1/9/14

ശില്പസൗന്ദര്യം

                                                                                                                                              01/09/2014

മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി മുലയരിഞ്ഞെറിഞ്ഞ സമരങ്ങൾ വാഴുന്ന കാലത്തും നഗരമധ്യത്തിനടുത്ത് പഴക്കം തിട്ടമില്ലാത്ത കരിങ്കൽ പ്രതിമ ഓജസ്സോടെ നിലകൊണ്ടിരുന്നു. സ്ത്രീനഗ്നതയുടെ നയനവീക്ഷണമായ പൂർണ്ണകായ പ്രതിമ ഉണങ്ങിയ കാക്കക്കാഷ്ഠങ്ങളോടുപോലും പരിഭവമില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാഭാവികതയോടെ....

പഴകിപ്പിഞ്ഞിയ ഭൂതകാലത്തിന്റെ കണക്കെടുപ്പിലേക്കു കടന്നുചെന്നാൽ ഒരുപക്ഷെ മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി കാണാൻ കഴിഞ്ഞേക്കാവുന്ന കരിങ്കൽ പ്രതിമ.

മുഷിഞ്ഞ ചാരനിറം. നൂറ്റാണ്ടുകളേല്പിച്ച വടുക്കൾ പ്രതിമയെ ഒന്നുകൂടി കറുപ്പിച്ചു. മാറിമാറി വന്ന ഋതുക്കൾ ചാരനിറത്തിന്‌ കടുപ്പം കൂട്ടി. ആകൃതിയിലൊ അളവിലൊ മാറ്റം സംഭവിച്ചില്ല. പ്രതിമയിരിക്കുന്ന ഇടത്തിലെ പുല്ലും ചെടികളും കരിയുകയും പുതിയവ തഴച്ചു വളരുകയും ചെയ്തുകൊണ്ടിരുന്നു. പണ്ടൊന്നും ഇല്ലാതിരുന്ന ഒരദൃശ്യ സൗന്ദര്യം നാൾക്കുനാൾ പ്രതിമയിൽ തിളങ്ങി.

കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവർ ഒരു ഭാഗത്ത്. മറ്റാരും കാണാതെ നോക്കിനിൽക്കാൻ കഴിയാത്തതിനാൽ നിരശ കൂടെ കൊണ്ടുനടക്കുന്നവർ മറുഭാഗത്ത്. ഇവരെല്ലാവരുംതന്നെ പ്രതിമയെ സ്നേഹിച്ചിരുന്നു.

മനുഷ്യൻ തുണി കണ്ടുപിടിക്കുന്നതിനു മുൻപ് വെറുമൊരു ശില്പസൗന്ദര്യം മാത്രമായിരുന്നു പ്രതിമ. ഒളിവില്ലാത്ത നോട്ടങ്ങളാൽ സമ്പന്നമായ ചുറ്റുപാടുകളിൽ പ്രതിമ ശരിക്കും ബാഹ്യസമ്മർദങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല. വളരെ വളരെ സാവധാനത്തിലാണ്‌ പ്രതിമയിൽ സമ്മർദങ്ങൾ കനത്തു തുടങ്ങിയത്, നൂറ്റാണ്ടുകളുടെ പ്രയാണങ്ങൾക്കൊടുവിൽ...

പ്രതിമയുടെ മുലകളും ഗുഹ്യഭാഗങ്ങളും മറച്ച് അതേപടി നിലനിർത്തുക.

നിലനിൽക്കുന്ന ഭാരതസംസ്ക്കാരത്തിനുയോജ്യമെന്ന തിട്ടൂരം കല്പിക്കപ്പെടുമ്പോൾ ജയിച്ചത് നിരാശരായിരുന്നു. പ്രതിമ എടുത്തു മാറ്റില്ലെന്ന അറിവിൽ താൽക്കാലിക തൃപ്തി ലഭിച്ച സംതൃപ്തർ ‘ഹാവു’ എന്ന ആശ്വാസസ്വരം പുറപ്പെടുവിച്ചു. മുഴുവൻ പേർക്കും സ്വീകാര്യമായ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അധികാരികൾക്കും ഹാവു.

കരിങ്കൽ ശില്പത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തുണിയുടുപ്പിക്കാനുള്ള ഒരു സംഘത്തിന്റെ കണ്ടെത്തലായിരുന്നു ചപ്രചിപ്ര താടിക്കാരൻ ശില്പി. മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ഒട്ടിയ കവിൾത്തടം. മകിണ്ട തോൾസഞ്ചിയിൽ നിന്ന് ഉളികളും ചുറ്റികയും ചുള്ളിക്കമ്പുകൾ പോലുള്ള കൈവിരലുകൾ നിധിപോലെ പുറത്തെടുത്തു.

തുണിയുടുപ്പിക്കൽ പ്രക്രിയയിലേക്ക് ഉളിയും ചുറ്റികയും കലപില കൂട്ടി. മറയക്കാൻ പോകുന്ന കാഴ്ച അവസാനമായി കാണാനും, ഇയാൾ എങ്ങിനെയാണ്‌ പ്രതിമയെ തുണിയുടുപ്പിക്കുന്നതെന്ന് കാണാനും, ശില്പിയെന്ന സാധനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുമായി ധാരാളം ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. രൂപഭാവത്തിലും പ്രവൃത്തിയിലും അസാധാരണത്തം പ്രകടമായ ശില്പിക്കാണിപ്പോൾ പ്രതിമയുടേതിനേക്കാൾ കാഴ്ചക്കാർ.

ഇടതു കൈക്കുഴ പ്രതിമയിൽ ചേർത്തുവെച്ച് കൈപ്പത്തിയല്പം ഉയർത്തിയാണ്‌ വിരലുകളിൽ ഉളിയുടെ സ്ഥാനം. വിരലുകൾകൊണ്ട് പിടിച്ചു പിടിച്ചില്ല എന്ന മട്ടിലുള്ള കരുതലായിരുന്നു ശില്പി ഉളിയോടു സ്വീകരിച്ചിരുന്ന രീതി. ഉളിത്തലയിൽ ചുറ്റികയുടെ തലോടൽ പതിയുമ്പോൾ മാത്രം ഉളിമുന പ്രതിമയെ തഴുകി. ചുറ്റികയുടെ തലോടൽ ലഭിക്കാത്തപ്പോഴെല്ലാം പ്രതിമയുമായി ഉളിയല്പം അകലം പാലിച്ചേ നിന്നുള്ളു. അമ്മി കൊത്തുമ്പോഴുണ്ടാകുന്ന ചിലമ്പിച്ച മണിനാദത്തിൽ കരിങ്കൽ ധൂളികൾ മഴത്തൂളൽ പോലെ..

വളരെ സൂക്ഷ്മതയോടെയാണ്‌ പ്രതിമയുടെ പൊക്കിളിനു താഴെ ശില്പിയുടെ ഉളി ചിത്രം വരഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞ നേരംകൊണ്ട് പൊക്കിളിനു താഴെയായി വളഞ്ഞൊരു ഉരുളൻ വടിപോലെ തിണർത്ത ഒരു വര പ്രതിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബീഡി വലിച്ച് വിശ്രമിക്കാനുള്ള മനസ്സാന്നിദ്ധ്യമായിരുന്നില്ല അപ്പോൾ ശില്പിയുടേത്, പ്രതിമയുടെ നഗ്നത പൂർണ്ണമായും മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വശത്തേക്കല്പം ചെരിഞ്ഞു നിൽക്കുന്ന പ്രതിമ ഒരു കാലല്പം ഉയർത്തി മറുതുടയിൽ ചേർത്താണ്‌ നില്പ്. യോനി ദൃശ്യമാകാത്ത ശില്പചാതുരിയാണ്‌ പ്രതിമയെ ജീവസ്സുറ്റതാക്കിയത്. രണ്ടു തുടകളുടേയും മുകൾ ഭാഗത്തായി തിണർത്ത രണ്ടു വരകൾ കൂടി സൃഷ്ടിച്ച ശില്പി താഴേക്കിറങ്ങി.

