ക്..

  ഒരു പക്ഷെ ഒരു പ്രവാസിക്ക് മാത്രം ഹൃദയത്തില ഉൾക്കൊള്ളാൻ
  പറ്റുന്ന അനുഭവ തീവ്രത...

  അഭിനന്ദനങ്ങൾ രാംജി..

  പ്രദീപ്‌ കുമാറും എച്മുവും (തമിൾ നാടും പ്രവാസം തന്നെ അല്ലെ,അപ്പൊ ഗൾഫുകാർക്ക് മാത്രമല്ല ഇത് അനുഭവ വേദ്യം)
  എഴുതിയതും കൂട്ടി വായിക്കുന്നു ഞാൻ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്തരം തീവ്രമായ അനുഭവങ്ങളില്‍ മുങ്ങിക്കുളിച്ചാണ് ഓരോ പ്രവാസിയും ഇവിടെ ഉറ്റവര്‍ക്കുവേണ്ടി പാടുപെടുന്നത്. അവസാനം അതിനെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമായി കാണുന്ന മിഥ്യാധാരണ കടന്നുകൂടുമ്പോള്‍ ഒരു തരം ദുരഭിമാനമായി മാറുന്നു. ഇത്തരം മാനസികാവസ്ഥയാണ് മനുഷ്യനിലെ നന്മ നഷ്ടപ്പെടുത്തുന്നത് എന്ന് തോന്നിയിട്ടുണ്ട്. സ്ഥിരം കാണുന്ന കാഴ്ച ആയതിനാല്‍ തോന്നിയ ചില ചിന്തകള്‍.
   വിശദമായ അഭിപ്രായത്തിന് നന്ദി വിന്‍സെന്റ്.

   ഇല്ലാതാക്കൂ
 32. നില നില്‍പ്പിന്നുവേണ്ടി പൊരുതുന്നവന് മറ്റൊരുവനെ രക്ഷിക്കാനാവില്ല. കഥ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങിനെ സംഭവിക്കുന്നവരാണ് കൂടുതലും എന്ന് തോന്നുന്നു.
   നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ
 33. വിശാലമായ ജീവിതത്തിന്റെ ഇടുങ്ങിയ വഴികള്‍ നാം മൂക്കും പൊത്തി നടക്കുന്നത് താങ്കള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .
  കൂടെ പൊള്ളുന്ന പ്രവാസിയുടെ ചില സത്യങ്ങളും !
  നല്ല ആശംസകളോടെ
  @srus

  മറുപടിഇല്ലാതാക്കൂ
 34. എന്തൊക്കെ ബുദ്ധിമുട്ട് സഹിച്ചാണ് ഓരോരുത്തർ പ്രവാസികളായി ജീവിക്കുന്നത്.. നാടിലുള്ളവർ ഇതൊന്നും അറിയാതെ പണം ധൂര്തടിക്കുന്നത് ഇങ്ങനെ അയച്ചു കൊടുക്കുന്ന പണമാണല്ലോ എന്നോർക്കുമ്പോൾ.....

  മറുപടിഇല്ലാതാക്കൂ
 35. http://drpmalankot0.blogspot.com/2014/01/blog-post_279.html

  മറുപടിഇല്ലാതാക്കൂ
 36. ദുര്‍ഗന്ധവാഹിനിക്കഥ...
  സത്യത്തില്‍ ഇന്നലെ വായിച്ചപ്പോള്‍ ഒരു കഥയായി മാത്രം തോന്നിയില്ല.വല്ലാതെ ദിര്‍ഗന്ധങ്ങള്‍ക്കിടയില്‍ കിടന്ന് ഞരങ്ങുന്ന കഥാനായകനെ അറിയുന്ന ആരോ ആയി തോന്നിപ്പോയി. ഒറിജിനാലിറ്റി ഇത്രമാത്രം കഥയിലൂടെ കൊണ്ട്വരാന്‍ ഒരുപക്ഷെ താങ്കള്‍ക്ക് മാത്രമെ കഴിയൂ എന്നും തോന്നി.
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 37. സമൂഹം ഒന്ന് നോക്കാന്‍ പോലും അറയ്ക്കുന്ന സാഹചര്യങ്ങളില്‍ ഉപജീവനം തേടുന്ന മനുഷ്യരുണ്ട്‌ നമുക്കിടയില്‍.മലം എല്ലാവരെയും ഒരു പോലെ അറപ്പുളവാക്കുമ്പോള്‍,അതിനെ ജീവനോപാധിയുടെ ഭാഗമായി കൈകാര്യം ചെയ്യുന്നവരെ ബോധപൂര്‍വമോ അല്ലാതെയോ നമ്മള്‍ മറക്കുന്നു.ഇത്തരം പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നിരവധി മികച്ച കഥകള്‍ നമുക്കുണ്ട്(തോട്ടിയുടെ മകന്‍).അതുപോലൊന്ന് ആയിത്തീരേണ്ടിയിരുന്നു ഈ കഥ.പക്ഷെ ആദ്യ ഭാഗങ്ങളിലെ കരുത്തും ഭംഗിയും ക്രമേണ നഷ്ട്ടപ്പെട്ട് ദുര്‍ബലമായ ഒരു പര്യവസാനത്തില്‍ എത്തിയ കഥ എന്നെ നിരാശപ്പെടുത്തി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുതി പഠിക്കുമ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവുകള്‍ ക്രമേണ നികത്തപ്പെടാന്‍ ഇത്തരം നിര്‍ദേശങ്ങള്‍ കൂടുതല്‍ സഹായിക്കും. തുടര്‍ന്നും രൂപേഷില്‍ നിന്നും നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.
   വളരെ നന്ദി രൂപേഷ്.

