“അവന്പ്പൊ ആകാശത്തായ്ര്ക്കും അല്ലേടി?”
കണ്ണടയിലൂടെ ഏറുകണ്ണിട്ടുനോക്കി കൊച്ചുദേവസ്സി ചോദിച്ചു. അന്നാമ്മക്ക് അതത്ര പിടിച്ചില്ല. തല
വെട്ടിച്ചൊന്നു നോക്കി. കാര്യം പിടികിട്ടിയ കൊച്ചുദേവസ്സിയുടെ കണ്ണുകൾ പിൻവലിഞ്ഞ് കണ്ണടക്കുള്ളിൽ അടങ്ങിയൊതുങ്ങി.
“ഞങ്ങ്ടെ മോന്റെ വീമാനം വന്നൊ?” എതിരെ വന്ന ഒരു ജുബ്ബാക്കരനോട് രണ്ടും കല്പിച്ച് അന്നാമ്മ ചോദിച്ചു. അയാൾ രണ്ടുപേരുടേയും മുഖത്തേക്കൊന്നു നോക്കി.
“നിങ്ങടെ മോനൊ...?”
“അതേന്ന്...അഞ്ചരേടെ വീമാനത്തിലാ വരാ. പല്ലന്തോമ”
“കുറച്ചുകൂടി കാത്തിരിക്ക്” അയാൾ വാച്ചുനോക്കി പറഞ്ഞു.
ആശ്വാസമായി. വന്നിട്ടില്ല. അഴുക്കുകൾക്കുമേൽ സുഗന്ധം പൂശിയെത്തിയ ആർഭാടങ്ങൾക്കിടയിൽ നിൽക്കാൻ കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഒരു തരം ചളിപ്പ്. ആളൊഴിഞ്ഞ ദിക്കിലേക്ക് മാറിനിന്നു. കുട ചുരുക്കി. അടുത്തുകണ്ട അരമതിലിൽ അന്നാമ്മക്കിരിക്കണം. പുതിയ ചട്ടയും മുറി*യുമായിരുന്നതിനാൽ ഇരിയ്ക്കാനൊരു വിഷമം. കാല് കഴച്ചൊടിയുന്നു. മുഖം അടുപ്പിച്ച് അരമതിലിലൊന്നൂതി. പല്ലുപോയ വായിൽനിന്ന് തുപ്പൽപൊടി പാറിയത് കണ്ടില്ലെന്നു വെച്ചു. മുറിയുടെ പിന്നിലെ ഞൊറി പിടിച്ച് സൈഡിലേക്കുമാറ്റി മതിലിലിരുന്നു.
ആണും പെണ്ണുമായി ഒറ്റൊരുവൻ. പല്ലന്തോമ. ഞായറാഴ്ച പോത്തെറച്ചി വെച്ചുകൊടുക്കാത്തതിനാൽ തല്ലുപിടിച്ച് നന്നേ ചെറുപ്പത്തിലേ നാടുവിട്ട് ബോംബേക്ക് പോയി. പിന്നവടന്ന് വയസ്സൊത്തപ്പൊ പേർഷ്യക്ക്. ഈ കൊന്ത്രമ്പല്ല് ഇങ്ങനെ നിക്കുന്നത് കണ്ടാ ആർക്കായാലും ചിരി വരും. അതിലാരേം കുറ്റം പറയാനും പറ്റില്ലാന്നാ അന്നാമ്മേടെ ന്യായം.
അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക്കണം ഒരു ചിന്തയുമില്ലാതെ. മേലോട്ടും കീഴോട്ടും നോക്കില്ല.
ഒരിക്കൽ കൊച്ചുദേവസ്സിക്കൊരു കത്തുവന്നു, പല്ലൻതോമയുടെ. ചത്തിട്ടില്ലെന്നും അവൻ പേർഷ്യയിലാണെന്നും അവരറിയുന്നത് അന്നാണ്. പണ്ട്, പൊട്ടൻതോമയെന്നു വിളിച്ചവരെ കൊച്ചുദേവസ്സി വഴക്കു പറഞ്ഞിട്ടുണ്ട്. അന്നവർ പറഞ്ഞത് ശരിയായിരുന്നെന്നു തോന്നാൻ തുടങ്ങി. വീട്ടുവേലക്ക് നിന്ന സമയത്ത് നിർബന്ധപൂർവ്വം ഒരു പെണ്ണിന്റെ കൂടെ കിടക്കേണ്ടിവന്നത് സ്വന്തം അപ്പന് അവനെഴുതി. പല്ലൻതോമയെ സംബന്ധിച്ച് അങ്ങിനെ എഴുതിയത് ശരിയായിരുന്നു. അവന് എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു. സംഗതി ആ പെണ്ണിന്റെ വീട്ടുകാരറിഞ്ഞു എന്ന് മനസ്സിലാക്കിയ പല്ലൻതോമ രായ്ക്കുരായ്മാനം അവിടുന്ന് ചാടി.
അപ്പൂപ്പന്താടി പാറിപ്പാറി നടന്നു. പ്രത്യേകിച്ചൊരു പ്രാവീണ്യവും ആവശ്യമില്ലാത്ത എല്ലാ ജോലികളിലും കൈവെച്ച് വർഷങ്ങൾക്ക് നീളം കൂടി. ഒരു കള്ളക്കേസ്സിൽ കുടുങ്ങുമെന്നായ പല്ലൻതോമ രക്ഷാമാർഗ്ഗമായി സ്വീകരിച്ചത് ദൂരെ മരുഭൂമിയിൽ ആടിനേയും ഒട്ടകത്തേയും നോക്കുന്ന ഒളിത്താവളം പോലെ ഒന്നിലായിരുന്നു. ആടിന്റേയും ഒട്ടകത്തിന്റേയും സാമിപ്യം രക്ഷാകവചമാക്കി ഭയത്തെ അകറ്റി.
ആടുകളേക്കാൾ പല്ലൻതോമക്കിഷ്ടം ഒട്ടകങ്ങളോടായിരുന്നു. അവറ്റയുടെ നീണ്ട കഴുത്തും താഴ്ന്ന താടിയും ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവവും പല്ലൻതോമയുടെ ഉന്തിനിൽക്കുന്ന പല്ലിന്റെ വകഭേദം പോലെ തോന്നിയതിനാലാകാം. തക്കം കിട്ടുമ്പോഴെല്ലാം ഒട്ടകത്തിന്റെ നേരിയ ചലനങ്ങൾപോലും തൊട്ടറിയാൻ ഒരുതരം ആർത്തിയായിരുന്നു.
കൂടെ ജോലി ചെയ്യുന്ന ‘യമനി’യുമൊത്ത് നേരം വെളുത്താൽ ആട്ടിൻപറ്റങ്ങൾക്കു പുറകേയാണ്. ഒട്ടകങ്ങളെ തുറന്നുവിട്ടാൽ അവ ചുറ്റിക്കറങ്ങി വൈകുന്നേരം കൂട്ടമായിത്തന്നെ തിരിച്ചെത്തിക്കൊള്ളും. പല്ലൻതോമക്ക് പക്ഷെ, ഒട്ടകങ്ങൾക്കൊപ്പം പോകാൻ കലശലായ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ യമനിയെ ആഗ്രഹം അറിയിച്ചു. ഒരേയൊരു ദിവസം മാത്രം യമനി ആഗ്രഹം പൂർത്തികരിക്കാൻ അനുവാദം നൽകി. ഒരു ദിവസത്തെ യാത്രകൊണ്ടുമാത്രം തൃപ്തിയാകാതെ പിറ്റേന്നും ആട്ടിൻപറ്റവുമായി യാമിനിക്കൊപ്പം ഇറങ്ങിയ പല്ലൻതോമ അയാളുടെ അനുവാദം കൂടാതെ ഒട്ടകങ്ങൾക്കൊപ്പം പോയി. പിന്നീടതൊരു പതിവായി. അനാവശ്യമായ ഒരു തസ്തിക കൂടി മരുഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു.
ചീത്ത തവിട്ടുനിറത്തിലുള്ള ഒട്ടകങ്ങളുടെ നീണ്ട കാലുകളിലെ ഇഴഞ്ഞ നടത്തം നോക്കിക്കണ്ടു. നീണ്ട കഴുത്ത് അകാശത്തുനിന്നു ഇറങ്ങിവന്ന് പച്ചപ്പുകൾ കാരിത്തിന്നു. പല്ലൻതോമ അവയുടെ തീറ്റ അനുകരിക്കാൻ ശ്രമിക്കും. പക്ഷെ, കഴിയുന്നില്ല. കൈകൾ രണ്ടും കാലാക്കാൻ ശ്രമിച്ചു. അപ്പോഴും മുട്ടുകുത്തി നിൽക്കണം. കാൽമുട്ടുകൾ നിവർത്തി. അപ്പോൾ തലയുടെ ഭാഗം മരുഭൂമിയിലേക്കു താഴ്ന്നുനിന്നു. കഴുത്ത് നീട്ടി പുല്ലുകൾ കാരാൻ ശ്രമിച്ചുനോക്കി. കൈമുട്ടുകൾ വളയുന്നു. അതും നേരെയാക്കി വീണ്ടും ശ്രമം തുടർന്നു...
ഒട്ടകങ്ങൾ അല്പം മുന്നിലെത്തി. കൈകാലുകൾ നിവർത്തി കൈപ്പല മുകളിളേക്കുന്തിച്ച് നടുവല്പം വളച്ച് കഴുത്ത് നീട്ടി ചുട്ടുപഴുത്ത മണലിലൂടെ ഒട്ടകങ്ങൾക്കൊപ്പമെത്താൻ പ്രയത്നിച്ചു.
ഒട്ടകങ്ങളുമായുള്ള വർഷങ്ങളുടെ സമ്പർക്കത്തിൽ പുറത്തൊരു കൂന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൈകൾ കാൽമുട്ടിനു കീഴേ വരെ നീണ്ടുകിടന്നു. വലിച്ചു നീട്ടിയാലെന്നപോലെ കഴുത്തിന് നീളം വെച്ചു. മുന്നിലേക്കുന്തിയ പല്ലുകൾ പരന്ന കൂരപ്പോടെ നിലനിന്നപ്പോൾ നെറ്റിത്തടം ചുരുങ്ങി കണ്ണുകൾ പിൻവലിഞ്ഞു.
ഒട്ടകമാവാൻ പുതിയൊരുവനെത്തി..!
മങ്ങിയ ചട്ടയും മുറിയും പൊടികുടഞ്ഞെണീറ്റു...
ചായങ്ങൾ നഷ്ടപ്പെട്ട ചിത്രം പോലെ അപ്പനും അമ്മയും ഗ്രാമവും....
എയർപോർട്ടിനു പുറത്തെ ജനങ്ങൾ അറൈവൽ കവാടത്തിനു മുന്നിലേക്ക് അനങ്ങി. അന്നാമ്മ അരമതിലിൽ നിന്നെഴുന്നേറ്റു. ചട്ടയും മുറിയും നേരെയാക്കി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിലേക്ക് കൊച്ചുദേവസ്സി കണ്ണുകളെ തുറന്നുവിട്ടു. പെരുവിരലിൽ നിന്നെത്തിനോക്കുന്ന ജനങ്ങൾ എന്തോ കണ്ടിരിക്കുന്നു.
കവാടത്തിനപ്പുറത്തുനിന്ന് പുറത്തേക്കു വരുന്നവരുടെ തലകൾക്കു മുകളിലൂടെ ഉയർന്ന കഴുത്തുള്ള ഒരു തല ചുറ്റും പകച്ചു നോക്കുന്നു. കൂനുള്ളതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട്. പരിസരത്തെ മുഴുവൻ കണ്ണുകളും, ഉയർന്നു കാണുന്ന കഴുത്തിലും തലയിലും കാട്ടാളനൃത്തം ചവുട്ടി. ഉന്തിയ പല്ലുകളുടെ വളരെ നേർത്ത പരിചയം കൊച്ചുദേവസ്സിയുടെ രോമകൂപങ്ങളെ ഉണർത്തി.
“മോനേ...” അന്നാമ്മ പല്ലൻതോമയെ പിടിച്ച് അവന്റെ കൂനിന്മേൽ തടവി. “ഇതെന്ത്ര് കോലാടാ ഇത്...മോനെന്താ പറ്റ്യേ..?”
പല്ലൻതോമ കഴുത്തിനെ ഒരു ചോദ്യചിഹ്നമാക്കി തോളോടു ചേർത്തുനിർത്തി.
------------------------------
കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഇരിയ്ക്കപ്പൊറുതിയില്ലാതായി. റ്റീവിക്കാർ പത്രക്കാർ ഫോട്ടോഗ്രാഫർമാർ ഗവേഷകർ....ഒട്ടകമനുഷ്യനെ കാണാൻ പെണ്ണുങ്ങളും കുട്ടികളും ചാവാറായ വൃദ്ധരും വരെ...കുരുത്തംകെട്ട പിള്ളേർ കല്ലെടുത്തെറിഞ്ഞു. കൂരച്ച മോന്തക്കുള്ളിലൂടെ ഒട്ടകശബ്ദത്തിൽ പല്ലൻതോമ കരഞ്ഞു ബഹളം വെച്ചു.