ജുബ്ബാപോക്കറ്റിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ചു. പ്രതിമയെ നോക്കാതെ മുന്നോട്ടു നടന്നു. അല്പം മുന്നിലെത്തിയ ശില്പി പെട്ടെന്നു തിരിഞ്ഞുനിന്ന് കണ്ണെടുക്കാതെ പ്രതിമയെ നോക്കിനിന്നു. ബീഡിത്തുമ്പത്തെ ചുവപ്പുരാശി മിന്നുകയും മങ്ങുകയും ചെയ്തിരുന്നത് വളരെ തിടുക്കപ്പെട്ടാണ്‌്. പ്രതിമയെ നിരീക്ഷിച്ചുകൊണ്ടുതന്നെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി തുപ്പിയെറിഞ്ഞു. കണ്ണെടുക്കാതെ  പ്രതിമക്കരികെ ചെന്നുനിന്ന് ഉളിയും ചുറ്റികയുമെടുത്ത് ഒന്നുരണ്ടു കോറലുകൾ കൂടി വീഴ്ത്തി. വീണ്ടും പഴയ സ്ഥലത്ത് തിരികെയെത്തി ഒരു ബീഡി കൂടി കത്തിച്ചു. പ്രതിമയെ ഒന്നു നോക്കിയ അയാൾ താഴെ പൊടിമണ്ണിൽ ചമ്രം പടിഞ്ഞിരുന്ന് ബീഡി ആസ്വദിച്ചു വലിച്ചു.

ഇപ്പോൾ കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടിരിക്കയാണ്‌. അല്പം വിചിത്രമെന്ന് തോന്നാവുന്ന ശില്പിയിലേക്ക് ബഹുമാനങ്ങളും ആരാധനകളും കൂക്കിവിളിയുടെ ആരവമായി.

മാറിടം മറയ്ക്കാനായി ശില്പി വീണ്ടും പ്രതിമയിലേക്ക് കയറി. ഉളിയെടുത്ത് ശില്പത്തിന്റെ മുലക്കണ്ണുകൾ നീക്കം ചെയ്തു. അരുതെന്ന നിഷേധസ്വരം ജനങ്ങൾക്കിടയിൽ പൊട്ടിയൊലിച്ചു. അത്രനേരംവരേയും ശില്പിയുടെ കഴിവിനെ ബഹുമാനിച്ചിരുന്നവരിൽ പോലും വെറുപ്പ് കിനിയാൻ തുടങ്ങി. ശില്പി എന്തെങ്കിലും കാണുകയൊ കേൾക്കുകയൊ ചെയ്യുന്നില്ലായിരുന്നു. കലയുടെ കൃത്യമായ പൂർണ്ണതയിലേക്ക് ഒരു ധ്യാനത്തിലെന്നപോലെ ഉളിയും ചുറ്റികയും പ്രതിമയുടെ മാറിടത്തിൽ ഒഴുകി നടന്നു. അധികസമയമെടുക്കാതെ പണി പൂർത്തിയാക്കി ശില്പി താഴെയിറങ്ങി.

തെറിച്ചു നിന്നിരുന്ന മാറിടം മുലക്കച്ചയിൽ ഒതുങ്ങിയപ്പോൾ വൃത്തിയായ സൗന്ദര്യമായി പ്രതിമ തിളങ്ങി. നേരിയ നിരാശ പടർന്നിരുന്ന മുഖങ്ങളിൽ പോലും നിറഞ്ഞ തൃപ്തിയുടെ പൂത്തിരിവെട്ടം പ്രകാശിച്ചു. പുതുതായി ഒന്നും കൂട്ടിച്ചേർക്കാതെ നിലവിലെ വസ്തുവിനെ സ്നേഹപൂർവ്വം തഴുകി തൃപ്തരേയും അതൃപ്തരേയും സമന്വയിപ്പിച്ചുകൊണ്ട് ശില്പി തോൾസഞ്ചിയും തൂക്കി നടന്നകന്നു.

കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും കരിങ്കല്ലിന്റെ പഴമയുടെ നിറം ചില ഭാഗങ്ങളിൽ നിന്ന് തെറിച്ചുപോയിരുന്നു. ആ ഭാഗങ്ങളിൽ, ഇപ്പോഴത്തെ സ്വാഭാവികതയോട് ചേരാത്തതായ പുത്തൻ നിറം മുഴച്ചുനിന്നു. നാളെയത് പഴയതുമായി സമന്വയിച്ചേക്കാം.

കാലം അവിടേയും നിന്നില്ല. അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേ ഇരുന്നു....

നവീകരിക്കപ്പെട്ട പ്രതിമ നടപ്പുകാലത്തിന്റെ വേവുകളിൽ തൃപ്തി കാണിച്ചു.

പുത്തൻ ചേലൊക്കെ ആർജ്ജിച്ച അനുഭൂതി. ഇരിപ്പിടവും ചുറ്റുപാടും ശ്രദ്ധിച്ചു. എല്ലാം ചേലാക്കിയിട്ടുണ്ട്. പ്രതിമയുടെ ശരീരത്തെ പൊളിച്ചു വാർത്തില്ലെങ്കിലും സിമന്റ് തറയും ഇരിപ്പിടവും മനോഹരമായ ഗ്രാനൈറ്റ് പതിപ്പിച്ച് മോടിയാക്കിയിട്ടുണ്ട്. പ്രതികരണശേഷിയില്ലാത്ത പ്രതിമ എല്ലാം സഹിച്ചു.

ഈയിടെയായി കാഴ്ചക്കാരുടെ ബാഹുല്യം വർദ്ധിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്തുപോലും പ്രതിമക്കു മുന്നിലുള്ള വൃക്ഷച്ചുവട്ടിൽ സൊറ പറഞ്ഞിരിക്കുന്നവർ പതിവു കാഴ്ചയാണ്‌. കളിയും കാര്യവും ചിരിയുമായി അവരെല്ലാം ഉല്ലസിക്കുകയും ഗൗരവപ്പെടുകയും ചെയ്യുന്നത് കാണാം. അതിനിടയിലെല്ലാം ഒരോരുത്തരും അവരവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാൽ, പ്രതിമയെ ഒളിഞ്ഞൊ തെളിഞ്ഞൊ നോക്കാതിരിക്കുന്നില്ല. ആ നോട്ടം തന്നെയാണ്‌ പ്രതിമയുടെ ഇന്നത്തെ പ്രസക്തി. പ്രസക്തി നഷ്ടപ്പെടാൻ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതിമയിലവശേഷിക്കുന്ന പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറുമൊരു ജീവനില്ലാത്ത കാഴ്ച മാത്രമായി മാറും.

വെയിലെന്നൊ തണലെന്നൊ ഭേദമില്ലാതെ ചിലപ്പോഴൊക്കെ ചിലർ പ്രതിമയുടെ കാലിനു കീഴെയുള്ള ഗ്രാനൈറ്റ് തറയിലിരുന്ന് മുകളിലേക്ക് നോക്കും. അപ്പോഴവർക്ക് തല ഏങ്കോണിച്ച് ഉടലും കാലും വലുതായ പ്രതിമയുടെ രൂപം കിട്ടും. നോട്ടം കാലിടുക്കിലൂടെ മേലോട്ട് കയറുമ്പോൾ അനുഭവപ്പെടുന്ന വല്ലായ്മയിൽ പ്രതിമ തന്നെ ചൂളിപ്പോകാറുണ്ട്. അതുപക്ഷെ, പലർക്കും മനസ്സിലാവാറില്ല. ‘ഈ കിളികളെക്കൊണ്ട് തോറ്റു’ എന്നു പറഞ്ഞ് ഗ്രാനൈറ്റ് തറ കഴുകുന്നവർക്കറിയില്ലല്ലൊ അത് കിളികളുടെ മാത്രം കാഷ്ഠമല്ലെന്നും ഇരുട്ടുള്ള രാത്രികളിൽ ചിലരുടെ നിർവൃതി പൂത്തുലഞ്ഞുണങ്ങിയ അവശിഷ്ടങ്ങൾ കൂടെയുണ്ടെന്നും.