   ഇല്ലാതാക്കൂ
 38. ഈ കഥ “ആടുജീവിത”ത്തിനേക്കാൾ കഷ്ട (കാഷ്ട) തരമായിപ്പോയി. ഇപ്പൊഴും ആ ടാങ്കർ ലോറിയുടെ നാറ്റം ഈ മുറിയിൽ പരന്നു കിടക്കുന്നു. നന്ദി സുഹൃത്തെ, ദുർഗന്ധം സുഗന്ധമാക്കാൻ താങ്കൾക്കുള്ള കഴിവിൽ അഭിനന്ദിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 39. കഥ വളരെ നന്നായി മാഷെ..പ്രവാസത്തിന്റെ പ്രയാസങ്ങള്‍ വാക്കുകളില്‍ നന്നായി അവതരിപ്പിച്ചു..

  മറുപടിഇല്ലാതാക്കൂ
 40. നന്നായി എഴുതിയ കഥ . പ്രവാസത്തിന്റെ പതിവ് ചേരുവകകളിൽ നിന്നും വേരിട്ട് നിന്നു . കുറച്ച് ന്യൂ ജനറേഷൻ ഉണ്ട് . കഥയുടെ തുടക്കം ഗംഭീരം . ഒടുക്കം സാധാരണം . എങ്കിലും റാംജീയുടെ ശൈലി മെച്ചപ്പെട്ടത് തന്നെ . ഒരിക്കൽ കൂടി ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 41. നൊമ്പരങ്ങള്‍ ദൈനംദിനജീവിതത്തിന്റെ ഭാഗമാവുമ്പോള്‍,
  അതൊരു ശീലമാക്കി നെട്ടോട്ടം തുടരുന്ന പ്രവാസി ..
  നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  അഭിനന്ദനങ്ങള്‍ റാംജീ..

  മറുപടിഇല്ലാതാക്കൂ
 42. മനുഷ്യ വിസർജ്ജങ്ങൾ തൊട്ട് മാലിന്യ കൂമ്പാരങ്ങളിൽ വരെ
  അതിജീവനം കണ്ടെത്തുന്ന , സഹജീവികളുടെ ജീവിതങ്ങൾ എന്നും ,
  മറ്റുള്ളവർക്ക് നൊമ്പരമുണർത്തുന്നവയാണെങ്കിലും , അവരെയെല്ലാം സമൂഹം
  ഒരു തരം പുഛത്തോട് മാത്രമേ നോക്കി കാണാറുള്ളൂ....

  അത്തരം അപകർഷതാ ബോധത്തിൽ ദൈന്യതയിൽ ജീവിക്കുന്ന ഒരു പ്രവാസി മലയാളിയുടെ
  പച്ചയായ കഥ ,അതിലും പച്ചയായ വാക്കുകളുടെ അകമ്പടിയോടെ - -ആയതിന്റെ ദുർ മണം വമിക്കാതെ -- വായനക്കാരനിലെത്തിച്ച് , റാംജി ഭായ് വീണ്ടും ; കൈയ്യടി നേടിയിരിക്കുകയാണല്ലോ ഇത്തരം നൊമ്പര ജീവിതങ്ങളുടെ
  ഭണ്ഡാരം തുറന്ന് കാണിച്ച് ...അല്ലെ..

  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്തൊക്കെ ബോധവല്‍ക്കരണം നടത്തിയാലും മനുഷ്യമനസ്സില്‍ അള്ളിപ്പിടിച്ച ശീലം പെട്ടെന്ന് അകറ്റാന്‍ കഴിയില്ലെന്നതാണ് സമൂഹത്തിന്റെ പുച്ഛം നമ്മെ കാട്ടിത്തരുന്നത്. പലവട്ടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവരെക്കുറിച്ച് ചിന്തിച്ചുപോകും.
   വിശദമായി രേഖപ്പെടുത്തിയ അഭിപ്രായത്തിന് വളരെ നന്ദി മുരളിയേട്ടാ.