ചായ്പിന്റെ കട്ടിള മാറ്റി നീളവും വീതിയും കൂടിയ മറ്റൊന്ന് സ്ഥാപിച്ചു. കൂന് തടയാതെ ചായ്പിനുള്ളിൽ കയറാൻ ഇപ്പോൾ പ്രയാസമില്ല. കാഴ്ചക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചായപിന് ദീർഘചതുരാകൃതിയിലുള്ള ചില്ലു വെച്ചു. പകലന്തിയോളം കാഴ്ചക്കാരുടെ തിരക്ക്. കൊച്ചുദേവസ്സി ചാരുകസാരയിൽ മലർന്നുകിടന്ന് ബീഡി പുകച്ചു. അന്നാമ്മ കാലുനീട്ടിയിരുന്ന് മുറുക്കിത്തുപ്പി.
ഇറച്ചിക്കറിയുണ്ടാക്കി ചോറു കൊടുത്തു. വട്ടേപ്പവും നെയ്യപ്പവും ഉണ്ടാക്കിക്കൊടുത്തു. പല്ലൻതോമ അതൊന്നും കഴിച്ചില്ല. ഒരാഴ്ചക്കിടയിൽ ഒന്നുരണ്ടു തവണ വെള്ളം മാത്രം കുടിച്ചു. നാലഞ്ചു പാക്കറ്റ് ബ്രഡും തിന്നു.
പല്ലൻതോമയുടെ ആവശ്യപ്രകാരം കുറേ കറുകപുല്ല് കൊണ്ടുകൊടുത്ത അന്നാമ്മ അവന്റെ തീറ്റയും നോക്കി ദണ്ണിച്ചിരുന്നു, അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ. പുല്ല് തിന്നുന്ന മനുഷ്യനെ സ്വപ്നത്തിലെന്നപോലെ നോക്കി വിസ്മയം പൂണ്ടങ്ങനെ....
“അമ്മ വെഷമിക്കണ്ട. ന്റെ വയറും കൊടലും ചുക്കിച്ചുളിഞ്ഞ് വികൃതായി. നെഞ്ചിന്റകത്ത് നെറയെ മണൽപ്പൊടിയാ. തൊലിയ്ക്ക് കട്ടി കൂടി. കയ്യുങ്കാലും മരുഭൂമീലെ മണലീ നടക്കാൻ പാകത്തില്‍ തയമ്പായി. എല്ലാരും പല്ലന്തോമ്മാന്ന് വിളിച്ച് കള്യാക്കിര്ന്ന്ല്ലെ? ഇപ്പൊ ശെരിയ്ക്കന്നെ തിരിച്ചറിയണംങ്കി ആ പല്ല് വേണ്ടേ...? വിശ്രമല്ലാണ്ട് പണീട്ത്തോണ്ടാ ല്ലാം”
എന്തുചെയ്യണമെന്നറിയാതെ അന്നാമ്മയെഴുന്നേറ്റുചെന്ന് കൊച്ചുദേവസ്സിയോടു പരാതി പറഞ്ഞു. ബീഡി വലിച്ചും മുറുക്കിത്തുപ്പിയും പോംവഴിയ്ക്കു വേണ്ടി രണ്ടുപേരും തല പുകച്ചു.
ഒരു തീരുമാനത്തിലെത്തിയതു പോലെയായിരുന്നു കൊച്ചുദേവസ്സി പല്ലൻതോമയുടെ ചായപിനടുത്തേക്കു ചെന്നത്. ഒട്ടകത്തെപ്പോലെ കൈകാലുകൾ നീട്ടിവെച്ച് മയങ്ങുകയാണ്. ഇപ്പോഴാണ് പുറത്തെ കൂനിന്റെ വളവ് കൊച്ചുദേവസ്സിക്ക് ശരിക്കും ബോധ്യമായത്. മഴവില്ലുപോലെ വ്യക്തമായി കാണാം. വാരിയെല്ലുകൾക്കു പുറത്തായി അധികപ്പറ്റുപോലെ ചര്‍മ്മം. അവിടെ പൂട പോലുള്ള രോമങ്ങൾ എഴുന്നേറ്റുനിന്നു, ഒരു ഭംഗിയുമില്ലാതെ.
“മോനേ...തോമ...വന്ന്ട്ട് ഒരാഴ്ച്യായില്ലെ..? മോനെന്താ പൊറത്തെറങ്ങാത്തേ...?”
തലയുയർത്തി അപ്പനെ നോക്കി. പ്രയാസപ്പെട്ട് കയ്യ് രണ്ടും താഴെ കുത്തി ഒട്ടകത്തെപ്പോലെ എഴുന്നേറ്റു. കൊച്ചുദേവസ്സിക്ക് വിശ്വസിക്കാനായില്ല. കൂനും കഴുത്തിന്റെ നീളവും വിധിയെന്നു സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ് ആകാശം ഇടിഞ്ഞുവീണതു പോലെ അവന്റെ രൂപം കൊച്ചുദേവസ്സിയുടെ കണ്ണടക്കുള്ളിലേക്ക് വലിഞ്ഞു കയറിയത്. പതിയെ പല്ലൻതോമ പുറത്തു കടന്നു. കൃത്യം ഒരൊട്ടകക്കുഞ്ഞ്. മുറ്റത്തിറങ്ങി പച്ചിലകളൊക്കെ കടിച്ചുതിന്നാൻ തുടങ്ങി. അന്നാമ്മയും വിസ്മയപ്പെട്ടു നിൽക്കുകയാണ്. ഒരു ചൊടിയുമില്ലാതെ സാവധാനമാണ് പല്ലൻതോമയുടെ പ്രവൃത്തികൾ. കയ്യിലേയും കാലിലേയും വിരലുകൾ കൂടിച്ചേരാൻ തുടങ്ങിയിരിക്കുന്നു. രണ്ടു കാലിൽ നിൽക്കാനും വയ്യെന്നായി.
അതുമിതുമൊക്കെ അല്പം കടിച്ചു തിന്നെന്നു വരുത്തി പല്ലൻതോമ തളർന്ന ശരീരത്തോടെ അകത്തേക്കു കയറി.
“ഇനിക്കി വയ്യപ്പാ. ആകെയൊരു തളർച്ച. കയ്യുങ്കാലും കൊഴയുന്നപോലെ”
കൊച്ചുദേവസ്സി ഡോക്ടറെ കൊണ്ടുവന്നു. പല്ലൻതോമയെ കണ്ട ഡോക്ടർ മിഴിച്ചുനിന്നു. എങ്ങിനെ ചികിത്സിക്കണമെന്ന് നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തിൽ ഇന്നുവരെ ഇത്തരമൊരു മനുഷ്യജീവിയെ ചികിത്സിക്കേണ്ടതായി വന്നിട്ടില്ല. മനുഷ്യനുമല്ല മൃഗവുമല്ല. വൈദ്യശാസ്ത്രത്തിൽ ഒട്ടകമനുഷ്യന്റെ ചികിത്സയെക്കുറിച്ച് പഠിക്കാത്തതിനാൽ ഡോക്ടർ കയ്യൊഴിഞ്ഞു. വെറ്റിനറി ഡോക്ടറെ കൊണ്ടുവന്നിട്ടും തഥൈവ.
പിറ്റേന്ന് ചായപിൽ നിന്നിറങ്ങിയ എല്ലും തോലും, ബീഡി പുകച്ചുകൊണ്ടിരുന്ന കൊച്ചുദേവസ്സിയുടെ മുന്നിൽ വന്നുനിന്ന് കണ്ണീരൊഴുക്കി. മിഴികൾ കണ്ണടക്കുള്ളിലൂടെ നീട്ടി അവന്റെ കൂനിനു പുറത്തുള്ള രോമത്തിൽ തൊടുവിച്ച് കൊച്ചുദേവസ്സി നിസ്സംഗനായി.
“അപ്പൊ...അന്റെ രോമം വരെ കൊഴിഞ്ഞു തുടങ്ങി. ഇതെന്തൊരു നശിച്ച നാട്? ഒര് മാസം തെകഞ്ഞ്ല്ലല്ലൊ ഞാന്വ്ടെ എത്തിട്ട്? ഇത്രേം കൊറഞ്ഞ ചൂടില്‍ യിനിയ്ക്കിവിടെ ജീവിക്കാമ്പ്റ്റ്ല്ല. കൊറേ വെറകൊക്കെ കൂട്ടീട്ട് ചായ്പിന്റെ ഒര് മൂലേല് തിയ്യിട്ട് തന്നാമതി. അല്ലെങ്കീ ഞാനീ ചായ്പില്‍ ചത്ത് വീഴും. അത് പറ്റ്ല്ലെങ്കി ഞാമ്പൊക്കോളാം തിരിച്ച്...!”
പല്ലൻതോമയുടെ സംസാരത്തിൽ ഇഴച്ചിൽ തുടങ്ങിക്കഴിഞ്ഞു. തിരിച്ച് പോയേക്കാം എന്നൊക്കെ പറയുമ്പോൾ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രമാണ് അവന് ഉച്ഛരിക്കാനായത്. അവൻ പറഞ്ഞതിന്റെ അർത്ഥം കൊച്ചുദേവസ്സി ഊഹിച്ചെടുക്കുകയായിരുന്നു. അവന്റെ സംസാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്ന് ആ പിതാവ് മനസ്സിലാക്കി.
കൊച്ചുദേവസ്സി ആകെ ധർമ്മസങ്കടത്തിലായി. വീടിനുള്ളിൽ ഇരുപത്തിനാലു മണിക്കൂറും കത്തി നിൽക്കുന്ന ഒരു തീക്കൂന! മടുത്തു. വീണ്ടും ബീഡിയെടുത്തു പുകച്ചു.
പല്ലൻതോമ തിരികെ ചായ്പിനകത്തേക്കു കയറി കാലുംനീട്ടി തറയിൽ കിടന്നു. നീളം കൂടിയ കയ്യിലും കാലിലും വേദനയോടെ നോക്കി. സങ്കടം വന്നു. ഉണങ്ങിപ്പോതിരിച്ച ശരീരവും മനസ്സും ഇനിയീ ഭൂമിയിൽ കിളിർക്കില്ല, ഈ നാടിനു പറ്റില്ല..! പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മനുഷ്യനെപ്പോലെ ജീവിക്കാനിനി ഇവിടെ സാദ്ധ്യമല്ല, എന്നാൽ മൃഗത്തെപ്പോലെയും. ഇനിയെന്തു ചെയ്യണം? ആദ്യമായി ഭാവിയെക്കുറിച്ചോർത്തു.....!
കൊച്ചുദേവസ്സിയും അന്നാമ്മയും ഉത്തരം കിട്ടാത്ത വേഴാമ്പലുകളായി. അവൻ ദിവസേന ക്ഷീണിച്ചുവരികയാണ്. അവനെ ചികിത്സിക്കാൻ നമ്മുടെ രാജ്യത്ത് ഡോക്ടർമാരില്ല. ഇങ്ങിനെ കിടന്നാൽ ചത്തുപോകും. അതിനു മുൻപൊരു മാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ ആപത്താണ്. തൽക്കാലം ഒരു തീക്കൂനയുണ്ടാക്കിക്കൊടുത്താലും തണുപ്പുകാലത്തെന്തു ചെയ്യും? തിരികെ പറഞ്ഞയച്ചാലോ. അറബിനാടാവുമ്പോൾ അവനുള്ളത് അവിടെ കിട്ടുമായിരിക്കും.
അവരുടെ വേഴാമ്പലുകളെ തൽക്കാലത്തേക്കെങ്കിലും തകർത്തത് അറവക്കാരൻ അയ്മുട്ടിയുടേയും സഹായിയുടേയും വരവായിരുന്നു.
“മാപ്ലേം മാപ്ലിച്ചീങ്കൂടെ എന്താ ഒരാലോസന?” പോത്തിന്റെ തടിയും ഉപ്പന്റെ കണ്ണുമുള്ള അയ്മുട്ടി കഴുകനെപ്പോലെ വായ തുറന്നു. “മാപ്ല കോളടിച്ചല്ലൊ. ഒന്നാന്തരമൊരു ഒട്ടകത്തിന്യല്ലേ കിട്ട്യേക്ക്ണ്?”
“ഞങ്ങള്‍ അവ്നെക്കുറിച്ച് ഓരോന്നോർത്തിര്ന്നതാ സായ്വെ. തിരിച്ച് വിട്ടാലോന്നാ ചിന്ത.” കൊച്ചുദേവസ്സി താല്പര്യമില്ലാതെ പറഞ്ഞു.
“ഈ മാപ്ലക്കെന്താ പ്രാന്താ? ങ്ളൊരു നസ്രാണ്യല്ലേന്ന്...നാല് പുത്തന്ണ്ടാക്കാൻ നോക്ക്. അതൊന്നും ഇങ്ങക്ക് ഞാമ്പറഞ്ഞ് തരണ്ടല്ലൊ. കറവ വറ്റ്യ പസൂനെ നമ്മളെന്താ ചെയ്യാ? അറക്കാങ്കോട്ക്കും, അറ്ഞ്ഞ്ട്ടും അറ്യാത്ത പോലെ, അദന്നെ. നിക്കാഹിനൊക്കെ ഇപ്പൊ ഒട്ടകെറച്ച്യ പേഷൻ. നല്ല തുട്ട് ഇങ്ങ്ട് പോര്ം.” അയമുട്ടി ലാഭം കണക്കു കൂട്ടി കൊരച്ചു.