കഷായത്തിൽ ചേരാൻ അറപ്പുകാട്ടുന്ന മേമ്പൊടി പോലെ സമരങ്ങൾ അതത് കാലത്തെ വേവുകളായി തൊണ്ടകീറി പാഞ്ഞു. ഇന്നലത്തെ സമരങ്ങൾ ഇന്ന് തെറ്റായും ഇന്നത്തെ സമരങ്ങൾ നാളെ തെറ്റാകാനുമായി....സ്നേഹവും കരുണയും വ്യക്ത്യാതിഷ്ഠിതമായി പകച്ചു നിൽക്കുമ്പോൾ പ്രതിമയൊരു കരിങ്കല്ല് മാത്രം. എല്ലാം കാണാനും കേൾക്കാനും ശ്രമിച്ചാൽ എങ്ങുമെത്താതെ അങ്ങിനെ...

സമൂഹത്തിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും പ്രതിമയുടെ അനുവാദം കൂടാതെ പ്രതിമയിലേല്പിക്കുന്നത് തടയാൻ കഴിയാത്ത സങ്കടം പ്രതിമ കടിച്ചമർത്തുമായിരിക്കും. എല്ലാതും എതിർപ്പില്ലാതെ സ്വീകരിക്കാൻ മാത്രമേ പ്രതികരണശേഷിയില്ലാത്ത പ്രതിമയ്ക്കാകു.

കഴിഞ്ഞ ആഴ്ചയിലാണ്‌ പ്രതിമയുടെ മുന്നിലൂടെ സമരാവേശമായി അഴിമതി ഇല്ലാതാക്കാനും സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കാനും വോട്ടു ചോദിച്ചുകൊണ്ട് ഒരു പുത്തൻ കൂട്ടം കടന്നു പോയത്. ഇനിയും നാരായവേര്‌ കണ്ടെത്തിയിട്ടില്ലാത്ത സ്ത്രീപീഡനവും അഴിമതിയും ഇവരെങ്ങനെയാണ്‌ അവസാനിപ്പിക്കുക എന്നോർത്ത് പ്രതിമ തലതല്ലി ചിരിച്ചില്ല.

ഓരോ കാലത്തും സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമായി പ്രതിമയുടെ ശരീരത്തേയും വസ്ത്രങ്ങളേയും പുതുപുതു ശില്പികൾ അഴിച്ചു പണിതുകൊണ്ടിരുന്നു. കരിങ്കല്ലിനോടു ചേരാത്തതും ചേരുന്നതുമായ വിധത്തിൽ ഏച്ചുകെട്ടലുകളോടെ പ്രതിമയുടെ ശരീരം വികൃതമായിക്കൊണ്ടിരുന്നു. തുടക്കങ്ങളിൽ മാത്രം തോന്നാവുന്ന വികൃതമെന്ന ഭാവം. തുടക്കങ്ങളിലെ തോന്നൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോൾ അതൊരു പരിചയമായി പ്രതിമയോടു ചേരും. ഇത്തരം പുതിയ പരിചയങ്ങൾ കുന്നുകൂടിയായിരിക്കാം അൺപെൺ പക്ഷമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം വിലുങ്ങുകളില്ലാതെ പ്രവേശനം നേടിയിട്ടുണ്ടാകുക എന്ന് പ്രതിമക്ക് തോന്നിക്കൂടായ്കയില്ല. കാരണം ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങൾ കൂട്ടംകൂട്ടമായാണ്‌ പ്രതിമയുടെ കരിങ്കൽ പ്രതലത്തിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നത്.

പ്രതിമയുടെ രൂപത്തിൽ സംഭവിച്ച സാരമായ വ്യത്യാസങ്ങൾ ഒരു നൂറ്റാണ്ടുപോലും തികച്ച് ജീവിതമില്ലാത്ത മനുഷ്യർക്ക് കാര്യമായൊന്നും മനസ്സിലാകാൻ വഴിയില്ല. രൂപഭാവങ്ങളിലെ ആകർഷകത്വം നശിച്ചാൽ പ്രതിമയൊരു കരിങ്കല്ലുമാത്രം. ആകർഷകത്വം നശിപ്പിക്കുന്ന ചേലുകളാണ്‌ പ്രതിമയിലേക്കിപ്പോൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ആണെന്നൊ പെണ്ണെന്നൊ തരം തിരിക്കേണ്ടതില്ല. നിലവിലെ സ്ത്രീപീഡനങ്ങൾക്ക് ചേലാണ്‌ കാരണമെന്നും ചേല്‌ ഞങ്ങളുടെ അവകാശവും വ്യക്തിസ്വാതന്ത്ര്യമാണെന്നും ശാഠ്യം പിടിക്കുമ്പോൾ പ്രതിമയുടെ രൂപമാണ്‌ കൂടുതൽ വികൃതമാകുന്നത്.

കാലം കാത്തുനിൽക്കുന്നില്ല....

പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കയാണ്‌. മാറ്റങ്ങളെ സ്വീകരിക്കേണ്ടിവരുമ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കല്പം മാത്രമായിരുന്നില്ല അതിനു കാരണം, വർദ്ധിച്ചുവരുന്ന പുത്തൻ ശില്പങ്ങളുടെ നിലനില്പില്ലാത്ത കാഴ്ചകൾ കൂടിയായിരുന്നു. കാഴ്ചക്കാരുടെ ക്രമാതീതമായ കുറവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പുതുമ നശിക്കുകയും പ്രത്യേകതകൾ അവസാനിക്കുകയും ചെയ്യും. അങ്ങിനെ വന്നാൽ മനുഷ്യജീവിതം വരെ ദുസ്സഹമായിത്തീർന്നേക്കാം. കൂടുതൽ കൂടുതൽ മടങ്ങിവരാ പോയിന്റുകൾ സൃഷ്ടിച്ചുകൊണ്ട് സമയക്ളിപ്തമായ ജീവിതങ്ങൾ മുന്നേറുമ്പോൾ ആ ജീവിതത്തിലെ ശരിയും തെറ്റും ചേർന്ന് വികൃതമാക്കിക്കൊണ്ടിരിക്കുന്നത് പ്രതിമയെ മാത്രമാണ്‌. അവസാനം സ്വന്തം രൂപം തന്നെ നഷ്ടമാകാവുന്ന അവസ്ഥയോർത്ത് പ്രതിമക്ക് വല്ലായമ തോന്നാൻ തുടങ്ങി. കാലപ്രവാഹത്തിന്റെ അങ്ങേത്തല പ്രതിമക്കു മുന്നിൽ ചോദ്യചിഹ്നംപോലെ ഉടക്കിക്കിടന്നു.

പ്രതിമയുടെ മുന്നിലൂടെ കടന്നുപോയ കഴിഞ്ഞ ദിവസത്തെ നഗ്നരായ സ്ത്രീകളുടെ പ്രതിഷേധപ്രകടനം നാളെ പ്രതിമയിലേൽപിക്കാൻ പോകുന്ന നിർബന്ധിത മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുന്നു. ഭൂതകാലവും വർത്തമാനകാലവും പ്രതിമക്കു നൽകുന്ന സൂചന ഭാവികാലത്തിന്റെ കാഴ്ചകളാണ്‌. തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്...