   ഇല്ലാതാക്കൂ
 43. കുറേക്കാലത്തിനു ശേഷം രാംജി വീണ്ടും അതിശയിപ്പിക്കുന്നു ,ഹാറ്റ്സ് ഓഫ്‌ !

  മറുപടിഇല്ലാതാക്കൂ
 44. ഈശ്വരാ എന്തൊരു ജീവിതം!
  പച്ചയായ കാര്യങ്ങൾ അപ്പടി
  ഇവിടെ പകർത്തിയിരിക്കുന്നു
  ആദ്യം മനംപിരട്ടുണ്ടായെങ്കിലും
  പിന്നെ രസകരമായി വായിച്ചു.
  ചില സന്ദർഭങ്ങളിലെ മൈ...തൂ,,,,.പോലുള്ള
  ഭാഷകൾ ഒഴിവാക്കാമായിരുന്നു എന്നു തോന്നി,
  അല്ലെങ്കിൽ അവിടെ കുറേക്കൂടി സഭ്യമായത്
  ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി,
  ഒരു പക്ഷെ ഒറിജിനാലിറ്റി നഷ്ടാമാകേണ്ട
  എന്നു കരുതിയാണോ എന്തോ!
  എത്ര സഹായിക്കണമെന്ന് മനസ്സുണ്ടായാലും
  ചില സന്ദർഭങ്ങളിൽ നിസ്സഹായരായി നോക്കി
  നിൽക്കാനേ കഴിയുള്ളൂ. എങ്കിലും സലിയുടെ
  കാര്യത്തിൽ കഥാനായകന് ചിലതെങ്കിലും ചെയ്യുവാൻ
  കഴിയുമായിരുന്നു, പക്ഷെ വളരെ വൈകിപ്പോയി
  നന്നായി അവതരിപ്പിച്ചു
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുകളില്‍ കേരളദാസനുണ്ണി അഭിപ്രായപ്പെട്ടതുപോലെ "നില നില്‍പ്പിന്നുവേണ്ടി പൊരുതുന്നവന് മറ്റൊരുവനെ രക്ഷിക്കാനാവില്ല" എന്നൊന്നുണ്ടല്ലോ, അതായിരിക്കാം.
   മൈ..തൂ...എന്നത് പോലുള്ളവ അവിടെ ഒഴിവാക്കിയാല്‍ ഹദ്രമാന്റെ അപ്പോഴത്തെ ദേഷ്യത്തിന്റെ സ്വഭാവവും റൂമിലെ സ്വാതന്ത്ര്യത്തിന്റെ തോതും അതുപോലെ വ്യക്തമാക്കാന്‍ വേറെ വാക്കുകള്‍ ചേരില്ലെന്ന് തോന്നി.
   കഥാനായകന്‍ സലിയെ സഹായിക്കണമെന്നത് നമ്മുടെ ആഗ്രഹമാണ്. ഇവിടത്തെ വിവരങ്ങള്‍ ഒരിക്കലും നാട്ടില്‍ അറിയരുതെന്ന് ചിന്തിക്കുന്ന കഥാനായകന്‍ മറ്റെല്ലാം ഒഴിവാക്കുന്നു. രണ്ടുമനസ്സുള്ള കഥാനായകന്‍ സ്വന്തം മനസ്സിലെ വിചാരങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നു.
   വിശദമായ അഭിപ്രായത്തിന് നന്ദി മാഷെ.

   ഇല്ലാതാക്കൂ
  2. Yes, Yes, ippol facebookilum oru kuriyittu Chiriyo Chiri, Njaan odippovukayaanu assahaneeyamaaya.....ayyo njaan parayunnilla ..... :-)

   ഇല്ലാതാക്കൂ
 45. മറുപടികൾ
  1. നമ്മളൊക്കെ കാണുന്നത് എത്രയോ നിസ്സാരം എന്ന് തോന്നിപ്പോകുന്നു.
   മുകില്‍ ബ്ലോഗില്‍ നിന്നൊക്കെ ഒന്നകന്നു നില്‍ക്കുന്നത് പോലെ തോന്നുന്നല്ലോ.
   നന്ദി മുകില്‍.

   ഇല്ലാതാക്കൂ
 46. പ്രവാസജീവിതത്തിന്റെ ഒരു യഥാര്‍ത്ഥ മുഖം. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാലിന്യങ്ങളില്‍ കുളിച്ചു കൊണ്ടാണല്ലോ പ്രവാസികളുടെ ജീവിതം നിലനില്‍ക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എത്ര പറഞ്ഞാലും നാട്ടിലാര്‍ക്കും മനസ്സിലാവാത്ത ചില ജീവിതങ്ങള്‍ പ്രവാസികള്‍ക്കു മാത്രം മനസ്സിലാകുന്നതായി അവശേഷിക്കുന്നു.
   ഇവിടെ എത്തിയതിനും എന്നെ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദിയുണ്ട് മോഹനേട്ടാ.