“ഫ്അ...കഴുത്തറ്പ്പാ..! ഇപ്പൊവ്ടെന്നെറങ്ങില്ലെങ്കി ഞാന്പ്പ ചൂല്ട്ക്കും.” അന്നാമ്മയുടെ വായിലിരുന്ന മുറുക്കാൻ മുറ്റത്ത് ചിതറിത്തെറിച്ചു.
അയ്മുട്ടിയുടേയും സഹായിയുടേയും കൂസലില്ലാത്ത ഇറങ്ങിപ്പോക്ക് പല്ലൻതോമ ഗ്ലാസ്സിന്റെ സുതാര്യയിലൂടെ ആവാഹിച്ചെടുത്തു. മാതാപിതാക്കളുടെ സങ്കടം ഗ്രഹിച്ച് ചായ്പിനു വെളിയിലേക്ക് തലനീട്ടി പല്ലൻതോമ ചുമച്ചു. പതിഞ്ഞ ചുമ.
“വെഷമിക്കണ്ട. ഞാന്തിരികെ പോകാം. നമ്മ്ടെ നാടിന് ന്റെ ശരീരം യിനി അധികപ്പറ്റാ. ഞാമ്പോയിട്ട് ബാങ്ക്ലിക്കി പൈസ അയച്ചോണ്ടിരിക്കാം, നമ്മ്ടെ രാജ്യത്തിനൊന്നും അധികപ്പറ്റാവാത്തത്.“ ശുഷ്കിച്ചു ചിലമ്പിച്ച ശബ്ദത്തിൽ നിന്ന് നുറുങ്ങിയ അക്ഷരങ്ങൾ ക്രമം തെറ്റി വീണു.
നേരം വെളുത്താൽ ആദ്യം ഒരു പീടികച്ചായ കൊച്ചുദേവസ്സിക്ക് പതിവുള്ളതാണ്. അത് കുടിച്ചെത്തുമ്പോഴേക്കും അന്നാമ്മ ഉണരും. കൊച്ചുദേവസ്സി രാവിലെത്തന്നെ കുളിച്ച് തുണി മറി. അന്നാമ്മ കൊടുത്ത കുടയുമായി മുറ്റത്തിറങ്ങിയപ്പോഴാണ് മോന്റെ പാസ്പോട്ടെടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. വേറെ ഒന്നുരണ്ടു സ്ഥലത്ത് പോയിട്ടുവേണം അവന്റെ ടിക്കറ്റെടുക്കാൻ. എല്ലാം കൂടി ഒന്നിച്ചാകാം എന്ന് അന്നാമ്മയാണ് ഇന്നലെ പറഞ്ഞത്.
”മോന്റെ പാസ്പോട്ട് എട്ത്തില്ല. അതിങ്ങെടുത്തോടി. അവൻ കെട്ക്ക്ണോട്ത്ത് ആ ബേഗില്ണ്ട്.“
അന്നാമ്മ ചായ്പിനകത്തേക്കു കയറി പല്ലൻതോമയുടെ കാലുകൾ കവച്ചുവെച്ച് അപ്പുറം കടന്നു. ബാഗു തുറന്ന് പാസ്പോട്ടെടുത്തു. ഒന്നല്ല, നാലഞ്ചെണ്ണം...! തിരികെ കടന്നപ്പോൾ അവനൊരു ഉമ്മ കൊടുക്കണമെന്ന് അന്നാമ്മക്കു തോന്നി.
നീണ്ട കഴുത്തിനറ്റത്തെ തല തറയോടു ചേർത്തി പതിഞ്ഞാണ് പല്ലൻതോമ കിടന്നിരുന്നത്. ഒരടയാളം പോലെ പല്ലുകൾ പുറത്തു നിറുത്തി ബലമില്ലാത്ത വായുടെ കീഴ്ഭാഗം തറയിൽ മുട്ടി ചുളുങ്ങിക്കിടന്നു. പല്ലിനിടയിലൂടെ ഒഴുകിയ നുരയും പതയും, വറ്റിയും വറ്റാതെയും അവിടെത്തന്നെ അന്തിച്ചുനിന്നിരുന്നു. പതയുടെ അരികുകൾ കറുത്തുതടിച്ച ഉറുമ്പുകൾ കയ്യടക്കിയിരിക്കുന്നു. കൊരവള്ളി നഷ്ടപ്പെടുത്തിയ കണ്ഠനാളങ്ങളുള്ള കഴുതകളെപ്പോലെ അപ്പോഴും പല്ലൻതോമയുടെ കണ്ണുകളിൽ മരുഭൂമിയിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾ കാണാമായിരുന്നു.
---------------------------------------------
മുറി*--പഴയ കൃസ്ത്യൻ സ്ത്രീകൾ ചിലയിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന പിൻഭാഗത്ത് ഞൊറികളുള്ള മുണ്ട് തന്നെ. പുറത്ത് പോകുമ്പോൾ ഉപയോഗിക്കാൻ മുണ്ടിനേക്കാൾ കുറച്ചുകൂടി നീളം കൂടുതലുള്ളതിനാൽ ‘മുറി’എന്നാണ് പറയുക.

വായിച്ചു.. കഥയുടെ ഉള്ളം ഗ്രഹിക്കുന്നു..
മറുപടിഇല്ലാതാക്കൂആദ്യ വായനക്ക്
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വന്നു , അല്പം കഴിഞ്ഞു വായന !
മറുപടിഇല്ലാതാക്കൂവര നോക്കാന്‍ വന്നതായിരിക്കും.
ഇല്ലാതാക്കൂനന്ദി
എന്തോ ഒരു സങ്കടം പോലെ..
മറുപടിഇല്ലാതാക്കൂഒന്നും പറയുന്നില്ല.
പ്രവാസത്തില്‍ സങ്കടമാണ് അധികം.
ഇല്ലാതാക്കൂനന്ദി ബിജു.
കഥയും വരയും നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂആടായും ഒട്ടകമായും മനുഷ്യര്‍, അവരുടെ കഥകള്‍
മറുപടിഇല്ലാതാക്കൂഒട്ടക മനുഷ്യന്റെ വിചിത്ര കഥ ഇടക്കെവിടെയോ 'വിശ്വവിഖ്യാതമായ മൂക്കി'നെ ഓര്‍മിപ്പിച്ചു. എന്നാലും പാവം പല്ലന് തോമ!
മറുപടിഇല്ലാതാക്കൂവര അസ്സലായിട്ടുണ്ട്!
ഇല്ലാതാക്കൂഅതൊന്നും എനിക്കറിയില്ല നിഷ. ഞാന്‍ ചില തോന്നലുകള്‍ പകര്‍ത്തി.
ഇല്ലാതാക്കൂകുറെ പാടുപെട്ടതാണെ..,ചിത്രം അസ്സലായില്ലെങ്കില് എന്നെ തല്ലണം, അല്ലപിന്നെ.
വളരെ സന്തോഷം നിഷ.
രാംജി എന്ത് പറയണം എന്ന് അറിയില്ല..
മറുപടിഇല്ലാതാക്കൂഅത്രയ്ക്ക് സ്വാധീനിച്ചു ഈ വായന .
കവിതയിലെ ബിംബ കല്പന പോലെ കഥയിലും
ആവാമല്ലോ...ഒരു പ്രവാസിയുടെ മനസ്സു കീറി
മുറിക്കുന്ന വരികളും ആശയവും ആണ് ഈ
കഥയില ഉടനീളം ..
ആര്‍ക്കും ചികിത്സിക്കാൻ അറിയാത്ത രോഗങ്ങളും
കച്ചവടക്കണ്ണുമായി നടക്കുന്ന അറവുകാരും ഇന്നിന്റെ
സത്യങ്ങൾ തന്നെ.നാട്ടുകാർക്ക് വേണ്ടാത്ത ഈ മനുഷ്യ
ഒട്ടകത്തിന്റെ ബാങ്ക് ബാലൻസ് മാത്രം നന്മ ആയി
കാണുന്ന നാടും എല്ലാം വരച്ചിട്ട ചിത്രം പോലെ മനസ്സില്‍
മായാതെ നില്ക്കുന്നു....
'ഈ നാട്ടില്‍ ജീവിക്കാൻ കൊള്ളാത്ത' ഈ പാവത്തിന്റെ
തല താഴ്ത്തിയുള്ള ദയനീയം ആയ കിടപ്പ് മനസ്സ് അലിയിക്കുന്ന
പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ആയി നമ്മെ തുറിച്ചു നോക്കുന്നു.
രാമ്ജിയുടെ ഒരു ക്ലാസ്സിക് രചന ആയി ഈ കഥ അറിയപ്പെടട്ടെ.
ആശംസകൾ....
p.s.ജീവിക്കുന്ന ഒട്ടക മനുഷ്യന്റെ സൂപ്പർ വരയ്ക്കു പ്രത്യേകം
അഭിനന്ദനം..
ഞാനെഴുതിയ കഥ നാലഞ്ചു വരികളില്‍ വളരെ സുന്ദരമായി എനിക്ക് പറഞ്ഞുതരികയാണ് അല്ലെ വിന്‍സെന്റ്? അതിനപ്പുറവും സമൂഹത്തിന് മേല്‍ ഒട്ടകത്തിന്റെ നിഴല്‍ വീഴുന്നുണ്ടെന്നതും ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇല്ലാതാക്കൂവിന്സെന്റിന്റെ അഭിപ്രായം എന്നും എനിക്ക് എഴുതാനുള്ള ഊര്‍ജ്ജം കൂടുതല്‍ നല്കുന്നു.
വളരെ സന്തോഷം സുഹൃത്തെ.
മനുഷ്യ മൃഗത്തിന് ,ദുരവസ്ഥ!...rr
മറുപടിഇല്ലാതാക്കൂവരച്ചത് അതികേമം..
മറുപടിഇല്ലാതാക്കൂകഥ പിന്നെ, എന്റെ ലോകം പറഞ്ഞത് പോലെ ക്ലാസ്സിക് ആയി അറിയപ്പെടട്ടെ..
അഭിനന്ദനങ്ങള്‍ ... രാംജി.
നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂസന്തോഷം എച്മു.
കഥ നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂവരയും മനോഹരം
നന്ദി സാജന്.
ഇല്ലാതാക്കൂഞാൻ വായിച്ചു് തുടങ്ങുന്നതെയുള്ളൂ
മറുപടിഇല്ലാതാക്കൂവേഗം തീര്‍ക്കണേ
ഇല്ലാതാക്കൂകഥയുടെ അകം പറയുന്നത് വായനാശേഷം പിന്തുടരുന്നുണ്ട്. മനോഹരം..
മറുപടിഇല്ലാതാക്കൂആടായും ഒട്ടകമായും മനുഷ്യനായും ജീവിതം.!
മറുപടിഇല്ലാതാക്കൂഎത്തിപ്പെടുന്ന സാഹചര്യവുമായി താദാത്മ്യപ്പെടുക എന്നത് മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ടുള്ള സവിശേഷ അനുഭവമാണ്. അതേസമയം, നിരന്തരം ഇടപെടുന്ന ഒന്നിന്റെ രൂപ'സാദൃശ്യത്തിലേക്ക് ഒരാളുടെ സാഹചര്യം ഒരാളെക്കൊണ്ടെത്തിക്കുക എന്നത് അസംഭവ്യമായ ഒന്നുമാണ്. പക്ഷെ, ഇവിടെ ഒരു ഒട്ടക മനുഷ്യനെ അതിന്റെ സ്വഭാവ സവിശേഷതകളിലൂടെ അവതരിപ്പിക്കുമ്പോള്‍ അത് വിശ്വസനീയമാം വിധം അനുഭവിപ്പിക്കുന്ന ഒരെഴുത്ത് രീതി കഥയില്‍ അവലംബിച്ചിരിക്കുന്നു. അതേസമയം, കഥ പറയാന്‍ ശ്രമിക്കുന്ന 'ജീവിത വ്യഥകള്‍' ഒരു സാധാരണ കാര്യം എന്നതില്‍ക്കവിഞ്ഞ് മറ്റെന്തെങ്കിലും കാര്യത്തെയോ ജീവിതാവസ്ഥയെയോ പ്രതിനിധീകരിക്കുന്നതായി {എനിക്ക്} തോന്നിയില്ല. ഇത്രയും അഭൂതമായ ഒരു 'പാത്ര സൃഷ്ടി' സാധ്യമായിടത്ത് അത്രയുംതന്നെ വെല്ലുവിളി നിറഞ്ഞ ഒരു ജീവിതത്തെ/ജീവിതാവസ്ഥയെ പറയാന്‍ ശ്രമിക്കണമായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്. എന്നിരിക്കലും, കഥ അവിശ്വസനീയമാം വിധം വിശ്വസിപ്പിക്കുന്നു. അത് പാത്ര സൃഷ്ടിപ്പിലെ വിരുതുകൊണ്ട് നേടിയെടുത്തിട്ടുള്ളതാണ്... ആ വിരുതിനഭിനന്ദനം.!