പുത്തൽ ശില്പികൾ മൂർച്ചയേറിയ തുളകൾ വീഴ്ത്തുന്ന ഡ്രില്ലുകളും ഗ്രൈന്ററുകളും ശരീരഘടനയെ മാത്രമല്ല ശരീരം നിർമ്മിക്കാനുപയോഗിച്ച കരിങ്കല്ലിന്റെ കാഠിന്യത്തെത്തന്നെ നശിപ്പിച്ചിരിക്കുന്നു. തൊട്ടാൽ പൊടിഞ്ഞുപോകാവുന്ന ചിതൽപ്പുറ്റുപോലെ തകർന്നിരിക്കുന്നു പ്രതിമയിലെ കടുത്ത പ്രതലങ്ങൾ പോലും.

കുറെനാൾ കഴിഞ്ഞൊരു ദിവസമാണ്‌ ശക്തിയായ് മഴ പെയ്തത്. മഴയിലലിഞ്ഞ ചിതൽപ്പുറ്റ് കലക്കവെള്ളമായി കുത്തിയൊഴുകി.   

119 അഭിപ്രായങ്ങൾ:

  1. Vayana Adayalappeduthunnu..Malayalam fontumayi Veendum Varaam :)

    മറുപടിഇല്ലാതാക്കൂ
  2. സര്‍വം സാക്ഷിയായി പ്രതിമ നില്‍ക്കുന്നു
    ചിരപുരാതനം മുതല്‍ക്കേ!

    മറുപടിഇല്ലാതാക്കൂ
  3. കാലത്തിനനസരിച്ച് കോലംകെട്ടുന്ന മനുഷ്യന്റെ വിശ്വാസങ്ങളും പ്രതിമകളും മാറിക്കൊണ്ടേയിരിക്കും. ഗാന്ധിജിയില്‍നിന്ന് വല്ലഭായി പട്ടേലിലേയ്ക്ക് വെറുമൊരു രൂപമാറ്റത്തിന്റെ ദൂരം മാത്രം.

    മറുപടിഇല്ലാതാക്കൂ
  4. “ഭൂതകാലവും വർത്തമാനകാലവും പ്രതിമക്കു നൽകുന്ന സൂചന ഭാവികാലത്തിന്റെ കാഴ്ചകളാണ്‌. തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്...“
    നാം പുരോഗമനത്തിലൂടെ പഴമയിലേക്ക് കുതിക്കുകയാണ്....!
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊരുപക്ഷേ, അനിവാര്യമായിരിക്കാം വീകെ. ഇന്നത്തെ പീഡനങ്ങള്‍ ഇല്ലാത്ത ഒരു പഴയകാലം, അതിരില്ലാത്ത ആര്‍ത്തി ഇല്ലാതിരുന്ന ഒരു പഴയ കാലം, മനുഷ്യര്‍ മതങ്ങളാല്‍ വേര്‍തിരിക്കപ്പെടാത്ത ഒരു കാലം,ഇങ്ങിനെ എല്ലാം നിലനിന്നിരുന്ന ഒരു കാലത്തില്‍ നിന്ന് നമ്മള്‍ മാറ്റങ്ങളെ സ്വീകരിച്ചപ്പോള്‍ ഓരോ ചെറിയ കാര്യത്തില്‍ പോലും നാം അറിയാതെ 'ഞാന്‍' എന്ന ഭാവം നമ്മില്‍ അലിഞ്ഞു കൂടിക്കൊണ്ടിരുന്നു. അതിനു മാറ്റം സംഭവിക്കാതെ ക്രൂരതകള്‍ എന്ന് കരുതുന്ന ഒന്നും നമ്മെ വിട്ടു പോകാന്‍ വഴി കാണുന്നില്ല. ഒരു മനുഷ്യന്‍ എന്ന നിലക്ക് പ്രകൃതി നല്‍കിയ നമ്മുടെ ശരീരത്തെ നമ്മള്‍ നമുക്ക് തോന്നിയത് പോലെ പൊതിയുകയും ചെത്തി മിനുക്കി കൊണ്ടുനടക്കുകയും ചെയ്യുക എന്നത് പ്രകൃതി വിരുദ്ധമായല്ലേ കാണാന്‍ കഴിയൂ. പൊതിയുകയും ചെത്തി മിനുക്കുകയും ചെയ്യുമ്പോള്‍ അന്നുവരെ മനുഷ്യനില്‍ ഇല്ലാതിരുന്ന മറ്റൊരു ശരീരത്തെ നഗ്നമായി കാണാനുള്ള ആകാംക്ഷയും ചെത്തിമിനുക്കലിലെ കൊതികളും ക്രമേണ വളര്‍ന്നുവന്ന് 'ഞാന്‍' കൂടുതല്‍ സ്വാര്‍ത്ഥനാവാന്‍ തുടങ്ങിയതല്ലേ ഇന്നത്തെ എല്ലാ സംഭവങ്ങള്‍ക്കും കാരണം. അപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാകണം എന്നാണെങ്കില്‍ അന്നത്തെ ആ മനുഷ്യാവസ്ഥയിലേക്ക് ഇന്നത്തെ മനുഷ്യന്‍ എത്താതെ അതിനു കഴിയുമോ? അതെ വീകെ, നമുക്ക് സംശയമില്ലാതെ പറയാം, നമ്മള്‍ പഴമയിലേക്കാണു സഞ്ചരിക്കുന്നത്, അല്പം വികൃതമെന്നു തോന്നാവുന്ന തരത്തില്‍.
      കഥയെ ആഴത്തില്‍ വിലയിരുത്തിയ അഭിപ്രായത്തിനു
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
    2. “അതൊരുപക്ഷേ, അനിവാര്യമായിരിക്കാം...”
      അതെ, ആ അനിവാര്യതയിലേക്കാണ് നാം പൊയ്ക്കോണ്ടിരിക്കുന്നത്. അതിന് നമ്മുടെ ചെയ്തികൾ ഒരു കാരണമേ ആകുന്നില്ലെന്നാണ് എന്റെ ഒരു വിശ്വാസം. പ്രകൃതിക്ക് അതിന്റേതായ ചിലചിട്ടവട്ടങ്ങളൊക്കെയുണ്ടാകും. ലക്ഷക്കണക്കിനു വർഷങ്ങളിൽ കൂടി കടന്നു പോയാലെ അതൊക്കെ മനസ്സിലാക്കിയെടുക്കാനാവൂ. അത് മനുഷ്യസാദ്ധ്യവുമല്ലല്ലൊ. ഒരു നാൾ എല്ലാം നക്കിത്തുടച്ചെടുക്കും. പിന്നീട് പുതുതായി എല്ലാം നട്ടു വളർത്തും. പ്രകൃതി ഒന്നു ശ്വാസം വിടാൻ എടുക്കുന്ന സമയം പോലും നാം ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ചെയ്തികൾ പ്രകൃതിക്ക് ഒരു പ്രശ്നമേയല്ല. കാലം അതിന്റ് വഴിക്ക് കറങ്ങിക്കൊണ്ടേയിരിക്കും...

      ഇല്ലാതാക്കൂ
    3. അതെ, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലൂടെ സംഭവിച്ച കൊച്ചു കൊച്ചു മാറ്റങ്ങള്‍ മനുഷ്യന് കാണാന്‍ കഴിയാത്ത പല കുഴപ്പങ്ങളും മനുഷ്യമനസ്സുകളില്‍ പെരുപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അത്തരം കുഴപ്പങ്ങളുടെ സാക്ഷാത്കാരമാണ് പണവും പദവിയും ഉള്ളവര്‍ മറ്റുള്ളവരുടെ ദ്രോങ്ങള്‍ക്ക് വില ക്ലപിക്കാതെ പിടിച്ചു പറിക്കുന്നത്. ഒന്നും അറിയാന്‍ ശ്രമിക്കാതെ പുറം മിനുക്കലുകള്‍ മാത്രം എപ്പോഴും എല്ലാ കാര്യത്തിലും നടക്കുന്നു എന്നുള്ളതാണ് പ്രശ്നങ്ങള്‍ വലുതാക്കുന്നത്.