   ഇല്ലാതാക്കൂ
 47. കണ്ടറിഞ്ഞ കുറെ ജീവിതങ്ങള്‍ മുന്നില്‍ വന്നു നില്‍ക്കുന്നത് പോലെ... മികച്ച അവതരണം!
  അഭിനന്ദനങ്ങള്‍ റാംജിയേട്ടാ... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുബി കണ്ടിരിക്കാന്‍ ഇടയുള്ള ജീവിതത്തിന്റെ ഒരേട്‌.
   നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ
 48. ഒരു ബയ്യാറ വലിക്കാരന്റെ പല മാനങ്ങൾ നൽകുന്ന കഥ. ചില കാഴ്ചകൾ നമുക്ക് ഓക്കാനം വരുമെങ്കിലും കഥാകാരന്‌ അത് പറയാതെ കഥ മുന്നോട്ടു കൊണ്ട് പോവാനാവില്ല. കൃത്യമായ നിരീക്ഷണങ്ങൾ ഈ കഥയിലുടനീളം കാണാം. ഹദ്രുമാന്റെ ഓരോ വാക്കുകൾക്കും പ്രവാസികളുടെ ചിന്തകളുമായി ഒരു പാട് സാമ്യം ഉണ്ട്.

  നിരവധി അവസരങ്ങൾ ഉണ്ടായിട്ടും ഉപയോഗപ്പെടുത്താത്ത സലിയും, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ടി തനിക്കു കിട്ടിയ ജോലി ഇത്തിരി അപകർഷതാ ബോധത്തോടെ ആണെങ്കിലും ആത്മാർഥതയോടെ ചെയ്യുന്ന ഹദ്രുമാനും പ്രവാസത്തിലെ രണ്ടു വ്യത്യസ്ത മലയാളി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ തന്നെ..

  നിതാകാത്ത്, ഇകാമ പോലുള്ള പദങ്ങളുടെ അർത്ഥം ബ്രാക്കറ്റിൽ കൊടുത്തത് അഭംഗിയായി തോന്നി. ദീർഘ നാൾ സൗദിയിൽ കഴിയുന്ന ഹദ്രുമാനോട്‌ സലിം അത് വിശദീകരിക്കേണ്ടതില്ലല്ലോ. കഥ പറയുമ്പോൾ കഥാകാരൻ വായനക്കാരനെ മുന്നിൽ കാണുന്നത് കൊണ്ടാണ് ഈ കുഴപ്പം സംഭവിക്കുന്നത്‌ എന്ന് തോന്നുന്നു..

  മനോഹരമായ നിരീക്ഷണ പാടവം കാണിച്ച മറ്റൊരു നല്ല കഥ കൂടെ റാംജിയിൽ നിന്നും വായിക്കാനായ സന്തോഷം അറിയിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ കഥകള്‍ വായിക്കുമ്പോള്‍ എനിക്ക് പിടിയില്ലാത്ത വാക്കുകള്‍ കാണുമ്പോള്‍ അതിനു ഒരു വിശദീകരണം ഉണ്ടായിരുന്നെങ്കില്‍ കൃത്യമായി അറിഞ്ഞുപോകാം എന്ന് തോന്നാറുണ്ട്. എഴുതുമ്പോഴും വായനക്കാരന്‍ ആണ് എന്ന് കൂടി ചിന്തിക്കുമ്പോള്‍ അതെളുപ്പം മനസ്സിലാക്കാന്‍ ഒരു വഴി എന്ന് തോന്നിയതിലാണ് അങ്ങിനെ ഒരു വിശദീകരണം നല്‍കിയത്. ഇവിടെത്തന്നെ നിതാഖാത്ത് എന്താണെന്ന് അറിയാത്തവര്‍ ഉണ്ട്. കഥക്ക് താഴെ ആണ് സാധാരണ അങ്ങിനെ ചെയ്യാറുള്ളതെങ്കിലും ഞാന്‍ വായിക്കുമ്പോള്‍ ഇങ്ങിനെ കിട്ടുന്നതാണ് എന്റെ വായനക്ക് സൗകര്യം എന്നും തോന്നിയതിനാല്‍ മറ്റുള്ളവര്‍ക്കും എന്നെപ്പോലെ തോന്നിയാല്‍ ഇതല്ലേ നല്ലത് എന്നും കരുതി. എന്റെ ധാരണ ശരിയല്ലെന്ന് അക്ബര്‍ ഭായിയുടെ നിര്‍ദേശത്തില്‍നിന്നും മനസ്സിലാക്കുന്നു.
   കഥയുടെ ഉള്ളറിഞ്ഞ ഭായിയുടെ അഭിപ്രായത്തിന് വളരെ നന്ദി.