നമൂസിന്റെ നിര്‍ദേശങ്ങള്‍ അതേ ഗൌരവത്തോടെ കണക്കിലെടുക്കുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ ചിന്തള്‍ക്ക് ശക്തി കൂട്ടും. എഴുതിത്തെളിയുമ്പോള്‍ എല്ലാം ശരിയാകും നമൂസ്. ഇത്രയെങ്കിലുമൊക്കെ എഴുതാനാക്കിയത് ഈ ബ്ലോഗാണ്.
ഇല്ലാതാക്കൂവിശദമായ നല്ല വാക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വളരെ നന്ദിയുണ്ട്.
കഥ വായിച്ചു. പിന്നെ കമന്റുകളും. നാമൂസിന്റെ അഭിപ്രായമാണ് എനിക്കും.
ഇല്ലാതാക്കൂവര മനോഹരമായിരിക്കുന്നു എന്ന് പറയാൻ വിട്ടു പോയി. അനിമേഷൻ വേണ്ടിയിരുന്നില്ല. വായനക്കിടെ ചലിച്ചു കൊണ്ടിരിക്കുന്ന ചിത്രം ശല്യമാവുന്നു.
ഇല്ലാതാക്കൂനന്ദി മനോജ്.
ഇല്ലാതാക്കൂവായിച്ചൂ.ബിംബകല്പനകൾ കൊണ്ടും, അന്തർലീനമായ ആശയവും കൊണ്ട് സമ്പന്നമായ രചന.....നല്ല നമസ്കാരം
മറുപടിഇല്ലാതാക്കൂപെട്ടെന്ന് തന്നെ വായിച്ചല്ലോ.
ഇല്ലാതാക്കൂവളരെ നന്ദി ചന്തുവേട്ടാ.
മാഷെ ഈ കഥാവതരണം തികച്ചും വ്യത്യസ്തത പുലർത്തുന്നു
മറുപടിഇല്ലാതാക്കൂജീവിതം സാഹചര്യങ്ങളോട് അനുരൂപപ്പെടുമ്പോൾ ഉണ്ടാകുന്ന
ഈ രൂപമാറ്റം രാംജിയുടെ തനതായ ശൈലിയിൽ ഇവിടെ വരച്ചിട്ടു
വരികളിലൂടെയും ഒപ്പം വരകളിലൂടെയും, മനോഹരമായി ഈ ജീവനുള്ള
വരകൾ ഒപ്പം വരികളും, മരുഭൂമിയിൽ ഇനിയും ഇതുപോലെ വലയുന്ന
നിരവധി പല്ലൻ തോമാമാർ പുറം ലോകമറിയാതെ കഴിയുന്നുണ്ടാകുമല്ലോ
എന്നോർത്തപ്പോൾ ഉള്ളൊന്നു അറിയാതെ പിടഞ്ഞു. അതേ വീണ്ടും പറയട്ടെ!
ജീവനുള്ള വരികൾ ജീവനുള്ള വരകൾ
ആശംസകൾ
വീണ്ടും കാണാം
ബാഹ്യരൂപം കാണുമ്പോള്‍ ചിരിവരും.
ഇല്ലാതാക്കൂഅകമറിയുമ്പോള് അറിയാതെ ആശങ്കകള്‍ ഭാന്തു പിടിപ്പിക്കും.
ഒട്ടകനിഴലുകള് സാമൂഹ്യാന്തരീക്ഷത്തില്‍ കറങ്ങിത്തിരിയുന്നു.
നന്ദി മാഷെ ഈ സ്നേഹത്തിന്
കഥയിലെ 'കാര്യം' വ്യകതമാക്കുന്നിടത്ത് എഴുത്തുകാരൻ തികച്ചും വിജയിച്ചു. അസംഭവ്യമായൊരുസംഗതിയെ വായനയുടെ വഴിയിലൂടെ അനായാസം വിശ്വസിപ്പിച്ച ഈ കലാ വിരുതിന് എന്റെ അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂആശംസകളോടെ പുലരി
മനസ്സിലാക്കി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍
ഇല്ലാതാക്കൂസന്തോഷം പ്രഭന്.
നന്നായി... , ഒട്ടകം... ഒട്ടനേകം... ഒട്ടകത്തിന്റെ അനക്കം ....എല്ലാം...! :)
മറുപടിഇല്ലാതാക്കൂവരയുടെ വരികളില്‍ കാര്യം മാത്രം. മൂന്നു വാക്കുകളില്‍ മുഴുവനും.
ഇല്ലാതാക്കൂനന്ദി ഭായി.
പാതി ഒട്ടകമായി പരിണമിച്ച മനുഷ്യന്റെ കഥ അവിശ്യാസിനിയമായി തോന്നി .കഥാവതരണം മനോഹരമായിരിക്കുന്നു .ചില പ്രവാസികളുടെ ജീവിതത്തിന്റെ ദാരുണമായ ജീവിതക്ലേശങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കില്ലേ എന്ന തോന്നല്‍ എന്നില്‍ ഉളവാക്കി .ആശംസകള്‍
മറുപടിഇല്ലാതാക്കൂആ തോന്നല്‍ തന്നെയാണ് കഥ.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
അതീവ ഹൃദ്യമായ ഒരു കഥ. സംഭവങ്ങളില്‍ ആരും വിശ്വസിച്ചുപോകുന്ന ആഖ്യാനം. കഥാപാത്രം ഒന്നും പറയുന്നില്ലെങ്കിലും അയാളുടെ ശരീരഭാഷയിലൂടെ ഒരു ജീവിതാവസ്ഥയെ മനസ്സിലെത്തിക്കുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭൂരിപക്ഷം പ്രവാസികളുടേയും പ്രതിനിധിയാക്കാന് പറ്റിയ കഥാപാത്രം തന്നെയാണ് പല്ലന് തോമ.
മറുപടിഇല്ലാതാക്കൂഇത് പരിണാമത്തിലെ പിഴവുകളോട് കിടപിടിക്കുന്ന മറ്റൊരു സൃഷ്ടി.
പിന്നെ , സംസാരിക്കുന്ന ചിത്രങ്ങള്‍ ..പിന്നെ , ബ്ലോഗിന്റെ സംവിധാനം ..അതെല്ലാം ഇതിനോടൊപ്പം എടുത്തു പറയേണ്ടതാണ്. എല്ലാം ഏറെ മനോഹരമായിട്ടുണ്ട്. ബ്ലോഗിലും സൃഷ്ടികളിലും ഇങ്ങിനെയുള്ള പുതുമകള്‍ വിദഗ്ദമായി പ്രയോജനപ്പെടുത്തുന്നത് വളരെ പ്രശംസാര്‍ഹമാണ്.
ആശംസകള്‍ ..അഭിനന്ദനങ്ങള്‍
സന്തോഷമാണ് സുഹൃത്തേ എഴുതിയത് വേറുതെയായില്ലെന്നു മനസ്സിലാകുമ്പോള്‍. ഒപ്പം എഴുതിയതിനെ തിരിച്ചറിമ്പോള്‍ എഴുതുന്ന വ്യക്തിക്ക് ലഭിക്കുന്ന ആഹ്ലാദവും.
ഇല്ലാതാക്കൂചിത്രങ്ങള്ക്ക് കുറെ പണിയെടുത്തു. ഒന്നും പഠിച്ച് ചെയ്യുന്നതല്ല. എന്നാലും നല്ല സന്തോഷം തോന്നുന്നു.
വളരെ നന്ദി ഭായി.
പതിവുപോലെ നന്നായി എഴുതി. നല്ല അവതരണം. ഒട്ടകത്തിന്റെ ഇമേജ് ഭംഗിയായി ഉപയോഗിച്ചു. ആശംസകൾ
മറുപടിഇല്ലാതാക്കൂചിത്രത്തില് എല്ലാരും കണ്ണു വെച്ചു. അത് കൂടുതല്‍ സന്തോഷം.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കഥ വളരെ നന്നായിരിക്കുന്നു. വായിച്ചപ്പോൾ കണ്മുന്നിൽ കാണുന്നത് പോലെ തോന്നി. അത്രയും detailed ആയ എഴുത്തായതു കൊണ്ടാണത്. താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വളരെ വ്യത്യസ്തത പുലർത്തുന്നു. വരയും വളരെ നന്നായിരിക്കുന്നു. വീണ്ടും കാണാം. :)
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി ശാലിനി.
മുകളിൽ പറഞ്ഞ പോലെ ഇടയ്ക്ക് വിശ്വ വിഖ്യാതമായ മൂക്ക് ഓർമ്മയിൽ വന്നു.
മറുപടിഇല്ലാതാക്കൂഎങ്കിലും വായനയുടെ അവസാനം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദന .
അഭിനന്ദനങ്ങൾ
കാണാറില്ലല്ലോ.
ഇല്ലാതാക്കൂനന്ദി അഷറഫ്.
മനുഷ്യന് അവന്റെ ചിരപരിചിത ബന്ധങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിന്റെ കഥ. ഇത്രത്തോളം എത്തില്ലെങ്കിലും അടുത്തുവരുന്ന ധാരാളം സംഭവങ്ങളുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂThikachum vyathyasthamaaya, bimbaathmakamaaya
മറുപടിഇല്ലാതാക്കൂaakhyaana shyili. Aashamsakal.
(Sorry, Mal font not working)
നന്ദി ഡോക്ടര്‍.
ഇല്ലാതാക്കൂReally great. congrats...
മറുപടിഇല്ലാതാക്കൂനന്ദി മുല്ല.
ഇല്ലാതാക്കൂottaka manushyan.............
മറുപടിഇല്ലാതാക്കൂdiscovery channelil orikkal oru monkey man kandirunnu (kurangine pole avan aagrahikkunnayaal)
chilappol ithum yathaarthyajmaakaam
katha manassil thatti sharikkum
നന്ദി നിധീഷ്
ഇല്ലാതാക്കൂവല്ലാത്ത ഒരു ഉന്നത തലത്തിൽ എത്തി എഴുത്ത്... എഴുത്തുകാരൻ എന്ന നിലയിലും പാത്ര സൃഷ്ടിയിലും മലയാളത്തിലെ ഒരു ഇരുത്തം വന്ന കഥാകാരൻ ആയിരിക്കുന്നു റാംജിഭായ് അസ്സലായി വരയും ആ കൻസെപ്റ്റും
മറുപടിഇല്ലാതാക്കൂഅത്രയൊന്നും ഇല്ല ബൈജു.
ഇല്ലാതാക്കൂനമുക്ക് ചുറ്റും കാണുന്നത് തികച്ചും സാധാരണ ഭാഷയില്‍ കുത്തിക്കുറിക്കുന്നു എന്ന് മാത്രം.
അനിമേഷന്‍ അല്പമെങ്കിലും കാട്ടിക്കൂട്ടാന്‍ ഞാന്‍ കുഞ്ഞാക്കയുടെ ബ്ലോഗാണ് ആശ്രയിക്കുന്നത്.
വളരെ സന്തോഷം
നന്ദി സുഹൃത്തെ.
വ്യത്യസ്തമായ കഥ. ഒട്ടകം എന്ന പ്രതീകത്തിലൂടെ, സാധാരണക്കാരായ പ്രവാസികളുടെ ദുരിതങ്ങളും, നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള ധര്മ്മസങ്കടങ്ങളും വരച്ചു കാട്ടാനായി എന്നത് കഥയുടെ വിജയമായി. വിശ്വസനീയത / അവിശ്വസനീയത എന്ന കാര്യങ്ങളൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. ഫ്രാന്‍സ് കാഫ്കയുടെ വിശ്വപ്രസിദ്ധമായ ‘മെറ്റമോർഫോസിസ്‘ എന്ന കഥ നായകന് പാറ്റയായി രൂപാന്തരം പ്രാപിക്കുന്നതിന്റെ കഥയാണല്ലോ.
മറുപടിഇല്ലാതാക്കൂഎന്റെ എഴുത്തിന് ഏറെ പ്രചോദനമേകുന്നതാണ് താങ്കളുടെ വിലയേറിയ ഈ വാക്കുകള്‍.
ഇല്ലാതാക്കൂവളരെ നന്ദി മോഹനേട്ടാ.
ഒരവസ്ഥയില്‍ നിന്ന് ക്രമാക്രമമായി വേറൊരു അവസ്ഥയിലേക്ക് മാറുന്ന പരിണാമ സിദ്ധാന്തം തന്നെയാണ് ഒരര്‍ത്ഥത്തില്‍ പ്രവാസം . അതിനെ അതിജീവിക്കുന്നവര്‍ വിരളമാണ് താനും ! വ്യവസ്ഥാപിതരീതിയിലൂടെയുള്ള ,ചിട്ടയായ നല്ല എഴുത്ത് . അതിനൊത്ത വരയും ...
മറുപടിഇല്ലാതാക്കൂറാംജിക്ക് തുല്ല്യന്‍ റാംജി മാത്രം ! ... നല്ല ആശംസകള്‍ റാംജി :)
@srus..
നല്ല വാക്കുകള്‍ക്ക് വളരെ സന്തോഷം.
ഇല്ലാതാക്കൂഅനിമേഷന് ഉണ്ടാക്കാന്‍ ആശ്രയിച്ചത് നമ്മുടെ കുഞ്ഞാക്കയുടെ ബ്ലോഗ് പോസ്റ്റുകളെയാണ്.