      ഇല്ലാതാക്കൂ
  5. ഈ പ്രതിമയെ പ്രകൃതിയോട് ഉപമിക്കാമൊ?
    ആശംസകൾ റാംജി സാർ..
    വളരെ നല്ല കഥ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ യുക്തം പോലെ തീരുമാനിക്കാം സുഹൃത്തെ.
      നന്ദി ഗിരീഷ്‌

      ഇല്ലാതാക്കൂ
  6. "തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്..." പ്രതികരിക്കാന്‍ കഴിയാതെ എല്ലാം കാണുന്നു, കേള്‍ക്കുന്നു, സഹിക്കുന്ന പ്രതിമകള്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ഞാന്‍ എന്ന ഭാവം മൂത്ത് മൂത്ത് മരണമടയുന്ന മനുഷ്യര്‍...!
      നന്ദി മുബി

      ഇല്ലാതാക്കൂ
  7. ഇന്നലെത്തന്നെ കഥ വായിച്ചിരുന്നു..

    പ്രമേയത്തിന്റെ ഗൌരവം കാരണം ആവും
    എന്ന് സംശയം..കൂടുതൽ അഭിപ്രായങ്ങൾ കാണുന്നില്ല

    ഒരു സാധാരണ കഥയേക്കാൾ ഉപരി കഥ പറയുന്ന
    ഒരു ബിംബം ആയി പ്രതിമയെത്തന്നെ നിന്നിടത്തു
    നിന്ന് അനക്കാതെ ഒരു ജനത്തിന്റെയും പ്രകൃതിയുടെയും
    ഒക്കെ കഥ പറയിക്കുകയാണ്‌ കഥാ കൃത്ത്...

    ഒരേ പ്രതിമയിൽ പല ശിൽപ്പികൾ നടത്തുന്ന മിനുക്കു
    പണികൾ.അതിനെ പല തരത്തിൽ ഇഷ്ട്ടപ്പെടുകയും
    വ്യാഖ്യാനിക്കുകയും ചെയ്യുന്ന ജനങ്ങൾ..ഇതിനെ
    പ്രകൃതി ആയും അധികാര വർഗ്ഗത്തിന്റെ സാധാരണ
    ക്കാരന്റെ മേലുള്ള കടന്നു കയറ്റം ആയും കാണാം.
    കാലാ കാലത്തിൽ ഓരോരുത്തരും ചെയ്യുന്ന മിനുക്കു
    പണികൾ അവസാനം ആതിനെ ആയിരുന്ന അവസ്ഥയിലേക്കും
    പിന്നീട് ആത്യന്തികം ആയി ശൂന്യതയിലേക്കും തകർത്തു
    മണ്ണടിഞ്ഞിടുന്ന സംസ്കാരമോ പ്രകൃതിയോ ജനതയോ
    ഒക്കെ ആയിടുന്ന പ്രതിഭാസം...

    വായനക്കാർക്ക് ഒത്തിരിയേറെ ചിന്തകൾ എറിഞ്ഞു കൊടുത്തു
    ശില്പ സൌന്ദര്യം ഒരു ചോദ്യ ചിഹ്നമായി അങ്ങനെ പ്രതിമ
    പോലെ മനസ്സിൽ തറച്ചു നിൽക്കുന്നു രാംജി.അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിന്‍സെന്റിന്റെ അഭിപ്രായങ്ങള്‍ എപ്പോഴും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു, എഴുതുമ്പോള്‍ എന്റെ കൈവിരലുകളെ നിയന്ത്രിക്കുന്നു. ആഴത്തിലുള്ള വായനയിലും അഭിപ്രായത്തിലും സന്തോഷത്തോടെ
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  8. വെറും പ്രതിമകള്‍ അല്ലെ ........

    മറുപടിഇല്ലാതാക്കൂ
  9. സ്ത്രീ ശില്പ ഭംഗി ആസ്വദിച്ചു .പതിവിലും മനോഹരമായിരുന്നു റാംജീ..

    മറുപടിഇല്ലാതാക്കൂ
  10. പല തലത്തില്‍ വായിക്കാവുന്ന മനോഹരമായ കഥ. നിര്‍ജീവമായ പ്രതിമ സഹിക്കുന്നതിനും ഇല്ലേ ഒരതിര്..?ഇനി അതിന് ഒന്നും അനുഭവിക്കേണ്ടല്ലോ.കാലത്തിനൊത്ത് കോലം തുള്ളി കോലമേ ഇല്ലാതായ പാവം പ്രതിമ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കലി തുള്ളിയിറങ്ങുന്ന പ്രതിമകള്‍ ഉണ്ടായിരുന്നെങ്കില്‍ അല്ലെ.
      വായനക്കും അഭിപ്രായത്തിനും
      നന്ദി റോസ്.

      ഇല്ലാതാക്കൂ
  11. ആകര്‍ഷണം വികര്‍ഷണം ... സദാചാരം... ദുരാചാരം ... എല്ലാം അപേക്ഷികമാനെങ്കിലും എല്ലാ പ്രതിമകള്‍ ഉണ്ടാകുന്നതിനും ഇല്ലാതാക്കുന്നതിനും പിന്നില്‍ മനുഷ്യന്‍റെ ഇനിയും ശരിയെന്നു ഉറപ്പില്ലാത്ത അവ്യക്ത വിശ്വാസ പ്രമാനങ്ങലാണ്....

    ചിന്തിക്കാന്‍ ആവശ്യപ്പെടുന്ന കഥ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന്‍റെ ഇനിയും ശരിയെന്നു ഉറപ്പില്ലാത്ത അവ്യക്ത വിശ്വാസ പ്രമാണങ്ങളാണ് ഒരു പരിധി വരെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
      നന്ദി സുഹൃത്തെ

      ഇല്ലാതാക്കൂ
  12. prathima maattangal eattu vangi kaalaththil alinju chernnu athupOle chila jeevikalum.......................

    manoharam

    മറുപടിഇല്ലാതാക്കൂ
  13. പ്രതിമയുടെ സ്ഥാനത്ത് വേറെ പലതും...കഥ നന്നായി...

    മറുപടിഇല്ലാതാക്കൂ
  14. എത്ര അർത്ഥവത്തും സമ്പന്നപൂർണ്ണവുമായ വസ്തുതകളെന്ന് വായനയുടെ ഉടനീളം മനസ്സ്‌ പറഞ്ഞുക്കൊണ്ടേയിരുന്നു..
    കാലങ്ങൾ സാക്ഷിയായി കോലങ്ങൾ കെട്ടിയും പ്രതിമകൾ...
    നല്ലോരു വായനാനുഭവം..
    നന്ദി ഏട്ടാ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാലങ്ങൾ സാക്ഷിയായി കോലങ്ങൾ കെട്ടുമ്പോള്‍ അറിയാതെ മനുഷ്യനില്‍ അടിഞ്ഞുകൂടുന്ന കൊതികളാണ് പലതിനും കാരണമെന്ന വസ്തുത കാണാതെ പുറം മിനുക്കലിലൂടെ പ്രശ്നങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുമ്പോള്‍ കൊതി പിന്നെയും പെരുകിക്കൊണ്ടിരിക്കും.
      എപ്പോഴുമുള്ള പ്രോത്സാഹിപ്പിക്കല്‍ എന്റെ എഴുത്തിനു പ്രചോദനമാണ്.
      നന്ദി വര്‍ഷിണി.