   ഇല്ലാതാക്കൂ
 49. റാംജിയേട്ടന്റെ കഥാ കഥന ശൈലി, ആഖ്യാനം, നിരീക്ഷണപാടവം, എന്നും വളരെ വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇവിടെയും മികച്ചൊരു സൃഷ്ടി, പ്രവാസികളുടെ പ്രയാസം, അത് പ്രവാസികൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നത്, മനസിലാക്കാൻ കഴിയുന്നതാണ്. കണ്മുന്നിൽ കാണുന്ന ജീവിതവിഷയങ്ങൾ ഇവിടെ നിന്നും പ്രവർത്തിയാൽ പുറത്ത് നിൽക്കുന്നവന് വിശ്വാസയോഗ്യമല്ലെന്ന് തോന്നാവുന്ന എത്ര ജീവിതങ്ങളാണ് ഈ ഇവിടങ്ങളിൽ..

  മോഹിപ്പിക്കുന്ന എഴുത്ത്. കഥാപാത്രങ്ങളെ ഉള്ളിലേക്ക് ആവാഹിപ്പിക്കുന്ന ഒരു പ്രത്യേകത എഴുത്തിൽ കാത്തുസൂക്ഷിക്കുന്ന കഥാകാരന് നല്ല നമസ്കാരം..! ആശംസകള് പുതിയ വർഷം മനോഹരമാവട്ടെ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും റൈനി. പ്രവാസികള്‍ക്ക് മാത്രം മനസ്സിലാവുന്നത്.....
   എന്തേ ഇപ്പോള്‍ പോസ്റുകളോന്നും കാണാത്തത്?
   വളരെ നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ
 50. പുതുവത്സരാശംസകൾ
  വായനയുടെ ലോകത്ത് ഒരു താളു കൂടി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. റാംജീ.....
   വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം....ശ്വാസം മുട്ടല്‍.നല്ല തീം...ശക്തമായി എഴുതിയിരിക്കുന്നു. പിന്നെ കഥകള്‍ പുസ്തകങ്ങള്- ആക്കിയിട്ടുണ്ടോ?...
   സസ്നേഹം
   അജിത

   ഇല്ലാതാക്കൂ
  2. നന്ദി അജിത നല്ല വാക്കുകള്‍ക്ക്.
   ഇതുവരെ പുസ്തകം ഒന്നും ആക്കിയിട്ടില്ല.

   ഇല്ലാതാക്കൂ
 51. നല്ല പ്രമേയം ആണു. ഇതിനേക്കാൾ നന്നായ് റാം ജി ക്ക് എഴുതാനാകുമായിരുന്നു. ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 52. കഥയാണൊ ജീവിതമാണൊ എന്ന് തോന്നിപ്പിക്കുന്ന രചന...
  ചുറ്റുപാടുകളിൽ നിന്നുകൊണ്ട്‌ അനുഭവിച്ചറിയുന്ന വായനാസുഖം നൽകാനായി..നൊമ്പരകാഴ്ച്ചകളും..
  അഭിനന്ദനങ്ങൾ...!

  മറുപടിഇല്ലാതാക്കൂ
 53. റാംജിയേട്ടാ സങ്ങടം ആയി പോയി എനിക്ക് . അത്ര വലിയ ജോലി അല്ലെങ്കിലും ഞാനും ഒരു അറബി നാട്ടിലാ പണി എടുക്കുന്നെ. പക്ഷെ ഇങ്ങനെ ചില മനുഷ്യർ കൂടി ഇവിടെ ഉണ്ടെന്നു ഞാൻ മറന്നു പോയി ഏട്ടാ. മാലിന്യം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുനവർ. നാട്ടിൽ ഉള്ളവർ നോക്കുമ്പോൾ നോക്കുമ്പോൾ വലിയ ഗൾഫ്കാരൻ. ജീവിതം കൂട്ടിമുട്ടിക്കാൻ അവൻ എന്താണ് ചെയ്യുനത് എന്ന് ആരും ഓർക്കുന്നില്ല

  മറുപടിഇല്ലാതാക്കൂ
 54. മനോഹരം
  ഈ രചനാ മികവിന് മുന്നില്‍ കൈകള്‍ കൂപ്പുന്നു
  ഇഷ്ടമായി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 55. നല്ല കഥ റാംജി സർ ...അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 56. അതിജീവനം ഒരു വലിയ ചോദ്യചിന്ഹമായി മുന്‍പില്‍ നില്‍ക്കുമ്പോള്‍ മാനുഷിക വികാരങ്ങളെ മനസ്സിന്റെ പുറമ്പോക്കിലേക്ക് മേയാന്‍ വിടാനേ കഴിയൂ പ്രവാസിക്ക്. തന്നോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ വേര്‍പ്പാടിന്റെ വൈകാരിക തലങ്ങള്‍ വരെ മനസ്സില്‍ മറയിട്ടു വെച്ച് അവനിലേക്ക് ഒതുങ്ങി വിതുമ്പുവാനേ പ്രവാസിക്ക് തരമുള്ളൂ. ഇവിടെ ഹദ്രുമാനും വ്യത്യസ്തനല്ല.