നന്ദി അസ്രൂസ്
പ്രവാസികളുടെ ജീവിത വ്യഥ, പല്ലന് തോമ. എന്ന ഒട്ടക്കമനുഷ്യനിലൂടെ മനോഹരമായി പറഞ്ഞു എന്നതിനപ്പുറം രാംജി സാറിന്റെ മറ്റു കഥകളുടെ അത്രെയും എത്തിയില്ല എന്നൊരു തോന്നൽ.... ഒരു പക്ഷെ എന്റെ ന്യുനത ആകാം.
മറുപടിഇല്ലാതാക്കൂഎല്ലാം എഴുതിയെഴുതി വരുമ്പോള്‍ തെളിഞ്ഞു വരും അല്ലെ.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ..
റാംജിയേട്ടാ, കഥ വായിച്ചു. മറ്റുളളവർ പറഞ്ഞതുപോലെ ഇടയ്ക്ക് സുൽത്താനെ ഔർമ്മിപ്പിച്ചു കൊണ്ടു കടന്നു പോകുന്ന കഥ അവസാനിപ്പിക്കുവാൻ കഥാകൃത്ത് കഷ്ടപ്പെടുന്നതായും, കാറ്റഴിച്ച ബലൂൺ പോലെ കഥ അവസാനിക്കുന്നതുമായ അനുഭവം ഞാനെന്ന വായനക്കാരനെ നിരാശപ്പെടുത്തി. കഥ പറയാൻ ശ്രമിച്ച കാര്യങ്ങളെ തക്ക ബഹുമാനഗൗരവത്തിൽ കാണുന്നുവെന്കിലും റാംജി എന്ന എഴുത്തുകാരനിൽ നിന്നും പ്രതീക്ഷവെച്ച് വന്ന വായനക്കാരനെ തൃപ്തിപ്പെടുത്തുന്ന തക്ക വായനാനുഭവം നൽകുന്നതിൽ 'ഒട്ടകം' നിരാശപ്പെടുത്തി.
മറുപടിഇല്ലാതാക്കൂകഥയുടെ അവസാന ഭാഗത്ത് ആ ഭാഗം ഒഴിവാക്കി ഒറ്റ വാചകത്തില്‍ അവസാനിപ്പിക്കാമായിരുന്നു എന്നായിരുന്നു എനിക്ക് തോന്നിയത് കേട്ടോ.
ഇല്ലാതാക്കൂവിശദമായ അഭിപ്രായത്തിന് നന്ദി അംജത്.
കഥ നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂവരയും ഉഗ്രൻ
നന്ദി അഭി.
ഇല്ലാതാക്കൂകഥ ഇഷ്ടപ്പെട്ടു ......വര അതിലേറെ ഇഷ്ടമായി ........................
മറുപടിഇല്ലാതാക്കൂസന്തോഷം സാബു.
ഇല്ലാതാക്കൂപ്രവാസി പണിയെടുത്തെടുത്ത് ഒട്ടകമായാലും പട്ടിയായാലും "നമുക്ക് അവനെക്കൊണ്ട് എന്തുഗുണം?" എന്നത് മാത്രമേ വീട്ടുകാരും നാട്ടിലുള്ളവരും ചിന്തിക്കൂ...പ്രവാസത്തിന്റെ വേദനകള്‍ "ഒട്ടകത്തി"ലൂടെ പ്രതീകാതമാകമായി അവതരിപ്പിക്കുന്നതില്‍ കഥാകാരന് പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകഥയുടെ ക്രാഫ്റിംഗ് മികച്ചതായി. പിന്നെ ഫ്ലാഷില്‍ വരച്ച ഒട്ടകവും സൂപ്പറായിട്ടുണ്ട്.
അതെ. ഒട്ടകത്തിന്റെ നിഴലുകള്‍ സമൂഹത്തിലേക്കും പടരുന്നുണ്ട്.
ഇല്ലാതാക്കൂചിത്രത്തിന്റെ അനിമേഷന്‍ ഞാന്‍ നമ്മുടെ കുഞ്ഞാക്കയുടെ ബ്ലോഗ് പോസ്റ്റുകളാണ് ഉപയോഗപ്പെടുത്തിയത്.
വളരെ സന്തോഷം ജോസ്.
ഇഷ്ടായി ട്ടോ...അവതരണം, ശൈലി, ഭാവന...എല്ലാമെല്ലാം...:)
മറുപടിഇല്ലാതാക്കൂനന്ദി അനില്‍.
ഇല്ലാതാക്കൂവേറിട്ട കഥപറച്ചിലും അതിനു തിരഞ്ഞെടുത്ത വിഷയവും നന്നായി. കഥാപാത്രങ്ങൾക്ക് ചേരുന്ന ഗ്രാമ്യഭാഷയും വാമൊഴിയും തിരഞ്ഞെടുക്കാൻ ശ്രമിച്ചതും കൊള്ളാം. പക്ഷേ ചിലപ്പോഴെങ്കിലും അത് വായനാസുഖം നഷ്ടപ്പെടുത്തുകയും ചില വാക്കുകളെങ്കിലും അലോസരമാകുകയും ചെയ്യുന്നു എന്ന് തോന്നി.
മറുപടിഇല്ലാതാക്കൂനന്ദി മാഷെ.
ഇല്ലാതാക്കൂകഥയൊക്കെ നല്ലതു തന്നെ, പക്ഷേ, ബെന്യാമിൻ കാണണ്ടാ, കേസാകും.
മറുപടിഇല്ലാതാക്കൂഅങ്ങേർ പണ്ടേ ഇതിന്റെ എല്ലാ റൈറ്റും ലെഫ്റ്റും എടുത്തതാണ്.
ഹ.ഹ.ഹ..അത് കൊള്ളാം. ഇനിപ്പോ നമ്മളെന്ത് ചെയ്യും?
ഇല്ലാതാക്കൂദേ..ബെന്യാമിനോടൊന്നും പോയി പറഞ്ഞേക്കല്ലേ സ്നേഹിതാ.
വളരെ നന്ദിട്ടോ.
വളരെക്കാലം പ്രവാസിയായ ഒരാളുടെ മനോനിലയാണൊ ഈ കഥയെന്ന് സംശയിക്കുന്നു. നാട്ടിലെത്തി കുറച്ചു കഴിയുന്നതൊടെ നാട്ട്കാർക്ക് മടുക്കും. കുറച്ചു കൂടി കഴിയുമ്പോൾ സ്വയം തോന്നിത്തുടങ്ങും താനൊരു അധികപ്പറ്റാണൊ ഇവിടെയെന്ന്. തനിക്ക് പറ്റിയ കാലാവസ്ഥയല്ലെന്ന് വേഗം തിരിച്ചറിയുന്നതോടെ തിരിച്ചു പോകാനുള്ള തെയ്യാറെടുപ്പായി... ഇനിയൊരു തിരിച്ചു വരവില്ലെന്ന ശക്തമായ തീരുമാനത്തോടെ വിമാനം കയറുന്നു.........
മറുപടിഇല്ലാതാക്കൂചിത്രം മനോഹരം...
ആശംസകൾ...
നന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഒരു വ്യക്തിയുടെ ജീവിതാവസ്ഥകൾ നൽകുന്ന പരിണാമങ്ങൾ ഒരു സമൂഹം തന്നെ ഉറ്റു നോക്കുന്നു..
മറുപടിഇല്ലാതാക്കൂഅനുഭവമാകട്ടെ വേദനാജനകവും ദുരന്തോന്മുഖവുമാണെന്ന് വ്യക്തമാവുന്നുമുണ്ട് ..
ഒരു കുടുംബത്തിലെ ജീവിതങ്ങളുടെ സങ്കീർണ്ണതകളെയും ആവിഷ്ക്കരിച്ചിരിക്കുന്നു..
വ്യത്യസ്ത വായനയ്ക്ക് നന്ദി അറിയിക്കട്ടെ...ആശംസകൾ
വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍.
ഇല്ലാതാക്കൂഎഴുതുന്നതിന്റെ പൊരുള്‍ വായിക്കുമ്പോള്‍ തിരിച്ചറിയുന്നു എന്ന് കാണുമ്പോള്‍ കൂടുതല്‍ സന്തോഷം.
വളരെ നന്ദി വര്‍ഷിണി.
കാഫ്കയുടെ മെറ്റാമോർഫോസിസിന്റെ ഒരു വിദൂരച്ഛായയുണ്ട് ഈ ചെറുകഥക്ക് - എന്നാൽ ഈ കഥ മെറ്റമോർഫോസിസ് അല്ല. തനിക്കുപോലും നിന്ദ്യനായി ആത്മപുച്ഛത്തിന്റെ ഉന്നതാവസ്ഥയിൽ വിങ്ങുന്ന മനുഷ്യനെ ചുരുങ്ങിയ വാക്കുകൾകൊണ്ട് താങ്കൾ കഥയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. ഉന്നതമായ ചിന്തകളില്ലാത്ത ജന്മനാ അടിച്ചേൽപ്പിക്കപ്പെട്ട വൈരൂപ്യവും ആത്മവിശ്വാ,മില്ലായ്മയും ഇവിടെ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി വായനയെ ചുരുക്കാൻ സാധിക്കുന്നില്ല. ഇത് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല ഒരു സമൂഹത്തിനും ഇത് സംഭവിക്കാം. ഉന്നതമായ ചിന്തകളും, ലക്ഷ്യബോധവും ഇല്ലാതാവുമ്പോൾ, ആത്മവിശ്വാസം നഷ്ടമാകുമ്പോൾ ഒരു സമൂഹത്തിനു മുഴുവൻ വൈകൃതം സംഭവിച്ച് രൂപാന്തരത്വത്തിന് വിധേയമാവുന്നു എന്ന് ഈ കഥ പറയാതെ പറയുന്നതായി തോന്നി....
മറുപടിഇല്ലാതാക്കൂവളരെ ശ്രദ്ധാപൂർവ്വം എഴുതിയ ഈ കഥയെ മെറ്റാമോർഫോസിസുമായോ, വിശ്വവിഖ്യാതമായോ മൂക്കുമായോ, ആടുജീവിതവുമായോ താരതമ്യം ചെയ്യേണ്ടതില്ല. കാരണം ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ അവയിൽ നിന്നൊക്കെ വ്യത്യസ്ഥമായ ഒരു രീതിയിലാണ് ഈ കഥ വളരുന്നത്...
ആത്മരതിയും, കാൽപ്പനികസങ്കടങ്ങളും കുത്തിനിറക്കുന്ന പതിവ് ബ്ലോഗ് രചനകളിൽനിന്നെല്ലാം വ്യത്യസ്ഥമായ ഒരു വിതാനത്തിൽ നിൽക്കുന്ന ഈ കഥയെ അഭിനന്ദിക്കാതെ വയ്യ.....
ഒരുപാടൊരുപാട് നന്ദിയുണ്ട് മാഷെ.
ഇല്ലാതാക്കൂഎനിക്ക് കിട്ടുന്ന ആദ്യത്തെ അവാര്‍ഡായി ഞാനീ അഭിപ്രായത്തെ സ്വീകരിക്കുന്നു.
സന്തോഷം സന്തോഷം സന്തോഷം മാത്രം.
മരുഭൂമിയിൽ ദീർഘകാലം വസിച്ചു തിരിച്ചു വരുന്ന പ്രവാസികളുടെ ചങ്കിൽ കുത്തുന്ന കഥ!!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ..
എപ്പോഴും പലതും തിരിച്ചറിയാന്‍ മനുഷ്യര്‍ വളരെ വളരെ വൈകുന്നു.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കഥയില്‍ കൂടിയല്ല കഥാനായകന്റെ കൂടെയായിരുന്നു അവസാനം വരെ യാത്ര,അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഭാവനയാണ് പലപ്പോഴും മികച്ച കഥകളായി പരിണമിക്കുന്നത് , കഥയുടെ പകുതിഭാഗം അതിശയോക്തിയില്ലാതെയും ബാക്കി ഭാഗം പ്രവാസത്തിന്റെ പൊള്ളുന്ന യാഥാര്ത്യത്തിന്റെ പ്രതീകാത്മകമായ ബിംബകല്‍പ്പനകളില്‍ കൂടിയും പറഞ്ഞുപോയ റാംജിയുടെ ക്ലാസിക്കല്‍ ഹിറ്റ് ആയ കഥകളില്‍ ഒന്നായി എന്റെ വായനയില്‍ നിറയുന്നു.
മറുപടിഇല്ലാതാക്കൂകഥയുടെ കാമ്പ് കണ്ടെത്തുന്ന വായന എഴുത്തിന് ഊര്‍ജ്ജം പകരുന്നു.
ഇല്ലാതാക്കൂവളരെ നന്ദി ഫൈസല്‍.
എന്തോ ഒരു മൂകത വായിച്ചു തീർന്നപ്പോൾ
മറുപടിഇല്ലാതാക്കൂഎല്ലാം നഷ്ടപ്പെടുന്ന സമൂഹത്തില്‍ മൂകത പാടില്ല.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
മനസ്സില്‍ തട്ടുന്ന കഥ. മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍ നന്നായി വരച്ചുകാട്ടി.
മറുപടിഇല്ലാതാക്കൂനന്ദി ഉടയപ്രഭന്‍
ഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനന്ദി ശ്രീ.