      ഇല്ലാതാക്കൂ
  15. ഇത് സദാചാര സംരക്ഷരുടെ കാലമാണ്.എന്താണ് ആ ചാരം എന്നു മാത്രം ചോദിക്കരുത്.അത് ഓരോരുത്തര്‍ക്കും അവരവരുടെ താത്പര്യം സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. മലമ്പുഴ ഉദ്യാനത്തില്‍ കാനായിയുടെ "യക്ഷി" അനാവരണം ചെയ്തപ്പോള്‍ കുറെ സദാചാര സംരക്ഷകര്‍ കുരച്ചു ചാടിയിരുന്നു.ആരുടെയോ സുകൃതം ,ആ ചേതോഹര ശില്‍പ്പം ഇപ്പൊഴും അന്യൂനം നില നില്ക്കുന്നു.റാംജി,ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഭാവികത നഷ്ടപ്പെടുമ്പോള്‍ അവിടെ ഒരു കുറവ് ദര്‍ശിക്കാന്‍ കഴിയും. താല്‍ക്കാലിക കാഴ്ചകളും അപ്പപ്പോഴത്തെ കാര്യങ്ങളും നടത്താന്‍ അല്ലെങ്കില്‍ സ്വയം സാധിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ കാണിക്കുമ്പോള്‍ ഉണ്ടാകുന്ന അസൂയ മൂക്കുന്ന ചെയ്തികളുമാണ് ഒരുവിധം എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

      വായിച്ച് വിശദമായി അഭിപ്രായം അറിയിച്ചതിനു
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  16. കാലമെന്നത് ഒരു ചാക്രികഭ്രമണമാണെന്നും, ഈ ഭ്രമണപഥത്തിൽ നിരന്തരമായ അവസ്ഥാന്തരങ്ങളിലൂടെ തുടങ്ങിയേടത്തേക്കും,കടന്നുവന്ന വഴികളിലൂടെയും പ്രതിമ നിരന്തരം മാറ്റിമറിക്കപ്പെടും എന്നൊരു ധാരണ വായനയുടെ ഇടക്ക് മനസ്സിലേക്ക് കടന്നു കയറി. പക്ഷേ ഒടുവിൽ ആധുനികോത്തരകാലത്തെ മനുഷ്യന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ മുഖം നഷ്ടമാവുക എന്ന അവസ്ഥയും കടന്ന് ബലക്ഷയം സംഭവിച്ച് പ്രതിമ ഒരു ചിതൽപ്പുറ്റുപോലെ അലിഞ്ഞുപോവുന്ന അവസ്ഥയിലേക്കാണ് കഥ എത്തിച്ചേരുന്നത്.....

    യാതൊരു ഗണിതസമീകരണങ്ങൾക്കും പിടിതരാത്ത സമൂഹമെന്ന വലിയ സത്യത്തെ ഇവിടെ കുറിച്ചുവെക്കുന്നതിൽ എഴുത്തുകാരൻ ഏറെ വിജയിച്ചിരിക്കുന്നു എന്നു പറയാം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏതൊരു കാര്യമെടുത്ത് നോക്കിയാലും അതിന്റെ കൃത്യമായ ഒരു ശരിയുത്തരം കണ്ടെത്താന്‍ കഴിയുന്നില്ല എന്നൊരു കുഴപ്പത്തില്‍ എത്തിച്ചേരുന്നുണ്ട് നാം പലപ്പോഴും. ഇനി പൂര്‍ണ്ണമായും ശരിയെന്നു ധരിച്ച് തുടരുന്നവ കുറച്ച് കാലം കഴിയുമ്പോള്‍ തികച്ചും തെറ്റാണെന്നു ബോധ്യപ്പെടുന്നു. പ്രപഞ്ച രഹസ്യം തന്നെ വ്യത്യസ്തത ആകുമ്പോള്‍ പൊതുനിയമത്തിനു വാശി പിടിക്കുന്നത് തന്നെ അര്‍ത്ഥമില്ലാതാകുന്നുണ്ട്. ഇങ്ങിനെ നോക്കുമ്പോള്‍ സ്വന്തം രൂപം നഷ്ടപ്പെടുന്നവരാണ് അധികവും. പ്രപഞ്ചത്തിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന മാറ്റങ്ങള്‍ ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മനുഷ്യനില്‍ കീഴടക്കാനുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായ പല ഊര്‍ജ്ജങ്ങളും പ്രകൃതി സമ്മാനിക്കുന്നത് മനസ്സിലാകാതെ പോകുന്നു എന്ന് കാണേണ്ടിയിരിക്കുന്നു.

      ആഴത്തിലുള്ള വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  17. വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന കഥ, റാംജി സ്പെഷ്യല്‍ പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് ഇതൊരു വേറിട്ട വായനാനുഭവം ആയിരിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടക്കൊക്കെ ഒന്ന് മാറി മറിഞ്ഞില്ലെങ്കില്‍ വായിക്കാന്‍ തന്നെ ഒരു രസമില്ലാതെ വന്നാലോ.

      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  18. നഗ്നത അത് കാണുന്നവന്‍ കണ്ണിലാണ്..സൌന്ദര്യം പോലെ തന്നെ..കാലപ്രവാഹത്തില്‍ എന്തോക്കെ മായ്ച്ചു കളഞ്ഞാലും മനുഷ്യനില്‍ നിയതമായ ചില സത്വങ്ങള്‍ അതേപടി...rr

    മറുപടിഇല്ലാതാക്കൂ
  19. ശില്പം, ആവശ്യമില്ലാത്തവ കൊത്തി കൊത്തി കളയുമ്പോള്‍ ആണ് ശില്പം പൂര്‍ണമാകുന്നത്.കൂടിചേര്‍ക്കല്‍ ഇല്ല കൊത്തി കളയല്‍ മാത്രമാണ് എപ്പോഴും വേണ്ടത്. ആവശ്യം ഇല്ലാത്ത ഒരു വാക്കുപോലും ഇല്ലാത്ത കാച്ചി കുറുക്കിയ അല്ലെങ്കില്‍ കൊത്തി കൊത്തി കളഞ്ഞു ഉണ്ടാക്കിയ നല്ലൊരു ശില്പകഥ .ഇത് നിലനില്‍കും

    മറുപടിഇല്ലാതാക്കൂ
  20. കാലത്തിനനുസരിച്ച് ശില്പസൗന്ദര്യങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നു ..!
    നല്ല കഥ റാംജി ..!

    മറുപടിഇല്ലാതാക്കൂ
  21. ഒന്നാന്തരം ആശയം. പക്ഷേ വായിക്കുമ്പോൾ, കഥ പറയുക, പിന്നെയത് വിശദീകരിക്കുക എന്ന ശൈലി എഴുത്തുകാരൻ സ്വീകരിച്ചതു പോലെ അനുഭവപ്പെടുന്നു. അതിഷ്ടപ്പെട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  22. പ്രതിമ ഒരു ഭാവനാസൃഷ്ടിയാണല്ലോ - കവിതയും കഥയും പോലെ. ശില്പിയുടെ ഭാവനയാണ് ശില്പത്തിലുണ്ടാവുക. ആ ഭാവനയും അതിലുള്‍ക്കൊള്ളുന്ന ആശയങ്ങളും വികാരങ്ങളും ഏതൊക്കെയെന്ന് കാലാകാലങ്ങളില്‍ വ്യാഖ്യാനമുണ്ടാവുക സ്വാഭാവികം. അതതുസമയത്തെ രാഷ്ട്രീയ/സാമൂഹ്യ/സന്‍മാര്‍ഗ്ഗിക/ആശയ നിലപാടുകള്‍ക്കനുസരിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കപ്പെടുന്ന ബിംബങ്ങളില്‍ മാറ്റമുണ്ടാകണമെന്ന് അധികാരികളും അനുയായികളും ആഗ്രഹിക്കുന്നതും സഹജം. തകര്‍ന്നൊലിച്ചു പോയാലും വേണ്ടില്ല, സമൂഹത്തിന്റെ നിലവിലുള്ള 'മൂല്യങ്ങളെ' ആ ബിംബം വിപരീതമായി പ്രതിനിധീകരിക്കുന്നുവെങ്കില്‍ അതിനെ മാറ്റിയെടുക്കണമെന്ന ചിന്തയും പതിവുള്ളതുതന്നെ. താലിബാന്‍ യാതൊരു വ്യഥയുമില്ലാതെ ബാമിയാന്‍ ബുദ്ധപ്രതിമകളെ തകര്‍ത്തുകളഞ്ഞതോര്‍മ്മയില്ലേ. അല്ലെങ്കില്‍ത്തന്നെ ഇതിനൊക്കെ ഒരു നൊസ്റ്റാള്‍ജിക്ക് വാല്യുവിനപ്പുറം എന്താണുള്ളത്! പിപാസിതൈഃ കാവ്യരസോ ന പീയതേ...