  രാംജിയുടെ വേറിട്ടൊരു ശൈലി ഈ കഥ പറച്ചിലില്‍ കാണാനായി. സന്തോഷം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആരുമില്ലാതെ ഒറ്റക്ക് എല്ലാം മനസ്സിലൊതുക്കി വിങ്ങിവിങ്ങി അങ്ങനെ...
   നന്ദി വേണുവേട്ടാ

   ഇല്ലാതാക്കൂ
 57. കഥ നന്നായി ഇഷ്ടപ്പെട്ടൂ... അഭിനന്ദനങ്ങൾ റാംജി.....

  മറുപടിഇല്ലാതാക്കൂ
 58. ഈ കഴിവിന് മുന്‍പില്‍ നമിക്കുന്നു, മാഷെ..
  കഥ നന്നായി എന്ന് പറഞ്ഞാല്‍ അത് ചെറുതായി പോകും. വളരെ നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇവിടെ ഒന്നും ഇല്ലായിരുന്നെന്നു തോന്നുന്നു.
   നന്ദി ശ്രീജിത്ത്

   ഇല്ലാതാക്കൂ
 59. ആഹാ മനോഹരമായ എഴുത്ത് ഒടുക്കം വായനക്കാരന് സലിം എവിടെ പോയന്ന ഒരു ചോദ്യ ചിഹ്നവും സൂപ്പർ രാംജി

  മറുപടിഇല്ലാതാക്കൂ
 60. ഒരാൾ മറ്റൊരാളോട് സഹായം ചോദിക്കുന്നു.
  മറ്റേയാൾ സഹായിക്കുന്നില്ല.
  -ശുഭം-

  താങ്കൾക്ക് ഭാവന ഒട്ടുമില്ല. ഉള്ളത് ഒരു 'കണ്ണാടി' മാത്രം.
  സമൂഹത്തിലെ പലജീവിതങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി.

  അഥവാ താങ്കളുടെ കഥകൾ ജീവിതങ്ങളിൽ നിന്ന് വേർതിരിച്ച്‌ കാണാനാവാത്ത വിധം മനോഹരങ്ങളാകുന്നു.

  ആശംസകൾ മാഷെ....

  മറുപടിഇല്ലാതാക്കൂ
 61. പ്രദീപ് മാഷുടെയും അക്ബറിക്കയുടെയും അഭിപ്രായങ്ങൾ കൂട്ടി ചേർത്താൽ എന്റെ അഭിപ്രായമായി. :)

  ദഹിക്കാതെ വിസ്സർജ്ജിക്കുന്ന സ്വാർത്ഥതയുടെ മാലിന്യങ്ങൾ എന്നും നിറഞ്ഞൊഴുകുക തന്നെ.

  മറുപടിഇല്ലാതാക്കൂ
 62. സര്‍ ഒത്തിരി ഇഷ്ടപ്പെട്ടു .

  മറുപടിഇല്ലാതാക്കൂ
 63. അതിസൂക്ഷ്മമായ വിവരണങ്ങള്‍ രാംജിയുടെ പ്രത്യേകതയാണ് .അതിജീവനത്തിന്റെ മറ്റൊരു മുഖം.ഇങ്ങനെയും ചില ജീവിതങ്ങള്‍.
  കഥ ഇഷ്ടമായി രാംജി .ഹൃദയം നിറഞ്ഞ ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 64. പ്രവാസി തന്‍ കണ്‍ചിമിഴിനു
  തിളക്കത്തിന്‍ മാറ്റ് കൂട്ടുന്നതും
  പ്രവാസത്തിന്‍ ഒറ്റപ്പെടലാകയായ്
  ചൊല്ലുക നന്ദി ദൈവത്തിനു
  മമ സോദരാ...!..rr

  മറുപടിഇല്ലാതാക്കൂ
 65. അതിശയിപ്പിക്കുന്ന ആഖ്യാനമികവില്‍ നെയ്തെടുത്ത ഇക്കഥ വായിക്കുമ്പോള്‍ പലര്‍ക്കും കേട്ടു കേള്‍വി മാത്രമുള്ള ജീവിതങ്ങളുടെ ഉറക്കം കെടുത്തുന്ന ചിത്രങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ തെളിഞ്ഞു വരുന്നു. അതിജീവനത്തിന്‍റെ പുറംപോക്കുകളില്‍ ഏതെല്ലാം തരം ജീവിതങ്ങള്‍. ജീവിതമഷിയില്‍ മുക്കി എഴുതിയ കഥ. നന്ദി. റാംജി .

  മറുപടിഇല്ലാതാക്കൂ
 66. വളരെ മനോഹരമായ എഴുത്ത്.. ഒത്തിരി ഇഷ്ടപ്പെട്ടു മാഷെ.