ഇല്ലാതാക്കൂചില അനുഭവങ്ങള്‍ ഒട്ടകത്തിന്റെ രൂപം പൂണ്ടു മുന്നില്‍ നില്ക്കുന്നു. ആ ഒരു അവസ്ഥയിലാണ് കഥ വായിച്ചു കഴിഞ്ഞപ്പോള്‍. റാംജിയേട്ടാ സുന്ദരമായ ക്രാഫ്റ്റ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂഅതെ സുഹൃത്തെ. ഒട്ടകത്തിന്റെ രൂപം പൂണ്ട അനുഭവങ്ങള്‍ തന്നെ. അവിടെ ചെന്നുപെട്ടാല്‍ പുല്ലെങ്കില്‍ പുല്ല് എന്നോരവസ്ഥയും, വലിയ ട്രക്കര്‍ ഓടിക്കുന്ന ഡ്രൈവര്‍ ആയാല്‍ ആ വണ്ടി പോകുന്നതിനുസരിച്ചുള്ള കഴിക്കലും വെക്കലും ഉറക്കവും. ഒട്ടകത്തിന്റെ രൂപത്തിലേക്ക് യാത്ര ചെയ്തത് ഇത്തരം കാഴ്ചകള്‍ ആണ്.
ഇല്ലാതാക്കൂവളരെ നന്ദി ജെഫു.
ദിവസം മുഴുവൻ ഞാനെന്റെ മുതലാളിയുടെ കൂടെ നിന്നാണു ജോലി ചെയ്യുന്നത്. അവൻ എല്ലാ തരത്തിലും കിറുക്കനാണ്. ഞാനും അതു പോലെ ആയെന്ന് കൂടെ ജോലി ചെയ്യുന്നവർ മാത്രമല്ല എന്റെ കെട്ട്യോൾ വരെ കുറേ മുമ്പേ പറയുന്നു. എനിക്കങ്ങിനെ തോന്നുന്നില്ലെങ്കിലും...
മറുപടിഇല്ലാതാക്കൂഅതിനാൽ ഈ കഥ എനിക്ക് ശരിക്കും (ദഹിക്കും) ഇഷ്ടമായി. ആ ഫോട്ടോ എങ്ങിനെയാ ചെയ്തത്? അത് സൂപറായി ട്ടൊ.
അതെ ബഷീറിക്ക. പല്ലന് തോമ ഒട്ടകമാവാന്‍ ശ്രമിക്കുന്ന ആ കഷ്ടപ്പാടുകള്‍ ആണ് അധികം പ്രവാസികളും അവരുടെ ജോലി നിലനിര്‍ത്താന്‍ വേണ്ടി അനുവര്‍ത്തിക്കുന്നത്.
ഇല്ലാതാക്കൂചിത്രം അനിമേഷന്‍ ചെയ്യാന്‍ ഞാന്‍ ഉപയോഗിച്ച ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് മുകളിലെ ബൈജു മണിയങ്കാലയുടെ അഭിപ്രായത്തിന് ഞാന്‍ മറുപടി എഴുതിയതില്‍ ചേര്‍ത്തിട്ടുണ്ട്. അവിടെ ക്ലിക്കിയാല്‍ ആ ബ്ലോഗ് കാണാം.
നന്ദി സുഹൃത്തെ.
വൈകല്ല്യങ്ങളാൽ അപകർഷതയുടെ തലത്തിലേക്ക് ഇറങ്ങിപോകുന്നവരുടെ
മറുപടിഇല്ലാതാക്കൂവ്യക്തി വികാസം താണു താണില്ലാതാവുന്നതിന്റെ ആത്മവിശ്വാസമില്ലായമയിൽ നിന്നും ,
ഈ പല്ലന്തോമയുടെ പാത്ര സൃഷ്ടിയിലൂടെ പ്രവാസ ജീവിതത്തിലടിമപ്പെട്ട് , പിന്നീട് അവിടത്തെ
ജോലിയോടനുയോജിച്ച് ഒട്ടകമോ , ആടോ ,കുരങ്ങോ മറ്റോ ആയി തീരുന്ന ഒരു സഹജീവികളുടെ നേർമയമായ
ചിത്രമാണ് ഇത്തവണ ഭായ് വരയിലൂടേയും വരികളിലൂടേയും വരച്ച് വെച്ചിരിക്കുന്നത് .
ഇത്തരമാളുകളെ സമൂഹം നോക്കിക്കാണുന്ന പ്രവണതകൾക്കെതിരെ ചൂണ്ടുവിരലുതിർത്ത
ഈ കഥ ചമക്കുന്നതിൽ ഭായ് ഒരു കഥാ കാരനെന്ന നിലയിൽ വളരെയധികം മേലെ തട്ടിൽ പോയതിൽ
എനിക്കടക്കം എല്ലാ ബൂലോഗർക്കും അഭിമാനിക്കാം..
ഇതാ ബൂലോഗത്തിൽ നിന്നും വീണ്ടും
ഒരു ഉന്നതനായ ഒരു കഥാകാരൻ കൂടി ഉയർത്തെഴുനേറ്റിക്കുന്നു...!
നല്ല വാക്കുകള്‍ക്ക് നന്ദി മുരളിയേട്ടാ.
ഇല്ലാതാക്കൂഒന്നും എഴുതേണ്ട എന്ന് വിചാരിച്ചു. പക്ഷെ വീണ്ടും വീണ്ടും വായിക്കാനുള്ള പ്രേരണ തടയാൻ പറ്റിയില്ല....എന്റെ മനസ്സിന്റെ വിങ്ങൽ എങ്കിലും അറിയിച്ചില്ലെങ്കിൽ ഒട്ടും സമാധാനമുണ്ടാകില്ല ...സത്യത്തിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു മൃഗമാണ് ഒട്ടകം.പക്ഷെ ഇപ്പോൾ ഞാൻ ഒട്ടകത്തെ സ്നേഹിച്ചു തുടങ്ങി ഭായ് ...അത്രമാത്രം പറഞ്ഞോട്ടെ...
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഒഴുക്കിൽ വായിക്കാനാവുന്നു.
മറുപടിഇല്ലാതാക്കൂമുകളില പറഞ്ഞ കമെന്റുകൾ ഒക്കെ തന്നെയാണ് എനിക്കും അടയാളപ്പെടുത്താൻ ഉള്ളത്.
ഒരു പാട് കേട്ട് മറഞ്ഞ / കേട്ടയു കൊണ്ടിരിക്കുന്ന ഒരിക്കലും തീരാത്ത കഥ
ഒട്ടക മനുഷ്യനായും / ആട് മനുഷ്യനായും / കല്ലായും / മനലായും / യന്ത്രമായും
അനാദി കാലം വരെ
(അംജത് പറഞ്ഞ ബലൂണ്‍ അഭിപ്രായം എനിക്കുമുണ്ട് - മറ്റൊന്ന് അല്പം അതിശയോക്തി ഉണ്ടോ)
ഇനിയുമിനിയും വരട്ടെ
മനുഷ്യന് ഒട്ടകമാവുന്നു എന്ന് പറയുന്നത് അതിശയോക്തി തന്നെയാണ്. ഒട്ടകത്തിനെക്കൂടെ ജീവിക്കുന്ന വ്യക്തിക്ക് അവിടെ ലഭിക്കുന്ന സൌകര്യത്തില് കഴിച്ചുകൂട്ടേണ്ടിവരുമ്പോള് ഒട്ടകമാവാന്‍ ശ്രമിക്കുന്ന ആ കഷ്ടപ്പാടുകള്‍ പോലെയല്ലേ പലരുടേയും ഇവിടത്തെ പെടാപ്പാടുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ അതിശയോക്തി എനിക്ക് തോന്നുന്നില്ല ശിഹാബ്.
ഇല്ലാതാക്കൂഅഭിപ്രായങ്ങള് തുറന്നെഴുതുന്നത് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.
വിശദമായ അഭിപ്രായത്തിന് നന്ദി സുഹൃത്തെ.
റാംജി ,
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ...
ബാഹ്യ ലോകം അധികമൊന്നും അറിയപ്പെടാത്ത നിസ്സഹായ പ്രവാസ ജീവിതത്തിന്റെ അകം പൊരുളിലെ നൊമ്പരങ്ങൾ അനതി സാധാരണ വൈഭവത്തോടെ നിസ്സംഗമായും , നിശബ്ദമായും വരികളിലൂടെയും,വരകളിലൂടെയും പ്രകടിപ്പിച്ചപ്പോൾ അതിൽ നിന്നും ഉത്ഭൂതമായ അപൂർവ്വത താങ്കളുടെ സൃഷ്ടി വൈഭവത്തെ ഔന്യത്യത്തിലേക്കുയർത്തുന്നു . സൃഷ്ടി ശ്രേഷ്ടമാകുന്നു. അതുകൊണ്ട് തന്നെ ബ്ലോഗിലെ മുഖ്യ ധാരയിൽ നിന്നും ഈ കൃതി വേറിട്ട് നിൽക്കുന്നു .ഭാവുകങ്ങൾ
താങ്കളുടെ നല്ല വാക്കുകള്‍ എന്ന് എന്റെ എഴുത്തിന് ഊര്‍ജം പകരുന്നു.
ഇല്ലാതാക്കൂനന്ദി ഭായി.
പല്ലന്തോമ ഒരു നൊമ്പരമായി. ചിത്രങ്ങള്‍ നന്നായി. ചലിക്കുന്ന ചിത്രം ഗംഭീരം.
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം.
ഇല്ലാതാക്കൂനന്ദി സുകന്യ.
ഇഷ്ടപ്പെട്ടു - പണ്ട് വായിച്ച മലയാറ്റൂരിന്റെ 'പരിണാമം' (തീര്‍ച്ചയില്ല) എന്ന ഒരു കഥ ഓര്മ വന്നു -
മറുപടിഇല്ലാതാക്കൂനന്ദി മാഷെ.
ഇല്ലാതാക്കൂഅഭിനന്ദനങ്ങള് റാംജിയേട്ടാ... നല്ല കഥക്ക്!
മറുപടിഇല്ലാതാക്കൂനന്ദി മുബി.
ഇല്ലാതാക്കൂഎപ്പോഴുമെന്ന പോലെ രാംജി വീണ്ടും.. പുറമേ പറഞ്ഞതിനേക്കാള്‍ അകമേ പറഞ്ഞ വാക്കുകള്‍ ശക്തം.
മറുപടിഇല്ലാതാക്കൂഅവസാനം ക്ലീഷേ ആയിപോയില്ലേ എന്ന് സംശയം.
ചിലതൊക്കെ അങ്ങിനെ മാത്രമേ അവസാനിക്കു ശ്രീജിത്ത്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കൊളളാം... നന്നായിരിക്കുന്നു,
മറുപടിഇല്ലാതാക്കൂസ്വന്തം വൈരൂപ്യം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട്, തന്റേതിനോട് രൂപസാദൃശ്യമുള്ള ഒട്ടകത്തിന്റെ ചേഷ്ടകള്‍ അനുകരിച്ച്, ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍നിന്നും പണം ചുമക്കുന്ന ഒട്ടകമായി മാറിയ കഥാപാത്രം. വീണ്ടുമൊരു മൃഗകഥ കൂടി.
മറുപടിഇല്ലാതാക്കൂകഥ പറയാനുള്ള എളുപ്പത്തിനും ഭംഗിക്കും വേണ്ടി ഒട്ടകത്തെയും പല്ലന്തോമയേയും കൂട്ടുപിടിച്ചു എന്നേയുള്ളു.
ഇല്ലാതാക്കൂനന്ദി തുമ്പി.
ഹോ .....രാംജി ചേട്ടാ .......ഞാൻ ഇന്നലെ വായിച്ചിരുന്നു ഒന്ന് കൂടി വായിച്ചിട്ട് അഭിപ്രായം പറയാം എന്ന് കരുതി ....... "ഒട്ടകജീവിതം " എന്ന പേരാണ് കൂടുതൽ നല്ലത്. വ്യതസ്തമായ ഒരു കഥതന്തു. നന്നായി പറഞ്ഞിരിക്കുന്നു ഒട്ടകത്തിന്റെ അവസ്ഥ . വര നന്നായിരിക്കുന്നു.ജിഫ് ഫോട്ടോ ആണോ ?
മറുപടിഇല്ലാതാക്കൂചേട്ടന്റെ രചനകളിൽ ഏറ്റവും മികച്ചത്.
ഇങ്ങനെ ഒരു രചന ബ്ലോഗിൽ പോസ്റ്റ് ചെയ്തു വായിക്കാൻ തന്നതിന്
ഒരായിരം നന്ദി
ഇടക്ക് ഫെയ്സ്ബുക്കില്‍ കാണാമെന്നല്ലാതെ വിവരമൊന്നും ഇല്ലല്ലോ പൈമ.
ഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക് വളരെ നന്ദിയുണ്ട്.
ചിത്രം അനിമേഷന്‍ ചെയ്ത ജിഫ് ഫൈല്‍ തന്നെ.
കഥ നന്നായി ..അഭിപ്രായങ്ങള്‍ ബാകിയുള്ളവര് പറഞ്ഞത് തന്നെ ..അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി സിയാഫ്.
ഇല്ലാതാക്കൂഹാസ്യരൂപത്തില് ആരംഭിച്ച കഥ ക്രമേണ ക്രമേണ ഉള്ളിലൊരു നൊമ്പരമായി അവസാനിപ്പിച്ചു.