    viddiman പറഞ്ഞതുപോലെ കഥയില്‍ അമിതമായി ദാര്‍ശനികവാദങ്ങള്‍ ഉന്നയിച്ചത് കഥയെന്ന നിലയ്ക്കുള്ള വായനയ്ക്ക് തടസ്സമായി എന്നെനിക്കു തോന്നി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്തതില്‍ അത്തരം കാര്യങ്ങള്‍ കൂടി കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അല്ലെ.
      നിര്‍ദേശങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ട്.
      വളരെ നന്ദി പ്രിയ സുഹൃത്തെ.

      ഇല്ലാതാക്കൂ
  23. കഥയെന്ന നിലയില്‍ ഇഷ്ട്ടപെട്ടില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടര്‍ന്നു നമുക്ക് ശരിയാക്കാം ല്ലേ.
      സന്തോഷം.
      നന്ദി പ്രമോദ്.

      ഇല്ലാതാക്കൂ
  24. പറയേണ്ടതെല്ലാം പറഞ്ഞു ..
    പ്രതിമ മൂക സാക്ഷി ..!!!!!!1

    ഇഷ്ടമായ്

    മറുപടിഇല്ലാതാക്കൂ
  25. ശരീരത്തിന്റെ സ്വാഭാവികമായ രൂപത്തെ അംഗീകരിക്കാൻ കഴിയാത്ത മനുഷ്യർ. ഇതായിരുന്നോ ഭാരതീയ സംസ്കാരം. നൂറുവർഷം മുൻപുവരെ നമ്മുടെ രാജ്യത്ത് ഈ പ്രശ്നമില്ലായിരുന്നു. വിക്ടോറിയൻ സംസ്കാരത്തിന്റെ കടന്നുവരവിനെത്തുടർന്നാണ്‌ മറയ്ക്കലുകൾ ആരംഭിച്ചതെന്നും നമ്മൾ ഋഷ്യശൃമന്മാരായതെന്നും ചിലർ പറയുന്നത് ശരിയായിരിക്കും. ഭംഗിയുള്ള ശില്പത്തെ നാം മാനിക്കാൻ ശീലിക്കണം.

    നല്ല ആശയമുള്ള കഥ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വാക്കുകള്‍ വളരെ വളരെ സന്തോഷം നല്‍കുന്നു സ്നേഹിതാ.
      നന്ദി ഹരിനാഥ്

      ഇല്ലാതാക്കൂ
  26. നല്ല പ്രമേയം.. താങ്കളുടെ മുന്‍ കഥകളില്‍ അനായാസ വായന ഉണ്ട്. ഇതില്‍ അത് അത്ര സുഗമം അല്ല. ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. മലമ്പുഴയിലെ യക്ഷിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു സമാനമായ ഒരു സംഭവമുണ്ട്. നഗ്നത എന്തുകൊണ്ടാണ് മനുഷ്യനെ ഇത്രമാത്രം ഉത്തേജിപ്പിക്കുന്നത്? അറിവിന്‍റെ ഒരു പഴം തിന്നുണ്ടായ തിരിച്ചറിവ് ....?


    മറുപടിഇല്ലാതാക്കൂ
  28. പ്രതിമയിലൂടെ കടന്നു പോകുന്ന കാലവും ചിന്തകളും നല്ലൊരു വായനാനുഭവമായി റാംജീ ...

    മറുപടിഇല്ലാതാക്കൂ
  29. എന്തോ എനിയ്ക്ക് ഇഷ്ടമായില്ല. പുഇന്നെ ചില അക്ഷരത്തെറ്റുകളും കടന്നു കൂടിയിട്ടുണ്ട് സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്തതില്‍ നമുക്ക് ശരിയാക്കാം.
      നന്ദി പ്രവാഹിനി.

      ഇല്ലാതാക്കൂ
  30. ​സത്യം പറയാമല്ലോ മാഷെ
    ഇക്കഥ ഒരു കഥയായി (റാംജിക്കഥയായി) അനുഭവപ്പെട്ടില്ല !!
    മറിച്ചു സമൂഹത്തിൽ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന
    ചില വസ്തുതകൾ പാവം പ്രതിമയെ കുത്തി നോവിച്ചുകൊണ്ട്
    ഇവിടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചു എന്ന് തോന്നി!
    റാംജി കഥകളിലെ ഒരു ഒഴുക്ക് ഇവിടെ നഷ്ടം വന്നതുപോലോയും തോന്നി!​
    പിന്നെ അവിടവിടെ ചില അക്ഷരപ്പിഷകുകളും കണ്ടു അത് തിരുത്തുക.
    അടുത്ത കഥക്കായി കാത്തിരിക്കുന്നു
    എല്ലാ ഭാവുകങ്ങളും നേരുന്നു
    സസ്നേഹം
    ഫിലിപ്പ് ഏരിയൽ

    മറുപടിഇല്ലാതാക്കൂ
  31. നല്ല ആശയം.. കാലം മാറുന്നതനുസരിച്ച് വ്യവസ്ഥ്കൾ മാറുന്നു . ഒപ്പം പ്രതിമയുടെ കോലവും..

    മറുപടിഇല്ലാതാക്കൂ
  32. വേറിട്ട വായനാനുഭവം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  33. വായിക്കുന്ന മനസ്സിനനുസരിച്ചു ശില്‍പം മെനയുന്ന കഥ ..വളരെ ഇഷ്ടമായി രാംജി

    മറുപടിഇല്ലാതാക്കൂ
  34. ശരിക്കും ഈ ആശയത്തിന് പിറകിലുള്ള വൈഭവം ഈ നിരീക്ഷണം
    ശരിക്കും സൂക്ഷ്മമായി തന്നെ കൊത്തി, റാംജി ഭായ് കഥയിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾ വളരെ ഗംഭീരം, അത് കഥയുടെ അസ്ഥിത്വത്തെക്കാൾ സമൂഹത്തിന്റെ ജീര് ണി ക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രത്യേകിച്ചും കഥയില്ലായ്മ നന്നായി എടുത്തു കാണിക്കുന്നു മനോഹരമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടര്‍ന്നും എഴുതാനുള്ള പ്രചോദനം എഴുതുന്നത് വായിക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്ന അറിവ് നല്‍കുന്ന സന്തോഷമാണ്.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  35. കഥ എന്ന ലേബലില്‍ ഒതുങ്ങുന്നില്ല.....

    മറുപടിഇല്ലാതാക്കൂ
  36. റാംജി ഭായ് ഇത്തവണ കാലത്തിനനുസരിച്ച്
    കോലം കെട്ടിയാടുന്ന സമൂഹ്യ ജീർണ്ണതയുടെ ഒരു ബിംബം
    അക്ഷരങ്ങളാൽ നല്ല ശില്പ ഭംഗിയൊടെ കൊത്തി വെച്ചിരിക്കുകയാണല്ലോ...!