  മറുപടിഇല്ലാതാക്കൂ
 67. അല്‍പം മുന്പ് ടി വിയില്‍ അറബിക്കഥ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അത് പകുതിക്ക് വെച്ച് നിര്‍ത്തി വന്നപ്പോള്‍ ഈ കഥയാണ് ആദ്യം വായിച്ചത്...

  കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍ !

  മറുപടിഇല്ലാതാക്കൂ
 68. climax വളരെ സങ്കടകരമായി പോയി..രാംജിയേട്ടാ ! ..വളരെ ശക്തമായ ...മനോഹരമായ എഴുത്ത്....
  ആശംസകള്‍ ....

  മറുപടിഇല്ലാതാക്കൂ
 69. ഒന്നും ഒളിപ്പിച്ചു വെയ്ക്കാനില്ലാത്ത എഴുത്ത്.കഥയാകെ ദുര്‍ഗന്ധം വമിക്കുമ്പോഴും അതിനറെ ഉറവിടം നാം തന്നെയാണ് എന്ന് തിരിച്ചറിയിക്കുന്ന ക്ലൈമാക്സ്.
  സന്ദര്‍ഭോചിതമായ ഒരു ബൈബിള്‍ വചനം കൂടി ചേര്‍ക്കുന്നു. "ഉള്ളിലേക്ക് പോകുന്നതല്ല ഒരുവനെ ആശുധനാക്കുന്നത് മറിച്ച് അവന്‍റെ ഉള്ളില്‍ നിന്നും വരുന്നതാണ്."

  മറുപടിഇല്ലാതാക്കൂ
 70. katha oru chithramaayi manasil avaseshikkunnu. oro manushyanum malinya bhandaram aakunnu. bhandaaram enna vakku ee kathayku vallathe yojikkunnu.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും.
   നല്ല വാക്കുകള്‍ക്ക്
   നന്ദി സുഹൃത്തെ

   ഇല്ലാതാക്കൂ
 71. ചില കാഴ്ചകള്‍ നമ്മുടെ കണ്മുന്നില്‍ തന്നെ ഇങ്ങനെ ഉണ്ട് അല്ലെ !!! വിഷമിപ്പിച്ച എഴുത്ത്..... പക്ഷെ ഇങ്ങനെ അല്ലാതെ ഇത് എഴുതാന്‍ ആകില്ല എന്നും തിരിച്ചറിയുന്നു രാംജിയെട്ടാ . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മള്‍ ഒന്നും കാണുന്നില്ല അല്ലെ.
   അതെ. നല്ല വാക്കുകള്‍ മാത്രം ഉപയോഗിച്ച് എഴുതാന്‍ കഴിയാത്തതാണ്.
   നന്ദി ആര്‍ഷ

   ഇല്ലാതാക്കൂ
 72. കഥ മനോഹരമായിരിയ്ക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ മതിയാകില്ല മാഷേ. ഇങ്ങനെയുള്ള ജീവിതങ്ങളെ കണ്ടിട്ടും കാണാത്തതായി നടിയ്ക്കുകയല്ലേ നമ്മള്‍ എന്ന് ഓര്‍ത്തു പോയി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതില്‍ തന്നെ ആദ്യം ഒരു സുഹൃത്ത് കമന്റ് ചെയ്തത് ആലോചിച്ചു.
   അതിജീവത്തിനുവേണ്ടി പാടുപെടുന്നവന് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയാതെ വരും എന്ന്.
   തിരിച്ചറിവുകള്‍ തന്നെ കാര്യം.
   നന്ദി ശ്രീ.

   ഇല്ലാതാക്കൂ
 73. ഒരു റാംജി ടച് വീണ്ടും......

  മറുപടിഇല്ലാതാക്കൂ
 74. റാംജി, നല്ല കഥ അഭിനന്ദനങ്ങൾ ........

  മറുപടിഇല്ലാതാക്കൂ
 75. നല്ല വായനാനുഭവം തന്നു റാംജിയുടെ ഈ കഥയും. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായ ഇതിന്റെ പ്രമേയം താങ്കളുടെ പക്വമായ രചനാ വൈഭവത്തിൽ അതിമനോഹരമായി. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 76. സ്ഥിരം ഒഴുക്കിനെ (പതിവിനെ) തടസ്സപ്പെടുത്തുന്ന എന്തെങ്കിലും വന്നുപെട്ടാല്‍ ആകെ പൊട്ടിയൊലിക്കുന്ന, അടച്ചുവെച്ച മാലിന്യഭണ്ഡാരം തന്നെയാണ് മനുഷ്യമനസ്സുകള്‍. ഇടയ്ക്കിടെ ആരും കാണാത്തിടത്തുകൊണ്ടുപോയി അതിനെ കാലിയാക്കും. വീട്ടില്‍ വരുമ്പോള്‍ ആരും കാണാത്തവിധം അതിനെ ദൂരെ പാര്‍ക്ക് ചെയ്യും.

  നന്നായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അടച്ചുവെക്കുന്ന ഭണ്ഡാരങ്ങള്‍ !!