മറുപടിഇല്ലാതാക്കൂപല്ലന് തോമ അവഗണിക്കപ്പെട്ടവരുടെ,അപകര്‍ഷതാബോധമുള്ളവരുടെ,ഭാരംചുമക്കുന്നവരുടെ
പ്രതിരൂപമായി മാറുകയാണ്...............
നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍
ആശംസകളോടെ
നന്ദി ചേട്ടാ.
ഇല്ലാതാക്കൂമരുഭൂമിയിലെ ജീവിതങ്ങള്‍ ആണ് ഉള്ളടക്കം... അതിനാല്‍ മനോഹരം....
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂമൃഗങ്ങളെ ഭുജിക്കുക, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തി ഓമനിക്കുക, മൃഗങ്ങളെ വേലയ്ക്കും വിനോദത്തിനും ഉപയോഗിക്കുക മൃഗങ്ങളെ ബലികഴിപ്പിക്കുക- സാര്‍വ്വജനീനം അല്ലെന്നിരിക്കിലും ഇപ്പറഞ്ഞതൊക്കെ സാര്വ്വകാലികമാണെന്നോ, സാര്വ്വത്രികമെന്നോ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. ഒരു ഒറ്റയാനായി രാംജിയുടെ കഥാപാത്രം ഒരു അപൂര്‍വ്വ ജീവിയുടെ നിലനില്പിലേക്കാണ് അകാരണമായി കുമ്പിട്ടു കിടക്കുന്നത്. സൂക്ഷ്മവീക്ഷണത്തിന്നിടയാക്കിയാല് ഈ കഥാപാത്രം മൃഗത്തോടുള്ള ഒരു തരം വൈകാരികാസക്തിക്ക് അടിമയായും കാണപ്പെടാവുന്നതാണ് paraphilia/zoophilia. ഐച്ഛികമായുള്ള മൃഗചേഷ്ടകളില് തല്‍പ്പരനായ ഈ അപൂര്വ്വസത്വത്തിലൂടെ ഒരു അമൂര്ത്താസ്തിത്വം ദര്‍ശിക്കാന്‍ ഹാസ്യചിത്രങ്ങളുടെ അകമ്പടിയുമായി രാംജീ ഈ കഥയിലൂടെ നമ്മെ നിര്‍ബന്ധിക്കുന്നുമുണ്ട്.
മറുപടിഇല്ലാതാക്കൂമരുഭൂമിയില് നിന്നും മരുപ്പച്ച തേടിപ്പൊകുന്നവര്ക്ക് ഉണ്ടാകാറുള്ള ഒരു തരം മിഥ്യാബോധമത്രെ മൃഗതൃഷ്ണ. ഈ പേരിനെ വ്യവച്ഛേദിച്ചാല് അതിനെ മൃഗത്തിന്റെ തൃഷ്ണ എന്നോ അതും അല്ലെങ്കില്‍ മൃഗത്തോടുള്ള തൃഷ്ണ എന്നോ തല്പരര്ക്ക് വേണമെങ്കില്‍ ഊഹിച്ചെടുക്കാം എന്നും തോന്നുന്നു...
രാംജിക്ക് കഥ പറയാന്‍ നന്നായറിയാം
സമയം കണ്ടെത്തി എന്റെ ബ്ലോഗ് സന്ദര്‍ശിക്കാനും അഭിപ്രായം അറിയിച്ചതിനും
ഇല്ലാതാക്കൂവളരെ നന്ദിയുണ്ട് സാര്‍.
പ്രവാസ ജീവിതം ഒരു പുതിയ കാഴ്ചപ്പാടില്‍ നന്നായി പറഞ്ഞു മാഷേ...
മറുപടിഇല്ലാതാക്കൂവരയും അസ്സലായി
നന്ദി ശ്രീ.
ഇല്ലാതാക്കൂഈ രചനാ വൈഭവത്തിന് ഒരു ബിഗ് സല്യൂട്ട്.
മറുപടിഇല്ലാതാക്കൂകൂടുതല് എന്ത് പറയാന്‍.? ഈയിടെ വായിച്ച കഥകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായൊരു കഥ. ഈ ബ്ലോഗ്ഗില്‍ അടുത്തടുത്ത് പിറന്ന രണ്ടു കഥകളും മികച്ചത്. ആശംസകള്‍ ശ്രീ രാംജി
നന്ദി വേണുവേട്ടാ.
ഇല്ലാതാക്കൂമനുഷ്യന്റെ ഒട്ടക രൂപാന്തരണം നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂനന്ദി അരുണ്‍
ഇല്ലാതാക്കൂശൈലി ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂഎനിക്കീ മാജിക്കല്‍ റിയലിസവും സറിയലിസവും ഉത്തരാധുനികവുമൊക്കെ ദഹിക്കില്ല, റാംജി. അതെന്റെ മാത്രം അജ്ഞതയാണ്. അതുകൊണ്ട് പോസ്റ്റിനനുബന്ധമായി കണ്ട കമെന്റുകളെല്ലാം വളരേ നന്നായി, എന്നുമാത്രം പറഞ്ഞുകൊണ്ട് പിന്‍വാങ്ങുന്നു.
മറുപടിഇല്ലാതാക്കൂഇതിലത്ര മാജിക്കും കുണ്ടാമണ്ടിയും ഒന്നുമില്ലല്ലോ ഭായി. ഇനി ഉണ്ടോ?
ഇല്ലാതാക്കൂനന്ദി പ്രിയ സുഹൃത്തെ.
വളരെ ..മനോഹരമായ രചന.....ആശംസകള്‍ ..!!
മറുപടിഇല്ലാതാക്കൂനന്ദി രാജേഷ്
ഇല്ലാതാക്കൂഒട്ടകമനുഷ്യന്റെ മാനസികാവസ്ഥ വായിക്കുന്നവരിലേക്ക് പകരാന്‍ കഴിഞ്ഞാല്‍ പിന്നെ കഥ എങ്ങനെ എന്ന് പറയേണ്ട കാര്യമേയില്ല...എങ്കിലും ...നല്ലൊരു കഥ,മനോഹരമായ വര.(കഥകളിലേക്ക് ഒട്ടകവും പുലിയും കടന്നുവരുന്നത് ഇങ്ങനെയൊക്കെയാണെന്ന് റാംജി കഥകളാണ് കാണിച്ചു തന്നത്)
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
രാംജി എപ്പോഴും സാധാരണയില്‍ നിന്ന് വെത്യസ്ത മായ ലോകാതാണ് നില്കുന്നത്
മറുപടിഇല്ലാതാക്കൂഅതേയോ?
ഇല്ലാതാക്കൂഒരു വ്യത്യാസമൊക്കെ ഉണ്ടായാല്‍ കാണാന്‍ ഒരിമ്പമല്ലേ.
നന്ദി കൊമ്പന്
ഈ സ്നേഹത്തിന്
നന്നായി മനമുരുകി...മറ്റൊരു ആട് ജീവിതം !!!
മറുപടിഇല്ലാതാക്കൂനന്ദി മാഷെ
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂസഹജീവികളുടെ ലോകത്ത് സഹജവാസനകളെ മറക്കുമ്പോള്‍ , മനസ്സുകള്‍ മനുഷ്യനെന്ന അവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ വെമ്പുന്ന പോലെ...!!
നന്ദി ഷലീര്‍
ഇല്ലാതാക്കൂഒട്ടകത്തെ പല പ്രാവശ്യം വായിച്ചു. നാട്ടിലായിരുന്നു.അവിടത്തെ വേഗം കുറഞ്ഞ നെറ്റില്‍ കമന്റു ചെയ്യാന്‍ സാധിച്ചില്ല.
മറുപടിഇല്ലാതാക്കൂഹെഡിംഗ് കണ്ടപ്പോഴേ പ്രവാസികഥ എന്ന് മനസ്സിലായി. റാംജി വീണ്ടും ഈ വിഷയം തന്നെ എഴുതുന്നുവോ എന്ന ഇഷ്ടക്കുറവോടെയാണ് വായിച്ചത് .പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി റാംജിയുടെ പുലിയുടെ കഥപോലെ,ചിറകുകളുമായി ജനിച്ച പെണ്‍കുട്ടിയുടെ കഥപോലെ ബ്ലോഗേഴുത്തില്‍ എണ്ണിപ്പറയാവുന്ന ഒരു കഥ തന്നെയാണ് ഇതെന്ന് . പ്രവാസി എങ്ങനെ ജനിച്ച നാടിനു ചേരാത്തവനാകുന്നു എന്ന് എത്ര ഭംഗിയായിപ്പറഞ്ഞു. നന്ദി ഈ നല്ല കഥക്ക് ,കഥാകാരന്
ഇത്തരം വാക്കുകളിലെ പ്രചോദനമാണ് ബ്ലോഗേഴുത്തിനെ കൂടുതല്‍ നെഞ്ചേറ്റുന്നത്.
ഇല്ലാതാക്കൂകഴിഞ്ഞ കഥകള്‍ വായനക്കാരുടെ ഓര്‍മ്മകളില്‍ തങ്ങിക്കിടക്കുന്നു എന്ന കാഴ്ച കൂടുതല്‍ സന്തോഷം പകരുന്നു.
വളരെ നന്ദി റോസ്.
“വെഷമിക്കണ്ട. ഞാന്തിരികെ പോകാം. നമ്മ്ടെ നാടിന് ന്റെ ശരീരം യിനി അധികപ്പറ്റാ. ഞാമ്പോയിട്ട് ബാങ്ക്ലിക്കി പൈസ അയച്ചോണ്ടിരിക്കാം, നമ്മ്ടെ രാജ്യത്തിനൊന്നും അധികപ്പറ്റാവാത്തത്.“ \\\ ഒന്നല്ല ഒരായിരം പ്രവാസികളുടെ ആത്മ നൊമ്പരം ആണ് പല്ലന്തോമയുടെ ഈ വാക്കുകള്‍.. പിടിച്ചിരുത്തി ഈ വായന.. ബ്ലോഗ്ഗെഴുത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കഥ വായിക്കുന്നത്.. വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വ വിഖ്യാതമായ മൂക്ക് എന്ന കഥയും ഒരു നിമിഷം ഓര്‍ത്തുപോയി..
മറുപടിഇല്ലാതാക്കൂഇനിയുമിനിയും പ്രതീക്ഷിക്കുന്നു ഭാവനയുള്ള ഇത്തരം രചനകള്‍.. അഭിവാദ്യങ്ങള്‍.. !!!
ഒന്നല്ല ഒരായിരം പ്രവാസികളുടെ ///എന്ന് പറഞ്ഞപ്പോള്‍ ഒരു പല്ലന് തോമായില്‍ ഒതുക്കാതെ കഥയുടെ വിശാലതയിലേക്ക് കടന്ന് വായനകള്‍ ചിന്തിക്കുന്നു എന്ന അറിവ് ഏറെ സന്തോഷം നല്കുന്നു.
ഇല്ലാതാക്കൂവളരെ നന്ദി സുഹൃത്തെ.
പറയാനുള്ളതെല്ലാം എപ്പോഴേ പറഞ്ഞു കഴിഞ്ഞു ..വ്യത്യസ്തവും മനോഹരവുമായ കഥകൾ ഇനിയും എഴുതാൻ തക്ക ശക്തിയോടെ രാംജിയുടെ തൂലിക നിലനിൽക്കട്ടെ
മറുപടിഇല്ലാതാക്കൂകാണാറില്ലല്ലോ.
ഇല്ലാതാക്കൂവളരെ സന്തോഷം രമേശ് ഭായി.
കഥ ഇഷ്ടമായി.അവതരണത്തിലെ വ്യത്യസ്തത തന്നെയാണ് കഥയിലെ മികവ്.
മറുപടിഇല്ലാതാക്കൂഒരു കാര്യം സൂചിപ്പിക്കട്ടെ.ദുരന്ത പര്യവസായിയല്ലാത്ത ഒരു പ്രവാസിക്കഥ വായിക്കാന്‍ അതിയായ ആഗ്രഹം.വായിച്ചതും എഴുതിയതും എല്ലാം സങ്കടക്കഥകള്‍...
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സങ്കടമല്ലാതെ ഒന്നും കാണാനില്ല രൂപേഷ് ഇവിടെ. ചിലപ്പോള്‍ എവിടെയെങ്കിലും കാണുമായിരിക്കും അല്ലെ?
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വ്യത്യസ്തമായ കഥ, ശൈലി.....നന്നായി റാംജി സര്
മറുപടിഇല്ലാതാക്കൂനന്ദി റാണി.
ഇല്ലാതാക്കൂപ്രവാസത്തിന്റെ ബാക്കിപത്രം..
മറുപടിഇല്ലാതാക്കൂഇഷ്ടമായ ഒരു പ്രവാസകഥ കൂടി...
അഭിനന്ദനങ്ങള്‍..!!
നന്ദി അലി.