    പുതുതായി ഒരു പ്രമേയമെടുത്ത്
    പലതും കൂട്ടിച്ചേർത്ത് നിലവിലുണ്ടായിരുന്ന
    സാമൂഹ്യ സ്ഥിതിവിശേഷങ്ങളെ ഒരു പ്രതിമയിലേക്ക്
    ആവാഹിച്ച് , സ്നേഹപൂർവ്വം തഴുകി തൃപ്തരേയും അതൃപ്തരേയും
    സമന്വയിപ്പിച്ചു കൊണ്ട് , കഥാ ശില്പിയായ റാംജി തന്റെ വരക്കോലുകളും
    എഴുത്താണിയുമടങ്ങിയ തോൾസഞ്ചിയും തൂക്കി നടന്നുകൊണ്ടിരിക്കുകയാണ്.........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിവാഹ വിശേഷം ഒന്നും അറിഞ്ഞില്ലല്ലോ മുരളിയേട്ടാ.

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  37. ശില്‍പ്പത്തിനെ തുണി ഉടുപ്പിക്കുക, എന്നിട്ട് തുണിയില്ലാത്ത പടങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കാണുക. എത്ര മനോഹരമായ ആചാരങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കും....നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  38. ഒരുപാട് സമകാലിക വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്ന പ്രതീകമായ പ്രതിമ.
    ഒരേ ചിന്തകള്‍ പല വരികളില്‍ പരന്നു കിടക്കുന്നതുകൊണ്ട് അവസാനമെത്തുമ്പോള്‍ കഥയ്ക്കോരു ലേഖന സ്വഭാവം കൈവരുന്നുണ്ട്‌. കൈത്തഴക്കം വന്ന കഥാകാരന്റെ സ്വാതന്ത്യത്തെയും വൈഭവത്തെയും സവിനയം മാനിച്ചുകൊണ്ട് ഒരു എളിയ അഭിപ്രായം പറയട്ടെ, വേറിട്ടൊരു ക്ലൈമാക്സോ വെട്ടിച്ചുരുക്കളുകളോ കഥയെ കൂടുതല്‍ ഭംഗിയാക്കും.

    മറുപടിഇല്ലാതാക്കൂ
  39. സമൂഹത്തിലെ മാറ്റം പ്രതിമയിലേക്കും പകരുന്നു അല്ലേ?
    മലമ്പുഴ യക്ഷിയെ സ്കൂളില്‍ പഠിക്കുമ്പോഴാണ്‌ പോയി കണ്ടത്. ഇപ്പോ എങ്ങനെയിരിക്കുന്നോയെന്തോ!

    സഹിഷ്ണുതയില്ലാത്ത സമൂഹം എല്ലാം തകര്‍ക്കും . ഏതിലും സൌന്ദര്യത്തിനപ്പുറം മറ്റെന്ത് കാണാമെന്ന് നോക്കും .

    സമകാലീന വിഷയത്തിലുള്ള ലേഖനമോ, കഥയോ എന്ന് വേര്‍തിരിക്കാന്‍ പറ്റാതെ കുഴഞ്ഞിരിക്കുന്നു റാംജീ..

    മറുപടിഇല്ലാതാക്കൂ
  40. ആനുകാലിക പ്രാധാന്യമുള്ള വിഷയം. സുഖമുള്ള വായനയും. എങ്കിലും ഒരു എന്റ്‌പഞ്ച്‌ നഷ്ടമായോ എന്നൊരു സംശയം. അഭിനന്ദനങ്ങൾ റാംജിയേട്ടാ.

    മറുപടിഇല്ലാതാക്കൂ
  41. കാവ്യാത്മകം.സൂപ്പര്‍.

    മറുപടിഇല്ലാതാക്കൂ
  42. ഒരുപാട് വൈകിയെന്നറിയാം...
    എങ്കിലും...
    ഞാൻ ആശംസയുടെ ഒരൊപ്പ് വെക്കുന്നു ഈ കഥയുടെ താഴെ...

    നല്ലൊരു കഥ, നന്നായി തന്നെ പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  43. തുണി കുറയുന്നതാണ് മോഡേർണ്‌ എങ്കിൽ തുണി ഇല്ലാതിരുന്ന കാലമോ ?
    കാലാന്തരത്തിൽ മനിത കുലത്തിന്‌ വന്ന മാറ്റം നന്നയ് പറഞ്ഞ് പോയിരിക്കുന്നു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഴമ തന്നെ പുതുമ, അല്പം മാറ്റത്തോടെ എങ്കിലും.

      നന്ദി മാഷെ

      ഇല്ലാതാക്കൂ
  44. നന്നായി അവതരിപ്പിച്ചു.. നീളം കൂടിയതെങ്കിലും ബോറടിക്കാതെ വായിച്ചു.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  45. വൈകിയ വായനക്കും,അഭിപ്രായത്തിനും ക്ഷമിക്കുക. തുടക്കമായതിനാൽ ഓരോരുത്തരുടെയും വായിച്ചുവരുന്നതെ ഉള്ളു. മനോഹരമായ ഒരു കഥ. "കാലത്തിനനുസരിച്ച് മാറ്റങ്ങൾ. എല്ലാറ്റിനും മൂകസാക്ഷിയായി ഈ പ്രതിമയും". ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  46. സമൂഹത്തില്‍ ഊന്നിയുറയ്ക്കുന്ന വിശ്വാസങ്ങളും, ആചാരങ്ങളും രൂപപ്പെട്ട് വരുന്ന വഴികള്‍ ഭംഗിയായി, ബിംബാത്മകമായി റാംജി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  47. കല്ലിലെ കവിതപോലും കാണാനാവാത്ത സമൂഹം ...... വളരെ നല്ല പ്രമേയം ....അല്‍പ്പം കൂടിയൊന്നു മിനുക്കിയെടുത്തിരുന്നുവെങ്കില്‍ നനായിരുന്നെനെ ..എന്നൊരു ചെറിയ അഭിപ്രായമുണ്ട് സര്‍ .

    മറുപടിഇല്ലാതാക്കൂ
  48. ഇപ്പോഴാണ് ഈ കഥ കാണുന്നത് ,റാംജി കഥ പറയുന്നതില്‍ കൈത്തഴക്കം കൈവരിച്ചിരിക്കുന്നു ,,

    മറുപടിഇല്ലാതാക്കൂ
  49. എത്തിച്ചേരാൻ വൈകി ഷെമിക്കണം ഉള്ളിലെ തീ അറിയുന്നു

    മറുപടിഇല്ലാതാക്കൂ
  50. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമായ കഥ.നന്നായിരിക്കുന്നു സാർ.

    മറുപടിഇല്ലാതാക്കൂ
  51. പ്രതിമ ഒരു പാര്‍ട്ടിയും ആകാം. കല്പിത മാറ്റങ്ങള്‍ക്ക് വിധേയമായി സ്വത്വം നഷ്ടമാകുന്ന ഒരു പ്രസ്ഥാനം. സ്ഥായിയായ മൂല്യങ്ങള്‍ കണ്ടെത്താനാകാതെ ഒഴുക്കില്‍ പെടുമ്പോള്‍ നിരര്‍ത്ഥകമാകുന്നവ. കഥ വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  52. അവതരണം വളരെ നന്നായീ ........................
    പെണ്ണിന്റെ മാത്രം നഗ്നത market ചെയ്യാൻ എന്ന് തുടങ്ങിയോ അന്ന് മുതൽ ആണ് നഗ്നതക്ക് യഥാർത്ഥത്തിൽ കൂടുതലായി പ്രാധാന്യം വന്നത്

    മറുപടിഇല്ലാതാക്കൂ
  53. മുട്ടിനു മുട്ട് പ്രതിമകൾ കാണുന്ന തിരോന്തരക്കാരാനായ എനിക്ക് പ്രതിമകൾ വെറും കാക്കത്താവളങ്ങൾ. വേറിട്ട കാഴ്ച പരിചയപ്പെടുത്തിയതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....