   എപ്പോഴെത്തി?
   നന്ദി ഭായി.

   ഇല്ലാതാക്കൂ
 77. മാലിന്യ ഭണ്ഡാരവുമായി അല്ലെങ്കിൽ തീട്ടപ്പെട്ടി നിറക്കാൻ ഓടി നടക്കുന്ന മനുഷ്യർ.
  അതിന്റെ പല വിധ ചൂരുകളിൽ നിന്നും,,,,,,മൂക്ക് പൊത്താൻ തോന്നിയ നിമിഷങ്ങൾ,,,
  അത് രചനാ വൈഭവം തന്നെ.

  ഇടക്ക്കാണാം.

  മറുപടിഇല്ലാതാക്കൂ
 78. ജീവിതത്തിന്റെ വഴികൾ, ലോകത്തിന്റെ വഴികൾ, വിചിത്രവും, പ്രവചനാതീതവുമാണ്‌. കാണുന്നതിനപ്പുറമാണ്‌ കഥ.
  ശക്തമായ രചന. ചിന്തിപ്പിക്കുന്ന പ്രമേയം.

  മറുപടിഇല്ലാതാക്കൂ
 79. follow this blog link thappi ivide kure karangi...kittiyilla..

  മറുപടിഇല്ലാതാക്കൂ
 80. നന്നായിട്ടുണ്ട് റാംജി...

  മറുപടിഇല്ലാതാക്കൂ
 81. നല്ല കഥ.., ജീവിത സത്യത്തെ മനോഹരമായി എഴുതി...

  മറുപടിഇല്ലാതാക്കൂ
 82. എത്രയെത്ര ഹദ്രുമാനിക്കമാരിങ്ങിനെ സ്വയം നാറി വീട്ടുകാരെ അത്തറിൽ കുളിപ്പിക്കുന്നു...!
  നല്ലൊരു വിഷയത്തിലെക്കാണ് സർ വെളിച്ചം വീശിയത്.

  മറുപടിഇല്ലാതാക്കൂ
 83. നൊമ്പരപ്പെടുത്തുന്ന ഒരു യഥാർത്ഥ കഥ പോലെ തോന്നി ...ആശംസകൾ റാംജി...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതിജീവനത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്ന ചില നൊമ്പരങ്ങള്‍ ഇങ്ങിനേയും.
   നന്ദി കുങ്കുമം

   ഇല്ലാതാക്കൂ
 84. നോട്ടം says:

  നേരത്തെ വായിച്ചതാണ് ,
  ഒന്ന് കൂടി വായിച്ചു.
  അസൂയാവഹമായ ശൈലി.
  എഴുത്തിലെ ഈ മാന്ത്രികത അഭംഗുരം തുടരട്ടെ .

  മറുപടിഇല്ലാതാക്കൂ
 85. നല്ല തീഷ്ണത ഒരുക്കാൻ കഥയ്ക്ക്‌ കഴിഞ്ഞു. വായനയ്ക്ക് ശേഷവും പിന്തുടരുവാൻ ശ്രമിക്കുന്ന കഥ. വീണ്ടും വായിക്കുവാൻ എത്തും , തീർച്ച.
  മറ്റാരോ പറഞ്ഞപോലെ, വാക്കുകളുടെ വിശദീകരണം അടിക്കുറിപ്പായി മതി. ആ വാക്കുകൾ അറിയുന്നവർക്ക് അല്ലെങ്കിൽ അത് അലസോരം സൃഷ്ടിക്കും, വായനയുടെ ഒഴുക്കിനെ തടയും.
  ആശംസകൾ ..

  മറുപടിഇല്ലാതാക്കൂ
 86. swaarthatha oru pothu swabhaavamaanu. nilanilpukalkkayi chilappozhenklum arinju kond naam itharam durgandhanglil mungi kulikkum..

  മറുപടിഇല്ലാതാക്കൂ
 87. ഇതെന്നാ റാംജി.??
  വായനക്കാരേം കൂടെ തീട്ടത്തിൽ കുളിപ്പിച്ച്‌.
  ചോറുണ്ണാൻ ഇരുന്നപ്പോൾ തന്നെ ഇതു വായിക്കാൻ തോന്നിയല്ലോ.

  എന്ന അപാരമായ എഴുത്ത്‌.

  "കൂത്തിച്ചി " വായിച്ചു കഴിഞ്ഞു താങ്കളുടെ മറ്റു പോസ്റ്റുകൾ വായിക്കാമെന്ന് കരുതിയതാണു.നടന്നില്ല.

  ഹൊ.ഒന്നും പറയാനില്ല.അപാരമായ വായനാനുഭവം.

  പിന്നെ ആ മൈ..തൂ.വന്നില്ലായിരുന്നെങ്കിൽ ഈ പോസ്റ്റ്‌ അപൂർണ്ണമായേനേ.

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....