ഇല്ലാതാക്കൂപല്ലന്തോമയുടെ സ്വഭാവവിശേഷത്തിന് പറ്റിയ ആനിമേഷന്‍... കലക്കി റാംജീ... അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂകഥ ഇഷ്ടമായി @ PRAVAAHINY
മറുപടിഇല്ലാതാക്കൂനന്ദി പ്രവാഹിനി
ഇല്ലാതാക്കൂമിനി പിസി has left a new comment on your post "ഒട്ടകം":
മറുപടിഇല്ലാതാക്കൂകഥ വായിച്ചു ഇഷ്ടമായി ...നമ്മള് എന്താ ചെയ്യുക രൂപവും വൈരൂപ്യവും തരുന്നത് ദൈവമല്ലേ എന്ന് കരുതി സമാധാനിക്കാന്‍ പല്ലന്തോമയോട് പറയാമായിരുന്നു ഒന്ന് കണ്ടിരുന്നെങ്കില്‍
വായനക്കും അഭിപ്രായത്തിനും നന്ദി മിനി
റാംജി,വ്യത്യസ്തമായ ഒരു പ്രമേയം.നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂനന്ദി ജ്യോ
ഇല്ലാതാക്കൂഒട്ടകം എന്ന പേര് പഴകിപതിഞ്ഞ പല കഥകളുടെ തുടര്‍ വായനയാവുമോ എന്ന ശങ്കയേകിയെങ്കിലും കഥാകൃത്തിലുള്ള പ്രതീക്ഷ വായിക്കാന്‍ പ്രേരിപ്പിച്ചു. തികച്ചും വ്യത്യസ്ഥമായ ആഖ്യാനവും ശൈലിയും ഈ കഥയെ മികവുറ്റതാക്കി. എത്ര തന്മയത്തത്തോടെയാണ് ഒരു സാധാരണ പ്രാവാസിയുടെ മനസ്സും അവസ്ഥയുമെല്ലാം ചിത്രീകരിച്ചത്. മനസ്സില്‍ പതിഞ്ഞൊരു കഥ. വരയും അസ്സലായി. വരികളില്‍ കൂടി തന്നെ കഥാപാത്രത്തിന്റെ രൂപം മനസ്സില്‍ വ്യക്തമായി പതിയുന്നുണ്ട്. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂസന്തോഷം
ഇല്ലാതാക്കൂനന്ദി ഇലഞ്ഞി.
മനുഷ്യന് ഒട്ടകമായും, ഒട്ടകം മനുഷ്യനായും പരിണമിക്കാം. ആവര്‍ത്തിച്ചു വായിക്കുകയാണെങ്കില്‍ പിന്നെയും പിന്നെയും പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ മാത്രം സമ്പന്നമായ ബിംബകല്പനയും ഭാവനയും നേരുകളുടെ പൊള്ളലും ഇഴ ചേര്‍ത്ത ഒന്നാം തരം രചന. റാംജി. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂനന്ദി സലാം ഭായി.
ഇല്ലാതാക്കൂനല്ലൊരു കഥ ജനിക്കാൻ നന്നായി ജീവിതമറിയണം.
മറുപടിഇല്ലാതാക്കൂപ്രവാസത്തെ ഇത്രയധികം അറിഞ്ഞറിയിച്ച കഥാകാരന് അഭിവാദ്യങ്ങൾ,
അവതരണഭംഗികൊണ്ട് ഒറ്റയിരിപ്പിനു വായിച്ചുതീർത്തു.
നന്ദി, റാംജിയേട്ടാ
നന്ദി സലാഹു.
ഇല്ലാതാക്കൂവായിച്ചു, ഇഷ്ടപ്പെട്ടു. രാംജി ഏട്ടന്റെ ഓരോ കഥകള്‍ വായിക്കുമ്പോഴും ഇതുപോലെ ഒന്ന് എഴുതണം എന്ന് ആഗ്രഹിക്കാറുണ്ട്. ആശംസകള്‍
മറുപടിഇല്ലാതാക്കൂവളരെ നന്ദി.
മറുപടിഇല്ലാതാക്കൂപണം ..അതദ്ധ്വാനിച്ചുണ്ടാക്കുന്നവന്റെ കൈയ്യിൽ നിന്നു കൈനീട്ടി വാങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു ചളിപ്പുണ്ടല്ലോ...അതു ബാങ്കിൽ നിന്നെടുത്താൽ ഉണ്ടാകില്ല....പ്രവസികൾ പണമുണ്ടാക്കുന്നതെയുള്ളു...അതു സ്വന്തം കൈ കൊണ്ടു വേണ്ടപ്പെട്ടവർക്ക് കൊടുക്കാൻ പലപ്പോഴും കഴിയാതെ വരുമ്പോൾ, അതുണ്ടാക്കുന്ന ആ കൈകളെ എല്ലാവരും മറന്നു പോകുന്നു....അല്ലെ റാംജിയേട്ടാ..? മനസിൽ മറക്കാതെ കിടക്കും ഈ സൃഷ്ട്ടി..!
മറുപടിഇല്ലാതാക്കൂആരേയും അറിയിക്കാതെ ഒരുപാടൊരുപാട് ഒതുക്കിവെച്ച് ഒതുങ്ങുമ്പോള്‍ ഒതുങ്ങിപ്പോകുന്നു.
ഇല്ലാതാക്കൂനന്ദി അനൂസ്.
ജീവിതം നല്കുന്ന ദുരിതങ്ങളില്‍ നിന്നും ഉയിര്ത്തെഴുന്നെല്ക്കാനവാതെ വീണുപോകുന്ന ജന്മങ്ങള് ..അവരുടെ രൂപാന്തരങ്ങള്‍ ..സാധാരണ ചിന്തകള്‍ക്കും എത്രയോ അപ്പുറമാണ് അതിന്റെ ദൈന്യതയും തീവ്രതയും..കഥാകാരന്റെ ഭാവനയില്‍ സൂക്ഷ്മമായ് അത് തെളിയുന്നു ..അത് തന്നെയാണ് ഈ കഥയുടെ വിജയവും..കഥ ഇഷ്ടമായ് .ചിത്രവും .
മറുപടിഇല്ലാതാക്കൂനന്ദി ടീച്ചര്‍.
ഇല്ലാതാക്കൂപ്രിയപ്പെട്ട റാംജി ,
മറുപടിഇല്ലാതാക്കൂതികച്ചും വ്യത്യസ്തമായ രിതിയിൽ കഥ ഭംഗിയായി അവതരിപ്പിച്ചു. പ്രവാസിയുടെ പ്രയാസ ജീവിതത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ വരുന്ന പരിണാമങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ പ്രവാസികളെല്ലാം പല രൂപത്തിലുള്ള ഒട്ടകങ്ങൾ തന്നെ.
ആശംസകളോടെ
ഭാഷയിലും എഴ്ത്തിന്റെ ഭംഗിയിലും .പ്രമേയത്തിലും വ്യത്യസ്തത പുലർത്തിയ രചന ......
മറുപടിഇല്ലാതാക്കൂവളരെയേറെ ഇഷ്ടമായി .......സർ ...
ആശംസകളോടെ
നന്ദി സുഹൃത്തെ
മറുപടിഇല്ലാതാക്കൂറാംജിയെട്ടാ നന്നായി എഴുതിയിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണീർ പോടിഞ്ഞോ എന്നൊരു സംശയം.
മറുപടിഇല്ലാതാക്കൂഏട്ടന്റെ വരയും നന്നായിരിക്കുന്നു.
നന്ദി രോഹു.
ഇല്ലാതാക്കൂചായം പോയത് ചിത്രത്തിന്റെ അല്ല. ജീവിതത്തിന്റെ തന്നെയാണ്.
മറുപടിഇല്ലാതാക്കൂപറിച്ചു നട്ടപ്പെട്ടതിനു ശേഷം എവിടെയും ചേരാത്ത ഒരു ഒട്ടകം ആയി മാറിപ്പോകുന്ന പാവം പ്രവാസി......
മറുപടിഇല്ലാതാക്കൂ"അത് പറ്റ്ല്ലെങ്കി ഞാമ്പൊക്കോളാം തിരിച്ച്" .... ഇതാണ് ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത വാക്കുകള്‍.
മനോഹരമായ രചന.
Sajivan Kanattil
നന്ദി സജീവന്.
ഇല്ലാതാക്കൂസുഖമല്ലേ?
കഥ മനോഹരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂവീട്ടുവേലക്ക് നിന്ന സമയത്ത് നിർബന്ധപൂർവ്വം ഒരു പെണ്ണിന്റെ കൂടെ കിടക്കേണ്ടിവന്നത് സ്വന്തം അപ്പന് അവനെഴുതി. പല്ലൻതോമയെ സംബന്ധിച്ച് അങ്ങിനെ എഴുതിയത് ശരിയായിരുന്നു. അവന് എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു.
ഈ വരികളുടെ യാഥാർത്ഥ്യത്തിലേകെത്താൻ ഞാൻ നാലുതവണ ആവർത്തിച്ച് വായിച്ച് കാരണം പല്ലൻ തോമ ആദ്യമായി എഴുതുന്ന കത്ത് രണ്ടമത് ഒരു കത്ത് വന്നിട്ടില്ല അതിൽ ഈ കാര്യം എന്തിനു തോമ എഴുതി..? കഥാകാരൻ മറുപടി പറയണം മാത്രവുമല്ല അവന് എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു അങ്ങനെയെങ്കിൽ തോമ എന്തിനു ചെറുപ്പത്തിൽ അവരെവിട്ട് ഓടിപ്പോയി...? അപ്പോൾ തോമക്ക് മറ്റൊരു ലോകത്തെകുറിച്ച് ചിന്തയുണ്ടായിരുന്നു എന്നാണർത്ഥം കേവലം പോത്തിറച്ചിവെച്ച് കോടുത്തില്ല എന്നതല്ല തോമ ഓടിപോകാൻ കാരണം ..
അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക്കണം ഒരു ചിന്തയുമില്ലാതെ. മേലോട്ടും കീഴോട്ടും നോക്കില്ല.
ഇല്ലാതാക്കൂനാട്ടില് കൂടിയതിനുശേഷം കാര്യമായൊന്നും കാണാറില്ലല്ലോ?
നന്ദി സുഹൃത്തെ.
well, I am a new blogger please visit prakashanone.blogspot.com
മറുപടിഇല്ലാതാക്കൂനിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ ഉൾവേവുകൾ കണ്ട് ആനന്ദിക്കുങ്കയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന മറ്റൊരുകൂട്ടം മനുഷ്യർ..ഈ പുതിയ കാലത്തിന്റെ നേർ-ച്ചിത്രം തന്നെയാണ് കഥയെന്നു തോന്നിപ്പോയി റാംജി..ചിത്രങ്ങളൂം കഥയെപ്പോലെ തന്നെ മികവു പുലർത്തുന്നവ തന്നെ. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂവളരെ നന്ദി സബീന.
ഇല്ലാതാക്കൂറാംജിയെട്ടാ നന്നായി എഴുതിയിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണീർ പോടിഞ്ഞോ എന്നൊരു സംശയം.
മറുപടിഇല്ലാതാക്കൂഏട്ടന്റെ വരയും നന്നായിരിക്കുന്നു.
നന്ദി ഷംസു.
ഇല്ലാതാക്കൂപ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളെ അർത്ഥവത്തായ രചനയിലൂടെ മനോഹരമായി അവതരിപ്പിച്ച ഈ കഥാകൃത്തിന് ആയിരം അഭിനന്ദനങ്ങൾ...
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂവായിച്ചു
മറുപടിഇല്ലാതാക്കൂമാഷിന്റെ ഒരു കഥയേ വായിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ കണ്ടെങ്കിലും പിന്നെയാകാം ന്നു കരുതി. സമയക്കുറവാണെ കാരണം. പിന്നെ എല്ലായിടത്തും വേഗം എത്തിപ്പെടാൻ ഒക്കെ ശീലിച്ചു വരണേ ഉള്ളു. ഇത് വിചിത്രമായ ഒരു കഥയെന്നു തോന്നിയെങ്കിലും ഈ കഥയിൽ ഒരുപാടു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. പ്രവാസജീവിതത്തിലെ ദുരിതങ്ങൾ,സങ്കടങ്ങൾ എല്ലാം പല്ലൻതോമ എന്ന കഥാപാത്രസ്രഷ്ടിയിലൂടെ മാഷ് വളരെ വ്യക്തമായി വായനക്കാർക്ക് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നു.വൈകിയ വായനയിൽ ക്ഷമിക്കുമല്ലോ? എന്റെ എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂക്ഷമിക്കണം റാംജി സാർ.ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.സാറിന്റെ എറ്റവും മികച്ച കഥകളിലൊന്ന്.
മറുപടിഇല്ലാതാക്കൂഎന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുകാള്ക്കും
മറുപടിഇല്ലാതാക്കൂനന്ദി
റാംജിയേട്ടാ.... മരുഭൂമിയിലെ ജീവിതസമരത്തിന്റെ അവസാനം തിരിച്ച് വരിമ്പോഴാണ് അറിയുന്നത് കറവ വറ്റുന്ന പ്രവാസി അറുക്കാനേ കൊള്ളൂ എന്ന്..... നോവായ് മാറി ഒട്ടകം..... എസ്. ജെ പലറ്റക്കാടിന്റെ ചെറുകഥ ഒട്ടകം ഒരു പുനര്‍വായനക്ക് ഓര്‍മ്മിപ്പിച്ചു......
മറുപടിഇല്ലാതാക്കൂആശംസകൾ.....
നന്ദി വിനോദ്
മറുപടിഇല്ലാതാക്കൂ